Thrissur
കൊടുങ്ങല്ലൂർ: അഴിക്കോട് മാർതോമാ പൊന്തിഫിക്കൽ തീർഥകേന്ദ്രത്തിൽ മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാർതോമാശ്ലീഹായുടെ വലതുകര തിരുശേഷിപ്പ് റോമിൽ നിന്ന് തീർത്ഥകേന്ദ്രത്തിൽ പ്രതിഷ്ഠിച്ചതിന്റെ 73 ാം വാർഷികവും സംയുക്തമായി ആഘോഷിച്ചു. പത്ത് ദിവസമായി ആഘോഷിച്ചു വരുന്ന തിരുനാളിന്റെ സമാപനദിനമായ ഇന്നലെ പത്തിനുള്ള പൊന്തിഫിക്കൽ സമൂഹദിവ്യബലിക്ക് ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ മുഖ്യ കാർമികനായി സന്ദേശം നൽകി.
തിരുക്കർമങ്ങൾക്കുശേഷം ഉച്ചകഴിഞ്ഞ് രണ്ടിന് മാർതോമാശ്ലീഹായുടെ തിരുസ്വരൂപം വഹിച്ചു കൊണ്ട് പെരിയാറിലൂടെ ഭാരത പ്രവേശന ജലഘോഷയാത്രയും വൈകീട്ട് ഏഴിന് കൊച്ചിൻ വോയ്സ് അവതരിപ്പിച്ച ഗാനമേളയും ഉണ്ടായിരുന്നു. 29ന് എട്ടാമിടം വൈകിട്ട് 5.30 ന് ദിവ്യബലിയോടെ തിരുനാളിന് കൊടിയിറങ്ങും.
Palakkad
അകത്തേത്തറ: ശമ്പളപരിഷ്കരണം വൈകിപ്പിക്കരുതെന്നും ക്ഷാമാശ്വാസ കുടിശിക ഉടൻ നൽകണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മലമ്പുഴ നിയോജക മണ്ഡലം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ശബരി ആശ്രമത്തിൽ നടന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് സി. ബാലനും, പ്രതിനിധിസമ്മേളനം ഡിസിസി സെക്രട്ടറി വി. രാമചന്ദ്രനും ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എ. ശിവദാസൻ അധ്യക്ഷത വഹിച്ചു.
സി. വേലായുധൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കെ. ബാലകൃഷ്ണൻ, സെക്രട്ടറി കെ.എം.എം. റഷീദ്, ജോയിന്റ് സെക്രട്ടറി ജമീലാ റഷീദ്, സംസ്ഥാന കമ്മിറ്റി അംഗം ടി.പി. ഉമ്മൻ, വനിതാ ഫോറം ജില്ലാ പ്രസിഡന്റ് ശൈലജ ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു.
Palakkad
വാൽപാറ: നഗരത്തിലെ പ്രധാന റോഡിൽ കന്നുകാലികൾ കൂട്ടമായി അലഞ്ഞുതിരിയുന്നത് രൂക്ഷമായ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു.
പോസ്റ്റ് ഓഫീസ് മുതൽ പുതിയ ബസ് സ്റ്റാൻഡ് വരെയുള്ള ഒരു കിലോമീറ്ററിൽ താഴെ മാത്രം ദൂരമുള്ള ഈ ഏക പ്രധാന പാതയെയാണ് വാൽപാറയിലെയും സമീപ എസ്റ്റേറ്റുകളിലെയും ജനങ്ങൾ ആശ്രയിക്കുന്നത്.
ആംബുലൻസുകളും ബസുകളും വിനോദസഞ്ചാരികളുടെ വാഹനങ്ങളുമെല്ലാം കടന്നുപോകേണ്ടത് ഇതുവഴിയാണ്. അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുപുറമെ, പശുക്കളും ആടുകളും അടക്കമുള്ള കന്നുകാലികൾ റോഡിൽ തമ്പടിക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു.
ചില സമയങ്ങളിൽ ഇവ പരസ്പരം പോരടിക്കുകയും കാൽനടയാത്രക്കാരെയും ഇരുചക്രവാഹന യാത്രക്കാരെയും ആക്രമിക്കുകയും ചെയ്യുന്നത് പതിവായിട്ടുണ്ട്.
വനപ്രദേശങ്ങളാൽ ചുറ്റപ്പെട്ട വാൽപാറയിൽ റോഡിൽ അലയുന്ന കന്നുകാലികളെ വേട്ടയാടാനായി പുലികൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങാനുള്ള സാധ്യതയും കൂടുതലാണ്. അധികൃതരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്നും, കന്നുകാലികളെ റോഡിൽ അഴിച്ചുവിടുന്ന ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വാഹനയാത്രക്കാരും നാട്ടുകാരും ആവശ്യപ്പെട്ടു.
Palakkad
വാൽപാറ: തോട്ടംമേഖലയും വിനോദസഞ്ചാര കേന്ദ്രവുമായ വാൽപാറയിലേക്ക് വരുന്ന വിനോദ സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് വാൽപാറയിലെ ആനമല കേരള സമാജം പ്രസിഡന്റ് എം.ജെ.പി. ഷാജു ജില്ലാ കളക്ടർക്കും സംസ്ഥാന ടൂറിസം മന്ത്രിക്കും അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.
വിവിധ ജില്ലകൾക്കു പുറമെ കേരളം, കർണാടക സംസ്ഥാനങ്ങളിൽനിന്ന് നൂറുകണക്കിന് സഞ്ചാരികളാണ് ദിവസേന ഇവിടെ ഏത്താറുള്ളത്. സഞ്ചാരികൾ പലരും നിരാശയോടെ മടങ്ങേണ്ട നിലയാണ്.
കഴിഞ്ഞ അഞ്ചുവർഷങ്ങൾക്കുമുൻപ് അന്നത്തെ അണ്ണാ ഡിഎംകെ സർക്കാർ 10 കോടി രൂപ ചെലവിൽ സഞ്ചാരികൾക്കായി ബോട്ടാണിക്കൽ ഗാർഡനും ബോട്ട് ഹൗസും തുടങ്ങിയെങ്കിലും ഡിഎംകെ സർക്കാർ വന്നതോടെ ഇവ രണ്ടും പാഴായ നിലയിലായി.
ബോട്ടാണിക്കൽ ഗാർഡൻ കാടുകയറി ഇഴജന്തുക്കളുടെയും വന്യമൃഗങ്ങളുടെയും താവളമായി. ബോട്ട് ഹൗസിൽ മാലിന്യങ്ങളും കാട്ടുചെടികളും പടർന്നു പന്തലിച്ചു നിലയിലാണ്. നഗരത്തോടു ചേർന്നുള്ള കൂഴാങ്കൽ പുഴയിൽ ഓരോദിവസവും ഒട്ടേറെപേരാണ് കുളിക്കുവാനായി എത്തുന്നത്.
എന്നാൽ ഇവിടെ സഞ്ചാരികൾക്ക് യാതൊരു സൗകര്യവും ഇന്നുവരെ നഗരസഭ ഒരുക്കിയിട്ടല്ല. വനംവകുപ്പിനു കീഴിലുള്ള നല്ലമുടി പൂഞ്ചോലയിലും സഞ്ചാരികൾക്ക് യാതൊരു സൗകര്യവുമില്ലെന്നു നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
Palakkad
കൊടുവായൂർ: കനാൽവെള്ളം ലഭിക്കാത്തതിനാൽ കൊടുവായൂരിലും പരിസര പ്രദ്രശങ്ങളിലുമായി 75 ഏക്കറിൽ കൂടുതൽ പാടശേഖരങ്ങളിൽ ഞാറ് ഉണങ്ങിനശിച്ചു.
പടിക്കൽപ്പാടം, വാക്കോട്, കൊങ്ങിണിപ്പാടം, പാമ്പൂരാമ്പൊറ്റ , കണ്ണന്തോട്, പയ്യപ്പുള്ളി ഉൾപ്പെടെ സ്ഥലങ്ങളിലാണ് ഞാറ് ഉണങ്ങി നശിച്ചിരിക്കുന്നത്. ഒരുമാസത്തിനു മുൻപാണ് മീങ്കരഡാമിലെ വെള്ളം ഒരുതവണയെങ്കിലും എത്തിയത്.
വീണ്ടും ലഭിക്കുമെന്ന കണക്കൂട്ടലിലാണ് ഞാറുനട്ടത്. മഴ തീരെ ഇല്ലാതായതും കനാൽ വെള്ളം എത്താതും ഞാർ പൂർണമായും ഉണങ്ങാൻ കാരണമായി. മിക്കസ്ഥലങ്ങളിലും കൃഷിഭൂമി വിണ്ടുകീറിയ അവസ്ഥയിലാണ്.
നിലവിൽ മീങ്കര ഡാമിൽ കുടിവെള്ള വിതരണത്തിനുള്ള ജലം മാത്രമാണുള്ളത്. ആളിയാർ വെള്ളം ലഭിച്ചാലേ മീങ്കരഡാം നിറയ്ക്കാനാവുകയുള്ളു. തമിഴ്നാട് കടുംപിടിത്തം തുടർന്നാൽ ആളിയാർവെള്ളത്തിന്റെ ലഭ്യത പ്രശ്നമാകും. നിലമൊരുക്കാനും ഞാറു നടാനുമായി ഏക്കറിന് പതിനായിരം രൂപവീതമെങ്കിലും ചെലവഴിക്കേണ്ടി വന്നതായി കർഷകർ പറയുന്നു.
Thrissur
വേലൂർ: പുലിയന്നൂർ സ്കൂളിന്റെ "സെന്റ്് തോമസ്' നാമം പുനഃസ്ഥാപിച്ചു ലഭിച്ചതിൽ ആ ഹ്ലാദം പ്രകടിപ്പിച്ചും ഇതിനായി സഹകരിച്ചവർക്കു നന്ദി അറിയിച്ചും കത്തോലിക്കാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ പുലിയന്നൂർ സെന്ററിൽ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു. കത്തോലിക്കാ കോൺഗ്രസ് അതിരൂപത ഡയറക്ടർ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത് ഉദ്ഘാടനം ചെയ്തു.
തണ്ടിലം സെന്റ് ആന്റണീസ് പള്ളി അങ്കണത്തിൽ നിന്നാരംഭിച്ച പ്രകടനത്തിന് ശേഷ മായിരുന്നു യോഗം. തണ്ടിലം പള്ളി വികാരി ഫാ. ജോൺസൺ അന്തിക്കാടൻ അധ്യക്ഷത വഹിച്ചു. പി.ഐ. ലാസർ മാസ്റ്റർ, സി.ഐ. പൗലോസ് മാസ്റ്റർ, ജോസ് ചെമ്പിശേരി, സി.സി. ജോസ്, ജോൺ കള്ളിയത്ത് എന്നിവർ പ്രസംഗിച്ചു.
നൂറുവർഷംമുമ്പ് വേലൂർ പള്ളിയുടെ കീഴിലുള്ള കത്തോലിക്കാ കുടുംബങ്ങൾ സൗ ജന്യമായി നിർമിച്ചു നൽകിയ സ്കൂളിന്റെ പേര് 2022-ലാണ് നീക്കം ചെയ്തത്. നാലു വർഷത്തിലധികം നീണ്ട കാത്തിരിപ്പിനൊടുവിൽ, നിലവിലെ സർക്കാർ അധികാരത്തിൽ വന്ന് ആറു മാസത്തിനുള്ളിൽ പേര് പുനഃസ്ഥാപിച്ചു നൽകിയതിൽ യോഗം നന്ദി രേഖ പ്പെടുത്തി.
Thrissur
തൃശൂർ: സെന്റ് തോമസ് കോളജിലെ പൂർവവിദ്യാർഥിസംഗമം ഓർമച്ചെപ്പ് 2026 പാലോക്കാരൻ സ്ക്വയറിൽ കോർപറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. സെന്റ് തോമസ് കോളജിലെ പൂർവവിദ്യാർഥിയും തൃശൂർ ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്തിന്റെ പൗരോഹിത്യ സുവർണജൂബിലിയോടനുബന്ധിച്ച് 50 വൃക്ഷത്തെകളുടെ വിതരണം സഹായമെത്രാനും കോളജ് മാനേജരുമായ മാർ ടോണി നീലങ്കാവിൽ നിർവഹിച്ചു. പ്രസിഡന്റ് സി.എ. ഫ്രാൻസിസ്, അഡ്വ. പി. പരമേശ്വരൻ നന്പൂതിരി, സി.സി. ജോയ്, ടോണി പി. ജോണ്‍, ഇ. സന്തോഷ് കുമാർ എന്നിവരെ മാർ ആൻഡ്രൂസ് താഴത്ത് ആദരിച്ചു.
യോഗത്തിൽ പ്രിൻസിപ്പൽ ഫാ. ഡോ. കെ.എ. മാർട്ടിൻ, എക്സിക്യൂട്ടീവ് മാനേജർ ഫാ. ബിജു പാണേങ്ങാടൻ, സ്റ്റാർസ് സെക്രട്ടറി ജെയിംസ് മുട്ടിക്കൽ, ജനറൽ കണ്‍വീനർ എം.എ. സാജൻ, ട്രഷറർ സി.വി. അജി എന്നിവർ പ്രസംഗിച്ചു. 107 പേർക്കു സൗജന്യ ഡയാലിസിസ് ചെയ്യാനുള്ള സംഖ്യ ജൂബിലി മെഡിക്കൽ കോളജ് ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുര്യന്‍ സ്റ്റാഴ്സ് പ്രസിഡന്റ് സി.എ. ഫ്രാൻസിസ്, സെക്രട്ടറി ജെയിംസ് മുട്ടിക്കൽ എന്നിവർ ചേർന്നു കൈമാറി.
Thrissur
ഗുരുവായൂർ: കോട്ടപ്പടി സെന്റ് ലാസേഴ്സ് ദേവാലയത്തിൽ ഇടവക ദിനവും മതബോധന ദിനവും ആഘോഷിച്ചു. അതിരൂപത കുടുംബ കൂട്ടായ്മ ഡയറക്ടർ ഫാ. ട്വിങ്കിൾ വാഴപ്പിള്ളി ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ഷാജി കൊച്ചുപുരയ്ക്കൽ അധ്യക്ഷനായി.പാലയൂർ ഫൊറോന കുടുംബ കൂട്ടായ്മ കേന്ദ്രസമിതി ഡയറക്ടർ ഫാ.ഗ്ലാഡ്രിൻ വട്ടക്കുഴി അനുഗ്രഹ പ്രഭാഷണം നടത്തി.
ബഥനി മഠം സുപ്പീരിയർ സിസ്റ്റർ അൽഫോൻസ, കൈക്കാരൻ ഇ.എഫ്. ജോൺസൺ, കുടുംബ കൂട്ടായ്മ കേന്ദ്രസമിതി കൺവീനർ ജോൺപോൾ പുറത്തൂർ, ഭക്തസംഘടന ഏകോപന സമിതി കൺവീനർ ബിജു അന്തിക്കാട്ട്, മതബോധന ഹെഡ്മാസ്റ്റർ എം.ജെ. സെബാസ്റ്റ്യൻ, അസി. വികാരി ഫാ. വിബി പുറത്തൂക്കാരൻ എന്നിവർ പ്രസംഗിച്ചു.
Thrissur
ഒല്ലൂർ: തൃശൂർ അതിരൂപത ഒല്ലൂർ സെന്റ്് ആന്റണീസ് ഫൊറോന പള്ളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫൊറോന ബൈബിൾ കൺവെൻഷൻ 'കൃപാഭിഷേകം ഡിസംബർ 16 മുതൽ 20 വരെ നടക്കും.
ദിവസവും ഉച്ചതിരിഞ്ഞ് 3.30 മുതൽ രാത്രി ഒന്പതുവരെ പള്ളി ഗ്രൗണ്ടിൽ വച്ചാണ് കൺവെൻഷൻ നടക്കുന്നത്. അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാലും ടീമും കൺവെൻഷൻ നയിക്കും.
അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത്, സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ എന്നിവർ കൺവെൻഷനിൽ അനുഗ്രഹപ്രഭാഷണം നടത്തും. കൺവെൻഷൻ ദിവസങ്ങളിൽ വിശുദ്ധ കുർബാന, ദിവ്യകാരുണ്യ ആരാധന, ദൈവവചനശുശ്രൂഷ, വിടുതൽ ശുശ്രൂഷ, സൗഖ്യശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും.
കൺവെൻഷന്റെ സുഗമമായ നടത്തിപ്പിനായി വികാരി ഫാ. വർഗീസ് കുത്തൂർ ചെയർമാനും സഹവികാരിമാർ, ഗലീലി മേഖലയിലെയും അഞ്ചേരി മേഖലയിലെയും പ്രീസ്റ്റ്-ഇൻ-ചാർജ് വൈദികർ, ഡീക്കൻ എന്നിവർ വൈസ് ചെയർമാൻമാരായും നടത്തു കൈക്കാരൻ തോമസ് കൂള ജനറൽ കൺവീനറായും പ്രവർത്തിക്കും.
കൺവൻഷനോടുനുബന്ധിച്ചുള്ള പന്തലിന്റെ കാൽനാട്ടുകർമം വികാരി ഫാ. വർഗീസ് കുത്തൂർ, സഹ വികാരിമാരായ ഫാ. ഡേവിസ് പുലിക്കോട്ടിൽ, ഫാ. ജിജോ തറയിൽ, ഫാ. പ്രകാശ് പുത്തൂർ, ഡീക്കൻ സേവിയർ മുല്ലശേരിൽ എന്നിവർ ചേർന്ന് നിർവഹിച്ചു.
Kannur
തലശേരി: കലാപ കലുഷിതമായ വർത്തമാനകാല ലോക സാഹചര്യത്തിൽ പരിഹാരം ശ്രീ നാരായണ ഗുരു മാനവരാശിക്ക് നൽകിയ മത സാഹോദര്യത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും ദർശനമാണ് ഏക പോംവഴിയെന്ന് മന്ത്രി സണ്ണി ജോസഫ്. ഗുരുദേവന്റെ തിരുശേഷിപ്പ് അദ്ദേഹം പ്രതിഷ്ഠ നടത്തിയ തലശേരി ജഗന്നാഥ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്ന ഘോഷയാത്രയുടെ സമാപന ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി സണ്ണി ജോസഫ്.
കേരളം ലോകത്തിന് സമ്മാനിച്ച എക്കാലത്തേയും വലിയ ധൈഷണിക പ്രതിഭയാണ് ശ്രീനാരായണ ഗുരുവെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവന്റെ കണ്ണുകളിലേക്ക് നോക്കി ഈശ്വരൻ നിന്നിൽ തന്നെയുണ്ടെന്ന് ഉദ്ബോധിപ്പിച്ച മഹാത്മാവാണ് ഗുരു. തത്വമസിക്ക് പുതിയ ഭാഷ്യം ചമച്ച ഗുരു അരുവിപ്പുറത്ത് നടത്തിയ പ്രതിഷ്ഠയോളം പോന്ന മറ്റൊരു സാമുഹ്യ വിപ്ലവം മറ്റാരും നടത്തിയിട്ടില്ല. വർണാശ്രമ ധർമങ്ങളെ അതേവരെ നിരാകരിക്കാതിരുന്ന ഗാന്ധിജി ഗുരുദേവനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് തന്റെ ചിന്തകളെ സ്വയം തിരുത്തിയത്.
അരുവിപ്പുറത്ത് ഗുരു എഴുതിവച്ച വാചകങ്ങൾ ലോകത്തിന് ഒരു കവാടമുണ്ടെങ്കിൽ അവിടെ ആലേഖനം ചെയ്യേണ്ടതാണെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. ശ്രീ ജ്ഞാനോദയ യോഗം പ്രസിഡന്റ് കെ. സത്യൻ അധ്യക്ഷത വഹിച്ചു. എസ്എൻഡിപി ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് പ്രസംഗിച്ചു.
Kannur
ഉളിക്കൽ: നുച്യാട് പുഴയ്ക്ക് കുറുകെ മാവിലക്കടവിൽ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കണമെന്ന ആവശ്യവുമായി കർമസമിതി അംഗങ്ങൾ മന്ത്രി മോൻസ് ജോസഫിന് നിവേദനം നൽകി. ഉളിക്കൽ പഞ്ചായത്തിലെ നുച്യാട്, വയത്തൂർ മേഖലകളിലെ കാർഷികമേഖലയ്ക്കും ജനങ്ങൾക്കും ഏറെ പ്രയോജനകരമാകുന്ന പദ്ധതി യാഥാർഥ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നിവേദനത്തിലെ ആവശ്യം.
പദ്ധതി നടപ്പിലായാൽ പ്രദേശത്തെ 4000 ഏക്കറോളം കൃഷിഭൂമിക്ക് ജലസേചന സൗകര്യം ലഭ്യമാക്കാനാകും. വേനൽക്കാലത്തെ രൂക്ഷമായ ജലക്ഷാമത്തിന് പരിഹാരം കാണുന്നതിനൊപ്പം കൃഷി നിലനിർത്താനും കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങൾക്ക് ആശ്വാസമേകാനും ഇതുവഴി സാധിക്കും. നുച്യാട് പുഴയിലെ ജലലഭ്യത ഉറപ്പാക്കാനും പദ്ധതി സഹായകമാകും. മാവിലക്കടവിൽ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കുന്നതിനുള്ള പ്രാഥമിക അന്വേഷണത്തിന് ജലവിഭവ വകുപ്പ് അനുമതി നൽകിയിട്ടുണ്ട്. 2023 ൽ ആരംഭിച്ച പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ വേഗത്തിലാക്കി നിർമാണത്തിലേക്ക് കടക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കർമസമിതി ചെയർമാൻ പി.ഡി. സേവ്യർ, കൺവീനർ സെബാസ്റ്റ്യൻ കുന്നപ്പള്ളി, മണിപ്പാറ ഇടവക വികാരി ഫാ. സേവ്യർ പുത്തൻപുരയ്ക്കൽ എന്നിവരുടെ നേതൃത്വത്തിൽ ഡൊമിനിക് ജോർജ്, മേഴ്സി തുരുത്തേൽ, സുജി ഉളിക്കൽ, ബെന്നി ജോൺ തൈപ്പറമ്പിൽ, അസീസ് മൂപ്പൻ, സിൽവി നാക്കുഴിക്കാട്ട്, അനീഷ് ബാബു, പ്രസന്ന ദാസ്, കെ.വി. ഷാജി, മോഹൻദാസ് എന്നിവർ നിവേദനം സമർപ്പിച്ചു.
Kannur
പൈസക്കരി: തകർന്നുകിടക്കുന്ന പഴക്കമുള്ള പാലത്തിന് പകരം പുതിയ പാലമെന്ന പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യത്തോടുള്ള അവഗണന തുടരുന്നു. കാലപ്പഴക്കം കാരണമുള്ള അപകടാവസ്ഥയ്ക്കൊപ്പം ഇക്കഴിഞ്ഞ പ്രളയത്തിൽ കൈവരികളും അടിത്തറയുടെ കൽക്കെട്ടും ഇടിഞ്ഞതോടെ ഏതു സമയവും പാലം തകർന്നു വീണേക്കാമെന്ന അവസ്ഥയിലാണ്. പയ്യാവൂർ-ഏരുവേശി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന മാർഗമാണ് വണ്ണായിക്കടവ് പാലം. വഞ്ചിയം, ചന്ദനക്കാംപാറ ചീത്തപ്പാറ, പൈസക്കരി, കുന്നത്തൂർ, കാഞ്ഞിരക്കൊല്ലി ഭാഗത്തുളളവർക്ക് നെല്ലിക്കുറ്റി, ചെമ്പേരി, ആലക്കോട് ഭാഗത്തേക്ക് എത്തിച്ചേരുന്നതിനുള്ള എളുപ്പവഴിയും കൂടിയാണിത്. ഇവിടെ പുതിയ പാലം നിർമിക്കുമെന്ന പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നെങ്കിലും സർക്കാരിന്റെ ഭരണാനുമതി ലഭിച്ചിട്ടില്ല.
കുടിയേറ്റ ജനതയുടെ ഒറ്റക്കെട്ടായ പ്രതിഷേധത്തിന്റെ ഭാഗമായി 1982ലാണ് വണ്ണായികടവിൽ ഒന്നരലക്ഷത്തിലധികം രൂപാ ചെലവിൽ ക്രോസ് വേ പാലം പണിതത്. 2006ലും 2018ലും 2019ലും ഉണ്ടായ പ്രളയത്തിൽ ഉരുൾപൊട്ടി വരുന്ന മലവെള്ളപ്പാച്ചിലിൽ മരത്തടികൾ പാലത്തിൽ ഇടിച്ച് കൈവരികൾ തകരുകയായിരുന്നു. അറ്റകുറ്റപണി നടത്തുമെന്ന പ്രഖ്യാപനങ്ങളും നടപ്പായില്ല. ഒടുവിൽ പാലം കടക്കേണ്ട നാട്ടുകാർ തന്നെ മുള കൊണ്ട് കൈവരി തീർത്ത് താത്കാലിക സുരക്ഷയൊരുക്കുകയായിരുന്നു. ഇത്തവണത്തെ പ്രളയത്തിൽ പാലം തകരുകയും ചെയ്തു. ഈ പുഴയുടെ ഭാഗമായ കാലിക്കണ്ടിയിലും കരിമ്പക്കണ്ടിയിലും പുതിയപാലം വന്നിട്ടും ഇവിടെ പുതിയ പാലം പദ്ധതി ആരംഭിക്കാത്തതെന്താണെന്നാണ് പ്രദേശവാസികൾ ചോദിക്കുന്നത്.
പാലത്തിന്റെ ഇരുവശങ്ങളിലെയും കൽകെട്ടുകൽ തകർന്ന നിലയിലാണ്. നിലവിൽ അപകടഭീഷണി നേരിടുന്പോഴും മറ്റു വഴികളില്ലാത്തതിനാൽ ചെറിയ വാഹനങ്ങൾ ഇതിലൂടെ തന്നെയാണ് കടന്നുപോകുന്നത്. ഭാരം കയറ്റിയ വാഹനങ്ങൾ പാലത്തിൽ പ്രവേശിച്ചാൽ അപകടം ഉറപ്പാണെന്നതിനാൽ കളക്ടറുടെ നിർദേശപ്രകാരം പാലത്തിന്റെ ഇരുവശങ്ങളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം നബാർഡ് ഉദ്യോഗസ്ഥർ പാലം സന്ദർശിച്ചിരുന്നു.
Kannur
തലശേരി: മലയോരത്തെ സാധാരണ ജനങ്ങളുടെ വവിധ ആവശ്യങ്ങൾ ഉന്നയിച്ച് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന ജലവിഭവ-ഭവന നിർമാണ മന്ത്രി മോൻസ് ജോസഫിന് നിവേദനം നൽകി.
കാർഷിക മേഖലയിലെ വിവിധ പ്രശ്നങ്ങൾ, ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ടാറിംഗ് ഇളക്കി കുഴിയെടുത്ത റോഡുകളുടെ പുനഃസ്ഥാപനം, നിർധന കുടുംബങ്ങളുടെ ഭവന നിർമാണം, മലയോരത്തെ പുഴകളിലും തോടുകളിലും അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യൽ, ജൂലൈ മൂന്നിന് പൊതുഅവധി പ്രഖ്യാപനം എന്നീ ആവശ്യങ്ങൾ പരിഗണിക്കണമെന്നാണ് കത്തോലിക്ക കോൺഗ്രസ് അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത്, വെള്ളരിക്കുണ്ട് ഫൊറോന പ്രസിഡന്റ് ജിജി കുന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ നൽകിയ നിവേദനത്തിലെ ആവശ്യം.
Kannur
ഇരിട്ടി: കർഷകർക്ക് ന്യായവില ഉറപ്പാക്കാൻ സർക്കാർ മുൻകൈയെടുക്കുമെന്നും കാർഷികമേഖല നേരിടുന്ന ഗുരുതരമായ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിനും കർഷകരുടെ പ്രതീക്ഷകൾ യാഥാർഥ്യമാക്കുന്നതിനും പുതിയ കർമപദ്ധതികൾക്ക് യുഡിഎഫ് സർക്കാർ രൂപംനൽകുമെന്ന് ജലവിഭവ-ഭവന നിർമാണ മന്ത്രി മോൻസ് ജോസഫ്.
കേരള കോൺഗ്രസ് കണ്ണൂർ ജില്ലാ ലീഡേഴ്സ് മീറ്റ് ഇരിട്ടിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാർഷികവിളകളുടെ ഉത്പാദനം വർധിപ്പിക്കുന്നതിനും കർഷകർക്ക് ന്യായവില ഉറപ്പാക്കുന്നതിനും സർക്കാർ പ്രത്യേക പരിഗണന നൽകും. ഉത്പാദന വർധന ലക്ഷ്യമിട്ട് കൃഷി, ജലസേചന വകുപ്പുകൾ സംയുക്തമായി വിവിധ പദ്ധതികൾ നടപ്പാക്കുന്നതിനുള്ള രൂപരേഖ തയാറാക്കുമെന്നും മന്ത്രി പറഞ്ഞു.
കാർഷികമേഖലയുടെ പുരോഗതിക്ക് ഉത്പാദന വർധനയും വിളകൾക്ക് സ്ഥിരമായ വിലയും ഒരുപോലെ പ്രധാനമാണ്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കർഷകരുടെ മുന്നേറ്റത്തിന് ഉതകുന്ന വിവിധ പദ്ധതികളെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. കേരള കോൺഗ്രസിന്റെ ജനകീയ അടിത്തറ വിപുലീകരിക്കുന്നതിന് സംസ്ഥാനത്തുടനീളം അംഗത്വ കാന്പയിൻ ശക്തമാക്കും.
കർഷകരുടെ പ്രതീക്ഷകൾക്കൊപ്പം നിൽക്കുന്ന പ്രവർത്തനങ്ങളിലൂടെ പാർട്ടിയുടെ സംഘടനാ അടിത്തറ കൂടുതൽ വിപുലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിൽ ആദ്യമായി എത്തിയ മന്ത്രിക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണമാണ് നൽകിയത്. ജില്ലാ പ്രസിഡന്റ് റോജസ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കെ.എ. ഫിലിപ്പ്, ജോസഫ് മുള്ളൻമട, ജോൺ ജോസഫ്, ജോർജ് കാനാട്ട്, ടെൻസൺ ജോർജ്, തോമസ് തയ്യിൽ, ജയിംസ് പന്തമ്മാക്കൽ, ജോസ് നരിമറ്റം, മാത്യു ചാണാക്കാട്ടിൽ, ജോഷി തെക്കേടം, വർഗീസ് വയലാമണ്ണിൽ, ജോസ് വണ്ടാക്കുന്നേൽ, തോമസ് തോട്ടത്തിൽ, സെന്നിസ് വടയപ്പള്ളി, അരുൺ കുഴിപ്പള്ളി, സെന്നിസ് മാണി, സാബു മണിമല, ഷീബ തെക്കേടം എന്നിവർ പ്രസംഗിച്ചു.
Kannur
ഇരിട്ടി: വിപണിയിൽ വാനിലയ്ക്ക് വീണ്ടും വിലയേറുന്നു. പച്ച വാനിലയുടെ വില കിലോയ്ക്ക് 450 രൂപയ്ക്ക് മുകളിലെത്തിയതോടെ മലയോരമേഖലയിലെ കർഷകർക്ക് ആശ്വാസം. വർഷങ്ങളായി വിലത്തകർച്ചയും വിപണിയിലെ അനിശ്ചിതത്വവും കാരണം പ്രതിസന്ധിയിലായിരുന്ന വാനില കൃഷിക്ക് വിലവർധന ഉണർവേകുകയാണ്.
ഒരുകാലത്ത് മലയോരകർഷകരുടെ പ്രധാന വരുമാനമാർഗങ്ങളിലൊന്നായിരുന്നു വാനില കൃഷി. റബർ, കുരുമുളക്, നാളികേരം തുടങ്ങിയ വിളകൾക്കൊപ്പം തെങ്ങിൻതോപ്പുകളിലും കവുങ്ങിൻതോട്ടങ്ങളിലും ഇടവിളയായാണ് വാനില വ്യാപകമായി കൃഷി ചെയ്തിരുന്നത്. കുറഞ്ഞ സ്ഥലത്ത് കൃഷി ചെയ്ത് മികച്ച വരുമാനം നേടാമെന്നതായിരുന്നു ഇതിന്റെ പ്രത്യേകത.
എന്നാൽ, പിന്നീട് വിപണിയിലുണ്ടായ വിലയിടിവ് കർഷകരെ വാനില കൃഷിയിൽനിന്ന് അകറ്റി. ഒരുകാലത്ത് വലിയ പ്രതീക്ഷയോടെ നട്ടുപിടിപ്പിച്ച വാനിലച്ചെടികൾ പല കൃഷിയിടങ്ങളിലും പരിപാലനമില്ലാതെ നശിച്ചുതുടങ്ങി. വിപണിയുടെ തകർച്ച കാരണം പുതുതായി കൃഷിയിറക്കാൻ കർഷകർ മടിച്ചുനിന്നതോടെ വാനില ഉത്പാദനവും ഗണ്യമായി കുറഞ്ഞു. ഇതിനിടയിലാണ് പച്ചവാനിലയ്ക്ക് വീണ്ടും വില ഉയരുന്നത്. വാനില കൃഷിയിൽ മികച്ച വിളവ് ലഭിക്കാൻ കൃത്യമായ പരിപാലനം ആവശ്യമാണ്. പൂക്കൾക്ക് കൈകൊണ്ട് പരാഗണം നടത്തേണ്ടിവരുന്നതും വിളവെടുപ്പിനും തുടർന്നുള്ള സംസ്കരണത്തിനും പ്രത്യേകശ്രദ്ധ ആവശ്യമായതും കൃഷിയെ അധ്വാനമേറിയതാക്കുന്നു. അതുകൊണ്ടുതന്നെ സ്ഥിരമായ വിപണിയും ന്യായമായ വിലയും ഉറപ്പായാൽ മാത്രമേ കൂടുതൽ കർഷകർ വാനില കൃഷിയിലേക്ക് തിരിച്ചെത്തുകയുള്ളൂ.
ഗുണമേന്മയുള്ള നടീൽ വസ്തുക്കളും കൃഷിവകുപ്പിന്റെ സാങ്കേതിക സഹായവും മികച്ച വിപണന സംവിധാനവും ഉറപ്പാക്കാനായാൽ വാനിലയ്ക്ക് മലയോര കാർഷിക മേഖലയിൽ വീണ്ടും നിർണായക സ്ഥാനം നേടാനാകുമെന്നാണ് കർഷകരുടെ പ്രതീക്ഷ.
Kannur
കാഞ്ഞങ്ങാട്: ഓപ്പറേഷന് തൂഫാന് ലഹരിവിരുദ്ധ കാമ്പയിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മലയാളി മജീഷ്യന്‍സ് അസോസിയേഷന് ജില്ലാ കമ്മിറ്റിയും കാഞ്ഞങ്ങാട് മര്‍ച്ചന്റ് അസോസിയേഷനും കേരള പൊലിസും സംയുക്തമായി സംഘടിപ്പിച്ച കണ്ണുമൂടിക്കെട്ടി വാഹന റാലി നടത്തി.
ലഹരി ഉപയോഗിക്കുന്നത് കണ്ണുമൂടിക്കെട്ടി അപകടത്തിലേക്ക് വാഹനമോടിക്കുന്നതിന് തുല്യമാണ് എന്ന ശക്തമായ സന്ദേശം ഉയര്‍ത്തിപ്പിടിച്ചായിരുന്നു യാത്ര. ജില്ലാ പൊലിസ് മേധാവി പി. നിധിന്‍രാജ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് സി.കെ. ആസിഫ് അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പി എം.വി. അനില്‍ കുമാര്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
20 പ്രഫഷണല്‍ മജിഷ്യന്മാര് വാഹനങ്ങള്‍ ഓടിച്ചത്. മോഹനന് അനാമിക, സുധീര്‍ മാടക്കത്ത്, സി. പ്രഭാകരന്, രാജീവന് ഒളവറ, നവീന്‍ നാരായണ്‍, സുരേഷ് കുമാര്‍, മിറാക്കിള്‍ സിദ്ധാര്‍ഥ്, ടി.ജെ. കാര്‍ത്തിക്, രാജീവന് ചെല്ലന്, രാജന് പ്രസാദ്, രാജു പടന്ന, ജയന് നീലേശ്വരം, ബാബു കല്യോട്ട്, ഹൃദയ്ദേവ്, ശിവരാജ്, ശ്രീധര്‍ മട്ടെ, കുഞ്ഞികൃഷ്ണന്, നാരായണന് അണച്ചാല്, ഉസ്മാന് പാടലടുക്ക, സത്യകുമാര്‍ പടിച്ചാല് എന്നിവരാണ് സാഹസിക യാത്രയില്‍ അണിനിരന്നത്. കോട്ടച്ചേരി പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്ന് ആരംഭിച്ച ജാഥ ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.
Kannur
കാസര്‍ഗോഡ്: സാധാരണ യാത്രക്കാരനെന്ന വ്യാജേന പ്ലാറ്റ്ഫോമില്‍ കാത്തിരുന്ന അന്തര്‍സംസ്ഥാന കുപ്രസിദ്ധ ട്രെയിന്‍ കവര്‍ച്ചാ സംഘത്തലവനെ തന്ത്രപരമായി വലയിലാക്കി കാസര്‍ഗോഡ് റെയില്‍വേ പൊലിസ്. ഹരിയാന ഹിസാര്‍ ഭട്ടോള്രങ്കരന് സ്വദേശി ദില്‍ബാഗ് (63) ആണ് ഏകദേശം 15 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളുമായി പിടിയിലായത്. വിപണിയില്‍ ഏകദേശം 13.74 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് ഇയാളില്‍നിന്നു കണ്ടെടുത്തത്. ശനിയാഴ്ച ഉച്ചയ്ക്ക് കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷന് ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ റെയില്‍വേ പൊലിസും ആര്‍പിഎഫും സംയുക്തമായി നടത്തിവന്ന പരിശോധനയ്ക്കിടെയാണ് കോണ്‍ക്രീറ്റ് ബെഞ്ചില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ബാഗുമായി ഇരുന്ന പ്രതി ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്.
ഉദ്യോഗസ്ഥരെ കണ്ടതോടെ പരിഭ്രമിച്ച ഇയാളെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മറുപടികളാണ് നല്‍കിയത്. ബാഗില്‍ വസ്ത്രങ്ങള്‍ മാത്രമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച പ്രതിയുടെ ബാഗ് വിശദമായി പരിശോധിച്ചതോടെ, വസ്ത്രങ്ങള്‍ക്കിടയില്‍ വെള്ളത്തുണിയില്‍ പൊതിഞ്ഞ് ഒളിപ്പിച്ച നിലയില്‍ മൂന്നു സ്വര്‍ണവളകള്‍, രണ്ടു മാലകള്‍, കമ്മലുകള്‍, മോതിരം, മംഗല്യസൂത്രം എന്നിവ കണ്ടെത്തുകയായിരുന്നു.
ആഭരണങ്ങളുടെ ഉറവിടം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ പ്രതിക്ക് സാധിക്കാത്തതിനെത്തുടര്‍ന്ന് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് പ്രതിയുടെ ഞെട്ടിക്കുന്ന ക്രിമിനല്‍ പശ്ചാത്തലം പുറത്തുവന്നത്. 2025 നവംബറില്‍ ചെന്നൈ-മംഗളൂരു മെയിലില്‍ യാത്രക്കാരുടെ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന സ്വര്‍ണ-വജ്രാഭരണങ്ങള്‍ കവര്‍ന്ന കേസുകളില്‍ ഷൊര്‍ണൂര്‍, കോഴിക്കോട് റെയില്‍വേ പൊലിസ് സ്റ്റേഷനുകളിലെ കേസിലെ ഒന്നാംപ്രതിയാണ് ഇയാളെന്ന് വ്യക്തമായി. ഇതോടെ കണ്ടെടുത്ത ആഭരണങ്ങള്‍ മോഷണമുതലുകളാണെന്ന് ഉറപ്പിച്ച പൊലിസ് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
എസ്ഐ സി.എസ്. സനില്‍കുമാര്‍, എഎസ്ഐ ഗംഗാധരന്, സിവില്‍ പൊലിസ് ഓഫിസര്‍ സനൂപ്, ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ എന്‍. രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ കൂട്ടാളികളെ കണ്ടെത്തുന്നതിനും സ്വര്‍ണത്തിന്റെ ഉറവിടം സ്ഥിരീകരിക്കുന്നതിനുമായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Kannur
ചുങ്കക്കുന്ന്: മാനന്തവാടി രൂപതാംഗമായ ഡീക്കൻ ജോബിൻ കൈപ്പകശേരിൽ, കപ്പൂച്ചിൻ സഭാംഗമായ ഡീക്കൻ ജോൺസ് കൈപ്പകശേരിൽ ഒഎഫ്എം എന്നീ സഹോദരങ്ങൾ ഒരുമിച്ച് വൈദികശുശ്രൂഷയിലേക്ക് പ്രവേശിക്കുന്നു. ചുങ്കക്കുന്ന് സ്വദേശികളായ കെ.ബി. തോമസ്-ബിനുമോൾ തോമസ് ദമ്പതികളുടെ മക്കളാണ് ഇരുവരും.
ഡീക്കൻ ജോബിൻ മാനന്തവാടി, കോൽക്കത്ത, വടവാതൂർ എന്നിവിടങ്ങളിലെ സെമിനാരിയിലും ഡീക്കൻ ജോൺസ് പയ്യന്നൂർ, ബത്തേരി, കട്ടപ്പന, മൂവാറ്റുപുഴ, തൃശൂർ, തെള്ളകം എന്നിവിടങ്ങളിലെ സെമിനാരിയിലുമാണ് വൈദികപഠനം പൂർത്തിയാക്കിയത്.
ഇന്നു രാവിലെ 9.15-ന് ചുങ്കക്കുന്ന് ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിലാണ് പൗരോഹിത്യ സ്വീകരണ ശുശ്രൂഷകൾ. മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടത്തിന്റെ കൈവയ്പുവഴി ഇരുവരും പൗരോഹിത്യപട്ടം സ്വീകരിക്കും. തുടർന്ന് നവവൈദികർ പ്രഥമ ദിവ്യബലി അർപ്പിക്കും.
Kannur
പാലാവയൽ: പുളിങ്ങോത്തുനിന്ന് കർണാടകയിലെ ബാഗമണ്ഡലത്തേക്കുള്ള ദൂരം 18 കിലോമീറ്റർ മാത്രമാണ്. കാലങ്ങൾക്കു മുമ്പ് തലക്കാവേരി ക്ഷേത്രത്തിലേക്കു കാൽനടയായി പോകാനും തലച്ചുമടായും ജീപ്പിലും ഇരുവശങ്ങളിലേക്കും മലഞ്ചരക്കുകൾ എത്തിക്കാനുമൊക്കെ ഇരു സ്ഥലങ്ങൾക്കുമിടയിലുള്ള വനപാത ഉപയോഗിച്ചിരുന്നു. എന്നാൽ കാൽനൂറ്റാണ്ടു മുമ്പ് കർണാടക വനംവകുപ്പ് അധികൃതർ ഈ പാത അടച്ചു. ഇതോടെ ഇപ്പോൾ പുളിങ്ങോത്തു നിന്നു ബാഗമണ്ഡലത്തേക്ക് എത്തണമെങ്കിൽ 80 കിലോമീറ്ററിലധികം ചുറ്റി സഞ്ചരിക്കേണ്ട നിലയാണ്.
കേരളത്തിന്റെ ആവശ്യപ്രകാരം 1999 ൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ അനുമതിയോടെ ഏഴിമല നാവിക അക്കാദമിയിൽ നിന്നുതുടങ്ങി ബംഗളൂരു വരെ എത്താവുന്ന പുതിയ പാതയ്ക്കായി പദ്ധതി തയാറാക്കിയിരുന്നു. 2005-07 കാലത്ത് കേന്ദ്ര റോഡ് ഫണ്ടിൽ നിന്ന് അഞ്ചു കോടിയിലധികം രൂപ ചെലവിട്ട് ചെറുപുഴയിൽ നിന്ന് റോഡും പുളിങ്ങോം ടൗണിൽ നിന്ന് 200 മീറ്ററോളം അകലെ പാലവും നിർമിച്ചു. എന്നാൽ പാലംകടന്ന് മറുകരയിൽ പ്രവേശിക്കുന്ന ഭാഗം ഇപ്പോഴും ചങ്ങലയിട്ട് അടച്ച നിലയിലാണ്. തലക്കാവേരി ക്ഷേത്രകവാടത്തിനു സമീപം റോഡ് തുടങ്ങുന്ന ഭാഗവും ചങ്ങല കെട്ടി അടച്ചു. കർണാടക വനംവകുപ്പിന്റെ വാഹനങ്ങൾക്കു മാത്രമാണ് ഇതുവഴി പ്രവേശനം അനുവദിക്കുന്നത്. ഈ വാഹനങ്ങളെത്തുമ്പോൾ ചങ്ങല അഴിച്ചുമാറ്റുകയും കടന്നുപോയ ഉടൻ തന്നെ വീണ്ടും കെട്ടുകയുമാണ്. 20 വർഷമായി വെറുതേയിട്ടിരിക്കുന്ന പാലത്തിന്റെ ഇരുവശങ്ങളിലും ഇപ്പോൾ കാടുകയറി.ഏഴിമല - പുളിങ്ങോം - ബാഗമണ്ഡലം പാത യാഥാർഥ്യമായാൽ ഏഴിമല നാവിക അക്കാദമിയിലും പെരിങ്ങോം സിആർപിഎഫ് കേന്ദ്രത്തിലും നിന്ന് കുറഞ്ഞ ദൂരത്തിൽ ബംഗളൂരുവിൽ എത്തിച്ചേരാൻ കഴിയും. കേരളത്തിൽ നിന്നു തലക്കാവേരിയിലേക്കും കുടകിലേക്കും പോകുന്നവർക്കും കർണാടകയിൽ നിന്ന് കൊട്ടിയൂരിലേക്കും തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രവും വിളക്കന്നൂർ ക്രിസ്തുരാജ തീർഥാടന ദേവാലയവുമുൾപ്പെടെയുള്ള കേന്ദ്രങ്ങളിലേക്കും എത്തുന്നവർക്കും ഇത് ഏറെ പ്രയോജനം ചെയ്യും.
ബംഗളൂരുവിൽ നിന്ന് കുറഞ്ഞ ദൂരത്തിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെത്താനും സാധിക്കും. ഇതോടൊപ്പം ചെറുപുഴ, പെരിങ്ങോം-വയക്കര, ഈസ്റ്റ് എളേരി, വെസ്റ്റ്എളേരി പഞ്ചായത്തുകളുടെ സമഗ്രവികസനത്തിനും വിനോദസഞ്ചാരമേഖലയ്ക്കും ഇത് ഏറെ ഗുണകരമാകും.
ഈ റോഡ് യാഥാർഥ്യമാക്കണമെന്ന ആവശ്യം രാജ്മോഹൻ ഉണ്ണിത്താൻ എംപി ലോക്സഭയിൽ ഉന്നയിച്ചിരുന്നു. മലയോരമേഖലയിൽനിന്നു ബംഗളൂരുവിലെ മലയാളി കൂട്ടായ്മകളുടെ ഇടയിൽനിന്നും ഈ റോഡിനായി പലതവണ ആവശ്യമുയർന്നിരുന്നു. എന്നാൽ അപ്പോഴൊന്നും കർണാടക സർക്കാരിന്റെ നിലപാടിൽ മാറ്റമുണ്ടായില്ല.
എന്നാൽ രണ്ടു സംസ്ഥാനങ്ങളിലും ഒരേസമയത്ത് കോൺഗ്രസ് സർക്കാരുകൾ അധികാരത്തിലെത്തിയതോടെ ഈ റോഡിന്റെ കാര്യത്തിൽ വീണ്ടും പ്രതീക്ഷകളുണരുകയാണ്. മുഖ്യമന്ത്രി വി.ഡി.സതീശനും കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാറും മികച്ച വ്യക്തിബന്ധം പുലർത്തുന്നവരും ദീർഘകാല ലക്ഷ്യങ്ങളോടെയുള്ള വികസന കാര്യങ്ങളിൽ ഒരേ വീക്ഷണം പങ്കിടുന്നവരുമാണ്. വയനാട് ജില്ലയിൽ കബനി നദിക്കു കുറുകെ സമാനമായ രീതിയിൽ മുടങ്ങിക്കിടക്കുന്ന ബൈലക്കുപ്പ പാലത്തിന്റെയും റോഡിന്റെയും പണി പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെ സംസ്ഥാന സർക്കാർ കർണാടക മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു.
കാഞ്ഞങ്ങാട്-കാണിയൂർ റെയിൽപാതയുടെ കാര്യത്തിലും വീണ്ടും ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. ഇതുലെ ബാഗമണ്ഡലം റോഡിന്റെ കാര്യത്തിലും ഇരു സർക്കാരുകളും തമ്മിൽ ചർച്ച നടത്തി ധാരണയിലെത്തണമെന്നാണ് മലനാടിന്റെ ആവശ്യം.
Kasaragod
വെള്ളരിക്കുണ്ട്: കുടിവെള്ള പ്രശ്നങ്ങള്‍ക്കും ജലസേചന പദ്ധതികള്‍ക്കും പരിഹാരം കാണുന്നതിനായി കാസര്‍ഗോഡ് ജില്ലയ്ക്ക് ജലവകുപ്പിന്റെ പ്രത്യേക പരിഗണന ലഭിക്കുമെന്ന് ജലവിഭവമന്ത്രി മോന്‍സ് ജോസഫ്.
കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി വെള്ളരിക്കുണ്ടില്‍ നല്കിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കായിരുന്നു അദ്ദേഹം. പരമാവധി സ്ഥലങ്ങളില്‍ കുടിവെള്ളം എത്തിക്കാനും കുടിവെള്ള പദ്ധതികള്‍, ചെക്ക്ഡാമുകള്‍, സംരക്ഷണ ഭിത്തികളുടെ നിര്‍മാണം എന്നിവ നടപ്പിലാക്കാനും മുന്‍ഗണന നല്‍കും.
ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെയും വാട്ടര്‍ അഥോരിറ്റിയുടെയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മുതല്‍മുടക്കോടെ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ഥമായ പരിഗണന നല്‍കുമെന്നും ജില്ലയില്‍ ജലസേചന വകുപ്പിന്റെ സബ്ഡിവിഷന് ആരംഭിക്കുന്നതിനുള്ള നടപടികള്‍ എടുക്കുമെന്നും ഹൗസിംഗ് ബോര്‍ഡുമായി ബന്ധപ്പെട്ട കാര്യങ്ങളും വകുപ്പിന്റെ കീഴില്‍ വരുന്ന മറ്റു വിഷയങ്ങളും പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രളയക്കെടുതിയിലും മറ്റും തകര്‍ച്ച നേരിട്ട ജില്ലയിലെ പ്രദേശങ്ങള്‍ക്ക് വികസനവും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കാന്‍ വേണ്ട കര്‍മപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ ജോസഫ് മുള്ളമട, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഷൈജി ഓട്ടപ്പള്ളി, ജോര്‍ജ് പൈനാപ്പിള്ളി, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് റോജസ് സെബാസ്റ്റ്യന്‍, ജില്ലാ സെക്രട്ടറി കെ.യു.മാത്യു, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് വെട്ടിയാങ്കല്‍, ജോയ് മാരിയടി, നിസാം ഫലാഹ്, ടോമി കുരുവിളാനി, ജോസ് ജയിംസ് നിലപ്പന, സക്കറിയ വാടാന, പ്രിന്‍സ് ജോസഫ്, ബിനോയ് വെള്ളാപ്പള്ളി, സന്തോഷ് വലിയപറമ്പ്, കുര്യച്ചന് പുളിക്കപറമ്പില്‍, കെ.എ. സാലു എന്നിവര്‍ സംസാരിച്ചു
Kasaragod
കുണ്ടംകുഴി: പ്രകാശത്തിന്റെവിസരണത്തിന് പരിഷ്കൃത മാനങ്ങള്‍ നല്കി കുണ്ടംകുഴി ജിഎച്ച്എസ്എസിലെ പത്താംക്ലാസ് വിദ്യാര്‍ഥികളായ നീലാഞ്ജന അശോകനും എ. വിപിനയും സംസ്ഥാന ശാസ്ത്രമേളയില്‍ ഒന്നാംസ്ഥാനം നേടി.
ഹൈസ്കൂള്‍ വിഭാഗം ഇംപ്രൊവൈസ്ഡ് എക്സ്പെരിമെന്റ് വിഭാഗത്തിലാണ് ഇവരുടെ നേട്ടം. ഇതോടെ ഇരുവര്‍ക്കും ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയിലേക്ക് യോഗ്യത ലഭിച്ചു. ഒളിയത്തടുക്കത്തെ കെ. അശോകന്റെയും പി. ലേഖയുടെയും മകളാണ് നീലാഞ്ജന. ബീംബുങ്കാലിലെ പരേതനായ സി. വിശ്വംഭരന്റെയും സി. പ്രീതിയുടെയും മളാണ വിപിന.
സംസ്ഥാന ശാസ്ത്രമേളയില്‍ 26 പോയിന്റ് നേടി കുണ്ടംകുഴി സ്കൂള്‍ ഹൈസ്കൂള്‍ വിഭാഗം ചാമ്പ്യന്‍പട്ടവും സ്വന്തമാക്കി. ഇലക്ട്രോണിക്സ് വിഭാഗത്തില്‍ മൂന്നാംസ്ഥാനം നേടി മിസ്ഫ ശാലോം, ഇന്‍വെസ്റ്റിഗേറ്ററി പ്രോജക്ടില്‍ പി. റിതുപര്‍ണ, റോബോട്ടിക്സില്‍ സി.എസ്. ധ്യാന്‍ദേവ് എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു.
Kasaragod
കാസര്‍ഗോഡ്: പള്‍സ് പോളിയോ ഇമ്യൂണൈസേഷന് പരിപാടിയുടെ ഭാഗമായി പള്‍സ് പോളിയോ ദിനത്തില്‍ ജില്ലയിലെ അഞ്ചു വയസിനു താഴെയുള്ള 90,136 കുട്ടികള്‍ക്ക് പോളിയോ തുള്ളി മരുന്ന് നല്കി. പള്‍സ് പോളിയോ ദിനത്തില്‍ തുള്ളിമരുന്ന് സ്വീകരിക്കാന്‍ സാധിക്കാത്ത അഞ്ചുവയസിനു താഴെയുള്ള കുട്ടികള്‍ക്ക് ഇന്നും നാളെയുമായി ആരോഗ്യപ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിച്ചു പോളിയോ തുള്ളിമരുന്ന് നല്‍കും.
ജില്ലയിലെ അങ്കണവാടികള്‍, സ്കൂളുകള്‍, ആരോഗ്യകേന്ദ്രങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍ റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ ബൂത്തുകള്‍ സജ്ജീകരിച്ചിരുന്നു. കൂടാതെ ആളുകള്‍ക്ക് എത്തിച്ചേരുവാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഇതരസംസ്ഥാനത്തൊഴിലാളി ക്യാമ്പുകളിലും കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കുന്നതിനായി മൊബൈല്‍ ടീമുകളും സജ്ജീകരിച്ചിരുന്നു.
പള്‍സ് പോളിയോ ഇമ്യൂണൈസേഷന് പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഉദുമ കുടുംബാരോഗ്യകേന്ദ്രത്തില്‍ കെ. നീലകണ്ഠന് എംഎല്‍എ നിര്‍വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രന് നാലാംവാതുക്കല് അധ്യക്ഷതവഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.ടി. രേഖ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം സുഹറാബി, വാര്‍ഡ് മെംബര്‍ കെ. പ്രമീള, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ധന്യ ദയാനന്ദ്, ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് ട്രെയിനിംഗ് കോ-ഓര്‍ഡിനേറ്റര്‍ കെ.എന്‍. അജയ്, ഐഎ പി കാസര്‍ഗോഡ് സെക്രട്ടറി ഡോ. ഉദയ് ശ്രീനിവാസ്, റോട്ടറി ഡിസ്ട്രിക്ട് പള്‍സ് പോളിയോ ചെയര്‍പേഴ്സണ്‍ ഡോ.സി.എച്ച്. ജനാര്‍ദ്ദന നായിക്, ഉദുമ കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. അനില്‍കുമാര്‍, ജില്ലാ എംസിഎച്ച് ഓഫിസര്‍ സ്റ്റെല്ല ജോസഫ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ടി.രമ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ആര്‍സിഎച്ച് ഓഫിസര്‍ ഡോ. വി.എസ്. ദിവ്യ സ്വാഗതവും ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫിസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ നന്ദിയും പറഞ്ഞു.
Kasaragod
കാഞ്ഞങ്ങാട്: ആറു വര്‍ഷം മുന്‍പ് വീടുവിട്ടിറങ്ങി അലഞ്ഞുതിരിഞ്ഞിരുന്ന പോണ്ടിച്ചേരി സ്വദേശി വിജയകുമാറിന് (48) സ്നേഹാലയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഇടപെടലിലൂടെ സ്വന്തം കുടുംബത്തിലേക്ക് മടക്കം. പോണ്ടിച്ചേരിയിലെ പരേതനായ കോദണ്ഡപാണിയുടെ മകനായ വിജയകുമാറിനെ ഇന്നലെ സാമൂഹ്യപ്രവര്‍ത്തകന്‍ റിയാസ് പിലാത്തറ തമിഴ്നാട് പോണ്ടിച്ചേരിയിലുള്ള കുടുംബവീട്ടില്‍ എത്തിച്ചു.
മാനസിക നില തകരാറിലായി തെരുവില്‍ അലയുകയായിരുന്ന വിജയകുമാറിനെ 2026 ഏപ്രില്‍ 16നാണ് ചെറുപുഴ പൊലിസും റിയാസും ചേര്‍ന്ന് സ്നേഹാലയത്തില്‍ എത്തിച്ചത്. തുടര്‍ന്ന് ബ്രദര്‍ ഈശോദാസിന്റെ നേതൃത്വത്തില്‍ സ്നേഹാലയത്തില്‍ ലഭിച്ച കൃത്യമായ ചികിത്സയിലൂടെയും പരിചരണത്തിലൂടെയും വിജയകുമാര്‍ പൂര്‍ണ ആരോഗ്യം വീണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തിന്റെ സ്വദേശം പോണ്ടിച്ചേരിയാണെന്ന് തിരിച്ചറിഞ്ഞത്. ആറുവര്‍ഷം മുന്‍പ് വിജയകുമാറിനെ കാണാതായതിനെത്തുടര്‍ന്ന് കുടുംബം കടുത്ത ദുഃഖത്തിലും തെരച്ചിലിലുമായിരുന്നു.
സാമൂഹ്യപ്രവര്‍ത്തകന്‍ റിയാസ് പിലാത്തറയുടെ സഹായത്തോടെ ഇദ്ദേഹത്തെ സുരക്ഷിതമായി വീട്ടിലെത്തിക്കുകയുമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയപ്പെട്ടവനെ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് കുടുംബം. സ്വന്തം വീട്ടുകാരെ വീണ്ടും കാണാനായതിന്റെ ആഹ്ലാദത്തിലാണ് വിജയകുമാറും.
Ernakulam
കൊച്ചി: ഇടക്കൊച്ചി സെന്റ് മേരീസ് ഇടവകയില്‍ മഞ്ഞുമ്മല്‍ കര്‍മലീത്ത വൈദികര്‍ നയിക്കുന്ന ഏഴു ദിവസങ്ങളിലായി നടക്കുന്ന പരമ്പരാഗത മിഷന് ധ്യാനത്തിന് തുടക്കമായി. വൈകുന്നേരം ഇടവക ജനങ്ങള്‍ ഒന്നുചേര്‍ന്ന് വികാരി ഫാ. ഇമ്മാനുവല്‍ പൊള്ളയില്, സഹവികാരി ഫാ. വര്‍ഗീസ് ജിതിന് പാലക്കല്തറ എന്നിവരുടെ നേതൃത്വത്തില്‍ ധ്യാന ഗുരുക്കന്മാരെ സ്വീകരിച്ചു. തുടര്‍ന്ന് ഇടവക കൊടിമരത്തില്‍ ഫാ. ജോണ്സണ് കുറുപ്പശേരി പതാക ഉയര്‍ത്തി. കൊച്ചി ബിഷപ് ഡോ. ആന്റണി കാട്ടിപ്പറമ്പില്‍ ആമുഖ വചന സന്ദേശം നല്കി.
ഫാ. ജോണ്സണ് കുറുപ്പശേരി, ഫാ. ബാബു പോള്‍,ഫാ. ആന്‍ഡ്രൂസ് പുത്തന്‍പറമ്പില്‍, ഫാ. സിബി ജോണ്‍ ചന്ദ്രോത്ത് എന്നിവരാണ് ധ്യാന ഗുരുക്കൻമാർ. 28 വരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം അഞ്ചു മുതല്‍ രാത്രി ഒമ്പതു വരെയാണ് ഇടവക ദേവാലയത്തില്‍ മിഷന് ധ്യാനം നടക്കുന്നത്. ധ്യാനത്തോടനുബന്ധിച്ച് ഭവന ആശിര്‍വാദം, കൈക്കുഞ്ഞുങ്ങളുടെ ആശിര്‍വാദം, ഗര്‍ഭിണികള്‍ക്കുള്ള പ്രാര്‍ഥന, ലീഡേഴ്സ് മീറ്റ്, വിദ്യാരംഭം, വിവാഹ വാഗ്ദാന നവീകരണം, ദമ്പതി കൂട്ടായ്മ, യുവജന സമ്മേളനം, പരിഹാര പ്രദക്ഷിണം, പാഴായ വിശുദ്ധ വസ്തുക്കളുടെ സമാഹരണം, കൗണ്‍സിലിംഗ്, പരേത സ്മരണ തുടങ്ങിയവ ഉണ്ടായിരിക്കും.
Ernakulam
കൊച്ചി: എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക വികാരി മോൺ. ആന്റണി നരികുളത്തിന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷം നടത്തി. ബസിലിക്ക ദേവാലയത്തിൽ അദ്ദേഹത്തിന്റെ മുഖ്യകാർമികത്വത്തിൽ സമൂഹബലി അർപ്പിച്ചു. പാരിഷ് ഹാളിൽ നടന്ന പൊതുസമ്മേളനം അതിരൂപത വികാരി ജനറാൾ ഫാ. ഡോ. ജോസ് പുതിയേടത്ത് ഉദ്ഘാടനം ചെയ്തു .
അതിരൂപത പ്രസ് ബിറ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. ഡോ. കുര്യാക്കോസ് മുണ്ടാടൻ അധ്യക്ഷത വഹിച്ചു. ഫാ. ജോൺ കാഞ്ഞിരത്തിങ്കൽ, പോൾ പാനികുളം, ഷൈജു ആന്റണി, ജെയിംസ് പുത്തൻപറമ്പിൽ, സിസ്റ്റർ തെരേസ മരിയ, തങ്കച്ചൻ പേരയിൽ, സാബു പുല്ലൻ എന്നിവർ പ്രസംഗിച്ചു. മോൺ. നരികുളം രചിച്ച പുസ്തകത്തിന്റെ പ്രകാശനം ഫാ. ഡോ. ഇഗ്നേഷ്യസ് പയ്യപ്പള്ളി നിർവഹിച്ചു.
Thiruvananthapuram
ആറ്റിങ്ങൽ: ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ലഹരിയ്ക്കെതിരെ സമൂഹിക നന്മയ്ക്കായി എന്ന മുദ്രാവാക്യം ഉയർത്തി ദീപശിഖാ പ്രയാണം സംഘടിപ്പിച്ചു. മംഗലപുരം പൊലിസ് സ്റ്റേഷൻ ജംഗ്ഷൻ മുതൽ കഴക്കുട്ടം പൊലിസ് സ്റ്റേഷൻ ജംഗ്ഷൻ വരെ നടന്ന പ്രയാണത്തിൽ നൂറുകണക്കിനു യുവാക്കളും നാട്ടുകാരും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകരും പങ്കെടുത്തു. സംസ്ഥാന സർക്കാർ നടത്തിവരുന്ന ഓപ്പറേഷൻ തൂഫാന് ഐക്യദാർഡ്യം പ്രഖ്യാപിച്ചായിരുന്നു ദീപശിഖാ പ്രയാണം.
മംഗലാപുരം ജംഗ്ഷനിൽ ജില്ലാ പൊലിസ് മേധാവി ബി.കെ. പ്രശാന്തൻ കാണി ഉദ്ഘാടനം ചെയ്തു. ജാഗ്രതാ സമിതി ചെയർമാൻ എം.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. മംഗലപുരം എസ്എച്ച്ഒ സൈജു, സഞ്ചു, ബ്ലോക്ക് മെമ്പർ ഫറൂക്ക്, ജോഷ് പോത്തൻകോട് എന്നവർ പ്രസംഗിച്ചു. പഞ്ചായത്ത് മുൻ അംഗം ബി.സി. അജയരാജ് സ്വാഗതവും മംഗലപുരം മുനീർ നന്ദിയും പറഞ്ഞു.
കഴക്കുട്ടം പൊലിസ് സ്റ്റേഷൻ ജംഗ്ഷനിൽ ദീപശിഖാ പ്രയാണത്തിന്റെ സമാപന സമ്മേളനം ഡിസിപി കെ.എസ് ഷഹൻഷാ ഉദ്ഘാടനം ചെയ്തു. കഴക്കുട്ടം എസിപി എസ്.വൈ.സുരേഷ്, എം.എ. ഉറൂബ്, കഴക്കുട്ടം സുധീർ എന്നിവർ പ്രസംഗിച്ചു.
Thiruvananthapuram
നെയ്യാറ്റിന്‍കര: അരുവിപ്പുറത്ത് മഹാകവി കുമാരനാശാന്റെ പ്രശസ്തമായ ചണ്ഡാലഭിക്ഷുകി കാവ്യം ശില്‍പ്പമാകുന്നു. ചണ്ഡാലഭിക്ഷുകി ബുദ്ധസന്യാസിക്ക് കിണറില്‍നിന്നു പാളയില്‍ വെള്ളം കോരി കുടിക്കാന്‍ നല്കുന്ന രംഗമാണ് ശില്പ്പമായി ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത്. ഗുരുശിഷ്യനായ കുമാരനാശാന് അരുവിപ്പുറം മഠത്തില്‍ താമസിച്ചിരുന്ന മുറിക്കുപുറത്തെ വഴിക്കിണറിനരികിലാണ് ശില്‍പ്പം നിർമിച്ചിരിക്കുന്നത്. പ്രശസ്ത കലാകാരന്മാരായ ഷമ്മികുമാര്‍ പൂവച്ചലും ആർട്ടിസ്റ്റ് ശ്രീഹർഷനുമാണ് ശില്‍പ്പികള്‍. മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയുടെ നിര്‍ദേശപ്രകാരം മുണ്ടക്കയം സ്വദേശി ഡോ. അനിയനാണ് സാന്പത്തിക സഹായം നല്‍കിയത്. 25ന് വൈകുന്നേരം മൂന്നിന് ചേരുന്ന സമ്മേളനത്തില്‍ മന്ത്രി പി.സി. വിഷ്ണുനാഥ് ശില്‍പ്പം അനാച്ഛാദനം ചെയ്യും. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി ഋതംഭരാനന്ദ അധ്യക്ഷനാകുന്ന യോഗത്തില്‍ എംഎല്‍എ മാരായ സി.കെ. ഹരീന്ദ്രന്‍, എന്‍. ശക്തന്, എം.ആര്. ബൈജു എന്നിവര്‍ മുഖ്യാതിഥികളാകും. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ശ്രീനാരായണ സ്റ്റഡീസ് ഡയറക്ടര്‍ ഡോ. എം.എ. സിദ്ദീഖ് മുഖ്യപ്രഭാഷണം നടത്തും.
Thiruvananthapuram
അടൂര്‍: നിര്‍ദിഷ്ട ശബരിമല വിമാനത്താവളം കൊടുമണ്‍ പ്ലാന്റേഷന്റെ റവന്യുഭൂമിയില്‍ സ്ഥാപിക്കണമെന്ന ആവശ്യവുമായി ജില്ലയിലെ ജനപ്രതിനിധികള്‍ ഇന്നു പ്ലാന്റേഷന് മേഖല സന്ദര്‍ശിക്കും. സി.വി. ശാന്തകുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ രാവിലെ ഒമ്പതിനാണ് സന്ദര്‍ശനം. ശബരിമല വിമാനത്താവള ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പര്യടനം സംഘടിപ്പിക്കുന്നത്.
ജില്ലയിലെ വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, സാംസ്കാരിക സംഘടനകളുടെയും ക്ലബ്ബുകളുടെയും ഭാരവാഹികള്‍, പൊതുജനങ്ങള്‍ എന്നിവരും പഠനസംഘത്തില്‍ ഉണ്ടാകും
എരുമേലിയേക്കാള്‍ വിമാനത്താവളത്തിന് അനുയോജ്യമായ പ്രദേശമാണ് കൊടുമണെന്ന് ചൂണ്ടിക്കാട്ടി ആക്ഷന്‍ കമ്മിറ്റി മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രി പി.സി. വിഷ്ണുനാഥിനും നിവേദനം നല്‍കിയിട്ടുണ്ട്.
പദ്ധതി എത്രയും വേഗം നടപ്പാക്കണമെന്നും ജില്ലയിലെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നും ശബരിമല തീര്‍ഥാടകരുടെ വര്‍ഷങ്ങളായുള്ള സ്വപ്നം യാഥാര്‍ഥ്യമാക്കണമെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഡോ. വര്‍ഗീസ് പേരയില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീജിത്ത് ഭാനുദേവ്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അജികുമാര്‍ രണ്ടാംകുറ്റി, ബ്ലോക്ക് പഞ്ചായത്തംഗം സുരേഷ് കുഴിവേലി, എ. വിജയന് നായര്‍, അടൂര്‍ വൈഎംസിഎ പ്രസിഡന്റ് തോമസ് ജോണ്‍ മോളേത്ത്, ആക്ഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ജോണ്സണ് കുളത്തുംകരോട്ട്, ട്രഷറര്‍ ആര്. പത്മകുമാര്‍, വി.കെ. സ്റ്റാന്‍ലി, ടി. തുളസീധരന്‍, സച്ചു രാധാകൃഷ്ണന്, രാജന് സുലൈമാന്‍, വിനോദ് വാസുക്കുറുപ്പ് എന്നിവര്‍ പ്രസംഗിച്ചു.
Thiruvananthapuram
നെയ്യാറ്റിന്‍കര : കാരോട് പഞ്ചായത്തിലെ കാരുണ്യവും കഠിനാധ്വാനവും നിറഞ്ഞ കൈകളാൽ വിജയം തീർക്കുന്ന മാതൃകാ കർഷക ദമ്പതികളാണ് തോബിയാസും ഭാര്യ ലില്ലിലെറ്റും. വൃത്തിയിലും കൃത്യതയിലും പരിപാലിക്കുന്ന ഇവരുടെ ചിപ്പിക്കൂൺ കൃഷിയിടം ഓരോ കൃഷിസ്നേഹിയുടെയും കണ്ണും കരളും കവരുമെന്നതില്‍ സംശയമില്ല.
വിഷരഹിതവും ആരോഗ്യപ്രദവുമായ, ഔഷധഗുണമുള്ള ചിപ്പിക്കൂൺ കൃഷിയാണ് തോബിയാസിന്റെയും ലില്ലിലെറ്റിന്റെയും ഉപജീവനമാര്‍ഗം. കാരോട് കൃഷി ഭവനു സമീപത്താണ് ഇവരുടെ ഭവനം. തോബിയാസ് നേരത്തെ ഗള്‍ഫിലായിരുന്നു. അക്കാലത്ത് ലില്ലിലെറ്റാണ് കൂണ്‍കൃഷി ആരംഭിച്ചത്. യൂ ട്യൂബായിരുന്നു അന്നു വഴികാട്ടി. വീട്ടിലെ ചെറിയ മുറിയിലായിരുന്നു കൃഷിയുടെ തുടക്കം. ആദ്യമാദ്യം ചില വെല്ലുവിളികളൊക്കെയുണ്ടായി. എല്ലാറ്റിനെയും അതിജീവിച്ച് തോബിയാസും ലില്ലിലെറ്റും ചേര്‍ന്ന് വീടിനടുത്ത് തന്നെ ഫാം തുടങ്ങി. കൂണ് ബെഡ് കൂടുതലായി തയാറാക്കി. ഫംഗസിന്റെ ആക്രമണം ഏറെ ബുദ്ധിമുട്ടിച്ചു. പിന്നീട് വളരെ ശാസ്ത്രീയമായി തന്നെ ചിപ്പിക്കൂണ്‍ കൃഷിയെക്കുറിച്ച് ഇരുവരും മനസിലാക്കിയതിനു ശേഷം തുടരുന്ന ദൗത്യം വിജയകരമായി മുന്നോട്ടു പോകുന്നുണ്ട്. മികച്ച വിളവ് ഇരട്ടി സന്തോഷം പകരുന്നു. ചില ദിവസങ്ങളില്‍ വിളവിന്റെ തോത് വര്‍ധിക്കും. അവ വില്ക്കാനാകാതെയും വരാറുണ്ട്. അങ്ങനെയാണ് കൂണ് അച്ചാര്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ കാര്യക്ഷമമായി തന്നെ കൂണ് അച്ചാറും വിറ്റഴിക്കപ്പെടുന്നു.
താത്പര്യമുള്ളവര്‍ക്ക് കൂണ്‍കൃഷിയെയും കൂണ് അച്ചാര്‍ തയാറാക്കലിനെയും കുറിച്ചുള്ള അറിവ് പകര്‍ന്ന് നല്‍കാനും തോബിയാസ് ശ്രമിക്കാറുണ്ട്.
Thiruvananthapuram
വിഴിഞ്ഞം: ഇക്കഴിഞ്ഞ മൂന്നിന് ആയിരക്കണക്കിനു കണ്ടെയ്നറുകൾക്കൊപ്പം കേരളത്തിലേക്കുള്ള ഒന്നുകൂടി വിഴിഞ്ഞത്ത് എത്തിച്ച് ചരിത്രംകുറിച്ച എം എസ്സി സബ്രീനയുടെ ആദ്യ ചുവട് വയ്പ് പിഴച്ചില്ല.
രണ്ടാഴ്ചത്തെ ഇടവേളക്കു ശേഷം കേരള ജനതയുടെ വികസന സ്വപ്നത്തിന് കൂടുതൽ കരുത്ത് പകരാൻ ഒറ്റയടിക്ക് 60 കണ്ടെയ്നറുകളുമായി എംഎസ്സിയുടെ ബിയാട്രീസും ഇന്നലെ തുറമുഖത്ത് നങ്കൂരമിട്ടു. ഏക കണ്ടെയ്നറുമായി കോവളം എംഎൽഎ അഡ്വ. എം. വിൻസന്റ് ഈമാസം മൂന്നിനു നടത്തിയ ഫ്ലാഗ് ഓഫിനു കേരളം നൽകുന്ന അംഗീകാരം വരും ദിവസങ്ങളിലും പ്രകടമാകുമെന്ന് ഉറപ്പായി. കൂടുതൽ ഏജൻസികൾ ചരക്കിറക്കാനുള്ള സാധ്യതകൾ തേടി കസ്റ്റംസിനെ സമീപിച്ചതോടെ വിഴിഞ്ഞത്തെ റോഡുകൾ തിരക്കില മരാൻ ഇനി അധികകാലം വേണ്ടി വരില്ല.
നിലവിൽ എംആർഎഫിനു വേണ്ടിയുള്ള ഏകദേശം 1,500 മെട്രിക് ടൺ സ്വാഭാവിക റബർ നിറച്ച 60 കണ്ടെയ്നറുകളുമായാണ് എംഎസ്സി ബിയാട്രിസ് എന്ന മദർഷിപ്പിന്റെ വിഴിഞ്ഞത്തേക്കുള്ള വരവ്. പശ്ചിമ ആഫ്രിക്കയിലെ ഐവറി കോസ്റ്റിലുള്ള അബിജാൻ തുറമുഖത്തുനിന്നാണ് ഈ ചരക്ക് എത്തിയത്. കസ്റ്റംസ് നടപടികൾ പൂർത്തിയാക്കിയശേഷം അടുത്ത ദിവസം ഇതു റോഡ് മാർഗം കോട്ടയം ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പോയിലേക്ക് കൊണ്ടുപോകും.
വിഴിഞ്ഞം വഴിയുള്ള ചരക്കുനീക്കം ഇറക്കുമതി സമയം ഗണ്യമായി കുറയ്ക്കാനും പ്രവർത്തനക്ഷമത വർധിപ്പിക്കാനും സഹായിക്കും. നിലവിൽ എംആർഎഫ് മുംബൈ വഴി എത്തിക്കുന്ന ചരക്കുകൾ ലക്ഷ്യസ്ഥാനത്തെത്താൻ ഏകദേശം ഒരു മാസം വരെ എടുക്കാറുണ്ട്. എന്നാൽ വിഴിഞ്ഞം വഴി എത്തിച്ച് കോട്ടയം ഐസിഡിയിലേക്ക് മാറ്റുന്നതിനു വെറും ദിവസങ്ങൾ മാത്രം മതിയെന്നതും പ്രത്യേകതയാണ്. കസ്റ്റംസ് പരിശോധനയും നടപടികളും പൂർത്തിയാക്കിയശേഷം കണ്ടെയ്നറുകൾ കൊച്ചിയിലെ എംആർഎഫിന്റെ വെയർഹൗസിലേക്ക് കൊണ്ടുപോകും. ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബായി വിഴിഞ്ഞം അതിവേഗം വളരുന്നുവെന്നതിന്റെ തെളിവാണ് ഈ പുതിയ നേട്ടമെന്ന് അധികൃതർ പറയുന്നു.
നിലവിൽ ഇന്ത്യയുടെ ആകെ ട്രാൻസ്ഷിപ്പ്മെന്റിൽ 30 ശതമാനത്തിലധികം വിഴിഞ്ഞം കൈകാര്യം ചെയ്യുന്നുണ്ട്. വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ച് വെറും രണ്ടുവർഷത്തിനുള്ളിൽ 1,230 കപ്പൽ സർവീസുകളും 27.5 ലക്ഷം കണ്ടെയ്നറുകളും കൈകാര്യം ചെയ്യാനും തുറമുഖത്തിന് കഴിഞ്ഞു.
Thiruvananthapuram
കൊല്ലം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടന് വള്ളങ്ങളുടെ ഐപിഎല്‍ മാതൃകയിലുള്ള ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ആറാം സീസണ് കിരീടവും കൊല്ലം പ്രസിഡന്റ്സ് ട്രോഫിയും പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്‍പ്പാടം ചുണ്ടന് കരസ്ഥമാക്കി. 11 മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 100 പോയിന്റുമായി ഒന്നാമതെത്തിയ മേല്‍പ്പാടം ചുണ്ടൻ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കുകയായിരുന്നു. പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ അഞ്ചാമത് സിബിഎല്‍ ചാമ്പ്യന്‍ഷിപ്പ് വിജയമാണിത്.
ആദ്യ നാല് സീസണില്‍ തുടര്‍ച്ചയായി ചാമ്പ്യന്മാരായ പള്ളാത്തുരുത്തി അഞ്ചാം സീസണില്‍ പരാജയപ്പെട്ടെങ്കിലും ആറാം സീസണില്‍ കിരീടം തിരികെ പിടിച്ചു. സിബിഎല്‍ ചരിത്രത്തിലാദ്യമായാണ് നെഹ്റു ട്രോഫി ജയിച്ച വള്ളം സിബിഎല്‍ ചാമ്പ്യന്‍ഷിപ്പില്‍ പരാജയപ്പെടുന്നത്. ഇക്കൊല്ലത്തെ നെഹ്റു ട്രോഫി ചാമ്പ്യന്മാരായ കൊല്ലം അരോമ ബോട്ട് ക്ലബ് തുഴഞ്ഞ അരോമ ചുണ്ടന് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെ എത്താന്‍ കഴിഞ്ഞുള്ളൂ. ആദ്യമത്സരങ്ങളില്‍ മികച്ച കളി പുറത്തെടുത്ത അരോമയുടെ കിതപ്പും അവസാന മൂന്ന് മത്സരങ്ങളില്‍ യുബിസി കൈനകരി എഫ് സിയുടെ വീയപുരത്തിന്റെ വീരോചിതമായ മുന്നേറ്റവും കണ്ട ഈ സീസണില്‍ ഓരോ കളിയിലെയും വിജയം പോയിന്റ് നിലയിലെ സ്ഥാനങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായി.
മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, ഷിബു ബേബി ജോണ്‍, എന്‍.കെ. പ്രേമചന്ദ്രന് എംപി എന്നിവര്‍ സമ്മാനദാനം നിർവഹിച്ചു. ഹീറ്റ്സിലെ മികച്ച സമയത്തിന്റെ അടിസ്ഥാനത്തിലെ ഫൈനല്‍ ലൈനപ്പില്‍ കുമരകം ടൗണ്‍ ബോട്ട് ക്ലബ് തുഴയുന്ന പുണ്യാളന് നിരണം എത്തിയത് ഈ സീസണിലെ മികച്ച മുന്നേറ്റമായി.
ഫൈനല്‍ മത്സരത്തിന്റെ ആദ്യ പാദത്തില്‍ തന്നെ പള്ളാത്തുരുത്തിയുടെ മേല്‍പ്പാടം ലീഡ് നേടി. ഈ ലീഡ് അവര്‍ ഒരു വേളയിലും വിട്ടു കൊടുത്തില്ല. ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച പുണ്യാളന് നിരണം പള്ളാത്തുരുത്തിക്കും യുബിസിഎഫ്സിക്കും കനത്ത വെല്ലുവിളി ഉയര്‍ത്തി.
പകുതിയിലെത്തുമ്പോള്‍ പുണ്യാളന് അല്പം മുമ്പിലെന്ന് തോന്നി. എന്നാല്‍ അവസാന ലാപ്പില്‍ യുബിസി കൈനകരിയും പുണ്യാളനും ഒപ്പത്തിനൊപ്പം വന്നു. തുടക്കത്തിലെ ലീഡ് വിട്ടു കൊടുക്കാതെ പൊരുതിയ പള്ളാത്തുരുത്തിയുടെ തുഴവേഗത്തില് (3.42.426 മിനിറ്റ്) മേല്‍പ്പാടം പ്രസിഡന്റ്സ് ട്രോഫിയും സിബിഎല്‍ കിരീടവും കരസ്ഥമാക്കി. പോയിന്റ് നിലയില്‍ അരോമ സിബിഎല്‍ ചാമ്പ്യന്‍ഷിപ്പിന്റെ റണ്ണര്‍ അപ്പും (96 പോയിന്റ്) വീയപുരം മൂന്നാം സ്ഥാനത്തും (91 പോയിന്റ്) ഫിനിഷ് ചെയ്തു.
ഈ സീസണിലെ മികച്ച പ്രകടനം കാഴ്ചവച്ച പുണ്യാളന് നിരണം കൊല്ലത്ത് രണ്ടാമതും (3.42.748 മിനിറ്റ്) യുബിസി നെഹ്റു ട്രോഫി വള്ളംകളിയോടെ ആവേശം തുടങ്ങുന്ന കേരളത്തിന്റെ ജലോത്സവ കാലത്തിന് പ്രൗഢഗംഭീരമായ സമാപനമാണ് കൊല്ലത്തെ പ്രസിഡന്റ്സ് ട്രോഫിയോടെ നടന്നത്.
Thiruvananthapuram
നെടുമങ്ങാട്: കുടുംബം സഞ്ചരിച്ചിരുന്ന കാർ ആളുകൾക്കിടയിലേക്ക് ഇടിച്ചുകയറി, കൈക്കുഞ്ഞും അമ്മയും ഉൾപ്പടെയുള്ളവർ രക്ഷപ്പെട്ടത് തലനാരിഴയ് ക്ക്. ആർക്കും ഗുരുതര പരിക്കുകളില്ല. നെടുമങ്ങാട് നിന്നും വിതുരയിലേക്കു പോകുകയായിരുന്ന കാറാണ് അപകടപ്പെട്ടത്.
വിതുര സ്വദേശിയും കെഎസ്ആർടിസി ജീവനക്കാരനുമായ അനിൽകുമാറും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്.അനിൽകുമാറാണ് കാർ ഓടിച്ചിരുന്നത്. മന്നൂർക്കോണത്ത് എത്തിയപ്പോൾ അനിൽകുമാർ ഉറങ്ങിപ്പോവുകയായിരുന്നു. അമിത വേഗത്തിലെത്തിയ കാർ സമീപത്തെ പീപ്പിൾസ് ലൈബ്രറിയുടെ റീഡിംഗ് റൂമിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ലൈബ്രറിയിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത വനിതകൾ വീട്ടിലേക്കു മടങ്ങുന്നതി നു വാഹനം കാത്തു നിൽക്കു ന്നതിനിടയിലേക്കാണ് കാർ പാഞ്ഞുകയറിയത്. കൈക്കുഞ്ഞുൾപ്പെടെ നിന്നിരുന്ന യുവതി ഉൾപ്പെടെ അഞ്ചുപേരാണ് രക്ഷപ്പെട്ടത്. വാഹനത്തിന്റെ വരവുകണ്ട് വേഗത്തിൽ മറ്റൊരുവശത്തേക്കു ഓടിമാറിയതിനാലാണ് അഞ്ചുപേരും രക്ഷപ്പെട്ടത്. ലൈബ്രറി മന്ദിരത്തിന്റ് കോൺക്രീറ്റ് പാളികൾ തെറിച്ച് അമ്മക്കും കൈക്കുഞ്ഞിനും മറ്റൊരാൾക്കും നേരിയ പരിക്കുകളേറ്റിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്നവർക്കും സാരമായ പരിക്കുകളില്ല.
തലേദിവസം ഉറക്കമൊഴിഞ്ഞുള്ള ഡ്യൂട്ടി ഉണ്ടായിരുന്നതിനാൽ മയങ്ങിപ്പോയെന്നാണ് അനിൽകുമാർ പൊലിസിനോട് പറഞ്ഞത്. സംഭവത്തിൽ വലിയമല പൊലിസ് കേസെടുത്തു.
Thiruvananthapuram
തിരുവനന്തപുരം: സർഗാത്മകതയ്ക്കും ഭാവനയ്ക്കും എഴുത്തിനും പ്രാധാന്യം നൽകി ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂളിൽ സർഗാത്മക രചനാ ശിൽപ്പശാല സംഘടിപ്പിച്ചു. സ്കൂളിലെ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ശിൽപ്പശാലയിൽ മുപ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു.
ലെറ്റ്സ് റൈറ്റ് ട്രിവാൻഡ്രം സ്ഥാപകൻ നാരായൺ മേനോൻ, കോർ ടീം അംഗം ക്രിസ്റ്റോ മാത്യൂസ് എന്നിവർ ക്ലാസിന് നേതൃത്വം നൽകി. കുട്ടികളിലെ സർഗാത്മക കഴിവുകൾ കണ്ടെത്തുന്നതിനും സ്വതന്ത്രചിന്ത, ആവിഷ്കാരശേഷി എന്നിവ വളർത്തുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ സഹായകമാണെന്ന് പ്രിൻസിപ്പൽ ഫാ. സിറിയക്ക് കാനായിൽ സിഎംഐ അഭിപ്രായപ്പെട്ടു.
Thiruvananthapuram
കല്ലമ്പലം: നാവായിക്കുളം മങ്ങാട്ടുവാതുക്കൽ പെട്രോൾ പമ്പിനു സമീപത്ത് ശുചിമു റി മാലിന്യം തള്ളുന്നതു പതിവാകുന്നെന്നു പരാതി. നാവായിക്കുളം തൃക്കോവിൽവട്ടം, 28-മൈയിൽ, താഴെ വെട്ടിയാറ വാർഡുകൾ സംഗമിക്കുന്ന സ്ഥലമാണിത്. ഇവിടെയാണു ശുചിമുറി മാലിന്യം സ്ഥിരമായി ഒഴി ക്കുന്ന ഭാഗമായി മാറിയിരി രിക്കുന്നത്. ആഴ്ചയിൽ അഞ്ചുദിവസമെങ്കിലും ഇവിടെ മാലിന്യം തള്ളുന്നുണ്ട്.
മുൻപും ഇവിടെ ശുചിമുറി മാലിന്യവും കോഴിവേസ്റ്റും തള്ളിയിരുന്നു. നിരവധി തവണ ഹെൽത്തിലും പഞ്ചായത്തി ലും പൊലിസ് സ്റ്റേഷനിലും പരാതി നൽകിയിരുന്നു. രണ്ടു തവണ നാട്ടുകാർ വാഹനം പിടിച്ചു പൊലിസിൽ ഏൽപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ അവർക്കെതിരേ നിസാര വകുപ്പുകൾ ചുമത്തി വാഹനങ്ങൾ വിട്ടുകൊടുക്കുകയാണ് ഉണ്ടായത്. മാലിന്യങ്ങൾ ഒഴുക്കുന്നതുമൂലം പരിസര പ്രദേശം ദുർഗന്ധപൂരിതമാണ്.
ദുർഗന്ധംമൂലം വഴിയാത്രക്കാർക്ക് ഇതുപഴി സഞ്ചരി ക്കാൻ കഴിയുന്നില്ല. പകർച്ചവ്യാധി-രോഗഭീഷണികൾക്കും ഇതു കാരണമാകുന്നു. മഴ പെയ്യുമ്പോൾ തൊട്ടടുത്തുള്ള തോട്ടിൽ മാലിന്യങ്ങൾ എത്തുമോയെന്ന ഭീതി യിലാണ് പ്രദേശവാസികൾ. ഗുരുതരമായ ആരോഗ്യ പ്രശ് നങ്ങൾക്കു വഴി വയ്ക്കുമെ ന്നും നാട്ടുകാർ ആരോപിക്കു ന്നു. വാർഡ് മെമ്പർമാരായ സജിനാ അശോകൻ, ആശാസുനിൽ, പ്രമോദ്, ബി.എസ്. സുബിത എന്നിവർ വീണ്ടും പരാതി നൽകിയിട്ടുണ്ട്.
Thiruvananthapuram
നെടുമങ്ങാട് : ലൈഫ് ഭവനപദ്ധതിയുടെ മൂന്നാം ഗഡു ലഭിക്കാത്തതിനെച്ചൊല്ലി വെള്ളനാട് പഞ്ചായത്തിൽ കോൺഗ്രസ് പ്രതിഷേധം ശക്തമാകുന്നു. അർഹമായ ഭവനപദ്ധതി ആനുകൂല്യം ലഭിക്കാത്ത 70 വയസുകാരിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ സമരം തുടരുമെന്ന് അറിയിച്ചു.
സമരത്തിന്റെ ഭാഗമായി നേതാക്കൾ പഞ്ചായത്ത് സെക്രട്ടറി ബിന്ദുവിനെ ഉപരോധിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി ദിവസങ്ങളായി ഓഫീസിലെത്തുന്നില്ലെന്നാണ് സെക്രട്ടറിയുടെ വിശദീകരണം. വിഷയം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി ആവശ്യമായ നടപടി സ്വീകരിക്കാമെന്നും സെക്രട്ടറി സമരക്കാരെ അറിയിച്ചു. എന്നാൽ പ്രശ്നപരിഹാരമുണ്ടാകുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്നാണ് കോൺഗ്രസ് നേതാക്കളുടെ നിലപാട്. അർഹരായ ഗുണഭോക്താക്കൾക്ക് ആനുകൂല്യം ലഭിച്ചില്ലെങ്കിൽ തുടർസമരങ്ങൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.
വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള പൊലിസ് ഉദ്യോഗസ്ഥർ പഞ്ചായത്തിലെത്തി. പ്രതിഷേധം ശക്തമായതോടെ പഞ്ചായത്ത് ഓഫിസിന്റെ ദൈനംദിന പ്രവർത്തനങ്ങളും തടസപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് സി. ജ്യോതിഷ് കുമാർ, ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി വെള്ളനാട് ശ്രീകണ്ഠൻ എന്നിവർ നേതൃത്വം നൽകി.
Thiruvananthapuram
നെയ്യാറ്റിൻകര: വെങ്ങാനൂരിൽനിന്ന് നെയ്യാറ്റിൻകരയിലേക്കുള്ള യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ട ബാഗും പണവും പ്രമാണം ഉൾപ്പെടെയുള്ള രേഖകളും വീട്ടമ്മയ്ക്ക് തിരികെ ലഭിച്ചു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു നന്ദി പറഞ്ഞു വീട്ടമ്മ.
വീടിന്റെ അസൽ പ്രമാണവും ആധാർ ഉൾപ്പെടെയുള്ള രേഖകളും പണവുമടങ്ങിയ പേഴ്സാണ് പെരിങ്ങമ്മല സ്വദേശിനി ആര്.എസ്. മിനിക്ക് കെഎസ്ആര്‍ടിസി ബസിലെ യാത്രാമധ്യേ നഷ്ടമായത്. വായ്പാ ആവശ്യത്തിനായി കരുതിയ രേഖകള്‍ നഷ്ടമായെന്നു തിരിച്ചറിഞ്ഞ മിനി നെയ്യാറ്റിന്‍കര ഡിപ്പോയിലെത്തി വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നെയ്യാറ്റിൻകര യൂണിറ്റിലെ സ്റ്റേഷൻമാസ്റ്റർമാരായ എം. ഗോപകുമാറും എൻ.കെ. രഞ്ജിത്തും കിഴക്കേക്കോട്ടയിൽനിന്ന് നെയ്യാറ്റിൻകരയിലേക്കു പുറപ്പെട്ട ബസുകളിലെ കണ്ടക്ടർമാരെ വിവരം അറിയിക്കുകയായിരുന്നു.
അവർ ബസുകളിൽ നടത്തിയ പരിശോധനയിൽ കണ്ടക്ടർ നിഷ കെ. നായർ ഡ്യൂട്ടി ചെയ്ത ബസിലെ സീറ്റിനടിയിൽനിന്നും പേഴ്സ് കണ്ടെത്തുകയായിരുന്നു. തുടർന്ന് എടിഒയുടെ നിർദേശാനുസരണം ഇൻസ്പെക്ടർ കണ്ണൻ പരിശോധനകൾ പൂർത്തിയാക്കി. നഷ്ടപ്പെട്ട പേഴ്സും കാശും പ്രമാണം ഉൾപ്പെടെയുള്ള രേഖകളും മിനിക്ക് സ്റ്റേഷൻ മാസ്റ്റർ ഓഫിസിൽ എ.ടി. ഒ യുടെ സാന്നിധ്യത്തിൽ സ്റ്റേഷൻ മാസ്റ്റർമാർ ചേർന്നു കൈമാറി.
Thiruvananthapuram
കള്ളിക്കാട്: കള്ളിക്കാട് പഞ്ചായത്തിലെ അങ്കണവാടി കുട്ടികളുടെ കലോത്സവം "ശലഭസംഗമം 2026' സി.കെ. ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽ. സാനുമതി, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ജെ.സി. സജിനിമോൾ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ കള്ളിക്കാട് ഭുവനചന്ദ്രൻ, എം. സതീഷ്കുമാർ, സിന്ധുലേഖ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പഞ്ചായത്ത് അംഗങ്ങളായ ചിത്രാ ഉദയൻ, ബിന്ദു, ആദിശങ്കർ, സുമ, കവിത വിൻസന്റ്, അജിത ഫ്രാങ്ക്ലിൻ, രതീഷ്, അനില, സുകു, ഐസിഡിഎസ് സൂപ്പർവൈസർ അഞ്ജന കമലൻ എന്നിവർ പ്രസംഗിച്ചു. കലോത്സവത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് ജനപ്രതിനിധികൾ സമ്മാനങ്ങൾ വിതരണം ചെയ്തു.
Thiruvananthapuram
വെള്ളറട: മലയോര മേഖലയില്‍ വാനരപ്പട പിടിമുറുക്കിയതോടെ കര്‍ഷകര്‍ കടുത്ത ദുരിതത്തിലും കടക്കെണിയിലുമെന്ന് ആരോപണം.
ക്രിസ്മസ് വിളവെടുപ്പിന്റെ ഭാഗമായി കൃഷി ചെയ്തിരുന്ന വാഴകൾ പൂർണമായും നശിപ്പിക്കപ്പെട്ടതോടെ കർഷകർ കടുത്ത ദുരിതത്തിലായിരിക്കുകയാണ്. തെങ്ങുകളില്‍ കരിക്ക് പരുവമാകുമ്പോള്‍ അവയിലെ വെള്ളം കുടിക്കുകയും പറിച്ചുദൂരെയെറിയുകയും ചെയ്യുന്നുണ്ട്. ചേമ്പ്, കാച്ചില്, മരച്ചീനി തുടങ്ങിയ വിളകള്‍ പൂര്‍ണമായും കാട്ടുപന്നികള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബാങ്കുകളില്‍നിന്നു വായ്പയെടുത്താണ് കര്‍ഷകര്‍ കൃഷിയിറക്കിയിരിക്കുന്നത്.
കൃഷിനാശമുണ്ടായതോടെ ബാങ്ക് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ കര്‍ഷകര്‍ വീര്‍പ്പുമുട്ടുകയാണ്. സംഭവം ശ്രദ്ധയില്‍പ്പെട്ട് ഇന്നലെ കരിക്കാമന്‍കോട് ബാങ്ക് പ്രസിഡന്റ് ശേഖരദാസും ഭരണസമിതി അംഗങ്ങളും സംഭവസ്ഥലത്തെത്തി. കൃഷിനാശത്തിന് അടിയന്തര പരിഹാരം കണ്ടെത്തിയ ധനസഹായം ലഭ്യക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് പ്രദേശത്തെ കര്‍ഷകര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്.
Thiruvananthapuram
പാറശാല: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും പാറശാല ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്നു സംഘടിപ്പിക്കുന്ന ബ്ലോക്കുതല കേരളോത്സവം പൊഴിയൂര്‍ എസ്എംആര്‍സി ഗ്രൗണ്ടില്‍ എന്‍. ശക്തന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷ കുമാരി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റമാരായപി.എന്‍. ജിനേഷ്, ബി.എഫ്. രമേശ്, എം. ജെ. ആതിര, സാബു, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. സി.ആര്. പ്രാണകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അരുണ്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എസ്. ലിജു, പി. സലീല, ആന്‍സി വി. ദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രത്നരാജ്, ബിന്ദു കെ. സുകുമാര്‍, പി. പ്രവീണ, കെ. ബിന്ദു, ശോഭന കല്പ്പാസ്, മാറാടി സനല്‍, അഡ്വ. ജി.ജി. പ്രഗീത്, ആര്.കെ. മോഹന്‍കുമാര്‍, വിനിത സന്തോഷ്, ബി.ആര്. അര്‍ച്ചന, ബിഡിഒ എം.ആര്. പ്രേം സുജിത് എന്നിവര്‍ പങ്കെടുത്തു.
Thiruvananthapuram
വലിയതുറ: ശബരിമല തീർഥാടകർക്ക് സുഗമവും സുരക്ഷിതവുമായി യാത്ര ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ വിപുലപ്പെടുത്തുമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് നേരിട്ട് പമ്പയിലേക്കുള്ള കെഎസ്ആർടിസി എയർ കണ്ടീഷൻ ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
തീർഥാടകർക്ക് കേവലം 340 രൂപ ടിക്കറ്റ് നിരക്കിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പമ്പയിലേക്ക് എ.സി ബസിൽ യാത്ര ചെയ്യാം. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് 380 മാത്രമാണ് ടിക്കറ്റ് നിരക്ക്. മണ്ഡല -മകര വിളക്ക് തീർഥാടന കാലം മുഴുവൻ ഈ സർവീസ് തുടരും.
ഇനി മുതൽ ഇരുമുടിക്കെട്ട് നിറച്ച് തീർഥാടകർ ബസ് സ്റ്റേഷനുകളിലേക്ക് എത്തുന്നതിന് പകരം അവരുടെ വീടിനോ ക്ഷേത്രത്തിനോ സമീപത്ത് നിന്ന് തന്നെ കെഎസ്ആർടിസി ബസിൽ യാത്ര തുടങ്ങാനുള്ള ചാർട്ടേഡ് ട്രിപ്പും ഒരുക്കിയിട്ടുണ്ട്. വ്യക്തികൾക്കും കുടുംബങ്ങൾക്കും ഭക്തസംഘങ്ങൾക്കും വിവിധ സംഘടനകൾക്കും ആവശ്യങ്ങൾക്കനുസരിച്ച് കെഎസ്ആർടിസി ബസുകൾ മുൻകൂട്ടി ബുക്ക് ചെയ്ത് യാത്ര ചെയ്യാൻ ഈ സംവിധാനം വഴി സാധ്യമാകും. രാത്രി ഒൻപതരയ്ക്ക് പമ്പയിലേക്കും വൈകിട്ട് ഏഴ് മണിക്ക് തിരികെ വിമാനത്താവളത്തിലേക്കും എത്തുന്ന രീതിയിലാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. നെടുമ്പാശ്ശേരിയിൽ നിന്ന് രാത്രി എട്ടരയ്ക്ക് പമ്പയിലേക്കും തിരികെ വൈകിട്ട് ഏഴുമണിക്ക് വിമാനത്താവളത്തിലേക്കുമാണ് സർവീസ്.
വിവിധ വിമാനങ്ങളിൽ വന്നിറങ്ങുന്ന ഭക്തർക്ക് വിരിവെയ്ക്കുവാനും വിശ്രമിക്കുവാനും പ്രത്യേക സൗകര്യം ഇരു വിമാനത്താവളങ്ങളിലും ഒരുക്കിയിട്ടുണ്ട്.
കെഎസ്ആർടിസി ബുക്കിംഗ് സൈറ്റ് വഴിയും വിമാന ബുക്കിങ് സൈറ്റുകൾ വഴിയും ബുക്ക് ചെയ്യാനാകും.
Thiruvananthapuram
തിരുവനന്തപുരം: തൈക്കാട് പരിശുദ്ധ സ്വർഗാരോപിത മാതാ ദേവാലയത്തിൽ ക്രിസ്തു രാജത്വ തിരുനാളിനോട് അനുബന്ധിച്ച് ഇന്നലെ വൈകുന്നേരം 5.45 ന് ജപമാല ലിറ്റിനിയും നൊവേനയും നടന്നു. വൈകുന്നേരം 6.15ന് ഇടവക വികാരി ഫാ. ജൂലിയസ് സാവിയോ കൊടിയേറ്റി. തുടർന്ന് ആഘോഷകരമായ ദിവ്യബലി നടന്നു. ഫാ. പ്രമോദ് സേവ്യർ മുഖ്യ കാർമികത്വം വഹിച്ചു. ഫാ. സജു റോള്‍ഡന്‍ വചനപ്രഘോഷണം നടത്തി.
ഇന്നു വൈകുന്നേരം ആറിന് ജപമാല, ലിറ്റിനി & നൊവേന തുടർന്ന് ആഘോഷകരമായ ദിവ്യബലിയും സന്ധ്യാവന്ദന പ്രാർത്ഥനയും. മുഖ്യകാർമികൻ ഫാ. ജിജോ ജോസ് ആർ. ചെറുവയ്ക്കൽ. തിരുനാൾ ദിവസമായ നാളെ രാവിലെ 6.30.ന് ജപമാല & ലിറ്റിനി തുടർന്ന് ആഘോഷകരമായ തിരുനാൾ ദിവ്യബലി. മുഖ്യകാർമികൻ ഫാ. റെക്സ് മൊറായിസ്, വചനപ്രഘോഷണം ഫാ. ഡാർവിൻ ഫെർണാണ്ടസ്. തുടർന്ന് കൊടിയിറക്ക്.
Thiruvananthapuram
പൂവാർ: പുറത്ത് നിന്നെത്തിയ സംഘങ്ങൾ തമ്മിൽ ആശുപത്രി മുറ്റത്ത് സംഘർഷം. ആശുപത്രിയിൽ ചികിത്സതേടി എത്തിയവർക്കും പിടിച്ചു മാറ്റാൻ ശ്രമിച്ചയാൾക്കും ഉൾപ്പെടെ നാല് പേർക്ക് കുത്തേറ്റു. തീരദേശത്തെ പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് ഇന്നലെ വൈകുന്നേരത്തോടെ സംഘർഷമുണ്ടായത്. പുല്ലുവിള ജംഗ്ഷനിൽ തമ്മിലടിച്ച ശേഷം ചികിത്സക്കെത്തിയ നാലുയുവാക്കളും അവരെ പിൻതുടർന്ന് ഓട്ടോയിൽ എത്തിയ നാലംഗ സംഘവുമാണ് ആശുപത്രിയിൽ ചേരിതിരിഞ്ഞ് ആക്രമണം നടത്തിയത്.
സംഘർഷത്തിൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിവർക്കാണ് പരിക്കേറ്റത്. പുല്ലുവിള തോട്ടം പുരയിടം ജയാ നിവാസിൽ ആർദ്രർ ബെഞ്ചമിൻ (56), പുതിയതുറ കിണറുവെട്ടിയ പുരയിടത്തിൽ ലത (49), ഭർത്താവ് എബ്രഹാം എന്നിവർക്കാണ് കുത്തേറ്റത്. ഇതിൽ ലതയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആർദ്രർ ബെഞ്ചമിന്റെ ഭാര്യ ഇവിടെ ചികിത്സയിലാണ്. നെഞ്ചുവേദനയെ തുടർന്ന് ചികിത്സ തേടി എത്തിയതാണ് ലത. ആർദ്രർ ബെഞ്ചമിനും ലതയ്ക്കും നെഞ്ചിലാണ് കുത്തേറ്റത്. എബ്രഹാമിന്റെ തോളിലാണ് കുത്തേറ്റത്.
ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം .ആക്രമണം നടക്കുന്നതിന്റെ ദൃശ്യം മൊബെലിൽ പകർത്താൻ ശ്രമിച്ച ആശാവർക്കർ ലതാ സണ്ണിക്ക് തലയ്ക്കും മുഖത്തും മർദ്ദനമേറ്റു. പുല്ലുവിളയിൽ ഇടക്കാലത്ത് നിർമിച്ച പിയാത്ത കാണാനെത്തിയ വിഴിഞ്ഞം കോട്ടപ്പുറം സ്വദേശികളായ കിരൺ (21), ഷോൺ (19), ജോണി (20), അതുൽ (20) എന്നിവരും ഓട്ടോറിക്ഷയിൽ എത്തിയ മറ്റ് നാല് അംഗ സംഘവും തമ്മിൽ വാക്കേറ്റമുണ്ടായതാണ് തുടക്കമെന്ന് പൊലിസ് പറഞ്ഞു.
പുല്ലുവിള ജംഗ്ഷനിൽ ആദ്യം സംഘം തമ്മിൽത്തല്ലിയിരുന്നു. തുടർന്ന് വിഴിഞ്ഞം സ്വദേശികളായ നാല് യുവാക്കളും ചികിത്സതേടി പുല്ലുവിള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിയപ്പോൾ പിന്തുടർന്ന് എത്തിയ സംഘം അവിടെയും ആക്രമിച്ചു. കാഞ്ഞിരംകുളം പൊലിസ് പ്രതികൾക്കു വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി.
Thiruvananthapuram
കാട്ടാക്കട: റബർ മുറിച്ച് മാറ്റി അവിടെ കൃഷി ചെയ്തത് മാവും പ്ലാവും. തൃക്കാർത്തികക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ പുഴുക്കിനുള്ള വിഭവങ്ങളുടെ വിളവെടുപ്പ് നടത്തുകയാണ് കർഷകനായ നരുവാമുട് ചിറ്റിക്കോട് പ്രശാന്തിയിൽ ബാലചന്ദ്രൻ നായർ (65) എന്ന സംഘമൈത്രി ബാലചന്ദ്രൻ. മണ്ണറിഞ്ഞ് ബാലചന്ദ്രൻ വിത്തിറക്കിയപ്പോൾ മണ്ണിൽ വിളഞ്ഞത് പൊന്ന്. കാട്ടാക്കട ഓണംകോടുള്ള നാല് ഏക്കർ കൃഷിഭൂമിയിൽ നടക്കുന്നത് അക്ഷരാർത്ഥത്തിൽ കൂവക്കൊയ്ത്ത്.
2017 ലാണ് ബാലചന്ദ്രൻ ഓണംകോടുള്ള നാല് ഏക്കറിലെ റബർ മുറിച്ചുമാറ്റി 150 മൂട് 10 ഇനങ്ങളിലുള്ള വരിക്കപ്ലാവുകളും 150 മൂട് കോട്ടുകോണം മാവുകളും നട്ടത്. ഇപ്പോൾ മാവും പ്ലാവും സമൃദ്ധമയി കായ്ഫലം നൽകുന്നു. ഇവയ്ക്ക് ചുവട്ടിലാണ് ആറു മാസം മുൻപ് കൂവക്കിഴങ്ങ് വിത്തുകൾ പാകിയത്. പ്ലാവിൽനിന്നും മാവിൽ നിന്നും കൊഴിയുന്ന ഉണക്കിലകൾ കൂവയ്ക്ക് വളവുമായി. ഇന്നലെ മുതൽ വിളവെടുപ്പ് തുടങ്ങിയപ്പോൾ ഓരോ മൂട്ടിൽനിന്ന് കിട്ടിയതാവട്ടെ, അരക്കിലോ മുതൽ ഒന്നരക്കിലോ കൂവക്കിഴങ്ങുകൾ വരെ.
നരുവാമൂടുള്ള ബാലചന്ദ്രന്റെ മൂന്ന് ഏക്കർ പാടത്തും ചേനയും നനകിഴങ്ങും ചേമ്പും മധുരക്കിഴങ്ങുമൊക്കെ കാർത്തികപ്പുഴുക്കിനായി പാകമായി. ഇവയുടെ വിളവെടുപ്പും നടക്കുകയാണ്. കൃഷിയിടത്തിൽ നേരിട്ടെത്തുന്നവർക്ക് മൊത്തമായും ചില്ലറയായും കാർത്തിക വിഭവങ്ങൾ വിൽക്കും. ബാലചന്ദ്രൻ ചെയർമാനായുള്ള കർഷക കൂട്ടായ്മയായ സംഘമൈത്രിയുടെ ഗ്രാമ, നഗരപ്രദേശങ്ങളിലെ 20 ഔട്ട്ലെറ്റുകൾ വഴിയും വിറ്റഴിക്കുന്നു. ഭാര്യ: പ്രിയ.എസ്.നായർ.മകൾ അവസാനവർഷ ബിരുദ വിദ്യാർഥിനി കീർത്തന.ബി.പിള്ള.
Thiruvananthapuram
തിരുവനന്തപുരം: കോവളം സ്പാ പീഡനകേസിൽ റിമാൻഡിലായിരുന്ന ആറ് പ്രതികളെ പൊലിസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ജെല്ലാ ഗോപി, സജിത്ത് കുമാർ, നിഷാന്ത്, ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മായ, ബാംഗ്ലൂർ സ്വദേശി കൃഷ്ണ വേണി എന്നിവരെയാണ് അന്വേഷണ സംഘം രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇന്നലെ വൈകുന്നേരത്തോടെ തിരുവനന്തപുരം പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പൊലിസ് ശേഖരിച്ച ശേഷമായിരുന്നു എല്ലാവരെയും ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്തത്.
കേസിൽ ഗൂഢാലോചന ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രതികൾക്ക് പങ്കുണ്ടെന്ന് ചോദ്യം ചെയ്യലിൽ പൊലിസ്് സ്ഥിരീകരിച്ചു. സിറ്റി പൊലി സ് കമ്മീഷണർ അരുൾ ബി.കൃഷ്ണയുടെ മേൽനോട്ടത്തിൽ കണ്ട്രോൾ റൂം അസിസ്റ്റന്റ് കമ്മീഷണർ ചന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്. ഇതുവരെ പന്ത്രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്.
Thiruvananthapuram
വിഴിഞ്ഞം: പരിമിതികളെ തോൽപ്പിച്ച് ദേശീയ പാരാ സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി മൂന്നാം തവണയും അഭിമാനകരമായ നേട്ടം കൊയ്ത വിഴിഞ്ഞം മുല്ലൂർ സ്വദേശിനി ചിത്രയെ സർക്കാരും സ്പോർട്സ് കൗൺസിലും ഇക്കുറിയും മറന്നു. കേരളത്തിന് വേണ്ടി വനിതാ വിഭാഗത്തിൽ മെഡലുകൾ കൊയ്യുന്ന ചിത്രയെ അഭിനന്ദിക്കാനോ, ആദരിക്കാനോ ആരും മെനക്കെട്ടില്ല. സ്വന്തം അധ്വാനത്തിലൂടെ കണ്ടെത്തിയ പണം സ്വരൂപിച്ച് മധ്യപ്രദേശിൽ പോയി കേരളത്തിന്റെ യശസുയർത്തിയ ശേഷം കഴിഞ്ഞ ദിവസം തിരിച്ചെത്തിയ ചിത്രയെ അധികൃതർ അറിഞ്ഞ മട്ടില്ല. കഴിഞ്ഞ മൂന്ന് വർഷമായി ദേശീയ തലത്തിൽ തുടർച്ചയായി മെഡലുകൾ സ്വന്തമാക്കിയാണ് ചിത്ര കായികരംഗത്ത് പുതിയ മാതൃകയാകുന്നത്.
നവംബർ 12 മുതൽ 15 വരെ മധ്യപ്രദേശിലെ ഭോപ്പാലിൽ വെച്ച് നടന്ന ദേശീയ പാരാ സ്വിമ്മിംഗ് മത്സരങ്ങളിലാണ് ചിത്ര മിന്നും വിജയം ആവർത്തിച്ചത്. ശാരീരിക വെല്ലുവിളികളെയും ജീവിത പ്രതിസന്ധികളെയും അടിയറവ് വെച്ച്, ഇച്ഛാശക്തിയും കഠിനാധ്വാനവും കൈമുതലാക്കിയുള്ള പ്രയാണത്തിൽ തൊട്ട തെല്ലാം പൊന്നാക്കി .
തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്തിന് സമീപമുള്ള മുല്ലൂർ ഗ്രാമത്തിൽ നിന്നുള്ള ചിത്രയുടെ കായിക യാത്ര ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ദേശീയ വേദികളിൽ തുടർച്ചയായി മൂന്നാം വർഷവും മെഡൽ ജേതാവാകുന്നതിലൂടെ തന്റെ സ്ഥിരതയും അസാധാരണ മികവുമാണ് ചിത്ര തെളിയിച്ചിരിക്കുന്നത്.
പാരാ അത്ലറ്റിക്സ് രംഗത്ത് കേരളത്തിന്റെ പേര് ദേശീയ തലത്തിൽ ഉയർത്തിപ്പിടിക്കുന്ന ചിത്രയുടെ വിജയം പുതിയ തലമുറയ്ക്ക് വലിയൊരു പ്രചോദനവുമായി. പരിമിതികൾ വിജയത്തിന് ഒരിക്കലും തടസമല്ലെന്ന് തന്റെ പ്രകടനത്തിലൂടെ തെളിയിച്ച ചിത്രയുടെ ഈ നേട്ടത്തിൽ മുല്ലൂർ ഗ്രാമവും തിരുവനന്തപുരം ജില്ലയും ഒപ്പം കേരളം മുഴുവൻ അഭിമാനിക്കുകയാണ്. കടുത്ത സാമ്പത്തീക ബുദ്ധിമുട്ടുകളും മാതാവിനെ പിടികൂടിയ കഠിന രോഗത്തിലും തെല്ലൊന്ന് തളർന്നെങ്കിലും തന്റെ ലക്ഷ്യത്തിൽ നിന്ന് പിന്നോട്ട് പോകാൻ മനസു വന്നില്ല. യാത്രക്കും കടുത്ത പരിശീലനത്തിനിടയിലും വിദ്യാഭ്യാസത്തിൽ എംടെക് എന്ന കടമ്പ കടന്നെങ്കിലും വർഷംതോറും ജീവനക്കാരെ നിയമിക്കുന്ന സ്പോർട്സ് കൗൺസിൽ വരെ മറന്നതിന്റെ സങ്കടവുമുണ്ട്. ദേശീയ പാരാ സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ വിജയം കൈവരിച്ച മറ്റ് സംസ്ഥാനങ്ങളിലെ ചാമ്പ്യൻമാർക്ക് മതിയായ പാരിതോഷികം നൽകി സർക്കാർ അവരെ പ്രോത്സാഹിപ്പിച്ചപ്പോഴും ചിത്രക്ക് സമ്മാനമായി അവഗണന മാത്രം മിച്ചം.
Thiruvananthapuram
തിരുവനന്തപുരം: ആക്ഷൻ കൗണ്‍സിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെ നേതൃത്വത്തിലുള്ള സെക്രട്ടേറിയറ്റ് ഉപരോധവുമായി ബന്ധപ്പെട്ടും മഹിളാകോണ്‍ഗ്രസിന്റെ നേതൃത്വത്തിലുളള ലോക്ഭവൻ മാർച്ചുമായി ബന്ധപ്പെട്ടും നഗരത്തിൽ ഇന്ന് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി
പിഎം ജി ഭാഗത്തു നിന്നും സ്റ്റാച്യു വഴി കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പബ്ലിക് ലൈബ്രറി, നന്ദാവനം, പഞ്ചാപുര ബേക്കറി, ഫ്ലൈഓവർ വഴി പോകേണ്ടതാണ്. ജനറൽ ഹോസ്പിറ്റൽ ഭാഗത്തു നിന്നും കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ആശാൻ സ്ക്വയർ, അണ്ടർ പാസേജ്, പഞ്ചാപുര ബേക്കറി ,ഫ്ലൈഓവർ വഴി പോകേണ്ടതാണ്. കിഴക്കേകോട്ട ഭാഗത്തു നിന്നും സ്റ്റാച്യു വഴി പോകേണ്ട വാഹനങ്ങൾ ഓവർബ്രിഡ്ജ്, തന്പാനൂർ, പനവിള, ബേക്കറി ജംഗ്ഷൻ വഴി പോകേണ്ടതാണ്.
പേരുർക്കട ഭാഗത്തു നിന്നും വെള്ളയന്പലം വഴി കിഴക്കേക്കോട്ടതന്പാനൂർ ഭാഗങ്ങളിലേക്ക് പോകേണ്ട കെ എസ് ആർ ടി സി ഉൾപ്പെടെയുളള വലിയ വാഹനങ്ങൾ പേരൂർക്കട ഊളന്പാറ, ശാസ്തമംഗലം, കൊച്ചാർ റോഡ്, ഇടപഴിഞ്ഞി, ശ്രീമുലം ക്ലബ് ജംഗ്ഷൻ വഴുതക്കാട് വിമൻസ് കോളേജ് ജംഗ്ഷൻ വഴിയും ചെറിയ വാഹനങ്ങൾ കവടിയാർഗോൾഫ് ലിങ്ക്സ്പൈപ്പിൻമൂട്ശാസ്തമംഗലം വഴിയും പോകേണ്ടതാണ്.
കിഴക്കേക്കോട്ട, തന്പാനൂർ ഭാഗത്ത് നിന്നും പേരൂർക്കട ശാസ്തമംഗലം ഭാഗത്തേക്ക് പോകേണ്ട കെ എസ് ആർ ടി സി ഉൾപ്പെടെയുളള വലിയ വാഹനങ്ങൾ ഓവർബ്രിഡ്ജ്, തന്പാനൂർ, പനവിള ബേക്കറി അണ്ടർപാസേജ്, ആശാൻസ്ക്വയർ, ജി വി രാജ, പി എം ജി, പ്ലാമൂട്, മരപ്പാലം , കുറവൻകോണം, കവടിയാർ വഴിയും ചെറിയ വാഹനങ്ങൾ ഓവർബ്രിഡ്ജ് തന്പാനൂർ ,പനവിള, ബേക്കറി, അണ്ടർപാസേജ്, ആശാൻസ്ക്വയർ, ജി വി രാജ, കോർപറേഷൻ ഓഫീസ്, നന്തൻകോട്, ദേവസ്വം ബോർഡ്, ഗോൾഫ് ലിങ്ക്സ് വഴിയും പോകേണ്ടതാണ്.
പേട്ട ഭാഗത്തു നിന്നും കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ആശാൻ സ്ക്വയർ, അണ്ടർ പാസേജ്, ബേക്കറി ഫ്ളൈ ഓവർ പനവിള വഴിയോ , പാറ്റൂർ വഞ്ചിയൂർ ഉപ്പിടാമൂട് വഴി പോകേണ്ടതാണ്.
ഉപരോധത്തിൽ പങ്കെടുക്കാൻ വരുന്ന പ്രവർത്തകരുടെ വലിയ വാഹനങ്ങൾ പ്രവർത്തകരെ ഇറക്കിയ ശേഷം ആറ്റുകാൽ ക്ഷേത്ര പാർക്കിംഗ് ഗ്രൗണ്ട് പാപ്പനംകോട് പള്ളിച്ചൽ , തിരുവല്ലം കോവളം, ചാക്ക ഓൾസെയിന്റ്സ് എന്നീ റോഡുകളുടെ വശങ്ങളിൽ ഗതാഗതത്തിന് തടസമുണ്ടാകാത്ത വിധത്തിൽ പാർക്ക് ചെയ്യേണ്ടതാണ്. പ്രധാന റോഡുകളിലും ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല.
Thiruvananthapuram
നെടുമങ്ങാട് : ടൗണിലും പരിസരങ്ങളിലും മോഷണം പെരുകുന്നു.പൊലിസ് നിഷ്ക്രിയംഎന്ന് ആക്ഷേപം.മോഷണത്തിൽ പണം നഷ്ടപ്പെട്ടുവെന്ന പരാതി നിലനിൽക്കെ അതേയിടത്ത് വീണ്ടും മോഷണം. ഒരുമാസത്തിനുള്ളിൽ നെടുമങ്ങാട് നഗരത്തിൽ നടന്ന് പത്തോളം മോഷണങ്ങൾ.
വിവിധ പത്രങ്ങളുടെ ഏജന്റ് ആയ ദിലീപിന്റെ കല്ലിംഗലിലുള്ള ഓഫിസ് മുറി ഇക്കഴിഞ്ഞ 13ന് മോഷ്ടാക്കൾ കുത്തിത്തുറന്ന് 31000 രൂപ കവർന്നിരുന്നു. ഇതുസംബന്ധിച്ച് നെടുമങ്ങാട് പൊലിസിൽ പരാതി നൽകിയെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല. കഴിഞ്ഞ ദിവസം അതേ ഓഫിസ് മുറിയിൽ വീണ്ടും മോഷണം നടന്നു. 200 രൂപയും ഒരു ബോക്സിൽ പ്രത്യേകം സൂക്ഷിച്ചിരുന്ന കുറേ പത്തു രൂപാ തുട്ടുകളും മോഷണം പോയി. രണ്ടാഴ്ച മുമ്പ് നഗര മധ്യത്തിലെ ഒരു ജ്വല്ലറിയിലും മൊബൈൽ ഷോപ്പിലും സമീപത്തെ മറ്റുചില സ്ഥാപനങ്ങളിലും അടുത്തടുത്ത ദിവസങ്ങളിൽ മോഷണം നടന്നിരുന്നു.
ലക്ഷങ്ങളാണ് കവർച്ച ചെയ്യപ്പെട്ടത്. രണ്ടു ദിവസങ്ങൾക്ക് ശേഷം നഗരത്തോട് ചേർന്നുള്ള വാളിക്കോട് പ്രദേശത്തെ ചില സ്ഥാപനങ്ങളിലും അതേവിധം മോഷണം നടന്നു. പൊലിസ് സ്റ്റേഷന് സമീപത്തു കോയിക്കൽ മഹാദേവ ക്ഷേത്രത്തിന്റെ മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറുകളിൽ സൂക്ഷിച്ചിരുന്ന രൂപ കവർന്ന മോഷ്ടാക്കളും കാണാമറയത്താണ്.
Thiruvananthapuram
തിരുവനന്തപുരം: ചാലയിലെ ജ്വല്ലറി കവർച്ചയിൽ മുഖ്യപ്രതി അമുലിന്റെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം തുടങ്ങി. അമുലിന്റെ അക്കൗണ്ടുകളിലേക്ക് വന്നതും പോയതുമായ പണത്തിന്റെ വിവരങ്ങൾ നൽകണമെന്ന് അന്വേഷണ സംഘം ബന്ധപ്പെട്ട ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടു. കേസിലെ പ്രധാന പ്രതി അമുലാണ് മറ്റ് പ്രതികൾക്ക് പണം നൽകിയതെന്ന കണ്ടെത്തലിനെ തുടർന്നാണ് അമുലിന്റെയും കൂട്ടുപ്രതികളുടെയും സാന്പത്തിക സ്രോതസുകളെക്കുറിച്ച് അന്വേഷണം ആരംഭിക്കാൻ കാരണം.
എല്ലാ പ്രതികളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കവർച്ച ചെയ്തെടുക്കുന്ന സ്വർണം അഞ്ചായി പകുത്തെടുക്കാനായിരുന്നു പ്രതികളുടെ പദ്ധതി. എന്നാൽ അതെല്ലാം പാളുകയായിരുന്നു. കേസിലെ മുഖ്യ സൂത്രധാരനെന്ന് പൊലിസ് സംശയിക്കുന്ന ജയറാമിനെക്കുറിച്ച് വിശദമായ അന്വേഷണമാണ് നടത്തുന്നത്. നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയായ ജയറാമിനെ പുതിയ തട്ടിപ്പ് കേസിൽ പൊലിസ് അറസ്റ്റ് ചെയ്ത് റിമാൻഡിലാണ്. സ്വർണക്കവർച്ച കേസിൽ ഇയാളുടെ പങ്കിന് ശക്തമായ തെളിവ് ലഭിച്ചാലുടൻ പ്രതിയാക്കാനാണ് പൊലിസിന്റെ നീക്കം.
ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിനെ കവർച്ച ചെയ്ത് രണ്ട് കിലോ സ്വർണം അപഹരിക്കാൻ ആസൂത്രണം ചെയ്തതിന് പിന്നിൽ പൊലിസ് ജയറാമിനെ സംശയിക്കുന്നുണ്ട്. ജയറാമിനെതിരെ പല വിധത്തിലുള്ള പരാതികളും ഓരോ ദിവസവും ഫോർട്ട് പൊലിസിന് ലഭിച്ച് കൊണ്ടിരിക്കുകയാണ്. സിറ്റി പൊലിസ് കമ്മീഷണർ അരുൾ ബി.കൃഷ്ണയുടെ മേൽനോട്ടത്തിൽ ഫോർട്ട് എസ്എച്ച്ഒ ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിൽ അറസ്റ്റിലായ പ്രതികളെല്ലാവരും റിമാൻഡിലാണ്.
Thiruvananthapuram
കഴക്കൂട്ടം : ആറ്റിങ്ങലിൽ നിന്നും എൻ എച്ച് വഴി സെന്റ് സേവ്യേഴ്സ് കോളജിലേക്കുള്ള ഏക കെഎസ്ആർടിസി ബസ് മുടങ്ങിയതിൽ രക്ഷാകർത്താക്കളും വിദ്യാർഥികളും പ്രതിഷേധിച്ചു . പൂവാറിൽ നിന്നും കോളജ് വഴി തുടങ്ങിയ പെരുമാതുറ പ്രിയദർശിനി ബസും മുടങ്ങി. ഇതിനു പരിഹാരം കാണണമെന്ന് പിടിഎ.ആവശ്യപ്പെട്ടു .
സ്ഥാനം ഒഴിഞ്ഞ പിടിഎ പ്രസിഡൻ്റ് എസ്.സുനിൽ ജോണിനെ കോളജ് മാനേജർ ഫാ . ഡോ. സണ്ണി ജോസ് പൊന്നാട അണിയിച്ചാദരിച്ചു . പുതിയ പിടിഎ പ്രസിഡന്റായി പി . ജയകുമാറിനെ തെരഞ്ഞെടുത്തു . അക്കാദമിക് കോർഡിനേറ്റർ ഫാ. ഡോ. ഷിബു ജോസഫ് വരണാധികാരിയായി . കോളജ് പ്രിൻസിപ്പൽ പ്രൊഫ ഡോ. തോമസ് സ്കറിയ , വൈസ് പ്രിൻസിപ്പലുമാരായ സബ്. ലഫ്. എം.രാജേഷ് , ഡോ. ഒ.രേണുക, ബർസാർ ഫാ . ഡോ . ബിജു ജോയി, പിടിഎ സെക്രട്ടറി ഡോ. ജി.വി. ഷീജാമോൾ എന്നിവർ പ്രസംഗിച്ചു.
Thiruvananthapuram
ആറ്റിങ്ങൽ: രാത്രി ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിനു മുന്നിലേക്ക് ചാടി വാഹനം തടയുവാൻ ശ്രമിച്ച എംവിഡി ഉദ്യോഗസ്ഥനെ ഇടിച്ച് കാർ. ദേശീയപാതയിൽ ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ വ്യാഴാഴ്ച രാത്രി ഒന്‍പതിനാണ് സംഭവം.
ആലംകോട് ഭാഗത്തുനിന്ന് എത്തിയ മാരുതി സ്വിഫ്റ്റ് കാർ കച്ചേരി ജംഗ്ഷനിൽ വെച്ച് ബിടിഎസ് റോഡിലേക്ക് തിരിഞ്ഞു.
വാഹനത്തിലെ മോഡിഫിക്കേഷൻ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എംവിഡി ഉദ്യോഗസ്ഥൻ വാഹനം നിർത്താൻ കൈകാണിച്ചെങ്കിലും ഡ്രൈവർ വാഹനം നിർത്താതെ തിരുവനന്തപുരം ഭാഗത്തേക്ക് ഓടിച്ചു പോകുവാൻ ശ്രമിച്ചു. ഇതേത്തുടർന്ന് ഈ ഭാഗത്ത് നിന്ന എംവിഡി ഉദ്യോഗസ്ഥൻ വാഹനം തടയുവാൻ കാറിനു മുന്നിലേക്ക് ചാടിയിറങ്ങുകയായിരുന്നു. ഉദ്യോഗസ്ഥനെ ഇടിച്ചാണ് കാർ നിന്നുന്നത്. ഇദ്ദേഹം കാറിന്റെ ബോണറ്റിലേക്ക് വീണു.
മണനാക്ക് സ്വദേശി ആഷിക്കാണ് കാർ ഓടിച്ചിരുന്നത്. വാഹനത്തിലെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെയാണ് സംഭവം. ഉദ്യോഗസ്ഥന് പരിക്കുകളൊന്നുമില്ല. എന്നാൽ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി 42000 രൂപയുടെ പിഴയാണ് മോട്ടോർ വാഹന വകുപ്പ് ചുമത്തിയത്. ഇതിനുപുറമെ, അപകടകരമായ രീതിയിൽ വാഹനം ഓടിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും എംവിഡി ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം രാത്രി വാഹനത്തിനു മുന്നിലേക്ക് എടുത്തുചാടിയുള്ള വാഹനം തടയലും വാഹന പരിശോധനയും പുതിയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. ഉദ്യോഗസ്ഥനടപടിയെ വിമർശിച്ച് ജനപ്രതിനിധികൾ ഉൾപ്പെടെ രംഗത്ത് വന്നു.
Thiruvananthapuram
വർക്കല: വിനോദസഞ്ചാര മേഖലയിലെ റസ്റ്റോറന്റുകൾ കേന്ദ്രീകരിച്ച് ആരോഗ്യവിഭാഗത്തിന്റെ മിന്നൽ പരിശോധന. പരിശോധനയിൽ വിവിധ ഭക്ഷണശാലകളിൽ നിന്ന് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്തു. വർക്കല ഹെലിപാഡ് പരിസരത്ത് പ്രവർത്തിക്കുന്ന ബുദ്ധ കഫേ, ബാബാ കി ദാബ, ലിറ്റിൽ ടിബറ്റ്, ഏഷ ടൂറിസ്റ്റ് ഹോം, മാമൂസ് തുടങ്ങിയ റസ്റ്ററന്റുകളിൽ നിന്നാണ് പഴകിയ ഭക്ഷണസാധനങ്ങൾ കണ്ടെത്തിയത്.
പഴകിയ ചിക്കൻ റൈസ്, പൊറോട്ട, ഞണ്ട് വിഭവങ്ങൾ എന്നിവ പരിശോധനയിൽ പിടിച്ചെടുത്തതായി ആരോഗ്യവിഭാഗം അറിയിച്ചു. അതേസമയം, വർക്കല ടൗൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാലസ് ഹോട്ടൽ, ദ്വാരക ഹോട്ടൽ എന്നിവിടങ്ങളിലെ പാചകപ്പുരകൾ വൃത്തിഹീനമായ നിലയിൽ കണ്ടെത്തി. തുടർന്ന് ഹോട്ടൽ അധികൃതർക്ക് ന്യൂനതകൾ പരിഹരിക്കുന്നതിനായി നോട്ടീസ് നൽകിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.
വിനോദസഞ്ചാരികളുടെ സുരക്ഷയും ഭക്ഷ്യശുചിത്വവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Thiruvananthapuram
നെടുമങ്ങാട് : റവന്യൂ ടവറിൽ സ്ഥാപിച്ച ജനറേറ്റർ വർഷങ്ങളായി പ്രവർത്തിപ്പിക്കാതെ ഉപയോഗ ശൂന്യമായി നശിക്കുന്നു. ഇതു സ്ഥാപിച്ചിട്ട് മൂന്നു വർഷത്തോളം ആയിട്ടും ഇതു വരെ ഇതു ഓൺ ചെയ്തിട്ട് പോലുമില്ല. താലൂക്ക് ആർ ഡി ഓഫീസ് പുതിയ കെട്ടിടത്തിലേക്കു മാറിയപ്പോൾ സ്ഥാപിച്ചതാണ് ജനറേറ്റർ. എന്നാൽ ഇവിടെ കറന്റ് പോയാൽ ലിഫ്റ്റ് ഉൾപ്പെടെയുള്ളവ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ലക്ഷങ്ങൾ വിലയുള്ള ജനറേറ്റർ എന്തിന് വേണ്ടിയാണ് സ്ഥാപിച്ചത് എന്നാണ് പൊതുജനം ചോദിക്കുന്നത്.
Thiruvananthapuram
വെള്ളറട:കീഴാറൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട്സ് - ഗൈഡ്സ് യൂണിറ്റ് തിരുവനന്തപുരം ജനറല്‍ ഹോസ്പിറ്റലിലെ ഒന്‍പതാം വാര്‍ഡിലെ രോഗികള്‍ക്കായി സ്വരൂപിച്ച വീല്‍ ചെയറുകളും മരുന്നുകളും മറ്റ് അത്യാവശ്യ സാധനങ്ങളും സ്കൂള്‍ പ്രിന്‍സിപ്പല്‍ ജി. മഞ്ജുള ആർഎംഒ ഡോ. ജെ. ജയകുമാറിന് കൈമാറുന്നു. എസ് എം സി ചെയര്മാന് കെ.കൃഷ്ണന് കുട്ടി, റോവര്‍ സ്കൗട്ട് ലീഡര്‍ ഡോ.ഇ.ബൈജു, റേഞ്ചര്‍ ലീഡര്‍ ആനി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Thiruvananthapuram
പാറശാല: സെന്റ് തോമസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഓള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷന്റെ നേതൃത്വത്തില്‍ ഓട്ടോണമസ് ഇലക്ട്രിക് വാഹനങ്ങളില്‍ എഐ മെഷീന് ലേണിംഗ് സാധ്യതകള്‍ എന്ന വിഷയത്തില്‍ ദേശീയ ഫാക്കല്‍റ്റി ഡവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു. ആറു ദിവസം നീണ്ടുനിന്ന പ്രോഗ്രാം അടല്‍ ഫാക്കല്‍റ്റി ഡവലപ്മെന്റ് സ്കീമിന്റെ സ്പോണ്സര്ഷിപ്പോടെയാണ് സംഘടിപ്പിച്ചത് . ടാറ്റ എല്‍ക്സി സെന്റര്‍ ഹെഡ് വി.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എ.ജി. മാത്യു അധ്യക്ഷത വഹിച്ചു. ഇസിഇ വിഭാഗം മേധാവി ഡോ. ജീനു പോള്‍ , പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. എസ്.അഞ്ജു, ഡോ. അനു ബാബു തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു.
Thiruvananthapuram
ആറ്റിങ്ങൽ: എസ്ബിഐ ആറ്റിങ്ങൽ ബ്രാഞ്ചിൽ നിന്ന് പരവൂർക്കോണം ഗവ. എൽപി സ്കൂളിന് സ്മാർട്ട് ക്ലാസ് റൂം, ഹൈടെക് കമ്പ്യൂട്ടർ ലാബ്, വാട്ടർ പ്യൂരിഫയർ എന്നിവ ഉൾപ്പെടുന്ന ഏഴ് ലക്ഷം രൂപയുടെ വികസന പാക്കേജും നക്രാംകോട് ഗവ. അങ്കണവാടിക്ക് സ്മാർട്ട് ടിവി, വാട്ടർ പ്യൂരിഫയർ, സ്റ്റഡി ആൻഡ് പ്ലേ ഉപകരണങ്ങൾ, ജിപ്സം ബോർഡ് റൂഫിംഗ് എന്നിവ ഉൾപ്പെടുന്ന രണ്ട് ലക്ഷം രൂപയുടെ പാക്കേജും അനുവദിച്ചു.
എസ്ബിഐ തിരുവനന്തപുരം റീജണൽ ഓഫിസ് ചീഫ് മാനേജർ നവീന ഗോപിനാഥ് ഫണ്ട് സ്കൂൾ അധികൃതർക്കും അങ്കണവാടി അധികൃതർക്കും കൈമാറി. ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ചെയർമാൻ എം.പ്രദീപിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഏഴാം വാർഡ് കൗൺസിലർ പ്രിയ സാബു, എട്ടാം വാർഡ് കൗൺസിലർ ഗായത്രി ദേവി, എസ്ബിഐ ആറ്റിങ്ങൽ ബ്രാഞ്ച് ചീഫ് മാനേജർ ശ്രീപ്രിയ, സ്കൂൾ പിടിഎ. ഭാരവാഹികൾ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.
Thiruvananthapuram
പേരൂർക്കട: പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ സർക്കാർ ഫണ്ടായ 1.1 9 കോടി രൂപ ചെലവിട്ട് കവടിയാർ മുതൽ എയർപോർട്ട് വരെ പുതിയ എൽഇഡി വിളക്കുകൾ സ്ഥാപിക്കുന്നു. 8 കിലോമീറ്റർ ദൂരം വരുന്ന പ്രസ്തുത റോഡിൽ 460 ലൈറ്റുകളാണ് സ്ഥാപാക്കാൻ ഉദ്ദേശിച്ചിട്ടുള്ളത്.
നവംബർ 19നാണ് ഇതു സംബന്ധിച്ച് ടെൻഡർ ക്ഷണിച്ചത്.ടെൻഡർ കാലാവധി 26ന് അവസാനിക്കും. ഓരോ 20 മീറ്ററും ഇടവിട്ടാണ് ലൈറ്റുകൾ സ്ഥാപിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ പ്രസ്തുത റോഡിൽ സോഡിയം വിളക്കുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഭൂരിഭാഗം സ്ഥലങ്ങളിലും ലൈറ്റുകൾ പ്രകാശിക്കാത്ത അവസ്ഥയിലാണ്.
തിരുവനന്തപുരം സിറ്റി പോലീസ് നടത്തിയ കണക്കെടുപ്പിൽ ഏകദേശം 270 ലൈറ്റുകൾ കേടായി കിടക്കുകയാണ്. ചില സ്ഥലങ്ങളിൽ 50 മീറ്ററോളം ദൂരത്തിൽ തെരുവിളക്കുകൾ പ്രകാശിക്കുന്നില്ല.ഇത് രാത്രികാല യാത്രകൾക്ക് ദുരിതം സൃഷ്ടിക്കുന്നു.ഈ തിരിച്ചറിവിൻറെ ഫലമായിട്ടാണ് പൊതുമരാമത്തു വകുപ്പ് പുതിയ ടെൻഡർ ക്ഷണിക്കാൻ തീരുമാനിച്ചത്.
വിദേശികൾ തിരുവനന്തപുരം ജില്ലയിൽ എത്തിക്കഴിഞ്ഞാൽ ആദ്യം പോകുന്നത് പ്രസ്തുത റോഡിലൂടെയാണ്. മാത്രമല്ല രാത്രികാലത്ത് 12 മണിക്ക് ശേഷവും വാഹന യാത്രക്കാർ കൂടുതൽ തെരഞ്ഞെടുക്കുന്ന റോഡ് കൂടിയാണ് ഇവ. ചില സ്ഥലങ്ങളിൽ വാഹനങ്ങൾ ഇടിച്ചോ അല്ലാതെയോ നശിപ്പിക്കപ്പെടുന്ന ലൈറ്റുകൾ പിന്നീട് പുനസ്ഥാപിക്കാറില്ല അങ്ങനെയാണ് കൂടുതൽ ലൈറ്റുകളും ഉപയോഗശൂന്യമായി തീർന്നത്.
സോഡിയം ലൈറ്റുകളുടെ സ്ഥാനത്ത് എൽഇഡി സ്ഥാപിക്കുന്നതോടുകൂടി ഇതിൻറെ ആയുസ്സും കൂടും. ചില സ്ഥലങ്ങളിൽ പോസ്റ്റുകൾ തന്നെ ബലക്ഷയത്തിലാണ്. ഇതും ചില സ്ഥലങ്ങളിൽ മാറ്റേണ്ടതായി വരും. വലിയൊരു പ്രോജക്ട് ആയതുകൊണ്ട് ഇതിൻറെ പണി എപ്പോൾ തീരും എന്ന കാര്യത്തിൽ ഒന്നും ഉറപ്പു പറയാൻ സാധിക്കുകയില്ല.
അതേസമയം ടെൻഡർ കാലാവധി അവസാനിച്ച ശേഷം കരാറുകാർ ആരെങ്കിലും ഒരാൾ പണി ഏറ്റെടുത്ത് തുടങ്ങി കഴിഞ്ഞാൽ യുദ്ധകാടിസ്ഥാനത്തിൽ പൂർത്തീകരിക്കണമെന്നാണ് ഉദ്ദേശിക്കുന്നതെന്ന് പിഡബ്ല്യുഡി അറിയിച്ചു.
Thiruvananthapuram
തിരുവനന്തപുരം: പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ സതേൺ റീജിയൻ-II സംഘടിപ്പിക്കുന്ന ദേശീയതല ടേബിൾ ടെന്നീസ് ടൂർണമെന്റിന് തിരുവനന്തപുരത്ത് തുടക്കമായി.
നവംബർ 20 മുതൽ 22 വരെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കായികമാമാങ്കത്തിൽ രാജ്യത്തെ വിവിധ പവർഗ്രിഡ് മേഖലകളെ പ്രതിനിധീകരിക്കുന്ന ടേബിൾ ടെന്നീസ് താരങ്ങൾ പങ്കെടുക്കുന്നുണ്ട്.
Thiruvananthapuram
കഴക്കൂട്ടം: ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള സർവകലാശാല കാര്യവട്ടം കാമ്പസിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
ഇഎംഎസ് ഹാളിൽ നടന്ന പരിപാടിയിൽ കേരള സർവകലാശാല രജിസ്ട്രാർ (ഇൻ-ചാർജ്ജ്) ആർ. രശ്മി, കാമ്പസ് ഡയറക്ടർ ഡോ. സി.എ. ജോസുകുട്ടി, ആരോഗ്യ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി. ഡെങ്കിപ്പനിയുടെ വ്യാപനം, രോഗലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ, കൊതുകുകളുടെ ഉറവിട നശീകരണം തുടങ്ങിയ വിഷയങ്ങളിൽ ആരോഗ്യവകുപ്പിലെ വിദഗ്ധർ ക്ലാസുകൾ നയിച്ചു.
പരിസര ശുചിത്വം ഉറപ്പാക്കുന്നതിലൂടെയും വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിലൂടെയും ഡെങ്കിപ്പനി വ്യാപനം തടയാനാകുമെന്ന് വിദഗ്ധർ വിശദീകരിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസസ് ഡോ. സന്ധ്യ, അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫിസറും ജില്ലാ സർവൈലൻസ് ഓഫിസറുമായ ഡോ. സതീഷ്, സീനിയർ ബയോളജിസ്റ്റ് ഡോ. മുജീബ് റഹ്മാൻ, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. അൽത്താഫ്, ഡിഎംഒ ഓഫിസ് ടെക്നിക്കൽ അസിസ്റ്റന്റ് ഗിരീഷ് കുമാർ, സ്റ്റേറ്റ് മാസ് മീഡിയ ഓഫിസർ ജെ. ഡോമി എന്നിവർ ബോധവത്കരണ പരിപാടികൾക്ക് നേതൃത്വം നൽകി.
Thiruvananthapuram
നെടുമങ്ങാട് : ആര്യനാട്-നെ ടുമങ്ങാട് റൂട്ടിലെ കാരനാട് ജംഗ്ഷനിൽ യാത്രക്കാരുടെ സൗകര്യാർഥം പണിത രണ്ടു വിശ്രമകേന്ദ്രങ്ങളുണ്ട്. ആര്യനാട് ഭാഗത്തേക്കും നെടുമങ്ങാട് ഭാഗത്തേയ്ക്കുമുള്ള യാത്രക്കാർക്കു മഴയും വെയിലുമേൽക്കാതെ ബസ് കാത്തു നിൽക്കുന്നതിനും വിശ്രമിക്കുന്നതിനും ഒരു പതിറ്റാണ്ടു മുമ്പു നിർമിച്ചതാണ് ഈ വെയ്റ്റിംഗ് ഷെഡുകൾ.
യഥാസമയം ശുചീകരിക്കാതെ വൃത്തിഹീനമായ നെടുമങ്ങാട് റൂട്ടിലെ വിശ്രമകേന്ദ്രം യാത്രക്കാർ കൈയൊഴിഞ്ഞിട്ട് ഏറെക്കാലമായി.യാത്രക്കാർ ഇതിനുള്ളിൽ പ്രവേശിക്കാറിേയില്ല. അതുകൊണ്ടുതന്നെ, ബസുകൾ ഇതിനു മുന്നിൽ നിറുത്താറുമില്ല. ഈ ബസ് സ്റ്റോപ്പിൽനിന്ന് അഞ്ചു മീറ്ററോളം മാറി പൊതുനിരത്തിലാണ് യാത്രക്കാർ ബസ് കയറുന്നതും ഇറങ്ങുന്നതും.
യാത്രക്കാർ ഉപേക്ഷിച്ച ഈ കാത്തിരിപ്പുകേന്ദ്രം മാലിന്യനിക്ഷേപത്തിനുള്ള ഇടമായി മാറിക്കഴിഞ്ഞു. ചക്രപാണിപുരം എസ്എൻ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കും മറ്റു യാത്രക്കാർക്കും ഉപകാരപ്പെടേണ്ട ബസ് കാത്തിരിപ്പ് കേന്ദ്രമാണ് ഉപയോഗ ശൂന്യമായത്. കാലപ്പഴക്കത്താൽ തറയും മേൽക്കൂരയും സുരക്ഷാ ഭീതിയിലുമാണ്.
ആര്യനാട് ഭാഗത്തേക്കുള്ള റൂട്ടിലെ വിശ്രമകേന്ദ്രം നാട്ടുകാർ ഉപയോഗിക്കുന്നുണ്ടെങ്കിലും ബലക്ഷയം ആശങ്കപ്പെടുത്തുന്നുണ്ട്. ഉഴമലയ്ക്കൽ ഗപഞ്ചായത്തിലെ മഞ്ചംമൂല വാർഡ് പരിധിയിലാണ് കാരനാട് ജംഗ്ഷൻ. വിശ്രമകേന്ദ്രങ്ങളുടെ ശുചീകരണത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
Thiruvananthapuram
ഉള്ളൂർ: യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലിസ് അന്വേഷണം ഊര്‍ജ്ജിതം. ബന്ധുക്കളില്‍നിന്നു ലഭിച്ച വിവരങ്ങള്‍ പ്രകാരം രോഗം മൂലമുള്ള വിഷമം മരണകാരണമായതായി കരുതുന്നുവെന്നു മെഡിക്കല്‍ കോളജ് പൊലിസ്. കൊല്ലം കൊട്ടാരക്കര സ്വദേശി ചന്തു (30) വാണു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പേവാര്‍ഡിന്റെ ടോയ്ലെറ്റിനുള്ളില്‍ തൂങ്ങിമരിച്ചത്. അഞ്ചാംപനി ബാധിച്ചു നാലുദിവസമായി യുവാവ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിതാവാണ് യുവാവിനു കൂട്ടിരുന്നത്.
ടോയ്ലെറ്റിലേക്കു പോയി കുറേസമയമായിട്ടും കാണാഞ്ഞതിനാല്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് മെഡിക്കല്‍കോളജ് പൊലിസ് വ്യക്തമാക്കി.
Thiruvananthapuram
ആറ്റിങ്ങൽ: വാളക്കാട് ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂളിലെ കെജി വിദ്യാർഥികളുടെ കായിക മത്സരങ്ങൾ ക്രിസ് ആസ്ട്ര സ്കൂൾ മാനേജർ ഫാ. സിറിയക് മഠത്തിൽ സിഎംഐ ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ പൊലിസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.എസ്. സുദർശനൻ മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൽ ഫാ. ജോമോൻ അഗസ്റ്റിൻ സിഎംഐ, വൈസ് പ്രിൻസിപ്പൽ ബിന്ദു രമേഷ് എന്നിവർ പങ്കെടുത്തു. അധ്യാപകരായ അജിത, അശ്വതി, സ്റ്റെഫാനി, നാഫില, ഹഷ്ന, സുമിത്ര, മോനിഷ, സുമിയ, വസന്തി, ശരണ്യ, ആരതി, മഞ്ജു, ശ്യാംകുമാർ എന്നിവർ നേതൃത്വം നൽകി.
Thiruvananthapuram
നെയ്യാറ്റിന്‍കര : ഉദിയന്‍കുളങ്ങര ആര്‍സി എല്‍പിഎസിലെ കായികോത്സവ് -2കെ26 പാറശാല ഫയര്‍ ആന്‍ഡ് റസ്ക്യൂ യൂണിറ്റിലെ സ്റ്റേഷന് ഓഫിസര്‍ യേശുദാസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സൗമ്യ അധ്യക്ഷയായി. പഞ്ചായത്ത് അംഗം വിജയകുമാരി, ഹെഡ്മിസ്ട്രസ് ഷാജിത, അധ്യാപിക ജിന്‍സി എന്നിവര്‍ പ്രസംഗിച്ചു. റാലി, സമ്മാനദാനം എന്നിവയും നടന്നു.
Thiruvananthapuram
നാലാഞ്ചിറ: സെന്റ് ഗൊരേറ്റീസ് ഹെസ്കൂളിൽ ഇന്റർ സ്കൂൾ ചിത്രരചനാ മത്സരം "രംഗോലി 2കെ26' നടത്തി. ആർട്ടിസ്റ്റ് ആർ.എസ്.ബാബു ഉദ്ഘാടനം ചെയ്തു. വിവിധ സ്കൂളുകളിൽ നിന്നായി 60 ഓളം കുട്ടികൾ പങ്കെടുത്തു. തുടർന്ന് ചിത്രപ്രദർശനവും ഒരുക്കിയിരുന്നു. സമാപന സമ്മേളനം ഹെഡ്മിസ്ട്രസ് സിസ്റ്റർ സൗമിനി എസ്ഐസി അധ്യക്ഷത വഹിച്ചു. വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
Thiruvananthapuram
പുത്തൻതോപ്പ്: തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് എൻസിസി നേവൽ വിംഗിന്റെയും സേവ്യേഴ്സ് ഔട്ട്റീച്ച് സർവീസിന്റെയും സംയുക്താഭിമുഖ്യത്തിൽ പുത്തൻതോപ്പ് സെന്റ് ഇഗ്നേഷ്യസ് യുപി സ്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. തോമസ് സ്കറിയ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശാന്തി ആർ. പെരേര അധ്യക്ഷയായി. സേവ്യർ ഔട്ട് റീച്ച് സർവ്വീസ് ഡയറക്ടർ ഫാ. ഡോ. ഡൊമിനിക് ജോസഫ് , എൻസിസി നേവി എഎൻഒ യും കോളജ് വൈസ് പ്രിൻസിപ്പലുമായ സബ്. ലഫ്. എം. രാജേഷ് എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെയുംഎൻസിസി കേഡറ്റുകളുടെയും കലാപരിപാടികളുമുണ്ടായിരുന്നു. വിദ്യാർഥികൾക്കുള്ള ഉപഹാരം പ്രിൻസിപ്പൽ ഹെഡ്മിസ്ട്രസിനു കൈമാറി. അധ്യാപകരായ ആനി പെരേര, ആർ. ശോഭ, എ. അബി, കെ. ജെസി എന്നിവർ നേതൃത്വം നൽകി.
Thiruvananthapuram
നെയ്യാറ്റിൻകര: മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജന്മവാര്‍ഷികാചരണം എൻ.കെ. പത്മനാഭപിള്ള സ്മാരക സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. സ്വദേശാഭിമാനി പാർക്കിൽ നടന്ന ചടങ്ങ് ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. എം. മുഹിനുദീൻ ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി വെൺപകൽ അവനീന്ദ്രകുമാർ അധ്യക്ഷനായി.
എൻ. ശൈലേന്ദ്രകുമാർ, അപ്പുക്കുട്ടൻനായർ, നെയ്യാറ്റിൻകര അജിത്, അമരവിള സുദേവകുമാർ, ജയരാജ് തമ്പി, വി.എസ്. സന്തോഷ് കുമാർ, കരുണാകരൻനായർ, മരുതത്തൂർ ഗോപൻ, സാബു, ബോബസ്, എസ്.എം. സുരേഷ്, സുരജകുമാർ, കണ്ണറവിള ജയൻ, എം.എ. ഹക്കിം, സെയ്ദാലി, കമാൽ, രാജേഷ്, ക്യാപ്പിറ്റൽ വിജയൻ, മാമ്പഴക്കര സോമൻ എന്നിവർ പങ്കെടുത്തു.
നെയ്യാറ്റിൻകര: കോണ്‍ഗ്രസ് തിരുപുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇന്ദിരാഗാന്ധി ജന്മദിന വാര്‍ഷികാചരണവും അനുസ്മരണ യോഗവും പഴയകട ജംഗ്ഷനിൽ ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. കെ. വിനോദ് സെൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണൻനായർ അധ്യക്ഷനായി. അരുമാനൂർ സുദേവൻ, എസ്.എൽ. സന്തോഷ്, എസ്.എൽ. സാബു, അരുൺ, സജി സാം, ലളിത, ജോസഫ് എന്നിവർ പങ്കെടുത്തു.
Thiruvananthapuram
വെള്ളറട: വാഴിച്ചല്‍ ഇമ്മാനുവല്‍ കോളജ് നാഷണല്‍ സര്‍വീസ് സ്കീമിന്റെ (എന്‍എസ്എസ്) നേതൃത്വത്തില്‍ പുരവിമല ഗവ. എല്‍പി സ്കൂളിലേയ്ക്ക് വിവരവിനിമയ സാങ്കേതിക ലബോറട്ടറി (ഐസിടിഎല്) സംഭാവന ചെയ്തു. സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിർവഹിച്ചു. സ്കൂള്‍ പ്രഥമ അധ്യാപിക എന്‍.എല്‍. സുജ അധ്യക്ഷത വഹിച്ചു. അമ്പൂരി പഞ്ചായത്ത് പ്രസിഡന്റ് തോമസ് മംഗലശ്ശേരി, പ്രിന്‍സിപ്പല്‍ ഡോ. ജെ. വിജയകുമാര്‍, സ്റ്റാഫ് സെക്രട്ടറി എസ്.എസ്. അഖിലേഷ്, വാര്‍ഡ് മെമ്പര്‍ ബിനു, ഊരുമൂപ്പന് കൃഷ്ണന്‍കുട്ടി, എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ എസ്. ലേഖ, പ്രഫ. സെല്‍വിന്‍ ജോസ്, ഡോ. സി. രാജന്, ജി. സെബാസ്റ്റ്യന്‍, പ്രഫ. സി. സനല്‍കുമാര്‍ സി എന്നിവര്‍ പ്രസംഗിച്ചു.
Thiruvananthapuram
നെടുമങ്ങാട്: ഉഴമലയ്ക്കൽ പഞ്ചായത്തിലെ കുളപ്പട അമലഗിരി സ്കൂളിൽ ചോളം നട്ടു പിടിപ്പിച്ചു വിളവെടുപ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.എ. കാസിം വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻമാരായ ഡി. ആന്റണി, ഒ. എസ്. ലത, കൃഷി ഓഫിസർ പ്രശാന്ത്, സിസ്റ്റർ തുഷ്ടി, ലോക്കൽ മാനേജർ, സിസ്റ്റർ അമൃത, അജിത കുമാരി, ഷൈനി, വിദ്യാർഥികൾ, അധ്യാപകർ, തുടങ്ങിയവർ പങ്കെടുത്തു.
Thiruvananthapuram
നെടുമങ്ങാട്: കനറാ ബാങ്ക് ആര്യനാട് ശാഖയുടെ നേതൃത്വത്തിൽ ഫിനാൻഷ്യൽ ഇൻക്ലൂഷൻ സാച്ചുറേഷൻ കാമ്പയിൻ സംഘടിപ്പിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ എജിഎം/എൽഡിഒ വി.എസ്. അഖിൽ, കനറാ ബാങ്ക് തിരുവനന്തപുരം നോർത്ത് റീജണൽ ഓഫിസിലെ ഡെപ്യൂട്ടി ജനറൽ മാനേജർ സുരേഷ് കുമാർ മോഹനാനി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാഹുൽ, എൽഡിഎം ജയമോഹൻ എന്നിവർ പങ്കെടുത്തു.
കാമ്പയിന്റെ ഭാഗമായി റീ-കെവൈസി വിവിധ സർക്കാർ ആനുകൂല്യങ്ങളുടെ ക്ലെയിം നടപടികൾ, നോമിനേഷൻ, പ്രവർത്തനരഹിതമായ അക്കൗണ്ടുകളുടെ പുനരുജ്ജീവനം തുടങ്ങിയ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.
Thiruvananthapuram
നെയ്യാറ്റിന്‍കര: സഹോദരങ്ങളായ സഹപാഠികള്‍ക്കായി സ്നേഹഭവനത്തിന് അടിസ്ഥാനശില പാകി നെല്ലിമൂട് സെന്റ് ക്രിസോസ്റ്റംസ് ഗേള്‍സ് ഹൈസ്കൂള്‍. ബാലരാമപുരം ആലുവിള സ്വദേശികളും പത്താം ക്ലാസിലും ആറാം ക്ലാസിലും പഠിക്കുന്ന സഹോദരിമാര്ക്കായാണ് സ്കൂളിലെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പൂര്വവിദ്യാര്ഥികളുടെയുമെല്ലാം സഹകരണത്തോടെ സുരക്ഷിതമായ കിടപ്പാടം ഒരുക്കുന്ന പ്രവൃത്തികള്‍ക്ക് തുടക്കം കുറിച്ചത്. സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഭവനിർമാണം നടത്തുന്നതെന്നു ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ശോഭിതാ ജോസ് അറിയിച്ചു.
അഡ്വ. എം. വിന്‍സന്റ് എംഎല്‍എ തറക്കല്ലിടല്‍ നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് ജെ. ജോണി അധ്യക്ഷനായി. ഫാ. ഷാജി ജോര്‍ജ്, ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ സോഫിയ മേരി, ബാലരാമപുരം പഞ്ചായത്തംഗം വസന്തകുമാരി, കാഞ്ഞിരംകുളം പഞ്ചായത്ത് അംഗം കെ.പി. അനു, സ്കൂള്‍ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് മിനി, സിസ്റ്റര്‍ സ്വാന്തന, സിസ്റ്റര്‍ സംപ്രീത, സിസ്റ്റര്‍ ദിവിന, പിടിഎ അംഗങ്ങളായ ഷാജി, വിപിന്‍, സനല്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Thiruvananthapuram
തിരുവനന്തപുരം: കോവളം സ്പാ പീഡനകേസിൽ റിമാന്റിലായിരുന്ന ആറു പ്രതികളെ അന്വേഷണ സംഘം പൊലിസ് കസ്റ്റഡിയിൽ വാങ്ങി. രണ്ടു ദിവസത്തേക്കാണ് കസ്റ്റഡിയിൽ വാങ്ങിയത്. കേസിലെ പ്രതികളായ ജെല്ലാ ഗോപി, സജിത്ത് കുമാർ, നിഷാന്ത്, ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മായ, ബാംഗ്ലൂർ സ്വദേശി കൃഷ്ണ വേണി എന്നിവരെയാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയത്. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്.
പ്രതികൾക്കെതിരെ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പൊലി സ് സംഘം ശേഖരിച്ചു. കേസിൽ ഗൂഢാലോചന ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രതികൾക്കു പങ്കുണ്ടെന്നു ചോദ്യം ചെയ്യലിൽ പൊലിസ് സ്ഥിരീകരിച്ചു. സിറ്റി പൊലിസ് കമ്മീഷണർ അരുൾ ബി. കൃഷ്ണയുടെ മേൽനോട്ടത്തിൽ കണ്ട്രോൾ റൂം അസിസ്റ്റന്റ് കമ്മീഷണർ ചന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിൽ ഇതുവരെ പന്ത്രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്.
Kollam
കുളത്തൂപ്പുഴ: അമ്പതേക്കര്‍ ആദിവാസി ഉന്നതിയില്‍ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ കാട്ടുപോത്തുകള്‍ ജനവാസ മേഖലയിലേക്കിറങ്ങുന്നത് ഒരു പ്രദേശത്തെയാകെ ഭീതിയിലാക്കുന്നു. കഴിഞ്ഞ ഒരാഴ്ചയിലധികമായി ഒറ്റയാനായ കാട്ടുപോത്ത് ഗ്രാമവഴികളിലൂടെ തലങ്ങും വിലങ്ങും പോകുകയാണ്.
അതിനാല്‍ വീടിനു പുറത്തിറങ്ങാനോ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കാനോ നാട്ടുകാര്‍ ഭയക്കുകയാണ്. സന്ധ്യ മയങ്ങുന്നതോടെ സമീപത്തെ കുട്ടിവനത്തില്‍ നിന്ന് അമ്പതേക്കര്‍ ഗ്രാമത്തിലേക്ക് കടന്നുവരുന്ന കാട്ടുപോത്തിന് നേരെ ലൈറ്റ് പ്രകാശിപ്പിച്ചാലോ ഒച്ചയിട്ടാലോ യാതൊരു കൂസലുമില്ലാതെ നടന്നെത്തുകയാണ്. പല ദിവസങ്ങളിലും പാതിരാത്രിയില്‍ വീടുകള്‍ക്ക് സമീപത്തു കൂടിയും മറ്റും കാട്ടുപോത്ത് പോകുന്നതും പലരുടെയും കൃഷികള്‍ ഭക്ഷിക്കുന്നതും കണ്ടവരുണ്ട്. നേരം പുലരുമ്പോഴാണ് കാട്ടുപോത്ത് മടങ്ങുന്നത്. അബദ്ധത്തിലെങ്ങാനും ഇരുചക്ര വാഹനങ്ങളോ ഓട്ടോ റിക്ഷയോ പുലര്‍ച്ചെ നടക്കാന്‍ പോകുന്നവരോ മുന്നില്‍ പെട്ടാല്‍ അപകടം ഉറപ്പാണ്.
ഏതാനും ദിവസം മുമ്പ് വനംവകുപ്പ് അഞ്ചല്‍ റെയിഞ്ചിന്റെ നേതൃത്വത്തില്‍ കുളത്തൂപ്പുഴ ടൗണിനോട് ചേര്‍ന്നുള്ള പതിനാറേക്കര്‍, മരുതിമൂട് പ്രദേശങ്ങളില്‍ തമ്പടിച്ചിരുന്ന കാട്ടുപോത്തുകളെ വനത്തിലേക്ക് പായിക്കുന്നതിനായി മിഷന് വൈല്‍ഡ് ലൈഫ് ഡ്രൈവ് സംഘടിപ്പിച്ച് അവയെ കുളത്തൂപ്പുഴയാറ് കടത്തി സൗരോര്‍ജ വേലി സ്ഥാപിച്ചിരുന്നു.
ഇത്തരത്തില്‍ വനത്തിലേക്ക് തുരത്തിയ കാട്ടുപോത്തുകള്‍ തൊട്ടടുത്തുള്ള ജനവാസ മേഖലയായ അമ്പതേക്കര്‍, അമ്പലം വാര്‍ഡുകളിലേക്ക് കടന്നെത്തുന്നതാണ് ഇപ്പോള്‍ നാട്ടുകാര്‍ക്ക് ഭീഷണിയായി മാറിയത്.
പകലും പാതയോരങ്ങളില്‍ കാട്ടുപോത്തുകളുടെ സാന്നിധ്യം കണ്ടതോടെ സ്വന്തം വീട്ടുമുറ്റത്തുപോലും സുരക്ഷിതമായി നില്ക്കാന് സാധിക്കാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു.
ജനവാസ മേഖലയ്ക്ക് കടന്നെത്തുന്ന കാട്ടുമൃഗങ്ങളെ അടിയന്തരമായി ഉള്‍വനത്തിലേക്ക് തുരത്തി നാട്ടുകാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Kollam
കുണ്ടറ : പള്‍സ് പോളിയോ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കുണ്ടറ താലൂക്ക് ആശുപത്രിയില്‍ മന്ത്രി പി. സി.വിഷ്ണുനാഥ് നിര്‍വഹിച്ചു.
ഓരോ കുഞ്ഞും നാടിന്റെ സമ്പത്താണെന്നും അഞ്ച് വയസില്‍ താഴെയുള്ള എല്ലാ കുട്ടികള്‍ക്കും പോളിയോ തുള്ളിമരുന്ന് നല്‍കേണ്ടത് ഓരോ കുടുംബത്തിന്റെയും സാമൂഹിക ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു.
ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബൈജു അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.എല്‍. ഷീജ മുഖ്യപ്രഭാഷണവും ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എല്വിന് ജോസ് വിഷയാവതരണവും നടത്തി. കുണ്ടറ പഞ്ചായത്ത് പ്രസിഡന്റ് ജി. വിനോദ്കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം വത്സല സതീശന്, ചിറ്റുമല ബ്ലോക്ക് വൈസ് പ്രസിഡന്റ് എ. ബിന്ദുമോള്‍, ചിറ്റുമല ബ്ലോക്ക് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ എ.വിജയകുമാര്‍, കുണ്ടറ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ജെ. സുധാദേവി, വാര്‍ഡ് മെമ്പര്‍ ജയലക്ഷ്മി, ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. ലിന്റ ജോസഫ്, താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. പി.ആര് സലീല ദേവി, ആര്‍എംഒ ഡോ. ശരത് രാജന്, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫിസര്‍ എസ്. ശ്രീകുമാര്‍, കുണ്ടറ മിഡ് ടൗണ്‍ റോട്ടറി ക്ലബ് പ്രസിഡന്റ് ആര്. കൃഷ്ണനുണ്ണി, കോള്‍ഡ് ചെയിന്‍ ഓഫിസര്‍ അജയകുമാര്‍, ഡപ്യൂട്ടി എഡ്യൂക്കേഷന്‍ മീഡിയ ഓഫിസര്‍ ടി. ഷാലിമ, എംസിഎച്ച് ഓഫിസര്‍ ലതാ മേരി, ഡിപിഎച്ച് എന്ഒസിന്ധു, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ആര്. ബിനു തുടങ്ങിയവര്‍ പങ്കെടുത്തു.
കുണ്ടറ : ദേശീയ പോളിയോ നിര്‍മാര്‍ജന യജ്ഞത്തിന്റെ ഭാഗമായി ഇളംമ്പള്ളൂര്‍ പഞ്ചായത്തിന്റെയും കുടുംബാരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പോളിയോ തുള്ളിമരുന്ന് വിതരണം നടന്നു.
എല്‍എംഎസ് ആശുപത്രിയില്‍ വാര്‍ഡംഗം സാജു വര്‍ഗീസ് തുള്ളി മരുന്ന് നല്കി ഉദ്ഘാടനം ചെയ്തു.
Kollam
കൊട്ടിയം :എംഡിഎംഎയും ചരസുമായി മെന്‍സ് ഹോസ്റ്റല്‍ നടത്തിപ്പുകാരന് പിടിയില്‍.കണ്ണനല്ലൂര്‍ കാര്‍ത്തികയില്‍ ടോം(31) ആണ് കൊല്ലം സിറ്റി ഡാന്‍സാഫിന്റെ പിടിയിലായത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് എംഡിഎംഎ പിടികൂടിയ കേസില്‍ പ്രതിയായിരുന്നു. ഇയാളുടെ പക്കല്‍ നിന്ന് 5.21 ഗ്രാം എംഡിഎംഎയും പതിനായിരം രൂപ മൂല്യമുള്ള ചരസും പിടിച്ചെടുത്തു. കൊല്ലം കരിക്കോട് ഭാഗങ്ങളിലെ കോളജ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന രാസലഹരിയാണ് പിടിച്ചെടുത്തത്.
ലഹരിഉപയോഗത്തിനായുള്ള വിവിധ ഉപകരണങ്ങളും പിടിച്ചെടുത്തു. ഗ്രാമിന് 6000 മുതല്‍ 7000 രൂപ വരെ നിരക്കിലായിരുന്നു ഇയാള്‍ എംഡിഎംഎ വ്യാപാരം നടത്തി വന്നിരുന്നത്. കരിക്കോട് ടികെഎം കോളജിനു സമീപം വികാസ് നഗറില്‍ മെന്‍സ് ഹോസ്റ്റല്‍ നടത്തിവരികയായിരുന്നു. കൊല്ലം സിറ്റി പൊലിസ് കമ്മിഷണര്‍ അശ്വതി ജിജിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ടോം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡാന്‍സാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
2022ല്‍ 58 ഗ്രാം എംഡിഎംഎയുമായി ഇയാളെ കൊല്ലം ഈസ്റ്റ് പൊലിസ് പിടികൂടിയിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷവും ഇയാള്‍ ലഹരി വ്യാപാരം തുടരുന്നുണ്ടെന്ന വിവരമാണ് ഡാന്‍സാഫ് സംഘം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം ശനിയാഴ്ച ഉച്ചയോടെ ഡാന്‍സാഫ് സംഘം ഇയാള്‍ നടത്തി വരുന്ന ഹോസ്റ്റലില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. പിന്നീട് ഇയാളെ കിളികൊല്ലൂര്‍ പൊലിസിന് കൈമാറുകയും കേസ് എടുക്കുകയും ചെയ്തു.
കൊല്ലം എസിപി ഷാജിയുടെ നേതൃത്വത്തില്‍ എസ്ഐമാരായ ഗോപകുമാര്‍, സായിസേനന്‍, ബൈജു ജെറോം, ഹരിലാല്‍, എഎസ്ഐമാരായ സുനില്‍, സീനു, സജു, മനു, അനൂപ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ ഹോസ്റ്റലില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
Kollam
പത്തനാപുരം: കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നശേഷം ജീവനൊടുക്കി. പട്ടാഴി കന്നിമേല്‍ ക്രിസ്റ്റിഭവനില് ബിനു (48) ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം. വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ബിനു ഭാര്യ ക്രിസ്റ്റിയെ കൊടുവാള് കൊണ്ട് വെട്ടുകയായിരുന്നു. കഴുത്തിനാണ് വെട്ടേറ്റത്.
ഭാര്യ മരിച്ചെന്ന് ബോധ്യമായതോടെ ബിനു വീടിനുള്ളില്‍ തൂങ്ങിമരിച്ചു. കുന്നിക്കോട് പൊലിസ് സ്ഥലത്തെത്തി അടിയന്തര നടപടികള്‍ സ്വീകരിച്ചു. കുറെ നാളുകളായി കുടുംബ പ്രശ്നങ്ങളെത്തുടര്‍ന്ന് ഇവര്‍ അകല്‍ച്ചയിലായിരുന്നു. ഇതു സംബന്ധിച്ച് പൊലിസ് കേസും നിലവിലുണ്ടായിരുന്നു.
ഇതിനിടയിലാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. ബിനു ഓട്ടോഡ്രൈവറാണ്. ടാപ്പിംഗ് ജോലിയും ചെയ്തു വന്നിരുന്നു. ഭാര്യ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു.
Kollam
ഉള്ളൂർ: 52 വയസുകാരനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണമ്മൂല കോയിക്കൽ ലെയിൻ ടി.സി 13/2085 (2) ഇന്ദീവരത്തിൽ വികാസ് രാജാണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടരയോടെ മുറിക്കുള്ളിൽ കട്ടിലിന് സമീപം തറയിൽ വീണു കിടക്കുന്നതുകണ്ട് ബന്ധുക്കൾ ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ഒമാൻ എയർ ജീവനക്കാരനായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. മെഡിക്കൽ കോളജ് പൊലിസ് കേസെടുത്തു.
Kollam
ചവറ: ചവറ തെക്കുംഭാഗത്ത് സ്കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരാള്‍ മരിച്ചു. ഒപ്പം ഉണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റു. ചവറ തെക്കുംഭാഗം വടക്കുംഭാഗം കൊല്ലശേരി വീട്ടില്‍ രാജു പത്രോസ് - മേരി ദമ്പതികളുടെ മകന് ബിനുരാജ് ( 29 ) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11ഓടെ തെക്കുംഭാഗം നടക്കാവ് മാര്‍ക്കറ്റിലെ പ്രവേശന കവാടത്തിലെ തൂണില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ ഇടിച്ചായിരുന്നു അപകടം.
വിഷ്ണുവിനും ഹരികൃഷ്ണനുമാണ് പരിക്കേറ്റത്. സ്കൂട്ടറിന്റെ പുറകില്‍ ഇരുന്ന ആളാണ് ബിനു രാജ് എന്ന് പൊലിസ് പറഞ്ഞു. അപകട സ്ഥലത്ത് വച്ച് തന്നെ ബിനുരാജ് മരിച്ചു.പോസ്റ്റുമോട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. എറണാകുളം ഗവണ്മെന്റ് പ്രസിലെ ജീവനക്കാരനാണ് മരിച്ച ബിനുരാജ്. സംസ്കാരം ഇന്ന് രാവിലെ പത്തിന് വടക്കുംഭാഗം സെന്റ് ജെറോം ദേവാലയ സെമിത്തേരിയില്‍ നടക്കും. സഹോദരി അനു.
Kollam
കൊല്ലം: മണ്ഡലകാലം മുൻനിർത്തി എംസി റോഡിൽ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നു. പലയിടത്തും റോഡരികിൽ ഒരാൾ പൊക്കത്തിലധികം വലുപ്പത്തിൽ പുല്ലുകയറിക്കിടക്കുന്നു.
വളവുകളിൽ എതിർഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ കാണാൻ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. ചില ഭാഗങ്ങളിലാകട്ടെ നടപ്പാതയും കാടുമൂടി പൂർണമായും മറഞ്ഞുകഴിഞ്ഞു. വാഹനങ്ങളിടിച്ചും മറ്റും തകർന്നുകിടക്കുന്ന സുരക്ഷാവേലികളും ധാരാളമായി കാണാനാവും.
പൂവറ്റൂർക്കിഴക്ക് സിഎസ്ഐ പള്ളിക്ക് സമീപം മണ്ണൊലിച്ചു റോഡിലേക്കിറങ്ങിക്കിടക്കുന്നു. ഇവിടെ ഇരുചക്രവാഹനങ്ങൾ ദിനവും തെന്നിമറിയുകയാണ്.
തെരുവുവിളക്കുകളാകട്ടെ ഭൂരിഭാഗവും പ്രകാശിക്കുന്നില്ലെന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. ഓടകളുടെ മൂടി പലയിടത്തും തകർന്നുകിടക്കുകയാണ്.
കുളക്കട എം.എൻ. നഗറിന് സമീപം ഓടയുടെ മൂടി നെടുകെ പിളർന്നുകിടന്നിട്ട് നാളേറെയായി. സിഎസ്ഐ പള്ളിക്കു സമീപം കഴിഞ്ഞദിവസം ഒരു കാറിടിച്ച് വൈദ്യുതത്തൂൺ തകർന്നിരുന്നു.
ശബരിമലയിലേക്കുള്ള തീർഥാടകർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് എംസി റോഡിനെയാണ്. സ്ഥിരം അപകടങ്ങൾ നടക്കുന്ന ബ്ലാക്ക് സ്പോട്ടുകളായി കണ്ടെത്തിയിരിക്കുന്ന ഭാഗത്തുപോലും വേണ്ട സുരക്ഷയൊരുക്കാൻ കെഎസ്ടിപി തയാറാകാത്തതിന് വലിയ വിലനൽകേണ്ടിവരുമെന്ന് ഐഎൻടിയുസി കുറ്റപ്പെടുത്തി.
Kollam
കൊല്ലം : കൂട്ടിക്കട റെയിൽവേ മേൽപ്പാലത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് 45.26 കോടി രൂപ 2027 മേയ് 14നകം ലഭ്യമാക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി. ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയാലുടൻ ടെൻഡർ വിളിച്ച് നിർമാണം ആരംഭിക്കും.
പദ്ധതിക്കു നിലവിൽ സാങ്കേതിക തടസങ്ങളില്ലെന്നും അദ്ദേഹം വിശദീകരിച്ചു. കൂട്ടിക്കട മേൽപ്പാലവുമായി ബന്ധപ്പെട്ട് ഭൂവുടമകളുടെയും പ്രദേശവാസികളുടെയും ആശങ്കകൾ പരിഹരിക്കാൻ വ്യാഴാഴ്ച കൂട്ടിക്കട എച്ച്ഐഎം ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതി യാഥാർഥ്യമാക്കാൻ വിഷ്ണു മോഹൻ എംഎൽഎ കഴിഞ്ഞ ആറുമാസത്തിനിടെ പരമാവധി ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും പ്രേമചന്ദ്രൻ പറഞ്ഞു. 2018 ഏപ്രിൽ 19നാണ് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്. എന്നാൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള അപേക്ഷ ജില്ലാഭരണകൂടത്തിന് ലഭിച്ചത് 2023 മാർച്ച് ഒൻപതിനാണ്.
ഭരണാനുമതി ലഭിച്ച് അഞ്ചുവർഷത്തോളം കഴിഞ്ഞാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി അപേക്ഷ നൽകിയത്. തുടർന്ന് 2024ൽ ഭൂമി ഏറ്റെടുക്കലിനുള്ള 11 (1) വിജ്ഞാപനം പുറപ്പെടുവിച്ചു. വിജ്ഞാപനത്തിന്റെ കാലാവധി പലതവണ നീട്ടിയെങ്കിലും 2026 നവംബർ 14-ന് അവസാനിക്കേണ്ടതായിരുന്നു. എംഎൽഎ വിഷ്ണു മോഹനൊപ്പം മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതിനെത്തുടർന്ന് ആറുമാസത്തേക്ക് കാലാവധി നീട്ടിയെന്നും അദ്ദേഹം പറഞ്ഞു.
മേയ് 14നകം ഫണ്ട് ലഭ്യമാക്കി ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കാൻ എല്ലാ രാഷ്്ട്രീയകക്ഷികളും ജനപ്രതിനിധികളും ഒറ്റക്കെട്ടായി പ്രവർത്തിക്കണം. ഭൂമി വിട്ടുനൽകുന്നവർക്ക് 2013-ലെ നിയമപ്രകാരം പരമാവധി നഷ്ടപരിഹാരം ലഭ്യമാക്കാൻ ഇടപെടുമെന്നും അദ്ദേഹം ഉറപ്പുനൽകി.
റെയിൽവേ ഗേറ്റുകൾക്ക് പകരം മേൽപ്പാലങ്ങൾ നിർമിക്കുകയെന്നത് റെയിൽവേയുടെ പൊതുനയമാണ്. പദ്ധതിച്ചെലവിന്റെ പകുതി കേന്ദ്രവും പകുതി സംസ്ഥാനവുമാണ് വഹിക്കേണ്ടത്. ഭൂമി ഏറ്റെടുക്കൽ സംസ്ഥാനത്തിന്റെ ചുമതലയായതിനാൽ ഇതുമായി ബന്ധപ്പെട്ട നടപടികളിലാണ് പ്രധാനമായും കാലതാമസം നേരിടുന്നതെന്നും പ്രേമചന്ദ്രൻ വിശദീകരിച്ചു. കിഫ്ബിയുമായി ബന്ധപ്പെട്ട പരിശോധനകൾ നിലവിലുള്ള പദ്ധതികളെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എംഎൽഎ വിഷ്ണുമോഹൻ അധ്യക്ഷനായി. മേയർ എ.കെ. ഹഫീസ്, ഡപ്യൂട്ടി മേയർ ഉദയാ സുകുമാരൻ, മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് റാഫി, കോർപറേഷൻ ആക്കോലിൽ ഡിവിഷൻ കൗൺസിലർ എ.കെ. അസൈൻ, മയ്യനാട് പഞ്ചായത്ത് അംഗം ഷെമീർ, ഡെപ്യൂട്ടി കളക്ടർ അനിൽ തുടങ്ങിയവർ പങ്കെടുത്തു.
Kollam
കൊല്ലം: സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനങ്ങളുടെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്ന് മന്ത്രി എം. ലിജു.
കരുനാഗപ്പള്ളിയിൽ നടന്ന ജില്ലാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായിനടന്ന സഹകരണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഴുവൻ സഹകരണ സ്ഥാപനങ്ങളെയും ഏകീകൃത സോഫ്റ്റ് വെയറിന് കീഴിൽ കൊണ്ടുവരും. ഓഡിറ്റിംഗും സാമ്പത്തിക ക്രയവിക്രയങ്ങളും സുതാര്യമാക്കും. ക്രമക്കേടുകൾ തടയുന്നതിനൊപ്പം മേഖലയിൽ പൂർണമായ പ്രഫഷണലിസം ഉറപ്പാക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
സി.ആർ. മഹേഷ് എംഎൽഎ അധ്യക്ഷനായി. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.ആർ. വസന്തൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നജീബ് മണ്ണേൽ, വരുൺ ആലപ്പാട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോഹനൻ, കുലശേഖരപുരം പഞ്ചായത്ത് പ്രസിഡന്റ് ടി.ഡി. അരുൺ രാജ്, കെ.സി.രാജൻ, അഡ്വ. എം.എസ്. താര, അഡ്വ. ഇ. യൂസഫ് കുഞ്ഞ്, മുഹമ്മദ് മുസ്തഫ, പാവുമ്പ ബി. അനിൽ തുടങ്ങിയവർ സംസാരിച്ചു.
രാവിലെ നടന്ന സഹകരണ വാരാഘോഷം കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സഹകരണ യൂണിയൻ അംഗം കെ. രാജഗോപാൽ അധ്യക്ഷനായി. ഉല്ലാസ് കോവൂർ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ആർ. ലതാദേവി തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ വിഷയങ്ങളിൽ സെമിനാറുകളും നടന്നു. ഡോ. എൻ. രാമലിംഗം, ഡോ. വി.ജയമോഹൻ നായർ തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാന്മാരായ പി.ആർ.വസന്തൻ, കെ.സേതുമാധവൻ എന്നിവർ മോഡറേറ്റർമാരായി.
Kollam
പുനലൂർ: ശബരിമല തീർഥാടകർ നിരവധിയായി എത്തുന്ന ശബരിമല ഇടത്താവളമായ നെല്ലിപ്പള്ളി മഹാദേവക്ഷേത്രം, മിനിപമ്പ, സ്നാനഘട്ടം എന്നിവടങ്ങളിൽ സന്ദർശനം നടത്തി ക്രമീകരണങ്ങൾ വിലയിരുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം കെ രാജു.
പ്രധാന ഇടത്താവളമായ നെല്ലിപ്പള്ളി കൈപ്പുഴ മഹാദേവ ക്ഷേത്രത്തിൽ നടന്നുവരുന്ന ശൗചാലയ നിർമാണം രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാകും. ക്ഷേത്രത്തിൽ അയ്യപ്പന്മാർക്ക് വിരിവെക്കുന്നതിനായി നിർമിച്ച നടപ്പന്തലിലേക്ക് പോകുന്ന ഭാഗത്ത് തറയോട് പാകുന്ന ജോലികൾ ഉടൻ പൂർത്തിയാക്കും. തീർഥാടകർ ധാരാളമായി തങ്ങുന്ന മിനി പമ്പയിൽ നഗരസഭയുടെ നേതൃത്വത്തിൽ ഇന്നുമുതൽ ടിബി ജംഗ്ഷനിലെ കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തായി തീർഥാടകർക്ക് വേണ്ടുന്ന കുടിവെള്ളം, വിശ്രമത്തിനുള്ള സൗകര്യം ഉൾപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിനായി ഫെസിലിറ്റേഷൻ സെന്റർ സ്ഥാപിക്കുമെന്ന് നഗരസഭ ചെയർപെഴ്സൺ എം.എ. രാജഗോപാൽ ദേവസ്വം ബോർഡ് അംഗത്തെ അറിയിച്ചു.
ടിബി ജംഗ്ഷനിൽ സ്ഥാപിച്ചിട്ടുള്ള താത്കാലിക കടകൾ ദേശീയപാതയിലേക്ക് കടക്കാത്ത നിലയിൽ നഗരസഭയുടെ നേതൃത്വത്തിൽ പ്രത്യേകം അളന്ന് നൽകിയിട്ടുണ്ട്. കടകളിൽനിന്നുള്ള മാലിന്യങ്ങളും പ്ലാസ്റ്റിക്കും അലക്ഷ്യമായി വലിച്ചെറിയരുതെന്ന് വ്യാപാരികളോട് ദേവസ്വം ബോർഡ് അംഗം നിർദേശം നൽകി. ഇവിടെ നിന്നുള്ള മാലിന്യങ്ങൾ നഗരസഭാ ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ സംഭരിക്കും.
കല്ലട സമീപത്തെ സ്നാനഘട്ടത്തിൽ അയ്യപ്പന്മാർക്ക് സ്നാനം ചെയ്യുന്നതിനും, വിരിവക്കുന്നതിനും സംവിധാനം ഒരുക്കി.
ഡിടിപിസി യുടെ നെതൃത്വത്തിൽ കല്ലടയാറ്റിൽ സുരക്ഷിതമായി സ്നാനം ചെയ്യുന്നതിനുള്ള ഭാഗം പ്രത്യേകമായി സജീകരിക്കാൻ നിർദ്ദേശം നൽകി.ഇവിടെ എട്ട് ശൗചാലയങ്ങൾ നിലവിൽ പ്രവർത്തന സജ്ജമാണ്. ആവശ്യമെങ്കിൽ കൂടുതൽ ബയോ ടോയ്ലറ്റ് സ്ഥാപിക്കുന്നതിനും നിർദ്ദേശം നൽകി. സുഭിക്ഷ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു. നഗരസഭ ചെയർമാൻ എംഎ രാജഗോപാൽ, വൈസ്ചെയർപേഴ്സൺ കെ.പ്രഭ, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ കെ. രാജശേഖരൻ, സുഭാഷ് ജി. നാഥ്, ടി. അനിത, വാർഡ് കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.
Kollam
അഞ്ചല്‍: അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പരിധിയിലെ സ്കൂളുകള്‍ക്കായി വിദ്യാവനം എന്ന പേരില്‍ പ്രത്യേക പദ്ധതി നടപ്പിലാക്കുന്നു. 2026-27 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൈലറ്റ് പദ്ധതി എന്ന നിലയില്‍ തെരഞ്ഞെടുക്കപ്പെട്ട 20 സ്കൂളുകളിലാണ് വിദ്യാവനം എന്ന പേരില്‍ കൃഷി ആരംഭിക്കുന്നത്. ഓരോ സ്കൂളുകളിലും കൃഷിക്ക് ആവശ്യമായ 50 തൈകളും ഗ്രോബാഗുകള്‍ വളം ഉള്‍പ്പടെയുള്ളവ നല്‍കും. സ്കൂളിലെ അധ്യാപകര്‍ പിടിഎ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണ് പരിപാലന മേല്‍നോട്ട ചുമതല. ആവശ്യമായ സഹായം കൃഷി വകുപ്പ് നല്‍കും.
പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും വിശദീകരിക്കുന്നതിനുമായി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. വൈസ് പ്രസിഡന്റ് വി.എസ്. ഷിജുവിന്റെ അധ്യക്ഷതയില്‍ പ്രസിഡന്റ് കെ.കെ. ജ്യോതി യോഗം ഉദ്ഘാടനം ചെയ്തു.
അഞ്ചല്‍ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഐ. സുമി പദ്ധതി വിശദീകരണം നടത്തി. സ്ഥിരംസമിതി അധ്യക്ഷന്മാരായ ഷൈന്‍ ബാബു, ബിനി വര്‍ഗീസ്, ഹസീന, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Kollam
കുണ്ടറ : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ കൊല്ലം മെത്രാസന ശതോത്തര സുവര്‍ണ ജൂബിലിയുടെ സമാപന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുള്ള വിളംബര റാലി ഇന്ന് സമാപിക്കും.
ഇന്ന് രാവിലെ 11 ന് പോരുവഴി മാര്‍ ബസേലിയോസ് ഗ്രിഗോറിയസ് പള്ളിയില്‍ നിന്ന് ആരംഭിക്കുന്ന റാലി ശൂരനാട്, തഴവ, കിഴക്കേക്കല്ലട, പേരയം, തൃപ്പലഴികം, നല്ലില,മുഖത്തല വഴി കൊല്ലം സെന്റ് തോമസ് കത്തീഡ്രലില്‍ അവസാനിക്കും. തുടര്‍ന്ന് 24ന് ഈ ദീപശിഖ പ്രയാണം നടക്കും.
29ന് കുണ്ടറ വിസ്മയ കണ്വന്ഷന് സെന്ററില്‍ നടക്കുന്ന സമാപന സമ്മേളനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം നിര്‍വഹിക്കും.
ഇന്നലെ രാവിലെ 8.30ന് മഞ്ഞക്കാല മാര്‍ ശെമവോന്‍ ദെസ്തുനി ദേവാലയത്തില്‍ നിന്ന് ആരംഭിച്ച റാലി പട്ടാഴി,ഏനാത്ത്, കുളക്കട,പുത്തൂര്‍, മാറനാട്, നെടുമ്പായിക്കുളം, കുണ്ടറ, കൈതക്കോട് കല്ലട വഴി ശാസ്താംകോട്ട മൗണ്ട് ഹൊറേബ് ആശ്രമത്തില്‍ സമാപിച്ചു.
Kollam
കൊല്ലം: അനധികൃതമായി പ്രവര്‍ത്തിക്കുന്ന കൊട്ടിയം ചൂരല്പ്പൊയ്കയിലെ ടാര്‍ മിക്സിംഗ് പ്ലാന്റ് അടച്ച് പൂട്ടണമെന്ന് കൊല്ലം രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ.ബി.ജെ. റോസാരിയോ ആവശ്യപ്പെട്ടു. ചൂരല്പ്പൊയ്കയിലെ ടാര്‍ മിശ്രണ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഓക്സിലിയം ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ നേതൃത്വത്തില്‍ കൊട്ടിയത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ചേര്‍ന്ന് നടത്തിയ വിദ്യാഭ്യാസ അവകാശ സംരക്ഷണ ജാഥയും സായാഹ്ന ധര്‍ണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മലിനീകരണം തടയാനുള്ള നിയമങ്ങള്‍ ശരിയായ രീതിയില്‍ നടപ്പിലാക്കാന്‍ അധികാരികള്‍ തയാറാകാത്തതിന്റെ പരിണിത ഫലമാണ് ചൂരല്പ്പൊയ്കയിലെ ടാര്‍ മിശ്രണ പ്ലാന്റില്‍ നിന്ന് വിഷവാതകം ശ്വസിച്ച് കുട്ടികള്‍ ആശുപത്രിയിലാകാന്‍ ഇടയാക്കിയത്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഫാക്ടറി അടിയന്തരമായി അടച്ചു പൂട്ടുന്നതിനുള്ള നിയമ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ ഇനിയെങ്കിലും തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഓക്സിലിയം സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജെയ്സി ആന്റണി അധ്യക്ഷത വഹിച്ചു. 500 ല്‍ പരം പേര് പങ്കെടുത്തു. ആദിച്ചനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജി. നോക്കി എഡ്വേര്‍ഡ്, ഫാ. ടോമി കമാന്‍സ്, എലിസബത്ത് ലിസി, കനകയ്യ്, ഏലിയാസ് മച്ചാഡോ, ജൂഡിത്ത് ലത, അജിത് കുര്യന്, വൈ. ഗോഡ്സണ്‍, ഫാ. ലിജോ, ജോര്‍ജ് ഡിക്രൂസ്, ജോസഫ് എസ.് തുണ്ടില്‍ അലോഷ്യസ് റെസാരിയോ എന്നിവര്‍ പ്രസംഗിച്ചു.
Kollam
കൊല്ലം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടന് വള്ളങ്ങളുടെ ഐപിഎല്‍ മാതൃകയിലുള്ള ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ആറാം സീസണ് കിരീടവും കൊല്ലം പ്രസിഡന്റ്സ് ട്രോഫിയും പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്‍പ്പാടം ചുണ്ടന് കരസ്ഥമാക്കി.
11 മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 100 പോയിന്റുമായി ഒന്നാമതെത്തിയ മേല്‍പ്പാടം ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കുകയായിരുന്നു. പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ അഞ്ചാമത് സിബിഎല്‍ ചാമ്പ്യന്‍ഷിപ്പ് വിജയമാണിത്.
ആദ്യ നാല് സീസണില്‍ തുടര്‍ച്ചയായി ചാമ്പ്യന്മാരായ പള്ളാത്തുരുത്തി അഞ്ചാം സീസണില്‍ പരാജയപ്പെട്ടെങ്കിലും ആറാം സീസണില്‍ കിരീടം തിരികെ പിടിച്ചു. സിബിഎല്‍ ചരിത്രത്തിലാദ്യമായാണ് നെഹ്റു ട്രോഫി ജയിച്ച വള്ളം സിബിഎല്‍ ചാമ്പ്യന്‍ഷിപ്പില്‍ പരാജയപ്പെടുന്നത്. ഇക്കൊല്ലത്തെ നെഹ്റു ട്രോഫി ചാമ്പ്യന്മ ാരായ കൊല്ലം അരോമ ബോട്ട് ക്ലബ് തുഴഞ്ഞ അരോമ ചുണ്ടന് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെ എത്താന്‍ കഴിഞ്ഞുള്ളൂ. ആദ്യമത്സരങ്ങളില്‍ മികച്ച കളി പുറത്തെടുത്ത അരോമയുടെ കിതപ്പും അവസാന മൂന്ന് മത്സരങ്ങളില്‍ യുബിസി കൈനകരി എഫ് സിയുടെ വീയപുരത്തിന്റെ വീരോചിതമായ മുന്നേറ്റവും കണ്ട ഈ സീസണില്‍ ഓരോ കളിയിലെയും വിജയം പോയിന്റ് നിലയിലെ സ്ഥാനങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായി.
മന്ത്രി പി.സി.വിഷ്ണുനാഥ്,, മന്ത്രി ഷിബു ബേബി ജോണ്‍, എന്‍.കെ. പ്രേമചന്ദ്രന് എംപി, എന്നിവര്‍ ചേര്‍ന്ന് സമ്മാനദാനം നടത്തി. ഹീറ്റ്സിലെ മികച്ച സമയത്തിന്റെ അടിസ്ഥാനത്തിലെ ഫൈനല്‍ ലൈനപ്പില്‍ കുമരകം ടൗണ്‍ ബോട്ട് ക്ലബ് തുഴയുന്ന പുണ്യാളന് നിരണം എത്തിയത് ഈ സീസണിലെ മികച്ച മുന്നേറ്റമായി.
ഫൈനല്‍ മത്സരത്തിന്റെ ആദ്യ പാദത്തില്‍ തന്നെ പള്ളാത്തുരുത്തിയുടെ മേല്‍പ്പാടം ലീഡ് നേടി. ഈ ലീഡ് അവര്‍ ഒരു വേളയിലും വിട്ടു കൊടുത്തില്ല. ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ച പുണ്യാളന് നിരണം പള്ളാത്തുരുത്തിയ്ക്കും യുബിസി എഫ് സിയ്ക്കും കനത്ത വെല്ലുവിളി ഉയര്‍ത്തി. പകുതിയിലെത്തുമ്പോള്‍ പുണ്യാളന് അല്പം മുമ്പിലെന്ന് തോന്നി. എന്നാല്‍ അവസാന ലാപ്പില്‍ യുബിസി കൈനകരിയും പുണ്യാളനും ഒപ്പത്തിനൊപ്പം വന്നു. തുടക്കത്തിലെ ലീഡ് വിട്ടു കൊടുക്കാതെ പൊരുതിയ പള്ളാത്തുരുത്തിയുടെ തുഴവേഗത്തില് (3.42.426 മിനിറ്റ്) മേല്‍പ്പാടം പ്രസിഡന്റ്സ് ട്രോഫിയും സിബിഎല്‍ കിരീടവും കരസ്ഥമാക്കി. പോയിന്റ് നിലയില്‍ അരോമ സിബിഎല്‍ ചാമ്പ്യന്‍ഷിപ്പിന്റെ റണ്ണര്‍ അപ്പും (96 പോയിന്റ്) വീയപുരം മൂന്നാം സ്ഥാനത്തും (91 പോയിന്റ്) ഫിനിഷ് ചെയ്തു.ഈ സീസണിലെ മികച്ച പ്രകടനം കാഴ്ചവച്ച പുണ്യാളന് നിരണം കൊല്ലത്ത് രണ്ടാമതും (3.42.748 മിനിറ്റ്) യുബിസി നെഹ്റു ട്രോഫി വള്ളംകളിയോടെ ആവേശം തുടങ്ങുന്ന കേരളത്തിന്റെ ജലോത്സവ കാലത്തിന് പ്രൗഢഗംഭീരമായ സമാപനമാണ് കൊല്ലത്തെ പ്രസിഡന്റ്സ് ട്രോഫിയോടെ നടന്നത്.
ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പള്ളാത്തുരുത്തി ക്ലബിന് 25 ലക്ഷം രൂപയും രണ്ടാം സ്ഥാനത്തെത്തിയ അരോമയ്ക്ക് 15 ലക്ഷം രൂപയും മൂന്നാം സ്ഥാനത്തെത്തിയ യുബിസി എഫ് സി ക്ലബിന് 10 ലക്ഷം രൂപയുമാണ് സമ്മാനത്തുകയായി ലഭിക്കുന്നത്.
ഇതിനുപുറമെ ഓരോ മത്സരവേദികളിലെയും വിജയികള്‍ക്ക് യഥാക്രമം അഞ്ച് ലക്ഷം, മൂന്ന് ലക്ഷം, ഒരു ലക്ഷം രൂപ വീതവും, പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും ബോണസായി നാല് ലക്ഷം രൂപ വീതവും ടൂറിസം വകുപ്പ് നല്‍കുന്നുണ്ട്. സിബിഎല്‍ ഫൈനലിനോടനുബന്ധിച്ച് പ്രാദേശിക ചെറുവള്ളങ്ങളുടെ മത്സരവും നടന്നു.
Kollam
കൊല്ലം : പുനലൂരില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്ക്കുമീതെ കൂറ്റന്‍ മരക്കൊമ്പ് ഒടിഞ്ഞുവീണതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ കാര്‍ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പുനലൂര്‍-മൂവാറ്റുപുഴ ഹൈവേയില്‍ പുനലൂര്‍ ഹൈസ്കൂള്‍ ജംഗഷനില്‍ ആമക്കുളത്തിനോടു ചേര്‍ന്നായിരുന്നു അപകടം നടന്നത്. ജല അഥോറിറ്റി ജീവനക്കാരന്റെ കാറും നെല്ലിപ്പള്ളി കല്ലാര്‍ സ്വദേശിയുടെ ടാക്സി കാറുമാണ് അപകടത്തില്‍പ്പെട്ടത്.
ഇതില്‍ ടാക്സി കാറിലെ ഡ്രൈവറാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. കാറിന് കേടുപാടുണ്ടായി. കൂറ്റന്‍ ബദാം മരത്തിന്റെ കൊമ്പാണ് ഒടിഞ്ഞുവീണത്. ഈസമയം മഴയോ കാറ്റോ ഉണ്ടായിരുന്നില്ല. ജല അഥോറിറ്റി ജീവനക്കാരന്റെ കാര്‍ സ്ഥിരമായി ഈ മരത്തിനു കീഴെയാണ് നിര്‍ത്തിയിടാറുള്ളത്.
ടാക്സി കാര്‍ മരത്തിനു കീഴിലായി നിര്‍ത്തിയിടാന്‍ ശ്രമിക്കുമ്പോഴാണ് കൊമ്പ് ഒടിഞ്ഞുവീണത്. സ്ഥലത്തുണ്ടായിരുന്നവര്‍ ഓടിക്കൂടി ചില്ലകള്‍ നീക്കിയശേഷം ഡ്രൈവർ പുറത്തിറക്കുകയായിരുന്നു. പിന്നീട് പുനലൂര്‍ ഫയര്‍സ്റ്റേഷനില്‍ നിന്ന് സേനാംഗങ്ങള്‍ എത്തി ചില്ലകള്‍ മുറിച്ചുനീക്കി രണ്ടു കാറുകളും പുറത്തെടുത്തു.
മണ്ഡലകാലമായതോടെ നിരന്തരം വാഹനങ്ങള്‍ പോകുന്ന പാതയിലാണ് അപകടം നടന്നത്. ഇതരസംസ്ഥാനക്കാരായ തീര്‍ഥാടകരുടെ വാഹനങ്ങള്‍ ശബരിമലയ്ക്ക് പോകുന്നത് ഈ പാത വഴിയാണ്.
മണ്ഡലകാലത്തിനു മുന്നോടിയായി പാതകളിലെ അപകടനിലയിലുള്ള മരങ്ങളും കൊമ്പുകളും നീക്കണമെന്ന് അവലോകനയോഗത്തില്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇത് പൂര്‍ണമായി നടപ്പാക്കിയിട്ടില്ല. അതാണ് അപകടകാരണമായത്.
Kollam
ചവറ : ചവറ ഉപജില്ല സ്കൂള്‍ കലോത്സവത്തിന് തുടക്കമായി. പ്രധാന വേദിയായ ഗവ. എച്ച്എസ്എസ് അയ്യന്‍കോയിക്കല്‍ സ്കൂളില്‍ ചവറ ഉപജില്ലാ ഓഫിസര്‍ ടി.കെ. അനിത പതാക ഉയര്‍ത്തി.
തുടര്‍ന്ന് തെക്കന്‍ ഗുരുവായൂര്‍ ക്ഷേത്ര മൈതാനത്തു നിന്ന് അയ്യന്‍കോയിക്കല്‍ സ്കൂളിലേക്കുള്ള ഘോഷയാത്ര നാടക രചയിതാവ് മണിലാല്‍ ഫ്ലാഗ് ഓഫ് ചെയ്തു.
ഘോഷയാത്രയില്‍ വിവിധ സ്കൂളിലെ കുട്ടികളും ചവറ ബിആര്‍സിയുടെ കീഴില്‍ വരുന്ന ഭിന്നശേഷി കുട്ടികളും പങ്കെടുത്തു. കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം എന്‍.കെ. പ്രേമചന്ദ്രന് എംപി നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദ് അധ്യക്ഷയായി. ഉല്ലാസ് കോവൂര്‍ എംഎല്‍എ കലാപീഠം തെളിയിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആര്. അരുണ്‍ബാബു മുഖ്യാതിഥിയായിരുന്നു.
കലോത്സവ വേദിയില്‍ ഒരുക്കിയിട്ടുള്ള ട്രോഫി കോര്‍ണര്‍ ഉദ്ഘാടനവും എന്‍.കെ. പ്രേമചന്ദ്രന് എംപി നിര്‍വഹിച്ചു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രശ്മി രഞ്ജിത്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ രജനി സുനില്‍, വിജയശ്രീ മംഗളന്‍ എസ.് അനില്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ദീപ ചന്ദ്രന്, ആര്. അരുണ്‍രാജ്, സ്വാഗതസംഘം ചെയര്മാന് പാലയ്ക്കല്‍ ഗോപന് എന്നിവര്‍ പ്രസംഗിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ ടി.കെ. അനിത സ്വാഗതവും, സ്വാഗതസംഘം കണ്‍വീനര്‍ ബിജു എം. ഡാനിയല്‍ നന്ദിയും പറഞ്ഞു.
എട്ടു വേദികളില്‍ നടക്കുന്ന കലോത്സവത്തില്‍ ഉപജില്ലയിലെ 64 സ്കൂളുകളില്‍ നിന്നായി 3214 കുട്ടികള്‍ പങ്കെടുക്കുന്നു. 25ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്യും.
Kollam
കൊല്ലം: കൊട്ടാരക്കര സപ്ലൈകോ ഗോഡൗണിൽ അരിച്ചാക്കുകളിൽ കീടനാശിനി മിശ്രിതം തളിച്ചതായി പരാതി. കൊട്ടാരക്കര റെയിൽവേ സ്റ്റേഷന് സമീപത്തെ സപ്ലൈകോ ഗോഡൗണിലാണ് സംഭവം. അലൂമിനിയം ഫോസ്ഫൈഡും മാലത്തിയോണും ചേർന്ന മിശ്രിതമാണ് ഉപയോഗിച്ചത്.
അരി കേടാകാതിരിക്കാനായി വിഷമിശ്രിതം ഉപയോഗിച്ചെന്നാണു പരാതി. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഹ്യുമിഗേഷൻ നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ കരാർ ജീവനക്കാരാണ് ഹ്യുമിഗേഷൻ നടത്തിയത്.
അരിയും മറ്റും സൂക്ഷിച്ചിട്ടുള്ള ചാക്കുകളുടെ ഇടയിൽ ഫോസ്ഫേറ്റ് ഗുളികകൾ പേപ്പറിൽ പൊതിഞ്ഞ് വച്ചതായും കണ്ടെത്തി. പരാതിയെ തുടർന്ന് സപ്ലൈകോ റീജണൽ മാനേജർ സ്ഥലത്തെത്തി. കൊട്ടാരക്കര പൊലീസ് എത്തി കീടനാശിയും പമ്പും കെമിക്കൽ സാധനങ്ങളും ഏജൻസിക്കാരുടെ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. ഗോഡൗൺ പൂട്ടി സീൽ ചെയ്തു. തിരുവനന്തപുരം സോണൽ മാനേജരുടെ നേതൃത്വത്തിൽ ഇന്ന് പരിശോധന നടത്തും.
നേരത്തെ പഴകിയ അരി വൃത്തിയാക്കിയ സംഭവത്തിൽ വിഷാംശം കണ്ടെത്തിയത് 2021ൽ വിവാദമായിരുന്നു. 2017, 18 വർഷങ്ങളിൽ അരിച്ചാക്കുകൾ പുഴുവരിച്ച നിലയിലായിരുന്നു. കൂടാതെ 2000 ചാക്ക് പഴകിയ അരി വൃത്തിയാക്കാൻ സ്വകാര്യവ്യക്തിക്ക് കരാർ നൽകിയതും വിവാദമായിരുന്നു.
