Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാട്ടുവിശേഷം

Thrissur

പൊ​തു​ഗ​താ​ഗ​തം മു​ട​ങ്ങി​യ​തോ​ടെ നാ​ട്ടു​കാ​ർ ദു​രി​ത​ത്തി​ൽ

തൃ​ശൂ​ർ: കൊ​ട്ടേ​ക്കാ​ട് മു​ണ്ടൂ​ർ റോ​ഡി​ലെ ചെ​മ്പി​ശേ​രി മേ​ൽ​പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ച​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളും സ്ഥി​രം​യാ​ത്ര​ക്കാ​രും ദു​രി​ത​ത്തി​ലാ​യി. മു​ന്ന​റി​യി​പ്പി​ല്ലാ​തെ പാ​ലം അ​ട​ച്ച​തും സ്വ​കാ​ര്യ ബ​സു​ക​ൾ റൂ​ട്ട് മാ​റ്റി​യ​തു​മാ​ണ് ജ​ന​ങ്ങ​ളെ വ​ല​യ്ക്കു​ന്ന​ത്.
പാ​ല​ത്തി​ന് മു​ക​ളി​ലെ ടാ​റിം​ഗ് പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ച്ച​താ​യും വാ​ഹ​ന​ങ്ങ​ൾ കു​റ്റൂ​ർ എം​എ​ൽ​എ റോ​ഡ് വ​ഴി തി​രി​ഞ്ഞു​പോ​ക​ണ​മെ​ന്നു​മാ​ണ് പു​ഴ​യ്ക്ക​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ര​ത്ത് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​റു​ടെ അ​റി​യി​പ്പ്. എ​ന്നാ​ൽ ഇ​തോ​ടെ പാ​മ്പൂ​ർ, വ​ലി​യ​പ​റ​മ്പ്, ആ​ട്ടോ​ർ മേ​ഖ​ല​ക​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് പൊ​തു​വാ​ഹ​ന സൗ​ക​ര്യം പൂ​ർ​ണ​മാ​യും നി​ഷേ​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. നി​ര​വ​ധി​പേ​രാ​ണ് റോ​ഡ് അ​ട​ച്ചു​കെ​ട്ടി​യ​ത് അ​റി​യാ​തെ ഇ​വി​ടേ​ക്ക് ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന​തും പാ​ലം​വ​രെ വ​ന്ന് മ​ട​ങ്ങി​പ്പോ​കു​ന്ന​തും.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി​യി​ൽ പാ​ല​ത്തി​ലൂ​ടെ ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ടി​രു​ന്നു. നി​ല​വി​ൽ എ​ല്ലാ വാ​ഹ​ന​ങ്ങ​ളും നി​രോ​ധി​ച്ച​ത് ഏ​റെ ബു​ദ്ധി​മു​ട്ടു സൃ​ഷ്ടി​ക്കു​ന്നു​വെ​ന്നാ​ണ് പ​രി​സ​ര​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.
തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള പോ​ക്കും വ​ര​വും സ്വ​കാ​ര്യ ബ​സു​ക​ൾ കു​റ്റൂ​ർ വ​ഴി മാ​ത്ര​മാ​യി ചു​രു​ക്കി​യ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള സാ​ധാ​ര​ണ​ക്കാ​രാ​ണ് ഏ​റ്റ​വു​മ​ധി​കം ക​ഷ്ട​പ്പെ​ടു​ന്ന​ത്. അ​മ​ല ആ​ശു​പ​ത്രി ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള എ​ളു​പ്പ​വ​ഴി​കൂ​ടി​യാ​ണ് ഇ​തോ​ടെ ത​ട​സ​പ്പെ​ട്ട​ത്.

ബ​ദ​ൽ വ​ഴി​ക​ളി​ലും കു​രു​ക്ക്

കു​റ്റൂ​ർ എം​എ​ൽ​എ റോ​ഡി​നു പു​റ​മേ കോ​ല​ഴി പോ​ട്ടോ​ർ വ​ഴി​യും വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ടു​ന്നു​ണ്ടെ​ങ്കി​ലും റെ​യി​ൽ​വേ ഗേ​റ്റി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പ്പെ​ട്ട് സ​മ​യ​വും ഇ​ന്ധ​ന​വും ന​ഷ്ട​മാ​കു​ന്ന​താ​യി യാ​ത്ര​ക്കാ​ർ പ​രാ​തി​പ്പെ​ടു​ന്നു.

മു​ന്പ് പാ​ലം നി​ർ​മാ​ണ​ത്തി​നാ​യി വ​ർ​ഷ​ങ്ങ​ളോ​ളം ഗ​താ​ഗ​തം തി​രി​ച്ചു​വി​ട്ട ഘ​ട്ട​ത്തി​ൽ ബ​സു​ക​ൾ പാ​മ്പൂ​ർ വ​ഴി സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നു. സ​മാ​ന​മാ​യ രീ​തി​യി​ൽ ഇ​പ്പോ​ഴും സ്വ​കാ​ര്യ ബ​സു​ക​ൾ പാ​മ്പൂ​ർ വ​ഴി തി​രി​ച്ചു​വി​ട​ണ​മെ​ന്നും, സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ മാ​ത്രം കു​റ്റൂ​ർ വ​ഴി ക​ട​ത്തി​വി​ട്ടാ​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്നും നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Thrissur

ഭാ​ര​ത​പ്ര​വേ​ശ​ന​തി​രു​നാ​ൾ സ​മാ​പി​ച്ചു

കൊ​ടു​ങ്ങ​ല്ലൂ​ർ: അ​ഴി​ക്കോ​ട് മാ​ർതോ​മാ പൊ​ന്തി​ഫി​ക്ക​ൽ തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ മാ​ർ​തോ​മ​ാശ്ലീ​ഹ​യു​ടെ ഭാ​ര​ത പ്ര​വേ​ശ​ന തി​രു​നാ​ളും മാ​ർ​തോ​മാ​ശ്ലീ​ഹാ​യു​ടെ വ​ല​തു​ക​ര തി​രു​ശേ​ഷി​പ്പ് റോ​മി​ൽ നി​ന്ന് തീ​ർ​ത്ഥ​കേ​ന്ദ്ര​ത്തി​ൽ പ്ര​തി​ഷ്ഠി​ച്ച​തി​ന്‍റെ 73 ാം വാ​ർ​ഷി​ക​വും സം​യു​ക്ത​മാ​യി ആ​ഘോ​ഷി​ച്ചു. പ​ത്ത് ദി​വ​സ​മാ​യി ആ​ഘോ​ഷി​ച്ചു വ​രു​ന്ന തി​രു​നാ​ളി​ന്‍റെ സ​മാ​പ​നദി​ന​മാ​യ ഇ​ന്ന​ലെ പത്തിനു​ള്ള പൊ​ന്തി​ഫി​ക്ക​ൽ സ​മൂ​ഹ​ദി​വ്യ​ബ​ലി​ക്ക് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ മു​ഖ്യ കാ​ർ​മി​ക​നാ​യി സ​ന്ദേ​ശം ന​ൽ​കി.

തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു​ശേ​ഷം ഉ​ച്ചക​ഴി​ഞ്ഞ് രണ്ടിന് മാ​ർ​തോ​മാ​ശ്ലീ​ഹ​ായു​ടെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു കൊ​ണ്ട് പെ​രി​യാ​റി​ലൂ​ടെ ഭാ​ര​ത പ്ര​വേ​ശ​ന ജ​ലഘോ​ഷ​യാ​ത്ര​യും വൈ​കീട്ട് ഏഴിന് ​കൊ​ച്ചി​ൻ വോ​യ്സ് അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള​യും ഉ​ണ്ടാ​യി​രു​ന്നു. 29ന് എ​ട്ടാ​മി​ടം വൈ​കി​ട്ട് 5.30 ന് ​ദി​വ്യ​ബ​ലി​യോ​ടെ തി​രു​നാ​ളി​ന് കൊ​ടി​യി​റങ്ങും.

Palakkad

ശ​മ്പ​ള​പ​രി​ഷ്ക​ര​ണം ഉ​ട​ൻ ന​ട​പ്പി​ലാ​ക്ക​ണം: കെ​എ​സ്എ​സ്പി​എ

അ​ക​ത്തേ​ത്ത​റ: ശ​മ്പ​ള​പ​രി​ഷ്ക​ര​ണം വൈ​കി​പ്പി​ക്ക​രു​തെ​ന്നും ക്ഷാ​മാ​ശ്വാ​സ കു​ടി​ശി​ക ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്നും കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മ​ല​മ്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം വാ​ർ​ഷി​ക സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ശ​ബ​രി ആ​ശ്ര​മ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​ബാ​ല​നും, പ്ര​തി​നി​ധി​സ​മ്മേ​ള​നം ഡി​സി​സി സെ​ക്ര​ട്ട​റി വി. ​രാ​മ​ച​ന്ദ്ര​നും ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ. ​ശി​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി. ​വേ​ലാ​യു​ധ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ബാ​ല​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി കെ.​എം.​എം. റ​ഷീ​ദ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജ​മീ​ലാ റ​ഷീ​ദ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ടി.​പി. ഉ​മ്മ​ൻ, വ​നി​താ ഫോ​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശൈ​ല​ജ ടീ​ച്ച​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Palakkad

ഭീ​ഷ​ണി​യാ​യി ക​ന്നു​കാ​ലി​പ്പ​ട

വാ​ൽ​പാ​റ: ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡി​ൽ ക​ന്നു​കാ​ലി​ക​ൾ കൂ​ട്ട​മാ​യി അ​ല​ഞ്ഞു​തി​രി​യു​ന്ന​ത് രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​നും അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു.

പോ​സ്റ്റ് ഓ​ഫീ​സ് മു​ത​ൽ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് വ​രെ​യു​ള്ള ഒ​രു കി​ലോ​മീ​റ്റ​റി​ൽ താ​ഴെ മാ​ത്രം ദൂ​ര​മു​ള്ള ഈ ​ഏ​ക പ്ര​ധാ​ന പാ​ത​യെ​യാ​ണ് വാ​ൽ​പാ​റ​യി​ലെ​യും സ​മീ​പ എ​സ്റ്റേ​റ്റു​ക​ളി​ലെ​യും ജ​ന​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന​ത്.

ആം​ബു​ല​ൻ​സു​ക​ളും ബ​സു​ക​ളും വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ളു​മെ​ല്ലാം ക​ട​ന്നു​പോ​കേ​ണ്ട​ത് ഇ​തു​വ​ഴി​യാ​ണ്. അ​ല​ക്ഷ്യ​മാ​യി വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നു​പു​റ​മെ, പ​ശു​ക്ക​ളും ആ​ടു​ക​ളും അ​ട​ക്ക​മു​ള്ള ക​ന്നു​കാ​ലി​ക​ൾ റോ​ഡി​ൽ ത​മ്പ​ടി​ക്കു​ന്ന​ത് യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു.

ചി​ല സ​മ​യ​ങ്ങ​ളി​ൽ ഇ​വ പ​ര​സ്പ​രം പോ​ര​ടി​ക്കു​ക​യും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ​യും ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രെ​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്യു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്.

വ​ന​പ്ര​ദേ​ശ​ങ്ങ​ളാ​ൽ ചു​റ്റ​പ്പെ​ട്ട വാ​ൽ​പാ​റ​യി​ൽ റോ​ഡി​ൽ അ​ല​യു​ന്ന ക​ന്നു​കാ​ലി​ക​ളെ വേ​ട്ട​യാ​ടാ​നാ​യി പു​ലി​ക​ൾ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് ഇ​റ​ങ്ങാ​നു​ള്ള സാ​ധ്യ​ത​യും കൂ​ടു​ത​ലാ​ണ്. അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്നും, ക​ന്നു​കാ​ലി​ക​ളെ റോ​ഡി​ൽ അ​ഴി​ച്ചു​വി​ടു​ന്ന ഉ​ട​മ​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും വാ​ഹ​ന​യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ട്ടു.

Palakkad

വാ​ൽ​പാ​റ​യി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണം: കേ​ര​ള​സ​മാ​ജം

വാ​ൽ​പാ​റ: തോ​ട്ടം​മേ​ഖ​ല​യും വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​വു​മാ​യ വാ​ൽ​പാ​റ​യി​ലേ​ക്ക് വ​രു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് വാ​ൽ​പാ​റ​യി​ലെ ആ​ന​മ​ല കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്‍റ് എം.​ജെ.​പി. ഷാ​ജു ജി​ല്ലാ ക​ള​ക്ട​ർ​ക്കും സം​സ്ഥാ​ന ടൂ​റി​സം മ​ന്ത്രി​ക്കും അ​യ​ച്ച നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

വി​വി​ധ ജി​ല്ല​ക​ൾ​ക്കു പു​റ​മെ കേ​ര​ളം, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് നൂ​റു​ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ളാ​ണ് ദി​വ​സേ​ന ഇ​വി​ടെ ഏ​ത്താ​റു​ള്ള​ത്. സ​ഞ്ചാ​രി​ക​ൾ പ​ല​രും നി​രാ​ശ​യോ​ടെ മ​ട​ങ്ങേ​ണ്ട നി​ല​യാ​ണ്.

ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ൻ​പ് അ​ന്ന​ത്തെ അ​ണ്ണാ ഡി​എം​കെ സ​ർ​ക്കാ​ർ 10 കോ​ടി രൂ​പ ചെ​ല​വി​ൽ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ബോ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നും ബോ​ട്ട് ഹൗ​സും തു​ട​ങ്ങി​യെ​ങ്കി​ലും ഡി​എം​കെ സ​ർ​ക്കാ​ർ വ​ന്ന​തോ​ടെ ഇ​വ ര​ണ്ടും പാ​ഴാ​യ നി​ല​യി​ലാ​യി.

ബോ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ കാ​ടു​ക​യ​റി ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ​യും വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ​യും താ​വ​ള​മാ​യി. ബോ​ട്ട് ഹൗ​സി​ൽ മാ​ലി​ന്യ​ങ്ങ​ളും കാ​ട്ടു​ചെ​ടി​ക​ളും പ​ട​ർ​ന്നു പ​ന്ത​ലി​ച്ചു നി​ല​യി​ലാ​ണ്. ന​ഗ​ര​ത്തോ​ടു ചേ​ർ​ന്നു​ള്ള കൂ​ഴാ​ങ്ക​ൽ പു​ഴ​യി​ൽ ഓ​രോ​ദി​വ​സ​വും ഒ​ട്ടേ​റെ​പേ​രാ​ണ് കു​ളി​ക്കു​വാ​നാ​യി എ​ത്തു​ന്ന​ത്.

എ​ന്നാ​ൽ ഇ​വി​ടെ സ​ഞ്ചാ​രി​ക​ൾ​ക്ക് യാ​തൊ​രു സൗ​ക​ര്യ​വും ഇ​ന്നു​വ​രെ ന​ഗ​ര​സ​ഭ ഒ​രു​ക്കി​യി​ട്ട​ല്ല. വ​നം​വ​കു​പ്പി​നു കീ​ഴി​ലു​ള്ള ന​ല്ല​മു​ടി പൂ​ഞ്ചോ​ല​യി​ലും സ​ഞ്ചാ​രി​ക​ൾ​ക്ക് യാ​തൊ​രു സൗ​ക​ര്യ​വു​മി​ല്ലെ​ന്നു നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Palakkad

വെ​ള്ള​മി​ല്ല; 75 ഏ​ക്ക​റി​ലെ ഞാ​ർ ഉ​ണ​ങ്ങി​ന​ശി​ച്ചു

കൊ​ടു​വാ​യൂ​ർ: ക​നാ​ൽ​വെ​ള്ളം ല​ഭി​ക്കാ​ത്ത​തി​നാ​ൽ കൊ​ടു​വാ​യൂ​രി​ലും പ​രി​സ​ര പ്ര​ദ്ര​ശ​ങ്ങ​ളി​ലു​മാ​യി 75 ഏ​ക്ക​റി​ൽ കൂ​ടു​ത​ൽ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ഞാ​റ് ഉ​ണ​ങ്ങി​ന​ശി​ച്ചു.

പ​ടി​ക്ക​ൽ​പ്പാ​ടം, വാ​ക്കോ​ട്, കൊ​ങ്ങി​ണി​പ്പാ​ടം, പാ​മ്പൂ​രാ​മ്പൊ​റ്റ , ക​ണ്ണ​ന്തോ​ട്, പ​യ്യ​പ്പു​ള്ളി ഉ​ൾ​പ്പെ​ടെ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഞാ​റ് ഉ​ണ​ങ്ങി ന​ശി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു​മാ​സ​ത്തി​നു മു​ൻ​പാ​ണ് മീ​ങ്ക​ര​ഡാ​മി​ലെ വെ​ള്ളം ഒ​രു​ത​വ​ണ​യെ​ങ്കി​ലും എ​ത്തി​യ​ത്.

വീ​ണ്ടും ല​ഭി​ക്കു​മെ​ന്ന ക​ണ​ക്കൂ​ട്ട​ലി​ലാ​ണ് ഞാ​റു​ന​ട്ട​ത്. മ​ഴ തീ​രെ ഇ​ല്ലാ​താ​യ​തും ക​നാ​ൽ വെ​ള്ളം എ​ത്താ​തും ഞാ​ർ പൂ​ർ​ണ​മാ​യും ഉ​ണ​ങ്ങാ​ൻ കാ​ര​ണ​മാ​യി. മി​ക്ക​സ്ഥ​ല​ങ്ങ​ളി​ലും കൃ​ഷി​ഭൂ​മി വി​ണ്ടു​കീ​റി​യ അ​വ​സ്ഥ​യി​ലാ​ണ്.

നി​ല​വി​ൽ മീ​ങ്ക​ര ഡാ​മി​ൽ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നു​ള്ള ജ​ലം മാ​ത്ര​മാ​ണു​ള്ള​ത്. ആ​ളി​യാ​ർ വെ​ള്ളം ല​ഭി​ച്ചാ​ലേ മീ​ങ്ക​ര​ഡാം നി​റ​യ്ക്കാ​നാ​വു​ക​യു​ള്ളു. ത​മി​ഴ്നാ​ട് ക​ടും​പി​ടി​ത്തം തു​ട​ർ​ന്നാ​ൽ ആ​ളി​യാ​ർ​വെ​ള്ള​ത്തി​ന്‍റെ ല​ഭ്യ​ത പ്ര​ശ്ന​മാ​കും. നി​ല​മൊ​രു​ക്കാ​നും ഞാ​റു ന​ടാ​നു​മാ​യി ഏ​ക്ക​റി​ന് പ​തി​നാ​യി​രം രൂ​പ​വീ​ത​മെ​ങ്കി​ലും ചെ​ല​വ​ഴി​ക്കേ​ണ്ടി വ​ന്ന​താ​യി ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

Thrissur

പു​ലി​യ​ന്നൂ​ർ സ്കൂ​ളി​ന് "സെ​ന്‍റ് തോ​മ​സ്' നാ​മം തി​രി​കെ ല​ഭി​ച്ചതിൽ ആഹ്ലാ​ദപ്ര​ക​ടനം

വേ​ലൂ​ർ: പു​ലി​യ​ന്നൂ​ർ സ്കൂ​ളി​ന്‍റെ "സെ​ന്‍റ്് തോ​മ​സ്' നാ​മം പു​നഃ​സ്ഥാ​പി​ച്ചു ല​ഭി​ച്ച​തി​ൽ ആ ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ചും ഇ​തി​നാ​യി സ​ഹ​ക​രി​ച്ച​വ​ർ​ക്കു ന​ന്ദി അ​റി​യി​ച്ചും ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​ലി​യ​ന്നൂ​ർ സെ​ന്‍റ​റി​ൽ വി​ശ​ദീ​ക​ര​ണ പൊ​തു​യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് പ​ള്ളി​ക്കു​ന്ന​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ത​ണ്ടി​ലം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി അ​ങ്ക​ണ​ത്തി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​ന​ത്തി​ന് ശേ​ഷ മാ​യി​രു​ന്നു യോ​ഗം. ത​ണ്ടി​ലം പ​ള്ളി വി​കാ​രി ഫാ. ​ജോ​ൺ​സ​ൺ അ​ന്തി​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ഐ. ലാ​സ​ർ മാ​സ്റ്റ​ർ, സി.​ഐ. പൗ​ലോ​സ് മാ​സ്റ്റ​ർ, ജോ​സ് ചെ​മ്പി​ശേ​രി, സി.​സി. ജോ​സ്, ജോ​ൺ ക​ള്ളി​യ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നൂ​റു​വ​ർ​ഷം​മു​മ്പ് വേ​ലൂ​ർ പ​ള്ളി​യു​ടെ കീ​ഴി​ലു​ള്ള ക​ത്തോ​ലി​ക്കാ കു​ടും​ബ​ങ്ങ​ൾ സൗ ​ജ​ന്യ​മാ​യി നി​ർ​മി​ച്ചു ന​ൽ​കി​യ സ്കൂ​ളി​ന്‍റെ പേ​ര് 2022-ലാ​ണ് നീ​ക്കം ചെ​യ്ത​ത്. നാ​ലു വ​ർ​ഷ​ത്തി​ല​ധി​കം നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ, നി​ല​വി​ലെ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന് ആ​റു മാ​സ​ത്തി​നു​ള്ളി​ൽ പേ​ര് പു​നഃ​സ്ഥാ​പി​ച്ചു ന​ൽ​കി​യ​തി​ൽ യോ​ഗം ന​ന്ദി രേ​ഖ പ്പെ​ടു​ത്തി.

Thrissur

സെന്‍റ് തോമസ് കോളജിൽ പൂ​ർ​വ​വി​ദ്യാ​ർ​ഥി​സം​ഗ​മം

തൃ​ശൂ​ർ: സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​സം​ഗ​മം ഓ​ർ​മ​ച്ചെ​പ്പ് 2026 പാ​ലോ​ക്കാ​ര​ൻ സ്ക്വ​യ​റി​ൽ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​യും തൃ​ശൂ​ർ ആ​ർ​ച്ച്ബി​ഷ​പ്പു​മാ​യ മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്തി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ​ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് 50 വൃ​ക്ഷ​ത്തെ​ക​ളു​ടെ വി​ത​ര​ണം സ​ഹാ​യ​മെ​ത്രാ​നും കോ​ള​ജ് മാ​നേ​ജ​രു​മാ​യ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് സി.​എ. ഫ്രാ​ൻ​സി​സ്, അ​ഡ്വ. പി. ​പ​ര​മേ​ശ്വ​ര​ൻ ന​ന്പൂ​തി​രി, സി.​സി. ജോ​യ്, ടോ​ണി പി. ​ജോ​ണ്‍, ഇ. ​സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​രെ മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് ആ​ദ​രി​ച്ചു.

യോ​ഗ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. കെ.​എ. മാ​ർ​ട്ടി​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് മാ​നേ​ജ​ർ ഫാ. ​ബി​ജു പാ​ണേ​ങ്ങാ​ട​ൻ, സ്റ്റാ​ർ​സ് സെ​ക്ര​ട്ട​റി ജെ​യിം​സ് മു​ട്ടി​ക്ക​ൽ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എം.​എ. സാ​ജ​ൻ, ട്ര​ഷ​റ​ർ സി.​വി. അ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 107 പേ​ർ​ക്കു സൗ​ജ​ന്യ ഡ​യാ​ലി​സി​സ് ചെ​യ്യാ​നു​ള്ള സം​ഖ്യ ജൂ​ബി​ലി മെ​ഡി​ക്ക​ൽ കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ. ​റെ​ന്നി മു​ണ്ട​ൻ​കു​ര്യ​ന് സ്റ്റാ​ഴ്സ് പ്ര​സി​ഡ​ന്‍റ് സി.​എ. ഫ്രാ​ൻ​സി​സ്, സെ​ക്ര​ട്ട​റി ജെ​യിം​സ് മു​ട്ടി​ക്ക​ൽ എ​ന്നി​വ​ർ ചേ​ർ​ന്നു കൈ​മാ​റി.

Thrissur

കോ​ട്ട​പ്പ​ടി സെ​ന്‍റ് ലാ​സേ​ഴ്‌​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക ദി​നാഘോഷം

ഗു​രു​വാ​യൂ​ർ: കോ​ട്ട​പ്പ​ടി സെ​ന്‍റ് ലാ​സേ​ഴ്‌​സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക ദി​ന​വും മ​ത​ബോ​ധ​ന ദി​ന​വും ആ​ഘോ​ഷി​ച്ചു. അ​തി​രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ ഡ​യ​റ​ക്ട​ർ ഫാ. ​ട്വി​ങ്കി​ൾ വാ​ഴ​പ്പ​ിള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ഫാ. ​ഷാ​ജി കൊ​ച്ചു​പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​നാ​യി.​പാ​ല​യൂ​ർ ഫൊ​റോ​ന കു​ടും​ബ കൂ​ട്ടാ​യ്മ കേ​ന്ദ്ര​സ​മി​തി ഡ​യ​റ​ക്ട​ർ ഫാ.​ഗ്ലാ​ഡ്രി​ൻ വ​ട്ട​ക്കു​ഴി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ബ​ഥ​നി മ​ഠം സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ അ​ൽ​ഫോ​ൻ​സ, കൈ​ക്കാ​ര​ൻ ഇ.​എ​ഫ്. ജോ​ൺ​സ​ൺ, കു​ടും​ബ കൂ​ട്ടാ​യ്മ കേ​ന്ദ്ര​സ​മി​തി ക​ൺ​വീ​ന​ർ ജോ​ൺ​പോ​ൾ പു​റ​ത്തൂ​ർ, ഭ​ക്ത​സം​ഘ​ട​ന ഏ​കോ​പ​ന സ​മി​തി ക​ൺ​വീ​ന​ർ ബി​ജു അ​ന്തി​ക്കാ​ട്ട്, മ​ത​ബോ​ധ​ന ഹെ​ഡ്മാ​സ്റ്റ​ർ എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ, അ​സി. വി​കാ​രി ഫാ. ​വി​ബി പു​റ​ത്തൂ​ക്കാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Thrissur

ഒ​ല്ലൂ​ർ ഫൊ​റോ​ന ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ൻ

ഒ​ല്ലൂ​ർ: തൃ​ശൂ​ർ അ​തി​രൂ​പ​ത ഒ​ല്ലൂ​ർ സെ​ന്‍റ്് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഫൊ​റോ​ന ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ൻ 'കൃ​പാ​ഭി​ഷേ​കം ഡി​സം​ബ​ർ 16 മു​ത​ൽ 20 വ​രെ ന​ട​ക്കും.

ദി​വ​സ​വും ഉ​ച്ച​തി​രി​ഞ്ഞ് 3.30 മു​ത​ൽ രാ​ത്രി ഒ​ന്പ​തു​വ​രെ പ​ള്ളി ഗ്രൗ​ണ്ടി​ൽ വ​ച്ചാ​ണ് ക​ൺ​വെ​ൻ​ഷ​ൻ ന​ട​ക്കു​ന്ന​ത്. അ​ണ​ക്ക​ര മ​രി​യ​ൻ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ഡൊ​മി​നി​ക് വാ​ള​ന്മ​നാ​ലും ടീ​മും ക​ൺ​വെ​ൻ​ഷ​ൻ ന​യി​ക്കും.

അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്, സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ എ​ന്നി​വ​ർ ക​ൺ​വെ​ൻ​ഷ​നി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ക​ൺ​വെ​ൻ​ഷ​ൻ ദി​വ​സ​ങ്ങ​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, ദൈ​വ​വ​ച​ന​ശു​ശ്രൂ​ഷ, വി​ടു​ത​ൽ ശു​ശ്രൂ​ഷ, സൗ​ഖ്യ​ശു​ശ്രൂ​ഷ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

ക​ൺ​വെ​ൻ​ഷ​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി വി​കാ​രി ഫാ. ​വ​ർ​ഗീ​സ് കു​ത്തൂ​ർ ചെ​യ​ർ​മാ​നും സ​ഹ​വി​കാ​രി​മാ​ർ, ഗ​ലീ​ലി മേ​ഖ​ല​യി​ലെ​യും അ​ഞ്ചേ​രി മേ​ഖ​ല​യി​ലെ​യും പ്രീ​സ്റ്റ്-​ഇ​ൻ-​ചാ​ർ​ജ് വൈ​ദി​ക​ർ, ഡീ​ക്ക​ൻ എ​ന്നി​വ​ർ വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യും ന​ട​ത്തു കൈ​ക്കാ​ര​ൻ തോ​മ​സ് കൂ​ള ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യും പ്ര​വ​ർ​ത്തി​ക്കും.

ക​ൺ​വ​ൻ​ഷ​നോ​ടു​നു​ബ​ന്ധി​ച്ചു​ള്ള പ​ന്ത​ലി​ന്‍റെ കാ​ൽ​നാ​ട്ടു​ക​ർ​മം വി​കാ​രി ഫാ. ​വ​ർ​ഗീ​സ് കു​ത്തൂ​ർ, സ​ഹ വി​കാ​രി​മാ​രാ​യ ഫാ. ​ഡേ​വി​സ് പു​ലി​ക്കോ​ട്ടി​ൽ, ഫാ. ​ജി​ജോ ത​റ​യി​ൽ, ഫാ. ​പ്ര​കാ​ശ് പു​ത്തൂ​ർ, ഡീ​ക്ക​ൻ സേ​വി​യ​ർ മു​ല്ല​ശേ​രി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

Kannur

വ​ർ​ത്ത​മാ​ന​കാ​ല​ത്ത് ഗു​രു വ​ച​ന​ങ്ങ​ളു​ടെ പ്ര​സ​ക്തി​യേ​റു​ന്നു: മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്

ത​ല​ശേ​രി: ക​ലാ​പ ക​ലു​ഷി​ത​മാ​യ വ​ർ​ത്ത​മാ​ന​കാ​ല ലോ​ക സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​ഹാ​രം ശ്രീ ​നാ​രാ​യ​ണ ഗു​രു മാ​ന​വ​രാ​ശി​ക്ക് ന​ൽ​കി​യ മ​ത സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും മ​നു​ഷ്യ​സ്നേ​ഹ​ത്തി​ന്‍റെ​യും ദ​ർ​ശ​ന​മാ​ണ് ഏ​ക പോം​വ​ഴി​യെ​ന്ന് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. ഗു​രു​ദേ​വ​ന്‍റെ തി​രു​ശേ​ഷി​പ്പ് അ​ദ്ദേ​ഹം പ്ര​തി​ഷ്ഠ ന​ട​ത്തി​യ ത​ല​ശേ​രി ജ​ഗ​ന്നാ​ഥ ക്ഷേ​ത്ര​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന ഘോ​ഷ​യാ​ത്ര​യു​ടെ സ​മാ​പ​ന ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്.

കേ​ര​ളം ലോ​ക​ത്തി​ന് സ​മ്മാ​നി​ച്ച എ​ക്കാ​ല​ത്തേ​യും വ​ലി​യ ധൈ​ഷ​ണി​ക പ്ര​തി​ഭ​യാ​ണ് ശ്രീ​നാ​രാ​യ​ണ ഗു​രു​വെ​ന്ന് ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി പ​റ​ഞ്ഞു. സ​മൂ​ഹ​ത്തി​ൽ പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​ന്‍റെ ക​ണ്ണു​ക​ളി​ലേ​ക്ക് നോ​ക്കി ഈ​ശ്വ​ര​ൻ നി​ന്നി​ൽ ത​ന്നെ​യു​ണ്ടെ​ന്ന് ഉ​ദ്ബോ​ധി​പ്പി​ച്ച മ​ഹാ​ത്മാ​വാ​ണ് ഗു​രു. ത​ത്വ​മ​സി​ക്ക് പു​തി​യ ഭാ​ഷ്യം ച​മ​ച്ച ഗു​രു അ​രു​വി​പ്പു​റ​ത്ത് ന​ട​ത്തി​യ പ്ര​തി​ഷ്ഠ​യോ​ളം പോ​ന്ന മ​റ്റൊ​രു സാ​മു​ഹ്യ വി​പ്ല​വം മ​റ്റാ​രും ന​ട​ത്തി​യി​ട്ടി​ല്ല. വ​ർ​ണാ​ശ്ര​മ ധ​ർ​മ​ങ്ങ​ളെ അ​തേ​വ​രെ നി​രാ​ക​രി​ക്കാ​തി​രു​ന്ന ഗാ​ന്ധി​ജി ഗു​രു​ദേ​വ​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക്ക് ശേ​ഷ​മാ​ണ് ത​ന്‍റെ ചി​ന്ത​ക​ളെ സ്വ​യം തി​രു​ത്തി​യ​ത്.

അ​രു​വി​പ്പു​റ​ത്ത് ഗു​രു എ​ഴു​തി​വ​ച്ച വാ​ച​ക​ങ്ങ​ൾ ലോ​ക​ത്തി​ന് ഒ​രു ക​വാ​ട​മു​ണ്ടെ​ങ്കി​ൽ അ​വി​ടെ ആ​ലേ​ഖ​നം ചെ​യ്യേ​ണ്ട​താ​ണെ​ന്നും മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി പ​റ​ഞ്ഞു. ശ്രീ ​ജ്ഞാ​നോ​ദ​യ യോ​ഗം പ്ര​സി​ഡ​ന്‍റ് കെ. ​സ​ത്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എ​ൻ​ഡി​പി ദേ​വ​സ്വം സെ​ക്ര​ട്ട​റി അ​ര​യാ​ക്ക​ണ്ടി സ​ന്തോ​ഷ് പ്ര​സം​ഗി​ച്ചു.

 

Kannur

മാ​വി​ല​ക്ക​ട​വി​ൽ റെ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ് വേ​ണം; മ​ന്ത്രി​ക്ക് നി​വേ​ദ​നം

ഉ​ളി​ക്ക​ൽ: നു​ച്യാ​ട് പു​ഴ​യ്ക്ക് കു​റു​കെ മാ​വി​ല​ക്ക​ട​വി​ൽ റെ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ് നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ക​ർ​മ​സ​മി​തി അം​ഗ​ങ്ങ​ൾ മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫി​ന് നി​വേ​ദ​നം ന​ൽ​കി. ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ നു​ച്യാ​ട്, വ​യ​ത്തൂ​ർ മേ​ഖ​ല​ക​ളി​ലെ കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്കും ജ​ന​ങ്ങ​ൾ​ക്കും ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കു​ന്ന പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നി​വേ​ദ​ന​ത്തി​ലെ ആ​വ​ശ്യം.

പ​ദ്ധ​തി ന​ട​പ്പി​ലാ​യാ​ൽ പ്ര​ദേ​ശ​ത്തെ 4000 ഏ​ക്ക​റോ​ളം കൃ​ഷി​ഭൂ​മി​ക്ക് ജ​ല​സേ​ച​ന സൗ​ക​ര്യം ല​ഭ്യ​മാ​ക്കാ​നാ​കും. വേ​ന​ൽ​ക്കാ​ല​ത്തെ രൂ​ക്ഷ​മാ​യ ജ​ല​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നൊ​പ്പം കൃ​ഷി നി​ല​നി​ർ​ത്താ​നും കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മേ​കാ​നും ഇ​തു​വ​ഴി സാ​ധി​ക്കും. നു​ച്യാ​ട് പു​ഴ​യി​ലെ ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​നും പ​ദ്ധ​തി സ​ഹാ​യ​ക​മാ​കും. മാ​വി​ല​ക്ക​ട​വി​ൽ റെ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ് നി​ർ​മി​ക്കു​ന്ന​തി​നു​ള്ള പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന് ജ​ല​വി​ഭ​വ വ​കു​പ്പ് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. 2023 ൽ ​ആ​രം​ഭി​ച്ച പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ർ​ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി നി​ർ​മാ​ണ​ത്തി​ലേ​ക്ക് ക​ട​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

ക​ർ​മ​സ​മി​തി ചെ​യ​ർ​മാ​ൻ പി.​ഡി. സേ​വ്യ​ർ, ക​ൺ​വീ​ന​ർ സെ​ബാ​സ്റ്റ്യ​ൻ കു​ന്ന​പ്പ​ള്ളി, മ​ണി​പ്പാ​റ ഇ​ട​വ​ക വി​കാ​രി ഫാ. ​സേ​വ്യ​ർ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡൊ​മി​നി​ക് ജോ​ർ​ജ്, മേ​ഴ്സി തു​രു​ത്തേ​ൽ, സു​ജി ഉ​ളി​ക്ക​ൽ, ബെ​ന്നി ജോ​ൺ തൈ​പ്പ​റ​മ്പി​ൽ, അ​സീ​സ് മൂ​പ്പ​ൻ, സി​ൽ​വി നാ​ക്കു​ഴി​ക്കാ​ട്ട്, അ​നീ​ഷ് ബാ​ബു, പ്ര​സ​ന്ന ദാ​സ്, കെ.​വി. ഷാ​ജി, മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​ർ നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു.

Kannur

പു​തി​യ പാ​ല​ത്തി​നു​ള്ള ഭ​ര​ണാ​നു​മ​തി കാ​ത്ത് വ​ണ്ണാ​യി​ക്ക​ട​വും നാ​ട്ടു​കാ​രും

പൈ​സ​ക്ക​രി: ത​ക​ർ​ന്നു​കി​ട​ക്കു​ന്ന പ​ഴ​ക്ക​മു​ള്ള പാ​ല​ത്തി​ന് പ​ക​രം പു​തി​യ പാ​ല​മെ​ന്ന പ്ര​ദേ​ശ​വാ​സി​ക​ളു​ടെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന തു​ട​രു​ന്നു. കാ​ല​പ്പ​ഴ​ക്കം കാ​ര​ണ​മു​ള്ള അ​പ​ക​ടാ​വ​സ്ഥ​യ്ക്കൊ​പ്പം ഇ​ക്ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ കൈ​വ​രി​ക​ളും അ​ടി​ത്ത​റ​യു​ടെ ക​ൽ​ക്കെ​ട്ടും ഇ​ടി​ഞ്ഞ​തോ​ടെ ഏ​തു സ​മ​യ​വും പാ​ലം ത​ക​ർ​ന്നു വീ​ണേ​ക്കാ​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണ്. പ​യ്യാ​വൂ​ർ-​ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന മാ​ർ​ഗ​മാ​ണ് വ​ണ്ണാ​യി​ക്ക​ട​വ് പാ​ലം. വ​ഞ്ചി​യം, ച​ന്ദ​ന​ക്കാം​പാ​റ ചീ​ത്ത​പ്പാ​റ, പൈ​സ​ക്ക​രി, കു​ന്ന​ത്തൂ​ർ, കാ​ഞ്ഞി​ര​ക്കൊ​ല്ലി ഭാ​ഗ​ത്തു​ള​ള​വ​ർ​ക്ക് നെ​ല്ലി​ക്കു​റ്റി, ചെ​മ്പേ​രി, ആ​ല​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് എ​ത്തി​ച്ചേ​രു​ന്ന​തി​നു​ള്ള എ​ളു​പ്പ​വ​ഴി​യും കൂ​ടി​യാ​ണി​ത്. ഇ​വി​ടെ പു​തി​യ പാ​ലം നി​ർ​മി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​ട്ടി​ല്ല.

കു​ടി​യേ​റ്റ ജ​ന​ത​യു​ടെ ഒ​റ്റ​ക്കെ​ട്ടാ​യ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 1982ലാ​ണ് വ​ണ്ണാ​യി​ക​ട​വി​ൽ ഒ​ന്ന​ര​ല​ക്ഷ​ത്തി​ല​ധി​കം രൂ​പാ ചെ​ല​വി​ൽ ക്രോ​സ് വേ ​പാ​ലം പ​ണി​ത​ത്. 2006ലും 2018​ലും 2019ലും ​ഉ​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ ഉ​രു​ൾ​പൊ​ട്ടി വ​രു​ന്ന മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ മ​ര​ത്ത​ടി​ക​ൾ പാ​ല​ത്തി​ൽ ഇ​ടി​ച്ച് കൈ​വ​രി​ക​ൾ ത​ക​രു​ക​യാ​യി​രു​ന്നു. അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തു​മെ​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ളും ന​ട​പ്പാ​യി​ല്ല. ഒ​ടു​വി​ൽ പാ​ലം ക​ട​ക്കേ​ണ്ട നാ​ട്ടു​കാ​ർ ത​ന്നെ മു​ള കൊ​ണ്ട് കൈ​വ​രി തീ​ർ​ത്ത് താ​ത്കാ​ലി​ക സു​ര​ക്ഷ​യൊ​രു​ക്കു​ക​യാ​യി​രു​ന്നു. ഇ​ത്ത​വ​ണ​ത്തെ പ്ര​ള​യ​ത്തി​ൽ പാ​ലം ത​ക​രു​ക​യും ചെ​യ്തു. ഈ ​പു​ഴ​യു​ടെ ഭാ​ഗ​മാ​യ കാ​ലി​ക്ക​ണ്ടി​യി​ലും ക​രി​മ്പ​ക്ക​ണ്ടി​യി​ലും പു​തി​യ​പാ​ലം വ​ന്നി​ട്ടും ഇ​വി​ടെ പു​തി​യ പാ​ലം പ​ദ്ധ​തി ആ​രം​ഭി​ക്കാ​ത്ത​തെ​ന്താ​ണെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ചോ​ദി​ക്കു​ന്ന​ത്.

പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലെ​യും ക​ൽ​കെ​ട്ടു​ക​ൽ ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. നി​ല​വി​ൽ അ​പ​ക​ട​ഭീ​ഷ​ണി നേ​രി​ടു​ന്പോ​ഴും മ​റ്റു വ​ഴി​ക​ളി​ല്ലാ​ത്ത​തി​നാ​ൽ ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ ഇ​തി​ലൂ​ടെ ത​ന്നെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ഭാ​രം ക​യ​റ്റി​യ വാ​ഹ​ന​ങ്ങ​ൾ പാ​ല​ത്തി​ൽ പ്ര​വേ​ശി​ച്ചാ​ൽ അ​പ​ക​ടം ഉ​റ​പ്പാ​ണെ​ന്ന​തി​നാ​ൽ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം ന​ബാ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ പാ​ലം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

Kannur

ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി

ത​ല​ശേ​രി: മ​ല​യോ​ര​ത്തെ സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ വ​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ത​ല​ശേ​രി അ​തി​രൂ​പ​ത ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​സ്ഥാ​ന ജ​ല​വി​ഭ​വ-​ഭ​വ​ന നി​ർ​മാ​ണ മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫി​ന് നി​വേ​ദ​നം ന​ൽ​കി.

കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ, ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ടാ​റിം​ഗ് ഇ​ള​ക്കി കു​ഴി​യെ​ടു​ത്ത റോ​ഡു​ക​ളു​ടെ പു​നഃ​സ്ഥാ​പ​നം, നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളു​ടെ ഭ​വ​ന നി​ർ​മാ​ണം, മ​ല​യോ​ര​ത്തെ പു​ഴ​ക​ളി​ലും തോ​ടു​ക​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ​ൽ നീ​ക്കം ചെ​യ്യ​ൽ, ജൂ​ലൈ മൂ​ന്നി​ന് പൊ​തു​അ​വ​ധി പ്ര​ഖ്യാ​പ​നം എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​ണ് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്‌ അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് വെ​ളി​യ​ത്ത്, വെ​ള്ള​രി​ക്കു​ണ്ട് ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജി​ജി കു​ന്ന​പ്പ​ള്ളി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ലെ ആ​വ​ശ്യം.

 

Kannur

ക​ർ​ഷ​ക​ർ​ക്ക് ന്യാ​യ​വി​ല ഉ​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ മു​ൻ​കൈ​യെ​ടു​ക്കും: മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ്

ഇ​രി​ട്ടി: ക​ർ​ഷ​ക​ർ​ക്ക് ന്യാ​യ​വി​ല ഉ​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ മു​ൻ​കൈ​യെ​ടു​ക്കു​മെ​ന്നും കാ​ർ​ഷി​ക​മേ​ഖ​ല നേ​രി​ടു​ന്ന ഗു​രു​ത​ര​മാ​യ പ്ര​തി​സ​ന്ധി​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​നും ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നും പു​തി​യ ക​ർ​മ​പ​ദ്ധ​തി​ക​ൾ​ക്ക് യു​ഡി​എ​ഫ് സ​ർ​ക്കാ​ർ രൂ​പം​ന​ൽ​കു​മെ​ന്ന് ജ​ല​വി​ഭ​വ-​ഭ​വ​ന നി​ർ​മാ​ണ മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ്.

കേ​ര​ള കോ​ൺ​ഗ്ര​സ് കണ്ണൂർ ജി​ല്ലാ ലീ​ഡേ​ഴ്‌​സ് മീ​റ്റ് ഇ​രി​ട്ടി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കാ​ർ​ഷി​ക​വി​ള​ക​ളു​ടെ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ക​ർ​ഷ​ക​ർ​ക്ക് ന്യാ​യ​വി​ല ഉ​റ​പ്പാ​ക്കു​ന്ന​തി​നും സ​ർ​ക്കാ​ർ പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കും. ഉ​ത്പാ​ദ​ന വ​ർ​ധ​ന ല​ക്ഷ്യ​മി​ട്ട് കൃ​ഷി, ജ​ല​സേ​ച​ന വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യി വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള രൂ​പ​രേ​ഖ ത​യാ​റാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കാ​ർ​ഷി​ക​മേ​ഖ​ല​യു​ടെ പു​രോ​ഗ​തി​ക്ക് ഉ​ത്പാ​ദ​ന വ​ർ​ധ​ന​യും വി​ള​ക​ൾ​ക്ക് സ്ഥി​ര​മാ​യ വി​ല​യും ഒ​രു​പോ​ലെ പ്ര​ധാ​ന​മാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക​രു​ടെ മു​ന്നേ​റ്റ​ത്തി​ന് ഉ​ത​കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ ജ​ന​കീ​യ അ​ടി​ത്ത​റ വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന​ത്തു​ട​നീ​ളം അം​ഗ​ത്വ കാ​ന്പ​യി​ൻ ശ​ക്ത​മാ​ക്കും.

ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ​ക​ൾ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ പാ​ർ​ട്ടി​യു​ടെ സം​ഘ​ട​നാ അ​ടി​ത്ത​റ കൂ​ടു​ത​ൽ വി​പു​ല​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി എ​ത്തി​യ മ​ന്ത്രി​ക്ക് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണ​മാ​ണ് ന​ൽ​കി​യ​ത്. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റോ​ജ​സ് സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ. ഫി​ലി​പ്പ്, ജോ​സ​ഫ് മു​ള്ള​ൻ​മ​ട, ജോ​ൺ ജോ​സ​ഫ്, ജോ​ർ​ജ് കാ​നാ​ട്ട്, ടെ​ൻ​സ​ൺ ജോ​ർ​ജ്, തോ​മ​സ് ത​യ്യി​ൽ, ജ​യിം​സ് പ​ന്ത​മ്മാ​ക്ക​ൽ, ജോ​സ് ന​രി​മ​റ്റം, മാ​ത്യു ചാ​ണാ​ക്കാ​ട്ടി​ൽ, ജോ​ഷി തെ​ക്കേ​ടം, വ​ർ​ഗീ​സ് വ​യ​ലാ​മ​ണ്ണി​ൽ, ജോ​സ് വ​ണ്ടാ​ക്കു​ന്നേ​ൽ, തോ​മ​സ് തോ​ട്ട​ത്തി​ൽ, സെ​ന്നി​സ് വ​ട​യ​പ്പ​ള്ളി, അ​രു​ൺ കു​ഴി​പ്പ​ള്ളി, സെ​ന്നി​സ് മാ​ണി, സാ​ബു മ​ണി​മ​ല, ഷീ​ബ തെ​ക്കേ​ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kannur

വാ​നി​ല​യ്ക്ക് വി​ല ഉ​യ​രു​ന്നു; ക​ർ​ഷ​ക​ർ​ക്ക് പ്ര​തീ​ക്ഷ

ഇ​രി​ട്ടി: വി​പ​ണി​യി​ൽ വാ​നി​ല​യ്ക്ക് വീ​ണ്ടും വി​ല​യേ​റു​ന്നു. പ​ച്ച വാ​നി​ല​യു​ടെ വി​ല കി​ലോ​യ്ക്ക് 450 രൂ​പ​യ്ക്ക് മു​ക​ളി​ലെ​ത്തി​യ​തോ​ടെ മ​ല​യോ​ര​മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സം. വ​ർ​ഷ​ങ്ങ​ളാ​യി വി​ല​ത്ത​ക​ർ​ച്ച​യും വി​പ​ണി​യി​ലെ അ​നി​ശ്ചി​ത​ത്വ​വും കാ​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്ന വാ​നി​ല കൃ​ഷി​ക്ക് വി​ല​വ​ർ​ധ​ന ഉ​ണ​ർ​വേ​കു​ക​യാ​ണ്.

ഒ​രു​കാ​ല​ത്ത് മ​ല​യോ​ര​ക​ർ​ഷ​ക​രു​ടെ പ്ര​ധാ​ന വ​രു​മാ​ന​മാ​ർ​ഗ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു വാ​നി​ല കൃ​ഷി. റ​ബ​ർ, കു​രു​മു​ള​ക്, നാ​ളി​കേ​രം തു​ട​ങ്ങി​യ വി​ള​ക​ൾ​ക്കൊ​പ്പം തെ​ങ്ങി​ൻ​തോ​പ്പു​ക​ളി​ലും ക​വു​ങ്ങി​ൻ​തോ​ട്ട​ങ്ങ​ളി​ലും ഇ​ട​വി​ള​യാ​യാ​ണ് വാ​നി​ല വ്യാ​പ​ക​മാ​യി കൃ​ഷി ചെ​യ്തി​രു​ന്ന​ത്. കു​റ​ഞ്ഞ സ്ഥ​ല​ത്ത് കൃ​ഷി ചെ​യ്ത് മി​ക​ച്ച വ​രു​മാ​നം നേ​ടാ​മെ​ന്ന​താ​യി​രു​ന്നു ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത.

എ​ന്നാ​ൽ, പി​ന്നീ​ട് വി​പ​ണി​യി​ലു​ണ്ടാ​യ വി​ല​യി​ടി​വ് ക​ർ​ഷ​ക​രെ വാ​നി​ല കൃ​ഷി​യി​ൽ​നി​ന്ന് അ​ക​റ്റി. ഒ​രു​കാ​ല​ത്ത് വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ ന​ട്ടു​പി​ടി​പ്പി​ച്ച വാ​നി​ല​ച്ചെ​ടി​ക​ൾ പ​ല കൃ​ഷി​യി​ട​ങ്ങ​ളി​ലും പ​രി​പാ​ല​ന​മി​ല്ലാ​തെ ന​ശി​ച്ചു​തു​ട​ങ്ങി. വി​പ​ണി​യു​ടെ ത​ക​ർ​ച്ച കാ​ര​ണം പു​തു​താ​യി കൃ​ഷി​യി​റ​ക്കാ​ൻ ക​ർ​ഷ​ക​ർ മ​ടി​ച്ചു​നി​ന്ന​തോ​ടെ വാ​നി​ല ഉ​ത്പാ​ദ​ന​വും ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. ഇ​തി​നി​ട​യി​ലാ​ണ് പ​ച്ച​വാ​നി​ല​യ്ക്ക് വീ​ണ്ടും വി​ല ഉ​യ​രു​ന്ന​ത്. വാ​നി​ല കൃ​ഷി​യി​ൽ മി​ക​ച്ച വി​ള​വ് ല​ഭി​ക്കാ​ൻ കൃ​ത്യ​മാ​യ പ​രി​പാ​ല​നം ആ​വ​ശ്യ​മാ​ണ്. പൂ​ക്ക​ൾ​ക്ക് കൈ​കൊ​ണ്ട് പ​രാ​ഗ​ണം ന​ട​ത്തേ​ണ്ടി​വ​രു​ന്ന​തും വി​ള​വെ​ടു​പ്പി​നും തു​ട​ർ​ന്നു​ള്ള സം​സ്ക​ര​ണ​ത്തി​നും പ്ര​ത്യേ​ക​ശ്ര​ദ്ധ ആ​വ​ശ്യ​മാ​യ​തും കൃ​ഷി​യെ അ​ധ്വാ​ന​മേ​റി​യ​താ​ക്കു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ സ്ഥി​ര​മാ​യ വി​പ​ണി​യും ന്യാ​യ​മാ​യ വി​ല​യും ഉ​റ​പ്പാ​യാ​ൽ മാ​ത്ര​മേ കൂ​ടു​ത​ൽ ക​ർ​ഷ​ക​ർ വാ​നി​ല കൃ​ഷി​യി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ക​യു​ള്ളൂ.

ഗു​ണ​മേ​ന്മ​യു​ള്ള ന​ടീ​ൽ വ​സ്തു​ക്ക​ളും കൃ​ഷി​വ​കു​പ്പി​ന്‍റെ സാ​ങ്കേ​തി​ക സ​ഹാ​യ​വും മി​ക​ച്ച വി​പ​ണ​ന സം​വി​ധാ​ന​വും ഉ​റ​പ്പാ​ക്കാ​നാ​യാ​ൽ വാ​നി​ല​യ്ക്ക് മ​ല​യോ​ര കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ വീ​ണ്ടും നി​ർ​ണാ​യ​ക സ്ഥാ​നം നേ​ടാ​നാ​കു​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ.

Kannur

ല​ഹ​രി​ക്കെ​തി​രേ ക​ണ്ണുകെ​ട്ടി മ​ജീ​ഷ്യന്മാ​രു​ടെ വാ​ഹ​ന റാ​ലി

കാ​ഞ്ഞ​ങ്ങാ​ട്: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ ല​ഹ​രി​വി​രു​ദ്ധ കാ​മ്പ​യി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് മ​ല​യാ​ളി മ​ജീ​ഷ്യ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി​യും കാ​ഞ്ഞ​ങ്ങാ​ട് മ​ര്‍​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​നും കേ​ര​ള പൊ​ലി​സും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ക​ണ്ണു​മൂ​ടി​ക്കെ​ട്ടി വാ​ഹ​ന റാ​ലി ന​ട​ത്തി.

ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ക​ണ്ണു​മൂ​ടി​ക്കെ​ട്ടി അ​പ​ക​ട​ത്തി​ലേ​ക്ക് വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ് എ​ന്ന ശ​ക്ത​മാ​യ സ​ന്ദേ​ശം ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ചാ​യി​രു​ന്നു യാ​ത്ര. ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി പി. ​നി​ധി​ന്‍​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ഞ്ഞ​ങ്ങാ​ട് മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് സി.​കെ. ആ​സി​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​വൈ​എ​സ്പി എം.​വി. അ​നി​ല്‍ കു​മാ​ര്‍ ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

20 പ്ര​ഫ​ഷ​ണ​ല്‍ മ​ജി​ഷ്യ​ന്മാ​ര്‍ വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ച്ച​ത്. മോ​ഹ​ന​ന്‍ അ​നാ​മി​ക, സു​ധീ​ര്‍ മാ​ട​ക്ക​ത്ത്, സി. ​പ്ര​ഭാ​ക​ര​ന്‍, രാ​ജീ​വ​ന്‍ ഒ​ള​വ​റ, ന​വീ​ന്‍ നാ​രാ​യ​ണ്‍, സു​രേ​ഷ് കു​മാ​ര്‍, മി​റാ​ക്കി​ള്‍ സി​ദ്ധാ​ര്‍​ഥ്, ടി.​ജെ. കാ​ര്‍​ത്തി​ക്, രാ​ജീ​വ​ന്‍ ചെ​ല്ല​ന്‍, രാ​ജ​ന്‍ പ്ര​സാ​ദ്, രാ​ജു പ​ട​ന്ന, ജ​യ​ന്‍ നീ​ലേ​ശ്വ​രം, ബാ​ബു ക​ല്യോ​ട്ട്, ഹൃ​ദ​യ്‌​ദേ​വ്, ശി​വ​രാ​ജ്, ശ്രീ​ധ​ര്‍ മ​ട്ടെ, കു​ഞ്ഞി​കൃ​ഷ്ണ​ന്‍, നാ​രാ​യ​ണ​ന്‍ അ​ണ​ച്ചാ​ല്‍, ഉ​സ്മാ​ന്‍ പാ​ട​ല​ടു​ക്ക, സ​ത്യ​കു​മാ​ര്‍ പ​ടി​ച്ചാ​ല്‍ എ​ന്നി​വ​രാ​ണ് സാ​ഹ​സി​ക യാ​ത്ര​യി​ല്‍ അ​ണി​നി​ര​ന്ന​ത്. കോ​ട്ട​ച്ചേ​രി പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തു നി​ന്ന് ആ​രം​ഭി​ച്ച ജാ​ഥ ആ​ലാ​മി​പ്പ​ള്ളി പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് സ​മാ​പി​ച്ചു.

Kannur

15 പ​വ​ന്‍ സ്വ​ര്‍​ണ​വു​മാ​യി ട്രെ​യി​ന്‍ ക​വ​ര്‍​ച്ചാ​സം​ഘ​ത്ത​ല​വ​ന്‍ അ​റ​സ്റ്റി​ല്‍

കാ​സ​ര്‍​ഗോ​ഡ്: സാ​ധാ​ര​ണ യാ​ത്ര​ക്കാ​ര​നെ​ന്ന വ്യാ​ജേ​ന പ്ലാ​റ്റ്ഫോ​മി​ല്‍ കാ​ത്തി​രു​ന്ന അ​ന്ത​ര്‍​സം​സ്ഥാ​ന കു​പ്ര​സി​ദ്ധ ട്രെ​യി​ന്‍ ക​വ​ര്‍​ച്ചാ സം​ഘ​ത്ത​ല​വ​നെ ത​ന്ത്ര​പ​ര​മാ​യി വ​ല​യി​ലാ​ക്കി കാ​സ​ര്‍​ഗോ​ഡ് റെ​യി​ല്‍​വേ പൊ​ലി​സ്. ഹ​രി​യാ​ന ഹി​സാ​ര്‍ ഭ​ട്ടോ​ള്‍​ര​ങ്ക​ര​ന്‍ സ്വ​ദേ​ശി ദി​ല്‍​ബാ​ഗ് (63) ആ​ണ് ഏ​ക​ദേ​ശം 15 പ​വ​നോ​ളം വ​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യി പി​ടി​യി​ലാ​യ​ത്. വി​പ​ണി​യി​ല്‍ ഏ​ക​ദേ​ശം 13.74 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ആ​ഭ​ര​ണ​ങ്ങ​ളാ​ണ് ഇ​യാ​ളി​ല്‍​നി​ന്നു ക​ണ്ടെ​ടു​ത്ത​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് കാ​സ​ര്‍​ഗോ​ഡ് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ ഒ​ന്നാം ന​മ്പ​ര്‍ പ്ലാ​റ്റ്ഫോ​മി​ല്‍ റെ​യി​ല്‍​വേ പൊ​ലി​സും ആ​ര്‍​പി​എ​ഫും സം​യു​ക്ത​മാ​യി ന​ട​ത്തി​വ​ന്ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് കോ​ണ്‍​ക്രീ​റ്റ് ബെ​ഞ്ചി​ല്‍ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ബാ​ഗു​മാ​യി ഇ​രു​ന്ന പ്ര​തി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്.

ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ട​തോ​ടെ പ​രി​ഭ്ര​മി​ച്ച ഇ​യാ​ളെ ത​ട​ഞ്ഞു​നി​ര്‍​ത്തി ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യ മ​റു​പ​ടി​ക​ളാ​ണ് ന​ല്‍​കി​യ​ത്. ബാ​ഗി​ല്‍ വ​സ്ത്ര​ങ്ങ​ള്‍ മാ​ത്ര​മാ​ണെ​ന്ന് പ​റ​ഞ്ഞ് ഒ​ഴി​ഞ്ഞു​മാ​റാ​ന്‍ ശ്ര​മി​ച്ച പ്ര​തി​യു​ടെ ബാ​ഗ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​തോ​ടെ, വ​സ്ത്ര​ങ്ങ​ള്‍​ക്കി​ട​യി​ല്‍ വെ​ള്ള​ത്തു​ണി​യി​ല്‍ പൊ​തി​ഞ്ഞ് ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ മൂ​ന്നു സ്വ​ര്‍​ണ​വ​ള​ക​ള്‍, ര​ണ്ടു മാ​ല​ക​ള്‍, ക​മ്മ​ലു​ക​ള്‍, മോ​തി​രം, മം​ഗ​ല്യ​സൂ​ത്രം എ​ന്നി​വ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ആ​ഭ​ര​ണ​ങ്ങ​ളു​ടെ ഉ​റ​വി​ടം സം​ബ​ന്ധി​ച്ച രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ പ്ര​തി​ക്ക് സാ​ധി​ക്കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​ഴു​ത​ട​ച്ച അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യു​ടെ ഞെ​ട്ടി​ക്കു​ന്ന ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ലം പു​റ​ത്തു​വ​ന്ന​ത്. 2025 ന​വം​ബ​റി​ല്‍ ചെ​ന്നൈ-​മം​ഗ​ളൂ​രു മെ​യി​ലി​ല്‍ യാ​ത്ര​ക്കാ​രു​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ര്‍​ണ-​വ​ജ്രാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന കേ​സു​ക​ളി​ല്‍ ഷൊ​ര്‍​ണൂ​ര്‍, കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ലെ കേ​സി​ലെ ഒ​ന്നാം​പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്ന് വ്യ​ക്ത​മാ​യി. ഇ​തോ​ടെ ക​ണ്ടെ​ടു​ത്ത ആ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ​ണ​മു​ത​ലു​ക​ളാ​ണെ​ന്ന് ഉ​റ​പ്പി​ച്ച പൊ​ലി​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു.
എ​സ്‌​ഐ സി.​എ​സ്. സ​നി​ല്‍​കു​മാ​ര്‍, എ​എ​സ്‌​ഐ ഗം​ഗാ​ധ​ര​ന്‍, സി​വി​ല്‍ പൊ​ലി​സ് ഓ​ഫി​സ​ര്‍ സ​നൂ​പ്, ആ​ര്‍​പി​എ​ഫ് കോ​ണ്‍​സ്റ്റ​ബി​ള്‍ എ​ന്‍. രാ​ജേ​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യു​ടെ കൂ​ട്ടാ​ളി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നും സ്വ​ര്‍​ണ​ത്തി​ന്‍റെ ഉ​റ​വി​ടം സ്ഥി​രീ​ക​രി​ക്കു​ന്ന​തി​നു​മാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Kannur

സ​ഹോ​ദ​ര​ങ്ങ​ൾ ഒ​രു​മി​ച്ച് വൈ​ദി​ക​ശു​ശ്രൂ​ഷ​യി​ലേ​ക്ക്

ചു​ങ്ക​ക്കു​ന്ന്: മാ​ന​ന്ത​വാ​ടി രൂ​പ​താം​ഗ​മാ​യ ഡീ​ക്ക​ൻ ജോ​ബി​ൻ കൈ​പ്പ​ക​ശേ​രി​ൽ, ക​പ്പൂ​ച്ചി​ൻ സ​ഭാം​ഗ​മാ​യ ഡീ​ക്ക​ൻ ജോ​ൺ​സ് കൈ​പ്പ​ക​ശേ​രി​ൽ ഒ​എ​ഫ്എം എ​ന്നീ സ​ഹോ​ദ​ര​ങ്ങ​ൾ ഒ​രു​മി​ച്ച് വൈ​ദി​ക​ശു​ശ്രൂ​ഷ​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്നു. ചു​ങ്ക​ക്കു​ന്ന് സ്വ​ദേ​ശി​ക​ളാ​യ കെ.​ബി. തോ​മ​സ്-​ബി​നു​മോ​ൾ തോ​മ​സ് ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ് ഇ​രു​വ​രും.

ഡീ​ക്ക​ൻ ജോ​ബി​ൻ മാ​ന​ന്ത​വാ​ടി, കോ​ൽ​ക്ക​ത്ത, വ​ട​വാ​തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ സെ​മി​നാ​രി​യി​ലും ഡീ​ക്ക​ൻ ജോ​ൺ​സ് പ​യ്യ​ന്നൂ​ർ, ബ​ത്തേ​രി, ക​ട്ട​പ്പ​ന, മൂ​വാ​റ്റു​പു​ഴ, തൃ​ശൂ​ർ, തെ​ള്ള​കം എ​ന്നി​വി​ട​ങ്ങ​ളി​ലെ സെ​മി​നാ​രി​യി​ലു​മാ​ണ് വൈ​ദി​ക​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഇ​ന്നു രാ​വി​ലെ 9.15-ന് ​ചു​ങ്ക​ക്കു​ന്ന് ഫാ​ത്തി​മ മാ​താ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ലാ​ണ് പൗ​രോ​ഹി​ത്യ സ്വീ​ക​ര​ണ ശു​ശ്രൂ​ഷ​ക​ൾ. മാ​ന​ന്ത​വാ​ടി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പൊ​രു​ന്നേ​ട​ത്തി​ന്‍റെ കൈ​വ​യ്പു​വ​ഴി ഇ​രു​വ​രും പൗ​രോ​ഹി​ത്യ​പ​ട്ടം സ്വീ​ക​രി​ക്കും. തു​ട​ർ​ന്ന് ന​വ​വൈ​ദി​ക​ർ പ്ര​ഥ​മ ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും.

Kannur

പു​ളി​ങ്ങോം-​ബാ​ഗ​മ​ണ്ഡ​ലം പാ​ത​യി​ൽ വീ​ണ്ടും പ്ര​തീ​ക്ഷ

പാ​ലാ​വ​യ​ൽ: പു​ളി​ങ്ങോ​ത്തു​നി​ന്ന് ക​ർ​ണാ​ട​ക​യി​ലെ ബാ​ഗ​മ​ണ്ഡ​ല​ത്തേ​ക്കു​ള്ള ദൂ​രം 18 കി​ലോ​മീ​റ്റ​ർ മാ​ത്ര​മാ​ണ്. കാ​ല​ങ്ങ​ൾ​ക്കു മു​മ്പ് ത​ല​ക്കാ​വേ​രി ക്ഷേ​ത്ര​ത്തി​ലേ​ക്കു കാ​ൽ​ന​ട​യാ​യി പോ​കാ​നും ത​ല​ച്ചു​മ​ടാ​യും ജീ​പ്പി​ലും ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കും മ​ല​ഞ്ച​ര​ക്കു​ക​ൾ എ​ത്തി​ക്കാ​നു​മൊ​ക്കെ ഇ​രു സ്ഥ​ല​ങ്ങ​ൾ​ക്കു​മി​ട​യി​ലു​ള്ള വ​ന​പാ​ത ഉ​പ​യോ​ഗി​ച്ചി​രു​ന്നു. എ​ന്നാ​ൽ കാ​ൽ​നൂ​റ്റാ​ണ്ടു മു​മ്പ് ക​ർ​ണാ​ട​ക വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ ഈ ​പാ​ത അ​ട​ച്ചു. ഇ​തോ​ടെ ഇ​പ്പോ​ൾ പു​ളി​ങ്ങോ​ത്തു നി​ന്നു ബാ​ഗ​മ​ണ്ഡ​ല​ത്തേ​ക്ക് എ​ത്ത​ണ​മെ​ങ്കി​ൽ 80 കി​ലോ​മീ​റ്റ​റി​ല​ധി​കം ചു​റ്റി സ​ഞ്ച​രി​ക്കേ​ണ്ട നി​ല​യാ​ണ്.

കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം 1999 ൽ ​കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ അ​നു​മ​തി​യോ​ടെ ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യി​ൽ നി​ന്നു​തു​ട​ങ്ങി ബം​ഗ​ളൂ​രു വ​രെ എ​ത്താ​വു​ന്ന പു​തി​യ പാ​ത​യ്ക്കാ​യി പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്നു. 2005-07 കാ​ല​ത്ത് കേ​ന്ദ്ര റോ​ഡ് ഫ​ണ്ടി​ൽ നി​ന്ന് അ​ഞ്ചു കോ​ടി​യി​ല​ധി​കം രൂ​പ ചെ​ല​വി​ട്ട് ചെ​റു​പു​ഴ​യി​ൽ നി​ന്ന് റോ​ഡും പു​ളി​ങ്ങോം ടൗ​ണി​ൽ നി​ന്ന് 200 മീ​റ്റ​റോ​ളം അ​ക​ലെ പാ​ല​വും നി​ർ​മി​ച്ചു. എ​ന്നാ​ൽ പാ​ലം​ക​ട​ന്ന് മ​റു​ക​ര​യി​ൽ പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗം ഇ​പ്പോ​ഴും ച​ങ്ങ​ല​യി​ട്ട് അ​ട​ച്ച നി​ല​യി​ലാ​ണ്. ത​ല​ക്കാ​വേ​രി ക്ഷേ​ത്ര​ക​വാ​ട​ത്തി​നു സ​മീ​പം റോ​ഡ് തു​ട​ങ്ങു​ന്ന ഭാ​ഗ​വും ച​ങ്ങ​ല കെ​ട്ടി അ​ട​ച്ചു. ക​ർ​ണാ​ട​ക വ​നം​വ​കു​പ്പി​ന്‍റെ വാ​ഹ​ന​ങ്ങ​ൾ​ക്കു മാ​ത്ര​മാ​ണ് ഇ​തു​വ​ഴി പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത്. ഈ ​വാ​ഹ​ന​ങ്ങ​ളെ​ത്തു​മ്പോ​ൾ ച​ങ്ങ​ല അ​ഴി​ച്ചു​മാ​റ്റു​ക​യും ക​ട​ന്നു​പോ​യ ഉ​ട​ൻ ത​ന്നെ വീ​ണ്ടും കെ​ട്ടു​ക​യു​മാ​ണ്. 20 വ​ർ​ഷ​മാ​യി വെ​റു​തേ​യി​ട്ടി​രി​ക്കു​ന്ന പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ഇ​പ്പോ​ൾ കാ​ടു​ക​യ​റി.ഏ​ഴി​മ​ല - പു​ളി​ങ്ങോം - ബാ​ഗ​മ​ണ്ഡ​ലം പാ​ത യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യി​ലും പെ​രി​ങ്ങോം സി​ആ​ർ​പി​എ​ഫ് കേ​ന്ദ്ര​ത്തി​ലും നി​ന്ന് കു​റ​ഞ്ഞ ദൂ​ര​ത്തി​ൽ ബം​ഗ​ളൂ​രു​വി​ൽ എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യും. കേ​ര​ള​ത്തി​ൽ നി​ന്നു ത​ല​ക്കാ​വേ​രി​യി​ലേ​ക്കും കു​ട​കി​ലേ​ക്കും പോ​കു​ന്ന​വ​ർ​ക്കും ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് കൊ​ട്ടി​യൂ​രി​ലേ​ക്കും ത​ളി​പ്പ​റ​മ്പ് രാ​ജ​രാ​ജേ​ശ്വ​രി ക്ഷേ​ത്ര​വും വി​ള​ക്ക​ന്നൂ​ർ ക്രി​സ്തു​രാ​ജ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​വു​മു​ൾ​പ്പെ​ടെ​യു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും എ​ത്തു​ന്ന​വ​ർ​ക്കും ഇ​ത് ഏ​റെ പ്ര​യോ​ജ​നം ചെ​യ്യും.

ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് കു​റ​ഞ്ഞ ദൂ​ര​ത്തി​ൽ ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ​ത്താ​നും സാ​ധി​ക്കും. ഇ​തോ​ടൊ​പ്പം ചെ​റു​പു​ഴ, പെ​രി​ങ്ങോം-​വ​യ​ക്ക​ര, ഈ​സ്റ്റ് എ​ളേ​രി, വെ​സ്റ്റ്എ​ളേ​രി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​നും വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​യ്ക്കും ഇ​ത് ഏ​റെ ഗു​ണ​ക​ര​മാ​കും.

ഈ ​റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ലോ​ക്‌​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ചി​രു​ന്നു. മ​ല​യോ​ര​മേ​ഖ​ല​യി​ൽ​നി​ന്നു ബം​ഗ​ളൂ​രു​വി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​ക​ളു​ടെ ഇ​ട​യി​ൽ​നി​ന്നും ഈ ​റോ​ഡി​നാ​യി പ​ല​ത​വ​ണ ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ അ​പ്പോ​ഴൊ​ന്നും ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടി​ൽ മാ​റ്റ​മു​ണ്ടാ​യി​ല്ല.

എ​ന്നാ​ൽ ര​ണ്ടു സം​സ്ഥാ​ന​ങ്ങ​ളി​ലും ഒ​രേ​സ​മ​യ​ത്ത് കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രു​ക​ൾ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തോ​ടെ ഈ ​റോ​ഡി​ന്‍റെ കാ​ര്യ​ത്തി​ൽ വീ​ണ്ടും പ്ര​തീ​ക്ഷ​ക​ളു​ണ​രു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​നും ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ഡി.​കെ.​ശി​വ​കു​മാ​റും മി​ക​ച്ച വ്യ​ക്തി​ബ​ന്ധം പു​ല​ർ​ത്തു​ന്ന​വ​രും ദീ​ർ​ഘ​കാ​ല ല​ക്ഷ്യ​ങ്ങ​ളോ​ടെ​യു​ള്ള വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ൽ ഒ​രേ വീ​ക്ഷ​ണം പ​ങ്കി​ടു​ന്ന​വ​രു​മാ​ണ്. വ​യ​നാ​ട് ജി​ല്ല​യി​ൽ ക​ബ​നി ന​ദി​ക്കു കു​റു​കെ സ​മാ​ന​മാ​യ രീ​തി​യി​ൽ മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന ബൈ​ല​ക്കു​പ്പ പാ​ല​ത്തി​ന്‍റെ​യും റോ​ഡി​ന്‍റെ​യും പ​ണി പൂ​ർ​ത്തി​യാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടു​ത്തി​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.

കാ​ഞ്ഞ​ങ്ങാ​ട്-​കാ​ണി​യൂ​ർ റെ​യി​ൽ​പാ​ത​യു​ടെ കാ​ര്യ​ത്തി​ലും വീ​ണ്ടും ച​ർ​ച്ച​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​തു​ലെ ബാ​ഗ​മ​ണ്ഡ​ലം റോ​ഡി​ന്‍റെ കാ​ര്യ​ത്തി​ലും ഇ​രു സ​ർ​ക്കാ​രു​ക​ളും ത​മ്മി​ൽ ച​ർ​ച്ച ന​ട​ത്തി ധാ​ര​ണ​യി​ലെ​ത്ത​ണ​മെ​ന്നാ​ണ് മ​ല​നാ​ടി​ന്‍റെ ആ​വ​ശ്യം.

Kasaragod

കാ​സ​ര്‍​ഗോ​ഡി​ന് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍​കു​മെ​ന്ന് മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ്

വെ​ള്ള​രി​ക്കു​ണ്ട്: കു​ടി​വെ​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കും ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ള്‍​ക്കും പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യ്ക്ക് ജ​ല​വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക പ​രി​ഗ​ണ​ന ല​ഭി​ക്കു​മെ​ന്ന് ജ​ല​വി​ഭ​വ​മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ്.

കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി വെ​ള്ള​രി​ക്കു​ണ്ടി​ല്‍ ന​ല്‍​കി​യ സ്വീ​ക​ര​ണ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ര​മാ​വ​ധി സ്ഥ​ല​ങ്ങ​ളി​ല്‍ കു​ടി​വെ​ള്ളം എ​ത്തി​ക്കാ​നും കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍, ചെ​ക്ക്ഡാ​മു​ക​ള്‍, സം​ര​ക്ഷ​ണ ഭി​ത്തി​ക​ളു​ടെ നി​ര്‍​മാ​ണം എ​ന്നി​വ ന​ട​പ്പി​ലാ​ക്കാ​നും മു​ന്‍​ഗ​ണ​ന ന​ല്‍​കും.
ഇ​റി​ഗേ​ഷ​ന്‍ ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റി​ന്‍റെ​യും വാ​ട്ട​ര്‍ അ​ഥോ​രി​റ്റി​യു​ടെ​യും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ മു​ത​ല്‍​മു​ട​ക്കോ​ടെ ന​ട​പ്പി​ലാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ആ​ത്മാ​ര്‍​ഥ​മാ​യ പ​രി​ഗ​ണ​ന ന​ല്‍​കു​മെ​ന്നും ജി​ല്ല​യി​ല്‍ ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ സ​ബ്ഡി​വി​ഷ​ന്‍ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ എ​ടു​ക്കു​മെ​ന്നും ഹൗ​സിം​ഗ് ബോ​ര്‍​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളും വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ വ​രു​ന്ന മ​റ്റു വി​ഷ​യ​ങ്ങ​ളും പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

പ്ര​ള​യ​ക്കെ​ടു​തി​യി​ലും മ​റ്റും ത​ക​ര്‍​ച്ച നേ​രി​ട്ട ജി​ല്ല​യി​ലെ പ്ര​ദേ​ശ​ങ്ങ​ള്‍​ക്ക് വി​ക​സ​ന​വും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ല​ഭ്യ​മാ​ക്കാ​ന്‍ വേ​ണ്ട ക​ര്‍​മ​പ​രി​പാ​ടി​ക​ള്‍​ക്ക് രൂ​പം ന​ല്‍​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ​റ്റോ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജോ​സ​ഫ് മു​ള്ള​മ​ട, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ഷൈ​ജി ഓ​ട്ട​പ്പ​ള്ളി, ജോ​ര്‍​ജ് പൈ​നാ​പ്പി​ള്ളി, ക​ണ്ണൂ​ര്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റോ​ജ​സ് സെ​ബാ​സ്റ്റ്യ​ന്‍, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​യു.​മാ​ത്യു, ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വ​ര്‍​ഗീ​സ് വെ​ട്ടി​യാ​ങ്ക​ല്‍, ജോ​യ് മാ​രി​യ​ടി, നി​സാം ഫ​ലാ​ഹ്, ടോ​മി കു​രു​വി​ളാ​നി, ജോ​സ് ജ​യിം​സ് നി​ല​പ്പ​ന, സ​ക്ക​റി​യ വാ​ടാ​ന, പ്രി​ന്‍​സ് ജോ​സ​ഫ്, ബി​നോ​യ് വെ​ള്ളാ​പ്പ​ള്ളി, സ​ന്തോ​ഷ് വ​ലി​യ​പ​റ​മ്പ്, കു​ര്യ​ച്ച​ന്‍ പു​ളി​ക്ക​പ​റ​മ്പി​ല്‍, കെ.​എ. സാ​ലു എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു

Kasaragod

സം​സ്ഥാ​ന ശാ​സ്ത്ര​മേ​ള​യി​ല്‍ ഒ​ന്നാ​മ​താ​യി നീ​ലാ​ഞ്ജ​ന​യും വി​പി​ന​യും

കു​ണ്ടം​കു​ഴി: പ്ര​കാ​ശ​ത്തി​ന്‍റെ​വി​സ​ര​ണ​ത്തി​ന് പ​രി​ഷ്‌​കൃ​ത മാ​ന​ങ്ങ​ള്‍ ന​ല്‍​കി കു​ണ്ടം​കു​ഴി ജി​എ​ച്ച്എ​സ്എ​സി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ നീ​ലാ​ഞ്ജ​ന അ​ശോ​ക​നും എ. ​വി​പി​ന​യും സം​സ്ഥാ​ന ശാ​സ്ത്ര​മേ​ള​യി​ല്‍ ഒ​ന്നാം​സ്ഥാ​നം നേ​ടി.

ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം ഇം​പ്രൊ​വൈ​സ്ഡ് എ​ക്‌​സ്‌​പെ​രി​മെ​ന്‍റ് വി​ഭാ​ഗ​ത്തി​ലാ​ണ് ഇ​വ​രു​ടെ നേ​ട്ടം. ഇ​തോ​ടെ ഇ​രു​വ​ര്‍​ക്കും ദ​ക്ഷി​ണേ​ന്ത്യ​ന്‍ ശാ​സ്ത്ര​മേ​ള​യി​ലേ​ക്ക് യോ​ഗ്യ​ത ല​ഭി​ച്ചു. ഒ​ളി​യ​ത്ത​ടു​ക്ക​ത്തെ കെ. ​അ​ശോ​ക​ന്‍റെ​യും പി. ​ലേ​ഖ​യു​ടെ​യും മ​ക​ളാ​ണ് നീ​ലാ​ഞ്ജ​ന. ബീം​ബു​ങ്കാ​ലി​ലെ പ​രേ​ത​നാ​യ സി. ​വി​ശ്വം​ഭ​ര​ന്‍റെ​യും സി. ​പ്രീ​തി​യു​ടെ​യും മ​ളാ​ണ വി​പി​ന.

സം​സ്ഥാ​ന ശാ​സ്ത്ര​മേ​ള​യി​ല്‍ 26 പോ​യി​ന്‍റ് നേ​ടി കു​ണ്ടം​കു​ഴി സ്‌​കൂ​ള്‍ ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം ചാ​മ്പ്യ​ന്‍​പ​ട്ട​വും സ്വ​ന്ത​മാ​ക്കി. ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് വി​ഭാ​ഗ​ത്തി​ല്‍ മൂ​ന്നാം​സ്ഥാ​നം നേ​ടി മി​സ്ഫ ശാ​ലോം, ഇ​ന്‍​വെ​സ്റ്റി​ഗേ​റ്റ​റി പ്രോ​ജ​ക്ടി​ല്‍ പി. ​റി​തു​പ​ര്‍​ണ, റോ​ബോ​ട്ടി​ക്‌​സി​ല്‍ സി.​എ​സ്. ധ്യാ​ന്‍​ദേ​വ് എ​ന്നി​വ​രും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചു.

Kasaragod

90,136 കു​ട്ടി​ക​ള്‍​ക്ക് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് ന​ല്‍​കി

കാ​സ​ര്‍​ഗോ​ഡ്: പ​ള്‍​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ന്‍ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ​ള്‍​സ് പോ​ളി​യോ ദി​ന​ത്തി​ല്‍ ജി​ല്ല​യി​ലെ അ​ഞ്ചു വ​യ​സി​നു താ​ഴെ​യു​ള്ള 90,136 കു​ട്ടി​ക​ള്‍​ക്ക് പോ​ളി​യോ തു​ള്ളി മ​രു​ന്ന് ന​ല്‍​കി. പ​ള്‍​സ് പോ​ളി​യോ ദി​ന​ത്തി​ല്‍ തു​ള്ളി​മ​രു​ന്ന് സ്വീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത അ​ഞ്ചു​വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് ഇ​ന്നും നാ​ളെ​യു​മാ​യി ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു പോ​ളി​യോ തു​ള്ളി​മ​രു​ന്ന് ന​ല്‍​കും.

ജി​ല്ല​യി​ലെ അ​ങ്ക​ണ​വാ​ടി​ക​ള്‍, സ്‌​കൂ​ളു​ക​ള്‍, ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍, ബ​സ് സ്റ്റാ​ന്‍​ഡു​ക​ള്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍ തു​ട​ങ്ങി​യ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ബൂ​ത്തു​ക​ള്‍ സ​ജ്ജീ​ക​രി​ച്ചി​രു​ന്നു. കൂ​ടാ​തെ ആ​ളു​ക​ള്‍​ക്ക് എ​ത്തി​ച്ചേ​രു​വാ​ന്‍ ബു​ദ്ധി​മു​ട്ടു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​ത​ര​സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി ക്യാ​മ്പു​ക​ളി​ലും കു​ട്ടി​ക​ള്‍​ക്ക് തു​ള്ളി​മ​രു​ന്ന് ന​ല്‍​കു​ന്ന​തി​നാ​യി മൊ​ബൈ​ല്‍ ടീ​മു​ക​ളും സ​ജ്ജീ​ക​രി​ച്ചി​രു​ന്നു.
പ​ള്‍​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ന്‍ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഉ​ദു​മ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ കെ. ​നീ​ല​ക​ണ്ഠ​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ന്‍ നാ​ലാം​വാ​തു​ക്ക​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ.​കെ.​ടി. രേ​ഖ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സു​ഹ​റാ​ബി, വാ​ര്‍​ഡ് മെം​ബ​ര്‍ കെ. ​പ്ര​മീ​ള, ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​ധ​ന്യ ദ​യാ​ന​ന്ദ്, ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്‌​ട​റേ​റ്റ് ട്രെ​യി​നിം​ഗ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​എ​ന്‍. അ​ജ​യ്, ഐ​എ പി ​കാ​സ​ര്‍​ഗോ​ഡ് സെ​ക്ര​ട്ട​റി ഡോ. ​ഉ​ദ​യ് ശ്രീ​നി​വാ​സ്, റോ​ട്ട​റി ഡി​സ്ട്രി​ക്‌​ട് പ​ള്‍​സ് പോ​ളി​യോ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഡോ.​സി.​എ​ച്ച്. ജ​നാ​ര്‍​ദ്ദ​ന നാ​യി​ക്, ഉ​ദു​മ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​അ​നി​ല്‍​കു​മാ​ര്‍, ജി​ല്ലാ എം​സി​എ​ച്ച് ഓ​ഫി​സ​ര്‍ സ്റ്റെ​ല്ല ജോ​സ​ഫ്, ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍​വൈ​സ​ര്‍ ടി.​ര​മ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജി​ല്ലാ ആ​ര്‍​സി​എ​ച്ച് ഓ​ഫി​സ​ര്‍ ഡോ. ​വി.​എ​സ്. ദി​വ്യ സ്വാ​ഗ​ത​വും ജി​ല്ലാ എ​ഡ്യു​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് മീ​ഡി​യ ഓ​ഫി​സ​ര്‍ അ​ബ്ദു​ള്‍ ല​ത്തീ​ഫ് മ​ഠ​ത്തി​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Kasaragod

സ്‌നേഹാലയത്തിന്‍റെ കൈത്താങ്ങില്‍ വിജയകുമാറിന് പുതുജീവന്‍

കാ​ഞ്ഞ​ങ്ങാ​ട്: ആ​റു വ​ര്‍​ഷം മു​ന്‍​പ് വീ​ടു​വി​ട്ടി​റ​ങ്ങി അ​ല​ഞ്ഞു​തി​രി​ഞ്ഞി​രു​ന്ന പോ​ണ്ടി​ച്ചേ​രി സ്വ​ദേ​ശി വി​ജ​യ​കു​മാ​റി​ന് (48) സ്‌​നേ​ഹാ​ല​യ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ ഇ​ട​പെ​ട​ലി​ലൂ​ടെ സ്വ​ന്തം കു​ടും​ബ​ത്തി​ലേ​ക്ക് മ​ട​ക്കം. പോ​ണ്ടി​ച്ചേ​രി​യി​ലെ പ​രേ​ത​നാ​യ കോ​ദ​ണ്ഡ​പാ​ണി​യു​ടെ മ​ക​നാ​യ വി​ജ​യ​കു​മാ​റി​നെ ഇ​ന്ന​ലെ സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​ന്‍ റി​യാ​സ് പി​ലാ​ത്ത​റ ത​മി​ഴ്‌​നാ​ട് പോ​ണ്ടി​ച്ചേ​രി​യി​ലു​ള്ള കു​ടും​ബ​വീ​ട്ടി​ല്‍ എ​ത്തി​ച്ചു.

മാ​ന​സി​ക നി​ല ത​ക​രാ​റി​ലാ​യി തെ​രു​വി​ല്‍ അ​ല​യു​ക​യാ​യി​രു​ന്ന വി​ജ​യ​കു​മാ​റി​നെ 2026 ഏ​പ്രി​ല്‍ 16നാ​ണ് ചെ​റു​പു​ഴ പൊ​ലി​സും റി​യാ​സും ചേ​ര്‍​ന്ന് സ്‌​നേ​ഹാ​ല​യ​ത്തി​ല്‍ എ​ത്തി​ച്ച​ത്. തു​ട​ര്‍​ന്ന് ബ്ര​ദ​ര്‍ ഈ​ശോ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്‌​നേ​ഹാ​ല​യ​ത്തി​ല്‍ ല​ഭി​ച്ച കൃ​ത്യ​മാ​യ ചി​കി​ത്സ​യി​ലൂ​ടെ​യും പ​രി​ച​ര​ണ​ത്തി​ലൂ​ടെ​യും വി​ജ​യ​കു​മാ​ര്‍ പൂ​ര്‍​ണ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്തു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വ​ദേ​ശം പോ​ണ്ടി​ച്ചേ​രി​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. ആ​റു​വ​ര്‍​ഷം മു​ന്‍​പ് വി​ജ​യ​കു​മാ​റി​നെ കാ​ണാ​താ​യ​തി​നെ​ത്തു​ട​ര്‍​ന്ന് കു​ടും​ബം ക​ടു​ത്ത ദുഃ​ഖ​ത്തി​ലും തെ​ര​ച്ചി​ലി​ലു​മാ​യി​രു​ന്നു.

സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​ന്‍ റി​യാ​സ് പി​ലാ​ത്ത​റ​യു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​ദ്ദേ​ഹ​ത്തെ സു​ര​ക്ഷി​ത​മാ​യി വീ​ട്ടി​ലെ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം പ്രി​യ​പ്പെ​ട്ട​വ​നെ തി​രി​കെ ല​ഭി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് കു​ടും​ബം. സ്വ​ന്തം വീ​ട്ടു​കാ​രെ വീ​ണ്ടും കാ​ണാ​നാ​യ​തി​ന്റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് വി​ജ​യ​കു​മാ​റും.

Ernakulam

പ​ര​മ്പ​രാഗ​ത മി​ഷ​ന്‍ ധ്യാ​ന​ത്തി​ന് തു​ട​ക്കം

കൊ​ച്ചി: ഇ​ട​ക്കൊ​ച്ചി സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ല്‍ മ​ഞ്ഞു​മ്മ​ല്‍ ക​ര്‍​മ​ലീ​ത്ത വൈ​ദി​ക​ര്‍ ന​യി​ക്കു​ന്ന ഏ​ഴു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത മി​ഷ​ന്‍ ധ്യാ​ന​ത്തി​ന് തു​ട​ക്ക​മാ​യി. വൈ​കു​ന്നേ​രം ഇ​ട​വ​ക ജ​ന​ങ്ങ​ള്‍ ഒ​ന്നു​ചേ​ര്‍​ന്ന് വി​കാ​രി ഫാ. ​ഇ​മ്മാ​നു​വ​ല്‍ പൊ​ള്ള​യി​ല്‍, സ​ഹ​വി​കാ​രി ഫാ. ​വ​ര്‍​ഗീ​സ് ജി​തി​ന്‍ പാ​ല​ക്ക​ല്‍​ത​റ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ധ്യാ​ന ഗു​രു​ക്ക​ന്മാ​രെ സ്വീ​ക​രി​ച്ചു. തു​ട​ര്‍​ന്ന് ഇ​ട​വ​ക കൊ​ടി​മ​ര​ത്തി​ല്‍ ഫാ. ​ജോ​ണ്‍​സ​ണ്‍ കു​റു​പ്പ​ശേ​രി പ​താ​ക ഉ​യ​ര്‍​ത്തി. കൊ​ച്ചി ബി​ഷ​പ് ഡോ. ​ആ​ന്‍റ​ണി കാ​ട്ടി​പ്പ​റ​മ്പി​ല്‍ ആ​മു​ഖ വ​ച​ന സ​ന്ദേ​ശം ന​ല്‍​കി.

ഫാ. ​ജോ​ണ്‍​സ​ണ്‍ കു​റു​പ്പ​ശേ​രി, ഫാ. ​ബാ​ബു പോ​ള്‍,ഫാ. ​ആ​ന്‍​ഡ്രൂ​സ് പു​ത്ത​ന്‍​പ​റ​മ്പി​ല്‍, ഫാ. ​സി​ബി ജോ​ണ്‍ ച​ന്ദ്രോ​ത്ത് എ​ന്നി​വ​രാ​ണ് ധ്യാ​ന ഗു​രു​ക്ക​ൻ​മാ​ർ. 28 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ല്‍ രാ​ത്രി ഒ​മ്പ​തു വ​രെ​യാ​ണ് ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ല്‍ മി​ഷ​ന്‍ ധ്യാ​നം ന​ട​ക്കു​ന്ന​ത്. ധ്യാ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഭ​വ​ന ആ​ശി​ര്‍​വാ​ദം, കൈ​ക്കു​ഞ്ഞു​ങ്ങ​ളു​ടെ ആ​ശി​ര്‍​വാ​ദം, ഗ​ര്‍​ഭി​ണി​ക​ള്‍​ക്കു​ള്ള പ്രാ​ര്‍​ഥ​ന, ലീ​ഡേ​ഴ്‌​സ് മീ​റ്റ്, വി​ദ്യാ​രം​ഭം, വി​വാ​ഹ വാ​ഗ്ദാ​ന ന​വീ​ക​ര​ണം, ദ​മ്പ​തി കൂ​ട്ടാ​യ്മ, യു​വ​ജ​ന സ​മ്മേ​ള​നം, പ​രി​ഹാ​ര പ്ര​ദ​ക്ഷി​ണം, പാ​ഴാ​യ വി​ശു​ദ്ധ വ​സ്തു​ക്ക​ളു​ടെ സ​മാ​ഹ​ര​ണം, കൗ​ണ്‍​സി​ലിം​ഗ്, പ​രേ​ത സ്മ​ര​ണ തു​ട​ങ്ങി​യ​വ ഉ​ണ്ടാ​യി​രി​ക്കും.

Ernakulam

മോ​ൺ. ന​രി​കു​ള​ത്തി​ന്‍റെ പൗ​രോ​ഹി​ത്യ സുവർണ ജൂ​ബി​ലി ആഘോഷിച്ചു

കൊ​ച്ചി: എ​റ​ണാ​കു​ളം സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ ബ​സി​ലി​ക്ക വി​കാ​രി മോ​ൺ. ആ​ന്‍റണി ന​രി​കു​ള​ത്തി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം ന​ട​ത്തി. ബ​സി​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ സ​മൂ​ഹ​ബ​ലി അ​ർ​പ്പി​ച്ചു. പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ഡോ. ജോ​സ് പു​തി​യേ​ട​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു .

അ​തി​രൂ​പ​ത പ്ര​സ് ബി​റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ഫാ. ​ഡോ. കു​ര്യാ​ക്കോ​സ് മു​ണ്ടാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ജോ​ൺ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, പോ​ൾ പാ​നി​കു​ളം, ഷൈ​ജു ആ​ന്‍റ​ണി, ജെ​യിം​സ് പു​ത്ത​ൻ​പ​റ​മ്പി​ൽ, സി​സ്റ്റ​ർ തെ​രേ​സ മ​രി​യ, ത​ങ്ക​ച്ച​ൻ പേ​ര​യി​ൽ, സാ​ബു പു​ല്ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മോ​ൺ. ന​രി​കു​ളം ര​ചി​ച്ച പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം ഫാ. ​ഡോ. ഇ​ഗ്നേ​ഷ്യ​സ് പ​യ്യ​പ്പ​ള്ളി നി​ർ​വ​ഹി​ച്ചു.

Thiruvananthapuram

പ​ള്‍​സ് പോ​ളി​യോ തുള്ളിമരുന്നു വി​ത​ര​ണം


നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ലെ​യും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി പ​ള്‍​സ് പോ​ളി​യോ തു​ള്ളി മ​രു​ന്നു വി​ത​ര​ണം ചെ​യ്തു. ആ​ശു​പ​ത്രി​ക​ള്‍, അ​ങ്ക​ണ​വാ​ടി​ക​ള്‍, ലൈ​ബ്ര​റി​ക​ള്‍ എ​ന്നി​വ​യു​ള്‍​പ്പെ​ടെ​യു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​ള്‍​സ് പോ​ളി​യോ വി​ത​ര​ണ യ​ജ്ഞ​ത്തി​ല്‍ നി​ര​വ​ധി കു​രു​ന്നു​ക​ള്‍ അ​മ്മ​മാ​രോ​ടൊ​പ്പ​മെ​ത്തി. ജ​ന​പ്ര​തി​നി​ധി​ക​ളും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും തു​ള്ളി മ​രു​ന്ന് വി​ത​ര​ണ ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി.
നെ​യ്യാ​റ്റി​ൻ​ക​ര ഗ​വ. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ന്ന പ​ൾ​സ് പോ​ളി​യോ തു​ള്ളി​മ​രു​ന്നു വി​ത​ര​ണ ച​ട​ങ്ങ് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്‌​സ​ൺ ഡ​ബ്ല്യൂ.​ആ​ര്‍. ഹീ​ബ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ മ​ഞ്ജു രാ​ജേ​ഷ്, ന​ഴ്സിം​ഗ് വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍, ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

ഗ്രാ​മം വാ​ർ​ഡി​ൽ ന​ട​ന്ന പ​ൾ​സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണോ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ഗ്രാ​മം പ്ര​വീ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ശാ വ​ർ​ക്ക​ർ ഭ​ദ്ര​കു​മാ​രി, വാ​ർ​ഡ് കോ​ര്‍​ഡി​നേ​റ്റ​ർ വി​നി​ത​കു​മാ​രി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.
അ​മ്പി​ലി​കോ​ണം സി​എ​സ്ഐ പ​ള്ളി​യി​ല്‍ രാ​വി​ലെ എ​ട്ടി​ന് പ​ൾ​സ് പോ​ളി​യോ തു​ള്ളി മ​രു​ന്നു വി​ത​ര​ണം ആ​രം​ഭി​ച്ചു. ഫാ. ​നെ​ൽ​സ​ൺ, പ​ഞ്ചാ​യ​ത്ത് അം​ഗം അ​ശ്വ​തി പ്ര​മോ​ദ്, ജെ​എ​ച്ച്ഐ നി​ര്‍​മ​ല, ജെ​പി​എ​ന്‍ റാ​ണി, ആ​ശാ പ്ര​വ​ര്‍​ത്ത​ക​രാ​യ ബീ​ന, ഗീ​ത എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Thiruvananthapuram

ല​ഹ​രി വി​രു​ദ്ധ ദീ​പ​ശി​ഖാ പ്ര​യാ​ണം സം​ഘ​ടി​പ്പി​ച്ചു


ആ​റ്റി​ങ്ങ​ൽ: ജാ​ഗ്ര​താ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​യ്ക്കെ​തി​രെ സ​മൂ​ഹി​ക ന​ന്മ​യ്ക്കാ​യി എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി ദീ​പ​ശി​ഖാ പ്ര​യാ​ണം സം​ഘ​ടി​പ്പി​ച്ചു. മം​ഗ​ല​പു​രം പൊ​ലി​സ് സ്റ്റേ​ഷ​ൻ ജം​ഗ്ഷ​ൻ മു​ത​ൽ ക​ഴ​ക്കു​ട്ടം പൊ​ലി​സ് സ്റ്റേ​ഷ​ൻ ജം​ഗ്ഷ​ൻ വ​രെ ന​ട​ന്ന പ്ര​യാ​ണ​ത്തി​ൽ നൂ​റു​ക​ണ​ക്കി​നു യു​വാ​ക്ക​ളും നാ​ട്ടു​കാ​രും സാ​മൂ​ഹി​ക സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു. സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​ത്തി​വ​രു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ച്ചാ​യി​രു​ന്നു ദീ​പ​ശി​ഖാ പ്ര​യാ​ണം.

മം​ഗ​ലാ​പു​രം ജം​ഗ്ഷ​നി​ൽ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ബി.​കെ. പ്ര​ശാ​ന്ത​ൻ കാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജാ​ഗ്ര​താ സ​മി​തി ചെ​യ​ർ​മാ​ൻ എം.​എ. ല​ത്തീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മം​ഗ​ല​പു​രം എ​സ്എ​ച്ച്ഒ സൈ​ജു, സ​ഞ്ചു, ബ്ലോ​ക്ക് മെ​മ്പ​ർ ഫ​റൂ​ക്ക്, ജോ​ഷ് പോ​ത്ത​ൻ​കോ​ട് എ​ന്ന​വ​ർ പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗം ബി.​സി. അ​ജ​യ​രാ​ജ് സ്വാ​ഗ​ത​വും മം​ഗ​ല​പു​രം മു​നീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.
ക​ഴ​ക്കു​ട്ടം പൊ​ലി​സ് സ്റ്റേ​ഷ​ൻ ജം​ഗ്ഷ​നി​ൽ ദീ​പ​ശി​ഖാ പ്ര​യാ​ണ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഡി​സി​പി കെ.​എ​സ് ഷ​ഹ​ൻ​ഷാ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ഴ​ക്കു​ട്ടം എ​സി​പി എ​സ്.​വൈ.​സു​രേ​ഷ്, എം.​എ. ഉ​റൂ​ബ്, ക​ഴ​ക്കു​ട്ടം സു​ധീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Thiruvananthapuram

ച​ണ്ഡാ​ല​ഭി​ക്ഷു​കി ശി​ല്‍​പ്പം അ​നാ​ച്ഛാ​ദ​നം 25ന്


​നെ​യ്യാ​റ്റി​ന്‍​ക​ര: അ​രു​വി​പ്പു​റ​ത്ത് മ​ഹാ​ക​വി കു​മാ​ര​നാ​ശാ​ന്‍റെ പ്ര​ശ​സ്ത​മാ​യ ച​ണ്ഡാ​ല​ഭി​ക്ഷു​കി കാ​വ്യം ശി​ല്‍​പ്പ​മാകുന്നു. ച​ണ്ഡാ​ല​ഭി​ക്ഷു​കി ബു​ദ്ധ​സ​ന്യാ​സി​ക്ക് കി​ണ​റി​ല്‍നി​ന്നു പാ​ള​യി​ല്‍ വെ​ള്ളം കോ​രി കു​ടി​ക്കാ​ന്‍ ന​ല്‍​കു​ന്ന രം​ഗ​മാ​ണ് ശി​ല്‍​പ്പ​മാ​യി ആ​വി​ഷ്ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഗു​രു​ശി​ഷ്യ​നാ​യ കു​മാ​ര​നാ​ശാ​ന്‍ അ​രു​വി​പ്പു​റം മ​ഠ​ത്തി​ല്‍ താ​മ​സി​ച്ചി​രു​ന്ന മു​റി​ക്കുപു​റ​ത്തെ വ​ഴി​ക്കി​ണ​റി​ന​രി​കി​ലാ​ണ് ശി​ല്‍​പ്പം നിർമിച്ചിരിക്കുന്നത്. പ്ര​ശ​സ്ത ക​ലാ​കാ​ര​ന്മാ​രാ​യ ഷ​മ്മി​കു​മാ​ര്‍ പൂ​വ​ച്ച​ലും ആ​ർ​ട്ടി​സ്റ്റ് ശ്രീ​ഹ​ർ​ഷ​നു​മാ​ണ് ശി​ല്‍​പ്പി​ക​ള്‍. മ​ഠം സെ​ക്ര​ട്ട​റി സ്വാ​മി സാ​ന്ദ്രാ​ന​ന്ദ​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം മു​ണ്ട​ക്ക​യം സ്വ​ദേ​ശി ഡോ. ​അ​നി​യ​നാ​ണ് സാ​ന്പ​ത്തി​ക സ​ഹാ​യം ന​ല്‍​കി​യ​ത്. 25ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് ശി​ല്‍​പ്പം അ​നാ​ച്ഛാ​ദ​നം ചെ​യ്യും. ശ്രീ​നാ​രാ​യ​ണ ധ​ര്‍​മ​സം​ഘം ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് സ്വാ​മി ഋ​തം​ഭ​രാ​ന​ന്ദ അ​ധ്യ​ക്ഷ​നാ​കു​ന്ന യോ​ഗ​ത്തി​ല്‍ എം​എ​ല്‍​എ മാ​രാ​യ സി.​കെ. ഹ​രീ​ന്ദ്ര​ന്‍, എ​ന്‍. ശ​ക്ത​ന്‍, എം.​ആ​ര്‍. ബൈ​ജു എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​കും. ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സെ​ന്‍റ​ര്‍ ഫോ​ര്‍ ശ്രീ​നാ​രാ​യ​ണ സ്റ്റ​ഡീ​സ് ഡ​യ​റ​ക്ട​ര്‍ ഡോ. ​എം.​എ. സി​ദ്ദീ​ഖ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

Thiruvananthapuram

ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ളം: ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സ​ന്ദ​ർ​ശ​നം ഇ​ന്ന്


അ​ടൂ​ര്‍: നി​ര്‍​ദി​ഷ്ട ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ളം കൊ​ടു​മ​ണ്‍ പ്ലാ​ന്‍റേ​ഷ​ന്‍റെ റ​വ​ന്യു​ഭൂ​മി​യി​ല്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ജി​ല്ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ള്‍ ഇ​ന്നു പ്ലാ​ന്‍റേ​ഷ​ന്‍ മേ​ഖ​ല സ​ന്ദ​ര്‍​ശി​ക്കും. സി.​വി. ശാ​ന്ത​കു​മാ​ര്‍ എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രാ​വി​ലെ ഒ​മ്പ​തി​നാ​ണ് സ​ന്ദ​ര്‍​ശ​നം. ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള ആ​ക്ഷ​ന്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ര്യ​ട​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ജി​ല്ല​യി​ലെ വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ള്‍, പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ര്‍, സാം​സ്‌​കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ​യും ക്ല​ബ്ബു​ക​ളു​ടെ​യും ഭാ​ര​വാ​ഹി​ക​ള്‍, പൊ​തു​ജ​ന​ങ്ങ​ള്‍ എ​ന്നി​വ​രും പ​ഠ​ന​സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​കും
എ​രു​മേ​ലി​യേ​ക്കാ​ള്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന് അ​നു​യോ​ജ്യ​മാ​യ പ്ര​ദേ​ശ​മാ​ണ് കൊ​ടു​മ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി മു​ഖ്യ​മ​ന്ത്രി​ വി.​ഡി. സ​തീ​ശ​നും മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥി​നും നി​വേ​ദ​നം ന​ല്‍​കി​യി​ട്ടു​ണ്ട്.
പ​ദ്ധ​തി എ​ത്ര​യും വേ​ഗം ന​ട​പ്പാ​ക്ക​ണ​മെ​ന്നും ജി​ല്ല​യി​ലെ യാ​ത്രാ​ദു​രി​ത​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രു​ടെ വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള സ്വ​പ്നം യാ​ഥാ​ര്‍​ഥ്യ​മാ​ക്ക​ണ​മെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​സി​ഡ​ന്‍റ് ഡോ. ​വ​ര്‍​ഗീ​സ് പേ​ര​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ശ്രീ​ജി​ത്ത് ഭാ​നു​ദേ​വ്, പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​ജി​കു​മാ​ര്‍ ര​ണ്ടാം​കു​റ്റി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സു​രേ​ഷ് കു​ഴി​വേ​ലി, എ. ​വി​ജ​യ​ന്‍ നാ​യ​ര്‍, അ​ടൂ​ര്‍ വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​ണ്‍ മോ​ളേ​ത്ത്, ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ കു​ള​ത്തും​ക​രോ​ട്ട്, ട്ര​ഷ​റ​ര്‍ ആ​ര്‍. പ​ത്മ​കു​മാ​ര്‍, വി.​കെ. സ്റ്റാ​ന്‍​ലി, ടി. ​തു​ള​സീ​ധ​ര​ന്‍, സ​ച്ചു രാ​ധാ​കൃ​ഷ്ണ​ന്‍, രാ​ജ​ന്‍ സു​ലൈ​മാ​ന്‍, വി​നോ​ദ് വാ​സു​ക്കു​റു​പ്പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Thiruvananthapuram

ചി​പ്പി​ക്കൂ​ണ്‍ കൃ​ഷി​: ച​രി​ത്രം ര​ചി​ച്ച് തോ​ബി​യാ​സും ലി​ല്ലി​ലെ​റ്റും

നെ​യ്യാ​റ്റി​ന്‍​ക​ര : കാ​രോ​ട് പ​ഞ്ചാ​യ​ത്തി​ലെ കാ​രു​ണ്യ​വും ക​ഠി​നാ​ധ്വാ​ന​വും നി​റ​ഞ്ഞ കൈ​ക​ളാ​ൽ വി​ജ​യം തീ​ർ​ക്കു​ന്ന മാ​തൃ​കാ ക​ർ​ഷ​ക ദ​മ്പ​തി​ക​ളാ​ണ് തോ​ബി​യാ​സും ഭാ​ര്യ ലി​ല്ലി​ലെ​റ്റും. വൃ​ത്തി​യി​ലും കൃ​ത്യ​ത​യി​ലും പ​രി​പാ​ലി​ക്കു​ന്ന ഇ​വ​രു​ടെ ചി​പ്പി​ക്കൂ​ൺ കൃ​ഷി​യി​ടം ഓ​രോ കൃ​ഷി​സ്നേ​ഹി​യു​ടെ​യും ക​ണ്ണും ക​ര​ളും ക​വ​രു​മെ​ന്ന​തി​ല്‍ സം​ശ​യ​മി​ല്ല.

വി​ഷ​ര​ഹി​ത​വും ആ​രോ​ഗ്യ​പ്ര​ദ​വു​മാ​യ, ഔ​ഷ​ധ​ഗു​ണ​മു​ള്ള ചി​പ്പി​ക്കൂ​ൺ കൃ​ഷി​യാ​ണ് തോ​ബി​യാ​സി​ന്‍റെ​യും ലി​ല്ലി​ലെ​റ്റി​ന്‍റെ​യും ഉ​പ​ജീ​വ​ന​മാ​ര്‍​ഗം. കാ​രോ​ട് കൃ​ഷി ഭ​വ​നു സ​മീ​പ​ത്താ​ണ് ഇ​വ​രു​ടെ ഭ​വ​നം. തോ​ബി​യാ​സ് നേ​ര​ത്തെ ഗ​ള്‍​ഫി​ലാ​യി​രു​ന്നു. അ​ക്കാ​ല​ത്ത് ലി​ല്ലി​ലെ​റ്റാ​ണ് കൂ​ണ്‍​കൃ​ഷി ആ​രം​ഭി​ച്ച​ത്. യൂ ​ട്യൂ​ബാ​യി​രു​ന്നു അ​ന്നു വ​ഴി​കാ​ട്ടി. വീ​ട്ടി​ലെ ചെ​റി​യ മു​റി​യി​ലാ​യി​രു​ന്നു കൃ​ഷി​യു​ടെ തു​ട​ക്കം. ആ​ദ്യ​മാ​ദ്യം ചി​ല വെ​ല്ലു​വി​ളി​ക​ളൊ​ക്കെ​യു​ണ്ടാ​യി. എ​ല്ലാ​റ്റി​നെ​യും അ​തി​ജീ​വി​ച്ച് തോ​ബി​യാ​സും ലി​ല്ലി​ലെ​റ്റും ചേ​ര്‍​ന്ന് വീ​ടി​ന​ടു​ത്ത് ത​ന്നെ ഫാം ​തു​ട​ങ്ങി. കൂ​ണ്‍ ബെ​ഡ് കൂ​ടു​ത​ലാ​യി ത​യാ​റാ​ക്കി. ഫം​ഗ​സി​ന്‍റെ ആ​ക്ര​മ​ണം ഏ​റെ ബു​ദ്ധി​മു​ട്ടി​ച്ചു. പി​ന്നീ​ട് വ​ള​രെ ശാ​സ്ത്രീ​യ​മാ​യി ത​ന്നെ ചി​പ്പി​ക്കൂ​ണ്‍ കൃ​ഷി​യെ​ക്കു​റി​ച്ച് ഇ​രു​വ​രും മ​ന​സി​ലാ​ക്കി​യ​തി​നു ശേ​ഷം തു​ട​രു​ന്ന ദൗ​ത്യം വി​ജ​യ​ക​ര​മാ​യി മു​ന്നോ​ട്ടു പോ​കു​ന്നു​ണ്ട്. മി​ക​ച്ച വി​ള​വ് ഇ​ര​ട്ടി സ​ന്തോ​ഷം പ​ക​രു​ന്നു. ചി​ല ദി​വ​സ​ങ്ങ​ളി​ല്‍ വി​ള​വി​ന്‍റെ തോ​ത് വ​ര്‍​ധി​ക്കും. അ​വ വി​ല്‍​ക്കാ​നാ​കാ​തെ​യും വ​രാ​റു​ണ്ട്. അ​ങ്ങ​നെ​യാ​ണ് കൂ​ണ്‍ അ​ച്ചാ​ര്‍ നി​ര്‍​മി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഇ​പ്പോ​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി ത​ന്നെ കൂ​ണ്‍ അ​ച്ചാ​റും വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്നു.

താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് കൂ​ണ്‍​കൃ​ഷി​യെ​യും കൂ​ണ്‍ അ​ച്ചാ​ര്‍ ത​യാ​റാ​ക്ക​ലി​നെ​യും കു​റി​ച്ചു​ള്ള അ​റി​വ് പ​ക​ര്‍​ന്ന് ന​ല്‍​കാ​നും തോ​ബി​യാ​സ് ശ്ര​മി​ക്കാ​റു​ണ്ട്.

Thiruvananthapuram

60 ക​ണ്ടെ​യ്ന​റു​ക​ളു​മാ​യി എം​എ​സ്​സി ബി​യാ​ട്രി​സ്

വി​ഴി​ഞ്ഞം: ഇ​ക്ക​ഴി​ഞ്ഞ മൂ​ന്നിന് ആ​യി​ര​ക്ക​ണ​ക്കി​നു ക​ണ്ടെ​യ്ന​റു​ക​ൾ​ക്കൊ​പ്പം കേ​ര​ള​ത്തി​ലേ​ക്കു​ള്ള ഒ​ന്നുകൂ​ടി വി​ഴി​ഞ്ഞ​ത്ത് എ​ത്തി​ച്ച് ച​രി​ത്രംകു​റി​ച്ച എം ​എ​സ്‌സി സ​ബ്രീ​ന​യു​ടെ ആ​ദ്യ ചു​വ​ട് വ​യ്‌​പ് പി​ഴ​ച്ചി​ല്ല.

ര​ണ്ടാ​ഴ്ച​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷം കേ​ര​ള ജ​ന​ത​യു​ടെ വി​ക​സ​ന സ്വ​പ്ന​ത്തി​ന് കൂ​ടു​ത​ൽ ക​രു​ത്ത് പ​ക​രാ​ൻ ഒ​റ്റ​യ​ടി​ക്ക് 60 ക​ണ്ടെ​യ്ന​റു​ക​ളു​മാ​യി എംഎ​സ്‌സി​യു​ടെ ബി​യാ​ട്രീ​സും ഇ​ന്ന​ലെ തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ട്ടു. ഏ​ക ക​ണ്ടെ​യ്ന​റു​മാ​യി കോ​വ​ളം എംഎ​ൽഎ ​അ​ഡ്വ. എം. വി​ൻ​സന്‍റ് ഈ​മാ​സം മൂ​ന്നി​നു ന​ട​ത്തി​യ ഫ്ലാ​ഗ് ഓ​ഫിനു കേ​ര​ളം ന​ൽ​കു​ന്ന അം​ഗീ​കാ​രം വ​രും ദി​വ​സ​ങ്ങ​ളി​ലും പ്ര​ക​ട​മാ​കു​മെ​ന്ന് ഉ​റ​പ്പാ​യി. കൂ​ടു​ത​ൽ​ ഏ​ജ​ൻ​സി​ക​ൾ ച​ര​ക്കി​റ​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ തേ​ടി ക​സ്റ്റം​സി​നെ സ​മീ​പി​ച്ച​തോ​ടെ വി​ഴി​ഞ്ഞ​ത്തെ റോ​ഡു​ക​ൾ തി​ര​ക്കി​ല മ​രാ​ൻ ഇ​നി അ​ധി​ക​കാ​ലം വേ​ണ്ടി വ​രി​ല്ല.

നി​ല​വി​ൽ എം​ആ​ർ​എ​ഫി​നു വേ​ണ്ടി​യു​ള്ള ഏ​ക​ദേ​ശം 1,500 മെ​ട്രി​ക് ട​ൺ സ്വാ​ഭാ​വി​ക റ​ബർ നി​റ​ച്ച 60 ക​ണ്ടെ​യ്‌​ന​റു​ക​ളു​മാ​യാ​ണ് എം​എ​സ്‌സി ​ബി​യാ​ട്രി​സ് എ​ന്ന മ​ദ​ർ​ഷി​പ്പി​ന്‍റെ വി​ഴി​ഞ്ഞ​ത്തേ​ക്കു​ള്ള വ​ര​വ്. പ​ശ്ചി​മ ആ​ഫ്രി​ക്ക​യി​ലെ ഐ​വ​റി കോ​സ്റ്റി​ലു​ള്ള അ​ബി​ജാ​ൻ തു​റ​മു​ഖ​ത്തു​നി​ന്നാ​ണ് ഈ ​ച​ര​ക്ക് എ​ത്തി​യ​ത്. ക​സ്റ്റം​സ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യശേ​ഷം അ​ടു​ത്ത ദി​വ​സം ഇ​തു റോ​ഡ് മാ​ർ​ഗം കോ​ട്ട​യം ഇ​ൻ​ലാ​ൻ​ഡ് ക​ണ്ടെ​യ്ന​ർ ഡി​പ്പോ​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും.

വി​ഴി​ഞ്ഞം വ​ഴി​യു​ള്ള ച​ര​ക്കു​നീ​ക്കം ഇ​റ​ക്കു​മ​തി സ​മ​യം ഗ​ണ്യ​മാ​യി കു​റ​യ്ക്കാ​നും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നും സ​ഹാ​യി​ക്കും. നി​ല​വി​ൽ എം​ആ​ർ​എ​ഫ് മും​ബൈ വ​ഴി എ​ത്തി​ക്കു​ന്ന ച​ര​ക്കു​ക​ൾ ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്താ​ൻ ഏ​ക​ദേ​ശം ഒ​രു മാ​സം വ​രെ എ​ടു​ക്കാ​റു​ണ്ട്. എ​ന്നാ​ൽ വി​ഴി​ഞ്ഞം വ​ഴി എ​ത്തി​ച്ച് കോ​ട്ട​യം ഐ​സി​ഡി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നു വെ​റും ദി​വ​സ​ങ്ങ​ൾ മാ​ത്രം മ​തി​യെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്. ക​സ്റ്റം​സ് പ​രി​ശോ​ധ​ന​യും ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി​യശേ​ഷം ക​ണ്ടെ​യ്‌​ന​റു​ക​ൾ കൊ​ച്ചി​യി​ലെ എം​ആ​ർ​എ​ഫി​ന്‍റെ വെ​യ​ർ​ഹൗ​സി​ലേ​ക്ക് കൊ​ണ്ടു​പോ​കും. ട്രാ​ൻ​സ്ഷി​പ്പ്‌​മെ​ന്‍റ് ഹ​ബ്ബാ​യി വി​ഴി​ഞ്ഞം അ​തി​വേ​ഗം വ​ള​രു​ന്നു​വെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ഈ ​പു​തി​യ നേ​ട്ട​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

നി​ല​വി​ൽ ഇ​ന്ത്യ​യു​ടെ ആ​കെ ട്രാ​ൻ​സ്ഷി​പ്പ്‌​മെ​ന്‍റിൽ 30 ശ​ത​മാ​ന​ത്തി​ല​ധി​കം വി​ഴി​ഞ്ഞം കൈ​കാ​ര്യം ചെ​യ്യു​ന്നു​ണ്ട്. വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച് വെ​റും ര​ണ്ടുവ​ർ​ഷ​ത്തി​നു​ള്ളി​ൽ 1,230 ക​പ്പ​ൽ സ​ർ​വീ​സു​ക​ളും 27.5 ല​ക്ഷം ക​ണ്ടെ​യ്‌​ന​റു​ക​ളും കൈ​കാ​ര്യം ചെ​യ്യാ​നും തു​റ​മു​ഖ​ത്തി​ന് ക​ഴി​ഞ്ഞു.

Thiruvananthapuram

സി​ബി​എ​ല്‍ ആ​റാം സീ​സ​ണ്‍ കി​രീ​ടം മേ​ല്‍​പ്പാ​ടം ചു​ണ്ട​ന്

കൊ​ല്ലം: സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന ചു​ണ്ട​ന്‍ വ​ള്ള​ങ്ങ​ളു​ടെ ഐ​പി​എ​ല്‍ മാ​തൃ​ക​യി​ലു​ള്ള ചാ​മ്പ്യ​ന്‍​സ് ബോ​ട്ട് ലീ​ഗ് (സി​ബി​എ​ല്‍) ആ​റാം സീ​സ​ണ്‍ കി​രീ​ട​വും കൊ​ല്ലം പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി​യും പ​ള്ളാ​ത്തു​രു​ത്തി ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ മേ​ല്‍​പ്പാ​ടം ചു​ണ്ട​ന്‍ ക​ര​സ്ഥ​മാ​ക്കി. 11 മ​ത്സ​ര​ങ്ങ​ള്‍ അ​വ​സാ​നി​ച്ച​പ്പോ​ള്‍ 100 പോ​യി​ന്‍റു​മാ​യി ഒ​ന്നാ​മ​തെ​ത്തി​യ മേ​ല്‍​പ്പാ​ടം ചുണ്ടൻ ചാ​മ്പ്യ​ന്‍​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കു​ക​യാ​യി​രു​ന്നു. പ​ള്ളാ​ത്തു​രു​ത്തി ബോ​ട്ട് ക്ല​ബി​ന്‍റെ അ​ഞ്ചാ​മ​ത് സി​ബി​എ​ല്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് വി​ജ​യ​മാ​ണി​ത്.

ആ​ദ്യ നാ​ല് സീ​സ​ണി​ല്‍ തു​ട​ര്‍​ച്ച​യാ​യി ചാ​മ്പ്യ​ന്മാ​രാ​യ പ​ള്ളാ​ത്തു​രു​ത്തി അ​ഞ്ചാം സീ​സ​ണി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും ആ​റാം സീ​സ​ണി​ല്‍ കി​രീ​ടം തി​രി​കെ പി​ടി​ച്ചു. സി​ബി​എ​ല്‍ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് നെ​ഹ്റു ട്രോ​ഫി ജ​യി​ച്ച വ​ള്ളം സി​ബി​എ​ല്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ന്ന​ത്. ഇ​ക്കൊ​ല്ല​ത്തെ നെ​ഹ്റു ട്രോ​ഫി ചാ​മ്പ്യ​ന്‍​മാ​രാ​യ കൊ​ല്ലം അ​രോ​മ ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ അ​രോ​മ ചു​ണ്ട​ന് പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തെ എ​ത്താ​ന്‍ ക​ഴി​ഞ്ഞു​ള്ളൂ. ആ​ദ്യ​മ​ത്സ​ര​ങ്ങ​ളി​ല്‍ മി​ക​ച്ച ക​ളി പു​റ​ത്തെ​ടു​ത്ത അ​രോ​മ​യു​ടെ കി​ത​പ്പും അ​വ​സാ​ന മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ല്‍ യു​ബി​സി കൈ​ന​ക​രി എ​ഫ് സി​യു​ടെ വീ​യ​പു​ര​ത്തി​ന്‍റെ വീ​രോ​ചി​ത​മാ​യ മു​ന്നേ​റ്റ​വും ക​ണ്ട ഈ ​സീ​സ​ണി​ല്‍ ഓ​രോ ക​ളി​യി​ലെ​യും വി​ജ​യം പോ​യി​ന്‍റ് നി​ല​യി​ലെ സ്ഥാ​ന​ങ്ങ​ളി​ല്‍ വ​ലി​യ മാ​റ്റ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​യി.

മ​ന്ത്രിമാരായ പി.സി. വി​ഷ്ണു​നാ​ഥ്, ഷി​ബു ബേ​ബി ജോ​ണ്‍, എ​ന്‍.കെ. ​പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി എ​ന്നി​വ​ര്‍ സ​മ്മാ​ന​ദാ​നം നിർവഹിച്ചു. ഹീ​റ്റ്സി​ലെ മി​ക​ച്ച സ​മ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലെ ഫൈ​ന​ല്‍ ലൈ​ന​പ്പി​ല്‍ കു​മ​ര​കം ടൗ​ണ്‍ ബോ​ട്ട് ക്ല​ബ് തു​ഴ​യു​ന്ന പു​ണ്യാ​ള​ന്‍ നി​ര​ണം എ​ത്തി​യ​ത് ഈ ​സീ​സ​ണി​ലെ മി​ക​ച്ച മു​ന്നേ​റ്റ​മാ​യി.

ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പാ​ദ​ത്തി​ല്‍ ത​ന്നെ പ​ള്ളാ​ത്തു​രു​ത്തി​യു​ടെ മേ​ല്‍​പ്പാ​ടം ലീ​ഡ് നേ​ടി. ഈ ​ലീ​ഡ് അ​വ​ര്‍ ഒ​രു വേ​ള​യി​ലും വി​ട്ടു കൊ​ടു​ത്തി​ല്ല. ഈ ​സീ​സ​ണി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ചവ​ച്ച പു​ണ്യാ​ള​ന്‍ നി​ര​ണം പ​ള്ളാ​ത്തു​രു​ത്തി​ക്കും യു​ബി​സിഎ​ഫ്സി​ക്കും ക​ന​ത്ത വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്തി.

പ​കു​തി​യി​ലെ​ത്തു​മ്പോ​ള്‍ പു​ണ്യാ​ള​ന്‍ അ​ല്‍​പം മു​മ്പി​ലെ​ന്ന് തോ​ന്നി. എ​ന്നാ​ല്‍ അ​വ​സാ​ന ലാ​പ്പി​ല്‍ യു​ബി​സി കൈ​ന​ക​രി​യും പു​ണ്യാ​ള​നും ഒ​പ്പ​ത്തി​നൊ​പ്പം വ​ന്നു. തു​ട​ക്ക​ത്തി​ലെ ലീ​ഡ് വി​ട്ടു കൊ​ടു​ക്കാ​തെ പൊ​രു​തി​യ പ​ള്ളാ​ത്തു​രു​ത്തി​യു​ടെ തു​ഴ​വേ​ഗ​ത്തി​ല്‍ (3.42.426 മി​നി​റ്റ്) മേ​ല്‍പ്പാ​ടം പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി​യും സി​ബി​എ​ല്‍ കി​രീ​ട​വും ക​ര​സ്ഥ​മാ​ക്കി. പോ​യി​ന്‍റ് നി​ല​യി​ല്‍ അ​രോ​മ സി​ബി​എ​ല്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍റെ റ​ണ്ണ​ര്‍ അ​പ്പും (96 പോ​യി​ന്‍റ്) വീ​യ​പു​രം മൂ​ന്നാം സ്ഥാ​ന​ത്തും (91 പോ​യി​ന്‍റ്) ഫി​നി​ഷ് ചെ​യ്തു.

ഈ ​സീ​സ​ണി​ലെ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച പു​ണ്യാ​ള​ന്‍ നി​ര​ണം കൊ​ല്ല​ത്ത് ര​ണ്ടാ​മ​തും (3.42.748 മി​നി​റ്റ്) യു​ബി​സി നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി​യോ​ടെ ആ​വേ​ശം തു​ട​ങ്ങു​ന്ന കേ​ര​ള​ത്തി​ന്‍റെ ജ​ലോ​ത്സ​വ കാ​ല​ത്തി​ന് പ്രൗ​ഢ​ഗം​ഭീ​ര​മാ​യ സ​മാ​പ​ന​മാ​ണ് കൊ​ല്ല​ത്തെ പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി​യോ​ടെ ന​ട​ന്ന​ത്.

Thiruvananthapuram

‎നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ആ​ളു​ക​ൾ​ക്കി​ട​യി​ൽ ‎പാഞ്ഞുക​യ​റി കൈ​ക്കു​ഞ്ഞും അ​മ്മ​യും ഉ​ൾ​പ്പ​ടെ​ അഞ്ചുപേർ രക്ഷപ്പെട്ടു

‎നെ​ടു​മ​ങ്ങാ​ട്: കു​ടും​ബം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ‎ ആ​ളു​ക​ൾ​ക്കി​ട​യി​ലേക്ക് ഇടിച്ചുകയറി, കൈ​ക്കു​ഞ്ഞും അ​മ്മ​യും ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ് ക്ക്.​ ആ​ർ​ക്കും ‎ഗു​രു​ത​ര പ​രി​ക്കു​ക​ളി​ല്ല. ‎നെ​ടു​മ​ങ്ങാ​ട് നി​ന്നും വി​തു​ര​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​പ്പെ​ട്ട​ത്.​

വി​തു​ര സ്വ​ദേ​ശി​യും കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ര​നു​മാ​യ അ​നി​ൽ​കു​മാ​റും കു​ടും​ബ​വു​മാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്.​അ​നി​ൽ​കു​മാ​റാ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്. മ​ന്നൂ​ർ​ക്കോ​ണ​ത്ത് എ​ത്തി​യ​പ്പോ​ൾ അ​നി​ൽ​കു​മാ​ർ ഉ​റ​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു. അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ സ​മീ​പ​ത്തെ പീ​പ്പി​ൾ​സ് ലൈ​ബ്ര​റി​യു​ടെ റീ​ഡിം​ഗ് റൂ​മി​ലേ​ക്ക് പാ​ഞ്ഞു ക​യ​റു​ക​യാ​യി​രു​ന്നു. ലൈ​ബ്ര​റി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത വ​നി​ത​ക​ൾ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി നു ​വാ​ഹ​നം കാ​ത്തു നി​ൽ​ക്കു ന്ന​തി​നി​ട​യി​ലേ​ക്കാ​ണ് കാ​ർ പാ​ഞ്ഞു​ക​യ​റി​യ​ത്. കൈ​ക്കു​ഞ്ഞു​ൾ​പ്പെ​ടെ നി​ന്നി​രു​ന്ന യു​വ​തി ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​രാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. വാ​ഹ​ന​ത്തി​ന്‍റെ വ​ര​വു​ക​ണ്ട് വേ​ഗ​ത്തി​ൽ മ​റ്റൊ​രു​വ​ശ​ത്തേ​ക്കു ഓ​ടി​മാ​റി​യ​തി​നാ​ലാ​ണ് അ​ഞ്ചു​പേ​രും ര​ക്ഷ​പ്പെ​ട്ട​ത്. ലൈ​ബ്ര​റി മ​ന്ദി​ര​ത്തി​ന്‍റ് കോ​ൺ​ക്രീ​റ്റ് പാ​ളി​ക​ൾ തെ​റി​ച്ച് അ​മ്മ​ക്കും കൈ​ക്കു​ഞ്ഞി​നും മ​റ്റൊ​രാ​ൾ​ക്കും നേ​രി​യ പ​രി​ക്കു​ക​ളേ​റ്റി​ട്ടു​ണ്ട്. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ക്കും സാ​ര​മാ​യ പ​രി​ക്കു​ക​ളി​ല്ല.

ത​ലേ​ദി​വ​സം ഉ​റ​ക്ക​മൊ​ഴി​ഞ്ഞു​ള്ള ഡ്യൂ​ട്ടി ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ മ​യ​ങ്ങി​പ്പോ​യെ​ന്നാ​ണ് അ​നി​ൽ​കു​മാ​ർ പൊ​ലി​സി​നോ​ട് പ​റ​ഞ്ഞ​ത്. സം​ഭ​വ​ത്തി​ൽ ‎വ​ലി​യ​മ​ല പൊ​ലി​സ് കേ​സെ​ടു​ത്തു. ‎

Thiruvananthapuram

ക്രൈ​സ്റ്റ് ന​ഗ​ർ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ സ​ർ​ഗാ​ത്മ​ക ര​ച​നാ ശി​ൽ​പ്പ​ശാ​ല

തി​രു​വ​ന​ന്ത​പു​രം: സ​ർ​ഗാ​ത്മ​ക​ത​യ്ക്കും ഭാ​വ​ന​യ്ക്കും എ​ഴു​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കി ക്രൈ​സ്റ്റ് ന​ഗ​ർ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ സ​ർ​ഗാ​ത്മ​ക ര​ച​നാ ശി​ൽ​പ്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ളി​ലെ ഇം​ഗ്ലീ​ഷ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇം​ഗ്ലീ​ഷ് ക്ല​ബ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ശി​ൽ​പ്പ​ശാ​ല​യി​ൽ മു​പ്പ​തോ​ളം വി​ദ്യാ​ർ​ത്ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

ലെ​റ്റ്സ് റൈ​റ്റ് ട്രി​വാ​ൻ​ഡ്രം സ്ഥാ​പ​ക​ൻ നാ​രാ​യ​ൺ മേ​നോ​ൻ, കോ​ർ ടീം ​അം​ഗം ക്രി​സ്റ്റോ മാ​ത്യൂ​സ് എ​ന്നി​വ​ർ ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി. കു​ട്ടി​ക​ളി​ലെ സ​ർ​ഗാ​ത്മ​ക ക​ഴി​വു​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും സ്വ​ത​ന്ത്ര​ചി​ന്ത, ആ​വി​ഷ്കാ​ര​ശേ​ഷി എ​ന്നി​വ വ​ള​ർ​ത്തു​ന്ന​തി​നും ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ഹാ​യ​ക​മാ​ണെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഫാ. ​സി​റി​യ​ക്ക്‌ കാ​നാ​യി​ൽ സി​എം​ഐ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Thiruvananthapuram

പൊ​തു ഇ​ട​ത്തി​ൽ ശു​ചി​മു​റി മാ​ലി​ന്യം

ക​ല്ല​മ്പ​ലം: നാ​വാ​യി​ക്കു​ളം മ​ങ്ങാ​ട്ടുവാ​തു​ക്ക​ൽ പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പ​ത്ത് ശുചിമു റി മാ​ലി​ന്യം ത​ള്ളു​ന്ന​തു പ​തി​വാ​കുന്നെന്നു പരാതി. നാ​വാ​യി​ക്കു​ളം തൃ​ക്കോ​വി​ൽ​വ​ട്ടം, 28-മൈ​യി​ൽ, താ​ഴെ വെ​ട്ടി​യാ​റ വാ​ർ​ഡു​ക​ൾ സം​ഗ​മി​ക്കു​ന്ന സ്ഥ​ല​മാ​ണി​ത്. ഇ​വി​ടെ​യാ​ണു ശു​ചി​മു​റി മാ​ലി​ന്യം സ്ഥി​ര​മാ​യി ഒ​ഴി ക്കു​ന്ന ഭാ​ഗ​മാ​യി മാ​റി​യി​രി രി​ക്കു​ന്ന​ത്. ആ​ഴ്ച​യി​ൽ അ​ഞ്ചു​ദി​വ​സ​മെ​ങ്കി​ലും ഇ​വി​ടെ മാ​ലി​ന്യം ത​ള്ളു​ന്നു​ണ്ട്.

മു​ൻ​പും ഇ​വി​ടെ ശു​ചി​മു​റി മാ​ലി​ന്യ​വും കോ​ഴി​വേ​സ്റ്റും ത​ള്ളിയി​രു​ന്നു. നി​ര​വ​ധി ത​വ​ണ ഹെ​ൽ​ത്തി​ലും പ​ഞ്ചാ​യ​ത്തി ലും ​പൊ​ലി​സ് സ്റ്റേ​ഷ​നി​ലും പ​രാ​തി ന​ൽ​കി​യി​രു​ന്നു. ര​ണ്ടു ത​വ​ണ നാ​ട്ടു​കാ​ർ വാ​ഹ​നം പി​ടി​ച്ചു പൊ​ലി​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ അ​വ​ർ​ക്കെ​തി​രേ നി​സാ​ര വ​കു​പ്പു​ക​ൾ ചു​മ​ത്തി വാ​ഹ​ന​ങ്ങ​ൾ വി​ട്ടു​കൊ​ടു​ക്കു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. മാ​ലി​ന്യ​ങ്ങ​ൾ ഒ​ഴു​ക്കു​ന്ന​തു​മൂ​ലം പ​രി​സ​ര പ്ര​ദേ​ശം ദു​ർ​ഗ​ന്ധ​പൂ​രി​ത​മാ​ണ്.

ദു​ർ​ഗ​ന്ധം​മൂ​ലം വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക് ഇ​തു​പ​ഴി സ​ഞ്ച​രി ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. പ​ക​ർ​ച്ച​വ്യാ​ധി-​രോ​ഗ​ഭീ​ഷ​ണി​ക​ൾ​ക്കും ഇ​തു കാ​ര​ണ​മാ​കു​ന്നു. മ​ഴ പെ​യ്യു​മ്പോ​ൾ തൊ​ട്ട​ടു​ത്തു​ള്ള തോ​ട്ടി​ൽ മാ​ലി​ന്യ​ങ്ങ​ൾ എ​ത്തു​മോ​യെ​ന്ന ഭീ​തി യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ് ന​ങ്ങ​ൾ​ക്കു വ​ഴി വ​യ്ക്കു​മെ ന്നും ​നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു ന്നു. ​വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ സ​ജി​നാ അ​ശോ​ക​ൻ, ആ​ശാ​സു​നി​ൽ, പ്ര​മോ​ദ്, ബി.​എ​സ്. സു​ബി​ത എ​ന്നി​വ​ർ വീ​ണ്ടും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Thiruvananthapuram

വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ കോ​ൺ​ഗ്ര​സിന്‍റെ ഉ​പ​രോ​ധം

‎നെ​ടു​മ​ങ്ങാ​ട് : ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യു​ടെ മൂ​ന്നാം ഗ​ഡു ല​ഭി​ക്കാ​ത്ത​തി​നെ​ച്ചൊ​ല്ലി വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. അ​ർ​ഹ​മാ​യ ഭ​വ​ന​പ​ദ്ധ​തി ആ​നു​കൂ​ല്യം ല​ഭി​ക്കാ​ത്ത 70 വ​യ​സു​കാ​രി​ക്ക് നീ​തി ല​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ സ​മ​രം തു​ട​രു​മെ​ന്ന് അ​റി​യി​ച്ചു.

‎സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി നേ​താ​ക്ക​ൾ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബി​ന്ദു​വി​നെ ഉ​പ​രോ​ധി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വെ​ള്ള​നാ​ട് ശ​ശി ദി​വ​സ​ങ്ങ​ളാ​യി ഓ​ഫീ​സി​ലെ​ത്തു​ന്നി​ല്ലെ​ന്നാ​ണ് സെ​ക്ര​ട്ട​റി​യു​ടെ വി​ശ​ദീ​ക​ര​ണം. വി​ഷ​യം ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്നും സെ​ക്ര​ട്ട​റി സ​മ​ര​ക്കാ​രെ അ​റി​യി​ച്ചു. എ​ന്നാ​ൽ പ്ര​ശ്ന​പ​രി​ഹാ​ര​മു​ണ്ടാ​കു​ന്ന​തു​വ​രെ സ​മ​രം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ നി​ല​പാ​ട്. അ​ർ​ഹ​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​നു​കൂ​ല്യം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ തു​ട​ർ​സ​മ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും നേ​താ​ക്ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ഞ്ചാ​യ​ത്തി​ലെ​ത്തി. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന്‍റെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ത​ട​സ​പ്പെ​ട്ടു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സി. ​ജ്യോ​തി​ഷ് കു​മാ​ർ, ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി വെ​ള്ള​നാ​ട് ശ്രീ​ക​ണ്ഠ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Thiruvananthapuram

ന​ഷ്ട​പ്പെ​ട്ട രേ​ഖ​ക​ള്‍ തി​രി​കെ ലഭിച്ചു; കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍​ക്ക് ന​ന്ദി പ​റ​ഞ്ഞ് വീ​ട്ട​മ്മ

നെ​യ്യാ​റ്റി​ൻ​ക​ര: വെ​ങ്ങാ​നൂ​രി​ൽ​നി​ന്ന് നെ​യ്യാ​റ്റി​ൻ​ക​ര​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ട​യി​ൽ ന​ഷ്‌​ട​പ്പെ​ട്ട ബാ​ഗും പ​ണ​വും പ്ര​മാ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ളും വീ​ട്ട​മ്മ​യ്ക്ക് തി​രി​കെ ല​ഭി​ച്ചു. കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍​ക്കു ന​ന്ദി പ​റ​ഞ്ഞു വീ​ട്ട​മ്മ.
വീ​ടി​ന്‍റെ അ​സ​ൽ പ്ര​മാ​ണ​വും ആ​ധാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ളും പ​ണ​വു​മ​ട​ങ്ങി​യ പേ​ഴ്സാ​ണ് പെ​രി​ങ്ങ​മ്മ​ല സ്വ​ദേ​ശി​നി ആ​ര്‍.​എ​സ്. മി​നി​ക്ക് കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ലെ യാ​ത്രാ​മ​ധ്യേ ന​ഷ്ട​മാ​യ​ത്. വാ​യ്പാ ആ​വ​ശ്യ​ത്തി​നാ​യി ക​രു​തി​യ രേ​ഖ​ക​ള്‍ ന​ഷ്ട​മാ​യെ​ന്നു തി​രി​ച്ച​റി​ഞ്ഞ മി​നി നെ​യ്യാ​റ്റി​ന്‍​ക​ര ഡി​പ്പോ​യി​ലെ​ത്തി വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നെ​യ്യാ​റ്റി​ൻ​ക​ര യൂ​ണി​റ്റി​ലെ സ്റ്റേ​ഷ​ൻ​മാ​സ്റ്റ​ർ​മാ​രാ​യ എം. ​ഗോ​പ​കു​മാ​റും എ​ൻ.​കെ. ര​ഞ്ജി​ത്തും കി​ഴ​ക്കേ​ക്കോ​ട്ട​യി​ൽ​നി​ന്ന് നെ​യ്യാ​റ്റി​ൻ​ക​ര​യി​ലേ​ക്കു പു​റ​പ്പെ​ട്ട ബ​സു​ക​ളി​ലെ ക​ണ്ട​ക്ട​ർ​മാ​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

അ​വ​ർ ബ​സു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ട​ക്ട​ർ നി​ഷ കെ. ​നാ​യ​ർ ഡ്യൂ​ട്ടി ചെ​യ്ത ബ​സി​ലെ സീ​റ്റി​ന​ടി​യി​ൽ​നി​ന്നും പേ​ഴ്സ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് എ​ടി​ഒ​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ഇ​ൻ​സ്പെ​ക്ട​ർ ക​ണ്ണ​ൻ പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി. ന​ഷ്‌​ട​പ്പെ​ട്ട പേ​ഴ്സും കാ​ശും പ്ര​മാ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ളും മി​നി​ക്ക് സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ഓ​ഫി​സി​ൽ എ.​ടി. ഒ ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ​മാ​ർ ചേ​ർ​ന്നു കൈ​മാ​റി.

Thiruvananthapuram

അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ളു​ടെ ക​ലോ​ത്സ​വം: "ശ​ല​ഭ​സം​ഗ​മം 2026' സം​ഘ​ടി​പ്പി​ച്ചു

ക​ള്ളി​ക്കാ​ട്: ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ളു​ടെ ക​ലോ​ത്സ​വം "ശ​ല​ഭ​സം​ഗ​മം 2026' സി.​കെ. ഹ​രീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​വി​നോ​ദ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൽ. സാ​നു​മ​തി, പെ​രു​ങ്ക​ട​വി​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ജെ.​സി. സ​ജി​നി​മോ​ൾ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ ക​ള്ളി​ക്കാ​ട് ഭു​വ​ന​ച​ന്ദ്ര​ൻ, എം. ​സ​തീ​ഷ്കു​മാ​ർ, സി​ന്ധു​ലേ​ഖ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ചി​ത്രാ ഉ​ദ​യ​ൻ, ബി​ന്ദു, ആ​ദി​ശ​ങ്ക​ർ, സു​മ, ക​വി​ത വി​ൻ​സ​ന്‍റ്, അ​ജി​ത ഫ്രാ​ങ്ക്ലി​ൻ, ര​തീ​ഷ്, അ​നി​ല, സു​കു, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ അ​ഞ്ജ​ന ക​മ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ലോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ൾ​ക്ക് ജ​ന​പ്ര​തി​നി​ധി​ക​ൾ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

Thiruvananthapuram

വാ​ന​ര​പ്പ​ട കൃ​ഷി ന​ശി​പ്പി​ക്കു​ന്നു; ബാ​ങ്ക് അ​ധി​കൃ​ത​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു

വെ​ള്ള​റ​ട: മ​ല​യോ​ര മേ​ഖ​ല​യി​ല്‍ വാ​ന​ര​പ്പ​ട പി​ടി​മു​റു​ക്കി​യ​തോ​ടെ ക​ര്‍​ഷ​ക​ര്‍ ക​ടു​ത്ത ദു​രി​ത​ത്തി​ലും ക​ട​ക്കെ​ണി​യി​ലു​മെ​ന്ന് ആ​രോ​പ​ണം.

ക്രി​സ്മ​സ് വി​ള​വെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി കൃ​ഷി ചെ​യ്തി​രു​ന്ന വാ​ഴ​ക​ൾ പൂ​ർ​ണ​മാ​യും ന​ശി​പ്പി​ക്ക​പ്പെ​ട്ട​തോ​ടെ ക​ർ​ഷ​ക​ർ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. തെ​ങ്ങു​ക​ളി​ല്‍ ക​രി​ക്ക് പ​രു​വ​മാ​കു​മ്പോ​ള്‍ അ​വ​യി​ലെ വെ​ള്ളം കു​ടി​ക്കു​ക​യും പ​റി​ച്ചു​ദൂ​രെ​യെ​റി​യു​ക​യും ചെ​യ്യു​ന്നു​ണ്ട്. ചേ​മ്പ്, കാ​ച്ചി​ല്‍, മ​ര​ച്ചീ​നി തു​ട​ങ്ങി​യ വി​ള​ക​ള്‍ പൂ​ര്‍​ണ​മാ​യും കാ​ട്ടു​പ​ന്നി​ക​ള്‍ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ബാ​ങ്കു​ക​ളി​ല്‍​നി​ന്നു വാ​യ്പ​യെ​ടു​ത്താ​ണ് ക​ര്‍​ഷ​ക​ര്‍ കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

കൃ​ഷി​നാ​ശ​മു​ണ്ടാ​യ​തോ​ടെ ബാ​ങ്ക് വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​ന്‍ ക​ഴി​യാ​തെ ക​ര്‍​ഷ​ക​ര്‍ വീ​ര്‍​പ്പു​മു​ട്ടു​ക​യാ​ണ്. സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട് ഇ​ന്ന​ലെ ക​രി​ക്കാ​മ​ന്‍​കോ​ട് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ശേ​ഖ​ര​ദാ​സും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. കൃ​ഷി​നാ​ശ​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം ക​ണ്ടെ​ത്തി​യ ധ​ന​സ​ഹാ​യം ല​ഭ്യ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​ത്തെ ക​ര്‍​ഷ​ക​ര്‍ ഒ​ന്ന​ട​ങ്കം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Thiruvananthapuram

പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി

പാ​റ​ശാ​ല: കേ​ര​ള സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡും പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ചേ​ര്‍​ന്നു സം​ഘ​ടി​പ്പി​ക്കു​ന്ന ബ്ലോ​ക്കു​ത​ല കേ​ര​ളോ​ത്സ​വം പൊ​ഴി​യൂ​ര്‍ എ​സ്എം​ആ​ര്‍​സി ഗ്രൗ​ണ്ടി​ല്‍ എ​ന്‍. ശ​ക്ത​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഉ​ഷ കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ​മാ​രാ​യ​പി.​എ​ന്‍. ജി​നേ​ഷ്, ബി.​എ​ഫ്. ര​മേ​ശ്, എം. ​ജെ. ആ​തി​ര, സാ​ബു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ. സി.​ആ​ര്‍. പ്രാ​ണ​കു​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​അ​രു​ണ്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ എ​സ്. ലി​ജു, പി. ​സ​ലീ​ല, ആ​ന്‍​സി വി. ​ദാ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ര​ത്‌​ന​രാ​ജ്, ബി​ന്ദു കെ. ​സു​കു​മാ​ര്‍, പി. ​പ്ര​വീ​ണ, കെ. ​ബി​ന്ദു, ശോ​ഭ​ന ക​ല്‍​പ്പാ​സ്, മാ​റാ​ടി സ​ന​ല്‍, അ​ഡ്വ. ജി.​ജി. പ്ര​ഗീ​ത്, ആ​ര്‍.​കെ. മോ​ഹ​ന്‍​കു​മാ​ര്‍, വി​നി​ത സ​ന്തോ​ഷ്, ബി.​ആ​ര്‍. അ​ര്‍​ച്ച​ന, ബി​ഡി​ഒ എം.​ആ​ര്‍. പ്രേം ​സു​ജി​ത് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Thiruvananthapuram

വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പ​മ്പ​യി​ലേ​ക്ക് എസി ബ​സ് സ​ർ​വീ​സ്

വ​ലി​യ​തു​റ: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് സു​ഗ​മ​വും സു​ര​ക്ഷി​ത​വു​മാ​യി യാ​ത്ര ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്തു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി സി.​പി ജോ​ൺ. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് നേ​രി​ട്ട് പ​മ്പ​യി​ലേ​ക്കു​ള്ള കെ​എ​സ്ആ​ർ​ടി​സി എ​യ​ർ ക​ണ്ടീ​ഷ​ൻ ബ​സ് സ​ർ​വീ​സ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

തീ​ർ​ഥാ​ട​ക​ർ​ക്ക് കേ​വ​ലം 340 രൂ​പ ടി​ക്ക​റ്റ് നി​ര​ക്കി​ൽ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പ​മ്പ​യി​ലേ​ക്ക് എ.​സി ബ​സി​ൽ യാ​ത്ര ചെ​യ്യാം. കൊ​ച്ചി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് 380 മാ​ത്ര​മാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. മ​ണ്ഡ​ല -മ​ക​ര വി​ള​ക്ക് തീ​ർ​ഥാ​ട​ന കാ​ലം മു​ഴു​വ​ൻ ഈ ​സ​ർ​വീ​സ് തു​ട​രും.

