കോടതി ഫീസ്: പഠനറിപ്പോര്‍ട്ട് ഹാജരാക്കാന്‍ നിര്‍ദേശം
Friday, June 21, 2024 3:20 AM IST
കൊച്ചി: സര്‍ക്കാര്‍ നടപ്പാക്കിയ കോടതി ഫീസ് വര്‍ധനവ് സംബന്ധിച്ചു പഠനം നടത്തിയ ജസ്റ്റീസ് വി.കെ. മോഹനന് കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയിട്ടുണ്ടോയെന്നു ഹൈക്കോടതി.
റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഹാജരാക്കാന്‍ ജസ്റ്റീസ് ടി.ആര്. രവി സര്‍ക്കാരിനു നിര്‍ദേശം നല്കി. കോര്‍ട്ട് ഫീ വര്‍ധനവിനെതിരേ എറണാകുളം ബാര്‍ അസോസിയേഷന് സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതി ഉത്തരവ്. അഭിഭാഷകരെയും സാധാരണക്കാരായ കക്ഷികളെയും ബാധിക്കുന്ന കോര്‍ട്ട് ഫീസുകളുടെ വര്‍ധന സര്‍ക്കാര്‍ പിന്‍വലിക്കണമെന്നാണ് ആവശ്യം.