പെസ്റ്റ് കൺട്രോളറുടെ സാന്നിധ്യത്തിലാണ് ഹ്യുമിനേഷൻ നടത്തേണ്ടത്. എന്നാൽ ഇവിടെ കരാറെടുക്കുന്നവർ അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യമില്ലാതെ ഹ്യുമിനേഷൻ നടത്തുന്നത് തുടരുകയായിരുന്നു.
Kollam
കൊല്ലം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടന് വള്ളങ്ങളുടെ ഐപിഎല്‍ മാതൃകയിലുള്ള ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ആറാം സീസണിന്റെ ആവേശകരമായ കലാശപ്പോരാട്ടം ഇന്ന് കൊല്ലം അഷ്ടമുടിക്കായലില്‍ നടക്കും.
2019ല്‍ ആരംഭിച്ച സിബിഎല്ലിന്റെ ചരിത്രത്തിലാദ്യമായാണ് ഫൈനല്‍ മത്സരഫലം ചാമ്പ്യന്‍പട്ടം നിർണയിക്കുന്നത് എന്ന പ്രത്യേകതയും ഇത്തവണത്തെ മത്സരത്തിനുണ്ട്. മുന്‍പത്തെ അഞ്ച് സീസണുകളിലും ഫൈനല്‍ പോരാട്ടത്തിന് മുന്‍പ് തന്നെ പോയിന്റ് നിലയില്‍ ചാന്പ്യന്മാർ ബഹുദൂരം മുന്നിലെത്തുമായിരുന്നു. എന്നാല്‍ ആറാം സീസണില്‍ 10 മത്സരങ്ങള്‍ പിന്നിടുമ്പോഴും ചാന്പ്യൻപട്ടം ആർക്കെന്ന കാര്യം പ്രവചനാതീതമായി തുടരുകയാണ്. അഷ്ടമുടിക്കായലിലെ ഓളപ്പരപ്പില്‍ അവസാന തുഴയെറിയുമ്പോള്‍ മാത്രമേ ആറാം സീസണിലെ ജേതാക്കള്‍ ആരെന്നറിയൂ.
നിലവില്‍ 10 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 91 പോയിന്റുമായി പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴയുന്ന മേല്‍പ്പാടം ചുണ്ടന് ഒന്നാം സ്ഥാനത്തും 89 പോയിന്റുമായി കൊല്ലം പരവൂര്‍ അരോമ ബോട്ട് ക്ലബ് തുഴയുന്ന അരോമ ചുണ്ടന് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്തും 83 പോയിന്റുമായി യുബിസി കൈനകരി എഫ് സി തുഴയുന്ന വീയപുരം ചുണ്ടന് മൂന്നാം സ്ഥാനത്തുമാണ്. നിരണം ബോട്ട് ക്ലബ് തുഴയുന്ന നിരണം ചുണ്ടന് 74 പോയിന്റുമായി നാലാം സ്ഥാനത്തും കുമരകം ടൗണ്‍ ബോട്ട് ക്ലബ് തുഴയുന്ന പുണ്യാളന് നിരണം 49 പോയിന്റുമായി അഞ്ചാം സ്ഥാനത്തും എന്‍ബിസി നാട്ടകം ബോട്ട് ക്ലബ് തുഴയുന്ന ചെറുതന ചുണ്ടന് 48 പോയിന്റുമായി ആറാം സ്ഥാനത്തും നിലയുറപ്പിച്ചിരിക്കുന്നു.
പിബിസി പുന്നമട, എന്‍സിഎഫ്സി ബോട്ട് ക്ലബ് തുഴയുന്ന നടുഭാഗം ചുണ്ടന് 45 പോയിന്റോടെ ഏഴാം സ്ഥാനത്തും കുമരകം ഇമ്മാനുവല്‍ ബോട്ട് ക്ലബ് തുഴയുന്ന ആര്‍പ്പൂക്കര ചുണ്ടന് 42 പോയിന്റോടെ എട്ടാം സ്ഥാനത്തും വില്ലേജ് ബോട്ട് ക്ലബ് തുഴയുന്ന തലവടി ചുണ്ടന് 20 പോയിന്റോടെ ഒന്‍പതാം സ്ഥാനത്തുമാണുള്ളത്.
ഉച്ചയ്ക്ക് രണ്ടിന് മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തില്‍ മന്ത്രി പി.സി. വിഷ്ണുനാഥ് സിബിഎല്‍ ഫൈനല്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. വനം വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാനും എംപിയുമായ എന്‍. കെ. പ്രേമചന്ദ്രന് സമ്മാനദാനം നിര്‍വഹിക്കും.
കൊല്ലം മേയര്‍ എ.കെ. ഹഫീസ് പതാക ഉയര്‍ത്തും. ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ക്ലബ്ബിന് 25 ലക്ഷം രൂപയും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 15 ലക്ഷം രൂപയും മൂന്നാം സ്ഥാനത്തെത്തുന്ന ക്ലബിന് 10 ലക്ഷം രൂപയുമാണ് സമ്മാനത്തുകയായി ലഭിക്കുന്നത്.
ഇതിനുപുറമെ ഓരോ മത്സരവേദികളിലെയും വിജയികള്‍ക്ക് യഥാക്രമം അഞ്ച് ലക്ഷം, മൂന്ന് ലക്ഷം, ഒരു ലക്ഷം രൂപ വീതവും, പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും ബോണസായി നാല് ലക്ഷം രൂപ വീതവും ടൂറിസം വകുപ്പ് നല്‍കുന്നുണ്ട്. സിബിഎല്‍ ഫൈനലിനോടനുബന്ധിച്ച് ഇരുട്ടുകുത്തി, തെക്കനോടി, വെപ്പ് തുടങ്ങിയ പ്രാദേശിക ചെറുവള്ളങ്ങളുടെ ആവേശകരമായ മത്സരങ്ങളും അഷ്ടമുടിക്കായലില്‍ അരങ്ങേറും. വള്ളംകളി പ്രേമികള്‍ക്ക് അവിസ്മരണീയമായ ദൃശ്യവിരുന്നൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് കൊല്ലത്ത് പൂര്‍ത്തിയായിരിക്കുന്നത്.
അഷ്ടമുടിക്കായല്‍ ശുചീകരിച്ചു
പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയുടെ ഭാഗമായി അഷ്ടമുടിക്കായല്‍ ശുചീകരിച്ചു. വള്ളംകളി നടക്കുന്ന കായല്‍ ഭാഗത്ത് സംഘടിപ്പിച്ച ശുചീകരണ യജ്ഞം വിഷ്ണു മോഹന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രവര്‍ത്തകര്‍, ഡിടിപിസി, കോര്പറേഷന് ജീവനക്കാര്‍ എന്നിവര്‍ ശുചീകരണത്തില്‍ പങ്കെടുത്തു.
രാവിലെ 6.30ന് ആരംഭിച്ച ശുചീകരണ യജ്ഞം 10 വരെ നീണ്ടു. ശുചീകരണത്തിന്റെ ഭാഗമായി ശേഖരിച്ച മാലിന്യങ്ങള്‍ കോര്പറേഷന് അധികൃതര്‍ നീക്കം ചെയ്തു.
ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി
അഷ്്ടമുടിക്കായലിൽ നടക്കുന്ന 12-ാമത് പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തോടും ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനലിലോടും അനുബന്ധിച്ച് കോര്പറേഷന് പരിധിയിലുള്ള പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധക മല്ല.
Kollam
ചവറ: കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയത്തിൽ ക്രിസ്തുരാജത്വ തിരുനാളിന് ഭക്തിനിർഭരമായി തുടക്കം കുറിച്ചു. ഇടവക വികാരി ഫാ. സി. ജോൺ പോൾ തിരുനാൾ കൊടിയേറ്റ് കർമം നിർവഹിച്ചു.തുടർന്ന് ദിവ്യബലി നടന്നു. ഇന്ന് രാവിലെ 6ന് ആരാധന, തുടർന്ന് ദിവ്യബലി.
വൈകുന്നേരം 4.30ന് ജപമാല, ലിറ്റനി, ദിവ്യബലി, വേസ്പര, ദിവ്യകാരുണ്യ ആശീർവാദം.ഫാ. സേവ്യർ ലാസർ മുഖ്യകാർമികത്വം വഹിക്കും ഫാ. വർഗീസ് കപ്പൂച്ചൻ വചനപ്രഘോഷണം നിർവഹിക്കും.
നാളെ രാവിലെ ആറിന് ദിവ്യബലി.രാവിലെ 7.30ന് നടക്കുന്ന തിരുന്നാൾ ദിവ്യബലിയ്ക്ക് ഫാ. ജോർജ്ജ് കപ്പൂച്ചൻ മുഖ്യകാർമികത്വം വഹിക്കും.ഫാ.അലോഷ്യസ് വചനപ്രഘോഷണം നടത്തും. വൈകുന്നേരം നാലിന് ക്രിസ്തു രാജത്വ റാലി ദേവാലയത്തിൽനിന്നു ആരംഭിച്ച് ശങ്കരമംഗലം വഴി തിരികെ ദേവാലയത്തിൽ എത്തിച്ചേരും. കൊടിയിറക്കോടുകൂടി തിരുനാൾ സമാപിക്കും.
Kollam
നീണ്ടകര : സെന്റ് സെബാസ്റ്റ്യൻ ഫൊറോന ദേവാലയത്തിൽ ക്രിസ്തുരാജ തിരുനാളിന് കൊടിയേറി. ഇടവക വികാരിയും പ്രസിദേന്തി സെബാസ്റ്റ്യൻ ജോൺ, റീന സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് കൊടിയേറ്റ് കർമം നിർവഹിച്ചു.
പ്രാരംഭ കർമങ്ങൾക്ക് ഇടവക വികാരി ഫാ. റോൾഡൻ ജേക്കബ് നേതൃത്വം വഹിച്ചു. തില്ലേരി പാദ്രെ പിയോ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ബിനോയി ലീൻ മുഖ്യകാർമികത്വം വഹിച്ച തിരുനാൾ സമാരംഭ സമൂഹബലിയിൽ ഫാ. ജോസഫ് നിക്കോളാസ് ഒസിഡി വചനസന്ദേശം നൽകി.
ഇന്ന് വൈകുന്നേരം ആഘോഷമായ സായാഹ്ന പ്രാർഥനയ്ക്കും ബലിയർപ്പണത്തിനും ഫാ. ആന്റണി മേരി ക്ലാരറ്റ് ഒസിഡി, ഫാ. പ്രിൻസ് പിഎംഐ എന്നിവർ കാർമികത്വം വഹിക്കും. നാളെ രാവിലെ ഏഴിന് ക്രിസ്തുരാജ റാലി ദേവാലയത്തിൽനിന്നും ആരംഭിച്ച് സെന്റ് ജൂഡ് തീർഥാലയം വഴി തിരികെയെത്തും.
തുടർന്ന് ആഘോഷമായ തിരുനാൾ സമൂഹബലിക്ക് ഫാ. അരുൺ ആറാടൻ മുഖ്യകാർമികനാകും. ഫാ. ലൈജു ഒസിഡി വചനസന്ദേശം നൽകും. തുടർന്ന് തിരുനാൾ സ്നേഹവിരുന്ന്.
Kollam
കൊല്ലം: കൊട്ടിയത്ത് പ്രവർത്തിക്കുന്ന ഓക്സിലിയം ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ പരിസരത്ത് സ്ഥിതി ചെയ്യുന്ന അനന്തപുരി ട്രേഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ടാർ മിക്സിംഗ് പ്ലാന്റിൽനിന്നുള്ള പുകയും വിഷാംശമുള്ള വാതകങ്ങളും മൂലം അധ്യാപകർക്കും സ്കൂളിലെ വിദ്യാർഥികൾക്കും സമീപവാസികൾക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നു. ഈ വിഷയത്തിൽ അടിയന്തരമായി അന്വേഷണം നടത്തി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കണമെന്നും സ്കൂൾ മാനേജ്മെന്റ് ആവശ്യപ്പെട്ടു.
സ്കൂളിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് 200 അടിയിൽ താഴെ മാത്രം അകലത്തിൽ സ്ഥിതി ചെയ്യുന്ന പുകക്കുഴൽ അനന്തപുരി ട്രേഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിന്റേതാണ്. ഈ സ്ഥാപനത്തിൽ റോഡ് നിർമാണവുമായി ബന്ധപ്പെട്ട ടാർ മിക്സിംഗ് / ഹോട്ട് മിക്സ് അസ്ഫാൽറ്റ് ഉത്പാദന പ്രവർത്തനങ്ങൾ, പ്രത്യേകിച്ച് ബിറ്റുമിനസ് മക്കാഡം ബിറ്റുമിനസ് കോൺക്രീറ്റ് എന്നിവയുടെ നിർമാണത്തിനായി ബിറ്റുമിനും മറ്റ് അസംസ്കൃത വസ്തുക്കളും ഉയർന്ന താപനിലയിൽ ചൂടാക്കി മിശ്രണം ചെയ്യുന്ന പ്രക്രിയകൾ നടത്തിവരുന്നു.
ഈ പ്രവർത്തനങ്ങളുടെ ഭാഗമായി ബിറ്റുമിൻ ചൂടാക്കുമ്പോഴും അസംസ്കൃത വസ്തുക്കൾ ഉണക്കുകയും മിശ്രണം ചെയ്യുകയും ചെയ്യുമ്പോഴും പുകയും വിവിധ രാസവാതകങ്ങളും സൂക്ഷ്മകണികകളും അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്നു. ഇതാണ് പാരിസ്ഥിതിക പ്രശ്നത്തിനു കാരണമാകുന്നതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
ഇത്തരം മലിനീകരണ ഘടകങ്ങൾ അന്തരീക്ഷത്തിൽ കലരുകയും കാറ്റിലൂടെ സമീപപ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുമ്പോൾ കുട്ടികൾ, പ്രായമായവർ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ എന്നിവരാണ് കൂടുതൽ അപകടസാധ്യത നേരിടുന്നതെന്നും പ്രത്യേകിച്ച് വളർച്ചയുടെ ഘട്ടത്തിലുള്ള ചെറിയ കുട്ടികളുടെ ശ്വാസകോശവും പ്രതിരോധ സംവിധാനവും ഇത്തരം മലിനീകരണങ്ങളോട് കൂടുതൽ സംവേദനക്ഷമമാണെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
അതിനാൽ സ്കൂൾ പോലുള്ള കുട്ടികൾ നിരന്തരം ഒത്തുചേരുന്ന സ്ഥാപനത്തിന് തൊട്ടടുത്ത് ഇത്തരമൊരു മലിനീകരണ ഉറവിടം പ്രവർത്തിക്കുന്നത് അതീവ അപകടകരമാണെന്നും അതിനാൽ, നിലവിലുള്ള സ്ഥലത്ത് ടാർ മിക്സിംഗ് പ്ലാന്റിന്റെ പ്രവർത്തനം തുടരാൻ അനുവദിക്കാതെ, പ്രസ്തുത പ്ലാന്റ് മറ്റൊരു അനുയോജ്യമായ സ്ഥലത്തേക്ക് സ്ഥിരമായി മാറ്റിസ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നതാണ് സ്കൂൾ മാനേജ്മെന്റിന്റെയും ഈ പ്രദേശത്തെ ജനങ്ങളുടെയും പ്രധാന ആവശ്യമെന്നും സ്കൂൾ അധികൃതർ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
പത്രസമ്മേളനത്തിൽ സ്കൂൾ മാനേജർ സിസ്റ്റർ ഷിജി കുര്യൻ, അധ്യാപകരായ ജാക്സൺ ജോൺ ഫ്രാങ്കിളിൻ, ടി.ജെ. ദീപകുമാർ, രക്ഷിതാക്കളുടെ പ്രതിനിധിയായ അജയ് ചാക്കോ, ചൂരൽ പൊയ്ക പരിസ്ഥിതി സംരക്ഷണ സമിതി സെക്രട്ടറി വൈ. ഗോസൻ, ഫാ.റോമൻസ് ആന്റണി എന്നിവർ പങ്കെടുത്തു.
Kollam
കൊല്ലം: ഇടയ്ക്കിടം-കല്ലാർ നിവാസികളുടെ യാത്രാദുരിതത്തിന് ഇനിയും പരിഹാരമായില്ല. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ തുടങ്ങിയ റോഡ് നവീകരണം പാതിവഴിയിൽ നിലച്ചു. രണ്ടുകിലോമീറ്ററോളം ദൈർഘ്യമുള്ള റോഡിൽ കോൺക്രീറ്റും ടാറിംഗും ഉൾപ്പെടുന്നതായിരുന്നു നവീകരണ പദ്ധതി. ഇതിൽ 700 മീറ്ററോളം വരുന്ന ഭാഗത്തെ ടാറിംഗ് ജോലികളാണ് ഇനി അവശേഷിക്കുന്നത്.
കോൺക്രീറ്റ് പൂർത്തീകരിച്ചിട്ട് മാസങ്ങളായി. ടാറിന്റെ വിലയിലുണ്ടായ വർധന നിർമാണം പുനരാരംഭിക്കുന്നതിന് തടസമാകുന്നുണ്ട്. പദ്ധതിയിൽ ഒരു ബാരൽ ടാറിന് 7,000 രൂപയാണ് വകയിരുത്തിയിട്ടുള്ളത്. എന്നാൽ നിലവിൽ ബാരലിന് 17,000 രൂപയാണ് വില. ക്രൂഡ് ഓയിലിന്റെ വിലവ്യതിയാനമാണ് ടാർവില കുതിച്ചുയരാൻ കാരണം.
അടങ്കൽ പരിഷ്കരിച്ചുനൽകിയാൽ ഉടൻ പണി പൂർത്തീകരിക്കുമെന്നാണ് കരാറുകാർ പറയുന്നത്. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് മരാമത്ത് വിഭാഗത്തിനാണ് നിർവഹണച്ചുമതല. റോഡ് വർഷങ്ങളായി തകർന്നനിലയിലാണ്. പലയിടത്തും ടാറിന്റെ അംശംപോലുമില്ല. നിവേദനങ്ങൾനൽകി മടുത്ത നാട്ടുകാർ ഒട്ടേറെ സമരങ്ങൾ നടത്തിയശേഷമാണ് നവീകരണത്തിനു നടപടിയുണ്ടായത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് കെ.എൻ. ബാലഗോപാൽ എംഎൽഎയുടെ വികസനഫണ്ടിൽനിന്നാണ് തുക അനുവദിച്ചത്. ആദ്യം വകയിരുത്തിയ തുക അപര്യാപ്തമായിരുന്നതിനാൽ പിന്നീട് വർധിപ്പിച്ചുനൽകി. ഇതേത്തുടർന്ന് അടങ്കൽ പരിഷ്കരിക്കാനും മറ്റും വീണ്ടും കാലതാമസം വന്നു. മുന്നൂർ ക്ഷേത്രത്തിനു സമീപത്തുനിന്നു തുടങ്ങി നടമേൽ ഭാഗത്തെത്തി പാങ്ങോട്-ശിവഗിരി പാതയുമായി ചേരുന്നതാണ് ഇടയ്ക്കിടം-കല്ലാർ റോഡ്. നവീകരണം അനന്തമായി അനിശ്ചിതത്വത്തിലായതിന്റെ ആശങ്കയിലാണ് പ്രദേശവാസികൾ.
Kollam
കൊല്ലം: കേരളത്തിന്റെ പൈതൃകവും വിനോദസഞ്ചാരപ്പെരുമയും ദേശീയതലത്തില്‍ അടയാളപ്പെടുത്തുന്ന ജടായു ശില്പത്തിന് ഇന്ത്യാ പോസ്റ്റ് പ്രത്യേക തപാല്‍ കവര്‍ പുറത്തിറക്കിയത് ശില്പത്തിന്റെ ചരിത്രപ്രാധാന്യം ലോകത്തിന് മുന്നിലെത്തിക്കുമെന്നും ആഗോള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് ഏറെ പ്രയോജനം ചെയ്യുമെന്നും മന്ത്രി പി.സി. വിഷ്ണുനാഥ്.
ചടയമംഗലം ജടായു എര്‍ത്ത് സെന്റർ ഓപ്പണ്‍ ഹാളില്‍ നടന്ന തപാല്‍ കവര്‍ പ്രകാശന ചടങ്ങില്‍ തപാല്‍ കവര്‍ സ്വീകരിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ അമിതാബ് സിംഗ് മന്ത്രി പി.സി. വിഷ്ണുനാഥന് കവര്‍ നല്കി പ്രകാശനം നിര്‍വഹിച്ചു. ലോകവ്യാപകമായി ഏറെ ശ്രദ്ധ നേടിയ വിനോദ കേന്ദ്രമാണ് ജടായു പാറ. ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്പം എന്ന നിലയില്‍ മാത്രമല്ല, നിര്‍മാണ രീതി കൊണ്ടും ശില്പഭംഗി കൊണ്ടും ധാരാളം പ്രത്യേകതകള്‍ നിറഞ്ഞതാണെന്നും മന്ത്രി പറഞ്ഞു.
പുതിയ ചലച്ചിത്രാവിഷ്കാരത്തിലൂടെ രാമായണത്തിലെ ജടായുവിന്റെ വീരത്യാഗം വീണ്ടും ദേശീയശ്രദ്ധ നേടുന്ന പശ്ചാത്തലത്തില്‍ ജടായുപ്പാറയുടെ ടൂറിസം സാധ്യത വര്‍ധിച്ചിരിക്കുകയാണ്. സിനിമയുടെ റിലീസിന് പിന്നാലെ ജടായു എര്‍ത്ത് സെന്ററിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചിരിക്കുകയാണ്. ജടായുവിന്റെ പേരില്‍ തപാല്‍ കവര്‍ ഏര്‍പ്പെടുത്തിയതിന് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റിനെ നന്ദി അറിയിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ജടായു ശില്പത്തിന്റെ മുന്നില്‍വെച്ച് കവര്‍ പ്രകാശനം നിര്‍വഹിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ജടായു ശില്പം പ്രകൃതിസൗന്ദര്യത്തിന്റെ ഭാഗമാണെന്നും ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ അമിതാബ് സിംഗ് പറഞ്ഞു. ചടയമംഗലത്തെ പാറക്കെട്ടിന് മുകളില്‍ ശില്പി രാജീവ് അഞ്ചലും സംഘവും ഒരുക്കിയ കൂറ്റന്‍ ജടായു ശില്പം കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിലെ സവിശേഷ അടയാളമാണ്.
ചടങ്ങില്‍ ജടായു എര്‍ത്ത് സെന്റര്‍ ചെയര്മാന് രാജീവ് അഞ്ചല്‍ അധ്യക്ഷനായി. എം.എം. നസീര്‍ എംഎല്‍എ, കൊല്ലം പോസ്റ്റല്‍ ഡിവിഷന് സീനിയര്‍ സൂപ്രണ്ട് എം ബിന്ദു, കൊല്ലം ഡിവിഷന് എഎസ്പി എം.കെ. മഞ്ജു എന്നിവര്‍ പങ്കെടുത്തു.
Kollam
കൊല്ലം: ബംഗളൂരുവിൽനടന്ന ബിടിഎസി 2026 ദേശീയ സമ്മേളനത്തിൽ പൗൾട്രി സയൻസ് വിഭാഗത്തിൽ മികച്ച വനിതാ ഗവേഷണ പ്രബന്ധത്തിനുള്ള ദേശീയ അവാർഡ് ഡോ. സി.എസ്. സുജയ്ക്ക് സമ്മാനിച്ചു.
തലശേരി കോഴികളിലെ ജനിതക വൈവിധ്യവും സമ്പൂർണ ജീനോം സീക്വൻസിംഗും എന്ന വിഷയത്തിലുള്ള ഗവേഷണ പ്രബന്ധത്തിനാണ് അവാർഡ്.
തിരുമുല്ലവാരം ജോയ് ഡെയിലില്‍ സെബാസ്റ്റ്യൻ- സെലിൻ ദമ്പതികളുടെ മകളായ സുജ കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രഫസറാണ്. നാഗ്പൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൺ ഹെൽത്ത് (എൻഐഓഎച്ച്) ലെ സയന്റിസ്റ്റ് ഡോ. ടി.ആർ. അരുണാണ് ഭർത്താവ്.
Kollam
പുനലൂർ: ചെങ്കോട്ട-പുനലൂർ പാതയുടെ പ്രകൃതിരമണീയമായ കാഴ്ചകൾ ആസ്വദിച്ചുകൊണ്ടുള്ള ട്രെയിൻ യാത്ര വീണ്ടും നീട്ടുന്നു. യാത്രക്കാരുടെ വലിയ ജനപ്രീതിയാണ് സർവീസ് നീട്ടാൻ വഴിയൊരുക്കിയത്. യാത്രക്കാരിൽനിന്നും പൊതുജനങ്ങളിൽനിന്നും വലിയ സ്വീകാര്യത ലഭിച്ചതിനെ തുടർന്നാണ് ചെങ്കോട്ട - പുനലൂർ - കൊല്ലം റെയിൽവെ പാതയിലൂടെ സർവീസ് നടത്തുന്ന വിസ്റ്റാഡോം കോച്ചുകളുടെ സർവീസ് കാലാവധി നീട്ടിയത്.
നേരത്തെ 2027 ജനുവരി 15 വരെയായിരുന്നു വിസ്റ്റാഡോം കോച്ച് സർവീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഇതിന് ശേഷമുള്ള തീയതികളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് കൂടി ആരംഭിച്ചിട്ടുണ്ട്.
മധുര - ഗുരുവായൂർ എക്സ്പ്രസിൽ വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിലും ഗുരുവായൂർ - മധുര എക്സ്പ്രസിൽ വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലുമാണ് നിലവിൽ വിസ്റ്റാഡോം കോച്ച് സർവീസ് ലഭ്യമാക്കിയിട്ടുള്ളത്.
ചെങ്കോട്ട - പുനലൂർ റെയിൽവേ പാതയിലെ യാത്രയുടെ പ്രധാന ആകർഷണമായ പശ്ചിമഘട്ട മലനിരകളുടെയും ആര്യങ്കാവ്, തെന്മല പ്രദേശങ്ങളുടേയും പ്രകൃതിരമണീയമായ കാഴ്ചകൾ അടുത്തറിയാൻ വിസ്റ്റാഡോം കോച്ച് യാത്രക്കാർക്ക് അപൂർവ അവസരമാണ് ഒരുക്കുന്നത്. മലനിരകൾ, തുരങ്കങ്ങൾ, പാലങ്ങൾ, വനമേഖലകൾ, താഴ്വരകൾ, വെള്ളച്ചാട്ടങ്ങൾ തുടങ്ങി പ്രകൃതിയുടെ വിസ്മയക്കാഴ്ചകൾ ആസ്വദിച്ചുകൊണ്ടുള്ള യാത്ര വിനോദസഞ്ചാരികൾക്കും പ്രകൃതിസ്നേഹികൾക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്.
സർവീസ് ആരംഭിച്ചത് മുതൽ വിസ്റ്റാഡോം കോച്ചുകൾക്ക് വലിയ ജനപ്രീതിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ടിക്കറ്റുകൾ ലഭ്യമല്ലാത്ത സാഹചര്യം ആയിരുന്നു ഉണ്ടായിരുന്നത്. യാത്രക്കാരുടെ ഈ വലിയ ആവശ്യകതയാണ് സർവീസ് നീട്ടുന്നതിന് പ്രധാനമായും വഴിയൊരുക്കിയത്. വിസ്റ്റാഡോം കോച്ചുകളുടെ സർവീസ് നീട്ടിയതോടെ ചെങ്കോട്ട - പുനലൂർ - കൊല്ലം പാതയുടെ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ടുള്ള ട്രെയിൻ യാത്രയ്ക്ക് കൂടുതൽ യാത്രക്കാർക്ക് വീണ്ടും അവസരം ലഭിക്കുകയാണ്. കേരളത്തിലെ ഏറ്റവും മനോഹരമായ റെയിൽവെ യാത്രാനുഭവങ്ങളിലൊന്നായ ഈ സർവീസ് മേഖലയിലെ വിനോദസഞ്ചാര വികസനത്തിനും കൂടുതൽ കരുത്തേകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Kollam
കൊട്ടാരക്കര : നഗരത്തിൽ പുലമൺ ഫെയ്ത്ത് ഹോമിനു സമീപം എംസി റോഡിലേക്കെത്തുന്ന ടിബി ജംഗ്ഷൻ-പുലമൺ റോഡിലെ ഓടയ്ക്കു മുകളിലെ ഇരുമ്പ് ഗ്രില്ലുകൾ അപകടക്കെണിയായിട്ട് മാസങ്ങൾ. ദിവസവും അപകടങ്ങളുണ്ടായിട്ടും അടിയന്തരമായി ചെയ്യേണ്ട അറ്റകുറ്റപ്പണികൾ നടത്തിയില്ല.എംസി റോഡിൽ പുലമണിൽ നിന്ന് കൊട്ടാരക്കര-ഓയൂർ റോഡിൽ ടിബി ജംഗ്ഷനിലെത്താനുള്ള എളുപ്പമാർഗമായതിനാൽ നൂറുകണക്കിനു വാഹനങ്ങളാണ് ഈ റോഡിലൂടെ ഇരുഭാഗത്തേക്കും കടന്നുപോകുന്നത്. നഗരത്തിലെ ഗതാഗതക്കുരുക്കിനെ ഒരുപരിധിവരെ കുറയ്ക്കുന്നതും ഈ പാതയാണ്.
വാഹനങ്ങൾ എംസി റോഡിലേക്ക് ഇറങ്ങുന്നിടത്താണ് ഗ്രില്ലുകളുള്ളത്. ഇറക്കമിറങ്ങിയെത്തുന്ന വാഹനങ്ങൾ തകർന്ന ഗ്രില്ലിൽ കുടുങ്ങുന്നു. സ്കൂട്ടർ യാത്രികരാണ് അപകടത്തിൽപ്പെടുന്നതിലേറെയും.
യാത്രക്കാരുടെ കാൽ ഇരുമ്പ് ഗ്രില്ലിൽ കുടുങ്ങി അപകടങ്ങളുണ്ടാകുന്നു. ചെറിയ വാഹനങ്ങളുടെ ബമ്പർ ഉരസുകയും തകരുകയും ചെയ്യുന്നു. മുൻചക്രങ്ങൾ കയറുമ്പോൾതന്നെ ഗ്രില്ലുകൾ കൂടുതൽ താഴത്തേക്ക് അമരുകയും ചക്രങ്ങൾ ഗ്രില്ലിന്റെ വക്കിലെ കൂർത്ത ഇരുമ്പുപാളിയിൽതട്ടി കീറുകയും ചെയ്യുന്നു. റോഡുനിരപ്പിൽ നിൽക്കേണ്ട ഗ്രില്ലുകൾതകർന്ന് താഴ്ന്നുതുടങ്ങി. ഏറെ നാളായി തുടരുന്ന അവസ്ഥയിൽ പ്രതിഷേധമുയർന്നിട്ടും ഗ്രില്ലുകൾ മാറ്റിസ്ഥാപിക്കാൻ പൊതുമരാമത്തോ കെഎസ്ടിപിയോ തയാറായിട്ടില്ല. അറ്റകുറ്റപ്പണിക്ക് ഫണ്ടില്ലെന്ന ന്യായം കെഎസ്ടിപി പറയുമ്പോൾ നിർമാണം നടത്തേണ്ടത് കെഎസ്ടിപിയുടെ ചുമതലയാണെന്ന ന്യായമാണ് പൊതുമരാമത്തിനുള്ളത്. ഇനിയും കാത്തിരുന്നാൽ ഗ്രില്ല് പൂർണമായി തകരുകയും പാതയിലൂടെയുള്ള ഗതാഗതം നിലയ്ക്കുകയും ചെയ്യും. നഗരത്തിലെ ഗതാഗതക്കുരുക്ക് വർധിക്കാൻ ഇതു കാരണമാകും. തകർന്ന ഗ്രില്ലുകൾ മാറ്റി പുതിയവ സ്ഥാപിക്കാൻ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Kollam
ചവറ : നീണ്ടകര ഫൊറോന ബൈബിൾ കലോത്സവത്തിൽ കോവിൽത്തോട്ടം ഇടവക ചാമ്പ്യന്മാരായി. നീണ്ടകര ഇടവക രണ്ടാം സ്ഥാനം നേടി. അഴീക്കൽ, ക്ലാപ്പന, കരിത്തുറ, മരുതൂർകുളങ്ങര, വടക്കുംതല, കുളങ്ങരഭാഗം എന്നീ ഇടവകകളിൽ നിന്നുള്ള കലാകാരന്മാരും പങ്കെടുത്തു.
ഫൊറോന ചെയർമാൻ ഫാ. റോൾഡൻ ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തിൽ കൊല്ലം രൂപത വിശ്വാസപരിശീലന ഡയറക്ടർ ഫാ. ലിൻസൺ ആറാടൻ ട്രോഫികൾ വിതരണം ചെയ്തു. വൈസ് ചെയർമാൻ ഫാ. ജോൺ പോൾ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഫാദർ സാജു വിൻസന്റ്, ഫാ. സേവ്യർ ലാസർ, ഫാ. ബെനറ്റ്, ഫാ. സൈജു ജോർജ്, ഫാ. അജയൻ എഡ്വേർഡ് എന്നിവർ പ്രസംഗിച്ചു.
ജനറൽ കൺവീനർ സെബാസ്റ്റ്യൻ പൈലി, പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോർജ് ക്ലിഫോർഡ് കാർഡോസ്, സിസ്റ്റർ ഫിലമിൻ, സിസ്റ്റർ സ്റ്റാമിൻ, സിസ്റ്റർ മഹിമ, അഗസ്റ്റിൻ സേവ്യർ, വിവിധ കമ്മിറ്റികളുടെ കൺവീനർമാരായ ഡിക്സൺ ഫ്രാൻസിസ്, ജി. സെബാസ്റ്റ്യൻ, ഡെറിക് കാർഡോസ്, അജികുമാർ എന്നിവർ നേതൃത്വം നൽകി.
ഫൊറോന കലോത്സവത്തിൽ വിജയികളായവർ ഡിസംബർ അഞ്ച്, ആറ് തീയതികളിൽ കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജിൽ നടക്കുന്ന രൂപത കലോത്സവത്തിൽ പങ്കെടുക്കും.
Kollam
നീണ്ടകര: പള്‍സ് പോളിയോ പരിപാടിയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി നീണ്ടകര പഞ്ചായത്തുതല ആലോചനാ യോഗം പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. 22നാണ് പൾസ് പോളിയോ നൽകു ന്നത് പഞ്ചായത്ത് പ്രസിഡന്റ് ശിവലാല്‍ യോഗം ഉദ്ഘാടനം ചെയ്തു. നീണ്ടകര താലൂക്ക് ആശുപത്രി സൂപ്രണ്ട് രാജു പള്‍സ് പോളിയോ പരിപാടിയുടെ പ്രാധാന്യവും ലക്ഷ്യങ്ങളും വിശദീകരിച്ചു.
ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ശ്രീമതി പരിശീലന ക്ലാസ് നയിച്ചു.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷംനാദ് ചെറുകര പരിപാടിയുടെ പ്രവര്‍ത്തനരീതികളും ബൂത്തുകളിലെ ക്രമീകരണങ്ങളും വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാമേരി, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഹെലന്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി പ്രതിനിധി യമുന, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി പ്രതിനിധി ഡയാന രച്ചു, പഞ്ചായത്ത് അംഗങ്ങളായ ഷേര്‍ളി ഹെന്‍ഡ്രി, നിജ അനില്‍, പ്രീതാ സുരേഷ്, ആരതി കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് അനീസ, എംഎൽ എസ് പി രശ്മി, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി അധ്യാപകര്‍, വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. നീണ്ടകര പഞ്ചായത്തിലെ 13 പോളിയോ ബൂത്തുകളിലായി 717 കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യവകുപ്പ് അറിയിച്ചു.
അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളെ അടുത്തുള്ള പോളിയോ ബൂത്തിലെത്തിച്ച് തുള്ളിമരുന്ന് നല്‍കണമെന്ന് ആരോഗ്യവകുപ്പ് അഭ്യര്‍ഥിച്ചു.
Kollam
ചവറ : പന്മന മനയില്‍ ശ്രീബാലഭട്ടാരകവിലാസം സംസ്കൃത ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നൂണ്മീല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മില്ലറ്റ് പായസമേള സംഘടിപ്പിച്ചു. വിദ്യാര്‍ഥികളില്‍ ചെറുധാന്യങ്ങളുടെ പോഷകമൂല്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുകയും ആരോഗ്യകരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധതരം മില്ലറ്റുകള് ഉപയോഗിച്ച് തയാറാക്കിയ രുചികരമായ പായസങ്ങള്‍ ചടങ്ങിന്റെ മുഖ്യ ആകര്‍ഷണമായി മാറി.
മേളയുടെ ഉദ്ഘാടനം ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് പന്മന മഞ്ജേഷ് യോഗത്തില്‍ അധ്യക്ഷനായി. ഉപജില്ലാ നൂണ്മീല് ഓഫിസര്‍ എന്‍. വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ തയ്യില്‍ പ്രദീപ്, പ്രഥമാധ്യാപകന് സി. ജയചന്ദ്രന് പിള്ള, പ്രിന്‍സിപ്പൽ ജി. ഗോപകുമാര്‍, സീനിയര്‍ അസിസ്റ്റന്റ് സി.വി. മായ, നൂണ്മീല് ടീച്ചര്‍ കോ - ഓര്‍ഡിനേറ്റര്‍ വിളയില്‍ ഹരികുമാര്‍, പിടിഎ അംഗങ്ങളായ ആര്. രാജീവ്, യു.സലീം എന്നിവര്‍ പ്രസംഗിച്ചു.
Kollam
ചവറ സൗത്ത് : തെക്കുംഭാഗം പള്ളിക്കോടി തെക്കേ തുരുത്തില് സ്വകാര്യ വ്യക്തി നടത്തുന്ന മത്സ്യം പൊടിക്കല്‍ കമ്പനിയുടെ പ്രവര്‍ത്തനം നാട്ടുകാരെ ബുദ്ധിമുട്ടിലാക്കുന്നതായി പരാതി. ഇതിനെ തുടർന്ന് തെക്കുംഭാഗം കേന്ദ്രീകരിച്ച് തെക്കുംഭാഗം അതിജീവന സമരസമിതി എന്ന പേരില്‍ ആക്ഷന്‍ കൗൺസിൽ രൂപീകരിച്ചു. അഷ്ടമുടിക്കായല്‍ മലിനപ്പെടുകയും, കക്ക ഉള്‍പ്പടെയുള്ള മത്സ്യസമ്പത്ത് പെട്ടെന്ന് ചീത്തയാവുകയും വിഷലിപ്തമാവുകയും ചെയ്യുന്ന തരത്തിലാണ് ഫാക്ടറിയിലെ മലിനജലം അഷ്ടമുടി കായലിലേക്ക് ഒഴുക്കി വിടുന്നതെന്നാണ് പരാതി.
തെക്കുംഭാഗത്തെ വീതി കുറഞ്ഞ റോഡിലൂടെയാണ് ഈ ഫാക്ടറിയിലേക്കുള്ള അസംസ്കൃത വസ്തുവായ വളം മത്സ്യം വലിയ ലോറികളില്‍ കൊണ്ടുവരുന്നത്. ഈ വളം മത്സ്യത്തില്‍ നിന്നും അതിദുര്‍ഗന്ധം വമിക്കുകയും മലിനജലം റോഡില്‍ ഒഴുകുകയും ചെയ്യുന്നതിനാല്‍ വീടുകളിലും ഭക്ഷണത്തിലും വസ്ത്രങ്ങളിലും ദുര്‍ഗന്ധം അനുഭവപ്പെടുകയാണ്.
ഫാക്്ടറി പ്രവര്‍ത്തിക്കുന്നതിന് വിവിധ ലൈസന്‍സുകള്‍ നേടിയിട്ടുണ്ടെങ്കിലും അതിനേക്കാള്‍ വലിയ നിയമലംഘനത്തിലൂടെയാണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നതെന്ന് ആക്ഷന്‍ കൗണ്‍സില്‍ നേതാക്കള്‍ പറഞ്ഞു. കമ്പനി സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ അനുമതി ലഭിച്ച ഭൂമിയുടെ ഉടമസ്ഥാവകാശം പോലും ചോദ്യം ചെയ്യപ്പെടുന്ന പരാതികള്‍ റവന്യൂ അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്.
അനുമതി ലഭിക്കാതെ കുഴല്‍ കിണര്‍ സ്ഥാപിച്ചും പുറമ്പോക്ക് സ്ഥലത്ത് ട്രാന്‍സ്ഫോമര്‍ സ്ഥാപിച്ചും നിയമലംഘനം തുടരുകയാണന്നും ഇവര്‍ പറഞ്ഞു. തെക്കുംഭാഗം പഞ്ചായത്ത് പ്രസിഡന്റ് വിജയശ്രീ മംഗളന്‍ ചെയര്‍പേഴ്സണായും തെക്കുംഭാഗം പഞ്ചായത്ത് പള്ളിക്കോടി വാര്‍ഡ് കമ്മിറ്റി അംഗം ലെനില്‍ കണ്‍വീനറുമായാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത്. സമരസമിതിയുടെ വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.
സമരസമിതിയുടെ രൂപീകരണ യോഗത്തില്‍ പഞ്ചായത്തംഗം ലെനിന് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് വിജയശ്രീ മംഗളന്‍, ഇടവക വികാരി ഫാ. ജോര്‍ജ് സെബാസ്റ്റ്യന്‍, വിവിധ രാഷ്രീയ പാര്‍ട്ടികളുടെ പ്രതിനിധികളായ ഡി.കെ അനില്‍കുമാര്‍, ബാജി സേനാധിപന്, ടി. അരവിന്ദന്, ദിലീപ് കൊട്ടാരം, ബി.കെ. വിനോദ്, കൃഷ്ണ പ്രിയ, എല്‍. ജസ്റ്റസ്, സജുവാന്ഡ്രോസ്, ജോസ് വിമല്‍ രാജ്, തെക്കുംഭാഗം പഞ്ചായത്തംഗങ്ങള്‍ വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു.
Kollam
അഞ്ചൽ : അഞ്ചൽ ആർഒ ജംഗ്ഷനിലെ പുതിയ പഞ്ചായത്ത് വ്യാപാരസമുച്ചയത്തിന് സാങ്കേതികാനുമതി ലഭിക്കാത്തതിനാൽ നിർമാണം നീളുന്നു. അഞ്ചൽ പഞ്ചായത്തിൽ വ്യാപാരസമുച്ചയം നിർമിക്കുന്നതിനായി തയ്യാറാക്കിയ ഡിപിആർ(വിശദപദ്ധതി രേഖ) പഞ്ചായത്തുസമിതി അംഗീകരിച്ചിരുന്നു. 18 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
സാങ്കേതികാനുമതി ലഭിച്ചതിനുശേഷം കെയുആർഡിഎഫ്സിയിൽനിന്ന് വായ്പ ലഭിക്കുന്നതിനനുസരിച്ച് നിർമാണം ആരംഭിക്കും. പദ്ധതിത്തുകയുടെ 90 ശതമാനം കെയുആർഡിഎഫ്സി നൽകും. 10 ശതമാനം പഞ്ചായത്ത് നൽകണം. ഒരുവർഷംമുൻപാണ് ആർഒ ജംഗ്ഷനിലെ വ്യാപാരസമുച്ചയം പൊളിച്ചത്. 50 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചതോടെയാണ് പൊളിച്ചത്.
കെട്ടിടം പൊളിച്ചുമാറ്റാൻ പഞ്ചായത്ത് പ്രമേയം പാസാക്കിയിരുന്നു. ടൗണിന്റെ വികസനത്തിന് തടസമായി നിന്ന കെട്ടിടം പൊളിച്ചുമാറ്റി ആധുനിക കെട്ടിടം നിർമിക്കുകയായിരുന്നു ലക്ഷ്യം.
വ്യാപാരസമുച്ചയം നിന്നിരുന്ന സ്ഥലം ഇപ്പോൾ വാഹന പാർക്കിംഗിന് ഉപയോഗിക്കുകയാണ്. സമുച്ചയത്തിൽ കച്ചവടം ചെയ്തിരുന്നവർ നിലവിൽ കടകളില്ലാതെ ബുദ്ധിമുട്ടുകയാണ്. പുതിയ സമുച്ചയം പണിയുന്നതോടെ തങ്ങൾക്ക് വീണ്ടും കടമുറികൾ നൽകാൻ നടപടി ഉണ്ടാകണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം.
Kollam
അഞ്ചൽ: കടയ്ക്കല്‍ പൊലി സ് സ്റ്റേഷന് പരിധിയിലെ കോട്ടുക്കല്‍ വയലയില്‍ റേഷന്‍ കടയുടമയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കുളത്തൂപ്പുഴ ഡാലി ശ്രീകൃഷ്ണ വിലാസത്തില്‍ വില്‍സണുമായി പൊലിസ് തെളിവെടുപ്പ് നടത്തി.
ഇന്നലെ രാവിലെ 11.30 നാണ് കൊട്ടാരക്കര ഡിവൈഎസ്പി ഷെരീഫിന്റെ നേതൃത്വത്തില്‍ കനത്ത പൊലിസ് കാവലില്‍ വില്‍സനെ ആദ്യം വയലയില്‍ കൊലപാതകം നടത്തിയ റേഷന്‍ കടയില്‍ എത്തിച്ചത്. താന്‍ വന്നതും സ്കൂട്ടര്‍ വച്ചിരുന്നതും ഉള്‍പ്പടെയുള്ള സ്ഥലങ്ങള്‍ പ്രതി പൊലിസിന് കാട്ടിക്കൊടുത്തു. കടയിലെത്തിയ താന്‍ ആദ്യം അരി ആവശ്യപ്പെട്ടന്നും പിന്നീട് തരാനുള്ള പണത്തെ കുറിച്ച് ചോദിച്ചതോടെ വാക്കേറ്റം ഉണ്ടായെന്നും വില്‍സണ്‍ തെളിവെടുപ്പിനിടെ പൊലിസിനോട് പറഞ്ഞു. ഇതിനിടയില്‍ തന്നെ കൊല്ലപ്പെട്ട അനില്‍കുമാര്‍ പിടിച്ചുതള്ളി. ഇതോടെ സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന കത്തി എടുത്ത് കടയ്ക്ക് പുറത്തുവച്ചുതന്നെ അനില്‍കുമാറിനെ കുത്തുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.
പിന്നീട് സ്കൂട്ടറില്‍ കരുകോണ്‍ ആലഞ്ചേരി വഴി അഗസ്ത്യാക്കോട് അമ്പലംമൂക്കിന് സമീപം എത്തുകയും കൊലപാതകത്തിനായ് ഉപയോഗിച്ച കത്തി പേപ്പറില്‍ പൊതിഞ്ഞു ഇവിടെ വാഴകള്‍ക്കിടയില്‍ ഉപേക്ഷിച്ചു. പിന്നീട് ഇതിന് സമീപത്തായി സ്കൂട്ടറും ഉപേക്ഷിച്ച ശേഷം ഇവിടെനിന്നു ബസില്‍ പത്തനാപുരത്തേക്ക് കടന്നുവെന്നും പ്രതി വ്യക്തമാക്കി. വയലയില്നിന്നും അഗസ്ത്യാക്കോട് അമ്പലംമുക്കില്‍ എത്തിച്ച പ്രതി സ്കൂട്ടറും കത്തിയും ഉപേക്ഷിച്ച സ്ഥലം പൊലിസിന് കാട്ടിക്കൊടുത്തു. ഇവിടെ നിന്നും കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും സ്കൂട്ടറും സ്കൂട്ടറിന്റെ താക്കോലും കണ്ടെടുത്ത പോലീസ് ഇത് പിന്നീട് കടയ്ക്കല്‍ പൊലിസ് സ്റ്റേഷനിലേക്ക് മാറ്റി. ഉച്ചയ്ക്ക് രണ്ടോടെ തെളിവെടുപ്പ് പൂര്‍ത്തീകരിച്ച പ്രതിയെ സ്റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്യലും മറ്റ് നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി വൈകിട്ടോടെ കടയ്ക്കല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ബുധനാഴ്ച ഉച്ചയോടെയാണ് സാമ്പത്തിക ഇടപാടുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നു റേഷന്‍ കടയുടമ വയല സ്വദേശി ബി. അനില്‍കുമാറിനെ വില്‍സണ്‍ കുത്തികൊലപ്പെടുത്തുന്നത്. പിന്നീട് വയനാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കവേ മാന്തവാടി കെഎസ്ആര്‍ടിസി ബസില്‍ കൂത്താട്ടുകുളം ഭാഗത്തുവച്ച് പൊലി സ് പിടികൂടുകയായിരുന്നു.
പ്രതി രക്ഷപ്പെടാന്‍ സാധ്യതയുള്ള റൂട്ടുകളിലെ ബസുകള്‍ കണ്ടെത്തിയ പൊലിസ് ഈ ബസുകളിലെ ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവരുടെ നന്പറുകള്‍ ശേഖരിച്ചു പ്രതിയുടെ ഫോട്ടോ നല്‍കുകയായിരുന്നു. ഈ ഫോട്ടോ തിരിച്ചറിഞ്ഞ കണ്ടക്ടറാണ് പ്രതിയെ പിടികൂടാന്‍ പൊലിസിന് സഹായകമായത്.
കടയ്ക്കല്‍ സിഐ ശരലാല്‍, തെന്മല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുനീഷ്, കടയ്ക്കല്‍ എസ്എച്ച്ഒ ജ്യോതിഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് സംഘംങ്ങളായി തിരിഞ്ഞാണ് പൊലിസ് അന്വേഷണം നടത്തിയതും കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടിയതും.
Kollam
അഞ്ചല്‍ : വയല എന്ന ഗ്രാമത്തെ ഞെട്ടിച്ച കൊലപാതക കേസിലെ പ്രതി പിടിയി ലാ യത് മണിക്കൂറുകൾക്കുള്ളി ൽ. കടയ്ക്കല്‍ പൊലിസ് സ്റ്റേഷന് പരിധിയിലെ കോട്ടുക്കല്‍ വയലയില്‍ റേഷന്‍ കടയുടമ അനിൽ കുമാറിനെ കുത്തി ക്കൊലപ്പെടുത്തിയ കേസില്‍ കുളത്തൂപ്പുഴ ഡാലി ശ്രീകൃഷ്ണ വിലാസത്തില്‍ വില്‍സണാണ് പിടിയിലായത്. കഴി ഞ്ഞദിവസം ഉച്ചയ്ക്ക് 12നാണ് കൊലപാത വിവരം പുറത്ത റിയുന്നത്. സ്ഥലത്ത് പാഞ്ഞെത്തിയ കടയ്ക്കല്‍ പൊലിസ് കൊല്ലപ്പെട്ട അനില്‍കുമാറിനെ ആശുപത്രിയില്‍ എത്തിച്ചവരില്നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നു. ഇവരില്‍ നിന്നുമാണ് മരിക്കുന്നതിന് തൊട്ടുമുമ്പ് അനില്‍കുമാര്‍ ഇത് ചെയ്തത് ആരാ എന്ന ചോദ്യത്തിന് ബേക്കറി എന്ന ഉത്തരം നല്‍കുന്നത്. ഇതോടൊപ്പം കൊലപാതകത്തിന് മുമ്പ് പ്രതി വില്‍സണ്‍ റേഷന്‍ കടയിലും സമീപത്തുമായി നില്‍ക്കുന്നത് കണ്ടവരുമുണ്ട്.
മുമ്പ് വയലയില്‍ ബേക്കറി നടത്തിയിരുന്ന വില്‍സണെ ചിലര്‍ ബേക്കറി എന്നും വിളിച്ചിരുന്നു. പ്രതിയെ കുറിച്ചും കൊലപാതകത്തിലേക്ക് നയിച്ച കാര്യങ്ങളിലേക്കും ഏകദേശം ധാരണ ലഭിച്ച പൊലിസ് കൊട്ടാരക്കര ഡിവൈഎസ്പി ഷെരീഫിന്റെ മേല്‍നോട്ടത്തില്‍ കടയ്ക്കല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശരലാല്‍, തെന്മല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുനീഷ്, കടയ്ക്കല്‍ എസ്എച്ച്ഒ ജ്യോതിഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞു പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി. തെന്മല സിഐ സുനീഷ് കുളത്തുപ്പുഴയില്‍ പ്രതിയായ വില്‍സണ്‍ താമസിച്ചിരുന്ന സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ ലഭിച്ച ചില നിര്‍ണായക വിവരങ്ങളാണ് പ്രതി ഒരുപക്ഷേ വയനാട്ടിലേക്ക് കടന്നേക്കും എന്ന സൂചന ലഭിക്കുന്നത്. മാത്രമല്ല പത്തനാപുരംവരെ എത്തിയ വില്‍സണ്‍ പിന്നീട് മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തതും പൊലിസിന്റെ സംശയം ബലപ്പെടുത്തി. ഇതോടെ ആസമയം വയനാട്ടിലെക്കൊ സമാനമായ റൂട്ടുകളിലേക്കോ പോകുന്ന ബസുകളുടെ വിവരം തേടിയ സിഐ സുനീഷ് ഈ ബസുകളിലെ ഡ്രൈവര്‍മാര്‍ കണ്ടക്ടര്‍മാര്‍ എന്നിവരുടെ നന്പര് ശേഖരിക്കുകയും വാട്സാപ് വഴി പ്രതിയായ വില്‍സന്റെ ഫോട്ടോയും വിവരങ്ങളും കൈമാറുകയും ചെയ്തു. ഇതില്‍ മാന്തവാടി ബസിലെ കണ്ടക്ടര്‍ സാമ്യം തോന്നിയ ഒരാളുടെ ചിത്രം പകര്‍ത്തി പൊലിസിന് കൈമാറി. അപ്പോഴേക്കും ബസ് കൂത്താട്ടുകുളം എത്തിയിരുന്നു. കണ്ടക്ടര്‍ അയച്ച ചിത്രം വില്‍സണ്‍ തന്നെയാണ്എന്ന് തിരിച്ചറിഞ്ഞ പൊലിസ് ഉടന്‍ കൂത്താട്ടുകുളം പൊലിസില്‍ വിവരം അറിയിക്കുകയും കൂത്താട്ടുകുളം പൊലിസ് സ്ഥലത്തെത്തി ബസില്‍നിന്നും വില്‍സനെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.
ഈസമയം പത്തനാപുരത്ത് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുനിന്ന കടയ്ക്കല്‍ എസ്എച്ച്ഒയും സംഘവും ഉടന്‍ കൂത്താട്ടുകുളത്തേക്ക് തിരിക്കുകയും പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് രാത്രിയോടെതന്നെകടയ്ക്കല് സ്റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു. അന്വേഷണ സംഘത്തിലുണ്ടായിരുന്ന തെന്മല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍. സുനീഷ് ഉള്‍പ്പടെയുള്ളവരെ റൂറല്‍ പൊലി സ് മേധാവിയുടെ നേതൃത്വത്തില്‍ അഭിനന്ദിക്കുകയും ചെയ്തു.
Kollam
ചവറ: ഓടയുടെ സ്ലാബിനിടയിൽ കാൽകുടുങ്ങിയ 17കാരന് ചവറ ഫയർഫോഴ്സ് രക്ഷകരായി. ചവറ പാലക്കടവ് വാർഡിൽ 17 കാരന്റെ കാലാണ് സ്ലാബിന് ഇടയിൽ കുടുങ്ങിയത്.
ഇന്നലെ രാത്രി ഏഴോടുകൂടിയായിരുന്നു അപകടം. ഫയർഫോഴ്സ് എത്തി 20 മിനിറ്റോളം പരിശ്രമിച്ചാണ് സ്ലാബിന് ഇടയിൽപ്പെട്ട കാൽ പുറത്തെടുത്തത്. ഈ ഭാഗത്ത് വിവിധ സ്ഥലങ്ങളിൽ വേണ്ടത്ര വെളിച്ചമില്ലാത്തതാണ് അപകടത്തിന് കാരണമായത്. പശുവിനെ അഴിച്ചുകൊണ്ട് വരാൻ പോയ അച്ഛന് പിന്നാലെ നടന്നുപോയതായിരുന്നു 17കാരൻ.
Kollam
പുനലൂർ: കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗൃഹനാഥനായ മുൻ സൈനികന് ഗുരുതരമായി പരിക്കേറ്റു. ചിറ്റാശേരി അയണിപ്പള്ളി മേലേതിൽ കെ.വി. മത്തായി (60) നാണ് ആക്രമണത്തിൽ പരിക്കേറ്റത്.
തലവൂർ പഞ്ചായത്ത് പനമ്പറ്റ - ചിറ്റാശേരി റോഡിൽ പഴയ ബിവറേജ് ഔട്ട്ലെറ്റിന് സമീപത്തുള്ള തോട്ടത്തിലായിരുന്നു കാട്ടുപന്നിയുടെ ആക്രമണം. ആടിന് തീറ്റ ശേഖരിക്കുന്നതിനായി തോട്ടത്തിലേക്ക് പോയതായിരുന്നു മത്തായി.
ആക്രമണത്തിൽ മത്തായിയുടെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Kollam
അഞ്ചല്‍ : മനുഷ്യ ജീവിതത്തിന്റെ കേന്ദ്രം ദൈവമാകണമെന്ന് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ വിശ്വാസികളെ ആഹ്വാനം ചെയ്തു. 26-ാമത് അഞ്ചല്‍ കണ്‍വന്‍ഷന്റെ സമാപന സന്ദേശം നല്‍കുകയായിരുന്നു കാതോലിക്കാബാവ.
അഞ്ച് ദിവസം നീണ്ടുനിന്ന കണ്വന്ഷന് ഇന്നലെ സമാപിച്ചു. അഞ്ചല്‍ സെന്റ് ജോണ്‍സ് സ്കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയാറാക്കിയ ബലി വേദിയില്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി നടന്നു. നൂറുകണക്കിന് വിശ്വാസികളാണ് സമാപന യോഗത്തില്‍ പങ്കെടുത്തത്.
വിവിധ ദിവസങ്ങളില്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ (മൗണ്ട് കാര്‍മല്‍ ധ്യാനകേന്ദ്രം തിരുവനന്തപുരം), ഫാ. ഫ്രാന്‍സിസ് കര്‍ത്താനം (പോട്ട ആശ്രമം), ഫാ. തോമസ് അറയ്ക്കല്‍ (പോട്ട ആശ്രമം) എന്നിവര്‍ പ്രസംഗിച്ചു.
സമാപന സമ്മേളനത്തില്‍ വൈദിക ജില്ലാ വികാരി ഫാ. ബോവസ് മാത്യു, ഫാ. ജെയിംസ് പാറവിള കോര്‍ എപ്പിസ്കോപ്പ, ഫാ.ജോണ്‍ കാരവിള കോര്‍ എപ്പിസ്കോപ്പ, ഫാ.അലക്സ് കളപ്പില, ഫാ.മാത്യു ചരിവുകാലായില്‍, ഫാ.വില്‍സണ്‍ ചരുവിള, ഫാ.റെഞ്ചി മണിപ്പറമ്പില്‍, ഫാ.ജോസഫ് തോട്ടത്തില്കടയില്, ഫാ.ക്രിസ്റ്റി ചരുവിള,ഫാ. വര്‍ഗീസ് പുല്ലുംവിള, ഫാ.ഗീവര്‍ഗീസ് കുറ്റിവടക്കേതില്‍, ഫാ. ഡാനി പുതുമന, ജനറല്‍ കണ്‍വീനര്‍ ഡോ. കെ.വി. തോമസ് കുട്ടി, ജോ. കണ്‍വീനര്‍ രാജന് ഏഴംകുളം എന്നിവര്‍ പങ്കെടുത്തു.
Kollam
കൊല്ലം: ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനലും പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയും നാളെ ഉച്ചയ്ക്ക് രണ്ടിന് അഷ്ടമുടിക്കായലിൽ നടക്കുമെന്നും ഇക്കുറി മത്സരം തീപാറുമെന്നും മന്ത്രി പി.സി. വിഷ്ണുനാഥ്. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള ഡിടിപിസി ഫെസിലിറ്റേഷൻ സെന്ററിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫിയുടെ ഇതുവരെയുള്ള മത്സരങ്ങൾ വലിയ ആവേശത്തിലാണ് പൂർത്തിയായത്. മുൻകാലങ്ങളേക്കാൾ വലിയ ജനകീയ പങ്കാളിത്തമാണ് എല്ലാ ജലോത്സവങ്ങളിലും ഉണ്ടായത്. വിദേശ വിനോദസഞ്ചാരികൾക്ക് അവരുടെ ട്രാവൽ പ്ലാൻ ചെയ്യാനുള്ള സൗകര്യം കൂടി കണക്കിലെടുത്ത് അടുത്ത വർഷം മുതൽ നെഹ്റു ട്രോഫി ജലോത്സവം മുൻപ് നടന്നിരുന്നത് പോലെ ഒാഗസ്റ്റ് രണ്ടാം ശനിയാഴ്ചയും പ്രസിഡൻസ് ട്രോഫി നവംബർ ഒന്നാം തീയതിയിലും സ്ഥിരമായി നടത്താൻ ടൂറിസം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. വള്ളംകളിക്ക് വലിയ സാമ്പത്തിക പിന്തുണയാണ് സർക്കാർ നൽകുന്നത്. സമ്മനത്തുക കൂടാതെ ഏതാണ്ട് ഒരു സീസൺ കളിക്കുന്ന ഒരു ചുണ്ടൻ വള്ളത്തിന് 45 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ ബോണസ് ഇനത്തിൽ ഗവൺമെന്റിൽ നിന്ന് ലഭിക്കും.
കൊല്ലത്തിന്റെ ടൂറിസം മേഖലയ്ക്ക് വലിയ പ്രാധാന്യം ലഭിക്കുന്ന കാലമാണിത്. ബാക്ക് വാട്ടർ ടൂറിസം, ബീച്ച് ടൂറിസം, അഡ്വഞ്ചർ ടൂറിസം, പിൽഗ്രിമേജ് ടൂറിസം തുടങ്ങിയവയൊക്കെ ജില്ലയിൽ ശക്തിയാർജിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
മൂന്ന് ദിവസം സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാൻ കഴിഞ്ഞു. സാംസ്കാരിക പരിപാടികളുടെ അവസാന ദിനമായ ഇന്ന് ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിലെ മംഗനിയാര്‍ ഗാര്‍ഡന്‍സില്‍ മത്തായി സുനിലും സംഘവും നയിക്കുന്ന പാട്ടുപുരയും എട്ടിന് കീഴില്ലം ഉണ്ണിക്കൃഷ്ണന് അവതരിപ്പിക്കുന്ന മുടിയേറ്റും അരങ്ങേറും. പ്രസിഡന്റ്സ് ട്രോഫി ജലോത്സവവും ചാമ്പ്യൻസ് ലീഗ് സമാപനവും കുറ്റമറ്റ രീതിയിലും ആവേശകരമായും സംഘടിപ്പിക്കാൻ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
പത്രസമ്മേളനത്തിൽ വനിത, ശിശുക്ഷേമ മന്ത്രി ബിന്ദു കൃഷ്ണ, എൻ.കെ. പ്രേമചന്ദ്രൻ എംപി, എംഎൽഎ വിഷ്ണു മോഹൻ, മേയർ എ.കെ. ഹഫീസ്, കളക്ടർ ആനി ജൂല തോമസ് എന്നിവർ പങ്കെടുത്തു.
Kollam
കൊട്ടിയം: ഓക്സിലിയം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികൾ വിഷവാതകം ശ്വസിച്ച സംഭവത്തിൽ വിശദമായ പരിശോധനയും സമഗ്രമായ അന്വേഷണവും നടത്തി കുട്ടികളിലും രക്ഷിതാക്കളിലുള്ള ആശങ്ക അകറ്റണമെന്ന് ശിശുക്ഷേമ സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം സ്കൂളിന് സമീപമുള്ള ടാർ - ബിറ്റുമെൻ മിക്സിംഗ് പ്ലാന്റിൽനിന്നും ഉയർന്ന വിഷപ്പുക ശ്വസിച്ച് കുട്ടികൾക്ക് തലവേദനയും തലകറക്കവും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ഏറ്റവും അടുത്തുള്ളഹോളിക്രോസ് ആശുപത്രിയിൽ കുട്ടികളെ പ്രവേശിപ്പിച്ചു.
വൈകുന്നേരത്തോടെ കുട്ടികളെ ഡിസ്ചാർജ് ചെയ്തു. അധ്യാപകർക്കും അസ്വസ്ഥതകൾ അനുഭവപെട്ടതായി വൈസ് പ്രിൻസിപ്പാൾ ഫ്രിനിഷയും അധ്യാപകരും പറഞ്ഞു. 2026 ജൂൺ ഒന്‍പതിന് ഇതേപോലെ കുട്ടികളിൽ ചിലർക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സ്കൂൾ അധികൃതർ മുഖ്യമന്ത്രിക്കും വകുപ്പ് മേധാവികൾക്കും നൽകിയ പരാതിയെ തുടർന്ന് ആദിച്ചനല്ലൂർ പഞ്ചായത്ത് താത്കാലിക സ്റ്റോപ്പ് മെമ്മോ നൽകി. തുടർന്ന് പ്രവർത്തനം നിർത്തിവച്ചു.
തുടർന്ന് പ്ലാന്റ് ഉടമ അനന്തപുരിട്രേഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡി കേരള ഹൈക്കോടതിയെ സമീപിക്കുകയും 2019 ലെ മറ്റൊരു കേസിന്റെ ഫുൾ ബഞ്ച് വിധി ചൂണ്ടിക്കാട്ടി പഞ്ചായത്തുകൾക്ക് ഇത്തരം വ്യവസായ സ്ഥാപനങ്ങളുടെ അനുവാദം നിരസിക്കാൻ കഴിയില്ലെന്നതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തിന്റ് സ്റ്റോപ്പ് മെമ്മോയ്ക്ക് ഇടക്കാല സ്റ്റേ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ച് കേസ് നവംബർ 30 ലേക്ക് പോസ്റ്റ് ചെയ്തു. ഈ സാഹചര്യത്തിലാണ് പ്ലാന്റ് തുടർന്നും പ്രവർത്തിക്കുകയും കുട്ടികൾക്ക് അസ്വസ്ഥത ഉണ്ടാകുകയും ചെയ്തത്.
ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി, അഡ്വ ഡി. ഷൈൻദേവ് , ട്രഷറർ എൻ. അജിത് പ്രസാദ്, നിർവാഹക സമിതിയംഗം കറവൂർ എൽ.വർഗീസ് എന്നിവർ സ്കൂൾ, ആശുപത്രി, പൊലിസ് അധികൃതരിൽ നിന്നും വിശദമായ റിപ്പോർട്ട് തേടി.
തുടർന്ന് പ്ലാന്റും പരിസരവും സന്ദർശിച്ചു സംഭവം സംബന്ധിച്ച് വിശദമായ പരിശോധനയും സമഗ്രമായ അന്വേഷണവും നടത്തി കുട്ടികളിലും രക്ഷിതാക്കളിലുംഉള്ള ആശങ്ക അകറ്റി, കുട്ടികളെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.
ശിശുക്ഷേമ സമിതി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർക്ക് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
Kollam
കൊല്ലം: പ്രസിഡന്റ്സ് ട്രോഫി 12-ാം എഡിഷന്റെയും ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഫൈനലിന്റെയും ആവേശത്തില്‍ കൊല്ലം. 21ന് ഉച്ചയ്ക്ക് രണ്ടിന് കൊല്ലം അഷ്ടമുടി കായലില്‍ നടക്കുന്ന വള്ളംകളിയുടെ വിളംബര ഘോഷയാത്ര ഇന്ന് വൈകുന്നേരം നാലിന് തൊഴില്‍, വനിത മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും.
പിഡബ്ല്യുഡി റസ്റ്റ് ഹൗസ് പരിസരത്തുനിന്ന് ആരംഭിച്ച് പ്രസിഡന്റ്സ് ട്രോഫി പവലിയന് വരെ നീളുന്ന വര്‍ണാഭമായ സാംസ്കാരിക ഘോഷയാത്രയില്‍ വിവിധ കലാരൂപങ്ങള്‍ അണിനിരക്കും. മേയര്‍ എ.കെ. ഹഫീസ്, വിഷ്ണു മോഹന്‍ എംഎല്‍എ, മറ്റ് ജനപ്രതിനിധികള്‍, ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്, കലാകായിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍, വിവിധ സബ് കമ്മിറ്റികളുടെ പ്രതിനിധികള്‍, എന്‍എസ്എസ്, എസ്പി സി, എന്‍സിസി കേഡറ്റുകള്‍, കുടും
ബശ്രീ പ്രവര്‍ത്തകര്‍, തുടങ്ങിയവരും ഘോഷയാത്രയില്‍ അണിചേരും.
ഇന്ന് രാവിലെ 6.30ന് മേയര്‍ എ കെ ഹഫീസ്, വിഷ്ണു മോഹന്‍ എം എല്‍ എ, ജില്ലാ കലക്ടര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡി ടി പി സി, കോര്പ്പറേഷന്, ഹരിതകര്‍മസേന, ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷന് തുടങ്ങിയവരുടെ സഹകരണത്തോടെ വള്ളംകളി നടക്കുന്ന കായല്‍ പ്രദേശം ശുചീകരിക്കും. നിലവില്‍ ട്രാക്കിന്റെ പരിശോധന പൂര്‍ത്തീകരിച്ചിട്ടുണ്ട്.
പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയിലെ കളിവള്ളങ്ങളുടെ രജിസ്ട്രേഷന് ഇന്ന് വൈകിട്ട് അഞ്ച് വരെ തുടരും. ഇരുട്ടുകുത്തി ബി ഗ്രേഡ് ഇനത്തില്‍ മൂന്ന് വള്ളങ്ങളും വനിതകള്‍ തുഴയുന്ന തെക്കനോടിയില്‍ മൂന്ന് വള്ളങ്ങളും ഇരുട്ടുകുത്തി എ ഗ്രേഡ് ഇനത്തില്‍ ഒരു വള്ളവും ഇതുവരെ രജിസ്റ്റര്‍ ചെയ്തു. രജിസ്ട്രേഷന് നടപടികള്‍ വിലയിരുത്താന്‍ ഡിടിപിസി കോണ്‍ഫറന്‍സ് ഹാളില്‍ റേസ് കമ്മിറ്റി ചെയര്മാന് ആര്. കെ. കുറുപ്പിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
ഇന്ന് ജോബ് കുര്യന് നയിക്കുന്ന സംഗീതനിശ
ഇന്ന് വൈകീട്ട് 6.30ന് ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിലെ മംഗനിയാര്‍ ഗാര്‍ഡന്‍സില്‍ ഗായകന് ജോബ് കുര്യനും സംഘവും സംഗീതവിരുന്നൊരുക്കും. നാളെ വൈകീട്ട് 6.30ന് ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തില്‍ മത്തായി സുനിലും സംഘവും നയിക്കുന്ന പാട്ടുപുരയും എട്ട് മണിക്ക് കീഴില്ലം ഉണ്ണിക്കൃഷ്ണന് അവതരിപ്പിക്കുന്ന മുടിയേറ്റും അരങ്ങേറും.
മികച്ച കവറേജിന് പുരസ്കാരം
പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിന്റെ 12-ാം എഡിഷന് സാമൂഹിക മാധ്യമങ്ങളില്‍ മികച്ച പ്രചാരവും കവറേജും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വ്ലോഗര്‍മാരുടെ യോഗം ജില്ലാ ഡി ടി പി സി ഓഫിസില്‍ ചേര്‍ന്നു.
പ്രസിഡന്റ്സ് ട്രോഫിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളും അനുബന്ധ പ്രവര്‍ത്തനങ്ങളും വ്ളോഗര്‍മാര്‍ ജനങ്ങളിലേക്ക് കൂടുതല്‍ ഫലപ്രദമായി എത്തിക്കണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥിന്റെ പ്രതിനിധി കുരീപ്പള്ളി സലിം പറഞ്ഞു. പ്രസിഡന്റ്സ് ട്രോഫിയുടെ പ്രാധാന്യം പരമാവധി ആളുകളിലേക്ക് എത്തിക്കുന്നതിനൊപ്പം കൊല്ലം ജില്ലയുടെ പെരുമ ഉയര്‍ത്തിപ്പിടിക്കാനും വ്ലോഗര്‍മാരുടെ ഇടപെടലുകളിലൂടെ സാധിക്കുമെന്ന് യോഗത്തില്‍ സംസാരിച്ച മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രതിനിധി തൃദീപ് കുമാര്‍ പറഞ്ഞു. ജലോത്സവവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുന്ന മികച്ച വ്ലോഗുകള്‍ തയ്യാറാക്കുന്ന വ്ളോഗര്മാര്ക്ക് പ്രത്യേക പുരസ്കാരങ്ങള്‍ നല്‍കും.
ആവേശമായി ഫുട്ബോള്‍ മത്സരം;
പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിന്റെ പ്രചാരണാര്‍ഥം ആശ്രാമം മൈതാനത്ത് സംഘടിപ്പിച്ച ആവേശകരമായ ഫുട്ബോള്‍ മത്സരത്തില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ടീം ജേതാക്കള്‍. അസിസ്റ്റന്റ് പൊലിസ് കമ്മീഷണര്‍ എസ്. ഷാജിയുടെ നേതൃത്വത്തിലുള്ള പൊലിസ് ടീമിനെ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് മുന്‍ കേരള താരം ഫൈസല്‍ റാഫിയുടെ നേതൃത്വത്തിലുള്ള സ്പോര്‍ട്സ് കൗണ്‍സില്‍ ടീം കപ്പുയര്‍ത്തിയത്. പെനാല്‍റ്റി ഷൂട്ടൌട്ടിലേക്ക് നീണ്ട ആദ്യ ലീഗ് മത്സരത്തില്‍ ജില്ലാ കലക്ടറുടെ ടീമിനെ പരാജയപ്പെടുത്തിയാണ് പൊലിസ് ടീം ഫൈനലിലെത്തിയത്. രണ്ടാം ലീഗ് മത്സരത്തില്‍ ഒരു ഗോളിന് മേയറുടെ ടീമിനെ പരാജയപ്പെടുത്തിയാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ടീം ഫൈനലിലെത്തിയത്. ജില്ലാ കലക്ടര്‍ ആനി ജൂലാ തോമസ് മത്സരം കിക്ക് ഓഫ് ചെയ്തു.
Kollam
ചാത്തന്നൂർ: കേരളത്തിലെ സിബിഎസ്ഇ സ്കൂളുകളുടെ സഹോദയ സംസ്ഥാന കലോത്സവത്തിൽ കാരംകോട് വിമല സെൻട്രൽ സ്കൂളിന് ശ്രദ്ധേയമായ നേട്ടം. ഒപ്പന, സംഘനൃത്തം, മൂകാഭിനയം തുടങ്ങിയ ഗ്രൂപ്പിനങ്ങളിലും വിവിധ നോൺ സ്റ്റേജ് ഇനങ്ങളിലും വിദ്യാർഥികൾ എ ഗ്രേഡ് കരസ്ഥമാക്കി. വിദ്യാർഥികളുടെ സർഗാത്മക കഴിവിനും കഠിനാധ്വാനത്തിനുമുള്ള അംഗീകാരമായി മാറിയ ഈ നേട്ടത്തിൽ സ്കൂൾ ഡയറക്ടർ ഫാ. വർഗീസ് കരിമ്പാലിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജെറിൻതുണ്ടിൽ, പ്രിൻസിപ്പൽ ടോം മാത്യു, വൈസ് പ്രിൻസിപ്പൽ എബി എബ്രഹാം തുടങ്ങിയവർ ടീമിനെ അഭിനന്ദിച്ചു.
Kollam
കൊല്ലം: എക്സൈസ് ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി നടത്തിയ റെയ്ഡില്‍ 11 ഗ്രാം എംഡിഎംഎയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കൊല്ലം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ അഭിരാജിന്റെ നേതൃത്വത്തില്‍ കൊല്ലം കൊറ്റങ്കര കുട്ടിച്ചിറ ദേശത്ത് നടത്തിയ പരിശോധനയിലായിരുന്നു അറസ്റ്റ് ചെയ്തത്.
കൊറ്റംകര കിളികൊല്ലൂര്‍ കല്ലുംതാഴം റോയല്‍ നഗര്‍ തറയില്‍ വീട്ടില്‍ നിഷാദ്(35 )ആണ് 11 ഗ്രാം മയക്കുമരുന്നു മായി പിടിയിലായത്. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് ശ്രീകുമാര്‍, പ്രിവന്റീവ് ഓഫിസര്‍ ദിലീപ് കുമാര്‍, പ്രിവന്റീവ് ഓഫിസര്‍ ഗ്രേഡ് ഷെഫീക്ക്, അഖില്‍, സിവില്‍ എക്സൈസ് ഓഫിസര്‍ ജൂലിയന്‍ ക്രൂസ്, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ ബീന, എക്സൈസ് ഡ്രൈവര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Kollam
അഞ്ചൽ : അഞ്ചൽ പഞ്ചായത്ത് കാര്യാലയം മാറ്റിസ്ഥാപിക്കാനുള്ള നടപടി വൈകുന്നു. ആർഒ ജംഗ്ഷനിലുള്ള കാര്യാലയം മാർക്കറ്റ് ജംഗ്ഷനിലെ സിവിൽ സ്റ്റേഷൻ പരിസരത്ത് ആധുനിക സൗകര്യങ്ങളോടെ നിർമിക്കാനായിരുന്നു തീരുമാനം. ഇതിനായി 12 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുകയും അംഗീകാരം ലഭിക്കുകയും ചെയ്തു. എങ്കിലും ഇതുവരെ പുതിയ കെട്ടിടത്തിന്റെ നിർമാണം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.
അഞ്ചൽ പഞ്ചായത്തിന്റെ മാർക്കറ്റ് ജംഗ്ഷനിലെ ഒരേക്കർ ഭൂമിയിൽ 60 സെന്റിലാണ് മിനി സിവിൽ സ്റ്റേഷൻ നിർമിച്ചിരിക്കുന്നത്. ബാക്കി 40 സെന്റ് പഞ്ചായത്ത് കാര്യാലയം നിർമിക്കാൻ ഉപയോഗിക്കാം. ആർഒ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഗ്രാമപ്പഞ്ചായത്ത് കാര്യാലയം അവിടെനിന്ന് മാറ്റുന്നതോടെ ആ സ്ഥലം ഗവൺമെന്റ് ആശുപത്രിയുടെ വികസനത്തിനോ മറ്റോ ഉപയോഗിക്കാൻ കഴിയും.
ഒരു സൗകര്യവും ഇല്ലാതെയാണ് നിലവിലെ പഞ്ചായത്ത് ഓഫിസ് പ്രവർത്തിക്കുന്നത്. ഓഫിസിലെത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യാനും ഇടമില്ല.
സബ് ട്രഷറി, കൃഷിഭവൻ, വില്ലേജ് ഓഫിസ്, സബ് രജിസ്ട്രാർ ഓഫിസ്, റീ സർവേ ഓഫിസ്, സെയിൽ സ് ടാക്സ് ഓഫിസ്, പൊതുമരാമത്ത് റോഡ്, കെട്ടിട വിഭാഗങ്ങൾ, അക്ഷയകേന്ദ്രം ഉൾപ്പെടെയുള്ളവയാണ് മിനി സിവിൽ സ്റ്റേഷനിൽ ഇപ്പോൾ പ്രവർത്തിക്കുന്നത്. പഞ്ചായത്ത് ഓഫിസുകൂടി എത്തുന്നതോടെ മറ്റ് ഓഫീസുകളും ഇവിടേക്ക് കൊണ്ടുവരാൻ കഴിയും. എല്ലാ നിർമാണപ്രവർത്തനങ്ങളും വേഗം പൂർത്തീകരിക്കാൻ എംഎൽഎയുടെ നേതൃത്വത്തിൽ യോഗം തീരുമാനിച്ചുവെങ്കിലും ഇതുവരെ പ്രവൃത്തികൾ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.
Kollam
ചാത്തന്നൂർ: പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി ഉദ്യോഗസ്ഥരെ അസഭ്യം വിളിക്കുകയും കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ ചാത്തന്നൂർ പൊലിസ് അറസ്റ്റ് ചെയ്യ്തു. മീനാട് വില്ലേജിലെ ഇടനാട് കുന്നുംപുറത്ത് വീട്ടിൽ സുധീഷ്(32), മീനാട് വില്ലേജിലെ ഇടനാട് വിളയിൽ വീട്ടിൽ ജയൻ (41) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ചൊവാഴ്ച വൈകിട്ട് 4.30 ഓടെ മീനാട് വില്ലേജിലെ കൊല്ലായിക്കൽ വാച്ചി ഭാഗത്ത് ചാത്തന്നൂർ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയറും സഹപ്രവർത്തകരും റോഡ് നവീകരണവുമായി ബന്ധപ്പെട്ട സൈറ്റ് പരിശോധന നടത്തിവരുന്നതിനിടെയാണ് സംഭവം.
പരിശോധനയ്ക്കിടെ സ്ഥലത്തെത്തിയ പ്രതികൾ ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയും അസഭ്യം വിളിക്കുകയും കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തു. തുടർന്ന് വനിതാ ഉദ്യോഗസ്ഥയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും അവരോട് മോശമായി പെരുമാറു കയും ചെയ്തു. സംഭവത്തിൽ അസിസ്റ്റന്റ് എൻജിനീയറുടെ പരാതിയിൽ ചാത്തന്നൂർ എസിപി രാകേഷിന്റെ നിർദ്ദേശപ്രകാരം ചാത്തന്നൂർ എസ്എച്ച് ഒ നിതിൻ നളൻ, എസ്ഐ മാരായ രാകേഷ് പണിക്കർ, ഷാജി, എഎസ്ഐ മാരായ ലാലു, വിജയൻ സിപിഒ കണ്ണൻ എന്നിവരടങ്ങിയ പൊലിസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Kollam
കൊല്ലം: വള്ളിക്കീഴ് ഭാഗത്ത് തിങ്കൾ രാത്രി കണ്ട അക്രമകാരിയായ കാട്ടുപന്നിയെ പിടികൂടാനായില്ല. കഴിഞ്ഞ ദിവസമായിരുന്നു കാട്ടുപന്നിയുടെ പരാക്രമം ഉണ്ടായത്. ആറു മണിക്കൂറോളം നാട്ടുകാരെ മുൾമുനയിൽ നിർത്തിയ കാട്ടുപന്നിയെ പിടികൂടാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ ശ്രമവും വിഫലം. പൂമുഖത്ത് ക്ഷേത്ര പരിസരത്തു ഭീതി സൃഷ്ടിച്ച കാട്ടുപന്നി പള്ളിക്കാവ് വട്ടക്കായൽ ഭാഗത്തേക്കു പോയെന്നാണു നാട്ടുകാർ പറയുന്നത്. ആറു പേർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. ഇവരിൽ വള്ളിക്കീഴ് കെഎസ്ഇബി നഗർ പൂമുഖത്ത് ക്ഷേത്രത്തിന് സമീപം ശ്രീലയത്തിൽ വേലായുധൻ കുട്ടിയുടെ (65) പരുക്ക് ഗുരുതരമാണ്.കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തിന് ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്.
വള്ളിക്കീഴ് തൈക്കൂട്ടത്തിൽ വീട്ടിൽ കെ. രാജഗോപാൽ, ഗോകുലത്തിൽ ബി.ജയകുമാർ, മരുത്തടി സ്വദേശികളായ അനന്തു, ജെ.ഹരികൃഷ്ണൻ എന്നിവർക്കും വള്ളിക്കീഴ് ജംക്ഷനിൽനിന്ന യുവാവിനും ടൗൺ റോഡ് വഴി സ്കൂട്ടറിൽ സഞ്ചരിച്ച ആൾക്കുമാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റത്. വാഹനങ്ങൾക്കും കേടുപാടു വരുത്തി. വീടിന്റെ ഗേറ്റ് തകർത്തു. കാട്ടുപന്നിയെ വള്ളിക്കീഴ് ക്ഷേത്ര പരിസരത്ത് 2 ദിവസം മുൻപ് കണ്ടിരുന്നതായി നാട്ടുകാർ പറഞ്ഞു.
തിങ്കൾ രാത്രി 8.30ന് പൂമുഖത്ത് ക്ഷേത്രത്തിന് സമീപത്തെത്തിയ കാട്ടുപന്നി അതുവഴി നടന്നു വരികയായിരുന്ന വേലായുധൻ കുട്ടിയെ ഇടിച്ചു പരുക്കേൽപിച്ചു. ഇതേ റോഡിൽ വള്ളിക്കീഴ് ജംക്ഷന് സമീപത്ത് നിൽക്കുകയായിരുന്ന രാജഗോപാലിനെയും മറ്റൊരു യുവാവിനെ ഇടിച്ചു വീഴ്ത്തി. പിന്നീട് ടൗൺ റോഡിലേക്ക് കയറി അതുവഴി വരികയായിരുന്ന സ്കൂട്ടർ യാത്രികനെ ഇടിച്ചു വീഴ്ത്തി. വീണ്ടും മറ്റൊരു ഇടറോഡ് വഴി തിരികെ പൂമുഖ ക്ഷേത്രത്തിന് സമീപത്തെ കാടു മൂടിയ പറമ്പിലെത്തി. രാത്രി ഒന്പതിനു നാട്ടുകാർ റോഡിലും സമീപത്തെ പറമ്പുകളിലും തെരച്ചിൽ നടത്തി. അതിനിടെ കൗൺസിലർ പി.ജെ. രാജേന്ദ്രൻ വനം വകുപ്പ് അധികൃതരെ അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥനെത്തി.
രാത്രി 11 ന് വനം വകുപ്പ് ഉദ്യോഗസ്ഥനുമായി പ്രദേശവാസിയായ ബി. വിജയകുമാർ രാത്രി പതിനൊന്നോടെ ബൈക്കിൽ അന്വേഷണത്തിനായി തിരിച്ചു. നാട്ടുകാർ പടക്കം പൊട്ടിച്ചു. പറമ്പിൽ ഒളിച്ചിരുന്ന കാട്ടുപന്നി വിരണ്ട് റോഡിലേക്ക് ഒാടി. ഈ സമയം വിജയകുമാറും വനം വകുപ്പ് ഉദ്യോഗസ്ഥനും സഞ്ചരിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തി. വിജയകുമാറിന്റെ കാലിൽ കാട്ടുപന്നിയുടെ തേറ്റ കൊണ്ട് നിസാര പരിക്കേറ്റു. പരിസരത്തെ മറ്റൊരു കാട് മൂടിയ പറമ്പിലേക്ക് കാട്ടുപന്നി പിന്നീട് ഒാടി മറഞ്ഞു.
തുടർന്ന് നാട്ടുകാർ കൂടുതൽ പേർ സംഘടിച്ചു തിരച്ചിൽ ആരംഭിച്ചു. നാട്ടുകാർ ബഹളം വച്ചതോടെ പറമ്പിൽനിന്ന് വീണ്ടും പൂമുഖത്ത് ക്ഷേത്രത്തിന് സമീപത്തു കൂടി കാട്ടുപന്നി ഒാടി. ഈ സമയം അതുവഴി സ്കൂട്ടറിലും ബൈക്കിലുമായി വന്ന മരുത്തടി സ്വദേശികളായ അനന്തുവിനെയും ജെ. ഹരികൃഷ്ണനെയും ഇടിച്ചു വീഴ്ത്തി. സമീപത്തു പാർക്ക് ചെയ്തിരുന്ന മറ്റൊരു ബൈക്കും തകർത്തു. സമീപത്തെ ഇടവഴിയിലൂടെ ഒാടി വീടിന്റെ ഗേറ്റ് ഇടിച്ചു തകർത്തു. പിന്നീട് പള്ളിക്കാവ് വട്ടക്കായൽ ഭാഗത്തേക്ക് ഒാടിപ്പോയി. അർധരാത്രിയോടെ വനം വകുപ്പിലെ കൂടുതൽ ഉദ്യോഗസ്ഥർ എത്തി വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കാട്ടുപന്നിയെ കണ്ടെത്താനായില്ല.
Kollam
കൊട്ടിയം: ടാര്‍ മിക്സിംഗ് പ്ലാന്റില്‍ നിന്നുള്ള പുക ശ്വസിച്ച് അസ്വസ്ഥത അനുഭവപ്പെട്ട കൊട്ടിയം ഓക്സിലിയം ഐഎസ്സി സ്കൂളിലെ അറുപതോളം വിദ്യാര്‍ഥികളേയും രണ്ട് അധ്യാപകരെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഒരു കുട്ടിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല.
ശ്വാസംമുട്ടല്‍, തലവേദന, ഛര്‍ദി, ശരീരത്തില്‍ ചൊറിച്ചില്‍ തുടങ്ങിയ അസ്വസ്ഥതകള്‍ അനുഭവപ്പെട്ട കുട്ടികളെ സമീപത്തെ ഹോളിക്രോസ് ആശുപത്രിയില്‍ നിന്നെത്തിയ ആംബുലന്‍സുകളിലാണ് ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീണ്ടും കൂടുതല്‍ കുട്ടികളില്‍ അസ്വസ്ഥത പ്രകടമായതോടെ പാലത്തറയിലെ സഹകരണ ആശുപത്രി, മേവറത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലേക്കും വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുകയായിരുന്നു.
വിഷപ്പുക പരന്നതായി പരിഭ്രാന്തി പരന്നതോടെ വിവിധ ആശുപത്രികളില്‍ നിന്നെത്തിയ മെഡിക്കല്‍ ടീമിന്റെ നേതൃത്വത്തില്‍ ഓക്സിജന്‍ സഹായം ഉള്‍പ്പെടെയുള്ള ചികിത്സ നല്‍കുകയും എട്ട് ആംബുലന്‍സുകളുടെ സഹായത്തോടെ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇന്നലെ രാവിലെ 11.30 ഓടെ അസ്വസ്ഥയുണ്ടാക്കുന്ന പുക സ്കൂളിലേക്കു പരക്കുകയായിരുന്നു. ഓക്സിലിയം സ്കൂളിന് സംഭവത്തെ തുടര്‍ന്ന് അവധി നല്കി. ടാര്‍മിക്സിംഗ് പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ തന്നെ രൂക്ഷമായ ഗന്ധവും മഞ്ഞിനൊപ്പം ശക്തമായ പുകയും കട്ട പിടിച്ചു നിന്നിരുന്നതായി ടാര്‍ മിക്സിംഗ് കേന്ദ്രത്തിനു സമീപത്ത് താമസിക്കുന്നവര്‍ പറഞ്ഞു. പതിനൊന്നരയോടെ കാറ്റിന്റെ ഗതി മാറുകയും കാറ്റ് ശക്തമാവുകയും ചെയ്തപ്പോള്‍ കനത്ത പുക സ്കൂള്‍ കാമ്പസിലാകെ പടര്‍ന്നു. അതോടെ വിദ്യാര്‍ഥികള്‍ക്ക് അസ്വസ്ഥതയും ഉണ്ടാകുകയായിരുന്നു. ക്ലാസുകളില്‍ കയറിയിട്ടും കുട്ടികളില്‍ അസ്വസ്ഥത അനുഭവപ്പെട്ടു.
സ്കൂളില്‍ നിന്ന് 400 മീറ്ററോളം അകലെ ചൂരല്‍ പൊയ്കയില്‍ പ്രവര്‍ത്തിക്കുന്ന ടാര്‍ മിക്സിംഗ് പ്ലാന്റില്‍ നിന്നുള്ള പുകയാണ് കൊട്ടിയം ഓക്സിലിയം ഐഎസി സ്കൂളിലേക്ക് പരന്ന് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. മൂന്ന് മാസം മുമ്പ് ഇതേ സ്കൂളിലെ ഇരുപതിലേറെ വിദ്യാര്‍ഥികള്‍ക്ക് സമാനമായ ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ഉയര്‍ന്ന പരാതികളുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് അധികൃതര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്പിച്ചിരുന്നു.
കോടതി അനുമതിയെത്തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് പ്ലാന്റ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്. കോടതിയില്‍ ഈ കേസുമായി ബന്ധപ്പെട്ട പല വകുപ്പുകളിലെയും ഉത്തരവാദപ്പെട്ടര്‍ ഹാജരായില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആരോപിച്ചു. പ്ലാന്റില്‍ നിന്നുള്ള പുക ശ്വസിച്ച് പ്ലാന്റിനു സമീപമുള്ളവര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നത് പതിവാണ്. പ്ലാന്റിലെ പുകയാണ് ശ്വാസം മുട്ടലിനു കാരണമാകുന്നതെന്ന് സമീപ വാസികളില്‍ മിക്കവര്‍ക്കും നേരത്തേ അറിയില്ലായിരുന്നു.
അതേസമയം, വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത് പ്ലാന്റില്‍ നിന്നുള്ള പുക ശ്വസിച്ചതുകൊണ്ടല്ലെന്ന് പ്ലാന്റ് നടത്തിപ്പുകാര്‍ അവകാശപ്പെട്ടു. സംഭവത്തില്‍ പൊലിസും പഞ്ചായത്ത് അധികൃതരും ഇടപെട്ടിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങളുടെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ വരുംദിവസങ്ങളില്‍ പരിശോധന നടത്തും. നാട്ടുകാര്‍ സംഘടിതരായി എത്തിയതോടെ പ്ലാന്റ് പ്രവര്‍ത്തനം നിര്‍ത്തി വച്ചിരിക്കുകയാണ്.
മനുഷ്യ ജീവന് ഭീഷണി ആയിരിക്കുന്ന ടാര്‍ മിക്സിംഗ് പ്ലാന്റ് അടച്ചു പൂട്ടണമെന്നും പരിക്കേറ്റ കുട്ടികളുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കൊട്ടിയം പൗരവേദി ആവശ്യപ്പെട്ടു. ജനകീയ പ്രക്ഷോഭത്തെ മറി കടന്ന് പ്ലാന്റിന് അനുമതി നല്‍കുന്നതിന് കൂട്ട് നിന്നവര്‍ക്കെതിരെ നടപടി എടുക്കുകയും ഉത്തരവാദികള്‍ ആയവരെ അടിയന്തരമായി അറസ്റ്റ് ചെയ്യുകയും വേണം. പൗരവേദി സെക്രട്ടറി ജോസഫ് സ്റ്റാന്‍സിലാവോസ്, ട്രഷറര്‍ രാജു നന്ദനം, എക്സിക്യൂട്ടീവ് അംഗം ക്ലമന്റ് ലോറന്‍സ് എന്നിവരും മറ്റ് അംഗങ്ങളും പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
പരിസരം മുഴുവൻ പുക
കൊല്ലം: ചൂരല്‍ പൊയ്ക ടാര്‍ മിക്സിംഗ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത് കൊട്ടിയം ഹോളിക്ലോസ് ആശുപത്രി, കൊട്ടിയം ഓക്സിലിയം സ്കൂള്‍, വൈദിക മന്ദിരം എന്നിവയ്ക്കു സമീപമാണ്.
കൊട്ടിയം ജംഗ്ഷനില്‍ നിന്ന് ഹോളിക്രോസ് ആശുപത്രി കഴിഞ്ഞ് ഇടറോഡ് ചെന്നവസാനിക്കുന്നത് അഗാധ ഗര്‍ത്തമായ വയല്‍ പ്രദേശത്താണ് .വയലിലാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിയമപ്രകാരമുള്ള ഉയരം പുക കുഴലിനുണ്ട്. എന്നാല്‍ പ്ലാന്റില്‍ സ്ഥാപിച്ചിരിക്കുന്ന പുക കുഴല്‍ അതിനു സമീപത്തെ ഒരു നില വീടിനേക്കാള്‍ താഴ്ന്ന നിലയിലാണുള്ളത്. അതിനാല്‍ പുക മുഴുവന്‍ പരിസരത്ത് പടരുകയാണ് ചെയ്യുന്നത്. മഞ്ഞുകൂടിയായതോടെ പുക പരിസരം വിട്ടൊഴിയുന്നില്ല. പരന്നു പോകാതെ പ്രദേശത്ത് തങ്ങി നിന്ന പുക സ്കൂളിലേക്ക് പരന്നതാണ് ഇന്നലെയുണ്ടായ അപകടത്തിന് വഴിവച്ചത്. ഇതേക്കുറിച്ച് ദീപിക നേരത്തേ വാര്‍ത്ത നല്‍കിയിരുന്നു.
നിയമങ്ങള്‍ വഴിമാറുന്നത് എന്‍എച്ച്
റോഡ് വികസനത്തിന്റെപേരില്‍
കൊല്ലം: ജില്ലാ കളക്ടര്‍ മുതല്‍ പഞ്ചായത്ത് തലം വരെയും എംഎല്‍എമാരും പ്ലാന്റിനൊപ്പമെന്നാണ് സമര സമിതിയുടെ ആക്ഷേപം. ദേശീയപാത നിര്‍മാണത്തിനായി വേറൊരിടത്തും പ്ലാന്റ് തുറക്കാന്‍ അനുവദിക്കില്ല. അതിനാല്‍ തുറന്ന പ്ലാന്റിന് അനുകൂലമായി കളക്ടറേറ്റും ദേശീയപാത അഥോറിറ്റിയും അവരെ പിന്തുണയ്ക്കുന്നവരും പ്രവര്‍ത്തിക്കുന്നതായി സമര സമിതി പ്രവര്‍ത്തകര്‍ ആരോപിച്ചു.
പാകപ്പിഴകള്‍ കണ്ടെത്തണം:
ബി.ബി. ഗോപകുമാര്‍ എംഎല്‍എ
കൊട്ടിയം : പൊതുജനാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന പ്ലാന്റിന് പ്രവര്‍ത്തന അനുമതി നല്‍കുന്നതിലെ പാകപ്പിഴകള്‍ കണ്ടെത്താന്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കണമെന്നും ബി.ബി. ഗോപകുമാര്‍ എംഎല്‍എ ആവശ്യപ്പെട്ടു. ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ഥികളെയും സ്കൂള്‍,ആശുപത്രി അധികൃതരെയും കണ്ട് വിവരമാരാഞ്ഞ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അഭിഭാഷകര്‍ ഹാജരായില്ല:
പഞ്ചായത്ത് പ്രസിഡന്റ്
കൊട്ടിയം: ചൂരല്‍ പൊയ്കയിലെ ടാര്‍ മിക്സിംഗ് പ്ലാന്റിനെതിരെയുള്ള കേസില്‍ രണ്ട് പ്രധാന വകുപ്പുകളുടെ അഭിഭാഷകര്‍ കോടതിയില്‍ ഹാജരായില്ലെന്ന് ആദിച്ചനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ് ജിനോക്കി എഡ്വേര്‍ഡ് ആരോപിച്ചു. ഈ ഒറ്റക്കാരണത്താലാണ് പഞ്ചായത്തിന്റെ വാദം അംഗീകരിക്കാതെ ടാര്‍ മിക്സിംഗ് പ്ലാന്റിന് കോടതി അനുമതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. പ്ലാന്റ് പ്രവര്‍ത്തനം തുടര്‍ന്നാല്‍ ഇത്തരമോ അല്ലെങ്കില്‍ ഇതിലും വലുതോ ആയ ദുരന്തങ്ങള്‍ സംഭവിക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
വിദ്യാർഥികളുടെ ആരോഗ്യനില തൃപ്തികരമെന്ന്
ആശുപത്രി അധികൃതർ
കൊട്ടിയം: ടാർ മിക്സിംഗ് യൂണിറ്റിൽനിന്നുള്ള പുക ശ്വസിച്ചതിനെ തുടർന്ന് ശ്വാസതടസം, ചൊറിച്ചിൽ, ഓക്കാനം തുടങ്ങിയ ശാരീരിക അസ്വസ്ഥതകളുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഒാക്സീലിയം സ്കൂളിലെ 54 വിദ്യാർഥികളുടെയും ആരോഗ്യനില തൃപ്തികരമെന്ന് ഹോളിക്രോസ് ആശുപത്രി അധികൃതർ അറിയിച്ചു.
ആശുപത്രിയുടെ അടിയന്തര ദുരന്തനിവാരണ പ്രോട്ടോകോൾ അനുസരിച്ച് ഉടൻതന്നെ മാസ് കാഷ്വാലിറ്റി പ്രോട്ടോകോൾ സജീവമാക്കുകയും വിവിധ ചികിത്സാ വിഭാഗങ്ങളിലെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും സേവനം ഉറപ്പുവരുത്തുകയും ചെയ്തു. എല്ലാ വിദ്യാർഥികളെയും അത്യാഹിത വിഭാഗത്തിലും തീവ്രപരിചരണ വിഭാഗങ്ങളിലുമായി വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുകയും ആവശ്യമായ ചികിത്സയും നിരീക്ഷണവും ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ഒരു വിദ്യാർത്ഥിയുടെയും ആരോഗ്യനില ഗുരുതരമല്ല. നിലവിൽ സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണവിധേയമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
അതേസമയം, വിദ്യാർഥികൾക്ക് അടിയന്തര ചികിത്സ നൽകുന്നതിനിടെ അവരുടെ ദൃശ്യങ്ങൾ പകർത്തുന്നതിനായി ചില വ്യക്തികൾ ശ്രമിച്ചതിലുള്ള പ്രതിഷേധവും ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രിയെ സംബന്ധിച്ചിടത്തോളം ചികിത്സ തേടിയെത്തുന്ന ഓരോ രോഗിയുടെയും ജീവനും ആരോഗ്യവും സുരക്ഷയും സ്വകാര്യതയുമാണ് പരമപ്രധാനമെന്നും പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികൾ ചികിത്സയിൽ കഴിയുന്ന സാഹചര്യത്തിൽ അവരുടെ സ്വകാര്യതയും അന്തസ്സും സംരക്ഷിക്കേണ്ടത് ആശുപത്രിയുടെ ഉത്തരവാദിത്തമാണെന്നും അധികൃതർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
അടിയന്തര ചികിത്സ തേടിയെത്തിയ കുട്ടികൾക്ക് സമയബന്ധിതവും ഫലപ്രദവുമായ ചികിത്സ ഉറപ്പാക്കുക എന്നതാണ് ആശുപത്രിയുടെ പ്രഥമ പരിഗണന.
അടിയന്തര ചികിത്സാ നടപടികൾ പൂർത്തിയാക്കിയതിനുശേഷം മറ്റുവ്യക്തികളുടെ പ്രവേശനം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കാമെന്ന് അറിയിച്ചിട്ടും ആശുപത്രി അധികൃതർക്കെതിരെ നടക്കുന്ന വസ്തുതാവിരുദ്ധമായ പ്രചാരണങ്ങൾ നടത്തിയത് പ്രതിഷേധാർഹമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
Pathanamthitta
കോന്നി: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലം ആരംഭിച്ചിട്ടും കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് ആവശ്യമായ ചികിത്സാസൗകര്യങ്ങള്‍ നല്‍കിയില്ല. ആവശ്യത്തിന് ഡോക്ടര്‍മാരെയും സ്പെഷ്യലിസ്റ്റ് സേവനങ്ങളും ആധുനിക പരിശോധനാ സംവിധാനങ്ങളും ഉറപ്പാക്കാന്‍ ഇതേവരെ കഴിഞ്ഞിട്ടില്ല.
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് കോന്നി മെഡിക്കല്‍ കോളജിനെ ബേസ് ആശുപത്രിയായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ആവശ്യമായ സജ്ജീകരണങ്ങള്‍ നല്‍കിയിട്ടില്ല. ആശുപത്രിയിലെ നിലവിലെ സൗകര്യങ്ങള്‍ തീഥാടനകാലത്തെ വര്‍ധിച്ച ആവശ്യങ്ങള്‍ നേരിടാന്‍ പര്യാപ്തവുമല്ല. മുന്‍ വര്‍ഷങ്ങളിലേതുപോലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാതെ പ്രഖ്യാപനം മാത്രമാകുമ്പോള്‍ അടിയന്തരഘട്ടങ്ങളില്‍ പോലും ആരെയും കോന്നിയിലേക്ക് റഫര്‍ ചെയ്യാന്‍ പോലുമാകാത്ത സ്ഥിതിയാണ്.
സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ കുറവ്
ആശുപത്രിയില്‍ വിവിധ ചികിത്സാ വിഭാഗങ്ങളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരുടെയും സ്പെഷ്യലിസ്റ്റുകളുടെയും സേവനം ലഭ്യമല്ലാത്തത് രോഗികള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികള്‍ക്ക് ആവശ്യമായ വിദഗ്ധ പരിശോധനയും തുടര്‍ചികിത്സയും ഉറപ്പാക്കുന്നതില്‍ പരിമിതികള്‍ നേരിടുന്നുണ്ട്. ചില സാഹചര്യങ്ങളില്‍ വിദഗ്ധ ചികിത്സയ്ക്കായി രോഗികളെ മറ്റ് ആശുപത്രികളിലേക്കു മാറ്റേണ്ടിവരുന്നു.
മെഡിസിന്, സര്‍ജറി, ഓര്‍ത്തോപീഡിക്സ്, ഗൈനക്കോളജി, പീഡിയാട്രിക്സ് തുടങ്ങിയ വിഭാഗങ്ങളില്‍ ആവശ്യമായ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കേണ്ടതുണ്ട്. അപകടങ്ങളില്‍പ്പെടുന്ന തീര്‍ഥാടകര്‍ക്ക് അടിയന്തര ശസ്ത്രക്രിയ ഉള്‍പ്പടെയുള്ള ചികിത്സകള്‍ ആവശ്യമായി വന്നാല്‍ അതിനുള്ള സംവിധാനങ്ങള്‍ ആശുപത്രിയില്‍ ലഭ്യമല്ല.
ഡോക്ടര്‍മാരുടെ കുറവും പരിമിതമായ ചികിത്സാസംവിധാനങ്ങളും രോഗികളുടെ കാത്തിരിപ്പു വര്‍ധിപ്പിക്കുന്നതായും പരാതിയുണ്ട്. സ്കാനിംഗ് സംവിധാനങ്ങളുടെ അപര്യാപ്തത കാരണം വിദഗ്ധചികിത്സ ഉറപ്പാക്കാനാകില്ല. സ്കാനിംഗ് ഉപകരണങ്ങള്‍ പലതും മെഡിക്കല്‍ കോളജില്‍ എത്തിച്ചിട്ടുണ്ടെങ്കിലും ഇവയില്‍ പലതും പായ്ക്കിംഗ് പൊട്ടിച്ചിട്ടു പോലുമില്ലെന്ന് പറയുന്നു.
എംആര്‍ഐ സ്കാനിംഗ് സംവിധാനം ഇതേവരെ പ്രവര്‍ത്തനക്ഷമമല്ല. നിലവിലുള്ള സിടി സ്കാനിംഗ് സംവിധാനം മുഴുവന്‍ സമയവും പ്രവര്‍ത്തനക്ഷമമല്ലാത്തത് അടിയന്തര പരിശോധനകള്‍ക്ക് തടസമാകുന്നുണ്ട്.
ആംബുലന്‍സ് സേവനത്തിലും പരിമിതി
അടിയന്തര സാഹചര്യങ്ങളില്‍ രോഗികളെ മറ്റ് ആശുപത്രികളിലേക്കു മാറ്റുന്നതിനും വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനും ആവശ്യമായ ആംബുലന്‍സ് സംവിധാനങ്ങളും പര്യാപ്തമല്ലെന്നാണ് പരാതി. 108 ആംബുലന്‍സ് സേവനങ്ങളുടെ ലഭ്യതയും പരിമിതമാണ്. തീര്‍ഥാടനകാലത്ത് റോഡുകളില്‍ വാഹനത്തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ അപകടങ്ങളില്‍പ്പെടുന്നവരെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാനും ആവശ്യമെങ്കില്‍ വിദഗ്ധ ചികിത്സാ കേന്ദ്രങ്ങളിലേക്കു മാറ്റാനും ആവശ്യമായ ആംബുലന്‍സുകളും മെഡിക്കല്‍ കോളജിനു നല്‍കിയിട്ടില്ല.
സൗകര്യങ്ങള്‍ ഇനിയും അകലെ
മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം തുടങ്ങി അഞ്ചു വര്‍ഷമാകുമ്പോഴും അതിനനുസരിച്ചുള്ള ചികിത്സാ സൗകര്യങ്ങളും അടിസ്ഥാന സംവിധാനങ്ങളും പൂര്‍ണതോതില്‍ ഒരുക്കാന്‍ കഴിയാത്തത് പ്രദേശവാസികളില്‍ നിരാശ സൃഷ്ടിക്കുന്നുണ്ട്. മെഡിക്കല്‍ കോളജില്‍ കൂടുതല്‍ വിഭാഗങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കുകയും വിദഗ്ധ ഡോക്ടര്‍മാരെ നിയമിക്കുകയും പരിശോധനാ സംവിധാനങ്ങള്‍ വിപുലീകരിക്കുകയും ചെയ്യണമെന്ന ആവശ്യത്തോട് ആരോഗ്യ വകുപ്പുതന്നെ പുറംതിരിഞ്ഞു നില്‍ക്കുകയാണ്.
യുഡിഎഫ് മന്ത്രിസഭ അധികാരമേറ്റതോടെ പ്രദേശവസികള്‍ ഏറെ പ്രതീക്ഷ വച്ചുപുലര്‍ത്തിയെങ്കിലും ആരോഗ്യമന്ത്രിയും ഇതേവരെ മെഡിക്കല്‍ കോളജിലേക്കു തിരിഞ്ഞുനോക്കിയിട്ടില്ല. 2013ല്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച മെഡിക്കല്‍ കോളജാണിത്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മലയോര മേഖലകളില്‍ സ്വകാര്യ ആശുപത്രികളിലെ ഉയര്‍ന്ന ചികിത്സാച്ചെലവ് താങ്ങാന്‍ കഴിയാത്തവര്‍ക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളജാണ് ആശ്രയം.
Pathanamthitta
അടൂര്‍: പൊലിസ് മിന്നല്പരിശോധനയ്ക്കിടെ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. ശനിയാഴ്ച രാത്രി ഏഴോടെ അടൂര്‍ പള്ളിക്കല്‍ മേക്കുന്നുമുകള്‍ ഭാഗത്തായിരുന്നു സംഭവം. വില്പനയ്ക്കായി യുവാവ് കൈവശം സൂക്ഷിച്ചിരുന്ന 0.501 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. ഇയാള്‍ ധരിച്ചിരുന്ന കൈലിയുടെ മടിക്കുത്തിനുള്ളില് സൂക്ഷിച്ചിരുന്ന സിപ് ലോക്ക് കവറില്‍നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
പള്ളിക്കല്‍ ആനയടി തോട്ടുവ രതീഷ്ഭവനത്തില്‍ സുനിലിന്റെ മകന് സൂരജ് സുനില്‍ (22) ആണ് പിടിയിലായത്. നൂറനാട് പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു ക്രിമിനല്‍ കേസിലും ഇയാള്‍ പ്രതിയാണ്.
അടൂര്‍ പൊലിസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ വിഷ്ണു മുരളി, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ അനീഷ് രാമചന്ദ്രന്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ വിഷ്ണുപ്രസാദ്, ഗോപന് എന്നിവര്‍ ചേര്‍ന്നാണ് സൂരജിനെ പിടികൂടിയത്. അടൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Pathanamthitta
കോന്നി: നിയന്ത്രണംവിട്ട ബൈക്ക് മരത്തിലിടിച്ച് തിരുവനന്തപുരം സ്വദേശിയായ യുവാവ് മരിച്ചു. നിവിന്‍ (22) ആണ് മരിച്ചത്. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന ആള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഇന്നലെ രാവിലെ 10:30നാണ് അപകടം. കോന്നിയില്‍നിന്ന് തണ്ണിത്തോട്ടിലേക്കു പോകുന്നതിനിടെ എലിമുള്ളുംപ്ലാക്കല്‍ പേരുവാലി ഇറക്കം ഇറങ്ങുമ്പോഴാണ് ബൈക്ക് സമീപത്തെ തേക്കുമരത്തില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ ക്രാഷ് ഗാര്‍ഡ് മരത്തിലേക്കു തുളച്ചുകയറിയ നിലയിലായിരുന്നു.
തിരുവനന്തപുരത്തുനിന്ന് കോന്നിയിലേക്ക് എത്തിയ ഏകദേശം മുപ്പതോളം അംഗങ്ങളുള്ള റൈഡേഴ്സ് സംഘത്തിലെ അംഗമായിരുന്നു നിവിന്‍. അപകടശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആംബുലന്‍സ് എത്തിച്ചു പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. മരിച്ച നിവിന്റെ മൃതദേഹം കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
Pathanamthitta
റാന്നി: പട്ടികവര്‍ഗ കുടുംബങ്ങളുടെ കാര്‍ഷികവികസനവും ജീവനോപാധി മെച്ചപ്പെടുത്തലും ലക്ഷ്യമിട്ട് പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ അടിച്ചിപ്പുഴ ഉന്നതിയില്‍ കാര്‍ഷിക വികസന പദ്ധതി നടപ്പിലാക്കി.
പദ്ധതിയുടെ ഉദ്ഘാടനം പഴകുളം മധു എംഎല്‍എ നിര്‍വഹിച്ചു. നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്. സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. കൃഷി വിജ്ഞാന കേന്ദ്രം മേധാവിയും സീനിയര്‍ സയന്റിസ്റ്റുമായ ഡോ. സി.പി. റോബര്‍ട്ട് മുഖ്യപ്രഭാഷണം നടത്തി.
പട്ടികവര്‍ഗ കുടുംബങ്ങളുടെ വരുമാനവര്‍ധന, ഭക്ഷ്യസുരക്ഷ, സുസ്ഥിര കൃഷിരീതികളുടെ പ്രോത്സാഹനം, കാര്‍ഷിക നൈപുണ്യ വികസനം എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് തെങ്ങിന്‍തൈകള്‍, പന്നിയൂര്‍ ഇനത്തിലുള്ള കുരുമുളകുതൈകള്‍, പച്ചക്കറിവിത്തുകള്‍, ട്രൈക്കോഡെര്‍മ, സ്യൂഡോമോണസ് തുടങ്ങിയ ജൈവനിയന്ത്രണ ഉപാധികള്‍, കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവ വിതരണം ചെയ്തു.
നൂറോളം പട്ടികവര്‍ഗ കര്‍ഷകരെ ഉള്‍പ്പെടുത്തി കാര്‍ഷിക നൈപുണ്യ വികസന പരിശീലനവും സംഘടിപ്പിച്ചു. കൃഷി വിജ്ഞാന കേന്ദ്രത്തിലെ അഗ്രോണമി വിഭാഗം സബ്ജെക്ട് മാറ്റര്‍ സ്പെഷ്യലിസ്റ്റ് ഡോ. വിനോദ് മാത്യു, സസ്യസംരക്ഷണ വിഭാഗം സബ്ജക്ട് മാറ്റര്‍ സ്പെഷ്യലിസ്റ്റ് ഡോ. അലക്സ് ജോണ്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കി.
ഗ്രാമപഞ്ചായത്തംഗങ്ങളായ സി.എം. ഉദയന്‍, ശാന്തമ്മ അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കാര്‍ഷിക വിജ്ഞാനവ്യാപന വിഭാഗം സബ്ജക്ട് മാറ്റര്‍ സ്പെഷ്യലിസ്റ്റ് ഡോ. സിന്ധു സദാനന്ദന്, പ്രോഗ്രാം അസിസ്റ്റന്റ് (ലാബ്) എസ്. ഗായത്രി എന്നിവരും പരിപാടിക്കു നേതൃത്വം നല്കി.
Pathanamthitta
പത്തനംതിട്ട: പള്‍സ് പോളിയോ ഇമ്യൂണൈസേഷന് പരിപാടിയുടെ ഭാഗമായ തുള്ളിമരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോമോന് പുതുപ്പറമ്പില്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സില്‍വിയ തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ജെ. മണികണ്ഠന് മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ജിനു ജി. തോമസ് വിഷയാവതരണം നടത്തി.
അഞ്ചു വയസില്‍ താഴെയുള്ള എല്ലാ കുട്ടികള്‍ക്കും പോളിയോ പ്രതിരോധ തുള്ളിമരുന്ന് ഉറപ്പാക്കുന്നതിനായി ആരോഗ്യകേന്ദ്രങ്ങള്‍, അങ്കണവാടികള്‍, സ്കൂളുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പോളിയോ ബൂത്തുകള്‍ സജ്ജീകരിച്ചിരുന്നു. ബൂത്തുകളിലെത്തി മരുന്നുകള്‍ സ്വീകരിക്കാത്ത കുട്ടികളെ തേടി ഇന്നും നാളെയും ആരോഗ്യപ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിക്കും.
വാര്‍ഡ് മെംബര്‍ മൃദുല റോയ്, കോഴഞ്ചേരി ജില്ലാ ആശുപത്രി റെസിഡന്റ് മെഡിക്കല്‍ ഓഫിസര്‍ ഡോ. സുജിത്ത് കുമാര്‍, ജില്ലാ ഡെപ്യൂട്ടി എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫിസര്‍മാരായ ആര്. ദീപ, എം. പി. ബിജു കുമാര്‍, ജില്ലാ എംസിഎച്ച് ഓഫിസര്‍ സി.എ. അനിലകുമാരി, ആരോഗ്യ പ്രവര്‍ത്തകര്‍, നഴ്സിംഗ് വിദ്യാര്‍ഥികള്‍, അമ്മമാര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Pathanamthitta
മല്ലപ്പള്ളി: കാര്‍ഷിക വികസന ബാങ്കില്‍ നിന്ന് സ്വര്‍ണം തിരിമറിയിലൂടെ 1.25 കോടിയിലേറെ രൂപയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ സെക്രട്ടറി രാധാശ്രീ റിമാന്‍ഡില്‍. തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശിയായ രാധാശ്രീ മല്ലപ്പള്ളിയിലാണ് താമസിച്ചുവന്നിരുന്നത്.
സ്വര്‍ണം സൂക്ഷിച്ചിരുന്ന ലോക്കറിന്റെ താക്കോല്‍ സുരക്ഷിതമായി സൂക്ഷിച്ചില്ല, കണക്കുകള്‍ യഥാസമയം പരിശോധിച്ചില്ല തുടങ്ങിയ കുറ്റങ്ങളാണ് രാധാശ്രീക്കുമേല് ചുമത്തിയിരിക്കുന്നത്.
സ്വര്‍ണം കാണാതായതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നതോടെ സെക്രട്ടറിയെ ബാങ്ക് ഭരണസമിതി സസ്പെന്‍ഡ് ചെയ്തിരുന്നു. സഹകരണ വകുപ്പ് റീജിണല്‍ മാനേജര്‍ ഉള്‍പ്പടെയുള്ളവര്‍ നടത്തിയ പതിവുപരിശോധനയിലാണ് 1.35 കോടി രൂപയുടെ മൂല്യമുള്ള പണയസ്വര്ണാഭരണങ്ങള് ബാങ്ക് ലോക്കറില്‍ ഇല്ലെന്നു കണ്ടെത്തിയത്. 1200 ഗ്രാമിലേറെ സ്വര്‍ണം നഷ്ടപ്പെട്ടിരുന്നു.
ബാങ്കിലെ ജീവനക്കാരനായിരുന്ന വിജേഷ് കുമാര്‍ കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു രംഗത്തുവന്നിരുന്നു. ഇയാളും റിമാന്‍ഡിലാണ്. മറ്റു ജീവനക്കാരുടെ വിശ്വാസം മുതലെടുത്താണെന്ന് വിജേഷ് കുമാര്‍ കുറ്റകൃത്യം നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
ബാങ്കിലെ മറ്റു ജീവനക്കാരും ഭരണസമിതി അംഗങ്ങളും അര്‍പ്പിച്ച വിശ്വാസം ദുരുപയോഗം ചെയ്താണ് സെക്രട്ടറിയുടെ പക്കല്‍ നിന്നും സ്വര്‍ണം സൂക്ഷിക്കുന്ന ലോക്കറിന്റെ താക്കോല്‍ കൈക്കലാക്കിയത്.
പത്തു വര്‍ഷം മുന്‍പ് ബാങ്കില്‍ ജോലിയില്‍ പ്രവേശിച്ച വിജേഷ്, സൗമ്യമായ പെരുമാറ്റത്തിലൂടെ ജീവനക്കാരുടെയും ഭരണസമിതിയുടെയും പ്രീതി പിടിച്ചുപറ്റിയിരുന്നു.
ബാങ്കില്‍ എത്തുന്ന ഇടപാടുകാരുടെ ആവശ്യങ്ങള്‍ വേഗത്തില്‍ ചെയ്തുനല്‍കുന്നതില്‍ പ്രത്യേക താത്പര്യം കാണിച്ചിരുന്നതായി സഹകാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. സല്പേരും വിശ്വാസ്യതയും മുതലെടുത്താണ് സ്വര്‍ണ ഉരുപ്പടികള്‍ സൂക്ഷിക്കുന്ന ലോക്കറിന്റെ ചുമതല മേലധികാരികളില്‍നിന്ന് വിജേഷ് സ്വന്തമാക്കിയത്. 15 ലക്ഷം രൂപ ഇതിനിടെ സെക്രട്ടറിയായിരുന്ന രാധാശ്രീക്ക് വിജേഷ് കുമാര്‍ നല്‍കിയതിന്റെ വിവരവും പുറത്തുവന്നിട്ടുണ്ട്.
ഒരു വര്‍ഷം മുന്‍പാണ് ബാങ്കില്‍ സ്വര്‍ണപ്പണയ വായ്പാ പദ്ധതി ആരംഭിച്ചത്. ബാങ്കിലെ ജീവനക്കാരുടെ സ്വര്‍ണാഭരണങ്ങളാണ് ഇവിടെ പണയംവച്ചിരുന്നവയില് ഭൂരിഭാഗവും. ലോക്കറില്‍നിന്ന് കവര്‍ന്ന സ്വര്‍ണാഭരണങ്ങള്‍ മല്ലപ്പള്ളി ടൗണിലയും സമീപപ്രദേശങ്ങളിലെയും വിവിധ ബാങ്കുകളില്‍ പണയപ്പെടുത്തി വിജേഷ് വന്‍തുക കൈക്കലാക്കിയതായാണ് പ്രാഥമിക വിവരം.
അതേസമയം, ബാങ്കിന് നഷ്ടമായ സ്വര്‍ണം ഒരു മാസത്തിനുള്ളില്‍ തിരികെ നല്‍കാമെന്ന് വിജേഷ് അന്വേഷണ ഉദ്യോഗസ്ഥരോട് അറിയിച്ചതായും വിവരമുണ്ട്. സംഭവത്തില്‍ പൊലിസ് വിശദമായ അന്വേഷണം തുടരുകയാണ്.
Pathanamthitta
തിരുവല്ല: വൈഎംസിഎയുടെ ആഭിമുഖ്യത്തിലുള്ള ബാലകാലമേള വര്‍ഗീസ് മാമ്മന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വൈഎംസിഎ പ്രസിഡന്റ് ടി. ജയിംസ് അധ്യക്ഷത വഹിച്ചു. പ്രഫ. കുര്യന് ജോണ്‍, ഫാ. സന്തോഷ് അഴകത്ത്, തോമസ് വര്‍ഗീസ്, ലാല്‍ജി വര്‍ഗീസ്, ജേക്കബ് വര്‍ഗീസ്, ഇ. എ ഏലിയാസ്, ജോയി ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Pathanamthitta
പത്തനംതിട്ട: കുമ്പളാംപൊയ്ക സഹകരണ ബാങ്കില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച ദിവസം തന്നെ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട പത്തനംതിട്ട ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു.
കുമ്പളാംപൊയ്ക സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച കഴിഞ്ഞ 13നാണ് അസാധാരണ ഉത്തരവിലൂടെ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട ഉത്തരവാണ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തത്. ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തില്‍ വന്ന ഭരണസമിതിയെ തെറ്റായ മാര്‍ഗത്തിലൂടെ അട്ടിമറിക്കാനുള്ള പത്തനംതിട്ട ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവ് സ്റ്റേ ചെയ്തതിലൂടെ വളഞ്ഞ വഴിയിലൂടെ അഡ്മിനിസ്ട്രേറ്ററെ വച്ച് ഭരണസമിതികള്‍ പിടിച്ചെടുക്കുവാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നയത്തിന് പിന്തുണ കൊടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള താക്കീതാണെന്ന് ബാങ്ക്? പ്രസിഡന്റ് ബഞ്ചമിന് ജോസ് ജേക്കബ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
രേഖകള്‍ പരിശോധിക്കുക പോലും ചെയ്യാതെ അതിവേഗം പിരിച്ചുവിടല്‍ ഉത്തരവിറക്കുകയായിരുന്നു. നിലവില്‍ ഇതുകൂടാതെ ബാങ്കില്‍ ഒരു ജീവനക്കാരിക്കെതിരേ അച്ചടക്കനടപടിയുടെ ഭാഗമായി അന്വേഷണം നടക്കുന്നുണ്ട്. ബാങ്ക് ഭരണസമിതി തീരുമാനങ്ങള്‍ അനുസരിക്കാതെയും ജോലിയില്‍ കൃത്യവിലോപം കാണിക്കുകയും ജീവനക്കാരോട് മോശമായി പെരുമാറുകയും ചെയ്യുന്ന ജീവനക്കാരിയെ സംരക്ഷിക്കുക എന്ന മറ്റൊരു അജണ്ട കൂടി ഭരണസമിതി പിരിച്ചുവിടലിനു പിന്നിലുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു. സെക്രട്ടറി ഷീബ ജേക്കബും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Pathanamthitta
പത്തനംതിട്ട: വടശേരിക്കരയില്‍ ഉള്‍പ്പെട്ട ജില്ലയുടെ മലയോര പ്രദേശങ്ങളില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗ ശല്യം പരിഹരിക്കുവാന്‍ കൂടുതല്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലയിലെ കോണ്‍ഗ്രസ് ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാരുടെ കണ്വെന്ഷന് സംസ്ഥാന സര്‍ക്കാരിനോടും വനം, റവന്യു വകുപ്പ് അധികൃതരോടും ആവശ്യപ്പെട്ടു. വന്യമൃഗ ആക്രമണങ്ങള്‍ തടയുന്നതിനും ആക്രമണങ്ങള്ക്കിരയാകുന്നവര്ക്കുള്ള നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കുന്നതിന് വനംവകുപ്പും സംസ്ഥാന സര്‍ക്കാരും സ്വീകരിച്ചിരിക്കുന്ന നടപടികള്‍ സ്വാഗതാര്‍ഹമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
വടശേരിക്കരയില്‍ ഉള്‍പ്പെടെ നിരന്തരമായി ഉദ്യോഗസ്ഥ ജനപ്രതിനിധി യോഗം വിളിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കുവാന്‍ വനംമന്ത്രി നേരിട്ട് എത്തി നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്നും യോഗം ചൂണ്ടിക്കാട്ടി.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി പി. മോഹന്‍രാജ് ഉദ്ഘാടനം ചെയ്തു. ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ, ജനറല്‍ സെക്രട്ടറിമാരായ സാമുവല്‍ കിഴക്കുപുറം, സജി കൊട്ടക്കാട്, ജെറി മാത്യു സാം, അബ്ദുള്‍ കലാം ആസാദ്, ഹരികുമാര്‍ പൂതങ്കര, ബ്ലോക്ക് പ്രസിഡന്റുമാരായ സഖറിയാ വര്‍ഗീസ്, ആർ. ദേവകുമാര്‍, പ്രവീണ്‍ പ്ലാവിളയിൽ, എബി മേക്കരിങ്ങാട്ട്, സിബി താഴത്തില്ലത്ത്, കെ. ശിവപ്രസാദ്, ആബിദ് ഷെഹിം എന്നിവര്‍ പ്രസംഗിച്ചു.
Pathanamthitta
വടശേരിക്കര: ജനങ്ങളുടെ ജീവനും കൃഷിക്കും ഭീഷണിയാകുന്ന കാട്ടാനകളെ മയക്കുവെടി വച്ച് ഉള്‍ക്കാട്ടില്‍ വിടണമെന്നും അതിന് വനം മന്ത്രി നിര്‍ദ്ദേശം നല്‍കണമെന്നും സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം. വടശേരിക്കരയില്‍ നിരന്തരം കാട്ടാന ഇറങ്ങി ജനജീവിതത്തിന് ഭീഷണിയാകുന്നത് തടയാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതൃത്വത്തില്‍ നടത്തിയ ഏകദിന പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പതിനഞ്ചോളം ആനകളാണ് കൂട്ടമായി വടശേരിക്കര ടൗണിന് അടുത്തു വരെ എത്തുന്നത്. നാലെണ്ണം സ്ഥിരമായി എത്തുന്നു. 200 ഏക്കറിലധികം സ്ഥലത്തെ കൃഷികളാണ് നശിപ്പിച്ചത്. മന്ത്രി വന്ന് പ്രഖ്യാപനം നടത്തുന്നതല്ലാതെ നടപടി ഉണ്ടാകുന്നില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കടുവയിറങ്ങിയപ്പോള്‍ 90 വനപാലകരടങ്ങുന്ന പ്രത്യേക സ്ക്വാഡാണ് രംഗത്തുണ്ടായിരുന്നതെന്നും രാജു ഏബ്രഹാം പറഞ്ഞു. ലോക്കല്‍ സെക്രട്ടറി എ. ആർ. വിക്രമന് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കോമളം അനിരുദ്ധൻ, പ്രസാദ് എന്‍. ഭാസ്കരൻ, ആര്. ശ്യാമ, ജിതിന്‍രാജ്, കെ. ആർ. രെഞ്ചു, സിഗ്ലി ഡാനിയേൽ, പി. എം. വര്‍ഗീസ്, എം. എസ്. ചന്ദ്രന് , അജികുമാർ, വര്‍ഗീസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.
Pathanamthitta
വടശേരിക്കര: വടശേരിക്കരയിലെ ജനവാസ മേഖലകളില്‍ തുടര്‍ച്ചയായി കാട്ടാന ഇറങ്ങുന്ന സാഹചര്യത്തില്‍ പ്രശ്നപരിഹാരത്തിനായി ആധുനിക സാങ്കേതികവിദ്യയും സംയുക്ത കര്‍മപദ്ധതിയുമായി വനംവകുപ്പ്. ആനകള്‍ സ്ഥിരമായി കടന്നുവരുന്ന വഴികളിലെ പ്രധാന പോയിന്റുകളില്‍ സെന്‍സര്‍ അലേര്‍ട്ട് സംവിധാനത്തോടുകൂടിയ രണ്ട് എഐ ക്യാമറകള്‍ ഉടന്‍ സ്ഥാപിക്കുമെന്ന് വനം മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. വടശേരിക്കരയില്‍ കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം എത്തിയതുമായി ബന്ധപ്പെട്ട് സ്ഥിതിഗതി വിലയിരുത്തുന്നതിനും പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി ഫോറസ്റ്റ് റേഞ്ച് ഓഫിസില്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ആനയുടെ സാന്നിധ്യം മുന്‍കൂട്ടി തിരിച്ചറിയാന്‍ സഹായിക്കുന്ന സീസ്മിക് സെന്‍സറുകള്‍ മണ്ണിനടിയില്‍ അടിയന്തരമായി സ്ഥാപിക്കും. ആനയുടെ നീക്കങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നതിനായി തെര്‍മല്‍ ഡ്രോണ്‍ അടിയന്തരമായി എത്തിക്കും. നിലവിലുള്ള ഒറ്റവരി സോളാര്‍ വേലി പര്യാപ്തമല്ലാത്തതിനാല്‍ മുഴുവന്‍ മേഖലയും ഉള്‍പ്പെടുത്തി എട്ട് കിലോമീറ്റര്‍ നീളത്തില്‍ അഞ്ച് വരികളുള്ള പുതിയ സോളാര്‍ വേലി സ്ഥാപിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടി ആരംഭിച്ചു.
വനംവകുപ്പ്, പൊലിസ്, ഫയര്‍ഫോഴ്സ് എന്നിവരെ സംയോജിപ്പിച്ചുകൊണ്ട് അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. ഇതില്‍ പരിചയ സമ്പന്നരായ പ്രദേശവാസികളെ വോളണ്ടിയര്‍മാരായി ഉള്‍പ്പെടുത്തും. ഇവരുടെ ലിസ്റ്റ് തയാറാക്കി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡിഎഫ്ഒയ്ക്ക് നല്‍കണം. രാത്രികാല പട്രോളിംഗിനും വേലിയുടെ അറ്റകുറ്റപ്പണികള്‍ക്കുമായി ആനകള്‍ സ്ഥിരമായി കടന്നുവരുന്ന പോയിന്റുകളില്‍ രണ്ട് ഷിഫ്റ്റുകളിലായി വാച്ച്മാന്മാരെയും വിന്യസിച്ചിട്ടുണ്ട്. ജനങ്ങളുടെ ആശങ്ക പരിഗണിച്ച് വനംവകുപ്പിന്റെ തേക്ക് തോട്ടത്തിലെ വേലി മാറ്റാന്‍ കഴിയുന്ന ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചു. വനാതിര്‍ത്തികളില്‍ ആനയെ പ്രതിരോധിക്കുന്ന ജൈവ വേലികളായ നാരകം, മഞ്ഞള്‍ തുടങ്ങിയ കൃഷികള്‍ പ്രോത്സാഹിപ്പിക്കും. കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ മൂല്യവര്‍ധിത കേന്ദ്രങ്ങള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. ജനങ്ങളുടെ സഹകരണം ഉറപ്പാക്കുന്നതിനായി എംഎല്‍എ യുടെ നേതൃത്വത്തില്‍ ജില്ലാകളക്ടർ, എസ്പി, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരെ പങ്കെടുപ്പിച്ച് സര്‍വ്വകക്ഷി യോഗം ഉടന്‍ വിളിച്ചുചേര്‍ക്കുമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. രാഷ്ട്രീയ ഭിന്നതകള്‍ മാറ്റിവച്ച് എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പ്രതിസന്ധി മറികടക്കാന്‍ സഹകരിക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.
ആന്റോ ആന്റണി എംപി, പഴകുളം മധു എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, ജില്ലാ കളക്ടര്‍ എ നിസാമുദ്ദീന്‍, സൗത്ത് സോണ്‍ സിസിഎഫ് കെ കാര്ത്തികേയന്, വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഉഷ, റാന്നി ഡിഎഫ്ഒ കെ. അരുള്‍ സെല്വൻ, ജില്ലാ പൊലിസ് മേധാവി ആര് ആനന്ദ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Pathanamthitta
പത്തനംതിട്ട: ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് ഉയര്‍ത്തുന്ന ആരോഗ്യഭീഷണികളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി സംഘടിപ്പിച്ച ലോക ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് ബോധവത്കരണ വാരാചരണത്തിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനവും പോസ്റ്റര്‍ പ്രകാശനവും കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രാമചന്ദ്രന് നായര്‍ നിര്‍വഹിച്ചു. ആന്റിബയോട്ടിക്കുകളുടെ ഉത്തരവാദിത്തപരമായ ഉപയോഗം ഉറപ്പാക്കുന്നതില്‍ പൊതുജനങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഒരേപോലെ ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ മെഡിക്കല്‍ ഓഫിസ്, ആരോഗ്യകേരളം പത്തനംതിട്ട എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ജിനു ജി. തോമസ് അധ്യക്ഷത വഹിച്ചു.
ആന്റിബയോട്ടിക് മരുന്നുകള്‍ക്കെതിരേ രോഗാണുക്കള്‍ പ്രതിരോധശേഷി ആര്‍ജിക്കുന്നത് ലോകം നേരിടുന്ന പ്രധാന ആരോഗ്യവെല്ലുവിളികളിലൊന്നാണ്. ഡോക്ടറുടെ നിര്‍ദേശമില്ലാതെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതും നിര്‍ദേശിച്ച അളവിലും കാലയളവിലും മരുന്നുകള്‍ കഴിക്കാതിരിക്കുന്നതും ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് വര്‍ധിക്കാന്‍ കാരണമാകുന്നു.
18 മുതല്‍ 24 വരെയാണ് ആന്റിമൈക്രോബിയല്‍ പ്രതിരോധ ബോധവത്കരണ വാരമായി ആചരിക്കുന്നത്. കോന്നി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ അസിസ്റ്റന്റ് സര്ജന് ഡോ. ലക്ഷ്മി ബാലരാമന് ബോധവത്കരണ ക്ലാസ് നയിച്ചു.
ഡെപ്യൂട്ടി ഡിഎംഒ ഡോ. മാത്യു ജെ. വളാംപറമ്പിൽ, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം മുരളി വേങ്ങഴ, കോയിപ്രം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റെനി സൂസന് മാത്യു, ശരണ്യ വിജയൻ, ഉണ്ണികൃഷ്ണന് നായര്‍, ജോണ്‍ ചാണ്ടി, ജില്ലാ ഡെപ്യൂട്ടി എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫിസര്‍മാരായ ആര്. ദീപ, എം.പി. ബിജുകുമാർ, കോയിപ്രം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. മഞ്ജിമ പൗലോസ് എന്നിവര്‍ പങ്കെടുത്തു. പൊയ്യാനില്‍ നഴ്സിംഗ് കോളജ് വിദ്യാര്‍ഥികള്‍ ഫ്ളാഷ് മോബും സ്കിറ്റും അവതരിപ്പിച്ചു.
Pathanamthitta
തിരുവല്ല: കായിക രംഗത്തിന്റെ വളര്‍ച്ചയ്ക്കും രാജ്യത്തിന് മികച്ച കായിക താരങ്ങളെ സംഭാവന ചെയ്യുന്നതിനും വൈഎംസിഎ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണന്ന് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ. പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന മാര്‍ത്തോമ്മാ കോളജുമായി ചേര്‍ന്ന് ദേശീയ വൈഎംസിഎ സംഘടിപ്പിച്ച സ്പോര്‍ട്സ് ആന്‍ഡ് റിക്രിയേഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനവും കായിക സെമിനാറും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലഹരിക്കെതിരായ പോരാട്ടത്തില്‍ കായികരംഗത്തിന് നിര്‍ണായകമായ പങ്കുവഹിക്കാനാകും. കായിക പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളിലും യുവജനങ്ങളിലും അച്ചടക്കം, ആത്മവിശ്വാസം, കൂട്ടായ്മ, ആരോഗ്യബോധം എന്നിവ വളര്‍ത്താന്‍ സാധിക്കും. ലഹരിയുടെ പിടിയില്‍നിന്ന് യുവതലമുറയെ സംരക്ഷിക്കുന്നതിനും ആരോഗ്യകരമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനും കായികമേഖലയെ ഫലപ്രദമായി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ സ്പോട്സ് ആന്‍ഡ് റിക്രിയേഷന്‍ കമ്മിറ്റി ചെയര്മാന് എ.ജെ മാത്യു അധ്യക്ഷത വഹിച്ചു. വര്‍ഗീസ് മാമ്മന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. കേരളാ ഫുട്ബോള്‍ അസോസിയേഷന് ട്രഷറാര്‍ ഡോ. റെജിനോള്‍ഡ് വര്‍ഗീസ് സെമിനാര്‍ നയിച്ചു. ദേശീയ പ്രോപ്പര്‍ട്ടി കമ്മിറ്റി ചെയര്മാന് പ്രഫ. ജോയി സി. ജോര്‍ജ്, കോളജ് പ്രിന്‍സിപ്പാള്‍ ഡോ.ടി.കെ. മാത്യു വര്‍ക്കി, ട്രഷറാര്‍ തോമസ് കോശി, റീജിയണല്‍ വൈസ് ചെയര്മാന് കുര്യന് തുമ്പുങ്കൽ, ദേശീയ ഉപദേശക സമിതി വൈസ് ചെയര്മാന് റെജി ജോര്‍ജ്, നിര്‍വാഹക സമിതിയംഗം ജോ ഇലഞ്ഞിമൂട്ടിൽ, സബ് റീജിയന് ചെയര്മാന് ജോജി പി. തോമസ്, ദേശീയ പേഴ്സണല്‍ കമ്മിറ്റിയംഗംജോസഫ് നെല്ലാനിക്കൽ, റീജിയണല്‍ യൂത്ത് വര്‍ക്ക് കമ്മിറ്റി ചെയര്മാന് ലിനോജ് ചാക്കോ, സബ് റീജിയന് ജനറല്‍ കണ്‍വീനര്‍ സുനില്‍ മറ്റത്ത്, കോളജ് പ്ലാറ്റിനം ജൂബിലി ജനറല്‍ കണ്‍വീനര്‍ ഡോ. ടീനാ ടി.എലിസബേത്ത്, ജൂബിലി സമിതിയംഗം ഡോ. അനൂപ് കോശി ജോര്‍ജ്, കുര്യന് ചെറിയാൻ, സ്പോര്‍ട്സ് ആന്റ് ഷിജു കെ. കുര്യന് എന്നിവര്‍ പ്രസംഗിച്ചു.
Pathanamthitta
ശബരിമല: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വനം വകുപ്പിന്റെ പൂര്‍ണ സഹകരണം ഉറപ്പാക്കിയിട്ടുണ്ടെന്ന് വനം മന്ത്രി ഷിബു ബേബി ജോണ്‍. പമ്പ ഫോറസ്റ്റ് ഇന്സ്പെക്ഷന് ബംഗ്ലാവില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തീര്‍ഥാടനത്തിന് മുന്നോടിയായി വിവിധ വകുപ്പുകളുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. തീര്ഥത്ഥാടനകാലം തുടങ്ങിയ ശേഷം തടസങ്ങളുണ്ടോ എന്ന് നേരിട്ട് വിലയിരുത്തുന്നതിനാണ് സന്ദര്‍ശനം നടത്തിയതെന്നും ശ്രദ്ധയില്‍പെട്ട വിഷയങ്ങളില്‍ പരിഹാരം കാണാന്‍ നടപടികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തീര്‍ഥാടന പാതകളില്‍ തടസമായി നിന്ന ചെറുമരങ്ങള്‍ മുറിച്ചുമാറ്റി യാത്ര സുഗമമാക്കിയിട്ടുണ്ട്. പരിസ്ഥിതി സുരക്ഷാ മേഖല ഒഴികെയുള്ള സ്ഥലങ്ങള്‍ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ പ്രയോജനപ്പെടുത്താം. വനം മേഖലയിലെ മാലിന്യം നീക്കം ചെയ്യാന്‍ ശുചിത്വ മീഷനും ക്ളീന്‍ കേരള കമ്പനിയുമായി ചേര്‍ന്ന് നടപടി സ്വീകരിക്കും. ലാന്‍ഡ് ലെവലിംഗും ഫില്ലിംഗും നടത്തി ചക്കുപാലം ഗ്രൗണ്ടില്‍ കൂടുതല്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗിനുള്ള സൗകര്യങ്ങള്‍ ക്രമീകരിക്കും.
തീര്‍ഥാടകരുടെ സുരക്ഷയ്ക്കും സുഗമമായ യാത്രയ് ക്കും മുന്‍ഗണന നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. ശബരിമല വികസനവുമായി ബന്ധപ്പെട്ട് യാതൊരുവിധ തടസവും വനം വകുപ്പിന്റെ ഭാഗത്തു നിന്നുമില്ല. റോപ് വേ പദ്ധതിക്കും വകുപ്പിന്റെ പൂര്‍ണ പിന്തുണയുണ്ട്. കാനനപാത സന്ദര്‍ശിക്കുകയും ഭക്തരുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഇത്തവണ സര്‍ക്കാര്‍ ഒരുക്കിയ തീര്‍ഥാടന സൗകര്യങ്ങളില്‍ അവര്‍ സന്തോഷവും സംതൃപ്തിയും അറിയിച്ചതായും മന്ത്രി പറഞ്ഞു.
യോഗത്തിന് ശേഷം പമ്പാ ത്രിവേണി സംഗമം, ചക്കുപാലം ഗ്രൗണ്ട് എന്നിവിടങ്ങള്‍ മന്ത്രി സന്ദര്‍ശിച്ചു.
ശബരിമല എഡിഎം ദിലീപ് കെ. കൈനിക്കര, പമ്പ പൊലിസ് സ്പെഷ്യല്‍ ഓഫിസര്‍ പി. നിയാസ്, പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഫീല്‍ഡ് ഡയറക്ടര്‍ പി. പി. പ്രമോദ്, ടൈഗര്‍ റിസര്‍വ് വെസ്റ്റ് ഡെപ്യുട്ടി ഡയറക്ടര്‍ സുരേഷ് ബാബു, റാന്നി ഡിഎഫ്ഒ ആരുള്‍ സെല്‍വം, പമ്പ എസ്എച്ച്ഒ മനോജ്, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Pathanamthitta
അത്തിക്കയം: ശബരിമല മണ്ഡലകാല തീര്‍ഥാടനത്തോടനുബന്ധിച്ച് തീര്‍ഥാടകര്‍ക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നതിനായി 4.50 ലക്ഷം രൂപ ചെലവഴിച്ചുള്ള തെരുവുവിളക്ക് സ്ഥാപിക്കല്‍ പദ്ധതി നാറാണംമൂഴി ഗ്രാമപഞ്ചായത്ത് നടപ്പാക്കി. വൃശ്ചികം ഒന്നിന് മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്‍പുതന്നെ പഞ്ചായത്തിന്റെ പരിധിയിലൂടെ കടന്നുപോകുന്ന പ്രധാന ശബരിമല തീര്‍ഥാടന പാതകളിലെ ലൈറ്റിംഗ് ജോലികള്‍ പൂര്‍ണമായും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
മുക്കട- ഇടമണ്‍ - അത്തിക്കയം പാതയില്‍ പൊട്ടനരുവി മുതല്‍ ഇടമണ്‍, അത്തിക്കയം, ചേന്നംപാറ വരെയുള്ള പ്രദേശങ്ങളിലാണ് തീര്‍ഥാടകരുടെ വാഹനങ്ങള്‍ കൂടുതലായി കടന്നുപോകുന്നത്. ഇതോടൊപ്പം ചെത്തോങ്കര - അത്തിക്കയം പാതയില്‍ വനാതിര്‍ത്തി മുതല്‍ ചേന്നംപാറ വരെയുള്ള ഭാഗത്തും തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി.
മലപ്പുറം ആസ്ഥാനമായുള്ള ഏഷ്യന്‍ മാര്‍ക്കറ്റിംഗിനാണ് ബള്‍ബ് വിതരണത്തിനായുള്ള കരാര്‍ നല്‍കിയത്. പദ്ധതിയുടെ ഭാഗമായി 600 ബള്‍ബുകള്‍ അടിയന്തരമായി പഞ്ചായത്തില്‍ എത്തിച്ചു നല്കി.
പോസ്റ്റുകളില്‍ ബള്‍ബുകള്‍ സ്ഥാപിക്കുന്നതിനുള്ള കരാര്‍ കോട്ടയം സ്വദേശി വിനോദിന് നല്‍കിയിരുന്നു. കെഎസ്ഇബി ഉദ്യോഗസ്ഥരും ആവശ്യമായ സമയങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സഹകരിച്ചു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് വൃശ്ചികം ഒന്നിന് മുന്‍പായി ജോലികള്‍ പൂര്‍ത്തിയാക്കിയത്.
ശബരിമല പാതകളിലെ വഴിവിളക്കുകള്‍ പ്രവര്‍ത്തനരഹിതമായതിനാൽ തീര്‍ഥാടന കാലം ആരംഭിക്കുന്നതിന് മുന്‍പുതന്നെ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തി പാതകളിലെ ലൈറ്റിംഗ് ജോലികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 4.50 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കുന്നതിനായി ബള്‍ബുകള്‍ സമയബന്ധിതമായി എത്തിക്കുകയും സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
ശബരിമല പാതകള്‍ക്ക് പുറമേ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലും കേടായ തെരുവുവിളക്കുകള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. അതത് വാര്‍ഡ് മെംബര്‍മാരുടെ നേതൃത്വത്തില്‍ ആവശ്യമായ സ്ഥലങ്ങള്‍ കണ്ടെത്തി ബള്‍ബുകള്‍ സ്ഥാപിക്കും. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന ഫണ്ട് വിനിയോഗിച്ചാണ് ഈ പ്രവര്‍ത്തനങ്ങളും നടത്തുന്നത്. തീര്‍ഥാടന കാലം കഴിഞ്ഞാലും ഈ വിളക്കുകള്‍ പ്രദേശവാസികള്‍ക്ക് പ്രയോജനപ്പെടും.
ഇന്നു മുതല്‍ പഞ്ചായത്തിന്റെ ശബരിമല ഹെല്പ് ഡെസ്ക് പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കും. അയ്പ്പഭക്തര്ക്കായി ചുക്കുകാപ്പി, ലഘുഭക്ഷണം, മൊബൈല്‍ ചാര്‍ജിംഗ് സൗകര്യം, സൗജന്യ വൈഫൈ, കുടിവെള്ളം, ആവശ്യമായ മരുന്നുകള്‍ എന്നിവയും ഇവിടെ ലഭ്യമാക്കും.
Pathanamthitta
റാന്നി: കാട്ടാന ഇറങ്ങി ഭീതിപരത്തിയ വടശേരിക്കരയിലും പരിസരപ്രദേശങ്ങളിലും സംസ്ഥാന സെക്രട്ടറി എ.പി. ജയന്റെ നേതൃത്വത്തില്‍ കിസാന്‍സഭ നേതാക്കള്‍ സന്ദര്‍ശനം നടത്തി.
നാട്ടിൽ ഭീതി പരത്തിയ കാട്ടാനക്കൂട്ടം കാടുകയറിയിട്ടില്ലെന്നുറപ്പുള്ള സാഹചര്യത്തിൽ അടിയന്തര ഇടപെടലുകൾ നടത്തി പ്രദേശവാസികൾക്ക് സംരക്ഷണം നൽകണമെന്ന് കിസാൻസഭ നേതാക്കൾ ആവശ്യപ്പെട്ടു. വനമേഖലയ്ക്ക് സമീപം കൃഷി ചെയ്ത നിരവധി കർഷകരുടെ വാഴ, തെങ്ങ്, മരച്ചീനി, ചേമ്പ് ഉൾപ്പടെ വിളകൾആന നശിപ്പിച്ചു.
സ്ഥലം സന്ദര്‍ശിക്കാനിരിക്കുന്ന വനംമന്ത്രി പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കി ഇടപെടണമെന്നും കൃഷിനാശമുണ്ടായ കര്‍ഷകര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കണമെന്നും എ.പി. ജയന് ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി ടി. മുരുകേഷ്, ജില്ലാ പ്രസിഡന്റ് ആർ. രാജേന്ദ്രൻ പിള്ള, സിപിഐ ജില്ലാ കൗൺസിൽ അംഗം സന്തോഷ് ചാണ്ടി, കിസാന്‍സഭ മണ്ഡലം സെക്രട്ടറി എം.വി. പ്രസന്നകുമാർ, പ്രസിഡന്റ് സുരേഷ് അമ്പാട്ട്, ജില്ലാ കമ്മിറ്റി അംഗങ്ങളായ നന്ദകുമാർ, സമുന്നിസ മുഹമ്മദ്, ജ്വോഷ്വ ജോൺ, ഡോ. അനിൽ കുമാർ, റെജി എന്നിവരും സന്ദര്‍ശന സംഘത്തില്‍ ഉണ്ടായിരുന്നു. മനോരമമുക്ക്, കടമാൻകുന്ന്, കുരിശുംമൂട്, ബൗണ്ടറി പ്രദേശങ്ങൾ സംഘം സന്ദർശിച്ചു.
Pathanamthitta
വടശേരിക്കര: ജനവാസ മേഖലയിൽ കാട്ടാനകൾ കൂട്ടത്തോടെ ഇറങ്ങിയതിന്റെ ഭീതി വടശേരിക്കരയിൽ തുടരുന്നു. വ്യാഴാഴ്ച പകൽ നാടിനെ വിറപ്പിച്ച കാട്ടാനകൾ രാത്രിയിൽ പിന്നെ എത്തിയില്ലെന്ന് പറയുന്നു. എന്നാൽ ആനക്കൂട്ടം തീറ്റ തേടി വീണ്ടും ജനവാസ മേഖലയിലേക്ക് വരുമെന്നു തന്നെയാണ് പ്രദേശവാസികൾ പറയുന്നത്. പ്രദേശത്ത് വനപാലകരുടെ കാവൽ തുടരുകയാണ്. ആർആർടി സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
ഇതിനിടെ ഇന്ന് വടശേരിക്കരയിലെത്തുന്ന മന്ത്രി ഷിബു ബേബി ജോണിന്റെ സാന്നിധ്യത്തിൽ കാട്ടാന ശല്യം ഒഴിവാക്കാനുള്ള മാർഗങ്ങളെക്കുറിച്ച് ചർച്ച ചെയ്യും. ഉച്ചയ്ക്ക് ഒന്നിന് വടശേരിക്കര ഐബിയിൽ മന്ത്രി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചിട്ടുമുണ്ട്. വനംവകുപ്പിന്റെ ചുമതലയിലായശേഷം വടശേരിക്കരയിൽ മന്ത്രി ഷിബു ബേബി ജോൺ എത്തുന്നതു രണ്ടാം തവണയാണ്. അധികാരമേറ്റ് അധികം കഴിയുന്നതിനു മുന്‍പ് വടശേരിക്കരയിൽ വന്യമൃഗശല്യം നേരിടുന്നതുമായി ബന്ധപ്പെട്ട യോഗം വിളിച്ചിരുന്നു. അന്നു കൈക്കൊണ്ട തീരുമാനങ്ങൾ പലതും ഇപ്പോഴും നടപ്പാക്കാത്തതാണ് ആനകൾ വീണ്ടും കൂട്ടത്തോടെ എത്താൻ കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
അഞ്ച് കിലോമീറ്റർ അകലെയുള്ള വനത്തിൽ നിന്നാണ് കാട്ടാനകൾ വടശേരിക്കര ടൗണിനു സമീപംവരെ എത്തുന്നത്. ശബരിമല പ്രധാന പാതയോടു ചേർന്നും ചിറ്റാർ റോഡരികിലുമൊക്കെ ആനയുടെ സാന്നിധ്യമുണ്ടായി. ഒളികല്ല്, കുന്പളത്താമൺ മേഖലകൾ രാപകൽ ഭേദമെന്യേ ആനകളെത്തുന്ന സ്ഥലങ്ങളായി മാറി. വടശേരിക്കര-കുന്പളത്താമൺ റോഡിൽ സന്ധ്യ കഴിഞ്ഞാൽ യാത്ര നടത്താനാകാത്ത സ്ഥിതിയായി. വടശേരിക്കര സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ പള്ളിയോടു ചേർന്ന പുരയിടത്തിലൂടെ കല്ലാറിലേക്ക് പുതിയ ഒരു ആനത്താരയും രൂപപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം കാടിറങ്ങി ജനവാസമേഖലയിൽ തന്പടിച്ച നാല് ആനകളും മടങ്ങിയത് ഇതേവഴിയിലൂടെയാണ്.
കാടിനോടുചേർന്നുള്ള തേക്ക് പ്ലാന്റേഷനുകളിൽ തലങ്ങും വിലങ്ങും സ്ഥാപിച്ചിട്ടുള്ള വൈദ്യുതി ഫെൻസിംഗാണ് കാട്ടാനക്കൂട്ടം ജനവാസ മേഖലയിലേക്ക് എത്താനുള്ള പ്രധാന കാരണങ്ങളിലൊന്നായി പറയുന്നത്.
വനാതിർത്തിയോട് ചേർന്നുള്ള പ്ലാന്റേഷൻ മേഖലകളിൽ ആനകളുടെ സ്വാഭാവിക സഞ്ചാരപാതകൾ തടസപ്പെടുത്തിയാണ് വനം വകുപ്പ് ഫെൻസിംഗ് സ്ഥാപിച്ചിട്ടുള്ളത്. സ്വാഭാവിക ആനത്താരകൾക്ക് സോളാർ വൈദ്യുതി വേലികൾ തടയിട്ടതിനാൽ കല്ലാറ്റിൽ നിന്നും വെള്ളം കുടിക്കാനായി എത്തുന്ന ആനകൾ വഴി തെറ്റി ജനവാസ മേഖലകളിലേക്ക് എത്തുകയാണെന്നാണ് കരുതുന്നത്.
ആർആർടി സംഘത്തെയും കൂടുതൽ വനംവകുപ്പ് ജീവനക്കാരെയും പൊലിസിനെയും വിന്യസിച്ച് ആനയിറങ്ങുന്നത് തടയാനാണ് അധികൃതർ ശ്രമിക്കുന്നത്. അടക്കുഴിയിലെ ഫെൻസിംഗിന്റെ ചില ഭാഗങ്ങൾ നീക്കം ചെയ്യാനും കൈതച്ചക്ക കൃഷി നിയന്ത്രിക്കാനും വനംവകുപ്പും ജില്ലാ ഭരണകൂടവും നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ആക്കേമൺ ഭാഗത്തുനിന്ന് മുള്ളൻപാറ ഭാഗത്തേക്ക് നീങ്ങിയ ആനകൾ നേരത്തേ കുരിശുംമൂട് ജംഗ്ഷന് സമീപം ഒരു വീടിന്റെ മതിൽ തകർക്കുകയും പന്പ - മണ്ണാറക്കുളഞ്ഞി റോഡിന് സമീപത്തെ കൃഷിയിടത്തിലെ സോളാർ വേലിയും വിളകളും നശിപ്പിക്കുകയും ചെയ്തിരുന്നു.
ജനവാസ മേഖലയിലെ ആനത്താര
റാന്നി ഫോറസ്റ്റ് ഡിവിഷൻ പരിധിയിലെ ഒളികല്ല് വനമേഖല വഴിയാണ് ആനക്കൂട്ടം ജനവാസ മേഖലകളിലേക്ക് എത്തുന്നത്. വനത്തിൽനിന്നും ഇറങ്ങുന്ന ആനകൾ ഒളികല്ല് ജനവാസ മേഖലയിലൂടെ സഞ്ചരിച്ച് കല്ലാർ നദി കടന്ന് കടമാൻകുന്ന്, ആക്കേമൺ, മുള്ളൻപാറ, ഇടത്തറമുക്ക് വഴിയാണ് വടശേരിക്കര ടൗണിന് സമീപത്തേക്ക് എത്തുന്നത്. അടക്കുഴിയിലെ തോട്ടങ്ങളിൽ സ്ഥാപിച്ച ഫെൻസിംഗ് പ്രധാന കാരണമാണ്. ഒപ്പം സമീപത്തെ കൈതച്ചക്ക കൃഷിയാണ് മറ്റൊരു ആകർഷകം.
പ്ലാന്റേഷനുകളിലെ ഫെൻസിംഗ് കാരണം വഴിമാറി വടശേരിക്കര ടൗൺ ഉൾപ്പടെയുള്ള ജനവാസ മേഖലകളിലേക്ക് എത്തുന്ന ആനകൾക്ക് തിരികെ വനത്തിലേക്ക് പ്രവേശിക്കാനും കഴിയുന്നില്ല.
ആക്കേമൺ ഭാഗത്ത് നിന്ന് മുള്ളൻപാറ ഭാഗത്തേക്ക് നീങ്ങിയ ആനകൾ നേരത്തേ കുരിശുംമൂട് ജംഗ്ഷന് സമീപം ഒരു വീടിന്റെ മതിൽ തകർക്കുകയും ശബരിമല-മണ്ണാരക്കുളഞ്ഞി റോഡിന് സമീപത്തെ കൃഷിയിടത്തിലെ സോളാർ വേലിയും വിളകളും നശിപ്പിക്കുകയും ചെയ്തിരുന്നു.
കടുവയും പുള്ളിപ്പുലിയും
കുമ്പളത്താമൺ, ആക്കേമൺ, മുള്ളൻപാറ, ഒലിക്കല്ല്, ചെമ്പരത്തിമൂട് തുടങ്ങിയ ജനവാസ മേഖലകളിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നത് കാട്ടാനക്കൂട്ടമാണെങ്കിലും മറ്റ് വന്യമൃഗങ്ങളുടെ സാന്നിധ്യവും പതിവായിരിക്കുകയാണ്. ആനകൾ സ്ഥിരമായി ജനവാസ മേഖലകളിൽ ഇറങ്ങി കൃഷികൾ നശിപ്പിക്കുകയും വീടുകളുടെ മതിൽ തകർക്കുകയും ചെയ്യാറുണ്ട്.
അടുത്തയിടെ മുക്കൂഴി-കുമ്പളത്താമൺ-വടശേരിക്കര റോഡിൽ പതിനേഴോളം കാട്ടുപോത്തുകളെ കണ്ടിരുന്നു. ഇത് രാത്രികാല യാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും വലിയ ഭീഷണിയാണ്.
കുമ്പളത്താമൺ ഒളിക്കല്ല് മേഖലയിൽ രണ്ടു മാസത്തോളം ഭീതി പരത്തുകയും വളർത്തുമൃഗങ്ങളെ ആക്രമിക്കുകയും ചെയ്ത കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ മുന്‍പ് കുടുങ്ങിയിരുന്നു.
പ്രദേശത്തെ ഫാമുകളിലെയും വീടുകളിലെയും ആട്, പോത്ത്, വളർത്തുനായ്ക്കൾ തുടങ്ങിയവയെ കടുവ തുടർച്ചയായി ആക്രമിച്ചു കൊന്നിട്ടും അധികൃതർ കാര്യമാക്കിയിരുന്നില്ല. പകൽ സമയത്ത് ജനവാസ മേഖലയിലിറങ്ങിയ കടുവ ആടിനെ പിടികൂടിയതോടെയാണ് വനംവകുപ്പ് കാവൽ ശക്തമാക്കിയത്.
തുടർന്ന് പിടികൂടിയ കടുവയെ വെറ്ററിനറി ഡോക്ടർമാരുടെ പരിശോധനകൾക്ക് ശേഷം ഗവി വനമേഖലയിലേക്ക് തുറന്നുവിടുകയാണ് ചെയ്തത്. വടശേരിക്കരയോട് ചേർന്നുകിടക്കുന്ന വനമേഖലകളിൽ നിന്നും പുള്ളിപ്പുലി ഇറങ്ങുന്നതായും പരാതിയുണ്ട്.
Pathanamthitta
പൂങ്കാവ്: സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിലെ ദൈവമാതാവിന്റെ അമലോത്ഭവത്തിരുന്നാളും ഇടവക തിരുനാളും 29മുതൽ ഡിസംബർ എട്ടുവരെ നടക്കും. 29നു രാവിലെ 7.30ന് പ്രാർഥന, എട്ടിന് കുർബാന തുടർന്ന് തിരുനാൾ കൊടിയേറ്റ്. ജോസഫ് റമ്പാൻ തിരുനാൾ കൊടിയേറ്റ് നടത്തും.
30ന് വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് സീറോമലബാർ ക്രമത്തിൽ കുർബാന, തുടർന്ന് സെമിത്തേരിയിൽ പ്രാർഥന, നക്ഷത്രദീപം തെളിക്കൽ. ഒന്നിന് വൈകുന്നേരം അഞ്ചിന് ജപമാല, ലത്തീൻ ക്രമത്തിൽ കുർബാന തുടർന്ന് കുടുംബ വിശുദ്ധീകരണ ധ്യാനം. കരവാളൂർ നിത്യസഹായ മാതാ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. റോയി വെളിയത്ത് സിഎസ്എസ്ആർ ധ്യാനം നയിക്കും.
രണ്ടിനു വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് കുർബാന, കുടുംബ വിശുദ്ധീകരണ ധ്യാനം. മൂന്നിന് വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് കുർബാന, കുടുംബ വിശുദ്ധീകരണ ധ്യാനം.
നാലിന് രാവിലെ എട്ടു മുതൽ 12 മണിക്കൂർ ആരാധന, 3.30ന് കുമ്പസാരം ജപമാല പ്രാർഥന, അഞ്ചിന് കുർബാന, ധ്യാനം ദിവ്യകാരുണ്യ പ്രദക്ഷിണം.
അഞ്ചിന് വൈകുന്നേരം 4. 30ന് ജപമാല, കുർബാന. ആറിനു ഭക്തസംഘടനകളുടെ വാർഷികം. പത്തനംതിട്ട രൂപത സൺഡേസ്കൂൾ ഡയറക്ടർ ഫാ. വർഗീസ് തയ്യിൽ ഉദ്ഘാടനം ചെയ്യും.
ആറിന് രാവിലെ 7.30ന് പ്രാർഥന, കുർബാന വൈകുന്നേരം 5.30ന് കോന്നി വൈദിക ജില്ലയിലെ വൈദികർ നേതൃത്വം നൽകുന്ന സന്ധ്യാപ്രാർഥന. 6.30 ന് തിരുനാൾ റാസ ദേവാലയത്തിൽ നിന്നും പുറപ്പെട്ട് തെങ്ങുംകാവ് കുരിശടി, വെട്ടൂർ, വട്ടക്കുളഞ്ഞി വഴി തിരികെ പള്ളിയിൽ എത്തുന്നു. തുടർന്ന് ആശീർവാദം, വാദ്യമേളങ്ങളുടെ ഡിസ്പ്ലേ. ഏഴിന് വൈകുന്നേരം 4.30ന് ജപമാല, കുർബാന തുടർന്ന് ആറിന് കുടുംബസംഗമം.
വിവിധ ദിവസങ്ങളിൽ ജോസഫ് കുരുമ്പിലേത്ത് കോർഎപ്പിസ്കോപ്പ, ഫാ. അഖിൽ പത്തിൽ, ഫാ. ഫെലിക്സ് പത്യാല, ഫാ. ജോർജ് പുത്തൻപുരയിൽ കപ്പുച്ചിൻ, ഫാ. ബിജോയ് സക്കറിയ കപ്പുച്ചിൻ, ഫാ. ജോൺ ഫിലിപ്പ് ഒഐസി, ഫാ. പോൾ മാത്യു കൈതവന ഒഐസി, ഫാ. ജോൺ കൃപാനന്ദ് ഒഐസി, ഫാ. അജിത്ത് ഇള്ളിക്കൽ, ഫാ. ഫിലിപ്പോസ് ചരിവുപുരയിടത്തിൽ, ഫാ. ലിജിൻ കടുവിങ്കൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിക്കും.
തിരുനാളിന്റെ സമാപന ദിവസമായ എട്ടിനു രാവിലെ 6. 30ന് പ്രാർഥന. തുടർന്ന് പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയസ് മെത്രാപ്പോലീത്തയ്ക്കു സ്വീകരണം, ആഘോഷമായ തിരുനാൾ കുർബാന, പ്രഥമ ദിവ്യകാരുണ്യ സ്വീകരണം, ആദരിക്കൽ, കൊടിയിറക്ക്, നേർച്ച വിളമ്പ് എന്നിവ നടക്കുമെന്ന് ഇടവക വികാരി ഫാ. റോബി മനക്കലേത്ത്, ജോയ് പാലനിൽക്കുന്നതിൽ, എം.ജി. യോഹന്നാൻ ഇൻഡോർവില്ല, ജനറൽ കൺവീനർ ബിനു ജോസഫ് തോപ്പിൽ എന്നിവർ അറിയിച്ചു.
മല്ലപ്പള്ളി: അരീക്കൽ സെന്റ് ജൂഡ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളും ഇടവകയുടെ രജത ജൂബിലിയും സംയുക്തമായി ആഘോഷിക്കും.
നാളെ രാവിലെ 6.45 ന് പ്രഭാത പ്രാർഥനയും വിശുദ്ധ കുർബാനയും വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനയും. വികാരി ഫാ. ഫിലിപ്പ് വട്ടമറ്റം കൊടിയേറ്റിനു കാർമികത്വം വഹിക്കും. 23 മുതൽ 27 വരെ വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാനയും വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനയും ഉണ്ടായിരിക്കും. 25 മുതൽ 27 വരെ വൈകുന്നേരം 6.30 ന് ഫാ. ജോസഫ് പൂവത്തുംതറയിൽ ഇടവക ധ്യാനത്തിനു നേതൃത്വം വഹിക്കും.
28നു രാവിലെ എട്ടിന് ആഘോഷമായ സമൂഹബലിക്ക് ഫാ. ഫിലിപ്പ് തായില്യം മുഖ്യകാർമികത്വം വഹിക്കും. ഫാ. തോമസ് പയ്യമ്പിളിൽ, ഫാ. ഫിലിപ്പ് വട്ടമറ്റം എന്നിവർ സഹകർമികരാകും. തുടർന്ന് നൊവേന. വൈകുന്നേരം 5.30 ന് വെള്ളയിൽ കുരിശടിയിൽ ചെണ്ടമേളം, ആറിനു സന്ധ്യാ പ്രാർഥനയ്ക്ക് റാന്നി മേഖലാ വികാരി ഫാ. മാത്യു തടത്തിൽ കാർമികത്വം വഹിക്കും. ഫാ. എബി വടക്കുംതല തിരുനാൾ സന്ദേശം നൽകും. തുടർന്ന് തിരുനാൾ റാസ പള്ളിയിലേക്ക്. ഫാ. ചാക്കോ കൊച്ചുമാലിൽതുണ്ടിയിൽ കാർമികനാകും. 8.30ന് ശിങ്കാരിമേളം.
29ന് ഉച്ചകഴിഞ്ഞ് മൂന്നിന് തിരുവല്ല ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണം, തിരുനാൾ കുർബാന, രജത ജൂബിലി ഉദ്ഘാടനം, സമ്മാനദാനം, നേർച്ചവിളമ്പ് എന്നിവ ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. ഫിലിപ്പ് വട്ടമറ്റം, ട്രസ്റ്റി സജി തച്ചനാലിൽ, സെക്രട്ടറി കെ. ഐ. വില്യം കാഞ്ഞിരത്തിങ്കൽ എന്നിവർ അറിയിച്ചു.
കുളത്തൂർ: ലിറ്റിൽ ഫ്ളവർ ദേവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാളിനു കൊടിയേറി. ഇന്നലെ വൈകുന്നേരം വികാരി ഫാ. ജേക്കബ് അഞ്ചുപങ്കിൽ കൊടിയേറ്റ് നിർവഹിച്ചു. ഫാ. ആന്റണി മുതലാക്കാവിൽ സന്ദേശം നൽകി.
ഇന്നു വൈകുന്നേരം അഞ്ചിന് ആഘോഷമായ കുർബാനയ്ക്ക് ഫാ. ജോൺസൺ തുണ്ടിയിൽ കാർമികനാകും. തുടർന്ന് തിരുനാൾ പ്രദക്ഷിണം. ഫാ.ടോബി മണിയഞ്ചിറ പ്രസംഗിക്കും. നാളെ രാവിലെ ഏഴിന് കുർബാനയ്ക്ക് ഫാ.ജേക്കബ് അഞ്ചുപങ്കിൽ കാർമികത്വം വഹിക്കും. പത്തിന് ആഘോഷമായ തിരുനാൾ കുർബാന. അതിരൂപത വികാരി ജനറാൾ റവ.ഡോ. സ്കറിയ കന്യാകോണിൽ കാർമികനാകും. 11.45ന് തിരുനാൾ പ്രദക്ഷിണം, 12.30ന് കൊടിയിറക്ക്.
Pathanamthitta
റാന്നി: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ അപകടങ്ങൾ കുറയ്ക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി അടിയന്തരമായി റോഡ് സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കണമെന്ന് പഴകുളം മധു എംഎൽഎ നിർദേശിച്ചു. റോഡ് സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ, കെഎസ്ടിപി ചീഫ് എൻജിനിയർക്ക് നൽകിയ കത്തിന്റെ തുടർനടപടിയായാണ് ഉദ്യോഗസ്ഥർക്കൊപ്പം അപകടസാധ്യതയുള്ള വിവിധ സ്ഥലങ്ങൾ നേരിട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയത്.
അപകടസാധ്യത കൂടുതലുള്ള ഭാഗങ്ങളിൽ റോഡ് ഡിവൈഡറുകൾ, ക്രാഷ് ബാരിക്കേഡുകൾ, ബ്ലിങ്കർ ലൈറ്റുകൾ എന്നിവ സ്ഥാപിക്കുന്നതിനൊപ്പം ആവശ്യമായ മറ്റ് സുരക്ഷാ സംവിധാനങ്ങളും അടിയന്തരമായി ഏർപ്പെടുത്തണമെന്ന് എംഎൽഎ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. രാത്രികാല യാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും സുരകഷയ്ക്ക് പ്രത്യേക പരിഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Pathanamthitta
ളാഹ: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർഥാടകർ സഞ്ചരിച്ച ബസ് ളാഹ വിളക്കുമാടത്തിന് സമീപത്തുള്ള ഇറക്കത്തിൽ അപകടത്തിൽപെട്ടു. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം.
ആന്ധ്രാപ്രദേശിലെ മദനപ്പള്ളിയിൽ നിന്നുള്ള തീർഥാടകരാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഇറക്കം ഇറങ്ങുന്നതിനിടെ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിനു കാരണമായതെന്നു പറയുന്നു. അപകടം മനസിലാക്കിയ ഡ്രൈവർ മനഃസാന്നിധ്യം കൈവിടാതെ വാഹനം റോഡരികിലെ തിട്ടയിലേക്ക് ഇടിച്ചുനിർത്തുകയായിരുന്നു. ഡ്രൈവറുടെ ഈ സമയോചിതമായ ഇടപെടൽ കാരണമാണ് വൻഅപകടം ഒഴിവായത്.
അപകടത്തെ തുടർന്നുണ്ടായ ഗതാഗത തടസം പൊലിസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിഹരിച്ചു.
Pathanamthitta
പത്തനംതിട്ട: മികച്ച വില ലഭിക്കുമെന്ന പ്രതീക്ഷയിൽ ടാപ്പിംഗ് സജീവമാക്കിയ റബർ കർഷകർക്ക് കനത്ത തിരിച്ചടിയായി വിപണിയിലെ വിലയിടിവ്. കഴിഞ്ഞ മാസം കിലോയ്ക്ക് 300 രൂപയോളം എത്തിയ ആർഎസ്എസ്-4 റബറിന്റെ വില നിലവിൽ 260 - 265 രൂപ നിരക്കിലേക്ക് കൂപ്പുകുത്തി. റബർ ഉത്പാദന സീസൺ ആരംഭിച്ച സമയത്തുണ്ടായ ഈ വിലയിടിവ് കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോജി ഇടക്കുന്നിൽ.
ഷീറ്റ് വിലയ്ക്കൊപ്പം ലാറ്റക്സ് വിലയിലും ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഉത്പാദനച്ചെലവും തൊഴിലാളികളുടെ കൂലിയും വർധിച്ചുനിൽക്കുന്ന സാഹചര്യത്തിൽ, വില ഇനിയും താഴേക്ക് പോയാൽ ടാപ്പിംഗ് നിർത്തിവയ്ക്കേണ്ടി വരുമെന്ന ആശങ്കയിലാണ് കർഷകർ. വിപണിയിൽ അടിയന്തരമായി ഇടപെടേണ്ട റബർ ബോർഡിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ പ്രതികരണവും ഉണ്ടാകാത്തത് കർഷക സംഘടനകൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വിപണിയിലെ അനിശ്ചിതത്വം മറികടക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ജോജി ആവശ്യപ്പെട്ടു.
വില കൃത്രിമമായി ഇടിക്കാനുള്ള ടയർ കമ്പനികളുടെയും വൻകിട ലാറ്റക്സ് കമ്പനികളുടെയും നീക്കത്തെ തടയാൻ റബർ ബോർഡും സർക്കാർ ഏജൻസികളും നേരിട്ട് വിപണിയിൽനിന്ന് റബർ സംഭരിക്കാൻ തയാറാകണം. നിലവിലെ ഉത്പാദനച്ചെലവിന് ആനുപാതികമായി റബറിന്റെ താങ്ങുവില 300 രൂപയിലേക്കോ അതിന് മുകളിലേക്കോ ഉയർത്തി സർക്കാർ പ്രഖ്യാപനം നടത്തണമെന്നും ജോജി ഇടക്കുന്നിൽ ആവശ്യപ്പെട്ടു.
Pathanamthitta
കോഴഞ്ചേരി: അപ്രതീക്ഷിത വേനൽ ക്ഷീരമേഖലയെയും പ്രതിസന്ധിയിലാഴ്ത്തി.
ചൂട് വര്‍ധിക്കുന്നതോടെ കറവപശുക്കളുടെ പാല് ഉത്പാദനം നിത്യേന കുറയുന്നത് ചെറുകിട-നാമമാത്ര ക്ഷീര കര്‍ഷകരെ പ്രതിസന്ധിയിലാക്കി. ഒരു ഭാഗത്ത് പാല് ഉത്പാദനം കുറയുന്നതും മറുഭാഗത്ത് കാലിത്തീറ്റയ്ക്ക് ഉൾപ്പടെ കന്നുകാലികള്‍ക്ക് ആവശ്യമായ തീറ്റ സാധനങ്ങളുടെ വില കുത്തനെ ഉയരുന്നതും ക്ഷീര കര്‍ഷകരെ ബുദ്ധിമുട്ടിലാക്കി. ഉത്പാദനം കുറയുമ്പോഴും പശുക്കളുടെ പരിപാലന ചെലവില്‍ കുറവില്ലാത്തത് കര്‍ഷകര്‍ക്ക് ഇരുട്ടടിയാകുന്നു.
വേനല്‍ചൂട് ശക്തമാകുന്നതോടെ പശുക്കളുടെ ശരീരോഷ്മാവ് വർധിക്കുകയും തീറ്റ എടുക്കുന്നത് കുറയുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി പാലിന്റെ ഉത്പാദനത്തില്‍ വന്‍തോതില്‍ കുറവുണ്ടാകുന്നു. ഇതിനോടൊപ്പം രോഗങ്ങളും പശുക്കളെ അലട്ടുന്നുണ്ട്. സാധാരണ ദിവസങ്ങളില്‍ ലഭിച്ചിരുന്ന പാലിന്റെ അളവില്‍ ഗണ്യമായ കുറവുണ്ടാകുന്നത് കര്‍ഷകരുടെ ദൈനംദിന വരുമാനത്തെയും ബാധിക്കുന്നു. വീടുകളിലും ഹോട്ടലുകളിലും കൃത്യമായി കൊടുത്തുകൊണ്ടിരുന്ന അളവില്‍ എല്ലാദിവസവും കൊടുക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളതെന്ന് ചെറുകിട ക്ഷീര കര്‍ഷകര്‍ പറയുന്നു.
വരൾച്ച രൂക്ഷമായതോടെ പുൽകൃഷിയടക്കം നടത്താൻ കഴിയാത്ത സ്ഥിതിയാണ്. മഴ ലഭിച്ചില്ലെങ്കിൽ ജലലഭ്യതയും കുറയും. തോടുകളും ജലാശയങ്ങളും കുളങ്ങളും ഇപ്പോൾതന്നെ വറ്റിത്തുടങ്ങി. പശുക്കൾക്ക് വെള്ളം എടുക്കാനോ കുളിപ്പിക്കാനോ കഴിയാത്ത സ്ഥിതിയുണ്ട്. മുന്‍പൊക്കെ രണ്ടോ മൂന്നോ മാസമായിരുന്നു വരൾച്ച രൂക്ഷമായിരുന്നതെങ്കിലും ഇന്നിപ്പോൾ വർഷത്തിൽ പകുതിയിലേറെയും വരൾച്ചയുടെ കെടുതിയിലാണ്.
ചെലവിന് അനുസരിച്ച് വരവില്ല
കാലിത്തീറ്റ വില വർധനയ്ക്കൊപ്പം പിണ്ണാക്ക്, വൈക്കോൽ, പച്ചപ്പുല്ല് എന്നിവയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. കേരള ഫീഡ്സിന്റെ കാലിത്തീറ്റ ചാക്ക് ഒന്നിന് 1650 രൂപയായിരുന്നു വില. അടുത്തയിടെ 300 മുതല്‍ 400 രൂപ വരെയാണ് വില കൂടിയിരിക്കുന്നത്. കാലിത്തീറ്റയുടെ അളവില്‍ കുറവ് വരുത്തിയാല്‍ പശുക്കളുടെ ആരോഗ്യത്തെയും പാല് ഉത്പാദനത്തെയും ബാധിക്കുമെന്നതിനാല്‍ ഉയര്‍ന്ന വില നല്കി തീറ്റ വാങ്ങുകയല്ലാതെ കര്‍ഷകര്‍ക്ക് മറ്റുമാർഗമില്ല. ഒരു ലിറ്റര്‍ പാല് ഉത്പാദിപ്പിക്കുന്നതിന് ക്ഷീരകര്ഷകന് 60 രൂപ ചെലവ് വരുമ്പോള്‍ ക്ഷീരകര്‍ഷക സംഘങ്ങളില്‍നിന്നും 42 മുതല്‍ 45 രൂപ വരെയാണ് ലഭിക്കുന്നത്. പാല് സംഭരണത്തിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ വലിയൊരു പങ്കും കാലിത്തീറ്റയ്ക്കും പശുക്കളുടെ പരിപാലനത്തിനുമായി ചെലവഴിക്കേണ്ടിവരുന്നു. ചെലവേറുന്നതനുസരിച്ച് വരുമാനം ഉറപ്പാക്കാൻ ക്ഷീരകർഷകർക്കു കഴിയുന്നില്ല.
മുന്‍കാലങ്ങളില്‍ ഒന്നോ രണ്ടോ പശുക്കളുള്ള നാമമാത്ര കര്‍ഷകര്‍ക്ക് ഇതില്‍ നിന്നുള്ള വരുമാനത്തിലൂടെ കുടുംബം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമായിരുന്നു. ചെറിയ ഫാമുകള്‍ നടത്തുന്നവര്‍ക്ക് തൊഴിലാളികളുടെ കൂലി, ചികിത്സ, മരുന്ന് തുടങ്ങിയ ചെലവുകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ പല കര്‍ഷകരും ഫാമുകള്‍ നിര്‍ത്തേണ്ട അവസ്ഥയിലാണ്. പ്രതിസന്ധി തുടരുകയാണെങ്കില്‍ ചെറുകിട കര്‍ഷകര്‍ പശുവളര്‍ത്തല്‍ ഉപേക്ഷിക്കേണ്ടിവരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇത് ക്ഷീരസംഘങ്ങളിലേക്കുള്ള പാലിന്റെ വരവിനെയും സംസ്ഥാനത്തെ പാല് ഉത്പാദനത്തെയും പ്രതികൂലമായി ബാധിക്കും. വേനല്‍ക്കാലത്ത് പശുക്കള്‍ക്ക് ആവശ്യമായ വെള്ളവും തീറ്റയും ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ മൃഗസംരക്ഷണവകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം.
പശു വളര്‍ത്തലിനെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതം പ്രതിസന്ധിയിലാകാതിരിക്കാന്‍ സര്‍ക്കാര്‍ ഈ മേഖലയില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യമാണ് ഉയരുന്നത്.
Pathanamthitta
കോഴഞ്ചേരി: എല്‍ഡിഎഫ് സര്‍ക്കാര്‍ സാക്ഷാത്കരിച്ച കോഴഞ്ചേരി പുതിയ പാലത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ യുഡിഎഫ് നടത്തുന്ന ശ്രമങ്ങള്‍ ലജ്ജാകരമാണന്ന് മുന്‍ മന്ത്രി വീണാ ജോര്‍ജ്. എല്‍ഡിഎഫ് ആറന്മുള നിയോജക മണ്ഡലം കമ്മിറ്റി വണ്ടിപ്പേട്ടയില്‍ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുന്‍ മന്ത്രി.
പാലം നിര്‍മാണത്തിന്റെ കാര്യത്തിലെ അവകാശവാദങ്ങള്‍ ജനം തളളിക്കളയും. ഏതു കാര്യത്തിലും സത്യം മാത്രമേ നിലനില്‍ക്കൂ എന്നും വീണാ ജോര്‍ജ് പറഞ്ഞു.
നിയോജക മണ്ഡലം കണ്‍വീനര്‍ എം.വി. സഞ്ജു അധ്യക്ഷത വഹിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനു, ഏരിയാ സെക്രട്ടറി ടി.വി. സ്റ്റാലിന്, മുന്‍ എംഎല്‍എ കെ.സി.രാജഗോപാലന്‍, ജില്ലാ സെക്രട്ടേറിയറ്റംഗം സി.രാധാകൃഷ്ണന്, ശരത്ചന്ദ്രകുമാര്‍, മാത്യൂസ് ജോര്‍ജ്, ചെറിയാന് ജോര്‍ജ് തമ്പു, കെ.ഐ.ജോസഫ്, കുര്യന് മടയ്ക്കല്‍, എന്‍.സജികുമാര്‍, ആര്.അജയകുമാര്‍, ടി.സക്കീര്‍ ഹുസൈന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Pathanamthitta
ഓതറ: വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിൽ സംഘടിപ്പിച്ച അഖിലലോക പ്രാർഥനാവാരത്തിന്റെ ഉദ്ഘാടനം വൈഎംസിഎ എക്യൂമെനിക്കൽ ആൻഡ് ഇന്റർ റിലിജിയസ് കമ്മിറ്റി ദേശീയ ചെയർമാൻ ലിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു.
വൈഎംസിഎപ്രസിഡന്റ് ജോസ് കല്ലുമാലിക്കൽ അധ്യക്ഷത വഹിച്ചു. റവ. ജേക്കബ് കെ. മാത്യു മുഖ്യ സന്ദേശം നൽകി. റവ. പി.എസ്. സാമുവേൽ, സെക്രട്ടറി രാജൻ വർഗീസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്റ്റാൻലി സാമുവേൽ, കൺവീനർ തോമസ് മാത്യു, വൈസ് പ്രസിഡന്റ് മാത്യൂസ് ജെ. ഉച്ചാരുകുന്നിൽ, ജെസി സ്റ്റാൻലി എന്നിവർ പ്രസംഗിച്ചു.
Pathanamthitta
വള്ളിക്കോട്: ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലെ പ്രീസ്കൂള്‍ കുട്ടികളുടെ വർണോത്സവം 2026 കലാമേളയും പഞ്ചായത്തുതല ശിശുദിനാഘോഷവും വള്ളിക്കോട് ഗവ. എല്‍പി സ്കൂളില്‍ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന സോമന്റെ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിന് പീറ്റര്‍ ഉദ്ഘാടനം ചെയ്തു.
വിവിധ അങ്കണവാടികളില്‍ നിന്നായി നൂറിലേറെ കുട്ടികള്‍ പാട്ട്, ആംഗ്യപ്പാട്ട്, സംഘഗാനം, ഫാന്‍സി ഡ്രസ്, നൃത്തം തുടങ്ങിയ ഇനങ്ങളില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് വര്‍ഗീസ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ജെയ്സി കോശി, പ്രസന്ന രാജന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Pathanamthitta
അടൂർ: കുഴികൾ നിറഞ്ഞ് തകർന്ന റോഡിലൂടെ ദുരിതയാത്ര തുടരുമ്പോഴും പരിഹാരനടപടികൾ വൈകുന്നതിൽ പ്രതിഷേധവുമായി കുന്നിട നിവാസികൾ. ഇളമണ്ണൂർ-കുന്നിട-ചെളിക്കുഴി റോഡിന്റെ പുനർനിർമാണം അനിശ്ചിതത്വത്തിലായതോടെ പ്രദേശവാസികളുടെ യാത്ര ദുരിതപൂർണമായി. റോഡ് തകർന്നിട്ട് രണ്ടുവർഷത്തോളമായിട്ടും അറ്റകുറ്റപ്പണികൾ നടത്താൻ അധികൃതർ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പത്തനംതിട്ട, കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ കുന്നിട ജംഗ്ഷനിൽനിന്നുള്ള ഇരുവശങ്ങളിലും പല ഭാഗങ്ങളും തകർന്നുകിടക്കുകയാണ്. കുന്നിട നിവാസികൾക്ക് കെപി റോഡിലെത്തണമെങ്കിൽ അപകടക്കുഴികൾ താണ്ടണം. കുഴികളിൽ വീണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവായിരിക്കുകയാണ്. മോശം റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ ഓട്ടോറിക്ഷകൾക്കും നിരന്തരം കേടുപാടുകൾ സംഭവിക്കുന്നുണ്ട്.
റോഡ് ടാറിംഗിന് കരാർ നൽകിയിട്ടുണ്ടെങ്കിലും നിർമാണം ആരംഭിച്ചിട്ടില്ല. നേരത്തേ ജലഅഥോറിറ്റിയുടെ പ്രവൃത്തികളുമായി ബന്ധപ്പെട്ട തടസങ്ങളാണ് ടാറിംഗ് വൈകാൻ കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. ഇപ്പോൾ ടാറിംഗ് സാമഗ്രികളുടെ വില വർധിച്ചതാണ് തടസമെന്നാണ് അറിയുന്നത്.
റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികൃതർക്ക് പലതവണ പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. കെ.യു. ജനീഷ് കുമാർ എംഎൽഎ വെള്ളിയാഴ്ച തകർന്ന റോഡ് സന്ദർശിച്ചു.
Pathanamthitta
വടശേരിക്കരയ്ക്ക് ഭീതിയുടെ പകൽ, കാടുകയറാതെ കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ
വടശേരിക്കര: പട്ടാപകലും ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയതോടെ വടശേരിക്കര ജനതയുടെ ഭീതി ഇരട്ടിച്ചു. മാസങ്ങളായി കാട്ടാനയുടെ ശല്യം കാരണം ഉറക്കൊഴിഞ്ഞിരുന്ന പ്രദേശവാസികൾ ഇന്നിപ്പോൾ പകലും പുറത്തിറങ്ങാനാകാത്ത അവസ്ഥയിലായി. ഇന്നലെ പകൽ ശബരിമല പ്രധാന പാതയോരത്തിനു സമീപം വരെയാണ് കാട്ടാന എത്തിയത്.
അഞ്ച് കിലോമീറ്റർ അകലെയുള്ള വനമേഖലയിൽ നിന്നും കല്ലാറ് നീന്തിക്കടന്ന് മറുകരയിലെത്തുന്ന കാട്ടാനകൾ വടശേരിക്കര ടൗണിനു സമീപംവരെ രാത്രിയിൽ എത്തി നാശം വരുത്തിയിരുന്നു. രാത്രിയിൽ കാടിറങ്ങുന്ന കാട്ടാന നേരം പുലരുന്നതോടെ മടങ്ങുന്ന സ്ഥിതിയായിരുന്നു. എന്നാൽ ഇന്നലെ കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ തന്നെ നിലയുറപ്പിക്കുകയായിരുന്നു. കോട്ടപ്പുറം മലമുകളിലാണ് കാട്ടാനയെ ആദ്യം കണ്ടത്. പ്രദേശവാസികൾ വിവരം അറിയിച്ചതിനേ തുടർന്നു സ്ഥലത്തെത്തിയ വനപാലകർ ഇവയെ തുരത്താനുള്ള ശ്രമങ്ങൾ തുടങ്ങി.
ഇന്നലെ ഉച്ചക്ക് പന്ത്രണ്ടോടെ മനോരമ ജംഗ്ഷനു 100 മീറ്റര്‍ അകലെ സെന്റ് ആന്‍ഡ്രൂസ് മാർത്തോമ്മാ പള്ളിക്കു സമീപം ചരിവുകാലപുരയിടത്തില് ആനയെ കണ്ടെത്തി. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. അവിടെ നിന്ന് ഓടിയിറങ്ങിയ ആനയാണ് ആദ്യം കുന്പളത്താമൺ റോഡിലൂടെ ഓടിയത്. നിരവധിയാളുകൾ തടിച്ചുകൂടി നിന്നതിനു സമീപത്തു കൂടിയാണ് ആന പാഞ്ഞത്. ശബരിമല പ്രധാന പാതയ്ക്ക് തൊട്ടരികിലൂടെയാണ് ആന പാഞ്ഞത്. ഉച്ചകഴിഞ്ഞും വൈകുന്നേരവുമായി മൂന്ന് ആനകൾ കൂടി ഇതേ പാതയിൽ പാഞ്ഞു.
കാവൽ നിന്ന് നാട്ടുകാരും ഉദ്യോഗസ്ഥരും
കാട്ടാനക്കൂട്ടം കാടുകയറിയിട്ടില്ലെന്നു മനസിലായതോടെ പ്രദേശവാസികൾ ഇന്നലെ കാത്തിരിക്കുകയായിരുന്നു. വിവരം അറിഞ്ഞു മറ്റു സ്ഥലങ്ങളിൽ നിന്നും ആളുകൾ എത്തി. കുട്ടികളെ സ്കൂളിൽ വിടാനും, ജോലിക്ക് പോകാനും പോലും കഴിയാത്ത അവസ്ഥയായിരുന്നു. വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ പോലും ആളുകൾ ഭയന്നു. ഇതിനിടയിൽ ചില പ്രതിഷേധ പ്രകടനങ്ങൾ നടന്നെങ്കിലും ഫോട്ടോയെടുത്ത് അവരും മടങ്ങി.
വൈകുന്നേരം 4. 30 ഓടെ രണ്ട് ആനകൾ കൂടി മടങ്ങിയതോടെയാണ് സമാധാനമായത്. വനപാലകർ കാവൽ നിന്നാണ് ആളുകളെ നിയന്ത്രിച്ചത്. പൊലിസും സ്ഥലത്തുണ്ടായിരുന്നു. പഴകുളം മധു എംഎൽഎ, വടശേരിക്കരയിലെ മറ്റു ജനപ്രതിനിധികൾ എന്നിവരും ഉദ്യോഗസ്ഥർക്കൊപ്പമുണ്ടായിരുന്നു. രാവിലെ മുതൽ വൈകുന്നേരം വരെ, ആനകൾ മടങ്ങും വരെ, ജനങ്ങളുടെ സുരക്ഷയ്ക്ക് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
ആക്കേമൺ, മുള്ളൻപാറ ഭാഗങ്ങൾ സ്ഥിരം കേന്ദ്രം
കാടുവിട്ടിറങ്ങുന്ന കാട്ടാനകൾ ആക്കേമൺ, മുള്ളൻപാറ ഭാഗങ്ങളാണ് കേന്ദ്രീകരിച്ചിരുന്നത്. ഇവിടെ നിന്നും കഴിഞ്ഞദിവസങ്ങളിൽ കുരിശുംമൂട് ഭാഗംവരെ എത്തി. നിരവധിയാളുകളുടെ കൃഷിയിടങ്ങളിൽ നാശംവരുത്തി. മുള്ളൻപാറയിൽ ഒരു വീടിന്റെ മതിൽ തകർത്തു. കുന്പളത്താമൺ റോഡിൽ വൈ
കുന്നേരത്തോടെ കാട്ടാനയുടെ സാന്നിധ്യവും പതിവാണ്. സെന്റ് ആൻഡ്രൂസ് പള്ളിയുടെ സമീപത്തു കൂടിയാണ് ആന സ്ഥിരമായി കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നത്.
പ്രദേശത്തെ നിരവധി കർഷകരുടെ കാർഷിക വിളകളും ആനക്കൂട്ടം വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്.ശബരിമല പാതയിൽ വാഹനത്തിരക്ക് വർധിച്ചുവരുന്ന സാഹചര്യത്തിൽ കാട്ടാനകൾ പ്രധാന റോഡിലേക്ക് ഇറങ്ങാനുള്ള സാധ്യത മുന്നിൽ കണ്ട് വനംവകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും, രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
ഇന്നലെ പകൽ ആനകളെ വനത്തിലേക്ക് തിരിച്ച് ഓടിച്ചെങ്കിലും അവ വീണ്ടും പൂർവാധികം ശക്തിയോടെ ജനവാസ മേഖലയിൽ തിരിച്ച് ഇറങ്ങുമെന്നു തന്നെയാണ് നാട്ടുകാർ പറയുന്നത്. ഇന്നലെ രാത്രി സ്ഥലത്തു വനപാലകരും പൊലിസും കാവൽ നിൽക്കകയാണ്.
കൃഷിയിടങ്ങൾക്കു വ്യാപക നഷ്ടം
സ്ഥിരമായി കാടുവിട്ട് ജനവാസ മേഖലകളിലേക്ക് എത്തുന്ന കാട്ടാനകൾ കൃഷിയിടങ്ങളിൽ വ്യാപകമായ നാശമാണ് വരുത്തുന്നത്. വായ്പയെടുത്തും മറ്റും കൃഷി ചെയ്യുന്നവരാണ് ഏറെയും. മികച്ച കർഷകനുള്ള പുരസ്കാരം നേടിയിട്ടുള്ള ചെറുകാട്ട് തോമസിന്റെ കൃഷിയിടത്തിൽ പ്രവേശിച്ച കാട്ടാനകൾ പതിനായിരങ്ങളുടെ കൃഷി നാശമാണ് വരുത്തിയത്. ശാസ്ത്രീയമായി കൃഷി നടത്തിയിരുന്നയാളാണ് അദ്ദേഹം. വായ്പയെടുത്താണ് ഈ മേഖലയിൽ പ്രവർത്തിച്ചിരുന്നതെന്ന് തോമസ് പറഞ്ഞു. പതാലിൽ ഐസിയുടെ കൃഷിയിടത്തിലും നാശങ്ങൾ വരുത്തി. മുന്‍പും ഈ ഭാഗങ്ങളിൽ കാട്ടാന കൃഷി നാശം വരുത്തിയിട്ടുണ്ട്. എന്നാൽ നഷ്ടപരിഹാരം നാമമാത്രമായാണ് ലഭിച്ചത്.
മുള്ളൻപാറയിൽ ഏബ്രഹാം മാത്യുവിന്റെ വീടിനോടു ചേർന്നുണ്ടായിരുന്ന മതില് തകർത്തു തരിപ്പണമാക്കി. ഇവിടെ രാത്രിയിലും പുലർച്ചയിലുമാണ് കാട്ടാനകൾ എത്തിയത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് വടശേരിക്കരയുടെ വിവിധ ഭാഗങ്ങളിൽ ആനകൾ വരുത്തി വച്ചത്.
Pathanamthitta
ശബരിമല: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട പരിസ്ഥിതി മലിനീകരണത്തിനും മാലിന്യപ്രശ്നങ്ങള്‍ക്കും സുസ്ഥിരമായ പരിഹാരം കാണണമെന്ന് നിയമസഭാ പരിസ്ഥിതി സമിതി. പമ്പയിലെയും സന്നിധാനത്തെയും ശുചിത്വ പരിപാലനം കുറ്റമറ്റതാക്കുന്നതിനും തീർഥാടന പാതയിലെ അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും നടപടികള്‍ സ്വീകരിക്കണമെന്നും സമിതി നിര്‍ദേശിച്ചു. എരുമേലി, പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവയെ സംയോജിപ്പിച്ചുള്ള സമഗ്ര പരിസ്ഥിതി സംരക്ഷണ പദ്ധതി റിപ്പോര്‍ട്ട് സര്‍ക്കാരിന് പരിസ്ഥിതി സമിതി സമർപിക്കും. എരുമേലി, പന്പ, തീർഥാടന പാതകൾ, സന്നിധാനം എന്നിവിടങ്ങളിലായി രണ്ടുദിവസം സമിതിയംഗങ്ങൾ പരിശോധന നടത്തുകയും തീർഥാടകരുമായി സംസാരിക്കുകയും ചെയ്തു.
വനമേഖലയിലെ സൂക്ഷ്മജീവി സംരക്ഷണ പഠന റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്, ഇതില്‍ ആവശ്യമായ നടപടി കൈക്കൊള്ളും. മലിനജലത്തില്‍ നിന്നും എണ്ണ മാറ്റുന്നതിന് നടപടി സ്വീകരിക്കണം. മലിനീകരണ പ്ലാന്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. ശുചിത്വ തൊഴിലാളികള്‍ക്കുള്ള പരിശീലനവും അവരുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കിയുള്ള സൗകര്യങ്ങളും ഉറപ്പാക്കണമെന്നും സമിതി നിര്‍ദേശിച്ചു.
എരുമേലി, പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവയെ ഉള്‍പ്പെടുത്തി പത്തനംതിട്ട ജില്ലാ കളക്ടറും ജില്ലാ പൊലിസ് മേധാവിയും ചേര്‍ന്ന് സമഗ്ര തീർഥാടന പദ്ധതി റിപ്പോര്‍ട്ട് തയാറാക്കണമെന്നും സമിതി നിര്‍ദേശം നല്കി. സമിതി മുന്‍പാകെ വിവിധ വകുപ്പുകള്‍ സമര്‍പ്പിച്ച വിഷയങ്ങളും പരിഹാര നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയുള്ള വിശദമായ റിപ്പോര്‍ട്ടാകും സർക്കാരിലേക്കു സമര്‍പ്പിക്കുകയെന്ന് സമിതി അറിയിച്ചു.
പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തില്‍ സമിതി ചെയര്മാന് സജീവ് ജോസഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് നിര്‍ദേശങ്ങള്‍. സമിതി അംഗങ്ങളായ ചാണ്ടി ഉമ്മന്‍ എംഎല്‍എ, എം.ജെ. സെബാസ്റ്റ്യന്‍ എംഎല്‍എ, ഫൈസല്‍ ബാബു എംഎല്‍എ, ജില്ലാ കളക്ടര്‍ എ. നിസാമുദ്ദീന്‍, പൊലിസ് പമ്പ സ്പെഷ്യല്‍ ഓഫീസര്‍ പി. നിയാസ്, റാന്നി ഡിഎഫ്ഒ ആരുള്‍ സെല്‍വം, പെരിയാര്‍ ടൈഗര്‍ റിസര്‍വ് വെസ്റ്റ് ഡെപ്യുട്ടി ഡയറക്ടര്‍ സുരേഷ് ബാബു, തദ്ദേശ സ്ഥാപന അധ്യക്ഷര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പരിസ്ഥിതി മലിനീകരണം ഗൗരവകരം: ചാണ്ടി ഉമ്മൻ
കുടിവെള്ളം, അടിയന്തര ചികിത്സാ കേന്ദ്രങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ മികച്ച രീതിയില്‍ ലഭ്യമാണെങ്കിലും പരിസ്ഥിതി മലിനീകരണം ഗൗരവത്തോടെ കാണണമെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ പറഞ്ഞു. പന്പാ ജലത്തിലെ കോളിഫോം ബാക്ടീരിയയുടെ അളവ് ഉയര്‍ന്ന നിലയിലുള്ളത് ആശങ്കാജനകമാണ്. സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എരുമേലിയിലെ റോഡുകളുടെ വീതിക്കുറവും കൈയേറ്റങ്ങളും പരിഹരിക്കേണ്ടതുണ്ട്. എരുമേലി, പമ്പ, നിലയ്ക്കല്‍ എന്നിവയെ ശബരിമലയുടെ ഭാഗമായിത്തന്നെ കണ്ട് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം. നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ തീർഥാടനകാലത്ത് സമിതി വീണ്ടും സന്ദര്‍ശനം നടത്തുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
മാലിന്യങ്ങൾ സംസ്കരിക്കുന്നതിൽ ഏകോപനംവേണം: എം.ജെ. സെബാസ്റ്റ്യൻ
പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന എരുമേലി വലിയതോട്ടിലെ മലിനീകരണം കാരണം ആളുകള്‍ക്ക് കുളിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളതെന്ന് എം. ജെ. സെബാസ്റ്റ്യന്‍ എംഎല്‍എ ചൂണ്ടിക്കാട്ടി. വിലക്ക് ലംഘിച്ച് സോപ്പ് ഉപയോഗിക്കുന്നതും പ്ലാസ്റ്റിക് കവറുകള്‍ നിക്ഷേപിക്കുന്നതും കര്‍ശനമായി തടയണം. മാലിന്യങ്ങള്‍ തരംതിരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപനം ഉറപ്പാക്കണം. വെയിലത്ത് ജോലി ചെയ്യുന്ന പൊലിസുകാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം കഴിക്കുന്നതിനും വിശ്രമിക്കുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തരംതിരിച്ച മാലിന്യങ്ങൾ പ്രത്യേകമായി നീക്കണം: ഫൈസൽ ബാബു
തരംതിരിച്ച മാലിന്യങ്ങള്‍ ശേഖരിച്ച് നീക്കം ചെയ്യുമ്പോള്‍ അവ വാഹനത്തില്‍ ഒരുമിച്ച് കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ രീതി കര്‍ശനമായി ഒഴിവാക്കി, തരംതിരിച്ച മാലിന്യങ്ങള്‍ അതത് വിഭാഗങ്ങളായി പ്രത്യേകമായി നീക്കം ചെയ്യുന്നുവെന്ന് ഉറപ്പാക്കണമെന്ന് ഫൈസല്‍ ബാബു എംഎല്‍എ പറഞ്ഞു. ഭക്തരോട് കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ടുകണ്ട് സംസാരിച്ചിരുന്നതില് നിന്നും അവരുടെ സന്തോഷവും സംതൃപ്തിയും മനസിലാക്കാന്‍ സാധിച്ചു. പമ്പയില്‍ വസ്ത്രം ഉപേക്ഷിക്കുന്നതു തടയാന്‍ പരിസ്ഥിതി സമിതി കൂടുതല്‍ കാര്യക്ഷമായ ഇടപെടല്‍ നടത്തും. പരിസ്ഥിതി സംരക്ഷണം നമ്മള് ഓരോരുത്തരുടെയും കടമയാണ്. ശബരിമലയിലേക്ക് ട്രാക്ടര്‍ കയറുന്നത് ഒഴിവാക്കി ബദല്‍ മാര്‍ഗങ്ങൾ ഒരുക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Pathanamthitta
പത്തനംതിട്ട: ജില്ലയെ പരിപൂര്‍ണ സാക്ഷരതയിലേക്ക് നയിക്കുന്നതിനായി ജില്ലാ പഞ്ചായത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ സാക്ഷരതാ മിഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന അക്ഷരപൂര്ണിമ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ കര്‍മപദ്ധതി ആസൂത്രണ ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു. അക്ഷരപൂര്ണിമയുടെ ലോഗോ പ്രകാശനവും ചടങ്ങില്‍ നിര്‍വഹിച്ചു.
2011ലെ സെന്‍സസ് പ്രകാരം പത്തനംതിട്ട ജില്ലയിലെ സാക്ഷരതാ നിരക്ക് 96.93 ശതമാനമായിരുന്നു. 2023-24ലെ കേന്ദ്രസര്‍ക്കാര്‍ പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ പ്രകാരം ഇത് 97.44 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.
25നകം ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്, നഗരസഭാ തലങ്ങളില്‍ സംഘാടകസമിതികള്‍ രൂപീകരിക്കും. അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തുന്നതിനുള്ള വിവരശേഖരണം തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ 30നകം പൂര്‍ത്തിയാക്കും. ഡിസംബര്‍ ഒന്നിന് ജില്ലാതല, പഞ്ചായത്ത്, നഗരസഭാ തല പരിപൂര്‍ണ സാക്ഷരതാ പ്രഖ്യാപനം മാര്‍ച്ച് അഞ്ചിനും 15നും ഇടയിലും ബ്ലോക്ക് തല പ്രഖ്യാപനം മാര്‍ച്ച് 16നും 20നും ഇടയിലും ജില്ലാതല പ്രഖ്യാപനം മാര്‍ച്ച് 25നും നടത്താനാണ് തീരുമാനം.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. പ്രശാന്ത് കുമാര്‍ പദ്ധതി വിശദീകരിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്, തിരുവല്ല നഗരസഭാ ചെയര്‍പേഴ്സണ്‍ ലേഖ എസ്., പത്തനംതിട്ട നഗരസഭാ ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍, സാക്ഷരതാ മിഷന് ജില്ലാ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ സിംല ആര്. എന്നിവര്‍ പ്രസംഗിച്ചു.