ഇ​നി മു​ത​ൽ ഇ​രു​മു​ടി​ക്കെ​ട്ട് നി​റ​ച്ച് തീ​ർ​ഥാ​ട​ക​ർ ബ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​തി​ന് പ​ക​രം അ​വ​രു​ടെ വീ​ടി​നോ ക്ഷേ​ത്ര​ത്തി​നോ സ​മീ​പ​ത്ത് നി​ന്ന് ത​ന്നെ കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര തു​ട​ങ്ങാ​നു​ള്ള ചാ​ർ​ട്ടേ​ഡ് ട്രി​പ്പും ഒ​രു​ക്കി​യി​ട്ടു​ണ്ട്. വ്യ​ക്തി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും ഭ​ക്ത​സം​ഘ​ങ്ങ​ൾ​ക്കും വി​വി​ധ സം​ഘ​ട​ന​ക​ൾ​ക്കും ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്ത് യാ​ത്ര ചെ​യ്യാ​ൻ ഈ ​സം​വി​ധാ​നം വ​ഴി സാ​ധ്യ​മാ​കും. രാ​ത്രി ഒ​ൻ​പ​ത​ര​യ്ക്ക് പ​മ്പ​യി​ലേ​ക്കും വൈ​കി​ട്ട് ഏ​ഴ് മ​ണി​ക്ക് തി​രി​കെ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും എ​ത്തു​ന്ന രീ​തി​യി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​ർ​വീ​സ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ നി​ന്ന് രാ​ത്രി എ​ട്ട​ര​യ്ക്ക് പ​മ്പ​യി​ലേ​ക്കും തി​രി​കെ വൈ​കി​ട്ട് ഏ​ഴു​മ​ണി​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​മാ​ണ് സ​ർ​വീ​സ്.
വി​വി​ധ വി​മാ​ന​ങ്ങ​ളി​ൽ വ​ന്നി​റ​ങ്ങു​ന്ന ഭ​ക്ത​ർ​ക്ക് വി​രി​വെ​യ്ക്കു​വാ​നും വി​ശ്ര​മി​ക്കു​വാ​നും പ്ര​ത്യേ​ക സൗ​ക​ര്യം ഇ​രു വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
കെ​എ​സ്ആ​ർ​ടി​സി ബു​ക്കി​ംഗ് സൈ​റ്റ് വ​ഴി​യും വി​മാ​ന ബു​ക്കി​ങ് സൈ​റ്റു​ക​ൾ വ​ഴി​യും ബു​ക്ക് ചെ​യ്യാ​നാ​കും.

 

Thiruvananthapuram

തൈ​ക്കാ​ട് പ​രി​ശു​ദ്ധ സ്വ​ർ​ഗാരോ​പി​ത മാ​താ ദേവാ​ല​യ​ത്തി​ൽ തി​രു​നാ​ൾ കൊടിയേറി

തി​രു​വ​ന​ന്ത​പു​രം: തൈ​ക്കാ​ട് പ​രി​ശു​ദ്ധ സ്വ​ർ​ഗാ​രോ​പി​ത മാ​താ ദേ​വാ​ല​യ​ത്തി​ൽ ക്രി​സ്തു രാ​ജ​ത്വ തി​രു​നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.45 ന് ​ജ​പ​മാ​ല ലി​റ്റി​നി​യും നൊ​വേ​ന​യും ന​ട​ന്നു. വൈ​കു​ന്നേ​രം 6.15ന് ​ഇ​ട​വ​ക വി​കാ​രി ഫാ. ​ജൂ​ലി​യ​സ് സാ​വി​യോ കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് ആ​ഘോ​ഷ​ക​ര​മാ​യ ദി​വ്യ​ബ​ലി ന​ട​ന്നു. ഫാ. ​പ്ര​മോ​ദ് സേ​വ്യ​ർ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​സ​ജു റോ​ള്‍​ഡ​ന്‍ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തി.

ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​ന് ജ​പ​മാ​ല, ലി​റ്റി​നി & നൊ​വേ​ന തു​ട​ർ​ന്ന് ആ​ഘോ​ഷ​ക​ര​മാ​യ ദി​വ്യ​ബ​ലി​യും സ​ന്ധ്യാ​വ​ന്ദ​ന പ്രാ​ർ​ത്ഥ​ന​യും. മു​ഖ്യ​കാ​ർ​മി​ക​ൻ ഫാ. ​ജി​ജോ ജോ​സ് ആ​ർ. ചെ​റു​വ​യ്ക്ക​ൽ. തി​രു​നാ​ൾ ദി​വ​സ​മാ​യ നാ​ളെ രാ​വി​ലെ 6.30.ന് ​ജ​പ​മാ​ല & ലി​റ്റി​നി തു​ട​ർ​ന്ന് ആ​ഘോ​ഷ​ക​ര​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി. മു​ഖ്യ​കാ​ർ​മി​ക​ൻ ഫാ. ​റെ​ക്സ് മൊ​റാ​യി​സ്, വ​ച​ന​പ്ര​ഘോ​ഷ​ണം ഫാ. ​ഡാ​ർ​വി​ൻ ഫെ​ർ​ണാ​ണ്ട​സ്. തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക്.

Thiruvananthapuram

പു​ല്ലു​വി​ളയിൽ ആശുപത്രിയിൽ സംഘർഷം മൂന്നുപേർക്ക് കുത്തേറ്റു

പൂ​വാ​ർ: പു​റ​ത്ത് നി​ന്നെ​ത്തി​യ സം​ഘ​ങ്ങ​ൾ ത​മ്മി​ൽ ആ​ശു​പ​ത്രി മു​റ്റ​ത്ത് സം​ഘ​ർ​ഷം. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി എ​ത്തി​യ​വ​ർ​ക്കും പി​ടി​ച്ചു മാ​റ്റാ​ൻ ശ്ര​മി​ച്ച​യാ​ൾ​ക്കും ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ​ക്ക് കു​ത്തേ​റ്റു. തീ​ര​ദേ​ശ​ത്തെ പു​ല്ലു​വി​ള സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. പു​ല്ലു​വി​ള ജം​ഗ്ഷ​നി​ൽ ത​മ്മി​ല​ടി​ച്ച ശേ​ഷം ചി​കി​ത്സ​ക്കെ​ത്തി​യ നാ​ലു​യു​വാ​ക്ക​ളും അ​വ​രെ പി​ൻ​തു​ട​ർ​ന്ന് ഓ​ട്ടോ​യി​ൽ എ​ത്തി​യ നാ​ലം​ഗ സം​ഘ​വു​മാ​ണ് ആ​ശു​പ​ത്രി​യി​ൽ ചേ​രി​തി​രി​ഞ്ഞ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

സം​ഘ​ർ​ഷ​ത്തി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പു​ല്ലു​വി​ള തോ​ട്ടം പു​ര​യി​ടം ജ​യാ നി​വാ​സി​ൽ ആ​ർ​ദ്ര​ർ ബെ​ഞ്ച​മി​ൻ (56), പു​തി​യ​തു​റ കി​ണ​റു​വെ​ട്ടി​യ പു​ര​യി​ട​ത്തി​ൽ ല​ത (49), ഭ​ർ​ത്താ​വ് എ​ബ്ര​ഹാം എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്. ഇ​തി​ൽ ല​ത​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ആ​ർ​ദ്ര​ർ ബെ​ഞ്ച​മി​ന്റെ ഭാ​ര്യ ഇ​വി​ടെ ചി​കി​ത്സ​യി​ലാ​ണ്. നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് ചി​കി​ത്സ തേ​ടി എ​ത്തി​യ​താ​ണ് ല​ത. ആ​ർ​ദ്ര​ർ ബെ​ഞ്ച​മി​നും ല​ത​യ്ക്കും നെ​ഞ്ചി​ലാ​ണ് കു​ത്തേ​റ്റ​ത്. എ​ബ്ര​ഹാ​മി​ന്‍റെ തോ​ളി​ലാ​ണ് കു​ത്തേ​റ്റ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം .ആ​ക്ര​മ​ണം ന​ട​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യം മൊ​ബെ​ലി​ൽ പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ച ആ​ശാ​വ​ർ​ക്ക​ർ ല​താ സ​ണ്ണി​ക്ക് ത​ല​യ്ക്കും മു​ഖ​ത്തും മ​ർ​ദ്ദ​ന​മേ​റ്റു. പു​ല്ലു​വി​ള​യി​ൽ ഇ​ട​ക്കാ​ല​ത്ത് നി​ർ​മി​ച്ച പി​യാ​ത്ത കാ​ണാ​നെ​ത്തി​യ വി​ഴി​ഞ്ഞം കോ​ട്ട​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ കി​ര​ൺ (21), ഷോ​ൺ (19), ജോ​ണി (20), അ​തു​ൽ (20) എ​ന്നി​വ​രും ഓ​ട്ടോ​റി​ക്ഷ​യി​ൽ എ​ത്തി​യ മ​റ്റ് നാ​ല് അം​ഗ സം​ഘ​വും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യ​താ​ണ് തു​ട​ക്ക​മെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.

പു​ല്ലു​വി​ള ജം​ഗ്ഷ​നി​ൽ ആ​ദ്യം സം​ഘം ത​മ്മി​ൽ​ത്ത​ല്ലി​യി​രു​ന്നു. തു​ട​ർ​ന്ന് വി​ഴി​ഞ്ഞം സ്വ​ദേ​ശി​ക​ളാ​യ നാ​ല് യു​വാ​ക്ക​ളും ചി​കി​ത്സ​തേ​ടി പു​ല്ലു​വി​ള സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ പി​ന്തു​ട​ർ​ന്ന് എ​ത്തി​യ സം​ഘം അ​വി​ടെ​യും ആ​ക്ര​മി​ച്ചു. കാ​ഞ്ഞി​രം​കു​ളം പൊ​ലി​സ് പ്ര​തി​ക​ൾ​ക്കു വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Thiruvananthapuram

മ​ണ്ണ​റി​ഞ്ഞ് വി​ത്തി​റ​ക്കി; വി​ള​ഞ്ഞ​ത് പൊ​ന്ന്

കാ​ട്ടാ​ക്ക​ട: റ​ബ​ർ മു​റി​ച്ച് മാ​റ്റി അ​വി​ടെ കൃ​ഷി ചെ​യ്ത​ത് മാ​വും പ്ലാ​വും. തൃ​ക്കാ​ർ​ത്തി​ക​ക്ക് ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ പു​ഴു​ക്കി​നു​ള്ള വി​ഭ​വ​ങ്ങ​ളു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തു​ക​യാ​ണ് ക​ർ​ഷ​ക​നാ​യ ന​രു​വാ​മു​ട് ചി​റ്റി​ക്കോ​ട് പ്ര​ശാ​ന്തി​യി​ൽ ബാ​ല​ച​ന്ദ്ര​ൻ നാ​യ​ർ (65) എ​ന്ന സം​ഘ​മൈ​ത്രി ബാ​ല​ച​ന്ദ്ര​ൻ. മ​ണ്ണ​റി​ഞ്ഞ് ബാ​ല​ച​ന്ദ്ര​ൻ വി​ത്തി​റ​ക്കി​യ​പ്പോ​ൾ മ​ണ്ണി​ൽ വി​ള​ഞ്ഞ​ത് പൊ​ന്ന്. കാ​ട്ടാ​ക്ക​ട ഓ​ണം​കോ​ടു​ള്ള നാ​ല് ഏ​ക്ക​ർ കൃ​ഷി​ഭൂ​മി​യി​ൽ ന​ട​ക്കു​ന്ന​ത് അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ കൂ​വ​ക്കൊ​യ്ത്ത്.

2017 ലാ​ണ് ബാ​ല​ച​ന്ദ്ര​ൻ ഓ​ണം​കോ​ടു​ള്ള നാ​ല് ഏ​ക്ക​റി​ലെ റ​ബ​ർ മു​റി​ച്ചു​മാ​റ്റി 150 മൂ​ട് 10 ഇ​ന​ങ്ങ​ളി​ലു​ള്ള വ​രി​ക്ക​പ്ലാ​വു​ക​ളും 150 മൂ​ട് കോ​ട്ടു​കോ​ണം മാ​വു​ക​ളും ന​ട്ട​ത്. ഇ​പ്പോ​ൾ മാ​വും പ്ലാ​വും സ​മൃ​ദ്ധ​മ​യി കാ​യ്ഫ​ലം ന​ൽ​കു​ന്നു. ഇ​വ​യ്ക്ക് ചു​വ​ട്ടി​ലാ​ണ് ആ​റു മാ​സം മു​ൻ​പ് കൂ​വ​ക്കി​ഴ​ങ്ങ് വി​ത്തു​ക​ൾ പാ​കി​യ​ത്. പ്ലാ​വി​ൽ​നി​ന്നും മാ​വി​ൽ നി​ന്നും കൊ​ഴി​യു​ന്ന ഉ​ണ​ക്കി​ല​ക​ൾ കൂ​വ​യ്ക്ക് വ​ള​വു​മാ​യി. ഇ​ന്ന​ലെ മു​ത​ൽ വി​ള​വെ​ടു​പ്പ് തു​ട​ങ്ങി​യ​പ്പോ​ൾ ഓ​രോ മൂ​ട്ടി​ൽ​നി​ന്ന് കി​ട്ടി​യ​താ​വ​ട്ടെ, അ​ര​ക്കി​ലോ മു​ത​ൽ ഒ​ന്ന​ര​ക്കി​ലോ കൂ​വ​ക്കി​ഴ​ങ്ങു​ക​ൾ വ​രെ.

ന​രു​വാ​മൂ​ടു​ള്ള ബാ​ല​ച​ന്ദ്ര​ന്‍റെ മൂ​ന്ന് ഏ​ക്ക​ർ പാ​ട​ത്തും ചേ​ന​യും ന​ന​കി​ഴ​ങ്ങും ചേ​മ്പും മ​ധു​ര​ക്കി​ഴ​ങ്ങു​മൊ​ക്കെ കാ​ർ​ത്തി​ക​പ്പു​ഴു​ക്കി​നാ​യി പാ​ക​മാ​യി. ഇ​വ​യു​ടെ വി​ള​വെ​ടു​പ്പും ന​ട​ക്കു​ക​യാ​ണ്. കൃ​ഷി​യി​ട​ത്തി​ൽ നേ​രി​ട്ടെ​ത്തു​ന്ന​വ​ർ​ക്ക് മൊ​ത്ത​മാ​യും ചി​ല്ല​റ​യാ​യും കാ​ർ​ത്തി​ക വി​ഭ​വ​ങ്ങ​ൾ വി​ൽ​ക്കും. ബാ​ല​ച​ന്ദ്ര​ൻ ചെ​യ​ർ​മാ​നാ​യു​ള്ള ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യാ​യ സം​ഘ​മൈ​ത്രി​യു​ടെ ഗ്രാ​മ, ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ 20 ഔ​ട്ട്‌​ലെ​റ്റു​ക​ൾ വ​ഴി​യും വി​റ്റ​ഴി​ക്കു​ന്നു. ഭാ​ര്യ: പ്രി​യ.​എ​സ്.​നാ​യ​ർ.​മ​ക​ൾ അ​വ​സാ​ന​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി കീ​ർ​ത്ത​ന.​ബി.​പി​ള്ള.

Thiruvananthapuram

കോ​വ​ളം സ്പാ ​പീ​ഡ​ന​ കേസ് ആ​റ് പ്ര​തി​ക​ൾ റിമാൻഡിൽ

തി​രു​വ​ന​ന്ത​പു​രം: കോ​വ​ളം സ്പാ ​പീ​ഡ​ന​കേ​സി​ൽ റി​മാ​ൻഡി​ലാ​യി​രു​ന്ന ആ​റ് പ്ര​തി​ക​ളെ പൊലിസ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്ത ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻഡ് ചെ​യ്തു.

ജെ​ല്ലാ ഗോ​പി, സ​ജി​ത്ത് കു​മാ​ർ, നി​ഷാ​ന്ത്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​നു​രൂ​പ്, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ മാ​യ, ബാം​ഗ്ലൂ​ർ സ്വ​ദേ​ശി കൃ​ഷ്ണ വേ​ണി എ​ന്നി​വ​രെ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം ര​ണ്ട് ദി​വ​സ​ത്തേ​ക്ക് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്. ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ തി​രു​വ​ന​ന്ത​പു​രം പോ​ക്സോ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ ഉ​ൾ​പ്പെ​ടെ പൊലിസ് ശേ​ഖ​രി​ച്ച ശേ​ഷ​മാ​യി​രു​ന്നു എ​ല്ലാ​വ​രെ​യും ഒ​രു​മി​ച്ചി​രു​ത്തി​യു​ള്ള ചോ​ദ്യം ചെയ്തത്.

കേ​സി​ൽ ഗൂ​ഢാ​ലോ​ച​ന ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ പ്ര​തി​ക​ൾ​ക്ക് പ​ങ്കു​ണ്ടെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ പൊലിസ്് സ്ഥി​രീ​ക​രി​ച്ചു. സി​റ്റി പൊലി സ് ക​മ്മീ​ഷ​ണ​ർ അ​രു​ൾ ബി.കൃ​ഷ്ണ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ക​ണ്‍​ട്രോ​ൾ റൂം ​അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ച​ന്ദ്ര​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഇ​തു​വ​രെ പ​ന്ത്ര​ണ്ട് പേ​ർ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

Thiruvananthapuram

കേരളത്തിന്‍റെ അഭിമാനമുയർത്തിയ ചിത്രയെ അധികൃതർ മറന്നോ!

വി​ഴി​ഞ്ഞം: പ​രി​മി​തി​ക​ളെ തോ​ൽ​പ്പി​ച്ച് ദേ​ശീ​യ പാ​രാ സ്വി​മ്മിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള​ത്തി​ന് വേ​ണ്ടി മൂ​ന്നാം ത​വ​ണ​യും അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ടം കൊ​യ്ത വി​ഴി​ഞ്ഞം മു​ല്ലൂ​ർ സ്വ​ദേ​ശി​നി ചി​ത്ര​യെ സ​ർ​ക്കാ​രും സ്പോ​ർ​ട്സ് കൗ​ൺ​സി​ലും ഇ​ക്കു​റി​യും മ​റ​ന്നു. കേ​ര​ള​ത്തി​ന് വേ​ണ്ടി വ​നി​താ വി​ഭാ​ഗ​ത്തി​ൽ മെ​ഡ​ലു​ക​ൾ കൊ​യ്യു​ന്ന ചി​ത്ര​യെ അ​ഭി​ന​ന്ദി​ക്കാ​നോ, ആ​ദ​രി​ക്കാ​നോ ആ​രും മെ​ന​ക്കെ​ട്ടി​ല്ല. സ്വ​ന്തം അ​ധ്വാ​ന​ത്തി​ലൂ​ടെ ക​ണ്ടെ​ത്തി​യ പ​ണം സ്വ​രൂ​പി​ച്ച് മ​ധ്യ​പ്ര​ദേ​ശിൽ പോ​യി കേ​ര​ള​ത്തി​ന്‍റെ യ​ശ​സു​യ​ർ​ത്തി​യ ശേ​ഷം ക​ഴി​ഞ്ഞ ദി​വ​സം തി​രി​ച്ചെ​ത്തി​യ ചി​ത്ര​യെ അ​ധി​കൃ​ത​ർ അ​റി​ഞ്ഞ മ​ട്ടി​ല്ല. ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി ദേ​ശീ​യ ത​ല​ത്തി​ൽ തു​ട​ർ​ച്ച​യാ​യി മെ​ഡ​ലു​ക​ൾ സ്വ​ന്ത​മാ​ക്കി​യാ​ണ് ചി​ത്ര കാ​യി​ക​രം​ഗ​ത്ത് പു​തി​യ മാ​തൃ​ക​യാ​കു​ന്ന​ത്.

ന​വം​ബ​ർ 12 മു​ത​ൽ 15 വ​രെ മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ൽ വെ​ച്ച് ന​ട​ന്ന ദേ​ശീ​യ പാ​രാ സ്വി​മ്മിം​ഗ് മ​ത്സ​ര​ങ്ങ​ളി​ലാ​ണ് ചി​ത്ര ​മി​ന്നും വി​ജ​യം ആ​വ​ർ​ത്തി​ച്ച​ത്. ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ളെ​യും ജീ​വി​ത പ്ര​തി​സ​ന്ധി​ക​ളെ​യും അ​ടി​യ​റ​വ് വെ​ച്ച്, ഇ​ച്ഛാ​ശ​ക്തി​യും ക​ഠി​നാ​ധ്വാ​ന​വും കൈ​മു​ത​ലാ​ക്കി​യു​ള്ള പ്ര​യാ​ണ​ത്തി​ൽ തൊ​ട്ട തെ​ല്ലാം പൊ​ന്നാ​ക്കി .

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വി​ഴി​ഞ്ഞ​ത്തി​ന് സ​മീ​പ​മു​ള്ള മു​ല്ലൂ​ർ ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള ചി​ത്ര​യു​ടെ കാ​യി​ക യാ​ത്ര ഏ​റെ വെ​ല്ലു​വി​ളി​ക​ൾ നി​റ​ഞ്ഞ​താ​യി​രു​ന്നു. ദേ​ശീ​യ വേ​ദി​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്നാം വ​ർ​ഷ​വും മെ​ഡ​ൽ ജേ​താ​വാ​കു​ന്ന​തി​ലൂ​ടെ ത​ന്‍റെ സ്ഥി​ര​ത​യും അ​സാ​ധാ​ര​ണ മി​ക​വു​മാ​ണ് ചി​ത്ര തെ​ളി​യി​ച്ചി​രി​ക്കു​ന്ന​ത്.

പാ​രാ അ​ത്‌​ല​റ്റി​ക്സ് രം​ഗ​ത്ത് കേ​ര​ള​ത്തി​ന്‍റെ പേ​ര് ദേ​ശീ​യ ത​ല​ത്തി​ൽ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന ചി​ത്ര​യു​ടെ വി​ജ​യം പു​തി​യ ത​ല​മു​റ​യ്ക്ക് വ​ലി​യൊ​രു പ്ര​ചോ​ദ​ന​വു​മാ​യി. പ​രി​മി​തി​ക​ൾ വി​ജ​യ​ത്തി​ന് ഒ​രി​ക്ക​ലും ത​ട​സമ​ല്ലെ​ന്ന് ത​ന്‍റെ പ്ര​ക​ട​ന​ത്തി​ലൂ​ടെ തെ​ളി​യി​ച്ച ചി​ത്ര​യു​ടെ ഈ ​നേ​ട്ട​ത്തി​ൽ മു​ല്ലൂ​ർ ഗ്രാ​മ​വും തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യും ഒ​പ്പം കേ​ര​ളം മു​ഴു​വ​ൻ അ​ഭി​മാ​നി​ക്കു​ക​യാ​ണ്. ക​ടു​ത്ത സാ​മ്പ​ത്തീ​ക ബു​ദ്ധി​മു​ട്ടു​ക​ളും മാ​താ​വി​നെ പി​ടി​കൂ​ടി​യ ക​ഠി​ന രോ​ഗ​ത്തി​ലും തെ​ല്ലൊ​ന്ന് ത​ള​ർ​ന്നെ​ങ്കി​ലും ത​ന്‍റെ ല​ക്ഷ്യ​ത്തി​ൽ നി​ന്ന് പി​ന്നോ​ട്ട് പോ​കാ​ൻ മ​ന​സു വ​ന്നി​ല്ല. യാ​ത്ര​ക്കും ക​ടു​ത്ത പ​രി​ശീ​ല​ന​ത്തി​നി​ട​യി​ലും വി​ദ്യാ​ഭ്യാ​സ​ത്തി​ൽ എം​ടെ​ക് എ​ന്ന ക​ട​മ്പ ക​ട​ന്നെ​ങ്കി​ലും വ​ർ​ഷം​തോ​റും ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്ന സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ വ​രെ മ​റ​ന്ന​തി​ന്‍റെ സ​ങ്ക​ട​വു​മു​ണ്ട്. ദേ​ശീ​യ പാ​രാ സ്വി​മ്മിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വി​ജ​യം കൈ​വ​രി​ച്ച മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ ചാ​മ്പ്യ​ൻ​മാ​ർ​ക്ക് മ​തി​യാ​യ പാ​രി​തോ​ഷി​കം ന​ൽ​കി സ​ർ​ക്കാ​ർ അ​വ​രെ പ്രോ​ത്‌​സാ​ഹി​പ്പി​ച്ച​പ്പോ​ഴും ചി​ത്ര​ക്ക് സ​മ്മാ​ന​മാ​യി അ​വ​ഗ​ണ​ന മാ​ത്രം മി​ച്ചം.

Thiruvananthapuram

ന​ഗ​ര​ത്തി​ൽ ഇ​ന്ന് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

തി​രു​വ​ന​ന്ത​പു​രം: ആ​ക്‌​ഷ​ൻ കൗണ്‍​സി​ൽ ഓ​ഫ് സ്റ്റേ​റ്റ് എം​പ്ലോ​യീ​സ് ആ​ൻ​ഡ് ടീ​ച്ചേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സെ​ക്ര​ട്ടേ​റി​യ​റ്റ് ഉ​പ​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും മ​ഹി​ളാ​കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള ലോ​ക്ഭ​വ​ൻ മാ​ർ​ച്ചു​മാ​യി ബ​ന്ധ​പ്പെ​ട്ടും ന​ഗ​ര​ത്തി​ൽ ഇ​ന്ന് ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി
പി​എം ജി ​ഭാ​ഗ​ത്തു നി​ന്നും സ്റ്റാ​ച്യു വ​ഴി കി​ഴ​ക്കേ​കോ​ട്ട ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ പ​ബ്ലി​ക് ലൈ​ബ്ര​റി, ന​ന്ദാ​വ​നം, പ​ഞ്ചാ​പു​ര ബേ​ക്ക​റി, ഫ്ലൈ​ഓ​വ​ർ വ​ഴി പോ​കേ​ണ്ട​താ​ണ്. ജ​ന​റ​ൽ ഹോ​സ്പി​റ്റ​ൽ ഭാ​ഗ​ത്തു നി​ന്നും കി​ഴ​ക്കേ​കോ​ട്ട ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ ആ​ശാ​ൻ സ്ക്വ​യ​ർ, അ​ണ്ട​ർ പാ​സേ​ജ്, പ​ഞ്ചാ​പു​ര ബേ​ക്ക​റി ,ഫ്ലൈ​ഓ​വ​ർ വ​ഴി പോ​കേ​ണ്ട​താ​ണ്. കി​ഴ​ക്കേ​കോ​ട്ട ഭാ​ഗ​ത്തു നി​ന്നും സ്റ്റാ​ച്യു വ​ഴി പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ ഓ​വ​ർ​ബ്രി​ഡ്ജ്, ത​ന്പാ​നൂ​ർ, പ​ന​വി​ള, ബേ​ക്ക​റി ജം​ഗ്ഷ​ൻ വ​ഴി പോ​കേ​ണ്ട​താ​ണ്.

പേ​രു​ർ​ക്ക​ട ഭാ​ഗ​ത്തു നി​ന്നും വെ​ള്ള​യ​ന്പ​ലം വ​ഴി കി​ഴ​ക്കേ​ക്കോ​ട്ട​ത​ന്പാ​നൂ​ർ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട കെ ​എ​സ് ആ​ർ ടി ​സി ഉ​ൾ​പ്പെ​ടെ​യു​ള​ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ പേ​രൂ​ർ​ക്ക​ട ഊ​ള​ന്പാ​റ, ശാ​സ്ത​മം​ഗ​ലം, കൊ​ച്ചാ​ർ റോ​ഡ്, ഇ​ട​പ​ഴി​ഞ്ഞി, ശ്രീ​മു​ലം ക്ല​ബ് ജം​ഗ്ഷ​ൻ വ​ഴു​ത​ക്കാ​ട് വി​മ​ൻ​സ് കോ​ളേ​ജ് ജം​ഗ്ഷ​ൻ വ​ഴി​യും ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ ക​വ​ടി​യാ​ർ​ഗോ​ൾ​ഫ് ലി​ങ്ക്സ്പൈ​പ്പി​ൻ​മൂ​ട്ശാ​സ്ത​മം​ഗ​ലം വ​ഴി​യും പോ​കേ​ണ്ട​താ​ണ്.

കി​ഴ​ക്കേ​ക്കോ​ട്ട, ത​ന്പാ​നൂ​ർ ഭാ​ഗ​ത്ത് നി​ന്നും പേ​രൂ​ർ​ക്ക​ട ശാ​സ്ത​മം​ഗ​ലം ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട കെ ​എ​സ് ആ​ർ ടി ​സി ഉ​ൾ​പ്പെ​ടെ​യു​ള​ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഓ​വ​ർ​ബ്രി​ഡ്ജ്, ത​ന്പാ​നൂ​ർ, പ​ന​വി​ള ബേ​ക്ക​റി അ​ണ്ട​ർ​പാ​സേ​ജ്, ആ​ശാ​ൻ​സ്ക്വ​യ​ർ, ജി ​വി രാ​ജ, പി ​എം ജി, ​പ്ലാ​മൂ​ട്, മ​ര​പ്പാ​ലം , കു​റ​വ​ൻ​കോ​ണം, ക​വ​ടി​യാ​ർ വ​ഴി​യും ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ ഓ​വ​ർ​ബ്രി​ഡ്ജ് ത​ന്പാ​നൂ​ർ ,പ​ന​വി​ള, ബേ​ക്ക​റി, അ​ണ്ട​ർ​പാ​സേ​ജ്, ആ​ശാ​ൻ​സ്ക്വ​യ​ർ, ജി ​വി രാ​ജ, കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സ്, ന​ന്ത​ൻ​കോ​ട്, ദേ​വ​സ്വം ബോ​ർ​ഡ്, ഗോ​ൾ​ഫ് ലി​ങ്ക്സ് വ​ഴി​യും പോ​കേ​ണ്ട​താ​ണ്.

പേ​ട്ട ഭാ​ഗ​ത്തു നി​ന്നും കി​ഴ​ക്കേ​കോ​ട്ട ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ ആ​ശാ​ൻ സ്ക്വ​യ​ർ, അ​ണ്ട​ർ പാ​സേ​ജ്, ബേ​ക്ക​റി ഫ്ളൈ ​ഓ​വ​ർ പ​ന​വി​ള വ​ഴി​യോ , പാ​റ്റൂ​ർ വ​ഞ്ചി​യൂ​ർ ഉ​പ്പി​ടാ​മൂ​ട് വ​ഴി പോ​കേ​ണ്ട​താ​ണ്.

ഉ​പ​രോ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​രു​ന്ന പ്ര​വ​ർ​ത്ത​ക​രു​ടെ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ പ്ര​വ​ർ​ത്ത​ക​രെ ഇ​റ​ക്കി​യ ശേ​ഷം ആ​റ്റു​കാ​ൽ ക്ഷേ​ത്ര പാ​ർ​ക്കിം​ഗ് ഗ്രൗണ്ട് പാ​പ്പ​നം​കോ​ട് പ​ള്ളി​ച്ച​ൽ , തി​രു​വ​ല്ലം കോ​വ​ളം, ചാ​ക്ക​ ഓൾ​സെ​യി​ന്‍റ്സ് എ​ന്നീ റോ​ഡു​ക​ളു​ടെ വ​ശ​ങ്ങ​ളി​ൽ ഗ​താ​ഗ​ത​ത്തി​ന് ത​ട​സ​മു​ണ്ടാ​കാ​ത്ത വി​ധ​ത്തി​ൽ പാ​ർ​ക്ക് ചെ​യ്യേ​ണ്ട​താ​ണ്. പ്ര​ധാ​ന റോ​ഡു​ക​ളി​ലും ഇ​ട​റോ​ഡു​ക​ളി​ലും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ പാ​ടി​ല്ല.

Thiruvananthapuram

‎നെ​ടു​മ​ങ്ങാ​ട് ടൗണിൽ മോഷ്ടാക്കൾ വിലസുന്നു ഒരു മാസത്തിനുള്ളിൽ പ​ത്തോ​ളം കവർച്ചകൾ

‎നെ​ടു​മ​ങ്ങാ​ട് : ടൗ​ണി​ലും പ​രി​സ​ര​ങ്ങ​ളി​ലും മോ​ഷ​ണം പെ​രു​കു​ന്നു.​പൊ​ലിസ് നി​ഷ്‌​ക്രി​യം​എ​ന്ന് ആ​ക്ഷേ​പം.​മോ​ഷ​ണ​ത്തി​ൽ പ​ണം ന​ഷ്ട​പ്പെ​ട്ടുവെന്ന പ​രാ​തി നി​ല​നി​ൽ​ക്കെ അ​തേയിടത്ത് വീ​ണ്ടും മോ​ഷ​ണം.​ ഒ​രു​മാ​സ​ത്തി​നു​ള്ളി​ൽ നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​ത്തി​ൽ ന​ട​ന്ന് പ​ത്തോ​ളം മോ​ഷ​ണ​ങ്ങ​ൾ.

‎ വി​വി​ധ പ​ത്ര​ങ്ങ​ളു​ടെ ഏ​ജ​ന്‍റ് ആ​യ ദി​ലീ​പി​ന്‍റെ ക​ല്ലിം​ഗ​ലി​ലു​ള്ള ഓ​ഫിസ് മു​റി ഇ​ക്ക​ഴി​ഞ്ഞ 13ന് ​മോ​ഷ്ടാ​ക്ക​ൾ കു​ത്തി​ത്തു​റ​ന്ന് 31000 രൂ​പ ക​വ​ർ​ന്നി​രു​ന്നു.​ ഇ​തു​സം​ബ​ന്ധി​ച്ച് നെ​ടു​മ​ങ്ങാ​ട് പൊ​ലിസി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും യാ​തൊ​രു പ്ര​യോ​ജ​ന​വും ഉ​ണ്ടാ​യി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം അ​തേ ഓ​ഫിസ് മു​റി​യി​ൽ വീ​ണ്ടും മോ​ഷ​ണം ന​ട​ന്നു. 200 രൂ​പ​യും ഒ​രു ബോ​ക്സി​ൽ പ്ര​ത്യേ​കം സൂ​ക്ഷി​ച്ചി​രു​ന്ന കു​റേ പ​ത്തു രൂ​പാ തു​ട്ടു​ക​ളും  മോ​ഷ​ണം പോ​യി. ര​ണ്ടാ​ഴ്ച മു​മ്പ് ന​ഗ​ര മ​ധ്യ​ത്തി​ലെ ഒ​രു ജ്വ​ല്ല​റി​യി​ലും മൊ​ബൈ​ൽ ഷോ​പ്പി​ലും  സ​മീ​പ​ത്തെ മ​റ്റു​ചി​ല സ്ഥാ​പ​ന​ങ്ങ​ളി​ലും അ​ടു​ത്ത​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ന്നി​രു​ന്നു.

​ല​ക്ഷ​ങ്ങ​ളാ​ണ് ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​ത്.​ ര​ണ്ടു ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ന​ഗ​ര​ത്തോ​ട് ചേ​ർ​ന്നു​ള്ള വാ​ളി​ക്കോ​ട് പ്ര​ദേ​ശ​ത്തെ ചി​ല സ്ഥാ​പ​ന​ങ്ങ​ളി​ലും അ​തേ​വി​ധം മോ​ഷ​ണം ന​ട​ന്നു. പൊലിസ് സ്റ്റേ​ഷ​ന് സ​മീ​പ​ത്തു കോ​യിക്ക​ൽ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന്‍റെ മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്കൂ​ട്ട​റു​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന രൂ​പ ക​വ​ർ​ന്ന മോ​ഷ്ടാ​ക്ക​ളും കാ​ണാമ​റ​യ​ത്താ​ണ്.

Thiruvananthapuram

മു​ഖ്യ​പ്ര​തിയുടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് അന്വേഷണം

തി​രു​വ​ന​ന്ത​പു​രം: ചാ​ല​യി​ലെ ജ്വ​ല്ല​റി ക​വ​ർ​ച്ച​യി​ൽ മു​ഖ്യ​പ്ര​തി അ​മു​ലി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലി​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. അ​മു​ലി​ന്‍റെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് വ​ന്ന​തും പോ​യ​തു​മാ​യ പ​ണ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ബ​ന്ധ​പ്പെ​ട്ട ബാ​ങ്ക് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കേ​സി​ലെ പ്ര​ധാ​ന പ്ര​തി അ​മു​ലാ​ണ് മ​റ്റ് പ്ര​തി​ക​ൾ​ക്ക് പ​ണം ന​ൽ​കി​യ​തെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ് അ​മു​ലി​ന്‍റെ​യും കൂ​ട്ടു​പ്ര​തി​ക​ളു​ടെ​യും സാ​ന്പ​ത്തി​ക സ്രോ​ത​സു​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കാ​ൻ കാ​ര​ണം.

എ​ല്ലാ പ്ര​തി​ക​ളു​ടെ​യും ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ക​വ​ർ​ച്ച ചെ​യ്തെ​ടു​ക്കു​ന്ന സ്വ​ർ​ണം അ​ഞ്ചാ​യി പ​കു​ത്തെ​ടു​ക്കാ​നാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ പ​ദ്ധ​തി. എ​ന്നാ​ൽ അ​തെ​ല്ലാം പാ​ളു​ക​യാ​യി​രു​ന്നു. കേ​സി​ലെ മു​ഖ്യ സൂ​ത്ര​ധാ​ര​നെ​ന്ന് പൊ​ലി​സ് സം​ശ​യി​ക്കു​ന്ന ജ​യ​റാ​മി​നെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ത്തു​ന്ന​ത്. നി​ര​വ​ധി ത​ട്ടി​പ്പ് കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ജ​യ​റാ​മി​നെ പു​തി​യ ത​ട്ടി​പ്പ് കേ​സി​ൽ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ൻ​ഡി​ലാ​ണ്. സ്വ​ർ​ണ​ക്ക​വ​ർ​ച്ച കേ​സി​ൽ ഇ​യാ​ളു​ടെ പ​ങ്കി​ന് ശ​ക്ത​മാ​യ തെ​ളി​വ് ല​ഭി​ച്ചാ​ലു​ട​ൻ പ്ര​തി​യാ​ക്കാ​നാ​ണ് പൊ​ലി​സി​ന്‍റെ നീ​ക്കം.

ചാ​ല​യി​ലെ വൈ​ഷ്ണ​വി ജ്വ​ല്ല​റി ഉ​ട​മ ന​ന്ദ​കു​മാ​റി​നെ ക​വ​ർ​ച്ച ചെ​യ്ത് ര​ണ്ട് കി​ലോ സ്വ​ർ​ണം അ​പ​ഹ​രി​ക്കാ​ൻ ആ​സൂ​ത്ര​ണം ചെ​യ്ത​തി​ന് പി​ന്നി​ൽ പൊ​ലി​സ് ജ​യ​റാ​മി​നെ സം​ശ​യി​ക്കു​ന്നു​ണ്ട്. ജ​യ​റാ​മി​നെ​തി​രെ പ​ല വി​ധ​ത്തി​ലു​ള്ള പ​രാ​തി​ക​ളും ഓ​രോ ദി​വ​സ​വും ഫോ​ർ​ട്ട് പൊ​ലി​സി​ന് ല​ഭി​ച്ച് കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സി​റ്റി പൊ​ലി​സ് ക​മ്മീ​ഷ​ണ​ർ അ​രു​ൾ ബി.​കൃ​ഷ്ണ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ഫോ​ർ​ട്ട് എ​സ്എ​ച്ച്ഒ ശ്രീ​കാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലി​സ് സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ​ല്ലാ​വ​രും റി​മാ​ൻ​ഡി​ലാ​ണ്.

Thiruvananthapuram

ബ​സു​ക​ൾ ഇ​ല്ല; ര​ക്ഷി​താ​ക്ക​ൾ പ്ര​തി​ഷേ​ധി​ച്ചു

ക​ഴ​ക്കൂ​ട്ടം : ആ​റ്റി​ങ്ങ​ലി​ൽ നി​ന്നും എ​ൻ എ​ച്ച് വ​ഴി സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് കോ​ള​ജി​ലേ​ക്കു​ള്ള ഏ​ക കെഎ​സ്ആ​ർടിസി ബ​സ് മു​ട​ങ്ങി​യ​തി​ൽ ര​ക്ഷാ​ക​ർ​ത്താ​ക്ക​ളും വി​ദ്യാ​ർഥിക​ളും പ്ര​തി​ഷേ​ധി​ച്ചു . പൂ​വാ​റി​ൽ നി​ന്നും കോ​ള​ജ് വ​ഴി തു​ട​ങ്ങി​യ പെ​രു​മാ​തു​റ പ്രി​യ​ദ​ർ​ശി​നി ബ​സും മു​ട​ങ്ങി. ഇ​തി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് പിടിഎ.​ആ​വ​ശ്യ​പ്പെ​ട്ടു .

സ്ഥാ​നം ഒ​ഴി​ഞ്ഞ പി​ടി​എ പ്ര​സി​ഡ​ൻ്റ് എസ്.സു​നി​ൽ ജോ​ണിനെ കോ​ളജ് മാ​നേ​ജ​ർ ഫാ . ​ഡോ. സ​ണ്ണി ജോ​സ് പൊ​ന്നാ​ട അ​ണി​യി​ച്ചാദ​രി​ച്ചു . പു​തി​യ പി​ടിഎ പ്ര​സി​ഡന്‍റായി പി . ​ജ​യ​കു​മാ​റി​നെ തെര​ഞ്ഞെ​ടു​ത്തു . അ​ക്കാ​ദ​മി​ക് കോ​ർ​ഡി​നേ​റ്റ​ർ ഫാ. ​ഡോ. ഷി​ബു ജോ​സ​ഫ് വ​ര​ണാ​ധി​കാ​രി​യാ​യി . കോ​ളജ് പ്രി​ൻ​സി​പ്പ​ൽ പ്രൊ​ഫ ഡോ. ​തോ​മ​സ് സ്ക​റി​യ , വൈ​സ് പ്രി​ൻ​സി​പ്പ​ലു​മാ​രാ​യ സ​ബ്. ല​ഫ്. എം.രാ​ജേ​ഷ് , ഡോ. ഒ.രേ​ണു​ക, ​ബ​ർ​സാ​ർ ഫാ . ​ഡോ . ബി​ജു ജോ​യി, പിടി​എ സെ​ക്ര​ട്ട​റി ഡോ. ​ജി.​വി. ഷീ​ജാ​മോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Thiruvananthapuram

കാറിനു മുന്നിലേക്ക് ചാടിയ എംവിഡി ഉദ്യോഗസ്ഥനെ കാറിടിച്ചു

ആ​റ്റി​ങ്ങ​ൽ: രാ​ത്രി ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന വാ​ഹ​ന​ത്തി​നു മു​ന്നി​ലേ​ക്ക് ചാ​ടി വാ​ഹ​നം ത​ട​യു​വാ​ൻ ശ്രമിച്ച എം​വിഡി ഉ​ദ്യോ​ഗ​സ്ഥ​നെ ഇ​ടി​ച്ച് കാ​ർ. ദേ​ശീ​യ​പാ​ത​യി​ൽ ആ​റ്റി​ങ്ങ​ൽ ക​ച്ചേ​രി ജം​ഗ്ഷ​നി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി ഒന്പതിനാ​ണ് സം​ഭ​വം.
ആ​ലം​കോ​ട് ഭാ​ഗ​ത്തു​നി​ന്ന് എ​ത്തി​യ മാ​രു​തി സ്വി​ഫ്റ്റ് കാ​ർ ക​ച്ചേ​രി ജം​ഗ്ഷ​നി​ൽ വെ​ച്ച് ബിടിഎ​സ് റോ​ഡി​ലേ​ക്ക് തി​രി​ഞ്ഞു.

വാ​ഹ​ന​ത്തി​ലെ മോ​ഡി​ഫി​ക്കേ​ഷ​ൻ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് എംവിഡി ഉ​ദ്യോ​ഗ​സ്ഥ​ൻ വാ​ഹ​നം നി​ർ​ത്താ​ൻ കൈ​കാ​ണി​ച്ചെ​ങ്കി​ലും ഡ്രൈ​വ​ർ വാ​ഹ​നം നി​ർ​ത്താ​തെ തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്ക് ഓ​ടി​ച്ചു പോ​കു​വാ​ൻ ശ്ര​മി​ച്ചു. ഇതേത്തുടർന്ന് ഈ ​ഭാ​ഗ​ത്ത് നി​ന്ന എംവിഡി ഉ​ദ്യോ​ഗ​സ്ഥ​ൻ വാ​ഹ​നം ത​ട​യു​വാ​ൻ കാ​റി​നു മു​ന്നി​ലേ​ക്ക് ചാ​ടി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​നെ ഇ​ടി​ച്ചാ​ണ് കാ​ർ നി​ന്നു​ന്ന​ത്. ഇ​ദ്ദേ​ഹം കാ​റി​ന്‍റെ ബോ​ണ​റ്റി​ലേ​ക്ക് വീ​ണു.

മ​ണ​നാ​ക്ക് സ്വ​ദേ​ശി ആ​ഷി​ക്കാ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്. വാ​ഹ​ന​ത്തി​ലെ മോ​ഡി​ഫി​ക്കേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് സം​ഭ​വം. ഉ​ദ്യോ​ഗ​സ്ഥ​ന് പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല. എ​ന്നാ​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി 42000 രൂ​പ​യു​ടെ പി​ഴ​യാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ചു​മ​ത്തി​യ​ത്. ഇ​തി​നു​പു​റ​മെ, അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​നം ഓ​ടി​ച്ച് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് സ​സ്‌​പെ​ൻ​ഡ് ചെ​യ്യു​മെ​ന്നും എംവിഡി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

അ​തേ​സ​മ​യം രാ​ത്രി വാ​ഹ​ന​ത്തി​നു മു​ന്നി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി​യു​ള്ള വാ​ഹ​നം ത​ട​യ​ലും വാ​ഹ​ന പ​രി​ശോ​ധ​ന​യും പു​തി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ഉ​ദ്യോ​ഗ​സ്ഥ​ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ച് ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ രം​ഗ​ത്ത് വ​ന്നു.

Thiruvananthapuram

പ​ഴ​കി​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു

വ​ർ​ക്ക​ല: വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ലെ റ​സ്റ്റോ​റ​ന്‍റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന. പ​രി​ശോ​ധ​ന​യി​ൽ വി​വി​ധ ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണ​പ​ദാ​ർ​ത്ഥ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. വ​ർ​ക്ക​ല ഹെ​ലി​പാ​ഡ് പ​രി​സ​ര​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ബു​ദ്ധ ക​ഫേ, ബാ​ബാ കി ​ദാ​ബ, ലി​റ്റി​ൽ ടി​ബ​റ്റ്, ഏ​ഷ ടൂ​റി​സ്റ്റ് ഹോം, ​മാ​മൂ​സ് തു​ട​ങ്ങി​യ റ​സ്റ്റ​റ​ന്‍റു​ക​ളി​ൽ നി​ന്നാ​ണ് പ​ഴ​കി​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

പ​ഴ​കി​യ ചി​ക്ക​ൻ റൈ​സ്, പൊ​റോ​ട്ട, ഞ​ണ്ട് വി​ഭ​വ​ങ്ങ​ൾ എ​ന്നി​വ പ​രി​ശോ​ധ​ന​യി​ൽ പി​ടി​ച്ചെ​ടു​ത്ത​താ​യി ആ​രോ​ഗ്യ​വി​ഭാ​ഗം അ​റി​യി​ച്ചു. അ​തേ​സ​മ​യം, വ​ർ​ക്ക​ല ടൗ​ൺ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​ല​സ് ഹോ​ട്ട​ൽ, ദ്വാ​ര​ക ഹോ​ട്ട​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ പാ​ച​ക​പ്പു​ര​ക​ൾ വൃ​ത്തി​ഹീ​ന​മാ​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ഹോ​ട്ട​ൽ അ​ധി​കൃ​ത​ർ​ക്ക് ന്യൂ​ന​ത​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി നോ​ട്ടീ​സ് ന​ൽ​കി​യ​താ​യും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ സു​ര​ക്ഷ​യും ഭ​ക്ഷ്യ​ശു​ചി​ത്വ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

Thiruvananthapuram

‎നാട്ടുകാർ ചോദിക്കുന്നു; എന്തിന്?

നെ​ടു​മ​ങ്ങാ​ട് : റ​വ​ന്യൂ ട​വ​റി​ൽ സ്ഥാ​പി​ച്ച ജ​ന​റേ​റ്റ​ർ വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​പ്പി​ക്കാ​തെ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി ‎ന​ശി​ക്കു​ന്നു. ഇ​തു സ്ഥാ​പി​ച്ചി​ട്ട് മൂ​ന്നു വ​ർ​ഷ​ത്തോ​ളം ആ​യി​ട്ടും ‎ഇ​തു വ​രെ ഇ​തു ഓ​ൺ ചെ​യ്തി​ട്ട് പോ​ലു​മി​ല്ല. താ​ലൂ​ക്ക് ആ​ർ ഡി ​ഓ​ഫീ​സ് പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റി​യ​പ്പോ​ൾ സ്ഥാ​പി​ച്ച​താ​ണ് ​ജ​ന​റേ​റ്റ​ർ. എ​ന്നാ​ൽ ഇ​വി​ടെ ക​റ​ന്‍റ് പോ​യാ​ൽ ലി​ഫ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള ജ​ന​റേ​റ്റ​ർ എ​ന്തി​ന് വേ​ണ്ടി​യാ​ണ് സ്ഥാ​പി​ച്ച​ത് എ​ന്നാ​ണ് പൊ​തു​ജ​നം ചോ​ദി​ക്കു​ന്ന​ത്.

Thiruvananthapuram

വീ​ല്‍ ചെ​യ​റു​ക​ളും മ​രു​ന്നു​ക​ളും കൈ​മാ​റി

വെ​ള്ള​റ​ട:​കീ​ഴാ​റൂ​ര്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ ഭാ​ര​ത് സ്‌​കൗ​ട്ട്‌​സ് - ഗൈ​ഡ്‌​സ് യൂ​ണി​റ്റ് തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ഹോ​സ്പി​റ്റ​ലി​ലെ ഒ​ന്‍​പ​താം വാ​ര്‍​ഡി​ലെ രോ​ഗി​ക​ള്‍​ക്കാ​യി സ്വ​രൂ​പി​ച്ച വീ​ല്‍ ചെ​യ​റു​ക​ളും മ​രു​ന്നു​ക​ളും മ​റ്റ് അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ളും സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ജി. ​മ​ഞ്ജു​ള ആ​ർ​എം​ഒ ഡോ. ​ജെ. ജ​യ​കു​മാ​റി​ന് കൈ​മാ​റു​ന്നു. എ​സ് എം ​സി ചെ​യ​ര്‍​മാ​ന്‍ കെ.​കൃ​ഷ്ണ​ന്‍ കു​ട്ടി, റോ​വ​ര്‍ സ്‌​കൗ​ട്ട് ലീ​ഡ​ര്‍ ഡോ.​ഇ.​ബൈ​ജു, റേ​ഞ്ച​ര്‍ ലീ​ഡ​ര്‍ ആ​നി ജോ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Thiruvananthapuram

സെ​ന്‍റ് തോ​മ​സ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ൽ ദേ​ശീ​യ ഫാ​ക്ക​ല്‍​റ്റി ഡ​വ​ല​പ്‌​മെ​ന്‍റ് പ്രോ​ഗ്രാം

പാ​റ​ശാ​ല: സെ​ന്‍റ് തോ​മ​സ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ സ​യ​ന്‍​സ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി​യി​ലെ ഇ​ല​ക്ട്രോ​ണി​ക്‌​സ് ആ​ന്‍​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ എ​ന്‍​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഓ​ള്‍ ഇ​ന്ത്യ കൗ​ണ്‍​സി​ല്‍ ഫോ​ര്‍ ടെ​ക്‌​നി​ക്ക​ല്‍ എ​ജ്യു​ക്കേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ട്ടോ​ണ​മ​സ് ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളി​ല്‍ എ​ഐ മെ​ഷീ​ന്‍ ലേ​ണിം​ഗ് സാ​ധ്യ​ത​ക​ള്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ ദേ​ശീ​യ ഫാ​ക്ക​ല്‍​റ്റി ഡ​വ​ല​പ്‌​മെ​ന്‍റ് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു. ആ​റു ദി​വ​സം നീ​ണ്ടു​നി​ന്ന പ്രോ​ഗ്രാം അ​ട​ല്‍ ഫാ​ക്ക​ല്‍​റ്റി ഡ​വ​ല​പ്‌​മെ​ന്‍റ് സ്‌​കീ​മി​ന്റെ സ്‌​പോ​ണ്‍​സ​ര്‍​ഷി​പ്പോ​ടെ​യാ​ണ് സം​ഘ​ടി​പ്പി​ച്ച​ത് . ടാ​റ്റ എ​ല്‍​ക്‌​സി സെ​ന്‍റ​ര്‍ ഹെ​ഡ് വി.​ശ്രീ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത ച​ട​ങ്ങി​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​എ.​ജി. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​സി​ഇ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജീ​നു പോ​ള്‍ , പ്രോ​ഗ്രാം കോ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​എ​സ്.​അ​ഞ്ജു, ഡോ. ​അ​നു ബാ​ബു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ചു.

Thiruvananthapuram

സ്കൂ​ൾ, അങ്കണ​വാ​ടി വി​ക​സ​ന​ങ്ങ​ൾ​ക്ക് എ​സ്ബി​ഐ​യു​ടെ സ​ഹാ​യം

ആ​റ്റി​ങ്ങ​ൽ: എ​സ്ബിഐ ആ​റ്റി​ങ്ങ​ൽ ബ്രാ​ഞ്ചി​ൽ നി​ന്ന് പ​ര​വൂ​ർ​ക്കോ​ണം ഗ​വ. എ​ൽപി സ്കൂ​ളി​ന് സ്മാ​ർ​ട്ട് ക്ലാ​സ് റൂം, ​ഹൈ​ടെ​ക് ക​മ്പ്യൂ​ട്ട​ർ ലാ​ബ്, വാ​ട്ട​ർ പ്യൂ​രി​ഫ​യ​ർ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ഏ​ഴ് ല​ക്ഷം രൂ​പ​യു​ടെ വി​ക​സ​ന പാ​ക്കേ​ജും ന​ക്രാം​കോ​ട് ഗ​വ. അങ്കണ​വാ​ടി​ക്ക് സ്മാ​ർ​ട്ട് ടിവി, വാ​ട്ട​ർ പ്യൂ​രി​ഫ​യ​ർ, സ്റ്റ​ഡി ആ​ൻ​ഡ് പ്ലേ ​ഉ​പ​ക​ര​ണ​ങ്ങ​ൾ, ജി​പ്സം ബോ​ർ​ഡ് റൂ​ഫിം​ഗ് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ പാ​ക്കേ​ജും അ​നു​വ​ദി​ച്ചു.

എ​സ്ബിഐ തി​രു​വ​ന​ന്ത​പു​രം റീ​ജണൽ ഓ​ഫിസ് ചീ​ഫ് മാ​നേ​ജ​ർ ന​വീ​ന ഗോ​പി​നാ​ഥ് ഫ​ണ്ട് സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്കും അ​ങ്ക​ണ​വാ​ടി അ​ധി​കൃ​ത​ർ​ക്കും കൈ​മാ​റി. ആ​റ്റി​ങ്ങ​ൽ മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ർ​മാ​ൻ എം.​പ്ര​ദീ​പി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഏ​ഴാം വാ​ർ​ഡ് കൗ​ൺ​സി​ല​ർ പ്രി​യ സാ​ബു, എ​ട്ടാം വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഗാ​യ​ത്രി ദേ​വി, എ​സ്ബിഐ ആ​റ്റി​ങ്ങ​ൽ ബ്രാ​ഞ്ച് ചീ​ഫ് മാ​നേ​ജ​ർ ശ്രീ​പ്രി​യ, സ്കൂ​ൾ പിടിഎ. ഭാ​ര​വാ​ഹി​ക​ൾ, സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

 

Thiruvananthapuram

കവടിയാർ-എയർപോർട്ട് റോഡ് ഇനി പ്രകാശപൂരിതമാകും; ടെൻഡർ ക്ഷണിച്ചുസ്ഥാപിക്കുന്നത് 460 എൽഇഡി ലൈറ്റുകൾ

പേരൂർക്കട: പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ സർക്കാർ ഫണ്ടായ 1.1 9 കോടി രൂപ ചെലവിട്ട് കവടിയാർ മുതൽ എയർപോർട്ട് വരെ പുതിയ എൽഇഡി വിളക്കുകൾ സ്ഥാപിക്കുന്നു. 8 കിലോമീറ്റർ ദൂരം വരുന്ന പ്രസ്തുത റോഡിൽ 460 ലൈറ്റുകളാണ് സ്ഥാപാക്കാൻ ഉദ്ദേശിച്ചിട്ടുള്ളത്.

നവംബർ 19നാണ് ഇതു സംബന്ധിച്ച് ടെൻഡർ ക്ഷണിച്ചത്.ടെൻഡർ കാലാവധി 26ന് അവസാനിക്കും. ഓരോ 20 മീറ്ററും ഇടവിട്ടാണ് ലൈറ്റുകൾ സ്ഥാപിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ പ്രസ്തുത റോഡിൽ സോഡിയം വിളക്കുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഭൂരിഭാഗം സ്ഥലങ്ങളിലും ലൈറ്റുകൾ പ്രകാശിക്കാത്ത അവസ്ഥയിലാണ്.

തിരുവനന്തപുരം സിറ്റി പോലീസ് നടത്തിയ കണക്കെടുപ്പിൽ ഏകദേശം 270 ലൈറ്റുകൾ കേടായി കിടക്കുകയാണ്. ചില സ്ഥലങ്ങളിൽ 50 മീറ്ററോളം ദൂരത്തിൽ തെരുവിളക്കുകൾ പ്രകാശിക്കുന്നില്ല.ഇത് രാത്രികാല യാത്രകൾക്ക് ദുരിതം സൃഷ്ടിക്കുന്നു.ഈ തിരിച്ചറിവിൻറെ ഫലമായിട്ടാണ് പൊതുമരാമത്തു വകുപ്പ് പുതിയ ടെൻഡർ ക്ഷണിക്കാൻ തീരുമാനിച്ചത്.

വിദേശികൾ തിരുവനന്തപുരം ജില്ലയിൽ എത്തിക്കഴിഞ്ഞാൽ ആദ്യം പോകുന്നത് പ്രസ്തുത റോഡിലൂടെയാണ്. മാത്രമല്ല രാത്രികാലത്ത് 12 മണിക്ക് ശേഷവും വാഹന യാത്രക്കാർ കൂടുതൽ തെരഞ്ഞെടുക്കുന്ന റോഡ് കൂടിയാണ് ഇവ. ചില സ്ഥലങ്ങളിൽ വാഹനങ്ങൾ ഇടിച്ചോ അല്ലാതെയോ നശിപ്പിക്കപ്പെടുന്ന ലൈറ്റുകൾ പിന്നീട് പുനസ്ഥാപിക്കാറില്ല അങ്ങനെയാണ് കൂടുതൽ ലൈറ്റുകളും ഉപയോഗശൂന്യമായി തീർന്നത്.

സോഡിയം ലൈറ്റുകളുടെ സ്ഥാനത്ത് എൽഇഡി സ്ഥാപിക്കുന്നതോടുകൂടി ഇതിൻറെ ആയുസ്സും കൂടും. ചില സ്ഥലങ്ങളിൽ പോസ്റ്റുകൾ തന്നെ ബലക്ഷയത്തിലാണ്. ഇതും ചില സ്ഥലങ്ങളിൽ മാറ്റേണ്ടതായി വരും. വലിയൊരു പ്രോജക്ട് ആയതുകൊണ്ട് ഇതിൻറെ പണി എപ്പോൾ തീരും എന്ന കാര്യത്തിൽ ഒന്നും ഉറപ്പു പറയാൻ സാധിക്കുകയില്ല.

അതേസമയം ടെൻഡർ കാലാവധി അവസാനിച്ച ശേഷം കരാറുകാർ ആരെങ്കിലും ഒരാൾ പണി ഏറ്റെടുത്ത് തുടങ്ങി കഴിഞ്ഞാൽ യുദ്ധകാടിസ്ഥാനത്തിൽ പൂർത്തീകരിക്കണമെന്നാണ് ഉദ്ദേശിക്കുന്നതെന്ന് പിഡബ്ല്യുഡി അറിയിച്ചു.

Thiruvananthapuram

പ​വ​ർ​ഗ്രി​ഡ് ദേ​ശീ​യ​ത​ല ടേ​ബി​ൾ ടെ​ന്നീ​സ് ടൂ​ർ​ണ​മെ​ന്‍റ് ഇ​ന്ന് മു​ത​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത്  

തി​രു​വ​ന​ന്ത​പു​രം: പ​വ​ർ ഗ്രി​ഡ് കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ലി​മി​റ്റ​ഡി​ന്‍റെ സ​തേ​ൺ റീ​ജി​യ​ൻ-II സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ​ത​ല ടേ​ബി​ൾ ടെ​ന്നീ​സ് ടൂ​ർ​ണ​മെ​ന്‍റി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് തു​ട​ക്ക​മാ​യി.

ന​വം​ബ​ർ 20 മു​ത​ൽ 22 വ​രെ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന കാ​യി​ക​മാ​മാ​ങ്ക​ത്തി​ൽ രാ​ജ്യ​ത്തെ വി​വി​ധ പ​വ​ർ​ഗ്രി​ഡ് മേ​ഖ​ല​ക​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ടേ​ബി​ൾ ടെ​ന്നീ​സ് താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

Thiruvananthapuram

ഡെ​ങ്കി​പ്പ​നി പടരുന്നു: കാര്യവട്ടം കാന്പസിൽ പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സംഘടിപ്പിച്ചു

ക​ഴ​ക്കൂ​ട്ടം: ഡെ​ങ്കി​പ്പ​നി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല കാ​ര്യ​വ​ട്ടം കാ​മ്പ​സി​ൽ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
ഇ​എം​എ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ (ഇ​ൻ-​ചാ​ർ​ജ്ജ്) ആ​ർ. ര​ശ്മി, കാ​മ്പ​സ് ഡ​യ​റ​ക്ട​ർ ഡോ. ​സി.​എ. ജോ​സു​കു​ട്ടി, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഡെ​ങ്കി​പ്പ​നി​യു​ടെ വ്യാ​പ​നം, രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ, പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ, കൊ​തു​കു​ക​ളു​ടെ ഉ​റ​വി​ട ന​ശീ​ക​ര​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ലെ വി​ദ​ഗ്ധ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.

പ​രി​സ​ര ശു​ചി​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​ലൂ​ടെ​യും വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ലൂ​ടെ​യും ഡെ​ങ്കി​പ്പ​നി വ്യാ​പ​നം ത​ട​യാ​നാ​കു​മെ​ന്ന് വി​ദ​ഗ്ധ​ർ വി​ശ​ദീ​ക​രി​ച്ചു. ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫ് ഹെ​ൽ​ത്ത് സ​ർ​വീ​സ​സ് ഡോ. ​സ​ന്ധ്യ, അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫി​സ​റും ജി​ല്ലാ സ​ർ​വൈ​ല​ൻ​സ് ഓ​ഫി​സ​റു​മാ​യ ഡോ. ​സ​തീ​ഷ്, സീ​നി​യ​ർ ബ​യോ​ള​ജി​സ്റ്റ് ഡോ. ​മു​ജീ​ബ് റ​ഹ്മാ​ൻ, ക​മ്മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​ൽ​ത്താ​ഫ്, ഡി​എം​ഒ ഓ​ഫി​സ് ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് ഗി​രീ​ഷ് കു​മാ​ർ, സ്റ്റേ​റ്റ് മാ​സ് മീ​ഡി​യ ഓ​ഫി​സ​ർ ജെ. ​ഡോ​മി എ​ന്നി​വ​ർ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Thiruvananthapuram

കാ​ര​നാ​ട് ജം​ഗ്‌​ഷ​നി​ൽ ‎വി​ശ്ര​മ​കേ​ന്ദ്രം വൃ​ത്തി​ഹീ​നം: യാ​ത്ര​ക്കാ​ർ കൈ​യൊ​ഴി​ഞ്ഞു ‎

നെ​ടു​മ​ങ്ങാ​ട് : ആ​ര്യ​നാ​ട്-​നെ​ ടു​മ​ങ്ങാ​ട് റൂ​ട്ടി​ലെ കാ​ര​നാ​ട് ജം​ഗ്‌​ഷ​നി​ൽ യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യാ​ർ​ഥം പ​ണി​ത ര​ണ്ടു വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ളു​ണ്ട്.​ ആ​ര്യ​നാ​ട് ഭാ​ഗ​ത്തേ​ക്കും നെ​ടു​മ​ങ്ങാ​ട് ഭാ​ഗ​ത്തേ​യ്ക്കു​മു​ള്ള യാ​ത്ര​ക്കാ​ർ​ക്കു മ​ഴ​യും വെ​യി​ലു​മേ​ൽ​ക്കാ​തെ ബ​സ് കാ​ത്തു നി​ൽ​ക്കു​ന്ന​തി​നും വി​ശ്ര​മി​ക്കു​ന്ന​തി​നും ഒ​രു പ​തി​റ്റാ​ണ്ടു മു​മ്പു നി​ർ​മിച്ച​താ​ണ് ഈ ​വെ​യ്റ്റിം​ഗ് ഷെ​ഡു​ക​ൾ.​

യ​ഥാ​സ​മ​യം ശു​ചീ​ക​രി​ക്കാ​തെ വൃ​ത്തി​ഹീ​ന​മാ​യ നെ​ടു​മ​ങ്ങാ​ട് റൂ​ട്ടി​ലെ വി​ശ്ര​മ​കേ​ന്ദ്രം യാ​ത്ര​ക്കാ​ർ കൈ​യൊ​ഴി​ഞ്ഞി​ട്ട് ഏ​റെ​ക്കാ​ല​മാ​യി.​യാ​ത്ര​ക്കാ​ർ ഇ​തി​നു​ള്ളി​ൽ പ്ര​വേ​ശി​ക്കാ​റിേ​യി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ, ബ​സു​ക​ൾ ഇ​തി​നു മു​ന്നി​ൽ നി​റു​ത്താ​റു​മി​ല്ല. ഈ ​ബ​സ് സ്റ്റോ​പ്പി​ൽ​നി​ന്ന് അ​ഞ്ചു മീ​റ്റ​റോ​ളം മാ​റി പൊ​തു​നി​ര​ത്തി​ലാ​ണ് ‎യാ​ത്ര​ക്കാ​ർ ബ​സ് ക​യ​റു​ന്ന​തും ഇ​റ​ങ്ങു​ന്ന​തും.

യാ​ത്ര​ക്കാ​ർ ഉ​പേ​ക്ഷി​ച്ച ഈ ​കാ​ത്തി​രി​പ്പു​കേ​ന്ദ്രം മാ​ലി​ന്യ​നി​ക്ഷേ​പ​ത്തി​നു​ള്ള ഇ​ട​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. ച​ക്ര​പാ​ണി​പു​രം എ​സ്എ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മ​റ്റു യാ​ത്ര​ക്കാ​ർ​ക്കും ഉ​പ​കാ​ര​പ്പെ​ടേ​ണ്ട ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​മാ​ണ് ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ​ത്. കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ത​റ​യും മേ​ൽ​ക്കൂ​ര​യും സു​ര​ക്ഷാ ഭീ​തി​യി​ലു​മാ​ണ്.

ആ​ര്യ​നാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള റൂ​ട്ടി​ലെ വി​ശ്ര​മ​കേ​ന്ദ്രം നാ​ട്ടു​കാ​ർ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ബ​ല​ക്ഷ​യം ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഉ​ഴ​മ​ല​യ്ക്ക​ൽ ഗ​പ​ഞ്ചാ​യ​ത്തി​ലെ മ​ഞ്ചം​മൂ​ല വാ​ർ​ഡ് പ​രി​ധി​യി​ലാ​ണ് കാ​ര​നാ​ട് ജം​ഗ്‌​ഷ​ൻ. വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ളു​ടെ ശു​ചീ​ക​ര​ണ​ത്തി​ന് ‎അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും ആ​വ​ശ്യം.

Thiruvananthapuram

യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യ; രോ​ഗം​മൂ​ല​മു​ള്ള വി​ഷ​മം കാ​ര​ണ​മാ​കാ​മെ​ന്നു പൊ​ലി​സ്

ഉ​ള്ളൂ​ർ: യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലി​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജ്ജി​തം. ബ​ന്ധു​ക്ക​ളി​ല്‍നി​ന്നു ല​ഭി​ച്ച വി​വ​ര​ങ്ങ​ള്‍ പ്ര​കാ​രം രോ​ഗം മൂ​ല​മു​ള്ള വി​ഷ​മം മ​ര​ണ​കാ​ര​ണ​മാ​യ​താ​യി ക​രു​തു​ന്നു​വെ​ന്നു മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൊ​ലി​സ്. കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി ച​ന്തു (30) വാ​ണു തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പേ​വാ​ര്‍​ഡി​ന്‍റെ ടോ​യ്‌​ലെ​റ്റി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച​ത്. അ​ഞ്ചാം​പ​നി ബാ​ധി​ച്ചു നാ​ലു​ദി​വ​സ​മാ​യി യു​വാ​വ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പി​താ​വാ​ണ് യു​വാ​വി​നു കൂ​ട്ടി​രു​ന്ന​ത്.

ടോ​യ്‌​ലെ​റ്റി​ലേ​ക്കു പോ​യി കു​റേ​സ​മ​യ​മാ​യി​ട്ടും കാ​ണാ​ഞ്ഞ​തി​നാ​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടത്. വി​ശ​ദ​മാ​യ പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് വ​ന്നാ​ല്‍ മാ​ത്ര​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കു​ക​യു​ള്ളൂ​വെ​ന്ന് മെ​ഡി​ക്ക​ല്‍​കോ​ള​ജ് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

Thiruvananthapuram

വാ​ള​ക്കാ​ട് ക്രൈ​സ്റ്റ് ന​ഗ​ർ പ​ബ്ലി​ക് സ്കൂ​ളി​ൽ ക്രി​സ് ആ​സ്ട്ര

ആ​റ്റി​ങ്ങ​ൽ: വാ​ള​ക്കാ​ട് ക്രൈ​സ്റ്റ് ന​ഗ​ർ പ​ബ്ലി​ക് സ്കൂ​ളി​ലെ കെ​ജി വി​ദ്യാ​ർ​ഥി​ക​ളു​ടെ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ക്രി​സ് ആ​സ്ട്ര സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സി​റി​യ​ക് മ​ഠ​ത്തി​ൽ സി​എം​ഐ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​റ്റി​ങ്ങ​ൽ പൊ​ലി​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​എ​സ്. സു​ദ​ർ​ശ​ന​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​മോ​ൻ അ​ഗ​സ്റ്റി​ൻ സി​എം​ഐ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ബി​ന്ദു ര​മേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. അ​ധ്യാ​പ​ക​രാ​യ അ​ജി​ത, അ​ശ്വ​തി, സ്റ്റെ​ഫാ​നി, നാ​ഫി​ല, ഹ​ഷ്ന, സു​മി​ത്ര, മോ​നി​ഷ, സു​മി​യ, വ​സ​ന്തി, ശ​ര​ണ്യ, ആ​ര​തി, മ​ഞ്ജു, ശ്യാം​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Thiruvananthapuram

സെ​ന്‍റ് ഗൊ​രേ​റ്റീ​സ് ഹെ​സ്കൂ​ളി​ൽ ​ഇ​ന്‍റ​ർ സ്കൂ​ൾ ചി​ത്ര​ര​ച​നാ മ​ത്സ​രം

നാ​ലാ​ഞ്ചി​റ: സെ​ന്‍റ് ഗൊ​രേ​റ്റീ​സ് ഹെ​സ്കൂ​ളി​ൽ ഇ​ന്‍റ​ർ​ സ്കൂ​ൾ ചി​ത്ര​ര​ച​നാ മ​ത്സ​രം "രം​ഗോ​ലി 2കെ26' ​ന​ട​ത്തി. ആ​ർ​ട്ടി​സ്റ്റ് ആ​ർ.​എ​സ്.​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 60 ഓ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് ചി​ത്ര​പ്ര​ദ​ർ​ശ​ന​വും ഒ​രു​ക്കി​യി​രു​ന്നു. സ​മാ​പ​ന സ​മ്മേ​ള​നം ഹെ​ഡ്മി​സ്ട്ര​സ് സിസ്റ്റർ ​സൗ​മി​നി എ​സ്ഐ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു.

Thiruvananthapuram

തു​ന്പ സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് കോ​ള​ജ് നേ​വ​ൽ വിം​ഗ് ശി​ശു​ദി​നാഘോഷം

പു​ത്ത​ൻ​തോ​പ്പ്: തു​മ്പ സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് കോ​ള​ജ് എ​ൻ​സി​സി നേ​വ​ൽ വിം​ഗി​ന്‍റെ​യും സേ​വ്യേ​ഴ്‌​സ് ഔ​ട്ട്‌​റീ​ച്ച് സ​ർ​വീ​സി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പു​ത്ത​ൻ​തോ​പ്പ് സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് യു​പി സ്കൂ​ളി​ൽ ശി​ശു​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​തോ​മ​സ് സ്ക​റി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മി​സ്ട്ര​സ് ശാ​ന്തി ആ​ർ. പെ​രേ​ര അ​ധ്യ​ക്ഷ​യാ​യി. സേ​വ്യ​ർ ഔ​ട്ട് റീ​ച്ച് സ​ർ​വ്വീ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ഡൊ​മി​നി​ക് ജോ​സ​ഫ് , എ​ൻ​സി​സി നേ​വി എ​എ​ൻ​ഒ യും ​കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ലു​മാ​യ സ​ബ്. ല​ഫ്. എം. ​രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ​യും​എ​ൻ​സി​സി കേ​ഡ​റ്റു​ക​ളു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ളു​മു​ണ്ടാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​രം പ്രി​ൻ​സി​പ്പ​ൽ ഹെ​ഡ്മി​സ്ട്ര​സി​നു കൈ​മാ​റി. അ​ധ്യാ​പ​ക​രാ​യ ആ​നി പെ​രേ​ര, ആ​ർ. ശോ​ഭ, എ. ​അ​ബി, കെ. ​ജെ​സി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Thiruvananthapuram

ഇ​ന്ദി​രാ​ഗാ​ന്ധിയുടെ ജ​ന്മ​വാ​ർ​ഷി​കം ആചരിച്ചു

നെ​യ്യാ​റ്റി​ൻ​ക​ര: മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ ജ​ന്മ​വാ​ര്‍​ഷി​കാ​ച​ര​ണം എ​ൻ.​കെ. പ​ത്മ​നാ​ഭ​പി​ള്ള സ്മാ​ര​ക സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. സ്വ​ദേ​ശാ​ഭി​മാ​നി പാ​ർ​ക്കി​ൽ ന​ട​ന്ന ച​ട​ങ്ങ് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. എം. ​മു​ഹി​നു​ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ൺ​പ​ക​ൽ അ​വ​നീ​ന്ദ്ര​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി.

എ​ൻ. ശൈ​ലേ​ന്ദ്ര​കു​മാ​ർ, അ​പ്പു​ക്കു​ട്ട​ൻ​നാ​യ​ർ, നെ​യ്യാ​റ്റി​ൻ​ക​ര അ​ജി​ത്, അ​മ​ര​വി​ള സു​ദേ​വ​കു​മാ​ർ, ജ​യ​രാ​ജ് ത​മ്പി, വി.​എ​സ്. സ​ന്തോ​ഷ് കു​മാ​ർ, ക​രു​ണാ​ക​ര​ൻ​നാ​യ​ർ, മ​രു​ത​ത്തൂ​ർ ഗോ​പ​ൻ, സാ​ബു, ബോ​ബ​സ്, എ​സ്.​എം. സു​രേ​ഷ്, സു​ര​ജ​കു​മാ​ർ, ക​ണ്ണ​റ​വി​ള ജ​യ​ൻ, എം.​എ. ഹ​ക്കിം, സെ​യ്ദാ​ലി, ക​മാ​ൽ, രാ​ജേ​ഷ്, ക്യാ​പ്പി​റ്റ​ൽ വി​ജ​യ​ൻ, മാ​മ്പ​ഴ​ക്ക​ര സോ​മ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

നെ​യ്യാ​റ്റി​ൻ​ക​ര: കോ​ണ്‍​ഗ്ര​സ് തി​രു​പു​റം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ഇ​ന്ദി​രാ​ഗാ​ന്ധി ജ​ന്മ​ദി​ന വാ​ര്‍​ഷി​കാ​ച​ര​ണ​വും അ​നു​സ്മ​ര​ണ യോ​ഗ​വും പ​ഴ​യ​ക​ട ജം​ഗ്ഷ​നി​ൽ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. കെ. ​വി​നോ​ദ് സെ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ധാ​കൃ​ഷ്ണ​ൻ​നാ​യ​ർ അ​ധ്യ​ക്ഷ​നായി. അ​രു​മാ​നൂ​ർ സു​ദേ​വ​ൻ, എ​സ്.​എ​ൽ. സ​ന്തോ​ഷ്, എ​സ്.​എ​ൽ. സാ​ബു, അ​രു​ൺ, സ​ജി സാം, ​ല​ളി​ത, ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Thiruvananthapuram

പു​ര​വി​മ​ല ഗ​വ. ട്രൈ​ബ​ൽ എ​ല്‍​പി സ്‌​കൂ​ളി​ന് ഐ​സി​ടി ലാ​ബ്

വെ​ള്ള​റ​ട: വാ​ഴി​ച്ച​ല്‍ ഇ​മ്മാ​നു​വ​ല്‍ കോ​ള​ജ് നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീ​മി​ന്‍റെ (എ​ന്‍​എ​സ്എ​സ്) നേ​തൃ​ത്വ​ത്തി​ല്‍ പു​ര​വി​മ​ല ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ലേ​യ്ക്ക് വി​വ​ര​വി​നി​മ​യ സാ​ങ്കേ​തി​ക ല​ബോ​റ​ട്ട​റി (ഐ​സി​ടി​എ​ല്‍) സം​ഭാ​വ​ന ചെ​യ്തു. സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ്‌​കൂ​ള്‍ പ്ര​ഥ​മ അ​ധ്യാ​പി​ക എ​ന്‍.​എ​ല്‍. സു​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​മ്പൂ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മം​ഗ​ല​ശ്ശേ​രി, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജെ. വി​ജ​യ​കു​മാ​ര്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ​സ്.​എ​സ്. അ​ഖി​ലേ​ഷ്, വാ​ര്‍​ഡ് മെ​മ്പ​ര്‍ ബി​നു, ഊ​രു​മൂ​പ്പ​ന്‍ കൃ​ഷ്ണ​ന്‍​കു​ട്ടി, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ര്‍ എ​സ്. ലേ​ഖ, പ്ര​ഫ. സെ​ല്‍​വി​ന്‍ ജോ​സ്, ഡോ. ​സി. രാ​ജ​ന്‍, ജി. ​സെ​ബാ​സ്റ്റ്യ​ന്‍, പ്ര​ഫ. സി. ​സ​ന​ല്‍​കു​മാ​ര്‍ സി ​എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Thiruvananthapuram

കനറാ ബാങ്ക് ഫി​നാ​ൻ​ഷ്യ​ൽ ഇ​ൻ​ക്ലൂ​ഷ​ൻ സാ​ച്ചു​റേ​ഷ​ൻ കാ​മ്പ​യി​ൻ

‎നെ​ടു​മ​ങ്ങാ​ട്: ക​ന​റാ ബാ​ങ്ക് ആ​ര്യ​നാ​ട് ശാ​ഖ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫി​നാ​ൻ​ഷ്യ​ൽ ഇ​ൻ​ക്ലൂ​ഷ​ൻ സാ​ച്ചു​റേ​ഷ​ൻ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു. ‎റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ എ​ജി​എം/​എ​ൽ​ഡി​ഒ വി.​എ​സ്. അ​ഖി​ൽ, ക​ന​റാ ബാ​ങ്ക് തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് റീ​ജ​ണ​ൽ ഓ​ഫി​സി​ലെ ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ സു​രേ​ഷ് കു​മാ​ർ മോ​ഹ​നാ​നി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ, എ​ൽ​ഡി​എം ജ​യ​മോ​ഹ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

‎കാമ്പ​യി​ന്‍റെ ഭാ​ഗ​മാ​യി റീ-​കെ​വൈ​സി വി​വി​ധ സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ ക്ലെ​യിം ന​ട​പ​ടി​ക​ൾ, നോ​മി​നേ​ഷ​ൻ, പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ അ​ക്കൗ​ണ്ടു​ക​ളു​ടെ പു​ന​രു​ജ്ജീ​വ​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

Thiruvananthapuram

സ്നേ​ഹ​വീ​ടൊ​രു​ക്കാ​ന്‍ നെ​ല്ലി​മൂ​ട് സെ​ന്‍റ് ക്രി​സോ​സ്റ്റം​സ് ജി​എ​ച്ച്എ​സ്

നെ​യ്യാ​റ്റി​ന്‍​ക​ര: സ​ഹോ​ദ​ര​ങ്ങ​ളാ​യ സ​ഹ​പാ​ഠി​ക​ള്‍​ക്കാ​യി സ്നേ​ഹ​ഭ​വ​ന​ത്തി​ന് അ​ടി​സ്ഥാ​ന​ശി​ല പാ​കി നെ​ല്ലി​മൂ​ട് സെ​ന്‍റ് ക്രി​സോ​സ്റ്റം​സ് ഗേ​ള്‍​സ് ഹൈ​സ്കൂ​ള്‍. ബാ​ല​രാ​മ​പു​രം ആ​ലു​വി​ള സ്വ​ദേ​ശി​ക​ളും പ​ത്താം ക്ലാ​സി​ലും ആ​റാം ക്ലാ​സി​ലും പ​ഠി​ക്കു​ന്ന സ​ഹോ​ദ​രി​മാ​ര്‍​ക്കാ​യാ​ണ് സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യു​മെ​ല്ലാം സ​ഹ​ക​ര​ണ​ത്തോ​ടെ സു​ര​ക്ഷി​ത​മാ​യ കി​ട​പ്പാ​ടം ഒ​രു​ക്കു​ന്ന പ്ര​വൃ​ത്തി​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. സ്കൂ​ളി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഭ​വ​നി​ർ​മാ​ണം ന​ട​ത്തു​ന്ന​തെ​ന്നു ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ ശോ​ഭി​താ ജോ​സ് അ​റി​യി​ച്ചു.

അ​ഡ്വ. എം. ​വി​ന്‍​സ​ന്‍റ് എം​എ​ല്‍​എ ത​റ​ക്ക​ല്ലി​ട​ല്‍ നി​ര്‍​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജെ. ​ജോ​ണി അ​ധ്യ​ക്ഷ​നാ​യി. ഫാ. ​ഷാ​ജി ജോ​ര്‍​ജ്, ലോ​ക്ക​ല്‍ മാ​നേ​ജ​ര്‍ സി​സ്റ്റ​ര്‍ സോ​ഫി​യ മേ​രി, ബാ​ല​രാ​മ​പു​രം പ​ഞ്ചാ​യ​ത്തം​ഗം വ​സ​ന്ത​കു​മാ​രി, കാ​ഞ്ഞി​രം​കു​ളം പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​പി. അ​നു, സ്കൂ​ള്‍ ഡെ​പ്യൂ​ട്ടി ഹെ​ഡ്മി​സ്ട്ര​സ് മി​നി, സി​സ്റ്റ​ര്‍ സ്വാ​ന്ത​ന, സി​സ്റ്റ​ര്‍ സം​പ്രീ​ത, സി​സ്റ്റ​ര്‍ ദി​വി​ന, പി​ടി​എ അം​ഗ​ങ്ങ​ളാ​യ ഷാ​ജി, വി​പി​ന്‍, സ​ന​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Thiruvananthapuram

കോ​വ​ളം സ്പാ ​പീ​ഡ​ന​ം: ആ​റ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി

തി​രു​വ​ന​ന്ത​പു​രം: കോ​വ​ളം സ്പാ ​പീ​ഡ​ന​കേ​സി​ൽ റി​മാ​ന്‍റി​ലാ​യി​രു​ന്ന ആ​റു പ്ര​തി​ക​ളെ അ​ന്വേ​ഷ​ണ സം​ഘം പൊലിസ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി. ര​ണ്ടു ദി​വ​സ​ത്തേ​ക്കാ​ണ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്. കേ​സി​ലെ പ്ര​തി​ക​ളാ​യ ജെ​ല്ലാ ഗോ​പി, സ​ജി​ത്ത് കു​മാ​ർ, നി​ഷാ​ന്ത്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​നു​രൂ​പ്, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ മാ​യ, ബാം​ഗ്ലൂ​ർ സ്വ​ദേ​ശി കൃ​ഷ്ണ വേ​ണി എ​ന്നി​വ​രെ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്. ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.

പ്രതികൾക്കെതിരെ ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ ഉ​ൾ​പ്പെ​ടെ പൊലി സ് സംഘം ശേ​ഖ​രി​ച്ചു. കേ​സി​ൽ ഗൂ​ഢാ​ലോ​ച​ന ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ പ്ര​തി​ക​ൾ​ക്കു പ​ങ്കു​ണ്ടെ​ന്നു ചോ​ദ്യം ചെ​യ്യ​ലി​ൽ പൊലിസ് സ്ഥി​രീ​ക​രി​ച്ചു. സി​റ്റി പൊലിസ് ക​മ്മീ​ഷ​ണ​ർ അ​രു​ൾ ബി. ​കൃ​ഷ്ണ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ക​ണ്‍​ട്രോ​ൾ റൂം ​അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ച​ന്ദ്ര​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. കേസിൽ ഇ​തു​വ​രെ പ​ന്ത്ര​ണ്ട് പേ​ർ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

Kollam

പോ​രു​വ​ഴി ഇ​ട​യ്ക്കാ​ട്ടി​ല്‍ കെ​ഐ​പി ക​നാ​ല്‍ കാ​ടു​മൂ​ടി

കൊ​ല്ലം : പോ​രു​വ​ഴി ഇ​ട​യ്ക്കാ​ട്ടി​ല്‍ കെ​ഐ​പി ക​നാ​ല്‍ കാ​ടു​മൂ​ടി​യ​തോ​ടെ ഇ​ഴ ജ​ന്തു​ക്ക​ളു​ടെ​യും കാ​ട്ടു​പ​ന്നി​ക​ളു​ടെയും കേ​ന്ദ്ര​മാ​യി മാ​റി. ഇവിടെ ന​വീ​ക​ര​ണ​വും വൃ​ത്തി​യാ​ക്കു​ന്ന ജോ​ലി​ക​ളും ന​ട​ക്കു​ന്നി​ല്ല. അ​തോ​ടെ പോ​രു​വ​ഴി ഇ​ട​യ്ക്കാ​ട്ടി​ല്‍ കെ​ഐ​പി ക​നാ​ല്‍ നാ​ട്ടു​കാ​ര്‍​ക്ക് പ്ര​യോ​ജ​ന​പ്പെ​ടാ​തെ പോ​കു​ന്നു. ക​നാ​ലു​ണ്ടെ​ങ്കി​ലും വെ​ള്ള​മൊ​ഴു​കാ​ത്ത അ​വ​സ്ഥ​യാ​ണ്.

ക​ഴി​ഞ്ഞ നാ​ലു​വ​ര്‍​ഷ​മാ​യി പോ​രു​വ​ഴി​യു​ടെ കി​ഴ​ക്ക​ന്‍​മേ​ഖ​ല​യി​ലെ ക​നാ​ലു​ക​ളി​ല്‍ ന​വീ​ക​ര​ണ​മോ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളോ ന​ട​ന്നി​ട്ടി​ല്ല. ഇ​വി​ട​ത്തെ ക​നാ​ലു​ക​ളെ കെ​ഐ​പി ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റയുന്നു. ക​നാ​ലു​ക​ളി​ല്‍ വ​ലി​യ​രീ​തി​യി​ല്‍ കാ​ടും വ​ള്ളി​പ്പ​ട​ര്‍​പ്പ് വ​ള​ര്‍​ന്നു പ​ന്ത​ലി​ച്ചു കി​ട​ക്കു​ക​യാ​ണ്.

വ​ലി​യ​മ​ര​ങ്ങ​ളും വ​ള​ര്‍​ന്നു​നി​ല്‍​ക്കു​ന്നു. വൃ​ത്തി​യാ​ക്കാ​താ​യ​തോ​ടെ മാ​ലി​ന്യ​ങ്ങ​ളും നി​റ​ഞ്ഞു. ക​നാ​ലാ​ണെ​ന്ന് തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്. മാ​ത്ര​മ​ല്ല മ​ഴ​യി​ല്‍ ഒ​ലി​ച്ചി​റ​ങ്ങു​ന്ന മ​ണ്ണ് പ​ല​യി​ട​ത്തും നി​റ​ഞ്ഞു കി​ട​ക്കു​ക​യും ചെ​യ്യു​ന്നു. അ​തി​നാ​ല്‍ ക​നാ​ല്‍ തു​റ​ക്കു​മ്പോ​ള്‍ വെ​ള്ള​മൊ​ഴു​ക്ക് നി​ല​യ്ക്കു​ക​യാ​ണ്. കാ​ര്‍​ഷി​കാ​വ​ശ്യ​ത്തി​നാ​യി എ​വി​ടേ​ക്കും വെ​ള്ള​മെ​ത്തു​ന്നി​ല്ല.

വേ​ന​ലി​ല്‍ ഏ​ക അ​ശ്ര​യം ക​നാ​ല്‍ മാ​ത്രം

വേ​ന​ല്‍​ക്കാ​ല​ത്ത് ഇ​ട​യ്ക്കാ​ട് പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ള്‍ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ടേ​ണ്ടി​വ​രും. ശാ​സ്താം​കോ​ട്ട കെ​ഐ​പി സ​ബ് ഡി​വി​ഷ​നു കീ​ഴി​ലു​ള്ള ക​ട​മ്പ​നാ​ട്-​ഇ​ട​യ്ക്കാ​ട് മെ​യി​ന്‍ ക​നാ​ലാ​ണ് പ്ര​ദേ​ശ​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന്ന​ത്. ര​ണ്ടു​മു​ത​ല്‍ അ​ഞ്ചു​വ​രെ​യു​ള്ള വാ​ര്‍​ഡു​ക​ള്‍ ഈ ​ക​നാ​ലി​ന്‍റെ പ​രി​ധി​യി​ലാ​ണ്.

വേ​ന​ല്‍​ക്കാ​ല ആ​രം​ഭം മു​ത​ലേ പോ​രു​വ​ഴി​യി​ലെ ഉ​യ​ര്‍​ന്ന​പ്ര​ദേ​ശ​മാ​യ ഇ​ട​യ്ക്കാ​ട്ടി​ല്‍ കു​ടി​വെ​ള്ള​ക്ഷാ​മം തു​ട​ങ്ങും. ഫെ​ബ്രു​വ​രി പ​കു​തി​യോ​ടെ കി​ണ​റു​ക​ള്‍ വ​റ്റി​ത്തു​ട​ങ്ങും.

പ​ള്ളി​ക്ക​ലാ​റ്റി​ലെ നീ​രൊ​ഴു​ക്ക് കു​റ​യു​ന്ന​തോ​ടെ ആ​റി​നെ ആ​ശ്ര​യി​ച്ച് നി​ല​നി​ല്‍​ക്കു​ന്ന ബം​ഗ്ലാ​വ് വെ​സ്റ്റ് കു​ടി​വെ​ള്ള​പ​ദ്ധ​തി​യി​ല്‍ നി​ന്ന് പൊ​തു പൈ​പ്പു​വ​ഴി​യു​ള്ള ജ​ല​വി​ത​ര​ണ​വും നി​ല​യ്ക്കും. അ​തോ​ടെ കു​ടി​വെ​ള്ളം​മു​ട്ടു​ന്ന സ്ഥി​തി​യാ​കും. പി​ന്നെ​യു​ള്ള ഏ​ക ആ​ശ്ര​യം കെ​ഐ​പി ക​നാ​ലാ​ണ്.

ക​നാ​ലി​ലെ ഉ​റ​വ കി​ണ​റു​ക​ള്‍​ക്ക് ജീ​വ​നേ​കും

വേ​ന​ല്‍ ക​ടു​ക്കു​ന്ന​തോ​ടെ ഉ​യ​ര്‍​ന്ന പ്ര​ദേ​ശ​ങ്ങ​ള്‍​ക്കൊ​പ്പം താ​ണ പ്ര​ദേ​ശ​ങ്ങ​ളി​ലും കി​ണ​റു​ക​ളി​ലെ ജ​ല നി​ര​പ്പ് താ​ഴും. ഈ ​സ​മ​യം ക​നാ​ലി​ലൂ​ടെ വ​രു​ന്ന വെ​ള്ളം ഉ​റ​വ​ക​ളാ​യി കി​ണ​റു​ക​ളി​ലെ​ത്തി​യാ​ണ് ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​ത്. ക​നാ​ല്‍ വൃ​ത്തി​യാ​ക്കാ​തെ മാ​ലി​ന്യം നി​റ​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ല്‍ ഒ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ന്നു. ക​നാ​ല്‍ തു​റ​ന്ന് ആ​ഴ്ച​ക​ള്‍ ക​ഴി​യു​മ്പോ​ള്‍ ഇ​ട​യ്ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് കു​റ​ച്ചു​വെ​ള്ളം എ​ത്തു​ന്ന​താ​ണ് നി​ല​വി​ലെ രീ​തി.

ക​നാ​ലി​ല്‍ അ​ടി​ഞ്ഞു കി​ട​ക്കു​ന്ന മ​ണ്ണ് ന​ന​യാ​ന്‍ വ​ന്നെ​ത്തു​ന്ന ജ​ലം കൊ​ണ്ട് തി​ക​യാ​റി​ല്ല. അ​തി​നാ​ല്‍ വേ​ന​ല്‍​ക്കാ​ല​ത്തി​നു​മു​ന്‍​പ് ക​നാ​ല്‍ ന​വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

ക​ഴി​ഞ്ഞ വേ​ന​ല്‍ ആ​രം​ഭ​ത്തി​ല്‍ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ​ത്തി പു​ല്ലു​ചെ​ത്തി തീ​യി​ടു​ക​യു​ണ്ടാ​യി. മ​റ്റ് വൃ​ത്തി​യാ​ക്ക​ലൊ​ന്നും ന​ട​ന്നി​ല്ല.
ക​നാ​ലു​ക​ളി​ല്‍ വ​ള​ര്‍​ന്നു​നി​ല്‍​ക്കു​ന്ന കാ​ടു​ക​ളി​ല്‍ ഇ​ഴ​ജ​ന്തു​ക്ക​ളും വ​ന്യ​ജീ​വി​ക​ളും പെ​രു​കി​യ​ത് തീ​ര​വാ​സി​ക​ള്‍​ക്ക് ദു​രി​ത​വു​മാ​യി. ക​നാ​ലു​ക​ള്‍ കാ​ട്ടു​പ​ന്നി​ക​ളു​ടെ ആ​വാ​സ​കേ​ന്ദ്ര​വു​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണി​പ്പോ​ള്‍.

 

Kollam

കാ​ട്ടു​പോ​ത്തു​ക​ളെ ഭ​യ​ന്ന് അ​മ്പ​തേ​ക്ക​ര്‍ നി​വാ​സി​ക​ള്‍

കു​ള​ത്തൂ​പ്പു​ഴ: അ​മ്പ​തേ​ക്ക​ര്‍ ആ​ദി​വാ​സി ഉ​ന്ന​തി​യി​ല്‍ പ​ക​ലെ​ന്നോ രാ​ത്രി​യെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ കാ​ട്ടു​പോ​ത്തു​ക​ള്‍ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്കി​റ​ങ്ങു​ന്ന​ത് ഒ​രു പ്ര​ദേ​ശ​ത്തെ​യാ​കെ ഭീ​തി​യി​ലാ​ക്കു​ന്നു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യി​ല​ധി​ക​മാ​യി ഒ​റ്റ​യാ​നാ​യ കാ​ട്ടു​പോ​ത്ത് ഗ്രാ​മ​വ​ഴി​ക​ളി​ലൂടെ ത​ല​ങ്ങും വി​ല​ങ്ങും പോ​കു​ക​യാ​ണ്.

അ​തി​നാ​ല്‍ വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​നോ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ സ​ഞ്ച​രി​ക്കാ​നോ നാ​ട്ടു​കാ​ര്‍ ഭ​യ​ക്കു​ക​യാ​ണ്. സ​ന്ധ്യ മ​യ​ങ്ങു​ന്ന​തോ​ടെ സ​മീ​പ​ത്തെ കു​ട്ടി​വ​ന​ത്തി​ല്‍ നി​ന്ന് അ​മ്പ​തേ​ക്ക​ര്‍ ഗ്രാ​മ​ത്തി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന കാ​ട്ടു​പോ​ത്തി​ന് നേ​രെ ലൈ​റ്റ് പ്ര​കാ​ശി​പ്പി​ച്ചാ​ലോ ഒ​ച്ച​യി​ട്ടാ​ലോ യാ​തൊ​രു കൂ​സ​ലു​മി​ല്ലാ​തെ ന​ട​ന്നെ​ത്തു​ക​യാ​ണ്. പ​ല ദി​വ​സ​ങ്ങ​ളി​ലും പാ​തിരാ​ത്രി​യി​ല്‍ വീ​ടു​ക​ള്‍​ക്ക് സ​മീ​പ​ത്തു കൂ​ടി​യും മ​റ്റും കാ​ട്ടു​പോ​ത്ത് പോ​കു​ന്ന​തും പ​ല​രു​ടെ​യും കൃ​ഷി​ക​ള്‍ ഭ​ക്ഷി​ക്കു​ന്ന​തും ക​ണ്ട​വ​രു​ണ്ട്. നേ​രം പു​ല​രു​മ്പോ​ഴാ​ണ് കാ​ട്ടു​പോ​ത്ത് മ​ട​ങ്ങു​ന്ന​ത്. അ​ബ​ദ്ധ​ത്തി​ലെ​ങ്ങാ​നും ഇ​രുച​ക്ര വാ​ഹ​ന​ങ്ങ​ളോ ഓ​ട്ടോ റി​ക്ഷ​യോ പു​ല​ര്‍​ച്ചെ ന​ട​ക്കാ​ന്‍ പോ​കു​ന്ന​വ​രോ മു​ന്നി​ല്‍ പെ​ട്ടാ​ല്‍ അ​പ​ക​ടം ഉ​റ​പ്പാ​ണ്.

ഏ​താ​നും ദി​വ​സം മു​മ്പ് വ​നം​വ​കു​പ്പ് അ​ഞ്ച​ല്‍ റെ​യി​ഞ്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കു​ള​ത്തൂ​പ്പു​ഴ ടൗ​ണി​നോ​ട് ചേ​ര്‍​ന്നു​ള്ള പ​തി​നാ​റേ​ക്ക​ര്‍, മ​രു​തി​മൂ​ട് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ത​മ്പ​ടി​ച്ചി​രു​ന്ന കാ​ട്ടു​പോ​ത്തു​ക​ളെ വ​ന​ത്തി​ലേ​ക്ക് പാ​യി​ക്കു​ന്ന​തി​നാ​യി മി​ഷ​ന്‍ വൈ​ല്‍​ഡ് ലൈ​ഫ് ഡ്രൈ​വ് സം​ഘ​ടി​പ്പി​ച്ച് അ​വ​യെ കു​ള​ത്തൂ​പ്പു​ഴ​യാ​റ് ക​ട​ത്തി സൗ​രോ​ര്‍​ജ വേ​ലി സ്ഥാ​പി​ച്ചി​രു​ന്നു.

ഇ​ത്ത​ര​ത്തി​ല്‍ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി​യ കാ​ട്ടു​പോ​ത്തു​ക​ള്‍ തൊ​ട്ട​ടു​ത്തു​ള്ള ജ​ന​വാ​സ മേ​ഖ​ല​യാ​യ അ​മ്പ​തേ​ക്ക​ര്‍, അ​മ്പ​ലം വാ​ര്‍​ഡു​ക​ളി​ലേ​ക്ക് ക​ട​ന്നെ​ത്തു​ന്ന​താ​ണ് ഇ​പ്പോ​ള്‍ നാ​ട്ടു​കാ​ര്‍​ക്ക് ഭീ​ഷ​ണി​യാ​യി മാ​റി​യ​ത്.

പ​ക​ലും പാ​ത​യോ​ര​ങ്ങ​ളി​ല്‍ കാ​ട്ടു​പോ​ത്തു​ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്ട​തോ​ടെ സ്വ​ന്തം വീ​ട്ടു​മു​റ്റ​ത്തു​പോ​ലും സു​ര​ക്ഷി​ത​മാ​യി നി​ല്‍​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

ജ​ന​വാ​സ മേ​ഖ​ലയ്​ക്ക് ക​ട​ന്നെ​ത്തു​ന്ന കാ​ട്ടു​മൃ​ഗ​ങ്ങ​ളെ അ​ടി​യ​ന്ത​ര​മാ​യി ഉ​ള്‍​വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി നാ​ട്ടു​കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന​ാണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

 

Kollam

ജി​ല്ല​യി​ല്‍ പ​ള്‍​സ് പോ​ളി​യോ വി​ത​ര​ണം ന​ട​ത്തി

കു​ണ്ട​റ : പ​ള്‍​സ് പോ​ളി​യോ വി​ത​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കു​ണ്ട​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ മ​ന്ത്രി പി. സി.വി​ഷ്ണു​നാ​ഥ് നി​ര്‍​വ​ഹി​ച്ചു.

ഓ​രോ കു​ഞ്ഞും നാ​ടി​ന്‍റെ സ​മ്പ​ത്താ​ണെ​ന്നും അ​ഞ്ച് വ​യ​സി​ല്‍ താ​ഴെ​യു​ള്ള എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും പോ​ളി​യോ തു​ള്ളി​മ​രു​ന്ന് ന​ല്‍​കേ​ണ്ട​ത് ഓ​രോ കു​ടും​ബ​ത്തി​ന്‍റെയും സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​ബൈ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫിസ​ര്‍ ഡോ. ​എ.​എ​ല്‍. ഷീ​ജ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​എ​ല്‍​വി​ന്‍ ജോ​സ് വി​ഷ​യാ​വ​ത​ര​ണ​വും ന​ട​ത്തി. കു​ണ്ട​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വി​നോ​ദ്കു​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വ​ത്സ​ല സ​തീ​ശ​ന്‍, ചി​റ്റു​മ​ല ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​ബി​ന്ദു​മോ​ള്‍, ചി​റ്റു​മ​ല ബ്ലോ​ക്ക് ആ​രോ​ഗ്യ സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷ​ന്‍ എ.വി​ജ​യ​കു​മാ​ര്‍, കു​ണ്ട​റ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ജെ. ​സു​ധാ​ദേ​വി, വാ​ര്‍​ഡ് മെ​മ്പ​ര്‍ ജ​യ​ല​ക്ഷ്മി, ജി​ല്ലാ ആ​ര്‍​സി​എ​ച്ച് ഓ​ഫീ​സ​ര്‍ ഡോ. ​ലി​ന്‍റ ജോ​സ​ഫ്, താ​ലൂ​ക്കാ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​പി.​ആ​ര്‍ സ​ലീ​ല ദേ​വി, ആ​ര്‍​എം​ഒ ഡോ. ​ശ​ര​ത് രാ​ജ​ന്‍, ജി​ല്ലാ എ​ഡ്യൂ​ക്കേ​ഷ​ന്‍ മീ​ഡി​യ ഓ​ഫിസ​ര്‍ എ​സ്. ശ്രീ​കു​മാ​ര്‍, കു​ണ്ട​റ മി​ഡ് ടൗ​ണ്‍ റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ആ​ര്‍. കൃ​ഷ്ണ​നു​ണ്ണി, കോ​ള്‍​ഡ് ചെ​യി​ന്‍ ഓ​ഫിസ​ര്‍ അ​ജ​യ​കു​മാ​ര്‍, ഡ​പ്യൂ​ട്ടി എ​ഡ്യൂ​ക്കേ​ഷ​ന്‍ മീ​ഡി​യ ഓ​ഫിസ​ര്‍ ടി. ​ഷാ​ലി​മ, എം​സി​എ​ച്ച് ഓ​ഫിസ​ര്‍ ല​താ മേ​രി, ഡി​പി​എ​ച്ച് എ​ന്‍ഒസി​ന്ധു, ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​ര്‍ ആ​ര്‍. ബി​നു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

കു​ണ്ട​റ : ദേ​ശീ​യ പോ​ളി​യോ നി​ര്‍​മാ​ര്‍​ജ​ന യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ളം​മ്പ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ പോ​ളി​യോ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണം ന​ട​ന്നു.
എ​ല്‍​എം​എ​സ് ആ​ശു​പ​ത്രി​യി​ല്‍ വാ​ര്‍​ഡം​ഗം സാ​ജു വ​ര്‍​ഗീ​സ് തു​ള്ളി മ​രു​ന്ന് ന​ല്‍​കി ഉ​ദ്ഘാ​ട​നം ചെ​യ്തു.

Kollam

എം​ഡി​എം​എ​യും ച​ര​സു​മാ​യി മെ​ന്‍​സ് ഹോ​സ്റ്റ​ല്‍ ന​ട​ത്തി​പ്പു​കാ​ര​ന്‍ പി​ടി​യി​ല്‍

കൊ​ട്ടി​യം :എം​ഡി​എം​എ​യും ച​ര​സു​മാ​യി മെ​ന്‍​സ് ഹോ​സ്റ്റ​ല്‍ ന​ട​ത്തി​പ്പു​കാ​ര​ന്‍ പി​ടി​യി​ല്‍.ക​ണ്ണ​ന​ല്ലൂ​ര്‍ കാ​ര്‍​ത്തി​ക​യി​ല്‍ ടോം(31) ​ആ​ണ് കൊ​ല്ലം സി​റ്റി ഡാ​ന്‍​സാ​ഫി​ന്‍റെ പി​ടി​യി​ലാ​യ​ത്. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് എം​ഡി​എം​എ പി​ടി​കൂ​ടി​യ കേ​സി​ല്‍ പ്ര​തി​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ പ​ക്ക​ല്‍ നി​ന്ന് 5.21 ഗ്രാം ​എം​ഡി​എം​എ​യും പ​തി​നാ​യി​രം രൂ​പ മൂ​ല്യ​മു​ള്ള ച​ര​സും പി​ടി​ച്ചെ​ടു​ത്തു. കൊ​ല്ലം ക​രി​ക്കോ​ട് ഭാ​ഗ​ങ്ങ​ളി​ലെ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളെ ല​ക്ഷ്യ​മി​ട്ട് വി​ല്‍​പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന രാ​സ​ല​ഹ​രി​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

ല​ഹ​രി​ഉ​പ​യോ​ഗ​ത്തി​നാ​യു​ള്ള വി​വി​ധ ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. ഗ്രാ​മി​ന് 6000 മു​ത​ല്‍ 7000 രൂ​പ വ​രെ നി​ര​ക്കി​ലാ​യി​രു​ന്നു ഇ​യാ​ള്‍ എം​ഡി​എം​എ വ്യാ​പാ​രം ന​ട​ത്തി വ​ന്നി​രു​ന്ന​ത്. ക​രി​ക്കോ​ട് ടി​കെ​എം കോ​ള​ജി​നു സ​മീ​പം വി​കാ​സ് ന​ഗ​റി​ല്‍ മെ​ന്‍​സ് ഹോ​സ്റ്റ​ല്‍ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. കൊ​ല്ലം സി​റ്റി പൊലിസ് ക​മ്മി​ഷ​ണ​ര്‍ അ​ശ്വ​തി ജി​ജി​ക്ക് ല​ഭി​ച്ച വി​വ​ര​ത്തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ടോം ​ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി ഡാ​ന്‍​സാ​ഫ് സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

2022ല്‍ 58 ​ഗ്രാം എം​ഡി​എം​എ​യു​മാ​യി ഇ​യാ​ളെ കൊ​ല്ലം ഈ​സ്റ്റ് പൊലിസ് പി​ടി​കൂ​ടി​യി​രു​ന്നു. ഈ ​കേ​സി​ല്‍ ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങി​യ ശേ​ഷ​വും ഇ​യാ​ള്‍ ല​ഹ​രി വ്യാ​പാ​രം തു​ട​രു​ന്നു​ണ്ടെ​ന്ന വി​വ​ര​മാ​ണ് ഡാ​ന്‍​സാ​ഫ് സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ജി​ല്ലാ പൊലിസ് മേ​ധാ​വി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ ഡാ​ന്‍​സാ​ഫ് സം​ഘം ഇ​യാ​ള്‍ ന​ട​ത്തി വ​രു​ന്ന ഹോ​സ്റ്റ​ലി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. പി​ന്നീ​ട് ഇ​യാ​ളെ കി​ളി​കൊ​ല്ലൂ​ര്‍ പൊലിസി​ന് കൈ​മാ​റു​ക​യും കേ​സ് എ​ടു​ക്കു​ക​യും ചെ​യ്തു.

കൊ​ല്ലം എ​സി​പി ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്‌​ഐ​മാ​രാ​യ ഗോ​പ​കു​മാ​ര്‍, സാ​യി​സേ​ന​ന്‍, ബൈ​ജു ജെ​റോം, ഹ​രി​ലാ​ല്‍, എ​എ​സ്‌​ഐ​മാ​രാ​യ സു​നി​ല്‍, സീ​നു, സ​ജു, മ​നു, അ​നൂ​പ് എ​ന്നി​വ​ര്‍ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ ഹോ​സ്റ്റ​ലി​ല്‍ നി​ന്ന് അ​റ​സ്‌റ്റ് ചെ​യ്ത​ത്.

 

Kollam

ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്ന ശേ​ഷം ഭ​ര്‍​ത്താ​വ് ജീ​വ​നൊ​ടു​ക്കി

പ​ത്ത​നാ​പു​രം: കു​ടും​ബ വ​ഴ​ക്കി​നെ​ത്തു​ട​ര്‍​ന്ന് ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്ന​ശേ​ഷം ജീ​വ​നൊ​ടു​ക്കി. പ​ട്ടാ​ഴി ക​ന്നി​മേ​ല്‍ ക്രി​സ്റ്റി​ഭ​വ​നി​ല്‍ ബി​നു (48) ആ​ണ് വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വാ​ക്കു​ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്ന് ബി​നു ഭാ​ര്യ ക്രി​സ്റ്റി​യെ കൊ​ടു​വാ​ള്‍ കൊ​ണ്ട് വെ​ട്ടു​ക​യാ​യി​രു​ന്നു. ക​ഴു​ത്തി​നാ​ണ് വെ​ട്ടേ​റ്റ​ത്.

ഭാ​ര്യ മ​രി​ച്ചെ​ന്ന് ബോ​ധ്യ​മാ​യ​തോ​ടെ ബി​നു വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ചു. കു​ന്നി​ക്കോ​ട് പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. കു​റെ നാ​ളു​ക​ളാ​യി കു​ടും​ബ പ്ര​ശ്‌​ന​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് ഇ​വ​ര്‍ അ​ക​ല്‍​ച്ച​യി​ലാ​യി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് പൊ​ലി​സ് കേ​സും നി​ല​വി​ലു​ണ്ടാ​യി​രു​ന്നു.

ഇ​തി​നി​ട​യി​ലാ​ണ് നാ​ടി​നെ ഞെ​ട്ടി​ച്ച സം​ഭ​വ​മു​ണ്ടാ​യ​ത്. ബി​നു ഓ​ട്ടോ​ഡ്രൈ​വ​റാ​ണ്. ടാ​പ്പിം​ഗ് ജോ​ലി​യും ചെ​യ്തു വ​ന്നി​രു​ന്നു. ഭാ​ര്യ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

Kollam

വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ

ഉ​ള്ളൂ​ർ: 52 വ​യ​സുകാ​ര​നെ വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ണ്ണ​മ്മൂ​ല കോ​യി​ക്ക​ൽ ലെ​യി​ൻ ടി.​സി 13/2085 (2) ഇ​ന്ദീ​വ​ര​ത്തി​ൽ വി​കാ​സ് രാ​ജാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ മു​റി​ക്കു​ള്ളി​ൽ ക​ട്ടി​ലി​ന് സ​മീ​പം ത​റ​യി​ൽ വീ​ണു കി​ട​ക്കു​ന്ന​തു​ക​ണ്ട് ബ​ന്ധു​ക്ക​ൾ ചേ​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

ഒ​മാ​ൻ എ​യ​ർ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലി​സ് കേ​സെ​ടു​ത്തു.

Kollam

സ്‌​കൂ​ട്ട​ര്‍ മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു

ച​വ​റ: ച​വ​റ തെ​ക്കും​ഭാ​ഗ​ത്ത് സ്‌​കൂ​ട്ട​ര്‍ നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞ് ഒ​രാ​ള്‍ മ​രി​ച്ചു. ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ച​വ​റ തെ​ക്കും​ഭാ​ഗം വ​ട​ക്കും​ഭാ​ഗം കൊ​ല്ല​ശേ​രി വീ​ട്ടി​ല്‍ രാ​ജു പ​ത്രോ​സ് - മേ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ബി​നു​രാ​ജ് ( 29 ) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി 11ഓ​ടെ തെ​ക്കും​ഭാ​ഗം ന​ട​ക്കാ​വ് മാ​ര്‍​ക്ക​റ്റി​ലെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലെ തൂ​ണി​ല്‍ ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​ര്‍ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

വി​ഷ്ണു​വി​നും ഹ​രി​കൃ​ഷ്ണ​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്. സ്‌​കൂ​ട്ട​റി​ന്റെ പു​റ​കി​ല്‍ ഇ​രു​ന്ന ആ​ളാ​ണ് ബി​നു രാ​ജ് എ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. അ​പ​ക​ട സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ ബി​നു​രാ​ജ് മ​രി​ച്ചു.​പോ​സ്റ്റു​മോ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു ന​ല്‍​കി. എ​റ​ണാ​കു​ളം ഗ​വ​ണ്‍​മെ​ന്‍റ് പ്ര​സി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് മ​രി​ച്ച ബി​നു​രാ​ജ്. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് വ​ട​ക്കും​ഭാ​ഗം സെ​ന്‍റ് ജെ​റോം ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ല്‍ ന​ട​ക്കും. സ​ഹോ​ദ​രി അ​നു.

Kollam

എം​സി റോ​ഡിലെ ന​ട​പ്പാ​ത​ക​ൾ​ കാ​ടു​മൂ​ടി; തി​രി​ഞ്ഞു നോ​ക്കാ​തെ അ​ധി​കൃ​ത​ർ

കൊ​ല്ലം: മ​ണ്ഡ​ല​കാ​ലം മു​ൻ​നി​ർ​ത്തി എം​സി റോ​ഡി​ൽ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. പ​ല​യി​ട​ത്തും റോ​ഡ​രി​കി​ൽ ഒ​രാ​ൾ പൊ​ക്ക​ത്തി​ല​ധി​കം വ​ലു​പ്പ​ത്തി​ൽ പു​ല്ലു​ക​യ​റി​ക്കി​ട​ക്കു​ന്നു.

വ​ള​വു​ക​ളി​ൽ എ​തി​ർ​ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കാ​ണാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. ചി​ല ഭാ​ഗ​ങ്ങ​ളി​ലാ​ക​ട്ടെ ന​ട​പ്പാ​ത​യും കാ​ടു​മൂ​ടി പൂ​ർ​ണ​മാ​യും മ​റ​ഞ്ഞു​ക​ഴി​ഞ്ഞു. വാ​ഹ​ന​ങ്ങ​ളി​ടി​ച്ചും മ​റ്റും ത​ക​ർ​ന്നു​കി​ട​ക്കു​ന്ന സു​ര​ക്ഷാ​വേ​ലി​ക​ളും ധാ​രാ​ള​മാ​യി കാ​ണാ​നാ​വും.

പൂ​വ​റ്റൂ​ർ​ക്കി​ഴ​ക്ക് സി​എ​സ്ഐ പ​ള്ളി​ക്ക് സ​മീ​പം മ​ണ്ണൊ​ലി​ച്ചു റോ​ഡി​ലേ​ക്കി​റ​ങ്ങി​ക്കി​ട​ക്കു​ന്നു. ഇ​വി​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ദി​ന​വും തെ​ന്നി​മ​റി​യു​ക​യാ​ണ്.
തെ​രു​വു​വി​ള​ക്കു​ക​ളാ​ക​ട്ടെ ഭൂ​രി​ഭാ​ഗ​വും പ്ര​കാ​ശി​ക്കു​ന്നി​ല്ലെ​ന്ന​ത് അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. ഓ​ട​ക​ളു​ടെ മൂ​ടി പ​ല​യി​ട​ത്തും ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​ണ്.
കു​ള​ക്ക​ട എം.​എ​ൻ. ന​ഗ​റി​ന് സ​മീ​പം ഓ​ട​യു​ടെ മൂ​ടി നെ​ടു​കെ പി​ള​ർ​ന്നു​കി​ട​ന്നി​ട്ട് നാ​ളേ​റെ​യാ​യി. സി​എ​സ്ഐ പ​ള്ളി​ക്കു സ​മീ​പം ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു കാ​റി​ടി​ച്ച് വൈ​ദ്യു​ത​ത്തൂ​ൺ ത​ക​ർ​ന്നി​രു​ന്നു.

ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള തീ​ർ​ഥാ​ട​ക​ർ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ശ്ര​യി​ക്കു​ന്ന​ത് എം​സി റോ​ഡി​നെ​യാ​ണ്. സ്ഥി​രം അ​പ​ക​ട​ങ്ങ​ൾ ന​ട​ക്കു​ന്ന ബ്ലാ​ക്ക് സ്‌​പോ​ട്ടു​ക​ളാ​യി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന ഭാ​ഗ​ത്തു​പോ​ലും വേ​ണ്ട സു​ര​ക്ഷ​യൊ​രു​ക്കാ​ൻ കെ​എ​സ്ടി​പി ത​യാ​റാ​കാ​ത്ത​തി​ന് വ​ലി​യ വി​ല​ന​ൽ​കേ​ണ്ടി​വ​രു​മെ​ന്ന് ഐ​എ​ൻ​ടി​യു​സി കു​റ്റ​പ്പെ​ടു​ത്തി.

 

Kollam

കൂ​ട്ടി​ക്ക​ട മേ​ൽ​പ്പാ​ലം: മേ​യ് 14ന​കം ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ പൂ​ർ​ത്തി​യാ​ക്കു​മെന്ന് എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എംപി

കൊ​ല്ലം : കൂ​ട്ടി​ക്ക​ട റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​നാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് 45.26 കോ​ടി രൂ​പ 2027 മേ​യ് 14ന​കം ല​ഭ്യ​മാ​ക്കു​മെ​ന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി. ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ലു​ട​ൻ ടെ​ൻ​ഡ​ർ വി​ളി​ച്ച് നി​ർ​മാ​ണം ആ​രം​ഭി​ക്കും.

പ​ദ്ധ​തി​ക്കു നി​ല​വി​ൽ സാ​ങ്കേ​തി​ക ത​ട​സങ്ങ​ളി​ല്ലെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. കൂ​ട്ടി​ക്ക​ട മേ​ൽ​പ്പാ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭൂ​വു​ട​മ​ക​ളു​ടെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കാ​ൻ വ്യാ​ഴാ​ഴ്ച കൂ​ട്ടി​ക്ക​ട എ​ച്ച്ഐ​എം ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ വി​ഷ്ണു മോ​ഹ​ൻ എംഎ​ൽഎ ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നി​ടെ പ​ര​മാ​വ​ധി ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. 2018 ഏ​പ്രി​ൽ 19നാ​ണ് പ​ദ്ധ​തി​ക്ക് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​ത്. എ​ന്നാ​ൽ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ ജി​ല്ലാ​ഭ​ര​ണ​കൂ​ട​ത്തി​ന് ല​ഭി​ച്ച​ത് 2023 മാ​ർ​ച്ച് ഒ​ൻ​പ​തി​നാ​ണ്.

ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച് അ​ഞ്ചു​വ​ർ​ഷ​ത്തോ​ളം ക​ഴി​ഞ്ഞാ​ണ് ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ​ക്കാ​യി അ​പേ​ക്ഷ ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് 2024ൽ ​ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​നു​ള്ള 11 (1) വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. വി​ജ്ഞാ​പ​ന​ത്തി​ന്റെ കാ​ലാ​വ​ധി പ​ല​ത​വ​ണ നീ​ട്ടി​യെ​ങ്കി​ലും 2026 ന​വം​ബ​ർ 14-ന് ​അ​വ​സാ​നി​ക്കേ​ണ്ട​താ​യി​രു​ന്നു. എം​എ​ൽ​എ വി​ഷ്ണു മോ​ഹ​നൊ​പ്പം മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് ആ​റു​മാ​സ​ത്തേ​ക്ക് കാ​ലാ​വ​ധി നീ​ട്ടി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മേ​യ് 14ന​കം ഫ​ണ്ട് ല​ഭ്യ​മാ​ക്കി ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ എ​ല്ലാ രാ​ഷ്്‌ട്രീയ​ക​ക്ഷി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്ക​ണം. ഭൂ​മി വി​ട്ടു​ന​ൽ​കു​ന്ന​വ​ർ​ക്ക് 2013-ലെ ​നി​യ​മ​പ്ര​കാ​രം പ​ര​മാ​വ​ധി ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കാ​ൻ ഇ​ട​പെ​ടു​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി.

റെ​യി​ൽ​വേ ഗേ​റ്റു​ക​ൾ​ക്ക് പ​ക​രം മേ​ൽ​പ്പാ​ല​ങ്ങ​ൾ നി​ർ​മി​ക്കു​ക​യെ​ന്ന​ത് റെ​യി​ൽ​വേ​യു​ടെ പൊ​തു​ന​യ​മാ​ണ്. പ​ദ്ധ​തി​ച്ചെ​ല​വി​ന്‍റെ പ​കു​തി കേ​ന്ദ്ര​വും പ​കു​തി സം​സ്ഥാ​ന​വു​മാ​ണ് വ​ഹി​ക്കേ​ണ്ട​ത്. ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ ചു​മ​ത​ല​യാ​യ​തി​നാ​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും കാ​ല​താ​മ​സം നേ​രി​ടു​ന്ന​തെ​ന്നും പ്രേ​മ​ച​ന്ദ്ര​ൻ വി​ശ​ദീ​ക​രി​ച്ചു. കി​ഫ്ബി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശോ​ധ​ന​ക​ൾ നി​ല​വി​ലു​ള്ള പ​ദ്ധ​തി​ക​ളെ ബാ​ധി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

എം​എ​ൽ​എ വി​ഷ്ണു​മോ​ഹ​ൻ അ​ധ്യ​ക്ഷ​നാ​യി. മേ​യ​ർ എ.​കെ. ഹ​ഫീ​സ്, ഡപ്യൂ​ട്ടി മേ​യ​ർ ഉ​ദ​യാ സു​കു​മാ​ര​ൻ, മ​യ്യ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് റാ​ഫി, കോ​ർ​പ​റേ​ഷ​ൻ ആ​ക്കോ​ലി​ൽ ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ എ.​കെ. അ​സൈ​ൻ, മ​യ്യ​നാ​ട് പ​ഞ്ചാ​യ​ത്ത് അം​ഗം ഷെ​മീ​ർ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ അ​നി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Kollam

സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ സു​താ​ര്യ​ത​യും വി​ശ്വാ​സ്യ​ത​യും ഉ​റ​പ്പാ​ക്കും: മന്ത്രി എം.​ലി​ജു

കൊ​ല്ലം: സം​സ്ഥാ​ന​ത്തെ സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ സു​താ​ര്യ​ത​യും വി​ശ്വാ​സ്യ​ത​യും ഉ​റ​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചു​വ​രു​ന്ന​തെ​ന്ന് മ​ന്ത്രി എം. ​ലി​ജു.

ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ന​ട​ന്ന ജി​ല്ലാ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ന​ട​ന്ന സ​ഹ​ക​ര​ണ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ഴു​വ​ൻ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ​യും ഏ​കീ​കൃ​ത സോ​ഫ്റ്റ് വെ​യ​റി​ന് കീ​ഴി​ൽ കൊ​ണ്ടു​വ​രും. ഓ​ഡി​റ്റിം​ഗും സാ​മ്പ​ത്തി​ക ക്ര​യ​വി​ക്ര​യ​ങ്ങ​ളും സു​താ​ര്യ​മാ​ക്കും. ക്ര​മ​ക്കേ​ടു​ക​ൾ ത​ട​യു​ന്ന​തി​നൊ​പ്പം മേ​ഖ​ല​യി​ൽ പൂ​ർ​ണ​മാ​യ പ്ര​ഫ​ഷ​ണ​ലി​സം ഉ​റ​പ്പാ​ക്കു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സി.​ആ​ർ. മ​ഹേ​ഷ് എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ പി.​ആ​ർ. വ​സ​ന്ത​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ന​ജീ​ബ് മ​ണ്ണേ​ൽ, വ​രു​ൺ ആ​ല​പ്പാ​ട്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​ൻ, കു​ല​ശേ​ഖ​ര​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ഡി. അ​രു​ൺ രാ​ജ്, കെ.​സി.​രാ​ജ​ൻ, അ​ഡ്വ. എം.​എ​സ്. താ​ര, അ​ഡ്വ. ഇ. ​യൂ​സ​ഫ് കു​ഞ്ഞ്, മു​ഹ​മ്മ​ദ് മു​സ്ത​ഫ, പാ​വു​മ്പ ബി. ​അ​നി​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

രാ​വി​ലെ ന​ട​ന്ന സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷം കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സ​ഹ​ക​ര​ണ യൂ​ണി​യ​ൻ അം​ഗം കെ. ​രാ​ജ​ഗോ​പാ​ൽ അ​ധ്യ​ക്ഷ​നാ​യി. ഉ​ല്ലാ​സ് കോ​വൂ​ർ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​ആ​ർ. ല​താ​ദേ​വി തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ സെ​മി​നാ​റു​ക​ളും ന​ട​ന്നു. ഡോ. ​എ​ൻ. രാ​മ​ലിം​ഗം, ഡോ. ​വി.​ജ​യ​മോ​ഹ​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ന്മാ​രാ​യ പി.​ആ​ർ.​വ​സ​ന്ത​ൻ, കെ.​സേ​തു​മാ​ധ​വ​ൻ എ​ന്നി​വ​ർ മോ​ഡ​റേ​റ്റ​ർ​മാ​രാ​യി.

Kollam

ദേ​വ​സ്വം ബോ​ർ​ഡ് അംഗം മി​നി​പ​മ്പ​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി

പു​ന​ലൂ​ർ: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ നി​ര​വ​ധി​യാ​യി എ​ത്തു​ന്ന ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ള​മാ​യ നെ​ല്ലി​പ്പ​ള്ളി മ​ഹാ​ദേ​വ​ക്ഷേ​ത്രം, മി​നി​പ​മ്പ, സ്നാ​ന​ഘ​ട്ടം എ​ന്നി​വ​ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തി തി​രു​വി​താംകൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് അം​ഗം കെ ​രാ​ജു.

പ്ര​ധാ​ന ഇ​ട​ത്താ​വ​ള​മാ​യ നെ​ല്ലി​പ്പ​ള്ളി കൈ​പ്പു​ഴ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന ശൗ​ചാ​ല​യ നി​ർ​മാ​ണം ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​കും. ക്ഷേ​ത്ര​ത്തി​ൽ അ​യ്യ​പ്പ​ന്മാ​ർ​ക്ക് വി​രിവെ​ക്കു​ന്ന​തി​നാ​യി നി​ർ​മി​ച്ച ന​ട​പ്പ​ന്ത​ലി​ലേ​ക്ക് പോ​കു​ന്ന ഭാ​ഗ​ത്ത് ത​റ​യോ​ട് പാ​കു​ന്ന ജോ​ലി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കും. തീ​ർ​ഥാ​ട​ക​ർ ധാ​രാ​ള​മാ​യി ത​ങ്ങു​ന്ന മി​നി പ​മ്പ​യി​ൽ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു​മു​ത​ൽ ടി​ബി ജം​ഗ്ഷ​നി​ലെ കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന് സ​മീ​പ​ത്താ​യി തീ​ർ​ഥാ​ട​ക​ർ​ക്ക് വേ​ണ്ടു​ന്ന കു​ടി​വെ​ള്ളം, വി​ശ്ര​മ​ത്തി​നു​ള്ള സൗ​ക​ര്യം ഉ​ൾ​പ്പെ​ടു​ന്ന അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ സ്ഥാ​പി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​പെ​ഴ്സ​ൺ എം.​എ. രാ​ജ​ഗോ​പാ​ൽ ദേ​വ​സ്വം ബോ​ർ​ഡ് അംഗ​ത്തെ അ​റി​യി​ച്ചു.
ടി​ബി ജം​ഗ്ഷ​നി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള താ​ത്കാ​ലി​ക ക​ട​ക​ൾ ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് ക​ട​ക്കാ​ത്ത നി​ല​യി​ൽ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​കം അ​ള​ന്ന് ന​ൽ​കി​യി​ട്ടു​ണ്ട്. ക​ട​ക​ളി​ൽ​നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ളും പ്ലാ​സ്റ്റി​ക്കും അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യ​രു​തെ​ന്ന് വ്യാ​പാ​രി​ക​ളോ​ട് ദേ​വ​സ്വം ബോ​ർ​ഡ് അം​ഗം നി​ർ​ദേശം ന​ൽ​കി. ഇ​വി​ടെ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ന​ഗ​ര​സ​ഭാ ഹ​രി​ത ക​ർ​മ്മ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഭ​രി​ക്കും.

ക​ല്ല​ട സ​മീ​പ​ത്തെ സ്നാ​ന​ഘ​ട്ട​ത്തി​ൽ അ​യ്യ​പ്പ​ന്മാ​ർ​ക്ക് സ്നാ​നം ചെ​യ്യു​ന്ന​തി​നും, വി​രി​വ​ക്കു​ന്ന​തി​നും സം​വി​ധാ​നം ഒ​രു​ക്കി.

ഡി​ടി​പി​സി യു​ടെ നെ​തൃ​ത്വ​ത്തി​ൽ ക​ല്ല​ട​യാ​റ്റി​ൽ സു​ര​ക്ഷി​ത​മാ​യി സ്നാ​നം ചെ​യ്യു​ന്ന​തി​നു​ള്ള ഭാ​ഗം പ്ര​ത്യേ​ക​മാ​യി സ​ജീ​ക​രി​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി.​ഇ​വി​ടെ എട്ട് ശൗ​ചാ​ല​യ​ങ്ങ​ൾ നി​ല​വി​ൽ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ണ്. ആ​വ​ശ്യ​മെ​ങ്കി​ൽ കൂ​ടു​ത​ൽ ബ​യോ ടോ​യ്ല​റ്റ് സ്ഥാ​പി​ക്കു​ന്ന​തി​നും നി​ർ​ദ്ദേ​ശം ന​ൽ​കി. സു​ഭി​ക്ഷ ഹോ​ട്ട​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം​എ രാ​ജ​ഗോ​പാ​ൽ, വൈ​സ്ചെ​യ​ർ​പേ​ഴ്സ​ൺ കെ.​പ്ര​ഭ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ. ​രാ​ജ​ശേ​ഖ​ര​ൻ, സു​ഭാ​ഷ് ജി. ​നാ​ഥ്, ടി. ​അ​നി​ത, വാ​ർ​ഡ് കൗ​ൺ​സി​ല​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Kollam

സ്കൂ​ളു​ക​ള്‍​ക്കാ​യി അഞ്ചൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ദ്യാ​വ​നം പദ്ധതി

അ​ഞ്ച​ല്‍: അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ധി​യി​ലെ സ്കൂ​ളു​ക​ള്‍​ക്കാ​യി വി​ദ്യാ​വ​നം എ​ന്ന പേ​രി​ല്‍ പ്ര​ത്യേ​ക പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്നു. 2026-27 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ലെ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പൈ​ല​റ്റ് പ​ദ്ധ​തി എ​ന്ന നി​ല​യി​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 20 സ്കൂ​ളു​ക​ളി​ലാ​ണ് വി​ദ്യാ​വ​നം എ​ന്ന പേ​രി​ല്‍ കൃ​ഷി ആ​രം​ഭി​ക്കു​ന്ന​ത്. ഓ​രോ സ്കൂ​ളു​ക​ളി​ലും കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ 50 തൈ​ക​ളും ഗ്രോ​ബാ​ഗു​ക​ള്‍ വ​ളം ഉ​ള്‍​പ്പ​ടെ​യു​ള്ള​വ ന​ല്‍​കും. സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ര്‍ പി​ടി​എ വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​പാ​ല​ന മേ​ല്‍​നോ​ട്ട ചു​മ​ത​ല. ആ​വ​ശ്യ​മാ​യ സ​ഹാ​യം കൃ​ഷി വ​കു​പ്പ് ന​ല്‍​കും.

പ​ദ്ധ​തി ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നും വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നു​മാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ യോ​ഗം ചേ​ര്‍​ന്നു. വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ഷി​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ പ്ര​സി​ഡ​ന്‍റ് കെ.​കെ. ജ്യോ​തി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ഞ്ച​ല്‍ ബ്ലോ​ക്ക് കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഐ. ​സു​മി പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ ഷൈ​ന്‍ ബാ​ബു, ബി​നി വ​ര്‍​ഗീ​സ്, ഹ​സീ​ന, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kollam

വി​ളം​ബ​ര റാ​ലി​ക്ക് ഇ​ന്ന് സ​മാ​പ​നം

കു​ണ്ട​റ : മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സു​റി​യാ​നി സ​ഭ കൊ​ല്ലം മെ​ത്രാ​സ​ന ശ​തോ​ത്ത​ര സു​വ​ര്‍​ണ ജൂ​ബി​ലി​യു​ടെ സ​മാ​പ​ന ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ചു​ള്ള വി​ളം​ബ​ര റാ​ലി ഇ​ന്ന് സ​മാ​പി​ക്കും.

ഇ​ന്ന് രാ​വി​ലെ 11 ന് ​പോ​രു​വ​ഴി മാ​ര്‍ ബ​സേ​ലി​യോ​സ് ഗ്രി​ഗോ​റി​യ​സ് പ​ള്ളി​യി​ല്‍ നി​ന്ന് ആ​രം​ഭി​ക്കു​ന്ന റാ​ലി ശൂ​ര​നാ​ട്, ത​ഴ​വ, കി​ഴ​ക്കേ​ക്ക​ല്ല​ട, പേ​ര​യം, തൃ​പ്പ​ല​ഴി​കം, ന​ല്ലി​ല,മു​ഖ​ത്ത​ല വ​ഴി കൊ​ല്ലം സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ല്‍ അ​വ​സാ​നി​ക്കും. തു​ട​ര്‍​ന്ന് 24ന് ​ഈ ദീ​പ​ശി​ഖ പ്ര​യാ​ണം ന​ട​ക്കും.

29ന് ​കു​ണ്ട​റ വി​സ്മ​യ ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.
ഇ​ന്ന​ലെ രാ​വി​ലെ 8.30ന് മ​ഞ്ഞ​ക്കാ​ല മാ​ര്‍ ശെ​മ​വോ​ന്‍ ദെ​സ്തു​നി ദേ​വാ​ല​യ​ത്തി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച റാ​ലി പ​ട്ടാ​ഴി,ഏ​നാ​ത്ത്, കു​ള​ക്ക​ട,പു​ത്തൂ​ര്‍, മാ​റ​നാ​ട്, നെ​ടു​മ്പാ​യി​ക്കു​ളം, കു​ണ്ട​റ, കൈ​ത​ക്കോ​ട് ക​ല്ല​ട വ​ഴി ശാ​സ്താം​കോ​ട്ട മൗ​ണ്ട് ഹൊ​റേ​ബ് ആ​ശ്ര​മ​ത്തി​ല്‍ സ​മാ​പി​ച്ചു.

 

Kollam

കു​ട്ടി​ക​ളെ കു​രു​തി കൊ​ടു​ക്കു​ന്ന ചൂ​ര​ല്‍​പ്പൊ​യ്ക​യി​ലെ ടാ​ര്‍ മി​ക്‌​സിം​ഗ് പ്ലാ​ന്‍റ് അ​ട​ച്ച് പൂ​ട്ട​ണം: ഫാ.ബി.​ജെ. റോ​സാ​രി​യോ

കൊ​ല്ലം: അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന കൊ​ട്ടി​യം ചൂ​ര​ല്‍​പ്പൊ​യ്ക​യി​ലെ ടാ​ര്‍ മി​ക്‌​സിം​ഗ് പ്ലാ​ന്റ് അ​ട​ച്ച് പൂ​ട്ട​ണ​മെ​ന്ന് കൊ​ല്ലം രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഫാ.​ബി.​ജെ. റോ​സാ​രി​യോ ആ​വ​ശ്യ​പ്പെ​ട്ടു. ചൂ​ര​ല്‍​പ്പൊ​യ്ക​യി​ലെ ടാ​ര്‍ മി​ശ്ര​ണ പ്ലാ​ന്‍റ് അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഓ​ക്‌​സി​ലി​യം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കൊ​ട്ടി​യ​ത്തെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും ചേ​ര്‍​ന്ന് ന​ട​ത്തി​യ വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ സം​ര​ക്ഷ​ണ ജാ​ഥ​യും സാ​യാ​ഹ്ന ധ​ര്‍​ണ​യും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ലി​നീ​ക​ര​ണം ത​ട​യാ​നു​ള്ള നി​യ​മ​ങ്ങ​ള്‍ ശ​രി​യാ​യ രീ​തി​യി​ല്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ അ​ധി​കാ​രി​ക​ള്‍ ത​യാ​റാ​കാ​ത്ത​തി​ന്റെ പ​രി​ണി​ത ഫ​ല​മാ​ണ് ചൂ​ര​ല്‍​പ്പൊ​യ്ക​യി​ലെ ടാ​ര്‍ മി​ശ്ര​ണ പ്ലാന്‍റില്‍ നി​ന്ന് വി​ഷ​വാ​ത​കം ശ്വ​സി​ച്ച് കു​ട്ടി​ക​ള്‍ ആ​ശു​പ​ത്രി​യി​ലാ​കാ​ന്‍ ഇ​ട​യാ​ക്കി​യ​ത്. അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫാ​ക്ട​റി അ​ടി​യ​ന്ത​ര​മാ​യി അ​ട​ച്ചു പൂ​ട്ടു​ന്ന​തി​നു​ള്ള നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ഇ​നി​യെ​ങ്കി​ലും ത​യാ​റാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഓ​ക്‌​സി​ലി​യം സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ജെ​യ്‌​സി ആ​ന്റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 500 ല്‍ ​പ​രം പേ​ര്‍ പ​ങ്കെ​ടു​ത്തു. ആ​ദി​ച്ച​ന​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ജി. ​നോ​ക്കി എ​ഡ്വേ​ര്‍​ഡ്, ഫാ. ​ടോ​മി ക​മാ​ന്‍​സ്, എ​ലി​സ​ബ​ത്ത് ലി​സി, ക​ന​ക​യ്യ്, ഏ​ലി​യാ​സ് മ​ച്ചാ​ഡോ, ജൂ​ഡി​ത്ത് ല​ത, അ​ജി​ത് കു​ര്യ​ന്‍, വൈ. ​ഗോ​ഡ്‌​സ​ണ്‍, ഫാ. ​ലി​ജോ, ജോ​ര്‍​ജ് ഡി​ക്രൂ​സ്, ജോ​സ​ഫ് എ​സ.് തു​ണ്ടി​ല്‍ അ​ലോ​ഷ്യ​സ് റെ​സാ​രി​യോ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kollam

CBL Season 6 Title Melpadam Chundan

കൊ​ല്ലം: സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന ചു​ണ്ട​ന്‍ വ​ള്ള​ങ്ങ​ളു​ടെ ഐ​പി​എ​ല്‍ മാ​തൃ​ക​യി​ലു​ള്ള ചാ​മ്പ്യ​ന്‍​സ് ബോ​ട്ട് ലീ​ഗ് (സി​ബി​എ​ല്‍) ആ​റാം സീ​സ​ണ്‍ കി​രീ​ട​വും കൊ​ല്ലം പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി​യും പ​ള്ളാ​ത്തു​രു​ത്തി ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ മേ​ല്‍​പ്പാ​ടം ചു​ണ്ട​ന്‍ ക​ര​സ്ഥ​മാ​ക്കി.

11 മ​ത്സ​ര​ങ്ങ​ള്‍ അ​വ​സാ​നി​ച്ച​പ്പോ​ള്‍ 100 പോ​യി​ന്‍റു​മാ​യി ഒ​ന്നാ​മ​തെ​ത്തി​യ മേ​ല്‍​പ്പാ​ടം ചാ​മ്പ്യ​ന്‍​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കു​ക​യാ​യി​രു​ന്നു. പ​ള്ളാ​ത്തു​രു​ത്തി ബോ​ട്ട് ക്ല​ബി​ന്‍റെ അ​ഞ്ചാ​മ​ത് സി​ബി​എ​ല്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് വി​ജ​യ​മാ​ണി​ത്.

ആ​ദ്യ നാ​ല് സീ​സ​ണി​ല്‍ തു​ട​ര്‍​ച്ച​യാ​യി ചാ​മ്പ്യ​ന്മാ​രാ​യ പ​ള്ളാ​ത്തു​രു​ത്തി അ​ഞ്ചാം സീ​സ​ണി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും ആ​റാം സീ​സ​ണി​ല്‍ കി​രീ​ടം തി​രി​കെ പി​ടി​ച്ചു. സി​ബി​എ​ല്‍ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് നെ​ഹ്റു ട്രോ​ഫി ജ​യി​ച്ച വ​ള്ളം സി​ബി​എ​ല്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ന്ന​ത്. ഇ​ക്കൊ​ല്ല​ത്തെ നെ​ഹ്റു ട്രോ​ഫി ചാ​മ്പ്യ​ന്മ ാ​രാ​യ കൊ​ല്ലം അ​രോ​മ ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ അ​രോ​മ ചു​ണ്ട​ന് പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തെ എ​ത്താ​ന്‍ ക​ഴി​ഞ്ഞു​ള്ളൂ. ആ​ദ്യ​മ​ത്സ​ര​ങ്ങ​ളി​ല്‍ മി​ക​ച്ച ക​ളി പു​റ​ത്തെ​ടു​ത്ത അ​രോ​മ​യു​ടെ കി​ത​പ്പും അ​വ​സാ​ന മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ല്‍ യു​ബി​സി കൈ​ന​ക​രി എ​ഫ് സി​യു​ടെ വീ​യ​പു​ര​ത്തി​ന്‍റെ വീ​രോ​ചി​ത​മാ​യ മു​ന്നേ​റ്റ​വും ക​ണ്ട ഈ ​സീ​സ​ണി​ല്‍ ഓ​രോ ക​ളി​യി​ലെ​യും വി​ജ​യം പോ​യി​ന്‍റ് നി​ല​യി​ലെ സ്ഥാ​ന​ങ്ങ​ളി​ല്‍ വ​ലി​യ മാ​റ്റ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​യി.

മ​ന്ത്രി പി.​സി.വി​ഷ്ണു​നാ​ഥ്,, മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍, എ​ന്‍.കെ. ​പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി, എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് സ​മ്മാ​ന​ദാ​നം ന​ട​ത്തി. ഹീ​റ്റ്സി​ലെ മി​ക​ച്ച സ​മ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലെ ഫൈ​ന​ല്‍ ലൈ​ന​പ്പി​ല്‍ കു​മ​ര​കം ടൗ​ണ്‍ ബോ​ട്ട് ക്ല​ബ് തു​ഴ​യു​ന്ന പു​ണ്യാ​ള​ന്‍ നി​ര​ണം എ​ത്തി​യ​ത് ഈ ​സീ​സ​ണി​ലെ മി​ക​ച്ച മു​ന്നേ​റ്റ​മാ​യി.

ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പാ​ദ​ത്തി​ല്‍ ത​ന്നെ പ​ള്ളാ​ത്തു​രു​ത്തി​യു​ടെ മേ​ല്‍​പ്പാ​ടം ലീ​ഡ് നേ​ടി. ഈ ​ലീ​ഡ് അ​വ​ര്‍ ഒ​രു വേ​ള​യി​ലും വി​ട്ടു കൊ​ടു​ത്തി​ല്ല. ഈ ​സീ​സ​ണി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച വ​ച്ച പു​ണ്യാ​ള​ന്‍ നി​ര​ണം പ​ള്ളാ​ത്തു​രു​ത്തി​യ്ക്കും യു​ബി​സി എ​ഫ് സി​യ്ക്കും ക​ന​ത്ത വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്തി. പ​കു​തി​യി​ലെ​ത്തു​മ്പോ​ള്‍ പു​ണ്യാ​ള​ന്‍ അ​ല്‍​പം മു​മ്പി​ലെ​ന്ന് തോ​ന്നി. എ​ന്നാ​ല്‍ അ​വ​സാ​ന ലാ​പ്പി​ല്‍ യു​ബി​സി കൈ​ന​ക​രി​യും പു​ണ്യാ​ള​നും ഒ​പ്പ​ത്തി​നൊ​പ്പം വ​ന്നു. തു​ട​ക്ക​ത്തി​ലെ ലീ​ഡ് വി​ട്ടു കൊ​ടു​ക്കാ​തെ പൊ​രു​തി​യ പ​ള്ളാ​ത്തു​രു​ത്തി​യു​ടെ തു​ഴ​വേ​ഗ​ത്തി​ല്‍ (3.42.426 മി​നി​റ്റ്) മേ​ല്‍​പ്പാ​ടം പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി​യും സി​ബി​എ​ല്‍ കി​രീ​ട​വും ക​ര​സ്ഥ​മാ​ക്കി. പോ​യി​ന്‍റ് നി​ല​യി​ല്‍ അ​രോ​മ സി​ബി​എ​ല്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍റെ റ​ണ്ണ​ര്‍ അ​പ്പും (96 പോ​യി​ന്‍റ്) വീ​യ​പു​രം മൂ​ന്നാം സ്ഥാ​ന​ത്തും (91 പോ​യി​ന്‍റ്) ഫി​നി​ഷ് ചെ​യ്തു.ഈ ​സീ​സ​ണി​ലെ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച പു​ണ്യാ​ള​ന്‍ നി​ര​ണം കൊ​ല്ല​ത്ത് ര​ണ്ടാ​മ​തും (3.42.748 മി​നി​റ്റ്) യു​ബി​സി നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി​യോ​ടെ ആ​വേ​ശം തു​ട​ങ്ങു​ന്ന കേ​ര​ള​ത്തി​ന്‍റെ ജ​ലോ​ത്സ​വ കാ​ല​ത്തി​ന് പ്രൗ​ഢ​ഗം​ഭീ​ര​മാ​യ സ​മാ​പ​ന​മാ​ണ് കൊ​ല്ല​ത്തെ പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി​യോ​ടെ ന​ട​ന്ന​ത്.

ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ പ​ള്ളാ​ത്തു​രു​ത്തി ക്ല​ബി​ന് 25 ല​ക്ഷം രൂ​പ​യും ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ അ​രോ​മ​യ്ക്ക് 15 ല​ക്ഷം രൂ​പ​യും മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ യു​ബി​സി എ​ഫ് സി ​ക്ല​ബി​ന് 10 ല​ക്ഷം രൂ​പ​യു​മാ​ണ് സ​മ്മാ​ന​ത്തു​ക​യാ​യി ല​ഭി​ക്കു​ന്ന​ത്.


ഇ​തി​നു​പു​റ​മെ ഓ​രോ മ​ത്സ​ര​വേ​ദി​ക​ളി​ലെ​യും വി​ജ​യി​ക​ള്‍​ക്ക് യ​ഥാ​ക്ര​മം അ​ഞ്ച് ല​ക്ഷം, മൂ​ന്ന് ല​ക്ഷം, ഒ​രു ല​ക്ഷം രൂ​പ വീ​ത​വും, പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ ടീ​മു​ക​ള്‍​ക്കും ബോ​ണ​സാ​യി നാ​ല് ല​ക്ഷം രൂ​പ വീ​ത​വും ടൂ​റി​സം വ​കു​പ്പ് ന​ല്‍​കു​ന്നു​ണ്ട്. സി​ബി​എ​ല്‍ ഫൈ​ന​ലി​നോ​ട​നു​ബ​ന്ധി​ച്ച് പ്രാ​ദേ​ശി​ക ചെ​റു​വ​ള്ള​ങ്ങ​ളു​ടെ മ​ത്സ​ര​വും ന​ട​ന്നു.

Kollam

പുനലൂരിൽ കാ​റു​ക​ള്‍​ക്ക് മുകളിൽ മ​ര​ക്കൊ​മ്പ് വീ​ണു; ഡ്രൈ​വ​ര്‍ ര​ക്ഷ​പ്പെ​ട്ടു

കൊ​ല്ലം : പു​ന​ലൂ​രി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റു​ക​ള്‍​ക്കു​മീ​തെ കൂ​റ്റ​ന്‍ മ​ര​ക്കൊ​മ്പ് ഒ​ടി​ഞ്ഞു​വീ​ണ​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ കാ​ര്‍ ഡ്രൈ​വ​ര്‍ പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. പു​ന​ലൂ​ര്‍-​മൂ​വാ​റ്റു​പു​ഴ ഹൈ​വേ​യി​ല്‍ പു​ന​ലൂ​ര്‍ ഹൈ​സ്‌​കൂ​ള്‍ ജം​ഗ​ഷ​നി​ല്‍ ആ​മ​ക്കു​ള​ത്തി​നോ​ടു ചേ​ര്‍​ന്നാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. ജ​ല അഥോ​റി​റ്റി ജീ​വ​ന​ക്കാ​ര​ന്‍റെ കാ​റും നെ​ല്ലി​പ്പ​ള്ളി ക​ല്ലാ​ര്‍ സ്വ​ദേ​ശി​യു​ടെ ടാ​ക്സി കാ​റു​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

ഇ​തി​ല്‍ ടാ​ക്സി കാ​റി​ലെ ഡ്രൈ​വ​റാ​ണ് പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​ത്. കാ​റി​ന് കേ​ടു​പാ​ടു​ണ്ടാ​യി. കൂ​റ്റ​ന്‍ ബ​ദാം മ​ര​ത്തി​ന്‍റെ കൊ​മ്പാ​ണ് ഒ​ടി​ഞ്ഞു​വീ​ണ​ത്. ഈ​സ​മ​യം മ​ഴ​യോ കാ​റ്റോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ജ​ല അഥോ​റി​റ്റി ജീ​വ​ന​ക്കാ​ര​ന്‍റെ കാ​ര്‍ സ്ഥി​ര​മാ​യി ഈ ​മ​ര​ത്തി​നു കീ​ഴെ​യാ​ണ് നി​ര്‍​ത്തി​യി​ടാ​റു​ള്ള​ത്.

ടാ​ക്സി കാ​ര്‍ മ​ര​ത്തി​നു കീ​ഴി​ലാ​യി നി​ര്‍​ത്തി​യി​ടാ​ന്‍ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് കൊ​മ്പ് ഒ​ടി​ഞ്ഞു​വീ​ണ​ത്. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍ ഓ​ടി​ക്കൂ​ടി ചി​ല്ല​ക​ള്‍ നീ​ക്കി​യ​ശേ​ഷം ഡ്രൈ​വ​ർ പു​റ​ത്തി​റ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പു​ന​ലൂ​ര്‍ ഫ​യ​ര്‍​സ്റ്റേ​ഷ​നി​ല്‍​ നി​ന്ന് സേ​നാം​ഗ​ങ്ങ​ള്‍ എ​ത്തി ചി​ല്ല​ക​ള്‍ മു​റി​ച്ചു​നീ​ക്കി ര​ണ്ടു കാ​റു​ക​ളും പു​റ​ത്തെ​ടു​ത്തു.
മ​ണ്ഡ​ല​കാ​ല​മാ​യ​തോ​ടെ നി​ര​ന്ത​രം വാ​ഹ​ന​ങ്ങ​ള്‍ പോ​കു​ന്ന പാ​ത​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രാ​യ തീ​ര്‍​ഥാ​ട​ക​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ ശ​ബ​രി​മ​ല​യ്ക്ക് പോ​കു​ന്ന​ത് ഈ ​പാ​ത വ​ഴി​യാ​ണ്.

മ​ണ്ഡ​ല​കാ​ല​ത്തി​നു മു​ന്നോ​ടി​യാ​യി പാ​ത​ക​ളി​ലെ അ​പ​ക​ട​നി​ല​യി​ലു​ള്ള മ​ര​ങ്ങ​ളും കൊ​മ്പു​ക​ളും നീ​ക്ക​ണ​മെ​ന്ന് അ​വ​ലോ​ക​ന​യോ​ഗ​ത്തി​ല്‍ അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും ഇ​ത് പൂ​ര്‍​ണ​മാ​യി ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല. അ​താ​ണ് അ​പ​ക​ട​കാ​ര​ണ​മാ​യ​ത്.

 

Kollam

ച​വ​റ ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി

ച​വ​റ : ച​വ​റ ഉ​പ​ജി​ല്ല സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. പ്ര​ധാ​ന വേ​ദി​യാ​യ ഗ​വ. എ​ച്ച്എ​സ്എ​സ് അ​യ്യ​ന്‍​കോ​യി​ക്ക​ല്‍ സ്‌​കൂ​ളി​ല്‍ ച​വ​റ ഉ​പ​ജി​ല്ലാ ഓ​ഫിസ​ര്‍ ടി.​കെ. അ​നി​ത പ​താ​ക ഉ​യ​ര്‍​ത്തി.

തു​ട​ര്‍​ന്ന് തെ​ക്ക​ന്‍ ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര മൈ​താ​ന​ത്തു നി​ന്ന് അ​യ്യ​ന്‍​കോ​യി​ക്ക​ല്‍ സ്‌​കൂ​ളി​ലേ​ക്കു​ള്ള ഘോ​ഷ​യാ​ത്ര നാ​ട​ക ര​ച​യി​താ​വ് മ​ണി​ലാ​ല്‍ ഫ്ലാഗ് ഓ​ഫ് ചെ​യ്തു.
ഘോ​ഷ​യാ​ത്ര​യി​ല്‍ വി​വി​ധ സ്‌​കൂ​ളി​ലെ കു​ട്ടി​ക​ളും ച​വ​റ ബി​ആ​ര്‍​സി​യു​ടെ കീ​ഴി​ല്‍ വ​രു​ന്ന ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളും പ​ങ്കെ​ടു​ത്തു. ക​ലോ​ത്സ​വ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി നി​ര്‍​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷം​ല നൗ​ഷാ​ദ് അ​ധ്യ​ക്ഷ​യാ​യി. ഉ​ല്ലാ​സ് കോ​വൂ​ര്‍ എം​എ​ല്‍​എ ക​ലാ​പീ​ഠം തെ​ളി​യി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് എ​സ്.​ആ​ര്‍. അ​രു​ണ്‍​ബാ​ബു മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ക​ലോ​ത്സ​വ വേ​ദി​യി​ല്‍ ഒ​രു​ക്കി​യി​ട്ടു​ള്ള ട്രോ​ഫി കോ​ര്‍​ണ​ര്‍ ഉ​ദ്ഘാ​ട​ന​വും എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി നി​ര്‍​വ​ഹി​ച്ചു. ശാ​സ്താം​കോ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ശ്മി ര​ഞ്ജി​ത്ത്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​രാ​യ ര​ജ​നി സു​നി​ല്‍, വി​ജ​യ​ശ്രീ മം​ഗ​ള​ന്‍ എ​സ.് അ​നി​ല്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ദീ​പ ച​ന്ദ്ര​ന്‍, ആ​ര്‍. അ​രു​ണ്‍​രാ​ജ്, സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍​മാ​ന്‍ പാ​ല​യ്ക്ക​ല്‍ ഗോ​പ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫിസ​ര്‍ ടി.​കെ. അ​നി​ത സ്വാ​ഗ​ത​വും, സ്വാ​ഗ​ത​സം​ഘം ക​ണ്‍​വീ​ന​ര്‍ ബി​ജു എം. ​ഡാ​നി​യ​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.

എ​ട്ടു വേ​ദി​ക​ളി​ല്‍ ന​ട​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ല്‍ ഉ​പ​ജി​ല്ല​യി​ലെ 64 സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നാ​യി 3214 കു​ട്ടി​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്നു. 25ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

 

Kollam

കീ​ട​നാ​ശി​നി മി​ശ്രി​തം ത​ളി​ച്ചു: കൊ​ട്ടാ​ര​ക്ക​ര സ​പ്ലൈ​കോ ഗോ​ഡൗ​ൺ പൂ​ട്ടി

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര സ​പ്ലൈ​കോ ഗോ​ഡൗ​ണി​ൽ അ​രി​ച്ചാ​ക്കു​ക​ളി​ൽ കീ​ട​നാ​ശി​നി മി​ശ്രി​തം ത​ളി​ച്ച​താ​യി പ​രാ​തി. കൊ​ട്ടാ​ര​ക്ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ സ​പ്ലൈകോ ഗോ​ഡൗ​ണി​ലാ​ണ് സം​ഭ​വം. അ​ലൂ​മി​നി​യം ഫോ​സ്‌​ഫൈ​ഡും മാ​ല​ത്തി​യോ​ണും ചേ​ർ​ന്ന മി​ശ്രി​ത​മാ​ണ് ഉ​പ​യോ​ഗി​ച്ച​ത്.

അ​രി കേ​ടാ​കാ​തി​രി​ക്കാ​നാ​യി വി​ഷ​മി​ശ്രി​തം ഉ​പ​യോ​ഗി​ച്ചെ​ന്നാ​ണു പ​രാ​തി. മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് ഹ്യു​മി​ഗേ​ഷ​ൻ ന​ട​ത്തി​യ​തെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​മി​ല്ലാ​തെ ക​രാ​ർ ജീ​വ​ന​ക്കാ​രാ​ണ് ഹ്യു​മി​ഗേ​ഷ​ൻ ന​ട​ത്തി​യ​ത്.

അ​രി​യും മ​റ്റും സൂ​ക്ഷി​ച്ചി​ട്ടു​ള്ള ചാ​ക്കു​ക​ളു​ടെ ഇ​ട​യി​ൽ ഫോ​സ്ഫേ​റ്റ് ഗു​ളി​ക​ക​ൾ പേ​പ്പ​റി​ൽ പൊ​തി​ഞ്ഞ് വ​ച്ച​താ​യും ക​ണ്ടെ​ത്തി. പ​രാ​തി​യെ തു​ട​ർ‌​ന്ന് സപ്ലൈകോ റീ​ജ​ണ​ൽ മാ​നേ​ജ​ർ സ്ഥ​ല​ത്തെ​ത്തി. കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സ് എ​ത്തി കീ​ട​നാ​ശി​യും പ​മ്പും കെ​മി​ക്ക​ൽ സാ​ധ​ന​ങ്ങ​ളും ഏ​ജ​ൻ​സി​ക്കാ​രു​ടെ ഓ​ട്ടോ​റി​ക്ഷ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഗോ​ഡൗ​ൺ പൂ​ട്ടി സീ​ൽ ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം സോ​ണ​ൽ മാ​നേ​ജ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തും.

നേ​ര​ത്തെ പ​ഴ​കി​യ അ​രി വൃ​ത്തി​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ വി​ഷാം​ശം ക​ണ്ടെ​ത്തി​യ​ത് 2021ൽ ​വി​വാ​ദ​മാ​യി​രു​ന്നു. 2017, 18 വ​ർ​ഷ​ങ്ങ​ളി​ൽ അ​രി​ച്ചാ​ക്കു​ക​ൾ പു​ഴു​വ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു. കൂ​ടാ​തെ 2000 ചാ​ക്ക് പ​ഴ​കി​യ അ​രി വൃ​ത്തി​യാ​ക്കാ​ൻ സ്വ​കാ​ര്യ​വ്യ​ക്തി​ക്ക് ക​രാ​ർ ന​ൽ​കി​യ​തും വി​വാ​ദ​മാ​യി​രു​ന്നു.

പെ​സ്റ്റ് ക​ൺ​ട്രോ​ള​റു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഹ്യു​മി​നേ​ഷ​ൻ ന​ട​ത്തേ​ണ്ട​ത്. എ​ന്നാ​ൽ ഇ​വി​ടെ ക​രാ​റെ​ടു​ക്കു​ന്ന​വ​ർ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ദ്ധ്യ​മി​ല്ലാ​തെ ഹ്യു​മി​നേ​ഷ​ൻ ന​ട​ത്തു​ന്ന​ത് തു​ട​രു​ക​യാ​യി​രു​ന്നു.

Kollam

സി​ബി​എ​ല്‍ ആ​റാം സീ​സ​ണ്‍ ക​ലാ​ശ​പ്പോ​രാ​ട്ടം ഇ​ന്ന്

കൊ​ല്ലം: സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന ചു​ണ്ട​ന്‍ വ​ള്ള​ങ്ങ​ളു​ടെ ഐ​പി​എ​ല്‍ മാ​തൃ​ക​യി​ലു​ള്ള ചാ​മ്പ്യ​ന്‍​സ് ബോ​ട്ട് ലീ​ഗ് (സി​ബി​എ​ല്‍) ആ​റാം സീ​സ​ണി​ന്‍റെ ആ​വേ​ശ​ക​ര​മാ​യ ക​ലാ​ശ​പ്പോ​രാ​ട്ടം ഇ​ന്ന് കൊ​ല്ലം അ​ഷ്ട​മു​ടി​ക്കാ​യ​ലി​ല്‍ ന​ട​ക്കും.

2019ല്‍ ​ആ​രം​ഭി​ച്ച സി​ബി​എ​ല്ലി​ന്‍റെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ഫൈ​ന​ല്‍ മ​ത്സ​ര​ഫ​ലം ചാ​മ്പ്യ​ന്‍​പ​ട്ടം നി​ർ​ണ​യി​ക്കു​ന്ന​ത് എ​ന്ന പ്ര​ത്യേ​ക​ത​യും ഇ​ത്ത​വ​ണ​ത്തെ മ​ത്സ​ര​ത്തി​നു​ണ്ട്. മു​ന്‍​പ​ത്തെ അ​ഞ്ച് സീ​സ​ണു​ക​ളി​ലും ഫൈ​ന​ല്‍ പോ​രാ​ട്ട​ത്തി​ന് മു​ന്‍​പ് ത​ന്നെ പോ​യി​ന്‍റ് നി​ല​യി​ല്‍ ചാ​ന്പ്യ​ന്മാ​ർ ബ​ഹു​ദൂ​രം മു​ന്നി​ലെ​ത്തു​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ആ​റാം സീ​സ​ണി​ല്‍ 10 മ​ത്സ​ര​ങ്ങ​ള്‍ പി​ന്നി​ടു​മ്പോ​ഴും ചാ​ന്പ്യ​ൻ​പ​ട്ടം ആ​ർ​ക്കെ​ന്ന കാ​ര്യം പ്ര​വ​ച​നാ​തീ​ത​മാ​യി തു​ട​രു​ക​യാ​ണ്. അ​ഷ്‌ടമു​ടി​ക്കാ​യ​ലി​ലെ ഓ​ള​പ്പ​ര​പ്പി​ല്‍ അ​വ​സാ​ന തു​ഴ​യെ​റി​യു​മ്പോ​ള്‍ മാ​ത്ര​മേ ആ​റാം സീ​സ​ണി​ലെ ജേ​താ​ക്ക​ള്‍ ആ​രെ​ന്ന​റി​യൂ.

നി​ല​വി​ല്‍ 10 മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ 91 പോ​യി​ന്‍റു​മാ​യി പ​ള്ളാ​ത്തു​രു​ത്തി ബോ​ട്ട് ക്ല​ബ് തു​ഴ​യു​ന്ന മേ​ല്‍​പ്പാ​ടം ചു​ണ്ട​ന്‍ ഒ​ന്നാം സ്ഥാ​ന​ത്തും 89 പോ​യി​ന്‍റു​മാ​യി കൊ​ല്ലം പ​ര​വൂ​ര്‍ അ​രോ​മ ബോ​ട്ട് ക്ല​ബ് തു​ഴ​യു​ന്ന അ​രോ​മ ചു​ണ്ട​ന്‍ തൊ​ട്ടു​പി​ന്നി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തും 83 പോ​യി​ന്‍റു​മാ​യി യു​ബി​സി കൈ​ന​ക​രി എ​ഫ് സി ​തു​ഴ​യു​ന്ന വീ​യ​പു​രം ചു​ണ്ട​ന്‍ മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്. നി​ര​ണം ബോ​ട്ട് ക്ല​ബ് തു​ഴ​യു​ന്ന നി​ര​ണം ചു​ണ്ട​ന്‍ 74 പോ​യി​ന്‍റു​മാ​യി നാ​ലാം സ്ഥാ​ന​ത്തും കു​മ​ര​കം ടൗ​ണ്‍ ബോ​ട്ട് ക്ല​ബ് തു​ഴ​യു​ന്ന പു​ണ്യാ​ള​ന്‍ നി​ര​ണം 49 പോ​യി​ന്‍റു​മാ​യി അ​ഞ്ചാം സ്ഥാ​ന​ത്തും എ​ന്‍​ബി​സി നാ​ട്ട​കം ബോ​ട്ട് ക്ല​ബ് തു​ഴ​യു​ന്ന ചെ​റു​ത​ന ചു​ണ്ട​ന്‍ 48 പോ​യി​ന്‍റു​മാ​യി ആ​റാം സ്ഥാ​ന​ത്തും നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്നു.
പിബിസി പു​ന്ന​മ​ട, എ​ന്‍​സി​എ​ഫ്സി ​ബോ​ട്ട് ക്ല​ബ് തു​ഴ​യു​ന്ന ന​ടു​ഭാ​ഗം ചു​ണ്ട​ന്‍ 45 പോ​യി​ന്‍റോ​ടെ ഏ​ഴാം സ്ഥാ​ന​ത്തും കു​മ​ര​കം ഇ​മ്മാ​നു​വ​ല്‍ ബോ​ട്ട് ക്ല​ബ് തു​ഴ​യു​ന്ന ആ​ര്‍​പ്പൂ​ക്ക​ര ചു​ണ്ട​ന്‍ 42 പോ​യി​ന്‍റോ​ടെ എ​ട്ടാം സ്ഥാ​ന​ത്തും വി​ല്ലേ​ജ് ബോ​ട്ട് ക്ല​ബ് തു​ഴ​യു​ന്ന ത​ല​വ​ടി ചു​ണ്ട​ന്‍ 20 പോ​യി​ന്‍റോ​ടെ ഒ​ന്‍​പ​താം സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത്.

ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് സി​ബി​എ​ല്‍ ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. വ​നം വ​ന്യ​ജീ​വി വ​കു​പ്പ് മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍ മു​ഖ്യാ​തി​ഥി​യാ​കു​ന്ന ച​ട​ങ്ങി​ല്‍ ഓ​ര്‍​ഗ​നൈ​സിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​നും എം​പി​യു​മാ​യ എ​ന്‍. കെ. ​പ്രേ​മ​ച​ന്ദ്ര​ന്‍ സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ക്കും.

കൊ​ല്ലം മേ​യ​ര്‍ എ.​കെ. ഹ​ഫീ​സ് പ​താ​ക ഉ​യ​ര്‍​ത്തും. ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കു​ന്ന ക്ല​ബ്ബി​ന് 25 ല​ക്ഷം രൂ​പ​യും ര​ണ്ടാം സ്ഥാ​നം നേ​ടു​ന്ന​വ​ര്‍​ക്ക് 15 ല​ക്ഷം രൂ​പ​യും മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തു​ന്ന ക്ല​ബി​ന് 10 ല​ക്ഷം രൂ​പ​യു​മാ​ണ് സ​മ്മാ​ന​ത്തു​ക​യാ​യി ല​ഭി​ക്കു​ന്ന​ത്.

ഇ​തി​നു​പു​റ​മെ ഓ​രോ മ​ത്സ​ര​വേ​ദി​ക​ളി​ലെ​യും വി​ജ​യി​ക​ള്‍​ക്ക് യ​ഥാ​ക്ര​മം അ​ഞ്ച് ല​ക്ഷം, മൂ​ന്ന് ല​ക്ഷം, ഒ​രു ല​ക്ഷം രൂ​പ വീ​ത​വും, പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ ടീ​മു​ക​ള്‍​ക്കും ബോ​ണ​സാ​യി നാ​ല് ല​ക്ഷം രൂ​പ വീ​ത​വും ടൂ​റി​സം വ​കു​പ്പ് ന​ല്‍​കു​ന്നു​ണ്ട്. സി​ബി​എ​ല്‍ ഫൈ​ന​ലി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​രു​ട്ടു​കു​ത്തി, തെ​ക്ക​നോ​ടി, വെ​പ്പ് തു​ട​ങ്ങി​യ പ്രാ​ദേ​ശി​ക ചെ​റു​വ​ള്ള​ങ്ങ​ളു​ടെ ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ളും അ​ഷ്‌ടമു​ടി​ക്കാ​യ​ലി​ല്‍ അ​ര​ങ്ങേ​റും. വ​ള്ളം​ക​ളി പ്രേ​മി​ക​ള്‍​ക്ക് അ​വി​സ്മ​ര​ണീ​യ​മാ​യ ദൃ​ശ്യ​വി​രു​ന്നൊ​രു​ക്കാ​ന്‍ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് കൊ​ല്ല​ത്ത് പൂ​ര്‍​ത്തി​യാ​യി​രി​ക്കു​ന്ന​ത്.

അ​ഷ്‌ടമു​ടി​ക്കാ​യ​ല്‍ ശു​ചീ​ക​രി​ച്ചു

പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ ഭാ​ഗ​മാ​യി അ​ഷ്ട​മു​ടി​ക്കാ​യ​ല്‍ ശു​ചീ​ക​രി​ച്ചു. വ​ള്ളം​ക​ളി ന​ട​ക്കു​ന്ന കാ​യ​ല്‍ ഭാ​ഗ​ത്ത് സം​ഘ​ടി​പ്പി​ച്ച ശു​ചീ​ക​ര​ണ യ​ജ്ഞം വി​ഷ്ണു മോ​ഹ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍, ഡി​ടി​പി​സി, കോ​ര്‍​പറേ​ഷ​ന്‍ ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ ശു​ചീ​ക​ര​ണ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.
രാ​വി​ലെ 6.30ന് ​ആ​രം​ഭി​ച്ച ശു​ചീ​ക​ര​ണ യ​ജ്ഞം 10 വ​രെ നീ​ണ്ടു. ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശേ​ഖ​രി​ച്ച മാ​ലി​ന്യ​ങ്ങ​ള്‍ കോ​ര്‍​പറേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ നീ​ക്കം ചെ​യ്തു.

ഉ​ച്ച​യ്ക്ക് ശേ​ഷം പ്രാ​ദേ​ശി​ക അ​വ​ധി

അ​ഷ്്‌ടമു​ടി​ക്കാ​യ​ലി​ൽ ന​ട​ക്കു​ന്ന 12-ാമ​ത് പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി ജ​ലോ​ത്സ​വ​ത്തോ​ടും ചാ​മ്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗ് ഫൈ​ന​ലി​ലോ​ടും അ​നു​ബ​ന്ധി​ച്ച് കോ​ര്‍​പറേ​ഷ​ന്‍ പ​രി​ധി​യി​ലു​ള്ള പ്ര​ഫ​ഷ​ണ​ല്‍ കോ​ള​ജു​ക​ള്‍ ഉ​ള്‍​പ്പടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍​ക്കും ഇ​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷം ജി​ല്ലാ കളക്‌ടര്‍ പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച പ​രീ​ക്ഷ​ക​ള്‍​ക്ക് അ​വ​ധി ബാ​ധ​ക​ മ​ല്ല.

Kollam

സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ദേ​വാ​ല​യ​ത്തി​ൽ ക്രി​സ്തു രാ​ജ​ത്വ തി​രു​നാ​ളി​ന് കൊ​ടി​യേ​റി

ച​വ​റ: കോ​വി​ൽ​ത്തോ​ട്ടം സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ദേ​വാ​ല​യ​ത്തി​ൽ ക്രി​സ്തു​രാ​ജ​ത്വ തി​രു​നാ​ളി​ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യി തു​ട​ക്കം കു​റി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​സി. ജോ​ൺ പോ​ൾ തി​രു​നാ​ൾ കൊ​ടി​യേ​റ്റ് ക​ർ​മം നി​ർ​വ​ഹി​ച്ചു.​തു​ട​ർ​ന്ന് ദി​വ്യ​ബ​ലി ന​ട​ന്നു. ഇ​ന്ന് രാ​വി​ലെ 6ന് ​ആ​രാ​ധ​ന, തു​ട​ർ​ന്ന് ദി​വ്യ​ബ​ലി.

വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, ലി​റ്റ​നി, ദി​വ്യ​ബ​ലി, വേ​സ്‌​പ​ര, ദി​വ്യ​കാ​രു​ണ്യ ആ​ശീ​ർ​വാ​ദം.​ഫാ. സേ​വ്യ​ർ ലാ​സ​ർ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും ഫാ. ​വ​ർ​ഗീ​സ് ക​പ്പൂ​ച്ച​ൻ വ​ച​ന​പ്ര​ഘോ​ഷ​ണം നി​ർ​വ​ഹി​ക്കും.

നാളെ രാ​വി​ലെ ആറിന് ​ദി​വ്യ​ബ​ലി.​രാ​വി​ലെ 7.30ന് ​ന​ട​ക്കു​ന്ന തി​രു​ന്നാ​ൾ ദി​വ്യ​ബ​ലി​യ്ക്ക് ഫാ. ​ജോ​ർ​ജ്ജ് ക​പ്പൂ​ച്ച​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.​ഫാ.​അ​ലോ​ഷ്യ​സ് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. വൈ​കു​ന്നേ​രം നാലിന് ​ക്രി​സ്തു രാ​ജ​ത്വ റാ​ലി ദേ​വാ​ല​യ​ത്തി​ൽ​നി​ന്നു ആ​രം​ഭി​ച്ച് ശ​ങ്ക​ര​മം​ഗ​ലം വ​ഴി തി​രി​കെ ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​ച്ചേ​രും. കൊ​ടി​യി​റ​ക്കോ​ടു​കൂ​ടി തി​രു​നാ​ൾ സ​മാ​പി​ക്കും.

Kollam

നീ​ണ്ട​ക​ര ഇ​ട​വ​ക​യി​ൽ ക്രി​സ്തു​രാ​ജ തി​രു​നാ​ളിന് കൊടിയേറി

നീ​ണ്ട​ക​ര : സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ഫെ​ാറോ​ന ദേ​വാ​ല​യ​ത്തി​ൽ ക്രി​സ്തു​രാ​ജ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ഇ​ട​വ​ക വി​കാ​രി​യും പ്ര​സി​ദേ​ന്തി സെ​ബാ​സ്റ്റ്യ​ൻ ജോ​ൺ, റീ​ന സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് കൊ​ടി​യേ​റ്റ് ക​ർ​മം നി​ർ​വ​ഹി​ച്ചു.

പ്രാ​രം​ഭ ക​ർ​മ​ങ്ങ​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​റോ​ൾ​ഡ​ൻ ജേ​ക്ക​ബ് നേ​തൃ​ത്വം വ​ഹി​ച്ചു. തി​ല്ലേ​രി പാ​ദ്രെ പി​യോ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ബി​നോ​യി ലീ​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ച തി​രു​നാ​ൾ സ​മാ​രം​ഭ സ​മൂ​ഹ​ബ​ലി​യി​ൽ ഫാ. ​ജോ​സ​ഫ് നി​ക്കോ​ളാ​സ് ഒ​സി​ഡി വ​ച​ന​സ​ന്ദേ​ശം ന​ൽ​കി.

ഇ​ന്ന് വൈ​കു​ന്നേ​രം ആ​ഘോ​ഷ​മാ​യ സാ​യാ​ഹ്ന പ്രാ​ർ​ഥ​ന​യ്ക്കും ബ​ലി​യ​ർ​പ്പ​ണ​ത്തി​നും ഫാ. ​ആ​ന്‍റ​ണി മേ​രി ക്ലാ​ര​റ്റ് ഒ​സി​ഡി, ഫാ. ​പ്രി​ൻ​സ് പി​എം​ഐ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. നാളെ രാ​വി​ലെ ഏ​ഴി​ന് ക്രി​സ്തു​രാ​ജ റാ​ലി ദേ​വാ​ല​യ​ത്തി​ൽ​നി​ന്നും ആ​രം​ഭി​ച്ച് സെ​ന്‍റ് ജൂ​ഡ് തീ​ർ​ഥാ​ല​യം വ​ഴി തി​രി​കെ​യെ​ത്തും.
തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ സ​മൂ​ഹ​ബ​ലി​ക്ക് ഫാ. ​അ​രു​ൺ ആ​റാ​ട​ൻ മു​ഖ്യ​കാ​ർ​മി​ക​നാ​കും. ഫാ. ​ലൈ​ജു ഒ​സി​ഡി വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് തി​രു​നാ​ൾ സ്നേ​ഹ​വി​രു​ന്ന്.

Kollam

വി​ഷാം​ശ​മു​ള്ള പു​ക​ ആ​രോ​ഗ്യ​ത്തി​ന് ഭീ​ഷ​ണി: ഓ​ക്സി​ലി​യം സ്കൂ​ൾ

കൊ​ല്ലം: കൊ​ട്ടി​യ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ക്സി​ലി​യം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ന്‍റെ പ​രി​സ​ര​ത്ത് സ്ഥി​തി ചെ​യ്യു​ന്ന അ​ന​ന്ത​പു​രി ട്രേ​ഡേ​ഴ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ലെ ടാ​ർ മി​ക്സിം​ഗ് പ്ലാ​ന്‍റി​ൽ​നി​ന്നു​ള്ള പു​ക​യും വി​ഷാം​ശ​മു​ള്ള വാ​ത​ക​ങ്ങ​ളും മൂ​ലം അ​ധ്യാ​പ​ക​ർ​ക്കും സ്കൂ‌​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ​മീ​പ​വാ​സി​ക​ൾ​ക്കും ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ൾ ഉണ്ടാകുന്നു. ഈ ​വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ്‌​കൂ​ൾ മാ​നേ​ജ്മെ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ടു.

സ്കൂ‌​ളി​ന്‍റെ തെ​ക്ക്-​പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് 200 അ​ടി​യി​ൽ താ​ഴെ മാ​ത്രം അ​ക​ല​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന പു​ക​ക്കു​ഴ​ൽ അ​ന​ന്ത​പു​രി ട്രേ​ഡേ​ഴ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് സ്ഥാ​പ​ന​ത്തി​ന്‍റേ​താ​ണ്. ഈ ​സ്ഥാ​പ​ന​ത്തി​ൽ റോ​ഡ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ടാ​ർ മി​ക്സിം​ഗ് / ഹോ​ട്ട് മി​ക്സ് അ​സ്ഫാ​ൽ​റ്റ് ഉ​ത്പാ​ദ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പ്ര​ത്യേ​കി​ച്ച് ബി​റ്റു​മി​ന​സ് മ​ക്കാ​ഡം ബി​റ്റു​മി​ന​സ് കോ​ൺ​ക്രീ​റ്റ് എ​ന്നി​വ​യു​ടെ നി​ർ​മാ​ണ​ത്തി​നാ​യി ബി​റ്റു​മി​നും മ​റ്റ് അ​സം​സ്കൃ​ത വ​സ്‌​തു​ക്ക​ളും ഉ​യ​ർ​ന്ന താ​പ​നി​ല​യി​ൽ ചൂ​ടാ​ക്കി മി​ശ്ര​ണം ചെ​യ്യു​ന്ന പ്ര​ക്രി​യ​ക​ൾ ന​ട​ത്തി​വ​രു​ന്നു.

ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബി​റ്റു​മി​ൻ ചൂ​ടാ​ക്കു​മ്പോ​ഴും അ​സം​സ്കൃ​ത വ​സ്‌​തു​ക്ക​ൾ ഉ​ണ​ക്കു​ക​യും മി​ശ്ര​ണം ചെ​യ്യു​ക​യും ചെ​യ്യു​മ്പോ​ഴും പു​ക​യും വി​വി​ധ രാ​സ​വാ​ത​ക​ങ്ങ​ളും സൂ​ക്ഷ്‌​മ​ക​ണി​ക​ക​ളും അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് പു​റ​ന്ത​ള്ള​പ്പെ​ടു​ന്നു. ഇ​താ​ണ് പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ത്തി​നു കാ​ര​ണ​മാ​കു​ന്ന​തെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഇ​ത്ത​രം മ​ലി​നീ​ക​ര​ണ ഘ​ട​ക​ങ്ങ​ൾ അ​ന്ത​രീ​ക്ഷ​ത്തി​ൽ ക​ല​രു​ക​യും കാ​റ്റി​ലൂ​ടെ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കു​ക​യും ചെ​യ്യു​മ്പോ​ൾ കു​ട്ടി​ക​ൾ, പ്രാ​യ​മാ​യ​വ​ർ, ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളു​ള്ള​വ​ർ എ​ന്നി​വ​രാ​ണ് കൂ​ടു​ത​ൽ അ​പ​ക​ട​സാ​ധ്യ​ത നേ​രി​ടു​ന്ന​തെ​ന്നും പ്ര​ത്യേ​കി​ച്ച് വ​ള​ർ​ച്ച​യു​ടെ ഘ​ട്ട​ത്തി​ലു​ള്ള ചെ​റി​യ കു​ട്ടി​ക​ളു​ടെ ശ്വാ​സ​കോ​ശ​വും പ്ര​തി​രോ​ധ സം​വി​ധാ​ന​വും ഇ​ത്ത​രം മ​ലി​നീ​ക​ര​ണ​ങ്ങ​ളോ​ട് കൂ​ടു​ത​ൽ സം​വേ​ദ​ന​ക്ഷ​മ​മാ​ണെ​ന്നും സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​തി​നാ​ൽ സ്കൂ‌​ൾ പോ​ലു​ള്ള കു​ട്ടി​ക​ൾ നി​ര​ന്ത​രം ഒ​ത്തു​ചേ​രു​ന്ന സ്ഥാ​പ​ന​ത്തി​ന് തൊ​ട്ട​ടു​ത്ത് ഇ​ത്ത​ര​മൊ​രു മ​ലി​നീ​ക​ര​ണ ഉ​റ​വി​ടം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് അ​തീ​വ അ​പ​ക​ട​ക​ര​മാ​ണെ​ന്നും അ​തി​നാ​ൽ, നി​ല​വി​ലു​ള്ള സ്ഥ​ല​ത്ത് ടാ​ർ മി​ക്സിം​ഗ് പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​നം തു​ട​രാ​ൻ അ​നു​വ​ദി​ക്കാ​തെ, പ്ര​സ്‌​തു​ത പ്ലാ​ന്‍റ് മ​റ്റൊ​രു അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​ത്തേ​ക്ക് സ്ഥി​ര​മാ​യി മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന​താ​ണ് സ്കൂ​ൾ മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ​യും ഈ ​പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ​യും പ്ര​ധാ​ന ആ​വ​ശ്യ​മെ​ന്നും സ്കൂ​ൾ അ​ധി​കൃ​ത​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ ഷി​ജി കു​ര്യ​ൻ, അ​ധ്യാ​പ​ക​രാ​യ ജാ​ക്സ​ൺ ജോ​ൺ ഫ്രാ​ങ്കിളി​ൻ, ടി.​ജെ. ദീ​പ​കു​മാ​ർ, ര​ക്ഷി​താ​ക്ക​ളു​ടെ പ്ര​തി​നി​ധി​യാ​യ അ​ജ​യ് ചാ​ക്കോ, ചൂ​ര​ൽ പൊ​യ്ക പ​രി​സ്ഥി​തി സം​ര​ക്ഷ​ണ സ​മി​തി സെ​ക്ര​ട്ട​റി വൈ. ഗോ​സ​ൻ, ​ഫാ.റോ​മ​ൻ​സ് ആ​ന്‍റ​ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Kollam

ഇ​ട​യ്ക്കി​ടം-​ക​ല്ലാ​ർ റോ​ഡ് ന​വീ​ക​ര​ണം പാ​തി​വ​ഴി​യി​ൽ നി​ല​ച്ചു

കൊ​ല്ലം: ഇ​ട​യ്ക്കി​ടം-​ക​ല്ലാ​ർ നി​വാ​സി​ക​ളു​ടെ യാ​ത്രാ​ദു​രി​ത​ത്തി​ന് ഇ​നി​യും പ​രി​ഹാ​ര​മാ​യി​ല്ല. വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ തു​ട​ങ്ങി​യ റോ​ഡ് ന​വീ​ക​ര​ണം പാ​തി​വ​ഴി​യി​ൽ നി​ല​ച്ചു. ര​ണ്ടു​കി​ലോ​മീ​റ്റ​റോ​ളം ദൈ​ർ​ഘ്യ​മു​ള്ള റോ​ഡി​ൽ കോ​ൺ​ക്രീ​റ്റും ടാ​റിം​ഗും ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു ന​വീ​ക​ര​ണ പ​ദ്ധ​തി. ഇ​തി​ൽ 700 മീ​റ്റ​റോ​ളം വ​രു​ന്ന ഭാ​ഗ​ത്തെ ടാ​റിം​ഗ് ജോ​ലി​ക​ളാ​ണ് ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത്.
കോ​ൺ​ക്രീ​റ്റ് പൂ​ർ​ത്തീ​ക​രി​ച്ചി​ട്ട് മാ​സ​ങ്ങ​ളാ​യി. ടാ​റി​ന്‍റെ വി​ല​യി​ലു​ണ്ടാ​യ വ​ർ​ധ​ന നി​ർ​മാ​ണം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന് ത​ട​സ​മാ​കു​ന്നു​ണ്ട്. പ​ദ്ധ​തി​യി​ൽ ഒ​രു ബാ​ര​ൽ ടാ​റി​ന് 7,000 രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. എ​ന്നാ​ൽ നി​ല​വി​ൽ ബാ​ര​ലി​ന് 17,000 രൂ​പ​യാ​ണ് വി​ല. ക്രൂ​ഡ് ഓ​യി​ലി​ന്‍റെ വി​ല​വ്യ​തി​യാ​ന​മാ​ണ് ടാ​ർ​വി​ല കു​തി​ച്ചു​യ​രാ​ൻ കാ​ര​ണം.

അ​ട​ങ്ക​ൽ പ​രി​ഷ്ക​രി​ച്ചു​ന​ൽ​കി​യാ​ൽ ഉ​ട​ൻ പ​ണി പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നാ​ണ് ക​രാ​റു​കാ​ർ പ​റ​യു​ന്ന​ത്. കൊ​ട്ടാ​ര​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മ​രാ​മ​ത്ത് വി​ഭാ​ഗ​ത്തി​നാ​ണ് നി​ർ​വ​ഹ​ണ​ച്ചു​മ​ത​ല. റോ​ഡ് വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്ന​നി​ല​യി​ലാ​ണ്. പ​ല​യി​ട​ത്തും ടാ​റി​ന്‍റെ അം​ശം​പോ​ലു​മി​ല്ല. നി​വേ​ദ​ന​ങ്ങ​ൾ​ന​ൽ​കി മ​ടു​ത്ത നാ​ട്ടു​കാ​ർ ഒ​ട്ടേ​റെ സ​മ​ര​ങ്ങ​ൾ ന​ട​ത്തി​യ​ശേ​ഷ​മാ​ണ് ന​വീ​ക​ര​ണ​ത്തി​നു ന​ട​പ​ടി​യു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​നു മു​ൻ​പ് കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ എം​എ​ൽ​എ​യു​ടെ വി​ക​സ​ന​ഫ​ണ്ടി​ൽ​നി​ന്നാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. ആ​ദ്യം വ​ക​യി​രു​ത്തി​യ തു​ക അ​പ​ര്യാ​പ്ത​മാ​യി​രു​ന്ന​തി​നാ​ൽ പി​ന്നീ​ട് വ​ർ​ധി​പ്പി​ച്ചു​ന​ൽ​കി. ഇ​തേ​ത്തു​ട​ർ​ന്ന് അ​ട​ങ്ക​ൽ പ​രി​ഷ്ക​രി​ക്കാ​നും മ​റ്റും വീ​ണ്ടും കാ​ല​താ​മ​സം വ​ന്നു. മു​ന്നൂ​ർ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തു​നി​ന്നു തു​ട​ങ്ങി ന​ട​മേ​ൽ ഭാ​ഗ​ത്തെ​ത്തി പാ​ങ്ങോ​ട്-​ശി​വ​ഗി​രി പാ​ത​യു​മാ​യി ചേ​രു​ന്ന​താ​ണ് ഇ​ട​യ്ക്കി​ടം-​ക​ല്ലാ​ർ റോ​ഡ്. ന​വീ​ക​ര​ണം അ​ന​ന്ത​മാ​യി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​തി​ന്‍റെ ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.

 

Kollam

ത​പാ​ല്‍ ക​വ​ര്‍ ജ​ടാ​യു ശി​ല്പത്തി​ന്‍റെ ച​രി​ത്ര​പ്രാ​ധാ​ന്യം ലോ​ക​ത്തി​ന് മു​ന്നി​ലെ​ത്തി​ക്കും: മ​ന്ത്രി പി.സി. വി​ഷ്ണു​നാ​ഥ്

കൊ​ല്ലം: കേ​ര​ള​ത്തി​ന്‍റെ പൈ​തൃ​ക​വും വി​നോ​ദ​സ​ഞ്ചാ​ര​പ്പെ​രു​മ​യും ദേ​ശീ​യ​ത​ല​ത്തി​ല്‍ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന ജ​ടാ​യു ശില്പത്തി​ന് ഇ​ന്ത്യാ പോ​സ്‌റ്റ് പ്ര​ത്യേ​ക ത​പാ​ല്‍ ക​വ​ര്‍ പു​റ​ത്തി​റ​ക്കി​യ​ത് ശി​ല്പ​ത്തി​ന്‍റെ ച​രി​ത്ര​പ്രാ​ധാ​ന്യം ലോ​ക​ത്തി​ന് മു​ന്നി​ലെ​ത്തി​ക്കു​മെ​ന്നും ആ​ഗോ​ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​ക്കു​ന്ന​തി​ന് ഏ​റെ പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്നും മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്.

ച​ട​യ​മം​ഗ​ലം ജ​ടാ​യു എ​ര്‍​ത്ത് സെ​ന്‍റർ‍ ഓ​പ്പ​ണ്‍ ഹാ​ളി​ല്‍ ന​ട​ന്ന ത​പാ​ല്‍ ക​വ​ര്‍ പ്ര​കാ​ശ​ന ച​ട​ങ്ങി​ല്‍ ത​പാ​ല്‍ ക​വ​ര്‍ സ്വീ​ക​രി​ച്ച് പ്രസംഗിക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. കേ​ര​ള സ​ര്‍​ക്കി​ള്‍ ചീ​ഫ് പോ​സ്റ്റ് മാ​സ്റ്റ​ര്‍ ജ​ന​റ​ല്‍ അ​മി​താ​ബ് സിം​ഗ് മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ​ന് ക​വ​ര്‍ ന​ല്‍​കി പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ചു. ലോ​ക​വ്യാ​പ​ക​മാ​യി ഏ​റെ ശ്ര​ദ്ധ നേ​ടി​യ വി​നോ​ദ കേ​ന്ദ്ര​മാ​ണ് ജ​ടാ​യു പാ​റ. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​ക്ഷി ശി​ല്പം എ​ന്ന നി​ല​യി​ല്‍ മാ​ത്ര​മ​ല്ല, നി​ര്‍​മാ​ണ രീ​തി കൊ​ണ്ടും ശി​ല്പഭം​ഗി കൊ​ണ്ടും ധാ​രാ​ളം പ്ര​ത്യേ​ക​ത​ക​ള്‍ നി​റ​ഞ്ഞ​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പു​തി​യ ച​ല​ച്ചി​ത്രാ​വി​ഷ്‌​കാ​ര​ത്തി​ലൂ​ടെ രാ​മാ​യ​ണ​ത്തി​ലെ ജ​ടാ​യു​വി​ന്‍റെ വീ​ര​ത്യാ​ഗം വീ​ണ്ടും ദേ​ശീ​യ​ശ്ര​ദ്ധ നേ​ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജ​ടാ​യു​പ്പാ​റ​യു​ടെ ടൂ​റി​സം സാ​ധ്യ​ത വ​ര്‍​ധി​ച്ചി​രി​ക്കു​ക​യാ​ണ്. സി​നി​മ​യു​ടെ റി​ലീ​സി​ന് പി​ന്നാ​ലെ ജ​ടാ​യു എ​ര്‍​ത്ത് സെന്‍റ​റി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക് വ​ര്‍​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ജ​ടാ​യു​വി​ന്‍റെ പേ​രി​ല്‍ ത​പാ​ല്‍ ക​വ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​തി​ന് പോ​സ്റ്റ​ല്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​നെ ന​ന്ദി അ​റി​യി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ജ​ടാ​യു ശി​ല്പത്തി​ന്‍റെ മു​ന്നി​ല്‍​വെ​ച്ച് ക​വ​ര്‍ പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ജ​ടാ​യു ശി​ല്പം പ്ര​കൃ​തി​സൗ​ന്ദ​ര്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും ചീ​ഫ് പോ​സ്റ്റ് മാ​സ്റ്റ​ര്‍ ജ​ന​റ​ല്‍ അ​മി​താ​ബ് സിം​ഗ് പ​റ​ഞ്ഞു. ച​ട​യ​മം​ഗ​ല​ത്തെ പാ​റ​ക്കെ​ട്ടി​ന് മു​ക​ളി​ല്‍ ശി​ല്പി രാ​ജീ​വ് അ​ഞ്ച​ലും സം​ഘ​വും ഒ​രു​ക്കി​യ കൂ​റ്റ​ന്‍ ജ​ടാ​യു ശി​ല്പം കേ​ര​ള​ത്തി​ന്‍റെ വി​നോ​ദ​സ​ഞ്ചാ​ര ഭൂ​പ​ട​ത്തി​ലെ സ​വി​ശേ​ഷ അ​ട​യാ​ള​മാ​ണ്.

ച​ട​ങ്ങി​ല്‍ ജ​ടാ​യു എ​ര്‍​ത്ത് സെ​ന്‍റ​ര്‍ ചെ​യ​ര്‍​മാ​ന്‍ രാ​ജീ​വ് അ​ഞ്ച​ല്‍ അ​ധ്യ​ക്ഷ​നാ​യി. എം.​എം. ന​സീ​ര്‍ എം​എ​ല്‍​എ, കൊ​ല്ലം പോ​സ്റ്റ​ല്‍ ഡി​വി​ഷ​ന്‍ സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് എം ​ബി​ന്ദു, കൊ​ല്ലം ഡി​വി​ഷ​ന്‍ എ​എ​സ്പി എം.​കെ. മ​ഞ്ജു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Kollam

ഡോ. ​സി.​എ​സ്. സു​ജ​യ്ക്ക് ദേ​ശീ​യ അ​വാ​ർ​ഡ് സമ്മാനിച്ചു

കൊ​ല്ലം: ബം​ഗ​ളൂ​രു​വി​ൽ​ന​ട​ന്ന ബി​ടി​എ​സി 2026 ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ൽ പൗ​ൾ​ട്രി സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച വ​നി​താ ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ത്തി​നു​ള്ള ദേ​ശീ​യ അ​വാ​ർ​ഡ് ഡോ. ​സി.​എ​സ്. സു​ജ​​യ്ക്ക് സമ്മാനിച്ചു.

ത​ല​ശേ​രി കോ​ഴി​ക​ളി​ലെ ജ​നി​ത​ക വൈ​വി​ധ്യ​വും സ​മ്പൂ​ർ​ണ ജീ​നോം സീ​ക്വ​ൻ​സിം​ഗും എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ത്തി​നാ​ണ് അ​വാ​ർ​ഡ്.

തി​രു​മു​ല്ല​വാ​രം ജോ​യ് ഡെ​യി​ലി​ല്‍ സെ​ബാ​സ്റ്റ്യ​ൻ- സെ​ലി​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ സു​ജ കേ​ര​ള വെ​റ്റ​റി​ന​റി ആ​ൻ​ഡ് ആ​നി​മ​ൽ സ​യ​ൻ​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റാ​ണ്. നാ​ഗ്പൂ​രി​ലെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വ​ൺ ഹെ​ൽ​ത്ത് (എ​ൻ​ഐ​ഓ​എ​ച്ച്) ലെ ​സ​യ​ന്‍റി​സ്റ്റ് ഡോ. ​ടി.​ആ​ർ. അ​രു​ണാ​ണ് ഭ​ർ​ത്താ​വ്.

Kollam

വി​സ്റ്റാ​ഡോം കോ​ച്ച് സ​ർ​വീ​സ് നീ​ട്ടി; ടി​ക്ക​റ്റ് ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു

പു​ന​ലൂ​ർ: ചെ​ങ്കോ​ട്ട-പു​ന​ലൂ​ർ പാ​ത​യു​ടെ പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ച്ചു​കൊ​ണ്ടു​ള്ള ട്രെ​യി​ൻ യാ​ത്ര വീ​ണ്ടും നീ​ട്ടു​ന്നു. യാ​ത്ര​ക്കാ​രു​ടെ വ​ലി​യ ജ​ന​പ്രീ​തി​യാ​ണ് സ​ർ​വീ​സ് നീ​ട്ടാ​ൻ വ​ഴി​യൊ​രു​ക്കി​യ​ത്. യാ​ത്ര​ക്കാ​രി​ൽ​നി​ന്നും പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്നും വ​ലി​യ സ്വീ​കാ​ര്യ​ത ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ചെ​ങ്കോ​ട്ട - പു​ന​ലൂ​ർ - കൊ​ല്ലം റെ​യി​ൽ​വെ പാ​ത​യി​ലൂ​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്ന വി​സ്റ്റാ​ഡോം കോ​ച്ചു​ക​ളു​ടെ സ​ർ​വീ​സ് കാ​ലാ​വ​ധി നീ​ട്ടി​യ​ത്.

നേ​ര​ത്തെ 2027 ജ​നു​വ​രി 15 വ​രെ​യാ​യി​രു​ന്നു വി​സ്റ്റാ​ഡോം കോ​ച്ച് സ​ർ​വീ​സ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ ഇ​തി​ന് ശേ​ഷ​മു​ള്ള തീ​യ​തി​ക​ളി​ലേ​ക്കു​ള്ള ടി​ക്ക​റ്റ് ബു​ക്കിം​ഗ് കൂ​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

മ​ധു​ര - ഗു​രു​വാ​യൂ​ർ എ​ക്സ്പ്ര​സി​ൽ വ്യാ​ഴം, വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലും ഗു​രു​വാ​യൂ​ർ - മ​ധു​ര എ​ക്സ്പ്ര​സി​ൽ വെ​ള്ളി, ശ​നി, ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ലു​മാ​ണ് നി​ല​വി​ൽ വി​സ്റ്റാ​ഡോം കോ​ച്ച് സ​ർ​വീ​സ് ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​ത്.
ചെ​ങ്കോ​ട്ട - പു​ന​ലൂ​ർ റെ​യി​ൽ​വേ പാ​ത​യി​ലെ യാ​ത്ര​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യ പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളു​ടെ​യും ആ​ര്യ​ങ്കാ​വ്, തെ​ന്മ​ല പ്ര​ദേ​ശ​ങ്ങ​ളു​ടേ​യും പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ കാ​ഴ്ച​ക​ൾ അ​ടു​ത്ത​റി​യാ​ൻ വി​സ്റ്റാ​ഡോം കോ​ച്ച് യാ​ത്ര​ക്കാ​ർ​ക്ക് അ​പൂ​ർ​വ അ​വ​സ​ര​മാ​ണ് ഒ​രു​ക്കു​ന്ന​ത്. മ​ല​നി​ര​ക​ൾ, തു​ര​ങ്ക​ങ്ങ​ൾ, പാ​ല​ങ്ങ​ൾ, വ​ന​മേ​ഖ​ല​ക​ൾ, താ​ഴ്‌​വ​ര​ക​ൾ, വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ തു​ട​ങ്ങി പ്ര​കൃ​തി​യു​ടെ വി​സ്മ​യ​ക്കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ച്ചു​കൊ​ണ്ടു​ള്ള യാ​ത്ര വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും പ്ര​കൃ​തി​സ്നേ​ഹി​ക​ൾ​ക്കും ഒ​രു​പോ​ലെ പ്രി​യ​പ്പെ​ട്ട​താ​ണ്. 

സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത് മു​ത​ൽ വി​സ്റ്റാ​ഡോം കോ​ച്ചു​ക​ൾ​ക്ക് വ​ലി​യ ജ​ന​പ്രീ​തി​യാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യം ആ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. യാ​ത്ര​ക്കാ​രു​ടെ ഈ ​വ​ലി​യ ആ​വ​ശ്യ​ക​ത​യാ​ണ് സ​ർ​വീ​സ് നീ​ട്ടു​ന്ന​തി​ന് പ്ര​ധാ​ന​മാ​യും വ​ഴി​യൊ​രു​ക്കി​യ​ത്. വി​സ്റ്റാ​ഡോം കോ​ച്ചു​ക​ളു​ടെ സ​ർ​വീ​സ് നീ​ട്ടി​യ​തോ​ടെ ചെ​ങ്കോ​ട്ട - പു​ന​ലൂ​ർ - കൊ​ല്ലം പാ​ത​യു​ടെ പ്ര​കൃ​തി​ഭം​ഗി ആ​സ്വ​ദി​ച്ചു​കൊ​ണ്ടു​ള്ള ട്രെ​യി​ൻ യാ​ത്ര​യ്ക്ക് കൂ​ടു​ത​ൽ യാ​ത്ര​ക്കാ​ർ​ക്ക് വീ​ണ്ടും അ​വ​സ​രം ല​ഭി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ റെ​യി​ൽ​വെ യാ​ത്രാ​നു​ഭ​വ​ങ്ങ​ളി​ലൊ​ന്നാ​യ ഈ ​സ​ർ​വീ​സ് മേ​ഖ​ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര വി​ക​സ​ന​ത്തി​നും കൂ​ടു​ത​ൽ ക​രു​ത്തേ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Kollam

പുലമണ്ണിലെ അ​പ​ക​ട​ക്കെ​ണി കാ​ണാ​തെ അ​ധി​കൃ​ത​ർ

കൊ​ട്ടാ​ര​ക്ക​ര : ന​ഗ​ര​ത്തി​ൽ പു​ല​മ​ൺ ഫെ​യ്ത്ത് ഹോ​മി​നു സ​മീ​പം എം​സി റോ​ഡി​ലേ​ക്കെ​ത്തു​ന്ന ടി​ബി ജം​ഗ്ഷ​ൻ-​പു​ല​മ​ൺ റോ​ഡി​ലെ ഓ​ട​യ്ക്കു മു​ക​ളി​ലെ ഇ​രു​മ്പ് ഗ്രി​ല്ലു​ക​ൾ അ​പ​ക​ട​ക്കെ​ണി​യാ​യി​ട്ട് മാ​സ​ങ്ങ​ൾ. ദി​വ​സ​വും അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യി​ട്ടും അ​ടി​യ​ന്ത​ര​മാ​യി ചെ​യ്യേ​ണ്ട അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യി​ല്ല.എം​സി റോ​ഡി​ൽ പു​ല​മ​ണി​ൽ​ നി​ന്ന് കൊ​ട്ടാ​ര​ക്ക​ര-​ഓ​യൂ​ർ റോ​ഡി​ൽ ടി​ബി ജം​ഗ്ഷ​നി​ലെ​ത്താ​നു​ള്ള എ​ളു​പ്പ​മാ​ർ​ഗ​മാ​യ​തി​നാ​ൽ നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ളാ​ണ് ഈ ​റോ​ഡി​ലൂ​ടെ ഇ​രു​ഭാ​ഗ​ത്തേ​ക്കും ക​ട​ന്നു​പോ​കു​ന്ന​ത്. ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നെ ഒ​രു​പ​രി​ധി​വ​രെ കു​റ​യ്ക്കു​ന്ന​തും ഈ ​പാ​ത​യാ​ണ്.

വാ​ഹ​ന​ങ്ങ​ൾ എം​സി റോ​ഡി​ലേ​ക്ക്‌ ഇ​റ​ങ്ങു​ന്നി​ട​ത്താ​ണ് ഗ്രി​ല്ലു​ക​ളു​ള്ള​ത്. ഇ​റ​ക്ക​മി​റ​ങ്ങി​യെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ന്ന ഗ്രി​ല്ലി​ൽ കു​ടു​ങ്ങു​ന്നു. സ്കൂ​ട്ട​ർ യാ​ത്രി​ക​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തി​ലേ​റെ​യും.

യാ​ത്ര​ക്കാ​രു​ടെ കാ​ൽ ഇ​രു​മ്പ്‌ ഗ്രി​ല്ലി​ൽ കു​ടു​ങ്ങി അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​ന്നു. ചെ​റി​യ വാ​ഹ​ന​ങ്ങ​ളു​ടെ ബ​മ്പ​ർ ഉ​ര​സു​ക​യും ത​ക​രു​ക​യും ചെ​യ്യു​ന്നു. മു​ൻ​ച​ക്ര​ങ്ങ​ൾ ക​യ​റു​മ്പോ​ൾ​ത​ന്നെ ഗ്രി​ല്ലു​ക​ൾ കൂ​ടു​ത​ൽ താ​ഴ​ത്തേ​ക്ക് അ​മ​രു​ക​യും ച​ക്ര​ങ്ങ​ൾ ഗ്രി​ല്ലി​ന്‍റെ വ​ക്കി​ലെ കൂ​ർ​ത്ത ഇ​രു​മ്പു​പാ​ളി​യി​ൽ​ത​ട്ടി കീ​റു​ക​യും ചെ​യ്യു​ന്നു. റോ​ഡു​നി​ര​പ്പി​ൽ നി​ൽ​ക്കേ​ണ്ട ഗ്രി​ല്ലു​ക​ൾ​ത​ക​ർ​ന്ന് താ​ഴ്ന്നു​തു​ട​ങ്ങി. ഏ​റെ നാ​ളാ​യി തു​ട​രു​ന്ന അ​വ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​ട്ടും ഗ്രി​ല്ലു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്തോ കെ​എ​സ്ടി​പി​യോ ത​യാ​റാ​യി​ട്ടി​ല്ല. അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് ഫ​ണ്ടി​ല്ലെ​ന്ന ന്യാ​യം കെ​എ​സ്ടി​പി പ​റ​യു​മ്പോ​ൾ നി​ർ​മാ​ണം ന​ട​ത്തേ​ണ്ട​ത് കെ​എ​സ്ടി​പി​യു​ടെ ചു​മ​ത​ല​യാ​ണെ​ന്ന ന്യാ​യ​മാ​ണ് പൊ​തു​മ​രാ​മ​ത്തി​നു​ള്ള​ത്. ഇ​നി​യും കാ​ത്തി​രു​ന്നാ​ൽ ഗ്രി​ല്ല് പൂ​ർ​ണ​മാ​യി ത​ക​രു​ക​യും പാ​ത​യി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം നി​ല​യ്ക്കു​ക​യും ചെ​യ്യും. ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് വ​ർ​ധി​ക്കാ​ൻ ഇ​തു കാ​ര​ണ​മാ​കും. ത​ക​ർ​ന്ന ഗ്രി​ല്ലു​ക​ൾ മാ​റ്റി പു​തി​യ​വ സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

 

Kollam

നീ​ണ്ട​ക​ര ഫൊ​റോ​ന ബൈ​ബി​ൾ ക​ലോ​ത്സ​വം: കോ​വി​ൽ​ത്തോ​ട്ടം ഇ​ട​വ​ക ചാ​മ്പ്യ​ന്മാ​ർ

ച​വ​റ : നീ​ണ്ട​ക​ര ഫൊ​റോ​ന ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ൽ കോ​വി​ൽ​ത്തോ​ട്ടം ഇ​ട​വ​ക ചാ​മ്പ്യ​ന്മാ​രാ​യി. നീ​ണ്ട​ക​ര ഇ​ട​വ​ക ര​ണ്ടാം സ്ഥാ​നം നേ​ടി. അ​ഴീ​ക്ക​ൽ, ക്ലാ​പ്പ​ന, ക​രി​ത്തു​റ, മ​രു​തൂ​ർ​കു​ള​ങ്ങ​ര, വ​ട​ക്കും​ത​ല, കു​ള​ങ്ങ​ര​ഭാ​ഗം എ​ന്നീ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള ക​ലാ​കാ​ര​ന്മാ​രും പ​ങ്കെ​ടു​ത്തു.

ഫൊ​റോ​ന ചെ​യ​ർ​മാ​ൻ ഫാ. ​റോ​ൾ​ഡ​ൻ ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കൊ​ല്ലം രൂ​പ​ത വി​ശ്വാ​സ​പ​രി​ശീ​ല​ന ഡ​യ​റ​ക്ട​ർ ഫാ. ​ലി​ൻ​സ​ൺ ആ​റാ​ട​ൻ ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. വൈ​സ് ചെ​യ​ർ​മാ​ൻ ഫാ. ​ജോ​ൺ പോ​ൾ, പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഫാ​ദ​ർ സാ​ജു വി​ൻ​സ​ന്‍റ്, ഫാ. ​സേ​വ്യ​ർ ലാ​സ​ർ, ഫാ. ​ബെ​ന​റ്റ്, ഫാ. ​സൈ​ജു ജോ​ർ​ജ്, ഫാ. ​അ​ജ​യ​ൻ എ​ഡ്വേ​ർ​ഡ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജ​ന​റ​ൽ ക​ൺ​വീ​ന​ർ സെ​ബാ​സ്റ്റ്യ​ൻ പൈ​ലി, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ ജോ​ർ​ജ് ക്ലി​ഫോ​ർ​ഡ് കാ​ർ​ഡോ​സ്, സി​സ്റ്റ​ർ ഫി​ല​മി​ൻ, സി​സ്റ്റ​ർ സ്റ്റാ​മി​ൻ, സി​സ്റ്റ​ർ മ​ഹി​മ, അ​ഗ​സ്റ്റി​ൻ സേ​വ്യ​ർ, വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ ക​ൺ​വീ​ന​ർ​മാ​രാ​യ ഡി​ക്സ​ൺ ഫ്രാ​ൻ​സി​സ്, ജി. ​സെ​ബാ​സ്റ്റ്യ​ൻ, ഡെ​റി​ക് കാ​ർ​ഡോ​സ്, അ​ജി​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഫൊ​റോ​ന ക​ലോ​ത്സ​വ​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ ഡി​സം​ബ​ർ അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ൽ കൊ​ല്ലം ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ള​ജി​ൽ ന​ട​ക്കു​ന്ന രൂ​പ​ത ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

 

Kollam

നീ​ണ്ട​ക​ര പ​ഞ്ചാ​യ​ത്തി​ല്‍ പ​ള്‍​സ് പോ​ളി​യോ മു​ന്നൊരു​ക്കങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി

നീ​ണ്ട​ക​ര: പ​ള്‍​സ് പോ​ളി​യോ പ​രി​പാ​ടി​യു​ടെ മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നീ​ണ്ട​ക​ര പ​ഞ്ചാ​യ​ത്തുത​ല ആ​ലോ​ച​നാ യോ​ഗം പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്നു. 22നാണ് പൾസ് പോളിയോ നൽകു ന്നത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശി​വ​ലാ​ല്‍ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. നീ​ണ്ട​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് രാ​ജു പ​ള്‍​സ് പോ​ളി​യോ പ​രി​പാ​ടി​യു​ടെ പ്രാ​ധാ​ന്യ​വും ല​ക്ഷ്യ​ങ്ങ​ളും വി​ശ​ദീ​ക​രി​ച്ചു.

ജൂ​നിയ​ര്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ന​ഴ്‌​സ് ശ്രീ​മ​തി പ​രി​ശീ​ല​ന ക്ലാ​സ് ന​യി​ച്ചു.
ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്‌ടര്‍ ഷം​നാ​ദ് ചെ​റു​ക​ര പ​രി​പാ​ടി​യു​ടെ പ്ര​വ​ര്‍​ത്ത​ന​രീ​തി​ക​ളും ബൂ​ത്തു​ക​ളി​ലെ ക്ര​മീ​ക​ര​ണ​ങ്ങ​ളും വി​ശ​ദീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​യാ​മേ​രി, വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഹെ​ല​ന്‍, ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡി​ംഗ് ക​മ്മി​റ്റി പ്ര​തി​നി​ധി യ​മു​ന, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡി​ംഗ് ക​മ്മി​റ്റി പ്ര​തി​നി​ധി ഡ​യാ​ന ര​ച്ചു, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷേ​ര്‍​ളി ഹെ​ന്‍​ഡ്രി, നി​ജ അ​നി​ല്‍, പ്രീ​താ സു​രേ​ഷ്, ആ​ര​തി കൃ​ഷ്ണ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ജൂ​നി​യ​ര്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ന​ഴ്സ് അ​നീ​സ, എംഎൽ എസ് പി ര​ശ്മി, ആ​ശാ പ്ര​വ​ര്‍​ത്ത​ക​ര്‍, അ​ങ്ക​ണ​വാ​ടി അ​ധ്യാ​പ​ക​ര്‍, വ​ള​ണ്ടി​യ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. നീ​ണ്ട​ക​ര പ​ഞ്ചാ​യ​ത്തി​ലെ 13 പോ​ളി​യോ ബൂ​ത്തു​ക​ളി​ലാ​യി 717 കു​ട്ടി​ക​ള്‍​ക്ക് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് ന​ല്‍​കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

അ​ഞ്ച് വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ അ​ടു​ത്തു​ള്ള പോ​ളി​യോ ബൂ​ത്തി​ലെ​ത്തി​ച്ച് തു​ള്ളി​മ​രു​ന്ന് ന​ല്‍​ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ഭ്യ​ര്‍​ഥി​ച്ചു.

Kollam

മി​ല്ല​റ്റ് പാ​യ​സ​മേ​ള സം​ഘ​ടി​പ്പി​ച്ചു

ച​വ​റ : പ​ന്മ​ന മ​ന​യി​ല്‍ ശ്രീ​ബാ​ല​ഭ​ട്ടാ​ര​ക​വി​ലാ​സം സം​സ്‌​കൃ​ത ഗ​വ.ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ നൂ​ണ്‍​മീ​ല്‍ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മി​ല്ല​റ്റ് പാ​യ​സ​മേ​ള സം​ഘ​ടി​പ്പി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ചെ​റു​ധാ​ന്യ​ങ്ങ​ളു​ടെ പോ​ഷ​ക​മൂ​ല്യ​ത്തെ​ക്കു​റി​ച്ച് അ​വ​ബോ​ധം വ​ള​ര്‍​ത്തു​ക​യും ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ശീ​ലം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. വി​വി​ധ​ത​രം മി​ല്ല​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ത​യാ​റാ​ക്കി​യ രു​ചി​ക​ര​മാ​യ പാ​യ​സ​ങ്ങ​ള്‍ ച​ട​ങ്ങി​ന്‍റെ മു​ഖ്യ ആ​ക​ര്‍​ഷ​ണ​മാ​യി മാ​റി.

മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷം​ല നി​ര്‍​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പ​ന്മ​ന മ​ഞ്ജേ​ഷ് യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​നാ​യി. ഉ​പ​ജി​ല്ലാ നൂ​ണ്‍​മീ​ല്‍ ഓ​ഫിസ​ര്‍ എ​ന്‍. വി​ജ​യ​കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

യോ​ഗ​ത്തി​ല്‍ വാ​ര്‍​ഡ് മെ​മ്പ​ര്‍ ത​യ്യി​ല്‍ പ്ര​ദീ​പ്, പ്ര​ഥ​മാ​ധ്യാ​പ​ക​ന്‍ സി. ​ജ​യ​ച​ന്ദ്ര​ന്‍ പി​ള്ള, പ്രി​ന്‍​സി​പ്പൽ ജി. ​ഗോ​പ​കു​മാ​ര്‍, സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് സി.​വി. മാ​യ, നൂ​ണ്‍​മീ​ല്‍ ടീ​ച്ച​ര്‍ കോ - ഓ​ര്‍​ഡി​നേ​റ്റ​ര്‍ വി​ള​യി​ല്‍ ഹ​രി​കു​മാ​ര്‍, പി​ടി​എ അം​ഗ​ങ്ങ​ളാ​യ ആ​ര്‍. രാ​ജീ​വ്, യു.സ​ലീം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kollam

മ​ത്സ്യം പൊ​ടി​ക്ക​ല്‍ ഫാ​ക്‌ടറി​യു​ടെ മ​ലി​നീ​ക​ര​ണ​ം: ആ​ക്‌ഷന്‍ കൗ​ണ്‍​സി​ല്‍ രൂ​പീ​ക​രി​ച്ചു

ച​വ​റ സൗ​ത്ത് : തെ​ക്കും​ഭാ​ഗം പ​ള്ളി​ക്കോ​ടി തെ​ക്കേ തു​രു​ത്തി​ല്‍ സ്വ​കാ​ര്യ വ്യ​ക്തി ന​ട​ത്തു​ന്ന മ​ത്സ്യം പൊ​ടി​ക്ക​ല്‍ ക​മ്പ​നി​യു​ടെ പ്ര​വ​ര്‍​ത്ത​നം നാ​ട്ടു​കാ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്ന​താ​യി പ​രാ​തി. ഇതിനെ തുടർന്ന് തെ​ക്കും​ഭാ​ഗം കേ​ന്ദ്രീക​രി​ച്ച് തെ​ക്കും​ഭാ​ഗം അ​തി​ജീ​വ​ന സ​മ​ര​സ​മി​തി എ​ന്ന പേ​രി​ല്‍ ആ​ക്‌ഷന്‍ കൗൺസിൽ രൂ​പീ​ക​രി​ച്ചു. അ​ഷ്‌ടമു​ടി​ക്കാ​യ​ല്‍ മ​ലി​ന​പ്പെ​ടു​ക​യും, ക​ക്ക ഉ​ള്‍​പ്പടെ​യു​ള്ള മ​ത്സ്യസ​മ്പ​ത്ത് പെ​ട്ടെ​ന്ന് ചീ​ത്ത​യാ​വു​ക​യും വി​ഷ​ലി​പ്ത​മാ​വു​ക​യും ചെ​യ്യു​ന്ന ത​ര​ത്തി​ലാ​ണ് ഫാ​ക്‌ടറി​യി​ലെ മ​ലി​ന​ജ​ലം അ​ഷ്‌ടമു​ടി​ കാ​യ​ലി​ലേ​ക്ക് ഒ​ഴു​ക്കി വി​ടു​ന്ന​തെ​ന്നാ​ണ് പ​രാ​തി.

തെ​ക്കും​ഭാ​ഗ​ത്തെ വീ​തി കു​റ​ഞ്ഞ റോ​ഡി​ലൂ​ടെ​യാ​ണ് ഈ ​ഫാ​ക്‌ടറി​യി​ലേ​ക്കു​ള്ള അ​സം​സ്‌​കൃ​ത വ​സ്തു​വാ​യ വ​ളം മ​ത്സ്യം വ​ലി​യ ലോ​റി​ക​ളി​ല്‍ കൊ​ണ്ടു​വ​രു​ന്ന​ത്. ഈ ​വ​ളം മ​ത്സ്യ​ത്തി​ല്‍ നി​ന്നും അ​തി​ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ക​യും മ​ലി​ന​ജ​ലം റോ​ഡി​ല്‍ ഒ​ഴു​കു​ക​യും ചെ​യ്യു​ന്ന​തി​നാ​ല്‍ വീ​ടു​ക​ളി​ലും ഭ​ക്ഷ​ണ​ത്തി​ലും വ​സ്ത്ര​ങ്ങ​ളി​ലും ദു​ര്‍​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണ്.

ഫാ​ക്്‌ടറി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന് വി​വി​ധ ലൈ​സ​ന്‍​സു​ക​ള്‍ നേ​ടി​യി​ട്ടു​ണ്ടെങ്കി​ലും അ​തി​നേ​ക്കാ​ള്‍ വ​ലി​യ നി​യ​മ​ലം​ഘ​ന​ത്തി​ലൂ​ടെ​യാ​ണ് ഫാ​ക്‌ടറി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന് ആ​ക്‌ഷന്‍ കൗ​ണ്‍​സി​ല്‍ നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. ക​മ്പ​നി സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ച്ച ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം പോ​ലും ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന പ​രാ​തി​ക​ള്‍ റ​വ​ന്യൂ അ​ധി​കൃ​ത​ര്‍​ക്ക് ന​ല്‍​കി​യി​ട്ടു​ണ്ട്.

അ​നു​മ​തി ല​ഭി​ക്കാ​തെ കു​ഴ​ല്‍ കി​ണ​ര്‍ സ്ഥാ​പി​ച്ചും പു​റ​മ്പോ​ക്ക് സ്ഥ​ല​ത്ത് ട്രാ​ന്‍​സ്‌​ഫോ​മ​ര്‍ സ്ഥാ​പി​ച്ചും നി​യ​മ​ലം​ഘ​നം തു​ട​രു​ക​യാ​ണ​ന്നും ഇ​വ​ര്‍ പ​റ​ഞ്ഞു. തെ​ക്കും​ഭാ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജ​യ​ശ്രീ മം​ഗ​ള​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണാ​യും തെ​ക്കും​ഭാ​ഗം പ​ഞ്ചാ​യ​ത്ത് പ​ള്ളി​ക്കോ​ടി വാ​ര്‍​ഡ് ക​മ്മി​റ്റി അം​ഗം ലെ​നി​ല്‍ ക​ണ്‍​വീ​ന​റു​മാ​യാ​ണ് ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ല്‍ രൂ​പീ​ക​രി​ച്ച​ത്. സ​മ​ര​സ​മി​തി​യു​ടെ വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ളും രൂ​പീ​ക​രി​ച്ചു.

സ​മ​ര​സ​മി​തി​യു​ടെ രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ല്‍ പ​ഞ്ചാ​യ​ത്തം​ഗം ലെ​നി​ന്‍ അ​ധ്യ​ക്ഷ​നാ​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജ​യ​ശ്രീ മം​ഗ​ള​ന്‍, ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ര്‍​ജ് സെ​ബാ​സ്റ്റ്യ​ന്‍, വി​വി​ധ രാ​ഷ്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളാ​യ ഡി.​കെ അ​നി​ല്‍​കു​മാ​ര്‍, ബാ​ജി സേ​നാ​ധി​പ​ന്‍, ടി. ​അ​ര​വി​ന്ദ​ന്‍, ദി​ലീ​പ് കൊ​ട്ടാ​രം, ബി.​കെ. വി​നോ​ദ്, കൃ​ഷ്ണ പ്രി​യ, എ​ല്‍. ജ​സ്റ്റ​സ്, സ​ജു​വാ​ന്‍​ഡ്രോ​സ്, ജോ​സ് വി​മ​ല്‍ രാ​ജ്, തെ​ക്കും​ഭാ​ഗം പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍ വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kollam

അ​ഞ്ച​ൽ വ്യാ​പാ​ര​സ​മു​ച്ച​യം: സാ​ങ്കേ​തി​കാ​നു​മ​തി നീ​ളു​ന്നു

അ​ഞ്ച​ൽ : അ​ഞ്ച​ൽ ആ​ർ​ഒ ജം​ഗ്ഷ​നി​ലെ പു​തി​യ പ​ഞ്ചാ​യ​ത്ത് വ്യാ​പാ​ര​സ​മു​ച്ച​യ​ത്തി​ന് സാ​ങ്കേ​തി​കാ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നാ​ൽ നി​ർ​മാ​ണം നീ​ളു​ന്നു. അ​ഞ്ച​ൽ പ​ഞ്ചാ​യ​ത്തി​ൽ വ്യാ​പാ​ര​സ​മു​ച്ച​യം നി​ർ​മി​ക്കു​ന്ന​തി​നാ​യി ത​യ്യാ​റാ​ക്കി​യ ഡി​പി​ആ​ർ(​വി​ശ​ദ​പ​ദ്ധ​തി രേ​ഖ) പ​ഞ്ചാ​യ​ത്തു​സ​മി​തി അം​ഗീ​ക​രി​ച്ചി​രു​ന്നു. 18 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

സാ​ങ്കേ​തി​കാ​നു​മ​തി ല​ഭി​ച്ച​തി​നു​ശേ​ഷം കെ​യു​ആ​ർ​ഡി​എ​ഫ്‌​സി​യി​ൽ​നി​ന്ന് വാ​യ്പ ല​ഭി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് നി​ർ​മാ​ണം ആ​രം​ഭി​ക്കും. പ​ദ്ധ​തി​ത്തു​ക​യു​ടെ 90 ശ​ത​മാ​നം കെ​യു​ആ​ർ​ഡി​എ​ഫ്‌​സി ന​ൽ​കും. 10 ശ​ത​മാ​നം പ​ഞ്ചാ​യ​ത്ത് ന​ൽ​ക​ണം. ഒ​രു​വ​ർ​ഷം​മു​ൻ​പാ​ണ് ആ​ർ​ഒ ജം​ഗ്ഷ​നി​ലെ വ്യാ​പാ​ര​സ​മു​ച്ച​യം പൊ​ളി​ച്ച​ത്. 50 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ത്തി​ന് ബ​ല​ക്ഷ​യം സം​ഭ​വി​ച്ച​തോ​ടെ​യാ​ണ് പൊ​ളി​ച്ച​ത്.
കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റാ​ൻ പ​ഞ്ചാ​യ​ത്ത് പ്ര​മേ​യം പാ​സാ​ക്കി​യി​രു​ന്നു. ടൗ​ണി​ന്‍റെ വി​ക​സ​ന​ത്തി​ന് ത​ട​സ​മാ​യി നി​ന്ന കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റി ആ​ധു​നി​ക കെ​ട്ടി​ടം നി​ർ​മി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം.

വ്യാ​പാ​ര​സ​മു​ച്ച​യം നി​ന്നി​രു​ന്ന സ്ഥ​ലം ഇ​പ്പോ​ൾ വാ​ഹ​ന പാ​ർ​ക്കിം​ഗി​ന് ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്. സ​മു​ച്ച​യ​ത്തി​ൽ ക​ച്ച​വ​ടം ചെ​യ്തി​രു​ന്നവ​ർ നി​ല​വി​ൽ ക​ട​ക​ളി​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. പു​തി​യ സ​മു​ച്ച​യം പ​ണി​യു​ന്ന​തോ​ടെ ത​ങ്ങ​ൾ​ക്ക് വീ​ണ്ടും ക​ട​മു​റി​ക​ൾ ന​ൽ​കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​രു​ടെ ആ​വ​ശ്യം. 

 

Kollam

പ്ര​തി​യുമായി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി

അ​ഞ്ച​ൽ: ക​ട​യ്ക്ക​ല്‍ പൊലി സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ കോ​ട്ടു​ക്ക​ല്‍ വ​യ​ല​യി​ല്‍ റേ​ഷ​ന്‍ ക​ട​യു​ട​മ​യെ കു​ത്തിക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ കു​ള​ത്തൂ​പ്പു​ഴ ഡാ​ലി ശ്രീ​കൃ​ഷ്ണ വി​ലാ​സ​ത്തി​ല്‍ വി​ല്‍​സ​ണു​മാ​യി പൊലിസ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.
ഇന്നലെ രാവിലെ 11.30 നാണ് കൊ​ട്ടാ​ര​ക്ക​ര ഡി​വൈ​എ​സ്പി ഷെ​രീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ന​ത്ത പൊലിസ് കാ​വ​ലി​ല്‍ വി​ല്‍​സ​നെ ആ​ദ്യം വ​യ​ല​യി​ല്‍ കൊ​ല​പാ​ത​കം ന​ട​ത്തി​യ റേ​ഷ​ന്‍ ക​ട​യി​ല്‍ എ​ത്തി​ച്ച​ത്. താ​ന്‍ വ​ന്ന​തും സ്കൂ​ട്ട​ര്‍ വ​ച്ചി​രു​ന്ന​തും ഉ​ള്‍​പ്പ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ള്‍ പ്ര​തി പൊലിസി​ന് കാ​ട്ടി​ക്കൊ​ടു​ത്തു. ക​ട​യി​ലെ​ത്തി​യ താ​ന്‍ ആ​ദ്യം അ​രി ആ​വ​ശ്യ​പ്പെ​ട്ട​ന്നും പി​ന്നീ​ട് ത​രാ​നു​ള്ള പ​ണ​ത്തെ കു​റി​ച്ച് ചോ​ദി​ച്ച​തോ​ടെ വാ​ക്കേ​റ്റം ഉ​ണ്ടാ​യെ​ന്നും വി​ല്‍​സ​ണ്‍ തെ​ളി​വെ​ടു​പ്പി​നി​ടെ പൊലിസി​നോ​ട് പ​റ​ഞ്ഞു. ഇ​തി​നി​ട​യി​ല്‍ ത​ന്നെ കൊ​ല്ല​പ്പെ​ട്ട അ​നി​ല്‍​കു​മാ​ര്‍ പി​ടി​ച്ചു​ത​ള്ളി. ഇ​തോ​ടെ സ്കൂ​ട്ട​റിൽ സൂ​ക്ഷി​ച്ചി​രു​ന്ന ക​ത്തി എ​ടു​ത്ത് ക​ട​യ്ക്ക് പു​റ​ത്തു​വ​ച്ചു​ത​ന്നെ അ​നി​ല്‍​കു​മാ​റി​നെ കു​ത്തു​ക​യാ​യി​രു​ന്നുവെന്നും ഇ​യാ​ള്‍ പ​റ​ഞ്ഞു.

പി​ന്നീ​ട് സ്കൂ​ട്ട​റി​ല്‍ ക​രു​കോ​ണ്‍ ആ​ല​ഞ്ചേ​രി വ​ഴി അ​ഗ​സ്ത്യാ​ക്കോ​ട് അ​മ്പ​ലം​മൂ​ക്കി​ന് സ​മീ​പം എ​ത്തു​ക​യും കൊ​ല​പാ​ത​ക​ത്തി​നാ​യ് ഉ​പ​യോ​ഗി​ച്ച ക​ത്തി പേ​പ്പ​റി​ല്‍ പൊ​തി​ഞ്ഞു ഇ​വി​ടെ വാ​ഴ​ക​ള്‍​ക്കി​ട​യി​ല്‍ ഉ​പേ​ക്ഷി​ച്ചു. പി​ന്നീ​ട് ഇ​തി​ന് സ​മീ​പ​ത്താ​യി സ്കൂ​ട്ട​റും ഉ​പേ​ക്ഷി​ച്ച ശേ​ഷം ഇ​വി​ടെ​നി​ന്നു ബ​സി​ല്‍ പ​ത്ത​നാ​പു​ര​ത്തേ​ക്ക് ക​ട​ന്നു​വെ​ന്നും പ്ര​തി വ്യ​ക്ത​മാ​ക്കി. വ​യ​ല​യി​ല്‍​നി​ന്നും അ​ഗ​സ്ത്യാ​ക്കോ​ട് അ​മ്പ​ലം​മു​ക്കി​ല്‍ എ​ത്തി​ച്ച പ്ര​തി സ്കൂ​ട്ട​റും ക​ത്തി​യും ഉ​പേ​ക്ഷി​ച്ച സ്ഥ​ലം പൊലിസി​ന് കാ​ട്ടി​ക്കൊ​ടു​ത്തു. ഇ​വി​ടെ നി​ന്നും കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച ക​ത്തി​യും സ്കൂ​ട്ട​റും സ്കൂ​ട്ട​റി​ന്‍റെ താ​ക്കോ​ലും ക​ണ്ടെ​ടു​ത്ത പോ​ലീ​സ് ഇ​ത് പി​ന്നീ​ട് ക​ട​യ്ക്ക​ല്‍ പൊലിസ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി. ഉച്ചയ്ക്ക് രണ്ടോടെ തെ​ളി​വെ​ടു​പ്പ് പൂ​ര്‍​ത്തീ​ക​രി​ച്ച പ്ര​തി​യെ സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ചു ചോ​ദ്യം ചെ​യ്യ​ലും മ​റ്റ് ന​ട​പ​ടി ക്ര​മ​ങ്ങ​ളും പൂ​ര്‍​ത്തി​യാ​ക്കി വൈ​കി​ട്ടോ​ടെ ക​ട​യ്ക്ക​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.

ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ഉ​ണ്ടാ​യ ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്നു റേ​ഷ​ന്‍ ക​ട​യു​ട​മ വ​യ​ല സ്വ​ദേ​ശി ബി. ​അ​നി​ല്‍​കു​മാ​റി​നെ വി​ല്‍​സ​ണ്‍ കു​ത്തി​കൊ​ല​പ്പെ​ടു​ത്തു​ന്ന​ത്. പി​ന്നീ​ട് വ​യ​നാ​ട്ടി​ലേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ക്ക​വേ മാ​ന്ത​വാ​ടി കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ കൂ​ത്താ​ട്ടു​കു​ളം ഭാ​ഗ​ത്തു​വ​ച്ച് പൊലി സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പ്ര​തി ര​ക്ഷ​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള റൂ​ട്ടു​ക​ളി​ലെ ബ​സു​ക​ള്‍ ക​ണ്ടെ​ത്തി​യ പൊലിസ് ഈ ​ബ​സു​ക​ളി​ലെ ഡ്രൈ​വ​ര്‍, ക​ണ്ട​ക്‌ടര്‍ എ​ന്നി​വ​രു​ടെ നന്പ​റു​ക​ള്‍ ശേ​ഖ​രി​ച്ചു പ്ര​തി​യു​ടെ ഫോ​ട്ടോ ന​ല്‍​കു​ക​യാ​യി​രു​ന്നു. ഈ ​ഫോ​ട്ടോ തി​രി​ച്ച​റി​ഞ്ഞ ക​ണ്ട​ക്‌ടറാ​ണ് പ്ര​തി​യെ പി​ടി​കൂ​ടാ​ന്‍ പൊലി​സി​ന് സ​ഹാ​യ​ക​മാ​യ​ത്.
ക​ട​യ്ക്ക​ല്‍ സിഐ ശ​ര​ലാ​ല്‍, തെ​ന്മ​ല സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ സു​നീ​ഷ്, ക​ട​യ്ക്ക​ല്‍ എ​സ്എ​ച്ച്ഒ ജ്യോ​തി​ഷ് കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്ന് സം​ഘം​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് പൊലിസ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തും കൊ​ല​പാ​ത​കം​ ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം പ്ര​തി​യെ പി​ടി​കൂ​ടി​യ​തും.

 

Kollam

റേ​ഷ​ൻ​ക​ട ഉ​ട​മ​യെ കൊല​പ്പെ​ടു​ത്തി​യ കേ​സ് മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം പ്ര​തി പി​ടി​യി​ല്‍

അ​ഞ്ച​ല്‍ : വ​യ​ല എ​ന്ന ഗ്രാ​മ​ത്തെ ഞെ​ട്ടി​ച്ച കൊ​ല​പാ​ത​ക കേസിലെ പ്രതി പിടിയി ലാ യത് മണിക്കൂറുകൾക്കുള്ളി ൽ. ക​ട​യ്ക്ക​ല്‍ പൊലിസ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ കോ​ട്ടു​ക്ക​ല്‍ വ​യ​ല​യി​ല്‍ റേ​ഷ​ന്‍ ക​ട​യു​ട​മ അനിൽ കുമാറിനെ കു​ത്തി ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ കു​ള​ത്തൂ​പ്പു​ഴ ഡാ​ലി ശ്രീ​കൃ​ഷ്ണ വി​ലാ​സ​ത്തി​ല്‍ വി​ല്‍​സ​ണാണ് പിടിയിലായത്. കഴി ഞ്ഞദിവസം ഉ​ച്ച​യ്ക്ക് 12നാണ് കൊലപാത വിവരം പുറത്ത റിയുന്നത്. സ്ഥ​ല​ത്ത് പാ​ഞ്ഞെ​ത്തി​യ ക​ട​യ്ക്ക​ല്‍ പൊലിസ് കൊ​ല്ല​പ്പെ​ട്ട അ​നി​ല്‍​കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​വ​രി​ല്‍​നി​ന്നും വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്നു. ഇ​വ​രി​ല്‍​ നി​ന്നു​മാ​ണ് മ​രി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് അ​നി​ല്‍​കു​മാ​ര്‍ ഇ​ത് ചെ​യ്ത​ത് ആ​രാ എ​ന്ന ചോ​ദ്യ​ത്തി​ന് ബേ​ക്ക​റി എ​ന്ന ഉ​ത്ത​രം ന​ല്‍​കു​ന്ന​ത്. ഇ​തോ​ടൊ​പ്പം കൊ​ല​പാ​ത​ക​ത്തി​ന് മു​മ്പ് പ്ര​തി വി​ല്‍​സ​ണ്‍ റേ​ഷ​ന്‍ ക​ട​യി​ലും സ​മീ​പ​ത്തു​മാ​യി നി​ല്‍​ക്കു​ന്ന​ത് ക​ണ്ട​വ​രു​മു​ണ്ട്.

മു​മ്പ് വ​യ​ല​യി​ല്‍ ബേ​ക്ക​റി ന​ട​ത്തി​യി​രു​ന്ന വി​ല്‍​സണെ ചി​ല​ര്‍ ബേ​ക്ക​റി എ​ന്നും വി​ളി​ച്ചി​രു​ന്നു. പ്ര​തി​യെ കു​റി​ച്ചും കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച കാ​ര്യ​ങ്ങ​ളി​ലേ​ക്കും ഏ​ക​ദേ​ശം ധാ​ര​ണ ല​ഭി​ച്ച പൊലിസ് കൊ​ട്ടാ​ര​ക്ക​ര ഡി​വൈ​എ​സ്പി ഷെ​രീ​ഫി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ക​ട​യ്ക്ക​ല്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ശ​ര​ലാ​ല്‍, തെ​ന്മ​ല സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ സു​നീ​ഷ്, ക​ട​യ്ക്ക​ല്‍ എ​സ്എ​ച്ച്ഒ ജ്യോ​തി​ഷ് കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്ന് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞു പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. തെ​ന്മ​ല സി​ഐ സു​നീ​ഷ് കു​ള​ത്തു​പ്പു​ഴ​യി​ല്‍ പ്ര​തി​യാ​യ വി​ല്‍​സ​ണ്‍ താ​മ​സി​ച്ചി​രു​ന്ന സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ല​ഭി​ച്ച ചി​ല നി​ര്‍​ണ​ായ​ക വി​വ​ര​ങ്ങ​ളാ​ണ് പ്ര​തി ഒ​രു​പ​ക്ഷേ വ​യ​നാ​ട്ടി​ലേ​ക്ക് ക​ട​ന്നേ​ക്കും എ​ന്ന സൂ​ച​ന ല​ഭി​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല പ​ത്ത​നാ​പു​രം​വ​രെ എ​ത്തി​യ വി​ല്‍​സ​ണ്‍ പി​ന്നീ​ട് മൊ​ബൈ​ല്‍ ഫോ​ണ്‍ ഓ​ഫ് ചെ​യ്ത​തും പൊലി​സി​ന്‍റെ സം​ശ​യം ബ​ല​പ്പെ​ടു​ത്തി. ഇ​തോ​ടെ ആ​സ​മ​യം വ​യ​നാ​ട്ടി​ലെ​ക്കൊ സ​മാ​ന​മാ​യ റൂ​ട്ടു​ക​ളി​ലേ​ക്കോ പോ​കു​ന്ന ബ​സു​ക​ളു​ടെ വി​വ​രം തേ​ടി​യ സി​ഐ സു​നീ​ഷ് ഈ ​ബ​സു​ക​ളി​ലെ ഡ്രൈ​വ​ര്‍​മാ​ര്‍ ക​ണ്ട​ക്ട​ര്‍​മാ​ര്‍ എ​ന്നി​വ​രു​ടെ ന​ന്പ​ര്‍ ശേ​ഖ​രി​ക്കു​ക​യും വാ​ട്സാ​പ് വ​ഴി പ്ര​തി​യാ​യ വി​ല്‍​സ​ന്‍റെ ഫോ​ട്ടോ​യും വി​വ​ര​ങ്ങ​ളും കൈ​മാ​റു​ക​യും ചെ​യ്തു. ഇ​തി​ല്‍ മാ​ന്ത​വാ​ടി ബ​സി​ലെ ക​ണ്ട​ക്ട​ര്‍ സാ​മ്യം തോ​ന്നി​യ ഒ​രാ​ളു​ടെ ചി​ത്രം പ​ക​ര്‍​ത്തി പൊലി​സി​ന് കൈ​മാ​റി. അ​പ്പോ​ഴേ​ക്കും ബ​സ് കൂ​ത്താ​ട്ടു​കു​ളം എ​ത്തി​യി​രു​ന്നു. ക​ണ്ട​ക്ട​ര്‍ അ​യ​ച്ച ചി​ത്രം വി​ല്‍​സ​ണ്‍ ത​ന്നെ​യാ​ണ്എ​ന്ന് തി​രി​ച്ച​റി​ഞ്ഞ പൊലിസ് ഉ​ട​ന്‍ കൂ​ത്താ​ട്ടു​കു​ളം പൊലിസി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യും കൂ​ത്താ​ട്ടു​കു​ളം പൊലിസ് സ്ഥ​ല​ത്തെ​ത്തി ബ​സി​ല്‍​നി​ന്നും വി​ല്‍​സ​നെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

ഈ​സ​മ​യം പ​ത്ത​നാ​പു​ര​ത്ത് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു​നി​ന്ന ക​ട​യ്ക്ക​ല്‍ എ​സ്എ​ച്ച്ഒ​യും സം​ഘ​വും ഉ​ട​ന്‍ കൂ​ത്താ​ട്ടു​കു​ള​ത്തേ​ക്ക് തി​രി​ക്കു​ക​യും പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത് രാ​ത്രി​യോ​ടെ​ത​ന്നെ​ക​ട​യ്ക്ക​ല്‍ സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന തെ​ന്മ​ല സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ എ​ന്‍. സു​നീ​ഷ് ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​രെ റൂ​റ​ല്‍ പൊലി സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.

Kollam

ഓ​ട​യു​ടെ സ്ലാ​ബി​നി​ട​യി​ൽ കാ​ൽ കു​ടു​ങ്ങി​യ 17 കാ​ര​ന് ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​ക​രാ​യി

ച​വ​റ: ഓ​ട​യു​ടെ സ്ലാ​ബി​നി​ട​യി​ൽ കാ​ൽ​കു​ടു​ങ്ങിയ 17കാരന് ച​വ​റ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​ക​രാ​യി. ച​വ​റ പാ​ല​ക്ക​ട​വ് വാ​ർ​ഡി​ൽ 17 കാ​ര​ന്‍റെ കാ​ലാ​ണ് സ്ലാ​ബി​ന് ഇ​ട​യി​ൽ കു​ടു​ങ്ങി​യ​ത്.
ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടു​കൂ​ടി​യാ​യി​രു​ന്നു അ​പ​ക​ടം. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി 20 മി​നി​റ്റോ​ളം പ​രി​ശ്ര​മി​ച്ചാ​ണ് സ്ലാ​ബി​ന് ഇ​ട​യി​ൽ​പ്പെ​ട്ട കാ​ൽ പു​റ​ത്തെ​ടു​ത്ത​ത്. ഈ ​ഭാ​ഗ​ത്ത് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വേ​ണ്ട​ത്ര വെ​ളി​ച്ച​മി​ല്ലാ​ത്ത​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്. പ​ശു​വി​നെ അ​ഴി​ച്ചു​കൊ​ണ്ട് വ​രാ​ൻ പോ​യ അ​ച്ഛ​ന് പി​ന്നാ​ലെ ന​ട​ന്നു​പോ​യ​താ​യി​രു​ന്നു 17കാ​ര​ൻ.

 

Kollam

കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗൃ​ഹ​നാ​ഥ​ന് പ​രി​ക്ക്

പു​ന​ലൂ​ർ: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗൃ​ഹ​നാ​ഥ​നാ​യ മു​ൻ സൈ​നി​ക​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ചി​റ്റാ​ശേ​രി അ​യ​ണി​പ്പ​ള്ളി മേ​ലേ​തി​ൽ കെ.​വി. മ​ത്താ​യി​ (60) നാണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

ത​ല​വൂ​ർ പ​ഞ്ചാ​യ​ത്ത് പ​ന​മ്പ​റ്റ - ചി​റ്റാ​ശേ​രി റോ​ഡി​ൽ പ​ഴ​യ ബി​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റി​ന് സ​മീ​പ​ത്തു​ള്ള തോ​ട്ട​ത്തി​ലാ​യി​രു​ന്നു കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം. ആ​ടി​ന് തീ​റ്റ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി തോ​ട്ട​ത്തി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു മ​ത്താ​യി.
ആ​ക്ര​മ​ണ​ത്തി​ൽ മ​ത്താ​യി​യു​ടെ കൈ​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ ത​ന്നെ പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ഇ​ദ്ദേ​ഹ​ത്തെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Kollam

ജീ​വി​ത​ത്തി​ന്‍റെ കേ​ന്ദ്രം ദൈ​വ​മാ​ക​ട്ടെ: ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ക്ലീ​മിസ് ബാ​വ

അ​ഞ്ച​ല്‍ : മ​നു​ഷ്യ ജീ​വി​ത​ത്തി​ന്‍റെ കേ​ന്ദ്രം ദൈ​വ​മാ​ക​ണ​മെ​ന്ന് മലങ്കര കത്തോലിക്കാ സഭ മേ​ജ​ര്‍ ആ​ര്‍​ച്ച് ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മിസ് കാ​തോ​ലി​ക്കാ​ബാ​വ വി​ശ്വാ​സി​ക​ളെ ആ​ഹ്വാ​നം ചെ​യ്തു. 26-ാമ​ത് അ​ഞ്ച​ല്‍ ക​ണ്‍​വ​ന്‍​ഷ​ന്‍റെ സ​മാ​പ​ന സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു കാ​തോ​ലി​ക്കാ​ബാ​വ.
അ​ഞ്ച് ദി​വ​സം നീ​ണ്ടു​നി​ന്ന ക​ണ്‍​വ​ന്‍​ഷ​ന്‍ ഇ​ന്ന​ലെ സ​മാ​പി​ച്ചു. അ​ഞ്ച​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ബ​ലി വേ​ദി​യി​ല്‍ കാ​തോ​ലി​ക്കാ​ ബാ​വാ​യു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ സ​മൂ​ഹ​ബ​ലി ന​ട​ന്നു. നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളാ​ണ് സ​മാ​പ​ന യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

വി​വി​ധ ദി​വ​സ​ങ്ങ​ളി​ല്‍ ഫാ. ​ഡാ​നി​യേ​ല്‍ പൂ​വ​ണ്ണ​ത്തി​ല്‍ (മൗ​ണ്ട് കാ​ര്‍​മ​ല്‍ ധ്യാ​ന​കേ​ന്ദ്രം തി​രു​വ​ന​ന്ത​പു​രം), ഫാ. ​ഫ്രാ​ന്‍​സി​സ് ക​ര്‍​ത്താ​നം (പോ​ട്ട ആ​ശ്ര​മം), ഫാ. ​തോ​മ​സ് അ​റ​യ്ക്ക​ല്‍ (പോ​ട്ട ആ​ശ്ര​മം) എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ വൈ​ദി​ക ജി​ല്ലാ വി​കാ​രി ഫാ. ​ബോ​വ​സ് മാ​ത്യു, ഫാ. ​ജെ​യിം​സ് പാ​റ​വി​ള കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ, ഫാ.ജോ​ണ്‍ കാ​ര​വി​ള കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ, ഫാ.അ​ല​ക്സ് ക​ള​പ്പി​ല, ഫാ.മാ​ത്യു ച​രി​വു​കാ​ലാ​യി​ല്‍, ഫാ.വി​ല്‍​സ​ണ്‍ ച​രു​വി​ള, ഫാ.റെ​ഞ്ചി മ​ണി​പ്പ​റ​മ്പി​ല്‍, ഫാ.ജോ​സ​ഫ് തോ​ട്ട​ത്തി​ല്‍​ക​ട​യി​ല്‍, ഫാ.​ക്രി​സ്റ്റി ച​രു​വി​ള,ഫാ. ​വ​ര്‍​ഗീ​സ് പു​ല്ലും​വി​ള, ഫാ.ഗീ​വ​ര്‍​ഗീ​സ് കു​റ്റി​വ​ട​ക്കേ​തി​ല്‍, ഫാ. ​ഡാ​നി പു​തു​മ​ന, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഡോ. ​കെ.​വി. തോ​മ​സ് കു​ട്ടി, ജോ. ​ക​ണ്‍​വീ​ന​ര്‍ രാ​ജ​ന്‍ ഏ​ഴം​കു​ളം എ​ന്നി​വ​ര്‍ പങ്കെടുത്തു.

Kollam

ചാ​മ്പ്യ​ൻ​സ് ബോട്ട് ലീ​ഗ് മ​ത്സ​രം തീ​പാ​റും: മ​ന്ത്രി പി.സി. വി​ഷ്ണു​നാ​ഥ്

കൊ​ല്ലം: ചാ​മ്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗ് ഫൈ​ന​ലും പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി വ​ള്ളം​ക​ളി​യും നാ​ളെ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് അ​ഷ്ട​മു​ടി​ക്കാ​യ​ലി​ൽ ന​ട​ക്കു​മെ​ന്നും ഇ​ക്കു​റി മ​ത്സ​രം തീ​പാ​റു​മെ​ന്നും മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്. കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മു​ള്ള ഡി​ടി​പി​സി ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ്രസംഗിക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഈ ​വ​ർ​ഷ​ത്തെ ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​യു​ടെ ഇ​തു​വ​രെ​യു​ള്ള മ​ത്സ​ര​ങ്ങ​ൾ വ​ലി​യ ആ​വേ​ശ​ത്തി​ലാ​ണ് പൂ​ർ​ത്തി​യാ​യ​ത്. മു​ൻ​കാ​ല​ങ്ങ​ളേക്കാ​ൾ വ​ലി​യ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​മാ​ണ് എ​ല്ലാ ജ​ലോ​ത്സ​വ​ങ്ങ​ളി​ലും ഉ​ണ്ടാ​യ​ത്. വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് അ​വ​രു​ടെ ട്രാ​വ​ൽ പ്ലാ​ൻ ചെ​യ്യാ​നു​ള്ള സൗ​ക​ര്യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് അ​ടു​ത്ത വ​ർ​ഷം മു​ത​ൽ നെ​ഹ്റു ട്രോ​ഫി ജ​ലോ​ത്സ​വം മു​ൻ​പ് ന​ട​ന്നി​രു​ന്ന​ത് പോ​ലെ ഒാ​ഗ​സ്റ്റ് ര​ണ്ടാം ശ​നി​യാ​ഴ്ച​യും പ്ര​സി​ഡ​ൻ​സ് ട്രോ​ഫി ന​വം​ബ​ർ ഒ​ന്നാം തീ​യ​തിയിലും സ്ഥി​ര​മാ​യി ന​ട​ത്താ​ൻ ടൂ​റി​സം വ​കു​പ്പ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. വ​ള്ളം​ക​ളി​ക്ക് വ​ലി​യ സാ​മ്പ​ത്തി​ക പി​ന്തു​ണ​യാ​ണ് സ​ർ​ക്കാ​ർ ന​ൽ​കു​ന്ന​ത്. സ​മ്മ​ന​ത്തു​ക കൂ​ടാ​തെ ഏ​താ​ണ്ട് ഒ​രു സീ​സ​ൺ ക​ളി​ക്കു​ന്ന ഒ​രു ചു​ണ്ട​ൻ വ​ള്ള​ത്തി​ന് 45 ല​ക്ഷം മു​ത​ൽ 50 ല​ക്ഷം രൂ​പ വ​രെ ബോ​ണ​സ് ഇ​ന​ത്തി​ൽ ഗ​വ​ൺ​മെ​ന്‍റി​ൽ നി​ന്ന് ല​ഭി​ക്കും.

കൊ​ല്ല​ത്തി​ന്‍റെ ടൂ​റി​സം മേ​ഖ​ല​യ്ക്ക് വ​ലി​യ പ്രാ​ധാ​ന്യം ല​ഭി​ക്കു​ന്ന കാ​ല​മാ​ണി​ത്. ബാ​ക്ക് വാ​ട്ട​ർ ടൂ​റി​സം, ബീ​ച്ച് ടൂ​റി​സം, അ​ഡ്വ​ഞ്ച​ർ ടൂ​റി​സം, പി​ൽ​ഗ്രി​മേ​ജ് ടൂ​റി​സം തു​ട​ങ്ങി​യ​വ​യൊ​ക്കെ ജി​ല്ല​യി​ൽ ശ​ക്തി​യാ​ർ​ജി​ക്കു​ക​യാ​ണെന്നും മന്ത്രി പറഞ്ഞു.

മൂ​ന്ന് ദി​വ​സം സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞു. സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളു​ടെ അ​വ​സാ​ന ദി​ന​മാ​യ ഇ​ന്ന് ആ​ശ്രാ​മം ശ്രീ​നാ​രാ​യ​ണ​ഗു​രു സാം​സ്‌​കാ​രി​ക സ​മു​ച്ച​യ​ത്തി​ലെ മം​ഗ​നി​യാ​ര്‍ ഗാ​ര്‍​ഡ​ന്‍​സി​ല്‍ മ​ത്താ​യി സു​നി​ലും സം​ഘ​വും ന​യി​ക്കു​ന്ന പാ​ട്ടു​പു​ര​യും എ​ട്ടി​ന് കീ​ഴി​ല്ലം ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ അ​വ​ത​രി​പ്പി​ക്കു​ന്ന മു​ടി​യേ​റ്റും അ​ര​ങ്ങേ​റും. പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി ജ​ലോ​ത്സ​വ​വും ചാ​മ്പ്യ​ൻ​സ് ലീ​ഗ് സ​മാ​പ​ന​വും കു​റ്റ​മ​റ്റ രീ​തി​യി​ലും ആ​വേ​ശ​ക​ര​മാ​യും സം​ഘ​ടി​പ്പി​ക്കാ​ൻ എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വ​നി​ത, ശി​ശു​ക്ഷേ​മ മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ, എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി, എം​എ​ൽ​എ വി​ഷ്ണു മോ​ഹ​ൻ, മേ​യ​ർ എ.​കെ. ഹ​ഫീ​സ്, ക​ളക്‌ടർ ആ​നി ജൂ​ല തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Kollam

കു​ട്ടി​ക​ൾ വി​ഷ​പ്പു​ക ശ്വ​സി​ച്ച സം​ഭ​വം: ശി​ശു​ക്ഷേ​മ സ​മി​തി സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു

കൊ​ട്ടി​യം: ഓ​ക്സി​ലി​യം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ കു​ട്ടി​ക​ൾ വി​ഷ​വാ​ത​കം ശ്വ​സി​ച്ച സം​ഭ​വത്തിൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യും സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​വും ന​ട​ത്തി കു​ട്ടി​ക​ളി​ലും ര​ക്ഷി​താ​ക്ക​ളി​ലു​ള്ള ആ​ശ​ങ്ക അ​ക​റ്റ​ണ​മെ​ന്ന് ശി​ശു​ക്ഷേ​മ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ളി​ന് സ​മീ​പ​മു​ള്ള ടാ​ർ - ബി​റ്റു​മെ​ൻ മി​ക്സിം​ഗ് പ്ലാ​ന്‍റി​ൽ​നി​ന്നും ഉ​യ​ർ​ന്ന വി​ഷ​പ്പു​ക ശ്വ​സി​ച്ച് കു​ട്ടി​ക​ൾ​ക്ക് ത​ല​വേ​ദ​ന​യും ത​ല​ക​റ​ക്കവും ഛർ​ദി​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ തു​ട​ർ​ന്ന് ഏ​റ്റ​വും അ​ടു​ത്തു​ള്ള​ഹോ​ളി​ക്രോ​സ് ആ​ശു​പ​ത്രി​യി​ൽ കു​ട്ടി​ക​ളെ പ്ര​വേ​ശി​പ്പി​ച്ചു.

വൈ​കുന്നേരത്തോടെ കു​ട്ടി​ക​ളെ ഡി​സ്ചാ​ർ​ജ് ചെ​യ്തു. അ​ധ്യാ​പ​ക​ർ​ക്കും അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പെ​ട്ട​താ​യി വൈ​സ് പ്രി​ൻ​സി​പ്പാ​ൾ ഫ്രി​നി​ഷ​യും അ​ധ്യാ​പ​ക​രും പ​റ​ഞ്ഞു. 2026 ജൂ​ൺ ഒന്പതിന് ​ഇ​തേ​പോ​ലെ കു​ട്ടി​ക​ളി​ൽ ചി​ല​ർ​ക്ക് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ മു​ഖ്യ​മ​ന്ത്രി​ക്കും വ​കു​പ്പ് മേ​ധാ​വി​ക​ൾ​ക്കും ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ആ​ദി​ച്ച​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് താ​ത്കാ​ലി​ക സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി. തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ചു.

തു​ട​ർ​ന്ന് പ്ലാ​ന്‍റ് ഉ​ട​മ അ​ന​ന്ത​പു​രി​ട്രേ​ഡേ​ഴ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എം.​ഡി കേ​ര​ള ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും 2019 ലെ ​മ​റ്റൊ​രു​ കേ​സി​ന്‍റെ ഫു​ൾ ബ​ഞ്ച് വി​ധി ചൂ​ണ്ടി​ക്കാ​ട്ടി പ​ഞ്ചാ​യ​ത്തുക​ൾ​ക്ക് ഇ​ത്ത​രം വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​നു​വാ​ദം നി​ര​സി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റ് സ്റ്റോ​പ്പ് മെ​മ്മോ​യ്ക്ക് ഇ​ട​ക്കാ​ല സ്റ്റേ ​അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച് കേ​സ് ന​വം​ബ​ർ 30 ലേ​ക്ക് പോ​സ്റ്റ് ചെ​യ്തു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ലാ​ന്‍റ് തു​ട​ർ​ന്നും പ്ര​വ​ർ​ത്തി​ക്കു​ക​യും കു​ട്ടി​ക​ൾ​ക്ക് അ​സ്വ​സ്ഥ​ത ഉ​ണ്ടാ​കു​ക​യും ചെ​യ്ത​ത്.

ശി​ശു​ക്ഷേ​മ സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി, അ​ഡ്വ ഡി. ​ഷൈ​ൻ​ദേ​വ് , ട്ര​ഷ​റ​ർ എ​ൻ. അ​ജി​ത് പ്ര​സാ​ദ്, നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം ക​റ​വൂ​ർ എ​ൽ.വ​ർ​ഗീ​സ് എ​ന്നി​വ​ർ സ്കൂ​ൾ, ആ​ശു​പ​ത്രി, പൊ​ലിസ് അ​ധി​കൃ​ത​രിൽ നി​ന്നും വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് തേ​ടി.
തു​ടർ​ന്ന് പ്ലാ​ന്‍റും പ​രി​സ​ര​വും സ​ന്ദ​ർ​ശി​ച്ചു സം​ഭ​വം സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യും സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​വും ന​ട​ത്തി കു​ട്ടി​ക​ളി​ലും ര​ക്ഷി​താ​ക്ക​ളി​ലും​ഉ​ള്ള ആ​ശ​ങ്ക അ​ക​റ്റി, കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.
ശി​ശു​ക്ഷേ​മ സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്‌ടർ​ക്ക് സ​മ​ഗ്ര​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Kollam

പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി ആ​വേ​ശ​ത്തി​ല്‍ ജി​ല്ല

കൊ​ല്ലം: പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി 12-ാം എ​ഡി​ഷ​ന്‍റെ​യും ചാ​മ്പ്യ​ന്‍​സ് ബോ​ട്ട് ലീ​ഗ് ഫൈ​ന​ലി​ന്‍റെ​യും ആ​വേ​ശ​ത്തി​ല്‍ കൊ​ല്ലം. 21ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കൊ​ല്ലം അ​ഷ്ട​മു​ടി കാ​യ​ലി​ല്‍ ന​ട​ക്കു​ന്ന വ​ള്ളം​ക​ളി​യു​ടെ വി​ളം​ബ​ര ഘോ​ഷ​യാ​ത്ര ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് തൊ​ഴി​ല്‍, വ​നി​ത മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്യും.
പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സ് പ​രി​സ​ര​ത്തു​നി​ന്ന് ആ​രം​ഭി​ച്ച് പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി പ​വ​ലി​യ​ന്‍ വ​രെ നീ​ളു​ന്ന വ​ര്‍​ണാ​ഭ​മാ​യ സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര​യി​ല്‍ വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ള്‍ അ​ണി​നി​ര​ക്കും. മേ​യ​ര്‍ എ.​കെ. ഹ​ഫീ​സ്, വി​ഷ്ണു മോ​ഹ​ന്‍ എം​എ​ല്‍​എ, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ള്‍, ജി​ല്ലാ ക​ല​ക്ട​ര്‍ ആ​നി ജൂ​ല തോ​മ​സ്, ക​ലാ​കാ​യി​ക സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ര്‍, വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍, എ​ന്‍​എ​സ്എ​സ്, എ​സ്പി സി, ​എ​ന്‍​സി​സി കേ​ഡ​റ്റു​ക​ള്‍, കു​ടും​

ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍, തു​ട​ങ്ങി​യ​വ​രും ഘോ​ഷ​യാ​ത്ര​യി​ല്‍ അ​ണി​ചേ​രും.
ഇ​ന്ന് രാ​വി​ലെ 6.30ന് ​മേ​യ​ര്‍ എ ​കെ ഹ​ഫീ​സ്, വി​ഷ്ണു മോ​ഹ​ന്‍ എം ​എ​ല്‍ എ, ​ജി​ല്ലാ ക​ല​ക്ട​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഡി ​ടി പി ​സി, കോ​ര്‍​പ്പ​റേ​ഷ​ന്‍, ഹ​രി​ത​ക​ര്‍​മ​സേ​ന, ബോ​ട്ട് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ തു​ട​ങ്ങി​യ​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വ​ള്ളം​ക​ളി ന​ട​ക്കു​ന്ന കാ​യ​ല്‍ പ്ര​ദേ​ശം ശു​ചീ​ക​രി​ക്കും. നി​ല​വി​ല്‍ ട്രാ​ക്കി​ന്‍റെ പ​രി​ശോ​ധ​ന പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്.
പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി വ​ള്ളം​ക​ളി​യി​ലെ ക​ളി​വ​ള്ള​ങ്ങ​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഇ​ന്ന് വൈ​കി​ട്ട് അ​ഞ്ച് വ​രെ തു​ട​രും. ഇ​രു​ട്ടു​കു​ത്തി ബി ​ഗ്രേ​ഡ് ഇ​ന​ത്തി​ല്‍ മൂ​ന്ന് വ​ള്ള​ങ്ങ​ളും വ​നി​ത​ക​ള്‍ തു​ഴ​യു​ന്ന തെ​ക്ക​നോ​ടി​യി​ല്‍ മൂ​ന്ന് വ​ള്ള​ങ്ങ​ളും ഇ​രു​ട്ടു​കു​ത്തി എ ​ഗ്രേ​ഡ് ഇ​ന​ത്തി​ല്‍ ഒ​രു വ​ള്ള​വും ഇ​തു​വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ വി​ല​യി​രു​ത്താ​ന്‍ ഡി​ടി​പി​സി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ റേ​സ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ആ​ര്‍. കെ. ​കു​റു​പ്പി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ യോ​ഗം ചേ​ര്‍​ന്നു.
ഇ​ന്ന് ജോ​ബ് കു​ര്യ​ന്‍ ന​യി​ക്കു​ന്ന സം​ഗീ​ത​നി​ശ
ഇ​ന്ന് വൈ​കീ​ട്ട് 6.30ന് ​ആ​ശ്രാ​മം ശ്രീ​നാ​രാ​യ​ണ​ഗു​രു സാം​സ്‌​കാ​രി​ക സ​മു​ച്ച​യ​ത്തി​ലെ മം​ഗ​നി​യാ​ര്‍ ഗാ​ര്‍​ഡ​ന്‍​സി​ല്‍ ഗാ​യ​ക​ന്‍ ജോ​ബ് കു​ര്യ​നും സം​ഘ​വും സം​ഗീ​ത​വി​രു​ന്നൊ​രു​ക്കും. നാ​ളെ വൈ​കീ​ട്ട് 6.30ന് ​ശ്രീ​നാ​രാ​യ​ണ​ഗു​രു സാം​സ്‌​കാ​രി​ക സ​മു​ച്ച​യ​ത്തി​ല്‍ മ​ത്താ​യി സു​നി​ലും സം​ഘ​വും ന​യി​ക്കു​ന്ന പാ​ട്ടു​പു​ര​യും എ​ട്ട് മ​ണി​ക്ക് കീ​ഴി​ല്ലം ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ അ​വ​ത​രി​പ്പി​ക്കു​ന്ന മു​ടി​യേ​റ്റും അ​ര​ങ്ങേ​റും.

മി​ക​ച്ച ക​വ​റേ​ജി​ന് പു​ര​സ്‌​കാ​രം

പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി ജ​ലോ​ത്സ​വ​ത്തി​ന്‍റെ 12-ാം എ​ഡി​ഷ​ന് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ മി​ക​ച്ച പ്ര​ചാ​ര​വും ക​വ​റേ​ജും ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ വ്ലോഗ​ര്‍​മാ​രു​ടെ യോ​ഗം ജി​ല്ലാ ഡി ​ടി പി ​സി ഓ​ഫിസി​ല്‍ ചേ​ര്‍​ന്നു.
പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി​യോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളും അ​നു​ബ​ന്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും വ്‌​ളോ​ഗ​ര്‍​മാ​ര്‍ ജ​ന​ങ്ങ​ളി​ലേ​ക്ക് കൂ​ടു​ത​ല്‍ ഫ​ല​പ്ര​ദ​മാ​യി എ​ത്തി​ക്ക​ണ​മെ​ന്ന് മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥി​ന്‍റെ പ്ര​തി​നി​ധി കു​രീ​പ്പ​ള്ളി സ​ലിം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി​യു​ടെ പ്രാ​ധാ​ന്യം പ​ര​മാ​വ​ധി ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നൊ​പ്പം കൊ​ല്ലം ജി​ല്ല​യു​ടെ പെ​രു​മ ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കാ​നും വ്‌​ലോ​ഗ​ര്‍​മാ​രു​ടെ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന് യോ​ഗ​ത്തി​ല്‍ സം​സാ​രി​ച്ച മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യു​ടെ പ്ര​തി​നി​ധി തൃ​ദീ​പ് കു​മാ​ര്‍ പ​റ​ഞ്ഞു. ജ​ലോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ ത​രം​ഗ​മാ​കു​ന്ന മി​ക​ച്ച വ്‌​ലോ​ഗു​ക​ള്‍ ത​യ്യാ​റാ​ക്കു​ന്ന വ്‌​ളോ​ഗ​ര്‍​മാ​ര്‍​ക്ക് പ്ര​ത്യേ​ക പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ന​ല്‍​കും.

ആ​വേ​ശ​മാ​യി ഫു​ട്‌​ബോ​ള്‍ മ​ത്സ​രം;

പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി ജ​ലോ​ത്സ​വ​ത്തി​ന്‍റെ പ്ര​ചാ​ര​ണാ​ര്‍​ഥം ആ​ശ്രാ​മം മൈ​താ​ന​ത്ത് സം​ഘ​ടി​പ്പി​ച്ച ആ​വേ​ശ​ക​ര​മാ​യ ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ത്തി​ല്‍ ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ ടീം ​ജേ​താ​ക്ക​ള്‍. അ​സി​സ്റ്റ​ന്‍റ് പൊലിസ് ക​മ്മീ​ഷ​ണ​ര്‍ എ​സ്. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊലിസ് ടീ​മി​നെ ഒ​രു ഗോ​ളി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് മു​ന്‍ കേ​ര​ള താ​രം ഫൈ​സ​ല്‍ റാ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ ടീം ​ക​പ്പു​യ​ര്‍​ത്തി​യ​ത്. പെ​നാ​ല്‍​റ്റി ഷൂ​ട്ടൌ​ട്ടി​ലേ​ക്ക് നീ​ണ്ട ആ​ദ്യ ലീ​ഗ് മ​ത്സ​ര​ത്തി​ല്‍ ജി​ല്ലാ ക​ല​ക്ട​റു​ടെ ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് പൊ​ലിസ് ടീം ​ഫൈ​ന​ലി​ലെ​ത്തി​യ​ത്. ര​ണ്ടാം ലീ​ഗ് മ​ത്സ​ര​ത്തി​ല്‍ ഒ​രു ഗോ​ളി​ന് മേ​യ​റു​ടെ ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ ടീം ​ഫൈ​ന​ലി​ലെ​ത്തി​യ​ത്. ജി​ല്ലാ ക​ല​ക്ട​ര്‍ ആ​നി ജൂ​ലാ തോ​മ​സ് മ​ത്സ​രം കി​ക്ക് ഓ​ഫ് ചെ​യ്തു.

Kollam

സ​ഹോ​ദ​യ സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ വി​മ​ല സെ​ൻ​ട്ര​ൽ സ്കൂ​ളി​ന് തി​ള​ക്ക​മാ​ർ​ന്ന നേ​ട്ടം

ചാ​ത്ത​ന്നൂ​ർ: കേ​ര​ള​ത്തി​ലെ സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളു​ടെ സ​ഹോ​ദ​യ സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ കാ​രം​കോ​ട് വി​മ​ല സെ​ൻ​ട്ര​ൽ സ്കൂ​ളി​ന് ശ്ര​ദ്ധേ​യ​മാ​യ നേ​ട്ടം. ഒ​പ്പ​ന, സം​ഘ​നൃ​ത്തം, മൂ​കാ​ഭി​ന​യം തു​ട​ങ്ങി​യ ഗ്രൂ​പ്പി​ന​ങ്ങ​ളി​ലും വി​വി​ധ നോ​ൺ സ്റ്റേ​ജ് ഇ​ന​ങ്ങ​ളി​ലും വി​ദ്യാ​ർ​ഥി​ക​ൾ എ ​ഗ്രേ​ഡ് ക​ര​സ്ഥ​മാ​ക്കി. വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക ക​ഴി​വി​നും ക​ഠി​നാ​ധ്വാ​ന​ത്തി​നു​മു​ള്ള അം​ഗീ​കാ​ര​മാ​യി മാ​റി​യ ഈ ​നേ​ട്ട​ത്തി​ൽ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് ക​രി​മ്പാ​ലി​ൽ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജെ​റി​ൻ​തു​ണ്ടി​ൽ, പ്രി​ൻ​സി​പ്പ​ൽ ടോം ​മാ​ത്യു, വൈ​സ് പ്രി​ൻ​സി​പ്പ​ൽ എ​ബി എ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ ടീ​മി​നെ അ​ഭി​ന​ന്ദി​ച്ചു.

 

Kollam

എം​ഡി​എം​എ​യു​മാ​യി യുവാവ് പിടിയിൽ

കൊ​ല്ലം: എ​ക്‌​സൈ​സ് ഓ​പ്പ​റേ​ഷ​ന്‍ ത​ണ്ട​റി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ റെ​യ്ഡി​ല്‍ 11 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ഭി​രാ​ജിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കൊ​ല്ലം കൊ​റ്റ​ങ്ക​ര കു​ട്ടി​ച്ചി​റ ദേ​ശ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​യി​രു​ന്നു അ​റ​സ്റ്റ് ചെ​യ്ത​ത്.
കൊ​റ്റം​ക​ര കി​ളി​കൊ​ല്ലൂ​ര്‍ ക​ല്ലും​താ​ഴം റോ​യ​ല്‍ ന​ഗ​ര്‍ ത​റ​യി​ല്‍ വീ​ട്ടി​ല്‍ നി​ഷാ​ദ്(35 )ആ​ണ് 11 ഗ്രാം ​മ​യ​ക്കു​മ​രു​ന്നു മാ​യി പി​ടി​യി​ലാ​യ​ത്. അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഗ്രേ​ഡ് ശ്രീ​കു​മാ​ര്‍, പ്രി​വ​ന്‍റീ​വ് ഓ​ഫിസ​ര്‍ ദി​ലീ​പ് കു​മാ​ര്‍, പ്രി​വ​ന്‍റീവ് ഓ​ഫിസ​ര്‍ ഗ്രേ​ഡ് ഷെ​ഫീ​ക്ക്, അ​ഖി​ല്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫിസ​ര്‍ ജൂ​ലി​യ​ന്‍ ക്രൂ​സ്, വ​നി​ത സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫിസ​ര്‍ ബീ​ന, എ​ക്‌​സൈ​സ് ഡ്രൈ​വ​ര്‍ സ​ന്തോ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Kollam

അ​ഞ്ച​ൽ പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ മാ​റ്റം വൈ​കു​ന്നു

അ​ഞ്ച​ൽ : അ​ഞ്ച​ൽ പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യം മാ​റ്റി​സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി വൈ​കു​ന്നു. ആ​ർ​ഒ ജം​ഗ്ഷ​നി​ലു​ള്ള കാ​ര്യാ​ല​യം മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ലെ സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ർ​മി​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. ഇ​തി​നാ​യി 12 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി ത​യ്യാ​റാ​ക്കി സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കു​ക​യും അം​ഗീ​കാ​രം ല​ഭി​ക്കു​ക​യും ചെ​യ്തു. എ​ങ്കി​ലും ഇ​തു​വ​രെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

അ​ഞ്ച​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ലെ ഒ​രേ​ക്ക​ർ ഭൂ​മി​യി​ൽ 60 സെ​ന്‍റി​ലാ​ണ് മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്‌. ബാ​ക്കി 40 സെ​ന്‍റ് പഞ്ചാ​യ​ത്ത് കാ​ര്യാ​ല​യം നി​ർ​മി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കാം. ആ​ർഒ ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യം അ​വി​ടെ​നി​ന്ന് മാ​റ്റു​ന്ന​തോ​ടെ ആ ​സ്ഥ​ലം ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​യു​ടെ വി​ക​സ​ന​ത്തി​നോ മ​റ്റോ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യും.
ഒ​രു സൗ​ക​ര്യ​വും ഇ​ല്ലാ​തെ​യാ​ണ് നി​ല​വി​ലെ പ​ഞ്ചാ​യ​ത്ത് ഓ​ഫിസ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഓ​ഫിസി​ലെ​ത്തു​ന്ന​വ​ർ​ക്ക് വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യാ​നും ഇ​ട​മി​ല്ല.

സ​ബ് ട്ര​ഷ​റി, കൃ​ഷി​ഭ​വ​ൻ, വി​ല്ലേ​ജ് ഓ​ഫിസ്, സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫിസ്, റീ ​സ​ർ​വേ ഓ​ഫിസ്, സെ​യി​ൽ സ്‌ ​ടാ​ക്‌​സ് ഓ​ഫിസ്, പൊ​തു​മ​രാ​മ​ത്ത് റോ​ഡ്, കെ​ട്ടി​ട വി​ഭാ​ഗ​ങ്ങ​ൾ, അ​ക്ഷ​യ​കേ​ന്ദ്രം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യാ​ണ് മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്‌. പ​ഞ്ചാ​യ​ത്ത് ഓ​ഫിസു​കൂ​ടി എ​ത്തു​ന്ന​തോ​ടെ മ​റ്റ് ഓ​ഫീ​സു​ക​ളും ഇ​വി​ടേ​ക്ക് കൊ​ണ്ടു​വ​രാ​ൻ ക​ഴി​യും. എ​ല്ലാ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വേ​ഗം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു​വെ​ങ്കി​ലും ഇ​തു​വ​രെ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

 

Kollam

പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നേ​രേ കൈ​യേ​റ്റം: ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ

ചാ​ത്ത​ന്നൂ​ർ: പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി ഉ​ദ്യോ​ഗ​സ്ഥ​രെ അ​സ​ഭ്യം വി​ളി​ക്കു​ക​യും കൈ​യ്യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ര​ണ്ടു​പേ​രെ ചാ​ത്ത​ന്നൂ​ർ പൊലി​സ് അ​റ​സ്റ്റ് ചെ​യ്യ്തു. മീ​നാ​ട് വി​ല്ലേ​ജി​ലെ ഇ​ട​നാ​ട് കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ സു​ധീ​ഷ്(32), മീ​നാ​ട് വി​ല്ലേ​ജി​ലെ ഇ​ട​നാ​ട് വി​ള​യി​ൽ വീ​ട്ടി​ൽ ജ​യ​ൻ (41) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ചൊ​വാ​ഴ്ച വൈ​കി​ട്ട് 4.30 ഓ​ടെ മീ​നാ​ട് വി​ല്ലേ​ജി​ലെ കൊ​ല്ലാ​യി​ക്ക​ൽ വാ​ച്ചി ഭാ​ഗ​ത്ത് ചാ​ത്ത​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നിയ​റും സ​ഹ​പ്ര​വ​ർ​ത്ത​ക​രും റോ​ഡ് ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സൈ​റ്റ് പ​രി​ശോ​ധ​ന ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

പ​രി​ശോ​ധ​ന​യ്ക്കി​ടെ സ്ഥ​ല​ത്തെ​ത്തി​യ പ്ര​തി​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ത​ട്ടി​ക്ക​യ​റു​ക​യും അ​സ​ഭ്യം വി​ളി​ക്കു​ക​യും കൈ​യ്യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​യു​ടെ ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യും അ​വ​രോട് മോശമായി പെരുമാറു കയും ചെ​യ്തു. സം​ഭ​വ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​റു​ടെ പ​രാ​തി​യി​ൽ ചാ​ത്ത​ന്നൂ​ർ എ​സി​പി രാ​കേ​ഷി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ചാ​ത്ത​ന്നൂ​ർ എ​സ്എ​ച്ച് ഒ ​നി​തി​ൻ ന​ള​ൻ, എ​സ്ഐ മാ​രാ​യ രാ​കേ​ഷ് പ​ണി​ക്ക​ർ, ഷാ​ജി, എ​എ​സ്ഐ മാ​രാ​യ ലാ​ലു, വി​ജ​യ​ൻ സി​പി​ഒ ക​ണ്ണ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ പൊലിസ് സം​ഘ​മാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്തത്.

 

 

Kollam

നാ​ട്ടു​കാ​രെ മു​ൾ​മു​ന​യി​ലാ​ക്കി അക്രമകാരിയായ കാ​ട്ടു​പ​ന്നി

കൊ​ല്ലം: വ​ള്ളി​ക്കീ​ഴ് ഭാ​ഗ​ത്ത് തി​ങ്ക​ൾ രാ​ത്രി ക​ണ്ട അ​ക്ര​മ​കാ​രി​യാ​യ കാ​ട്ടു​പ​ന്നി​യെ പി​ടി​കൂ​ടാ​നാ​യി​ല്ല. ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു കാ​ട്ടു​പ​ന്നി​യു​ടെ പ​രാ​ക്ര​മം ഉ​ണ്ടാ​യ​ത്. ആ​റു മ​ണി​ക്കൂ​റോ​ളം നാ​ട്ടു​കാ​രെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ കാ​ട്ടു​പ​ന്നി​യെ പി​ടി​കൂ​ടാ​ൻ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ ശ്ര​മ​വും വി​ഫ​ലം. പൂ​മു​ഖ​ത്ത് ക്ഷേ​ത്ര പ​രി​സ​ര​ത്തു ഭീ​തി സൃ​ഷ്ടി​ച്ച കാ​ട്ടു​പ​ന്നി പ​ള്ളി​ക്കാ​വ് വ​ട്ട​ക്കാ​യ​ൽ ഭാ​ഗ​ത്തേ​ക്കു പോ​യെ​ന്നാ​ണു നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ആ​റു പേ​ർ​ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രു​ക്കേ​റ്റ​ത്. ഇ​വ​രി​ൽ വ​ള്ളി​ക്കീ​ഴ് കെ​എ​സ്ഇ​ബി ന​ഗ​ർ പൂ​മു​ഖ​ത്ത് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ശ്രീ​ല​യ​ത്തി​ൽ വേ​ലാ​യു​ധ​ൻ കു​ട്ടി​യു​ടെ (65) പ​രു​ക്ക് ഗു​രു​ത​ര​മാ​ണ്.കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന് ഡോ​ക്ട​ർ​മാ​ർ ശ​സ്ത്ര​ക്രി​യ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്.
വ​ള്ളി​ക്കീ​ഴ് തൈ​ക്കൂ​ട്ട​ത്തി​ൽ വീ​ട്ടി​ൽ കെ. ​രാ​ജ​ഗോ​പാ​ൽ, ഗോ​കു​ല​ത്തി​ൽ ബി.​ജ​യ​കു​മാ​ർ, മ​രു​ത്ത​ടി സ്വ​ദേ​ശി​ക​ളാ​യ അ​ന​ന്തു, ജെ.​ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ​ക്കും വ​ള്ളി​ക്കീ​ഴ് ജം​ക്‌​ഷ​നി​ൽ​നി​ന്ന യു​വാ​വി​നും ടൗ​ൺ റോ​ഡ് വ​ഴി സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ച്ച ആ​ൾ​ക്കു​മാ​ണ് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രു​ക്കേ​റ്റ​ത്. വാ​ഹ​ന​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു വ​രു​ത്തി. വീ​ടി​ന്‍റെ ഗേ​റ്റ് ത​ക​ർ​ത്തു. കാ​ട്ടു​പ​ന്നി​യെ വ​ള്ളി​ക്കീ​ഴ് ക്ഷേ​ത്ര പ​രി​സ​ര​ത്ത് 2 ദി​വ​സം മു​ൻ​പ് ക​ണ്ടി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

തി​ങ്ക​ൾ രാ​ത്രി 8.30ന് ​പൂ​മു​ഖ​ത്ത് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ​ത്തി​യ കാ​ട്ടു​പ​ന്നി അ​തു​വ​ഴി ന​ട​ന്നു വ​രി​ക​യാ​യി​രു​ന്ന വേ​ലാ​യു​ധ​ൻ കു​ട്ടി​യെ ഇ​ടി​ച്ചു പ​രു​ക്കേ​ൽ​പി​ച്ചു. ഇ​തേ റോ​ഡി​ൽ വ​ള്ളി​ക്കീ​ഴ് ജം​ക്‌​ഷ​ന് സ​മീ​പ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന രാ​ജ​ഗോ​പാ​ലി​നെ​യും മ​റ്റൊ​രു യു​വാ​വി​നെ ഇ​ടി​ച്ചു വീ​ഴ്ത്തി. പി​ന്നീ​ട് ടൗ​ൺ റോ​ഡി​ലേ​ക്ക് ക​യ​റി അ​തു​വ​ഴി വ​രി​ക​യാ​യി​രു​ന്ന സ്കൂ​ട്ട​ർ യാ​ത്രി​ക​നെ ഇ​ടി​ച്ചു വീ​ഴ്ത്തി. വീ​ണ്ടും മ​റ്റൊ​രു ഇ​ട​റോ​ഡ് വ​ഴി തി​രി​കെ പൂ​മു​ഖ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ കാ​ടു മൂ​ടി​യ പ​റ​മ്പി​ലെ​ത്തി. രാ​ത്രി ഒ​ന്പ​തി​നു നാ​ട്ടു​കാ​ർ റോ​ഡി​ലും സ​മീ​പ​ത്തെ പ​റ​മ്പു​ക​ളി​ലും തെ​ര​ച്ചി​ൽ ന​ട​ത്തി. അ​തി​നി​ടെ കൗ​ൺ​സി​ല​ർ പി.​ജെ. രാ​ജേ​ന്ദ്ര​ൻ വ​നം വ​കു​പ്പ് അ​ധി​കൃ​ത​രെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​നെ​ത്തി.

രാ​ത്രി 11 ന് ​വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യി പ്ര​ദേ​ശ​വാ​സി​യാ​യ ബി. ​വി​ജ​യ​കു​മാ​ർ രാ​ത്രി പ​തി​നൊ​ന്നോ​ടെ ബൈ​ക്കി​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി തി​രി​ച്ചു. നാ​ട്ടു​കാ​ർ പ​ട​ക്കം പൊ​ട്ടി​ച്ചു. പ​റ​മ്പി​ൽ ഒ​ളി​ച്ചി​രു​ന്ന കാ​ട്ടു​പ​ന്നി വി​ര​ണ്ട് റോ​ഡി​ലേ​ക്ക് ഒ‍ാ​ടി. ഈ ​സ​മ​യം വി​ജ​യ​കു​മാ​റും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നും സ​ഞ്ച​രി​ച്ച ബൈ​ക്ക് ഇ​ടി​ച്ചു വീ​ഴ്ത്തി. വി​ജ​യ​കു​മാ​റി​ന്‍റെ കാ​ലി​ൽ കാ​ട്ടു​പ​ന്നി​യു​ടെ തേ​റ്റ കൊ​ണ്ട് നി​സാ​ര പ​രി​ക്കേ​റ്റു. പ​രി​സ​ര​ത്തെ മ​റ്റൊ​രു കാ​ട് മൂ​ടി​യ പ​റ​മ്പി​ലേ​ക്ക് കാ​ട്ടു​പ​ന്നി പി​ന്നീ​ട് ഒാ​ടി മ​റ​ഞ്ഞു.
തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ കൂ​ടു​ത​ൽ പേ​ർ സം​ഘ​ടി​ച്ചു തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. നാ​ട്ടു​കാ​ർ ബ​ഹ​ളം വ​ച്ച​തോ​ടെ പ​റ​മ്പി​ൽ​നി​ന്ന് വീ​ണ്ടും പൂ​മു​ഖ​ത്ത് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു കൂ​ടി കാ​ട്ടു​പ​ന്നി ഒ‍ാ​ടി. ഈ ​സ​മ​യം അ​തു​വ​ഴി സ്കൂ​ട്ട​റി​ലും ബൈ​ക്കി​ലു​മാ​യി വ​ന്ന മ​രു​ത്ത​ടി സ്വ​ദേ​ശി​ക​ളാ​യ അ​ന​ന്തു​വി​നെ​യും ജെ. ​ഹ​രി​കൃ​ഷ്ണ​നെ​യും ഇ​ടി​ച്ചു വീ​ഴ്ത്തി. സ​മീ​പ​ത്തു പാ​ർ​ക്ക് ചെ​യ്തി​രു​ന്ന മ​റ്റൊ​രു ബൈ​ക്കും ത​ക​ർ​ത്തു. സ​മീ​പ​ത്തെ ഇ​ട​വ​ഴി​യി​ലൂ​ടെ ഒ‍ാ​ടി വീ​ടി​ന്റെ ഗേ​റ്റ് ഇ​ടി​ച്ചു ത​ക​ർ​ത്തു. പി​ന്നീ​ട് പ​ള്ളി​ക്കാ​വ് വ​ട്ട​ക്കാ​യ​ൽ ഭാ​ഗ​ത്തേ​ക്ക് ഒ‍ാ​ടി​പ്പോ​യി. അ​ർ​ധ​രാ​ത്രി​യോ​ടെ വ​നം വ​കു​പ്പി​ലെ കൂ​ടു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി വ്യാ​പ​ക തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും കാ​ട്ടു​പ​ന്നി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

Kollam

അറുപതോളം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം

കൊ​ട്ടി​യം: ടാ​ര്‍ മി​ക്‌​സിം​ഗ് പ്ലാ​ന്‍റില്‍ നി​ന്നു​ള്ള പു​ക ശ്വ​സി​ച്ച് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട കൊ​ട്ടി​യം ഓ​ക്‌​സി​ലി​യം ഐ​എ​സ്‌സി സ്‌​കൂ​ളി​ലെ അ​റു​പ​തോ​ളം വി​ദ്യാ​ര്‍​ഥി​ക​ളേ​യും ര​ണ്ട് അ​ധ്യാ​പ​ക​രെ​യും വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഒ​രു കു​ട്ടി​യെ ഐ​സി​യു​വി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടേ​യും നി​ല ഗു​രു​ത​ര​മ​ല്ല.

ശ്വാ​സം​മു​ട്ട​ല്‍, ത​ല​വേ​ദ​ന, ഛര്‍​ദി, ശ​രീ​ര​ത്തി​ല്‍ ചൊ​റി​ച്ചി​ല്‍ തു​ട​ങ്ങി​യ അ​സ്വ​സ്ഥ​ത​ക​ള്‍ അ​നു​ഭ​വ​പ്പെ​ട്ട കു​ട്ടി​ക​ളെ സ​മീ​പ​ത്തെ ഹോ​ളി​ക്രോ​സ് ആ​ശു​പ​ത്രി​യി​ല്‍ നി​ന്നെ​ത്തി​യ ആം​ബു​ല​ന്‍​സു​ക​ളി​ലാ​ണ് ആ​ദ്യം ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. വീ​ണ്ടും കൂ​ടു​ത​ല്‍ കു​ട്ടി​ക​ളി​ല്‍ അ​സ്വ​സ്ഥ​ത പ്ര​ക​ട​മാ​യ​തോ​ടെ പാ​ല​ത്ത​റ​യി​ലെ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി, മേ​വ​റ​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും വി​ദ്യാ​ര്‍​ഥി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
വി​ഷ​പ്പുക പ​ര​ന്ന​താ​യി പ​രി​ഭ്രാ​ന്തി പ​ര​ന്ന​തോ​ടെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ന്നെ​ത്തി​യ മെ​ഡി​ക്ക​ല്‍ ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ക്‌​സി​ജ​ന്‍ സ​ഹാ​യം ഉ​ള്‍​പ്പെ​ടെ​യു​ള്ള ചി​കി​ത്സ ന​ല്‍​കു​ക​യും എ​ട്ട് ആം​ബു​ല​ന്‍​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ അ​സ്വ​സ്ഥ​യു​ണ്ടാ​ക്കു​ന്ന പു​ക സ്‌​കൂ​ളി​ലേ​ക്കു പ​ര​ക്കു​ക​യാ​യി​രു​ന്നു. ഓ​ക്‌​സി​ലി​യം സ്‌​കൂ​ളി​ന് സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് അ​വ​ധി ന​ല്കി. ടാ​ര്‍​മി​ക്‌​സിം​ഗ് പ്ലാ​ന്‍റ് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​പ്പോ​ള്‍ ത​ന്നെ രൂ​ക്ഷ​മാ​യ ഗ​ന്ധ​വും മ​ഞ്ഞി​നൊ​പ്പം ശ​ക്ത​മാ​യ പു​ക​യും ക​ട്ട പി​ടി​ച്ചു നി​ന്നി​രു​ന്ന​താ​യി ടാ​ര്‍ മി​ക്‌​സിം​ഗ് കേ​ന്ദ്ര​ത്തി​നു സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന​വ​ര്‍ പ​റ​ഞ്ഞു. പ​തി​നൊ​ന്ന​ര​യോ​ടെ കാ​റ്റി​ന്‍റെ ഗ​തി മാ​റു​ക​യും കാ​റ്റ് ശ​ക്ത​മാ​വു​ക​യും ചെ​യ്ത​പ്പോ​ള്‍ ക​ന​ത്ത പു​ക സ്‌​കൂ​ള്‍ കാ​മ്പ​സി​ലാ​കെ പ​ട​ര്‍​ന്നു. അ​തോ​ടെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​സ്വ​സ്ഥ​ത​യും ഉ​ണ്ടാ​കു​ക​യാ​യി​രു​ന്നു. ക്ലാ​സു​ക​ളി​ല്‍ ക​യ​റി​യി​ട്ടും കു​ട്ടി​ക​ളി​ല്‍ അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ടു.

സ്‌​കൂ​ളി​ല്‍ നി​ന്ന് 400 മീ​റ്റ​റോ​ളം അ​ക​ലെ ചൂ​ര​ല്‍ പൊ​യ്ക​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ടാ​ര്‍ മി​ക്‌​സിം​ഗ് പ്ലാ​ന്‍റില്‍ നി​ന്നു​ള്ള പു​ക​യാ​ണ് കൊ​ട്ടി​യം ഓ​ക്‌​സി​ലി​യം ഐ​എ​‌സി സ്‌​കൂ​ളി​ലേ​ക്ക് പ​ര​ന്ന് കു​ട്ടി​ക​ള്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ സൃ​ഷ്ടി​ച്ച​ത്. മൂ​ന്ന് മാ​സം മു​മ്പ് ഇ​തേ സ്‌​കൂ​ളി​ലെ ഇ​രു​പ​തി​ലേ​റെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ​മാ​ന​മാ​യ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. തു​ട​ര്‍​ന്ന് ഉ​യ​ര്‍​ന്ന പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ പ്ലാ​ന്‍റിന്‍റെ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​വ​യ്പി​ച്ചി​രു​ന്നു.
കോ​ട​തി അ​നു​മ​തി​യെ​ത്തു​ട​ര്‍​ന്ന് ര​ണ്ട് ദി​വ​സം മു​മ്പാ​ണ് പ്ലാ​ന്‍റ് വീ​ണ്ടും പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്. കോ​ട​തി​യി​ല്‍ ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ല വ​കു​പ്പു​ക​ളി​ലെ​യും ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​ര്‍ ഹാ​ജ​രാ​യി​ല്ലെ​ന്ന് ആ​ക്‌ഷന്‍ കൗ​ണ്‍​സി​ല്‍ ഭാ​ര​വാ​ഹി​ക​ള്‍ ആ​രോ​പി​ച്ചു. പ്ലാ​ന്‍റില്‍ നി​ന്നു​ള്ള പു​ക ശ്വ​സി​ച്ച് പ്ലാ​ന്‍റിനു സ​മീ​പ​മു​ള്ള​വ​ര്‍​ക്ക് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​ത് പ​തി​വാ​ണ്. പ്ലാ​ന്‍റിലെ പു​ക​യാ​ണ് ശ്വാ​സം മു​ട്ട​ലി​നു കാ​ര​ണ​മാ​കു​ന്ന​തെ​ന്ന് സ​മീ​പ വാ​സി​ക​ളി​ല്‍ മി​ക്ക​വ​ര്‍​ക്കും നേ​ര​ത്തേ അ​റി​യി​ല്ലാ​യി​രു​ന്നു.

അ​തേ​സ​മ​യം, വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ​ത് പ്ലാ​ന്‍റില്‍ നി​ന്നു​ള്ള പു​ക ശ്വ​സി​ച്ച​തു​കൊ​ണ്ട​ല്ലെ​ന്ന് പ്ലാ​ന്‍റ് ന​ട​ത്തി​പ്പു​കാ​ര്‍ അ​വ​കാ​ശ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ല്‍ പൊ​ലിസും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ഇ​ട​പെ​ട്ടി​ട്ടു​ണ്ട്. ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളു​ടെ യ​ഥാ​ര്‍​ഥ കാ​ര​ണം ക​ണ്ടെ​ത്താ​ന്‍ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തും. നാ​ട്ടു​കാ​ര്‍ സം​ഘ​ടി​ത​രാ​യി എ​ത്തി​യ​തോ​ടെ പ്ലാ​ന്‍റ് പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി വ​ച്ചി​രി​ക്കുകയാ​ണ്.

