x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ജ​ന്യ കു​ടി​വെ​ള്ള വി​ത​ര​ണപ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു


Published: March 3, 2026 06:55 AM IST | Updated: March 3, 2026 06:55 AM IST

ഒ​ല​വ​ക്കോ​ട്: ന​ന്മ​യു​ടെ സൗ​ജ​ന്യ കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി റെ​യി​ൽ​വേ കോ​ള​നി പു​തു​പ്പ​രി​യാ​രം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ മു​ൻ​വ​ശ​ത്ത് പാ​ല​ക്കാ​ട് എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ പി.​കെ. സ​തീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ന്മ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് കെ. ​മൂ​ർ​ത്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ന്ന​ണി ഗാ​യ​ക​ൻ വി​ഷ്ണു​ദാ​സ് പ്രാ​ർ​ഥ​നാ​ഗാ​നം ആ​ല​പി​ച്ചു.

പു​തു​പ്പ​രി​യാ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജ​യ​ൻ, അ​ക​ത്തേ​ത്ത​റ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ജി​ത്ത്, ഹേ​മാം​ബി​ക ന​ഗ​ർ ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് പോ​ലീ​സ് ഹ​രീ​ഷ്, അ​ക​ത്തേ​ത്ത​റ പ​ഞ്ചാ​യ​ത്ത് അം​ഗം ന​സീ​മ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് മാ​ത്യു ചെ​റി​യാ​ൻ, വാ​ക്കേ​ഴ്സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് മൂ​ർ​ത്തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.ന​ന്മ സെ​ക്ര​ട്ട​റി സി​ബി​ച്ച​ൻ തോ​മ​സ് സ്വാ​ഗ​ത​വും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Tags : nattu vishesham Free drinking water distribution

Recent News

Corehub Up