Pathanamthitta
അടൂർ: ഏഴംകുളം പഞ്ചായത്തിലെ മാലിന്യസംസ്കരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ സൗകര്യമൊരുക്കാൻ എംസിഎഫ് കേന്ദ്രത്തിനായി നെടുമൺ ഭാഗത്ത് സ്ഥലം കണ്ടെത്തി. സ്ഥലം വാങ്ങുന്നതിനുള്ള നടപടികൾ ഉടൻ പൂർത്തിയാകും.
പഞ്ചായത്തിൽ ഹരിതകർമസേന ശേഖരിക്കുന്ന മാലിന്യങ്ങൾ തരംതിരിച്ച് സൂക്ഷിക്കാൻ ആവശ്യമായ സൗകര്യമില്ലാത്തത് ഏറെക്കാലമായി പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതിന് പരിഹാരം കാണുന്നതിനാണ് പുതിയ സ്ഥലം വാങ്ങാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചത്. അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനായി ഏറെക്കാലമായി അന്വേഷണം നടത്തിവരികയായിരുന്നു. നിലവിൽ കൈതപ്പറമ്പിലുള്ള എംസിഎഫ് കേന്ദ്രത്തിലും പ്രവർത്തനമില്ലാതെ കിടക്കുന്ന ഏനാത്ത് ചന്തയിലുമാണ് മാലിന്യങ്ങൾ സൂക്ഷിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് ഇ.എ. ലത്തീഫ്, സെക്രട്ടറി ബി.ആർ. ലക്ഷ്മി, പ്ലാൻ ക്ലർക്ക് സുനിൽ, റിട്ട. വില്ലേജ് ഓഫീസർ രാജേന്ദ്രൻ, ഹെൽത്ത് ഇൻസ്പെക്ടർ സിനിജ, ജീവനക്കാരായ സരിത, സൂരജ്, ബിജു, ഷൈജു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Pathanamthitta
തിരുവല്ല: സാന്റാ ഹാർമണി 2026 ന്റെ ഭാഗമായി ലഹരി ബോധവത്കരണ സെമിനാർ നടത്തി. ബിലീവേഴ്സ് മെഡിക്കൽ കോളജ് ഡയറക്ടർ ഫാ. സിജോ പന്തപ്പള്ളിൽ സെമിനാർ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ സൗഹൃദ കൂട്ടായ്മയും നാടിന്റെ ഉത്സവവുമായി സാന്റാ ഹാർമണി മാറുമെന്നും ഇത്തവണ 5000 ൽപരം ക്രിസ്മസ് പാപ്പമാർക്കൊപ്പം പ്രത്യേക വേഷവിധാനങ്ങളിൽ പതിനായിരങ്ങൾ അണിചേരുമെന്നും സംഘാടകർ അറിയിച്ചു.
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഈപ്പൻ കുര്യൻ അധ്യക്ഷത വഹിച്ചു.
പുഷ്പഗിരി മെഡിക്കൽ കോളജ് ഡയറക്ടർ ഫാ. തോമസ് തുണ്ടിയിൽ ആമുഖ പ്രഭാഷണം നടത്തി. തിരുവല്ല ഡിവൈഎസ്പി ജി. സന്തോഷ് കുമാർ ലഹരി വിരുദ്ധ സന്ദേശം നൽകി.തിരുവല്ല നഗരസഭാ ചെയർപേഴ്സൺ എസ്.ലേഖ, ആർ.ജയകുമാർ, എം.സലിം, സണ്ണി കുരുവിള, ഷാജി തിരുവല്ല, പി.എം അനീർ, വിനോദ് തിരുമൂലപുരം, എം.കെ.വർക്കി, ഷാജി മാത്യൂ, സാൻലി എം അലക്സ്, പ്രിൻസ് ജോർജ്, ഗീവർഗീസ് ജോർജ്, ജോയി ജോൺ,വിന്നി എലിസബത്ത് ജോൺസൺ എന്നിവർ പ്രസംഗിച്ചു.
Pathanamthitta
പത്തനംതിട്ട: കേരള കൗൺസിൽ ഓഫ് ചർച്ചസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ നേതൃസംഗമവും മെംബർഷിപ്പ് കാന്പെയിൻ ഉദ്ഘാടനവും നടന്നു. പത്തനംതിട്ട ബേസിൽ അരമനയിൽ സംഘടിപ്പിച്ച യോഗത്തിൽ കെസിസി ജില്ലാ പ്രസിഡന്റ് ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാതല മെംബർഷിപ്പ് കാന്പെയിന്റെ ഭാഗമായി ആദ്യ അംഗത്വം കോർ എപ്പിസ്കോപ്പയ്ക്ക് നൽകി ജനറൽ സെക്രട്ടറി ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ കെസിസി ജില്ലാ വൈസ് പ്രസിഡന്റ് റോയി മാത്യു കോർ എപ്പിസ്കോപ്പ, ഫാ. കെ. ജെ. അലക്സാണ്ടർ, ജില്ലാ സെക്രട്ടറി അനീഷ് തോമസ്, ഫാ. എബി ടി. സാമുവേൽ, ഫാ. സജു തോമസ്, റവ. വിപിൻ സാം തോമസ്, സ്മിജു ജേക്കബ്, മാത്യൂസൺ പി. തോമസ്, അനി കിഴക്കുപുറം, മനോജ് കടമ്മനിട്ട, ലിഡ ഗ്രിഗറി, ഡെയ്സി ഷാജൻ എന്നിവർ പ്രസംഗിച്ചു.
Pathanamthitta
തിരുവല്ല: നഗരത്തിലെ ആറ് പ്രധാന റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മാർക്കറ്റ് ജംഗ്ഷനിൽ വർഗീസ് മാമ്മൻ എംഎൽഎ നിർവഹിച്ചു.
കഴിഞ്ഞ ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ച് നടപ്പാക്കിയ പദ്ധതിയിൽ ഉൾപ്പെടുത്തിയ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾക്കാണ് തുടക്കമായത്.
പോസ്റ്റ് ഓഫീസ് റോഡ്, മാർക്കറ്റ് ജംഗ്ഷൻ-ക്ഷേത്രം റോഡ്, തിരുവല്ല റവന്യു ടവർ റോഡ്, കുളക്കട റോഡ്, കായംകുളം-തിരുവല്ല റോഡ്, ബെഥനി റോഡ് എന്നിവയാണ് പുനരുദ്ധാരണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
നഗരസഭാ വൈസ് ചെയർമാൻ കെ.വി. വർഗീസ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ഷീല വർഗീസ്, രാധാകൃഷ്ണൻ വെണ്ണാട്ട്, ലാൽ നന്ദാവനം, ഷിബു പുതുകേരിൽ, മോഹൻ അയിരൂർ, വി.സി. സാബു, കെ.പി രഘുകുമാർ, രാജൻ തോമസ്, ശ്രീജിത്ത് മുത്തൂർ, പി.എം. അനീർ, റോയ് പാലിയേക്കര, ഷാജി തേന്മടം, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ നിനമോൾ ഏലിയാസ്, അസിസ്റ്റന്റ് എൻജിനിയർ അശോക് കുമാർ എന്നിവരും പ്രസംഗിച്ചു.
Pathanamthitta
വടശേരിക്കര: വടശേരിക്കര ടൗണിൽ കാട്ടാനക്കൂട്ടം ഇറങ്ങി പരിഭ്രാന്തി സൃഷ്ടിച്ച സാഹചര്യത്തിൽ, മിനിറ്റുകൾക്കുള്ളിൽ ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം വിളിച്ച് വനം മന്ത്രിയുടെ അതിവേഗ ഇടപെടൽ. കാട്ടാന ഇറങ്ങിയ വിവരം ഉച്ചയോടെയാണ് പുറത്തു വന്നത്. മൂന്ന് മണിക്കുള്ളിൽ തന്നെ യോഗം വിളിച്ച മന്ത്രി യോഗതീരുമാനങ്ങൾ ഉടനടി നടപ്പാക്കാൻ കർശന നിർദ്ദേശംനൽകി.
ആട്ടക്കുഴിയിലെ തോട്ടങ്ങളിൽ സ്ഥാപിച്ച സൗരോർജ്ജ വേലികൾ ഉടൻതന്നെ ഭാഗികമായി നീക്കം ചെയ്യാൻ യോഗത്തിൽ തീരുമാനിച്ചു. വടശേരിക്കര പ്രദേശത്ത് അടിയന്തരമായി കൂടുതൽ വനംവകുപ്പ് ഫീൽഡ് സ്റ്റാഫിനെ നിയോഗിക്കും. കാട്ടാനകളെ സുരക്ഷിതമായി തുരത്തുന്നതിൽ പ്രാവീണ്യവും പരിചയസമ്പത്തുമുള്ള പ്രദേശവാസികളെ താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കും. കൂടാതെ, മറ്റ് പ്രദേശങ്ങളിൽ നിന്ന് കൂടുതൽ റാപ്പിഡ് റെസ്പോൺസ് ടീമിനെ വടശേരിക്കരയിലേക്ക് നിയോഗിക്കാനും തീരുമാനിച്ചു.
പ്രദേശവാസികളുടെയും ശബരിമല തീർഥാടകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രദേശത്ത് കൂടുതൽ പൊലിസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. കാട്ടാനകളെ ആകർഷിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി, ദുരന്തനിവാരണ നിയമപ്രകാരമുള്ള അധികാരങ്ങൾ വിനിയോഗിച്ച് പ്രദേശത്തെ പൈനാപ്പിൾ കൃഷി നിയന്ത്രിക്കുന്നതിന് ആവശ്യമായ ഉത്തരവ് ജില്ലാ കളക്ടറെക്കൊണ്ട് പുറപ്പെടുവിക്കാനും യോഗം തീരുമാനിച്ചു.
ഓൺലൈനായി കൂടിയ യോഗത്തിൽ ആന്റോ ആന്റണി എംപി, പഴകുളം മധു എംഎൽഎ, വനം സെക്രട്ടറി കെ. ബിജു, പത്തനംതിട്ട ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി. പുകഴന്തി, സതേൺ സർക്കിൾ സി.സി.എഫ്. കാർത്തികേയൻ, റാന്നി ഡിഎഫഒ അരുൾ സെൽവൻ എന്നിവർ പങ്കെടുത്തു.
Pathanamthitta
പത്തനംതിട്ട: പ്രതീക്ഷിച്ചതുപോലെ മഴ ലഭിക്കാതെ വന്നതോടെ വരൾച്ച രൂക്ഷമാകാൻ സാധ്യത. ഒക്ടോബർ, നവംബർ മാസങ്ങളിൽ ലഭിക്കേണ്ട തുലാമഴയിൽ 14 ശതമാനത്തിന്റെ കുറവാണ് ജില്ലയിലുള്ളത്. സംസ്ഥാനത്താകമാനം 24 ശതമാനം മഴയുടെ കുറവുണ്ട്.
പത്തനംതിട്ട ജില്ലയിൽ ഒക്ടോബർ ഒന്നു മുതൽ ഇന്നലെ വരെ 530.5 മില്ലിമീറ്റർ മഴ പ്രതീക്ഷിച്ച സ്ഥാനത്ത് 458.8 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. ഒക്ടോബർ, നവംബർ മാസങ്ങളിൽ വളരെകുറച്ച് ദിവസങ്ങളിൽ മഴ പെയ്തു മാറുകയായിരുന്നു. ഇതിനിടെയിൽ പെയ്ത മഴ ശക്തമായിരുന്നതു ഗുണകരമായെങ്കിലും നീരൊഴുക്ക് കാര്യമായി വർധിപ്പിക്കാനായില്ല.
ഒക്ടോബർ രണ്ടാംവാരം മുതൽ തുലാവർഷം പ്രതീക്ഷിച്ചിരുന്നു. ഇടിമിന്നലോടു കൂടിയ മഴയാണ് ഇക്കാലയളവിൽ ലഭിക്കേണ്ടിയിരുന്നത്. എന്നാൽ ഇത്തവണ തുടർച്ചയായ മഴ ഈ ദിവസങ്ങളിലുണ്ടായില്ല. പകരം ഏതാനും ദിവസങ്ങളിൽ മാത്രമായി മഴ പെയ്തു. കഴിഞ്ഞ നവംബർ ഒന്നിനു മാത്രമാണ് ജില്ലയിൽ എല്ലായിടത്തും തുലാവർഷത്തിനു സമാനമായ മഴ ലഭിച്ചത്. പിന്നീടുള്ള ദിവസങ്ങളിൽ മഴ ലഭിച്ചതുമില്ല. മഴക്കുറവിനേത്തുടർന്ന് ഭൂഗർഭ ജലനിരപ്പും താഴ്ന്നു കൊണ്ടിരിക്കുകയാണ്. കിണറുകളിലും ജലാശയങ്ങളിലും വളരെ പെട്ടെന്നാണ് ജലനിരപ്പ് താഴ്ന്നത്.
നദികളിൽ നീരൊഴുക്ക് കുറഞ്ഞു
മഴ കുറഞ്ഞതു കാരണം ജില്ലയിലെ നദികൾ നേരത്തേതന്നെ വറ്റിവരണ്ടിരിക്കുകയാണ്. പന്പയിൽ നീരൊഴുക്ക് നാമമാത്രമാണ്. ഇത്തവണ കാലവർഷത്തിലും കുറവുണ്ടായി. കാലവർഷ സീസണിൽ മഴ നാമമാത്രമായിരുന്നു. ഓഗസ്റ്റ് ആദ്യവാരം ലഭിച്ച ശക്തമായ മഴ മാത്രമാണ് ജലനിരപ്പ് ക്രമീകരിച്ചത്. എന്നാൽ അതിതീവ്രമഴ ജലനിരപ്പ് ക്രമീകരിക്കാൻ പര്യാപ്തമായില്ല. ഇതോടെ വെള്ളപ്പൊക്കെ കെടുതികളുണ്ടായെങ്കിലും വെള്ളം പെട്ടെന്നുതന്നെ താഴ്ന്നിറങ്ങി.
പന്പ, അച്ചൻകോവിൽ, മണിമല നദികൾ സാധാരണ നിലയിൽ ഒക്ടോബർ, നവംബർ ടമാസങ്ങളിൽ ജലസന്പുഷ്ടമാകേണ്ടതാണ്. എന്നാൽ ഇത്തവണ ഇവ നേരത്തേ ശോഷിച്ചു തുടങ്ങി. പന്പയുടെ പല ഭാഗങ്ങളിലും മണൽത്തിട്ടകൾ രൂപപ്പെട്ടിരിക്കുകയാണ്. ഈ നില തുടർന്നാൽ പന്പാനദി കേന്ദ്രീകരിച്ചുള്ള ജലവിതരണ പദ്ധതികളുടെ പ്രവർത്തനവും തടസപ്പെടും. നദികളിലേക്കു വന്നുചേരുന്ന നീർച്ചാലുകളും കൈത്തോടുകളുമെല്ലാം വറ്റിവരണ്ടിരിക്കുകയാണ്. അപ്രതീക്ഷിതമായ വരൾച്ചയുടെ ലക്ഷണങ്ങളാണ് നേരത്തേ കണ്ടുവരുന്നത്. സാധാരണ നിലയിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മാത്രമാണ് ഇത്തരത്തിൽ ജലനിരപ്പ് താഴ്ന്നിരുന്നത്.
പകൽച്ചൂടിന് കാഠിന്യം
മഴ മാറിയതോടെ പകൽച്ചൂടിന്റെ കാഠിന്യവുമേറി. വൃശ്ചികമാസത്തിലെ ശൈത്യം ഇപ്പോൾ അനുഭവപ്പെടുന്നില്ല. പകൽ അന്തരീക്ഷ താപനില ഉയർന്നു നിൽക്കുന്നതിനാൽ രാത്രിയിലും ഇതിന്റെ ആഘാതമുണ്ട്.
ശൈത്യത്തിന്റെ യാതൊരു സൂചനയും തുടങ്ങിയിട്ടില്ല. വൃശ്ചികമാസത്തിൽ പകൽ താപനില കുറഞ്ഞു നിൽക്കുകയും വൈകുന്നേരങ്ങളിൽ മഴ ലഭിക്കുകയുമായിരുന്നു പതിവ്. എന്നാൽ ഇപ്പോൾ പകൽച്ചൂട് 30 ഡിഗ്രിക്കു മുകളിലാണ്. കിണറുകളിലും ജലാശയങ്ങളിലും വെള്ളം വേഗത്തിൽ വറ്റുന്നതടക്കമുള്ള പ്രതിഭാസങ്ങൾക്ക് ഇതു കാരണമാകും.
Pathanamthitta
പത്തനംതിട്ട: ഒരാഴ്ച നീണ്ടുനിന്ന വൈഎംസിഎ അഖിലലോക പ്രാർഥനാ വാരം പത്തനംതിട്ടയിൽ സമാപിച്ചു. ഓർത്തഡോക്സ് സഭ കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കൂബ് മാർ ഐറേനിയസ് മെത്രാപ്പോലീത്ത പ്രാർഥനാവാരം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. നീതിക്കുവേണ്ടി പോരാടുന്ന യുവജനങ്ങളെ വാർത്തെടുക്കുവാൻ സന്നദ്ധ പ്രസ്ഥാനങ്ങൾക്കു കഴിയണമെന്ന് മെത്രാപ്പോലിത്ത അഭിപ്രായപ്പെട്ടു.
പത്തനംതിട്ട വൈഎംസിഎ പ്രസിഡന്റ് ലെബി ഫിലിപ് മാത്യു അധ്യക്ഷത വഹിച്ചു. മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയസ് മെത്രാപ്പോലിത്ത മുഖ്യ സന്ദേശം നൽകി. റവ.ഡോ. സി.കെ. രാജൻ ന്യൂയോർക്ക്, സബ് റീജൻ ചെയർമാൻ ഫാ. ഷൈജു കുര്യൻ, ഏബൽ മാത്യു, രാജു തോമസ്, സുനിൽ പി. ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.
Pathanamthitta
കോഴഞ്ചേരി: ജീവിതശൈലീ രോഗങ്ങളും നാഡിസംബന്ധമായ പ്രശ്നങ്ങളും മുൻകൂട്ടി കണ്ടെത്തി കൃത്യമായ പരിചരണം ഉറപ്പാക്കുന്നതിനായി കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ പ്രത്യേക ന്യൂറോളജി ക്യാമ്പ് 29നു സംഘടിപ്പിക്കും. കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന സമഗ്ര ആരോഗ്യ പരിശോധനാ പാക്കേജ് രാവിലെ ഒന്‍പതു മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെയാണ്.
സ്ഥിരമായ തലവേദന, കഴുത്തുവേദന, കാഴ്ചാപ്രശ്നങ്ങൾ, കൈകാലുകളിലെ ബലക്കുറവ്, വിറയൽ, പെരുപ്പ്, ഓർമക്കുറവ്, ഉറക്കമില്ലായ്മ, ശരീരവേദന, അപസ്മാരം തുടങ്ങിയ ലക്ഷണങ്ങളുള്ളവർക്ക് ഈ ക്യാമ്പ് ഏറെ പ്രയോജനപ്രദമാണ്. നാഡീസംബന്ധമായ ആരോഗ്യവും ശരീരത്തിന്റെ പൊതുവായ ആരോഗ്യസ്ഥിതിയും വിലയിരുത്തുന്നതിനാവശ്യമായ പ്രധാന പരിശോധനകൾ ഈ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ന്യൂറോളജി, ഡയറ്റീഷ്യൻ വിഭാഗങ്ങളിലെ വിദഗ്ധരുടെ പരിശോധനകളും ഡോക്ടറുടെ നിർദേശപ്രകാരം ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി കൺസൾട്ടേഷനും ലഭ്യമാണ്.
നെക്ക് വെസൽ ഡോപ്ലർ, ഇഇജി, എംആർഐ, സിടി, വിഇപി, നർവ് കണ്ടക്ഷൻ സ്റ്റഡി തുടങ്ങിയ പ്രത്യേക പരിശോധനകൾക്കും മറ്റ് ചികിത്സകൾക്കും പ്രത്യേക ഇളവുകൾ ആവശ്യമെങ്കിൽ അനുവദിക്കും. പരിശോധനകൾക്കായി മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 99461 60000 എന്ന നമ്പറിൽ ബന്ധപ്പെടണം.
Pathanamthitta
റാന്നി: ശബരിമല തീർഥാടന കാലയളവിൽ മോഷണം നടത്തുന്നതിനായി എത്തിയതാണെന്നു സംശയിക്കുന്ന തമിഴ്നാട് സ്വദേശികളായ രണ്ടു യുവതികളെ റാന്നി പൊലിസിന്റെ സമയോചിതമായ ഇടപെടലിലൂടെ പിടികൂടി. വിവിധ മോഷണക്കേസുകളിൽ പ്രതികളായ ഇവരിൽ ഒരാളുടെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചിരുന്ന 21,000 രൂപയും പരിശോധനയിൽ കണ്ടെത്തി. പാർവതി, ഗീത എന്നിവരാണ് പിടിയിലായത്.
ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. കോഴഞ്ചേരിയിൽനിന്ന് റാന്നിയിലേക്ക് സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസിൽ കയറിയ രണ്ടു യുവതികൾ ബസിൽവച്ച് വസ്ത്രം മാറുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതിൽ സംശയം തോന്നിയ ജീവനക്കാർ റാന്നി സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ വി.ടി. ഷിന്റോയെ വിവരം അറിയിക്കുകയായിരുന്നു.
ഡിവൈഎസ്പി പി.ജി. സന്തോഷ് കുമാറിന്റെ നിർദേശപ്രകാരം എസ്ഐ എസ്. സിബിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം റാന്നി പൊലിസ് സ്റ്റേഷനുമുന്നിൽ ബസ് തടഞ്ഞുനിർത്തി യുവതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Pathanamthitta
കുമ്പനാട്: പുല്ലാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ 359 പോയിന്റോടെ ഇരവിപേരൂർ സെന്റ് ജോൺസ് എച്ച്എസ്എസിന് ഓവറോൾ കിരീടം. 339 പോയിന്റോടെ വള്ളംകുളം നാഷണൽ ഹൈസ്കൂൾ രണ്ടാം സ്ഥാനവും 289 പോയിന്റോടെ കുറിയന്നൂർ എംടിഎച്ച്എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
എൽപി വിഭാഗത്തിൽ കുറ്റൂർ പാണ്ടിശേരിഭാഗം ഗവ. എൽപിഎസ് 63 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി.
ഇരവിപേരൂർ ഗവ. എൽപിഎസ്, പുല്ലാട് ഗവ. മോഡൽ യുപിഎസ്, കോഴിമല സെൻറ് മേരീസ് യുപി സ്കൂളുകൾ 61 പോയിന്റോടെ രണ്ടാം സ്ഥാനം പങ്കിട്ടു. 59 പോയിന്റോടെ ഓതറ ഇഎഎൽപിഎസ് മൂന്നാം സ്ഥാനം നേടി.
യുപി വിഭാഗത്തിൽ 76 പോയിന്റോടെ പുല്ലാട് എസ്വിഎച്ച്എസ്, കുറിയന്നൂർ എംടിഎച്ച്എസ്, വള്ളംകുളം നാഷണൽ എച്ച്എസ്, കുന്പനാട് ബിഇഎം സ്കൂളുകൾ ഒന്നാം സ്ഥാനം പങ്കിട്ടു. 72 പോയിന്റോടെ പുല്ലാട് ഗവ. മോഡൽ യുപി, പുല്ലാട് ഗവ. യുപി സ്കൂളുകൾ രണ്ടാം സ്ഥാനവും. 70 പോയിന്റോടെ കോഴിമല സെന്റ് മേരീസ് യുപിഎസും യുപിഎസ് ഓതറയും മൂന്നാം സ്ഥാനം പങ്കിട്ടു.
എച്ച്എസ് വിഭാഗത്തിൽ 263 പോയിന്റോടെ വള്ളംകുളം നാഷണൽ ഹൈസ്കൂളും 213 പോയിന്റോടെ കുറിയന്നൂർ എംടിഎച്ച്എസും 188 പോയിന്റോടെ പുല്ലാട് എസ്വിഎച്ച്എസും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. എച്ച്എസ്എസ് വിഭാഗത്തിൽ 168 പോയിന്റോടെ ഇരവിപേരൂർ സെന്റ് ജോൺസ് എച്ച്എസ്എസും 34 പോയിന്റോടെ കോയിപ്രം ജിഎച്ച്എസ്എസും 31 പോയിന്റോടെ മാരാമൺ എംഎംഎ എച്ച്എസ്എസും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
യുപി വിഭാഗം സംസ്കൃതോത്സവത്തിൽ 84 പോയിന്റോടെ വള്ളംകുളം നാഷണൽ ഹൈസ്കൂളും 58 പോയിന്റോടെ കുമ്പനാട് എൻഎംഎച്ച്എസും 51 പോയിന്റോടെ കുറിയന്നൂർ എംടിഎച്ച്എസും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
എച്ച്എസ് വിഭാഗം സംസ്കൃതോത്സവത്തിൽ 90 പോയിന്റോടെ വള്ളംകുളം നാഷണൽ ഹൈസ്കൂൾ ഒന്നാം സ്ഥാനം നേടി.
സമാപനസമ്മേളനത്തിൽ കോയിപ്രം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ജയ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമല മാത്യൂസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.എസ്. രാജശ്രീ സമ്മാനദാനം നിർവഹിച്ചു. ജനറൽ കൺവീനർ ഗ്ലോസി പി. ജോയ്, ടി.എം. വർഗീസ്, ആർ. റീന തുടങ്ങിയവർ പ്രസംഗിച്ചു.
Pathanamthitta
പത്തനംതിട്ട: അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട കേരള ബാങ്ക് ഓഡിറ്റോറിയത്തില്‍ അബിന്‍ വര്‍ക്കി എംഎല്‍എ നിര്‍വഹിച്ചു.
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന റിസ്ക് ഫണ്ട് പദ്ധതി ധനസഹായ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സി.വി. ശാന്തകുമാർ എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി അധ്യക്ഷത വഹിച്ചു.
ആധുനിക ഡിജിറ്റല്‍ ബാങ്കിംഗ് കേരളത്തിലെ സഹകരണ ബാങ്കുകള്‍ക്ക് ഉയര്‍ത്തുന്ന വെല്ലുവിളികളും സഹകരണ സംഘങ്ങളുടെ വൈവിധ്യവത്കരണവും മുന്നേറ്റവും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ കണ്ണൂര്‍ ഐസിഎം ഡയറക്ടര്‍ ഡോ. എ.കെ. സക്കീര്‍ ഹുസൈന് പ്രബന്ധം അവതരിപ്പിച്ചു.
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന റിസ്ക് ഫണ്ട് പദ്ധതി പ്രകാരം 93 വായ്പകള്‍ക്കായി 1,05,28,863 രൂപയുടെ ധനസഹായം വിതരണം ചെയ്തു. വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും സമ്മാനങ്ങള്‍ നല്കി.
കോഴഞ്ചേരി സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് ആര്. രഘുനാഥ്, അര്‍ബന്‍ ബാങ്ക് അസോസിയേഷന് പ്രതിനിധി കെ. ജയവര്‍മ, മാര്‍ക്കറ്റിംഗ് ഫെഡറേഷന് പ്രതിനിധി റ്റി.കെ. സാജു, പിസിഎആര്‍ഡിബി പ്രതിനിധി എസ്.വി. പ്രസന്നകുമാര്‍, പിഎസിഎസ് അസോസിയേഷന് പ്രതിനിധി പ്രസാദ് മാത്യു, പത്തനംതിട്ട ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) കെ.സി. വിജയകുമാര്‍, കേരള ബാങ്ക് സിപിസി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി.എന്‍. രാജേഷ്, ജോയിന്റ് ഡയറക്ടര്‍ (ഓഡിറ്റ്) വി.കെ. സുബിന, ഡെപ്യൂട്ടി രജിസ്ട്രാര്‍ (ഭരണം) എ.എസ്. ആന്‍സി, അസിസ്റ്റന്റ് രജിസ്ട്രാര്‍ (പ്ലാനിംഗ്) ഷാജി ജോണ്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ എസ്. വിമലകുമാരി, സര്‍വീസ് സംഘടനാ പ്രതിനിധികള്‍, സഹകാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തിരുവല്ല: 73-ാം അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ തിരുവല്ല താലൂക്ക്തല ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ നിർവഹിച്ചു. തിരുവല്ല സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പ്രമോദ് ഇളമൺ അധ്യക്ഷത വഹിച്ചു.
2026 വർഷത്തിൽ ഏറ്റവും കൂടുതൽ നിക്ഷേപം സമാഹരിച്ച തിരുവല്ല എംപ്ളോയീസ് സഹകരണ ബാങ്ക്, മുണ്ടിയപ്പള്ളി സഹകരണ ബാങ്ക് എന്നിവയ്ക്കു പുരസ്കാരം നല്കി ആദരിച്ചു. വിദ്യർഥികൾക്കായി നടത്തിയ പ്രസംഗം, പ്രബന്ധ മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനദാനം കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ബിനിൽ കുമാർ നിർവഹിച്ചു. സഹകരണ അസി. രജിസ്ട്രാർ വി. ബിനു, ഓഡിറ്റ് അസി. രജിസ്ട്രാർ എസ്. ഷൈല, സർക്കിൾ സഹകരണ യൂണിയൻ അംഗങ്ങൾ, സഹകരണ ബാങ്ക് പ്രസിഡന്റുമാർ എന്നിവർ പ്രസംഗിച്ചു. സഹകരണ മേഖലയും ഡിജിറ്റൽ ബാങ്കിംഗും എന്ന വിഷയത്തിൽ കേരള ബാങ്ക് റിട്ട. സീനിയർ മനേജർ ധനരാജ് ക്ലാസെടുത്തു. പ്രകാശ് വള്ളംകുളം സംഗീത സദസ് നടത്തി.
Pathanamthitta
റാന്നി: മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ നടപ്പിലാക്കുന്ന വന്യജീവി ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി കാട്ടിൽ ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിയിൽ റാന്നി ഇടക്കുളം മാർത്തോമ്മാ ടീച്ചേഴ്സ് ട്രെയിനിംഗ് കോളജ് വിദ്യാർഥികൾ പങ്കുചേർന്നു.
വിദ്യാർഥികൾ അധ്യാപകരോടൊപ്പം ളാഹ, പ്ലാപ്പള്ളി വനമേഖലയിൽ എത്തി കാട്ടിൽ വിത്തുകളും ഫലവൃക്ഷത്തൈകളും നട്ടു. തദ്ദേശീയ ഫലവൃക്ഷങ്ങളുടെ വിത്തുകളാണ് നട്ടത്.
വനത്തിലെ ജീവജാലങ്ങൾക്ക് ഭക്ഷണലഭ്യത ഉറപ്പാക്കുകയും വന്യജീവികൾ നാട്ടിലേക്ക് ഇറങ്ങുന്നത് കുറയ്ക്കുകയും പക്ഷികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയാണ് നടീൽ പരിപാടി സംഘടിപ്പിച്ചത്. വനമേഖലയിൽ നടാൻ അനുയോജ്യമായ തൈകൾ ഏതൊക്കെയാണെന്ന് ഉദ്യോഗസ്ഥർ വിദ്യാർഥികൾക്ക് വിശദീകരിച്ചു നൽകി.
മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ പ്രസിഡന്റ് റെജി കൊപ്പാറ, ജനറൽസെക്രട്ടറി റവ. തോമസ് കോശി പനച്ചമൂട്ടിൽ, ട്രഷറാർ ബോബി അവഗാമ, യൂത്ത് കോർഡിനേറ്റർ ഷിജിൻ വർഗീസ്, പ്രിൻസിപ്പാൾ ഡോ. മിന്നി ജോർജ്, ഡോ. വർഗീസ് പി. പീറ്റർ, സ്നേഹാ സാറ ഏബ്രഹാം, വിപിൻ വി. പുരുഷോത്തമൻ, എച്ച്. ലക്ഷ്മി എന്നിവർ നേതൃത്വം നൽകി.
ളാഹ ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥരും ആദിവാസി യുവാക്കളും പ്രവർത്തനങ്ങൾക്ക് സഹായം നൽകി.
Pathanamthitta
അടൂർ : എംസി റോഡിൽ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ ഒന്‍പതു പേർക്ക് പരിക്ക്. ബുധനാഴ്ച 2.30ന് വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് ആദ്യ അപകടമുണ്ടായത്. ഇതിൽ ഒട്ടോറിക്ഷാ ഡ്രൈവർ വടക്കടത്തുകാവ് കടുവിങ്കൽ വടക്കേതിൽ പ്രകാശിന് പരിക്കേറ്റു.
വൈകുന്നേരം നാലിന് എംസി റോഡിൽ പുതുശേരി ഭാഗം ജംഗ്ഷനു സമീപം മൂന്നു കാറുകൾ കൂട്ടിയിടിച്ചു. ഇതിൽ ഒരു കുടുംബത്തിലെ ആറുപേരടക്കം എട്ട് പേർക്കാണ് പരിക്കേറ്റത്. ചെങ്ങന്നൂർ കൊല്ലകടവ് തൈവിളയിൽ എം.ഷാജി (62), എഫ്. ഹസ (6), എഫ്. ഹാഷിദ (13), എഫ്.ഹൻസ (5), എഫ്.ആമി ഫാത്തിമ (21), എഫ്.ഖദീജ (5), തമിഴ്നാട് തെങ്കാശി സ്വദേശി പി.സെൽവം (57), അടൂർ കളരിക്കൽ പുത്തൻപുരയിൽ ഷിയാസ്(44) എന്നിവർക്കാണ് പരിക്കേറ്റത്. ഏനാത്ത് ഭാഗത്തുനിന്ന് അടൂർ ഭാഗത്തേക്കുവന്ന കാർ മറ്റൊരു വാഹത്തെ മറികടക്കുമ്പോൾ അടൂർ ഭാഗത്തുനിന്നുവന്ന കാറിൽ ആദ്യം ഇടിച്ചു. തുടർന്ന് നിയന്ത്രണം വിട്ട് മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Pathanamthitta
പത്തനംതിട്ട : ഫണ്ടിന്റെ അപര്യാപ്തതമൂലം ശബരിമല സേഫ് സോൺ പദ്ധതി പാളുന്നു. ശബരിമല മണ്ഡല, മകരവിളക്ക് തീർഥാടന കാലത്ത് ഭക്തരുടെ യാത്ര സുരക്ഷിതവും സുഗമവുമാക്കുന്നതിനായി കേരള മോട്ടോർ വാഹന വകുപ്പും കേരള റോഡ് സേഫ്റ്റി അഥോറിറ്റിയും സംയുക്തമായി നടപ്പാക്കുന്ന സേഫ് സോൺ പദ്ധതി 18 വർഷമായി നടപ്പാക്കി വരുന്നതാണ്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ ശബരിമലയിലേക്കുള്ള പ്രധാന പാതകളിൽ വാഹനാപകടങ്ങൾ കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. എന്നാൽ
ഫണ്ട് ലഭ്യതയിലെ പ്രതിസന്ധി പദ്ധതി നടത്തിപ്പിനെ തുടക്കത്തിൽത്തന്നെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞവർഷവും സേഫ്സോൺ പദ്ധതിയിലേക്ക് നാമമാത്രമായ തുകയാണ് നൽകിയത്. ഇതോടെയാണ് കുടിശികയായത്. പദ്ധതിയിൽ കൂടുതൽ പാതകൾ ഏറ്റെടുക്കാനുമായില്ല.
കേരള റോഡ് സേഫ്റ്റി അഥോറിറ്റിയിൽനിന്ന് പദ്ധതിക്കായി ലഭിക്കേണ്ട ഏകദേശം 1.5 കോടി രൂപയുടെ പ്രോജക്ട് ഫണ്ട് ഇതേവരെ കൈമാറിയിട്ടില്ല. ഇതു പട്രോളിംഗ് വാഹനങ്ങൾക്കുള്ള ഡീസൽ, ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണം എന്നിവയ്ക്കു തടസം സൃഷ്ടിക്കുമെന്ന ആശങ്കയിലാണ് ജീവനക്കാർ.
ഇപ്പോൾ ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഫണ്ടിൽനിന്ന് എംവിഡി ജീവനക്കാരുടെ ഭക്ഷണ അലവൻസിനായി അഞ്ചു ലക്ഷം രൂപ അടിയന്തരമായി അനുവദിച്ചിട്ടുണ്ട്. കൂടാതെ മുൻവർഷം ക്രെയിൻ ഓപ്പറേറ്റർക്ക് നൽകാനുണ്ടായിരുന്ന 5,40,000 രൂപയുടെ കുടിശികയും അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ മോട്ടോർ വാഹനവകുപ്പ് ഓഫീസുകളിലെ ഉദ്യോഗസ്ഥരെ ശബരിമല ഡ്യൂട്ടിക്കായി ഷിഫ്റ്റ് അടിസ്ഥാനത്തിൽ നിയമിച്ച് ഇവരെ ഉപയോഗിച്ചാണ് വാഹനങ്ങളിൽ പട്രോളിംഗ് നടത്തിവന്നത്.
24 മണിക്കൂറും പട്രോളിംഗ്
മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ 24 മണിക്കൂറും പട്രോളിംഗ് നടത്തി തീർഥാടന പാതകളിലെ അപകടങ്ങൾ ഒഴിവാക്കുകയായിരുന്നു സേഫ് സോൺ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇലവുങ്കൽ, എരുമേലി, മുണ്ടക്കയം, കുട്ടിക്കാനം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് കൺട്രോൾ റൂമുകൾ തുറന്നുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. കൺട്രോൾ റൂമുകളിൽ പ്രധാന പാതകളിലെ തിരക്ക്, അപകടങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ലഭിക്കും. പട്രോളിംഗ് സ്ക്വാഡുകൾ രാപകൽ നിരീക്ഷണം നടത്തുന്നതിനൊപ്പം യാത്രാമധ്യേ വാഹനങ്ങൾ കേടായാലോ അപകടത്തിൽപ്പെട്ടാലോ ഉടൻ സഹായമെത്തിക്കാൻ റിക്കവറി വാനുകൾ, ക്രെയിനുകൾ, മൊബൈൽ വർക്ക്ഷോപ്പ് എന്നിവ പദ്ധതിയുടെ ഭാഗമായി സജമാക്കിയിരുന്നു.
ചുരം റോഡുകളിലെ അപകടമേഖലകളെക്കുറിച്ച് ഡ്രൈവർമാർക്കു മുന്നറിയിപ്പു നൽകുകയും രാത്രികാലങ്ങളിൽ ഡ്രൈവർമാരുടെ ഉറക്കം ഒഴിവാക്കാൻ കട്ടൻചായയും ലഘുഭക്ഷണവും വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്.
ഡിജിറ്റൽ മാർഗനിർദേശങ്ങൾ
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ അപകടമേഖലകൾ വ്യക്തമാക്കുന്ന വീഡിയോകളും യാത്രാ നിർദ്ദേശങ്ങൾ കോഡ് വഴി ലഭ്യമാക്കുന്ന പദ്ധതിക്കും മോട്ടോർ വാഹനവകുപ്പ് തുടക്കമിട്ടിട്ടുണ്ട്. വാഹന സംബന്ധമായ എന്ത് അടിയന്തര സഹായത്തിനും തീർഥാടകർക്ക് ബന്ധപ്പെടാനായി പ്രത്യേക ഹെൽപ് ലൈൻ നമ്പറുകളും ഇ-മെയി
തീർഥാടനകാലത്ത് എല്ലാ ട്രെയിനുകൾക്കും തിരുവല്ലയിൽ സ്റ്റോപ്പ്
പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന കാലയളവിൽ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കും.
റെയിൽവേ ബോർഡ് മെംബർ (ഓപറേഷൻസ് ആൻഡ് ബിഡി) ഹരി ശങ്കർ വർമയുമായി ആന്റോ ആന്റണി എംപി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമുണ്ടായത്.
ഇതുസംബന്ധിച്ചുള്ള ഉത്തരവ് റെയിൽവേ എത്രയും പെട്ടെന്ന് പുറപ്പെടുവിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.
പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനായ തിരുവല്ലയിൽക്കൂടി കടന്നുപോകുന്ന എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കുന്നതു സംബന്ധിച്ച് തന്റെ ആവശ്യം തീർഥാടന കാലയളവിനു ശേഷവും തുടരണമെന്നും വലിയ തോതിലുള്ള യാത്രാതിരക്കും മതപരമായ പ്രാധാന്യവും കണക്കിലെടുത്ത്, തിരുവല്ല റെയിൽവേ സ്റ്റേഷനെ ഒരു പ്രധാന തീർഥാടന റെയിൽവേ സ്റ്റേഷനായി പ്രഖ്യാപിക്കണമെന്നും ആന്റോ ആന്റണി നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
പമ്പയില്‍ കളക്ഷന്‍ കൗണ്ടര്‍
പത്തനംതിട്ട: ശബരിമല തീർഥടന പാതയും പരിസരവും പൂര്‍ണമായും പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മലം ശബരിമല പദ്ധതിയുടെ ഭാഗമായി പമ്പയില്‍ പ്ലാസ്റ്റിക് കളക്ഷന്‍ കൗണ്ടര്‍ പ്രവര്‍ത്തനമാരംഭിച്ചു.
പമ്പയില്‍നിന്നു സന്നിധാനത്തേക്കുള്ള തീർഥാടന പാതയിലെ ചെക്കിംഗ് പോയിന്റിനു സമീപം സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറിന്റെ ഉദ്ഘാടനം ശബരിമല എഡിഎം ദിലീപ് കെ. കൈനിക്കര നിര്‍വഹിച്ചു. പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ ഐ.എസ്. സുരേഷ് ബാബു മുഖ്യാതിഥിയായിരുന്നു. വനം വകുപ്പിന്റെയും ജില്ലാ ശുചിത്വ മിഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
തീർഥാടനത്തിനായി എത്തുന്ന അയ്യപ്പഭക്തരുടെ കൈവശമുള്ള പ്ലാസ്റ്റിക് കവറുകളും മറ്റ് പ്ലാസ്റ്റിക് വസ്തുക്കളും വനമേഖലയിലേക്ക് എത്തുന്നത് തടയുകയാണ് കൗണ്ടറിന്റെ പ്രധാന ലക്ഷ്യം. ഇവിടെയെത്തുന്ന ഭക്തരില്‍നിന്നു പ്ലാസ്റ്റിക് കവറുകള്‍ ശേഖരിക്കുകയും പകരം പരിസ്ഥിതി സൗഹൃദമായ തുണിസഞ്ചികള്‍ സൗജന്യമായി നല്‍കുകയും ചെയ്യും.
ചടങ്ങില്‍ ഡ്യൂട്ടി മജിസ്ട്രേറ്റ് അതുല്‍ എസ്. നാഥ്, ശുചിത്വ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എം. വിനീത്, പമ്പ റേഞ്ച് ഓഫീസര്‍ മുകേഷ്, ശുചിത്വ മിഷന് അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ജി. പ്രദീപ് എന്നിവര്‍ പങ്കെടുത്തു.
Pathanamthitta
പന്തളം: കാറും പാഴ്സൽ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശിനി മരിച്ചു. അടൂർ കെഎസ്ആർടിസി ഡിപ്പോയിലെ സ്റ്റേഷൻ ജനറൽ ഇൻസ്പെക്ടർ കോട്ടയം വടവാതൂർ മംഗലപ്പള്ളി രാജേഷ് തോമസിന്റെ ഭാര്യ ബോണിയ രാജേഷ് (45) ആണ് മരിച്ചത്. അപകടത്തിൽ രാജേഷ് തോമസിനും പരിക്കേറ്റു. ഇദ്ദേഹത്തെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ ഒന്നോടെ എംസി റോഡിൽ പന്തളം കുരമ്പാല പുത്തൻകാവിൽ ക്ഷേത്രത്തിലെ വഞ്ചിക്കു സമീപമായിരുന്നു അപകടം. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസ് നടത്തിയശേഷം അടൂർ പെരിങ്ങനാട്ടെ വാടകവീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.
സംസ്കാരം ഇന്ന് ഒന്നിന് കോട്ടയം ലൂർദ് ഫെറോന പള്ളി ഹാളിൽ പൊതുദർശനത്തിനുശേഷം മൂന്നിന് പള്ളി സെമിത്തേരിയിൽ. മക്കൾ: ശ്രേയ മറിയ രാജേഷ്, സിതാര രാജേഷ്, സഞ്ജയ് എം. രാജേഷ്.
Pathanamthitta
ചുങ്കപ്പാറ: ചെറുപുഷ്പ ദേവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ മാർട്ടിൻ ഡി പോറസിന്റെയും സംയുക്ത തിരുനാൾ നാളെ മുതൽ 29 വരെ നടക്കും.
നാളെ വൈകുന്നേരം 4.15ന് റംശ, ലദീഞ്ഞ്, മധ്യസ്ഥ പ്രാർഥന. 4.45ന് കൊടിയേറ്റ്. അഞ്ചിന് വിശുദ്ധ കുർബാനയ്ക്ക് വികാരി ഫാ. തോമസ് മണിയഞ്ചിറ കാർമികത്വം വഹിക്കും. 21നു രാവിലെ ആറിന് സപ്ര, ലദീഞ്ഞ്, മധ്യസ്ഥ പ്രാർഥന, കുർബാന. ഫാ. ജേക്കബ് പനന്തോട്ടം കാർമികത്വം വഹിക്കും. എട്ടിന് വാഹനങ്ങളുടെ വെഞ്ചരിപ്പ്. 22നു രാവിലെ 7.30ന് മധ്യസ്ഥ പ്രാർഥന, എട്ടിന് ആഘോഷമായ കുർബാന. ഫാ. ടോമി മണിയഞ്ചിറ കാർമികനാകും. ഫാ. മോബൻ ചൂരവടി സന്ദേശം നൽകും.
23നു രാവിലെ ആറിന് സപ്ര, ലദീഞ്ഞ്, മധ്യസ്ഥ പ്രാർഥന, 6.30ന് കുർബാനയ്ക്ക് ഫാ. ജോജി മാമ്മൂട്ടിൽ കാർമികത്വം വഹിക്കും. 24മുതൽ വൈകുന്നേരം 4.15ന് ജപമാല, ലദീഞ്ഞ്, മധ്യസ്ഥ പ്രാർഥന. അഞ്ചിന് വിശുദ്ധ കുർബാന. ഫാ. സെൽബിച്ചൻ പുതുവീട്, ഫാ. സേവ്യർ ചെറുനല്ലാടി, ഫാ. എബി വടക്കുംതല, ഫാ. ഏബ്രഹാം തയ്യിൽ എന്നിവർ വിവിധ ദിവസങ്ങളിൽ കാർമികരാകും. 27ന് ആറിന് കുർബാനയുടെ പ്രദക്ഷിണം. രാത്രി ഏഴിന് സാമൂഹ്യനാടകം.
28നു മാർട്ടിൻ സെന്ററിൽ വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാനയ്ക്ക് ഫാ. തോമസ് ഉറുന്പിത്തടത്തിൽ കാർമികത്വം വഹിക്കും. ഫാ. ജോയൽ പുന്നശേരി വചനസന്ദേശം നൽകും. 6.30ന് ചുങ്കപ്പാറ സെന്റ് ജോർജ് കുരിശടിയിലേക്ക് തിരുനാൾ പ്രദക്ഷിണം. 7.45ന് പ്രദക്ഷിണം തിരികെ പള്ളിയിലേക്ക്. ഫാ. എം.ജെ. തോമസുകുട്ടി കാർമികത്വം വഹിക്കും.
29നു രാവിലെ 9.15ന് മധ്യസ്ഥ പ്രാർഥന, ആഘോഷമായ റാസ കുർബാന. ഫാ. ബിന്നി കുറിഞ്ഞിപ്പറന്പിൽ കാർമികത്വം വഹിക്കും. ഫാ. വർഗീസ് പുത്തൻപുരയ്ക്കൽ സന്ദേശം നൽകും. 12ന് പ്രദക്ഷിണം പള്ളിയിൽനിന്നാരംഭിച്ച് മാർട്ടിൻ സെന്റർ ചുറ്റി തിരികെ പള്ളിയിൽ സമാപിക്കും. ഫാ. തോമസ് നല്ലക്കൂറ്റ് കാർമികനാകും. തുടർന്ന് കൊടിയിറക്ക്, ലേലം, നേർച്ച. രാത്രി ഏഴിന് ഗാനമേള.
Idukki
ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർമാരെ ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചതോടെ ആംബുലൻസിന്റെ പ്രവർത്തനം അവതാളത്തിലായി. സെക്യൂരിറ്റി ജീവനക്കാരെ ആംബുലൻസ് ഡ്രൈവറായി നിയമിച്ചാണ് താത്കാലികമായി പ്രശ്നം പരിഹരിച്ചത്.
ഇടുക്കി മെഡിക്കൽ കോളജിൽനിന്ന് ആംബുലൻസ് ഡ്രൈവർമാരെ ശബരിമല ഡ്യൂട്ടിക്ക് നിയമിക്കരുതെന്ന് ഡിഎംഒ യോട് നേരിട്ടും കത്ത് മുഖേനയും മെഡിക്കൽ കോളജ് സൂപ്രണ്ട് പലവട്ടം ആവശ്യപ്പെട്ടിട്ടും രണ്ട് ഡ്രൈവർമാരെ മാറ്റിയതാണ് ഗുരുതര പ്രതിസന്ധിക്കു കാരണമായത്.
ഇക്കാര്യം എച്ച്എംസിയുടെ ചെയർമാനായ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ലത്രെ.
മെഡിക്കൽ കോളജ് ആശുപത്രിയോടുള്ള അധികൃതരുടെ അനാസ്ഥ രോഗികളുടെ ജീവൻവരെ അപകടത്തിലാക്കുകയാണ്.
മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ആർഎംഒ ഡോ. നവാസ്
സെക്യൂരിറ്റി ജീവനക്കാരിൽ ലൈസൻസുള്ളവരെ ആംബുലൻസ് ഡ്രൈവർമാരായി നിയമിച്ച് ആശുപത്രിയിലെ ഇന്റേണൽ സർവീസിന് താത്കാലിക പരിഹാരം കണ്ടെത്തിയിരിക്കയാണ്.
അത്യഹിത വിഭാഗത്തിൽ എത്തുന്ന പ്രത്യേകിച്ച് ഹൃദയാഘാതം ഉൾപ്പെടെയുള്ള രോഗികളെ പഴയ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുന്നതിനാണ് ഇതിലൂടെ താത്കാലിക പരിഹാരമായത്.
നാല് ആംബുലൻസ് ഡ്രൈവർമാരാണ് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലുള്ളത്. ഇതിൽ രണ്ടുപേരെയാണ് ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. രണ്ടുപേർ അപ്രതീക്ഷിതമായി അവധിയിലും പോയി. ഇതോടെയാണ് ഡ്രൈവിംഗ് ലൈസൻസുള്ള സെക്യൂരിറ്റി ജീവനക്കാരെ ഇന്റേണൽ സർവീസിന് ചുമതലപ്പെടുത്തിയത്.
എന്നാൽ പരിചയസമ്പന്നത ഇല്ലാത്ത ഇത്തരം ജീവനക്കാർ ആംബുലൻസ് ഓടിക്കുമ്പോൾ ഉണ്ടായേക്കാവുന്ന അപ്രതീക്ഷിത സാഹചര്യങ്ങളെ എങ്ങനെ പരിഹരിക്കും എന്നതിൽ വ്യക്തതയില്ല. അത്യാഹിത വിഭാഗത്തിലെ രോഗികൾക്ക് അവശ്യസേവനം ലഭ്യമാക്കുന്നതിനു മാത്രമാണ് താത്കാലിക സംവിധാനം ഏർപ്പെടുത്തിയതെന്നു ഡോക്ടർ നവാസ് പറഞ്ഞു. ഇതിനു പുറമേ
ഡിസംബർ 30ന് ആശുപത്രിയിലെ അറുപതോളംവരുന്ന താത്കാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം നടക്കുകയാണ്.
പരിചയ സമ്പന്നരായ 60 ജീവനക്കാരെ ഒന്നിച്ച് മാറ്റുന്നതിലൂടെ അതീവ ഗുരുതരമായ സാഹചര്യം മെഡിക്കൽ കോളജ് ആശുപത്രിയിൽ നേരിടേണ്ടിവരുമെന്നും വിലയിരുത്തപ്പെടുന്നു.
Idukki
പാറപ്പുഴ: കൂമ്പന്‍പാറ റബര്‍ എസ്റ്റേറ്റ് ഭൂമിയില്‍ നിയമവിരുദ്ധമായി പാറമട ആരംഭിക്കുവാനുള്ള നീക്കത്തില്‍ എതിര്‍പ്പുമായി പ്രദേശവാസികള്‍. പാറപ്പുഴ സെന്റ് ജോസഫ് പ്രൈമറി സ്കൂള്‍, സെന്റ് ജോസഫ് പള്ളി, പോസ്റ്റ് ഓഫീസ് എന്നിവയ്ക്കു സമീപവും ജനവാസ മേഖലയോടു ചേര്‍ന്നുമാണ് പാറമട ആരംഭിക്കാനുള്ള നീക്കം തുടങ്ങിയിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ പ്രവര്‍ത്തിച്ചിരുന്ന കരിങ്കല്‍ ക്വാറിയിലെ പാറ ഖനനംമൂലം ജനങ്ങള്‍ക്ക് വലിയ തോതിലുള്ള ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. പലപ്രാവശ്യം പാറമടയില്‍നിന്നു വലിയ കരിങ്കല്‍ കഷണങ്ങള്‍ സമീപത്തെ വീടുകളിലും സ്കൂള്‍ പരിസരത്തുമെല്ലാം പതിച്ച് പ്രദേശവാസികളുടെ സ്വൈര ജീവിതം തടസപ്പെട്ടിരുന്നു.
കൂടാതെ ലൈഫ്, പിഎംഎവൈ മുതലായ പദ്ധതി പ്രകാരം നിര്‍മിച്ച വീടുകള്‍ക്ക് ഉള്‍പ്പടെ വിള്ളലുകള്‍ സംഭവിക്കുകയും കിണര്‍ ഇടിയുകയും ചെയ്തു.
തുടര്‍ന്ന് വീട്ടുകാര്‍ പാറമടയ്ക്കെതിരേ ജില്ലാ കളക്ടര്‍ക്കും കോടിക്കുളം പഞ്ചായത്തിലും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പാറമടയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു.
സര്‍ക്കാര്‍ തരിശും മിച്ചഭൂമി ഇളവ് അനുവദിച്ചതുമായ തോട്ടഭൂമിയിലാണ് പാറമട ആരംഭിക്കുവാന്‍ ലൈസന്‍സിനായി അപേക്ഷിച്ചിരിക്കുന്നതെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറയുന്നത്.
നിയമപരമായി തോട്ടവിളകള്‍ കൃഷി ചെയ്യാന്‍ മാത്രമല്ലാതെ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതിയില്ലാത്ത എസ്റ്റേറ്റ് ഭൂമി നിയമവിരുദ്ധമായി തരം മാറ്റിയാണ് പാറപൊട്ടിക്കാന്‍ ലൈസന്‍സിന് ശ്രമിക്കുന്നതെന്നു പ്രദേശവാസികള്‍ പറഞ്ഞു.
കുന്നില്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പാറ പൊട്ടിക്കുന്നതിനായി വലിയ അളവില്‍ മണ്ണ് മാറ്റി ഒരു സ്ഥലത്ത് കൂട്ടുന്നതു മഴക്കാലത്ത് ഉരുള്‍ പൊട്ടലിനും മണ്ണിടിച്ചിലിനും കാരണമാകുമെന്നും അതോടൊപ്പം പരിസരത്തെ ശുദ്ധജല സ്രോതസുകള്‍ മലീനീകരിക്കപ്പെടുമെന്ന ആശങ്കയും പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടി.
നിയമവിരുദ്ധമായി പാറമടനടത്താന് അനുമതി നല്കിയാല് വന്‍ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
Idukki
നെടുങ്കണ്ടം: സീയോൻ ചാരിറ്റബിൾ സൊസൈറ്റിയുടെ സീയോൻ ദിനത്തോട് അനുബന്ധിച്ച് പാരാപ്ലീജിയ സഹോദരങ്ങളുടെ സംഗമം സംഘടിപ്പിച്ചു. ഇടുക്കി കാർമൽഗിരി പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ ഡോ. സിസ്റ്റർ പ്രദീപ സിഎംസി അധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കൽ ഉദ്ഘാടനം ചെയ്തു.
സെന്റ് സെബാസ്റ്റ്യൻസ് പള്ളി ആർച്ച് പ്രീസ്റ്റ് ഫാ. തോമസ് വട്ടമല അനുഗ്രഹ പ്രഭാഷണം നടത്തി. വാർഡ് അംഗങ്ങളായ മോളി പുരയിടത്തിൽ, മേഴ്സി സ്റ്റീഫൻ, അസി. വികാരി ഫാ. ആൽബർട്ട്, മുൻ പഞ്ചായത്ത് പ്രസിഡന്റ് സുകുമാരൻ എന്നിവർ പ്രസംഗിച്ചു. ഇടുക്കി കാർമൽഗിരി പ്രോവിൻസിന്റെ സോഷ്യൽ വർക്ക് കൗൺസിലർ സിസ്റ്റർ. ക്ലാരിസ്, ഡയറക്ടർ സിസ്റ്റർ. ടീന, സിസ്റ്റർ. സിനോബി, സിസ്റ്റർമാരായ ലിന്റ, ലിൻസ് റാണി, ജിയന്ന, ഷാജി, ജോജി ഇടപ്പള്ളിക്കുന്നേൽ, റെജി നിരപ്പേൽ, ഫെഡറേഷൻ അംഗം സിസ്റ്റർ ചൈതന്യ എന്നിവർ നേതൃത്വം നൽകി. അടിമാലി കാർമൽ മാതാ ഹൈസ്കൂളിലെ വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
Idukki
തൊടുപുഴ: മതിയായ കൂലിയില്ലാത്തതിനാല്‍ ജില്ലയിലെ സ്കൂള്‍ പാചകത്തൊഴിലാളികള്‍ മറ്റു തൊഴില്‍ മേഖലകളിലേക്കു ചേക്കേറുന്നു. ഹോംനഴ്സിംഗ്, സ്വയംതൊഴില്‍, തോട്ടം മേഖലകളിലേക്കാണ് പലരും ഉപജീവനം തേടി പോകുന്നത്. നിത്യോപയോഗ സാധനങ്ങള്‍ക്ക് ഉള്‍പ്പെടെ വിലകൂടി ജീവിതച്ചെലവ് വര്‍ധിച്ചതോടെ അനേകം കുരുന്നുകള്‍ക്ക് അന്നം വിളമ്പുന്ന തങ്ങളുടെ കുടുംബം പട്ടിണിയിലാകരുതെന്ന ആഗ്രഹത്തോടെയാണ് പലരും ഏറെ വിഷമത്തോടെ ഈ തൊഴില്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമാകുന്നത്. സാധാരണ കുടുംബങ്ങളില്‍നിന്നുള്ള ഇവരില്‍ പലര്‍ക്കും ഇപ്പോഴും കുടുംബത്തിലെ ഏക ആശ്രയമാണ് പാചക തൊഴില്‍.
ചെലവ് ഇരട്ടിച്ചതിനാല്‍ നിലവിലുള്ള ദിവസവേതനമായ 675 രൂപ കൊണ്ട് എങ്ങനെ ജീവിക്കുമെന്നാണു തൊഴിലാളികള്‍ ചോദിക്കുന്നത്. സ്കളുകളില്‍ 500 കുട്ടികള്‍ക്ക് ഒരുപാചകത്തൊഴിലാളിയെന്നതാണ് നിലവിലെ കണക്ക്. ഇത്രയും പേര്‍ക്ക് ആഹാരം ഉണ്ടാക്കുക എന്നതുതന്നെ ശ്രമകരമായ ജോലിയാണ്. 150ല്‍ കൂടുതല്‍ കുട്ടികള്‍ക്ക് ആഹാരമുണ്ടാക്കാന്‍ ഒരാളെക്കൊണ്ട് സാധിക്കില്ലെന്നാണു തൊഴിലാളികള്‍ പറയുന്നത്. എങ്കിലും കുറഞ്ഞത് 250 കുട്ടികള്‍ക്കെങ്കിലും ഒരാളെന്ന രീതിയില്‍ നിജപ്പെടുത്തിയാലെ ജോലിഭാരം അല്പമെങ്കിലും കുറയ്ക്കാനാവൂ.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 300:1 എന്ന അനുപാത രീതിയില്‍ ധാരണയായായതാണെങ്കിലും ഉത്തരവിറക്കിയില്ല. പുതിയ സര്‍ക്കാരും ഇക്കാര്യത്തില്‍ മൗനം തുടരുകയാണെന്ന് ഇവര്‍ പറയുന്നു.
ജീവിക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ ആരോഗ്യപ്രശ്നങ്ങള്‍മൂലം ജോലി ഉപേക്ഷിച്ചവര്ക്കാകട്ടെ കുടിശിക തീര്ത്തുനല്കിയിട്ടില്ലെന്നും പരാതിയുണ്ട്. നിലവില്‍ വിവിധ സ്കൂളുകളിലായി 500ലധികം പാചകത്തൊഴിലാളികളാണ് ജില്ലയിലുള്ളത്. ലഭിക്കുന്ന വേതനം മാസാരംഭത്തില്‍ നല്‍കാത്തതും പ്രതിസന്ധി കൂട്ടുന്നു.
ഒരു മാസത്തെ വേതനം അടുത്ത മാസത്തിലെ അവസാന ആഴ്ചകളിലാണ് ലഭിക്കുന്നത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് മാസങ്ങളോളം വേതനം ലഭിച്ചിരുന്നില്ല. എന്നാല്‍ പുതിയ സര്‍ക്കാര്‍ വേതനം കൃത്യമായി നല്‍കുന്നുണ്ടെങ്കിലും ശമ്പളം വിതരണം ചെയ്തു വരുമ്പോള്‍ ഉണ്ടാകുന്ന ട്രഷറിയിലെ സാങ്കേതിക തടസമാണ് തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്നത്.
മുമ്പ് ശമ്പളം ബാങ്ക് അക്കൗണ്ട് വഴി നേരിട്ടാണ് നല്‍കിയിരുന്നത്. യുഡിഎഫ് സര്‍ക്കാര്‍ ഇത് ട്രഷറി വഴിയാക്കിയതോടെ വിതരണത്തില്‍ കാലതാമസം നേരിടുന്നതാണ് നിലവിലെ പ്രതിസന്ധി. കേന്ദ്രസര്‍ക്കാര്‍ നല്കുന്ന 1000 രൂപയുടെ പ്രതിമാസ ഓണറേറിയം മാസങ്ങളായി മുടങ്ങിയിരിക്കുന്നതും ഇവരെ ദുരിതത്തിലാക്കുന്നുണ്ട്.
Idukki
തൊടുപുഴ: കുമാരമംഗലം പീഡനത്തില്‍ വിചാരണ പൂര്‍ത്തിയായ ആറാമത്തെ കേസിലും പ്രതികള്‍ കുറ്റക്കാരെന്നു കോടതി. കേസിലെ ഒന്നും രണ്ടും പ്രതികളായ കുമാരമംഗലം മംഗലത്ത് രഘു (ബേബി) (56), കാരിക്കോട് ഇടവെട്ടി വലിയജാരം പൊക്കളത്ത് ബിനു (46) എന്നിവരെയാണ് തൊടുപുഴ ഒന്നാം അഡീഷനല്‍ സെഷന്‍സ് പോക്സോ കോടതി ജഡ്ജി ആഷ് കെ. ബാല്‍ കുറ്റക്കാരെന്നു കണ്ടെത്തിയത്.
ഇവര്‍ക്കുള്ള ശിക്ഷാവിധി ഇന്ന് പ്രസ്താവിക്കും. 2021 ഡിസംബര്‍ മൂന്നിന് വൈകുന്നേരം 5.30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നാം പ്രതിയായ രഘു ഇടനിലക്കാരനായിനിന്നു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി രണ്ടാം പ്രതിയായ ബിനുവിനു കൈമാറുകയായിരുന്നു. വാഗമണിലെ റിസോര്‍ട്ടില്‍ ശുചീകരണ ജോലി വാങ്ങി നല്‍കാമെന്നു പറഞ്ഞാണു പെണ്‍കുട്ടിയെ പ്രതികള്‍ കാറില്‍ കയറ്റിക്കൊണ്ടുപോയത്.
തൊടുപുഴയില്‍ എത്തിയപ്പോള്‍ ഒന്നാം പ്രതി രണ്ടാം പ്രതിയില്‍നിന്നു പാരിതോഷികം കൈപ്പറ്റി തുടര്‍ന്ന് വാഗമണിലെ റിസോര്‍ട്ടില്‍വച്ച് രണ്ടാം പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ചെയ്തെന്നാണു പ്രോസിക്യൂഷന് കേസ്.
പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോഴാണ് പീഡന വിവരം പുറത്തായത്. ഇതേ അതിജീവിതയുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ കഴിഞ്ഞ മാസം 25 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി രഘു നിലവില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്. ഇയാള്‍ക്കെതിരേ സമാനമായ 20 കേസുകളില്‍കൂടി ഇനി വിധി വരാനുണ്ട്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പയസ് മാത്യു, അഡ്വ. ഫ്രാന്‍സിസ് പയസ്, അഡ്വ. ആന്‍സി ഫിലിപ്പ് എന്നിവര്‍ ഹാജരായി.
2017 മുതല്‍ 2022 വരെയുള്ള കാലയളവില്‍ വിവിധ സ്ഥലങ്ങളില്‍ പീഡനം നടന്നതായാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് തൊടുപുഴ പൊലിസ് 28 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
ഇതില്‍ 25 പ്രതികളാണ് ഉണ്ടായിരുന്നത്. ഓരോ കേസിലും പ്രത്യേകം കുറ്റപത്രവും പൊലിസ് സമര്‍പ്പിച്ചു. തൊടുപുഴ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍ വി.സി. വിഷ്ണുകുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.ി ഇന്ന്
Idukki
ചെറുതോണി: ജില്ലയില്‍ നിലനില്‍ക്കുന്ന ഭൂവിഷയങ്ങള്‍ പൂർണമായും പരിഹരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഓണ്‍ലൈന്‍ വ്യാപാരവും വന്‍കിട കുത്തകകളുടെ വ്യാപാര രംഗത്തേക്കുളള കടന്നുവരവും ചെറുകിട വ്യാപാര മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കയാണ്. അനാവശ്യമായ പരിശോധനകളും പിഴചുമത്തലുകളും അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് വി.കെ.സി. മമ്മദ്കോയ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റോജി പോള്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു, നേതാക്കളായ ടി.വി. ബൈജു, ബിജു വര്‍ക്കി, അബ്ദുള്‍ വാഹിദ്, പി.കെ. ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി മജീഷ് ജേക്കബ്-പ്രസിഡന്റ്, സാജന് കുന്നേല്‍-സെക്രട്ടറി, കെ.കെ. വിജയന്-ട്രഷറര്‍, സി.എച്ച്. ജാഫര്‍, സരിന് ചെമ്പകശേരില്‍, നൗഷാദ് ആലുംമൂട്ടില്‍, റീന കുര്യാച്ചന്-വൈസ് പ്രസിഡന്റുമാർ, ബിനു നെല്ലിക്കുന്നേല്‍, ഡോ.പ്രജില്‍ ബാബു, വി.എ അന്‍സാരി, ടി.ജി. അനൂപ്കുമാര്‍-ജോയിന്റ് സെക്രട്ടറിമാർ എന്നിവരെ തെഞ്ഞെടുത്തു.
Idukki
കൂമ്പന്‍പാറ: മണ്ണാര്‍ക്കാട് നടന്ന സംസ്ഥാന ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ മേളയില്‍ ജില്ലയ്ക്ക് അഭിമാനമായി കൂമ്പന്‍പാറ ഫാത്തിമ മാതാ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. 153 പോയിന്റ് കരസ്ഥമാക്കി സ്കൂള്‍ രണ്ടാം ഓവറോള്‍ കിരീടം നേടി. 1263 സ്കൂളുകളോടു മത്സരിച്ചാണ് മലയോര ജില്ലയില്‍നിന്നുള്ള സ്കൂള്‍ ഈ നേട്ടം കൈവരിച്ചത്.
സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഗണിതശാസ്ത്രം, വര്‍ക്ക് എക്സ്പീരിയന്‍സ്, ഐടി എന്നീ മേഖലകളിലായി സ്കൂള്‍ സമാനതകളില്ലാത്ത മികവ് പ്രകടമാക്കി. ഹൈസ്കൂള്‍ വിഭാഗം സയന്‍സിലും ഹയര്‍ സെക്കൻഡറി വിഭാഗം വര്‍ക്ക് എക്സ്പീരിയന്‍സിലും രണ്ടാം സ്ഥാനം നേടി.
മാത്തമാറ്റിക്സ്, സയന്‍സ് വിഷയങ്ങളില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മികവുറ്റ വിജയം സ്വന്തമാക്കിയ വിദ്യാര്‍ഥികളുടെ നേട്ടത്തില്‍ അധ്യാപകരും രക്ഷിതാക്കളും അഭിമാനത്തിന്റെ നിറവിലാണ്. റവന്യു ജില്ലാതല ശാസ്ത്രമേളയിലും 550 പോയിന്റുകളോടെ ഫാത്തിമ മാതാ സ്കൂള്‍ ഓവറോള്‍ കിരീടം നേടിയിരുന്നു.
Idukki
നെടുങ്കണ്ടം: ജൈവ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും കൃഷിയിലൂടെ അധിക വരുമാനം കണ്ടെത്തുന്നതിനും വനിതാ കർഷകരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ തൊഴിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. കേരള കാർഷിക സർവകലാശാലയുടെ പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രം, കോഫി ബോർഡ് വാഴവര ഫീൽഡ് ഓഫീസുമായി സഹകരിച്ചാണ് പരിശീലനം നടത്തിയത്. മണ്ണിര കമ്പോസ്റ്റ് നിർമാണം, ചാണകവും വേപ്പിൻപിണ്ണാക്കും ചേർന്ന മിശ്രിതത്തിൽ ട്രൈക്കോഡെർമ സമ്പുഷ്ടീകരണം, അസോള ഉത്പാദനം തുടങ്ങിയവയിൽ കർഷകർക്ക് പ്രായോഗിക പരിശീലനം നൽകി. ഏലം ഗവേഷണ കേന്ദ്രം അസി. പ്രഫസറും മേധാവിയുമായ ഡോ. നിമിഷ മാത്യൂസ് പരിപാടി ഉദ്ഘാടനം ചെയ്തു. കാർഷിക വിജ്ഞാന വ്യാപന വിഭാഗം അസി. പ്രഫസർ ഡോ. സിമി അഷ്റഫ് പരിശീലനത്തിന് നേതൃത്വം നൽകി.
കോഫി ബോർഡ് വാഴവര ഫീൽഡ് ഓഫിസ് സീനിയർ ലെയ്സൺ ഓഫിസർ ആർ. ശുഭയും ഏലം ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.
Idukki
തൊടുപുഴ: കോളജ് വിദ്യാര്‍ഥിനികളുടെ സര്‍ഗാത്മകതയ്ക്കും കഴിവുകള്‍ക്കും പുതിയ ദിശാബോധം നല്കാന് കുടുംബശ്രീ കോളജ് കാമ്പസുകളിലേക്ക് എത്തുന്നു. കോളജ് വിദ്യാര്‍ഥിനികളുടെ സമഗ്ര വികാസവും ശക്തീകരണവും ലക്ഷ്യമിട്ടാണ് കുടുംബശ്രീ പ്രവര്‍ത്തനം കോളജുകളിലേക്ക് വ്യാപിപ്പിക്കുന്നത്. വിദ്യാര്‍ഥിനികളുടെ സാമൂഹ്യ പങ്കാളിത്തം, നൈപുണി വികസനം, തൊഴില്‍ പരിശീലനം, സംരംഭകത്വം തുടങ്ങി സര്‍വതല സ്പര്‍ശിയായ പദ്ധതിയായാണ് കുടുംബശ്രീ @ കാമ്പസ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസ കാലത്തുതന്നെ ഭാവി ലക്ഷ്യമിട്ട് സാമ്പത്തിക സ്വാശ്രയത്വം നേടാന്‍ വിദ്യാര്‍ഥിനികള്‍ക്ക് അവസരമൊരുക്കുന്ന പദ്ധതിക്ക് ജില്ലയിലും അടുത്ത ദിവസം തുടക്കംകുറിക്കും.
പഠനത്തോടൊപ്പം ഇഷ്ടമേഖലകളില്‍ തൊഴില്‍ നൈപുണ്യം നേടാനും സംരംഭകത്വത്തിലൂടെ വരുമാനം കണ്ടെത്താനും വിദ്യാര്‍ഥിനികള്‍ക്ക് അവസരമൊരുക്കുകയാണ് ലക്ഷ്യം. ആശയ രൂപീകരണം, പ്രോജക്ടുകള്‍ തയാറാക്കല്‍, ധനസഹായം, വിപണന പിന്തുണ തുടങ്ങി എല്ലാ തലത്തിലും കുടുംബശ്രീ പിക്രിയേറ്റീവ് ഫീല്‍ഡ്, ഉത്പാദന സേവന മേഖലകള്‍, ഐടി ആന്‍ഡ് ടെക്നോളജി, മറ്റ് പ്രസക്തമേഖലകള്‍ എന്നിവയിലാണ് വിദ്യാര്‍ഥിനികള്‍ക്കു നൈപുണ്യ പരിശീലനത്തിനും പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും അവസരമൊരുങ്ങുക.
ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകള്‍, പ്രഫഷണല്‍ കോളജുകള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് അവസരം. ഇതിനായി കോളജുകളില്‍ വിദ്യാര്‍ഥിനികളെ ഉള്‍പ്പെടുത്തി പ്രത്യേക കുടുംബശ്രീ ഗ്രൂപ്പുകള്‍ രൂപീകരിക്കും. പദ്ധതിയില്‍ അംഗമാകുന്ന വിദ്യാര്ഥിനികളില്നിന്നുതന്നെ അവരുടെ ആശയങ്ങള്‍ സ്വീകരിച്ച് വിപുലപ്പെടുത്തുന്ന വിധത്തിലാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.
ക്രിയേറ്റീവ് മേഖല തെരഞ്ഞെടുക്കുന്നവര്‍ക്ക് ഫിലിം മേക്കിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, സംഗീതം, കണ്ടന്റ് റൈറ്റിംഗ്, ഡിസൈനിംഗ്, ബ്രോഡ്കാസ്റ്റിംഗ്, വ്ളോഗിംഗ്, സ്ക്രിപ്റ്റ് റൈറ്റിംഗ്, എഡിറ്റിംഗ്, പോര്‍ട്ട്ഫോളിയോ ഡവലപ്മെന്റ്, ഡിജിറ്റല്‍ കാമ്പയിനുകള്‍, പ്രോജക്ട് ഡെവലപ്മെന്റ്, സ്റ്റോറി ടെല്ലിംഗ് എന്നിവയില്‍ നൈപുണ്യ പരിശീലനം നേടാനും സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും കഴിയും.
ഐടി മേഖലയില്‍ സോഫ്റ്റ്വേര്‍ ഡവലപ്മെന്റ്, ആപ് ബില്‍ഡിംഗ്, റിസര്‍ച്ച് ഗൈഡന്‍സ്, ഹാക്കത്തണ്സ് എന്നിവയിലും ഉത്പാദന മേഖലയില്‍ വിവിധ സ്റ്റാര്‍ട്ടപ്പുകള്‍, സൂക്ഷ്മ സംരംഭങ്ങള്‍, കാര്‍ഷികം, കരകൗശല നിര്‍മാണം തുടങ്ങിയവയിലും പരിശീലനം നേടാം. കൂടാതെ ടൂറിസം, ഹോം അപ്ഗ്രഡേഷന്, ഹോം മാനേജ്മെന്റ്, ഫാഷന്‍, ബ്യൂട്ടി, ടൂറിസം പ്രോജക്ട്, ബിസിനസ് മെന്ററിംഗ്, മാര്‍ക്കറ്റ് ലിങ്കേജ് എന്നീ മേഖലകളിലും നൈപുണ്യ പരിശീലനം നേടാന്‍ കഴിയുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത.
Idukki
ചെറുതോണി: ജില്ലയില്‍ നിലനില്‍ക്കുന്ന ഭൂവിഷയങ്ങള്‍ പൂര്‍ണമായും പരിഹരിച്ച് കേരളത്തിലെ മറ്റു ജില്ലകളില്‍ താമസിക്കുന്ന ജനങ്ങൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം ജില്ലയിലെ ജനങ്ങൾക്കും ലഭ്യമാക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ഓണ്‍ലൈന്‍ വ്യാപാരവും വന്‍കിട കുത്തകകളുടെ കടന്നുവരവും ചെറുകിട വ്യാപാര മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. അനാവശ്യമായ കപടപരിശോധനകളും പിഴചുമത്തലുകളും അവസാനിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് വി.കെ.സി. മമ്മദ്കോയ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റോജിപോള്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഇ.എസ് .ബിജു, സംസ്ഥാന നേതാക്കളായ ടി.വി. ബൈജു, ബിജു വര്‍ക്കി, അബ്ദുള്‍ വാഹിദ്, പി.കെ. ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി മജീഷ് ജേക്കബ് - പ്രസിഡന്റ്, സാജന് കുന്നേല്‍- സെക്രട്ടറി, കെ.കെ. വിജയന് - ട്രഷറര്‍, വൈസ് പ്രസിഡന്റ്മാരായി സി.എച്ച്. ജാഫര്‍, സരിന് ചെമ്പകശേരില്‍ , നൗഷാദ് ആലുംമൂട്ടില്‍, റീന കുര്യാച്ചന്, ജോയിന്റ് സെക്രട്ടറിമാരായി ബിനു നെല്ലിക്കുന്നേല്‍, ഡോ. പ്രജില്‍ ബാബു, വി.എ. അന്‍സാരി, ടി.ജി. അനൂപ്കുമാര്‍ എന്നിവരെ തെഞ്ഞെടുത്തു.
Idukki
തൊടുപുഴ: ലയണ്‍സ് ക്ലബ് ഓഫ് തൊടുപുഴ ഈസ്റ്റിന്റെ നേതൃത്വത്തില്‍ നാകപ്പുഴ സെന്റ് മേരീസ് പബ്ലിക് സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി പീസ് പോസ്റ്റര്‍ മത്സരം സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഫാ. ജോണ്‍ കടവന്‍ ഉദ്ഘാടനം ചെയ്തു.ക്ലബ് പ്രസിഡന്റ് സാബു എ. മാത്യു, സെക്രട്ടറി പി.ബി. ബിബിന്‍, ട്രഷറര്‍ ബെന്‍സില്‍ പി. ജോണ്‍, സോണ്‍ ചെയര്മാന് ഡോ. ഷാജി എന്നിവര്‍ പ്രസംഗിച്ചു. മത്സരത്തില്‍ വിജയികളായവര്‍ക്ക് കാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കുട്ടികളില്‍ സമാധാനവും സൗഹാര്‍ദവും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
Idukki
നെടിയകാട്: അഖിലേന്ത്യ അവാര്‍ഡി ടീച്ചേഴ്സ് ഫെഡറേഷന് നല്കുന്ന 32-ാ മത് ഗുരുശ്രേഷ്ഠ പുരസ്കാരത്തിന് നെടിയകാട് ലിറ്റില്‍ ഫ്ളവര്‍ യുപി സ്കൂള്‍ പ്രധാന അധ്യാപികയായ സിസ്റ്റര്‍ മിനിറ്റ പി. കാവാട്ട് അര്‍ഹയായി. അധ്യാപനരംഗത്തെ മികവും സമഗ്രമായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് അവാര്‍ഡ്. അധ്യാപനത്തോടൊപ്പം സാമൂഹിക സാംസ്കാരിക, പാരിസ്ഥിതിക മേഖലകളിലും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച അധ്യാപികയ്ക്കുള്ള ഈ അംഗീകാരം നാടിനും വിദ്യാലയത്തിനും അഭിമാനമായി.
ജില്ലയിലെ കൃഷിവികസന കര്‍ഷകക്ഷേമ വകുപ്പിന്റെ മികച്ച അധ്യാപികയ്ക്കുള്ള കാര്‍ഷിക അവാര്‍ഡും തൊടുപുഴ ബിആര്‍സി തലത്തില്‍ ഇന്നവേറ്റീവ് അവാര്‍ഡും നേടിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണം, ശുചിത്വം, ഹരിതപരിപാലനം തുടങ്ങിയ മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയും വിദ്യാലയത്തിന്റെ അക്കാദമികവും സാമൂഹികവുമായ പുരോഗതിക്കായി പ്രവര്‍ത്തിച്ചും സിസ്റ്റര്‍ മിനിറ്റ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുണ്ട്. കോതമംഗലം പ്രൊവിന്‍സ് തിരുഹൃദയ സന്യാസിനി സമൂഹാംഗവും അരിക്കുഴ പാറക്കടവ് കാവാട്ട് പോള്‍- പെണ്ണമ്മ ദമ്പതികളുടെ മകളുമാണ്.
Idukki
നെടുങ്കണ്ടം: കുമളി-മൂന്നാർ സംസ്ഥാനപാതയിൽ ലോറി വഴിയിൽ കുടുങ്ങിയതോടെ രണ്ടു മണിക്കൂർ ഗതാഗതം സ്തംഭിച്ചു. കൽകൂന്തലിലെ സ്വകാര്യ ജൈവവള ഫാക്ടറിയിലേക്ക് അസംസ്കൃത വസ്തുക്കളുമായി എത്തിയ ലോറിയാണ് ഫാക്ടറിക്കു സമീപത്തെ വളവിൽ കുടുങ്ങിയത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. സംസ്ഥാന പാതയിൽ ഗതാഗതം സ്തംഭിച്ചതോടെ നൂറുകണക്കിന് വാഹനങ്ങൾ കുരുക്കിൽപ്പെട്ടു. ചെറിയ വാഹനങ്ങൾക്കു മാത്രമാണ് കടന്നുപോകാൻ കഴിഞ്ഞത്.
ക്രെയിൻ എത്തിച്ച് ലോറി ഉയർത്തിമാറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് ലോറിയിലുണ്ടായിരുന്ന പകുതിയോളം സാധനങ്ങൾ ഇറക്കിയശേഷം ക്രെയിൻ ഉപയോഗിച്ച് വാഹനം മാറ്റുകയായിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Idukki
കരിമണ്ണൂർ: തൊടുപുഴ ഉപജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ കരിമണ്ണൂർ സെന്റ് ജോസഫ് ഹൈസ്കൂളിന് തുടർച്ചയായ അഞ്ചാം തവണയും ഓവറോൾ കിരീടം. യുപി ജനറൽ, സംസ്കൃത കലോത്സവങ്ങളിലും സ്കൂൾ ഓവറോൾ കരസ്ഥമാക്കി.
രസികപ്രിയ എസ്. നാഥ്, ആർ. മിനിമോൾ, റോസ്മി മാത്യു എന്നീ അധ്യാപകരാണ് പരിശീലനത്തിനു നേതൃത്വം നൽകിയത്. വിജയികളായ വിദ്യാർഥികളെയും പരിശീലനം നൽകിയ അധ്യാപകരെയും മാനേജർ ഫാ.ഡോ. ജോസഫ് കൊച്ചുപറന്പിൽ, ഹെഡ് മാസ്റ്റർ ബിജോയ് മാത്യു, സീനിയർ അസിസ്റ്റന്റ് ഷൈജി ജോസ്, പിടിഎ പ്രസിഡന്റ് ജോസൻ ജോണ്‍ തുടങ്ങിയവർ അഭിനന്ദിച്ചു.
Idukki
രാജാക്കാട്: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി രാജാക്കാട് വൈഎംസിഎ ഭാരവാഹികൾ പ്രാർഥനാ ദിനമാചരിക്കുകയും, ഭിന്നശേഷിയുള്ള കുട്ടികളുടെ സ്ഥാപനമായ രാജാക്കാട് ആശാഭവൻ സ്പെഷൽ സ്കൂൾ സന്ദർശിച്ച് കുട്ടികൾക്ക് മധുരപലഹാരങ്ങളും സമ്മാനങ്ങളും വിതരണം ചെയ്തു. പ്രസിഡന്റ് ബാബു കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിച്ചു.
രാജാക്കാട് ക്രിസ്തുരാജ് ഫൊറോന പള്ളി അസി. വികാരി ഫാ. നിർമൽ കളത്തിക്കാട്ടിൽ ശിശുദിന സന്ദേശം നൽകി. സെക്രട്ടറി സോഫി സാൻ്റി സ്വാഗതവും,ബാലഭവനിലെ ഷിജി മാത്യു നന്ദിയും പറഞ്ഞു. അധ്യാപിക സിസ്റ്റർ ജിൻസി എസ്എച്ച്, വൈഎംസിഎ ട്രഷറർ പി.ഡി. ദേവസ്യ, മുൻ പ്രസിഡന്റ് ബെന്നി പാലക്കാട്ട്, എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളായ സിബി കൊച്ചുവള്ളാട്ട്, സണ്ണി പുളിക്കാംതടത്തിൽ, സണ്ണി പെരുമ്പനാനി, സിനോജ് ചെറുതാനി, ടൈറ്റസ് ജേക്കബ്, തോമസ് പാലക്കാട്ട്, സിബി കുന്നുംപുറത്ത്, ലിബിൻ കാഞ്ഞിരത്താംകുന്നേൽ എന്നിവർ പ്രസംഗിച്ചു.
Idukki
രാജാക്കാട്: രാജാക്കാട് ഗവ. ഹയർ സെക്കൻഡറി മോഡൽ സ്കൂളായി പ്രഖ്യാപിച്ചു. സേനാപതി വേണു എംഎൽഎ മോഡൽ സ്കൂൾ പ്രഖ്യാപനവും ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടവും നിർവഹിച്ചു. ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജി. ശങ്കർകുമാർ നിർവഹിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നചടങ്ങിൽ രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് എൻ.ആർ. സുഭാഷ് അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ എസ്. മിനിലാറാണി സ്വാഗതവും,ഹെഡ്മിസ്ട്രസ് സിന്ധു ഗോപാലൻ നന്ദിയും പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി പാലക്കാട്ട്, ബ്ലോക്ക് പഞ്ചായത്തംഗം വിപിൻ സി.അഗസ്റ്റ്യൻ, വാർഡംഗം ജോഷി കന്യാകുഴി, ജില്ലാ പ്രോജക്റ്റ് കോ-ഓർഡിനേറ്റർ ടി.വി. സോമൻ, എസ്എംസി ചെയർമാൻ ഷിജോ തങ്കച്ചൻ, എംപിടിഎ പ്രസിഡന്റ് സൗമ്യ ഡാർവിൻ, ജില്ലാ പ്രോഗ്രാം ഓഫിസർ എം.എം. അബ്ദുൾ സലാം, പിടിഎ വൈസ് പ്രസിഡന്റ് ജേക്കബ് മച്ചാനിക്കൽ, എസ്എംസി വൈസ് ചെയർമാൻ ബിനോയി ജോർജ്, എച്ച്എസ്എസ് സീനിയർ അധ്യാപകൻ വി.കെ. ആറ്റ്ലി, സ്റ്റാഫ് സെക്രട്ടറി പി.ടി. മിനി, സ്കൂൾ ലീഡർ നിയ ഫാത്തിമ സുബൈർ എന്നിവർ പ്രസംഗിച്ചു.
Idukki
തൊടുപുഴ: നഗരസഭയിൽ പുതുതായി നിർമിച്ച കെട്ടിടങ്ങൾക്ക് അനധികൃതമായി പെർമിറ്റ് നൽകിയെന്ന പരാതിയുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി.
കെട്ടിടങ്ങൾക്ക് കംപ്ലീഷൻ സർട്ടിഫിക്കറ്റ് ഉൾപ്പടെ നൽകിയതിൽ ക്രമക്കേടുകൾ നടന്നുവെന്നാണ് വിജിലൻസിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. വിജിലൻസ് സിഐ ജോബിൻ ആന്റണിയുടെ നേതൃത്വത്തിലാണ് നഗരസഭ എൻജിനിയറിംഗ് വിഭാഗത്തിലും കെട്ടിടങ്ങളിലും പരിശോധന നടത്തിയത്.
ഏതാനും മാസം മുന്‍പ് കൈക്കൂലിക്കേസിൽ നഗരസഭയിലെ അസി. എക്സി. എൻജിനിയറെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ നഗരസഭയിൽ കേരള മുനിസിപ്പാലിറ്റി ബിൽഡിംഗ് റൂൾ വ്യാപകമായി ലംഘിക്കപ്പെട്ടുവെന്ന പരാതികൾ വിജിലൻസിനു ലഭിച്ചിരുന്നു. ഈ പരാതികൾ പരിശോധിക്കാനാണ് വിജിലൻസ് സംഘം ഇന്നലെ തൊടുപുഴ നഗരസഭാ ഓഫിസിൽ എത്തിയത്.
ഉച്ചവരെ ഓഫിസിലെ രേഖകൾ പരിശോധിച്ചു. ഉച്ചകഴിഞ്ഞ് നഗരസഭാ പരിധിയിലെ അഞ്ചു കെട്ടിടങ്ങളും പരിശോധിച്ചു. കംപ്ലീഷൻ സർട്ടിഫിക്കറ്റ് കിട്ടിയ നാലു കെട്ടിടങ്ങളുടെ നിർമാണംപോലും പൂർത്തിയായിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. കൂടാതെ ഒരു കെട്ടിടം റോഡിലേക്ക് ഇറങ്ങിയാണ് നിർമിച്ചിരിക്കുന്നതെന്നും കണ്ടെത്തി.
ക്രമക്കേടുകൾ ആരാണ് നടത്തിയതെന്ന് കണ്ടെത്തണമെങ്കിൽ കൂടുതൽ അന്വേഷണം വേണമെന്നും അടുത്ത ദിവസവും പരിശോധന തുടരുമെന്നും വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Idukki
തൊടുപുഴ: വാഹനപരിശോധനയ്ക്കിടയിൽ എക്സൈസ് ഉദ്യോഗസ്ഥരെ ലഹരിക്കടത്ത് സംഘം ആക്രമിച്ചു. സംഭവത്തിൽ എക്സൈസ് നൽകിയ പരാതിയെത്തുടർന്ന് രണ്ടു പേരെ തൊടുപുഴ പൊലിസ് അറസ്റ്റ് ചെയ്തു.
മുവാറ്റുപുഴ പുന്നമറ്റം കുരിശിങ്കൽ ടെൻസ് (23), കുമാരമംഗലം മുത്താരംകുന്ന് തുരുത്തുമാലിൽ രോഹിത് (22) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെ കുമാരമംഗലം പാറഭാഗത്ത് മാട്ടുപാറയ്ക്കു സമീപം തൊടുപുഴ എക്സൈസ് ഇൻസ്പെക്ടർ ലിജോ ഉമ്മനും സംഘവും വാഹനപരിശോധന നടത്തുന്നതിനിടയിലായിരുന്നു സംഭവം.
പാറ ഭാഗത്തുനിന്നു മൈലക്കൊന്പ് ഭാഗത്തേക്കു വന്ന ബൈക്ക് പരിശോധനയ്ക്കായി കൈ കാണിച്ചപ്പോൾ നിറുത്താതെ ഇൻസ്പെക്ടർ ലിജോ ഉമ്മനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. പരിക്കേറ്റ ലിജോയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളിൽനിന്ന് ഏഴു ഗ്രാം കഞ്ചാവും എക്സൈസ് സംഘം കണ്ടെടുത്തിരുന്നു.
എന്നാൽ, ഇവരെ സ്റ്റേഷൻജാമ്യത്തിൽ വിട്ടയച്ചു. ഇൻസ്പെക്ടറെ ഇടിച്ച ഇരുവരും വാഹനവുമായി മറിഞ്ഞുവീഴുകയായിരുന്നു. എക്സൈസ് ഇൻസ്പെക്ടർക്കൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന ഇൻസ്പെക്ടർ വി.ആർ. രാജേഷ്, സിവിൽ എക്സൈസ് ഓഫിസർ എ.ആർ. അരുണ്‍ എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കേസെടുത്തശേഷം ജാമ്യത്തിൽ വിട്ടയച്ച പ്രതികളെ എക്സൈസ് ഇൻസ്പെക്ടറുടെ പരാതിയെത്തുടർന്ന് തൊടുപുഴ പൊലിസ് പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.
അപകടത്തിൽ കാലിനു നീർക്കെട്ടും ലിഗ്മെന്റിന് പരിക്കും പറ്റിയതായും തന്റെ ദേഹത്തേക്കു പ്രതികൾ ബൈക്ക് ഇടിച്ചുകയറ്റുകയായിരുന്നെന്നും എക്സൈസ് ഇൻസ്പെക്ടർ ലിജോ ഉമ്മൻ പറഞ്ഞു. വാഹനപരിശോധനയ്ക്കിടയിൽ ബൈക്ക് നിർത്താത്തതിനെത്തുടർന്ന് തടഞ്ഞപ്പോൾ സ്വാഭാവികമായി എക്സൈസ് ഇൻസ്പെക്ടർക്കു പരിക്ക് പറ്റിയതാകാമെന്നാണ് പൊലിസിന്റെ നിഗമനം.
ഉദ്യോഗസ്ഥന്റെ പരാതിയെത്തുടർന്ന് ഇരുവർക്കുമെതിരേ വധശ്രമത്തിന് കേസെടുത്തെങ്കിലും മൊഴി പരിശോധിക്കുമെന്നും പൊലിസ് വ്യക്തമാക്കി. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Idukki
ഇടുക്കി ബ്ലോക്ക്
അറക്കുളം: ഇടുക്കി ബ്ലോക്ക് കേരളോത്സവത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഉഷാ ഗോപിനാഥ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ സ്റ്റീഫൻ ജോർജ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെംബർ സജി പി. ജോസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം മാത്യു സെബാസ്റ്റ്യൻ, സുബി കൂന്തളായിൽ, പഞ്ചായത്തംഗങ്ങളായ വി.സി. മണിയമ്മ, പി.എ. വേലുക്കുട്ടൻ, ലിസി സന്തോഷ്, അനു ഗോപിനാഥ്, സി.ജെ. മേരിക്കുട്ടി, ജോയിന്റ് ബിഡിഒ ജയരാജ് എം. നായർ എന്നിവർ പ്രസംഗിച്ചു.
തൊടുപുഴ ബ്ലോക്ക്
തൊടുപുഴ: ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുഹമ്മദ് അൻഷാദ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് റ്റിസി ജോബ്, സ്ഥിരം സമിതി അധ്യക്ഷരായ കെ.കെ. തോമസ്, ഷൈനി ഷാജി, ജോസുകുട്ടി ജോസഫ്, ബ്ലോക്ക് മെംബർ ജോസിൽ സെബാസ്റ്റ്യൻ, ബിഡിഒ ടി.ഇ. സിയാദ് എന്നിവർ പ്രസംഗിച്ചു. മുട്ടത്ത് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ ഉദ്ഘാടനം ചെയ്യും.
Idukki
മൂന്നാർ: ടൗണിലെ സ്വകാര്യ റിസോർട്ടിൽ ഇതരസംസ്ഥാന തൊഴിലാളിയായ ഭർത്താവ് ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. ആസാം നഗോൺ സ്വദേശിനിയായ കവിത ബോറ (24) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ജാർഖണ്ഡ് സ്വദേശി ജെഗേശ്വർ കുമാർ ദാസ് (30) അറസ്റ്റിലായി. കെഡിഎച്ച്പി കമ്പനി പെരിയവര എസ്റ്റേറ്റിലെ ചോലമല ഡിവിഷനിൽ തൊഴിലാളികളായിരുന്നു ഇരുവരും.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ഭാര്യ മറ്റ് ആളുകളുമായി ഇടപഴകുന്നതിൽ സംശയമുണ്ടായിരുന്ന ഭർത്താവ് ഇതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ കൃത്യം നടത്തിയെന്നാണ് പൊലിസ് പറയുന്നത്.
ബുധനാഴ്ച രാത്രി മൂന്നാർ ടൗണിലെ സ്വകാര്യ റിസോർട്ടിൽ മുറിയെടുത്ത ഇരുവരും തമ്മിൽ രാത്രി തർക്കമുണ്ടായി. പിന്നാലെ ഭർത്താവ് കഴുത്തുഞെരിച്ചതോടെ ഭാര്യ അബോധാവസ്ഥയിലായി. ചലനമറ്റതോടെ ഭാര്യ വിഷം കഴിച്ചുവെന്നു പറഞ്ഞ് യുവാവ് സുഹൃത്തിനെ റിസോർട്ടിലേക്കു വിളിച്ചുവരുത്തി. ഇരുവരും ചേർന്നാണ് യുവതിയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പരിശോധനയിൽ വിഷം ഉള്ളിൽ ചെന്നില്ലെന്ന് ബോധ്യപ്പെട്ടതോടെ ആശുപത്രി അധികൃതർ വിവരം പൊലിസിൽ അറിയിക്കുകയായിരുന്നു. ശരീരത്തിൽ ബലപ്രയോഗം നടന്നതിന്റെ പാടുകൾ കൂടി കണ്ടതോടെ പൊലിസ് ഭർത്താവിനെ വിശദമായി ചോദ്യം ചെയ്തു. തുടർന്നാണ് ഇയാൾ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ വിവരം പൊലിസിനോടു സമ്മതിച്ചത്. രണ്ടു വർഷം മുമ്പായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം.
Idukki
കട്ടപ്പന: അതുലിന്റെ ചികിത്സാ ആവശ്യത്തിന് കട്ടപ്പന മർച്ചന്റ്സ് യൂത്ത് വിംഗിന്റെ കൈത്താങ്ങ്. സംഘടന സമാഹരിച്ച 8.65 ലക്ഷം രൂപ നഗരസഭാ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴിക്ക് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോഷി കുട്ടട കൈമറി.
കട്ടപ്പന മുളകരമേട് അറയ്ക്കപ്പറമ്പിൽ അതുലിന് അക്യൂട്ട് മൈലോയിഡ് ലുക്കീമിയ എന്ന ഗുരുതരരോഗം ആറു മാസം മുൻപാണ് കണ്ടെത്തിയത്. മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മാത്രമാണ് അതുലിന് ജീവിതത്തിലേക്കു തിരിച്ചുവരാനുള്ള വഴി. ഇതിനായി ചെലവഴിക്കേണ്ടത് 60 ലക്ഷത്തോളം രൂപയാണ്.
ഇത്ര ഭാരിച്ച തുക കുടുംബത്തിന് താങ്ങാൻ കഴിയാതെ വന്നതോടെയാണ് സുമനസുകൾ ഒത്തുചേർന്ന് ധനസമാഹരണം തുടങ്ങിയത്. കട്ടപ്പന മർച്ചന്റ്സ് യൂത്ത് വിംഗ് അതുൽ സഹായനിധി എന്ന പേരിൽ വിവിധ സ്കൂളുകളിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചും വിവിധയിടങ്ങളിൽനിന്ന് ധനസമാഹരണം നടത്തിയുമാണ് തുക കണ്ടെത്തിയത്. ബിരിയാണി ചലഞ്ചിൽ സഹായിച്ച കുടുംബശ്രീക്കും പ്രത്യേക ഉപഹാരം കൈമാറി.
യൂത്ത് വിംഗ് പ്രസിഡന്റ് അജിത്ത് സുകുമാരൻ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി സിജോമോൻ ജോസ്, ബൈജു എബ്രാഹാം, സിജോ എവറസ്റ്റ്, അനിൽ പുനർജനി എന്നിവർ സംസാരിച്ചു.
Idukki
വഴിത്തല: ശാന്തിഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ ദേശീയതല മാനേജ്മെന്റ് ഫെസ്റ്റ് -ഇംപൾസോ 6.0 നവീന ആശയങ്ങളുടെ സംഗമവേദിയായി. വിവിധ കോളജുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്ത വൈവിധ്യമാർന്ന മത്സരങ്ങളും കലാപരിപാടികളും ഫെസ്റ്റിനോടനുബന്ധിച്ച് നടന്നു.
ശാന്തിഗിരി കോളജ് ഓഫ് കന്പ്യൂട്ടർ സയൻസസ് പ്രിൻസിപ്പൽ ഫാ. ജിൻസ് ജോർജ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തിൽ ശാന്തിഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ ഫാ. ജോസ് കുര്യൻ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഷിന്റോ ജോസഫ്, ഡയറക്ടർ ഡോ. ജിൻസ് ജോർജ്, ഫാക്കൽറ്റി കോ-ഓർഡിനേറ്റർമാരായ ലിസ ജോസ്, ഡോ. നെൽസണ്‍ മാത്യു, ഫാ.ഡോ. ജിബു പി. ജോസഫ്, വിദ്യാർഥി പ്രതിനിധികളായ ജീവൻ ജോബി, ലിയ ബിജു എന്നിവർ പ്രസംഗിച്ചു.
Idukki
മൂവാറ്റുപുഴ: നിര്‍മല കോളജിന്റെ (ഓട്ടോണമസ്) ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന നിര്‍മല ഷീ കണക്ട്സ് പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശന് നിര്‍വഹിച്ചു. സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യമിട്ട് മൂവാറ്റുപുഴ നിര്‍മല കോളജ് ആരംഭിച്ച ഡിജിറ്റല്‍ സംരംഭകത്വ പ്ലാറ്റ്ഫോമായ ഷീ കണക്ട്സ് കേരളത്തിന് മാതൃകയാക്കാവുന്ന പദ്ധതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീകളെ സംരംഭകരാക്കി മാറ്റുന്നതിനും അവരുടെ സംരംഭങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശവും സാമ്പത്തിക-വിപണന പിന്തുണയും ലഭ്യമാക്കുന്നതിനും ഈ പ്ലാറ്റ്ഫോം സഹായകമാകും. നിക്ഷേപത്തിനും സംരംഭം തുടങ്ങുന്നതിനുമായി ഇപ്പോള്‍ കേരളത്തിലേക്ക് എത്തുന്ന അപേക്ഷകരിലും പ്രതിനിധികളിലും നിരവധി സ്ത്രീകളുണ്ട്. നിര്‍മല കോളജ് മുന്നോട്ടുവച്ച ഈ മാതൃക കേരളം ഒന്നടങ്കം ഏറ്റെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂന്നു മുതല്‍ അഞ്ച് വരെ നടക്കുന്ന നിര്‍മല ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ എന്‍ മൊഴിയുടെ ലോഗോ പ്രകാശനവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു. ഷീ കണക്ട്സിന്റെ ലോഗോയും പ്രകാശനം ചെയ്തു. വനിതാ സംരംഭകരെ ആദരിക്കലും ഇതോടനുബന്ധിച്ച് നടന്നു. കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം ആശാ ശരത് മുഖ്യപ്രഭാഷണം നടത്തി. കോളജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജെസ്റ്റിന് കെ. കുര്യാക്കോസ്, ഡീന്‍ കുര്യാക്കോസ് എംപി, എംഎല്‍എമാരായ മാത്യു കുഴല്നാടന്, ഷിബു തെക്കുംപുറം, ഡോ. നിബു തോംസണ്‍ എന്നിവര്‍ പ്രസംഗിച്ചു.
Idukki
കൊന്നത്തടി: കൊന്നത്തടി-വെള്ളത്തൂവല്‍ റോഡിന്റെ നിര്‍മാണം മന്ദഗതിയില്‍. നിര്‍മാണ സാമഗ്രികളുടെ അഭാവമാണ് റോഡിന്റെ നിര്‍മാണം ഇഴഞ്ഞുനീങ്ങാന്‍ കാരണം. റോഡിന്റെ സംരക്ഷണഭിത്തി, കലുങ്ക് എന്നിവ നിര്‍മിക്കുന്നതിന് പാറക്കല്ലിന്റെ അഭാവം തടസം സൃഷ്ടിക്കുന്നുണ്ട്.
പ്രാദേശികമായി പാറക്കല്ല് ലഭ്യമാക്കുന്നതിനു നിരോധനം പിന്‍വലിക്കണം. ഇക്കാര്യത്തില്‍ ത്രിതല പഞ്ചായത്തുകളും എംഎല്‍എയും മുന്‍കൈയെടുക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Idukki
തൊടുപുഴ: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ജില്ലയിലെ ബാങ്കുകളുടെ ആകെ നിക്ഷേപം 18,435 കോടിയായി ഉയര്‍ന്നതായി ജില്ലാതല ബാങ്കിംഗ് സമിതി അവലോകന യോഗം. ഒന്നാം പാദത്തിലെ 17,765 കോടിയില്‍നിന്ന് 670 കോടിയുടെ വര്‍ധനവാണുണ്ടായത്. ഇതേ കാലയളവില്‍ ബാങ്കുകള്‍ നല്കിയ മൊത്തം വായ്പകള്‍ 19,487 കോടി രൂപയില്‍നിന്ന് 20,365 കോടി രൂപയായി ഉയര്‍ന്നതായും യോഗം വിലയിരുത്തി. ജില്ലയിലെ വായ്പാനിക്ഷേപ അനുപാതം ജൂണ്‍ പാദത്തിലെ 109.7 ശതമാനത്തില്‍നിന്ന് 110 ശതമാനമായി വര്‍ധിച്ചു. റിസര്‍വ് ബാങ്ക് നിശ്ചയിച്ചിട്ടുള്ള 60 ശതമാനം പരിധിയേക്കാള്‍ വളരെ ഉയര്‍ന്ന നേട്ടമാണിത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 16,464 കോടിയുടെ വായ്പകള്‍ വിതരണം ചെയ്യാനാണ് ജില്ലാ ക്രെഡിറ്റ് പ്ലാന്‍ ലക്ഷ്യമിടുന്നത്. സെപ്റ്റംബര്‍ പാദം അവസാനിക്കുമ്പോള്‍ ഇതിന്റെ 56.1 ശതമാനമായ 9,230 കോടി വിതരണം ചെയ്തു.
സാമൂഹിക സുരക്ഷാ പദ്ധതികളുടെ പ്രയോജനം അര്‍ഹരായ മുഴുവന്‍ ആളുകളിലേക്കും എത്തിക്കുന്നതിനായി സാമ്പത്തിക ഉള്‍പ്പെടുത്തല്‍ ഡ്രൈവ് ഊര്‍ജിതമാക്കാനും യോഗം തീരുമാനിച്ചു.
ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. ആര്‍ഡിഒ എസ്. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അന്‍ഷാദ്, തിരുവനന്തപുരം ആര്‍ബിഐ എല്‍ഡിഒ എന്‍.എസ്. അമല്‍, നബാര്‍ഡ് ജില്ലാ വികസന മാനേജര്‍ എം.എസ്. അരുണ്‍, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ വര്‍ഗീസ് എം. മാത്യു, ആര്‍എസ്ഇടിഐ ഡയറക്ടര്‍ എം. നിജാസ്, ലീഡ് ബാങ്ക് ഡെപ്യൂട്ടി മാനേജര്‍ എം. കുര്യച്ചന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Idukki
കരിങ്കുന്നം: ഉപജില്ലാ കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച് നെടിയകാട് ലിറ്റില്‍ ഫ്ളവര്‍ യുപി സ്കൂള്‍. യുപി ജനറല്‍ വിഭാഗത്തില്‍ ഓവറോള്‍ കിരീടം നേടിയ സ്കൂള്‍, എല്‍പി ജനറല്‍ വിഭാഗത്തില്‍ ഫസ്റ്റ് റണ്ണേഴ്സ് അപ്പും യുപി സംസ്കൃത കലോത്സവത്തില്‍ തേര്‍ഡ് റണ്ണേഴ്സ് അപ്പും കരസ്ഥമാക്കി.
അധ്യാപകരുടെ ചിട്ടയായ പരിശീലനവും വിദ്യാര്‍ഥികളുടെ കഠിനാധ്വാനവും രക്ഷിതാക്കളുടെ പിന്തുണയുമാണ് മികച്ച വിജയത്തിനു പിന്നിലെന്ന് മാനേജര്‍ ഫാ. ജോസഫ് നിരവത്ത്, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മിനിറ്റ പി. കാവാട്ട് എന്നിവര്‍ പറഞ്ഞു. കലാപ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതിനും അവരുടെ കഴിവുകള്‍ക്കു മികച്ച വേദിയൊരുക്കുന്നതിനും സ്കൂള്‍ നല്കുന്ന പ്രോത്സാഹനത്തിന്റെ നേര്‍ക്കാഴ്ചയാണ് ഈ നേട്ടം.
വിജയികളായ വിദ്യാര്‍ഥികളെയും പരിശീലനം നല്കിയ അധ്യാപകരെയും സ്കൂള്‍ മാനേജ്മെന്റും പിടിഎയും അഭിനന്ദിച്ചു.
Idukki
മുതലക്കോടം: സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്കൂളില്‍ സ്പിക്മാകെ, പൊലിസ്, എക്സൈസ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ ഓപ്പറേഷന് തൂഫാന് സന്ദേശവുമായി കലാകവചം ശില്പശാല സംഘടിപ്പിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ഷെല്ബിമോള് പയസ് അധ്യക്ഷത വഹിച്ചു.
തൊടുപുഴ എസ്ഐ എഡിസണ് മാത്യു ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജി.ആര്. ഷാജി, ജില്‍സണ്‍ പീറ്റര്‍, ജെബിന് ജോസ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. നര്‍ത്തകി രശ്മി ചൊവല്ലൂര്‍ നൃത്തമവതരിപ്പിച്ചു.
Idukki
ഉപ്പുതറ: വാഗമൺ കൈതപ്പതാലിൽ സർവേ നമ്പർ 751ൽ ഉൾപ്പെട്ട സ്ഥലത്തെച്ചൊല്ലി നാട്ടുകാരും റിസോർട്ട് ഉടമയും തമ്മിലുള്ള തർക്കം രൂക്ഷമായി. ഇതേത്തുടർന്ന് റവന്യു അധികൃതർ സ്ഥലം സന്ദർശിച്ചു. വ്യൂ പോയിന്റ് ഉൾപ്പടെയുള്ള ഭൂമി തങ്ങളുടേതെന്നാണ് റിസോർട്ട് ഉടമ അവകാശപ്പെടുന്നത്. ഇത് റവന്യു ഭൂമിയാണെന്ന വിവരവകാശ രേഖയുമായാണ് നാട്ടുകാർ ഈ വാദത്തിനെതിരേ നിൽക്കുന്നത്. വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് ദൗത്യസേന കൈയേറ്റക്കാരിൽനിന്നു തിരിച്ചുപിടിച്ച് ബോർഡ് സ്ഥാപിച്ച ഭൂമിയാണിതെന്നാണ് നാട്ടുകാരുടെ വാദം.
നാട്ടുകാർ പറയുന്നത്
വില്ലേജിൽനിന്നെടുത്ത പ്ലാൻ, സ്കെച്ച്, വിവരാവകാശ രേഖകൾ എന്നിവ കൈവശമുണ്ടെന്ന് നാട്ടുകാർ അവകാശപ്പെടുന്നു. മാലിന്യം നിക്ഷേപിക്കുന്നതു തടയാൻ പഞ്ചായത്ത് ഇവിടെ കാമറ സ്ഥാപിച്ചിരുന്നുവെന്നും സ്വകാര്യ ഭൂമിയെങ്കിൽ എങ്ങനെ പഞ്ചായത്ത് കാമറ സ്ഥാപിക്കുമെന്നുമാണ് ഇവരുടെ ചോദ്യം. ഏതാനും മാസങ്ങളായി ഈ കാമറ കാണാനില്ല.
പരിശോധനയും ധാരണയും
രേഖകൾ കൈവശമുണ്ടെന്നും കരമടയ്ക്കുന്നുണ്ടെന്നുമാണ് റിസോർട്ട് ഉടമയുടെ വാദം. എന്നാൽ റവന്യു ഭൂമി ഏതെന്നു വ്യക്തമാക്കാൻ കഴിയാതെ അധികാരികൾ നോക്കുകുത്തിയായെന്നു നാട്ടുകാർ ആരോപിക്കുന്നു.
വാഗമണ്ണിൽ നിരവധി ഭൂമി കൈയേറ്റങ്ങൾ നടക്കുന്ന സാഹചര്യത്തിൽ വിഷയത്തിൽ അടിയന്തര നടപടി വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Idukki
കുമളി: വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയും നിസംഗതയും തേക്കടിയിലെ ടൂറിസത്തിനു വലിയ തിരിച്ചടിയാകുന്നു. ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ യഥാസമയം നടത്തുന്നതിനോ സഞ്ചാരികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനോ ഉദ്യോഗസ്ഥർ ശ്രദ്ധിക്കാറില്ല.
തിരക്ക് അധികമുള്ള ദിവസങ്ങളിൽ തേക്കടിയിൽ എത്തുന്ന വിദേശികൾ ഉൾപ്പടെയുള്ള സഞ്ചാരികൾ അസൗകര്യങ്ങളാൽ വീർപ്പുമുട്ടുകയാണ്. ബോട്ട് ലാന്‍ഡിംഗിലോ, ആനവച്ചാൽ പാർക്കിംഗ് ഗ്രൗണ്ടിലെ വൃത്തിയായ ശുചിമുറി സംവിധാനം പോലുമില്ല. തിരക്കേറുന്ന സമയങ്ങളിൽ ബോട്ട് സർവീസുകൾ മുടങ്ങാതെ നടക്കുന്നുവെന്ന് ഉറപ്പാക്കാൻപോലും അധികൃതർക്കു കഴിയുന്നില്ല.
പൂജാ അവധി മുതലാണ് തേക്കടിയിൽ സഞ്ചാരികളുടെ തിരക്കേറുന്നത്. ജനുവരി വരെ ഈ തിരക്ക് തുടരാറുണ്ട്. തേക്കടി തടാകത്തിലൂടെയുള്ള സഞ്ചാരമാണ് തേക്കടിയിൽ എത്തുന്ന സഞ്ചാരികൾ പ്രധാനമായും ആഗ്രഹിക്കുന്നത്. എന്നാൽ ജലാശയത്തിലൂടെയുള്ള ബോട്ട് യാത്രയ്ക്ക് ടിക്കറ്റ് ലഭിക്കാതെ ആയിരക്കണക്കിനു സഞ്ചാരികളാണ് നിരാശരായി മടങ്ങുന്നത്. ഇതുമൂലം വനം, ടൂറിസം വകുപ്പുകൾക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നത്.
കെടിഡിസി, വനം വകുപ്പുകളാണ് തേക്കടിയിൽ ബോട്ടിംഗ് നടന്നുന്നത്. ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താത്തതിനാൽ എല്ലാ സീസണിലും ഒന്നോ രണ്ടോ ബോട്ടുകൾ സർവീസ് നടത്താതെ കിടക്കും. അടുത്തിടെ വരെ കെടിഡിസിയുടെ ഒരു ബോട്ട് കരയിലായിരുന്നു. ഇത് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സർവീസ് തുടങ്ങിയപ്പോൾ വനംവകുപ്പിന്റെ ബോട്ട് കരയ്ക്കായി. ഒരു മാസം കഴിഞ്ഞിട്ടും ഈ ബോട്ട് സർവീസ് ആരംഭിച്ചിട്ടില്ല.
Idukki
കട്ടപ്പന: നാടിന്റെ വളർച്ചയിൽ സെന്റ് ജോൺ ഓഫ് ഗോഡ് സന്യാസ സമൂഹത്തിന്റെ പങ്ക് വലുതാണെന്നു ഡീൻ കുര്യാക്കോസ് എംപി. കട്ടപ്പന പ്രതീക്ഷാഭവൻ സുവർണ ജൂബിലി ആഘോഷ പരിപാടികൾ സെന്റ് ജോൺസ് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാർ ജോസ് പുളിക്കൽ യോഗത്തിൽ അധ്യക്ഷനായിരുന്നു.
പ്രതീക്ഷാഭവൻ ചാപ്പലിൽ മാർ ജോസ് പുളിക്കലിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയോടെയാണ് ആഘോഷങ്ങൾക്കു തുടക്കമായത്.
ഹൈറേഞ്ചിന്റെ വല്യച്ചൻ എന്നറിയപ്പെടുന്ന ദൈവദാസൻ ബ്രദർ ഫോർത്തുനാത്തൂസ് താൻഹോയ്സറിന്റെ ദീർഘവീക്ഷണത്തിൽ 1976ൽ കട്ടപ്പനയിൽ ആരംഭിച്ച സെന്റ് ജോൺ ഓഫ് ഗോഡ് പ്രതീക്ഷാഭവന്റെ സുവർണ ജൂബിലി വിപുലമായ പരിപാടികളോടെയാണ് ആഘോഷിക്കുന്നത്. യോഗത്തിൽ പ്രതീക്ഷാഭവന്റെ വെബ്സൈറ്റ് ലോഞ്ച് ചെയ്തു. അന്തേവാസികളെയും സ്തുത്യർഹമായ സേവനം നൽകിയവരെയും ചടങ്ങിൽ ആദരിച്ചു. പ്രതീക്ഷാഭവൻ ഡയറക്ടർ ബ്രദർ ആരോഗ്യരാജ്, സെന്റ് തോമസ് പ്രൊവിൻസ് ഇന്ത്യ പ്രൊവിൻഷ്യൽ ബ്രദർ വിൻസെന്റ് കൊച്ചാംകുന്നേൽ, കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി, സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോൺ ഓഫ് ഗോഡ് സുപ്പീരിയർ ജനറൽ സിസ്റ്റർ നിർമല കുര്യാക്കോസ്, പ്രതീക്ഷാഭവൻ മുൻ ഡയറക്ടർ ബ്രദർ ജോസ് മാത്യു, സെന്റ് ജോൺസ് ഹോസ്പിറ്റൽ ഡയറക്ടർ ബ്രദർ ബൈജു വാലുപറമ്പിൽ, സെന്റ് ജോൺ ഓഫ് ഗോഡ് പ്രതീക്ഷാഭവൻ ഫോർ വുമൺ ഇൻ ചാർജ് സിസ്റ്റർ ലിസ് മരിയ തുടങ്ങിയവർ സംസാരിച്ചു.
സെന്റ് ജോൺസ് കോളജ് ഓഫ് നഴ്സിംഗ് വിദ്യാർഥികളുടെ പ്രയർ ഡാൻസും കലാപരിപാടികളും അരങ്ങേറി.
Idukki
കാഞ്ഞിരപ്പള്ളി: വിദ്യാഭ്യാസരംഗത്ത് വിജയകരമായ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഇടക്കുന്നം മേരിമാതാ പബ്ലിക് സ്കൂള്‍ രജതജൂബിലി നിറവില്‍. ജൂബിലി ആഘോഷങ്ങളുടെ സമാപനം 26ന് വൈകുന്നേരം നാലിന് ജലവിഭവ മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിക്കും. സ്കൂൾ മാനേജർ സിസ്റ്റർ അമല കിടങ്ങത്താഴെ എസ്എബിഎസ് ആമുഖപ്രഭാഷണവും ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണവും നടത്തും. എം.ജെ. സെബാസ്റ്റ്യന്‍ എംഎല്‍എ സില്‍വര്‍ ജൂബിലി മാഗസിന് പ്രകാശനം ചെയ്യും. സെബാസ്റ്റ്യന്‍ കുളത്തുങ്കൽ, വേളാങ്കണ്ണി മാതാ പള്ളി വികാരി ഫാ. ജോസഫ് പുല്‍തകിടിയേല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷമീര്‍, മുന്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിറ്റില്‍ റോസ് എസ്എബിഎസ്, പ്രിന്‍സിപ്പല്‍ സിസ്റ്റർ റോസ്മിന്‍ എസ്എബിഎസ്, പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വര്‍ഗീസ്, പഞ്ചായത്തംഗം സുമിന അലിയാര്, ജൂബിലി കണ്‍വീനര്‍ സാജന് കുന്നത്ത്, പിടിഎ പ്രസിഡന്റ് ബിജോജി തോമസ്, മുന്‍ പിടിഎ പ്രസിഡന്റ് ഷാബോച്ചന്‍ മുളങ്ങാശേരില്‍, സ്റ്റാഫ് സെക്രട്ടറി പാര്‍വതി കൃഷ്ണന് എന്നിവര്‍ പ്രസംഗിക്കും. അധ്യാപക പ്രതിനിധികളായ ലിഡിയ എലിസബത്ത് ജോര്‍ജ്, മഞ്ജു മേരി ചെറിയാന്, ലെസ്ലി പി. ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കും. ജൂബിലി സമാപനത്തോടനുബന്ധിച്ച് കൗശിക് ബാബുവിന്റെ സ്റ്റേജ് ഷോയും ഉണ്ടായിരിക്കും.
2002ല്‍ കേവലം 108 വിദ്യാർഥികളുമായി ആരംഭിച്ച വിദ്യാലയം ഇന്ന് ആയിരത്തോളം വിദ്യാർഥികളും അറുപതോളം അധ്യാപക - അനധ്യാപക ജീവനക്കാരുമുള്ള വലിയൊരു വിദ്യാഭ്യാസ കുടുംബമായി വളര്‍ന്നിരിക്കുന്നു. എസ്എബിഎസ് സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനായ ധന്യന്‍ മാര്‍ തോമസ് കുര്യാളശേരി പിതാവിന്റെ ദര്‍ശനത്തിലും മൂല്യങ്ങളിലും അടിയുറച്ചാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. അക്കാദമിക മികവിനൊപ്പം ധാര്‍മികവും ആത്മീയവുമായ മൂല്യങ്ങള്‍ വളര്‍ത്തുന്നതിനും സമഗ്ര വ്യക്തിത്വ വികസനത്തിനുമാണ് സ്ഥാപനം മുന്‍തൂക്കം നല്‍കുന്നത്. 2012ല്കേരള സര്‍ക്കാരിന്റെ എന്‍ഒസിയും സിബിഎസ്ഇ അഫിലിയേഷനും നേടിയ സ്കൂള്‍, 2013ല്‍ സീനിയര്‍ സെക്കൻഡറി തലത്തിലേക്ക് ഉയര്‍ന്നു.
കഴിഞ്ഞ വര്‍ഷം മുന്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് രജതജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കംകുറിച്ചു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രജത ഹരിതം 25, ഇന്റർ സ്കൂള്‍ ക്വിസ്, ഫുട്ബോള്‍, ചെസ് മത്സരങ്ങള്‍, പൂര്‍വ വിദ്യാർഥി-അധ്യാപക സംഗമം എന്നിവ സംഘടിപ്പിച്ചു. കൂടാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരു വ്യക്തിക്ക് കിയോസ്ക് നല്‍കുകയും ചെയ്തു.
പത്രസമ്മേളനത്തിൽ പ്രിന്‍സിപ്പല്‍ സിസ്റ്റർ റോസ്മിന്‍ എസ്എബിഎസ്, ജൂബിലി കണ്‍വീനര്‍ സാജന് കുന്നത്ത്, പിടിഎ പ്രസിഡന്റ് ബിജോജി തോമസ് തുടങ്ങിയവർ പങ്കെടുത്തു.
Idukki
തൊടുപുഴ: അഖിലേന്ത്യാ അവാര്‍ഡി ടീച്ചേഴ്സ് ഫെഡറേഷന്റെ ഗുരുശ്രേഷ്ഠ പുരസ്കാരത്തിന് കുടയത്തൂര്‍ ജിഎന്‍എല്‍പി സ്കൂള്‍ അധ്യാപകന് സിബി കെ. ജോര്‍ജിനെ തെരഞ്ഞെടുത്തു. പാഠ്യ, പാഠ്യാനുബന്ധ മേഖലകളിലെയും സാമൂഹ്യ, സാംസ്കാരിക വൈജ്ഞാനിക രംഗങ്ങളിലെയും മികവ് പരിഗണിച്ചാണ് അവാര്‍ഡ് . 2004ല്‍ പാലാ കോര്പറേറ്റിലും 2006ല്‍ ഗവ. സര്‍വീസിലും അധ്യാപകനായി ചേര്‍ന്നു. എംജി സര്‍വകലാശാലയില്‍നിന്ന് കൗണ്‍സലിംഗില്‍ ഡിപ്ലോമയും ഇഗ്നോയില്നിന്നു മാസ്റ്റര്‍ ബിരുദവും നേടി.
ബംഗളൂരു അലിയന്‍സ് യൂണിവഴ്സിറ്റിയില്നിന്നു സര്‍ട്ടിഫിക്കറ്റ് കോഴ്സും പാസായിട്ടുണ്ട്. ഡിസിഎല്‍ മേഖലാ പ്രസിഡന്റ്, സംസ്ഥാന അധ്യാപക പരിശീലകന്, കെപിഎസ്ടിഎ സംസ്ഥാന റിസോഴ്സ് ടീച്ചേഴ്സ് സെല്‍ ചെയര്മാന്, ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം വിദ്യാരംഗം ജില്ലാ കമ്മിറ്റിയംഗം, ജിഎസ്ടി ഡബ്ല്യുഒ ജില്ലാ വൈസ് പ്രസിഡന്റ് , ജില്ലാ ഗവ. സ്കൂള്‍ ടീച്ചേഴ്സ് സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
ദീപിക ജൈവ നന്മ സംസ്ഥാന പുരസ്കാരം, മികച്ച ജൈവ കൃഷി അധ്യാപക അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ സുമ ട്രഷറി ഉദ്യോഗസ്ഥയാണ്. വിദ്യാര്‍ഥികളായ ഹന്ന ബ്രിജിറ്റ് സിബി, അല്‍ഫോന്‍സ സിബി എന്നിവരാണ് മക്കള്‍. ഡിസിഎല്‍ കൊച്ചേട്ടന് ഫാ. റോയി കണ്ണന്‍ചിറ, പ്രവിശ്യാ കോ-ഓര്‍ഡിനേറ്റര്‍ റോയ് ജെ. കല്ലറങ്ങാട്ട് എന്നിവര്‍ പുരസ്കാരജേതാവിനെ അനുമോദിച്ചു. ഡിസംബറില്‍ തിരുവനന്തപുരത്തു പുരസ്കാരം സമ്മാനിക്കും.
Idukki
ഇടുക്കി: ആനയിറങ്കല്‍ ഡാമിന്റെ ബഫര്‍സോണ്‍ കൈയേറി കൃഷിയും നിര്‍മാണങ്ങളും നടത്തിയിരുന്ന 7.9104 ഹെക്ടറിലെ കൈയേറ്റം ജില്ലാ ഭരണകൂടം ഒഴിപ്പിച്ചു.
ദേവികുളം സബ് കളക്ടര്‍ വി.എം. ആര്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് നാലു ദിവസം നീണ്ട നടപടികളിലൂടെ കൈയേറ്റം ഒഴിപ്പിച്ചത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ വിലക്ക് പ്രദേശത്തായിരുന്നു ഒഴിപ്പിക്കല്‍ നടപടികള്‍.
ഭൂമി കൈയേറി ഏലം, കുരുമുളക് തുടങ്ങിയ കൃഷികളും നിര്‍മാണങ്ങളും നടത്തിയിരുന്ന പ്രദേശങ്ങളിലെ ഫെന്‍സിംഗ് പോസ്റ്റുകളും ഗേറ്റുകളും കെട്ടിടങ്ങളും ഏറുമാടങ്ങളും റവന്യു ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു. 1260 മീറ്റര്‍ വൈദ്യുതി വേലി, 75 ഫെന്‍സിംഗ് പോസ്റ്റുകള്‍, ആറു ഗേറ്റുകള്‍, എട്ടു കെട്ടിടങ്ങള്‍ എന്നിവയും നീക്കം ചെയ്തവയില് ഉള്‍പ്പെടുന്നു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സബ് കളക്ടര്‍ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചു.
വനംവകുപ്പ്, കെഎസ്ഇബി, ഡാം സേഫ്റ്റി വിഭാഗം, പൊലിസ് എന്നിവരുടെ സംയുക്ത സംഘമാണ് കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികളില്‍ പങ്കെടുത്തത്. ഒഴിപ്പിച്ച പ്രദേശങ്ങളില്‍ പട്ടയഭൂമി ഉള്‍പ്പെട്ടിട്ടില്ലന്നും വിവിധ പ്രദേശങ്ങളില്‍നിന്നു കണ്ടുകെട്ടിയ വസ്തുക്കള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയതായും ദേവികുളം സബ് കളക്ടര്‍ അറിയിച്ചു.
പ്രദേശത്തെ സ്വാഭാവിക സസ്യാവരണം പുനഃസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് അറിയിച്ചു. കൈയേറ്റം ഒഴിപ്പിച്ച പ്രദേശങ്ങള്‍ ഭാവിയില്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താന്‍ കെഎസ്ഇബി നടപടികള്‍ സ്വീകരിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. റിസര്‍വോയറില്‍നിന്ന് 10 ചെയിന്‍ വരെയുള്ള പ്രദേശമാണ് ബഫര്‍സോണ്‍ എന്ന നിലയില്‍ സംരക്ഷിക്കുന്നത്.
Idukki
മൂന്നാര്‍: ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൈയൊഴിഞ്ഞതോടെ സര്‍ക്കാര്‍ സ്കൂളിന്റെ അധീനതയിലുള്ള മൈതാനം കാടുകയറി നശിക്കുന്നു.
ദേവികുളം സര്‍ക്കാര്‍ സ്കൂളിന്റെ മൈതാനമാണ് ഇത്തരത്തിൽ അനാഥമായി കിടക്കുന്നത്. മൂന്ന് ഏക്കറിലധികം വരുന്ന മൈതാനമാണ് പരിചരണമില്ലാതെ ഇത്തരത്തിൽ നശിക്കുന്നത്. മൈതാനത്തിന്റെ ശോച്യാവസ്ഥ മൂലം വിദ്യാര്‍ഥികള്‍ക്ക് വിനോദത്തിനോ കായിക പരിശീലനത്തിനോ സ്ഥലമില്ലാത്ത സ്ഥിതിയാണ്.
സ്കൂള്‍ അധികൃതരുടെ ഉദാസീനതയും മൈതാനം ഇത്തരത്തിൽ മോശമാകാൻ കാരണമാകുന്നുണ്ടെന്നാണ് പരാതി. നിരവധി തവണ വിദ്യാർഥികളും പൊതുപ്രവർത്തകരും പരാതി ഉന്നയിച്ചിട്ടും മാറിമാറി വന്ന പഞ്ചായത്ത് ഭരണസമിതികൾ ആവശ്യം കേട്ടതായി ഭാവിച്ചില്ല.
ബന്ധപ്പെട്ട വകുപ്പുകളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തി മൈതാനം നവീകരിക്കണമെന്നാണ് രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെടുന്നത്.
Idukki
നെടുങ്കണ്ടം: ശുചിത്വമുള്ള നാടിനായി കൈകോർത്ത് സെന്റ് സേവ്യേഴ്സ് സ്കൂളിലെ വിദ്യാർഥികൾ. ചെമ്മണ്ണാർ ടൗണിലെ ബസ് സ്റ്റോപ്പ് പരിസരത്ത് സ്ഥാപിച്ചിട്ടുള്ള ബോട്ടിൽ ബൂത്തും പരിസരവുമാണ് വിദ്യാർഥികൾ ചേർന്ന് ശുചീകരിച്ചത്.
കാടുപിടിച്ചും പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ നിറഞ്ഞും കിടന്നിരുന്ന ബൂത്തിന്റെ പരിസരം വിദ്യാർഥികൾ വൃത്തിയാക്കി.
പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയരുതെന്നും പരിസ്ഥിതി സംരക്ഷിക്കണമെന്നും ആഹ്വാനം ചെയ്യുന്ന ബോധവത്കരണ ബോർഡുകളും സ്റ്റിക്കറുകളും വിദ്യാർഥികൾ സ്ഥാപിച്ചു.
വിദ്യാർഥികളായ ടോം ബിനോയി, എഡ്വിൻ കെ. ബിജു, ഡെന്നിസ് ഉമ്മൻ, നവീൻ രാജു, നെവിൻ ജോബി, അനന്തകൃഷ്ണൻ സുഭാഷ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Idukki
ചെറുതോണി: ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി സ്കൂൾ കുട്ടികൾക്കായി ബോധവത്കരണ പരിപാടി നടത്തി.
ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ് ലൈന്റെ നേതൃത്വത്തിൽ റീച്ച് ഔട്ട് 1098എ ഫ്രണ്ട് ഇൻ നീഡ് എന്ന പേരിലായിരുന്നു പരിപാടി.
ഇതിന്റെ ഭാഗമായി ചൈൽഡ് ഹെൽപ് ലൈൻ ജില്ലാ ഓഫിസ് സന്ദർശനവും നടന്നു. കോ-ഓർഡിനേറ്റർ എം.ടി. ഗീതു ഉദ്ഘാടനം ചെയ്തു. സൂപ്പർവൈസർ നീതു ജോസഫ്, കൗൺസിലർ ടോംസി മാണി, രഞ്ജിത് ടോം, സൂപ്പർവൈസർ എസ്. ശാന്തിനി, അനൂപ് കെ. സുരേഷ്, ശ്രുതി രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
വാഴത്തോപ്പ് ഗിരിജ്യോതി സിഎംഐ പബ്ലിക് സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.
Idukki
ഉടുമ്പന്നൂര്‍: വന്യജീവി ആക്രമണങ്ങളില്‍നിന്ന് ജനവാസമേഖലയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ കോട്ടക്കവല - മലയിഞ്ചി ഭാഗത്ത് നിര്‍മിക്കുന്ന ഒന്‍പതു കിലോമീറ്റര്‍ ഫെന്‍സിംഗ് പൂര്‍ത്തീകരണത്തിലേക്ക്. ഫെന്‍സിംഗ് നിര്‍മാണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനായി പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും മലയിഞ്ചിയില്‍ സന്ദര്‍ശനം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് ജിജി സുരേന്ദ്രന്, വൈസ് പ്രസിഡന്റ് ഷമീന നവാസ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ നൈസി ഡെനില്‍, അമ്പിളി സുനില്‍, പഞ്ചായത്തംഗങ്ങളായ ബിജിത ഷിബു, ആഷ്ന അഷറഫ്, പി.ബി. മനോജ്, ബിജോ ജേക്കബ്, ബിന്ദു ഗംഗാധരന്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ മനോജ് തങ്കപ്പന്, സെക്രട്ടറി പി.കെ. മുജീബ് എന്നിവരും വനം വകുപ്പ് അധികൃതരും സംഘത്തിലുണ്ടായിരുന്നു.
വന്യജീവിശല്യം രൂക്ഷമായ പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നിര്‍ണായക ചുവടുവയ്പ്പാണ് ഫെന്‍സിംഗ് പദ്ധതി. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പ്രദേശവാസികള്‍ നേരിടുന്ന വന്യജീവി ഭീഷണിക്ക് ഒരു പരിധി വരെ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Idukki
തൊടുപുഴ: ജില്ലയില്‍ മഴയുടെ അളവു കുറയുന്നത് കാര്‍ഷികമേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്ക. കാലവര്‍ഷത്തിനു പിന്നാലെ തുലാവര്‍ഷത്തിലും മഴക്കുറവ് രേഖപ്പെടുത്തിയതാണ് ജില്ലയെ ആശങ്കയിലാഴ്ത്തുന്നത്. കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം ഒക്ടോബര്‍ ഒന്നു മുതല്‍ ഇന്നലെ വരെ ജില്ലയില്‍ ലഭിച്ചത് 321.9 മില്ലിമീറ്റര്‍ മഴയാണ്. 495.4 മില്ലിമീറ്റര്‍ ലഭിക്കേണ്ട സ്ഥാനത്ത് 35 ശതമാനം മഴക്കുറവാണ് നിലവില്‍ രേഖപ്പെടുത്തിയത്. അടുത്ത ദിവസങ്ങളിലും കാര്യമായ മഴയ്ക്കു സാധ്യതയില്ലെന്നാണ് കാലാവസ്ഥാ പ്രവചനം.
മഴ പിന്മാറിയതോടെ ഹൈറേഞ്ച് മേഖലകളില്‍ ഉള്‍പ്പടെ പകല്‍ താപനില ക്രമാതീതമായി ഉയര്‍ന്നു. വേനല്‍ക്കാലത്തെ അനുസ്മരിപ്പിക്കുന്ന ചൂടാണ് പലയിടങ്ങളിലും അനുഭവപ്പെടുന്നത്. അതേസമയം രാത്രിയും പുലര്‍ച്ചെയും മഞ്ഞും തണുപ്പുമുണ്ട്. ഒക്ടോബര്‍ പകുതിയോടെയാണ് ഇത്തവണ തുലാവര്‍ഷം ആരംഭിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പലയിടങ്ങളിലും ശക്തമായ മഴ ലഭിച്ചെങ്കിലും പിന്നീട് തുലാവര്‍ഷം ദുര്‍ബലമായി. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലവര്‍ഷ സീസണില്‍ ജില്ലയില്‍ 47 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയിരുന്നു. വേനല്‍മഴയും പ്രതീക്ഷിച്ചപോലെ ലഭിച്ചിരുന്നില്ല. വേനല്‍മഴയില്‍ 39 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
വിളകള്‍ വാടിക്കരിയാന്‍ സാധ്യത
ഏലം, കുരുമുളക്, വാഴ, പച്ചക്കറികള്‍, ഗ്രാമ്പു, ജാതി എന്നീ വിളകളെ മഴയുടെ കുറവ് ബാധിക്കുമെന്നാണ് കര്‍ഷകര്‍ സൂചന നല്‍കുന്നത്. ഏലം മേഖലയില്‍ മഴ കുറയുന്നതോടെ ചെടികള്‍ കരിഞ്ഞുണങ്ങാനും രോഗം പിടിപെടാനുള്ള സാധ്യതയേറെയാണ്. എല്ലാ വര്‍ഷവും ഏലച്ചെടികളെ വരള്‍ച്ച ബാധിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം കടുത്ത ചൂടു മൂലം ഏലം മേഖലയില്‍ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. ഏതാനും നാള്‍കൂടി മഴ മാറിനിന്നാല്‍ കഴിഞ്ഞ വര്‍ഷത്തേതിനു സമാനമായ അവസ്ഥയുണ്ടാകുമെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ക്രിസ്മസ് കഴിയുന്നതോടെ കുരുമുളക് തോട്ടങ്ങളില്‍ വിളവെടുപ്പിനു തുടക്കം കുറിക്കും. എന്നാല്‍, ഇടയ്ക്കു മഴ ലഭിച്ചില്ലെങ്കില്‍ കുരുമുളക് മണികള്‍ വലിപ്പമില്ലാതെവരാനും തൂക്കം കുറയാനും കാരണമാകും. ലിറ്റര്‍ വെയ്റ്റ് കുറയുന്നതോടെ വില കുറയാനും സാധ്യതയുണ്ട്. ഇതിനു പുറമേ ദ്രുതവാട്ടം ഉള്‍പ്പടെ രോഗങ്ങള്‍ക്കും പുതുതായി കൃഷി ചെയ്തിരിക്കുന്ന കുരുമുളക് ചെടികള്‍ വാടാനും ഇടയാകും.
മഴക്കുറവ് വാഴയെയും പച്ചക്കറി കൃഷിയെയും ബാധിക്കും. വാഴപ്പിണ്ടിക്ക് മതിയായ തോതില്‍ വെള്ളമില്ലെങ്കില്‍ കുല മൂപ്പെത്താതെ ഒടിയാന്‍ ഇടയാകും. പച്ചക്കറി കൃഷികള്‍ക്ക് മഴ ലഭിക്കാതിരുന്നാല്‍ ഉത്പാദനത്തില്‍ വലിയ തോതില്‍ ഇടിവുണ്ടാകും. ഗ്രാമ്പു, ജാതി എന്നിവയുടെ വിളവും മഴയുടെ ലഭ്യത അടിസ്ഥാനമാക്കിയാണ്. മഴ കുറഞ്ഞാല്‍ ജാതിക്കായും ഗ്രാമ്പുവും മൂപ്പെത്താതെ പൊഴിയും. മൂപ്പെത്താത്തതിനാല്‍ ജാതിക്കായയ്ക്കും ജാതിപത്രിയ്ക്കും വില കുറയും. തെങ്ങിന് വെള്ളക്കാ പൊഴിച്ചിലുണ്ടാകും. ഇത്തരത്തില്‍ മഴയുടെ അളവു കുറയുന്നത് പ്രധാന വിളകളെയെല്ലാം ബാധിക്കും.
മതിയായ തോതില്‍ നനച്ചു കൊടുത്തെങ്കില്‍ മാത്രമേ കൃഷിയില്‍നിന്നു നേട്ടമുണ്ടാക്കാന്‍ കഴിയൂ. എന്നാല്‍, മഴക്കുറവു മൂലം കുളങ്ങളിലും അരുവികളിലും വെള്ളത്തിന്റെ അളവു കുറയുന്നതോടെ വിളകള്‍ നനയ്ക്കാന്‍ കഴിയാത്ത സാഹചര്യവുമുണ്ടാകും.
Idukki
തൊടുപുഴ: ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് തൊടുപുഴ നഗരസഭാ പരിധിയിലൂടെ കടന്നുപോകുന്ന അയ്യപ്പഭക്തര്‍ക്കായി നഗരസഭയുടെ നേതൃത്വത്തില്‍ ഇടത്താവളം ഒരുക്കും.
ഇതുമായി ബന്ധപ്പെട്ട് നഗരസഭാ ചെയര്‍പേഴ്സണ്‍ സാബിറ ജലീലിന്റെ അധ്യക്ഷതയില്‍ ആലോചനായോഗം ചേര്‍ന്നു. വൈസ് ചെയര്മാന് കെ. ദീപക്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ മേഴ്സി സെബാസ്റ്റ്യന്‍, റംസിയ നിയാസ്, ടി.കെ. സുധാകരന് നായര്‍, കൗണ്‍സിലര്‍മാര്‍, സെക്രട്ടറി അന്‍സല്‍ ഐസക്, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍, ഫയര്‍ഫോഴ്സ്, പൊലിസ് ഉദ്യോഗസ്ഥര്‍, കാഞ്ഞിരമറ്റം, മുല്ലക്കല്‍, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നഗരസഭാ ഓഫിസിനു സമീപം ഇടത്താവളം സജ്ജീകരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. തീര്‍ഥാടകര്‍ക്ക് കുടിവെള്ളം, ശുചിമുറി സൗകര്യം, ചികിത്സാ സൗകര്യങ്ങള്‍, എമര്‍ജന്‍സി ഹെല്‍പ്പ് നമ്പര്‍, പൊലിസ്, ഫയര്‍ഫോഴ്സ് സേവനങ്ങള്‍, നഗരസഭയുടെ വിവിധ സേവനങ്ങള്‍ എന്നിവ ഇവിടെ ലഭ്യമാക്കും. ഇതിനു പുറമേ, തദ്ദേശ വകുപ്പ് നടപ്പാക്കുന്ന ശരണ്‍ ആപ്പിന്റെ ക്യുആര്‍ കോഡ് ഇടത്താവളങ്ങളില്‍ സ്ഥാപിക്കും.
Idukki
തൊടുപുഴ: ലൈസന്‍സ്ഡ് എന്‍ജിനിയേഴ്സ് ആൻഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന് ജില്ലാ കണ്വന്ഷന് തൊടുപുഴയില്‍ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഗസ്റ്റിന് ജോസഫ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി ജിതിന് സുധാകൃഷ്ണന്, നഗരസഭാ കൗണ്‍സിലര്‍ ആര്.അജി, കെ.എസ്. അനില്‍കുമാര്‍, കെ. സുധീര്‍, സുബിന് ബെന്നി, ബിനു ജോസഫ്, കെ.അലക്സാണ്ടര്‍, പി.ആര്. രതീഷ്, അനീഷ് എന്‍.ജോസഫ്, എസ്. മനേഷ്, ബി.പ്രിയാത്മജന്, പി.എസ്. രാജേഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Idukki
ചെറുതോണി: റവന്യു ജില്ലാ സ്കൂൾ പ്രവൃത്തിപരിചയ മേളയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയിട്ടും സംസ്ഥാന മത്സരത്തിൽനിന്നു തഴയപ്പെട്ട മരിയാപുരം സെന്റ് മേരീസ് സ്കൂൾ വിദ്യാർഥി വി.ആർ. കൈലാസ്നാഥിന് ഒടുവിൽ ആശ്വാസം. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചു. ഇരട്ടയാറിൽ നടന്ന ജില്ലാ പ്രവൃത്തിപരിചയ മേളയിൽ ഹൈസ്കൂൾ വിഭാഗം മെറ്റൽ എൻഗ്രേവിംഗ് മത്സരത്തിലാണ് കൈലാസ്നാഥ് ഒന്നാം സ്ഥാനം നേടിയത്. ഒന്നാം സ്ഥാനത്തിനുള്ള സർട്ടിഫിക്കറ്റും ലഭിച്ചിരുന്നു. എന്നാൽ, പിന്നീട് പേരു രേഖപ്പെടുത്തിയപ്പോൾ കൈലാസ്നാഥിനെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളുകയും 12-ാം സ്ഥാനക്കാരനായ മറ്റൊരു വിദ്യാർഥിയെ ഒന്നാം സ്ഥാനത്തേക്ക് ഉയർത്തുകയുമായിരുന്നു.
സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ ഒന്നും രണ്ടും സ്ഥാനക്കാർക്കു മാത്രമാണ് അവസരമെന്നിരിക്കേ കൈലാസ്നാഥിന് അവസരം നഷ്ടപ്പെട്ടു. ഇതോടെ കുടുംബം മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും എംഎൽഎക്കും ജില്ലാ കളക്ടർക്കും വിദ്യാഭ്യാസ വകുപ്പ് അധികൃതർക്കും പരാതി നൽകി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിഷയത്തിൽ ഇടപെട്ടെങ്കിലും കുട്ടിക്ക് അനുകൂലമായ പരിഹാരം ലഭിച്ചില്ല. തുടർന്നാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്.
കോടതി ഉത്തരവിലൂടെയാണ് സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാനുള്ള അനുമതി ലഭിച്ചത്. ഒന്നാം സ്ഥാനം നേടിയതിന്റെ സന്തോഷത്തിൽ സഹപാഠികൾക്ക് മിഠായി വിതരണം ചെയ്യാൻ തയാറെടുക്കുന്നതിനിടെയാണ് സ്ഥാനമാറ്റം സംബന്ധിച്ച വിവരം കൈലാസ്നാഥ് അറിയുന്നത്. ഇതോടെ കടുത്ത മാനസിക വിഷമത്തിലായ കുട്ടി സ്കൂളിൽ പോകുന്നതു പോലും ഒഴിവാക്കിയിരുന്നു. സംഭവത്തിൽ സ്കൂൾ മാനേജ്മെന്റും പിടിഎയും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അവസാന നിമിഷമാണെങ്കിലും സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് കൈലാസ്നാഥ് പറഞ്ഞു.
നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ഹൈക്കോടതി ഉത്തരവ് അനുകൂലമായത് കൈലാസ്നാഥിനും കുടുംബത്തിനും സ്കൂൾ പിടിഎയ്ക്കും ആശ്വാസമായിരിക്കുകയാണ്. ഇന്നു മുതൽ പാലക്കാട് നടക്കുന്ന സംസ്ഥാന മത്സരവേദിയിൽ തന്റെ കഴിവ് തെളിയിക്കാനുള്ള തയാറെടുപ്പിലാണ് കൈലാസ്നാഥ്.
Idukki
തൊടുപുഴ: മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രതീക്ഷാ ഭവന് സ്പെഷ്യല്‍ സ്കൂളില്‍ സ്പോര്‍ട്സ് ഡേ സംഘടിപ്പിച്ചു. വെങ്ങല്ലൂര്‍ സോക്കര്‍ സ്കൂള്‍ ഗ്രൗണ്ടില്‍ ഡീന്‍ കുര്യാക്കോസ് എംപി മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് പാസ്റ്റ് മുനിസിപ്പല്‍ കൗണ്‍സിലര്‍ ആതിര ജോഷി ഫ്ളാഗ് ഓഫ് ചെയ്തു. ഡിവൈഎസ്പി സജി മാര്‍ക്കോസ് സല്യൂട്ട് സ്വീകരിച്ചു.
മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് പി.എ. സലിംകുട്ടി, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹണി വി. ഫ്രാന്‍സിസ്, ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ മേരി ജോണ്‍, എഡ്യൂക്കേഷന്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ഡോ. റെജിന്‍ ചിറ്റടി, മര്‍ച്ചന്റ്സ് അസോസിയേഷന് സെക്രട്ടറി ജിമ്മി കുര്യന്, വര്‍ക്കിംഗ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ്, ജില്ലാ സെക്രട്ടറി സാലി എസ്. മുഹമ്മദ്, എം.ബി. താജു, സെയ്ദു മുഹമ്മദ് വടക്കയില്‍, ഇ.എ. അഭിലാഷ്, ബെന്നി ഇല്ലിമൂട്ടില്‍, ജോര്‍ജുകുട്ടി ജോസ്, മുനീര്‍ സെയ്ദുമുഹമ്മദ്, സിയാദ് കരിക്കുംപറമ്പ് എന്നിവര്‍ പ്രസംഗിച്ചു.
Idukki
ഉപ്പുതറ: ചപ്പാത്ത് ശ്രീധർമശാസ്താ ക്ഷേത്രത്തിലെ കവർച്ചയുമായി ബന്ധപ്പെട്ട് രണ്ടു തമിഴ്നാട് സ്വദേശികളെ പൊലിസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ചുരുളിക്കു സമീപം കെഎം പെട്ടി, കെജി പെട്ടി സ്വദേശികളായ ഈശ്വർ, ചന്ദ്രൻ എന്നിവരാണ് പിടിയിലായത്. തമിഴ്നാട്ടിലെ ഉസലാംപെട്ടിയിൽ ഒളിവിൽ കഴിഞ്ഞ ഇവരെ വാഗമൺ സിഐയുടെ കീഴിലെ ഷാഡോ പൊലിസാണ് പിടികൂടിയത്.
കഴിഞ്ഞ മൂന്നിന് രാത്രിയിലാണ് ചപ്പാത്ത് ശ്രീധർമശാസ്താ ക്ഷേത്രത്തിൽ മോഷണം നടന്നത്. ചെറിയ വിഗ്രഹവും രണ്ടു താലിയും പണവും മോഷ്ടാക്കൾ കവർന്നിരുന്നു. പ്രാഥമിക അന്വേഷണത്തിൽതന്നെ സംഭവദിവസം പ്രദേശത്ത് രണ്ടു തമിഴ്നാട് സ്വദേശികളെ ബൈക്കിൽ കണ്ടുവെന്ന് പ്രദേശവാസികൾ മൊഴിനൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.
ക്ഷേത്രത്തിൽനിന്നു മോഷ്ടിക്കപ്പെട്ട വിഗ്രഹം പരപ്പ് വരയാത്ത് നാരായണൻ എന്നയാളുടെ കിണറ്റിൽനിന്നു വീണ്ടെടുത്തു. 40 അടി താഴ്ചയുള്ള കിണറ്റിൽനിന്നു വളരെ പണിപ്പെട്ടാണ് വിഗ്രഹം കണ്ടെടുത്തത്. മോഷ്ടാക്കൾ സഞ്ചരിച്ച ബൈക്ക് കണ്ടെടുക്കാൻ പൊലിസ് കമ്പം കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.
വാഗമൺ സിഐ ജയകുമാർ വി, ഉപ്പുതറ എസ്ഐമാരായ ബേബി ബിജു, എസ്. സുബൈർ, സീനിയർ സിവിൽ പൊലിസ് ഓഫീസർ സലീൽ രവി, സിവിൽ പൊലിസ് ഓഫീസർമാരായ അങ്കു കൃഷ്ണൻ എം, മിഥുൻ പി. സോമൻ, എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ വലയിലാക്കിയത്.
Idukki
മൂവാറ്റുപുഴ: നിര്‍മല കോളജ് ഡീന്‍ ഓഫ് ഗ്ലോബല്‍ എന്‍ഗേജ്മെന്റ് ആൻഡ് കമ്യൂണിറ്റി ഇംപാക്ടിന്റെയും വനിതാ സെല്ലിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഷീ ലീഡ്സ് ത്രിദിന വനിതാ സംരംഭകത്വ സമ്മേളനം ഇന്നുമുതല്‍ 21 വരെ കോളജില്‍ നടക്കും.
സമാപന ദിവസമായ 21നു രാവിലെ 11ന് കോളജിന്റെ വനിതാ സംരംഭകത്വം പ്രോത്സാഹനത്തിനുള്ള നിര്‍മല ഷീ കണക്ട്സ് ഡിജിറ്റല്‍ പ്ലാറ്റ്ഫോം മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും.
സംരംഭകത്വം ആഗ്രഹിക്കുന്നവര്‍ക്കും നിലവില്‍ സംരംഭങ്ങള്‍ നടത്തുന്നവര്‍ക്കും ഒരേ വേദിയില്‍ മാര്‍ഗനിര്‍ദേശവും പിന്തുണയും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ബിസിനസ് ആശയങ്ങളുടെ വികസനം, സംരംഭകത്വ പരിശീലനം, പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കല്‍, ബാങ്ക് വായ്പാ സൗകര്യങ്ങള്‍, സര്‍ക്കാര്‍ പദ്ധതികള്‍, നിയമപരമായ രജിസ്ട്രേഷന്, വിപണന സാധ്യതകള്‍ എന്നിവയില്‍ പ്ലാറ്റ്ഫോം സഹായം നല്‍കും. ബാങ്കുകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, സാമ്പത്തിക വിദഗ്ധര്‍, വിജയകരമായ സംരംഭകര്‍ എന്നിവരുമായി വനിതാ സംരംഭകരെ ബന്ധിപ്പിക്കുന്നതിനും സംവിധാനം സഹായകമാകും.
നിര്‍മല കോളജില്‍ പ്രവര്‍ത്തിക്കുന്ന സംരംഭം വനിതകളുടെ സാമ്പത്തിക സ്വയംപര്യാപ്തതയും സംരംഭകത്വ ശേഷിയും വളര്‍ത്തുന്നതിനുള്ള അക്കാദമിക സാമൂഹിക ഇടപെടല്‍കൂടിയാണ്.100 സ്ത്രീകള്‍ 100 ജീവിതങ്ങള്‍, അവബോധത്തില്നിന്ന് പ്രവര്‍ത്തനത്തിലേക്ക് എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം.
ഇന്നു രാവിലെ 10ന് എറണാകുളം ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക സമ്മേളനം ഉദ്ഘാടനം ചെയ്യും. മൂവാറ്റുപുഴ, ആവോലി, കോതമംഗലം, തൊടുപുഴ മേഖലകളിലെ കുടുംബശ്രീ അംഗങ്ങള്‍, വനിതാ സംരംഭകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കായി സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍, ബാങ്ക് വായ്പകള്‍, ഇന്‍ഷുറന്‍സ് എന്നിവയെക്കുറിച്ച് അവബോധം നല്‍കുകയാണ് പരിപാടിയുടെ ലക്ഷ്യം.
മൂന്നു ദിവസങ്ങളിലായി ആറു സെക്ഷനുകളും രണ്ട് പാനല്‍ ചര്‍ച്ചകളും നടക്കും. ഡീന്‍ കുര്യാക്കോസ് എംപി, മാത്യു കുഴല്നാടന് എംഎല്‍എ, ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, ഷിബു തെക്കുംപുറം എംഎല്‍എ, ചലച്ചിത്രതാരം ആശ ശരത്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പ്രമുഖ വനിതാ സംരംഭകര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും.
സമ്മേളനത്തോടനുബന്ധിച്ച് വനിതാ സംരംഭകരുടെ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ഉപയോഗിക്കാത്ത വസ്തുക്കള്‍ കൈമാറ്റം ചെയ്യാവുന്ന സ്വാപ്പ് ഷോപ്പും 21ന് പ്രത്യേക ഫുഡ് ഫെസ്റ്റും ഒരുക്കിയിട്ടുണ്ട്.
സൗത്ത് ഇന്ത്യന്‍ ബാങ്ക്, എസ്ബിഐ, എന്റെ നാട് കൂട്ടായ്മ, ആവോലി പഞ്ചായത്ത്, മൂവാറ്റുപുഴ നഗരസഭ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാനേജര്‍ മോണ്‍. ഡോ. പയസ് മലേക്കണ്ടത്തില്‍, പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജസ്റ്റിന് കെ. കുര്യാക്കോസ് എന്നിവര്‍ നേതൃത്വം നല്‍കും.
Idukki
തൊടുപുഴ: മൂവാറ്റുപുഴ റൂട്ടില്‍ വെങ്ങല്ലൂരില്‍ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. മഞ്ഞള്ളൂര്‍ സ്വദേശി എം.ജി. ബിനു, കരിമണ്ണൂര്‍ നെയ്യശേരി കോട്ടക്കവല സ്വദേശി ജിബിന്‍ ജോണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ബിനുവിന്റെ പരിക്ക് സാരമാണെന്ന് തൊടുപുഴ പൊലീസ് പറഞ്ഞു. വീഴ്ചയില്‍ ഇരുവരുടെയും തലയ്ക്കാണ് പരിക്കേറ്റത്.
ഷെറോണ് കള്‍ച്ചറല്‍ സെന്ററിന് മുന്നില്‍ ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. ഷാപ്പുംപടി ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറും ബൈക്കും പരസ്പരം തട്ടിയതിനെത്തുടര്‍ന്ന് ഇടിച്ച് മറിഞ്ഞതായാണ് വിവരം.
റോഡില്‍ തെറിച്ചുവീണ ഇരുവരെയും നാട്ടുകാര്‍ ചേര്‍ന്ന് വെങ്ങല്ലൂരിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോട്ടോര്‍ വാഹനവകുപ്പും തൊടുപുഴ പൊലിസും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
Alappuzha
പൂച്ചാക്കൽ: വിൽപ്പനയ്ക്കായി സൂക്ഷിക്കുകയും കടത്തിക്കൊണ്ടുവരികയും ചെയ്ത 12.870 കിലോഗ്രാം കഞ്ചാവുമായി രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി എട്ടു പേരെ പൂച്ചാക്കൽ പൊലിസ് അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ യൂത്ത് കോൾഗ്രസ് നേതാവും. ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നോടെ പാണാവള്ളി പള്ളിവെളി ഭാഗത്തുനിന്ന് 1.270 കിലോഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കളെയും ചേർത്തല - അരൂക്കുറ്റി റോഡിൽ മാക്കേക്കവലയിൽ കാറിൽ കടത്തിക്കൊണ്ടുവന്ന 11.600 കിലോഗ്രാം കഞ്ചാവുമായി അഞ്ചുപേരെയുമാണ് പൊലിസ് പിടികൂടിയത്.
പൂച്ചാക്കൽ പള്ളിവെളി ഭാഗത്ത് ലഹരിമരുന്ന് വിൽപ്പന നടക്കുന്നതായി ചേർത്തല ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് മഞ്ജുലാലിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ആദ്യസംഘം പിടിയിലായത്. പാണാവള്ളി തെക്കേ പള്ളിപ്പറമ്പിൽ ജിതിൻ (23), മണപ്പുറം അരുൺ നിവാസിൽ അരുൺകുമാർ(30), മണപ്പുറം വട്ടത്തറയിൽ അലൻ വർഗീസ് (24) എന്നിവരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്.
ചേർത്തല-അരൂക്കുറ്റി റോഡ് വഴി കാറിൽ വൻതോതിൽ ലഹരിമരുന്ന് കടത്തിക്കൊണ്ടുവരുന്നതായി ജില്ലാ പൊലിസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിൽ രാത്രി 10.50ന് അഞ്ചുപേരടങ്ങുന്ന രണ്ടാമത്തെ സംഘം മാക്കേക്കവലയിൽ പിടിയിലായത്.
കാർ മാക്കേക്കടവ് ജംഗ്ഷന് സമീപം തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. കാറിന്റെ ഡിക്കിയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 11.600 കിലോഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ മണപ്പുറം ദാറുൽ സലാമിൽ അലി ജോവഹർ(24), പൂച്ചാക്കൽ തെക്കേകൂനം ചേരിയിൽ സലാഹുദീൻ അയൂബ് (24), മണപ്പുറം നികർത്തിൽ കൃഷ്ണകുമാർ(23), പൂച്ചാക്കൽ തസ്നി മൻസിലിൽ മുഹമ്മദ് അസ്ലം (23), മണപ്പുറം വേലംവെളി വീട്ടിൽ ഷെമീർ (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഷെമീർ യൂത്ത് കോൺഗ്രസ് നേതാവും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സജീവ പ്രവർത്തകനുമായിരുന്നു. ഇയാൾക്കെതിരെ പൂച്ചാക്കൽ പൊലിസ് സ്റ്റേഷനിൽ നാല് ക്രിമിനൽ കേസുണ്ട്.
പൂച്ചാക്കൽ പൊലിസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പി.ടി. ലിജിമോളുടെ നേതൃത്വത്തിൽ എസ്ഐ സുനിൽരാജൻ, എഎസ്ഐ ശിവദാസപ്പണിക്കർ, സീനിയർ സിവിൽ പൊലിസ് ഓഫീസർമാരായ കലേഷ്, റിച്ചാർഡ്, സിനോ, ജോമോൻ, അനിൽകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീരാജ്, രാജേഷ് എന്നിവരും ചേർത്തല ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ടിന്റെ സ്ക്വാഡു ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Alappuzha
മങ്കൊമ്പ്: ടോറസുകളുടെ മത്സരപ്പാച്ചിലിൽ പൊറുതിമുട്ടി നാട്ടുകാർ. നിർമാണം നടക്കുന്ന മുളയ്ക്കാംതുരുത്തി-വാലടി റോഡിലാണ് അമിതഭാരം കയറ്റിയ ടോറസ് ലോറികൾ നാട്ടുകാരിൽ ഭീതിപടർത്തുന്നത്. റോഡിനു താങ്ങാവുന്നതിലധികം ഭാരം കയറ്റിയോടുന്നതുമൂലം റോഡുവക്കിലുള്ള വീടുകൾക്കും കെട്ടിടങ്ങൾക്കും കേുടുപാടുകൾ സംഭവിക്കുന്നതായും പരാതിയുണ്ട്.
നിർമാണജോലികൾ നടക്കുന്നതിന്റെ ഭാഗമായി റോഡിനു ഇരുവശങ്ങളിലും കരിങ്കൽ സംരക്ഷണഭിത്തി നിർമാണം പുരോഗമിക്കുകയാണ്. ഇരുവശങ്ങളിലും ആഴത്തിൽ കുഴികളെടുത്തിരിക്കുന്നതിനാൽ നിലവിൽ റോഡിനു വീതി തീരെ കുറവാണ്. ഇതിനാൽ വലിയ വാഹനങ്ങൾ കഷ്ടിച്ചാണ് കടന്നുപോകുന്നത്. ഭാരവാഹനങ്ങളുടെ ഗതാഗതം മൂലം റോഡ് ഇടിയാനുള്ള സാധ്യത ഏറെയാണ്.
വീതികുറഞ്ഞ റോഡിൽ ടോറസ് പോലെയുള്ള വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടയാത്രക്കാർ അപകടത്തിൽപെടാനുള്ള സാധ്യതയും ഏറെയാണ്. നിരവധി സ്കൂൾ വിദ്യാർഥികളാണ് റോഡിലൂടെ കാൽനടയായി യാത്രചെയ്യുന്നത്. രാപകൽ ഭേദമെന്യേ ടോറസ് ലോറികൾ കടന്നുപോകുന്നതുമൂലം നിരവധി വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചിട്ടുള്ളത്.
പല വീടുകളുടെയും ഭിത്തികൾക്കു വിള്ളൽ വീണനിലയിലാണ്. റോഡ് മോശമാണെങ്കിലും ഭാരവാഹനങ്ങൾ വേഗത്തിലാണ് ഗതാഗതം നടത്തുന്നത്. തുരുത്തി ഭാഗത്തുനിന്ന് കിടങ്ങറ ഭാഗത്തേക്കു പോകുന്ന ഭാരവാഹനങ്ങൾക്കു പുറമെ, റോഡു നിർമാണത്തിനുള്ള മണ്ണും മറ്റുമായി പോകുന്ന ഭാരവണ്ടികളുമാണ് പ്രധാനമായി ഇതുവഴി സർവീസ് നടത്തുന്നത്. പൂർണമായും പാടശേഖരങ്ങളിൽക്കൂടി കടന്നുപോകുന്ന റോഡുകൾക്ക് ഇത്തരം വഹനങ്ങളെ വഹിക്കാൻ ശേഷിയില്ലാത്തവയാണ്.
എത്ര നവീകരണ ജോലികൾ നടത്തിയാലും ഭാരവാഹനങ്ങളുടെ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിൽ റോഡ് തകർച്ചയ്ക്കു ശാശ്വത പരിഹാരമാകില്ലെന്നാണ് നാട്ടുകാർ പറയുന്നത്. രണ്ടാം ഘട്ട നവീകരണ ജോലികൾ ആരംഭിച്ചു രണ്ടുവർഷത്തോടടുക്കുമ്പോഴും നിർമാണജോലികൾ എങ്ങുമെത്താത്തതിലും നാട്ടുകാർക്കു കടുത്ത അതൃപ്തിയാണുള്ളത്.
Alappuzha
തുറവൂർ: പള്ളിത്തോട് മുതൽ തൈക്കൽ വരെയുള്ള വിവിധ പ്രദേശങ്ങളിലെ കടൽഭിത്തി തകർന്നു. ഇരുപതിലധികം വർഷങ്ങളായി ഈ മേഖലയിലെ കടൽഭിത്തിയുടെ അറ്റകുറ്റപ്പണികൾ നടത്തിയിട്ട്.
കഴിഞ്ഞ വർഷമുണ്ടായ കടൽക്ഷോഭത്തിൽ നിലവിലുണ്ടായിരുന്നു കടൽഭിത്തി പലഭാഗങ്ങളിലും ഇടിഞ്ഞു താഴുകയും തകർന്നടിയുകയും ചെയ്തു. തുടർന്ന് പഞ്ചായത്തുകളുടെ നേതൃത്വത്തിൽ കടൽഭിത്തിക്ക് സമാന്തരമായി മണൽഭിത്തി നിർമിച്ചതുകൊണ്ടാണ് പല പ്രദേശങ്ങളിലും കടലാക്രമണം ചെറുക്കാൻ സാധിച്ചത്.
നിലവിൽ ഒറ്റമശേരി മേഖലയിൽ മാത്രമാണ് ടെട്രോപ്പടു കൊണ്ടള്ള കടൽഭിത്തി നിർമിച്ചുകൊണ്ടിരിക്കുന്നത്. ഇതും ഒച്ചിഴയും വേഗത്തിലാണ് നടക്കുന്നത്.
ചെല്ലാനം വരെയുള്ള ഭാഗങ്ങളിൽ ടെട്രോപ്പോഡ് ഉപയോഗിച്ചുള്ള കടൽഭിത്തി നിർമിക്കണമെന്നാണ് തീരദേശ ജനതയുടെ ആവശ്യം. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മാറിമാറിവരുന്ന സർക്കാരുകൾ കടൽഭിത്തി നിർമാണത്തിന് ഫണ്ട് ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പറയുമ്പോഴും ഇത് സംബന്ധിച്ച് യാതൊരുവിധ നടപടിയും ഉണ്ടാകുന്നില്ല എന്നതാണ് തീരദേശവാസികൾ പറയുന്നത്.
അന്ധകാരനഴിയിൽ ഉൾപ്പെടെ പുലിമുട്ട് നിർമിച്ചുകൊണ്ട് തീരദേശം സംരക്ഷിക്കുമെന്ന പ്രഖ്യാപിച്ചുവെങ്കിലും ഇതുസംബന്ധിച്ച് യാതൊരുവിധ നടപടികളും ഉണ്ടാവുന്നില്ല. അടുത്ത കാലവർഷത്തിനു മുൻപായി ചെല്ലാനം മുതൽ തൈക്കൽ വരെയുള്ള തകർന്നുകിടക്കുന്ന കടൽഭിത്തിയുടെ അറ്റകുറ്റപ്പണികൾ നടത്തി തീരദേശ ജനതയെ സംരക്ഷിക്കണമെന്ന ആവശ്യം ഉയരുന്നു.
Alappuzha
ആലപ്പുഴ: കുഞ്ഞുങ്ങളുടെ ആരോഗ്യത്തിലാണ് നമ്മുടെ നാടിന്റെ ഭാവിയെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. അതിഥി തൊഴിലാളികളുടെ കുഞ്ഞുങ്ങളുടെ പ്രതിരോധ കുത്തിവയ്പ്പടക്കമുള്ള ആരോഗ്യകാര്യങ്ങളിൽ നാം പ്രത്യേക ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. സബ് നാഷണൽ ഇമ്യൂണൈസേഷൻ ദിനത്തിന്റെ ഭാഗമായി ജില്ലയിലെ അഞ്ചു വയസിൽ താഴെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും പോളിയോ തുള്ളിമരുന്ന് നൽകുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാവേലിക്കര നഗരസഭാധ്യക്ഷ ലളിത രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ പ്രിൻസിപ്പൽ ഡോ. ബിബിൻ ഗോപാൽ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ സന്ദേശവും പോസ്റ്റർ പ്രകാശനവും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.വി. വിദ്യ നിർവഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എസ്. ലൈജു ദിനസന്ദേശം നൽകി.
നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന ബാബു, ഡെപ്യൂട്ടി ഡിഎംഒ ഡോ. എസ്.ആർ. ദിലീപ് കുമാർ, ഡോ. ലക്ഷ്മി കൃഷ്ണൻ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.കെ.എ. ജിതേഷ്, ജില്ലാ പബ്ലിക് ഹെൽത്ത് നഴ്സ് അനിത, ഡോ.ഐ. ചിത്ര തുടങ്ങിയവർ പങ്കെടുത്തു. ബോധവത്കരണ പോസ്റ്റർ പ്രദർശനം, സെൽഫി കോർണർ, സി-മെറ്റ് കോളജ് ഓഫ് നഴ്സിംഗ് വിദ്യാർഥികളുടെ ഫ്ലാഷ് മോബ്, സ്കിറ്റ് എന്നിവയും ചടങ്ങിന്റെ ഭാഗമായി നടന്നു.
Alappuzha
ചേർത്തല: ആലപ്പുഴ സഹോദയയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാതല സിബിഎസ്ഇ കിഡ്സ് ഫെസ്റ്റ് പ്രശസ്ത എഴുത്തുകാരി ശ്രീകലാ സുഖാദിയ ഉദ്ഘാടനം ചെയ്തു. ചേർത്തല ബിഷപ് മൂർ വിദ്യാപീഠം സ്കൂളിൽ നടന്ന ചടങ്ങിൽ സഹോദയ ജില്ലാ പ്രസിഡന്റ് സി.ആർ. ശ്രീജ അധ്യക്ഷത വഹിച്ചു. ജില്ലയിലെ വിവിധ സിബിഎസ്ഇ സ്കൂളുകളിൽനിന്നായി 1600 ഓളം കുട്ടികൾ വിവിധ മത്സരങ്ങളിലും കലാപരിപാടികളിലും പങ്കെടുത്തു.
വൈകുന്നേരം നടന്ന സമാപനസമ്മേളനം റിട്ട. ലക്ച്ചർ ഡയറ്റ് പി.ജി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മത്സരങ്ങളിൽ വിജയികളായ പ്രതിഭകൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു. സ്കൂൾ ലോക്കൽ മാനേജർ ഫാ. ക്രിസ്റ്റി ഡേവിഡ് ഡാനിയൽ, പ്രിൻസിപ്പൽ പ്രിനു ചെറിയാൻ, സഹോദയ ജനറൽ സെക്രട്ടറി ഡോ.ആർ.എസ്. രേഖ, വൈസ് പ്രസിഡന്റ് ബിജി, എ.എൽ. ഹസീന, നീനു സുരേഷ്, പ്രഫ. ജോസഫ് തോമസ്, ആശാ കുറുപ്പ്, കെ.ജെ. സന്ധ്യ, പിടിഎ പ്രസിഡന്റ് പി.എസ്. രാജേഷ് എന്നിവർ പ്രസംഗിച്ചു.
Alappuzha
മാന്നാർ: പൾസ് പോളിയോ ഇമ്യൂണൈസേഷൻ പ്രവർത്തനങ്ങൾക്കു പിന്തുണ നൽകുന്നതിനും വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും ആരോഗ്യപ്രവർത്തകർക്കും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി റോട്ടറി ക്ലബ് ഓഫ് മാന്നാറിന്റെ നേതൃത്വത്തിൽ മാന്നാർ, പരുമല സാമൂഹിക കേന്ദ്രങ്ങളിൽ മിനറൽ വാട്ടറും മറ്റ് ആവശ്യമായ സഹായങ്ങളും വിതരണം ചെയ്തു.
പ്രസിഡന്റ് അരുൺ കുമാറിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനത്തിൽ സെക്രട്ടറി രഞ്ജിത്ത് വി. കുറുപ്പ്, ട്രഷറർ ജിജി ജേക്കബ് കോട്ടൂർ, രാജീവ്, ഷഫീക്ക് എവർഷൈൻ, അജിത് പഴവൂർ, അനിൽകുമാർ അമ്പാടി, ശിവദാസ് പണിക്കർ എന്നിവർ പങ്കെടുത്തു.
Alappuzha
ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല നാളെ നടക്കും. ഭക്തരുടെ മണ്കലങ്ങള് ക്ഷേത്രപരിസരങ്ങളില്നിരന്നു. പൊങ്കാലയ്ക്ക് ഒരു ദിവസം ബാക്കിനില്‍ക്കേ ക്ഷേത്രത്തിലേക്ക് ഭക്തജന പ്രവാഹം ആരംഭിച്ചു. സംസ്ഥാനനത്തിന് അകത്തും പുറത്തുമുള്ള ഭക്തരാണ് പൊങ്കാല സമര്‍പ്പണത്തിനായി ഇന്നലെ മുതല്‍ ക്ഷേത്രത്തില്‍ തമ്പടിക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുനിന്നും ലക്ഷക്കണക്കിന് വിശ്വാസികള്‍ പൊങ്കാല അര്‍പ്പിക്കുമ്പോള്‍ പ്രദേശം മഹായാഗഭൂമിയായി മാറും.
നാളെ പുലര്‍ച്ചെ നാലിന് നിര്മാല ദര്‍ശനത്തോടെ പൊങ്കാല ചടങ്ങുകള്‍ ആരംഭിക്കും. ക്ഷേത്ര മേല്‍ശാന്തിമാരായ അശോകന് നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തില്‍ പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ നടക്കും. പൊങ്കാലയ്ക്ക് മുന്നോടിയായി ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ഭക്തജനസംഗമം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. റെജി ചെറിയാന് എംഎല്‍എ ആമുഖപ്രഭാഷണവും, കൊടിക്കുന്നില്‍ സുരേഷ് എംപി പൊങ്കാല സന്ദേശവും, മാന്നാര്‍ അബ്ദുള്‍ ലത്തീഫ് മുഖ്യപ്രഭാഷണവും നിര്‍വഹിക്കും.
സുരക്ഷ ക്രമീകരണങ്ങള്‍
ആലപ്പുഴ, പത്തനംതിട്ട ജില്ലാ കളക്ടര്‍മാരുടെയും പൊലിസ് മേധാവിമാരുടെയും നേത്യത്വത്തില്‍ വന്‍സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കി. പൊങ്കാല നടക്കുന്ന തകഴി, എടത്വ, കിടങ്ങറ, തിരുവല്ല, കാവുംഭാഗം, പൊടിയാടി, ചെങ്ങന്നൂര്‍, മാവേലിക്കര തുടങ്ങിയ സ്ഥലങ്ങളില്‍ ട്രാഫിക് നിയന്ത്രണവും സുരക്ഷയും കര്‍ശനമാക്കി.
Alappuzha
കായംകുളം: തകർന്നുകിടക്കുന്ന റോഡിലൂടെയുള്ള യാത്ര വിദ്യാർഥികൾക്ക് ദുരിതമാകുന്നു. കായംകുളം നഗരസഭാ പരിധിയിലെ ടെലിഫോൺ എക്സ്ചേഞ്ച്- സെന്റ് മേരീസ് റോഡിലൂടെയുള്ള യാത്രയാണ് വിദ്യാർഥികൾക്കും യാത്രക്കാർക്കും ഒരുപോലെ ദുരിതമാകുന്നത്. ടെലിഫോൺ എക്സ്ചേഞ്ച് മുതൽ ബിസ്കറ്റ് കമ്പനി വരെയുള്ള ഭാഗവും പൊതുശ്മശാനം വഴി കടന്നുപോകുന്ന ഭാഗവും റോഡ് പൂർണമായും തകർന്ന് സഞ്ചാരയോഗ്യമല്ലാതായി കിടക്കുകയാണ്.
സമീപത്തെ സ്കൂളുകളിലേക്ക് വിദ്യാർഥികൾ ദിവസവും യാത്രചെയ്യുന്ന റോഡും നഗരത്തിലെ പ്രധാന റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡുമാണിത്. പ്രദേശവാസികൾക്ക് ദേശീയപാതയിലേക്കും കെപി റോഡിലേക്കും എത്താനുള്ള മാർഗം കൂടിയാണിത്. റോഡിലെ മെറ്റൽ ഇളകി യാത്രചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്. പ്രദേശത്തെ മൂന്നു സ്കൂളുകളിലേക്കുള്ള വിദ്യാർഥികൾ ഇതുവഴിയാണു പോകുന്നത്.
നഗരസഭാ ശ്മശാനത്തിൽ മൃതദേഹങ്ങൾ സംസ്കരിക്കാനായി എത്തുന്നവരും ഈ റോഡിലൂടെ എത്തണം. മഴപെയ്താൽ റോഡിൽ വെള്ളക്കെട്ടാണ്. ചെളി നിറഞ്ഞുകിടക്കുന്ന റോഡിലൂടെ നടന്നുപോകാൻകൂടി കഴിയില്ല. 30 ലക്ഷം രൂപ ചെലവഴിച്ച് മുമ്പ് റോഡിന്റെ കുറച്ചു ഭാഗം ടാറിംഗ് നടത്തിയിരുന്നു.
ശേഷിക്കുന്ന അരക്കിലോമീറ്ററിലധികം വരുന്ന ഭാഗം ഇപ്പോഴും തകർന്നുകിടക്കുകയാണ്. വർഷങ്ങളായി അറ്റകുറ്റപ്പണി നടത്താതെ തകർന്നുകിടക്കുന്ന റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നഗരത്തിലെ ഇടറോഡുകൾ നവീകരിച്ചാൽ പ്രധാന റോഡുകളിലെ തിരക്കു കുറയ്ക്കാനും കഴിയും.
Alappuzha
എടത്വ: പഴയകാല ഓർമ്മകൾ പുതുക്കാനും സഹപാഠികളോടൊപ്പം ഒരിക്കൽക്കൂടി ഒത്തുചേരാനുമായി 1975–1976 കാലഘട്ടത്തിൽ എടത്വ സെന്റ് അലോഷ്യസ് ഹൈസ്കൂളിൽ എസ്എസ്എൽസി പാസായ ബാച്ചിന്റെ സുവർണ ജൂബിലി പൂർവ വിദ്യാർഥി സംഗമം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.
ഫാ. മാത്യൂസ് ജോൺ മനയിൽ അധ്യക്ഷത വഹിച്ച യോഗം എടത്വ സെന്റ് ജോർജ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് കളരിക്കൽ ഉദ്ഘാടനം ചെയ്തു.
സ്കൂൾ ജീവിതത്തിലെ മധുരിക്കുന്ന ഓർമകൾ പങ്കുവച്ച സംഗമത്തിൽ മാതൃവിദ്യാലയത്തിന് ഒരു അലമാരയും പോഡിയവും സമ്മാനമായി നൽകി. സുവർണ ജൂബിലി വർഷത്തിൽ പൂർവ്വ വിദ്യാർഥികൾ നൽകിയ സമ്മാനം സ്കൂൾ മാനേജർ ഏറ്റുവാങ്ങി.
മുൻ ഹെഡ്മാസ്റ്റർ ബേബി ജോസഫ്, ബർസാർ വർഗീസ് കുര്യൻ, ഡോ. ജോളി ജോസഫ്, പ്രഫ. പ്രിൻസ് ജെ. ജോസ്, ഐസക് പി. സാം, ബേബിച്ചൻ മുണ്ടകത്തിൽ, റോയി ഊരാംവേലിൽ, ജോർജുകുട്ടി മുണ്ടകത്തിൽ, സെബാസ്റ്റ്യൻ കട്ടപ്പുറം, മോൻസി കരിക്കംപള്ളി എന്നിവർ പ്രസംഗിച്ചു.
Alappuzha
എടത്വ: 2018 ൽ റീബിൽഡ് കേരള ഫണ്ട് ഉപയോഗിച്ച് നിർമാണം ആരംഭിച്ച നീരേറ്റുപുറം എൻഎസ്എസ്. പടിമുതൽ ടിഎംടി സ്കൂൾപ്പടി വരെയുള്ള റോഡിന്റെ പണി ഉടൻ പുനരാരംഭിക്കുമെന്ന് കുട്ടനാട് എം.എൽ.എ. റെജി ചെറിയാൻ ഉറപ്പു നൽകി.
കഴിഞ്ഞ പത്ത് വർഷമായി പൂർത്തീകരിക്കാതെ കിടക്കുന്ന റോഡിന്റെ നിർമാണം എത്രയും വേഗം പുനരാരംഭിക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും കരാറുകാരനെയും വിളിച്ച് സംസാരിച്ചതിനെ തുടർന്നാണ് എംഎൽഎ ഉറപ്പുനൽകിയത്. ഒരു കോടി മുപ്പത് ലക്ഷം രൂപയാണ് റീബിൽഡ് കേരള ഫണ്ടിൽ ഈ റോഡ് നിർമാണത്തിനായി വകയിരുത്തിയിരുന്നത്.
ടിഎംടി ഹൈസ്കൂൾ, എംടിഎൽപി സ്കൂൾ, സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, മൂന്ന് ക്രൈസ്തവ ദേവാലയങ്ങൾ, എസ്എൻഡിപി, എൻഎസ്എസ് കരയോഗം തുടങ്ങിയ സ്ഥാപനങ്ങളിലേക്കും നിരവധി വീടുകളിലേക്കും എത്തിച്ചേരാൻ ദിവസേന നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന പ്രധാന റോഡാണിത്.
നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് എംഎൽഎ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു പാലത്തിങ്കൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വർഗീസ് കോലത്തുപറമ്പിൽ, സിബി മുളയ്ക്കൽ, സാനു കല്ലുപുരയ്ക്കൽ എന്നിവർ എംഎൽഎയ് ക്കൊപ്പം ഉണ്ടായിരുന്നു.
Alappuzha
ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാലയോടനുബന്ധിച്ച് പണ്ഡാര പൊങ്കാല അടുപ്പ് ക്ഷേത്ര നടപ്പന്തലിൽ സ്ഥാപിച്ചു. പൊങ്കാല ദിവസം പണ്ഡാര പൊങ്കാല അടുപ്പിൽ അഗ്നി പകർന്ന ശേഷമാണ് ഭക്തരുടെ പൊങ്കാല കലങ്ങളിൽ അഗ്നി പകരുന്നത്.
കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, മേൽശാന്തിമാരായ രഞ്ജിത്ത് ബി. നമ്പൂതിരി, ഹരിക്കുട്ടൻ നമ്പൂതിരി, ജനറൽ കൺവീനർ കൺവീനർ അജിത്ത് പിഷാരത്ത് എന്നിവർ നേതൃത്വംനൽകി.
Alappuzha
ചക്കുളത്തുകാവ്: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഭക്തജനസംഗമത്തിന് വേദിയൊരുങ്ങുന്ന ചക്കുളത്തുകാവില്‍ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 24 നാണ് പൊങ്കാല. കൈകളില്‍ പുജാദ്രവ്യങ്ങളും നാവില്‍ ദേവീസ്തുതികളുമായി വനിതകള്‍ അണിമുറിയാതെ എത്തുമ്പോള്‍ ചക്കുളത്തുകാവും പരിസരവും കാര്‍ത്തിക പൊങ്കാലയുടെ പൂണ്യം നുകരുകയായി.
തിരുവല്ല മുതല്‍ തകഴി വരെയും, എസി റോഡില്‍ ചങ്ങനാശേരി-ചെങ്ങന്നൂര്‍ -പന്തളം റൂട്ടിലും, മാന്നാര്‍-മാവേലിക്കര റൂട്ടിലും, മുട്ടാര്‍-കിടങ്ങറ, വീയപുരം-ഹരിപ്പാട് റൂട്ടിലും പൊങ്കാല അര്‍പ്പിക്കുന്നതിനായി ഭക്തര്‍ ഇടം പിടിച്ചു തുടങ്ങി. ക്ഷേത്ര പരിസരത്ത് പൊങ്കാല ഇന്‍ഫര്‍മേഷന്‍ സെന്ററുകളില്‍ ക്ഷേത്ര വാളന്റിയേഴ്സിന്റേയും നിര്‍ദേശങ്ങള്‍ നല്കുവാനായി മൊബൈല്‍ ഫോണ്‍ സംവിധാനവും ഏര്‍പ്പെടുത്തി.
ക്ഷേത്രത്തില്‍ എത്തിച്ചേരുന്ന ഭക്തജനങ്ങള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്കായി സ്ഥിരം സംവിധാനങ്ങള്‍ക്ക് പുറമെ താത്കാലിക ശൗചാലയങ്ങളും ഏര്‍പ്പെടുത്തി കൂടാതെ വിവിധ സാമൂഹ്യ, സാമുദായിക, സാംസ്കാരിക, രാഷ്ട്രീയ സന്നദ്ധസംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. 3001 വോളന്റിയേഴ്സിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.
പൊലിസ്, കെഎസ്ആര്‍ടിസി, ആരോഗ്യവകുപ്പ്, ഫയര്‍ഫോഴ്സ്, കെഎസ്ഇബി, വാട്ടര്‍ അഥോറിറ്റി, എക്സൈസ്, വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട്, റവന്യു, തുടങ്ങിയ വിവിധ വകുപ്പുകളുടെ സേവനം പത്തനംതിട്ട, ആലപ്പുഴ ജില്ലാ കളക്ടര്‍മാരുടെ മേല്‍ നോട്ടത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. 2000-ല്‍ പരം പൊലിസിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി, സംസ്ഥാനത്തെ പ്രധാന ഡിപ്പോകളില്‍ നിന്നും ക്ഷേത്രത്തിലേക്ക് പ്രത്യേക സര്‍വ്വീസുകള്‍ ആരംഭിച്ചു. നീരേറ്റുപുറം എഎന്‍സി ജംഗ്ഷന്, തലവടി പഞ്ചായത്ത് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ താത്കാലിക ഓപ്പറേറ്റിംഗ് സ്റ്റാൻ ഡ് പ്രവര്‍ത്തിക്കുന്നുണ്ട്. ആവശ്യമായ ശുദ്ധജലം വാട്ടര്‍ അഥോറിറ്റി ലഭ്യമാക്കും. വിവിധ പഞ്ചായത്തുകളും തിരുവല്ല- ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റികള്‍ പ്രാദേശികമായി ചെയ്യേണ്ട എല്ലാ പ്രവര്‍ത്തനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ആലപ്പുഴ- തിരുവല്ല ആര്‍ഡിഒ മാര്‍ക്കാണ് കോ-ഓര്‍ഡിനേഷന്‍ ചുമതല.
ക്ഷേത്ര പരിസരത്ത് താത്കാലിക ഹെല്‍ത്തുസെന്ററുകള്‍ തുറന്നു. ചെങ്ങന്നൂര്‍ മുതല്‍ തകഴി വരെ വാഹന പാര്‍ക്കിംഗിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. തിരുവനന്തപുരം, കൊല്ലം തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും വരുന്ന വാഹനങ്ങള്‍ കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹൈസ്കൂള്‍, എംജിഎം ഹയര്‍സെന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളില്‍ പാര്‍ക്കു ചെയ്യാം. കോട്ടയം, തൃശൂര്‍, പുനലൂര്‍ ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ തിരുവല്ല മുന്‍സിപ്പില്‍ സ്റ്റേഡിയത്തിലും, ആലപ്പുഴ, എറണാകുളം, കോഴിക്കോട് ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ തിരുവല്ല, എടത്വ പൊലിസ് സ്റ്റേഷന്, വാട്ടര്‍ അഥോറിറ്റി, എടത്വ സെന്റ് അലോഷ്യസ് കോളേജ്, ഹോളി എയ്ഞ്ചല്‍സ് സ്കൂള്‍, സെന്റ് തോമസ് ഹയര്‍സെന്‍ഡറി സ്കൂള്‍ എന്നീ മൈതാനങ്ങളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കായി നീരേറ്റുപുറം എഎന്‍സി ജംഗ്ഷന്, തലവടി പഞ്ചായത്ത് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ താലത്കാലിക ബസ്സ് സ്റ്റാൻ ഡ് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. പ്ലാസ്റ്റിക്ക് പൂര്‍ണമായി നിരോധിച്ചും ഹരിത ചട്ടങ്ങള്‍ പാലിച്ചുമാണ് പൊങ്കാലയുടെ ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത്.
പൊങ്കാലയ്ക്ക് എത്തിച്ചേരുന്ന ഭക്തജനങ്ങളെ വരവേല്‍ക്കുന്നതിനും പൊങ്കാലയുടെ സുഗമമായ നടത്തിപ്പിനും വിപുലമായ ക്രമീകണങ്ങള്‍ ക്ഷേത്രട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തി.
കൂടാതെ വിവിധ സാമൂഹ്യ, സാമുദായിക, സാംസ്കാരികരാഷ്ട്രീയ സന്നദ്ധസംഘടനകളുടെ ആഭിമുഖ്യത്തില്‍ സൗജന്യ ഭക്ഷണവിതരണവും, ചികിത്സയും ഭക്തജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കും.
എല്ലാ സര്‍ക്കാര്‍ ഏജന്‍സികളെയും ഏകോപിപ്പിച്ചു കൊണ്ട് ആലപ്പുഴ-പത്തനംതിട്ട ജില്ലാ കളക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ അവലോകനയോഗം നടന്നു. ക്ഷേത്രത്തില്‍ പ്രത്യേകം ക്യൂ കോംപ്ലക്സുകള്‍, ദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍, സൗജന്യ ഭക്ഷണവിതരണം, ചികിത്സ, ആംബുലന്‍സ് സൗകര്യം തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്.
24 ന് പുലര്‍ച്ചെ നാലിന് നിര്‍മ്മാല്യദര്‍ശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഒമ്പതിന് വിളിച്ചു ചൊല്ലി പ്രാര്‍ഥനയും തുടര്‍ന്ന് ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കില്‍ നിന്നും ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി കൊടിവിളക്കിലേക്ക് ദീപം പകരും, തുടര്‍ന്ന് നടപ്പന്തലില്‍ പ്രത്യേകം തയ്യാറാക്കിയ പണ്ടാര പൊങ്കാല അടുപ്പിലേക്ക് ട്രസ്റ്റ് പ്രസിഡന്റും മുഖ്യ കാര്യദര്‍ശിയുമായ രാധാകൃഷ്ണന് നമ്പൂതിരി അഗ്നി പ്രോജോലിപ്പിച്ചുകൊണ്ട് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും. ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സംഗമത്തില്‍ മന്ത്രി രമേശ് ചെന്നിത്തല പൊങ്കാലയുടെ ഉദ്ഘാടം നിരവഹിക്കും. റെജി ചെറിയാന് എംഎല്‍എ ആമുഖപ്രഭാഷണവും, കൊടിക്കുന്നില്‍ സുരേഷ് എംപി പൊങ്കാല സന്ദേശവും, മാന്നാര്‍ അബ്ദുള്‍ ലത്തീഫ് മുഖ്യപ്രഭാഷണവും നടത്തും. ക്ഷേത്ര മേല്‍ശാന്തി അശോകന് നമ്പൂതിരിയുടെ കാര്‍മിക നേതൃത്വത്തില്‍ ട്രസ്റ്റിമാരായ രഞ്ജിത്ത് ബി. നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നിവരുടെ ആഭിമുഖ്യത്തില്‍ പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ നടക്കും.
11 ന് 500-ല്‍ അധികം വേദ പണ്ഡിതന്മാരുടെ മുഖ്യ കാര്‍മികത്വത്തില്‍ ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നേദിക്കും.വൈകിട്ട് അഞ്ചിന് ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനം നിയമസഭ സ്പിക്കര് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
അഡ്വ. വര്‍ഗീസ് മാമ്മന്‍ എംഎല്‍എ ആമുഖപ്രഭാഷണം നടത്തും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി വിശിഷ്ടാതിഥിയാരിക്കും. എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് കളരിക്കല്‍, നെടുമ്പ്രം ചീഫ് ഇമാം അമാനുല്ലാഹ് സുഹ്രി എന്നിവര്‍ മുഖ്യസന്ദേശവും, മുഖ്യ കാര്യദര്‍ശി രാധാകൃഷണന് നമ്പൂതിരി അനുഗ്രഹപ്രഭാഷണവും, ക്ഷേത്ര മേല്‍ശാന്തി അശോകന് നമ്പൂതിരി മംഗളാരതി
സമര്പപിക്കുകയും മുന്‍ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി ആനന്ദബോസ് ഐഎഎസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്നി പ്രോജ്വലിപ്പിക്കുന്ന ചടങ്ങുകളും നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്ത് അംഗം മഞ്ജു വിജയകുമാര്‍, പഞ്ചായത്ത് മെംബര്‍മാരായ അജിത്ത് കുമാര്‍ പിഷാരത്ത്, ഗോകുല്‍ ഗോപാലകൃഷ്ണന്, സുജിമോള്‍,മോളമ്മ, അജ്ജു സന്തോഷ്, അഡ്വ. ഡി. വിജയകുമാര്‍ എന്നിവര്‍ പങ്കെടുക്കും.
ക്ഷേത്രത്തിലെ പന്ത്രണ്ടു നോയമ്പ് ഉത്സവം ഡിസംബര്‍ 16 മുതല്‍ 27 വരെ നടക്കും. ഡിസംബര്‍ 18 നാണ് നാരീപൂജ. നാരീപുജ ഉദ്ഘാടനം ദേശീയ വനിത കമ്മിഷന് അംഗം നിവേദിത സുബ്രഹ്മണ്യന് നിര്‍വഹിക്കും.
ഡിസംബര്‍ 26 ന് കലശവും തിരുവാഭരണ ഘോഷയാത്രയും നടക്കുമെന്ന് മുഖ്യകാര്യദര്‍ശി രാധാക്യഷണന്‍ നമ്പൂതിരി, ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി, ജനറല്‍ കണ്‍വീനര്‍ അജിത്ത് പിഷാരത്ത് ഉത്സവകമ്മിറ്റി സെക്രട്ടറി എം.പി. രാജീവ്, വൈസ് പ്രസിഡന്റ് പി..കെ. സ്വാമിനാഥന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പത്തനംതിട്ട കളക്ടർ ചക്കുളത്തുകാവ് സന്ദർശിച്ചു
എടത്വ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പൊങ്കാലയോടനുബന്ധിച്ച് പത്തനംതിട്ട കളക്ടർ എ. നിസാമുദീൻ സന്ദർശിച്ചു.
പൊങ്കാലയുടെ അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്താനാണ് കളക്ടർ എത്തിയത്. കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, ജനറൽ കൺവീനർ അജിത്ത് പിഷാരത്ത്, ഹരിക്കുട്ടൻ നമ്പൂതിരി എന്നിവർ ചേർന്ന് സ്വീകരിച്ചു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് തീർഥാടകർക്ക് ആവശ്യമായ സേവനം നൽകുമെന്ന് കളക്ടർ ഉറപ്പ് നൽകി.
Alappuzha
എടത്വ: പ്രളയദുരിതബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം അടിയന്തരമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഎം ജനപ്രതിനിധികൾ എടത്വ വില്ലേജ് ഓഫിസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി.
ധനസഹായത്തിന് അർഹരായിട്ടും പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരുടെ അപേക്ഷകൾ ഉൾപ്പെടുത്തി സഹായം അനുവദിക്കുക, 10,000 രൂപ പ്രഖ്യാപിച്ചിട്ടും 5,000 രൂപയും 2,100 രൂപയും മാത്രം അക്കൗണ്ടിൽ ലഭിച്ചവർക്ക് ബാക്കി തുക വിതരണം ചെയ്യുക, സർക്കാർ പ്രഖ്യാപിച്ച 14,200 രൂപ മുഴുവൻ ദുരിതബാധിതർക്കും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം.ജനപ്രതിനിധികളായ ജീമോൻ ജോസഫ്, വിനിത ജോസഫ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.
Alappuzha
കിടങ്ങറ: കിടങ്ങറ സെന്റ് ഗ്രിഗോറിയോസ് പള്ളിയിലെ വിശുദ്ധ ഗ്രിഗോറിയോസിന്റെ പ്രധാന തിരുനാൾ ഇന്ന് നടക്കും.
രാവിലെ 6.15ന് സപ്ര. വിശുദ്ധ കുർബാന. 9.30ന് ആഘോഷമായ തിരുനാൾ കുർബാന. പ്രസംഗം - ഫാ തോമസ് പാറത്താനം. പ്രദക്ഷിണം-ഫാ. ജോസഫ് തപ്പു തൊട്ടിയിൽ.
Alappuzha
ചമ്പക്കുളം: പൂപ്പള്ളി ചമ്പക്കുളം റോഡിലും, മങ്കൊമ്പ് ചമ്പക്കുളം റോഡിന്റെ വശങ്ങളിലും പുല്ലും കാടും വളർന്ന് നില്ക്കുന്നതിനാൽ കാൽനടയാത്രികർ ഭീതിയിൽ .റോഡിന് വശത്തെ ടാർമാർക്ക്കഴിഞ്ഞും പുല്ല് വളർന്ന് റോഡിലേക്ക് ഇറങ്ങിയിരിക്കുന്നതിനാൽ വാഹനങ്ങൾ വരുമ്പോൾ കാൽനടയാത്രക്കാർ പുല്ലിലേക്ക് ഇറങ്ങി നിൽക്കേണ്ട അവസ്ഥയാണ്.
എതിരേ വാഹനങ്ങൾ വന്നാൽ ചെറു വാഹനങ്ങൾ വശത്തേക്ക് ഒതുക്കുമ്പോഴും ഈ പുൽകൂട്ടത്തിലേയ്ക്കാണ് ഒതുക്കേണ്ടി വരുന്നത്.
മഞ്ഞുകാലം വിഷപ്പാമ്പുകളുടെയും മറ്റ് ഇഴ ജന്തുക്കളുടെയും ശല്യം കൂടുതലുണ്ടാകുന്ന സമയമാണ്. വഴിയിറമ്പിലും റോഡിലും രാപകൽ വ്യത്യാസമില്ലാതെ വിഷപ്പാമ്പുകളെയും മറ്റ് ഇഴ ജന്തുക്കളെയും കുട്ടനാട്ടിൽ കാണുക പതിവാണ്.
ചമ്പക്കുളം, നെടുമുടി പഞ്ചായത്തിലെ മിക്ക സ്കൂളുകളിലേയും നിരവധി കുട്ടികളാണ് ഇതുവഴി കാൽനട യാത്ര ചെയ്യുന്നത്.
ഈ വർഷം തന്നെ നെടുമുടി പഞ്ചായത്തിൽ പാമ്പ് കടിയേറ്റ് രണ്ട് പേർ മരിച്ചിരുന്നു.
അധികാരികളുടെ ഭാഗത്തു നിന്ന് അടിയന്തരമായി റോഡിന് വശത്തെ പുല്ല് വെട്ടിമാറ്റി അപകടരഹിത യാത്ര ഉറപ്പു വരുത്തുന്നതിന് നെടുമുടി, ചമ്പക്കുളം ഗ്രാമപഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്
Alappuzha
ചാരുംമൂട്: കൊല്ലം ബൈപാസ് ജംഗ്ഷൻ മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെയുള്ള 54.37 കിലോമീറ്റർ കൊല്ലം -തേനി ദേശീയപാത വികസനത്തിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കുന്നതിനുള്ള സംയുക്ത സ്ഥലപരിശോധനയ്ക്ക് തുടക്കമായി. കൊല്ലം-ആലപ്പുഴ ജില്ലകളുടെ അതിർത്തിയായ വയ്യാങ്കരയിൽനിന്ന് ആരംഭിച്ച പരിശോധനയിൽ ആലപ്പുഴ ജില്ലയിലെ താമരക്കുളം, ചുനക്കര, വെട്ടിയാർ, ചെറിയനാട്, ആല, പെണ്ണുക്കര എന്നീ ആറു വില്ലേജുകളിലെ പ്രാഥമിക സർവേ പൂർത്തിയാക്കി. ദേശീയപാത അഥോറിറ്റി ഉൾപ്പെടെ വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഭൂമി ഏറ്റെടുക്കൽ വിഭാഗവും പദ്ധതിയുടെ കൺസൾട്ടൻസിയും സംയുക്തമായാണ് പരിശോധന നടത്തുന്നത്.
പുതിയ അലൈൻമെന്റ് പ്രകാരം ഏറ്റെടുക്കേണ്ട ഭൂമിയുടെ അതിരുകൾ, സർവേ നമ്പറുകൾ, കെട്ടിടങ്ങൾ, വൈദ്യുതി ലൈനുകൾ, കുടിവെള്ള പൈപ്പുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പരിശോധിച്ച് നടപടികൾ മുന്നോട്ടുകൊണ്ടുപോകുകയാണ്. ഡിസംബർ 20നകം സംയുക്ത സ്ഥലപരിശോധനയും വിവരങ്ങളുടെ സ്ഥിരീകരണവും പൂർത്തിയാക്കി ഡിസംബർ 31നു മുമ്പ് പുതുക്കിയ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികളാണ് ലക്ഷ്യമിടുന്നത്.
Alappuzha
ആലപ്പുഴ: ആധാറുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും പരാതികളും ഒരിടത്തുതന്നെ പരിഹരിക്കാനാകുന്ന പുതിയ ആധാർ സേവ കേന്ദ്രം ആലപ്പുഴ കൈതവനയിൽ പ്രവർത്തനമാരംഭിച്ചു. ആധാറുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കും തിരുത്തലുകൾക്കുമായി പൊതുജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പുതിയ കേന്ദ്രം ആശ്വാസമാകുമെന്ന് കേന്ദ്രം ഉദ്ഘാടനം നിർവഹിച്ച ജില്ലാ കളക്ടർ ഷാജി വി. നായർ പറഞ്ഞു.
ആധാറുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്കും തിരുത്തലുകൾക്കുമായി നിരവധി പരാതികൾ ഉയരാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ പൂർണമായും ഒരിടത്തുതന്നെ പരിഹരിക്കാൻ കഴിയുന്ന കേന്ദ്രം ജില്ലയിൽ ആരംഭിക്കുന്നത് ഏറെ ആശ്വാസകരമാണെന്ന് കളക്ടർ കൂട്ടിച്ചേർത്തു.
കേന്ദ്രസർക്കാർ എല്ലാ ജില്ലകളിലും യുഐഡിഎഐ സേവ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ആലപ്പുഴയിലും പ്രവർത്തനമാരംഭിച്ചതെന്ന് യുഐഡിഎഐ ഡയറക്ടർ വിനോദ് ജേക്കബ് ജോൺ പറഞ്ഞു.
വയനാട് ഒഴികെ മറ്റ് ജില്ലകളിൽ ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലെ 13-ാമത്തെ ആധാർ സേവ കേന്ദ്രമാണ് ആലപ്പുഴയിലേത്. രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെയാണ് സമയം.
Alappuzha
മുഹമ്മ: നാടൻ ബോംബും പെട്രോൾ ബോംബുമായി യുവാവ് പോലീസിന്റെ പിടിയിലായി. മുഹമ്മ പഞ്ചായത്ത് തെക്കത്ത് വീട്ടിൽ കണ്ണൻ (34) എന്നയാളെയാണ് മുഹമ്മ പൊലിസ് അറസ്റ്റ് ചെയ്തത്.
പൊലിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടിൽ നടന്ന റെയ്ഡിനിടെയാണ് ബോംബുകൾ കണ്ടെത്തിയത്. ഇയാളുടെ പക്കൽ നിന്ന് മൂന്ന് പെട്രോൾ ബോംബുകളും ഒരു നാടൻ ബോംബും 20 ഗുണ്ടുമാണ് കണ്ടെടുത്തത്. കൂടാതെ ബോംബ് നിർമിക്കാൻ സൂക്ഷിച്ചിരുന്ന പെട്രോളും പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ആലപ്പുഴ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചേർത്തല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മഞ്ജു ലാലിന്റെ നിർദേശപ്രകാരം ചേർത്തല പോലീസ് ഇൻസ്പെക്ടർ മഞ്ജു ദാസിന്റെ നേതൃത്വത്തിൽ മുഹമ്മ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഡി. സജീവ് കുമാർ, സബ് ഇൻസ്പെക്ടർമാരായ സന്തോഷ്, ഉത്തമൻ, ബിജുമോൻ സിപിഒമാരായ അഞ്ജിത, ശ്യാം ലാൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
എന്തിനാണ് ഇയാൾ ബോബ് നിർമാണം നടത്തിയത് എന്നുള്ളത് അന്വേഷിക്കുകയാണെന്ന് പൊലിസ് പറഞ്ഞു. സ്റ്റെയർകേസിഇയാൾ നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു ചെയ്യുന്നയാളാണ് ഇയാൾ. ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനവുമായി അടുത്ത് പ്രവർത്തിക്കുന്നയാൾ അല്ലെന്നാണ് പൊലിസ് പറയുന്നത്. മുൻപ് പല കേസുകളിലും കസ്റ്റഡിയിൽ എടുത്തിട്ടുള്ള കണ്ണൻ മുഹമ്മ പൊലിസിന്റെ റൗഡിലിസ്റ്റിൽപ്പെട്ട ആളാണ്. കണ്ണനെ കാപ്പാ ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്നും പൊലിസ് പറഞ്ഞു.
Alappuzha
കായംകുളം: പിതാവിനൊപ്പം വീടിന്റെ ടെറസിൽ കയറിയ ഏഴുവയസുകാരനെ തെരുവു നായ്ക്കൾ ആക്രമിച്ചു.
കായംകുളം പത്തിയൂർ പാറക്കാട്ട് വടക്കതിൽ സിയാസിന്റെ മകൻ അഫാസി (7)നാണ് തെരുവുനായയുടെ കടിയേറ്റത്. അഫാസിന്റെ മുഖത്താണ് കടിച്ചത്.
കുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പിതാവിനൊപ്പം ടെറസിൽ കയറിയതായിരുന്നു. ടെറസിൽ കൂട്ടത്തോടെ കയറി തമ്പടിച്ചുകിടന്ന തെരുവുനായ്ക്കൾ അഫാസിനെ ആക്രമിക്കുകയായിരുന്നു.
Alappuzha
ആലപ്പുഴ: ജില്ലയുടെ അവിഭാജ്യ മേഖലയായ കുട്ടനാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ പ്രളയ സാധ്യത കുറയ്ക്കാൻ ജലനിർഗമനമാർഗങ്ങൾ മെച്ചപ്പെടുത്തണമെന്ന് മന്ത്രി എം. ലിജു. സംസ്ഥാന ആസൂത്രണ ബോർഡിന്റെ ആഭിമുഖ്യത്തിൽ പതിനഞ്ചാം പഞ്ചവത്സര പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പുന്നപ്ര കാർമൽ എൻജിനിയറിംഗ് കോളജിൽ സംഘടിപ്പിച്ച ജില്ലാതല ആശയരൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലീഡിംഗ് ചാനലിന്റെ ആഴം കൂട്ടണം. തോട്ടപ്പള്ളി സ്പിൽവേയുടെ നവീകരണം ആവശ്യമാണ്. പ്രളയ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ ഉൾനാടൻ കനാലുകൾ, ജലസ്രോതസുകൾ എന്നിവ മെച്ചപ്പെടുത്തി ഉൾനാടൻ ജലഗതാഗതം വികസിപ്പിക്കണം. ഇതിനായി പദ്ധതി രൂപീകരിച്ച് പണമനുവദിക്കണം. അരൂർ മുതൽ കായംകുളം വരെ വിസ്തൃതമായ 82 കിലോമീറ്റർ നീളമുള്ള തീരദേശം തുറമുഖ വികസനത്തിന് മുതൽക്കൂട്ടാകും.
തീരദേശ മേഖലയുടെ ഭൗതിക വികസനത്തിനൊപ്പം അവിടത്തെ ജനങ്ങളുടെ ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്തണം. തീരദേശ ജനതയുടെ അരക്ഷിതാവസ്ഥ പരിഹരിക്കാൻ തൊഴിൽ-സാമൂഹിക-വരുമാന സുരക്ഷിതത്വം ഉറപ്പാക്കണം.
കുട്ടനാടിന്റെ കാർഷിക അന്തരീക്ഷം മെച്ചപ്പെടുത്താൻ ആധുനിക കൃഷിരീതികൾ നടപ്പാക്കണം. പ്രളയകാലത്ത് ബണ്ടുകൾ തകരുന്നത് പ്രതിരോധിക്കാൻ സംവിധാനങ്ങൾ ഒരുക്കണം. പാടശേഖര സംരക്ഷണത്തിന് കൂട്ടായ പ്രവർത്തനം ഉറപ്പാക്കണം. കുട്ടനാട് പാക്കേജ് പരിഷ്കരിക്കാൻ നടപടി സ്വീകരിക്കണം. ജില്ലയുടെ തനതായ വിനോദസഞ്ചാര സാധ്യതകൾ വിപുലീകരിക്കണം. ഒപ്പം പരിസ്ഥിതി സൗഹൃദ ഉത്തരവാദിത്ത വിനോദസഞ്ചാര പദ്ധതികളും പ്രോത്സാഹിപ്പിക്കണം. ജില്ലയുടെ തനതായ ഗ്രാമീണ കാർഷിക സംസ്കാരത്തെയും കലാരൂപങ്ങളെയും വിനോദസഞ്ചാരത്തിലൂടെ ലോകത്തിന് സമയബന്ധിതമായി റോഡുകളുടെ അറ്റകുറ്റപ്പണികൾ തീർക്കണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ സമുദ്ര-മത്സ്യബന്ധന മേഖലയ്ക്ക് ഉണർവ് നൽകുന്ന ബ്ലൂ ഇക്കോണോമിയുടെ ആസ്ഥാനമായി ആലപ്പുഴ മാറുമെന്ന് ചടങ്ങിൽ അധ്യക്ഷയായ നിയമസഭാ ഡെപ്യൂട്ടി സ്പീക്ക ഷാനിമോൾ ഉസ്മാൻ പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങൾക്ക് വളർച്ച ഉറപ്പാക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്നും പ്രവാസികളെയും പ്രാദേശിക സംരംഭകരേയും ഉൾപ്പെടുത്തി തദ്ദേസ്ഥാപന തലത്തിൽ നിക്ഷേപ സംഗമങ്ങൾ നടത്തണമെന്നും ആമുഖ പ്രഭാഷണം നടത്തിയ സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ കെ.എം. ചന്ദ്രശേഖർ പറഞ്ഞു.
പ്രധാന നിർദേശങ്ങൾ
തുടർന്ന് ജില്ലയുടെ വിവിധ വികസന വിഷയങ്ങൾ സംബന്ധിച്ച ചർച്ചയിൽ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷർ പ്രസംഗിച്ചു. കുട്ടനാട്ടിൽ പാടശേഖരങ്ങളിൽ പ്രളയാനന്തരം അടിഞ്ഞുകൂടിയ എക്കലും ചെളിയും മാറ്റണം, തോട്ടപ്പള്ളി സ്പിവേയുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂർത്തിയാക്കണം, തണ്ണീർമുക്കത്ത് ഷട്ടറുകൾ അടയ്ക്കാനും തുറക്കാനും ആധുനിക സജ്ജീകരണങ്ങൾ ഏർപ്പെടുത്തണം, കുടുംബശ്രീ മാതൃകയിൽ യുവ കേരളം മിഷൻ രൂപീകരിക്കണം, ഫിഷറീസ് മേഖലയുടെ വികസനത്തിന് പ്രത്യേക സബ് പ്ലാൻ, മത്സ്യബന്ധന മേഖലയിലുള്ളവർക്ക് നൈപുണ്യ പരിശീലനം, പൊഴികൾ ശുചീകരിച്ച് അവയെ വെള്ളക്കെട്ട് പരിഹരിക്കാനും കാർഷിക സംരക്ഷണത്തിനും പ്രയോജനപ്പെടുത്തണം, കയർ ഉത്പന്നങ്ങളുടെ ഓൺലൈൻ വിപണനം സാധ്യമാക്കണം, കുട്ടനാട് കേന്ദ്രീകരിച്ച് റൈസ് പ്രോസസിംഗ് ക്ലസ്റ്റർ രൂപീകരിക്കണം, വനിതാ സംരംഭകർക്ക് ഇൻക്യൂബേഷൻ കേന്ദ്രം, മിനി ഐടി പാർക്ക്, എഐ അധിഷ്ഠിത ചെറുവ്യവസായങ്ങൾ ആരംഭിക്കണം തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ, ജല്ലാ കളക്ടർ ഷാജി വി. നായർ, ആസൂത്രണ ബോർഡ് അംഗങ്ങളായ ജി. വിജയരാഘവൻ, പി.പി. ബാലൻ, വരുൺ സന്തോഷ്, ശ്രീധർ രാധാകൃഷ്ണൻ, പെർസ്പെക്റ്റീവ് പ്ലാനിംഗ് ഓഫീസർ എം. ഹുസൈൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ ദീപ ശിവദാസൻ തുടങ്ങിയവർ പങ്കെടുത്തു.
Alappuzha
ചക്കുളത്തുകാവ്: പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാര്‍ത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി നിലവറദീപം തെളിഞ്ഞു. തുടര്‍ന്ന് പൊങ്കാലയുടെ വരവറിയിച്ച് വിളംബര ഘോഷയാത്രയും നടന്നു. ഇനി വ്രതശുദ്ധിയുടെയും പ്രാര്‍ഥനയുടെയും പുണ്യനാളുകളിലേക്ക് കടക്കുകയാണ് ഭക്തജനങ്ങള്‍.
രാവിലെ 4.30ന് വിശേഷാല്‍ പൂജകളോടെ ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് 9.30ന് ക്ഷേത്രം കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി നിലവറദീപം തെളിച്ചു. തുടര്‍ന്ന് ക്ഷേത്രനടയില്‍ നടന്ന ദീപപ്രകാശനവും ഭക്തജനസംഗമവും മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു. റെജി ചെറിയാന് എംഎല്‍എ അധ്യക്ഷത വഹിച്ചു. പൊങ്കാല മഹോത്സവത്തിന്റെ വിളംബര ഘോഷയാത്ര തലവടി പഞ്ചായത്ത് പ്രസിഡന്റ് ബാബു വലിയവീടന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി മുഖ്യാതിഥിയായി പങ്കെടുത്തു. തലവടി പഞ്ചായത്ത് ജനപ്രതിനിധികളായ ഗോകുല്‍ ഗോപാലകൃഷ്ണന്, ബി. രമേശ് കുമാര്‍, മണിദാസ് വാസു, സുരേഷ് കാവുംഭാഗം എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് നടന്ന വിളംബര ഘോഷയാത്രയ്ക്ക് ക്ഷേത്രം മേല്‍ശാന്തിമാരായ അശോകന് നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി, ഹരിക്കുട്ടന് നമ്പൂതിരി, രമേശ് ഇളമണ്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ജനറല്‍ കണ്‍വീനര്‍ അജിത്ത് പിഷാരത്ത്, ഉത്സവ കമ്മിറ്റി പ്രസിഡന്റ് സന്തോഷ് ഗോകുലം, വൈസ് പ്രസിഡന്റ് പി.കെ. സ്വാമിനാഥന്, സെക്രട്ടറി എം.വി. രാജീവ്, വോളന്ററിയര് ക്യാപ്റ്റന്‍ കെ.എസ്. ബിനു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
പ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല 24ന് നടക്കും. പുലര്‍ച്ചെ നാലിന് നിര്‍മാല്യദര്‍ശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഒന്‍പതിന് വിളിച്ചു ചൊല്ലി പ്രാര്‍ഥനയും തുടര്‍ന്ന് ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കില്‍ നിന്നും ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി കൊടിവിളക്കിലേക്ക് ദീപം പകരും, തുടര്‍ന്ന് നടപ്പന്തലില്‍ പ്രത്യേകം തയാറാക്കിയ പണ്ടാര പൊങ്കാല അടുപ്പിലേക്ക് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി അഗ്നി പ്രോജ്വലിപ്പിച്ചുകൊണ്ട് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും.
ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ഭക്തജന സംഗമത്തില്‍ മന്ത്രി രമേശ് ചെന്നിത്തല പൊങ്കാലയുടെ ഉദ്ഘാടനം നിരവഹിക്കും.
റെജി ചെറിയാന് എംഎല്‍എ ആമുഖപ്രഭാഷണവും, കൊടിക്കുന്നില്‍ സുരേഷ് എംപി പൊങ്കാലയുടെ സന്ദേശവിവരണവും മാന്നാര്‍ അബ്ദുള്‍ ലത്തീഫ് മുഖ്യപ്രഭാഷണവും നടത്തും.
ക്ഷേത്ര മേല്‍ശാന്തി അശോകന് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ട്രസ്റ്റിമാരായ രഞ്ജിത്ത് ബി. നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തില്‍ പൊങ്കാല സമര്‍പണ ചടങ്ങുകള്‍ നടക്കും. ഭക്തര്‍ തയാറാക്കിയ നിവേദ്യം വേദപണ്ഡിതന്മാരുടെ നേത്യത്വത്തില്‍ നേദിക്കും. തുടര്‍ന്ന് പ്രസിദ്ധമായ ഉച്ച ദീപാരാധനയും അഭിഷേകവും നടക്കും.
Alappuzha
എടത്വ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ വെള്ളക്കിണര്‍ ജംഗ്ഷന് സമീപത്തെ റോഡിലെ കുഴി കോണ്‍ക്രീറ്റ് ചെയ്ത് അടച്ചു.
കുട്ടനാട് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ പൊട്ടിയതിനെത്തുടര്‍ന്ന് രൂപപ്പെട്ട കുഴി അറ്റകുറ്റപ്പണി പൂര്‍ത്തിയായിട്ടും അടയ്ക്കാത്തത് സംബന്ധിച്ച് ഭക്തജനങ്ങള്‍ക്കും നാട്ടുകാര്‍ക്കും യാത്രാദുരിതം സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാട്ടി മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
വാര്‍ത്തയെ തുടര്‍ന്ന് ബന്ധപ്പെട്ട അധികൃതര്‍ ഇടപെട്ട് കുഴി കോണ്‍ക്രീറ്റ് ചെയ്ത് അടയ്ക്കുകയായിരുന്നു. ഇതോടെ ഏറെ നാളായി യാത്രക്കാര്‍ നേരിട്ടിരുന്ന ബുദ്ധിമുട്ടിന് പരിഹാരമായി.
ചെക്കിടിക്കാട് മില്‍മ ജംഗ്ഷന് സമീപം രൂപപ്പെട്ട കുഴി ടാറിംഗ് ചെയ്ത് അടച്ചിരുന്നു. പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി റോഡ് ഗതാഗതയോഗ്യമാക്കിയതില് ഭക്തജനങ്ങളും നാട്ടുകാരും ആശ്വാസത്തിലാണ്.
Alappuzha
മങ്കൊമ്പ്: കൈനകരി അറുനൂറ്റംപാടം സേക്രഡ് ഹാർട്ട് പള്ളിയിൽ തിരുഹൃദയത്തിരുനാളിനു തുടക്കമായി. വികാരി ഫാ. വർഗീസ് കായിത്തറ കൊടിയേറ്റി. ഇന്നു വൈകുന്നേരം 4.30ന് തിരുഹൃദയ ജപമാല, നൊവേന, ആഘോഷമായ വിശുദ്ധ കുർബാന-ഫാ. സിജോ കുന്നുതറ തുടർന്ന് സെമിത്തേരി സന്ദർശനം, നേർച്ചഭക്ഷണം, കലാസന്ധ്യ.
21ന് വൈകുന്നേരം 4.30ന് തിരുഹൃദയ ജപമാല, നൊവേന, ആഘോഷമായ വിശുദ്ധ കുർബാന, ഫാ. ബിജോ മറ്റപ്പറമ്പിൽ, പ്രദക്ഷിണം ഫാ. മിജോ കൈതപ്പറമ്പിൽ. പ്രധാന തിരുനാൾ ദിനമായ 22ന് രാവിലെ 9.15ന് തിരുഹൃദയ ജപമാല, ആഘോഷമായ റാസ കുർബാന, ഫാ. ജിബിൻ കേഴപ്ലാക്കൽ, പ്രദക്ഷിണം ഫാ. ഏലിയാസ് കരിക്കണ്ടത്തിൽ, കൊടിയിറക്ക്.
Alappuzha
എടത്വ: സെന്റ് മേരീസ് എൽപി സ്കൂളിൽ സെന്റ് ജോർജ് ഫെറോന പള്ളി മാനേജ്മെന്റിന്റെയും സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ പച്ചക്കറി കൃഷിയുടെ ആദ്യ വിളവെടുപ്പ് നടന്നു. ഫെറോന വികാരി ഫാ. ജോസഫ് കളരിക്കൽ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
പയർ, വെള്ളരി, തണ്ണിമത്തൻ, പച്ചമുളക്, തക്കാളി, വാഴ തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. കൃഷിക്ക് നേതൃത്വം കൊടുക്കുന്ന ബാബു ഒറ്റാറയ്ക്കൽ, കൈക്കാരന്മാരായ സിബിച്ചൻ കോനാട്ട്, സാബു ആശംപറമ്പിൽ, മനോജ് മാത്യു പുത്തൻവീട്ടിൽ, ഹെഡ്മിസ്ട്രസ് ബിന്ദു സക്കറിയ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
Alappuzha
ചാരുംമൂട്: വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 5.510 ഗ്രാം എംഡിഎംഎ മയക്കുമരുന്നുമായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ വള്ളികുന്നം പൊലിസ് അറസ്റ്റ് ചെയ്തു. വള്ളികുന്നം കന്നിമേൽ മുറിയിൽ വിതുര വീട്ടിൽ ശ്യാം കൃഷ്ണൻ (29) ആണ് അറസ്റ്റിലായത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മയക്കുമരുന്ന് വിൽപനയ്ക്കെതിരേ വള്ളികുന്നം, നൂറനാട് പൊലിസ് സ്റ്റേഷൻ പരിധികളിൽ നടത്തിവരുന്ന പരിശോധനയുടെ ഭാഗമായി കഴിഞ്ഞ ദിവസം പുലർച്ചെ വള്ളികുന്നം കാമ്പിശേരി ബദാം മുക്കിനു സമീപം പൊലിസ് നടത്തിയ പെട്രോളിംഗിനിടെ സംശയകരമായ സാഹചര്യത്തിൽ കണ്ട യുവാവിനെ പരിശോധിക്കുകയായിരുന്നു.
പരിശോധനയിൽ വിൽപനയ്ക്കായി കൈവശം സൂക്ഷിച്ചിരുന്ന 5.510 ഗ്രാം എംഡിഎംഎ കണ്ടെത്തി. പാവുമ്പ ഉത്സവത്തോടനുബന്ധിച്ച് നടന്ന കൊലപാതകക്കേസിലെ മുഖ്യപ്രതിയാണ് പിടിയിലായ ശ്യാം കൃഷ്ണനെന്ന് പൊലിസ് പറഞ്ഞു . വള്ളികുന്നം പൊലിസ് സ്റ്റേഷനിലെ വധശ്രമക്കേസിലും ഇയാൾ പ്രതിയാണ്. കൂടാതെ വള്ളികുന്നം, കരുനാഗപ്പള്ളി, ഓച്ചിറ പൊലിസ് സ്റ്റേഷൻ പരിധികളിലായി നിരവധി ക്രിമിനൽ കേസുകളിലും ഇയാൾ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു.
വള്ളികുന്നം പ്രദേശത്ത് ലഹരിവസ്തുക്കൾ വിൽപന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഇയാൾ പൊലിസ് നിരീക്ഷണത്തിലായിരുന്നു. ചെങ്ങന്നൂർ ഡിവൈഎസ്പി അലക്സ് ബേബിയുടെ നിർദേശാനുസരണം നൂറനാട് സിഐ പി. ശ്രീജിത്തിന്റെ മേൽനോട്ടത്തിൽ വള്ളികുന്നം എസ്എച്ച്ഒ കെ. ദിജേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പ്രതിയെ കായംകുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Alappuzha
ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത അമ്പലപ്പുഴ നോർത്ത്, ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തുകളിലെ പ്രഭവകേന്ദ്രങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിൽ ജില്ലാ മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ ഇന്നലെ അണുനശീകരണം നടത്തി.
പിപിഇ കിറ്റ് ധരിച്ച നാല് ദ്രുതകർമ സേനാംഗങ്ങളുടെ നേതൃത്വത്തിലാണ് പക്ഷികളെ കൊന്നു, കത്തിച്ച ഇടങ്ങളിൽ പ്രോട്ടോകോൾ പ്രകാരം അണുനശീകരണം നടത്തിയത്.
ഫ്ലെയിം ഗ്യാസ് ഉപയോഗിച്ചും സോഡിയം ഹൈപ്പോക്ലോറേറ്റ് സ്പ്രെ ചെയ്തും കുമ്മായം വിതറിയുമായാണ് പ്രദേശം അണുവിമുക്തമാക്കിയത്. ഇതോടെ പക്ഷിപ്പനി പ്രതിരോധത്തിന്റെ ആദ്യഘട്ടം പൂർത്തിയായി. പ്രഭവ കേന്ദ്രങ്ങളുടെ 10 കിലോമീറ്റർ നിരീക്ഷണ മേഖലയിൽനിന്നും സാമ്പിളുകൾ ശേഖരിച്ചു.
രണ്ടാഴ്ചയിലൊരിക്കൽ ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസിൽ അയച്ചു നൽകുമെന്ന് അധികൃതർ അറിയിച്ചു. ഇങ്ങനെ മൂന്നുമാസം അയച്ച് സാമ്പിളുകൾ നെഗറ്റീവാണെന്ന് തെളിഞ്ഞാലാണ് പ്രദേശം പക്ഷിപ്പനി മുക്തമായതായി അറിയിക്കുക.
Alappuzha
ആലപ്പുഴ: എസ്ഡിപിഐ മുൻ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാൻ വധക്കേസിന്റെ സാക്ഷിവിസ്താരം ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതിയിൽ ആരംഭിച്ചു. ആകെ 143 സാക്ഷികളുള്ള കേസിൽ ആദ്യ മൂന്ന് സാക്ഷികളുടെ വിസ്താരമാണ് ഇന്നലെ നിശ്ചയിച്ചിരുന്നത്.
ഒന്നാം സാക്ഷിയും രൺജിത്ത് ശ്രീനിവാസൻ കൊലപാതക കേസിൽ പതിനാലാം പ്രതിയായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളുമായ ഷാജി എന്ന പൂവത്തിൽ ഷാജിയുടെ വിസ്താരം പൂർത്തിയാക്കി. ഇദ്ദേഹത്തെ മാവേലിക്കര സബ് ജയിലിൽനിന്നാണ് കോടതി നടപടികൾക്കായി ഹാജരാക്കിയത്.
കൊലപാതകം നേരിൽ കാണുകയും പരിക്കു പറ്റിക്കിടന്ന ഷാനിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്ത രണ്ടാം സാക്ഷി മണ്ണഞ്ചേരി സ്വദേശി പി.എ. നാസർ വിസ്താരത്തിൽ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ചു പ്രതികളെയും കൊലപതാകത്തിനുപയോഗിച്ച വാളുകളും ഷാൻ ധരിച്ചിരുന്ന വാച്ചും ഷാനിനെ ആശുപത്രിലേക്ക് മാറ്റുന്നതിനിടെ ചോരപുരണ്ട നാസറിന്റെ വസ്ത്രങ്ങളും തിരിച്ചറിഞ്ഞു. രണ്ടാം സാക്ഷിയുടെയും മൂന്നാം സാക്ഷി അബ്ദുൾ ജബ്ബാറിന്റെയും വിസ്താരം ഇന്ന് തുടരും.
Alappuzha
ആലപ്പുഴ: ലോക പുരുഷ ദിനാചരണത്തിന്റെ ഭാഗമായി സഹൃദയ ആശുപത്രി ആലപ്പുഴ, ബിഡബ്ളിയുസി (ബിഡള്യുസി) സംഘടനയുമായി സഹകരിച്ച് സൈക്ലിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു. സഹൃദയ ആശുപത്രി ഡയറക്ടർ ഫാ. തോമസ് മാളിയക്കൽ ഫ്ലാഗ് ഓഫ് ചെയ്തു.
പുരുഷന്മാരുടെ ആരോഗ്യസംരക്ഷണത്തിന്റെ പ്രാധാന്യവും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടതിന്റെ ആവശ്യകതയും പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
പുരുഷന്മാർ സ്വന്തം ആരോഗ്യത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്നും കൃത്യമായ ആരോഗ്യപരിശോധനകൾക്കും വ്യായാമത്തിനും സമയം കണ്ടെത്തണമെന്നും പരിപാടിയിലൂടെ സന്ദേശം നൽകി.
ആരോഗ്യ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി സഹൃദയ ആശുപത്രി സംഘടിപ്പിച്ച പരിപാടിയിൽ ബിഡബ്ല്യു സി സംഘടനയുടെ പ്രതിനിധികളും സൈക്ലിംഗ് പ്രേമികളും പങ്കെടുത്തു.
Alappuzha
ചേർത്തല: യുവതലമുറയ്ക്കും ആവേശമായി രാജേന്ദ്രന്‍പിള്ള. 80-ാം വയസിലും രാജേന്ദ്രൻ പിള്ള പവർഫുൾ. കൊച്ചിയിൽ നടന്ന സംസ്ഥാന പവർ ലിഫ്റ്റിംഗ് മത്സരത്തിൽ 270 കിലോ ഭാരം ഉയർത്തിയാണ് ഒന്നാമതെത്തിയത്. 70 വയസിനുമേൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ 66 കിലോ ശരീരഭാരം ഉള്ളവർക്കൊപ്പം മത്സരിച്ചാണ് രാജേന്ദ്രൻപിള്ള നേട്ടം കൈവരിച്ചത്.
ചേർത്തല മരുത്തോർവട്ടം രഞ്ജിനി നിവാസിൽ റിട്ട. എക്സൈസ് പ്രിവന്റീവ് ഓഫീസർ ജി. രാജേന്ദ്രൻപിള്ള യുവ തലമുറയ്ക്കും ആവേശമാകുകയാണ്. 2001ൽ സർവീസിൽനിന്നു വിരമിച്ച ഇദ്ദേഹം 2008 ലാണ് മത്സരങ്ങളിൽ പങ്കെടുത്തുതുടങ്ങിയത്. ചേർത്തല ദാസ് ജിമ്മിലായിരുന്നു പരിശീലനം. ദിവസേന രണ്ടു മണിക്കൂർ വരെ നീളുന്ന മുറതെറ്റാതെയുള്ള പരിശീലനമാണ് വിജയങ്ങളിലേക്കുള്ള ചവിട്ടുപടിയായത്.
ലഹരി അകറ്റിയുള്ള ജീവിതക്രമവും ആരോഗ്യ പരിപാലനത്തിന് സഹായമായി. 18 വർഷമായി ജില്ലാ, സംസ്ഥാന, അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. 2022 ൽ 70 വയസിനു മേലുള്ളവരുടെ വിഭാഗത്തിൽ ദേശീയ ചാമ്പ്യനായിരുന്നു. ഒട്ടേറെ മത്സരങ്ങളിൽ സ്വർണമെഡൽ നേടി. ഭാര്യ രമാദേവിയും മക്കളായ രഞ്ജിനിയും രഞ് ജിത്തും രമ്യയും പിന്തുണയും പ്രോത്സാഹനവുമായി കൂടെയുണ്ട്.
Alappuzha
ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിൽ ഡോക്ടർമാർ തമ്മിലുണ്ടായ തർക്കത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് നഗരസഭ ചെയർപേഴ്സൺ മോളി ജേക്കബ്.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജനറൽ ആശുപത്രി സൂപ്രണ്ടിനോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെടുകയും ആരോഗ്യമന്ത്രിയോട് വിഷയത്തിൽ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തു.
രോഗികൾക്ക് ഏറ്റവും മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കേണ്ട ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്റർ പോലുള്ള അതീവ ഗൗരവമുള്ള ഇടങ്ങളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ചെയർപേഴ്സൺ പറഞ്ഞു.
രോഗികളുടെ ജീവനും ആരോഗ്യവും പരമപ്രധാനമായി കാണേണ്ട ആരോഗ്യപ്രവർത്തകരിൽനിന്ന് ഉത്തരവാദിത്വപൂർണമായ പെരുമാറ്റമാണ് പൊതുസമൂഹം പ്രതീക്ഷിക്കുന്നതെന്നും ചെയർപേഴ്സൺ വ്യക്തമാക്കി.
സാധാരണക്കാരായ നിരവധി രോഗികൾ ആശ്രയിക്കുന്ന ഈ സ്ഥാപനത്തിൽ ചികിത്സാസേവനങ്ങൾ തടസമില്ലാതെയും സമാധാനപരമായ അന്തരീക്ഷത്തിലും മുന്നോട്ടുപോകേണ്ടത് അനിവാര്യമാണ്. ആശുപത്രിയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിലുള്ള ഇത്തരം പ്രവണതകൾ ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ട അധികാരികൾ കർശനമായ ഇടപെടൽ നടത്തണമെന്നും സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരേ ചട്ടപ്രകാരമുള്ള നടപടി സ്വീകരിക്കണമെന്നും ചെയർപേഴ്സൺ ആവശ്യപ്പെട്ടു. നഗരസഭാ കൗൺസിൽ യോഗത്തിലാണ് ചെയർപേഴ്സൺ നിലപാട് വ്യക്തമാക്കിയത്.
യോഗത്തിൽ സ്ഥിരം സമിതി അധ്യക്ഷരായ എ.എം. നൗഫൽ, സി. ജ്യോതിമോൾ, എസ്. ഫൈസൽ, രശ്മി സനൽ, മായ രാജേന്ദ്രൻ, കൗൺസിലർമാരായ അഡ്വ. ആർ.ആർ. ജോഷി രാജ്, വി.ജി. വിഷ്ണു, ആർ. അംജിത്ത് കുമാർ, കെ.കെ. ജയമ്മ, കെ. നൂറുദ്ദീൻ കോയ, നഗരസഭാ സെക്രട്ടറി എസ്. സനൽ തുടങ്ങിയവർ പ്രസംഗിച്ചു.
Alappuzha
തഴക്കര: പിഐപി കനാലിന്റെ തകർന്ന ഭാഗങ്ങളുടെ പുനർനിർമാണം തുടങ്ങി. പമ്പാ ഇറിഗേഷൻ പ്രോജക്ടിന്റെ ഇടതുകര മെയിൻ കനാലിന്റെ ഭാഗമായ കുറത്തികാട് ബ്രാഞ്ച് കനാലാണ് കഴിഞ്ഞ മാർച്ചിൽ തകർന്നത്. കനാൽ തകർന്നപ്പോൾ ഒട്ടേറെ വീടുകളിൽ വെള്ളംകയറുകയും കൃഷിനാശം സംഭവിക്കുകയും ചെയ്തു.
തഴക്കര പഞ്ചായത്ത് പതിനാറാം വാർഡിലൂടെയാണ് കനാൽ കടന്നുപോകുന്നത്. വേനൽക്കാലത്ത് ജലക്ഷാമം രൂക്ഷമായ തഴക്കര പഞ്ചായത്തിന്റെ ഈ മേഖലയിൽ പിഐപി കനാലിലൂടെയുള്ള വെള്ളമാണ് കൃഷിക്കും മറ്റാവശ്യങ്ങൾക്കും ഉപയോഗിക്കുന്നത്. കരിങ്കല്ലിൽ പണിതീർത്ത കനാലിന്റെ കാലപ്പഴക്കവും ഒരുവശം ഇരുപത്തിയഞ്ചടിയോളം താഴ്ചയുള്ളതും കനാൽ തകരാനുള്ള കാരണമായി കരുതുന്നു. കനാൽ പൊട്ടിത്തകർന്നതുകൊണ്ട് അറനൂറ്റിമംഗലം പാടശേഖരത്തിലെ നെൽക്കൃഷിക്ക് നാശംസംഭവിച്ചു. ആറടിപ്പൊക്കത്തിൽ വെള്ളം ഒഴുകിയിരുന്ന കനാലിന്റെ അറനൂറ്റിമംഗലം കരുവേലിൽ ഭാഗമാണ് പതിനാറുമീറ്റർ തകർന്നത്.
പിഐപിയുടെ 2026-27 വർഷത്തെ ആക്ഷൻ ഫണ്ട് ഉപയോഗിച്ചാണ് ഇപ്പോൾ കനാലിന്റെ പുനർനിർമാണം നടക്കുന്നത്. തകർന്നഭാഗം പുനർനിർമിക്കുന്നതിനോടൊപ്പം 100 മീറ്റർ നീളത്തിൽ ഏകദേശം അഞ്ചുമീറ്റർ വീതിയിൽ സംരക്ഷണഭിത്തി കെട്ടി മണ്ണിട്ട് മേൽഭാഗം കരിങ്കല്ലു പാകി ബലപ്പെടുത്തുകയും ചെയ്യും. അടുത്ത വേനൽക്കാലത്തിനു മുമ്പായി പണി പൂർത്തിയാക്കുന്നതിനുള്ള ശ്രമമാണ് പിഐപി അധികൃതർ നടത്തുന്നത്.
Alappuzha
മലയാളത്തിന്റെ പ്രഥമ ദിനപത്രമായ ദീപികയുടെ 140-ാം വാര്‍ഷികത്തിന്റെയും ഇന്ത്യയുടെ സ്വാതന്ത്യത്തിന്റെ 80-ാം വാര്‍ഷികത്തിന്റെയും ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച 'കളര്ഇന്ത്യ-സീസൺ 5' ജില്ലാതല വിജയികളെ പ്രഖ്യാപിച്ചു.
നാം എല്ലാവരും ഒന്നാണ്, സഹോദരി സഹോദരങ്ങളാണ് എന്ന ചിന്ത വിദ്യാര്‍ഥികളില്‍ എത്തിക്കാനും ജന്മനാടിനോടുള്ള സ്നേഹവും അഖണ്ഡതാബോധവും പുതിയ തലമുറയില്‍ സജീവമാക്കാനും 'കളര്‍ ഇന്ത്യ'യിലൂടെ കഴിഞ്ഞു.
ലഹരിക്കെതിരേ ബാലചേതനകളെ ഉണര്‍ത്തുക, ലോകസമാധാനം തകര്‍ക്കുന്ന യുദ്ധങ്ങള്‍ അവസാനിപ്പിക്കാനും എല്ലാ മനുഷ്യരും സൗഹാര്‍ദത്തില്‍ ഒരുമിക്കാനും പൊതുസമൂഹബോധം ഉണര്‍ത്തുക എന്ന ല്ക്ഷ്യയവുമാണ് 'കളര്‍ ഇന്ത്യ' മത്സരങ്ങളിലൂടെ വിദ്യാര്‍ഥികളിലേക്ക് പകര്‍ന്നത്.
ആലപ്പുഴ ജില്ലയിലെ മത്സര വിജയികളുടെ വിവരം ചുവടെ.
Alappuzha
മുഹമ്മ: വേമ്പനാട്ടുകായലിൽ പാതിരാമണൽ ദ്വീപിന് സമീപം നടക്കുന്ന മണൽ ഖനനം അവസാനിപ്പിക്കണമെന്ന് നാട്ടുകാർ. ദേശീയപാതയുടെ നിർമാണാവിശ്യത്തിനായി നടത്തുന്ന ഖനനം കായലിന്റെ ആവാസവ്യവസ്ഥയ്ക്ക്ഭീഷണിയായി മാറുകയാണ്.മണൽലോറികൾ നിരന്തരം ഓടുന്നതിനാൽ റോഡുകൾ സഞ്ചാരയോഗ്യമല്ലാതായി മാറുകയാണ്.
ജപ്പാൻ പദ്ധതിയുടെ പൈപ്പ് പൊട്ടി ജലം പാഴാകുന്നതും മതിലുകൾക്കും വീടുകൾക്കും ക്ഷതമേൽക്കുന്നതും റോഡുകൾ പൊടിപടലത്തിൽ മൂടുന്നതും ജനജീവിതം ദുസഹമാക്കുന്നു.
ദിവസം നൂറു കണക്കിന് ടോറസുകളാണ് മണലുമായി കടന്നുപോകുന്നത്. ഖനനമേഖല മുതൽ തോട്ടുമുഖപ്പിൽ പാലം വരെ റോഡ് പൂർണമായും തകർന്നിരിക്കയാണ്. കായിപ്പുറം ജംഗ്ഷന് കിഴക്ക് ഭാഗത്ത് റോഡിലെ കലുങ്ക് ഇടിഞ്ഞ് വൻ കുഴി രൂപപ്പെട്ടിട്ടുണ്ട്.
കായിപ്പുറം ജംഗ്ഷനിൽ റോഡ് ഇടിഞ്ഞ് വിള്ളലുകൾ വീണിട്ടുണ്ട്. ലോകോത്തര ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പദ്ധതികൾ മെനയുന്ന പാതിരാമണൽ ദ്വീപിന്റെ അഞ്ചു കിലോമീറ്റർ ചുറ്റളവിൽ ഖനനം പാടില്ലെന്ന വ്യവസ്ഥ കാറ്റിൽ പറത്തിയാണ് ഖനനം നടക്കുന്നത്. ആദ്യം ഒരു ഡ്രഡ്ജർ ആണ് ഉണ്ടായിരിന്നത്. ഇതിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം മറ്റൊരു വലിയ ഡ്രജർ കൂടി കൊണ്ടുവന്നത്.
ഇക്കോടൂറിസം പദ്ധതിക്കായി അണിഞ്ഞൊരുങ്ങുന്ന പാതിരാമണൽ ദ്വീപിന് സമീപം ഖനനം പാടില്ലെന്ന് പറഞ്ഞ് നാട്ടുകാർ രംഗത്ത് വന്നെങ്കിലും അധികൃതർ പാടെ അവഗണിച്ചു. രാഷ്ട്രീയ നേതൃത്വങ്ങളും ജനപ്രതിനിധികളും സ്വീകരിക്കുന്ന ദുരൂഹമൗനവും ജനത്തെ വെട്ടിലാക്കുന്നു.
സമീപ മേഖലയായ കണ്ണങ്കരയിൽ ഖനനത്തിനെതിരെ രംഗത്ത് വന്നവരെ പൊലിസ് അറസ്റ്റ് ചെയ്തിരിന്നു. ഇതേ തുടർന്ന് കെ.സി. വേണുഗോപാൽ എംപി ഇടപെടുകയും ഖനനം നിർത്താൻ ജില്ലാ കളക്ടർ നിർദ്ദേശിക്കുകയുമായിരുന്നു.
കായിപ്പുറം ജംഗ്ഷൻ മുതൽ ദ്വീപിന്റെ മുഖ്യ പ്രവേശന കവാടമായ കായിപ്പുറം ബോട്ടുജെട്ടി വരെ ദേശീയ പാത മോഡലിൽ നിർമിച്ച റോഡ് പല ഭാഗങ്ങളിലും തകർന്നിട്ടുണ്ട്. ഈ സ്ഥിതി തുടർന്നാൽ കാൽനടയാത്ര പോലും സാധ്യമല്ലാത്ത രീതിയിൽ റോഡ് തകരും. റോഡിലാകെ മണൽ നിക്ഷേപമുള്ളതിനാൽ പൊടിപടലത്തിലൂടെ സഞ്ചരിക്കേണ്ട സ്ഥിതിയുണ്ടാകും.
പാതിരാമണൽ ഫെസ്റ്റിന്റെ നിറം കെടുത്താൻ ഇത് ഇടയാക്കുമെന്ന് നാട്ടുകാർ പറയുന്നു. ഖനനം മത്സ്യമേഖലയ്ക്ക് തിരിച്ചടിയാകുന്നുണ്ട്. ഉപജീവനത്തിന് ദിവസവും കായലിൽ പോകുന്ന ആയിരക്കണക്കിനാളുകളുടെ ജീവിതമാണ് പ്രതിസന്ധിയിലായത്. ദിവസവും 15 മുതൽ 20 കിലോ വരെ കക്കായിറച്ചി വിറ്റിരിന്ന തൊഴിലാളിക്ക് ഇന്ന് അഞ്ച് കിലോ പോലും കിട്ടുന്നില്ല. തീരത്ത് നിന്ന് വിളിപ്പാടകലെ വരെ വള്ളത്തിൽ പോയി കക്കാ വാരിയിരിന്നവർ ഇന്ന് കിലോമീറ്ററുകളോളം ഉള്ളിലേക്ക് പോയാണ് കക്കാ വാരുന്നത്.
പതിറ്റാണ്ടുകൾക്ക് മുൻപ് ദ്വീപിന് സമീപം ഡ്രഡ്ജർ ഉപയോഗിച്ച് നടന്ന ഖനനമാണ് ദ്വീപിന്റെ വിസ്തൃതി ഗണ്യമായി കുറച്ചത്. ഇപ്പോൾ നടക്കുന്ന ഖനനം കഴിയുമ്പോൾ ദ്വീപ് ബാക്കിയുണ്ടാകുമോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
Alappuzha
കായംകുളം: മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ട് കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. കായംകുളം കൃഷ്ണപുരം സ്വദേശികളായ മത്തി ആഷിഖ് എന്ന ആഷിഖ് (26), അൻഷാദ് (31), ഓച്ചിറ വവ്വാക്കാവ് സ്വദേശി ബിൻഷാദ് (26) എന്നിവരാണ് അറസ്റ്റിലായത്. ഇവർ മൂവർക്കും എതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലിസ് പറഞ്ഞു.
കായംകുളം പൊലിസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ് ഒന്നാം പ്രതിയായ ആഷിഖ്. കഴിഞ്ഞ ദിവസം രാത്രി ഒന്‍പതോടെ ഓച്ചിറ ക്ഷേത്രത്തിലെ പന്ത്രണ്ട് വിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് അമ്യൂസ്മെന്റ് കാർണിവൽ നടക്കുന്ന സ്ഥലത്താണ് സംഭവം. കാർണിവൽ മാനേജരായ തിരുവല്ലം സ്വദേശി ഇബ്രാഹിമിനെയും മറ്റ് ജീവനക്കാരെയും ഇവർ സംഘം ചേർന്ന് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മൂന്ന് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.
പണം നൽകിയില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും മർദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്യ്തു. വിവരം അറിഞ്ഞ ഉടൻ സ്ഥലത്ത് എത്തിയ പൊലിസ് പ്രതികളെ സംഭവസ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.
ഓച്ചിറ എസ്എച്ച്ഒ അഭിജിത്തിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ ജയരാജ പണിക്കർ, അനിൽകുമാർ, സുമേഷ്, സിപിഒ മാരായ വൈശാഖ്, ദീപ്സൺ എന്നിവരടങ്ങിയ പൊലിസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Alappuzha
കായംകുളം: ദേശീയപാതയിൽ വാഹനാപകടങ്ങൾ വർധിച്ചതിനെ തുടർന്ന് സുരക്ഷിതമല്ലാത്ത പ്രവേശന കവാടങ്ങൾ അധികൃതർ അടച്ചു. സ്ഥിരം അപകടമേഖലയായ കായംകുളം മുതൽ രാമപുരം വരെയുള്ള ഭാഗത്തെ കവാടങ്ങൾ ആണ് അടച്ചത്.
സുരക്ഷിതമല്ലാത്ത പ്രവേശന കവാടങ്ങളിലൂടെ വാഹനങ്ങൾ കടക്കുമ്പോൾ അപകടം വർധിക്കുന്നത് സംബന്ധിച്ച് ദീപിക കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
ഇതേ തുടർന്നാണ് നടപടി. സുരക്ഷിതമല്ലാത്ത പ്രവേശന കവാടങ്ങളിലൂടെ ഇരുചക്ര വാഹനങ്ങൾ ദേശീയപാതയിലേക്ക് കടക്കാൻ ശ്രമിക്കുന്നത് അപകടങ്ങൾ ഉണ്ടാക്കുകയും ആളുകൾ മരണപ്പെടുകയും ചെയ്യുന്ന സാഹചര്യമായിരുന്നു നിലനിന്നിരുന്നത്.
കഴിഞ്ഞ ദിവസം കരീലക്കുളങ്ങരയിൽ ബുള്ളറ്റ് യാത്രക്കാരൻ ദേശീയപാതയിലേക്ക് പ്രവേശിച്ചപ്പോൾ അമിതവേഗതയിലെത്തിയ കാറുമായി ബുള്ളറ്റ് കൂട്ടിയിടിക്കുകയും മുട്ടം പള്ളിപ്പാട് സ്വദേശിയായ മുപ്പത്തിയേഴുകാരനായ ഖലീൽ എന്ന യുവാവ് ദാരുണമായി മരണപ്പെടുകയും ചെയ്തിരുന്നു. ഇടിയുടെ ആഘാതത്തിൽ ബുള്ളറ്റ് രണ്ടായി തകർന്ന് വേർപ്പെട്ടു.
സർവീസ് റോഡുകളിൽ നിന്നും ഇടറോഡുകളിൽ നിന്നും പ്രധാന പാതയിലേക്ക് വാഹനങ്ങൾ അശ്രദ്ധമായി പ്രവേശിക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
ആറുവരിപ്പാതയാക്കിമാറ്റാനായി നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്ന ഘട്ടത്തിൽ തന്നെ ദേശീയപാത കുരുതിക്കളമായി മാറുന്നത് വലിയ ആശങ്കയ്ക്ക് ഇട നൽകുകയാണ്. ദേശീയപാതയിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനും കൃത്യമായ ഇടങ്ങളിൽ പ്രത്യേക റാമ്പുകളും സൈൻ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.
ഇവയല്ലാതെയുള്ള അനധികൃത വിടവുകൾ ബാരിക്കേഡുകളും ക്രാഷ് ബാരിയറുകളും ഉപയോഗിച്ച് അടയ്ക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.
എൻട്രി പോയിന്റുകളിലൂടെ പുറത്തേക്ക് ഇറങ്ങുന്നതും എക്സിറ്റ് പോയിന്റുകളിലൂടെ തെറ്റായ ദിശയിൽ ദേശീയ പാതയിലേക്ക് പ്രവേശിക്കുന്നതും ഗുരുതരമായ നിയമലംഘനമാണ്. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ശക്തമാക്കിയിട്ടുണ്ട്.
യാത്രക്കാർ സർവീസ് റോഡുകൾ കൃത്യമായി ഉപയോഗിക്കുകയും, അംഗീകൃത പ്രവേശന-നിർഗമന കവാടങ്ങൾ വഴി മാത്രം ദേശീയപാതയിലേക്ക് പ്രവേശിക്കുകയും ചെയ്താൽ അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കും. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ദേശീയപാതയിൽ ഹരിപ്പാടിനും-കായംകുളം കൃഷ്ണപുരത്തിനും ഇടയിൽ നിരവധിപ്പേരാണ് അപകടത്തിൽ മരണപ്പെട്ടത്. വാഹനങ്ങളുടെ അമിതവേഗം, പാതയിൽ വാഹനംനിർത്തിയിടുക, അപകടകമായ രീതിയിൽ റോഡ് ക്രോസ് ചെയ്യുക തുടങ്ങിയവയും അപകടങ്ങൾക്ക് കാരണമായിത്തീരാറുണ്ട്.
Alappuzha
മാന്നാർ: വാട്സാപ്പ് ഗ്രൂപ്പിൽ ഉണ്ടായ തർക്കം വീട് കയറി അക്രമത്തിൽ കലാശിച്ചു. സംഭവത്തിൽ മൂന്ന് പേരെ മാന്നാർ പൊലിസ് അറസ്റ്റ് ചെയ്തു.
കുന്നത്തൂർ രാമു എന്ന പേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ നടന്ന ചില തർക്കങ്ങളാണ് ഒടുവിൽ അക്രമത്തിലും അറസ്റ്റിലും കലാശിച്ചത് . മാന്നാർ കുട്ടമ്പേരൂർ സൂര്യാലയം വീട്ടിൽ കാർത്തികേയൻ (49), കുട്ടമ്പേരൂർ കൈപ്പനാലിൽ തെക്കേതിൽ പി. പ്രവീൺ(39) കുട്ടമ്പേരൂർ വടക്കേ കളരിക്കൽ പി. ഗിരീഷ് (37) എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
ഇതിൽ പ്രവീൺ, കാർത്തികേയൻ എന്നിവർ തമ്മിലാണ് വാട്സ്ആപ്പ് ഗ്രൂപ്പിൽ തർക്കം ഉണ്ടായത്.ഈ തർക്കത്തെ തുടർന്ന് കാർത്തികേയനും പ്രവീണും തമ്മിൽ സംഘർഷം ഉണ്ടാകുകയും പ്രവീണിന്റെ സുഹൃത്തായ ഗിരീഷ് ഏറ്റ് പിടിക്കുകയുമായിരുന്നു. കഴിഞ്ഞ 14ന് രാത്രിയാണ് സംഭവം നടന്നത്. ആക്രമണ പ്രത്യാക്രമണത്തിൽ മൂന്ന് പേർക്കും ഗുരുതര പരിക്കേറ്റിരുന്നു. തുടർന്ന് ഇത് സംബന്ധിച്ച് ഇരു കൂട്ടരും പൊലിസിൽ പരാതി നൽകി.
തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിൽ രണ്ട് പ്രതികൾക്ക് എതിരേ വധശ്രമത്തിനും ഒരാൾക്ക് എതിരേ വീട് കയറി ആക്രമണം നടത്തിയതിനും കേസ് എടുത്തു.
പരാതി നൽകിയ ഇരു കൂട്ടരും നാടിന്റെ സമാധാന അന്തരീക്ഷം തകർക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തിയതായി പൊലിസിന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മൂന്നു പേർക്കെതിരെയും പൊലിസ് കേസെടുത്തത്. മാന്നാർ പൊലിസ് എസ്എച്ച്ഒ കെ. അജിത്തിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Alappuzha
ചേർത്തല: വേമ്പനാട്ടുകായലിൽ തവണക്കടവ് ഭാഗത്ത് നടക്കുന്ന അശാസ്ത്രീയമായ ഡ്രഡ്ജിംഗിനെതിരേ മത്സ്യത്തൊഴിലാളികള്‍ വള്ളങ്ങളിൽ കായലിലേക്ക് മാർച്ച് നടത്തി. മത്സ്യത്തൊഴിലാളി യൂണിയൻ-സിഐടിയു ചേർത്തല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം.
യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ചിത്തരഞ്ജന്റെ നേതൃത്വത്തിൽ അമ്പതോളം വള്ളങ്ങളിൽ കായലിലേക്ക് മാർച്ച് നടത്തിയ തൊഴിലാളികൾ ഡ്രഡ്ജിംഗ് നടക്കുന്ന സ്ഥലത്തെത്തി പ്രതിഷേധമുയർത്തി.
കായലിലെ ഡ്രഡ്ജർ വളയൽ സമരത്തിന് ശേഷം തിരികെ തവണക്കടവിലെത്തിയ പ്രവർത്തകർ പി.പി. ചിത്തരഞ്ജന്റെ നേതൃത്വത്തിൽ പ്രകടനമായി മണ്ണ് ശേഖരിക്കുന്ന യാഡിലേക്ക് നീങ്ങി. പ്രതിഷേധസൂചകമായി യാഡിൽ സിഐടിയുവിന്റെ കൊടി നാട്ടിയ ശേഷമാണ് പിരിഞ്ഞുപോയത്.
വേമ്പനാട്ടുകായലിലെ നീരൊഴുക്ക് വർധിപ്പിക്കാനും കുട്ടനാടിന്റെയും പരിസ്ഥിതിയുടെയും താത്പര്യം സംരക്ഷിക്കാനും ശാസ്ത്രീയമായ ഡ്രഡ്ജിംഗ് അനിവാര്യമാണെന്നത് മത്സ്യത്തൊഴിലാളി യൂണിയന്റെ തന്നെ ആവശ്യമാണെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ചിത്തരഞ്ജൻ പറഞ്ഞു.
എന്നാൽ കുഫോസ് ഉൾപ്പെടെയുള്ള ഏജൻസികൾ നടത്തിയ പഠനങ്ങളുടെയും സർക്കാർ നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലുള്ള കൂട്ടായ ആലോചനകളിലൂടെ മാത്രമേ ഡ്രഡ്ജിംഗ് അനുവദിക്കാനാകൂ.
നിലവിൽ മാസങ്ങളായി തുടരുന്ന അശാസ്ത്രീയ ഡ്രഡ്ജിംഗ് മൂലം കായലിലെ മത്സ്യസമ്പത്തും കക്കാസമ്പത്തും പൂർണമായും നശിച്ച് തൊഴിലാളികൾ പ്രതിസന്ധിയിലായിരിക്കുകയാണ്.
മുൻപ് ട്രാവൻകൂർ സിമന്റിസിന്റെ കക്കാ ഡ്രഡ്ജിംഗിനെതിരേ നടന്ന ദീർഘകാല സമരത്തിനൊടുവിൽ കോടതി ഇടപെട്ട് ഖനനം തടഞ്ഞതാണ്. കക്കാവാരലും മത്സ്യബന്ധനവും നടത്തി ഉപജീവനം കഴിക്കുന്ന തീരദേശത്തെ വലിയൊരു വിഭാഗം ജനങ്ങളുടെ ജീവന്മരണ പോരാട്ടമാണിതെന്നും ശാസ്ത്രീയ മാനദണ്ഡങ്ങൾ ലംഘിച്ചുള്ള ഖനനം ഒരു കാരണവശാലും അനുവദിക്കില്ലെന്നും പി.പി ചിത്തരഞ്്ജൻ പറഞ്ഞു. പി.ഐ. ഹാരിസ്, എൻ.ആർ. ബാബുരാജ്, ബി. വിനോദ്, പി. ഷാജിമോഹൻ, സി. ശ്യാംകുമാർ, പി.എസ്. ബാബു എന്നിവർ നേതൃത്വം നൽകി.
Alappuzha
ചേര്‍ത്തല: വയലാർ മഹാത്മാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ചേർത്തല റെയിൽവേ സ്റ്റേഷനു മുന്നിലെ ഗതാഗത പ്രതിസന്ധിക്കു പരിഹാരമായി ഉയരപ്പാത നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ധർണ നടത്തി.
ഡോ. തോമസ് വി. പുളിക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആന്റണി പട്ടശേരി അധ്യക്ഷത വഹിച്ചു. വയലാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ജി. നായർ, അഡ്വ.പി. സുധീർ, പി. ബോബൻ, അഡ്വ.സി.ഡി. ശങ്കർ, വയലാർ ലത്തീഫ്, ലക്ഷ്മി കുമാരി, പി.എസ്. മുരളീധരൻ, ജയിംസ് തുരുത്തേൽ, ബി. സോമനാഥ്, അജയകുമാർ എന്നിവർ പ്രസംഗിച്ചു.
Alappuzha
ആലപ്പുഴ: നശാ മുക്ത് ഭാരത് അഭിയാൻ ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പും ആലപ്പുഴ സെന്റ് ജോസഫ്സ് കോളജും സംയുക്തമായി ജില്ലയിലെ 12 ഹയർ സെക്കൻഡറി സ്കൂളുകളിൽ ദ്വിദിന ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. ആലപ്പുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. അജയൻ കാമ്പയിൻ ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഉഷ, സാമൂഹ്യനീതി വകുപ്പ് പ്രോഗ്രാം കോ-ഓർഡിനേറ്റർ നിധിൻ എന്നിവർ പ്രസംഗിച്ചു. കോളജിലെ വിദ്യാർഥിനികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്, ലഹരിയുടെ ദൂഷ്യഫലങ്ങൾ വ്യക്തമാക്കുന്ന മൈം എന്നിവ ബോധവത്കരണ പരിപാടിയുടെ ഭാഗമായി നടന്നു.
ലഹരിയുടെ പിടിയിൽ അകപ്പെടാതെ ജീവിതത്തെ ക്രിയാത്മകമായും ലക്ഷ്യബോധത്തോടെയും മുന്നോട്ടുകൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സന്ദേശങ്ങൾ വിദ്യാർഥികൾക്ക് കൈമാറുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു. ജില്ലയിലെ വിവിധ സ്കൂളുകളിലായി 3,000ത്തിലധികം വിദ്യാർഥികൾ കാമ്പയിന്റെ ഭാഗമായി. യുവതലമുറയെ ലഹരിയിൽ നിന്ന് അകറ്റിനിർത്തുകയും ആരോഗ്യകരവും സുരക്ഷിതവുമായ സമൂഹത്തിന്റെ സൃഷ്ടിയിൽ വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
Alappuzha
ചേര്‍ത്തല: ശാസ്ത്രഗവേഷണത്തിനുള്ള യൂറോപ്യന്‍ യൂണിയന്റെ മേരി ക്യൂറി ഫെലോഷിപ്പ് അര്‍ത്തുങ്കല്‍ സ്വദേശിയായ കിരണ്‍ എസ്. ജിത്തിന്. രണ്ടുകോടിരൂപയുടെ ഫെലോഷിപ്പാണ് ഇത്. ഇറ്റലിയിലെ ടൂറിനിലുള്ള ടൊറിനോ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ മൂന്നുവര്‍ഷത്തെ പിഎച്ച്ഡി ഗവേഷണത്തിനാണ് സ്കോളര്‍ഷിപ്പ്.
ഫിസിക്സില്‍ സിലിക്കോണ്‍ കാര്‍ബൈഡ് ഫോട്ടോണിക് ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ട് എന്ന വിഷയത്തിലാണ് ഗവേഷണം. അമൃത സ്കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സില്‍ നിന്നും എംഎസ് സി ഫിസിക്സില്‍ രണ്ടാം റാങ്കോടെയാണ് കിരണ്‍ എസ്. ജിത്ത് ബിരുദാനന്തര ബിരുദം നേടിയത്.
അര്‍ത്തുങ്കല്‍ കാക്കരിയില്‍ സജിത് വര്‍ക്കി (റിട്ട.സൂപ്രണ്ട്, സബ് കോടതി ചേര്‍ത്തല) യുടെയും ഷീനാ ഷെര്ഡിന്റെയും (അധ്യാപിക സെന്റ് ഫ്രാന്‍സീസ് അസീസി എച്ച്എസ്എസ് അര്‍ത്തുങ്കല്‍) മകനാണ്. സഹോദരി ശാന്തി സജിത്ത് ആസ്റ്റര്‍ മെഡിസിറ്റിയില്‍ നഴ്സ് ആണ്.
Alappuzha
ആലപ്പുഴ: 45 വർഷത്തെ സിപിഎം ഭരണത്തിന് വിരാമമിട്ട് യുഡിഎഫ് അധികാരത്തിലെത്തിയ കൈനകരി പഞ്ചായത്തിൽ ഭരണപ്രതിസന്ധി. വൈസ് പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സ്വത്രന്ത്ര അംഗങ്ങൾ രംഗത്ത്. ഈമാസം 26നകം യുഡിഎഫ് ഈവിഷയത്തിൽ തീരുമാനമെടുത്തില്ലെങ്കിൽ ഭരണസംവിധാനത്തിൽനിന്ന് മാറിനിൽക്കുന്നതടക്കമുള്ള കടുത്തനിലപാട് സ്വീകരിക്കുമെന്ന് സ്വതനന്ത്രഅംഗങ്ങളായ വി.എം. മനീഷ്യ, സന്തോഷ് പട്ടണം എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഡിസിസി നേതൃത്വത്തിനും കൊടിക്കുന്നിൽ സുരേഷ് എംപിക്കും കത്ത് നൽകിയിട്ടുണ്ട്. അധികാരത്തിലെത്തിയത് മുതൽ പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി തർക്കങ്ങളുണ്ടായിരുന്നു. നേതൃത്വം ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. പിന്നീട് വൈസ് പ്രസിഡന്റിന്റെ ഇടപെടലുകളും നിയന്ത്രണങ്ങളും മികച്ചഭരണം കാഴ്ചവെക്കുന്നതിന് തടസമായെന്നാണ് ആരോപണം.
കുടിവെള്ള പദ്ധതികൾ, കൈനകരി മുട്ടേൽ പാലം, മുണ്ടക്കൽ സി. ബ്ലോക്ക് റോഡ് ഒന്നാംഘട്ടം, കൈനകരി പള്ളി പാലം, വട്ടക്കായൽ ടൂറിസം എന്നിങ്ങനെ നിരവധിപദ്ധതികൾ എങ്ങുമെത്താതെ ഇഴയുകയാണ്.
പ്രിയദർശിനി ബസ് സർവീസ് ഫ്ലാഗ് ഓഫിൽനിന്ന് പ്രസിഡന്റിനെ ഒഴിവാക്കിയാണ് നടത്തിയത്. സ്ട്രീറ്റ് ലൈറ്റ് നിർമാണം തടസപ്പെടുത്തിയതായും ജീവനക്കാരെ വിജിലൻസ് പരാതിയുടെ പേരിൽ ഭീഷണിപ്പെടുത്തിയതായും ഇരുവരും ആരോപിച്ചു. പ്രധാന പഞ്ചായത്ത് കമ്മിറ്റികളിൽ യുഡിഎഫ് അംഗങ്ങളെ വിലക്കിയെന്നും പദ്ധതി നിർവഹണത്തെക്കുറിച്ചു സംസാരിക്കാനെന്ന പേരിൽ പ്രസിഡന്റിനെ കാബിനിൽ പൂട്ടിയിട്ടെന്നും ആരോപിച്ചു. വൈസ് പ്രസിഡന്റിനെ മാറ്റണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം, ബ്ലോക്ക്, ജില്ലാ കമ്മിറ്റികൾക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല.ഈസാഹചര്യത്തിലാണ് സ്വതന്ത്ര നിലപാട് സ്വീകരിക്കാൻ തീരുമാനിച്ചത്.
Alappuzha
ആലപ്പുഴ: ബിജെപിയിൽനിന്ന് രാജിവച്ച പത്മജ വേണുഗോപാലിനെ കൊണ്ടുവന്നത് താനല്ലെന്നും അതിന് മറുപടി പറയേണ്ടത് ബിജെപി സംസ്ഥാന നേതൃത്വമാണെന്നും കേന്ദ്രമന്ത്രി സുരേഷ്ഗോപി.
ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ പ്രതികരിക്കേണ്ടത് സംസ്ഥാനനേതൃത്വമാണ്. അവരെ ചേർക്കുന്നതിനും ഞാൻ ഇടപെട്ടിട്ടില്ല. പുറത്ത് പോകുന്നതിനെ എതിർക്കാനും എനിക്ക് അവകാശമില്ല. ഇതൊന്നും എന്റെ അടുത്തല്ല ചോദിക്കേണ്ടത്. ഞാന്‍ ഇതിന്റെ ഭാഗമല്ല. അത് സംസ്ഥാനനേതാക്കള്‍ പറയേണ്ട കാര്യമാണ്. അവര്‍ അത് പറയുമെന്നാണ് തോന്നുന്നത്. അരിയിൽ ഷുക്കൂർ വധക്കേസിൽ പി. ജയരാജനെ ഉൾപ്പെടെ വെറുതെ വിട്ടത് സങ്കടകരമായ കാര്യമാണ്. പ്രതികൾക്ക് ആ കുടുംബത്തിന്റെ ശാപം ഏൽക്കാതിരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Alappuzha
കായംകുളം: കൃഷ്ണ ഹോം നഴ്സിംഗ് എന്ന സ്ഥാപനത്തിന്റെ മറവിൽ നിരവധി പേരെ കബളിപ്പിച്ച് പണം കൈക്കലാക്കിയ കേസിൽ കീരിക്കാട് വില്ലേജിൽ ആലുംമൂട്ടിൽ പുതുവൽ വീട്ടിൽ അമൃത ( 22 ) കായംകുളം പൊലിസിന്റെ പിടിയിലായി.
ലൈസൻസ് ഇല്ലാതെ, പ്രതിയായ അമൃത നടത്തി വരുന്ന കൃഷ്ണ ഹോം നഴ്സിംഗ് എന്ന സ്ഥാപനം വഴി ഹോം നഴ്സായി ജോലി ചെയ്താൽ പ്രതിമാസം 15000 രൂപ മുതൽ 30000 രൂപ വരെ ശമ്പളം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. എസ്ഐ സജിത് മോന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് അമൃതയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Alappuzha
ചാരുംമൂട്: കൊല്ലം-തേനി ദേശീയപാത 183 വികസന പദ്ധതിയുടെ ഭാഗമായി ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കുന്നതിനുള്ള സംയുക്ത സ്ഥലപരിശോധന ഇന്ന് ആരഭിക്കും. കൊല്ലം, ആലപ്പുഴ ജില്ലകളുടെ അതിർത്തിയായ താമരക്കുളം വയ്യാങ്കരയിൽ നിന്നാണ് പരിശോധനാ നടപടികൾ ആരംഭിക്കുന്നത്.
ആദ്യദിവസം ആലപ്പുഴ ജില്ലയുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലാണ് സർവേ ആരംഭിക്കുന്നത്. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ആവശ്യപ്രകാരം പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിന്റെ നിർദ്ദേശാനുസരണം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പൊതുമരാമത്ത് വകുപ്പ് ഉന്നതതല യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സംയുക്ത പരിശോധന ആരംഭിക്കാൻ നടപടിയായത്.
കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഭൂമി ഏറ്റെടുക്കൽ നടപടികൾ ഒരേസമയം മുന്നോട്ടുകൊണ്ടുപോകുന്നതിനാണ് തീരുമാനം. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായുള്ള പരിശോധനയിൽ ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ വിഭാഗം ഉദ്യോഗസ്ഥർ, മുംബൈ ആസ്ഥാനമായുള്ള ശ്രീകണ്ഠെ കൺസൾട്ടന്റ്സ്, ദേശീയപാത വിഭാഗം എന്നിവരുടെ പ്രതിനിധികൾ പങ്കെടുക്കും. കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് ബന്ധപ്പെട്ട രണ്ട് സ്പെഷ്യൽ തഹസിൽദാർമാർ മേൽനോട്ടം വഹിക്കും.
ഡിസംബർ 20നകം സ്ഥലപരിശോധനയും വിവരങ്ങളുടെ സ്ഥിരീകരണവും പൂർത്തിയാക്കി ഡിസംബർ 31നു മുമ്പായി പുതുക്കിയ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് സ്വീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിവിധ തലങ്ങളിലൂടെ പരിശോധനാ റിപ്പോർട്ടുകൾ സമയബന്ധിതമായി കൈമാറേണ്ടതുണ്ട്.
ദേശീയപാതയുടെ പുതിയ അലൈൻമെന്റുമായി ബന്ധപ്പെട്ട് വൈദ്യുതി ലൈനുകളും കുടിവെള്ള പൈപ്പുകളും ഉൾപ്പെടെയുള്ള യൂട്ടിലിറ്റി സംവിധാനങ്ങൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റുകൾ തയ്യാറാക്കാൻ കെഎസ്ഇബി, കേരള വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥരും സ്ഥലപരിശോധന നടത്തും.
പുതിയ അലൈൻമെന്റിൽ മുറിച്ചുമാറ്റേണ്ട മരങ്ങളുടെ കണക്കെടുപ്പും വനവത്ക്കരണത്തിനാവശ്യമായ ചെലവ് നിർണയിക്കുന്നതിനുള്ള പരിശോധനയും സോഷ്യൽ ഫോറസ്ട്രി വകുപ്പ് നടത്തും. കൊല്ലം ബൈപ്പാസ് ജംഗ്ഷൻ മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെ 54.37 കിലോമീറ്റർ ദൂരത്തിൽ ദേശീയപാത 183 നാലുവരിപ്പാതയായി വികസിപ്പിക്കുന്ന പദ്ധതിക്ക് 1,663.15 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലും അനുബന്ധ നടപടികളും സമയബന്ധിതമായി പൂർത്തിയാക്കി നിർമാണ പ്രവർത്തനങ്ങളിലേക്ക് കടക്കുകയാണ് ലക്ഷ്യം.
ആദ്യഘട്ട വികസന പദ്ധതിയിൽ മാവേലിക്കര പാർലമെന്റ് മണ്ഡലത്തിൽ കൂടിയാണ് 40 കിലോമീറ്ററിലധികം റോഡ് കടന്നുപോകുന്നത്. പദ്ധതിയുടെ ഓരോ ഘട്ടത്തിലെയും പുരോഗതി നേരിട്ട് നിരീക്ഷിക്കുമെന്നും വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കി നടപടികൾ സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാൻ ഇടപെടൽ തുടരുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
Alappuzha
എടത്വ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡുകള്‍ തകര്‍ച്ചയില്‍. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടികള്‍ വൈകുന്നതായി പരാതി.
പൊങ്കാലയ്ക്കെത്തുന്ന ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ദുരിതത്തിലാകുമെന്ന ആശങ്ക ശക്തമാകുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് പൊങ്കാല അര്‍പ്പിക്കാനായി ക്ഷേത്രത്തിലെത്തുന്നത്.
ഈ സാഹചര്യത്തില്‍ ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡുകള്‍ ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാത ഉള്‍പ്പെടെ ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡുകളില്‍ പലയിടത്തും കുഴികളും തകര്‍ച്ചകളും യാത്രാ തടസങ്ങളും നിലനില്‍ക്കുകയാണ്.
സംസ്ഥാന പാതയില്‍ വെള്ളക്കിണര്‍ ജംഗ്ഷന് സമീപം കുട്ടനാട് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ പൊട്ടിയതിനെത്തുടര്‍ന്ന് ദിവസങ്ങളോളം ജലവിതരണം തടസ്സപ്പെട്ടിരുന്നു. പൈപ്പ് ലൈന്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയായെങ്കിലും റോഡിലെ കുഴി അടച്ച് ടാറിങ് നടത്തി ഗതാഗതം പൂര്‍വസ്ഥിതിയിലാക്കാന്‍ നടപടിയായിട്ടില്ല.
പൊങ്കാല ദിവസം സ്ത്രീകളും കുട്ടികളും വയോധികരുമുള്‍പ്പെടെ വന്‍ ഭക്തജനത്തിരക്കാണ് ക്ഷേത്രത്തിലേക്ക് അനുഭവപ്പെടുക. വാഹനങ്ങളുടെ തിരക്കും കാല്‍നടയാത്രക്കാരുടെ ബാഹുല്യവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ റോഡുകളുടെ ശോച്യാവസ്ഥ അപകടങ്ങള്‍ക്കും ഗതാഗതക്കുരുക്കിനും കാരണമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
ഗ്രാമീണ റോഡുകളുടെ അവസ്ഥയും വ്യത്യസ്തമല്ല. ഒട്ടുമിക്ക പഞ്ചായത്ത് റോഡുകളും തകര്‍ന്ന നിലയിലാണ്. മഴ പെയ്താല്‍ കാല്‍നടയാത്ര പോലും അസാധ്യമാകും.
പുനര്‍നിര്‍മാണം നടക്കാതെ ഒന്നര പതിറ്റാണ്ട് പിന്നിട്ട ഗ്രാമീണ റോഡുകളുമുണ്ടെന്നാണ് നാട്ടുകാരുടെ പരാതി.
പൊങ്കാലയ്ക്ക് മുന്‍പായി ക്ഷേത്രത്തിലേക്കുള്ള പ്രധാന പാതകളും പരിസര റോഡുകളും സഞ്ചാരയോഗ്യമാക്കാന്‍ പൊതുമരാമത്ത് വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും ആവശ്യം.
Kottayam
പാമ്പാടി: ജലദൗർലഭ്യത മൂലം ഉപയോഗിക്കാൻ കഴിയാതിരുന്ന ഉമ്മൻ ചാണ്ടി സ്മാരക മൾട്ടി സ്പെഷ്യാലിറ്റി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റുകൾക്ക് ഒടുവിൽ ശാപമോക്ഷം. റെഡ് ക്രോസ് സൊസൈറ്റിയുടെ കുഴൽക്കിണറിൽനിന്ന് വെള്ളമെത്തിക്കാനാകുന്നതോടെയാണ് ഡയാലിസിസ് യൂണിറ്റുകൾ പ്രവർത്തിപ്പിക്കാനാകുന്നത്.
ഇതിനുവേണ്ടി ബ്ലോക്ക് പഞ്ചായത്ത് ഒൻപത് ലക്ഷം രൂപ അനുവദിച്ചു. ദേശീയപാത അധികൃതരുടെയും പൊതുമരാമത്ത് വകുപ്പിന്റെയും അനുമതികൂടി ലഭിക്കുന്നതോടെ പൈപ്പ് സ്ഥാപിക്കാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.
വർഷങ്ങൾക്കുമുന്‍പ് ഭൂഗർഭ ജലവകുപ്പ് റെഡ്ക്രോസ് സൊസൈറ്റിയുടെ ഗേറ്റിനോടു ചേർന്നു നിർമിച്ച കുഴൽക്കിണർ പ്രവർത്തനരഹിതമായിരുന്നു. കഴിഞ്ഞദിവസം ഭൂഗർഭ ജലവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കിണറിൽനിന്ന് പ്രതിദിനം 6000 ലിറ്റർ വെള്ളം ലഭിക്കുമെന്നു കണ്ടെത്തി.
ഇതോടെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെയ്ജി പാലയ്ക്കലോടിയും ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ഭാരവാഹികളും നടത്തിയ ചർച്ചയിലാണു തുടർനടപടികൾക്ക് തീരുമാനമായത്.
ഒരു യൂണിറ്റിന് പ്രതിദിനം വേണ്ടത് 1000 ലിറ്റർ വെള്ളം
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള ആശുപത്രിയിൽ രണ്ട് വർഷം മുന്‍പ് എത്തിച്ച ആറ് ഡയാലിസിസ് യൂണിറ്റുകളും നിലവിൽ അത്യാഹിത വിഭാഗത്തിൽ സൂക്ഷിച്ചിരി ക്കുകയാണ്. ഒരു യൂണിറ്റ് പ്രവർത്തിപ്പിക്കാൻ പ്രതിദിനം 1000 ലിറ്റർ വെള്ളം ആവശ്യമാ ണ്. ആറ് യൂണിറ്റുകൾ പ്രവർത്തിക്കണമെങ്കിൽ ദിവസവും 6000 ലിറ്റർ വെള്ളമാണ് വേണ്ടിവരുന്നത്.
Kottayam
ഗാന്ധിനഗർ : മെഡിക്കൽ കോളജ് ആശുപത്രിയുടെ സെൻട്രൽ ലാബിന്റെ കൗണ്ടർ അത്യാഹിത വിഭാഗത്തിന് സമീപം തുടങ്ങാൻ അനുമതി. പൊടിപാറ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വിവിധ പരിശോധനാ സാന്പിൾ ശേഖരണ കൗണ്ടറാണ് അത്യാഹിത വിഭാഗത്തിനു സമീപത്തായി ആരംഭിക്കാൻ തീരുമാനമാനിച്ചത്.
ആശുപത്രി വികസന സമതിയുടെ കമ്മിറ്റിയിലാണ് ലാബിന്റെ കൗണ്ടർ തുറക്കാൻ തീരുമാനമായത്. ഇതു സംബന്ധിച്ചുള്ള മെമ്മോറാണ്ടം കേരള എൻജിഒ അസോസിയേഷൻ ഭാരവാഹികളായ പി.ബി ബിജുമോൻ, ഷാഹുൽ ഹമീദ്, ജയ് മോൻ, അനിൽകുമാർ, ജയ എന്നിവർ ചേർന്ന് നാട്ടകം സുരേഷ് എംഎൽഎക്ക് നൽകിയിരുന്നു.
അത്യാഹിത വിഭാഗത്തിന്റെ ഇടതുവശത്ത് റെഡ് സോൺ മുറിയുടെ പുറത്ത് റോഡിനോട് ചേർന്നാണ് കൗണ്ടർ സജ്ജീകരിക്കുന്നത്.
Kottayam
കുമരകം: നെൽകൃഷി കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി കോട്ടയം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഡ്രോൺ ഉപയോഗിച്ചുള്ള നെൽവിത്ത് വിതയ്ക്കൽ സംഘടിപ്പിച്ചു. കാലാവസ്ഥാ സ്മാർട്ട് വില്ലേജ് പദ്ധതിയുടെ ഭാഗമായി തിരുവാർപ്പ് പഞ്ചായത്തിലെ പുതിയേരി പാടശേഖരത്തിലാണ് വിത്തുവിതയ്ക്കൽ നടത്തിയത്.
കാലാവസ്ഥാ വ്യതിയാനം, വെള്ളപ്പൊക്കം, മണ്ണിലെ പുളിപ്പ് തുടങ്ങി പ്രതിസന്ധികൾ നേരിടുന്ന കർഷകർക്ക് ആശ്വാസമേകുന്നതാണ് ഇത്തരം നൂതന സാങ്കേതിക വിദ്യകൾ. കർഷകർ ഇതിനകം ഡ്രോൺ ഉപയോഗിച്ചുള്ള നെൽവിത്ത് വിതയ്ക്കൽ രീതി പ്രയോജനപ്പെടുത്തിവരുന്നുണ്ടെങ്കിലും കൂടുതൽ കർഷകരിലേക്ക് ഈ സാങ്കേതികവിദ്യ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
പരമ്പരാഗത രീതിയിൽ വിതക്കുന്നതിനേക്കൾ ഡ്രോൺ സാങ്കേതികവിദ്യയിൽ വളരെ കുറച്ച് വിത്ത് ഉപയോഗിച്ചാൽ മതി എന്നത് ഒരു പ്രധാന നേട്ടമാണ്. മാത്രവുമല്ല. ഒരേ അകലത്തിൽ വിത്ത് മുളച്ച് വളരുന്നതിനാൽ രോഗങ്ങൾ കുറയുകയും ഉത്പാദനം വർധിക്കുകയും ചെയ്യും.
നബാർഡ് ജില്ലാ മാനേജർ റെജി വർഗീസ്, കോട്ടയം കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. എലിസബത്ത് ജോസഫ്, സസ്യ സംരക്ഷണ വിഭാഗം ശാസ്ത്രജ്ഞ ഡോ. സ്മിത രവി, റിസർച്ച് ഫെലോ പ്രിയ ജയിംസ്, പാടശേഖര പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Kottayam
പാലാ: സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ പാലായില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വീടുകളില്‍ ഒറ്റപ്പെട്ടു പോകുന്ന വയോധികരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരികയും സാമൂഹികപ്രവര്‍ത്തന മേഖലകളില്‍ അവരെ സജീവരാക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് എസ്സിഐ നടത്തുന്നത്.
എസ്സിഐയുടെ പാലാ ലീജിയന്റെ രൂപീകരണ യോഗം സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ നെടുങ്കണ്ടം ലീജിയന് പ്രസിഡന്റ് ഡോ. എം.ജെ. മാത്യു ഉദ്ഘാടനം ചെയ്തു. സന്തോഷ് കെ. മണര്‍കാട്ട് അധ്യക്ഷത വഹിച്ചു. സംഘാടകരായ പ്രഫ. കെ.എം. മേരിക്കുട്ടി, കെ.പി. വേണുഗോപാല്‍, എസ്.ഡി. സുരേഷ് ബാബു എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
സന്തോഷ് കെ. മണര്‍കാട്ട്, കെ.ആര്. മുരളീധരന് നായര്‍, ജോബ് അഞ്ചേരില്‍, സണ്ണി മാത്യു കുറിച്ചിയില്‍, കെ.ടി. മാത്യു, വി.സി. ജയിംസ്, രാജു എം. ജോസ് എന്നിവരെ ഉള്‍പ്പെടുത്തി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു.
Kottayam
ചേര്‍ത്തല: മാര്‍ സ്ലീവാ മെഡിസിറ്റി പാലായുടെ നേതൃത്വത്തില്‍ ചേര്‍ത്തല പള്ളിപ്പുറം വേമ്പനാട് റോട്ടറി ക്ലബുമായി സഹകരിച്ച് സൗജന്യ എ.ഐ തെര്‍മലാറ്റിക്സ് മാമോഗ്രാം പരിശോധന ക്യാമ്പ് നടത്തി.
റോട്ടറി ക്ലബ് പ്രസിഡന്റ് പി.ബി. രമേശ് ഉദ്ഘാടനം ചെയ്തു. ഡോ. ടീന, റോട്ടറി ക്ലബ് സെക്രട്ടറി വാവച്ചന്, ബി.അനീഷ് എന്നിവര്‍ പ്രസംഗിച്ചു.
Kottayam
തിടനാട്: മാര്‍ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തില്‍ തിടനാട് സെന്റ് ജോസഫ് ചര്‍ച്ച് പിതൃവേദിയുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി.
വികാരി ഫാ.സെബാസ്റ്റ്യന്‍ എട്ടുപറയില്‍ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് വികാരി ഫാ. പോള്‍ ഇരട്ടമാക്കില്‍, പിതൃവേദി പ്രസിഡന്റ് സിബി ഒട്ടലങ്കല് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ മെഡിസിന്, ഇഎന്‍ടി, ഓര്‍ത്തോപീഡിക്സ് , മെഡിക്കല്‍ ഗ്യാസ്ട്രോ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്കി.
Kottayam
കിടങ്ങൂര്‍ : ലിറ്റില്‍ ലൂര്‍ദ്സ് കോളജ് ഓഫ് നഴ്സിംഗിന്റെ ആഭിമുഖ്യത്തില്‍ ഐക്യുഎസിയുടെയും ആന്റി വിമന്‍ ഹരാസ്മെന്റ് സെല്ലിന്റെയും നേതൃത്വത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ എന്ന വിഷയത്തില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
അയര്‍ക്കുന്നം ബസ് സ്റ്റാന്‍ഡില്‍ ഏഴാം സെമസ്റ്റര്‍ ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ഥികളാണ് പരിപാടി അവതരിപ്പിച്ചത്. അയര്‍കുന്നം പഞ്ചായത്ത് പ്രസിഡന്റ് ഗീത രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി കെ.ബി. ലക്ഷ്മി, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സ്റ്റാര്‍ലി എന്നിവര്‍ പ്രസംഗിച്ചു.
Kottayam
കൊഴുവനാൽ: ദീപിക തീവ്ര പ്രചരണ മാസാചരണത്തിന്റെ ഭാഗമായി കൊഴുവനാല്‍ ഇടവകയില്‍ പ്രചരണ പരിപാടിയ്ക്ക് തുടക്കമായി.
ദീപക വാര്‍ഷിക വരിസംഖ്യ സ്കീമില്‍ പങ്കാളികളാകുന്നതിന്റെ ഉദ്ഘാടനം ഫൊറോനാ വികാരി ഫാ.ജോസ് നെല്ലിക്കതെരുവില്‍ നിര്‍വഹിച്ചു.
അസിസ്റ്റന്റ് വികാരി ഫാ. ജോണ്‍ വയലില്‍, സിസ്റ്റര്‍ ഷോബിത എസ്എംഎസ്, ഡിഎഫ്സി രൂപതാ ഡയറക്ടര്‍ ഫാ ജോര്‍ജ് നെല്ലികുന്നുചെരിവ്പുരയിടം, രൂപതാ പ്രസിഡന്റ് ജയ്സണ്‍ ജോസഫ്, ഫൊറോനാ പ്രസിഡന്റ് ബേബിച്ചന് അഴിയാത്ത്, കൈക്കാരന് വര്‍ഗീസ് തോന്നക്കര തുടങ്ങിയവര്‍ നേതൃത്വം നല്കി.
ഇടവകയില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെയും ഉദ്ഘടനവും നടന്നു.
Kottayam
കിഴപറയാര് : ഇടവക മധ്യസ്ഥനായ വിശുദ്ധ ഗ്രിഗോറിയോസിന്റെ തിരുനാളിന് ഭക്തിസാന്ദ്രമായ സമാപനം. പ്രധാന തിരുനാള്‍ ദിനമായ ഇന്നലെ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കി. സഭയുടെ പാരമ്പര്യം അനുസരിച്ച് സുവിശേഷങ്ങളും ലേഖനങ്ങളും കഴിഞ്ഞ് കര്‍ത്താവിന്റെ പഠനങ്ങളുടെയും പ്രബോധനങ്ങളുടെയും ഉറവിട സ്രോതസാണ് വിശുദ്ധ ഗ്രിഗോറിയോസെന്ന് കർദിനാൾ പറഞ്ഞു.
ഇന്നലെ രാവിലെ എത്തിച്ചേര്‍ന്ന സഭാ തലവന്‍ ഇടവക ജനങ്ങള്‍ ഊഷ്മള സ്വീകരണം നല്കി. വികാരി ഫാ. മാത്യു പന്തലാനിക്കല്‍, ജനറല്‍ കണ്‍വീനര്‍ ഷാജി ആമത്തൂര്, കൈക്കാന്മാര് എന്നിവര്‍ നേതൃത്വം നല്കി. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഭക്തിനിര്‍ഭരമായ പ്രദക്ഷിണം നടന്നു. വൈകുന്നേരം ഏഴിന് ആലപ്പുഴ റെയ് ബാന്റെ ഗാനമേളയും ഉണ്ടായിരുന്നു.
Kottayam
ചിങ്ങവനം: സഹോദരിക്കൊപ്പം കൊടൂരാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിനി മുങ്ങി മരിച്ചു.
മറിയപ്പള്ളി, മുട്ടം കുരക്കലാറ്റുചിറ വിനോദിന്റെ മകൾ ദേവപ്രിയ (10) ആണ് മരിച്ചത്. വീടിനു സമീപത്തെ കടവിലാണ് അപകടം. ഉടൻ കരയ്ക്കെടുത്ത് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നാട്ടകം ഗവ.സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. അമ്മ: സിനി. സഹോദരി: ദേവനന്ദ.
Kottayam
പാലാ: ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. നെച്ചിപ്പുഴൂര്‍ ഉളിയന്താനത്ത് ശ്രീധരകൈമളുടെ മകന് ഗോകുല്‍ എസ്. കൈമള്‍ (32) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 9.30 ടെ പാലായില്‍നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കരൂര്‍ തൂക്കുപാലത്തിന് സമീപം ഓട്ടോറിക്ഷയുമായി ഗോകുല്‍ സഞ്ചരിച്ച ബൈക്ക് കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പാലാ-ഏഴാച്ചേരി-രാമപുരം റൂട്ടിലായിരുന്നു അപകടം. ഉടന്‍തന്നെ പാലാ ഗവണ്മെന്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ഗോകുല്‍ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ഇന്നലെ രാത്രിയാണ് നാട്ടിലെത്തിയത്. തിരുവനന്തപുരത്ത് ഐടി മേഖലയില്‍ ഒരു മാസം മുമ്പാണ് ജോലിയില്‍ പ്രവേശിച്ചത്. കൂടപ്പലം മുടിയാട്ട് ഉഷയാണ് മാതാവ്. സഹോദരന്: രാഹുല്‍ (യുകെ). സംസ്കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പില്‍.
Kottayam
പാലാ: സെന്റ് തോമസ് കോളജ് ഓട്ടോണമസ് ഇന്റഗ്രേറ്റഡ് സ്പോര്‍ട്സ് കോംപ്ലക്സിലെ നീന്തല്‍ക്കുളത്തില്‍ നടന്ന മഹാത്മാഗാന്ധി സര്‍വകലാശാല നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ ആതിഥേയരായ പാലാ സെന്റ് തോമസ് കോളജും വനിതാ വിഭാഗത്തില്‍ പാലാ അല്‍ഫോന്‍സാ കോളജും കിരീടം നിലനിര്‍ത്തി.
എംജി സര്‍വകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളജുകളില്‍ നിന്നായി പുരുഷ,വനിതാ വിഭാഗങ്ങളിലായി 500-ലധികം നീന്തല്‍ താരങ്ങള്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പില്‍ 114 പോയിന്റ് നേടിയാണ് സെന്റ് തോമസ് നീന്തല്‍ കിരീടം നിലനിര്‍ത്തിയത്.
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജ് (57 പോയിന്റ് ) രണ്ടാം സ്ഥാനവും കളമശേരി രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസ് (25 പോയിന്റ്) മൂന്നാം സ്ഥാനവും നേടി. പാലാ സെന്റ് തോമസ് കോളജിലെ ജോസഫ് വി. ജോസ് നാല് സ്വര്‍ണം നേടി പുരുഷ വിഭാഗം വ്യക്തിഗത ചാമ്പ്യനായി.
വനിതാ വിഭാഗത്തില്‍ പാലാ അല്‍ഫോന്‍സാ 160 പോയിന്റ് നേടിയാണ് കിരീടം നിലനിര്‍ത്തിയത്. സെന്റ് തോമസ് കോളജ് രണ്ടാം സ്ഥാനവും, സെന്റ് തെരേസാസ് കോളജ് മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗത്തില്‍ പാലാ അല്‍ഫോന്‍സാ കോളജിലെ എസ്.അനീഷ, എം.ആര്. അനഘ എന്നിവര്‍ നാല് സ്വര്‍ണം വീതം നേടി വനിതാ വിഭാഗം വ്യക്തിഗത ചാമ്പ്യന്മാരായി.
പുരുഷ വിഭാഗം വാട്ടര്‍പോളോ ചാമ്പ്യന്‍ഷിപ്പില്‍ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജ് കിരീടം നേടി. പാലാ സെന്റ് തോമസ് കോളജ് രണ്ടാം സ്ഥാനവും കളമശേരി രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസ് മൂന്നാം സ്ഥാനവും നേടി. പാലാ അല്‍ഫോന്‍സാ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ മിനിമോള്‍ മാത്യു, ഡോ. സിസ്റ്റര്‍ മഞ്ജു എലിസബത്ത്, പാലാ മുനിസിപ്പല്‍ കൗണ്‍സിലര്‍ പ്രിന്‍സി സണ്ണി, ഫാ. ഫ്രാന്‍സിസ് മാട്ടേല്‍ എന്നിവര്‍ ചേര്‍ന്ന് ജേതാക്കള്‍ക്കുള്ള ട്രോഫികള്‍ നല്കി.
Kottayam
വൈക്കം: വംശനാശം നേരിടുന്നനാടൻ പശു ഇനങ്ങളെ തിരിച്ചുപിടിച്ച് ശുദ്ധമായ പാലും പാലുത്പന്നങ്ങളും ജനങ്ങളിലെത്തിക്കാൻ പ്രയത്നിക്കുന്ന ആംറോ ഗ്രൂപ്പ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ വൈക്കം സ്വദേശി മുരളീധരൻ നായർക്ക് മികച്ച ക്ഷീരകർഷകനുള്ള കേന്ദ്ര സർക്കാരിന്റെ ഗോപാൽ രത്ന പുരസ്കാരം.
തദ്ദേശിയ കന്നുകാലി എരുമ ഇനങ്ങളെ വളർത്തുന്ന വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുന്ന കേരളത്തിൽ നിന്നുള്ള ആദ്യ ക്ഷീര കർഷകനാണ് മുരളീധരൻനായർ. കന്നുകാലി, ക്ഷീര മേഖലയിലെ രാജ്യത്തെ ഏറ്റവും ഉയർന്ന ബഹുമതികളിൽ ഒന്നായ ഈ പുരസ്കാരം
രാഷ്ട്രീയ ഗോകുൽ മിഷന്റെ ഭാഗമായി കേന്ദ്ര മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പാണ് നൽകുന്നത്. ദേശീയ ക്ഷീരദിനമായ നവംബർ 26ന് പുരസ്കാരം സമ്മാനിക്കും.
ലോജിസ്റ്റിക്സിൽ നിന്നും കോക്ക്പിറ്റിൽ നിന്നും കന്നുകാലി തൊഴുത്തിലേക്കുള്ള മുരളീധരൻ നായരുടെ യാത്രവേറിട്ടതാണ്. ആഗോള ലോജിസ്റ്റിക്സ് സ്ഥാപനം കെട്ടിപ്പടുത്ത അദ്ദേഹം പൈലറ്റ് പരിശീലന സ്കൂൾ സ്ഥാപിക്കുകയും സ്വയം പൈലറ്റായി വിമാനം പറത്തുകയും ചെയ്തു. ഇന്ന് രാജ്യത്തെ മുൻനിര ക്ഷീരകർഷകരിൽ ഒരാളാണ് അദ്ദേഹം. ഇന്ത്യയുടെ നാടൻ പശു ഇനങ്ങളെ തിരികെ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ 2018ൽ ഇലഞ്ഞിയിലും വൈക്കത്തുമായി അദ്ദേഹം ആംറോ ഡെയറീസ് ആരംഭിച്ചു.
അംഗീകൃത ഇന്ത്യൻ തദ്ദേശീയ ഇനങ്ങളെ വളർത്തുന്ന കർഷകർക്ക് മാത്രമാണ് ഗോപാൽ രത്ന പുരസ്കാരത്തിന് അപേക്ഷിക്കാൻ അർഹത. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള അപേക്ഷകൾ നിശ്ചിത സ്കോർകാർഡ് അടിസ്ഥാനമാക്കി വിലയിരുത്തി തെരഞ്ഞെടുക്കപ്പെടുന്ന ഫാമുകൾ ദേശീയ ക്ഷീരവികസന ബോർഡ് (NDDB) നേരിട്ട് സന്ദർശിച്ച് പരിശോധിച്ചിരുന്നു. തുടർന്ന് സ്ക്രീനിംഗ് കമ്മിറ്റിയും ദേശീയ അവാർഡ് കമ്മിറ്റിയും വിലയിരുത്തിയാണ് റാങ്ക് നിശ്ചയിച്ചത്. വിദേശ സങ്കര ഇനങ്ങളെക്കാൾ തദ്ദേശീയ ഇനങ്ങളെ കൂടുതലായി വളർത്തുന്നതിനും ഉത്പാദനക്ഷമത, കന്നുകാലി പരിപാലനം, ഗ്രാമീണ ക്ഷീര സമ്പദ്വ്യവസ്ഥയ്ക്കുള്ള സംഭാവന എന്നിവയ്ക്കും പ്രത്യേക പരിഗണന നൽകുന്നത് കണക്കിലെടുത്താണ് മുരളീധരൻനായരെ അവാർഡിനായി തെരഞ്ഞെടുത്തത്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് ഗോപാൽ രത്ന പുരസ്കാരം. ഭാര്യ ഗീത കാൻസർ ബാധിതയായപ്പോൾ ശുദ്ധമായ പാൽ നൽകാൻ വേണ്ടി വെച്ചൂർപശുവിനെയും ഗീർപശുവിനെയും വളർത്തിയാണ് മുരളീധരൻ നായർ ക്ഷീരമേഖലയിലേക്ക് പദമൂന്നിയത്. ഭാര്യയുടെ ആകസ്മികമായ മരണത്തെ തുടർന്ന് ആകെ ഉലഞ്ഞുപോയ അദ്ദേഹം ഭാര്യയുടെ സ്മരണയ്ക്കായി ട്രസ്റ്റ് രൂപീകരിച്ച് കാൻസർ ബാധിതരെ സഹായിക്കാനായി ഫാം വിപുലപ്പെടുത്തി ഫാമിൽ നിന്നുള്ള വരുമാനം ട്രസ്റ്റിലൂടെ വിനിയോഗിച്ചു വരികയാണ്.
ഇന്ന് വൈക്കം ആറാട്ടുകുളങ്ങരയിലും പെരുവ ഇലഞ്ഞിയിലെ ഫാമിലുമായി എച്ച് എഫ്, ഗീർ വെച്ചൂർ പശു ഇനങ്ങളിൽപ്പെട്ട 550ഓളം പശുക്കളുണ്ട്. ഇതിൽ നൂറോളം പശുക്കൾ ജനുവരിയോടെ പ്രസവിക്കുന്നതോടെ ഫാമിലെ പശുക്കളുടെ എണ്ണം ഇനിയുമേറും. ദിനംപ്രതി 2000ലിറ്റർ പാലും അനുബന്ധ ഉത്പന്നങ്ങളും വിപണിയിലെത്തിക്കുന്നുണ്ട്. വിദേശ കന്നുകാലി ഇനങ്ങളുടെ വ്യാപനം മൂലം രോഗപ്രതിരോധശേഷിയും പോഷകമൂല്യവുമേറിയ പാൽ നൽകിവന്ന നാടൻ കന്നുകാലി ഇനങ്ങൾ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് കുറ്റിയറ്റുപോകുന്ന നാടൻ കന്നുകാലി ഇനങ്ങളെ തൊഴുത്തിലെത്തിക്കാനുള്ള മുരളീധരൻ നായരുടെ ഉദ്യമം ശ്രദ്ധ നേടുന്നത്.
ലോജിസ്റ്റിക്സ് രംഗത്ത് ഏറെക്കാലം പ്രവർത്തിച്ച താൻ വിമാനം പറത്തിയിട്ടുണ്ടെങ്കിലും നാടൻ പശുക്കളെ പരിപാലിക്കുന്നതിൽ നിന്ന് ലഭിക്കുന്ന സംതൃപ്തി മറ്റൊന്നിൽ നിന്നും ലഭിച്ചിട്ടില്ലെന്നും ഇന്ത്യയിലെ നാടൻ പശു ഇനങ്ങളെ സംരക്ഷിക്കുന്ന ഓരോ കർഷകനുമുള്ളതാണ് ഈ പുരസ്കാരമെന്നും മുരളീധരൻ നായർ പറഞ്ഞു.
2004ൽ ദുബായിൽ സ്ഥാപിതമായ ആംറോ ഗ്രൂപ്പ്ലോജിസ്റ്റിക്സ് ആൻഡ് ഷിപ്പിംഗ്, വ്യോമയാനം, ക്ഷീരമേഖല എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്ന കുടുംബ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്. 300ലധികം ജീവനക്കാരുള്ള ഗ്രൂപ്പ് 100ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു.
Kottayam
വൈക്കം: വൈക്കത്തഷ്ടമി ഉത്സവം മൂന്നാം ദിനത്തിലേക്ക് കടന്നതോടെ എഴുന്നള്ളിപ്പുകളുടെ ഗരിമയേറി. ചട്ടം ഉപയോഗിച്ചുള്ള എഴുന്നള്ളിപ്പ് മൂന്നാം ഉത്സവം മുതൽ കിഴക്കേ ആന പന്തലിലാണ് നടക്കുന്നത്. കിഴക്കേ ആന പന്തലിൽ എഴുന്നള്ളിപ്പ് എത്തുമ്പോൾ കൊട്ടിപ്പാടിസേവയും നാദസ്വര മേളവും നടക്കും. ഇന്ന് മുതൽ നടക്കുന്ന വിളക്കെഴുന്നള്ളിപ്പിന് അഞ്ച് പ്രദക്ഷിണമുണ്ടാകും. രാത്രി നടക്കുന്ന വിളക്കെഴുന്നള്ളിപ്പിന് നാദസ്വരം, പരുഷ വാദ്യം, പഞ്ചവാദ്യം, ചെണ്ടമേളം, ഘട്ടിയം എന്നിവ ഉപയോഗിക്കും.
Kottayam
കുറവിലങ്ങാട്: പോളിയോ രോഗത്തെ പൂർണമായും തുടച്ചുനീക്കുകയെന്നത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വമാണെന്നും അഞ്ചുവയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് ഉറപ്പാക്കാൻ രക്ഷിതാക്കളും ആരോഗ്യപ്രവർത്തകരും പൊതുസമൂഹവും ഒരുമിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. ഒരു കുഞ്ഞുപോലും പോളിയോ പ്രതിരോധത്തിൽനിന്ന് വിട്ടുപോകരുതെന്നും ആരോഗ്യമുള്ള പുതുതലമുറയെ വാർത്തെടുക്കാൻ എല്ലാവരും ഈ ദൗത്യത്തിൽ പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു.
പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടിയുടെ കടുത്തുരുത്തി നിയോജകമണ്ഡലതല ഉദ്ഘാടനം കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മാഞ്ഞൂർ മോഹൻകുമാർ, പഞ്ചായത്ത് പ്രസിഡന്റ് സിബി മാണി, സിൻസി ജയ്സൺ, സി.ടി. രാജൻ, മിനി മത്തായി, രതീഷ് എണ്ണച്ചേരിൽ, സോണിയ തേനംമാക്കിൽ എന്നിവർ പ്രസംഗിച്ചു.
എച്ച്എംസി അംഗങ്ങളായ സനോജ് മിറ്റത്താനിയിൽ, അജോ അറയ്ക്കൽ, അപർണ ഗർവാസീസ്, ആശുപത്രി സൂപ്രണ്ട് ഡോ. ആഷിക്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിജു എസ്. നായർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് കൊച്ചുറാണി, എം.എൽ.എസ്.പി അശ്വനി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Kottayam
തൊടുപുഴ: ചിന്നക്കനാലില്‍ ഭീതി വിതയ്ക്കുന്ന കാട്ടാനയായ ചക്കക്കൊമ്പനെ പിടികൂടി മയക്കുവെടി വയ്ക്കാനുള്ള ദൗത്യത്തില്‍ പങ്കെടുക്കുന്നതു നൂറു പേരടങ്ങുന്ന വനം വകുപ്പുദ്യോഗസ്ഥരുടെ വന്‍ സംഘം. നേരത്തേ ചിന്നക്കനാലില്‍നിന്നു പിടികൂടി നാടു കടത്തിയ അരിക്കൊമ്പനേക്കാള് കരുത്തും ഗാംഭീര്യവും ഏറിയ കാട്ടാനയായ ചക്കക്കൊമ്പനെ പിടികൂടുന്നതു ശ്രമകരമാകുമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. കാട്ടുകൊമ്പനെ പിടികൂടാനുള്ള ദൗത്യത്തില്‍ പങ്കെടുക്കുന്ന വിക്രം, ഭരത് എന്ന കുങ്കിയാനകളെ ഇന്ന് ആനിമല്‍ ആംബുലന്‍സില്‍ ചിന്നക്കനാലില്‍ എത്തിക്കുമെന്നു ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി.കെ. വിനോദ്കുമാര്‍ പറഞ്ഞു. ചക്കക്കൊമ്പന് ഇപ്പോഴും ആര്‍ആര്‍ടി സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നും അനുയോജ്യമായ സ്ഥലത്തെത്തിച്ച് മയക്കുവെടി വയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചക്കക്കൊമ്പനെ മയക്കുവെടിവയ്ക്കാനുള്ള ദാത്യത്തിനു വെറ്ററിനറി സര്ജന്മാര് ഉള്‍പ്പെടെ അഞ്ചു പേരടങ്ങുന്ന മൂന്നു ടീമിനെയാകും സജ്ജമാക്കുക. അരിക്കൊമ്പനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്ന ഡോ. അരുണ്‍ സക്കറിയ ഇത്തവണ ഉണ്ടാകില്ല. ഇന്ന് കുങ്കിയാനകളെ എത്തിച്ച ശേഷം അടുത്ത ദിവസം ദൗത്യത്തിനു മുന്നോടിയായി വനം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മോക്ഡ്രില്‍ നടത്തും. മൂന്നു ദിവസത്തിനകം ദൗത്യം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ചക്കക്കൊമ്പനെ പിടികൂടുന്ന ദിവസം പ്രദേശത്ത് ജാഗ്രതാ നിര്‍ദേശവും നല്‍കും. ആര്‍ആര്‍ടി നിരീക്ഷണത്തിലുള്ള ചക്കക്കൊമ്പനെ വിലക്ക് ഭാഗത്ത് എത്തിച്ച് മയക്കുവെടിവയ്ക്കാനാണ് ദൗത്യസംഘം ലക്ഷ്യമിടുന്നത്. എന്നാല്‍ അനുയോജ്യമായ സ്ഥലത്ത് കാട്ടാന എത്തിയാല്‍ മയക്കുവെടിവയ്ക്കാണ് തീരുമാനം.
ചിന്നക്കനാല്‍ മേഖലയില്‍ നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ജനങ്ങള്‍ക്കു ഭീഷണിയാകുകയും ചെയ്യുന്ന ചക്കക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷം അതേ മേഖലയില്‍ത്തന്നെ തുറന്നുവിടാനാണ് തീരുമാനം.
എന്നാല്‍ ഇതിനെതിരേ ജനപ്രതിനിധികളും പ്രദേശവാസികളും രംഗത്തെത്തിയിട്ടുണ്ട്. അരിക്കൊമ്പനെ നാടുകടത്തിയപോലെ ചക്കക്കൊമ്പനെയും പ്രദേശത്തുനിന്നു നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Kottayam
കടുത്തുരുത്തി: മുളക്കുളം പഞ്ചായത്തിന്റെ കീഴില്‍ വരുന്ന കീഴൂര്‍ ഗവണ്മെന്റ് എല്‍പി സ്കൂളിന് എംഎല്‍എ ഫണ്ടില്‍ ഉള്‍പെടുത്തി അനുവദിച്ച പുതിയ സ്കൂള്‍ ബസിന്റെ ഉദ്ഘാടനവും ഫ്ലാഗ് ഓഫ് കര്‍മവും മന്ത്രി മോന്‍സ് ജോസഫ് നിര്‍വഹിച്ചു. പിടിഎ കമ്മിറ്റിയും സ്കൂളിലെ അധ്യാപകരും ജനപ്രതിനിധികളും മന്ത്രി മോന്‍സ് ജോസഫിന് സമര്‍പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കാന്‍ ഫണ്ട് അനുവദിച്ചത്. 22 ലക്ഷം രൂപയാണ് ഇക്കാര്യത്തിനായി എംഎല്‍എ ഫണ്ട് അനുവദിച്ചത്. സ്കൂള്‍ അങ്കണത്തില്‍ നടന്ന യോഗത്തില്‍ മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിജി സുരേഷ് അധ്യക്ഷത വഹിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വര്‍ഗീസ്, ജില്ലാ പഞ്ചായത്തംഗം വിജയമ്മ ബാബു, മുളക്കുളം, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സുനിത റാണി, ഹെഡ്മിസ്ട്രസ് ആർ.ആശാറാണി, പിടിഎ പ്രസിഡന്റ് കെ.ആര്. വിജീഷ്, മുളക്കുളം പഞ്ചായത്തംഗങ്ങളായ സുജാത രമണൻ, ബിജു ചിറ്റേത്ത്, ജിത്തു കരിമാടത്ത്, ഗ്രേസി ജോസഫ്, കീഴൂര്‍ ദേവസ്വം ബോര്‍ഡ് കോളജ് പ്രിന്‍സിപ്പള്‍ എസ്.വി. ആന്റോ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Kottayam
മുട്ടുചിറ: സെന്റ് ആഗ്നസ് ഹൈസ്കൂളും കാണക്കാരി സിഎസ്ഐ കോളജ് ഫോര്‍ ലീഗല്‍ സ്റ്റഡീസും ചേര്‍ന്ന് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ലോ ക്വസ്റ്റ് നിയമബോധന സെമിനാര്‍ നടത്തി. കോളജ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന പരിപാടി പ്രിന്‍സിപ്പൽ ഡോ.ജോര്‍ജ് ജോസഫ് ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ പഠനകാലത്ത് തന്നെ രാജ്യത്തെ നിയമസംവിധാനത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഓര്‍മിപ്പിച്ചു. കോളജിലെ അധ്യാപകര്‍ ഇന്ത്യന്‍ ഭരണഘടനയും നിയമവ്യവസ്ഥയും, പോക്സോ നിയമം എന്നിവയെ കുറിച്ച് കുട്ടികള്‍ക്ക് ക്ലാസുകള്‍ നല്കി.
ലോ കോളജിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ മൂട്ട് കോര്‍ട്ട് - സാങ്കല്പിക കോടതി വിചാരണ കുട്ടികള്‍ക്കായി സംഘടിപ്പിച്ചു. കോളജ് ബര്‍സാര്‍ കോശി എബ്രാഹമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ് സില്‍ജ മാത്യൂസ് മുഖ്യപ്രഭാഷണം നടത്തി.
വൈസ് പ്രിന്‍സിപ്പൽ ഡോ. ജെയ്സി കരിങ്ങാട്ടിൽ, ബോണി ജെ. കുര്യാക്കോസ്, ഡോ.റോബിന് മാത്യു, സുപര്‍ണ എസ് നായർ, മിലി ഗ്രെയ്സ് കുര്യൻ, കെ.എസ്. ധന്യ എന്നിവര്‍ പ്രസംഗിച്ചു.
Kottayam
കോട്ടയം: പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി ജില്ലയിൽ 79,612 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി. അഞ്ചു വയസിൽ താഴെയുള്ള 85,277 കുട്ടികൾക്ക് വാക്സിൻ നൽകാനാണ് ലക്ഷ്യമിട്ടിരുന്നത്. 93.95 ശതമാനം നേട്ടം കൈവരിച്ചു.
പോളിയോ തുള്ളി മരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടയം ജനറൽ ആശുപത്രിയിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു.
ചടങ്ങിൽ ഫ്രാൻസിസ് ജോർജ് എംപി അധ്യക്ഷത വഹിച്ചു. കോട്ടയം നഗരസഭാധ്യക്ഷൻ എം. പി. സന്തോഷ് കുമാർ, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി. കെ. വൈശാഖ്, നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ സാലി മാത്യു, നഗരസഭാംഗം ജോൺ വർഗീസ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, റോട്ടറി ക്ലബ് പ്രതിനിധികളായ അനു കുര്യൻ, പി. പി. മാത്യു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഇന്നലെ തുള്ളിമരുന്ന് സ്വീകരിക്കാൻ കഴിയാത്ത കുട്ടികൾക്ക് ഇന്നും നാളെയും ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തി മരുന്ന് നൽകും.
Kottayam
വൈക്കം: വെക്കത്തഷ്ടമി മൂന്നാം ഉത്സവം മൂന്നാം ദിനത്തിൽ വൈക്കം എസ്എൻഡിപി യൂണിയന്റേയും വനിതാ യൂണിയന്റേയും നേതൃത്വത്തിൽ ക്ഷേത്രത്തിലേക്ക് നടത്തിയ താലപ്പൊലി വർണാഭമായി.ആശ്രമം ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്നും വൈകുന്നേരം അഞ്ചിന് ആരംഭിച്ച താലപ്പൊലിയിൽ യൂണിയന്റെ കീഴിലുള്ള 55ശാഖായോഗങ്ങളിൽ നിന്നായി നൂറുകണക്കിന് വനിതകൾ അണിനിരന്നു.
വിവിധ തരം വാദ്യമേളങ്ങൾ മുത്തുക്കുടകൾ അലങ്കാരങ്ങൾ ഗജവീരൻ എന്നിവ താലപ്പൊലിക്ക് മിഴിവേകി.പടിഞ്ഞാറെ ഗോപുരനടയിലെത്തിയ താലപ്പൊലി ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രത്തിൽ പ്രവേശിച്ച് താലങ്ങൾ ക്ഷേത്രനടയിൽ സമർപ്പിച്ചു. യൂണിയൻ പ്രസിഡന്റ് പി.വി. ബിനേഷ്, സെക്രട്ടറി എം.പി.സെൻ, വൈസ് പ്രസിഡന്റ് കെ.വി. പ്രസന്നൻ, യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.പി. സന്തോഷ്, വനിതാ സംഘം പ്രസിഡന്റ് ഷീജ സാബു, സെക്രട്ടറി സിനി പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് രമ സജീവൻ, ഗോപിക സിബിൻ, രീല മോഹന്ദ്രൻ, കുമാരി, സുമകുസുമൻ, ഗീത ശശി, സജിനി പ്രസന്നൻ, കാഞ്ചന സർവാർദ്ധൻ തുടങ്ങിയവർ നേതൃത്വം നൽകി.
Kottayam
ചങ്ങനാശേരി: ലോക പ്രമേഹദിനത്തിന്റെ ഭാഗമായി ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റല്‍ സംഘടിപ്പിച്ച ഹീല്‍ റൈഡ് 2026 മുന്‍ അന്താരാഷ്ട്ര നീന്തല്‍താരവും ഇന്റര്‍നാഷണല്‍ സ്വിമ്മര്‍ സുമി സിറിയക് അക്കാദമി സ്ഥാപകയുമായ സുമി സിറിയക് ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജയിംസ് പി. കുന്നത്ത് അധ്യക്ഷത വഹിച്ചു.
ഹോസ്പിറ്റല്‍ അസോസിയേറ്റ് ഡയറക്ടർമാരായ ഫാ. ജേക്കബ് അത്തിക്കളം, ഫാ. ജോഷി മുപ്പതില്‍ചിറ, ഫാ. മാര്ട്ടിന് തൈപ്പറമ്പില്‍, മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ. എന്‍. രാധാകൃഷ്ണന്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. തോമസ് സഖറിയ, ഡോ. ആന്റണി എ. തോമസ്, ഡോ. നവീന്‍ നായര്‍, വിജയപ്രിയ വി., പോള്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.
ഡെക്കാത്തലണിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. നൂറിലധികം പ്രഫഷണല്‍ സൈക്ലിസ്റ്റുകൾ പങ്കെടുത്ത റൈഡ് സെന്റ് തോമസ് ഹോസ്പിറ്റലില്‍നിന്ന് ആരംഭിച്ച് 31 കിലോമീറ്റര്‍ സഞ്ചരിച്ച് വിവിധ പഞ്ചായത്തുകളില്‍ പര്യടനം പൂര്‍ത്തിയാക്കി സെന്റ് തോമസ് നഴ്സിംഗ് കോളജില്‍ സമാപിച്ചു.
ആരോഗ്യകരമായ ജീവിതശൈലി, ശാരീരികക്ഷമത, പ്രമേഹ ബോധവത്കരണം എന്നിവ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി കുറഞ്ഞ നിരക്കില്‍ നിരവധി പ്രമേഹനിര്‍ണയ സ്പെഷല്‍ പാക്കേജുകള്‍ ചെത്തിപ്പുഴ ആശുപത്രിയിലെ ലാബിൽ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04812722100 എന്ന നമ്പരില്‍ ബന്ധപ്പെടണം.
Kottayam
പൊൻകുന്നം: ആനക്കയം റോഡിൽ കാട് പിടിച്ചു കിടക്കുന്നതിനാൽ മാലിന്യം തള്ളുന്നത് കൂടുതലായിരിക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു.
ആനക്കയം - പത്തശാരി റോഡിന്റെ ഇരുവശങ്ങളിലും കാട് പിടിച്ച് കിടന്നിട്ട് കാലങ്ങളായി. ഈ ഒരു അവസ്ഥ മാലിന്യം ഇടുന്നവർക്ക് കൂടുതൽ പ്രയോജനകരമായിരിക്കുകയാണ്.
അടിയന്തരമായി നടപടി ഉണ്ടാകണമെന്ന് പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
Kottayam
കൊടുങ്ങൂർ: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരേ കേരള വനിതാ കോൺഗ്രസ് - എം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടുങ്ങൂരിൽ അടുപ്പുകൂട്ടി സമരം നടത്തി.
സംസ്ഥാന സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗവുമായ നിമ്മി ടിങ്ക്വിൾ ഉദ്ഘാടനം ചെയ്തു.
വനിതാകോൺഗ്രസ് - എം നിയോജകമണ്ഡലം പ്രസിഡന്റ് മേഴ്സി മാത്യു അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് - എം നിയോജക മണ്ഡലം പ്രസിഡന്റ് എ.എം. മാത്യു, സുമേഷ് ആൻഡ്രൂസ്, സി. മനോജ്, ഷാജൻ മണ്ണംപ്ലാക്കൽ, മേഴ്സി ജോസഫ്, രഞ്ജിനി ബേബി, ഉഷാ രാജേന്ദ്രൻ, ലീലാമ്മ മത്തായി, ആൻസമ്മ അഞ്ചുപങ്കിൽ, ജെസി ഷാജൻ, മോളികുട്ടി തോമസ്, വത്സമ്മ സണ്ണി, മഞ്ജു മാത്യു, ലതാ റേയ്ച്ചൽ തുടങ്ങിയവർ പ്രസംഗിച്ചു.
Kottayam
കൊക്കയാർ: പഞ്ചായത്തിന്റെയും ഐസിഡിഎസിന്റെയും സംയുക്താഭിമുഖ്യത്തിൽ ഭിന്നശേഷി കലോത്സവം നാരകംപുഴയിൽ നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി രാജൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ അഞ്ചു രാജേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം നൗഷാദ് വെംബ്ലി മുഖ്യപ്രഭാഷണം നടത്തി. ഫാ. സുനീഷ് കലാപരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്തംഗങ്ങളായ അയൂബ് ഖാൻ കട്ടപ്ലാക്കൽ, ജോബി ഡൊമിനിക്, പി.ടി. അമ്പിളി, സോണിയ ഹാറൂൺ, ഷാലിയ ടോമി, ശോഭന ഹരീഷ്, ഐസിഡിഎസ് സൂപ്പർവൈസർ കെ.ജി. സരിതാമോൾ, അങ്കണവാടി വർക്കർ രഞ്ജു എന്നിവർ പ്രസംഗിച്ചു. ഭിന്നശേഷി കുട്ടികൾ, രക്ഷിതാക്കൾ, അങ്കണവാടി ജീവനക്കാർ എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
Kottayam
എരുമേലി: ശബരിമല കാനനപാതയിലെ അയ്യപ്പഭക്തർക്കായുള്ള താത്കാലിക വിശ്രമഷെഡുകളുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരവുമായി വനം മന്ത്രി ഷിബു ബേബി ജോൺ. അടുത്ത ശബരിമല സീസണിൽ നിലവിലുള്ള ഷെഡുകൾക്ക് പകരം മികച്ച സൗകര്യങ്ങളോടെയുള്ള പ്രകൃതിസൗഹൃദ വിശ്രമത്താവളങ്ങൾ ഒരുക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.
കാനനപാതയിലെ സൗകര്യങ്ങൾ വിലയിരുത്താനെത്തിയ മന്ത്രി അഴുതക്കടവിൽ നടന്ന യോഗത്തിൽ പങ്കെടുക്കുന്നതിനിടെയാണ് എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ വിഷയം ഉന്നയിച്ചത്. ഷെഡുകളുടെ നിലവിലെ അവസ്ഥയ്ക്ക് അടിയന്തര മാറ്റം വേണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. തുടർനടപടികൾ സ്വീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
യോഗത്തിനുശേഷം ഭക്തരുമായി സംസാരിച്ച മന്ത്രി, ക്യൂ നിൽക്കാതെ ദർശനം നടത്താനുള്ള സൗകര്യം ലഭിക്കുന്നില്ലെന്ന പരാതിയും പരിശോധിക്കാമെന്ന് അറിയിച്ചു. മണ്ണിൽ അലിഞ്ഞുചേരുന്ന ജൈവ കുപ്പികളുടെ സാധ്യതയും യോഗത്തിൽ ചർച്ചയായി.
മണ്ഡലകാലം ആരംഭിച്ച് ആറു ദിവസം പിന്നിടുമ്പോൾ കോയിക്കക്കാവ് വഴി 4230 അയ്യപ്പഭക്തരാണ് സഞ്ചരിച്ചത്. ഇന്നലെ മാത്രം 1050 പേർ കടന്നുപോയി. ഇതിൽ 72 കുട്ടികളും 27 മാളികപ്പുറങ്ങളുമുണ്ടായിരുന്നു.
Kottayam
എരുമേലി: കാനനപാതയിൽ സൗഹൃദത്തിന്റെ പുതുമാതൃക തീർത്ത് പൊലിസും വനം വകുപ്പും. എരുമേലിയിൽ നിന്നുള്ള ശബരിമല കാനനപാതയുടെ തുടക്കത്തിൽ തന്നെ നാടിന് മാതൃകയാകുന്ന മനോഹരമായ ഒരു സൗഹൃദക്കാഴ്ചയാണ് ഇപ്പോൾ അരങ്ങേറുന്നത്.
ഇരുമ്പൂന്നിക്കരയ്ക്ക് സമീപം കോയിക്കക്കാവ് വനാതിർത്തിയിലുള്ള ഫോറസ്റ്റ് സ്റ്റേഷനിലാണ് പൊലിസും വനംവകുപ്പും ഒരേ മേൽക്കൂരയ്ക്ക് കീഴിൽ സ്നേഹത്തിന്റെ പുതിയ അധ്യായം എഴുതിച്ചേർക്കുന്നത്. ഒരു ഭിത്തിയുടെ മാത്രം വ്യത്യാസത്തിൽ അപ്പുറത്തും ഇപ്പുറത്തുമായി രണ്ട് വകുപ്പുകളും ഒരേ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത് നാട്ടുകാർക്കും തീർഥാടകർക്കും വലിയൊരു കൗതുകമായി മാറിയിരിക്കുകയാണ്.
തീർഥാടന കാലത്ത് സുരക്ഷയൊരുക്കാനെത്തിയ പൊലിസ് സേനയ്ക്കായി തങ്ങളുടെ കെട്ടിടത്തിന്റെ പകുതിയോളം ഭാഗം വനംവകുപ്പ് വിട്ടുനൽകി. വനംവകുപ്പിന്റെ ഈ സ്നേഹപൂർവമായ ഇടപെടലിന് പൊലിസ് സേന നൽകുന്ന കരുതലാണ് ഏറെ ശ്രദ്ധേയം.
എരുമേലിയിലെ പൊലിസ് കാന്റീനിൽ നിന്നു പൊലിസുകാർക്കായി എത്തിക്കുന്ന ഭക്ഷണത്തിൽ, ഇവിടെ ഡ്യൂട്ടിയിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർക്കുള്ള വിഹിതവും കൃത്യമായി ഉൾപ്പെടുത്തി എത്തിച്ചു നൽകുന്നുണ്ട്.
രണ്ട് വ്യത്യസ്ത സേനാവിഭാഗങ്ങൾ യാതൊരു വേർതിരിവുമില്ലാതെ പരസ്പര സ്നേഹത്തോടെയും സഹകരണത്തോടെയും പ്രവർത്തിക്കുന്നത് പ്രദേശവാസികൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. കാനനപാതയിലൂടെ കടന്നുപോകുന്ന അയ്യപ്പഭക്തർക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിനൊപ്പം ഉദ്യോഗസ്ഥർക്കിടയിലെ ഈ ഊഷ്മളമായ ആത്മബന്ധം ഏവർക്കും വലിയൊരു സന്ദേശമാണ് നൽകുന്നത്.
Kottayam
മുണ്ടക്കയം: കോസ്വേ പാലം കവലയിൽ ഇറിഗേഷൻ വകുപ്പിന്റെ നിർമാണംനിലച്ച വാട്ടർ ടാങ്ക് മാർഗ തടസമാകുന്നു. അവധി ദിവസങ്ങളിലും ആഘോഷ ദിവസങ്ങളിലും മുണ്ടക്കയം ടൗണാകെ ഗതാഗത കുരുക്കിലാക്കുന്നത് മുണ്ടക്കയം കോസ്വേ പാലത്തിന് സമീപമുണ്ടാകുന്ന വാഹനത്തിരക്കാണ്.
കോരുത്തോട്, പുഞ്ചവയൽ, എരുമേലി ഭാഗത്തേക്കുള്ള വാഹനങ്ങളും പൈങ്ങനായിൽ നിന്ന് ബൈപ്പാസ് റോഡിലൂടെ എത്തുന്ന വാഹനങ്ങളും കോസ്വേ പാലത്തിലേക്ക് എത്തുന്നതോടെ ഇവിടെ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടാറുള്ളത്. ഈ ഭാഗത്തുണ്ടാകുന്ന ഗതാഗത കുരുക്ക് പലപ്പോഴും മുണ്ടക്കയം ടൗണിനെ പൂർണമായും നിശ്ചലമാക്കുന്ന അവസ്ഥയിലേക്ക് നീങ്ങാറുണ്ട്.
ബൈപ്പാസ് ആരംഭിക്കുന്ന കോസ്വേ പാലം ജംഗ്ഷനിൽ റോഡിന്റെ വീതി കൂട്ടി അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചാൽ ഒരു പരിധിവരെ ഇതിന് പരിഹാമാകും. ഇതിന് ഏറ്റവും തടസമായി നിൽക്കുന്നത് കോസ് വേ പാലത്തിന്റെ തുടക്കത്തിൽ നിൽക്കുന്ന ഇറിഗേഷൻ വകുപ്പിന്റെ നിർമാണം നിലച്ച വാട്ടർ ടാങ്കാണ്. വർഷങ്ങൾക്കു മുമ്പ് മുണ്ടക്കയം ബൈപ്പാസ് റോഡിന്റെ നിർമാണം ആരംഭിക്കുന്നതിന് മുന്‍പേ മണിമലയാറ്റിലെ ജലനിരപ്പ് അളക്കുന്നതിനാണ് ഇറിഗേഷൻ വകുപ്പ് ഇവിടെ ടാങ്കും അനുബന്ധ സൗകര്യങ്ങളും സജീകരിച്ചിരുന്നത്.
ബൈപ്പാസ് റോഡിന്റെ നിർമാണം പൂർത്തിയായെങ്കിലും കോസ്വേ പാലത്തോട് ചേർന്ന് സ്ഥാപിച്ചിരുന്ന ടാങ്കും അനുബന്ധ സംവിധാനങ്ങളും മാറ്റുവാൻ ഇറിഗേഷൻ വകുപ്പ് തയാറായിരുന്നില്ല.
പിന്നീട് 2021ൽ ഉണ്ടായ മഹാപ്രളയത്തിൽ ഇത് പൂർണമായും തകർന്നു. വർഷങ്ങൾക്കു ശേഷം ടാങ്കിന്റെ നവീകരിക്കുന്നതിന് പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ചു. ഇപ്പോൾ ഇവിടെ കോൺഗ്രീറ്റ് തറയ്ക്ക് മുകളിൽ പൊങ്ങിനിൽക്കുന്ന ഇരുമ്പ് കമ്പികൾ മാത്രമാണ് അവശേഷിക്കുന്നത്.
പാതിവഴിയിൽ നിർമാണം നിലച്ച ഈ വാട്ടർ ടാങ്കും അനുബന്ധ സൗകര്യങ്ങളും പൊളിച്ചു നീക്കി റോഡിന്റെ വീതി വർധിപ്പിച്ചാൽ കോസ് വേ പാലത്തിലൂടെ വരുന്ന വാഹനങ്ങൾക്ക് വേഗത്തിൽ ബൈപ്പാസിലേക്ക് തിരിയുവാൻ കഴിയും. ഇതോടെ ഇവിടെയുണ്ടാകുന്ന വലിയ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകും. കൂടാതെ കോസ്വേ പാലം മുതൽ ദേശീയപാതയിലേക്ക് കയറുന്നിടം വരെയുള്ള റോഡിന്റെ വശത്തെ വാഹന പാർക്കിംഗ് കൂടി ഒഴിവാക്കിയാൽ മേഖലയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുമെന്ന് നാട്ടുകാരും വ്യാപാരികളും പറഞ്ഞു.
Kottayam
എരുമേലി: ശബരിമല സീസണിൽ എരുമേലി പഞ്ചായത്തിൽ ഭക്ഷണ വില ഈടാക്കുന്നതിന് ജില്ലാ ഭരണകൂടം നിശ്ചയിച്ച വിലവിവര പട്ടികയിൽ തിരുത്തൽ വേണമെന്ന ആവശ്യവുമായി വ്യാപാരികൾ.
ഇത് സംബന്ധിച്ച നിവേദനം ജില്ലാ കളക്ടർ ചേതൻ കുമാർ മീണയെ കണ്ട് വ്യാപാരി സംഘടന ഭാരവാഹികൾ നൽകി. സീസണിന് മുമ്പ് ഉണ്ടായിരുന്ന വില നിലനിർത്തണമെന്നാണ് ആവശ്യം.
ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എൻ. പ്രതീഷ്, എരുമേലി യൂണിറ്റ് പ്രസിഡന്റ് സിയാദ് ഓമണ്ണിൽ, സെക്രട്ടറി ജയ്മോൻ ഹരിഭവൻ, മധു കടുപ്പിൽ എന്നിവർ എന്നിവർ നിവേദന സംഘത്തിലുണ്ടായിരുന്നു.
Kottayam
മരങ്ങാട്ടുപിള്ളി: അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാകാത്ത സഹജീവികള്‍ക്കായി കരുണയുടെ മുഖം തുറക്കണമെന്നും സ്വന്തമായി സുരക്ഷിത ഭവനമില്ലാതെ ബുദ്ധിമുട്ടുന്ന പതിനായിരക്കണക്കിന് ആളുകള്‍ ഇന്നും നമ്മുടെ സമൂഹത്തില്‍ ഉണ്ടെന്നുള്ളത് ഏറെ വേദനിപ്പിക്കുന്ന വസ്തുതയാണെന്നും കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി. ജില്ലാ പഞ്ചായത്തംഗം ജോസ്മോന് മുണ്ടയ്ക്കല്‍ നേതൃത്വം നൽകുന്ന സ്നേഹദീപം ഭവന പദ്ധതിപ്രകാരമുള്ള 68-ാം സ്നേഹവീടിന്റെ ശിലാസ്ഥാപനം മണ്ണയ്ക്കനാട്ടില് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മരങ്ങാട്ടുപിള്ളി സ്നേഹദീപത്തിന്റെ ആഭിമുഖ്യത്തിലുള്ള ആദ്യസ്നേഹവീടാണിത്.
കിടങ്ങൂര്‍ സ്വദേശിയായ അമേരിക്കന്‍ മലയാളി സൈമണ്‍ കോട്ടൂരാണ് വീട് നിര്‍മാണത്തിനുള്ള നാലു ലക്ഷം രൂപ സ്നേഹദീപത്തിന് നല്‍കിയത്. മണ്ണയ്ക്കനാട് ഹോളിക്രോസ് റോമന്‍ കത്തോലിക്കാ പള്ളിയാണ് തറയുടെ നിര്‍മാണം നടത്തുന്നത്. മരങ്ങാട്ടുപിള്ളി സ്നേഹദീപം പ്രസിഡന്റ് ജോയി ഇടത്തിനാല്‍ അധ്യക്ഷത വഹിച്ചു.
മണ്ണയ്ക്കനാട് ഹോളിക്രോസ് റോമന്‍ കത്തോലിക്കാ പള്ളി വികാരി ഫാ. തോമസ് പഴവക്കാട്ടില്‍ ശിലയുടെ വെഞ്ചരിപ്പ് നടത്തി. ജില്ലാ പഞ്ചായത്തംഗം ജോസ്മോന് മുണ്ടയ്ക്കല്‍, മരങ്ങാട്ടുപിള്ളി സഹകരണബാങ്ക് പ്രസിഡന്റ് എം.എം. തോമസ്, പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസിക്കുട്ടി ഏബ്രഹം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബെല്‍ജി എമ്മാനുവല്‍, ജൂബി തെക്കേല്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സബിന്‍ ലാല്‍, സൊസൈറ്റി ഭാരവാഹികളായ സാബു തെങ്ങുംപള്ളിയില്‍, ജോര്‍ജ് പയസ്, ജയിൻ തുണ്ടത്തില്‍ തുടങ്ങിയവർ പ്രസംഗിച്ചു.
Kottayam
പാലാ: പിളര്‍പ്പുകള്‍ കേരള കോണ്‍ഗ്രസിനെ ഒരിക്കലും വളര്‍ത്തിയിട്ടില്ലെന്നും തളര്ത്തിയിട്ടേയുള്ളൂവെന്നും ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്. മീനച്ചില്‍ പഞ്ചായത്തില്‍നിന്നു കേരള കോണ്‍ഗ്രസിലേക്ക് കടന്നുവന്നവർക്ക് മെംബര്‍ഷിപ്പ് നല്കിയ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെ.എം. മാണി ഒരിക്കല്‍ തമാശയ്ക്കു പിളരുന്തോറും വളരും വളരുന്തോറും പിളരും എന്നൊക്കെ പറഞ്ഞെങ്കിലും പിളര്‍പ്പുകള്‍ പാര്‍ട്ടിയെ പിന്നോട്ടടിച്ചുവെന്ന് അപു പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് എബി വാട്ടപ്പള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് ജോര്‍ജ് പുളിങ്കാട്, തോമസ് ഉഴുന്നാലില്‍, ഷിബു പൂവേലി, വിജയകുമാരി കൊന്നയ്ക്കതാഴെ, ബിന്‍സി വട്ടോത്തുകുന്നേല്‍, ജിന്‍സി അഭിലാഷ്, ഷാജി വെള്ളാപ്പാട്ട്, സാബു പൂവത്താനി, പ്രഭാകരന് പതിയപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Kottayam
പാലാ: ബിഷപ് വയലില്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ മാര്‍ സെബാസ്റ്റ്യന്‍ വയലിലിന്റെ 40-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ചെത്തിമറ്റം ദൈവദാന്‍ സെന്ററില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഫൗണ്ടേഷന് ചെയര്മാന് പ്രഫ. വി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. സഭയുടെ ആത്മീയ വളര്‍ച്ചയ്ക്കൊപ്പം വിദ്യാഭ്യാസ-സാമൂഹിക മേഖലകളുടെ പുരോഗതിക്കും നിര്‍ണായക സംഭാവനകള്‍ നല്കിയ ദീര്‍ഘദര്‍ശിയായിരുന്നു മാര്‍ സെബാസ്റ്റ്യന്‍ വയലിലെന്ന് അദ്ദേഹം പറഞ്ഞു.
ഫൗണ്ടേഷന് ജനറല്‍ സെക്രട്ടറി എബി ജെ. ജോസ് അധ്യക്ഷത വഹിച്ചു. പ്രഫ. ഡാന്റി ജോസഫ്, ടോണി തോട്ടം, ദൈവദാന്‍ സെന്റര്‍ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഷെറിന് മേരി, ജോജോ വയലില്‍കളപ്പുര, സാജു പ്ലാത്തോട്ടം, ജോസി വയലില്‍കളപ്പുര തുടങ്ങിയവര്‍ പ്രസംഗിച്ചു. ബിഷപ്പ് വയലിലിനെക്കുറിച്ച് തയാറാക്കിയ ഗാനം ജോജോ വയലില്‍കളപ്പുര ചടങ്ങില്‍ ആലപിച്ചു. തുടര്‍ന്നു അഗതികള്‍ക്കു സ്നേഹവിരുന്നും നല്കി.
Kottayam
അരുവിത്തുറ: സീറോമലബാർ സഭ എക്യുമെനിക്കൽ കമ്മീഷന്റെ ആഭിമുഖ്യത്തിൽ അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ മാർ തോമ്മാശ്ലീഹായുടെ ഭാരതപ്രവേശനത്തിന്റെ ഓർമദിനം ആചരിച്ചു.
സായാഹ്നപ്രാർഥനയ്ക്കു ശേഷം നടത്തിയ ദിനാചരണ സമ്മേളനം പാലാ രൂപതാധ്യക്ഷനും കെസിബിസിയുടെയും സിബിസിഐയുടെയും സീറോമലബാർ സഭയുടെയും എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനുമായ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. നിരണം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റസ്, കോട്ടയം-കൊച്ചി ഭദ്രാസനാധിപൻ തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ എന്നിവർ എക്യുമെനിക്കൽ പ്രഭാഷണം നടത്തി.
അരുവിത്തുറ പള്ളി വികാരി ഫാ. മാത്യു ചന്ദ്രൻകുന്നേൽ, പാലാ കത്തീഡ്രൽ വികാരി ഫാ. ജോസഫ് മലേപ്പറമ്പിൽ, നസ്രാണി ജാത്യൈക്യ സംഘം പ്രസിഡന്റ് ഷെവ. ഉമ്മച്ചൻ വേങ്കടത്ത് എന്നിവർ പ്രസംഗിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി നടന്ന സായാഹ്ന പ്രാർഥനയ്ക്ക് എക്യുമെനിക്കൽ കമ്മീഷൻ സെക്രട്ടറി ഫാ. സിറിൾ തയ്യിൽ കാർമികത്വം വഹിച്ചു. അസി. വികാരിമാരായ ഫാ. ജോസഫ് ചെങ്ങഴശേരിൽ, ഫാ. ജോയൽ കുഴിവേലിത്തടത്തിൽ, ഫാ. ജോസഫ് നെടുനിലം, കൈക്കാരന്മാരായ ജോർജ് വടക്കേൽ, ആൻഡ്രൂസ് തെക്കേക്കണ്ടം, ജോർജുകുട്ടി മുകാല, ടോംസ് വെള്ളൂക്കുന്നേൽ എന്നിവർ നേതൃത്വം നൽകി.
അരുവിത്തുറയിൽ മാർ തോമ്മാശ്ലീഹായുടെ
ഭാരതപ്രവേശനത്തിന്റെ ഓർമദിനാചരണംചടങ്ങിൽ പാലാ രൂപതയുടെ 2027 വർഷത്തെ കലണ്ടർ തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പയ്ക്ക് നൽകി മാർ ജോസഫ് കല്ലറങ്ങാട്ട് പ്രകാശനം ചെയ്തു.
Kottayam
കിഴപറയാർ: വിശുദ്ധ ഗ്രിഗോറിയോസ് പള്ളി ശതാബ്ദി സ്മാരകമായി നിര്‍മിച്ച മരിയന്‍ ഷ്റൈന്റെ വെഞ്ചരിപ്പ് ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ നിര്‍വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് അദ്ദേഹം സന്ദേശം നല്കി.
ഫാ. മാത്യു പന്തലാനിക്കല്‍, ഫാ. ടോം കുഴിപ്പാല, ഫാ. ജസ്റ്റിന് കുഴിപ്പാല, ഫാ. റോബിന് പുതുപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്ന് ജപമാല പ്രദക്ഷിണം നടന്നു. മാതൃവേദി അംഗങ്ങള്‍, കൈക്കാരന്മാര്, കണ്‍വീനര്‍മാര്‍, പ്രസുദേന്തിമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
Kottayam
കാഞ്ഞിരപ്പള്ളി: എരുമേലി വലിയതോടിന്റെ കൈയേറ്റം ഒഴിപ്പിക്കാനുള്ള നടപടികൾ നാളെ ആരംഭിക്കും. നിയമസഭാ പരിസ്ഥിതിസമിതിയുടെ നിർദേശത്തെത്തുടർന്നാണ് നടപടി. കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ താലൂക്ക് ഭൂരേഖാ തഹസിൽദാർ വിളിച്ചുചേർത്ത യോഗത്തിലാണ് വലിയതോടിന്റെ കൈയേറ്റം അടിയന്തരമായി ഒഴിപ്പിക്കാൻ തീരുമാനിച്ചത്.
ശബരിമല തീർഥാടകർ കുളിക്കാനായി പ്രധാനമായും ഉപയോഗിക്കുന്നതും നഗരമധ്യത്തിലൂടെ ഒഴുകുന്നതുമായ എരുമേലി വലിയതോട്ടിൽ വ്യാപക തോതിൽ കൈയേറ്റം നടന്നതായി നിയമസഭാ പരിസ്ഥിതി സമിതി കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് എരുമേലി പഞ്ചായത്ത് ഓഫിസിൽ നടത്തിയ അവലോകന യോഗത്തിൽ കൈയേറ്റം ഒഴിപ്പിക്കാൻ സമിതി അടിയന്തരമായി ഉദ്യോഗസ്ഥർക്കു നിർദേശം നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഷയം ചർച്ച ചെയ്യാൻ കാഞ്ഞിരപ്പള്ളി ഭൂരേഖാ തഹസിൽദാർ കെ.എഫ്. യാസിർ ഖാന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നത്. എരുമേലി വില്ലേജ് ഓഫിസറടക്കമുള്ള റവന്യു ഉദ്യോസ്ഥർ, ഇറിഗേഷൻ, പഞ്ചായത്ത് ഡിപ്പാർട്ട്മെന്റുകളിലെ ജീവനക്കാരും യോഗത്തിൽ പങ്കെടുത്തു.
ആമക്കുന്ന് മുതൽ കരിങ്കല്ലുമൂഴി പാലം വരെയുള്ള കൈയേറ്റം തിട്ടപ്പെടുത്തി നോട്ടീസ് നൽകി സർവേക്കല്ലുകൾ സ്ഥാപിച്ച് കൈയേറ്റം ഒഴിപ്പിക്കാൻ പഞ്ചായത്തിനുവേണ്ട സൗകര്യങ്ങൾ റവന്യു വകുപ്പടക്കം ചെയ്തു നൽകും. ഇതിന്റെ ഭാഗമായി നാളെ മുതൽ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ കൈയേറ്റക്കാരുടെ ലിസ്റ്റ് തയാറാക്കും. ആറു പേരടങ്ങുന്ന ടീമിനെ കൈയേറ്റം ഒഴിപ്പിക്കുന്നതിനായി നിയോഗിച്ചുണ്ട്.
എരുമേലി വില്ലേജ് ഓഫിസർ ഒഴിപ്പിക്കൽ നടപടികൾക്കു നേതൃത്വം നൽകുമെന്ന് ഭൂരേഖാ തഹസിൽദാർ കെ.എഫ്. യാസിർ ഖാൻ അറിയിച്ചു.
എരുമേലി വലിയതോട്ടിൽ വ്യാപക തോതിൽ കൈയേറ്റം നടക്കുന്നതായി മുന്‍പുതന്നെ പരാതികളുയുർന്നിരുന്നു. കൂടാതെ തോട് വ്യാപകമായി മലിനീകരിക്കപ്പെടുന്ന സാഹചര്യവുമുണ്ടായി. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ ദിവസം നിയമസഭാ പരിസ്ഥിതി സമിതി വലിയതോട്ടിൽ സന്ദർശനം നടത്തി നടപടികൾക്ക് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.
Kottayam
കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം സെന്റ് ജോസഫ് പള്ളി ജംഗ്ഷനിൽ മുൻ എംഎൽഎ ഡോ. എൻ. ജയരാജ് ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച തുക ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയ ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. ഗിരീഷ് കുമാർ നിർവഹിച്ചു.
പഞ്ചായത്തംഗം ആന്റണി മാർട്ടിൻ നൽകിയ നിവേദനത്തെത്തുടർന്നാണ് ലൈറ്റിന് തുക അനുവദിച്ചത്.
കുന്നുംഭാഗം സെന്റ് ജോസഫ് പള്ളി വികാരി ഫാ. ആന്റണി ചെന്നക്കാട്ടുകുന്നേൽ, ജില്ലാ പഞ്ചായത്തംഗം അഭിലാഷ് ചന്ദ്രൻ, സെന്റ് ജോസഫ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റിൽ റോസ് എസ്എബിഎസ്, വാർഡ് മെംബർ സുബിത ബിനോയി, ഗൗതം ബാലചന്ദ്രൻ, ഡോ. മനേഷ് കുമാർ, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് റെജി കാവുങ്കൽ, സണ്ണി പന്തിരുവേലിൽ, ഡോ. എൻ. രവി, അജി കാരാളിൽ, ജിമ്മി കുന്നത്തുപുരയിടം, ജയിംസ് പന്തിരുവേലിൽ, ജയിംസ് അറയ്ക്കപ്പറന്പിൽ, ജോയ് പനയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
Kottayam
വാഴൂർ: ദേശീയ ലൈബ്രറി വാരാഘോഷത്തിന്റെ ഭാഗമായി ശ്രീവിദ്യാധിരാജ എൻഎസ്എസ് കോളജിലെ ലൈബ്രറി, ഐകെഎസ് സെൽ, എൻഎസ്എസ് യൂണിറ്റ് എന്നിവർ ചേർന്ന് പുരാവസ്തുക്കളുടെയും പുസ്തകങ്ങളുടെയും പ്രദർശനം നടത്തി.
ലോകത്തിലെ ആദ്യത്തെ സ്റ്റാമ്പ്, ഏറ്റവും ചെറിയ വെള്ളി നാണയം, 200ലധികം രാജ്യങ്ങളിലെ കറൻസികൾ, 250 നാട്ടുരാജ്യങ്ങളിലെ നാണയങ്ങൾ തുടങ്ങിയ അപൂർവ ശേഖരങ്ങളാണ് പ്രദർശനത്തിലുള്ളത്.
ഇതിനുപുറമേ വിവിധയിനം ഗോൾഡ് നോട്ടുകൾ, വി-മെയിൽ, സ്മാരകനാണയങ്ങൾ, സ്റ്റാമ്പ്-നാണയ ശേഖരങ്ങൾ, ആദ്യകാല കാമറകൾ, ഫോസിലുകൾ, പഴയകാല ഗാർഹികോപകരണങ്ങൾ, മുദ്രപത്രങ്ങൾ, ഇന്ത്യൻ ഭാഷാസാഹിത്യവിജ്ഞാനശേഖരത്തെ പരിചയപ്പെടുത്തുന്ന പുസ്തകങ്ങൾ എന്നിവയും പ്രദർശനത്തിൽ ഉൾപ്പെടുന്നു.
പ്രിൻസിപ്പൽ ഡോ. പ്രീതി കെ. പിള്ള പ്രദർശനം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ നോളഡ്ജ് സിസ്റ്റം സെൽ കോ-ഓർഡിനേറ്റർ ഡോ. മായ ടി. നായർ അധ്യക്ഷത വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ഡോ. ആർ. അശ്വതി, ലൈബ്രേറിയൻ എസ്. രാജേശ്വരി എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട ന്യൂമിസ്മാറ്റിക് അസോസിയേഷൻ പ്രസിഡന്റ് ആര്. ഷൈനിനെ ആദരിച്ചു.
Kottayam
എരുമേലി: ശബരിമല പരമ്പരാഗത കാനനപാതയിൽ തീർഥാടകർ നേരിടുന്ന കുടിവെള്ളക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ. ഇന്നലെ രാവിലെ പരമ്പരാഗത കാനനപാത ആരംഭിക്കുന്ന എരുമേലി കോയിക്കക്കാവിലെത്തിയായിരുന്നു മന്ത്രിയുടെ മിന്നൽ സന്ദർശനം. കാനനപാതയിലൂടെ എത്തിയ തീർഥാടകരുമായി മന്ത്രി നേരിട്ട് സംസാരിച്ചു. പാതയിൽ കുടിവെള്ളം ലഭ്യമല്ലെന്ന് തീർഥാടകർ മന്ത്രിയെ അറിയിച്ചു. ജലക്ഷാമമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിച്ചു. എന്നാൽ, തീർഥാടകർക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിൽ വീഴ്ചയുണ്ടാകരുതെന്നും എത്രയും വേഗം ആവശ്യമായ സംവിധാനം ഒരുക്കണമെന്നും മന്ത്രി നിർദേശിച്ചു.
നിലവിൽ കോയിക്കക്കാവിൽ 2,000 ലിറ്റർ ശേഷിയുള്ള ടാങ്കിലാണ് കുടിവെള്ളം സംഭരിക്കുന്നത്. വനത്തിലെ കാട്ടുചോലയിൽനിന്നാണ് ഇവിടെ വെള്ളം എത്തിക്കുന്നത്. പഞ്ചായത്ത് അധികൃതരുടെ ഇടപെടലിലൂടെ കൂടുതൽ വെള്ളം ലഭ്യമാക്കണമെന്നും 5,000 ലിറ്റർ സംഭരണശേഷിയുള്ള ടാങ്ക് സ്ഥാപിക്കണമെന്നും മന്ത്രി നിർദേശിച്ചു.
എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ, കോട്ടയം ഡിഎഫ്ഒ പ്രഭുൽ അഗർവാൾ തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. കോയിക്കക്കാവിലെ സന്ദർശനത്തിനുശേഷം മന്ത്രി കാളകെട്ടി ഇടത്താവളവും സന്ദർശിച്ചു.
Kottayam
എരുമേലി: ജില്ലാ പൊലിസിന്റെ നേതൃത്വത്തിൽ എരുമേലി ക്ഷേത്രത്തിലെ കുളിക്കടവ് ശുചീകരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ആരംഭിച്ച ശുചീകരണം ജില്ലാ പൊലിസ് മേധാവി സാബു മാത്യു ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ദിവസം നിയമസഭാ പരിസ്ഥിതി സമിതി സന്ദർശനം നടത്തുകയും ദിവസവും കുളിക്കടവ് വൃത്തിയാക്കണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. ഇതേത്തേടർന്നാണ് പൊലിസ് നേതൃത്വം നൽകി പഞ്ചായത്ത് ഉൾപ്പടെ വിവിധ സംഘടനകളുടെ സഹകരണത്തോടെ ശുചീകരണം നടത്തിയത്.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി റിജോ പി. ജോസഫ്, ഡെപ്യൂട്ടി കളക്ടർ രമ്യ, കാഞ്ഞിരപ്പള്ളി തഹസിൽദാർ സുനിൽകുമാർ, എരുമേലി പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ, ദേവസ്വം ബോർഡ് എഒ ശ്യാം, എക്സൈസ്, ആരോഗ്യ വകുപ്പികളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പഞ്ചായത്തംഗങ്ങൾ, എൻസിസി കേഡറ്റുകൾ, സ്റ്റുഡന്റ് പൊലിസ് കേഡറ്റുകൾ, എൻഎസ്എസ് വിദ്യാർഥികൾ, കുടുംബശ്രീ അയൽക്കൂട്ടം പ്രവർത്തകർ, ഹരിതകർമ സേനാംഗങ്ങൾ അടക്കം നൂറുകണക്കിന് പേർ ക്ഷേത്രത്തിലെ കുളിക്കടവിൽ ഇറങ്ങി മാലിന്യങ്ങൾ നീക്കി. 125 അംഗ വിശുദ്ധിസേന അംഗങ്ങളും ഇവർക്കൊപ്പം ചേർന്നു. ഫയർഫോഴ്സ് വിഭാഗം പ്രത്യേകമായി ശുചീകരണത്തിൽ പങ്കെടുത്തു.
Kottayam
കോട്ടയം: വിഴിഞ്ഞം തുറമുഖം വഴി കോട്ടയം ഇന്‍ലാന്‍ഡ് കണ്ടെയ്നര്‍ ഡിപ്പോ(ഐസിഡി) യി ലേക്ക് ആദ്യ പ്രധാന ഇറക്കുമതി ചരക്കുനീക്കം. എംആര്‍എഫിനായി ആഫ്രിക്കയില്‍നിന്ന് 60 കണ്ടെയ്നര്‍ സ്വാഭാവിക റബര്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വഴി കോട്ടയം പോര്‍ട്ടിലൂടെ ഇറക്കുമതി നടത്തുന്നതോടെ കോട്ടയം ഇന്‍ലാന്‍ഡ് കണ്ടെയ്നര്‍ ഡിപ്പോയുടെ (ഐസിഡി) വികസനത്തില്‍ നിര്‍ണായക മുന്നേറ്റത്തിനു വഴിയൊരുങ്ങുന്നു.
എംആര്‍എഫിനായി ആഫ്രിക്കയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഏകദേശം 1,500 ടണ്‍ പ്രകൃതിദത്ത റബറാണ് കോട്ടയം ഐസിഡിയില്‍ എത്തിക്കുന്നത്. മൂന്ന് ബില്‍ ഓഫ് ലേഡിംഗുകളിലായി 20 കണ്ടെയ്നറുകള്‍ വീതമാണ് ചരക്കുനീക്കം ക്രമീകരിച്ചിരിക്കുന്നത്.
പുതിയ ചരക്കുനീക്ക സംവിധാനം എംആര്‍എഫിന്റെ ചരക്കുഗതാഗത സമയവും പ്രവര്‍ത്തനച്ചെലവും കുറയ്ക്കുന്നതിനൊപ്പം പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനും സഹായിക്കും. നിലവില്‍ മുംബൈ വഴി ട്രാന്‍സ്ഷിപ്മെന്റ് നടത്തി എത്തിക്കുന്ന ചരക്കുകള്‍ ലക്ഷ്യസ്ഥാനത്തെത്താന്‍ ഏകദേശം ഒരു മാസം വരെ എടുക്കും. ഈ കാലതാമസം ഒഴിവാക്കുന്നതിനായി പോര്‍ട്ട് ഓഫ് ഡെസ്റ്റിനേഷന്‍ ആയി വിഴിഞ്ഞം തുറമുഖത്തെ തെരഞ്ഞെടുത്തിരിക്കുകയാണ് എംആര്‍എഫ്. വിഴിഞ്ഞത്തുനിന്നു കണ്ടെയ്നറുകള്‍ കോട്ടയം ഐസിഡിയിലെത്തിച്ചായിരിക്കും തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കുക.
കോട്ടയം ഐസിഡിയില്‍ ഓരോ ബില്‍ ഓഫ് ലേഡിംഗിന് കീഴിലുള്ള 20 കണ്ടെയ്നറുകളിലെയും ചരക്കുകള്‍ കസ്റ്റംസ് പരിശോധനയ്ക്കും മറ്റ് നിര്‍ബന്ധിത ക്ലിയറന്‍സ് നടപടികള്‍ക്കും വിധേയമാക്കും. കസ്റ്റംസിന്റെ ഔട്ട് ഓഫ് ചാര്‍ജ് അനുമതി ലഭിച്ചശേഷം അതേ ട്രക്കുകളില്‍ തന്നെ കണ്ടെയ്നറുകള്‍ കൊച്ചിയിലെ എംആര്‍എഫിന്റെ കേന്ദ്രീകൃത വെയര്‍ഹൗസിലേക്ക് കൊണ്ടുപോകും. ഇതുവഴി ഉത്പാദനത്തിനാവശ്യമായ അസംസ്കൃത വസ്തുക്കള്‍ വേഗത്തില്‍ ലഭ്യമാക്കാനും ഫാക്ടറികളുടെ പ്രവര്‍ത്തനക്ഷമതയും ഉത്പാദനവും വര്‍ധിപ്പിക്കാനും സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
ഇറക്കുമതി ചരക്കുനീക്കത്തിലൂടെ ലഭിക്കുന്ന ഒഴിഞ്ഞ കണ്ടെയ്നറുകള്‍ കയറ്റുമതി ആവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്താനാകുമെന്നതാണ് ഈ സംവിധാനത്തിന്റെ മറ്റൊരു പ്രധാന നേട്ടം. നിലവില്‍ കയറ്റുമതിക്കാര്‍ കൊച്ചിയില്‍നിന്ന് ഒഴിഞ്ഞ കണ്ടെയ്നറുകള്‍ കോട്ടയത്തേക്ക് എത്തിച്ചാണു ചരക്കുകള്‍ നിറയ്ക്കുന്നത്.
ഇറക്കുമതിയും കയറ്റുമതിയും പരസ്പരം ബന്ധിപ്പിച്ചുള്ള ഈ ചരക്കുനീക്ക മാതൃക ഇറക്കുമതിക്കാര്‍ക്കും കയറ്റുമതിക്കാര്‍ക്കും ലോജിസ്റ്റിക്സ് സേവനദാതാക്കള്‍ക്കും ഒരുപോലെ പ്രയോജനകരമായ ചെലവുകുറഞ്ഞ സംവിധാനം ഒരുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും ദീര്‍ഘവീക്ഷണത്തിലും വിഭാവനം ചെയ്ത മിഷന് സമുദ്രയുടെ ലക്ഷ്യങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്ന ഈ സംരംഭം സസ്ഥാനത്തിന്റെ സമുദ്രവ്യാപാര-ചരക്കുഗതാഗത സാധ്യതകള്‍ ശക്തിപ്പെടുത്തുന്നതിനും സഹായകമാകും.
Kottayam
കോട്ടയം: അഞ്ചു വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്കുള്ള പോളിയോ തുള്ളിമരുന്നു വിതരണം ഇന്ന് നടക്കും. അഞ്ചു വയസുവരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ഇന്നു പോളിയോ തുള്ളിമരുന്ന് നല്‍കണം. രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ചുവരെ മരുന്ന് നല്‍കാം.
സ്കൂളുകള്‍, അങ്കണവാടികള്‍, വായനശാലകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ പോളിയോ ബൂത്തുകള്‍ രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ചുവരെ പ്രവര്‍ത്തിക്കും. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലെ ട്രാന്‍സിറ്റ് ബൂത്തുകളും അതിഥി തൊഴിലാളി ക്യാമ്പുകളിലെ മൊബൈല്‍ ബൂത്തുകളും 22, 23, 24 തീയതികളില്‍ പ്രവര്‍ത്തിക്കും. 23, 24 തീയതികളില്‍ വോളന്റിയര്‍മാര്‍ വീടുകള്‍ സന്ദര്‍ശിച്ച് 22ന് തുള്ളിമരുന്ന് നല്കാന് കഴിയാത്ത കുഞ്ഞുങ്ങളടക്കം അഞ്ച് വയസില്‍ താഴെയുള്ള എല്ലാവര്ക്കും തുള്ളിമരുന്ന് ലഭിച്ചെന്ന് ഉറപ്പാക്കും. ജില്ലയില്‍ 85,277 കുട്ടികള്‍ക്കാണ് പോളിയോ വാക്സിന് നല്‍കുന്നത്. 1122 ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 35 ട്രാന്‍സിറ്റ് ബൂത്തുകളും 4 മൊബൈല്‍ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്.
ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് കോട്ടയം ജനറല്‍ ആശുപത്രിയില്‍ നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍വഹിക്കും. കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ മുഖ്യാതിഥിയായിരിക്കും. കോട്ടയം നഗരസഭാധ്യക്ഷന്‍ എം.പി. സന്തോഷ് കുമാര്‍ ദിനാചരണ സന്ദേശം നല്‍കും. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സാം സാവിയോ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
Kottayam
പാലാ: ദിവ്യകാരുണ്യ മിഷനറി സഭയുടെ എമ്മാവൂസ് പ്രോവിന്സിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരെ സൗജന്യമായി പരിപാലിക്കുന്നതിനായി പാലാ മാനത്തൂരില്‍ നിര്‍മിച്ച സംപ്രിയ ഭവനം തുറന്നു നല്കി.
ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിപ്പുകര്‍മം നിര്‍വഹിച്ചു.
പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. ഏബ്രഹാം കൊച്ചുപുരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. കല്യാണ്‍ രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ തോമസ് ഇലവനാല്‍, വികാര്‍ പ്രൊവിന്‍ഷ്യലും സോഷ്യല്‍ അപ്പൊസ്തലേറ്റ് ആന്‍ഡ് എഡ്യൂക്കേഷന്‍ കൗണ്‍സിലറുമായ ഫാ. റ്റിജോ മുണ്ടുനടയ്ക്കല്‍, എംസിബിഎസ് സഭയുടെ സുപ്പീരിയര്‍ ജനറല്‍ ഫാ. അഗസ്റ്റിന് പായിക്കാട്ട്, സംപ്രിയ ഡയറക്ടര്‍ ഫാ. സാന്റോ മാങ്കിലോട്ട്, കേരള സ്റ്റേറ്റ് ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് അംഗം ഫാ. റോയ് വടക്കേല്‍, കോഴിക്കോട് സീയോന് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. മാത്യു തെക്കേമുറിയില്‍, എറണാകുളം പരംപ്രസാദ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. സൈമണ്‍ ചിറമേല്‍, മാനത്തൂര്‍ സെന്റ് മേരീസ് പള്ളി വികാരി ഫാ. മാത്യു വെട്ടുകല്ലേല്‍, കടനാട് പഞ്ചായത്ത് പ്രസിഡന്റ് ലാലി സണ്ണി, വാര്‍ഡ് മെംബര്‍ റിജോ തോമസ്, ഫാ. ഫ്രാന്‍സിസ് ഇടക്കുടിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
മൂന്നു വര്‍ഷം മുമ്പു വാഴക്കുളം - വടകോട് കേന്ദ്രീകരിച്ച് ആരംഭിച്ച സംപ്രിയ ഭവനമാണ് മാനത്തൂരില്‍ പുതിയ കെട്ടിടത്തിലേക്കു മാറിയത്. നിര്‍ധന കുടുംബങ്ങളിലെ ബുദ്ധിപരമായ ഭിന്നശേഷിയുള്ള സഹോദരങ്ങള്‍ക്ക് സുരക്ഷിതമായ ജീവിതസാഹചര്യവും തുടര്‍പരിശീലനങ്ങളും സൗജന്യമായി ലഭ്യമാക്കുക ലക്ഷ്യത്തോടെയാണ് ഈ പുനരധിവാസ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍മാരായ ഫാ. തോമസ് പുല്ലാട്ട്, ഫാ. ഏബ്രഹാം വെട്ടിയോലി, ഫാ. ജോര്‍ജി കാട്ടൂര്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി.
Kottayam
കോട്ടയം: നഴ്സിംഗ് വിദ്യാഭ്യാസത്തിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കാരിത്താസ് കോളജ് ഓഫ് നഴ്സിംഗിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതല അന്തർകലാലയ ഗ്രൂപ്പ് ഡാൻസ് മത്സരം നൃത്ത -2026 കോളജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. കേരളത്തിലെ വിവിധ കോളജുകളിൽ നിന്നായി 20 ടീമുകൾ പങ്കെടുത്ത മത്സരം വൈവിധ്യമാർന്ന നൃത്താവിഷ്കാരങ്ങളുടെ കലാവിരുന്നായി മാറി.
ആർഎൽവി വില്യം, കൈലാസ്, നിഹാര എന്നീ വിദഗ്ധരായ വിധികർത്താക്കൾ നൃത്തമികവ്, താളബോധം, ഏകോപനം, സർഗാത്മകത, അവതരണശൈലി എന്നിവ വിലയിരുത്തിയാണ് വിജയികളെ തെരഞ്ഞെടുത്തത്. ഒന്നാം സമ്മാനമായ 25,000 രൂപ പരുമല സെന്റ് ഗ്രിഗോറിയോസ് കോളജ് ഓഫ് നഴ്സിംഗിനും രണ്ടാം സമ്മാനം 20,000 രൂപ കൊല്ലം, ഉപാസന കോളജിനും മൂന്നാം സമ്മാനം 15,000 രൂപ ചെത്തിപ്പുഴ സെന്റ് തോമസ് കോളജിനും നൽകി. വിജയികൾക്കുള്ള സമ്മാനദാനം കാരിത്താസ് ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസിന്റെ
ഡയറക്ടറും സിഇഒയുമായ ഫാ.ഡോ. ബിനു കുന്നത്ത് നിർവഹിച്ചു.
ജോയിന്റ് ഡയറക്ടർ സർവീസസ് ഫാ. സ്റ്റീഫൻ തേവർപറമ്പിൽ, അസിസ്റ്റന്റ് ഡയറക്ടർ മീഡിയ ആൻഡ് റിലേഷൻസ് ഫാ. സിജു പുത്തൻപറമ്പിൽ, വിധികർത്താക്കളായ ആർഎൽവി വില്യം, കൈലാസ്, നിഹാര എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Kottayam
പാലാ: ഭാഗ്യസ്മരണാര്‍ഹനായ മാര്‍ സെബാസ്റ്റ്യന്‍ വയലിന് കാലത്തിന്റെ അടയാളങ്ങള്‍ വായിച്ചെടുക്കാന്‍ കരുത്തുറ്റ ഒരു മനസുണ്ടായിരുന്നുവെന്നും എപ്പോഴും ജാഗ്രതയാര്‍ന്ന മിഴികളും തനിമയും മൗലികതയും ഉള്ള വാക്കുകളും ആശയങ്ങളും കൈമുതലായിരുന്നുവെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.
പാലാ രൂപതയുടെ പ്രഥമ ബിഷപ്പായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വയലിലിന്റെ 40ാം ചരമവാര്‍ഷികാചരണത്തോടനുബന്ധിച്ച് ഇന്നലെ പാലാ കത്തീഡ്രലില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയിൽ മുഖ്യകാര്‍മികത്വം വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു മാര്‍ കല്ലറങ്ങാട്ട്.
വയലില്‍ പിതാവിന്റെ പ്രബോധനങ്ങളും ഇടയ ലേഖനങ്ങളും സര്‍ക്കുലറുകളും പ്രഭാഷണങ്ങളും സാധാരണ വര്‍ത്തമാനങ്ങളും എല്ലാം ഇതിനു മതിയായ തെളിവുകളാണ്.
നല്ല ശിക്ഷണം നല്കി വളര്‍ത്തുന്ന ഉത്തമനായ ഒരു അധ്യാപകന്റെ മനസായിരുന്നു പിതാവിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കബറിടത്തിങ്കല്‍ നടന്ന പ്രാര്‍ഥനാശുശ്രൂഷയ്ക്കു എംഎസ്ടി ഡയറക്ടര്‍ ജനറൽ ഫാ.ഡോ. വിന്‍സെന്റ് കദളിക്കാട്ടില്‍പുത്തന്‍പുര നേതൃത്വം വഹിച്ചു. രൂപതയിലെ വൈദികരും എംഎസ്ടി സമൂഹത്തിലെ വൈദികരും സഹോദരന്മാരും സിസ്റ്റേഴ്സും ഇടവകാംഗങ്ങളും പ്രാര്‍ഥനയില്‍ പങ്കെടുത്തു.
Kottayam
കോട്ടയം: സിഎസ്ഐ മധ്യകേരള മഹായിടവക വൈദിക സെക്രട്ടറിയായി റവ. സജി കെ. സാമിനെയും അല്മായ സെക്രട്ടറിയായി റോയ് കുര്യന് കല്ലുമലയെയും തെരഞ്ഞെടുത്തു.
ട്രഷററായി ഫാ. അനൂപ് ജോര്‍ജ് ജോസഫും രജിസ്ട്രാറായി ഷീബ തരകനും വീണ്ടും തെരഞ്ഞെടുക്ക പ്പെട്ടു. മഹായിടവകയുടെ 41 കോടിരൂപ വരവും 40 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന വാര്‍ഷിക ബജറ്റ് ട്രഷറര്‍ റവ. ജിജി ജോണ്‍ ജേക്കബ് അവതരിപ്പിച്ചു.
76-ാമത് വാര്‍ഷിക കൗണ്‍സിലിലാണ് അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തത്. ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന് അധ്യക്ഷത വഹിച്ചു. റവ. സജി കെ. സാം മൂലേടം സെന്റ് പോള്‍സ് പള്ളി വികാരിയാണ്. റോയ് കുര്യന്, മാവേലിക്കര ഗവ. ടിടിഐ മുന്‍ പ്രിന്‍സിപ്പലാണ്.
Kottayam
ആർപ്പൂക്കര: ആർപ്പൂക്കര പഞ്ചായത്തിൽ അകത്തേക്കരി പാടശേഖരത്തിലെ വാച്ചാൽ തൂമ്പ് കോൺക്രീറ്റ് പൈപ്പ് വച്ച് മണ്ണിട്ട് നികത്തിയത് കർഷകർ തടഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് സമയത്താണ് അകത്തേക്കരിയുടെ ഭാഗമായ രണ്ടേക്കറോളം വരുന്ന നെൽകൃഷിയിടം മണ്ണിട്ട് നികത്തൽ ആരംഭിച്ചത്. വാച്ചാൽ നിലനിർത്തിയാണ് ആദ്യം നികത്തൽ നടന്നുവന്നത്. എന്നാൽ കഴിഞ്ഞദിവസം വച്ചാലിൽ വലിയ കോൺക്രീറ്റ് പൈപ്പ് സ്ഥാപിച്ച് മണ്ണിട്ട് നികത്താൻ നടത്തിയ ശ്രമമാണ് കർഷകർ തടഞ്ഞത്.
രണ്ടേക്കർ വരുന്ന കൃഷിയിടത്തിന്റെ ഏകദേശം മധ്യഭാഗത്തുകൂടിയാണ് വച്ചാൽ കടന്നു പോകുന്നത്. പാടശേഖര സമതിയുടെ പരാതിയിൽ താലൂക്ക് ഓഫീസിൽനിന്നു ഭൂമി അളന്ന് തിട്ടപ്പെടുത്തിയിരുന്നു. ഇതിൽ കൃഷിക്ക് ആവശ്യമായ വെള്ളം കൈപ്പുഴ ആറ്റിൽനിന്നു പാടശേഖരത്തിലേക്ക് ഒഴുകിയെത്തുന്ന 200 മീറ്റർ നീളവും 3.81 മീറ്റർ വീതിയുമുള്ള വച്ചാൽ ഏകദേശം 4.75 സെന്റ് കൃഷി ഭൂമിയിലൂടെയാണ് കടന്നുപോകുന്നതെന്ന് അടയാളപ്പെടുത്തിയിട്ടുണ്ടെന്നും റവന്യൂ രേഖകളിൽ കാണുന്ന അളവിൽ വച്ചാൽ നിലനിർത്തണമെന്നും പാടശേഖരസമതി പ്രസിഡന്റ് പി.എൻ. സുധീർ പറഞ്ഞു.
ആർപ്പൂക്കര കൃഷിഭവന്റെ കീഴിലുള്ള അകത്തേക്കരി 100 ഏക്കർ പാടശേഖരത്തിൽ 78 കർഷകരാണുള്ളത്. എട്ട് വർഷക്കാലമായി അകത്തേക്കരി പാടത്തിന്റെ രണ്ടേക്കർ വരുന്ന പ്രദേശത്ത് കൃഷി നടത്താതെ പുല്ല് വളർന്ന നിലയിലായിരുന്നു. ഏകദേശം അഞ്ച് വർഷം മുമ്പാണ് ഒരു സ്വകാര്യ സ്ഥാപനം ഈ സ്ഥലം വാങ്ങിയതെന്ന് കർഷകർ പറഞ്ഞു. പുല്ല് വളർന്ന കൃഷിയിടത്തിൽ ചെളി കൂട്ടിവച്ച് ഉയർത്തി അതിൽ തെങ്ങ് വയ്ക്കുകയും തെങ്ങ് വളരുന്ന മുറയ്ക്ക് തെങ്ങിന് ചുറ്റും മണ്ണിട്ട് നികത്തി എടുക്കുന്ന രീതിയാണ് ഇവിടങ്ങളിൽ നടന്നുവരുന്നത്.
ആർപ്പൂക്കര പഞ്ചായത്തിൽ വലിയ തോതിൽ നെൽപ്പാടങ്ങൾ നികത്തി എടുക്കുന്നതായും ആരോപണമുണ്ട്.
Ernakulam
കോതമംഗലം: എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന നേര്യമംഗലം ഫാം ഫെസ്റ്റ് നാലു മുതൽ എട്ടുവരെ നടക്കും. നാലിന് വിളംബര റാലിയോടെ ഫെസ്റ്റിന് തുടക്കമാകും. കാർഷിക സെമിനാറുകൾ, കാർഷിക യന്ത്രങ്ങളുടെ പ്രദർശനം , കലാ പരിപാടികൾ ഫാം സന്ദർശനം, ബോട്ടിംഗ്, വിവിധ ഫുഡ് കോർട്ടുകൾ ഉൾപ്പടെ വിപുല സജ്ജീകരണങ്ങളാണ് ഫെസ്റ്റിൽ ക്രമീകരിക്കുന്നത്.
അഡ്വ. ഡീൻ കുര്യാക്കോസ് എംപി, ഷിബു തെക്കുംപുറം എംഎൽഎ, ജില്ലാ കലക്ടർ ജി. പ്രിയങ്ക എന്നിവർ രക്ഷാധികാരികളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാധാകൃഷ്ണൻ ചെയർമാനും ഫാം സൂപ്രണ്ട് ജാസ്മിൻ തോമസ് കൺവീനറും ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് പ്രസിഡന്റുമാർ, ഫാം കൗൺസിൽ അംഗങ്ങൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ ഷൈജോ പറമ്പിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം സൗമ്യ ശശി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.എ.എം. ബഷീർ, ജോമി തെക്കേക്കര, ബിന്ദു ജോർജ്, അനിത തോമസ്, നിത്യ ടീച്ചർ, അഹല്യ സദാനന്ദൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടിംബിൾ മാഗി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രിയങ്ക ടോമി, കുട്ടമ്പുഴ പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്സൺ കാന്തി വെള്ളക്കയ്യൻ, ഫാം സൂപ്രണ്ട് ജാസ്മിൻ തോമസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പ്രിയമോൾ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
Ernakulam
കോതമംഗലം: ഷെവ. എം.ഐ. വർഗീസ് ഫൗണ്ടേഷന്റെ ഈ വർഷത്തെ ജനസേവാ പുരസ്കാരം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക്.
25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. സ്വാതന്ത്ര സമര സേനാനിയായിരുന്ന അന്തരിച്ച എം.ഐ. വർഗീസ് തന്റെ സപ്തതിയോടാനുബന്ധിച്ച് 2004ൽ ആരംഭിച്ച ഫൗണ്ടേഷന്റെ 17ാമത് പുരസ്കാരമാണിത്.
പട്ടിക ജാതി, പട്ടിക വർഗക്കാർക്കായി നടത്തിയ ഗാന്ധിഗ്രാമം പദ്ധതി, ഓപ്പറേഷൻ കുബേര, ഓപ്പറേഷൻ തൂഫാൻ തുടങ്ങിയ ജനോപകാരപ്രദമായ രാഷ്ട്രസേവന പ്രവർത്തനങ്ങളാണ് ചെന്നിത്തലയെ ജനസേവ പുരസ്കാരത്തിന് അർഹനാക്കിയത്.
26ന് വൈകുന്നേരം നാലിന് പുതുപ്പാടി യെൽദോ മാർ ബസേലിയോസ് കോളജിൽ നടത്തുന്ന സമ്മേളനത്തിൽ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് മാർ ജോസഫ് ബാവ പുരസ്കാരം സമ്മാനിക്കും. ഷിബു തെക്കുംപുറം എംഎൽഎ അധ്യക്ഷത വഹിക്കും.
മാത്യൂസ് മാർ അപ്രേം മെത്രാപ്പോലീത്ത എം.ഐ. വർഗീസ് അനുസ്മരണവും യൂഹാനോൻ മാർ തെയോഡോഷ്യസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണവും നടത്തും.
Ernakulam
മൂവാറ്റുപുഴ : മൂവാറ്റുപുഴ ടൗണ്‍ ഹാളില്‍ നടന്ന വർണാഭമായ ചടങ്ങിൽ മദര്‍ തെരേസ നഴ്സിംഗ് കോളജിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. മദര്‍ തെരേസ കോളജ് ട്രസ്റ്റ് ചെയര്മാന് റ്റി.എസ്. റഷീദ് അധ്യക്ഷത വഹിച്ചു.
ഡീന്‍ കുര്യാക്കോസ് എംപി മുഖ്യ സന്ദേശം നല്കി. ചടങ്ങില്‍ അഡ്മിഷന് ഉദ്ഘാടനം മാത്യു കുഴല്നാടന് എംഎല്‍എ നിര്‍വഹിച്ചു.
നഗരസഭ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി, ഫ. ജോസ് തോമസ്, ട്രസ്റ്റ് സെക്രട്ടറി പിലക്സി കെ. വര്‍ഗീസ്, കമാന്‍ഡര്‍ സി.കെ. ഷാജി, ഷബീര്‍ ഹനീഫ, ഷെവലിയര്‍ കെ.വി. ജോണ്‍, മജീദ് മങ്ങാടന്‍, എ. മനോജ് എന്നിവര്‍ പ്രസംഗിച്ചു. 50 സീറ്റുകളുള്ള കോളജില്‍ രണ്ട് മുതല്‍ ക്ലാസുകള്‍ ആരംഭിക്കും.
Ernakulam
വാഴക്കുളം: ആവോലിയിൽ പ്രവർത്തിക്കുന്ന മൂവാറ്റുപുഴ സ്മാർട്ട് വില്ലേജ് ഓഫിസിനുള്ള പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി. ആവോലി പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ മാത്യു കുഴൽനാടൻ എംഎൽഎ ശിലാസ്ഥാപന അനാഛാദനം നിർവഹിച്ചു.
ആവോലി പഞ്ചായത്ത് പ്രസിഡന്റ് ജോജി ജോസ് കുറുപ്പുമഠത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ജി. പ്രിയങ്ക മുഖ്യപ്രഭാഷണം നടത്തി.
മൂവാറ്റുപുഴ ആർഡിഒ വി.ഇ. അബ്ബാസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ, ജില്ലാ പഞ്ചായത്തംഗം ഷെൽമി ജോൺസ്, ആവോലി പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഫെമിന അഷ്റഫ്, പഞ്ചായത്തംഗം സി.എ. ശിവൻ,മൂവാറ്റുപുഴ തഹസിൽദാർ ബി. അഖിലേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. 44 ലക്ഷം ചെലവിൽ ആറു മാസത്തിനകം പണി പൂർത്തീകരിക്കാനാണ് പദ്ധതി.
Ernakulam
മൂവാറ്റുപുഴ: പായിപ്ര, മാനാറി മേഖലയിലെ പ്ലൈവുഡ് കമ്പനികളിലേക്ക് അമിതഭാരം കയറ്റി വരുന്ന ലോറികളുടെ യാത്രമൂലം പ്രദേശത്തെ റോഡുകള്‍ പൂര്‍ണമായും തകര്‍ന്നടിഞ്ഞു.
ലോറിയുടെ പുറത്തേക്ക് തടികള്‍ തള്ളിനില്ക്കുന്ന രീതിയിലും അമിതഭാരവുമായാണ് നൂറുകണക്കിന് വാഹനങ്ങള്‍ പായിപ്ര, മാനാറി, ത്രിവേണി, മേതല എന്നിവിടങ്ങളിലെ കമ്പനികളിലേക്ക് എത്തുന്നത്. വിവിധ വെയ്ബ്രിഡ്ജുകളില്‍ തൂക്കം നോക്കി വില നിശ്ചയിച്ച ശേഷമാണ് വാഹനങ്ങള്‍ മേഖലയിലേക്ക് കടന്നുവരുന്നത്. തിരക്കേറിയ സമയത്തും സ്കൂള്‍ സമയത്തും തടി കയറ്റിയ വാഹനങ്ങളുടെ യാത്ര ഒഴിവാക്കണമെന്നും ചെറിയ റോഡുകളിലൂടെയുള്ള ഭാരവാഹന സഞ്ചാരം നിയന്ത്രിക്കണമെന്നും നിർദേശങ്ങളുണ്ടെങ്കിലും പ്ലൈവുഡ് കമ്പനികള്‍ ഇവയൊന്നും പാലിക്കാന്‍ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. രാവും പകലുമെന്നില്ലാതെ സ്കൂള്‍ സമയങ്ങളില്‍ പോലും അമിതഭാരവുമായി വാഹനങ്ങള്‍ ചീറിപ്പായുന്നത് പ്രദേശവാസികളില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.
റോഡുകള്‍ തകരുകയും മറ്റ് നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നതിനെതിരെ നാട്ടുകാരില്‍ നിന്ന് വ്യാപക പരാതി ഉയരുമ്പോഴും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ മൈക്രോ സ്റ്റേഷന് സമീപത്ത് 41.5 ടണ്‍ ഭാരവുമായി എത്തിയ തടി ലോറി നിയന്ത്രണം വിട്ട് മരത്തിലിടിച്ച് നിന്നതിനാല്‍ വലിയൊരു അപകടമാണ് ഒഴിവായത്. തുടര്‍ന്ന് സമീപവാസിയായ ബീന പഴുകുടിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് ലോറി തടഞ്ഞിട്ടു. സ്ഥലത്തെത്തിയ പൊലിസ് കമ്പനിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും, നാട്ടുകാര്‍ ഉറച്ചുനിന്നതിനെ തുടര്‍ന്ന് 26,500 രൂപ പിഴ ഈടാക്കി പ്രശ്നം ഒത്തുതീര്‍ക്കുകയാണ് ചെയ്തതെന്നും നാട്ടുകാര്‍ ആരോപിച്ചു. രാവിലെ സ്കൂള്‍ സമയത്തായതിനാല്‍ വാഹനം തടഞ്ഞിട്ടതോടെ സ്കൂള്‍ ബസുകള്‍ക്ക് കടന്നുപോകാന്‍ സാധിക്കാതെ കുട്ടികള്‍ക്ക് സ്കൂളില്‍ പോകാന്‍ കഴിയാത്ത സാഹചര്യവുമുണ്ടായി.
നിയമങ്ങള്‍ കാറ്റില്‍പ്പറത്തി പ്ലൈവുഡ് കമ്പനി ഉടമകള്‍ മുന്നോട്ടുപോകുന്ന ധിക്കാരപരമായ സമീപനത്തിനെതിരെ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Ernakulam
മൂവാറ്റുപുഴ: നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും രൂക്ഷമായ ഗതാഗതക്കുരുക്കും യാത്രാക്ലേശവും പരിഹരിക്കുന്നതിനായി ചേർന്ന ഗതാഗത കമ്മിറ്റി യോഗത്തിൽ നിലപാട് കടുപ്പിച്ച് മാത്യു കുഴൽനാടൻ എംഎൽഎ.
നഗരത്തിലെ റോഡരികുകളിലെ അനധികൃത പാർക്കിംഗ് കർശനമായി തടയാനും ബസ് ബേ നിയമങ്ങൾ കൃത്യമായി പാലിക്കാനും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. യോഗത്തിൽ തീരുമാനിച്ച ഗതാഗത പരിഷ്കാരങ്ങൾ ആദ്യഘട്ടമായി ഒരു മാസത്തേക്ക് പ്രാവർത്തികമാക്കാനും, പ്രവർത്തനം വിലയിരുത്തിയ ശേഷം ആവശ്യമായ മാറ്റങ്ങൾ വരുത്താനും അദ്ദേഹം നിർദേശം നൽകി.
നഗരത്തിലെ റോഡ് വശങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഈ വിഷയം ഗൗരവമായി എടുക്കുന്നില്ലെന്നും എംഎൽഎ യോഗത്തിൽ ചൂണ്ടിക്കാട്ടി.
ബസ് ബേ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. അനധികൃതമായി ബസ് സ്റ്റോപ്പുകളിൽ നിന്നും മാറ്റി നിർത്തുന്ന ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ഗതാഗത നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ പിഴ ഈടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Ernakulam
കൊച്ചി: ജില്ലയില്‍ പള്‍സ് പോളിയോ ഇമ്യുണൈസേഷന്റെ ആദ്യദിനത്തില്‍ അഞ്ചു വയസില്‍ താഴെയുള്ള 1,56,260 കുട്ടികള്‍ക്ക് പ്രതിരോധ തുള്ളിമരുന്ന് നല്കി. ആകെ ലക്ഷ്യമിട്ട കുട്ടികളുടെ 96.74 ശതമാനമാണിത്. ഇതില്‍ 4,548 കുട്ടികള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.
ആദ്യദിനമായ ഇന്നലെ തുള്ളിമരുന്ന് ലഭിക്കാത്ത കുട്ടികള്‍ക്ക് ഇന്നും നാളെയുമായി ആരോഗ്യപ്രവര്‍ത്തകരും വോളന്റിയര്‍മാരും വീടുകളിലെത്തി തുള്ളിമരുന്ന് നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
ജില്ലയില്‍ അഞ്ചു വയസിനു താഴെയുള്ള 1,61,529 കുട്ടികള്‍ക്കായി 1,879 ബൂത്തുകളാണ് പോളിയോ തുള്ളിമരുന്ന് വിതരണത്തിനായി സജ്ജീകരിച്ചത്. പള്‍സ് പോളിയോ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എറണാകുളം ജനറല്‍ ആശുപത്രിയില്‍ ടി.ജെ. വിനോദ് എംഎല്‍എ നിര്‍വഹിച്ചു.
ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക മകന് ആദ്യഡോസ് പോളിയോ തുള്ളിമരുന്ന് നല്കി.
കോര്പറേഷന് ഡിവിഷന് കൗണ്‍സിലര്‍ കെ.വി.പി. കൃഷ്ണകുമാര്‍, ഡിഎംഒ ഡോ. ആര്. ഷഹീര്‍ ഷാ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എം.എം. ഹനീഷ് , എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ആര്. പ്രഭുദാസ്, ഡോ. എം.എസ്. രശ്മി, ഡോ. യു. അഞ്ജലി, ആല്‍ജോ സി. ചെറിയാന്, എം.എ. പ്രീതി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Ernakulam
വൈപ്പിൻ: കൊച്ചി കോർപറേഷനെ ഏറെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച മൂന്നാമത് റോ-റോ ജങ്കാർ ഇന്നലെ ഉച്ചകഴിഞ്ഞ് സർവീസ് ആരംഭിച്ചു. ഇതോടെ ഫോർട്ടുകൊച്ചി-വൈപ്പിൻ റൂട്ടിലെ ജലഗതാഗത പ്രശ്നങ്ങൾക്കും ഇതേത്തുടർന്നുള്ള സമര കോലഹലങ്ങൾക്കും വിരാമമായി. കൊച്ചിൻ ഷിപ്യാർഡിൽ നിന്ന് എത്തിച്ച സേതു സാഗർ 3 ഇന്നലെ രാവിലെ ട്രയൽ റൺ നടത്തിയിരുന്നു.
ഇന്നു മുതൽ സർവീസ് നടത്താനായിരുന്നു തീരുമാനം.
എന്നാൽ ഇതിനിടെ സർവീസ് നടത്തിക്കൊണ്ടിരുന്ന രണ്ടു ജങ്കാറുകളിൽ ഒന്ന് തകരാറിലായതോടെ സേതു സാഗർ 3 ഇന്നലെ തന്നെ സർവീസ് ആരംഭിക്കുകയായിരുന്നു. മറ്റു രണ്ട് ജങ്കാറുകളെ പോലെ കിൻകോയെ തന്നെയാണ് സർവീസിന് ഏൽപിച്ചിരിക്കുന്നത്. രണ്ട് ജങ്കാർ സർവീസിനുള്ളപ്പോൾ മൂന്നാമതൊരു ജങ്കാർ സ്റ്റെപ്പിനി വേണം എന്ന ആവശ്യം ഉയർന്നതിനെ തുടർന്നാണ് പുതിയ ജങ്കാർ നിർമിച്ചത്.
നിർമാണം പൂർത്തിയാക്കി നാലര മാസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രി പുതിയ ജങ്കാർ ഉദ്ഘാടനം ചെയ്തെങ്കിലും നടപടികൾ പൂർത്തിയാക്കി സർവീസ് ആരംഭിക്കാൻ കൊച്ചി കോർപറേഷന് കഴിഞ്ഞിരുന്നില്ല.
തുടർന്ന് വൈപ്പിൻ ജനകീയ കൂട്ടായ്മ, ജങ്കാർ പാസഞ്ചേഴ്സ് അസോസിയേഷൻ എന്നിവ സംയുക്തമായി ജങ്കാർ ജെട്ടിയിൽ കൗണ്ട് ഡൗൺ ബോർഡ് സ്ഥാപിച്ച് സമരം നടത്തി.
ഫെറി പാസഞ്ചേഴ്സ് അസോസിയേഷനും എളങ്കുന്നപ്പുഴ റസിഡന്റ്സ് അസോസിയേഷൻ അപ്പെക്സ് കൗൺസിലും സമര രംഗത്തേക്ക് വന്നു. ഇതോടെ കൊച്ചി നഗരസഭ നടപടികൾ പൂർത്തിയാക്കി മൂന്നാം ജങ്കർ സർവീസിന് ഇറക്കുകയായിരുന്നു.
Ernakulam
മട്ടാഞ്ചേരി: ഡ്രൈവിംഗ് ലൈസൻസില്ലാതെ അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ച മൂന്നു യുവാക്കൾക്കെതിരെ പള്ളുരുത്തി, തോപ്പുംപടി പൊലിസ് കേസെടുത്തു.
ഇന്നലെ പുലർച്ചെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.
പള്ളുരുത്തി കുമ്പളങ്ങിവഴി ജംഗ്ഷന് സമീപം പുലർച്ചെ 12.20നായിരുന്നു ആദ്യ സംഭവം. ബൈക്ക് അപകടകരമായി ഓടിച്ച പള്ളുരുത്തി തങ്ങൾ നഗർ സ്വദേശി എൻ.എസ്. മുഹമ്മദ് സമ്റൂദിന് (19) ലൈസൻസില്ലെന്ന് കണ്ടെത്തി. പള്ളുരുത്തി കസബ പൊലിസാണ് കേസെടുത്തത്.
പുലർച്ചെ 12.30ന് മുണ്ടംവേലി ജംഗ്ഷനിൽ നടന്ന വാഹന പരിശോധനയിൽ ബൈക്ക് ഓടിച്ചിരുന്ന ആനാട് വിജയിനും (23) ലൈസൻസില്ലെന്ന് കണ്ടെത്തി. തോപ്പുംപടി പൊലിസ് വാഹനം കസ്റ്റഡിയിലെടുത്ത് കേസെടുത്തു.
പുലർച്ചെ 12.45ന് കണ്ണമാലി സ്റ്റോപ്പിനു സമീപമാണ് മൂന്നാമത്തെ സംഭവം. ബൈക്ക് ഓടിച്ചിരുന്ന മട്ടാഞ്ചേരി നസ്രത്ത് സ്വദേശി ലിബിൻ ജോയിക്കും (21) ലൈസൻസില്ലെന്ന് കണ്ടെത്തി. സഹോദരിയുടെ ഉടമസ്ഥതയിലുള്ള ബൈക്കാണ് ഇയാൾ ഓടിച്ചിരുന്നത്. യുവാവിനെതിരെയും വാഹനം നൽകിയ ഉടമയ്ക്കെതിരെയും തോപ്പുംപടി പൊലിസ് കേസെടുത്തു.
മൂന്നു സംഭവങ്ങളിലുമായി ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ലൈസൻസില്ലാത്തവർക്ക് വാഹനങ്ങൾ ഓടിക്കാൻ നൽകുന്നതും നിയമനടപടിക്ക് കാരണമാകുമെന്ന് പൊലിസ് വ്യക്തമാക്കി.
Ernakulam
വൈപ്പിൻ: സ്കൂൾ വിടുമ്പോൾ വീട്ടിലേക്ക് പോകാൻ പതിവായി കയറുന്ന ബസിനോടുള്ള ഇഷ്ടത്താൽ ബസിന്റെ മിനിയേച്ചർ രൂപം നിർമിച്ച് ബസ് ജീവനക്കാർക്ക് സമ്മാനിച്ചു.
എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി മുരുക്കുംപാടത്ത് താമസിക്കുന്ന ഇടുക്കി സ്വദേശി ആൽബിനാണ് ഈ സ്നേഹോപഹാരം ജീവനക്കാർക്ക് കൈമാറിയത്.
വൈപ്പിൻ റൂട്ടിൽ സർവീസ് നടത്തുന്ന ഒലീവിയ ബസിന്റെ മിനിയേച്ചർ ഹാർഡ് ബോർഡും ഫോം ഷീറ്റും ഉപയോഗിച്ച് 10 ദിവസം കൊണ്ടാണ് നിർമിച്ചത്.
Ernakulam
മൂവാറ്റുപുഴ: മരം മുറിക്കുന്നതിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് മരത്തില്‍ കുടുങ്ങിയ തൊഴിലാളി മരിച്ചു. മുളവൂര്‍ കോട്ടക്കുടിയില് കെ.എം. അഫ്സലാണ് (55) ഇന്നലെ രാവിലെ ഒന്‍പതോടെ മുളവൂര്‍ റോഡില്‍ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പുരയിടത്തില്‍ മരം മുറിക്കുന്നതിനിടെയുണ്ടായ ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചത്.
പരിസരവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൂവാറ്റുപുഴ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി, മറ്റ് മരംവെട്ട് തൊഴിലാളികളുടെ സഹകരണത്തോടെ താഴെയിറക്കി പ്രഥമശുശ്രൂഷ നല്കി. അബോധാവസ്ഥയിലായിരുന്ന അഫ്സലിനെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കബറടക്കം നടത്തി. ഭാര്യ: ഉമ്മക്കുലുസു. മക്കള്‍: ഷഹനാസ്, ഷാഹിന, മാഹിന്‍. മരുമകന്: സുഹൈല്അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ കെ.ഐ. കുര്യാക്കോസിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആൻഡ് റെസ്ക്യു ഓഫീസര്‍ കെ.എ ഷംസുദ്ദീന്, ഫയര്‍ ആൻഡ് റെസ്ക്യൂ ഓഫീസര്‍മാരായ ടി.ആര്. റെനീഷ്, എന്‍.കെ. അര്ജുന്, പി. ജിതിന്, കെ.കെ. രാജു, ഹോം ഗാര്‍ഡ് എസ്.കെ. ജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് അഫ്സലിനെ മരത്തില്‍ നിന്ന് താഴെയിറക്കി ആശുപത്രിയില്‍ എത്തിച്ചത്.
Ernakulam
കോതമംഗലം: ഉന്നത വിദ്യാഭ്യാസം ഗവേഷണാധിഷ്ഠിതമായിരിക്കണമെന്നും കേരളത്തിൽ നിലവിലെ സ്ഥിതി അങ്ങനെയല്ലെന്നും അതിൽ മാറ്റം വരണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. കോതമംഗലം മാർ അത്തനേഷ്യസ് കോളജിൽ സപ്തതി ആഘോഷങ്ങളുടെ സമാപന സമ്മേളനവും പുതിയ പ്രോഗ്രാമുകളും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കുട്ടികൾ പഠിച്ചിറങ്ങുമ്പോൾ തന്നെ ജോലി കിട്ടുന്ന സാഹചര്യം ഉണ്ടാകണം. സംസ്ഥാന സർക്കാർ സർവകലാശാലകൾക്കും കോളജുകൾക്കും കൂടുതൽ സ്വാതന്ത്ര്യം നൽകാൻ പോകുകയാണെന്നും അതോടൊപ്പം പുതിയ കോഴ്സുകൾ തുടങ്ങാൻ അനുമതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരും എഐ ഉപയോഗത്തിലേക്ക് കടക്കാൻ പോകുകയാണ്. ഫയലുകൾ തീർപ്പാക്കാൻ എഐ സഹായം ഉപയോഗിക്കും. അങ്ങനെയുള്ള സംവിധാനം മുഖ്യമന്ത്രിയുടെ ഓഫിസ് സജീകരിക്കുന്നുണ്ട്. ഇതിലൂടെ തീർപ്പാക്കാൻ ബാക്കിയുള്ള ഫയലുകളുടെ എണ്ണം അടുത്ത വർഷം ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കോളജിൽ പുതിയ പ്രോഗ്രാമുകളായ ബിഎസ്സി കമ്പ്യൂട്ടർ സയൻസ് ആൻഡ് എഐ, ആക്ച്ചുറിയൽ സയൻസ്, മൈക്രോ ബയോളജി, എംഎസ്സി ഗ്രീൻ ഹൈഡ്രജൻ എനർജി, പുതിയ റിസർച്ച് സെന്ററുകളായ സൂവോളജി, സ്റ്റാറ്റിസ്റ്റിക്സ്, ബോട്ടണി എന്നിവയുടെ ഉദ്ഘാടനവുമാണ് ചടങ്ങിൽ നിർവഹിച്ചത്.
എംഎ കോളജ് അസോസിയേഷൻ ചെയർമാൻ ഡോ. മാത്യൂസ് മാർ അപ്രേം മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. കോളജ് ഉടൻ തന്നെ ഒരു കല്പിത സർവകലാശാല ആയി മാറട്ടെയെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കോളജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് ആമുഖ പ്രഭാഷണം നടത്തി. ഡീൻ കുര്യാക്കോസ് എംപി, എംഎൽ എമാരായ ഷിബു തെക്കുംപുറം, സേനാപതി വേണു, കോളജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, വൈസ് പ്രിൻസിപ്പൽ ഡോ. എബി പി. വർഗീസ് എന്നിവർ പ്രസംഗിച്ചു.
Ernakulam
എളമക്കര: ഭവൻസ് വിദ്യാമന്ദിർ എളമക്കരയിൽ വിദ്യാലയ നവീകരണത്തിന്റെ ഭാഗമായി രാമകൃഷ്ണ ബ്ലോക്ക് എന്ന് പേര് നൽകിയ ആധുനികവൽക്കരിച്ച കെട്ടിടം ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്ര ചെയർമാൻ സി.എ വേണുഗോപാൽ സി. ഗോവിന്ദ് ഉദ്ഘാടനം ചെയ്തു. രണ്ടു നിലകളിലായി നവീകരിച്ച കെട്ടിടത്തിൽ പ്രധാനമായും ഓഫീസ്, പ്രധാന അദ്ധ്യാപകരുടെ മുറികൾ, ആധുനിക സൗകര്യങ്ങളോടുകൂടിയ കോൺഫറൻസ് ഹാൾ തുടങ്ങിയവയാണ് പുതിയ ബ്ലോക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്ര വൈസ് ചെയർമാൻ സിഎ ജി. ഗോപിനാഥൻ, ഡയറക്ടർ ഇ. രാമൻകുട്ടി, ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്ര ഡെപ്യൂട്ടി ഡയറക്ടർമാരായ കെ. സുരേഷ് (അഡ്മിനിസ്ട്രേഷൻ), എസ്. സുനിത (അക്കാഡമിക്സ്), കലാഭാരതി കോ ഓർഡിനേറ്റർ കെ. രാജ്മോഹൻ, എഡ്യൂക്കേഷൻ ഓഫീസർമാരായ സുകുമാരി മേനോൻ, കെ. ഉഷ, എൻ.എ. വിജയലക്ഷ്മി, ബിഎന്ടിടിസി കോ ഓർഡിനേറ്റർ കെ.പി. ഉമാദേവി, എസ്എംസി ചെയർമാൻ വിജയചന്ദ്രൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, അധ്യാപക രക്ഷാകർത്തൃ സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Ernakulam
പിറവം: മലേഷ്യയിൽ മലവെള്ളപ്പാച്ചിലിൽ അന്തരിച്ച കെ. ബി. അനീഷിന് മണീട് ഗ്രാമം യാത്രാമൊഴി നൽകി.വൻ ജനാവലിയുടെ സാന്നിധ്യം വീട്ടിലും സംസ്കാരം നടന്ന ആമ്പല്ലൂർ സ്വർഗീയം ശ്മശാനത്തിലുമുണ്ടായിരുന്നു.
മണീട് ചീരക്കാട്ടുപാറ കുഞ്ഞൻ മലയിൽ കെ.ബി. അനീഷ് (35) ഈ മാസം ഒമ്പതിന് മലേഷ്യയിലെ റവാങ്ങിലുണ്ടായ മലവെള്ളപ്പാച്ചിലിലാണ് മരിച്ചത്. മലേഷ്യ സെലാംഗൂറിലെ ജൻറോൾ എൻജിനിയറിംഗ് കമ്പനിയിൽ മെഷ്യൻ ഓപറേറ്ററായിരുന്നു.
സഹപ്രവർത്തകർക്കൊപ്പം വിനോദയാത്ര നടത്തിയപ്പോഴാണ് അപകടം. ഏഴ് വർഷമായി മലേഷ്യയിൽ ജോലിചെയ്യുകയായിരുന്നു. ഒരുമാസം മുമ്പ് സഹോദരന്റെ ഗൃഹപ്രവേശനത്തിന് നാട്ടിലെത്തിയിരുന്നു.
Ernakulam
മൂവാറ്റുപുഴ: എഐ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനും പ്രായോഗിക പരിശീലനം നല്‍കുന്നതിന് വാഴക്കുളം വിശ്വജ്യോതി എന്‍ജിനിയറിംഗ് കോളജിലെ കംപ്യൂട്ടർ സയന്‍സ് ആൻഡ് എന്‍ജിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി എഐ ശില്പശാല സംഘടിപ്പിച്ചു.
തൊടുപുഴ കലൂര്‍ മേരിലാന്‍ഡ് പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. എഐ അധിഷ്ഠിത ഉപകരണങ്ങളുടെ സഹായത്തോടെ എച്ച്റ്റിഎംഎല്‍, സിഎസ്എസ്, ജാവാ സ്ക്രിപ്റ്റ് എന്നിവ ഉപയോഗിച്ച് ഡിനോ ഗെയിം ഉള്‍പ്പെടെയുള്ള 29 പ്രോജക്ടുകള്‍ ഗൂഗിള്‍ ആന്റി ഗ്രാവിറ്റി പ്ലാറ്റ്ഫോം വഴി വികസിപ്പിക്കുന്നതിനും അവ ഗിറ്റ് ഹബ് വഴി അപ്ലോഡ് ചെയ്ത് വെര്സെല് ഉപയോഗിച്ച് വെബ്സൈറ്റുകളായി പ്രസിദ്ധീകരിക്കുന്നതിനുമുള്ള പ്രായോഗിക പരിശീലനം നല്കി.
പ്രോജക്ടുകളുടെ തത്സമയ പ്രദര്‍ശനവും എഐ പരിശീലനവും വിദ്യാര്‍ഥികള്‍ക്ക് നവീന സാങ്കേതികവിദ്യകള്‍ നേരിട്ട് പരിചയപ്പെടാന്‍ അവസരമൊരുക്കി. കംപ്യൂട്ടർ സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ ആന്‍ഡ്രൂസ് ജോസ്, മേരിലാന്‍ഡ് പബ്ലിക് സ്കൂള്‍ വിദ്യാര്‍ഥിയും എഐ സാങ്കേതികവിദ്യയില്‍ യുവ ഡെവലപ്പറുമായ റൂബന്‍ ആന്‍ഡ്രൂസ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. നൂതന സാങ്കേതികവിദ്യകളെ അടിസ്ഥാനമാക്കി വിദ്യാര്‍ഥികള്‍ക്കായി എഐ അനുബന്ധമായ ക്വിസ് മത്സരവും മിനി ഹാക്കത്തോണും സംഘടിപ്പിച്ചു.
മത്സര വിജയികള്‍ക്ക് സമ്മാനം നല്കി. കന്പ്യൂട്ടർ സയന്‍സ് വിഭാഗം മേധാവി ഡോ. അമല്‍ ഓസ്റ്റിന്‍, മേരിലാന്‍ഡ് പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. തോമസ് ജെ. കാപ്പന്, അധ്യാപകരായ വി.എസ്. സീമ, ധന്യ എം. രാജന്, ലിജോ മാത്യു, സിജോ മാത്യു എന്നിവരും കംപ്യൂട്ടർ സയന്‍സ് വിഭാഗം വിദ്യാര്‍ഥികളും പരിശീലനത്തിന് നേതൃത്വം നല്കി.
Ernakulam
മൂവാറ്റുപുഴ: മൂവാറ്റുപുഴ വാലി ജലസേചന പദ്ധതി (എംവിഐപി) കനാലുകളുടെ നവീകരണത്തിന് 21 പ്രവൃത്തികളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായി മാത്യു കുഴല്നാടന് എംഎല്‍എ. ടെന്‍ഡര്‍ മറ്റു നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിച്ചു പ്രവൃത്തികളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം ആരംഭിക്കുമെന്നും എംഎല്‍എ വ്യക്തമാക്കി. 1.36 കോടിയാണ് 21 പദ്ധതികള്‍ക്ക് വേണ്ടി ചെലവഴിക്കുന്നത്. മന്ത്രി മോന്‍സ് ജോസഫുമായി മാത്യു കുഴല്നാടന് എംഎല്‍എ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് പദ്ധതിയിലെ ആകെ 77 പ്രവൃത്തികള്‍ക്കായി ആറു കോടിയുടെ ഭരണാനുമതി നേരത്തെ ലഭിച്ചിരുന്നത്. തുക അനുവദിച്ചതിന് പിന്നാലെ സാങ്കേതികാനുമതി വേഗത്തില്‍ ലഭ്യമാക്കി ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കുവാന്‍ എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ 1.36 കോടി ചെലവു വരുന്ന 21 പ്രവൃത്തികള്‍ ടെന്‍ഡര്‍ ചെയ്തിരിക്കുന്നത്.
കാലപ്പഴക്കം, പ്രളയക്കെടുതികള്‍, മണ്ണിടിച്ചില്‍, കരയിടിച്ചില്‍, അപര്യാപ്തമായ അറ്റകുറ്റപ്പണികള്‍ എന്നിവ മൂലം പദ്ധതിയുടെ പ്രധാന കനാലുകളും ഉപകനാലുകളും ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ച അവസ്ഥയിലായിരുന്നു. പല ഭാഗങ്ങളിലും ലൈനിംഗ് തകര്‍ച്ച, ചോര്‍ച്ച, പൊട്ടല്‍, വശങ്ങള് ഇടിയല്‍, സംരക്ഷണഭിത്തികളുടെ നാശം, ക്രോസ് ഡ്രെയ്നേജ് ഘടനകളുടെ ജീര്‍ണാവസ്ഥ എന്നിവ മൂലം ജലവിതരണത്തിന്റെ കാര്യക്ഷമത കാര്യമായി കുറഞ്ഞിരുന്നു. വലിയ തോതില്‍ ജലനഷ്ടം സംഭവിക്കുന്ന ഈ സാഹചര്യം എംഎല്‍എ മന്ത്രിയെ നേരിട്ട് ധരിപ്പിച്ചതിനെ തുടര്‍ന്നാണ് ആറുകോടി അനുവദിച്ചത്. പ്രധാന കനാലുകള്‍, ബ്രാഞ്ച് കനാലുകള്‍, ഡാമില്‍ നിന്നോ പ്രധാന കനാലില്‍ നിന്നോ വരുന്ന വെള്ളം കൃഷിയിടങ്ങളിലേക്ക് നേരിട്ട് എത്തിക്കാന്‍ സഹായിക്കുന്ന ചെറിയ ശാഖാ കനാലുകള്‍, ക്രോസ് ഡ്രെയ്നേജ് എന്നിവയുടെ നവീകരണമാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. ഇതിനൊപ്പം കനാലുകളുടെ അടിത്തട്ടില്‍ അടിഞ്ഞുകൂടി സുഗമമായ ജലവിതരണത്തിന് തടസം സൃഷ്ടിക്കുന്ന ചെളിയും മണ്ണും നീക്കം ചെയ്യുന്ന പ്രവൃത്തികളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലെ കൃഷിക്കും കുടിവെള്ളത്തിനും സ്ഥിരമായ ജലസേചനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് മൂവാറ്റുപുഴ വാലി ജലസേചന പദ്ധതി. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ മൂലമറ്റം പവര്‍ ഹൗസില്‍ നിന്നുള്ള ജലമാണ് പ്രധാനമായും ഇതിനായി ഉപയോഗിക്കുന്നത്. 323 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മിച്ച കനാലുകളിലൂടെയാണ് കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ജലസേചനം ലഭ്യമാകുന്നത്.
തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം, പിറവം, കടുത്തുരുത്തി, ഏറ്റുമാനൂര്‍, കോട്ടയം തുടങ്ങിയ പ്രദേശങ്ങളിലെ ഏകദേശം 18,173 ഹെക്ടര്‍ ഭൂമിയിലെ കര്‍ഷകരുടെ പ്രധാന ആശ്രയമാണ് ഈ പദ്ധതി. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായ 21 പ്രവൃത്തികളുടെയും നവീകരണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം ആരംഭിച്ച് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ അറിയിച്ചു.
Ernakulam
പറവൂർ: പറവൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ 602 പോയിന്റുമായി നന്ത്യാട്ടുകുന്നം എസ്എൻവി സംസ്കൃതം ഹയർസെക്കൻഡറി സ്കൂൾ ഓവറോൾ ചാന്പ്യന്മാരായി. 547 പോയിന്റ് നേടിയ പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിനാണ് രണ്ടാം സ്ഥാനം. 426 പോയിന്റോടെ മൂത്തകുന്നം എസ്എൻഎം ഹയർസെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനം നേടി.
കൊട്ടുവള്ളിക്കാട് ഗവ. ഹയർസെക്കൻഡറി സ്കൂളിലായിരുന്നു അഞ്ച് ദിവസം നീണ്ട കലാമേള. സമാപന സമ്മേളനം മുൻ മന്ത്രി എസ്. ശർമ ഉദ്ഘാടനം ചെയ്തു. വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. സനീഷ് അധ്യക്ഷനായി.
Ernakulam
ഫോർട്ടുകൊച്ചി: മട്ടാഞ്ചേരിയില്‍ ഭീതിപടര്‍ത്തി യുവാവിന്റെ കാര്‍ ഡ്രൈവിംഗ്. നിയന്ത്രണംവിട്ട കാര്‍ ഏഴോളം വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചു. കലൂർ സ്വദേശി ഡാൾട്ടനാണ് കാർ ഓടിച്ച് ഭീകരാന്തരീക്ഷം ഉണ്ടാക്കിയത്. ഒരു ഇരുചക്ര വാഹനത്തെ മീറ്ററുകളോളം വലിച്ചിഴച്ച് കൊണ്ടുപോയി.
ചുള്ളിക്കല്‍ ഭാഗത്ത് ബൈക്കിനെ ഇടിച്ച ശേഷം ഒന്നര കിലോമീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോയി. പനയപ്പിള്ളി ഭാഗത്തുനിന്നാണ് ഇരുചക്ര വാഹനം വലിച്ചിഴച്ച് അമിതവേഗതയില്‍ കാര്‍ വരുന്നത് ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടത്.കപ്പലണ്ടിമുക്കില്‍ വെച്ച് ഒരു സ്ത്രീയെ ഇടിച്ച് ഇട്ടു.
ഇവിടെ നിന്ന് കൂനന്‍കുരിശ് പള്ളി എത്തുന്നത് വരെ ആറോളം വാഹനങ്ങളാണ് ഇയാളുടെ കാര്‍ ഇടിച്ച് തകര്‍ത്തത്.വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും ഇടിച്ച് തെറിപ്പിച്ചു.
റോഡില്‍ നിന്ന പലരും ഇടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മട്ടാഞ്ചേരി ബസാര്‍ റോഡില്‍ കൂനന്‍കുരിശ് പള്ളിക്ക് സമീപത്ത് വെച്ച് നാട്ടുകാര്‍ ഇയാളെ പിടികൂടുകയായിരുന്നു. ഇയാള്‍ സഞ്ചരിച്ച കിയ കാറിന്റെ ചില്ലുകള്‍ നാട്ടുകാര്‍ തകര്‍ത്തു. തുടർന്ന് ഇയാളെ മട്ടാഞ്ചേരി പൊലിസെത്തി കസ്റ്റഡിയിലെടുത്തു.