മ​നു​ഷ്യ ജീ​വ​ന് ഭീ​ഷ​ണി ആ​യി​രി​ക്കു​ന്ന ടാ​ര്‍ മി​ക്‌​സി​ംഗ് പ്ലാ​ന്‍റ് അ​ട​ച്ചു പൂ​ട്ട​ണ​മെ​ന്നും പ​രി​ക്കേ​റ്റ കു​ട്ടി​ക​ളു​ടെ ചി​കി​ത്സാ ചി​ല​വ് സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും കൊ​ട്ടി​യം പൗ​ര​വേ​ദി ആ​വ​ശ്യ​പ്പെ​ട്ടു. ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തെ മ​റി ക​ട​ന്ന് പ്ലാ​ന്‍റി​ന് അ​നു​മ​തി ന​ല്‍​കു​ന്ന​തി​ന് കൂ​ട്ട് നി​ന്ന​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കു​ക​യും ഉ​ത്ത​ര​വാ​ദി​ക​ള്‍ ആ​യ​വ​രെ അ​ടി​യ​ന്തര​മാ​യി അ​റ​സ്റ്റ് ചെ​യ്യു​ക​യും വേ​ണം. പൗ​ര​വേ​ദി സെ​ക്ര​ട്ട​റി ജോ​സ​ഫ് സ്റ്റാ​ന്‍​സി​ലാ​വോ​സ്, ട്ര​ഷ​റ​ര്‍ രാ​ജു ന​ന്ദ​നം, എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം ക്ല​മ​ന്‍റ് ലോ​റ​ന്‍​സ് എ​ന്നി​വ​രും മ​റ്റ് അം​ഗ​ങ്ങ​ളും പ​രി​ക്കേ​റ്റ കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ല്‍ സ​ന്ദ​ര്‍​ശി​ച്ചു.
പരിസരം മുഴുവൻ പുക
കൊ​ല്ലം: ചൂ​ര​ല്‍ പൊ​യ്ക ടാ​ര്‍ മി​ക്‌​സിം​ഗ് കേ​ന്ദ്രം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് കൊ​ട്ടി​യം ഹോ​ളി​ക്ലോ​സ് ആ​ശു​പ​ത്രി, കൊ​ട്ടി​യം ഓ​ക്‌​സി​ലി​യം സ്‌​കൂ​ള്‍, വൈ​ദി​ക മ​ന്ദി​രം എ​ന്നി​വ​യ്ക്കു സ​മീ​പ​മാ​ണ്.

കൊ​ട്ടി​യം ജം​ഗ്ഷ​നി​ല്‍ നി​ന്ന് ഹോ​ളി​ക്രോ​സ് ആ​ശു​പ​ത്രി ക​ഴി​ഞ്ഞ് ഇ​ട​റോ​ഡ് ചെ​ന്ന​വ​സാ​നി​ക്കു​ന്ന​ത് അ​ഗാ​ധ ഗ​ര്‍​ത്ത​മാ​യ വ​യ​ല്‍ പ്ര​ദേ​ശ​ത്താ​ണ് .വ​യ​ലി​ലാ​ണ് പ്ലാ​ന്‍റ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ന്‍റെ നി​യ​മ​പ്ര​കാ​ര​മു​ള്ള ഉ​യ​രം പു​ക കു​ഴ​ലി​നു​ണ്ട്. എ​ന്നാ​ല്‍ പ്ലാ​ന്‍റില്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പു​ക കു​ഴ​ല്‍ അ​തി​നു സ​മീ​പ​ത്തെ ഒ​രു നി​ല വീ​ടി​നേ​ക്കാ​ള്‍ താ​ഴ്ന്ന നി​ല​യി​ലാ​ണു​ള്ള​ത്. അ​തി​നാ​ല്‍ പു​ക മു​ഴു​വ​ന്‍ പ​രി​സ​ര​ത്ത് പ​ട​രു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. മ​ഞ്ഞു​കൂ​ടി​യാ​യ​തോ​ടെ പു​ക പ​രി​സ​രം വി​ട്ടൊ​ഴി​യു​ന്നി​ല്ല. പ​ര​ന്നു പോ​കാ​തെ പ്ര​ദേ​ശ​ത്ത് ത​ങ്ങി നി​ന്ന പു​ക സ്‌​കൂ​ളി​ലേ​ക്ക് പ​ര​ന്ന​താ​ണ് ഇ​ന്ന​ലെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ന് വ​ഴി​വ​ച്ച​ത്. ഇ​തേ​ക്കു​റി​ച്ച് ദീ​പി​ക നേ​ര​ത്തേ വാ​ര്‍​ത്ത ന​ല്‍​കി​യി​രു​ന്നു.
നി​യ​മ​ങ്ങ​ള്‍ വ​ഴി​മാ​റു​ന്ന​ത് എ​ന്‍​എ​ച്ച്
റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെപേ​രി​ല്‍
കൊ​ല്ലം: ജി​ല്ലാ ക​ള​ക്ട​ര്‍ മു​ത​ല്‍ പ​ഞ്ചാ​യ​ത്ത് ത​ലം വ​രെ​യും എം​എ​ല്‍​എ​മാ​രും പ്ലാ​ന്‍റിനൊ​പ്പ​മെ​ന്നാ​ണ് സ​മ​ര സ​മി​തി​യു​ടെ ആ​ക്ഷേ​പം. ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണ​ത്തി​നാ​യി വേ​റൊ​രി​ട​ത്തും പ്ലാ​ന്‍റ് തു​റ​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. അ​തി​നാ​ല്‍ തു​റ​ന്ന പ്ലാ​ന്‍റിന് അ​നു​കൂ​ല​മാ​യി ക​ള​ക്ട​റേ​റ്റും ദേ​ശീ​യ​പാ​ത അഥോറി​റ്റി​യും അ​വ​രെ പി​ന്തു​ണ​യ്ക്കു​ന്ന​വ​രും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യി സ​മ​ര സ​മി​തി പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​രോ​പി​ച്ചു.

പാ​ക​പ്പിഴ​ക​ള്‍ ക​ണ്ടെ​ത്ത​ണം:
ബി.​ബി. ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ

കൊ​ട്ടി​യം : പൊ​തു​ജ​നാ​രോ​ഗ്യ​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന പ്ലാന്‍റിന് പ്ര​വ​ര്‍​ത്ത​ന അ​നു​മ​തി ന​ല്‍​കു​ന്ന​തി​ലെ പാ​ക​പ്പി​ഴ​ക​ള്‍ ക​ണ്ടെ​ത്താ​ന്‍ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് വീ​ഴ്ച​യു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ബി.​ബി. ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ​യും സ്‌​കൂ​ള്‍,ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ​യും ക​ണ്ട് വി​വ​ര​മാ​രാ​ഞ്ഞ ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ഭി​ഭാ​ഷ​ക​ര്‍ ഹാ​ജ​രാ​യി​ല്ല:
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ്

കൊ​ട്ടി​യം: ചൂ​ര​ല്‍ പൊ​യ്ക​യി​ലെ ടാ​ര്‍ മി​ക്‌​സിം​ഗ് പ്ലാ​ന്‍റിനെ​തി​രെ​യു​ള്ള കേ​സി​ല്‍ ര​ണ്ട് പ്ര​ധാ​ന വ​കു​പ്പു​ക​ളു​ടെ അ​ഭി​ഭാ​ഷ​ക​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി​ല്ലെ​ന്ന് ആ​ദി​ച്ച​ന​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ് ജി​നോ​ക്കി എ​ഡ്വേ​ര്‍​ഡ് ആ​രോ​പി​ച്ചു. ഈ ​ഒ​റ്റ​ക്കാ​ര​ണ​ത്താ​ലാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ദം അം​ഗീ​ക​രി​ക്കാ​തെ ടാ​ര്‍ മി​ക്‌​സിം​ഗ് പ്ലാ​ന്‍റി​ന് കോ​ട​തി അ​നു​മ​തി ന​ല്കി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ലാ​ന്‍റ് പ്ര​വ​ര്‍​ത്ത​നം തു​ട​ര്‍​ന്നാ​ല്‍ ഇ​ത്ത​ര​മോ അ​ല്ലെ​ങ്കി​ല്‍ ഇ​തി​ലും വ​ലു​തോ ആ​യ ദു​ര​ന്ത​ങ്ങ​ള്‍ സം​ഭ​വി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മെ​ന്ന്
ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ

കൊ​ട്ടി​യം: ടാ​ർ മി​ക്സിം​ഗ് യൂ​ണി​റ്റി​ൽ​നി​ന്നു​ള്ള പു​ക ശ്വ​സി​ച്ച​തി​നെ തു​ട​ർ​ന്ന് ശ്വാ​സ​ത​ട​സം, ചൊ​റി​ച്ചി​ൽ, ഓ​ക്കാ​നം തു​ട​ങ്ങി​യ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളു​മാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ഒാ​ക്സീ​ലി​യം സ്കൂ​ളി​ലെ 54 വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മെ​ന്ന് ഹോളിക്രോസ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ആ​ശു​പ​ത്രി​യു​ടെ അ​ടി​യ​ന്ത​ര ദു​ര​ന്ത​നി​വാ​ര​ണ പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ച്ച് ഉ​ട​ൻ​ത​ന്നെ മാ​സ് കാ​ഷ്വാ​ലി​റ്റി പ്രോ​ട്ടോ​കോ​ൾ സ​ജീ​വ​മാ​ക്കു​ക​യും വി​വി​ധ ചി​കി​ത്സാ വി​ഭാ​ഗ​ങ്ങ​ളി​ലെ ഡോ​ക്ട​ർ​മാ​രു​ടെ​യും ന​ഴ്‌​സു​മാ​രു​ടെ​യും മ​റ്റ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും സേ​വ​നം ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്തു. എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ലു​മാ​യി വി​ശ​ദ​മാ​യ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കു​ക​യും ആ​വ​ശ്യ​മാ​യ ചി​കി​ത്സ​യും നി​രീ​ക്ഷ​ണ​വും ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. നി​ല​വി​ൽ ഒ​രു വി​ദ്യാ​ർ​ത്ഥി​യു​ടെ​യും ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മ​ല്ല. നി​ല​വി​ൽ സ്ഥി​തി​ഗ​തി​ക​ൾ പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ൽ​കു​ന്ന​തി​നി​ടെ അ​വ​രു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തി​നാ​യി ചി​ല വ്യ​ക്തി​ക​ൾ ശ്ര​മി​ച്ച​തി​ലു​ള്ള പ്ര​തി​ഷേ​ധ​വും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​ശു​പ​ത്രി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന ഓ​രോ രോ​ഗി​യു​ടെ​യും ജീ​വ​നും ആ​രോ​ഗ്യ​വും സു​ര​ക്ഷ​യും സ്വ​കാ​ര്യ​ത​യു​മാ​ണ് പ​ര​മ​പ്ര​ധാ​ന​മെ​ന്നും പ്ര​ത്യേ​കി​ച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ൾ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​രു​ടെ സ്വ​കാ​ര്യ​ത​യും അ​ന്ത​സ്സും സം​ര​ക്ഷി​ക്കേ​ണ്ട​ത് ആ​ശു​പ​ത്രി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.

അ​ടി​യ​ന്ത​ര ചി​കി​ത്സ തേ​ടി​യെ​ത്തി​യ കു​ട്ടി​ക​ൾ​ക്ക് സ​മ​യ​ബ​ന്ധി​ത​വും ഫ​ല​പ്ര​ദ​വു​മാ​യ ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ക എ​ന്ന​താ​ണ് ആ​ശു​പ​ത്രി​യു​ടെ പ്ര​ഥ​മ പ​രി​ഗ​ണ​ന.
അ​ടി​യ​ന്ത​ര ചി​കി​ത്സാ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തി​നു​ശേ​ഷം മ​റ്റു​വ്യ​ക്തി​ക​ളു​ടെ പ്ര​വേ​ശ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​മെ​ന്ന് അ​റി​യി​ച്ചി​ട്ടും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്കെ​തി​രെ ന​ട​ക്കു​ന്ന വ​സ്തു​താ​വി​രു​ദ്ധ​മാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തി​യ​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

 

Pathanamthitta

അ​തി​ഥി​ക​ളാ​യി ദേ​ശാ​ട​ന​ക്കി​ളി​ക​ള്‍; ക​ല്ലൂ​പ്പാ​റ​യി​ല്‍ 130 ഇ​നം പ​ക്ഷി​ക​ളെ ക​ണ്ടെ​ത്തി

ക​ല്ലൂ​പ്പാ​റ: ശൈ​ത്യ​ത്തി​ന്‍റെ വ​ര​വ​റി​യി​ച്ച് എ​ത്തി​ത്തു​ട​ങ്ങി​യ ദേ​ശാ​ട​ന​ക്കി​ളി​ക​ളു​ടെ ഗ​ണ​ത്തി​ല്‍ ഇ​ത്ത​വ​ണ വ​യ​ല്‍​ക്കോ​തി ക​ത്രി​ക​ക്കി​ളി​യും. ജ​ന​കീ​യ ജൈ​വ​വൈ​വി​ധ്യ ര​ജി​സ്റ്റ​ര്‍ ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ല്ലൂ​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​ക്ഷി​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പി​ലാ​ണ് പു​തി​യ അ​തി​ഥി​യെ ക​ണ്ടെ​ത്തി​യ​ത്. വാ​ലി​ലെ തൂ​വ​ലു​ക​ള്‍ ക​ത്രി​ക​പോ​ലെ കാ​ണ​പ്പെ​ടു​ന്ന​തി​നാ​ലാ​ണ് ഇ​വ​യ്ക്ക് ഈ ​പേ​രു ല​ഭി​ച്ച​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഇ​ട​ങ്ങ​ളി​ല്‍ കാ​ണ​പ്പെ​ടു​ന്ന ഈ ​ദേ​ശാ​ട​ന​ക്കി​ളി​യെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ആ​ദ്യ​മാ​യാ​ണ് ക​ണ്ടെ​ത്തു​ന്ന​തെ​ന്ന് സ​ര്‍​വേ​യി​ല്‍ പ​ങ്കെ​ടു​ത്ത പ​ക്ഷി നി​രീ​ക്ഷ​ക​ര്‍ പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്നാ​യി 130 ഇ​നം പ​ക്ഷി​ക​ളെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. കൂ​ടു​ത​ല്‍ ഇ​ന​ങ്ങ​ളു​ണ്ടാ​കാ​മെ​ന്നും അ​വ​യേ​തൊ​ക്കെ​യെ​ന്ന് മ​ന​സി​ലാ​ക്കാ​ന്‍ ഇ​നി​യും സ​ര്‍​വേ ന​ട​ത്തു​മെ​ന്നും സം​ഘം അ​റി​യി​ച്ചു.
പ്ര​മു​ഖ പ​ക്ഷി​നി​രീ​ക്ഷ​ക​ന്‍ ടോ​ണി ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നെ​ത്തി​യ പ​ക്ഷി​നി​രീ​ക്ഷ​ക​രു​ടെ ഏ​ഴം​ഗ സം​ഘ​മാ​ണ് ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തി​യ​ത്. ക​ല്ലൂ​പ്പ​റ പ​ഞ്ചാ​യ​ത്തി​ലെ വി​ശാ​ല​വും മ​നോ​ഹ​ര​വു​മാ​യ വെ​ണ്ണീ​ര്‍​വി​ള പാ​ട​ശേ​ഖ​ര​ത്തു​നി​ന്നാ​യി​രു​ന്നു തു​ട​ക്കം.
ക​വി​യൂ​ര്‍ പു​ഞ്ച​യു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന പാ​ട​ശേഖ​ര​ത്തി​ന് ന​ടു​വി​ലൂ​ടെ ഒ​ഴു​കു​ന്ന പ​ന​യ​മ്പാ​ല​തോ​ടും സ​മീ​പ​ത്തെ കു​റ്റി​ച്ചെ​ടി​ക​ളു​ടെ സാ​ന്നി​ധ്യ​വും പ​ക്ഷി​ക​ള്‍​ക്ക് ആ​വാ​സ​ത്തി​ന് അ​നു​കൂ​ല​മാ​ണ്. ചു​ണ്ടു​ക​ളു​ടെ സ​വി​ശേ​ഷ ആ​കൃ​തി​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ ചേ​രാ കൊ​ക്ക​ന്‍, ശ​ബ്ദ​ത്തി​ലും അ​ഭി​ന​യ​ത്തി​ലും മി​ക​വ് പു​ല​ര്‍​ത്തു​ന്ന തി​ത്തി​രി പ​ക്ഷി എ​ന്നി​വ​യു​ടെ സാ​ന്നി​ധ്യ​വും ക​ണ്ടെ​ത്തി.

കൊ​റ്റി കു​ടും​ബ​ത്തി​ല്‍​പ്പെ​ടു​ന്ന വ​ലി​യ പ​ക്ഷി​യാ​യ ചേ​രാ കൊ​ക്ക​ന്‍റെ മു​ക​ളി​ല​ത്തെ​യും താ​ഴ​ത്തെ​യും ചു​ണ്ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും അ​ട​യാ​തെ ന​ടു​ഭാ​ഗ​ത്ത് ഒ​രു​വി​ട​വു​ണ്ടാ​കും. ചേ​രാ​കൊ​ക്ക​ന്‍ എ​ന്ന പേ​രു ല​ഭി​ക്കാ​ന്‍ കാ​ര​ണം ഇ​താ​ണ്. എ​പ്പോ​ഴും ശ​ബ്ദി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന തി​ത്തി​രി​പ​ക്ഷി മു​ട്ട​യി​ടാ​ന്‍ കൂ​ടു​കൂ​ട്ടാ​റി​ല്ല. വ​ഴി​യ​രി​കി​ലും വ​യ​ല്‍​വ​ര​മ്പി​ലും മു​ട്ട​യി​ടു​ന്ന ഇ​വ ശ​ത്രു സാ​ന്നി​ധ്യം മ​ന​സി​ലാ​ക്കി​യാ​ല്‍ അ​വ​ശ​ത ഭാ​വി​ച്ച് ന​ട​ന്നു തു​ട​ങ്ങും. ശ​ത്രു​വി​നെ പ്ര​ലോ​ഭി​പ്പി​ച്ച് പി​ന്നാ​ലെ കൂ​ട്ടി​യ ശേ​ഷം പ​റ​ന്ന​ക​ലും. മു​ട്ട​യു​ടെ അ​ടു​ത്തു​നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള ത​ന്ത്ര​മാ​ണി​ത്. ഇ​വ​റ്റ​ക​ള്‍​ക്കു പു​റ​മേ എ​ണ്‍​പ​തോ​ളം ഇ​നം കി​ളി​ക​ളെ​യും ക​ണ്ടെ​ത്തി​യ​താ​യി നി​രീ​ക്ഷ​ക സം​ഘാം​ഗ​ങ്ങ​ള്‍ പ​റ​ഞ്ഞു.
പ​രു​ന്ത് വ​ര്‍​ഗ​ത്തി​ല്‍​പ്പെ​ടു​ന്ന ദേ​ശാ​ട​ന​പ​ക്ഷി വെ​ള്ള​ക്ക​റു​പ്പ​ന്‍ പ​രു​ന്ത്, വെ​ള്ള​വാ​ലു​കു​ലു​ക്കി ഉ​ള്‍​പ്പ​ടെ​യു​ള്ള വി​വി​ധ​യി​നം വാ​ലു​കു​ലു​ക്കി പ​ക്ഷി​ക​ള്‍, പ്രാ​വു​വ​ര്‍​ഗ​ത്തി​ല്‍​പ്പെ​ടു​ന്ന അ​മ്പ​ല​പ്രാ​വ്, അ​രി​പ്രാ​വ്, ഓ​മ​ന​പ്രാ​വ്, മ​ര​ത​കം​പ്രാ​വ്, കൊ​ക്കു​വ​ര്‍​ഗ​ത്തി​ല്‍​പ്പെ​ട്ട കാ​ട​ക്കൊ​ക്ക്, ച​തു​പ്പു​കാ​ട​ക്കൊ​ക്ക്, പു​ഞ്ചി​കാ​ട​ക്കൊക്ക്, ക​ന്യാ​സ്ത്രീ​ക്കൊ​ക്ക്, വ​ര്‍​ണ​ക്കൊ​ക്ക്, വെ​ള്ള അ​രി​വാ​ള്‍​ക്കൊ​ക്ക്, ക​ഷ​ണ്ടി​ക്കൊ​ക്ക്, പാ​തി​രാ​ക്കൊ​ക്ക്, കു​ളം​കൊ​ക്ക്, ചി​ന്ന​മു​ണ്ടി, തി​ര​മു​ണ്ടി, പെ​രു​മു​ണ്ടി, ചാ​മു​ണ്ടി, ചാ​യ​മു​ണ്ടി എ​ന്നി​വ​യും മ​യി​ല്‍​ക്കോ​ഴി, മ​ഞ്ഞ​ക്കി​ളി ഉ​ള്‍​പ്പ​ടെ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു ക​ണ്ടെ​ത്തി​യ ഇ​ന​ങ്ങ​ളു​ടെ പ​ട്ടി​ക നീ​ളു​ന്നു.

ചെ​റി​യ പാ​ടം, കു​ഞ്ച​രം, അ​മ്പാ​ട്ടു​ഭാ​ഗം, തു​രു​ത്തി​ക്കാ​ട്, ചെ​റു​മ​ത പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തി. വി​വി​ധ പു​ര​യി​ട​ങ്ങ​ളി​ലും പ​ക്ഷി​ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​നാ​യി. ക​രി​യി​ലക്കി​ളി, ഉ​പ്പ​ന്‍ തു​ട​ങ്ങി​യ​വ​യു​ടെ എ​ണ്ണ​ത്തി​ല്‍ വ​ർ‌​ധ​ന ഉ​ണ്ടാ​യ​താ​യി ക​ണ​ക്കെ​ടു​പ്പി​ല്‍ വ്യ​ക്ത​മാ​യ​താ​യി സം​ഘം അ​റി​യി​ച്ചു.

അ​ല​ന്‍ അ​ല​ക്‌​സ്, ഷി​ജോ രാ​ജു, ബൊ​ബി ജോ​ണ്‍, ജി​ബി​ന്‍ തോ​മ​സ്, ജി​സ്‌​നി ജോ​ര്‍​ജ്, ജൂ​മി ജോ​സ​ഫ് എ​ന്നി​വ​രാ​യി​രു​ന്നു സം​ഘ​ത്തി​ലെ മ​റ്റ് അം​ഗ​ങ്ങ​ള്‍.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ്ഞാ​ന​മ​ണി മോ​ഹ​ന്‍, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ റെ​ജി ചാ​ക്കോ, സെ​ക്ര​ട്ട​റി വി. ​ര​ഞ്ജി​ത്ത്, ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡ് ജി​ല്ലാ കോ - ​ഓ​ർ​ഡി​നേ​റ്റ​ര്‍ കാ​വ്യ, ബി​എം​സി അം​ഗ​ങ്ങ​ളാ​യ ലെ​ജു ഏ​ബ്ര​ഹാം, ഡോ. ​എ. റോ​ബി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Pathanamthitta

കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജ് തീ​ര്‍​ഥാ​ട​ന​കാ​ല​ത്തും നോ​ക്കു​കു​ത്തി

കോ​ന്നി: ശ​ബ​രി​മ​ല മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ര്‍​ഥാ​ട​ന​കാ​ലം ആ​രം​ഭി​ച്ചി​ട്ടും കോ​ന്നി സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ചി​കി​ത്സാ​സൗ​ക​ര്യ​ങ്ങ​ള്‍ ന​ല്‍​കി​യി​ല്ല. ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ര്‍​മാ​രെ​യും സ്‌​പെ​ഷ്യ​ലി​സ്റ്റ് സേ​വ​ന​ങ്ങ​ളും ആ​ധു​നി​ക പ​രി​ശോ​ധ​നാ സം​വി​ധാ​ന​ങ്ങ​ളും ഉ​റ​പ്പാ​ക്കാ​ന്‍ ഇ​തേ​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല.

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ ബേ​സ് ആ​ശു​പ​ത്രി​യാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍, ആ​വ​ശ്യ​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടി​ല്ല. ആ​ശു​പ​ത്രി​യി​ലെ നി​ല​വി​ലെ സൗ​ക​ര്യ​ങ്ങ​ള്‍ തീ​ഥാ​ട​ന​കാ​ല​ത്തെ വ​ര്‍​ധി​ച്ച ആ​വ​ശ്യ​ങ്ങ​ള്‍ നേ​രി​ടാ​ന്‍ പ​ര്യാ​പ്ത​വു​മ​ല്ല. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ലേ​തു​പോ​ലെ സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്കാ​തെ പ്ര​ഖ്യാ​പ​നം മാ​ത്ര​മാ​കു​മ്പോ​ള്‍ അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ല്‍ പോ​ലും ആ​രെ​യും കോ​ന്നി​യി​ലേ​ക്ക് റ​ഫ​ര്‍ ചെ​യ്യാ​ന്‍ പോ​ലു​മാ​കാ​ത്ത സ്ഥി​തി​യാ​ണ്.

സ്‌​പെ​ഷ്യ​ലി​സ്റ്റ് ഡോ​ക്ട​ര്‍​മാ​രു​ടെ കു​റ​വ്

ആ​ശു​പ​ത്രി​യി​ല്‍ വി​വി​ധ ചി​കി​ത്സാ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ര്‍​മാ​രു​ടെ​യും സ്‌​പെ​ഷ്യ​ലി​സ്റ്റു​ക​ളു​ടെ​യും സേ​വ​നം ല​ഭ്യ​മ​ല്ലാ​ത്ത​ത് രോ​ഗി​ക​ള്‍​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ എ​ത്തു​ന്ന രോ​ഗി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യും തു​ട​ര്‍​ചി​കി​ത്സ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ല്‍ പ​രി​മി​തി​ക​ള്‍ നേ​രി​ടു​ന്നു​ണ്ട്. ചി​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി രോ​ഗി​ക​ളെ മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു മാ​റ്റേ​ണ്ടി​വ​രു​ന്നു.

മെ​ഡി​സി​ന്‍, സ​ര്‍​ജ​റി, ഓ​ര്‍​ത്തോ​പീ​ഡി​ക്‌​സ്, ഗൈ​ന​ക്കോ​ള​ജി, പീ​ഡി​യാ​ട്രി​ക്‌​സ് തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ആ​വ​ശ്യ​മാ​യ ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ട്. അ​പ​ക​ട​ങ്ങ​ളി​ല്‍​പ്പെ​ടു​ന്ന തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ഉ​ള്‍​പ്പ​ടെ​യു​ള്ള ചി​കി​ത്സ​ക​ള്‍ ആ​വ​ശ്യ​മാ​യി വ​ന്നാ​ല്‍ അ​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ആ​ശു​പ​ത്രി​യി​ല്‍ ല​ഭ്യ​മ​ല്ല.

ഡോ​ക്ട​ര്‍​മാ​രു​ടെ കു​റ​വും പ​രി​മി​ത​മാ​യ ചി​കി​ത്സാ​സം​വി​ധാ​ന​ങ്ങ​ളും രോ​ഗി​ക​ളു​ടെ കാ​ത്തി​രി​പ്പു വ​ര്‍​ധി​പ്പി​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. സ്‌​കാ​നിം​ഗ് സം​വി​ധാ​ന​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത കാ​ര​ണം വി​ദ​ഗ്ധ​ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​നാ​കി​ല്ല. സ്‌​കാ​നിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ പ​ല​തും മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​വ​യി​ല്‍ പ​ല​തും പാ​യ്ക്കിം​ഗ് പൊ​ട്ടി​ച്ചി​ട്ടു പോ​ലു​മി​ല്ലെ​ന്ന് പ​റ​യു​ന്നു.
എം​ആ​ര്‍​ഐ സ്‌​കാ​നിം​ഗ് സം​വി​ധാ​നം ഇ​തേ​വ​രെ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മ​ല്ല. നി​ല​വി​ലു​ള്ള സി​ടി സ്‌​കാ​നിം​ഗ് സം​വി​ധാ​നം മു​ഴു​വ​ന്‍ സ​മ​യ​വും പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മ​ല്ലാ​ത്ത​ത് അ​ടി​യ​ന്ത​ര പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ത​ട​സ​മാ​കു​ന്നുണ്ട്.

ആം​ബു​ല​ന്‍​സ് സേ​വ​ന​ത്തി​ലും പ​രി​മി​തി

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ രോ​ഗി​ക​ളെ മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു മാ​റ്റു​ന്ന​തി​നും വി​ദ​ഗ്ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ആം​ബു​ല​ന്‍​സ് സം​വി​ധാ​ന​ങ്ങ​ളും പ​ര്യാ​പ്ത​മ​ല്ലെ​ന്നാ​ണ് പ​രാ​തി. 108 ആം​ബു​ല​ന്‍​സ് സേ​വ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത​യും പ​രി​മി​ത​മാ​ണ്. തീ​ര്‍​ഥാ​ട​ന​കാ​ല​ത്ത് റോ​ഡു​ക​ളി​ല്‍ വാ​ഹ​ന​ത്തി​ര​ക്ക് വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​പ​ക​ട​ങ്ങ​ളി​ല്‍​പ്പെ​ടു​ന്ന​വ​രെ എ​ത്ര​യും വേ​ഗം ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നും ആ​വ​ശ്യ​മെ​ങ്കി​ല്‍ വി​ദ​ഗ്ധ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മാ​റ്റാ​നും ആ​വ​ശ്യ​മാ​യ ആം​ബു​ല​ന്‍​സു​ക​ളും മെ​ഡി​ക്ക​ല്‍ കോ​ള​ജി​നു ന​ല്‍​കി​യി​ട്ടി​ല്ല.

സൗ​ക​ര്യ​ങ്ങ​ള്‍ ഇ​നി​യും അ​ക​ലെ

മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി അ​ഞ്ചു വ​ര്‍​ഷ​മാ​കു​മ്പോ​ഴും അ​തി​ന​നു​സ​രി​ച്ചു​ള്ള ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളും അ​ടി​സ്ഥാ​ന സം​വി​ധാ​ന​ങ്ങ​ളും പൂ​ര്‍​ണ​തോ​തി​ല്‍ ഒ​രു​ക്കാ​ന്‍ ക​ഴി​യാ​ത്ത​ത് പ്ര​ദേ​ശ​വാ​സി​ക​ളി​ല്‍ നി​രാ​ശ സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ കൂ​ടു​ത​ല്‍ വി​ഭാ​ഗ​ങ്ങ​ള്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കു​ക​യും വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രെ നി​യ​മി​ക്കു​ക​യും പ​രി​ശോ​ധ​നാ സം​വി​ധാ​ന​ങ്ങ​ള്‍ വി​പു​ലീ​ക​രി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​ത്തോ​ട് ആ​രോ​ഗ്യ വ​കു​പ്പു​ത​ന്നെ പു​റം​തി​രി​ഞ്ഞു നി​ല്‍​ക്കു​ക​യാ​ണ്.

യു​ഡി​എ​ഫ് മ​ന്ത്രി​സ​ഭ അ​ധി​കാ​ര​മേ​റ്റ​തോ​ടെ പ്ര​ദേ​ശ​വ​സി​ക​ള്‍ ഏ​റെ പ്ര​തീ​ക്ഷ വ​ച്ചു​പു​ല​ര്‍​ത്തി​യെ​ങ്കി​ലും ആ​രോ​ഗ്യ​മ​ന്ത്രി​യും ഇ​തേ​വ​രെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു തി​രി​ഞ്ഞു​നോ​ക്കി​യി​ട്ടി​ല്ല. 2013ല്‍ ​അ​ന്ന​ത്തെ യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ണി​ത്. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ഉ​യ​ര്‍​ന്ന ചി​കി​ത്സാ​ച്ചെ​ല​വ് താ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ണ് ആ​ശ്ര​യം.

Pathanamthitta

എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍

അ​ടൂ​ര്‍: പൊ​ലി​സ് മി​ന്ന​ല്‍​പ​രി​ശോ​ധ​ന​യ്ക്കി​ടെ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍. ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ അ​ടൂ​ര്‍ പ​ള്ളി​ക്ക​ല്‍ മേ​ക്കു​ന്നു​മു​ക​ള്‍ ഭാ​ഗ​ത്താ​യി​രു​ന്നു സം​ഭ​വം. വി​ല്പ​ന​യ്ക്കാ​യി യു​വാ​വ് കൈ​വ​ശം സൂ​ക്ഷി​ച്ചി​രു​ന്ന 0.501 ഗ്രാം ​എം​ഡി​എം​എ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​യാ​ള്‍ ധ​രി​ച്ചി​രു​ന്ന കൈ​ലി​യു​ടെ മ​ടി​ക്കു​ത്തി​നു​ള്ളി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന സി​പ് ലോ​ക്ക് ക​വ​റി​ല്‍​നി​ന്നാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്.

പ​ള്ളി​ക്ക​ല്‍ ആ​ന​യ​ടി തോ​ട്ടു​വ ര​തീ​ഷ്ഭ​വ​ന​ത്തി​ല്‍ സു​നി​ലി​ന്‍റെ മ​ക​ന്‍ സൂ​ര​ജ് സു​നി​ല്‍ (22) ആ​ണ് പി​ടി​യി​ലാ​യ​ത്. നൂ​റ​നാ​ട് പൊ​ലി​സ് സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത മ​റ്റൊ​രു ക്രി​മി​ന​ല്‍ കേ​സി​ലും ഇ​യാ​ള്‍ പ്ര​തി​യാ​ണ്.
അ​ടൂ​ര്‍ പൊ​ലി​സ് സ്റ്റേ​ഷ​ന്‍ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി​ഷ്ണു മു​ര​ളി, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലി​സ് ഓ​ഫി​സ​ര്‍ അ​നീ​ഷ് രാ​മ​ച​ന്ദ്ര​ന്‍, സി​വി​ല്‍ പൊ​ലി​സ് ഓ​ഫി​സ​ര്‍​മാ​രാ​യ വി​ഷ്ണു​പ്ര​സാ​ദ്, ഗോ​പ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് സൂ​ര​ജി​നെ പി​ടി​കൂ​ടി​യ​ത്. അ​ടൂ​ര്‍ ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Pathanamthitta

ബൈ​ക്ക് മ​ര​ത്തി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു


കോ​ന്നി: നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് മ​ര​ത്തി​ലി​ടി​ച്ച് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു. നി​വി​ന്‍ (22) ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​ള്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

ഇ​ന്ന​ലെ രാ​വി​ലെ 10:30നാ​ണ് അ​പ​ക​ടം. കോ​ന്നി​യി​ല്‍‌​നി​ന്ന് ത​ണ്ണി​ത്തോ​ട്ടി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ എ​ലി​മു​ള്ളും​പ്ലാ​ക്ക​ല്‍ പേ​രു​വാ​ലി ഇ​റ​ക്കം ഇ​റ​ങ്ങു​മ്പോ​ഴാ​ണ് ബൈ​ക്ക് സ​മീ​പ​ത്തെ തേ​ക്കു​മ​ര​ത്തി​ല്‍ ഇ​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ബൈ​ക്കി​ന്‍റെ ക്രാ​ഷ് ഗാ​ര്‍​ഡ് മ​ര​ത്തി​ലേ​ക്കു തു​ള​ച്ചു​ക​യ​റി​യ നി​ല​യി​ലാ​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് കോ​ന്നി​യി​ലേ​ക്ക് എ​ത്തി​യ ഏ​ക​ദേ​ശം മു​പ്പ​തോ​ളം അം​ഗ​ങ്ങ​ളു​ള്ള റൈ​ഡേ​ഴ്സ് സം​ഘ​ത്തി​ലെ അം​ഗ​മാ​യി​രു​ന്നു നി​വി​ന്‍. അ​പ​ക​ട​ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് ആം​ബു​ല​ന്‍​സ് എ​ത്തി​ച്ചു പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. മ​രി​ച്ച നി​വി​ന്‍റെ മൃ​ത​ദേ​ഹം കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

Pathanamthitta

അ​ടി​ച്ചി​പ്പു​ഴ ഉ​ന്ന​തി​യി​ല്‍ കാ​ര്‍​ഷി​കവി​ക​സ​ന പ​ദ്ധ​തി​യു​മാ​യി കൃ​ഷി​വി​ജ്ഞാ​ന കേ​ന്ദ്രം


റാ​ന്നി: പ​ട്ടി​ക​വ​ര്‍​ഗ കു​ടും​ബ​ങ്ങ​ളു​ടെ കാ​ര്‍​ഷി​ക​വി​ക​സ​ന​വും ജീ​വ​നോ​പാ​ധി മെ​ച്ച​പ്പെ​ടു​ത്ത​ലും ല​ക്ഷ്യ​മി​ട്ട് പ​ത്ത​നം​തി​ട്ട കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​റാ​ണം​മൂ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ടി​ച്ചി​പ്പു​ഴ ഉ​ന്ന​തി​യി​ല്‍ കാ​ര്‍​ഷി​ക വി​ക​സ​ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി.
പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഴ​കു​ളം മ​ധു എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. നാ​റാ​ണം​മൂ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ച്ച്. സു​നി​ല്‍ കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം മേ​ധാ​വി​യും സീ​നി​യ​ര്‍ സ​യ​ന്‍റി​സ്റ്റു​മാ​യ ഡോ. ​സി.​പി. റോ​ബ​ര്‍​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പ​ട്ടി​ക​വ​ര്‍​ഗ കു​ടും​ബ​ങ്ങ​ളു​ടെ വ​രു​മാ​ന​വ​ര്‍​ധ​ന, ഭ​ക്ഷ്യ​സു​ര​ക്ഷ, സു​സ്ഥി​ര കൃ​ഷി​രീ​തി​ക​ളു​ടെ പ്രോ​ത്സാ​ഹ​നം, കാ​ര്‍​ഷി​ക നൈ​പു​ണ്യ വി​ക​സ​നം എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് തെ​ങ്ങി​ന്‍​തൈ​ക​ള്‍, പ​ന്നി​യൂ​ര്‍ ഇ​ന​ത്തി​ലു​ള്ള കു​രു​മു​ള​കു​തൈ​ക​ള്‍, പ​ച്ച​ക്ക​റി​വി​ത്തു​ക​ള്‍, ട്രൈ​ക്കോ​ഡെ​ര്‍​മ, സ്യൂ​ഡോ​മോ​ണ​സ് തു​ട​ങ്ങി​യ ജൈ​വ​നി​യ​ന്ത്ര​ണ ഉ​പാ​ധി​ക​ള്‍, കാ​ര്‍​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ വി​ത​ര​ണം ചെ​യ്തു.
നൂ​റോ​ളം പ​ട്ടി​ക​വ​ര്‍​ഗ ക​ര്‍​ഷ​ക​രെ ഉ​ള്‍​പ്പെ​ടു​ത്തി കാ​ര്‍​ഷി​ക നൈ​പു​ണ്യ വി​ക​സ​ന പ​രി​ശീ​ല​ന​വും സം​ഘ​ടി​പ്പി​ച്ചു. കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ലെ അ​ഗ്രോ​ണ​മി വി​ഭാ​ഗം സ​ബ്‌​ജെ​ക്ട് മാ​റ്റ​ര്‍ സ്‌​പെ​ഷ്യ​ലി​സ്റ്റ് ഡോ. ​വി​നോ​ദ് മാ​ത്യു, സ​സ്യ​സം​ര​ക്ഷ​ണ വി​ഭാ​ഗം സ​ബ്ജ​ക്ട് മാ​റ്റ​ര്‍ സ്‌​പെ​ഷ്യ​ലി​സ്റ്റ് ഡോ. ​അ​ല​ക്‌​സ് ജോ​ണ്‍ എ​ന്നി​വ​ര്‍ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി.​എം. ഉ​ദ​യ​ന്‍, ശാ​ന്ത​മ്മ അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കാ​ര്‍​ഷി​ക വി​ജ്ഞാ​ന​വ്യാ​പ​ന വി​ഭാ​ഗം സ​ബ്ജ​ക്ട് മാ​റ്റ​ര്‍ സ്‌​പെ​ഷ്യ​ലി​സ്റ്റ് ഡോ. ​സി​ന്ധു സ​ദാ​ന​ന്ദ​ന്‍, പ്രോ​ഗ്രാം അ​സി​സ്റ്റ​ന്‍റ് (ലാ​ബ്) എ​സ്. ഗാ​യ​ത്രി എ​ന്നി​വ​രും പ​രി​പാ​ടി​ക്കു നേ​തൃ​ത്വം ന​ല്‍​കി.

Pathanamthitta

പ​ള്‍​സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍


പ​ത്ത​നം​തി​ട്ട: പ​ള്‍​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ന്‍ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​മോ​ന്‍ പു​തു​പ്പ​റ​മ്പി​ല്‍ നി​ര്‍​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സി​ല്‍​വി​യ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ.​ജെ. മ​ണി​ക​ണ്ഠ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​രോ​ഗ്യ കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​ജി​നു ജി. ​തോ​മ​സ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.
അ​ഞ്ചു വ​യ​സി​ല്‍ താ​ഴെ​യു​ള്ള എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും പോ​ളി​യോ പ്ര​തി​രോ​ധ തു​ള്ളി​മ​രു​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍, അ​ങ്ക​ണ​വാ​ടി​ക​ള്‍, സ്‌​കൂ​ളു​ക​ള്‍, ബ​സ് സ്റ്റാ​ന്‍​ഡു​ക​ള്‍, റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ പോ​ളി​യോ ബൂ​ത്തു​ക​ള്‍ സ​ജ്ജീ​ക​രി​ച്ചി​രു​ന്നു. ബൂ​ത്തു​ക​ളി​ലെ​ത്തി മ​രു​ന്നു​ക​ള്‍ സ്വീ​ക​രി​ക്കാ​ത്ത കു​ട്ടി​ക​ളെ തേ​ടി ഇ​ന്നും നാ​ളെ​യും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ക്കും.
വാ​ര്‍​ഡ് മെം​ബ​ര്‍ മൃ​ദു​ല റോ​യ്, കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി റെ​സി​ഡ​ന്‍റ് മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​സു​ജി​ത്ത് കു​മാ​ര്‍, ജി​ല്ലാ ഡെ​പ്യൂ​ട്ടി എ​ജു​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് മീ​ഡി​യ ഓ​ഫി​സ​ര്‍​മാ​രാ​യ ആ​ര്‍. ദീ​പ, എം. ​പി. ബി​ജു കു​മാ​ര്‍, ജി​ല്ലാ എം​സി​എ​ച്ച് ഓ​ഫി​സ​ര്‍ സി.​എ. അ​നി​ല​കു​മാ​രി, ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ള്‍, അ​മ്മ​മാ​ര്‍, പൊ​തു​ജ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Pathanamthitta

മ​ല്ല​പ്പ​ള്ളി കാ​ര്‍​ഷി​ക ബാ​ങ്കി​ലെ സ്വ​ര്‍​ണം തി​രി​മ​റി; സെ​ക്ര​ട്ട​റി റി​മാ​ന്‍​ഡി​ല്‍

മ​ല്ല​പ്പ​ള്ളി: കാ​ര്‍​ഷി​ക വി​ക​സ​ന ബാ​ങ്കി​ല്‍ നി​ന്ന് സ്വ​ര്‍​ണം തി​രി​മ​റി​യി​ലൂ​ടെ 1.25 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ സെ​ക്ര​ട്ട​റി രാ​ധാ​ശ്രീ റി​മാ​ന്‍​ഡി​ല്‍. തി​രു​വ​ന​ന്ത​പു​രം മാ​റ​ന​ല്ലൂ​ര്‍ സ്വ​ദേ​ശി​യാ​യ രാ​ധാ​ശ്രീ മ​ല്ല​പ്പ​ള്ളി​യി​ലാ​ണ് താ​മ​സി​ച്ചു​വ​ന്നി​രു​ന്ന​ത്.
സ്വ​ര്‍​ണം സൂ​ക്ഷി​ച്ചി​രു​ന്ന ലോ​ക്ക​റി​ന്‍റെ താ​ക്കോ​ല്‍ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ച്ചി​ല്ല, ക​ണ​ക്കു​ക​ള്‍ യ​ഥാ​സ​മ​യം പ​രി​ശോ​ധി​ച്ചി​ല്ല തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് രാ​ധാ​ശ്രീ​ക്കു​മേ​ല്‍ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.
സ്വ​ര്‍​ണം കാ​ണാ​താ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​തോ​ടെ സെ​ക്ര​ട്ട​റി​യെ ബാ​ങ്ക് ഭ​ര​ണ​സ​മി​തി സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. സ​ഹ​ക​ര​ണ വ​കു​പ്പ് റീ​ജി​ണ​ല്‍ മാ​നേ​ജ​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍ ന​ട​ത്തി​യ പ​തി​വു​പ​രി​ശോ​ധ​ന​യി​ലാ​ണ് 1.35 കോ​ടി രൂ​പ​യു​ടെ മൂ​ല്യ​മു​ള്ള പ​ണ​യ​സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ബാ​ങ്ക് ലോ​ക്ക​റി​ല്‍ ഇ​ല്ലെ​ന്നു ക​ണ്ടെ​ത്തി​യ​ത്. 1200 ഗ്രാ​മി​ലേ​റെ സ്വ​ര്‍​ണം ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.
ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന വി​ജേ​ഷ് കു​മാ​ര്‍ കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തു രം​ഗ​ത്തു​വ​ന്നി​രു​ന്നു. ഇ​യാ​ളും റി​മാ​ന്‍​ഡി​ലാ​ണ്. മ​റ്റു ജീ​വ​ന​ക്കാ​രു​ടെ വി​ശ്വാ​സം മു​ത​ലെ​ടു​ത്താ​ണെ​ന്ന് വി​ജേ​ഷ് കു​മാ​ര്‍ കു​റ്റ​കൃ​ത്യം ന​ട​ത്തി​യ​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി.
ബാ​ങ്കി​ലെ മ​റ്റു ജീ​വ​ന​ക്കാ​രും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും അ​ര്‍​പ്പി​ച്ച വി​ശ്വാ​സം ദു​രു​പ​യോ​ഗം ചെ​യ്താ​ണ് സെ​ക്ര​ട്ട​റി​യു​ടെ പ​ക്ക​ല്‍ നി​ന്നും സ്വ​ര്‍​ണം സൂ​ക്ഷി​ക്കു​ന്ന ലോ​ക്ക​റി​ന്‍റെ താ​ക്കോ​ല്‍ കൈ​ക്ക​ലാ​ക്കി​യ​ത്.
പ​ത്തു വ​ര്‍​ഷം മു​ന്‍​പ് ബാ​ങ്കി​ല്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച വി​ജേ​ഷ്, സൗ​മ്യ​മാ​യ പെ​രു​മാ​റ്റ​ത്തി​ലൂ​ടെ ജീ​വ​ന​ക്കാ​രു​ടെ​യും ഭ​ര​ണ​സ​മി​തി​യു​ടെ​യും പ്രീ​തി പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു.
ബാ​ങ്കി​ല്‍ എ​ത്തു​ന്ന ഇ​ട​പാ​ടു​കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ വേ​ഗ​ത്തി​ല്‍ ചെ​യ്തു​ന​ല്‍​കു​ന്ന​തി​ല്‍ പ്ര​ത്യേ​ക താ​ത്പ​ര്യം കാ​ണി​ച്ചി​രു​ന്ന​താ​യി സ​ഹ​കാ​രി​ക​ള്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. സ​ല്പേ​രും വി​ശ്വാ​സ്യ​ത​യും മു​ത​ലെ​ടു​ത്താ​ണ് സ്വ​ര്‍​ണ ഉ​രു​പ്പ​ടി​ക​ള്‍ സൂ​ക്ഷി​ക്കു​ന്ന ലോ​ക്ക​റി​ന്‍റെ ചു​മ​ത​ല മേ​ല​ധി​കാ​രി​ക​ളി​ല്‍​നി​ന്ന് വി​ജേ​ഷ് സ്വ​ന്ത​മാ​ക്കി​യ​ത്. 15 ല​ക്ഷം രൂ​പ ഇ​തി​നി​ടെ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന രാ​ധാ​ശ്രീ​ക്ക് വി​ജേ​ഷ് കു​മാ​ര്‍ ന​ല്‍​കി​യ​തി​ന്‍റെ വി​വ​ര​വും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.
ഒ​രു വ​ര്‍​ഷം മു​ന്‍​പാ​ണ് ബാ​ങ്കി​ല്‍ സ്വ​ര്‍​ണ​പ്പ​ണ​യ വാ​യ്പാ പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​രു​ടെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ഇ​വി​ടെ പ​ണ​യം​വ​ച്ചി​രു​ന്ന​വ​യി​ല്‍ ഭൂ​രി​ഭാ​ഗ​വും. ലോ​ക്ക​റി​ല്‍​നി​ന്ന് ക​വ​ര്‍​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ മ​ല്ല​പ്പ​ള്ളി ടൗ​ണി​ല​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും വി​വി​ധ ബാ​ങ്കു​ക​ളി​ല്‍ പ​ണ​യ​പ്പെ​ടു​ത്തി വി​ജേ​ഷ് വ​ന്‍​തു​ക കൈ​ക്ക​ലാ​ക്കി​യ​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം.​
അ​തേ​സ​മ​യം, ബാ​ങ്കി​ന് ന​ഷ്ട​മാ​യ സ്വ​ര്‍​ണം ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ തി​രി​കെ ന​ല്‍​കാ​മെ​ന്ന് വി​ജേ​ഷ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് അ​റി​യി​ച്ച​താ​യും വി​വ​ര​മു​ണ്ട്. സം​ഭ​വ​ത്തി​ല്‍ പൊ​ലി​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Pathanamthitta

കു​മ്പ​ളാം​പൊ​യ്ക ബാ​ങ്ക് ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ട ന​ട​പ​ടി ഹൈ​ക്കോ​ട​തി സ്‌​റ്റേ ചെ​യ്തു

പ​ത്ത​നം​തി​ട്ട: കു​മ്പ​ളാം​പൊ​യ്ക സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച ദി​വ​സം ത​ന്നെ ബാ​ങ്ക് ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ട പ​ത്ത​നം​തി​ട്ട ജോ​യി​ന്‍റ് ര​ജി​സ്ട്രാ​റു​ടെ ഉ​ത്ത​ര​വ് കേ​ര​ള ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു.

കു​മ്പ​ളാം​പൊ​യ്ക സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച ക​ഴി​ഞ്ഞ 13നാ​ണ് അ​സാ​ധാ​ര​ണ ഉ​ത്ത​ര​വി​ലൂ​ടെ ബാ​ങ്ക് ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ട ഉ​ത്ത​ര​വാ​ണ് കേ​ര​ള ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്ത​ത്. ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ലൂ​ടെ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന ഭ​ര​ണ​സ​മി​തി​യെ തെ​റ്റാ​യ മാ​ര്‍​ഗ​ത്തി​ലൂ​ടെ അ​ട്ടി​മ​റി​ക്കാ​നു​ള്ള പ​ത്ത​നം​തി​ട്ട ജോ​യി​ന്‍റ് ര​ജി​സ്ട്രാ​റു​ടെ ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്ത​തി​ലൂ​ടെ വ​ള​ഞ്ഞ വ​ഴി​യി​ലൂ​ടെ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റെ വ​ച്ച് ഭ​ര​ണ​സ​മി​തി​ക​ള്‍ പി​ടി​ച്ചെ​ടു​ക്കു​വാ​നു​ള്ള യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ ന​യ​ത്തി​ന് പി​ന്തു​ണ കൊ​ടു​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ള്ള താ​ക്കീ​താ​ണെ​ന്ന് ബാ​ങ്ക്? പ്ര​സി​ഡ​ന്‍റ് ബ​ഞ്ച​മി​ന്‍ ജോ​സ് ജേ​ക്ക​ബ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കു​ക പോ​ലും ചെ​യ്യാ​തെ അ​തി​വേ​ഗം പി​രി​ച്ചു​വി​ട​ല്‍ ഉ​ത്ത​ര​വി​റ​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ല്‍ ഇ​തു​കൂ​ടാ​തെ ബാ​ങ്കി​ല്‍ ഒ​രു ജീ​വ​ന​ക്കാ​രി​ക്കെ​തി​രേ അ​ച്ച​ട​ക്ക​ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. ബാ​ങ്ക് ഭ​ര​ണ​സ​മി​തി തീ​രു​മാ​ന​ങ്ങ​ള്‍ അ​നു​സ​രി​ക്കാ​തെ​യും ജോ​ലി​യി​ല്‍ കൃ​ത്യ​വി​ലോ​പം കാ​ണി​ക്കു​ക​യും ജീ​വ​ന​ക്കാ​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രി​യെ സം​ര​ക്ഷി​ക്കു​ക എ​ന്ന മ​റ്റൊ​രു അ​ജ​ണ്ട കൂ​ടി ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട​ലി​നു പി​ന്നി​ലു​ണ്ടെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. സെ​ക്ര​ട്ട​റി ഷീ​ബ ജേ​ക്ക​ബും പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Pathanamthitta

വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ന് ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ള്‍ വേ​ണം: ഡി​സി​സി

പ​ത്ത​നം​തി​ട്ട: വ​ട​ശേ​രി​ക്ക​ര​യി​ല്‍ ഉ​ള്‍​പ്പെ​ട്ട ജി​ല്ല​യു​ടെ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ രൂ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​ട്ടാ​ന ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ ശ​ല്യം പ​രി​ഹ​രി​ക്കു​വാ​ന്‍ കൂ​ടു​ത​ല്‍ ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രു​ടെ ക​ണ്‍​വെന്‍​ഷ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നോ​ടും വ​നം, റ​വ​ന്യു വ​കു​പ്പ് അ​ധി​കൃ​ത​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടു. വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നും ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്കി​ര​യാ​കു​ന്ന​വ​ര്‍​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം വ​ര്‍​ദ്ധി​പ്പി​ക്കു​ന്ന​തി​ന് വ​നം​വ​കു​പ്പും സം​സ്ഥാ​ന സ​ര്‍​ക്കാ​രും സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ സ്വാ​ഗ​താ​ര്‍​ഹ​മാ​ണെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.

വ​ട​ശേ​രി​ക്ക​ര​യി​ല്‍ ഉ​ള്‍​പ്പെ​ടെ നി​ര​ന്ത​ര​മാ​യി ഉ​ദ്യോ​ഗ​സ്ഥ ജ​ന​പ്ര​തി​നി​ധി യോ​ഗം വി​ളി​ച്ച് ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കു​വാ​ന്‍ വ​നം​മ​ന്ത്രി നേ​രി​ട്ട് എ​ത്തി ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ള്‍ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന്‍​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​സു​രേ​ഷ് കു​മാ​ർ, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ സാ​മു​വ​ല്‍ കി​ഴ​ക്കു​പു​റം, സ​ജി കൊ​ട്ട​ക്കാ​ട്, ജെ​റി മാ​ത്യു സാം, ​അ​ബ്ദു​ള്‍ ക​ലാം ആ​സാ​ദ്, ഹ​രി​കു​മാ​ര്‍ പൂ​ത​ങ്ക​ര, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സ​ഖ​റി​യാ വ​ര്‍​ഗീ​സ്, ആ​ർ. ദേ​വ​കു​മാ​ര്‍, പ്ര​വീ​ണ്‍ പ്ലാ​വി​ള​യി​ൽ, എ​ബി മേ​ക്ക​രി​ങ്ങാ​ട്ട്, സി​ബി താ​ഴ​ത്തി​ല്ല​ത്ത്, കെ. ​ശി​വ​പ്ര​സാ​ദ്, ആ​ബി​ദ് ഷെ​ഹിം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.­­

Pathanamthitta

കാ​ട്ടാ​ന​ക​ളെ മ​യ​ക്കു​വെ​ടി വ​ച്ച് ഉ​ള്‍​ക്കാ​ട്ടി​ല്‍ വി​ട​ണം: രാ​ജു ഏ​ബ്ര​ഹാം

വ​ട​ശേ​രി​ക്ക​ര: ജ​ന​ങ്ങ​ളു​ടെ ജീ​വ​നും കൃ​ഷി​ക്കും ഭീ​ഷ​ണി​യാ​കു​ന്ന കാ​ട്ടാ​ന​ക​ളെ മ​യ​ക്കു​വെ​ടി വ​ച്ച് ഉ​ള്‍​ക്കാ​ട്ടി​ല്‍ വി​ട​ണ​മെ​ന്നും അ​തി​ന് വ​നം മ​ന്ത്രി നി​ര്‍​ദ്ദേ​ശം ന​ല്‍​ക​ണമെ​ന്നും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജു ഏ​ബ്ര​ഹാം. വ​ട​ശേ​രി​ക്ക​ര​യി​ല്‍ നി​ര​ന്ത​രം കാ​ട്ടാ​ന ഇ​റ​ങ്ങി ജ​ന​ജീ​വി​ത​ത്തി​ന് ഭീ​ഷ​ണി​യാ​കു​ന്ന​ത് ത​ട​യാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എം നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ഏ​ക​ദി​ന പ്ര​തി​ഷേ​ധ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​തി​ന​ഞ്ചോ​ളം ആ​ന​ക​ളാ​ണ് കൂ​ട്ട​മാ​യി വ​ട​ശേ​രി​ക്ക​ര ടൗ​ണി​ന് അ​ടു​ത്തു വ​രെ എ​ത്തു​ന്ന​ത്. നാ​ലെ​ണ്ണം സ്ഥി​ര​മാ​യി എ​ത്തു​ന്നു. 200 ഏ​ക്ക​റി​ല​ധി​കം സ്ഥ​ല​ത്തെ കൃ​ഷി​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. മ​ന്ത്രി വ​ന്ന് പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന​ത​ല്ലാ​തെ ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ല. ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ക​ടു​വ​യി​റ​ങ്ങി​യ​പ്പോ​ള്‍ 90 വ​ന​പാ​ല​ക​ര​ട​ങ്ങു​ന്ന പ്ര​ത്യേ​ക സ്‌​ക്വാ​ഡാ​ണ് രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​തെ​ന്നും രാ​ജു ഏ​ബ്ര​ഹാം പ​റ​ഞ്ഞു. ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി എ. ​ആ​ർ. വി​ക്ര​മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം കോ​മ​ളം അ​നി​രു​ദ്ധ​ൻ, പ്ര​സാ​ദ് എ​ന്‍. ഭാ​സ്‌​ക​ര​ൻ, ആ​ര്‍. ശ്യാ​മ, ജി​തി​ന്‍​രാ​ജ്, കെ. ​ആ​ർ. രെ​ഞ്ചു, സി​ഗ്ലി ഡാ​നി​യേ​ൽ, പി. ​എം. വ​ര്‍​ഗീ​സ്, എം. ​എ​സ്. ച​ന്ദ്ര​ന്‍ , അ​ജി​കു​മാ​ർ, വ​ര്‍​ഗീ​സ് മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Pathanamthitta

വടശേരിക്കരയില്‍ കാട്ടാനകളെ നിയന്ത്രിക്കാന്‍ സംവിധാനം

വ​ട​ശേ​രി​ക്ക​ര: വ​ട​ശേ​രി​ക്ക​ര​യി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ല്‍ തു​ട​ര്‍​ച്ച​യാ​യി കാ​ട്ടാ​ന ഇ​റ​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​നാ​യി ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യും സം​യു​ക്ത ക​ര്‍​മ​പ​ദ്ധ​തി​യു​മാ​യി വ​നം​വ​കു​പ്പ്. ആ​ന​ക​ള്‍ സ്ഥി​ര​മാ​യി ക​ട​ന്നു​വ​രു​ന്ന വ​ഴി​ക​ളി​ലെ പ്ര​ധാ​ന പോ​യി​ന്‍റു​ക​ളി​ല്‍ സെ​ന്‍​സ​ര്‍ അ​ലേ​ര്‍​ട്ട് സം​വി​ധാ​ന​ത്തോ​ടു​കൂ​ടി​യ ര​ണ്ട് എ​ഐ ക്യാ​മ​റ​ക​ള്‍ ഉ​ട​ന്‍ സ്ഥാ​പി​ക്കു​മെ​ന്ന് വ​നം മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍ പ​റ​ഞ്ഞു. വ​ട​ശേ​രി​ക്ക​ര​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടാ​ന​ക്കൂ​ട്ടം എ​ത്തി​യ​തുമാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥി​തി​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നു​മാ​യി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫി​സി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഒ​രു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ ആ​ന​യു​ടെ സാ​ന്നി​ധ്യം മു​ന്‍​കൂ​ട്ടി തി​രി​ച്ച​റി​യാ​ന്‍ സ​ഹാ​യി​ക്കു​ന്ന സീ​സ്മി​ക് സെ​ന്‍​സ​റു​ക​ള്‍ മ​ണ്ണി​ന​ടി​യി​ല്‍ അ​ടി​യ​ന്ത​ര​മാ​യി സ്ഥാ​പി​ക്കും. ആ​ന​യു​ടെ നീ​ക്ക​ങ്ങ​ള്‍ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി തെ​ര്‍​മ​ല്‍ ഡ്രോ​ണ്‍ അ​ടി​യ​ന്ത​ര​മാ​യി എ​ത്തി​ക്കും. നി​ല​വി​ലു​ള്ള ഒ​റ്റ​വ​രി സോ​ളാ​ര്‍ വേ​ലി പ​ര്യാ​പ്ത​മ​ല്ലാ​ത്ത​തി​നാ​ല്‍ മു​ഴു​വ​ന്‍ മേ​ഖ​ല​യും ഉ​ള്‍​പ്പെ​ടു​ത്തി എ​ട്ട് കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ അ​ഞ്ച് വ​രി​ക​ളു​ള്ള പു​തി​യ സോ​ളാ​ര്‍ വേ​ലി സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി ആ​രം​ഭി​ച്ചു.

വ​നം​വ​കു​പ്പ്, പൊ​ലി​സ്, ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ന്നി​വ​രെ സം​യോ​ജി​പ്പി​ച്ചു​കൊ​ണ്ട് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടാ​ന്‍ പ്ര​ത്യേ​ക ടാ​സ്‌​ക് ഫോ​ഴ്‌​സ് രൂ​പീ​ക​രി​ച്ചു. ഇ​തി​ല്‍ പ​രി​ച​യ സ​മ്പ​ന്ന​രാ​യ പ്ര​ദേ​ശ​വാ​സി​ക​ളെ വോ​ള​ണ്ടി​യ​ര്‍​മാ​രാ​യി ഉ​ള്‍​പ്പെ​ടു​ത്തും. ഇ​വ​രു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി​എ​ഫ്ഒ​യ്ക്ക് ന​ല്‍​ക​ണം. രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗി​നും വേ​ലി​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കു​മാ​യി ആ​ന​ക​ള്‍ സ്ഥി​ര​മാ​യി ക​ട​ന്നു​വ​രു​ന്ന പോ​യി​ന്‍റു​ക​ളി​ല്‍ ര​ണ്ട് ഷി​ഫ്റ്റു​ക​ളി​ലാ​യി വാ​ച്ച്മാ​ന്മാ​രെ​യും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക പ​രി​ഗ​ണി​ച്ച് വ​നം​വ​കു​പ്പി​ന്‍റെ തേ​ക്ക് തോ​ട്ട​ത്തി​ലെ വേ​ലി മാ​റ്റാ​ന്‍ ക​ഴി​യു​ന്ന ഭാ​ഗ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ചു. വ​നാ​തി​ര്‍​ത്തി​ക​ളി​ല്‍ ആ​ന​യെ പ്ര​തി​രോ​ധി​ക്കു​ന്ന ജൈ​വ വേ​ലി​ക​ളാ​യ നാ​ര​കം, മ​ഞ്ഞ​ള്‍ തു​ട​ങ്ങി​യ കൃ​ഷി​ക​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കും. ക​ര്‍​ഷ​ക​ര്‍​ക്ക് മി​ക​ച്ച വ​രു​മാ​നം ഉ​റ​പ്പാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ മൂ​ല്യ​വ​ര്‍​ധി​ത കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്. ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി എം​എ​ല്‍​എ യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ​ക​ള​ക്‌​ട​ർ, എ​സ്പി, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രെ പ​ങ്കെ​ടു​പ്പി​ച്ച് സ​ര്‍​വ്വ​ക​ക്ഷി യോ​ഗം ഉ​ട​ന്‍ വി​ളി​ച്ചു​ചേ​ര്‍​ക്കു​മെ​ന്നും മ​ന്ത്രി നി​ര്‍​ദ്ദേ​ശി​ച്ചു. രാ​ഷ്ട്രീ​യ ഭി​ന്ന​ത​ക​ള്‍ മാ​റ്റി​വച്ച് എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്ന് പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ന്‍ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി അ​ഭ്യ​ര്‍​ഥി​ച്ചു.

ആ​ന്‍റോ ആ​ന്‍റ​ണി എം​പി, പ​ഴ​കു​ളം മ​ധു എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി, ജി​ല്ലാ ക​ള​ക്‌​ട​ര്‍ എ ​നി​സാ​മു​ദ്ദീ​ന്‍, സൗ​ത്ത് സോ​ണ്‍ സി​സി​എ​ഫ് കെ ​കാ​ര്‍​ത്തി​കേ​യ​ന്‍, വ​ട​ശ്ശേ​രി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ ​ഉ​ഷ, റാ​ന്നി ഡി​എ​ഫ്ഒ കെ. ​അ​രു​ള്‍ സെ​ല്‍​വ​ൻ, ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ആ​ര്‍ ആ​ന​ന്ദ്, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Pathanamthitta

ആ​ന്‍റി​മൈ​ക്രോ​ബി​യ​ല്‍ റെ​സി​സ്റ്റ​ന്‍​സ് ബോ​ധ​വ​ത്ക​ര​ണ വാ​രാ​ച​ര​ണ​ത്തി​ന് പ​ത്ത​നം​തി​ട്ട​യി​ല്‍ തു​ട​ക്കം

പ​ത്ത​നം​തി​ട്ട: ആ​ന്‍റി​മൈ​ക്രോ​ബി​യ​ല്‍ റെ​സി​സ്റ്റ​ന്‍​സ് ഉ​യ​ര്‍​ത്തു​ന്ന ആ​രോ​ഗ്യ​ഭീ​ഷ​ണി​ക​ളെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ളി​ല്‍ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ച്ച ലോ​ക ആ​ന്‍റി​മൈ​ക്രോ​ബി​യ​ല്‍ റെ​സി​സ്റ്റ​ന്‍​സ് ബോ​ധ​വ​ത്ക​ര​ണ വാ​രാ​ച​ര​ണ​ത്തി​ന്‍റെ പ​ത്ത​നം​തി​ട്ട ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും പോ​സ്റ്റ​ര്‍ പ്ര​കാ​ശ​ന​വും കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍ നി​ര്‍​വ​ഹി​ച്ചു. ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​പ​ര​മാ​യ ഉ​പ​യോ​ഗം ഉ​റ​പ്പാ​ക്കു​ന്ന​തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഒ​രേ​പോ​ലെ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ്, ആ​രോ​ഗ്യ​കേ​ര​ളം പ​ത്ത​നം​തി​ട്ട എ​ന്നി​വ​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ല്‍ കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​ജി​നു ജി. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​ന്‍റി​ബ​യോ​ട്ടി​ക് മ​രു​ന്നു​ക​ള്‍​ക്കെ​തി​രേ രോ​ഗാ​ണു​ക്ക​ള്‍ പ്ര​തി​രോ​ധ​ശേ​ഷി ആ​ര്‍​ജി​ക്കു​ന്ന​ത് ലോ​കം നേ​രി​ടു​ന്ന പ്ര​ധാ​ന ആ​രോ​ഗ്യ​വെ​ല്ലു​വി​ളി​ക​ളി​ലൊ​ന്നാ​ണ്. ഡോ​ക്‌​ട​റു​ടെ നി​ര്‍​ദേ​ശ​മി​ല്ലാ​തെ ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തും നി​ര്‍​ദേ​ശി​ച്ച അ​ള​വി​ലും കാ​ല​യ​ള​വി​ലും മ​രു​ന്നു​ക​ള്‍ ക​ഴി​ക്കാ​തി​രി​ക്കു​ന്ന​തും ആ​ന്‍റി​മൈ​ക്രോ​ബി​യ​ല്‍ റെ​സി​സ്റ്റ​ന്‍​സ് വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മാ​കു​ന്നു.

18 മു​ത​ല്‍ 24 വ​രെ​യാ​ണ് ആ​ന്‍റി​മൈ​ക്രോ​ബി​യ​ല്‍ പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ വാ​ര​മാ​യി ആ​ച​രി​ക്കു​ന്ന​ത്. കോ​ന്നി താ​ലൂ​ക്ക് ആ​സ്ഥാ​ന ആ​ശു​പ​ത്രി​യി​ലെ അ​സി​സ്റ്റ​ന്‍റ് സ​ര്‍​ജ​ന്‍ ഡോ. ​ല​ക്ഷ്മി ബാ​ല​രാ​മ​ന്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു.

ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​മാ​ത്യു ജെ. ​വ​ളാം​പ​റ​മ്പി​ൽ, കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം മു​ര​ളി വേ​ങ്ങ​ഴ, കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ റെ​നി സൂ​സ​ന്‍ മാ​ത്യു, ശ​ര​ണ്യ വി​ജ​യ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, ജോ​ണ്‍ ചാ​ണ്ടി, ജി​ല്ലാ ഡെ​പ്യൂ​ട്ടി എ​ജ്യു​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് മീ​ഡി​യ ഓ​ഫി​സ​ര്‍​മാ​രാ​യ ആ​ര്‍. ദീ​പ, എം.​പി. ബി​ജു​കു​മാ​ർ, കോ​യി​പ്രം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​മ​ഞ്ജി​മ പൗ​ലോ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. പൊ​യ്യാ​നി​ല്‍ ന​ഴ്സിം​ഗ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഫ്ളാ​ഷ് മോ​ബും സ്‌​കി​റ്റും അ​വ​ത​രി​പ്പി​ച്ചു.

Pathanamthitta

കാ​യി​ക രം​ഗ​ത്തെ വൈ​എം​സി​എ​യു​ടെ സം​ഭാ​വ​ന മാ​തൃ​കാ​പ​രം: സ്പീ​ക്ക​ര്‍

തി​രു​വ​ല്ല: കാ​യി​ക രം​ഗ​ത്തി​ന്‍റെ വ​ള​ര്‍​ച്ച​യ്ക്കും രാ​ജ്യ​ത്തി​ന് മി​ക​ച്ച കാ​യി​ക താ​ര​ങ്ങ​ളെ സം​ഭാ​വ​ന ചെ​യ്യു​ന്ന​തി​നും വൈ​എം​സി​എ ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മാ​തൃ​കാ​പ​ര​മാ​ണ​ന്ന് നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ൻ. പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന മാ​ര്‍​ത്തോ​മ്മാ കോ​ള​ജു​മാ​യി ചേ​ര്‍​ന്ന് ദേ​ശീ​യ വൈ​എം​സി​എ സം​ഘ​ടി​പ്പി​ച്ച സ്‌​പോ​ര്‍​ട്‌​സ് ആ​ന്‍​ഡ് റി​ക്രി​യേ​ഷ​ന്‍ ക​മ്മി​റ്റി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​ന​വും കാ​യി​ക സെ​മി​നാ​റും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ല​ഹ​രി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ കാ​യി​ക​രം​ഗ​ത്തി​ന് നി​ര്‍​ണാ​യ​ക​മാ​യ പ​ങ്കു​വ​ഹി​ക്കാ​നാ​കും. കാ​യി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ കു​ട്ടി​ക​ളി​ലും യു​വ​ജ​ന​ങ്ങ​ളി​ലും അ​ച്ച​ട​ക്കം, ആ​ത്മ​വി​ശ്വാ​സം, കൂ​ട്ടാ​യ്മ, ആ​രോ​ഗ്യ​ബോ​ധം എ​ന്നി​വ വ​ള​ര്‍​ത്താ​ന്‍ സാ​ധി​ക്കും. ല​ഹ​രി​യു​ടെ പി​ടി​യി​ല്‍​നി​ന്ന് യു​വ​ത​ല​മു​റ​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നും ആ​രോ​ഗ്യ​ക​ര​മാ​യ ഒ​രു സ​മൂ​ഹ​ത്തെ വാ​ര്‍​ത്തെ​ടു​ക്കു​ന്ന​തി​നും കാ​യി​ക​മേ​ഖ​ല​യെ ഫ​ല​പ്ര​ദ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദേ​ശീ​യ സ്‌​പോ​ട്‌​സ് ആ​ന്‍​ഡ് റി​ക്രി​യേ​ഷ​ന്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എ.​ജെ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ര്‍​ഗീ​സ് മാ​മ്മ​ന്‍ എം​എ​ല്‍​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ര​ളാ ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ ട്ര​ഷ​റാ​ര്‍ ഡോ. ​റെ​ജി​നോ​ള്‍​ഡ് വ​ര്‍​ഗീ​സ് സെ​മി​നാ​ര്‍ ന​യി​ച്ചു. ദേ​ശീ​യ പ്രോ​പ്പ​ര്‍​ട്ടി ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പ്ര​ഫ. ജോ​യി സി. ​ജോ​ര്‍​ജ്, കോ​ള​ജ് പ്രി​ന്‍​സി​പ്പാ​ള്‍ ഡോ.​ടി.​കെ. മാ​ത്യു വ​ര്‍​ക്കി, ട്ര​ഷ​റാ​ര്‍ തോ​മ​സ് കോ​ശി, റീ​ജി​യ​ണ​ല്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ കു​ര്യ​ന്‍ തു​മ്പു​ങ്ക​ൽ, ദേ​ശീ​യ ഉ​പ​ദേ​ശ​ക സ​മി​തി വൈ​സ് ചെ​യ​ര്‍​മാ​ന്‍ റെ​ജി ജോ​ര്‍​ജ്, നി​ര്‍​വാ​ഹ​ക സ​മി​തി​യം​ഗം ജോ ​ഇ​ല​ഞ്ഞി​മൂ​ട്ടി​ൽ, സ​ബ് റീ​ജി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ ജോ​ജി പി. ​തോ​മ​സ്, ദേ​ശീ​യ പേ​ഴ്സ​ണ​ല്‍ ക​മ്മി​റ്റി​യം​ഗം​ജോ​സ​ഫ് നെ​ല്ലാ​നി​ക്ക​ൽ, റീ​ജി​യ​ണ​ല്‍ യൂ​ത്ത് വ​ര്‍​ക്ക് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ലി​നോ​ജ് ചാ​ക്കോ, സ​ബ് റീ​ജി​യ​ന്‍ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ സു​നി​ല്‍ മ​റ്റ​ത്ത്, കോ​ള​ജ് പ്ലാ​റ്റി​നം ജൂ​ബി​ലി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഡോ. ​ടീ​നാ ടി.​എ​ലി​സ​ബേ​ത്ത്, ജൂ​ബി​ലി സ​മി​തി​യം​ഗം ഡോ. ​അ​നൂ​പ് കോ​ശി ജോ​ര്‍​ജ്, കു​ര്യ​ന്‍ ചെ​റി​യാ​ൻ, സ്‌​പോ​ര്‍​ട്‌​സ് ആ​ന്‍റ് ഷി​ജു കെ. ​കു​ര്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Pathanamthitta

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് വ​നം​വ​കു​പ്പ് പൂ​ര്‍​ണ സ​ഹ​ക​ര​ണം ന​ല്‍​കും: മ​ന്ത്രി

­­ശ​ബ​രി​മ​ല: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​ല്‍ വ​നം വ​കു​പ്പി​ന്‍റെ പൂ​ര്‍​ണ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് വ​നം മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍. പ​മ്പ ഫോ​റ​സ്റ്റ് ഇ​ന്‍​സ്‌​പെ​ക്ഷ​ന്‍ ബം​ഗ്ലാ​വി​ല്‍ ചേ​ര്‍​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തീ​ര്‍​ഥാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യി വി​വി​ധ വ​കു​പ്പു​ക​ളു​ടെ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യി​രു​ന്നു. തീ​ര്‍​ഥ​ത്ഥാ​ട​ന​കാ​ലം തു​ട​ങ്ങി​യ ശേ​ഷം ത​ട​സ​ങ്ങ​ളു​ണ്ടോ എ​ന്ന് നേ​രി​ട്ട് വി​ല​യി​രു​ത്തു​ന്ന​തി​നാ​ണ് സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​തെ​ന്നും ശ്ര​ദ്ധ​യി​ല്‍​പെ​ട്ട വി​ഷ​യ​ങ്ങ​ളി​ല്‍ പ​രി​ഹാ​രം കാ​ണാ​ന്‍ ന​ട​പ​ടി​ക​ള്‍ നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

തീ​ര്‍​ഥാ​ട​ന പാ​ത​ക​ളി​ല്‍ ത​ട​സ​മാ​യി നി​ന്ന ചെ​റു​മ​ര​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റി യാ​ത്ര സു​ഗ​മ​മാ​ക്കി​യി​ട്ടു​ണ്ട്. പ​രി​സ്ഥി​തി സു​ര​ക്ഷാ മേ​ഖ​ല ഒ​ഴി​കെ​യു​ള്ള സ്ഥ​ല​ങ്ങ​ള്‍ ഭ​ക്ത​ര്‍​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കാ​ന്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. വ​നം മേ​ഖ​ല​യി​ലെ മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ന്‍ ശു​ചി​ത്വ മീ​ഷ​നും ക്ളീ​ന്‍ കേ​ര​ള ക​മ്പ​നി​യു​മാ​യി ചേ​ര്‍​ന്ന് ന​ട​പ​ടി സ്വീ​ക​രി​ക്കും. ലാ​ന്‍​ഡ് ലെ​വ​ലിം​ഗും ഫി​ല്ലിം​ഗും ന​ട​ത്തി ച​ക്കു​പാ​ലം ഗ്രൗ​ണ്ടി​ല്‍ കൂ​ടു​ത​ല്‍ വാ​ഹ​ന​ങ്ങ​ള്‍​ക്ക് പാ​ര്‍​ക്കിം​ഗി​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ക്ര​മീ​ക​രി​ക്കും.

തീ​ര്‍​ഥാ​ട​ക​രു​ടെ സു​ര​ക്ഷ​യ്ക്കും സു​ഗ​മ​മാ​യ യാ​ത്ര​യ് ക്കും മു​ന്‍​ഗ​ണ​ന ന​ല്‍​കി​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ശ​ബ​രി​മ​ല വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യാ​തൊ​രു​വി​ധ ത​ട​സ​വും വ​നം വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​മി​ല്ല. റോ​പ് വേ ​പ​ദ്ധ​തി​ക്കും വ​കു​പ്പി​ന്‍റെ പൂ​ര്‍​ണ പി​ന്തു​ണ​യു​ണ്ട്. കാ​ന​ന​പാ​ത സ​ന്ദ​ര്‍​ശി​ക്കു​ക​യും ഭ​ക്ത​രു​മാ​യി സം​സാ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ത്ത​വ​ണ സ​ര്‍​ക്കാ​ര്‍ ഒ​രു​ക്കി​യ തീ​ര്‍​ഥാ​ട​ന സൗ​ക​ര്യ​ങ്ങ​ളി​ല്‍ അ​വ​ര്‍ സ​ന്തോ​ഷ​വും സം​തൃ​പ്തി​യും അ​റി​യി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു.
യോ​ഗ​ത്തി​ന് ശേ​ഷം പ​മ്പാ ത്രി​വേ​ണി സം​ഗ​മം, ച​ക്കു​പാ​ലം ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ള്‍ മ​ന്ത്രി സ​ന്ദ​ര്‍​ശി​ച്ചു.

ശ​ബ​രി​മ​ല എ​ഡി​എം ദി​ലീ​പ് കെ. ​കൈ​നി​ക്ക​ര, പ​മ്പ പൊ​ലി​സ് സ്പെ​ഷ്യ​ല്‍ ഓ​ഫി​സ​ര്‍ പി. ​നി​യാ​സ്, പെ​രി​യാ​ര്‍ ടൈ​ഗ​ര്‍ റി​സ​ര്‍​വ് ഫീ​ല്‍​ഡ് ഡ​യ​റ​ക്‌​ട​ര്‍ പി. ​പി. പ്ര​മോ​ദ്, ടൈ​ഗ​ര്‍ റി​സ​ര്‍​വ് വെ​സ്റ്റ് ഡെ​പ്യു​ട്ടി ഡ​യ​റ​ക്‌​ട​ര്‍ സു​രേ​ഷ് ബാ​ബു, റാ​ന്നി ഡി​എ​ഫ്ഒ ആ​രു​ള്‍ സെ​ല്‍​വം, പ​മ്പ എ​സ്എ​ച്ച്ഒ മ​നോ​ജ്, ദേ​വ​സ്വം ബോ​ര്‍​ഡ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Pathanamthitta

ശ​ബ​രി​മ​ല പാ​ത​ക​ളി​ല്‍ വെ​ളി​ച്ച​മൊ​രു​ക്കി നാ​റാ​ണം​മൂ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്

അ​ത്തി​ക്ക​യം: ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല തീ​ര്‍​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് സു​ര​ക്ഷി​ത​വും സു​ഗ​മ​വു​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി 4.50 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു​ള്ള തെ​രു​വു​വി​ള​ക്ക് സ്ഥാ​പി​ക്ക​ല്‍ പ​ദ്ധ​തി നാ​റാ​ണം​മൂ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കി. വൃ​ശ്ചി​കം ഒ​ന്നി​ന് മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്‍​പു​ത​ന്നെ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പ്ര​ധാ​ന ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന പാ​ത​ക​ളി​ലെ ലൈ​റ്റിം​ഗ് ജോ​ലി​ക​ള്‍ പൂ​ര്‍​ണ​മാ​യും പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.

മു​ക്ക​ട- ഇ​ട​മ​ണ്‍ - അ​ത്തി​ക്ക​യം പാ​ത​യി​ല്‍ പൊ​ട്ട​ന​രു​വി മു​ത​ല്‍ ഇ​ട​മ​ണ്‍, അ​ത്തി​ക്ക​യം, ചേ​ന്നം​പാ​റ വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് തീ​ര്‍​ഥാ​ട​ക​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ കൂ​ടു​ത​ലാ​യി ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​തോ​ടൊ​പ്പം ചെ​ത്തോ​ങ്ക​ര - അ​ത്തി​ക്ക​യം പാ​ത​യി​ല്‍ വ​നാ​തി​ര്‍​ത്തി മു​ത​ല്‍ ചേ​ന്നം​പാ​റ വ​രെ​യു​ള്ള ഭാ​ഗ​ത്തും തെ​രു​വു​വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി.
മ​ല​പ്പു​റം ആ​സ്ഥാ​ന​മാ​യു​ള്ള ഏ​ഷ്യ​ന്‍ മാ​ര്‍​ക്ക​റ്റിം​ഗി​നാ​ണ് ബ​ള്‍​ബ് വി​ത​ര​ണ​ത്തി​നാ​യു​ള്ള ക​രാ​ര്‍ ന​ല്‍​കി​യ​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 600 ബ​ള്‍​ബു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി പ​ഞ്ചാ​യ​ത്തി​ല്‍ എ​ത്തി​ച്ചു ന​ല്‍​കി.

പോ​സ്റ്റു​ക​ളി​ല്‍ ബ​ള്‍​ബു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ക​രാ​ര്‍ കോ​ട്ട​യം സ്വ​ദേ​ശി വി​നോ​ദി​ന് ന​ല്‍​കി​യി​രു​ന്നു. കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രും ആ​വ​ശ്യ​മാ​യ സ​മ​യ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കാ​ന്‍ സ​ഹ​ക​രി​ച്ചു. വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തോ​ടെ​യാ​ണ് വൃ​ശ്ചി​കം ഒ​ന്നി​ന് മു​ന്‍​പാ​യി ജോ​ലി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

ശ​ബ​രി​മ​ല പാ​ത​ക​ളി​ലെ വ​ഴി​വി​ള​ക്കു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മായതിനാൽ തീ​ര്‍​ഥാ​ട​ന കാ​ലം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്‍​പു​ത​ന്നെ ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്തി പാ​ത​ക​ളി​ലെ ലൈ​റ്റിം​ഗ് ജോ​ലി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. 4.50 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി ബ​ള്‍​ബു​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി എ​ത്തി​ക്കു​ക​യും സ്ഥാ​പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ശ​ബ​രി​മ​ല പാ​ത​ക​ള്‍​ക്ക് പു​റ​മേ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ര്‍​ഡു​ക​ളി​ലും കേ​ടാ​യ തെ​രു​വു​വി​ള​ക്കു​ക​ള്‍ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്നു​ണ്ട്. അ​ത​ത് വാ​ര്‍​ഡ് മെം​ബ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ള്‍ ക​ണ്ടെ​ത്തി ബ​ള്‍​ബു​ക​ള്‍ സ്ഥാ​പി​ക്കും. ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ക്കു​ന്ന ഫ​ണ്ട് വി​നി​യോ​ഗി​ച്ചാ​ണ് ഈ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ത്തു​ന്ന​ത്. തീ​ര്‍​ഥാ​ട​ന കാ​ലം ക​ഴി​ഞ്ഞാ​ലും ഈ ​വി​ള​ക്കു​ക​ള്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് പ്ര​യോ​ജ​ന​പ്പെ​ടും.

ഇ​ന്നു മു​ത​ല്‍ പ​ഞ്ചാ​യ​ത്തി​ന്റെ ശ​ബ​രി​മ​ല ഹെ​ല്‍​പ് ഡെ​സ്‌​ക് പൂ​ര്‍​ണ​തോ​തി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കും. അ​യ്പ്പ​ഭ​ക്ത​ര്‍​ക്കാ​യി ചു​ക്കു​കാ​പ്പി, ല​ഘു​ഭ​ക്ഷ​ണം, മൊ​ബൈ​ല്‍ ചാ​ര്‍​ജിം​ഗ് സൗ​ക​ര്യം, സൗ​ജ​ന്യ വൈ​ഫൈ, കു​ടി​വെ​ള്ളം, ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ള്‍ എ​ന്നി​വ​യും ഇ​വി​ടെ ല​ഭ്യ​മാ​ക്കും.

Pathanamthitta

ആ​നശ​ല്യ​ത്തി​നു പ​രി​ഹാ​രം ഉ​ണ്ടാ​ക​ണം: കി​സാ​ൻ​സ​ഭ

റാ​ന്നി: കാ​ട്ടാ​ന ഇ​റ​ങ്ങി ഭീ​തി​പ​ര​ത്തി​യ വ​ട​ശേ​രി​ക്ക​ര​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​പി. ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കി​സാ​ന്‍​സ​ഭ നേ​താ​ക്ക​ള്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.

നാ​ട്ടി​ൽ ഭീ​തി പ​ര​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ടം കാ​ടു​ക​യ​റി​യി​ട്ടി​ല്ലെ​ന്നു​റ​പ്പു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന് കി​സാ​ൻ​സ​ഭ നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. വ​ന​മേ​ഖ​ല​യ്ക്ക് സ​മീ​പം കൃ​ഷി ചെ​യ്ത നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ വാ​ഴ, തെ​ങ്ങ്, മ​ര​ച്ചീ​നി, ചേ​മ്പ് ഉ​ൾ​പ്പ​ടെ വി​ള​ക​ൾ​ആ​ന ന​ശി​പ്പി​ച്ചു.

സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കാ​നി​രി​ക്കു​ന്ന വ​നം​മ​ന്ത്രി പ്ര​ശ്ന​ത്തി​ന്റെ ഗൗ​ര​വം മ​ന​സി​ലാ​ക്കി ഇ​ട​പെ​ട​ണ​മെ​ന്നും കൃ​ഷി​നാ​ശ​മു​ണ്ടാ​യ ക​ര്‍​ഷ​ക​ര്‍​ക്ക് ആ​വ​ശ്യ​മാ​യ ന​ഷ്‌​ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും എ.​പി. ജ​യ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ സെ​ക്ര​ട്ട​റി ടി. ​മു​രു​കേ​ഷ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ. രാ​ജേ​ന്ദ്ര​ൻ പി​ള്ള, സി​പി​ഐ ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗം സ​ന്തോ​ഷ് ചാ​ണ്ടി, കി​സാ​ന്‍​സ​ഭ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​വി.​ പ്ര​സ​ന്ന​കു​മാ​ർ, പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് അ​മ്പാ​ട്ട്, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ന​ന്ദ​കു​മാ​ർ, സ​മു​ന്നി​സ മു​ഹ​മ്മ​ദ്, ജ്വോ​ഷ്വ ജോ​ൺ, ഡോ. ​അ​നി​ൽ കു​മാ​ർ, റെ​ജി എ​ന്നി​വ​രും സ​ന്ദ​ര്‍​ശ​ന സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. മ​നോ​ര​മ​മു​ക്ക്, ക​ട​മാ​ൻ​കു​ന്ന്, കു​രി​ശും​മൂ​ട്, ബൗ​ണ്ട​റി പ്ര​ദേ​ശ​ങ്ങ​ൾ സം​ഘം സ​ന്ദ​ർ​ശി​ച്ചു.

Pathanamthitta

കാ​ട്ടാ​ന ഭീ​തി ഒ​ഴി​യാ​തെ വ​ട​ശേ​രി​ക്ക​ര; മ​ന്ത്രി ഇ​ന്നെ​ത്തും

വ​ട​ശേ​രി​ക്ക​ര: ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക​ൾ കൂ​ട്ട​ത്തോ​ടെ ഇ​റ​ങ്ങി​യ​തി​ന്‍റെ ഭീ​തി വ​ട​ശേ​രി​ക്ക​ര​യി​ൽ തു​ട​രു​ന്നു. വ്യാ​ഴാ​ഴ്ച പ​ക​ൽ നാ​ടി​നെ വി​റ​പ്പി​ച്ച കാ​ട്ടാ​ന​ക​ൾ രാ​ത്രി​യി​ൽ പി​ന്നെ എ​ത്തി​യി​ല്ലെ​ന്ന് പ​റ​യു​ന്നു. എ​ന്നാ​ൽ ആ​ന​ക്കൂ​ട്ടം തീ​റ്റ തേ​ടി വീ​ണ്ടും ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് വ​രു​മെ​ന്നു ത​ന്നെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. പ്ര​ദേ​ശ​ത്ത് വ​ന​പാ​ല​ക​രു​ടെ കാ​വ​ൽ തു​ട​രു​ക​യാ​ണ്. ആ​ർ​ആ​ർ​ടി സം​ഘ​ത്തെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

ഇ​തി​നി​ടെ ഇ​ന്ന് വ​ട​ശേ​രി​ക്ക​ര​യി​ലെ​ത്തു​ന്ന മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ കാ​ട്ടാ​ന ശ​ല്യം ഒ​ഴി​വാ​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യും. ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് വ​ട​ശേ​രി​ക്ക​ര ഐ​ബി​യി​ൽ മ​ന്ത്രി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ യോ​ഗം വി​ളി​ച്ചി​ട്ടു​മു​ണ്ട്. വ​നം​വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യി​ലാ​യ​ശേ​ഷം വ​ട​ശേ​രി​ക്ക​ര​യി​ൽ മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ എ​ത്തു​ന്ന​തു ര​ണ്ടാം ത​വ​ണ​യാ​ണ്. അ​ധി​കാ​ര​മേ​റ്റ് അ​ധി​കം ക​ഴി​യു​ന്ന​തി​നു മു​ന്പ് വ​ട​ശേ​രി​ക്ക​ര​യി​ൽ വ​ന്യ​മൃ​ഗ​ശ​ല്യം നേ​രി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട യോ​ഗം വി​ളി​ച്ചി​രു​ന്നു. അ​ന്നു കൈ​ക്കൊ​ണ്ട തീ​രു​മാ​ന​ങ്ങ​ൾ പ​ല​തും ഇ​പ്പോ​ഴും ന​ട​പ്പാ​ക്കാ​ത്ത​താ​ണ് ആ​ന​ക​ൾ വീ​ണ്ടും കൂ​ട്ട​ത്തോ​ടെ എ​ത്താ​ൻ കാ​ര​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.

അ​ഞ്ച് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള വ​ന​ത്തി​ൽ നി​ന്നാ​ണ് കാ​ട്ടാ​ന​ക​ൾ വ​ട​ശേ​രി​ക്ക​ര ടൗ​ണി​നു സ​മീ​പം​വ​രെ എ​ത്തു​ന്ന​ത്. ശ​ബ​രി​മ​ല പ്ര​ധാ​ന പാ​ത​യോ​ടു ചേ​ർ​ന്നും ചി​റ്റാ​ർ റോ​ഡ​രി​കി​ലു​മൊ​ക്കെ ആ​ന​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി. ഒ​ളി​ക​ല്ല്, കു​ന്പ​ള​ത്താ​മ​ൺ മേ​ഖ​ല​ക​ൾ രാ​പ​ക​ൽ ഭേ​ദ​മെ​ന്യേ ആ​ന​ക​ളെ​ത്തു​ന്ന സ്ഥ​ല​ങ്ങ​ളാ​യി മാ​റി. വ​ട​ശേ​രി​ക്ക​ര-​കു​ന്പ​ള​ത്താ​മ​ൺ റോ​ഡി​ൽ സ​ന്ധ്യ ക​ഴി​ഞ്ഞാ​ൽ യാ​ത്ര ന​ട​ത്താ​നാ​കാ​ത്ത സ്ഥി​തി​യാ​യി. വ​ട​ശേ​രി​ക്ക​ര സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യോ​ടു ചേ​ർ​ന്ന പു​ര​യി​ട​ത്തി​ലൂ​ടെ ക​ല്ലാ​റി​ലേ​ക്ക് പു​തി​യ ഒ​രു ആ​ന​ത്താ​ര​യും രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം കാ​ടി​റ​ങ്ങി ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ത​ന്പ​ടി​ച്ച നാ​ല് ആ​ന​ക​ളും മ​ട​ങ്ങി​യ​ത് ഇ​തേ​വ​ഴി​യി​ലൂ​ടെ​യാ​ണ്.

കാ​ടി​നോ​ടു​ചേ​ർ​ന്നു​ള്ള തേ​ക്ക് പ്ലാ​ന്‍റേ​ഷ​നു​ക​ളി​ൽ ത​ല​ങ്ങും വി​ല​ങ്ങും സ്ഥാ​പി​ച്ചി​ട്ടു​ള്ള വൈ​ദ്യു​തി ഫെ​ൻ​സിം​ഗാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് എ​ത്താ​നു​ള്ള പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ലൊ​ന്നാ​യി പ​റ​യു​ന്ന​ത്.

വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നു​ള്ള പ്ലാ​ന്‍റേ​ഷ​ൻ മേ​ഖ​ല​ക​ളി​ൽ ആ​ന​ക​ളു​ടെ സ്വാ​ഭാ​വി​ക സ​ഞ്ചാ​ര​പാ​ത​ക​ൾ ത​ട​സ​പ്പെ​ടു​ത്തി​യാ​ണ് വ​നം വ​കു​പ്പ് ഫെ​ൻ​സിം​ഗ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. സ്വാ​ഭാ​വി​ക ആ​ന​ത്താ​ര​ക​ൾ​ക്ക് സോ​ളാ​ർ വൈ​ദ്യു​തി വേ​ലി​ക​ൾ ത​ട​യി​ട്ട​തി​നാ​ൽ ക​ല്ലാ​റ്റി​ൽ നി​ന്നും വെ​ള്ളം കു​ടി​ക്കാ​നാ​യി എ​ത്തു​ന്ന ആ​ന​ക​ൾ വ​ഴി തെ​റ്റി ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് എ​ത്തു​ക​യാ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്.
ആ​ർ​ആ​ർ​ടി സം​ഘ​ത്തെ​യും കൂ​ടു​ത​ൽ വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രെ​യും പൊ​ലി​സി​നെ​യും വി​ന്യ​സി​ച്ച് ആ​ന​യി​റ​ങ്ങു​ന്ന​ത് ത​ട​യാ​നാ​ണ് അ​ധി​കൃ​ത​ർ ശ്ര​മി​ക്കു​ന്ന​ത്. അ​ട​ക്കു​ഴി​യി​ലെ ഫെ​ൻ​സിം​ഗി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​നും കൈ​ത​ച്ച​ക്ക കൃ​ഷി നി​യ​ന്ത്രി​ക്കാ​നും വ​നം​വ​കു​പ്പും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

ആ​ക്കേ​മ​ൺ ഭാ​ഗ​ത്തു​നി​ന്ന് മു​ള്ള​ൻ​പാ​റ ഭാ​ഗ​ത്തേ​ക്ക് നീ​ങ്ങി​യ ആ​ന​ക​ൾ നേ​ര​ത്തേ കു​രി​ശും​മൂ​ട് ജം​ഗ്ഷ​ന് സ​മീ​പം ഒ​രു വീ​ടി​ന്‍റെ മ​തി​ൽ ത​ക​ർ​ക്കു​ക​യും പ​ന്പ - മ​ണ്ണാ​റ​ക്കു​ള​ഞ്ഞി റോ​ഡി​ന് സ​മീ​പ​ത്തെ കൃ​ഷി​യി​ട​ത്തി​ലെ സോ​ളാ​ർ വേ​ലി​യും വി​ള​ക​ളും ന​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ജ​ന​വാ​സ മേ​ഖ​ല​യി​ലെ ആ​ന​ത്താ​ര

റാ​ന്നി ഫോ​റ​സ്റ്റ് ഡി​വി​ഷ​ൻ പ​രി​ധി​യി​ലെ ഒ​ളി​ക​ല്ല് വ​ന​മേ​ഖ​ല വ​ഴി​യാ​ണ് ആ​ന​ക്കൂ​ട്ടം ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്. വ​ന​ത്തി​ൽനി​ന്നും ഇ​റ​ങ്ങു​ന്ന ആ​ന​ക​ൾ ഒ​ളി​ക​ല്ല് ജ​ന​വാ​സ മേ​ഖ​ല​യി​ലൂ​ടെ സ​ഞ്ച​രി​ച്ച് ക​ല്ലാ​ർ ന​ദി ക​ട​ന്ന് ക​ട​മാ​ൻ​കു​ന്ന്, ആ​ക്കേ​മ​ൺ, മു​ള്ള​ൻ​പാ​റ, ഇ​ട​ത്ത​റ​മു​ക്ക് വ​ഴി​യാ​ണ് വ​ട​ശേ​രി​ക്ക​ര ടൗ​ണി​ന് സ​മീ​പ​ത്തേ​ക്ക് എ​ത്തു​ന്ന​ത്. അ​ട​ക്കു​ഴി​യി​ലെ തോ​ട്ട​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച ഫെ​ൻ​സിം​ഗ് പ്ര​ധാ​ന കാ​ര​ണ​മാ​ണ്. ഒ​പ്പം സ​മീ​പ​ത്തെ കൈ​ത​ച്ച​ക്ക കൃ​ഷി​യാ​ണ് മ​റ്റൊ​രു ആ​ക​ർ​ഷ​കം.

പ്ലാ​ന്‍റേ​ഷ​നു​ക​ളി​ലെ ഫെ​ൻ​സിം​ഗ് കാ​ര​ണം വ​ഴി​മാ​റി വ​ട​ശേ​രി​ക്ക​ര ടൗ​ൺ ഉ​ൾ​പ്പടെ​യു​ള്ള ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് എ​ത്തു​ന്ന ആ​ന​ക​ൾ​ക്ക് തി​രി​കെ വ​ന​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നും ക​ഴി​യു​ന്നി​ല്ല.

ആ​ക്കേ​മ​ൺ ഭാ​ഗ​ത്ത് നി​ന്ന് മു​ള്ള​ൻ​പാ​റ ഭാ​ഗ​ത്തേ​ക്ക് നീ​ങ്ങി​യ ആ​ന​ക​ൾ നേ​ര​ത്തേ കു​രി​ശും​മൂ​ട് ജം​ഗ്ഷ​ന് സ​മീ​പം ഒ​രു വീ​ടി​ന്‍റെ മ​തി​ൽ ത​ക​ർ​ക്കു​ക​യും ശ​ബ​രി​മ​ല-​മ​ണ്ണാ​ര​ക്കു​ള​ഞ്ഞി റോ​ഡി​ന് സ​മീ​പ​ത്തെ കൃ​ഷി​യി​ട​ത്തി​ലെ സോ​ളാ​ർ വേ​ലി​യും വി​ള​ക​ളും ന​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ക​ടു​വ​യും പു​ള്ളി​പ്പു​ലി​യും

കു​മ്പ​ള​ത്താ​മ​ൺ, ആ​ക്കേ​മ​ൺ, മു​ള്ള​ൻ​പാ​റ, ഒ​ലി​ക്ക​ല്ല്, ചെ​മ്പ​ര​ത്തി​മൂ​ട് തു​ട​ങ്ങി​യ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശ​ന​ഷ്‌​ട​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​ത് കാ​ട്ടാ​ന​ക്കൂ​ട്ട​മാ​ണെ​ങ്കി​ലും മ​റ്റ് വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​വും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ആ​ന​ക​ൾ സ്ഥി​ര​മാ​യി ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ ഇ​റ​ങ്ങി കൃ​ഷി​ക​ൾ ന​ശി​പ്പി​ക്കു​ക​യും വീ​ടു​ക​ളു​ടെ മ​തി​ൽ ത​ക​ർ​ക്കു​ക​യും ചെ​യ്യാ​റു​ണ്ട്.

അ​ടു​ത്ത​യി​ടെ മു​ക്കൂ​ഴി-​കു​മ്പ​ള​ത്താ​മ​ൺ-​വ​ട​ശേ​രി​ക്ക​ര റോ​ഡി​ൽ പ​തി​നേ​ഴോ​ളം കാ​ട്ടു​പോ​ത്തു​ക​ളെ ക​ണ്ടി​രു​ന്നു. ഇ​ത് രാ​ത്രി​കാ​ല യാ​ത്ര​ക്കാ​ർ​ക്കും ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും വ​ലി​യ ഭീ​ഷ​ണി​യാ​ണ്.

കു​മ്പ​ള​ത്താ​മ​ൺ ഒ​ളി​ക്ക​ല്ല് മേ​ഖ​ല​യി​ൽ ര​ണ്ടു മാ​സ​ത്തോ​ളം ഭീ​തി പ​ര​ത്തു​ക​യും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത ക​ടു​വ വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ൽ മു​ന്പ് കു​ടു​ങ്ങി​യി​രു​ന്നു.

പ്ര​ദേ​ശ​ത്തെ ഫാ​മു​ക​ളി​ലെ​യും വീ​ടു​ക​ളി​ലെ​യും ആ​ട്, പോ​ത്ത്, വ​ള​ർ​ത്തു​നാ​യ്ക്ക​ൾ തു​ട​ങ്ങി​യ​വ​യെ ക​ടു​വ തു​ട​ർ​ച്ച​യാ​യി ആ​ക്ര​മി​ച്ചു കൊ​ന്നി​ട്ടും അ​ധി​കൃ​ത​ർ കാ​ര്യ​മാ​ക്കി​യി​രു​ന്നി​ല്ല. പ​ക​ൽ സ​മ​യ​ത്ത് ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി​യ ക​ടു​വ ആ​ടി​നെ പി​ടി​കൂ​ടി​യ​തോ​ടെ​യാ​ണ് വ​നം​വ​കു​പ്പ് കാ​വ​ൽ ശ​ക്ത​മാ​ക്കി​യ​ത്.
തു​ട​ർ​ന്ന് പി​ടി​കൂ​ടി​യ ക​ടു​വ​യെ വെ​റ്റ​റി​ന​റി ഡോ​ക്‌​ട​ർ​മാ​രു​ടെ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം ഗ​വി വ​ന​മേ​ഖ​ല​യി​ലേ​ക്ക് തു​റ​ന്നു​വി​ടു​ക​യാ​ണ് ചെ​യ്ത​ത്. വ​ട​ശേ​രി​ക്ക​ര​യോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന വ​ന​മേ​ഖ​ല​ക​ളി​ൽ നി​ന്നും പു​ള്ളി​പ്പു​ലി ഇ​റ​ങ്ങു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.

Pathanamthitta

ദേവാലയങ്ങളിൽ തിരുനാൾ

പൂ​ങ്കാ​വ്: സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ലെ ദൈ​വ​മാ​താ​വി​ന്‍റെ അ​മ​ലോ​ത്​ഭ​വ​ത്തി​രു​ന്നാ​ളും ഇ​ട​വ​ക തി​രു​നാ​ളും 29മു​ത​ൽ ഡി​സം​ബ​ർ എ​ട്ടു​വ​രെ ന​ട​ക്കും. 29നു ​രാ​വി​ലെ 7.30ന് ​പ്രാ​ർ​ഥ​ന, എ​ട്ടി​ന് കു​ർ​ബാ​ന തു​ട​ർ​ന്ന് തി​രു​നാ​ൾ കൊ​ടി​യേ​റ്റ്. ജോ​സ​ഫ് റ​മ്പാ​ൻ തി​രു​നാ​ൾ കൊ​ടി​യേ​റ്റ് ന​ട​ത്തും.
30ന് ​വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, അ​ഞ്ചി​ന് സീ​റോമ​ല​ബാ​ർ ക്ര​മ​ത്തി​ൽ കു​ർ​ബാ​ന, തു​ട​ർ​ന്ന് സെ​മി​ത്തേ​രി​യി​ൽ പ്രാ​ർ​ഥ​ന, ന​ക്ഷ​ത്ര​ദീ​പം തെ​ളി​ക്ക​ൽ. ഒ​ന്നി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, ല​ത്തീ​ൻ ക്ര​മ​ത്തി​ൽ കു​ർ​ബാ​ന തു​ട​ർ​ന്ന് കു​ടും​ബ വി​ശു​ദ്ധീ​ക​ര​ണ ധ്യാ​നം. ക​ര​വാ​ളൂ​ർ നി​ത്യ​സ​ഹാ​യ മാ​താ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്‌​ട​ർ ഫാ. ​റോ​യി വെ​ളി​യ​ത്ത് സി​എ​സ്എ​സ്ആ​ർ ധ്യാ​നം ന​യി​ക്കും.
ര​ണ്ടി​നു വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, അ​ഞ്ചി​ന് കു​ർ​ബാ​ന, കു​ടും​ബ വി​ശു​ദ്ധീ​ക​ര​ണ ധ്യാ​നം. മൂ​ന്നി​ന് വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, അ​ഞ്ചി​ന് കു​ർ​ബാ​ന, കു​ടും​ബ വി​ശു​ദ്ധീ​ക​ര​ണ ധ്യാ​നം.

നാ​ലി​ന് രാ​വി​ലെ എ​ട്ടു മു​ത​ൽ 12 മ​ണി​ക്കൂ​ർ ആ​രാ​ധ​ന, 3.30ന് ​കു​മ്പ​സാ​രം ജ​പ​മാ​ല പ്രാ​ർ​ഥ​ന, അ​ഞ്ചി​ന് കു​ർ​ബാ​ന, ധ്യാ​നം ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം.
അ​ഞ്ചി​ന് വൈ​കു​ന്നേ​രം 4. 30ന് ​ജ​പ​മാ​ല, കു​ർ​ബാ​ന. ആ​റി​നു ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കം. പ​ത്ത​നം​തി​ട്ട രൂ​പ​ത സ​ൺ​ഡേ​സ്കൂ​ൾ ഡ​യ​റ​ക്‌​ട​ർ ഫാ.​ വ​ർ​ഗീ​സ് ത​യ്യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ആ​റി​ന് രാ​വി​ലെ 7.30ന് ​പ്രാ​ർ​ഥ​ന, കു​ർ​ബാ​ന വൈ​കു​ന്നേ​രം 5.30ന് ​കോ​ന്നി വൈ​ദി​ക ജി​ല്ല​യി​ലെ വൈ​ദി​ക​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന സ​ന്ധ്യാ​പ്രാ​ർ​ഥ​ന. 6.30 ന് ​തി​രു​നാ​ൾ റാ​സ ദേ​വാ​ല​യ​ത്തി​ൽ നി​ന്നും പു​റ​പ്പെ​ട്ട് തെ​ങ്ങും​കാ​വ് കു​രി​ശ​ടി, വെ​ട്ടൂ​ർ, വ​ട്ട​ക്കു​ള​ഞ്ഞി വ​ഴി തി​രി​കെ പ​ള്ളി​യി​ൽ എ​ത്തു​ന്നു. തു​ട​ർ​ന്ന് ആ​ശീ​ർ​വാ​ദം, വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ ഡി​സ്പ്ലേ. ഏ​ഴി​ന് വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, കു​ർ​ബാ​ന തു​ട​ർ​ന്ന് ആ​റി​ന് കു​ടും​ബ​സം​ഗ​മം.

വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ ജോ​സ​ഫ് കു​രു​മ്പി​ലേ​ത്ത് കോ​ർ​എ​പ്പി​സ്കോ​പ്പ, ഫാ. ​അ​ഖി​ൽ പ​ത്തി​ൽ, ഫാ. ​ഫെ​ലി​ക്സ് പ​ത്യാ​ല, ഫാ. ​ജോ​ർ​ജ് പു​ത്ത​ൻ​പു​ര​യി​ൽ ക​പ്പു​ച്ചി​ൻ, ഫാ. ​ബി​ജോ​യ് സ​ക്ക​റി​യ ക​പ്പു​ച്ചി​ൻ, ഫാ.​ ജോ​ൺ ഫി​ലി​പ്പ് ഒ​ഐ​സി, ഫാ.​ പോ​ൾ മാ​ത്യു കൈ​ത​വ​ന ഒ​ഐ​സി, ഫാ. ​ജോ​ൺ കൃ​പാ​ന​ന്ദ് ഒ​ഐ​സി, ഫാ. ​അ​ജി​ത്ത് ഇ​ള്ളി​ക്ക​ൽ, ഫാ. ​ഫി​ലി​പ്പോ​സ് ച​രി​വു​പു​ര​യി​ട​ത്തി​ൽ, ഫാ. ​ലി​ജി​ൻ ക​ടു​വി​ങ്ക​ൽ എ​ന്നി​വ​ർ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.

തി​രു​നാ​ളി​ന്‍റെ സ​മാ​പ​ന ദി​വ​സ​മാ​യ എ​ട്ടി​നു രാ​വി​ലെ 6. 30ന് ​പ്രാ​ർ​ഥ​ന. തു​ട​ർ​ന്ന് പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്കു സ്വീ​ക​ര​ണം, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം, ആ​ദ​രി​ക്ക​ൽ, കൊ​ടി​യി​റ​ക്ക്, നേ​ർ​ച്ച വി​ള​മ്പ് എ​ന്നി​വ ന​ട​ക്കു​മെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​റോ​ബി മ​ന​ക്ക​ലേ​ത്ത്, ജോ​യ് പാ​ലനി​ൽ​ക്കു​ന്ന​തി​ൽ, എം.​ജി. യോ​ഹ​ന്നാ​ൻ ഇ​ൻ​ഡോ​ർ​വി​ല്ല, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബി​നു ജോ​സ​ഫ് തോ​പ്പി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

മ​ല്ല​പ്പ​ള്ളി: അ​രീ​ക്ക​ൽ സെ​ന്‍റ് ജൂ​ഡ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ളും ഇ​ട​വ​ക​യു​ടെ ര​ജ​ത ജൂ​ബി​ലി​യും സം​യു​ക്ത​മാ​യി ആ​ഘോ​ഷി​ക്കും.

നാ​ളെ രാ​വി​ലെ 6.45 ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന​യും വി​ശു​ദ്ധ കു​ർ​ബാ​ന​യും വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ നൊ​വേ​ന​യും. വി​കാ​രി ഫാ. ​ഫി​ലി​പ്പ് വ​ട്ട​മ​റ്റം കൊ​ടി​യേ​റ്റി​നു കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 23 മു​ത​ൽ 27 വ​രെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ നൊ​വേ​ന​യും ഉ​ണ്ടാ​യി​രി​ക്കും. 25 മു​ത​ൽ 27 വ​രെ വൈ​കു​ന്നേ​രം 6.30 ന് ​ഫാ. ജോ​സ​ഫ് പൂ​വ​ത്തും​ത​റ​യി​ൽ ഇ​ട​വ​ക ധ്യാ​ന​ത്തി​നു നേ​തൃ​ത്വം വ​ഹി​ക്കും.

28നു ​രാ​വി​ലെ എ​ട്ടി​ന് ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ബ​ലി​ക്ക് ഫാ. ​ഫി​ലി​പ്പ് താ​യി​ല്യം മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​തോ​മ​സ് പ​യ്യ​മ്പി​ളി​ൽ, ഫാ. ​ഫി​ലി​പ്പ് വ​ട്ട​മ​റ്റം എ​ന്നി​വ​ർ സ​ഹ​ക​ർ​മി​ക​രാ​കും. തു​ട​ർ​ന്ന് നൊ​വേ​ന. വൈ​കു​ന്നേ​രം 5.30 ന് ​വെ​ള്ള​യി​ൽ കു​രി​ശ​ടി​യി​ൽ ചെ​ണ്ട​മേ​ളം, ആ​റി​നു സ​ന്ധ്യാ പ്രാ​ർ​ഥ​ന​യ്ക്ക് റാ​ന്നി മേ​ഖ​ലാ വി​കാ​രി ഫാ. ​മാ​ത്യു ത​ട​ത്തി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​എ​ബി വ​ട​ക്കും​ത​ല തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് തി​രു​നാ​ൾ റാ​സ പ​ള്ളി​യി​ലേ​ക്ക്. ഫാ.​ ചാ​ക്കോ കൊ​ച്ചു​മാ​ലി​ൽ​തു​ണ്ടി​യി​ൽ കാ​ർ​മി​ക​നാ​കും. 8.30ന് ശി​ങ്കാ​രി​മേ​ളം.

29ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് തി​രു​വ​ല്ല ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് സ്വീ​ക​ര​ണം, തി​രു​നാ​ൾ കു​ർ​ബാ​ന, ര​ജ​ത ജൂ​ബി​ലി ഉ​ദ്ഘാ​ട​നം, സ​മ്മാ​നദാ​നം, നേ​ർ​ച്ച​വി​ള​മ്പ് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ഫി​ലി​പ്പ് വ​ട്ട​മ​റ്റം, ട്ര​സ്റ്റി സ​ജി ത​ച്ച​നാ​ലി​ൽ, സെ​ക്ര​ട്ട​റി കെ. ​ഐ. വി​ല്യം കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

കു​ള​ത്തൂ​ർ: ലി​റ്റി​ൽ ഫ്ള​വ​ർ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ തി​രു​നാ​ളി​നു കൊ​ടി​യേ​റി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം വി​കാ​രി ഫാ. ​ജേ​ക്ക​ബ് അ​ഞ്ചുപ​ങ്കി​ൽ കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ച്ചു. ഫാ. ​ആ​ന്‍റ​ണി മു​ത​ലാ​ക്കാ​വി​ൽ സ​ന്ദേ​ശം ന​ൽ​കി.

ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന​യ്ക്ക് ഫാ.​ ജോ​ൺ​സ​ൺ തു​ണ്ടി​യി​ൽ കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. ഫാ.​ടോ​ബി മ​ണി​യ​ഞ്ചി​റ പ്ര​സം​ഗി​ക്കും. നാ​ളെ രാ​വി​ലെ ഏ​ഴി​ന് കു​ർ​ബാ​ന​യ്ക്ക് ഫാ.​ജേ​ക്ക​ബ് അ​ഞ്ചുപ​ങ്കി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന. അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ റ​വ.​ഡോ. സ്ക​റി​യ ക​ന്യാ​കോ​ണി​ൽ കാ​ർ​മി​ക​നാ​കും. 11.45ന് ​തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, 12.30ന് ​കൊ​ടി​യി​റ​ക്ക്.

Pathanamthitta

പി​എം റോ​ഡി​ൽ റോ​ഡ് സു​ര​ക്ഷ ശ​ക്ത​മാ​ക്കും

റാ​ന്നി: പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ൽ അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നും യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി അ​ടി​യ​ന്ത​ര​മാ​യി റോ​ഡ് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് പ​ഴ​കു​ളം മ​ധു എം​എ​ൽ​എ നി​ർ​ദേ​ശി​ച്ചു. റോ​ഡ് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം​എ​ൽ​എ, കെ​എ​സ്ടി​പി ചീ​ഫ് എ​ൻ​ജി​നി​യ​ർ​ക്ക് ന​ൽ​കി​യ ക​ത്തി​ന്‍റെ തു​ട​ർ​ന​ട​പ​ടി​യാ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പം അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള വി​വി​ധ സ്ഥ​ല​ങ്ങ​ൾ നേ​രി​ട്ട് സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ​ത്.

അ​പ​ക​ട​സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡ് ഡി​വൈ​ഡ​റു​ക​ൾ, ക്രാ​ഷ് ബാ​രി​ക്കേ​ഡു​ക​ൾ, ബ്ലി​ങ്ക​ർ ലൈ​റ്റു​ക​ൾ എ​ന്നി​വ സ്ഥാ​പി​ക്കു​ന്ന​തി​നൊ​പ്പം ആ​വ​ശ്യ​മാ​യ മ​റ്റ് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും അ​ടി​യ​ന്ത​ര​മാ​യി ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് എം​എ​ൽ​എ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേശം ന​ൽ​കി. രാ​ത്രി​കാ​ല യാ​ത്ര​ക്കാ​രു​ടെ​യും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ​യും സു​ര​ക​ഷ​യ്ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Pathanamthitta

ളാ​ഹ​യി​ൽ തീ​ർ​ഥാ​ട​ക ബ​സ് അ​പ​ക​ട​ത്തി​ൽ​പെ​ട്ടു

ളാ​ഹ: ശ​ബ​രി​മ​ല ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ് ളാ​ഹ വി​ള​ക്കു​മാ​ട​ത്തി​ന് സ​മീ​പ​ത്തു​ള്ള ഇ​റ​ക്ക​ത്തി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 ഓടെ​യാ​ണ് സം​ഭ​വം.

ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ മ​ദ​ന​പ്പ​ള്ളി​യി​ൽ നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. ഇ​റ​ക്കം ഇ​റ​ങ്ങു​ന്ന​തി​നി​ടെ ബ​സി​ന്‍റെ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നു പ​റ​യു​ന്നു. അ​പ​ക​ടം മ​ന​സി​ലാ​ക്കി​യ ഡ്രൈ​വ​ർ മ​നഃ​സാ​ന്നി​ധ്യം കൈ​വി​ടാ​തെ വാ​ഹ​നം റോ​ഡ​രി​കി​ലെ തി​ട്ട​യി​ലേ​ക്ക് ഇ​ടി​ച്ചുനി​ർ​ത്തു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​റു​ടെ ഈ ​സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ കാ​ര​ണ​മാ​ണ് വ​ൻ​അ​പ​ക​ടം ഒ​ഴി​വാ​യ​ത്.

അ​പ​ക​ട​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ഗ​താ​ഗ​ത ത​ട​സം പൊ​ലി​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ഹ​രി​ച്ചു.

Pathanamthitta

റ​ബ​ർ വി​ല​യി​ടി​ക്കാ​ൻ കു​ത്ത​ക​ക​ളുടെ സ​മ്മ​ർ​ദം

പ​ത്ത​നം​തി​ട്ട: മി​ക​ച്ച വി​ല ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ടാ​പ്പിം​ഗ് സ​ജീ​വ​മാ​ക്കി​യ റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി വി​പ​ണി​യി​ലെ വി​ല​യി​ടി​വ്. ക​ഴി​ഞ്ഞ മാ​സം കി​ലോ​യ്ക്ക് 300 രൂ​പ​യോ​ളം എ​ത്തി​യ ആ​ർ​എ​സ്എ​സ്-4 റ​ബ​റി​ന്‍റെ വി​ല നി​ല​വി​ൽ 260 - 265 രൂ​പ നി​ര​ക്കി​ലേ​ക്ക് കൂ​പ്പു​കു​ത്തി. റ​ബ​ർ ഉ​ത്പാ​ദ​ന സീ​സ​ൺ ആ​രം​ഭി​ച്ച സ​മ​യ​ത്തു​ണ്ടാ​യ ഈ ​വി​ല​യി​ടി​വ് ക​ർ​ഷ​ക​രെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്ന് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ജി ഇ​ട​ക്കു​ന്നി​ൽ.

ഷീ​റ്റ് വി​ല​യ്ക്കൊ​പ്പം ലാ​റ്റ​ക്സ് വി​ല​യി​ലും ഗ​ണ്യ​മാ​യ ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഉ​ത്പാ​ദ​ന​ച്ചെ​ല​വും തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി​യും വ​ർ​ധി​ച്ചു​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, വി​ല ഇ​നി​യും താ​ഴേ​ക്ക് പോ​യാ​ൽ ടാ​പ്പിം​ഗ് നി​ർ​ത്തി​വ​യ്‌​ക്കേ​ണ്ടി വ​രു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ. വി​പ​ണി​യി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ടേ​ണ്ട റ​ബ​ർ ബോ​ർ​ഡി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് യാ​തൊ​രു​വി​ധ പ്ര​തി​ക​ര​ണ​വും ഉ​ണ്ടാ​കാ​ത്ത​ത് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. വി​പ​ണി​യി​ലെ അ​നി​ശ്ചി​ത​ത്വം മ​റി​ക​ട​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജോ​ജി ആ​വ​ശ്യ​പ്പെ​ട്ടു.

വി​ല കൃ​ത്രി​മ​മാ​യി ഇ​ടി​ക്കാ​നു​ള്ള ട​യ​ർ ക​മ്പ​നി​ക​ളു​ടെ​യും വ​ൻ​കി​ട ലാ​റ്റ​ക്സ് ക​മ്പ​നി​ക​ളു​ടെ​യും നീ​ക്ക​ത്തെ ത​ട​യാ​ൻ റ​ബ​ർ ബോ​ർ​ഡും സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളും നേ​രി​ട്ട് വി​പ​ണി​യി​ൽനി​ന്ന് റ​ബ​ർ സം​ഭ​രി​ക്കാ​ൻ ത​യാ​റാ​ക​ണം. നി​ല​വി​ലെ ഉ​ത്പാ​ദ​ന​ച്ചെ​ല​വി​ന് ആ​നു​പാ​തി​ക​മാ​യി റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല 300 രൂ​പ​യി​ലേ​ക്കോ അ​തി​ന് മു​ക​ളി​ലേ​ക്കോ ഉ​യ​ർ​ത്തി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം ന​ട​ത്ത​ണ​മെ​ന്നും ജോ​ജി ഇ​ട​ക്കു​ന്നി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Pathanamthitta

ക്ഷീ​ര​ക​ർ​ഷ​ക​ർ വ​റു​തി​യി​ലേ​ക്ക്

കോ​ഴ​ഞ്ചേ​രി: അ​പ്ര​തീ​ക്ഷി​ത വേ​ന​ൽ ക്ഷീ​ര​മേ​ഖ​ല​യെ​യും പ്ര​തി​സ​ന്ധി​യി​ലാ​ഴ്ത്തി.
ചൂ​ട് വ​ര്‍​ധി​ക്കു​ന്ന​തോ​ടെ ക​റ​വ​പ​ശു​ക്ക​ളു​ടെ പാ​ല്‍ ഉ​ത്പാ​ദ​നം നി​ത്യേ​ന കു​റ​യു​ന്ന​ത് ചെ​റു​കി​ട-​നാ​മ​മാ​ത്ര ക്ഷീ​ര ക​ര്‍​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. ഒ​രു ഭാ​ഗ​ത്ത് പാ​ല്‍ ഉ​ത്പാ​ദ​നം കു​റ​യു​ന്നതും മ​റു​ഭാ​ഗ​ത്ത് കാ​ലി​ത്തീ​റ്റ​യ്ക്ക് ഉ​ൾ​പ്പടെ ക​ന്നു​കാ​ലി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ തീ​റ്റ സാ​ധ​ന​ങ്ങ​ളു​ടെ വി​ല കു​ത്ത​നെ ഉ​യ​രു​ന്ന​തും ക്ഷീ​ര ക​ര്‍​ഷ​ക​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി. ഉ​ത്പാ​ദ​നം കു​റ​യു​മ്പോ​ഴും പ​ശു​ക്ക​ളു​ടെ പ​രി​പാ​ല​ന ചെ​ല​വി​ല്‍ കു​റ​വി​ല്ലാ​ത്ത​ത് ക​ര്‍​ഷ​ക​ര്‍​ക്ക് ഇ​രു​ട്ട​ടി​യാ​കു​ന്നു.
വേ​ന​ല്‍​ചൂ​ട് ശ​ക്ത​മാ​കു​ന്ന​തോ​ടെ പ​ശു​ക്ക​ളു​ടെ ശ​രീ​രോ​ഷ്മാ​വ് വ​ർ​ധി​ക്കു​ക​യും തീ​റ്റ എ​ടു​ക്കു​ന്ന​ത് കു​റ​യു​ക​യും ചെ​യ്യു​ന്നു. ഇ​തി​ന്‍റെ ഫ​ല​മാ​യി പാ​ലി​ന്‍റെ ഉ​ത്പാ​ദ​ന​ത്തി​ല്‍ വ​ന്‍​തോ​തി​ല്‍ കു​റ​വു​ണ്ടാ​കു​ന്നു. ഇ​തി​നോ​ടൊ​പ്പം രോ​ഗ​ങ്ങ​ളും പ​ശു​ക്ക​ളെ അ​ല​ട്ടു​ന്നു​ണ്ട്. സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ല്‍ ല​ഭി​ച്ചി​രു​ന്ന പാ​ലി​ന്‍റെ അ​ള​വി​ല്‍ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​കു​ന്ന​ത് ക​ര്‍​ഷ​ക​രു​ടെ ദൈ​നം​ദി​ന വ​രു​മാ​ന​ത്തെ​യും ബാ​ധി​ക്കു​ന്നു. വീ​ടു​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും കൃ​ത്യ​മാ​യി കൊ​ടു​ത്തു​കൊ​ണ്ടി​രു​ന്ന അ​ള​വി​ല്‍ എ​ല്ലാ​ദി​വ​സ​വും കൊ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണു​ള്ള​തെ​ന്ന് ചെ​റു​കി​ട ക്ഷീ​ര ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു.

വ​ര​ൾ​ച്ച രൂ​ക്ഷ​മാ​യ​തോ​ടെ പു​ൽ​കൃ​ഷി​യ​ട​ക്കം ന​ട​ത്താ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. മ​ഴ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ജ​ല​ല​ഭ്യ​ത​യും കു​റ​യും. തോ​ടു​ക​ളും ജ​ലാ​ശ​യ​ങ്ങ​ളും കു​ള​ങ്ങ​ളും ഇ​പ്പോ​ൾത​ന്നെ വ​റ്റി​ത്തു​ട​ങ്ങി. പ​ശു​ക്ക​ൾ​ക്ക് വെ​ള്ളം എ​ടു​ക്കാ​നോ കു​ളി​പ്പി​ക്കാ​നോ ക​ഴി​യാ​ത്ത സ്ഥി​തി​യു​ണ്ട്. മു​ന്പൊ​ക്കെ ര​ണ്ടോ മൂ​ന്നോ മാ​സ​മാ​യി​രു​ന്നു വ​ര​ൾ​ച്ച രൂ​ക്ഷ​മാ​യി​രു​ന്ന​തെ​ങ്കി​ലും ഇ​ന്നി​പ്പോ​ൾ വ​ർ​ഷ​ത്തി​ൽ പ​കു​തി​യി​ലേ​റെ​യും വ​ര​ൾ​ച്ച​യു​ടെ കെ​ടു​തി​യി​ലാ​ണ്.

ചെ​ല​വി​ന് അ​നു​സ​രി​ച്ച് വ​ര​വി​ല്ല

കാ​ലി​ത്തീ​റ്റ വി​ല വ​ർ​ധ​ന​യ്ക്കൊ​പ്പം പി​ണ്ണാ​ക്ക്, വൈ​ക്കോ​ൽ, പ​ച്ച​പ്പു​ല്ല് എ​ന്നി​വ​യു​ടെ വി​ല​യും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. കേ​ര​ള ഫീ​ഡ്‌​സി​ന്‍റെ കാ​ലി​ത്തീ​റ്റ ചാ​ക്ക് ഒ​ന്നി​ന് 1650 രൂ​പ​യാ​യി​രു​ന്നു വി​ല. അ​ടു​ത്ത​യി​ടെ 300 മു​ത​ല്‍ 400 രൂ​പ വ​രെ​യാ​ണ് വി​ല കൂ​ടി​യി​രി​ക്കു​ന്ന​ത്. കാ​ലി​ത്തീ​റ്റ​യു​ടെ അ​ള​വി​ല്‍ കു​റ​വ് വ​രു​ത്തി​യാ​ല്‍ പ​ശു​ക്ക​ളു​ടെ ആ​രോ​ഗ്യ​ത്തെ​യും പാ​ല്‍ ഉ​ത്പാ​ദ​ന​ത്തെ​യും ബാ​ധി​ക്കു​മെ​ന്ന​തി​നാ​ല്‍ ഉ​യ​ര്‍​ന്ന വി​ല ന​ല്കി തീ​റ്റ വാ​ങ്ങു​ക​യ​ല്ലാ​തെ ക​ര്‍​ഷ​ക​ര്‍​ക്ക് മ​റ്റു​മാ​ർ​ഗ​മി​ല്ല. ഒ​രു ലി​റ്റ​ര്‍ പാ​ല്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​ന് ക്ഷീ​ര​ക​ര്‍​ഷ​ക​ന് 60 രൂ​പ ചെ​ല​വ് വ​രു​മ്പോ​ള്‍ ക്ഷീ​ര​ക​ര്‍​ഷ​ക സം​ഘ​ങ്ങ​ളി​ല്‍​നി​ന്നും 42 മു​ത​ല്‍ 45 രൂ​പ വ​രെ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. പാ​ല്‍ സം​ഭ​ര​ണ​ത്തി​ലൂ​ടെ ല​ഭി​ക്കു​ന്ന വ​രു​മാ​ന​ത്തി​ന്‍റെ വ​ലി​യൊ​രു പ​ങ്കും കാ​ലി​ത്തീ​റ്റ​യ്ക്കും പ​ശു​ക്ക​ളു​ടെ പ​രി​പാ​ല​ന​ത്തി​നു​മാ​യി ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രു​ന്നു. ചെ​ല​വേ​റു​ന്ന​ത​നു​സ​രി​ച്ച് വ​രു​മാ​നം ഉ​റ​പ്പാ​ക്കാ​ൻ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കു ക​ഴി​യു​ന്നി​ല്ല.

മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ ഒ​ന്നോ ര​ണ്ടോ പ​ശു​ക്ക​ളു​ള്ള നാ​മ​മാ​ത്ര ക​ര്‍​ഷ​ക​ര്‍​ക്ക് ഇ​തി​ല്‍ നി​ന്നു​ള്ള വ​രു​മാ​ന​ത്തി​ലൂ​ടെ കു​ടും​ബം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ന്‍ ക​ഴി​യു​മാ​യി​രു​ന്നു. ചെ​റി​യ ഫാ​മു​ക​ള്‍ ന​ട​ത്തു​ന്ന​വ​ര്‍​ക്ക് തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി, ചി​കി​ത്സ, മ​രു​ന്ന് തു​ട​ങ്ങി​യ ചെ​ല​വു​ക​ള്‍ കൂ​ടി ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ള്‍ പ​ല ക​ര്‍​ഷ​ക​രും ഫാ​മു​ക​ള്‍ നി​ര്‍​ത്തേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. പ്ര​തി​സ​ന്ധി തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ ചെ​റു​കി​ട ക​ര്‍​ഷ​ക​ര്‍ പ​ശു​വ​ള​ര്‍​ത്ത​ല്‍ ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​രു​മെ​ന്ന കാ​ര്യ​ത്തി​ല്‍ ത​ര്‍​ക്ക​മി​ല്ല. ഇ​ത് ക്ഷീ​ര​സം​ഘ​ങ്ങ​ളി​ലേ​ക്കു​ള്ള പാ​ലി​ന്‍റെ വ​ര​വി​നെ​യും സം​സ്ഥാ​ന​ത്തെ പാ​ല്‍ ഉ​ത്പാ​ദ​ന​ത്തെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. വേ​ന​ല്‍​ക്കാ​ല​ത്ത് പ​ശു​ക്ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ വെ​ള്ള​വും തീ​റ്റ​യും ലഭ്യമാക്കുന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ള്‍ മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​ക​ണം.

പ​ശു വ​ള​ര്‍​ത്ത​ലി​നെ മാ​ത്രം ആ​ശ്ര​യി​ച്ച് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളു​ടെ ജീ​വി​തം പ്ര​തി​സ​ന്ധി​യി​ലാ​കാ​തി​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഈ ​മേ​ഖ​ല​യി​ല്‍ അ​ടി​യ​ന്തര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്.

Pathanamthitta

കോ​ഴ​ഞ്ചേ​രി പാ​ല​ത്തി​ന്‍റെ പി​തൃ​ത്വം ഏ​റ്റെ​ടു​ക്കാ​ൻ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ ല​ജ്ജാ​ക​രം: വീ​ണാ ജോ​ർ​ജ്

കോ​ഴ​ഞ്ചേ​രി: എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ സാ​ക്ഷാ​ത്ക​രി​ച്ച കോ​ഴ​ഞ്ചേ​രി പു​തി​യ പാ​ല​ത്തി​ന്‍റെ പി​തൃ​ത്വം ഏ​റ്റെ​ടു​ക്കാ​ന്‍ യു​ഡി​എ​ഫ് ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ള്‍ ല​ജ്ജാ​ക​ര​മാ​ണ​ന്ന് മു​ന്‍ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. എ​ല്‍​ഡി​എ​ഫ് ആ​റ​ന്മു​ള നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി വ​ണ്ടി​പ്പേ​ട്ട​യി​ല്‍ ന​ട​ത്തി​യ രാ​ഷ്‌​ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ന്‍ മ​ന്ത്രി.

പാ​ലം നി​ര്‍​മാ​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലെ അ​വ​കാ​ശവാ​ദ​ങ്ങ​ള്‍ ജ​നം ത​ള​ളി​ക്ക​ള​യും. ഏ​തു കാ​ര്യ​ത്തി​ലും സ​ത്യം മാ​ത്ര​മേ നി​ല​നി​ല്‍​ക്കൂ എ​ന്നും വീ​ണാ ജോ​ര്‍​ജ് പ​റ​ഞ്ഞു.

നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വീ​ന​ര്‍ എം.​വി. സ​ഞ്ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​എം സം​സ്ഥാ​ന ക​മ്മ​ിറ്റി​യം​ഗം കെ.​പി. ഉ​ദ​യ​ഭാ​നു, ഏ​രി​യാ സെ​ക്ര​ട്ട​റി ടി.​വി. സ്റ്റാ​ലി​ന്‍, മു​ന്‍ എം​എ​ല്‍​എ കെ.​സി.​രാ​ജ​ഗോ​പാ​ല​ന്‍, ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം സി.​രാ​ധാ​കൃ​ഷ്ണ​ന്‍, ശ​ര​ത്ച​ന്ദ്ര​കു​മാ​ര്‍, മാ​ത്യൂ​സ് ജോ​ര്‍​ജ്, ചെ​റി​യാ​ന്‍ ജോ​ര്‍​ജ് ത​മ്പു, കെ.​ഐ.​ജോ​സ​ഫ്, കു​ര്യ​ന്‍ മ​ട​യ്ക്ക​ല്‍, എ​ന്‍.​സ​ജി​കു​മാ​ര്‍, ആ​ര്‍.​അ​ജ​യ​കു​മാ​ര്‍, ടി.​സ​ക്കീ​ര്‍ ഹു​സൈ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Pathanamthitta

പ്രാ​ർ​ഥ​നാ​വാ​രം ഉദ്ഘാടനം

ഓ​ത​റ: വൈ​എം​സി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ സം​ഘ​ടി​പ്പി​ച്ച അ​ഖി​ല​ലോ​ക പ്രാ​ർ​ഥ​നാ​വാ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം വൈ​എം​സി​എ എ​ക്യൂ​മെ​നി​ക്ക​ൽ ആ​ൻ​ഡ് ഇ​ന്‍റ​ർ റി​ലി​ജി​യ​സ് ക​മ്മി​റ്റി ദേ​ശീ​യ ചെ​യ​ർ​മാ​ൻ ലി​നോ​ജ് ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​എം​സി​എ​പ്ര​സി​ഡ​ന്‍റ് ജോ​സ് ക​ല്ലു​മാ​ലി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ. ജേ​ക്ക​ബ് കെ. ​മാ​ത്യു മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി. റ​വ. പി.​എ​സ്. സാ​മു​വേ​ൽ, സെ​ക്ര​ട്ട​റി രാ​ജ​ൻ വ​ർ​ഗീ​സ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്റ്റാ​ൻ​ലി സാ​മു​വേ​ൽ, ക​ൺ​വീ​ന​ർ തോ​മ​സ് മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് ജെ. ​ഉ​ച്ചാ​രു​കു​ന്നി​ൽ, ജെ​സി സ്റ്റാ​ൻ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Pathanamthitta

വ​ര്‍​ണോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു

വ​ള്ളി​ക്കോ​ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ങ്ക​ണ​വാ​ടി​ക​ളി​ലെ പ്രീ​സ്‌​കൂ​ള്‍ കു​ട്ടി​ക​ളു​ടെ വ​ർ​ണോ​ത്സ​വം 2026 ക​ലാ​മേ​ള​യും പ​ഞ്ചാ​യ​ത്തു​ത​ല ശി​ശു​ദി​നാ​ഘോ​ഷ​വും വ​ള്ളി​ക്കോ​ട് ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന സോ​മ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബി​ന്‍ പീ​റ്റ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​വി​ധ അ​ങ്ക​ണ​വാ​ടി​ക​ളി​ല്‍ നി​ന്നാ​യി നൂ​റി​ലേ​റെ കു​ട്ടി​ക​ള്‍ പാ​ട്ട്, ആം​ഗ്യ​പ്പാ​ട്ട്, സം​ഘ​ഗാ​നം, ഫാ​ന്‍​സി ഡ്ര​സ്, നൃ​ത്തം തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ല്‍ ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് വ​ര്‍​ഗീ​സ്, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ ജെ​യ്സി കോ​ശി, പ്ര​സ​ന്ന രാ​ജ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Pathanamthitta

കു​ന്നി​ട റോ​ഡ് ത​ക​ർ​ച്ച​യി​ലാ​യി​ട്ട് ര​ണ്ടു​വ​ർ​ഷം; ന​ട​പ​ടി​ക​ൾ വൈ​കു​ന്നു

അ​ടൂ​ർ: കു​ഴി​ക​ൾ നി​റ​ഞ്ഞ് ത​ക​ർ​ന്ന റോ​ഡി​ലൂ​ടെ ദു​രി​ത​യാ​ത്ര തു​ട​രു​മ്പോ​ഴും പ​രി​ഹാ​ര​ന​ട​പ​ടി​ക​ൾ വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി കു​ന്നി​ട നി​വാ​സി​ക​ൾ. ഇ​ള​മ​ണ്ണൂ​ർ-​കു​ന്നി​ട-​ചെ​ളി​ക്കു​ഴി റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ യാ​ത്ര ദു​രി​ത​പൂ​ർ​ണ​മാ​യി. റോ​ഡ് ത​ക​ർ​ന്നി​ട്ട് ര​ണ്ടു​വ​ർ​ഷ​ത്തോ​ള​മാ​യി​ട്ടും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

പ​ത്ത​നം​തി​ട്ട, കൊ​ല്ലം ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ഈ ​റോ​ഡി​ന്‍റെ കു​ന്നി​ട ജം​ഗ്ഷ​നി​ൽ​നി​ന്നു​ള്ള ഇ​രു​വ​ശ​ങ്ങ​ളി​ലും പ​ല ഭാ​ഗ​ങ്ങ​ളും ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​ണ്. കു​ന്നി​ട നി​വാ​സി​ക​ൾ​ക്ക് കെ​പി റോ​ഡി​ലെ​ത്ത​ണ​മെ​ങ്കി​ൽ അ​പ​ക​ട​ക്കു​ഴി​ക​ൾ താ​ണ്ട​ണം. കു​ഴി​ക​ളി​ൽ വീ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. മോ​ശം റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കും നി​ര​ന്ത​രം കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്നു​ണ്ട്.

റോ​ഡ് ടാ​റിം​ഗി​ന് ക​രാ​ർ ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ടി​ല്ല. നേ​ര​ത്തേ ജ​ല​അ​ഥോ​റി​റ്റി​യു​ടെ പ്ര​വൃ​ത്തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ട​സ​ങ്ങ​ളാ​ണ് ടാ​റിം​ഗ് വൈ​കാ​ൻ കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്ന​ത്. ഇ​പ്പോ​ൾ ടാ​റിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ല വ​ർ​ധി​ച്ച​താ​ണ് ത​ട​സ​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്ക് പ​ല​ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ വെ​ള്ളി​യാ​ഴ്ച ത​ക​ർ​ന്ന റോ​ഡ് സ​ന്ദ​ർ​ശി​ച്ചു.

Pathanamthitta

രാ​പ​ക​ൽ ഭേ​ദ​മെ​ന്യേ കാ​ട്ടാ​ന​ക​ൾ

വ​ട​ശേ​രി​ക്ക​ര​യ്ക്ക് ഭീ​തി​യു​ടെ പ​ക​ൽ, കാ​ടു​ക​യ​റാ​തെ കാ​ട്ടാ​ന​ക്കൂ​ട്ടം ജ​ന​വാ​സ മേ​ഖ​ല​യി​ൽ

വ​ട​ശേ​രി​ക്ക​ര: പ​ട്ടാ​പ​ക​ലും ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി​യ​തോ​ടെ വ​ട​ശേ​രി​ക്ക​ര ജ​ന​ത​യു​ടെ ഭീ​തി ഇ​ര​ട്ടി​ച്ചു. മാ​സ​ങ്ങ​ളാ​യി കാ​ട്ടാ​ന​യു​ടെ ശ​ല്യം കാ​ര​ണം ഉ​റ​ക്കൊ​ഴി​ഞ്ഞി​രു​ന്ന പ്ര​ദേ​ശ​വാ​സി​ക​ൾ ഇ​ന്നി​പ്പോ​ൾ പ​ക​ലും പു​റ​ത്തി​റ​ങ്ങാ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​യി. ഇ​ന്ന​ലെ പ​ക​ൽ ശ​ബ​രി​മ​ല പ്ര​ധാ​ന പാ​ത​യോ​ര​ത്തി​നു സ​മീ​പം വ​രെ​യാ​ണ് കാ​ട്ടാ​ന എ​ത്തി​യ​ത്.

അ​ഞ്ച് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള വ​ന​മേ​ഖ​ല​യി​ൽ നി​ന്നും ക​ല്ലാ​റ് നീ​ന്തി​ക്ക​ട​ന്ന് മ​റു​ക​ര​യി​ലെ​ത്തു​ന്ന കാ​ട്ടാ​ന​ക​ൾ വ​ട​ശേ​രി​ക്ക​ര ടൗ​ണി​നു സ​മീ​പം​വ​രെ രാ​ത്രി​യി​ൽ എ​ത്തി നാ​ശം വ​രു​ത്തി​യി​രു​ന്നു. രാ​ത്രി​യി​ൽ കാ​ടി​റ​ങ്ങു​ന്ന കാ​ട്ടാ​ന നേ​രം പു​ല​രു​ന്ന​തോ​ടെ മ​ട​ങ്ങു​ന്ന സ്ഥി​തി​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന​ലെ കാ​ട്ടാ​ന​ക്കൂ​ട്ടം ജ​ന​വാ​സ മേ​ഖ​ല​യി​ൽ ത​ന്നെ നി​ല​യു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. കോ​ട്ട​പ്പു​റം മ​ല​മു​ക​ളി​ലാ​ണ് കാ​ട്ടാ​ന​യെ ആ​ദ്യം ക​ണ്ട​ത്. പ്ര​ദേ​ശ​വാ​സി​ക​ൾ വി​വ​രം അ​റി​യി​ച്ച​തി​നേ തു​ട​ർ​ന്നു സ്ഥ​ല​ത്തെ​ത്തി​യ വ​ന​പാ​ല​ക​ർ ഇ​വ​യെ തു​ര​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​ങ്ങി.

ഇ​ന്ന​ലെ ഉ​ച്ച​ക്ക് പ​ന്ത്ര​ണ്ടോ​ടെ മ​നോ​ര​മ ജം​ഗ്ഷ​നു 100 മീ​റ്റ​ര്‍ അ​ക​ലെ സെ​ന്റ് ആ​ന്‍​ഡ്രൂ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി​ക്കു സ​മീ​പം ച​രി​വു​കാ​ല​പു​ര​യി​ട​ത്തി​ല്‍ ആ​ന​യെ ക​ണ്ടെ​ത്തി. വി​വ​ര​മ​റി​ഞ്ഞ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി. അ​വി​ടെ നി​ന്ന് ഓ​ടി​യി​റ​ങ്ങി​യ ആ​ന​യാ​ണ് ആ​ദ്യം കു​ന്പ​ള​ത്താ​മ​ൺ റോ​ഡി​ലൂ​ടെ ഓ​ടി​യ​ത്. നി​ര​വ​ധി​യാ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടി നി​ന്ന​തി​നു സ​മീ​പ​ത്തു കൂ​ടി​യാ​ണ് ആ​ന പാ​ഞ്ഞ​ത്. ശ​ബ​രി​മ​ല പ്ര​ധാ​ന പാ​ത​യ്ക്ക് തൊ​ട്ട​രി​കി​ലൂ​ടെ​യാ​ണ് ആ​ന പാ​ഞ്ഞ​ത്. ഉ​ച്ച​ക​ഴി​ഞ്ഞും വൈ​കു​ന്നേ​ര​വു​മാ​യി മൂ​ന്ന് ആ​ന​ക​ൾ കൂ​ടി ഇ​തേ പാ​ത​യി​ൽ പാ​ഞ്ഞു.

കാ​വ​ൽ നി​ന്ന് നാ​ട്ടു​കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും

കാ​ട്ടാ​ന​ക്കൂ​ട്ടം കാ​ടു​ക​യ​റി​യി​ട്ടി​ല്ലെ​ന്നു മ​ന​സി​ലാ​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ഇ​ന്ന​ലെ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞു മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ആ​ളു​ക​ൾ എ​ത്തി. കു​ട്ടി​ക​ളെ സ്കൂ​ളി​ൽ വി​ടാ​നും, ജോ​ലി​ക്ക് പോ​കാ​നും പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. വീ​ടു​ക​ളി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലും ആ​ളു​ക​ൾ ഭ​യ​ന്നു. ഇ​തി​നി​ട​യി​ൽ ചി​ല പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ന്നെ​ങ്കി​ലും ഫോ​ട്ടോ​യെ​ടു​ത്ത് അ​വ​രും മ​ട​ങ്ങി.

വൈ​കു​ന്നേ​രം 4. 30 ഓ​ടെ ര​ണ്ട് ആ​ന​ക​ൾ കൂ​ടി മ​ട​ങ്ങി​യ​തോ​ടെ​യാ​ണ് സ​മാ​ധാ​ന​മാ​യ​ത്. വ​ന​പാ​ല​ക​ർ കാ​വ​ൽ നി​ന്നാ​ണ് ആ​ളു​ക​ളെ നി​യ​ന്ത്രി​ച്ച​ത്. പൊ​ലി​സും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. പ​ഴ​കു​ളം മ​ധു എം​എ​ൽ​എ, വ​ട​ശേ​രി​ക്ക​ര​യി​ലെ മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. രാ​വി​ലെ മു​ത​ൽ വൈ​കു​ന്നേ​രം വ​രെ, ആ​ന​ക​ൾ മ​ട​ങ്ങും വ​രെ, ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്ക് ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ണ്ടാ​യി​രു​ന്നു.

