വിശുദ്ധവാര ധ്യാനം
Friday, March 31, 2023 1:23 AM IST
വടവാതൂർ: വടവാതൂർ സെമിനാരിയിൽ അൽമായർക്കായി നടത്തിവരുന്ന വാർഷിക വിശുദ്ധവാര ധ്യാനം പെസഹാബുധനാഴ്ചയായ അഞ്ചിനു വൈകുന്നേരം ആറിന് ആരംഭിച്ച് ഈസ്റ്റർ ദിനത്തിൽ രാവിലെ ഒന്പതിന് അവസാനിക്കും.
പങ്കെടുക്കുന്ന കുടുംബാംഗങ്ങൾക്ക് ഒന്നിച്ച് താമസിക്കുവാനുള്ള സൗകര്യവും ഭക്ഷണവും മറ്റു സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്.റവ.ഡോ. ലിൻഡോ കുറ്റിക്കാടൻ (ഇരിങ്ങാലക്കുട രുപത) ധ്യാനം നയിക്കും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 9447050284