Ernakulam
കൊച്ചി: ജീവിത ശൈലി രോഗങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ തടയാൻ ലേക്ഷോർ ഇന്റഗ്രേറ്റഡ് മെറ്റബോളിക് സെന്ററിന് കഴിയുമെന്ന് മന്ത്രി കെ. മുരളീധരൻ. പ്രമേഹം, അമിതവണ്ണം, ഫാറ്റി ലിവർ തുടങ്ങിയ മെറ്റാബോളിക് രോഗങ്ങളുടെ വർധിച്ചുവരുന്ന വെല്ലുവിളികൾ നേരിടുന്നതിന് ഏഴ് സ്പെഷ്യലൈസ്ഡ് വിഭാഗങ്ങളെ സമന്വയിപ്പിച്ച് വിപിഎസ് ലേക്ഷോർ ആശുപത്രി ആരംഭിച്ച ഇന്റഗ്രേറ്റഡ് മെറ്റബോളിക് സെന്റർ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നടി നിഖില വിമൽ ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു. വിപിഎസ് ലേക്ഷോർ മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള അധ്യക്ഷത വഹിച്ചു. ഏറ്റവും മികച്ച ചികിത്സ ഒരു കുടക്കീഴിൽ ലഭ്യമാക്കുകയെന്ന ആശയമാണ് ഇന്റഗ്രേറ്റഡ് മെറ്റബോളിക് സെന്ററിന് പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കി. ഗ്യാസ്ട്രോഎന്ററോളജി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. റോയ് ജെ. മുക്കട പദ്ധതി വിശദീകരിച്ചു. മെഡിക്കൽ സർവിസസ് ചീഫ് ഡോ. മറിയ വർഗീസ്, നെഫ്രോളജി വിഭാഗം മേധാവി ഡോ. എബി ഏബ്രഹാം, എൻഡോക്രൈനോളജി സീനിയർ കൺസൾട്ടന്റ് ഡോ. വിവേക് മാത്യു, വി.പി.എസ് ലേക്ഷോർ ഗ്രൂപ്പ് സിഒഒ ലക്ഷ്മൺ സേതുരാമൻ, സിഇഒ ജയേഷ് വി. നായർ എന്നിവർ പ്രസംഗിച്ചു.
ഏഴു വിഭാഗങ്ങളുടെ ഏകോപനം
എൻഡോക്രൈനോളജി, ഗ്യാസ്ട്രോഎൻട്രോളജി, കാർഡിയോളജി, നെഫ്രോളജി, ന്യൂട്രീഷൻ, ഫിസിയോതെറാപ്പി, ഗൈനക്കോളജി എന്നീ ഏഴ് വിഭാഗങ്ങളെ ഏകോപിപ്പിച്ചുള്ള ചികിത്സാ സംവിധാനമാണ് പുതിയ സെന്ററിൽ സജ്ജമാക്കിയിട്ടുള്ളത്.
ഓരോ രോഗത്തെയും പ്രത്യേകം ചികിത്സിക്കുന്നതിന് പകരം, രോഗിയുടെ ആകെയുള്ള മെറ്റാബോളിക് ആരോഗ്യം വിലയിരുത്തി അനുബന്ധ അപകടസാധ്യതകൾ കണ്ടെത്തുകയും സംയോജിത ചികിത്സാ പദ്ധതി തയാറാക്കുകയുമാണ് സെന്ററിലൂടെ ലക്ഷ്യമിടുന്നത്. ആശുപത്രിയുടെ ഇലക്ട്രോണിക് മെഡിക്കൽ റിക്കാർഡ്സ് സംവിധാനവുമായി സംയോജിപ്പിച്ചിട്ടുള്ള പ്രത്യേക മെറ്റബോളിക് ഡാഷ്ബോർഡ് സെന്ററിന്റെ സവിശേഷതയാണ്.
Ernakulam
വരാപ്പുഴ: ദേശീയപാത 66ലെ നിർമാണം നടക്കുന്നതിനിടയിൽ കൂനമ്മാവ് പ്രദേശത്തെ കുടിവെള്ള പൈപ്പ് പൊട്ടുന്നതിൽ വൻ പ്രതിഷേധം. കുനമ്മാവ് പ്രദേശത്ത് എൻഎച്ച് നിർമാണത്തിന്റെ ഭാഗമായി നിരവധി തവണയാണ് കുടിവെള്ള പൈപ്പ് പൊട്ടുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
കഴിഞ്ഞദിവസം കൂനമ്മാവ് കാവിൽനടയിൽ ദേശീയപാതയിലെ നിർമാണത്തിനിടെ മൂന്നു മീറ്ററോളം കുടിവെള്ള പൈപ്പ് തകർന്നു. എന്നാൽ ഇത് മറച്ചുവച്ചുകൊണ്ട് പ്രദേശത്ത് മണ്ണിട്ടു മൂടുകയായിരുന്നെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
മേഖലയിൽ ദിവസങ്ങളോളം കുടിവെള്ളം മുടങ്ങിയതോടെ അന്വേഷിച്ചിറങ്ങിയ വാട്ടർ അഥോറിറ്റി അധികൃതരും നാട്ടുകാരുമാണ് മണ്ണിട്ടു മൂടിയ പൈപ്പ് കണ്ടെത്തിയത്. തുടർന്ന് പുതിയ പൈപ്പ് സ്ഥാപിക്കുകയായിരുന്നു. സമാനരീതിയിലാണ് കൂനമ്മാവിലെയും വരാപ്പുഴയിലെയും പല സ്ഥലങ്ങളിൽ ഇവർ മണ്ണിട്ട് മൂടിവയ്ക്കുന്നതെന്നും നാട്ടുകാർ പറയുന്നു.
പ്രതിഷേധ സമരത്തിന് കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് പ്രഷീല ബെന്നി, വൈസ് പ്രസിഡന്റ് വി.എച്ച്. ജമാൽ, വാർഡംഗങ്ങളായ അനു സുനിൽ, കെ.ആർ. പ്രതാപൻ, പൗലോസ് പുളിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
Ernakulam
കൊച്ചി: കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിന് തടയിടാനൊരുങ്ങി പൊലിസ്. ബസ് ജീവനക്കാർക്ക് പൊലിസ് ഏര്‍പ്പെടുത്തുന്ന സ്മാര്‍ട്ട് ഐഡി സംവിധാനം വൈകാതെ നിലവില്‍ വരുമെന്ന് കൊച്ചി സിറ്റി പൊലിസ് കമ്മിഷണര്‍ ആര്. നിശാന്തിനി പറഞ്ഞു.
ക്രിമിനല്‍ കേസുകളിലൊന്നും ഉള്‍പ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തിയ (പിസിസി) ജീവനക്കാര്‍ക്ക് മാത്രമാകും ഐഡി കാര്‍ഡ് നല്‍കുക. പിസിസിക്കായി 1800 അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്.
ഇതില്‍ 760 എണ്ണത്തിന്റെ പരിശോധനകള്‍ പൂര്‍ത്തിയാക്കി. വരും ദിവസങ്ങളില്‍ ബസ് ഉടമകളുടെ യോഗം ചേര്‍ന്ന് ഈ കാര്യത്തിൽ അന്തിമ തീരുമാനം കൈകൊള്ളും. റോഡിലെ നിയമലംഘനങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കി സുരക്ഷിത യാത്ര ഒരുക്കുകയാണ് ലക്ഷ്യമിടുന്നത്. ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ പൊലിസ് അവരുടെ ഡ്യൂട്ടി ചെയ്യുക മാത്രമാണ് ചെയ്തിട്ടുള്ളത്. മറ്റ് കാര്യങ്ങള്‍ തനിക്കറിയില്ലെന്നും കമ്മിഷണര്‍ പറഞ്ഞു. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കമ്മിഷണര്‍.
ബസുകളില്‍ ക്യുആര്‍ കോഡ് സംവിധാനം
നിയമലംഘനം നടത്തുന്ന വാഹനങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ യാത്രക്കാര്‍ക്ക് അധികൃതരെ അറിയിക്കാനുള്ള വാട്സ്ആപ്പ് നമ്പറടങ്ങുന്ന ക്യുആര്‍ കോഡ് ബസുകളില്‍ സ്ഥാപിക്കും. ബസിനുള്ളിലും പുറത്തുമായി മൂന്ന് സ്റ്റിക്കറുകള്‍ പതിക്കും. വിവരങ്ങള്‍ തത്സമയം അറിയുന്നതിനും നടപടി സ്വീകരിക്കുന്നതിനും ഇത് സഹായിക്കും.
സ്ത്രീ സുരക്ഷ
സ്ത്രീകളുടെ സുരക്ഷയ്ക്കായി നിലവിലുള്ള പിങ്ക് പട്രോളിംഗ് ശക്തമായി തുടരും. ഇതിനു പുറമേ സര്‍ക്കാരിന്റെ സ്പീക്ക് അപ് ക്യാമ്പയിന് കൊച്ചിയില്‍ മുന്നോട്ടു കൊണ്ടുപോകും. ഗാര്‍ഹിക പീഡനങ്ങളെക്കുറിച്ചടക്കം സ്ത്രീകളില്‍ അവബോധം സൃഷ്ടിക്കും. സ്ത്രീ സുരക്ഷ ഏറ്റവും അത്യാവശ്യമായിട്ടുള്ള പൊതുഇടങ്ങളിലും സൈബറിടത്തും സുരക്ഷ ശക്തമാക്കുകയാണ് ലക്ഷ്യം. സൈബര്‍ സുരക്ഷക്കായി സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുള്ള ക്ലിക്ക് പദ്ധതി പത്ത് ദിവസത്തിനുള്ളില്‍ സജ്ജമാകും. 18 കോളജുകള്‍ ഇതിനോടകം പദ്ധതിയുടെ ഭാഗമായിക്കഴിഞ്ഞു.
നൈറ്റ് ലൈഫ്
കൊച്ചിയിലെ നൈറ്റ് ലൈഫിന് കോണ്‍ഫിഡന്‍സ് കൊടുക്കുന്നതിനൊപ്പം കുറ്റകൃത്യങ്ങളും തടയുകയാണ് പൊലിസ് ലക്ഷ്യം വയ്ക്കുന്നത്. രാത്രികാല പരിശോധനകള്‍ കര്‍ശനമാക്കുന്നതിനൊപ്പം ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ പൊലിസിന്റെ സാന്നിധ്യവും ഉറപ്പാക്കും. കൊച്ചിയില്‍ ലഹരി, ചീറ്റിംഗ്, സൈബര്‍ കേസുകളണ് കൂടുതലായും റിപ്പോര്‍ട്ട് ചെയ്യുന്നത്. മികച്ച രീതിയില്‍ പൊലിസിംഗ് നടത്താനാണ് ശ്രമിക്കുന്നതെന്നും കമ്മിഷണര്‍ പറഞ്ഞു.
Ernakulam
കോലഞ്ചേരി: 37-ാമത് എറണാകുളം റവന്യൂ ജില്ലാ കലോത്സവം 24 മുതൽ 28 വരെ കോലഞ്ചേരിയിൽ നടക്കും. 16 വേദികളിലായി 351 ഇനങ്ങളിലായാണ് മത്സരം. രജിസ്ട്രേഷൻ 23ന് ഉച്ചയ്ക്ക് രണ്ടുമുതൽ വൈകിട്ട് 4.30 വരെ നടക്കും. 24ന് രാവിലെ ഒന്‍പതിന് രചനാ മത്സരങ്ങൾ. ഉച്ചകഴിഞ്ഞ് 3.30ന് കലോത്സവ വിളംബര ഘോഷയാത്ര വടവുകോട് ബ്ലോക്ക് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന് മുന്നിൽ നിന്നാരംഭിക്കും. വാദ്യമേളങ്ങളുടെയും നിശ്ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെ നടക്കുന്ന ഘോഷയാത്ര കോലഞ്ചേരി സെന്റ് പീറ്റേഴ്സ് എച്ച്എസ്എസിൽ സമാപിക്കുമ്പോൾ കലോത്സവത്തിന്റെ ജനറൽ കൺവീനറും എറണാകുളം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറുമായ സുബിൻ പോൾ പതാക ഉയർത്തും.
സെന്റ് പീറ്റേഴ്സ് എച്ച്എസ്എസ് ഓപ്പൺ സ്റ്റേജിൽ നടക്കുന്ന കലോത്സവ ഉദ്ഘാടനം സംസ്ഥാന സർക്കാർ ചീഫ് വിപ് അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യും. വി.പി. സജീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും. ബെന്നി ബഹനാൻ എംപി മുഖ്യാതിഥി ആയിരിക്കും. കലോത്സവ ലോഗോ നിർമിച്ച നോർത്ത് പറവൂർ ഗവ. എച്ച് എസ്എസ് വിദ്യാർഥിനി പവിത്ര എം. വിമലിന് പുരസ്കാരം നൽകും. ജനപ്രതിനിധികൾ, വിവിധ വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ, അധ്യാപക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. 28ന് വൈകുന്നേരം 4.30ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. വി.പി. സജീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും. രാജ്യസഭ എംപി മാരായ അഡ്വ. ഹാരിസ് ബീരാൻ, അഡ്വ. ജെബി മേത്തർ എന്നിവർ മുഖ്യാതിഥികളാകും. സമ്മാനദാനം മന്ത്രി അനൂപ് ജേക്കബ് നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ പ്രസംഗിക്കും.
14 ഉപജില്ലകളിൽ നിന്നായി 14,500 മത്സരാർഥികൾ
14 ഉപ ജില്ലകളിൽ നിന്നായി 14500 മത്സരാർഥികളാണ് ഇക്കുറി പങ്കെടുക്കുന്നത്. സെന്റ് പീറ്റേഴ്സ് എച്ച് എസ് ഗ്രൗണ്ട് ഓപ്പൺ സ്റ്റേജ്, സ്പോർട്സ് അക്കാദമി ഹാൾ, മിനി കോൺഫറൻസ് ഹാൾ, കോലഞ്ചേരി പ്രസാദം ഓഡിറ്റോറിയം, സെന്റ് പീറ്റേഴ്സ് ടിടി ഐ ഹാൾ, സെന്റ് പീറ്റേഴ്സ് ബിഎഡ് ഹാൾ, പൂതൃക്ക കോ - ഓപ്പറേറ്റീവ് സൊസൈറ്റി ഹാൾ, കോലഞ്ചേരി വൈഎംസിഎ, സെന്റ് പോൾസ് പബ്ലിക് സ്കൂൾ, വ്യാപാര ഭവൻ, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാൾ, സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാൾ, കടയിരിപ്പ് ഗവ. എച്ച്എസ്എസ് ഓപ്പൺ സ്റ്റേജ്, കടയിരുപ്പ് കമ്യൂണിറ്റി ഹാൾ, സെന്റ് പോൾസ് സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ.
ജനപ്രതിനിധിനിധികൾ ചെയർമാൻമാരും വിവിധ അധ്യാപക സംഘടനാ പ്രതിനിധികൾ കൺവീനർമാരുമായി സബ് കമ്മിറ്റികളും രൂപീകരിച്ച് പ്രവർത്തനങ്ങൾ സജീവമാണ്. പൂർണമായും ഗ്രീൻ പ്രോട്ടോകോൾ പ്രകാരമാണ് അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന കലോത്സവം. കലോത്സവത്തിൽ മുഴുവൻ പേർക്കും ഭക്ഷണം നൽകും. സ്റ്റേജ്, പന്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. മത്സരത്തിൽ പങ്കെടുക്കുന്നവർക്കായി പ്രത്യേകം ഗതാഗത സൗകര്യം ഒരുക്കും. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.
Ernakulam
കാക്കനാട്: എറണാകുളം എൻഫോഴ്സ്മെന്റെ ആർടിഒയുടെ നേതൃത്വത്തിൽ ജില്ലയിലെ യൂസ്ഡ് കാർ ഷോറൂമുകളിൽ പരിശോധന. മൂന്ന് സ്ക്വാഡുകളായാണ് ഇന്നലെ പരിശോധന നടത്തിയത്.
14 യൂസ്ഡ് കാർ ഷോറൂമുകളിൽ നടത്തിയ പരിശോധനയിൽ മൂന്നെണ്ണത്തിന് നിയമപ്രകാരമുള്ള അംഗീകാരമോ അനുമതിയോ ഇല്ലെന്നും കണ്ടെത്തി. അനധികൃത സ്ഥാപന നടത്തിപ്പുകാർ ആർടിഒ മുമ്പാകെ ഇനി ഹിയറിംഗിന് ഹാജരാകണം.
യൂസ്ഡ് വാഹന വില്പന സ്ഥാപനങ്ങൾ നിയമാനുസൃതമായ മാനദണ്ഡങ്ങളും നിബന്ധനകളും പാലിച്ചുകൊണ്ട് പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും ഇത്തരം സ്ഥാപനങ്ങളിലെ നിയമലംഘനങ്ങൾ തടയുന്നതിനുമായാണ് പരിശോധന നടത്തിയതെന്ന് എൻഫോഴ്സ്മെന്റ് വിഭാഗം ആർടിഒ ബിജു ഐസ്ക് അറിയിച്ചു.\
Ernakulam
കൊച്ചി: ജില്ലയില്‍ സൈബര്‍ തട്ടിപ്പ് വ്യാപകമാകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സൈബര്‍ ക്രൈം പൊലിസ് മുന്നറിയിപ്പ് നല്കുന്നു. ഈ മാസം മാത്രം 1.7 കോടി രൂപയില്‍ അധികമാണ് തട്ടിപ്പുകാര്‍ കൊച്ചിയില്‍നിന്നു കൊണ്ടുപോയത്. സാധാരണക്കാര്‍ മുതല്‍ ഡോക്ടര്‍മാരും പ്രമുഖ ബിസിനസ് സ്ഥാപനങ്ങളും വരെ പണം നഷ്ടപ്പെട്ടവരുടെ പട്ടികയിലുണ്ട്.
പ്രധാന തട്ടിപ്പ് രീതികള്‍
വ്യാജ ട്രാഫിക് ചലാന്‍ ലിങ്കുകള്‍. ട്രാഫിക് ഫൈന്‍ അടയ്ക്കാനെന്ന പേരില്‍ വരുന്ന സന്ദേശങ്ങളിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് പണം നഷ്ടപ്പെടുന്ന സംഭവങ്ങള്‍. പരിവാഹന്‍ വെബ്സൈറ്റിന്റെ പേരിലുള്ള വ്യാജ ലിങ്കുകള്‍ വഴി ഫോണ്‍ ഹാക്ക് ചെയ്ത് പണം തട്ടുന്ന രീതിയും കൊച്ചിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ബാങ്ക്/ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകള്‍: ക്രെഡിറ്റ് കാര്‍ഡ് ആക്ടിവേഷന്, കെവൈസി അപ്ഡേഷന്, കസ്റ്റമര്‍ കെയര്‍ എന്നീ പേരുകളില്‍ വിളിച്ച് ഒടിപി, പിന്, ബാങ്ക് വിവരങ്ങള്‍ എന്നിവ കൈക്കലാക്കി പണം തട്ടുന്നു.
വ്യാജ പോപ്പ്അപ്പ് സന്ദേശങ്ങളും ട്രേഡിംഗ് ആപ്പുകളും: ഫോണ്‍ അപ്ഡേറ്റ് ചെയ്യാനും വൈറസ് നീക്കം ചെയ്യാനുമുള്ള വ്യാജ പോപ്പ്അപ്പ് ലിങ്കുകള്‍ വഴിയും, ഓണ്‍ലൈന്‍ ട്രേഡിംഗ് ആപ്പുകള്‍ വഴിയും വലിയ തുകകള്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്.
മ്യൂള്‍ അക്കൗണ്ടുകള്‍: തട്ടിപ്പ് പണം കൈമാറുന്നതിനായി കമ്മീഷന് വാഗ്ദാനം ചെയ്ത് സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടുകള്‍ ശേഖരിക്കുന്ന സംഘങ്ങള്‍ കൊച്ചി കേന്ദ്രീകരിച്ച് സജീവമാണ്. ഇത്തരത്തില്‍ പ്രവര്‍ത്തിച്ച മൂന്ന് പേരെ അടുത്തിടെ കൊച്ചി സിറ്റി സൈബര്‍ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നോ സന്ദേശങ്ങളിലോ വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്.
ബാങ്ക് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന വിളിക്കുന്നവരുമായി ഒടിപി, പിന്, പാസ്വേഡ് എന്നിവ ഒരിക്കലും പങ്കുവെക്കരുത്.
പണത്തിനായി മറ്റുള്ളവര്‍ക്ക് സ്വന്തം ബാങ്ക് അക്കൗണ്ടുകള്‍ വിട്ടുനല്‍കരുത്
എവിടെ പരാതി നല്‍കാം
തട്ടിപ്പിനിരയായാല്‍ ഉടന്‍ തന്നെ സൈബര്‍ ക്രൈം ഹെല്പ്പ്ലൈന് നമ്പറായ 1930ല്‍ വിളിക്കുകയോ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലില്‍ പരാതി നല്‍കുകയോ ചെയ്യുക.
Ernakulam
വൈപ്പിൻ: വൈപ്പിൻ-ഫോർട്ടുകൊച്ചി റൂട്ടിൽ സർവീസ് നടത്തിയിരുന്ന ഏക റോ-റോ സേതു സാഗർ 2 കൂടി തകരാറിലായതോടെ ഇന്നലെ മൂന്നു മണിക്കൂറോളം സർവീസ് പൂർണമായി മുടങ്ങി. ഉച്ചക്ക് 12ഒാടെ എൻജിൻ തകരാറിനെതുടർന്നാണ് സർവീസ് നിർത്തിവച്ചത്. പിന്നീട് അറ്റകുറ്റപ്പണികൾ നടത്തി ഉച്ചകഴിഞ്ഞ് മൂന്നോടെ സർവീസ് പുനരാരംഭിച്ചു. ഈ സമയമത്രയും അക്കര ഇക്കരെ പോകാനുള്ള യാത്രക്കാരും വാഹനങ്ങളും പെരുവഴിയിലായി.
സ്റ്റിയറിംഗ് തകരാറിലായ സേതു സാഗർ 1 ഒരാഴ്ച മുമ്പാണ് സർവീസ് നിർത്തിവച്ചത്. ഇത് എന്ന് സർവീസ് പുനരാരംഭിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. അതേസമയം നാലര മാസങ്ങൾക്കു മുമ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത മൂന്നാമത്തെ റോ-റോ ഇതുവരെ സർവീസ് ആരംഭിക്കാതെ കൊച്ചിൻ ഷിപ്യാഡിൽ കെട്ടിയിട്ടിരിക്കുകയാണ്. ഇത് എന്ന് സർവീസിനിറക്കുമെന്ന കാര്യത്തിൽ കൊച്ചിൻ കോർപറേഷന് ഇപ്പോഴും ഒരു തീരുമാനത്തിലെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനിടെ ഷിപ്യാഡിൽനിന്നു മാറ്റണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുള്ളതായി അറിയുന്നു.
സേതു സാഗർ 3:ഉദ്ഘാടന ചെലവ് 2.95 ലക്ഷം
വൈപ്പിൻ : ഇനിയും സർവീസ് ആരംഭിക്കാതെ കിടക്കുന്ന സേതു സാഗർ 3 എന്ന റോ-റോയുടെ ഉദ്ഘാടന ചടങ്ങിന് മാത്രം കൊച്ചിൻ കോർപറേഷൻ ചെലവഴിച്ചത് 2 ,95,000 രൂപ. പൊതുപ്രവർത്തകനായ ജോണി വൈപ്പിൻ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടതനുസരിച്ച് കോർപറേഷൻ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വിവരം പുറത്തറിഞ്ഞതോടെ കണക്ക് അവിശ്വസനീയമെന്നാണ് പലരുടെയും പ്രതികരണം.
Ernakulam
ആലുവ: ബാറിൽ മദ്യപിക്കാനെത്തിയ യുവാവിനെ മദ്യം വാങ്ങിത്തരാനായി നെറ്റിയിൽ തോക്കുവച്ച് വധഭീഷണി മുഴക്കിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. എടത്തല മുരിങ്ങാശേരി യൂസഫ് (50), ചുണങ്ങംവേലി മനയിൽ ഷഫീഖ് (45), കൊടികുത്തിമല കൊട്ടിയാറ വിജുകുമാർ, (46) എന്നിവരെയാണ് എടത്തല പൊലിസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച ഉച്ചയ്ക്ക് ചുണങ്ങംവേലിയിലെ ബാറിലായിരുന്നു സംഭവം. സൗത്ത് ഏഴിപ്രം സ്വദേശിയെയാണ് മദ്യം വാങ്ങിച്ചു കൊടുത്തില്ലെങ്കിൽ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയത്. ഷെഫീഖും യൂസഫുമാണ് ബാറിൽ ഉണ്ടായിരുന്നത്. വിജുകുമാറാണ് ഇവർക്ക് കൈവശമുണ്ടായിരുന്ന തോക്ക് നൽകിയത്.
യൂസഫിന്റെ എർട്ടിഗ കാർ പരിശോധിച്ചപ്പോൾ സീറ്റിനടിയിൽ നിന്ന് വടിവാളും കണ്ടെടുത്തു. കൊച്ചിൻ ബാങ്ക് പരിസരത്തെ ഗോഡൗണിൽനിന്ന് ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച തോക്കും പെല്ലറ്റുകളും കസ്റ്റഡിയിലെടുത്തു. മൂന്നു പ്രതികളും കവർച്ചയടക്കം നിരവധി കേസുകളിൽ ഉൾപ്പെട്ടവരാണ്. യൂസഫിനെതിരേ ആലുവ, എടത്തല , ചേരാനല്ലൂർ, നെടുമ്പാശേരി സ്റ്റേഷനുകളിൽ ഏഴ് കേസുകളുണ്ട്. ഷഫീഖിനെതിരേ എടത്തല, കാസർഗോഡ് റയിൽവേ, അമ്പലമേട് സ്റ്റേഷനുകളിലായി ആറു കേസുകളും, വിജുകുമാറിനെതിരേ നെടുമ്പാശേരി, ആലുവ സ്റ്റേഷനുകളിലായി മൂന്നു കേസുകളുമുണ്ട്.
എസ്ഐമാരായ എസ്.എസ്. ശ്രീലാൽ, ഒ.എം. സെയ്തു, എ. സജീവ്, എഎസ്ഐ കെ.ബി. സജീവ്, സീനിയർ സിപിഒമാരായ നിഷാദ്, ലിജോ ജേക്കബ്, സിപിഒമാരായ ഫിറാഷ് , ഭവജേഷ്, ഹരീഷ് രാജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Ernakulam
കാക്കനാട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയാറാക്കുന വികസന പദ്ധതികൾ പരിശോധിക്കാനും അംഗീകാരം നൽകാനും ചുമതലപ്പെട്ട ജില്ലാ ആസൂത്രണ സമിതി (ഡിപിസി) മൂന്ന് മാസമായി സാങ്കേതിക കുരുക്കിൽ.
മൂന്ന് മാസം മുൻപ് നടന്ന തെരഞ്ഞെടുപ്പിലൂടെ ഡിപിസി നിലവിൽ വന്നെങ്കിലും സർക്കാർ ഉത്തരവിറങ്ങാത്തതിനാൽ ഇതുവരെ പുതിയ സമിതിക്ക് ചുമതലയേൽക്കാനായിട്ടില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനും കളക്ടർ സെക്രട്ടറിയുമായ 12 അംഗ സമിതിയാണ് മൂന്നുമാസം പിന്നിട്ടിട്ടും ചുമതലയേൽക്കാൻ കഴിയാതെ കാത്തുനിൽക്കുന്നത്.
തദ്ദേശ സ്ഥാപനങ്ങൾ സമർപ്പിക്കുന്ന പദ്ധതികൾ പരിശോധിച്ച് അംഗീകാരം നൽകുന്നത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കളക്ടറും ജില്ലാ പ്ലാനിംഗ് ഓഫിസറും ഉൾപ്പെട്ട മൂന്നംഗ അഡ്ഹോക് കമ്മിറ്റിയാണ്. അംഗങ്ങൾ കുറവായതിനാൽ പരിശോധനകൾ ഉൾപ്പെടെയുള്ള നടപടികൾ കാര്യക്ഷമമല്ലെന്നാണ് ആക്ഷേപം.
ജില്ലയിലെ 113 തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള വികസന പദ്ധതികളാണ് ഡിപിസി പരിശോധിക്കേണ്ടത്. നടപ്പുസാമ്പത്തിക വർഷം ചെറുതും വലുതുമായ പതിനായിരത്തോളം പദ്ധതികൾക്കാണ് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ രൂപം നൽകാറുള്ളത്.
ഇടയ്ക്കിടെ അഡ്ഹോക് ഡിപിസി യോഗം ചേർന്ന് ഇവ പരിശോധിക്കുന്നുണ്ടെങ്കിലും വേണ്ടത്ര ജാഗ്രത പുലർത്താനാകുന്നുണ്ടോയെന്ന കാര്യം സംശയമാണ്. ഒട്ടേറെ പദ്ധതികളുടെ ഭേദഗതി നിർദേശങ്ങളും പരിശോധി ച്ച് അനുമതി നൽകേണ്ടത് ഡിപിസിയാണ്. മൂന്ന് മാസം മുൻപ് വാശിയേറിയ തെരഞ്ഞെടുപ്പിലൂടെ ഭരണസമിതി നിലവിൽ വന്നെങ്കിലും സർക്കാർ പ്രത്യേക പ്രത്യേക വിജ്ഞാപനം പുറപ്പെടുവിച്ചാൽ മാത്രമേ ഇവർക്ക് ചുമതലയേൽക്കാൻ കഴിയൂ.
ഡിപിസിയിലെ 12 പേരും യുഡിഎഫ് അംഗങ്ങളാണ്. ജില്ലാ പഞ്ചായത്ത് അംഗങ്ങളിൽനിന്ന് തെരഞ്ഞെടുത്ത പ്രതിനിധികളിൽനിന്ന് എട്ട് പേർ, കൊച്ചി കോർപറേഷൻ കൗൺസിലർമാരിൽനിന്ന് രണ്ട് പേർ, ജില്ലയിലെ മുനിസിപ്പൽ കൗൺസിലർമാരിൽ നിന്നും രണ്ട് പേർ എന്നതാണ് ഡിപിസിയുടെ അംഗബലം. പുതിയ അംഗങ്ങൾക്ക് ചുമതലയേൽക്കാൻ ഇനിയെത്രനാൾ കൂടി കാത്തിരിക്കണമെന്നാണ് ചോദ്യമുയരുന്നത്. സർക്കാ ർ വിജ്ഞാപനം ഇറങ്ങാൻ വൈകുന്നതനുസരിച്ച് തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി നടത്തിപ്പും നീണ്ടു പോകാനാണ് സാധ്യത.
Ernakulam
കാക്കനാട്: തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിൽ നിന്നും സൈനിക മാതൃകയിൽ ഡിഫൻസ് മാസ്റ്റർ ട്രെയിനർ പരിശീലനം പൂർത്തിയാക്കിയ എറണാകുളം ജില്ലയിൽ നിന്നുള്ള നാല് സിവിൽ ഡിഫൻസ് വളന്റിയർമാർ ഇനി ദുരന്തമുഖങ്ങളിൽ സേവനം നൽകും.
സിവിൽ ഡിഫൻസ് ഡെപ്യൂട്ടി ഡിവിഷണൽ വാർഡൻ പി.എം. മാഹിൻകുട്ടി, ആർ. അജയകുമാർ, ഇ.ആർ. റെനീഷ്, എൻ.എൻ. നിഖിൽ എന്നിവർക്കാണ് ഇന്ത്യൻ കരസേനയുടെ 12 മദ്രാസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പട്ടാള മാതൃകയിൽ പരിശീലനം ലഭിച്ചത്.
സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി 50 അംഗങ്ങളാണ് തിരുവനന്തപുരം പാങ്ങോടുള്ള സൈനിക കേന്ദ്രത്തിൽ നിന്നും പരിശീലനം പൂർത്തിയാക്കിയത്.
ഡ്രോൺ ആക്രമണ പ്രതിരോധം, രാസ-ജൈവ-ആണവ (സിബിആർഎൻ) സുരക്ഷ, അടിയന്തര ആശയ വിനിമയ സംവിധാനങ്ങൾ, സൈബർ സുരക്ഷ, അടിയന്തര വൈദ്യസഹായം എന്നിവയിലായിരുന്നു പരിശീലനം.
Ernakulam
ഉദയംപേരൂർ: വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നും ലാപ്ടോപ്പും സൗന്ദര്യവർധക വസ്തുക്കളും മോഷ്ടിച്ചതായി പരാതി. പത്തനംതിട്ട സ്വദേശിയായ യുവതിയാണ് പൊലിസിൽ പരാതി നൽകിയത്.
ഉദയംപേരൂർ അതിർത്തി റോഡിൽ പരാതിക്കാരിയും മറ്റ് മൂന്ന് പെൺകുട്ടികളും വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നും 50,000 രൂപ വിലവരുന്ന ലാപ്ടോപ്പും 4,000 രൂപ വിലവരുന്ന സൗന്ദര്യവർധക വസ്തുക്കളും കൂട്ടുകാരിയുടെ സ്വർണത്തിന്റെ സ്റ്റഡും കഴിഞ്ഞ ഒന്നു മുതൽ 16 വരെയുള്ള കാലയളവിൽ മോഷണം പോയെന്നാണ് പരാതിയിൽ പറയുന്നത്.
സംഭവത്തിൽ മുളന്തുരുത്തിയിലെ കമ്പനി ജീവനക്കാരിയായ യുവതിക്കെതിരേ നൽകിയ പരാതിയിൽ ഉദയംപേരൂർ പൊലിസ് കേസെടുത്തു.
Ernakulam
കാലടി: കാലടി സർവകലാശാല വിദ്യാർഥികളുടെ നിരാഹരസമരത്തിന് പൂർണ പിന്തുണ നൽകുമെന്ന് മുൻ ഉന്നത വിദ്യാഭ്യസമന്ത്രി ഡോ. ആർ. ബിന്ദു. കാലടിയിലെ സമരപന്തലിൽ വിദ്യാഥികളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവർ.
അടിസ്ഥാന സൗകര്യങ്ങൾക്കായാണ് വിദ്യാർഥികൾ സമരം ചെയ്തത്. നാടകത്തിൽ അവതരിപ്പിച്ച പ്രതീകാത്മക സംസ്കാരച്ചടങ്ങ് വിസിയുടെതാണെന്ന് അവർ നുണ പ്രചരിപ്പിച്ചു. ആ നുണ വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയും ആവർത്തിച്ചു പറഞ്ഞു. നുണ കോടതി തള്ളിക്കളഞ്ഞപ്പോൾ തന്നെ ആക്രമിച്ചുവെന്ന് പൊലിസിൽ കള്ളക്കേസ് നൽകി. കുട്ടികൾ ഒരു തെറ്റും ചെയതിട്ടില്ലെന്നും അവർ പറഞ്ഞു.
സിപിഎം ആലുവ എരിയ സെക്രട്ടറി എ.പി. കുമാർ, എൻ.സി. ഉഷാകുമാരി, കെ.പി. റെജീഷ്, കെ.കെ. ഷിബു, പി.അശോകൻ, എം.ടി. വർഗീസ്, പി.എൻ. അനിൽ കുമാർ, കെ.എസ്. മൈക്കിൾ എന്നിവർ നേതൃത്വം നൽകി.
Ernakulam
പറവൂർ: പോക്സോ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ വിചാരണയ്ക്കെത്തിയ പരാതിക്കാരനെ പ്രതിയുടെ പിതാവ് ഭീഷണിപ്പെടുത്തി. സംഭവത്തിൽ പോക്സോ പ്രതിയായ മലപ്പുറം പൊന്നാനി ആലിങ്കൽ ഖലീലിന്റെ പിതാവ് ഹനീഫയെ പൊലിസ് അറസ്റ്റ് ചെയ്തു.
18ന് രാവിലെ 9.45ന് പറവൂർ പോക്സോ കോടതിയിൽ പരാതിക്കാരൻ എത്തിയപ്പോഴായിരുന്നു സംഭവം. ഹനീഫ പരാതിക്കാരനെ സമീപിച്ചു പ്രതിയായ ഖലീലിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. വഴങ്ങാതിരുന്ന പരാതിക്കാരൻ കുറ്റം ചെയ്തയാൾ ശിക്ഷിക്കപ്പെടണമെന്നു പറഞ്ഞതോടെ പ്രകോപിതനായ ഹനീഫ തന്റെ മകൻ ജയിലിൽ നിന്നിറങ്ങട്ടെ, നിന്നെ ശരിയാക്കിത്തരാമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. അറസ്റ്റിലായ ഹനീഫയെ കോടതി റിമാൻഡ് ചെയ്തു.
Ernakulam
പറവൂർ: പുത്തൻവേലിക്കര കണക്കൻകടവിന് സമീപം ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. കുഴൂർ ആലമറ്റം പാറാശേരി ആബേലാണ്(19) മരിച്ചത്. ബുധനാഴ്ച രാത്രി ഒൻപതോടെയാണ് അപകടമുണ്ടായത്.
ആബേലിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് പാറാശേരിൽ അഭിനവിന് പരിക്കേറ്റു. ഇയാളെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആബേലിന്റെ മൃതദേഹം ചാലാക്ക മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കൂനമ്മാവ് ഐടിഐയിലെ വിദ്യാർഥിയാണ് ആബേൽ. ആബേലിന്റെ പിതാവ്: സജി. മാതാവ്: സൗമ്യ. സഹോദരി: റേച്ചൽ.
Ernakulam
കൊച്ചി: കൊച്ചി മുനിസിപ്പല്‍ കോര്പറേഷന് പരിധിയിലെ അനാവശ്യമായ പൊതുടാപ്പുകള്‍ ഒഴിവാക്കി സാമ്പത്തിക ബാധ്യത കുറയ്ക്കാനും കുടിവെള്ള വിതരണത്തില്‍ മീറ്ററിംഗ് സംവിധാനം നടപ്പാക്കാനുമുള്ള നടപടി കോര്പറേഷന് തുടങ്ങി. കോര്പറേഷന് പരിധിയില്‍ ആകെയുള്ള 5,358 പൊതുടാപ്പുകളില്‍ രണ്ടായിരത്തോളം പൊതുടാപ്പുകള്‍ ഉപയോഗശൂന്യമാണെന്നും ഇവ കാരണം കോര്പറേഷന് കോടിക്കണക്കിന് രൂപയുടെ അധിക ബാധ്യത ഉണ്ടാകുന്നുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുടിവെള്ള പ്രശ്നം രൂക്ഷമായ പശ്ചിമകൊച്ചി മേഖലയിലെ ടാപ്പുകളാണ് കൂടുതലും നീക്കം ചെയ്യുന്നത്.
കൗണ്‍സിലര്‍മാരുടെ സഹായത്തോടെ ഉദ്യോഗസ്ഥര്‍ നടത്തിയ ഫീല്‍ഡ് സര്‍വേ പ്രകാരം ആകെയുള്ള 5,358 ടാപ്പുകളില്‍ 3,304 എണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. 1,995 ടാപ്പുകള്‍ പ്രവര്‍ത്തനരഹിതമാണ്. ഉപയോഗിക്കുന്നില്ലെങ്കിലും ഒരു പൊതുടാപ്പിന് 5,450 മുതല്‍ 5,455 രൂപ വരെയാണ് വാട്ടര്‍ അഥോറിറ്റി ഈടാക്കുന്നത്. ഒരു വര്‍ഷം ഒരു ടാപ്പിന് ഏകദേശം 21,838 രൂപയോളം ചെലവ് വരും. 5,000ത്തോളം ടാപ്പുകളുടെ നിരക്കും സെസും കണക്കാക്കുമ്പോള്‍ ഇതോടെ പൊതുടാപ്പുകള്ക്കായുള്ള കോര്‍പറേഷന്റെ ആകെ വാര്‍ഷിക ചെലവ് 11.70 കോടി രൂപയാണ്. രണ്ടര കോടി രൂപയോളം ബാധ്യതയാണ് കോര്പറേഷന് നേരിടേണ്ടി വരുന്നത്.
പലയിടങ്ങളിലും ടാപ്പുകള്‍ എന്‍ഡ് ക്യാപ്പ് ഇട്ട് അടച്ച നിലയിലാണ്. സ്വന്തമായി വാട്ടര്‍ കണക്ഷനുള്ള വീടുകളില്‍ പോലും, വീടുകളിലെ ടാങ്കുകളില്‍ വെള്ളം നിറയ്ക്കുന്നതിനായി പബ്ലിക് ടാപ്പുകള്‍ ദുരുപയോഗം ചെയ്യുന്നതായി പരിശോധനയില്‍ കണ്ടെത്തി. അമൃത് പദ്ധതിയും സിഎസ്എംഎല്‍ സഹകരണത്തോടെ 24 മണിക്കൂര്‍ കുടിവെള്ള പദ്ധതിയും വഴി സൗജന്യ കണക്ഷനുകള്‍ കോര്പറേഷന് നല്‍കിയിട്ടും പല ഡിവിഷനുകളിലും 50 മുതല്‍ 100 വരെ പൊതുടാപ്പുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് മേയര്‍ വി.കെ. മിനിമോള്‍ പറഞ്ഞു.
കൗണ്‍സിലര്‍മാര്‍ ഈ പട്ടിക ഗൗരവമായി പരിശോധിച്ച് അത്യാവശ്യമുള്ള സ്ഥലങ്ങളില്‍ മാത്രം പൊതുടാപ്പുകള്‍ നിലനിര്‍ത്തുകയും, ബാക്കിയിടങ്ങളില്‍ സൗജന്യ ഗാര്‍ഹിക കണക്ഷന് നല്കി പൊതുടാപ്പുകള്‍ ഒഴിവാക്കാനുമാണ് കോര്‍പറേഷന്റെ തീരുമാനം. പൊതുടാപ്പുകളുടെ ദുരുപയോഗം തടയുന്നതിനായി പഴയതുപോലെ കോണ്‍ക്രീറ്റ് നിര്‍മിതികള്‍ ഒരുക്കി അവയില്‍ മീറ്ററുകള്‍ ഘടിപ്പിക്കുമെന്നും മേയര്‍ വ്യക്തമാക്കി. നിലവിലെ രീതി മാറ്റി ഉപയോഗിക്കുന്ന വെള്ളത്തിന് മാത്രം പണം നല്കുന്ന മീറ്ററിംഗ് സിസ്റ്റം നടപ്പിലാക്കുന്നത് സംബന്ധിച്ച് വാട്ടര്‍ അഥോറിറ്റിയുമായി ചര്‍ച്ച നടത്തുമെന്നും മേയര്‍ അറിയിച്ചു.
ടാപ്പുകള്‍ കൂടുതല്‍ ഒഴിവാക്കുന്നത് പശ്ചിമകൊച്ചിയില്‍
കൊച്ചി: ആകെ ടാപ്പുകളില്‍ 2,216 എണ്ണവും പടിഞ്ഞാറന്‍ കൊച്ചി മേഖലയിലെ വിവിധ ഡിവിഷനുകളിലാണ്. ഇതില്‍ 1,623 എണ്ണവും പ്രവര്‍ത്തനരഹിതമാണ്. ഒഴിവാക്കല്‍ നടപടി നടപ്പാക്കുന്നതോടെ ഈ ടാപ്പുകള്‍ ഇല്ലാതാകും.
ഏറ്റവും കൂടുതല്‍ പൊതുടാപ്പുകളുള്ളത് ഇരവേലി ഡിവിഷനിലാണ് (263). ഫോര്‍ട്ടുകൊച്ചി (114), കല്‍വത്തി (189), ഈരവേലി (263), കരിപ്പാലം (174), ചെറളായി (161), മട്ടാഞ്ചേരി (215), ചക്കാമ്മാടം (84), കരുവേലിപ്പടി (74), തോപ്പുംപടി (74), മുണ്ടംവേലി (106), മാനശേരി (134), മൂലംകുഴി (79), ചുള്ളിക്കല്‍ (85), നസ്റേത്ത് (113), അമരാവതി (119), ഫോര്‍ട്ടുകൊച്ചി വെളി (110), മുണ്ടംവേലി ഈസ്റ്റ് (29) എന്നിങ്ങനെയാണ് വിവിധ ഡിവിഷനുകളിലെ ടാപ്പുകളുടെ എണ്ണം. ഇവയ്ക്കായി മാത്രം പ്രതിവര്‍ഷം 3.54 കോടിയിലധികം രൂപയാണ് ചെലവാകുന്നത്.
Ernakulam
കൊച്ചി: സഭയുടെ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ ആത്മാർഥമായും സത്യസന്ധമായും ശരിയായും ചെയ്യുന്നതിനൊപ്പം അങ്ങനെ ചെയ്യുന്നുവെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനും കഴിയണമെന്ന് എറണാകുളം- അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി അഭിപ്രായപ്പെട്ടു. അതിരൂപത സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെ വാർഷികയോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒറ്റപ്പെട്ടു ജീവിക്കുന്ന വയോജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് കരുതലോടെ സഹായിക്കുവാൻ സാമൂഹ്യപ്രവർത്തകർ കൂടുതലായി ഇടപെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. എല്ലാവർക്കും വാസയോഗ്യമായ ഭവനം ഉറപ്പാക്കി ഭവനരഹിതരില്ലാത്ത നാടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള ശ്രമങ്ങളിലാണ് അതിരൂപത. വയനാട് ചൂരൽമല ദുരന്തബാധിതർക്കായി പുതിയ ഭവനങ്ങൾ അതിരൂപതയിലെ ഇടവകകളുടെ സഹകരണത്തോടെ വളരെ വേഗത്തിൽ നിർമിച്ചു കൈമാറാൻ സഹൃദയയ്ക്ക് സാധിച്ചത് അഭിമാനകരമെന്നും ആർച്ച്ബിഷപ് പറഞ്ഞു.
പുതിയ വർഷത്തെ സഹൃദയ ഡയറിയുടെ പ്രകാശനം അദ്ദേഹം നിർവഹിച്ചു. അതിരൂപത വികാരി ജനറാൾ ഫാ. ഡോ. ജിമ്മി പൂച്ചക്കാട്ട്, ഐക്കോ ഡയറക്ടർ ഫാ. ആന്റോ ചേരാന്തുരുത്തി, ചാൻസലർ ഫാ. ആന്റണി വാഴക്കാല, സഹൃദയ ഡയറക്ടർ ഫാ. ആന്റണി പുതിയാപറമ്പിൽ, ജോയിന്റ് ഡയറക്ടർ ഫാ. ജിനോ ഭരണികുളങ്ങര, ഫാ. ജോസ് കൊളുത്തുവെള്ളിൽ, ഷൈജു ആന്റണി, അഡ്വ. ചാർളി പോൾ, ഡോ. കെ.വി. റീത്താമ്മ, സെറിൻ ഫിലിപ്പ്, റിട്ട. ജസ്റ്റിസ് ഏബ്രഹാം മാത്യു, മിനി പോൾ, ഫാ. ആന്റണി പരവര തുടങ്ങിയവർ പ്രസംഗിച്ചു.
Ernakulam
പെരുമ്പാവൂർ: കൂവപ്പടി സെന്റ് ആൻസ് പബ്ലിക് സ്കൂളിൽ നടന്ന സെൻട്രൽ കേരള സഹോദയ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ കൂവപ്പടി സെന്റ് ആൻസും തിരുവാണിയൂർ സ്റ്റെല്ലാ മേരീസും ചാന്പ്യന്മാരായി.
അണ്ടർ 19 ആൺ വിഭാഗത്തിൽ തിരുവാണിയൂർ സ്റ്റെല്ല മേരീസ് കോൺവെന്റ് സ്കൂളിനെ പരാജയപ്പെടുത്തി കൂവപ്പടി സെന്റ് ആന്‍സ് പബ്ലിക് സ്കൂൾ ചാമ്പ്യന്മാരായി. കോതമംഗലം മാർത്ത മറിയം പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
പെൺകുട്ടികളുടെ വിഭാഗത്തിൽ കൂവപ്പടി സെന്റ് ആൻസ് പബ്ലിക് സ്കൂളിനെ പരാജയപ്പെടുത്തി തിരുവാണിയൂർ സ്റ്റെല്ല മേരീസ് കോൺവെന്റ് സ്കൂൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി. വരാപ്പുഴ ഇസബെല്ല ഡിറോസിസ് കോൺവെന്റ് സ്കൂളും അങ്കമാലി നൈപുണ്യ പബ്ലിക് സ്കൂളും മൂന്നാം സ്ഥാനം പങ്കിട്ടു. അണ്ടർ 14 ആൺ-പെൺ വിഭാഗത്തിൽ തിരുവാണിയൂർ സ്റ്റെല്ലാ മേരീസ് കോൺവെന്റ് സ്കൂൾ ചാമ്പ്യന്മാരും കൂവപ്പടി സെന്റ് ആൻസ് പബ്ലിക് സ്കൂൾ റണ്ണേഴ്സ് അപ്പും നേടി.
ആൺകുട്ടികളുടെ വിഭാഗത്തിൽ കോതമംഗലം മാർത്തമറിയം പബ്ലിക് സ്കൂളും പെൺകുട്ടികളുടെ വിഭാഗത്തിൽ ചാലക്കുടി സിഎംഐ പബ്ലിക് സ്കൂളും സെക്കൻഡ് റണ്ണറപ്പ് നേടി. വിജയികൾക്ക് കൂവപ്പടി പഞ്ചായത്ത് മെന്പർ റോസ്മേരി ട്രോഫികൾ സമ്മാനിച്ചു. സമാപന സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഗ്രേസി പോൾ, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ഫിൽസി സെബാസ്റ്റ്യൻ, ഡോ. ഗോഡ്വിൻ പോൾ തുടങ്ങിയവർ സംസാരിച്ചു. അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് ആൻസ് പബ്ലിക് സ്കൂളിലെ മാസ്റ്റർ ജോൺ ബെൻഹർ ശാലുവും പെൺകുട്ടികളുടെ വിഭാഗത്തിൽ സ്റ്റെല്ലാ മേരി സ്കൂളിലെ കുമാരി ശ്രീപാർവതിയും അണ്ടർ 14 ആൺ-പെൺ വിഭാഗത്തിൽ തിരുവാണിയൂർ സ്റ്റെല്ല മേരീസിലെ മാസ്റ്റർ ഏയ്ഡൻ സിജോയും കുമാരി നിയ മാത്യുവും മികച്ച കളിക്കാരായി തെരഞ്ഞെടുക്കപ്പെട്ടു.
Ernakulam
മട്ടാഞ്ചേരി: വെല്ലിംഗ്ടൺ ഐലൻഡിൽ റോഡരികിൽ മാലിന്യം തള്ളിയ സംഭവങ്ങളിൽ മൂന്ന് വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ഹാർബർ പൊലിസ്. സംഭവത്തില്‍ മൂന്ന് പേർക്കെതിരെ പൊലിസ് കേസെടുത്തു. ഇന്നലെ പുലർച്ചെ 1.45 മുതൽ മൂന്ന് വരെയുള്ള സമയത്ത് ജോസ്കോ ഓട്ടോമൊബൈൽസിന് സമീപമാണ് മാലിന്യം തള്ളിയത്.
പൊലിസ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് വിവിധ വാഹനങ്ങളിലായി മാലിന്യം നിക്ഷേപിക്കുന്നത് കണ്ടെത്തിയത്. ടിപ്പർ ലോറിയിൽ മാലിന്യം തള്ളിയ വയനാട് വൈത്തിരി സ്വദേശി പി. കബീർ, ടാങ്കർ ലോറിയിൽ മാലിന്യം നിക്ഷേപിച്ച പള്ളുരുത്തി തങ്ങൾ നഗർ സ്വദേശി പി.എസ് ഷമീർ, ടാങ്കർ ലോറിയിൽ മാലിന്യം തള്ളിയ മട്ടാഞ്ചേരി കൊച്ചുപറമ്പ് സ്വദേശി മുജീബ് റഹ്മാൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. മൂന്ന് വാഹനങ്ങളും പൊലിസ് കസ്റ്റഡിയിലെടുത്തു. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.
Ernakulam
തിരുവാങ്കുളം: കുരീക്കാട് റെയില്‍വേ മേല്പാലത്തിനായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അവസാന ഘട്ടത്തിലാണെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ഭൂമിയുടെ വില നിര്‍ണയവുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ലഭിച്ച 17 വിശദമായ മൂല്യനിര്‍ണയ റിപ്പോര്‍ട്ടുകള്‍ക്ക് അംഗീകാരം നല്കിയിട്ടുള്ളതായും ഇതിന്റെ അടിസ്ഥാനത്തില്‍ മേല്‍പ്പാല നിര്‍മാണത്തിനാവശ്യമായ സ്ഥലമേറ്റെടുക്കാന്‍ 31.2 കോടി രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് കത്ത് നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
തുക ലഭ്യമാകുന്ന മുറയ്ക്ക് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാനാണ് ലക്ഷ്യമിടുന്നത്. 41സ്ഥലമുടമകളില്‍ നിന്നാണ് ഭൂമി ഏറ്റെടുക്കേണ്ടത്. ഇവരുടെ സ്ഥലങ്ങളുടെ വിശദമായ മൂല്യനിര്‍ണയ സ്റ്റേറ്റ്മെന്റിന് ജില്ലാ കളക്ടര്‍ അംഗീകാരം നല്കിയിട്ടുള്ളതായും ആവശ്യമായ 31.2 കോടി രൂപ ആര്‍ബിഡിസി ലഭ്യമാക്കി റവന്യൂ വകുപ്പിന് കൈമാറിയാല്‍ ഒന്നര മാസത്തിനകം സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനാകുമെന്നും ജില്ലാ കളക്ടര്‍ ജി.പ്രിയങ്ക അറിയിച്ചു.
മന്ത്രിയുടെ അധ്യക്ഷതയില്‍ സെക്രട്ടേറിയറ്റിലെ ചേംബറില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ഡി. രാജു, സ്പെഷല്‍ തഹസില്‍ദാര്‍, കിഫ്ബി, ആര്‍ബിഡിസി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Ernakulam
കൊച്ചി: പച്ചാളം മേഖലയില്‍ ഗതാഗതക്കുരുക്കുണ്ടാക്കുന്ന വൈദ്യുതി തൂണുകള്‍ ഡിസംബര്‍ 16നകം മാറ്റുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് ഹൈക്കോടതി. തൂണുകള്‍ മാറ്റാനുള്ള പ്ലാന്‍ റെയില്‍വേക്ക് കൈമാറിയതായി കെഎസ്ഇബി അറിയിച്ചതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് പ്രതീക്ഷ പ്രകടിപ്പിച്ചത്. തുടര്‍ നടപടികള്‍ക്ക് ആറാഴ്ച സമയം വേണമെന്ന് റെയില്‍വേ ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രദേശവാസിയായ സുജിത് സി. സുകുമാരന്‍ നല്കിയ ഹര്‍ജി വീണ്ടും ഡിസംബര്‍ 16 ന് പരിഗണിക്കാന്‍ മാറ്റി.
Ernakulam
ആലുവ: ആലുവ ജില്ലാ ആശുപത്രിയിൽ അടിച്ചു പൂട്ടിയ കാന്റീൻ എത്രയും വേഗം തുറന്നു പ്രവർത്തിക്കണമെന്ന ആവശ്യം ശക്തമാകുന്നു.ഒരു വർഷത്തോളമായി ടെൻഡർ വിളിക്കാതെ നീട്ടിക്കൊണ്ടു പോകുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ജില്ലാ ആശുപത്രി സൂപ്രണ്ടിനെ പൗരാവകാശ സംരക്ഷണ സമിതി പ്രവർത്തകർ ഉപരോധിച്ചു.
ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള ആലുവ ജില്ലാ ആശുപത്രിയിൽ നല്ല രീതിയിൽ പ്രവർത്തിച്ചുവന്നിരുന്ന കാന്റീൻ അടച്ചു പൂട്ടിയിട്ട് ഒരു വർഷം പിന്നിട്ടു.
നിത്യേന ഒപി വിഭാഗത്തിൽ എത്തുന്ന രോഗികൾക്കും ഡയാലിസിസിനെത്തുന്നവർ , പ്രസവാനന്തര ചികിത്സകൾക്കായി എത്തുന്നവർ തുടങ്ങി എല്ലാ വിഭാഗം ജനങ്ങൾക്കും ഉപകാരപ്രദമായിരുന്നതാണ് കാന്റീൻ. എന്നാൽ ടെൻഡർ കാലാവധി കഴിഞ്ഞ് നിലവിലുണ്ടായിരുന്ന കാന്റീൻ പൂട്ടിപ്പോയതോടെ ദുരിതത്തിലായി.
ഭക്ഷണം കഴിക്കുന്നതിന് ആശുപത്രിക്ക് പുറത്തുള്ള ഹോട്ടലുകളിൽ പോയി അമിതവില കൊടുത്ത് വാങ്ങി കഴിക്കേണ്ട അവസ്ഥയാണ് ഉള്ളത്. ഏതാനും സന്നദ്ധ സംഘടനകൾ പ്രഭാത ഭക്ഷണവും ഒഴിവു ദിവസങ്ങളിൽ ഉച്ച ഭക്ഷണവും കൊടുക്കുന്നതാണ് രോഗികൾക്ക് ആശ്വാസം.
രോഗികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൗരാവകാശ സംരക്ഷണ സമിതി ഇക്കാര്യത്തിൽ ഇടപെടുവാൻ തീരുമാനിച്ചതെന്ന് സെക്രട്ടറി സാബു പരിയാരത്ത് പറഞ്ഞു.
എത്രയും വേഗം കാന്റീൻ തുറന്നു പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൗരാവകാശ സംരക്ഷണ സമിതി പ്രവർത്തകർ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിക്കുകയും നിവേദനം നൽകുകയും ചെയ്തു .
നിവേദനത്തിന്റെ കോപ്പികൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ആരോഗ്യ മന്ത്രി, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ, ജില്ലാ കളക്ടർ എന്നിവർക്ക് നൽകിയതായി ഭാരവാഹികൾ അറിയിച്ചു.എത്രയും വേഗം അനുയോജ്യരായ ആളുകളെ കണ്ടെത്തി ടെൻഡർ നടപടികളിലൂടെ കാന്റീൻ തുറന്നു പ്രവർത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് തുടർ സമരപരിപാടികൾ നടത്തുമെന്നും സമിതി അറിയിച്ചു.
Ernakulam
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭ അധികൃതർ സീൽ ചെയ്തിരുന്ന ഹോട്ടലിന്റെ പൂട്ട് തകർത്ത് അകത്ത് കയറി 20 ലക്ഷം രൂപയുടെ സാധന സാമഗ്രികൾ കടത്തിയതായി പരാതി. ഇരുമ്പനം സീപോർട്ട്-എയർപോർട്ട് റോഡിലുള്ള എടിഎഫ് അരമന ഹോട്ടലിൽ നിന്നും അടുക്കള സാമഗ്രികളുൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിച്ച് കടത്തിയതായാണ് കെട്ടിട ഉടമ പരാതി നൽകിയത്.
കെട്ടിടത്തിൽ ഹോട്ടൽ നടത്തിയിരുന്ന വടക്കൻ പറവൂർ സ്വദേശിക്കെതിരെയാണ് പരാതി. നികുതിയും മറ്റ് കുടിശികകളും അടയ്ക്കാത്തതിനെ തുടർന്ന് നഗരസഭ അധികൃതർ സീൽ ചെയ്തിരുന്ന കെട്ടിടത്തിൽ കഴിഞ്ഞ ഏപ്രിൽ ആറിന് വൈകിട്ട് പൂട്ട് തകർത്ത് അകത്ത് കയറി ഹോട്ടലിലെ ഉപകരണങ്ങളും മറ്റ് സാധന സാമഗ്രികളും കടത്തിക്കൊണ്ടു പോയെന്നാണ് പരാതിയിൽ പറയുന്നത്. തൃപ്പൂണിത്തുറ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ പരാതിയിലാണ് ഹിൽപാലസ് പൊലിസ് കേസെടുത്തത്.
Ernakulam
കൊച്ചി: രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വികസനത്തിനും നിര്‍ണായക സംഭാവനകള്‍ നല്കിയ ശക്തയായ ഭരണാധികാരിയായിരുന്നു ഇന്ദിരാഗാന്ധിയെന്ന് മുന്‍മന്ത്രി കെ. ബാബു. എറണാകുളം ഡിസിസി സംഘടിപ്പിച്ച ഇന്ദിരാഗാന്ധി ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധികളെ ധൈര്യത്തോടെ നേരിടാനും രാജ്യതാല്പര്യങ്ങള്ക്ക് മുന്‍ഗണന നല്‍കാനും അവര്‍ കാണിച്ച രാഷ്ട്രീയ ഇഛാശക്തി ഇന്നും പ്രസക്തമാണ്. ദാരിദ്ര്യനിര്‍മാര്‍ജനം, ബാങ്ക് ദേശസാല്‍ക്കരണം, ഭക്ഷ്യസുരക്ഷ, ദേശീയ സുരക്ഷ തുടങ്ങിയ മേഖലകളില്‍ ഇന്ദിരാഗാന്ധി സ്വീകരിച്ച നടപടികള്‍ രാജ്യത്തിന്റെ പുരോഗതിയില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ ജീവിതവും ഭരണനേട്ടങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല, രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തില്‍ വിശ്വസിക്കുന്ന എല്ലാവര്ക്കും പ്രചോദനമാണെന്നും കെ. ബാബു കൂട്ടിച്ചേര്‍ത്തു.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. അജയ് തറയില്‍, വി.പി. സജീന്ദ്രന്, ടി.ജെ. വിനോദ് എംഎല്‍എ, ഡൊമിനിക് പ്രസന്റേഷന്, ജയ്സണ്‍ ജോസഫ്, ദീപ്തി മേരി വര്‍ഗീസ്, ശ്രീനിവാസന് കൃഷ്ണന്, ഐ.കെ. രാജു തുടങ്ങിയവര്‍ പങ്കെടുത്തു.
Ernakulam
കാക്കനാട്: യാത്രക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ സ്വകാര്യ ബസ് ഡ്രൈവറെ തൃക്കാക്കര പൊലിസ് അറസ്റ്റ് ചെയ്തു. മഞ്ഞുമ്മൽ സ്വദേശിയായ എൽദോയാണ് പിടിയിലായത്. കാക്കനാട് ഓലിമുകൾ പള്ളിക്കുസമീപത്തെ ബസ് സ്റ്റോപ്പിൽ നിന്നും കയറിയ യുവതിയോട് മറ്റൊരു സ്വകാര്യ ബസിൽ ഡ്രൈവറായ മഞ്ഞുമ്മൽ സ്വദേശി എൽദോ അപമര്യാദയായി പെരുമാറുകയായിരുന്നു.
ഈമാസം ഒന്‍പതിനാണ് സംഭവം. ഇതിനെ ചോദ്യം ചെയ്ത യുവതിയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് യുവതി തൃക്കാക്കര പൊലിസിൽ പരാതി നൽകിയിരുന്നു. സംഭവശേഷം ഒളിവിൽ പോയ എൽദോയെ ബുധനാഴ്ചയാണ് തൃക്കാക്കര പൊലിസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Ernakulam
വൈപ്പിൻ : ഇന്റർനാഷണൽ അത്ലറ്റുകളുടെയും ഒളിമ്പ്യന്മാരുടെയും കൂട്ടായ്മയായ അത്ലറ്റ്സ് വെൽഫെയർ അസോസിയേഷൻ(അശ്വ) പ്രോമിസിംഗ് അത്ലറ്റ് അവാർഡിന് നായരമ്പലം ഭഗവതി വിലാസം ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി കെ.ജെ. അമിഷയെ തെരഞ്ഞെടുത്തു.
സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം പെൺകുട്ടികളുടെ 600 മീറ്റർ ഓട്ടമത്സരത്തിൽ അമിഷ ഗോൾഡ് മെഡൽ നേടിയിരുന്നു. 10,000 രൂപയും ഫലകവുമാണ് അവാർഡ്.
അടുത്തമാസം ആറിന് മൂവാറ്റുപുഴ കബനി പാലസിൽ വെച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കുമെന്നും അശ്വ പ്രസിഡന്റ് റോയ് വർഗീസ് അറിയിച്ചു.
Ernakulam
കൂത്താട്ടുകുളം: നഗരത്തിലെ രൂക്ഷമായ വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള പ്രാഥമിക സർവേ നടപടികൾക്ക് തുടക്കമായി. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, നഗരസഭ ജനപ്രതിനിധികൾ, വ്യാപാരി പ്രതിനിധികൾ എന്നിവരുടെ സംയുക്ത നേതൃത്വത്തിലായിരുന്നു നഗരത്തിലെ പരിശോധന.
ഗവ. യുപി സ്കൂൾ മുതൽ എസ്ബിഐ ബാങ്കിന് സമീപം വരെയുള്ള വിവിധ സ്ഥലങ്ങളിലായിരുന്നു പ്രാഥമിക സർവേ.നഗരത്തിന്റെ പല ഭാഗങ്ങളിലും ഓടകൾ മണ്ണും മാലിന്യവും നിറഞ്ഞ് മൂടിക്കിടക്കുന്നതായും റോഡിലെ മഴവെള്ളം അഴുക്കുചാലുകളിലേക്ക് സുഗമമായി ഒഴുകിയെത്തുന്നതിന് സാങ്കേതിക തടസങ്ങളുള്ളതായും ഉദ്യോഗസ്ഥർ കണ്ടെത്തി. മഴക്കാലത്ത് വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ വെള്ളം കയറുന്നതും കച്ചവടക്കാർ നേരിടുന്ന ദുരിതങ്ങളും വ്യാപാരി പ്രതിനിധികൾ ഉദ്യോഗസ്ഥരെ നേരിട്ട് ബോധ്യപ്പെടുത്തി.
രാമപുരം കവല, ഓണംകുന്ന് കാവിന് മുൻവശം, ജൂവൽ കവല, നഗരസഭാ കാര്യാലയത്തിന് മുൻഭാഗം, എസ്ബിഐ ബാങ്കിന് സമീപം എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടന്നത്. മഴക്കാലങ്ങളിൽ ഏറ്റവും അധികം വെള്ളക്കെട്ട് അനുഭവപ്പെടുന്ന ഈ പ്രദേശങ്ങളിലായിരിക്കും കൂടുതൽ അറ്റകുറ്റപ്പണികളും മാറ്റങ്ങളും നടപ്പിലാക്കുക. മൂവാറ്റുപുഴ മുതൽ ചോരക്കുഴി വരെയുള്ള ഭാഗങ്ങളിൽ ഉടൻ നടത്താനിരിക്കുന്ന റോഡ് റീടാറിംഗ് പ്രവൃത്തികൾക്കൊപ്പം തന്നെ വെള്ളക്കെട്ട് പരിഹരിക്കാനുള്ള നിർമാണ പ്രവർത്തനങ്ങളും പൂർത്തിയാക്കാനാണ് തീരുമാനം.
കഴിഞ്ഞ ദിവസം നഗരസഭയിൽ ചേർന്ന അവലോകന യോഗത്തിലെ തീരുമാനപ്രകാരമാണ് അടിയന്തരമായി സർവേ നടത്തിയത്. മൂവാറ്റുപുഴ പിഡബ്ല്യുഡി റോഡ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ ജൂലിയൻ ജോസ്, കൂത്താട്ടുകുളം പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനിയർ ടി. വിനീത്, ഓവർസിയർ സരിത ജോഷി എന്നിവരടങ്ങുന്ന സാങ്കേതിക സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. നഗരസഭ ചെയർപേഴ്സൺ റെജി ജോൺ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, കൗൺസിലർമാർ, മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരും സർവേയിൽ പങ്കെടുത്തു.
Ernakulam
മൂവാറ്റുപുഴ: ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളെ വന്‍തോതില്‍ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ മൂന്നു പ്രധാന കേന്ദ്രങ്ങളെ കോര്‍ത്തിണക്കി പുതിയ ടൂറിസം സര്‍ക്യൂട്ട് പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴല്നാടന് എംഎല്‍എ മന്ത്രി പി.സി. വിഷ്ണുനാഥിന് കത്ത് നല്കി.
മണ്ഡലത്തിന്റെ അനന്തമായ വിനോദസഞ്ചാര സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന പദ്ധതികളാണ് കത്തില്‍ നിര്‍ദേശിച്ചത്. പ്രകൃതിസൗഹൃദ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് എംഎല്‍എ മുന്നോട്ടുവച്ച പ്രത്യേക ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വികസന നിര്‍ദേശം സമര്‍പ്പിച്ചിരിക്കുന്നത്. ആവോലി, മഞ്ഞള്ളൂര്‍ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ചക്കിപ്പാറ, പായിപ്ര പഞ്ചായത്തിലെ പോയാലിമല, ആരക്കുഴ പഞ്ചായത്തിലെ കൊടികുത്തിപ്പാറ എന്നീ മൂന്നു പ്രധാന കുന്നിന്‍പ്രദേശങ്ങളെ കേന്ദ്രീകരിച്ച് ഹില്‍ടോപ്പ് ടൂറിസം സര്‍ക്യൂട്ട് വിഭാവനം ചെയ്യാനാണ് എംഎല്‍എ ലക്ഷ്യമിടുന്നത്.
നഗരത്തിലെ വെളിച്ചത്തില്‍ നിന്നും മാറിനില്‍ക്കുന്ന പ്രദേശമായതിനാല്‍ ആകാശ നിരീക്ഷണത്തിനും ഏറെ അനുയോജ്യമായ ഇടമെന്ന നിലയില്‍ ചക്കിപ്പാറയില്‍ ടെലിസ്കോപ്പുകള് ഉള്‍പ്പടെയുള്ള പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കണമെന്നാണ് പദ്ധതി നിര്‍ദേശം. മൂവാറ്റുപുഴ നഗരത്തില്‍ നിന്നും വളരെ അടുത്തായി പായിപ്ര പഞ്ചായത്തില്‍ ഏകദേശം 16 ഏക്കറോളം വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന മൊട്ടക്കുന്നുകളും പാറക്കെട്ടുകളും നിറഞ്ഞ പ്രദേശമാണ് പോയാലിമല.
പോയാലി മലയിലേക്ക് എത്താന്‍ കഴിയുന്ന രീതിയില്‍ റോഡിന്റെ നിര്‍മാണം, റോപ്വേ സ്ഥാപിക്കല്‍, മലമുകളിലെ വ്യൂ പോയിന്റുകളില്‍ ആവശ്യമായ സൗകര്യങ്ങള്‍, വിശ്രമ കേന്ദ്രങ്ങള്‍, ഉദ്യാനങ്ങള്‍, കഫെറ്റീരിയ എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയാല്‍ സഞ്ചാരികളുടെ തിരക്ക് വര്‍ധിക്കുമെന്ന് പ്രദേശവാസികള്‍ പറയുന്നു.
ആരക്കുഴ പഞ്ചായത്തിലെ ഉയര്‍ന്ന പാറക്കെട്ടാണ് കൊടികുത്തിപ്പാറ. സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സുരക്ഷാ വേലികള്‍, നടപ്പാതകള്‍, വിശ്രമകേന്ദ്രങ്ങള്‍, വ്യൂപോയിന്റുകള്‍ എന്നിവ ഒരുക്കുന്നതിലൂടെ ആരക്കുഴയുടെ പ്രധാന ടൂറിസം കേന്ദ്രമായി കൊടികുത്തിപ്പാറയെ മാറ്റാനാകും. ഈ മൂന്ന് ഇടങ്ങളെയും കേന്ദ്രീകരിച്ച് സമഗ്രമായ ടൂറിസം പദ്ധതികള്‍ നടപ്പാക്കുന്നതിനു ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും പ്രാഥമിക പഠനത്തിനായി ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും എംഎല്‍എ മന്ത്രിയോട് അഭ്യര്‍ഥിച്ചു.
Thrissur
കൊടുങ്ങല്ലൂർ: അഴിക്കോട് മാർതോമാ പൊന്തിഫിക്കൽ തീർഥകേന്ദ്രത്തിൽ മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാർതോമാശ്ലീഹായുടെ വലതുകര തിരുശേഷിപ്പ് റോമിൽ നിന്ന് തീർത്ഥകേന്ദ്രത്തിൽ പ്രതിഷ്ഠിച്ചതിന്റെ 73 ാം വാർഷികവും സംയുക്തമായി ആഘോഷിച്ചു. പത്ത് ദിവസമായി ആഘോഷിച്ചു വരുന്ന തിരുനാളിന്റെ സമാപനദിനമായ ഇന്നലെ പത്തിനുള്ള പൊന്തിഫിക്കൽ സമൂഹദിവ്യബലിക്ക് ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ മുഖ്യ കാർമികനായി സന്ദേശം നൽകി.
തിരുക്കർമങ്ങൾക്കുശേഷം ഉച്ചകഴിഞ്ഞ് രണ്ടിന് മാർതോമാശ്ലീഹായുടെ തിരുസ്വരൂപം വഹിച്ചു കൊണ്ട് പെരിയാറിലൂടെ ഭാരത പ്രവേശന ജലഘോഷയാത്രയും വൈകീട്ട് ഏഴിന് കൊച്ചിൻ വോയ്സ് അവതരിപ്പിച്ച ഗാനമേളയും ഉണ്ടായിരുന്നു. 29ന് എട്ടാമിടം വൈകിട്ട് 5.30 ന് ദിവ്യബലിയോടെ തിരുനാളിന് കൊടിയിറങ്ങും.
Thrissur
വേലൂർ: പുലിയന്നൂർ സ്കൂളിന്റെ "സെന്റ്് തോമസ്' നാമം പുനഃസ്ഥാപിച്ചു ലഭിച്ചതിൽ ആ ഹ്ലാദം പ്രകടിപ്പിച്ചും ഇതിനായി സഹകരിച്ചവർക്കു നന്ദി അറിയിച്ചും കത്തോലിക്കാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ പുലിയന്നൂർ സെന്ററിൽ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു. കത്തോലിക്കാ കോൺഗ്രസ് അതിരൂപത ഡയറക്ടർ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത് ഉദ്ഘാടനം ചെയ്തു.
തണ്ടിലം സെന്റ് ആന്റണീസ് പള്ളി അങ്കണത്തിൽ നിന്നാരംഭിച്ച പ്രകടനത്തിന് ശേഷ മായിരുന്നു യോഗം. തണ്ടിലം പള്ളി വികാരി ഫാ. ജോൺസൺ അന്തിക്കാടൻ അധ്യക്ഷത വഹിച്ചു. പി.ഐ. ലാസർ മാസ്റ്റർ, സി.ഐ. പൗലോസ് മാസ്റ്റർ, ജോസ് ചെമ്പിശേരി, സി.സി. ജോസ്, ജോൺ കള്ളിയത്ത് എന്നിവർ പ്രസംഗിച്ചു.
നൂറുവർഷംമുമ്പ് വേലൂർ പള്ളിയുടെ കീഴിലുള്ള കത്തോലിക്കാ കുടുംബങ്ങൾ സൗ ജന്യമായി നിർമിച്ചു നൽകിയ സ്കൂളിന്റെ പേര് 2022-ലാണ് നീക്കം ചെയ്തത്. നാലു വർഷത്തിലധികം നീണ്ട കാത്തിരിപ്പിനൊടുവിൽ, നിലവിലെ സർക്കാർ അധികാരത്തിൽ വന്ന് ആറു മാസത്തിനുള്ളിൽ പേര് പുനഃസ്ഥാപിച്ചു നൽകിയതിൽ യോഗം നന്ദി രേഖ പ്പെടുത്തി.
Thrissur
തൃശൂർ: സെന്റ് തോമസ് കോളജിലെ പൂർവവിദ്യാർഥിസംഗമം ഓർമച്ചെപ്പ് 2026 പാലോക്കാരൻ സ്ക്വയറിൽ കോർപറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. സെന്റ് തോമസ് കോളജിലെ പൂർവവിദ്യാർഥിയും തൃശൂർ ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്തിന്റെ പൗരോഹിത്യ സുവർണജൂബിലിയോടനുബന്ധിച്ച് 50 വൃക്ഷത്തെകളുടെ വിതരണം സഹായമെത്രാനും കോളജ് മാനേജരുമായ മാർ ടോണി നീലങ്കാവിൽ നിർവഹിച്ചു. പ്രസിഡന്റ് സി.എ. ഫ്രാൻസിസ്, അഡ്വ. പി. പരമേശ്വരൻ നന്പൂതിരി, സി.സി. ജോയ്, ടോണി പി. ജോണ്‍, ഇ. സന്തോഷ് കുമാർ എന്നിവരെ മാർ ആൻഡ്രൂസ് താഴത്ത് ആദരിച്ചു.
യോഗത്തിൽ പ്രിൻസിപ്പൽ ഫാ. ഡോ. കെ.എ. മാർട്ടിൻ, എക്സിക്യൂട്ടീവ് മാനേജർ ഫാ. ബിജു പാണേങ്ങാടൻ, സ്റ്റാർസ് സെക്രട്ടറി ജെയിംസ് മുട്ടിക്കൽ, ജനറൽ കണ്‍വീനർ എം.എ. സാജൻ, ട്രഷറർ സി.വി. അജി എന്നിവർ പ്രസംഗിച്ചു. 107 പേർക്കു സൗജന്യ ഡയാലിസിസ് ചെയ്യാനുള്ള സംഖ്യ ജൂബിലി മെഡിക്കൽ കോളജ് ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുര്യന്‍ സ്റ്റാഴ്സ് പ്രസിഡന്റ് സി.എ. ഫ്രാൻസിസ്, സെക്രട്ടറി ജെയിംസ് മുട്ടിക്കൽ എന്നിവർ ചേർന്നു കൈമാറി.
Thrissur
ഗുരുവായൂർ: കോട്ടപ്പടി സെന്റ് ലാസേഴ്സ് ദേവാലയത്തിൽ ഇടവക ദിനവും മതബോധന ദിനവും ആഘോഷിച്ചു. അതിരൂപത കുടുംബ കൂട്ടായ്മ ഡയറക്ടർ ഫാ. ട്വിങ്കിൾ വാഴപ്പിള്ളി ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ഷാജി കൊച്ചുപുരയ്ക്കൽ അധ്യക്ഷനായി.പാലയൂർ ഫൊറോന കുടുംബ കൂട്ടായ്മ കേന്ദ്രസമിതി ഡയറക്ടർ ഫാ.ഗ്ലാഡ്രിൻ വട്ടക്കുഴി അനുഗ്രഹ പ്രഭാഷണം നടത്തി.
ബഥനി മഠം സുപ്പീരിയർ സിസ്റ്റർ അൽഫോൻസ, കൈക്കാരൻ ഇ.എഫ്. ജോൺസൺ, കുടുംബ കൂട്ടായ്മ കേന്ദ്രസമിതി കൺവീനർ ജോൺപോൾ പുറത്തൂർ, ഭക്തസംഘടന ഏകോപന സമിതി കൺവീനർ ബിജു അന്തിക്കാട്ട്, മതബോധന ഹെഡ്മാസ്റ്റർ എം.ജെ. സെബാസ്റ്റ്യൻ, അസി. വികാരി ഫാ. വിബി പുറത്തൂക്കാരൻ എന്നിവർ പ്രസംഗിച്ചു.
Thrissur
ഒല്ലൂർ: തൃശൂർ അതിരൂപത ഒല്ലൂർ സെന്റ്് ആന്റണീസ് ഫൊറോന പള്ളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫൊറോന ബൈബിൾ കൺവെൻഷൻ 'കൃപാഭിഷേകം ഡിസംബർ 16 മുതൽ 20 വരെ നടക്കും.
ദിവസവും ഉച്ചതിരിഞ്ഞ് 3.30 മുതൽ രാത്രി ഒന്പതുവരെ പള്ളി ഗ്രൗണ്ടിൽ വച്ചാണ് കൺവെൻഷൻ നടക്കുന്നത്. അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാലും ടീമും കൺവെൻഷൻ നയിക്കും.
അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത്, സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ എന്നിവർ കൺവെൻഷനിൽ അനുഗ്രഹപ്രഭാഷണം നടത്തും. കൺവെൻഷൻ ദിവസങ്ങളിൽ വിശുദ്ധ കുർബാന, ദിവ്യകാരുണ്യ ആരാധന, ദൈവവചനശുശ്രൂഷ, വിടുതൽ ശുശ്രൂഷ, സൗഖ്യശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും.
കൺവെൻഷന്റെ സുഗമമായ നടത്തിപ്പിനായി വികാരി ഫാ. വർഗീസ് കുത്തൂർ ചെയർമാനും സഹവികാരിമാർ, ഗലീലി മേഖലയിലെയും അഞ്ചേരി മേഖലയിലെയും പ്രീസ്റ്റ്-ഇൻ-ചാർജ് വൈദികർ, ഡീക്കൻ എന്നിവർ വൈസ് ചെയർമാൻമാരായും നടത്തു കൈക്കാരൻ തോമസ് കൂള ജനറൽ കൺവീനറായും പ്രവർത്തിക്കും.
കൺവൻഷനോടുനുബന്ധിച്ചുള്ള പന്തലിന്റെ കാൽനാട്ടുകർമം വികാരി ഫാ. വർഗീസ് കുത്തൂർ, സഹ വികാരിമാരായ ഫാ. ഡേവിസ് പുലിക്കോട്ടിൽ, ഫാ. ജിജോ തറയിൽ, ഫാ. പ്രകാശ് പുത്തൂർ, ഡീക്കൻ സേവിയർ മുല്ലശേരിൽ എന്നിവർ ചേർന്ന് നിർവഹിച്ചു.
Thrissur
കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലയുടെ വാണിജ്യ തലസ്ഥാനവും ജില്ലയിലെ ഏറ്റവും വലിയ നഗരസഭയും താലൂക്ക് ആസ്ഥാനവുമായ കാഞ്ഞങ്ങാട്ടെ റെയില്‍വേ സ്റ്റേഷനോട് അധികാരികള്‍ കാണിക്കുന്ന അവഗണനയ്ക്കെതിരേ കാഞ്ഞങ്ങാട്ട് ജനകീയ പ്രക്ഷോഭം ശക്തമാക്കുന്നു.
കാഞ്ഞങ്ങാട് നഗരസഭയിലെയും പള്ളിക്കര, അജാനൂര്‍, പുല്ലൂര്‍-പെരിയ, മടിക്കൈ, കോടോം-ബേളൂര്‍, കള്ളാര്‍, പനത്തടി, ബളാല്‍ എന്നീ പഞ്ചായത്തികളിലെയും കര്‍ണാടകയിലെ മടിക്കേരി, സുള്ള്യ, ഭാഗമണ്ഡല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെയും ജനങ്ങള്‍ പൂര്‍ണമായും കുറ്റിക്കോല്‍, ബേഡഡുക്ക, ചെമ്മനാട്, ഉദുമ പഞ്ചായത്തുകളിലെ ജനങ്ങള്‍ ഭാഗികമായുംആശ്രയിക്കുന്ന റെയില്‍വേ സ്റ്റേഷനാണ് കാഞ്ഞങ്ങാട്.
ലോക പ്രശസ്ത ടൂറിസം കേന്ദ്രമായ ബേക്കല്‍ കോട്ട, റാണിപുരം, മടിക്കേരി, തലക്കാവേരി എന്നിവിടങ്ങളിലേക്കുള്ള വിനോദ സഞ്ചാരികള്‍ക്കുള്ള പ്രവേശന കവാടമാണ് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പഠിക്കുന്ന കേന്ദ്രസര്‍വകലാശാലയിലെ വിദ്യാര്‍ഥികളും അധ്യാപകരും കൂടാതെ പി.എന്‍. പണിക്കര്‍ ആയുര്‍വേദ മെഡിക്കല്‍ കോളജ്, നിത്യാനന്ദ എന്‍ജിനിയറിംഗ് കോളജ് ഉള്‍പ്പെടെയുള്ള പത്തോളം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. ലോക പ്രശസ്ത ആത്മീയ കേന്ദ്രങ്ങളായ ആനന്ദാശ്രമം, നിത്യാനന്ദാശ്രമം എന്നിവിടങ്ങളിലേക്കുള്ള തീര്‍ഥാടകരും കാഞ്ഞങ്ങാട്ട് സ്ഥിതി ചെയ്യുന്ന നിരവധി ജില്ലാതല സര്‍ക്കാര്‍ ഓഫിസുകളിലെ ജീവനക്കാരും കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്.
വരുമാനത്തിന്റെ കാര്യത്തിൽ ജില്ലയില്‍ രണ്ടാം സ്ഥാനത്തുള്ളതും പ്രതി വര്‍ഷം 20 കോടിയിലധികം വരുമാനമുള്ളതും 50 ലക്ഷത്തോളം യാത്രക്കാര്‍ ആശ്രയിക്കുന്നതുമായ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുമ്പോള്‍ അധികൃതര്‍ വിവേചനം കാണിക്കുന്നുവെന്നാണ് ആക്ഷേപം.
കാഞ്ഞങ്ങാടിന്റെ മൂന്നിലൊന്ന് വരുമാനം മാത്രമുള്ള ചെറിയ സ്റ്റേഷനുകളില്‍ പോലും രാമേശ്വരം എക്സ്പ്രസ് പോലുള്ള ദീര്‍ഘദൂര വണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചപ്പോള്‍ കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ എറണാകുളം ഭാഗത്തേക്കുള്ള മംഗള എക്സ്പ്രസിന്റെയും കോയമ്പത്തൂര്‍ ജബല്‍പുര്‍ എക്സ്പ്രസിന്റെയും സ്റ്റോപ്പ് പോലും കാഞ്ഞങ്ങാട്ട് പുനഃസ്ഥാപിച്ചിട്ടില്ല.
ഈ ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കുന്നതോടൊപ്പം രാമേശ്വരം എക്സ്പ്രസ്, മംഗളുരു നാഗര്‍കോവില്‍ അന്ത്യോദയ എക്സ്പ്രസ്, പുണെ-എറണാകുളം സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്, പുതുച്ചേരി -മംഗളുരു എക്സ്പ്രസ്, മരുസാഗര്‍ എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ക്ക് അടിയന്തരമായി കാഞ്ഞങ്ങാട്ട് സ്റ്റോപ്പ് അനുവദിക്കണമെന്നാണ് ആവശ്യം.
ഇക്കാര്യം ഉന്നയിച്ച് രാജ് മോഹന്‍ ഉണ്ണിത്താന് എം പി യും നഗരസഭാ ചെയര്‍പേഴ്സൺ വി.വി. രമേശനും കേന്ദ്ര റെയിൽവേ മന്ത്രിക്കും ഉന്നതാധികാരികള്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് യാത്രക്കാരുടെ വിവിധ സംഘടനകള്‍ വ്യക്തമാക്കി. സമര പരിപാടികളുടെ ഭാഗമായി 24നു കാഞ്ഞങ്ങാട് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ ഏകദിന നിരാഹാരസമരവും ഒപ്പു ശേഖരണവും സംഘടിപ്പിച്ചിട്ടുണ്ട്.
Thrissur
കൈപ്പറമ്പ്: കൈപ്പറമ്പ് -തലക്കോട്ടുകര റോഡിൽ രണ്ടാം വാർഡ് പരിധിയിലെ റോഡരികിലുള്ള പൊന്തക്കാടുകളിൽ മാലിന്യം വലിച്ചെറിയുന്നത് നിത്യസംഭവമാകുന്നു. ഭക്ഷണാവശിഷ്ടങ്ങൾ, ഇറച്ചി മാലിന്യങ്ങൾ, സാനിറ്ററി നാപ്കിനുകൾ, ഡയപ്പറുകൾ എന്നിവയാണ് ദിവസേന ഇവിടെ തള്ളുന്നത്.
മാലിന്യം തിന്നാനെത്തുന്ന തെരുവുനായ്ക്കൾ ഇവ റോഡിലേക്ക് വലിച്ചിഴച്ച് ചിതറിക്കുന്നത് യാത്രക്കാർക്കും പ്രദേശവാസികൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
ദുർഗന്ധത്തിന് പുറമെ തെരുവുനായ്ക്കളുടെ ആക്രമണ ഭീഷണിയും പ്രദേശത്ത് രൂക്ഷമാണ്. ഈ പ്രശ്നത്തിന് പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നും എത്രയും വേഗം ശാശ്വത പരിഹാരമുണ്ടാകണമെന്നും, രാത്രികാലങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Thrissur
തൃശൂർ: ശക്തൻതന്പുരാൻ മാർക്കറ്റിലെ തൊഴിലാളികളുടെ കൂട്ടായ്മയായ മീറ്റ് ജീസസ് പ്രെയർ ടീം ഒരുക്കുന്ന ദൈവശബ്ദം ബൈബിൾ കണ്വെൻഷന് തുടക്കമായി. ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. ഫാ. ഷാജൻ തേർമഠം അധ്യക്ഷത വഹിച്ചു. ഫാ. റോയ് വേളകൊന്പിൽ, ഫാ. സിന്റോ പൊന്തേക്കൻ, ഫാ. ഫ്രാൻസിസ് തലക്കോട്ടൂർ, ഫാ. ജോഷി കണ്ണന്പുഴ, പുത്തൻപള്ളി ബസിലിക്ക റെക്ടർ ഫാ. തോമാസ് കാക്കശേരി തുടങ്ങിയവർ പങ്കെടുത്തു.
പൗരോഹിത്യ സുവർണ ജൂബിലി ആഘോഷിക്കുന്ന മാർ ആൻഡ്രൂസ് താഴത്തിനെ ചടങ്ങിൽ ആദരിച്ചു. നിർധന കുടുംബത്തിന് നിർമിച്ചുനൽകുന്ന വീടിന്റെ താക്കോൽ മാർ ആൻഡ്രൂസ് താഴത്ത് ചടങ്ങിൽ ആശീർവദിച്ചുനൽകി. ഇരിട്ടി ആവില സദൻ ധ്യാനകേന്ദ്രം ഫാ. റാഫ്സണ് പീറ്റർ ഒസിഡിയാണ് കണ്വെൻഷന് നേതൃത്വം നൽകുന്നത്.
ശക്തൻതന്പുരാൻ നഗറിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് 25വരെ നീണ്ടുനിൽ ക്കുന്ന കണ്വെൻഷൻ നടക്കുന്നത്. ദിവസവും രാവിലെ ഒന്പതുമുതൽ വൈകീട്ട് നാലുവരെയും അഞ്ചു മുതൽ രാത്രി ഒന്‍പതു വരെയുമാണ് കണ്വെൻഷൻ.
Thrissur
ചാലക്കുടി: മാനസികാരോഗ്യ വെല്ലുവിളികൾ നേരിടുന്നവർക്കും സമൂഹത്തിന്റെ കരുതലും സ്നേഹവും ആവശ്യമുള്ളവർക്കുമായി കഴിഞ്ഞ 25 വർഷമായി നിശബ്ദമായി സേവനമനുഷ്ഠിക്കുന്ന ഡിവൈൻ കെയർ സെന്റർ സാഹോദര്യ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും നിശബ്ദ സാക്ഷ്യമാണെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ അഭിപ്രായപ്പെട്ടു. മേലൂർ ശാന്തിപുരത്ത് പ്രവർത്തിക്കുന്ന ഡിവൈൻ കെയർ സെന്ററിന്റെ രജതജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാൽനൂറ്റാണ്ടിന്റെ സേവനപാത പിന്നിടുന്ന മാനസികാരോഗ്യ വെല്ലുവിളികൾ നേരിടുന്നവരെ ചേർത്തുപിടിച്ചും അവർക്ക് സ്നേഹവും പരിചരണവും പുനരധിവാസവും ഉറപ്പാക്കിയും സ്ഥാപനം നടത്തുന്ന സേവനം സമൂഹത്തിന് വലിയ മാതൃകയാണെന്ന് അധ്യക്ഷത വഹിച്ച സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. മേജർ ആർച്ച്ബിഷപ് ദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിച്ചു.
പൊതുസമ്മേളനത്തിൽ ബെന്നി ബഹനാൻ എംപി, വിൻസെൻഷ്യൻ സഭയുടെ അസി. സുപ്പീരിയർ ജനറൽ ഫാ. മാത്യു പോത്താലിൽ, മേരിമാതാ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ റവ.ഡോ. അലക്സ് ചാലങ്ങാടി, ഫാ. മാത്യു നായ്ക്കാംപറമ്പിൽ, മേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി പുളിക്കൻ, ജില്ലാ പഞ്ചായത്ത് അംഗം ഷോൺ പെല്ലിശേരി, ഗ്രാമപഞ്ചായത്ത് അംഗം എം.എസ്. ബിജു, ഡിവൈൻ ധ്യാനകേന്ദ്രം സുപ്പീരിയർ ഫാ. ഡോ. വർഗീസ് പാറപ്പുറം, ഫാ. മാത്യു തടത്തിൽ, ഫാ. ഡോ. ആന്റണി വടക്കേക്കര, സോഷ്യൽ ജസ്റ്റിസ് ജില്ലാ ഓഫീസർ കെ.ആർ. പ്രദീപ്, ഫാ. മാർട്ടിൻ പാലാട്ടി എന്നിവർ പ്രസംഗിച്ചു.
Thrissur
കൊരട്ടി: സാങ്കേതികവിദ്യയിലും തൊഴിൽമേഖലയിലും സംഭവിക്കുന്ന അതിവേഗ മാറ്റങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസ സമ്പ്രദായത്തിലും കാലോചിതമായ പരിഷ്കാരങ്ങൾ അനിവാര്യമാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. കൊരട്ടി നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയുടെ ആഭിമുഖ്യ ത്തിൽ സംഘടിപ്പിച്ച ‘ലൂമിനാര ’26’ വിദ്യാഭ്യാസ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകം വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന സാഹചര്യ ത്തിൽ അക്കാദമിക മികവ് ഉറപ്പാക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സ്വയംഭരണാധികാരമുള്ള അന്തരീക്ഷം ഉണ്ടാകണം. ഉന്നതവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിൽ സ്ഥാപനങ്ങളുടെ സ്വയംഭരണത്തിന് നിർണായക പങ്കുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മാർ ആന്റണി പടിയറ സ്മാരക പ്രഭാഷണ പരമ്പരയുടെ അഞ്ചാം പതിപ്പിന്റെ ഭാഗമായി ‘ഭാവി സജ്ജമായ കേരളത്തിനായി വിദ്യാഭ്യാസത്തെ പുനർനിർമിക്കുക’ എന്ന പ്രമേയത്തിലായിരുന്നു കോൺക്ലേവ്. എറണാകുളം - അങ്കമാലി അതിരൂപത സിഞ്ചെല്ലൂസ് ഫാ. ഡോ. ആന്റോ ചേരാംതുരുത്തി അധ്യക്ഷത വഹിച്ചു. മുൻ ഇന്ത്യൻ അംബാസഡറും കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ മുൻ വൈസ് ചെയർമാനുമായ പ്രഫ. ടി.പി. ശ്രീനിവാസൻ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ പരിഷ്കരണത്തിൽ തൊഴിൽക്ഷമതയ്ക്ക് മുൻഗണന നൽകണമെന്നും അക്കാദമിക പഠനത്തെ മാറുന്ന തൊഴിൽ മേഖലയുടെ ആവശ്യങ്ങളുമായി ബന്ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളുടെ ഇടപെടലുകളിലെ പുതിയ പ്രവണതകളും നിലവിലെ വിദ്യാഭ്യാസ സമീപനങ്ങൾ പുനഃപരിശോധിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ നയങ്ങൾ, അധ്യാപനരീതികൾ, അധ്യാപക പരിശീലനം, നിർമിതബുദ്ധിയുടെ സാധ്യതകൾ, ഗവേഷണം, സ്ഥാപനങ്ങളുടെ സ്വയംഭരണവും ഉത്തരവാദിത്തവും, തൊഴിൽക്ഷമത, വ്യവസായ - അക്കാദമിക് സഹകരണം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ചർച്ചകൾ നയിച്ചു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത പാനൽ ചർച്ചയും നടന്നു.
കാലിക്കട്ട് സർവകലാശാല രജിസ്ട്രാർ ഡോ. സി.ഡി. സെബാസ്റ്റ്യൻ, ഡോ. പ്രവീണ കൊടോത്ത്, മദ്രാസ് ഐഐടി മുൻ പ്രഫ. ഡോ. എൽ.എസ്. ഗണേഷ്, ഡോ. സാം തോമസ്, ഡോ. ബിനോയ് ജോസഫ് എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചർച്ചകൾക്കു നേതൃത്വം നൽകുകയും ചെയ്തു. നൈപുണ്യ പ്രിൻസിപ്പലും എക്സിക്യൂട്ടീവ് ഡയറക്ടറുമായ റവ. ഡോ. പോളച്ചൻ കൈത്തോട്ടുങ്ങൽ കോൺക്ലേവ് കൺവീനറായും വൈസ് പ്രിൻസിപ്പൽ ഫാ. ഡോ. ഡിസ്റ്റോ കുഞ്ഞച്ചൻ, സെന്റർ ഫോർ റിസർച്ച് ഡയറക്ടർ ഫാ. ഡോ. ആന്റണി ജോസ് എന്നിവർ കോ - കൺവീനർമാരായും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
Thrissur
അത്താണി: പോപ്പ് ജോൺ പോൾ പീസ് ഹോമിന്റെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, സ്ഥാപനത്തിൽ വിവിധ കാലഘട്ടങ്ങളിൽ ശുശ്രൂഷ ചെയ്തിരുന്ന സിസ്റ്റേഴ്സും അന്തേവാസികളും ശുശ്രൂഷകരും ഉൾപ്പടെ 40 പേർ ചേർന്ന് കൈകൊണ്ട് പകർത്തിയെഴുതിയ സമ്പൂർണ ബൈബിളിന്റെ സമർപ്പണം നടത്തി.
ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനയിലാണ് ബൈബിൾ സമർപ്പണം നടന്നത്. പീസ് ഹോം ഡയറക്ടർ ഫാ. ജോൺസൺ ചാലിശേരി, ഫാ. വർഗീസ് ഊക്കൻ എന്നിവർ സഹകാർമികരായിരുന്നു.
തുടർന്നു നടന്ന ചടങ്ങിൽ ഫാ. ജോൺസൺ ചാലിശേരി ബിഷപ്പിനെ പൊന്നാടയണിച്ച് ആദരിച്ചു. മദർ സുപ്പീരിയർ സിസ്റ്റർ ജോസ്ഫീന വാഴപ്പിള്ളി, സിസ്റ്റർ ലിജി, സിസ്റ്റർ ത്രേസ്യാമ്മ, സിസ്റ്റർ ഷീല, സിസ്റ്റർ എൽസി പോൾ, സിസ്റ്റർ സിമി, ആന്റണി എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വംനൽകി.
Thrissur
കോയമ്പത്തൂർ: ശബരിമല തീർഥാടനകാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ചെന്നൈ എഗ്മോർ - കൊല്ലം റൂട്ടിൽ ദക്ഷിണ റെയിൽവേ പ്രതിവാര പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും. ഇന്നു മുതൽ 2027 ജനുവരി 24 വരെയാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
ട്രെയിൻ നമ്പർ 06121 ചെന്നൈ എഗ്മോറിൽ നിന്ന് എല്ലാ ശനിയാഴ്ചയും രാത്രി 11.40ന് പുറപ്പെട്ട് അടുത്ത ദിവസം വൈകിട്ട് 4.30ന് കൊല്ലത്തെത്തും. ആകെ 10 സർവീസുകളാണ് ഈ ട്രെയിനിനുണ്ടാകുക.
മടക്കയാത്രയ്ക്കുള്ള ട്രെയിൻ നമ്പർ 06122 എല്ലാ ഞായറാഴ്ചയും വൈകിട്ട് 6.45ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11.40ന് ചെന്നൈ സെൻട്രലിലെത്തും. ഈ ട്രെയിനും 10 സർവീസുകൾ നടത്തും.
ജോലാർപേട്ടൈ, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ തുടങ്ങിയ സ്റ്റേഷനുകൾ വഴിയാണ് ട്രെയിനുകൾ സർവീസ് നടത്തുക. പെരമ്പൂർ, അരക്കോണം, പാലക്കാട്, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം തുടങ്ങിയ സ്റ്റേഷനുകളിലും സ്റ്റോപ്പുണ്ടാകും. എസി, സ്ലീപ്പർ ക്ലാസ് കോച്ചുകൾ ട്രെയിനുകളിൽ ഉണ്ടായിരിക്കും.
Thrissur
തൃശൂർ: ദൈവശബ്ദം ബൈബിൾ കണ്‍വെൻഷനു നാളെ തുടക്കം. കണ്വെൻഷൻ വെഞ്ചരിപ്പ് ഇന്നു രാത്രി ഏഴിനു നടക്കും. കരിസ്മാറ്റിക് നവീകരണ മുന്നേറ്റം ഡയറക്ടർ ഫാ. റോയ് വേളക്കൊന്പിൽ, ഫാ. സിന്റോ പൊന്തേക്കൻ, ഫാ. റാഫ്സണ് പീറ്റർ ഒസിഡി എന്നിവർ കാർമികത്വം വഹിക്കും.
മലയാള മനോരമ ഓഫിസിനു സമീപം ജോണ്‍പോൾ നഗറിൽ നടത്തുന്ന കണ്വൻഷൻ 21ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. ഷംഷാബാദ് അതിരൂപത മെത്രാപ്പോലീത്ത മാർ പ്രിൻസ് പാണേങ്ങാടൻ സമാപനസന്ദേശം നൽകും. അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ അനുഗ്രഹ പ്രഭാഷണം നടത്തും.
മീറ്റ് ജീസസ് പ്രയർ ടീം ആത്മീയ പിതാവ് ഫാ. ഷാജൻ തേർമഠം, ഡോളേഴ്സ് ബസിലിക്ക റെക്ടർ ഫാ. തോമസ് കാക്കശേരി എന്നിവരും 62 കണ്‍വീനർമാരും 200 വോളന്റിയർമാരും നേതൃത്വം നൽകും.
ഇരിട്ടി ആവില സദൻ ധ്യാനകേന്ദ്രത്തിലെ ഫാ. റാഫ്സണ് പീറ്റർ ഒസിഡി നയിക്കുന്ന കണ്വെൻഷൻ 21 മുതൽ 25 വരെ രാവിലെ ഒന്പതുമുതൽ നാലുവരെയും വൈകിട്ട് അഞ്ചുമുതൽ ഒന്‍പതുവരെയുമാണ് നടക്കുക. ഉച്ചയ്ക്കു 12നും വൈകിട്ട് 5.30നും വിശുദ്ധ കുർബാനയുണ്ടാകും.
Thrissur
തൃശൂർ: കോർപറേഷൻ ഫുട്ബോൾ ഗ്രൗണ്ട് വെട്ടിച്ചുരുക്കി സിന്തറ്റിക് ട്രാക്ക് നിർമിക്കുന്നതിന്റെ ഭാഗമായി അളവെടുപ്പു തുടങ്ങിയതോടെ പ്രതിഷേധം ശക്തമാക്കി കോർപറേഷൻ ഗ്രൗണ്ട് സംരക്ഷണസമിതി.
ഫിഫ അംഗീകാരമുള്ള മത്സരങ്ങൾ നടത്താൻ ഗ്രൗണ്ടിന് ആവശ്യമായ 115 മീറ്റർ നീളവും 72 മീറ്റർ വിതിയും നിലനിർത്തിമാത്രം ട്രാക്ക് നിർമിക്കണമെന്നാണ് ആവശ്യം. അല്ലാതെയുള്ള നിർമാണപ്രവൃത്തികളിൽനിന്നു കോർപറേഷൻ പിൻമാറണമെന്നും ഇല്ലെങ്കിൽ പ്രക്ഷോ ഭം സംഘടിപ്പിക്കുമെന്നും സംരക്ഷണസമിതി കൺവീനർ സോളി സേവ്യർ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ഡേവിസ് ആന്റോ, ജനറൽ സെക്രട്ടറിമാരായ കുര്യൻ മാത്യു, കെ.ജി. രഘുനന്ദൻ, ബാബു കെ.ആന്റോ, കെ.എ. ഡേവിസ് എന്നിവർ പറഞ്ഞു. ഇക്കാര്യങ്ങൾ ഉന്നയിച്ചു ഗ്രൗണ്ട് സംരക്ഷണസമിതി ഭാരവാഹികൾ മേയർ ഡോ. നിജി ജസ്റ്റിനു നിവേദനം നല്കി. ഫുട്ബോൾ ഗ്രൗണ്ട് ഇല്ലാതാക്കിയുള്ള യാതൊരു നിർമാണപ്രവർത്തനങ്ങളും അനുവദിക്കില്ലെന്നും മേയറെ അറിയിച്ചു.
ഗ്രൗണ്ടിനു ഫിഫ അംഗീകാരം കിട്ടണമെങ്കിൽ 105 മീറ്റർ നീളവും 64 മീറ്റർ വീതിയും പ്ലേയിംഗ് ഏരിയ ആവശ്യമാണ്. കൂടാതെ സൈഡ് ലൈനിൽ മൂന്നു മീറ്റർ റൺ ഓഫ് ഏരിയയും ഏതെങ്കിലും ഒരുവശത്തു മൂന്നു മീറ്ററിനുശേഷം രണ്ടോ മൂന്നോ മീറ്റർ ഡഗ് ഔട്ട് ഏരിയയും ടെക്നിക്കൽ ഏരിയയും വേണം. ഗോൾ പോസ്റ്റ്, ഔട്ട് ലൈൻ ഏരിയയ്ക്കുശേഷം അഞ്ചുമീറ്റർ റൺ ഓഫ് ഏരിയയും ഉണ്ടെങ്കിലേ ഫിഫയുടെ കണക്കനുസരിച്ചുള്ള 115 മീറ്റർ നീളവും 72 മീറ്റർ വീതിയും ഗ്രൗണ്ടിനു ലഭിക്കൂ. ഇതു കഴിഞ്ഞുള്ള ഭാഗത്ത് ട്രാക്ക് വരുന്നതിന് ആരും എതിരല്ലെന്നു നിവേദനത്തിൽ വ്യക്തമാക്കി. ഇതിനു വിപരീതമായി ഗ്രൗണ്ടിൽ മാറ്റങ്ങൾ വരുത്തി സിന്തറ്റിക് ട്രാക്ക് നിർമിച്ചാൽ തൃശൂരിൽ സന്തോഷ് ട്രോഫിപോലുള്ള ദേശീയ നിലവാരത്തിലുള്ള ഫുട്ബോൾ മത്സരങ്ങൾ നടക്കില്ലെന്നാണു ചൂണ്ടിക്കാട്ടുന്നത്.
നിലവിൽ തൃശൂർ ടൗണിലല്ലാതെ ഇത്രയും സൗകര്യമുള്ള മറ്റൊരു ഫുട്ബോൾ സ്റ്റേഡിയം ജില്ലയിൽ എവിടെയുമില്ലെന്നാണ് സംരക്ഷണസമിതി പറയുന്നത്. അത്ലറ്റിക്സിനായി കുന്നംകുളം സീനിയർ ഗ്രൗണ്ട് മികച്ച സൗകര്യങ്ങളോടെ ലഭ്യമാണ്. മാത്രമല്ല, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ നിർമാണം അവസാനഘട്ടത്തിലാണ്. തൃശൂർ എൻജിനിയറിംഗ് കോളജ് ഗ്രൗണ്ട്, മണ്ണുത്തി അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ഗ്രൗണ്ട്, രാമവർമപുരം പൊലിസ് അക്കാദമി എന്നിവിടങ്ങളിൽ സിന്തറ്റിക് ട്രൗക്ക് നിർമാണത്തിനു സൗകര്യമുണ്ടെന്നും കോർപറേഷൻ ഗ്രൗണ്ട് സംരക്ഷണസമിതി ഭാരവാഹികൾ നിവേദനത്തിൽ വ്യക്തമാക്കി.
Thrissur
ഇരിങ്ങാലക്കുട: ഐടിയു ബാങ്ക് വിഷയത്തില്‍ അടിയന്തരപരിഹാരം കാണണമെന്നാവശ്യപ്പെട്ട് തോമസ് ഉണ്ണിയാടന് എംഎല്‍എ. ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളുമായി വീണ്ടും ചര്‍ച്ച നടത്തി.
ബാങ്കിന്റെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലാകുന്ന സാഹചര്യം നീണ്ടുപോകരുതെന്നും ഇതിനാവശ്യമായ പ്രായോഗിക നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ഇതു മൂന്നാം തവണയാണ് അദ്ദേഹം കമ്മിറ്റി അംഗങ്ങളു മായി ചര്‍ച്ച നടത്തുന്നത്.
അഡ്മിനിസ്ട്രേറ്റര്‍ സി.ആര്. ഗോപീകൃഷ്ണന്, അഡ്വൈസര്‍മാരായ കെ. മോഹനന്, ഇ.ജെ. കുര്യന്, മാനേജിംഗ് ഡയറക്ടര്‍ എ.എല്‍. ജോണ്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇതിന്റെ തുടര്‍ച്ചയായി തിരുവനന്തപുരത്ത് ആര്‍ബിഐ കേരളം ആന്‍ഡ് ലക്ഷദ്വീപ് റീജനല്‍ ഡയറക്ടര്‍ പ്രവീണ്‍കുമാര്‍ വസന്ത രാമചന്ദ്രനുമായി ചര്‍ച്ച നട ത്തി. ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും എംഎല്‍എ അറിയിച്ചു. നേരത്തെയും ഇദ്ദേഹവുമായി എംഎല്‍എ ചര്‍ച്ച നടത്തിയിരുന്നു.
Thrissur
പടിയൂര്‍: പൂമംഗലം, പടിയൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുളിക്കലച്ചിറ പാലം നിര്‍മാണത്തിന്റെ ഭാഗമായി നിര്‍മിച്ച കൈവരിയുടെ കാലുകള്‍ വിണ്ടു. ഇരുമ്പു പൈപ്പുകള്‍ ഉപയോഗിച്ച് നിര്‍മിച്ച കൈവരിയുടെ കാലുകള്‍ പാലത്തിലുറപ്പിച്ചിരുന്ന ആറിഞ്ച് കനത്തിലുള്ള ചതുരങ്ങളാണ് പാലത്തില്‍നിന്നു മുകളിലേക്കു പൊങ്ങിയി രിക്കുന്നത്. പാലത്തിന്റെ കിഴക്കുഭാഗത്തേക്കിറങ്ങുന്ന ഭാഗത്തെ തൂണുകളാണ് ഇത്തരത്തില്‍ പൊങ്ങിനില്‍ക്കുന്നത്. പൂമംഗലം പഞ്ചായത്തിലെ പായമ്മല്‍ പ്രദേശത്തെയും പടിയൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡ് കോടംകുളം പ്രദേശത്തെ യും ബന്ധിപ്പിക്കുന്ന പടിയൂര്‍ പൂമംഗലം കോള്‍പ്പാടത്തിനു നടുവിലൂടെ കടന്നുപോ കുന്ന തോടിനുകുറുകേയാണ് പാലം.
1.62 കോടി രൂപ ചെലവഴിച്ച് ഒമ്പതുമീറ്റര്‍ വീതിയിലാണു പാലം നിര്‍മിച്ചിരിക്കുന്നത്. 2025 മേയില്‍ പാലത്തിന്റെ ഫില്ലര്‍ കാപ്പ് നിര്‍മാണത്തില്‍ അപാകം കണ്ടതിനെത്തു ടര്‍ന്ന് പൊതുമരാമത്തു വകുപ്പ് പാലം നിര്‍മാണം നിര്‍ത്തിവച്ചിരുന്നു.
പിന്നീട് പഴയ കരാര്‍ റദ്ദാക്കി അപാകം കണ്ടെത്തിയ ഭാഗം പൊളിച്ച് പുനര്‍നിര്‍മിക്കാന്‍ പുതിയ ടെന്‍ഡര്‍ വിളിച്ച് ഫെബ്രുവരിയിലാണ് പാലത്തിന്റെ നിര്‍മാണം പുനരാരംഭിച്ചത്. പിന്നീട് നാലമ്പല തീര്‍ഥാടനത്തിനു മുന്നോടിയായി പാലം തുറന്നുകൊടുത്തതോടെ നിര്‍മാണം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.
നാലമ്പല തീര്‍ഥാടനകാലത്ത് ഭക്തജനങ്ങളുടെ വാഹനങ്ങള്‍ അപകടത്തില്‍ പ്പെടാതിരിക്കാന്‍ താത്കാലികമായി നിര്‍മിച്ച കൈവരിയാണെന്നും അത് അടുത്തദിവ സംതന്നെ പൊളിച്ചുനീക്കുമെന്നും പിഡബ്ല്യുഡി വ്യക്തമാക്കി.
പാലത്തിന്റെ ശേഷിക്കുന്ന ജോലികള്‍ അടുത്ത ദിവസം ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Thrissur
മണ്ണാർക്കാട്: പരാധീനതകളെ മത്സരവേദികൾക്കു പുറത്തുനിർത്തി മനക്കണ്ണിൽ കാഴ്ചകളുടെയും ആശയങ്ങളുടെയും കരസ്പർശമൊരുക്കി സ്പെഷൽ സ്കൂൾ മൽസരാർഥികൾ, മാറുന്ന കാലത്തിനൊപ്പം പുത്തൻ ആശയങ്ങൾ പങ്കുവച്ചും വിശദീകരിച്ചും ഹൈസ്കൂൾ വിഭാഗം കുട്ടിശാസ്ത്രജ്ഞൻമാർ, കണ്ടും പ്രോത്സാഹിപ്പിച്ചും എത്തുന്നവരെ തങ്ങളുടെ ആശയങ്ങൾ പറഞ്ഞു മനസിലാക്കിക്കൊടുക്കുന്ന മത്സരാർഥികൾ...
സംസ്ഥാന സ്കൂൾ ശാസ്ത്രോൽസവത്തിൽ കാഴ്ചകൾക്കു പഞ്ഞമില്ല. റോബോട്ട് മുതൽ വലിയ ടവറുകൾ വരെ, പ്രകൃതിക്ക് അനുയോജ്യമായ റെയിലുകൾ, സ്റ്റൂളുകളും കസേരകളുമെല്ലാം ഇത്ര പെട്ടെന്നു നിർമിക്കാൻ കഴിയുമോ എന്നു ചിന്തിപ്പിച്ചുപോകുന്ന തത്സമയപ്രവൃത്തികൾ. ശാസ്ത്രമേളയെ വേഗതകൊണ്ടും ആശയം കൊണ്ടും സന്പന്നമാക്കുകയാണു മത്സരാർഥികൾ.
ഹൈസ്കൂൾ വിഭാഗം മത്സരാർഥികളാണ് ഇന്നലെ തങ്ങളുടെ കണ്ടുപിടിത്തങ്ങൾ അവതരിപ്പിച്ചതെങ്കിൽ തുടർദിവസങ്ങളിൽ ചേട്ടൻമാരുടെ ഉൗഴമാണ്. ഇന്ന് ഹയർ സെക്കൻഡറി വിഭാഗം തത്സമയമത്സരങ്ങൾ കല്ലടി എച്ച്എസ്എസിലും എംഇടിഎച്ച്എസിൽ ഹയർ സെക്കൻഡറി വിഭാഗം സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡലുകളുടെ മത്സരവും പ്രദർശനവും നടക്കും.
ഇന്ന് ഐടിമേളയിൽ വെബ് പേജ് ഡിസൈനിംഗ്, സ്ക്രാച്ച് പോഗ്രാമിംഗ്, ഇൻവെസ്റ്റിഗേറ്ററി പ്രൊജക്ട്, റോബോട്ടിക് വർക്കിംഗ് മോഡലുകൾ, ഇലക്ട്രിക് വർക്കിംഗ് മോഡലുകൾ എന്നിവ നടക്കും. സമാപനദിവസമായ നാളെ തത്സമയ പ്രവൃത്തിപരിചയമേള, അനിമേഷൻ, ക്വിസ് മത്സരങ്ങളാണു പ്രധാനമായും നടക്കുക.
പ്രകൃതിയെ കാക്കാൻ മാമോ ഗ്രീൻ റെയിൽ
ഇടുക്കി, വയനാട് ജില്ലകളിൽ ഗതാഗതത്തിനു മാമോ ഗ്രീൻ റെയിൽ സംവിധാനം നിർദേശിച്ച് സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഇടുക്കി തൊടുപുഴ കാളിയാർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനികൾ. പ്രകൃതിക്കു കോട്ടംതട്ടാത്ത ഗതാഗതസംവിധാനമാണിത്.
ഇന്ത്യക്കു പുറമേ ജർമനി, ചൈന, യുഎസ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലും നിലവിൽ ഈ സംവിധാനമുണ്ടെന്ന് എട്ടാംക്ലാസ് വിദ്യാർഥികളായ മാർഗരറ്റ് റോയ്, അമയ ബിബു എന്നിവർ പറഞ്ഞു.
ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന ഇന്ത്യയിൽ കണ്ടുവരുന്ന ട്രെയിനിന്റെ മാതൃകയാണ് മണ്ണാർക്കാട് എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ശാസ്ത്ര-ഐടി മേളയിൽ ഇവർ പ്രദർശിപ്പിച്ചത്.
ഓവറോൾ ചാന്പ്യൻഷിപ്പിനായി ഇഞ്ചോടിഞ്ച്
മണ്ണാർക്കാട്: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഓവറോൾ ചാന്പ്യൻഷിപ്പിനായി മലപ്പുറവും കണ്ണൂരും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ. മലപ്പുറം 374 പോയിന്റ് നേടി ഒന്നാംസ്ഥാനത്ത് തുടരുന്പോൾ 368 പോയിന്റുമായി കണ്ണൂർ തൊട്ടുപിന്നിലുണ്ട്. വയനാട് 363, തൃശൂർ 362, കോഴിക്കോട് 360 എന്നിങ്ങനെയാണ് യഥാക്രമം മൂന്നുമുതൽ അഞ്ചുവരെ സ്ഥാനങ്ങളിൽ.
സ്കൂളുകളിൽ മാനന്തവാടി ജിവിഎച്ച്എസ്എസ്, ആലപ്പുഴ പുങ്കാവ് എംഐഎച്ച്എസ് എന്നിവ 43 പോയിന്റ് വീതം നേടി ഒന്നാംസ്ഥാനം പങ്കിടുകയാണ്. 39 പോയിന്റുള്ള ഇടുക്കി ഇരട്ടയാർ എസ്ടിഎച്ച്എസ്എസ് ആണ് മൂന്നാംസ്ഥാനത്ത്. കേൾവിപരിമിതരുടെ വിഭാഗത്തിൽ മാണിക്യമംഗലം സെന്റ് കെയർ ഓറൽ സ്കൂൾ ഒന്നാം സ്ഥാനത്താണ്. കോഴിക്കോട് എരഞ്ഞിപ്പാലം കരുണ സ്പീച്ച് ആൻഡ് ഹിയറിംഗ് സ്കൂളാണു രണ്ടാമത്. കാഴ്ചപരിമിതരുടെ വിഭാഗത്തിൽ കോട്ടയം ഒളശ ഗവ. സ്കൂളിന് ഒന്നാംസ്ഥാനവും പാലക്കാട് കോട്ടപ്പുറം എച്ച്കെസിഎംഎം സ്കൂളിനു രണ്ടാം സ്ഥാനവും ലഭിച്ചു.
കളിമണ്ണിൽ കണ്ടത് കർഷകന്റെ ജീവിതക്കാഴ്ച
കർഷകന്റെ ജീവിതക്കാഴ്ച കളിമണ്ണുകൊണ്ടുനിർമിച്ച് ശ്രദ്ധനേടി കോഴിക്കോട് എരഞ്ഞിപ്പാലം കരുണ സ്പീച്ച് ആൻഡ് ഹിയറിംഗ് സ്കൂളിലെ പത്താംക്ലാസുകാരി എ.എം. ദേവിക. കഴിഞ്ഞതവണ ഒന്നാം സ്ഥാനം നേടിയ ദേവിക ഇത്തവണയും പതിവു തെറ്റിച്ചില്ല.
സ്കൂൾ അധ്യാപകൻ സതീഷ് കുമാറിന്റെ ശിക്ഷണത്തിലായിരുന്നു പരിശീലനം. കൊല്ലം കൂടല്ലൂർ കടയ്ക്കൽ ക്ഷേത്രത്തിലെ പൂജാരിയായ അനിൽകുമാർ-എസ്. മറീന ദന്പതികളുടെ മകളായ ദേവിക കളിമണ്‍ നിർമാണത്തിലാണു ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എരഞ്ഞിപ്പാലത്തെ സ്കൂൾ ഹോസ്റ്റലിലാണു താമസം. എ.എം. മാളവിക ഏക സഹാദരിയാണ്. സ്കൂളിൽനിന്ന് 66 വിദ്യാർഥികളാണ് വിവിധ മത്സരങ്ങളിൽ പങ്കെടുക്കാനെത്തിയത്.
വിഎച്ച്എസ്ഇ സ്കിൽ ഫെസ്റ്റിനു തുടക്കം
പൊതുവിദ്യാഭ്യാസവകുപ്പ് വിഎച്ച്എസ്ഇ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സ്കിൽ ഫെസ്റ്റിവലിനു തുടക്കം. വിദ്യാർഥികളുടെ തൊഴിൽനൈപുണ്യം, സാങ്കേതികപരിജ്ഞാനം, സംരംഭകത്വശേഷി, സർഗാത്മകത എന്നിവ പ്രോത്സാഹിപ്പിക്കുകയും പഠനത്തോടൊപ്പം പ്രായോഗികകഴിവുകൾ വികസിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സ്കിൽ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
പൊതുവിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ കെ.വി. മനോജ് അധ്യക്ഷത വഹിച്ചു.
മണ്ണാർക്കാട് നഗരസഭ ചെയർപേഴ്സണ്‍ കെ. സജ്ന മുഖ്യാതിഥിയായി. വിഎച്ച്എസ്ഇ കരിക്കുലം ഡെപ്യൂട്ടി ഡയറക്ടർ എം.എ. അസ്ഹർ മുഖ്യപ്രഭാഷണം നടത്തി. പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ എ. അബൂബക്കർ, ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ കെ.കെ. അഷ്റഫ്, വിഎച്ച്എസ്ഇ എക്സാം ഡെപ്യൂട്ടി ഡയറക്ടർ ലിസി ജോസഫ് എന്നിവർ പ്രസംഗിച്ചു.
പ്രകൃതിക്ഷോഭത്തിന് "കവചം’ തയാർ
സംസ്ഥാന ശാസ്ത്രമേളയിൽ നൂതന കണ്ടുപിടിത്തങ്ങളുമായി സോഷ്യൽ സയൻസ് പ്രവർത്തനമാതൃകകൾ. പുത്തൂർ ഗവ. ഹൈസ്കൂളിലെ കൃഷ്ണതീർഥയും ദേവികയും അവതരിപ്പിച്ച കവചം പ്രോജക്റ്റ് അവയിൽ വേറിട്ടുനിന്നു. പ്രകൃതിക്ഷോഭങ്ങളിൽനിന്നു കൃത്യമായ മുന്നറിയിപ്പ് നൽകുന്ന ന്ധകവചം’ ജീവനും സുരക്ഷയും ഉറപ്പുവരുത്തുന്നു. തിരുവനന്തപുരത്തെ അമർദേവും ആദിൽ റഹ്മാനും ചേർന്ന് ഉൗർജത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവതരിപ്പിച്ച മാതൃകയും ശ്രദ്ധേയമായി. പ്രപഞ്ചത്തിലുള്ള എല്ലാത്തിനെയും ഉൗർജമാക്കി മാറ്റാൻ കഴിയുന്ന സാങ്കേതികവിദ്യയാണത്.
പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി സിജിസിസി കരിയർ ഫെസ്റ്റ്
മണ്ണാർക്കാട്: കേരള സ്കൂൾ ശാസ്ത്രോത്സവത്തോടനുബന്ധിച്ചുള്ള വിഎച്ച്എസ്ഇ സ്കൂൾ സ്കിൽ ഫെസ്റ്റിവലിന്റെ ഭാഗമായി കരിയർ ഗൈഡൻസ് ആൻഡ് കൗണ്‍സിലിംഗ് സെൽ (സിജിസിസി) സംഘടിപ്പിച്ച കരിയർ ഫെസ്റ്റ് ശ്രദ്ധേയമായി. പൊതുവിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.വിഎച്ച്എസ്ഇ ഡെപ്യൂട്ടി ഡയറക്ടർ (ജനറൽ) കെ.വി. മനോജ്, ഡെപ്യൂട്ടി ഡയറക്ടർ (കരിക്കുലം) എം.എ. അസ്ഹർ, സിജിസിസി സംസ്ഥാന കോഓർഡിനേറ്റർ മുഹമ്മദ് ഇക്ബാൽ, ജില്ലാ കോഓർഡിനേറ്റർമാരായ സക്കറിയ എളേറ്റിൽ, സി. അബ്ദുൽ അസീസ്, സോണിയ രാജ് എന്നിവർ പങ്കെടുത്തു.
"മുളയിലേ’ വിസ്മയം
ഞാൻ ഇത്രയും പെട്ടെന്നു ചെയ്തുതീർക്കുമെന്ന് ടീച്ചർ കരുതിയോ... അഞ്ചുവയസുകാരി അനുഗ്രഹ തോമസിന്റെ ചോദ്യംകേട്ട് അധ്യാപിക സിസ്റ്റർ പ്രിൻസി മേരിയുടെ മുഖത്തു ചിരി പടർന്നു.
മത്സരസമയം തീരാൻ ഒരു മണിക്കൂറോളം ബാക്കിയുള്ളപ്പോൾ മുള കൊണ്ടുള്ള ആറ് ഐറ്റങ്ങളാണ് അനുഗ്രഹ തോമസ് എന്ന കൊച്ചുമിടുക്കി നിർമിച്ചത്. കാഞ്ഞിരപ്പള്ളി കാളകെട്ടി അസീസി ബ്ലൈൻഡ് സ്കൂളിലെ ഒന്നാംക്ലാസുകാരിയുടെ കരവിരുതിലും വേഗതയിലും അതിശയിക്കുകയാണ് വിധികർത്താക്കളും. ഒന്നാം സ്ഥാനവുമായാണ് അനുഗ്രഹ കളംവിട്ടത്.
ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള സ്പെഷൽ സ്കൂൾ പ്രവൃത്തിപരിചയമേളയിലാണ് അനുഗ്രഹ തോമസ് കഴിവുതെളിയിച്ചത്. രണ്ടുദിവസത്തെ പരിശീലനത്തിലൂടെയാണ് ഈ അഞ്ചുവയസുകാരി കപ്പും സ്റ്റൂളും മുളപ്പായയും പെൻ ബോക്സുകളും നിർമിക്കാൻ പഠിച്ചത്. തുടക്കംമുതലേ അനുഗ്രഹ ഉത്പന്നനിർമാണത്തിൽ ഏറെ താൽപര്യം പ്രകടിപ്പിച്ചിരുന്നതായി സിസ്റ്റർ പറയുന്നു. അടുത്തതവണ കൂടുതൽ വൈവിധ്യമാർന്ന ഉത്പന്നങ്ങൾ നിർമിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് അനുഗ്രഹ പങ്കുവയ്ക്കുന്നത്. സ്കൂളിൽ നിന്നു 12 വിദ്യാർഥികളാണ് വിവിധ വിഭാഗങ്ങളിലായി പ്രവൃത്തിപരിചയമേളയിൽ പങ്കെടുക്കാനെത്തിയത്.
സാമൂഹ്യപ്രതിബദ്ധത വിളിച്ചോതി എൻഎസ്എസ് സ്റ്റാളുകൾ
സംസ്ഥാന ശാസ്ത്രമേളയോടും സ്റ്റേറ്റ് സ്കിൽ എക്സ്പോയോടും അനുബന്ധിച്ച് നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ രണ്ട് വിശാലമായ സ്റ്റാളുകൾ ശ്രദ്ധേയമാകുന്നു. ലഹരിവിരുദ്ധബോധവൽക്കരണം, അവയവദാനപ്രചാരണം, ആരോഗ്യസംരക്ഷണം, ജീവിതശൈലീരോഗപ്രതിരോധം തുടങ്ങിയ സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങൾക്കാണ് സ്റ്റാളുകളിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. ലഹരിക്കെതിരേ ശക്തമായ സന്ദേശമുയർത്തുന്ന തൂഫാൻ ഗോൾ പോസ്റ്റർ പ്രധാന ആകർഷണമാണ്.
സ്റ്റാളുകളുടെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു. കുറ്റിപ്പുറം റീജിയണൽ അസിസ്റ്റന്റ് ഡയറക്ടർ എ. അബൂബക്കർ അധ്യക്ഷത വഹിച്ചു.
എൻഎസ്എസ് സ്റ്റേറ്റ് കോഓർഡിനേറ്റർ ജഫീഷ്, റീജണൽ കോഓർഡിനേറ്റർ അഭിലാഷ്, കോഴിക്കോട് ജില്ലാ കോഓർഡിനേറ്റർ മഹബൂബ്, അഡ്വൈസറി ബോർഡ് അംഗം നൗഷീർ, മലപ്പുറം ജില്ലാ കോഓർഡിനേറ്റർ കെ. അൻവർ സാദിഖ് എന്നിവർ പ്രസംഗിച്ചു.
Thrissur
തൃശൂർ: കോർപറേഷൻ ഫുട്ബോൾ ഗ്രൗണ്ട് വെട്ടിച്ചുരുക്കി സിന്തറ്റിക് ട്രാക്ക് നിർമിക്കുന്നതിന്റെ ഭാഗമായി അളവെടുപ്പു തുടങ്ങിയതോടെ പ്രതിഷേധം ശക്തമാക്കി കോർപറേഷൻ ഗ്രൗണ്ട് സംരക്ഷണസമിതി.
ഫിഫ അംഗീകാരമുള്ള മത്സരങ്ങൾ നടത്താൻ ഗ്രൗണ്ടിന് ആവശ്യമായ 115 മീറ്റർ നീളവും 72 മീറ്റർ വിതിയും നിലനിർത്തിമാത്രം ട്രാക്ക് നിർമിക്കണമെന്നാണ് ആവശ്യം. അല്ലാതെയുള്ള നിർമാണപ്രവൃത്തികളിൽനിന്നു കോർപറേഷൻ പിൻമാറണമെന്നും ഇല്ലെങ്കിൽ പ്രക്ഷോ ഭം സംഘടിപ്പിക്കുമെന്നും സംരക്ഷണസമിതി കൺവീനർ സോളി സേവ്യർ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ഡേവിസ് ആന്റോ, ജനറൽ സെക്രട്ടറിമാരായ കുര്യൻ മാത്യു, കെ.ജി. രഘുനന്ദൻ, ബാബു കെ.ആന്റോ, കെ.എ. ഡേവിസ് എന്നിവർ പറഞ്ഞു. ഇക്കാര്യങ്ങൾ ഉന്നയിച്ചു ഗ്രൗണ്ട് സംരക്ഷണസമിതി ഭാരവാഹികൾ മേയർ ഡോ. നിജി ജസ്റ്റിനു നിവേദനം നല്കി. ഫുട്ബോൾ ഗ്രൗണ്ട് ഇല്ലാതാക്കിയുള്ള യാതൊരു നിർമാണപ്രവർത്തനങ്ങളും അനുവദിക്കില്ലെന്നും മേയറെ അറിയിച്ചു.
ഗ്രൗണ്ടിനു ഫിഫ അംഗീകാരം കിട്ടണമെങ്കിൽ 105 മീറ്റർ നീളവും 64 മീറ്റർ വീതിയും പ്ലേയിംഗ് ഏരിയ ആവശ്യമാണ്. കൂടാതെ സൈഡ് ലൈനിൽ മൂന്നു മീറ്റർ റൺ ഓഫ് ഏരിയയും ഏതെങ്കിലും ഒരുവശത്തു മൂന്നു മീറ്ററിനുശേഷം രണ്ടോ മൂന്നോ മീറ്റർ ഡഗ് ഔട്ട് ഏരിയയും ടെക്നിക്കൽ ഏരിയയും വേണം. ഗോൾ പോസ്റ്റ്, ഔട്ട് ലൈൻ ഏരിയയ്ക്കുശേഷം അഞ്ചുമീറ്റർ റൺ ഓഫ് ഏരിയയും ഉണ്ടെങ്കിലേ ഫിഫയുടെ കണക്കനുസരിച്ചുള്ള 115 മീറ്റർ നീളവും 72 മീറ്റർ വീതിയും ഗ്രൗണ്ടിനു ലഭിക്കൂ. ഇതു കഴിഞ്ഞുള്ള ഭാഗത്ത് ട്രാക്ക് വരുന്നതിന് ആരും എതിരല്ലെന്നു നിവേദനത്തിൽ വ്യക്തമാക്കി. ഇതിനു വിപരീതമായി ഗ്രൗണ്ടിൽ മാറ്റങ്ങൾ വരുത്തി സിന്തറ്റിക് ട്രാക്ക് നിർമിച്ചാൽ തൃശൂരിൽ സന്തോഷ് ട്രോഫിപോലുള്ള ദേശീയ നിലവാരത്തിലുള്ള ഫുട്ബോൾ മത്സരങ്ങൾ നടക്കില്ലെന്നാണു ചൂണ്ടിക്കാട്ടുന്നത്.
നിലവിൽ തൃശൂർ ടൗണിലല്ലാതെ ഇത്രയും സൗകര്യമുള്ള മറ്റൊരു ഫുട്ബോൾ സ്റ്റേഡിയം ജില്ലയിൽ എവിടെയുമില്ലെന്നാണ് സംരക്ഷണസമിതി പറയുന്നത്. അത്ലറ്റിക്സിനായി കുന്നംകുളം സീനിയർ ഗ്രൗണ്ട് മികച്ച സൗകര്യങ്ങളോടെ ലഭ്യമാണ്. മാത്രമല്ല, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ നിർമാണം അവസാനഘട്ടത്തിലാണ്. തൃശൂർ എൻജിനിയറിംഗ് കോളജ് ഗ്രൗണ്ട്, മണ്ണുത്തി അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ഗ്രൗണ്ട്, രാമവർമപുരം പൊലിസ് അക്കാദമി എന്നിവിടങ്ങളിൽ സിന്തറ്റിക് ട്രൗക്ക് നിർമാണത്തിനു സൗകര്യമുണ്ടെന്നും കോർപറേഷൻ ഗ്രൗണ്ട് സംരക്ഷണസമിതി ഭാരവാഹികൾ നിവേദനത്തിൽ വ്യക്തമാക്കി.
സ്റ്റേഡിയം തകർക്കുന്ന നിർമാണത്തിനു മുതിരരുത്
600 കുട്ടികൾ പ്രാക്ടീസ് ചെയ്യുന്ന ഗ്രൗണ്ടാണ്. അതു നശിപ്പിച്ചുകൊണ്ടുള്ള മറ്റേതു നിർമാണത്തിലേക്കും പോകേണ്ടതുണ്ടോ. കോർപറേഷനെ പലരും തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ഫിഫയുടെ കണക്കനുസരിച്ചു ജൂനിയർ മത്സരങ്ങൾ നടത്താൻ 90 മീറ്റർ നീളവും 60 മീറ്റർ വീതിയുമുണ്ടെങ്കിൽ നടക്കും.
എന്നാൽ സന്തോഷ് ട്രോഫിപോലുള്ള സീനിയർ മത്സരങ്ങൾ നടത്താനാകില്ല. നിലവിൽ കോർപറേഷൻ മുന്നോട്ടുപോകുന്ന സംവിധാനത്തിൽ ചെയ്താൽ ഡഗ് ഔട്ട് ട്രാക്കിൽവരും. അതു ട്രാക്കിനെ നശിപ്പിക്കും. ജാവലിൻ, ഡിസ്കസ് പോലുള്ള ത്രോ ഇവന്റുകൾ ഗ്രൗണ്ടിലേക്ക് എറിയുമെന്നാണു കാണിച്ചിരിക്കുന്നത്. അതു ഫുട്ബോൾ മത്സരങ്ങൾ നടത്താൻ പറ്റാത്ത അവസ്ഥയുണ്ടാക്കും.
ഇന്ത്യൻ ഫുട്ബോളിനു വലിയ പ്രതിഭകളെ സംഭാവന ചെയ്ത ജില്ലയാണു തൃശൂർ. അവിടെ നാഷണൽ ലെവൽ മത്സരം നടത്താൻ ഒരു സ്റ്റേഡിയമില്ലാതാകുന്നതു വലിയ ദുരന്തമായിരിക്കും.
പറവട്ടാനി സ്റ്റേഡിയത്തിലും ഐ.എം. വിജയൻ സ്റ്റേഡിയത്തിലെ ഫുട്ബോൾ ഗ്രൗണ്ടിലും നാഷണൽ ലെവൽ ഫുട്ബോൾ മത്സരങ്ങൾ നടത്താനുള്ള സൗകര്യമില്ല. പാലസ് ഫുട്ബോൾ സ്റ്റേഡിയത്തെ തകർക്കുന്ന രീതിയിലുള്ള പുനർ നിർമാണത്തിനു മുതിരരുതെന്നാണ് അഭ്യർഥന.
സോളി സേവ്യർ,കോർപറേഷൻ ഗ്രൗണ്ട് സംരക്ഷണസമിതി
കൺവീനർ, ഡിഎഫ്എ ട്രഷറർ.
Thrissur
ഇരിങ്ങാലക്കുട: കാലിക്കട്ട് സര്‍വകലാശാലയുടെ 2024-25 എന്‍എസ്എസ് പുരസ്കാരങ്ങളില് ക്രൈസ്റ്റ് കോളജിന് അഭിമാനാര്‍ഹമായ നേട്ടം.
കോളജിന്റെ എന്‍എസ്എസ് യൂണിറ്റ് മികച്ച എന്‍എസ്എസ് യൂണിറ്റ് പുരസ്കാരം കരസ്ഥമാക്കി. സാമൂഹിക സേവന രംഗത്തെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കും സന്നദ്ധസേവന പ്രവര്‍ത്തനങ്ങളിലെ മികവിനുമാണ് ഈ അംഗീകാരം ലഭിച്ചത്.
മികച്ച എന്‍എസ്എസ് പ്രോഗ്രാം ഓഫീസറായി വി.പി. ഷിന്റോ, മികച്ച വോളന്റിയര്‍മാരായി പി.എ. ഹരിനന്ദന്, ലക്ഷ്മി എസ്. കുമാര്‍ എന്നിവരെ തെരഞ്ഞെടുത്തു.
കാഴ്ചപരിമിതിയുള്ള കുട്ടികള്‍ക്കായി ഓഡിയോ ബുക്കുകള്‍ വിതരണം ചെയ്യുന്ന ശ്രവ്യം പദ്ധതി, ആവശ്യക്കാര്‍ക്ക് വീട് നിര്‍മിച്ചുനല്‍കുന്ന അഭയം പദ്ധതി, അവശ്യവസ്തുക്കള്‍ ശേഖരിച്ച് പുസ്തകം ഉണ്ടാക്കുന്ന എന്റെ പുസ്തകം പദ്ധതി, ലഹരിവിരുദ്ധ കാമ്പയിന് മുക്തി പദ്ധതി, വാര്‍ഡ് കൗണ്‍സിലറുമായി ചര്‍ച്ചചെയ്ത് തൊട്ടടുത്തുള്ള ഗ്രാമത്തെ തെരഞ്ഞെടുത്ത് അവിടെ കുട്ടികള്‍ക്കായുള്ള പഠനം, സ്ത്രീ ശാക്തീകരണം, കണ്ണു പരിശോധന, സെന്‍സസ് അവെയര്‍നസ് കാമ്പയിന് തുടങ്ങിയവ സംഘടിപ്പിക്കുന്ന മാനസഗ്രാമം പദ്ധതി, പാലിയേറ്റീവ് കെയര്‍ പദ്ധതികള്‍, പ്ലാസ്റ്റിക് വേസ്റ്റുകളില്നിന്ന് നാടിനെ മുക്തമാക്കാന്‍ സ്നേഹാരാമം പദ്ധതി തുടങ്ങി ധാരാളം പദ്ധതികള്‍ ക്രൈസ്റ്റ് എന്‍എസ് എസ് യൂണിറ്റുകള്‍ നടത്തി വരുന്നുണ്ട്.ഈ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് കോളജ് അഭിമാനനേട്ടം സ്വന്തമാക്കിയത്.
Thrissur
തൃശൂർ: ജനാധിപത്യവും മതേതരത്വവും ഭരണഘടനാ മൂല്യങ്ങളും വെല്ലുവിളികൾ നേരിടുന്ന സമകാലിക സാഹചര്യത്തിൽ ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയജീവിതവും നിലപാടുകളും ഏറെ പ്രസക്തമാണെന്നു മുതിർന്ന കോൺഗ്രസ് നേതാവ് തേറമ്പിൽ രാമകൃഷ്ണൻ പറഞ്ഞു.
ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ചു ഡിസിസിയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അധ്യക്ഷത വഹിച്ചു. രാജൻ ജെ. പല്ലൻ എംഎൽഎ, ടി.വി. ചന്ദ്രമോഹൻ, ജോസഫ് ചാലിശേരി, കെ.വി. ദാസൻ, സുനിൽ അന്തിക്കാട്, ഐ.പി. പോൾ തുടങ്ങിയവർ പങ്കെടുത്തു.
Thrissur
തൃശൂർ: ദൈവശബ്ദം ബൈബിൾ കണ്‍വെൻഷനു നാളെ തുടക്കം. കണ്വെൻഷൻ വെഞ്ചരിപ്പ് ഇന്നു രാത്രി ഏഴിനു നടക്കും. കരിസ്മാറ്റിക് നവീകരണ മുന്നേറ്റം ഡയറക്ടർ ഫാ. റോയ് വേളക്കൊന്പിൽ, ഫാ. സിന്റോ പൊന്തേക്കൻ, ഫാ. റാഫ്സണ് പീറ്റർ ഒസിഡി എന്നിവർ കാർമികത്വം വഹിക്കും.
മലയാള മനോരമ ഓഫിസിനു സമീപം ജോണ്‍പോൾ നഗറിൽ നടത്തുന്ന കണ്വൻഷൻ 21ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. ഷംഷാബാദ് അതിരൂപത മെത്രാപ്പോലീത്ത മാർ പ്രിൻസ് പാണേങ്ങാടൻ സമാപനസന്ദേശം നൽകും. അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ അനുഗ്രഹ പ്രഭാഷണം നടത്തും.
മീറ്റ് ജീസസ് പ്രയർ ടീം ആത്മീയ പിതാവ് ഫാ. ഷാജൻ തേർമഠം, ഡോളേഴ്സ് ബസിലിക്ക റെക്ടർ ഫാ. തോമസ് കാക്കശേരി എന്നിവരും 62 കണ്‍വീനർമാരും 200 വോളന്റിയർമാരും നേതൃത്വം നൽകും.
ഇരിട്ടി ആവില സദൻ ധ്യാനകേന്ദ്രത്തിലെ ഫാ. റാഫ്സണ് പീറ്റർ ഒസിഡി നയിക്കുന്ന കണ്വെൻഷൻ 21 മുതൽ 25 വരെ രാവിലെ ഒന്പതുമുതൽ നാലുവരെയും വൈകിട്ട് അഞ്ചുമുതൽ ഒന്‍പതുവരെയുമാണ് നടക്കുക. ഉച്ചയ്ക്കു 12നും വൈകിട്ട് 5.30നും വിശുദ്ധ കുർബാനയുണ്ടാകും.
Thrissur
തൃശൂർ: വി.ഡി സതീശൻ സർക്കാരിനെതിരേ രാഷ്ട്രീയ അന്ധത ബാധിച്ച് സമരത്തിന് ഇറങ്ങുന്നവർ ജനങ്ങൾക്കിടയിൽ അപഹാസ്യരാവുമെന്ന് എഐസിസി സെക്രട്ടറി ടി.എൻ. പ്രതാപൻ പറഞ്ഞു.
കൃത്യമായ ധനകാര്യ മാനേജ്മെന്റിന്റെ ഫലമായി സാമ്പത്തിക സുസ്ഥിരത ഉറപ്പുവരുത്തി മുന്നോട്ടു കൊണ്ടുപോകുന്ന സർക്കാർ, ജീവനക്കാർക്ക് ലഭ്യമാക്കേണ്ട ആനുകൂല്യങ്ങളും അവകാശങ്ങളും കൃത്യസമയത്തുതന്നെ നൽകുമെന്ന് ഉറപ്പു നൽകിയിട്ടും സമരാഭാസത്തിനിറങ്ങുന്നവർ ജീവനക്കാർക്കിടയിൽ ഒറ്റപ്പെടുമെന്നും കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ കളക്ടറേറ്റിനു മുന്നിൽ നടത്തിയ സർക്കാരിനുള്ള ഐക്യദാർഢ്യ സദസ് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഡോ. സിബി അജിത്ത് കുമാർ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ ടി.വി ചന്ദ്രമോഹൻ, കെപിസിസി സെക്രട്ടറി സുനിൽ അന്തിക്കാട്, ഡെപ്യൂട്ടി മേയർ എ. പ്രസാദ്, എൻജിഒ അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി രാജേഷ്, പി. രാമചന്ദ്രൻ, ജിഖിൽ ജോസഫ് എന്നിവർ പ്രസംഗിച്ചു.
Thrissur
തൃശൂർ: അവിണിശേരിയിൽ നിർമാണത്തിലുള്ള വീടിന്റെ ഭിത്തി പൊളിച്ച് എട്ടുലക്ഷം രൂപയുടെ ഇലക്ട്രിക് വയർ മോഷ്ടിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. ചെർപ്പുളശേരി മോളൂർ സ്വദേശി കളരിക്കൽ വീട്ടിൽ രഞ്ജിത്താണ് (38) അറസ്റ്റിലായത്. ഭിത്തിയിൽ സ്ഥാപിച്ചിരുന്ന പൈപ്പിനകത്തുനിന്നാണ് ഇയാൾ വയർ മോഷ്ടിച്ചത്.
കഴിഞ്ഞമാസം 26നായിരുന്നു സംഭവം. പ്രതിക്കെതിരേ വിവിധ സ്റ്റേഷനുകളിലായി ഒന്‍പതു ക്രിമിനൽകേസുകളുണ്ടെന്നു പൊലിസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
നെടുപുഴ എസ്ഐ സനീഷ്, സിസിപിഒ ശിവകുമാർ, മിനേഷ്, അനിൽകുമാർ, ബേബി, സിപിഒ അഭീഷ് ആന്റണി എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്.
Thrissur
മാള: ഹോളിഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ആർട്സ് ആൻഡ് സയൻസ് കോളജ് കാമ്പസിൽ അഖില കേരള ഇന്റർ കൊളീജിയറ്റ് വോളിബോ ൾ ടൂർണമെന്റ്് തുടങ്ങി. മാള സർക്കിൾ ഇൻസ്പെക്ടർ എ.എൻ. സജി ഉദ്ഘാടനം ചെയ്തു.
ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ സാനി എടാട്ടുകാരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബെന്നി ജോൺ ഐനിക്കൽ, ഫിനാൻസ് ഡയറ
ക്ടർ സി.വി. ജോസ്, ആർട്സ് കോളജ് ജനറൽ സെക്രട്ടറി ആന്റണി മാളിയേക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. കോളജ് വിദ്യാർഥിനികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് കാണികളെ ആഹ്ലാദഭരിതരാക്കി.
എംബിഎ കോളജ് അക്കാദമിക് ഡയറക്ടർ ഡോ. ജിയോ ബേബി സ്വാഗതവും ഡോ. സുരേഷ് ബാബു നന്ദിയും പറഞ്ഞു.വോളിബോൾ കോച്ച് സഞ് ജയ് ബാലിക ടൂർണമെന്റിനു നേതൃത്വം നൽകും.
Thrissur
പടിയൂര്‍: പൂമംഗലം, പടിയൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുളിക്കലച്ചിറ പാലം നിര്‍മാണത്തിന്റെ ഭാഗമായി നിര്‍മിച്ച കൈവരിയുടെ കാലുകള്‍ വിണ്ടു. ഇരുമ്പു പൈപ്പുകള്‍ ഉപയോഗിച്ച് നിര്‍മിച്ച കൈവരിയുടെ കാലുകള്‍ പാലത്തിലുറപ്പിച്ചിരുന്ന ആറിഞ്ച് കനത്തിലുള്ള ചതുരങ്ങളാണ് പാലത്തില്‍നിന്നു മുകളിലേക്കു പൊങ്ങിയി രിക്കുന്നത്.
പാലത്തിന്റെ കിഴക്കുഭാഗത്തേക്കിറങ്ങുന്ന ഭാഗത്തെ തൂണുകളാണ് ഇത്തരത്തില്‍ പൊങ്ങിനില്‍ക്കുന്നത്. പൂമംഗലം പഞ്ചായത്തിലെ പായമ്മല്‍ പ്രദേശത്തെയും പടിയൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡ് കോടംകുളം പ്രദേശത്തെ യും ബന്ധിപ്പിക്കുന്ന പടിയൂര്‍ പൂമംഗലം കോള്‍പ്പാടത്തിനു നടുവിലൂടെ കടന്നുപോ കുന്ന തോടിനുകുറുകേയാണ് പാലം.
1.62 കോടി രൂപ ചെലവഴിച്ച് ഒമ്പതുമീറ്റര്‍ വീതിയിലാണു പാലം നിര്‍മിച്ചിരിക്കുന്നത്. 2025 മേയില്‍ പാലത്തിന്റെ ഫില്ലര്‍ കാപ്പ് നിര്‍മാണത്തില്‍ അപാകം കണ്ടതിനെത്തു ടര്‍ന്ന് പൊതുമരാമത്തു വകുപ്പ് പാലം നിര്‍മാണം നിര്‍ത്തിവച്ചിരുന്നു.
പിന്നീട് പഴയ കരാര്‍ റദ്ദാക്കി അപാകം കണ്ടെത്തിയ ഭാഗം പൊളിച്ച് പുനര്‍നിര്‍മിക്കാന്‍ പുതിയ ടെന്‍ഡര്‍ വിളിച്ച് ഫെബ്രുവരിയിലാണ് പാലത്തിന്റെ നിര്‍മാണം പുനരാരംഭിച്ചത്. പിന്നീട് നാലമ്പല തീര്‍ഥാടനത്തിനു മുന്നോടിയായി പാലം തുറന്നുകൊടുത്തതോടെ നിര്‍മാണം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.
നാലമ്പല തീര്‍ഥാടനകാലത്ത് ഭക്തജനങ്ങളുടെ വാഹനങ്ങള്‍ അപകടത്തില്‍ പ്പെടാതിരിക്കാന്‍ താത്കാലികമായി നിര്‍മിച്ച കൈവരിയാണെന്നും അത് അടുത്തദിവ സംതന്നെ പൊളിച്ചുനീക്കുമെന്നും പിഡബ്ല്യുഡി വ്യക്തമാക്കി.
പാലത്തിന്റെ ശേഷിക്കുന്ന ജോലികള്‍ അടുത്ത ദിവസം ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Thrissur
ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂള്‍ രജത ജൂബിലി: വിളംബരഘോഷയാത്ര നടത്തി
ഇരിങ്ങാലക്കുട: രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ക്രൈസ്റ്റ് വിദ്യാനി കേതന് സ്കൂളിലെ വിദ്യാര്‍ഥികള്‍ വിളംബര ഘോഷയാത്ര നടത്തി. വര്‍ണാഭമായ ജൂബിലി വിളംബര ഘോഷയാത്ര കൂടല്‍മാണിക്യം ക്ഷേത്ര പരിസരത്തുനിന്ന് ആരംഭിച്ച് ഠാണാ ജംഗ്ഷന് അടുത്തുള്ള പൂതംകുളത്ത് സമാപിച്ചു.
വിളംബര ജാഥയുടെ ഫ്ലാഗ് ഓഫ് ഇരിങ്ങാലക്കുട ഡിവൈഎസ്പി എം.കെ. ഷാജി, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി, ക്രൈസ്റ്റ് സ്ഥാപനങ്ങളുടെ മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോയ് ആലപ്പാട്ട്, ജൂബിലി ആഘോഷകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ജെയ്സണ്‍ പാറേക്കാടന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
പിടിഡബ്ല്യൂഎ പ്രസിഡന്റ് റെജിന്‍ പാലത്തിങ്കല്‍, വൈസ് പ്രസിഡന്റ് അഷിത എബ്രോ, വിവിധ കണ്‍വീനര്‍മാരായ ഡേവിസ് ഊക്കന്‍, ജോസ് ചിറ്റിലപ്പിള്ളി, പ്രഫ. ആന്റോ വടാശേരി എന്നിവര്‍ വിളംബരഘോഷയാത്രക്കു നേതൃത്വം നല്കി.
Thrissur
പൂവത്തുംകടവ്: ബെന്നി ബഹനാൻ എംപിയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് മതിലകം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ നിർമിച്ച ത്രീസ്റ്റാർ റോഡിന്റെ ഉദ്ഘാടനം ബെന്നി ബഹനാൻ എംപി നിർവഹിച്ചു. മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമതി സുന്ദരൻ അധ്യക്ഷയായി. വാർഡ് മെമ്പർ സുനിൽ പി. മേനോൻ മുഖ്യാതിഥിയായി. 600 കിലോമീറ്റർ കേരളത്തോൺ ഓട്ടം നടത്തിയ സജിത്ത് പ്രകാശനെ യോഗം ആദരിച്ചു. പഞ്ചായത്ത് വൈ സ് പ്രസിഡന്റ് പി.എം. ആൽഫ, പി.പി. പ്രസീത, സെക്രട്ടറി കെ.എസ്. രാമദാസ്, ടി.ആർ. രേഖ, ഷിബു വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
Thrissur
ഇരിങ്ങാലക്കുട: കുടുംബശ്രീ തൃശൂര്‍ ജില്ലാമിഷന്റെ നേതൃത്വത്തില്‍ പൂമംഗലം പഞ്ചായത്തില്‍ ആരംഭിച്ചിട്ടുള്ള ഭൂമിക ഫുഡ്സ് കൂട്ടുപെരുങ്കായം സംരംഭം തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു. വാര്‍ഡംഗം രാജേഷ് തുമ്പരത്തി, പൂമംഗലം പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വൈസ് ചെയര്‍പേഴ്സണ്‍ സൗപിക രതീഷ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ ശോ ഭു നാരായണന്, എം.എ. അജീഷ, ടി.ആര്. രമ്യ, പി.എം. സ്വാനിധി, പ്രോ ഗ്രാം മാനേജര്‍ ടി.ബി. വിനു, സിഡിഎസ് അംഗം സുരഭി സഞ്ജയ് എന്നിവര്‍ സംസാ രിച്ചു. സംരംഭക ഡോ. എം.ബി. പ്രസി സ്വാഗതവും എഡിഎസ് സെക്രട്ടറി ബാഷ്പ മൃണാള്‍ നന്ദിയും പറഞ്ഞു.
Thrissur
ചാലക്കുടി: ക്രാക്ടും - നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച ജോസ് പെല്ലി ശേരി സ്മാരക അഖില കേരള നാടകമേളയിലെ ഏറ്റവും മികച്ച നാടകമായി തെര ഞ്ഞെടുത്ത "ഈശ്വരന്റെ തിരക്കഥ' എന്ന നാടകം അവതരിപ്പിച്ച കടയ്ക്കാവൂർ എസ്. എസ്. നടനസഭ നാടകസമിതിക്ക് പുരസ്കാരം സമ്മാനിച്ചു.
5,000 രൂപയും ശില്പവും അടങ്ങിയ ഷാജു ജോസ് സ്മാരക പുരസ്കാരം സെക്രട്ടറി സലീം സംഘകലയ്ക്ക് നഗരസഭ ചെയർപേഴ്സൺ ആലീസ് ഷിബു സമ്മാനിച്ചു. ക്രാക്ട് പ്രസിഡന്റ് പോൾ പാറയിൽ അധ്യക്ഷത വഹിച്ചു.
നഗരസഭ വൈസ് ചെയർമാൻ കെ.വി. പോൾ, ഷിബു വാലപ്പൻ, ജിൽ ആന്റണി, പി.ഡി. ദിനേശ്, ബീന ഡേവിസ്, സുന്ദർദാസ്, യു.എസ്. അജയകുമാർ, മനോജ് പുലരി തുടങ്ങിയവർ പ്രസംഗിച്ചു.
Thrissur
ഇരിങ്ങാലക്കുട: സെന്റ്് ജോസഫ്സ് കോളജ് യൂണിയന് ജ്വാല 2026-27 ന്റെ ഉദ്ഘാടനവും ഫൈന്‍ ആര്‍ട്സ് കലാരവം 2026 ന്റെ ഉദ്ഘാടനവും സംയുക്തമായി നടന്നു. പ്രശസ്ത റേഡിയോ ജോക്കിയും അവതാരകനുമായ മാത്തുക്കുട്ടി കോളജ് യൂണിയൻ ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. യൂണിയന് അഡൈ്വസര്‍ വിജി മേരി ആശംസകള്‍ അര്‍പ്പിച്ചു. കോളജ് യൂണിയന് ചെയര്‍പേഴ്സണ്‍ സി.യു. അരുണിമ സ്വാഗതവും ജനറല്‍ സെക്ര ട്ടറി വേദ രഞ്ജിത്ത് നന്ദിയും പറഞ്ഞു.
Thrissur
ഇരിങ്ങാലക്കുട: ഐടിയു ബാങ്ക് വിഷയത്തില്‍ അടിയന്തരപരിഹാരം കാണണമെന്നാവശ്യപ്പെട്ട് തോമസ് ഉണ്ണിയാടന് എംഎല്‍എ. ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളുമായി വീണ്ടും ചര്‍ച്ച നടത്തി.
ബാങ്കിന്റെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലാകുന്ന സാഹചര്യം നീണ്ടുപോകരുതെന്നും ഇതിനാവശ്യമായ പ്രായോഗിക നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ഇതു മൂന്നാം തവണയാണ് അദ്ദേഹം കമ്മിറ്റി അംഗങ്ങളു മായി ചര്‍ച്ച നടത്തുന്നത്.
അഡ്മിനിസ്ട്രേറ്റര്‍ സി.ആര്. ഗോപീകൃഷ്ണന്, അഡ്വൈസര്‍മാരായ കെ. മോഹനന്, ഇ.ജെ. കുര്യന്, മാനേജിംഗ് ഡയറക്ടര്‍ എ.എല്‍. ജോണ്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇതിന്റെ തുടര്‍ച്ചയായി തിരുവനന്തപുരത്ത് ആര്‍ബിഐ കേരളം ആന്‍ഡ് ലക്ഷദ്വീപ് റീജനല്‍ ഡയറക്ടര്‍ പ്രവീണ്‍കുമാര്‍ വസന്ത രാമചന്ദ്രനുമായി ചര്‍ച്ച നട ത്തി. ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും എംഎല്‍എ അറിയിച്ചു. നേരത്തെയും ഇദ്ദേഹവുമായി എംഎല്‍എ ചര്‍ച്ച നടത്തിയിരുന്നു.
Thrissur
പൂമംഗലം: മുന്‍ മന്ത്രി ആര്. ബിന്ദുവിന്റെ എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്ന് 1.62 കോടി രൂപ ചെലവഴിച്ച് നിര്‍മാണം നടക്കുന്ന പുളിക്കലച്ചിറ പാലത്തിന്റെ നിര്‍മാണത്തിലെ അപാകങ്ങള്‍ക്കെതിരെ ബിജെപി പൂമംഗലം, പടിയൂര്‍ പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു.
പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള അപ്രോച്ച് റോഡുകള്‍ താഴ്ന്ന നിലയിലായതിനാല്‍ കൈവരികള്‍ക്ക് ആവശ്യമായ ഉറപ്പില്ലാത്ത അവസ്ഥയാണ്. നിര്‍മാണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും നിലവിലുള്ള അപാകതകള്‍ പരിഹരിക്കുന്നതിനും ബന്ധപ്പെട്ട അധികാരികള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും നിര്‍മാണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും പ്രതിഷേധ യോഗം ആവശ്യപ്പെട്ടു.
ജില്ലാ സൗത്ത് സോണ്‍ ജനറല്‍ സെക്രട്ടറി കെ.പി. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. ബിജെപി പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ്് ബിനോയ് കോലാന്ത്ര, ബിജെപി പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് അജീഷ് വലിയപറമ്പില്‍, ബിജെപി ആളൂര്‍ മണ്ഡ ലം സെക്രട്ടറി റിജോഷ് കൈതവളപ്പില്‍, ബിജെപി പടിയൂര്‍ പഞ്ചായത്ത് കമ്മിറ്റി വൈ സ് പ്രസിഡന്റ് പ്രഭാത് വെള്ളാപ്പള്ളി, പൂമംഗലം പഞ്ചായത്ത് പതിമൂന്നാം വാര്‍ഡംഗം അശ്വതി ജിനേഷ്, യുവമോര്‍ച്ച ആളൂര്‍ മണ്ഡലം പ്രസിഡന്റ് വിശ്വജിത്ത് അരയം പറമ്പില്‍, ബൂത്ത് പ്രസിഡന്റ് മണിലാല്‍ എന്നിവര്‍ പങ്കെടുത്തു.
Thrissur
ഷൊർണൂർ: ഒരു വർഷമായി ഉഴവുകൂലി കിട്ടിയില്ല, കർഷകർ കൃഷിഭവൻ ഉപരോധിച്ചു. ഷൊർണൂർ നഗരസഭ പാടശേഖര ഏകോപനസമിതിയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.
രാവിലെ പത്തരയ്ക്കു തുടങ്ങിയ സമരം വൈകീട്ട് അഞ്ചുവരെ നീണ്ടു. 2025-26 വർഷത്തെ രണ്ടാംവിള നെൽകൃഷിക്ക് അനുവദിച്ച ഉഴവുകൂലി ആനുകൂല്യം ഒരു വർഷമായിട്ടും കിട്ടാതായതോടെയാണ് കർഷകർ കൃഷിഭവൻ ഉപരോധിച്ചത്.
സ്ഥലത്ത് കൃഷി ചെയ്ത 650ലധികം കർഷകർക്കാണ് ഇതുവരെ ആനുകൂല്യം ലഭിക്കാത്തത്. കർഷകർക്ക് ലഭിക്കേണ്ട നഗരസഭാ പദ്ധതിയിലെ ഉഴവുകൂലിയും കൃഷിവകുപ്പിന്റെ സുസ്ഥിര നെൽകൃഷി വികസന ഫണ്ടും യഥാസമയം വിതരണം ചെയ്യുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണമെന്നായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം.
തുടർന്ന് പാലക്കാട് ജില്ലാ കൃഷി ഓഫീസിൽ നിന്നുള്ള ഡപ്യൂട്ടി ഡയറക്ടർമാരായ തോമസ്, ഗിരിജ, ബിന്ദു എന്നിവരും ഷൊർണൂർ നഗരസഭാ കൃഷി ഓഫീസർ പി. നിർമലയും പങ്കെടുത്ത ചർച്ച നടന്നു.
നഗരസഭ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ സി.കെ. സൗമ്യ ചർച്ചയ്ക്ക് നേതൃത്വം നൽകി. ഒരാഴ്ചയ്ക്കകം ഉഴവുകൂലി വിതരണം ചെയ്യാമെന്ന് ഉറപ്പു നൽകിയതിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
പാടശേഖര ഏകോപന സമിതി പ്രസിഡന്റ് വിജയപ്രകാശ് ശങ്കർ, സെക്രട്ടറി കെ. അശോകൻ എന്നിവർക്കൊപ്പം പാടശേഖര സമിതി ഭാരവാഹികളായ സി. ബിജു, കെ. ജയപ്രകാശ്, പി. ഹരിനാരായണൻ, കെ. രാജൻ, പി. പ്രസന്നൻ, പി. ശശിധരൻ നായർ, പി. രാജൻ, കെ. രാഘവൻ നായർ, പി. ഹരി, കെ. ചന്ദൻ തുടങ്ങിയവർ സമരത്തിനു നേതൃത്വം നൽകി.
Thrissur
സുരക്ഷയ്ക്ക് 250 പൊലിസുകാർ
ഗുരുവായൂർ: കഴിഞ്ഞ ഒരു മാസമായി നടന്നുവന്ന വിളക്കാഘോഷങ്ങൾക്ക് സമാപനമായി ഏകാദശി എത്തുന്നതോടെ നാടും നഗരവും പ്രഭാപൂരിതം.
ക്ഷേത്രവും പരിസരത്തെ സ്ഥാപനങ്ങളും വൈദ്യുത ദീപപ്രഭയിലാണ്. ഏകാദശി വരവറിയിച്ച് നഗരസഭയുടെ ക്ഷേത്ര പ്രവേശന സത്യഗ്രഹ സ്മാരക മൈതാനത്ത് കാർണിവലും എത്തി.
വിവിധ സംഘടനകളുടെ പരിപാടികളും ഏകാദശിക്ക് മിഴിവേകും. തിരക്ക് നിയന്ത്രിക്കുന്നതിനും സാമൂഹ്യവിരുദ്ധ ശല്യം തടയുന്നതിനുമായി ഗുരുവായൂർ എസിപി എം. സുരേന്ദ്രന്റെ നേതൃത്വത്തിൽ 250 പൊലിസുകാർ തുടർച്ചയായ 54 മണിക്കൂർ സേവനത്തിനുണ്ടാകും.
53 മണിക്കൂർ തുടർച്ചയായ ദർശനം
ഗുരുവായൂർ: ക്ഷേത്രത്തിൽ ദശമി ദിവസമായ നാളെ പുലർച്ചെ മൂന്നിന് തുറക്കുന്ന ക്ഷേത്രനട പിന്നീട് ദ്വാദശി ദിനമായ ഞായറാഴ്ച രാവിലെ എട്ടിനാണ് അടക്കുന്നത്. ഭക്തർക്ക് തുടർച്ചയായി 53 മണിക്കൂർ ദർശനം നടത്തുന്നതിനുള്ള സൗകര്യം ഉണ്ടാകും.
Thrissur
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുമായി ഇന്ത്യൻ വ്യവസായ കൂട്ടായ്മയുടെ (സിഐഐ) പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി. തമിഴ്നാട്ടിലെ വ്യവസായിക വികസനം, നിക്ഷേപ അവസരങ്ങൾ, സാമ്പത്തിക വളർച്ചാ നയങ്ങൾ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളുടെ ഭാഗമായാണ് മുഖ്യമന്ത്രിയെ നേരിട്ട് സന്ദർശിച്ചത്.
ഇന്നലെ ചെന്നൈയിലെ സെക്രട്ടേറിയറ്റിൽ നടന്ന കൂടിക്കാഴ്ചയിൽ വ്യവസായ കൂട്ടായ്മയുടെ പ്രസിഡന്റ് ആർ. മുകുന്ദൻ, ദക്ഷിണ മേഖലാ ചെയർമാൻ പി. രവിചന്ദ്രൻ, ദക്ഷിണ മേഖലാ ഡയറക്ടർ ഇന്ദ്രനിൽ ഘോഷ്, തമിഴ്നാട് വിഭാഗം മേധാവിയും ഡയറക്ടറുമായ പി. ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച വർധിപ്പിക്കുന്നതിനും, സ്വകാര്യ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും, സംസ്ഥാനത്തുടനീളം വ്യവസായം സുഗമമായി നടത്തുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാരും വ്യവസായ സംഘടനകളും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളുടെ ഭാഗമാണ് ഈ കൂടിക്കാഴ്ച. പുതിയ സർക്കാർ അധികാരത്തിലേറ്റശേഷം വ്യവസായിക വിപുലീകരണത്തിനായുള്ള സർക്കാരിന്റെ ശ്രമങ്ങളും, ദാവോസിലെ വേൾഡ് ഇക്കണോമിക് ഫോറം പോലുള്ള വരാനിരിക്കുന്ന ആഗോള ചർച്ചകളും കൂടിക്കാഴ്ചയിൽ വിഷയങ്ങളായെന്നാണ് വിലയിരുത്തപ്പെടുന്നത്.
Thrissur
തൃശൂർ: പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന തൃശൂർ നഗരത്തിലെ അടിസ്ഥാനസൗകര്യ വികസനപദ്ധതികൾ അടിയന്തരമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് 202 പൗരന്മാർ ഒപ്പിട്ട ഭീമഹർജി മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. ബജറ്റ് പ്രഖ്യാപനങ്ങളും നിർവഹണവും തമ്മിലുള്ള അന്തരവും, കോർപറേഷൻ, പൊതുമരാമത്ത്, പൊലിസ്, കെഎസ്ഇബി, വാട്ടർ അഥോറിറ്റി എന്നിവയുടെ ഏകോപനമില്ലായ്മയുമാണ് നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമെന്ന് തൃശൂർ സിറ്റിസൺസ് ചൂണ്ടിക്കാട്ടുന്നു.
മൂന്നു പതിറ്റാണ്ടിലേറെയായി മുടങ്ങിക്കിടക്കുന്ന പടിഞ്ഞാറേക്കോട്ട ജംഗ്ഷൻ നവീകരണമാണ് പ്രധാന ആവശ്യം. ബജറ്റിൽ മേൽപാലത്തിനായി 60 കോടി വകയിരുത്തിയെങ്കിലും നടപടികൾ തുടങ്ങിയിട്ടില്ല. എണ്ണക്കമ്പനികളുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് ജംഗ്ഷൻ നവീകരിക്കാമെന്ന കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ വാഗ്ദാനത്തിന് അടിയന്തര ഭരണാനുമതി നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
വകുപ്പുകൾ തമ്മിലുള്ള ഏകോപനപ്രശ്നങ്ങൾ പരിഹരിക്കാനും ശാസ്ത്രീയ ഗതാഗത പരിഷ്കരണ നിർദേശങ്ങൾ തയാറാക്കാനും മെട്രോമാൻ ഇ. ശ്രീധരന്റെ സേവനം തേടണം. പടിഞ്ഞാറേക്കോട്ട, സ്വരാജ് റൗണ്ട്, റെയിൽവേ സ്റ്റേഷൻ അപ്രോച്ച് റോഡുകൾ, ബസ് ടെർമിനലുകൾ എന്നിവ അദ്ദേഹം നേരിട്ട് സന്ദർശിച്ച് നിർദേശങ്ങൾ തയാറാക്കണം. കൂടാതെ പ്രധാന ജംഗ്ഷനുകളിൽ എഐ ട്രാഫിക് സിഗ്നലുകൾ, പിപിപി മാതൃകയിൽ പുഴയ്ക്കൽ മൊബിലിറ്റി ഹബ്, തൃശൂർ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി, ബ്രാൻഡ് തൃശൂർ ടൂറിസം സർക്യൂട്ട് എന്നിവയും വേഗത്തിലാക്കണം.
തൃശൂർ സിറ്റിസൺസ് ഭാരവാഹികളായ ജി. ഹരീഷ്, സി.എ. മുരളീധരൻ, ബിജു ടി. ജോസഫ്, വി.കെ. സോമരാജ്, ടി.കെ. ഗണേഷ്, പി.കെ. രഘുനാഥ്, എം.കെ. കൃഷ്ണമൂർത്തി, ബാബു ടി. ജോസഫ്, എം.ആർ. സജീവ് കുമാർ
തുടങ്ങിയവരുടെ നേതൃത്വത്തിലാണ് 202 പൗരന്മാർ ഒപ്പിട്ട നിവേദനം സമർപ്പിച്ചത്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാർ, രാജൻ ജെ. പല്ലൻ എംഎൽഎ, മേയർ ഡോ. നിജി ജസ്റ്റിൻ, ചീഫ് സെക്രട്ടറി, ജില്ലാ കളക്ടർ എന്നിവർക്കും നിവേദനത്തിന്റെ പകർപ്പ് നൽകിയിട്ടുണ്ട്.
Thrissur
തൃശൂർ: പൂങ്കുന്നം സിഗ്നലിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ച് യാത്രക്കാരായ 12 പേർക്കു പരിക്ക്.
ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു അപകടം.
ഗുരുവായൂർ-ചൊവ്വല്ലൂർപടി റൂട്ടിലോടുന്ന പുതുകുളങ്ങര ബസും തൃശൂർ-ചാവക്കാട് റൂട്ടിലോടുന്ന വിഘ്നേശ്വര ബസുമാണു കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.
Thrissur
ഇരിങ്ങാലക്കുട: കേരള നവോഥാന ചരിത്രത്തിലെ നിര്‍ണായക അധ്യായമായ കുട്ടംകുളം സമരത്തിന്റെ സ്മരണ നിലനിര്‍ത്താന്‍ സമരഭൂമിയില്തന്നെ സ്മാരകം നിര്‍മിക്കണമെന്ന് മുന്‍മന്ത്രി കെ. രാജന് എംഎല്‍എ ആവശ്യപ്പെട്ടു.
സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമരസ്മരണ സായാഹ്നം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പി.കെ. ചാത്തന് മാസ്റ്ററെ അദ്ദേഹംനയിച്ച കമ്മ്യൂണിസ്റ്റ് പോരാട്ടങ്ങളില്‍നിന്ന് വേര്‍തിരിക്കാനാവില്ലെന്നും ജാതിവ്യവസ്ഥയ്ക്കും സാമൂഹിക അസമത്വങ്ങള്‍ക്കുമെതിരേ നടന്ന പോരാട്ടങ്ങളുടെ ചരിത്രം വളച്ചൊടിക്കാനുള്ള ശ്രമങ്ങള്‍ വിലപ്പോവില്ലെന്നും കെ. രാജന് എംഎല്‍എ പറഞ്ഞു.
കുട്ടംകുളം സമരത്തില്‍ പങ്കെടുത്ത ചാത്തന് മാസ്റ്റര്‍ ഉള്‍പ്പടെയുള്ള സമരനായകരുടെ സ്മരണയ്ക്കായി സര്‍ക്കാര്‍ സ്മാരകം നിര്‍മിക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദനും ആവശ്യപ്പെട്ടു.
ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. മണി അധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. സുധീഷ്, മണ്ഡലം സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ്, കെ. ശ്രീകുമാര്‍, അഡ്വ. പി.ജെ. ജോബി, മിഥുന് പോട്ടക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.
Thrissur
എസ്എൻപുരം: ശ്രീനാരായണപുരം കട്ടൻ ബസാറിൽ വാടകക്കെട്ടിടത്തിൽ നോട്ടുകൾ കണ്ടെത്തി.
പൊലിസ് പരിശോധനയിൽ സിനിമാചിത്രീകരണത്തിന് ഉപയോഗിക്കുന്ന നോട്ടുകളെന്നാണ് പ്രാഥമികവിവരം. ശ്രീനാരായണപുരം കട്ടൻ ബസാറിലെ വാടകക്കെട്ടിടത്തിൽ കള്ളനോട്ട് ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് റൂറൽ സ്ക്വാഡും മതിലകം പൊലിസും സ്ഥലത്തെത്തിയത്.
കെട്ടിടത്തിന്റെ വാതിൽ തുറന്ന് നടത്തിയ പരിശോധനയിൽ 18 ഓളം കാർഡ്ബോർഡ് പെട്ടികളിലായി സൂക്ഷിച്ചിരുന്ന 500 രൂപയുടെ നോട്ടുകെട്ടുകളാണ് കണ്ടെത്തിയത്. ഇതോടെ കള്ളനോട്ടുകളാണെന്ന സംശയത്തിൽ പൊലിസ് വിശദമായി പരിശോധിച്ചു. എന്നാൽ ഇവ യഥാർഥ കറൻസിയല്ലെന്നും സിനിമാ ചിത്രീകരണത്തിനും മറ്റും ഉപയോഗിക്കുന്ന ഡമ്മി നോട്ടുകളാണെന്നുമാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്.
തുടർന്ന് നോട്ടുകൾ മതിലകം പൊലിസ് കസ്റ്റഡിയിലെടുത്തു. അതേസമയം ഇത്രയധികം സിനിമാ നോട്ടുകൾ എന്തിനാണ് വാടകക്കെട്ടിടത്തിൽ സൂക്ഷിച്ചതെന്നും ആരാണ് ഇവ എത്തിച്ചതെന്നും പൊലിസ് അന്വേഷിക്കുകയാണ്.
Thrissur
ഇരിങ്ങാലക്കുട: ബിടെക് വിദ്യാര്‍ഥിയെ കരുവന്നൂര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുഴിക്കാട്ടുക്കോണം വാളന്ചിറ തേപറമ്പില്‍ മനോജിന്റെ മകന് നിധിന്(20) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് പുഴയില്‍ മരിച്ചനിലയില്‍ കണ്ടത്. അമ്മ: രജിത. സഹോദരൻ: മിഥുന്. ഇരിങ്ങാലക്കുട പൊലിസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.
Thrissur
തൃപ്രയാർ: കാത്തിരിപ്പിനു വിരാമമിട്ട് ചേർപ്പ് - തൃപ്രയാർ റോഡിൽ കനോലി കനാലിനു കുറുകെ നിർമിക്കുന്ന പുതിയ തൃപ്രയാർ പാലത്തിന്റെ നിർമാണക്കരാർ ഒപ്പുവച്ചു. 29.48 കോടി രൂപയുടെ പുതുക്കിയ സാമ്പത്തികാനുമതി ലഭിച്ച പദ്ധതിക്കായി കുറഞ്ഞ നിരക്ക് കോട്ട് ചെയ്ത എ. ആർ.എസ്. ജാസ്മിൻ കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡിനാണ് കരാർ നൽകിയത്.
നാട്ടിക നിയോജക മണ്ഡല ത്തിലെ പ്രധാന പദ്ധതിയായ തൃപ്രയാർ പാലം കിഫ്ബി 2016-17 പദ്ധതിയിൽ ഉൾപ്പെടുത്തിയാണു നടപ്പാക്കുന്നത്. 2016 ഒക്ടോബർ 31ന് 30 കോടി രൂപയുടെ ഭരണാനുമതിയും 2018 നവംബർ ഒമ്പതിന് 28.423 കോടി രൂപയുടെ സാമ്പത്തികാനുമതിയും ലഭിച്ചിരുന്നു. എന്നാൽ, തീരദേശ പരിപാലന അഥോ റിറ്റിയുടെ അനുമതി ലഭിക്കാൻ കാലതാമസം നേരിട്ടതിനാൽ ആദ്യം ടെൻഡർ നടപടികൾ പൂർത്തിയാക്കിയെങ്കിലും തുടർനടപടികൾ സ്വീകരിക്കാൻ സാധിച്ചില്ല. പിന്നീട് സി.ആർ. സെഡ് ക്ലിയറൻസ് ലഭിച്ചതോടെ 29.48 കോടി രൂപയുടെ പുതുക്കിയ സാമ്പത്തികാനുമതി നേടി റീ-ടെൻഡർ ചെയ്താണ് കരാർ ഉറപ്പിച്ചത്.
തിരുവനന്തപുരം പൊതുമരാമത്ത് ഡിസൈൻ വിഭാഗമായ പിഡബ്ല്യൂഡി ഡ്രിക് ബോർഡ് ആണ് ആധുനിക രീതിയിൽ പാലം രൂപകൽപന ചെയ്തത്. ആകെ ഏഴു സ്പാനുകളാണു പാലത്തിനുണ്ടാവുക. 25 മീറ്റർ നീളമുള്ള ആറ് സ്പാനുകളും മധ്യഭാഗത്തായി 44.18 മീറ്റർ നീളമുള്ള ബോസ്ട്രിംഗ് ആർച്ച് സ്പാനുമാണ് വിഭാവന ചെയ്തിട്ടുള്ളത്.
പാലം നിർമാണത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കാൻ കിഫ്ബി 1,09,38,302 രൂപ തഹസിൽദാർക്ക് കൈമാറുകയും ഭൂവുടമകൾക്ക് നഷ്ടപരിഹാരത്തുക വിതരണം ചെയ്ത് സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ഗീത ഗോപി എംഎൽഎയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നിർദിഷ്ട സ്ഥലം സന്ദർശിച്ച് അവലോകനം നടത്തി.
Thrissur
തൃശൂർ: മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജിൽ കാൻസർ ചികിത്സക്കായി എത്തുന്ന നിർധനരോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ താമസവും ഭക്ഷണവും ഒരുക്കുന്നതിനായി നിർമിച്ച തൃശൂർ സിഎച്ച് സെന്റർ 20ന് ഉച്ചയ്ക്കുശേഷം മൂന്നിന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും എം.എ. യൂസഫലിയും ചേർന്ന് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
മെഡിക്കൽ കോളജിനുസമീപം 41 സെന്റിൽ അഞ്ചു കോടിയിലേറെ രൂപ ചെലവഴിച്ച് 14,000 ചതുരശ്ര അടിയിലേറെ വിസ്തൃതിയിൽ നിർമിച്ച സിഎച്ച് സെന്ററിൽ 24 താമസമുറികൾ ഉൾപ്പടെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
പത്രസമ്മേളനത്തിൽ സി.എ. മുഹമ്മദ് റഷീദ്, പി.എം. അമീർ, ആർ.വി. അബ്ദുൾറഹീം, പി.കെ ഷാ ഹുൽഹമീദ്, എം.പി കുഞ്ഞിക്കോയതങ്ങൾ, എം.എ റഷീദ് എന്നിവർ പങ്കെടുത്തു.
Thrissur
തൃശൂർ: ചരിത്രവും മതങ്ങളും അനുഷ്ഠാനങ്ങളും പാരന്പര്യങ്ങളുമെല്ലാമാണ് ഓരോ പ്രദേശത്തേയും സംസ്കാരത്തെ രൂപപ്പെടുത്തുന്നതെന്നും സംസ്കാരം മാനവികതയെ വളർത്തുമെന്നും തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ. കലാസദൻ സാഹിത്യവേദിയും സെന്റ് തോമസ് കോളജിലെ ഹിസ്റ്ററി ഡിപ്പാർട്ട്മെന്റും സംയുക്തമായി സംഘടിപ്പിച്ച സംസ്കാരം ചരിത്രത്തിന്റെ മാറ്റൊലി സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാഹിത്യ അക്കാദമി സെക്രട്ടറി എം.പി. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കലാസദൻ പ്രസിഡന്റ് ബാബു ജെ. കവലക്കാട്ട് അധ്യക്ഷനായി.
പ്രിൻസിപ്പൽ ഫാ. ഡോ. കെ.എ. മാർട്ടിൻ, കലാസദൻ സാഹിത്യവേദി കണ്‍വീനർ ഫ്രാങ്കോ ലൂയിസ്, ഹിസ്റ്ററി വിഭാഗം മേധാവി പ്രഫ. ഡാലിയ വർഗീസ് എന്നിവർ പ്രസംഗിച്ചു.
Thrissur
തൃശൂർ: കുടുംബത്തിനും സഭയ്ക്കും സമൂഹത്തിനും ദൈവം നൽകിയ ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണ് അമ്മയെന്ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്. അതിരൂപത മാതൃവേദി സംഘടിപ്പിച്ച മാതൃസ്പർശം 2026 പരിപാടിയിൽ അനുഗ്രഹപ്രഭാഷണം നടത്തു കയായിരുന്നു അദ്ദേഹം. സ്നേഹത്തിന്റെയും പ്രത്യാശയുടെയും വിശ്വാസത്തിന്റെയും പ്രകാശം മറ്റുള്ളവരുടെ ജീവിതത്തിലേക്കു പകരുന്നവളാണ് അമ്മയെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് രൂപത ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. പൗരോഹിത്യ സുവർണജൂബിലി ആഘോഷിക്കുന്ന മാർ താഴത്തിന് അദ്ദേഹം ജൂബിലിമംഗളങ്ങൾ നേർന്നു.
മാതൃവേദി ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഡെന്നി താണിക്കൽ മുഖ്യപ്രഭാഷണം നടത്തി. അതിരൂപത മാതൃവേദി പ്രസിഡന്റ് ഉജ്വല ബിജു അധ്യക്ഷയായി. അതിരൂപത മാതൃവേദി ഡയറക്ടർ ഫാ. ഫ്രാൻസിസ് ട്വിങ്കിൾ വാഴപ്പിള്ളി, അതിരൂപത പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോഷി വടക്കൻ, മാതൃവേദി ഗ്ലോബൽ പ്രസിഡന്റ് ബീന ജോഷി, സംഘടന ഏകോപനസമിതി കണ്‍വീനർ ഷിന്റോ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
Thrissur
കൊരട്ടി: ദേശീയപാത വികസനത്തിന്റെ ഭാഗമായി കൊരട്ടിയിൽ നിർമിക്കുന്ന മേൽപാലത്തിന്റെ പണി ഇഴയുന്നത് നാട്ടുകാരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നു. ഡിസംബറോടെ നിർമാണം പൂർത്തിയാകുമെന്ന പ്രതീക്ഷയും അസ്തമിക്കുകയാണ്.
മൂന്നു സ്പാനുകളിലായി തൂണുകൾക്കു മുകളിൽ നിർമിക്കുന്ന മേൽപാലത്തിന്റെ ജോലികൾ ആവശ്യത്തിന് തൊഴിലാളികളില്ലാത്തതിനാൽ ഒരുമാസത്തിലേറെയായി മന്ദഗതിയിലായിരുന്നു. ഇപ്പോൾ നേരിയ പുരോഗതി ദൃശ്യമാണെങ്കിലും നിർമാണംപൂർത്തിയാകാൻ ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ടിവരുമെന്ന ആശങ്കയിലാണ് നാട്ടുകാർ. മധ്യഭാഗത്തെ സ്പാൻ ഒഴികെ മറ്റു രണ്ടു സ്പാനുകളിലും കമ്പികെട്ടുന്ന ജോലികൾ പുരോഗമിക്കുന്നുണ്ട്. എന്നാൽ മധ്യ സ്പാനിന്റെ നിർമാണത്തിനുള്ള പ്രാരംഭ നടപടികൾ പോലും ഇതുവരെ തുടങ്ങിയിട്ടില്ല.
ഇതിനിടെ നിർമാണമേഖലയിലെ ഗതാഗത ക്രമീകരണങ്ങൾ കാൽനടയാത്രക്കാർക്ക് പുതിയ ദുരിതമായി മാറിയിരിക്കുകയാണ്. സർക്കാർ പ്രസിനും കൊരട്ടി പോലിസ് സ്റ്റേഷനും സമീപമാണ് നിലവിൽ യു ടേൺ അനുവദിച്ചിട്ടുള്ളത്. ദേശീയപാത മുറിച്ചുകടക്കാൻ കാൽനടയാത്രക്കാർക്ക് സൗകര്യമൊരുക്കിയിരുന്നത് നിർദിഷ്ട മധ്യ സ്പാനിന് അടിയിലൂടെയായിരുന്നു. എന്നാൽ മുന്നറിയിപ്പില്ലാതെ നിർമാണക്കമ്പനി ജെസിബി ഉപയോഗിച്ച് ഈ ഭാഗത്തെ മണ്ണ് പൂർണമായും നീക്കംചെയ്തതോടെ കാൽനടയാത്രക്കാർക്ക് വഴിയില്ലാതായി.
തുടർന്ന് വടക്കുഭാഗത്തെ സ്പാനിന് അപ്പുറത്ത് മണ്ണിട്ട് താത്കാലിക പാത ഒരുക്കിയെങ്കിലും ഇത് കൂടുതൽ അപകടസാധ്യത സൃഷ്ടിച്ചു. വീതികുറഞ്ഞ സർവീസ് റോഡിലൂടെ വാഹനങ്ങളും കാൽനടയാത്രക്കാരും ഒരുപോലെ കടന്നുപോകേണ്ട സ്ഥിതിയായി.
കൊരട്ടി ജംഗ്ഷനിൽ അങ്കമാലി ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിൽ ഇറങ്ങുന്ന യാത്രക്കാർക്ക് ദേശീയപാത മുറിച്ചുകടക്കാൻ നൂറുമീറ്ററോളം പിന്നിലേക്ക് നടക്കേണ്ടിവന്നു. കോനൂർ ഭാഗത്തുനിന്നുള്ളവരും സ്കൂൾ വിദ്യാർഥികളും ഇതേ വഴിയിലൂടെ സഞ്ചരിക്കേണ്ടിവരുന്നത് അപകടഭീഷണി വർധിപ്പിച്ചു.
റെയിൽവേ മേൽപ്പാലമിറങ്ങി വരുന്ന വാഹനങ്ങളും അങ്കമാലി ഭാഗത്തുനിന്നുള്ള വാഹനങ്ങളും സംഗമിക്കുന്ന ഇടുങ്ങിയ സർവീസ് റോഡിലേക്കാണ് ദേശീയപാത മുറിച്ചുകടക്കുന്നവരും എത്തിച്ചേരുന്നത്. വാഹനത്തിരക്കേറിയ ഈ ഭാഗത്ത് സുരക്ഷാ സംവിധാനങ്ങളില്ലാതെ കാൽനടയാത്രക്കാരെ കടത്തിവിടുന്നത് വലിയ അപകടങ്ങൾക്ക് വഴിവയ്ക്കുമെന്ന ആശങ്ക ശക്തമായി.
തുടർന്ന് കൊരട്ടി പൊലിസ്, പഞ്ചായത്ത് ജനപ്രതിനിധികളായ ഫിൻസോ തങ്കച്ചൻ, കെ.സി. ജയരാജ്, സിപിഎം പ്രതിനിധി എം.ജെ. ബെന്നി എന്നിവർ നിർമാണക്കമ്പനി പ്രതിനിധിയുമായി നടത്തിയ ചർച്ചയിൽ അടിയന്തരമായി താൽക്കാലിക റോഡ് തെക്കുഭാഗത്ത് ഒരുക്കി.
Palakkad
പാലക്കാട്: ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, കേരള പൊലിസ്, ആരോഗ്യ വകുപ്പ്, സിവിൽ ഡിഫൻസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സിവിൽ സ്റ്റേഷൻ സമുച്ചയത്തിൽ ഫയർ മോക്ഡ്രിൽ സംഘടിപ്പിച്ചു. മൂന്ന് നിലകളിലായി പ്രവർത്തിക്കുന്ന സിവിൽ സ്റ്റേഷൻ സമുച്ചയത്തിൽ അടിയന്തര സാഹചര്യങ്ങളിൽ ജീവനക്കാരെയും പൊതുജനങ്ങളെയും സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനും വിവിധ വകുപ്പുകളുടെ ഏകോപനം, രക്ഷാപ്രവർത്തനങ്ങൾ എന്നിവ കാര്യക്ഷമമായി നടപ്പാക്കുന്നതിനുമുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് മോക്ഡ്രിൽ നടത്തിയത്.
തീപിടിത്തമോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ സ്വീകരിക്കേണ്ട സുരക്ഷാ നടപടികൾ, കെട്ടിടത്തിൽനിന്നും ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള സംവിധാനം, രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം എന്നിവ വിലയിരുത്തുന്നതിനാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്.
ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഉദ്യോഗസ്ഥർക്കൊപ്പം സിവിൽ ഡിഫൻസ് വോളന്റിയർമാരും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി.
കെട്ടിടത്തിന്റെ മുകളിലത്തെ നിലകളിൽനിന്നുള്ള റോപ്പ് റെസ്ക്യൂ, സ്ട്രെച്ചർ റെസ്ക്യൂ, എമർജൻസി മെഡിക്കൽ ട്രയാജ്, പ്രഥമശുശ്രൂഷ എന്നിവയുൾപ്പെടെയുള്ള രക്ഷാപ്രവർത്തന രീതികളും പരിശീലനത്തിന്റെ ഭാഗമായി അവതരിപ്പിച്ചു.
പരിശീലനത്തിന്റെ ഭാഗമായി ജില്ലാ കളക്ടർ കെ. സുധീർ ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിച്ച് തീ അണയ്ക്കുന്ന രീതി നേരിട്ട് പ്രദർശിപ്പിച്ചു.
തീപിടിത്തമുണ്ടാകുന്ന സാഹചര്യങ്ങളിൽ ഫയർ എക്സ്റ്റിംഗ്വിഷർ എങ്ങനെ ശരിയായി ഉപയോഗിക്കാമെന്നും അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട പ്രാഥമിക സുരക്ഷാ നടപടികൾ എന്തൊക്കെയാണെന്നും ഇതിലൂടെ പരിചയപ്പെടുത്തി.
ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആൻഡ് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എ. അബ്ദുൾ ലത്തീഫ്, ഡെപ്യൂട്ടി ഇൻസിഡന്റ് കമാൻഡർ ആൻഡ് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എം. രാമൻകുട്ടി, ഡിവൈഎസ്പി സന്തോഷ്കുമാർ, ഹുസൂർ ശിരസ്തദാർ പി. ഷാജി, ജൂനിയർ സൂപ്രണ്ട് വി. ഹരിപ്രസാദ്, ഹസാർഡ് അനലിസ്റ്റ് ലേഖ ചാക്കോ, എൽഎസ്ജി ഡിഎം പ്ലാൻ കോ-ഓർഡിനേറ്റർ ആഷാ വി.കെ. മേനോൻ, ജില്ലാ ഫയർ ഓഫീസർ സി. ജ്യോതിഷ്കുമാർ, കഞ്ചിക്കോട് ഫയർ സ്റ്റേഷൻ ഓഫീസർ ആർ. ഹിദേഷ് എന്നിവർ നേതൃത്വം നൽകിയ ഫയർ ആൻഡ് റെസ്ക്യൂ ആൻഡ് സിവിൽ ഡിഫൻസ് സംഘം എന്നിവർക്കൊപ്പം വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
Palakkad
കൊല്ലങ്കോട്: ഊട്ടറ ഗായത്രിപ്പുഴപ്പാലം നിർമാണപൂർത്തീകരണം വൈകുന്നതിനാൽ യാത്രക്ലേശം വർധിക്കുന്നു. ആധുനിക സാങ്കേതിക പരിജ്ഞാനരീതിയിൽ പാലം ആറുമാസത്തിനകം പൂർത്തീകരിക്കുമെന്ന് ഉറപ്പ് നൽകിയാണ് ഗോവ സ്വദേശിയായ കരാറുകാരൻ പണികൾ ആരംഭിച്ചത്. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും എങ്ങും എത്താത്ത അവസ്ഥയിലാണുള്ളത്.
നിലവിൽ പഴയ മേൽപാലത്തിൽ ഇടുങ്ങിയ വഴിയിലുടെ വാഹനസഞ്ചാരം ഭീതിജനകമാണ്. നിലവിലെ സാഹചര്യം കണക്കാക്കിയാൽ പൂർത്തീകരണത്തിന് ഇനിയുംആറുമാസം വേണ്ടി വരും. രാത്രിസമയങ്ങളിൽ പഴയ പാലത്തിലുടെ വാഹനങ്ങൾ നിരങ്ങി നീങ്ങിയാണ് മറുവശം എത്തുന്നത്. കാൽനട ഇരുചക്ര വാഹന യാത്ര അപകട മുനമ്പിലാണ്. ദുർബലമായ കൈവരിയും അപകടസാധ്യത കൂട്ടുകയാണ്. ഡിസംബറിൽ ആരംഭിക്കുന്ന കൊല്ലങ്കോട് അയ്യപ്പൻ വിളക്ക് മഹോത്സവത്തിൽ ടൗണിൽ എഴുന്നെള്ളിപ്പ് എത്തിയാൽ വാഹന സഞ്ചാരം പൂർണമായും നിശ്ചലമാവും. ഉത്സവ സമയങ്ങളിൽ ആലമ്പള്ളം നിലമ്പതി വഴിയാണ് വാഹനങ്ങൾ മുന്‍പ് തിരിച്ചു വിട്ടിരുന്നത്. അവിടേയും മേൽപ്പാലം പണി അപൂർണതയിലാണ്. നിർമാണം പൂർത്തിയായ പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണം സ്തംഭനാവസ്ഥയിലാണ്. ഇതിനുള്ള തുക കണ്ടെത്തിയാലെ തുടർനടപടികൾ ഉണ്ടാവുകയുള്ളു എന്നാണ് അധികൃതർ അറിയിക്കുന്നത്. എലഞ്ചേരി കുമ്പളക്കോട് പാലവും നിർജീവാവസ്ഥയിലാണുള്ളത്. പാലത്തിന്റെ അടിഭാഗം കോൺക്രീറ്റ് ഇളകി ബലക്ഷയം ഉണ്ടായിരിക്കുകയാണ്.
ടൗണിൽ ഗതാഗത കുരുക്ക് മുറുകിയാൽ വ്യാപാരമാന്ദ്യം ഉണ്ടാകുന്നതായി വ്യാപാരികളും പറയുന്നു. ഗായത്രിപ്പുഴ മേൽപ്പാലം പണി പൂർത്തിയാക്കാതെ ആലമ്പള്ളം പാലം പൊളിച്ച് പണി തുടങ്ങിയത് തീർത്തും അനുചിതമായെന്നാണ് നാട്ടുകാർ പറയുന്നത്.
Palakkad
ആലത്തൂർ: ഗ്രാമപഞ്ചായത്ത് പരിധിയിൽപ്പെട്ട പുതുപ്പാളയം മുതൽ തൃപ്പാളൂർ വരെയുള്ള പ്രദേശങ്ങളായ പേഴുംപറമ്പ്, പുതിയങ്കം, ചെറുതറ വേലക്കണ്ടം വേട്ടയ്ക്കരുമേൻ ക്ഷേത്രത്തിനു മുൻ വശം, പൊരുവത്തക്കാട്. തൃപ്പാളൂർ,എന്നീ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന പാടശേഖരങ്ങളിൽ ഒന്നാം വളം ഇടാൻ പോലും സാഹചര്യമില്ലാതെ വെള്ളമില്ലാത്ത കൃഷികൾ ഉണങ്ങി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഏക്കർ കണക്കിന് കൃഷിയിടം തരിശിടേണ്ട ഗതികേടിലാണ് കർഷകരെന്നും അതുകൊണ്ട് എത്രയും പെട്ടെന്ന് മലമ്പുഴ കനാൽ അല്ലെങ്കിൽ ചേരാമംഗലം പുഴയിലെ വെള്ളം ഈ പ്രദേശങ്ങളിൽ എത്തിക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആലത്തൂർ ഗ്രാമപഞ്ചായത്ത് മെംബർ ലീലാ ശശി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
Palakkad
ശ്രീകൃഷ്ണപുരം: സുസ്ഥിരതയിലേക്കുള്ള സുപ്രധാന ചുവടുവെപ്പുമായി ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക്സ് കോണ്‍വന്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ. സ്കൂളിന്റെ 45 ാം വാർഷികത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ പരിസ്ഥിതി സാക്ഷരതക്കായി വികസിപ്പിച്ച നൂതനമായ ഗ്രീൻ മെട്രിക്ക ഡാഷ്ബോർഡ് അനാച്ഛാദനം ചെയ്തു.
മന്ത്രി ഷിബു ബേബി ജോണ്‍ ഡാഷ്ബോർഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർഥികളിൽ 100 ശതമാനം പരിസ്ഥിതി സാക്ഷരത കൈവരിക്കുക, അതിന്റെ സ്വാധീനം സമൂഹത്തിലേക്ക് വ്യാപിപ്പിക്കുക എന്ന വലിയ ലക്ഷ്യത്തിന്റെ ഭാഗമാണ് പുതിയ പരിശ്രമം.
പരന്പരാഗത പരിസ്ഥിതി ബോധവത്കരണ പരിപാടികൾക്കപ്പുറം വിദ്യാർഥികളെ അവരുടെ സ്വന്തം വീടുകളിൽ ഗ്രീൻ ഓഡിറ്റ് നടത്താൻ പ്രാപ്തരാക്കുന്നതാണ് പദ്ധതിയുടെ പ്രത്യേകത. ഐപിസിസി മാനദണ്ഡങ്ങൾക്കനുസൃതമായി തയ്യാറാക്കിയ കാർബണ്‍ കാൽക്കുലേറ്റർ ഉൾപ്പെടുന്ന ഗ്രീൻ മെട്രിക്ക ആപ്പ് ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്.
സ്കൂളിന്റെ മെന്ററും ഇക്വറ്റോർ ജിയോയുടെ എൻവെയർമെന്റ് എഡ്യുക്കേഷൻ ഡയറക്ടറുമായ ഫാ. സജി ജോസഫിന്റെ നേതൃത്വത്തിലാണ് സ്കൂളിൽ ഈ പദ്ധതി നടപ്പാക്കുന്നത്.
ചടങ്ങിൽ പ്രിൻസിപ്പൽ സിസ്റ്റർ പൗളിൻ ഒപി, ഫാ. സജി ജോസഫ്, ഗ്രീൻ മെട്രിക്ക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Palakkad
നല്ലേപ്പിള്ളി: ഒന്നര പതിറ്റാണ്ടായി കട്ടപ്പുറത്ത് സ്ഥലം മുടക്കിയായി വയലിൽകിടക്കുന്ന കൊയ്ത്ത് യന്ത്രവും ലോറിയും മാറ്റണമെന്ന് ആവശ്യപ്പെട്ട് സ്ഥലം ഉടമയായ കർഷകൻ കൃഷിഭവനെ സമീപിച്ചു.
നല്ലേപ്പിള്ളി കന്പിളിച്ചുങ്കം വട്ടംപൊറ്റ എം. ബാലകൃഷ്ണന്റെ സ്ഥലത്താണ് ലോറിയും കൊയ്ത്ത് യന്ത്രവും ഉപയോഗശൂന്യമായിട്ടിരിക്കുന്നത്.
നല്ലേപ്പിള്ളി പഞ്ചായത്തിലെ പാടശേഖരസമിതി ഭാരവാഹികളുടെ സ്നേഹം കൂട്ടായ്മക്കാണ് 25 ലക്ഷം രൂപ വിലയുണ്ടായിരുന്ന യന്ത്രംകൈമാറിയത്.
യന്ത്രം ഓടികിട്ടിയ വാടകസംഖ്യ ഉപയോഗിച്ച് കൊയ്ത്ത് യന്ത്രം കയറ്റുന്ന ഒരുലോറിയും വാങ്ങിയിരുന്നു.
കൊയ്ത്ത് യന്ത്രത്തിന് ചെറിയ കേടുപാടു സംഭവിച്ചതോടെ പാടശേഖരസമിതി കൂട്ടായ്മ റിപ്പയർ ചെയ്യാതെ കട്ടപ്പുറത്തു കയറ്റിയിട്ടു.
കേടില്ലാത്ത ലോറിയും തുരുമ്പെടുത്തു നശിച്ചുവരികയാണ്.
പാടശേഖരസമിതികളിലെ ഉത്പാദന ബോണസ് വിഹിതത്തിലെ സംഖ്യയിലെ ഗുണഭോക്തൃ വിഹിതവും ഗ്രാമപഞ്ചായത്ത് വിഹിതവും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കിയപദ്ധതിയാണ് നാഥനില്ലാത്ത അവസ്ഥയിൽ കിടക്കുന്നത്.
യന്ത്രവും ലോറിയും ശരിപ്പെടുത്താനായില്ലെങ്കിൽ സ്ഥലത്ത് നിന്നും മാറ്റിയിടാനുള്ള സന്മനസെങ്കിലും അധികൃതർ കാണിക്കണമെന്നാണ് ബാലകൃഷ്ണന്റെ ആവശ്യം.
Palakkad
മാള: പുതുതായി നിർമിച്ച പുത്തൻചിറ കിഴക്കുംമുറി സെന്റ് ജോസഫ് ഇടവക ദേവാലയത്തിന്റെ ആശീർവാദം നാളെ നടക്കും. ഉച്ചയ്ക്ക് 2.15ന് ബിഷപ്പുമാർക്ക് സ്വീകരണം നൽകും. തുടർന്ന് 2.30ന് ദേവാലയ വെഞ്ചരിപ്പ് ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ നിർവഹിക്കും. ആർച്ച്ബിഷപ് മാർ ജോർജ് പാനികുളം സന്ദേശംനൽകും.
തുടർന്ന് രാത്രി ഏഴിനു നടക്കുന്ന പൊതുസമ്മേളനം മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്യും. ബിഷപ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിക്കും. മുൻമന്ത്രിമാരായ കെ. രാജൻ എംഎൽഎ, ഡോ.ആർ. ബിന്ദു, മുൻ എംഎൽഎ വി.ആർ. സുനിൽകുമാർ, വികാരി ജനറാൾ മോൺ. ആന്റോ ആലപ്പാടൻ, മദർ ജനറൽ ഡോ. സിസ്റ്റർ ആനി കുര്യക്കോസ് സിഎച്ച്എഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എൻ. രാജേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
ദേവാലയ വെഞ്ചരിപ്പിനോടനുബന്ധിച്ച് 22ന് രാവിലെ 7.30ന് ആദ്യകുർബാന സ്വീകരണവും വൈകിട്ട് ആറിന് പ്രവാസി സംഗമവും നടക്കും.
രാത്രി ഏഴിന് നാടകം. 23ന് മതബോധന ദിനാഘോഷം, വൈകിട്ട് 5.30ന് വിശുദ്ധ കുർബാന. രാത്രി ഏഴിനുള്ള പൊതുസമ്മേളനം വികാരി ജനറാൾ മോൺ. വിൽസൺ ഈരത്തറ ഉദ്ഘാടനം ചെയ്യും. തുടർന്ന് മതബോധന വിദ്യാർഥികളുടെ കലാപരിപാടികൾ അരങ്ങേറും. ഇടവകദിനമായ 24ന് വൈകിട്ട് 5.30ന് വിശുദ്ധ കുർബാന. രാത്രി ഏഴിന് പൊതുസമ്മേളനം വികാരി ജനറാൾ മോൺ. ജോസ് മാളിയേക്കൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് കലാസന്ധ്യ, സമ്മാനദാനം എന്നിവ നടക്കും. 25ന് സമർപ്പിത സംഗമദിനത്തിൽ വൈകിട്ട് 5.30ന് സമൂഹബലി, സമർപ്പിത കൂട്ടായ്മ. തുടർന്ന് രാത്രി ഏഴിന് റിമി ടോമി നയിക്കുന്ന ഗാനമേള.
ഇടവക ദേവാലയ നിർമാണത്തോടനുബന്ധിച്ച് അർഹരായവർക്ക് അഞ്ചു വീടുകൾ നിർമിച്ചു നൽകുന്നുണ്ട്. ഇവയിൽ രണ്ടെണ്ണം നിർമാണം പൂർത്തീകരിച്ച് കൈമാറി. ശേഷിക്കുന്ന മൂന്നെണ്ണത്തിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പരിപാടികൾ വിശദീകരിച്ച പത്രസമ്മേളനത്തിൽ ഇടവക വികാരി ഫാ. ജോൺ കവലക്കാട്ട്, കൈക്കാരൻ വിൽസൺ പയ്യപ്പിള്ളി, ജനറൽ കൺവീനർ ജോയ് മുരിങ്ങലത്ത്, നിർമാണ കമ്മിറ്റി സെക്രട്ടറി ലിജോ പയ്യപ്പിള്ളി തുടങ്ങിയവർ പങ്കെടുത്തു.
Palakkad
ഒറ്റപ്പാലം: വ്യാഴവട്ടക്കാലത്തെ കാത്തിരിപ്പിനൊടുവിലും ഒറ്റപ്പാലം സ്റ്റേഡിയം പദ്ധതിയിലെ അനിശ്ചിതത്വം നീങ്ങിയില്ല. 2013ൽ ഉയർന്ന ആശ
യം, 2021- 22 ബജറ്റിൽ 10 കോടിരൂപ അനുവദിച്ചു. കഴിഞ്ഞ ഒക്ടോബറിൽ നിർമാണോദ്ഘാടനവും നടത്തി.