ആ​ക്കേ​മ​ൺ, മു​ള്ള​ൻ​പാ​റ ഭാ​ഗ​ങ്ങ​ൾ സ്ഥി​രം കേ​ന്ദ്രം

കാ​ടു​വി​ട്ടി​റ​ങ്ങു​ന്ന കാ​ട്ടാ​ന​ക​ൾ ആ​ക്കേ​മ​ൺ, മു​ള്ള​ൻ​പാ​റ ഭാ​ഗ​ങ്ങ​ളാ​ണ് കേ​ന്ദ്രീ​ക​രി​ച്ചി​രു​ന്ന​ത്. ഇ​വി​ടെ നി​ന്നും ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ കു​രി​ശും​മൂ​ട് ഭാ​ഗം​വ​രെ എ​ത്തി. നി​ര​വ​ധി​യാ​ളു​ക​ളു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ നാ​ശം​വ​രു​ത്തി. മു​ള്ള​ൻ​പാ​റ​യി​ൽ ഒ​രു വീ​ടി​ന്‍റെ മ​തി​ൽ ത​ക​ർ​ത്തു. കു​ന്പ​ള​ത്താ​മ​ൺ റോ​ഡി​ൽ വൈ​
കു​ന്നേ​ര​ത്തോ​ടെ കാ​ട്ടാ​ന​യു​ടെ സാ​ന്നി​ധ്യ​വും പ​തി​വാ​ണ്. സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് പ​ള്ളി​യു​ടെ സ​മീ​പ​ത്തു കൂ​ടി​യാ​ണ് ആ​ന സ്ഥി​ര​മാ​യി കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത്.

പ്ര​ദേ​ശ​ത്തെ നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ കാ​ർ​ഷി​ക വി​ള​ക​ളും ആ​ന​ക്കൂ​ട്ടം വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്.​ശ​ബ​രി​മ​ല പാ​ത​യി​ൽ വാ​ഹ​ന​ത്തി​ര​ക്ക് വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കാ​ട്ടാ​ന​ക​ൾ പ്ര​ധാ​ന റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ട് വ​നം​വ​കു​പ്പ് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും, രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നു​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.
ഇ​ന്ന​ലെ പ​ക​ൽ ആ​ന​ക​ളെ വ​ന​ത്തി​ലേ​ക്ക് തി​രി​ച്ച് ഓ​ടി​ച്ചെ​ങ്കി​ലും അ​വ വീ​ണ്ടും പൂ​ർ​വാ​ധി​കം ശ​ക്തി​യോ​ടെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ തി​രി​ച്ച് ഇ​റ​ങ്ങു​മെ​ന്നു ത​ന്നെ​യാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി സ്ഥ​ല​ത്തു വ​ന​പാ​ല​ക​രും പൊ​ലി​സും കാ​വ​ൽ നി​ൽ​ക്ക​ക​യാ​ണ്.

കൃ​ഷി​യി​ട​ങ്ങ​ൾ​ക്കു വ്യാ​പ​ക ന​ഷ്‌​ടം

സ്ഥി​ര​മാ​യി കാ​ടു​വി​ട്ട് ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് എ​ത്തു​ന്ന കാ​ട്ടാ​ന​ക​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യ നാ​ശ​മാ​ണ് വ​രു​ത്തു​ന്ന​ത്. വാ​യ്പ​യെ​ടു​ത്തും മ​റ്റും കൃ​ഷി ചെ​യ്യു​ന്ന​വ​രാ​ണ് ഏ​റെ​യും. മി​ക​ച്ച ക​ർ​ഷ​ക​നു​ള്ള പു​ര​സ്കാ​രം നേ​ടി​യി​ട്ടു​ള്ള ചെ​റു​കാ​ട്ട് തോ​മ​സി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ പ്ര​വേ​ശി​ച്ച കാ​ട്ടാ​ന​ക​ൾ പ​തി​നാ​യി​ര​ങ്ങ​ളു​ടെ കൃ​ഷി നാ​ശ​മാ​ണ് വ​രു​ത്തി​യ​ത്. ശാ​സ്ത്രീ​യ​മാ​യി കൃ​ഷി ന​ട​ത്തി​യി​രു​ന്ന​യാ​ളാ​ണ് അ​ദ്ദേ​ഹം. വാ​യ്പ​യെ​ടു​ത്താ​ണ് ഈ ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തെ​ന്ന് തോ​മ​സ് പ​റ​ഞ്ഞു. പ​താ​ലി​ൽ ഐ​സി​യു​ടെ കൃ​ഷി​യി​ട​ത്തി​ലും നാ​ശ​ങ്ങ​ൾ വ​രു​ത്തി. മു​ന്പും ഈ ​ഭാ​ഗ​ങ്ങ​ളി​ൽ കാ​ട്ടാ​ന കൃ​ഷി നാ​ശം വ​രു​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ന​ഷ്‌​ട​പ​രി​ഹാ​രം നാ​മ​മാ​ത്ര​മാ​യാ​ണ് ല​ഭി​ച്ച​ത്.

മു​ള്ള​ൻ​പാ​റ​യി​ൽ ഏ​ബ്ര​ഹാം മാ​ത്യു​വി​ന്‍റെ വീ​ടി​നോ​ടു ചേ​ർ​ന്നു​ണ്ടാ​യി​രു​ന്ന മ​തി​ല് ത​ക​ർ​ത്തു ത​രി​പ്പ​ണ​മാ​ക്കി. ഇ​വി​ടെ രാ​ത്രി​യി​ലും പു​ല​ർ​ച്ച​യി​ലു​മാ​ണ് കാ​ട്ടാ​ന​ക​ൾ എ​ത്തി​യ​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നാ​ശ​ന​ഷ്‌​ട​മാ​ണ് വ​ട​ശേ​രി​ക്ക​ര​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ആ​ന​ക​ൾ വ​രു​ത്തി വ​ച്ച​ത്.

Pathanamthitta

ശ​ബ​രി​മ​ല​യി​ലെ മാ​ലി​ന്യ​പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് സു​സ്ഥി​ര പ​രി​ഹാ​രം

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ​ത്തി​നും മാ​ലി​ന്യ​പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കും സു​സ്ഥി​ര​മാ​യ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് നി​യ​മ​സ​ഭാ പ​രി​സ്ഥി​തി സ​മി​തി. പ​മ്പ​യി​ലെ​യും സ​ന്നി​ധാ​ന​ത്തെ​യും ശു​ചി​ത്വ പ​രി​പാ​ല​നം കു​റ്റ​മ​റ്റ​താ​ക്കു​ന്ന​തി​നും തീ​ർ​ഥാ​ട​ന പാ​ത​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ​മി​തി നി​ര്‍​ദേ​ശി​ച്ചു. എ​രു​മേ​ലി, പ​മ്പ, നി​ല​യ്ക്ക​ല്‍, സ​ന്നി​ധാ​നം എ​ന്നി​വ​യെ സം​യോ​ജി​പ്പി​ച്ചു​ള്ള സ​മ​ഗ്ര പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ​ദ്ധ​തി റി​പ്പോ​ര്‍​ട്ട് സ​ര്‍​ക്കാ​രി​ന് പ​രി​സ്ഥി​തി സ​മി​തി സ​മ​ർ​പി​ക്കും. എ​രു​മേ​ലി, പ​ന്പ, തീ​ർ​ഥാ​ട​ന പാ​ത​ക​ൾ, സ​ന്നി​ധാ​നം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ര​ണ്ടു​ദി​വ​സം സ​മി​തി​യം​ഗ​ങ്ങ​ൾ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും തീ​ർ​ഥാ​ട​ക​രു​മാ​യി സം​സാ​രി​ക്കു​ക​യും ചെ​യ്തു.
വ​ന​മേ​ഖ​ല​യി​ലെ സൂ​ക്ഷ്മ​ജീ​വി സം​ര​ക്ഷ​ണ പ​ഠ​ന റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചി​ട്ടു​ണ്ട്, ഇ​തി​ല്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി കൈ​ക്കൊ​ള്ളും. മ​ലി​ന​ജ​ല​ത്തി​ല്‍ നി​ന്നും എ​ണ്ണ മാ​റ്റു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. മ​ലി​നീ​ക​ര​ണ പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണം. ശു​ചി​ത്വ തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്ള പ​രി​ശീ​ല​ന​വും അ​വ​രു​ടെ ആ​രോ​ഗ്യ​ത്തി​ന് മു​ന്‍​ഗ​ണ​ന ന​ല്‍​കി​യു​ള്ള സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും സ​മി​തി നി​ര്‍​ദേ​ശി​ച്ചു.
എ​രു​മേ​ലി, പ​മ്പ, നി​ല​യ്ക്ക​ല്‍, സ​ന്നി​ധാ​നം എ​ന്നി​വ​യെ ഉ​ള്‍​പ്പെ​ടു​ത്തി പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്‌​ട​റും ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​യും ചേ​ര്‍​ന്ന് സ​മ​ഗ്ര തീ​ർ​ഥാ​ട​ന പ​ദ്ധ​തി റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്ക​ണ​മെ​ന്നും സ​മി​തി നി​ര്‍​ദേ​ശം ന​ല്‍​കി. സ​മി​തി മു​ന്‍​പാ​കെ വി​വി​ധ വ​കു​പ്പു​ക​ള്‍ സ​മ​ര്‍​പ്പി​ച്ച വി​ഷ​യ​ങ്ങ​ളും പ​രി​ഹാ​ര നി​ര്‍​ദേ​ശ​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ടാ​കും സ​ർ​ക്കാ​രി​ലേ​ക്കു സ​മ​ര്‍​പ്പി​ക്കു​ക​യെ​ന്ന് സ​മി​തി അ​റി​യി​ച്ചു.
പ​മ്പ ശ്രീ​രാ​മ സാ​കേ​തം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സ​മി​തി ചെ​യ​ര്‍​മാ​ന്‍ സ​ജീ​വ് ജോ​സ​ഫ് എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന അവ​ലോ​ക​ന​യോ​ഗ​ത്തി​ലാ​ണ് നി​ര്‍​ദേ​ശ​ങ്ങ​ള്‍. സ​മി​തി അം​ഗ​ങ്ങ​ളാ​യ ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍​എ, എം.​ജെ. സെ​ബാ​സ്റ്റ്യ​ന്‍ എം​എ​ല്‍​എ, ഫൈ​സ​ല്‍ ബാ​ബു എം​എ​ല്‍​എ, ജി​ല്ലാ ക​ള​ക്‌​ട​ര്‍ എ. ​നി​സാ​മു​ദ്ദീ​ന്‍, പൊ​ലി​സ് പ​മ്പ സ്‌​പെ​ഷ്യ​ല്‍ ഓ​ഫീ​സ​ര്‍ പി. ​നി​യാ​സ്, റാ​ന്നി ഡി​എ​ഫ്ഒ ആ​രു​ള്‍ സെ​ല്‍​വം, പെ​രി​യാ​ര്‍ ടൈ​ഗ​ര്‍ റി​സ​ര്‍​വ് വെ​സ്റ്റ് ഡെ​പ്യു​ട്ടി ഡ​യ​റ​ക്‌​ട​ര്‍ സു​രേ​ഷ് ബാ​ബു, ത​ദ്ദേ​ശ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ര്‍, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം ഗൗ​ര​വ​ക​രം: ചാ​ണ്ടി ഉ​മ്മ​ൻ
കു​ടി​വെ​ള്ളം, അ​ടി​യ​ന്ത​ര ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ മി​ക​ച്ച രീ​തി​യി​ല്‍ ല​ഭ്യ​മാ​ണെ​ങ്കി​ലും പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണ​മെ​ന്ന് ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു. പ​ന്പാ ജ​ല​ത്തി​ലെ കോ​ളി​ഫോം ബാ​ക്‌​ടീ​രി​യ​യു​ടെ അ​ള​വ് ഉ​യ​ര്‍​ന്ന നി​ല​യി​ലു​ള്ള​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. സീ​വേ​ജ് ട്രീ​റ്റ്‌​മെ​ന്‍റ് പ്ലാ​ന്‍റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. എ​രു​മേ​ലി​യി​ലെ റോ​ഡു​ക​ളു​ടെ വീ​തി​ക്കു​റ​വും കൈ​യേ​റ്റ​ങ്ങ​ളും പ​രി​ഹ​രി​ക്കേ​ണ്ട​തു​ണ്ട്. എ​രു​മേ​ലി, പ​മ്പ, നി​ല​യ്ക്ക​ല്‍ എ​ന്നി​വ​യെ ശ​ബ​രി​മ​ല​യു​ടെ ഭാ​ഗ​മാ​യി​ത്ത​ന്നെ ക​ണ്ട് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്ക​ണം. നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ന്‍ തീ​ർ‌​ഥാ​ട​ന​കാ​ല​ത്ത് സ​മി​തി വീ​ണ്ടും സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​മെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ പ​റ​ഞ്ഞു.

മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ക്കു​ന്ന​തി​ൽ ഏ​കോ​പ​നം​വേ​ണം: എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ
പൂ​ഞ്ഞാ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന എ​രു​മേ​ലി വ​ലി​യ​തോ​ട്ടി​ലെ മ​ലി​നീ​ക​ര​ണം കാ​ര​ണം ആ​ളു​ക​ള്‍​ക്ക് കു​ളി​ക്കാ​ന്‍ പോ​ലും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന് എം. ​ജെ. സെ​ബാ​സ്റ്റ്യ​ന്‍ എം​എ​ല്‍​എ ചൂ​ണ്ടി​ക്കാ​ട്ടി. വി​ല​ക്ക് ലം​ഘി​ച്ച് സോ​പ്പ് ഉ​പ​യോ​ഗി​ക്കു​ന്ന​തും പ്ലാ​സ്റ്റി​ക് ക​വ​റു​ക​ള്‍ നി​ക്ഷേ​പി​ക്കു​ന്ന​തും ക​ര്‍​ശ​ന​മാ​യി ത​ട​യ​ണം. മാ​ലി​ന്യ​ങ്ങ​ള്‍ ത​രം​തി​രി​ച്ച് ശാ​സ്ത്രീ​യ​മാ​യി സം​സ്‌​ക​രി​ക്കു​ന്ന​തി​ന് വി​വി​ധ വ​കു​പ്പു​ക​ള്‍ ത​മ്മി​ല്‍ ഏ​കോ​പ​നം ഉ​റ​പ്പാ​ക്ക​ണം. വെ​യി​ല​ത്ത് ജോ​ലി ചെ​യ്യു​ന്ന പൊ​ലി​സു​കാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നും വി​ശ്ര​മി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ത​രം​തി​രി​ച്ച മാ​ലി​ന്യ​ങ്ങ​ൾ പ്ര​ത്യേ​ക​മാ​യി നീ​ക്ക​ണം: ഫൈ​സ​ൽ ബാ​ബു

ത​രം​തി​രി​ച്ച മാ​ലി​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് നീ​ക്കം ചെ​യ്യു​മ്പോ​ള്‍ അ​വ വാ​ഹ​ന​ത്തി​ല്‍ ഒ​രു​മി​ച്ച് കൊ​ണ്ടു​പോ​കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ട്. ഈ ​രീ​തി ക​ര്‍​ശ​ന​മാ​യി ഒ​ഴി​വാ​ക്കി, ത​രം​തി​രി​ച്ച മാ​ലി​ന്യ​ങ്ങ​ള്‍ അ​തത് വി​ഭാ​ഗ​ങ്ങ​ളാ​യി പ്ര​ത്യേ​ക​മാ​യി നീ​ക്കം ചെ​യ്യു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ഫൈ​സ​ല്‍ ബാ​ബു എം​എ​ല്‍​എ പ​റ​ഞ്ഞു. ഭ​ക്ത​രോ​ട് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ നേ​രി​ട്ടു​ക​ണ്ട് സം​സാ​രി​ച്ചി​രു​ന്ന​തി​ല്‍ നി​ന്നും അ​വ​രു​ടെ സ​ന്തോ​ഷ​വും സം​തൃ​പ്തി​യും മ​ന​സി​ലാ​ക്കാ​ന്‍ സാ​ധി​ച്ചു. പ​മ്പ​യി​ല്‍ വ​സ്ത്രം ഉ​പേ​ക്ഷി​ക്കു​ന്ന​തു ത​ട​യാ​ന്‍ പ​രി​സ്ഥി​തി സ​മി​തി കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മാ​യ ഇ​ട​പെ​ട​ല്‍ ന​ട​ത്തും. പ​രി​സ്ഥി​തി സം​ര​ക്ഷ​ണം ന​മ്മ​ള്‍ ഓ​രോ​രു​ത്ത​രു​ടെ​യും ക​ട​മ​യാ​ണ്. ശ​ബ​രി​മ​ല​യി​ലേ​ക്ക് ട്രാ​ക്‌​ട​ര്‍ ക​യ​റു​ന്ന​ത് ഒ​ഴി​വാ​ക്കി ബ​ദ​ല്‍ മാ​ര്‍​ഗ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Pathanamthitta

പ​ത്ത​നം​തി​ട്ട പ​രി​പൂ​ര്‍​ണ സാ​ക്ഷ​ര​ത​യി​ലേ​ക്ക്; അ​ക്ഷ​ര​പൂ​ര്‍​ണി​മ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി

പ​ത്ത​നം​തി​ട്ട: ജി​ല്ല​യെ പ​രി​പൂ​ര്‍​ണ സാ​ക്ഷ​ര​ത​യി​ലേ​ക്ക് ന​യി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന അ​ക്ഷ​ര​പൂ​ര്‍​ണി​മ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. പ​ദ്ധ​തി​യു​ടെ ക​ര്‍​മ​പ​ദ്ധ​തി ആ​സൂ​ത്ര​ണ ശി​ല്‍​പ​ശാ​ല ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ക്ഷ​ര​പൂ​ര്‍​ണി​മ​യു​ടെ ലോ​ഗോ പ്ര​കാ​ശ​ന​വും ച​ട​ങ്ങി​ല്‍ നി​ര്‍​വ​ഹി​ച്ചു.

2011ലെ ​സെ​ന്‍​സ​സ് പ്ര​കാ​രം പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ സാ​ക്ഷ​ര​താ നി​ര​ക്ക് 96.93 ശ​ത​മാ​ന​മാ​യി​രു​ന്നു. 2023-24ലെ ​കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പീ​രി​യോ​ഡി​ക് ലേ​ബ​ര്‍ ഫോ​ഴ്‌​സ് സ​ര്‍​വേ പ്ര​കാ​രം ഇ​ത് 97.44 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

25ന​കം ജി​ല്ലാ, ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭാ ത​ല​ങ്ങ​ളി​ല്‍ സം​ഘാ​ട​ക​സ​മി​തി​ക​ള്‍ രൂ​പീ​ക​രി​ക്കും. അ​വ​ശേ​ഷി​ക്കു​ന്ന നി​ര​ക്ഷ​ര​രെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള വി​വ​ര​ശേ​ഖ​ര​ണം ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ 30ന​കം പൂ​ര്‍​ത്തി​യാ​ക്കും. ഡി​സം​ബ​ര്‍ ഒ​ന്നി​ന് ജി​ല്ലാ​ത​ല, പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭാ ത​ല പ​രി​പൂ​ര്‍​ണ സാ​ക്ഷ​ര​താ പ്ര​ഖ്യാ​പ​നം മാ​ര്‍​ച്ച് അ​ഞ്ചി​നും 15നും ​ഇ​ട​യി​ലും ബ്ലോ​ക്ക് ത​ല പ്ര​ഖ്യാ​പ​നം മാ​ര്‍​ച്ച് 16നും 20​നും ഇ​ട​യി​ലും ജി​ല്ലാ​ത​ല പ്ര​ഖ്യാ​പ​നം മാ​ര്‍​ച്ച് 25നും ​ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ക്ഷ​ര​താ മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി. ​പ്ര​ശാ​ന്ത് കു​മാ​ര്‍ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ശാ​മ്മ തോ​മ​സ്, തി​രു​വ​ല്ല ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ലേ​ഖ എ​സ്., പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സി​ന്ധു അ​നി​ല്‍, സാ​ക്ഷ​ര​താ മി​ഷ​ന്‍ ജി​ല്ലാ അ​സി​സ്റ്റ​ന്റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സിം​ല ആ​ര്‍. എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Pathanamthitta

എം​സി​എ​ഫ് കേ​ന്ദ്ര​ത്തി​ന് നെ​ടു​മ​ണ്ണി​ൽ സ്ഥ​ലം ക​ണ്ടെ​ത്തി

അ​ടൂ​ർ: ഏ​ഴം​കു​ളം പ​ഞ്ചാ​യ​ത്തി​ലെ മാ​ലി​ന്യ​സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​മൊ​രു​ക്കാ​ൻ എം​സി​എ​ഫ് കേ​ന്ദ്ര​ത്തി​നാ​യി നെ​ടു​മ​ൺ ഭാ​ഗ​ത്ത് സ്ഥ​ലം ക​ണ്ടെ​ത്തി. സ്ഥ​ലം വാ​ങ്ങു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​കും.

പ​ഞ്ചാ​യ​ത്തി​ൽ ഹ​രി​ത​ക​ർ​മ​സേ​ന ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ ത​രം​തി​രി​ച്ച് സൂ​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​മി​ല്ലാ​ത്ത​ത് ഏ​റെ​ക്കാ​ല​മാ​യി പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രു​ന്നു. ഇ​തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​ണ് പു​തി​യ സ്ഥ​ലം വാ​ങ്ങാ​ൻ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി തീ​രു​മാ​നി​ച്ച​ത്. അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഏ​റെ​ക്കാ​ല​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. നി​ല​വി​ൽ കൈ​ത​പ്പ​റ​മ്പി​ലു​ള്ള എം​സി​എ​ഫ് കേ​ന്ദ്ര​ത്തി​ലും പ്ര​വ​ർ​ത്ത​ന​മി​ല്ലാ​തെ കി​ട​ക്കു​ന്ന ഏ​നാ​ത്ത് ച​ന്ത​യി​ലു​മാ​ണ് മാ​ലി​ന്യ​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന​ത്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​എ. ല​ത്തീ​ഫ്, സെ​ക്ര​ട്ട​റി ബി.​ആ​ർ. ല​ക്ഷ്മി, പ്ലാ​ൻ ക്ല​ർ​ക്ക് സു​നി​ൽ, റി​ട്ട. വി​ല്ലേ​ജ് ഓ​ഫീ​സ​ർ രാ​ജേ​ന്ദ്ര​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്‌​ട​ർ സി​നി​ജ, ജീ​വ​ന​ക്കാ​രാ​യ സ​രി​ത, സൂ​ര​ജ്, ബി​ജു, ഷൈ​ജു എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Pathanamthitta

സാ​ന്‍റാ ഹാ​ർ​മ​ണി സാം​സ്കാ​രി​ക സം​ഗ​മം; ല​ഹ​രി ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി

തി​രു​വ​ല്ല: സാ​ന്‍റാ ഹാ​ർ​മ​ണി 2026 ന്‍റെ ഭാ​ഗ​മാ​യി ല​ഹ​രി ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി. ബി​ലീ​വേ​ഴ്സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ഡ​യ​റ​ക്‌​ട​ർ ഫാ. ​സി​ജോ പ​ന്ത​പ്പ​ള്ളി​ൽ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള​ത്തി​ലെ ത​ന്നെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യും നാ​ടി​ന്‍റെ ഉ​ത്സ​വ​വു​മാ​യി സാ​ന്‍റാ ഹാ​ർ​മ​ണി മാ​റു​മെ​ന്നും ഇ​ത്ത​വ​ണ 5000 ൽ​പ​രം ക്രി​സ്മ​സ് പാ​പ്പ​മാ​ർ​ക്കൊ​പ്പം പ്ര​ത്യേ​ക വേ​ഷ​വി​ധാ​ന​ങ്ങ​ളി​ൽ പ​തി​നാ​യി​ര​ങ്ങ​ൾ അ​ണി​ചേ​രു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.
പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ഈ​പ്പ​ൻ കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ഡ​യ​റ​ക്‌​ട​ർ ഫാ. ​തോ​മ​സ് തു​ണ്ടി​യി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. തി​രു​വ​ല്ല ഡി​വൈ​എ​സ്പി ജി. ​സ​ന്തോ​ഷ് കു​മാ​ർ ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കി.​തി​രു​വ​ല്ല ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ എ​സ്.​ലേ​ഖ, ആ​ർ.​ജ​യ​കു​മാ​ർ, എം.​സ​ലിം, സ​ണ്ണി കു​രു​വി​ള, ഷാ​ജി തി​രു​വ​ല്ല, പി.​എം അ​നീ​ർ, വി​നോ​ദ് തി​രു​മൂ​ല​പു​രം, എം.​കെ.​വ​ർ​ക്കി, ഷാ​ജി മാ​ത്യൂ, സാ​ൻ​ലി എം ​അ​ല​ക്സ്, പ്രി​ൻ​സ് ജോ​ർ​ജ്, ഗീ​വ​ർ​ഗീ​സ് ജോ​ർ​ജ്, ജോ​യി ജോ​ൺ,വി​ന്നി എ​ലി​സ​ബ​ത്ത് ജോ​ൺ​സ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Pathanamthitta

കെ​സി​സി ജി​ല്ലാ നേ​തൃ​സം​ഗ​മവും മെം​ബ​ർ​ഷി​പ്പ് കാ​ന്പെ​യി​ൻ ഉ​ദ്ഘാ​ട​ന​വും

പ​ത്ത​നം​തി​ട്ട: കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ നേ​തൃ​സം​ഗ​മ​വും മെം​ബ​ർ​ഷി​പ്പ് കാ​ന്പെ​യി​ൻ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. പ​ത്ത​നം​തി​ട്ട ബേ​സി​ൽ അ​ര​മ​ന​യി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ കെ​സി​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ ക​ല്ലി​ട്ട​തി​ൽ കോ​ർ എ​പ്പി​സ്‌​കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ​ത​ല മെം​ബ​ർ​ഷി​പ്പ് കാ​ന്പെ​യി​ന്‍റെ ഭാ​ഗ​മാ​യി ആ​ദ്യ അം​ഗ​ത്വം കോ​ർ എ​പ്പി​സ്‌​കോ​പ്പ​യ്ക്ക് ന​ൽ​കി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​ദ്ഘാ​ട​നം ചെ​യ്തു.

യോ​ഗ​ത്തി​ൽ കെ​സി​സി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​യി മാ​ത്യു കോ​ർ എ​പ്പി​സ്‌​കോ​പ്പ, ഫാ. ​കെ. ജെ. ​അ​ല​ക്സാ​ണ്ട​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി അ​നീ​ഷ് തോ​മ​സ്, ഫാ. ​എ​ബി ടി. ​സാ​മു​വേ​ൽ, ഫാ. ​സ​ജു തോ​മ​സ്, റ​വ. വി​പി​ൻ സാം ​തോ​മ​സ്, സ്മി​ജു ജേ​ക്ക​ബ്, മാ​ത്യൂ​സ​ൺ പി. ​തോ​മ​സ്, അ​നി കി​ഴ​ക്കു​പു​റം, മ​നോ​ജ് ക​ട​മ്മ​നി​ട്ട, ലി​ഡ ഗ്രി​ഗ​റി, ഡെ​യ്സി ഷാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Pathanamthitta

റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നു തു​ട​ക്ക​മാ​യി

തി​രു​വ​ല്ല: ന​ഗ​ര​ത്തി​ലെ ആ​റ് പ്ര​ധാ​ന റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ വ​ർ​ഗീ​സ് മാ​മ്മ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

ക​ഴി​ഞ്ഞ ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് തു​ട​ക്ക​മാ​യ​ത്.
പോ​സ്റ്റ് ഓ​ഫീ​സ് റോ​ഡ്, മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​ൻ-​ക്ഷേ​ത്രം റോ​ഡ്, തി​രു​വ​ല്ല റ​വ​ന്യു ട​വ​ർ റോ​ഡ്, കു​ള​ക്ക​ട റോ​ഡ്, കാ​യം​കു​ളം-​തി​രു​വ​ല്ല റോ​ഡ്, ബെ​ഥ​നി റോ​ഡ് എ​ന്നി​വ​യാ​ണ് പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കുന്ന​ത്.

ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ കെ.​വി. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ൺ​സി​ല​ർ​മാ​രാ​യ ഷീ​ല വ​ർ​ഗീ​സ്, രാ​ധാ​കൃ​ഷ്ണ​ൻ വെ​ണ്ണാ​ട്ട്, ലാ​ൽ ന​ന്ദാ​വ​നം, ഷി​ബു പു​തു​കേ​രി​ൽ, മോ​ഹ​ൻ അ​യി​രൂ​ർ, വി.​സി. സാ​ബു, കെ.​പി ര​ഘു​കു​മാ​ർ, രാ​ജ​ൻ തോ​മ​സ്, ശ്രീ​ജി​ത്ത് മു​ത്തൂ​ർ, പി.​എം. അ​നീ​ർ, റോ​യ് പാ​ലി​യേ​ക്ക​ര, ഷാ​ജി തേ​ന്മ​ടം, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ നി​ന​മോ​ൾ ഏ​ലി​യാ​സ്, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ അ​ശോ​ക് കു​മാ​ർ എ​ന്നി​വ​രും പ്ര​സം​ഗി​ച്ചു.

Pathanamthitta

കാട്ടാന; അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി വ​നം​മ​ന്ത്രി​യും

വ​ട​ശേ​രി​ക്ക​ര: വ​ട​ശേ​രി​ക്ക​ര ടൗ​ണി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ, മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ച് വ​നം മ​ന്ത്രി​യു​ടെ അ​തി​വേ​ഗ ഇ​ട​പെ​ട​ൽ. കാ​ട്ടാ​ന ഇ​റ​ങ്ങി​യ വി​വ​രം ഉ​ച്ച​യോ​ടെ​യാ​ണ് പു​റ​ത്തു വ​ന്ന​ത്. മൂ​ന്ന് മ​ണി​ക്കു​ള്ളി​ൽ ത​ന്നെ യോ​ഗം വി​ളി​ച്ച മ​ന്ത്രി യോ​ഗ​തീ​രു​മാ​ന​ങ്ങ​ൾ ഉ​ട​ന​ടി ന​ട​പ്പാ​ക്കാ​ൻ ക​ർ​ശ​ന നി​ർ​ദ്ദേ​ശം​ന​ൽ​കി.

ആ​ട്ട​ക്കു​ഴി​യി​ലെ തോ​ട്ട​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച സൗ​രോ​ർ​ജ്ജ വേ​ലി​ക​ൾ ഉ​ട​ൻ​ത​ന്നെ ഭാ​ഗി​ക​മാ​യി നീ​ക്കം ചെ​യ്യാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. വ​ട​ശേ​രി​ക്ക​ര പ്ര​ദേ​ശ​ത്ത് അ​ടി​യ​ന്ത​ര​മാ​യി കൂ​ടു​ത​ൽ വ​നം​വ​കു​പ്പ് ഫീ​ൽ​ഡ് സ്റ്റാ​ഫി​നെ നി​യോ​ഗി​ക്കും. കാ​ട്ടാ​ന​ക​ളെ സു​ര​ക്ഷി​ത​മാ​യി തു​ര​ത്തു​ന്ന​തി​ൽ പ്രാ​വീ​ണ്യ​വും പ​രി​ച​യ​സ​മ്പ​ത്തു​മു​ള്ള പ്ര​ദേ​ശ​വാ​സി​ക​ളെ താ​ത്കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കും. കൂ​ടാ​തെ, മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് കൂ​ടു​ത​ൽ റാ​പ്പി​ഡ് റെ​സ്‌​പോ​ൺ​സ് ടീ​മി​നെ വ​ട​ശേ​രി​ക്ക​ര​യി​ലേ​ക്ക് നി​യോ​ഗി​ക്കാ​നും തീ​രു​മാ​നി​ച്ചു.

പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി പ്ര​ദേ​ശ​ത്ത് കൂ​ടു​ത​ൽ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ക്കും. കാ​ട്ടാ​ന​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി, ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​ര​മു​ള്ള അ​ധി​കാ​ര​ങ്ങ​ൾ വി​നി​യോ​ഗി​ച്ച് പ്ര​ദേ​ശ​ത്തെ പൈ​നാ​പ്പി​ൾ കൃ​ഷി നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഉ​ത്ത​ര​വ് ജി​ല്ലാ ക​ള​ക്‌ടറെക്കൊണ്ട് പു​റ​പ്പെ​ടു​വി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

ഓ​ൺ​ലൈ​നാ​യി കൂ​ടി​യ യോ​ഗ​ത്തി​ൽ ആ​ന്‍റോ ആ​ന്‍റ​ണി എം​പി, പ​ഴ​കു​ളം മ​ധു എം​എ​ൽ​എ, വ​നം സെ​ക്ര​ട്ട​റി കെ. ​ബി​ജു, പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ർ എ. ​നി​സാ​മു​ദ്ദീ​ൻ, ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ഡോ. ​പി. പു​ക​ഴ​ന്തി, സ​തേ​ൺ സ​ർ​ക്കി​ൾ സി.​സി.​എ​ഫ്. കാ​ർ​ത്തി​കേ​യ​ൻ, റാ​ന്നി ഡി​എ​ഫ​ഒ അ​രു​ൾ സെ​ൽ​വ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Pathanamthitta

തു​ലാ​മ​ഴ ച​തി​ച്ചു; വ​ര​ൾ​ച്ച വേ​ഗ​മെ​ത്തും

പ​ത്ത​നം​തി​ട്ട: പ്ര​തീ​ക്ഷി​ച്ച​തു​പോ​ലെ മ​ഴ ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ വ​ര​ൾ​ച്ച രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത. ഒ​ക്‌​ടോ​ബ​ർ, ന​വം​ബ​ർ മാ​സ​ങ്ങ​ളി​ൽ ല​ഭി​ക്കേ​ണ്ട തു​ലാമ​ഴ​യി​ൽ 14 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. സം​സ്ഥാ​ന​ത്താ​ക​മാ​നം 24 ശ​ത​മാ​നം മ​ഴ​യു​ടെ കു​റ​വു​ണ്ട്.
പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ ഇ​ന്ന​ലെ വ​രെ 530.5 മി​ല്ലി​മീ​റ്റ​ർ മ​ഴ പ്ര​തീ​ക്ഷി​ച്ച സ്ഥാ​ന​ത്ത് 458.8 മി​ല്ലി​മീ​റ്റ​ർ മ​ഴ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. ഒ​ക്ടോ​ബ​ർ, ന​വം​ബ​ർ മാ​സ​ങ്ങ​ളി​ൽ വ​ള​രെ​കു​റ​ച്ച് ദി​വ​സ​ങ്ങ​ളി​ൽ മ​ഴ പെ​യ്തു മാ​റു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യി​ൽ പെ​യ്ത മ​ഴ ശ​ക്ത​മാ​യി​രു​ന്ന​തു ഗു​ണ​ക​ര​മാ​യെ​ങ്കി​ലും നീ​രൊ​ഴു​ക്ക് കാ​ര്യ​മാ​യി വ​ർ​ധി​പ്പി​ക്കാ​നാ​യി​ല്ല.

ഒ​ക്ടോ​ബ​ർ ര​ണ്ടാം​വാ​രം മു​ത​ൽ തു​ലാവ​ർ​ഷം പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യാ​ണ് ഇ​ക്കാ​ല‍​യ​ള​വി​ൽ ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ തു​ട​ർ​ച്ച​യാ​യ മ​ഴ ഈ ​ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യി​ല്ല. പ​ക​രം ഏ​താ​നും ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മാ​യി മ​ഴ പെ​യ്തു. ക​ഴി​ഞ്ഞ ന​വം​ബ​ർ ഒ​ന്നി​നു മാ​ത്ര​മാ​ണ് ജി​ല്ല​യി​ൽ എ​ല്ലാ​യി​ട​ത്തും തു​ലാ​വ​ർ​ഷ​ത്തി​നു സ​മാ​ന​മാ​യ മ​ഴ ല​ഭി​ച്ച​ത്. പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ൽ മ​ഴ ല​ഭി​ച്ച​തു​മി​ല്ല. മ​ഴ​ക്കു​റ​വി​നേ​ത്തു​ട​ർ​ന്ന് ഭൂ​ഗ​ർ​ഭ ജ​ല​നി​ര​പ്പും താ​ഴ്ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കി​ണ​റു​ക​ളി​ലും ജ​ലാ​ശ​യ​ങ്ങ​ളി​ലും വ​ള​രെ പെ​ട്ടെ​ന്നാ​ണ് ജ​ല​നി​ര​പ്പ് താ​ഴ്ന്ന​ത്.
ന​ദി​ക​ളി​ൽ നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞു
മ​ഴ കു​റ​ഞ്ഞ​തു കാ​ര​ണം ജി​ല്ല​യി​ലെ ന​ദി​ക​ൾ നേ​ര​ത്തേ​ത​ന്നെ വ​റ്റി​വ​ര​ണ്ടി​രി​ക്കു​ക​യാ​ണ്. പ​ന്പ​യി​ൽ നീ​രൊ​ഴു​ക്ക് നാ​മ​മാ​ത്ര​മാ​ണ്. ഇ​ത്ത​വ​ണ കാ​ല​വ​ർ​ഷ​ത്തി​ലും കു​റ​വു​ണ്ടാ​യി. കാ​ല​വ​ർ​ഷ സീ​സ​ണി​ൽ മ​ഴ നാ​മ​മാ​ത്ര​മാ​യി​രു​ന്നു. ഓ​ഗ​സ്റ്റ് ആ​ദ്യ​വാ​രം ല​ഭി​ച്ച ശ​ക്ത​മാ​യ മ​ഴ മാ​ത്ര​മാ​ണ് ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ച്ച​ത്. എ​ന്നാ​ൽ അ​തി​തീ​വ്ര​മ​ഴ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കാ​ൻ പ​ര്യാ​പ്ത​മാ​യി​ല്ല. ഇ​തോ​ടെ വെ​ള്ള​പ്പൊ​ക്കെ കെ​ടു​തി​ക​ളു​ണ്ടാ​യെ​ങ്കി​ലും വെ​ള്ളം പെ​ട്ടെ​ന്നു​ത​ന്നെ താ​ഴ്ന്നി​റ​ങ്ങി.

പ​ന്പ, അ​ച്ച​ൻ​കോ​വി​ൽ, മ​ണി​മ​ല ന​ദി​ക​ൾ സാ​ധാ​ര​ണ നി​ല​യി​ൽ ഒ​ക്‌​ടോ​ബ​ർ, ന​വം​ബ​ർ ടമാ​സ​ങ്ങ​ളി​ൽ ജ​ല​സ​ന്പു​ഷ്ട​മാ​കേ​ണ്ട​താ​ണ്. എ​ന്നാ​ൽ ഇ​ത്ത​വ​ണ ഇ​വ നേ​ര​ത്തേ ശോ​ഷി​ച്ചു തു​ട​ങ്ങി. പ​ന്പ​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും മ​ണ​ൽ​ത്തി​ട്ട​ക​ൾ രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഈ ​നി​ല തു​ട​ർ​ന്നാ​ൽ പ​ന്പാ​ന​ദി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ജ​ല​വി​ത​ര​ണ പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും ത​ട​സ​പ്പെ​ടും. ന​ദി​ക​ളി​ലേ​ക്കു വ​ന്നു​ചേ​രു​ന്ന നീ​ർ​ച്ചാ​ലു​ക​ളും കൈ​ത്തോ​ടു​ക​ളു​മെ​ല്ലാം വ​റ്റി​വ​ര​ണ്ടി​രി​ക്കു​ക​യാ​ണ്. അ​പ്ര​തീ​ക്ഷി​ത​മാ​യ വ​ര​ൾ​ച്ച​യു​ടെ ല​ക്ഷ​ണ​ങ്ങ​ളാ​ണ് നേ​ര​ത്തേ ക​ണ്ടു​വ​രു​ന്ന​ത്. സാ​ധാ​ര​ണ നി​ല​യി​ൽ ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ഇ​ത്ത​ര​ത്തിൽ ജ​ല​നി​ര​പ്പ് താ​ഴ്ന്നി​രു​ന്ന​ത്.
പ​ക​ൽ​ച്ചൂ​ടി​ന് കാ​ഠി​ന്യം
മ​ഴ മാ​റി​യ​തോ​ടെ പ​ക​ൽ​ച്ചൂ​ടി​ന്‍റെ കാ​ഠി​ന്യ​വു​മേ​റി. വൃ​ശ്ചി​ക​മാ​സ​ത്തി​ലെ ശൈ​ത്യം ഇ​പ്പോ​ൾ അ​നു​ഭ​വ​പ്പെ​ടു​ന്നി​ല്ല. പ​ക​ൽ അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന​തി​നാ​ൽ രാ​ത്രി​യി​ലും ഇ​തി​ന്‍റെ ആ​ഘാ​ത​മു​ണ്ട്.
ശൈ​ത്യ​ത്തി​ന്‍റെ യാ​തൊ​രു സൂ​ച​ന​യും തു​ട​ങ്ങി​യി​ട്ടി​ല്ല. വൃ​ശ്ചി​ക​മാ​സ​ത്തി​ൽ പ​ക​ൽ താ​പ​നി​ല കു​റ​ഞ്ഞു നി​ൽ​ക്കു​ക​യും വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ മ​ഴ ല​ഭി​ക്കു​ക​യു​മാ​യി​രു​ന്നു പ​തി​വ്. എ​ന്നാ​ൽ ഇ​പ്പോ​ൾ പ​ക​ൽ​ച്ചൂ​ട് 30 ഡി​ഗ്രി​ക്കു മു​ക​ളി​ലാ​ണ്. കി​ണ​റു​ക​ളി​ലും ജ​ലാ​ശ​യ​ങ്ങ​ളി​ലും വെ​ള്ളം വേ​ഗ​ത്തി​ൽ വ​റ്റു​ന്ന​ത​ട​ക്ക​മു​ള്ള പ്ര​തി​ഭാ​സ​ങ്ങ​ൾ​ക്ക് ഇ​തു കാ​ര​ണ​മാ​കും.

Pathanamthitta

വൈ​എം​സി​എ പ്രാ​ർ​ഥ​നാവാ​രം സ​മാ​പി​ച്ചു

പ​ത്ത​നം​തി​ട്ട: ഒ​രാ​ഴ്ച നീ​ണ്ടു​നി​ന്ന വൈ​എം​സി​എ അ​ഖി​ല​ലോ​ക പ്രാ​ർ​ഥ​നാ വാ​രം പ​ത്ത​നം​തി​ട്ട​യി​ൽ സ​മാ​പി​ച്ചു. ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ കൊ​ച്ചി ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​യാ​ക്കൂ​ബ് മാ​ർ ഐ​റേ​നി​യ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പ്രാ​ർ​ഥ​നാ​വാ​രം സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. നീ​തി​ക്കു​വേ​ണ്ടി പോ​രാ​ടു​ന്ന യു​വ​ജ​ന​ങ്ങ​ളെ വാ​ർ​ത്തെ​ടു​ക്കു​വാ​ൻ സ​ന്ന​ദ്ധ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കു ക​ഴി​യ​ണ​മെ​ന്ന് മെ​ത്രാ​പ്പോ​ലി​ത്ത അ​ഭി​പ്രാ​യ​പ്പെ​ട്ടു.
പ​ത്ത​നം​തി​ട്ട വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ലെ​ബി ഫി​ലി​പ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യ​സ് മെ​ത്രാ​പ്പോ​ലി​ത്ത മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി. റ​വ.​ഡോ. സി.​കെ. രാ​ജ​ൻ ന്യൂ​യോ​ർ​ക്ക്, സ​ബ് റീ​ജ​ൻ ചെ​യ​ർ​മാ​ൻ ഫാ. ​ഷൈ​ജു കു​ര്യ​ൻ, ഏ​ബ​ൽ മാ​ത്യു, രാ​ജു തോ​മ​സ്, സു​നി​ൽ പി. ​ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Pathanamthitta

കോ​ഴ​ഞ്ചേ​രി മു​ത്തൂ​റ്റ് ആ​ശു​പ​ത്രി​യി​ൽ സ​മ​ഗ്ര ന്യൂ​റോ​ള​ജി ക്യാ​ന്പ്

കോ​ഴ​ഞ്ചേ​രി: ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളും നാ​ഡി​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളും മു​ൻ​കൂ​ട്ടി ക​ണ്ടെ​ത്തി കൃ​ത്യ​മാ​യ പ​രി​ച​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി കോ​ഴ​ഞ്ചേ​രി മു​ത്തൂ​റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​ത്യേ​ക ന്യൂ​റോ​ള​ജി ക്യാ​മ്പ് 29നു ​സം​ഘ​ടി​പ്പി​ക്കും. കു​റ​ഞ്ഞ നി​ര​ക്കി​ൽ ല​ഭ്യ​മാ​കു​ന്ന സ​മ​ഗ്ര ആ​രോ​ഗ്യ പ​രി​ശോ​ധ​നാ പാ​ക്കേ​ജ് രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ​യാ​ണ്.

സ്ഥി​ര​മാ​യ ത​ല​വേ​ദ​ന, ക​ഴു​ത്തു​വേ​ദ​ന, കാ​ഴ്ചാ​പ്ര​ശ്ന​ങ്ങ​ൾ, കൈ​കാ​ലു​ക​ളി​ലെ ബ​ല​ക്കു​റ​വ്, വി​റ​യ​ൽ, പെ​രു​പ്പ്, ഓ​ർ​മ​ക്കു​റ​വ്, ഉ​റ​ക്ക​മി​ല്ലാ​യ്മ, ശ​രീ​ര​വേ​ദ​ന, അ​പ​സ്മാ​രം തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ​ക്ക് ഈ ​ക്യാ​മ്പ് ഏ​റെ പ്ര​യോ​ജ​ന​പ്ര​ദ​മാ​ണ്. നാ​ഡീ​സം​ബ​ന്ധ​മാ​യ ആ​രോ​ഗ്യ​വും ശ​രീ​ര​ത്തി​ന്‍റെ പൊ​തു​വാ​യ ആ​രോ​ഗ്യ​സ്ഥി​തി​യും വി​ല​യി​രു​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ പ്ര​ധാ​ന പ​രി​ശോ​ധ​ന​ക​ൾ ഈ ​പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ന്യൂ​റോ​ള​ജി, ഡ​യ​റ്റീ​ഷ്യ​ൻ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ​ഗ്ധ​രു​ടെ പ​രി​ശോ​ധ​ന​ക​ളും ഡോ​ക്‌​ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഫി​സി​യോ​തെ​റാ​പ്പി, സ്പീ​ച്ച് തെ​റാ​പ്പി ക​ൺ​സ​ൾ​ട്ടേ​ഷ​നും ല​ഭ്യ​മാ​ണ്.
നെ​ക്ക് വെ​സ​ൽ ഡോ​പ്ല​ർ, ഇ​ഇ​ജി, എം​ആ​ർ​ഐ, സി​ടി, വി​ഇ​പി, ന​ർ​വ് ക​ണ്ട​ക്‌​ഷ​ൻ സ്റ്റ​ഡി തു​ട​ങ്ങി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ൾ​ക്കും മ​റ്റ് ചി​കി​ത്സ​ക​ൾ​ക്കും പ്ര​ത്യേ​ക ഇ​ള​വു​ക​ൾ ആ​വ​ശ്യ​മെ​ങ്കി​ൽ അ​നു​വ​ദി​ക്കും. പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യു​ന്ന​തി​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും 99461 60000 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

Pathanamthitta

ബ​സി​ൽ വേ​ഷം മാ​റി​യെ​ത്തി​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി​ക​ൾ മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പി​ടി​യി​ൽ

റാ​ന്നി: ‌‌ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ല​യ​ള​വി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന​തി​നാ​യി എ​ത്തി​യ​താ​ണെ​ന്നു സം​ശ​യി​ക്കു​ന്ന ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു യു​വ​തി​ക​ളെ റാ​ന്നി പൊ​ലി​സി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ പി​ടി​കൂ​ടി. വി​വി​ധ മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ ഇ​വ​രി​ൽ ഒ​രാ​ളു​ടെ അ​ടി​വ​സ്ത്ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചി​രു​ന്ന 21,000 രൂ​പ​യും പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. പാ​ർ​വ​തി, ഗീ​ത എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ​യാ​ണ് സം​ഭ​വം. കോ​ഴ​ഞ്ചേ​രി​യി​ൽ​നി​ന്ന് റാ​ന്നി​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​ൽ ക​യ​റി​യ ര​ണ്ടു യു​വ​തി​ക​ൾ ബ​സി​ൽ​വ​ച്ച് വ​സ്ത്രം മാ​റു​ന്ന​ത് ജീ​വ​ന​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ഇ​തി​ൽ സം​ശ​യം തോ​ന്നി​യ ജീ​വ​ന​ക്കാ​ർ റാ​ന്നി സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ൻ വി.​ടി. ഷി​ന്‍റോ​യെ വി​വ​രം അറിയിക്കുകയായിരുന്നു.
ഡി​വൈ​എ​സ്പി പി.​ജി. സ​ന്തോ​ഷ് കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്ഐ എ​സ്. സി​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലി​സ് സം​ഘം റാ​ന്നി പൊ​ലി​സ് സ്റ്റേ​ഷ​നു​മു​ന്നി​ൽ ബ​സ് ത​ട​ഞ്ഞു​നി​ർ​ത്തി യു​വ​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Pathanamthitta

ഇ​ര​വി​പേ​രൂ​ർ സെ​ന്‍റ് ജോ​ൺ​സ് എ​ച്ച്എ​സ്എ​സി​നു കി​രീ​ടം

കു​മ്പ​നാ​ട്: പു​ല്ലാ​ട് ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ 359 പോ​യി​ന്‍റോ​ടെ ഇ​ര​വി​പേ​രൂ​ർ സെ​ന്‍റ് ജോ​ൺ​സ് എ​ച്ച്എ​സ്എ​സി​ന് ഓ​വ​റോ​ൾ കി​രീ​ടം. 339 പോ​യി​ന്‍റോ​ടെ വ​ള്ളം​കു​ളം നാ​ഷ​ണ​ൽ ഹൈ​സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും 289 പോ​യി​ന്‍റോ​ടെ കു​റി​യ​ന്നൂ​ർ എം​ടി​എ​ച്ച്എ​സ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.
എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ കു​റ്റൂ​ർ പാ​ണ്ടി​ശേ​രി​ഭാ​ഗം ഗ​വ. എ​ൽ​പി​എ​സ് 63 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

ഇ​ര​വി​പേ​രൂ​ർ ഗ​വ. എ​ൽ​പി​എ​സ്, പു​ല്ലാ​ട് ഗ​വ. മോ​ഡ​ൽ യു​പി​എ​സ്, കോ​ഴി​മ​ല സെ​ൻ​റ് മേ​രീ​സ് യു​പി സ്കൂ​ളു​ക​ൾ 61 പോ​യി​ന്‍റോ​ടെ ര​ണ്ടാം സ്ഥാ​നം പ​ങ്കി​ട്ടു. 59 പോ​യി​ന്‍റോ​ടെ ഓ​ത​റ ഇ​എ​എ​ൽ​പി​എ​സ് മൂ​ന്നാം സ്ഥാ​നം നേ​ടി.
യു​പി വി​ഭാ​ഗ​ത്തി​ൽ 76 പോ​യി​ന്‍റോ​ടെ പു​ല്ലാ​ട് എ​സ്‌​വി​എ​ച്ച്എ​സ്, കു​റി​യ​ന്നൂ​ർ എം​ടി​എ​ച്ച്എ​സ്, വ​ള്ളം​കു​ളം നാ​ഷ​ണ​ൽ എ​ച്ച്എ​സ്, കു​ന്പ​നാ​ട് ബി​ഇ​എം സ്കൂ​ളു​ക​ൾ ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു. 72 പോ​യി​ന്‍റോ​ടെ പു​ല്ലാ​ട് ഗ​വ. മോ​ഡ​ൽ യു​പി, പു​ല്ലാ​ട് ഗ​വ. യു​പി സ്കൂ​ളു​ക​ൾ ര​ണ്ടാം സ്ഥാ​ന​വും. 70 പോ​യി​ന്‍റോ​ടെ കോ​ഴി​മ​ല സെ​ന്‍റ് മേ​രീ​സ് യു​പി​എ​സും യു​പി​എ​സ് ഓ​ത​റ​യും മൂ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു.
എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ൽ 263 പോ​യി​ന്‍റോ​ടെ വ​ള്ളം​കു​ളം നാ​ഷ​ണ​ൽ ഹൈ​സ്കൂ​ളും 213 പോ​യി​ന്‍റോ​ടെ കു​റി​യ​ന്നൂ​ർ എം​ടി​എ​ച്ച്എ​സും 188 പോ​യി​ന്‍റോ​ടെ പു​ല്ലാ​ട് എ​സ്‌​വി​എ​ച്ച്എ​സും ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ത്തി​ൽ 168 പോ​യി​ന്‍റോ​ടെ ഇ​ര​വി​പേ​രൂ​ർ സെ​ന്‍റ് ജോ​ൺ​സ് എ​ച്ച്എ​സ്എ​സും 34 പോ​യി​ന്‍റോ​ടെ കോ​യി​പ്രം ജി​എ​ച്ച്എ​സ്എ​സും 31 പോ​യി​ന്‍റോ​ടെ മാ​രാ​മ​ൺ എം​എം​എ എ​ച്ച്എ​സ്എ​സും ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

യു​പി വി​ഭാ​ഗം സം​സ്കൃ​തോ​ത്സ​വ​ത്തി​ൽ 84 പോ​യി​ന്‍റോ​ടെ വ​ള്ളം​കു​ളം നാ​ഷ​ണ​ൽ ഹൈ​സ്കൂ​ളും 58 പോ​യി​ന്‍റോ​ടെ കു​മ്പ​നാ​ട് എ​ൻ​എം​എ​ച്ച്എ​സും 51 പോ​യി​ന്‍റോ​ടെ കു​റി​യ​ന്നൂ​ർ എം​ടി​എ​ച്ച്എ​സും ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.
എ​ച്ച്എ​സ് വി​ഭാ​ഗം സം​സ്കൃ​തോ​ത്സ​വ​ത്തി​ൽ 90 പോ​യി​ന്‍റോ​ടെ വ​ള്ളം​കു​ളം നാ​ഷ​ണ​ൽ ഹൈ​സ്കൂ​ൾ ഒ​ന്നാം സ്ഥാ​നം നേ​ടി.
സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ കോ​യി​പ്രം പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. ജ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ർ​മ​ല മാ​ത്യൂ​സ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ എം.​എ​സ്. രാ​ജ​ശ്രീ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഗ്ലോ​സി പി. ​ജോ​യ്, ടി.​എം. വ​ർ​ഗീ​സ്, ആ​ർ. റീ​ന തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Pathanamthitta

സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷം: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം

പ​ത്ത​നം​തി​ട്ട: അ​ഖി​ലേ​ന്ത്യാ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പ​ത്ത​നം​തി​ട്ട കേ​ര​ള ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ അ​ബി​ന്‍ വ​ര്‍​ക്കി എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.
സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന റി​സ്‌​ക് ഫ​ണ്ട് പ​ദ്ധ​തി ധ​ന​സ​ഹാ​യ വി​ത​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം സി.​വി. ശാ​ന്ത​കു​മാ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ആ​ധു​നി​ക ഡി​ജി​റ്റ​ല്‍ ബാ​ങ്കിം​ഗ് കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍​ക്ക് ഉ​യ​ര്‍​ത്തു​ന്ന വെ​ല്ലു​വി​ളി​ക​ളും സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ വൈ​വി​ധ്യ​വ​ത്ക​ര​ണ​വും മു​ന്നേ​റ്റ​വും എ​ന്ന വി​ഷ​യ​ത്തി​ല്‍ ന​ട​ന്ന സെ​മി​നാ​റി​ല്‍ ക​ണ്ണൂ​ര്‍ ഐ​സി​എം ഡ​യ​റ​ക്‌​ട​ര്‍ ഡോ. ​എ.​കെ. സ​ക്കീ​ര്‍ ഹു​സൈ​ന്‍ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു.
സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന റി​സ്‌​ക് ഫ​ണ്ട് പ​ദ്ധ​തി പ്ര​കാ​രം 93 വാ​യ്പ​ക​ള്‍​ക്കാ​യി 1,05,28,863 രൂ​പ​യു​ടെ ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു. വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക​ളാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കി.

കോ​ഴ​ഞ്ചേ​രി സ​ര്‍​ക്കി​ള്‍ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ ആ​ര്‍. ര​ഘു​നാ​ഥ്, അ​ര്‍​ബ​ന്‍ ബാ​ങ്ക് അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി കെ. ​ജ​യ​വ​ര്‍​മ, മാ​ര്‍​ക്ക​റ്റിം​ഗ് ഫെ​ഡ​റേ​ഷ​ന്‍ പ്ര​തി​നി​ധി റ്റി.​കെ. സാ​ജു, പി​സി​എ​ആ​ര്‍​ഡി​ബി പ്ര​തി​നി​ധി എ​സ്.​വി. പ്ര​സ​ന്ന​കു​മാ​ര്‍, പി​എ​സി​എ​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി പ്ര​സാ​ദ് മാ​ത്യു, പ​ത്ത​നം​തി​ട്ട ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ (ജ​ന​റ​ല്‍) കെ.​സി. വി​ജ​യ​കു​മാ​ര്‍, കേ​ര​ള ബാ​ങ്ക് സി​പി​സി ഡെ​പ്യൂ​ട്ടി ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ പി.​എ​ന്‍. രാ​ജേ​ഷ്, ജോ​യി​ന്‍റ് ഡ​യ​റ​ക്‌​ട​ര്‍ (ഓ​ഡി​റ്റ്) വി.​കെ. സു​ബി​ന, ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ര്‍ (ഭ​ര​ണം) എ.​എ​സ്. ആ​ന്‍​സി, അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ (പ്ലാ​നിം​ഗ്) ഷാ​ജി ജോ​ണ്‍, അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ എ​സ്. വി​മ​ല​കു​മാ​രി, സ​ര്‍​വീ​സ് സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍, സ​ഹ​കാ​രി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

തി​രു​വ​ല്ല: 73-ാം അ​ഖി​ലേ​ന്ത്യാ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ തി​രു​വ​ല്ല താ​ലൂ​ക്ക്ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സാം ​ഈ​പ്പ​ൻ നി​ർ​വ​ഹി​ച്ചു. തി​രു​വ​ല്ല സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ പ്ര​മോ​ദ് ഇ​ള​മ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
2026 വ​ർ​ഷ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ നി​ക്ഷേ​പം സ​മാ​ഹ​രി​ച്ച തി​രു​വ​ല്ല എം​പ്ളോ​യീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്, മു​ണ്ടി​യ​പ്പ​ള്ളി സ​ഹ​ക​ര​ണ ബാ​ങ്ക് എ​ന്നി​വ​യ്ക്കു പു​ര​സ്‌​കാ​രം ന​ല്കി ആ​ദ​രി​ച്ചു. വി​ദ്യ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ പ്ര​സം​ഗം, പ്ര​ബ​ന്ധ മ​ത്സ​ര​ങ്ങ​ളു​ടെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം കേ​ര​ള ബാ​ങ്ക് ഡ​യ​റ​ക്‌​ട​ർ ബോ​ർ​ഡ് അം​ഗം ബി​നി​ൽ കു​മാ​ർ നി​ർ​വ​ഹി​ച്ചു. സ​ഹ​ക​ര​ണ അ​സി. ര​ജി​സ്‌​ട്രാ​ർ വി. ​ബി​നു, ഓ​ഡി​റ്റ് അ​സി. ര​ജി​സ്‌​ട്രാ​ർ എ​സ്. ഷൈ​ല, സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ അം​ഗ​ങ്ങ​ൾ, സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ഹ​ക​ര​ണ മേ​ഖ​ല​യും ഡി​ജി​റ്റ​ൽ ബാ​ങ്കിം​ഗും എ​ന്ന വി​ഷ​യ​ത്തി​ൽ കേ​ര​ള ബാ​ങ്ക് റി​ട്ട. സീ​നി​യ​ർ മ​നേ​ജ​ർ ധ​ന​രാ​ജ് ക്ലാ​സെ​ടു​ത്തു. പ്ര​കാ​ശ് വ​ള്ളം​കു​ളം സം​ഗീ​ത സ​ദ​സ് ന​ട​ത്തി.

Pathanamthitta

വ​നാ​ന്ത​ര​ങ്ങ​ളി​ൽ ഫ​ല​വൃ​ക്ഷ​ങ്ങ​ൾ ന​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ

റാ​ന്നി: മാ​ർ ക്രി​സോ​സ്റ്റം ഫൗ​ണ്ടേ​ഷ​ൻ ന​ട​പ്പി​ലാ​ക്കു​ന്ന വ​ന്യ​ജീ​വി ഭ​ക്ഷ്യ സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​ട്ടി​ൽ ഫ​ല​വൃ​ക്ഷ​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യി​ൽ റാ​ന്നി ഇ​ട​ക്കു​ളം മാ​ർ​ത്തോ​മ്മാ ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കു​ചേ​ർ​ന്നു.
വി​ദ്യാ​ർ​ഥി​ക​ൾ അ​ധ്യാ​പ​ക​രോ​ടൊ​പ്പം ളാ​ഹ, പ്ലാ​പ്പ​ള്ളി വ​ന​മേ​ഖ​ല​യി​ൽ എ​ത്തി കാ​ട്ടി​ൽ വി​ത്തു​ക​ളും ഫ​ല​വൃ​ക്ഷ​ത്തൈ​ക​ളും ന​ട്ടു. ത​ദ്ദേ​ശീ​യ ഫ​ല​വൃ​ക്ഷ​ങ്ങ​ളു​ടെ വി​ത്തു​ക​ളാ​ണ് ന​ട്ട​ത്.
വ​ന​ത്തി​ലെ ജീ​വ​ജാ​ല​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണ​ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ക​യും വ​ന്യ​ജീ​വി​ക​ൾ നാ​ട്ടി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത് കു​റ​യ്ക്കു​ക​യും പ​ക്ഷി​ക​ളു​ടെ ആ​വാ​സ​വ്യ​വ​സ്ഥ സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ന​ടീ​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. വ​ന​മേ​ഖ​ല​യി​ൽ ന​ടാ​ൻ അ​നു​യോ​ജ്യ​മാ​യ തൈ​ക​ൾ ഏ​തൊ​ക്കെ​യാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ശ​ദീ​ക​രി​ച്ചു ന​ൽ​കി.

മാ​ർ ക്രി​സോ​സ്റ്റം ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് റെ​ജി കൊ​പ്പാ​റ, ജ​ന​റ​ൽ​സെ​ക്ര​ട്ട​റി റ​വ. തോ​മ​സ് കോ​ശി പ​ന​ച്ച​മൂ​ട്ടി​ൽ, ട്ര​ഷ​റാ​ർ ബോ​ബി അ​വ​ഗാ​മ, യൂ​ത്ത് കോ​ർ​ഡി​നേ​റ്റ​ർ ഷി​ജി​ൻ വ​ർ​ഗീ​സ്, പ്രി​ൻ​സി​പ്പാ​ൾ ഡോ. ​മി​ന്നി ജോ​ർ​ജ്, ഡോ. ​വ​ർ​ഗീ​സ് പി. ​പീ​റ്റ​ർ, സ്നേ​ഹാ സാ​റ ഏ​ബ്ര​ഹാം, വി​പി​ൻ വി. ​പു​രു​ഷോ​ത്ത​മ​ൻ, എ​ച്ച്. ല​ക്ഷ്മി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ളാ​ഹ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രും ആ​ദി​വാ​സി യു​വാ​ക്ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ഹാ​യം ന​ൽ​കി.

Pathanamthitta

എം​സി റോ​ഡി​ൽ ര​ണ്ട് വ്യ​ത്യ​സ്ത അ​പ​ക​ട​ങ്ങ​ളി​ൽ ഒ​ൻ​പ​തു പേ​ർ​ക്ക് പ​രി​ക്ക്

അ​ടൂ​ർ : എം​സി റോ​ഡി​ൽ ര​ണ്ട് വ്യ​ത്യ​സ്ത അ​പ​ക​ട​ങ്ങ​ളി​ൽ ഒ​ന്പ​തു പേ​ർ​ക്ക് പ​രി​ക്ക്. ബു​ധ​നാ​ഴ്ച 2.30ന് ​വ​ട​ക്ക​ട​ത്തു​കാ​വി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചാ​ണ് ആ​ദ്യ അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​തി​ൽ ഒ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ വ​ട​ക്ക​ട​ത്തു​കാ​വ്‌ ക​ടു​വി​ങ്ക​ൽ വ​ട​ക്കേ​തി​ൽ പ്ര​കാ​ശി​ന് പ​രി​ക്കേ​റ്റു.

വൈ​കു​ന്നേ​രം നാ​ലി​ന് എം​സി റോ​ഡി​ൽ പു​തു​ശേ​രി ഭാ​ഗം ജം​ഗ്ഷ​നു സ​മീ​പം മൂ​ന്നു കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു. ഇ​തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു​പേ​ര​ട​ക്കം എ​ട്ട് പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ചെ​ങ്ങ​ന്നൂ​ർ കൊ​ല്ല​ക​ട​വ് തൈ​വി​ള​യി​ൽ എം.​ഷാ​ജി (62), എ​ഫ്.​ ഹ​സ (6), എ​ഫ്. ഹാ​ഷി​ദ (13), എ​ഫ്.​ഹ​ൻ​സ (5), എ​ഫ്.​ആ​മി ഫാ​ത്തി​മ (21), എ​ഫ്.​ഖ​ദീ​ജ (5), ത​മി​ഴ്നാ​ട് തെ​ങ്കാ​ശി സ്വ​ദേ​ശി പി.​സെ​ൽ​വം (57), അ​ടൂ​ർ ക​ള​രി​ക്ക​ൽ പു​ത്ത​ൻ​പു​ര​യി​ൽ ഷി​യാ​സ്(44) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഏ​നാ​ത്ത് ഭാ​ഗ​ത്തു​നി​ന്ന് അ​ടൂ​ർ ഭാ​ഗ​ത്തേ​ക്കു​വ​ന്ന കാ​ർ മ​റ്റൊ​രു വാ​ഹ​ത്തെ മ​റി​ക​ട​ക്കു​മ്പോ​ൾ അ​ടൂ​ർ ഭാ​ഗ​ത്തു​നി​ന്നു​വ​ന്ന കാ​റി​ൽ ആ​ദ്യം ഇ​ടി​ച്ചു. തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട് മ​റ്റൊ​രു കാ​റി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ അ​ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Pathanamthitta

ഫ​ണ്ട് ല​ഭ്യ​മാ​യി​ല്ല; ശ​ബ​രി​മ​ല സേ​ഫ് സോ​ൺ പ​ദ്ധ​തി താ​ളം​തെ​റ്റു​ന്നു

പ​ത്ത​നം​തി​ട്ട : ഫ​ണ്ടി​ന്‍റെ അ​പ​ര്യാ​പ്ത​ത​മൂ​ലം ശ​ബ​രി​മ​ല സേ​ഫ് സോ​ൺ പ​ദ്ധ​തി പാ​ളു​ന്നു. ശ​ബ​രി​മ​ല മ​ണ്ഡ​ല, മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന കാ​ല​ത്ത് ഭ​ക്ത​രു​ടെ യാ​ത്ര സു​ര​ക്ഷി​ത​വും സു​ഗ​മ​വു​മാ​ക്കു​ന്ന​തി​നാ​യി കേ​ര​ള മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും കേ​ര​ള റോ​ഡ് സേ​ഫ്റ്റി അ​ഥോ​റി​റ്റി​യും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന സേ​ഫ് സോ​ൺ പ​ദ്ധ​തി 18 വ​ർ​ഷമാ​യി ന​ട​പ്പാ​ക്കി വ​രു​ന്ന​താ​ണ്.
പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ത​ക​ളി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം. എ​ന്നാ​ൽ
ഫ​ണ്ട് ല​ഭ്യ​ത​യി​ലെ പ്ര​തി​സ​ന്ധി പ​ദ്ധ​തി ന​ട​ത്തി​പ്പി​നെ തു​ട​ക്ക​ത്തി​ൽ​ത്ത​ന്നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷ​വും സേ​ഫ്സോ​ൺ പ​ദ്ധ​തി​യി​ലേ​ക്ക് നാ​മ​മാ​ത്ര​മാ​യ തു​ക​യാ​ണ് ന​ൽ​കി​യ​ത്. ഇ​തോ​ടെ​യാ​ണ് കു​ടി​ശി​ക​യാ​യ​ത്. പ​ദ്ധ​തി​യി​ൽ കൂ​ടു​ത​ൽ പാ​ത​ക​ൾ ഏ​റ്റെ​ടു​ക്കാ​നു​മാ​യി​ല്ല.

കേ​ര​ള റോ​ഡ് സേ​ഫ്റ്റി അ​ഥോ​റി​റ്റി​യി​ൽ​നി​ന്ന് പ​ദ്ധ​തി​ക്കാ​യി ല​ഭി​ക്കേ​ണ്ട ഏ​ക​ദേ​ശം 1.5 കോ​ടി രൂ​പ​യു​ടെ പ്രോ​ജ​ക്‌​ട് ഫ​ണ്ട് ഇ​തേ​വ​രെ കൈ​മാ​റി​യി​ട്ടി​ല്ല. ഇ​തു പ​ട്രോ​ളിം​ഗ് വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള ഡീ​സ​ൽ, ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള ഭ​ക്ഷ​ണം എ​ന്നി​വ​യ്ക്കു ത​ട​സം സൃ​ഷ്ടി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ജീ​വ​ന​ക്കാ​ർ.
ഇ​പ്പോ​ൾ ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മി​ഷ​ണ​റു​ടെ ഫ​ണ്ടി​ൽ​നി​ന്ന് എം​വി​ഡി ജീ​വ​ന​ക്കാ​രു​ടെ ഭ​ക്ഷ​ണ അ​ല​വ​ൻ​സി​നാ​യി അ​ഞ്ചു ല​ക്ഷം രൂ​പ അ​ടി​യ​ന്ത​ര​മാ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ മു​ൻ​വ​ർ​ഷം ക്രെ​യി​ൻ ഓ​പ്പ​റേ​റ്റ​ർ​ക്ക് ന​ൽ​കാ​നു​ണ്ടാ​യി​രു​ന്ന 5,40,000 രൂ​പ​യു​ടെ കു​ടി​ശി​ക​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തെ വി​വി​ധ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഓ​ഫീ​സു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ ശ​ബ​രി​മ​ല ഡ്യൂ​ട്ടി​ക്കാ​യി ഷി​ഫ്റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ച്ച് ഇ​വ​രെ ഉ​പ​യോ​ഗി​ച്ചാ​ണ് വാ​ഹ​ന​ങ്ങ​ളി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്തി​വ​ന്ന​ത്.
24 മ​ണി​ക്കൂ​റും പ​ട്രോ​ളിം​ഗ്

മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 24 മ​ണി​ക്കൂ​റും പ​ട്രോ​ളിം​ഗ് ന​ട​ത്തി തീ​ർ​ഥാ​ട​ന പാ​ത​ക​ളി​ലെ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു സേ​ഫ് സോ​ൺ പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം. ഇ​ല​വു​ങ്ക​ൽ, എ​രു​മേ​ലി, മു​ണ്ട​ക്ക​യം, കു​ട്ടി​ക്കാ​നം എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്നു​കൊ​ണ്ടാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ക​ൺ​ട്രോ​ൾ റൂ​മു​ക​ളി​ൽ പ്ര​ധാ​ന പാ​ത​ക​ളി​ലെ തി​ര​ക്ക്, അ​പ​ക​ട​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ല​ഭി​ക്കും. പ​ട്രോ​ളിം​ഗ് സ്ക്വാ​ഡു​ക​ൾ രാ​പ​ക​ൽ നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​തി​നൊ​പ്പം യാ​ത്രാ​മ​ധ്യേ വാ​ഹ​ന​ങ്ങ​ൾ കേ​ടാ​യാ​ലോ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടാ​ലോ ഉ​ട​ൻ സ​ഹാ​യ​മെ​ത്തി​ക്കാ​ൻ റി​ക്ക​വ​റി വാ​നു​ക​ൾ, ക്രെ​യി​നു​ക​ൾ, മൊ​ബൈ​ൽ വ​ർ​ക്ക്‌​ഷോ​പ്പ് എ​ന്നി​വ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ​ജ​മാ​ക്കി​യി​രു​ന്നു.
ചു​രം റോ​ഡു​ക​ളി​ലെ അ​പ​ക​ട​മേ​ഖ​ല​ക​ളെ​ക്കു​റി​ച്ച് ഡ്രൈ​വ​ർ​മാ​ർ​ക്കു മു​ന്ന​റി​യി​പ്പു ന​ൽ​കു​ക​യും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഡ്രൈ​വ​ർ​മാ​രു​ടെ ഉ​റ​ക്കം ഒ​ഴി​വാ​ക്കാ​ൻ ക​ട്ട​ൻ​ചാ​യ​യും ല​ഘു​ഭ​ക്ഷ​ണ​വും വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്യു​ന്നു​ണ്ട്.
ഡി​ജി​റ്റ​ൽ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ
മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, ഹി​ന്ദി, ഇം​ഗ്ലീ​ഷ് എ​ന്നീ ഭാ​ഷ​ക​ളി​ൽ അ​പ​ക​ട​മേ​ഖ​ല​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന വീ​ഡി​യോ​ക​ളും യാ​ത്രാ നി​ർ​ദ്ദേ​ശ​ങ്ങ​ൾ കോ​ഡ് വ​ഴി ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി​ക്കും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് തു​ട​ക്ക​മി​ട്ടി​ട്ടു​ണ്ട്. വാ​ഹ​ന സം​ബ​ന്ധ​മാ​യ എ​ന്ത് അ​ടി​യ​ന്ത​ര സ​ഹാ​യ​ത്തി​നും തീ​ർ​ഥാ​ട​ക​ർ​ക്ക് ബ​ന്ധ​പ്പെ​ടാ​നാ​യി പ്ര​ത്യേ​ക ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റു​ക​ളും ഇ-​മെ​യി​

തീ​ർ​ഥാ​ട​ന​കാ​ല​ത്ത് എ​ല്ലാ ട്രെ​യി​നു​ക​ൾ​ക്കും തി​രു​വ​ല്ല​യി​ൽ സ്റ്റോ​പ്പ്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന കാ​ല​യ​ള​വി​ൽ തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ല്ലാ ട്രെ​യി​നു​ക​ൾ​ക്കും സ്റ്റോ​പ്പ് അ​നു​വ​ദി​ക്കും.
റെ​യി​ൽ​വേ ബോ​ർ​ഡ് മെം​ബ​ർ (ഓ​പ​റേ​ഷ​ൻ​സ് ആ​ൻ​ഡ് ബി​ഡി) ഹ​രി ശ​ങ്ക​ർ വ​ർ​മ​യു​മാ​യി ആ​ന്‍റോ ആ​ന്‍റ​ണി എം​പി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് തീ​രു​മാ​ന​മു​ണ്ടാ​യ​ത്.
ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള ഉ​ത്ത​ര​വ് റെ​യി​ൽ​വേ എ​ത്ര​യും പെ​ട്ടെന്ന് പു​റ​പ്പെ​ടു​വി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു ന​ൽ​കി.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഏ​ക റെ​യി​ൽ​വേ സ്റ്റേ​ഷ​നാ​യ തി​രു​വ​ല്ല​യി​ൽ​ക്കൂ​ടി ക​ട​ന്നു​പോ​കു​ന്ന എ​ല്ലാ ട്രെ​യി​നു​ക​ൾ​ക്കും സ്റ്റോ​പ്പ് അ​നു​വ​ദി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ത​ന്‍റെ ആ​വ​ശ്യം തീ​ർ​ഥാ​ട​ന കാ​ല​യ​ള​വി​നു ശേ​ഷ​വും തു​ട​ര​ണ​മെ​ന്നും വ​ലി​യ തോ​തി​ലു​ള്ള യാ​ത്രാ​തി​ര​ക്കും മ​ത​പ​ര​മാ​യ പ്രാ​ധാ​ന്യ​വും ക​ണ​ക്കി​ലെ​ടു​ത്ത്, തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​നെ ഒ​രു പ്ര​ധാ​ന തീ​ർ​ഥാ​ട​ന റെ​യി​ൽ​വേ സ്റ്റേ​ഷ​നാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ആ​ന്‍റോ ആ​ന്‍റ​ണി ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

പ​മ്പ​യി​ല്‍ ക​ള​ക്‌​ഷ​ന്‍ കൗ​ണ്ട​ര്‍

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ർ​ഥ​ട​ന പാ​ത​യും പ​രി​സ​ര​വും പൂ​ര്‍​ണ​മാ​യും പ്ലാ​സ്റ്റി​ക് വി​മു​ക്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ നി​ര്‍​മ​ലം ശ​ബ​രി​മ​ല പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​മ്പ​യി​ല്‍ പ്ലാ​സ്റ്റി​ക് ക​ള​ക്‌​ഷ​ന്‍ കൗ​ണ്ട​ര്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു.
പ​മ്പ​യി​ല്‍​നി​ന്നു സ​ന്നി​ധാ​ന​ത്തേ​ക്കു​ള്ള തീ​ർ​ഥാ​ട​ന പാ​ത​യി​ലെ ചെ​ക്കിം​ഗ് പോ​യി​ന്‍റി​നു സ​മീ​പം സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന കൗ​ണ്ട​റി​ന്‍റെ ഉ​ദ്ഘാ​ട​നം ശ​ബ​രി​മ​ല എ​ഡി​എം ദി​ലീ​പ് കെ. ​കൈ​നി​ക്ക​ര നി​ര്‍​വ​ഹി​ച്ചു. പെ​രി​യാ​ര്‍ ടൈ​ഗ​ര്‍ റി​സ​ര്‍​വ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്‌​ട​ര്‍ ഐ.​എ​സ്. സു​രേ​ഷ് ബാ​ബു മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. വ​നം വ​കു​പ്പി​ന്‍റെ​യും ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
തീ​ർ​ഥാ​ട​ന​ത്തി​നാ​യി എ​ത്തു​ന്ന അ​യ്യ​പ്പ​ഭ​ക്ത​രു​ടെ കൈ​വ​ശ​മു​ള്ള പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളും മ​റ്റ് പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ളും വ​ന​മേ​ഖ​ല​യി​ലേ​ക്ക് എ​ത്തു​ന്ന​ത് ത​ട​യു​ക​യാ​ണ് കൗ​ണ്ട​റി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം. ഇ​വി​ടെ​യെ​ത്തു​ന്ന ഭ​ക്ത​രി​ല്‍​നി​ന്നു പ്ലാ​സ്റ്റി​ക് ക​വ​റു​ക​ള്‍ ശേ​ഖ​രി​ക്കു​ക​യും പ​ക​രം പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യ തു​ണി​സ​ഞ്ചി​ക​ള്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​കു​ക​യും ചെ​യ്യും.
ച​ട​ങ്ങി​ല്‍ ഡ്യൂ​ട്ടി മ​ജി​സ്ട്രേ​റ്റ് അ​തു​ല്‍ എ​സ്. നാ​ഥ്, ശു​ചി​ത്വ മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​എം. വി​നീ​ത്, പ​മ്പ റേ​ഞ്ച് ഓ​ഫീ​സ​ര്‍ മു​കേ​ഷ്, ശു​ചി​ത്വ മി​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജി. ​പ്ര​ദീ​പ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Pathanamthitta

കാ​റും പാ​ഴ്സ​ൽ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു

പ​ന്ത​ളം: കാ​റും പാ​ഴ്സ​ൽ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കോ​ട്ട​യം സ്വ​ദേ​ശി​നി മ​രി​ച്ചു. അ​ടൂ​ർ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ സ്റ്റേ​ഷ​ൻ ജ​ന​റ​ൽ ഇ​ൻ​സ്പെ​ക്‌​ട​ർ കോ​ട്ട​യം വ​ട​വാ​തൂ​ർ മം​ഗ​ല​പ്പ​ള്ളി രാ​ജേ​ഷ് തോ​മ​സി​ന്‍റെ ഭാ​ര്യ ബോ​ണി​യ രാ​ജേ​ഷ് (45) ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ രാ​ജേ​ഷ് തോ​മ​സി​നും പ​രി​ക്കേ​റ്റു. ഇ​ദ്ദേ​ഹ​ത്തെ പ​ന്ത​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്നോ​ടെ എം​സി റോ​ഡി​ൽ പ​ന്ത​ളം കു​ര​മ്പാ​ല പു​ത്ത​ൻ​കാ​വി​ൽ ക്ഷേ​ത്ര​ത്തി​ലെ വ​ഞ്ചി​ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സ് ന​ട​ത്തി​യ​ശേ​ഷം അ​ടൂ​ർ പെ​രി​ങ്ങ​നാ​ട്ടെ വാ​ട​ക​വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.
സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് കോ​ട്ട​യം ലൂ​ർ​ദ് ഫെ​റോ​ന പ​ള്ളി ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം മൂ​ന്നി​ന് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ. മ​ക്ക​ൾ: ശ്രേ​യ മ​റി​യ രാ​ജേ​ഷ്, സി​താ​ര രാ​ജേ​ഷ്, സ​ഞ്ജ​യ് എം. ​രാ​ജേ​ഷ്.

Pathanamthitta

ചു​ങ്ക​പ്പാ​റ ചെ​റു​പു​ഷ്പ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ

ചു​ങ്ക​പ്പാ​റ: ചെ​റു​പു​ഷ്പ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ​യും വി​ശു​ദ്ധ മാ​ർ​ട്ടി​ൻ ഡി ​പോ​റ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ നാ​ളെ മു​ത​ൽ 29 വ​രെ ന​ട​ക്കും.
നാ​ളെ വൈ​കു​ന്നേ​രം 4.15ന് ​റം​ശ, ല​ദീ​ഞ്ഞ്, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന. 4.45ന് ​കൊ​ടി​യേ​റ്റ്. അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് വി​കാ​രി ഫാ. ​തോ​മ​സ് മ​ണി​യ​ഞ്ചി​റ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 21നു ​രാ​വി​ലെ ആ​റി​ന് സ​പ്ര, ല​ദീ​ഞ്ഞ്, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, കു​ർ​ബാ​ന. ഫാ. ​ജേ​ക്ക​ബ് പ​ന​ന്തോ​ട്ടം കാ​ർ​മി​ക​ത്വം വ​ഹി​ക്കും. എ​ട്ടി​ന് വാ​ഹ​ന​ങ്ങ​ളു​ടെ വെ​ഞ്ച​രി​പ്പ്. 22നു ​രാ​വി​ലെ 7.30ന് ​മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, എ​ട്ടി​ന് ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന. ഫാ. ​ടോ​മി മ​ണി​യ​ഞ്ചി​റ കാ​ർ​മി​ക​നാ​കും. ഫാ. ​മോ​ബ​ൻ ചൂ​ര​വ​ടി സ​ന്ദേ​ശം ന​ൽ​കും.
23നു ​രാ​വി​ലെ ആ​റി​ന് സ​പ്ര, ല​ദീ​ഞ്ഞ്, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, 6.30ന് ​കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജോ​ജി മാ​മ്മൂ​ട്ടി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 24മു​ത​ൽ വൈ​കു​ന്നേ​രം 4.15ന് ​ജ​പ​മാ​ല, ല​ദീ​ഞ്ഞ്, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന. അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. ഫാ. ​സെ​ൽ​ബി​ച്ച​ൻ പു​തു​വീ​ട്, ഫാ. ​സേ​വ്യ​ർ ചെ​റു​ന​ല്ലാ​ടി, ഫാ. ​എ​ബി വ​ട​ക്കും​ത​ല, ഫാ. ​ഏ​ബ്ര​ഹാം ത​യ്യി​ൽ എ​ന്നി​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ കാ​ർ​മി​ക​രാ​കും. 27ന് ​ആ​റി​ന് കു​ർ​ബാ​ന​യു​ടെ പ്ര​ദ​ക്ഷി​ണം. രാ​ത്രി ഏ​ഴി​ന് സാ​മൂ​ഹ്യ​നാ​ട​കം.

28നു ​മാ​ർ​ട്ടി​ൻ സെ​ന്‍റ​റി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​തോ​മ​സ് ഉ​റു​ന്പി​ത്ത​ട​ത്തി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജോ​യ​ൽ പു​ന്ന​ശേ​രി വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. 6.30ന് ​ചു​ങ്ക​പ്പാ​റ സെ​ന്‍റ് ജോ​ർ​ജ് കു​രി​ശ​ടി​യി​ലേ​ക്ക് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. 7.45ന് ​പ്ര​ദ​ക്ഷി​ണം തി​രി​കെ പ​ള്ളി​യി​ലേ​ക്ക്. ഫാ. ​എം.​ജെ. തോ​മ​സു​കു​ട്ടി കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
29നു ​രാ​വി​ലെ 9.15ന് ​മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, ആ​ഘോ​ഷ​മാ​യ റാ​സ കു​ർ​ബാ​ന. ഫാ. ​ബി​ന്നി കു​റി​ഞ്ഞി​പ്പ​റ​ന്പി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​വ​ർ​ഗീ​സ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ സ​ന്ദേ​ശം ന​ൽ​കും. 12ന് ​പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ൽ​നി​ന്നാ​രം​ഭി​ച്ച് മാ​ർ​ട്ടി​ൻ സെ​ന്‍റ​ർ ചു​റ്റി തി​രി​കെ പ​ള്ളി​യി​ൽ സ​മാ​പി​ക്കും. ഫാ. ​തോ​മ​സ് ന​ല്ല​ക്കൂ​റ്റ് കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക്, ലേ​ലം, നേ​ർ​ച്ച. രാ​ത്രി ഏ​ഴി​ന് ഗാ​ന​മേ​ള.

Idukki

വ​ണ്ണ​പ്പു​റ​ത്ത് ക​ളി​ക്ക​ളം നി​ര്‍​മാ​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ല്‍

തൊ​ടു​പു​ഴ: വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ല്‍ ക​ളി​ക്ക​ള​ത്തി​നാ​യി സ്ഥ​ലം​വാ​ങ്ങാ​നു​ള്ള നീ​ക്കം പ്ര​തി​സ​ന്ധി​യി​ല്‍. ഭ​ര​ണ​സ​മി​തി​യി​ലെ അ​ഭി​പ്രാ​യ​ഭി​ന്ന​ത​യാ​ണ് പ​ദ്ധ​തി​ക്കു വി​ല​ങ്ങു​ത​ടി​യാ​കു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം. ക​ളി​ക്ക​ളം നി​ര്‍​മി​ക്കു​ന്ന​തി​നാ​യി ര​ണ്ടേ​ക്ക​ര്‍ ഭൂ​മി വാ​ങ്ങാ​നാ​ണ് പ​ഞ്ചാ​യ​ത്ത് ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. ഇ​തി​നാ​യി പ​ഞ്ചാ​യ​ത്ത് 30 ല​ക്ഷ​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 20 ല​ക്ഷ​വും ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് 30 ല​ക്ഷ​വും ഉ​ള്‍​പ്പെ​ടെ ആ​കെ 80 ല​ക്ഷം രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യ​ത്. ഭൂ​മി വാ​ങ്ങാ​നു​ള്ള ന​ട​പ​ടി​ക​ള്‍​ക്കു മു​ന്നോ​ടി​യാ​യി വി​ഷ​യം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ​രി​ഗ​ണി​ച്ച​പ്പോ​ഴാ​ണ് യു​ഡി​എ​ഫി​ലെ ഘ​ട​ക​ക​ക്ഷി​ക​ളാ​യ മു​സ‌്‌​ലിം​ലീ​ഗ്, കേ​ര​ള കോ​ണ്‍​ഗ്ര​സ്, കോ​ണ്‍​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗം എ​ന്നി​വ​ര്‍ എ​തി​ര്‍​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

കു​റ​ച്ച് ഭൂ​മി ഏ​റ്റെ​ടു​ത്താ​ല്‍ ഭാ​വി​യി​ലെ വി​ക​സ​ന​ത്തി​നു മ​തി​യാ​കി​ല്ലെ​ന്നും കു​റ​ഞ്ഞ​ത് അ​ഞ്ച് ഏ​ക്ക​ര്‍ ഭൂ​മി വാ​ങ്ങ​ണ​മെ​ന്നു​മാ​ണ് ഇ​വ​രു​ടെ നി​ര്‍​ദേ​ശം. ഒ​രി​ക്ക​ല്‍ കു​റ​ഞ്ഞ സ്ഥ​ല​ത്ത് ക​ളി​സ്ഥ​ലം നി​ര്‍​മി​ച്ചാ​ല്‍ പി​ന്നീ​ട് വി​ക​സ​ന​ത്തി​നാ​യി കൂ​ടു​ത​ല്‍ ഭൂ​മി ക​ണ്ടെ​ത്തു​ന്ന​തു പ്ര​യാ​സ​ക​ര​മാ​കു​മെ​ന്നും ഇ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ഫു​ട്‌​ബോ​ള്‍, ക്രി​ക്ക​റ്റ് മൈ​താ​നം, ബാ​ഡ്മി​ന്‍റ​ണ്‍, വോ​ളി​ബോ​ള്‍ കോ​ര്‍​ട്ട്, ഇ​ന്‍​ഡോ​ര്‍ സ്‌​റ്റേ​ഡി​യം, ഓ​പ്പ​ണ്‍ ജിം, ​അ​ത്‌​ല​റ്റി​ക്‌​സ് ട്രാ​ക്ക്, ഗാ​ല​റി, കു​ട്ടി​ക​ള്‍​ക്കാ​യി ക​ളി സ്ഥ​ലം, പാ​ര്‍​ക്കിം​ഗ് ഏ​രി​യ തു​ട​ങ്ങി ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ള്‍ വേ​ണ​മെ​ന്നാ​ണ് യു​ഡി​എ​ഫി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ ആ​വ​ശ്യം.

നി​ര്‍​മാ​ണ​ത്തി​നാ​യി അ​ധി​ക​മാ​യി വേ​ണ്ടി​വ​രു​ന്ന തു​ക എം​പി ഫ​ണ്ടി​ല്‍​നി​ന്ന് ല​ഭ്യ​മാ​ക്കാ​മെ​ന്നും അ​റി​യി​ച്ചു. ഇ​തോ​ടെ ഭൂ​മി വാ​ങ്ങാ​നു​ള്ള തീ​രു​മാ​നം ഒ​രു മാ​സ​ത്തേ​ക്ക് മാ​റ്റി​വ​ച്ചു. എ​ന്നാ​ല്‍, ഒ​രു മാ​സം ക​ഴി​ഞ്ഞി​ട്ടും എം​പി​ഫ​ണ്ട് ല​ഭ്യ​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍, അ​നു​വ​ദി​ച്ച 80 ല​ക്ഷം ഉ​പ​യോ​ഗി​ച്ച് ഒ​രേ​ക്ക​ര്‍ ഭൂ​മി വാ​ങ്ങാ​മെ​ന്ന നി​ല​പാ​ടി​ലേ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ​ത്തി. എ​ന്നാ​ല്‍ ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ള്‍​ക്കി​ട​യി​ലും ഭ​ര​ണ​പ​ക്ഷ​ത്തു​നി​ന്നു​മു​ള്ള എ​തി​ര്‍​പ്പു​മൂ​ലം ന​ട​പ​ടി​ക​ള്‍ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.

സ്ഥ​ല​മെ​ടു​പ്പ് വൈ​കു​ന്ന​തി​നാ​ല്‍ വ​ണ്ണ​പ്പു​റ​ത്ത് കാ​യി​ക താ​ര​ങ്ങ​ള്‍​ക്കാ​യി മി​ക​ച്ച ക​ളി​സ്ഥ​ലം എ​ന്ന​ത് നാ​ട്ടു​കാ​രു​ടെ സ്വ​പ്‌​നം മാ​ത്ര​മാ​യി.

Idukki

ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​രി​ല്ല

ചെ​റു​തോ​ണി: ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​രെ ശ​ബ​രി​മ​ല ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ച​തോ​ടെ ആം​ബു​ല​ൻ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ലാ​യി. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ ആം​ബു​ല​ൻ​സ് ഡ്രൈ​വ​റാ​യി നി​യ​മി​ച്ചാ​ണ് താ​ത്കാ​ലി​ക​മാ​യി പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്.
ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​രെ ശ​ബ​രി​മ​ല ഡ്യൂ​ട്ടി​ക്ക് നി​യ​മി​ക്ക​രു​തെ​ന്ന് ഡി​എം​ഒ യോ​ട് നേ​രി​ട്ടും ക​ത്ത് മു​ഖേ​ന​യും മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് പ​ല​വ​ട്ടം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ര​ണ്ട് ഡ്രൈ​വ​ർ​മാ​രെ മാ​റ്റി​യ​താ​ണ് ഗു​രു​ത​ര പ്ര​തി​സ​ന്ധി​ക്കു കാ​ര​ണ​മാ​യ​ത്.
ഇ​ക്കാ​ര്യം എ​ച്ച്എം​സി​യു​ടെ ചെ​യ​ർ​മാ​നാ​യ ജി​ല്ലാ ക​ള​ക്‌​ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല​ത്രെ.
മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യോ​ടു​ള്ള അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ രോ​ഗി​ക​ളു​ടെ ജീ​വ​ൻ​വ​രെ അ​പ​ക​ട​ത്തി​ലാ​ക്കു​ക​യാ​ണ്.
മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ടി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ആ​ർ​എം​ഒ ഡോ. ​ന​വാ​സ്
സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രി​ൽ ലൈ​സ​ൻ​സു​ള്ള​വ​രെ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർമാ​രാ​യി നി​യ​മി​ച്ച് ആ​ശു​പ​ത്രി​യി​ലെ ഇ​ന്‍റേ​ണ​ൽ സ​ർ​വീ​സി​ന് താ​ത്കാ​ലി​ക പ​രി​ഹാ​രം ക​ണ്ടെ​ത്തി​യി​രി​ക്ക​യാ​ണ്.
അ​ത്യ​ഹി​ത വി​ഭാ​ഗ​ത്തി​ൽ എ​ത്തു​ന്ന പ്ര​ത്യേ​കി​ച്ച് ഹൃ​ദ​യാ​ഘാ​തം ഉ​ൾ​പ്പെ​ടെ​യു​ള്ള രോ​ഗി​ക​ളെ പ​ഴ​യ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തി​നാ​ണ് ഇ​തി​ലൂ​ടെ താ​ത്കാ​ലി​ക പ​രി​ഹാ​ര​മാ​യ​ത്.
നാ​ല് ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​രാ​ണ് ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലു​ള്ള​ത്. ഇ​തി​ൽ ര​ണ്ടു​പേ​രെ​യാ​ണ് ശ​ബ​രി​മ​ല ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ടു​പേ​ർ അ​പ്ര​തീ​ക്ഷി​ത​മാ​യി അ​വ​ധി​യി​ലും പോ​യി. ഇ​തോ​ടെ​യാ​ണ് ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സു​ള്ള സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ ഇ​ന്‍റേ​ണ​ൽ സ​ർ​വീ​സി​ന് ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.

എ​ന്നാ​ൽ പ​രി​ച​യ​സ​മ്പ​ന്ന​ത ഇ​ല്ലാ​ത്ത ഇ​ത്ത​രം ജീ​വ​ന​ക്കാ​ർ ആം​ബു​ല​ൻ​സ് ഓ​ടി​ക്കു​മ്പോ​ൾ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന അ​പ്ര​തീ​ക്ഷി​ത സാ​ഹ​ച​ര്യ​ങ്ങ​ളെ എ​ങ്ങ​നെ പ​രി​ഹ​രി​ക്കും എ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ രോ​ഗി​ക​ൾ​ക്ക് അ​വ​ശ്യ​സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നു മാ​ത്ര​മാ​ണ് താ​ത്കാ​ലി​ക സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്നു ഡോ​ക്‌​ട​ർ ന​വാ​സ് പ​റ​ഞ്ഞു. ഇ​തി​നു പു​റ​മേ
ഡി​സം​ബ​ർ 30ന് ​ആ​ശു​പ​ത്രി​യി​ലെ അ​റു​പ​തോ​ളം​വ​രു​ന്ന താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​നു​ള്ള നീ​ക്കം ന​ട​ക്കു​ക​യാ​ണ്.
പ​രി​ച​യ സ​മ്പ​ന്ന​രാ​യ 60 ജീ​വ​ന​ക്കാ​രെ ഒ​ന്നി​ച്ച് മാ​റ്റു​ന്ന​തി​ലൂ​ടെ അ​തീ​വ ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

Idukki

പാ​റ​പ്പു​ഴ​യി​ല്‍ പാ​റ​മ​ട: എ​തി​ര്‍​പ്പു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍


പാ​റ​പ്പു​ഴ: കൂ​മ്പ​ന്‍​പാ​റ റ​ബ​ര്‍ എ​സ്റ്റേ​റ്റ് ഭൂ​മി​യി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യി പാ​റ​മ​ട ആ​രം​ഭി​ക്കു​വാ​നു​ള്ള നീ​ക്ക​ത്തി​ല്‍ എ​തി​ര്‍​പ്പു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍. പാ​റ​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ് പ്രൈ​മ​റി സ്‌​കൂ​ള്‍, സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി, പോ​സ്റ്റ് ഓ​ഫീ​സ് എ​ന്നി​വ​യ്ക്കു സ​മീ​പ​വും ജ​ന​വാ​സ മേ​ഖ​ല​യോ​ടു ചേ​ര്‍​ന്നു​മാ​ണ് പാ​റ​മ​ട ആ​രം​ഭി​ക്കാ​നു​ള്ള നീ​ക്കം തുടങ്ങിയിരി​ക്കു​ന്ന​ത്.
വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ഇ​വി​ടെ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ക​രി​ങ്ക​ല്‍ ക്വാ​റി​യി​ലെ പാ​റ ഖ​ന​നം​മൂ​ലം ജ​ന​ങ്ങ​ള്‍​ക്ക് വ​ലി​യ തോ​തി​ലു​ള്ള ബു​ദ്ധി​മു​ട്ടു​ക​ള്‍ നേ​രി​ട്ടി​രു​ന്നു. പ​ല​പ്രാ​വ​ശ്യം പാ​റ​മ​ട​യി​ല്‍​നി​ന്നു വ​ലി​യ ക​രി​ങ്ക​ല്‍ ക​ഷ​ണ​ങ്ങ​ള്‍ സ​മീ​പ​ത്തെ വീ​ടു​ക​ളി​ലും സ്‌​കൂ​ള്‍ പ​രി​സ​ര​ത്തു​മെ​ല്ലാം പ​തി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ്വൈ​ര ജീ​വി​തം ത​ട​സ​പ്പെ​ട്ടി​രു​ന്നു.
കൂ​ടാ​തെ ലൈ​ഫ്, പി​എം​എ​വൈ മു​ത​ലാ​യ പ​ദ്ധ​തി പ്ര​കാ​രം നി​ര്‍​മി​ച്ച വീ​ടു​ക​ള്‍​ക്ക് ഉ​ള്‍​പ്പ​ടെ വി​ള്ള​ലു​ക​ള്‍ സം​ഭ​വി​ക്കു​ക​യും കി​ണ​ര്‍ ഇ​ടി​യു​ക​യും ചെ​യ്തു.
തു​ട​ര്‍​ന്ന് വീ​ട്ടു​കാ​ര്‍ പാ​റ​മ​ട​യ്ക്കെ​തി​രേ ജി​ല്ലാ ക​ള​ക്‌​ട​ര്‍​ക്കും കോ​ടി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലും പ​രാ​തി ന​ല്‍​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പാ​റ​മ​ട​യു​ടെ പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
സ​ര്‍​ക്കാ​ര്‍ ത​രി​ശും മി​ച്ച​ഭൂ​മി ഇ​ള​വ് അ​നു​വ​ദി​ച്ച​തു​മാ​യ തോ​ട്ട​ഭൂ​മി​യി​ലാ​ണ് പാ​റ​മ​ട ആ​രം​ഭി​ക്കു​വാ​ന്‍ ലൈ​സ​ന്‍​സി​നാ​യി അ​പേ​ക്ഷി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് ആ​ക്‌​ഷ​ന്‍ കൗ​ണ്‍​സി​ല്‍ ഭാ​ര​വാ​ഹി​ക​ള്‍ പ​റ​യു​ന്ന​ത്.
നി​യ​മ​പ​ര​മാ​യി തോ​ട്ട​വി​ള​ക​ള്‍ കൃ​ഷി ചെ​യ്യാ​ന്‍ മാ​ത്ര​മ​ല്ലാ​തെ മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കാ​ന്‍ അ​നു​മ​തി​യി​ല്ലാ​ത്ത എ​സ്റ്റേ​റ്റ് ഭൂ​മി നി​യ​മ​വി​രു​ദ്ധ​മാ​യി ത​രം മാ​റ്റി​യാ​ണ് പാ​റ​പൊ​ട്ടി​ക്കാ​ന്‍ ലൈ​സ​ന്‍​സി​ന് ശ്ര​മി​ക്കു​ന്ന​തെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു.
കു​ന്നി​ല്‍ മു​ക​ളി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​ത്ത് പാ​റ പൊ​ട്ടി​ക്കു​ന്ന​തി​നാ​യി വ​ലി​യ അ​ള​വി​ല്‍ മ​ണ്ണ് മാ​റ്റി ഒ​രു സ്ഥ​ല​ത്ത് കൂ​ട്ടു​ന്ന​തു മ​ഴ​ക്കാ​ല​ത്ത് ഉ​രു​ള്‍ പൊ​ട്ട​ലി​നും മ​ണ്ണി​ടി​ച്ചി​ലി​നും കാ​ര​ണ​മാ​കു​മെ​ന്നും അ​തോ​ടൊ​പ്പം പ​രി​സ​ര​ത്തെ ശു​ദ്ധ​ജ​ല സ്രോ​ത​സു​ക​ള്‍ മ​ലീ​നീ​ക​രി​ക്ക​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക​യും പ്ര​ദേ​ശ​വാ​സി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി.
നി​യ​മ​വി​രു​ദ്ധ​മാ​യി പാ​റ​മ​ട​ന​ട​ത്താ​ന്‍ അ​നു​മ​തി ന​ല്‍​കി​യാ​ല്‍ വ​ന്‍ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

Idukki

സീ​യോ​ൻ ദി​ന​ത്തി​ൽ പാ​രാ​പ്ലീ​ജി​യ സ​ഹോ​ദ​ര​ങ്ങ​ളു​ടെ സം​ഗ​മം

നെ​ടു​ങ്ക​ണ്ടം: സീ​യോ​ൻ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ സീ​യോ​ൻ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് പാ​രാ​പ്ലീ​ജി​യ സ​ഹോ​ദ​ര​ങ്ങ​ളു​ടെ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഇ​ടു​ക്കി കാ​ർ​മ​ൽ​ഗി​രി പ്രോ​വി​ൻ​സി​ന്‍റെ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ ഡോ. ​സി​സ്റ്റ​ർ പ്ര​ദീ​പ സി​എം​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ഹാ​ബ് ഈ​ട്ടി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി ആ​ർ​ച്ച് പ്രീ​സ്റ്റ് ഫാ. ​തോ​മ​സ് വ​ട്ട​മ​ല അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ മോ​ളി പു​ര​യി​ട​ത്തി​ൽ, മേ​ഴ്സി സ്റ്റീ​ഫ​ൻ, അ​സി. വി​കാ​രി ഫാ. ​ആ​ൽ​ബ​ർ​ട്ട്, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​കു​മാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ടു​ക്കി കാ​ർ​മ​ൽ​ഗി​രി പ്രോ​വി​ൻ​സി​ന്‍റെ സോ​ഷ്യ​ൽ വ​ർ​ക്ക് കൗ​ൺ​സി​ല​ർ സി​സ്റ്റ​ർ. ക്ലാ​രി​സ്, ഡ​യ​റ​ക്‌​ട​ർ സി​സ്റ്റ​ർ. ടീ​ന, സി​സ്റ്റ​ർ. സി​നോ​ബി, സി​സ്റ്റ​ർ​മാ​രാ​യ ലി​ന്‍റ, ലി​ൻ​സ് റാ​ണി, ജി​യ​ന്ന, ഷാ​ജി, ജോ​ജി ഇ​ട​പ്പ​ള്ളി​ക്കു​ന്നേ​ൽ, റെ​ജി നി​ര​പ്പേ​ൽ, ഫെ​ഡ​റേ​ഷ​ൻ അം​ഗം സി​സ്റ്റ​ർ ചൈ​ത​ന്യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​ടി​മാ​ലി കാ​ർ​മ​ൽ മാ​താ ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

Idukki

കൂ​ലി​യി​ല്ല: സ്‌​കൂ​ള്‍ പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ള്‍ ദു​രി​ത​ത്തി​ല്‍


തൊ​ടു​പു​ഴ: മ​തി​യാ​യ കൂ​ലി​യി​ല്ലാ​ത്ത​തി​നാ​ല്‍ ജി​ല്ല​യി​ലെ സ്‌​കൂ​ള്‍ പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ള്‍ മ​റ്റു തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ലേ​ക്കു ചേ​ക്കേ​റു​ന്നു. ഹോം​ന​ഴ്‌​സിം​ഗ്, സ്വ​യം​തൊ​ഴി​ല്‍, തോ​ട്ടം മേ​ഖ​ല​ക​ളി​ലേ​ക്കാ​ണ് പ​ല​രും ഉ​പ​ജീ​വ​നം തേ​ടി പോ​കു​ന്ന​ത്. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള്‍​ക്ക് ഉ​ള്‍​പ്പെ​ടെ വി​ല​കൂ​ടി ജീ​വി​ത​ച്ചെ​ല​വ് വ​ര്‍​ധി​ച്ച​തോ​ടെ അ​നേ​കം കു​രു​ന്നു​ക​ള്‍​ക്ക് അ​ന്നം വി​ള​മ്പു​ന്ന ത​ങ്ങ​ളു​ടെ കു​ടും​ബം പ​ട്ടി​ണി​യി​ലാ​ക​രു​തെ​ന്ന ആ​ഗ്ര​ഹ​ത്തോ​ടെ​യാ​ണ് പ​ല​രും ഏ​റെ വി​ഷ​മ​ത്തോ​ടെ ഈ ​തൊ​ഴി​ല്‍ ഉ​പേ​ക്ഷി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ത​മാ​കു​ന്ന​ത്. സാ​ധാ​ര​ണ കു​ടും​ബ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ഇ​വ​രി​ല്‍ പ​ല​ര്‍​ക്കും ഇ​പ്പോ​ഴും കു​ടും​ബ​ത്തി​ലെ ഏ​ക ആ​ശ്ര​യ​മാ​ണ് പാ​ച​ക തൊ​ഴി​ല്‍.

ചെ​ല​വ് ഇ​ര​ട്ടി​ച്ച​തി​നാ​ല്‍ നി​ല​വി​ലു​ള്ള ദി​വ​സ​വേ​ത​ന​മാ​യ 675 രൂ​പ കൊ​ണ്ട് എ​ങ്ങ​നെ ജീ​വി​ക്കു​മെ​ന്നാ​ണു തൊ​ഴി​ലാ​ളി​ക​ള്‍ ചോ​ദി​ക്കു​ന്ന​ത്. സ്‌​ക​ളു​ക​ളി​ല്‍ 500 കു​ട്ടി​ക​ള്‍​ക്ക് ഒ​രു​പാ​ച​ക​ത്തൊ​ഴി​ലാ​ളി​യെ​ന്ന​താ​ണ് നി​ല​വി​ലെ ക​ണ​ക്ക്. ഇ​ത്ര​യും പേ​ര്‍​ക്ക് ആ​ഹാ​രം ഉ​ണ്ടാ​ക്കു​ക എ​ന്ന​തു​ത​ന്നെ ശ്ര​മ​ക​ര​മാ​യ ജോ​ലി​യാ​ണ്. 150ല്‍ ​കൂ​ടു​ത​ല്‍ കു​ട്ടി​ക​ള്‍​ക്ക് ആ​ഹാ​ര​മു​ണ്ടാ​ക്കാ​ന്‍ ഒ​രാ​ളെ​ക്കൊ​ണ്ട് സാ​ധി​ക്കി​ല്ലെ​ന്നാ​ണു തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്ന​ത്. എ​ങ്കി​ലും കു​റ​ഞ്ഞ​ത് 250 കു​ട്ടി​ക​ള്‍​ക്കെ​ങ്കി​ലും ഒ​രാ​ളെ​ന്ന രീ​തി​യി​ല്‍ നി​ജ​പ്പെ​ടു​ത്തി​യാ​ലെ ജോ​ലി​ഭാ​രം അ​ല്പ​മെ​ങ്കി​ലും കു​റ​യ്ക്കാ​നാ​വൂ.
ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് 300:1 എ​ന്ന അ​നു​പാ​ത​ രീ​തി​യി​ല്‍ ധാ​ര​ണ​യാ​യാ​യ​താ​ണെ​ങ്കി​ലും ഉ​ത്ത​ര​വി​റ​ക്കി​യി​ല്ല. പു​തി​യ സ​ര്‍​ക്കാ​രും ഇ​ക്കാ​ര്യ​ത്തി​ല്‍ മൗ​നം തു​ട​രു​ക​യാ​ണെ​ന്ന് ഇ​വ​ര്‍ പ​റ​യു​ന്നു.

ജീ​വി​ക്കാ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​നി​ട​യി​ല്‍ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍​മൂ​ലം ജോ​ലി ഉ​പേ​ക്ഷി​ച്ച​വ​ര്‍​ക്കാ​ക​ട്ടെ കു​ടി​ശി​ക തീ​ര്‍​ത്തു​ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. നി​ല​വി​ല്‍ വി​വി​ധ സ്‌​കൂ​ളു​ക​ളി​ലാ​യി 500ല​ധി​കം പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. ല​ഭി​ക്കു​ന്ന വേ​ത​നം മാ​സാ​രം​ഭ​ത്തി​ല്‍ ന​ല്‍​കാ​ത്ത​തും പ്ര​തി​സ​ന്ധി കൂ​ട്ടു​ന്നു.
ഒ​രു മാ​സ​ത്തെ വേ​ത​നം അ​ടു​ത്ത മാ​സ​ത്തി​ലെ അ​വ​സാ​ന ആ​ഴ്ച​ക​ളി​ലാ​ണ് ല​ഭി​ക്കു​ന്ന​ത്. മു​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് മാ​സ​ങ്ങ​ളോ​ളം വേ​ത​നം ല​ഭി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ല്‍ പു​തി​യ സ​ര്‍​ക്കാ​ര്‍ വേ​ത​നം കൃ​ത്യ​മാ​യി ന​ല്‍​കു​ന്നു​ണ്ടെ​ങ്കി​ലും ശ​മ്പ​ളം വി​ത​ര​ണം ചെ​യ്തു വ​രു​മ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന ട്ര​ഷ​റി​യി​ലെ സാ​ങ്കേ​തി​ക ത​ട​സ​മാ​ണ് തൊ​ഴി​ലാ​ളി​ക​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത്.
മു​മ്പ് ശ​മ്പ​ളം ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി നേ​രി​ട്ടാ​ണ് ന​ല്‍​കി​യി​രു​ന്ന​ത്. യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ഇ​ത് ട്ര​ഷ​റി വ​ഴി​യാ​ക്കി​യ​തോ​ടെ വി​ത​ര​ണ​ത്തി​ല്‍ കാ​ല​താ​മ​സം നേ​രി​ടു​ന്ന​താ​ണ് നി​ല​വി​ലെ പ്ര​തി​സ​ന്ധി. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന 1000 രൂ​പ​യു​ടെ പ്ര​തി​മാ​സ ഓ​ണ​റേ​റി​യം മാ​സ​ങ്ങ​ളാ​യി മു​ട​ങ്ങി​യി​രി​ക്കു​ന്ന​തും ഇ​വ​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു​ണ്ട്.

Idukki

കു​മാ​ര​മം​ഗ​ലം പീ​ഡ​നം: ആ​റാ​മ​ത്തെ കേ​സി​ല്‍ വി​ധി ഇ​ന്ന്


തൊ​ടു​പു​ഴ: കു​മാ​ര​മം​ഗ​ലം പീ​ഡ​ന​ത്തി​ല്‍ വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​യ ആ​റാ​മ​ത്തെ കേ​സി​ലും പ്ര​തി​ക​ള്‍ കു​റ്റ​ക്കാ​രെ​ന്നു കോ​ട​തി. കേ​സി​ലെ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ കു​മാ​ര​മം​ഗ​ലം മം​ഗ​ല​ത്ത് ര​ഘു (ബേ​ബി) (56), കാ​രി​ക്കോ​ട് ഇ​ട​വെ​ട്ടി വ​ലി​യ​ജാ​രം പൊ​ക്ക​ള​ത്ത് ബി​നു (46) എ​ന്നി​വ​രെ​യാ​ണ് തൊ​ടു​പു​ഴ ഒ​ന്നാം അ​ഡീ​ഷ​ന​ല്‍ സെ​ഷ​ന്‍​സ് പോ​ക്‌​സോ കോ​ട​തി ജ​ഡ്ജി ആ​ഷ് കെ. ​ബാ​ല്‍ കു​റ്റ​ക്കാ​രെ​ന്നു ക​ണ്ടെ​ത്തി​യ​ത്.
‌

ഇ​വ​ര്‍​ക്കു​ള്ള ശി​ക്ഷാ​വി​ധി ഇ​ന്ന് പ്ര​സ്താ​വി​ക്കും. 2021 ഡി​സം​ബ​ര്‍ മൂ​ന്നി​ന് വൈ​കു​ന്നേ​രം 5.30നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഒ​ന്നാം പ്ര​തി​യാ​യ ര​ഘു ഇ​ട​നി​ല​ക്കാ​ര​നാ​യി​നി​ന്നു പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ര​ണ്ടാം പ്ര​തി​യാ​യ ബി​നു​വി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു. വാ​ഗ​മ​ണിലെ റി​സോ​ര്‍​ട്ടി​ല്‍ ശു​ചീ​ക​ര​ണ ജോ​ലി വാ​ങ്ങി ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞാ​ണു പെ​ണ്‍​കു​ട്ടി​യെ പ്ര​തി​ക​ള്‍ കാ​റി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യ​ത്.
തൊ​ടു​പു​ഴ​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ഒ​ന്നാം പ്ര​തി ര​ണ്ടാം പ്ര​തി​യി​ല്‍​നി​ന്നു പാ​രി​തോ​ഷി​കം കൈ​പ്പ​റ്റി തു​ട​ര്‍​ന്ന് വാ​ഗ​മ​ണി​ലെ റി​സോ​ര്‍​ട്ടി​ല്‍​വ​ച്ച് ര​ണ്ടാം പ്ര​തി പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്‌​തെ​ന്നാ​ണു പ്രോ​സി​ക്യൂ​ഷ​ന്‍ കേ​സ്.
പെ​ണ്‍​കു​ട്ടി ഗ​ര്‍​ഭി​ണി​യാ​യ​പ്പോ​ഴാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്താ​യ​ത്. ഇ​തേ അ​തി​ജീ​വി​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റൊ​രു കേ​സി​ല്‍ ക​ഴി​ഞ്ഞ മാ​സം 25 വ​ര്‍​ഷം ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട ഒ​ന്നാം പ്ര​തി ര​ഘു നി​ല​വി​ല്‍ വി​യ്യൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ച്ചു​വ​രി​ക​യാ​ണ്. ഇ​യാ​ള്‍​ക്കെ​തി​രേ സ​മാ​ന​മാ​യ 20 കേ​സു​ക​ളി​ല്‍​കൂ​ടി ഇ​നി വി​ധി വ​രാ​നു​ണ്ട്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. പ​യ​സ് മാ​ത്യു, അ​ഡ്വ. ഫ്രാ​ന്‍​സി​സ് പ​യ​സ്, അ​ഡ്വ. ആ​ന്‍​സി ഫി​ലി​പ്പ് എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി.
2017 മു​ത​ല്‍ 2022 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ പീ​ഡ​നം ന​ട​ന്ന​താ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തൊ​ടു​പു​ഴ പൊ​ലി​സ് 28 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.
ഇ​തി​ല്‍ 25 പ്ര​തി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഓ​രോ കേ​സി​ലും പ്ര​ത്യേ​കം കു​റ്റ​പ​ത്ര​വും പൊ​ലി​സ് സ​മ​ര്‍​പ്പി​ച്ചു. തൊ​ടു​പു​ഴ പൊ​ലി​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ ഇ​ന്‍​സ്‌​പെ​ക്‌​ട​ര്‍ വി.​സി. വി​ഷ്ണു​കു​മാ​റാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്.ി ഇ​ന്ന്

Idukki

ഭൂ​വി​ഷ​യ​ങ്ങ​ളി​ൽ ശാശ്വ​ത പ​രി​ഹാ​രം വേ​ണ​മെ​ന്ന്

ചെ​റു​തോ​ണി: ജി​ല്ല​യി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന ഭൂ​വി​ഷ​യ​ങ്ങ​ള്‍ പൂ​ർ​ണ​മാ​യും പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.
ഓ​ണ്‍​ലൈ​ന്‍ വ്യാ​പാ​ര​വും വ​ന്‍​കി​ട കു​ത്ത​ക​ക​ളു​ടെ വ്യാ​പാ​ര രം​ഗ​ത്തേ​ക്കു​ള​ള ക​ട​ന്നു​വ​ര​വും ചെ​റു​കി​ട വ്യാ​പാ​ര മേ​ഖ​ല​യി​ല്‍ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രി​ക്ക​യാ​ണ്. അ​നാ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ളും പി​ഴ​ചു​മ​ത്ത​ലു​ക​ളും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
‌

ജി​ല്ലാ സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​കെ.​സി. മ​മ്മ​ദ്കോ​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റോ​ജി പോ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ.​എ​സ്. ബി​ജു, നേ​താ​ക്ക​ളാ​യ ടി.​വി. ബൈ​ജു, ബി​ജു വ​ര്‍​ക്കി, അ​ബ്ദു​ള്‍ വാ​ഹി​ദ്, പി.​കെ. ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി മ​ജീ​ഷ് ജേ​ക്ക​ബ്-​പ്ര​സി​ഡ​ന്‍റ്, സാ​ജ​ന്‍ കു​ന്നേ​ല്‍-​സെ​ക്ര​ട്ട​റി, കെ.​കെ. വി​ജ​യ​ന്‍-​ട്ര​ഷ​റ​ര്‍, സി.​എ​ച്ച്. ജാ​ഫ​ര്‍, സ​രി​ന്‍ ചെ​മ്പ​ക​ശേ​രി​ല്‍, നൗ​ഷാ​ദ് ആ​ലും​മൂ​ട്ടി​ല്‍, റീ​ന കു​ര്യാ​ച്ച​ന്‍-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ബി​നു നെ​ല്ലി​ക്കു​ന്നേ​ല്‍, ഡോ.​പ്ര​ജി​ല്‍ ബാ​ബു, വി.​എ അ​ന്‍​സാ​രി, ടി.​ജി. അ​നൂ​പ്കു​മാ​ര്‍-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​രെ തെ​ഞ്ഞെ​ടു​ത്തു.

Idukki

സം​സ്ഥാ​ന ശാ​സ്ത്ര​മേ​ള: ജി​ല്ല​യ്ക്ക് അ​ഭി​മാ​ന​മാ​യി കൂ​മ്പ​ന്‍​പാ​റ സ്‌​കൂ​ള്‍

കൂ​മ്പ​ന്‍​പാ​റ: മ​ണ്ണാ​ര്‍​ക്കാ​ട് ന​ട​ന്ന സം​സ്ഥാ​ന ശാ​സ്ത്ര, ഗ​ണി​ത ശാ​സ്ത്ര, പ്ര​വൃ​ത്തി പ​രി​ച​യ മേ​ള​യി​ല്‍ ജി​ല്ല​യ്ക്ക് അ​ഭി​മാ​ന​മാ​യി കൂ​മ്പ​ന്‍​പാ​റ ഫാ​ത്തി​മ മാ​താ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍. 153 പോ​യി​ന്‍റ് ക​ര​സ്ഥ​മാ​ക്കി സ്‌​കൂ​ള്‍ ര​ണ്ടാം ഓ​വ​റോ​ള്‍ കി​രീ​ടം നേ​ടി. 1263 സ്‌​കൂ​ളു​ക​ളോ​ടു മ​ത്സ​രി​ച്ചാ​ണ് മ​ല​യോ​ര ജി​ല്ല​യി​ല്‍​നി​ന്നു​ള്ള സ്‌​കൂ​ള്‍ ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്.

സ​യ​ന്‍​സ്, സോ​ഷ്യ​ല്‍ സ​യ​ന്‍​സ്, ഗ​ണി​ത​ശാ​സ്ത്രം, വ​ര്‍​ക്ക് എ​ക്‌​സ്പീ​രി​യ​ന്‍​സ്, ഐ​ടി എ​ന്നീ മേ​ഖ​ല​ക​ളി​ലാ​യി സ്‌​കൂ​ള്‍ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത മി​ക​വ് പ്ര​ക​ട​മാ​ക്കി. ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം സ​യ​ന്‍​സി​ലും ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം വ​ര്‍​ക്ക് എ​ക്‌​സ്പീ​രി​യ​ന്‍​സി​ലും ര​ണ്ടാം സ്ഥാ​നം നേ​ടി.
‌

മാ​ത്ത​മാ​റ്റി​ക്‌​സ്, സ​യ​ന്‍​സ് വി​ഷ​യ​ങ്ങ​ളി​ല്‍ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. മി​ക​വു​റ്റ വി​ജ​യം സ്വ​ന്ത​മാ​ക്കി​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നേ​ട്ട​ത്തി​ല്‍ അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും അ​ഭി​മാ​ന​ത്തി​ന്‍റെ നി​റ​വി​ലാ​ണ്. റ​വ​ന്യു ജി​ല്ലാ​ത​ല ശാ​സ്ത്ര​മേ​ള​യി​ലും 550 പോ​യി​ന്‍റു​ക​ളോ​ടെ ഫാ​ത്തി​മ മാ​താ സ്‌​കൂ​ള്‍ ഓ​വ​റോ​ള്‍ കി​രീ​ടം നേ​ടി​യി​രു​ന്നു.

Idukki

വ​നി​താ ക​ർ​ഷ​ക​ർ​ക്ക് പ​രി​ശീ​ല​നം

നെ​ടു​ങ്ക​ണ്ടം: ജൈ​വ കൃ​ഷി​രീ​തി​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും കൃ​ഷി​യി​ലൂ​ടെ അ​ധി​ക വ​രു​മാ​നം ക​ണ്ടെ​ത്തു​ന്ന​തി​നും വ​നി​താ ക​ർ​ഷ​ക​രെ പ്രാ​പ്ത​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ തൊ​ഴി​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​മ്പാ​ടും​പാ​റ ഏ​ലം ഗ​വേ​ഷ​ണ കേ​ന്ദ്രം, കോ​ഫി ബോ​ർ​ഡ് വാ​ഴ​വ​ര ഫീ​ൽ​ഡ് ഓ​ഫീ​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രി​ശീ​ല​നം ന​ട​ത്തി​യ​ത്. മ​ണ്ണി​ര ക​മ്പോ​സ്റ്റ് നി​ർ​മാ​ണം, ചാ​ണ​ക​വും വേ​പ്പി​ൻ​പി​ണ്ണാ​ക്കും ചേ​ർ​ന്ന മി​ശ്രി​ത​ത്തി​ൽ ട്രൈ​ക്കോ​ഡെ​ർ​മ സ​മ്പു​ഷ്ടീ​ക​ര​ണം, അ​സോ​ള ഉ​ത്പാ​ദ​നം തു​ട​ങ്ങി​യ​വ​യി​ൽ ക​ർ​ഷ​ക​ർ​ക്ക് പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ന​ൽ​കി. ഏ​ലം ഗ​വേ​ഷ​ണ കേ​ന്ദ്രം അ​സി. പ്ര​ഫ​സ​റും മേ​ധാ​വി​യു​മാ​യ ഡോ. ​നി​മി​ഷ മാ​ത്യൂ​സ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ർ​ഷി​ക വി​ജ്ഞാ​ന വ്യാ​പ​ന വി​ഭാ​ഗം അ​സി. പ്ര​ഫ​സ​ർ ഡോ. ​സി​മി അ​ഷ്റ​ഫ് പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.
കോ​ഫി ബോ​ർ​ഡ് വാ​ഴ​വ​ര ഫീ​ൽ​ഡ് ഓ​ഫി​സ് സീ​നി​യ​ർ ലെ​യ്സ​ൺ ഓ​ഫി​സ​ർ ആ​ർ. ശു​ഭ​യും ഏ​ലം ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Idukki

കാ​മ്പ​സു​ക​ളി​ല്‍ ഇ​നി കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളും

തൊ​ടു​പു​ഴ: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ സ​ര്‍​ഗാ​ത്മ​ക​ത​യ്ക്കും ക​ഴി​വു​ക​ള്‍​ക്കും പു​തി​യ ദി​ശാ​ബോ​ധം ന​ല്‍​കാ​ന്‍ കു​ടും​ബ​ശ്രീ കോ​ള​ജ് കാ​മ്പ​സു​ക​ളി​ലേ​ക്ക് എ​ത്തു​ന്നു. കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ സ​മ​ഗ്ര വി​കാ​സ​വും ശ​ക്തീ​ക​ര​ണ​വും ല​ക്ഷ്യ​മി​ട്ടാ​ണ് കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​നം കോ​ള​ജു​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ന്ന​ത്. വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ സാ​മൂ​ഹ്യ പ​ങ്കാ​ളി​ത്തം, നൈ​പു​ണി വി​ക​സ​നം, തൊ​ഴി​ല്‍ പ​രി​ശീ​ല​നം, സം​രം​ഭ​ക​ത്വം തു​ട​ങ്ങി സ​ര്‍​വ​ത​ല സ്പ​ര്‍​ശി​യാ​യ പ​ദ്ധ​തി​യാ​യാ​ണ് കു​ടും​ബ​ശ്രീ @ കാ​മ്പ​സ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കാ​ല​ത്തു​ത​ന്നെ ഭാ​വി ല​ക്ഷ്യ​മി​ട്ട് സാ​മ്പ​ത്തി​ക സ്വാ​ശ്ര​യ​ത്വം നേ​ടാ​ന്‍ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് അ​വ​സ​ര​മൊ​രു​ക്കു​ന്ന പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ലും അ​ടു​ത്ത ദി​വ​സം തു​ട​ക്കം​കു​റി​ക്കും.

പ​ഠ​ന​ത്തോ​ടൊ​പ്പം ഇ​ഷ്ട​മേ​ഖ​ല​ക​ളി​ല്‍ തൊ​ഴി​ല്‍ നൈ​പു​ണ്യം നേ​ടാ​നും സം​രം​ഭ​ക​ത്വ​ത്തി​ലൂ​ടെ വ​രു​മാ​നം ക​ണ്ടെ​ത്താ​നും വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ് ല​ക്ഷ്യം. ആ​ശ​യ രൂ​പീ​ക​ര​ണം, പ്രോ​ജ​ക്‌​ടു​ക​ള്‍ ത​യാ​റാ​ക്ക​ല്‍, ധ​ന​സ​ഹാ​യം, വി​പ​ണ​ന പി​ന്തു​ണ തു​ട​ങ്ങി എ​ല്ലാ ത​ല​ത്തി​ലും കു​ടും​ബ​ശ്രീ പി​ക്രി​യേ​റ്റീ​വ് ഫീ​ല്‍​ഡ്, ഉ​ത്പാ​ദ​ന സേ​വ​ന മേ​ഖ​ല​ക​ള്‍, ഐ​ടി ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി, മ​റ്റ് പ്ര​സ​ക്ത​മേ​ഖ​ല​ക​ള്‍ എ​ന്നി​വ​യി​ലാ​ണ് വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്കു നൈ​പു​ണ്യ പ​രി​ശീ​ല​ന​ത്തി​നും പു​തി​യ സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നും അ​വ​സ​ര​മൊ​രു​ങ്ങു​ക.
ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജു​ക​ള്‍, പ്ര​ഫ​ഷ​ണ​ല്‍ കോ​ള​ജു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് അ​വ​സ​രം. ഇ​തി​നാ​യി കോ​ള​ജു​ക​ളി​ല്‍ വി​ദ്യാ​ര്‍​ഥി​നി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി പ്ര​ത്യേ​ക കു​ടും​ബ​ശ്രീ ഗ്രൂ​പ്പു​ക​ള്‍ രൂ​പീ​ക​രി​ക്കും. പ​ദ്ധ​തി​യി​ല്‍ അം​ഗ​മാ​കു​ന്ന വി​ദ്യാ​ര്‍​ഥി​നി​ക​ളി​ല്‍​നി​ന്നു​ത​ന്നെ അ​വ​രു​ടെ ആ​ശ​യ​ങ്ങ​ള്‍ സ്വീ​ക​രി​ച്ച് വി​പു​ല​പ്പെ​ടു​ത്തു​ന്ന വി​ധ​ത്തി​ലാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

ക്രി​യേ​റ്റീ​വ് മേ​ഖ​ല തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് ഫി​ലിം മേ​ക്കിം​ഗ്, ഡി​ജി​റ്റ​ല്‍ മാ​ര്‍​ക്ക​റ്റിം​ഗ്, സം​ഗീ​തം, ക​ണ്ട​ന്‍റ് റൈ​റ്റിം​ഗ്, ഡി​സൈ​നിം​ഗ്, ബ്രോ​ഡ്കാ​സ്റ്റിം​ഗ്, വ്‌​ളോ​ഗിം​ഗ്, സ്‌​ക്രി​പ്റ്റ് റൈ​റ്റിം​ഗ്, എ​ഡി​റ്റിം​ഗ്, പോ​ര്‍​ട്ട്‌​ഫോ​ളി​യോ ഡ​വ​ല​പ്‌​മെ​ന്‍റ്, ഡി​ജി​റ്റ​ല്‍ കാ​മ്പ​യി​നു​ക​ള്‍, പ്രോ​ജ​ക്‌​ട് ഡെ​വ​ല​പ്‌​മെ​ന്‍റ്, സ്റ്റോ​റി ടെ​ല്ലിം​ഗ് എ​ന്നി​വ​യി​ല്‍ നൈ​പു​ണ്യ പ​രി​ശീ​ല​നം നേ​ടാ​നും സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നും ക​ഴി​യും.

ഐ​ടി മേ​ഖ​ല​യി​ല്‍ സോ​ഫ്റ്റ്‌വേര്‍ ഡ​വ​ല​പ്‌​മെ​ന്‍റ്, ആ​പ് ബി​ല്‍​ഡിം​ഗ്, റി​സ​ര്‍​ച്ച് ഗൈ​ഡ​ന്‍​സ്, ഹാ​ക്ക​ത്തണ്‍​സ് എ​ന്നി​വ​യി​ലും ഉ​ത്പാ​ദ​ന മേ​ഖ​ല​യി​ല്‍ വി​വി​ധ സ്റ്റാ​ര്‍​ട്ട​പ്പു​ക​ള്‍, സൂ​ക്ഷ്മ സം​രം​ഭ​ങ്ങ​ള്‍, കാ​ര്‍​ഷി​കം, ക​ര​കൗ​ശ​ല നി​ര്‍​മാ​ണം തു​ട​ങ്ങി​യ​വ​യി​ലും പ​രി​ശീ​ല​നം നേ​ടാം. കൂ​ടാ​തെ ടൂ​റി​സം, ഹോം ​അ​പ്ഗ്ര​ഡേ​ഷ​ന്‍, ഹോം ​മാ​നേ​ജ്‌​മെ​ന്‍റ്, ഫാ​ഷ​ന്‍, ബ്യൂ​ട്ടി, ടൂ​റി​സം പ്രോ​ജ​ക്‌​ട്, ബി​സി​ന​സ് മെ​ന്‍റ​റിം​ഗ്, മാ​ര്‍​ക്ക​റ്റ് ലി​ങ്കേ​ജ് എ​ന്നീ മേ​ഖ​ല​ക​ളി​ലും നൈ​പു​ണ്യ പ​രി​ശീ​ല​നം നേ​ടാ​ന്‍ ക​ഴി​യു​മെ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ത്യേ​ക​ത.

Idukki

ജി​ല്ല​യി​ലെ ഭൂ​വി​ഷ​യ​ങ്ങ​ള്‍​ക്ക് ശ്വാ​ശ​ത പ​രി​ഹാ​രം വേ​ണം: വ്യാ​പാ​രി സ​മി​തി

ചെ​റു​തോ​ണി: ജി​ല്ല​യി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന ഭൂ​വി​ഷ​യ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും പ​രി​ഹ​രി​ച്ച് കേ​ര​ള​ത്തി​ലെ മ​റ്റു ജി​ല്ല​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന സ്വാ​ത​ന്ത്ര്യം ജി​ല്ല​യി​ലെ ജ​ന​ങ്ങ​ൾ​ക്കും ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
ഓ​ണ്‍​ലൈ​ന്‍ വ്യാ​പാ​ര​വും വ​ന്‍​കി​ട കു​ത്ത​ക​ക​ളു​ടെ ക​ട​ന്നു​വ​ര​വും ചെ​റു​കി​ട വ്യാ​പാ​ര മേ​ഖ​ല​യി​ല്‍ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്. അ​നാ​വ​ശ്യ​മാ​യ ക​പ​ട​പ​രി​ശോ​ധ​ന​ക​ളും പി​ഴ​ചു​മ​ത്ത​ലു​ക​ളും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​കെ.​സി. മ​മ്മ​ദ്കോ​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റോ​ജി​പോ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ.​എ​സ് .ബി​ജു, സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ ടി.​വി. ബൈ​ജു, ബി​ജു വ​ര്‍​ക്കി, അ​ബ്ദു​ള്‍ വാ​ഹി​ദ്, പി.​കെ. ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി മ​ജീ​ഷ് ജേ​ക്ക​ബ് - പ്ര​സി​ഡ​ന്‍റ്, സാ​ജ​ന്‍ കു​ന്നേ​ല്‍- സെ​ക്ര​ട്ട​റി, കെ.​കെ. വി​ജ​യ​ന്‍ - ട്ര​ഷ​റ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ്മാ​രാ​യി സി.​എ​ച്ച്. ജാ​ഫ​ര്‍, സ​രി​ന്‍ ചെ​മ്പ​ക​ശേ​രി​ല്‍ , നൗ​ഷാ​ദ് ആ​ലും​മൂ​ട്ടി​ല്‍, റീ​ന കു​ര്യാ​ച്ച​ന്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യി ബി​നു നെ​ല്ലി​ക്കു​ന്നേ​ല്‍, ഡോ. ​പ്ര​ജി​ല്‍ ബാ​ബു, വി.​എ. അ​ന്‍​സാ​രി, ടി.​ജി. അ​നൂ​പ്കു​മാ​ര്‍ എ​ന്നി​വ​രെ തെ​ഞ്ഞെ​ടു​ത്തു.

Idukki

ഈ​സ്റ്റ് ല​യ​ണ്‍​സ് ക്ല​ബ് പീ​സ് പോ​സ്റ്റ​ര്‍ മ​ത്സ​രം

തൊ​ടു​പു​ഴ: ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് തൊ​ടു​പു​ഴ ഈ​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ക​പ്പു​ഴ സെ​ന്‍റ് മേ​രീ​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി പീ​സ് പോ​സ്റ്റ​ര്‍ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ജോ​ണ്‍ ക​ട​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ക്ല​ബ് പ്ര​സി​ഡ​ന്റ് സാ​ബു എ. ​മാ​ത്യു, സെ​ക്ര​ട്ട​റി പി.​ബി. ബി​ബി​ന്‍, ട്ര​ഷ​റ​ര്‍ ബെ​ന്‍​സി​ല്‍ പി. ​ജോ​ണ്‍, സോ​ണ്‍ ചെ​യ​ര്‍​മാ​ന്‍ ഡോ. ​ഷാ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ക​ളാ​യ​വ​ര്‍​ക്ക് കാ​ഷ് അ​വാ​ര്‍​ഡു​ക​ളും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. കു​ട്ടി​ക​ളി​ല്‍ സ​മാ​ധാ​ന​വും സൗ​ഹാ​ര്‍​ദ​വും വ​ള​ര്‍​ത്തി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

Idukki

സി​സ്റ്റ​ര്‍ മി​നി​റ്റ പി. ​കാ​വാ​ട്ടി​ന് ഗു​രു​ശ്രേ​ഷ്ഠ പു​ര​സ്‌​കാ​രം

നെ​ടി​യ​കാ​ട്: അ​ഖി​ലേ​ന്ത്യ അ​വാ​ര്‍​ഡി ടീ​ച്ചേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍ ന​ല്‍​കു​ന്ന 32-ാ മ​ത് ഗു​രു​ശ്രേ​ഷ്ഠ പു​ര​സ്‌​കാ​ര​ത്തി​ന് നെ​ടി​യ​കാ​ട് ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ യു​പി സ്‌​കൂ​ള്‍ പ്ര​ധാ​ന അ​ധ്യാ​പി​ക​യാ​യ സി​സ്റ്റ​ര്‍ മി​നി​റ്റ പി. ​കാ​വാ​ട്ട് അ​ര്‍​ഹ​യാ​യി. അ​ധ്യാ​പ​ന​രം​ഗ​ത്തെ മി​ക​വും സ​മ​ഗ്ര​മാ​യ വി​ദ്യാ​ഭ്യാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ര്‍​ഡ്. അ​ധ്യാ​പ​ന​ത്തോ​ടൊ​പ്പം സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക, പാ​രി​സ്ഥി​തി​ക മേ​ഖ​ല​ക​ളി​ലും ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ഴ്ച​വ​ച്ച അ​ധ്യാ​പി​ക​യ്ക്കു​ള്ള ഈ ​അം​ഗീ​കാ​രം നാ​ടി​നും വി​ദ്യാ​ല​യ​ത്തി​നും അ​ഭി​മാ​ന​മാ​യി.

ജി​ല്ല​യി​ലെ കൃ​ഷി​വി​ക​സ​ന ക​ര്‍​ഷ​ക​ക്ഷേ​മ വ​കു​പ്പി​ന്‍റെ മി​ക​ച്ച അ​ധ്യാ​പി​ക​യ്ക്കു​ള്ള കാ​ര്‍​ഷി​ക അ​വാ​ര്‍​ഡും തൊ​ടു​പു​ഴ ബി​ആ​ര്‍​സി ത​ല​ത്തി​ല്‍ ഇ​ന്ന​വേ​റ്റീ​വ് അ​വാ​ര്‍​ഡും നേ​ടി​യി​ട്ടു​ണ്ട്. പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, ശു​ചി​ത്വം, ഹ​രി​ത​പ​രി​പാ​ല​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കി​യും വി​ദ്യാ​ല​യ​ത്തി​ന്‍റെ അ​ക്കാ​ദ​മി​ക​വും സാ​മൂ​ഹി​ക​വു​മാ​യ പു​രോ​ഗ​തി​ക്കാ​യി പ്ര​വ​ര്‍​ത്തി​ച്ചും സി​സ്റ്റ​ര്‍ മി​നി​റ്റ ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ര്‍​ത്ത​നം കാ​ഴ്ച​വ​ച്ചി​ട്ടു​ണ്ട്. കോ​ത​മം​ഗ​ലം പ്രൊ​വി​ന്‍​സ് തി​രു​ഹൃ​ദ​യ സ​ന്യാ​സി​നി സ​മൂ​ഹാം​ഗ​വും അ​രി​ക്കു​ഴ പാ​റ​ക്ക​ട​വ് കാ​വാ​ട്ട് പോ​ള്‍- പെ​ണ്ണ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളു​മാ​ണ്.

Idukki

സം​സ്ഥാ​ന പാ​ത​യി​ൽ ലോ​റി കുടു​ങ്ങി; ര​ണ്ടു മ​ണി​ക്കൂ​ർ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

നെ​ടു​ങ്ക​ണ്ടം: കു​മ​ളി-​മൂ​ന്നാ​ർ സം​സ്ഥാ​ന​പാ​ത​യി​ൽ ലോ​റി വ​ഴി​യി​ൽ കു​ടു​ങ്ങി​യ​തോ​ടെ ര​ണ്ടു മ​ണി​ക്കൂ​ർ ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ക​ൽ​കൂ​ന്ത​ലി​ലെ സ്വ​കാ​ര്യ ജൈ​വ​വ​ള ഫാ​ക്ട​റി​യി​ലേ​ക്ക് അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​മാ​യി എ​ത്തി​യ ലോ​റി​യാ​ണ് ഫാ​ക്ട​റി​ക്കു സ​മീ​പ​ത്തെ വ​ള​വി​ൽ കു​ടു​ങ്ങി​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സം​സ്ഥാ​ന പാ​ത​യി​ൽ ഗ​താ​ഗ​തം സ്തം​ഭി​ച്ച​തോ​ടെ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ കു​രു​ക്കി​ൽ​പ്പെ​ട്ടു. ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്കു മാ​ത്ര​മാ​ണ് ക​ട​ന്നു​പോ​കാ​ൻ ക​ഴി​ഞ്ഞ​ത്.

ക്രെ​യി​ൻ എ​ത്തി​ച്ച് ലോ​റി ഉ​യ​ർ​ത്തി​മാ​റ്റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. പി​ന്നീ​ട് ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന പ​കു​തി​യോ​ളം സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്കി​യ​ശേ​ഷം ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം മാ​റ്റു​ക​യാ​യി​രു​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ​യാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

Idukki

ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ൽ ക​രി​മ​ണ്ണൂ​രി​ന് ഓ​വ​റോ​ൾ

ക​രി​മ​ണ്ണൂ​ർ: തൊ​ടു​പു​ഴ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ് ഹൈ​സ്കൂ​ളി​ന് തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം ത​വ​ണ​യും ഓ​വ​റോ​ൾ കി​രീ​ടം. യു​പി ജ​ന​റ​ൽ, സം​സ്കൃ​ത ക​ലോ​ത്സ​വ​ങ്ങ​ളി​ലും സ്കൂ​ൾ ഓ​വ​റോ​ൾ ക​ര​സ്ഥ​മാ​ക്കി.

ര​സി​ക​പ്രി​യ എ​സ്. നാ​ഥ്, ആ​ർ. മി​നി​മോ​ൾ, റോ​സ്മി മാ​ത്യു എ​ന്നീ അ​ധ്യാ​പ​ക​രാ​ണ് പ​രി​ശീ​ല​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത്. വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ​യും പ​രി​ശീ​ല​നം ന​ൽ​കി​യ അ​ധ്യാ​പ​ക​രെ​യും മാ​നേ​ജ​ർ ഫാ.​ഡോ. ജോ​സ​ഫ് കൊ​ച്ചു​പ​റ​ന്പി​ൽ, ഹെ​ഡ് മാ​സ്റ്റ​ർ ബി​ജോ​യ് മാ​ത്യു, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ഷൈ​ജി ജോ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ​ൻ ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​ന്ദി​ച്ചു.

Idukki

വൈ​എം​സിഎ ​ഭാ​ര​വാ​ഹി​ക​ൾ ആ​ശാ​ഭ​വ​ൻ സ​ന്ദ​ർ​ശി​ച്ചു

രാ​ജാ​ക്കാ​ട്: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി രാ​ജാ​ക്കാ​ട് വൈ​എം​സി​എ ഭാ​ര​വാ​ഹി​ക​ൾ പ്രാ​ർ​ഥ​നാ ദി​ന​മാ​ച​രി​ക്കു​ക​യും, ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ളു​ടെ സ്ഥാ​പ​ന​മാ​യ രാ​ജാ​ക്കാ​ട് ആ​ശാ​ഭ​വ​ൻ സ്പെ​ഷ​ൽ സ്കൂ​ൾ സ​ന്ദ​ർ​ശി​ച്ച് കു​ട്ടി​ക​ൾ​ക്ക് മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ബാ​ബു കൊ​ച്ചു​പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രാ​ജാ​ക്കാ​ട് ക്രി​സ്തു​രാ​ജ് ഫൊ​റോ​ന പ​ള്ളി അ​സി. വി​കാ​രി ഫാ. ​നി​ർ​മ​ൽ ക​ള​ത്തി​ക്കാ​ട്ടി​ൽ ശി​ശു​ദി​ന സ​ന്ദേ​ശം ന​ൽ​കി. സെ​ക്ര​ട്ട​റി സോ​ഫി സാ​ൻ്റി സ്വാ​ഗ​ത​വും,ബാ​ല​ഭ​വ​നി​ലെ ഷി​ജി മാ​ത്യു ന​ന്ദി​യും പ​റ​ഞ്ഞു. അ​ധ്യാ​പി​ക സി​സ്റ്റ​ർ ജി​ൻ​സി എ​സ്എ​ച്ച്, വൈ​എം​സി​എ ട്ര​ഷ​റ​ർ പി.​ഡി. ദേ​വ​സ്യ, മു​ൻ പ്ര​സി​ഡ​ന്‍റ് ബെ​ന്നി പാ​ല​ക്കാ​ട്ട്, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ സി​ബി കൊ​ച്ചു​വ​ള്ളാ​ട്ട്, സ​ണ്ണി പു​ളി​ക്കാം​ത​ട​ത്തി​ൽ, സ​ണ്ണി പെ​രു​മ്പ​നാ​നി, സി​നോ​ജ് ചെ​റു​താ​നി, ടൈ​റ്റ​സ് ജേ​ക്ക​ബ്, തോ​മ​സ് പാ​ല​ക്കാ​ട്ട്, സി​ബി കു​ന്നും​പു​റ​ത്ത്, ലി​ബി​ൻ കാ​ഞ്ഞി​ര​ത്താം​കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Idukki

രാ​ജാ​ക്കാ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി മോ​ഡ​ൽ സ്‌​കൂ​ളാ​യി പ്ര​ഖ്യാ​പി​ച്ചു

രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മോ​ഡ​ൽ സ്‌​കൂ​ളാ​യി പ്ര​ഖ്യാ​പി​ച്ചു. സേ​നാ​പ​തി വേ​ണു എം​എ​ൽ​എ മോ​ഡ​ൽ സ്കൂ​ൾ പ്ര​ഖ്യാ​പ​ന​വും ടി​ങ്ക​റിം​ഗ് ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​വും നി​ർ​വ​ഹി​ച്ചു. ക്രി​യേ​റ്റീ​വ് കോ​ർ​ണ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജി. ​ശ​ങ്ക​ർ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. സ്‌​കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന​ച​ട​ങ്ങി​ൽ രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കി​ങ്ങി​ണി രാ​ജേ​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ൻ.​ആ​ർ. സു​ഭാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ എ​സ്. മി​നി​ലാ​റാ​ണി സ്വാ​ഗ​ത​വും,ഹെ​ഡ്മി​സ്ട്ര​സ് സി​ന്ധു ഗോ​പാ​ല​ൻ ന​ന്ദി​യും പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി പാ​ല​ക്കാ​ട്ട്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി​പി​ൻ സി.​അ​ഗ​സ്റ്റ്യ​ൻ, വാ​ർ​ഡം​ഗം ജോ​ഷി ക​ന്യാ​കു​ഴി, ജി​ല്ലാ പ്രോ​ജ​ക്റ്റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടി.​വി. സോ​മ​ൻ, എ​സ്എം​സി ചെ​യ​ർ​മാ​ൻ ഷി​ജോ ത​ങ്ക​ച്ച​ൻ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സൗ​മ്യ ഡാ​ർ​വി​ൻ, ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫി​സ​ർ എം.​എം. അ​ബ്ദു​ൾ സ​ലാം, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് മ​ച്ചാ​നി​ക്ക​ൽ, എ​സ്എം​സി വൈ​സ് ചെ​യ​ർ​മാ​ൻ ബി​നോ​യി ജോ​ർ​ജ്, എ​ച്ച്എ​സ്എ​സ് സീ​നി​യ​ർ അ​ധ്യാ​പ​ക​ൻ വി.​കെ. ആ​റ്റ്ലി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പി.​ടി. മി​നി, സ്‌​കൂ​ൾ ലീ​ഡ​ർ നി​യ ഫാ​ത്തി​മ സു​ബൈ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Idukki

അ​ന​ധി​കൃ​ത കെ​ട്ടി​ട പെ​ർ​മി​റ്റ് വി​ജി​ല​ൻ​സ് പ​രി​ശോ​ധ​നയിൽ നഗ​ര​സ​ഭ​യി​ൽ ക്ര​മ​ക്കേ​ട് കണ്ടെത്തി

തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യി​ൽ പു​തു​താ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ൾ​ക്ക് അ​ന​ധി​കൃ​ത​മാ​യി പെ​ർ​മി​റ്റ് ന​ൽ​കി​യെ​ന്ന പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി.

