അവയവക്കടത്ത് കേസ്: എഫ്ഐആര്‍ സമര്‍പ്പിച്ചു
Thursday, July 18, 2024 3:25 AM IST
കൊച്ചി: നെടുമ്പാശേരി അവയവക്കടത്ത് കേസില്‍ എന്‍ഐഎ കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചു. 2019 ജനുവരി ഒന്നു മുതല്‍ 2024 വരെയുള്ള കാലയളവില്‍ നടത്തിയിട്ടുള്ള അവയവക്കടത്തുമായി ബന്ധപ്പെട്ട കേസിലാണ് എഫ്ഐആര്‍.
കേസില്‍ അന്തര്‍ ദേശീയ ബന്ധമാണുള്ളതെന്നും കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്താണ് കേസ് ഏറ്റെടുത്തതെന്നും എന്‍ഐഎ പറയുന്നു. നാസര്‍ സാബിത്ത് ആണ് കേസിലെ ഒന്നാം പ്രതിയാക്കിയാണ് എഫ്ഐആര്‍.