എന്നിട്ടും താലൂക്കാസ്ഥാനമായ ഒറ്റപ്പാലത്ത് ഭിന്നശേഷിസൗഹൃദ സ്റ്റേഡിയം എന്ന സ്വപ്നം അനിശ്ചിതത്വത്തിലാണ്. കണ്ണിയംമ്പുറം സർക്കാർ ബധിരസ്കൂൾ അധികൃതർ ഹൈക്കോടതിയെ സമീപിച്ചതാണ് പദ്ധതിക്ക് തിരിച്ചടിയായത്.
ഇൻഡോർ സ്റ്റേഡിയം വരുന്നതോടെ കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലം നഷ്ടപ്പെടുമെന്നായിരുന്നു സ്കൂളിന്റെ പരാതി.
കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലം ആദ്യം കണ്ടെത്തിയശേഷം മാത്രം നിർമാണം തുടങ്ങിയാൽ മതിയെന്നു ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു.
ഇതോടെ പുതിയ സ്ഥലം കണ്ടെത്തേണ്ട സ്ഥിതിയിലാണ് അധികൃതർ. ആദ്യം ഇൻഡോർ സ്റ്റേഡിയമായിട്ടായിരുന്നു പദ്ധതി.
പിന്നീടാണ് ഭിന്നശേഷിസൗഹൃദ ഒറ്റപ്പാലം സ്റ്റേഡിയം എന്ന പേരിൽ പദ്ധതി മാറ്റിയത്. 21,000 ചതുരശ്രയടി വിസ്തീർണത്തിലുള്ള സ്റ്റേഡിയമാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്.
ആറ് ഷട്ടിൽ ബാഡ്മിന്റൺ കോർട്ട്, വോളിബോൾ- ബാസ്കറ്റ് ബോൾ കോർട്ടുകൾ, റാംപ് സൗകര്യം, വസ്ത്രം മാറാനുള്ള മുറി, കോൺഫറൻസ് ഹാൾ, ഓഫീസ് മുറി, ഏകദേശം 1,000 കാണികൾക്ക് കളി കാണാനുള്ള സൗകര്യം, ചുറ്റുമതിൽ, സോളാർ സംവിധാനം, പാർക്കിംഗ് സൗകര്യം എന്നിവയെല്ലാം പദ്ധതിയിൽ ഉൾപ്പെട്ടിരുന്നു.
കായികവകുപ്പിന് കീഴിലുള്ള സ്പോർട്സ് ഫൗണ്ടേഷൻ കേരളയ്ക്കായിരുന്നു നിർമാണച്ചുമതല. എല്ലാവിധ നടപടികളും പൂർത്തിയാക്കിയാണ് നിർമാണോദ്ഘാടനം നടത്തിയത്.
എന്നാൽ കോടതി ഉത്തരവോടെ കുട്ടികളുടെ കളിസ്ഥലം എന്ന പ്രശ്നം പരിഹരിക്കാതെ മുന്നോട്ടുപോകാനാകാത്ത സ്ഥിതിയാണ്. കളിസ്ഥലം കണ്ടെത്തിയാൽ മാത്രമേ പതിറ്റാണ്ടിന്റെ സ്വപ്നം യാഥാർഥ്യമാകൂ.
Palakkad
നെന്മാറ: പഞ്ചായത്ത് കേരളോത്സവത്തിൽ 293 പോയിന്റ് നേടി ബോയ്സ് ക്ലബ് ചാമ്പ്യന്മാരായി. 105 പോയിന്റ് നേടി വൈഎസ്എം നെന്മാറ രണ്ടാംസ്ഥാനം നേടി. വിജയിച്ച കലാകായിക പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് കെ. പ്രേമൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.സി. സുനിൽ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം കെ.ജി. എൽദോ, നാരായണൻ തോട്ടത്തിൽ, എം.ആർ. നാരായണൻ, എൻ. ഗോകുൽദാസ്, സൗമ്യ വിജയ്, എസ്. അമീർജാൻ, പി.സി. രാജൻ, എൻ. പ്രകാശൻ, സൂഭജ, രാധാകൃഷ്ണൻ, മനോജ് പ്രസംഗിച്ചു.
Palakkad
ചിറ്റൂർ: ക്ഷീര വികസന വകുപ്പിന്റെ ജില്ലാ ക്ഷീരസംഗമം ചിറ്റൂർ ടൗൺ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തിൽ നടത്താൻ തീരുമാനം.
വിവിധ കമ്മിറ്റികളുടെ രൂപീകരണത്തിനായി പാലാഴി ഓഡിറ്റോറിയത്തിൽ നടന്ന യോഗം സുമേഷ് അച്യുതൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചിറ്റൂർ- തത്തമംഗലം നഗരസഭാ ചെയർമാൻ ആർ. ബാബു അധ്യക്ഷത വഹിച്ചു.
ചിറ്റൂർ ടൗൺ ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് സി.ബി. രംഗനാഥൻ, ക്ഷീരവികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ഫെമി വി. മാത്യു, ജില്ലാ ടെക്നിക്കൽ അസിസ്റ്റന്റ് പ്രവീണ, ചിറ്റൂർ ക്ഷീരവികസന ഓഫിസർ ഐ. ഫൈസൽ, കൊഴിഞ്ഞാന്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാമകൃഷ്ണൻ, പൊൽപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വാമിനാഥൻ, എരുത്തേന്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ, വടകരപ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിനേശ് പ്രസംഗിച്ചു.
Palakkad
വടക്കഞ്ചേരി: ദേശീയപാത നിർമാണത്തിനാണെന്നു പറഞ്ഞ് മണ്ണുകടത്തുന്ന ലോറികളുടെ പാച്ചിലിൽ വാൽകുളമ്പിൽ പൈപ്പുപൊട്ടി നാട്ടുകാരുടെ കുടിവെള്ളം മുടങ്ങി. ഭാരവാഹനങ്ങളുടെ ഓട്ടത്തെ തുടർന്ന് റോഡുകൾ തകരുന്നതിനൊപ്പമാണ് കുടിവെള്ള വിതരണ പൈപ്പുകളും തകർന്ന് ജനങ്ങൾക്ക് കൂടുതൽ കഷ്ടപ്പാടാകുന്നത്.
ദേശീയപാത നിർമാണത്തിനായി ജിയോളജി വകുപ്പിന്റെ അനുമതിയോടെയാണ് മണ്ണുകടത്തെന്ന് പറയുന്നു. എന്നാൽ വടക്കഞ്ചേരി ഭാഗത്തൊന്നും മണ്ണ് ആവശ്യമുള്ള പ്രവൃത്തികൾ നടക്കുന്നുമില്ല.
ദേശീയപാതയ്ക്കെന്നുപറഞ്ഞ് മണ്ണ് കടത്തുന്നത് മറ്റു എവിടേക്കോ ആണെന്നാണ് നാട്ടുകാർ പറയുന്നത്. അർധരാത്രി സമയങ്ങളിലാണ് മണ്ണുകടത്ത് കൂടുതലും നടക്കുന്നത്.
മണ്ണെടുപ്പിന് അനുമതി നൽകുമ്പോൾ റോഡുകളുടെയും കുടിവെള്ളവിതരണ സംവിധാനത്തിന്റെയും സുരക്ഷ ഉറപ്പാക്കാൻ അധികൃതർ നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. അനുമതിയുടെ മറവിൽ ജനങ്ങളുടെ അടിസ്ഥാനസൗകര്യങ്ങൾ തകർക്കപ്പെടുന്നത് അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണ്. തകർന്ന റോഡുകൾ പുനഃസ്ഥാപിക്കാനും പൈപ്പ്ലൈൻ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാനും നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Palakkad
വടക്കഞ്ചേരി: ദേശീയപാത നിർമാണത്തിനാണെന്നു പറഞ്ഞ് മണ്ണുകടത്തുന്ന ലോറികളുടെ പാച്ചിലിൽ വാൽകുളമ്പിൽ പൈപ്പുപൊട്ടി നാട്ടുകാരുടെ കുടിവെള്ളം മുടങ്ങി. ഭാരവാഹനങ്ങളുടെ ഓട്ടത്തെ തുടർന്ന് റോഡുകൾ തകരുന്നതിനൊപ്പമാണ് കുടിവെള്ള വിതരണ പൈപ്പുകളും തകർന്ന് ജനങ്ങൾക്ക് കൂടുതൽ കഷ്ടപ്പാടാകുന്നത്.
ദേശീയപാത നിർമാണത്തിനായി ജിയോളജി വകുപ്പിന്റെ അനുമതിയോടെയാണ് മണ്ണുകടത്തെന്ന് പറയുന്നു. എന്നാൽ വടക്കഞ്ചേരി ഭാഗത്തൊന്നും മണ്ണ് ആവശ്യമുള്ള പ്രവൃത്തികൾ നടക്കുന്നുമില്ല. ദേശീയപാതയ്ക്കെന്നുപറഞ്ഞ് മണ്ണ് കടത്തുന്നത് മറ്റു എവിടേക്കോ ആണെന്നാണ് നാട്ടുകാർ പറയുന്നത്. അർധരാത്രി സമയങ്ങളിലാണ് മണ്ണുകടത്ത് കൂടുതലും നടക്കുന്നത്.
മണ്ണെടുപ്പിന് അനുമതി നൽകുമ്പോൾ റോഡുകളുടെയും കുടിവെള്ളവിതരണ സംവിധാനത്തിന്റെയും സുരക്ഷ ഉറപ്പാക്കാൻ അധികൃതർ നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. അനുമതിയുടെ മറവിൽ ജനങ്ങളുടെ അടിസ്ഥാനസൗകര്യങ്ങൾ തകർക്കപ്പെടുന്നത് അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണ്. തകർന്ന റോഡുകൾ പുനഃസ്ഥാപിക്കാനും പൈപ്പ്ലൈൻ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാനും നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Palakkad
ചിറ്റൂർ: ക്ഷീര വികസന വകുപ്പിന്റെ ജില്ലാ ക്ഷീരസംഗമം ചിറ്റൂർ ടൗൺ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തിൽ നടത്താൻ തീരുമാനം.
വിവിധ കമ്മിറ്റികളുടെ രൂപീകരണത്തിനായി പാലാഴി ഓഡിറ്റോറിയത്തിൽ നടന്ന യോഗം സുമേഷ് അച്യുതൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചിറ്റൂർ- തത്തമംഗലം നഗരസഭാ ചെയർമാൻ ആർ. ബാബു അധ്യക്ഷത വഹിച്ചു.
ചിറ്റൂർ ടൗൺ ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് സി.ബി. രംഗനാഥൻ, ക്ഷീരവികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ഫെമി വി. മാത്യു, ജില്ലാ ടെക്നിക്കൽ അസിസ്റ്റന്റ് പ്രവീണ, ചിറ്റൂർ ക്ഷീരവികസന ഓഫിസർ ഐ. ഫൈസൽ, കൊഴിഞ്ഞാന്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാമകൃഷ്ണൻ, പൊൽപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വാമിനാഥൻ, എരുത്തേന്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ, വടകരപ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിനേശ് പ്രസംഗിച്ചു.
Palakkad
കൊടുവായൂർ: മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളജിലെ എൻഎസ്എസ് യൂണിറ്റിന്റെയും കോളജ് യൂണിയന്റെയും ഉദ്ഘാടനം കെ. പ്രേമൻ എംഎൽഎ നിർവഹിച്ചു.
കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. പ്രീമ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എൻഎസ്എസ് ഡിസ്ട്രിക്ട് കോ- ഓർഡിനേറ്റർ ഡോ. ഹിമ കർമപദ്ധതി പ്രകാശനം ചെയ്തു. കോളജ് യൂണിയന്റെ ഔദ്യോഗിക ഉദ്ഘാടനം കൊടുവായൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുരുകദാസ് നിർവഹിച്ചു. വാർഡ് മെംബർ ഷിഫാന നൗഷാദ്, എൻഎസ്എസ് എക്സിക്യൂട്ടിവ് മെംബർ ഗിരിദാസ്, പിടിഎ പ്രസിഡന്റ് രാജമണി എന്നിവർ പ്രസംഗിച്ചു.
എൻഎസ്എസ് പ്രോഗ്രാം കോ- ഓർഡിനേറ്ററും കൊമേഴ്സ് വിഭാഗം പ്രഫസറുമായ പ്രമീള സ്വാഗതം പറഞ്ഞു. ഇംഗ്ലീഷ് വിഭാഗം പ്രഫസർ ഡോ. രാജേശ്വരി നന്ദി പറഞ്ഞു.
Palakkad
നെന്മാറ: പഞ്ചായത്ത് കേരളോത്സവത്തിൽ 293 പോയിന്റ് നേടി ബോയ്സ് ക്ലബ് ചാമ്പ്യന്മാരായി. 105 പോയിന്റ് നേടി വൈഎസ്എം നെന്മാറ രണ്ടാംസ്ഥാനം നേടി. വിജയിച്ച കലാകായിക പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് കെ. പ്രേമൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.സി. സുനിൽ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം കെ.ജി. എൽദോ, നാരായണൻ തോട്ടത്തിൽ, എം.ആർ. നാരായണൻ, എൻ. ഗോകുൽദാസ്, സൗമ്യ വിജയ്, എസ്. അമീർജാൻ, പി.സി. രാജൻ, എൻ. പ്രകാശൻ, സൂഭജ, രാധാകൃഷ്ണൻ, മനോജ് പ്രസംഗിച്ചു.
Palakkad
പാലക്കാട്: താലൂക്ക് കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന കഞ്ചിക്കോട്ടെ എൻഎഫ്എസ്എ ഗോഡൗണിലെ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തുവരുന്നത് തടസപ്പെട്ട നടപടിയിൽ പ്രതിഷേധിച്ച് സപ്ലൈകോ പാലക്കാട് റീജനൽ മാനേജരെ ഉപരോധിച്ചു.
167 റേഷൻകടകൾക്കുള്ള ഭക്ഷ്യധാന്യ വിതരണം മുടങ്ങിയെന്നാരോപിച്ചാണ് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ നേതാക്കൾ ഉപരോധസമരം നടത്തിയത്. സംസ്ഥാന സെക്രട്ടറി കെ.എം. അബ്ദുൾ സത്താർ നേതൃത്വം നൽകിയ ഉപരോധ സമരത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് വി.പി. രഘുനാഥ്, താലൂക്ക് സെക്രട്ടറി എച്ച്. റാഫി, നേതാക്കളായ പി.എം. അബ്ദുൾ നാസർ, എം. രവീന്ദ്രൻ, പ്രേംനവാസ് മങ്കര എന്നിവർ നേതൃത്വം നൽകി. ഉടൻതന്നെ പരിഹാരമുണ്ടാക്കാമെന്ന ഉറപ്പിൻമേൽ സമരം അവസാനിപ്പിച്ചു.
Palakkad
വടക്കഞ്ചേരി: കണിയമംഗലം ജംഗ്ഷനടുത്ത് പുത്തൻപുര ജോയി (പോൾ കുരുവിള) യുടെ ഉടമസ്ഥതയിലുള്ള പാപ്പച്ചൻ സോ മില്ലിൽനിന്ന് തടി മുറിക്കുന്നതിനുംമറ്റുമായുള്ള അഞ്ച് മോട്ടോറുകൾ മോഷണം പോയി.
കഴിഞ്ഞ അർധരാത്രിയിലാണ് സംഭവം. മൂന്നു പേരടങ്ങുന്ന സംഘമാണ് കവർച്ച നടത്തിയിട്ടുള്ളത്. ഈ ദൃശ്യങ്ങൾ മില്ലിലെ സിസി ടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. ഒരു കാമറ മോഷ്ടാക്കൾ നശിപ്പിച്ചു.
മുഖം മറച്ചാണ് മോഷ്ടാക്കൾ കൃത്യം നടത്തിയിട്ടുള്ളത്. ചെറുപ്പക്കാരാണ് മോഷണത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്.മില്ലിനോട് ചേർന്നുതന്നെയുള്ള വീട്ടിലാണ് ജോയിയും കുടുംബവും താമസിക്കുന്നത്. എന്നാൽ ജോയിയുടെ ചികിത്സയുമായി ബന്ധപ്പെട്ട വീട്ടുകാർ മൂന്നുദിവസമായി സ്ഥലത്ത് ഉണ്ടായിരുന്നില്ല.
പരാതിയെ തുടർന്ന് മംഗലംഡാം പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. മില്ലുമായി ബന്ധപ്പെട്ടവരാണ് മോഷണം നടത്തിയിട്ടുള്ളതെന്നാണ് സംശയിക്കുന്നത്.
Palakkad
ഷൊർണൂർ: ആധുനിക സൗകര്യങ്ങളോടെ പുതിയ രൂപത്തിലേക്കു മാറുന്ന ഷൊർണൂർ റെയിൽവേ സ്റ്റേഷന്റെ തൊട്ടടുത്ത് ദുരിതമായി കെട്ടിക്കിടക്കുന്ന അഴുക്കുചാൽ മാലിന്യം.
പാർക്കിംഗ് ഏരിയയോട് ചേർന്നുള്ള ഓവുചാൽ ആരാണ് ശുചീകരിക്കേണ്ടത് എന്ന തർക്കത്തിലാണ് റെയിൽവേയും ഷൊർണൂർ നഗരസഭയും.
ഓവുചാൽ ശുചീകരിക്കേണ്ടത് നഗരസഭയുടെ ചുമതലയാണെന്നാണ് റെയിൽവേ അധികൃതരുടെ നിലപാട്. എന്നാൽ ഇതു സംബന്ധിച്ച് നഗരസഭ പറയുന്നത് ശുചികരണം റെയിൽവേ തന്നെ ചെയ്യണമെന്നാണ്. ഉത്തരവാദിത്തം ആർക്കെന്ന തർക്കം തുടരുമ്പോൾ ദുരിതം അനുഭവിക്കുന്നത് യാത്രക്കാരും സമീപവാസികളുമാണ്. കേരളത്തിലെ പ്രധാന റെയിൽവേ ജംഗ്ഷനുകളിലൊന്നാണ് ഷൊർണൂർ.
പ്രതിദിനം ആയിരക്കണക്കിന് യാത്രക്കാർ ഇവിടെ വന്നുപോകുന്നുണ്ട്. സ്റ്റേഷൻ വികസനത്തിൽ വലിയ മുന്നേറ്റമുണ്ടായിട്ടും അതിനോടുചേർന്ന ഓവുചാലിന്റെ പരിപാലനത്തിൽമാത്രം ഒരു മുന്നേറ്റവുമില്ലെന്നാണ് ആക്ഷേപം.
ശുചീകരിക്കാതെ കിടക്കുന്ന ഓവുചാലിൽ നിന്നുള്ള ദുർഗന്ധം പാർക്കിംഗ് ഏരിയയിൽ എത്തുന്ന യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ്. കൊതുകുശല്യവും രൂക്ഷമാണ്. മഴക്കാലമായാൽ ഓവുചാൽ നിറഞ്ഞ് വെള്ളക്കെട്ടുണ്ടാകുമോ എന്ന ആശങ്കയും സമീപവാസികൾക്കുണ്ട്.
ഓവുചാൽ സ്ഥിതി ചെയ്യുന്നത് നഗരസഭയുടെ ഇരുപതാം വാർഡിന്റെ പരിധിയിലാണ്. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ ഇടപെടാതിരിക്കാൻ കഴിയില്ലെന്ന് വാർഡ് കൗൺസിലർ പറയുന്നു.
കൗൺസിലർ എന്ന നിലയിൽ വാർഡിലെ പൊതുജനപ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കാണാൻ ശ്രമിക്കുന്നത് തന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് നഗരസഭയ്ക്ക് ഔദ്യോഗികമായി പരാതിയും കത്തും നൽകിയിട്ടുണ്ട്. പരസ്പരം പഴിചാരുന്നത് നിർത്തി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച് പരിപാലന ചുമതല ആർക്കാണെന്ന് വ്യക്തത വരുത്തണം. അതിനുശേഷം അടിയന്തരമായി ശുചീകരണ നടപടി സ്വീകരിക്കണമെന്നാണ് നഗരസഭാംഗം ആവശ്യപ്പെടുന്നത്.
Palakkad
ഊട്ടി: നീലഗിരി ജില്ലയിൽ തുടർച്ചയായ രണ്ടാംദിവസവും കനത്ത മഞ്ഞുവീഴ്ച. താപനില 5.9 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. തേയിലത്തോട്ടങ്ങളിലും പുൽമേടുകളിലും വാഹനങ്ങളിലും മഞ്ഞുമൂടി.
ബൊട്ടാണിക്കൽ ഗാർഡൻ, റേസ് കോഴ്സ്, തലക്കുന്ത തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിലാണ് മഞ്ഞുവീഴ്ച കൂടുതൽ പ്രകടമായത്. പുലർച്ചെയുണ്ടായ അതിശൈത്യം പ്രദേശവാസികളെ, പ്രത്യേകിച്ച് തോട്ടം തൊഴിലാളികളെയും ഓട്ടോ ഡ്രൈവർമാരെയും ബുദ്ധിമുട്ടിലാക്കി.
Palakkad
വാൽപാറ: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനം വാൽപാറ നഗര കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ചടങ്ങിൽ ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തിൽ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി. കോൺഗ്രസ് ഭാരവാഹികളായ യു. കറുപ്പയ്യ, ജെ. ദേവകൃപ, എം.വി. ബേബി, ഡോ. പോൾ ഹൗസ്, കെ.ആർ. രാജദുരൈ, മൈക്കൽരാജ്, സോഡ സെന്തിൽ എന്നിവരുൾപ്പെടെ നിരവധി പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.
Palakkad
മുണ്ടൂർ: യുവക്ഷേത്ര കോളജ് ഇംഗ്ലീഷ് വിഭാഗം അസോസിയേഷൻ- കോൺകോഡിയ 2കെ26 വെള്ളിനേഴി കലാഗ്രാമം ചീഫ് കോ-ഓർഡിനേറ്ററും ഗ്രന്ഥകാരനും ശാസ്ത്രജ്ഞനുമായ ഡോ. വെള്ളിനേഴി അച്യുതൻകുട്ടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ടോമി ആന്റണി അധ്യക്ഷനായിരുന്നു. ഡയറക്ടർ ഫാ.ഡോ. മാത്യു ജോർജ് വാഴയിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു.
വൈസ് പ്രിൻസിപ്പൽ ഫാ.ഡോ. ജോസഫ് ഓലിക്കൽ കൂനൽ, ഫാ. ഷൈജു പരിയത്ത് എന്നിവർ പ്രസംഗിച്ചു. ഇംഗ്ലീഷ് വിഭാഗം മേധാവി പമീല ജോൺസൺ സ്വാഗതവും അസോസിയേഷൻ സെക്രട്ടറി ഗായത്രി നായർ നന്ദിയും പറഞ്ഞു. തുടർന്ന് സയൻസും സാഹിത്യവുംഎന്ന വിഷയത്തിൽ നടത്തിയ സെമിനാറിൽ ഡോ. വെല്ലിനേഴി അച്യുതൻകുട്ടി ക്ലാസെടുത്തു.
Palakkad
കോയന്പത്തൂർ: നാട്ടിൻപുറ കൃഷിപരിപാലന പദ്ധതിയുടെ ഭാഗമായി അരസന്പാളയത്തെ അമൃത കാർഷിക കോളേജിലെ വിദ്യാർഥികൾ കിണത്തുക്കടവ് താലൂക്കിലെ ദേവനാംപാളയം ഗ്രാമത്തിലെ കർഷകർക്ക് ബോധവത്കരണം നൽകി.
തെങ്ങിൻ തോട്ടങ്ങളിൽ മരപ്പട്ടികളെ നിയന്ത്രിക്കുന്നതിനുള്ള പ്രായോഗിക പ്രദർശനമായിരുന്നു പ്രധാനഇനം.
കഴിഞ്ഞ ഒരുമാസമായി വിദ്യാർഥികൾ ഗ്രാമത്തിലെ കർഷകരുമായി സംവദിക്കുകയും കൃഷിയിടങ്ങൾ സന്ദർശിക്കുകയും ചെയ്ത് തെങ്ങുകൃഷിയിൽ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു.
ഈ ആശയവിനിമയങ്ങളിലൂടെയാണ് മരപ്പട്ടികൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളെക്കുറിച്ച് കർഷകർ അറിയിച്ചത്.
ഇളംതേങ്ങകൾക്ക് കേടുപാടുകൾ വരുത്തുന്നതിലൂടെ കർഷകർക്ക് ഗണ്യമായ സാമ്പത്തിക നഷ്ടമുണ്ടാകുന്നതായിരുന്നു പ്രധാന പ്രശ്നം.
തെങ്ങുകളിൽ മരപ്പട്ടികൾ കയറുന്നത് തടയുന്നതിനായി ഗാൽവനൈസ്ഡ് ഇരുമ്പ് ഷീറ്റുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് വിദ്യാർഥികൾ കർഷകർക്കു മുന്നിൽ പ്രായോഗിക പ്രദർശനം നടത്തി. തെങ്ങിൻ തണ്ടിന് ചുറ്റും അനുയോജ്യമായ ഉയരത്തിൽ ഷീറ്റുകൾ ഉറപ്പിച്ച് ഘടിപ്പിക്കുന്ന രീതിയാണ് അവർ കർഷകർക്ക് പരിചയപ്പെടുത്തിയത്.
അമൃത കാർഷിക കോളജ് ഡീൻ ഡോ. സുധീഷ് മണാലിലിന്റെ മാർഗനിർദേശത്തിൽ അക്ഷയ്, കീർത്തന, സുസ്മിത, ഗൗതമി, ആമി, ഐശ്വര്യ, ഋഷിക, പൂജ, ശീതൾ, ശ്രോണിത്, വിസ്രുത് എന്നിവരടങ്ങുന്ന വിദ്യാർഥിസംഘമാണ് കർഷകർക്ക് ബോധവത്കരണം നൽകിയത്.
Palakkad
അഗളി: ഷോളയൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരളോത്സവം സമാപിച്ചു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അല്ലൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.എസ്. ചിത്ര അധ്യക്ഷയായി. ജനപ്രതിനിധികളായ വനിതാ രാജൻ, അശോക്, വി. ഗോമതി, ഗണേശൻ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കനകരാജ് സ്വാഗതവും വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിജി ജോസഫ് നന്ദിയും പറഞ്ഞു.
Palakkad
കോങ്ങാട്: ഗ്രാമപഞ്ചായത്തിലെ 18-ാം വാര്‍ഡ് കുണ്ടുവംപാടം തൃക്കോവില്‍ ക്ഷേത്രം റോഡിന്റെ ഉദ്ഘാടനം പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണദാസ് നിര്‍വഹിച്ചു.
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് അഞ്ചുലക്ഷംരൂപ ചെലവിലാണ് റോഡ് നിര്‍മിച്ചത്. കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സൂര്യ അധ്യക്ഷയായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകാന്ത്, ബ്ലോക്ക് മെംബര്‍ തുളസി, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷറഫുദ്ദീന്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വസന്തകുമാരി, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി.സി. അയ്യപ്പന്‍കുട്ടി, വാര്‍ഡ് മെംബറും ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണുമായ എസ്. പത്മജ എന്നിവര്‍ പങ്കെടുത്തു.
Palakkad
മാള: പുതുതായി നിർമിച്ച പുത്തൻചിറ കിഴക്കുംമുറി സെന്റ് ജോസഫ് ഇടവക ദേവാലയത്തിന്റെ ആശീർവാദം നാളെ നടക്കും. ഉച്ചയ്ക്ക് 2.15ന് ബിഷപ്പുമാർക്ക് സ്വീകരണം നൽകും. തുടർന്ന് 2.30ന് ദേവാലയ വെഞ്ചരിപ്പ് ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ നിർവഹിക്കും. ആർച്ച്ബിഷപ് മാർ ജോർജ് പാനികുളം സന്ദേശംനൽകും.
തുടർന്ന് രാത്രി ഏഴിനു നടക്കുന്ന പൊതുസമ്മേളനം മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്യും. ബിഷപ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിക്കും. മുൻമന്ത്രിമാരായ കെ. രാജൻ എംഎൽഎ, ഡോ.ആർ. ബിന്ദു, മുൻ എംഎൽഎ വി.ആർ. സുനിൽകുമാർ, വികാരി ജനറാൾ മോൺ. ആന്റോ ആലപ്പാടൻ, മദർ ജനറൽ ഡോ. സിസ്റ്റർ ആനി കുര്യക്കോസ് സിഎച്ച്എഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എൻ. രാജേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
ദേവാലയ വെഞ്ചരിപ്പിനോടനുബന്ധിച്ച് 22ന് രാവിലെ 7.30ന് ആദ്യകുർബാന സ്വീകരണവും വൈകിട്ട് ആറിന് പ്രവാസി സംഗമവും നടക്കും.
രാത്രി ഏഴിന് നാടകം. 23ന് മതബോധന ദിനാഘോഷം, വൈകിട്ട് 5.30ന് വിശുദ്ധ കുർബാന. രാത്രി ഏഴിനുള്ള പൊതുസമ്മേളനം വികാരി ജനറാൾ മോൺ. വിൽസൺ ഈരത്തറ ഉദ്ഘാടനം ചെയ്യും. തുടർന്ന് മതബോധന വിദ്യാർഥികളുടെ കലാപരിപാടികൾ അരങ്ങേറും. ഇടവകദിനമായ 24ന് വൈകിട്ട് 5.30ന് വിശുദ്ധ കുർബാന. രാത്രി ഏഴിന് പൊതുസമ്മേളനം വികാരി ജനറാൾ മോൺ. ജോസ് മാളിയേക്കൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് കലാസന്ധ്യ, സമ്മാനദാനം എന്നിവ നടക്കും. 25ന് സമർപ്പിത സംഗമദിനത്തിൽ വൈകിട്ട് 5.30ന് സമൂഹബലി, സമർപ്പിത കൂട്ടായ്മ. തുടർന്ന് രാത്രി ഏഴിന് റിമി ടോമി നയിക്കുന്ന ഗാനമേള.
ഇടവക ദേവാലയ നിർമാണത്തോടനുബന്ധിച്ച് അർഹരായവർക്ക് അഞ്ചു വീടുകൾ നിർമിച്ചു നൽകുന്നുണ്ട്. ഇവയിൽ രണ്ടെണ്ണം നിർമാണം പൂർത്തീകരിച്ച് കൈമാറി. ശേഷിക്കുന്ന മൂന്നെണ്ണത്തിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പരിപാടികൾ വിശദീകരിച്ച പത്രസമ്മേളനത്തിൽ ഇടവക വികാരി ഫാ. ജോൺ കവലക്കാട്ട്, കൈക്കാരൻ വിൽസൺ പയ്യപ്പിള്ളി, ജനറൽ കൺവീനർ ജോയ് മുരിങ്ങലത്ത്, നിർമാണ കമ്മിറ്റി സെക്രട്ടറി ലിജോ പയ്യപ്പിള്ളി തുടങ്ങിയവർ പങ്കെടുത്തു.
Palakkad
കൊല്ലങ്കോട്: ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ ആലമ്പള്ളം പാലത്തിന്റെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി ഗതാഗതയോഗ്യമാക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കണമെന്ന് കെ. പ്രേമന് എംഎല്‍എ.
നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിന് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അവശേഷിക്കുന്ന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും കരാറുകാരനും എംഎല്‍എ നിര്‍ദേശം നല്കി.
കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന ജയപ്രകാശ്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈനി ഹരിദാസ്, ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ ഷിജു ചന്ദ്രന്, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ ഷിജി, വടവന്നൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജീവ്, കരാറുകാരന് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Palakkad
കൊല്ലങ്കോട്: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കേരളോത്സവം മത്സരങ്ങള്‍ 21 മുതല്‍ ആരംഭിക്കും. 29 വരെ വിവിധ ദിവസങ്ങളിലായി കായിക, കലാ മത്സരങ്ങള്‍ നടക്കും.
21ന് രാജാസ് സ്കൂളില്‍ ഫുട്ബോള്‍ മത്സരത്തോടെ തുടക്കമാകും. 22ന് ഇതേ വേദിയില്‍ അത്ലറ്റിക്സ് മത്സരങ്ങളും 23ന് സ്മാഷേഴ്സ്, പെരുവെമ്പ് എന്നിവിടങ്ങളില്‍ ബാഡ്മിന്റണ്‍ മത്സരങ്ങളും 24ന് അടവുമരത്ത് ക്രിക്കറ്റ് മത്സരവും 25ന് സോഫ് ജിമ്മില്‍ ആം റസലിംഗ് മത്സരവും നടക്കും.
27ന് കാക്കയൂരില്‍ നീന്തല്‍ മത്സരവും ബ്ലോക്ക് ഓഫീസില്‍ ചെസ് മത്സരവും ശ്രീവിദ്യാലയത്തില് ബാസ്കറ്റ്ബോള്‍ മത്സരവും 28ന് യോഗിനിമാതയില് വോളിബോള്‍, കബഡി മത്സരങ്ങളും 29ന് ബ്ലോക്ക് ഓഫീസ്, രാജാസ് സ്കൂള്‍ എന്നിവിടങ്ങളിലായി ആര്‍ട്സ്, വടംവലി മത്സരങ്ങളും വൈകീട്ട് നാലിന് ബ്ലോക്ക് ഓഫീസില്‍ സമ്മാനവിതരണവും നടക്കും.
കേരളോത്സവം സംഘാടകസമിതി യോഗം കെ. പ്രേമന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന ജയപ്രകാശ് അധ്യക്ഷയായി.
Palakkad
അഗളി: അട്ടപ്പാടിയിലെ ഗര്‍ഭിണികള്‍ക്കായി നടപ്പാക്കുന്ന പോഷകാഹാര പുനരധിവാസ പദ്ധതിക്ക് തുടക്കമായി. നീതി ആയോഗിന്റെ ആസ്പിരേഷണല്‍ ബ്ലോക്ക്സ് പ്രോഗ്രാമിന്റെ ഭാഗമായി അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്താണ് പദ്ധതി നടപ്പാക്കുന്നത്.
ഉദ്ഘാടനം കോട്ടത്തറ എടിടിഎസ്എച്ച്, പുതൂര്‍ എഫ്എച്ച്സി, ഷോളയൂര്‍ എഫ്എച്ച്സി എന്നിവിടങ്ങളിലായി നടന്നു. പോഷകാഹാരക്കുറവുള്ള ഗര്‍ഭിണികളുടെ ആരോഗ്യം മെച്ചപ്പെടുത്തുകവഴി നവജാത ശിശുക്കളുടെ ആരോഗ്യം ഉറപ്പുവരുത്തുകയാണ് പദ്ധതിലക്ഷ്യം. ആരോഗ്യവകുപ്പ്, ഐസിഡിഎസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പട്ടികവര്‍ഗ വികസന വകുപ്പ്, കൂടുംബശ്രീ എന്നിവയുടെ ഏകോപനത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
കോട്ടത്തറ എടിടിഎസ്എച്ചില് നടന്ന ചടങ്ങില്‍ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അലന് അഗളി മേഖലയിലേക്കുള്ള ഭക്ഷണം കൈമാറി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ തുളസി ആനന്ദ്, എച്ച്എംസി അംഗം സെന്തില്‍ കുമാര്‍, ബിഎംഒ ഡോ. രേഷ്മ, സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ അമ്പിളി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സുബൈറ, വിദ്യശ്രീ, എന്‍ആര്‍സി ന്യൂട്രീഷനിസ്റ്റ് മുര്‍ഷിദ്, സോഷ്യല്‍ വര്‍ക്കര്‍ ടോണി, അട്ടപ്പാടി നോഡല്‍ ഓഫീസര്‍ ഡോ. ഷിജിന് ജോണ്‍ ആളൂര്‍ എന്നിവര്‍ പങ്കെടുത്തു. പുതൂര്‍ എഫ്എച്ച്സിയില്‍ നടന്ന ചടങ്ങില്‍ പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കവേല്‍ ഉദ്ഘാടനവും വാഹനത്തിന്റെ ഫ്ളാഗ് ഓഫും നിര്‍വഹിച്ചു. ഷോളയൂര്‍ എഫ്എച്ച്സിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.എസ്. ചിത്ര പദ്ധതിയുടെ ഉദ്ഘാടനവും വാഹനം ഫ്ളാഗ് ഓഫും നിര്‍വഹിച്ചു.
Palakkad
ചിറ്റൂർ: തമിഴ്നാടിന്റെ ജലനിഷേധത്തിനെതിരേ സംയുക്ത കർഷക സംരക്ഷണ സമിതികളടെ ആഭിമുഖ്യത്തിൽ അമ്പാട്ടുപാളയം ജലസേചന കാര്യാലയത്തിനു മുന്നിൽ നടത്തി ധർണ അഡ്വ.വി. മുരുകദാസ് ഉദ്ഘാടനം ചെയ്തു.
ഷാജി മുള്ളൻതോട് അധ്യക്ഷത വഹിച്ചു. പെരുമാട്ടി പഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ്, പല്ലശന പഞ്ചായത്ത് പ്രസിഡന്റ് രാമദാസ്, ഭാസ്കരൻ, സജീവൻ, ഗണേശൻ, സുദേവൻ എന്നിവർ പ്രസംഗിച്ചു.
രണ്ടാംവിളയ്ക്ക് അടിയന്തരമായി ആളിയാർവെളളം ലഭിക്കാൻ സംസ്ഥാനസർക്കാർ തമിഴ്നാടുമായി ഇടപെടണം എന്നാവശ്യപ്പെട്ടാണ് ധർണ നടത്തിയത്. തുടർന്ന് ചിറ്റൂർ ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനിയർ കിരൺ എബ്രാഹം തോമസുമായി സമരക്കാർ ചർച്ചനടത്തി.
ഇന്ന് തിരുവനന്തപുരത്തുനടക്കുന്ന അധികൃതരുടെ ചർച്ചയിലെ തീരുമാനങ്ങൾ സമരക്കാരെ അറിയിക്കാമെന്ന് എൻജിനിയർ അറിയിച്ചു.
ചർച്ചയിൽ വെള്ളം വിട്ടുതരുന്നതിനു അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ശക്തമായ സമരങ്ങൾക്ക് തീരുമാനമെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയാണ് കർഷകർ പിരിഞ്ഞുപോയത്.
Palakkad
ചിറ്റൂർ: ആളിയാറിൽ ഡാമിൽനിന്ന് കേരളത്തിന് വെള്ളം നൽകില്ലെന്ന തമിഴ്നാട് സർക്കാരിന്റെ തീരുമാനത്തിനെതിരേ ചിറ്റൂരിൽ കർഷകപ്രതിഷേധം.
പറമ്പിക്കുളം- ആളിയാർ ജലസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ചിറ്റൂർ അണിക്കോട് ജംഗ്ഷനിലായിരുന്നു പ്രതിഷേധ ധർണ.
ചിറ്റൂർമേഖല അതിരൂക്ഷമായ വരൾച്ചയിലേക്ക് നീങ്ങുമെന്നും വിഷയത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും കർഷകർ ആവശ്യപ്പെട്ടു. കേരളത്തിന് ആളിയാർവെള്ളം ലഭിച്ചില്ലെങ്കിൽ ശിരുവാണിയിൽനിന്ന് തമിഴ്നാടിനു വെള്ളം നൽകില്ലെന്ന് പറയാനുള്ള ആർജവം അധികാരികൾ കാണിക്കണം.
ചിറ്റൂരിന് ലഭിക്കേണ്ട 7.25 ടിഎംസി വെള്ളം ഏതു സാഹചര്യത്തിലും ലഭ്യമാക്കണമെന്ന് കരാറിൽ വ്യവസ്ഥയുണ്ട്. ആവശ്യത്തിലധികം വെള്ളമുണ്ടായിട്ടും കേരളത്തിന് വെള്ളം നിഷേധിക്കുന്ന തമിഴ്നാടിന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും കർഷകർ പറഞ്ഞു.
പറമ്പിക്കുളം ആളിയാർ ജലസംരക്ഷണ സമിതി ചെയർമാൻ പി.സി. ശിവശങ്കരൻ ധർണ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എ.കെ. ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു. ദേശീയ കർഷക സംരക്ഷണ സമിതി പ്രസിഡന്റ് പാണ്ടിയോട് പ്രഭാകരൻ, ചിറ്റൂർ- തത്തമംഗലം നഗരസഭാ ചെയർപേഴ്സൺ ആർ. ബാബു, പറമ്പിക്കുളം- ആളിയാർ ജലസംരക്ഷണ സമിതി ജോയിന്റ് കൺവീനർമാരായ അബ്ദുൾ അസീസ്, കെ.കെ. സുരേന്ദ്രൻ, ദേശീയ കർഷക സമാജം ജോയിന്റ് സെക്രട്ടറി അരവിന്ദാക്ഷൻ, ദേശീയ കർഷക സംരക്ഷണ സമിതി സെക്രട്ടറി ബിജു പ്രസംഗിച്ചു.
Palakkad
നെന്മാറ: നെന്മാറ- ഒലിപ്പാറ പാതയുടെ നവീകരണം അനിശ്ചിതത്വത്തിലായതോടെ പ്രദേശവാസികളെ വെട്ടിലാക്കി റോഡിലെ പൊടിശല്യം രൂക്ഷമായി. തകർന്ന റോഡിലൂടെ യാത്ര ചെയ്യേണ്ട ഗതികേടിലാണ് എല്ലാവരും.
റോഡ് നവീകരണം പുനരാരംഭിക്കുന്നതുവരെ റോഡിൽ നിരന്തരം വെള്ളം നനച്ച് പൊടിശല്യത്തിനു പരിഹാരമുണ്ടാക്കണമെന്നു നെന്മാറ- ഒലിപ്പാറ പാത ആക്്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
നവീകരണം പുനരാരംഭിക്കുന്നതിന് പുതിയ കരാറുകാരനെ അടിയന്തരമായി കണ്ടെത്തി ചുമതലപ്പെടുത്തണമെന്നും അതുവരെ ജനങ്ങൾ അനുഭവിക്കുന്ന പൊടിശല്യത്തിന് താത്കാലിക പരിഹാരം കാണാൻ എംഎൽഎ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് അധികൃതർ ഇടപെടണമെന്നും ആക്്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. മലയോര മേഖലയിലെ നിരവധി പ്രദേശങ്ങളെ നെന്മാറയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയായതിനാൽ റോഡ് തകർന്നതോടെ യാത്രയും ദൈനംദിന ജീവിതവും ദുരിതത്തിലായിരിക്കുകയാണ്. റോഡിലെ വാഹനഗതാഗതത്തെ തുടർന്ന് ഉയരുന്ന പൊടി വീടുകളിലേക്കും വ്യാപാരസ്ഥാപനങ്ങളിലേക്കും എത്തുന്നതായി സമീപവാസികൾ പറയുന്നു. സെപ്റ്റംബർ 30ന് നിർത്തിവച്ച റോഡ് നവീകരണം പുനരാരംഭിക്കുമെന്ന അവസാന പ്രഖ്യാപനവും നടപ്പാകാതെ വന്നതോടെയാണ് പദ്ധതിയുടെ ഭാവി സംബന്ധിച്ച ആശങ്ക ശക്തമായത്.
രാഷ്ട്രീയപാർട്ടികളും കെ. പ്രേമൻ എംഎൽഎ, ജില്ലാ പഞ്ചായത്തംഗം കെ.ജി. എൽദോ, അയിലൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി, ആക്ഷൻ കമ്മിറ്റി തുടങ്ങിയവർ നിരവധി തവണ ഇടപെടുകയും സമരങ്ങൾ നടത്തിയിട്ടും പ്രവൃത്തി പുനരാരംഭിക്കാനായിട്ടില്ല.
Palakkad
വടക്കഞ്ചേരി: വടക്കഞ്ചേരിയെ പൂന്തോട്ട നഗരമാക്കാനുള്ള ശ്രമങ്ങൾ പരിസ്ഥിതിദിനത്തിൽ ഒതുങ്ങിയതോടെ പദ്ധതി പാളി. എല്ലാവർഷവും ജൂൺ അഞ്ചിന് ബ്യൂട്ടിഫുൾ വടക്കഞ്ചേരി എന്ന ആശയം ഉയർന്നുവരും.
പൊതുസ്ഥലത്തൊക്കെ വൃക്ഷതൈകളും പൂച്ചെടികളും നടും. മഴ ലഭിക്കുന്നതിനാൽ നടുന്ന ഏതാനും തൈകളും ചെടികളും രണ്ടോ മൂന്നോ മാസം പിടിച്ചുനിൽക്കും.
വേനലാകുമ്പോൾ വെള്ളംകിട്ടാതെ എല്ലാം കരിഞ്ഞുണങ്ങും. പിറ്റേ വർഷവും അതേ സ്ഥലത്തുതന്നെ വൃക്ഷതൈ നടും. ചിലപ്പോൾ വർഷങ്ങളായി നടീൽ നടത്തുന്ന കുഴിയിൽ തന്നെയാകും പുതിയവർഷത്തിലും തൈ നടുക.
ബ്യൂട്ടിഫുൾ വടക്കഞ്ചേരി എന്ന ആശയവുമായി വടക്കഞ്ചേരിയെ പൂന്തോട്ട നഗരമാക്കാൻ 2023 ജൂൺ അഞ്ചിന് ലോക പരിസ്ഥിതിദിനത്തിൽ വടക്കഞ്ചേരി ടൗൺ ബസാർ റോഡിൽ ആമക്കുളത്ത് തൈനട്ടാണ് എംഎൽഎ പദ്ധതി ഉദ്ഘാടനം ചെയ്തത്.
തങ്കം ജംഗ്ഷനിലും മിഷൻ സ്കൂളിനു പിറകിലും പാതയോരത്തും പൂന്തോട്ടമൊരുക്കി.
ബോധവത്കരണ പരിപാടികൾക്കൊപ്പം മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ശിക്ഷാനടപടികളും കടുപ്പിച്ചാണ് വടക്കഞ്ചേരിയെ മനോഹരമാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ ഈ തൈകൾക്ക് കടുത്ത വേനൽ മറികടക്കാനായില്ല. ആമക്കുളത്ത് വരി ഒപ്പിച്ച് നട്ട കുഞ്ഞു തൈകളെല്ലാം ഇപ്പോൾ മൺമറഞ്ഞു. പൂന്തോട്ട നഗരിക്ക് തുടക്കം കുറിച്ച പ്രദേശം പിന്നെ കാടുമൂടിക്കിടന്നു. ഇപ്പോൾ ശബരിമല തീർഥാടന സീസണിനോടനുബന്ധിച്ചാണ് കാട് വെട്ടി തെളിയിച്ചത്. എന്നാൽ അതിനു ള്ളിലെ പൂചെടികളും വൃക്ഷതൈകളും കാണാമറയത്തായി.
Palakkad
കോയമ്പത്തൂർ: ദീപികയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കളർ ഇന്ത്യ പെയിന്റിംഗ് മത്സരം സീസൺ- 5ന്റെ കോയമ്പത്തൂർ മേഖലാ തലത്തിലുള്ള സമ്മാനദാന ചടങ്ങ് ഉക്കടം ഹോളി ഫാമിലി കോൺവെന്റ് മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി.
ദീപിക തൃശൂർ റെസിഡന്റ് മാനേജർ ഫാ. ജിയോ തെക്കിനിയത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. രാമനാഥപുരം രൂപത വികാരി ജനറാൾ മോൺ. ജോസഫ് ആലപ്പാടൻ ഉദ്ഘാടനം ചെയ്തു.
ഹോളി ഫാമിലി കോൺവെന്റ് എംഎച്ച്എസ്എസ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ജീസ്മരിയ സിഎച്ച്എഫ് സ്വാഗതം പറഞ്ഞു.
\
ദീപിക യൂണിറ്റ് സർക്കുലേഷൻ മാനേജർ കെ.എൽ. ഡേവിസ്, പ്രോഗ്രാം കോ- ഓർഡിനേറ്റർ ജെസ്നി പീയൂസ്, ദീപിക പ്രമോട്ടർ സക്കറിയ ബിജു എന്നിവർ ചടങ്ങിൽ സന്നിഹിതനായിരുന്നു. കളർ ഇന്ത്യ മത്സരത്തിൽ ജില്ലാതലത്തിൽ വിജയം നേടിയ വിദ്യാർഥികളെയും, 70 ശതമാനത്തിനുമേൽ വിദ്യാർഥികൾ പങ്കെടുത്ത സ്കൂളുകളെയും ആദരിച്ചു.
ഈ വർഷം കളർ ഇന്ത്യ മത്സരത്തിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പങ്കെടുത്ത കുനിയമുത്തൂർ നിർമല മാതാ മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിന് പ്രത്യേക പുരസ്കാരം നൽകി അനുമോദിച്ചു.
വിവിധ സ്കൂളുകളിൽനിന്ന് വിദ്യാർഥികളും മാതാപിതാക്കളും അധ്യാപകരും പങ്കെടുത്തു. ദീപിക കോയമ്പത്തൂർ ഏരിയ മാനേജർ ജി. സന്തോഷ് നന്ദി പറഞ്ഞു.
Palakkad
കോയമ്പത്തൂർ: സായിബാബ കോളനി റോഡിലെ ലിസ്യൂ മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ ശിശുദിനാഘോഷവും കലോത്സവവും സംയുക്തമായി സൂം 2026 എന്ന പേരിൽ ആഘോഷിച്ചു.
സായിബാബ കോളനി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രാജേന്ദർ മുഖ്യാതിഥിയായി പങ്കെടുത്തു. മൊബൈൽ ഫോണിന്റെ അമിതോപയോഗം മൂലമുണ്ടാകുന്ന ദൂഷ്യവശങ്ങളെക്കുറിച്ച് അദ്ദേഹം വിദ്യാർഥികളെ ബോധവത്കരിച്ചു.
സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. സിഫിൻ ആശംസകൾ നേർന്നു. പ്രിൻസിപ്പൽ ഫാ.ഡോ. ആൻസൺ പനങ്ങാടൻ പ്രസംഗത്തിനിടയിൽ വിദ്യാർഥികൾക്കായി ഗാനമാലപിച്ചത് സദസിന് വേറിട്ട അനുഭവമായി.
അധ്യാപകരുടെ കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ചടങ്ങിൽ സംസ്ഥാന, ജില്ലാതല കായിക മത്സരങ്ങളിലെ വിജയികളെയും കലാതിലകം, കലാപ്രതിഭ പട്ടങ്ങൾ നേടിയവരെയും ആദരിച്ചു. കിംഗ് ഓഫ് ലിസ്യൂ , ക്വീൻ ഓഫ് ലിസ്യൂ കിരീടങ്ങൾ നേടിയവരും റണ്ണേഴ്സ് അപ്പുകളും റാംപ് വാക്കിലൂടെ വേദിയിൽ തിളങ്ങി. തുടർന്ന് നടന്ന സംഘഗാനം, തീമാറ്റിക് റെപ്രസന്റേഷൻ മത്സരങ്ങൾ വിദ്യാർഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
Palakkad
കോയമ്പത്തൂർ: ഗ്രാമീണ കാർഷിക പ്രവൃത്തിപരിചയ പരിപാടിയുടെ ഭാഗമായി അരസമ്പാളയത്തുള്ള അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസസിലെ വിദ്യാർഥികൾ പത്താംനമ്പർ മുത്തൂർ ഗ്രാമപഞ്ചായത്തിൽ കേരകർഷകർക്കായി കീട- രോഗ നിയന്ത്രണത്തെക്കുറിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
കോളജ് ഡീൻ ഡോ. സുധീഷ് മണലിലിന്റെ മാർഗനിർദേശത്തിൽ ഐശ്വര്യ, അർപിത, എ. ഹൃദയ, ശിവഗണേഷ്, ശിവാനി, നന്ദന, അനഘ, ബി. അനൂജ, എസ്. അനൂജ, അശ്വിൻ, ദേവാനന്ദ്, പി.യു. ഹൃദയ എന്നിവരാണ് ബോധവത്കരണം നടത്തിയത്.
തെങ്ങുകൃഷിയെ ബാധിക്കുന്ന പ്രധാന കീടങ്ങളെയും രോഗങ്ങളെയും അവയുടെ ഫലപ്രദമായ നിയന്ത്രണ മാർഗങ്ങളെയുംകുറിച്ച് കർഷകരിൽ അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം. പ്രധാന കീടങ്ങളുടെ ലക്ഷണങ്ങൾ, തിരിച്ചറിയൽ രീതികൾ, നിയന്ത്രണ മാർഗങ്ങൾ എന്നിവയെക്കുറിച്ചും ബാധിക്കുന്ന സാധാരണ രോഗങ്ങളെക്കുറിച്ചും വിദ്യാർഥികൾ വിശദീകരിച്ചു.
Palakkad
വടക്കഞ്ചേരി: കിഴക്കഞ്ചേരി കുന്നങ്കാട് റോഡിലെ ചീരക്കുഴി ഭാഗത്തെ തകർന്ന റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. റോഡിലെ കുഴികളിൽ വാഴ നട്ടായിരുന്നു പ്രതിഷേധം.
രാപകൽ വ്യത്യാസമില്ലാതെ ടോറസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ അമിതഭാരം കയറ്റി ഇതുവഴി കടന്നുപോകുന്നതാണ് റോഡ് തകർച്ച വേഗത്തിലാക്കുന്നത്. അർധരാത്രി സമയങ്ങളിലാണ് മണ്ണുകടത്തലും മറ്റും നടക്കുന്നത്. റോഡിന്റെ ദുരവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിരവധി തവണ പഞ്ചായത്തിലും പൊതുമരാമത്ത് വകുപ്പിലും പരാതി നൽകിയിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് നേതാക്കൾ ആരോപിച്ചു. പ്രതിഷേധങ്ങൾ ശക്തമാകുമ്പോൾ മാത്രം താത്കാലികമായി ക്വാറി മാലിന്യം തള്ളി കുഴികൾ അടയ്ക്കുകയാണ് ചെയ്യുന്നതെന്നും ഇത് പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്നില്ലെന്നും സമരക്കാർ കുറ്റപ്പെടുത്തി.
ജനറൽ സെക്രട്ടറി എം. രാജു ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ആർ. ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. ഒബിസി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഷിബു, കർഷകമോർച്ച ജില്ലാ സെക്രട്ടറി പി. ശശിധരൻ, ഗൗതം ബി. രാജ്, മനു വാസുദേവ് പ്രസംഗിച്ചു.
Palakkad
മണ്ണാർക്കാട്: സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ പ്രചാരണാർഥം സംഘടിപ്പിച്ച വിളംബരജാഥ വർണാഭമായി. പൊതുവിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീന്റെ നേതൃത്വത്തിൽ നടന്ന ഘോഷയാത്ര മണ്ണാർക്കാട് ജിഎംയുപി സ്കൂൾ പരിസരത്തുനിന്ന് ആരംഭിച്ച് നെല്ലിപ്പുഴ ഡിഎച്ച്എസ്എസിൽ സമാപിച്ചു.
കല്ലടി എച്ച്എസ്എസ്, എംഇഎസ്എച്ച്എസ്എസ്, കെടിഎം എച്ച്എസ്, നെല്ലിപ്പുഴ ഡിഎച്ച്എസ്എസ്, എംഇടി ഇഎംഎച്ച്എസ്എസ് എന്നീ വിദ്യാലയങ്ങളിലെ എൻസിസി, എസ്പിസി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, എൻഎസ്എസ്, ജെആർസി കേഡറ്റുകൾ കൂടാതെ ഹെഡ്മാസ്റ്റേഴ്സ് ഫോറം, പ്രിൻസിപ്പൽമാർ, വിവിധ സ്കൂളുകളിലെ അധ്യാപകർ, രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക- സന്നദ്ധസംഘടനകൾ, ക്ലബുകൾ തുടങ്ങി 1500ലധികം പേർ പങ്കെടുത്തു. കേരള ഫോറസ്ട്രി ക്ലബ്, റോഡ് ആൻഡ് സേഫ്റ്റി ക്ലബ് അംഗങ്ങളും ഘോഷയാത്രയുടെ ഭാഗമായി.
Palakkad
പാലക്കാട്: കേരള സാമൂഹ്യ സുരക്ഷ മിഷൻ ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ ഭിന്നശേഷി ദിനാചരണം ഡിസംബർ മൂന്നിന് രാവിലെ ഏഴുമുതൽ ധോണി ലീഡ് കോളജിൽ ആഘോഷിക്കും.
ഇലക്്ഷൻ ഡെപ്യൂട്ടി കളക്ടർ പി. ഷിബുവിന്റെ അധ്യക്ഷതയിൽ ചേർന്ന സംഘാടകസമിതി രൂപീകരണ യോഗത്തിലാണ് തീരുമാനം.
ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി പ്രായ വിഭാഗം, ഭിന്നശേഷി വിഭാഗം എന്നിങ്ങനെ തരംതിരിച്ച് ലൈറ്റ് മ്യൂസിക്, കവിതാ പാരായണം, സിംഗിൾ ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, പെൻസിൽ ഡ്രോയിംഗ്, പെയിന്റിംഗ്, ഫാൻസി ഡ്രസ്, പ്രസംഗ മത്സരം, മിമിക്രി, 50 മീറ്റർ ഓട്ടമത്സരം, ഷോട്ട്പുട്ട്, മ്യൂസിക്കൽ ചെയർ തുടങ്ങിയ കലാ- കായിക മത്സരങ്ങൾ നടത്തും. ഭിന്നശേഷിക്കാരുടെ സുരക്ഷ മുൻനിരത്തി ജില്ലാ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആംബുലൻസോടുകൂടിയ മെഡിക്കൽ ടീമിനെ നിയോഗിക്കാൻ യോഗത്തിൽ തീരുമാനമായി.
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ സ്പെഷൽ സ്റ്റാൾ ഉൾപ്പെടെ വിവിധ സേവനങ്ങൾ ഉൾപ്പെടുത്തിയുള്ള സ്റ്റാളുകൾ ഇതിന്റെ ഭാഗമായി സജ്ജീകരിക്കും. സാമൂഹ്യ സുരക്ഷാ മിഷന്റെ യുഡിഐഡി കാർഡുമായി ബന്ധപ്പെട്ട ഹെൽത്ത് ഡെസ്കുമുണ്ടാകും.
സംസ്ഥാന സർക്കാർ ഫണ്ടിന് പുറമേ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ പദ്ധതി വിപുലമായി സംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനിച്ചു. ജില്ലാതല ഭിന്നശേഷി ദിനാചരണ പരിപാടിയിൽ ആയിരത്തിയഞ്ഞൂറോളം പേർ പങ്കെടുക്കും.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസർ കെ.ജി. രാഗപ്രിയ, സീനിയർ സൂപ്രണ്ട് വി.വി. സതീദേവി, ജൂനിയർ സൂപ്രണ്ട് ആദർശ്, കെഎസ്എസ്എം ജില്ലാ കോ- ഓർഡിനേറ്റർ മൂസ പതിയിൽ, വിവിധ ഭിന്നശേഷി സംഘടന പ്രതിനിധികൾ, വകുപ്പ് മേധാവികൾ, ഭിന്നശേഷി സ്ഥാപന മേധാവികൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Palakkad
പാലക്കാട്: സഹകരണ പ്രസ്ഥാനം ജനകീയവും ജനാധിപത്യപരവുമാകണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. 73-മത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന സഹകരണ യൂണിയന്റെ നേതൃത്വത്തിൽ സഹകരണ വകുപ്പിന്റെ സഹകരണത്തോടെ ടോപ് ഇൻ ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ റോബർട്ട് ഓവൻ പുരസ്കാര ജേതാവായ മുൻ എംഎൽഎ കെ.എ. ചന്ദ്രനെ വി.കെ. ശ്രീകണ്ഠൻ എം.പി ആദരിച്ചു. കണ്ണൂർ റിട്ടയേഡ് ജോയിന്റ് രജിസ്ട്രാർ (ജനറൽ) ഇ. രാജേന്ദ്രൻ കേന്ദ്രനിയമങ്ങളും കേരളത്തിലെ സഹകരണ സംഘങ്ങളും എന്ന വിഷയത്തിൽ അവതരണം നടത്തി. പി.പി. സുമോദ് എംഎൽഎ അധ്യക്ഷനായി.
അഡ്വ. സുമേഷ് അച്യുതൻ എംഎൽഎ, പാലക്കാട് ജോയിന്റ് രജിസ്ട്രാർ (ജനറൽ) പി. ഉദയൻ, മണ്ണാർക്കാട്, ചിറ്റൂർ, ഒറ്റപ്പാലം, സർക്കിൾ സഹകരണ യൂണിയൻ ചെയർപേഴ്സൺമരായ എം. പുരുഷോത്തമൻ, എ. സുരേന്ദ്രൻ, എൻ.പി. വിനയകുമാർ, പാലക്കാട് കേരള ബാങ്ക് ജനറൽ മാനേജർ പി. ജിനീഷ്, ജെആർ ഓഫിസ് അസിസ്റ്റന്റ് രജിസ്ട്രാർ (പ്ലാനിംഗ്) എം.എസ്. വിനോദ്കുമാർ, മറ്റ് ബോർഡ് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Palakkad
വടക്കഞ്ചേരി: രണ്ടാംവിള കൃഷിക്കായി ഒരുക്കം നടക്കുന്ന നെൽപ്പാടങ്ങളിലെല്ലാം ഇപ്പോൾ പഴയ സാരികളും പ്ലാസ്റ്റിക് ചാക്കുകളും നെറ്റുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
വിത്തുപാകി അതിനു ചുറ്റും സാരികൾ വലിച്ചുകെട്ടി നെൽചെടികൾക്ക് സംരക്ഷണം ഒരുക്കേണ്ട ഗതികേടിലാണ് കർഷകർ. രണ്ടാംവിള കൃഷിക്കായി ആയക്കാട് പാടശേഖരവും സാരിയുടുത്തും നെറ്റുകൾ കെട്ടിയും അണിഞ്ഞൊരുങ്ങിയിരിക്കുകയാണ്.
കാട്ടുപന്നിയാണ് ഏറെ ശല്യക്കാർ. ഇവ കൂട്ടമായെത്തി ചെളിക്കണ്ടത്തിൽ ഉരുണ്ടുകളിച്ചും കുത്തിമറിച്ചും നെൽചെടികളെല്ലാം നശിപ്പിക്കും. മയിലുകളാണ് മറ്റൊരു ശല്യക്കാർ. പാകിയ നെല്ല് തിന്നുതീർത്താണ് ഇവ കർഷകരെ ബുദ്ധിമുട്ടിക്കുന്നത്.
ദേശാടന കൊക്കുകളുടെ വലിയ പടയും കർഷകരെ ദ്രോഹിക്കാൻ പാടങ്ങളിൽ എത്തുന്നുണ്ട്.
ഇത്തരത്തിൽ ചുറ്റും തുണി കെട്ടിയാൽ പന്നി, മയിൽ എന്നിവയുടെ ശല്യത്തിന് കുറവുണ്ടെന്നാണ് കർഷകർ പറയുന്നത്. പതിനഞ്ചും ഇരുപതും എണ്ണം വരുന്ന പന്നികൂട്ടങ്ങൾ രാത്രി കാലങ്ങളിൽ പാടങ്ങളിലെത്തി കൃഷി നശിപ്പിക്കും. പറമ്പുകളിലും വലിയ തോട്ടങ്ങളിലും ഇതു തന്നെയാണ് സ്ഥിതി.
Palakkad
വടക്കഞ്ചേരി: ഉയർന്ന നിരക്കിൽ ടോൾ കൊടുത്ത് യാത്ര ചെയ്യേണ്ട വടക്കഞ്ചേരി- മണ്ണുത്തി ആറുവരി ദേശീയപാതയിൽ ഇക്കുറിയും ശബരിമല തീർഥാടകർക്ക് ദുരിതയാത്രതന്നെ.
ഒന്നര പതിറ്റാണ്ടായി തുടരുന്ന സ്ഥിതിയാണിത്. പേരിൽ ആറുവരി പാതയാണെങ്കിലും 28 കിലോമീറ്റർ വരുന്ന റോഡ് പലയിടത്തും ഒറ്റവരിയാണ്.
ഏതുസമയവും അറ്റകുറ്റപണികൾ നടത്തുന്ന വടക്കഞ്ചേരിയിലേയും കുതിരാനിലേയും മണ്ണുത്തിയിലേയും മേൽപാലങ്ങളിലും ഒറ്റവരിയായി വേണം വാഹനങ്ങൾക്ക് തിങ്ങിഞെരുങ്ങി പോകാൻ.
സംസ്ഥാന അതിർത്തിയായ വാളയാർമുതൽ തുടങ്ങും റോഡ് പണിയുടെ മെല്ലേപ്പോക്ക്. പാലക്കാടും കുഴൽമന്ദവും ആലത്തൂരും കടന്നു വന്നാൽ മംഗലംപാലം എത്തുന്നതോടെ ഒറ്റവരി ഗതാഗതത്തിന്റെ ബുദ്ധിമുട്ടുകൾ കൂടും.
മംഗലംപാലം, വടക്കഞ്ചേരി റോയൽ ജംഗ്ഷൻ ഭാഗത്ത് സർവീസ് റോഡിന്റെയും ഡ്രെയിനേജിന്റെയും പണികൾ നടക്കുന്നതിനാൽ ഒറ്റവരിയല്ലാതെ മറ്റു വഴികളില്ല.
വടക്കഞ്ചേരി മേൽപാലത്തിൽ തൃശൂർ ലൈനുകളിലെ കുത്തിപ്പൊളിക്കൽ തത്കാലം നിർത്തിയിട്ടുണ്ട്. ഇത് എപ്പോൾ വേണമെങ്കിലും ആരംഭിക്കും. പാലം കടന്നാൽ ഹോട്ടൽ ഡയാനക്കു മുന്നിൽ കുരുക്കുകളുണ്ട്. മുന്നോട്ട് പോയാൽ റീടാറിംഗ് വർക്കുകളുടെ തടസങ്ങൾ വരും. പന്തലാംപാടം, വാണിയംപാറ ഭാഗങ്ങളിൽ സർവീസ് റോഡ് നിർമാണവും ഡ്രെയിനേജ് പണികളുമാണ്.
വാണിയംപാറയിൽ മേൽപാല നിർമാണത്തിന്റെ ബ്ലോക്കുണ്ടാകും. കുതിരാൻ, മണ്ണുത്തി മേൽപ്പാലങ്ങളിലുമുണ്ട് കുത്തിപ്പൊളിച്ചുള്ള പണികളും ഒറ്റവരി യാത്രയും.
തീർഥാടകർ തിരിച്ചു വരുമ്പോഴും പാലക്കാട് ലൈനിലും ഈ വാഹനതടസങ്ങളെല്ലാം മറികടന്നുവേണം അവരുടെ നാടുകളിലെത്താൻ.
കുതിരാനടുത്ത് പാലക്കാട് ലൈനിൽ കൊമ്പഴ മമ്മദ് പടിയിൽ 150 മീറ്ററോളം ദൂരം ഇപ്പോഴും മൂന്നുവരി പാതയ്ക്കുപകരം രണ്ടുവരി പാതയേ ഉള്ളു. മൂന്നുവരി പാതയ്ക്കുള്ള സ്ഥലം ഏറ്റെടുത്തിരുന്നെങ്കിലും ഒരു വരി പാതയുടെ നിർമാണം ഇപ്പോഴും നടത്തിയിട്ടില്ല.
ഇതിനാൽ തുരങ്കപ്പാത കടന്ന് മൂന്നുവരിയിലൂടെ വേഗത്തിൽ വരുന്ന വാഹനങ്ങൾ രണ്ടുവരി പാത കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്യും. ഇത് വാഹനങ്ങൾ കൂട്ടിയിടിച്ചുള്ള അപകടപരമ്പരകൾക്ക് കാരണമാകുന്നുണ്ട്. മൂന്ന് വരി പാതക്കായി സ്ഥലം ഏറ്റെടുത്തിരുന്നെങ്കിലും ഒരു ലൈനിന്റെ നിർമാണം ഇനിയും നടത്തിയിട്ടില്ല.
Palakkad
പാലക്കാട്: റോഡപകടങ്ങളിൽ മരിച്ചവരുടെ അന്താരാഷ്ട്ര ഓർമ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ മോട്ടോർ വാഹനവകുപ്പും പാലക്കാട് സോണിലെ റോട്ടറി ക്ലബുകളും സംയുക്തമായി അനുസ്മരണ സമ്മേളനവും ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു.
മേഴ്സി കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മന്ത്രി കെ.എ. തുളസി ഉദ്ഘാടനം ചെയ്തു.
അപകടങ്ങളിൽ പരിക്കേറ്റ് നിസഹായാവസ്ഥയിലായവർക്ക് സമഗ്രമായ പുനരധിവാസ സഹായങ്ങൾ ലഭ്യമാക്കുന്ന കരുതൽ പദ്ധതിയുടെ ഭാഗമായി റോട്ടറി ക്ലബുകൾ നൽകുന്ന വീൽചെയറുകളുടെ വിതരണവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു.
അപകടബാധിതർക്ക് ചലന സഹായ ഉപകരണങ്ങൾ, കൃത്രിമ അവയവങ്ങൾ, മെഡിക്കൽ ചികിത്സാ സഹായങ്ങൾ എന്നിവയ്ക്കു പുറമെ സ്വയംതൊഴിൽ മാർഗങ്ങളും ലഭ്യമാക്കുകയാണ് കരുതൽ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
സംസ്ഥാനത്ത് വർധിച്ചുവരുന്ന റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി സർക്കാർ റോഡ് സേഫ്റ്റി മിഷൻ രൂപീകരിച്ചതായും ഒരു വർഷത്തിനുള്ളിൽ അപകടനിരക്ക് പകുതിയായി കുറയ്ക്കുകയാണ് ലക്ഷ്യമെന്നും ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.
രമേഷ് പിഷാരടി എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ആർ.എസ്. മാരുതി മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ കളക്ടർ കെ. സുധീർ, മുനിസിപ്പൽ ചെയർമാൻ പി. സ്മിതേഷ്, കൗണ്‍സിലർ എച്ച്. റഷീദ്, മേഴ്സി കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ.എൻ. ലൗലി, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ അനൂപ് വർക്കി, ആർടിഒ സി.യു. മുജീബ്, എൻഫോഴ്സ്മെന്റ് ആർടിഒ കെ.ബി. രഘു, റോട്ടറി സോണ്‍ ഡിസ്ട്രിക്ട് ഡയറക്ടർ ഡോ.സി.ബി. രാംലാൽ എന്നിവർ പ്രസംഗിച്ചു.
Palakkad
വടക്കഞ്ചേരി: പൊന്തക്കാട് മൂടിയ ഈ വഴിയിലൂടെ നടന്നുചെന്നാൽ സർക്കാർ ഖജനാവിൽനിന്ന് എട്ടുകോടിയിലേറെ രൂപ ചെലവഴിച്ച് നിർമിച്ച വലിയ രണ്ട് കെട്ടിടങ്ങൾ കാണാം.
സംസ്ഥാനത്തെ ഏക സർക്കാർ കമ്യൂണിറ്റി കോളജിനും സംസ്ഥാന ടൂറിസം വകുപ്പിന്റെയും പട്ടികജാതി- വർഗ വകുപ്പിന്റെയും സംയുക്ത സംരഭമായ ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിനുമായി നിർമിച്ച കെട്ടിടങ്ങളാണിത്.
രണ്ട് സ്ഥാപനങ്ങളും വടക്കഞ്ചേരി ടൗണിലെ വാടകക്കെട്ടിടങ്ങളിലാണ് പ്രവർത്തിച്ചിരുന്നത്. കമ്യൂണിറ്റി കോളജ് രണ്ടുവർഷമായി പ്രവർത്തിച്ചിട്ടുമില്ല. സാങ്കേതികത്വത്തിന്റെ ഊരാകുടുക്കുകളാണ് പുതിയ കെട്ടിടങ്ങളിലേക്ക് സ്ഥാപനങ്ങൾ മാറാൻ തടസമെന്നാണ് പറയുന്നത്. ബില്ലുകൾ അടക്കാനാകാതെ കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതി കണക്്ഷനും ഇപ്പോൾ വിച്ഛേദിച്ചു. പൊന്തക്കാടായി മാറിയ കെട്ടിടത്തിനുചുറ്റും കുറുക്കൻപടയും പന്നിക്കൂട്ടങ്ങളുമാണ്. ഇത് സമീപ വാസികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വടക്കഞ്ചേരി ടൗണിൽനിന്ന് രണ്ടുകിലോമീറ്റർ മാറി കണക്കൻതുരുത്തി റോഡിൽ മണ്ണാംപറമ്പിലാണ് റവന്യു വകുപ്പ് കൈമാറിയ മുക്കാൽ ഏക്കർ സ്ഥലത്ത് രണ്ടു സ്ഥാപനങ്ങളും പ്രവർത്തിക്കുന്നതിനുള്ള കെട്ടിടങ്ങൾ നിർമിച്ചിട്ടുള്ളത്.
2025 സെപ്റ്റംബറിലായിരുന്നു കെട്ടിടങ്ങളുടെ ഉദ്ഘാടനം. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ സ്ഥലത്തെത്തിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
വാടക കെട്ടിടങ്ങളിൽ നിന്നും സ്ഥാപനങ്ങളുടെ പ്രവർത്തനം ഉടൻ പുതിയ കെട്ടിടങ്ങളിലേക്ക് മാറ്റുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. 2018 ജൂണിൽ ശിലാ സ്ഥാപനം നടത്തി ഏഴ് വർഷമെടുത്തു കെട്ടിടങ്ങൾ ഉയർന്നുവരാൻ.
Palakkad
പാലക്കാട്: മാള ഹോളിഗ്രേസ് സ്കൂളിൽ നടന്ന സഹോദയ സംസ്ഥാനതല കലോത്സവത്തിൽ സെന്റ് റാഫേൽസ് കത്തീഡ്രൽ സ്കൂൾ 221 പോയിന്റോടെ സംസ്ഥാനതലത്തിൽ ഇരുപത്തിനാലാം സ്ഥാനവും പാലക്കാട് സഹോദയിൽ ഒന്നാം സ്ഥാനവും നേടി.
ദഫ്മുട്ടിൽ രണ്ടാംസ്ഥാനവും ഗ്രൂപ്പ് ഡാൻസിലും പവർപോയിന്റ് പ്രസന്റേഷനിലും തിരുവാതിരയിലും മൂന്നാംസ്ഥാനവും കരസ്ഥമാക്കി വിദ്യാർഥികൾ കരുത്തുകാട്ടി.
ഈയിനങ്ങളിലെല്ലാം എ ഗ്രേഡും സ്വന്തമാക്കി. കൂടാതെ വിവിധ കാറ്റഗറികളിലും കോമണ്‍ വിഭാഗത്തിലുമായി നിരവധി എ ഗ്രേഡുകൾ നേടി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. വിദ്യാർഥികളുടെ നിരന്തരമായ പരിശീലനവും കഠിനാധ്വാനവും ആത്മവിശ്വാസവുമാണ് ഈ വിജയങ്ങൾക്ക് കരുത്തായതെന്നും വിജയത്തിലേക്ക് നയിച്ച അധ്യാപകരുടെയും പരിശീലകരുടെയും രക്ഷിതാക്കളുടെയും പിന്തുണയും അഭിനന്ദനാർഹമാണെന്നു സ്കൂൾ അധികൃതർ പറഞ്ഞു.
Palakkad
സേലം: സെന്റ് മേരീസ് പള്ളിയിൽ ഇടവക ദിനം ആഘോഷിച്ചു. രാമനാഥപുരം രൂപത മെത്രാൻ മാർ പോൾ ആലപ്പാട്ട് ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകി. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ബിഷപ് വിശിഷ്ടാതിഥിയായിരുന്നു.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ഇടവകാംഗങ്ങളുടെ കലാപരിപാടികളും നടത്തി. തുടർന്ന് സ്നേഹവിരുന്നുമുണ്ടായിരുന്നു. വികാരി ഫാ. സാജൻ തറയിൽ, കൈക്കാരന്മാർ, കൺവീനർമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Palakkad
കോയമ്പത്തൂർ: ഉക്കടം സെന്റ് സെബാസ്റ്റ്യൻസ് പള്ളി എസ്എംവൈഎമ്മിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ലാ റെയ്ന സ്ട്രൈക്കേഴ്സ് ലീഗ്' കാരംസ് ടൂർണമെന്റ് സമാപിച്ചു. സമാപന ചടങ്ങിൽ ഇടവക വികാരി ഫാ. വർഗീസ് പുത്തനങ്ങാടി സന്നിഹിതനായിരുന്നു. ഹോളി ഫാമിലി കോൺവെന്റ് മദർ സുപ്പീരിയർ സിസ്റ്റർ ഡെയ്സി മരിയ, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ജീസ് മരിയ, കൈക്കാരന്മാരായ സി.ജെ. ജോഫി, എം.വി. പോൾസൺ , പവിഴം ജ്വല്ലറി ഉടമ സി.സി. സണ്ണി വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.
ഉക്കടം, രാമനാഥപുരം, കുനിയമുത്തൂർ, ഗാന്ധിപുരം, കൗണ്ടപാളയം, ഇടയാർപാളയം, സായിബാബ കോളനി, മേട്ടുപാളയം, അന്നൂർ തുടങ്ങിയ വിവിധ ഇടവകകളിൽ നിന്നുള്ള കായികതാരങ്ങൾ ടൂർണമെന്റിൽ മാറ്റുരച്ചു. അണ്ടർ- 18 വിഭാഗത്തിൽ ഗാന്ധിപുരം ഇടവക ഒന്നാംസ്ഥാനം നേടി. രണ്ടുംമൂന്നും സ്ഥാനങ്ങൾ ഉക്കടം സ്വന്തമാക്കി.
അണ്ടർ- 30 വിഭാഗത്തിൽ ഉക്കടം ഇടവക ഒന്നും ഗാന്ധിപുരം രണ്ടും രാമനാഥപുരം മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. 30 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ സായിബാബ കോളനി ഇടവകയ്ക്കാണ് ഒന്നാം സ്ഥാനം. ഇടയാർപാളയം ഇടവക രണ്ടും ഗാന്ധിപുരം ഇടവക മൂന്നാംസ്ഥാനവും നേടി. ചാന്പ്യൻഷിപ്പിൽ ഗാന്ധിപുരവും ഉക്കടവും ഓവറോൾ കിരീടം നേടി. ഇടയാർപാളയം രണ്ടും മേട്ടുപ്പാളയം മൂന്നും സ്ഥാനങ്ങളിലെത്തി.
Malappuram
മലപ്പുറം: ശിശുദിന വാരാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള ജില്ലാ ശിശുസംരക്ഷണ വിഭാഗവും സംയുക്തമായി പൊതുജനങ്ങൾക്കായി മിനി മാരത്തൺ സംഘടിപ്പിച്ചു.
മലപ്പുറം ഗവണ്മെന്റ് കോളജ് മുതൽ കുന്നുമ്മൽ വരെയായിരുന്നു കൂട്ടയോട്ടം. കുട്ടികളുടെ സംരക്ഷണവും ക്ഷേമവും സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണെന്ന സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. നൂറോളം പേർ പങ്കെടുത്ത മിനി മാരത്തണിന്റെ ഔദ്യോഗിക വസ്ത്രം മന്ത്രി എ.പി. അനിൽകുമാർ പ്രകാശനം ചെയ്തു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും പ്രത്യേക ജുവനൈൽ പൊലിസ് വിഭാഗം നോഡൽ ഓഫിസറുമായ മുഹമ്മദ് ഹനീഫ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു.
ശിശുദിന വാരാഘോഷത്തിന്റെ സമാപന സമ്മേളനം സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം അഡ്വ. പി. ഷാജേഷ് ഭാസ്കർ ഉദ്ഘാടനം ചെയ്തു. ബാലസൗഹൃദ സമൂഹം കെട്ടിപ്പടുക്കുന്നതിനായി വിവിധ വകുപ്പുകളും പൊതുസമൂഹവും കൈകോർത്ത് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിൽ ബോധവത്കരണ പരിപാടികളും കായിക മത്സരങ്ങളും ഉൾപ്പെടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ജില്ലാ വനിതാ ശിശുവികസന ഓഫിസർ എസ്.എൽ. ശ്യാം ശങ്കർ, ജില്ലാ ശിശുസംരക്ഷണ ഓഫിസർ ടി.എൻ. ധന്യ, മങ്കട ശിശുവികസന പദ്ധതി ഓഫിസർ ഷൈനി, നിയമ-പ്രൊബേഷൻ ഓഫിസർ പി. ഫവാസ്, സംരക്ഷണ ഓഫിസർമാരായ എ.കെ. മുഹമ്മദ് സാലിഹ്, ഫസൽ പുള്ളാട്ട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Malappuram
രാമപുരം: ദേശീയപാതയോട് ചേർന്നുള്ള രാമപുരം എഎച്ച്എൽപി സ്കൂളിന് മുന്നിൽ സീബ്രാലൈൻ പുനഃസ്ഥാപിക്കാത്തത് വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കുന്നു. കുട്ടികൾ ദിവസവും റോഡ് മുറിച്ചുകടക്കുന്ന ഇവിടെ സുരക്ഷാ സംവിധാനങ്ങളില്ലാത്തത് വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. ഇരുവശത്തുനിന്നു വളവുകളുള്ളതും രണ്ട് ഗ്രാമീണ റോഡുകൾ വന്നുചേരുന്നതുമായ പ്രധാന ജംഗ്ഷനാണ് രാമപുരം സ്കൂൾപടി.
ഇവിടെ റോഡ് മുറിച്ചുകടക്കുന്നത് അപകടകരമാണ്. സ്കൂളിന് മുന്നിൽ സീബ്രാലൈൻ ഇല്ലാത്തതും വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്നതിനുള്ള മുന്നറിയിപ്പ് സംവിധാനങ്ങളില്ലാത്തതും സ്ഥിതി കൂടുതൽ ഗുരുതരമാക്കുകയാണ്. ഈ ഭാഗത്ത് അപകടങ്ങൾ പതിവാണ്. രണ്ടുമാസം മുന്‍പ് സ്കൂളിന് മുന്നിലുണ്ടായ അപകടത്തിൽ പ്രധാനാധ്യാപകൻ കക്കേങ്ങൽ അബ്ദുസലാമിന് ഗുരുതരമായി പരിക്കേറ്റിരുന്നു. അടിയന്തരമായി സീബ്രാലൈനും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.
Malappuram
നിലമ്പൂർ: ചാലിയാർ പഞ്ചായത്തിലെ പൊക്കോട് വനമേഖലയിലെ കാട്ടാനകളെ പന്തീരായിരം ഉൾവനത്തിലേക്ക് തുരത്താനുള്ള വനംവകുപ്പിന്റെ ദൗത്യം 10 ദിവസം പിന്നിട്ടിട്ടും ഫലം കണ്ടില്ല. ദൗത്യം ഒരു മാസം വരെ തുടരാനും ആനകൾ കൃഷിയിടങ്ങളിലേക്ക് പ്രവേശിക്കുന്ന വൈലാശേരി വനാതിർത്തിയിൽ അടിയന്തരമായി സോളാർ വൈദ്യുത വേലി സ്ഥാപിക്കാനും വനംവകുപ്പ് തീരുമാനിച്ചു. ഇതിനായുള്ള എസ്റ്റിമേറ്റ് തയാറാക്കി വരികയാണ്.
കാഞ്ഞിരപ്പുഴ വനം സ്റ്റേഷൻ പരിധിയിലെ ചാത്തുംപുറായി 2018 തേക്ക് പ്ലാന്റേഷനിൽ പകൽ സമയത്ത് തമ്പടിക്കുന്ന കാട്ടാനകൾ രാത്രികാലങ്ങളിൽ വനപാലകരെ വെട്ടിച്ച് വൈലാശേരി ഭാഗത്തുകൂടിയാണ് പൊക്കോട് മേഖലയിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങുന്നത്. ആനകളെ കണ്ടെത്താൻ വയനാട്ടിൽനിന്ന് ഡ്രോൺ എത്തിച്ച് നിരീക്ഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പറക്കുന്നതിനിടെ പക്ഷിയിടിച്ച് തകർന്ന ഡ്രോൺ കാട്ടാനയ്ക്ക് മുന്നിലാണ് വീണത്. വയനാട്ടിൽനിന്നുള്ള സംഘം ഡ്രോണുമായി അടുത്ത ദിവസം വീണ്ടും തിരച്ചിൽ പുനരാരംഭിക്കും.
നിലമ്പൂർ നോർത്ത് ഡിഎഫ്ഒ കെ.കെ. സുനിൽ കുമാറിന്റെ നിർദേശപ്രകാരം ചാത്തുംപുറായി ഭാഗത്ത് കാഞ്ഞിരപ്പുഴ വനം സ്റ്റേഷനിലെ ജീവനക്കാരും പൊക്കോട് വനമേഖലയിൽ അകമ്പാടം വനം സ്റ്റേഷനിലെ വനപാലകരും തിെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ 12-നാണ് ഡിഎഫ്ഒ കെ.കെ. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ ഒന്നാം ഘട്ട സ്പെഷ്യൽ ഡ്രൈവ് തുടങ്ങിയത്.
എന്നാൽ 10 ദിവസം പിന്നിട്ടിട്ടും ദൗത്യം വിജയിക്കാത്തതും ആനകൾ പതിവുപോലെ കൃഷി നശിപ്പിച്ച് മടങ്ങുന്നതും വനംവകുപ്പിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
രാവും പകലും വ്യത്യാസമില്ലാതെ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന വനപാലകർ കടുത്ത ക്ഷീണത്തിലാണ്. ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് ദൗത്യത്തിനായി കൂടുതൽ വനപാലകരെ നിയമിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
Malappuram
ചങ്ങരംകുളം: യാത്രയ്ക്കിടെ അസഹ്യമായ വയറുവേദന അനുഭവപ്പെട്ട വീട്ടമ്മയെ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച് കെഎസ്ആർടിസി ജീവനക്കാർ. ചങ്ങരംകുളത്താണ് സംഭവം. ഗുരുവായൂരിൽ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തലശേരി സ്വദേശിനി സ്മിതയ്ക്കാണ് (45) യാത്രയ്ക്കിടെ കടുത്ത വേദന അനുഭവപ്പെട്ടത്.
തൃശൂരിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ചങ്ങരംകുളത്ത് എത്തുന്നതിന് തൊട്ടുമുമ്പാണ് സ്മിതയ്ക്ക് വേദന കൂടിയത്. ഒപ്പമുണ്ടായിരുന്ന ബന്ധുക്കൾ ഉടൻ വിവരം കണ്ടക്ടറെ അറിയിച്ചു. തുടർന്ന് ഡ്രൈവർ ബസ് അതിവേഗം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രി മുറ്റത്തേക്ക് ഓടിച്ചുകയറ്റുകയായിരുന്നു.
ബസ് ആശുപത്രിയിലേക്ക് വരുന്നത് കണ്ട് ജീവനക്കാരും പുറത്തേക്ക് ഓടിയെത്തി സ്മിതയെ ഉടൻ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. ആശുപത്രിയിൽ ചികിത്സ ഉറപ്പാക്കിയ ശേഷമാണ് കെഎസ്ആർടിസി ജീവനക്കാർ മറ്റു യാത്രക്കാരുമായി കോഴിക്കോട്ടേക്ക് യാത്ര തുടർന്നത്.
Malappuram
പൊന്നാനി: കാപ്പ നിയമം ലംഘിച്ച ക്രിമിനൽ കേസ് പ്രതി അറസ്റ്റിൽ. പൊന്നാനി വലിയ ജാറത്തിന് സമീപം താമസിക്കുന്ന ഹാജിയാരകത്ത് വീട്ടിൽ മുഹമ്മദ് ജസീലിനെയാണ് (19) പൊന്നാനി പൊലിസ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം.വി. ജിഷ്ണുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ജില്ലയിലെ പൊന്നാനി, ചങ്ങരംകുളം, കുറ്റിപ്പുറം പൊലിസ് സ്റ്റേഷൻ പരിധികളിലായി എട്ടോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ജസീൽ. മോഷ്ടിച്ച ആഡംബര ബൈക്കിൽ അഭ്യാസപ്രകടനം നടത്തുന്നതിനിടെ പള്ളപ്രത്ത് ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർ തൽക്ഷണം മരിച്ച സംഭവത്തിലും ഇയാൾ പ്രതിയാണ്. പ്രായപൂർത്തിയാകുന്നതിന് മുമ്പുതന്നെ, ലഹരി ഉപയോഗിച്ച് വാക്കേറ്റമുണ്ടാക്കുന്നത് തടയാൻ ശ്രമിച്ച പൊന്നാനി പൊലിസ് ഉദ്യോഗസ്ഥനെ മർദിക്കുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്ത കേസിലും ഇയാൾ ഉൾപ്പെട്ടിരുന്നു.
നരഹത്യാശ്രമം, ഗുരുതരമായി ദേഹോപദ്രവം ഏൽപ്പിക്കൽ, മോഷണം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ ഇയാളുടെ തുടർച്ചയായ കുറ്റകൃത്യങ്ങൾ കണക്കിലെടുത്താണ് കാപ്പ നിയമപ്രകാരം ആറുമാസത്തേക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. ഈ വ്യവസ്ഥകൾ ലംഘിച്ചതിനെത്തുടർന്നാണ് പൊലിസ് നടപടി സ്വീകരിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Malappuram
നിലമ്പൂർ: മഴ കുറഞ്ഞതോടെ മേഖലയിൽ ജലക്ഷാമം രൂക്ഷമാകുന്നു. പുഴകളിൽ നേരത്തേ തടയണകൾ നിർമിച്ചില്ലെങ്കിൽ വലിയ കുടിവെള്ളക്ഷാമമാണ് നേരിടേണ്ടിവരിക. കാലവർഷവും തുലാവർഷവും ചതിച്ചതോടെയാണ് ജില്ലയുടെ മലയോര മേഖലകളിൽ ഉൾപ്പെടെ കുടിവെള്ളക്ഷാമം അതിരൂക്ഷമാകുമോ എന്ന ആശങ്ക വർധിക്കാൻ കാരണം.
പുഴകളെ ആശ്രയിച്ചാണ് നിലമ്പൂർ മേഖലയിൽ കുടിവെള്ളം പമ്പ് ചെയ്യുന്നതും വിതരണം ചെയ്യുന്നതും. അതിനാൽ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തങ്ങളുടെ മേഖലയിലെ തോടുകൾ, പുഴകൾ എന്നീ ജലസ്രോതസുകളിൽ വെള്ളം നിലനിർത്താൻ കൂടുതൽ തടയണകൾ നിർമിക്കണം. ഡിസംബർ ആദ്യവാരത്തോടെ തന്നെ തടയണ നിർമിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചാൽ വലിയ തോതിൽ ഗുണം ചെയ്യും. പുഴകളോട് ചേർന്നുള്ള കൃഷിയിടങ്ങളും പച്ചക്കറി കൃഷികളും സംരക്ഷിക്കാനും ഇതിലൂടെ കഴിയും. വേനൽ കടുത്തതോടെ വലിയ ആശങ്കയിലാണ് മലയോര ജനത.
നിലമ്പൂർ മേഖലയിലെ പ്രധാന പുഴയായ ചാലിയാറിലും കൈവഴികളായ കുറുവൻപുഴ, കാഞ്ഞിരപ്പുഴ, കാരക്കോടൻപുഴ, പുന്നപ്പുഴ, കരിമ്പുഴ, ചെറുപുഴ, കുതിരപ്പുഴ, കോട്ടപ്പുഴ എന്നിവിടങ്ങളിലും കൂടുതൽ തടയണകൾ നിർമിക്കേണ്ടിവരും. ഇക്കുറി സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ചത് മലപ്പുറം ജില്ലയിലാണ്.
മഴ കുറഞ്ഞത് ജില്ലയിലെ ഏക ചെറുകിട ജലവൈദ്യുത പദ്ധതിയായ ആഢ്യൻപാറ ജലവൈദ്യുത പദ്ധതിയിലെ വൈദ്യുതി ഉത്പാദനത്തെ ഉൾപ്പെടെ ബാധിച്ചു കഴിഞ്ഞു. പുഴകളിൽ വലിയ തോതിൽ ജലവിതാനം കുറഞ്ഞതോടെ കിണറുകളിലും വെള്ളം താഴ്ന്നു തുടങ്ങി. ജനങ്ങളുടെ ആശങ്ക അകറ്റാനും കുടിവെള്ള വിതരണം ഉറപ്പുവരുത്താനും തടയണ നിർമാണങ്ങൾ അതിവേഗം ആരംഭിക്കണമെന്നാണ് ആവശ്യം.
Malappuram
നിലമ്പൂർ: അകമ്പാടത്തെ പെട്രോൾ പമ്പിൽനിന്നd ഇന്ധനം നിറയ്ക്കാൻ എത്തുന്നവർ നിരാശരായി മടങ്ങുന്നു. പലരും പമ്പിന് മുന്നിൽ എത്തുമ്പോഴാണ് പമ്പ് അടഞ്ഞുകിടക്കുന്നത് കാണുന്നത്. ഇത് ഇപ്പോൾ പതിവ് കാഴ്ചയായി മാറുകയാണെന്നാണ് പരാതി. നിരവധി ആളുകൾ പതിവായി ഇന്ധനം നിറയ്ക്കാൻ എത്തുന്ന പമ്പാണ് പലപ്പോഴും അടഞ്ഞുകിടക്കുന്നത്.
ഇന്ധനക്ഷാമം മൂലം മാത്രമല്ല, ജീവനക്കാർ കുറഞ്ഞ കൂലിക്ക് ജോലി ചെയ്യാൻ തയാറാകാത്തതുമാണ് പെട്രോൾ പമ്പ് പലപ്പോഴും അടച്ചിടാൻ ഇടയാക്കുന്നതെന്ന് പറയുന്നു. ഇന്ത്യൻ ഓയിൽ കമ്പനിയുടെ അകമ്പാടത്തെ പെട്രോൾ പമ്പാണ് ഇടയ്ക്കിടെ അടച്ചിടുന്നത്. ഇതുമൂലം വാഹനയാത്രക്കാർ വലയുകയാണ്. മുന്നറിയിപ്പില്ലാതെ പല ദിവസങ്ങളിലും പമ്പ് അടച്ചിടുന്നതിനാൽ ഇന്ധനം നിറയ്ക്കാൻ എത്തുന്ന വാഹനങ്ങൾ മടങ്ങുന്നത് പതിവാണ്. ഇന്ധനം ഉണ്ടെങ്കിലും പലപ്പോഴും ജീവനക്കാർ ഇല്ലാതെ പമ്പ് അടച്ചിടുന്നതും പതിവായിട്ടുണ്ട്.
നിലമ്പൂർ ഭാഗത്തുനിന്ന് കക്കാടംപൊയിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്നവരും അകമ്പാടം, ഇടിവണ്ണ, പെരുവമ്പാടം, മൂലേപ്പാടം, എരഞ്ഞിമങ്ങാട്, ആറംക്കോട്, കളക്കുന്ന് ഭാഗങ്ങളിൽനിന്ന് ഉൾപ്പെടെയുള്ളവരുമടക്കം ആയിരക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന പെട്രോൾ പമ്പാണ് പല ദിവസങ്ങളിലും അടഞ്ഞുകിടക്കുന്നത്.
പെട്രോൾ പമ്പിന് മുന്നിൽ ലൈറ്റ് സൗകര്യമില്ലാത്തതിനാൽ ഇവിടെ എത്തുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സംഭവങ്ങളുമുണ്ട്. ഇന്ധനം നിറയ്ക്കുന്നതിനുള്ള രണ്ട് യൂണിറ്റുകളിൽ ഒന്ന് പ്രവർത്തനരഹിതമായിട്ട് ദിവസങ്ങളായെങ്കിലും അത് പ്രവർത്തന സജമാക്കിയിട്ടില്ല. ബാത്ത്റൂം സൗകര്യമുണ്ടെങ്കിലും അത് വൃത്തിഹീനമായി കിടക്കുന്നതിനാൽ ഉപയോഗശൂന്യവുമാണ്.
പെട്രോൾ പമ്പ് എല്ലാ ദിവസവും തുറന്ന് പ്രവർത്തിപ്പിക്കാൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
Malappuram
അങ്ങാടിപ്പുറം: കായിക വികസനത്തിന് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം പദ്ധതിക്ക് തുടക്കമാകുന്നു. നിലവിലെ ഭരണസമിതിയുടെ കാലയളവിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി നാല് മൈതാനങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ആദ്യ മൈതാനം തട്ടാരക്കാട്ട് യാഥാർഥ്യമാകുകയാണ്.
തട്ടാരക്കാട് ടിവൈസി ക്ലബ്ബിന്റെ നിവേദനത്തെ തുടർന്ന് വാർഡ് അംഗവും സ്ഥിരം സമിതി അധ്യക്ഷനുമായ ആറങ്ങോടൻ അബ്ദുൽ സലാമിന്റെ നിരന്തരമായ ഇടപെടലിന്റെ ഫലമായാണ് യുവാക്കളുടെ ദീർഘകാല ആവശ്യം നടപ്പാകുന്നത്. ഗ്രൗണ്ടുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം പൂർത്തിയായതായി പഞ്ചായത്ത് പ്രസിഡന്റ് ഷബീർ കറുമുക്കിൽ അറിയിച്ചു. 15, 16, 17 വാർഡുകളിലെ യുവാക്കൾക്കും കായികപ്രേമികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു തട്ടാരക്കാട്ട് ഗ്രൗണ്ട് നിർമ്മിക്കുക എന്നത്. പഞ്ചായത്തിലെ വിവിധ വാർഡുകളിലെ ക്ലബ്ബ് ഭാരവാഹികളും യുവജന കൂട്ടായ്മകളും തങ്ങളുടെ പ്രദേശങ്ങളിലും ഗ്രൗണ്ടുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അനുയോജ്യമായ സ്ഥലം കണ്ടെത്തുക എന്ന വെല്ലുവിളി മറികടന്ന് ഘട്ടംഘട്ടമായി മറ്റു പ്രദേശങ്ങളിലും ഗ്രൗണ്ടുകൾ ഒരുക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.
Malappuram
മഞ്ചേരി: ആനക്കയം അയനിക്കുണ്ടിൽ ബസ് ദേഹത്ത് കയറി സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. വെള്ളില കോഴിപ്പറമ്പ് തയ്യിൽ അബ്ദുൾ മജീദാണ് (59) മരിച്ചത്.
ഞായറാഴ്ച രാത്രി 7.15 ഓടെയായിരുന്നു അപകടം. മഞ്ചേരിയിൽ നിന്ന് വെള്ളില ഭാഗത്തേക്ക് പോകുന്നതിനിടെ സ്കൂട്ടർ മറിഞ്ഞുവീഴുകയായിരുന്നു. റോഡിലേക്ക് വീണ അബ്ദുൾ മജീദിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. മൃതദേഹം മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഭാര്യ: ആമിന.
Malappuram
കിടങ്ങയം: കാറിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ആമക്കാട് പനങ്കര പരേതനായ പുഴക്കൽ പള്ളിയാലിൽ ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് ഷബീറാണ് (32) മരിച്ചത്.
ഇന്നലെ രാവിലെ ആമക്കാട് അങ്ങാടിയിലായിരുന്നു അപകടം. ഭാര്യ: ചുള്ളിക്കുളവൻ ഷിബില (കിടങ്ങയം). സഹോദരങ്ങൾ: ബാദുഷ, ഷഫീഖ്, റഷീദ്, റഫീഖ്, സഫ്വാന, പരേതനായ അമീർ. കബറടക്കം ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം കിടങ്ങയം ജുമുഅ മസ്ജിദിൽ നടക്കും.
Malappuram
പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്ത് ബാങ്കിൽനിന്ന് പുറത്തിറങ്ങിയ ആളുടെ കൈവശമുണ്ടായിരുന്ന 6.5 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. ഗൂഡല്ലൂർ വണ്ടിപ്പേട്ട സ്വദേശി വിൽസൺ (47), നെന്മിനി മുള്ളത്ത് വീട്ടിൽ റാഷിദ് (35), നെന്മിനി ഒറക്കോട്ടിൽ അമീർ (28) എന്നിവരെയാണ് പെരിന്തൽമണ്ണ സിഐ സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ പിടികൂടിയത്. കൃഷ്ണഗിരി സ്വദേശി എസ്. സുബിയാഷിന്റെ പരാതിയിലാണ് അറസ്റ്റ്.
വെള്ളിയാഴ്ച രാവിലെ 10.30 -ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. അങ്ങാടിപ്പുറം എസ്ബിഐ ശാഖയിൽനിന്ന് പണം പിൻവലിച്ച് സുബിയാഷ് പുറത്തിറങ്ങുമ്പോൾ റോഡരികിൽ പാർക്ക് ചെയ്ത കാറിൽനിന്നെത്തിയ വിൽസൺ ബാഗ് തട്ടിപ്പറിക്കാൻ ശ്രമിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പ്രതികളെ പിടികൂടി പൊലിസിൽ ഏൽപ്പിച്ചത്.
തമിഴ്നാട്ടിലെ ഹൊസൂരിൽ ഡ്രൈവറാണെന്നും തെങ്കാശി സ്വദേശി നാഗരാജുവിന് പുത്തൂർ സ്വദേശി റഫീഖ് നൽകാനുള്ള പണം പെരിന്തൽമണ്ണയിലെ ജയന്തിയുടെ അക്കൗണ്ടിലേക്ക് അയച്ചതാണെന്നുമാണ് സുബിയാഷ് പൊലിസിനോട് പറഞ്ഞത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലിസ് അറിയിച്ചു.
Malappuram
തിരൂരങ്ങാടി: ദേശീയപാത 66ല്‍ കൊളപ്പുറത്ത് ഓടിക്കൊണ്ടിരിക്കെ കാര്‍ തീപിടിച്ച് നശിച്ചു. യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ചെറുമുക്ക് ജീലാനി നഗര്‍ സ്വദേശി കോഴിക്കാട്ടില്‍ കരീമിന്റെ ഭാര്യയും മകനും മരുമകളുമാണ് കാറിലുണ്ടായിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അപകടം.
പിന്നില്‍ വരികയായിരുന്ന കാറിലുള്ളവരാണ് തീ പടരുന്നത് ആദ്യം കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ ഉടന്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കൂരിയാട്ടെ സ്വകാര്യ വാട്ടര്‍ സര്‍വീസ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Malappuram
മക്കരപ്പറമ്പ്: പികെ സ്റ്റീൽ-റോട്ടറി കൊച്ചിൻ ഇന്റർനാഷണൽ റൺ ആൻഡ് റൈഡ് മാരത്തണിന്റെ കിറ്റ് സംഘാടക സമിതി ഭാരവാഹികളിൽനിന്ന് ഏറ്റുവാങ്ങി മാരത്തൺ രംഗത്ത് ജില്ലയുടെ അഭിമാനതാരമായ വെള്ളാട്ടുപറമ്പ് സ്വദേശി റഫീഖ് തയ്യിൽ കുട്ടിപ്പ.
റോഡ് സുരക്ഷ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് റോട്ടറി ഇന്റർനാഷണലിന്റെയും റോട്ടറി കൊച്ചിൻ ഇന്റർനാഷണലിന്റെയും റോട്ടറി ഡിസ്ട്രിക്ടിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മാരത്തൺ നടക്കുന്നത്. മനോജ്, മാധവൻ, വിജി, സുനിത എന്നിവർ നേതൃത്വം നൽകി.
Malappuram
വണ്ടൂര്‍: ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നാലരക്കോടി രൂപ ചെലവില്‍ നിര്‍മിച്ച പുതിയ ബഹുനില കെട്ടിടം മന്ത്രി എന്‍. ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു. മന്ത്രി എ.പി. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാര്‍ ഇരുവരും ചേര്‍ന്ന് ശിലാഫലകം അനാച്ഛാദനം ചെയ്തു. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ വികസനത്തിനായി കെട്ടിടത്തിന്റെ രണ്ടാംനില നിര്‍മിക്കാന്‍ നടപടി സ്വീകരിക്കുമെന്നും സ്കൂളിന് ഓപ്പണ്‍ ഓഡിറ്റോറിയം നിര്‍മിച്ചു നല്‍കുമെന്നും മന്ത്രിമാര്‍ വ്യക്തമാക്കി.
മികച്ച പഠനസാഹചര്യങ്ങളില്‍ കുട്ടികള്‍ വളര്‍ന്നുവരേണ്ടത് അനിവാര്യമാണെന്നും വിദ്യാര്‍ഥികളുടെ അഭിരുചികള്‍ പ്രോത്സാഹിപ്പിക്കാന്‍ സ്കൂളുകളില്‍ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി എന്‍. ഷംസുദ്ദീന് വ്യക്തമാക്കി. വിദ്യാഭ്യാസത്തോടൊപ്പം സ്ത്രീവിദ്യാഭ്യാസത്തിനും തുല്യപ്രാധാന്യം നല്‍കണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ആലിപ്പറ്റ ജമീല, കെ.ടി. അജ്മല്‍, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അമൃത, വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ഷംസുദ്ദീന്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെ. മുബഷിര്‍, പി. ഉമ്മര്‍കുട്ടി, പിടിഎ പ്രസിഡന്റ് ഇബ്രാഹിം കുന്നുമ്മല്‍, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ എം. ഐശ്വര്യ, പ്രധാനാധ്യാപിക എന്‍. അനീസ, വിവിധ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Malappuram
പെരിന്തൽമണ്ണ: സൗഹൃദത്തിന്റെയും വിദ്യാലയ ഓർമകളുടെയും നറുമണം പുതുക്കി താഴെക്കോട് പിടിഎം ഹയർ സെക്കൻഡറി സ്കൂളിലെ 1981-82 പ്രഥമ എസ്എസ്എൽസി ബാച്ചിന്റെ പൂർവവിദ്യാർഥി സംഗമം "ഓർമക്കാലം-ഗോൾഡൻ ഡെയ്സ് 2കെ26' പെരിന്തൽമണ്ണ വാവാസ് ഓഡിറ്റോറിയത്തിൽ നടന്നു. പഠിച്ചിറങ്ങി 40 വർഷങ്ങൾക്കുശേഷം 2022-ലാണ് ഇവർ ആദ്യമായി ഒത്തുചേർന്നത്. അതിനുശേഷം നടക്കുന്ന രണ്ടാമത്തെ സംഗമമാണിത്. എ.കെ. നാസർ അധ്യക്ഷത വഹിച്ച ചടങ്ങ് പെരിന്തൽമണ്ണ ഡിവൈഎസ്പി പി.എം. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മയ്ക്കുവേണ്ടി കെ.എം. അബ്ദുള്ള രൂപകൽപ്പന ചെയ്ത ലോഗോയുടെയും അദ്ദേഹം തന്നെ രചിച്ച സംഗമഗാനത്തിന്റെയും കൂട്ടായ്മയിലെ അംഗങ്ങളായ ആയിഷ കപ്പൂർ, സലീം നാലകത്ത് എന്നിവർ രചിച്ച പുസ്തകങ്ങളുടെ പ്രകാശനവും ഡിവൈഎസ്പി നിർവഹിച്ചു. കെ.സി. റംലത്ത് ടീച്ചർ അവലോകന റിപ്പോർട്ട് അവതരിപ്പിച്ചു.
അഡ്വ. എ.കെ. മുഹമ്മദ് കുട്ടി, പൂർവവിദ്യാർഥികളായ എ.പി. സൈദ്, ടി. മുസ്തഫ, വി.പി. അബ്ദുൾ മജീദ്, കെ.വി. ഇല്യാസ്, രാമൻ, ആയിഷ ബീഗം, അഷ്റഫ് നാലകത്ത്, യൂസഫ് പറളി, മുഖ്യ കോ-ഓർഡിനേറ്റർ അബ്ദുൾ ഖാദർ നാലകത്ത് എന്നിവർ പ്രസംഗിച്ചു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഗെയിമുകളും ക്വിസ് മത്സരങ്ങളും സംഗമത്തിന് മാറ്റുകൂട്ടി.
Malappuram
നിലമ്പൂർ: നിലമ്പൂരിൽ നിന്ന് ബംഗളൂരുവിലേക്ക് പുതിയ കെഎസ്ആർടിസി സെമി സ്ലീപ്പർ സൂപ്പർ ഡീലക്സ് ബസ് സർവീസ് ആര്യാടൻ ഷൗക്കത്ത് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. രാവിലെ 10ന് നിലമ്പൂർ ഡിപ്പോയിൽനിന്ന് ആരംഭിച്ച് നാടുകാണി, ഗുണ്ടൽപേട്ട്, മൈസൂരു വഴി വൈകുന്നേരം അഞ്ചിന് ബംഗളൂരുവിലെത്തും, രാത്രി 10-ന് ബംഗളൂരുവിൽനിന്ന് ആരംഭിച്ച് രാവിലെ അഞ്ചിന് നിലമ്പൂരിൽ തിരിച്ചെത്തുന്ന തരത്തിലാണ് സർവീസ്.
ആര്യാടൻ ഷൗക്കത്ത് എംഎൽഎയുടെ ഇടപെടലിൽ രാത്രിയാത്രാ നിരോധനമുള്ള ബന്ദിപ്പുർ വനത്തിലൂടെ കടന്നുപോകാനുള്ള പ്രത്യേക പാസും ഈ സർവീസിന് ലഭിച്ചിട്ടുണ്ട്. നിലവിൽ രാത്രി 10-ന് നിലമ്പൂരിൽനിന്ന് ബംഗളൂരുവിലേക്കുള്ള കെഎസ്ആർടിസി സ്ലീപ്പർ ഡീലക്സ് ബസ് സർവീസിന്റെ സമയം ഉച്ചയ്ക്ക് ഒന്നിലേക്ക് പുനഃക്രമീകരിച്ചു. ഈ ബസ് രാത്രി എട്ടിന് ബംഗളൂരുവിലെത്തും. രാത്രി 11.45-ന് ബംഗളൂരുവിൽനിന്ന് ആരംഭിച്ച് പിറ്റേദിവസം രാവിലെ 8.30-ന് നിലമ്പൂരിലെത്തും.
ചടങ്ങിൽ നിലമ്പൂർ എടിഒ എ. എമേഴ്സൺ അധ്യക്ഷത വഹിച്ചു. മുൻ കെഎസ്ആർടിസി ബോർഡ് അംഗം വി.എ. കരീം, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷ മുംതാസ് ബാബു, കൗൺസിലർ കെ. കിഷോർകുമാർ, പാലോളി മെഹബൂബ്, ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ കെ.ടി. കുഞ്ഞാൻ, എം.കെ. ബാലകൃഷ്ണൻ, സൂപ്രണ്ട് ആദംസാലി, വിൻസെന്റ് എ. ഗോൺസാഗ, ഇ.ടി. ഗംഗാധരൻ, കൺട്രോളിംഗ് ഇൻസ്പെക്ടർ പി. ഷാജി എന്നിവർ പ്രസംഗിച്ചു.
Malappuram
വണ്ടൂര്‍: ഒരു കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പള്ളിശേരി ഗവണ്മെന്റ് എല്‍പി സ്കൂളിന്റെ പുതിയ കെട്ടിടം മന്ത്രി എന്‍. ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു. മന്ത്രി എ.പി. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സ്കൂളിലെ അടുക്കള നിര്‍മാണം, കളിസ്ഥല നവീകരണം തുടങ്ങിയ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. പ്രധാനാധ്യാപിക ജിഷയെ മന്ത്രി എന്‍. ഷംസുദ്ദീന് ആദരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ രാജന്, ജില്ലാ പഞ്ചായത്ത് അംഗം മുസ്തഫ അബ്ദുല്ലത്തീഫ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. അബ്ദുറഹിമാന്, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ എന്‍. സവാദ്, വാര്‍ഡ് അംഗം പി.ടി. ഹാരിസ്, ഡിവിഷന് അംഗം സുബൈദ, ലൈല, വണ്ടൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ പി. പ്രേം സാഗര്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ഇസ്മാഈല്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അബ്ദുള്‍ ഷുക്കൂര്‍, പൊതുമരാമത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ വിജു ജോസ്, വണ്ടൂര്‍ ബ്ലോക്ക് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ നിസാര്‍, അയ്യൂബ് കുട്ടശേരി, വിവിധ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Malappuram
പൂക്കോട്ടുംപാടം: ടികെ കോളനി അരങ്ങത്ത് ബീറ്റയുടെ തോട്ടത്തിലെ 350-ഓളം കവുങ്ങുകൾ കാട്ടാനക്കൂട്ടം നശിപ്പിച്ചു. പ്രദേശത്ത് കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. വനംവകുപ്പും സർക്കാർ സംവിധാനങ്ങളും അടിയന്തരമായി ഇടപെട്ട് വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അല്ലാത്തപക്ഷം പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങുമെന്നും പ്രദേശവാസികൾ പറഞ്ഞു.
Malappuram
എടക്കര: മുണ്ടേരി വിത്തുകൃഷി തോട്ടത്തെ സംസ്ഥാനത്തെ മികച്ച ഫാമാക്കി മാറ്റുമെന്ന് റവന്യു മന്ത്രി എ.പി. അനിൽകുമാറും കൃഷി മന്ത്രി ടി. സിദ്ദിഖും പറഞ്ഞു. ഫാം സന്ദർശിച്ച ശേഷം ചേർന്ന സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. ഫാമിന്റെ വികസനത്തിന് ഫണ്ടും കൃഷി മന്ത്രി ഉറപ്പുനൽകി.
1258 ഏക്കർ ഭൂമിയുള്ള സംസ്ഥാനത്തെ വലിയ വിത്തുകൃഷി തോട്ടമായ മുണ്ടേരിയിൽ നിലവിൽ 500 ഏക്കറിലാണ് കൃഷി നടത്തുന്നത്.
മുഴുവൻ സ്ഥലവും പ്രയോജനപ്പെടുത്തി ആദിവാസികൾ ഉൾപ്പെടെയുള്ള സമീപവാസികൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന സമഗ്ര മാസ്റ്റർ പ്ലാനാണ് തയാറാക്കുന്നത്. തിരുവനന്തപുരത്ത് റവന്യു മന്ത്രിയുടെ ചേംബറിൽ കൃഷി മന്ത്രിയും ആര്യാടൻ ഷൗക്കത്ത് എംഎൽഎയും പ്രാഥമിക ചർച്ച നടത്തിയ ശേഷമാണ് മന്ത്രിമാർ ഇന്നലെ ഫാം സന്ദർശിക്കാനെത്തിയത്.
ചാലിയാറിന്റെ തീരത്തെ തലപ്പാലി ബ്ലോക്കിലെ ഏറുമാടത്തിലും മന്ത്രിമാർ സന്ദർശനം നടത്തി. തുടർന്ന് ഉദ്യോഗസ്ഥരുടെയും തൊഴിലാളികളുടെയും യോഗത്തിൽ പങ്കെടുത്തു. ഹണി മിഷന്റെ സഹകരണത്തോടെ തേൻകൃഷി, ഫ്രൂട്സ് മിഷന്റെ നേതൃത്വത്തിൽ പഴവർഗ കൃഷി, ജൈവകൃഷി, ഫാം ടൂറിസം എന്നിവയ്ക്ക് കർമപദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.
ഫാമിൽനിന്നുള്ള ലാഭവിഹിതം തൊഴിലാളികൾക്ക് നൽകുമെന്നും കൃഷി മന്ത്രി വ്യക്തമാക്കി. കതിർ കാർഷിക ക്ലബ്ബുമായി ബന്ധപ്പെടുത്തി സ്കൂൾ വിദ്യാർഥികൾക്കുള്ള കാർഷിക പരിശീലന കേന്ദ്രമാക്കി മുണ്ടേരി ഫാമിനെ മാറ്റും. നിറവ് കാർഷിക മേളയ്ക്ക് റവന്യു വകുപ്പിന്റെ സഹായവും ഉറപ്പുനൽകി.
ജില്ലാ പഞ്ചായത്തംഗം എൻ.എ. കരീം, പോത്തുകൽ പഞ്ചായത്ത് പ്രസിഡന്റ് എം.എ. ജോസ്, വൈസ് പ്രസിഡന്റ് ഷറഫുന്നീസ, പ്രിൻസിപ്പൽ കൃഷി ഓഫിസർ പി. ശ്രീലേഖ, ഫാം ഡെപ്യൂട്ടി ഡയറക്ടർ വി.വി. സുരേഷ്, അസിസ്റ്റന്റ് ഡയറക്ടർമാരായ കെ.കെ. അഞ്ജു, കെ. ജംഷീർ, കൃഷി ഓഫിസർമാരായ പി. ജുനൈദത്ത്, കെ.കെ. ഷഹൽ, തൊഴിലാളി സംഘടനാ പ്രതിനിധികളായ ടി.പി. ബോബൻ, ടി.വി. വിനോദ് കുമാർ, സുമിൻ റോസ് തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു.
മൂന്ന് മണിക്കൂറിലേറെ ഫാമിൽ ചെലവഴിച്ച ശേഷമാണ് മന്ത്രിമാർ മടങ്ങിയത്.
Malappuram
എടക്കര: ഗ്രാമപഞ്ചായത്തിലെ ശങ്കരംകുളത്ത് പുലിയെ കണ്ടതായുള്ള പ്രദേശവാസിയുടെ വെളിപ്പെടുത്തലിനെത്തുടർന്ന് വനപാലകർ സ്ഥലത്ത് പരിശോധന നടത്തി. കഴിഞ്ഞ ദിവസം രാത്രി ഏഴോടെ വീടിന് മുകളിൽ ടെറസിൽ നിൽക്കുമ്പോൾ ചെടികൾക്കിടയിൽ പുലിയെ കണ്ടതായാണ് ഇയാൾ വിവരം നൽകിയത്.
ഇതേത്തുടർന്ന് പോത്തുകൽ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ഗണേഷ്കുമാർ, വിനോദ്, സുജിത്ത് എന്നിവരടങ്ങിയ സംഘം രാത്രി പരിശോധന നടത്തിയിരുന്നു. തുടർന്ന് ഇന്നലെ രാവിലെ സ്ഥലത്തെത്തി വീണ്ടും പരിശോധന നടത്തിയെങ്കിലും പുലിയുടെ കാൽപാടുകൾ കണ്ടെത്താനായില്ല. പ്രദേശത്ത് പരിശോധന തുടരുമെന്ന് വനം ഉദ്യോഗസ്ഥർ അറിയിച്ചു.
മണിമൂളിയിൽ അജ്ഞാത ജീവിയുടെ ആക്രമണം:കാമറയിൽ ദൃശ്യങ്ങളില്ല
എടക്കര: മണിമൂളി രണ്ടാംപാടത്ത് അജ്ഞാത ജീവിയുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടതിനെത്തുടർന്ന് സ്ഥാപിച്ച കാമറ ട്രാപ്പുകളിൽ ജീവികളുടെ സാന്നിധ്യം കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസങ്ങളിൽ രണ്ടാംപാടം കല്ലുകുളം കുഞ്ഞ തോമസിന്റെ വളർത്തുനായ, അയൽവാസിയായ പള്ളത്ത് ജോൺസന്റെ മൂന്ന് താറാവുകൾ, ഏറാത്ത് പറമ്പിൽ ഷിബുവിന്റെ രണ്ട് കോഴികൾ എന്നിവയെയാണ് തുടർച്ചയായ ദിവസങ്ങളിൽ അജ്ഞാത ജീവി കടിച്ചുകൊന്നത്.
പട്ടിപ്പുലിയാണ് വളർത്തുമൃഗങ്ങളെ പിടികൂടിയതെന്നാണ് വനം ഉദ്യോഗസ്ഥരുടെ നിഗമനം. തുടർന്ന് നാല് ഇടങ്ങളിലായി കാമറ ട്രാപ്പുകൾ സ്ഥാപിച്ചെങ്കിലും ഒന്നിലും ദൃശ്യങ്ങൾ പതിഞ്ഞില്ല.
നെല്ലിക്കുത്ത് സെക്ഷൻ ഫോറസ്റ്റ് ഓഫിസർ സായ് ചന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ കെ. അൻഷിദ, കെ. സലാഹുദീൻ, കെ.എസ്. ബിജു, വാച്ചർ ബഷീർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കാമറകൾ പരിശോധിച്ചത്. വന്യമൃഗ ശല്യം രൂക്ഷമായതോടെ മേഖലയിൽ രാത്രികാല പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.
Malappuram
എടക്കര: അന്തരിച്ച കോൺഗ്രസ് നേതാവ് വി.വി. പ്രകാശിന്റെ സ്മരണാർഥം രൂപീകരിച്ച വി.വി. പ്രകാശ് സ്നേഹസ്പർശം ചാരിറ്റബിൾ ട്രസ്റ്റിന്റെ ലോഗോ മന്ത്രി ടി. സിദ്ദിഖ് പ്രകാശനം ചെയ്തു. എടക്കര മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വി.വി. പ്രകാശിന്റെ വസതിയിൽ നടന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇഖ്ബാൽ കാരക്കുന്നൻ അധ്യക്ഷത വഹിച്ചു.
വി.വി. പ്രകാശിന്റെ മകൾ നന്ദന പ്രകാശ്, ജില്ലാ പഞ്ചായത്തംഗം എൻ.എ. കരീം, കെഎസ്യു ജില്ലാ പ്രസിഡന്റ് ഇ.കെ. അൻഷിദ്, റിയാസ് എടക്കര, ബാബു തോപ്പിൽ, കെ. രാധാകൃഷ്ണൻ, ഹാരിസ് ബാബു ചാലിയാർ, നിഷാദ് മെട്രിക്, സുലൈമാൻ കാട്ടിപ്പടി, മുഹമ്മദ് റാഫി, റഹീം വാളശേരി, വിഷ്ണു കാവുങ്ങൽ എന്നിവർ പങ്കെടുത്തു.
Malappuram
മങ്കട: മണ്ണാർക്കാട് ദാറുന്നജാത്ത് സ്കൂളിൽ നടന്ന സംസ്ഥാന സ്പെഷൽ സ്കൂൾ പ്രവൃത്തിപരിചയ മേളയിൽ പങ്കെടുത്ത 12 ഇനങ്ങളിലും എ ഗ്രേഡ് നേടി വള്ളിക്കാപറ്റ കേരള സ്കൂൾ ഫോർ ദി ബ്ലൈൻഡ് വിദ്യാർഥികൾ ചരിത്രവിജയം ആവർത്തിച്ചു.
പുൽപ്പായ നിർമാണത്തിൽ ഫാത്തിമ ഫൈഹയും ചൂരൽ കസേര നിർമാണത്തിൽ അംജദും ഒന്നാം സ്ഥാനം നേടി. കുട നിർമാണത്തിൽ ശിവന്യ രണ്ടാം സ്ഥാനവും പ്ലാസ്റ്റിക് കെയ്ൻ നിർമാണത്തിൽ സിയാ ഫാത്തിമ പറമ്പിൽ, ചോക്ക് നിർമാണത്തിൽ മുഹമ്മദ് ഷഹീൻ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഫസ ഫാത്തിമ (വീവിംഗ്), അനശ്വര സന്തോഷ് (ബീഡ്സ് വർക്ക്), ആയിഷ മിസ്ന (പേപ്പർ ക്രാഫ്റ്റ്), മുഹമ്മദ് സ്വാലിഹ് (കയർ ചവിട്ടി നിർമാണം), അഫ്രിൻ (പാൽ ഉൽപന്ന നിർമാണം), ഫാത്തിമ റിയ (സ്ട്രോ ബോർഡ് വർക്ക്), ചന്തു സുധാകർ (മുളങ്കൊട്ട നിർമാണം) എന്നിവരും എ ഗ്രേഡ് നേടി.
Malappuram
പുഴക്കാട്ടിരി: അങ്ങാടിപ്പുറം-കോട്ടക്കൽ പാതയിലെ അങ്ങാടിപ്പുറം-ചെറുകുളമ്പ് റോഡിൽ വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പുഴക്കാട്ടിരി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനിയർക്ക് നിവേദനം നൽകി.
മതിയായ മുന്നറിയിപ്പ് ബോർഡുകളില്ലാത്തതിനാൽ വാഹനങ്ങൾ അമിതവേഗത്തിൽ സഞ്ചരിക്കുന്നത് തുടർച്ചയായ അപകടങ്ങൾക്ക് കാരണമാകുന്നു. അങ്ങാടികൾ, വിദ്യാലയങ്ങൾ, മദ്രസകൾ, ഓഫിസുകൾ എന്നിവ സ്ഥിതി ചെയ്യുന്ന ഈ റോഡിൽ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ വേഗപരിധി ബോർഡുകളും അപകടസാധ്യതയുള്ള വളവുകൾ സൂചിപ്പിക്കുന്ന മുന്നറിയിപ്പ് ബോർഡുകളും അടിയന്തരമായി സ്ഥാപിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
Malappuram
അങ്ങാടിപ്പുറം: ഗ്രാമപഞ്ചായത്ത് 24-ാം വാർഡിൽ കാറിൽനിന്ന് പ്ലാസ്റ്റിക് അടങ്ങിയ മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തിൽ വാഹന ഉടമയ്ക്ക് പഞ്ചായത്ത് പിഴ ചുമത്തി. മാലിന്യം തള്ളുന്ന കാറിന്റെ ചിത്രം സഹിതം ലഭിച്ച പരാതിയെത്തുടർന്ന് വാഹന നമ്പർ പരിശോധിച്ച് ഉടമയെ കണ്ടെത്തിയ ശേഷമാണ് അധികൃതർ നടപടിയെടുത്തത്.
പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ വരുംദിവസങ്ങളിലും കർശന നിയമനടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ മുന്നറിയിപ്പ് നൽകി.
Malappuram
നിലമ്പൂർ: ശല്യക്കാരായ കാട്ടാനകളെ കാടുകയറ്റാനുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഒന്നാം ഘട്ടം വനംവകുപ്പ് ഊർജിതമാക്കി. ദൗത്യത്തിനായി വയനാട്ടിൽ നിന്ന് ഡ്രോൺ എത്തിച്ച് നിരീക്ഷണം തുടങ്ങി. വ്യാഴാഴ്ച്ച വൈകീട്ടോടെ ചാലിയാർമുക്ക്, പൊക്കോട്, കാനക്കുത്ത്, ചാത്തുംപുറായി ഭാഗങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തിയെങ്കിലും ആനകളെ കണ്ടെത്താനായിരുന്നില്ല നിരീക്ഷണം ഇന്നും തുടരും.
ദൗത്യത്തിനിടയിലും ഇന്നലെ പുലർച്ചെ തണ്ണിപൊയിൽ ഭാഗത്ത് കാട്ടാനകൾ പനകൾ തകർത്തു. അകമ്പാടം ഡെപ്യൂട്ടി റേഞ്ച് ഓഫിസർ കെ.പി. അഭിലാഷ്, നിലമ്പൂർ ആർആർടി ഡെപ്യൂട്ടി റേഞ്ച് ഓഫിസർ രാജേഷ്, കാഞ്ഞിരപ്പുഴ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ പി.എൻ. സജീവൻ, എടക്കോട് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ 80 പേരടങ്ങുന്ന സംഘമാണ് ദൗത്യത്തിലുള്ളത്.
ചാലിയാർ പഞ്ചായത്തിലെ ജനങ്ങളുടെ ആവശ്യത്തെത്തുടർന്ന് കഴിഞ്ഞ 12നാണ് നിലമ്പൂർ നോർത്ത് ഡിഎഫ്ഒയുടെ നേതൃത്വത്തിൽ ഒന്നാം ഘട്ട സ്പെഷ്യൽ ഡ്രൈവ് തുടങ്ങിയത്. ചാത്തുംപുറായി 2018 തേക്ക് പ്ലാന്റേഷനിലും ചാലിയാർമുക്കിലും ആനകളെ കണ്ടെത്തിയിരുന്നെങ്കിലും തുരത്താനുള്ള തയ്യാറെടുപ്പുകൾക്കിടെ ഇവ കാട്ടിൽ ഒളിക്കുകയായിരുന്നു. കഴിഞ്ഞ ഒൻപത് ദിവസമായി വനപാലകർ ദൗത്യം തുടരുകയാണ്.
എടക്കോട്, മൂവായിരം വനമേഖലകളിലൂടെ പന്തീരായിരം വനത്തിലേക്ക് ആനകളെ കയറ്റിവിട്ടാലും ദിവസങ്ങൾക്കുള്ളിൽ അവ മടങ്ങിയെത്താൻ സാധ്യതയുണ്ടെന്നാണ് നാട്ടുകാരുടെ ആശങ്ക. മയക്കുവെടി വെച്ച് പിടികൂടി മറ്റ് വനമേഖലകളിലേക്ക് മാറ്റിയാൽ മാത്രമേ ശാശ്വത പരിഹാരമാകൂ എന്നും ആവശ്യമുയരുന്നുണ്ട്.
Malappuram
പെരിന്തൽമണ്ണ: അരക്കുപറമ്പ് കുളത്തിൽപീടികയിൽ എംഡിഎംഎ വിൽപന നടത്താൻ ശ്രമിക്കുന്നതിനിടെ മൂന്ന് പേരെ പെരിന്തൽമണ്ണ പൊലിസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടി. ഇവരിൽനിന്ന് 68 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. മങ്കട കൂട്ടിൽ സ്വദേശി പട്ടാണി മുഹമ്മദ് ഫാസിൽ (30), തൃത്താല പട്ടിത്തറ സ്വദേശി തെങ്കുളം അബു താഹിർ (32), തിരൂർ പുറത്തൂർ സ്വദേശി പേടൂർ സനൽ (33) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ മാസം പെരിന്തൽമണ്ണ ടൗണിലെ ലോഡ്ജിൽനിന്ന് 11.63 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ അറസ്റ്റ് ചെയ്ത കേസിലെ തുടരന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. ഈ കേസിൽ പ്രതികൾക്ക് ലഹരിമരുന്ന് എത്തിച്ചുനൽകിയത് മുഹമ്മദ് ഫാസിൽ ആണെന്ന് പൊലിസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് അരക്കുപറമ്പ് ഭാഗത്ത് പൊലിസ് നിരീക്ഷണം ശക്തമാക്കുകയായിരുന്നു.
മുഹമ്മദ് ഫാസിൽ അയച്ചുകൊടുത്ത ലൊക്കേഷൻ അനുസരിച്ച് അബു താഹിറും സനലും കാറിലെത്തി ലഹരിമരുന്ന് കൈമാറുന്നതിനിടെയാണ് പൊലിസ് സംഘം സ്ഥലത്തെത്തിയത്.
പൊലിസ് അടുത്തേക്ക് എത്തിയതോടെ പ്രതികൾ കാർ മുന്നോട്ടെടുത്ത് പൊലിസുകാരെ അപായപ്പെടുത്താൻ ശ്രമിക്കുകയും സമീപത്തെ വീടിന്റെ മുറ്റത്തേക്ക് ഓടിച്ചുകയറ്റുകയും ചെയ്തു. ഡോർ തുറക്കാതിരുന്നതിനെത്തുടർന്ന് കാറിന്റെ ഗ്ലാസ് തകർത്താണ് മൂവരെയും ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തിയത്.
മുഹമ്മദ് ഫാസിലിന്റെ പേരിൽ രണ്ട് എൻഡിപിഎസ് കേസുകളുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ ജയിലിൽനിന്നിറങ്ങിയ ഇയാൾ വീണ്ടും ലഹരിവിൽപനയിൽ ഏർപ്പെടുകയായിരുന്നു.
അബു താഹിറിനെതിരേ അടിപിടിക്കേസും സനലിനെതിരേ ലഹരിക്കേസുകളും വധശ്രമക്കേസുകളും നിലവിലുണ്ടെന്ന് പൊലിസ് പറഞ്ഞു. ലഹരിയുടെ ഉറവിടത്തെക്കുറിച്ചും മറ്റ് കണ്ണികളെക്കുറിച്ചും അന്വേഷണം നടത്തിവരികയാണെന്നും ഓപറേഷൻ തൂഫാന്റെ ഭാഗമായി പരിശോധനകൾ കർശനമാക്കുമെന്നും പെരിന്തൽമണ്ണ ഡിവൈഎസ്പി ഗോപകുമാർ വ്യക്തമാക്കി.
ഡിവൈഎസ്പി ഗോപകുമാർ, സിഐ സുമേഷ് സുധാകരൻ എന്നിവരുടെ നേതൃത്വത്തിൽ എസ്ഐ സജീവ്, എഎസ്ഐമാരായ ബൈജു, സുരേന്ദ്രബാബു, ഡാൻസാഫ് സംഘം എന്നിവരാണ് പരിശോധന നടത്തിയത്. കൊളത്തൂർ സിഐ സി.കെ. നൗഷാദിന്റെ സാന്നിധ്യത്തിലായിരുന്നു തുടർനടപടികൾ.
Malappuram
നിലമ്പൂർ: തെരുവുകളിലും പൊതുസ്ഥലങ്ങളിലും ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവരെ കണ്ടെത്തി സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കുന്നതിനായി സാമൂഹികനീതി വകുപ്പ് നടപ്പാക്കുന്ന സ്മൈൽ പദ്ധതിയുടെ ഭാഗമായി നിലമ്പൂർ, വണ്ടൂർ മേഖലകളിൽ നടത്തിയ പരിശോധനയിൽ നാല് പേരെ കണ്ടെത്തി. നിലമ്പൂർ മാരിയമ്മൻ കോവിൽ പരിസരം, നിലമ്പൂർ ബസ് സ്റ്റാൻഡ്, വണ്ടൂർ ബസ് സ്റ്റാൻഡ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു രക്ഷാപ്രവർത്തനം.
നിലമ്പൂർ മാരിയമ്മൻ കോവിൽ പരിസരത്തുനിന്ന് കണ്ടെത്തിയ കാഴ്ചപരിമിതിയുള്ള 75 വയസ്സുകാരിയെ പൊലിസിൽ വിവരമറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ എത്തി കൂട്ടിക്കൊണ്ടുപോയി. ഇനി ഭിക്ഷാടനത്തിന് വിടില്ലെന്നും സംരക്ഷിച്ചുകൊള്ളാമെന്നും കുടുംബാംഗങ്ങൾ പൊലിസിൽ ഉറപ്പുനൽകി. കാലിന് ശസ്ത്രക്രിയ കഴിഞ്ഞ് നടക്കാൻ പ്രയാസമുള്ള 55 വയസുകാരിയെയും നിലമ്പൂരിൽനിന്ന് കണ്ടെത്തി.
നിലമ്പൂർ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് മമ്പാട് സ്വദേശിയായ 70 വയസുകാരനെയും വണ്ടൂർ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് തമിഴ്നാട് സേലം സ്വദേശിനിയായ 65 വയസുകാരിയെയുമാണ് കണ്ടെത്തി പുനരധിവാസ നടപടികൾ സ്വീകരിച്ചത്. ആരോഗ്യപരിചരണം, മാനസിക പിന്തുണ, സുരക്ഷിത താമസം, തൊഴിൽ-ഉപജീവന മാർഗങ്ങൾ എന്നിവയിലൂടെ അന്തസുള്ള ജീവിതത്തിലേക്ക് ഇവരെ തിരിച്ചുകൊണ്ടുവരികയാണ് പദ്ധതിയുടെ ലക്ഷ്യം.
കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ ജില്ലാ നോഡൽ ഓഫിസറും സാമൂഹികനീതി ഓഫിസറുമായ സമീർ മച്ചിങ്ങലിന്റെ മേൽനോട്ടത്തിലായിരുന്നു പരിശോധന. പ്രോജക്ട് കോ-ഓർഡിനേറ്റർ പി. ഹസ്ന, കൗൺസിലർ സിൻഷ മോൾ, ഡ്രൈവർ അബ്ദുൽ ലത്തീഫ്, കെയർടേക്കർ സനൽ കുമാർ, ട്രോമാകെയർ വോളന്റിയർ യൂനുസ് രാമൻകുത്ത് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവരെ ശ്രദ്ധയിൽപ്പെട്ടാൽ പദ്ധതി പ്രതിനിധികളെ വിവരമറിയിക്കണമെന്ന് നോഡൽ ഓഫിസർ അഭ്യർഥിച്ചു.
Malappuram
മലപ്പുറം: നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികളെ കാവൽ പോലുള്ള പദ്ധതികളിൽ ഉൾപ്പെടുത്തി തിരുത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നും സാമൂഹിക അവബോധം നൽകണമെന്നും സംസ്ഥാന ബാലാവകാശ കമ്മീഷൻ നിർദേശിച്ചു. മലപ്പുറം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ കർത്തവ്യ വാഹകരുടെ യോഗത്തിലാണ് പൊലിസിനും മോട്ടോർ വാഹന വകുപ്പിനുമായി ഈ നിര്‍ദ്ദേശം നല്‍കിയത്. കുട്ടികൾക്കിടയിൽ മോട്ടോർ വാഹന നിയമലംഘനം വർധിച്ചുവരുന്ന സാഹചര്യത്തിൽ ബോധവത്കരണം ശക്തമാക്കണമെന്നും, നിയമലംഘനം നടത്തുന്ന കുട്ടികൾക്കെതിരെ സാമൂഹിക പശ്ചാത്തല റിപ്പോർട്ട് (എസ്ബിആർ) രജിസ്റ്റർ ചെയ്ത് കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവത്കരണം നൽകണമെന്നും കമ്മീഷൻ നിര്‍ദ്ദേശിച്ചു.
ജില്ലയിലെ ട്രൈബൽ മേഖലയിലെ വീടുകളിൽ നടക്കുന്ന പ്രസവം, വാക്സിനേഷൻ എടുക്കാതെ കുട്ടികൾക്ക് ജീവൻ നഷ്ടമായ സംഭവങ്ങൾ തുടങ്ങിയവയിൽ ബോധവത്കരണം നൽകി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ തുടർനടപടി സ്വീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കമ്മീഷൻ നിർദേശം നൽകി. വിവിധ വകുപ്പുകളുടെ ഏകോപനത്തിനും കൂട്ടായ തീരുമാനങ്ങൾക്കും ജില്ലാതല ഉദ്യോഗസ്ഥർ നേതൃത്വം നൽകണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.
സംസ്ഥാന ബാലാവകാശ കമ്മീഷൻ വിളിച്ചുചേർത്ത യോഗത്തിൽ കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സൺ സിസിലി ജോസഫ് വിഷയാവതരണം നടത്തി. കമ്മിഷൻ അംഗം അഡ്വ. പി. ഷാജേഷ് ഭാസ്കർ അവലോകനയോഗം നിയന്ത്രിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ മമ്മു മാസ്റ്റർ, ജെ.ജെ.ബി അംഗം ശ്രീജ പുളിക്കൽ, ഡെപ്യൂട്ടി കളക്ടർ പ്രീത പ്രതാപൻ, ജില്ലാ വനിതാ-ശിശു വികസന ഓഫീസർ എസ്.എൽ ശ്യാം ശങ്കർ, ജില്ലാ ശിശുസംരക്ഷണ ഓഫീസർ ടി.എൻ ധന്യ തുടങ്ങിയവർ പങ്കെടുത്തു.
Malappuram
ചങ്ങരംകുളം: പ്രതിഷേധവും വാർത്തകളും ഫലം കണ്ടതോടെ അപകടാവസ്ഥയിലായ കാഞ്ഞിയൂർ-തെങ്ങിൽ റോഡിലെ പാലം പുതുക്കിപ്പണിയാൻ തീരുമാനമായി. ജില്ലാ പഞ്ചായത്ത് അംഗം അഷ്ഹർ പെരുമുക്കിന്റെ നേതൃത്വത്തിൽ പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനിയറും ജനപ്രതിനിധികളുമടങ്ങുന്ന സംഘം പാലം സന്ദർശിച്ചു.
റോഡ് നിർമാണത്തിനൊപ്പം പാലവും പൊളിച്ചുപണിയാനാണ് തീരുമാനം.
50 വർഷത്തോളം പഴക്കമുള്ള പാലത്തിന്റെ അടിഭാഗത്തെ കോൺക്രീറ്റ് ദ്രവിച്ച് കമ്പികൾ പുറത്തായ നിലയിലാണ്. ചങ്ങരംകുളം-എരമംഗലം, ചങ്ങരംകുളം-ചെറവല്ലൂർ, ചങ്ങരംകുളം-എടപ്പാൾ റോഡുകളെ ബന്ധിപ്പിക്കുന്ന പ്രധാന ബൈപാസ് റോഡിലൂടെ നൂറുകണക്കിന് വാഹനങ്ങളാണ് ദിനംപ്രതി കടന്നുപോകുന്നത്. സമീപത്തെ കൃഷിയിടങ്ങളിലേക്ക് ട്രാക്ടറും കൊയ്ത്തുമെതി യന്ത്രങ്ങളും ഇറക്കുന്നതും ഇതുവഴിയാണ്.
റോഡ് പുനർനിർമാണ പ്രവൃത്തികൾക്ക് ഫണ്ട് അനുവദിച്ച് പണി തുടങ്ങിയിട്ടുണ്ട്. ഇതിനൊപ്പം പാലവും വീതി കൂട്ടി നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിച്ചാണ് നടപടി.
Malappuram
എടക്കര: മണിമൂളിയില്‍ തുടര്‍ച്ചയായുള്ള മൂന്നാം ദിവസവും അജ്ഞാത ജീവിയുടെ ആക്രമണം. രണ്ടാംപാടത്തെ എാറാത്ത്പറമ്പില് ഷിബുവിന്റെ വീട്ടിലെ രണ്ട് കോഴികളെയാണ് ഇന്നലെ അജ്ഞാത ജീവി കൂട് തകര്‍ത്ത് പിടികൂടിയത്.
പോത്തുകല്‍, നെല്ലിക്കുത്ത് വനം സ്റ്റേഷനുകളില്‍ നിന്നുള്ള പതിനെട്ടംഗ വനപാലക സംഘം രാത്രികാല പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഷിബുവിന്റെ കോഴികളെ അജ്ഞാത ജീവി പിടികൂടിയത്. കോഴിക്കൂടിന് സമീപത്ത് ആടിനെ കെട്ടിയിരുന്നെങ്കിലും ആടിന് നേരെ ആക്രമണമുണ്ടായില്ല.
കഴിഞ്ഞ ദിവസം രണ്ടാംപാടം കല്ലുകുളം കുഞ്ഞമ്മ തോമസിന്റെ കൂട്ടിലച്ച വളര്‍ത്തുനായയുടെ തല അജ്ഞാത ജീവി കടിച്ചെടുത്തിരുന്നു. തൊട്ടടുത്ത ദിവസം ഇവരുടെ അയല്‍വാസിയായ പള്ളത്ത് ജോണ്‍സന്റെ മൂന്ന് താറാവുകളെ പിടികൂടിയിരുന്നു. ഇവരുടെ വീടുകള്‍ക്ക് സമീപത്തായാണ് ഷിബുവിന്റെ വീടും.
വളര്‍ത്ത് മൃഗങ്ങളെയും പക്ഷികളെയും പിടികൂടിയത് പട്ടിപ്പുലിയാണെന്ന് കഴിഞ്ഞ ദിവസം വനപാലകര്‍ നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. വനപാലകര്‍ രാത്രികാല പട്രോളിംഗ് ശക്തമാക്കിയിട്ടും അജ്ഞാത ജീവിയെ കെണ്ടത്താനോ ആക്രമണം തടയാനോ സാധിച്ചിട്ടില്ല. ഇതിനിടെ വെള്ളക്കട്ട അട്ടി ഭാഗത്ത് കൃഷിയിടത്തിലിറങ്ങി കൊമ്പനെ വനപാലകര്‍ വനത്തിലേക്ക് തുരത്തുകയും ചെയ്തു.
Malappuram
പൊന്നാനി: പൊന്നാനിയിലെത്തുന്ന ശബരിമല തീർഥാടകർക്ക് വിശ്രമം, അന്നദാനം, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന കണ്ട കുറുമ്പക്കാവ് ഇടത്താവളം പ്രവർത്തനം ആരംഭിച്ചു. കെ.പി. നൗഷാദലി എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന ഇടത്താവള സമ്മേളനം തിരുവിതാംകൂർ രാജകുടുംബാംഗം പത്മനാഭദാസ അവിട്ടം തിരുനാൾ ആദിത്യ വർമ്മ ഉദ്ഘാടനം ചെയ്തു.
തിരുവിതാംകൂർ രാജകുടുംബാംഗത്തെ പഞ്ചവാദ്യത്തോടുകൂടി പൂർണകുംഭം നൽകി സ്വീകരിച്ചു. കണ്ട കുറുമ്പക്കാവ് ഭഗവതി ക്ഷേത്രത്തിന് ഊട്ടുപുര നൽകിയ അക്ബർ ട്രാവൽസ് എംഡി ഡോ. കെ.വി. അബ്ദുൾ നാസറിനെ ആദിത്യ വർമ്മ തമ്പുരാൻ പൊന്നാട അണിയിച്ചു. യോഗത്തിൽ യോഗക്ഷേമ അധ്യക്ഷൻ നീലമന ദാമോദരൻ നമ്പൂതിരി, കാടാമ്പുഴ ക്ഷേത്രം തന്ത്രി ആണ്ടലാടി ഉണ്ണി നമ്പൂതിരിപ്പാട്, ക്ഷേത്രം ഊരാളൻ ടി.കെ. നാരായണരാജ, സിനിമാ നടൻ ഷൈജു കുറുപ്പ്, രഘു രാമ നാരായണദാസ്, ആലങ്കോട് ലീലാകൃഷ്ണൻ, സംവിധായകൻ ശ്രീകുമാർ മേനോൻ, പി.ടി. അജയ്മോഹൻ, സി. ഹരിദാസ്, ടി.കെ. അഷറഫ്, അഷറഫ് കോക്കൂർ, എം.വി. ശ്രീധരൻ മാസ്റ്റർ, സി. മോഹനൻ നായർ, കെ. രാജീവ്, പി. രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
കമ്മിറ്റി ഭാരവാഹികളായ എ. പവിത്രകുമാർ, സി.എ. ശിവകുമാർ, കല്ലൂർ മുരളീധരൻ, പി. സദാനന്ദൻ, ഉണ്ണികൃഷ്ണൻ പൊന്നാനി, നളിനി സരോജം, പുന്നക്കൽ സുരേഷ്, പ്രദീപ് കാട്ടിലായിൽ, കെ.പി. സോമൻ എന്നിവർ നേതൃത്വം നൽകി.
അയ്യപ്പ യോഗംഉദ്ഘാടനം
പൂക്കോട്ടുംപാടം: ശബരിമല അയ്യപ്പ സേവാസമാജം പൂക്കോട്ടുംപാടം അയ്യപ്പ യോഗം ഉദ്ഘാടനവും സമൂഹ അഷ്ടോത്തര ശതനാമ അർച്ചനയും ഞായറാഴ്ച രാവിലെ ഒൻപതിന് ശ്രീ വില്ലുത്ത് മഹാക്ഷേത്ര സന്നിധിയിൽ നടക്കും. ഭാരവാഹികൾ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
പൂക്കോട്ടുംപാടം ശ്രീ വില്ലൂത്ത് ക്ഷേത്ര ഭരണസമിതിയുടെ സഹകരണത്തോടുകൂടിയാണ് പരിപാടി നടക്കുന്നത്.
ക്ഷേത്രസംരക്ഷണ സമിതി ജില്ലാ ദേവസ്വം സെക്രട്ടറി കെ. പി. സുബ്രഹ്മണ്യൻ പരിപാടി ഉദ്ഘാടനം ചെയ്യുമെന്നും ക്ഷേത്ര സംരക്ഷണ സമിതി കാളികാവ് താലൂക്ക് സെക്രട്ടറി മധു തിരുവാലി മുഖ്യപ്രഭാഷണം നടത്തുമെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഭാരവാഹികളായ പ്രസിഡന്റ് കിടങ്ങയത്ത് ബാലൻ, ജനറൽ സെക്രട്ടറി അയനിക്കോടൻ മുരളീധരൻ, ഖജാൻജി കെ. ബാലകൃഷ്ണൻ തോട്ടക്കര, സെക്രട്ടറിമാരായ കോൽക്കാടൻ ചന്ദ്രൻ, പി. ആർ. രഘു, നെല്ലേങ്ങര ചന്ദ്രൻ എന്നിവർ സംബന്ധിച്ചു.
Malappuram
എടക്കര: പരിവാര്‍ നിലമ്പൂര്‍ ബ്ളോക്ക് പഞ്ചായത്ത് കുടുംബ സംഗമം ചുങ്കത്തറ മാര്‍ത്തോമ്മാ പാരിഷ് ഹാളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്തു. പരിവാര്‍ അംഗങ്ങള്‍ക്ക് ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക പ്രിവിലേജ് കാര്‍ഡ് ഏര്‍പ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
പരിവാര്‍ ബ്ളോക്ക് പ്രസിഡന്റ്് കെ. ഷൗക്കത്തലി, സംസ്ഥാന മുന്‍ വൈസ് പ്രസിഡന്റ് ജാഫര്‍ ചാളക്കണ്ടി, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ മച്ചിങ്ങല്‍ സമീര്‍, നിലമ്പൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബോബി സി. മാമ്പ്ര, വൈസ് പ്രസിഡന്റ് സീനത്ത് നൗഷാദ്, ജില്ലാപഞ്ചായത്തംഗം ജോസ്മി തോമസ്, നഗരസഭാധ്യക്ഷ പദ്മിനി ഗോപിനാഥ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ എം.എ. ജോസ്, ദീപ ഹരിദാസ്, സി.കെ. സുരേഷ്, ഹഫ്സത്ത് മൂത്തേടം, റംലത്ത് നെയ്തക്കോടന്‍, കെ.പി. അനുശ്രീ തുടങ്ങിയവര്‍പ്രസംഗിച്ചു.
Malappuram
പെരിന്തൽമണ്ണ: 73-ാമത് സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി പെരിന്തൽമണ്ണ സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ ഒരാഴ്ചയായി നടന്നുവന്ന വാരാഘോഷ പരിപാടികൾക്ക് സമാപനമായി. സമാപനത്തോടനുബന്ധിച്ച് സഹകരണ സമ്മേളനം, സെമിനാർ, കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു.
സഹകരണ സമ്മേളനം പെരിന്തൽമണ്ണ മുനിസിപ്പൽ വൈസ് ചെയർമാൻ എം.ബി. ഫസൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ മെമ്പർ പി.പി. രവീന്ദ്ര മേനോൻ അധ്യക്ഷത വഹിച്ചു. ജോയിന്റ് രജിസ്ട്രാർ റെനി ഏബ്രഹാം മികച്ച സഹകരണ സ്ഥാപനങ്ങളെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ഹാരിസ് വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അസി. രജിസ്ട്രാർ കെ.സിദ്ദിഖ് അക്ബർ, ഇഎംഎസ് ആശുപത്രി ചെയർമാൻ വി.പി. അനിൽ, വി. ബാബുരാജ്, ഇ. രാജേഷ്, വി. സുമേഷ്, മോഹനൻ പുളിക്കൽ, പച്ചീരി ഫാറൂഖ്, കെ. വിനോദിനി, ടി.പി. വിജയൻ, എ.പി. റോഷ്നി, പി. ഗോവിന്ദപ്രസാദ്, എം.കെ. മുഹ്സിൻ, സുകുമാരൻ നായർ, സുരേഷ് മഠത്തിൽ, പി.എം. സാവിത്രി, കെ. യൂസഫ്, കെ. വികാസ്, സി.കെ. അൻവർ, അബൂബക്കർ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് നടന്ന സെമിനാറിൽ ഡോ. മുഹമ്മദ് ഷഹീർ വിഷയാവതരണം നടത്തി. വി.കെ. ഹംസ മോഡറേറ്ററായി. ദാമോദരൻ, എം.എം. മുസ്തഫ, കാസിം മുഹമ്മദ് ബഷീർ, എൻ.എം. ജോൺ മാത്യു, പി. നസീം, ഇ.എൽ. ഏലിക്കുട്ടി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഭരണസമിതി അംഗങ്ങളും ജീവനക്കാരും അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.
Malappuram
മേലാറ്റൂർ: മേലാറ്റൂരിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെയും കലാ-സാഹിത്യ പാരമ്പര്യത്തെയും കൂടുതൽ പരിപോഷിപ്പിക്കുക, നാടിന്റെ സർഗാത്മകമായ കൂട്ടായ്മകൾക്ക് പുതിയ ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെ രൂപവത്കരിക്കുന്ന വെള്ളിയാർ സാംസ്കാരിക വേദിയുടെ ഉദ്ഘാടനം കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ നിർവഹച്ചു. യോഗത്തിൽ വച്ച് അദ്ദേഹം സാംസ്കാരികവേദിയുടെ ലോഗോ പ്രകാശനം ചെയ്തു.
തുടർന്ന് ഡോ.ദേവി കൃഷ്ണന്റെ "അമ്മ മലയാളം' വി.കെ റൗഫിനും സ്വപ്ന ഷമീറിന്റെ " അവൾക്കും പറയാനുണ്ട് ഒരുപാട്' എന്ന കവിതാ സമാഹാരവും ഗിഫു മേലാറ്റൂരിന്റെ നവരസകഥകളും പ്രഫ. ഡോ.എസ് സഞ്ജയ്ക്ക് നൽകിയും പ്രകാശനം ചെയ്തു. ആദരഭാഷണവും പുസ്തക പരിചയവും പ്രൊഫ. ഡോ. എസ്.സഞ്ജയ് നടത്തി.
എഴുത്തുകാരായ മേലാറ്റൂർ രാധാകൃഷ്ണൻ ,ഗിഫു മേലാറ്റൂർ, സിനിമാ സംവിധായകനായ മേലാറ്റൂർ രവിവർമ്മ, പാരമ്പര്യ കലാകാരനായ മേലാറ്റൂർ രാമകൃഷ്ണൻ എന്നിവരോടൊപ്പം ഉജ്വലബാല്യപുരസ്കാരം നേടിയ കെ. നന്ദനയെയും ചടങ്ങിൽ ആദരിച്ചു. കെ. സുഗുണ പ്രകാശ് സ്വാഗതവും വി.വി ദിനേശ് നന്ദിയും പറഞ്ഞു.
Malappuram
മങ്കട: മങ്കട ഗ്രാമപഞ്ചായത്തിലെ ജൈവവൈവിധ്യ പരിപാലന സമിതി യോഗം വൈസ് പ്രസിഡന്റ് നഫ്സൽ റമീസിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ്് ഫാത്തിമ ഉദ്ഘാടനം ചെയ്തു. ജില്ലാ ജൈവ വൈവിധ്യ ബോർഡ് പ്രതിനിധിസഫ്ന പദ്ധതി വിശദീകരിച്ചു. പദ്ധതിയുടെ ഭാഗമായി 2013ൽ തയാറാക്കിയ 13 വർഷം പഴക്കമുള്ള നിലവിലെ രജിസ്റ്ററിൽ പുതിയ വിവരങ്ങൾ ഉൾപ്പെടുത്തി രണ്ടാംഭാഗം തയ്യറാക്കുവാനും സസ്യജാലങ്ങൾ, ജീവജാലങ്ങൾ, അപൂർവയിനം സസ്യങ്ങൾ, പ്രകൃതി വിഭവങ്ങൾ, പരമ്പരാഗത കൃഷിരീതികൾ, നാട്ടറിവുകൾ, ഭക്ഷ്യസസ്യങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തിപുതുക്കി തയാറാക്കുന്നതാണ്.
കഴിഞ്ഞ 13 വർഷത്തിനിടെ പ്രദേശത്തെ ജൈവസമ്പത്തും പ്രകൃതിവിഭവങ്ങളുടെ ലഭ്യതയിലും വന്ന മാറ്റങ്ങൾ കണ്ടെത്തി നിലവിലെ സ്ഥിതി വിലയിരുത്തുവാനും വിവിധ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ വി വരശേഖരണം നടത്തി നാടിന്റെ തനത് ജൈവസമ്പത്തിനെ അവയുടെ സംരക്ഷണത്തിന് ആവ ശ്യമായ പദ്ധതികൾ ആവിഷ്കരിക്കാനും ജനകീയ ജൈവവൈവിധ്യങ്ങൾ രജിസ്റ്റർ ചെയ്യാനും അവരുടെ ആധികാരിക വിവരങ്ങൾ രേഖപ്പെടുത്തും.
പുതിയ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി പുതുക്കുന്നതിലൂടെ പ്രദേശത്തെ ജൈവസമ്പത്തിന്റെ നിലവിലെ അവസ്ഥ തിരിച്ചറിയാനും സംരക്ഷണ പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുവാനും കഴിയുംവിധം തയ്യാറാക്കും.
യോഗത്തിൽ വാർഡ് മെമ്പർമാരായഇബ്രാഹിം പി ടി, സാദിക്കലി വെള്ളില, അസിസ്റ്റന്റ് സെക്രട്ടറി ഫാത്തിമ സുഹ്റ, മങ്കട ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.അബ്ദുൽ കരീം, പാരമ്പര്യസിദ്ധ വൈദ്യർ സഫ്വാൻ, കുന്നം തൊടി ഷെഫീഖ്,വിബിജി റാം ജി ആക്രെഡിറ്റഡ് എൻജിനിയർ ഉണ്ണികൃഷ്ണൻ പി.കെ എന്നിവർ സംസാരിച്ചു.
Malappuram
നിലമ്പൂർ: മലയോര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നിലമ്പൂർ താലൂക്കിൽ നടത്തിയ മലയോര ഹർത്താൽ പൂർണം. ഇഎസ്എ കരട് വിജ്ഞാപനത്തിൽ നിലമ്പൂർ താലൂക്കിലെ 11 വില്ലേജുകളിലെ ജനവാസ മേഖലകളെ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ചും അടിയന്തരമായി കരട് വിജ്ഞാപനത്തിൽനിന്നും ഈ വില്ലേജുകളിലെ ജനവാസ മേഖലകളെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുമായിരുന്നു മലയോര ഹർത്താൽ.
മലയോര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ഹർത്താൽ പൂർണമായിരുന്നു. രാവിലെ ആറിന് ആരംഭിച്ച ഹർത്താൽ വൈകുന്നേരം അഞ്ചോടെ അവസാനിച്ചു. ചിലയിടങ്ങളിൽ വാഹനങ്ങൾ തടഞ്ഞതൊഴിച്ചാൽ മലയോര ഹർത്താൽ പൊതുവെ സമാധാനപരമായിരുന്നു. കടകൾ പൂർണമായി അടഞ്ഞുകിടന്നിരുന്നു. ഏതാനും ഇരുചക്ര വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. സർക്കാർ ഓഫിസുകളിലും ഹാജർ കുറവായിരുന്നു. സ്കൂളുകൾ അടഞ്ഞുകിടന്നു.
തുറന്ന് പ്രവർത്തിച്ച ഏതാനും കടകൾ ഹർത്താൽ അനുകൂലികൾ അടപ്പിച്ചു. സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തി. അന്തർസംസ്ഥാന സർവീസുകൾ ഹർത്താലനുകൂലികൾ തടഞ്ഞില്ല. നിലമ്പൂരിൽ സിപിഎം ഏരിയാ സെക്രട്ടറി കെ. മോഹനൻ, ഏരിയാ കമ്മറ്റി അംഗങ്ങളായ കക്കാടൻ റഹീം, ടി. ഹരിദാസൻ, ലോക്കൽ സെക്രട്ടറി വെട്ടുമ്മൽ ശ്രീധരൻ, ലോക്കൽ കമ്മറ്റി അംഗം പി.വി. ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി. നിലമ്പൂരിൽ ഹർത്താലനുകൂലികൾ പ്രകടനവും നടത്തി. നിലമ്പൂർ നഗരസഭയിലും ചാലിയാർ, പോത്തുകൽ, മൂത്തേടം ചുങ്കത്തറ വഴികടവ് എടക്കര, കരുളായി, അമരമ്പലം, ചോക്കാട്, കാളികാവ്, കരുവാരക്കുണ്ട് പഞ്ചായത്തുകളിലുമാണ് മലയോര ഹർത്താൽ നടത്തിയത്.
മലപ്പുറത്തിന്റെ മലയോര മേഖലയിലാണ് പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ ഇഎസ്എ പരിധിയിൽ ഉൾപ്പെടുത്തിയുള്ള കരട് വിജ്ഞാപനത്തിലെ അനിശ്ചിതാവസ്ഥ നിലനിൽക്കുന്നത്. ആയിരകണക്കിന് മലയോര കുടുംബങ്ങളെയാണ് ആശങ്കയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മലയോര സംരക്ഷണ സമിതി നടത്തിയ മലയോര ഹർത്താൽ പൂർണമായത്.
എടക്കര സ്തംഭിച്ചു
എടക്കര: ടൗണുകളിലും ഗ്രാമപ്രദേശങ്ങളിലും കടകമ്പോളങ്ങള്‍ പൂര്‍മായി അടഞ്ഞുകിടന്നു. മഞ്ചേരി, പെരിന്തല്‍മണ്ണ റൂട്ടുകളില്‍ ഓടുന്ന ചില സ്വകാര്യ ബസുകള്‍ ആളുകളെ കയറ്റി എത്തിയെങ്കിലും സമരക്കാര്‍ ബസ് തടഞ്ഞു. ഓരോ കേന്ദ്രങ്ങളിലും അല്പനേരം വാഹനങ്ങള്‍ തടഞ്ഞിട്ട ശേഷമാണ് സമരക്കാര്‍ കടത്തിവിട്ടത്. എടക്കര, പോത്തുകല്‍, വഴിക്കടവ് സ്റ്റേഷനുകളില്‍നിന്നുള്ള പൊലിസ് സംഘം വിവിധ ഭാഗങ്ങളില്‍ നിലയുറപ്പിച്ചിരുന്നു.
ഹര്‍ത്താലിന് മുന്നോടിയായി മലയോര മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് പ്രചാരണ ജാഥകളും മൈക്ക് അനൗണ്‍സ്മെന്റും ടൗണുകളില്‍ പ്രകടനങ്ങളും സംഘടിപ്പിച്ചു. ഹര്‍ത്താല്‍ അനുകൂലികള്‍ രാവിലെ എടക്കര, ചുങ്കത്തറ, വഴിക്കടവ്, കാരപ്പുറം, പോത്തുകല്‍ ടൗണുകളില്‍ പ്രകടനം നടത്തി. എടക്കരയില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം വി.എം. ഷൗക്കത്ത്, എടക്കര ഏരിയാ സെക്രട്ടറി ടി. രവീന്ദ്രന്, എടക്കര ലോക്കല്‍ സെക്രട്ടറി സനില്‍ പാര്‍ലി, എ. അനസ്, പി.കെ. ജിഷ്ണു, സോമന് പാര്‍ലി, എസ്. ജയപ്രകാശ്, എം. ഷാജി, ഒ.പി. ശഫീഖ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പൂക്കോട്ടുംപാടത്ത് കടകന്പോളങ്ങൾ അടഞ്ഞുകിടന്നു
പൂക്കോട്ടുംപാടം: പരിസ്ഥിതിലോല പ്രദേശ വിജ്ഞാപനം നടപ്പാക്കാനുള്ള നീക്കത്തിനെതിരേ ആഹ്വാനം ചെയ്ത ഹർത്താൽ പൂക്കോട്ടുംപാടത്ത് പൂർണം. രാവിലെ മുതൽ തന്നെ കട കമ്പോളങ്ങൾ അടഞ്ഞു കിടന്നു. വാഹനഗതാഗത്തെയും ഹർത്താൽ സാരമായി ബാധിച്ചിരുന്നു.
ദീർഘദൂര യാത്രക്കാരെയും പാല്, പത്രം, ഹോസ്പിറ്റൽ തുടങ്ങിയ മേഖലയിലുള്ളവരെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിരുന്നു. പൂക്കോട്ടുംപാടം അങ്ങാടിയിൽ ഹർത്താലിന്റെ ഭാഗമായി വാഹനങ്ങൾ തടയുകയുണ്ടായി. സ്വകാര്യ ബസുകളും ഓട്ടോ ഉൾപ്പെടെയുള്ള ടാക്സി വാഹനങ്ങളും പൂക്കോട്ടുംപാടത്ത് സർവീസ് നടത്തിയില്ല. തുറന്ന് പ്രവർത്തിക്കാൻ ശ്രമിച്ച ബാങ്ക്, പഞ്ചായത്ത് അടക്കമുള്ള സ്ഥാപനങ്ങളിൽ സമരക്കാരെത്തി അടപ്പിക്കുകയുണ്ടായി.
പൂക്കോട്ടുംപാടത്ത് മലയോര സംരക്ഷണ സമിതി നേതാക്കളായ വി. കെ. അനന്തകൃഷ്ണൻ, പി. ശിവാത്മജൻ, സണ്ണി പുലികുത്തിയേൽ, രാജ്മോഹൻ, പി. സി. നന്ദകുമാർ, പി. ഉണ്ണികൃഷ്ണൻ, അബു കൊല്ലടിക, പി. ശ്രീധരൻ, വി.കെ. ചന്ദ്രഭാനു തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
കരുവാരകുണ്ടിലും പൂർണം
കരുവാരകുണ്ട്: കരുവാരക്കുണ്ടിലും വ്യാപാര സ്ഥാപനങ്ങളും കടകമ്പോളങ്ങളും അടഞ്ഞുകിടന്നു. പ്രകടനത്തിന് കെ.കെ. ജയിംസ് മാസ്റ്റർ, കെ.യു. തോമസ്, എ.കെ സജാദ് ഹുസൈൻ, ടി.എം. രാജു തുടങ്ങിയവർ നേതൃത്വം നൽകി.
Malappuram
മഞ്ചേരി: വീടുകള്‍ കയറി അനധികൃത പണപ്പിരിവ് നടത്തുന്നത് സംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ പൊലിസ് മേധാവി നിര്‍ദേശം നല്കി.
രോഗികളുടെ ചികിത്സക്ക് സഹായം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, യതീം ഖാനകള്‍, ട്രസ്റ്റുകള്‍ എന്നിവയുടെ പേരില്‍ സമീപകാലത്ത് വീടുകളിലെത്തി വ്യാപകമായ പിരിവുകളാണ് നടക്കുന്നത്.
എന്നാല്‍ പിരിവിനെത്തുന്നവരുടെ തിരിച്ചറിയല്‍ കാർഡ്, അവര്‍ പ്രതിനിധീകരിക്കുന്ന സംഘടനകളുടെ വിശ്വാസ്യത, പിരിച്ചെടുക്കുന്ന പണത്തിന്റെ വിനിയോഗം, പണപ്പിരിവിനുള്ള നിയമാനുമതി എന്നിവ സംബന്ധിച്ച് ഒരു വ്യക്തതയുമില്ലാത്ത സാഹചര്യത്തില്‍ പൊതുജനത്തിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ഇത്തരം അനധികൃത പിരിവുകള്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഗിന്നസ് ജേതാവും പൊതുപ്രവര്‍ത്തകനുമായ പടവണ്ണ അബ്ദുല്‍ സലീം നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഇത്തരത്തിലുള്ള അനധികൃത പണപ്പിരിവ് മോഷണം, സാമ്പത്തിക തട്ടിപ്പ്, സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് ഇടയാക്കുമെന്നും പരാതിയില്‍ പറയുന്നു. പരാതി പരിഗണിച്ച ജല്ലാ പൊലിസ് മേധാവി ഇക്കഴിഞ്ഞ 19ന് മലപ്പുറം, പെരിന്തല്‍മണ്ണ, തിരൂര്‍, നിലമ്പൂര്‍, കൊണ്ടോട്ടി, താനൂര്‍ പോലീസ് സബ് ഡിവിഷനുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് തുടര്‍നടപടികള്‍ക്കായി കൈമാറുകയായിരുന്നു.
Malappuram
അങ്ങാടിപ്പുറം: കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ ഓരോടം പാലത്ത് കണ്ടെയ്നർ ലോറി അപകടത്തിൽപെട്ടു. വ്യാഴാഴ്ച പുലർച്ചെയാണ് കണ്ടെയ്നർ ലോറി അപകടത്തിൽപ്പെട്ടത്.
പാലത്തിന് സമീപത്തുള്ള ഭിത്തിയിൽ തട്ടി നിന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സ്ഥിരം അപകട മേഖലയാണ് ഈ ഭാഗം.
വീതികൂടിയ റോഡിൽനിന്നു പെട്ടെന്ന് ഇടുങ്ങിയ പാലത്തിലേക്ക് പ്രവേശിക്കേണ്ടി വരുന്നത് ദീർഘദൂര യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇവിടെ ഒരു പാലം ഉള്ളതുതന്നെ പലപ്പോഴും ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെടാറില്ല.
പ്രദേശത്തെ വളവും രാത്രികാലങ്ങളിലെ വെളിച്ചക്കുറവും അപകടങ്ങൾക്ക് പ്രധാന കാരണമാകുന്നു. രാത്രിയിൽ നിരവധി വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടുന്നതും സമീപത്തെ തോട്ടിലേക്ക് വീഴുന്നതും പതിവാണ്.
അപകടം നടന്ന നിമിഷങ്ങൾക്കുള്ളിൽ തന്നെ പോലീസ് സ്ഥലത്തെത്തുകയും ക്രെയിൻ ഉപയോഗിച്ച് ലോറി അപകട സ്ഥലത്തുനിന്നു മാറ്റി.
Malappuram
മലപ്പുറം: കടൽസമ്പത്തിന്റെ സുസ്ഥിര സംരക്ഷണം ലക്ഷ്യമിട്ട് ഫിഷറീസ് വകുപ്പ് സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന "ഓപറേഷൻ പൈതൽ' പദ്ധതിയുടെ ഭാഗമായി ജില്ലയിൽ പരിശോധന ശക്തമാക്കി. വലുപ്പമെത്താത്ത ചെറുമത്സ്യങ്ങളെ പിടികൂടുന്നതും വിപണനം ചെയ്യുന്നതും തടയുക, നിയമവിരുദ്ധ മത്സ്യബന്ധനം നിയന്ത്രിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് ജില്ലയിലെ മത്സ്യബന്ധന കേന്ദ്രങ്ങളിൽ 24 മണിക്കൂറും പരിശോധന നടത്തിവരികയാണ്. പൊന്നാനി, താനൂർ, പരപ്പനങ്ങാടി ഹാർബറുകളിലും മറ്റ് ഫിഷ് ലാൻഡിംഗ് സെന്ററുകളിലുമായി ഇതിനകം 200-ഓളം യാനങ്ങൾ പരിശോധിച്ചു.
പരിശോധനകൾക്കൊപ്പം മത്സ്യത്തൊഴിലാളികൾക്കിടയിൽ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
Malappuram
നിലമ്പൂര്‍: ചന്തക്കുന്ന് -വെളിയന്തോട് നവീകരണത്തിന്റെ ഭാഗമായി റോഡ് ടാറിംഗ് നടത്തിയത് വൈദ്യുത തൂണുകള്‍ മാറ്റാതെ. ഗതാഗതക്കുരുക്ക് പതിവായ കെഎന്‍ജി റോഡിലാണ് അപകടകരമായ വൈദ്യുത തൂണുകള്‍ മാറ്റാതെ ടാറിംഗ് നടത്തിയത്.
ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡ് പരിസരത്തടക്കം റോഡിന്റെ ഇരുവശങ്ങളിലും തൂണുകള്‍ മാറ്റിസ്ഥാപിക്കാതെയാണ് ടാറിംഗ് നടത്തിയത്. ഇത് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്ക് അപകട ഭീഷണിയാണ്.
Malappuram
നിലമ്പൂര്‍: ഇഎസ്എ കരട് വിജ്ഞാപനത്തില്‍ നിലമ്പൂര്‍ താലൂക്കിലെ 11 വില്ലേജുകളെ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചും ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടും മലയോര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നിലമ്പൂരില്‍ ഇന്ന് മലയോര ഹര്‍ത്താല്‍ ആചരിക്കും.
രാവിലെ ആറ് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് ഹര്‍ത്താല്‍. കടകള്‍ അടച്ചും ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ സര്‍വീസ് നിര്‍ത്തിവെച്ചും സഹകരിക്കണമെന്ന് സമിതി ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
നിലമ്പൂര്‍ നഗരസഭ, കരുവാരകുണ്ട്, എടക്കര, വഴിക്കടവ്, പോത്തുകല്ല്, ചുങ്കത്തറ, ചാലിയാര്‍, മൂത്തേടം, ചോക്കാട്, അമരമ്പലം, കരുളായി, കാളികാവ് പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍.
ഹര്‍ത്താലിന് മുന്നോടിയായി നിലമ്പൂരില്‍ ഇന്നലെ രാത്രിയോടെ പ്രതിഷേധ പ്രകടനം നടത്തി. സിപിഎം നിലമ്പൂര്‍ ഏരിയാ സെക്രട്ടറി കെ. മോഹന്‍, കേരള കോണ്‍ഗ്രസ് (എം) ജില്ലാ വൈസ് പ്രസിഡന്റ് സ്കറിയാ ക്നാത്തോപ്പില് എന്നിവര്‍ പ്രസംഗിച്ചു.
സിപിഎം ഏരിയാ സെന്റര്‍ അംഗം കക്കാടന്‍ റഹീം, ലോക്കല്‍ സെക്രട്ടറി വെട്ടുമ്മല്‍ ശ്രീധരന്, പി.വി. ഇസ്മായില്‍, പടവെട്ടി ബാലകൃഷ്ണന്, ടി. ഹരിദാസന്, സംഗീത് കോവിലകത്തുമുറി, ദീപക് എന്നിവര്‍ നേതൃത്വം നല്കി.
ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം; വിവിധയിടങ്ങളില്‍ പ്രകടനം
എടക്കര: മലയോര സംരക്ഷണ സമിതി ആഹ്വാനം ചെയ്ത മലയോര ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാടെങ്ങും പ്രകടനങ്ങള്‍ .
മൂത്തേടം കാരപ്പുറം അങ്ങാടിയില്‍ നടന്ന പ്രകടനത്തില്‍ മലയോര സംരക്ഷണ സമിതി ഭാരവാഹികളായ വി.കെ. ഷാനവാസ്, പനോലന് ബഷീര്‍, പി. രായിന്‍, ജെ.എം. ഷെബീബ്, എന്‍.പി. മജീദ്, വി.വൈ. ജംഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. പോത്തുകല്ല് അങ്ങാടിയില്‍ നടന്ന പ്രകടനത്തില്‍ സമിതി ഭാരവാഹികളായ മുസ്തഫ പാക്കട, എ. അനസ്, പി.വി. രാജു എന്നിവര്‍ പ്രസംഗിച്ചു.
വഴിക്കടവ് പഞ്ചായത്തങ്ങാടിയില് നടന്ന പ്രകടനത്തില്‍ ഭാരവാഹികളായ എം.ടി. അലി, ശറഫുദ്ദീന്‍ മണിമൂളി, വി. വിനയചന്ദ്രന്, പി.ടി. ഉഷ, സി.എസ്. സുരേഷ്, പി.സി. നാഗന് എന്നിവര്‍ പ്രസംഗിച്ചു. മരുത നാരോക്കാവില്‍ നടന്ന പ്രകടനത്തിന് കെ.ടി. വര്‍ഗീസ്, ടി.കെ. സക്കീര്‍ ഹുസൈന്, കെ.എം. മോഹനന്, എം.എച്ച്. കിഫ്ലി എന്നിവര്‍ നേതൃത്വം നല്കി പ്രസംഗിച്ചു. മഞ്ചക്കോട് നടന്ന പ്രകടനത്തിന് എം. ശിഹാബ്, കെ.കെ. ഗോപി എന്നിവര്‍ നേതൃത്വം നല്കി.
Malappuram
എടക്കര: മണിമൂളി രണ്ടാംപാടത്ത് വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം. രണ്ടാംപാടം പള്ളത്ത് ജോണ്‍സന്റെ വീട്ടില്‍ വളര്‍ത്തിയ മൂന്ന് താറാവുകളെയാണ് അജ്ഞാത ജീവി കൊന്നത്. രണ്ടെണ്ണത്തിനെ തിന്നുകയും ഒരെണ്ണത്തിനെ കൊന്ന് ഉപേക്ഷിച്ച നിലയിലുമാണ് കണ്ടെത്തിയത്. ചൊവാഴ്ച രാത്രി 12.30-ഓടെയാണ് സംഭവം.
കഴിഞ്ഞ ദിവസം കൂട്ടിലടച്ച വളര്‍ത്തുനായയുടെ തല അജ്ഞാത ജീവി കടിച്ചെടുത്ത കല്ലുകുളം കുഞ്ഞമ്മ തോമസിന്റെ വീടിന് സമീപത്താണ് ജോണ്‍സന്റെ വീടും. കുഞ്ഞമ്മ തോമസിന്റെ നായയെ പിടികൂടിയത് പട്ടിപ്പുലിയാണെന്ന് വനപാലകര്‍ നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ആക്രമണമുണ്ടായത്. സമീപ പ്രദേശമായ തഴവയലില്‍ കാട്ടാന കൃഷി നശിപ്പിച്ച വടക്കേക്കുറ്റിയാനിക്കല് ജോജന്റെ കൃഷിയിടത്തില്‍ ആറംഗ വനപാലക സംഘം നിരീക്ഷണം നടത്തുന്നതിനിടെയാണ് ജോണ്‍സന്റെ താറാവുകളെ പിടികൂടിയത്.
നായയെ പിടികൂടിയ സംഭവത്തെത്തുടര്‍ന്ന് നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ കെ. സുനില്‍കുമാര്‍ സ്ഥലത്തെത്തി പ്രദേശവാസികളുമായും ജനപ്രതിനിധികളുമായും ചര്‍ച്ച നടത്തിയിരുന്നു. രാത്രികാല പട്രോളിംഗ് ശക്തമാക്കാനും നിരീക്ഷണ കാമറകള്‍ സ്ഥാപിച്ച് ജനങ്ങളുടെ ആശങ്കയകറ്റാനും തീരുമാനമെടുത്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ സ്ഥാപിച്ചതിന് പുറമെ മൂന്ന് ട്രാപ്പ് കാമറകള്‍ കൂടി സ്ഥലത്ത് സ്ഥാപിച്ചു. താറാവുകളെ പിടികൂടിയ സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. നെല്ലിക്കുത്ത്, പോത്തുകല്ല് വനം സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രദേശത്ത് രാത്രികാല പട്രോളിങ് തുടരും.
Malappuram
കരുവാരകുണ്ട്: കുട്ടത്തി അമ്പലക്കുന്ന് ശിവക്ഷേത്രത്തിലെ ആറാട്ടുത്സവം ഭക്തി സാന്ദ്രമായി. ആറാട്ടുത്സവത്തിന്റെ ഭാഗമായി ഇന്നലെ വൈകുന്നേരം മൂന്നിന് മാമ്പറ്റ ആറാട്ടുകടവിൽനിന്ന് ആരംഭിച്ച തിരിച്ചെഴുന്നള്ളത്തിൽ നൂറുകണക്കിന് താലപ്പൊലിയേന്തിയ അമ്മമാരുടെയും ഗജവീരൻമാരും നൂറിലധികം വാദ്യമേളക്കാരും ആയിരക്കണക്കിന് വിശ്വാസികളും പങ്കെടുത്തു. ആറരയോടെ തിരിച്ചെഴുന്നള്ളത്ത് കുട്ടത്തി മഹാശിവക്ഷേത്രത്തിൽ എത്തിച്ചേർന്നു.
ഉച്ചയ്ക്ക് ആറാട്ടു കടവിൽ വച്ച് പ്രസാദ ഊട്ടും നടന്നു. ഉത്സവദിവസങ്ങളിൽ ഒരുക്കിയ സമൂഹ സദ്യയിൻ നാനാജാതി മതസ്ഥർ പങ്കെടുത്തു. ഉത്സവത്തിന്റെ ഭാഗമായി അഞ്ച് ദേശങ്ങളിൽനിന്നും മാമ്പറ്റ ആറാട്ടുകടവിലേക്ക് ഘോഷയാത്രയായാണ് ഭക്തജനങ്ങൾ എത്തി ചേർന്നത്.ചടങ്ങുകൾക്ക് ക്ഷേത്രം മാർഗദർശി എൻ.എൻ. രാജീവ് ജി അഗസ്ത്യമല,പുതുമന ഹരിഹരൻ നമ്പൂതിരിപ്പാട്, കണ്ണൻ തിരുമേനി അമ്പലപ്പുഴ, നന്മണ്ട വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി.
Malappuram
കുളത്തൂർ: ഇന്ത്യൻ സാതന്ത്ര്യ സമര ചരിത്രത്തിൽ മറക്കാനാവാത്ത ഒരു അധ്യായമാണ് വാഗൺ ട്രാജഡി ദുരന്തം. ഈ നടുക്കുന്ന ഓർമകൾ പുതുതലമുറക്ക് കൈമാറുന്നതിനായി വാഗൺ ട്രാജഡി സ്മാരക സമിതി സംഘടിപ്പിക്കുന്ന 105-ാം ദിനാചരണം 20 ന് കുരുവമ്പലത്ത് കേരള വിദ്യാഭ്യാസ മന്ത്രി എൻ. ശംസുദ്ദീൻ ഉദ്ഘാടനം ചെയ്യും
മലബാര്‍ കലാപത്തിലെ ഭീതിതമായ വാഗൺ ദുരന്തത്തിന് വേദിയായത് തിരൂരായിരുന്നുവെങ്കിലും വാഗണ്‍ ട്രാജഡിയെന്ന് ചരിത്രം വിളിച്ച ഈ കൊടും ക്രൂരതയില്‍ ജീവന് ബലി നല്കിയവരിൽ പകുതിയിലധികവും മലപ്പുറം ജില്ലയിലെ പുലാമന്തോൾ പഞ്ചായത്തിലെ കുരുവമ്പലം എന്ന കൊച്ചുഗ്രാമത്തിലുള്ളവരായിരുന്നു. 41 പേരാണ് ഈ മഹാ ദുരന്തത്തിൽ ഈ ഗ്രാമത്തിൽ നിന്ന് രക്തസാക്ഷികളായത്.
ദിനാചരണത്തിൽ പെരിന്തൽമണ്ണ എം.എൽ.എ നജീബ് കാന്തപുരം അനുസ്മരണ പ്രഭാഷണം നടത്തും. ഡോ: പി.ജെ സിൻസെന്റ് (പ്രിൻസിപ്പാൾ ഗവ. കോളേജ് മൂന്നാർ) ഉസ്മാൻ താമരത്ത് പെരിന്തൽമണ്ണ എന്നിവർ പ്രഭാഷണം നിർവഹിക്കും
സ്മാരക സമിതി ചെയർമാൻ സലീം കുരുവമ്പലം അധ്യക്ഷനാവും. ഭാരവാഹികളായ സലാം മാസ്റ്റർ പൂമംഗലം, ഡോ. ഹുസൈൻ വി, ഡോ. അലി നൗഫൽ എന്നിവർ ആശംസകൾ അറിയിക്കും.
ബ്രിട്ടീഷുകാര്‍ക്കും ബ്രിട്ടീഷ് ഭരണത്തിനുമെതിരേ നിലകൊണ്ടതിന് പക തീര്‍ക്കാന്‍ വെള്ളക്കാര്‍ വേട്ടയാടിക്കൊണ്ടിരുന്നത് മലബാര്‍ മാപ്പിളമാരെയായിരുന്നു. അവരെ പിടികൂടി അന്തമാന്‍, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് നാടുകടത്തൽ പതിവാക്കിയിരുന്നു. ഇപ്രകാരം നാടുകടത്താന്‍ അസൂത്രിതമായി നടത്തിയ ഹീനതന്ത്രമാണ് വാഗണ്‍ ട്രാജഡി എന്ന മഹാദുരന്തത്തിൽ കലാശിച്ചത്.
1921 നവംബര്‍ 19ന് തിരൂരില്‍നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട എം.എസ്. റെയില്‍വെയുടെ 77-ാം നമ്പര്‍ ട്രൈനിലെ 1711-ാം നമ്പര്‍ ചരക്ക് വാഗണിലാണ് നൂറോളം മാപ്പിളമാരെ കുത്തിനിറച്ച് യാത്ര ആരംഭിച്ചത്. അൻപത് പേർക്കു പോലും നിൽക്കാൽ സൗകര്യമില്ലാത്ത ഈ വാഗണിൽ കുത്തിനിറക്കപ്പെട്ട മാപ്പിള സ്വാതന്ത്ര്യ സമര പോരാളികൾ യാത്ര തുടങ്ങി ഏതാനും മിനുറ്റിനുള്ളിൽ തന്നെ ശ്വാസം ലഭിക്കാത്തെ ആർത്തട്ടഹസിച്ച് കരയാൻ തുടങ്ങിയിരുന്നു. പിശാചുക്കളെപ്പോലും നാണിപ്പിക്കുന്ന ബ്രിട്ടീഷ് സേന ഈ അട്ടഹാസം കേട്ടഭാവം പോലും നടിക്കാതെ യാത്ര തുടരുകയും വാഗണിലെ എഴുപതോളം പേർ ശ്വാസം മുടി മരിക്കുകയും ചെയ്തു. ഈ മരിച്ച 70 പേരില്‍ 41 പേരും കുരുവമ്പലം എന്ന കൊച്ചു ഗ്രാമത്തിലുള്ളവരാണ്. ഇവരില്‍ 35 പേര് കുരുവമ്പലത്തുകാരും ആറ് ആളുകള്‍ വളപുരം, ചെമ്മലശ്ശേരി പ്രദേശത്തുള്ളവരുമാണ്.
പള്ളി ദര്‍സ് വിദ്യാര്‍ഥികളായിരുന്നു ഇവരിൽ അധികപേരും. നാട്ടിലെ മത പണ്ഡിതതും പൊതു സ്വീകാര്യനുമായ വളപുരം സ്വദേശി കല്ലെത്തൊടി കുഞ്ഞുണ്ണീന്‍ മുസ്ലിയാരെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്ത് പെരിന്തല്‍മണ്ണ സബ് ജയിലിലടച്ചിട്ടുണ്ടെന്ന വിവരമറിഞ്ഞ് പുലാമന്തോള്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒരുമിച്ചുകൂടിയ ജനങ്ങള്‍ പെരിന്തല്‍മണ്ണയിലേക്ക് പ്രതിഷേധവുമായെത്തി പ്രതിഷേധിക്കുകയും മുസ്ലിയാരെ വിട്ടയക്കാതെ പിരിഞ്ഞ് പോവുകയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കുഞ്ഞിണ്ണീന്‍ മുസ്ലിയാരെ പട്ടാളം വിട്ടയക്കുകയും പ്രതിഷേധക്കാരെ മുഴുവന്‍ അറസ്റ്റ് ചെയ്ത് തിരൂരിലേക്ക് കൊണ്ട് പോവുകയുമായിരുന്നു.
ഇവരെയാണ് പിന്നീട് തിരൂരില്‍നിന്ന് കോയമ്പത്തൂരിലേക്ക് കൊണ്ട് പോവാനായി ഗുഡ്സ് വാഗണില്‍ തിക്കിത്തിരുകി കയറ്റിയിരുന്നത്. 70 പേര് ശ്വാസം മുട്ടി മരിച്ച ഈ സംഭവത്തിൽനിന്ന് കുരുവമ്പലത്തെ രണ്ടു പേര് വാഗണിന്റെ ആണിപ്പഴുതിലൂടെ ശ്വാസമെടുത്ത് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. വാഴയിൽ കുഞ്ഞയമവും കാളിയറോഡ് കോയക്കുട്ടി തങ്ങളും.
2005ല്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രദേശവാസിയായ മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ സലീം കുരുവമ്പലത്തിന്റെ ശ്രമഫലമായി കുരുവമ്പലത്ത് ഒരു സ്മാരക മന്ദിരം നിർമ്മിക്കുന്നത് വരെ വാഗണ്‍ രക്തസാക്ഷികളുടെ രണ്ടാം തലമുറക്ക് തങ്ങളുടെ പൂർവ്വികരുടെ ഈ ത്യാഗത്തിന്റെ ഓർമ്മകൾ വിസ്മൃതിയിലായിരുന്നു. ദുരന്തത്തിന്റെ ഓര്‍മയ്ക്കായി അവരുടെ ജന്മനാട്ടിൽ ആകെയുള്ളത് ഈ സ്മാരകം മാത്രമാണ്.
സ്വാതന്ത്ര്യ സമര ചരിത്രത്തിലെ തുല്യതയില്ലാത്ത ഈ ക്രൂരതയുടെ ഓർമകൾ വരും തലമുറയ്ക്ക് കൈമാറുന്നതിന് വേണ്ടി ഓരോ വർഷവും കുരുവമ്പലം വാഗൺ ട്രാജഡി സ്മാരക സമിതിയുടെ നേതൃത്വത്തിൽ വ്യത്യസ്ഥ രീതിയിൽ വാർഷിക ദിനാചരണം നടത്തി വരുന്നുണ്ട്.
Malappuram
തേഞ്ഞിപ്പലം: മാതാപ്പുഴയില്നിന്ന് ഫറോക്ക് വഴി കോഴിക്കോട്ടേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് അനുവദിക്കണമെന്ന് സിഎംപി സംയുക്ത ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. മാതാപ്പുഴ റോഡ് ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് എത്രയും വേഗം പരിഹാരം കാണണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സിഎംപി ആലുങ്ങല്‍, ചേളാരി, കടക്കാട്ടുപാറ സംയുക്ത ബ്രാഞ്ച് സമ്മേളനം എംവിആര്‍ നഗറില്‍ ഏരിയാ സെക്രട്ടറി എ.പി. സുധീശന്‍ ഉദ്ഘാടനം ചെയ്തു. സി. പ്രദീപ്കുമാര്‍ അധ്യക്ഷനായി. കെ.സി. ശ്യാമള, ടി. ബാബു, കെ. സുനിത എന്നിവരെ ബ്രാഞ്ച് സെക്രട്ടറിമാരായി തിരഞ്ഞെടുത്തു. കെ. സദാശിവന്, രമണി, സി. ബാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
Kozhikode
കട്ടിപ്പാറ: താമരശേരി ഉപജില്ല കലാമേളയില്‍ മികച്ച നേട്ടം കൈവരിച്ച കട്ടിപ്പാറ നസ്രത്ത് യുപി സ്കൂള്‍ നാടിന്റെ അഭിമാനമായി. യുപി ജനറല്‍ വിഭാഗത്തില്‍ 80 പോയിന്റുമായാണ് കിരീടം ചൂടിയത്. സംസ്കൃതോത്സവത്തില്‍ 90 ല്‍ 88 പോയിന്റ് നേടി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
താമരശേരി ഉപജില്ലയിലെ വന്‍കിട സ്കൂളുകളെ പിന്തള്ളിയാണ് നസ്രത്തിന്റെ കലാപ്രതിഭകള്‍ ഒന്നാം സ്ഥാനം നേടിയത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍, ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് ജോസ്, പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിജു താന്നിക്കാക്കുഴി, താമരശേരി എഇഒ പ്രമോദ് എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു.
വിജയികള്‍ക്കും അധ്യാപകര്‍ക്കും സ്കൂള്‍ മാനേജര്‍ ഫാ. പ്രിയേഷ് തേവടിയില്‍, കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് സജിന, വൈസ് പ്രസിഡന്റ് പ്രേംജി ജെയിംസ്, വാര്‍ഡ് അംഗം ജംഷീന അസീസ്, പിടിഎ പ്രസിഡന്റ് സി.എം. ബഷീര്‍, എംപിടിഎ ചെയര്‍പേഴ്സണ്‍ ബിന്ദു ബൈജു എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. കുട്ടികളും അധ്യാപകരും ചേര്‍ന്ന് കട്ടിപ്പാറ ടൗണില്‍ വിജയാഹ്ലാദ റാലി നടത്തി. പ്രധാനാധ്യാപിക ലിസ സാലസ്, അധ്യാപകരായ സിസ്റ്റര്‍ ബിന്‍സി, കെ.യു. തോമസ്, പി.സുനിത, സി.ബുഷ്റ, കെ.എം.എലിസബത്ത്, ജിയ ജോസഫ് എന്നിവര്‍ നേതൃത്വം നല്കി.
Kozhikode
തിരുവമ്പാടി: പൊട്ടിച്ച തേങ്ങയിൽ നിറയെ കല്ലുകൾ കണ്ടെത്തി. തിരുവമ്പാടി ലിസ ആശുപത്രിയിലെ കാന്റീനിൽ ഇന്നലെ രാവിലെയാണ് സംഭവം.
കാന്റീനിലേക്ക് വാങ്ങിയ തേങ്ങ പൊട്ടിച്ചപ്പോഴാണ് അതിനുള്ളിൽ കല്ലുകൾ നിറച്ചതായി കണ്ടെത്തിയത്. തേങ്ങയ്ക്ക് അസാധാരണമായ ഭാരം അനുഭവപ്പെട്ടിരുന്നു. തേങ്ങയുടെ കണ്ണുള്ള ഭാഗത്ത് ദ്വാരം കണ്ടെത്തിയിട്ടുണ്ട്. ഇതുവഴി കല്ലുകൾ ഉള്ളിൽ നിറച്ചതാകാമെന്ന് കരുതുന്നു. തേങ്ങയ്ക്ക് തൂക്കം വർധിപ്പിച്ച് വിൽപന നടത്താൻ കൃത്രിമം നടത്തിയതാകാമെന്നാണ് സംശയിക്കുന്നത്.
Kozhikode
മുക്കം: മോട്ടോർ വാഹന വകുപ്പിന്റെ ഓൺലൈൻ സൈറ്റിലെ സാങ്കേതിക തകരാർ മൂലം വാഹനങ്ങളുടെ ഫിറ്റ്നസ് പുതുക്കാനാകാതെ സംസ്ഥാനത്തെ നൂറുകണക്കിന് ടാക്സി ഡ്രൈവർമാർ ദുരിതത്തിൽ.
2012 മോഡൽ ടൊയോട്ട എത്തിയോസ് സെഡാൻ വിഭാഗത്തിൽപ്പെട്ട വാഹനങ്ങളുടെ ഫിറ്റ്നസ് പുതുക്കുന്നതിനാവശ്യമായ ചലാൻ അടയ്ക്കാനാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഓൺലൈൻ സൈറ്റിൽ പ്രസ്തുത മോഡൽ വാഹനങ്ങളുടെ വിവരങ്ങൾ ലഭ്യമാകാത്തതിനാൽ ചലാൻ അടയ്ക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ കഴിയുന്നില്ല. ഇതോടെ ആവശ്യമായ എല്ലാ രേഖകളും തയാറാക്കിയിട്ടും ഫിറ്റ്നസ് പുതുക്കാനാകാത്ത സ്ഥിതിയാണ്.
മുക്കത്തെ ടാക്സി ഡ്രൈവറായ രാജീവ് ഉൾപ്പെടെയുള്ളവർ ഒരാഴ്ചയിലേറെയായി വാഹനം നിരത്തിലിറക്കാനാകാതെ പ്രതിസന്ധിയിലാണ്. ഇൻഷ്വറൻസ്, ക്ഷേമനിധി, ജിപിഎസ് തുടങ്ങിയ ഫിറ്റ്നസ് പരിശോധനയ്ക്ക് ആവശ്യമായ രേഖകൾക്കും അനുബന്ധ നടപടികൾക്കുമായി പണം ചെലവഴിച്ച് തയാറെടുത്തെങ്കിലും ചലാൻ അടയ്ക്കാൻ കഴിയാത്തതിനാൽ ഫിറ്റ്നസ് പുതുക്കൽ മുടങ്ങിയിരിക്കുകയാണ്. ആർടിഒ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും പ്രശ്നത്തിന് പരിഹാരമായിട്ടില്ലെന്നാണ് ഡ്രൈവർമാരുടെ പരാതി.
ശബരിമല തീർഥാടന സീസണിൽ ടാക്സി വാഹനങ്ങൾക്ക് കൂടുതൽ ഓട്ടം ലഭിക്കേണ്ട സമയത്താണ് ഈ പ്രതിസന്ധി. ഫിറ്റ്നസ് കാലാവധി പുതുക്കാത്ത വാഹനങ്ങൾ നിരത്തിലിറക്കിയാൽ പിഴ ഉൾപ്പെടെയുള്ള നിയമനടപടികൾ നേരിടേണ്ടിവരും. ഇതോടെ ലഭിക്കുന്ന ഓട്ടങ്ങൾ പോലും ഏറ്റെടുക്കാനാകാതെ വരുമാനം നിലച്ച അവസ്ഥയിലാണ് തൊഴിലാളികൾ. അന്നന്നത്തെ വരുമാനം കൊണ്ട് കുടുംബം പുലർത്തുന്ന സാധാരണക്കാരായ ടാക്സി തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുന്ന പ്രശ്നത്തിൽ ഗതാഗത വകുപ്പ് അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം. ഓൺലൈൻ സൈറ്റിലെ സാങ്കേതിക തകരാർ പരിഹരിച്ച് ഫിറ്റ്നസ് പുതുക്കുന്നതിനും ചലാൻ അടയ്ക്കുന്നതിനും തടസമില്ലാത്ത സംവിധാനം ഒരുക്കണമെന്നാണ് ഡ്രൈവർമാർ ആവശ്യപ്പെടുന്നത്
Kozhikode
കോഴിക്കോട്: കുട്ടികളിലെ ഡിജിറ്റൽ അഡിക്ഷൻ കുറയ്ക്കുന്നതിനും സൈബർ ഇടങ്ങളിൽ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമായി കേരള പോലീസ് നടപ്പാക്കുന്ന ‘കിഡ് ഗ്ലൗ' പദ്ധതി ഈ വർഷം 15 സ്കൂളുകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് കോഴിക്കോട് റൂറൽ ജില്ലാ പൊലിസ് മേധാവി മെറിൻ ജോസഫ് പറഞ്ഞു.
കേരള പൊലിസിന്റെ "കിഡ് ഗ്ലൗ - 2026' സമ്മിറ്റിൽ എറണാകുളത്ത് പങ്കെടുത്ത കോഴിക്കോട് റൂറൽ മേഖലയിലെ വിദ്യാർഥികളെ ആദരിക്കുന്നതിനും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിനും പദ്ധതിയുടെ തുടർപരിപാടികൾക്ക് തുടക്കം കുറിക്കുന്നതിനുമായി ജില്ലാ പൊലിസ് ട്രെയിനിംഗ് സെന്ററിൽ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
സൈബർ കുറ്റകൃത്യങ്ങൾക്കും ഓൺലൈൻ തട്ടിപ്പുകൾക്കുമെതിരേ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ജില്ലാ പൊലിസ് മേധാവി അഭ്യർഥിച്ചു.
സർക്കാരിന്റെ "ക്ലിക്ക്' പദ്ധതിയിൽ എല്ലാവരും പങ്കാളികളാകണമെന്നും അവർ പറഞ്ഞു. സമ്മിറ്റിൽ പങ്കെടുത്ത വിദ്യാർഥികൾ ചടങ്ങിൽ അനുഭവങ്ങൾ പങ്കുവെച്ചു. സൈബർ ക്രൈം ഇൻസ്പെക്ടർ കെ. ഉമേഷ്, സബ് ഇൻസ്പെക്ടർ ടി.ബി. ഷൈജു, സൈബർ സെൽ സബ് ഇൻസ്പെക്ടർ കെ. ശ്രീജിത്ത്, എസ്സിപിഒ എം.കെ. ശരേഷ് എന്നിവർ പരിപാടിയിൽ പ്രസംഗിച്ചു.
Kozhikode
കോഴിക്കോട്: പന്തീരാങ്കാവ് റൂട്ടിലെ സര്‍വീസ് സമയത്തെച്ചൊല്ലിയുള്ള തര്‍ക്കം മൂത്ത് രണ്ട് സ്വകാര്യ ബസുകളിലെ ജീവനക്കാര്‍ തമ്മില്‍ നടുറോഡില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ പന്തിരങ്കാവ് പൊലിസ് കേസെടുത്തു.
ബസ് കസ്റ്റഡിയില്‍ എടുക്കുന്നതടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചു. ശനിയാഴ്ച വൈകിട്ട് കോന്തനാരി സലീന പാലസിന് സമീപമാണ് യാത്രക്കാരുടെ മുന്നില്‍ വച്ച് ജീവനക്കാര്‍ ഏറ്റുമുട്ടിയത്. പ്രകോപിതരായ ജീവനക്കാര്‍ ബസിന്റെ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു. പെരുമണ്ണ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഇഷികമോള്, പൊക്കുന്ന് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഗുരുകൃപ എന്നീ ബസുകളിലെ ജീവനക്കാരാണ് പരസ്പരം ഏറ്റുമുട്ടിയത്. ഇതിന് മുന്നോടിയായി കോട്ടപ്പറമ്പ്, കല്ലായി റോഡ്, എംസിസി ബാങ്ക് പരിസരം എന്നിവിടങ്ങളില്‍ ബസുകള്‍ തമ്മില്‍ തട്ടിക്കലും ജീവനക്കാര്‍ തമ്മില്‍ വാക്കേറ്റവും നടന്നിരുന്നു. കോന്തനാരിയില്‍ ഗുരുകൃപ ബസ് നിര്‍ത്തിയതോടെ ഇരുവിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി.
ഇതിനിടെ ബസുകളുടെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. നാട്ടുകാര്‍ ഇടപെട്ടാണ് സംഘര്‍ഷത്തിലേര്‍പ്പെട്ടവരെ പിന്തിരിപ്പിച്ചത്. ബസുകളുടെ മത്സരയോട്ടവും ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കവും യാത്രക്കാരുടെ സുരക്ഷിത യാത്രയ്ക്കും ഭീഷണിയാകുന്നതായാണ് യാത്രക്കാരുടെ പരാതി.
Kozhikode
പേരാമ്പ്ര: രണ്ട് ദിവസമായി പേരാമ്പ്രയിൽ നടന്ന കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം സമാപിച്ചു. പൊതു സമ്മേളനം സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സൂര്യ അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ, ട്രഷറർ ഗഫൂർ രാജധാനി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.കെ. വിജയൻ, കെ.എം. റഫീഖ്, വരുൺ ഭാസ്കർ, എം.എം. ബാബു, മധുസൂദനൻ, ടി. മരക്കാർ, എ.പി. ശ്രീജ, ബി.എം. മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി പേരാമ്പ്ര ടൗണിൽ ആയിരകണക്കിന് വ്യാപാരികൾ അണി നിരന്ന ശക്തി പ്രകടനവും കോഴിക്കോട് നാടക സഭ അവതരിപ്പിച്ച റെഡ് ലൈറ്റ് എന്ന നാടകവും അരങ്ങേറി. ഭാരവാഹികൾ: സൂര്യ അബ്ദുൾ ഗഫൂർ (പ്രസിഡന്റ്), സന്തോഷ് സെബാസ്റ്റ്യൻ (സെക്രട്ടറി), ഗഫൂർ രാജധാനി (ട്രഷറർ).
Kozhikode
കോഴിക്കോട്: മാവൂർ പട്ടക്കുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രത്തിൽ അഖണ്ഡനാമയജ്ഞം നടക്കുന്നതിനിടെ എസ്എംഎ രോഗം ബാധിച്ച കുരുന്നുകൾക്ക് ചികിത്സാ സഹായം തേടി വിദ്യാർഥികൾ രംഗത്തിറങ്ങി.
യുപി സ്കൂൾ വിദ്യാർഥികളായ ആദിഷ് അബീഷ്, റിഷിക് റിജിൽ, ദേവദത്ത് രജീഷ്, ആരോൺ രൂപേഷ്, ദക്ഷക് സുഹിഷ്, റിത്തിക് രജീഷ്, ആൽബിൻ, സിദ്ദിഖ്, അമിത്, അദ്വൈത്, അജുൽദാസ് എന്നിവരാണ് കാരുണ്യ പ്രവർത്തനം നടത്തിയത്.
കഴിഞ്ഞദിവസം വൈകുന്നേരം മുതൽ രാത്രി വരെയാണ് കുട്ടികൾ സഹായം ശേഖരിച്ചത്. 14,430 രൂപയാണ് ഇവർ സമാഹരിച്ചത്. സ്വരൂപിച്ച തുക കുട്ടികൾ നേരിട്ട് ചികിത്സാ സഹായ സമിതി ഓഫിസിൽ എത്തി കൈമാറി.
താമരശേരി: പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷന് താമരശേരി താലൂക്ക് കമ്മിറ്റി എസ്എംഎ ബാധിതരായ കുട്ടികള്‍ക്ക് ചികിത്സാസഹായം നല്കി.
തുക മുക്കം മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണും ധനസമാഹരണ കമ്മിറ്റി രക്ഷാധികാരിയുമായ അഡ്വ. കെ.പി ചാന്ദ്നി, ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ പ്രദീപ് കുമാര്‍ എന്നിവര്‍ക്ക് കൈമാറി. താലൂക്ക് സെക്രട്ടറി മാത്യൂസ് ചെമ്പോട്ടിക്കല്‍, ട്രഷറര്‍ ഷിജോ ജോസഫ്, വൈസ് പ്രസിഡന്റ് ജോര്‍ജ് ജോസഫ്, എക്സിക്യൂട്ടീവ് അംഗങ്ങളായ സുനില്‍ കുമാര്‍, സിബി തടിയില്‍ എന്നിവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്.
മുക്കം: എസ്എംഎ ബാധിച്ച മൂന്ന് കുട്ടികളുടെ ചികിത്സാ ധനസമാഹരണത്തിലേക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് കമ്മിറ്റി സമാഹരിച്ച തുക സഹായ കമ്മിറ്റിക്കു കൈമാറി.
മുക്കം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് പി. അലി അക്ബർ ചെക്ക് സംഘാടക കമ്മിറ്റി ചെയർമാൻ ഫാ. സിബി കിളിയംപറമ്പിലിന് കൈമാറി. ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റ് റഫീക്ക് മാളിക, സംസ്ഥാന കമ്മിറ്റി അംഗം കപ്പിയത്ത് ചന്ദ്രൻ, മണ്ഡലം ജനറൽ സെക്രട്ടറി ജിൽസ് പെരിഞ്ചേരി, മണ്ഡലം ട്രഷറർ പി.പി. അബ്ദുൽ മജീദ്, യൂണിറ്റ് ജനറൽ സെക്രട്ടറി വി.പി. അനിസുദ്ദീൻ, ട്രഷറർ ഡിറ്റോ തോമസ്, വൈസ് പ്രസിഡന്റുമാരായ സി.കെ. ഹാരിസ് ബാബു, ചാലിയർ അബ്ദുസലാം, എം.ടി. അസ്ലം തുടങ്ങിയവർ സംബന്ധിച്ചു.
Kozhikode
പേരാമ്പ്ര: മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി റോഡിന്റെ ഉയരമുള്ള പാർശ്വ ഭാഗം ഇടിച്ചപ്പോൾ വീട് അപകട സ്ഥിതിയിലായ വെട്ടുകല്ലേൽ തോമസിന്റെ പ്രശ്നം പരിഹാരമില്ലാതെ തുടരുന്നു. ചക്കിട്ടപാറ പഞ്ചായത്ത് വാർഡ് 13 ൽ പെട്ട ചെമ്പ്രയിലാണ് തോമസിന്റെ വീട്. പെരുവണ്ണാമൂഴി - ചക്കിട്ടപാറ - ചെമ്പ്ര മലയോര ഹൈവേ നിർമാണത്തിനിടെപാതയോരം കെആർഎഫ്ബി ഇടിച്ചപ്പോഴാണ് വീട് അപകടാവസ്ഥയിലായത്.
