നാവിക സേനാ മേധാവി കൊച്ചിയിൽ
Thursday, March 27, 2025 2:49 AM IST
കൊച്ചി: നാവികസേന മേധാവി അഡ്മിറൽ ദിനേഷ് കെ. ത്രിപാഠി കൊച്ചിയിൽ ദക്ഷിണ നാവികസേന ആസ്ഥാനം സന്ദർശിച്ചു. നാവികസേനയിലും ഇന്ത്യൻ സൈന്യത്തിലും മികച്ച സേവനമനുഷ്ഠിച്ച മുൻ സേനാംഗങ്ങളെ അദ്ദേഹം ആദരിച്ചു.
സമുദ്രമികവിനും പ്രവർത്തനസന്നദ്ധതയ്ക്കും അടിത്തറ പാകിയ അനേകം സൈനികരുടെ നിസ്വാർഥ സേവനവും ത്യാഗവും മുൻനിര പരിശ്രമങ്ങളും കാരണമാണ് ഇന്ത്യൻ നാവികസേന ഇന്ന് ഉന്നതിയിലെത്തുന്നതെന്ന് നാവികസേന മേധാവി പറഞ്ഞു.
കൊച്ചിയിലെ നാവികസേന ഉദ്യോഗസ്ഥരുമായി അദ്ദേഹം സംവദിച്ചു.