കെ​ട്ടി​ട​ങ്ങ​ൾ​ക്ക് കം​പ്ലീ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ൾ​പ്പ​ടെ ന​ൽ​കി​യ​തി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്നു​വെ​ന്നാ​ണ് വി​ജി​ല​ൻ​സി​ന്‍റെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വി​ജി​ല​ൻ​സ് സി​ഐ ജോ​ബി​ൻ ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ഗ​ര​സ​ഭ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ലും കെ​ട്ടി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഏ​താ​നും മാ​സം മു​ന്പ് കൈ​ക്കൂ​ലി​ക്കേ​സി​ൽ ന​ഗ​ര​സ​ഭ​യി​ലെ അ​സി. എ​ക്സി. എ​ൻ​ജി​നി​യ​റെ വി​ജി​ല​ൻ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ന​ഗ​ര​സ​ഭ​യി​ൽ കേ​ര​ള മു​നി​സി​പ്പാ​ലി​റ്റി ബി​ൽ​ഡിം​ഗ് റൂ​ൾ വ്യാ​പ​ക​മാ​യി ലം​ഘി​ക്കപ്പെ​ട്ടു​വെ​ന്ന പ​രാ​തി​ക​ൾ വി​ജി​ല​ൻ​സി​നു ല​ഭി​ച്ചി​രു​ന്നു. ഈ ​പ​രാ​തി​ക​ൾ പ​രി​ശോ​ധി​ക്കാ​നാ​ണ് വി​ജി​ല​ൻ​സ് സം​ഘം ഇ​ന്ന​ലെ തൊ​ടു​പു​ഴ ന​ഗ​ര​സ​ഭാ ഓ​ഫി​സി​ൽ എ​ത്തി​യ​ത്.

ഉ​ച്ച​വ​രെ ഓ​ഫി​സി​ലെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞ് ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ അ​ഞ്ചു കെ​ട്ടി​ട​ങ്ങ​ളും പ​രി​ശോ​ധി​ച്ചു. കം​പ്ലീ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് കി​ട്ടി​യ നാ​ലു കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണം​പോ​ലും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. കൂ​ടാ​തെ ഒ​രു കെ​ട്ടി​ടം റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി​യാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ക​ണ്ടെ​ത്തി.

ക്ര​മ​ക്കേ​ടു​ക​ൾ ആ​രാ​ണ് ന​ട​ത്തി​യ​തെ​ന്ന് ക​ണ്ടെ​ത്ത​ണ​മെ​ങ്കി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും അ​ടു​ത്ത ദി​വ​സ​വും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Idukki

പ​രി​ശോ​ധ​ന​യ്ക്കി​ടെ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ വാ​ഹ​നം ഇ​ടി​പ്പി​ച്ചു: ര​ണ്ടു പേ​ർ പി​ടി​യി​ൽ

തൊ​ടു​പു​ഴ: വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ല​ഹ​രി​ക്ക​ട​ത്ത് സം​ഘം ആ​ക്ര​മി​ച്ചു. സം​ഭ​വ​ത്തി​ൽ എ​ക്സൈ​സ് ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ര​ണ്ടു പേ​രെ തൊ​ടു​പു​ഴ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.

മു​വാ​റ്റു​പു​ഴ പു​ന്ന​മ​റ്റം കു​രി​ശി​ങ്ക​ൽ ടെ​ൻ​സ് (23), കു​മാ​ര​മം​ഗ​ലം മു​ത്താ​രം​കു​ന്ന് തു​രു​ത്തു​മാ​ലി​ൽ രോ​ഹി​ത് (22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ കു​മാ​ര​മം​ഗ​ലം പാ​റ​ഭാ​ഗ​ത്ത് മാ​ട്ടു​പാ​റ​യ്ക്കു സ​മീ​പം തൊ​ടു​പു​ഴ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ലി​ജോ ഉ​മ്മ​നും സം​ഘ​വും വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു സം​ഭ​വം.

പാ​റ ഭാ​ഗ​ത്തു​നി​ന്നു മൈ​ല​ക്കൊ​ന്പ് ഭാ​ഗ​ത്തേ​ക്കു വ​ന്ന ബൈ​ക്ക് പ​രി​ശോ​ധ​ന​യ്ക്കാ​യി കൈ ​കാ​ണി​ച്ച​പ്പോ​ൾ നി​റു​ത്താ​തെ ഇ​ൻ​സ്പെ​ക്ട​ർ ലി​ജോ ഉ​മ്മ​നെ ഇ​ടി​ച്ചു​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ലി​ജോ​യെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​തി​ക​ളി​ൽ​നി​ന്ന് ഏ​ഴു ഗ്രാം ​ക​ഞ്ചാ​വും എ​ക്സൈ​സ് സം​ഘം ക​ണ്ടെ​ടു​ത്തി​രു​ന്നു.

എ​ന്നാ​ൽ, ഇ​വ​രെ സ്റ്റേ​ഷ​ൻ​ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. ഇ​ൻ​സ്പെ​ക്ട​റെ ഇ​ടി​ച്ച ഇ​രു​വ​രും വാ​ഹ​ന​വു​മാ​യി മ​റി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​ക്കൊ​പ്പം ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഇ​ൻ​സ്പെ​ക്ട​ർ വി.​ആ​ർ. രാ​ജേ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ എ.​ആ​ർ. അ​രു​ണ്‍ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കേ​സെ​ടു​ത്ത​ശേ​ഷം ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ച പ്ര​തി​ക​ളെ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​റു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് തൊ​ടു​പു​ഴ പൊ​ലി​സ് പി​ന്നീ​ട് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ കാ​ലി​നു നീ​ർ​ക്കെ​ട്ടും ലി​ഗ്‌​മെ​ന്‍റി​ന് പ​രി​ക്കും പ​റ്റി​യ​താ​യും ത​ന്‍റെ ദേ​ഹ​ത്തേ​ക്കു പ്ര​തി​ക​ൾ ബൈ​ക്ക് ഇ​ടി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നെ​ന്നും എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ലി​ജോ ഉ​മ്മ​ൻ പ​റ​ഞ്ഞു. വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ൽ ബൈ​ക്ക് നി​ർ​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ത​ട​ഞ്ഞ​പ്പോ​ൾ സ്വാ​ഭാ​വി​ക​മാ​യി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​ക്കു പ​രി​ക്ക് പ​റ്റി​യ​താ​കാ​മെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ നി​ഗ​മ​നം.
ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ഇ​രു​വ​ർ​ക്കു​മെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തെ​ങ്കി​ലും മൊ​ഴി പ​രി​ശോ​ധി​ക്കു​മെ​ന്നും പൊ​ലി​സ് വ്യ​ക്ത​മാ​ക്കി. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Idukki

കേ​ര​ളോ​ത്സ​വ​ത്തി​ന് തു​ട​ക്കം

ഇ​ടു​ക്കി ബ്ലോ​ക്ക്

അ​റ​ക്കു​ളം: ഇ​ടു​ക്കി ബ്ലോ​ക്ക് കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷാ ഗോ​പി​നാ​ഥ് നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സ്റ്റീ​ഫ​ൻ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സ​ജി പി. ​ജോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ, സു​ബി കൂ​ന്ത​ളാ​യി​ൽ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി.​സി. മ​ണി​യ​മ്മ, പി.​എ. വേ​ലു​ക്കു​ട്ട​ൻ, ലി​സി സ​ന്തോ​ഷ്, അ​നു ഗോ​പി​നാ​ഥ്, സി.​ജെ. മേ​രി​ക്കു​ട്ടി, ജോ​യി​ന്‍റ് ബി​ഡി​ഒ ജ​യ​രാ​ജ് എം. ​നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തൊ​ടു​പു​ഴ ബ്ലോ​ക്ക്

തൊ​ടു​പു​ഴ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വം ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് അ​ൻ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് റ്റി​സി ജോ​ബ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ.​കെ. തോ​മ​സ്, ഷൈ​നി ഷാ​ജി, ജോ​സു​കു​ട്ടി ജോ​സ​ഫ്, ബ്ലോ​ക്ക് മെം​ബ​ർ ജോ​സി​ൽ സെ​ബാ​സ്റ്റ്യ​ൻ, ബി​ഡി​ഒ ടി.​ഇ. സി​യാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മു​ട്ട​ത്ത് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ല സ്റ്റീ​ഫ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Idukki

ഭാ​ര്യ​യെ ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി; ഇ​ത​രസം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ

മൂ​ന്നാ​ർ: ടൗ​ണി​ലെ സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ൽ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ ക​ഴു​ത്തു ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ആ​സാം ന​ഗോ​ൺ സ്വ​ദേ​ശി​നി​യാ​യ ക​വി​ത ബോ​റ (24) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഭ​ർ​ത്താ​വ് ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി ജെ​ഗേ​ശ്വ​ർ കു​മാ​ർ ദാ​സ് (30) അ​റ​സ്റ്റി​ലാ​യി. കെ​ഡി​എ​ച്ച്പി ക​മ്പ​നി പെ​രി​യ​വ​ര എ​സ്റ്റേ​റ്റി​ലെ ചോ​ല​മ​ല ഡി​വി​ഷ​നി​ൽ തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്നു ഇ​രു​വ​രും.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ഭാ​ര്യ മ​റ്റ് ആ​ളു​ക​ളു​മാ​യി ഇ​ട​പ​ഴ​കു​ന്ന​തി​ൽ സം​ശ​യ​മു​ണ്ടാ​യി​രു​ന്ന ഭ​ർ​ത്താ​വ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ കൃ​ത്യം ന​ട​ത്തി​യെ​ന്നാ​ണ് പൊ​ലി​സ് പ​റ​യു​ന്ന​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി മൂ​ന്നാ​ർ ടൗ​ണി​ലെ സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ൽ മു​റി​യെ​ടു​ത്ത ഇ​രു​വ​രും ത​മ്മി​ൽ രാ​ത്രി ത​ർ​ക്ക​മു​ണ്ടാ​യി. പി​ന്നാ​ലെ ഭ​ർ​ത്താ​വ് ക​ഴു​ത്തു​ഞെ​രി​ച്ച​തോ​ടെ ഭാ​ര്യ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി. ച​ല​ന​മ​റ്റ​തോ​ടെ ഭാ​ര്യ വി​ഷം ക​ഴി​ച്ചു​വെ​ന്നു പ​റ​ഞ്ഞ് യു​വാ​വ് സു​ഹൃ​ത്തി​നെ റി​സോ​ർ​ട്ടി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി. ഇ​രു​വ​രും ചേ​ർ​ന്നാ​ണ് യു​വ​തി​യെ മൂ​ന്നാ​റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.
പ​രി​ശോ​ധ​ന​യി​ൽ വി​ഷം ഉ​ള്ളി​ൽ ചെ​ന്നി​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തോ​ടെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വി​വ​രം പൊ​ലി​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ശ​രീ​ര​ത്തി​ൽ ബ​ല​പ്ര​യോ​ഗം ന​ട​ന്ന​തി​ന്‍റെ പാ​ടു​ക​ൾ കൂ​ടി ക​ണ്ട​തോ​ടെ പൊ​ലി​സ് ഭ​ർ​ത്താ​വി​നെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു. തു​ട​ർ​ന്നാ​ണ് ഇ​യാ​ൾ ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ വി​വ​രം പൊ​ലി​സി​നോ​ടു സ​മ്മ​തി​ച്ച​ത്. ര​ണ്ടു വ​ർ​ഷം മു​മ്പാ​യി​രു​ന്നു ഇ​രു​വ​രും ത​മ്മി​ലു​ള്ള വി​വാ​ഹം.

Idukki

മ​നു​ഷ്യ​ത്വം മ​രി​ക്കാ​ത്ത മ​ന​സു​ക​ൾ; അ​തു​ലി​ന് കൈ​ത്താ​ങ്ങാ​യി മ​ർ​ച്ച​ന്‍റ്സ് യൂ​ത്ത് വിം​ഗ്

ക​ട്ട​പ്പ​ന: അ​തു​ലി​ന്‍റെ ചി​കി​ത്സാ ആ​വ​ശ്യ​ത്തി​ന് ക​ട്ട​പ്പ​ന മ​ർ​ച്ച​ന്‍റ്സ് യൂ​ത്ത് വിം​ഗി​ന്‍റെ കൈ​ത്താ​ങ്ങ്. സം​ഘ​ട​ന സ​മാ​ഹ​രി​ച്ച 8.65 ല​ക്ഷം രൂ​പ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ജോ​യി വെ​ട്ടി​ക്കു​ഴി​ക്ക് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ഷി കു​ട്ട​ട കൈ​മ​റി.

ക​ട്ട​പ്പ​ന മു​ള​ക​ര​മേ​ട് അ​റ​യ്ക്ക​പ്പ​റ​മ്പി​ൽ അ​തു​ലി​ന് അ​ക്യൂ​ട്ട് മൈ​ലോ​യി​ഡ് ലു​ക്കീ​മി​യ എ​ന്ന ഗു​രു​ത​ര​രോ​ഗം ആ​റു മാ​സം മു​ൻ​പാ​ണ് ക​ണ്ടെ​ത്തി​യ​ത്. മ​ജ്ജ മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ മാ​ത്ര​മാ​ണ് അ​തു​ലി​ന് ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചു​വ​രാ​നു​ള്ള വ​ഴി. ഇ​തി​നാ​യി ചെ​ല​വ​ഴി​ക്കേ​ണ്ട​ത് 60 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ്.

ഇ​ത്ര ഭാ​രി​ച്ച തു​ക കു​ടും​ബ​ത്തി​ന് താ​ങ്ങാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ​യാ​ണ് സു​മ​ന​സു​ക​ൾ ഒ​ത്തു​ചേ​ർ​ന്ന് ധ​ന​സ​മാ​ഹ​ര​ണം തു​ട​ങ്ങി​യ​ത്. ക​ട്ട​പ്പ​ന മ​ർ​ച്ച​ന്‍റ്സ് യൂ​ത്ത് വിം​ഗ് അ​തു​ൽ സ​ഹാ​യ​നി​ധി എ​ന്ന പേ​രി​ൽ വി​വി​ധ സ്കൂ​ളു​ക​ളി​ൽ ബി​രി​യാ​ണി ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ചും വി​വി​ധ​യി​ട​ങ്ങ​ളി​ൽ​നി​ന്ന് ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി​യു​മാ​ണ് തു​ക ക​ണ്ടെ​ത്തി​യ​ത്. ബി​രി​യാ​ണി ച​ല​ഞ്ചി​ൽ സ​ഹാ​യി​ച്ച കു​ടും​ബ​ശ്രീ​ക്കും പ്ര​ത്യേ​ക ഉ​പ​ഹാ​രം കൈ​മാ​റി.

യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് അ​ജി​ത്ത് സു​കു​മാ​ര​ൻ അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ജോ​മോ​ൻ ജോ​സ്, ബൈ​ജു എ​ബ്രാ​ഹാം, സി​ജോ എ​വ​റ​സ്റ്റ്, അ​നി​ൽ പു​ന​ർ​ജ​നി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Idukki

ശാ​ന്തി​ഗി​രി​യി​ൽ ദേ​ശീ​യ മാ​നേ​ജ്മെ​ന്‍റ് ഫെ​സ്റ്റ്

വ​ഴി​ത്ത​ല: ശാ​ന്തി​ഗി​രി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദേ​ശീ​യ​ത​ല മാ​നേ​ജ്മെ​ന്‍റ് ഫെ​സ്റ്റ് -ഇം​പ​ൾ​സോ 6.0 ന​വീ​ന ആ​ശ​യ​ങ്ങ​ളു​ടെ സം​ഗ​മ​വേ​ദി​യാ​യി. വി​വി​ധ കോ​ള​ജു​ക​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത വൈ​വി​ധ്യ​മാ​ർ​ന്ന മ​ത്സ​ര​ങ്ങ​ളും ക​ലാ​പ​രി​പാ​ടി​ക​ളും ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്നു.

ശാ​ന്തി​ഗി​രി കോ​ള​ജ് ഓ​ഫ് ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജി​ൻ​സ് ജോ​ർ​ജ് ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ശാ​ന്തി​ഗി​രി ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് മാ​നേ​ജ​ർ ഫാ. ​ജോ​സ് കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ഷി​ന്‍റോ ജോ​സ​ഫ്, ഡ​യ​റ​ക്ട​ർ ഡോ. ​ജി​ൻ​സ് ജോ​ർ​ജ്, ഫാ​ക്ക​ൽ​റ്റി കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ലി​സ ജോ​സ്, ഡോ. ​നെ​ൽ​സ​ണ്‍ മാ​ത്യു, ഫാ.​ഡോ. ജി​ബു പി. ​ജോ​സ​ഫ്, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ ജീ​വ​ൻ ജോ​ബി, ലി​യ ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Idukki

നി​ര്‍​മ​ല​യു​ടെ ഷീ ​ക​ണ​ക്ട്‌​സ് സം​സ്ഥാ​ന​ത്തി​ന് മാ​തൃ​ക: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍

മൂ​വാ​റ്റു​പു​ഴ: നി​ര്‍​മ​ല കോ​ള​ജി​ന്‍റെ (ഓ​ട്ടോ​ണ​മ​സ്) ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന നി​ര്‍​മ​ല ഷീ ​ക​ണ​ക്ട്‌​സ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ നി​ര്‍​വ​ഹി​ച്ചു. സ്ത്രീ​ക​ളു​ടെ സാ​മ്പ​ത്തി​ക സ്വ​യം​പ​ര്യാ​പ്ത​ത ല​ക്ഷ്യ​മി​ട്ട് മൂ​വാ​റ്റു​പു​ഴ നി​ര്‍​മ​ല കോ​ള​ജ് ആ​രം​ഭി​ച്ച ഡി​ജി​റ്റ​ല്‍ സം​രം​ഭ​ക​ത്വ പ്ലാ​റ്റ്ഫോ​മാ​യ ഷീ ​ക​ണ​ക്ട്‌​സ് കേ​ര​ള​ത്തി​ന് മാ​തൃ​ക​യാ​ക്കാ​വു​ന്ന പ​ദ്ധ​തി​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സ്ത്രീ​ക​ളെ സം​രം​ഭ​ക​രാ​ക്കി മാ​റ്റു​ന്ന​തി​നും അ​വ​രു​ടെ സം​രം​ഭ​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​വും സാ​മ്പ​ത്തി​ക-​വി​പ​ണ​ന പി​ന്തു​ണ​യും ല​ഭ്യ​മാ​ക്കു​ന്ന​തി​നും ഈ ​പ്ലാ​റ്റ്ഫോം സ​ഹാ​യ​ക​മാ​കും. നി​ക്ഷേ​പ​ത്തി​നും സം​രം​ഭം തു​ട​ങ്ങു​ന്ന​തി​നു​മാ​യി ഇ​പ്പോ​ള്‍ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന അ​പേ​ക്ഷ​ക​രി​ലും പ്ര​തി​നി​ധി​ക​ളി​ലും നി​ര​വ​ധി സ്ത്രീ​ക​ളു​ണ്ട്. നി​ര്‍​മ​ല കോ​ള​ജ് മു​ന്നോ​ട്ടു​വ​ച്ച ഈ ​മാ​തൃ​ക കേ​ര​ളം ഒ​ന്ന​ട​ങ്കം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

മൂ​ന്നു മു​ത​ല്‍ അ​ഞ്ച് വ​രെ ന​ട​ക്കു​ന്ന നി​ര്‍​മ​ല ലി​റ്റ​റേ​ച്ച​ര്‍ ഫെ​സ്റ്റി​വ​ല്‍ എ​ന്‍ മൊ​ഴി​യു​ടെ ലോ​ഗോ പ്ര​കാ​ശ​ന​വും ച​ട​ങ്ങി​ല്‍ മു​ഖ്യ​മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു. ഷീ ​ക​ണ​ക്ട്‌​സി​ന്‍റെ ലോ​ഗോ​യും പ്ര​കാ​ശ​നം ചെ​യ്തു. വ​നി​താ സം​രം​ഭ​ക​രെ ആ​ദ​രി​ക്ക​ലും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്നു. കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ല​ച്ചി​ത്ര​താ​രം ആ​ശാ ശ​ര​ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ഡോ. ജെ​സ്റ്റി​ന്‍ കെ. ​കു​ര്യാ​ക്കോ​സ്, ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി, എം​എ​ല്‍​എ​മാ​രാ​യ മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍, ഷി​ബു തെ​ക്കും​പു​റം, ഡോ. ​നി​ബു തോം​സ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Idukki

കൊ​ന്ന​ത്ത​ടി-​വെ​ള്ള​ത്തൂ​വ​ല്‍ റോ​ഡ് നി​ര്‍​മാ​ണം ഇ​ഴ​യു​ന്നു

കൊ​ന്ന​ത്ത​ടി: കൊ​ന്ന​ത്ത​ടി-​വെ​ള്ള​ത്തൂ​വ​ല്‍ റോ​ഡി​ന്‍റെ നി​ര്‍​മാ​ണം മ​ന്ദ​ഗ​തി​യി​ല്‍. നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ അ​ഭാ​വ​മാ​ണ് റോ​ഡി​ന്‍റെ നി​ര്‍​മാ​ണം ഇ​ഴ​ഞ്ഞു​നീ​ങ്ങാ​ന്‍ കാ​ര​ണം. റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി, ക​ലു​ങ്ക് എ​ന്നി​വ നി​ര്‍​മി​ക്കു​ന്ന​തി​ന് പാ​റ​ക്ക​ല്ലി​ന്‍റെ അ​ഭാ​വം ത​ട​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

പ്രാ​ദേ​ശി​ക​മാ​യി പാ​റ​ക്ക​ല്ല് ല​ഭ്യ​മാ​ക്കു​ന്ന​തി​നു നി​രോ​ധ​നം പി​ന്‍​വ​ലി​ക്ക​ണം. ഇ​ക്കാ​ര്യ​ത്തി​ല്‍ ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളും എം​എ​ല്‍​എ​യും മു​ന്‍​കൈ​യെ​ടു​ക്ക​ണ​മെ​ന്നു നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

 

 

Idukki

ജി​ല്ല​യി​ലെ ബാ​ങ്ക് നി​ക്ഷേ​പം: 670 കോ​ടി​യു​ടെ വ​ര്‍​ധ​ന

തൊ​ടു​പു​ഴ: ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ലെ ര​ണ്ടാം പാ​ദ​ത്തി​ല്‍ ജി​ല്ല​യി​ലെ ബാ​ങ്കു​ക​ളു​ടെ ആ​കെ നി​ക്ഷേ​പം 18,435 കോ​ടി​യാ​യി ഉ​യ​ര്‍​ന്ന​താ​യി ജി​ല്ലാ​ത​ല ബാ​ങ്കിം​ഗ് സ​മി​തി അ​വ​ലോ​ക​ന യോ​ഗം. ഒ​ന്നാം പാ​ദ​ത്തി​ലെ 17,765 കോ​ടി​യി​ല്‍​നി​ന്ന് 670 കോ​ടി​യു​ടെ വ​ര്‍​ധ​ന​വാ​ണു​ണ്ടാ​യ​ത്. ഇ​തേ കാ​ല​യ​ള​വി​ല്‍ ബാ​ങ്കു​ക​ള്‍ ന​ല്‍​കി​യ മൊ​ത്തം വാ​യ്പ​ക​ള്‍ 19,487 കോ​ടി രൂ​പ​യി​ല്‍​നി​ന്ന് 20,365 കോ​ടി രൂ​പ​യാ​യി ഉ​യ​ര്‍​ന്ന​താ​യും യോ​ഗം വി​ല​യി​രു​ത്തി. ജി​ല്ല​യി​ലെ വാ​യ്പാ​നി​ക്ഷേ​പ അ​നു​പാ​തം ജൂ​ണ്‍ പാ​ദ​ത്തി​ലെ 109.7 ശ​ത​മാ​ന​ത്തി​ല്‍​നി​ന്ന് 110 ശ​ത​മാ​ന​മാ​യി വ​ര്‍​ധി​ച്ചു. റി​സ​ര്‍​വ് ബാ​ങ്ക് നി​ശ്ച​യി​ച്ചി​ട്ടു​ള്ള 60 ശ​ത​മാ​നം പ​രി​ധി​യേ​ക്കാ​ള്‍ വ​ള​രെ ഉ​യ​ര്‍​ന്ന നേ​ട്ട​മാ​ണി​ത്. ഈ ​സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ 16,464 കോ​ടി​യു​ടെ വാ​യ്പ​ക​ള്‍ വി​ത​ര​ണം ചെ​യ്യാ​നാ​ണ് ജി​ല്ലാ ക്രെ​ഡി​റ്റ് പ്ലാ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. സെ​പ്റ്റം​ബ​ര്‍ പാ​ദം അ​വ​സാ​നി​ക്കു​മ്പോ​ള്‍ ഇ​തി​ന്‍റെ 56.1 ശ​ത​മാ​ന​മാ​യ 9,230 കോ​ടി വി​ത​ര​ണം ചെ​യ്തു.
സാ​മൂ​ഹി​ക സു​ര​ക്ഷാ പ​ദ്ധ​തി​ക​ളു​ടെ പ്ര​യോ​ജ​നം അ​ര്‍​ഹ​രാ​യ മു​ഴു​വ​ന്‍ ആ​ളു​ക​ളി​ലേ​ക്കും എ​ത്തി​ക്കു​ന്ന​തി​നാ​യി സാ​മ്പ​ത്തി​ക ഉ​ള്‍​പ്പെ​ടു​ത്ത​ല്‍ ഡ്രൈ​വ് ഊ​ര്‍​ജി​ത​മാ​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ര്‍​ഡി​ഒ എ​സ്. ശ്രീ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഷീ​ല സ്റ്റീ​ഫ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് അ​ന്‍​ഷാ​ദ്, തി​രു​വ​ന​ന്ത​പു​രം ആ​ര്‍​ബി​ഐ എ​ല്‍​ഡി​ഒ എ​ന്‍.​എ​സ്. അ​മ​ല്‍, ന​ബാ​ര്‍​ഡ് ജി​ല്ലാ വി​ക​സ​ന മാ​നേ​ജ​ര്‍ എം.​എ​സ്. അ​രു​ണ്‍, ജി​ല്ലാ ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ര്‍ വ​ര്‍​ഗീ​സ് എം. ​മാ​ത്യു, ആ​ര്‍​എ​സ്ഇ​ടി​ഐ ഡ​യ​റ​ക്‌​ട​ര്‍ എം. ​നി​ജാ​സ്, ലീ​ഡ് ബാ​ങ്ക് ഡെ​പ്യൂ​ട്ടി മാ​നേ​ജ​ര്‍ എം. ​കു​ര്യ​ച്ച​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Idukki

വി​ജ​യ​ത്തി​ള​ക്ക​ത്തി​ല്‍ നെ​ടി​യ​കാ​ട് ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ യു​പി സ്‌​കൂ​ള്‍

ക​രി​ങ്കു​ന്നം: ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച് നെ​ടി​യ​കാ​ട് ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ യു​പി സ്‌​കൂ​ള്‍. യു​പി ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ ഓ​വ​റോ​ള്‍ കി​രീ​ടം നേ​ടി​യ സ്‌​കൂ​ള്‍, എ​ല്‍​പി ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ ഫ​സ്റ്റ് റ​ണ്ണേ​ഴ്‌​സ് അ​പ്പും യു​പി സം​സ്‌​കൃ​ത ക​ലോ​ത്സ​വ​ത്തി​ല്‍ തേ​ര്‍​ഡ് റ​ണ്ണേ​ഴ്‌​സ് അ​പ്പും ക​ര​സ്ഥ​മാ​ക്കി.

അ​ധ്യാ​പ​ക​രു​ടെ ചി​ട്ട​യാ​യ പ​രി​ശീ​ല​ന​വും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ഠി​നാ​ധ്വാ​ന​വും ര​ക്ഷി​താ​ക്ക​ളു​ടെ പി​ന്തു​ണ​യു​മാ​ണ് മി​ക​ച്ച വി​ജ​യ​ത്തി​നു പി​ന്നി​ലെ​ന്ന് മാ​നേ​ജ​ര്‍ ഫാ. ​ജോ​സ​ഫ് നി​ര​വ​ത്ത്, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ മി​നി​റ്റ പി. ​കാ​വാ​ട്ട് എ​ന്നി​വ​ര്‍ പ​റ​ഞ്ഞു. ക​ലാ​പ്ര​തി​ഭ​ക​ളെ വ​ള​ര്‍​ത്തി​യെ​ടു​ക്കു​ന്ന​തി​നും അ​വ​രു​ടെ ക​ഴി​വു​ക​ള്‍​ക്കു മി​ക​ച്ച വേ​ദി​യൊ​രു​ക്കു​ന്ന​തി​നും സ്‌​കൂ​ള്‍ ന​ല്‍​കു​ന്ന പ്രോ​ത്സാ​ഹ​ന​ത്തി​ന്‍റെ നേ​ര്‍​ക്കാ​ഴ്ച​യാ​ണ് ഈ ​നേ​ട്ടം.

വി​ജ​യി​ക​ളാ​യ വി​ദ്യാ​ര്‍​ഥി​ക​ളെയും പ​രി​ശീ​ല​നം ന​ല്‍​കി​യ അ​ധ്യാ​പ​ക​രെയും സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്‍റും പി​ടി​എ​യും അ​ഭി​ന​ന്ദി​ച്ചു.

Idukki

ക​ലാ​ക​വ​ചം ശി​ല്പ​ശാ​ല ന​ട​ത്തി

മു​ത​ല​ക്കോ​ടം: സേ​ക്രഡ് ഹാ​ര്‍​ട്ട് ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ല്‍ സ്പി​ക്മാ​കെ, പൊ​ലി​സ്, എ​ക്‌​സൈ​സ്, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ സ​ന്ദേ​ശ​വു​മാ​യി ക​ലാ​ക​വ​ചം ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ ഷെ​ല്‍​ബി​മോ​ള്‍ പ​യ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തൊ​ടു​പു​ഴ എ​സ്‌​ഐ എ​ഡി​സ​ണ്‍ മാ​ത്യു ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ജി.​ആ​ര്‍. ഷാ​ജി, ജി​ല്‍​സ​ണ്‍ പീ​റ്റ​ര്‍, ജെ​ബി​ന്‍ ജോ​സ് ജോ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ന​ര്‍​ത്ത​കി ര​ശ്മി ചൊ​വ​ല്ലൂ​ര്‍ നൃ​ത്ത​മ​വ​ത​രി​പ്പി​ച്ചു.

Idukki

വാ​ഗ​മ​ണ്ണി​ൽ നാ​ട്ടു​കാ​രും റി​സോ​ർ​ട്ട് ഉ​ട​മ​യും ത​മ്മി​ൽ ഭൂ​മി ത​ർ​ക്കം

ഉ​പ്പു​ത​റ: വാ​ഗ​മ​ൺ കൈ​ത​പ്പ​താ​ലി​ൽ സ​ർ​വേ ന​മ്പ​ർ 751ൽ ​ഉ​ൾ​പ്പെ​ട്ട സ്ഥ​ല​ത്തെ​ച്ചൊ​ല്ലി നാ​ട്ടു​കാ​രും റി​സോ​ർ​ട്ട് ഉ​ട​മ​യും ത​മ്മി​ലു​ള്ള ത​ർ​ക്കം രൂ​ക്ഷ​മാ​യി. ഇ​തേ​ത്തു​ട​ർ​ന്ന് റ​വ​ന്യു അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. വ്യൂ ​പോ​യി​ന്‍റ് ഉ​ൾ​പ്പടെ​യു​ള്ള ഭൂ​മി ത​ങ്ങ​ളു​ടേ​തെ​ന്നാ​ണ് റി​സോ​ർ​ട്ട് ഉ​ട​മ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ഇ​ത് റ​വ​ന്യു ഭൂ​മി​യാ​ണെ​ന്ന വി​വ​ര​വ​കാ​ശ രേ​ഖ​യു​മാ​യാ​ണ് നാ​ട്ടു​കാ​ർ ഈ ​വാ​ദ​ത്തി​നെ​തി​രേ നി​ൽ​ക്കു​ന്ന​ത്. വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ദൗ​ത്യ​സേ​ന കൈ​യേ​റ്റ​ക്കാ​രി​ൽ​നി​ന്നു തി​രി​ച്ചു​പി​ടി​ച്ച് ബോ​ർ​ഡ് സ്ഥാ​പി​ച്ച ഭൂ​മി​യാ​ണി​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ വാ​ദം.

നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്

വി​ല്ലേ​ജി​ൽ​നി​ന്നെ​ടു​ത്ത പ്ലാ​ൻ, സ്കെ​ച്ച്, വി​വ​രാ​വ​കാ​ശ രേ​ഖ​ക​ൾ എ​ന്നി​വ കൈ​വ​ശ​മു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു. മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തു ത​ട​യാ​ൻ പ​ഞ്ചാ​യ​ത്ത് ഇ​വി​ടെ കാ​മ​റ സ്ഥാ​പി​ച്ചി​രു​ന്നു​വെ​ന്നും സ്വ​കാ​ര്യ ഭൂ​മി​യെ​ങ്കി​ൽ എ​ങ്ങ​നെ പ​ഞ്ചാ​യ​ത്ത് കാ​മ​റ സ്ഥാ​പി​ക്കു​മെ​ന്നു​മാ​ണ് ഇ​വ​രു​ടെ ചോ​ദ്യം. ഏ​താ​നും മാ​സ​ങ്ങ​ളാ​യി ഈ ​കാ​മ​റ കാ​ണാ​നി​ല്ല.

പ​രി​ശോ​ധ​ന​യും ധാ​ര​ണ​യും

രേ​ഖ​ക​ൾ കൈ​വ​ശ​മു​ണ്ടെ​ന്നും ക​ര​മ​ട​യ്ക്കു​ന്നു​ണ്ടെ​ന്നു​മാ​ണ് റി​സോ​ർ​ട്ട് ഉ​ട​മ​യു​ടെ വാ​ദം. എ​ന്നാ​ൽ റ​വ​ന്യു ഭൂ​മി ഏ​തെ​ന്നു വ്യ​ക്ത​മാ​ക്കാ​ൻ ക​ഴി​യാ​തെ അ​ധി​കാ​രി​ക​ൾ നോ​ക്കു​കു​ത്തി​യാ​യെ​ന്നു നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.
വാ​ഗ​മ​ണ്ണി​ൽ നി​ര​വ​ധി ഭൂ​മി കൈ​യേ​റ്റ​ങ്ങ​ൾ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Idukki

അ​സൗ​ക​ര്യ​ങ്ങ​ളി​ൽ വീ​ർ​പ്പു​മു​ട്ടി തേ​ക്ക​ടി; ടൂ​റി​സ​ത്തി​ന് തി​രി​ച്ച​ടി

കു​മ​ളി: വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​യും നി​സം​ഗ​ത​യും തേ​ക്ക​ടി​യി​ലെ ടൂ​റി​സ​ത്തി​നു വ​ലി​യ തി​രി​ച്ച​ടി​യാ​കു​ന്നു. ബോ​ട്ടു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ യ​ഥാ​സ​മ​യം ന​ട​ത്തു​ന്ന​തി​നോ സ​ഞ്ചാ​രി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നോ ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​ദ്ധി​ക്കാ​റി​ല്ല.

തി​ര​ക്ക് അ​ധി​ക​മു​ള്ള ദി​വ​സ​ങ്ങ​ളി​ൽ തേ​ക്ക​ടി​യി​ൽ എ​ത്തു​ന്ന വി​ദേ​ശി​ക​ൾ ഉ​ൾ​പ്പടെ​യു​ള്ള സ​ഞ്ചാ​രി​ക​ൾ അ​സൗ​ക​ര്യ​ങ്ങ​ളാ​ൽ വീ​ർ​പ്പു​മു​ട്ടു​ക​യാ​ണ്. ബോ​ട്ട് ലാ​ന്‍ഡിംഗി​ലോ, ആ​ന​വ​ച്ചാ​ൽ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ലെ വൃ​ത്തി​യാ​യ ശു​ചി​മു​റി സം​വി​ധാ​നം പോ​ലു​മി​ല്ല. തി​ര​ക്കേ​റു​ന്ന സ​മ​യ​ങ്ങ​ളി​ൽ ബോ​ട്ട് സ​ർ​വീ​സു​ക​ൾ മു​ട​ങ്ങാ​തെ ന​ട​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ​പോ​ലും അ​ധി​കൃ​ത​ർ​ക്കു ക​ഴി​യു​ന്നി​ല്ല.

പൂ​ജാ അ​വ​ധി മു​ത​ലാ​ണ് തേ​ക്ക​ടി​യി​ൽ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കേ​റു​ന്ന​ത്. ജ​നു​വ​രി വ​രെ ഈ ​തി​ര​ക്ക് തു​ട​രാ​റു​ണ്ട്. തേ​ക്ക​ടി ത​ടാ​ക​ത്തി​ലൂ​ടെ​യു​ള്ള സ​ഞ്ചാ​ര​മാ​ണ് തേ​ക്ക​ടി​യി​ൽ എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ പ്ര​ധാ​ന​മാ​യും ആ​ഗ്ര​ഹി​ക്കു​ന്ന​ത്. എ​ന്നാ​ൽ ജ​ലാ​ശ​യ​ത്തി​ലൂ​ടെ​യു​ള്ള ബോ​ട്ട് യാ​ത്ര​യ്ക്ക് ടി​ക്ക​റ്റ് ല​ഭി​ക്കാ​തെ ആ​യി​ര​ക്ക​ണ​ക്കി​നു സ​ഞ്ചാ​രി​ക​ളാ​ണ് നി​രാ​ശ​രാ​യി മ​ട​ങ്ങു​ന്ന​ത്. ഇ​തു​മൂ​ലം വ​നം, ടൂ​റി​സം വ​കു​പ്പു​ക​ൾ​ക്ക് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് സം​ഭ​വി​ക്കു​ന്ന​ത്.

കെ​ടി​ഡി​സി, വ​നം വ​കു​പ്പു​ക​ളാ​ണ് തേ​ക്ക​ടി​യി​ൽ ബോ​ട്ടിം​ഗ് ന​ട​ന്നു​ന്ന​ത്. ബോ​ട്ടു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ കൃ​ത്യ​മാ​യി ന​ട​ത്താ​ത്ത​തി​നാ​ൽ എ​ല്ലാ സീ​സ​ണി​ലും ഒ​ന്നോ ര​ണ്ടോ ബോ​ട്ടു​ക​ൾ സ​ർ​വീ​സ് ന​ട​ത്താ​തെ കി​ട​ക്കും. ‌‌അ​ടു​ത്തി​ടെ വ​രെ കെ​ടി​ഡി​സി​യു​ടെ ഒ​രു ബോ​ട്ട് ക​ര​യി​ലാ​യി​രു​ന്നു. ഇ​ത് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി സ​ർ​വീ​സ് തു​ട​ങ്ങി​യ​പ്പോ​ൾ വ​നം​വ​കു​പ്പി​ന്‍റെ ബോ​ട്ട് ക​ര​യ്ക്കാ​യി. ഒ​രു മാ​സം ക​ഴി​ഞ്ഞി​ട്ടും ഈ ​ബോ​ട്ട് സ​ർ​വീ​സ് ആ​രം​ഭി​ച്ചി​ട്ടി​ല്ല.

Idukki

നാ​ടി​ന്‍റെ വ​ള​ർ​ച്ച​യി​ൽ സെ​ന്‍റ് ജോ​ൺ ഓ​ഫ് ഗോ​ഡി​ന്‍റെ പ​ങ്ക് വ​ലു​ത്: എം​പി

ക​ട്ട​പ്പ​ന: നാ​ടി​ന്‍റെ വ​ള​ർ​ച്ച​യി​ൽ സെ​ന്‍റ് ജോ​ൺ ഓ​ഫ് ഗോ​ഡ് സ​ന്യാ​സ സ​മൂ​ഹ​ത്തി​ന്‍റെ പ​ങ്ക് വ​ലു​താ​ണെ​ന്നു ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി. ക​ട്ട​പ്പ​ന പ്ര​തീ​ക്ഷാ​ഭ​വ​ൻ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സെ​ന്‍റ് ജോ​ൺ​സ് ഹോ​സ്പി​റ്റ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​സ് പു​ളി​ക്ക​ൽ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

പ്ര​തീ​ക്ഷാ​ഭ​വ​ൻ ചാ​പ്പ​ലി​ൽ മാ​ർ ജോ​സ് പു​ളി​ക്ക​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യ​ത്.

ഹൈ​റേ​ഞ്ചി​ന്‍റെ വ​ല്യ​ച്ച​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന ദൈ​വ​ദാ​സ​ൻ ബ്ര​ദ​ർ ഫോ​ർ​ത്തു​നാ​ത്തൂ​സ് താ​ൻ​ഹോ​യ്സ​റി​ന്‍റെ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തി​ൽ 1976ൽ ​ക​ട്ട​പ്പ​ന​യി​ൽ ആ​രം​ഭി​ച്ച സെ​ന്‍റ് ജോ​ൺ ഓ​ഫ് ഗോ​ഡ് പ്ര​തീ​ക്ഷാ​ഭ​വ​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് ആ​ഘോ​ഷി​ക്കു​ന്ന​ത്. യോ​ഗ​ത്തി​ൽ പ്ര​തീ​ക്ഷാ​ഭ​വ​ന്‍റെ വെ​ബ്സൈ​റ്റ് ലോ​ഞ്ച് ചെ​യ്തു. അ​ന്തേ​വാ​സി​ക​ളെ​യും സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം ന​ൽ​കി​യ​വ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. പ്ര​തീ​ക്ഷാ​ഭ​വ​ൻ ഡ​യ​റ​ക്‌​ട​ർ ബ്ര​ദ​ർ ആ​രോ​ഗ്യ​രാ​ജ്, സെ​ന്‍റ് തോ​മ​സ് പ്രൊ​വി​ൻ​സ് ഇ​ന്ത്യ പ്രൊ​വി​ൻ​ഷ്യ​ൽ ബ്ര​ദ​ർ വി​ൻ​സെ​ന്‍റ് കൊ​ച്ചാം​കു​ന്നേ​ൽ, ക​ട്ട​പ്പ​ന മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ജോ​യി വെ​ട്ടി​ക്കു​ഴി, സി​സ്റ്റേ​ഴ്സ് ഓ​ഫ് ചാ​രി​റ്റി ഓ​ഫ് സെ​ന്‍റ് ജോ​ൺ ഓ​ഫ് ഗോ​ഡ് സു​പ്പീ​രി​യ​ർ ജ​ന​റ​ൽ സി​സ്റ്റ​ർ നി​ർ​മ​ല കു​ര്യാ​ക്കോ​സ്, പ്ര​തീ​ക്ഷാ​ഭ​വ​ൻ മു​ൻ ഡ​യ​റ​ക്‌​ട​ർ ബ്ര​ദ​ർ ജോ​സ് മാ​ത്യു, സെ​ന്‍റ് ജോ​ൺ​സ് ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്‌​ട​ർ ബ്ര​ദ​ർ ബൈ​ജു വാ​ലു​പ​റ​മ്പി​ൽ, സെ​ന്‍റ് ജോ​ൺ ഓ​ഫ് ഗോ​ഡ് പ്ര​തീ​ക്ഷാ​ഭ​വ​ൻ ഫോ​ർ വു​മ​ൺ ഇ​ൻ ചാ​ർ​ജ് സി​സ്റ്റ​ർ ലി​സ് മ​രി​യ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

സെ​ന്‍റ് ജോ​ൺ​സ് കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​യ​ർ ഡാ​ൻ​സും ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Idukki

ഇ​ട​ക്കു​ന്നം മേ​രി​മാ​താ പ​ബ്ലി​ക് സ്കൂ​ള്‍ ര​ജ​ത​ജൂ​ബി​ലി നി​റ​വി​ല്‍

കാ​ഞ്ഞി​ര​പ്പ​ള്ളി: വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് വി​ജ​യ​ക​ര​മാ​യ 25 വ​ര്‍​ഷ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ന്ന ഇ​ട​ക്കു​ന്നം മേ​രി​മാ​താ പ​ബ്ലി​ക് സ്കൂ​ള്‍ ര​ജ​ത​ജൂ​ബി​ലി നി​റ​വി​ല്‍. ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം 26ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ജ​ല​വി​ഭ​വ മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ അ​മ​ല കി​ട​ങ്ങ​ത്താ​ഴെ എ​സ്എ​ബി​എ​സ് ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. എം.​ജെ. സെ​ബാ​സ്റ്റ്യ​ന്‍ എം​എ​ല്‍​എ സി​ല്‍​വ​ര്‍ ജൂ​ബി​ലി മാ​ഗ​സി​ന്‍ പ്ര​കാ​ശ​നം ചെ​യ്യും. സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ൽ, വേ​ളാ​ങ്ക​ണ്ണി മാ​താ പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് പു​ല്‍​ത​കി​ടി​യേ​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. ഷ​മീ​ര്‍, മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ലി​റ്റി​ല്‍ റോ​സ് എ​സ്എ​ബി​എ​സ്, പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ർ റോ​സ്മി​ന്‍ എ​സ്എ​ബി​എ​സ്, പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​മ്മ വ​ര്‍​ഗീ​സ്, പ​ഞ്ചാ​യ​ത്തം​ഗം സു​മി​ന അ​ലി​യാ​ര്‍, ജൂ​ബി​ലി ക​ണ്‍​വീ​ന​ര്‍ സാ​ജ​ന്‍ കു​ന്ന​ത്ത്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജോ​ജി തോ​മ​സ്, മു​ന്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ബോ​ച്ച​ന്‍ മു​ള​ങ്ങാ​ശേ​രി​ല്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പാ​ര്‍​വ​തി കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. അ​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ളാ​യ ലി​ഡി​യ എ​ലി​സ​ബ​ത്ത് ജോ​ര്‍​ജ്, മ​ഞ്ജു മേ​രി ചെ​റി​യാ​ന്‍, ലെ​സ്‌ലി പി. ​ജോ​സ​ഫ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും. ജൂ​ബി​ലി സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കൗ​ശി​ക് ബാ​ബു​വി​ന്‍റെ സ്റ്റേ​ജ് ഷോ​യും ഉ​ണ്ടാ​യി​രി​ക്കും.

2002ല്‍ ​കേ​വ​ലം 108 വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ആ​രം​ഭി​ച്ച വി​ദ്യാ​ല​യം ഇ​ന്ന് ആ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളും അ​റു​പ​തോ​ളം അ​ധ്യാ​പ​ക - അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​രു​മു​ള്ള വ​ലി​യൊ​രു വി​ദ്യാ​ഭ്യാ​സ കു​ടും​ബ​മാ​യി വ​ള​ര്‍​ന്നി​രി​ക്കു​ന്നു. എ​സ്എ​ബി​എ​സ് സ​ന്യാ​സി​നീ സ​മൂ​ഹ​ത്തി​ന്‍റെ സ്ഥാ​പ​ക​നാ​യ ധ​ന്യ​ന്‍ മാ​ര്‍ തോ​മ​സ് കു​ര്യാ​ള​ശേ​രി പി​താ​വി​ന്‍റെ ദ​ര്‍​ശ​ന​ത്തി​ലും മൂ​ല്യ​ങ്ങ​ളി​ലും അ​ടി​യു​റ​ച്ചാ​ണ് സ്കൂ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. അ​ക്കാ​ദ​മി​ക മി​ക​വി​നൊ​പ്പം ധാ​ര്‍​മി​ക​വും ആ​ത്മീ​യ​വു​മാ​യ മൂ​ല്യ​ങ്ങ​ള്‍ വ​ള​ര്‍​ത്തു​ന്ന​തി​നും സ​മ​ഗ്ര വ്യ​ക്തി​ത്വ വി​ക​സ​ന​ത്തി​നു​മാ​ണ് സ്ഥാ​പ​നം മു​ന്‍​തൂ​ക്കം ന​ല്‍​കു​ന്ന​ത്. 2012ല്‍​കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ എ​ന്‍​ഒ​സി​യും സി​ബി​എ​സ്ഇ അ​ഫി​ലി​യേ​ഷ​നും നേ​ടി​യ സ്കൂ​ള്‍, 2013ല്‍ ​സീ​നി​യ​ര്‍ സെ​ക്ക​ൻ​ഡ​റി ത​ല​ത്തി​ലേ​ക്ക് ഉ​യ​ര്‍​ന്നു.

ക​ഴി​ഞ്ഞ വ​ര്‍​ഷം മു​ന്‍ ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍​ക്കു തു​ട​ക്കം​കു​റി​ച്ചു. ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ര​ജ​ത ഹ​രി​തം 25, ഇ​ന്‍റർ സ്കൂ​ള്‍ ക്വി​സ്, ഫു​ട്ബോ​ള്‍, ചെ​സ് മ​ത്സ​ര​ങ്ങ​ള്‍, പൂ​ര്‍​വ വി​ദ്യാ​ർ​ഥി-​അ​ധ്യാ​പ​ക സം​ഗ​മം എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. കൂ​ടാ​തെ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​രു വ്യ​ക്തി​ക്ക് കി​യോ​സ്ക് ന​ല്‍​കു​ക​യും ചെ​യ്തു.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ർ റോ​സ്മി​ന്‍ എ​സ്എ​ബി​എ​സ്, ജൂ​ബി​ലി ക​ണ്‍​വീ​ന​ര്‍ സാ​ജ​ന്‍ കു​ന്ന​ത്ത്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജോ​ജി തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Idukki

സി​ബി കെ.​ ജോ​ര്‍​ജി​ന് ഗു​രു​ശ്രേ​ഷ്ഠ പു​ര​സ്‌​കാ​രം

തൊ​ടു​പു​ഴ: അ​ഖി​ലേ​ന്ത്യാ അ​വാ​ര്‍​ഡി ടീ​ച്ചേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍റെ ഗു​രു​ശ്രേ​ഷ്ഠ പു​ര​സ്‌​കാ​ര​ത്തി​ന് കു​ട​യ​ത്തൂ​ര്‍ ജി​എ​ന്‍​എ​ല്‍​പി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ന്‍ സി​ബി കെ. ​ജോ​ര്‍​ജി​നെ തെ​ര​ഞ്ഞെ​ടു​ത്തു. പാ​ഠ്യ, പാ​ഠ്യാ​നു​ബ​ന്ധ മേ​ഖ​ല​ക​ളി​ലെ​യും സാ​മൂ​ഹ്യ, സാം​സ്‌​കാ​രി​ക വൈ​ജ്ഞാ​നി​ക രം​ഗ​ങ്ങ​ളി​ലെ​യും മി​ക​വ് പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ര്‍​ഡ് . 2004ല്‍ ​പാ​ലാ കോ​ര്‍​പ​റേ​റ്റി​ലും 2006ല്‍ ​ഗ​വ. സ​ര്‍​വീ​സി​ലും അ​ധ്യാ​പ​ക​നാ​യി ചേ​ര്‍​ന്നു. എം​ജി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍​നി​ന്ന് കൗ​ണ്‍​സലിം​ഗി​ല്‍ ഡി​പ്ലോ​മ​യും ഇ​ഗ്‌​നോ​യി​ല്‍​നി​ന്നു മാ​സ്റ്റ​ര്‍ ബി​രു​ദ​വും നേ​ടി.

ബം​ഗ​ളൂ​രു അ​ലി​യ​ന്‍​സ് യൂ​ണി​വ​ഴ്‌​സി​റ്റി​യി​ല്‍​നി​ന്നു സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സും പാ​സാ​യി​ട്ടു​ണ്ട്. ഡി​സി​എ​ല്‍ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ്, സം​സ്ഥാ​ന അ​ധ്യാ​പ​ക പ​രി​ശീ​ല​ക​ന്‍, കെ​പി​എ​സ്ടി​എ സം​സ്ഥാ​ന റി​സോ​ഴ്‌​സ് ടീ​ച്ചേ​ഴ്‌​സ് സെ​ല്‍ ചെ​യ​ര്‍​മാ​ന്‍, ഗി​ഫ്റ്റ​ഡ് ചി​ല്‍​ഡ്ര​ന്‍ പ്രോ​ഗ്രാം വി​ദ്യാ​രം​ഗം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം, ജി​എ​സ്ടി ഡ​ബ്ല്യു​ഒ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് , ജി​ല്ലാ ഗ​വ. സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്‌​സ് സൊ​സൈ​റ്റി ഡ​യ​റ​ക്‌​ട​ര്‍ ബോ​ര്‍​ഡം​ഗം തു​ട​ങ്ങി​യ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

ദീ​പി​ക ജൈ​വ ന​ന്മ സം​സ്ഥാ​ന പു​ര​സ്‌​കാ​രം, മി​ക​ച്ച ജൈ​വ കൃ​ഷി അ​ധ്യാ​പ​ക അ​വാ​ര്‍​ഡ് എ​ന്നി​വ ല​ഭി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ സു​മ ട്ര​ഷ​റി ഉ​ദ്യോ​ഗ​സ്ഥ​യാ​ണ്. വി​ദ്യാ​ര്‍​ഥി​ക​ളാ​യ ഹ​ന്ന ബ്രി​ജി​റ്റ് സി​ബി, അ​ല്‍​ഫോ​ന്‍​സ സി​ബി എ​ന്നി​വ​രാ​ണ് മ​ക്ക​ള്‍. ഡി​സി​എ​ല്‍ കൊ​ച്ചേ​ട്ട​ന്‍ ഫാ. ​റോ​യി ക​ണ്ണ​ന്‍​ചി​റ, പ്ര​വി​ശ്യാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ റോ​യ് ജെ. ​ക​ല്ല​റ​ങ്ങാ​ട്ട് എ​ന്നി​വ​ര്‍ പു​ര​സ്‌​കാ​ര​ജേ​താ​വി​നെ അ​നു​മോ​ദി​ച്ചു. ഡി​സം​ബ​റി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തു പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കും.

Idukki

ആ​ന​യി​റ​ങ്ക​ലി​ല്‍ 19 ഏ​ക്ക​ര്‍ കൈ​യേ​റ്റം ഒ​ഴി​പ്പി​ച്ചു

ഇ​ടു​ക്കി: ആ​ന​യി​റ​ങ്ക​ല്‍ ഡാ​മി​ന്‍റെ ബ​ഫ​ര്‍​സോ​ണ്‍ കൈ​യേ​റി കൃ​ഷി​യും നി​ര്‍​മാ​ണ​ങ്ങ​ളും ന​ട​ത്തി​യി​രു​ന്ന 7.9104 ഹെ​ക്ട​റി​ലെ കൈ​യേ​റ്റം ജി​ല്ലാ ഭ​ര​ണ​കൂ​ടം ഒ​ഴി​പ്പി​ച്ചു.

ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ര്‍ വി.​എം. ആ​ര്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് നാ​ലു ദി​വ​സം നീ​ണ്ട ന​ട​പ​ടി​ക​ളി​ലൂ​ടെ കൈ​യേ​റ്റം ഒ​ഴി​പ്പി​ച്ച​ത്. അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​മാ​യ വി​ല​ക്ക് പ്ര​ദേ​ശ​ത്താ​യി​രു​ന്നു ഒ​ഴി​പ്പി​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍.

ഭൂ​മി കൈ​യേ​റി ഏ​ലം, കു​രു​മു​ള​ക് തു​ട​ങ്ങി​യ കൃ​ഷി​ക​ളും നി​ര്‍​മാ​ണ​ങ്ങ​ളും ന​ട​ത്തി​യി​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ ഫെ​ന്‍​സിം​ഗ് പോ​സ്റ്റു​ക​ളും ഗേ​റ്റു​ക​ളും കെ​ട്ടി​ട​ങ്ങ​ളും ഏ​റു​മാ​ട​ങ്ങ​ളും റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ര്‍ നീ​ക്കം ചെ​യ്തു. 1260 മീ​റ്റ​ര്‍ വൈ​ദ്യു​തി വേ​ലി, 75 ഫെ​ന്‍​സിം​ഗ് പോ​സ്റ്റു​ക​ള്‍, ആ​റു ഗേ​റ്റു​ക​ള്‍, എ​ട്ടു കെ​ട്ടി​ട​ങ്ങ​ള്‍ എ​ന്നി​വ​യും നീ​ക്കം ചെ​യ്ത​വ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് സ​ബ് ക​ള​ക്ട​ര്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് സ​മ​ര്‍​പ്പി​ച്ചു.

വ​നം​വ​കു​പ്പ്, കെ​എ​സ്ഇ​ബി, ഡാം ​സേ​ഫ്റ്റി വി​ഭാ​ഗം, പൊ​ലി​സ് എ​ന്നി​വ​രു​ടെ സം​യു​ക്ത സം​ഘ​മാ​ണ് കൈ​യേ​റ്റം ഒ​ഴി​പ്പി​ക്ക​ല്‍ ന​ട​പ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ഒ​ഴി​പ്പി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ​ട്ട​യ​ഭൂ​മി ഉ​ള്‍​പ്പെ​ട്ടി​ട്ടി​ല്ല​ന്നും വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്നു ക​ണ്ടു​കെ​ട്ടി​യ വ​സ്തു​ക്ക​ള്‍ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മാ​റ്റി​യ​താ​യും ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

പ്ര​ദേ​ശ​ത്തെ സ്വാ​ഭാ​വി​ക സ​സ്യാ​വ​ര​ണം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ട് അ​റി​യി​ച്ചു. കൈ​യേ​റ്റം ഒ​ഴി​പ്പി​ച്ച പ്ര​ദേ​ശ​ങ്ങ​ള്‍ ഭാ​വി​യി​ല്‍ സു​ര​ക്ഷി​ത​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ന്‍ കെ​എ​സ്ഇ​ബി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. റി​സ​ര്‍​വോ​യ​റി​ല്‍​നി​ന്ന് 10 ചെ​യി​ന്‍ വ​രെ​യു​ള്ള പ്ര​ദേ​ശ​മാ​ണ് ബ​ഫ​ര്‍​സോ​ണ്‍ എ​ന്ന നി​ല​യി​ല്‍ സം​ര​ക്ഷി​ക്കു​ന്ന​ത്.

Idukki

ഉ​ദ്യോ​ഗ​സ്ഥ അ​നാ​സ്ഥ: സ്‌​കൂ​ള്‍ മൈ​താ​നം ന​ശി​ക്കു​ന്നു

മൂ​ന്നാ​ര്‍: ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും കൈ​യൊ​ഴി​ഞ്ഞ​തോ​ടെ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള മൈ​താ​നം കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു.

ദേ​വി​കു​ളം സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ന്‍റെ മൈ​താ​ന​മാ​ണ് ഇ​ത്ത​ര​ത്തി​ൽ അ​നാ​ഥ​മാ​യി കി​ട​ക്കു​ന്ന​ത്. മൂ​ന്ന് ഏ​ക്ക​റി​ല​ധി​കം വ​രു​ന്ന മൈ​താ​ന​മാ​ണ് പ​രി​ച​ര​ണ​മി​ല്ലാ​തെ ഇ​ത്ത​ര​ത്തി​ൽ ന​ശി​ക്കു​ന്ന​ത്. മൈ​താ​ന​ത്തി​ന്‍റെ ശോ​ച്യാ​വ​സ്ഥ മൂ​ലം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വി​നോ​ദ​ത്തി​നോ കാ​യി​ക പ​രി​ശീ​ല​ന​ത്തി​നോ സ്ഥ​ല​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്.

സ്‌​കൂ​ള്‍ അ​ധി​കൃ​ത​രു​ടെ ഉ​ദാ​സീ​ന​ത​യും മൈ​താ​നം ഇ​ത്ത​ര​ത്തി​ൽ മോ​ശ​മാ​കാ​ൻ കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്നാ​ണ് പ​രാ​തി. നി​ര​വ​ധി ത​വ​ണ വി​ദ്യാ​ർ​ഥി​ക​ളും പൊ​തു​പ്ര​വ​ർ​ത്ത​ക​രും പ​രാ​തി ഉ​ന്ന​യി​ച്ചി​ട്ടും മാ​റി​മാ​റി വ​ന്ന പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക​ൾ ആ​വ​ശ്യം കേ​ട്ട​താ​യി ഭാ​വി​ച്ചി​ല്ല.

ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ഇ​ക്കാ​ര്യ​ത്തി​ല്‍ ശ്ര​ദ്ധ ചെ​ലു​ത്തി മൈ​താ​നം ന​വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ര​ക്ഷി​താ​ക്ക​ളും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Idukki

ബോ​ട്ടി​ൽ ബൂ​ത്തും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി വി​ദ്യാ​ർ​ഥി​ക​ൾ

നെ​ടു​ങ്ക​ണ്ടം: ശു​ചി​ത്വ​മു​ള്ള നാ​ടി​നാ​യി കൈ​കോ​ർ​ത്ത് സെ​ന്‍റ് സേ​വ്യേ​ഴ്സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ. ചെ​മ്മ​ണ്ണാ​ർ ടൗ​ണി​ലെ ബ​സ് സ്റ്റോ​പ്പ് പ​രി​സ​ര​ത്ത് സ്ഥാ​പി​ച്ചി​ട്ടു​ള്ള ബോ​ട്ടി​ൽ ബൂ​ത്തും പ​രി​സ​ര​വു​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ന്ന് ശു​ചീ​ക​രി​ച്ച​ത്.
കാ​ടു​പി​ടി​ച്ചും പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞും കി​ട​ന്നി​രു​ന്ന ബൂ​ത്തി​ന്‍റെ പ​രി​സ​രം വി​ദ്യാ​ർ​ഥി​ക​ൾ വൃ​ത്തി​യാ​ക്കി.

പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം വ​ലി​ച്ചെ​റി​യ​രു​തെ​ന്നും പ​രി​സ്ഥി​തി സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ആ​ഹ്വാ​നം ചെ​യ്യു​ന്ന ബോ​ധ​വ​ത്ക​ര​ണ ബോ​ർ​ഡു​ക​ളും സ്റ്റി​ക്ക​റു​ക​ളും വി​ദ്യാ​ർ​ഥി​ക​ൾ സ്ഥാ​പി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളാ​യ ടോം ​ബി​നോ​യി, എ​ഡ്വി​ൻ കെ. ​ബി​ജു, ഡെ​ന്നി​സ് ഉ​മ്മ​ൻ, ന​വീ​ൻ രാ​ജു, നെ​വി​ൻ ജോ​ബി, അ​ന​ന്ത​കൃ​ഷ്ണ​ൻ സു​ഭാ​ഷ് എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Idukki

സ്‌​കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി

ചെ​റു​തോ​ണി: ബാ​ലാ​വ​കാ​ശ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്‌​കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ന​ട​ത്തി.
ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ചൈ​ൽ​ഡ് ഹെ​ൽ​പ് ലൈ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റീ​ച്ച് ഔ​ട്ട് 1098എ ​ഫ്ര​ണ്ട് ഇ​ൻ നീ​ഡ് എ​ന്ന പേ​രി​ലാ​യി​രു​ന്നു പ​രി​പാ​ടി.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ചൈ​ൽ​ഡ് ഹെ​ൽ​പ് ലൈ​ൻ ജി​ല്ലാ ഓ​ഫിസ് സ​ന്ദ​ർ​ശ​ന​വും ന​ട​ന്നു.  കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​ടി. ഗീ​തു ഉ​ദ്ഘാ​ട​നം ചെ​യ്തു. സൂ​പ്പ​ർ​വൈ​സ​ർ നീ​തു ജോ​സ​ഫ്, കൗ​ൺ​സി​ല​ർ ടോം​സി മാ​ണി, ര​ഞ്ജി​ത് ടോം, ​സൂ​പ്പ​ർ​വൈ​സ​ർ എ​സ്. ശാ​ന്തി​നി, അ​നൂ​പ് കെ. ​സു​രേ​ഷ്, ശ്രു​തി രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
വാ​ഴ​ത്തോ​പ്പ് ഗി​രി​ജ്യോ​തി സി​എം​ഐ പ​ബ്ലി​ക് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Idukki

ഉ​ടു​മ്പ​ന്നൂ​രി​ല്‍ ഫെ​ന്‍​സിം​ഗ് നി​ര്‍​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍

ഉ​ടു​മ്പ​ന്നൂ​ര്‍: വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍​നി​ന്ന് ജ​ന​വാ​സ​മേ​ഖ​ല​യെ സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ടു​മ്പ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കോ​ട്ട​ക്ക​വ​ല - മ​ല​യി​ഞ്ചി ഭാ​ഗ​ത്ത് നി​ര്‍​മി​ക്കു​ന്ന ഒ​ന്പ​തു കി​ലോ​മീ​റ്റ​ര്‍ ഫെ​ന്‍​സിം​ഗ് പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​ലേ​ക്ക്. ഫെ​ന്‍​സിം​ഗ് നി​ര്‍​മാ​ണ​ത്തി​ന്‍റെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രും മ​ല​യി​ഞ്ചി​യി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി സു​രേ​ന്ദ്ര​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​മീ​ന ന​വാ​സ്, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​രാ​യ നൈ​സി ഡെ​നി​ല്‍, അ​മ്പി​ളി സു​നി​ല്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബി​ജി​ത ഷി​ബു, ആ​ഷ്‌​ന അ​ഷ​റ​ഫ്, പി.​ബി.​ മ​നോ​ജ്, ബി​ജോ ജേ​ക്ക​ബ്, ബി​ന്ദു ഗം​ഗാ​ധ​ര​ന്‍, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ന്‍ മ​നോ​ജ് ത​ങ്ക​പ്പ​ന്‍, സെ​ക്ര​ട്ട​റി പി.​കെ. മു​ജീ​ബ് എ​ന്നി​വ​രും വ​നം വ​കു​പ്പ് അ​ധി​കൃ​ത​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

വ​ന്യ​ജീ​വി​ശ​ല്യം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള നി​ര്‍​ണാ​യ​ക ചു​വ​ടു​വ​യ്പ്പാ​ണ് ഫെ​ന്‍​സിം​ഗ് പ​ദ്ധ​തി. നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ള്‍ നേ​രി​ടു​ന്ന വ​ന്യ​ജീ​വി ഭീ​ഷ​ണി​ക്ക് ഒ​രു പ​രി​ധി വ​രെ പ​രി​ഹാ​ര​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ര്‍.

Idukki

മ​ഴ​ക്കു​റ​വ് കാ​ര്‍​ഷി​ക വി​ള​ക​ള്‍​ക്ക് തി​രി​ച്ച​ടി​യാ​കും

തൊ​ടു​പു​ഴ: ജി​ല്ല​യി​ല്‍ മ​ഴ​യു​ടെ അ​ള​വു കു​റ​യു​ന്ന​ത് കാ​ര്‍​ഷി​ക​മേ​ഖ​ല​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന് ആ​ശ​ങ്ക. കാ​ല​വ​ര്‍​ഷ​ത്തി​നു പി​ന്നാ​ലെ തു​ലാ​വ​ര്‍​ഷ​ത്തി​ലും മ​ഴ​ക്കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ജി​ല്ല​യെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്ന​ത്. കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ ക​ണ​ക്കു​പ്ര​കാ​രം ഒക്‌ടോ​ബ​ര്‍ ഒ​ന്നു മു​ത​ല്‍ ഇ​ന്ന​ലെ വ​രെ ജി​ല്ല​യി​ല്‍ ല​ഭി​ച്ച​ത് 321.9 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ​യാ​ണ്. 495.4 മി​ല്ലി​മീ​റ്റ​ര്‍ ല​ഭി​ക്കേ​ണ്ട സ്ഥാ​ന​ത്ത് 35 ശ​ത​മാ​നം മ​ഴ​ക്കു​റ​വാ​ണ് നി​ല​വി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും കാ​ര്യ​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം.

മ​ഴ പി​ന്മാ​റി​യ​തോ​ടെ ഹൈ​റേ​ഞ്ച് മേ​ഖ​ല​ക​ളി​ല്‍ ഉ​ള്‍​പ്പ​ടെ പ​ക​ല്‍ താ​പ​നി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​ര്‍​ന്നു. വേ​ന​ല്‍​ക്കാ​ല​ത്തെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന ചൂ​ടാ​ണ് പ​ല​യി​ട​ങ്ങ​ളി​ലും അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. അ​തേ​സ​മ​യം രാ​ത്രി​യും പു​ല​ര്‍​ച്ചെ​യും മ​ഞ്ഞും ത​ണു​പ്പു​മു​ണ്ട്. ഒ​ക്‌ടോബ​ര്‍ പ​കു​തി​യോ​ടെ​യാ​ണ് ഇ​ത്ത​വ​ണ തു​ലാ​വ​ര്‍​ഷം ആ​രം​ഭി​ച്ച​ത്. തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ പ​ല​യി​ട​ങ്ങ​ളി​ലും ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ചെ​ങ്കി​ലും പി​ന്നീ​ട് തു​ലാ​വ​ര്‍​ഷം ദു​ര്‍​ബ​ല​മാ​യി. ജൂ​ണ്‍ മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ വ​രെ​യു​ള്ള കാ​ല​വ​ര്‍​ഷ സീ​സ​ണി​ല്‍ ജി​ല്ല​യി​ല്‍ 47 ശ​ത​മാ​നം മ​ഴ​ക്കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. വേ​ന​ല്‍​മ​ഴ​യും പ്ര​തീ​ക്ഷി​ച്ച​പോ​ലെ ല​ഭി​ച്ചി​രു​ന്നി​ല്ല. വേ​ന​ല്‍​മ​ഴ​യി​ല്‍ 39 ശ​ത​മാ​നം കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

വി​ള​ക​ള്‍ വാ​ടി​ക്ക​രി​യാ​ന്‍ സാ​ധ്യ​ത

ഏ​ലം, കു​രു​മു​ള​ക്, വാ​ഴ, പ​ച്ച​ക്ക​റി​ക​ള്‍, ഗ്രാ​മ്പു, ജാ​തി എ​ന്നീ വി​ള​ക​ളെ മ​ഴ​യു​ടെ കു​റ​വ് ബാ​ധി​ക്കു​മെ​ന്നാ​ണ് ക​ര്‍​ഷ​ക​ര്‍ സൂ​ച​ന ന​ല്‍​കു​ന്ന​ത്. ഏ​ലം മേ​ഖ​ല​യി​ല്‍ മ​ഴ കു​റ​യു​ന്ന​തോ​ടെ ചെ​ടി​ക​ള്‍ ക​രി​ഞ്ഞു​ണ​ങ്ങാ​നും രോ​ഗം പി​ടി​പെ​ടാ​നു​ള്ള സാ​ധ്യ​ത​യേറെ​യാ​ണ്. എ​ല്ലാ വ​ര്‍​ഷ​വും ഏ​ല​ച്ചെ​ടി​ക​ളെ വ​ര​ള്‍​ച്ച ബാ​ധി​ക്കാ​റു​ണ്ട്. ക​ഴി​ഞ്ഞ വ​ര്‍​ഷം ക​ടു​ത്ത ചൂ​ടു മൂ​ലം ഏ​ലം മേ​ഖ​ല​യി​ല്‍ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്. ഏ​താ​നും നാ​ള്‍​കൂ​ടി മ​ഴ മാ​റി​നി​ന്നാ​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തേ​തി​നു സ​മാ​ന​മാ​യ അ​വ​സ്ഥ​യു​ണ്ടാ​കു​മെ​ന്ന് ക​ര്‍​ഷ​ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ക്രി​സ്മ​സ് ക​ഴി​യു​ന്ന​തോ​ടെ കു​രു​മു​ള​ക് തോ​ട്ട​ങ്ങ​ളി​ല്‍ വി​ള​വെ​ടു​പ്പി​നു തു​ട​ക്കം കു​റി​ക്കും. എ​ന്നാ​ല്‍, ഇ​ട​യ്ക്കു മ​ഴ ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ കു​രു​മു​ള​ക് മ​ണി​ക​ള്‍ വലിപ്പമില്ലാതെവരാനും തൂ​ക്കം കു​റ​യാ​നും കാ​ര​ണ​മാ​കും. ലി​റ്റ​ര്‍ വെ​യ്റ്റ് കു​റ​യു​ന്ന​തോ​ടെ വി​ല കു​റ​യാ​നും സാ​ധ്യ​ത​യു​ണ്ട്. ഇ​തി​നു പു​റ​മേ ദ്രു​ത​വാ​ട്ടം ഉ​ള്‍​പ്പ​ടെ രോ​ഗ​ങ്ങ​ള്‍​ക്കും പു​തു​താ​യി കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന കു​രു​മു​ള​ക് ചെ​ടി​ക​ള്‍ വാ​ടാ​നും ​ഇ​ട​യാ​കും.
മ​ഴ​ക്കു​റ​വ് വാ​ഴ​യെ​യും പ​ച്ച​ക്ക​റി കൃ​ഷി​യെ​യും ബാ​ധി​ക്കും. വാ​ഴ​പ്പി​ണ്ടി​ക്ക് മ​തി​യാ​യ തോ​തി​ല്‍ വെ​ള്ള​മി​ല്ലെ​ങ്കി​ല്‍ കു​ല മൂ​പ്പെ​ത്താ​തെ ഒ​ടി​യാ​ന്‍ ഇ​ട​യാ​കും. പ​ച്ച​ക്ക​റി കൃ​ഷി​ക​ള്‍​ക്ക് മ​ഴ ല​ഭി​ക്കാ​തി​രു​ന്നാ​ല്‍ ഉ​ത്പാ​ദ​ന​ത്തി​ല്‍ വ​ലി​യ തോ​തി​ല്‍ ഇ​ടി​വു​ണ്ടാ​കും. ഗ്രാ​മ്പു, ജാ​തി എ​ന്നി​വ​യു​ടെ വി​ള​വും മ​ഴ​യു​ടെ ല​ഭ്യ​ത അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്. മ​ഴ കു​റ​ഞ്ഞാ​ല്‍ ജാ​തി​ക്കാ​യും ഗ്രാ​മ്പു​വും മൂ​പ്പെ​ത്താ​തെ പൊ​ഴി​യും. മൂ​പ്പെ​ത്താ​ത്ത​തി​നാ​ല്‍ ജാ​തി​ക്കാ​യ​യ്ക്കും ജാ​തി​പ​ത്രി​യ്ക്കും വി​ല കു​റ​യും. തെ​ങ്ങി​ന് വെ​ള്ള​ക്കാ പൊ​ഴി​ച്ചി​ലു​ണ്ടാ​കും. ഇ​ത്ത​ര​ത്തി​ല്‍ മ​ഴ​യു​ടെ അ​ള​വു കു​റ​യു​ന്ന​ത് പ്ര​ധാ​ന വി​ള​ക​ളെ​യെ​ല്ലാം ബാ​ധി​ക്കും.
മ​തി​യാ​യ തോ​തി​ല്‍ ന​ന​ച്ചു കൊ​ടു​ത്തെ​ങ്കി​ല്‍ മാ​ത്ര​മേ കൃ​ഷി​യി​ല്‍​നി​ന്നു നേ​ട്ട​മു​ണ്ടാ​ക്കാ​ന്‍ ക​ഴി​യൂ. എ​ന്നാ​ല്‍, മ​ഴ​ക്കു​റ​വു മൂ​ലം കു​ള​ങ്ങ​ളി​ലും അ​രു​വി​ക​ളി​ലും വെ​ള്ള​ത്തി​ന്‍റെ അ​ള​വു കു​റ​യു​ന്ന​തോ​ടെ വി​ള​ക​ള്‍ ന​ന​യ്ക്കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​വു​മു​ണ്ടാ​കും.

Idukki

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് ഇ​ട​ത്താ​വ​ളം ഒ​രു​ക്കും

തൊ​ടു​പു​ഴ: ശ​ബ​രി​മ​ല മ​ണ്ഡ​ല, മ​ക​ര​വി​ള​ക്ക് തീ​ര്‍​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് തൊ​ടു​പു​ഴ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ര്‍​ക്കാ​യി ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ട​ത്താ​വ​ളം ഒ​രു​ക്കും.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സാ​ബി​റ ജ​ലീ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ആ​ലോ​ച​നാ​യോ​ഗം ചേ​ര്‍​ന്നു. വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ. ​ദീ​പ​ക്, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​രാ​യ മേ​ഴ്‌​സി സെ​ബാ​സ്റ്റ്യ​ന്‍, റം​സി​യ നി​യാ​സ്, ടി.​കെ. സു​ധാ​ക​ര​ന്‍ നാ​യ​ര്‍, കൗ​ണ്‍​സി​ല​ര്‍​മാ​ര്‍, സെ​ക്ര​ട്ട​റി അ​ന്‍​സ​ല്‍ ഐ​സ​ക്, ആ​രോ​ഗ്യ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍, ഫ​യ​ര്‍​ഫോ​ഴ്‌​സ്, പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, കാ​ഞ്ഞി​ര​മ​റ്റം, മു​ല്ല​ക്ക​ല്‍, ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ന​ഗ​ര​സ​ഭാ ഓ​ഫി​സി​നു സ​മീ​പം ഇ​ട​ത്താ​വ​ളം സ​ജ്ജീ​ക​രി​ക്കാ​ന്‍ യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു. തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് കു​ടി​വെ​ള്ളം, ശു​ചി​മു​റി സൗ​ക​ര്യം, ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ള്‍, എ​മ​ര്‍​ജ​ന്‍​സി ഹെ​ല്‍​പ്പ് ന​മ്പ​ര്‍, പൊ​ലി​സ്, ഫ​യ​ര്‍​ഫോ​ഴ്‌​സ് സേ​വ​ന​ങ്ങ​ള്‍, ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ സേ​വ​ന​ങ്ങ​ള്‍ എ​ന്നി​വ ഇ​വി​ടെ ല​ഭ്യ​മാ​ക്കും.​ ഇ​തി​നു​ പു​റ​മേ, ത​ദ്ദേ​ശ വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന ശ​ര​ണ്‍ ആ​പ്പി​ന്‍റെ ക്യു​ആ​ര്‍ കോ​ഡ് ഇ​ട​ത്താ​വ​ള​ങ്ങ​ളി​ല്‍ സ്ഥാ​പി​ക്കും.

Idukki

ലെ​ന്‍​സ്‌​ഫെ​ഡ് ജി​ല്ലാ ക​ണ്‍​വ​ന്‍​ഷ​ന്‍

തൊ​ടു​പു​ഴ: ലൈ​സ​ന്‍​സ്ഡ് എ​ന്‍​ജി​നി​യേ​ഴ്‌​സ് ആ​ൻ​ഡ് സൂ​പ്പ​ര്‍​വൈ​സേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍ ജി​ല്ലാ ക​ണ്‍​വ​ന്‍​ഷ​ന്‍ തൊ​ടു​പു​ഴ​യി​ല്‍ ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഗ​സ്റ്റി​ന്‍ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജി​തി​ന്‍ സു​ധാ​കൃ​ഷ്ണ​ന്‍, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ ആ​ര്‍.​അ​ജി, കെ.​എ​സ്. അ​നി​ല്‍​കു​മാ​ര്‍, കെ. ​സു​ധീ​ര്‍, സു​ബി​ന്‍ ബെ​ന്നി, ബി​നു ജോ​സ​ഫ്, കെ.​അ​ല​ക്‌​സാ​ണ്ട​ര്‍, പി.​ആ​ര്‍. ര​തീ​ഷ്, അ​നീ​ഷ് എ​ന്‍.​ജോ​സ​ഫ്, എ​സ്. മ​നേ​ഷ്, ബി.​പ്രി​യാ​ത്മ​ജ​ന്‍, പി.​എ​സ്. രാ​ജേ​ഷ്‌​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Idukki

കൈ​ലാ​സ്നാ​ഥി​ന് സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഹൈ​ക്കോ​ട​തി അ​നു​മ​തി

ചെ​റു​തോ​ണി: റവ​ന്യു ജി​ല്ലാ സ്കൂ​ൾ പ്ര​വൃത്തി​പ​രി​ച​യ മേ​ള​യി​ൽ എ ​ഗ്രേ​ഡോ​ടെ ഒ​ന്നാം സ്ഥാ​നം നേ​ടി​യി​ട്ടും സം​സ്ഥാ​ന മ​ത്സ​ര​ത്തി​ൽ​നി​ന്നു ത​ഴ​യ​പ്പെ​ട്ട മ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ വി​ദ്യാ​ർ​ഥി വി.​ആ​ർ. കൈ​ലാ​സ്നാ​ഥി​ന് ഒ​ടു​വി​ൽ ആ​ശ്വാ​സം. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്ന് സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ചു. ഇ​ര​ട്ട​യാ​റി​ൽ ന​ട​ന്ന ജി​ല്ലാ പ്ര​വൃത്തി​പ​രി​ച​യ മേ​ള​യി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗം മെ​റ്റ​ൽ എ​ൻ​ഗ്രേ​വിം​ഗ് മ​ത്സ​ര​ത്തി​ലാ​ണ് കൈ​ലാ​സ്നാ​ഥ് ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. ഒ​ന്നാം സ്ഥാ​ന​ത്തി​നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റും ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പി​ന്നീ​ട് പേ​രു രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ കൈ​ലാ​സ്നാ​ഥി​നെ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കു പി​ന്ത​ള്ളു​ക​യും 12-ാം സ്ഥാ​ന​ക്കാ​ര​നാ​യ മ​റ്റൊ​രു വി​ദ്യാ​ർ​ഥി​യെ ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ത്തു​ക​യു​മാ​യി​രു​ന്നു.

സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ക്കാ​ർ​ക്കു മാ​ത്ര​മാ​ണ് അ​വ​സ​ര​മെ​ന്നി​രി​ക്കേ കൈ​ലാ​സ്നാ​ഥി​ന് അ​വ​സ​രം ന​ഷ്ട​പ്പെ​ട്ടു. ഇ​തോ​ടെ കു​ടും​ബം മു​ഖ്യ​മ​ന്ത്രി​ക്കും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്കും എം​എ​ൽ​എ​ക്കും ജി​ല്ലാ ക​ള​ക്ട​ർ​ക്കും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്കും പ​രാ​തി ന​ൽ​കി. ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടെ​ങ്കി​ലും കു​ട്ടി​ക്ക് അ​നു​കൂ​ല​മാ​യ പ​രി​ഹാ​രം ല​ഭി​ച്ചി​ല്ല. തു​ട​ർ​ന്നാ​ണ് കു​ടും​ബം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

കോ​ട​തി ഉ​ത്ത​ര​വി​ലൂ​ടെ​യാ​ണ് സം​സ്ഥാ​ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള അ​നു​മ​തി ല​ഭി​ച്ച​ത്. ഒ​ന്നാം സ്ഥാ​നം നേ​ടി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ൽ സ​ഹ​പാ​ഠി​ക​ൾ​ക്ക് മി​ഠാ​യി വി​ത​ര​ണം ചെ​യ്യാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ്ഥാ​ന​മാ​റ്റം സം​ബ​ന്ധി​ച്ച വി​വ​രം കൈ​ലാ​സ്നാ​ഥ് അ​റി​യു​ന്ന​ത്. ഇ​തോ​ടെ ക​ടു​ത്ത മാ​ന​സി​ക വി​ഷ​മ​ത്തി​ലാ​യ കു​ട്ടി സ്കൂ​ളി​ൽ പോ​കു​ന്ന​തു പോ​ലും ഒ​ഴി​വാ​ക്കി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റും പി​ടി​എ​യും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. അ​വ​സാ​ന നി​മി​ഷ​മാ​ണെ​ങ്കി​ലും സം​സ്ഥാ​ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് കൈ​ലാ​സ്നാ​ഥ് പ​റ​ഞ്ഞു.

നീ​തി​ക്കു​വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തി​ൽ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് അ​നു​കൂ​ല​മാ​യ​ത് കൈ​ലാ​സ്നാ​ഥി​നും കു​ടും​ബ​ത്തി​നും സ്കൂ​ൾ പി​ടി​എ​യ്ക്കും ആ​ശ്വാ​സ​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​ന്നു മു​ത​ൽ പാ​ല​ക്കാ​ട് ന​ട​ക്കു​ന്ന സം​സ്ഥാ​ന മ​ത്സ​ര​വേ​ദി​യി​ൽ ത​ന്‍റെ ക​ഴി​വ് തെ​ളി​യി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് കൈ​ലാ​സ്നാ​ഥ്.

Idukki

സ്‌​പോ​ര്‍​ട്‌​സ് ഡേ ​സം​ഘ​ടി​പ്പി​ച്ചു

തൊ​ടു​പു​ഴ: മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തീ​ക്ഷാ ഭ​വ​ന്‍ സ്‌​പെ​ഷ​്യല്‍ സ്‌​കൂ​ളി​ല്‍ സ്‌​പോ​ര്‍​ട്‌​സ് ഡേ ​സം​ഘ​ടി​പ്പി​ച്ചു. വെ​ങ്ങ​ല്ലൂ​ര്‍ സോ​ക്ക​ര്‍ സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി മ​ത്സ​ര​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ര്‍​ച്ച് പാ​സ്റ്റ് മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍ ആ​തി​ര ജോ​ഷി ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. ഡി​വൈ​എ​സ്പി സ​ജി മാ​ര്‍​ക്കോ​സ് സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു.

മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് പി.​എ. സ​ലിം​കു​ട്ടി, പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഹ​ണി വി. ​ഫ്രാ​ന്‍​സി​സ്, ലോ​ക്ക​ല്‍ മാ​നേ​ജ​ര്‍ സി​സ്റ്റ​ര്‍ മേ​രി ജോ​ണ്‍, എ​ഡ്യൂ​ക്കേ​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ സി​സ്റ്റ​ര്‍ ഡോ. ​റെ​ജി​ന്‍ ചി​റ്റ​ടി, മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ജി​മ്മി കു​ര്യ​ന്‍, വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് കു​ട്ട​പ്പാ​സ്, ജി​ല്ലാ സെ​ക്ര​ട്ട​റി സാ​ലി എ​സ്.​ മു​ഹ​മ്മ​ദ്, എം.​ബി. താ​ജു, സെ​യ്ദു മു​ഹ​മ്മ​ദ് വ​ട​ക്ക​യി​ല്‍, ഇ.​എ. അ​ഭി​ലാ​ഷ്, ബെ​ന്നി ഇ​ല്ലി​മൂ​ട്ടി​ല്‍, ജോ​ര്‍​ജു​കു​ട്ടി ജോ​സ്, മു​നീ​ര്‍ സെ​യ്ദു​മു​ഹ​മ്മ​ദ്, സി​യാ​ദ് ക​രി​ക്കും​പ​റ​മ്പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Idukki

ച​പ്പാ​ത്ത് ക്ഷേ​ത്ര ക​വ​ർ​ച്ച: ര​ണ്ടു പേർ പി​ടി​യി​ൽ

ഉ​പ്പു​ത​റ: ച​പ്പാ​ത്ത് ശ്രീ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ലെ ക​വ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്നാ​ട് ചു​രു​ളി​ക്കു സ​മീ​പം കെ​എം പെ​ട്ടി, കെ​ജി പെ​ട്ടി സ്വ​ദേ​ശി​ക​ളാ​യ ഈ​ശ്വ​ർ, ച​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ത​മി​ഴ്നാ​ട്ടി​ലെ ഉ​സ​ലാം​പെ​ട്ടി​യി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ ഇ​വ​രെ വാ​ഗ​മ​ൺ സി​ഐ​യു​ടെ കീ​ഴി​ലെ ഷാ​ഡോ പൊ​ലി​സാ​ണ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ മൂ​ന്നി​ന് രാ​ത്രി​യി​ലാ​ണ് ച​പ്പാ​ത്ത് ശ്രീ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. ചെ​റി​യ വി​ഗ്ര​ഹ​വും ര​ണ്ടു താ​ലി​യും പ​ണ​വും മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്നി​രു​ന്നു. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ​ത​ന്നെ സം​ഭ​വ​ദി​വ​സം പ്ര​ദേ​ശ​ത്ത് ര​ണ്ടു ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളെ ബൈ​ക്കി​ൽ ക​ണ്ടു​വെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ മൊ​ഴി​ന​ൽ​കി​യി​രു​ന്നു. തു‌‌​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് പ്ര​തി​ക​ളെ കു​ടു​ക്കി​യ​ത്.

ക്ഷേ​ത്ര​ത്തി​ൽ​നി​ന്നു മോ​ഷ്ടി​ക്ക​പ്പെ​ട്ട വി​ഗ്ര​ഹം പ​ര​പ്പ് വ​ര​യാ​ത്ത് നാ​രാ​യ​ണ​ൻ എ​ന്ന​യാ​ളു​ടെ കി​ണ​റ്റി​ൽ​നി​ന്നു വീ​ണ്ടെ​ടു​ത്തു. 40 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ൽ​നി​ന്നു വ​ള​രെ പ​ണി​പ്പെ​ട്ടാ​ണ് വി​ഗ്ര​ഹം ക​ണ്ടെ​ടു​ത്ത​ത്. മോ​ഷ്ടാ​ക്ക​ൾ സ​ഞ്ച​രി​ച്ച ബൈ​ക്ക് ക​ണ്ടെ​ടു​ക്കാ​ൻ പൊ​ലി​സ് ക​മ്പം കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

വാ​ഗ​മ​ൺ സി​ഐ ജ​യ​കു​മാ​ർ വി, ​ഉ​പ്പു​ത​റ എ​സ്ഐ​മാ​രാ​യ ബേ​ബി ബി​ജു, എ​സ്. സു​ബൈ​ർ, സീ​നി​യ​ർ സി​വി​ൽ പൊ​ലി​സ് ഓ​ഫീ​സ​ർ സ​ലീ​ൽ ര​വി, സി​വി​ൽ പൊ​ലി​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ങ്കു കൃ​ഷ്ണ​ൻ എം, ​മി​ഥു​ൻ പി. ​സോ​മ​ൻ, എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ വ​ല​യി​ലാ​ക്കി​യ​ത്.

Idukki

നി​ര്‍​മ​ല കോ​ള​ജി​ല്‍ ത്രി​ദി​ന വ​നി​ത സം​രം​ഭ​ക​ത്വ സ​മ്മേ​ള​നം ഇ​ന്നു​മു​ത​ല്‍

മൂ​വാ​റ്റു​പു​ഴ: നി​ര്‍​മ​ല കോ​ള​ജ് ഡീ​ന്‍ ഓ​ഫ് ഗ്ലോ​ബ​ല്‍ എ​ന്‍​ഗേ​ജ്‌​മെ​ന്‍റ് ആ​ൻഡ് ക​മ്യൂ​ണി​റ്റി ഇം​പാ​ക്ടി​ന്‍റെയും വ​നി​താ സെ​ല്ലി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ഷീ ​ലീ​ഡ്‌​സ് ത്രി​ദി​ന വ​നി​താ സം​രം​ഭ​ക​ത്വ സ​മ്മേ​ള​നം ഇ​ന്നു​മു​ത​ല്‍ 21 വ​രെ കോ​ള​ജി​ല്‍ ന​ട​ക്കും.
സ​മാ​പ​ന ദി​വ​സ​മാ​യ 21നു ​രാ​വി​ലെ 11ന് ​കോ​ളജി​ന്‍റെ വ​നി​താ സം​രം​ഭ​ക​ത്വം പ്രോ​ത്സാ​ഹ​ന​ത്തി​നു​ള്ള നി​ര്‍​മ​ല ഷീ ​ക​ണ​ക്ട്‌​സ് ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്‌​ഫോം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.​

സം​രം​ഭ​ക​ത്വം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്കും നി​ല​വി​ല്‍ സം​രം​ഭ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​വ​ര്‍​ക്കും ഒ​രേ വേ​ദി​യി​ല്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​വും പി​ന്തു​ണ​യും ല​ഭ്യ​മാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ബി​സി​ന​സ് ആ​ശ​യ​ങ്ങ​ളു​ടെ വി​ക​സ​നം, സം​രം​ഭ​ക​ത്വ പ​രി​ശീ​ല​നം, പ്രോ​ജ​ക്ട് റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്ക​ല്‍, ബാ​ങ്ക് വാ​യ്പാ സൗ​ക​ര്യ​ങ്ങ​ള്‍, സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​ക​ള്‍, നി​യ​മ​പ​ര​മാ​യ ര​ജി​സ്‌​ട്രേ​ഷ​ന്‍, വി​പ​ണ​ന സാ​ധ്യ​ത​ക​ള്‍ എ​ന്നി​വ​യി​ല്‍ പ്ലാ​റ്റ്‌​ഫോം സ​ഹാ​യം ന​ല്‍​കും. ബാ​ങ്കു​ക​ള്‍, സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ള്‍, സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ര്‍, വി​ജ​യ​ക​ര​മാ​യ സം​രം​ഭ​ക​ര്‍ എ​ന്നി​വ​രു​മാ​യി വ​നി​താ സം​രം​ഭ​ക​രെ ബ​ന്ധി​പ്പി​ക്കു​ന്ന​തി​നും സം​വി​ധാ​നം സ​ഹാ​യ​ക​മാ​കും.

നി​ര്‍​മ​ല കോ​ളജി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സം​രം​ഭം വ​നി​ത​ക​ളു​ടെ സാ​മ്പ​ത്തി​ക സ്വ​യം​പ​ര്യാ​പ്ത​ത​യും സം​രം​ഭ​ക​ത്വ ശേ​ഷി​യും വ​ള​ര്‍​ത്തു​ന്ന​തി​നു​ള്ള അ​ക്കാ​ദ​മി​ക​ സാ​മൂ​ഹി​ക ഇ​ട​പെ​ട​ല്‍​കൂ​ടി​യാ​ണ്.100 സ്ത്രീ​ക​ള്‍ 100 ജീ​വി​ത​ങ്ങ​ള്‍, അ​വ​ബോ​ധ​ത്തി​ല്‍നി​ന്ന് പ്ര​വ​ര്‍​ത്ത​ന​ത്തി​ലേ​ക്ക് എ​ന്ന​താ​ണ് സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​മേ​യം.
ഇ​ന്നു രാ​വി​ലെ 10ന് ​എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ര്‍ ജി. ​പ്രി​യ​ങ്ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. മൂ​വാ​റ്റു​പു​ഴ, ആ​വോ​ലി, കോ​ത​മം​ഗ​ലം, തൊ​ടു​പു​ഴ മേ​ഖ​ല​ക​ളി​ലെ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍, വ​നി​താ സം​രം​ഭ​ക​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​ര്‍​ക്കാ​യി സ​ര്‍​ക്കാ​ര്‍ ക്ഷേ​മപ​ദ്ധ​തി​ക​ള്‍, ബാ​ങ്ക് വാ​യ്പ​ക​ള്‍, ഇ​ന്‍​ഷു​റ​ന്‍​സ് എ​ന്നി​വ​യെ​ക്കു​റി​ച്ച് അ​വ​ബോ​ധം ന​ല്‍​കു​ക​യാ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം.
മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ആ​റു സെ​ക്‌ഷനു​ക​ളും ര​ണ്ട് പാ​ന​ല്‍ ച​ര്‍​ച്ച​ക​ളും ന​ട​ക്കും.​ ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി, മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ, ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ്, ഷി​ബു തെ​ക്കും​പു​റം എം​എ​ല്‍​എ, ച​ല​ച്ചി​ത്രതാ​രം ആ​ശ ശ​ര​ത്, സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍, പ്ര​മു​ഖ വ​നി​താ സം​രം​ഭ​ക​ര്‍ എ​ന്നി​വ​ര്‍ വി​വി​ധ സെ​ഷ​നു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും.

സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​നി​താ സം​രം​ഭ​ക​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും വി​ല്‍​പ്പ​ന​യും ഉ​പ​യോ​ഗി​ക്കാ​ത്ത വ​സ്തു​ക്ക​ള്‍ കൈ​മാ​റ്റം ചെ​യ്യാ​വു​ന്ന സ്വാ​പ്പ് ഷോ​പ്പും 21ന് ​പ്ര​ത്യേ​ക ഫു​ഡ് ഫെ​സ്റ്റും ഒ​രു​ക്കി​യി​ട്ടു​ണ്ട്.​
സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്ക്, എ​സ്ബി​ഐ, എ​ന്‍റെ നാ​ട് കൂ​ട്ടാ​യ്മ, ആ​വോ​ലി പ​ഞ്ചാ​യ​ത്ത്, മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ തു​ട​ങ്ങി​യ​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ല്‍, മാ​നേ​ജ​ര്‍ മോ​ണ്‍. ഡോ.​ പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ ഫാ.​ഡോ. ജ​സ്റ്റി​ന്‍ കെ. ​കു​ര്യാ​ക്കോ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.

Idukki

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ള്‍​ക്കു പ​രി​ക്ക്

തൊ​ടു​പു​ഴ: മൂ​വാ​റ്റു​പു​ഴ റൂ​ട്ടി​ല്‍ വെ​ങ്ങ​ല്ലൂ​രി​ല്‍ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ള്‍​ക്ക് പ​രി​ക്കേ​റ്റു. മ​ഞ്ഞ​ള്ളൂ​ര്‍ സ്വ​ദേ​ശി എം.​ജി. ബി​നു, ക​രി​മ​ണ്ണൂ​ര്‍ നെ​യ്യ​ശേ​രി കോ​ട്ട​ക്ക​വ​ല സ്വ​ദേ​ശി ജി​ബി​ന്‍ ജോ​ണ്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​തി​ല്‍ ബി​നു​വി​ന്‍റെ പ​രി​ക്ക് സാ​ര​മാ​ണെ​ന്ന് തൊ​ടു​പു​ഴ പൊ​ലീ​സ് പ​റ​ഞ്ഞു. വീ​ഴ്ച​യി​ല്‍ ഇ​രു​വ​രു​ടെ​യും ത​ല​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ഷെ​റോ​ണ്‍​ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​റി​ന് മു​ന്നി​ല്‍ ഇ​ന്ന​ലെ വൈ​കി​ട്ട് മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഷാ​പ്പും​പ​ടി ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ്‌​കൂ​ട്ട​റും ബൈ​ക്കും പ​ര​സ്പ​രം ത​ട്ടി​യ​തി​നെത്തു​ട​ര്‍​ന്ന് ഇ​ടി​ച്ച് മ​റി​ഞ്ഞ​താ​യാ​ണ് വി​വ​രം.
റോ​ഡി​ല്‍ തെ​റി​ച്ചു​വീ​ണ ഇ​രു​വ​രെ​യും നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് വെ​ങ്ങ​ല്ലൂ​രി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പും തൊ​ടു​പു​ഴ പൊ​ലിസും സ്ഥ​ല​ത്തെ​ത്തി മേ​ല്‍ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

Alappuzha

ബൈ​ക്കി​ടി​ച്ച് മ​രി​ച്ചു

ചേ​ര്‍​ത്ത​ല: റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​വേ ബൈ​ക്കി​ടി​ച്ച് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രി മ​രി​ച്ചു. ചേ​ന്നം​പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് 15-ാം വാ​ര്‍​ഡ് കെ​ആ​ര്‍ പു​രം പ​ള്ളി​വെ​ളി​യി​ല്‍ അ​ന്ന​ക്കു​ട്ടി ഔ​സേ​ഫ് (86) ആ​ണ് മ​രി​ച്ച​ത്. പ​ള്ളി​പ്പു​റം എ​ന്‍​എ​സ്എ​സ് കോ​ള​ജി​നു​സ​മീ​പം 21നു ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ബൈ​ക്കി​ടി​ച്ച് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ന്ന​ക്കു​ട്ടി​യെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും വൈ​കി​ട്ടോ​ടെ മ​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. മ​ക്ക​ള്‍: ആ​ലീ​സ്, ബാ​ബു, റോ​സ​മ്മ, സി​ബി. മ​രു​മ​ക്ക​ള്‍: ലാ​ല​ച്ച​ന്‍, റാ​ഫേ​ല്‍, ജെ​സി.

Alappuzha

13 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി; എ​ട്ടു പേ​ർ അ​റ​സ്റ്റി​ൽ

പൂ​ച്ചാ​ക്ക​ൽ: വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ക്കു​ക​യും ക​ട​ത്തി​ക്കൊ​ണ്ടുവ​രി​ക​യും ചെ​യ്ത 12.870 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ര​ണ്ട് വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലാ​യി എ​ട്ടു പേ​രെ പൂ​ച്ചാ​ക്ക​ൽ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. പി​ടി​യി​ലാ​യ​വ​രി​ൽ യൂ​ത്ത് കോ​ൾ​ഗ്ര​സ് നേ​താ​വും. ശ​നി​യാ​ഴ്ച്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ പാ​ണാ​വ​ള്ളി പ​ള്ളി​വെ​ളി ഭാ​ഗ​ത്തു​നി​ന്ന് 1.270 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി മൂ​ന്ന് യു​വാ​ക്ക​ളെ​യും ചേ​ർ​ത്ത​ല - അ​രൂ​ക്കു​റ്റി റോ​ഡി​ൽ മാ​ക്കേ​ക്ക​വ​ല​യി​ൽ കാ​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 11.600 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി അ​ഞ്ചുപേ​രെ​യു​മാ​ണ് പൊ​ലി​സ് പി​ടി​കൂ​ടി​യ​ത്.

പൂ​ച്ചാ​ക്ക​ൽ പ​ള്ളി​വെ​ളി ഭാ​ഗ​ത്ത് ല​ഹ​രി​മ​രു​ന്ന് വി​ൽ​പ്പ​ന ന​ട​ക്കു​ന്ന​താ​യി ചേ​ർ​ത്ത​ല ഡെ​പ്യൂ​ട്ടി പൊ​ലി​സ് സൂ​പ്ര​ണ്ട് മ​ഞ്ജു​ലാ​ലി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​ദ്യ​സം​ഘം പി​ടി​യി​ലാ​യ​ത്. പാ​ണാ​വ​ള്ളി തെ​ക്കേ പ​ള്ളി​പ്പ​റ​മ്പി​ൽ ജി​തി​ൻ (23), മ​ണ​പ്പു​റം അ​രു​ൺ നി​വാ​സി​ൽ അ​രു​ൺ​കു​മാ​ർ(30), മ​ണ​പ്പു​റം വ​ട്ട​ത്ത​റ​യി​ൽ അ​ല​ൻ വ​ർ​ഗീ​സ് (24) എ​ന്നി​വ​രെ​യാ​ണ് ആ​ദ്യം അ​റ​സ്റ്റ് ചെ​യ്ത​ത്.

ചേ​ർ​ത്ത​ല-​അ​രൂ​ക്കു​റ്റി റോ​ഡ് വ​ഴി കാ​റി​ൽ വ​ൻ​തോ​തി​ൽ ല​ഹ​രി​മ​രു​ന്ന് ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​താ​യി ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ടി.​കെ. വി​ഷ്ണു പ്ര​ദീ​പി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ രാ​ത്രി 10.50ന് ​അ​ഞ്ചുപേ​രട​ങ്ങു​ന്ന ര​ണ്ടാ​മ​ത്തെ സം​ഘം മാ​ക്കേ​ക്ക​വ​ല​യി​ൽ പി​ടി​യി​ലാ​യ​ത്.

കാ​ർ മാ​ക്കേ​ക്ക​ട​വ് ജം​ഗ്ഷ​ന് സ​മീ​പം ത​ട​ഞ്ഞു​നി​ർ​ത്തി പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. കാ​റി​ന്‍റെ ഡി​ക്കി​യി​ൽ വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 11.600 കി​ലോ​ഗ്രാം ക​ഞ്ചാ​വ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ മ​ണ​പ്പു​റം ദാ​റു​ൽ സ​ലാ​മി​ൽ അ​ലി ജോ​വ​ഹ​ർ(24), പൂ​ച്ചാ​ക്ക​ൽ തെ​ക്കേ​കൂ​നം ചേ​രി​യി​ൽ സ​ലാ​ഹു​ദീ​ൻ അ​യൂ​ബ് (24), മ​ണ​പ്പു​റം നി​ക​ർ​ത്തി​ൽ കൃ​ഷ്ണ​കു​മാ​ർ(23), പൂ​ച്ചാ​ക്ക​ൽ ത​സ്‌​നി മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് അ​സ്‌​ലം (23), മ​ണ​പ്പു​റം വേ​ലം​വെ​ളി വീ​ട്ടി​ൽ ഷെ​മീ​ർ (38) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഷെ​മീ​ർ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വും ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് സ​ജീ​വ പ്ര​വ​ർ​ത്ത​ക​നുമാ​യി​രു​ന്നു. ഇ​യാ​ൾ​ക്കെ​തി​രെ പൂ​ച്ചാ​ക്ക​ൽ പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ നാ​ല് ക്രി​മി​ന​ൽ കേ​സുണ്ട്.

പൂ​ച്ചാ​ക്ക​ൽ പൊ​ലി​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ പി.​ടി. ലി​ജി​മോ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ സു​നി​ൽ​രാ​ജ​ൻ, എ​എ​സ്ഐ ശി​വ​ദാ​സപ്പ​ണി​ക്ക​ർ, സീ​നി​യ​ർ സി​വി​ൽ പൊ​ലി​സ് ഓ​ഫീ​സ​ർ​മാ​രാ​യ ക​ലേ​ഷ്, റി​ച്ചാ​ർ​ഡ്, സി​നോ, ജോ​മോ​ൻ, അ​നി​ൽ​കു​മാ​ർ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ശ്രീ​രാ​ജ്, രാ​ജേ​ഷ് എ​ന്നി​വ​രും ചേ​ർ​ത്ത​ല ഡെ​പ്യൂ​ട്ടി പൊ​ലി​സ് സൂ​പ്ര​ണ്ടി​ന്‍റെ സ്ക്വാ​ഡു ജി​ല്ലാ നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫ് ടീ​മും ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Alappuzha

ടോ​റ​സ് ലോ​റി​ക​ളു​ക​ളു​ടെ മ​ത്സ​ര​പ്പാ​ച്ചി​ൽ: ജ​നം ഭീ​തി​യി​ൽ

മ​ങ്കൊ​മ്പ്: ടോ​റ​സു​ക​ളു​ടെ മ​ത്സ​രപ്പാച്ചി​ലി​ൽ പൊ​റു​തിമു​ട്ടി നാ​ട്ടു​കാ​ർ. നി​ർ​മാ​ണം ന​ട​ക്കു​ന്ന മു​ള​യ്ക്കാം​തു​രു​ത്തി-​വാ​ല​ടി റോ​ഡി​ലാ​ണ് അ​മി​ത​ഭാ​രം ക​യ​റ്റി​യ ടോ​റ​സ് ലോ​റി​ക​ൾ നാ​ട്ടു​കാ​രി​ൽ ഭീ​തിപ​ട​ർ​ത്തു​ന്ന​ത്. റോ​ഡി​നു താ​ങ്ങാ​വു​ന്ന​തി​ല​ധി​കം ഭാ​രം ക​യ​റ്റി​യോ​ടു​ന്ന​തു​മൂ​ലം റോ​ഡു​വ​ക്കി​ലു​ള്ള വീ​ടു​ക​ൾ​ക്കും കെ​ട്ടി​ട​ങ്ങ​ൾ​ക്കും കേു​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.

നി​ർ​മാ​ണ​ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡി​നു ഇ​രു​വ​ശ​ങ്ങ​ളി​ലും ക​രി​ങ്ക​ൽ സം​ര​ക്ഷ​ണ​ഭിത്തി നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​രു​വ​ശ​ങ്ങ​ളി​ലും ആ​ഴ​ത്തി​ൽ കു​ഴി​ക​ളെ​ടു​ത്തി​രി​ക്കു​ന്ന​തി​നാ​ൽ നി​ല​വി​ൽ റോ​ഡി​നു വീ​തി തീ​രെ കു​റ​വാ​ണ്. ഇ​തി​നാ​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ഷ്ടി​ച്ചാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​തം മൂ​ലം റോ​ഡ് ഇ​ടി​യാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്.

വീ​തി​കു​റ​ഞ്ഞ റോ​ഡി​ൽ ടോ​റ​സ് പോ​ലെ​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ൾ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽപെടാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്. നി​ര​വ​ധി സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ് റോ​ഡി​ലൂ​ടെ കാ​ൽ​ന​ട​യാ​യി യാ​ത്ര​ചെ​യ്യു​ന്ന​ത്. രാ​പ​ക​ൽ ഭേ​ദ​മെ​ന്യേ ടോ​റ​സ് ലോ​റി​ക​ൾ ക​ട​ന്നു​പോ​കു​ന്ന​തു​മൂ​ലം നി​ര​വ​ധി വീ​ടു​ക​ൾ​ക്കാ​ണ് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്.

പ​ല വീ​ടു​ക​ളു​ടെ​യും ഭി​ത്തി​ക​ൾ​ക്കു വി​ള്ള​ൽ വീ​ണ​നി​ല​യി​ലാ​ണ്. റോ​ഡ് മോ​ശ​മാ​ണെ​ങ്കി​ലും ഭാ​ര​വാ​ഹ​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ണ് ഗ​താ​ഗ​തം ന​ട​ത്തു​ന്ന​ത്. തു​രു​ത്തി ഭാ​ഗ​ത്തു​നി​ന്ന് കി​ട​ങ്ങ​റ ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന ഭാ​ര​വാ​ഹ​ന​ങ്ങ​ൾ​ക്കു പു​റ​മെ, റോ​ഡു നി​ർ​മാ​ണ​ത്തി​നു​ള്ള മ​ണ്ണും മ​റ്റു​മാ​യി പോ​കു​ന്ന ഭാ​ര​വ​ണ്ടി​ക​ളു​മാ​ണ് പ്ര​ധാ​ന​മാ​യി ഇ​തു​വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. പൂ​ർ​ണ​മാ​യും പാ​ട​ശേ​ഖ​ര​ങ്ങളിൽക്കൂടി ക​ട​ന്നു​പോ​കു​ന്ന റോ​ഡു​ക​ൾ​ക്ക് ഇ​ത്ത​രം വ​ഹ​ന​ങ്ങ​ളെ വ​ഹി​ക്കാ​ൻ ശേ​ഷി​യി​ല്ലാ​ത്ത​വ​യാ​ണ്.

എ​ത്ര ന​വീ​ക​ര​ണ ജോ​ലി​ക​ൾ ന​ട​ത്തി​യാ​ലും ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ൽ റോ​ഡ് ത​ക​ർ​ച്ച​യ്ക്കു ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ര​ണ്ടാം ഘ​ട്ട ന​വീ​ക​ര​ണ ജോ​ലി​ക​ൾ ആ​രം​ഭി​ച്ചു ര​ണ്ടു​വ​ർ​ഷ​ത്തോ​ട​ടു​ക്കു​മ്പോ​ഴും നി​ർ​മാ​ണ​ജോ​ലി​ക​ൾ എ​ങ്ങു​മെ​ത്താ​ത്ത​തി​ലും നാ​ട്ടു​കാ​ർ​ക്കു ക​ടു​ത്ത അ​തൃ​പ്തി​യാ​ണു​ള്ള​ത്.

Alappuzha

ക​ട​ൽഭി​ത്തി ത​ക​ർ​ന്നനി​ല​യി​ൽ

തു​റ​വൂ​ർ: പ​ള്ളി​ത്തോ​ട് മു​ത​ൽ തൈ​ക്ക​ൽ വ​രെ​യു​ള്ള വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ട​ൽ​ഭി​ത്തി തകർന്നു. ഇ​രു​പ​തി​ല​ധി​കം വ​ർ​ഷ​ങ്ങ​ളാ​യി ഈ ​മേ​ഖ​ല​യി​ലെ ക​ട​ൽഭി​ത്തി​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യി​ട്ട്.

ക​ഴി​ഞ്ഞ വ​ർ​ഷ​മു​ണ്ടാ​യ ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ നി​ല​വി​ലുണ്ടാ​യി​രു​ന്നു ക​ട​ൽ​ഭി​ത്തി പ​ല​ഭാ​ഗ​ങ്ങ​ളി​ലും ഇ​ടി​ഞ്ഞു താ​ഴു​ക​യും ത​ക​ർ​ന്ന​ടി​യു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട​ൽ​ഭി​ത്തി​ക്ക് സ​മാ​ന്ത​ര​മാ​യി മ​ണ​ൽഭി​ത്തി നി​ർമിച്ച​തു​കൊ​ണ്ടാ​ണ് പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ട​ലാ​ക്ര​മ​ണം ചെ​റു​ക്കാ​ൻ സാ​ധി​ച്ച​ത്.

നി​ല​വി​ൽ ഒ​റ്റ​മ​ശേ​രി മേ​ഖ​ല​യി​ൽ മാ​ത്ര​മാ​ണ് ടെ​ട്രോ​പ്പ​ടു കൊ​ണ്ട​ള്ള ക​ട​ൽ​ഭി​ത്തി നി​ർ​മിച്ചുകൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​തും ഒ​ച്ചി​ഴ​യും വേ​ഗ​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​ത്.

ചെ​ല്ലാ​നം വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ടെ​ട്രോ​പ്പോ​ഡ് ഉ​പ​യോ​ഗി​ച്ചു​ള്ള ക​ട​ൽ​ഭി​ത്തി നി​ർമി​ക്ക​ണ​മെ​ന്നാ​ണ് തീ​ര​ദേ​ശ ജ​ന​ത​യു​ടെ ആ​വ​ശ്യം. ക​ഴി​ഞ്ഞ കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി മാ​റി​മാ​റി​വ​രു​ന്ന സ​ർ​ക്കാ​രു​ക​ൾ ക​ട​ൽഭി​ത്തി നി​ർ​മാ​ണ​ത്തി​ന് ഫ​ണ്ട് ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെന്ന് പ​റ​യു​മ്പോ​ഴും ഇ​ത് സം​ബ​ന്ധി​ച്ച് യാ​തൊ​രു​വി​ധ ന​ട​പ​ടി​യും ഉ​ണ്ടാ​കു​ന്നി​ല്ല എ​ന്ന​താ​ണ് തീ​ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.

അ​ന്ധ​കാ​ര​ന​ഴി​യി​ൽ ഉ​ൾ​പ്പെ​ടെ പു​ലി​മു​ട്ട് നി​ർ​മിച്ചു​കൊ​ണ്ട് തീ​ര​ദേ​ശം സം​ര​ക്ഷി​ക്കു​മെ​ന്ന പ്ര​ഖ്യാ​പി​ച്ചു​വെ​ങ്കി​ലും ഇ​തുസം​ബ​ന്ധി​ച്ച് യാ​തൊ​രുവി​ധ ന​ട​പ​ടി​ക​ളും ഉ​ണ്ടാ​വു​ന്നി​ല്ല. അ​ടു​ത്ത കാ​ല​വ​ർ​ഷ​ത്തി​നു മു​ൻ​പാ​യി ചെ​ല്ലാ​നം മു​ത​ൽ തൈ​ക്ക​ൽ വ​രെ​യു​ള്ള ത​ക​ർ​ന്നു​കി​ട​ക്കു​ന്ന ക​ട​ൽഭി​ത്തി​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി തീ​ര​ദേ​ശ ജ​ന​ത​യെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്നു.

Alappuzha

കു​ഞ്ഞു​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​ലാ​ണ് നാ​ടി​ന്‍റെ ഭാ​വി; കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി

ആ​ല​പ്പു​ഴ: കു​ഞ്ഞു​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​ലാ​ണ് ന​മ്മു​ടെ നാ​ടി​ന്‍റെ ഭാ​വി​യെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ഞ്ഞു​ങ്ങ​ളു​ടെ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ​ട​ക്ക​മു​ള്ള ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ളി​ൽ നാം ​പ്ര​ത്യേ​ക ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ഓ​ർമിപ്പി​ച്ചു. സ​ബ് നാ​ഷ​ണ​ൽ ഇ​മ്യൂണൈ​സേ​ഷ​ൻ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ അ​ഞ്ചു വ​യ​സി​ൽ താ​ഴെ​യു​ള്ള എ​ല്ലാ കു​ഞ്ഞു​ങ്ങ​ൾ​ക്കും ​പോ​ളി​യോ തു​ള്ളി​മ​രു​ന്ന് ന​ൽ​കു​ന്ന പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭാധ്യ​ക്ഷ ല​ളി​ത ര​വീ​ന്ദ്ര​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള സ്റ്റേ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹെ​ൽ​ത്ത് ആ​ൻ​ഡ് ഫാ​മി​ലി വെ​ൽ​ഫെ​യ​ർ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി​ബി​ൻ ഗോ​പാ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​രോ​ഗ്യ സ​ന്ദേ​ശ​വും പോ​സ്റ്റ​ർ പ്ര​കാ​ശ​ന​വും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​പി.​വി. വി​ദ്യ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ.​എ​സ്. ലൈ​ജു ദി​ന​സ​ന്ദേ​ശം ന​ൽ​കി.

ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പ്ര​സ​ന്ന ബാ​ബു, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ.​ എ​സ്.​ആ​ർ. ദി​ലീ​പ് കു​മാ​ർ, ഡോ. ​ല​ക്ഷ്മി കൃ​ഷ്ണ​ൻ, ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​കെ.​എ. ജി​തേ​ഷ്, ജി​ല്ലാ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് അ​നി​ത, ഡോ.​ഐ. ചി​ത്ര തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ബോ​ധ​വ​ത്ക​ര​ണ പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​നം, സെ​ൽ​ഫി കോ​ർ​ണ​ർ, സി-​മെ​റ്റ് കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫ്ലാ​ഷ് മോ​ബ്, സ്കി​റ്റ് എ​ന്നി​വ​യും ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു.

Alappuzha

ആ​ല​പ്പു​ഴ സ​ഹോ​ദ​യ കി​ഡ്സ് ഫെ​സ്റ്റ് ന​ട​ത്തി

ചേ​ർ​ത്ത​ല: ആ​ല​പ്പു​ഴ സ​ഹോ​ദ​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല സി​ബി​എ​സ്ഇ കി​ഡ്സ് ഫെ​സ്റ്റ് പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രി ശ്രീ​ക​ലാ സു​ഖാ​ദി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചേ​ർ​ത്ത​ല ബി​ഷ​പ് മൂ​ർ വി​ദ്യാ​പീ​ഠം സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​ഹോ​ദ​യ ജി​ല്ലാ പ്ര​സി​ഡന്‍റ് സി.​ആ​ർ. ശ്രീ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല​യി​ലെ വി​വി​ധ സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളി​ൽനി​ന്നാ​യി 1600 ഓ​ളം കു​ട്ടി​ക​ൾ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലും ക​ലാ​പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ത്തു.

വൈ​കു​ന്നേ​രം ന​ട​ന്ന സ​മാ​പ​ന​സ​മ്മേ​ള​നം റി​ട്ട. ല​ക്ച്ച​ർ ഡ​യ​റ്റ് പി.​ജി. ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ പ്ര​തി​ഭ​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ച​ട​ങ്ങി​ൽ ന​ട​ന്നു. സ്കൂ​ൾ ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ. ​ക്രി​സ്റ്റി ഡേ​വി​ഡ് ഡാ​നി​യ​ൽ, പ്രി​ൻ​സി​പ്പ​ൽ പ്രി​നു ചെ​റി​യാ​ൻ, സ​ഹോ​ദ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.​ആ​ർ.​എ​സ്. രേ​ഖ, വൈ​സ് പ്ര​സി​ഡന്‍റ് ബി​ജി, എ.​എ​ൽ. ഹ​സീ​ന, നീ​നു സു​രേ​ഷ്, പ്ര​ഫ. ജോ​സ​ഫ് തോ​മ​സ്, ആ​ശാ കു​റു​പ്പ്, കെ.​ജെ. സ​ന്ധ്യ, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Alappuzha

പ​ൾ​സ് പോ​ളി​യോ ഇ​മ്യൂണൈ​സേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ റോ​ട്ട​റി സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി

മാ​ന്നാ​ർ: പ​ൾ​സ് പോ​ളി​യോ ഇ​മ്യൂണൈ​സേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു പി​ന്തു​ണ ന​ൽ​കു​ന്ന​തി​നും വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നു​മാ​യി റോ​ട്ട​റി ക്ല​ബ് ഓ​ഫ് മാ​ന്നാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ന്നാ​ർ, പ​രു​മ​ല സാ​മൂ​ഹി​ക കേ​ന്ദ്ര​ങ്ങ​ളി​ൽ മി​ന​റ​ൽ വാ​ട്ട​റും മ​റ്റ് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

പ്ര​സി​ഡന്‍റ് അ​രു​ൺ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​വ​ർ​ത്ത​ന​ത്തി​ൽ സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് വി. ​കു​റു​പ്പ്, ട്ര​ഷ​റ​ർ ജി​ജി ജേ​ക്ക​ബ് കോ​ട്ടൂ​ർ, രാ​ജീ​വ്, ഷ​ഫീ​ക്ക് എ​വ​ർ​ഷൈ​ൻ, അ​ജി​ത് പ​ഴ​വൂ​ർ, അ​നി​ൽകു​മാ​ർ അ​മ്പാ​ടി, ശി​വ​ദാ​സ് പ​ണി​ക്ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Alappuzha

ച​ക്കു​ള​ത്തു​കാ​വ് പൊ​ങ്കാ​ല നാ​ളെ

ച​ക്കു​ള​ത്തു​കാ​വ്: ച​ക്കു​ള​ത്തു​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പൊ​ങ്കാ​ല നാ​ളെ ന​ട​ക്കും. ഭ​ക്ത​രു​ടെ മ​ണ്‍​ക​ല​ങ്ങ​ള്‍ ക്ഷേ​ത്ര​പ​രി​സ​ര​ങ്ങ​ളി​ല്‍നി​ര​ന്നു. പൊ​ങ്കാ​ല​യ്ക്ക് ഒ​രു ദി​വ​സം ബാ​ക്കി​നി​ല്‍​ക്കേ ക്ഷേ​ത്ര​ത്തി​ലേ​ക്ക് ഭ​ക്ത​ജ​ന പ്ര​വാ​ഹം ആ​രം​ഭി​ച്ചു. സം​സ്ഥാ​ന​ന​ത്തി​ന് അ​ക​ത്തും പു​റ​ത്തു​മു​ള്ള ഭ​ക്ത​രാ​ണ് പൊ​ങ്കാ​ല സ​മ​ര്‍​പ്പ​ണ​ത്തി​നാ​യി ഇ​ന്ന​ലെ മു​ത​ല്‍ ക്ഷേ​ത്ര​ത്തി​ല്‍ ത​മ്പ​ടി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തുനി​ന്നും ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ള്‍ പൊ​ങ്കാ​ല അ​ര്‍​പ്പി​ക്കു​മ്പോ​ള്‍ പ്ര​ദേ​ശം മ​ഹാ​യാ​ഗ​ഭൂ​മി​യാ​യി മാ​റും.

നാ​ളെ പു​ല​ര്‍​ച്ചെ നാ​ലി​ന് നി​ര്‍​മാല ദ​ര്‍​ശ​ന​ത്തോ​ടെ പൊ​ങ്കാ​ല ച​ട​ങ്ങു​ക​ള്‍ ആ​രം​ഭി​ക്കും. ക്ഷേ​ത്ര മേ​ല്‍​ശാ​ന്തി​മാ​രാ​യ അ​ശോ​ക​ന്‍ ന​മ്പൂ​തി​രി, ര​ഞ്ജി​ത്ത് ബി. ​ന​മ്പൂ​തി​രി, ദു​ര്‍​ഗാ​ദ​ത്ത​ന്‍ ന​മ്പൂ​തി​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ങ്കാ​ല സ​മ​ര്‍​പ്പ​ണ ച​ട​ങ്ങു​ക​ള്‍ ന​ട​ക്കും. പൊ​ങ്കാ​ല​യ്ക്ക് മു​ന്നോ​ടി​യാ​യി ക്ഷേ​ത്ര കാ​ര്യ​ദ​ര്‍​ശി മ​ണി​ക്കു​ട്ട​ന്‍ ന​മ്പൂ​തി​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ക്കു​ന്ന ഭ​ക്ത​ജ​ന​സം​ഗ​മം മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. റെ​ജി ചെ​റി​യാ​ന്‍ എം​എ​ല്‍​എ ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി പൊ​ങ്കാ​ല സ​ന്ദേ​ശ​വും, മാ​ന്നാ​ര്‍ അ​ബ്ദു​ള്‍ ല​ത്തീ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും നി​ര്‍​വ​ഹി​ക്കും.
സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍

ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രു​ടെ​യും പൊ​ലി​സ് മേ​ധാ​വി​മാ​രു​ടെ​യും നേ​ത്യ​ത്വ​ത്തി​ല്‍ വ​ന്‍​സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കി. പൊ​ങ്കാ​ല ന​ട​ക്കു​ന്ന ത​ക​ഴി, എ​ട​ത്വ, കി​ട​ങ്ങ​റ, തി​രു​വ​ല്ല, കാ​വും​ഭാ​ഗം, പൊ​ടി​യാ​ടി, ചെ​ങ്ങ​ന്നൂ​ര്‍, മാ​വേ​ലി​ക്ക​ര തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ട്രാ​ഫി​ക് നി​യ​ന്ത്ര​ണ​വും സു​ര​ക്ഷ​യും ക​ര്‍​ശ​ന​മാ​ക്കി.

Alappuzha

ത​ക​ർ​ന്ന റോ​ഡി​ലൂ​ടെ ദു​രി​ത​യാ​ത്ര

കാ​യം​കു​ളം: ത​ക​ർ​ന്നു​കി​ട​ക്കു​ന്ന റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദു​രി​ത​മാ​കു​ന്നു. കാ​യം​കു​ളം ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ ടെ​ലി​ഫോ​ൺ എ​ക്‌​സ്‌​ചേ​ഞ്ച്- സെന്‍റ് മേ​രീ​സ് റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ഒ​രു​പോ​ലെ ദു​രി​ത​മാ​കു​ന്ന​ത്. ടെ​ലി​ഫോ​ൺ എ​ക്‌​സ്‌​ചേ​ഞ്ച് മു​ത​ൽ ബി​സ്‌​ക​റ്റ് ക​മ്പ​നി വ​രെ​യു​ള്ള ഭാ​ഗ​വും പൊ​തു​ശ്മ​ശാ​നം വ​ഴി ക​ട​ന്നു​പോ​കു​ന്ന ഭാ​ഗ​വും റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി കി​ട​ക്കു​ക​യാ​ണ്.

സ​മീ​പ​ത്തെ സ്‌​കൂ​ളു​ക​ളി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ ദി​വ​സ​വും യാ​ത്ര​ചെ​യ്യു​ന്ന റോ​ഡും ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ലി​ങ്ക്‌ റോ​ഡു​മാ​ണി​ത്. പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ദേ​ശീ​യ​പാ​ത​യി​ലേ​ക്കും കെ​പി റോ​ഡി​ലേ​ക്കും എ​ത്താ​നു​ള്ള മാ​ർ​ഗം കൂ​ടി​യാ​ണി​ത്. റോ​ഡി​ലെ മെ​റ്റ​ൽ ഇ​ള​കി യാ​ത്ര​ചെ​യ്യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. പ്ര​ദേ​ശ​ത്തെ മൂ​ന്നു സ്‌​കൂ​ളു​ക​ളി​ലേ​ക്കു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഇ​തു​വ​ഴി​യാ​ണു പോ​കു​ന്ന​ത്.

ന​ഗ​ര​സ​ഭാ ശ്മ​ശാ​ന​ത്തി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്‌​ക​രി​ക്കാ​നാ​യി എ​ത്തു​ന്ന​വ​രും ഈ ​റോ​ഡി​ലൂ​ടെ എ​ത്ത​ണം. മ​ഴ​പെ​യ്താ​ൽ റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ടാ​ണ്. ചെ​ളി നി​റ​ഞ്ഞു​കി​ട​ക്കു​ന്ന റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കാ​ൻ​കൂ​ടി ക​ഴി​യി​ല്ല. 30 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് മു​മ്പ് റോ​ഡി​ന്‍റെ കു​റ​ച്ചു ഭാ​ഗം ടാ​റിം​ഗ് ന​ട​ത്തി​യി​രു​ന്നു.

ശേ​ഷി​ക്കു​ന്ന അ​ര​ക്കി​ലോ​മീ​റ്റ​റി​ല​ധി​കം വ​രു​ന്ന ഭാ​ഗം ഇ​പ്പോ​ഴും ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​തെ ത​ക​ർ​ന്നു​കി​ട​ക്കു​ന്ന റോ​ഡ് അ​ടി​യ​ന്ത​ര​മാ​യി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ന​ഗ​ര​ത്തി​ലെ ഇ​ട​റോ​ഡു​ക​ൾ ന​വീ​ക​രി​ച്ചാ​ൽ പ്ര​ധാ​ന റോ​ഡു​ക​ളി​ലെ തി​ര​ക്കു കു​റ​യ്ക്കാ‌​നും ക​ഴി​യും.

Alappuzha

സു​വ​ർ​ണ ജൂ​ബി​ലി പൂ​ർവവി​ദ്യാ​ർ​ഥി സം​ഗ​മം ന​ട​ന്നു

എ​ട​ത്വ: പ​ഴ​യ​കാ​ല ഓ​ർ​മ്മ​ക​ൾ പു​തു​ക്കാ​നും സ​ഹ​പാ​ഠി​ക​ളോ​ടൊ​പ്പം ഒ​രി​ക്ക​ൽ​ക്കൂ​ടി ഒ​ത്തു​ചേ​രാ​നു​മാ​യി 1975–1976 കാ​ല​ഘ​ട്ട​ത്തി​ൽ എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹൈ​സ്കൂ​ളി​ൽ എ​സ്എ​സ്എ​ൽ​സി പാ​സാ​യ ബാ​ച്ചി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.
ഫാ. ​മാ​ത്യൂ​സ് ജോ​ൺ മ​ന​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം എ​ട​ത്വ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ൾ ജീ​വി​ത​ത്തി​ലെ മ​ധു​രി​ക്കു​ന്ന ഓ​ർ​മക​ൾ പ​ങ്കു​വച്ച സം​ഗ​മ​ത്തി​ൽ മാ​തൃ​വി​ദ്യാ​ല​യ​ത്തി​ന് ഒ​രു അ​ല​മാ​ര​യും പോ​ഡി​യ​വും സ​മ്മാ​ന​മാ​യി ന​ൽ​കി. സു​വ​ർ​ണ ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ പൂ​ർ​വ്വ വി​ദ്യാ​ർ​ഥി​ക​ൾ ന​ൽ​കി​യ സ​മ്മാ​നം സ്കൂ​ൾ മാ​നേ​ജ​ർ ഏ​റ്റു​വാ​ങ്ങി.

മു​ൻ ഹെ​ഡ്മാ​സ്റ്റ​ർ ബേ​ബി ജോ​സ​ഫ്, ബ​ർ​സാ​ർ വ​ർ​ഗീ​സ് കു​ര്യ​ൻ, ഡോ. ​ജോ​ളി ജോ​സ​ഫ്, പ്ര​ഫ. പ്രി​ൻ​സ് ജെ. ​ജോ​സ്, ഐ​സ​ക് പി. ​സാം, ബേ​ബി​ച്ച​ൻ മു​ണ്ട​ക​ത്തി​ൽ, റോ​യി ഊ​രാം​വേ​ലി​ൽ, ജോ​ർ​ജു​കു​ട്ടി മു​ണ്ട​ക​ത്തി​ൽ, സെ​ബാ​സ്റ്റ്യ​ൻ ക​ട്ട​പ്പു​റം, മോ​ൻ​സി ക​രി​ക്കം​പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Alappuzha

നീ​രേ​റ്റു​പു​റം ടി​എം​ടി സ്കൂ​ൾപടി റോ​ഡ് പ​ണി ഉ​ട​ൻ ആ​രം​ഭി​ക്കും: റെ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ

എ​ട​ത്വ: 2018 ൽ ​റീ​ബി​ൽ​ഡ് കേ​ര​ള ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മാ​ണം ആ​രം​ഭി​ച്ച നീ​രേ​റ്റു​പു​റം എ​ൻ​എ​സ്എ​സ്. പ​ടി​മു​ത​ൽ ടി​എം​ടി സ്കൂ​ൾ​പ്പടി വ​രെ​യു​ള്ള റോ​ഡി​ന്‍റെ പ​ണി ഉ​ട​ൻ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് കു​ട്ട​നാ​ട് എം.​എ​ൽ.​എ. റെ​ജി ചെ​റി​യാ​ൻ ഉ​റ​പ്പു ന​ൽ​കി.

ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​തെ കി​ട​ക്കു​ന്ന റോ​ഡി​ന്‍റെ നി​ർ​മാ​ണം എ​ത്ര​യും വേ​ഗം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ​യും ക​രാ​റു​കാ​ര​നെ​യും വി​ളി​ച്ച് സം​സാ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് എം​എ​ൽ​എ ഉ​റ​പ്പു​ന​ൽ​കി​യ​ത്. ഒ​രു കോ​ടി മു​പ്പ​ത് ല​ക്ഷം രൂ​പ​യാ​ണ് റീ​ബി​ൽ​ഡ് കേ​ര​ള ഫ​ണ്ടി​ൽ ഈ ​റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി വ​ക​യി​രു​ത്തി​യി​രു​ന്ന​ത്.
ടി​എം​ടി ഹൈ​സ്കൂ​ൾ, എം​ടി​എ​ൽ​പി സ്കൂ​ൾ, സെ​ന്‍റ് തോ​മ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, മൂ​ന്ന് ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ൾ, എ​സ്എ​ൻ​ഡി​പി, എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും നി​ര​വ​ധി വീ​ടു​ക​ളി​ലേ​ക്കും എ​ത്തി​ച്ചേ​രാ​ൻ ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ ആ​ശ്ര​യി​ക്കു​ന്ന പ്ര​ധാ​ന റോ​ഡാ​ണി​ത്.

നാ​ട്ടു​കാ​രു​ടെ നി​ര​ന്ത​ര​മാ​യ ആ​വ​ശ്യ​ത്തെ തു​ട​ർ​ന്ന് എം​എ​ൽ​എ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി​ജു പാ​ല​ത്തി​ങ്ക​ൽ, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് കോ​ല​ത്തു​പ​റ​മ്പി​ൽ, സി​ബി മു​ള​യ്ക്ക​ൽ, സാ​നു ക​ല്ലു​പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ എം​എ​ൽ​എ​യ് ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Alappuzha

പ​ണ്ഡാ​ര പൊ​ങ്കാ​ല അ​ടു​പ്പ് സ്ഥാ​പി​ച്ചു

ച​ക്കു​ള​ത്തു​കാ​വ്: ച​ക്കു​ള​ത്തു​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ കാ​ർ​ത്തി​ക പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച് പ​ണ്ഡാ​ര പൊ​ങ്കാ​ല അ​ടു​പ്പ് ക്ഷേ​ത്ര ന​ട​പ്പ​ന്ത​ലി​ൽ സ്ഥാ​പി​ച്ചു. പൊ​ങ്കാ​ല ദി​വ​സം പ​ണ്ഡാ​ര പൊ​ങ്കാ​ല അ​ടു​പ്പി​ൽ അ​ഗ്‌​നി പ​ക​ർ​ന്ന ശേ​ഷ​മാ​ണ് ഭ​ക്ത​രു​ടെ പൊ​ങ്കാ​ല ക​ല​ങ്ങ​ളി​ൽ അ​ഗ്നി പ​ക​രു​ന്ന​ത്.

കാ​ര്യ​ദ​ർ​ശി മ​ണി​ക്കു​ട്ട​ൻ ന​മ്പൂ​തി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​കാ​ര്യ​ദ​ർ​ശി രാ​ധാ​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി, മേ​ൽ​ശാ​ന്തി​മാ​രാ​യ ര​ഞ്ജി​ത്ത് ബി. ​ന​മ്പൂ​തി​രി, ഹ​രി​ക്കു​ട്ട​ൻ ന​മ്പൂ​തി​രി, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ക​ൺ​വീ​ന​ർ അ​ജി​ത്ത് പി​ഷാ​ര​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.

Alappuzha

ച​ക്കു​ള​ത്തു​കാ​വി​ല്‍ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി; പൊ​ങ്കാ​ല അ​ര്‍​പ്പി​ക്കു​ന്ന​തി​നാ​യി ഭ​ക്ത​ര്‍ ഇ​ടംപി​ടി​ച്ചുതു​ട​ങ്ങി

ച​ക്കു​ള​ത്തു​കാ​വ്: ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ഭ​ക്ത​ജ​ന​സം​ഗ​മ​ത്തി​ന് വേ​ദി​യൊ​രു​ങ്ങു​ന്ന ച​ക്കു​ള​ത്തു​കാ​വി​ല്‍ പൊ​ങ്കാ​ല​യ്ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി. 24 നാ​ണ് പൊ​ങ്കാ​ല. കൈ​ക​ളി​ല്‍ പു​ജാ​ദ്ര​വ്യ​ങ്ങ​ളും നാ​വി​ല്‍ ദേ​വീസ്തു​തി​ക​ളു​മാ​യി വ​നി​ത​ക​ള്‍ അ​ണി​മു​റി​യാ​തെ എ​ത്തു​മ്പോ​ള്‍ ച​ക്കു​ള​ത്തു​കാ​വും പ​രി​സ​ര​വും കാ​ര്‍​ത്തി​ക പൊ​ങ്കാ​ല​യു​ടെ പൂ​ണ്യം നു​ക​രു​ക​യാ​യി.

തി​രു​വ​ല്ല മു​ത​ല്‍ ത​ക​ഴി വ​രെ​യും, എ​സി റോ​ഡി​ല്‍ ച​ങ്ങ​നാ​ശേ​രി-​ചെ​ങ്ങ​ന്നൂ​ര്‍ -​പ​ന്ത​ളം റൂ​ട്ടി​ലും, മാ​ന്നാ​ര്‍-​മാ​വേ​ലി​ക്ക​ര റൂ​ട്ടി​ലും, മു​ട്ടാ​ര്‍-​കി​ട​ങ്ങ​റ, വീ​യ​പു​രം-​ഹ​രി​പ്പാ​ട് റൂ​ട്ടി​ലും പൊ​ങ്കാ​ല അ​ര്‍​പ്പി​ക്കു​ന്ന​തി​നാ​യി ഭ​ക്ത​ര്‍ ഇ​ടം പി​ടി​ച്ചു തു​ട​ങ്ങി. ക്ഷേ​ത്ര പ​രി​സ​ര​ത്ത് പൊ​ങ്കാ​ല ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സെ​ന്‍ററു​ക​ളി​ല്‍ ക്ഷേ​ത്ര വാ​ളന്‍റി​യേ​ഴ്‌​സിന്‍റേ​യും നി​ര്‍​ദേശ​ങ്ങ​ള്‍ ന​ല്‍​കു​വാ​നാ​യി മൊ​ബൈ​ല്‍ ഫോ​ണ്‍ സം​വി​ധാ​ന​വും ഏ​ര്‍​പ്പെ​ടു​ത്തി.

ക്ഷേ​ത്ര​ത്തി​ല്‍ എ​ത്തി​ച്ചേ​രു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ള്‍​ക്ക് പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി സ്ഥി​രം സം​വി​ധാ​ന​ങ്ങ​ള്‍​ക്ക് പു​റ​മെ താ​ത്കാ​ലി​ക ശൗ​ചാ​ല​യ​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്തി കൂ​ടാ​തെ വി​വി​ധ സാ​മൂ​ഹ്യ, സാ​മു​ദാ​യി​ക, സാം​സ്‌​കാ​രി​ക, രാ​ഷ്ട്രീ​യ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. 3001 വോ​ള​ന്‍റി​യേ​ഴ്‌​സിന്‍റെ സേ​വ​നം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

പൊലി​സ്, കെ​എ​സ്ആ​ര്‍​ടി​സി, ആ​രോ​ഗ്യ​വ​കു​പ്പ്, ഫ​യ​ര്‍​ഫോ​ഴ്സ്, കെ​എ​സ്ഇ​ബി, വാ​ട്ട​ര്‍ അ​ഥോ​റി​റ്റി, എ​ക്‌​സൈ​സ്, വാ​ട്ട​ര്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട്, റ​വ​ന്യു, തു​ട​ങ്ങി​യ വി​വി​ധ വ​കു​പ്പു​ക​ളു​ടെ സേ​വ​നം പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രു​ടെ മേ​ല്‍ നോ​ട്ട​ത്തി​ല്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. 2000-ല്‍ ​പ​രം പൊ​ലി​സി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. കെ​എ​സ്ആ​ര്‍​ടി​സി, സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന ഡി​പ്പോ​ക​ളി​ല്‍ നി​ന്നും ക്ഷേ​ത്ര​ത്തി​ലേ​ക്ക് പ്ര​ത്യേ​ക സ​ര്‍​വ്വീ​സു​ക​ള്‍ ആ​രം​ഭി​ച്ചു. നീ​രേ​റ്റു​പു​റം എ​എ​ന്‍​സി ജം​ഗ്ഷ​ന്‍, ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ താ​ത്കാലി​ക ഓ​പ്പ​റേ​റ്റിം​ഗ് സ്റ്റാൻ ഡ് പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ആ​വ​ശ്യ​മാ​യ ശു​ദ്ധ​ജ​ലം വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ല​ഭ്യ​മാ​ക്കും. വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളും തി​രു​വ​ല്ല- ചെ​ങ്ങ​ന്നൂ​ര്‍ മു​ന്‍​സി​പ്പാ​ലി​റ്റി​ക​ള്‍ പ്രാ​ദേ​ശി​ക​മാ​യി ചെ​യ്യേ​ണ്ട എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ- തി​രു​വ​ല്ല ആ​ര്‍​ഡി​ഒ​ മാ​ര്‍​ക്കാ​ണ് കോ-​ഓ​ര്‍​ഡി​നേ​ഷ​ന്‍ ചു​മ​ത​ല.

ക്ഷേ​ത്ര പ​രി​സ​ര​ത്ത് താ​ത്കാ​ലി​ക ഹെ​ല്‍​ത്തു​സെന്‍ററു​ക​ള്‍ തു​റ​ന്നു. ചെ​ങ്ങ​ന്നൂ​ര്‍ മു​ത​ല്‍ ത​ക​ഴി വ​രെ വാ​ഹ​ന പാ​ര്‍​ക്കിം​ഗി​ന് പ്ര​ത്യേ​ക സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ കാ​വും​ഭാ​ഗം ദേ​വ​സ്വം ബോ​ര്‍​ഡ് ഹൈ​സ്‌​കൂ​ള്‍, എം​ജി​എം ഹ​യ​ര്‍​സെ​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പാ​ര്‍​ക്കു ചെ​യ്യാം. കോ​ട്ട​യം, തൃ​ശൂ​ര്‍, പു​ന​ലൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ തി​രു​വ​ല്ല മു​ന്‍​സി​പ്പി​ല്‍ സ്റ്റേ​ഡി​യ​ത്തി​ലും, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ തി​രു​വ​ല്ല, എ​ട​ത്വ പൊലി​സ് സ്റ്റേ​ഷ​ന്‍, വാ​ട്ട​ര്‍ അ​ഥോ​റി​റ്റി, എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ളേ​ജ്, ഹോ​ളി എ​യ്ഞ്ച​ല്‍​സ് സ്‌​കൂ​ള്‍, സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍​സെ​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ന്നീ മൈ​താ​ന​ങ്ങ​ളി​ല്‍ പാ​ര്‍​ക്ക് ചെ​യ്യേ​ണ്ട​താ​ണ്.

കെ​എ​സ്ആ​ര്‍​ടി​സി ബ​സ്സു​ക​ള്‍​ക്കാ​യി നീ​രേ​റ്റു​പു​റം എ​എ​ന്‍​സി ജം​ഗ്ഷ​ന്‍, ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ താ​ലത്കാലി​ക ബ​സ്സ് സ്റ്റാൻ ഡ് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യി​ട്ടു​ണ്ട്. പ്ലാ​സ്റ്റി​ക്ക് പൂ​ര്‍​ണ​മാ​യി നി​രോ​ധി​ച്ചും ഹ​രി​ത ച​ട്ട​ങ്ങ​ള്‍ പാ​ലി​ച്ചു​മാ​ണ് പൊ​ങ്കാ​ല​യു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

പൊ​ങ്കാ​ല​യ്ക്ക് എ​ത്തി​ച്ചേ​രു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ളെ വ​ര​വേ​ല്‍​ക്കു​ന്ന​തി​നും പൊ​ങ്കാ​ല​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നും വി​പു​ല​മാ​യ ക്ര​മീ​ക​ണ​ങ്ങ​ള്‍ ക്ഷേ​ത്ര​ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി.
കൂ​ടാ​തെ വി​വി​ധ സാ​മൂ​ഹ്യ, സാ​മു​ദാ​യി​ക, സാം​സ്‌​കാ​രി​ക​രാ​ഷ്ട്രീ​യ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സൗ​ജ​ന്യ ഭ​ക്ഷ​ണ​വി​ത​ര​ണ​വും, ചി​കി​ത്സ​യും ഭ​ക്ത​ജ​ന​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ല​ഭ്യ​മാ​ക്കും.

എ​ല്ലാ സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക​ളെയും ഏ​കോ​പി​പ്പി​ച്ചു കൊ​ണ്ട് ആ​ല​പ്പു​ഴ-​പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ അ​വ​ലോ​ക​ന​യോ​ഗം ന​ട​ന്നു. ക്ഷേ​ത്ര​ത്തി​ല്‍ പ്ര​ത്യേ​കം ക്യൂ ​കോ​ംപ്ല​ക്സു​ക​ള്‍, ദ​ര്‍​ശ​ന​ത്തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍, സൗ​ജ​ന്യ ഭ​ക്ഷ​ണ​വി​ത​ര​ണം, ചി​കി​ത്സ, ആം​ബു​ല​ന്‍​സ് സൗ​ക​ര്യം തു​ട​ങ്ങി​യ​വ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.


24 ന് ​പു​ല​ര്‍​ച്ചെ നാ​ലി​ന് നി​ര്‍​മ്മാ​ല്യ​ദ​ര്‍​ശ​ന​വും അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തി ഹോ​മ​വും ഒ​മ്പ​തി​ന് വി​ളി​ച്ചു ചൊ​ല്ലി പ്രാ​ര്‍​ഥ​ന​യും തു​ട​ര്‍​ന്ന് ക്ഷേ​ത്ര ശ്രീ​കോ​വി​ലി​ലെ കെ​ടാ​വി​ള​ക്കി​ല്‍ നി​ന്നും ക്ഷേ​ത്ര കാ​ര്യ​ദ​ര്‍​ശി മ​ണി​ക്കു​ട്ട​ന്‍ ന​മ്പൂ​തി​രി കൊ​ടി​വി​ള​ക്കി​ലേ​ക്ക് ദീ​പം പ​ക​രും, തു​ട​ര്‍​ന്ന് ന​ട​പ്പ​ന്ത​ലി​ല്‍ പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ പ​ണ്ടാ​ര പൊ​ങ്കാ​ല അ​ടു​പ്പി​ലേ​ക്ക് ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റും മു​ഖ്യ കാ​ര്യ​ദ​ര്‍​ശി​യുമായ രാ​ധാ​കൃ​ഷ്ണ​ന്‍ ന​മ്പൂതി​രി അ​ഗ്‌​നി പ്രോ​ജോ​ലി​പ്പി​ച്ചു​കൊ​ണ്ട് പൊ​ങ്കാ​ല​യ്ക്ക് തു​ട​ക്കം കു​റി​ക്കും. ക്ഷേ​ത്ര കാ​ര്യ​ദ​ര്‍​ശി മ​ണി​ക്കു​ട്ട​ന്‍ ന​മ്പൂ​തി​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ക്കു​ന്ന സം​ഗ​മ​ത്തി​ല്‍ മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പൊ​ങ്കാ​ല​യു​ടെ ഉ​ദ്ഘാ​ടം നി​ര‍​വ​ഹി​ക്കും. റെ​ജി ചെ​റി​യാ​ന്‍ എം​എ​ല്‍​എ ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി പൊ​ങ്കാ​ല സ​ന്ദേ​ശ​വും, മാ​ന്നാ​ര്‍ അ​ബ്ദു​ള്‍ ല​ത്തീ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. ക്ഷേ​ത്ര മേ​ല്‍​ശാ​ന്തി അ​ശോ​ക​ന്‍ ന​മ്പൂ​തി​രി​യു​ടെ കാ​ര്‍​മി​ക നേ​തൃ​ത്വ​ത്തി​ല്‍ ട്ര​സ്റ്റി​മാ​രാ​യ ര​ഞ്ജി​ത്ത് ബി. ​ന​മ്പൂ​തി​രി, ദു​ര്‍​ഗാ​ദ​ത്ത​ന്‍ ന​മ്പൂ​തി​രി എ​ന്നി​വ​രു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പൊ​ങ്കാ​ല സ​മ​ര്‍​പ്പ​ണ ച​ട​ങ്ങു​ക​ള്‍ ന​ട​ക്കും.