പഞ്ചായത്ത്, പൊലിസ്, ജനപ്രതിനിധികൾ എന്നിവരുടെയെല്ലാം പക്കൽ പരാതി നൽകി തോമസ് നടപടിയും പ്രതീക്ഷിച്ച് കാത്തിരിക്കാൻ തുടങ്ങിയിട്ട് മൂന്ന് മാസം പിന്നിട്ടു. കൊയിലാണ്ടി താലൂക്ക് വികസന സമിതിക്കും പരാതി നൽകി. പരിഹാര നടപടികൾ എടുക്കുന്നതിൽ തടസമില്ലെന്നും അതിനുള്ള മാർഗ നിർദേശത്തിനു കാത്തിരിക്കുകയാണെന്നും കേരള റോഡ് ഫണ്ട് ബോർഡ് താലൂക്ക് സമിതിക്ക് മറുപടിയും നൽകി.
കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് മാർഗ നിർദേശം നൽകേണ്ടത്. കെആർഎഫ്ബി ഓഗസ്റ്റ് പത്തിന് ഈ സ്ഥാപനത്തിലേക്ക് നിർദേശത്തിനായി കത്തയച്ചെങ്കിലും ഇവർ ഇതുവരെ പ്രതികരിച്ചിട്ടില്ല. മഴയ്ക്ക് മുമ്പ് തോമസിന്റെ വീടിന്റെ മണ്ണിടിയുന്ന ഭാഗത്ത് സംരംക്ഷണ ഭിത്തി നിർമിച്ചില്ലെങ്കിൽ പ്രശ്നം കൂടുതൽ ഗുരുതരമാകും. ഇതിനിടയിൽ താലൂക്ക് വികസന സമിതി തീരുമാന പ്രകാരം തഹസിൽദാരുടെ നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥ സംഘം വീട് സന്ദർശിച്ച് പരാതിയുടെ ഗൗരവം നേരിൽ ബോധ്യപ്പെട്ടതാണ്. വീടിനു റോഡിന്റെ വശത്ത് നിന്ന് സംരക്ഷണ ഭിത്തി നിർമിക്കണമെന്നത് പരിശോധനാ സംഘവും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
Kozhikode
കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി വിഭാഗം എന്‍എസ്എസ്, പൊലിസ് എന്നിവ സംയുക്തമായി നടപ്പാക്കുന്ന ജീവദ്യുതി - പോള്‍ ബ്ലഡ് സേറ രക്തദാന ക്യാമ്പിന്റെ സംസ്ഥാന തല ഉദ്ഘാടനം ദേവഗിരി സാവിയോ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എന്‍എസ്എസ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
മെഡിക്കല്‍ കോളജ് എസിപി പി.പ്രമോദ്, സാവിയോ സ്കൂള്‍ മാനേജര്‍ ഫാ. പോള്‍ കുരീക്കാട്ടില്‍ സിഎംഐ, ആര്‍ഡിഡി എസ്. സുധ, മെഡിക്കല്‍ കോളജ് എസ്എച്ച്ഒ ബൈജു കെ ജോസ്, മുഹമ്മദ് സിറാജ്, പി.കെ. മുഹമ്മദ് റഹീസ്, ഇ.കെ.ബ്രിജിത്ത്, പി.എസ്. ജോയ്, സി.വി.സാജന്, മനോജ്കുമാര്‍, നവീന്‍ ആഷര്‍ ബിജു, എമില്‍ ഡൊമിനിക്, സാവിയോ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ടോജന്‍ തോമസ്, എന്‍എസ്എസ് ജില്ലാ കോ -ഓര്‍ഡിനേറ്റര്‍ കെ.എന്‍. റഫീഖ് എന്നിവര്‍ പങ്കെടുത്തു.
Kozhikode
കാക്കവയല്‍: ദേശീയപാത 766ല്‍ കാക്കവയലില്‍ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ബത്തേരി പൂമല വലിയവീട്ടില്‍ നാസറിന്റെ മകന് അനസ് മാലിക്കാണ് (26) മരിച്ചത്. ശനിയാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അനസ് മാലിക്കിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്:
നസീമ.
Kozhikode
കോഴിക്കോട്: കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ അംഗീകാരമുണ്ടെന്ന് പ്രചരിപ്പിച്ച് കളരിപ്പയറ്റ് മത്സരം നടത്തുന്നതായി പരാതി. കാര്‍സര്‍കോട് സ്വദേശിയും മറ്റ് ചില വ്യക്തികളും ചേര്‍ന്ന് വടകരയില്‍ നടത്തുന്ന കളരിപ്പയറ്റ് മത്സരത്തിന് കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെയും കേരള കളരിപ്പയറ്റ് അസോസിയേഷന്റെയും അംഗീകാരമുണ്ടെന്ന് സോഷ്യല്‍ മീഡിയ വഴിയും മറ്റുള്ള മാര്‍ഗങ്ങളിലൂടെയും പൊതുജനങ്ങളെയും ജനപ്രതിനിധികളെയും തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കോഴിക്കോട് ജില്ലാ കളരിപ്പയറ്റ് അസോസിയേഷന് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 68 വര്‍ഷമായി കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിച്ചുവരുന്ന കേരള കളരിപ്പയറ്റ് അസോസിയേഷന്റെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് വ്യാജരേഖകള്‍ നിര്‍മിച്ചുനല്‍കി പുതുക്കിയതായും അവര്‍ ആരോപിച്ചു.
വ്യാജ രേഖ നിര്‍മിച്ച കാസര്‍കോഡ് സ്വദേശിയുടെയും ഇയാളുടെ പിതാവിന്റെയും മറ്റ് ആറുപേരുടെയും പേരില്‍ കേസെടുക്കാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതുപ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി അസോസിയേഷന് അംഗങ്ങള്‍ അറിയിച്ചു.
സ്റ്റേറ്റ് കളരിപ്പയറ്റ് അസോസിയേഷന് പ്രസിഡന്റ് എം.കെ. രാജഗോപാലന്‍, ജില്ലാ പ്രസിഡന്റ് ആനന്ദന് ഗുരുക്കള്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി.സി. മുരളീധരന് ഗുരുക്കള്‍, കെ. സനില്‍കുമാര്‍ ഗുരുക്കള്‍, മൂസഹാജി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Kozhikode
മുക്കം: ചാത്തമംഗലത്ത് 42 കുടുംബങ്ങൾക്ക് വീടൊരുക്കുന്നതിനായി ലൈഫ് മിഷൻ പദ്ധതിയിൽ ആരംഭിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണം നീളുന്നു. നിർമാണ സാമഗ്രികളുടെ വിലവർധനവ് ചൂണ്ടിക്കാട്ടി കരാറുകാരൻ പ്രവൃത്തികൾ മന്ദഗതിയിലാക്കിയതാണ് പദ്ധതി വൈകാൻ പ്രധാന കാരണമായതെന്ന് ലൈഫ് മിഷൻ വ്യക്തമാക്കി.
നിർമാണ പുരോഗതിയും നിലവിലെ തടസങ്ങളും തുടർനടപടികളും സംബന്ധിച്ച വിശദീകരണത്തിലാണ് ലൈഫ് മിഷൻ ഇക്കാര്യം അറിയിച്ചത്. നേരത്തെ ഈ വിഷയത്തിൽ പൊതുപ്രവർത്തകരായ ഷരീഫ് മലയമ്മ, നൗഷാദ് തെക്കയിൽ എന്നിവർ വിജിലൻസിന് പരാതി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് പരിശോധന നടത്തിയിരുന്നു. 2020ൽ പൂർത്തിയാക്കുമെന്ന് പറഞ്ഞ പ്രവൃത്തി വർഷങ്ങളായി നീണ്ടു പോയതോടെ ഇവിടെ തുരുമ്പ് കയറി താമസയോഗ്യമല്ലാതായി മാറിയതായി പരാതിക്കാർ പറഞ്ഞു.
സർക്കാർ നിർദേശപ്രകാരം എൽജിഎസ്എഫ് ,പിഇബി സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഫ്ലാറ്റ് സമുച്ചയം നിർമിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായ പെനാർ ഇൻഡസ്ട്രീസ് ലിമിറ്റഡുമായി 2020 ജനുവരി 29നാണ് നിർമാണത്തിനായി കരാർ ഒപ്പിട്ടത്. ചെന്നൈ ഐഐടി പരിശോധിച്ചുറപ്പിച്ച ഘടനാ രൂപരേഖയും ചാത്തമംഗലം പഞ്ചായത്തിന്റെ അനുമതിയും അടിസ്ഥാനമാക്കിയാണ് നിർമാണം ആരംഭിച്ചത്. നിർമാണ സാമഗ്രികളുടെ വില വർധിച്ചതിനെത്തുടർന്ന് കരാറുകാരൻ പ്രവൃത്തി നിർത്തിവയ്ക്കുകയും പിന്നീട് കുറച്ച് തൊഴിലാളികളെ മാത്രം ഉപയോഗിച്ച് മന്ദഗതിയിൽ തുടരുകയുമായിരുന്നു. നിർമാണം വേഗത്തിലാക്കാൻ ലൈഫ് മിഷൻ പലതവണ നിർദേശം നൽകിയെങ്കിലും വിലവർധനവിൽ സർക്കാർ തീരുമാനം ലഭിക്കാത്തതിനാൽ പ്രവൃത്തികൾക്ക് വേഗം കൈവരിക്കാനായില്ലെന്നാണ് വിശദീകരണം.
ഇതിനിടെ കെട്ടിടത്തിന്റെ സ്റ്റെയർകേസ് ഭാഗത്തെ രണ്ട് സ്ലാബുകളുടെ കോൺക്രീറ്റ് പ്രവൃത്തി പൂർത്തിയാകാത്തതിനാൽ പ്രീ-എൻജിനിയേർഡ് സ്റ്റീൽ ഭാഗങ്ങളിൽ തുരുമ്പ് ബാധിച്ചിട്ടുണ്ട്. പദ്ധതിയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവ. എൻജിനിയറിംഗ് കോളജിലെ ഐടിസി ആൻഡ് എസ്ആറിനാണ് പരിശോധനാ ചുമതല നൽകിയിരിക്കുന്നത്. നിർമാണ പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനായി നേരത്തെ ചുമതലയിലുണ്ടായിരുന്ന തൃശൂർ ജില്ലാ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ ഒഴിവാക്കി. പകരം കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് കമ്പനി ലിമിറ്റഡിനെ (കെൽ) പുതിയ പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടന്റായി നിയമിച്ചു.നിർമാണ സാമഗ്രികളുടെ വിലവർധനവ് സംബന്ധിച്ച് സർക്കാർ തീരുമാനമെടുക്കുന്ന മുറയ്ക്ക് പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്ന് ലൈഫ് മിഷൻ അറിയിച്ചു.
നിലവിലെ കരാറുകാരനെ ഒഴിവാക്കാൻ സർക്കാർ തലത്തിൽ തീരുമാനമുണ്ടായാൽ കരാർ റദ്ദാക്കി പുതിയ കരാറുകാരനെ ഏൽപ്പിച്ച് നിർമാണം പൂർത്തീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
42 കുടുംബങ്ങൾക്ക് താമസസൗകര്യം ഒരുക്കുന്നതിനായി ആരംഭിച്ച പദ്ധതി വർഷങ്ങളായി നീളുന്നത് പ്രദേശത്ത് ആശങ്കയുണ്ടാക്കുന്ന സാഹചര്യത്തിലാണ് ലൈഫ് മിഷന്റെ വിശദീകരണം പുറത്തുവന്നിരിക്കുന്നത്.
Kozhikode
തിരുവമ്പാടി: അൽഫോൻസ കോളജ് ആനുവൽ ഫെസ്റ്റ് "ആക്ടിസൺ 26' ന്റെ ഭാഗമായി തങ്ങൾസ് ഗോൾഡ് സംഘടിപ്പിച്ച "ഗോൾഡ് ഹണ്ട്' വഴി ലഭിച്ച സ്വർണനാണയങ്ങൾ എസ്എംഎ ബാധിതരായ കുട്ടികളുടെ ചികിത്സക്കായി കൈമാറി വിദ്യാർഥികൾ മാതൃകയായി.കോളേജ് യൂണിയൻ അംഗങ്ങളായ മുഹമ്മദ് ഇബ്രാഹിം, റോസ്ലിറ്റ് സജി, അവിഷ്ണ ദാസ്, അനാമിക, സെബിനാ ഷെറി, കോളജ് എൻഎസ്എസ് യൂണിറ്റ് അംഗങ്ങളായ അഫ്സൽ ഹക്കീം, മുഹമ്മദ് അൻവർ എന്നിവരാണ് സ്വർണനാണയങ്ങൾ ചികിത്സാ സഹായ സമിതി ഭാരവാഹികൾക്ക് കൈമാറിയത്.
Kozhikode
മുക്കം: കണ്ണുകൾക്ക് കാഴ്ചയില്ലെങ്കിലും അകക്കണ്ണുകൊണ്ട് മൂന്ന് കുരുന്നുകളുടെ വേദനയും നിസഹായാവസ്ഥയും തിരിച്ചറിഞ്ഞ് കാരുണ്യത്തിന്റെ വേറിട്ട മാതൃക തീർത്തിരിക്കുകയാണ് കാരശേരി പഞ്ചായത്തിലെ മുരിങ്ങംപുറായി സ്വദേശി സുരേഷ്. എസ്എംഎ ബാധിച്ച് ചികിത്സയ്ക്കായി സഹായം കാത്തിരിക്കുന്ന മൂന്ന് കുഞ്ഞുങ്ങൾക്കായി തെരുവുകളിൽ പാട്ടുപാടി സമാഹരിച്ച 20,000 രൂപയാണ് സുരേഷ് ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറിയത്.
സ്വന്തം കുടുംബത്തിന്റെ അന്നത്തിനായി കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ അങ്ങാടികളിലും പൊതുസ്ഥലങ്ങളിലും പാട്ടുപാടി ഉപജീവനം കണ്ടെത്തുന്നയാളാണ് സുരേഷ്. സമൂഹമാധ്യമങ്ങളിലൂടെയും മക്കൾ പറഞ്ഞുമാണ് എസ്എംഎ ബാധിച്ച മൂന്ന് കുഞ്ഞുങ്ങളുടെ ചികിത്സാ ആവശ്യവും കുടുംബങ്ങളുടെ പ്രയാസങ്ങളും സുരേഷ് അറിഞ്ഞത്. കാഴ്ചയുടെ പരിമിതികൾക്കിടയിലും ആ കുഞ്ഞുങ്ങളുടെ വേദന മനസിൽ തൊട്ടതോടെ അവർക്കായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം സുരേഷിലുണ്ടായി.
അങ്ങനെയാണ് തന്റെ ഉപജീവനമാർഗമായ പാട്ടിനെത്തന്നെ കാരുണ്യപ്രവർത്തനത്തിനുള്ള ഉപാധിയാക്കിയത്. സുഹൃത്തായ എം.ബി. നസീറിന്റെ സഹായത്തോടെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ച് സുരേഷ് പാട്ടുപാടി.
നാട്ടുകാരിൽനിന്നും പൊതുജനങ്ങളിൽനിന്നും ലഭിച്ച സഹായം സമാഹരിച്ച് 20,000 രൂപയോളം കണ്ടെത്തി. തുടർന്ന് ചികിത്സാ സഹായ കമ്മിറ്റി ഓഫീസിലെത്തി തുക ഭാരവാഹികൾക്ക് കൈമാറുകയായിരുന്നു.
Kozhikode
കൂരാച്ചുണ്ട്: നവീകരിച്ച കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളിയുടെ പുനർ കൂദാശ കർമവും കൃതജ്ഞതാ ബലിയർപ്പണവും താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു. വികാരി ജനറാൾ മോൺ. ഏബ്രഹാം വയലിൽ, രൂപത പ്രൊക്യുറേറ്റർ ഫാ. ബെന്നി മുണ്ടനാട്ട് എന്നിവർ സഹകാർമികരായി. ഇടവക വികാരി ഫാ. വിൻസെന്റ് കണ്ടത്തിൽ, അസിസ്റ്റന്റ് വികാരി ഫാ. സെബിൻ തോട്ടമറ്റത്തിൽ എന്നിവർ കൂദാശ കർമത്തോടനുബന്ധിച്ചുള്ള വിവിധ ശുശ്രൂഷകളിൽ പങ്കെടുത്തു.
രൂപത ചാൻസലർ ഫാ. സെബാസ്റ്റ്യൻ കവളക്കാട്ട്, കുളത്തുവയൽ സെന്റ് ജോർജ് തീർഥാടന കേന്ദ്രം റെക്ടർ ഫാ. കുര്യാക്കോസ് ഐക്കുളമ്പിൽ, മരുതോങ്കര സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ആന്റോ മൂലയിൽ, ഫാ. ജോൺ ഒറവുങ്കര, ഫാ. ജോസഫ് കൂനാനിക്കൽ, ഫാ. ജോസ് പെണ്ണാപറമ്പിൽ, ഫാ. സായി പാറൻകുളങ്ങര തുടങ്ങി നിരവധി വൈദികർ, സന്യസ്തർ, ഇടവക ജനം ഉൾപ്പെടെ ഒട്ടേറെ വിശ്വാസികൾ പങ്കെടുത്തു. ട്രസ്റ്റിമാരായ സജി കുറുവത്താഴെ, ബിനു വരകുപാറ, ബേബി മംഗലത്ത്, ഷാജു പാലറയ്ക്കൽ, അക്കൗണ്ടന്റ് തോമസ് ചേനാപറമ്പിൽ, നിർമാണ കമ്മിറ്റി കൺവീനർ ബാബു ചിലമ്പിക്കുന്നേൽ, പാരീഷ് സെക്രട്ടറി ബോബൻ പുത്തൂരാൻ തുടങ്ങിയവർ നേതൃത്വം നൽകി. സമാപനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഇടവക വികാരി ഫാ. വിൻസെന്റ് കണ്ടത്തിലിനെ ബിഷപ് പൊന്നാടയണിയിച്ചു.
തുടർന്ന് ട്രസ്റ്റിമാരെയും പള്ളി നവീകരണ പ്രവൃത്തി ഏറ്റെടുത്ത് നടത്തിയ കരാറുകാരെയും ബിഷപ് പൊന്നാടയണിയിച്ച് ആദരിച്ചു. സ്നേഹവിരുന്നും നടന്നു.
Kozhikode
തിരുവമ്പാടി: മുക്കത്ത് ഡിസംബർ 18 മുതൽ നടക്കുന്ന മുക്കം എക്സ്പോ - ക്രിസ്മസ് കാർണിവലിന്റെ ലോഗോ തിരുവനന്തപുരത്ത് വച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രകാശനം ചെയ്തു.
എംഎൽഎ സി.കെ. കാസിം, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, സംഘാടകരായ നിഷാദ്, സൗഫീഖ് വെങ്ങലത്ത് എന്നിവർ പങ്കെടുത്തു. തിരുവമ്പാടി പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് എക്സ്പോ സംഘടിപ്പിക്കുന്നത്.
Kozhikode
മുക്കം: കോഴിക്കോടിന്റെ കിഴക്കൻ മലയോര മേഖലയിൽ വന്യജീവി ശല്യം രൂക്ഷമാകുന്നതിനിടെ മുക്കം നഗരസഭാ പരിധിയിലെ ജനവാസ മേഖലയിൽ കാട്ടുപന്നിക്കൂട്ടം ഇറങ്ങിയത് നാട്ടുകാരിൽ ആശങ്കയുയർത്തി. മാമ്പറ്റ വട്ടോളിപ്പറമ്പ് റോഡിലാണ് കഴിഞ്ഞ ദിവസം രാത്രി ഒരു കൂട്ടം കാട്ടുപന്നികളെ കണ്ടെത്തിയത്. നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും കടന്നുപോകുന്ന റോഡിൽ കാട്ടുപന്നിക്കൂട്ടം ഇറങ്ങിയത് യാത്രക്കാർക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ഇതുവഴി സഞ്ചരിക്കുന്ന ഇരുചക്ര വാഹനയാത്രക്കാർ അപകടഭീഷണിയിലാണ്.
നേരത്തെയും ഇതേ സ്ഥലത്ത് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന ഒരാളുടെ മുന്നിലേക്ക് കാട്ടുപന്നി ചാടിയതിനെ തുടർന്ന് അപകടമുണ്ടാവുകയും യാത്രക്കാരന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഇതുവഴി യാത്ര ചെയ്തവരാണ് റോഡിലിറങ്ങിയ കാട്ടുപന്നിക്കൂട്ടത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്.
ജനവാസ മേഖലകളിലേക്ക് കാട്ടുപന്നികൾ കൂട്ടത്തോടെ എത്തുന്നത് പ്രദേശവാസികളുടെ ആശങ്ക വർധിപ്പിക്കുകയാണ്. കാട്ടുപന്നി ശല്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മുക്കം നഗരസഭയുടെ നേതൃത്വത്തിൽ എംപാനൽ ഷൂട്ടർമാരെ ഉപയോഗിച്ച് പന്നിവേട്ട ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും ശല്യത്തിന് കാര്യമായ കുറവുണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
കാട്ടുപന്നികൾ കൃഷിയിടങ്ങളിലെത്തി വ്യാപകമായി കൃഷി നശിപ്പിക്കുന്നതോടെ കർഷകരും കടുത്ത ദുരിതത്തിലാണ്. ജനവാസ മേഖലകളിലും പൊതുറോഡുകളിലും കാട്ടുപന്നികൾ ഇറങ്ങുന്നത് മനുഷ്യജീവനും സ്വത്തിനും കൃഷിക്കും ഒരുപോലെ ഭീഷണിയാകുന്ന സാഹചര്യത്തിൽ ശല്യം നിയന്ത്രിക്കാൻ അടിയന്തരവും ഫലപ്രദവുമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Kozhikode
കൂരാച്ചുണ്ട്: മൂന്ന് പതിറ്റാണ്ടിലേറെയായി കൂരാച്ചുണ്ട് പഞ്ചായത്തിലെ പൊതുജനങ്ങളുടെ ആവശ്യമായ ആധുനിക വാതക ശ്മശാനം പദ്ധതി ടെൻഡർ നടപടികൾ പൂർത്തീകരിച്ചിട്ട് മാസങ്ങൾ മാസങ്ങൾ പിന്നിട്ടെങ്കിലും പ്രവർത്തി ആരംഭിക്കാത്തിൽ പ്രതിഷേധം ശക്തമാകുന്നു. ജൂൺ മാസത്തിൽ ടെൻഡർ, എഗ്രിമെന്റ് ഉൾപ്പെടെയുള്ള എല്ലാ നടപടികളും പൂർത്തിയായതാണ്.
വട്ടച്ചിറ പൊന്നുണ്ടമലയിൽ സർക്കാർ അനുവദിച്ച പഞ്ചായത്ത് വക ഭൂമിയിലെ 25 സെന്റ് സ്ഥലത്താണ് വാതകശ്മശാനം നിർമിക്കാൻ അനുമതി ലഭിച്ചത്. പദ്ധതി പ്രദേശത്തെ പാറ പൊട്ടിച്ചു നീക്കുന്നതിനായുള്ള സർവേ നടത്തുകയും ചെയ്തിരുന്നു. ഇംപാക്ട് കേരളയ്ക്കായിരുന്നു മേൽനോട്ട ചുമതല.
പദ്ധതിയുടെ നിർമാണത്തിനായി 2.32 കോടിയോളം രൂപയാണ് സർക്കാർ അനുവദിച്ചിരുന്നത്. എന്നാൽ പ്രവർത്തി ഇതുവരെ ആരംഭിച്ചിട്ടില്ല. പത്തോളം ഉന്നതികളിലുള്ള നിരവധി പാവപ്പെട്ട കുടുംബങ്ങളാണ് ഇത്മൂലം ഉറ്റവരെ സംസ്കരിക്കാൻ ഇടമില്ലാതെ പ്രയാസപ്പെടുന്നത്. 1984 മുതൽ പഞ്ചായത്ത് നടത്തുന്ന ശ്രമങ്ങൾ ഫലത്തിലെത്തിക്കാൻ നടപടിയുണ്ടാവണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
Kozhikode
കോഴിക്കോട്: മലാപ്പറമ്പ് ക്രിസ്തുരാജ പള്ളി തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. വികാരി ഫാ. സോണി തോമസ് എസ്ജെ കൊടിയേറ്റ് നിര്‍വഹിച്ചു.
കേരള ജസ്യൂട്ട് പ്രൊവിന്‍ഷ്യല്‍ ഫാ. ഹെൻറി പട്ടരുമഠത്തില്‍ എസ്ജെ., ഇടവക പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി മാക്സ്വെല് ടൈറ്റസ്, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഇന്ന് വൈകുന്നേരം 5.30ന് കോഴിക്കോട് ഫൊറോന വികാരി ഫാ. ഡോ. അലോഷ്യസ് കുളങ്ങരയുടെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലിയും തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണവും നടക്കും.
ഞായറാഴ്ച രാവിലെ 10.30ന് കോഴിക്കോട് അതിരൂപത വികാരി ജനറാള്‍ മോണ്‍. ജെന്സണ് പുത്തന്‍വീട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ തിരുനാള്‍ ദിവ്യബലി അര്‍പ്പിക്കും. തുടര്‍ന്ന് സ്നേഹവിരുന്ന്.
Kozhikode
കൊയിലാണ്ടി: സംസ്ഥാനപാതയിൽ കണയങ്കോട് ടിപ്പർ ലോറിയും ഥാർ ജീപ്പും കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്ക്. ഇതരസംസ്ഥാന പെയിന്റിംഗ് തൊഴിലാളികളായ ബീം (27), നീരജ് കുമാർ സിംഗ് (38), സഹർ (21), മാഷൂദ് (28), ലാൽമാർ ശതാൻ (25), ഗോവിന്ദ് കുമാർ (38) എന്നിവർക്കാണ് പരിക്കേറ്റത്.
കണയങ്കോട് ബസ് സ്റ്റോപ്പിനു മുൻവശത്തായി ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. ഉള്ള്യേരി ഭാഗത്ത് നിന്ന് ഹോളോബ്രിക്സ് കയറ്റി വന്ന ടിപ്പർ ലോറിയും കൊയിലാണ്ടി ഭാഗത്ത് നിന്ന് താമരശേരി ഭാഗത്തേക്ക് പോകുന്ന ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു. ഇരു വാഹനങ്ങളുടെയും മുൻഭാഗം തകർന്നു. ക്രെയിൻ ഉപയോഗിച്ച് അപകടത്തിൽപ്പെട്ട വാഹനങ്ങൾ മാറ്റുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാരും പൊലിസും ഫയർഫോഴ്സും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്.
വാഹനങ്ങളിൽ നിന്ന് റോഡിലേക്ക് പരന്നൊഴുകിയ ഓയൽ അഗ്നിരക്ഷാ സേന വെള്ളം ഉപയോഗിച്ച് ഒഴിവാക്കി. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
Kozhikode
കോഴിക്കോട്: താടിക്കാരുടെ സംഘടനയായ കേരളാ ബിയേഡ് സൊസൈറ്റിയുടെ (കെബിഎസ്) നേതൃത്വത്തില്‍ കല്ലുരുട്ടിയിലെ എസ്എംഎ ബാധിതരായ മൂന്ന് കുട്ടികള്‍ സഹായം നല്‍കും.
സംഘടനയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തുന്ന നോ ഷേവ് കാമ്പയിന്റെ ഭാഗമായാണ് തുക കൈമാറുന്നത്. 22ന് രാവിലെ 10ന് കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കാന്‍സര്‍ രോഗികള്‍ക്കുള്ള ധനസഹായ വിതരണവും കിടപ്പുരോഗികള്‍ക്കുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണവും നടക്കും. ഇതോടൊപ്പം വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവരെ ആദരിക്കും. ഒരു കുടുംബത്തിന് വീട് വയ്ക്കുന്നതിനു സാമ്പത്തിക സഹായവും നല്‍കും.
സംസ്ഥാന പ്രസിഡന്റ് മുര്‍ഷിദ് സര്‍ക്കാര്‍, ജില്ലാ പ്രസിഡന്റ് ബിനീഷ് മുക്കം, ജംഷീര്‍ വെള്ളയില്‍, റാഷിദ് താമരശേരി, റാഷിദ് ചാര്‍ളി, ഫാസില്‍ പന്തീരങ്കാവ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Kozhikode
കോഴിക്കോട്: കാലിക്കട്ട് സര്‍വകലാശാല എ സോണ്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ദേവഗിരി സെന്റ് ജോസഫ്സ് കോളജ് ജേതാക്കളായി. പുളിയാവ് നാഷണല്‍ കോളജ്, ഫാറൂഖ് കോളജ് എന്നീ ടീമുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
വ്യക്തിഗത മത്സരത്തില്‍ ദേവഗിരി കോളജിലെ റൗണക്ക് കൃഷ്ണ് ചാമ്പ്യനായി. വിജയികള്‍ക്ക് കോളജ് പ്രിന്‍സിപല്‍ ഫാ. ഡോ. ബിജു ജോസഫ്, എ സോണ്‍ കണ്‍വീനര്‍ ഡോ. അതുല്‍ മീത്തല്‍ എന്നിവര്‍ ചേര്‍ന്ന് ട്രോഫികള്‍ സമ്മാനിച്ചു. കോളജ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഫാ.ബോണി അഗസ്റ്റ്യന്‍, ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷന് പ്രസിഡന്റ് കെ. ഹരികൃഷ്ണന്, ഡോ. രേഖ ജോസ്, സുമേഷ് വര്‍മ്മ എന്നിവര്‍ സംസാരിച്ചു.
Kozhikode
കൂരാച്ചുണ്ട്: പഞ്ചായത്തിലെ ഗ്രാമീണ റോഡുകൾ തകർന്നത് യാത്രാ ദുരിതമായി മാറുന്നു. പഞ്ചായത്ത് പതിമൂന്നാം വാർഡ് കണിയാംപാറ -പതിയിൽ റോഡ്, പന്ത്രണ്ടാം വാർഡ് മണ്ണൂപ്പൊയിൽ - കൊല്ലംകുന്നേൽ താഴെ റോഡ്, പന്ത്രണ്ടാം വാർഡ് ആനകുത്തി കവല - ഇടിഞ്ഞകുന്ന് റോഡ്, പഞ്ചായത്ത് രണ്ടാം വാർഡ് ഓഞ്ഞിൽ - കൈതകൊല്ലി റോഡ്, എട്ടാം വാർഡ് താഴെ പൂവത്തുംചോല - താന്നിയാംകുന്ന് റോഡ് തുടങ്ങിയ റോഡുകളാണ് കാൽനടയാത്ര പോലും ദുഷ്കരമായ രീതിയിൽ ടാറിംഗ് തകർന്നത്.
നിരവധി കുടുംബങ്ങൾ ഉപയോഗിക്കുന്ന റോഡിൽ സ്കൂൾ ബസുകൾ വിദ്യാർഥികൾ യാത്ര ചെയ്യുന്ന ഓട്ടോറിക്ഷകൾ എന്നിവയെല്ലാം യാത്ര ചെയ്യുമ്പോൾ ഏറെ ദുരിതം അനുഭവിക്കുകയാണ്. കൃത്യസമയങ്ങളിൽ അറ്റകുറ്റപ്പണി നടത്താത്തതിനാലാണ് റോഡുകൾ പൂർണമായും തകർന്നതെന്ന് സിപിഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മിറ്റി യോഗം ആരോപിച്ചു. ടി.കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു. എ.കെ. പ്രേമൻ, പി.ടി. തോമസ് പുന്നമറ്റം, പീറ്റർ കിങ്ങിണിപ്പാറ, വിനു മ്ലാക്കുഴി എന്നിവർ പ്രസംഗിച്ചു.
Kozhikode
കോഴിക്കോട്: വലിയങ്ങാടി കുറ്റിച്ചിറ റോഡിൽ ഹൽവ ബസാർ റോഡരികിൽ ഗുരുതരമായ അപകടാവസ്ഥയിലുള്ള പഴക്കമേറിയ കെട്ടിടം അറ്റകുറ്റപണി നടത്തി സുരക്ഷിതമാക്കാനോ പൊളിച്ചു നീക്കാനോ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കോഴിക്കോട് കോർപറേഷൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
നടപടി സ്വീകരിക്കുന്നതുവരെ കെട്ടിടത്തിലേക്ക് പൊതുജനങ്ങൾ പ്രവേശിക്കുന്നത് തടയുന്നതിനും പരിസരവാസികളുടെയും വഴിയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും മുൻകരുതൽ നടപടികൾ തുടർന്നും സ്വീകരിക്കണമെന്ന് ഉത്തരവിൽ പറഞ്ഞു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ സമയബന്ധിതമായി കമ്മിഷനിൽ സമർപ്പിക്കണം.
കെട്ടിടം കേരള സംസ്ഥാന വഖഫ് ബോർഡിന്റെ അധീനതയിലുള്ളതാണെന്ന് കോർപറേഷൻ സെക്രട്ടറി കമ്മിഷനെ അറിയിച്ചു. പൊതുജനങ്ങൾക്കുണ്ടാകുന്ന അപകടങ്ങളുടെ ഉത്തരവാദിത്തം വഖഫ് ബോർഡിനായിരിക്കുമെന്നും നോട്ടീസിൽ പറഞ്ഞിട്ടുള്ളതായി സെക്രട്ടറി അറിയിച്ചു.
എന്നാൽ വഖഫ് ബോർഡ് ഫലപ്രദമായ നടപടികൾ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറഞ്ഞു. കെട്ടിടത്തിൽ ആരും പ്രവേശിക്കരുതെന്ന് ആവശ്യപ്പെട്ട് സീൽ ചെയ്തിട്ടുണ്ട്. ഇതിനുശേഷം കെഎസ്ഇബി ജീവനക്കാർ കെട്ടിടത്തിലെ വൈദ്യുതി കണക്ഷനുകൾ വിഛേദിച്ചിട്ടുണ്ടെന്ന് കെഎസ്ഇബി അസിസ്റ്റന്റ് എൻജിനിയർ കമ്മിഷനെ അറിയിച്ചു. അപകടാവസ്ഥയിലുള്ള കെട്ടിടം നിലനിൽക്കുന്നത് പൊതുസുരക്ഷക്ക് ഭീഷണിയായി തുടരുകയാണെന്ന് ഉത്തരവിൽ പറഞ്ഞു.
അതിനാൽ കെട്ടിട ഉടമയോ ബന്ധപ്പെട്ട അധികാരികളോ അടിയന്തരമായി കെട്ടിടം അറ്റകുറ്റപണി നടത്തി സുരക്ഷിതമാക്കുകയോ പൊളിച്ചു നീക്കുകയോ ചെയ്തതായി ഉറപ്പാക്കണം. അതിന് വീഴ്ച വരുത്തിയാൽ കേരള മുൻസിപ്പാലിറ്റി നിയമം 1994 ലെ പ്രസക്തമായ വ്യവസ്ഥകൾ പ്രകാരം കോർപറേഷൻ നേരിട്ട് നടപടി സ്വീകരിക്കണമെന്ന് കെ. ബൈജുനാഥ് നിർദ്ദേശിച്ചു. പന്നിയങ്കര സ്വദേശി റോസ് മസൂദ് സമർപ്പിച്ച പരാതിയിലാണ് നടപടി.
Kozhikode
കോഴിക്കോട്: ദക്ഷിണേന്ത്യയിലെ ഫുട്വെയര് വ്യാപാര-വ്യവസായ മേഖലയ്ക്ക് പുതിയ ഉണര്‍വേകാന്‍ കേരള റീട്ടെയില്‍ ഫുട്വെയര് അസോസിയേഷന് (കെആര്‍എഫ്എ) സംഘടിപ്പിക്കുന്ന 'സൗത്ത് ഇന്ത്യ ഫുട്വെയര് എക്സ്പോ 2026' നവംബര്‍ 21, 22 തീയതികളില്‍ കാലിക്കട്ട് ട്രേഡ് സെന്ററില്‍ നടക്കും.
ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പതിനായിരത്തിലധികം വ്യാപാരികളും വ്യവസായ പ്രമുഖരും സന്ദര്‍ശകരും മേളയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധേയമായ 250-ലധികം പ്രമുഖ ഫുട്വെയര് ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങളും ഡിസൈനുകളും വിപണിയിലെ നൂതന ട്രെന്‍ഡുകളും മേളയില്‍ പരിചയപ്പെടുത്തും. പുതിയ മോഡലുകളുടെയും സാങ്കേതികവിദ്യകളുടെയും ലോഞ്ചിംഗും എക്സ്പോയുടെ ഭാഗമായി നടക്കും.
ഫുട്വെയര് വ്യാപാര മേഖലയിലെ പുതിയ സാധ്യതകളും വെല്ലുവിളികളും ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക സെഷനുകളും സംവാദങ്ങളും ഒരുക്കിയിട്ടുണ്ട്. വ്യാപാര-വ്യവസായ രംഗത്തെ 30-ലധികം പ്രമുഖ പ്രഭാഷകരും നൂറിലധികം വ്യവസായ വിദഗ്ധരും വിവിധ സെഷനുകളില്‍ പങ്കെടുക്കും.
21ന് രാവിലെ 11ന് പി.കെ. കുഞ്ഞാലിക്കുട്ടി എക്സ്പോയും ഉച്ചക്ക് 12ന് വ്യാപാരി കണ്വെന്ഷന് എം.കെ. രാഘവന് എംപിയും ഉദ്ഘാടനം ചെയ്യും.
Kozhikode
മുക്കം: എസ്എംഎ ബാധിച്ച മൂന്ന് പിഞ്ചു കുഞ്ഞുങ്ങളുടെ ചികിത്സക്കായി സഹായ ഹസ്തവുമായി കൊടിയത്തുർ പിടിഎം ഹയർ സെക്കൻഡറി സ്കൂളും.
വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും ശേഖരിച്ച 1,79, 215 രൂപ ചികിത്സ സഹായ കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി. സ്കൂളിൽ നടന്ന ചടങ്ങിൽ പിടിഎ പ്രസിഡന്റ് സി. ഫസൽബാബു, പ്രധാനാധ്യാപകൻ കെ.പി മുഹമ്മദ്, എംപിടിഎ പ്രസിഡന്റ് കസ്ന ഹമീദ് എന്നിവരിൽ നിന്ന് ചികിത്സാ സഹായ കമ്മിറ്റിക്കുവേണ്ടി സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ജെയിംസ് ജോഷി, സുബ്രഹ്മണ്യൻ മുറ്റൂളി, റസാഖ് നായർക്കുഴി, ബിജുമാത്യു എന്നിവർ ഏറ്റുവാങ്ങി.
ചടങ്ങിൽ പിടിഎ കമ്മ്റ്റി അംഗങ്ങൾ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
Kozhikode
തിരുവമ്പാടി: കല്ലുരുട്ടിയിലെ എസ്എംഎ രോഗബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി നാട്ടുകാർ നടത്തുന്ന ജനകീയ ധനസമാഹരണ യജ്ഞത്തിൽ പങ്കാളികളായി തിരുവമ്പാടിയിലെ ഇതര സംസ്ഥാന തൊഴിലാളികളും.
തൊഴിലാളിയായി തിരുവമ്പാടിയിലെത്തി പിന്നീട് നാൽപതോളം തൊഴിലാളികളുടെ മേസ്തിരിയായി മാറിയ പശ്ചിമ ബംഗാൾ സ്വദേശി ജീവൻ ഉറാവാണ് പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
തിരുവമ്പാടി ടികെ സൗണ്ട്സ് ഉടമ മുസ്തഫയുടെയും ടൂൾസ് റെന്റൽ സ്ഥാപനം നടത്തുന്ന സുമേഷിന്റെയും നേതൃത്വത്തിൽ നടന്ന സംഭാവന കൈമാറ്റച്ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. അജിത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഫിറോസ് ഖാൻ, പഞ്ചായത്ത് അംഗം ബിജു എണ്ണാർമണ്ണിൽ, തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് ബാബു പൈക്കാട്ട് എന്നിവർ പ്രസംഗിച്ചു.
ഇതര സംസ്ഥാന തൊഴിലാളികളായ ജീവൻ, പ്രകാശൻ, അറിവ്, രോഹിണി, യഹിയ, പുനയ്യ്, അഭിരാം, കണ്ണാടി, കറുപ്പ, ദേവദാസ്, ബപ്പുൺ തുടങ്ങിയവർ പങ്കാളികളായി.
Kozhikode
കോഴിക്കോട്: ആന്റിബയോട്ടിക്കുകളുടെ തെറ്റായ ഉപയോഗത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായി 18 മുതല്‍ 24 വരെ ലോക ആന്റിമൈക്രോബിയല്‍ പ്രതിരോധ വാരമായി ആചരിക്കുന്നു.
വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഫസീല നിര്‍വഹിച്ചു. കുന്നമംഗലം പഞ്ചായത്ത് പ്രസിഡന്റ് സി.വി. സംജിത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് പടനിലം ദിനാചരണ പ്രതിജ്ഞ ചൊല്ലികൊടുത്തു.
നവകേരള കര്‍മ്മ പദ്ധതി നോഡല്‍ ഓഫിസര്‍ ഡോ. അഖിലേഷ് കുമാര്‍ ദിനാചരണ സന്ദേശം നല്കി. എഎംആര്‍ പ്രോഗ്രാം നോഡല്‍ ഓഫിസര്‍ ഡോ. സ്മിത റഹ്മാന് ബോധവത്കരണ ക്ലാസ് നയിച്ചു.
കുന്നമംഗലം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. അര്‍ച്ചന, ചെറുവാടി ബ്ലോക്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. മായ, ജില്ലാ മെഡിക്കല്‍ ഓഫീസിലെ ടെക്നിക്കല്‍ അസിസ്റ്റന്റ് എന്‍. സുരേന്ദ്രന്, സ്റ്റോര്‍ വെരിഫിക്കേഷന് ഓഫിസര്‍ അഷിത, ജില്ലാ നഴ്സിംഗ് ഓഫിസര്‍ ഇന്ദിര, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫിസര്‍ ഡോ. എല്‍. ഭവില , ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫിസര്‍ ഡോ. കെ.ടി. മുഹ്സിന്, കുന്നമംഗലം കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സജീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
24 വരെ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് സംബന്ധിച്ച ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
പൊതുജനങ്ങള്‍, വിദ്യാര്‍ഥികള്‍, മെഡിക്കല്‍ ഷോപ്പ് ജീവനക്കാര്‍ എന്നിവര്‍ക്കുള്ള ബോധവത്കരണ ക്ലാസുകള്‍, സാമൂഹികമാധ്യമങ്ങള്‍ വഴിയുള്ള ബോധവത്കരണം, സ്വകാര്യ ആശുപത്രികളിലെയും ആയുഷ്, ഹോമിയോ വകുപ്പ് സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്കുള്ള ക്ലാസുകള്‍, ആന്റിബയോട്ടിക് ഉപയോഗത്തെക്കുറിച്ചുള്ള പൊതുജനങ്ങളുടെ അറിവ് പരിശോധിക്കുന്നതിനുള്ള ഓണ്‍ലൈന്‍ ക്വിസ് തുടങ്ങിയ പരിപാടികള്‍ വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
Kozhikode
കൂരാച്ചുണ്ട്: നവീകരണ പ്രവൃത്തി പൂര്‍ത്തിയായ കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളിയുടെ പുനര്‍കൂദാശ കര്‍മവും കൃതജ്ഞത ബലിയര്‍പ്പണവും 21ന് നടക്കും.
വൈകുന്നേരം 4.15ന് താമരശേരി ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ കൂദാശകര്‍മം നിര്‍വഹിക്കും. 1962ന് അന്നത്തെ വികാരിയായിരുന്ന മോണ്‍. തോമസ് മൂലക്കുന്നേല്‍ ആണ് കൂരാച്ചുണ്ട് സെന്റ് തോമസ് ഇടവകയ്ക്കായി പുതിയ പള്ളി നിര്‍മിച്ചത്.
അന്ന് തലശേരി ബിഷപ്പായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയായിരുന്നു പള്ളിയുടെ കൂദാശകര്‍മം നിര്‍വഹിച്ചത്. നിലവിലെ വികാരി ഫാ.വിന്‍സെന്റ് കണ്ടത്തില്‍, അസിസ്റ്റന്റ് വികാരി ഫാ.സെബാസ്റ്റ്യന്‍ തോട്ടമറ്റത്തില്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആറുമാസം സമയമെടുത്ത് പള്ളിയുടെ നവീകരണ പ്രവര്‍ത്തി ദ്രുതഗതിയില്‍ പൂര്‍ത്തീകരിച്ചത്.
Kozhikode
താമരശേരി: കല്ലുരുട്ടിയിലെ എസ്എംഎ ബാധിച്ച കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കും തുടർപരിചരണത്തിനും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ താമരശേരി പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ വിവിധ സംഘടനകളെയും പൊതു ജനങ്ങളെയും ഉൾപ്പെടുത്തി ഫണ്ട് സമാഹരണം എകോപിപ്പിക്കുവാൻ കമ്മിറ്റി രൂപീകരിച്ചു. യോഗത്തിൽ താമരശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് നവാസ് ഈർപ്പോണ അധ്യക്ഷത വഹിച്ചു.
മുൻ എംഎൽഎ ഉമ്മർ മാസ്റ്റർ, പഞ്ചായത്ത് പ്രസിഡന്റ് റസിന സിയലി, മേരി മാതാ കത്തീഡ്രൽ വികാരി ഫാ. അഭിലാഷ് ചിലമ്പികുന്നേൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നസീറ ഷെരീഫ്, റിട്ട. പൊലിസ് സൂപ്രണ്ട് സി.ടി. ടോം, ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഗിരിഷ് തേവള്ളി, പഞ്ചായത്ത് മെമ്പർമാരായ ഷീജ ദിലീപ്, ബിന്ദു ആനന്ദ്, സൗജ അബ്ദുറഹ്മാൻ, ബബിത, രജിന, മുസ്ലിം ലീഗ് ജില്ല നിർവഹക സമിതി അംഗം ഹഫിസ് റഹ്മാൻ, ഡിവൈഎഫ്ഐ മേഖല പ്രസിഡന്റ് സി.പി. ഷിനു, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി ജംഷിദ്, യുവ മോർച്ച മണ്ഡലം പ്രസിഡന്റ് മിഥുൻ, സണ്ണി കുഴമ്പാല തുടങ്ങിയവർ പ്രസംഗിച്ചു.
Kozhikode
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ബസ് ടെര്‍മിനല്‍ നിര്‍മാണ പദ്ധതി ഫയലിലുറങ്ങുമ്പോള്‍ ജനങ്ങളുടെ ദുരിതം വര്‍ധിക്കുകയാണ്. മലബാറില്‍ നിന്നുള്ള ജനങ്ങള്‍ ആശ്രയിക്കുന്ന പ്രധാന ആതുരശുശ്രൂഷാകേന്ദ്രമായ മെഡിക്കല്‍ കോളജില്‍ മഴയത്തും വെയിലത്തും സുരക്ഷിതമായി ബസ് കാത്തുനില്ക്കാനൊരിടമില്ല. 17 വര്‍ഷമായിട്ടും ബസ് ടെര്‍മിനല്‍ കടലാസില്‍ ഉറങ്ങുകയാണ്. നാല് സര്‍ക്കാരുകള്‍ മാറി മാറി വന്നെങ്കിലും ഫലമുണ്ടായിട്ടില്ല. 2009ല്‍ അന്നത്തെ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിയായിരുന്ന പാലോളി മുഹമ്മദ് കുട്ടിയാണ് ബസ് ടെര്‍മിനലിന് തറക്കല്ലിട്ടത്. നിലവില്‍ അവിടം കാടുമൂടി കിടക്കുകയാണ്. പരിണിത ഫലം അനുഭവിക്കുന്നതാകട്ടെ മെഡിക്കല്‍ കോളജിനെ ആശ്രയിക്കുന്ന പതിനായിരക്കണക്കിന് ആളുകള്‍.
ബസ് ടെര്‍മിനല്‍ ഇല്ലാത്തതിനാല്‍ മെഡിക്കല്‍ കോളജ് പരിസരത്ത് രൂക്ഷമായ ഗതാഗത കുരുക്കും ബസ് പാര്‍ക്കിംഗും വലിയ തലവേദനയായി മാറിയിട്ടുണ്ട്. വയനാട്, മാവൂര്‍, കുറ്റിക്കാട്ടൂര്‍ തുടങ്ങി സ്ഥലങ്ങളിലേക്കുള്ള ബസുകള്‍ ഈ റൂട്ടുവഴി കടന്നുപോകുന്നുണ്ട്. ബസ് കയറുന്നതിനും ഇറങ്ങുന്നതിനും കൃത്യമായ സ്ഥാനം ഇല്ലാത്തതിനാല്‍ യാത്രക്കാരും ദുരിതത്തിലാണ്.
ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതികളുടെയും നിയമനടപടികളുടെയും കുരുക്കില്‍പ്പെട്ടാണ് ബസ് ടെര്‍മിനല്‍ നിര്‍മാണം വൈകുന്നത്. മെഡിക്കല്‍ കോളജ്-മാവൂര്‍ റോഡിലാണ് നിര്‍ദ്ദിഷ്ട പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിക്ക് തറക്കല്ലിട്ടെങ്കിലും അതില്‍ നിന്ന് ഒരടിപോലും മുന്നോട്ട് പോയിട്ടില്ലെന്ന് യാത്രക്കാര്‍ പറയുന്നു. പദ്ധതിയ്ക്കായി കണ്ടെത്തിയ ഭൂമിയെ ചൊല്ലി നിയമപ്രശ്നങ്ങളും വിജിലന്‍ലസ് കേസും വന്നതോടെ തടസ്സമായി. 2011ല്‍ കോടതിയില്‍ കേസായെങ്കിലും 2023ല്‍ അനുകൂല വിധി വന്നു. എന്നാല്‍ വീണ്ടും പദ്ധതിയ്ക്കുള്ള അനുമതി വൈകുകയും നിര്‍മാണം പാതിവഴിയിലാകുകയുമായിരുന്നു.
രണ്ടേമുക്കാല്‍ ഏക്കര്‍ സ്ഥലത്ത് അഞ്ച് ലക്ഷം ചതുരശ്ര അടിയില്‍ വന്‍കിട പദ്ധതിയാണ് ലക്ഷ്യം വയ്ക്കുന്നത്. പൂര്‍ണമായും സ്വകാര്യ പങ്കാളിത്തത്തോടെ ബിഒഒ അടിസ്ഥാനത്തില്‍ നടപ്പിലാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. മിന്‍ഫ്ര സ്ട്രക്ച്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തെയാണ് പദ്ധതി ഏല്‍പ്പിച്ചിരുന്നത്. ഏകദേശം 200 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. ബസ് ടെര്‍മിനലിനൊപ്പം വ്യാപാരസമുച്ചയവും വാഹന പാര്‍ക്കിംഗ് സൗകര്യവും ഉള്‍പ്പെടുന്നു.
ചെലവ് മുഴുവന്‍ സ്വകാര്യ കമ്പനി വഹിക്കാമെന്നും ലഭിക്കുന്ന തുകയുടെ 75 ശതമാനം തുക സര്‍ക്കാരിനും ശേഷിക്കുന്ന 25 ശതമാനം കമ്പനിയ്ക്കുമെന്നതായിരുന്നു തീരുമാനം. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസിനു സമീപത്ത് കൂടെ ബസുകള്‍ക്ക് എന്‍ട്രിയും മാവൂര്‍ റോഡ് ഭാഗത്തു കൂടി എക്സിറ്റുമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസിനു സമീപത്തുള്ള ആരോഗ്യവകുപ്പിന്റെയും ആഭ്യന്തരവകുപ്പിന്റെയും കൈവശമുള്ള ആറ് സെന്റ് സ്ഥലം ബസുകളുടെ എന്‍ട്രിക്കായി ഏറ്റെടുക്കണമെന്ന് ആവശ്യമുയര്‍ന്നു. കോര്പ്പറേഷന് ഇവിടെ 60 സെന്റ് സ്ഥലം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടതോടെ പദ്ധതി വെളിച്ചം കാണാതെ പോകുകയായിരുന്നു.
വി.ഡി. സതീശന് സര്‍ക്കാരും ബസ് ടെര്‍മിനല്‍ പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതുവരെയും യാതൊരുവിധ നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് ലോട്ടറി വില്‍പ്പന നടത്തുന്ന രവി പറഞ്ഞു. ബസ് ടെര്‍മിനല്‍ നിര്‍മാണത്തിനൊപ്പം ഓട്ടോ സ്റ്റാന്‍ഡ് നിര്‍മാണം, മെഡിക്കല്‍ കോളജ് പരിസരത്തെ വഴിയോരക്കച്ചവടക്കാര്‍ക്ക് പ്രത്യേകമായ സൗകര്യം എന്നിവയും വാഗ്ദാനത്തിലുണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യത്തിലൊന്നും ഇതുവരെ തീരുമാനമുണ്ടായിട്ടില്ല.
Kozhikode
കോഴിക്കോട്: ഔദ്യോഗിക തിരക്കുകൾ മാറ്റിവച്ച് കുട്ടികളിലൊരാളായി കളിച്ചും ചിരിച്ചും വിശേഷങ്ങൾ പങ്കുവെച്ചും ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി.
ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന "കുട്ട്യോളും കളക്ടറും' സൗഹൃദ സംവാദപരിപാടിയുടെ ഏഴാം പതിപ്പിലാണ് എളേറ്റിൽ ജിഎംയുപി സ്കൂളിലെ വിദ്യാർഥികൾക്കൊപ്പം കളക്ടർ സമയം ചെലവഴിച്ചത്. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ 30 വിദ്യാർഥികളും ഏഴ് അധ്യാപകരുമടങ്ങിയ സംഘമാണ് കളക്ടറുമായി സംവദിക്കാനായി ചേംബറിലെത്തിയത്. കുട്ടികളുമായി സൗഹൃദം പങ്കുവെച്ച കളക്ടർ അവരിലൊരാളായി മാറി വിവിധ കളികളിലും പങ്കുചേർന്നു. ഇതോടെ പതിവ് ഗൗരവം നിറഞ്ഞ കളക്ടറുടെ ചേംബർ കളിചിരികളാൽ സജീവമായി.
ദി ലിസ്റ്റ്, ഹ്യൂമൻ ഷേപ്സ്, വിസ്പർ റിലേ തുടങ്ങിയ രസകരമായ ഐസ് ബ്രേക്കിംഗ് സെഷനുകളിലൂടെയാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് കുട്ടികളുമായി നേരിട്ട് സംവദിച്ച കളക്ടർ അവരുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മനസിലാകുന്ന ലളിതമായ ഭാഷയിൽ മറുപടി നൽകി.
"കുട്ട്യോളും കളക്ടറും' എന്ന പരിപാടിയുടെ ലക്ഷ്യമെന്തെന്ന കുട്ടികളുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയ കളക്ടർ, ഈ കൂടിക്കാഴ്ച ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായി മാറുമെന്നും കുട്ടികൾക്ക് അത് പ്രചോദനമാകുമെന്നും പറഞ്ഞു.
പഠനകാലത്തെ മറക്കാനാവാത്ത അനുഭവങ്ങൾ, കുട്ടികൾക്കുള്ള ഉപദേശങ്ങൾ, ജില്ലയിലെ വികസന കാഴ്ചപ്പാടുകൾ, കളക്ടറാകാൻ എന്തൊക്കെ പഠിക്കണം തുടങ്ങിയ വിഷയങ്ങളും സംവാദത്തിൽ കടന്നുവന്നു. പഠിച്ച് ജീവിതത്തിൽ ഉയരങ്ങളിലെത്തുന്നതിനൊപ്പം ചുറ്റുമുള്ളവരെയും ചേർത്തുപിടിക്കണമെന്നും അവരുടെ പ്രയാസങ്ങൾ മനസിലാക്കി പിന്തുണയ്ക്കണമെന്നും കളക്ടർ കുട്ടികളോട് പറഞ്ഞു. "പഠിച്ച് പഠിച്ച് നല്ല മനുഷ്യരാവുക' എന്ന സന്ദേശവും അവർ വിദ്യാർഥികൾക്ക് നൽകി.
സ്കൂൾ പ്രധാനാധ്യാപകൻ എം.വി. അനിൽകുമാർ, അധ്യാപകരായ സി.കെ. അബ്ദുൽ അമീർ, കെ.എം. അരുൺജിത്, സവിത പി. മോഹൻ, ടി.പി. സിജില, ഇ. ഷീല, കെ.ജി. പ്രജിഷ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
Kozhikode
തിരുവമ്പാടി: ഓമശേരി ശാന്തി ഹോസ്പിറ്റലിൽ ശാന്തി പ്രിവന്റീവ് ആൻഡ് ലൈഫ് സ്റ്റൈൽ ക്ലിനിക് പ്രവർത്തനം ആരംഭിച്ചു. ഫാമിലി ഫിസിഷ്യൻ ഡോ. നിഷാത്ത് റഹിമാന്റെ നേതൃത്വത്തിലാണ് ക്ലിനിക്കിന്റെ പ്രവർത്തനം. രോഗസാധ്യതകൾ നേരത്തേ തിരിച്ചറിഞ്ഞ് പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിനും ക്ലിനിക്ക് പ്രാധാന്യം നൽകും.
രോഗപ്രതിരോധം, ജീവിതശൈലിയിൽ ആവശ്യമായ മാറ്റങ്ങൾ, ദീർഘകാല ആരോഗ്യസംരക്ഷണം എന്നിവയ്ക്ക് മാർഗനിർദേശവും പരിചരണവും ഉറപ്പാക്കുകയാണ് ക്ലിനിക്കിന്റെ ലക്ഷ്യം.
Kozhikode
കോഴിക്കോട്: വഴിയിൽ നിന്ന് കിട്ടിയ ആറ് പവന്റെ സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ദമ്പതികൾ. പുതിയങ്ങാടി പടിഞ്ഞാറെ വട്ടക്കണ്ടി വികാസ് ഭവനിൽ സന്ദീപ് കുമാറും ഭാര്യ വിനീതയുമാണ് സത്യസന്ധതയിലൂടെ നാടിന്റെ പ്രശംസ പിടിച്ചുപറ്റിയത്.
ബുധനാഴ്ച രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് വെസ്റ്റ് ഹിൽ ചുങ്കത്ത് റോഡിൽ സ്വർണമാല വീണുകിടക്കുന്നത് സന്ദീപിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഭാര്യ വിനീതയെയും കൂട്ടി നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി. റോഡിൽനിന്ന് ലഭിച്ച സ്വർണമാലയാണെന്ന് അറിയിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് കൈമാറി.
പൊലിസ് നടത്തിയ അന്വേഷണത്തിലാണ് സ്വർണമാല വെസ്റ്റ് ഹിൽ ചുങ്കത്തുള്ള കെഎസ്എഫ്ഇ ജീവനക്കാരിയും എടക്കാട് സ്വദേശിനിയുമായ ഇന്ദുവിന്റേതാണെന്ന സ്ഥിരീകരിച്ചത്. തുടർന്ന് ഇന്ദുവിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. സന്ദീപും ഭാര്യ വിനീതയും മക്കളായ കൃഷ്ണനന്ദ, വിഷ്ണു എന്നിവരും ചേർന്നാണ് സ്വർണമാല ഇന്ദുവിന് കൈമാറിയത്.
Kozhikode
കോഴിക്കോട്: ആന്റിബയോട്ടിക്കുകളുടെ തെറ്റായ ഉപയോഗത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായി 18 മുതല്‍ 24 വരെ ലോക ആന്റിമൈക്രോബിയല്‍ പ്രതിരോധ വാരമായി ആചരിക്കുന്നു.
വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഫസീല നിര്‍വഹിച്ചു. കുന്നമംഗലം പഞ്ചായത്ത് പ്രസിഡന്റ് സി.വി. സംജിത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് പടനിലം ദിനാചരണ പ്രതിജ്ഞ ചൊല്ലികൊടുത്തു.
നവകേരള കര്‍മ്മ പദ്ധതി നോഡല്‍ ഓഫിസര്‍ ഡോ. അഖിലേഷ് കുമാര്‍ ദിനാചരണ സന്ദേശം നല്കി. എഎംആര്‍ പ്രോഗ്രാം നോഡല്‍ ഓഫിസര്‍ ഡോ. സ്മിത റഹ്മാന് ബോധവത്കരണ ക്ലാസ് നയിച്ചു.
കുന്നമംഗലം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. അര്‍ച്ചന, ചെറുവാടി ബ്ലോക്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. മായ, ജില്ലാ മെഡിക്കല്‍ ഓഫീസിലെ ടെക്നിക്കല്‍ അസിസ്റ്റന്റ് എന്‍. സുരേന്ദ്രന്, സ്റ്റോര്‍ വെരിഫിക്കേഷന് ഓഫിസര്‍ അഷിത, ജില്ലാ നഴ്സിംഗ് ഓഫിസര്‍ ഇന്ദിര, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫിസര്‍ ഡോ. എല്‍. ഭവില , ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫിസര്‍ ഡോ. കെ.ടി. മുഹ്സിന്, കുന്നമംഗലം കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സജീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
24 വരെ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് സംബന്ധിച്ച ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
പൊതുജനങ്ങള്‍, വിദ്യാര്‍ഥികള്‍, മെഡിക്കല്‍ ഷോപ്പ് ജീവനക്കാര്‍ എന്നിവര്‍ക്കുള്ള ബോധവത്കരണ ക്ലാസുകള്‍, സാമൂഹികമാധ്യമങ്ങള്‍ വഴിയുള്ള ബോധവത്കരണം, സ്വകാര്യ ആശുപത്രികളിലെയും ആയുഷ്, ഹോമിയോ വകുപ്പ് സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്കുള്ള ക്ലാസുകള്‍, ആന്റിബയോട്ടിക് ഉപയോഗത്തെക്കുറിച്ചുള്ള പൊതുജനങ്ങളുടെ അറിവ് പരിശോധിക്കുന്നതിനുള്ള ഓണ്‍ലൈന്‍ ക്വിസ് തുടങ്ങിയ പരിപാടികള്‍ വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
ോ
Kozhikode
തിരുവമ്പാടി: കല്ലുരുട്ടിയിലെ എസ്എംഎ രോഗബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി നാട്ടുകാർ നടത്തുന്ന ജനകീയ ധനസമാഹരണ യജ്ഞത്തിൽ പങ്കാളികളായി തിരുവമ്പാടിയിലെ ഇതര സംസ്ഥാന തൊഴിലാളികളും.
തൊഴിലാളിയായി തിരുവമ്പാടിയിലെത്തി പിന്നീട് നാൽപതോളം തൊഴിലാളികളുടെ മേസ്തിരിയായി മാറിയ പശ്ചിമ ബംഗാൾ സ്വദേശി ജീവൻ ഉറാവാണ് പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
തിരുവമ്പാടി ടികെ സൗണ്ട്സ് ഉടമ മുസ്തഫയുടെയും ടൂൾസ് റെന്റൽ സ്ഥാപനം നടത്തുന്ന സുമേഷിന്റെയും നേതൃത്വത്തിൽ നടന്ന സംഭാവന കൈമാറ്റച്ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. അജിത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഫിറോസ് ഖാൻ, പഞ്ചായത്ത് അംഗം ബിജു എണ്ണാർമണ്ണിൽ, തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് ബാബു പൈക്കാട്ട് എന്നിവർ പ്രസംഗിച്ചു.
ഇതര സംസ്ഥാന തൊഴിലാളികളായ ജീവൻ, പ്രകാശൻ, അറിവ്, രോഹിണി, യഹിയ, പുനയ്യ്, അഭിരാം, കണ്ണാടി, കറുപ്പ, ദേവദാസ്, ബപ്പുൺ തുടങ്ങിയവർ പങ്കാളികളായി.
Kozhikode
കൂരാച്ചുണ്ട്: നവീകരണ പ്രവൃത്തി പൂര്‍ത്തിയായ കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളിയുടെ പുനര്‍കൂദാശ കര്‍മവും കൃതജ്ഞത ബലിയര്‍പ്പണവും 21ന് നടക്കും.
വൈകുന്നേരം 4.15ന് താമരശേരി ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ കൂദാശകര്‍മം നിര്‍വഹിക്കും. 1962ന് അന്നത്തെ വികാരിയായിരുന്ന മോണ്‍. തോമസ് മൂലക്കുന്നേല്‍ ആണ് കൂരാച്ചുണ്ട് സെന്റ് തോമസ് ഇടവകയ്ക്കായി പുതിയ പള്ളി നിര്‍മിച്ചത്. അന്ന് തലശേരി ബിഷപ്പായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയായിരുന്നു പള്ളിയുടെ കൂദാശകര്‍മം നിര്‍വഹിച്ചത്. നിലവിലെ വികാരി ഫാ.വിന്‍സെന്റ് കണ്ടത്തില്‍, അസിസ്റ്റന്റ് വികാരി ഫാ.സെബാസ്റ്റ്യന്‍ തോട്ടമറ്റത്തില്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആറുമാസം സമയമെടുത്ത് പള്ളിയുടെ നവീകരണ പ്രവര്‍ത്തി ദ്രുതഗതിയില്‍ പൂര്‍ത്തീകരിച്ചത്.
Kozhikode
താമരശേരി: കല്ലുരുട്ടിയിലെ എസ്എംഎ ബാധിച്ച കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കും തുടർപരിചരണത്തിനും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ താമരശേരി പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ വിവിധ സംഘടനകളെയും പൊതു ജനങ്ങളെയും ഉൾപ്പെടുത്തി ഫണ്ട് സമാഹരണം എകോപിപ്പിക്കുവാൻ കമ്മിറ്റി രൂപീകരിച്ചു. യോഗത്തിൽ താമരശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് നവാസ് ഈർപ്പോണ അധ്യക്ഷത വഹിച്ചു.
മുൻ എംഎൽഎ ഉമ്മർ മാസ്റ്റർ, പഞ്ചായത്ത് പ്രസിഡന്റ് റസിന സിയലി, മേരി മാതാ കത്തീഡ്രൽ വികാരി ഫാ. അഭിലാഷ് ചിലമ്പികുന്നേൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നസീറ ഷെരീഫ്, റിട്ട. പൊലിസ് സൂപ്രണ്ട് സി.ടി. ടോം, ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഗിരിഷ് തേവള്ളി, പഞ്ചായത്ത് മെമ്പർമാരായ ഷീജ ദിലീപ്, ബിന്ദു ആനന്ദ്, സൗജ അബ്ദുറഹ്മാൻ, ബബിത, രജിന, മുസ്ലിം ലീഗ് ജില്ല നിർവഹക സമിതി അംഗം ഹഫിസ് റഹ്മാൻ, ഡിവൈഎഫ്ഐ മേഖല പ്രസിഡന്റ് സി.പി. ഷിനു, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി ജംഷിദ്, യുവ മോർച്ച മണ്ഡലം പ്രസിഡന്റ് മിഥുൻ, സണ്ണി കുഴമ്പാല തുടങ്ങിയവർ പ്രസംഗിച്ചു.
Kozhikode
കോഴിക്കോട്: മാളിക്കടവ് ഗവ. ഐടിഐയ്ക്ക് മുമ്പില്‍ വച്ച് കെഎസ്യു സംസ്ഥാന കമ്മിറ്റി അംഗം എ.കെ. ജാനിബിന് നേരെ ക്രൂരമായ ആക്രമണം. 25 ഓളം എസ്എഫ്ഐ പ്രവര്‍ത്തകരാണ് ജാനിബിനെ ആക്രമിച്ചതെന്ന് കെഎസ്യു ആരോപിച്ചു.
ഐടിഐയിലെ യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ കെഎസ്യു പ്രവര്‍ത്തകരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞതിനെക്കുറിച്ച് കോളജ് അധികൃതരോട് അന്വേഷിക്കാനെത്തിയതായിരുന്നു ജാനിബ്. പ്രിന്‍സിപ്പലുമായി സംസാരിച്ച് മടങ്ങുന്നതിനിടെയാണ് നടുറോഡില്‍ വെച്ച് എസ്എഫ്ഐക്കാര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. ബൈക്കിന്റെ ചാവി, ഇടിവള, കരിങ്കല്ല് എന്നിവ ഉപയോഗിച്ച് ജാനിബിന്റെ കണ്ണിനും ചെവിക്കും തലയ്ക്കും കൈയ്ക്കും ഷോള്‍ഡറിനും ഉള്‍പ്പെടെ ഇടിച്ചതായും ദേഹത്ത് ചവിട്ടി വീഴ്ത്തിയതായും കെഎസ്യു ആരോപിച്ചു.
കണ്ണിനും തലയ്ക്കും തോളെല്ലിനും ചെവിക്കും സാരമായി പരിക്കേറ്റ ജാനിബിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമം നിഷ്ഠൂരം:
മന്ത്രി ടി. സിദ്ദിഖ്
കോഴിക്കോട്: കെഎസ്യു സംസ്ഥാന കമ്മിറ്റി അംഗം എ.കെ ജാനിബിനെ ആക്രമിച്ച എസ്എഫ്ഐ നടപടി നിഷ്ഠൂരവും നിന്ദ്യവുമാണെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്. അക്രമികള്‍ക്കെതിരേ പൊലിസ് കര്‍ശന നടപടി സ്വീകരിക്കണം. പൊതുസ്ഥലത്ത് ഇത്തരം അക്രമങ്ങള്‍ അനുവദിക്കാനാവില്ല. കലാലയങ്ങളിലെ എസ്എഫ്ഐയുടെ അക്രമരാഷ്ട്രീയത്തിന് സിപിഎം നേതൃത്വം തടയിടണം.കലാലയങ്ങള്‍ ആശയസംവാദങ്ങള്‍ക്കും രാഷ്ട്രീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനുമുള്ള വേദികളാകണം. അല്ലാതെ അക്രമങ്ങള്‍ക്കും ഗുണ്ടായിസത്തിനുമുള്ള ഇടങ്ങളായി മാറരുതെന്നും മന്ത്രി ടി.സിദ്ദിഖ് വ്യക്തമാക്കി.
Kozhikode
മുക്കം: എസ്എംഎ ബാധിച്ച മൂന്ന് പിഞ്ചു കുഞ്ഞുങ്ങളുടെ ചികിത്സക്കായി സഹായ ഹസ്തവുമായി കൊടിയത്തുർ പിടിഎം ഹയർ സെക്കൻഡറി സ്കൂളും.
വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും ശേഖരിച്ച 1,79, 215 രൂപ ചികിത്സ സഹായ കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി. സ്കൂളിൽ നടന്ന ചടങ്ങിൽ പിടിഎ പ്രസിഡന്റ് സി. ഫസൽബാബു, പ്രധാനാധ്യാപകൻ കെ.പി മുഹമ്മദ്, എംപിടിഎ പ്രസിഡന്റ് കസ്ന ഹമീദ് എന്നിവരിൽ നിന്ന് ചികിത്സാ സഹായ കമ്മിറ്റിക്കുവേണ്ടി സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ജെയിംസ് ജോഷി, സുബ്രഹ്മണ്യൻ മുറ്റൂളി, റസാഖ് നായർക്കുഴി, ബിജുമാത്യു എന്നിവർ ഏറ്റുവാങ്ങി.
ചടങ്ങിൽ പിടിഎ കമ്മ്റ്റി അംഗങ്ങൾ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
Kozhikode
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ 2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വനിതകൾക്കുള്ള കംപ്യൂട്ടർ അധിഷ്ഠിത നൈപുണ്യ പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് സ്കിൽ ഡെവലപ്പ്മെന്റ് സെന്ററുമായി സഹകരിച്ചാണ് പദ്ധതി. ആറ് മാസത്തെ പരിശീലന പരിപാടിയ്ക്കു ശേഷം നൽകുന്ന സർട്ടിഫിക്കറ്റുകൾ പിഎസ്സി പരീക്ഷക്കുള്ള യോഗ്യതാ സർട്ടിഫിക്കറ്റായി ഉപയോഗപ്പെടുത്തുവാൻ കഴിയും. പരിപാടിയിൽ ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയിൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വഹീദ പാറേമ്മൽ, അംഗങ്ങളായ യു. അനിത, ലിജി ഷിജു, എൻ.പി. ബാബു, രാജൻ മരുതേരി, കെ.കെ. സുവർണ്ണ, പി.പി. സമീർ, ബിജു സി. എരവട്ടൂർ, ഗ്രാമപഞ്ചായത്ത് അംഗം സെക്കീന കാസിം, വ്യവസായ ഓഫിസർ ഇബ്രാഹികുട്ടി, സ്കിൽ ഡെവലപ്പ്മെന്റ് ഓഫിസർ സ്കാലിൻ ചിറ്റിലപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.
Kozhikode
പേരാമ്പ്ര: കായണ്ണ പഞ്ചായത്ത് ഔദ്യോഗിക ജീവജാതികളെ പ്രഖ്യാപിച്ചു. മത്സ്യങ്ങളിൽ മാനത്തു കണ്ണിയും വൃക്ഷങ്ങളിൽ പൂവവും പൂക്കളിൽ കാക്കപ്പൂവും പക്ഷികളിൽ മരതക പ്രാവും തുമ്പികളിൽ ഓണത്തുമ്പിയും പൂമ്പാറ്റകളിൽ വിലാസിനിയും മൃഗങ്ങളിൽ പുള്ളി വെരുകും പാമ്പുകളിൽ പച്ചില പാമ്പും കായണ്ണയുടെ ഔദ്യോഗിക ജീവജാതികളായി. സംരക്ഷണ പ്രാധാന്യമുള്ള ഔദ്യോഗിക ജീവ ജാതികളെ പ്രാദേശിക ജൈവ വൈവിധ്യ കർമ പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കാൻ പദ്ധതി തയാറാക്കുന്നുണ്ട്.
ഔദ്യോഗിക ജീവജാതികളുടെ പേര്, ശാസ്ത്രനാമം, പ്രത്യേകതകൾ, സംരക്ഷണ പ്രാധാന്യം എന്നിവ രേഖപ്പെടുത്തിയ ഫ്ലാഷ് ബോർഡുകൾ പഞ്ചായത്തിലെ എല്ലാ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കും. പഞ്ചായത്ത് നടപ്പിലാക്കുന്ന വിദ്യാഭ്യാസ പരിപോഷണ പദ്ധതിയായ "ഇൻസ്പെയർ ദ ഫ്യൂച്ചർ' പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികളെയും ഈ ജീവ ജാതികളെ സംരക്ഷിക്കുന്നതിനായി വൈവിധ്യമാർന്ന പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
പഞ്ചായത്തിൽ വിവിധ ഘട്ടങ്ങളിലായി നടന്ന പരിശീലന ബോധവത്കരണങ്ങളിലൂടെ പൊതുജനങ്ങളും കുടുംബശ്രീ പ്രവർത്തകരും വിദ്യാർഥികളും നിർദേശിച്ച ജീവ ജാതികളിൽ നിന്ന് ജൈവ വൈവിധ്യ വിദഗ്ധ സമിതിയാണ് ഔദ്യോഗിക ജീവജാതികളെ കണ്ടെത്തിയത്. പ്രശസ്ത ശാസ്ത്രജ്ഞനും പരിസ്ഥിതി പ്രവർത്തകനുമായ ഡോ. എം.ഡി. ജാഫർ പാലോട്ടിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് നേതൃത്വപരമായ പങ്കു വഹിച്ചത്. കായണ്ണ പഞ്ചായത്ത് പ്രസിഡന്റ് ഇ.സി. സന്തോഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജൈവ വൈവിധ്യ പരിപാലന സമിതി കോ ഓർഡിനേറ്റർ ഡോ കെ.പി. മഞ്ജു ജീവ ജാതികളെ പ്രഖ്യാപിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. രജിത, കെ.കെ. അബൂബക്കർ, അബ്ദുൾ ലത്തീഫ്, കെ.വി.സി. ഗോപി, സി. ശശിധരൻ, ടി. സത്യൻ എന്നിവർ പ്രസംഗിച്ചു.
Kozhikode
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ബസ് ടെര്‍മിനല്‍ നിര്‍മാണ പദ്ധതി ഫയലിലുറങ്ങുമ്പോള്‍ ജനങ്ങളുടെ ദുരിതം വര്‍ധിക്കുകയാണ്. മലബാറില്‍ നിന്നുള്ള ജനങ്ങള്‍ ആശ്രയിക്കുന്ന പ്രധാന ആതുരശുശ്രൂഷാകേന്ദ്രമായ മെഡിക്കല്‍ കോളജില്‍ മഴയത്തും വെയിലത്തും സുരക്ഷിതമായി ബസ് കാത്തുനില്ക്കാനൊരിടമില്ല. 17 വര്‍ഷമായിട്ടും ബസ് ടെര്‍മിനല്‍ കടലാസില്‍ ഉറങ്ങുകയാണ്.
നാല് സര്‍ക്കാരുകള്‍ മാറി മാറി വന്നെങ്കിലും ഫലമുണ്ടായിട്ടില്ല. 2009ല്‍ അന്നത്തെ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിയായിരുന്ന പാലോളി മുഹമ്മദ് കുട്ടിയാണ് ബസ് ടെര്‍മിനലിന് തറക്കല്ലിട്ടത്. നിലവില്‍ അവിടം കാടുമൂടി കിടക്കുകയാണ്. പരിണിത ഫലം അനുഭവിക്കുന്നതാകട്ടെ മെഡിക്കല്‍ കോളജിനെ ആശ്രയിക്കുന്ന പതിനായിരക്കണക്കിന് ആളുകള്‍.
ബസ് ടെര്‍മിനല്‍ ഇല്ലാത്തതിനാല്‍ മെഡിക്കല്‍ കോളജ് പരിസരത്ത് രൂക്ഷമായ ഗതാഗത കുരുക്കും ബസ് പാര്‍ക്കിംഗും വലിയ തലവേദനയായി മാറിയിട്ടുണ്ട്. വയനാട്, മാവൂര്‍, കുറ്റിക്കാട്ടൂര്‍ തുടങ്ങി സ്ഥലങ്ങളിലേക്കുള്ള ബസുകള്‍ ഈ റൂട്ടുവഴി കടന്നുപോകുന്നുണ്ട്. ബസ് കയറുന്നതിനും ഇറങ്ങുന്നതിനും കൃത്യമായ സ്ഥാനം ഇല്ലാത്തതിനാല്‍ യാത്രക്കാരും ദുരിതത്തിലാണ്.
ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതികളുടെയും നിയമനടപടികളുടെയും കുരുക്കില്‍പ്പെട്ടാണ് ബസ് ടെര്‍മിനല്‍ നിര്‍മാണം വൈകുന്നത്.
മെഡിക്കല്‍ കോളജ്-മാവൂര്‍ റോഡിലാണ് നിര്‍ദ്ദിഷ്ട പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിക്ക് തറക്കല്ലിട്ടെങ്കിലും അതില്‍ നിന്ന് ഒരടിപോലും മുന്നോട്ട് പോയിട്ടില്ലെന്ന് യാത്രക്കാര്‍ പറയുന്നു. പദ്ധതിയ്ക്കായി കണ്ടെത്തിയ ഭൂമിയെ ചൊല്ലി നിയമപ്രശ്നങ്ങളും വിജിലന്‍ലസ് കേസും വന്നതോടെ തടസ്സമായി. 2011ല്‍ കോടതിയില്‍ കേസായെങ്കിലും 2023ല്‍ അനുകൂല വിധി വന്നു. എന്നാല്‍ വീണ്ടും പദ്ധതിയ്ക്കുള്ള അനുമതി വൈകുകയും നിര്‍മാണം പാതിവഴിയിലാകുകയുമായിരുന്നു.
രണ്ടേമുക്കാല്‍ ഏക്കര്‍ സ്ഥലത്ത് അഞ്ച് ലക്ഷം ചതുരശ്ര അടിയില്‍ വന്‍കിട പദ്ധതിയാണ് ലക്ഷ്യം വയ്ക്കുന്നത്. പൂര്‍ണമായും സ്വകാര്യ പങ്കാളിത്തത്തോടെ ബിഒഒ അടിസ്ഥാനത്തില്‍ നടപ്പിലാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. മിന്‍ഫ്ര സ്ട്രക്ച്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തെയാണ് പദ്ധതി ഏല്‍പ്പിച്ചിരുന്നത്. ഏകദേശം 200 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. ബസ് ടെര്‍മിനലിനൊപ്പം വ്യാപാരസമുച്ചയവും വാഹന പാര്‍ക്കിംഗ് സൗകര്യവും ഉള്‍പ്പെടുന്നു.
ചെലവ് മുഴുവന്‍ സ്വകാര്യ കമ്പനി വഹിക്കാമെന്നും ലഭിക്കുന്ന തുകയുടെ 75 ശതമാനം തുക സര്‍ക്കാരിനും ശേഷിക്കുന്ന 25 ശതമാനം കമ്പനിയ്ക്കുമെന്നതായിരുന്നു തീരുമാനം. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസിനു സമീപത്ത് കൂടെ ബസുകള്‍ക്ക് എന്‍ട്രിയും മാവൂര്‍ റോഡ് ഭാഗത്തു കൂടി എക്സിറ്റുമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസിനു സമീപത്തുള്ള ആരോഗ്യവകുപ്പിന്റെയും ആഭ്യന്തരവകുപ്പിന്റെയും കൈവശമുള്ള ആറ് സെന്റ് സ്ഥലം ബസുകളുടെ എന്‍ട്രിക്കായി ഏറ്റെടുക്കണമെന്ന് ആവശ്യമുയര്‍ന്നു. കോര്പ്പറേഷന് ഇവിടെ 60 സെന്റ് സ്ഥലം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടതോടെ പദ്ധതി വെളിച്ചം കാണാതെ പോകുകയായിരുന്നു.
വി.ഡി. സതീശന് സര്‍ക്കാരും ബസ് ടെര്‍മിനല്‍ പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതുവരെയും യാതൊരുവിധ നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് ലോട്ടറി വില്‍പ്പന നടത്തുന്ന രവി പറഞ്ഞു. ബസ് ടെര്‍മിനല്‍ നിര്‍മാണത്തിനൊപ്പം ഓട്ടോ സ്റ്റാന്‍ഡ് നിര്‍മാണം, മെഡിക്കല്‍ കോളജ് പരിസരത്തെ വഴിയോരക്കച്ചവടക്കാര്‍ക്ക് പ്രത്യേകമായ സൗകര്യം എന്നിവയും വാഗ്ദാനത്തിലുണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യത്തിലൊന്നും ഇതുവരെ തീരുമാനമുണ്ടായിട്ടില്ല.
ടോയ്ലറ്റ് സൗകര്യവും വേണം
രോഗികള്‍, കൂട്ടിരിപ്പുകാര്‍, വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, തൊഴിലാളികള്‍, ടാക്സി ഡ്രൈവര്‍മാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി ഒരു ദിവസം ധാരാളം ആളുകളാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പരിസര പ്രദേശങ്ങളിലുമായി എത്തുന്നത്. എന്നാല്‍, ഇത്രയധികം ആളുകള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇവിടെ പൊതുടോയ്ലറ്റ് സൗകര്യമില്ല.
ബസ് ടെര്‍മിനല്‍ പോലെ അത്യാവശ്യമാണ് പൊതു ടോയ്ലറ്റ് എന്ന് വ്യാപാരികള്‍ പറയുന്നു. മുമ്പ് ഇവിടെ ഇ-ടോയ്ല റ്റ് സൗകര്യമുണ്ടായിരുന്നു. അറ്റകുറ്റപ്പണികള്‍ ചെയ്യാത്തതിനാല്‍ ഏതാനും നാളുകള്‍ക്കുള്ളില്‍ അത് നശിച്ചുപോയി. വഴിയോര കച്ചവടക്കാരും ദൂരെ നിന്നെത്തുന്ന രോഗികളുള്പ്പെടെയുള്ളവരും നിലവില്‍ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ മേല്‍നോട്ടത്തിലുള്ള ടോയ്ലറ്റ് സൗകര്യമാണ് ഉപയോഗിക്കുന്നത്.
അവിടെ വൃത്തിയില്ലെന്നും സര്‍ക്കാര്‍ തലത്തില്‍ പൊതുസംവിധാനം വേണമെന്നും ലോട്ടറി വ്യാപാരിയായ പി. മോഹനന് ആവശ്യപ്പെട്ടു. പൊതുടോയ്ലറ്റ് സൗകര്യം വളരെ അത്യാവശ്യമാണെന്ന് വെള്ളിപറമ്പ് സ്വദേശിയായ അബു പറഞ്ഞു.
തടസം നീക്കണം:
സെയ്തലവി പൂക്കാടന്‍
പദ്ധതി നടപ്പിലാക്കേണ്ട അധികൃതര്‍ തന്നെ മുടക്കുന്ന സ്ഥിതി വിശേഷമാണ് മെഡിക്കല്‍ കോളജ് ബസ് ടെര്‍മിനലിന്റെ കാര്യത്തിലുള്ളതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മെഡിക്കല്‍ കോളജ് യൂണിറ്റ് സെക്രട്ടറി സെയ്തലവി പൂക്കാടന്‍ പറഞ്ഞു. ചെറിയ പ്രശ്നങ്ങളാണ് പദ്ധതിയ്ക്ക് വഴിമുടക്കി നില്‍ക്കുന്നത്. അധികൃതര്‍ ഇടപെട്ട് ഇക്കാര്യത്തില്‍ വേഗത്തില്‍ തീരുമാനമെടുത്താല്‍ എത്രയും പെട്ടെന്ന് ബസ് ടെര്‍മിനല്‍ പദ്ധതി നടപ്പിലാക്കാനാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇടപെടും: കെ. ജയന്ത് എംഎല്‍എ
വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന പദ്ധതിയാണത്. പുതിയ സര്‍ക്കാര്‍ വന്നതിന് ശേഷം മെഡിക്കല്‍ കോളജില്‍ ടെര്‍മിനല്‍ നിര്‍മിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി വരികയാണ്. വൈകാതെ തന്നെ വിഷയത്തില്‍ ഇടപെടുകയും തീരുമാനം എടുക്കുകയും ചെയ്യുമെന്ന് കെ. ജയന്ത് എംഎല്‍എ പറഞ്ഞു.
Kozhikode
കോഴിക്കോട്: ഔദ്യോഗിക തിരക്കുകൾ മാറ്റിവച്ച് കുട്ടികളിലൊരാളായി കളിച്ചും ചിരിച്ചും വിശേഷങ്ങൾ പങ്കുവെച്ചും ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി.
ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന "കുട്ട്യോളും കളക്ടറും' സൗഹൃദ സംവാദപരിപാടിയുടെ ഏഴാം പതിപ്പിലാണ് എളേറ്റിൽ ജിഎംയുപി സ്കൂളിലെ വിദ്യാർഥികൾക്കൊപ്പം കളക്ടർ സമയം ചെലവഴിച്ചത്. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ 30 വിദ്യാർഥികളും ഏഴ് അധ്യാപകരുമടങ്ങിയ സംഘമാണ് കളക്ടറുമായി സംവദിക്കാനായി ചേംബറിലെത്തിയത്. കുട്ടികളുമായി സൗഹൃദം പങ്കുവെച്ച കളക്ടർ അവരിലൊരാളായി മാറി വിവിധ കളികളിലും പങ്കുചേർന്നു. ഇതോടെ പതിവ് ഗൗരവം നിറഞ്ഞ കളക്ടറുടെ ചേംബർ കളിചിരികളാൽ സജീവമായി.
ദി ലിസ്റ്റ്, ഹ്യൂമൻ ഷേപ്സ്, വിസ്പർ റിലേ തുടങ്ങിയ രസകരമായ ഐസ് ബ്രേക്കിംഗ് സെഷനുകളിലൂടെയാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് കുട്ടികളുമായി നേരിട്ട് സംവദിച്ച കളക്ടർ അവരുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മനസിലാകുന്ന ലളിതമായ ഭാഷയിൽ മറുപടി നൽകി.
"കുട്ട്യോളും കളക്ടറും' എന്ന പരിപാടിയുടെ ലക്ഷ്യമെന്തെന്ന കുട്ടികളുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയ കളക്ടർ, ഈ കൂടിക്കാഴ്ച ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായി മാറുമെന്നും കുട്ടികൾക്ക് അത് പ്രചോദനമാകുമെന്നും പറഞ്ഞു.
പഠനകാലത്തെ മറക്കാനാവാത്ത അനുഭവങ്ങൾ, കുട്ടികൾക്കുള്ള ഉപദേശങ്ങൾ, ജില്ലയിലെ വികസന കാഴ്ചപ്പാടുകൾ, കളക്ടറാകാൻ എന്തൊക്കെ പഠിക്കണം തുടങ്ങിയ വിഷയങ്ങളും സംവാദത്തിൽ കടന്നുവന്നു. പഠിച്ച് ജീവിതത്തിൽ ഉയരങ്ങളിലെത്തുന്നതിനൊപ്പം ചുറ്റുമുള്ളവരെയും ചേർത്തുപിടിക്കണമെന്നും അവരുടെ പ്രയാസങ്ങൾ മനസിലാക്കി പിന്തുണയ്ക്കണമെന്നും കളക്ടർ കുട്ടികളോട് പറഞ്ഞു. "പഠിച്ച് പഠിച്ച് നല്ല മനുഷ്യരാവുക' എന്ന സന്ദേശവും അവർ വിദ്യാർഥികൾക്ക് നൽകി.
സ്കൂൾ പ്രധാനാധ്യാപകൻ എം.വി. അനിൽകുമാർ, അധ്യാപകരായ സി.കെ. അബ്ദുൽ അമീർ, കെ.എം. അരുൺജിത്, സവിത പി. മോഹൻ, ടി.പി. സിജില, ഇ. ഷീല, കെ.ജി. പ്രജിഷ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
Kozhikode
തിരുവമ്പാടി: ഓമശേരി ശാന്തി ഹോസ്പിറ്റലിൽ ശാന്തി പ്രിവന്റീവ് ആൻഡ് ലൈഫ് സ്റ്റൈൽ ക്ലിനിക് പ്രവർത്തനം ആരംഭിച്ചു.
ഫാമിലി ഫിസിഷ്യൻ ഡോ. നിഷാത്ത് റഹിമാന്റെ നേതൃത്വത്തിലാണ് ക്ലിനിക്കിന്റെ പ്രവർത്തനം. രോഗസാധ്യതകൾ നേരത്തേ തിരിച്ചറിഞ്ഞ് പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിനും ക്ലിനിക്ക് പ്രാധാന്യം നൽകും.
രോഗപ്രതിരോധം, ജീവിതശൈലിയിൽ ആവശ്യമായ മാറ്റങ്ങൾ, ദീർഘകാല ആരോഗ്യസംരക്ഷണം എന്നിവയ്ക്ക് മാർഗനിർദേശവും പരിചരണവും ഉറപ്പാക്കുകയാണ് ക്ലിനിക്കിന്റെ ലക്ഷ്യം.
Wayanad
മാനന്തവാടി: നഗരസഭയിലെ താഴെയങ്ങാടിയില്‍ അറവുമാലിന്യം തള്ളുന്നത് വ്യാപകമാകുന്നതായി പരാതി. താഴെയങ്ങാടിയിലെ ഹോസ്റ്റല്‍ പരിസരത്തും പ്രധാന റോഡരികിലുമാണ് സാമൂഹികവിരുദ്ധര്‍ രാത്രിയുടെ മറവില്‍ മാലിന്യം തള്ളുന്നത്.
പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധം വമിക്കുന്നതായും പകര്‍ച്ചവ്യാധി ഭീഷണി നിലനില്‍ക്കുന്നതായും നാട്ടുകാര്‍ ആരോപിച്ചു. രാത്രികാലങ്ങളില്‍ വാഹനങ്ങളിലെത്തി മാലിന്യം നിക്ഷേപിച്ച് കടന്നുകളയുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഇതുവഴി സഞ്ചരിക്കുന്ന കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ദുര്‍ഗന്ധം കാരണം മൂക്കുപൊത്താതെ നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. തെരുവുനായ്കളുടെ ശല്യവും പ്രദേശത്ത് രൂക്ഷമായിട്ടുണ്ട്.
നഗരസഭ അധികൃതരും ആരോഗ്യവകുപ്പും അടിയന്തരമായി ഇടപെട്ട് മാലിന്യം നീക്കം ചെയ്യാനും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കാനും തയാറാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ പ്രദേശത്ത് സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്നും രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
Wayanad
സുൽത്താൻ ബത്തേരി: ബത്തേരി-കുപ്പാടി–അന്പലംറോഡ് തകർന്നുതരിപ്പണമായതോടെ യാത്രാദുരിതത്തിൽ വലഞ്ഞ് പ്രദേശവാസികൾ. ഏഴുവർഷം മുൻപ് ടാറിംഗ് നടത്തിയ റോഡ് അറ്റകുറ്റപ്പണി നടത്താൻ അധികൃതർ പിന്നീട് തയാറായില്ലെന്നാണ് നാട്ടുകാരുടെ പരാതി. റോഡിലെ കുഴികളും ഉയർന്നുനിൽക്കുന്ന കോണ്‍ക്രീറ്റ് ഭാഗങ്ങളും വാഹനയാത്രക്കാർക്ക് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്.
രണ്ടുവർഷം മുൻപ് ഓവുചാൽ നിർമാണത്തിന്റെ ഭാഗമായി കരാറുകാരൻ റോഡിലെ സ്ലാബുകൾ പൊളിച്ചുമാറ്റി പുനർനിർമിച്ചിരുന്നു. എന്നാൽ ഇതിനുശേഷം സ്ലാബിനു മുകളിൽ കോണ്‍ക്രീറ്റ് ചെയ്തതോടെ റോഡിന്റെ നിരപ്പ് ക്രമാതീതമായി ഉയർന്നു. ഇതുവഴിയുള്ള വാഹനഗതാഗതം ഏറെ ദുഷ്കരമായി. ഇപ്പോൾ റോഡും പൂർണമായും തകർന്ന നിലയിലാണ്. കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ അടിഭാഗം റോഡിലെ കുഴികളിലും ഉയർന്ന കോണ്‍ക്രീറ്റ് ഭാഗങ്ങളിലും തട്ടി തകരുന്നത് പതിവായിട്ടുണ്ട്. ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് അധികൃതരോട് പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് റോഡ് നവീകരണത്തിന് ടെൻഡർ നടപടികൾ പൂർത്തിയാക്കിയതായി മുൻ കൗണ്‍സിലർ അറിയിച്ചിരുന്നെങ്കിലും ഇതുവരെ പ്രവൃത്തി ആരംഭിച്ചിട്ടില്ല. നഗരസഭ റോഡ് വികസനത്തിന് വേണ്ടത്ര പരിഗണന നൽകുന്നില്ലെന്നും പ്രദേശത്തെ പല റോഡുകളിലും കാൽനടയാത്രപോലും ദുഷ്കരമാണെന്നും നാട്ടുകാർ പറഞ്ഞു. അവഗണന തുടരുന്ന സാഹചര്യത്തിൽ പ്രദേശവാസികൾ കമ്മിറ്റി രൂപവത്കരിച്ച് പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. റോഡ് അടിയന്തരമായി നവീകരിച്ച് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Wayanad
മേപ്പാടി: കാരാപ്പുഴ പദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസി കുടുംബങ്ങള്‍ അടിസ്ഥാന ജീവിത സൗകര്യങ്ങളുടെ അഭാവത്തില്‍ ഇപ്പോഴും ദുരിതത്തില്‍. ഇവരെ പുനരധിവസിപ്പിക്കാനായി ആവിഷ്ക്കരിച്ച പദ്ധതി അശാസ്ത്രീയമായി നടപ്പാക്കിയതു മൂലം ആദിവാസി കുടുംബങ്ങള്‍ ദുരിതമനുഭവിക്കുന്നുവെന്നാണ് പരാതി ഉയരുന്നത്.
തുടക്കം മുതല്‍ തന്നെ പദ്ധതിയിലെ അശാസ്ത്രീയത പ്രകടമാണെന്ന് പരാതി ഉയര്‍ന്നിരുന്നു. നത്തംകുനി, നെല്ലാറച്ചാല്‍, മലയച്ചംകൊല്ലി, തുടങ്ങിയ പ്രദേശങ്ങളില്‍ താമസിച്ചുവന്ന ആദിവാസി കുടുംബങ്ങള്‍ പുനരധിവാസ പദ്ധതിയുടെ ഭാഗമായി തങ്ങളുടെ കൈവശഭൂമിയും വീടും ഒഴിഞ്ഞുകൊടുക്കുകയായിരുന്നു. എന്നാല്‍ തങ്ങള്‍ ചതിക്കപ്പെടുകയായിരുന്നു എന്ന യാഥാർഥ്യം വൈകിയാണവര്‍ തിരിച്ചറിഞ്ഞത്.
നാല് കുടുംബങ്ങള്‍ക്ക് ഒരു വീട് എന്ന രീതിയിലാണ് ഇവരെ പുനരധിവസിപ്പിക്കാനായി അമ്പലവയല്‍ പഞ്ചായത്തിലെ കൊയിലോംകുന്ന്, പുല്പ്പടിക്കുന്ന് എന്നിവിടങ്ങളിലായി 44 വീടുകള്‍ നിര്‍മിച്ചത്.
നാല് കുടുംബങ്ങള്‍ക്ക് ഒരു വീട് എന്ന രീതിയിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. എന്നാല്‍ പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് രണ്ട് കുടുംബങ്ങള്‍ക്ക് ഒരു കെട്ടിടം എന്ന രീതിയിലേക്ക് പദ്ധതി മാറ്റുകയായിരുന്നു. 88 കുടുംബങ്ങള്‍ക്കായി 44 വീടുകളാണ് നിര്‍മിച്ചത്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടു. വീടുകള്‍ക്ക് വാതില്‍, ജനാലകള്‍ എന്നിവ ഒരുക്കിയില്ല. അതിപ്പോഴും അങ്ങിനെതന്നെ തുടരുകയാണ്. 300 മുതല്‍ 400 മീറ്റര്‍ അകലെയാണ് ടോയ്ലറ്റുകള് നിര്‍മിച്ചത്.
സ്ത്രീകള്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവര്‍ക്കെല്ലാം രാത്രികാലങ്ങളില്‍ ടോയ്ലറ്റില് പോകണമെങ്കില്‍ 400 മീറ്റര്‍ ദൂരം നടക്കണമെന്നത് ദുരിതം വര്‍ധിപ്പിക്കുന്നു.
പ്രാഥമിക സൗകര്യങ്ങളില്ലാത്തതിനാല്‍ വീടുകളില്‍ ഏറിയ പങ്കും ഒഴിഞ്ഞു കിടക്കുകയാണ്. എട്ട് കുടുംബങ്ങള്‍ മാത്രമാണിവിടെ താമസിക്കുന്നത്. 2004 ലാണ് വീടുകളുടെ താക്കോല്‍ കൈമാറിയത്. 22 വര്‍ഷം കഴിഞ്ഞിട്ടും പ്രാഥമിക സൗകര്യങ്ങളേര്‍പ്പെടുത്താന്‍ അധികൃതര്‍ തയാറായില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്. ആള് താമസമില്ലാത്തതിനാല്‍ വീടുകള്‍ മിക്കതും കാടുമൂടി നശിച്ചു കൊണ്ടിരിക്കുന്നു. കുടിവെള്ള പദ്ധതിയുണ്ട്. പക്ഷേ വൈദ്യുതി കണക്ഷന് വിച്ഛേദിക്കപ്പെട്ട നിലയിലാണ് പല വീടുകളും. വീടുകള്‍ക്ക് പുറമേ ആദിവാസി കുടുംബങ്ങള്‍ക്ക് 75 സെന്റ് സ്ഥലം കൂടി അനുവദിച്ചിരുന്നു. അത് മൂന്ന കിലോമീറ്റര്‍ ദൂരെ ചീപ്രംകുന്നിലാണ്. സ്ഥലം അനുവദിച്ചിടത്ത് വീടുകള്‍ നിര്‍മിച്ചു നല്‍കിയില്ല എന്നതാണ് പുനരധിവാസ പദ്ധതി പാളിപ്പോകാന്‍ കാരണം. അനുവദിച്ച സ്ഥലം തന്നെ പലരും പാട്ടത്തിന് നല്‍കിയിരിക്കുകയാണ്. കാര്‍ഷികാവശ്യത്തിനും ജലസേചനത്തിനുമായി ആവിഷ്ക്കരിച്ച പദ്ധതി കൃഷിക്ക് ഉപയുക്തമായില്ല. പകരം ടൂറിസത്തിന് വഴിമാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടതെന്നതും പദ്ധതിയെ വ്യത്യസ്തമാക്കുന്നു.
Wayanad
വെള്ളമുണ്ട: നീഡ്സ് വയനാടിന്റെ ആഭിമുഖ്യത്തില്‍ ഗവ. പ്ലീഡറായി ചുമതല ഏറ്റെടുത്ത അഡ്വ. സത്താര്‍ മായന്‍ സ്വീകരണം നല്കി.
ശിശുദിനാചരണത്തിന്റെ ഭാഗമായി നെഹ്റുവിയന്‍ ചിന്തകളുടെ ആനുകാലിക പ്രസക്തി എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ അഡ്വ. എം. വേണുഗോപാല്‍ വിഷയം അവതരിപ്പിച്ചു. നീഡ്സ് ചെയര്മാന് ഷാജി ജേക്കബ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഒ.ടി. മുഹമ്മദ് ഉനൈസ്, പി. ചന്ദ്രന്, കെ.സി. സുധാകരന്, പി. പ്രകാശന്, സെബാസ്റ്റ്യന്‍ കല്ലമാരി, ലേഖ പുരുഷോത്തമന്, ടി.കെ. മമ്മൂട്ടി, എന്‍.കെ. പുഷ്പലത എന്നിവര്‍ പ്രസംഗിച്ചു.
Wayanad
ഏച്ചോം: ദേശീയതലത്തില്‍ കുട്ടികളുടെ സുരക്ഷയ്ക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ബാലസുരക്ഷാ കളക്ടീവിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടന്നുവരുന്ന സുരക്ഷിതബാല്യം-വികസിത ഭാരതം വിവരശേഖരണ കാമ്പയിനിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. കുട്ടികള്‍ അതിക്രമങ്ങള്‍ക്കും
ചൂഷണങ്ങള്‍ക്കും അവഗണനയ്ക്കും വിവേചനത്തിനും ഇരയാകാനിടയുള്ള സാഹചര്യങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയുകയും അവ തടയുന്നതിന് ശക്തമായ പ്രതിരോധ ശൃംഖല സൃഷ്ടിക്കുകയുമാണ് കാമ്പയിന് ലക്ഷ്യം.
തെരഞ്ഞെടുത്ത ഗ്രാമീണ-നഗര പ്രദേശങ്ങളില്‍ കുട്ടികളെയും മുതിര്‍ന്നവരെയും ഉള്‍പ്പടുത്തി ക്ലൗഡ് എക്സര്‍സൈസ് എന്ന പങ്കാളിത്ത പ്രക്രിയയിലൂടെയാണ് വിവരശേഖരണം നടത്തിയത്. അന്താരാഷ്ട്ര ബാലാവകാശ ദിനത്തില്ഏച്ചോം ഗ്രാമത്തില്‍ നടന്ന വിവരശേഖരണത്തില്‍ വിവിധ ഊരുകളില്‍നിന്നുള്ള കുട്ടികളും മുതിര്‍ന്നവരും പങ്കാളികളായി. തുടി നാട്ടറിവ് പഠന കേന്ദ്രം, ബാലസുരക്ഷാ കളക്ടീവ് വയനാട് കേന്ദ്രം, ജോയിന്റ് വോളന്ററി ആക്ഷന്‍ ഫോര്‍ ലീഗല്‍ ആള്‍ട്ടര്‍നേറ്റീവ്സ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പി.വി. സതീഷ്കുമാര്‍, മുഹമ്മദ് സാലി, അരുണ്‍രാജ്, വി.കെ. ഗൗരി, കമല എന്നിവര്‍ നേതൃത്വം നല്കി.രണ്ടാംഘട്ടം വിവരശേഖരണം ഡിസംബര്‍ 31ന് അവസാനിക്കും
Wayanad
സുൽത്താൻ ബത്തേരി: ഭാരതീയ വിദ്യാഭവനിൽ രണ്ടു ദിവസങ്ങളിലായി നടന്ന വയനാട് സഹോദയ ശാസ്ത്ര, ഗണിത, സാങ്കേതിക, പ്രവൃത്തിപരിചയ മേള "സാവിഷ്കാര 26’ സമാപിച്ചു. 594 പോയിന്റ് നേടി കൽപ്പറ്റ ഡി പോൾ പബ്ലിക് സ്കൂൾ ഓവറോൾ ചാന്പ്യൻഷിപ്പ് കരസ്ഥമാക്കി.
557 പോയിന്റുമായി മാനന്തവാടി ഹിൽബ്ലൂംസ് സ്കൂൾ രണ്ടാം സ്ഥാനവും 547 പോയിന്റുമായി സുൽത്താൻ ബത്തേരി ഭാരതീയ വിദ്യാഭവൻ കേന്ദ്രം മൂന്നാം സ്ഥാനവും നേടി.
സയൻസ് വിഭാഗത്തിൽ കൽപ്പറ്റ ഡി പോൾ പബ്ലിക് സ്കൂളും ഐടി, ഗണിത വിഭാഗങ്ങളിൽ സുൽത്താൻ ബത്തേരി ഭാരതീയ വിദ്യാഭവനും പ്രവൃത്തിപരിചയ വിഭാഗത്തിൽ മാനന്തവാടി ഹിൽബ്ലൂംസ് സ്കൂളും സോഷ്യൽ സയൻസ് വിഭാഗത്തിൽ മീനങ്ങാടി ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളും ഓവറോൾ ചാന്പ്യൻമാരായി.
കാറ്റഗറി അടിസ്ഥാനത്തിലുള്ള മത്സരങ്ങളിൽ കാറ്റഗറി ഒന്നിൽ ബത്തേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ, കാറ്റഗറി രണ്ടിൽ കൽപ്പറ്റ ഡി പോൾ പബ്ലിക് സ്കൂൾ, കാറ്റഗറി മൂന്നിൽ സുൽത്താൻ ബത്തേരി ഭാരതീയ വിദ്യാഭവൻ, കാറ്റഗറി നാലിൽ മാനന്തവാടി ഹിൽബ്ലൂംസ് പബ്ലിക് സ്കൂൾ എന്നിവർ ചാന്പ്യൻഷിപ്പ് നേടി.
ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽനിന്നുള്ള നൂറുകണക്കിന് വിദ്യാർഥികളാണ് വിവിധവിഭാഗങ്ങളിലെ മത്സരങ്ങളിൽ പങ്കെടുത്തത്.
സമാപന സമ്മേളനത്തിൽ വയനാട് സഹോദയ പ്രസിഡന്റ് സീറ്റ ജോസ് അധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാഭവൻ പ്രിൻസിപ്പലും സഹോദയ വൈസ് പ്രസിഡന്റുമായ താര കൃഷ്ണൻ, മക്ലോഡ്സ് സ്കൂൾ പ്രിൻസിപ്പൽ ജേക്കബ് സെബാസ്റ്റ്യൻ, ഐഡിയൽ സ്കൂൾ മാനേജർ സി.കെ. ഷെമീർ, ഭാരതീയ വിദ്യാഭവൻ വൈസ് പ്രിൻസിപ്പൽ രമ ഭായ്, ഹെഡ്മിസ്ട്രസ് യു.എൻ. വിധുബാല, പിടിഎ പ്രസിഡന്റ് കെ.പി. മധു, ഭാരതീയ വിദ്യാഭവൻ അധ്യാപിക വി.എ. നിഷ എന്നിവർ പ്രസംഗിച്ചു.
Wayanad
വെള്ളമുണ്ട: മാനന്തവാടി ഉപജില്ലാ സ്കൂള്‍ കലോത്സവനഗരിയിലെ വിസിറ്റേഴ്സ് പവലിയനില്‍ സ്കൂള്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഇന്റര്‍നാഷണല്‍ നേച്ചര്‍ ഫെസ്റ്റിവല്‍ ഓഫ് കേരളം (ഐഎന്എഫ്കെ) പ്രചാരണം നടത്തി.
മാനന്തവാടി സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫിസര്‍ റോസ് മേരി ജോസ്, സ്കൂള്‍ ഹെഡ്മിസ്ട്രസ് സി.ടി. ബീന, അധ്യാപകരായ വി.കെ. പ്രസാദ്, അബ്ദുള്‍ സലാം, കെ.എന്‍. ഉഷ എന്നിവര്‍ നേതൃത്വം നല്കി. ജില്ലാ പഞ്ചായത്ത് തരുവണ ഡിവിഷന് അംഗം മുഫീദ തസ്നി പവലിയന് സന്ദര്‍ശിച്ച് ആശംസ അറിയിച്ചു. ഫെബ്രുവരി ഏഴ് മുതല്‍ 12 വരെ തിരുവനന്തപുരത്താണ് ഫെസ്റ്റിവല്‍.
Wayanad
കല്‍പ്പറ്റ: പഠനയാത്രയുടെ ഭാഗമായി പനമരം ക്രസന്റ് പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും ജില്ലാ പൊലിസ് ആസ്ഥാനം സന്ദര്‍ശിച്ചു. കുട്ടികള്‍ ജില്ലാ പൊലിസ് മേധാവി എസ്. ദേവമനോഹറുമായി സംവദിച്ചു.
സേനയുടെ പ്രവര്‍ത്തനരീതി, ക്രമസമാധാന പാലനം, സൈബര്‍ സുരക്ഷ, ലഹരിവിരുദ്ധ ബോധവത്കരണം തുടങ്ങിയ വിഷയങ്ങളില്‍ കുട്ടികള്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് ജില്ലാ പൊലിസ് മേധാവി മറുപടി നല്കി. ഓരോ വിദ്യാര്‍ഥിയും ഉത്തമ പൗരനായി വളരണമെന്ന് അദ്ദേഹം ഉപദേശിച്ചു. മധുരപലഹാരം വിതരണം ചെയ്തു. അധ്യാപകരായ എം.എ. ഷാനിബ, എ.എ. അഫ്സീന, ടി.സി. അശ്വിനി, കെ.എസ്. ശ്രുതി, കെ. വൈശാലി, കെ.ടി. ആയിഷ, സുസ്മിത മണ്ടേല്, ജീവനക്കാരന് റുക്നുദ്ദീന് എന്നിവര്‍ കുട്ടികളെ അനുഗമിച്ചു.
Wayanad
പുൽപ്പള്ളി: വിജയ ഹൈസ്കൂൾ 1980 ബാച്ച് വിദ്യാർഥി കൂട്ടായ്മയായ "മധുരമീ ആകലന’ ത്തിന്റെ വാർഷികത്തിൽ അധ്യാപകരായിരുന്ന വി.എൻ. ശശിധരനെയും ഇ.കെ. ജയരാജനെയും വിവാഹജീവിതത്തിൽ മൂന്നു പതിറ്റാണ്ടുകൾ പൂർത്തിയാക്കിയ പൂർവവിദ്യാർഥി ദന്പതികളെയും ആദരിച്ചു.
വിജയ ഹയർ സെക്കൻഡറി സ്കൂൾ മുൻപ്രിൻസിപ്പൽ വി.എൻ. ശശിധരൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി നോർത്ത് റീജിയൻ ഡെപ്യൂട്ടി ഡയറക്ടർ ഇ.കെ. ജയരാജൻ മുഖ്യപ്രഭാഷണം നടത്തി. പി.എം. മോഹൻദാസ്, ഡോ.കെ.പി. സാജു, കെ.ജെ. പോൾ, കെ. സുജാത, കെ.എം. ജോസഫ് എന്നിവർ പ്രസംഗിച്ചു.
Wayanad
കല്‍പ്പറ്റ: യുഡിഎഫിന്റേത് ആര്‍എസ്എസിന് കീഴടങ്ങുന്ന നയമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്. പാര്‍ട്ടി ജില്ലാ റാലിയോടനുബന്ധിച്ച് പുതിയ സ്റ്റാന്‍ഡില്‍ നടത്തിയ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ കസേരയില്‍ ഇരുന്ന് വി.ഡി. സതീശന് ആര്‍എസ്എസിന് അപ്പം പങ്കുവയ്ക്കുകയാണ്. സംഘപരിവാര്‍ രാജ്യത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സര്‍വകലാശാലകളിലാണ്.
എല്‍ഡിഎഫ് സര്‍ക്കാര്‍ പോയപ്പോള്‍ സംസ്ഥാനത്തെ സര്‍വകലാശാലകള്‍ ആര്‍എസ്എസ് നിയന്ത്രണത്തിലായി. ആര്‍എസ്എസ് അനുഭാവമുള്ള ഗവര്‍ണര്‍ ബിജെപിയെ വളര്‍ത്താന്‍ ശ്രമിച്ച ഘട്ടങ്ങളില്‍ മുട്ടുവിറയ്ക്കുകയല്ല, നട്ടെല്ല് നിവര്‍ത്തി നില്‍ക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. എല്ലാ വര്‍ഗീയതയും സമന്വയിപ്പിച്ച് ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനം യുഡിഎഫ് തുടരുകയാണ്. ഇത് ജനങ്ങളുടെ മുന്നില്‍ തുറന്നുകാട്ടി പ്രതിരോധിക്കും.പാര്‍ലമെന്റിലെ അംഗബലത്തിലല്ല, തെരുവിലെ പോരാട്ടക്കരുത്തിലാണ് നാടിന്റെ ഭാവിയെന്ന് രാജ്യം തെളിയിക്കുകയാണ്. രാജ്യത്തെ രാഷ്ട്രീയ സമരത്തില്‍ മാറ്റമുണ്ടാക്കാന്‍ സിപിഎം മുന്‍കൈയെടുക്കുകയാണ്. ഒരു തെരഞ്ഞെടുപ്പ് തോല്‍വിയില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇല്ലാതാകില്ലെന്ന ചരിത്രം വര്‍ഗശത്രുവിനെ ബോധ്യപ്പെടുത്തുന്ന പോരാട്ടങ്ങളുടെ കാലമാണ് വരുന്നതെന്നും വിജയരാഘവന് പറഞ്ഞു.
സംസ്ഥാന കമ്മിറ്റി അംഗം സി.കെ. ശശീന്ദ്രന് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജന്, ജില്ലാ സെക്രട്ടറി കെ. റഫീഖ്, സംസ്ഥാന കമ്മിറ്റി അംഗം ഒ.ആര്. കേളു, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.വി. സഹദേവന്, എ.എന്‍. പ്രഭാകരന്, വി.വി. ബേബി, രുക്മിണി സുബ്രഹ്മണ്യന്, എം. മധു, സംഘാടക സമിതി ചെയര്മാന് കെ. സുഗതന്, ജനറല്‍ കണ്‍വീനര്‍ വി. ഹാരിസ് എന്നിവര്‍ പ്രസംഗിച്ചു.
Wayanad
കല്‍പ്പറ്റ: യുവാവിനെ സംഘംചേര്‍ന്ന് ഒരേ രാത്രി രണ്ടുതവണ ആക്രമിച്ച സംഭവത്തില്‍ പൊലിസ് നടപടി കാര്യക്ഷമമല്ലെന്ന് ആരോപണം.
ആക്രമണത്തിന് ഇരയായ ചുള്ളിയോട് അഞ്ചാംമൈല്‍ സ്വദേശി അജിന് ബേബി(35) പൊതുപ്രവര്‍ത്തകരായ സി.പി. റഹീസ്, എം.ജി. പ്രശോഭ് എന്നിവര്‍ക്കൊപ്പം വാര്‍ത്താസമ്മേളനത്തിലാണ് അമ്പലവയല്‍ പൊലിസിനെതിരേ ആരോപണം ഉന്നയിച്ചത്. പ്രതികളെ നിയമത്തിന് മുമ്പില്‍ നിര്‍ത്തുന്നതില്‍ പൊലിസ് അലംഭാവം കാട്ടുകയാണെന്ന് അവര്‍ പറഞ്ഞു.
കഴിഞ്ഞ 16ന് രാത്രി ഒമ്പതരയോടെ ബത്തേരി ഗാന്ധി ജംഗ്ഷനു സമീപവും 11.30 ഓടെ ചുള്ളിയോടിലുമാണ് അജിന് ബേബിയെ ഒരേ സംഘം ആക്രമിച്ചത്. കമ്പിവടി ഉള്‍പ്പടെ ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റ യുവാവ് മൂന്നു ദിവസം ബത്തേരി താലൂക്ക് ഗവ.ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഗാന്ധി ജംഗ്ഷന് സമീപം സുഹൃത്തിനെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് പത്തിലധികം പേരടങ്ങുന്ന സംഘം ബിബിന്‍ ബേബിയെ ആക്രമിച്ചത്. പൊലിസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
ബത്തേരിയില്‍നിന്നു വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പിന്തുടര്‍ന്ന സംഘം വീണ്ടും ആക്രമിച്ചത്. ആശുപത്രിയില്‍നിന്നു ഇന്റിമേഷന്‍ പോയ മുറയ്ക്ക് പൊലിസ് അജിന് ബേബിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും അക്രമികളുടെ അറസ്റ്റ് വൈകുകയാണ്. നാലുപേരെ കസ്റ്റഡിയില്‍ എടുത്തെങ്കിലും വിട്ടയച്ചു.
ചുള്ളിയോട്, തൊവരിമല ഭാഗങ്ങളിലെ കണ്ടാല്‍ അറിയാവുന്നവരടക്കമുള്ള സംഘമാണ് ആക്രമിച്ചതെന്ന് അജിന് ബേബി പറഞ്ഞു. അമ്പലവയല്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ കഴിഞ്ഞ ഏഴ് മാസത്തിനിടെ എടുത്തുപറയത്തക്ക ആറ് അക്രമസംഭവങ്ങള്‍ ഉണ്ടായെന്നും എന്നിട്ടും പൊലിസ് ഉണര്ന്നുപ്രവര്ത്തിക്കുന്നില്ലെന്നും പൊതുപ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. അജിന് ബേബിയെ ആക്രമിച്ചവരുടെ അറസ്റ്റ് വൈകിയാല്‍ ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കുമെന്ന് അവര്‍ പറഞ്ഞു.
Wayanad
മേപ്പാടി: ഗ്രാമ പഞ്ചായത്ത് ഒന്ന്, രണ്ട്,മൂന്ന്,നാല് വാർഡുകൾ ഉൾപ്പെടുന്ന നത്തംകുനി, നെടുമ്പാല, പളളിക്കവല, ചൂരിക്കുനി മുതലായ പ്രദേശങ്ങളിൽ കുരങ്ങ്, കാട്ടുപന്നി, മാൻ എന്നിവയുടെ ശല്യം കർഷകരെ വലയ്ക്കുന്നു. നാണ്യ വി ളകൾ ധാരാളമായി ഉത്പാദിപ്പിക്കുന്ന മേഖലയാണിവിടം.
വിളവെടുക്കാനാകുമ്പോഴേക്കും വന്യ മൃഗങ്ങളുടെ ശല്യവും രൂക്ഷമാകുന്നു എന്നാണ് ഈ പ്രദേശത്തെ കൃഷിക്കാരുടെ വിലാപം.ഏറ്റവും കൂടുതൽ വിളനാശം വരുത്തുന്നത് കുരങ്ങുകളാണ്.നൂറു കണക്കിന് കുരങ്ങുകൾ കൂട്ടമായിട്ടാണ് കൃഷിയിടങ്ങളിലേക്കെത്തുന്നത്. കാപ്പി, കുരുമുളക്, അടയ്ക്ക, തേങ്ങ എന്നിവയൊക്കെ കുരങ്ങുകൾ വ്യാപകമായി നശിപ്പിക്കുന്നു. ഇതു മൂലം വിപണിയിലെ വില വർദ്ധനയുടെ ആനുകൂല്യം തങ്ങൾക്ക് ലഭിക്കാതെ പോകുന്നു എന്നാണ് കർഷകരുടെ പരാതി.
നശിപ്പിക്കപ്പെട്ടവയുടെ ബാക്കി മാത്രമാണ് കർഷകർക്ക് ലഭിക്കുക. വർഷങ്ങളായി മേഖലയിലെ കർഷകർ നേരിടുന്ന പ്രശ്നമാണിത്. വിളവെടുപ്പ് കാലമാകുമ്പോൾ കുരങ്ങുകൾ അടക്കമുള്ള വന്യമൃഗങ്ങളെ തുരത്തുന്നതിന് വനം വകുപ്പ്, കൃഷി വകുപ്പ് എന്നിവ സംയുക്തമായി നടപടി സ്വീകരിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
Wayanad
സുല്‍ത്താന്‍ബത്തേരി: കാലിക്കട്ട് സര്‍വകലാശാല ഇന്റര്‍ കോളജ് ക്രിക്കറ്റ്, ഫുട്ബോള്‍ മത്സരങ്ങളില്‍ ഡോണ്‍ ബോസ്കോ കോളജ് ജേതാക്കള്‍.
ക്രിക്കറ്റ് മത്സരത്തില്‍ നിലവിലെ പൂള് ചാമ്പ്യന്മാരായ പി.കെ. കോളജിനെ 65 റണ്‍സിന് പരാജയപ്പെടുത്തി
ഡോണ്‍ ബോസ്കോ ടീം ജേതാക്കളായി. ഫുട്ബോള്‍ മത്സരത്തില്‍ കോഴിക്കോട് ഗവ.ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളജിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് പൂള് സി കിരീടം നേടി.
പി.എ. അഭിലാഷാണ് ടീമിനെ പരിശീലിപ്പിച്ചത്.
Wayanad
കല്ലോടി: മാനന്തവാടി ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ സെന്റ് ജോസഫ്സ് യുപി സ്കൂളിന് നേട്ടം. എല്‍പി ജനറല്‍, അറബിക് വിഭാഗങ്ങളില്‍ രണ്ടാം സ്ഥാനം നേടിയ വിദ്യാലയം യുപി ജനറല്‍ വിഭാഗത്തില്‍ സെക്കന്‍ഡ് റണ്ണറപ്പായി. യുപി സംസ്കൃതോത്സവത്തില്‍ അഞ്ചാംസ്ഥാനം നേടി.
കലോത്സവത്തില്‍ 25 കുട്ടികള്‍ എല്‍പി ജനറല്‍ വിഭാഗത്തിലും 13 പേര് എല്‍പി അറബിക് വിഭാഗത്തിലും 37 കുട്ടികള്‍ യുപി ജനറല്‍ വിഭാഗത്തിലും 16 വിദ്യാര്‍ഥികള്‍ സംസ്കൃതം വിഭാഗത്തിലും മത്സരിച്ചു.
ഹെഡ്മാസ്റ്റര് ജോസ് പള്ളത്ത്, അധ്യാപകരായ ബിന്ദു അലക്സ്, ആഷ്ന ജോസ്,നസ്റിന് തയ്യുള്ളത്തില്‍, സി.എഫ്. ജോസ്, കെ.ജെ. മിനി എന്നിവരുടെ നേതൃത്വവും മാനേജ്മെന്റിന്റെയും രക്ഷിതാക്കളുടെയും സ്റ്റാഫ് അംഗങ്ങളുടെയും കൂട്ടായ പരിശ്രമവുമാണ് വിദ്യാലയത്തെ നേട്ടത്തിലേക്ക് നയിച്ചത്. വിദ്യാര്‍ഥികളെ പിടിഎയും മാനേജ്മെന്റും അഭിനന്ദിച്ചു.
Wayanad
കുപ്പാടിത്തറ: കുറുമ്പാലയില്നിന്നു യുവാക്കള്‍ പെരുമ്പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി.
കെ. ജവാദ് അബു പുല്ലമ്പി, തല്ഹത്, അഷ്കര്‍, റാഫി, ഗഫൂര്‍ എന്നിവരടങ്ങന്ന സംഘമാണ് കഴിഞ്ഞ ദിവസം രാത്രി പാമ്പിനെ പിടിച്ചത്. ആഴ്ചകളായി കുറുമ്പാലയില്‍ പെരുമ്പാമ്പിന്റെ സാന്നിധ്യമുണ്ട്. രാത്രി റോഡില്‍ പാമ്പിനെ കണ്ട് ഭയന്നവര്‍ നിരവധിയാണ്. മുമ്പും ഇവിടെനിന്ന് പെരുമ്പാമ്പുകളെ പിടികൂടിയിട്ടുണ്ട്.
Wayanad
കല്‍പ്പറ്റ: പുത്തൂര്‍വയല്‍ പിയോഭവന്‍ ധ്യാനകേന്ദ്രത്തില്‍ പതിനാറാം വാര്‍ഷികവും വിശുദ്ധ പാദ്രേ പിയോയുടെ തിരുനാളും ആഘോഷിച്ചു.
കൃതജ്ഞതാബലിയില്‍ സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസി കപ്പുച്ചിന്‍ പ്രൊവിന്‍സ് കേരള പ്രൊവിന്‍ഷ്യന്‍ മിനിസ്റ്റര്‍ ഫാ.ഡോ.സ്റ്റാന്‍ലി വര്‍ഗീസ് ഒഎഫ്എം മുഖ്യകാര്‍മികനായി. പ്രദക്ഷിണം, ആരാധന, കൈകെട്ടിയ ഈശോയോടുള്ള നൊവേന, അടയാള പ്രാര്‍ഥന, തൈലാഭിഷേകം എന്നിവ നടന്നു. ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ കാക്കരിയില്‍ നേതൃത്വം നല്കി.
Wayanad
മാനന്തവാടി: വെള്ളമുണ്ടയില്‍ നടന്ന ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ദ്വാരക എയുപി സ്കൂള്‍ കാഴ്ചവച്ചത് മികച്ച പ്രകടനം. എല്‍പി ജനറല്‍ വിഭാഗത്തില്‍ 65 പോയിന്റോടെ വിദ്യാലയം ഒന്നാംസ്ഥാനം നേടി. 45 പോയിന്റുമായിഅറബിക് കലോത്സവത്തിലും ഒന്നാമതെത്തി.
യുപി ജനറല്‍ വിഭാഗത്തില്‍ 78 പോയിന്റോടെ രണ്ടാം സ്ഥാനവും സംസ്കൃതോത്സവത്തില്‍ 76 പോയിന്റോടെ ആറാംസ്ഥാനവും കരസ്ഥമാക്കി.
65 കുട്ടികളാണ് കലോത്സവത്തില്‍ പങ്കെടുത്തത്. വിജയികളെ മാനേജര്‍ ഫാ.മാത്യു മലയില്‍, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സിജി ജോസഫ്, പിടിഎ പ്രസിഡന്റ് എം. ഇബ്രാഹിം എന്നിവര്‍ അഭിനന്ദിച്ചു.
Wayanad
കല്‍പ്പറ്റ: യുഡിഎഫ് സര്‍ക്കാരിന് ഐക്യദാര്‍ഢ്യം അറിയിച്ച് കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന്(കെജിഒയു)ജില്ലാ കമ്മിറ്റി കളക്ടറേറ്റ് പരിസരത്ത് സദസ് സംഘടിപ്പിച്ചു. എഐസിസി അംഗം എന്‍.ഡി. അപ്പച്ചന് ഉദ്ഘാടനം ചെയ്തു.
ജീവനക്കാരെ ചേര്‍ത്തുപിടിക്കുന്ന സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇടത് സര്‍വീസ് സംഘടനകള്‍ സര്‍ക്കാരിനെതിരേ നടത്തുന്ന സമരങ്ങള്‍ കാപട്യം നിറഞ്ഞതാണ്. എല്‍ഡിഎഫ് ഭരണകാലത്ത് ജീവനക്കാര്‍ക്ക് നഷ്ടപ്പെട്ട ഓരോ ആനുകൂല്യവും യുഡിഎഫ് സര്‍ക്കാര്‍ ഘട്ടങ്ങളായി പുനഃസ്ഥാപിക്കുമെന്നാണ് കരുതുന്നതെന്നും അപ്പച്ചന് പറഞ്ഞു. കെജിഒയു ജില്ലാ പ്രസിഡന്റ് പി. സഫ്വാന് അധ്യക്ഷത വഹിച്ചു.
. സെക്രട്ടറി സി.ബി. സന്ദേശ്, സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍.ജെ. ഷിബു, ജില്ലാ ട്രഷറര്‍ ഇ.എസ്. ബെന്നി, എല്‍.എല്‍. ഭവ്യലാല്‍, കാര്‍ത്തിക അന്ന തോമസ്, കെ. ബിന്ദു, ഡോ.രഞ്ജിത്ത്, വി.ഡി. തോമസ്, പി.എസ്. പ്രവീണ്‍, എ. സലില്‍, എച്ച്. ഹുസ്ന, അഫ്സത്ത്, ഇ.എം. സുമേഷ്, ടി.എം. മുകേഷ്, കെ.ജി. സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.
Wayanad
തലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ ആദ്യ ആറുമാസത്തിനിടെ പന്ത്രണ്ടായിരത്തോളം പട്ടയം വിതരണം ചെയ്തതായി റവന്യു മന്ത്രി എ.പി. അനില്‍കുമാര്‍. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി തവിഞ്ഞാലില്‍ നിര്‍മിച്ച സ്മാര്‍ട്ട് വില്ലേജ് ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് കെട്ടിക്കിടന്ന രണ്ടരലക്ഷത്തോളം അപേക്ഷകളില്‍ 52,000 എണ്ണം തീര്‍പ്പാക്കി. തവിഞ്ഞാല്‍ പ്രദേശത്ത് ഭൂമിയുടെ ഫെയര്‍വാല്യു അമിതമായി വര്‍ധിച്ചതിനാല്‍ ഭൂമി വില്‍ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും പ്രയാസം നേരിടുന്നതായി ജനപ്രതിനിധികള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അര്‍ഹരായവര്‍ക്ക് പട്ടയം ലഭ്യമാക്കാന്‍ നടപടികള്‍ വേഗത്തിലാക്കും. ഭൂമി സംബന്ധമായ സേവനങ്ങള്‍ക്ക് ജനങ്ങള്‍ നിരന്തരം ഓഫിസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാക്കും. സമയബന്ധിതമായും സുതാര്യമായും സേവനങ്ങള്‍ ലഭ്യമാക്കുക സര്‍ക്കാരിന്റെ ലക്ഷ്യമാണെന്നും മന്ത്രി പറഞ്ഞു.
ഉഷ വിജയന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ വി. ചെല്‍സസിനി, എഡിഎം കെ. അജീഷ്, സബ് കളക്ടര്‍ അതുല്‍ സാഗര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന്, പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജു, വൈസ് പ്രസിഡന്റ് റാബിയ അബ്ബാസ്, ജില്ലാ പഞ്ചായത്ത് ഡിവിഷന് അംഗം ലിസി ജോസ്, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ജോസഫ് മറ്റത്തിലാനി, എല്‍സി ജോയി, വി.കെ. ശശികുമാര്‍, വാര്‍ഡ് അംഗങ്ങളായ ലൈജി തോമസ്, മുജീബ് റഹ്മാന് തുടങ്ങിയവര്‍ പങ്കെടുത്തു. എസ്എഎസ്സിഐ ഫണ്ടില്‍നിന്ന് 45 ലക്ഷം രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പാണ് സ്മാര്‍ട്ട് വില്ലേജ് ഓഫിസ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്.
Wayanad
പുല്‍പ്പള്ളി: ആപ്പിള്‍ പുല്‍പ്പള്ളിയിലെ മണ്ണിലും കായ്ക്കുമെന്ന് തെളിയിച്ച് യുവകര്ഷകന് അമ്മാവന്‍മുക്ക് മുടക്കാലില്‍ സിനീഷ്. ഒന്നര വര്‍ഷംമുമ്പ് സിനീഷ് വീട്ടുമുറ്റത്ത് നട്ട രണ്ട് ആപ്പിള്‍ തൈകളും കായ്ച്ചു. ഒരു ചെടിയില്‍ പതിനൊന്നും മറ്റൊന്നില്‍ രണ്ടും ഫലങ്ങളാണുള്ളത്. ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ വിളവെടുക്കാം. ഒന്നിന് 350 രൂപ വില നല്കി വാങ്ങിയ ഗ്രാഫ്റ്റ് തൈകളാണ് സിനീഷ് നട്ടത്. എല്ലുപൊടി, വേപ്പിന് പിണ്ണാക്ക്, ചാണകപ്പൊടി എന്നിവ ചേര്‍ത്താണ് തൈകള്‍ നടുന്നതിന് കുഴി ഒരുക്കിയത്.
പിന്നീട് ജൈവ വളങ്ങള്‍ മാത്രമാണ് പ്രയോഗിച്ചത്. കൃത്യമായ ജലസേചനവും പ്രൂണിംഗും ആപ്പിള്‍ ചെടിയുടെ വളര്‍ച്ചയില്‍ പ്രധാനമണെന്ന് സിനീഷ് പറയുന്നു. പ്രൂണിംഗ് നടത്തിയില്ലെങ്കില്‍ ചെടി ഒറ്റത്തണ്ടായി നില്ക്കും. തൈകള്‍ ലഭ്യമാക്കിയ കര്‍ഷക കൂട്ടായ്മയില്‍പ്പെട്ടവരാണ് പരിപാലനത്തില്‍ മാര്‍ഗനിര്‍ദേശം നല്‍കിയത്. കായ്ച്ച ആപ്പിള്‍ ചെടികള്‍ കാണാന്‍ നിരവധിയാളുകളാണ് വീട്ടിലെത്തുന്നത്. "ദീപിക’ കാപ്പിസെറ്റ് ഏജന്റാണ് സിനീഷ്.
Wayanad
കല്‍പ്പറ്റ: വയനാട് ടൂറിസം ഫെഡറേഷന് ഓഫിസ് ടൗണില്‍ പ്രവര്‍ത്തനം തുടങ്ങി. ബീ ക്രാഫ്റ്റ് ചെയര്മാന് ഉസ്മാന് മദാരി ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ പ്രസിഡന്റ് വി.പി. മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി. മുഹമ്മദ് നിയാസ്, അബ്ദുള്‍ ജലീല്‍, നാസര്‍ ടാസ്ക്, എം.എസ്. മുഹമ്മദ്, ഒ.എച്ച്. ഷമീര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇതോടനുബന്ധിച്ച് നടത്തിയ ബി ടു ബി കണക്ട് ശില്പശാലയ്ക്ക് കെ.പി. ഫാസില്‍ യൂസഫ്, കെ. ആല്ഫിന്, എഫ്. പ്രശോഭ് എന്നിവരും മെംബര്‍ഷിപ് കാമ്പയിന് കെ. രതീഷ്, കെ. ജംഷീര്‍ എന്നിവരും നേതൃത്വം നല്കി.
Wayanad
കേണിച്ചിറ: യുവപ്രതിഭാ ഗ്രന്ഥാലയത്തിന്റെയും എക്സൈസ് വിമുക്തി മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ മൊബൈല്‍ ഫോണ്‍ സ്ക്രീന്‍, ലഹരിവസ്തു ആസക്തിക്കെതിരേ ബോധവത്കരണ ക്ലാസും "സ്ക്രീന്‍ ലോക്ക്’ ടെലിഫിലിം പ്രദര്‍ശനവും നടത്തി. ഗ്രന്ഥാലയം ഹാളില്‍ വിമുക്തി മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്‍.സി. സജിത്ത്കുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് എം.എന്‍. ദിവാകരന് അധ്യക്ഷത വഹിച്ചു.
വനിതാ കോ-ഓര്‍ഡിനേറ്റര്‍ ബിന്ദു മാധവ്, കെ.ജി. സുകുമാരന്‍, എക്സൈസ് പ്രിവന്റീവ് ഓഫിസര്‍ പി.വി. രജിത്ത്, വി. സന്തോഷ് വരദൂര്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രതിനിധി എന്‍.പി. വേണുഗോപാല്‍, ലൈബ്രേറിയന്‍ എം.പി. മുരളീധരന് എന്നിവര്‍ പ്രസംഗിച്ചു.
Wayanad
കല്‍പ്പറ്റ: കേരള പിഎസ്സി എംപ്ലോയീസ് യൂണിയന് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പിഎസ്സി ഓഫിസ് പരിസരത്ത് ധര്‍ണ നടത്തി. പിഎസ്സിക്കെതിരേ സര്‍ക്കാര്‍ നടത്തുന്ന രാഷ്ട്രീയ നീക്കവും ജീവനക്കാരെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കുന്നതും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.
യൂണിയന് മുന്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. ദേവകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.എന്‍. വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. അരുണ്‍ ജോസ്, കെ. ദിലീപ്കുമാര്, ആര്. സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.
Wayanad
കല്‍പ്പറ്റ: കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. പ്രവാസി പെന്ഷന് കുടിശിക സഹിതം വിതരണം ചെയ്യുക, നോര്‍ക്ക കെയര്‍ ഇന്‍ഷ്വറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കുക, സാന്ത്വന പദ്ധതികള്‍ പുനഃസ്ഥാപിക്കുക, ലോകകേരള സഭ പിരിച്ചുവിട്ട നടപടി റദ്ദുചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
എസ്കെഎംജെ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പരിസരത്ത് ആരംഭിച്ച മാര്‍ച്ചില്‍ നിരവധി പ്രവാസികള്‍ പങ്കെടുത്തു. ധര്‍ണ ജില്ലാ സെക്രട്ടറി അഡ്വ. സരുണ്‍ മാണി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ടി. മന്‍സൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ. സജീവ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കല്‍പ്പറ്റ ഏരിയ സെക്രട്ടറി അഡ്വ.പ്രമോദന്‍, സംസ്ഥാന കമ്മിറ്റി മുന്‍ അംഗം കെ.കെ. നാണു എന്നിവര്‍ പ്രസംഗിച്ചു.
Wayanad
തെക്കുംതറ: അമ്മസഹായം യുപി സ്കൂളില്‍ സ്പെഷ്യല്‍ എന്റിച്ച്മെന്റ് പ്രോഗ്രാമിന്റെയും ദേശീയ ഉദ്ഗ്രഥന ദിനാഘോഷത്തിന്റെയും ഭാഗമായി ലഹരിവിരുദ്ധ ബോധവത്കരണവും പോസ്റ്റര്‍ പ്രകാശനവും നടത്തി. പ്രധാനാധ്യാപകന് കെ. സത്യജിത്ത് അധ്യക്ഷത വഹിച്ചു. സ്പെഷ്യല്‍ എന്റിച്ച്മെന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പി.സി. അഖില, സ്റ്റാഫ് സെക്രട്ടറി പി.ഒ. സ്മിത, അധ്യാപകരായ കെ.വി. സംഗീത, എം.കെ. ഷാജി, കെ. ധന്യ, കെ. വിദ്യ, എം. രജീഷ് എന്നിവര്‍ പ്രസംഗിച്ചു. വിമുക്തി മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്‍.സി. സജിത്ത്കുമാര്‍ ക്ലാസെടുത്തു. പോസ്റ്റര്‍ പ്രകാശനം അദ്ദേഹം നിര്‍വഹിച്ചു.
Wayanad
സുല്‍ത്താന്‍ ബത്തേരി: ജനങ്ങളുടെ സ്വൈര ജീവിതം കെടുത്തുന്ന അനധികൃത മദ്യവില്‍പനയ്ക്കെതിരേ തെരുവിലിറങ്ങി നാട്ടുകാര്‍. നൂല്‍പ്പുഴ കല്ലൂര്‍ 67 പണപ്പാടി, തേക്കുംപറ്റ പ്രദേശങ്ങളിലെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരാണ് അനധികൃത മദ്യവില്‍പനയ്ക്കെതിരേ രംഗത്തെത്തിയത്. ആഭ്യന്തരമന്ത്രിക്ക് അടക്കം പരാതി നല്‍കിയിട്ടും മദ്യവില്പന തടയാന്‍ നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ച് പൊലിസ് സ്റ്റേഷനിലേക്കും എക്സൈസ് ഓഫിസിലേക്കും മാര്‍ച്ച് നടത്താനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.
കല്ലൂര്‍ 67 പണപ്പാടി, തേക്കുംപറ്റ എന്നിവിടങ്ങളില്‍ രാപകല്‍ വ്യത്യാസമില്ലാതെയാണ് മദ്യക്കച്ചവടവും ഉപഭോഗവും. ഇത് നാട്ടുകാരെ ദുരിതത്തിലാക്കുകയാണ്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വഴിനടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ബിവറേജസ് ഔട്ട്ലെറ്റുകളില്‍നിന്നും കര്‍ണാടകയില്‍നിന്നും കൊണ്ടുവരുന്ന മദ്യമാണ് ഇവിടെ വില്പനയ്ക്ക് എത്തുന്നത്. കഞ്ചാവ്, രാസലഹരി വില്പനയും നടക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ സംശയം. രണ്ടുവര്‍ഷംമുമ്പ് വീട്ടമ്മമാര്‍ സംഘടിച്ച് അനധികൃത മദ്യവില്പനക്കാരെ അടിച്ചോടിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ക്കുശേഷം ഇവര്‍ വീണ്ടും തലപൊക്കുകയാണുണ്ടായത്.
അനധികൃത മദ്യവില്പന തടഞ്ഞില്ലെങ്കില്‍ സമരം: സിപിഎം
സുല്‍ത്താന്‍ ബത്തേരി: കല്ലൂര്‍ 67 പണപ്പാടി, തേക്കുംപറ്റ പ്രദേശങ്ങളിലെ അനധികൃത മദ്യവില്പന തടയാന്‍ അടിയന്തര നടപടികള്‍ ഉണ്ടാകുന്നില്ലെങ്കില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് ശക്തമായ സമരത്തിന് സിപിഎം നൂല്‍പ്പുഴ ലോക്കല്‍ കമ്മിറ്റി നേതൃത്വം നല്‍കുമെന്ന് സെക്രട്ടറി വി.എസ്. ഷാരിസ് പറഞ്ഞു. ജനങ്ങളടെ സമാധാനം കെടുത്തുന്ന അനധികൃത മദ്യവില്‍പനയ്ക്കെതിരേ പൊലിസ്, എക്സൈസ് ഉദ്യോഗസ്ഥര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്ന് ആദിവാസി വനിതാപ്രസ്ഥാനം സംസ്ഥാന പ്രസിഡന്റ് ഡോ. കെ. അമ്മിണി ആവശ്യപ്പെട്ടു.
Wayanad
കല്‍പ്പറ്റ: ലോക ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിയും സന്നധ സംഘടന ഗ്രാമിന് വയനാടും സംയുക്തമായി ടൗണ്‍ ചര്‍ച്ച് ഹാളില്‍ ചില്‍ഡ്രസ് സമ്മിറ്റ്-2കെ26 സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി ഇ. അയ്യൂബ് ഖാന് ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഓഫിസ് നിര്‍ദേശിച്ച 11 വിദ്യാലയങ്ങളില്‍നിന്നുള്ള ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍, സന്നധ പ്രവര്‍ത്തകര്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ ഉള്‍പ്പടെ 300 ഓളം പേര് പങ്കെടുത്തു.
കുട്ടികളുടെ ക്ഷേമം, സുരക്ഷ, അടിസ്ഥാന സൗകര്യങ്ങള്‍, മെച്ചപ്പെട്ട സാമൂഹികാന്തരീക്ഷം എന്നിവയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഡിഎല്‍എസ്എ ജില്ലാ സെക്രട്ടറിയും സിവില്‍ ജഡ്ജുമായ ആര്. അനിത, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ സി. ബിജു, നര്‍കോട്ടിക് സെല്‍ ആന്‍ഡ് ജെന്‍ഡര്‍ ജസ്റ്റീസ് ഡിവൈഎസ്പി ആര്. മനോഹരന്, റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ പി.ആര്. സുമേഷ്, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ സജിത്ത് ചന്ദ്രന്, ആര്‍സിഎച്ച് ഓഫിസര്‍ ഡോ. എന്‍.കെ. ഷീജ, ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ കാര്‍ത്തിക അന്ന തോമസ്, ജില്ലാ പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് എന്‍.എ. ജയരാജന്, ഐടിഡിപി സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് പി.ആര്. രാജേന്ദ്രന്, ഗ്രാമിന് ഡയറക്ടര്‍ റീന വര്‍ഗീസ് എന്നിവരടങ്ങുന്ന പാനല്‍ മറുപടി നല്കി.
കുട്ടികളുടെ അവകാശ പ്രവര്‍ത്തകനും കോഴിക്കോട് മുക്കം ഡോണ്‍ ബോസ്കോ കോളജ് അസി. പ്രഫസറുമായ വി.ജെ. ജെന്സണ് വിദ്യാര്‍ഥി-ഉദ്യോഗസ്ഥ സംവാദം നിയന്ത്രിച്ചു. കുട്ടികള്‍ക്ക് സുരക്ഷിതവും സൗഹാര്‍ദപരവുമായ സാമൂഹികാന്തരീക്ഷം ഒരുക്കുന്നതിനുള്ള ആശയങ്ങളും നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.
Wayanad
മാനന്തവാടി: മാധ്യമപ്രവര്‍ത്തകനായിരുന്ന ബിജു കിഴക്കേടത്തിന്റെ അനുസ്മരണത്തിന്റെ ഭാഗമായി പ്രസ്ക്ലബ് കോളജ് വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസ രചനാമത്സരം സംഘടിപ്പിച്ചു. "വാര്‍ത്തകളിലെ സത്യസന്ധതയും മാധ്യമ ധാര്‍മികതയും: സമകാലിക വെല്ലുവിളികള്‍’എന്ന വിഷയത്തില്‍ മേരിമാതാ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് ജേണലിസം വിഭാഗത്തിന്റെ സഹകരണത്തോടെയായിരുന്നു മത്സരം.
മേരിമാതാ കോളജില്‍ നടന്ന മത്സരത്തില്‍ ജില്ലയിലെ വിവിധ കോളജുകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. തോമസ് മോണോത്ത് ഉദ്ഘാടനം ചെയ്തു.
പ്രസ്ക്ലബ് പ്രസിഡന്റ് അരുണ്‍ വിന്‍സന്റ് അധ്യക്ഷത വഹിച്ചു. കെ.എസ്. സജയന് "ബിജു അനുസ്മരണ' പ്രഭാഷണം നടത്തി. മേരിമാതാ കോളജ് ജേണലിസം വിഭാഗം മേധാവി ഫാ. ജെറി ജോസഫ് ഓണംപള്ളി, പ്രസ്ക്ലബ് സെക്രട്ടറി ജസ്റ്റിന് ചെഞ്ചട്ടയില്‍ എന്നിവര്‍ പ്രസംഗിച്ചു. മത്സരത്തില്‍ ഒന്ന് മുതല്‍ മൂന്നുവരെ സ്ഥാനം നേടിയവര്‍ക്ക് യഥാക്രമം 5,000, 3,000, 2,000 രൂപ കാഷ് പ്രൈസ് ഇന്നുരാവിലെ 11.30ന് പെരുവക സെന്റ് ആന്‍സ് ഭവനില്‍ ബിജു അനുസ്മരണത്തില്‍ വിതരണം ചെയ്യും. അനുസ്മരണയോഗം ഉഷ വിജയന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
Wayanad
മീനങ്ങാടി: ഏഴാംചിറ സഹൃദയ ക്ലബ്ബിന്റെയും ബത്തേരി ശ്രേയസിന്റെയും നേതൃത്വത്തില്‍ ദുരന്തനിവാരണ പരിശീലനവും മെഡിക്കല്‍ ഉപകരണങ്ങളുടെ കൈമാറ്റവും നടത്തി. സഹൃദയ ഗ്രന്ഥശാലയില്‍ നടത്തിയ പരിശീലനത്തിന് നാദാപുരം ഫയര്‍ ആന്‍ഡ് സേഫ്റ്റി ഓഫിസര്‍ എ. സതീഷ് നേതൃത്വം നല്കി. അപകടങ്ങളെ എങ്ങനെ ഒഴിവാക്കാമെന്ന് അദ്ദേഹം വിശദീകരിച്ചു. അപകടം സംഭവിച്ചാല്‍ നല്‍കേണ്ട പ്രഥമശുശ്രൂഷയില്‍ പരിശീലനം നല്കി. മെഡിക്കല്‍ ഉപകരണങ്ങളുടെ കൈമാറ്റം ശ്രേയസ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ഡേവിഡ് ആലിങ്കല്‍ നിര്‍വഹിച്ചു.
സഹൃദയ ഗ്രന്ഥശാല പ്രസിഡന്റും വാര്‍ഡ് അംഗവുമായ അനീഷ് കെ. ജോസഫ് അധ്യക്ഷത വഹിച്ചു. ശ്രേയസ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ മേരി നിഷ, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ കെ.ജി. ലെനീഷ്, റോബിന് ജോസഫ്, സഹൃദയ ക്ലബ് സെക്രട്ടറി എം.സി. രാജു, എം.ടി. കുര്യന്, പി.എ. സജി, ബീന മേരി, കെ. സിന്ധു എന്നിവര്‍ പ്രസംഗിച്ചു. ശ്രേയസ് നെല്ലിമാളം യൂണിറ്റിലെ സെലീന സാജു ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കി.
Wayanad
കല്‍പ്പറ്റ: 45-ാമത് റവന്യു ജില്ലാ സ്കൂള്‍ കലോത്സവം 23 മുതല്‍ 26 വരെ മുട്ടില്‍ ഓര്‍ഫനേജ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്തും. ഇതിന്റെ ഒരുക്കം അന്തിമഘട്ടത്തിലാണെന്ന് സംഘാടക സമിതി ഭാരവാഹികളായ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ. ശശീന്ദ്രവ്യാസ്, ഹയര്‍ സെക്കന്‍ഡറി കോ-ഓര്‍ഡിനേറ്റര്‍ ഡോ.പി. അബ്ദുള്‍ ജലീല്‍, എം. നാസര്‍, സഫ്വാന് വെള്ളമുണ്ട, ഇ. മുസ്തഫ, അന്‍വര്‍ ഗൗസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കലോത്സവത്തില്‍ വിവിധ വിദ്യാലയങ്ങളില്‍നിന്നുള്ള മൂവായിരത്തോളം കലാപ്രതിഭകള്‍ എട്ട് വേദികളില്‍ 94 സ്റ്റേജ് ഇതരം ഉള്‍പ്പടെ 317 ഇനങ്ങളില്‍ മാറ്റുരയ്ക്കും. വിധികര്‍ത്താക്കളായി ജില്ലയ്ക്ക് പുറത്തുള്ള 150 പേരെയാണ് നിയോഗിച്ചിരിക്കുന്നത്. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ പൂക്കോട്, കാന്തന്‍പാറ, എടക്കല്‍, ബാണാസുര, കാരാപ്പുഴ, കുറുവ, ചെമ്പ്ര, സൂചിപ്പാറ എന്നീ പേരുകളാണ് വേദികള്‍ക്ക് നല്‍കുന്നത്. ആറ് വേദികള്‍ ഡബ്ല്യുഎംഒ കാമ്പസിലും രണ്ട് വേദികള്‍ ഡബ്ല്യുഎംഒ ഇംഗ്ലീഷ് അക്കാദമിയിലുമാണ് സജ്ജമാക്കിയത്.
23ന് രാവിലെ ഒമ്പതിന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ. ശശീന്ദ്രവ്യാസ് പതാക ഉയര്‍ത്തുന്നത്തോടെ മേളയ്ക്ക് തുടക്കമാകും. സ്റ്റേജ് ഇതര വിഭാഗത്തില്‍ മത്സരം അന്ന് പൂര്‍ത്തിയാകും. 24ന് വൈകുന്നേരം നാലിന് മേള ഉദ്ഘാടനം ഉഷ വിജയന് എംഎല്‍എ നിര്‍വഹിക്കും.സിനിമാതാരം സണ്ണി വെയ്ന്‍ മുഖ്യാതിഥിയാകും. 26ന് വൈകുന്നേരം സമാപനസമ്മേളനം ഐ.സി. ബാലകൃഷ്ണന് എംഎല്‍എ ഉദ്ഘധാടനം ചെയ്യും. ജില്ലാ കളക്ടര്‍ വി. ചെല്‍സസിനി മുഖ്യാതിഥിയാകും. കലോത്സവ നടത്തിപ്പിന് 13 സബ് കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരികയാണ്. മുന്നൂറോളം വോളന്റിയര്‍മാര്‍ നഗരിയില്‍ ഉണ്ടാകും. ഒരേസമയം 500 പേര്‍ക്ക് ഭക്ഷണം കഴിക്കാവുന്ന ഭോജനശാലയാണ് സജ്ജമാക്കുന്നത്.
ശുചിത്വ മിഷന്റെയും മുട്ടില്‍ പഞ്ചായത്ത് ഹരിതകര്‍മസേനയുടെയും സേവനം നഗരിയില്‍ ഉണ്ടാകും. ഹരിതചട്ടം പാലിച്ചാണ് കലോത്സവ നടത്തിപ്പ്. മത്സരങ്ങളില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടുന്നവര്‍ക്ക് വ്യക്തിഗത ട്രോഫി നല്‍കും. ഒപ്പന മത്സര വിജയികള്‍ക്ക് നിസാര്‍ വയനാട്, ഹിപ്സ് റഹ്മാന് എന്നിവരുടെ സ്മരണാര്‍ഥമുള്ള ട്രോഫികള്‍ സമ്മാനിക്കും. ഇതിനുമുമ്പ് 2008ലാണ് മുട്ടില്‍ ഓര്‍ഫനേജ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ജില്ലാ സ്കൂള്‍ കലോത്സവത്തിന് വേദിയായത്. കലോത്സവം വിളംബരം ചെയ്ത് ഇന്നലെ വൈകുന്നേരം മുട്ടില്‍ ടൗണില്‍നിന്ന് കലോത്സവ നഗരിയിലേക്ക് വിളംബര ജാഥ നടന്നു. വെള്ളമുണ്ടയിലെ കലാകാരന് നിസാറാണ് കലോത്സവ ലോഗോ രൂപകല്പന ചെയ്തത്.
Wayanad
സുല്‍ത്താന്‍ ബത്തേരി: ലൈസന്‍സ്ഡ് എന്‍ജിനിയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന് (ലെന്‍സ്ഫെഡ്) ഏരിയ കണ്വെന്ഷന് നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു. ലെന്‍സ്ഫെഡ് ഏരിയ പ്രസിഡന്റ് ജിന്സണ് കെ. ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജാഫര്‍ സേട്ട്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സുരേന്ദ്രന്, ജില്ലാ സെക്രട്ടറി എം. രവീന്ദ്രന്, ഏരിയ സെക്രട്ടറി കെ. എ. റോയ് എന്നിവര്‍ പ്രസംഗിച്ചു. സംഘടനാ പ്രവര്‍ത്തനവും തൊഴില്‍ വിഷയങ്ങളും ചര്‍ച്ച ചെയ്തു.
Wayanad
പുല്‍പ്പള്ളി: കൃപാലയ സ്പെഷ്യല്‍ സ്കൂളില്‍ ദ്വിദിന സംയോജിത സഹവാസ ക്യാമ്പ് തുടങ്ങി. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളിലെ ഒമ്പത് സ്കൂളുകളില്‍നിന്ന് തെരഞ്ഞെടുത്ത വിദ്യാര്‍ഥികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര് ഉദ്ഘാടനം ചെയ്തു. ഫാ. ജോഷി പുല്‍പയില്‍ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. പ്രഥമാധ്യാപിക സിസ്റ്റര്‍ ആന്‍ട്രീസ, സിസ്റ്റര്‍ ടെസീന, സിസ്റ്റര്‍ ആന്‍സ് മരിയ, സിസ്റ്റര്‍ ആന്‍സീന, ബിജു അരീക്കാട്ട്, മാത്യു മത്തായി ആതിര, ജിജി പ്രിന്‍സ്, ജോസഫ് കരിക്കേടത്ത്, ടി.യു. ഷിബു എന്നിവര്‍ പ്രസംഗിച്ചു.
Wayanad
അമ്പലവയല്‍: സെന്റ് മാര്ട്ടിന് ഡി പോറസ് പള്ളിയില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ മാര്ട്ടിന് ഡി പോറസിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും തിരുനാള്‍ തുടങ്ങി. 29നാണ് സമാപനം. വികാരി ഫാ. ചാക്കോ മേപ്പുറത്ത് കൊടിയേറ്റി. മാനന്തവാടി രൂപത പ്രൊക്യുറേറ്റര്‍ ഫാ. ജോസ് കൊച്ചറയ്ക്കലിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന, വചനസന്ദേശം, ലദീഞ്ഞ് എന്നിവ നടന്നു. 26 വരെ ദിവസവും വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന, നൊവേന.
27ന് വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന, ആറിന് ദിവ്യകാരുണ്യ പ്രദക്ഷിണം. 28ന് വൈകുന്നേരം 4.30ന് ആഘോഷമായ പാട്ടുകുര്‍ബാന, തിരുനാള്‍ സന്ദേശം, ടൗണ്‍ കപ്പേളയിലേക്ക് പ്രദക്ഷിണം. 29ന് രാവിലെ 9.30ന് ആഘോഷമായ പാട്ടുകുര്‍ബാന, വചനസന്ദേശം, ആയിരംകൊല്ലി കപ്പേളയിലേക്ക് പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, നേര്‍ച്ചഭക്ഷണം, കൊടിയിറക്കല്‍.
Wayanad
കല്‍പ്പറ്റ: എസ്കെഎംജെ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പവര്‍ ബ്രിഗേഡ് റോഡ് സേഫ്റ്റി അംഗങ്ങള്‍ക്ക് യൂണിഫോം വിതരണം ചെയ്തു. നീല ജീന്‍സും കറുത്ത ടീ ഷര്‍ട്ടും അഞ്ച് വ്യത്യസ്ത നിറങ്ങളിലുള്ള തൊപ്പിയുമാണ് യൂണിഫോം. പ്രിന്‍സിപ്പല്‍ എം. വിവേകാനന്ദന് വിതരണോദ്ഘാടനം നിര്‍വഹിച്ചു. പവര്‍ ബ്രിഗേഡ് കോ-ഓര്‍ഡിനേറ്റര്‍ കെ. ഷാജി, ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍ വി.ആതിര, കരിയര്‍ ഗൈഡ് കെ. പ്രസാദ്, വിദ്യാര്‍ഥി ലീഡര്‍മാരായ ആര്. പ്രണേഷ്, ശ്രുതി കൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു.
ഇതോടനുബന്ധിച്ച് രക്ഷിതാക്കള്‍ക്ക് നടത്തിയ ബോധവത്കരണ പരിപാടിയില്‍ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാക്കളായ കെ.എസ്. ശ്യാല്‍, അജിത്ത് കാന്തി എന്നിവര്‍ ക്ലാസെടുത്തു. പവര്‍ ബ്രിഗേഡ് അംഗങ്ങള്‍ രക്ഷിതാക്കള്‍ക്ക് ഗതാഗത നിയമ ബോധവത്കരണ ക്വിസ് മത്സരം നടത്തി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിദ്യാര്‍ഥികള്‍ വിതരണം ചെയ്തു.
Wayanad
സുല്‍ത്താന്‍ ബത്തേരി: കുമഴിയിലെ കാച്ചില് കര്‍ഷകര്‍ പ്രതിസന്ധിയില്‍. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള കാച്ചിലാണ് കുമഴിയിലേതേങ്കിലും വിലയിടിവും ഉത്പാദനക്കുറവുമാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള കാച്ചിലാണ് നൂല്‍പ്പുഴയിലെ വനഗ്രാമമായ കുമഴിയിലേത്. തെക്കന്‍ ജില്ലകളായ കൊല്ലം, കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലേക്കാണ് ഇവിടെ നിന്ന് കാച്ചില് കയറിപോകുന്നത്. എന്നാല്‍ ഇത്തവണ മഴയിലുണ്ടായ ഗണ്യമായകുറവ് ഉത്പാദനത്തെ കാര്യമായി ബാധിച്ചു. കൂടാതെ വിളവെടുപ്പ് കാലത്തുണ്ടായിരിക്കുന്ന വിലയിടിവും കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മുന്‍വര്‍ഷങ്ങളില്‍ കാച്ചില് അറുപതുകിലോ ചാക്കിന് 3000 രൂപവരെ വില ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ 2000 രൂപയിലും താഴേക്ക് വിലകുറഞ്ഞു. ഇതോടെ മുടക്കുമുതല്‍പോലും തിരിച്ചുകിട്ടുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍. ഒരു ഏക്കര്‍ കാച്ചില് കൃഷിയിറിക്കാന് കര്‍ഷകര്‍ക്ക് മൂന്ന് ലക്ഷത്തോളം രൂപ ചെലവ് വരുന്നുണ്ട്. മുന്‍പ് കുമഴി ഗ്രാമത്തിലെ പാടങ്ങളില്‍ നെല്‍കൃഷിയായിരുന്നു ചെയ്തുവന്നിരുന്നത്.
നഞ്ചയും പുഞ്ചയുമടക്കം ചെയ്തുവന്നിരുന്ന ഭൂമിയില്‍ കാട്ടാന, മാന്‍, പന്നി അടക്കമുള്ളവയുടെയും ശല്യം രൂക്ഷമായതോടെയാണ് കര്‍ഷകര്‍ പൊതുവേ വന്യമൃഗങ്ങള്‍ നശിപ്പിക്കാത്ത കൃഷിയായ കാച്ചിലിലേക്ക് ചുവട് മാറ്റിയത്. കാച്ചില് വള്ളികളെ ഇലകള്‍ക്ക് കട്ടികൂടുതലും പൊട്ടിച്ചാല്‍ കൊഴുപ്പുമുള്ളതിനാല് കാട്ടാനകളുടെ ശല്യം കുറവാണ്. ഇതേ അവസ്ഥയാണ് മാനടക്കമുള്ള മൃഗങ്ങള്‍ക്കും. അതിനാല്‍തന്നെ വന്യമൃഗശല്യത്തില്‍ നിന്ന് വിളസംരക്ഷിക്കാന് കാവല്കിടക്കേണ്ട അവസ്ഥവരുന്നില്ലയെന്നതും കര്‍ഷകരെ കാച്ചില്കൃഷിയുമായി അടുപ്പിക്കുകയായിരുന്നു.
Wayanad
സുൽത്താൻ ബത്തേരി: വയനാടൻ കാർഷിക വിളകൾക്ക് മൂല്യവർധനയിലൂടെ പുതുവിപണിയും രുചിയും ഒരുക്കുകയാണ് പൊഴുതന പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ "നൻമ’ ഫുഡ് പ്രോസസിംഗ് യൂണിറ്റ്. കർഷകരിൽനിന്ന് നേരിട്ട് അസംസ്കൃത വസ്തുക്കൾ ശേഖരിച്ച് 45ലേറെ ഇനം ചിപ്സുകളും അച്ചാറുകളും വിവിധ പലഹാരങ്ങളുമാണ് യൂണിറ്റിൽ നിർമിക്കുന്നത്.
പിണങ്ങോട് സ്വദേശികളായ കെ. നസീമ, എൻ. സജ്ന, പി. ഷാഹിന, കെ. നസീറ എന്നിവരുടെ നേതൃത്വത്തിലാണ് സംരംഭം മുന്നോട്ടുപോകുന്നത്. കൃഷിയിടങ്ങളിൽ വിളയുന്ന ചേന്പ്, ചേന, കപ്പ, മധുരക്കിഴങ്ങ്, പപ്പായ തുടങ്ങിയ നാടൻ കാർഷിക വിളകളെ മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റുകയാണ് ഈ കൂട്ടായ്മ. കർഷകർക്ക് മികച്ച വിപണി ഉറപ്പാക്കുന്നതിനൊപ്പം പ്രാദേശിക കാർഷിക ഉത്പന്നങ്ങൾക്ക് കൂടുതൽ മൂല്യം ലഭിക്കാനും സംരംഭം വഴിയൊരുക്കുന്നു. വിവിധ പച്ചക്കറികളിൽനിന്ന് തയാറാക്കുന്ന വൈവിധ്യമാർന്ന ചിപ്സുകളാണ് നൻമയുടെ പ്രധാന ആകർഷണം. ചേന്പ്, ചേന, മധുരക്കിഴങ്ങ്, മരച്ചീനി, പാവയ്ക്ക, പടവലം, ബീറ്റ്റൂട്ട് തുടങ്ങി വിവിധ കാർഷിക ഉത്പന്നങ്ങൾ ഉപയോഗിച്ചാണ് മൂല്യവർധിത ഉത്പന്നങ്ങൾ തയാറാക്കുന്നത്.
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി വയനാട്ടിലെത്തിയ റൂറൽ ഡെവലപ്മെന്റ് ആൻഡ് പഞ്ചായത്തിരാജ് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ കഴിഞ്ഞദിവസം യൂണിറ്റ് സന്ദർശിച്ചു. ഉത്പാദനരീതികളും പ്രവർത്തനങ്ങളും നേരിട്ട് മനസിലാക്കിയ സംഘം വനിതകളുടെ സംരംഭകത്വ പ്രവർത്തനങ്ങളെക്കുറിച്ചും വിവരങ്ങൾ ചോദിച്ചറിഞ്ഞു. പ്രാദേശികമായി ലഭിക്കുന്ന കാർഷിക വിഭവങ്ങൾ പാഴാകാതെ സംസ്കരിച്ച് വിപണിയിലെത്തിക്കുന്നതിലൂടെ കർഷകർക്കും വനിതകൾക്കും ഒരുപോലെ വരുമാനമാർഗം തുറക്കുകയാണ് നൻമയുടെ ലക്ഷ്യം. വയനാടിന്റെ കാർഷിക സന്പത്തിനെ ഭക്ഷ്യോത്പന്നങ്ങളാക്കി മാറ്റുന്ന ഈ സംരംഭം ഗ്രാമീണ വനിതാ ശക്തീകരണത്തിന്റെയും മൂല്യവർധിത കൃഷിയുടെയും മികച്ച മാതൃകയാവുകയാണ്.
Wayanad
പുല്‍പ്പള്ളി: പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് എയുപി സ്കൂളില്‍ ടീ സ്മാര്‍ട്ട് ചോയ്സിന്റെ നേതൃത്വത്തില്‍ സൈബര്‍ സെക്യൂരിറ്റി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
ഹെഡ് മാസ്റ്റര്‍ ബിജു മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികളില്‍ വര്‍ധിച്ചുവരുന്ന സ്ക്രീന്‍ അഡിക്ഷന്, ലഹരി ഉപയോഗം, ഫോണ്‍ ഉപയോഗിക്കുന്നതിലെ മുന്‍കരുതല്‍ എന്നിവ കുട്ടികള്‍ തിരിച്ചറിയാന്‍ ഇത് സഹായകമായി.
പിടിഎ പ്രസിഡന്റ് പി.ജെ. ബിനോജ് അധ്യക്ഷത വഹിച്ചു. സ്മാര്‍ട്ട് ചോയ്സ് ടീമഗംങ്ങളായ റെന്നി വെസ്ലി, കാസ്പിന് ഷെല്ബാന്, ജിന്‍സ് പി. സെബാസ്റ്റ്യന്‍, ജോമോന്, ഷിന്റോ തോമസ്, സിസ്റ്റര്‍ ബിജി പോള്‍, സിസ്റ്റര്‍ ജെയ്സി, ജിഷ ജോര്‍ജ്, മെല്‍ബി സി. സാംസണ്, കുട്ടികളുടെ പ്രതിനിധി ഓസ്റ്റീന സോവിനൊ എന്നിവര്‍ പ്രസംഗിച്ചു.
Wayanad
കൽപ്പറ്റ: കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനായി റൂറൽ ഡെവലപ്മെന്റ് ആൻഡ് പഞ്ചായത്തിരാജ് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തി.
ലോക്സഭാ എംപി സപ്തഗിരി ശങ്കർ ഉലക അധ്യക്ഷനായ 16 അംഗ സമിതിയാണ് സന്ദർശനം നടത്തിയത്. എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെത്തിയ സംഘം എൻ ഊരിന്റെ ഭാവി വികസനത്തിനായി ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (എൻആർഎൽഎം) ഫണ്ടിന്റെ സാധ്യതകൾ ജില്ലാ കളക്ടർ വി. ചെൽസാസിനിയുമായി ചർച്ച ചെയ്തു. എൻ ഊരിലെ പണിയ നൃത്തം, കരകൗശല വസ്തുക്കൾ, കാർഷികവന ഉത്പന്നങ്ങളുടെ വിപണന ശാലകൾ സംഘം സന്ദർശിച്ചു.
വിനോദസഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്ന ഗൃഹ പൈതൃകം, ഗോത്രകലാ പൈതൃകം, ഗോത്ര വേഷാലങ്കാര പരിചയം, ഗോത്ര ഭക്ഷണംസംഗീത പൈതൃകം എന്നിവ സംബന്ധിച്ച് സമിതി അംഗങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. തുടർന്ന് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ നടത്തുന്ന നൻമ ഫുഡ് പ്രോസസിംഗ് യൂണിറ്റ് സന്ദർശിച്ച സംഘം യൂണിറ്റിൽ വിനിയോഗിച്ച കേന്ദ്ര വിഹിത ഫണ്ട്, പ്രവർത്തന രീതി, ഉത്പന്നങ്ങളുടെ വിപണനം, വിറ്റുവരവ് എന്നിവയെ കുറിച്ച് ചോദിച്ചറിഞ്ഞു. ഫുഡ് പ്രോസസിംഗ് കേന്ദ്രത്തിലെ ഉത്പന്നങ്ങൾ കഴിച്ച് സംതൃപ്തി രേഖപ്പെടുത്തിയാണ് സമിതിയംഗങ്ങൾ മടങ്ങിയത്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച ചുറ്റുമതിൽ, പിഎംഎവൈ പദ്ധതി പ്രകാരം തരിയോട് പഞ്ചായത്തിലെ ഒന്‍പതാം വാർഡിൽ നിർമിച്ച ദേവയാനി സുകുമാരന്റെ വീട്, തൊഴിലുറപ്പ് പദ്ധതിയിൽ നിർമിച്ച കിണർ എന്നിവയും സമിതി സന്ദർശിച്ചു. തരിയോട് പഞ്ചായത്തിലെ പത്താം മൈലിൽ തൊഴിലുറപ്പ് തൊഴിലാളികൾ നിർമിക്കുന്ന മഴക്കുഴി സന്ദർശിച്ച സംഘം തൊഴിലാളികളുമായി സംവദിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.ജനാർദൻ മിശ്ര, കരംവീർ സിംഗ് ബോദ്, നാഗേന്ദ്ര റായ്, വിജയ് കുമാർ ദുബെ, നബ ചരണ്‍ മാജി, ഇമ്രാൻ മസൂദ്, പി.ടി. ഉഷ, മിയാൻ അൽതാഫ് അഹമദ്, ബൈദ്യനാഥ് റാം, കൃഷ്ണ ദേവി പട്ടേൽ, ഭുമാരെ സന്ദീപൻറാവു ആസാറാം, രാജതി, ഭാസ്കർ മുരളീധർ ഭഗാരെ, സമീറുൽ ഇസ്ലാം, ജുഗൽ കിഷോർ എന്നിവരായിരുന്നു സമിതിയിലെ മറ്റ് എംപിമാർ. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി ഡോ. എം.ജി. രാജമാണിക്യം, കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ വി. വിഘ്നേശ്വരി, ജല്ലാ കളക്ടർ വി. ചെൽസാസിനി, പാർലമെന്ററി കമ്മറ്റി എക്സിക്യുട്ടീവ് ഓഫിസർ അതുൽ സിംഗ്, എഡിഎം കെ. അജീഷ്, സബ് കളക്ടർ അതുൽ സാഗർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.സി. മജീദ്, തരിയോട് പഞ്ചായത്ത് പ്രസിഡന്റ് സൂസി ബാബു, വൈസ് പ്രസിഡന്റ് ഷമീം പാറക്കണ്ടി, ലീഡ് ബാങ്ക് മാനേജർ വിനീഷ് ബാബു, കാനറ ബാങ്ക് ജിഎം വിജയലക്ഷ്മി, കുടുംബശ്രീ എഡിഎംസി കെ.എം. സലീന, ജനപ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
Wayanad
സുല്‍ത്താന്‍ ബത്തേരി: തെങ്ങ് വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. ചീരാല്‍ വെണ്ടോല്‍ വെള്ളാട് സുരേഷിന്റെ വീടാണ് ചൊവ്വാഴ്ച രാത്രി പന്ത്രണ്ടരയോടെ തകര്‍ന്നത്.
നാലംഗ കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വീടിന് സമീപത്തെ പറമ്പില്‍ നിന്നിരുന്ന തെങ്ങ് കടപുഴകി സുരേഷും ഭാര്യയും മക്കളും കിടന്നുറങ്ങിയിരുന്ന മുറിയുടെ മേല്‍ക്കൂരയിലേക്കാണ് വീണത്.
മേല്‍ക്കൂരയുടെ ഷീറ്റുകളും തേങ്ങകളും വീഴുന്ന ശബ്ദം കേട്ട് സുരേഷും ഭാര്യയും മക്കളും പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഒന്നര പതിറ്റാണ്ടായി വീടിനുവേണ്ടി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിട്ടും കുടുംബത്തിന് വീട് ലഭിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് മൂന്നുമാസം മുമ്പാണ് അന്തിയുറങ്ങാന്‍ അടച്ചുറപ്പുള്ള ഒറ്റമുറി നിര്‍മിച്ചത്. ഇതും തെങ്ങ് വീണു തകര്‍ന്നതോടെ ആശങ്കയിലാണ് കുടുംബം.
Wayanad
മാനന്തവാടി: തോണിച്ചാല്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയുടെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ മോഷണം. പൈപ്പുകള്‍ക്കുള്ളിലൂടെ കടത്തിയിരുന്ന ഇലക്ട്രിക് വയറുകളാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.
ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിന്റെ വയറിംഗ് ജോലികള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് കെട്ടിടത്തില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ മോഷണം നടന്നത്. പൈപ്പുകള്‍ക്കുള്ളില്‍ നിന്നും വയറുകള്‍ വലിച്ചെടുത്ത നിലയിലാണ്.
നിര്‍മാണ തൊഴിലാളികള്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളില്‍ നിന്നു മുറിച്ചെടുത്ത വയറുകളും മോഷ്ടാക്കള്‍ കൊണ്ടുപോയിട്ടുണ്ട്. രാവിലെ നിര്‍മാണ ജോലികള്‍ക്കായി തൊഴിലാളികള്‍ എത്തിയപ്പോഴാണ് വയറുകള്‍ നഷ്ടപ്പെട്ട വിവരം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പള്ളി ഭാരവാഹികള്‍ പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ മാനന്തവാടി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Wayanad
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി-ശശിമല മേഖലയിലെ രൂക്ഷമായ വരള്‍ച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ഐ.സി. ബാലകൃഷ്ണന് എംഎല്‍എ നടത്തിയ ഇടപെടലിന്റെ ഭാഗമായി നീര്‍ത്തട പദ്ധതിക്ക് 15 കോടി രൂപ അനുവദിച്ചു.
നബാര്‍ഡ്-ആര്‍ഐഡിഎഫ് ട്രാഞ്ച് 32 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. മേഖലയിലെ വരള്‍ച്ച ലഘൂകരണം, ജലസംരക്ഷണം, ഭൂഗര്‍ഭ ജലനിരപ്പ് വര്‍ധിപ്പിക്കല്‍, കാര്‍ഷിക മേഖലയിലെ ജലലഭ്യത ഉറപ്പാക്കല്‍ എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ വിശദമായ പദ്ധതി രേഖ തയാറാക്കുന്നതിനും തുടര്‍നടപടികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുന്നതിനുമായി ഐ.സി. ബാലകൃഷ്ണന് എംഎല്‍എയുടെ അധ്യക്ഷതയില്‍ ബത്തേരി ഗസ്റ്റ് ഹൗസില്‍ യോഗം ചേര്‍ന്നു.
മേഖലയുടെ ഭൂപ്രകൃതിയും ജലലഭ്യതയും കണക്കിലെടുത്ത് ശാസ്ത്രീയമായ രീതിയില്‍ മണ്ണ്ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. പദ്ധതി സമയബന്ധിതമായി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നടപടികളും വിലയിരുത്തി.
പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്, മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ ചെയര്‍പേഴ്സണ്‍ വര്‍ഗീസ് മുരിയന്‍കാവില്‍, മനോജ് ചന്ദനക്കാവ്, പി.എ. പ്രകാശന്, മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ കെ.എസ്. ശ്രീജന ഗോവിന്ദ്, പഞ്ചായത്ത് അംഗങ്ങള്‍, കൃഷി ഓഫിസര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ എം. സിയൂസ്, മീനങ്ങാടി മണ്ണ് സംരക്ഷണ ഓഫിസര്‍ മുജീബുര്‍ ഇ.കെ. റഹ്മാന്, മാനന്തവാടി മണ്ണ് സംരക്ഷണ ഓഫിസ് ഓവര്‍സിയര്‍ സി.ജെ. ആന്റോ, മീനങ്ങാടി മണ്ണ് സംരക്ഷണ ഓഫിസ് ഓവര്‍സിയര്‍ എ. അനില്‍കുമാര്‍, വയനാട് ഹൈടെക് സോയില്‍ അനലറ്റിക്കല്‍ ലാബ് ഫീല്‍ഡ് അസിസ്റ്റന്റ് പി.എസ്. ഷാജി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Wayanad
സുല്‍ത്താന്‍ ബത്തേരി: എഴുപത്തിമൂന്നാമത് അഖിലേന്ത്യ സഹകരണവാരം ജില്ലാതല ആഘോഷം അധ്യാപക ഭവനില്‍ സംഘടിപ്പിച്ചു. ടൗണില്‍ ഘോഷയാത്രയ്ക്കുശേഷം ചേര്‍ന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ കെ. ശ്രീവിദ്യ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന്, സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് എം.എസ്. വിശ്വനാഥന്, പ്ലാനിംഗ് വിഭാഗം അസിസ്റ്റന്റ് രജിസ്ട്രാര്‍ പി. സന്തോഷ് കുമാര്‍, ഡി.പി. രാജശേഖരന്, വി.വി. ബേബി, കെ.കെ. വിശ്വനാഥന്, ഇ.പി. മോഹന്‍ദാസ്, ഗോകുല്‍ദാസ് കോട്ടയില്‍, പി.കെ. ജോര്‍ജ്, പി.എ. സുമേഷ്, സുഗതന്, പുഷ്പജന്‍, സി.എസ്. പ്രസാദ്, വി.വി. രാജന്, കെ.കെ. പൗലോസ്, പി.ജെ. പ്രോമിസണ്‍, സുധാകരന്, പി.ആര്. സതീഷ് എന്നിവര്‍ പ്രസംഗിച്ചു. "പുതുയുഗത്തിലെ സഹകരണ ചിന്തകള്‍’ എന്ന വിഷയത്തില്‍ റിട്ട. അഡീഷണല്‍ രജിസ്ട്രാര്‍ അഡ്വ. പി. റഹീം ക്ലാസെടുത്തു.
Wayanad
മേപ്പാടി: റിപ്പണ്‍ സെന്റ് ജോസഫ്സ് പള്ളി കെസിവൈഎമ്മിന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി രൂപതയിലെ ഇടവകാംഗങ്ങള്‍ക്കായി ലഹരി വിരൂദ്ധ സന്ദേശമുയര്‍ത്തി വടംവലി മത്സരം സംഘടിപ്പിച്ചു. മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് വി. കേശവന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൃഷി മന്ത്രി ടി. സിദ്ദിഖ് വീഡിയോ സന്ദേശത്തിലൂടെ പരിപാടിക്ക് ആശംസകളറിയിച്ചു.
ഉദ്ഘാടനച്ചടങ്ങില്‍ ടിബിന്‍ പാറക്കല്‍ അധ്യക്ഷത വഹിച്ചു. ഇടവക വികാരി ഫാ. ഷിജു ഐക്കരക്കാനായില്‍, അനൂപ് പാറക്കലോടി, സജി കോട്ടയം എന്നിവര്‍ പ്രസംഗിച്ചു. 14 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. റിപ്പണ്‍ സെന്റ് ജോസഫ്സ് ലെജന്‍സ്, സെന്റ് ജൂഡ് കുറുമ്പാലക്കോട്ട, കസിന്‍സ് ദീപ്തിഗിരി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
Wayanad
മാനന്തവാടി: വയനാട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ആംബുലന്‍സ് അറ്റകുറ്റപ്പണികള്‍ നടത്താതെ കട്ടപ്പുറത്തായിട്ട് ഒരു വര്‍ഷത്തിലേറെയാകുന്നു.
ചെറിയ തകരാറുകള്‍ മാത്രം പരിഹരിച്ചാല്‍ നിരത്തിലിറക്കാന്‍ സാധിക്കുമായിരുന്ന വാഹനമാണ് അധികൃതരുടെ അനാസ്ഥ കാരണം മാസങ്ങളോളം വെയിലും മഴയുമേറ്റ് നശിക്കുന്നത്.
പഴയ സൂപ്രണ്ട് ഓഫിസ് പരിസരത്തുള്ള ആംബുലന്‍സിന്റെ പല ഭാഗങ്ങളും തുരുമ്പെടുത്ത് ദ്രവിച്ച നിലയിലാണ്. തുടക്കത്തില്‍ ചെറിയ അറ്റകുറ്റപ്പണികള്‍ മാത്രം മതിയായിരുന്ന വാഹനം കൃത്യസമയത്ത് നന്നാക്കാത്തതിനാല്‍ ഇപ്പോള്‍ വന്‍തുക ചെലവഴിച്ചാല്‍ പോലും പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിയാത്തവിധം നശിച്ചുകൊണ്ടിരിക്കുന്നതാണ് പ്രതിഷേധത്തിനിടയാകുന്നത്.
അത്യാവശ്യ ഘട്ടങ്ങളില്‍ പോലും ആംബുലന്‍സ് ലഭ്യമാകാത്ത സാഹചര്യത്തില്‍ ആംബുലന്‍സ് തുരുമ്പെടുത്ത നശിക്കുന്നത് രോഗികളോടുള്ള കടുത്ത അവഗണനയാണെന്ന് സിപിഎം ആരോപിച്ചു. വിഷയത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നും ആംബുലന്‍സ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തനസജ്ജമാക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Wayanad
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി-ശശിമല മേഖലയിലെ രൂക്ഷമായ വരള്‍ച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ഐ.സി. ബാലകൃഷ്ണന് എംഎല്‍എ നടത്തിയ ഇടപെടലിന്റെ ഭാഗമായി നീര്‍ത്തട പദ്ധതിക്ക് 15 കോടി രൂപ അനുവദിച്ചു.
നബാര്‍ഡ്-ആര്‍ഐഡിഎഫ് ട്രാഞ്ച് 32 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. മേഖലയിലെ വരള്‍ച്ച ലഘൂകരണം, ജലസംരക്ഷണം, ഭൂഗര്‍ഭ ജലനിരപ്പ് വര്‍ധിപ്പിക്കല്‍, കാര്‍ഷിക മേഖലയിലെ ജലലഭ്യത ഉറപ്പാക്കല്‍ എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ വിശദമായ പദ്ധതി രേഖ തയാറാക്കുന്നതിനും തുടര്‍നടപടികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുന്നതിനുമായി ഐ.സി. ബാലകൃഷ്ണന് എംഎല്‍എയുടെ അധ്യക്ഷതയില്‍ ബത്തേരി ഗസ്റ്റ് ഹൗസില്‍ യോഗം ചേര്‍ന്നു.
മേഖലയുടെ ഭൂപ്രകൃതിയും ജലലഭ്യതയും കണക്കിലെടുത്ത് ശാസ്ത്രീയമായ രീതിയില്‍ മണ്ണ്ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. പദ്ധതി സമയബന്ധിതമായി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നടപടികളും വിലയിരുത്തി.
പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്, മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ ചെയര്‍പേഴ്സണ്‍ വര്‍ഗീസ് മുരിയന്‍കാവില്‍, മനോജ് ചന്ദനക്കാവ്, പി.എ. പ്രകാശന്, മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ കെ.എസ്. ശ്രീജന ഗോവിന്ദ്, പഞ്ചായത്ത് അംഗങ്ങള്‍, കൃഷി ഓഫിസര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ എം. സിയൂസ്, മീനങ്ങാടി മണ്ണ് സംരക്ഷണ ഓഫിസര്‍ മുജീബുര്‍ ഇ.കെ. റഹ്മാന്, മാനന്തവാടി മണ്ണ് സംരക്ഷണ ഓഫിസ് ഓവര്‍സിയര്‍ സി.ജെ. ആന്റോ, മീനങ്ങാടി മണ്ണ് സംരക്ഷണ ഓഫിസ് ഓവര്‍സിയര്‍ എ. അനില്‍കുമാര്‍, വയനാട് ഹൈടെക് സോയില്‍ അനലറ്റിക്കല്‍ ലാബ് ഫീല്‍ഡ് അസിസ്റ്റന്റ് പി.എസ്. ഷാജി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Kannur
ഇരിട്ടി: വിപണിയിൽ വാനിലയ്ക്ക് വീണ്ടും വിലയേറുന്നു. പച്ച വാനിലയുടെ വില കിലോയ്ക്ക് 450 രൂപയ്ക്ക് മുകളിലെത്തിയതോടെ മലയോരമേഖലയിലെ കർഷകർക്ക് ആശ്വാസം. വർഷങ്ങളായി വിലത്തകർച്ചയും വിപണിയിലെ അനിശ്ചിതത്വവും കാരണം പ്രതിസന്ധിയിലായിരുന്ന വാനില കൃഷിക്ക് വിലവർധന ഉണർവേകുകയാണ്.
ഒരുകാലത്ത് മലയോരകർഷകരുടെ പ്രധാന വരുമാനമാർഗങ്ങളിലൊന്നായിരുന്നു വാനില കൃഷി. റബർ, കുരുമുളക്, നാളികേരം തുടങ്ങിയ വിളകൾക്കൊപ്പം തെങ്ങിൻതോപ്പുകളിലും കവുങ്ങിൻതോട്ടങ്ങളിലും ഇടവിളയായാണ് വാനില വ്യാപകമായി കൃഷി ചെയ്തിരുന്നത്. കുറഞ്ഞ സ്ഥലത്ത് കൃഷി ചെയ്ത് മികച്ച വരുമാനം നേടാമെന്നതായിരുന്നു ഇതിന്റെ പ്രത്യേകത.
എന്നാൽ, പിന്നീട് വിപണിയിലുണ്ടായ വിലയിടിവ് കർഷകരെ വാനില കൃഷിയിൽനിന്ന് അകറ്റി. ഒരുകാലത്ത് വലിയ പ്രതീക്ഷയോടെ നട്ടുപിടിപ്പിച്ച വാനിലച്ചെടികൾ പല കൃഷിയിടങ്ങളിലും പരിപാലനമില്ലാതെ നശിച്ചുതുടങ്ങി. വിപണിയുടെ തകർച്ച കാരണം പുതുതായി കൃഷിയിറക്കാൻ കർഷകർ മടിച്ചുനിന്നതോടെ വാനില ഉത്പാദനവും ഗണ്യമായി കുറഞ്ഞു. ഇതിനിടയിലാണ് പച്ചവാനിലയ്ക്ക് വീണ്ടും വില ഉയരുന്നത്. വാനില കൃഷിയിൽ മികച്ച വിളവ് ലഭിക്കാൻ കൃത്യമായ പരിപാലനം ആവശ്യമാണ്. പൂക്കൾക്ക് കൈകൊണ്ട് പരാഗണം നടത്തേണ്ടിവരുന്നതും വിളവെടുപ്പിനും തുടർന്നുള്ള സംസ്കരണത്തിനും പ്രത്യേകശ്രദ്ധ ആവശ്യമായതും കൃഷിയെ അധ്വാനമേറിയതാക്കുന്നു. അതുകൊണ്ടുതന്നെ സ്ഥിരമായ വിപണിയും ന്യായമായ വിലയും ഉറപ്പായാൽ മാത്രമേ കൂടുതൽ കർഷകർ വാനില കൃഷിയിലേക്ക് തിരിച്ചെത്തുകയുള്ളൂ.
ഗുണമേന്മയുള്ള നടീൽ വസ്തുക്കളും കൃഷിവകുപ്പിന്റെ സാങ്കേതിക സഹായവും മികച്ച വിപണന സംവിധാനവും ഉറപ്പാക്കാനായാൽ വാനിലയ്ക്ക് മലയോര കാർഷിക മേഖലയിൽ വീണ്ടും നിർണായക സ്ഥാനം നേടാനാകുമെന്നാണ് കർഷകരുടെ പ്രതീക്ഷ.
Kannur
കാഞ്ഞങ്ങാട്: ഓപ്പറേഷന് തൂഫാന് ലഹരിവിരുദ്ധ കാമ്പയിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മലയാളി മജീഷ്യന്‍സ് അസോസിയേഷന് ജില്ലാ കമ്മിറ്റിയും കാഞ്ഞങ്ങാട് മര്‍ച്ചന്റ് അസോസിയേഷനും കേരള പൊലിസും സംയുക്തമായി സംഘടിപ്പിച്ച കണ്ണുമൂടിക്കെട്ടി വാഹന റാലി നടത്തി.
ലഹരി ഉപയോഗിക്കുന്നത് കണ്ണുമൂടിക്കെട്ടി അപകടത്തിലേക്ക് വാഹനമോടിക്കുന്നതിന് തുല്യമാണ് എന്ന ശക്തമായ സന്ദേശം ഉയര്‍ത്തിപ്പിടിച്ചായിരുന്നു യാത്ര. ജില്ലാ പൊലിസ് മേധാവി പി. നിധിന്‍രാജ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് സി.കെ. ആസിഫ് അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പി എം.വി. അനില്‍ കുമാര്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
20 പ്രഫഷണല്‍ മജിഷ്യന്മാര് വാഹനങ്ങള്‍ ഓടിച്ചത്. മോഹനന് അനാമിക, സുധീര്‍ മാടക്കത്ത്, സി. പ്രഭാകരന്, രാജീവന് ഒളവറ, നവീന്‍ നാരായണ്‍, സുരേഷ് കുമാര്‍, മിറാക്കിള്‍ സിദ്ധാര്‍ഥ്, ടി.ജെ. കാര്‍ത്തിക്, രാജീവന് ചെല്ലന്, രാജന് പ്രസാദ്, രാജു പടന്ന, ജയന് നീലേശ്വരം, ബാബു കല്യോട്ട്, ഹൃദയ്ദേവ്, ശിവരാജ്, ശ്രീധര്‍ മട്ടെ, കുഞ്ഞികൃഷ്ണന്, നാരായണന് അണച്ചാല്, ഉസ്മാന് പാടലടുക്ക, സത്യകുമാര്‍ പടിച്ചാല് എന്നിവരാണ് സാഹസിക യാത്രയില്‍ അണിനിരന്നത്. കോട്ടച്ചേരി പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്ന് ആരംഭിച്ച ജാഥ ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.
Kannur
കാസര്‍ഗോഡ്: സാധാരണ യാത്രക്കാരനെന്ന വ്യാജേന പ്ലാറ്റ്ഫോമില്‍ കാത്തിരുന്ന അന്തര്‍സംസ്ഥാന കുപ്രസിദ്ധ ട്രെയിന്‍ കവര്‍ച്ചാ സംഘത്തലവനെ തന്ത്രപരമായി വലയിലാക്കി കാസര്‍ഗോഡ് റെയില്‍വേ പൊലിസ്. ഹരിയാന ഹിസാര്‍ ഭട്ടോള്രങ്കരന് സ്വദേശി ദില്‍ബാഗ് (63) ആണ് ഏകദേശം 15 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളുമായി പിടിയിലായത്. വിപണിയില്‍ ഏകദേശം 13.74 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് ഇയാളില്‍നിന്നു കണ്ടെടുത്തത്. ശനിയാഴ്ച ഉച്ചയ്ക്ക് കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷന് ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ റെയില്‍വേ പൊലിസും ആര്‍പിഎഫും സംയുക്തമായി നടത്തിവന്ന പരിശോധനയ്ക്കിടെയാണ് കോണ്‍ക്രീറ്റ് ബെഞ്ചില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ബാഗുമായി ഇരുന്ന പ്രതി ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്.
ഉദ്യോഗസ്ഥരെ കണ്ടതോടെ പരിഭ്രമിച്ച ഇയാളെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മറുപടികളാണ് നല്‍കിയത്. ബാഗില്‍ വസ്ത്രങ്ങള്‍ മാത്രമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച പ്രതിയുടെ ബാഗ് വിശദമായി പരിശോധിച്ചതോടെ, വസ്ത്രങ്ങള്‍ക്കിടയില്‍ വെള്ളത്തുണിയില്‍ പൊതിഞ്ഞ് ഒളിപ്പിച്ച നിലയില്‍ മൂന്നു സ്വര്‍ണവളകള്‍, രണ്ടു മാലകള്‍, കമ്മലുകള്‍, മോതിരം, മംഗല്യസൂത്രം എന്നിവ കണ്ടെത്തുകയായിരുന്നു.
ആഭരണങ്ങളുടെ ഉറവിടം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ പ്രതിക്ക് സാധിക്കാത്തതിനെത്തുടര്‍ന്ന് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് പ്രതിയുടെ ഞെട്ടിക്കുന്ന ക്രിമിനല്‍ പശ്ചാത്തലം പുറത്തുവന്നത്. 2025 നവംബറില്‍ ചെന്നൈ-മംഗളൂരു മെയിലില്‍ യാത്രക്കാരുടെ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന സ്വര്‍ണ-വജ്രാഭരണങ്ങള്‍ കവര്‍ന്ന കേസുകളില്‍ ഷൊര്‍ണൂര്‍, കോഴിക്കോട് റെയില്‍വേ പൊലിസ് സ്റ്റേഷനുകളിലെ കേസിലെ ഒന്നാംപ്രതിയാണ് ഇയാളെന്ന് വ്യക്തമായി. ഇതോടെ കണ്ടെടുത്ത ആഭരണങ്ങള്‍ മോഷണമുതലുകളാണെന്ന് ഉറപ്പിച്ച പൊലിസ് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
എസ്ഐ സി.എസ്. സനില്‍കുമാര്‍, എഎസ്ഐ ഗംഗാധരന്, സിവില്‍ പൊലിസ് ഓഫിസര്‍ സനൂപ്, ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ എന്‍. രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ കൂട്ടാളികളെ കണ്ടെത്തുന്നതിനും സ്വര്‍ണത്തിന്റെ ഉറവിടം സ്ഥിരീകരിക്കുന്നതിനുമായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Kannur
ചുങ്കക്കുന്ന്: മാനന്തവാടി രൂപതാംഗമായ ഡീക്കൻ ജോബിൻ കൈപ്പകശേരിൽ, കപ്പൂച്ചിൻ സഭാംഗമായ ഡീക്കൻ ജോൺസ് കൈപ്പകശേരിൽ ഒഎഫ്എം എന്നീ സഹോദരങ്ങൾ ഒരുമിച്ച് വൈദികശുശ്രൂഷയിലേക്ക് പ്രവേശിക്കുന്നു. ചുങ്കക്കുന്ന് സ്വദേശികളായ കെ.ബി. തോമസ്-ബിനുമോൾ തോമസ് ദമ്പതികളുടെ മക്കളാണ് ഇരുവരും.
ഡീക്കൻ ജോബിൻ മാനന്തവാടി, കോൽക്കത്ത, വടവാതൂർ എന്നിവിടങ്ങളിലെ സെമിനാരിയിലും ഡീക്കൻ ജോൺസ് പയ്യന്നൂർ, ബത്തേരി, കട്ടപ്പന, മൂവാറ്റുപുഴ, തൃശൂർ, തെള്ളകം എന്നിവിടങ്ങളിലെ സെമിനാരിയിലുമാണ് വൈദികപഠനം പൂർത്തിയാക്കിയത്.
ഇന്നു രാവിലെ 9.15-ന് ചുങ്കക്കുന്ന് ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിലാണ് പൗരോഹിത്യ സ്വീകരണ ശുശ്രൂഷകൾ. മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടത്തിന്റെ കൈവയ്പുവഴി ഇരുവരും പൗരോഹിത്യപട്ടം സ്വീകരിക്കും. തുടർന്ന് നവവൈദികർ പ്രഥമ ദിവ്യബലി അർപ്പിക്കും.
Kannur
പാലാവയൽ: പുളിങ്ങോത്തുനിന്ന് കർണാടകയിലെ ബാഗമണ്ഡലത്തേക്കുള്ള ദൂരം 18 കിലോമീറ്റർ മാത്രമാണ്. കാലങ്ങൾക്കു മുമ്പ് തലക്കാവേരി ക്ഷേത്രത്തിലേക്കു കാൽനടയായി പോകാനും തലച്ചുമടായും ജീപ്പിലും ഇരുവശങ്ങളിലേക്കും മലഞ്ചരക്കുകൾ എത്തിക്കാനുമൊക്കെ ഇരു സ്ഥലങ്ങൾക്കുമിടയിലുള്ള വനപാത ഉപയോഗിച്ചിരുന്നു. എന്നാൽ കാൽനൂറ്റാണ്ടു മുമ്പ് കർണാടക വനംവകുപ്പ് അധികൃതർ ഈ പാത അടച്ചു. ഇതോടെ ഇപ്പോൾ പുളിങ്ങോത്തു നിന്നു ബാഗമണ്ഡലത്തേക്ക് എത്തണമെങ്കിൽ 80 കിലോമീറ്ററിലധികം ചുറ്റി സഞ്ചരിക്കേണ്ട നിലയാണ്.
കേരളത്തിന്റെ ആവശ്യപ്രകാരം 1999 ൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ അനുമതിയോടെ ഏഴിമല നാവിക അക്കാദമിയിൽ നിന്നുതുടങ്ങി ബംഗളൂരു വരെ എത്താവുന്ന പുതിയ പാതയ്ക്കായി പദ്ധതി തയാറാക്കിയിരുന്നു. 2005-07 കാലത്ത് കേന്ദ്ര റോഡ് ഫണ്ടിൽ നിന്ന് അഞ്ചു കോടിയിലധികം രൂപ ചെലവിട്ട് ചെറുപുഴയിൽ നിന്ന് റോഡും പുളിങ്ങോം ടൗണിൽ നിന്ന് 200 മീറ്ററോളം അകലെ പാലവും നിർമിച്ചു. എന്നാൽ പാലംകടന്ന് മറുകരയിൽ പ്രവേശിക്കുന്ന ഭാഗം ഇപ്പോഴും ചങ്ങലയിട്ട് അടച്ച നിലയിലാണ്. തലക്കാവേരി ക്ഷേത്രകവാടത്തിനു സമീപം റോഡ് തുടങ്ങുന്ന ഭാഗവും ചങ്ങല കെട്ടി അടച്ചു. കർണാടക വനംവകുപ്പിന്റെ വാഹനങ്ങൾക്കു മാത്രമാണ് ഇതുവഴി പ്രവേശനം അനുവദിക്കുന്നത്. ഈ വാഹനങ്ങളെത്തുമ്പോൾ ചങ്ങല അഴിച്ചുമാറ്റുകയും കടന്നുപോയ ഉടൻ തന്നെ വീണ്ടും കെട്ടുകയുമാണ്. 20 വർഷമായി വെറുതേയിട്ടിരിക്കുന്ന പാലത്തിന്റെ ഇരുവശങ്ങളിലും ഇപ്പോൾ കാടുകയറി.ഏഴിമല - പുളിങ്ങോം - ബാഗമണ്ഡലം പാത യാഥാർഥ്യമായാൽ ഏഴിമല നാവിക അക്കാദമിയിലും പെരിങ്ങോം സിആർപിഎഫ് കേന്ദ്രത്തിലും നിന്ന് കുറഞ്ഞ ദൂരത്തിൽ ബംഗളൂരുവിൽ എത്തിച്ചേരാൻ കഴിയും. കേരളത്തിൽ നിന്നു തലക്കാവേരിയിലേക്കും കുടകിലേക്കും പോകുന്നവർക്കും കർണാടകയിൽ നിന്ന് കൊട്ടിയൂരിലേക്കും തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രവും വിളക്കന്നൂർ ക്രിസ്തുരാജ തീർഥാടന ദേവാലയവുമുൾപ്പെടെയുള്ള കേന്ദ്രങ്ങളിലേക്കും എത്തുന്നവർക്കും ഇത് ഏറെ പ്രയോജനം ചെയ്യും.
ബംഗളൂരുവിൽ നിന്ന് കുറഞ്ഞ ദൂരത്തിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെത്താനും സാധിക്കും. ഇതോടൊപ്പം ചെറുപുഴ, പെരിങ്ങോം-വയക്കര, ഈസ്റ്റ് എളേരി, വെസ്റ്റ്എളേരി പഞ്ചായത്തുകളുടെ സമഗ്രവികസനത്തിനും വിനോദസഞ്ചാരമേഖലയ്ക്കും ഇത് ഏറെ ഗുണകരമാകും.
ഈ റോഡ് യാഥാർഥ്യമാക്കണമെന്ന ആവശ്യം രാജ്മോഹൻ ഉണ്ണിത്താൻ എംപി ലോക്സഭയിൽ ഉന്നയിച്ചിരുന്നു. മലയോരമേഖലയിൽനിന്നു ബംഗളൂരുവിലെ മലയാളി കൂട്ടായ്മകളുടെ ഇടയിൽനിന്നും ഈ റോഡിനായി പലതവണ ആവശ്യമുയർന്നിരുന്നു. എന്നാൽ അപ്പോഴൊന്നും കർണാടക സർക്കാരിന്റെ നിലപാടിൽ മാറ്റമുണ്ടായില്ല.
എന്നാൽ രണ്ടു സംസ്ഥാനങ്ങളിലും ഒരേസമയത്ത് കോൺഗ്രസ് സർക്കാരുകൾ അധികാരത്തിലെത്തിയതോടെ ഈ റോഡിന്റെ കാര്യത്തിൽ വീണ്ടും പ്രതീക്ഷകളുണരുകയാണ്. മുഖ്യമന്ത്രി വി.ഡി.സതീശനും കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാറും മികച്ച വ്യക്തിബന്ധം പുലർത്തുന്നവരും ദീർഘകാല ലക്ഷ്യങ്ങളോടെയുള്ള വികസന കാര്യങ്ങളിൽ ഒരേ വീക്ഷണം പങ്കിടുന്നവരുമാണ്. വയനാട് ജില്ലയിൽ കബനി നദിക്കു കുറുകെ സമാനമായ രീതിയിൽ മുടങ്ങിക്കിടക്കുന്ന ബൈലക്കുപ്പ പാലത്തിന്റെയും റോഡിന്റെയും പണി പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെ സംസ്ഥാന സർക്കാർ കർണാടക മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു.
കാഞ്ഞങ്ങാട്-കാണിയൂർ റെയിൽപാതയുടെ കാര്യത്തിലും വീണ്ടും ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. ഇതുലെ ബാഗമണ്ഡലം റോഡിന്റെ കാര്യത്തിലും ഇരു സർക്കാരുകളും തമ്മിൽ ചർച്ച നടത്തി ധാരണയിലെത്തണമെന്നാണ് മലനാടിന്റെ ആവശ്യം.
Kannur
ഇരിട്ടി: പഴശിയിൽ ജലവഭവ വകുപ്പിന് കീഴിൽ പദ്ധതി പ്രദേശത്ത് കുപ്പിവെള്ള പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിച്ചുവരികയാണെന്ന് മന്ത്രി മോൻസ് ജോസഫ്. പഴശി പദ്ധതി പ്രദേശം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഇതുസംബന്ധിച്ച് യുഡിഎഫ് ജില്ലാ ഘടകവും മന്ത്രി സണ്ണിജോസഫും കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റും നിവേദനം നൽകിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ വൈകാതെ തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പ്രദേശത്ത് ടൂറിസം വകുപ്പുമായി ചേർന്ന് നടപ്പാക്കാൻ ശ്രമിക്കുന്ന പദ്ധതിയുടെ വിശദമായി പഠന റിപ്പോർട്ട് (ഡിപിആർ) തയാറാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
പഴശി പദ്ധതി പ്രദേശത്തേക്ക് എത്തുന്ന ജലവിഭവ വകുപ്പിന്റെ അധീനതയിലുള്ള റോഡുകൾ പൊതുമരാമത്ത് വിഭാഗത്തിന് വിട്ടുനൽകുന്നത് ആലോചനയിലുണ്ട്. ഇക്കാര്യം സംബന്ധിച്ച് ബന്ധപ്പെട്ട മന്ത്രിയുമായി ആശയവിനിമയം നടത്തും. റോഡുകൾ നന്നാക്കാനുള്ള വിഭവശേഷി ജലസേചന വകുപ്പിന് ഇല്ലാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം. പഴശി കനാലുകൾ നവീകരിക്കുന്നതിനായി 36 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
Kannur
തലശേരി: വലിയ കുടുംബങ്ങളെ പ്രോത്സോഹിപ്പിക്കുന്നതിന്റെയും ജീവന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിന്റെയും ഭാഗമായി തലശേരി അതിരൂപതയിൽ വലിയകുടുംബങ്ങളുടെ സ്നേഹ സംഗമം "ജീവോത്സവം' സംഘടിപ്പിച്ചു. തലശേരി അതിരൂപത അമല പ്രോലൈഫ്, ഫാമിലി അപ്പസ്തോലേറ്റ്, മാതൃവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജീവോത്സവം പരിപാടി തളിപ്പറന്പ് സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രോ ലൈഫ് പ്രസിഡന്റ് ലോറൻസ് കടിക്കാട്ട് അധ്യക്ഷത വഹിച്ചു.
2025 ജനുവരി ഒന്നു മുതൽ നാലോ അതിൽ കൂടുതലോ കുഞ്ഞുങ്ങൾ ജനിച്ച കുടുംബങ്ങളുടെ സംഗമത്തിൽ അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള 30 വലിയ കുടുംബങ്ങളെ പ്രതിനിധീകരിച്ച് 150 ലേറെ പേർ പങ്കെടുത്തു. തളിപ്പറന്പ് ഫൊറോന വികാരി ഫാ. മാത്യു ആശാരിപറന്പിൽ അനുഗ്രഹപ്രഭാഷണം നടത്തി. അതിരൂപത ഡയറക്ടർ ഫാ. ജോബി കോവാട്ട്, ആനിമേറ്റർ സിസ്റ്റർ ലിന്റ് സിഎച്ച്എഫ്, അതിരൂപത മാതൃവേദി പ്രസിഡന്റ് സിസി ആന്റണി, അതിരൂപത കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത്, കെസിബിസി പ്രോലൈഫ് ജനറൽ സെക്രട്ടറി ജയിംസ് ആഴ്ചങ്ങാടൻ, സ്കിൻഗോ പ്രൊപ്രൈറ്റർ ബിജു പെരുമാട്ടിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.
ഷീബ തെക്കേടത്ത് റിപ്പോർട്ടും ഷൈനി കണ്ടത്തിൽ കണക്കും അവതരിപ്പിച്ചു. അതിരൂപത പ്രോലൈഫ് ഭാരവാഹികൾ നേതൃത്വം നൽകി. ജീവോത്സവത്തിൽ പങ്കെടുത്ത എല്ലാ കുടുംബങ്ങൾക്കും കാഷ് അവാർഡും മെമന്റോയും ഉൾപ്പടെയുള്ള സമ്മാനങ്ങൾ നൽകി.
