കെസിബിസി സമ്മേളനം നാളെ മുതല്‍
Sunday, December 3, 2023 1:28 AM IST
കൊച്ചി: കേരള കത്തോലിക്കാ മെത്രാന് സമിതിയുടെ ശീതകാല സമ്മേളനം നാളെ മുതൽ ആറു വരെ ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ നടക്കും.
ആദ്യദിനം കേരള കാത്തലിക് കൗണ്‍സിൽ- കെസിബിസി സംയുക്തയോഗം കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യും.
വൈസ് പ്രസിഡന്റ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിക്കും. സെക്രട്ടറി ജനറല്‍ ബിഷപ് അലക്സ് വടക്കുംതല അനുഗ്രഹപ്രഭാഷണം നടത്തും. കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും മെത്രാന്മാര് സമ്മേളനത്തില്‍ പങ്കെടുക്കും.