Kannur
കണ്ണൂർ: എല്ലാവര്ക്കും ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് പുതിയ ജലനയം രൂപീകരിക്കുമെന്ന് ജലവിഭവമന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു. പയ്യാമ്പലം ഗസ്റ്റ് ഹൗസില്‍ ഉദ്യോഗസ്ഥപ്രതിനിധികളുമായി കണ്ണൂർ ജില്ലയുടെ ജലവിതരണ സംവിധാനം അവലോകനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജലവിഭവ വകുപ്പില്‍ നിലവിലുള്ളതും കാലഹരണപ്പെട്ടതുമായ സംവിധാനങ്ങള്‍ പുനഃക്രമീകരിക്കും. എല്ലാ ന്യൂനതകളും പരിഹരിച്ചുകൊണ്ടുളള സമ്പൂര്‍ണ ജലനയമാണ് ലക്ഷ്യം. സംസ്ഥാന തലത്തിലുള്ള വാട്ടര്‍ കോൺക്ലേവ് ഇതിന്റെ ഭാഗമായി നടത്തും-മന്ത്രി പറഞ്ഞു. എല്ലാ ജില്ലകളിലും ഒട്ടേറെ പദ്ധതികള്‍ ജലവിഭവ വകുപ്പിന് കീഴില്‍ പുരോഗമിക്കുകയാണ്. പ്രാദേശികമായി ഏറ്റവും ആവശ്യമുള്ളതിനെ മുന്‍ഗണന നല്കി പരിഗണിക്കണം. ഇവയെല്ലാം കാലതാമസമില്ലാതെ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ജലവിഭവ വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി സബ് ഡിവിഷന് ആവശ്യമുള്ള സ്ഥലങ്ങളില്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജലവിഭവ വകുപ്പ് ജനസേവന വകുപ്പായി മാറണം. അടിസ്ഥാന ആവശ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് കുടിവെള്ളം. ഇത് മുടങ്ങുമ്പോള്‍ ഉണ്ടാകുന്ന പ്രതിസന്ധികള്‍ ചെറുതല്ല. ഈ സാഹചര്യങ്ങളിലാണ് ഉപയോക്താക്കള്‍ ജല അഥോറിറ്റിയിലേക്ക് വിളിക്കുന്നത്. ഈ സാഹചര്യം മനസിലാക്കി പ്രവര്‍ത്തിക്കാന്‍ ജീവനക്കാര്‍ക്ക് കഴിയണം. ഒരു തരത്തിലുള്ള അഴിമതിയും വകുപ്പില്‍ വച്ചുപൊറുപ്പിക്കില്ല.
സത്പേരുള്ള വകുപ്പായി ജലവിഭവ വകുപ്പിനെ മാറ്റണം അദ്ദേഹം കൂട്ടിച്ചേർത്തു. ജല അഥോറിറ്റി, മേജര്‍ ഇറിഗേഷന്‍, മൈനര്‍ ഇറിഗേഷന്‍, പഴശി ഇറിഗേഷന്‍, ഭൂഗര്‍ഭ ജലവിഭവകുപ്പ്, ഹ്രൈഡ്രോളജി വിഭാഗം, ക്വാളിറ്റി ടെസ്റ്റിംഗ് ലാബ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു. മണ്ഡലം തലത്തില്‍ ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി പദ്ധതികളുടെ പുനരവലോകന യോഗംചേരുമെന്നും മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു.
Kannur
പയ്യന്നൂര്‍: പയ്യന്നൂരിലെ സോഫ,കുഷ്യന് നിര്‍മാണ സ്ഥാപനത്തില്‍ തീപിടിത്തം. ബൈപാസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം പൊന്നാനി സ്വദേശി സെല്‍വന്റെ ഉടമസ്ഥതയിലുള്ള റെസ്റ്റ് വെല്‍ കുഷ്യന് ആന്‍ഡ് കര്ട്ടന് വര്‍ക്സിലാണ് തീപിടിത്തമുണ്ടായത്.
മൂന്നുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇന്നലെ പുലര്‍ച്ചെ ഒന്നേകാലോടെയാണ് തീപിടിത്തമുണ്ടായത്. സോഫകളുടെയും കുഷ്യനുകളുടെയും നിര്‍മാണത്തിനുള്ള സ്പോഞ്ചും റെക്സിനും ഉൾപ്പെടെയുള്ള സാധനങ്ങള്‍, മെഷീനുകള്‍, നിര്‍മാണം പൂര്‍ത്തിയാക്കിയ ഉത്പന്നങ്ങള്‍ എന്നിവ പൂര്‍ണമായും കത്തിനശിച്ചു. തീയാളിപ്പടരുന്നത് കണ്ട് കടയ്ക്കുള്ളില്‍ ഉറങ്ങുകയായിരുന്ന തൊഴിലാളി റഷീദ് പുറത്തേക്ക് ഓടിയതിനാല്‍ രക്ഷപ്പെട്ടു.
വിവരമറിഞ്ഞ് പയ്യന്നൂര്‍ ഫയര്‍ ആൻഡ് റെസ്ക്യു സ്റ്റേഷന് ഓഫിസര്‍ സി.പി. രാജേഷിന്റെ നേതൃത്വത്തില്‍ എത്തിയ അഗ്നിരക്ഷാസേനയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സമീപത്തെ മുറിയിലെ ആര്.ആര്. ഇലക്ട്രിക്കല്‍സിലേക്ക് തീപടരുന്നത് തടയാൻ അഗ്നിരക്ഷാ സേനയ്ക്കു കഴിഞ്ഞതിനാൽ കൂടുതല്‍ നഷ്ടങ്ങളും ദുരന്തങ്ങളും ഒഴിവാക്കി.
മൂന്നുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് സ്ഥാപനയുടമ സെല്വന് പറയുന്നത്. വൈദ്യുതി തകരാറല്ല തീപിടിത്തത്തിന് കാരണമെന്ന് പരിശോധന നടത്തിയ വൈദ്യുതി ജീവനക്കാര്‍ പറഞ്ഞതായും സെല്വന് പറഞ്ഞു. ഇതോടെ തീപിടിത്തത്തിന്റെ കാരണം ദുരൂഹമാകുകയാണ്.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍ പി.വി. ദയാല്‍, ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍മാരായ പി.പി. ലിജു, പി.വി. ഷൈജു, എം. അര്ജുന്, ബി. കണ്ണന്, ഹോം ഗാര്‍ഡുമാരായ എം. രാജീവന്, കെ.എം. ഗോവിന്ദന് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.
Kannur
ചെമ്പേരി: ടൗണിന്റെ സമീപം തന്നെയുള്ള ഏരുവേശി ഗ്രാമപഞ്ചായത്ത് ഓഫിസിലെത്തുന്ന പൊതുജനങ്ങളുടെ ഏറെക്കാലങ്ങളായുള്ള ആഗ്രഹമായിരുന്നു ഓഫിസ് മുറ്റത്തേക്ക് എളുപ്പത്തിലെത്തുന്നത് സാധ്യമാകുമായിരുന്ന ഒരു നടപ്പാത. പഞ്ചായത്ത് ഓഫിസിനോടു ചേർന്ന് പ്രവർത്തിച്ചുവരുന്ന കൃഷിഭവൻ, വിഇഒ ഓഫിസ് എന്നിവ കൂടാതെ സമീപത്തായി പുതിയ കെട്ടിടം നിർമിച്ച് വില്ലേജ് ഓഫിസും പ്രവർത്തിച്ചു തുടങ്ങിയതോടെ വിവിധ ആവശ്യങ്ങൾക്കായി ഈ ഓഫിസുകളിലെത്തുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാനിടമില്ലാത്ത അവസ്ഥയായിരുന്നു.
വിവിധ ഭാഗങ്ങളിൽ നിന്നു ടൗണിലേക്കെത്തുന്ന റോഡുകളുടെ വശങ്ങളിൽ വാഹനങ്ങൾ നിർത്തിയ ശേഷം വയോജനങ്ങളും ഭിന്നശേഷിക്കാരും അടക്കമുള്ളവർ ഏറെ ദൂരം നടന്നാണ് ഓഫിസുകളിൽ എത്തിയിരുന്നത്. ഈ ദുരിതാവസ്ഥയ്ക്ക് പരിഹാരമായി ബസിലിക്ക മൈതാനത്തുനിന്നുള്ള നടപ്പാതയുടെ നിർദേശം പലതവണ ഉയർന്നെങ്കിലും യാഥാർഥ്യമായില്ല. ഇതിനായി പഞ്ചായത്ത് ഓഫിസിന്റെ ചുറ്റുമതിലിനും ചെമ്പേരി ലൂർദ്മാതാ ബസിലിക്കയുടെ ഉടമസ്ഥതയിലുള്ള വിശാലമായ മൈതാനത്തിനും ഇടയിലുള്ള വീതി കുറഞ്ഞ തോടിനു കുറുകെ ചെറിയൊരു നടപ്പാലം നിർമിക്കാൻ ബസിലിക്ക അധികൃതരുടെ അനുമതി ആവശ്യമായിരുന്നു.
കഴിഞ്ഞ ഡിസംബറിൽ ജോസ് പരത്തനാലിന്റെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ പഞ്ചായത്ത് ഭരണസമിതിയുടെ അഭ്യർഥനയെ തുടർന്ന് ബസിലിക്ക റെക്ടർ ഫാ. തോമസ് തയ്യിൽ അനുമതി നൽകുകയാണുണ്ടായത്.
ഉത്തരമലബാറിലെ പ്രമുഖ മരിയൻ തീർഥാടന കേന്ദ്രമായ ചെമ്പേരി ബസിലിക്കയിൽ എത്തുന്ന വിശ്വാസികൾക്കും ടൗണിലെത്തുന്ന പൊതുജനങ്ങൾക്കും അവരുടെ വാഹനങ്ങൾ ബസിലിക്ക മൈതാനത്ത് സുരക്ഷിതമായി പാർക്ക് ചെയ്യാൻ മുമ്പ്തന്നെ അനുമതി നൽകിയിട്ടുള്ളത് ഇതിനകം ഏവരുടേയും പ്രശംസ നേടിയിരുന്നു. ഇപ്പോൾ മൈതാനത്ത് നിന്ന് എളുപ്പവഴിയായി നടപ്പാത കൂടി യാഥാർഥ്യമായതോടെ പഞ്ചായത്ത്, വില്ലേജ് ഓഫിസുകളിലെത്തുന്നവർക്ക് മൈതാനത്ത് വാഹനങ്ങൾ പാർക്ക് ചെയ്തശേഷം ഏതാനും ചുവടുകൾ മാത്രം നടന്നാൽ ഓഫിസുകളിലെത്താം. സമൂഹിക നന്മയും പൊതുജന സേവനവും വാക്കുകളിൽ മാത്രമല്ലെന്ന് ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ ഫാ. തോമസ് തയ്യിലും ഇടവകാ സമൂഹവും ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.
Kannur
ശ്രീകണ്ഠപുരം: ഗാന്ധി സ്ക്വയറിൽ സ്വകാര്യ ബസിനടിയിൽ ബൈക്ക് കുടുങ്ങി അപകടം. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം അഞ്ചിനായിരുന്നു സംഭവം. പയ്യാവൂർ ഭാഗത്തുനിന്നു കണ്ണൂർ ഭാഗത്തേക്കു പോവുകയായിരുന്ന സ്വകാര്യബസ് ശ്രീകണ്ഠപുരം ബസ്സ്റ്റാൻഡിലേക്കു പ്രവേശിക്കുന്നതിനായി സിഗ്നലിൽനിന്ന് സംസ്ഥാന പാതയിലേക്കു കടക്കുന്നതിനിടെ ബൈക്കിനെ മറികടന്നു മുന്നിൽ കയറാൻ ശ്രമിച്ചതാണ് അപകടത്തിനു കാരണമായത്. പഴയങ്ങാടി ഭാഗത്തുനിന്നു ശ്രീകണ്ഠപുരം ഭാഗത്തേക്കു പോകാനായി സിഗ്നലിൽ പ്രവേശിച്ച ബൈക്ക് ബസിനടിയിൽ കുടുങ്ങുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. തലനാരിഴയ്ക്കാണു വൻ ദുരന്തം ഒഴിവായത്.
അതേസമയം ഗാന്ധി സ്ക്വയറിലെ സിഗ്നൽ സംവിധാനത്തിലെ തകരാറുകൾ അപകടഭീഷണി ഉയർത്തുകയാണ്. വൈകുന്നേരങ്ങളിൽ സിഗ്നൽ പ്രവർത്തനരഹിതമാകുന്നത് വാഹനയാത്രക്കാർക്ക് വലിയ ആശയക്കുഴപ്പമാണു സൃഷ്ടിക്കുന്നത്. ഓഫിസുകളും സ്കൂളുകളും വിട്ടെത്തുന്ന സമയത്ത് വാഹനത്തിരക്ക് വർധിക്കുന്നതും സിഗ്നൽ ലംഘിക്കുന്ന വാഹനങ്ങളുടെ സഞ്ചാരവും അപകടസാധ്യത കൂട്ടുന്നു.
Kannur
തലശേരി: ബ്രണ്ണൻ കോളജിൽ നെടുമ്പാശരി വിമാനത്താവള നിർമാണ പരിപാലന കമ്പനിയായ സിയാലിന്റെ പൊതുനന്മാ ഫണ്ടിൽ നിന്നുള്ള ഒരു കോടി രൂപ വിനിയോഗിച്ച് നിർമിച്ച പ്രവേശന കവാടം 27ന് നാടിന് സമർപ്പിക്കും. ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അധ്യക്ഷത വഹിക്കും.
യൂറോപ്യൻ സർവകലാശാല മാതൃകയിലാണ് പുതിയ ഗേറ്റ് ഒരുക്കിയിട്ടുള്ളത്. റെഡ് സാൻഡ് സ്റ്റോൺ ഉപയോഗിച്ചാണ് പടികൾ പണിതത്. നിലവിലുള്ള പ്രധാന ഗേറ്റ് ഇതിനകം അടച്ചു. ഓഡിറ്റോറിയം ഭാഗത്തെ ചെറിയ പ്രവേശന വഴിയും പുതുക്കിപ്പണിതു. അടച്ച ഗേറ്റിനും ഓഡിറ്റോറിയം ഭാഗത്തുള്ള ചെറിയ ഗേറ്റിനും ഇടയിലുണ്ടായിരുന്ന മതിൽ പൊളിച്ചാണ് റോഡിന് അഭിമുഖമായി പുതിയ ഗേറ്റ് ഒരുക്കിയിട്ടുള്ളത്.
10 വർഷത്തിനിടെ ഗവ. ബ്രണ്ണൻ കോളജിൽ 75.40 കോടി രൂപയുടെ വികസന പദ്ധതികൾ പൂർത്തിയായിട്ടുണ്ട്. വൈകാതെ സ്പോർട്സ് അക്കാദമിയും തുടങ്ങും. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ ഇതിനായി രണ്ടു കോടി രൂപ വകയിരുത്തി. കോളജിലെ കായിക സൗകര്യങ്ങളെ റസിഡൻഷ്യൽ സ്പോർട്സ് അക്കാഡമിയായി ഉയർത്തുകയാണ് ലക്ഷ്യം. പ്രധാന ഓഡിറ്റോറിയം നവീകരിച്ചിട്ടുണ്ട്. ശതോത്തര ജൂബിലി ഹാൾ, ലൈബ്രറി കെട്ടിടം, പുരുഷ ഹോസ്റ്റൽ നവീകരണം, പൈതൃക ബ്ലോക്ക് നവീകരണം, കെമിസ്ട്രി, സുവോളജി പ്രധാന ലാബുകളുടെ നവീകരണം, സ്മാർട്ട് ക്ലാസ് മുറികൾ, ഗണിത ശാസ്ത്ര ബ്ലോക്ക്, ശൗചാലയം, റോഡുകൾ, പുതിയ കാന്റീൻ കോംപ്ളക്സ് തുടങ്ങിയവയും പൂർത്തിയായി.
Kannur
പേരാവൂർ: ഭിന്നശേഷിക്കാരെ ചേർത്തുനിർത്തുകയും അവർക്ക് അർഹമായ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്നും സമൂഹത്തിന്റെ മുഖ്യധാരയിൽ അവരെ എത്തിക്കുന്നതിനായി കൂടുതൽ ക്ഷേമപദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഒപ്പം ഭിന്നശേഷി സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു വർഗീസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ നിഷ ബാലകൃഷ്ണൻ, പി. പ്രഹ്ലാദൻ, ത്രേസ്യാപോൾ, ജില്ലാ പഞ്ചായത്തംഗങ്ങളായ നവ്യ സുരേഷ്, സിജ രാജീവൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ നൂറുദ്ദീൻ മുള്ളേരിക്കൽ, ലിസമ്മ ജോസഫ്, ജയ്ഷാ ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ദീപ ഗിരീഷ്, ജിജി ജോയ്, പി. യശോദ, എം. ഷാജു, ഒ. പ്രസാദ്, സി. ഗോപാലൻ, പേരാവൂർ പഞ്ചായത്തംഗം ആശ മാത്യു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.ഡി. തോമസ്, ശിശു വികസന ഓഫിസർ വിജി തങ്കപ്പൻ, സൂപ്പർവൈസർമാരായ എം.പി. ആശ, കെ. രജിത എന്നിവർ പ്രസംഗിച്ചു.
തുടർന്ന് സംഗമത്തിന്റെ ഭാഗമായി ഭിന്നശേഷി കലാകാരന്മാരുടെ കലാപരിപാടികൾ നടന്നു. മത്സരങ്ങളിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
Kannur
കണ്ണൂർ: കായിക വികസനത്തിന് വിദ്യാർഥികളെ ഉൾപ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയിൽ ഏറെ പ്രതീക്ഷയുണ്ടെന്ന് കായികമന്ത്രി ഒ.ജെ. ജനീഷ്. ചേംബർ ഹാളിൽ കണ്ണൂർ സ്പോർട്ടിംഗ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കായിക വികസന സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഖേലോ കേരളം എന്ന പേരിൽ സർക്കാർ പുതിയൊരു പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ട്. ഈ പദ്ധതിയിൽ ഏകദേശം ഒന്നര ലക്ഷത്തോളം കുട്ടികൾ വരുമെന്നാണ് അനുമാനിക്കുന്നത്. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലെ വിദ്യാർഥികളെ കൂടി ഉൾപ്പെടുത്തിയാകും പദ്ധതി. പരിശീലനം നൽകി അവരെ സ്പോർട്സ് സ്കൂളിലേക്ക് എത്തിക്കാനുള്ള പ്രവർത്തനവും നടത്തണമെന്നാണ് പ്രതീക്ഷിക്കുന്നത്. അത്ലറ്റിക്സിനെ എല്ലാവരും മറക്കുന്ന സ്ഥിതിയാണ്. മറ്റ് സ്പോർട്സ് ഇനങ്ങളുടെ പിറകെയാണ് എല്ലാവരും. സ്പോർട്സ് വികസനത്തിന് ആവശ്യമായ ഭൂമി സർക്കാർ ഏറ്റെടുക്കും, എന്നാൽ പിന്നീട് വരുന്ന സാമ്പത്തിക ആവശ്യത്തിന് സ്വകാര്യ ഫണ്ട് സ്വീകരിക്കാൻശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
കണ്ണൂർ ജില്ലയുടെ സമ്പന്നമായ കായിക പാരമ്പര്യം ശക്തിപ്പെടുത്തുന്നതിനും ആധുനിക കായിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും യുവതലമുറയ്ക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ആശയങ്ങളും നിർദേശങ്ങളും സെമിനാറിലും ചർച്ചയിലും ഉയർന്നു. ടി.ഒ.മോഹനൻ എംഎൽഎ, മേയർ പി. ഇന്ദിര, ജില്ലാ കളക്ടർ പി. വിഷ്ണുരാജ്, കണ്ണൂർ ഡിസ്ട്രിക്ട് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി. അഖില്‍, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, ഡോ. പി കെ. ജഗന്നാഥൻ, വി.പി. രവീന്ദ്രൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Kannur
ഇരിട്ടി: ആറളം പുനരധിവാസ മേഖലയിലെ വയനാടൻ മേഖലയിലെ കുട്ടപ്പൻ ഉന്നതിയിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചെ രണ്ടോടെയാണ് മനോജ് എന്നയാളുടെ കൃഷിയിടത്തിലാണ് കാട്ടാന നാശം വിതച്ചത്. കൃഷിയിടത്തിൽ ആന കയറിയത് വീട്ടുകാർ ആർആർടിയെ അറിയിച്ചെങ്കിലും ഇവർ എത്തുന്പോഴേക്കും ആന വാഴകൾ നശിപ്പിച്ച് കാട്ടിലേക്ക് മടങ്ങിയിരുന്നു. മേഖലയിലേക്ക് എത്തിച്ചേരാൻ കൃത്യമായി വഴിയില്ലാതിരുന്നതാണ് എത്താൻ വൈകിയതെന്നാണ് ആർആർടി അധികൃതർ പറഞ്ഞത്.
ആറളം കാർഷിക ഫാമിന്റെ കീഴിലുള്ള ബ്ലോക്ക് എട്ടു വഴിയുള്ള റോഡാണ് ഇവിടേക്കെത്താൻ ഉപയോഗിച്ചിരുന്നത്. ഫാമിൽ കാർഷിക വിളകൾ സംരക്ഷിക്കാനായി ഫെൻസിംഗ് ചെയ്തപ്പോൾ റോഡ് തടസപ്പെട്ടിരിക്കുകയാണ്. ഇതുകാരണം ഇവിടം വരെ എത്തിയ ആർആർടി സംഘം ആറളം മോഡൽ റസിഡൻഷ്യൽ സ്കൂളിന് സമീപത്തെ നടവഴിലൂടെയാണ് പിന്നിട് സ്ഥലത്തെത്തിയത്.
നിരവധി കുടുംബങ്ങൾ വസിക്കുന്ന പ്രദേശത്ത് എത്താൻ റോഡില്ലെന്നും ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ അടിയന്തിരമായി ഗതാഗത യോഗ്യമായ റോഡ് നിർമിക്കണമെന്ന് താമസക്കാർ ആവശ്യപ്പെട്ടു. പുനരധിവാസം പൂർത്തിയായി വർഷങ്ങൾ പിന്നിടുമ്പോഴും പലവീടുകളിലേക്ക് എത്താൻ നടവഴികൾ മാത്രമാണുള്ളത്. രോഗികളായവരെ ആശുപത്രിയിലെത്തിക്കാനും മറ്റും എടുത്താണ് റോഡിലെത്തിക്കുന്നത്.
Kannur
കരുവഞ്ചാൽ: കാൽമുട്ട് ശസ്ത്രക്രിയയിൽ അത്യപൂർവ നേട്ടവുമായി കരുവഞ്ചാൽ സെന്റ് ജോസഫ്സ് ആശുപത്രി. രോഗിയുടെ ഇരുകാൽമുട്ടുകളും ഒരേ സമയം മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതിലൂടെ മുട്ടുമാറ്റിവയ്ക്കൽ ചികിത്സയിലെ അത്യപൂർവ നേട്ടമാണ് കരുവഞ്ചാൽ സെന്റ് ജോസഫ്സ് ആശുപത്രി കൈവരിച്ചത്.
പാലാവയൽ സ്വദേശിനിയായ എഴുപതികാരിയായ വത്സമ്മ വഴുതനപ്പള്ളിലാണ് മുട്ടുമാറ്റി വയ്ക്കലിനായി ആശുപത്രിയിൽ ചികിത്സ തേടിയത്. ആരോഗ്യരംഗത്തെ ശ്രദ്ധേയമായ നേട്ടമായാണ് ഈ ശസ്ത്രക്രിയയെ വിലയിരുത്തപ്പെടുന്നത്. ഡോ. സന്ദീപ്, ഡോ. രാഹുൽ, ഡോ. അർജുൻ, ഡോ. സെർനം എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. മലയോര മേഖലയിലെ ആരോഗ്യപരിചരണ രംഗത്തിന് അഭിമാനമായി മാറിയ ഈ നേട്ടം ആശുപത്രിയുടെ ചികിത്സാ മികവിനും വിദഗ്ധ സംഘത്തിന്റെ കൂട്ടായ പ്രവർത്തനത്തിനും തെളിവായി.
Kannur
ഇരിട്ടി: കർഷകരുടെ കൂട്ടായ്മയിലൂടെ കാർഷിക മേഖലയിലും മൂല്യവർധിത ഉത്പന്ന വിപണന രംഗത്തും ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്ന ബയോമൗണ്ടൻ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി സന്ദർശിക്കാൻ സന്നദ്ധത അറിയിച്ച് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ.
കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ഫാ. ഡോ. ബെന്നി നിരപ്പേൽ ഉപരാഷ്ട്രപതിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം കന്പനി സന്ദർശിക്കാനുള്ള താത്പര്യവും സന്നദ്ധതയും അറിയിച്ചത്. കർഷകക്ഷേമം, കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർധിത ഉത്പന്ന നിർമാണം, വിപണന സാധ്യതകൾ, കർഷകരുടെ സാമ്പത്തിക പുരോഗതി എന്നിവ ലക്ഷ്യമാക്കി ബയോമൗണ്ടൻ നടത്തുന്ന പ്രവർത്തനങ്ങൾ ഫാ.ഡോ. ബെന്നി നിരപ്പേൽ ഉപരാഷ്ട്രപതിക്കു മുന്‍പാകെ വിശദീകരിച്ചു. ഇതേ തുടർന്നാണ് കമ്പനിയുടെ പ്രവർത്തനങ്ങൾ നേരിട്ട് മനസലാക്കുന്നതിനായി ബയോമൗണ്ടൻ സന്ദർശിക്കാനുള്ള സന്നദ്ധത ഉപരാഷ്ട്രപതി വ്യക്തമാക്കിയത്.
കർഷകരുടെ കൂട്ടായ്മയിൽ രൂപംകൊണ്ട ബയോമൗണ്ടന്റെ പ്രവർത്തനങ്ങൾക്ക് ഉപരാഷ്ട്രപതിയുടെ സന്നദ്ധത ദേശീയ അംഗീകരവും കന്പനിയുടെ അഭിമാനകരമായ നേട്ടവുമാണെന്ന് ചെയർമാൻ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, ഫാ. ജോസഫ് കുരിശുംമൂട്ടിൽ,ഫാ. ജുബിൻ കണിപറമ്പിൽ എന്നിവർ പറഞ്ഞു.
Kannur
ഇരിട്ടി: വൈദ്യുതി പ്രതിസന്ധിക്കിടെ ആശ്വാസമേകാൻ പഴശി സാഗർ മിനി ജലവൈദ്യുത പദ്ധതി ജൂൺ ആദ്യവാരത്തോടെ ഉത്പാദനം ആരംഭിക്കും. 7.5 മെഗാവാട്ട് ശേഷിയുള്ള പദ്ധതിയുടെ 70 ശതമാനം നിർമാണ പ്രവൃത്തികളും പൂർത്തിയായി. മേയ് 31നകം നിർമാണം പൂർത്തിയാക്കണമെന്ന വൈദ്യുതിമന്ത്രിയുടെ നിർദേശത്തെ തുടർന്ന് പ്രവൃത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. പദ്ധതിയുടെ നിർമാണപുരോഗതി വിലയിരുത്തുന്നതിനും അടുത്ത കാലവർഷത്തിൽ ഉത്പാദനം ആരംഭിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി ഇന്ന് പദ്ധതി പ്രദേശത്ത് മന്ത്രിതല അവലോകന യോഗം ചേരും. വൈദ്യുത മന്ത്രി സണ്ണി ജോസഫിനൊപ്പം ജലവിഭവ മന്ത്രി മോൺസ് ജോസഫും യോഗത്തിൽ പങ്കെടുക്കും.
നിർമാണം ഒന്നോ രണ്ടോ മാസം വൈകിയാൽ ഒരു ഉത്പാദന സീസൺ പൂർണമായും നഷ്ടപ്പെടുമെന്നതിനാൽ സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാനാണ് ശ്രമം. പ്രധാന തുരങ്കത്തിന്റെയും മൂന്ന് ഉപതുരങ്കങ്ങളുടെയും നിർമാണം പൂർത്തിയായി. പവർഹൗസിന്റെ 70 ശതമാനം പ്രവൃത്തികളും കഴിഞ്ഞു.
ക്രെയിൻ ഉപയോഗിച്ച് യന്ത്രഭാഗങ്ങൾ സ്ഥാപിക്കുന്ന പ്രവൃത്തി അടുത്ത മാസം ആരംഭിക്കും. കാലവർഷത്തിൽ വളപട്ടണം പുഴയിലേക്ക് ഒഴുകിയെത്തുന്ന അധികജലം പ്രയോജനപ്പെടുത്തിയാണ് പദ്ധതിയിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. പ്രധാന തുരങ്കത്തിൽനിന്ന് മൂന്ന് ഉപ തുരങ്കങ്ങളിലൂടെ വെള്ളം കടത്തിവിട്ട് 2.5 മെഗാവാട്ട് വീതം ശേഷിയുള്ള മൂന്ന് ടർബൈനുകൾ പ്രവർത്തിപ്പിച്ചാണ് 7.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുക.
ജൂൺ മുതൽ നവംബർ വരെയുള്ള ആറുമാസമാണ് പൂർണതോതിൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നത്. വേനൽക്കാലത്തെ കുടിവെള്ള ആവശ്യത്തിനുള്ള ജലസംഭരണം നിലനിർത്തുന്നതിനൊപ്പം ഡിസംബർ, ജനുവരി മാസങ്ങളിലും ഉത്പാദനം നടത്താനാകുമെന്ന പ്രതീക്ഷയുമുണ്ട്. ജലസംഭരണിയിലെ വെള്ളം 23.5 മീറ്റർ നിരപ്പിൽ നിലനിർത്തി ഉത്പാദനം നടത്താനാണ് പദ്ധതി. പദ്ധതിയുടെ പരമാവധി സംഭരണനിരപ്പ് 26.52 മീറ്ററാണ്. തുരങ്കത്തിലെയും പവർഹൗസിലെയും പ്രവൃത്തികളെ ബാധിക്കാതിരിക്കാൻ വെള്ളം തിരിച്ചുവിടുന്നതിനുള്ള താത്കാലിക ബാരാജിന്റെ നിർമാണവും പൂർത്തിയാകുകയാണ്. വൈദ്യുതി ഉത്പാദനത്തിനുശേഷം വെള്ളം വളപട്ടണം പുഴയിലേക്ക് തന്നെ ഒഴുക്കിവിടും. കാലവർഷത്തെ ആശ്രയിച്ചുള്ള പദ്ധതിയായതിനാൽ സമയബന്ധിതമായ പൂർത്തീകരണം നിർണായകമാണ്.
Kannur
ചന്ദനക്കാംപാറ: മലബാറില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള കളരി അക്കാദമി സ്ഥാപിക്കുമെന്നും ഇതിനുള്ള നടപടികൾക്ക് തുടക്കമിട്ടു കഴിഞ്ഞുവെന്നും കായിക മന്ത്രി ഒ.ജെ ജനീഷ്. ചന്ദനക്കാംപാറയില്‍ നടന്ന 27-ാമത് കേരള സംസ്ഥാന ജൂനിയര്‍ വടംവലി ചാമ്പ്യന്‍ഷിപ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. കളരിപ്പയറ്റിന് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതിനൊപ്പം മലബാറിലെ കായികമേഖലയുടെ വികസനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. വടംവലി ചാംപ്യന്‍ഷിപ് നടന്ന ചെറുപുഷ്പ ഹൈസ്കൂളില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കുമെന്നും എസ്റ്റിമേറ്റ് തയാറാക്കാന്‍ സ്പോര്‍ട്സ് കേരള ഫൗണ്ടേഷന് നിർദേശം നൽകിയിട്ടുണ്ട്. കായികരംഗത്ത് മലബാറിലെ വിദ്യാര്‍ഥികള്‍ വലിയ സംഭാവനകളാണ് നൽകുന്നത്.
കായികമേഖലയില്‍ സമഗ്രമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് പുതിയ സ്പോര്‍ട്സ് ബില്‍ കൊണ്ടുവരും. നവംബര്‍ അവസാനത്തിലോ ഡിസംബര്‍ ആദ്യത്തിലോ ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി വിശിഷ്ടാതിഥിയായിരുന്നു. സംസ്ഥാന വടംവലി അസോസിയേഷന് പ്രസിഡന്റ് അബിന്‍ വര്‍ക്കി എംഎല് എ,കേരള സ്റ്റേറ്റ് വടംവലി അസോസിയേഷന് സെക്രട്ടറി ഷാന്‍ മുഹമ്മദ്, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. സുലേഖ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി, ശ്രീകണ്ഠപുരം മുനിസിപ്പൽ ചെയര്‍പേഴ്സൺ ഇ.വി. രാമകൃഷ്ണന്, പയ്യാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി,ജില്ലാ പഞ്ചായത്ത് അംഗം ബേബി തോലാനി, ഫാ. ഡോ.സോണി വടശേരി, ചെറുപുഷ്പം ഹൈസ്കൂൾ മാനേജര്‍ ഫാ. ഏബ്രാഹം മഠത്തിമ്യാലില്‍, കേരള സ്റ്റേറ്റ് ടഗ് ഓഫ് വാര് അസോസിയേഷന് വൈസ് പ്രസിഡന്റ് പ്രഫ. പി. രഘുനാഥ്, വടംവലി ചാമ്പ്യന്‍ഷിപ്പ് ഓര്‍ഗനൈസിംഗ് സെക്രട്ടറി പ്രവീണ്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.
Kannur
കണ്ണൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മന്ത്രി ഒ.ജെ. ജനീഷ് നയിച്ച ജെൻ ഇന്ത്യ മൂവ്മെന്റ് പദയാത്രയ്ക്ക് കണ്ണൂരിൽ ഉജ്വല സമാപനം. ഭരണഘടനയാണ് കാവൽ, സമത്വമാണ് രാഷ്ട്രീയം, ലഹരിയാണ് ശത്രു എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയ റാലിയിൽ ആയിരങ്ങൾ അണിനിരന്നു.
മുഖ്യമന്ത്രി വി.ഡി സതീശൻ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാസിസ്റ്റുകൾ വാഴേണ്ട നാടല്ല ഇന്ത്യെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കഴിഞ്ഞ ഒക്ടോബർ രണ്ടിന് കൊല്ലത്ത് നിന്ന് ആരംഭിച്ച പദയാത്രയ്ക്കാണ് കണ്ണൂരിൽ സമാപനമായത്.
യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ഉദയ് ബാനു ചിബ്, അബിൻ വർക്കി, വിനു ചുള്ളിയിൽ, ജിൻഷാദ്, നാഗേഷ്, ജോമോൻ ജോസഫ് , വിജിൽ മോഹൻ , വി.പി. അബ്ദുൾ റഷീദ് ഉൾപ്പടെയുള്ള യൂത്ത് കോൺഗ്രസ് നേതാക്കൾ റാലിയിൽ അണി നിരന്നു. രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്ക് ശേഷമാണ് സമ്മേളനം തുടങ്ങിയത്.
സമാപന സമ്മേളനത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ഉദയ് ബാനു ചിബ് , എംഎൽഎ മാരായ അബിൻ വർക്കി, ടി. കെ. ഗോവിന്ദൻ ഉൾപ്പടെയുള്ള നേതാക്കൾ പ്രസംഗിച്ചു.
Kannur
കണ്ണൂർ: മീററ്റിലെ സ്വാമി വിവേകാനന്ദ സുഭാർതി സർവകലാശാലയിൽ നടന്ന ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ആം റസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ കണ്ണൂർ സർവകലാശാലയ്ക്ക് വേണ്ടി വിളയാങ്കോട് വിറാസ് കോളജിലെ എം. ജോഷ്യ ഇരട്ട സ്വർണം നേടി. 90 പ്ലസ് കിലോഗ്രാം ഇടതു കൈ, വലതു കൈ വിഭാഗങ്ങളിലാണ് ജോഷ്യയുടെ നേട്ടം.
ഇടതു കൈ വിഭാഗത്തിൽ കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയുടെ കൃഷ്ണപ്രിയയെയും വലതു കൈ വിഭാഗത്തിൽ ബാംഗ്ലൂർ ഡോ. മൻമോഹൻ സിംഗ് സർവകലാശാലയുടെ ആർ. തനുശ്രീയെയുമാണ് പരാജയപ്പെടുത്തിയത്. വിറാസ് കോളജ് ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗം മേധാവി ഡോ. ടി.സി. ജീനയായിരുന്നു ജോഷ്യയുടെ ടീം മാനേജർ.
Kannur
ഉളിക്കൽ: വീട്ടിൽനിന്ന് 31 പവൻ മോഷ്ടിച്ച് പകരം മുക്കുപണ്ടം വച്ച സംഭവത്തിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ. മണിക്കടവിലെ വീട്ടിൽനിന്ന് 31 പവൻ സ്വർണം മോഷ്ടിച്ച കേസിൽ വയനാട് പേര്യ പാറത്തോട്ടത്തെ ഉച്ചപ്പള്ളിൽ പ്രേമ (50) യെയാണ് ഉളിക്കൽ പൊലിസ് അറസ്റ്റ് ചെയ്തത്.
മണിക്കടവിലെ ന്യായപ്പള്ളി ഈപ്പന്റെ മകൾ നിമ്മി നൽകിയ പരാതിയിലാണ് അറസ്റ്റ്. ബെഡ്റൂമിലെ അലമാരയിലും മേശയിലും സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ ഓരോന്നായി കൈക്കലാക്കി പകരം അതേ ഡിസൈനിലുള്ള മുക്കുപണ്ടങ്ങൾ അലമാരയിൽ തിരിച്ചുവച്ച് വീട്ടുകാരെ കബളിപ്പിക്കുകയായിരുന്നു. ഏകദേശം 30 ലക്ഷം രൂപ വിലവരുന്ന മാല, വള, നെക്ലേസ്, മോതിരം, ലോക്കറ്റ്, പാദസരം തുടങ്ങിയവയാണ് പ്രതി മോഷ്ടിച്ചത്.
ഈപ്പനും ഭാര്യയ്ക്കും സഹായത്തിനായി 2023 ലാണ് പ്രേമ മണിക്കടവിലെ വീട്ടിൽ ജോലിക്കെത്തിയത്. വീട്ടുകാരുടെ പൂർണവിശ്വാസം നേടിയെടുത്തതോടെ ഈപ്പന്റെ ഭാര്യ മരിച്ചശേഷവും പ്രതി വീട്ടിൽ തുടരുകയായിരുന്നു. ഈപ്പന്റെ മകളും കുടുംബവും ബംഗളൂരുവിലാണ് താമസം. ഇവരുടെ അസാന്നിധ്യം മുതലെടുത്തായിരുന്നു മോഷണം. സ്വർണം നഷ്ടപ്പെട്ടതായി വീട്ടുകാർ തിരിച്ചറിഞ്ഞെങ്കിലും ആദ്യമൊന്നും വീട്ടുജോലിക്കാരിയെ സംശയിച്ചില്ല. നേരത്തേ കുട്ടികളുടെ മാലകളിലൊന്ന് കാണാതായതായിരുന്നു.
എന്നാൽ, പണയംവച്ച സ്വർണത്തിനൊപ്പം ഉണ്ടാകുമെന്ന ധാരണയിൽ വീട്ടുകാർ കൂടുൽ അന്വേഷണം നടത്തിയിരുന്നില്ല.
പൂജയുടെ അവധിക്ക് ഈപ്പൻ മക്കൾക്കൊപ്പം ബംഗളൂരുവിൽ പോയിരുന്നു. ഈ സമയം പ്രതി മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. തിരിച്ചെത്തിയ കുടുംബം അലമാരയും മേശയും തുറക്കാൻ താക്കോൽ അന്വേഷിച്ചപ്പോൾ കണ്ടെത്താൻ കഴിഞ്ഞില്ല. താക്കോൽ നഷ്ടപ്പെട്ടെന്നു കരുതി പൂട്ടുപൊളിച്ച് നോക്കിയപ്പപ്പോഴാണ് മോഷണം തിരിച്ചറിഞ്ഞത്. വീട്ടുകാർ യാതൊരു സംശയവും തോന്നാത്തവിധം പ്രതിയെ അവർക്കൊപ്പം നിർത്തി. തുടർന്ന് തന്ത്രപരമായി അവരുടെ മൊബൈൽ ഫോൺ പരിശോധിക്കുകയായിരുന്നു.
ഒറിജിനൽ സ്വർണാഭരണങ്ങൾക്ക് സമാനമായ മുക്കുപണ്ടങ്ങൾ കണ്ടെത്തുന്നതിനായി യഥാർഥ ആഭരണങ്ങളുടെയും മുക്കുപണ്ടത്തിന്റെയും ചിത്രങ്ങൾ ഫോണിൽ സൂക്ഷിച്ചിരുന്നതാണ് കേസിൽ നിർണായകമായത്. ഡ്യൂപ്ലിക്കറ്റ് മാലയിലെ ലോക്കറ്റുകൾ മാറ്റാതിരുന്നതും സംശയത്തിന് കാരണമായി. ഇതോടെയാണ് വീട്ടുകാർ പൊലിസിൽ പരാതി നൽകിയത്.
നിമ്മി നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ പൊലിസ് പ്രതിയെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലിസ് അപേക്ഷ നൽകിയിട്ടുണ്ട്.
Kannur
തലശേരി: പയ്യാവൂർ പാറക്കടവിൽ ഭർത്താവിനെ കഴുത്തിൽ തോർത്തുമുണ്ട് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ ഭാര്യക്കും ആൺസുഹൃത്തിനും ജീവപര്യന്തം കഠിനതടവും 50,000 രൂപ വീതം പിഴ ശിക്ഷയും.
പയ്യാവൂർ തോണിപ്പാറക്കൽ വീട്ടിൽ ബാബുവിനെ (55) കൊലപ്പെടുത്തിയ കേസിൽ ഭാര്യ പയ്യാവൂർ പാറക്കടവ് സ്വദേശിനി ജാൻസി (ആനി ബാബു-47), ജാൻസിയുടെ സുഹൃത്ത് പയ്യാവൂർ വെമ്പുവ കുറ്റിക്കാട്ടുകുന്നേൽ ജോബി ജയിംസ് (48), എന്നിവരെയാണ് തലശേരി ഒന്നാം അഡീഷനൽ ജില്ല സെഷൻസ് കോടതി ജഡ്ജ് സി.ജെ. ഡെന്നി ശിക്ഷിച്ചത്. ഒന്നാം പ്രതിയായ ജോബി ജയിംസിന് ഭവനഭേദനം വകുപ്പിൽ നാലുവർഷം അധികതടവും 50,000 രൂപ പിഴയുമുണ്ട്. പിഴയടച്ചാൽ കൊല്ലപ്പെട്ട ബാബുവിന്റെ കുടുംബത്തിന് നൽകണം. പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ കാലയളവ് ജയിൽ ശിക്ഷയായി പരിഗണിക്കാൻ സർക്കാർ അനുവദിക്കുമെങ്കിൽ ഇളവിന് അവകാശമുണ്ടാകും.
പാറക്കടവ് ഓർത്തഡോക്സ് പള്ളിക്കു സമീപത്തെ വീട്ടിലായിരുന്നു ബാബു കൊല്ലപ്പെട്ടത്. 2017 നവംബർ എട്ടിന് രാവിലെ ഏഴിന് ജാൻസിയുടെ കരച്ചിൽ കേട്ടെത്തിയ അയൽവാസികൾ ബാബുവിനെ വീട്ടിലെ സെൻട്രൽ ഹാളിൽ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബാബുവും ജാൻസിയുമായിരുന്നു ഈ വീട്ടിൽ താമസം. അസ്വാഭാവിക മരണത്തിനായിരുന്നു ആദ്യം പൊലിസ് കേസ് രജിസ്റ്റർ ചെയ്തത്. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോ. ഗോപാലകൃഷ്ണപിളളയുടെ റിപ്പോർട്ടിലാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്.
ഒന്നാം പ്രതി ജോബി ജയിംസ് 2009ൽ പാണത്തൂരിലുള്ള യുവതിയെ വിവാഹം കഴിച്ച ശേഷം പയ്യാവൂരിൽ ഓട്ടോറിക്ഷ ഡ്രൈവറായി ജോലി ചെയ്തു വരുന്നതിനിടയിലാണ് രണ്ടാം പ്രതി ജാൻസിയുമായി പരിചയപ്പെടുന്നത്. ഇവർ തമ്മിലുള്ള ബന്ധത്തിന് ഭർത്താവ് തടസമാകുന്നതിനാൽ ആസൂത്രിതമായി കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷൻ കേസ്.
ബാബുവിന്റെ സഹോദരൻ അഭിലാഷ് തോമസ്, ഫോറൻസിക് സർജൻ ഡോ. എസ്. ഗോപാലകൃഷ്ണപിള്ള, ഡോ. കെ.എൻ. അരുണ, ഡോ. ഷീജ, പൊലിസ് ഓഫിസർമാരായ വി.വി. ലതീഷ്, മല്ലിക, സി. പ്രിയ, കെ.കെ. ശ്രീല, കെ.വി. ഉഷാദേവി, പി. മണി, സുനിൽ ബാബു, ജോസ് ഡൊമനിക്, പഞ്ചായത്ത് സെക്രട്ടറി അഫ്സത്ത്, വില്ലേജ് ഓഫിസർ ടി.ജി. രാജേന്ദ്രൻ, ഫിംഗർ പ്രിന്റ് വിദഗ്ദ പി. സിന്ധു, സയിന്റിഫിക് അസിസ്റ്റന്റ് കെ.എസ്. ശ്രുതിലേഖ തുടങ്ങിയവരായിരുന്നു പ്രോസിക്യൂഷൻ സാക്ഷികൾ.
പ്രോസിക്യൂഷന് വേണ്ടി തുടക്കത്തിൽ അഡ്വ. ഇ. ജയറാംദാസും നിലവിൽ ജില്ല ഗവ. പ്ലിഡർ അഡ്വ. കെ. അജിത്ത് കുമാറുമാണ് ഹാജരായത്. പ്രതികൾക്കുവേണ്ടി സീനിയർ അഭിഭാഷകനായ ടി.പി. ഹരീന്ദ്രൻ വാദം നടത്തി.
Kannur
തളിപ്പറമ്പ്: ഇരുപത്തിയാറ് ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം കുവോട്ടെ ഉഷയും രണ്ട് ആൺമക്കളും ഇരിട്ടി സ്നേഹഭവൻ പുനരധിവാസ കേന്ദ്രത്തിലേക്കു മാറി.
സർക്കാർ ഇടപെട്ടാണ് മൂവരേയും പരിയാരം ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. അന്നു ഭക്ഷണവും മരുന്നും കഴിക്കാൻ വിസമ്മതിച്ച്, ആരോടും സംസാരിക്കാതെ നിൽക്കുകയായിരുന്നു അവർ. ഇപ്പോൾ മരുന്നും ഭക്ഷണവും കൃത്യമായി കഴിക്കുകയും ആരോഗ്യപ്രവർത്തകരോടും സന്ദർശകരോടും ചിരിച്ചു കൊണ്ട് സംസാരിക്കുകയും ചെയ്യുന്നുണ്ട്.
പുനരധിവാസ കേന്ദ്രത്തിലും മരുന്ന്, കൗൺസലിംഗ്, തൊഴിൽ പരിശീലനം എന്നിവ നൽകും. പൂർണമായും സുഖം പ്രാപിച്ച ശേഷം വീട്ടിലേക്കു മടക്കിക്കൊണ്ടുവരും.
പ്രിൻസിപ്പൽസ് കോൺഫറൻസ് ഹാളിൽ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ജീവനക്കാരും ചേർന്ന് പാട്ട് പാടിയപ്പോൾ ഉഷയും മക്കളും കൂടെ പാടി. ഉഷ എല്ലാവർക്കും മധുരവും വിതരണം ചെയ്തു.
ആശുപത്രിയിൽ ഉഷയ്ക്കും മക്കൾക്കും താങ്ങായി നാട്ടുകാർ
ചികിത്സയിൽ കഴിഞ്ഞ 26 ദിവസവും ഉഷയ്ക്കും മക്കൾക്കും എല്ലാ സഹായവുമായി കൂട്ടിരുന്നത് കൂവോട് തുരുത്തിയിലെ നാട്ടുകാർ. വാർഡ് കൗൺസിലർ ധന്യ പ്രകാശ്, ആശാവർക്കർ എം. വനജ, അയൽവാസികളായ എം. സുരേന്ദ്രൻ, എം. ബാലകൃഷ്ണൻ തുടങ്ങിയവരാണ് എല്ലാ ദിവസവും ഇവർക്ക് കൂട്ടിരിക്കാനെത്തിയത്. കഴിഞ്ഞദിവസം ഇരിട്ടി സ്നേഹഭവനിലേക്ക് ഇവരെ കൊണ്ട് ചെന്നാക്കാനും ഇവർ അനുഗമിച്ചു. വീട് നിർമാണം പൂർത്തിയായി കഴിഞ്ഞാൽ ഇവരെ തിരിച്ച് നാട്ടിലെത്തിച്ച് സംരക്ഷിക്കാൻ തന്നെയാണ് ഇവരുടെ തീരുമാനം.
Kannur
കണ്ണൂർ: കണ്ണൂർ-തളിപ്പറമ്പ് ദേശീയപാതയിൽ മാങ്ങാട്ടുപറമ്പിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയിൽ എത്തിക്കാതെ ചരക്കുമായി സ്ഥലംവിട്ട ലോറി ഡ്രൈവർക്കെതിരെ പൊലിസ് അന്വേഷണം.
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം 6.30ഓടെയായിരുന്നു അപകടം. പരിക്കേറ്റ സ്വകാര്യ വാഹന സർവീസ് കമ്പനി മാനേജർ പുലിക്കുരുമ്പ സ്വദേശി അജേഷ് ജോസഫിനെ ആശുപത്രിയിലെത്തിക്കാനോ ബന്ധുക്കളെ വിവരമറിയിക്കാനോ ലോറി ഡ്രൈവർ തയാറായില്ലെന്നാണ് ആരോപണം. അപകടത്തിനുശേഷം എൽപിജി വിതരണ വാഹനവുമായി ഡ്രൈവർ കടന്നു കളഞ്ഞു.
ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടന്ന അജേഷിനെ അതുവഴി എത്തിയ രണ്ട് നാട്ടുകാരാണ് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ച് ബന്ധുക്കളെ വിവരമറിയിച്ചത്. കാലിനും തലയ്ക്കും ഗുരുതരമായ പരിക്കേൽക്കുകയും തലച്ചോറിൽ രക്തസ്രാവം ഉൾപ്പെടെ സംഭവിക്കുകയും ചെയ്തതിനാൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അജേഷ്. ചികിത്സ വൈകിയിരുന്നെങ്കിൽ ആരോഗ്യനില വഷളാകുമായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
എൽപിജി വിതരണ വാഹനത്തിന്റെ വിവരങ്ങൾ പൊലിസ് ശേഖരിച്ചിട്ടുണ്ട്. ഡ്രൈവറെ ചോദ്യം ചെയ്യുന്നതിന് വിളിച്ചുവരുത്തുമെന്ന് പൊലിസ് അറിയിച്ചു. തുടർപരിശോധനയുടെ ഭാഗമായി ഡ്രൈവറുടെയും വാഹന ഉടമയുടെയും വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.
Kannur
കണ്ണൂർ: ഇരിക്കൂർ പൊലിസ് സ്റ്റേഷൻ പരിധിയിലെ സിദ്ദിഖ് നഗറിൽ താമസിച്ചിരുന്ന മെരടൻ കുഞ്ഞാമിനയെ (60) കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന കേസിൽ മുഖ്യപ്രതിയെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി ക്രൈംബ്രാഞ്ച് നാളെ കോടതിയിൽ അപേക്ഷ നൽകും.
കഴിഞ്ഞ ദിവസം അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ഡൽഹി സ്വദേശി അബ്ബാസ് അലിയെ (37) കസ്റ്റഡിയിൽ കിട്ടുന്നതിനായി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നാരായണൻ ആണ് കണ്ണൂർ കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകുക. നാളെ കസ്റ്റഡി അപേക്ഷ നൽകിയ ശേഷം തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.
ക്രൈം ബ്രാഞ്ച് എസ്പി കെ.വി. വേണുഗോപാലിന്റെ നിർദേശാനുസരണം ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പൊലിസാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്ന് അബ്ബാസ് അലിയെ അറസ്റ്റു ചെയ്തത്. കൂട്ടുപ്രതികളായ രണ്ട് സ്ത്രീകൾ നേരത്തെ അറസ്റ്റിലായിരുന്നു.
2016 ഏപ്രിൽ 30 നാണ് മെരടൻ കുഞ്ഞാമിനയെ കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. വസ്ത്ര വ്യാപാരികളെന്ന വ്യാജേന കുഞ്ഞാമിനയുടെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സിൽ താമസിച്ചിരുന്നപ്രതികൾ കുഞ്ഞാമിനയുമായി സൗഹൃദം സ്ഥാപിക്കുകയും, ശേഷം സ്ക്രൂഡ്രൈവർ ഉൾപ്പെടെ ഉപയോഗിച്ച് അതിക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു.
കൊലപാതകത്തിന് ശേഷം കുഞ്ഞാമിന ധരിച്ചിരുന്ന പത്ത് പവനോളം സ്വർണാഭരണങ്ങളും പണവും കവർച്ച ചെയ്ത് പ്രതികൾ ഓട്ടോയിൽ രക്ഷപ്പെടുകയായിരുന്നു.
Kannur
കണ്ണൂർ: നിരവധി ക്രിമിനൽ കേസിൽ പ്രതികളായ പാനൂർ ചെണ്ടയാട് സ്വദേശി പി.പി. മിഥുൻ എന്ന കുട്ടാപ്പി (29), പാനൂർ കൂരാര സ്വദേശി കെ. യാദവ് (26) എന്നിവരെ കാപ്പചുമത്തി ജയിലിലടച്ചു. കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണറുടെ ശിപാർശ പ്രകാരം ജില്ലാ കളക്ടറുടെ ഉത്തരവിലാണ് നടപടി. ഇരുവരും സലാവുദ്ദീൻ വധക്കേസിലെ പ്രതികളാണ്.
മിഥുൻ പാനൂർ, കണ്ണവം, കൊളവല്ലൂർ, കതിരൂർ, തലശേരി എന്നീ പൊലിസ് സ്റ്റേഷനുകളിൽ കൊലപാതകം, വധശ്രമം, അക്രമം തുടങ്ങി ഒമ്പതോളം കേസുകളിൽ പ്രതിയാണ്. യാദവ് പാനൂർ, കൊളവല്ലൂർ, തൃശൂർ, ചേലക്കര പൊലിസ് സ്റ്റേഷനുകളിൽ കൊലപാതകം, വധശ്രമം, അക്രമം തുടങ്ങി ഒമ്പതോളം കേസുകളിൽ പ്രതിയാണ്.
കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ബി.വി. വിജയ ഭാരത് റെഡ്ഡിയുടെ നിർദേശാനുസരണം പാനൂർ പൊലിസ് സ്റ്റേഷൻ എസ്ഐ മരിയ പ്രിൻസിന്റെ നേതൃത്വത്തിൽ എസ്ഐ രജിലേഷ്, എഎസ്ഐ നിവേദ്, എസ്സിപിഒമാരായ സുജിത്ത്, ഷംസീർ എന്നിവരും കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണറുടെ പ്രത്യേക അന്വേഷണസംഘവും ചേർന്നാണ് ഇവരെ പിടികൂടിയത്.
Kannur
കണ്ണൂർ: താഴെചൊവ്വയിലെ നെഹ്തി മന്തി എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന രണ്ട് നേപ്പാൾ സ്വദേശികളുടെ ബാഗിൽനിന്ന് പണം കവർന്ന കേസിൽ സഹപ്രവർത്തകനായ നേപ്പാൾ സ്വദേശിയെ കണ്ണൂർ ടൗൺ പൊലിസ് അറസ്റ്റ് ചെയ്തു. നേപ്പാൾ കാഠ്മണ്ടു സ്വദേശി അമിത് ദമായിയാണ് (25) പിടിയിലായത്.
കഴിഞ്ഞ ഏപ്രിൽ 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നെഹ്തി മന്തിയിൽ ജോലി ചെയ്യുന്ന രണ്ടുപേരുടെ ബാഗുകളിൽനിന്നായി 1,70,000 രൂപയാണ് നഷ്ടപ്പെട്ടത്. സ്ഥാപനത്തിന്റെ മുകളിലത്തെ നിലയിൽ സൂക്ഷിച്ചിരുന്ന ബാഗുകൾ കീറിയാണ് പ്രതി പണം മോഷ്ടിച്ചത്. സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പോയിരിക്കുകയായിരുന്നു.
സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.തുടർന്ന് കണ്ണൂർ ടൗൺ പൊലിസ് നടത്തിയ പട്രോളിംഗിനിടെ കാൽടെക്സ് ഭാഗത്തുവച്ച് പ്രതിയെ പൊലിസ് സംഘം കാണുകയും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തുടർനടപടികൾക്കായി കോടതിയിൽ ഹാജരാക്കും.
Kannur
ഇരിട്ടി: വള്ളിത്തോട്-ചരൾ റോഡിൽ മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടതോടെ മുടയരിഞ്ഞിയിൽ റോഡ് പുഴയിലേക്ക് ഇടിയുന്നത് തുടരുന്നു. അപകടാവസ്ഥ കൂടുതൽ രൂക്ഷമായിട്ടും അധികൃതരുടെ ഭാഗത്തുനിന്നു യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. റോഡ് പുഴയിലേക്ക് ഇടിഞ്ഞുതുടങ്ങിയിട്ട് രണ്ട് മഴക്കാലം കഴിഞ്ഞെങ്കിലും അപകടാവസ്ഥ അധികൃതർക്ക് ഇതുവരെയും കണ്ണിൽപെട്ടിട്ടില്ല. ഇതോടെ വള്ളിത്തോട്-ആനപ്പന്തിക്കവല-മുടയരിഞ്ഞി-ചരൾ-പുല്ലൻപാറതട്ട് റോഡിൽ ഗതാഗതം വൻ അപകടഭീഷണിയിലാണ്.
രണ്ടു വർഷം മുന്‍പ് റോഡ് ഇടിഞ്ഞുതുടങ്ങിയതു മുതൽ മാധ്യമങ്ങൾ വാർത്ത ചെയ്തിരുന്നു. രണ്ടര വർഷം പിന്നിട്ടിട്ടും സ്ഥിതിക്ക് മാറ്റമില്ലെന്നു മാത്രമല്ല, മണ്ണിടിച്ചിൽ ടാറിംഗ് വരെ എത്തിയിരിക്കുകയാണ്. റോഡിൽ നിന്ന് ഏകദേശം 30 അടി താഴ്ചയിലാണ് പുഴ ഒഴുകുന്നത്. ടാറിംഗിലും പലസ്ഥലങ്ങളിലും വിള്ളൽ രൂപപ്പെട്ടുകഴിഞ്ഞു.
നേരത്തേ റോഡിൽ മണ്ണിടിച്ചിൽ അനുഭവപ്പെട്ട ഭാഗത്ത് അരക്കോടിയോളം രൂപ ചെലവഴിച്ച് കൂറ്റൻ പാർശ്വഭിത്തി നിർമിച്ചിരുന്നു. എന്നാൽ, ഇതിന് സമീപത്താണ് വീണ്ടും മണ്ണിടിച്ചിൽ തുടരുന്നത്. മഴ ശക്തമാകുന്നതോടെ റോഡിന്റെ കൂടുതൽ ഭാഗം തകരുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
റോഡിന്റെ അപകടസാധ്യത അറിയിക്കാൻ നാട്ടുകാർ ബാരലുകൾ സ്ഥാപിച്ച് ചുവന്ന റിബൺ കെട്ടിയതുമാത്രമാണ് ആശ്വാസം.
നാലു വർഷം മുന്‍പ് 5.4 കോടി രൂപ ചെലവഴിച്ച് മെക്കാഡം ടാറിംഗ് നടത്തിയ 5.8 കിലോമീറ്റർ റോഡാണിത്. 3.8 മീറ്ററായിരുന്ന വീതി 5.5 മീറ്ററായി വർധിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, റോഡിന്റെ മുഴുവൻ നീളത്തിലും കോൺക്രീറ്റ് ഓവുചാൽ നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അന്ന് പരിഗണിച്ചില്ല. എസ്റ്റിമേറ്റിൽ ആവശ്യമായ തുക വകയിരുത്തിയിട്ടില്ലെന്നായിരുന്നു അധികൃതരുടെ വിശദീകരണം.
ഓവുചാൽ ഇല്ലാത്തതിനാൽ മഴവെള്ളം റോഡിലൂടെ കുത്തിയൊഴുകി പുഴയിലേക്ക് പതിക്കുകയാണ്. ഇത് റോഡിന്റെ അരികുകൾ ഇടിയുന്നതിനും മണ്ണൊലിപ്പിനും കാരണമാകുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. നിർമാണസമയത്ത് ചൂണ്ടിക്കാട്ടിയ പ്രശ്നം പിന്നീട് അപകടസാധ്യതയായി മാറിയിട്ടും പരിഹാരമുണ്ടായില്ല. റോഡിന്റെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തരമായി സംരക്ഷണഭിത്തിയും ശാസ്ത്രീയമായ ഓവുചാൽ സംവിധാനവും ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Kannur
കണ്ണൂർ: കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവ സംരംഭകരും എംബിഎ വിദ്യാർഥികളും തമ്മിൽ യുനോവേറ്റ് 2026 എന്ന പേരിൽ മുഖാമുഖം സംഘടിപ്പിച്ചു. കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ ജില്ലാകളക്ടർ പി. വിഷ്ണുരാജ് ഉദ്ഘാടനം ചെയ്തു വിദ്യാർഥികളുമായി സംവദിച്ചു.
കെഎസ്എസ്ഐഎ ജില്ലാ പ്രസിഡന്റ് സി. അബ്ദുൾ കരീം അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് പ്രസിഡന്റ് ജോസഫ് പൈകട വിശിഷ്ടാതിഥിയായി. കണ്ണൂർ യൂണിവേഴ്സിറ്റി എന്റർപ്രണർഷിപ്പ് കോ-ഓർഡിനേറ്റർ ഡോ. യു. ഫൈസൽ, ജില്ലാ വ്യവസായ കേന്ദ്രം ഡപ്യൂട്ടി ഡയറക്ടർ ഇ.ആർ. നിതിൻ, റൂഡ്സെറ്റ് ഡയറക്ടർ ദീപക് കൃഷ്ണൻ, കെഎസ്എസ്ഐഎ നോർത്ത് സോൺ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.പി. സൗമ്യ, ജില്ല വനിതാ വിഭാഗം പ്രസിഡന്റ് സി.എച്ച് റഹ്മത്ത്, സെക്രട്ടറി ടി.പി. നാരായണൻ, ജില്ലാ ജോയിന്റ് സെക്രട്ടറി പി. വിജീഷ് എന്നിവർ പ്രസംഗിച്ചു. കെ.പി. രവീന്ദ്രൻ മോഡറേറ്ററായിരുന്നു. കെ.വിനോദ് നാരായണൻ, മൂസഷിഫ എന്നിവർ പരിപാടി കോ-ഓർഡിനേറ്റ് ചെയ്തു.
Kannur
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഫ്ലൈറ്റ് കാലിബ്രേഷൻ വിജയകരമായി പൂർത്തിയാക്കി. വിമാനത്താവളത്തിലെ ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റം, ഡോപ്ലർ ഓമ്നി റേഞ്ച്, ഡിസ്റ്റൻസ് മെഷറിംഗ് എക്യുപ്മെന്റ്, പ്രിസിഷൻ അപ്രോച്ച് പാത്ത് ഇൻഡിക്കേറ്റർ എന്നീ നാവിഗേഷൻ സംവിധാനങ്ങളുടെ കാലിബ്രേഷനാണ് നടത്തിയത്. ആറു മാസത്തിലൊരിക്കൽ കാലിബ്രേഷൻ നടത്തേണ്ടതുണ്ട്.
എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെ ഡൽഹിയിലെ ഫ്ലൈറ്റ് ഇൻസ്പെക്ഷൻ യൂണിറ്റിൽ നിന്നുള്ള ബീച്ച്ക്രാഫ്റ്റ് 350 കാലിബ്രേഷൻ വിമാനം ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് കൊച്ചിയിൽനിന്ന് കണ്ണൂരിലെത്തി. കാലിബ്രേഷൻ പൂർത്തിയാക്കിയ ശേഷം വൈകുന്നേരം വിമാനം ഹുബ്ലിയിലേക്ക് പോയി. പ്രതികൂല കാലാവസ്ഥയിലും വിമാനങ്ങൾക്ക് സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സഹായിക്കുന്ന ഐഎൽഎസ് സംവിധാനത്തിലെ ഗ്ലൈഡ് പാത്ത്, ലോക്കലൈസർ എന്നിവയുടെ സിഗ്നൽ കൃത്യതയും പ്രവർത്തനക്ഷമതയും പരിശോധിച്ചു.
ക്യാപ്റ്റൻ അനൂപ് കച്ചാറു ആണ് വിമാനം പറത്തിയത്. എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെ കമ്യൂണിക്കേഷൻ, നാവിഗേഷൻ ആൻഡ് സർവൈലൻസ് (സിഎൻഎസ്) വിഭാഗം ഡപ്യൂട്ടി ജനറൽ മാനേജർ മോഹിത്ത് കാന്ത് ശർമ വിമാനത്തിനുള്ളിൽ നിന്ന് കാലിബ്രേഷൻ പ്രവർത്തനങ്ങൾ നിയന്ത്രിച്ചു. വിമാനത്താവളത്തിലെ എഎഐ ഓഫിസർ ഇൻ ചാർജ് സാബു പി. നീലാണ്ടന്റെ നേതൃത്വത്തിൽ ഡപ്യൂട്ടി ജനറൽ മാനേജർ ശ്രീലേഷ് ശ്രീധരൻ, അസി. ജനറൽ മാനേജർമാരായ ജോൺസൺ ജോസഫ്, കെ.ബി. രഞ്ജിത്, മാനേജർമാരായ വി.കെ. രാഹുൽ, എൻ.പി. മൻസൂർ, ഐ. ബിജു എന്നിവർ പങ്കെടുത്തു.
Kannur
മാലൂർ: മാലൂരിൽ റബർ ഗോഡൗൺ കത്തിനശിച്ചു. മാലൂർ സിറ്റിയിലെ സിൻസിയർ ട്രേഡേഴ്സ് ഉടമ കുണ്ടാഞ്ചേരി രാജന്റെ റബർ സ്റ്റോക്ക് ഗോഡൗണാണു തീപിടിച്ച് പൂർണമായും കത്തിനശിച്ചത്. ഇന്നലെ രാത്രി ഏഴോടെയാണ് തീപിടിത്തമുണ്ടായത്.
അഞ്ചു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
മട്ടന്നൂർ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിനൊടുവിൽ രാത്രി 8.45ഓടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അഗ്നിരക്ഷാസേനയുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലിനെത്തുടർന്ന് സമീപത്തെ വീടുകളിലേക്ക് തീ പടരുന്നത് ഒഴിവാക്കാനായി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രവീന്ദ്രന്റെ നേതൃത്വത്തിൽ നവേദ്, ഷിജിൻ, മിഥുൻ, രാജൻ, രാജ്കൃഷ്ണൻ, വിനീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Kannur
ഉദയഗിരി: കൃഷിയിടങ്ങളിൽ കാട്ടാനക്കൂട്ടം തമ്പടിക്കുന്നത് കർഷകരുടെ ജീവിതം ദുരിതത്തിലാക്കുന്നു. കേരള-കർണാടക അതിർത്തിമേഖലയായ ഉദയഗിരി പഞ്ചായത്തിലെ ചീക്കാട്-നമ്പ്യാർമല പ്രദേശങ്ങളിലാണ് കാട്ടാനശല്യം രൂക്ഷമായത്.
ദിവസങ്ങളായി മേഖലയിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടം വ്യാപകമായ കൃഷിനാശമാണ് വരുത്തുന്നത്. വിളവെടുപ്പിന് പാകമായ വാഴ, കമുക്, തെങ്ങ് തുടങ്ങി കൃഷിയിടങ്ങളിലെ വിവിധ വിളകൾ ആനകൾ ചവിട്ടിമെതിച്ച് നശിപ്പിക്കുകയാണ്. രാത്രിയിൽ കൃഷിയിടങ്ങളിലെത്തുന്ന ആനക്കൂട്ടം പകൽസമയത്തും പ്രദേശത്ത് തുടരുന്നത് ജനങ്ങളുടെ ഭീതിയേറ്റുന്നു.
കാട്ടാനകളെ ഭയന്ന് പുലർച്ചെ റബർ ടാപ്പിംഗിന് ഇറങ്ങാൻ കഴിയാത്ത സ്ഥിതിയാണ് കർഷകർ നേരിടുന്നത്. റബർ തോട്ടങ്ങളിൽ ആനക്കൂട്ടം നിലയുറപ്പിച്ചതോടെ ടാപ്പിംഗ് മുടങ്ങുകയും വരുമാനം നിലയ്ക്കുകയും ചെയ്തു. ഇതോടെ കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി.
നമ്പ്യാർമലയിലെ സതീഷ് വടക്കേവീട്ടിൽ, രാമചന്ദ്രൻ മംഗലത്ത്, അനീഷ് ചോയിമഠത്തിൽ, ജോസഫ് പാലത്തിനാൽ, ടോമി പാലത്തിനാൽ, ലൂക്ക ചെരുവിൽ, ജയരാജൻ എടാട്ട്, രഞ്ജിത്ത് മുതിരക്കാല തുടങ്ങി നിരവധി കർഷകർക്ക് കാട്ടാനശല്യത്തിൽ കനത്ത കൃഷിനാശം നേരിട്ടു. ആനശല്യം തടയാൻ അധികൃതർ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി.
പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും മറ്റുമാണ് നിലവിൽ ആനകളെ തുരത്തുന്നത്. പ്രശ്നത്തിന് ശാശ്വതപരിഹാരം ആവശ്യപ്പെട്ട് വനംമന്ത്രിക്ക് പരാതി നൽകാനുള്ള തീരുമാനത്തിലാണ് കർഷകർ.
Kannur
ചെറുപുഴ: കാട്ടുപന്നിക്കൂട്ടം കൃഷിത്തോട്ടങ്ങൾ ഇല്ലാതാക്കുന്നു. വിളക്കുവെട്ടത്തെ കുന്നുംവീട്ടിൽ രവീന്ദ്രൻ 15 സെന്റ് സ്ഥലത്ത് ചേമ്പും 10 സെന്റ് സ്ഥലത്ത് മരച്ചീനിയും നട്ടത് മുഴുവൻ പന്നിക്കൂട്ടം നശിപ്പിച്ചു. വിളവെടുക്കാനായി തയാറെടുക്കുമ്പോഴാണു കഴിഞ്ഞ രാത്രി കാട്ടുപന്നിക്കൂട്ടം വന്ന് മുഴുവനായും കുത്തിമറിച്ചു തിന്നുതീർത്തത്. കഴിഞ്ഞയാഴ്ച 100 കമുക് നശിപ്പിച്ച തെക്കേമറ്റം സണ്ണിയുടെ 40 തൈകൾ കൂടി കഴിഞ്ഞദിവസം നശിപ്പിച്ചു.
കൂടാതെ താബോറിലെ ബേബി കാവാലം കൃഷി ചെയ്ത പച്ചക്കറികളും പൂർണമായും തകർത്തു. കൃഷി ചെയ്ത് ഒന്നുപോലും വിളവെടുക്കാൻ സാധിക്കാത്ത അവസ്ഥയിൽ നഷ്ടങ്ങളുടെ കണക്കുകൾ മാത്രമേ കർഷകർക്കു പറയാനുള്ളൂവെന്നും കർഷകരെല്ലാം കൃഷിയിൽ നിന്ന് പിന്നോട്ടുപോകുകയാണെന്നും കൃഷിയിടം സന്ദർശിച്ച ചെറുപുഴ കൃഷി അസിസ്റ്റന്റ് സുരേഷ് കുറ്റൂർ പറഞ്ഞു.
Kannur
ശ്രീകണ്ഠപുരം: സീനിയർ സിറ്റിസൺ കോൺഗ്രസ് ശ്രീകണ്ഠപുരം മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം ഇന്ദിരാഭവനിൽ നടന്നു. ഡിസിസി ജനറൽ സെക്രട്ടറി കെ.പി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് സർക്കാർ വയോജനങ്ങൾക്കായി ഒരു വകുപ്പു തന്നെ ആരംഭിച്ചിരിക്കുന്നത് വയോജനങ്ങളോടുള്ള കരുതലാണെന്ന് അദ്ദേഹം പറഞ്ഞു. സീനിയർ സിറ്റിസൺ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പോൾ മഞ്ചപ്പള്ളി അധ്യക്ഷത വഹിച്ചു.
മെംബർഷിപ്പ് വിതരണം കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.ഒ. ചന്ദ്രശേഖരൻ നിർവഹിച്ചു. പി.ടി. കുര്യാക്കോസ്, എ.എൻ. പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: ത്രേസ്യാസാമ്മ മാത്യു- പ്രസിഡന്റ്, സാലി മാത്യു, പി. മമ്മു-വൈസ് പ്രസിഡന്റുമാർ, ഇ.ആർ. പുരുഷോത്തമൻ-ജനറൽ സെക്രട്ടറി, എൽസമ്മ മാത്യു, കെ.പി. കൃഷ്ണൻകുട്ടി- സെക്രട്ടറിമാർ, അബ്ദുൾ സലാം, കാളിയത്ത് മുസ്തഫ-എക്സിക്യുട്ടീവ് അംഗങ്ങൾ.
Kannur
പിലാത്തറ: സെന്റ് ജോസഫ് കോളജില്‍ കൗണ്‍സിലിംഗ് സെന്റർ ആരംഭിച്ചു. വിദ്യാര്‍ഥികള്‍ക്കും പൊതുസമൂഹത്തിനും മാനസിക പിന്തുണയും കൗണ്‍സിലിംഗ് സേവനങ്ങളും ലഭ്യമാക്കുകയാണ് സെന്ററിന്റെ ലക്ഷ്യം.
കോളജിലെ വിപുലീകരണ സേവന വിഭാഗത്തിന്റെ നേതൃത്വത്തില്‍ "സ്പര്‍ശം' എന്ന പേരില്‍ തുടങ്ങിയ കൗണ്‍സിലിംഗ് സെന്റർ കോളജ് മാനേജര്‍ ഫാ. ഡോ. ക്ലാരന്‍സ് പാലിയത്ത് ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഷാജിമോന്‍, ജെഇഎസ് ഡയറക്ടര്‍ ഫാ. ജോളി അല്‍ഫോണ്‍സ് എന്നിവര്‍ പ്രസംഗിച്ചു. സൈക്കോളജി, സോഷ്യല്‍വര്‍ക്ക് വിഭാഗങ്ങളിലെ അധ്യാപകരും വിദ്യാര്‍ഥികളും ചടങ്ങില്‍ പങ്കെടുത്തു.
Kannur
ചെറുപുഴ: കിസാന്‍ സര്‍വീസ് സൊസൈറ്റി അരവഞ്ചാല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ കുറുവേലി വിഷ്ണുശര്‍മ എഎല്‍പി സ്കൂളില്‍ ചില്‍ഡ്രന്‍സ് ഫാര്‍മേഴ്സ് ക്ലബ് രൂപീകരിച്ചു. കാങ്കോല്‍ ആലപ്പടമ്പ് ഗ്രാമപഞ്ചായത്തംഗം ടി. നാരായണന് ചില്‍ഡ്രന്‍സ് ഫാര്‍മേഴ്സ് ക്ലബ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അസി പൂക്കുളത്തേൽ അധ്യക്ഷത വഹിച്ചു.
യൂണിറ്റ് സെക്രട്ടറി ജെയിംസ് ഇടപ്പള്ളില്‍ പദ്ധതി വിശദീകരിച്ചു. മുഖ്യാധ്യാപിക പി. സബിത, സ്റ്റാഫ് സെക്രട്ടറി എം. സനൂപ്, യൂണിറ്റ് ട്രഷറര്‍ വി.കെ. ബിജു എന്നിവര്‍ പ്രസംഗിച്ചു. ഫാര്‍മേഴ്സ് ക്ലബിലെ അംഗങ്ങളായ കുട്ടികള്‍ക്ക് പച്ചക്കറി തൈകളും വിത്തുകളും വിതരണം ചെയ്യുകയും പച്ചക്കറി തൈകള്‍ നടുന്നതിന് തുടക്കം കുറിക്കുകയും ചെയ്തു.
Kannur
പയ്യന്നൂര്‍: സിഐടിയു നേതൃത്വത്തില്‍ ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ "ഒക്കുപൈ ഡല്‍ഹി സമരം' സംഘടിപ്പിക്കുന്നതിന്റെ പ്രചാരണാര്‍ഥമുള്ള വടക്കന്‍ മേഖല ജാഥ പയ്യന്നൂരിലാരംഭിച്ചു. പയ്യന്നൂര്‍ ഷേണായി സ്ക്വയറില്‍ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി. ജയരാജന് ഉദ്ഘാടനം ചെയ്തു.
പി.വി. കുഞ്ഞപ്പന് അധ്യക്ഷത വഹിച്ചു. ജാഥാ ലീഡര്‍ എം. സുരേന്ദ്രന്, ജാഥാ മാനേജര്‍ കെ. അശോകന്, അരക്കന്‍ ബാലന്, സി. കൃഷ്ണന്, പി. സന്തോഷ്, കെ.കെ. കൃഷ്ണന്, കെ.വി. ഭവാനി എന്നിവര്‍ പ്രസംഗിച്ചു. ജാഥ 21ന് വൈകുന്നേരം അഞ്ചിന് കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡില്‍ സമാപിക്കും.
നാല് ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, സ്കീം വര്‍ക്കര്‍മാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം 42,000 രൂപയാക്കുക, കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന ഒക്കുപൈ ഡല്‍ഹി സമരത്തിന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിനായാണ് ജില്ലാടിസ്ഥാനത്തില്‍ വടക്കന്‍ മേഖലാ ജാഥ സംഘടിപ്പിക്കുന്നത്.
ചെറുപുഴയിൽ നൽകിയ സ്വീകരണത്തിൽ ആർ.കെ. പദ്മനാഭൻ അധ്യക്ഷത വഹിച്ചു. ജാഥാ ലീഡർ എം. സുരേന്ദ്രൻ, പി.വി. കുഞ്ഞപ്പൻ, കെ.എം. ഷാജി, എം.പി. ദാമോദരൻ, കെ.എസ്. ദിലീഷ് കുമാർ, പി. കൃഷ്ണൻ, എ.ടി.വി. ദാമോദൻ എന്നിവർ പ്രസംഗിച്ചു. തെരുവ് നാടകവും അവതരിപ്പിച്ചു.
Kannur
പയ്യന്നൂര്‍: പയ്യന്നൂർ റെയില്‍വേ സ്റ്റേഷനു സമീപം കൊറ്റിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ കവർച്ച. 60,000 രൂപ മോഷണം പോയി. മമ്പലത്തെ ടി. ഷാജിയുടെ ഉടമസ്ഥതയിലുള്ള കൊറ്റി-പുഞ്ചക്കാട് റോഡിലെ എകെ സണ്‍സ് മിനി മാര്‍ട്ടിലാണ് കവർച്ച നടന്നത്. ബുധനാഴ്ച പുലര്‍ച്ചെ 1.20നും 1.40 നുമിടയിലാണ് കവർച്ച നടന്നത്. ഷട്ടറിന്റെ ഒരുഭാഗത്ത് മാത്രം പൂട്ടിട്ടിരുന്നതിനാല്‍ പൂട്ടില്ലാത്ത ഭാഗം ഉയര്‍ത്തി ഇതിനിടയിലൂടെ മോഷ്ടാക്കൾ നുഴഞ്ഞുകയറിയാണ് കവർച്ച നടത്തിയത്. ഇക്കാര്യങ്ങൾ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്.
പൂട്ടില്ലാത്ത ഭാഗത്തെ ഷട്ടർ അൽപം പൊക്കിയ ശേഷം ആദ്യം കാലുകളും പിന്നീട് ശരീരവും ഷട്ടറിനടിയിലൂട തിരുകി കയറ്റി കടയ്ക്കുള്ളിൽ കയറിയ മോഷ്ടാക്കൾ മൊബൈൽ ഫോൺ വെളിച്ചത്തിൽ കൗണ്ടറുകൾ പരിശോധിക്കുന്നതടക്കമുള്ള ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഏകദേശം 25 വയസിൽ താഴെ പ്രായം വരുന്ന പാന്റ്സും ഷർട്ടും ധരിച്ചെത്തിയവരാണ് കവർച്ച നടത്തിയത്.
ബുധനാഴ്ച സ്ഥാപനത്തിന് അവധിയായിരുന്നതിനാല്‍ ഇന്നലെ തുറന്നപ്പോഴാണ് മോഷണ വിവരം ഉടമയറിയുന്നത്. സ്ഥാപനത്തിന്റെ ഗ്രിൽസിന് പുറത്ത് തുണി കർട്ടനിട്ടതിനാലൽ അകത്തുനടന്ന മോഷണം റോഡിലൂടെ പോയവരുടെ ശ്രദ്ധയിൽപെട്ടിരുന്നില്ല. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇതിനു സമീപത്തെ എംജി സ്റ്റോറിലും പുഞ്ചക്കാടുള്ള കടകളിലും മോഷണം നടന്നിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് രണ്ടിടങ്ങളിലും യുവാക്കളായിരുന്നു മോഷ്ടാക്കളെന്ന് ബോധ്യമായെങ്കിലും പ്രതികളെ കണ്ടെത്താനായിട്ടില്ല.
Kannur
ആലക്കോട്: ആലക്കോട് പഞ്ചായത്തിലെ ഒറ്റത്തൈ വാർഡിൽ താമസിക്കുന്ന രാജേഷിന്റെ മകൾ വൈഗ (13) മസ്തിഷ്കാർബുദം ബാധിച്ച് ഒരു വർഷത്തിലേറെയായി ചികിത്സയിലാണ്. ആലക്കോട് എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായ വൈഗയ്ക്ക് വിദഗ്ധ ചികിത്സയ്ക്കായി 12 ലക്ഷത്തിലേറെ രൂപ ചെലവ് വരും.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന് ഇത്രയും വലിയ തുക കണ്ടെത്തുക പ്രയാസമായതിനാൽ നാട്ടുകാർ ചേർന്ന് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. വിദഗ്ധ ചികിത്സയ്ക്കായി വൈഗയെ മുംബൈയിലെ ടാറ്റാ ആശുപത്രിയിൽ പ്രവേശിപ്പിക്കാനാണ് തീരുമാനം.
സാമ്പത്തിക പ്രയാസം മൂലം വൈഗയുടെ തുടർചികിത്സ മുടങ്ങാതിരിക്കാനും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും സുമനസുകളുടെ അകമഴിഞ്ഞ സഹായം കമ്മിറ്റി അഭ്യർഥിച്ചു. വൈഗയുടെ ചികിത്സയ്ക്കായി കഴിയുന്നത്ര സാമ്പത്തിക സഹായം നൽകണമെന്ന് പഞ്ചായത്ത് അംഗവും ചികിത്സാകമ്മിറ്റി ജനറൽ കൺവീനറുമായ സുനോജ് ജോസഫ് അഭ്യർഥിച്ചു.
വൈഗ ചികിത്സാ സഹായ കമ്മിറ്റി, അക്കൗണ്ട് നമ്പർ: 40461101077285, ഐഎഫ്എസ്സി: KLGB0040461, കേരള ഗ്രാമീൺ ബാങ്ക് കരുവഞ്ചാൽ ശാഖ. G Pay: 8547709211 .
Kannur
ഇരിട്ടി: കേരള-കർണാടക അതിർത്തിയിലെ കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ രണ്ടുമാസമായി ഇൻസ്പെക്ടറില്ല. ഇൻസ്പെക്ടർ സ്ഥലംമാറിപ്പോയതിനെ തുടർന്ന് ഒഴിവുവന്ന തസ്തികയിൽ പകരക്കാരനെ നിയമിക്കാത്തതാണ് ചെക്പോസ്റ്റിന്റെ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കിയത്.
ഇതോടെ അതിർത്തി കടന്നുള്ള വാഹനപരിശോധനകളും ലഹരികടത്ത് തടയാനുള്ള നടപടികളും താളംതെറ്റുകയാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ചെക്ക്പോസ്റ്റിൽ രണ്ട് ഷിഫ്റ്റുകളിലായാണ് ഉദ്യോഗസ്ഥർ ജോലിചെയ്യുന്നത്. ഇൻസ്പെക്ടർ ഉൾപ്പെടെ ഏഴു ജീവനക്കാരാണ് ഒരു ഷിഫ്റ്റിൽ ജോലിചെയ്യുന്നത്. എന്നാൽ, കുറഞ്ഞത് രണ്ട് ഇൻസ്പെക്ടർമാരെങ്കിലും ആവശ്യമായ ഇവിടെ വർഷങ്ങളായി ഒരാൾ മാത്രമാണുണ്ടായിരുന്നത്. പകരം ഡ്യൂട്ടി ക്രമീകരിച്ചാണ് ഇതുവരെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോയിരുന്നത്.
നിലവിൽ ഇൻസ്പെക്ടർ പോലുമില്ലാത്ത സ്ഥിതിയായതോടെ ചെക്ക്പോസ്റ്റിന്റെ പ്രവർത്തനം പ്രതിസന്ധിയിലായി. ഇൻസ്പെക്ടർ പദവിയിലുള്ള ഉദ്യോഗസ്ഥന്റെ സാന്നിധ്യമില്ലാതെ പരിശോധന നടത്തുന്നതിന് ചട്ടപരമായ നിയന്ത്രണങ്ങളുണ്ട്. ഇതിനുപുറമേ ജീവനക്കാരുടെ കുറവും പരിശോധനയെ ബാധിക്കുന്നു. ഇൻസ്പെക്ടറില്ലാത്ത സാഹചര്യത്തിൽ മറ്റുദ്യോഗസ്ഥരിൽ പലരും അവധിയെടുക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.
Kannur
കേളകം: ടാറിംഗ് പൂർണമായും തകർന്ന് കുഴികളും കല്ലുകളും നിറഞ്ഞ പെരുന്താനം-നാനാനിപ്പൊയിൽ റോഡ് ഗതാഗതയോഗ്യമല്ലാതായി. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി ആളുകൾ ദിവസേന സഞ്ചരിക്കുന്ന പാതയാണ് പൊട്ടിത്തകർന്നു കിടക്കുന്നത്.
കുഴികൾ രൂപപ്പെട്ട റോഡിൽ ഇരുചക്രവാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്. വാഹനങ്ങൾ കടന്നു പോകുന്പോൾ കരിങ്കൽചീളുകൾ തെറിച്ച് കാൽനടയാത്രക്കാർക്കും പരിക്കേൽക്കുന്നുണ്ട്.
ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പിടുന്നതിനായി വാട്ടർ അഥോറിറ്റി റോഡ് കുഴിച്ചതാണ് തകർച്ചയ്ക്ക് പ്രധാന കാരണമെന്ന് നാട്ടുകാർ പറയുന്നു. പൈപ്പിട്ട ശേഷം റോഡിന്റെ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്തിയിട്ടില്ല. റോഡ് ഗതാഗതയോഗ്യമാക്കണമന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് നിരവധി തവണ പരാതികൾ നൽകിയിട്ടും നടപടികളുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു.
Kannur
ഇരിട്ടി: മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ നിയമലംഘനം നടത്തിയ 30 ബസുകൾക്കെതിരെ നടപടി. 60000 രൂപ പിഴ ഈടാക്കി. നികുതി അടയ്ക്കാതെ സർവീസ് നടത്തിയ അന്തർസംസ്ഥാന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പരിശോധനയിൽ പിടിയിലായി.
എയർഹോൺ ഉപയോഗം, സ്പീഡ് ഗവേണർ സംവിധാനം വിച്ഛേദിക്കൽ, ജിപിഎസ് സംവിധാനം പ്രവർത്തിക്കാത്തത് തുടങ്ങിയ നിയമലംഘനങ്ങളും കണ്ടെത്തി. കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ചു പോന്ന ഡ്രൈവറെ കണ്ടെത്തിയും നടപടിയെടുത്തു.
ബസുകളുടെ അമിതവേഗം ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ സംബന്ധിച്ച് പൊതുജനങ്ങളിൽനിന്ന് പരാതികൾ ഉയർന്ന സാഹചര്യത്തിൽ ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്.
ഇരിട്ടി ജോയിന്റ് ആർടിഒ ഓഫിസ് പരിധിയിൽ പെടുന്ന ഇരിട്ടി ബസ് സ്റ്റാൻഡിലും പരിസരങ്ങളിലും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.പി. റിയാസ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ. ബൈജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരും.
Kannur
ചപ്പാരപ്പടവ്: ചപ്പാരപ്പടവ് പഞ്ചായത്തിലെ പടപ്പേങ്ങാട്, കൂവേരി, പൂണംകോട് പ്രദേശങ്ങളിൽ കുരങ്ങുശല്യം കാരണം കർഷകരും ജനങ്ങളും പൊറുതി മുട്ടുന്നു. കൂട്ടമായി എത്തുന്ന കുരങ്ങുകൾ തേങ്ങയും കരിക്കുകളും ഉൾപ്പെടെ വ്യാപകമായി നശിപ്പിക്കുകയാണ്.
തേങ്ങ, കരിക്ക് എന്നിവയ്ക്കു പുറമേ മറ്റ് ഇടവിള കൃഷികളും ഫലവൃക്ഷങ്ങളും നശിപ്പിക്കുന്നുണ്ട്. കുരങ്ങുകളെ ഓടിക്കാൻ ശ്രമിക്കുമ്പോൾ ഇവ ജനവാസ മേഖലകളിലേക്കും വീടുകളുടെ പരിസരങ്ങളിലേക്കും ഇറങ്ങുന്നതും ആക്രമണ സ്വഭാവം കാട്ടുന്നതും ജനങ്ങളെ ഭീതിയിലാക്കുന്നുണ്ട്. കുരങ്ങുശല്യം കാരണം കാർഷിക മേഖലയെ ആശ്രയിച്ചു കഴിയുന്ന ജനങ്ങളുടെ വരുമാനം പൂർണമായും ഇല്ലാതായ അവസ്ഥയിലാണ്.
കുരങ്ങുശല്യത്തിന് പരിഹാരം കാണാൻ വനംവകുപ്പ് കൂടുവച്ച് കുരങ്ങുകളെ പിടികൂടി ഉൾവനത്തിലേക്ക് മാറ്റണമെന്ന ആവശ്യം ശക്തമാണ്.
വന്യമൃഗങ്ങളെ തുരത്തുന്നതിനായി സോളാർ ഫെൻസിംഗ് പോലുള്ള ആധുനിക പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തുക, കൃഷിനാശം സംഭവിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകുക, കൃഷിയിടങ്ങളിൽ പടക്കം പോലുള്ള ശബ്ദമുണ്ടാക്കുന്ന സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കാൻ സബ്സിഡി സഹായം അനുവദിക്കുക, കുരങ്ങുകളെ തുരത്തുന്നതിന് പ്രത്യേക ദ്രുതകർമ സേനയുടെ സേവനം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളും കർഷകർ ഉന്നയിച്ചു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി എംഎൽഎ ഉൾപ്പടെയുള്ളവർക്ക് നിവേദനം നൽകാനും കർഷകർ തീരുമാനിച്ചിട്ടുണ്ട്.
Kannur
കണ്ണൂർ: കുട്ടികളിൽ വർധിക്കുന്ന ജീവിതശൈലീ രോഗങ്ങൾ പ്രാരംഭഘട്ടത്തിൽ കണ്ടെത്തുന്നതിനും സമഗ്രമായ ചികിത്സയിലൂടെ പ്രതിരോധിക്കുന്നതിനുമായി കേരളത്തിലെ ആദ്യത്തെ പീഡിയാട്രിക് ലൈഫ്സ്റ്റൈൽ ക്ലിനിക്ക് കണ്ണൂർ ആസ്റ്റർ മിംസിൽ പ്രവർത്തനമാരംഭിച്ചു. ആശുപത്രിയിൽ നടന്ന ചടങ്ങിൽ ബാലതാരം ബേബി നക്ഷത്ര ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളുടെ ജീവിതശൈലീ ക്രമീകരണത്തിനും രോഗപ്രതിരോധത്തിനുമായി സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പ്രത്യേക വിഭാഗം സജ്ജമാകുന്നത്.
ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗത്തിലെ വിദഗ്ധരുടെ നേതൃത്വത്തിലാണ് അത്യാധുനിക ചികിത്സാ സൗകര്യങ്ങളോടെയുള്ള ഈ പ്രത്യേക ക്ലിനിക്ക് പ്രവർത്തിക്കുക.
മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണരീതികളും വ്യായാമക്കുറവും അമിതമായ മൊബൈൽ ഉപയോഗവും മൂലം കുട്ടികളിൽ ജീവിതശൈലീ രോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് കുട്ടികൾക്കായി ആശുപത്രിയിൽ പ്രത്യേക ക്ലിനിക്ക് സജ്ജീകരിച്ചത്.
അമിതവണ്ണം, ടൈപ്പ്-2 പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ഫാറ്റി ലിവർ, ഉറക്കമില്ലായ്മ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഇന്ന് ചെറുപ്രായത്തിൽ തന്നെ കുട്ടികളെ ബാധിക്കുന്നുണ്ട്.
കൂടാതെ കുട്ടികളിലെ അമിതമായ മൊബൈൽ ഫോൺ ഉപയോഗവും അതുമൂലമുണ്ടാകുന്ന ഓട്ടിസം, എഡിഎച്ച്ഡി, പെരുമാറ്റ വൈകല്യങ്ങളും തുടങ്ങി പഠന വൈകല്യങ്ങൾ വരെ ഇന്ന് വളർന്നുവരുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളാണ്. ജനങ്ങൾക്ക് ഉയർന്ന നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ പ്രാദേശികമായി ലഭ്യമാക്കണമെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കണ്ണൂർ ആസ്റ്റർ മിംസ് സിഒഒ ഡോ. അനൂപ് നമ്പ്യാർ പറഞ്ഞു.
ആശുപത്രിയിൽ നടന്ന ചടങ്ങിൽ പീഡിയാട്രിക് വിഭാഗം മേധാവി ഡോ. എം.കെ. നന്ദകുമാർ, പീഡിയാട്രിക് വിഭാഗം ഡോ. കിരൺ, ഡോ. വീണാകുമാരി, ഡോ. അമൃതാ, എൻഡോക്രൈനോളജി വിഭാഗം ഡോ. അർജുൻ, നിയോനേറ്റോളജി വിഭാഗം ഡോ. ശ്രീകാന്ത് സി. നായർ എന്നിവർ സംബന്ധിച്ചു.
Kasaragod
ബളാൽ: അത്തിക്കടവ് നികുന്നിലെ നാരായണന്റെ പറമ്പിൽ കാടു വെട്ടിത്തെളിക്കുന്നതിനിടെ കണ്ടെത്തിയ കൂറ്റൻ പെരുമ്പാമ്പ് തൊഴിലുറപ്പ് തൊഴിലാളികൾക്കു നൽകിയത് ഒന്നൊന്നര പണി.
പാമ്പ് എങ്ങോട്ടെങ്കിലും ഇഴഞ്ഞുനീങ്ങി കാഴ്ചയിൽനിന്ന് മറഞ്ഞാൽ പിന്നെ നാട്ടുകാർക്കെല്ലാം പുറത്തിറങ്ങാൻതന്നെ ആശങ്കയാകുമെന്ന അവസ്ഥയിൽ അവർ മണിക്കൂറുകളോളമാണ് പാമ്പിന് കാവലിരുന്നത്. ഒടുവിൽ മരുതോത്തുനിന്ന് വനപാലകരെത്തിയാണ് പെരുമ്പാമ്പിനെ പിടികൂടി കൊണ്ടുപോയത്.
ഏകദേശം അഞ്ചടി നീളവും അതിനൊത്ത വണ്ണവുമുള്ള കൂറ്റൻ പെരുമ്പാമ്പിനെ ഇന്നലെ രാവിലെ 11 ഓടെയാണ് കണ്ടെത്തിയത്. വനപാലകർ എത്തുംവരെ പാമ്പ് എങ്ങും പോകുന്നില്ലെന്ന് ഉറപ്പാക്കിയാണ് പൊടിപ്പള്ളത്തെ കാർത്ത്യായനിയുടെ നേതൃത്വത്തിലുള്ള ഇരുപതോളം തൊഴിലാളികൾ അവിടെത്തന്നെ നിലയുറപ്പിച്ചത്. പാമ്പിനെ കണ്ടയുടൻ മേറ്റ് രാധ മധു മുഖേന പഞ്ചായത്ത് ഓഫീസിൽ വിവരമറിയിച്ചിരുന്നു. വാർഡ് മെംബർ കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് എ. ലതയും ഉദ്യോഗസ്ഥരുമടക്കം ഉടൻതന്നെ സ്ഥലത്തെത്തി. പിന്നീട് പഞ്ചായത്ത് പ്രസിഡന്റിന്റെ നിർദേശപ്രകാരം വനപാലകരെത്തി പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി ചാക്കിലാക്കി. ഇതിനെ ജനവാസകേന്ദ്രങ്ങളിൽ നിന്നകലെയുള്ള ഉൾക്കാട്ടിൽ കൊണ്ടുപോയി വിടുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
Kasaragod
പാണത്തൂർ: കല്ലപ്പള്ളി ദൊഡമനയിൽ കാട്ടാന ഇറങ്ങി വ്യാപക കൃഷിനാശം. സോളാർ വേലി തകർത്താണ് ആന കൃഷിയിടങ്ങളിലേക്ക് എത്തിയത്. കഴിഞ്ഞദിവസം രാത്രി മേഖലയിലെ ആറിലധികം പറമ്പുകളിലാണ് കാട്ടാനയെത്തി നാശം വിതച്ചത്. ദൊഡമനയിലെ അനിൽ, ധൻരാജ്, സുരേഷ്, ഗംഗാധരൻ, ജയരാമ, ചന്ദ്രശേഖര എന്നിവരുടെ കൃഷിയിടങ്ങളാണ് കൂടുതലായി നശിപ്പിച്ചത്.
പറമ്പുകളിലെ വാഴ, കവുങ്ങ്, തെങ്ങ്, ജാതിത്തൈ, കൊക്കോ, കാപ്പി തുടങ്ങിയ കൃഷികൾ വ്യാപകമായി നശിപ്പിച്ചു. മുന്‍പ് പ്രവർത്തിച്ചിരുന്ന സോളാർ വേലി അടുത്തിടെ പ്രവർത്തനരഹിതമായെന്നും ഇതു സമയോചിതമായി നന്നാക്കാൻ നടപടി സ്വീകരിക്കാത്തതാണ് കാട്ടാന കൃഷിയിടത്തിലിറങ്ങാൻ കാരണമായതെന്നും നാട്ടുകാർ പറഞ്ഞു. ഓരോ തവണയും വന്യമൃഗങ്ങളെത്തി നാശനഷ്ടം വിതയ്ക്കുന്പോളും പരിശോധന നടത്തി തിരിച്ചുപോകുന്നതല്ലാതെ ശാശ്വതപരിഹാരം ഉണ്ടാക്കാൻ വനംവകുപ്പിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും കർഷകർ ആരോപിക്കുന്നു.
Kasaragod
കാഞ്ഞങ്ങാട്: 150 കോടി രൂപയുടെ അജാനൂര്‍ ഫിഷിംഗ് ഹാര്‍ബര്‍ യാഥാര്‍ഥ്യമാക്കുമെന്നും ഇനി അജാനൂര്‍ കടപ്പുറത്തുവരുന്നത് പദ്ധതിക്ക് തറക്കല്ലിടാനായിരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്.
ഫിഷറീസ് ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പ് മന്ത്രിയോട് നിര്‍ദേശിച്ചതുപ്രകാരം പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കും.
നബാര്‍ഡിന്റെ ഫണ്ട് ആവശ്യപ്പെടും. അതു കിട്ടിയില്ലെങ്കിലും പദ്ധതി വരും. ഏറ്റവും പ്രയാസപ്പെടുന്ന ജനത തീരപ്രദേശത്ത് ജീവിക്കുന്നവരാണ്. കാലാവസ്ഥ വ്യതിയാനം ദുരന്തമുണ്ടാക്കുന്നു.
മത്സ്യ ലഭ്യതയുടെ ഗണ്യമായകുറവ്, തീരശോഷണം, കടല്‍കയറ്റം എന്നിങ്ങനെ വിവിധ കാരണങ്ങളാല്‍ ജീവിതം വഴിമുട്ടി നില്ക്കുന്ന സാഹചര്യമാണ് തീരദേശ ജനത അഭിമുഖീകരിക്കുന്നത്. അങ്ങനെ അവരെ വിധിക്കു വിട്ടുകൊടുക്കാനാവില്ല.
അവരെ ചേര്‍ത്തുപിടിച്ചു സംരക്ഷിക്കണമെന്നാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാടെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി, എംഎല്‍എമാരായ ഗോവിന്ദന് പള്ളിക്കാപ്പില്‍, കെ. നീലകണ്ഠന്, ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
Kasaragod
കാസര്‍ഗോഡ്: തളങ്കര നുസ്രത്ത് നഗറില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശി സജിത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി നാസറിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
കാസര്‍ഗോഡ് അഡീഷണല്‍ ജില്ലാ കോടതി (ഒന്ന്) ജഡ്ജി ടി.എച്ച്. രജിതയാണ് ശിക്ഷ വിധിച്ചത്. 2021 ഒക്ടോബര്‍ 31നു രാത്രി 8.30ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. ക്വാർട്ടേഴ്സില്‍ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിയുടെ പണം കാണാതയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
സംഭവദിവസം ക്വാര്‍ട്ടേഴ്സിലെ മറ്റൊരു താമസക്കാരനായ മുസമ്മിലിനൊപ്പം പ്രതി നാസര്‍ തന്റെ മുറിയില്‍ ചീട്ടുകളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ മുറിയിലെത്തിയ സജിത്തുമായി വാക്കുതര്‍ക്കമുണ്ടാവുകയും പ്രകോപിതനായ പ്രതി തൊട്ടടുത്ത് തമിഴ്നാട് സ്വദേശികള്‍ താമസിച്ചിരുന്ന മുറിയില്‍ നിന്ന് കത്തിയെടുത്ത് സജിത്തിന്റെ വയറ്റില്‍ കുത്തുകയുമായിരുന്നു. കുത്തേറ്റതിനു പിന്നാലെ ഓടിരക്ഷപ്പെട്ട പ്രതിയെ സജിത്ത് പിന്തുടര്ന്നെങ്കിലും സമീപത്തെ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണു. പിറ്റേന്ന് രാവിലെയാണ് സജിത്തിനെ മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്.
കേസില്‍ ദൃക്സാക്ഷിയായ പ്രതിയുടെ സുഹൃത്ത് മുസമ്മിലിന്റെ മൊഴി കോടതി നിര്‍ണായക തെളിവായി സ്വീകരിച്ചു. പ്രോസിക്യൂഷന് ഭാഗത്തുനിന്നും 18 സാക്ഷികളെ വിസ്തരിക്കുകയും 40 രേഖകളും ഏഴു തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
കാസര്‍ഗോഡ് പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നത്തെ എസ്ഐ എം.വി. വിഷ്ണുപ്രസാദ് പ്രാഥമിക അന്വേഷണം നടത്തുകയും തുടരന്വേഷണം പൂര്‍ത്തിയാക്കി ഇന്‍സ്പെക്ടര്‍ പി. അജിത് കുമാര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.
പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. ലോഹിതാക്ഷന് ഇടയില്ലം ഹാജരായി.
Kasaragod
കാസര്‍ഗോഡ്: ജില്ലാ പഞ്ചായത്ത് നിര്‍മിച്ച ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷന് ഇന്നു പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. രാവിലെ 10.30നു ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ തദ്ദേശസ്വയംഭരണമന്ത്രി കെ.എം. ഷാജി ഉദ്ഘാടനം നിര്‍വഹിക്കും.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാ പഞ്ചായത്ത് സ്വന്തമായി ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷന് നിര്‍മിക്കുന്നത്. 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അതിവേഗ ചാര്‍ജിംഗ് സ്റ്റേഷന് യാഥാര്‍ഥ്യമാക്കിയത്.
ജില്ലാ പഞ്ചായത്തിന് സമീപത്തെ കാടുമൂടിക്കിടന്ന സ്ഥലം പ്രയോജനപ്പെടുത്തിയാണ് സ്റ്റേഷന് സ്ഥാപിച്ചിരിക്കുന്നത്. ഒരേസമയം രണ്ടു കാറുകളും രണ്ട് ഇരുചക്ര വാഹനങ്ങളും ചാര്‍ജ് ചെയ്യാനാകും. മറ്റു ചാര്‍ജിംഗ് കേന്ദ്രങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കില്‍ ചാര്‍ജ് ചെയ്യാം. രാജ്മോഹന്‍ ഉണ്ണിത്താന് എംപി, കല്ലട്ര മാഹിന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം, ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് എന്നിവര്‍ സംബന്ധിക്കും.
Kasaragod
കാഞ്ഞങ്ങാട്: സാഹചര്യങ്ങൾ മുമ്പെന്നത്തേതിനേക്കാളും അനുകൂലമായതോടെ കാഞ്ഞങ്ങാട്-പാണത്തൂർ-കാണിയൂർ റെയിൽപാതയെന്ന സ്വപ്നത്തിന് വീണ്ടും ജീവൻ വയ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
ഉത്തരകേരളത്തിൽ നിന്ന് ബംഗളൂരുവിലേക്ക് ഏറ്റവും കുറഞ്ഞ ദൂരത്തിൽ എത്താൻ കഴിയുന്ന പാതയുടെ പ്രാഥമിക സർവേ നടപടികൾ വർഷങ്ങൾക്കുമുമ്പ് പൂർത്തിയായതാണ്. കർണാടകയുടെ ഭാഗത്തുനിന്നുണ്ടായ താത്പര്യക്കുറവിനെത്തുടർന്നാണ് പദ്ധതി സ്തംഭനാവസ്ഥയിലായത്.
ഇപ്പോൾ കേരളത്തിലും കർണാടകയിലും ഒരേസമയം കോൺഗ്രസ് ഭരണത്തിലാവുകയും രണ്ടു മുഖ്യമന്ത്രിമാരും തമ്മിൽ മികച്ച വ്യക്തിബന്ധം പുലർത്തുകയും ചെയ്യുന്ന സാഹചര്യം പുതിയ പാതയ്ക്ക് ഏറ്റവും അനുകൂലമാണ്. ദീർഘകാല ലക്ഷ്യങ്ങളോടുകൂടിയുള്ള വികസനപദ്ധതികളുടെ കാര്യത്തിലും രണ്ടു മുഖ്യമന്ത്രിമാരും ഒരേ വീക്ഷണം പങ്കിടുന്നവരാണ്.
നിലവിൽ വന്ദേഭാരത് ട്രെയിനുൾപ്പെടെ സർവീസ് നടത്തുന്ന മംഗളൂരു-ബംഗളൂരു റെയിൽപാതയിൽ ഉൾപ്പെട്ട സ്ഥലമാണ് കർണാടകയിലെ കാണിയൂർ. കാഞ്ഞങ്ങാട്ടു നിന്ന് കേരളത്തിന്റെ അതിർത്തിഗ്രാമമായ പാണത്തൂരിലേക്ക് 41 കിലോമീറ്ററും അവിടെനിന്ന് കർണാടകയിലൂടെ ഏതാണ്ട് 50 കിലോമീറ്ററും നീളത്തിൽ റെയിൽപാത സ്ഥാപിച്ചാൽ കാണിയൂരുമായി ബന്ധിപ്പിക്കാനാകും. കാണിയൂരിൽ നിന്നു നിലവിലുള്ള റെയിൽപാത വഴി ഏതാണ്ട് 250 കിലോമീറ്റർ ദൂരം മാത്രമാണ് ബംഗളൂരുവിലേക്കുള്ളത്. പുതിയ പാത വന്നാൽ കാഞ്ഞങ്ങാട്ടു നിന്ന് ആറു മുതൽ ഏഴു മണിക്കൂർ വരെ സമയത്തിനുള്ളിൽ ബംഗളുരുവിൽ എത്താനാകും. നിലവിൽ ഈ യാത്രാസമയം 12 മണിക്കൂറാണ്.
മാലക്കല്ലിലെ റിട്ട. എൻജിനിയറായ ജോസ് കൊച്ചിക്കുന്നേലാണ് ഇങ്ങനെയൊരു റെയിൽപാതയുടെ സാധ്യത ആദ്യമായി അവതരിപ്പിച്ചത്. റെയിൽവേയുടെ തത്വത്തിലുള്ള അംഗീകാരം ലഭിച്ചതിനെത്തുടർന്ന് 2008 ലെ കേന്ദ്ര റെയിൽവേ ബജറ്റിൽ സ്ഥാനംപിടിച്ച പാതയുടെ സർവേ നടപടികൾ പൂർത്തിയായത് 2014-15 കാലത്താണ്. കാഞ്ഞങ്ങാടിനും പാണത്തൂരിനുമിടയിൽ പാത കടന്നുപോകുന്ന കൃത്യമായ വഴിയും അഞ്ചു നിർദിഷ്ട റെയിൽവേ സ്റ്റേഷനുകളുമുൾപ്പെടെ സർവേയിൽ കൃത്യമായി അടയാളപ്പെടുത്തിയിരുന്നു.
സമാനമായ രീതിയിൽ നിർദേശിക്കപ്പെട്ട തലശേരി-മൈസൂരു, നിലമ്പൂർ-നഞ്ചൻകോട് പാതകളെ അപേക്ഷിച്ച് ജനവാസകേന്ദ്രങ്ങളും വനമേഖലകളും പരമാവധി ഒഴിവാക്കിയാണ് കാണിയൂർ പാതയ്ക്കായി സർവേ നടത്തിയത്.
കാഞ്ഞങ്ങാടുനിന്ന് തുടങ്ങി രാജപുരം-പാണത്തൂർ ഭാഗത്തെ മലയോര കുടിയേറ്റ മേഖകെയും വിനോദസഞ്ചാരകേന്ദ്രമായ റാണിപുരത്തെയും കർണാടകയിലെ സുള്ള്യ, ജാൽസൂർ ടൗണുകളെയും റെയിൽവേ ശൃംഖലയിലൂടെ ബന്ധിപ്പിക്കാൻ ഈ പാതയ്ക്ക് കഴിയും.
യാത്രാവണ്ടികളുടെയും ചരക്കുഗതാഗതത്തിന്റെയും സാധ്യതകൾ പരിഗണിക്കുമ്പോൾ ഈ പാത തികച്ചും ലാഭകരമായിത്തീരുമെന്ന് സർവേയിൽ വിലയിരുത്തിയിരുന്നു. 10 വർഷത്തിനിപ്പുറം എല്ലാ മേഖലകളിലെയും വികസനസാധ്യതകൾ അതിലേറെയായി വളർന്നിട്ടുണ്ട്.
പാതയുടെ നിർമാണച്ചെലവ് റെയിൽവേയോടൊപ്പം കേരള-കർണാടക സർക്കാരുകളും തുല്യമായി വഹിക്കണമെന്നായിരുന്നു അന്ന് കേന്ദ്രസർക്കാരിന്റെ നിർദേശം.
ഈ കാര്യത്തിലാണ് കർണാടക പിന്നാക്കം പോയത്.
പുതിയ പാതകൊണ്ട് കേരളത്തിനു ലഭിക്കുന്ന അത്രയും പ്രയോജനം കർണാടകയ്ക്ക് ലഭിക്കാനില്ലെന്നായിരുന്നു അവരുടെ വിലയിരുത്തൽ. നിർമാണച്ചെലവും പുതിയ പാത കൊണ്ടുണ്ടാകുന്ന ലാഭവും സംബന്ധിച്ച് ഇരു സർക്കാരുകളും തമ്മിൽ ധാരണയിലെത്തിയാൽ കേന്ദ്രത്തിന്റെ പച്ചക്കൊടി ലഭിക്കാൻ പ്രയാസമുണ്ടാകില്ലെന്നാണ് നിഗമനം.
ബംഗളൂരു പാതയിൽ കേരളത്തിൽ നിന്നുള്ളവർ കൂടുതലായി എത്തുന്നതു മൂലമുള്ള വാണിജ്യസാധ്യതകളും ശബരിമല തീർഥാടകർക്കുൾപ്പെടെ കുറഞ്ഞ ദൂരത്തിൽ കേരളത്തിലേക്ക് എത്താൻ കഴിയുന്നതുമുൾപ്പെടെ പുതിയ പാത കൊണ്ട് കർണാകയ്ക്കും നേട്ടങ്ങളേറെ ഉണ്ടാകാവുന്നതാണ്.
പുതിയ റെയിൽവേ വികസനപദ്ധതികളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ അടുത്തിടെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് സമർപ്പിച്ച നിവേദനത്തിൽ കാണിയൂർ പാതയുടെ കാര്യം ഉൾപ്പെടുത്തിയിരുന്നു. പുതിയ പാതയുടെ സാധ്യതകൾ ചർച്ച ചെയ്യാൻ നിർദിഷ്ട പാത കടന്നുപോകുന്ന വഴികളിലെ എംപിമാരുടെയും എംഎൽഎമാരുടെയും യോഗം വിളിക്കാമെന്നാണ് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ രാജ്മോഹൻ ഉണ്ണിത്താൻ എംപിക്ക് നൽകിയിരിക്കുന്ന ഉറപ്പ്.
Kasaragod
കാസര്‍ഗോഡ്: മുഖ്യമന്ത്രി വി.ഡി.സതീശന്, തദ്ദേശസ്വയംഭരണമന്ത്രി കെ.എം. ഷാജി, സഹകരണമന്ത്രി എം. ലിജു എന്നിവര്‍ ഇന്നു ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
മുഖ്യമന്ത്രി വി.ഡി. സതീശന് രാവിലെ ഒന്‍പതിന് എടനീര്‍ മഠം സന്ദര്‍ശിക്കും, 9.30നു ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ് സന്ദര്‍ശിക്കും. 10നു വിദ്യാനഗര്‍ ചെട്ടുംകുഴി റോയല്‍ കണ്വെന്ഷന് സെന്ററില്‍ യുഡിഎഫ് ജില്ലാകമ്മിറ്റിയുടെ സ്വീകരണം, 12ന് കാസര്‍ഗോഡ് ഗസ്റ്റ് ഹൗസില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുമായി സംവദിക്കും. ഉച്ചകഴിഞ്ഞ് 2.30ന് കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ മുസ്ലിം വെല്‍ഫെയര്‍ സൊസൈറ്റി അവാര്‍ഡ് ദാനം, 3.45ന് അജാനൂര്‍ ഹാര്‍ബര്‍ സന്ദര്‍ശനം, 4.30നു തൃക്കരിപ്പൂര്‍ സിഎച്ച് സെന്ററിന്റെ പുതിയ ഡയാലിസിസ് കെട്ടിടം ഉദ്ഘാടനം എന്നീ പരിപാടികളില്‍ പങ്കെടുക്കും.
മന്ത്രി കെ.എം. ഷാജി രാവിലെ 10നു ജില്ലാ പഞ്ചായത്തിന്റെ ഇവി ചാര്‍ജിംഗ് സ്റ്റേഷന് ഉദ്ഘാടനം, 10.30നു ചെട്ടുംകുഴി റോയല്‍ കണ്വെന്ഷന് സെന്ററില്‍ യുഡിഎഫ് ജില്ലാകമ്മിറ്റിയുടെ സ്വീകരണം, 11നു കാഞ്ഞങ്ങാട് പലേഡിയം കണ്വെന്ഷന് സെന്ററില്‍ സഹകരണ വാരാഘോഷം സെമിനാറിന്റെ ഉദ്ഘാടനവും നിര്‍വഹിക്കും. മൂന്നിന് കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ മുസ്ലിം വെല്‍ഫെയര്‍ സൊസൈറ്റി അവാര്‍ഡ് ദാനം, 4.30നു തൃക്കരിപ്പൂര്‍ സിഎച്ച് സെന്ററിന്റെ പുതിയ ഡയാലിസിസ് കെട്ടിടം ഉദ്ഘാടനം എന്നീ പരിപാടികളില്‍ പങ്കെടുക്കും.
മന്ത്രി എം.ലിജു രാവിലെ 10നു ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് ജില്ലാകമ്മിറ്റിയുടെ സ്വീകരണം, 10.30നു കാഞ്ഞങ്ങാട് പലേഡിയം കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന അഖിലേന്ത്യാ സഹകരണ വാരാഘോഷം സംസ്ഥാനതല സമാപന സമ്മേളനം എന്നീ പരിപാടികളില്‍ പങ്കെടുക്കുകയും 12.30നു നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്യും.
Kasaragod
രാജപുരം: കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി അഭിഷിക്തനായ മാർ തോമസ് ആനിമൂട്ടിലിന് നാളെ രാജപുരം ഫൊറോനയിൽ വരവേൽപ് നൽകും.
ഉച്ചകഴിഞ്ഞ് 2.30ന് ഒടയംചാലിൽ നിന്ന് പൊതുസമ്മേളനവേദിയായ രാജപുരം പാരിഷ് ഹാളിലേക്ക് സ്വീകരണ ഘോഷയാത്ര നടത്തും. തുടർന്നു നടക്കുന്ന പൊതുസമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും.
രാജപുരം ഫൊറോന വികാരി ഫാ. ജോസ് അരീച്ചിറ അധ്യക്ഷത വഹിക്കും. ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ബിന്ദു, കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് കെ.രജിത, പനത്തടി ഫൊറോന വികാരി ഫാ. ചാക്കോ കുടിപറമ്പിൽ, കെസിസി ഫൊറോന പ്രസിഡന്റ് ഒ.സി. ജെയിംസ് എന്നിവർ ചടങ്ങിൽ സംബന്ധിക്കും.
1911ൽ കോട്ടയം അതിരൂപത സ്ഥാപിതമായതിനു ശേഷം ആദ്യമായാണ് മലബാറിൽ നിന്ന് ഒരു സഹായ മെത്രാൻ ഉണ്ടാകുന്നത്. രാജപുരത്തോടൊപ്പം 1943 ൽ ക്നാനായ കുടിയേറ്റം നടന്ന മടമ്പം ഫൊറോനയിലെ പയ്യാവൂർ ഇടവകാംഗമാണ് മാർ തോമസ് ആനിമൂട്ടിൽ. കോട്ടയം അതിരൂപതയ്ക്കു കീഴിൽ മലബാർ മേഖലയിലുള്ള വിശ്വാസ സമൂഹത്തിന്റെ ആത്മീയവും ഭൗതികവുമായ വളർച്ചയും ക്ഷേമവുമായി ബന്ധപ്പെട്ട ചുമതലകളാണ് അദ്ദേഹത്തിനു നൽകിയിരിക്കുന്നത്.
പത്രസമ്മേളനത്തിൽ രാജപുരം ഫൊറോന വികാരി ഫാ. ജോസ് അരീച്ചിറ, പ്രോഗ്രാം കമ്മിറ്റി കൺവീനർ സജി മുളവനാൽ, പബ്ലിസിറ്റി കൺവീനർ ജിജി കിഴക്കേ പുറത്ത്, ഫിലിപ്പ് വെട്ടിക്കുന്നേൽ എന്നിവർ പങ്കെടുത്തു.
Kasaragod
കാസര്‍ഗോഡ്: സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍നിന്നും കഴിഞ്ഞ 20 വര്‍ഷത്തിനിടെ വിരമിച്ച സീനിയര്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ അധ്യാപകരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. മുതിര്‍ന്ന കായിക അധ്യാപകന് നീലേശ്വരത്തെ കെ.എം. കുഞ്ഞികൃഷ്ണന് ഉദ്ഘടനം ചെയ്തു.
ജില്ലാ സീനിയര്‍ കായിക അധ്യാപക സംഘടന ജില്ലാ പ്രസിഡന്റ് കെ.എം. ബല്ലാള്‍ അധ്യക്ഷതവഹിച്ചു. കെ.വി. കണ്ണന്, ഡി.എം. ചന്ദ്രശേഖരന് നായര്‍, എ.ഡി. സ്കറിയ, എം. അച്യുതന്, ഒ. ഭാരതി, അമുദ ഭായി, ബഷീര്‍ അഹമ്മദ്, കെ. വിജയകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. അശോകന് ധര്‍മത്തടുക്ക സ്വാഗതവും കെ. സൂര്യനാരായണ നന്ദിയും പറഞ്ഞു.
Kasaragod
കാഞ്ഞങ്ങാട്:73 -ാമത് സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപനത്തിന്റെ മുന്നോടിയായി കാഞ്ഞങ്ങാട് നഗരത്തില്‍ വിളംബര ഘോഷയാത്ര നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം ഫ്ളാഗ് ഓഫ് ചെയ്തു.
കാസര്‍ഗോഡ് സര്‍ക്കിള്‍ യൂണിയന് ചെയര്മാന് കെ.ആര്. ജയാനന്ദ അധ്യക്ഷതവഹിച്ചു. കെ.വി. സതീഷ്ചന്ദ്രന്, എം. ഉഷ, സി. സുനില്‍കുമാര്‍, എന്‍.ആര്. ബിന്ദുമോള്‍, സി. വിനോദ് കുമാര്‍, ജെ. അശോകന്, വി.വി. ശ്രീവിദ്യ, പി.വി. രാജേഷ്, പി.കെ. വിനോദ് കുമാര്‍, ജോര്‍ജ് ജോസഫ് എന്നിവര്‍ സംസാരിച്ചു.
Kasaragod
നീലേശ്വരം: മീററ്റിലെ സ്വാമി വിവേകാനന്ദ സുഭാര്‍തി സര്‍വകലാശാലയില്‍ നടന്ന അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂര്‍ സര്‍വകലാശാലയ്ക്കുവേണ്ടി ഇരട്ടസ്വര്‍ണം കരസ്ഥമാക്കി എം.ജോഷ്യ.
90 കിലോഗ്രാമിന് മുകളിലുള്ള വിഭാഗത്തില്‍ ഇടതു കൈയിലും വലതു കൈകൊണ്ടും പഞ്ച് പിടിച്ചാണ് ജോഷ്യ പൊന്നണിഞ്ഞത്. കണ്ണൂര്‍ വിളയങ്കോട് വാദിഹുദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ ബിഎ ഇംഗ്ലീഷ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്. കാഞ്ഞങ്ങാട് ലയണ്‍സ് ജിമ്മിലെ എം.വി.പ ്രതീഷാണ് പരിശീലകന്. നീലേശ്വരം മുണ്ടേമ്മാടിലെ ബോര്‍വെല്‍ ഏജന്റ് എം. പ്രകാശന്റെയും തയ്യല്‍ തൊഴിലാളിയായ എ. സീമയുടെയും മകളാണ്. സഹോദരി ജിഹ നീലേശ്വരം സെന്റ് ആന്‍സ് സ്കൂള്‍ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയാണ്.
Kasaragod
പാലാവയൽ: കാവുംതലയിൽ നിന്ന് പാലാവയൽ-കണ്ണിവയൽ-ചിറ്റാരിക്കാൽ വഴി കാസർഗോഡ്-കണ്ണൂർ റൂട്ടിൽ സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ടോമി കുര്യളാനി മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും കെഎസ്ആർടിസി അധികൃതർക്കും നിവേദനം നൽകി.
രാവിലെ ഏഴിന് കാവുംതലയിൽ നിന്നാരംഭിച്ച് മലാംകടവ്, പാലാവയൽ, കണ്ണിവയൽ, ചിറ്റാരിക്കൽ, കുന്നുംകൈ, നീലേശ്വരം, കാഞ്ഞങ്ങാട് വഴി കാസർഗോട്ടേക്കും തുടർന്ന് ദേശീയപാത വഴി കണ്ണൂരിലേക്കും അവിടെനിന്ന് പുറപ്പെട്ട് രാത്രി ഏഴിന് കാവുംതലയിലേക്ക് തിരിച്ചെത്തുന്ന വിധത്തിലുമാണ് ബസ് സർവീസ് നടത്തിയിരുന്നത്. കോവിഡ് കാലത്താണ് ഈ ബസിന്റെ സർവീസ് നിലച്ചത്.
Kasaragod
നീലേശ്വരം: തേജസ്വിനി പുഴയില്‍ ആവേശത്തിന്റെ ഓളങ്ങൾ തീര്‍ത്ത ഉത്തരമലബാര്‍ ജലോത്സവത്തില്‍ വയൽക്കര വെങ്ങാട്ട് ജലരാജാക്കന്മാരായി. 25 പേർ തുഴയുന്ന വള്ളങ്ങളുടെ വിഭാഗത്തിൽ ഒപ്പത്തിനൊപ്പം തുഴയെറിഞ്ഞ് കുതിച്ചുപാഞ്ഞ ന്യൂബ്രദേഴ്സ് മയിച്ചയെ വള്ളപ്പാടുകൾക്കു മാത്രം പിന്നിലാക്കിയാണ് വയൽക്കര ടീം മഹാത്മാഗാന്ധി ട്രോഫിയിൽ മുത്തമിട്ടത്.
വിബിസി കുറ്റിവയൽ മൂന്നാം സ്ഥാനം നേടി. സന്ദീപ് വാര്യർ എംഎൽഎ വിജയികൾക്ക് ട്രോഫി സമ്മാനിച്ചു. ഒന്നാം സ്ഥാനക്കാർക്ക് 50,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 30,000 രൂപയും പ്രൈസ് മണിയായി ലഭിച്ചു.
15 പേര് തുഴയുന്ന വള്ളങ്ങളിൽ പുരുഷന്മാരുടെ വിഭാഗത്തിൽ അഴിക്കോടന്‍ അച്ചാംതുരുത്തി ജേതാക്കളായി. വയല്‍ക്കര വെങ്ങാട്ട് രണ്ടാംസ്ഥാനവും ന്യൂ ബ്രദേഴ്സ് മയിച്ച മൂന്നാം സ്ഥാനവും നേടി. വനിത വിഭാഗത്തില്‍ വയല്‍ക്കര വെങ്ങാട്ട് ജേതാക്കളായി. കൃഷ്ണപ്പിള്ള കാവുംചിറ രണ്ടാംസ്ഥാനവും പാലിച്ചോന്‍ അച്ചാംതുരുത്തി മൂന്നാംസ്ഥാനവും നേടി. ഒന്നാം സ്ഥാനക്കാർക്ക് 30,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 20,000 രൂപയും പ്രൈസ് മണിയായി ലഭിച്ചു.
കോട്ടപ്പുറം ബോട്ട് ടെർമിനലിൽ നിന്നാരംഭിച്ച മത്സരങ്ങൾ സംഘാടകസമിതി ചെയര്മാന് സന്ദീപ് വാര്യര്‍ എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്തു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി മുഖ്യാതിഥിയായി. വി. കുഞ്ഞികൃഷ്ണന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം, കളക്ടര്‍ ശ്രീധന്യ സുരേഷ്, ജില്ലാ പോലീസ് മേധാവി പി. നിധിന് രാജ്, നീലേശ്വരം നഗരസഭ ചെയർപേഴ്സൺ പി.പി. മുഹമ്മദ് റാഫി, ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ടി. നാരായണൻ, ജില്ലാ പഞ്ചായത്ത് അംഗം ഡോ. സറീന സലാം, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.കെ. പ്രദീഷ്, ഡിടിപിസി സെക്രട്ടറി ജെ.കെ. ജിജേഷ് കുമാർ, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.എ. നസീബ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്, ബിആര്‍ഡിസി ജനറല്‍ മാനേജര്‍ കെ.എം. രവീന്ദ്രന്, ജില്ലാ വള്ളംകളി അസോസിയേഷന് പ്രസിഡന്റ് ടി.വി. സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.
Kasaragod
പനത്തടി: കാഞ്ഞങ്ങാട് നടന്ന ജില്ലാ ഫുൾ കോൺടാക്ട് ഓപ്പൺ കരാട്ടെ ടൂർണമെന്റിൽ ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് ഒന്‍പതു മെഡലുകൾ.
സുദക്ഷിണ, ഡെൽന, മിഷേൽ, ബ്ലെസ് മരിയ എന്നിവർ സ്വർണവും റേച്ചൽ, ആൽബർട്ട് എന്നിവർ വെള്ളിയും ജോവാൻ, അനുഷ്ക, ധ്യാൻ എന്നിവർ വെങ്കലവും കരസ്ഥമാക്കി. വിജയികളെ പ്രിൻസിപ്പൽ ഫാ. ജോസ് കളത്തിപ്പറമ്പിൽ, വൈസ് പ്രിൻസിപ്പൽ ഫാ. രവി ചന്ദ്ര, കരാട്ടെ പരിശീലകൻ റെൻഷി ഷാജി ജോസഫ് എന്നിവർ അഭിനന്ദിച്ചു.
Kasaragod
കാഞ്ഞിരടുക്കം: ജില്ലാ ഫുള്‍ കോണ്ടാക്ട് കരാട്ടെ ടൂര്‍ണമെന്റില്‍ ഒമ്പതു മെഡലുകളുമായി കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്കൂള്‍.
സെമിന്, ഋഷികേശ്, ലാവിത്ത്, അബിനസ് എന്നിവര്‍ സ്വര്‍ണവും ആദില്‍, ആയുഷ്, യദുനന്ദന്‍ എന്നിവര്‍ വെള്ളിയും റയാന്, ആഗ്നേയ് എന്നിവര്‍ വെങ്കലവും കരസ്ഥമാക്കി. ഷാജി പൂവക്കുളമാണ് പരിശീലകന്. വിജയികളെ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഷീബ അലക്സ് അഭിനന്ദിച്ചു.
Kasaragod
വെള്ളരിക്കുണ്ട്: കാസര്‍ഗോഡ് ജില്ലയിലെ പ്രമുഖ തീര്‍ഥാടനകേന്ദ്രമായ മാവുള്ളാല്‍ വിശുദ്ധ യൂദാ തദേവൂസിന്റെ തീര്‍ഥാടന പള്ളിയില്‍ നവനാള്‍ തിരുക്കര്‍മങ്ങളും തിരുനാള്‍ ആഘോഷങ്ങളും നാളെ മുതല്‍ 29 വരെ നടക്കും.
ഇന്നു വൈകുന്നേരം 5.30നു പുതിയ കൊടിമരത്തിന്റെ വെഞ്ചരിപ്പ് കര്‍മം ഫാ.ഡോ. ജോസഫ് വാരണത്ത് നിര്‍വഹിക്കും. നാളെ പുലര്‍ച്ചെ 5.45ന് വെള്ളരിക്കുണ്ട് ഫൊറോന വികാരി ഫാ. ഡോ. ജോണ്സണ് അന്ത്യാംകുളം തിരുനാള്‍ ആഘോഷത്തിന് കൊടിയേറ്റും. എല്ലാ ദിവസവും രാവിലെ 6.00, 8.00, 11.00, ഉച്ചകഴിഞ്ഞ് 2.30, വൈകുന്നേരം 7.00 എന്നിങ്ങനെയാണ് തിരുനാള്‍ തിരുക്കര്‍മങ്ങളുടെ സമയക്രമം. വിവിധ ദിവസങ്ങളിലെ തിരുക്കര്‍മങ്ങള്‍ക്ക് ഫാ. ജേക്കബ് കാശാംകാട്ടില്‍, ഫാ. ദേവസ്യ പൊട്ടക്കുളത്തില്‍, ഫാ. വിനോദ് ഇട്ടിയപ്പാറ, ഫാ. ജോര്‍ജ് വള്ളിമല, ഫാ.മാത്യു പൂവശേരില്, ഫാ. ജോസഫ് പൗവ്വത്ത്, ഫാ. ഷാജി കണിയാംപറമ്പില്‍, ഫാ. ജിന്‍സ് പ്ലാവുനില്ക്കുംപറമ്പില്, ഫാ. റ്റിന്‍സണ്‍ കാനക്കാട്ട്, ഫാ. ജ്യോതിസ് കോട്ടയില്‍, മോണ്‍. മാത്യു ഇളംതുരുത്തിപ്പടവില്‍, ഫാ. ഏലിയാസ് എടൂക്കുന്നേല്‍, ഫാ. നിഖില്‍ ജോണ്‍ ആട്ടുകാരന്‍, ഫാ.ജോണ്‍ മുള്ളന്‍കുഴിയില്‍, ഫാ.അജിത് പെരിങ്ങല്ലൂര്‍, ഫാ. ഡോ. തോമസ് മേല്‍വെട്ടം, ഫാ. തോമസ് പാണാകുഴിയില്‍, ഫാ. മാത്യു കായാമ്മാക്കല്, ഫാ. ചാക്കോ കുടിപ്പറമ്പില്‍, ഫാ. ജോബി വട്ടമല, ഫാ. തോമസ് വള്ളിയില്‍, ഫാ. ജോസഫ് പാലക്കീല്‍, ഫാ. ജോസഫ് കൊട്ടാരം, ഫാ. വര്‍ഗീസ് കളപ്പുരയ്ക്കല്‍, ഫാ. പോള്‍ മുണ്ടയ്ക്കല്‍, ഫാ. ഐസക്ക് മറ്റത്തില്‍, ഫാ. ബിജു ഇളംപച്ചംവീട്ടില്, ഫാ. മൈക്കിള്‍ മഞ്ഞക്കുന്നേല്‍, ഫാ. ജയിംസ് മുന്നാനപ്പള്ളി, ഫാ. ജോയ്സ് കാരിക്കാതടത്തില്, ഫാ. ജയിംസ് പുത്തന്‍നട, ഫാ. ഡോ. സന്തോഷ് നെടുങ്ങാട്ട്, ഫാ. സുനീഷ് പുതുക്കുളങ്ങര, ഫാ. ജോസഫ് തൈക്കുന്നുംപുറം എന്നിവര്‍ കാര്‍മികത്വം വഹിക്കും.
തിരുനാള്‍ദിനമായ 29നു രാവിലെ 10ന് നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി കാര്‍മികത്വംവഹിക്കും. ഉച്ചയ്ക്കു 12നു കൂരാംകുണ്ട് ഗ്രോട്ടോയിലേക്ക് നഗരി കാണിക്കല്‍ പ്രദക്ഷിണം. തുടര്‍ന്ന് മാവുള്ളാല്‍ പള്ളിയില്‍ തിരുശേഷിപ്പ് ആശീര്‍വാദം, പാച്ചോര്‍ നേര്‍ച്ച. തിരുനാള്‍ ദിവസങ്ങളില്‍ രാവിലെ 7.30 മുതല്‍ ഉച്ചയ്ക്കു 12.30 വരെയും ഉച്ചകഴിഞ്ഞ് 2.30 മുതല്‍ വൈകുന്നേരം ഏഴുവരെയും കുമ്പസാരിക്കുന്നതിന് സൗകര്യമുണ്ടായിരിക്കും. 25, 26, 27 തീയതികളില്‍ വൈകുന്നേരം നാലു മുതല്‍ ഏഴു വരെ പരിയാരം മദര്‍ ഹോം ധ്യാനകേന്ദ്രം നയിക്കുന്ന ബൈബിള്‍ കണ്വെന്ഷന് ഉണ്ടായിരിക്കും. പത്രസമ്മേളനത്തില്‍ ഫാ.ഡോ. ജോണ്സണ് അന്ത്യാംകുളം, ജോസ് വടക്കേപറമ്പില്‍, ജോസഫ് കുമ്മിണിയില്‍, ടോമി ചോരേട്ട്, മാത്യു മണിയംമാക്കല്‍, മാത്യു കളത്തൂര്‍, ജോസ് സെബാസ്റ്റ്യന്‍ നരിക്കുഴി, അഡ്വ. ബിജോ തണ്ണിപ്പാറ, തങ്കച്ചന് കുന്നുംപുറം എന്നിവര്‍ സംബന്ധിച്ചു.
Kasaragod
പൊയിനാച്ചി: ബാറ്ററിക്ക് ക്ഷാമമുണ്ടാവുകയും വില കൂടുകയും ചെയ്തതോടെ മൈലാട്ടിയിലെ ബെസ് വൈദ്യുതിനിലയത്തിന്റെ നിർമാണം അനിശ്ചിതത്വത്തിൽ.
പ്രതിദിനം അഞ്ചുലക്ഷം യൂണിറ്റ് വൈദ്യുതി സംഭരിക്കാൻ കഴിയുന്ന 108 ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്) യൂണിറ്റുകളാണ് ഇവിടെ ആവശ്യമുള്ളത്. ഇവ ചൈനയിൽനിന്ന് എത്തിക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ ഇവയ്ക്ക് വില കൂടിയതോടെ ചൈനയിൽനിന്ന് ബാറ്ററി എത്തിക്കാൻ കരാർ എടുത്തവർ പിന്നോക്കം പോയതാണ് പദ്ധതിക്ക് തിരിച്ചടിയായത്.
മണിക്കൂറിൽ 125 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാൻ ശേഷിയുള്ള മൈലാട്ടിയിലെ ബെസ് നിലയം സംസ്ഥാനതലത്തിൽ തന്നെ ഏറ്റവും വലിയ ബെസ് നിലയങ്ങളിലൊന്നായാണ് വിഭാവനം ചെയ്തിരുന്നത്. കഴിഞ്ഞ ഒക്ടോബറോടെ നിർമാണം പൂർത്തിയാക്കി പ്രവർത്തനം തുടങ്ങാനാണ് ലക്ഷ്യമിട്ടിരുന്നത്. മറ്റെല്ലാ നിർമാണപ്രവൃത്തികളും പൂർത്തിയായെങ്കിലും നേരത്തേ നിശ്ചയിച്ചിരുന്ന വിലയ്ക്ക് ബാറ്ററി കിട്ടാതെ വന്നതാണ് പ്രശ്നമായത്.
പകൽസമയത്ത് കൂടുതലായി ഉത്പാദിപ്പിക്കാൻ കഴിയുന്ന സൗരോർജവൈദ്യുതി ബാറ്ററികളിൽ സംഭരിച്ച് രാത്രികാലത്തെ പീക്ക് സമയങ്ങളിൽ ഉപയോഗിക്കുന്നതിനായി ലഭ്യമാക്കുകയാണ് ബെസ് നിലയങ്ങളുടെ പ്രവർത്തനം. സംസ്ഥാനത്ത് നിർമാണം തുടങ്ങിയ ബെസ് നിലയങ്ങളിൽ 15 മെഗാവാട്ട് ശേഷിയുള്ള മുള്ളേരിയയിലെ നിലയം മാത്രമാണ് ഇതുവരെ പ്രവർത്തനസജ്ജമായിട്ടുള്ളത്. ഇവിടേക്ക് ആവശ്യമായ കുറഞ്ഞ എണ്ണം ബാറ്ററികൾ ക്ഷാമവും വിലക്കയറ്റവും വരുന്നതിനുമുമ്പേ ലഭ്യമാക്കാൻ കഴിഞ്ഞിരുന്നു.
തുടർച്ചയായി നാലു മണിക്കൂർ വരെയാണ് ബെസ് നിലയങ്ങളിൽനിന്ന് വൈദ്യുതി ലഭ്യമാക്കാൻ കഴിയുക. ഇത്തരത്തിൽ മുള്ളേരിയയിലെ നിലയത്തിൽ നിന്ന് രാത്രികാലങ്ങളിൽ 60 മെഗാവാട്ട് വരെ വൈദ്യുതി സമീപപ്രദേശങ്ങളിലെ കെഎസ്ഇബിയുടെ വിതരണ സംവിധാനത്തിലേക്ക് ലഭ്യമാക്കാൻ കഴിയുന്നുണ്ട്. മൈലാട്ടിയിലെ നിലയം പൂർത്തിയായിരുന്നെങ്കിൽ 500 മെഗാവാട്ട് വൈദ്യുതിയാണ് ഇത്തരത്തിൽ ജില്ലയിലുടനീളമുള്ള വിതരണ സംവിധാനങ്ങളിലേക്ക് ലഭ്യമാക്കാൻ കഴിയുമായിരുന്നത്.
കരാർ വ്യവസ്ഥകൾ പ്രകാരം ഒരു യൂണിറ്റിന് 4.61 രൂപ എന്ന നിരക്കിലാണ് ബെസ് നിലയങ്ങളിൽ നിന്ന് കെഎസ്ഇബിക്ക് വൈദ്യുതി ലഭ്യമാക്കുക. യൂണിറ്റിന് 10 രൂപ വരെ നൽകിയാണ് ഇപ്പോൾ പീക്ക് സമയങ്ങളിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത്. ബെസ് നിലയത്തിന്റെ നിർമാണം പൂർത്തിയാകാൻ വൈകുന്നതോടെ ഇത്തരത്തിൽ കോടികളുടെ നഷ്ടമാണ് കെഎസ്ഇബിക്ക് ഉണ്ടാവുക. വേനൽ ശക്തിപ്രാപിക്കുമ്പോഴും ബെസ് നിലയം പൂർത്തിയായില്ലെങ്കിൽ വൈദ്യുതിക്ഷാമവും നഷ്ടവും ഇതിലേറെയാകും.
ചൈനയിൽനിന്ന് ലഭ്യമാകാത്ത സാഹചര്യത്തിൽ രാജ്യത്തുതന്നെ ഉത്പാദിപ്പിക്കുന്ന ബാറ്ററികൾ പദ്ധതിക്കായി എത്തിക്കാനും ആലോചനകൾ നടക്കുന്നുണ്ട്. എന്നാൽ ഇവയുടെ വില കൂടുതലായതിനാൽ നിർമാണച്ചെലവ് ഗണ്യമായി കൂടുമെന്നതാണ് കരാർ കമ്പനികൾ നേരിടുന്ന പ്രശ്നം. അതേസമയം ചൈനീസ് ബാറ്ററികളേക്കാൾ പ്രവർത്തനക്ഷമത നമ്മുടെ ബാറ്ററികൾക്കുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിനനുസരിച്ച് നിർമാണച്ചെലവിലും വൈദ്യുതി വിലയിലും ചെറിയ മാറ്റങ്ങൾ വരുത്താൻ സർക്കാർ തയ്യാറായാൽ ഇന്ത്യൻ ബാറ്ററികൾ തന്നെ ഉപയോഗിച്ച് പദ്ധതി പെട്ടെന്ന് പ്രവർത്തനസജ്ജമാക്കാൻ കഴിയുമെന്ന് സാങ്കേതിക വിദഗ്ധർ പറയുന്നു.
Kasaragod
കടുമേനി: തോട്ടിൽ കൈ കഴുകാനിറങ്ങിയ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.
കടുമേനി പട്ടേങ്ങാനം ഉന്നതിയിലെ കെ.വിജയൻ ( 48) ആണ് മരിച്ചത്. ഇന്നലെ 10.30ഓടെ ചിറ്റാരിക്കാൽ കാര ചെക്ക് ഡാമിന് സമീപമാണ് സംഭവം. ചെറുകണിയൻ കുഞ്ഞിരാമന്റെയും വെള്ളച്ചിയുടെയും മകനാണ്. ഭാര്യ: സാവിത്രി. മക്കൾ: വിഘ്നേഷ് , വിജേഷ്, വിഷ്ണു. മരുമക്കൾ: രഞ്ജിത, രന്യ, സുമിത. സഹോദരങ്ങൾ: നിർമല, തങ്കമണി, ബിന്ദു, സിന്ധു, മായ.
Kasaragod
പെരിയ: പെരിയ ജിഎച്ച്എസ്എസില്‍ 24 മുതല്‍ 28 വരെ നടക്കുന്ന റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തിനു മുന്നോടിയായി മീഡിയ ആന്‍ഡ് പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളും ചിത്രകലാഅധ്യാപകരും ചേര്‍ന്ന് കലോത്സവ നഗരിയെ വര്‍ണാഭമാക്കുന്ന കലാലയ വര്‍ണങ്ങള്‍ സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്തംഗം ടി.വി. രാധിക ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു പത്മനാഭന് അധ്യക്ഷതവഹിച്ചു. സ്കൂളിലെ മുന്‍ ചിത്രകലാഅധ്യാപകന്‍ ടി.കെ. ഓമനക്കുട്ടന് മുഖ്യാതിഥിയായി. മുഖ്യാധ്യാപിക പി. സുമതി, പിടിഎ പ്രസിഡന്റ് സത്യന് മഠത്തില്‍, സ്റ്റാഫ് സെക്രട്ടറി വി.എം. ഹരിപ്രിയ എന്നിവര്‍ പ്രസംഗിച്ചു. ചിത്രകല അധ്യാപകരായ ടി.കെ. ബിനു, എ. മുരളീകൃഷ്ണന്, വിനീത്, പ്രസാദ് കാനത്തുങ്കാല്‍, ആദര്‍ശ് എന്നിവര്‍ സംബന്ധിച്ചു. എം. അനൂപ് സ്വാഗതവും എം.ടി. കലാധരന്‍ നന്ദിയും പറഞ്ഞു.
Kasaragod
കാഞ്ഞങ്ങാട്: കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി 21 മുതല്‍ കാഞ്ഞങ്ങാട് ഡിപ്പോയില്‍നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് യാത്രകള്‍ സംഘടിപ്പിക്കും.
21നു രാവിലെ 5.30നു പുറപ്പെടുന്ന വയനാട് യാത്ര ബാണാസുര സാഗര്‍, എന്നൂര് പൈതൃക വില്ലേജ്, പൂക്കോട് തടാകം, ഹണി മ്യൂസിയം, ജംഗിള്‍ സഫാരി എന്നിവ സന്ദര്‍ശിച്ച് 22നു രാവിലെ അഞ്ചിന് തിരിച്ചെത്തും. 21നു രാവിലെ ആറിന് പൈതല്‍മല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയംതട്ട് എന്നിവിടങ്ങളിലേക്കും സര്‍വീസുണ്ടാകും.
25നു വൈകുന്നേരം അഞ്ചിന് പുറപ്പെടുന്ന നെല്ലിയാമ്പതി യാത്രയില്‍ പോത്തുണ്ടി ഡാം, സീതാര്‍കുണ്ട് വ്യൂ പോയിന്റ്, കേശവന്‍പാറ വ്യൂ പോയിന്റ്, ഓറഞ്ച് ഫാം, നെല്ലിയാമ്പതി ഓഫ് റോഡ് യാത്ര, അഹല്യ ഹെറിറ്റേജ് വില്ലേജ്, മുതലമട, കല്പാത്തി തടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് 28ന് രാവിലെ ആറിന് തിരിച്ചെത്തും. 26നു വൈകുന്നേരം 4.30നു പുറപ്പെടുന്ന ഗവി യാത്ര ഗവി, അടവി, പരുന്തുംപാറ, കുമളി, കമ്പം, ഒട്ടകത്തലമേട്, പാണ്ടിക്കുഴി, സസ് ഗാര്ഡന്, രാമക്കല്‍മേട് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് 29നു രാവിലെ ഏഴിന് തിരിച്ചെത്തും.
27നു രാത്രി എട്ടിന് പുറപ്പെടുന്ന നിലമ്പൂര്‍ യാത്രയില്‍ കനോലി പ്ലോട്ട്, ഫോറസ്റ്റ് ബംഗ്ലാവ്, തേക്ക് മ്യൂസിയം, കക്കാടംപൊയില്‍, ഫോഗ്ഗി മൗണ്ടന്‍ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് 29നു പുലര്‍ച്ചെ അഞ്ചിന് തിരിച്ചെത്തും. 29നു രാവിലെ ഏഴിന് പുറപ്പെടുന്ന മല്ലം യാത്രയില്‍ മല്ലം ദുര്‍ഗാ പരമേശ്വരി ക്ഷേത്രം, മധൂര്‍ സിദ്ധി വിനായക ക്ഷേത്രം, അനന്തപുരം തടാകക്ഷേത്രം എന്നിവ സന്ദര്‍ശിക്കും. ഫോണ്‍: 9446088378.
Kasaragod
പാലാവയൽ: സെന്റ് ജോൺസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിക്ടോറ 2026 ഗ്രാന്റ് വിക്ടറി ഡേ ആഘോഷം സംഘടിപ്പിച്ചു:
കല, കായിക, ശാസ്ത്ര മേഖലകളില്‍ നേട്ടങ്ങൾ കൈവരിച്ച വിദ്യാര്‍ഥികളെ സമ്മാനങ്ങള്‍ നല്കി ആദരിച്ചു. പാലാവയൽ പാരിഷ് ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബിജോയ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. ജോസ് മണിക്കത്താഴെ അനുഗ്രഹ പ്രഭാഷണം നടത്തി. കായികാധ്യാപകന് നിധിന് ജോസഫിനെയും നീന്തല്‍ പരിശീലകന് ബിജു മാത്തശേരിയെയും ആദരിച്ചു.
Kasaragod
പാലാവയൽ: സെന്റ് ജോൺസ് എൽപി സ്കൂളിൽ ശിശുദിനഘോഷവും പുതിയ സ്റ്റേജിന്റെ ഉദ്ഘാടനവും നടന്നു.
സ്കൂൾ മാനേജർ ഫാ. ജോസ് മാണിക്കത്താഴെ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് പ്രശാന്ത് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപിക ഇന്ദു ജയിംസ്, ബിജോയ് ചേലമരം, ഷെറിൻ ജോർജ്, അഗസ്റ്റിന തോമസ്, ഐറ തെരേസ ബിനു, ഗ്രീഷ്മ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. തുടര്‍ന്ന് റാലിയും കുട്ടികളുടെ കലാപരിപാടികളും നടന്നു.
Kasaragod
ബേക്കൽ: പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയുടെ വികസന മുൻഗണനകൾ നിശ്ചയിക്കുന്നതിനും വിവിധ മേഖലകളിലെ വികസന സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനുമുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമായി. ബേക്കൽ ബീച്ച് പാർക്കില്‍ നടന്ന ജില്ലാതല ആശയ-അഭിപ്രായ രൂപീകരണ യോഗം തദ്ദേശ സ്വയംഭരണ മന്ത്രി കെ.എം. ഷാജി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.
തദ്ദേശ സ്ഥാപനങ്ങൾ മാതൃകാപരമായ ആസ്തികൾ ഉണ്ടാക്കണമെന്നും സ്വയം തൊഴിൽദാതാക്കളായി മാറണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ കേരളത്തെ ഒരു നഗര സംസ്ഥാനമായാണ് പരിഗണിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ലഭിക്കുന്ന കേന്ദ്രവിഹിതത്തെ ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള പദ്ധതികൾക്ക് രൂപം നൽകണം.
കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതികൾക്ക് പ്രാധാന്യം നൽകണം. മാലിന്യസംസ്കരണം ഉൾപ്പടെയുള്ള മേഖലകളിൽ മാതൃകാ പദ്ധതികൾ തയാറാക്കുന്നതിനുള്ള നിർദേശങ്ങൾ ഉണ്ടാകണമെന്ന് മന്ത്രി പറഞ്ഞു. കെ. നീലകണ്ഠൻ എംഎൽഎ അധ്യക്ഷത വഹിച്ചു. സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ കെ.എം. ചന്ദ്രശേഖർ മുഖ്യപ്രഭാഷണം നടത്തി. രാജ് മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായി. എംഎൽഎമാരായ എ.കെ.എം. അഷ്റഫ്, കല്ലട്ര മാഹിൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, ജില്ലാ ആസൂത്രണ സമിതി ചെയർമാനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം, കളക്ടർ ശ്രീധന്യ സുരേഷ്, മുൻ തദ്ദേശസ്വയംഭരണ മന്ത്രി സി.ടി. അഹമ്മദലി എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന ആസൂത്രണ ബോർഡിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരും വിവിധ മേഖലകളിലെ വിദഗ്ധർ, ഗവേഷകർ, സംരംഭകർ, സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവരും ആശയങ്ങൾ പങ്കുവച്ചു.
Kasaragod
തൃക്കരിപ്പൂർ: ചെറുവത്തൂർ ഉപജില്ല സ്കൂൾ കലോത്സവത്തിൽ 424 പോയിന്റോടെ കുട്ടമത്ത് ജിഎച്ച്എസ്എസ് ചാന്പ്യന്മാരായി. പിലിക്കോട് ജിഎച്ച്എസ്എസ് (385) രണ്ടും ചീമേനി ജിഎച്ച്എസ്എസ് ( 353) മൂന്നും സ്ഥാനങ്ങൾ നേടി.
സെന്റ് പോൾസ് എയുപി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമാപനസമ്മേളനം രാജ് മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. എം. രജീഷ് ബാബു അധ്യക്ഷത വഹിച്ചു. സാജിദ സഫറുള്ള, രമേശൻ പുന്നത്തിരിയൻ, ഫാ. മാത്യു തൈക്കൽ, പി. മിനി, ടി.എസ്. നജീബ്, എം.കെ. പ്രസന്ന, അഷ്റിഫ ജാബിർ, കരീം ചന്തേര, പി.കെ. മുരളികൃഷ്ണൻ, കെ.കെ. സജിത് എന്നിവർ പ്രസംഗിച്ചു.
Kasaragod
എണ്ണപ്പാറ: ജോലിക്കിടയില്‍ ടെറസില്‍ നിന്ന് വീണ് അരയ്ക്ക് താഴെ ചലനമറ്റു പോയ എണ്ണപ്പാറ പേരിയയിലെ സനോജ് മാധവന് നാട്ടുകാര്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ കൈമാറി.
എണ്ണപ്പാറ ഇടവക വികാരി ഫാ. ജോയ്സ് കരിക്കാത്തടത്തിലും പേരിയകാവ് പ്രസിഡന്റ് യു. നാരായണന് നായരും ചേര്‍ന്ന് താകകോല് കൈമാറി. നിര്‍മാണകമ്മിറ്റി ചെയര്‍പേഴ്സണ്‍ രാജന് അധ്യക്ഷതവഹിച്ചു. പഞ്ചായത്തംഗങ്ങളായ സജിത ശ്രീകുമാര്‍, ശ്രീജിത് പറക്കളായി, ഹസിനാര്‍, പി. കുഞ്ഞിക്കണ്ണന്, ശശി നീലായി, സന്തോഷ്, ഉഷ പേരിയ എന്നിവര്‍ സംസാരിച്ചു. നിര്‍മാണകമ്മിറ്റി കണ്‍വീനര്‍ കപില്‍കുമാര്‍ സ്വാഗതവും ശ്രീജന് നന്ദിയും പറഞ്ഞു.
Kasaragod
തായന്നൂർ: ജീവിതശൈലി രോഗങ്ങൾക്കെതിരായ പ്രതിരോധത്തിന്റെ ഭാഗമായി ഒരുകാലത്ത് ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്ന കളിയിടത്തെ തിരിച്ചുപിടിക്കുകയാണ് തായന്നൂരുകാർ. പുതിയ കാലത്തെ കുട്ടികളും യുവാക്കളും സ്മാർട്ട് ഫോണുകൾക്കും ലഹരിമരുന്നുൾക്കും അടിമപ്പെടുകയാണെന്ന പരാതികൾക്കിടയിലാണ് തായന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് രാവിലെയും വൈകുന്നേരവും കളിക്കൂട്ടവും നാട്ടുകൂട്ടായ്മകളുമൊരുങ്ങുന്നത്.
രാവിലെ അഞ്ചരയോടെ തന്നെ സ്കൂൾ മൈതാനത്ത് ആളുകൾ എത്തിത്തുടങ്ങും. പ്രഭാത നടത്തത്തിനുശേഷം സ്കൂൾ മൈതാനത്ത് ഒത്തുകൂടി വ്യായാമങ്ങൾ നടത്തുന്നത് ഇപ്പോൾ ഇവിടത്തുകാരുടെ പുതിയ ജീവിതശൈലിയായി. ഫുട്ബോൾ കളിയും പരിശീലനവുമാണ് മൈതാനത്തെ പതിവു കാഴ്ചകളിലൊന്ന്. പ്രായത്തിന്റെയോ ക്ലബുകളുടെയോ അതിർവരമ്പുകളില്ലാതെയാണ് പലരും ഫുട്ബോൾ കളിക്കാനെത്തുന്നത്. എട്ടു വയസുള്ള കുട്ടികൾ മുതൽ 80 തികഞ്ഞവർ വരെ ഈ മൈതാനത്ത് എത്തുന്നുണ്ടെന്ന് ഫുട്ബോൾ താരവും പരിശീലകനുമായ കുഞ്ഞികൃഷ്ണൻ തായന്നൂർ പറയുന്നു.
Kasaragod
കരിന്തളം: ജില്ലാ പഞ്ചായത്തിനു കീഴിൽ ഇക്കോ ടൂറിസം കേന്ദ്രം തുടങ്ങാൻ പദ്ധതി തയാറാക്കിയ കടലാടിപ്പാറയിൽ അതിനു പകരം തുടങ്ങാൻ പോകുന്നത് തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനായുള്ള എബിസി കേന്ദ്രം.
മുളിയാറിൽ നാട്ടുകാരുടെ എതിർപ്പുമൂലം പ്രവർത്തനം നിർത്തിവയ്ക്കേണ്ടിവന്ന എബിസി കേന്ദ്രം കടലാടിപ്പാറയിലേക്ക് പറിച്ചുനടാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നിർദേശപ്രകാരം കിനാനൂർ-കരിന്തളം പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം കഴിഞ്ഞദിവസം കടലാടിപ്പാറയിലെത്തി സ്ഥലപരിശോധന നടത്തി.
കാഴ്ചകളുടെ സൗന്ദര്യവും പാരിസ്ഥിതിക പ്രാധാന്യവും ഒത്തിണങ്ങിയ കടലാടിപ്പാറയിൽ ജൈവവൈവിധ്യ പാർക്കും ഇക്കോ ടൂറിസം കേന്ദ്രവും സ്ഥാപിക്കാൻ ജില്ലാ പഞ്ചായത്തിലെ കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് പദ്ധതി തയാറാക്കിയത്. ഇവിടുത്തെ കാഴ്ചകൾ ആസ്വദിക്കാനെത്തുന്ന സഞ്ചാരികൾക്കായി കോട്ടേജുകളും നടപ്പാതയും കുട്ടികൾക്കുള്ള കളിസ്ഥലം, ഓപ്പൺ ഓഡിറ്റോറിയം, ആംഫി തിയറ്റർ, ഭക്ഷണശാല തുടങ്ങിയവയും ഒരുക്കാനായിരുന്നു പദ്ധതി. എബിസി കേന്ദ്രം സ്ഥാപിച്ച് സദാസമയവും തെരുവുനായ്ക്കളുടെ ഒച്ചയും ബഹളവും ദുർഗന്ധവും മലിനീകരണപ്രശ്നങ്ങളും ഉണ്ടാകുന്നത് ഈ സ്ഥലത്തിന്റെ വിനോദസഞ്ചാര സാധ്യതകളെത്തന്നെ ബാധിക്കുമെന്നാണ് ആശങ്ക.
വർഷങ്ങൾക്കു മുമ്പ് കടലാടിപ്പാറയിലെ റവന്യു ഭൂമി ബോക്സൈറ്റ് ഖനനത്തിനായി ഗുജറാത്ത് ആസ്ഥാനമായ ആശാപുര കമ്പനിക്ക് പാട്ടത്തിനു നൽകാനുള്ള നീക്കം ജനങ്ങളുടെ വ്യാപകമായ എതിർപ്പിനെത്തുടർന്ന് ഉപേക്ഷിച്ചിരുന്നു. സമാനമായ പ്രതിഷേധത്തിനാണ് ഇപ്പോൾ വീണ്ടും അരങ്ങൊരുങ്ങുന്നത്.
അപൂർവയിനം സസ്യങ്ങളും പൂക്കളും ചിത്രശലഭങ്ങളുമടക്കമുള്ള ജൈവവൈവിധ്യങ്ങൾ കൊണ്ട് സമ്പന്നമാണ് കടലാടിപ്പാറ. പ്രകൃതിപഠനത്തിന്റെ ഭാഗമായി വിവിധ സ്കൂളുകളിലും കോളജുകളിലും നിന്നുള്ള വിദ്യാർഥികൾ ഇവിടെയെത്താറുണ്ട്. വൈകുന്നേരങ്ങളിൽ സൂര്യാസ്തമയത്തിന്റെ കാഴ്ചകൾ ആസ്വദിക്കാനും വീഡിയോകൾ ചിത്രീകരിക്കാനും നിരവധി പേർ എത്തുന്നുണ്ട്. വടക്കിന്റെ നീലക്കുറിഞ്ഞിയായി വിശേഷിപ്പിക്കപ്പെടുന്ന കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന കാക്കപ്പൂക്കളും വിവിധയിനം ഓർക്കിഡുകളും ഇരപിടിയൻ സസ്യങ്ങളും അപൂർവ ചിത്രശലഭങ്ങളുമക്കം ഇവിടെ കാഴ്ചയുടെ വസന്തമൊരുക്കുന്നു. നീലേശ്വരം പുഴയുടെ പ്രധാന കൈവഴികൾ ഉത്ഭവിക്കുന്നതും ഇവിടെനിന്നാണ്.
Kasaragod
കാസര്‍ഗോഡ്: അഖിലേന്ത്യ സഹകരണ വാരാഘോഷം സംസ്ഥാനതല സമാപനത്തിന്റെ പ്രചരണാര്‍ഥം നീലേശ്വരം സഹകരണ പരിശീലന കോളജ് വിദ്യാര്‍ഥികള്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഫ്ളാഷ് മോബ് ടത്തി.
കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് കല്ലട്ര മാഹിന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്‍പേഴ്സണ്‍ കെ.ആര്. ജയാനന്ദ അധ്യക്ഷതവഹിച്ചു.
കെ. നീലകണ്ഠന് എംഎല്‍എ മുഖ്യാതിഥിയായിരുന്നു. സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ കെ.വി. സതീഷ് ചന്ദ്രന്, പബ്ലിസിറ്റി ആന്‍ഡ് മീഡിയ ചെയര്‍പേഴ്സണ്‍ പി.കെ. വിനോദ്കുമാര്‍, സഹകരണ പരിശീലന കോളജ് പ്രിന്‍സിപ്പല്‍ പി.വി. രാജേഷ്, സഹകരണസംഘം അസി. രജിസ്ട്രാര്‍മാരായ സി. സുനില്‍കുമാര്‍, സി. വിനോദ് കുമാര്‍, ജെ. അശോകന്, സഹകാരികളായ കെ. ശ്രീധരന്, എം. സദാശിവ, പി.കെ. പ്രകാശ് കുമാര്‍, ജി. മധുസൂദനന്, സി.വി. ഭാവനന്‍, ബി. മോഹനന്, കെ.വി. സജേഷ് എന്നിവര്‍ സംസാരിച്ചു.
Kasaragod
പിലിക്കോട്: സംസ്ഥാന മണ്ണ് സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പള്ളിപ്പാടം സൂക്ഷ്മ നീർത്തട വികസന പദ്ധതി സന്ദീപ് ജി. വാര്യർ എംഎൽഎ ഉദ്ഘാടനം ചെയ്തു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. മീനാകുമാരി അധ്യക്ഷത വഹിച്ചു.
കയ്യൂർ-ചീമേനി, പിലിക്കോട് പഞ്ചായത്തുകളിലായാണ് പള്ളിപ്പാടം നീർത്തടം സ്ഥിതിചെയ്യുന്നത്. നീർത്തടങ്ങളിലെ മണ്ണ്, ജലം, ജൈവസമ്പത്ത് എന്നിവ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിനും സുസ്ഥിര പരിപാലനത്തിനും പദ്ധതി പ്രാധാന്യം നൽകുന്നു.
കയ്യൂർ-ചീമേനി പഞ്ചായത്തിലെ 13-ാം വാർഡും പിലിക്കോട് പഞ്ചായത്തിലെ ആറ്, ഏഴ്, എട്ട് വാർഡുകളുടെ ഭാഗങ്ങളുമാണ് നീർത്തട പരിധിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ ശൂലാപ്പ് കാവിനോടു ചേർന്നുള്ള മുകൾഭാഗത്തെ 60 ഹെക്ടർ പ്രദേശത്താണ് ഒന്നാംഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി 20 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. തുടർവർഷങ്ങളിൽ നീർത്തടത്തിലെ മറ്റ് പ്രദേശങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
ശൂലാപ്പ് കാവിൽനിന്നുള്ള നീരുറവയുടെ സംരക്ഷണം, ചെറുതടയണകളുടെ നിർമാണം, ഭൂജല പരിപോഷണത്തിനായുള്ള കുഴികൾ, മേൽക്കൂരയിൽ നിന്നുള്ള മഴവെള്ളത്തിന്റെ സംഭരണവും ഭൂജല പരിപോഷണവും, കല്ലുകയ്യാല നിർമാണം, തട്ടുതിരിക്കൽ, ഫലവൃക്ഷത്തൈ വിതരണം, കർഷക പരിശീലനം തുടങ്ങിയവയാണ് ഒന്നാംഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
പദ്ധതിയുടെ ഭാഗമായി കൃഷിയിടങ്ങിലെ മണ്ണ് പരിശധിച്ച് സോയിൽ ഹെൽത്ത് കാർഡ് നൽകുന്നതിനുള്ള ക്യാമ്പും കർഷകർക്ക് വിവിധ വിഷയങ്ങളിൽ പരിശീലന ക്ലാസുകളും സംഘടിപ്പിച്ചു. മാറുന്ന കാലാവസ്ഥ; മാറണം നമ്മൾ എന്ന വിഷയത്തിൽ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ വി.വി. പ്രകാശനും മണ്ണിനെയറിഞ്ഞ് കൃഷി എന്ന വിഷയത്തിൽ കൃഷിവകുപ്പ് റിട്ട. അഡീഷണൽ ഡയറക്ടർ ആർ. വീണാറാണിയും മണ്ണിനെ അറിയാം മൊബൈലിലൂടെ എന്ന വിഷയത്തിൽ മണ്ണ് പര്യവേഷണ ഓഫീസർ സി.കെ. ശ്രീഷ്മയും ക്ലാസുകൾ നയിച്ചു. പരിപാടിയിൽ പങ്കെടുത്ത കർഷകർക്ക് ഡോളമൈറ്റും പച്ചക്കറി വിത്ത് പാക്കറ്റുകളും വിതരണം ചെയ്തു.
പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഇ. കുഞ്ഞിരാമൻ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ഒക്ലാവ് കൃഷ്ണൻ, ആരോഗ്യ-വിദ്യാഭ്യാസം സ്ഥിരം സമിതി ചെയർപേഴ്സൺ എം. മനു, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.ടി. ശ്രീലത, കൃഷി ഓഫീസർമാരായ ഇ.എൻ. ശിൽപ, കെ. നാണുക്കുട്ടൻ, മണ്ണ് സംരക്ഷണ ഓഫീസർ രാജിത് ആർ. ചന്ദ്രൻ, ശൂലാപ്പ് കാവ് സംരക്ഷണ സമിതി സെക്രട്ടറി എ.എം. ബാലകൃഷ്ണൻ, പാടിക്കീൽ ഗവ. യു.പി സ്കൂൾ മുഖ്യാധ്യാപകൻ കെ. സുഗതൻ എന്നിവർ പങ്കെടുത്തു.
Kasaragod
കാറ്റാംകവല: വിശുദ്ധ യൂദാ തദേവൂസിന്റെ തീർഥാടന ദേവാലയത്തിൽ നവനാൾ തിരുകർമങ്ങൾക്കും തിരുനാളാഘോഷങ്ങൾക്കും വികാരി ഫാ.ജോസഫ് മടപ്പാംതോട്ടുകുന്നേൽ കൊടിയേറ്റി. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാനയും വചനസന്ദേശവും നടന്നു.
നവനാൾ ദിനങ്ങളിൽ 3.30ന് ആരംഭിക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ. ജോസഫ് തുരുത്തേൽ, ഫാ. പോൾ മുണ്ടയ്ക്കൽ, ഫാ. ജോൺ മുള്ളങ്കുഴി, ഫാ. മാർട്ടിൻ പാഴൂപറമ്പിൽ, ഫാ. ജോമി തൊട്ടിയിൽ, ഫാ. ജോബി വട്ടമല, ഫാ. ടിൻസൺ സെബാസ്റ്റ്യൻ എന്നിവർ കാർമികത്വം വഹിക്കും.
തിരുനാൾ ദിനമായ 22ന് ഉച്ചകഴിഞ്ഞ് 3.30ന് ദിവ്യകാരുണ്യ ആരാധന, ജപമാല. നാലിന് ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന. കാർമികൻ ഫാ.അരുൺ കുര്യാളാനിക്കൽ. ആറിന് വിശ്വാസ പ്രഘോഷണ റാലി. തുടർന്ന് സ്നേഹവിരുന്ന്.
Kasaragod
കാഞ്ഞങ്ങാട്: ജില്ലാ ആസ്ഥാനമായ കാസർഗോഡ് നഗരത്തിന്റെ പേര് മലയാളത്തിലുള്ള ഔദ്യോഗിക രേഖകളിൽ കാസർഗോഡ് എന്നും കാസർകോട് എന്നും എഴുതാറുണ്ട്.
കന്നഡ ഭാഷയിൽ നിന്നുള്ള യഥാർഥ പ്രയോഗം കാസർഗോഡ് എന്നാണെന്നും അതിനെ മലയാളത്തിന്റെ ശൈലിയിലേക്കു മാറ്റുമ്പോൾ അത് കാസർകോട് ആയി മാറുമെന്നുമാണ് ഭാഷാവിദഗ്ധരുടെ വിശദീകരണം. എന്നാൽ ഇത് രണ്ടുമല്ലാതെ പുതിയൊരു രീതിയിലാണ് കാഞ്ഞങ്ങാട് നഗരത്തിലെ ബസ് ബേയിൽ നഗരസഭ സ്ഥാപിച്ച ബോർഡിൽ സ്ഥലപ്പേരുകൾ എഴുതിയിരിക്കുന്നത്.
കാസറകോട് എന്നാണ് മലയാളത്തിലുള്ള ബോർഡിൽ ജില്ലാ ആസ്ഥാനത്തിന്റെ പേരെഴുതിയിട്ടുള്ളത്. തൊട്ടുതാഴെ ബേക്കൽ എന്ന പേരിൽ ലോകപ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രത്തിന്റെ പേര് ബേക്കലം എന്നും എഴുതുയിട്ടുണ്ട്.
ഉച്ചാരണശൈലിയിൽ കാസറകോട് എന്നും ബേക്കലം എന്നുമൊക്കെ പറഞ്ഞാലും നഗരസഭ ഔദ്യോഗികമായി സ്ഥാപിച്ച ബോർഡിൽ അങ്ങനെയൊക്കെ എഴുതുന്നത് ശരിയാണോയെന്ന ചോദ്യമാണ് ഉയരുന്നത്. സ്ഥലപരിചയമില്ലാതെ മറ്റിടങ്ങളിൽ നിന്നെത്തുന്നവർ ഈ ബോർഡ് കണ്ടാൽ അതിൽ പറഞ്ഞിരിക്കുന്നത് കാസർഗോഡിനെയും ബേക്കലിനെയും കുറിച്ചുതന്നെയാണോയെന്ന് സംശയിക്കാനിടയുണ്ട്. യാത്രക്കാർക്ക് വഴികാട്ടുന്നതിനായി നഗരസഭ ബോർഡ് സ്ഥാപിക്കുമ്പോൾ അതിൽ സ്ഥലപ്പേരുകൾ കൃത്യമായിത്തന്നെ രേഖപ്പെടുത്തുന്ന കാര്യമെങ്കിലും ശ്രദ്ധിക്കേണ്ടതല്ലേ എന്നാണ് നാട്ടുകാരുടെ ചോദ്യം.
Kasaragod
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിനെ മൂവര്ണകടലാക്കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും യുവജനക്ഷേമ മന്ത്രിയുമായ ഒ.ജെ.ജനീഷ് നയിച്ച ജെന്‍ ഇന്ത്യ മൂവ്മെന്റ്പദയാത്ര.
മാണിക്കോത്ത്നിന്ന് ആരംഭിച്ച പദയാത്ര രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഫ്ളാഗ് ഓഫ് ചെയ്തു. നരേന്ദ്രമോദിയും കൂട്ടരും നടത്തുന്ന വോട്ട് ചോരിക്കെതിരേ രാജ്യമാകമാനം ഉയരുന്ന പ്രതിഷേധ ജ്വാലയെ തടഞ്ഞുനിര്‍ത്താന്‍ സംഘപരിവാറിന് ഇനി സാധിക്കില്ലെന്ന് ഉണ്ണിത്താന് പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കാനുളള നിരന്തരമായ പോരാട്ടമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും രാജ്യത്ത് നടത്തുന്നതെന്നും സംഘപരിവാറിന്റെ മുന്നില്‍ മുഖം രക്ഷിക്കാന്‍ അവിടെയും ഇവിടെയും പ്രത്യക്ഷപ്പെടുന്ന കുംബിഡി സ്വാമിയുടെ വേഷമാണ് സിപിഎം ആടുന്നതെന്നും മന്ത്രി ജനീഷ് പറഞ്ഞു. ആയിരങ്ങള്‍ അണിനിരന്ന പദയാത്ര പുതിയകോട്ടയില്‍ സമാപിച്ചു. മാന്തോപ്പ് മൈതാനിയില്‍ നടന്ന സമാപനസമ്മേളനം കെ. സുധാകരന് എംപി ഉദ്ഘാടനം ചെയ്തു. ഈ നാടിന്റെ പ്രശ്നം പരിഹരിക്കുന്ന നേതൃത്വമാണ് രാജ്യത്തിനാവശ്യമെന്നും കോണ്‍ഗ്രസിന്റെ ആവേശം രാജ്യമെങ്ങും അലയടിക്കുകയാണെന്നും ഈ സമരം ഒരു പുതുയുഗത്തിന് വേണ്ടിയുള്ള സംഘടിക്കലായി മാറ്റണമെന്നും സുധാകരന് പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്് കെ.ആര്. കാര്ത്തികേയന്, സംസ്ഥാന വൈസ്പ്രസിഡന്റ് വി.പി. അബ്ദുള്‍ റ ഷീദ്, ജനറല്‍ സെക്രട്ടറിമാരായ ജോമോന് ജോസ്, വിനോദ് ചുള്ളിയില്‍, സന്ദീപ് വാര്യര്‍ എംഎല്‍എ, കെ. നീലകണ്ഠന് എംഎല്‍എ, ഷമീം റാവുത്തര്‍, മിഥുന് മയൂരം, എ.കെ.ഷാനിദ്, ഉനൈസ് ബേഡകം, ഹക്കീം കുന്നില്‍, രമേശന് കരുവാച്ചേരി, ബി.പി. പ്രദീപ്കുമാര്‍, പി.കെ. ഫിറോസ്, മീനാക്ഷി ബാലകൃഷ്ണന്, എം.സി. പ്രഭാകരന്, പി.വി. സുരേഷ്, കെ.വി. ശശിധരന്, രാജന് പെരിയ, കെ.പി. പ്രകാശന്, ധന്യ സുരേഷ് എന്നിവര്‍ സംസാരിച്ചു.
Kasaragod
കാഞ്ഞങ്ങാട്: വര്‍ധിപ്പിച്ച ഇന്‍സെന്റീവ് മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കുക, പ്രഖ്യാപിച്ച 21,000 ഓണറേറിയം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശാ വര്‍ക്കേഴ്സ് യൂണിയന് (സിഐടിയു) ജില്ലാകമമിറ്റി ദേശീയ ആരോഗ്യദൗത്യം ഡിഎംഒ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ടി. നാരായണന് ഉദ്ഘാടനം ചെയ്തു. വി.വി. പ്രസന്നകുമാരി അധ്യക്ഷതവഹിച്ചു. എം. മഞ്ജുഷ, ടി.കെ. സവിതകുമാരി, ബിന്ദു കൃഷ്ണന്, പ്രീത മടിക്കൈ, ഇ. രമണി എന്നിവര്‍ സംസാരിച്ചു.
Kasaragod
കാസർഗോഡ്: കള്ളന്മാർ വരാതിരിക്കാൻ വീടിന്റെ ഗേറ്റടച്ചുപൂട്ടി സുരക്ഷിതമാക്കുന്നവരാണ് നമ്മളിലേറെയും. പക്ഷേ ഗേറ്റുതന്നെ കള്ളൻമാർ എടുത്തുകൊണ്ടുപോയാൽ എന്തുചെയ്യുമെന്ന ചോദ്യമാണ് ചെമ്മനാട് കൂവത്തൊട്ടിയിൽ നിന്നു കേൾക്കുന്നത്.
കൂവത്തൊട്ടിയിലെ വി.കെ. ജയനാരായണൻ നമ്പ്യാരുടെ വീടിന്റെ ചെറിയ ഗേറ്റാണ് കള്ളൻമാർ എടുത്തുകൊണ്ടുപോയത്. വാഹനങ്ങൾ കടന്നുപോകുന്നതിനുള്ള വലിയ ഗേറ്റിനൊപ്പം ആളുകൾക്ക് കടന്നുവരാൻവേണ്ടി മാത്രം സ്ഥാപിച്ച ഗേറ്റായിരുന്നു ഇത്. കഴിഞ്ഞ ഒക്ടോബർ 27ന് വൈകിട്ട് ഗേറ്റടയ്ക്കാനായി ചെന്നപ്പോഴാണ് ഗേറ്റുതന്നെ അവിടെയില്ലെന്നു കണ്ടത്. അടുത്തുള്ള വീട്ടിലെ സിസിടിവി കാമറ പരിശോധിച്ചപ്പോൾ ഗേറ്റ് രണ്ടുപേർ ചേർന്ന് ഒരു സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യം കിട്ടി. ഈ ദൃശ്യം സഹിതം വീട്ടുകാർ മേൽപറമ്പ് പൊലിസിൽ പരാതി നൽകിയിട്ടുണ്ട്.
ദൃശ്യത്തിൽ കാണുന്ന ആളുകളുടെ വിവരമോ വാഹന നമ്പറോ ഇതുവരെ വ്യക്തമായിട്ടില്ലെന്നാണ് സൂചന.
Kasaragod
വെള്ളരിക്കുണ്ട്: കുട്ടികളിൽ വർധിച്ചുവരുന്ന ഡിജിറ്റൽ അഡിക്ഷനെതിരേ ജില്ലാ പൊലിസ് സോഷ്യൽ ഡിവിഷനും വെള്ളരിക്കുണ്ട് ജനമൈത്രി പൊലിസും സംയുക്തമായി സംഘടിപ്പിച്ച ബോധവത്കരണ പരിപാടി മികച്ച ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. പരിപാടിയുടെ ഭാഗമായി വിവിധ സ്കൂളുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഡിജിറ്റൽ പ്രൊട്ടക്ഷൻ റാലിയും തുടർന്ന് യഷുവ കൺവെൻഷൻ സെന്ററിൽ കൗമാരക്കാർക്കും മാതാപിതാക്കൾക്കുമായി ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
ഡിജിറ്റൽ പ്രൊട്ടക്ഷൻ മതിലായി അണിനിരന്ന വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും കാസർഗോഡ് അഡീഷണൽ എസ്പി പി.പി. കരുണാകരൻ തൂഫാൻ പ്രതിജ്ഞയും നാർകോട്ടിക് സെൽ ഡിവൈഎസ്പി ഡോ. വി. ബാലകൃഷ്ണൻ ഡിജിറ്റൽ സിറ്റിസൺ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.
കിനാനൂർ-കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എം. രാജൻ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ബളാൽ പഞ്ചായത്ത് പ്രസിഡന്റ് എ.ലത, വൈസ് പ്രസിഡന്റ് രാജു കട്ടക്കയം, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഷോബി ജോസഫ്, വെള്ളരിക്കുണ്ട് ഫൊറോന വികാരി ഫാ. ഡോ. ജോൺസൺ അന്ത്യാംകുളം, കക്കയം ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം പ്രസിഡന്റ് നന്ദകുമാർ, കല്ലഞ്ചിറ ജുമാ മസ്ജിദ് ഖത്തീബ് ഹാഫിസ് മുഹമ്മദ് ഹുനൈഫ് സഖാഫി എന്നിവർ സംബന്ധിച്ചു.
മാലോത്ത് കസബ ഗവ. ഹയർ സെക്കൻഡറി, വള്ളിക്കടവ് സെന്റ് സാവിയോ, വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ്, ബളാൽ, പരപ്പ, ബാനം ഗവ. സ്കൂളുകളിൽ നിന്നുള്ള എസ്പിസി, എൻഎസ്എസ്, റോവർ, സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർഥികളും അധ്യാപകരും റാലിയിൽ പങ്കെടുത്തു. വിവിധ റോട്ടറി, ലയൺസ് ക്ലബുകൾ, വ്യാപാരി വ്യവസായി ഏകോപനസമിതി കൊന്നക്കാട്, മാലോം, വെള്ളരിക്കുണ്ട്, ബളാൽ, പരപ്പ യൂണിറ്റുകൾ, വെള്ളരിക്കുണ്ട് ടൗണിലെ ഓട്ടോ-ചുമട്ടുതൊഴിലാളികൾ തുടങ്ങിയവർ പരിപാടിക്ക് പിന്തുണയുമായി അണിനിരന്നു.
തുടർന്ന് നടന്ന പൊതുസമ്മേളനം നാർകോട്ടിക് സെൽ ഡിവൈഎസ്പി ഡോ. വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബളാൽ പഞ്ചായത്ത് പ്രസിഡന്റ് എ. ലത അധ്യക്ഷത വഹിച്ചു. അഡീഷണൽ എസ്പി പി.പി. കരുണാകരൻ, ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം,
പഞ്ചായത്ത് അംഗങ്ങളായ ഷൈലജ കൃഷ്ണ, ജോമോൻ മാത്യു, ടി.എൻ. ബാബു, ഷാജൻ പൈങ്ങോട്ട്, സി.വി. ശ്രീധരൻ, ടി.വി. ചന്ദ്രൻ, മിനി ആന്റണി, സി. ധന്യ, എം. ലക്ഷ്മി, കുഞ്ഞിരാമൻ, സനോജ് മാത്യു, റോസിലിൻ സിബി, ജോസ് മാത്യു, എം. ശ്രീജ, എ.വി. ശ്യാമള എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ ഡിജിറ്റൽ ഉപയോഗം സുരക്ഷിതവും നിയന്ത്രിതവുമാക്കേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടിയ ബോധവത്കരണ സെമിനാറിൽ ഫാ.ഡോ. ജോൺസൺ അന്ത്യാംകുളവും കാസർഗോഡ് സൈബർ സെല്ലിലെ പി.ആർ. ശ്രീനാഥും ക്ലാസുകൾ നയിച്ചു.
Kasaragod
എണ്ണപ്പാറ: ജോലിക്കിടെ കെട്ടിടത്തില്‍നിന്ന് വീണ് അരയ്ക്ക് താഴെ തളര്‍ന്ന് കിടപ്പിലായ എണ്ണപ്പാറ പേരിയയിലെ സനോജ് മാധവന് നാട്ടുകാര്‍ നിര്‍മിച്ചുനല്‍കിയ സ്നേഹവീടിന്റെ നിര്‍മാണം പൂര്‍ത്തിയായി.
താക്കോല്‍ദാനം നാളെ രാവിലെ 11.30ന് എണ്ണപ്പാറ ഹോളി സ്പിരിറ്റ് പള്ളി വികാരി ഫാ. ജോയിസ് കാരിക്കാത്തടത്തില്‍, ഭവനനിര്മാണകമ്മിറ്റി രക്ഷാധികാരി യു. നാരായണന് നായര്‍ എന്നിവര്‍ ചേർന്ന് നിർവഹിക്കും. കഴിഞ്ഞ ഒമ്പതു വര്‍ഷമായി കിടപ്പിലായി, ഒരു കുഞ്ഞുവീടെന്ന സ്വപ്നവുംകണ്ട് ജീവിച്ച യുവാവിന് ഭിന്നശേഷിക്കാര്‍ക്കുള്ള പെന്ഷന് മാത്രമാണ് വരുമാനം. പേരിയ ജംഗഷ്നില്‍ നല്ല മാര്‍ക്കറ്റ് വിലയുള്ള അഞ്ചുസെന്റ് സ്ഥലം ഉഷ എന്ന വീട്ടമ്മ ദാനം ചെയ്യാന്‍ തയാറായതോടെയാണ് സനോജിന് വീടൊരുക്കാന്‍ നാട് രംഗത്തിറങ്ങിയത്. എണ്ണപ്പാറ ഹോളി സ്പിരിറ്റ് ചര്‍ച്ച് വികാരി ഫാ. ജോയിസ് കാരിക്കാത്തടത്തിലിന്റെ നേതൃത്വത്തില്‍ ഇടവക കൂട്ടായ്മ വീടിന്റെ തറ നിര്മിച്ചുനല്കിയതോ ടെ പിന്നീടെല്ലാം വേഗത്തിലായി.
സനോജിന്റെ ക്ലാസ്മേറ്റ് കൂട്ടായ്മ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി, ജിവനക്കാര്‍ എന്നിവരും വിവിധ സംഘടനകളും കൂട്ടായ്മകളും നന്മ മനസിനൊപ്പം നിന്നു. 740 ചതുരശ്രമീറ്ററില്‍ രണ്ടു ബാത്ത് അറ്റാച്ച്ഡ് ബെഡ്റൂം, ഹാള്‍, അടുക്കള, വര്‍ക്ക് ഏരിയ എന്നിവയടങ്ങിയ ഭിന്നശേഷി സൗഹൃദമായ മനോഹരമായ വീടൊരുങ്ങി.
കെഎസ്ഇബി അധികൃതര്‍ സ്വകാര്യ റോഡരികുവഴി മൂന്നു വൈദ്യുതതൂണുകൾ സ്ഥാപിച്ചാണ് വൈദ്യുതി എത്തിച്ചത്. ഭൂമി ദാനം ചെയ്ത വീട്ടുകാര്‍ താത്കാലികമായി കുടിവെള്ള സൗകര്യമൊരുക്കിനല്കി. പഞ്ചായത്ത് അധികൃതര്‍ കുഴല്‍കിണര്‍ നിര്‍മിച്ച് സനോജിന് കൂടിവെള്ള സൗകര്യമൊരുക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Kasaragod
കാസര്‍ഗോഡ്: വിഖ്യാത ശില്പി കാനായി കുഞ്ഞിരാമന് കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ നിര്‍മിച്ച ശില്പങ്ങള് നാടിന് സമര്‍പ്പിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ നടുക്കുന്ന ഓര്‍മകള്‍ വിളിച്ചോതുന്ന വിക്ടിംസ്, അതിജീവനത്തിന്റെ പ്രതീകമായ ഫ്രീഡം എന്നീ ശില്പങ്ങളാണ് കാനായി തയാറാക്കിയത്.
ജന്മനാട്ടില് കാനായി നിര്‍മിച്ച ഏക ശില്പമാണിത്. 40 അടി ഉയരമുള്ള ശില്പം കാനായി ശില്പങ്ങളില് ഏറ്റവും ഉയരം കൂടിയതാണ്. രാജ്മോഹന്‍ ഉണ്ണിത്താന് എംപി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കല്ലട്ര മാഹിന്‍ എംഎല്‍എ അധ്യക്ഷതവഹിച്ചു.
എംഎല്‍എമാരായ എ.കെ.എം. അഷറഫ്, കെ. നീലകണ്ഠന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം, ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ്, ജില്ലാ പൊലിസ് മേധാവി പി. നിധിന്‍രാജ്, മുന്‍ എംപി പി. കരുണാകരന്, മുന്‍ എംഎല്‍എ കെ. കുഞ്ഞിരാമന്, ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.കെ. സോയ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള, യു.കെ. സെയ്ഫുള്ള തങ്ങള്‍, സി. ബാലന്, കെ. സുജാത, സി. ബിന്ദു, സി.എം. മീനാകുമാരി, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് വസന്തന് അജക്കോട്, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ഇര്‍ഫാന ഇക്ബാല്‍, ഒക്ലാവ് കൃഷ്ണന്, എം. മനു, റീന തോമസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.ബി. ഷഫീഖ്, ഹര്‍ഷാദ് വൊര്‍ക്കാടി കെ. സബീഷ്, രാമപ്പ മഞ്ചേശ്വര, ഗ്രാമപഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് കെ.ബി. മുഹമ്മദ്കുഞ്ഞി, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ പി.കെ. ഫൈസല്‍, ഹരീഷ് ബി.നമ്പ്യാര്‍, അഹമ്മദലി കുമ്പള, ജെറ്റോ ജോസഫ്, നാഷണല്‍ അബ്ദുള്ള, ഷിനോജ് ചാക്കോ, വി.കെ. രവീന്ദ്രന്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ എം.വി. ബാലകൃഷ്ണന്, ഇ. പത്മാവതി, എ.ജി.സി. ബഷീര്‍, പി.പി. ശ്യാമളാദേവി, ബേബി ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാനായി കുഞ്ഞിരാമന്റെ പത്നി നളിനി കാനായി, ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് രൂപശ്രീ വോര്‍ക്കാടി എന്നിവര്‍ സംബന്ധിച്ചു.
Kasaragod
കാഞ്ഞങ്ങാട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും യുവജനക്ഷേമ മന്ത്രിയുമായ ഒ.ജെ. ജനീഷ് നയിക്കുന്ന ജെന്‍ ഇന്ത്യ മൂവ്മെന്റ് പദയാത്ര ഇന്നു കാഞ്ഞങ്ങാട്ട് നടക്കും.
ഭരണഘടനയാണ് കാവല്‍, സമത്വമാണ് രാഷ്ട്രീയം, ലഹരിയാണ് ശത്രു എന്ന സന്ദേശവുമായാണ് പദയാത്ര. ഉച്ചകഴിഞ്ഞ് മൂന്നിന് മാണിക്കോത്ത് രാജ്മോഹന്‍ ഉണ്ണിത്താന് എംപി യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. പുതിയകോട്ട മാന്തോപ്പ് മൈതാനിയില്‍ ജാഥ സമാപിക്കും. തുടര്‍ന്നു നടക്കുന്ന പൊതുയോഗം കെ. സുധാകരന് എംപി ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് എംഎല്‍എ മുഖ്യാതിഥിയായിരിക്കും. എംഎല്‍എമാരായ കെ. നീലകണ്ഠന് സന്ദീപ് വാര്യര്‍, ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ എന്നിവര്‍ സംബന്ധിക്കും.
പത്രസമ്മേളനത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ആര്. കാര്ത്തികേയന്, രതീഷ് കാട്ടുമാടം, ദീപു കല്യോട്ട്, വിനോദ കപ്പിത്താന്, ഷിബിന്‍ ഉപ്പിലിക്കൈ, എച്ച്.ആര്. വിനീത് എന്നിവര്‍ സംബന്ധിച്ചു.
Kasaragod
കാസര്‍ഗോഡ്: വനിതാശിശുവികസനവകുപ്പിന്റെ ഉജ്വലബാല്യം പുരസ്കാരം ജില്ലയിലെ മൂന്നു പ്രതിഭകള്‍ക്ക്. ആറു മുതല്‍ 11 വയസ് വരെയുള്ള കുട്ടികളുടെ പൊതുവിഭാഗത്തില്‍ വെള്ളരിക്കുണ്ട് സെന്റ് എലിസബത്ത് കോണ്‍വെന്റ് സ്കൂളിലെ എയ്ബല്‍ ജിന്‍സ് പുരസ്കാരത്തിന് അര്‍ഹനായി.
ആറാംക്ലാസ് വിദ്യാര്‍ഥിയായ എയ്ബല്‍ പഠന-പാഠ്യേതരപ്രവര്‍ത്തനങ്ങളില്‍ ഒരുപോലെ മികവ് തെളിയിച്ചിട്ടുണ്ട്. ശിശുക്ഷേമസമിതിയുടെ ഈ വര്‍ഷത്തെ ശിശുദിനറാലിയിലും വിദ്യാര്‍ഥികളുടെ പാര്‍ലമെന്റിലും എയ്ബലിനെയാണ് കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. പ്ലാക്കല്‍ ജിന്‍സ് ജോസഫിന്റെയും ജിന്‍സിയുടെയും മകനാണ്.
12 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ പൊതുവിഭാഗത്തില്‍ കുണിയ എമിന് ഇന്റര്‍നാഷണല്‍ സ്കൂളിലെ മുഹമ്മദ് ബിന്‍ മൊയ്തീന് ജേതാവായി. ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയായ മുഹമ്മദ് ശാസ്ത്ര-ഗണിതശാസ്ത്രമേഖലകളിലും പ്രസംഗിത്തിലും ചെസിലും കരാട്ടെയിലുമെല്ലാം മികവ് തെളിയിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ വിദ്യാര്‍ഥി വിജ്ഞാന് മന്ഥന് സയന്‍സ് ടാലന്റ് സെര്‍ച്ചില്‍ സൗത്ത് സോണില്‍ ഒന്നാം റാങ്ക്, ടെക്ഫെസ്റ്റ് സീറോ കോഡ് സോണല്‍ ജേതാവ്, ഇന്നവിസ്റ്റ ഹാക്കത്തണില്‍ ദക്ഷിണേന്ത്യ തലത്തില്‍ രണ്ടാംസ്ഥാനം എന്നിവ പ്രധാന നേട്ടങ്ങളാണ്. കാസര്‍ഗോഡ് തളങ്കര തെരുവത്തെ മുന്‍ നഗരസഭ കൗണ്‍സിലര്‍ മൊയ്തീന്റെയും നിലവിലെ കൗണ്‍സിലര്‍ ഷക്കീന മൊയ്തീന്റെയും മകനാണ്.
ഭിന്നശേഷി വിഭാഗത്തില്‍ കാസര്‍ഗോഡ് ജിഎച്ച്എസ്എസിലെ കെ. മുസ്തഫ പുരസ്കാരത്തിന് അര്‍ഹനായി. പത്താംക്ലാസ് വിദ്യാര്‍ഥിയായ മുസ്തഫ കാഴ്ചപരിമിതിയുള്ളവരുടെ അണ്ടര്‍-15 ചെസ് ടൂര്‍ണമെന്റിലെ സംസ്ഥാന ചാമ്പ്യനാണ്. കാഴ്ചപരിമിതിയുള്ളവരുടെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കഴിഞ്ഞവര്‍ഷം ജേതാക്കളായപ്പോള്‍ മാന്‍ ഓഫ് ദ സീരിസും ഫനലിലെ മാന്‍ ഓഫ് ദ മാച്ചും മുസ്തഫയായിരുന്നു. ബോവിക്കാനം മുതലപ്പാറയിലെ അബ്ദുള്‍ ഖാദറിന്റെയും ബി.എം.സമീനയുടെയും മകനാണ്. ഓരോ കുട്ടിക്കും 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. നാളെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ശിശുദിനാഘോഷ ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
Kasaragod
കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ കുട്ടികളുടെ അമ്മമാര്‍ക്ക് അവരുടെ നൈപുണ്യത്തിന് അനുസൃതമായി ചിട്ടപ്പെടുത്തിയ പ്രത്യേക സ്വയംതൊഴില്‍ പരിശീലനം നല്‍കണമെന്ന് ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് നിര്‍ദേശിച്ചു.
ഗ്രാമീണ സ്വയംതൊഴില്‍ സംരംഭകത്വ വികസന പരിശീലന സ്ഥാപനമായ വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റിന്റെ (ആര്-സെറ്റി) രണ്ടാംപാദ വാര്‍ഷിക അവലോകന യോഗത്തിലാണ് കളക്ടർ നിര്‍ദേശം നല്‍കിയത്. സഹജീവനം സ്നേഹഗ്രാമം പദ്ധതിയുടെ ഗുണഭോക്താക്കളായ അമ്മമാര്‍ക്കായി ജില്ലാ ഭരണകൂടം, എന്‍ഡോസള്‍ഫാന്‍ സെല്‍, നബാര്‍ഡ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുക.
വെള്ളിക്കോത്ത് പരിശീലനകേന്ദ്രം വഴി ഇതുവരെ 424 പരിശീലന പരിപാടികളിലായി 10,471 പേരാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. ഇതില്‍ 6,257 പേര് വിവിധ സ്വയംതൊഴില്‍-സംരംഭക മേഖലകളിലേക്ക് പ്രവേശിച്ചു. നിലവില്‍ 32 പേര് കേന്ദ്രത്തില്‍ തയ്യല്‍ പരിശീലനം നേടിവരുന്നുണ്ട്. തയ്യല്‍ പരിശീലനം, മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് ആന്‍ഡ് സര്‍വീസിംഗ്, ഫാസ്റ്റ് ഫുഡ് സ്റ്റാള്‍, അച്ചാര്‍-പപ്പടം-കറി പൗഡര്‍ നിര്‍മാണം, ബ്യൂട്ടീഷന് കോഴ്സ്, സിസിടിവി ഇന്സ്റ്റാളേഷന് ആന്‍ഡ് സര്‍വീസിംഗ്, ഫോട്ടോഗ്രഫി ആന്‍ഡ് വീഡിയോഗ്രഫി, ജ്വല്ലറി മേക്കിംഗ്, പേപ്പര്‍ കവര്‍-എന്‍വലപ്പ് ആന്‍ഡ് ഫയല്‍ മേക്കിംഗ്, ജനറല്‍ ഇഡിപി, മ്യൂറല്‍ പെയിന്റിംഗ് തുടങ്ങിയ മേഖലകളിലാണ് കേന്ദ്രം പ്രധാനമായും പരിശീലനം നല്‍കുന്നത്. വരുന്ന പാദവര്‍ഷത്തില്‍ പപ്പടം, അച്ചാര്‍, മസാലപ്പൊടി നിര്‍മാണം, ഫാസ്റ്റ് ഫുഡ് സ്റ്റാള്‍, സിസിടിവി കാമറ-സെക്യൂരിറ്റി അലാം ഇന്സ്റ്റാളേഷന് ആന്‍ഡ് സർവിസ്, പൊതു സംരംഭകത്വ പരിശീലന പരിപാടികള്‍ തുടങ്ങി വിവിധ കോഴ്സുകള്‍ സംഘടിപ്പിക്കും.
ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേംബറില്‍ നടന്ന യോഗത്തില്‍ ആര്‍സെറ്റി ഡയറക്ടര്‍ ജോസ് സെബാസ്റ്റ്യന്‍, നബാര്‍ഡ് ഡിഡിഎം കെ.എസ്. ഷാരോണ്‍വാസ്, കാസര്‍ഗോഡ് ടിഡിഒ കെ. മധുസൂധനന്, ഡിഐസി അസി. ഡയറക്ടര്‍ ഹരികൃഷ്ണന്, കെ. ദീപക്, ഫാക്കല്‍റ്റിമാരായ ലിന്‍ഡ ലൂയിസ്, കെ.വി. പ്രതീഷ് എന്നിവര്‍ പങ്കെടുത്തു.
Kasaragod
നീലേശ്വരം: നീലേശ്വരത്തിന്റെ ദീര്‍ഘകാലമായുള്ള യാത്രാപ്രശ്നങ്ങള്‍ക്ക് പരിഹാരമായി രണ്ടു പ്രധാന പ്രതിവാര എക്സ്പ്രസ് ട്രെയിനുകള്‍ക്ക് കൂടി നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ച് റെയില്‍വേ ബോര്‍ഡ് ഉത്തരവിറക്കി.
11097/11098 പൂനെ- എറണാകുളം ജംഗ്ഷന് പൂര്‍ണ എക്സ്പ്രസ്, 16621/16622 രാമേശ്വരം - മംഗളുരു സെന്‍ട്രല്‍ എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ക്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ പുതുതായി സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ രാമേശ്വരം എക്സ്പ്രസ് കാസര്‍ഗോഡ് വിട്ടു കഴിഞ്ഞാല്‍ ഇനി നീലേശ്വരത്ത് മാത്രമാണ് സ്റ്റോപ്പ് ഉള്ളത്.
കണ്ണൂര്‍-കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ നീലേശ്വരത്ത് മാത്രമാണ് ഈ ട്രെയിനിന് സ്റ്റോപ്പ് ലഭിച്ചിരിക്കുന്നത്. പൂര്‍ണ എക്സ്പ്രസിന് കാസര്‍ഗോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശേരി, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍ ജംഗ്ഷന്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, എറണാകുളം ജംഗ്ഷന് എന്നിവയ്ക്ക് പുറമെയാണ് നീലേശ്വരത്ത് പരീക്ഷണാടിസ്ഥാനത്തില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. രാമേശ്വരം എക്സ്പ്രസിന് പാലക്കാട് ജംഗ്ഷന്, ഷൊര്‍ണൂര്‍ ജംഗ്ഷന്, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ പ്രധാന സ്റ്റോപ്പുകള്‍ക്ക് ഒപ്പമാണ് നീലേശ്വരത്തും സ്റ്റോപ്പ് ലഭിക്കുന്നത്.
Kasaragod
കാസര്‍ഗോഡ്: ജില്ലയിലെ അഞ്ചു നിയമസഭാ നിയോജകമണ്ഡലങ്ങളിലെയും കരട് വോട്ടര്‍ പട്ടിക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പ്രസിദ്ധീകരിച്ചു. മഞ്ചേശ്വരം, കാസര്‍ഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നീ നിയോജകമണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയാണ് പ്രസിദ്ധീകരിച്ചത്.
കരട് വോട്ടര്‍ പട്ടിക ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് നിയോജക മണ്ഡലങ്ങളിലെ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫിസര്മാര്മാര്ക്ക് കൈമാറി. വിവിധ രാഷ്ട്രീയ കക്ഷിപ്രതിനിധികള്ക്ക് ഇആര്‍ഒ കരട് വോട്ടര്‍പട്ടിക ലഭ്യമാക്കും. അവകാശവാദങ്ങളും എതിര്‍പ്പുകളും ഇന്നു മുതല്‍ ഡിസംബര്‍ 11 വരെ സ്വീകരിക്കും. ഡിസംബര്‍ 28നു തീര്‍പ്പാക്കും. 2027 ജനുവരി നാലിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.
അഞ്ചു നിയോജകമണ്ഡലങ്ങളിലായി ആകെ 11,12,316 വോട്ടര്‍മാരാണ് കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.ഇതില്‍ 5,49,034 പേര് പുരുഷന്മാരും 5,63,272പേര് സ്ത്രീകളും 10 പേര് ട്രാന്‍സ്ജെന്‍ഡര്‍മാരുമാണ്.
ഇതില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ആകെ 2,32,256 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,16,901 പുരുഷന്മാരും 1,15,355 സ്ത്രീകളുമുണ്ട്. കാസര്‍ഗോഡ് മണ്ഡലത്തില്‍ ആകെ 2,12,456 വോട്ടര്‍മാരാണുള്ളത്. 1,06,354 പുരുഷന്മാരും 1,06,102 സ്ത്രീകളും പട്ടികയിലുണ്ട്. ഉദുമ മണ്ഡലത്തില്‍ 2,30,156 വോട്ടര്‍മാരാണുള്ളത്. 1,13,039 പുരുഷന്മാരും 1,17,115 സ്ത്രീകളും രണ്ട് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും പട്ടികയിലുണ്ട്. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ആകെ 2,25,875 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,09,936 പുരുഷന്മാരും 1,15,933 സ്ത്രീകളും ആറു ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ആകെ 2,11,573 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,02,804 പുരുഷന്മാരും 1,08,767 സ്ത്രീകളും രണ്ടു ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്.
Kasaragod
നീലേശ്വരം: നീലേശ്വരം നഗരസഭ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന മുറ്റത്ത് മൂന്നു മുരിങ്ങ പദ്ധതിയുടെ ഭാഗമായി ഒരുക്കുന്ന 35,000 മുരിങ്ങ തൈകളുട വള്‍ച്ചയും പരിപാലനവും വിലയിരുത്തുന്നതിനായി നഗരസഭ ചെയര്‍പേഴ്സണ്‍ പി.പി. മുഹമ്മദ് റാഫി, പടന്നക്കാട് കാര്‍ഷിക കോളജ് ഡീന്‍ ഡോ.ബി. രമേശ് എന്നിവര്‍ സന്ദര്‍ശനം നടത്തി പുരോഗതി വിലയിരുത്തി.
നഗരസഭയിലെ 34 വാര്‍ഡുകളിലെ 12,000 വീടുകളില്‍ പോഷക സമൃദ്ധമായ മുരിങ്ങയുടെ ലഭ്യത ഉറപ്പ് വരുത്തുക, തൊഴിലുറപ്പ് പദ്ധതിയിലൂടെ കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വൈസ് ചെയര്‍പേഴ്സണ്‍ പി.എം. സന്ധ്യ, സ്ഥിരംസമിതി അധ്യക്ഷരായ ഷമീന മുഹമ്മദ്, കെ.സതീശന്, കൗണ്‍സിലര്‍ പി.വി.സതീശന്, നഗരസഭ സെക്രട്ടറി അനുപമ സദാനന്ദന്, ഫാം ഓഫിസര്‍ ശില്പ, അസോസിയേറ്റ് പ്രഫ. എന്‍.കെ. ബിനിത, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഓവര്‍സിയര്‍ എന്‍.പി. അനഘ, അക്കൗണ്ടന്റ് കെ.വി. നീതു എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Kasaragod
തൃക്കരിപ്പുർ: ചെറുവത്തൂർ ഉപജില്ല സ്കൂൾ കലോത്സവം വത്തിൻ്റെ സ്റ്റേജിന മൽസരങ്ങൾക്ക് തുടക്കമായി. തൃക്കരിപ്പുർ ജിവിഎച്ച്എസ്എസിൽ നടന്ന ചടങ്ങിൽ സന്ദീപ് വാര്യർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് സാജിദ സഫറുള്ള അധ്യക്ഷത വഹിച്ചു.രമേശൻ പുന്നത്തിരിയൻ, സി.എം. മീനാകുമാരി, പി.സി. സുബൈദ, എം. മനു, പി. ശശിധരൻ, വി.പി. താജുദീൻ, എം. രജീഷ് ബാബു, എ.ജി.സി. ബഷീർ, സത്താർ വടക്കുമ്പാട്, യു.പി. ഷെരീഫ്, ടി.എ.ഷർമിള, വി.എം. ശ്രീധരൻ, വി.വി. അബ്ദുള്ള, എം. രാമചന്ദ്രൻ, ടി.വി.ഷിബിൻ, ഇ. ബാലകൃഷ്ണൻ, എം.പി. ബിജീഷ്, വി.കെ. രതീശൻ, പി. രവീന്ദ്രൻ, പി. സനൽ, ഇ.കെ. ബൈജ എന്നിവർ പ്രസംഗിച്ചു.
Kasaragod
വെള്ളരിക്കുണ്ട്: 125 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ ഞള്ളമല വീട്ടിൽ പൊന്നപ്പൻ നായരെയും (68) വിജയമ്മയെയും (63) ആദരിച്ച് ബളാൽ പഞ്ചായത്ത്. പഞ്ചായത്ത് ഭരണസമിതി തൊഴിൽ സ്ഥലത്തെത്തി കേക്ക് മുറിച്ചാണ് അവരെ ആദരിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് എ. ലത അധ്യക്ഷതവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ഷോബി ജോസഫ്, മിനി മാത്യു, അസി.സെക്രട്ടറി എ.മധു, തൊഴിലുറപ്പ് എൻജിനിയർ പി.സി.റോബിൻ, ടി.എ.ജോണി ജോസഫ്, ഓവർസിയർമാരായ പി.കെ.മേരി, എം.കീർത്ത എന്നിവർ സംസാരിച്ചു.