11 ന് 500-​ല്‍ അ​ധി​കം വേ​ദ പ​ണ്ഡി​ത​ന്‍​മാ​രു​ടെ മു​ഖ്യ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ഭ​ക്ത​ര്‍ ത​യ്യാ​റാ​ക്കി​യ പൊ​ങ്കാ​ല നേ​ദി​ക്കും.വൈ​കി​ട്ട് അ​ഞ്ചി​ന് ക്ഷേ​ത്ര കാ​ര്യ​ദ​ര്‍​ശി മ​ണി​ക്കു​ട്ട​ന്‍ ന​മ്പൂ​തി​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം നി​യ​മ​സ​ഭ സ്പി​ക്ക​ര്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

അ​ഡ്വ. വ​ര്‍​ഗീ​സ് മാ​മ്മ​ന്‍ എം​എ​ല്‍​എ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​നൂ​പ് ആ​ന്‍റ​ണി വി​ശി​ഷ്ടാ​തി​ഥി​യാ​രി​ക്കും. എ​ട​ത്വ സെന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ല്‍, നെ​ടു​മ്പ്രം ചീ​ഫ് ഇ​മാം അ​മാ​നു​ല്ലാ​ഹ് സു​ഹ്രി എ​ന്നി​വ​ര്‍ മു​ഖ്യ​സ​ന്ദേ​ശ​വും, മു​ഖ്യ കാ​ര്യ​ദ​ര്‍​ശി രാ​ധാ​കൃ​ഷ​ണ​ന്‍ ന​മ്പൂ​തി​രി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും, ക്ഷേ​ത്ര മേ​ല്‍​ശാ​ന്തി അ​ശോ​ക​ന്‍ ന​മ്പൂ​തി​രി മം​ഗ​ളാ​ര​തി​

സ​മ​ര്‍​പ​പി​ക്കു​ക​യും മു​ന്‍ പ​ശ്ചി​മ​ബം​ഗാ​ള്‍ ഗ​വ​ര്‍​ണ​ര്‍ ഡോ. ​സി.​വി ആ​ന​ന്ദ​ബോ​സ് ഐ​എ​എ​സ് കാ​ര്‍​ത്തി​ക സ്തം​ഭ​ത്തി​ല്‍ അ​ഗ്‌​നി പ്രോ​ജ്വ​ലി​പ്പി​ക്കു​ന്ന ച​ട​ങ്ങു​ക​ളും നി​ര്‍​വ​ഹി​ക്കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം മ​ഞ്ജു വി​ജ​യ​കു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് മെംബ​ര്‍​മാ​രാ​യ അ​ജി​ത്ത് കു​മാ​ര്‍ പി​ഷാ​ര​ത്ത്, ഗോ​കു​ല്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍, സു​ജി​മോ​ള്‍,മോ​ള​മ്മ, അ​ജ്ജു സ​ന്തോ​ഷ്, അ​ഡ്വ. ഡി. ​വി​ജ​യ​കുമാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.

ക്ഷേ​ത്ര​ത്തി​ലെ പ​ന്ത്ര​ണ്ടു നോ​യ​മ്പ് ഉ​ത്സ​വം ഡി​സം​ബ​ര്‍ 16 മു​ത​ല്‍ 27 വ​രെ ന​ട​ക്കും. ഡി​സം​ബ​ര്‍ 18 നാ​ണ് നാ​രീ​പൂ​ജ. നാ​രീ​പു​ജ ഉ​ദ്ഘാ​ട​നം ദേ​ശീ​യ വ​നി​ത ക​മ്മി​ഷ​ന്‍ അം​ഗം നി​വേ​ദി​ത സു​ബ്ര​ഹ്മ​ണ്യ​ന്‍ നി​ര്‍​വ​ഹി​ക്കും.
ഡി​സം​ബ​ര്‍ 26 ന് ​ക​ല​ശ​വും തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര​യും ന​ട​ക്കു​മെ​ന്ന് മു​ഖ്യ​കാ​ര്യ​ദ​ര്‍​ശി രാ​ധാ​ക്യ​ഷ​ണ​ന്‍ ന​മ്പൂ​തി​രി, ക്ഷേ​ത്ര കാ​ര്യ​ദ​ര്‍​ശി മ​ണി​ക്കു​ട്ട​ന്‍ ന​മ്പൂ​തി​രി, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ അ​ജി​ത്ത് പി​ഷാ​ര​ത്ത് ഉ​ത്സ​വ​ക​മ്മ​ിറ്റി സെ​ക്ര​ട്ട​റി എം.​പി. രാ​ജീ​വ്, വൈ​സ് പ്ര​സി​ഡന്‍റ് പി..​കെ. സ്വാ​മി​നാ​ഥ​ന്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

പത്തനംതിട്ട ക​ള​ക്ട​ർ ച​ക്കു​ള​ത്തു​കാ​വ് സ​ന്ദ​ർ​ശി​ച്ചു

എ​ട​ത്വ: ച​ക്കു​ള​ത്തു​കാ​വ് ശ്രീ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച് പ​ത്ത​നം​തി​ട്ട ക​ള​ക്ട​ർ എ. ​നി​സാ​മു​ദീ​ൻ സ​ന്ദ​ർ​ശി​ച്ചു.

പൊ​ങ്കാ​ല​യു​ടെ അ​വ​സാ​ന​ഘ​ട്ട ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​നാ​ണ് ക​ള​ക്ട​ർ എ​ത്തി​യ​ത്. കാ​ര്യ​ദ​ർ​ശി മ​ണി​ക്കു​ട്ട​ൻ ന​മ്പൂ​തി​രി, മു​ഖ്യ​കാ​ര്യ​ദ​ർ​ശി രാ​ധാ​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി, ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ജി​ത്ത് പി​ഷാ​ര​ത്ത്, ഹ​രി​ക്കു​ട്ട​ൻ ന​മ്പൂ​തി​രി എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ സേ​വ​നം ന​ൽ​കു​മെ​ന്ന് ക​ള​ക്ട​ർ ഉ​റ​പ്പ് ന​ൽ​കി.

Alappuzha

എ​ട​ത്വ വി​ല്ലേ​ജ് ഓ​ഫി​സി​ൽ സി​പി​എം ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ പ്ര​തി​ഷേ​ധം

എ​ട​ത്വ: പ്ര​ള​യ​ദു​രി​ത​ബാ​ധി​ത​ർ​ക്ക് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ധ​ന​സ​ഹാ​യം അ​ടി​യ​ന്ത​ര​മാ​യി വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​എം ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ട​ത്വ വി​ല്ലേ​ജ് ഓ​ഫി​സി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി.

ധ​ന​സ​ഹാ​യ​ത്തി​ന് അ​ർ​ഹ​രാ​യി​ട്ടും പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​രു​ടെ അ​പേ​ക്ഷ​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി സ​ഹാ​യം അ​നു​വ​ദി​ക്കു​ക, 10,000 രൂ​പ പ്ര​ഖ്യാ​പി​ച്ചി​ട്ടും 5,000 രൂ​പ​യും 2,100 രൂ​പ​യും മാ​ത്രം അ​ക്കൗ​ണ്ടി​ൽ ല​ഭി​ച്ച​വ​ർ​ക്ക് ബാ​ക്കി തു​ക വി​ത​ര​ണം ചെ​യ്യു​ക, സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച 14,200 രൂ​പ മു​ഴു​വ​ൻ ദു​രി​ത​ബാ​ധി​ത​ർ​ക്കും ല​ഭ്യ​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ജീ​മോ​ൻ ജോ​സ​ഫ്, വി​നി​ത ജോ​സ​ഫ് എ​ന്നി​വ​ർ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Alappuzha

പേടിയില്ലാതെ ഞങ്ങൾക്ക് സ്കൂളിൽ പോകണം...

ച​മ്പ​ക്കു​ളം: പൂ​പ്പ​ള്ളി ച​മ്പ​ക്കു​ളം റോ​ഡി​ലും, മ​ങ്കൊ​മ്പ് ച​മ്പ​ക്കു​ളം റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലും പു​ല്ലും കാ​ടും വ​ള​ർ​ന്ന് നി​ല്ക്കു​ന്ന​തി​നാ​ൽ കാ​ൽ​ന​ട​യാ​ത്രി​ക​ർ ഭീ​തി​യി​ൽ .റോ​ഡി​ന് വ​ശ​ത്തെ ടാ​ർ​മാ​ർ​ക്ക്ക​ഴി​ഞ്ഞും പു​ല്ല് വ​ള​ർ​ന്ന് റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ വ​രു​മ്പോ​ൾ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ പു​ല്ലി​ലേ​ക്ക് ഇ​റ​ങ്ങി നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

എ​തി​രേ വാ​ഹ​ന​ങ്ങ​ൾ വ​ന്നാ​ൽ ചെ​റു വാ​ഹ​ന​ങ്ങ​ൾ വ​ശ​ത്തേ​ക്ക്  ഒ​തു​ക്കു​മ്പോ​ഴും ഈ ​പു​ൽ​കൂ​ട്ട​ത്തി​ലേ​യ്ക്കാ​ണ് ഒ​തു​ക്കേ​ണ്ടി വ​രു​ന്ന​ത്.

മ​ഞ്ഞു​കാ​ലം വി​ഷ​പ്പാ​മ്പു​ക​ളു​ടെ​യും മ​റ്റ് ഇ​ഴ ജ​ന്തു​ക്ക​ളു​ടെ​യും ശ​ല്യം കൂ​ടു​ത​ലു​ണ്ടാ​കു​ന്ന സ​മ​യ​മാ​ണ്. വ​ഴി​യി​റ​മ്പി​ലും റോ​ഡി​ലും രാ​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ വി​ഷ​പ്പാമ്പു​ക​ളെ​യും മ​റ്റ് ഇ​ഴ ജ​ന്തു​ക്ക​ളെ​യും കു​ട്ട​നാ​ട്ടി​ൽ കാ​ണു​ക പ​തി​വാ​ണ്. ​

ച​മ്പ​ക്കു​ളം, നെ​ടു​മു​ടി പ​ഞ്ചാ​യ​ത്തി​ലെ മി​ക്ക സ്‌​കൂ​ളു​ക​ളി​ലേ​യും നി​ര​വ​ധി കു​ട്ടി​ക​ളാ​ണ് ഇ​തു​വ​ഴി കാ​ൽ​ന​ട യാ​ത്ര ചെ​യ്യു​ന്ന​ത്.
ഈ ​വ​ർ​ഷം ത​ന്നെ നെ​ടു​മു​ടി പ​ഞ്ചാ​യ​ത്തി​ൽ പാ​മ്പ് ക​ടി​യേ​റ്റ് ര​ണ്ട് പേ​ർ മ​രി​ച്ചി​രു​ന്നു.

അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്ന് അ​ടി​യ​ന്ത​ര​മാ​യി റോ​ഡി​ന് വ​ശ​ത്തെ പു​ല്ല് വെ​ട്ടി​മാ​റ്റി അ​പ​ക​ട​ര​ഹി​ത യാ​ത്ര ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ന് നെ​ടു​മു​ടി, ച​മ്പ​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്

Alappuzha

കൊ​ല്ലം-തേ​നി ദേ​ശീ​യ​പാ​ത വി​ക​സ​നം: സം​യു​ക്ത സ്ഥ​ല​പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു

ചാ​രും​മൂ​ട്: കൊ​ല്ലം ബൈ​പാസ് ജം​ഗ്ഷ​ൻ മു​ത​ൽ ചെ​ങ്ങ​ന്നൂ​ർ ആ​ഞ്ഞി​ലി​മൂ​ട് വ​രെ​യു​ള്ള 54.37 കി​ലോ​മീ​റ്റ​ർ കൊ​ല്ലം -തേ​നി ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നു​ള്ള സം​യു​ക്ത സ്ഥ​ല​പ​രി​ശോ​ധ​ന​യ്ക്ക് തു​ട​ക്ക​മാ​യി. കൊ​ല്ലം-​ആ​ല​പ്പു​ഴ ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി​യാ​യ വ​യ്യാ​ങ്ക​ര​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന​യി​ൽ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ താ​മ​ര​ക്കു​ളം, ചു​ന​ക്ക​ര, വെ​ട്ടി​യാ​ർ, ചെ​റി​യ​നാ​ട്, ആ​ല, പെ​ണ്ണു​ക്ക​ര എ​ന്നീ ആ​റു വി​ല്ലേ​ജു​ക​ളി​ലെ പ്രാ​ഥ​മി​ക സ​ർ​വേ പൂ​ർ​ത്തി​യാ​ക്കി. ​ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി ഉ​ൾ​പ്പെ​ടെ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ വി​ഭാ​ഗ​വും പ​ദ്ധ​തി​യു​ടെ ക​ൺ​സ​ൾ​ട്ട​ൻ​സി​യും സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

പു​തി​യ അ​ലൈ​ൻ​മെ​ന്‍റ് പ്ര​കാ​രം ഏ​റ്റെ​ടു​ക്കേ​ണ്ട ഭൂ​മി​യു​ടെ അ​തി​രു​ക​ൾ, സ​ർ​വേ ന​മ്പ​റു​ക​ൾ, കെ​ട്ടി​ട​ങ്ങ​ൾ, വൈ​ദ്യു​തി ലൈ​നു​ക​ൾ, കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ, മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​ക​ൾ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ക​യാ​ണ്. ഡി​സം​ബ​ർ 20ന​കം സം​യു​ക്ത സ്ഥ​ല​പ​രി​ശോ​ധ​ന​യും വി​വ​ര​ങ്ങ​ളു​ടെ സ്ഥി​രീ​ക​ര​ണ​വും പൂ​ർ​ത്തി​യാ​ക്കി ഡി​സം​ബ​ർ 31നു ​മു​മ്പ് പു​തു​ക്കി​യ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

Alappuzha

ആ​ധാ​ർ സേ​വ​ന​ങ്ങ​ൾ ഇ​നി ഒ​രു കു​ട​ക്കീ​ഴി​ൽ

ആ​ല​പ്പു​ഴ: ആ​ധാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ സേ​വ​ന​ങ്ങ​ളും പ​രാ​തി​ക​ളും ഒ​രി​ട​ത്തു​ത​ന്നെ പ​രി​ഹ​രി​ക്കാ​നാ​കു​ന്ന പു​തി​യ ആ​ധാ​ർ സേ​വ കേ​ന്ദ്രം ആ​ല​പ്പു​ഴ കൈ​ത​വ​ന​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ആ​ധാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​വ​ശ്യ​ങ്ങ​ൾ​ക്കും തി​രു​ത്ത​ലു​ക​ൾ​ക്കു​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക് പു​തി​യ കേ​ന്ദ്രം ആ​ശ്വാ​സ​മാ​കു​മെ​ന്ന് കേ​ന്ദ്രം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച ജി​ല്ലാ ക​ള​ക്ട​ർ ഷാ​ജി വി. ​നാ​യ​ർ പ​റ​ഞ്ഞു.

ആ​ധാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കും തി​രു​ത്ത​ലു​ക​ൾ​ക്കു​മാ​യി നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​യ​രാ​റു​ണ്ട്. ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഒ​രി​ട​ത്തു​ത​ന്നെ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​ന്ന കേ​ന്ദ്രം ജി​ല്ല​യി​ൽ ആ​രം​ഭി​ക്കു​ന്ന​ത് ഏ​റെ ആ​ശ്വാ​സ​ക​ര​മാ​ണെ​ന്ന് ക​ള​ക്ട​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ന്ദ്ര​സ​ർ​ക്കാ​ർ എ​ല്ലാ ജി​ല്ല​ക​ളി​ലും യുഐഡിഎഐ സേ​വ കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ആ​ല​പ്പു​ഴ​യി​ലും പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​തെ​ന്ന് യുഐഡിഎഐ ഡ​യ​റ​ക്ട​ർ വി​നോ​ദ് ജേ​ക്ക​ബ് ജോ​ൺ പ​റ​ഞ്ഞു.
വ​യ​നാ​ട് ഒ​ഴി​കെ മ​റ്റ് ജി​ല്ല​ക​ളി​ൽ ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. കേ​ര​ള​ത്തി​ലെ 13-ാമ​ത്തെ ആ​ധാ​ർ സേ​വ കേ​ന്ദ്ര​മാ​ണ് ആ​ല​പ്പു​ഴ​യി​ലേ​ത്. രാ​വി​ലെ 9.30 മു​ത​ൽ വൈ​കി​ട്ട് 5.30 വ​രെ​യാ​ണ് സ​മ​യം.

Alappuzha

നാ​ട​ൻ, പെ​ട്രോ​ൾ ബോം​ബു​ക​ളു​മാ​യി യു​വാ​വ് പി​ടി​യി​ൽ

മു​ഹ​മ്മ: നാ​ട​ൻ ബോം​ബും പെ​ട്രോ​ൾ ബോം​ബു​മാ​യി യു​വാ​വ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. മു​ഹ​മ്മ പ​ഞ്ചാ​യ​ത്ത് തെ​ക്ക​ത്ത് വീ​ട്ടി​ൽ ക​ണ്ണ​ൻ (34) എ​ന്ന​യാ​ളെ​യാ​ണ് മു​ഹ​മ്മ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പൊ​ലി​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ളു​ടെ വീ​ട്ടി​ൽ ന​ട​ന്ന റെ​യ്ഡി​നി​ടെ​യാ​ണ് ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്ന് മൂ​ന്ന് പെ​ട്രോ​ൾ ബോം​ബു​ക​ളും ഒ​രു നാ​ട​ൻ ബോം​ബും 20 ഗു​ണ്ടു​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്. കൂ​ടാ​തെ ബോം​ബ് നി​ർ​മി​ക്കാ​ൻ സൂ​ക്ഷി​ച്ചി​രു​ന്ന പെ​ട്രോ​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി​ഷ്ണു പ്ര​ദീ​പ് ഐ​പി​എ​സി​ന് ല​ഭി​ച്ച ര​ഹ​സ്യവി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചേ​ർ​ത്ത​ല ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് മ​ഞ്ജു ലാ​ലി​ന്‍റെ നി​ർ​ദേശ​പ്ര​കാ​രം ചേ​ർ​ത്ത​ല പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ മ​ഞ്ജു ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ഹ​മ്മ പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ ​ഡി. സ​ജീ​വ് കു​മാ​ർ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർമാ​രാ​യ സ​ന്തോ​ഷ്, ഉ​ത്ത​മ​ൻ, ബി​ജു​മോ​ൻ സിപി​ഒമാ​രാ​യ അ​ഞ്ജി​ത, ശ്യാം ​ലാ​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

എ​ന്തി​നാ​ണ് ഇ​യാ​ൾ ബോ​ബ് നി​ർ​മാ​ണം ന​ട​ത്തി​യ​ത് എ​ന്നു​ള്ള​ത് അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. സ്റ്റെ​യ​ർ​കേ​സി​ഇ​യാ​ൾ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു ചെ​യ്യു​ന്ന​യാ​ളാ​ണ് ഇ​യാ​ൾ. ഏ​തെ​ങ്കി​ലും രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​വു​മാ​യി അ​ടു​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​യാ​ൾ അ​ല്ലെ​ന്നാ​ണ് പൊ​ലി​സ് പ​റ​യു​ന്ന​ത്. മു​ൻ​പ് പ​ല കേ​സു​ക​ളി​ലും ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ള്ള കണ്ണൻ മു​ഹ​മ്മ പൊ​ലി​സി​ന്‍റെ റൗ​ഡി​ലി​സ്റ്റി​ൽ​പ്പെ​ട്ട ആ​ളാ​ണ്. കണ്ണനെ കാ​പ്പാ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും പൊ​ലി​സ് പ​റ​ഞ്ഞു.

Alappuzha

ഏ​ഴു വ​യ​സു​കാ​ര​നെ തെ​രു​വുനാ​യ്ക്ക​ൾ ആ​ക്ര​മി​ച്ചു

കാ​യം​കു​ളം: പി​താ​വി​നൊ​പ്പം വീ​ടി​ന്‍റെ ടെ​റ​സി​ൽ ക​യ​റി​യ ഏ​ഴു​വ​യ​സു​കാ​ര​നെ തെ​രു​വു നാ​യ്ക്ക​ൾ ആ​ക്ര​മി​ച്ചു.

കാ​യം​കു​ളം പ​ത്തി​യൂ​ർ​ പാ​റ​ക്കാ​ട്ട് വ​ട​ക്ക​തി​ൽ സി​യാ​സി​ന്‍റെ മ​ക​ൻ അ​ഫാ​സി (7)നാ​ണ് തെ​രു​വുനാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. അ​ഫാ​സി​ന്‍റെ മു​ഖ​ത്താ​ണ് ക​ടി​ച്ച​ത്.

കു​ട്ടി​യെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ പി​താ​വി​നൊ​പ്പം ടെ​റ​സി​ൽ ക​യ​റി​യ​താ​യി​രു​ന്നു. ടെ​റ​സി​ൽ കൂ​ട്ട​ത്തോ​ടെ ക​യ​റി ത​മ്പ​ടി​ച്ചു​കി​ട​ന്ന തെ​രു​വുനാ​യ്ക്ക​ൾ അ​ഫാ​സി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Alappuzha

പ്ര​ള​യം ഒ​ഴി​വാ​ക്കാ​ൻ ജ​ല​നി​ർ​ഗ​മ​ന മാ​ർ​ഗ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്ത​ണം: മ​ന്ത്രി ലി​ജു

ആ​ല​പ്പു​ഴ: ജി​ല്ല​യു​ടെ അ​വി​ഭാ​ജ്യ മേ​ഖ​ല​യാ​യ കു​ട്ട​നാ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ പ്ര​ള​യ സാ​ധ്യ​ത കു​റ​യ്ക്കാ​ൻ ജ​ല​നി​ർ​ഗ​മ​നമാ​ർ​ഗ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്ന് മ​ന്ത്രി എം. ​ലി​ജു. സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​തി​ന​ഞ്ചാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​ന്ന​പ്ര കാ​ർ​മ​ൽ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല ആ​ശ​യ​രൂ​പീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ലീ​ഡിം​ഗ് ചാ​ന​ലി​ന്‍റെ ആ​ഴം കൂ​ട്ട​ണം. തോട്ട​പ്പ​ള്ളി സ്പി​ൽ​വേ​യു​ടെ ന​വീ​ക​ര​ണം ആ​വ​ശ്യ​മാ​ണ്. പ്ര​ള​യ മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ഉ​ൾ​നാ​ട​ൻ ക​നാ​ലു​ക​ൾ, ജ​ല​സ്രോ​ത​സു​ക​ൾ എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്തി ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​തം വി​ക​സി​പ്പി​ക്ക​ണം. ഇ​തി​നാ​യി പ​ദ്ധ​തി രൂ​പീ​ക​രി​ച്ച് പ​ണ​മ​നു​വ​ദി​ക്ക​ണം. അ​രൂ​ർ മു​ത​ൽ കാ​യം​കു​ളം വ​രെ വി​സ്തൃ​ത​മാ​യ 82 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള തീ​ര​ദേ​ശം തു​റ​മു​ഖ വി​ക​സ​ന​ത്തി​ന് മു​ത​ൽ​ക്കൂ​ട്ടാ​കും.
തീ​ര​ദേ​ശ മേ​ഖ​ല​യു​ടെ ഭൗ​തി​ക വി​ക​സ​ന​ത്തി​നൊ​പ്പം അ​വി​ട​ത്തെ ജ​ന​ങ്ങ​ളു​ടെ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളും മെ​ച്ച​പ്പെ​ടു​ത്ത​ണം. തീ​ര​ദേ​ശ ജ​ന​ത​യു​ടെ അ​ര​ക്ഷി​താ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ തൊ​ഴി​ൽ-​സാ​മൂ​ഹി​ക-​വ​രു​മാ​ന സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്ക​ണം.

കു​ട്ട​നാ​ടി​ന്‍റെ കാ​ർ​ഷി​ക അ​ന്ത​രീ​ക്ഷം മെ​ച്ച​പ്പെ​ടു​ത്താ​ൻ ആ​ധു​നി​ക കൃ​ഷിരീ​തി​ക​ൾ ന​ട​പ്പാ​ക്ക​ണം. പ്ര​ള​യ​കാ​ല​ത്ത് ബ​ണ്ടു​ക​ൾ ത​ക​രു​ന്ന​ത് പ്ര​തി​രോ​ധി​ക്കാ​ൻ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്ക​ണം. പാ​ട​ശേ​ഖ​ര സം​ര​ക്ഷ​ണ​ത്തി​ന് കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​നം ഉ​റ​പ്പാ​ക്ക​ണം. കു​ട്ട​നാ​ട് പാ​ക്കേ​ജ് പ​രി​ഷ്ക​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ജി​ല്ല​യു​ടെ ത​ന​താ​യ വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ൾ വി​പു​ലീ​ക​രി​ക്ക​ണം. ഒ​പ്പം പ​രി​സ്ഥി​തി സൗ​ഹൃ​ദ ഉ​ത്ത​ര​വാ​ദി​ത്ത വി​നോ​ദ​സ​ഞ്ചാ​ര പ​ദ്ധ​തി​ക​ളും പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. ജി​ല്ല​യു​ടെ ത​ന​താ​യ ഗ്രാ​മീ​ണ കാ​ർ​ഷി​ക സം​സ്കാ​ര​ത്തെ​യും ക​ലാ​രൂ​പ​ങ്ങ​ളെ​യും വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ലൂ​ടെ ലോ​ക​ത്തി​ന് സ​മ​യ​ബ​ന്ധി​ത​മാ​യി റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ തീ​ർ​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തി​ന്‍റെ സ​മു​ദ്ര-​മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യ്ക്ക് ഉ​ണ​ർ​വ് ന​ൽ​കു​ന്ന ബ്ലൂ ​ഇ​ക്കോ​ണോ​മി​യു​ടെ ആ​സ്ഥാ​ന​മാ​യി ആ​ല​പ്പു​ഴ മാ​റു​മെ​ന്ന് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​യാ​യ നി​യ​മ​സ​ഭാ ഡെ​പ്യൂ​ട്ടി സ്‌​പീ​ക്ക ഷാ​നി​മോ​ൾ ഉ​സ്മാ​ൻ പ​റ​ഞ്ഞു.

ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വ​ള​ർ​ച്ച ഉ​റ​പ്പാ​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്നും പ്ര​വാ​സി​ക​ളെ​യും പ്രാ​ദേ​ശി​ക സം​രം​ഭ​ക​രേ​യും ഉ​ൾ​പ്പെ​ടു​ത്തി ത​ദ്ദേ​സ്ഥാപ​ന ത​ല​ത്തി​ൽ നി​ക്ഷേ​പ സം​ഗ​മ​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്നും ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ കെ.എം. ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു.

പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ

തു​ട​ർ​ന്ന് ജി​ല്ല​യു​ടെ വി​വി​ധ വി​ക​സ​ന വി​ഷ​യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച ച​ർ​ച്ച​യി​ൽ വി​വി​ധ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ർ പ്രസംഗിച്ചു. കു​ട്ട​നാ​ട്ടി​ൽ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ പ്ര​ള​യാ​ന​ന്ത​രം അ​ടി​ഞ്ഞു​കൂ​ടി​യ എ​ക്ക​ലും ചെ​ളി​യും മാ​റ്റ​ണം, തോ​ട്ട​പ്പ​ള്ളി സ്പി​വേ​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണം, ത​ണ്ണീ​ർ​മു​ക്ക​ത്ത് ഷ​ട്ട​റു​ക​ൾ അ​ട​യ്ക്കാ​നും തു​റ​ക്കാ​നും ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണം, കു​ടും​ബ​ശ്രീ മാ​തൃ​ക​യി​ൽ യു​വ കേ​ര​ളം മി​ഷ​ൻ രൂ​പീ​ക​രി​ക്ക​ണം, ഫി​ഷ​റീ​സ് മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന് പ്ര​ത്യേ​ക സ​ബ് പ്ലാ​ൻ, മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് നൈ​പു​ണ്യ പ​രി​ശീ​ല​നം, പൊ​ഴി​ക​ൾ ശു​ചീ​ക​രി​ച്ച് അ​വ​യെ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​നും കാ​ർ​ഷി​ക സം​ര​ക്ഷ​ണ​ത്തി​നും പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം, ക​യ​ർ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഓ​ൺ​ലൈ​ൻ വി​പ​ണ​നം സാ​ധ്യ​മാ​ക്ക​ണം, കു​ട്ട​നാ​ട് കേ​ന്ദ്രീ​ക​രി​ച്ച് റൈ​സ് പ്രോ​സ​സിംഗ് ക്ല​സ്റ്റ​ർ രൂ​പീ​ക​രി​ക്ക​ണം, വ​നി​താ സം​രം​ഭ​ക​ർ​ക്ക് ഇ​ൻ​ക്യൂ​ബേ​ഷ​ൻ കേ​ന്ദ്രം, മി​നി ഐ​ടി പാ​ർ​ക്ക്, എഐ അ​ധി​ഷ്ഠി​ത ചെ​റുവ്യ​വ​സാ​യ​ങ്ങ​ൾ ആ​രം​ഭി​ക്ക​ണം തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​മ​ഹേ​ന്ദ്ര​ൻ, ജ​ല്ലാ ക​ള​ക്ട​ർ ഷാ​ജി വി. ​നാ​യ​ർ, ആ​സൂ​ത്ര​ണ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ജി. ​വി​ജ​യ​രാ​ഘ​വ​ൻ, പി.പി. ബാ​ല​ൻ, വ​രു​ൺ സ​ന്തോ​ഷ്, ശ്രീ​ധ​ർ രാ​ധാ​കൃ​ഷ്‌​ണ​ൻ, പെ​ർ​സ്പെ​ക്റ്റീ​വ് പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ എം. ​ഹു​സൈ​ൻ, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ ദീ​പ ശി​വ​ദാ​സ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

 

Alappuzha

ഇ​നി വ്ര​ത​ശു​ദ്ധി​യു​ടെ നാ​ളു​ക​ള്‍; പൊ​ങ്കാ​ല 24ന്

ച​ക്കു​ള​ത്തു​കാ​വ്: പ്ര​സി​ദ്ധ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ ച​ക്കു​ള​ത്തു​കാ​വ് ശ്രീ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ കാ​ര്‍​ത്തി​ക പൊ​ങ്കാ​ല മ​ഹോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി നി​ല​വ​റ​ദീ​പം തെ​ളി​ഞ്ഞു. തു​ട​ര്‍​ന്ന് പൊ​ങ്കാ​ല​യു​ടെ വ​ര​വ​റി​യി​ച്ച് വി​ളം​ബ​ര ഘോ​ഷ​യാ​ത്ര​യും ന​ട​ന്നു. ഇ​നി വ്ര​ത​ശു​ദ്ധി​യു​ടെ​യും പ്രാ​ര്‍​ഥ​ന​യു​ടെ​യും പു​ണ്യ​നാ​ളു​ക​ളി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ് ഭ​ക്ത​ജ​ന​ങ്ങ​ള്‍.
രാ​വി​ലെ 4.30ന് ​വി​ശേ​ഷാ​ല്‍ പൂ​ജ​ക​ളോ​ടെ ച​ട​ങ്ങു​ക​ള്‍ ആ​രം​ഭി​ച്ചു. തു​ട​ര്‍​ന്ന് 9.30ന് ​ക്ഷേ​ത്രം കാ​ര്യ​ദ​ര്‍​ശി മ​ണി​ക്കു​ട്ട​ന്‍ ന​മ്പൂ​തി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​ഖ്യ​കാ​ര്യ​ദ​ര്‍​ശി രാ​ധാ​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി നി​ല​വ​റ​ദീ​പം തെ​ളി​ച്ചു. തു​ട​ര്‍​ന്ന് ക്ഷേ​ത്ര​ന​ട​യി​ല്‍ ന​ട​ന്ന ദീ​പ​പ്ര​കാ​ശ​ന​വും ഭ​ക്ത​ജ​ന​സം​ഗ​മ​വും മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. റെ​ജി ചെ​റി​യാ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​ങ്കാ​ല മ​ഹോ​ത്സ​വ​ത്തി​ന്‍റെ വി​ളം​ബ​ര ഘോ​ഷ​യാ​ത്ര ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു വ​ലി​യ​വീ​ട​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​നൂ​പ് ആ​ന്‍റ​ണി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ഗോ​കു​ല്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ബി. ​ര​മേ​ശ് കു​മാ​ര്‍, മ​ണി​ദാ​സ് വാ​സു, സു​രേ​ഷ് കാ​വും​ഭാ​ഗം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

തു​ട​ര്‍​ന്ന് ന​ട​ന്ന വി​ളം​ബ​ര ഘോ​ഷ​യാ​ത്ര​യ്ക്ക് ക്ഷേ​ത്രം മേ​ല്‍​ശാ​ന്തി​മാ​രാ​യ അ​ശോ​ക​ന്‍ ന​മ്പൂ​തി​രി, ര​ഞ്ജി​ത്ത് ബി. ​ന​മ്പൂ​തി​രി, ദു​ര്‍​ഗാ​ദ​ത്ത​ന്‍ ന​മ്പൂ​തി​രി, ഹ​രി​ക്കു​ട്ട​ന്‍ ന​മ്പൂ​തി​രി, ര​മേ​ശ് ഇ​ള​മ​ണ്‍ ന​മ്പൂ​തി​രി എ​ന്നി​വ​ര്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ അ​ജി​ത്ത് പി​ഷാ​ര​ത്ത്, ഉ​ത്സ​വ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് ഗോ​കു​ലം, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. സ്വാ​മി​നാ​ഥ​ന്‍, സെ​ക്ര​ട്ട​റി എം.​വി. രാ​ജീ​വ്, വോ​ള​ന്‍റ​റി​യ​ര്‍ ക്യാ​പ്റ്റ​ന്‍ കെ.​എ​സ്. ബി​നു എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

പ്ര​സി​ദ്ധ​മാ​യ ച​ക്കു​ള​ത്തു​കാ​വ് പൊ​ങ്കാ​ല 24ന് ​ന​ട​ക്കും. പു​ല​ര്‍​ച്ചെ നാ​ലി​ന് നി​ര്‍​മാ​ല്യ​ദ​ര്‍​ശ​ന​വും അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തി ഹോ​മ​വും ഒ​ന്‍​പ​തി​ന് വി​ളി​ച്ചു ചൊ​ല്ലി പ്രാ​ര്‍​ഥ​ന​യും തു​ട​ര്‍​ന്ന് ക്ഷേ​ത്ര ശ്രീ​കോ​വി​ലി​ലെ കെ​ടാ​വി​ള​ക്കി​ല്‍ നി​ന്നും ക്ഷേ​ത്ര കാ​ര്യ​ദ​ര്‍​ശി മ​ണി​ക്കു​ട്ട​ന്‍ ന​മ്പൂ​തി​രി കൊ​ടി​വി​ള​ക്കി​ലേ​ക്ക് ദീ​പം പ​ക​രും, തു​ട​ര്‍​ന്ന് ന​ട​പ്പ​ന്ത​ലി​ല്‍ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പ​ണ്ടാ​ര പൊ​ങ്കാ​ല അ​ടു​പ്പി​ലേ​ക്ക് മു​ഖ്യ​കാ​ര്യ​ദ​ര്‍​ശി രാ​ധാ​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി അ​ഗ്‌​നി പ്രോ​ജ്വ​ലി​പ്പി​ച്ചു​കൊ​ണ്ട് പൊ​ങ്കാ​ല​യ്ക്ക് തു​ട​ക്കം കു​റി​ക്കും.
ക്ഷേ​ത്ര കാ​ര്യ​ദ​ര്‍​ശി മ​ണി​ക്കു​ട്ട​ന്‍ ന​മ്പൂ​തി​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ക്കു​ന്ന ഭ​ക്ത​ജ​ന സം​ഗ​മ​ത്തി​ല്‍ മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പൊ​ങ്കാ​ല​യു​ടെ ഉ​ദ്ഘാ​ട​നം നി​ര‍​വ​ഹി​ക്കും.

റെ​ജി ചെ​റി​യാ​ന്‍ എം​എ​ല്‍​എ ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി പൊ​ങ്കാ​ല​യു​ടെ സ​ന്ദേ​ശ​വിവരണവും മാ​ന്നാ​ര്‍ അ​ബ്ദു​ള്‍ ല​ത്തീ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും.

ക്ഷേ​ത്ര മേ​ല്‍​ശാ​ന്തി അ​ശോ​ക​ന്‍ ന​മ്പൂ​തി​രി​യു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ട്ര​സ്റ്റി​മാ​രാ​യ ര​ഞ്ജി​ത്ത് ബി. ​ന​മ്പൂ​തി​രി, ദു​ര്‍​ഗാ​ദ​ത്ത​ന്‍ ന​മ്പൂ​തി​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ങ്കാ​ല സ​മ​ര്‍​പ​ണ ച​ട​ങ്ങു​ക​ള്‍ ന​ട​ക്കും. ഭ​ക്ത​ര്‍ ത​യാ​റാ​ക്കി​യ നി​വേ​ദ്യം വേ​ദ​പ​ണ്ഡി​ത​ന്മാ​രു​ടെ നേ​ത്യ​ത്വ​ത്തി​ല്‍ നേ​ദി​ക്കും. തു​ട​ര്‍​ന്ന് പ്ര​സി​ദ്ധ​മാ​യ ഉ​ച്ച ദീ​പാ​രാ​ധ​ന​യും അ​ഭി​ഷേ​ക​വും ന​ട​ക്കും.

Alappuzha

സം​സ്ഥാ​നപാ​ത​യി​ലെ കു​ഴി അ​ട​ച്ചു

എ​ട​ത്വ: ച​ക്കു​ള​ത്തു​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പൊ​ങ്കാ​ല മ​ഹോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യി​ല്‍ വെ​ള്ള​ക്കി​ണ​ര്‍ ജം​ഗ്ഷ​ന് സ​മീ​പ​ത്തെ റോ​ഡി​ലെ കു​ഴി കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് അ​ട​ച്ചു.
കു​ട്ട​നാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് ലൈ​ന്‍ പൊ​ട്ടി​യ​തി​നെ​ത്തു​ട​ര്‍​ന്ന് രൂ​പ​പ്പെ​ട്ട കു​ഴി അ​റ്റ​കു​റ്റ​പ്പ​ണി പൂ​ര്‍​ത്തി​യാ​യി​ട്ടും അ​ട​യ്ക്കാ​ത്ത​ത് സം​ബ​ന്ധി​ച്ച് ഭ​ക്ത​ജ​ന​ങ്ങ​ള്‍​ക്കും നാ​ട്ടു​കാ​ര്‍​ക്കും യാ​ത്രാ​ദു​രി​തം സൃ​ഷ്ടി​ക്കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി മാ​ധ്യ​മ​ങ്ങ​ള്‍ വാ​ര്‍​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.
‌

വാ​ര്‍​ത്ത​യെ തു​ട​ര്‍​ന്ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍ ഇ​ട​പെ​ട്ട് കു​ഴി കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് അ​ട​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഏ​റെ നാ​ളാ​യി യാ​ത്ര​ക്കാ​ര്‍ നേ​രി​ട്ടി​രു​ന്ന ബു​ദ്ധി​മു​ട്ടി​ന് പ​രി​ഹാ​ര​മാ​യി.

ചെ​ക്കി​ടി​ക്കാ​ട് മി​ല്‍​മ ജം​ഗ്ഷ​ന് സ​മീ​പം രൂ​പ​പ്പെ​ട്ട കു​ഴി ടാ​റിം​ഗ് ചെ​യ്ത് അ​ട​ച്ചി​രു​ന്നു. പൊ​ങ്കാ​ല മ​ഹോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യ​തി​ല്‍ ഭ​ക്ത​ജ​ന​ങ്ങ​ളും നാ​ട്ടു​കാ​രും ആ​ശ്വാ​സ​ത്തി​ലാ​ണ്.

Alappuzha

തിരുനാളിന് കൊടിയേറി

മ​ങ്കൊ​മ്പ്: കൈ​ന​ക​രി അ​റു​നൂ​റ്റം​പാ​ടം സേ​ക്ര​ഡ് ഹാ​ർ​ട്ട് പ​ള്ളി​യി​ൽ തി​രു​ഹൃ​ദ​യ​ത്തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി. വി​കാ​രി ഫാ. ​വ​ർ​ഗീ​സ് കാ​യി​ത്ത​റ കൊ​ടി​യേ​റ്റി. ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​തി​രു​ഹൃ​ദ​യ ജ​പ​മാ​ല, നൊ​വേ​ന, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന‌-​ഫാ. സി​ജോ കു​ന്നു​ത​റ തു​ട​ർ​ന്ന് സെമി​ത്തേ​രി സ​ന്ദ​ർ​ശ​നം, നേ​ർ​ച്ച​ഭ​ക്ഷ​ണം, ക​ലാ​സ​ന്ധ്യ.

21ന് ​വൈ​കു​ന്നേ​രം 4.30ന് ​തി​രു​ഹൃ​ദ​യ ജ​പ​മാ​ല, നൊ​വേ​ന, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, ഫാ. ​ബി​ജോ മ​റ്റ​പ്പ​റ​മ്പി​ൽ, പ്ര​ദ​ക്ഷി​ണം ഫാ. ​മി​ജോ കൈ​ത​പ്പ​റ​മ്പി​ൽ. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 22ന് ​രാ​വി​ലെ 9.15ന് ​തി​രു​ഹൃ​ദ​യ ജ​പ​മാ​ല, ആ​ഘോ​ഷ​മാ​യ റാ​സ കു​ർ​ബാ​ന, ഫാ. ​ജി​ബി​ൻ കേ​ഴ​പ്ലാ​ക്ക​ൽ, പ്ര​ദ​ക്ഷി​ണം ഫാ. ​ഏ​ലി​യാ​സ് ക​രി​ക്ക​ണ്ട​ത്തി​ൽ, കൊ​ടി​യി​റ​ക്ക്.

Alappuzha

മ​ണ്ണി​ൽ പൊ​ന്നു വി​ള​യി​ച്ച് സെ​ന്‍റ് മേ​രീ​സ് എ​ൽപി ​സ്കൂ​ൾ

എ​ട​ത്വ: സെ​ന്‍റ് മേ​രീ​സ് എ​ൽപി ​സ്കൂ​ളി​ൽ സെ​ന്‍റ് ജോ​ർ​ജ് ഫെ​റോ​ന പ​ള്ളി മാ​നേ​ജ്മെ​ന്‍റി​ന്‍റെ​യും സ്കൂ​ളി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ ആ​ദ്യ വി​ള​വെ​ടു​പ്പ് ന​ട​ന്നു. ഫെ​റോ​ന വി​കാ​രി ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ൽ വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​യ​ർ, വെ​ള്ള​രി, ത​ണ്ണി​മ​ത്ത​ൻ, പ​ച്ച​മു​ള​ക്, ത​ക്കാ​ളി, വാ​ഴ തു​ട​ങ്ങി​യ​വ​യാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. കൃ​ഷി​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​ ബാ​ബു ഒ​റ്റാ​റ​യ്ക്ക​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ സി​ബി​ച്ച​ൻ കോ​നാ​ട്ട്, സാ​ബു ആ​ശം​പ​റ​മ്പി​ൽ, മ​നോ​ജ് മാ​ത്യു പു​ത്ത​ൻ​വീ​ട്ടി​ൽ, ഹെ​ഡ്മി​സ്ട്ര​സ് ബി​ന്ദു സ​ക്ക​റി​യ, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Alappuzha

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: മ​യ​ക്കു​മ​രു​ന്നു​മാ​യി ക്രി​മി​ന​ൽ കേ​സി​ലെ പ്ര​തി പി​ടി​യി​ൽ

ചാ​രും​മൂ​ട്: വി​ൽ​പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 5.510 ഗ്രാം ​എം​ഡി​എം​എ മ​യ​ക്കു​മ​രു​ന്നു​മാ​യി നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യെ വ​ള്ളി​കു​ന്നം പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ള്ളി​കു​ന്നം ക​ന്നി​മേ​ൽ മു​റി​യി​ൽ വി​തു​ര വീ​ട്ടി​ൽ ശ്യാം ​കൃ​ഷ്ണ​ൻ (29) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​യ്ക്കെ​തി​രേ വ​ള്ളി​കു​ന്നം, നൂ​റ​നാ​ട് പൊ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ ന​ട​ത്തി​വ​രു​ന്ന പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ വ​ള്ളി​കു​ന്നം കാ​മ്പി​ശേ​രി ബ​ദാം മു​ക്കി​നു സ​മീ​പം പൊ​ലി​സ് ന​ട​ത്തി​യ പെ​ട്രോ​ളിം​ഗി​നി​ടെ സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട യു​വാ​വി​നെ പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ശോ​ധ​ന​യി​ൽ വി​ൽ​പ​ന​യ്ക്കാ​യി കൈ​വ​ശം സൂ​ക്ഷി​ച്ചി​രു​ന്ന 5.510 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ത്തി. പാ​വു​മ്പ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന കൊ​ല​പാ​ത​ക​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​ണ് പി​ടി​യി​ലാ​യ ശ്യാം ​കൃ​ഷ്ണ​നെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു . വ​ള്ളി​കു​ന്നം പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ വ​ധ​ശ്ര​മ​ക്കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ്. കൂ​ടാ​തെ വ​ള്ളി​കു​ന്നം, ക​രു​നാ​ഗ​പ്പ​ള്ളി, ഓ​ച്ചി​റ പൊ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലാ​യി നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലും ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.

വ​ള്ളി​കു​ന്നം പ്ര​ദേ​ശ​ത്ത് ല​ഹ​രി​വ​സ്തു​ക്ക​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യി ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെത്തുട​ർ​ന്ന് ഇ​യാ​ൾ പൊ​ലി​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി അ​ല​ക്സ് ബേ​ബി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം നൂ​റ​നാ​ട് സി​ഐ പി. ​ശ്രീ​ജി​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ വ​ള്ളി​കു​ന്നം എ​സ്എ​ച്ച്ഒ കെ. ​ദി​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ കാ​യം​കു​ളം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Alappuzha

പ​ക്ഷി​പ്പ​നി പ്ര​തി​രോ​ധം: പ്ര​ഭ​വകേ​ന്ദ്ര​ങ്ങ​ളു​ടെ പ​രി​ധി​യി​ൽ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ പ​ക്ഷി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്ത അ​മ്പ​ല​പ്പു​ഴ നോ​ർ​ത്ത്, ചെ​ന്നി​ത്ത​ല-​തൃ​പ്പെ​രു​ന്തു​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​ഭ​വകേ​ന്ദ്ര​ങ്ങ​ളു​ടെ ഒ​രു കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ൽ ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണവ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി.

പി​പി​ഇ കി​റ്റ് ധ​രി​ച്ച നാ​ല് ദ്രു​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ക്ഷി​ക​ളെ കൊ​ന്നു, ക​ത്തി​ച്ച ഇ​ട​ങ്ങ​ളി​ൽ പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി​യ​ത്.

ഫ്ലെ​യിം ഗ്യാ​സ് ഉ​പ​യോ​ഗി​ച്ചും സോ​ഡി​യം ഹൈ​പ്പോ​ക്ലോ​റേ​റ്റ് സ്‌​പ്രെ ചെ​യ്തും കു​മ്മാ​യം വി​ത​റി​യു​മാ​യാ​ണ് പ്ര​ദേ​ശം അ​ണു​വി​മു​ക്ത​മാ​ക്കി​യ​ത്. ഇ​തോ​ടെ പ​ക്ഷി​പ്പ​നി പ്ര​തി​രോ​ധ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​യി. പ്ര​ഭ​വ കേ​ന്ദ്ര​ങ്ങ​ളു​ടെ 10 കി​ലോ​മീ​റ്റ​ർ നി​രീ​ക്ഷ​ണ മേ​ഖ​ല​യി​ൽനി​ന്നും സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു.

ര​ണ്ടാ​ഴ്ച​യി​ലൊ​രി​ക്ക​ൽ ഭോ​പ്പാ​ലി​ലെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹൈ ​സെ​ക്യൂ​രി​റ്റി ആ​നി​മ​ൽ ഡി​സീ​സ​സി​ൽ അ​യ​ച്ചു ന​ൽ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ങ്ങ​നെ മൂ​ന്നുമാ​സം അ​യ​ച്ച് സാ​മ്പി​ളു​ക​ൾ നെ​ഗ​റ്റീ​വാ​ണെ​ന്ന് തെ​ളി​ഞ്ഞാ​ലാ​ണ് പ്ര​ദേ​ശം പ​ക്ഷി​പ്പ​നി മു​ക്ത​മാ​യ​താ​യി അ​റി​യിക്കുക.

Alappuzha

കെ.​എ​സ്.​ ഷാ​ൻ വ​ധ​ക്കേ​സ്: സാ​ക്ഷിവി​സ്താ​രം ആ​രം​ഭി​ച്ചു

ആ​ല​പ്പു​ഴ: എ​സ്ഡിപിഐ മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എ​സ്.​ ഷാ​ൻ വ​ധ​ക്കേ​സി​ന്‍റെ സാ​ക്ഷിവി​സ്താ​രം ആ​ല​പ്പു​ഴ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ആ​രം​ഭി​ച്ചു. ആ​കെ 143 സാ​ക്ഷി​ക​ളു​ള്ള കേ​സി​ൽ ആ​ദ്യ മൂ​ന്ന് സാ​ക്ഷി​ക​ളു​ടെ വി​സ്താ​ര​മാ​ണ് ഇ​ന്ന​ലെ നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

ഒ​ന്നാം സാ​ക്ഷി​യും ര​ൺ​ജി​ത്ത് ശ്രീ​നി​വാ​സ​ൻ കൊ​ല​പാ​ത​ക കേ​സി​ൽ പ​തി​നാ​ലാം പ്ര​തി​യാ​യി വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട​യാ​ളു​മാ​യ ഷാ​ജി എ​ന്ന പൂ​വ​ത്തി​ൽ ഷാ​ജി​യു​ടെ വി​സ്താ​രം പൂ​ർ​ത്തി​യാ​ക്കി. ഇ​ദ്ദേ​ഹ​ത്തെ മാ​വേ​ലി​ക്ക​ര സ​ബ് ജ​യി​ലി​ൽനി​ന്നാ​ണ് കോ​ട​തി ന​ട​പ​ടി​ക​ൾ​ക്കാ​യി ഹാ​ജ​രാ​ക്കി​യ​ത്.

കൊ​ല​പാ​ത​കം നേ​രി​ൽ കാ​ണു​ക​യും പ​രി​ക്കു പ​റ്റി​ക്കി​ട​ന്ന ഷാ​നി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യും ചെ​യ്ത ര​ണ്ടാം സാ​ക്ഷി മ​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി പി.​എ.​ നാ​സ​ർ വി​സ്താ​ര​ത്തി​ൽ കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത അ​ഞ്ചു പ്ര​തി​ക​ളെ​യും കൊ​ല​പ​താ​ക​ത്തി​നു​പ​യോ​ഗി​ച്ച വാ​ളു​ക​ളും ഷാ​ൻ ധ​രി​ച്ചി​രു​ന്ന വാ​ച്ചും ഷാ​നി​നെ ആ​ശു​പ​ത്രി​ലേ​ക്ക് മാ​റ്റു​ന്ന​തി​നി​ടെ ചോ​രപു​ര​ണ്ട നാ​സ​റി​ന്‍റെ വ​സ്ത്ര​ങ്ങ​ളും തി​രി​ച്ച​റി​ഞ്ഞു. ര​ണ്ടാം സാ​ക്ഷി​യു​ടെ​യും മൂ​ന്നാം സാ​ക്ഷി അ​ബ്ദു​ൾ ജ​ബ്ബാ​റി​ന്‍റെയും വി​സ്താ​രം ഇ​ന്ന് തു​ട​രും.

Alappuzha

ആ​രോ​ഗ്യസം​ര​ക്ഷ​ണ സ​ന്ദേ​ശ​വു​മാ​യി സ​ഹൃ​ദ​യ ആ​ശു​പ​ത്രി​യു​ടെ സൈ​ക്ലിം​ഗ് പ്രോ​ഗ്രാം

ആ​ല​പ്പു​ഴ: ലോ​ക പു​രു​ഷ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ഹൃ​ദ​യ ആ​ശു​പ​ത്രി ആ​ല​പ്പു​ഴ, ബി​ഡ​ബ്ളി​യു​സി (ബിഡള്യുസി) സം​ഘ​ട​ന​യു​മാ​യി സ​ഹ​ക​രി​ച്ച് സൈ​ക്ലിം​ഗ് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു. സ​ഹൃ​ദ​യ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് മാ​ളി​യ​ക്ക​ൽ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

പു​രു​ഷ​ന്മാ​രു​ടെ ആ​രോ​ഗ്യസം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​വും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി പി​ന്തു​ട​രേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
പു​രു​ഷ​ന്മാ​ർ സ്വ​ന്തം ആ​രോ​ഗ്യ​ത്തി​ന് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​ക​ണ​മെ​ന്നും കൃ​ത്യ​മാ​യ ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​ക​ൾ​ക്കും വ്യാ​യാ​മ​ത്തി​നും സ​മ​യം ക​ണ്ടെ​ത്ത​ണ​മെ​ന്നും പ​രി​പാ​ടി​യി​ലൂ​ടെ സ​ന്ദേ​ശം ന​ൽ​കി.

ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ഹൃ​ദ​യ ആ​ശു​പ​ത്രി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ബിഡബ്ല്യു സി സം​ഘ​ട​ന​യു​ടെ പ്ര​തി​നി​ധി​ക​ളും സൈ​ക്ലിം​ഗ് പ്രേ​മി​ക​ളും പ​ങ്കെ​ടു​ത്തു.

Alappuzha

പ​വ​ർ ലി​ഫ്റ്റിം​ഗ് മ​ത്സ​ര​ത്തി​ൽ 80 കാ​ര​ന്‍റെ ശ്ര​ദ്ധേ​യ​മാ​യ പ്ര​ക​ട​നം

ചേ​ർ​ത്ത​ല: യു​വ​ത​ല​മു​റ​യ്ക്കും ആ​വേ​ശ​മാ​യി രാ​ജേ​ന്ദ്ര​ന്‍​പി​ള്ള. 80-ാം വ​യ​സി​ലും രാ​ജേ​ന്ദ്ര​ൻ പി​ള്ള പ​വ​ർ​ഫു​ൾ. കൊ​ച്ചി​യി​ൽ ന​ട​ന്ന സം​സ്ഥാന പ​വ​ർ ലി​ഫ്റ്റിം​ഗ് മ​ത്സ​ര​ത്തി​ൽ 270 കി​ലോ ഭാ​രം ഉ​യ​ർ​ത്തി​യാ​ണ് ഒ​ന്നാ​മ​തെ​ത്തി​യ​ത്. 70 വ​യ​സി​നുമേ​ൽ പ്രാ​യ​മു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ൽ 66 കി​ലോ ശ​രീ​ര​ഭാ​രം ഉ​ള്ള​വ​ർ​ക്കൊ​പ്പം മ​ത്സ​രി​ച്ചാ​ണ് രാ​ജേ​ന്ദ്ര​ൻ​പി​ള്ള നേ​ട്ടം കൈ​വ​രി​ച്ച​ത്.

ചേ​ർ​ത്ത​ല മ​രു​ത്തോ​ർ​വ​ട്ടം ര​ഞ്ജി​നി നി​വാ​സി​ൽ റി​ട്ട. എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ജി. ​രാ​ജേ​ന്ദ്ര​ൻ​പി​ള്ള യു​വ ത​ല​മു​റ​യ്ക്കും ആ​വേ​ശ​മാ​കു​ക​യാ​ണ്. 2001ൽ ​സ​ർ​വീ​സി​ൽനി​ന്നു വി​ര​മി​ച്ച ഇ​ദ്ദേ​ഹം 2008 ലാ​ണ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു​തു​ട​ങ്ങി​യ​ത്. ചേ​ർ​ത്ത​ല ദാ​സ് ജി​മ്മി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം. ദി​വ​സേ​ന ര​ണ്ടു മ​ണി​ക്കൂ​ർ വ​രെ നീ​ളു​ന്ന മു​റ​തെ​റ്റാ​തെ​യു​ള്ള പ​രി​ശീ​ല​ന​മാ​ണ് വി​ജ​യ​ങ്ങ​ളി​ലേ​ക്കു​ള്ള ച​വി​ട്ടു​പ​ടി​യാ​യ​ത്.

ല​ഹ​രി അ​ക​റ്റി​യു​ള്ള ജീ​വി​ത​ക്ര​മ​വും ആ​രോ​ഗ്യ പ​രി​പാ​ല​ന​ത്തി​ന് സ​ഹാ​യ​മാ​യി. 18 വ​ർ​ഷ​മാ​യി ജി​ല്ലാ, സം​സ്ഥാ​ന, അ​ന്ത​ർ​ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. 2022 ൽ 70 ​വ​യ​സി​നു മേ​ലു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ൽ ദേ​ശീ​യ ചാ​മ്പ്യ​നാ​യി​രു​ന്നു. ഒ​ട്ടേ​റെ മ​ത്സ​ര​ങ്ങ​ളി​ൽ സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി. ഭാ​ര്യ ര​മാ​ദേ​വി​യും മ​ക്ക​ളാ​യ ര​ഞ്ജി​നി​യും ര​ഞ് ജി​ത്തും ര​മ്യ​യും പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വു​മാ​യി കൂ​ടെ​യു​ണ്ട്.

Alappuzha

ആ​രോ​ഗ്യമ​ന്ത്രി​യോ​ട് ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ആലപ്പുഴ ന​ഗ​ര​സ​ഭ

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഓ​പ്പ​റേ​ഷ​ൻ തി​യറ്റ​റി​ൽ ഡോ​ക്ട​ർ​മാ​ർ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ മോ​ളി ജേ​ക്ക​ബ്.

സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് ജ​ന​റ​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നോ​ട് അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ആ​രോ​ഗ്യമ​ന്ത്രി​യോ​ട് വി​ഷ​യ​ത്തി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു.

രോ​ഗി​ക​ൾ​ക്ക് ഏ​റ്റ​വും മി​ക​ച്ച ചി​കി​ത്സ​യും പ​രി​ച​ര​ണ​വും ഉ​റ​പ്പാ​ക്കേ​ണ്ട ആ​ശു​പ​ത്രി​യി​ലെ ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​ർ പോ​ലു​ള്ള അ​തീ​വ ഗൗ​ര​വ​മു​ള്ള ഇ​ട​ങ്ങ​ളി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ൺ പ​റ​ഞ്ഞു.

രോ​ഗി​ക​ളു​ടെ ജീ​വ​നും ആ​രോ​ഗ്യ​വും പ​ര​മ​പ്ര​ധാ​ന​മാ​യി കാ​ണേ​ണ്ട ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രി​ൽനി​ന്ന് ഉ​ത്ത​ര​വാ​ദി​ത്വ​പൂ​ർ​ണ​മാ​യ പെ​രു​മാ​റ്റ​മാ​ണ് പൊ​തു​സ​മൂ​ഹം പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ചെ​യ​ർ​പേ​ഴ്സ​ൺ വ്യ​ക്ത​മാ​ക്കി.

സാ​ധാ​ര​ണ​ക്കാ​രാ​യ നി​ര​വ​ധി രോ​ഗി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന ഈ ​സ്ഥാ​പ​ന​ത്തി​ൽ ചി​കി​ത്സാസേ​വ​ന​ങ്ങ​ൾ ത​ട​സ​മി​ല്ലാ​തെ​യും സ​മാ​ധാ​ന​പ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലും മു​ന്നോ​ട്ടു​പോ​കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ക​ർ​ശ​ന​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്നും സം​ഭ​വ​ത്തെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രേ ച​ട്ട​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ചെ​യ​ർ​പേ​ഴ്സ​ൺ ആ​വ​ശ്യ​പ്പെ​ട്ടു. ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലാ​ണ് ചെ​യ​ർ​പേ​ഴ്സ​ൺ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

യോ​ഗ​ത്തി​ൽ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ എ.​എം. നൗ​ഫ​ൽ, സി. ​ജ്യോ​തി​മോ​ൾ, എ​സ്. ഫൈ​സ​ൽ, ര​ശ്മി സ​ന​ൽ, മാ​യ രാ​ജേ​ന്ദ്ര​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ അ​ഡ്വ. ആ​ർ.​ആ​ർ. ജോ​ഷി രാ​ജ്, വി.​ജി. വി​ഷ്ണു, ആ​ർ. അം​ജി​ത്ത് കു​മാ​ർ, കെ.​കെ. ജ​യ​മ്മ, കെ. ​നൂ​റു​ദ്ദീ​ൻ കോ​യ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എ​സ്. സ​ന​ൽ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

Alappuzha

പിഐപി ക​നാ​ലിന്‍റെ ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ളു​ടെ പു​ന​ർ​നി​ർ​മാ​ണം തു​ട​ങ്ങി

ത​ഴ​ക്ക​ര: പി​ഐപി ക​നാ​ലി​ന്‍റെ ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ളു​ടെ പു​ന​ർ​നി​ർ​മാ​ണം തു​ട​ങ്ങി. പ​മ്പാ ഇ​റി​ഗേ​ഷ​ൻ പ്രോ​ജ​ക്ടി​​ന്‍റെ ഇ​ട​തു​ക​ര മെ​യി​ൻ ക​നാ​ലി​​ന്‍റെ ഭാ​ഗ​മാ​യ കു​റ​ത്തി​കാ​ട് ബ്രാ​ഞ്ച് ക​നാ​ലാ​ണ് ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ത​ക​ർ​ന്ന​ത്. ക​നാ​ൽ ത​ക​ർ​ന്ന​പ്പോ​ൾ ഒ​ട്ടേ​റെ വീ​ടു​ക​ളി​ൽ വെ​ള്ളം​ക​യ​റു​ക​യും കൃ​ഷി​നാ​ശം സം​ഭ​വി​ക്കു​ക​യും ചെ​യ്തു.

ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ​തി​നാ​റാം വാ​ർ​ഡി​ലൂ​ടെ​യാ​ണ് ക​നാ​ൽ ക​ട​ന്നു​പോ​കു​ന്ന​ത്. വേ​ന​ൽ​ക്കാ​ല​ത്ത് ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യ ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്തി​ന്‍റെ ഈ ​മേ​ഖ​ല​യി​ൽ പിഐപി ക​നാ​ലി​ലൂ​ടെ​യു​ള്ള വെ​ള്ള​മാ​ണ് കൃ​ഷി​ക്കും മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്കും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ക​രി​ങ്ക​ല്ലി​ൽ പ​ണി​തീ​ർ​ത്ത ക​നാ​ലി​​ന്‍റെ കാ​ല​പ്പ​ഴ​ക്ക​വും ഒ​രു​വ​ശം ഇ​രു​പ​ത്തി​യ​ഞ്ച​ടി​യോ​ളം താ​ഴ്ച​യു​ള്ള​തും ക​നാ​ൽ ത​ക​രാ​നു​ള്ള കാ​ര​ണ​മാ​യി ക​രു​തു​ന്നു. ക​നാ​ൽ പൊ​ട്ടി​ത്ത​ക​ർ​ന്ന​തു​കൊ​ണ്ട് അ​റ​നൂ​റ്റി​മം​ഗ​ലം പാ​ട​ശേ​ഖ​ര​ത്തി​ലെ നെ​ൽ​ക്കൃ​ഷി​ക്ക് നാ​ശം​സം​ഭ​വി​ച്ചു. ആ​റ​ടി​പ്പൊ​ക്ക​ത്തി​ൽ വെ​ള്ളം ഒ​ഴു​കി​യി​രു​ന്ന ക​നാ​ലി​​ന്‍റെ അ​റ​നൂ​റ്റി​മം​ഗ​ലം ക​രു​വേ​ലി​ൽ ഭാ​ഗ​മാ​ണ് പ​തി​നാ​റു​മീ​റ്റ​ർ ത​ക​ർ​ന്ന​ത്.

പിഐപിയു​ടെ 2026-27 വ​ർ​ഷ​ത്തെ ആ​ക്‌​ഷ​ൻ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​പ്പോ​ൾ ക​നാ​ലി​​ന്‍റെ പു​ന​ർ​നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്. ത​ക​ർ​ന്നഭാ​ഗം പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നോ​ടൊ​പ്പം 100 മീ​റ്റ​ർ നീ​ള​ത്തി​ൽ​ ഏ​ക​ദേ​ശം അ​ഞ്ചു​മീ​റ്റ​ർ വീ​തി​യി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടി മ​ണ്ണി​ട്ട് മേ​ൽ​ഭാ​ഗം ക​രി​ങ്ക​ല്ലു പാ​കി ബ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്യും. അ​ടു​ത്ത വേ​ന​ൽ​ക്കാ​ല​ത്തി​നു മു​മ്പാ​യി പ​ണി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​മാ​ണ് പി​ഐപി അ​ധി​കൃ​ത​ർ ന​ട​ത്തു​ന്ന​ത്.

Alappuzha

ക​ള​റു​ക​ളു​ടെ ലോ​ക​ത്ത് മി​ക​വി​ന്‍റെ തി​ള​ക്കം

മ​ല​യാ​ള​ത്തി​ന്‍റെ പ്ര​ഥ​മ ദി​ന​പ​ത്ര​മാ​യ ദീ​പി​ക​യു​ടെ 140-ാം വാ​ര്‍​ഷി​ക​ത്തി​ന്‍റെ​യും ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്യ​ത്തി​ന്‍റെ 80-ാം വാ​ര്‍​ഷി​ക​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച 'ക​ള​ര്‍ഇ​ന്ത്യ-​സീ​സൺ 5' ജി​ല്ലാ​ത​ല വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

നാം ​എ​ല്ലാ​വ​രും ഒ​ന്നാ​ണ്, സ​ഹോ​ദ​രി സ​ഹോ​ദ​ര​ങ്ങ​ളാ​ണ് എ​ന്ന ചി​ന്ത വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ എ​ത്തി​ക്കാ​നും ജ​ന്മ​നാ​ടി​നോ​ടു​ള്ള സ്‌​നേ​ഹ​വും അ​ഖ​ണ്ഡ​താ​ബോ​ധ​വും പു​തി​യ ത​ല​മു​റ​യി​ല്‍ സ​ജീ​വ​മാ​ക്കാ​നും 'ക​ള​ര്‍ ഇ​ന്ത്യ'​യി​ലൂ​ടെ ക​ഴി​ഞ്ഞു.

ല​ഹ​രി​ക്കെ​തി​രേ ബാ​ല​ചേ​ത​ന​ക​ളെ ഉ​ണ​ര്‍​ത്തു​ക, ലോ​ക​സ​മാ​ധാ​നം ത​ക​ര്‍​ക്കു​ന്ന യു​ദ്ധ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്കാ​നും എ​ല്ലാ മ​നു​ഷ്യ​രും സൗ​ഹാ​ര്‍​ദ​ത്തി​ല്‍ ഒ​രു​മി​ക്കാ​നും പൊ​തു​സ​മൂ​ഹ​ബോ​ധം ഉ​ണ​ര്‍​ത്തു​ക എ​ന്ന ല്ക്ഷ്യയ​വു​മാ​ണ് 'ക​ള​ര്‍ ഇ​ന്ത്യ' മ​ത്സ​ര​ങ്ങ​ളി​ലൂ​ടെ വി​ദ്യാ​ര്‍​ഥി​ക​ളി​ലേ​ക്ക് പ​ക​ര്‍​ന്ന​ത്.


ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ മ​ത്സ​ര വി​ജ​യി​ക​ളു​ടെ വി​വ​രം ചു​വ​ടെ.

Alappuzha

പാ​തി​രാ​മ​ണ​ൽ ദ്വീ​പി​ന് സ​മീ​പ​ത്തെ മ​ണ​ൽ ഖ​ന​ന​ത്തി​നെ​തി​രേ നാ​ട്ടു​കാ​ർ

മു​ഹ​മ്മ: വേ​മ്പ​നാ​ട്ടു​കാ​യ​ലി​ൽ പാ​തി​രാ​മ​ണ​ൽ ദ്വീ​പി​ന് സ​മീ​പം ന​ട​ക്കു​ന്ന മ​ണ​ൽ ഖ​ന​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ. ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണാ​വി​ശ്യ​ത്തി​നാ​യി ന​ട​ത്തു​ന്ന ഖ​ന​നം കാ​യ​ലി​ന്റെ ആ​വാ​സ​വ്യ​വ​സ്ഥ​യ്ക്ക്ഭീ​ഷ​ണി​യാ​യി മാ​റു​ക​യാ​ണ്.മ​ണ​ൽ​ലോ​റി​ക​ൾ നി​ര​ന്ത​രം ഓ​ടു​ന്ന​തി​നാ​ൽ റോ​ഡു​ക​ൾ സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി മാ​റു​ക​യാ​ണ്.

ജ​പ്പാ​ൻ പ​ദ്ധ​തി​യു​ടെ പൈ​പ്പ് പൊ​ട്ടി ജ​ലം പാ​ഴാ​കു​ന്ന​തും മ​തി​ലു​ക​ൾ​ക്കും വീ​ടു​ക​ൾ​ക്കും ക്ഷ​ത​മേ​ൽ​ക്കു​ന്ന​തും റോ​ഡു​ക​ൾ പൊ​ടി​പ​ട​ല​ത്തി​ൽ മൂ​ടു​ന്ന​തും ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കു​ന്നു.

ദി​വ​സം നൂ​റു ക​ണ​ക്കി​ന് ടോ​റ​സു​ക​ളാ​ണ് മ​ണ​ലു​മാ​യി ക​ട​ന്നു​പോ​കു​ന്ന​ത്. ഖ​ന​ന​മേ​ഖ​ല മു​ത​ൽ തോ​ട്ടു​മു​ഖ​പ്പി​ൽ പാ​ലം വ​രെ റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​രി​ക്ക​യാ​ണ്. കാ​യി​പ്പു​റം ജംഗ്ഷ​ന് കി​ഴ​ക്ക് ഭാ​ഗ​ത്ത് റോ​ഡി​ലെ ക​ലു​ങ്ക് ഇ​ടി​ഞ്ഞ് വ​ൻ കു​ഴി രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്.

കാ​യി​പ്പു​റം ജം​ഗ്ഷ​നി​ൽ റോ​ഡ് ഇ​ടി​ഞ്ഞ് വി​ള്ള​ലു​ക​ൾ വീ​ണി​ട്ടു​ണ്ട്. ലോ​കോ​ത്ത​ര ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യി വി​ക​സി​പ്പി​ക്കാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പ​ദ്ധ​തി​ക​ൾ മെ​ന​യു​ന്ന പാ​തി​രാ​മ​ണ​ൽ ദ്വീ​പി​ന്‍റെ അ​ഞ്ചു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ഖ​ന​നം പാ​ടി​ല്ലെ​ന്ന വ്യ​വ​സ്ഥ കാ​റ്റി​ൽ പ​റ​ത്തി​യാ​ണ് ഖ​ന​നം ന​ട​ക്കു​ന്ന​ത്. ആ​ദ്യം ഒ​രു ഡ്ര​ഡ്ജ​ർ ആ​ണ് ഉ​ണ്ടാ​യി​രി​ന്ന​ത്. ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​റ്റൊ​രു വ​ലി​യ ഡ്ര​ജ​ർ കൂ​ടി കൊ​ണ്ടു​വ​ന്ന​ത്.

ഇ​ക്കോ​ടൂ​റി​സം പ​ദ്ധ​തി​ക്കാ​യി അ​ണി​ഞ്ഞൊ​രു​ങ്ങു​ന്ന പാ​തി​രാ​മ​ണ​ൽ ദ്വീ​പി​ന് സ​മീ​പം ഖ​ന​നം പാ​ടി​ല്ലെ​ന്ന് പ​റ​ഞ്ഞ് നാ​ട്ടു​കാ​ർ രം​ഗ​ത്ത് വ​ന്നെ​ങ്കി​ലും അ​ധി​കൃ​ത​ർ പാ​ടെ അ​വ​ഗ​ണി​ച്ചു. രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ങ്ങ​ളും ജ​ന​പ്ര​തി​നി​ധി​ക​ളും സ്വീ​ക​രി​ക്കു​ന്ന ദു​രൂ​ഹ​മൗ​ന​വും ജ​ന​ത്തെ വെ​ട്ടി​ലാ​ക്കു​ന്നു.

സ​മീ​പ മേ​ഖ​ല​യാ​യ ക​ണ്ണ​ങ്ക​ര​യി​ൽ ഖ​ന​ന​ത്തി​നെ​തി​രെ രം​ഗ​ത്ത് വ​ന്ന​വ​രെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തി​രി​ന്നു. ഇ​തേ തു​ട​ർ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി ഇ​ട​പെ​ടു​ക​യും ഖ​ന​നം നി​ർ​ത്താ​ൻ ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദ്ദേ​ശി​ക്കു​ക​യു​മാ​യി​രു​ന്നു.

കാ​യി​പ്പു​റം ജം​ഗ്ഷ​ൻ മു​ത​ൽ ദ്വീ​പി​ന്‍റെ മു​ഖ്യ പ്ര​വേ​ശ​ന ക​വാ​ട​മാ​യ കാ​യി​പ്പു​റം ബോ​ട്ടു​ജെ​ട്ടി വ​രെ ദേ​ശീ​യ പാ​ത മോ​ഡ​ലി​ൽ നി​ർ​മി​ച്ച റോ​ഡ് പ​ല ഭാ​ഗ​ങ്ങ​ളി​ലും ത​ക​ർ​ന്നി​ട്ടു​ണ്ട്. ഈ ​സ്ഥി​തി തു​ട​ർ​ന്നാ​ൽ കാ​ൽ​ന​ട​യാ​ത്ര പോ​ലും സാ​ധ്യ​മ​ല്ലാ​ത്ത രീ​തി​യി​ൽ റോ​ഡ് ത​ക​രും. റോ​ഡി​ലാ​കെ മ​ണ​ൽ നി​ക്ഷേ​പ​മു​ള്ള​തി​നാ​ൽ പൊ​ടി​പ​ട​ല​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കേ​ണ്ട സ്ഥി​തി​യു​ണ്ടാ​കും.

പാ​തി​രാ​മ​ണ​ൽ ഫെ​സ്റ്റി​ന്‍റെ നി​റം കെ​ടു​ത്താ​ൻ ഇ​ത് ഇ​ട​യാ​ക്കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഖ​ന​നം മ​ത്സ്യ​മേ​ഖ​ല​യ്ക്ക് തി​രി​ച്ച​ടി​യാ​കു​ന്നു​ണ്ട്. ഉ​പ​ജീ​വ​ന​ത്തി​ന് ദി​വ​സ​വും കാ​യ​ലി​ൽ പോ​കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ ജീ​വി​ത​മാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. ദി​വ​സ​വും 15 മു​ത​ൽ 20 കി​ലോ വ​രെ ക​ക്കാ​യി​റച്ചി വി​റ്റി​രി​ന്ന തൊ​ഴി​ലാ​ളി​ക്ക് ഇ​ന്ന് അ​ഞ്ച് കി​ലോ പോ​ലും കി​ട്ടു​ന്നി​ല്ല. തീ​ര​ത്ത് നി​ന്ന് വി​ളി​പ്പാ​ട​ക​ലെ വ​രെ വ​ള്ള​ത്തി​ൽ പോ​യി ക​ക്കാ വാ​രി​യി​രി​ന്ന​വ​ർ ഇ​ന്ന് കി​ലോ​മീ​റ്റ​റു​ക​ളോ​ളം ഉ​ള്ളി​ലേ​ക്ക് പോ​യാ​ണ് ക​ക്കാ വാ​രു​ന്ന​ത്.


പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ൻ​പ് ദ്വീ​പി​ന് സ​മീ​പം ഡ്രഡ്​ജ​ർ ഉ​പ​യോ​ഗി​ച്ച് ന​ട​ന്ന ഖ​ന​ന​മാ​ണ് ദ്വീ​പി​ന്‍റെ വി​സ്തൃതി ഗ​ണ്യ​മാ​യി കു​റ​ച്ച​ത്. ഇ​പ്പോ​ൾ ന​ട​ക്കു​ന്ന ഖ​ന​നം ക​ഴി​യു​മ്പോ​ൾ ദ്വീ​പ് ബാ​ക്കി​യു​ണ്ടാ​കു​മോ എ​ന്നാ​ണ് നാ​ട്ടു​കാ​ർ ചോ​ദി​ക്കു​ന്ന​ത്.

Alappuzha

ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മം: മൂ​ന്നം​ഗ ക്രി​മി​ന​ൽ സം​ഘം അ​റ​സ്റ്റി​ൽ

കാ​യം​കു​ളം: മൂ​ന്ന് ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ട് ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ മൂ​ന്നു​പേ​രെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​യം​കു​ളം കൃ​ഷ്ണ​പു​രം സ്വ​ദേ​ശി​ക​ളാ​യ മ​ത്തി ആ​ഷി​ഖ് എ​ന്ന ആ​ഷി​ഖ് (26), അ​ൻ​ഷാ​ദ് (31), ഓ​ച്ചി​റ വ​വ്വാ​ക്കാ​വ് സ്വ​ദേ​ശി ബി​ൻ​ഷാ​ദ് (26) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ർ മൂ​വ​ർ​ക്കും എ​തി​രെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെന്ന് പൊ​ലി​സ് പ​റ​ഞ്ഞു.

കാ​യം​കു​ളം പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ ഗു​ണ്ടാ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട ആ​ളാ​ണ് ഒ​ന്നാം പ്ര​തി​യാ​യ ആ​ഷി​ഖ്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒ​ന്പ​തോ​ടെ ഓ​ച്ചി​റ ക്ഷേ​ത്ര​ത്തി​ലെ പ​ന്ത്ര​ണ്ട് വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് അ​മ്യൂ​സ്മെ​ന്‍റ് കാ​ർ​ണി​വ​ൽ ന​ട​ക്കു​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം. കാ​ർ​ണി​വ​ൽ മാ​നേ​ജ​രാ​യ തി​രു​വ​ല്ലം സ്വ​ദേ​ശി ഇ​ബ്രാ​ഹി​മി​നെ​യും മ​റ്റ് ജീ​വ​ന​ക്കാ​രെ​യും ഇ​വ​ർ സം​ഘം ചേ​ർ​ന്ന് ക​ത്തി കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി മൂ​ന്ന് ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ കൊ​ന്നു​ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും മ​ർ​ദി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്യ്തു. വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ സ്ഥ​ല​ത്ത് എ​ത്തി​യ പൊ​ലി​സ് പ്ര​തി​ക​ളെ സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്നും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​വ​ർ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്.


ഓ​ച്ചി​റ എ​സ്എ​ച്ച്ഒ അ​ഭി​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ മാ​രാ​യ ജ​യ​രാ​ജ പ​ണി​ക്ക​ർ, അ​നി​ൽ​കു​മാ​ർ, സു​മേ​ഷ്, സി​പി​ഒ മാ​രാ​യ വൈ​ശാ​ഖ്, ദീ​പ്‌​സ​ൺ എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലി​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തത്.

Alappuzha

ഒ​ടു​വി​ൽ അ​ധി​കൃ​ത​ർ ക​ണ്ണ് തു​റ​ന്നു; ദേ​ശീ​യ​പാ​ത​യി​ലെ സു​ര​ക്ഷി​ത​മ​ല്ലാ​ത്ത പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ൾ അ​ട​ച്ചു

കാ​യം​കു​ളം: ദേ​ശീ​യ​പാ​ത​യി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് സു​ര​ക്ഷി​ത​മ​ല്ലാ​ത്ത പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ൾ അ​ധി​കൃ​ത​ർ അ​ട​ച്ചു. സ്ഥി​രം അ​പ​ക​ട​മേ​ഖ​ല​യാ​യ കാ​യം​കു​ളം മു​ത​ൽ രാ​മ​പു​രം വ​രെ​യു​ള്ള ഭാ​ഗ​ത്തെ ക​വാ​ട​ങ്ങ​ൾ ആ​ണ് അ​ട​ച്ച​ത്.

സു​ര​ക്ഷി​ത​മ​ല്ലാ​ത്ത പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ക്കു​മ്പോ​ൾ അ​പ​ക​ടം വ​ർ​ധി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ദീ​പി​ക ക​ഴി​ഞ്ഞ ദി​വ​സം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.
ഇ​തേ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. സു​ര​ക്ഷി​ത​മ​ല്ലാ​ത്ത പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ലൂ​ടെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ക​യും ആ​ളു​ക​ൾ മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മാ​യി​രു​ന്നു നി​ല​നി​ന്നി​രു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ക​രീ​ല​ക്കു​ള​ങ്ങ​ര​യി​ൽ ബു​ള്ള​റ്റ് യാ​ത്ര​ക്കാ​ര​ൻ ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ച്ച​പ്പോ​ൾ അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ കാ​റു​മാ​യി ബു​ള്ള​റ്റ് കൂ​ട്ടി​യി​ടി​ക്കു​ക​യും മു​ട്ടം പ​ള്ളി​പ്പാ​ട് സ്വ​ദേ​ശി​യാ​യ മു​പ്പ​ത്തി​യേ​ഴു​കാ​ര​നാ​യ ഖ​ലീ​ൽ എ​ന്ന യു​വാ​വ് ദാ​രു​ണ​മാ​യി മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബു​ള്ള​റ്റ് ര​ണ്ടാ​യി ത​ക​ർ​ന്ന് വേ​ർ​പ്പെ​ട്ടു.

സ​ർ​വീ​സ് റോ​ഡു​ക​ളി​ൽ നി​ന്നും ഇ​ട​റോ​ഡു​ക​ളി​ൽ നി​ന്നും പ്ര​ധാ​ന പാ​ത​യി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ അ​ശ്ര​ദ്ധ​മാ​യി പ്ര​വേ​ശി​ക്കു​ന്ന​ത് വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്.

ആ​റു​വ​രി​പ്പാ​ത​യാ​ക്കി​മാ​റ്റാ​നാ​യി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്ന ഘ​ട്ട​ത്തി​ൽ ത​ന്നെ ദേ​ശീ​യ​പാ​ത കു​രു​തി​ക്ക​ള​മാ​യി മാ​റു​ന്ന​ത് വ​ലി​യ ആ​ശ​ങ്ക​യ്ക്ക് ഇ​ട ന​ൽ​കു​ക​യാ​ണ്. ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്കു​ന്ന​തി​നും പു​റ​ത്തു​ക​ട​ക്കു​ന്ന​തി​നും കൃ​ത്യ​മാ​യ ഇ​ട​ങ്ങ​ളി​ൽ പ്ര​ത്യേ​ക റാ​മ്പു​ക​ളും സൈ​ൻ ബോ​ർ​ഡു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.


ഇ​വ​യ​ല്ലാ​തെ​യു​ള്ള അ​ന​ധി​കൃ​ത വി​ട​വു​ക​ൾ ബാ​രി​ക്കേ​ഡു​ക​ളും ക്രാ​ഷ് ബാ​രി​യ​റു​ക​ളും ഉ​പ​യോ​ഗി​ച്ച് അ​ട​യ്ക്കു​ക​യാ​ണ് ഇ​പ്പോ​ൾ ചെ​യ്യു​ന്ന​ത്.

എ​ൻ​ട്രി പോ​യി​ന്‍റു​ക​ളി​ലൂ​ടെ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​ന്ന​തും എ​ക്സി​റ്റ് പോ​യി​ന്‍റു​ക​ളി​ലൂ​ടെ തെ​റ്റാ​യ ദി​ശ​യി​ൽ ദേ​ശീ​യ പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തും ഗു​രു​ത​ര​മാ​യ നി​യ​മ​ലം​ഘ​ന​മാ​ണ്. ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന ഡ്രൈ​വ​ർ​മാ​രു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

യാ​ത്ര​ക്കാ​ർ സ​ർ​വീ​സ് റോ​ഡു​ക​ൾ കൃ​ത്യ​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യും, അം​ഗീ​കൃ​ത പ്ര​വേ​ശ​ന-​നി​ർ​ഗ​മ​ന ക​വാ​ട​ങ്ങ​ൾ വ​ഴി മാ​ത്രം ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യും ചെ​യ്താ​ൽ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കും. ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ ദേ​ശീ​യ​പാ​ത​യി​ൽ ഹ​രി​പ്പാ​ടി​നും-​കാ​യം​കു​ളം കൃ​ഷ്ണ​പു​ര​ത്തി​നും ഇ​ട​യി​ൽ നി​ര​വ​ധി​പ്പേ​രാ​ണ് അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​ത്. വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​ം, പാ​ത​യി​ൽ വാ​ഹ​നം​നി​ർ​ത്തി​യി​ടു​ക, അ​പ​ക​ട​ക​മാ​യ രീ​തി​യി​ൽ റോ​ഡ് ക്രോ​സ് ചെ​യ്യു​ക തു​ട​ങ്ങി​യ​വ​യും അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യിത്തീ​രാ​റു​ണ്ട്.

Alappuzha

വാ​ട്സാ​പ്പ് ഗ്രൂ​പ്പി​ൽ ഉ​ണ്ടാ​യ ത​ർ​ക്കത്തിൽ വീ​ട് ക​യ​റി അ​ക്ര​മ​ം; സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​ർ അറസ്റ്റിൽ

മാ​ന്നാ​ർ: വാ​ട്സാ​പ്പ് ഗ്രൂ​പ്പി​ൽ ഉ​ണ്ടാ​യ ത​ർ​ക്കം വീ​ട് ക​യ​റി അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ചു. സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​രെ മാ​ന്നാ​ർ പൊ​ലി​സ് അ​റ​സ്‌​റ്റ് ചെ​യ്തു.

കു​ന്ന​ത്തൂ​ർ രാ​മു എ​ന്ന പേ​രി​ലു​ള്ള വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ ന​ട​ന്ന ചി​ല ത​ർ​ക്ക​ങ്ങ​ളാ​ണ് ഒ​ടു​വി​ൽ അ​ക്ര​മ​ത്തി​ലും അ​റ​സ്റ്റി​ലും ക​ലാ​ശി​ച്ച​ത് . മാ​ന്നാ​ർ കു​ട്ട​മ്പേ​രൂ​ർ സൂ​ര്യാ​ല​യം വീ​ട്ടി​ൽ കാ​ർ​ത്തി​കേ​യ​ൻ (49), കു​ട്ട​മ്പേ​രൂ​ർ കൈ​പ്പ​നാ​ലി​ൽ തെ​ക്കേ​തി​ൽ പി. ​പ്ര​വീ​ൺ(39) കു​ട്ട​മ്പേ​രൂ​ർ വ​ട​ക്കേ ക​ള​രി​ക്ക​ൽ പി. ​ഗി​രീ​ഷ് (37) എ​ന്നി​വ​രെ​യാ​ണ് പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​തി​ൽ പ്ര​വീ​ൺ, കാ​ർ​ത്തി​കേ​യ​ൻ എ​ന്നി​വ​ർ ത​മ്മി​ലാ​ണ് വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ ത​ർ​ക്കം ഉ​ണ്ടാ​യ​ത്.​ഈ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് കാ​ർ​ത്തി​കേ​യ​നും പ്ര​വീ​ണും ത​മ്മി​ൽ സം​ഘ​ർ​ഷം ഉ​ണ്ടാ​കു​ക​യും പ്ര​വീ​ണി​ന്‍റെ സു​ഹൃ​ത്താ​യ ഗി​രീ​ഷ് ഏ​റ്റ് പി​ടി​ക്കു​ക​യു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ 14ന് ​രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ആ​ക്ര​മ​ണ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് പേ​ർ​ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു. തു​ട​ർ​ന്ന് ഇ​ത് സം​ബ​ന്ധി​ച്ച് ഇ​രു കൂ​ട്ട​രും പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി.

തു​ട​ർ​ന്ന് പൊ​ലി​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ര​ണ്ട് പ്ര​തി​ക​ൾ​ക്ക് എ​തി​രേ വ​ധ​ശ്ര​മ​ത്തി​നും ഒ​രാ​ൾ​ക്ക് എ​തി​രേ വീ​ട് ക​യ​റി ആക്ര​മ​ണം ന​ട​ത്തി​യ​തി​നും കേ​സ് എ​ടു​ത്തു.

പ​രാ​തി ന​ൽ​കി​യ ഇ​രു കൂ​ട്ട​രും നാ​ടി​ന്‍റെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​താ​യി പൊ​ലി​സി​ന് ബോ​ധ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മൂ​ന്നു പേ​ർ​ക്കെ​തി​രെ​യും പൊ​ലി​സ് കേ​സെ​ടു​ത്ത​ത്. മാ​ന്നാ​ർ പൊ​ലി​സ് എ​സ്എ​ച്ച്ഒ കെ. ​അ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Alappuzha

വേ​മ്പ​നാ​ട്ടു​കാ​യ​ലി​ലെ ഡ്ര​ഡ്ജിം​ഗി​നെ​തി​രേ വ​ള്ള​ങ്ങ​ളി​ലെ​ത്തി പ്ര​തി​ഷേ​ധി​ച്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍

ചേ​ർ​ത്ത​ല: വേ​മ്പ​നാ​ട്ടു​കാ​യ​ലി​ൽ ത​വ​ണ​ക്ക​ട​വ് ഭാ​ഗ​ത്ത് ന​ട​ക്കു​ന്ന അ​ശാ​സ്ത്രീ​യ​മാ​യ ഡ്ര​ഡ്ജിം​ഗി​നെ​തി​രേ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ വ​ള്ള​ങ്ങ​ളി​ൽ കാ​യ​ലി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ-​സി​ഐ​ടി​യു ചേ​ർ​ത്ത​ല ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ​മ​രം.

യൂ​ണി​യ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി. ചി​ത്ത​ര​ഞ്ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​മ്പ​തോ​ളം വ​ള്ള​ങ്ങ​ളി​ൽ കാ​യ​ലി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ തൊ​ഴി​ലാ​ളി​ക​ൾ ഡ്ര​ഡ്ജിം​ഗ് ന​ട​ക്കു​ന്ന സ്ഥ​ല​ത്തെ​ത്തി പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി.

കാ​യ​ലി​ലെ ഡ്ര​ഡ്ജ​ർ വ​ള​യ​ൽ സ​മ​ര​ത്തി​ന് ശേ​ഷം തി​രി​കെ ത​വ​ണ​ക്ക​ട​വി​ലെ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ പി.​പി. ചി​ത്ത​ര​ഞ്ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​ന​മാ​യി മ​ണ്ണ് ശേ​ഖ​രി​ക്കു​ന്ന യാ​ഡി​ലേ​ക്ക് നീ​ങ്ങി. പ്ര​തി​ഷേ​ധ​സൂ​ച​ക​മാ​യി യാ​ഡി​ൽ സി​ഐ​ടി​യു​വി​ന്‍റെ കൊ​ടി നാ​ട്ടി​യ ശേ​ഷ​മാ​ണ് പി​രി​ഞ്ഞു​പോ​യ​ത്.

വേ​മ്പ​നാ​ട്ടു​കാ​യ​ലി​ലെ നീ​രൊ​ഴു​ക്ക് വ​ർ​ധി​പ്പി​ക്കാ​നും കു​ട്ട​നാ​ടി​ന്‍റെ​യും പ​രി​സ്ഥി​തി​യു​ടെ​യും താ​ത്പ​ര്യം സം​ര​ക്ഷി​ക്കാ​നും ശാ​സ്ത്രീ​യ​മാ​യ ഡ്ര​ഡ്ജിം​ഗ് അ​നി​വാ​ര്യ​മാ​ണെ​ന്ന​ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍റെ ത​ന്നെ ആ​വ​ശ്യ​മാ​ണെ​ന്ന് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി. ചി​ത്ത​ര​ഞ്ജ​ൻ പ​റ​ഞ്ഞു.
എ​ന്നാ​ൽ കു​ഫോ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​ജ​ൻ​സി​ക​ൾ ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ളു​ടെ​യും സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള കൂ​ട്ടാ​യ ആ​ലോ​ച​ന​ക​ളി​ലൂ​ടെ മാ​ത്ര​മേ ഡ്ര​ഡ്ജിം​ഗ് അ​നു​വ​ദി​ക്കാ​നാ​കൂ.

നി​ല​വി​ൽ മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന അ​ശാ​സ്ത്രീ​യ ഡ്ര​ഡ്ജിം​ഗ് മൂ​ലം കാ​യ​ലി​ലെ മ​ത്സ്യ​സ​മ്പ​ത്തും ക​ക്കാ​സ​മ്പ​ത്തും പൂ​ർ​ണ​മാ​യും ന​ശി​ച്ച് തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്.

മു​ൻ​പ് ട്രാ​വ​ൻ​കൂ​ർ സി​മ​ന്‍റി​സി​ന്‍റെ ക​ക്കാ ഡ്ര​ഡ്ജിം​ഗി​നെ​തി​രേ ന​ട​ന്ന ദീ​ർ​ഘ​കാ​ല സ​മ​ര​ത്തി​നൊ​ടു​വി​ൽ കോ​ട​തി ഇ​ട​പെ​ട്ട് ഖ​ന​നം ത​ട​ഞ്ഞ​താ​ണ്. ക​ക്കാ​വാ​ര​ലും മ​ത്സ്യ​ബ​ന്ധ​ന​വും ന​ട​ത്തി ഉ​പ​ജീ​വ​നം ക​ഴി​ക്കു​ന്ന തീ​ര​ദേ​ശ​ത്തെ വ​ലി​യൊ​രു വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടെ ജീ​വ​ന്മ​ര​ണ പോ​രാ​ട്ട​മാ​ണി​തെ​ന്നും ശാ​സ്ത്രീ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചു​ള്ള ഖ​ന​നം ഒ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്നും പി.​പി ചി​ത്ത​ര​ഞ്്ജ​ൻ പ​റ​ഞ്ഞു. പി.​ഐ. ഹാ​രി​സ്, എ​ൻ.​ആ​ർ. ബാ​ബു​രാ​ജ്, ബി. ​വി​നോ​ദ്, പി. ​ഷാ​ജി​മോ​ഹ​ൻ, സി. ​ശ്യാം​കു​മാ​ർ, പി.​എ​സ്. ബാ​ബു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Alappuzha

ധ​ർ​ണ ന​ട​ത്തി

ചേ​ര്‍​ത്ത​ല: വ​യ​ലാ​ർ മ​ഹാ​ത്മാ സൗ​ഹൃ​ദ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ചേ​ർ​ത്ത​ല റെ​യി​ൽ​വേ സ്റ്റേ​ഷ​നു മു​ന്നി​ലെ ഗ​താ​ഗ​ത പ്ര​തി​സ​ന്ധി​ക്കു പ​രി​ഹാ​ര​മാ​യി ഉ​യ​ര​പ്പാ​ത നി​ര്‍​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ധ​ർ​ണ ന​ട​ത്തി.

ഡോ. ​തോ​മ​സ് വി. ​പു​ളി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി പ​ട്ട​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​യ​ലാ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ജി. നാ​യ​ർ, അ​ഡ്വ.​പി. സു​ധീ​ർ, പി. ​ബോ​ബ​ൻ, അ​ഡ്വ.​സി.​ഡി. ശ​ങ്ക​ർ, വ​യ​ലാ​ർ ല​ത്തീ​ഫ്, ല​ക്ഷ്മി കു​മാ​രി, പി.​എ​സ്. മു​ര​ളീ​ധ​ര​ൻ, ജ​യിം​സ് തു​രു​ത്തേ​ൽ, ബി. ​സോ​മ​നാ​ഥ്, അ​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Alappuzha

ല​ഹ​രി​ക്കെ​തി​രേ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ ന​ശാ മു​ക്ത് ഭാ​ര​ത് അ​ഭി​യാ​ൻ കാ​മ്പ​യി​ൻ

ആ​ല​പ്പു​ഴ: ന​ശാ മു​ക്ത് ഭാ​ര​ത് അ​ഭി​യാ​ൻ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സാ​മൂ​ഹ്യ​നീ​തി വ​കു​പ്പും ആ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജും സം​യു​ക്ത​മാ​യി ജി​ല്ല​യി​ലെ 12 ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ ദ്വി​ദി​ന ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു. ആ​ല​പ്പു​ഴ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ കെ. ​അ​ജ​യ​ൻ കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​സ്റ്റ​ർ ഉ​ഷ, സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് പ്രോ​ഗ്രാം കോ​-ഓർ​ഡി​നേ​റ്റ​ർ നി​ധി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ അ​വ​ത​രി​പ്പി​ച്ച ഫ്ലാ​ഷ് മോ​ബ്, ല​ഹ​രി​യു​ടെ ദൂ​ഷ്യ​ഫ​ല​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന മൈം ​എ​ന്നി​വ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു.

ല​ഹ​രി​യു​ടെ പി​ടി​യി​ൽ അ​ക​പ്പെ​ടാ​തെ ജീ​വി​ത​ത്തെ ക്രി​യാ​ത്മ​ക​മാ​യും ല​ക്ഷ്യ​ബോ​ധ​ത്തോ​ടെ​യും മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം വ്യ​ക്ത​മാ​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൈ​മാ​റു​ക​യും ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു. ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലാ​യി 3,000ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ കാ​മ്പ​യിന്‍റെ ഭാ​ഗ​മാ​യി. യു​വ​ത​ല​മു​റ​യെ ല​ഹ​രി​യി​ൽ നി​ന്ന് അ​ക​റ്റി​നി​ർ​ത്തു​ക​യും ആ​രോ​ഗ്യ​ക​ര​വും സു​ര​ക്ഷി​ത​വു​മാ​യ സ​മൂ​ഹ​ത്തി​ന്‍റെ സൃ​ഷ്ടി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

Alappuzha

മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​ക്ക് യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍റെ ര​ണ്ടു​കോ​ടി​യു​ടെ ഫെ​ലോ​ഷി​പ്പ്

ചേ​ര്‍​ത്ത​ല: ശാ​സ്ത്ര​ഗ​വേ​ഷ​ണ​ത്തി​നു​ള്ള യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍റെ മേ​രി ക്യൂ​റി ഫെ​ലോ​ഷി​പ്പ് അ​ര്‍​ത്തു​ങ്ക​ല്‍ സ്വ​ദേ​ശി​യാ​യ കി​ര​ണ്‍ എ​സ്. ജി​ത്തി​ന്. ര​ണ്ടു​കോ​ടി​രൂ​പ​യു​ടെ ഫെ​ലോ​ഷി​പ്പാ​ണ് ഇ​ത്. ഇ​റ്റ​ലി​യി​ലെ ടൂ​റി​നി​ലു​ള്ള ടൊ​റി​നോ ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ മൂ​ന്നു​വ​ര്‍​ഷ​ത്തെ പി​എ​ച്ച്ഡി ഗ​വേ​ഷ​ണ​ത്തി​നാ​ണ് സ്‌​കോ​ള​ര്‍​ഷി​പ്പ്.

ഫി​സി​ക്‌​സി​ല്‍ സി​ലി​ക്കോ​ണ്‍ കാ​ര്‍​ബൈ​ഡ് ഫോ​ട്ടോ​ണി​ക് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് സ​ര്‍​ക്യൂ​ട്ട് എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് ഗ​വേ​ഷ​ണം. അ​മൃ​ത സ്‌​കൂ​ള്‍ ഓ​ഫ് ഫി​സി​ക്ക​ല്‍ സ​യ​ന്‍​സി​ല്‍ നി​ന്നും എം​എ​സ് സി ​ഫി​സി​ക്‌​സി​ല്‍ ര​ണ്ടാം റാ​ങ്കോ​ടെ​യാ​ണ് കി​ര​ണ്‍ എ​സ്. ജി​ത്ത് ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ​ത്.

അ​ര്‍​ത്തു​ങ്ക​ല്‍ കാ​ക്ക​രി​യി​ല്‍ സ​ജി​ത് വ​ര്‍​ക്കി (റി​ട്ട.​സൂ​പ്ര​ണ്ട്, സ​ബ് കോ​ട​തി ചേ​ര്‍​ത്ത​ല) യു​ടെ​യും ഷീ​നാ ഷെ​ര്‍​ഡി​ന്‍റെ​യും (അ​ധ്യാ​പി​ക സെ​ന്‍റ് ഫ്രാ​ന്‍​സീ​സ് അ​സീ​സി എ​ച്ച്എ​സ്എ​സ് അ​ര്‍​ത്തു​ങ്ക​ല്‍) മ​ക​നാ​ണ്. സ​ഹോ​ദ​രി ശാ​ന്തി സ​ജി​ത്ത് ആ​സ്റ്റ​ര്‍ മെ​ഡി​സി​റ്റി​യി​ല്‍ ന​ഴ്‌​സ് ആ​ണ്.

Alappuzha

സി​പി​എ​മ്മി​ൽ നി​ന്ന് യു​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്ത കൈ​ന​ക​രി പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണ​പ്ര​തി​സ​ന്ധി

ആ​ല​പ്പു​ഴ: 45 വ​ർ​ഷ​ത്തെ സി​പി​എം ഭ​ര​ണ​ത്തി​ന് വി​രാ​മ​മി​ട്ട് യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ കൈ​ന​ക​രി പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണ​പ്ര​തി​സ​ന്ധി. വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജി​വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ്വ​ത്ര​ന്ത്ര അം​ഗ​ങ്ങ​ൾ രം​ഗ​ത്ത്. ഈ​മാ​സം 26ന​കം യു​ഡി​എ​ഫ് ഈ​വി​ഷ​യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്തി​ല്ലെ​ങ്കി​ൽ ഭ​ര​ണ​സം​വി​ധാ​ന​ത്തി​ൽ​നി​ന്ന് മാ​റി​നി​ൽ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ക​ടു​ത്ത​നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്ന് സ്വ​ത​നന്ത്രഅം​ഗ​ങ്ങ​ളാ​യ വി.​എം. മ​നീ​ഷ്യ, സ​ന്തോ​ഷ് പ​ട്ട​ണം എ​ന്നി​വ​ർ വാ​ർ​ത്ത​ാസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഡി​സി​സി നേ​തൃ​ത്വ​ത്തി​നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​ക്കും ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്. അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത് മു​ത​ൽ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തെ​ച്ചൊ​ല്ലി ത​ർ​ക്ക​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. നേ​തൃ​ത്വം ഇ​ട​പെ​ട്ടാ​ണ് പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്. പി​ന്നീ​ട് വൈ​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ ഇ​ട​പെ​ട​ലു​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും മി​ക​ച്ച​ഭ​ര​ണം കാ​ഴ്ച​വെ​ക്കു​ന്ന​തി​ന് ത​ട​സ​മാ​യെ​ന്നാ​ണ് ആ​രോ​പ​ണം.

കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ, കൈ​ന​ക​രി മു​ട്ടേ​ൽ പാ​ലം, മു​ണ്ട​ക്ക​ൽ സി. ​ബ്ലോ​ക്ക് റോ​ഡ് ഒ​ന്നാം​ഘ​ട്ടം, കൈ​ന​ക​രി പ​ള്ളി പാ​ലം, വ​ട്ട​ക്കാ​യ​ൽ ടൂ​റി​സം എ​ന്നി​ങ്ങ​നെ നി​ര​വ​ധി​പ​ദ്ധ​തി​ക​ൾ എ​ങ്ങു​മെ​ത്താ​തെ ഇ​ഴ​യു​ക​യാ​ണ്.

പ്രി​യ​ദ​ർ​ശി​നി ബ​സ് സ​ർ​വീ​സ് ഫ്ലാ​ഗ് ഓ​ഫി​ൽ​നി​ന്ന് പ്ര​സി​ഡ​ന്‍റി​നെ ഒ​ഴി​വാ​ക്കി​യാ​ണ് ന​ട​ത്തി​യ​ത്. സ്ട്രീ​റ്റ് ലൈ​റ്റ് നി​ർ​മാ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​താ​യും ജീ​വ​ന​ക്കാ​രെ വി​ജി​ല​ൻ​സ് പ​രാ​തി​യു​ടെ പേ​രി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും ഇ​രു​വ​രും ആ​രോ​പി​ച്ചു. പ്ര​ധാ​ന പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക​ളി​ൽ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളെ വി​ല​ക്കി​യെ​ന്നും പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തെ​ക്കു​റി​ച്ചു സം​സാ​രി​ക്കാ​നെ​ന്ന പേ​രി​ൽ പ്ര​സി​ഡ​ന്‍റി​നെ കാ​ബി​നിൽ പൂ​ട്ടി​യി​ട്ടെ​ന്നും ആ​രോ​പി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റി​നെ മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം, ബ്ലോ​ക്ക്, ജി​ല്ലാ ക​മ്മി​റ്റി​ക​ൾ​ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല.ഈ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്വ​ത​ന്ത്ര നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

Alappuzha

പ​ത്മ​ജ​യെ കൊ​ണ്ടു​വ​ന്ന​ത് ഞാ​ന​ല്ല, മ​റു​പ​ടി പ​റ​യേ​ണ്ട​ത് നേ​തൃ​ത്വം; സു​രേ​ഷ് ഗോ​പി

ആ​ല​പ്പു​ഴ: ബി​ജെ​പി​യി​ൽ​നി​ന്ന് രാ​ജി​വച്ച പ​ത്മ​ജ വേ​ണു​ഗോ​പാ​ലി​നെ കൊ​ണ്ടു​വ​ന്ന​ത് താ​ന​ല്ലെ​ന്നും അ​തി​ന് മ​റു​പ​ടി പ​റ​യേ​ണ്ട​ത് ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വമാ​ണെ​ന്നും കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ്ഗോ​പി.

ആ​ല​പ്പു​ഴ​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ക്കേ​ണ്ട​ത് സം​സ്ഥാ​ന​നേ​തൃ​ത്വ​മാ​ണ്. അ​വ​രെ ചേ​ർ​ക്കു​ന്ന​തി​നും ഞാ​ൻ ഇ​ട​പെ​ട്ടി​ട്ടി​ല്ല. പു​റ​ത്ത് പോ​കു​ന്ന​തി​നെ എ​തി​ർ​ക്കാ​നും എ​നി​ക്ക് അ​വ​കാ​ശ​മി​ല്ല. ഇ​തൊ​ന്നും എ​ന്‍റെ അ​ടു​ത്ത​ല്ല ചോ​ദി​ക്കേ​ണ്ട​ത്. ഞാ​ന്‍ ഇ​തി​ന്‍റെ ഭാ​ഗ​മ​ല്ല. അ​ത് സം​സ്ഥാ​ന​നേ​താ​ക്ക​ള്‍ പ​റ​യേ​ണ്ട കാ​ര്യ​മാ​ണ്. അ​വ​ര്‍ അ​ത് പ​റ​യു​മെ​ന്നാ​ണ് തോ​ന്നു​ന്ന​ത്. അ​രി​യി​ൽ ഷു​ക്കൂ​ർ വ​ധ​ക്കേ​സി​ൽ പി. ​ജ​യ​രാ​ജ​നെ ഉ​ൾ​പ്പെ​ടെ വെ​റു​തെ വി​ട്ട​ത് സ​ങ്ക​ട​ക​ര​മാ​യ കാ​ര്യ​മാ​ണ്. പ്ര​തി​ക​ൾ​ക്ക് ആ ​കു​ടും​ബ​ത്തി​ന്‍റെ ശാ​പം ഏ​ൽ​ക്കാ​തി​രി​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

Alappuzha

സാമ്പ​ത്തി​ക ത​ട്ടി​പ്പ്: യു​വ​തി അ​റ​സ്റ്റി​ൽ

കാ​യം​കു​ളം: കൃ​ഷ്ണ ഹോം ​ന​ഴ്സിം​ഗ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ മ​റ​വി​ൽ നി​ര​വ​ധി പേ​രെ ക​ബ​ളി​പ്പി​ച്ച് പ​ണം കൈ​ക്ക​ലാ​ക്കി​യ കേ​സി​ൽ കീ​രി​ക്കാ​ട് വി​ല്ലേ​ജി​ൽ ആ​ലും​മൂ​ട്ടി​ൽ പു​തു​വ​ൽ വീ​ട്ടി​ൽ അ​മൃ​ത ( 22 ) കാ​യം​കു​ളം പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യി.

ലൈ​സ​ൻ​സ് ഇ​ല്ലാ​തെ, പ്ര​തി​യാ​യ അ​മൃ​ത ന​ട​ത്തി വ​രു​ന്ന കൃ​ഷ്ണ ഹോം ​ന​ഴ്സിം​ഗ് എ​ന്ന സ്ഥാ​പ​നം വ​ഴി ഹോം ​ന​ഴ്സാ​യി ജോ​ലി ചെ​യ്താ​ൽ പ്ര​തി​മാ​സം 15000 രൂ​പ മു​ത​ൽ 30000 രൂ​പ വ​രെ ശ​മ്പ​ളം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചായിരുന്നു തട്ടിപ്പ്. എ​സ്ഐ സ​ജി​ത് മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലി​സ് സം​ഘ​മാ​ണ് അ​മൃ​ത​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Alappuzha

കൊ​ല്ലം–​തേ​നി ദേ​ശീ​യ​പാ​ത വി​ക​സ​നം: സം​യു​ക്ത സ്ഥ​ല​പ​രി​ശോ​ധ​ന ഇ​ന്ന് ആ​രം​ഭി​ക്കും

ചാ​രും​മൂ​ട്: കൊ​ല്ലം-​തേ​നി ദേ​ശീ​യ​പാ​ത 183 വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നു​ള്ള സം​യു​ക്ത സ്ഥ​ല​പ​രി​ശോ​ധ​ന ഇ​ന്ന് ആ​ര​ഭി​ക്കും. കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി​യാ​യ താ​മ​ര​ക്കു​ളം വ​യ്യാ​ങ്ക​ര​യി​ൽ നി​ന്നാ​ണ് പ​രി​ശോ​ധ​നാ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്.

ആ​ദ്യ​ദി​വ​സം ആ​ല​പ്പു​ഴ ജി​ല്ല​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് സ​ർ​വേ ആ​രം​ഭി​ക്കു​ന്ന​ത്. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​റി​ന്‍റെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചി​രു​ന്നു. ഈ ​യോ​ഗ​ത്തി​ലെ തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സം​യു​ക്ത പ​രി​ശോ​ധ​ന ആ​രം​ഭി​ക്കാ​ൻ ന​ട​പ​ടി​യാ​യ​ത്.

കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ ഒ​രേ​സ​മ​യം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തി​നാ​ണ് തീ​രു​മാ​നം. ഭൂ​മി ഏ​റ്റെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യു​ള്ള പ​രി​ശോ​ധ​ന​യി​ൽ ബ​ന്ധ​പ്പെ​ട്ട ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ, മും​ബൈ ആ​സ്ഥാ​ന​മാ​യു​ള്ള ശ്രീ​ക​ണ്ഠെ ക​ൺ​സ​ൾ​ട്ട​ന്‍റ്സ്, ദേ​ശീ​യ​പാ​ത വി​ഭാ​ഗം എ​ന്നി​വ​രു​ടെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ​ക്ക് ബ​ന്ധ​പ്പെ​ട്ട ര​ണ്ട് സ്പെ​ഷ്യ​ൽ ത​ഹ​സി​ൽ​ദാ​ർ​മാ​ർ മേ​ൽ​നോ​ട്ടം വ​ഹി​ക്കും.

ഡി​സം​ബ​ർ 20ന​കം സ്ഥ​ല​പ​രി​ശോ​ധ​ന​യും വി​വ​ര​ങ്ങ​ളു​ടെ സ്ഥി​രീ​ക​ര​ണ​വും പൂ​ർ​ത്തി​യാ​ക്കി ഡി​സം​ബ​ർ 31നു ​മു​മ്പാ​യി പു​തു​ക്കി​യ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് സ്വീ​ക​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ വി​വി​ധ ത​ല​ങ്ങ​ളി​ലൂ​ടെ പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടു​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി കൈ​മാ​റേ​ണ്ട​തു​ണ്ട്.

ദേ​ശീ​യ​പാ​ത​യു​ടെ പു​തി​യ അ​ലൈ​ൻ​മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട് വൈ​ദ്യു​തി ലൈ​നു​ക​ളും കു​ടി​വെ​ള്ള പൈ​പ്പു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള യൂ​ട്ടി​ലി​റ്റി സം​വി​ധാ​ന​ങ്ങ​ൾ മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള എ​സ്റ്റി​മേ​റ്റു​ക​ൾ ത​യ്യാ​റാ​ക്കാ​ൻ കെ​എ​സ്ഇ​ബി, കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തും.

പു​തി​യ അ​ലൈ​ൻ​മെ​ന്‍റി​ൽ മു​റി​ച്ചു​മാ​റ്റേ​ണ്ട മ​ര​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​പ്പും വ​ന​വ​ത്ക്ക​ര​ണ​ത്തി​നാ​വ​ശ്യ​മാ​യ ചെ​ല​വ് നി​ർ​ണ​യി​ക്കു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന​യും സോ​ഷ്യ​ൽ ഫോ​റ​സ്ട്രി വ​കു​പ്പ് ന​ട​ത്തും. കൊ​ല്ലം ബൈ​പ്പാ​സ് ജം​ഗ്‌​ഷ​ൻ മു​ത​ൽ ചെ​ങ്ങ​ന്നൂ​ർ ആ​ഞ്ഞി​ലി​മൂ​ട് വ​രെ 54.37 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ദേ​ശീ​യ​പാ​ത 183 നാ​ലു​വ​രി​പ്പാ​ത​യാ​യി വി​ക​സി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക്ക് 1,663.15 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. ഭൂ​മി ഏ​റ്റെ​ടു​ക്കലും അ​നു​ബ​ന്ധ ന​ട​പ​ടി​ക​ളും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ് ല​ക്ഷ്യം.

ആ​ദ്യ​ഘ​ട്ട വി​ക​സ​ന പ​ദ്ധ​തി​യി​ൽ മാ​വേ​ലി​ക്ക​ര പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ കൂ​ടി​യാ​ണ് 40 കി​ലോ​മീ​റ്റ​റി​ല​ധി​കം റോ​ഡ് ക​ട​ന്നു​പോ​കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഓ​രോ ഘ​ട്ട​ത്തി​ലെ​യും പു​രോ​ഗ​തി നേ​രി​ട്ട് നി​രീ​ക്ഷി​ക്കു​മെ​ന്നും വി​വി​ധ വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള ഏ​കോ​പ​നം ഉ​റ​പ്പാ​ക്കി ന​ട​പ​ടി​ക​ൾ സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ഇ​ട​പെ​ട​ൽ തു​ട​രു​മെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി പ​റ​ഞ്ഞു.

 

Alappuzha

ച​ക്കു​ള​ത്തു​കാ​വ് പൊ​ങ്കാ​ല​യ്ക്ക് ദി​വ​സ​ങ്ങ​ള്‍ മാ​ത്രം; പ്ര​ധാ​ന റോ​ഡു​ക​ള്‍ ത​ക​ര്‍​ച്ച​യി​ല്‍

എ​ട​ത്വ: ച​ക്കു​ള​ത്തു​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പൊ​ങ്കാ​ല മ​ഹോ​ത്സ​വ​ത്തി​ന് ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ശേ​ഷി​ക്കെ ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡു​ക​ള്‍ ത​ക​ര്‍​ച്ച​യി​ല്‍. റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ വൈ​കു​ന്ന​താ​യി പ​രാ​തി.

പൊ​ങ്കാ​ല​യ്‌​ക്കെ​ത്തു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് ഭ​ക്ത​ജ​ന​ങ്ങ​ള്‍ ദു​രി​ത​ത്തി​ലാ​കു​മെ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​കു​ന്നു. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് ഭ​ക്ത​ജ​ന​ങ്ങ​ളാ​ണ് പൊ​ങ്കാ​ല അ​ര്‍​പ്പി​ക്കാ​നാ​യി ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന​ത്.
ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡു​ക​ള്‍ ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ക​യാ​ണ്. അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത ഉ​ള്‍​പ്പെ​ടെ ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡു​ക​ളി​ല്‍ പ​ല​യി​ട​ത്തും കു​ഴി​ക​ളും ത​ക​ര്‍​ച്ച​ക​ളും യാ​ത്രാ ത​ട​സ​ങ്ങ​ളും നി​ല​നി​ല്‍​ക്കു​ക​യാ​ണ്.


സം​സ്ഥാ​ന പാ​ത​യി​ല്‍ വെ​ള്ള​ക്കി​ണ​ര്‍ ജം​ഗ്ഷ​ന് സ​മീ​പം കു​ട്ട​നാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് ലൈ​ന്‍ പൊ​ട്ടി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ദി​വ​സ​ങ്ങ​ളോ​ളം ജ​ല​വി​ത​ര​ണം ത​ട​സ്സ​പ്പെ​ട്ടി​രു​ന്നു. പൈ​പ്പ് ലൈ​ന്‍ അ​റ്റ​കു​റ്റ​പ്പ​ണി പൂ​ര്‍​ത്തി​യാ​യെ​ങ്കി​ലും റോ​ഡി​ലെ കു​ഴി അ​ട​ച്ച് ടാ​റി​ങ് ന​ട​ത്തി ഗ​താ​ഗ​തം പൂ​ര്‍​വ​സ്ഥി​തി​യി​ലാ​ക്കാ​ന്‍ ന​ട​പ​ടി​യാ​യി​ട്ടി​ല്ല.
പൊ​ങ്കാ​ല ദി​വ​സം സ്ത്രീ​ക​ളും കു​ട്ടി​ക​ളും വ​യോ​ധി​ക​രു​മു​ള്‍​പ്പെ​ടെ വ​ന്‍ ഭ​ക്ത​ജ​ന​ത്തി​ര​ക്കാ​ണ് ക്ഷേ​ത്ര​ത്തി​ലേ​ക്ക് അ​നു​ഭ​വ​പ്പെ​ടു​ക. വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്കും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രു​ടെ ബാ​ഹു​ല്യ​വും വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ അ​പ​ക​ട​ങ്ങ​ള്‍​ക്കും ഗ​താ​ഗ​ത​ക്കു​രു​ക്കി​നും കാ​ര​ണ​മാ​കു​മെ​ന്ന ആ​ശ​ങ്ക​യും ഉ​യ​രു​ന്നു​ണ്ട്.

ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ അ​വ​സ്ഥ​യും വ്യ​ത്യ​സ്ത​മ​ല്ല. ഒ​ട്ടു​മി​ക്ക പ​ഞ്ചാ​യ​ത്ത് റോ​ഡു​ക​ളും ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ്. മ​ഴ പെ​യ്താ​ല്‍ കാ​ല്‍​ന​ട​യാ​ത്ര പോ​ലും അ​സാ​ധ്യ​മാ​കും.
പു​ന​ര്‍​നി​ര്‍​മാ​ണം ന​ട​ക്കാ​തെ ഒ​ന്ന​ര പ​തി​റ്റാ​ണ്ട് പി​ന്നി​ട്ട ഗ്രാ​മീ​ണ റോ​ഡു​ക​ളു​മു​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

പൊ​ങ്കാ​ല​യ്ക്ക് മു​ന്‍​പാ​യി ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ത​ക​ളും പ​രി​സ​ര റോ​ഡു​ക​ളും സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​ന്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ആ​വ​ശ്യം.

Kottayam

പ​ൾ​സ് പോ​ളി​യോ ഇ​മ്യൂണൈ​സേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ റോ​ട്ട​റി സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി


മാ​ന്നാ​ർ: പ​ൾ​സ് പോ​ളി​യോ ഇ​മ്യൂണൈ​സേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു പി​ന്തു​ണ ന​ൽ​കു​ന്ന​തി​നും വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നു​മാ​യി റോ​ട്ട​റി ക്ല​ബ് ഓ​ഫ് മാ​ന്നാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ന്നാ​ർ, പ​രു​മ​ല സാ​മൂ​ഹി​ക കേ​ന്ദ്ര​ങ്ങ​ളി​ൽ മി​ന​റ​ൽ വാ​ട്ട​റും മ​റ്റ് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

പ്ര​സി​ഡന്‍റ് അ​രു​ൺ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​വ​ർ​ത്ത​ന​ത്തി​ൽ സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് വി. ​കു​റു​പ്പ്, ട്ര​ഷ​റ​ർ ജി​ജി ജേ​ക്ക​ബ് കോ​ട്ടൂ​ർ, രാ​ജീ​വ്, ഷ​ഫീ​ക്ക് എ​വ​ർ​ഷൈ​ൻ, അ​ജി​ത് പ​ഴ​വൂ​ർ, അ​നി​ൽകു​മാ​ർ അ​മ്പാ​ടി, ശി​വ​ദാ​സ് പ​ണി​ക്ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Kottayam

ഡ​യാ​ലി​സി​സ് യൂ​ണി​റ്റിന് ഒടുവിൽ ശാപമോക്ഷം

പാ​മ്പാ​​ടി: ജ​ല​ദൗ​ർ​ല​ഭ്യ​ത മൂ​ലം ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന ഉ​​മ്മ​​ൻ ചാ​​ണ്ടി സ്മാ​ര​ക മ​​ൾ​​ട്ടി സ്പെ​​ഷ്യാ​ലി​റ്റി താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ലെ ഡ​​യാ​​ലി​​സി​​സ് യൂ​​ണി​​റ്റു​​ക​ൾ​ക്ക് ഒ​ടു​വി​ൽ ശാ​പ​മോ​ക്ഷം. റെ​​ഡ് ക്രോ​​സ് സൊ​​സൈ​​റ്റി​​യു​​ടെ കു​​ഴ​​ൽ​​ക്കി​​ണ​​റി​​ൽ​​നി​​ന്ന് വെ​​ള്ള​​മെ​​ത്തി​​ക്കാ​നാ​കു​ന്ന​തോ​ടെ​യാ​ണ് ഡ​യാ​ലി​സി​സ് യൂ​ണി​റ്റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​കു​ന്ന​ത്.

ഇ​തി​നു​വേ​ണ്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​ൻ​പ​ത് ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. ദേ​​ശീ​​യ​​പാ​​ത അ​​ധി​​കൃ​​ത​​രു​​ടെ​​യും പൊ​​തു​​മ​​രാ​​മ​ത്ത് ​വ​​കു​​പ്പി​​ന്‍റെ​​യും അ​​നു​​മ​​തി​​കൂ​​ടി ല​​ഭി​​ക്കു​​ന്ന​​തോ​​ടെ പൈ​​പ്പ് സ്ഥാ​​പി​​ക്കാ​​ൻ ക​​ഴി​​യു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു​​മു​​ന്പ് ഭൂ​​ഗ​​ർ​​ഭ ജ​​ല​​വ​​കു​​പ്പ് റെ​​ഡ്ക്രോ​​സ് സൊ​​സൈ​​റ്റി​​യു​​ടെ ഗേ​​റ്റി​​നോ​​ടു ചേ​​ർ​​ന്നു നി​​ർ​​മി​​ച്ച കു​​ഴ​​ൽ​​ക്കി​​ണ​​ർ പ്ര​​വ​​ർ​​ത്ത​​ന​​ര​​ഹി​​ത​​മാ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ​​ദി​​വ​​സം ഭൂ​​ഗ​​ർ​​ഭ ജ​​ല​​വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ കി​​ണ​​റി​​ൽ​​നി​​ന്ന് പ്ര​​തി​​ദി​​നം 6000 ലി​​റ്റ​​ർ വെ​​ള്ളം ല​​ഭി​​ക്കു​​മെ​​ന്നു ക​​ണ്ടെ​​ത്തി.
ഇ​​തോ​​ടെ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജെ​​യ്‌​​ജി പാ​​ല​​യ്ക്ക​​ലോ​​ടി​​യും ഇ​​ന്ത്യ​​ൻ റെ​​ഡ് ക്രോ​​സ് സൊ​​സൈ​​റ്റി ഭാ​​ര​​വാ​​ഹി​​ക​​ളും ന​​ട​​ത്തി​​യ ച​​ർ​​ച്ച​​യി​​ലാ​​ണു തു​​ട​​ർ​​ന​​ട​​പ​​ടി​​ക​​ൾ​​ക്ക് തീ​​രു​​മാ​​ന​​മാ​​യ​​ത്.

ഒ​രു യൂ​ണി​റ്റി​ന് പ്ര​തി​ദി​നം വേ​ണ്ട​ത് 1000 ലി​റ്റ​ർ വെ​ള്ളം

മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ചാ​​ണ്ടി​​യു​​ടെ പേ​​രി​​ലു​​ള്ള ആ​​ശു​​പ​​ത്രി​​യി​​ൽ ര​ണ്ട് വ​​ർ​​ഷം മു​​ന്പ് എ​​ത്തി​​ച്ച ആ​​റ് ഡ​​യാ​​ലി​​സി​​സ് യൂ​​ണി​​റ്റു​​ക​​ളും നി​ല​വി​ൽ അ​​ത്യാ​​ഹി​​ത വി​​ഭാ​​ഗ​​ത്തി​​ൽ സൂ​​ക്ഷി​​ച്ചി​​രി ക്കു​​ക​​യാ​​ണ്. ഒ​​രു യൂ​​ണി​​റ്റ് പ്ര​​വ​​ർ​​ത്തി​​പ്പി​​ക്കാ​​ൻ പ്ര​​തി​​ദി​​നം 1000 ലി​​റ്റ​​ർ വെ​​ള്ളം ആ​​വ​​ശ്യ​​മാ ണ്. ആ​റ് യൂ​​ണി​​റ്റു​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ക്ക​​ണ​​മെ​​ങ്കി​​ൽ ദി​​വ​​സ​​വും 6000 ലി​​റ്റ​​ർ വെ​​ള്ളമാണ് വേണ്ടിവരുന്നത്.

 

Kottayam

മെഡിക്കൽ കോളജ് സെൻട്രൽ ലാബ് കൗണ്ടർ ഇനി അത്യാഹിത വിഭാഗത്തിന് സമീപം

ഗാ​​ന്ധി​​ന​​ഗ​​ർ : മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യു​​ടെ സെ​​ൻ​​ട്ര​​ൽ ലാ​​ബി​​ന്‍റെ കൗ​​ണ്ട​​ർ അ​​ത്യാ​​ഹി​​ത വി​​ഭാ​​ഗ​​ത്തി​​ന് സ​​മീ​​പം തു​​ട​​ങ്ങാ​​ൻ അ​​നു​​മ​​തി. പൊ​​ടി​​പാ​​റ കെ​​ട്ടി​​ട​​ത്തി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്ന വി​​വി​​ധ പ​​രി​​ശോ​​ധ​​നാ സാ​​ന്പി​​ൾ ശേ​​ഖ​​ര​​ണ കൗ​​ണ്ട​​റാ​​ണ് അ​​ത്യാ​​ഹി​​ത വി​​ഭാ​​ഗ​​ത്തി​​നു സ​​മീ​​പ​​ത്താ​​യി ആ​​രം​​ഭി​​ക്കാ​​ൻ തീ​​രു​​മാ​​ന​​മാ​​നി​​ച്ച​​ത്.

ആ​​ശു​​പ​​ത്രി വി​​ക​​സ​​ന സ​​മ​​തി​​യു​​ടെ ക​​മ്മി​​റ്റി​​യി​​ലാ​​ണ് ലാ​​ബി​​ന്‍റെ കൗ​​ണ്ട​​ർ തു​​റ​​ക്കാ​​ൻ തീ​​രു​​മാ​​ന​മാ​യ​ത്. ഇ​​തു സം​​ബ​​ന്ധി​​ച്ചു​​ള്ള മെ​​മ്മോ​​റാ​​ണ്ടം കേ​​ര​​ള എ​​ൻ​​ജി​​ഒ അ​​സോ​​സി​​യേ​​ഷ​​ൻ ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ പി.​​ബി ബി​​ജു​​മോ​​ൻ, ഷാ​​ഹു​​ൽ ഹ​​മീ​​ദ്, ജ​​യ് മോ​​ൻ, അ​​നി​​ൽ​​കു​​മാ​​ർ, ജ​​യ എ​​ന്നി​​വ​​ർ ചേ​​ർ​​ന്ന് നാ​​ട്ട​​കം സു​​രേ​​ഷ് എം​എ​​ൽ​എ​ക്ക് ന​​ൽ​​കി​​യി​​രു​​ന്നു.
അ​​ത്യാ​​ഹി​​ത വി​​ഭാ​​ഗ​​ത്തി​​ന്‍റെ ഇ​​ട​​തു​വ​​ശ​​ത്ത് റെ​​ഡ് സോ​​ൺ മു​​റി​​യു​​ടെ പു​​റ​​ത്ത് റോ​​ഡി​​നോ​​ട് ചേ​​ർ​​ന്നാ​​ണ് കൗ​​ണ്ട​​ർ സ​​ജ്ജീ​​ക​​രി​​ക്കു​​ന്ന​ത്.

Kottayam

അ​ധ്വാ​നം കു​റ​യ്ക്കാം ഉ​ത്പാ​ദ​നം കൂ​ട്ടാം

കു​​മ​​ര​​കം: നെ​​ൽ​​കൃ​​ഷി​ കൂ​​ടു​​ത​​ൽ കാ​​ര്യ​​ക്ഷ​​മ​​മാ​​ക്കു​​ന്ന​​തി​​നാ​​യി കോ​​ട്ട​​യം കൃ​​ഷി വി​​ജ്ഞാ​​ന കേ​​ന്ദ്ര​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഡ്രോ​​ൺ ഉ​​പ​​യോ​​ഗി​​ച്ചു​​ള്ള നെ​​ൽ​​വി​​ത്ത് വി​​ത​​യ്ക്ക​​ൽ സം​​ഘ​​ടി​​പ്പി​​ച്ചു. കാ​​ലാ​​വ​​സ്ഥാ സ്മാ​​ർ​​ട്ട് വി​​ല്ലേ​​ജ് പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി തി​​രു​​വാ​​ർ​​പ്പ് പ​​ഞ്ചാ​​യ​​ത്തി​​ലെ പു​​തി​​യേ​​രി പാ​​ട​​ശേ​​ഖ​​ര​​ത്തി​​ലാ​​ണ് വി​​ത്തു​​വി​​ത​​യ്ക്ക​​ൽ ന​​ട​​ത്തി​​യ​​ത്.

കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​നം, വെ​​ള്ള​​പ്പൊ​​ക്കം, മ​​ണ്ണി​​ലെ പു​​ളി​​പ്പ് തു​​ട​​ങ്ങി പ്ര​​തി​​സ​​ന്ധി​​ക​​ൾ നേ​​രി​​ടു​​ന്ന ക​​ർ​​ഷ​​ക​​ർ​​ക്ക് ആ​​ശ്വാ​​സ​​മേ​​കു​​ന്ന​​താ​​ണ് ഇ​​ത്ത​​രം നൂ​​ത​​ന സാ​​ങ്കേ​​തി​​ക വി​​ദ്യ​​ക​​ൾ. ക​​ർ​​ഷ​​ക​​ർ ഇ​​തി​​ന​​കം ഡ്രോ​​ൺ ഉ​​പ​​യോ​​ഗി​​ച്ചു​​ള്ള നെ​​ൽ​​വി​​ത്ത് വി​​ത​​യ്ക്ക​​ൽ രീ​​തി പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തി​​വ​​രു​​ന്നു​​ണ്ടെ​​ങ്കി​​ലും കൂ​​ടു​​ത​​ൽ ക​​ർ​​ഷ​​ക​​രി​​ലേ​​ക്ക് ഈ ​​സാ​​ങ്കേ​​തി​​ക​​വി​​ദ്യ എ​​ത്തി​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണ് പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ച്ച​​ത്.

പ​​ര​​മ്പ​​രാ​​ഗ​​ത രീ​​തി​​യി​​ൽ വി​​ത​​ക്കു​​ന്ന​​തി​​നേ​​ക്ക​​ൾ ഡ്രോ​​ൺ സാ​​ങ്കേ​​തി​​ക​​വി​​ദ്യ​യി​ൽ വ​​ള​​രെ കു​​റ​​ച്ച് വി​​ത്ത് ഉ​​പ​​യോ​​ഗി​​ച്ചാ​​ൽ മ​​തി എ​​ന്ന​​ത് ഒ​​രു പ്ര​​ധാ​​ന നേ​​ട്ട​​മാ​​ണ്. മാ​​ത്ര​​വു​​മ​​ല്ല. ഒ​​രേ അ​​ക​​ല​​ത്തി​​ൽ വി​​ത്ത് മു​​ള​​ച്ച് വ​​ള​​രു​​ന്ന​​തി​​നാ​​ൽ രോ​​ഗ​​ങ്ങ​​ൾ കു​​റ​​യു​​ക​​യും ഉ​​ത്പാ​​ദ​​നം വ​​ർ​​ധി​​ക്കു​​ക​​യും ചെ​​യ്യും.

ന​​ബാ​​ർ​​ഡ് ജി​​ല്ലാ മാ​​നേ​​ജ​​ർ റെ​​ജി വ​​ർ​​ഗീ​​സ്, കോ​​ട്ട​​യം കൃ​​ഷി വി​​ജ്ഞാ​​ന കേ​​ന്ദ്രം മേ​​ധാ​​വി ഡോ. ​​എ​​ലി​​സ​​ബ​​ത്ത് ജോ​​സ​​ഫ്, സ​​സ്യ സം​​ര​​ക്ഷ​​ണ വി​​ഭാ​​ഗം ശാ​​സ്ത്ര​​ജ്ഞ ഡോ. ​​സ്‌​​മി​​ത ര​​വി, റി​​സ​​ർ​​ച്ച് ഫെ​​ലോ പ്രി​​യ ജ​​യിം​​സ്, പാ​​ട​​ശേ​​ഖ​​ര പ്ര​​തി​​നി​​ധി​​ക​​ൾ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

Kottayam

സീ​നി​യ​ര്‍ ചേം​ബ​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ പാ​ലാ​യി​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി

പാ​ലാ: സീ​നി​യ​ര്‍ ചേം​ബ​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ പാ​ലാ​യി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. വീ​ടു​ക​ളി​ല്‍ ഒ​റ്റ​പ്പെ​ട്ടു പോ​കു​ന്ന വ​യോ​ധി​ക​രെ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യും സാ​മൂ​ഹി​ക​പ്ര​വ​ര്‍​ത്ത​ന മേ​ഖ​ല​ക​ളി​ല്‍ അ​വ​രെ സ​ജീ​വ​രാ​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് എ​സ്‌​സി​ഐ ന​ട​ത്തു​ന്ന​ത്.

എ​സ്‌​സി​ഐ​യു​ടെ പാ​ലാ ലീ​ജി​യ​ന്‍റെ രൂ​പീ​ക​ര​ണ യോ​ഗം സീ​നി​യ​ര്‍ ചേം​ബ​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ നെ​ടു​ങ്ക​ണ്ടം ലീ​ജി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ. ​എം.​ജെ. മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ന്തോ​ഷ് കെ. ​മ​ണ​ര്‍​കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഘാ​ട​ക​രാ​യ പ്ര​ഫ. കെ.​എം. മേ​രി​ക്കു​ട്ടി, കെ.​പി. വേ​ണു​ഗോ​പാ​ല്‍, എ​സ്.​ഡി. സു​രേ​ഷ് ബാ​ബു എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍ ന​യി​ച്ചു.

സ​ന്തോ​ഷ് കെ. ​മ​ണ​ര്‍​കാ​ട്ട്, കെ.​ആ​ര്‍. മു​ര​ളീ​ധ​ര​ന്‍ നാ​യ​ര്‍, ജോ​ബ് അ​ഞ്ചേ​രി​ല്‍, സ​ണ്ണി മാ​ത്യു കു​റി​ച്ചി​യി​ല്‍, കെ.​ടി. മാ​ത്യു, വി.​സി. ജ​യിം​സ്, രാ​ജു എം. ​ജോ​സ് എ​ന്നി​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി അ​ഡ്‌​ഹോ​ക്ക് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.

Kottayam

സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്

തി​ട​നാ​ട്: മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തി​ട​നാ​ട് സെ​ന്‍റ് ജോ​സ​ഫ് ച​ര്‍​ച്ച് പി​തൃ​വേ​ദി​യു​മാ​യി സ​ഹ​ക​രി​ച്ച് സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്തി.

വി​കാ​രി ഫാ.​സെ​ബാ​സ്റ്റ്യ​ന്‍ എ​ട്ടു​പ​റ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​പോ​ള്‍ ഇ​ര​ട്ട​മാ​ക്കി​ല്‍, പി​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് സി​ബി ഒ​ട്ട​ല​ങ്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജ​ന​റ​ല്‍ മെ​ഡി​സി​ന്‍, ഇ​എ​ന്‍​ടി, ഓ​ര്‍​ത്തോ​പീ​ഡി​ക്‌​സ് , മെ​ഡി​ക്ക​ല്‍ ഗ്യാ​സ്‌​ട്രോ വി​ഭാ​ഗ​ങ്ങ​ളി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ പ​രി​ശോ​ധ​ന​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

Kottayam

ബോ​ധ​വ​ല്‍​ക്ക​ര​ണം


കി​ട​ങ്ങൂ​ര്‍ : ലി​റ്റി​ല്‍ ലൂ​ര്‍​ദ്‌​സ് കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഐ​ക്യു​എ​സി​യു​ടെ​യും ആ​ന്റി വി​മ​ന്‍ ഹ​രാ​സ്‌​മെ​ന്‍റ് സെ​ല്ലി​ന്റെ​യും നേ​തൃ​ത്വ​ത്തി​ല്‍ സ്ത്രീ​ക​ള്‍​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

അ​യ​ര്‍​ക്കു​ന്നം ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ഏ​ഴാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്‌​സി ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ച​ത്. അ​യ​ര്‍​കു​ന്നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഗീ​ത രാ​ധാ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​ബി. ല​ക്ഷ്മി, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ സ്റ്റാ​ര്‍​ലി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kottayam

ദീ​പി​ക തീ​വ്രപ്ര​ച​ര​ണ പ​രി​പാ​ടി​ക്ക് കൊ​ഴു​വ​നാ​ലി​ല്‍ തു​ട​ക്കം

കൊ​ഴു​വ​നാ​ൽ: ദീ​പി​ക തീ​വ്ര പ്ര​ച​ര​ണ മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ഴു​വ​നാ​ല്‍ ഇ​ട​വ​ക​യി​ല്‍ പ്ര​ച​ര​ണ പ​രി​പാ​ടി​യ്ക്ക് തു​ട​ക്ക​മാ​യി.

ദീ​പ​ക വാ​ര്‍​ഷി​ക വ​രി​സം​ഖ്യ സ്‌​കീ​മി​ല്‍ പ​ങ്കാ​ളി​ക​ളാ​കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം ഫൊ​റോ​നാ വി​കാ​രി ഫാ.​ജോ​സ് നെ​ല്ലി​ക്ക​തെ​രു​വി​ല്‍ നി​ര്‍​വ​ഹി​ച്ചു.

അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​ണ്‍ വ​യ​ലി​ല്‍, സി​സ്റ്റ​ര്‍ ഷോ​ബി​ത എ​സ്എം​എ​സ്, ഡി​എ​ഫ്സി രൂ​പ​താ ഡ​യ​റ​ക്ട​ര്‍ ഫാ ​ജോ​ര്‍​ജ് നെ​ല്ലി​കു​ന്നു​ചെ​രി​വ്പു​ര​യി​ടം, രൂ​പ​താ പ്ര​സി​ഡ​ന്‍റ് ജ​യ്‌​സ​ണ്‍ ജോ​സ​ഫ്, ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് ബേ​ബി​ച്ച​ന്‍ അ​ഴി​യാ​ത്ത്, കൈ​ക്കാ​ര​ന്‍ വ​ര്‍​ഗീ​സ് തോ​ന്ന​ക്ക​ര തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
ഇ​ട​വ​ക​യി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ​യും ഉ​ദ്ഘ​ട​ന​വും ന​ട​ന്നു.

Kottayam

കി​ഴ​യാ​ര്‍ പ​ള്ളി​യി​ലെ തി​രു​നാ​ള്‍ ഭ​ക്തി​സാ​ന്ദ്ര​മാ​യി

കി​ഴ​പ​റ​യാ​ര്‍ : ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ഗ്രി​ഗോ​റി​യോ​സി​ന്‍റെ തി​രു​നാ​ളി​ന് ഭ​ക്തി​സാ​ന്ദ്ര​മാ​യ സ​മാ​പ​നം. പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ ഇ​ന്ന​ലെ സീ​റോ മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച് ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കി. സ​ഭ​യു​ടെ പാ​ര​മ്പ​ര്യം അ​നു​സ​രി​ച്ച് സു​വി​ശേ​ഷ​ങ്ങ​ളും ലേ​ഖ​ന​ങ്ങ​ളും ക​ഴി​ഞ്ഞ് ക​ര്‍​ത്താ​വി​ന്‍റെ പ​ഠ​ന​ങ്ങ​ളു​ടെ​യും പ്ര​ബോ​ധ​ന​ങ്ങ​ളു​ടെ​യും ഉ​റ​വി​ട സ്രോ​ത​സാ​ണ് വി​ശു​ദ്ധ ഗ്രി​ഗോ​റി​യോ​സെ​ന്ന് ക​ർ​ദി​നാ​ൾ പ​റ​ഞ്ഞു.

ഇ​ന്ന​ലെ രാ​വി​ലെ എ​ത്തി​ച്ചേ​ര്‍​ന്ന സ​ഭാ ത​ല​വ​ന് ഇ​ട​വ​ക ജ​ന​ങ്ങ​ള്‍ ഊ​ഷ്മ​ള സ്വീ​ക​ര​ണം ന​ല്‍​കി. വി​കാ​രി ഫാ. ​മാ​ത്യു പ​ന്ത​ലാ​നി​ക്ക​ല്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഷാ​ജി ആ​മ​ത്തൂ​ര്‍, കൈ​ക്കാ​ന്മാ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കു​ശേ​ഷം ഭ​ക്തി​നി​ര്‍​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം ന​ട​ന്നു. വൈ​കു​ന്നേ​രം ഏ​ഴി​ന് ആ​ല​പ്പു​ഴ റെ​യ് ബാ​ന്‍റെ ഗാ​ന​മേ​ള​യും ഉ​ണ്ടാ​യി​രു​ന്നു.

Kottayam

കൊ​ടൂ​രാ​റ്റി​ൽ വി​ദ്യാ​ർ​ഥി​നി മു​ങ്ങി​മ​രി​ച്ചു

ചി​ങ്ങ​വ​നം: സ​ഹോ​ദ​രി​ക്കൊ​പ്പം കൊ​ടൂ​രാ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​നി മു​ങ്ങി മ​രി​ച്ചു.

മ​റി​യ​പ്പ​ള്ളി, മു​ട്ടം കു​ര​ക്ക​ലാ​റ്റു​ചി​റ വി​നോ​ദി​ന്‍റെ മ​ക​ൾ ദേ​വ​പ്രി​യ (10) ആ​ണ് മ​രി​ച്ച​ത്. വീ​ടി​നു സ​മീ​പ​ത്തെ ക​ട​വി​ലാ​ണ് അ​പ​ക​ടം. ഉ​ട​ൻ​ ക​ര​യ്ക്കെ​ടു​ത്ത് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

നാ​ട്ട​കം ഗ​വ​.സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. അ​മ്മ: സി​നി. സ​ഹോ​ദ​രി: ദേ​വ​ന​ന്ദ.

Kottayam

വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ യു​വാ​വ് മ​രി​ച്ചു

പാ​ലാ: ഓ​ട്ടോ​റി​ക്ഷ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. നെ​ച്ചി​പ്പു​ഴൂ​ര്‍ ഉ​ളി​യ​ന്താ​ന​ത്ത് ശ്രീ​ധ​ര​കൈ​മ​ളു​ടെ മ​ക​ന്‍ ഗോ​കു​ല്‍ എ​സ്. കൈ​മ​ള്‍ (32) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി 9.30 ടെ ​പാ​ലാ​യി​ല്‍​നി​ന്ന് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ ക​രൂ​ര്‍ തൂ​ക്കു​പാ​ല​ത്തി​ന് സ​മീ​പം ഓ​ട്ടോ​റി​ക്ഷ​യു​മാ​യി ഗോ​കു​ല്‍ സ​ഞ്ച​രി​ച്ച ബൈ​ക്ക് കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പാ​ലാ-​ഏ​ഴാ​ച്ചേ​രി-​രാ​മ​പു​രം റൂ​ട്ടി​ലാ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​ന്‍​ത​ന്നെ പാ​ലാ ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

തി​രു​വ​ന​ന്ത​പു​ര​ത്ത് ജോ​ലി ചെ​യ്യു​ന്ന ഗോ​കു​ല്‍ സു​ഹൃ​ത്തി​ന്‍റെ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ഇ​ന്ന​ലെ രാ​ത്രി​യാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഐ​ടി മേ​ഖ​ല​യി​ല്‍ ഒ​രു മാ​സം മു​മ്പാ​ണ് ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച​ത്. കൂ​ട​പ്പ​ലം മു​ടി​യാ​ട്ട് ഉ​ഷ​യാ​ണ് മാ​താ​വ്. സ​ഹോ​ദ​ര​ന്‍: രാ​ഹു​ല്‍ (യു​കെ). സം​സ്‌​കാ​രം നാ​ളെ രാ​വി​ലെ 11 ന് ​വീ​ട്ടു​വ​ള​പ്പി​ല്‍.

Kottayam

എം​ജി നീ​ന്ത​ല്‍: പാ​ലാ സെ​ന്‍റ് തോ​മ​സ്, അ​ല്‍​ഫോ​ന്‍​സാ കോ​ള​ജു​ക​ള്‍ ജേ​താ​ക്ക​ള്‍

പാ​ലാ: സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ട്ടോ​ണ​മ​സ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് സ്‌​പോ​ര്‍​ട്‌​സ് കോം​പ്ല​ക്‌​സി​ലെ നീ​ന്ത​ല്‍​ക്കു​ള​ത്തി​ല്‍ ന​ട​ന്ന മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല നീ​ന്ത​ല്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ ആ​തി​ഥേ​യ​രാ​യ പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജും വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ പാ​ലാ അ​ല്‍​ഫോ​ന്‍​സാ കോ​ള​ജും കി​രീ​ടം നി​ല​നി​ര്‍​ത്തി.
എം​ജി സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലു​ള്ള വി​വി​ധ കോ​ള​ജു​ക​ളി​ല്‍ നി​ന്നാ​യി പു​രു​ഷ,വ​നി​താ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 500-ല​ധി​കം നീ​ന്ത​ല്‍ താ​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ത്ത ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ 114 പോ​യി​ന്‍റ് നേ​ടി​യാ​ണ് സെ​ന്‍റ് തോ​മ​സ് നീ​ന്ത​ല്‍ കി​രീ​ടം നി​ല​നി​ര്‍​ത്തി​യ​ത്.

ഉ​ഴ​വൂ​ര്‍ സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് കോ​ള​ജ് (57 പോ​യി​ന്‍റ് ) ര​ണ്ടാം സ്ഥാ​ന​വും ക​ള​മ​ശേ​രി രാ​ജ​ഗി​രി കോ​ള​ജ് ഓ​ഫ് സോ​ഷ്യ​ല്‍ സ​യ​ന്‍​സ​സ് (25 പോ​യി​ന്‍റ്) മൂ​ന്നാം സ്ഥാ​ന​വും നേ​ടി. പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ ജോ​സ​ഫ് വി. ​ജോ​സ് നാ​ല് സ്വ​ര്‍​ണം നേ​ടി പു​രു​ഷ വി​ഭാ​ഗം വ്യ​ക്തി​ഗ​ത ചാ​മ്പ്യ​നാ​യി.

വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ പാ​ലാ അ​ല്‍​ഫോ​ന്‍​സാ 160 പോ​യി​ന്‍റ് നേ​ടി​യാ​ണ് കി​രീ​ടം നി​ല​നി​ര്‍​ത്തി​യ​ത്. സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ര​ണ്ടാം സ്ഥാ​ന​വും, സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ പാ​ലാ അ​ല്‍​ഫോ​ന്‍​സാ കോ​ള​ജി​ലെ എ​സ്.​അ​നീ​ഷ, എം.​ആ​ര്‍. അ​ന​ഘ എ​ന്നി​വ​ര്‍ നാ​ല് സ്വ​ര്‍​ണം വീ​തം നേ​ടി വ​നി​താ വി​ഭാ​ഗം വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്മാ​രാ​യി.

പു​രു​ഷ വി​ഭാ​ഗം വാ​ട്ട​ര്‍​പോ​ളോ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഉ​ഴ​വൂ​ര്‍ സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് കോ​ള​ജ് കി​രീ​ടം നേ​ടി. പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ര​ണ്ടാം സ്ഥാ​ന​വും ക​ള​മ​ശേ​രി രാ​ജ​ഗി​രി കോ​ള​ജ് ഓ​ഫ് സോ​ഷ്യ​ല്‍ സ​യ​ന്‍​സ​സ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. പാ​ലാ അ​ല്‍​ഫോ​ന്‍​സാ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സി​സ്റ്റ​ര്‍ മി​നി​മോ​ള്‍ മാ​ത്യു, ഡോ. ​സി​സ്റ്റ​ര്‍ മ​ഞ്ജു എ​ലി​സ​ബ​ത്ത്, പാ​ലാ മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍ പ്രി​ന്‍​സി സ​ണ്ണി, ഫാ. ​ഫ്രാ​ന്‍​സി​സ് മാ​ട്ടേ​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ജേ​താ​ക്ക​ള്‍​ക്കു​ള്ള ട്രോ​ഫി​ക​ള്‍ ന​ല്‍​കി.

Kottayam

നാടൻ പശുക്കളുടെ പരിപാലകൻ മുരളീധരൻനായർക്ക് ഗോപാൽ രത്നപുരസ്കാരം

വൈ​ക്കം: വം​ശ​നാ​ശം നേ​രി​ടു​ന്ന​നാ​ട​ൻ പ​ശു ഇ​ന​ങ്ങ​ളെ തി​രി​ച്ചു​പി​ടി​ച്ച് ശു​ദ്ധ​മാ​യ പാ​ലും പാ​ലു​ത്​പ​ന്ന​ങ്ങ​ളും ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ പ്ര​യ​ത്നി​ക്കു​ന്ന ആം​റോ ഗ്രൂ​പ്പ് സി​ഇ​ഒ​യും മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​റു​മാ​യ വൈ​ക്കം സ്വ​ദേ​ശി മു​ര​ളീ​ധ​ര​ൻ നാ​യ​ർ​ക്ക് മി​ക​ച്ച ക്ഷീ​ര​ക​ർ​ഷ​ക​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഗോ​പാ​ൽ ര​ത്‌​ന പു​ര​സ്കാ​രം.

ത​ദ്ദേ​ശി​യ ക​ന്നു​കാ​ലി എ​രു​മ ഇ​ന​ങ്ങ​ളെ വ​ള​ർ​ത്തു​ന്ന വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ആ​ദ്യ ക്ഷീ​ര ക​ർ​ഷ​ക​നാ​ണ് മു​ര​ളീ​ധ​ര​ൻ​നാ​യ​ർ. ക​ന്നു​കാ​ലി, ക്ഷീ​ര മേ​ഖ​ല​യി​ലെ രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന ബ​ഹു​മ​തി​ക​ളി​ൽ ഒ​ന്നാ​യ ഈ ​പു​ര​സ്കാ​രം

രാ​ഷ്‌​ട്രീ​യ ഗോ​കു​ൽ മി​ഷ​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര മൃ​ഗ​സം​ര​ക്ഷ​ണ-​ക്ഷീ​ര​വി​ക​സ​ന വ​കു​പ്പാ​ണ് ന​ൽ​കു​ന്ന​ത്. ദേ​ശീ​യ ക്ഷീ​ര​ദി​ന​മാ​യ ന​വം​ബ​ർ 26ന് ​പു​ര​സ്കാ​രം സ​മ്മാ​നി​ക്കും.

ലോ​ജി​സ്റ്റി​ക്സി​ൽ നി​ന്നും കോ​ക്ക്പി​റ്റി​ൽ നി​ന്നും ക​ന്നു​കാ​ലി തൊ​ഴു​ത്തി​ലേ​ക്കു​ള്ള മു​ര​ളീ​ധ​ര​ൻ നാ​യ​രു​ടെ യാ​ത്ര​വേ​റി​ട്ട​താ​ണ്. ആ​ഗോ​ള ലോ​ജി​സ്റ്റി​ക്സ് സ്ഥാ​പ​നം കെ​ട്ടി​പ്പ​ടു​ത്ത അ​ദ്ദേ​ഹം പൈ​ല​റ്റ് പ​രി​ശീ​ല​ന സ്കൂ​ൾ സ്ഥാ​പി​ക്കു​ക​യും സ്വ​യം പൈ​ല​റ്റാ​യി വി​മാ​നം പ​റ​ത്തു​ക​യും ചെ​യ്തു. ഇ​ന്ന് രാ​ജ്യ​ത്തെ മു​ൻ​നി​ര ക്ഷീ​ര​ക​ർ​ഷ​ക​രി​ൽ ഒ​രാ​ളാ​ണ് അ​ദ്ദേ​ഹം. ഇ​ന്ത്യ​യു​ടെ നാ​ട​ൻ പ​ശു ഇ​ന​ങ്ങ​ളെ തി​രി​കെ കൊ​ണ്ടു​വ​രി​കയെ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2018ൽ ​ഇ​ല​ഞ്ഞി​യി​ലും വൈ​ക്ക​ത്തു​മാ​യി അ​ദ്ദേ​ഹം ആം​റോ ഡെ​യ​റീ​സ് ആ​രം​ഭി​ച്ചു.

അം​ഗീ​കൃ​ത ഇ​ന്ത്യ​ൻ ത​ദ്ദേ​ശീ​യ ഇ​ന​ങ്ങ​ളെ വ​ള​ർ​ത്തു​ന്ന ക​ർ​ഷ​ക​ർ​ക്ക് മാ​ത്ര​മാ​ണ് ഗോ​പാ​ൽ ര​ത്ന പു​ര​സ്കാ​ര​ത്തി​ന് അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ത. രാ​ജ്യ​ത്തി​ന്‍റെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മുള്ള അ​പേ​ക്ഷ​ക​ൾ നി​ശ്ചി​ത സ്കോ​ർ​കാ​ർ​ഡ് അ​ടി​സ്ഥാ​ന​മാ​ക്കി വി​ല​യി​രു​ത്തി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഫാ​മു​ക​ൾ ദേ​ശീ​യ ക്ഷീ​ര​വി​ക​സ​ന ബോ​ർ​ഡ് (NDDB) നേ​രി​ട്ട് സ​ന്ദ​ർ​ശി​ച്ച് പ​രി​ശോ​ധി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് സ്ക്രീ​നിം​ഗ് ക​മ്മി​റ്റി​യും ദേ​ശീ​യ അ​വാ​ർ​ഡ് ക​മ്മി​റ്റി​യും വി​ല​യി​രു​ത്തി​യാ​ണ് റാ​ങ്ക് നി​ശ്ച​യി​ച്ച​ത്. വി​ദേ​ശ സ​ങ്ക​ര ഇ​ന​ങ്ങ​ളെ​ക്കാ​ൾ ത​ദ്ദേ​ശീ​യ ഇ​ന​ങ്ങ​ളെ കൂ​ടു​ത​ലാ​യി വ​ള​ർ​ത്തു​ന്ന​തി​നും ഉ​ത്പാ​ദ​ന​ക്ഷ​മ​ത, ക​ന്നു​കാ​ലി പ​രി​പാ​ല​നം, ഗ്രാ​മീ​ണ ക്ഷീ​ര സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യ്ക്കു​ള്ള സം​ഭാ​വ​ന എ​ന്നി​വ​യ്ക്കും പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് മു​ര​ളീ​ധ​ര​ൻ​നാ​യ​രെ അ​വാ​ർ​ഡി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​ഞ്ചുല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വു​മ​ട​ങ്ങു​ന്ന​താ​ണ് ഗോ​പാ​ൽ ര​ത്‌​ന പു​ര​സ്കാ​രം. ഭാ​ര്യ ഗീ​ത കാ​ൻ​സ​ർ ബാ​ധി​ത​യാ​യ​പ്പോ​ൾ ശു​ദ്ധ​മാ​യ പാ​ൽ ന​ൽ​കാ​ൻ വേ​ണ്ടി വെ​ച്ചൂ​ർ​പ​ശു​വി​നെ​യും ഗീ​ർ​പ​ശു​വി​നെ​യും വ​ള​ർ​ത്തി​യാ​ണ് മു​ര​ളീ​ധ​ര​ൻ നാ​യ​ർ ക്ഷീ​ര​മേ​ഖ​ല​യി​ലേ​ക്ക് പ​ദ​മൂ​ന്നി​യ​ത്. ഭാ​ര്യ​യു​ടെ ആ​ക​സ്മി​ക​മാ​യ മ​ര​ണ​ത്തെ തു​ട​ർ​ന്ന് ആ​കെ ഉ​ല​ഞ്ഞു​പോ​യ അ​ദ്ദേ​ഹം ഭാ​ര്യ​യു​ടെ സ്‌​മ​ര​ണ​യ്ക്കാ​യി ട്ര​സ്റ്റ് രൂ​പീ​ക​രി​ച്ച് കാ​ൻ​സ​ർ ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​നാ​യി ഫാം ​വി​പു​ല​പ്പെ​ടു​ത്തി ഫാ​മി​ൽ നി​ന്നു​ള്ള വ​രു​മാ​നം ട്ര​സ്റ്റി​ലൂ​ടെ വി​നി​യോ​ഗി​ച്ചു വ​രി​ക​യാ​ണ്.

ഇ​ന്ന് വൈ​ക്കം ആ​റാ​ട്ടു​കു​ള​ങ്ങ​ര​യി​ലും പെ​രു​വ ഇ​ല​ഞ്ഞി​യി​ലെ ഫാ​മി​ലു​മാ​യി എ​ച്ച് എ​ഫ്, ഗീ​ർ വെ​ച്ചൂ​ർ പ​ശു ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട 550ഓ​ളം പ​ശു​ക്ക​ളു​ണ്ട്. ഇ​തി​ൽ നൂ​റോ​ളം പ​ശു​ക്ക​ൾ ജ​നു​വ​രി​യോ​ടെ പ്ര​സ​വി​ക്കു​ന്ന​തോ​ടെ ഫാ​മി​ലെ പ​ശു​ക്ക​ളു​ടെ എ​ണ്ണം ഇ​നി​യു​മേ​റും. ദി​നം​പ്ര​തി 2000ലി​റ്റ​ർ പാ​ലും അ​നു​ബ​ന്ധ ഉത്പ​ന്ന​ങ്ങ​ളും വി​പ​ണി​യി​ലെ​ത്തി​ക്കു​ന്നു​ണ്ട്. വി​ദേ​ശ ക​ന്നു​കാ​ലി ഇ​ന​ങ്ങ​ളു​ടെ വ്യാ​പ​നം മൂ​ലം രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​യും പോ​ഷ​ക​മൂ​ല്യ​വു​മേ​റി​യ പാ​ൽ ന​ൽ​കി​വ​ന്ന നാ​ട​ൻ ക​ന്നു​കാ​ലി ഇ​ന​ങ്ങ​ൾ ഗ​ണ്യ​മാ​യി കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കു​റ്റി​യ​റ്റു​പോ​കു​ന്ന നാ​ട​ൻ ക​ന്നു​കാ​ലി ഇ​ന​ങ്ങ​ളെ തൊ​ഴു​ത്തി​ലെ​ത്തി​ക്കാ​നു​ള്ള മു​ര​ളീ​ധ​ര​ൻ നാ​യ​രു​ടെ ഉ​ദ്യ​മം ശ്ര​ദ്ധ നേ​ടു​ന്ന​ത്.

ലോ​ജി​സ്റ്റി​ക്സ് രം​ഗ​ത്ത് ഏ​റെ​ക്കാ​ലം പ്ര​വ​ർ​ത്തി​ച്ച താ​ൻ വി​മാ​നം പ​റ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും നാ​ട​ൻ പ​ശു​ക്ക​ളെ പ​രി​പാ​ലി​ക്കു​ന്ന​തി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന സം​തൃ​പ്തി മ​റ്റൊ​ന്നി​ൽ നി​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​ന്ത്യ​യി​ലെ നാ​ട​ൻ പ​ശു ഇ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന ഓ​രോ ക​ർ​ഷ​ക​നു​മു​ള്ള​താ​ണ് ഈ ​പു​ര​സ്കാ​ര​മെ​ന്നും മു​ര​ളീ​ധ​ര​ൻ നാ​യ​ർ പ​റ​ഞ്ഞു.

2004ൽ ​ദു​ബാ​യി​ൽ സ്ഥാ​പി​ത​മാ​യ ആം​റോ ഗ്രൂ​പ്പ്ലോ​ജി​സ്റ്റി​ക്സ് ആ​ൻ​ഡ് ഷി​പ്പിം​ഗ്, വ്യോ​മ​യാ​നം, ക്ഷീ​ര​മേ​ഖ​ല എ​ന്നീ രം​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കു​ടും​ബ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥാ​പ​ന​മാ​ണ്. 300ല​ധി​കം ജീ​വ​ന​ക്കാ​രു​ള്ള ഗ്രൂ​പ്പ് 100ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.

Kottayam

വൈ​ക്ക​ത്ത​ഷ്‌​ട​മി എ​ഴു​ന്ന​ള്ളി​പ്പു​ക​ളു​ടെ പ്രൗ​ഡി​യേ​റി


വൈ​ക്കം: വൈ​ക്ക​ത്ത​ഷ്ട​മി ഉ​ത്‌​സ​വം മൂ​ന്നാം ദി​ന​ത്തി​ലേ​ക്ക് ക​ട​ന്ന​തോ​ടെ എ​ഴു​ന്ന​ള്ളി​പ്പു​ക​ളു​ടെ ഗ​രി​മ​യേ​റി. ച​ട്ടം ഉ​പ​യോ​ഗി​ച്ചു​ള്ള എ​ഴു​ന്ന​ള്ളി​പ്പ് മൂ​ന്നാം ഉ​ത്സ​വം മു​ത​ൽ കി​ഴ​ക്കേ ആ​ന പ​ന്ത​ലി​ലാ​ണ് ന​ട​ക്കു​ന്ന​ത്. കി​ഴ​ക്കേ ആ​ന പ​ന്ത​ലി​ൽ എ​ഴു​ന്ന​ള്ളി​പ്പ് എ​ത്തു​മ്പോ​ൾ കൊ​ട്ടി​പ്പാ​ടി​സേ​വ​യും നാ​ദ​സ്വ​ര മേ​ള​വും ന​ട​ക്കും. ഇ​ന്ന് മു​ത​ൽ ന​ട​ക്കു​ന്ന വി​ള​ക്കെ​ഴു​ന്ന​ള്ളി​പ്പി​ന് അ​ഞ്ച് പ്ര​ദ​ക്ഷി​ണ​മു​ണ്ടാ​കും. രാ​ത്രി ന​ട​ക്കു​ന്ന വി​ള​ക്കെ​ഴു​ന്ന​ള്ളി​പ്പി​ന് നാ​ദ​സ്വ​രം, പ​രു​ഷ വാ​ദ്യം, പ​ഞ്ച​വാ​ദ്യം, ചെ​ണ്ട​മേ​ളം, ഘ​ട്ടി​യം എ​ന്നി​വ ഉ​പ​യോ​ഗി​ക്കും.

Kottayam

ആ​രോ​ഗ്യ​മു​ള്ള പു​തു​ത​ല​മു​റ​യ്ക്കാ​യി സ​ജീ​വ​മാ​ക​ണം: മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ്


കു​റ​വി​ല​ങ്ങാ​ട്: പോ​ളി​യോ രോ​ഗ​ത്തെ പൂ​ർ​ണ​മാ​യും തു​ട​ച്ചു​നീ​ക്കു​ക​യെ​ന്ന​ത് സ​മൂ​ഹ​ത്തി​ന്‍റെ കൂ​ട്ടാ​യ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും അ​ഞ്ചു​വ​യ​സ്സി​ൽ താ​ഴെ​യു​ള്ള എ​ല്ലാ കു​ട്ടി​ക​ൾ​ക്കും പോ​ളി​യോ തു​ള്ളി​മ​രു​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ര​ക്ഷി​താ​ക്ക​ളും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും പൊ​തു​സ​മൂ​ഹ​വും ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് പ​റ​ഞ്ഞു. ഒ​രു കു​ഞ്ഞു​പോ​ലും പോ​ളി​യോ പ്ര​തി​രോ​ധ​ത്തി​ൽ​നി​ന്ന് വി​ട്ടു​പോ​ക​രു​തെ​ന്നും ആ​രോ​ഗ്യ​മു​ള്ള പു​തു​ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കാ​ൻ എ​ല്ലാ​വ​രും ഈ ​ദൗ​ത്യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ൾ​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ൻ പ​രി​പാ​ടി​യു​ടെ ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക​മ​ണ്ഡ​ലത​ല ഉ​ദ്ഘാ​ട​നം കു​റ​വി​ല​ങ്ങാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഉ​ഴ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ഞ്ഞൂ​ർ മോ​ഹ​ൻ​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ബി മാ​ണി, സി​ൻ​സി ജ​യ്സ​ൺ, സി.​ടി. രാ​ജ​ൻ, മി​നി മ​ത്താ​യി, ര​തീ​ഷ് എ​ണ്ണ​ച്ചേ​രി​ൽ, സോ​ണി​യ തേ​നം​മാ​ക്കി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
എ​ച്ച്എം​സി അം​ഗ​ങ്ങ​ളാ​യ സ​നോ​ജ് മി​റ്റ​ത്താ​നി​യി​ൽ, അ​ജോ അ​റ​യ്ക്ക​ൽ, അ​പ​ർ​ണ ഗ​ർ​വാ​സീ​സ്, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ആ​ഷി​ക്, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്‌​ട​ർ ബി​ജു എ​സ്. നാ​യ​ർ, ജൂ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് കൊ​ച്ചു​റാ​ണി, എം.​എ​ൽ.​എ​സ്.​പി അ​ശ്വ​നി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Kottayam

ഓ​പ്പ​റേ​ഷ​ന്‍ ച​ക്ക​ക്കൊ​മ്പ​ന്‍: ദൗ​ത്യ​ത്തി​ന് 100 പേ​രു​ടെ സം​ഘം

തൊ​ടു​പു​ഴ: ചി​ന്ന​ക്ക​നാ​ലി​ല്‍ ഭീ​തി വി​ത​യ്ക്കു​ന്ന കാ​ട്ടാ​ന​യാ​യ ച​ക്ക​ക്കൊ​മ്പ​നെ പി​ടി​കൂ​ടി മ​യ​ക്കു​വെ​ടി വ​യ്ക്കാ​നു​ള്ള ദൗ​ത്യ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തു നൂ​റു പേ​ര​ട​ങ്ങു​ന്ന വ​നം വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രു​ടെ വ​ന്‍ സം​ഘം. നേ​ര​ത്തേ ചി​ന്ന​ക്ക​നാ​ലി​ല്‍​നി​ന്നു പി​ടി​കൂ​ടി നാ​ടു ക​ട​ത്തി​യ അ​രി​ക്കൊ​മ്പ​നേ​ക്കാ​ള്‍ ക​രു​ത്തും ഗാം​ഭീ​ര്യ​വും ഏ​റി​യ കാ​ട്ടാ​ന​യാ​യ ച​ക്ക​ക്കൊ​മ്പ​നെ പി​ടി​കൂ​ടു​ന്ന​തു ശ്ര​മ​ക​ര​മാ​കു​മെ​ന്നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ വി​ല​യി​രു​ത്ത​ല്‍. കാ​ട്ടു​കൊ​മ്പ​നെ പി​ടി​കൂ​ടാ​നു​ള്ള ദൗ​ത്യ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന വി​ക്രം, ഭ​ര​ത് എ​ന്ന കു​ങ്കി​യാ​ന​ക​ളെ ഇ​ന്ന് ആ​നി​മ​ല്‍ ആം​ബു​ല​ന്‍​സി​ല്‍ ചി​ന്ന​ക്ക​നാ​ലി​ല്‍ എ​ത്തി​ക്കു​മെ​ന്നു ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ഡി.​കെ. വി​നോ​ദ്കു​മാ​ര്‍ പ​റ​ഞ്ഞു. ച​ക്ക​ക്കൊ​മ്പ​ന്‍ ഇ​പ്പോ​ഴും ആ​ര്‍​ആ​ര്‍​ടി സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​ത്തെ​ത്തി​ച്ച് മ​യ​ക്കു​വെ​ടി വ​യ്ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​ക്ക​ക്കൊ​മ്പ​നെ മ​യ​ക്കു​വെ​ടി​വ​യ്ക്കാ​നു​ള്ള ദാ​ത്യ​ത്തി​നു വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ അ​ഞ്ചു പേ​ര​ട​ങ്ങു​ന്ന മൂ​ന്നു ടീ​മി​നെ​യാ​കും സ​ജ്ജ​മാ​ക്കു​ക. അ​രി​ക്കൊ​മ്പ​നെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന ഡോ. ​അ​രു​ണ്‍ സ​ക്ക​റി​യ ഇ​ത്ത​വ​ണ ഉ​ണ്ടാ​കി​ല്ല. ഇ​ന്ന് കു​ങ്കി​യാ​ന​ക​ളെ എ​ത്തി​ച്ച ശേ​ഷം അ​ടു​ത്ത ദി​വ​സം ദൗ​ത്യ​ത്തി​നു മു​ന്നോ​ടി​യാ​യി വ​നം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മോ​ക്‌​ഡ്രി​ല്‍ ന​ട​ത്തും. മൂ​ന്നു ദി​വ​സ​ത്തി​ന​കം ദൗ​ത്യം പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ച​ക്ക​ക്കൊ​മ്പ​നെ പി​ടി​കൂ​ടു​ന്ന ദി​വ​സം പ്ര​ദേ​ശ​ത്ത് ജാ​ഗ്ര​താ നി​ര്‍​ദേ​ശ​വും ന​ല്‍​കും. ആ​ര്‍​ആ​ര്‍​ടി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള ച​ക്ക​ക്കൊ​മ്പ​നെ വി​ല​ക്ക് ഭാ​ഗ​ത്ത് എ​ത്തി​ച്ച് മ​യ​ക്കു​വെ​ടി​വ​യ്ക്കാ​നാ​ണ് ദൗ​ത്യ​സം​ഘം ല​ക്ഷ്യ​മി​ടു​ന്ന​ത്. എ​ന്നാ​ല്‍ അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​ത്ത് കാ​ട്ടാ​ന എ​ത്തി​യാ​ല്‍ മ​യ​ക്കു​വെ​ടി​വ​യ്ക്കാ​ണ് തീ​രു​മാ​നം.


ചി​ന്ന​ക്ക​നാ​ല്‍ മേ​ഖ​ല​യി​ല്‍ നി​ര​ന്ത​രം പ്ര​ശ്‌​ന​ങ്ങ​ള്‍ സൃ​ഷ്‌​ടി​ക്കു​ക​യും ജ​ന​ങ്ങ​ള്‍​ക്കു ഭീ​ഷ​ണി​യാ​കു​ക​യും ചെ​യ്യു​ന്ന ച​ക്ക​ക്കൊ​മ്പ​നെ മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​കൂ​ടി റേ​ഡി​യോ കോ​ള​ര്‍ ഘ​ടി​പ്പി​ച്ച ശേ​ഷം അ​തേ മേ​ഖ​ല​യി​ല്‍​ത്ത​ന്നെ തു​റ​ന്നു​വി​ടാ​നാ​ണ് തീ​രു​മാ​നം.


എ​ന്നാ​ല്‍ ഇ​തി​നെ​തി​രേ ജ​ന​പ്ര​തി​നി​ധി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. അ​രി​ക്കൊ​മ്പ​നെ നാ​ടു​ക​ട​ത്തി​യ​പോ​ലെ ച​ക്ക​ക്കൊ​മ്പ​നെ​യും പ്ര​ദേ​ശ​ത്തു​നി​ന്നു നീ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Kottayam

കീ​ഴൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ളി​ന് പു​തി​യ സ്‌​കൂ​ള്‍ ബ​സ്


ക​ടു​ത്തു​രു​ത്തി: മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ല്‍ വ​രു​ന്ന കീ​ഴൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ളി​ന് എം​എ​ല്‍​എ ഫ​ണ്ടി​ല്‍ ഉ​ള്‍​പെ​ടു​ത്തി അ​നു​വ​ദി​ച്ച പു​തി​യ സ്‌​കൂ​ള്‍ ബ​സി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഫ്ലാ​ഗ് ഓ​ഫ് ക​ര്‍​മ​വും മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് നി​ര്‍​വ​ഹി​ച്ചു. പി​ടി​എ ക​മ്മി​റ്റി​യും സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​രും ജ​ന​പ്ര​തി​നി​ധി​ക​ളും മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫി​ന് സ​മ​ര്‍​പി​ച്ച നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്. 22 ല​ക്ഷം രൂ​പ​യാ​ണ് ഇ​ക്കാ​ര്യ​ത്തി​നാ​യി എം​എ​ല്‍​എ ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്. സ്‌​കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ വ​ര്‍​ഗീ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി​ജ​യ​മ്മ ബാ​ബു, മു​ള​ക്കു​ളം, ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ര്‍ സു​നി​ത റാ​ണി, ഹെ​ഡ്മി​സ്ട്ര​സ് ആ​ർ.​ആ​ശാ​റാ​ണി, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. വി​ജീ​ഷ്, മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സു​ജാ​ത ര​മ​ണ​ൻ, ബി​ജു ചി​റ്റേ​ത്ത്, ജി​ത്തു ക​രി​മാ​ട​ത്ത്, ഗ്രേ​സി ജോ​സ​ഫ്, കീ​ഴൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ള്‍ എ​സ്.​വി. ആ​ന്‍റോ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kottayam

ലോ ​ക്വ​സ്റ്റ് - നി​യ​മ​ബോ​ധ​ന സെ​മി​നാ​ര്‍ ന​ട​ത്തി


മു​ട്ടു​ചി​റ: സെ​ന്‍റ് ആ​ഗ്ന​സ് ഹൈ​സ്‌​കൂ​ളും കാ​ണ​ക്കാ​രി സി​എ​സ്‌​ഐ കോ​ള​ജ് ഫോ​ര്‍ ലീ​ഗ​ല്‍ സ്റ്റ​ഡീ​സും ചേ​ര്‍​ന്ന് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ലോ ​ക്വ​സ്റ്റ് നി​യ​മ​ബോ​ധ​ന സെ​മി​നാ​ര്‍ ന​ട​ത്തി. കോ​ള​ജ് കോ​ണ്‍​ഫ്ര​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി പ്രി​ന്‍​സി​പ്പ​ൽ ഡോ.​ജോ​ര്‍​ജ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്‌​കൂ​ള്‍ പ​ഠ​ന​കാ​ല​ത്ത് ത​ന്നെ രാ​ജ്യ​ത്തെ നി​യ​മ​സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ചും അ​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും അ​റി​ഞ്ഞി​രി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത അ​ദ്ദേ​ഹം ഓ​ര്‍​മി​പ്പിച്ചു. കോ​ള​ജി​ലെ അ​ധ്യാ​പ​ക​ര്‍ ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന​യും നി​യ​മ​വ്യ​വ​സ്ഥ​യും, പോ​ക്‌​സോ നി​യ​മം എ​ന്നി​വ​യെ കു​റി​ച്ച് കു​ട്ടി​ക​ള്‍​ക്ക് ക്ലാ​സു​ക​ള്‍ ന​ല്‍​കി.

ലോ ​കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ട്ട് കോ​ര്‍​ട്ട് - സാ​ങ്ക​ല്പി​ക കോ​ട​തി വി​ചാ​ര​ണ കു​ട്ടി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജ് ബ​ര്‍​സാ​ര്‍ കോ​ശി എ​ബ്രാ​ഹ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് സി​ല്‍​ജ മാ​ത്യൂ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
വൈ​സ് പ്രി​ന്‍​സി​പ്പ​ൽ ഡോ. ​ജെ​യ്സി ക​രി​ങ്ങാ​ട്ടി​ൽ, ബോ​ണി ജെ. ​കു​ര്യാ​ക്കോ​സ്, ഡോ.​റോ​ബി​ന്‍ മാ​ത്യു, സു​പ​ര്‍​ണ എ​സ് നാ​യ​ർ, മി​ലി ഗ്രെ​യ്സ് കു​ര്യ​ൻ, കെ.​എ​സ്. ധ​ന്യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kottayam

79,612 കു​ട്ടി​ക​ൾ​ക്ക് പൾസ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് ന​ൽ​കി

കോ​ട്ട​യം: പ​ൾ​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ 79,612 കു​ട്ടി​ക​ൾ​ക്ക് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് ന​ൽ​കി. അ​ഞ്ചു വ​യ​സി​ൽ താ​ഴെ​യു​ള്ള 85,277 കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കാ​നാ​ണ് ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. 93.95 ശ​ത​മാ​നം നേ​ട്ടം കൈ​വ​രി​ച്ചു.

പോ​ളി​യോ തു​ള്ളി മ​രു​ന്ന് വി​ത​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കോ​ട്ട​യം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ നി​യ​മ​സ​ഭാ സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ട്ട​യം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ എം. ​പി. സ​ന്തോ​ഷ് കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ പി. ​കെ. വൈ​ശാ​ഖ്, ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ സാ​ലി മാ​ത്യു, ന​ഗ​ര​സ​ഭാം​ഗം ജോ​ൺ വ​ർ​ഗീ​സ്, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​ൻ. പ്രി​യ, റോ​ട്ട​റി ക്ല​ബ് പ്ര​തി​നി​ധി​ക​ളാ​യ അ​നു കു​ര്യ​ൻ, പി. ​പി. മാ​ത്യു എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഇ​ന്ന​ലെ തു​ള്ളി​മ​രു​ന്ന് സ്വീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത കു​ട്ടി​ക​ൾ​ക്ക് ഇ​ന്നും നാ​ളെ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​ളി​ലെ​ത്തി മ​രു​ന്ന് ന​ൽ​കും.

Kottayam

താ​ല​പ്പൊ​ലി വ​ർ​ണാ​ഭ​മാ​യി


വൈ​ക്കം: വെ​ക്ക​ത്ത​ഷ്ട​മി മൂ​ന്നാം ഉ​ത്സ​വം മൂ​ന്നാം ദി​ന​ത്തി​ൽ വൈ​ക്കം എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ന്‍റേ​യും വ​നി​താ യൂ​ണി​യ​ന്‍റേ​യും നേ​തൃ​ത്വത്തി​ൽ ക്ഷേ​ത്ര​ത്തി​ലേ​ക്ക് ന​ട​ത്തി​യ താ​ല​പ്പൊ​ലി വ​ർ​ണാ​ഭ​മാ​യി.​ആ​ശ്ര​മം ഹൈ​സ്‌​കൂ​ൾ ഗ്രൗ​ണ്ടി​ൽ നി​ന്നും വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​രം​ഭി​ച്ച താ​ല​പ്പൊ​ലി​യി​ൽ യൂ​ണി​യ​ന്‍റെ കീ​ഴി​ലു​ള്ള 55ശാ​ഖാ​യോ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി നൂ​റു​ക​ണ​ക്കി​ന് വ​നി​ത​ക​ൾ അ​ണി​നി​ര​ന്നു.

വി​വി​ധ ത​രം വാ​ദ്യ​മേ​ള​ങ്ങ​ൾ മു​ത്തു​ക്കുട​ക​ൾ അ​ല​ങ്കാ​ര​ങ്ങ​ൾ ഗ​ജ​വീ​ര​ൻ എ​ന്നി​വ താ​ല​പ്പൊ​ലി​ക്ക് മി​ഴി​വേ​കി.​പ​ടി​ഞ്ഞാ​റെ ഗോ​പു​ര​ന​ട​യി​ലെ​ത്തി​യ താ​ല​പ്പൊ​ലി ദീ​പാ​രാ​ധ​ന​യ്ക്ക് ശേ​ഷം ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​ച്ച് താ​ല​ങ്ങ​ൾ ക്ഷേ​ത്ര​ന​ട​യി​ൽ സ​മ​ർ​പ്പി​ച്ചു. യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് പി.​വി. ബി​നേ​ഷ്, സെ​ക്ര​ട്ട​റി എം.​പി.​സെ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. പ്ര​സ​ന്ന​ൻ, യോ​ഗം അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പി.​പി. സ​ന്തോ​ഷ്, വ​നി​താ സം​ഘം പ്ര​സി​ഡ​ന്‍റ് ഷീ​ജ സാ​ബു, സെ​ക്ര​ട്ട​റി സി​നി പു​രു​ഷോ​ത്ത​മ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ര​മ സ​ജീ​വ​ൻ, ഗോ​പി​ക സി​ബി​ൻ, രീ​ല മോ​ഹ​ന്ദ്ര​ൻ, കു​മാ​രി, സു​മ​കു​സു​മ​ൻ, ഗീ​ത ശ​ശി, സ​ജി​നി പ്ര​സ​ന്ന​ൻ, കാ​ഞ്ച​ന സ​ർ​വാ​ർ​ദ്ധ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Kottayam

ചെ​ത്തി​പ്പു​ഴ ആ​ശു​പ​ത്രി പ്ര​മേ​ഹ​ദി​ന ഹീ​ല്‍ റൈ​ഡ് 2026 സം​ഘ​ടി​പ്പി​ച്ചു

ച​ങ്ങ​നാ​ശേ​രി: ലോ​ക പ്ര​മേ​ഹ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ഹോ​സ്പി​റ്റ​ല്‍ സം​ഘ​ടി​പ്പി​ച്ച ഹീ​ല്‍ റൈ​ഡ് 2026 മു​ന്‍ അ​ന്താ​രാ​ഷ്‌​ട്ര നീ​ന്ത​ല്‍​താ​ര​വും ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്വി​മ്മ​ര്‍ സു​മി സി​റി​യ​ക് അ​ക്കാ​ദ​മി സ്ഥാ​പ​ക​യു​മാ​യ സു​മി സി​റി​യ​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹോ​സ്പി​റ്റ​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജ​യിം​സ് പി. ​കു​ന്ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹോ​സ്പി​റ്റ​ല്‍ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ഫാ. ​ജേ​ക്ക​ബ് അ​ത്തി​ക്ക​ളം, ഫാ. ​ജോ​ഷി മു​പ്പ​തി​ല്‍​ചി​റ, ഫാ. ​മാ​ര്‍​ട്ടി​ന്‍ തൈ​പ്പ​റ​മ്പി​ല്‍, മെ​ഡി​ക്ക​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഡോ. ​എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍, മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​തോ​മ​സ് സ​ഖ​റി​യ, ഡോ. ​ആ​ന്‍റ​ണി എ. ​തോ​മ​സ്, ഡോ. ​ന​വീ​ന്‍ നാ​യ​ര്‍, വി​ജ​യ​പ്രി​യ വി., ​പോ​ള്‍ മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഡെ​ക്കാ​ത്ത​ല​ണി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. നൂ​റി​ല​ധി​കം പ്ര​ഫ​ഷ​ണ​ല്‍ സൈ​ക്ലി​സ്റ്റു​ക​ൾ പ​ങ്കെ​ടു​ത്ത റൈ​ഡ് സെ​ന്‍റ് തോ​മ​സ് ഹോ​സ്പി​റ്റ​ലി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച് 31 കി​ലോ​മീ​റ്റ​ര്‍ സ​ഞ്ച​രി​ച്ച് വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പ​ര്യ​ട​നം പൂ​ര്‍​ത്തി​യാ​ക്കി സെ​ന്‍റ് തോ​മ​സ് ന​ഴ്‌​സിം​ഗ് കോ​ള​ജി​ല്‍ സ​മാ​പി​ച്ചു.
ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി, ശാ​രീ​രി​ക​ക്ഷ​മ​ത, പ്ര​മേ​ഹ ബോ​ധ​വ​ത്ക​ര​ണം എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. പ്ര​മേ​ഹ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​റ​ഞ്ഞ നി​ര​ക്കി​ല്‍ നി​ര​വ​ധി പ്ര​മേ​ഹ​നി​ര്‍​ണ​യ സ്‌​പെ​ഷ​ല്‍ പാ​ക്കേ​ജു​ക​ള്‍ ചെ​ത്തി​പ്പു​ഴ ആ​ശു​പ​ത്രി​യി​ലെ ലാ​ബി​ൽ ല​ഭ്യ​മാ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 04812722100 എ​ന്ന ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ട​ണം.

Kottayam

നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റ​ത്തി​നെ​തി​രേ അ​ടു​പ്പുകൂ​ട്ടി സ​മ​രം

കൊ​ടു​ങ്ങൂ​ർ: നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റ​ത്തി​നെ​തിരേ കേ​ര​ള വ​നി​താ കോ​ൺ​ഗ്ര​സ് - എം ​കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ടു​ങ്ങൂ​രി​ൽ അ​ടു​പ്പു​കൂ​ട്ടി സ​മ​രം ന​ട​ത്തി.
സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ നി​മ്മി ടി​ങ്ക്വി​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വ​നി​താ​കോ​ൺ​ഗ്ര​സ് - എം ​നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മേ​ഴ്‌​സി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​എം. മാ​ത്യു, സു​മേ​ഷ് ആ​ൻ​ഡ്രൂ​സ്, സി. ​മ​നോ​ജ്, ഷാ​ജ​ൻ മ​ണ്ണം​പ്ലാ​ക്ക​ൽ, മേ​ഴ്‌​സി ജോ​സ​ഫ്, ര​ഞ്ജി​നി ബേ​ബി, ഉ​ഷാ രാ​ജേ​ന്ദ്ര​ൻ, ലീ​ലാ​മ്മ മ​ത്താ​യി, ആ​ൻ​സ​മ്മ അ​ഞ്ചു​പ​ങ്കി​ൽ, ജെ​സി ഷാ​ജ​ൻ, മോ​ളി​കു​ട്ടി തോ​മ​സ്, വ​ത്സ​മ്മ സ​ണ്ണി, മ​ഞ്ജു മാ​ത്യു, ല​താ റേ​യ്ച്ച​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Kottayam

കൊക്കയാർ പഞ്ചായത്തിൽ ഭി​ന്ന​ശേ​ഷി ക​ലോ​ത്സ​വം

കൊ​ക്ക​യാ​ർ: പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ഐ​സി​ഡി​എ​സി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഭി​ന്ന​ശേ​ഷി ക​ലോ​ത്സ​വം നാ​ര​കം​പു​ഴ​യി​ൽ ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ജ​നി രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ അ​ഞ്ചു രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം നൗ​ഷാ​ദ് വെം​ബ്ലി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​സു​നീ​ഷ് ക​ലാ​പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​യൂബ് ഖാ​ൻ ക​ട്ട​പ്ലാ​ക്ക​ൽ, ജോ​ബി ഡൊ​മി​നി​ക്, പി.​ടി. അ​മ്പി​ളി, സോ​ണി​യ ഹാ​റൂ​ൺ, ഷാ​ലി​യ ടോ​മി, ശോ​ഭ​ന ഹ​രീ​ഷ്, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ കെ.​ജി. സ​രി​താ​മോ​ൾ, അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ ര​ഞ്ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭിന്ന​ശേ​ഷി കു​ട്ടി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ, അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

Kottayam

അ​ടു​ത്ത സീ​സ​ണി​ൽ കാ​ന​ന​പാ​ത​യി​ൽ പു​തി​യ വി​ശ്ര​മ​ത്താ​വ​ള​ങ്ങ​ൾ: മ​ന്ത്രി

എ​രു​മേ​ലി: ശ​ബ​രി​മ​ല കാ​ന​ന​പാ​ത​യി​ലെ അ​യ്യ​പ്പ​ഭ​ക്ത​ർ​ക്കാ​യു​ള്ള താ​ത്കാ​ലി​ക വി​ശ്ര​മ​ഷെ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​ര​വു​മാ​യി വ​നം മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ. അ​ടു​ത്ത ശ​ബ​രി​മ​ല സീ​സ​ണി​ൽ നി​ല​വി​ലു​ള്ള ഷെ​ഡു​ക​ൾ​ക്ക് പ​ക​രം മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള പ്ര​കൃ​തി​സൗ​ഹൃ​ദ വി​ശ്ര​മ​ത്താ​വ​ള​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്ന് മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു.

കാ​ന​ന​പാ​ത​യി​ലെ സൗ​ക​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്താ​നെ​ത്തി​യ മ​ന്ത്രി അ​ഴു​ത​ക്ക​ട​വി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ എം​എ​ൽ​എ വി​ഷ​യം ഉ​ന്ന​യി​ച്ച​ത്. ഷെ​ഡു​ക​ളു​ടെ നി​ല​വി​ലെ അ​വ​സ്ഥ​യ്ക്ക് അ​ടി​യ​ന്ത​ര മാ​റ്റം വേ​ണ​മെ​ന്ന് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

യോ​ഗ​ത്തി​നു​ശേ​ഷം ഭ​ക്ത​രു​മാ​യി സം​സാ​രി​ച്ച മ​ന്ത്രി, ക്യൂ ​നി​ൽ​ക്കാ​തെ ദ​ർ​ശ​നം ന​ട​ത്താ​നു​ള്ള സൗ​ക​ര്യം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യും പ​രി​ശോ​ധി​ക്കാ​മെ​ന്ന് അ​റി​യി​ച്ചു. മ​ണ്ണി​ൽ അ​ലി​ഞ്ഞു​ചേ​രു​ന്ന ജൈ​വ കു​പ്പി​ക​ളു​ടെ സാ​ധ്യ​ത​യും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യി.

മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ച്ച് ആ​റു ദി​വ​സം പി​ന്നി​ടു​മ്പോ​ൾ കോ​യി​ക്ക​ക്കാ​വ് വ​ഴി 4230 അ​യ്യ​പ്പ​ഭ​ക്ത​രാ​ണ് സ​ഞ്ച​രി​ച്ച​ത്. ഇ​ന്ന​ലെ മാ​ത്രം 1050 പേ​ർ ക​ട​ന്നു​പോ​യി. ഇ​തി​ൽ 72 കു​ട്ടി​ക​ളും 27 മാ​ളി​ക​പ്പു​റ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു.

Kottayam

കാ​ന​ന​പാ​ത​യി​ൽ സൗ​ഹൃ​ദ​ത്തി​ന്‍റെ മാ​തൃ​ക തീ​ർ​ത്ത് പൊ​ലി​സും വ​നംവ​കു​പ്പും

എ​രു​മേ​ലി: കാ​ന​ന​പാ​ത​യി​ൽ സൗ​ഹൃ​ദ​ത്തി​ന്‍റെ പു​തു​മാ​തൃ​ക തീ​ർ​ത്ത് പൊ​ലി​സും വ​നം വ​കു​പ്പും. എ​രു​മേ​ലി​യി​ൽ നി​ന്നു​ള്ള ശ​ബ​രി​മ​ല കാ​ന​ന​പാ​ത​യു​ടെ തു​ട​ക്ക​ത്തി​ൽ ത​ന്നെ നാ​ടി​ന് മാ​തൃ​ക​യാ​കു​ന്ന മ​നോ​ഹ​ര​മാ​യ ഒ​രു സൗ​ഹൃ​ദ​ക്കാ​ഴ്ച​യാ​ണ് ഇ​പ്പോ​ൾ അ​ര​ങ്ങേ​റു​ന്ന​ത്.

ഇ​രു​മ്പൂ​ന്നി​ക്ക​ര​യ്ക്ക് സ​മീ​പം കോ​യി​ക്ക​ക്കാ​വ് വ​നാ​തി​ർ​ത്തി​യി​ലു​ള്ള ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലാ​ണ് പൊ​ലി​സും വ​നം​വ​കു​പ്പും ഒ​രേ മേ​ൽ​ക്കൂ​ര​യ്ക്ക് കീ​ഴി​ൽ സ്നേ​ഹ​ത്തി​ന്‍റെ പു​തി​യ അ​ധ്യാ​യം എ​ഴു​തി​ച്ചേ​ർ​ക്കു​ന്ന​ത്. ഒ​രു ഭി​ത്തി​യു​ടെ മാ​ത്രം വ്യ​ത്യാ​സ​ത്തി​ൽ അ​പ്പു​റ​ത്തും ഇ​പ്പു​റ​ത്തു​മാ​യി ര​ണ്ട് വ​കു​പ്പു​ക​ളും ഒ​രേ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് നാ​ട്ടു​കാ​ർ​ക്കും തീ​ർ​ഥാ​ട​ക​ർ​ക്കും വ​ലി​യൊ​രു കൗ​തു​ക​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

തീ​ർ​ഥാ​ട​ന കാ​ല​ത്ത് സു​ര​ക്ഷ​യൊ​രു​ക്കാ​നെ​ത്തി​യ പൊ​ലി​സ് സേ​ന​യ്ക്കാ​യി ത​ങ്ങ​ളു​ടെ കെ​ട്ടി​ട​ത്തി​ന്‍റെ പ​കു​തി​യോ​ളം ഭാ​ഗം വ​നം​വ​കു​പ്പ് വി​ട്ടു​ന​ൽ​കി. വ​നം​വ​കു​പ്പി​ന്‍റെ ഈ ​സ്നേ​ഹ​പൂ​ർ​വ​മാ​യ ഇ​ട​പെ​ട​ലി​ന് പൊ​ലി​സ് സേ​ന ന​ൽ​കു​ന്ന ക​രു​ത​ലാ​ണ് ഏ​റെ ശ്ര​ദ്ധേ​യം.

എ​രു​മേ​ലി​യി​ലെ പൊ​ലി​സ് കാ​ന്‍റീ​നി​ൽ നി​ന്നു പൊ​ലി​സു​കാ​ർ​ക്കാ​യി എ​ത്തി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ൽ, ഇ​വി​ടെ ഡ്യൂ​ട്ടി​യി​ലു​ള്ള വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള വി​ഹി​ത​വും കൃ​ത്യ​മാ​യി ഉ​ൾ​പ്പെ​ടു​ത്തി എ​ത്തി​ച്ചു ന​ൽ​കു​ന്നു​ണ്ട്.

ര​ണ്ട് വ്യ​ത്യ​സ്ത സേ​നാ​വി​ഭാ​ഗ​ങ്ങ​ൾ യാ​തൊ​രു വേ​ർ​തി​രി​വു​മി​ല്ലാ​തെ പ​ര​സ്പ​ര സ്നേ​ഹ​ത്തോ​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. കാ​ന​ന​പാ​ത​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കി​ട​യി​ലെ ഈ ​ഊ​ഷ്മ​ള​മാ​യ ആ​ത്മ​ബ​ന്ധം ഏ​വ​ർ​ക്കും വ​ലി​യൊ​രു സ​ന്ദേ​ശ​മാ​ണ് ന​ൽ​കു​ന്ന​ത്.

Kottayam

കോ​സ്‌വേ ​പാ​ലം ക​വ​ല​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക്; വാ​ട്ട​ർ ടാ​ങ്ക് പൊ​ളി​ച്ചുനീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം

മു​ണ്ട​ക്ക​യം: കോ​സ്‌വേ ​പാ​ലം ക​വ​ല​യി​ൽ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ നി​ർ​മാ​ണംനി​ല​ച്ച വാ​ട്ട​ർ ടാ​ങ്ക് മാ​ർ​ഗ ത​ട​സ​മാ​കു​ന്നു. അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും ആ​ഘോ​ഷ ദി​വ​സ​ങ്ങ​ളി​ലും മു​ണ്ട​ക്ക​യം ടൗ​ണാ​കെ ഗ​താ​ഗ​ത കു​രു​ക്കി​ലാ​ക്കു​ന്ന​ത് മു​ണ്ട​ക്ക​യം കോ​സ്‌​വേ പാ​ല​ത്തി​ന് സ​മീ​പ​മു​ണ്ടാ​കു​ന്ന വാ​ഹ​ന​ത്തി​ര​ക്കാ​ണ്.

കോ​രു​ത്തോ​ട്, പു​ഞ്ച​വ​യ​ൽ, എ​രു​മേ​ലി ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ളും പൈ​ങ്ങ​നാ​യി​ൽ നി​ന്ന് ബൈ​പ്പാ​സ് റോ​ഡി​ലൂ​ടെ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളും കോ​സ്‌​വേ പാ​ല​ത്തി​ലേ​ക്ക് എ​ത്തു​ന്ന​തോ​ടെ ഇ​വി​ടെ വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടാ​റു​ള്ള​ത്. ഈ ​ഭാ​ഗ​ത്തു​ണ്ടാ​കു​ന്ന ഗ​താ​ഗ​ത കു​രു​ക്ക് പ​ല​പ്പോ​ഴും മു​ണ്ട​ക്ക​യം ടൗ​ണി​നെ പൂ​ർ​ണ​മാ​യും നി​ശ്ച​ല​മാ​ക്കു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് നീ​ങ്ങാ​റു​ണ്ട്.

ബൈ​പ്പാ​സ് ആ​രം​ഭി​ക്കു​ന്ന കോ​സ്‌വേ ​പാ​ലം ജം​ഗ്ഷ​നി​ൽ റോ​ഡി​ന്‍റെ വീ​തി കൂ​ട്ടി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ചാ​ൽ ഒ​രു പ​രി​ധി​വ​രെ ഇ​തി​ന് പ​രി​ഹാ​മാ​കും. ഇ​തി​ന് ഏ​റ്റ​വും ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന​ത് കോ​സ് വേ ​പാ​ല​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ നി​ൽ​ക്കു​ന്ന ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ നി​ർ​മാ​ണം നി​ല​ച്ച വാ​ട്ട​ർ ടാ​ങ്കാ​ണ്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് മു​ണ്ട​ക്ക​യം ബൈ​പ്പാ​സ് റോ​ഡി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്പേ മ​ണി​മ​ല​യാ​റ്റി​ലെ ജ​ല​നി​ര​പ്പ് അ​ള​ക്കു​ന്ന​തി​നാ​ണ് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ഇ​വി​ടെ ടാ​ങ്കും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും സ​ജീ​ക​രി​ച്ചി​രു​ന്ന​ത്.

ബൈ​പ്പാ​സ് റോ​ഡി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും കോ​സ്‌​വേ പാ​ല​ത്തോ​ട് ചേ​ർ​ന്ന് സ്ഥാ​പി​ച്ചി​രു​ന്ന ടാ​ങ്കും അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ളും മാ​റ്റു​വാ​ൻ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ത​യാ​റാ​യി​രു​ന്നി​ല്ല.

പി​ന്നീ​ട് 2021ൽ ​ഉ​ണ്ടാ​യ മ​ഹാ​പ്ര​ള​യ​ത്തി​ൽ ഇ​ത് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ടാ​ങ്കി​ന്‍റെ ന​വീ​ക​രി​ക്കു​ന്ന​തി​ന് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചെ​ങ്കി​ലും പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചു. ഇ​പ്പോ​ൾ ഇ​വി​ടെ കോ​ൺ​ഗ്രീ​റ്റ് ത​റ​യ്ക്ക് മു​ക​ളി​ൽ പൊ​ങ്ങി​നി​ൽ​ക്കു​ന്ന ഇ​രു​മ്പ് ക​മ്പി​ക​ൾ മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്.
പാ​തി​വ​ഴി​യി​ൽ നി​ർ​മാ​ണം നി​ല​ച്ച ഈ ​വാ​ട്ട​ർ ടാ​ങ്കും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും പൊ​ളി​ച്ചു നീ​ക്കി റോ​ഡി​ന്‍റെ വീ​തി വ​ർ​ധി​പ്പി​ച്ചാ​ൽ കോ​സ് വേ ​പാ​ല​ത്തി​ലൂ​ടെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് വേ​ഗ​ത്തി​ൽ ബൈ​പ്പാ​സി​ലേ​ക്ക് തി​രി​യു​വാ​ൻ ക​ഴി​യും. ഇ​തോ​ടെ ഇ​വി​ടെ​യു​ണ്ടാ​കു​ന്ന വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ഒ​രു പ​രി​ധി​വ​രെ പ​രി​ഹാ​ര​മാ​കും. കൂ​ടാ​തെ കോ​സ്‌വേ ​പാ​ലം മു​ത​ൽ ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് ക​യ​റു​ന്നി​ടം വ​രെ​യു​ള്ള റോ​ഡി​ന്‍റെ വ​ശ​ത്തെ വാ​ഹ​ന പാ​ർ​ക്കിം​ഗ് കൂ​ടി ഒ​ഴി​വാ​ക്കി​യാ​ൽ മേ​ഖ​ല​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കു​മെ​ന്ന് നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും പ​റ​ഞ്ഞു.

Kottayam

ഭ​ക്ഷ​ണ​വി​ല തി​രു​ത്ത​ണം; ക​ള​ക്ട​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി

എ​രു​മേ​ലി: ശ​ബ​രി​മ​ല സീ​സ​ണി​ൽ എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ൽ ഭ​ക്ഷ​ണ വി​ല ഈ​ടാ​ക്കു​ന്ന​തി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ശ്ച​യി​ച്ച വി​ല​വി​വ​ര പ​ട്ടി​ക​യി​ൽ തി​രു​ത്ത​ൽ വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി വ്യാ​പാ​രി​ക​ൾ.

ഇ​ത് സം​ബ​ന്ധി​ച്ച നി​വേ​ദ​നം ജി​ല്ലാ ക​ള​ക്ട​ർ ചേ​ത​ൻ കു​മാ​ർ മീ​ണ​യെ ക​ണ്ട് വ്യാ​പാ​രി സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ ന​ൽ​കി. സീ​സ​ണി​ന് മു​മ്പ് ഉ​ണ്ടാ​യി​രു​ന്ന വി​ല നി​ല​നി​ർ​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ. പ്ര​തീ​ഷ്, എ​രു​മേ​ലി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി​യാ​ദ് ഓ​മ​ണ്ണി​ൽ, സെ​ക്ര​ട്ട​റി ജ​യ്മോ​ൻ ഹ​രി​ഭ​വ​ൻ, മ​ധു ക​ടു​പ്പി​ൽ എ​ന്നി​വ​ർ എ​ന്നി​വ​ർ നി​വേ​ദ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Kottayam

സ​ഹ​ജീ​വി​ക​ള്‍​ക്കാ​യി ക​രു​ണ​യു​ടെ മു​ഖം തു​റ​ക്ക​ണം: ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി

മ​ര​ങ്ങാ​ട്ടു​പി​ള്ളി: അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ല​ഭ്യ​മാ​കാ​ത്ത സ​ഹ​ജീ​വി​ക​ള്‍​ക്കാ​യി ക​രു​ണ​യു​ടെ മു​ഖം തു​റ​ക്ക​ണ​മെ​ന്നും സ്വ​ന്ത​മാ​യി സു​ര​ക്ഷി​ത ഭ​വ​ന​മി​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ന്ന പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍ ഇ​ന്നും ന​മ്മു​ടെ സ​മൂ​ഹ​ത്തി​ല്‍ ഉ​ണ്ടെ​ന്നു​ള്ള​ത് ഏ​റെ വേ​ദ​നി​പ്പി​ക്കു​ന്ന വ​സ്തു​ത​യാ​ണെ​ന്നും കെ. ​ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ്‌​മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍ നേ​തൃ​ത്വം ന​ൽ​കു​ന്ന സ്‌​നേ​ഹ​ദീ​പം ഭ​വ​ന പ​ദ്ധ​തി​പ്ര​കാ​ര​മു​ള്ള 68-ാം സ്‌​നേ​ഹ​വീ​ടി​ന്‍റെ ശി​ലാ​സ്ഥാ​പ​നം മ​ണ്ണ​യ്ക്ക​നാ​ട്ടി​ല്‍ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ര​ങ്ങാ​ട്ടു​പി​ള്ളി സ്‌​നേ​ഹ​ദീ​പ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ആ​ദ്യ​സ്‌​നേ​ഹ​വീ​ടാ​ണി​ത്.

കി​ട​ങ്ങൂ​ര്‍ സ്വ​ദേ​ശി​യാ​യ അ​മേ​രി​ക്ക​ന്‍ മ​ല​യാ​ളി സൈ​മ​ണ്‍ കോ​ട്ടൂ​രാ​ണ് വീ​ട് നി​ര്‍​മാ​ണ​ത്തി​നു​ള്ള നാ​ലു ല​ക്ഷം രൂ​പ സ്‌​നേ​ഹ​ദീ​പ​ത്തി​ന് ന​ല്‍​കി​യ​ത്. മ​ണ്ണ​യ്ക്ക​നാ​ട് ഹോ​ളി​ക്രോ​സ് റോ​മ​ന്‍ ക​ത്തോ​ലി​ക്കാ പ​ള്ളി​യാ​ണ് ത​റ​യു​ടെ നി​ര്‍​മാ​ണം ന​ട​ത്തു​ന്ന​ത്. മ​ര​ങ്ങാ​ട്ടു​പി​ള്ളി സ്‌​നേ​ഹ​ദീ​പം പ്ര​സി​ഡ​ന്‍റ് ജോ​യി ഇ​ട​ത്തി​നാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ണ്ണ​യ്ക്ക​നാ​ട് ഹോ​ളി​ക്രോ​സ് റോ​മ​ന്‍ ക​ത്തോ​ലി​ക്കാ പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് പ​ഴ​വ​ക്കാ​ട്ടി​ല്‍ ശി​ല​യു​ടെ വെ​ഞ്ച​രി​പ്പ് ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ്‌​മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍, മ​ര​ങ്ങാ​ട്ടു​പി​ള്ളി സ​ഹ​ക​ര​ണ​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം.​എം. തോ​മ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗ്രേ​സി​ക്കു​ട്ടി ഏ​ബ്ര​ഹം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബെ​ല്‍​ജി എ​മ്മാ​നു​വ​ല്‍, ജൂ​ബി തെ​ക്കേ​ല്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ബി​ന്‍ ലാ​ല്‍, സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സാ​ബു തെ​ങ്ങും​പ​ള്ളി​യി​ല്‍, ജോ​ര്‍​ജ് പ​യ​സ്, ജ​യി​ൻ തു​ണ്ട​ത്തി​ല്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Kottayam

പി​ള​ർ​പ്പു​ക​ൾ കേ​ര​ള കോ​ൺ​ഗ്ര​സി​നെ തളർത്തിയിട്ടേയുള്ളൂ: അ​പു ജോ​ൺ ജോ​സ​ഫ്

പാ​ലാ: പി​ള​ര്‍​പ്പു​ക​ള്‍ കേ​ര​ള കോ​ണ്‍​ഗ്ര​സി​നെ ഒ​രി​ക്ക​ലും വ​ള​ര്‍​ത്തി​യി​ട്ടി​ല്ലെ​ന്നും ത​ള​ര്‍​ത്തി​യി​ട്ടേ​യു​ള്ളൂ​വെ​ന്നും ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ്. മീ​ന​ച്ചി​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍​നി​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സി​ലേ​ക്ക് ക​ട​ന്നു​വ​ന്ന​വ​ർ​ക്ക് മെം​ബ​ര്‍​ഷി​പ്പ് ന​ല്‍​കി​യ യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ.​എം. മാ​ണി​ ഒ​രി​ക്ക​ല്‍ ത​മാ​ശ​യ്ക്കു പി​ള​രു​ന്തോ​റും വ​ള​രും വ​ള​രു​ന്തോ​റും പി​ള​രും എ​ന്നൊ​ക്കെ പ​റ​ഞ്ഞെ​ങ്കി​ലും പി​ള​ര്‍​പ്പു​ക​ള്‍ പാ​ര്‍​ട്ടി​യെ പി​ന്നോ​ട്ട​ടി​ച്ചു​വെ​ന്ന് അ​പു പ​റ​ഞ്ഞു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ബി വാ​ട്ട​പ്പ​ള്ളി​യു​ടെ അ​ധ്യ​ക്ഷ​ത​യില്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ നിയോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് പു​ളി​ങ്കാ​ട്, തോ​മ​സ് ഉ​ഴു​ന്നാ​ലി​ല്‍, ഷി​ബു പൂ​വേ​ലി, വി​ജ​യ​കു​മാ​രി കൊ​ന്ന​യ്ക്ക​താഴെ, ബി​ന്‍​സി വ​ട്ടോ​ത്തു​കു​ന്നേ​ല്‍, ജി​ന്‍​സി അ​ഭി​ലാ​ഷ്, ഷാ​ജി വെ​ള്ളാ​പ്പാ​ട്ട്, സാ​ബു പൂവ​ത്താ​നി, പ്ര​ഭാ​ക​ര​ന്‍ പ​തി​യ​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kottayam

ബി​ഷ​പ് മാർ സെബാസ്റ്റ്യൻ വ​യ​ലി​ല്‍ അ​നു​സ്മ​ര​ണം

പാ​ലാ: ബി​ഷ​പ് വ​യ​ലി​ല്‍ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വ​യ​ലി​ലി​ന്‍റെ 40-ാം ച​ര​മ​വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ചെ​ത്തി​മ​റ്റം ദൈ​വ​ദാ​ന്‍ സെ​ന്‍റ​റി​ല്‍ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ പ്ര​ഫ. വി.​ജെ. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഭ​യു​ടെ ആ​ത്മീ​യ വ​ള​ര്‍​ച്ച​യ്‌​ക്കൊ​പ്പം വി​ദ്യാ​ഭ്യാ​സ-​സാ​മൂ​ഹി​ക മേ​ഖ​ല​ക​ളു​ടെ പു​രോ​ഗ​തി​ക്കും നി​ര്‍​ണാ​യ​ക സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി​യ ദീ​ര്‍​ഘ​ദ​ര്‍​ശി​യാ​യി​രു​ന്നു മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വ​യ​ലി​ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫൗ​ണ്ടേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ബി ജെ. ​ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ. ഡാ​ന്‍റി ജോ​സ​ഫ്, ടോ​ണി തോ​ട്ടം, ദൈ​വ​ദാ​ന്‍ സെ​ന്‍റ​ര്‍ മ​ദ​ര്‍ സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ ഷെ​റി​ന്‍ മേ​രി, ജോ​ജോ വ​യ​ലി​ല്‍​ക​ള​പ്പു​ര, സാ​ജു പ്ലാ​ത്തോ​ട്ടം, ജോ​സി വ​യ​ലി​ല്‍​ക​ള​പ്പു​ര തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ബി​ഷ​പ്പ് വ​യ​ലി​ലി​നെ​ക്കു​റി​ച്ച് ത​യാ​റാ​ക്കി​യ ഗാ​നം ജോ​ജോ വ​യ​ലി​ല്‍​ക​ള​പ്പു​ര ച​ട​ങ്ങി​ല്‍ ആ​ല​പി​ച്ചു. തു​ട​ര്‍​ന്നു അ​ഗ​തി​ക​ള്‍​ക്കു സ്‌​നേ​ഹ​വി​രു​ന്നും ന​ല്‍​കി.

Kottayam

അ​രു​വി​ത്തു​റ​യി​ൽ മാ​ർ തോ​മ്മാ​ശ്ലീ​ഹാ​യു​ടെ ഭാ​ര​ത​പ്ര​വേ​ശ​ന​ത്തി​ന്‍റെ ഓ​ർ​മ​ദി​നാ​ച​ര​ണം

അ​രു​വി​ത്തു​റ: സീ​റോ​മ​ല​ബാ​ർ സ​ഭ എ​ക്യു​മെ​നി​ക്ക​ൽ ക​മ്മീ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ മാ​ർ തോ​മ്മാ​ശ്ലീ​ഹാ​യു​ടെ ഭാ​ര​ത​പ്ര​വേ​ശ​ന​ത്തി​ന്‍റെ ഓ​ർ​മ​ദി​നം ആ​ച​രി​ച്ചു.

സാ​യാ​ഹ്ന​പ്രാ​ർ​ഥ​ന​യ്ക്കു ശേ​ഷം ന​ട​ത്തി​യ ദി​നാ​ച​ര​ണ സ​മ്മേ​ള​നം പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​നും കെ​സി​ബി​സി​യു​ടെ​യും സി​ബി​സി​ഐ​യു​ടെ​യും സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ​യും എ​ക്യു​മെ​നി​ക്ക​ൽ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ര​ണം ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​സ്, കോ​ട്ട​യം-​കൊ​ച്ചി ഭ​ദ്രാ​സ​നാ​ധി​പ​ൻ തോ​മ​സ് മാ​ർ തി​മോ​ത്തി​യോ​സ് എ​പ്പി​സ്കോ​പ്പ എ​ന്നി​വ​ർ എ​ക്യു​മെ​നി​ക്ക​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

അ​രു​വി​ത്തു​റ പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു ച​ന്ദ്ര​ൻ​കു​ന്നേ​ൽ, പാ​ലാ ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ജോ​സ​ഫ് മ​ലേ​പ്പ​റ​മ്പി​ൽ, ന​സ്രാ​ണി ജാ​ത്യൈ​ക്യ സം​ഘം പ്ര​സി​ഡ​ന്‍റ് ഷെ​വ. ഉ​മ്മ​ച്ച​ൻ വേ​ങ്ക​ട​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന സാ​യാ​ഹ്ന പ്രാ​ർ​ഥ​ന​യ്ക്ക് എ​ക്യു​മെ​നി​ക്ക​ൽ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​സി​റി​ൾ ത​യ്യി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. അ​സി. വി​കാ​രി​മാ​രാ​യ ഫാ. ​ജോ​സ​ഫ് ചെ​ങ്ങ​ഴ​ശേ​രി​ൽ, ഫാ. ​ജോ​യ​ൽ കു​ഴി​വേ​ലി​ത്ത​ട​ത്തി​ൽ, ഫാ. ​ജോ​സ​ഫ് നെ​ടു​നി​ലം, കൈ​ക്കാ​ര​ന്മാ​രാ​യ ജോ​ർ​ജ് വ​ട​ക്കേ​ൽ, ആ​ൻ​ഡ്രൂ​സ് തെ​ക്കേ​ക്ക​ണ്ടം, ജോ​ർ​ജു​കു​ട്ടി മു​കാ​ല, ടോം​സ് വെ​ള്ളൂ​ക്കു​ന്നേ​ൽ എന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അ​രു​വി​ത്തു​റ​യി​ൽ മാ​ർ തോ​മ്മാ​ശ്ലീ​ഹാ​യു​ടെ
ഭാ​ര​ത​പ്ര​വേ​ശ​ന​ത്തി​ന്‍റെ ഓ​ർ​മ​ദി​നാ​ച​ര​ണംച​ട​ങ്ങി​ൽ പാ​ലാ രൂ​പ​ത​യു​ടെ 2027 വ​ർ​ഷ​ത്തെ ക​ല​ണ്ട​ർ തോ​മ​സ് മാ​ർ തി​മോ​ത്തി​യോ​സ് എ​പ്പി​സ്കോ​പ്പ​യ്ക്ക് ന​ൽ​കി മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് പ്ര​കാ​ശ​നം ചെ​യ്തു.

Kottayam

കി​ഴ​പ​റ​യാ​ര്‍ പ​ള്ളി ശ​താ​ബ്ദി സ്മാ​ര​കം വെഞ്ചരിച്ചു

കി​ഴ​പ​റ​യാ​ർ: വി​ശു​ദ്ധ ഗ്രി​ഗോ​റി​യോ​സ് പ​ള്ളി ശ​താ​ബ്ദി സ്മാ​ര​ക​മാ​യി നി​ര്‍​മി​ച്ച മ​രി​യ​ന്‍ ഷ്റൈ​ന്‍റെ വെ​ഞ്ച​രി​പ്പ് ച​ങ്ങ​നാ​ശേ​രി ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ നി​ര്‍​വ​ഹി​ച്ചു. ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് വി​ശു​ദ്ധ കു​ര്‍​ബാ​ന​യ​ര്‍​പ്പി​ച്ച് അ​ദ്ദേ​ഹം സ​ന്ദേ​ശം ന​ല്‍​കി.

ഫാ. ​മാ​ത്യു പ​ന്ത​ലാ​നി​ക്ക​ല്‍, ഫാ. ​ടോം കു​ഴി​പ്പാ​ല, ഫാ. ​ജ​സ്റ്റി​ന്‍ കു​ഴി​പ്പാ​ല, ഫാ. ​റോ​ബി​ന്‍ പു​തു​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം ന​ട​ന്നു. മാ​തൃ​വേ​ദി അം​ഗ​ങ്ങ​ള്‍, കൈ​ക്കാ​ര​ന്‍​മാ​ര്‍, ക​ണ്‍​വീ​ന​ര്‍​മാ​ര്‍, പ്ര​സു​ദേ​ന്തി​മാ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Kottayam

ന​ട​പ​ടി​ക​ൾ നാ​ളെ ആ​രം​ഭി​ക്കും

കാ​ഞ്ഞി​ര​പ്പ​ള്ളി: എ​രു​മേ​ലി വ​ലി​യ​തോ​ടി​ന്‍റെ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ നാ​ളെ ആ​രം​ഭി​ക്കും. നി​യ​മ​സ​ഭാ പ​രി​സ്ഥി​തി​സ​മി​തി​യു​ടെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. കാ​ഞ്ഞി​ര​പ്പ​ള്ളി മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ താ​ലൂ​ക്ക് ഭൂ​രേ​ഖാ ത​ഹ​സി​ൽ​ദാ​ർ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ലാ​ണ് വ​ലി​യ​തോ​ടി​ന്‍റെ കൈ​യേ​റ്റം അ​ടി​യ​ന്ത​ര​മാ​യി ഒ​ഴി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ കു​ളി​ക്കാ​നാ​യി പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​തും ന​ഗ​ര​മ​ധ്യ​ത്തി​ലൂ​ടെ ഒ​ഴു​കു​ന്ന​തു​മാ​യ എ​രു​മേ​ലി വ​ലി​യ​തോ​ട്ടി​ൽ വ്യാ​പ​ക തോ​തി​ൽ കൈ​യേ​റ്റം ന​ട​ന്ന​താ​യി നി​യ​മ​സ​ഭാ പ​രി​സ്ഥി​തി സമിതി ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ ന​ട​ത്തി​യ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കാ​ൻ സ​മി​തി അ​ടി​യ​ന്ത​ര​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ കാ​ഞ്ഞി​ര​പ്പ​ള്ളി ഭൂ​രേ​ഖാ ത​ഹ​സി​ൽ​ദാ​ർ കെ.​എ​ഫ്. യാ​സി​ർ ഖാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്ന​ത്. എ​രു​മേ​ലി വി​ല്ലേ​ജ് ഓ​ഫി​സ​റ​ട​ക്ക​മു​ള്ള റ​വ​ന്യു ഉ​ദ്യോ​സ്ഥ​ർ, ഇ​റി​ഗേ​ഷ​ൻ, പ​ഞ്ചാ​യ​ത്ത് ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലെ ജീ​വ​ന​ക്കാ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ആ​മ​ക്കു​ന്ന് മു​ത​ൽ ക​രി​ങ്ക​ല്ലു​മൂ​ഴി പാ​ലം വ​രെ​യു​ള്ള കൈ​യേ​റ്റം തി​ട്ട​പ്പെ​ടു​ത്തി നോ​ട്ടീ​സ് ന​ൽ​കി സ​ർ​വേ​ക്ക​ല്ലു​ക​ൾ സ്ഥാ​പി​ച്ച് കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കാ​ൻ പ​ഞ്ചാ​യ​ത്തി​നു​വേ​ണ്ട സൗ​ക​ര്യ​ങ്ങ​ൾ റ​വ​ന്യു വ​കു​പ്പ​ട​ക്കം ചെ​യ്തു ന​ൽ​കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ മു​ത​ൽ റ​വ​ന്യു വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ കൈ​യേ​റ്റ​ക്കാ​രു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കും. ആ​റു പേ​ര​ട​ങ്ങു​ന്ന ടീ​മി​നെ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കു​ന്ന​തി​നാ​യി നി​യോ​ഗി​ച്ചു​ണ്ട്.

എ​രു​മേ​ലി വി​ല്ലേ​ജ് ഓ​ഫി​സ​ർ ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് ഭൂ​രേഖാ ത​ഹ​സി​ൽ​ദാ​ർ കെ.​എ​ഫ്. യാ​സി​ർ ഖാ​ൻ അ​റി​യി​ച്ചു.
എ​രു​മേ​ലി വ​ലി​യ​തോ​ട്ടി​ൽ വ്യാ​പ​ക തോ​തി​ൽ കൈ​യേ​റ്റം ന​ട​ക്കു​ന്ന​താ​യി മു​ന്പു​ത​ന്നെ പ​രാ​തി​ക​ളു​യു​​ർ​ന്നി​രു​ന്നു. കൂ​ടാ​തെ തോ​ട് വ്യാ​പ​ക​മാ​യി മ​ലി​നീ​ക​രി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​വുമുണ്ടാ​യി. ഇ​തി​ന്‍റെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം നി​യ​മ​സ​ഭാ പ​രി​സ്ഥി​തി സ​മി​തി വ​ലി​യതോ​ട്ടി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി ന​ട​പ​ടി​ക​ൾ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

Kottayam

കു​ന്നും​ഭാ​ഗ​ത്ത് ഹൈ​മാ​സ്റ്റ് ലൈ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു

കാ​ഞ്ഞി​ര​പ്പ​ള്ളി: കു​ന്നും​ഭാ​ഗം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി ജം​ഗ്ഷ​നി​ൽ മു​ൻ എം​എ​ൽ​എ ഡോ. ​എ​ൻ. ജ​യ​രാ​ജ് ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് അ​നു​വ​ദി​ച്ച തു​ക ഉ​പ​യോ​ഗി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ഹൈ​മാ​സ്റ്റ് ലൈ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. ഗി​രീ​ഷ് കു​മാ​ർ നി​ർ​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്തം​ഗം ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ ന​ൽ​കി​യ നി​വേ​ദ​ന​ത്തെ​ത്തു​ട​ർ​ന്നാ​ണ് ലൈ​റ്റി​ന് തു​ക അ​നു​വ​ദി​ച്ച​ത്.

കു​ന്നും​ഭാ​ഗം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി വി​കാ​രി ഫാ. ​ആ​ന്‍റ​ണി ചെ​ന്ന​ക്കാ​ട്ടു​കു​ന്നേ​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​ഭി​ലാ​ഷ് ച​ന്ദ്ര​ൻ, സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​റ്റി​ൽ റോ​സ് എ​സ്എ​ബി​എ​സ്, വാ​ർ​ഡ് മെം​ബ​ർ സു​ബി​ത ബി​നോ​യി, ഗൗ​തം ബാ​ല​ച​ന്ദ്ര​ൻ, ഡോ. ​മ​നേ​ഷ് കു​മാ​ർ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പ്ര​സി​ഡ​ന്‍റ് റെ​ജി കാ​വു​ങ്ക​ൽ, സ​ണ്ണി പ​ന്തി​രു​വേ​ലി​ൽ, ഡോ. ​എ​ൻ. ര​വി, അ​ജി കാ​രാ​ളി​ൽ, ജി​മ്മി കു​ന്ന​ത്തു​പു​ര​യി​ടം, ജ​യിം​സ് പ​ന്തി​രു​വേ​ലി​ൽ, ജ​യിം​സ് അ​റ​യ്ക്ക​പ്പറ​ന്പി​ൽ, ജോ​യ് പ​ന​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kottayam

പു​രാ​വ​സ്തു​ക്ക​ളു​ടെ​യും പു​സ്‌​ത​ക​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​നം

വാ​ഴൂ​ർ: ദേ​ശീ​യ ലൈ​ബ്ര​റി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശ്രീ​വി​ദ്യാ​ധി​രാ​ജ എ​ൻ​എ​സ്എ​സ് കോ​ള​ജി​ലെ ലൈ​ബ്ര​റി, ഐ​കെ​എ​സ് സെ​ൽ, എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് എ​ന്നി​വ​ർ ചേ​ർ​ന്ന് പു​രാ​വ​സ്തു​ക്ക​ളു​ടെ​യും പു​സ്ത​ക​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​നം ന​ട​ത്തി.

ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ സ്റ്റാ​മ്പ്, ഏ​റ്റ​വും ചെ​റി​യ വെ​ള്ളി നാ​ണ​യം, 200ല​ധി​കം രാ​ജ്യ​ങ്ങ​ളി​ലെ ക​റ​ൻ​സി​ക​ൾ, 250 നാ​ട്ടു​രാ​ജ്യ​ങ്ങ​ളി​ലെ നാ​ണ​യ​ങ്ങ​ൾ തു​ട​ങ്ങി​യ അ​പൂ​ർ​വ ശേ​ഖ​ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ലു​ള്ള​ത്.

ഇ​തി​നു​പു​റ​മേ വി​വി​ധ​യി​നം ഗോ​ൾ​ഡ് നോ​ട്ടു​ക​ൾ, വി-​മെ​യി​ൽ, സ്മാ​ര​ക​നാ​ണ​യ​ങ്ങ​ൾ, സ്റ്റാ​മ്പ്-​നാ​ണ​യ ശേ​ഖ​ര​ങ്ങ​ൾ, ആ​ദ്യ​കാ​ല കാ​മ​റ​ക​ൾ, ഫോ​സി​ലു​ക​ൾ, പ​ഴ​യ​കാ​ല ഗാ​ർ​ഹി​കോ​പ​ക​ര​ണ​ങ്ങ​ൾ, മു​ദ്ര​പ​ത്ര​ങ്ങ​ൾ, ഇ​ന്ത്യ​ൻ ഭാ​ഷാ​സാ​ഹി​ത്യ​വി​ജ്ഞാ​ന​ശേ​ഖ​ര​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന പു​സ്ത​ക​ങ്ങ​ൾ എ​ന്നി​വ​യും പ്ര​ദ​ർ​ശ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​പ്രീ​തി കെ. ​പി​ള്ള പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ൻ നോ​ള​ഡ്ജ് സി​സ്റ്റം സെ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​മാ​യ ടി. ​നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ർ ഡോ. ​ആ​ർ. അ​ശ്വ​തി, ലൈ​ബ്രേ​റി​യ​ൻ എ​സ്. രാ​ജേ​ശ്വ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​ത്ത​നം​തി​ട്ട ന്യൂ​മി​സ്മാ​റ്റി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ആ​ര്‍. ഷൈ​നി​നെ ആ​ദ​രി​ച്ചു.

Kottayam

കാ​ന​ന​പാ​ത​യി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്ക​ണം: മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ

എ​രു​മേ​ലി: ശ​ബ​രി​മ​ല പ​ര​മ്പ​രാ​ഗ​ത കാ​ന​ന​പാ​ത​യി​ൽ തീ​ർ​ഥാ​ട​ക​ർ നേ​രി​ടു​ന്ന കു​ടി​വെ​ള്ള​ക്ഷാ​മം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് വ​നം​മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ. ഇ​ന്ന​ലെ രാ​വി​ലെ പ​ര​മ്പ​രാ​ഗ​ത കാ​ന​ന​പാ​ത ആ​രം​ഭി​ക്കു​ന്ന എ​രു​മേ​ലി കോ​യി​ക്ക​ക്കാ​വി​ലെ​ത്തി​യാ​യി​രു​ന്നു മ​ന്ത്രി​യു​ടെ മി​ന്ന​ൽ സ​ന്ദ​ർ​ശ​നം. കാ​ന​ന​പാ​ത​യി​ലൂ​ടെ എ​ത്തി​യ തീ​ർ​ഥാ​ട​ക​രു​മാ​യി മ​ന്ത്രി നേ​രി​ട്ട് സം​സാ​രി​ച്ചു. പാ​ത​യി​ൽ കു​ടി​വെ​ള്ളം ല​ഭ്യ​മ​ല്ലെ​ന്ന് തീ​ർ​ഥാ​ട​ക​ർ മ​ന്ത്രി​യെ അ​റി​യി​ച്ചു. ജ​ല​ക്ഷാ​മ​മാ​ണ് നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വി​ശ​ദീ​ക​രി​ച്ചു. എ​ന്നാ​ൽ, തീ​ർ​ഥാ​ട​ക​ർ​ക്ക് കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ വീ​ഴ്ച​യു​ണ്ടാ​ക​രു​തെ​ന്നും എ​ത്ര​യും വേ​ഗം ആ​വ​ശ്യ​മാ​യ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

നി​ല​വി​ൽ കോ​യി​ക്ക​ക്കാ​വി​ൽ 2,000 ലി​റ്റ​ർ ശേ​ഷി​യു​ള്ള ടാ​ങ്കി​ലാ​ണ് കു​ടി​വെ​ള്ളം സം​ഭ​രി​ക്കു​ന്ന​ത്. വ​ന​ത്തി​ലെ കാ​ട്ടു​ചോ​ല​യി​ൽ​നി​ന്നാ​ണ് ഇ​വി​ടെ വെ​ള്ളം എ​ത്തി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ കൂ​ടു​ത​ൽ വെ​ള്ളം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും 5,000 ലി​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ടാ​ങ്ക് സ്ഥാ​പി​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ എം​എ​ൽ​എ, കോ​ട്ട​യം ഡി​എ​ഫ്ഒ പ്ര​ഭു​ൽ അ​ഗ​ർ​വാ​ൾ തു​ട​ങ്ങി​യ​വ​ർ മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. കോ​യി​ക്ക​ക്കാ​വി​ലെ സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം മ​ന്ത്രി കാ​ള​കെ​ട്ടി ഇ​ട​ത്താ​വ​ള​വും സ​ന്ദ​ർ​ശി​ച്ചു.

Kottayam

എ​രു​മേ​ലി തോ​ട് വൃ​ത്തി​യാ​ക്കി

എ​രു​മേ​ലി: ജി​ല്ലാ പൊ​ലി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​രു​മേ​ലി ക്ഷേ​ത്ര​ത്തി​ലെ കു​ളി​ക്ക​ട​വ് ശു​ചീ​ക​രി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ആ​രം​ഭി​ച്ച ശു​ചീ​ക​ര​ണം ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി സാ​ബു മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം നി​യ​മ​സ​ഭാ പ​രി​സ്ഥി​തി സ​മി​തി സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക​യും ദി​വ​സ​വും കു​ളി​ക്ക​ട​വ് വൃ​ത്തി​യാ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തേ​ത്തേ​ട​ർ​ന്നാ​ണ് പൊ​ലി​സ് നേ​തൃ​ത്വം ന​ൽ​കി പ​ഞ്ചാ​യ​ത്ത്‌ ഉ​ൾ​പ്പ​ടെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്.

കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പി റി​ജോ പി. ​ജോ​സ​ഫ്, ഡെ​പ്യൂ​ട്ടി ക​ള​ക്‌​ട​ർ ര​മ്യ, കാ​ഞ്ഞി​ര​പ്പ​ള്ളി ത​ഹ​സി​ൽ​ദാ​ർ സു​നി​ൽ​കു​മാ​ർ, എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് അ​മ്പി​ളി സ​ജീ​വ​ൻ, ദേ​വ​സ്വം ബോ​ർ​ഡ്‌ എ​ഒ ശ്യാം, ​എ​ക്സൈ​സ്, ആ​രോ​ഗ്യ വ​കു​പ്പി​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ, സ്റ്റു​ഡ​ന്‍റ് പൊ​ലി​സ് കേ​ഡ​റ്റു​ക​ൾ, എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ൾ, കു​ടും​ബ​ശ്രീ അ​യ​ൽ​ക്കൂ​ട്ടം പ്ര​വ​ർ​ത്ത​ക​ർ, ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ അ​ട​ക്കം നൂ​റു​ക​ണ​ക്കി​ന് പേ​ർ ക്ഷേ​ത്ര​ത്തി​ലെ കു​ളി​ക്ക​ട​വി​ൽ ഇ​റ​ങ്ങി മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കി. 125 അം​ഗ വി​ശു​ദ്ധി​സേ​ന അം​ഗ​ങ്ങ​ളും ഇ​വ​ർ​ക്കൊ​പ്പം ചേ​ർ​ന്നു. ഫ​യ​ർ​ഫോ​ഴ്സ് വി​ഭാ​ഗം പ്ര​ത്യേ​ക​മാ​യി ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Kottayam

മി​ഷ​ന്‍ സ​മു​ദ്ര​യ്ക്ക് ക​രു​ത്തേ​കി കോ​ട്ട​യം ഐ​സി​ഡി

കോ​​ട്ട​​യം: വി​​ഴി​​ഞ്ഞം തു​​റ​​മു​​ഖം വ​​ഴി കോ​​ട്ട​​യം ഇ​​ന്‍​ലാ​​ന്‍​ഡ് ക​​ണ്ടെ​​യ്‌​​ന​​ര്‍ ഡി​​പ്പോ​​(ഐ​​സി​​ഡി) യി ലേ​​ക്ക് ആ​​ദ്യ പ്ര​​ധാ​​ന ഇ​​റ​​ക്കു​​മ​​തി ച​​ര​​ക്കു​​നീ​​ക്കം. എം​​ആ​​ര്‍​എ​​ഫി​​നാ​​യി ആ​​ഫ്രി​​ക്ക​​യി​​ല്‍​നി​​ന്ന് 60 ക​​ണ്ടെ​​യ്‌​​ന​​ര്‍ സ്വാ​​ഭാ​​വി​​ക റ​​ബ​​ര്‍ വി​​ഴി​​ഞ്ഞം അ​​ന്താ​​രാ​​ഷ്‌​​ട്ര തു​​റ​​മു​​ഖം വ​​ഴി കോ​​ട്ട​​യം പോ​​ര്‍​ട്ടി​​ലൂ​​ടെ ഇ​​റ​​ക്കു​​മ​​തി ന​​ട​​ത്തു​​ന്ന​​തോ​​ടെ കോ​​ട്ട​​യം ഇ​​ന്‍​ലാ​​ന്‍​ഡ് ക​​ണ്ടെ​​യ്‌​​ന​​ര്‍ ഡി​​പ്പോ​​യു​​ടെ (ഐ​​സി​​ഡി) വി​​ക​​സ​​ന​​ത്തി​​ല്‍ നി​​ര്‍​ണാ​​യ​​ക മു​​ന്നേ​​റ്റ​​ത്തി​​നു വ​​ഴി​​യൊ​​രു​​ങ്ങു​​ന്നു.

എം​​ആ​​ര്‍​എ​​ഫി​​നാ​​യി ആ​​ഫ്രി​​ക്ക​​യി​​ല്‍​നി​​ന്ന് ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്ന ഏ​​ക​​ദേ​​ശം 1,500 ട​​ണ്‍ പ്ര​​കൃ​​തി​​ദ​​ത്ത റ​​ബ​​റാ​​ണ് കോ​​ട്ട​​യം ഐ​​സി​​ഡി​​യി​​ല്‍ എ​​ത്തി​​ക്കു​​ന്ന​​ത്. മൂ​​ന്ന് ബി​​ല്‍ ഓ​​ഫ് ലേ​​ഡിം​​ഗു​​ക​​ളി​​ലാ​​യി 20 ക​​ണ്ടെ​​യ്‌​​ന​​റു​​ക​​ള്‍ വീ​​ത​​മാ​​ണ് ച​​ര​​ക്കു​​നീ​​ക്കം ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

പു​​തി​​യ ച​​ര​​ക്കു​​നീ​​ക്ക സം​​വി​​ധാ​​നം എം​​ആ​​ര്‍​എ​​ഫി​​ന്‍റെ ച​​ര​​ക്കു​​ഗ​​താ​​ഗ​​ത സ​​മ​​യ​​വും പ്ര​​വ​​ര്‍​ത്ത​​ന​​ച്ചെ​​ല​​വും കു​​റ​​യ്ക്കു​​ന്ന​​തി​​നൊ​​പ്പം പ്ര​​വ​​ര്‍​ത്ത​​ന​​ക്ഷ​​മ​​ത വ​​ര്‍​ധി​​പ്പി​​ക്കാ​​നും സ​​ഹാ​​യി​​ക്കും. നി​​ല​​വി​​ല്‍ മും​​ബൈ വ​​ഴി ട്രാ​​ന്‍​സ്ഷി​​പ്‌​​മെ​​ന്‍റ് ന​​ട​​ത്തി എ​​ത്തി​​ക്കു​​ന്ന ച​​ര​​ക്കു​​ക​​ള്‍ ല​​ക്ഷ്യ​​സ്ഥാ​​ന​​ത്തെ​​ത്താ​​ന്‍ ഏ​​ക​​ദേ​​ശം ഒ​​രു മാ​​സം വ​​രെ എ​​ടു​​ക്കും. ഈ ​​കാ​​ല​​താ​​മ​​സം ഒ​​ഴി​​വാ​​ക്കു​​ന്ന​​തി​​നാ​​യി പോ​​ര്‍​ട്ട് ഓ​​ഫ് ഡെ​​സ്റ്റി​​നേ​​ഷ​​ന്‍ ആ​​യി വി​​ഴി​​ഞ്ഞം തു​​റ​​മു​​ഖ​​ത്തെ തെ​​ര​​ഞ്ഞെ​​ടു​​ത്തി​​രി​​ക്കു​​ക​​യാ​​ണ് എം​​ആ​​ര്‍​എ​​ഫ്. വി​​ഴി​​ഞ്ഞ​​ത്തു​​നി​​ന്നു ക​​ണ്ടെ​​യ്‌​​ന​​റു​​ക​​ള്‍ കോ​​ട്ട​​യം ഐ​​സി​​ഡി​​യി​​ലെ​​ത്തി​​ച്ചാ​​യി​​രി​​ക്കും തു​​ട​​ര്‍​ന​​ട​​പ​​ടി​​ക​​ള്‍ പൂ​​ര്‍​ത്തി​​യാ​​ക്കു​​ക.

കോ​​ട്ട​​യം ഐ​​സി​​ഡി​​യി​​ല്‍ ഓ​​രോ ബി​​ല്‍ ഓ​​ഫ് ലേ​​ഡിം​​ഗി​​ന് കീ​​ഴി​​ലു​​ള്ള 20 ക​​ണ്ടെ​​യ്‌​​ന​​റു​​ക​​ളി​​ലെ​​യും ച​​ര​​ക്കു​​ക​​ള്‍ ക​​സ്റ്റം​​സ് പ​​രി​​ശോ​​ധ​​ന​​യ്ക്കും മ​​റ്റ് നി​​ര്‍​ബ​​ന്ധി​​ത ക്ലി​​യ​​റ​​ന്‍​സ് ന​​ട​​പ​​ടി​​ക​​ള്‍​ക്കും വി​​ധേ​​യ​​മാ​​ക്കും. ക​​സ്റ്റം​​സി​​ന്‍റെ ഔ​​ട്ട് ഓ​​ഫ് ചാ​​ര്‍​ജ് അ​​നു​​മ​​തി ല​​ഭി​​ച്ച​​ശേ​​ഷം അ​​തേ ട്ര​​ക്കു​​ക​​ളി​​ല്‍ ത​​ന്നെ ക​​ണ്ടെ​​യ്‌​​ന​​റു​​ക​​ള്‍ കൊ​​ച്ചി​​യി​​ലെ എം​​ആ​​ര്‍​എ​​ഫി​​ന്‍റെ കേ​​ന്ദ്രീ​​കൃ​​ത വെ​​യ​​ര്‍​ഹൗ​​സി​​ലേ​​ക്ക് കൊ​​ണ്ടു​​പോ​​കും. ഇ​​തു​​വ​​ഴി ഉ​​ത്പാ​​ദ​​ന​​ത്തി​​നാ​​വ​​ശ്യ​​മാ​​യ അ​​സം​​സ്‌​​കൃ​​ത വ​​സ്തു​​ക്ക​​ള്‍ വേ​​ഗ​​ത്തി​​ല്‍ ല​​ഭ്യ​​മാ​​ക്കാ​​നും ഫാ​​ക്ട​​റി​​ക​​ളു​​ടെ പ്ര​​വ​​ര്‍​ത്ത​​ന​​ക്ഷ​​മ​​ത​​യും ഉ​​ത്പാ​​ദ​​ന​​വും വ​​ര്‍​ധി​​പ്പി​​ക്കാ​​നും സാ​​ധി​​ക്കു​​മെ​​ന്നാ​​ണു പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്.

ഇ​​റ​​ക്കു​​മ​​തി ച​​ര​​ക്കു​​നീ​​ക്ക​​ത്തി​​ലൂ​​ടെ ല​​ഭി​​ക്കു​​ന്ന ഒ​​ഴി​​ഞ്ഞ ക​​ണ്ടെ​​യ്‌​​ന​​റു​​ക​​ള്‍ ക​​യ​​റ്റു​​മ​​തി ആ​​വ​​ശ്യ​​ങ്ങ​​ള്‍​ക്കാ​​യി പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്താ​​നാ​​കു​​മെ​​ന്ന​​താ​​ണ് ഈ ​​സം​​വി​​ധാ​​ന​​ത്തി​​ന്‍റെ മ​​റ്റൊ​​രു പ്ര​​ധാ​​ന നേ​​ട്ടം. നി​​ല​​വി​​ല്‍ ക​​യ​​റ്റു​​മ​​തി​​ക്കാ​​ര്‍ കൊ​​ച്ചി​​യി​​ല്‍​നി​​ന്ന് ഒ​​ഴി​​ഞ്ഞ ക​​ണ്ടെ​​യ്‌​​ന​​റു​​ക​​ള്‍ കോ​​ട്ട​​യ​​ത്തേ​​ക്ക് എ​​ത്തി​​ച്ചാ​​ണു ച​​ര​​ക്കു​​ക​​ള്‍ നി​​റ​​യ്ക്കു​​ന്ന​​ത്.

ഇ​​റ​​ക്കു​​മ​​തി​​യും ക​​യ​​റ്റു​​മ​​തി​​യും പ​​ര​​സ്പ​​രം ബ​​ന്ധി​​പ്പി​​ച്ചു​​ള്ള ഈ ​​ച​​ര​​ക്കു​​നീ​​ക്ക മാ​​തൃ​​ക ഇ​​റ​​ക്കു​​മ​​തി​​ക്കാ​​ര്‍​ക്കും ക​​യ​​റ്റു​​മ​​തി​​ക്കാ​​ര്‍​ക്കും ലോ​​ജി​​സ്റ്റി​​ക്‌​​സ് സേ​​വ​​ന​​ദാ​​താ​​ക്ക​​ള്‍​ക്കും ഒ​​രു​​പോ​​ലെ പ്ര​​യോ​​ജ​​ന​​ക​​ര​​മാ​​യ ചെ​​ല​​വു​​കു​​റ​​ഞ്ഞ സം​​വി​​ധാ​​നം ഒ​​രു​​ക്കു​​മെ​​ന്നാ​​ണു പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്.

മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലും ദീ​​ര്‍​ഘ​​വീ​​ക്ഷ​​ണ​​ത്തി​​ലും വി​​ഭാ​​വ​​നം ചെ​​യ്ത മി​​ഷ​​ന്‍ സ​​മു​​ദ്ര​​യു​​ടെ ല​​ക്ഷ്യ​​ങ്ങ​​ളു​​മാ​​യി ചേ​​ര്‍​ന്നു​​നി​​ല്‍​ക്കു​​ന്ന ഈ ​​സം​​രം​​ഭം സ​​സ്ഥാ​​ന​​ത്തി​​ന്‍റെ സ​​മു​​ദ്ര​​വ്യാ​​പാ​​ര-​​ച​​ര​​ക്കു​​ഗ​​താ​​ഗ​​ത സാ​​ധ്യ​​ത​​ക​​ള്‍ ശ​​ക്തി​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നും സ​​ഹാ​​യ​​ക​​മാ​​കും.

Kottayam

പോ​​ളി​​യോ തു​​ള്ളി​​മ​​രു​​ന്നു വി​​ത​​ര​​ണം: ജി​​ല്ലാ​​ത​​ല ഉ​​ദ്ഘാ​​ട​​നം കോ​​ട്ട​​യം ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍

കോ​​ട്ട​​യം: അ​​ഞ്ചു വ​​യ​​സി​​ല്‍ താ​​ഴെ​​യു​​ള്ള കു​​ഞ്ഞു​​ങ്ങ​​ള്‍​ക്കു​​ള്ള പോ​​ളി​​യോ തു​​ള്ളി​​മ​​രു​​ന്നു വി​​ത​​ര​​ണം ഇ​​ന്ന് ന​​ട​​ക്കും. അ​​ഞ്ചു വ​​യ​​സു​​വ​​രെ പ്രാ​​യ​​മു​​ള്ള എ​​ല്ലാ കു​​ട്ടി​​ക​​ള്‍​ക്കും ഇ​​ന്നു പോ​​ളി​​യോ തു​​ള്ളി​​മ​​രു​​ന്ന് ന​​ല്‍​ക​​ണം. രാ​​വി​​ലെ എ​​ട്ട് മു​​ത​​ല്‍ വൈ​​കു​​ന്നേ​​രം അ​​ഞ്ചു​​വ​​രെ മ​​രു​​ന്ന് ന​​ല്‍​കാം.

സ്‌​​കൂ​​ളു​​ക​​ള്‍, അ​​ങ്ക​​ണ​​വാ​​ടി​​ക​​ള്‍, വാ​​യ​​ന​​ശാ​​ല​​ക​​ള്‍, ആ​​രോ​​ഗ്യ സ്ഥാ​​പ​​ന​​ങ്ങ​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ പോ​​ളി​​യോ ബൂ​​ത്തു​​ക​​ള്‍ രാ​​വി​​ലെ എ​​ട്ട് മു​​ത​​ല്‍ വൈ​​കു​​ന്നേ​​രം അ​​ഞ്ചു​​വ​​രെ പ്ര​​വ​​ര്‍​ത്തി​​ക്കും. ബ​​സ് സ്റ്റാ​​ന്‍​ഡു​​ക​​ള്‍, റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​നു​​ക​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ ട്രാ​​ന്‍​സി​​റ്റ് ബൂ​​ത്തു​​ക​​ളും അ​​തി​​ഥി തൊ​​ഴി​​ലാ​​ളി ക്യാ​​മ്പു​​ക​​ളി​​ലെ മൊ​​ബൈ​​ല്‍ ബൂ​​ത്തു​​ക​​ളും 22, 23, 24 തീ​​യ​​തി​​ക​​ളി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ക്കും. 23, 24 തീ​​യ​​തി​​ക​​ളി​​ല്‍ വോ​​ള​​ന്‍റി​​യ​​ര്‍​മാ​​ര്‍ വീ​​ടു​​ക​​ള്‍ സ​​ന്ദ​​ര്‍​ശി​​ച്ച് 22ന് ​​തു​​ള്ളി​​മ​​രു​​ന്ന് ന​​ല്‍​കാ​​ന്‍ ക​​ഴി​​യാ​​ത്ത കു​​ഞ്ഞു​​ങ്ങ​​ള​​ട​​ക്കം അ​​ഞ്ച് വ​​യ​​സി​​ല്‍ താ​​ഴെ​​യു​​ള്ള എ​​ല്ലാ​​വ​​ര്‍​ക്കും തു​​ള്ളി​​മ​​രു​​ന്ന് ല​​ഭി​​ച്ചെ​​ന്ന് ഉ​​റ​​പ്പാ​​ക്കും. ജി​​ല്ല​​യി​​ല്‍ 85,277 കു​​ട്ടി​​ക​​ള്‍​ക്കാ​​ണ് പോ​​ളി​​യോ വാ​​ക്‌​​സി​​ന്‍ ന​​ല്‍​കു​​ന്ന​​ത്. 1122 ബൂ​​ത്തു​​ക​​ള്‍ സ​​ജ്ജീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. 35 ട്രാ​​ന്‍​സി​​റ്റ് ബൂ​​ത്തു​​ക​​ളും 4 മൊ​​ബൈ​​ല്‍ ബൂ​​ത്തു​​ക​​ളും സ​​ജ്ജീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.

ജി​​ല്ലാ​​ത​​ല ഉ​​ദ്ഘാ​​ട​​നം ഇ​​ന്ന് രാ​​വി​​ലെ 10ന് ​​കോ​​ട്ട​​യം ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ നി​​യ​​മ​​സ​​ഭാ സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ നി​​ര്‍​വ​​ഹി​​ക്കും. കെ. ​​ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.

ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ചേ​​ത​​ന്‍ കു​​മാ​​ര്‍ മീ​​ണ മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രി​​ക്കും. കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭാ​​ധ്യ​​ക്ഷ​​ന്‍ എം.​​പി. സ​​ന്തോ​​ഷ് കു​​മാ​​ര്‍ ദി​​നാ​​ച​​ര​​ണ സ​​ന്ദേ​​ശം ന​​ല്‍​കും. ആ​​രോ​​ഗ്യ​​കേ​​ര​​ളം ജി​​ല്ലാ പ്രോ​​ഗ്രാം മാ​​നേ​​ജ​​ര്‍ ഡോ. ​​സാം സാ​​വി​​യോ പ്ര​​തി​​ജ്ഞ ചൊ​​ല്ലി​​ക്കൊ​​ടു​​ക്കും.

Kottayam

സം​പ്രി​യ ഭ​വ​നം തു​റ​ന്നു

പാ​ലാ: ദി​വ്യ​കാ​രു​ണ്യ മി​ഷ​ന​റി സ​ഭ​യു​ടെ എ​മ്മാ​വൂ​സ് പ്രോ​വി​ന്‍​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​രെ സൗ​ജ​ന്യ​മാ​യി പ​രി​പാ​ലി​ക്കു​ന്ന​തി​നാ​യി പാ​ലാ മാ​ന​ത്തൂ​രി​ല്‍ നി​ര്‍​മി​ച്ച സം​പ്രി​യ ഭ​വ​നം തു​റ​ന്നു ന​ല്‍​കി.

ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് വെ​ഞ്ച​രി​പ്പു​ക​ര്‍​മം നി​ര്‍​വ​ഹി​ച്ചു.

പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍ ഫാ. ​ഏ​ബ്ര​ഹാം കൊ​ച്ചു​പു​ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന പൊ​തു​സ​മ്മേ​ള​നം മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ല്യാ​ണ്‍ രൂ​പ​ത മു​ന്‍ അ​ധ്യ​ക്ഷ​ന്‍ മാ​ര്‍ തോ​മ​സ് ഇ​ല​വ​നാ​ല്‍, വി​കാ​ര്‍ പ്രൊ​വി​ന്‍​ഷ്യ​ലും സോ​ഷ്യ​ല്‍ അ​പ്പൊ​സ്ത​ലേ​റ്റ് ആ​ന്‍​ഡ് എ​ഡ്യൂ​ക്കേ​ഷ​ന്‍ കൗ​ണ്‍​സി​ല​റു​മാ​യ ഫാ. ​റ്റി​ജോ മു​ണ്ടു​ന​ട​യ്ക്ക​ല്‍, എം​സി​ബി​എ​സ് സ​ഭ​യു​ടെ സു​പ്പീ​രി​യ​ര്‍ ജ​ന​റ​ല്‍ ഫാ. ​അ​ഗ​സ്റ്റി​ന്‍ പാ​യി​ക്കാ​ട്ട്, സം​പ്രി​യ ഡ​യ​റ​ക്ട​ര്‍ ഫാ. ​സാ​ന്‍റോ മാ​ങ്കി​ലോ​ട്ട്, കേ​ര​ള സ്റ്റേ​റ്റ് ഓ​ര്‍​ഫ​നേ​ജ് ക​ണ്‍​ട്രോ​ള്‍ ബോ​ര്‍​ഡ് അം​ഗം ഫാ. ​റോ​യ് വ​ട​ക്കേ​ല്‍, കോ​ഴി​ക്കോ​ട് സീ​യോ​ന്‍ പ്രൊ​വി​ന്‍​സ് പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍ ഫാ. ​മാ​ത്യു തെ​ക്കേ​മു​റി​യി​ല്‍, എ​റ​ണാ​കു​ളം പ​രം​പ്ര​സാ​ദ് പ്രൊ​വി​ന്‍​സ് പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍ ഫാ. ​സൈ​മ​ണ്‍ ചി​റ​മേ​ല്‍, മാ​ന​ത്തൂ​ര്‍ സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു വെ​ട്ടു​ക​ല്ലേ​ല്‍, ക​ട​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലാ​ലി സ​ണ്ണി, വാ​ര്‍​ഡ് മെം​ബ​ര്‍ റി​ജോ തോ​മ​സ്, ഫാ. ​ഫ്രാ​ന്‍​സി​സ് ഇ​ട​ക്കു​ടി​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
മൂ​ന്നു വ​ര്‍​ഷം മു​മ്പു വാ​ഴ​ക്കു​ളം - വ​ട​കോ​ട് കേ​ന്ദ്രീ​ക​രി​ച്ച് ആ​രം​ഭി​ച്ച സം​പ്രി​യ ഭ​വ​ന​മാ​ണ് മാ​ന​ത്തൂ​രി​ല്‍ പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റി​യ​ത്. നി​ര്‍​ധ​ന കു​ടും​ബ​ങ്ങ​ളി​ലെ ബു​ദ്ധി​പ​ര​മാ​യ ഭി​ന്ന​ശേ​ഷി​യു​ള്ള സ​ഹോ​ദ​ര​ങ്ങ​ള്‍​ക്ക് സു​ര​ക്ഷി​ത​മാ​യ ജീ​വി​ത​സാ​ഹ​ച​ര്യ​വും തു​ട​ര്‍​പ​രി​ശീ​ല​ന​ങ്ങ​ളും സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കു​ക ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​പു​ന​ര​ധി​വാ​സ കേ​ന്ദ്രം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

പ്രൊ​വി​ന്‍​ഷ്യ​ല്‍ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ഫാ. ​തോ​മ​സ് പു​ല്ലാ​ട്ട്, ഫാ. ​ഏ​ബ്ര​ഹാം വെ​ട്ടി​യോ​ലി, ഫാ. ​ജോ​ര്‍​ജി കാ​ട്ടൂ​ര്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കി.

Kottayam

കാ​രി​ത്താ​സി​ൽ "നൃ​ത്ത -2026'

കോ​ട്ട​യം: ന​ഴ്സിം​ഗ് വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കാ​രി​ത്താ​സ് കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​സ്ഥാ​ന​ത​ല അ​ന്ത​ർ​ക​ലാ​ല​യ ഗ്രൂ​പ്പ് ഡാ​ൻ​സ് മ​ത്സ​രം നൃ​ത്ത -2026 കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള​ത്തി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ൽ നി​ന്നാ​യി 20 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​രം വൈ​വി​ധ്യ​മാ​ർ​ന്ന നൃ​ത്താ​വി​ഷ്കാ​ര​ങ്ങ​ളു​ടെ ക​ലാ​വി​രു​ന്നാ​യി മാ​റി.

ആ​ർ​എ​ൽ​വി വി​ല്യം, കൈ​ലാ​സ്, നി​ഹാ​ര എ​ന്നീ വി​ദ​ഗ്ധ​രാ​യ വി​ധി​ക​ർ​ത്താ​ക്ക​ൾ നൃ​ത്ത​മി​ക​വ്, താ​ള​ബോ​ധം, ഏ​കോ​പ​നം, സ​ർ​ഗാ​ത്മ​ക​ത, അ​വ​ത​ര​ണ​ശൈ​ലി എ​ന്നി​വ വി​ല​യി​രു​ത്തി​യാ​ണ് വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഒ​ന്നാം സ​മ്മാ​ന​മാ​യ 25,000 രൂ​പ പ​രു​മ​ല സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗി​നും ര​ണ്ടാം സ​മ്മാ​നം 20,000 രൂ​പ കൊ​ല്ലം, ഉ​പാ​സ​ന കോ​ള​ജി​നും മൂ​ന്നാം സ​മ്മാ​നം 15,000 രൂ​പ ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​നും ന​ൽ​കി. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം കാ​രി​ത്താ​സ് ഹോ​സ്പി​റ്റ​ൽ ആ​ൻ​ഡ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​സ​സി​ന്‍റെ
ഡ​യ​റ​ക്ട​റും സി​ഇ​ഒ​യു​മാ​യ ഫാ.​ഡോ. ബി​നു കു​ന്ന​ത്ത് നി​ർ​വ​ഹി​ച്ചു.

ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ സ​ർ​വീ​സ​സ് ഫാ. ​സ്റ്റീ​ഫ​ൻ തേ​വ​ർ​പ​റ​മ്പി​ൽ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ മീ​ഡി​യ ആ​ൻ​ഡ് റി​ലേ​ഷ​ൻ​സ് ഫാ. ​സി​ജു പു​ത്ത​ൻ​പ​റ​മ്പി​ൽ, വി​ധി​ക​ർ​ത്താ​ക്ക​ളാ​യ ആ​ർ​എ​ൽ​വി വി​ല്യം, കൈ​ലാ​സ്, നി​ഹാ​ര എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Kottayam

മാ​​ര്‍ സെ​​ബാ​​സ്റ്റ്യ​​ന്‍ വ​​യ​​ലി​​ല്‍ കാ​​ല​​ത്തി​​ന്‍റെ അ​​ട​​യാ​​ള​​ങ്ങ​​ള്‍ വാ​​യി​​ച്ചെ​​ടു​​ത്ത കർമയോഗി: മാ​​ര്‍ ക​​ല്ല​​റ​​ങ്ങാ​​ട്ട്

പാ​​ലാ: ഭാ​​ഗ്യ​​സ്മ​​ര​​ണാ​​ര്‍​ഹ​​നാ​​യ മാ​​ര്‍ സെ​​ബാ​​സ്റ്റ്യ​​ന്‍ വ​​യ​​ലി​​ന് കാ​​ല​​ത്തി​​ന്‍റെ അ​​ട​​യാ​​ള​​ങ്ങ​​ള്‍ വാ​​യി​​ച്ചെ​​ടു​​ക്കാ​​ന്‍ ക​​രു​​ത്തു​​റ്റ ഒ​​രു മ​​ന​​സു​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്നും എ​​പ്പോ​​ഴും ജാ​​ഗ്ര​​ത​​യാ​​ര്‍​ന്ന മി​​ഴി​​ക​​ളും ത​​നി​​മ​​യും മൗ​​ലി​​ക​​ത​​യും ഉ​​ള്ള വാ​​ക്കു​​ക​​ളും ആ​​ശ​​യ​​ങ്ങ​​ളും കൈ​​മു​​ത​​ലാ​​യി​​രു​​ന്നു​​വെ​​ന്നും ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്.

പാ​​ലാ രൂ​​പ​​ത​​യു​​ടെ പ്ര​​ഥ​​മ ബി​​ഷ​​പ്പാ​​യി​​രു​​ന്ന മാ​​ര്‍ സെ​​ബാ​​സ്റ്റ്യ​​ന്‍ വ​​യ​​ലി​​ലി​​ന്‍റെ 40ാം ച​​ര​​മ​​വാ​​ര്‍​ഷി​​കാ​​ച​​ര​​ണ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ഇ​​ന്ന​​ലെ പാ​​ലാ ക​​ത്തീ​​ഡ്ര​​ലി​​ല്‍ അ​​ര്‍​പ്പി​​ച്ച വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യി​​ൽ മു​​ഖ്യ​​കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ച്ച് സ​​ന്ദേ​​ശം ന​​ല്‍​കു​​ക​​യാ​​യി​​രു​​ന്നു മാ​​ര്‍ ക​​ല്ല​​റ​​ങ്ങാ​​ട്ട്.

വ​​യ​​ലി​​ല്‍ പി​​താ​​വി​​ന്‍റെ പ്ര​​ബോ​​ധ​​ന​​ങ്ങ​​ളും ഇ​​ട​​യ ലേ​​ഖ​​ന​​ങ്ങ​​ളും സ​​ര്‍​ക്കു​​ല​​റു​​ക​​ളും പ്ര​​ഭാ​​ഷ​​ണ​​ങ്ങ​​ളും സാ​​ധാ​​ര​​ണ വ​​ര്‍​ത്ത​​മാ​​ന​​ങ്ങ​​ളും എ​​ല്ലാം ഇ​​തി​​നു മ​​തി​​യാ​​യ തെ​​ളി​​വു​​ക​​ളാ​​ണ്.

ന​​ല്ല ശി​​ക്ഷ​​ണം ന​​ല്‍​കി വ​​ള​​ര്‍​ത്തു​​ന്ന ഉ​​ത്ത​​മ​​നാ​​യ ഒ​​രു അ​​ധ്യാ​​പ​​ക​​ന്‍റെ മ​​ന​​സാ​​യി​​രു​​ന്നു പി​​താ​​വി​​ന്‍റേ​​തെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ര്‍​ത്തു. ക​​ബ​​റി​​ട​​ത്തി​​ങ്ക​​ല്‍ ന​​ട​​ന്ന പ്രാ​​ര്‍​ഥ​​നാ​​ശു​​ശ്രൂ​​ഷ​​യ്ക്കു എം​​എ​​സ്ടി ഡ​​യ​​റ​​ക്ട​​ര്‍ ജ​​ന​​റ​​ൽ ഫാ.​​ഡോ. വി​​ന്‍​സെ​​ന്‍റ് ക​​ദ​​ളി​​ക്കാ​​ട്ടി​​ല്‍​പു​​ത്ത​​ന്‍​പു​​ര നേ​​തൃ​​ത്വം വ​​ഹി​​ച്ചു. രൂ​​പ​​ത​​യി​​ലെ വൈ​​ദി​​ക​​രും എം​​എ​​സ്ടി സ​​മൂ​​ഹ​​ത്തി​​ലെ വൈ​​ദി​​ക​​രും സ​​ഹോ​​ദ​​ര​​ന്മാ​​രും സി​​സ്റ്റേ​​ഴ്‌​​സും ഇ​​ട​​വ​​കാം​​ഗ​​ങ്ങ​​ളും പ്രാ​​ര്‍​ഥ​​ന​​യി​​ല്‍ പ​​ങ്കെ​​ടു​​ത്തു.

Kottayam

സി​​എ​​സ്‌​​ഐ മ​​ധ്യ​​കേ​​ര​​ള മ​​ഹാ​​യി​​ട​​വ​​ക റ​​വ. സ​​ജി കെ. ​​സാം വൈ​​ദിക സെ​​ക്ര​​ട്ട​​റി, റോ​​യ് കു​​ര്യ​​ന്‍ അ​​ല്്മാ​​യ​ സെ​​ക്ര​​ട്ട​​റി​

കോ​​ട്ട​​യം: സി​​എ​​സ്‌​​ഐ മ​​ധ്യ​​കേ​​ര​​ള മ​​ഹാ​​യി​​ട​​വ​​ക വൈ​​ദി​​ക സെ​​ക്ര​​ട്ട​​റി​​യാ​​യി റ​​വ. സ​​ജി കെ. ​​സാ​​മി​​നെ​​യും അല്മായ​ സെ​​ക്ര​​ട്ട​​റി​​യാ​​യി റോ​​യ് കു​​ര്യ​​ന്‍ ക​​ല്ലു​​മ​​ല​​യെയും തെ​​ര​​ഞ്ഞെ​​ടു​​ത്തു.

ട്ര​​ഷ​​റ​​റാ​​യി ഫാ. ​​അ​​നൂ​​പ് ജോ​​ര്‍​ജ് ജോ​​സ​​ഫും ര​​ജി​​സ്ട്രാ​​റാ​​യി ഷീ​​ബ ത​​ര​​ക​​നും വീ​​ണ്ടും തെ​​ര​​ഞ്ഞെ​​ടു​​ക്ക പ്പെട്ടു. മ​​ഹാ​​യി​​ട​​വ​​ക​​യു​​ടെ 41 കോ​​ടി​​രൂ​​പ വ​​ര​​വും 40 കോ​​ടി രൂ​​പ ചെ​​ല​​വും പ്ര​​തീ​​ക്ഷി​​ക്കു​​ന്ന വാ​​ര്‍​ഷി​​ക ബ​​ജ​​റ്റ് ട്ര​​ഷ​​റ​​ര്‍ റ​​വ. ജി​​ജി ജോ​​ണ്‍ ജേ​​ക്ക​​ബ് അ​​വ​​ത​​രി​​പ്പി​​ച്ചു.

76-ാമ​​ത് വാ​​ര്‍​ഷി​​ക കൗ​​ണ്‍​സി​​ലി​​ലാ​​ണ് അ​​ടു​​ത്ത മൂ​​ന്ന് വ​​ര്‍​ഷ​​ത്തേ​​ക്കു​​ള്ള ഭാ​​ര​​വാ​​ഹി​​ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. ബി​​ഷ​​പ് ഡോ. ​​മ​​ല​​യി​​ല്‍ സാ​​ബു കോ​​ശി ചെ​​റി​​യാ​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. റ​​വ. സ​​ജി കെ. ​​സാം മൂ​​ലേ​​ടം സെ​​ന്‍റ് പോ​​ള്‍​സ് പ​​ള്ളി വി​​കാ​​രി​​യാ​​ണ്. റോ​​യ് കു​​ര്യ​​ന്‍, മാ​​വേ​​ലി​​ക്ക​​ര ഗ​​വ. ടി​​ടി​​ഐ മു​​ന്‍ പ്രി​​ന്‍​സി​​പ്പ​​ലാ​​ണ്.

Kottayam

ആ​ർ​പ്പൂ​ക്ക​ര​യി​ൽ പാ​ട​ശേ​ഖ​ര​ത്തി​ലെ വ​ാച്ചാ​ൽ തൂ​മ്പ് അ​ട​യ്ക്കാ​നു​ള്ള ശ്ര​മം ക​ർ​ഷ​ക​ർ ത​ട​ഞ്ഞു​

ആ​ർ​പ്പൂ​​ക്ക​​ര: ആ​​ർ​​പ്പൂ​​ക്ക​​ര പ​​ഞ്ചാ​​യ​​ത്തി​​ൽ അ​​ക​​ത്തേ​​ക്ക​​രി പാ​​ട​​ശേ​​ഖ​​ര​​ത്തി​​ലെ വാ​​ച്ചാ​​ൽ തൂ​​മ്പ് കോ​​ൺ​​ക്രീ​​റ്റ് പൈ​​പ്പ് വ​​ച്ച് മ​​ണ്ണി​​ട്ട് നി​​ക​​ത്തി​​യ​​ത് ക​​ർ​​ഷ​​ക​​ർ ത​​ട​​ഞ്ഞു.
നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് സ​​മ​​യ​​ത്താ​​ണ് അ​​ക​​ത്തേ​​ക്ക​​രി​​യു​​ടെ ഭാ​​ഗ​​മാ​​യ ര​​ണ്ടേ​​ക്ക​​റോ​​ളം വ​​രു​​ന്ന നെ​​ൽ​​കൃ​​ഷി​​യി​​ടം മ​​ണ്ണി​​ട്ട് നി​​ക​​ത്ത​​ൽ ആ​​രം​​ഭി​​ച്ച​​ത്. വാ​​ച്ചാ​​ൽ നി​​ല​​നി​​ർ​​ത്തി​​യാ​​ണ് ആ​​ദ്യം നി​​ക​​ത്ത​​ൽ ന​​ട​​ന്നു​​വ​​ന്ന​​ത്. എ​​ന്നാ​​ൽ ക​​ഴി​​ഞ്ഞ​​ദി​​വ​​സം വ​​ച്ചാ​​ലി​​ൽ വ​​ലി​​യ കോ​​ൺ​​ക്രീ​​റ്റ് പൈ​​പ്പ് സ്ഥാ​​പി​​ച്ച് മ​​ണ്ണി​​ട്ട് നി​​ക​​ത്താ​​ൻ ന​​ട​​ത്തി​​യ ശ്ര​​മ​​മാ​​ണ് ക​​ർ​​ഷ​​ക​​ർ ത​​ട​​ഞ്ഞ​​ത്.

ര​​ണ്ടേ​​ക്ക​​ർ വ​​രു​​ന്ന കൃ​​ഷി​​യി​​ട​​ത്തി​​ന്‍റെ ഏ​​ക​​ദേ​​ശം മ​​ധ്യ​​ഭാ​​ഗ​​ത്തു​​കൂ​​ടി​​യാ​​ണ് വ​​ച്ചാ​​ൽ ക​​ട​​ന്നു പോ​​കു​​ന്ന​​ത്. പാ​​ട​​ശേ​​ഖ​​ര സ​​മ​​തി​​യു​​ടെ പ​​രാ​​തി​​യി​​ൽ താ​​ലൂ​​ക്ക് ഓ​​ഫീ​​സി​​ൽ​​നി​​ന്നു ഭൂ​​മി അ​​ള​​ന്ന് തി​​ട്ട​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. ഇ​​തി​​ൽ കൃ​​ഷി​​ക്ക് ആ​​വ​​ശ്യ​​മാ​​യ വെ​​ള്ളം കൈ​​പ്പു​​ഴ ആ​​റ്റി​​ൽ​നി​​ന്നു പാ​​ട​​ശേ​​ഖ​​ര​​ത്തി​​ലേ​​ക്ക് ഒ​​ഴു​​കി​​യെ​​ത്തു​​ന്ന 200 മീ​​റ്റ​​ർ നീ​​ള​​വും 3.81 മീ​​റ്റ​​ർ വീ​​തി​​യു​​മു​​ള്ള വ​​ച്ചാ​​ൽ ഏ​​ക​​ദേ​​ശം 4.75 സെ​​ന്‍റ് കൃ​​ഷി ഭൂ​​മി​​യി​​ലൂ​​ടെ​​യാ​​ണ് ക​​ട​​ന്നു​​പോ​​കു​​ന്ന​​തെ​​ന്ന് അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ടെ​​ന്നും റ​​വ​​ന്യൂ രേ​​ഖ​​ക​​ളി​​ൽ കാ​​ണു​​ന്ന അ​​ള​​വി​​ൽ വ​​ച്ചാ​​ൽ നി​​ല​​നി​​ർ​​ത്ത​​ണ​​മെ​​ന്നും പാ​​ട​​ശേ​​ഖ​​ര​​സ​​മ​​തി പ്ര​​സി​​ഡ​ന്‍റ് പി.​​എ​​ൻ.​ സു​​ധീ​​ർ പ​​റ​​ഞ്ഞു.

ആ​​ർ​​പ്പൂ​​ക്ക​​ര കൃ​​ഷി​​ഭ​​വ​ന്‍റെ കീ​​ഴി​​ലു​​ള്ള അ​​ക​​ത്തേ​​ക്ക​​രി 100 ഏ​​ക്ക​​ർ പാ​​ട​​ശേ​​ഖ​​ര​​ത്തി​​ൽ 78 ക​​ർ​​ഷ​​ക​​രാ​​ണു​​ള്ള​​ത്. എ​​ട്ട് വ​​ർ​​ഷ​​ക്കാ​​ല​​മാ​​യി അ​​ക​​ത്തേ​​ക്ക​​രി പാ​​ട​​ത്തി​​ന്‍റെ ര​​ണ്ടേ​​ക്ക​​ർ വ​​രു​​ന്ന പ്ര​​ദേ​​ശ​​ത്ത് കൃ​​ഷി ന​​ട​​ത്താ​​തെ പു​​ല്ല് വ​​ള​​ർ​​ന്ന നി​​ല​​യി​​ലാ​​യി​​രു​​ന്നു. ഏ​​ക​​ദേ​​ശം അ​​ഞ്ച് വ​​ർ​​ഷം മു​​മ്പാ​​ണ് ഒ​​രു സ്വ​​കാ​​ര്യ സ്ഥാ​​പ​​നം ഈ ​​സ്ഥ​​ലം വാ​​ങ്ങി​​യ​​തെ​​ന്ന് ക​​ർ​​ഷ​​ക​​ർ പ​​റ​​ഞ്ഞു. പു​​ല്ല് വ​​ള​​ർ​​ന്ന കൃ​​ഷി​​യി​​ട​​ത്തി​​ൽ ചെ​​ളി കൂ​​ട്ടി​​വ​​ച്ച് ഉ​​യ​​ർ​​ത്തി അ​​തി​​ൽ തെ​​ങ്ങ് വ​​യ്ക്കു​​ക​​യും തെ​​ങ്ങ് വ​​ള​​രു​​ന്ന മു​​റ​​യ്ക്ക് തെ​​ങ്ങി​​ന് ചു​​റ്റും മ​​ണ്ണി​​ട്ട് നി​​ക​​ത്തി എ​​ടു​​ക്കു​​ന്ന രീ​​തി​​യാ​​ണ് ഇ​​വി​​ട​​ങ്ങ​​ളി​​ൽ ന​​ട​​ന്നു​​വ​​രു​​ന്ന​​ത്.
ആ​​ർ​​പ്പൂ​​ക്ക​​ര പ​​ഞ്ചാ​​യ​​ത്തി​​ൽ വ​​ലി​​യ തോ​​തി​​ൽ നെ​​ൽ​​പ്പാ​​ട​​ങ്ങ​​ൾ നി​​ക​​ത്തി എ​​ടു​​ക്കു​​ന്ന​​താ​​യും ആ​​രോ​​പ​​ണ​​മു​​ണ്ട്.

Ernakulam

പ​ര​മ്പ​രാഗ​ത മി​ഷ​ന്‍ ധ്യാ​ന​ത്തി​ന് തു​ട​ക്കം

കൊ​ച്ചി: ഇ​ട​ക്കൊ​ച്ചി സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ല്‍ മ​ഞ്ഞു​മ്മ​ല്‍ ക​ര്‍​മ​ലീ​ത്ത വൈ​ദി​ക​ര്‍ ന​യി​ക്കു​ന്ന ഏ​ഴു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത മി​ഷ​ന്‍ ധ്യാ​ന​ത്തി​ന് തു​ട​ക്ക​മാ​യി. വൈ​കു​ന്നേ​രം ഇ​ട​വ​ക ജ​ന​ങ്ങ​ള്‍ ഒ​ന്നു​ചേ​ര്‍​ന്ന് വി​കാ​രി ഫാ. ​ഇ​മ്മാ​നു​വ​ല്‍ പൊ​ള്ള​യി​ല്‍, സ​ഹ​വി​കാ​രി ഫാ. ​വ​ര്‍​ഗീ​സ് ജി​തി​ന്‍ പാ​ല​ക്ക​ല്‍​ത​റ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ധ്യാ​ന ഗു​രു​ക്ക​ന്മാ​രെ സ്വീ​ക​രി​ച്ചു. തു​ട​ര്‍​ന്ന് ഇ​ട​വ​ക കൊ​ടി​മ​ര​ത്തി​ല്‍ ഫാ. ​ജോ​ണ്‍​സ​ണ്‍ കു​റു​പ്പ​ശേ​രി പ​താ​ക ഉ​യ​ര്‍​ത്തി. കൊ​ച്ചി ബി​ഷ​പ് ഡോ. ​ആ​ന്‍റ​ണി കാ​ട്ടി​പ്പ​റ​മ്പി​ല്‍ ആ​മു​ഖ വ​ച​ന സ​ന്ദേ​ശം ന​ല്‍​കി.

ഫാ. ​ജോ​ണ്‍​സ​ണ്‍ കു​റു​പ്പ​ശേ​രി, ഫാ. ​ബാ​ബു പോ​ള്‍,ഫാ. ​ആ​ന്‍​ഡ്രൂ​സ് പു​ത്ത​ന്‍​പ​റ​മ്പി​ല്‍, ഫാ. ​സി​ബി ജോ​ണ്‍ ച​ന്ദ്രോ​ത്ത് എ​ന്നി​വ​രാ​ണ് ധ്യാ​ന ഗു​രു​ക്ക​ൻ​മാ​ർ. 28 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ല്‍ രാ​ത്രി ഒ​മ്പ​തു വ​രെ​യാ​ണ് ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ല്‍ മി​ഷ​ന്‍ ധ്യാ​നം ന​ട​ക്കു​ന്ന​ത്. ധ്യാ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഭ​വ​ന ആ​ശി​ര്‍​വാ​ദം, കൈ​ക്കു​ഞ്ഞു​ങ്ങ​ളു​ടെ ആ​ശി​ര്‍​വാ​ദം, ഗ​ര്‍​ഭി​ണി​ക​ള്‍​ക്കു​ള്ള പ്രാ​ര്‍​ഥ​ന, ലീ​ഡേ​ഴ്‌​സ് മീ​റ്റ്, വി​ദ്യാ​രം​ഭം, വി​വാ​ഹ വാ​ഗ്ദാ​ന ന​വീ​ക​ര​ണം, ദ​മ്പ​തി കൂ​ട്ടാ​യ്മ, യു​വ​ജ​ന സ​മ്മേ​ള​നം, പ​രി​ഹാ​ര പ്ര​ദ​ക്ഷി​ണം, പാ​ഴാ​യ വി​ശു​ദ്ധ വ​സ്തു​ക്ക​ളു​ടെ സ​മാ​ഹ​ര​ണം, കൗ​ണ്‍​സി​ലിം​ഗ്, പ​രേ​ത സ്മ​ര​ണ തു​ട​ങ്ങി​യ​വ ഉ​ണ്ടാ​യി​രി​ക്കും.

Ernakulam

നേ​ര്യ​മം​ഗ​ലം ഫാം ​ഫെ​സ്റ്റ് നാ​ലു മു​ത​ൽ എ​ട്ടു വ​രെ

കോ​ത​മം​ഗ​ലം: എ​റ​ണാ​കു​ളം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന നേ​ര്യ​മം​ഗ​ലം ഫാം ​ഫെ​സ്റ്റ് നാ​ലു മു​ത​ൽ എ​ട്ടു​വ​രെ ന​ട​ക്കും. നാ​ലി​ന് വി​ളം​ബ​ര റാ​ലി​യോ​ടെ ഫെ​സ്റ്റി​ന് തു​ട​ക്ക​മാ​കും. കാ​ർ​ഷി​ക സെ​മി​നാ​റു​ക​ൾ, കാ​ർ​ഷി​ക യ​ന്ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം , ക​ലാ പ​രി​പാ​ടി​ക​ൾ ഫാം ​സ​ന്ദ​ർ​ശ​നം, ബോ​ട്ടിം​ഗ്, വി​വി​ധ ഫു​ഡ് കോ​ർ​ട്ടു​ക​ൾ ഉ​ൾ​പ്പ​ടെ വി​പു​ല സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണ് ഫെ​സ്റ്റി​ൽ ക്ര​മീ​ക​രി​ക്കു​ന്ന​ത്.

അ​ഡ്വ. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ, ജി​ല്ലാ ക​ല​ക്ട​ർ ജി. ​പ്രി​യ​ങ്ക എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ജി. രാ​ധാ​കൃ​ഷ്ണ​ൻ ചെ​യ​ർ​മാ​നും ഫാം ​സൂ​പ്ര​ണ്ട് ജാ​സ്മി​ൻ തോ​മ​സ് ക​ൺ​വീ​ന​റും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ഫാം ​കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.

സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ ഷൈ​ജോ പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ അം​ഗം സൗ​മ്യ ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​എ.​എം. ബ​ഷീ​ർ, ജോ​മി തെ​ക്കേ​ക്ക​ര, ബി​ന്ദു ജോ​ർ​ജ്, അ​നി​ത തോ​മ​സ്, നി​ത്യ ടീ​ച്ച​ർ, അ​ഹ​ല്യ സ​ദാ​ന​ന്ദ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ടിം​ബി​ൾ മാ​ഗി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി സാ​ജു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പ്രി​യ​ങ്ക ടോ​മി, കു​ട്ട​മ്പു​ഴ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ കാ​ന്തി വെ​ള്ള​ക്ക​യ്യ​ൻ, ഫാം ​സൂ​പ്ര​ണ്ട് ജാ​സ്മി​ൻ തോ​മ​സ്, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ പ്രി​യ​മോ​ൾ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Ernakulam

ജ​ന​സേ​വാ പു​ര​സ്കാ​രം മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക്

കോ​ത​മം​ഗ​ലം: ഷെ​വ. എം.​ഐ. വ​ർ​ഗീ​സ് ഫൗ​ണ്ടേ​ഷ​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ജ​ന​സേ​വാ പു​ര​സ്‌​കാ​രം ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക്.

25,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. സ്വാ​ത​ന്ത്ര സ​മ​ര സേ​നാ​നി​യാ​യി​രു​ന്ന അ​ന്ത​രി​ച്ച എം.​ഐ. വ​ർ​ഗീ​സ് ത​ന്‍റെ സ​പ്ത​തി​യോ​ടാ​നു​ബ​ന്ധി​ച്ച് 2004ൽ ​ആ​രം​ഭി​ച്ച ഫൗ​ണ്ടേ​ഷ​ന്‍റെ 17ാമ​ത് പു​ര​സ്കാ​ര​മാ​ണി​ത്.

പ​ട്ടി​ക ജാ​തി, പ​ട്ടി​ക വ​ർ​ഗ​ക്കാ​ർ​ക്കാ​യി ന​ട​ത്തി​യ ഗാ​ന്ധി​ഗ്രാ​മം പ​ദ്ധ​തി, ഓ​പ്പ​റേ​ഷ​ൻ കു​ബേ​ര, ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ തു​ട​ങ്ങി​യ ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ രാ​ഷ്ട്ര​സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ചെ​ന്നി​ത്ത​ല​യെ ജ​ന​സേ​വ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​ക്കി​യ​ത്.

26ന് ​വൈ​കു​ന്നേ​രം നാ​ലി​ന് പു​തു​പ്പാ​ടി യെ​ൽ​ദോ മാ​ർ ബ​സേ​ലി​യോ​സ് കോ​ള​ജി​ൽ ന​ട​ത്തു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക ബ​സേ​ലി​യോ​സ് മാ​ർ ജോ​സ​ഫ് ബാ​വ പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കും. ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
മാ​ത്യൂ​സ് മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത എം.​ഐ. വ​ർ​ഗീ​സ് അ​നു​സ്മ​ര​ണ​വും യൂ​ഹാ​നോ​ൻ മാ​ർ തെ​യോ​ഡോ​ഷ്യ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും.

Ernakulam

മ​ദ​ർ​ തെ​രേ​സ ന​ഴ്സിം​ഗ് കോ​ള​ജി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ച്ചു

മൂ​വാ​റ്റു​പു​ഴ : മൂ​വാ​റ്റു​പു​ഴ ടൗ​ണ്‍ ഹാ​ളി​ല്‍ ന​ട​ന്ന വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങി​ൽ മ​ദ​ര്‍ തെ​രേ​സ ന​ഴ്‌​സിം​ഗ് കോ​ള​ജി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ നി​ർ​വ​ഹി​ച്ചു. മ​ദ​ര്‍ തെ​രേ​സ കോ​ള​ജ് ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ റ്റി.​എ​സ്. റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ സ​ന്ദേ​ശം ന​ല്‍​കി. ച​ട​ങ്ങി​ല്‍ അ​ഡ്മി​ഷ​ന്‍ ഉ​ദ്ഘാ​ട​നം മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജോ​യ്‌​സ് മേ​രി ആ​ന്‍റ​ണി, ഫ. ​ജോ​സ് തോ​മ​സ്, ട്ര​സ്റ്റ് സെ​ക്ര​ട്ട​റി പി​ല​ക്‌​സി കെ. ​വ​ര്‍​ഗീ​സ്, ക​മാ​ന്‍​ഡ​ര്‍ സി.​കെ. ഷാ​ജി, ഷ​ബീ​ര്‍ ഹ​നീ​ഫ, ഷെ​വ​ലി​യ​ര്‍ കെ.​വി. ജോ​ണ്‍, മ​ജീ​ദ് മ​ങ്ങാ​ട​ന്‍, എ. ​മ​നോ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. 50 സീ​റ്റു​ക​ളു​ള്ള കോ​ള​ജി​ല്‍ ര​ണ്ട് മു​ത​ല്‍ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കും.

Ernakulam

ആവോലിയിൽ സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓഫിസ് ശിലാസ്ഥാപനം

വാ​ഴ​ക്കു​ളം: ആ​വോ​ലി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മൂ​വാ​റ്റു​പു​ഴ സ്‌​മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫിസി​നു​ള്ള പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി. ആ​വോ​ലി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ ശി​ലാ​സ്ഥാ​പ​ന അ​നാഛാ​ദ​നം നി​ർ​വ​ഹി​ച്ചു.

ആ​വോ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ജി ജോ​സ് കു​റു​പ്പു​മ​ഠ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ ജി. ​പ്രി​യ​ങ്ക മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മൂ​വാ​റ്റു​പു​ഴ ആ​ർ​ഡി​ഒ വി.​ഇ. അ​ബ്ബാ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് പെ​രു​മ്പി​ള്ളി​ക്കു​ന്നേ​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷെ​ൽ​മി ജോ​ൺ​സ്, ആ​വോ​ലി പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ഫെ​മി​ന അ​ഷ്റ​ഫ്, പ​ഞ്ചാ​യ​ത്തം​ഗം സി.​എ. ശി​വ​ൻ,മൂ​വാ​റ്റു​പു​ഴ ത​ഹ​സി​ൽ​ദാ​ർ ബി. ​അ​ഖി​ലേ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. 44 ല​ക്ഷം ചെ​ല​വി​ൽ ആ​റു മാ​സ​ത്തി​ന​കം പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് പ​ദ്ധ​തി.

Ernakulam

പാ​യി​പ്ര, മാ​നാ​റി മേ​ഖ​ല​യി​ലെ റോ​ഡു​ക​ള്‍ ത​ക​ർ​ന്നു

മൂ​വാ​റ്റു​പു​ഴ: പാ​യി​പ്ര, മാ​നാ​റി മേ​ഖ​ല​യിലെ പ്ലൈ​വു​ഡ് ക​മ്പ​നി​ക​ളി​ലേ​ക്ക് അ​മി​ത​ഭാ​രം ക​യ​റ്റി വ​രു​ന്ന ലോ​റി​ക​ളു​ടെ യാ​ത്ര​മൂ​ലം പ്ര​ദേ​ശ​ത്തെ റോ​ഡു​ക​ള്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന​ടി​ഞ്ഞു.

ലോ​റി​യു​ടെ പു​റ​ത്തേ​ക്ക് ത​ടി​ക​ള്‍ ത​ള്ളി​നി​ല്‍​ക്കു​ന്ന രീ​തി​യി​ലും അ​മി​ത​ഭാ​ര​വു​മാ​യാ​ണ് നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ള്‍ പാ​യി​പ്ര, മാ​നാ​റി, ത്രി​വേ​ണി, മേ​ത​ല എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​മ്പ​നി​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്. വി​വി​ധ വെ​യ്ബ്രി​ഡ്ജു​ക​ളി​ല്‍ തൂ​ക്കം നോ​ക്കി വി​ല നി​ശ്ച​യി​ച്ച ശേ​ഷ​മാ​ണ് വാ​ഹ​ന​ങ്ങ​ള്‍ മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന​ത്. തി​ര​ക്കേ​റി​യ സ​മ​യ​ത്തും സ്‌​കൂ​ള്‍ സ​മ​യ​ത്തും ത​ടി ക​യ​റ്റി​യ വാ​ഹ​ന​ങ്ങ​ളു​ടെ യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ചെ​റി​യ റോ​ഡു​ക​ളി​ലൂ​ടെ​യു​ള്ള ഭാ​ര​വാ​ഹ​ന സ​ഞ്ചാ​രം നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​ങ്ങ​ളു​ണ്ടെ​ങ്കി​ലും പ്ലൈ​വു​ഡ് ക​മ്പ​നി​ക​ള്‍ ഇ​വ​യൊ​ന്നും പാ​ലി​ക്കാ​ന്‍ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. രാ​വും പ​ക​ലു​മെ​ന്നി​ല്ലാ​തെ സ്‌​കൂ​ള്‍ സ​മ​യ​ങ്ങ​ളി​ല്‍ പോ​ലും അ​മി​ത​ഭാ​ര​വു​മാ​യി വാ​ഹ​ന​ങ്ങ​ള്‍ ചീ​റി​പ്പാ​യു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളി​ല്‍ വ​ലി​യ ആ​ശ​ങ്ക​യാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്.

റോ​ഡു​ക​ള്‍ ത​ക​രു​ക​യും മ​റ്റ് നാ​ശ​ന​ഷ്ട​ങ്ങ​ള്‍ ഉ​ണ്ടാ​വു​ക​യും ചെ​യ്യു​ന്ന​തി​നെ​തി​രെ നാ​ട്ടു​കാ​രി​ല്‍ നി​ന്ന് വ്യാ​പ​ക പ​രാ​തി ഉ​യ​രു​മ്പോ​ഴും അ​ധി​കൃ​ത​ര്‍ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ മൈ​ക്രോ സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് 41.5 ട​ണ്‍ ഭാ​ര​വു​മാ​യി എ​ത്തി​യ ത​ടി ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ലി​ടി​ച്ച് നി​ന്ന​തി​നാ​ല്‍ വ​ലി​യൊ​രു അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്. തു​ട​ര്‍​ന്ന് സ​മീ​പ​വാ​സി​യാ​യ ബീ​ന പ​ഴു​കു​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് ലോ​റി ത​ട​ഞ്ഞി​ട്ടു. സ്ഥ​ല​ത്തെ​ത്തി​യ പൊ​ലി​സ് ക​മ്പ​നി​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​തെ​ന്നും, നാ​ട്ടു​കാ​ര്‍ ഉ​റ​ച്ചു​നി​ന്ന​തി​നെ തു​ട​ര്‍​ന്ന് 26,500 രൂ​പ പി​ഴ ഈ​ടാ​ക്കി പ്ര​ശ്‌​നം ഒ​ത്തു​തീ​ര്‍​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്നും നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു. രാ​വി​ലെ സ്‌​കൂ​ള്‍ സ​മ​യ​ത്താ​യ​തി​നാ​ല്‍ വാ​ഹ​നം ത​ട​ഞ്ഞി​ട്ട​തോ​ടെ സ്‌​കൂ​ള്‍ ബ​സു​ക​ള്‍​ക്ക് ക​ട​ന്നു​പോ​കാ​ന്‍ സാ​ധി​ക്കാ​തെ കു​ട്ടി​ക​ള്‍​ക്ക് സ്‌​കൂ​ളി​ല്‍ പോ​കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​വു​മു​ണ്ടാ​യി.
നി​യ​മ​ങ്ങ​ള്‍ കാ​റ്റി​ല്‍​പ്പ​റ​ത്തി പ്ലൈ​വു​ഡ് ക​മ്പ​നി ഉ​ട​മ​ക​ള്‍ മു​ന്നോ​ട്ടു​പോ​കു​ന്ന ധി​ക്കാ​ര​പ​ര​മാ​യ സ​മീ​പ​ന​ത്തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Ernakulam

അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗിനെതിരേ ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന് എം​എ​ൽ​എ

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​ത്തി​ലെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കും യാ​ത്രാ​ക്ലേ​ശ​വും പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ചേ​ർ​ന്ന ഗ​താ​ഗ​ത ക​മ്മി​റ്റി യോ​ഗ​ത്തി​ൽ നി​ല​പാ​ട് ക​ടു​പ്പി​ച്ച് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ.

ന​ഗ​ര​ത്തി​ലെ റോ​ഡ​രി​കു​ക​ളി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ക​ർ​ശ​ന​മാ​യി ത​ട​യാ​നും ബ​സ് ബേ ​നി​യ​മ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കാ​നും അ​ദ്ദേ​ഹം ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ച ഗ​താ​ഗ​ത പ​രി​ഷ്കാ​ര​ങ്ങ​ൾ ആ​ദ്യ​ഘ​ട്ട​മാ​യി ഒ​രു മാ​സ​ത്തേ​ക്ക് പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​നും, പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തി​യ ശേ​ഷം ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​നും അ​ദ്ദേ​ഹം നി​ർ​ദേ​ശം ന​ൽ​കി.

ന​ഗ​ര​ത്തി​ലെ റോ​ഡ് വ​ശ​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യ​രു​തെ​ന്നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ ഈ ​വി​ഷ​യം ഗൗ​ര​വ​മാ​യി എ​ടു​ക്കു​ന്നി​ല്ലെ​ന്നും എം​എ​ൽ​എ യോ​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.
ബ​സ് ബേ ​കൃ​ത്യ​മാ​യി പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. അ​ന​ധി​കൃ​ത​മാ​യി ബ​സ് സ്റ്റോ​പ്പു​ക​ളി​ൽ നി​ന്നും മാ​റ്റി നി​ർ​ത്തു​ന്ന ബ​സു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ പി​ഴ ഈ​ടാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Ernakulam

പ​ള്‍​സ് പോ​ളി​യോ: ജി​ല്ല​യി​ല്‍ ആ​ദ്യ​ദി​നം 96.74 ശ​ത​മാ​നം

കൊ​ച്ചി: ജി​ല്ല​യി​ല്‍ പ​ള്‍​സ് പോ​ളി​യോ ഇ​മ്യു​ണൈ​സേ​ഷ​ന്‍റെ ആ​ദ്യ​ദി​ന​ത്തി​ല്‍ അ​ഞ്ചു വ​യ​സി​ല്‍ താ​ഴെ​യു​ള്ള 1,56,260 കു​ട്ടി​ക​ള്‍​ക്ക് പ്ര​തി​രോ​ധ തു​ള്ളി​മ​രു​ന്ന് ന​ല്‍​കി. ആ​കെ ല​ക്ഷ്യ​മി​ട്ട കു​ട്ടി​ക​ളു​ടെ 96.74 ശ​ത​മാ​ന​മാ​ണി​ത്. ഇ​തി​ല്‍ 4,548 കു​ട്ടി​ക​ള്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രാ​ണ്.

ആ​ദ്യ​ദി​ന​മാ​യ ഇ​ന്ന​ലെ തു​ള്ളി​മ​രു​ന്ന് ല​ഭി​ക്കാ​ത്ത കു​ട്ടി​ക​ള്‍​ക്ക് ഇ​ന്നും നാ​ളെ​യു​മാ​യി ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും വോ​ള​ന്‍റി​യ​ര്‍​മാ​രും വീ​ടു​ക​ളി​ലെ​ത്തി തു​ള്ളി​മ​രു​ന്ന് ന​ല്‍​കു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) അ​റി​യി​ച്ചു.

ജി​ല്ല​യി​ല്‍ അ​ഞ്ചു വ​യ​സി​നു താ​ഴെ​യു​ള്ള 1,61,529 കു​ട്ടി​ക​ള്‍​ക്കാ​യി 1,879 ബൂ​ത്തു​ക​ളാ​ണ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണ​ത്തി​നാ​യി സ​ജ്ജീ​ക​രി​ച്ച​ത്. പ​ള്‍​സ് പോ​ളി​യോ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.

ജി​ല്ലാ ക​ള​ക്ട​ര്‍ ജി. ​പ്രി​യ​ങ്ക മ​ക​ന് ആ​ദ്യ​ഡോ​സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് ന​ല്‍​കി.

കോ​ര്‍​പ​റേ​ഷ​ന്‍ ഡി​വി​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ കെ.​വി.​പി. കൃ​ഷ്ണ​കു​മാ​ര്‍, ഡിഎംഒ‍ ഡോ. ​ആ​ര്‍. ഷ​ഹീ​ര്‍ ഷാ, ​ആ​രോ​ഗ്യ കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​എം.​എം. ഹ​നീ​ഷ് , എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ആ​ര്‍. പ്ര​ഭു​ദാ​സ്, ഡോ. ​എം.​എ​സ്. ര​ശ്മി, ഡോ. ​യു. അ​ഞ്ജ​ലി, ആ​ല്‍​ജോ സി. ​ചെ​റി​യാ​ന്‍, എം.​എ. പ്രീ​തി എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

Ernakulam

സേ​തു സാ​ഗ​ർ 3 സ​ർ​വീ​സ് തു​ട​ങ്ങി

വൈ​പ്പി​ൻ: കൊ​ച്ചി കോ​ർ​പ​റേ​ഷ​നെ ഏ​റെ വി​വാ​ദ​ങ്ങ​ളി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ച മൂ​ന്നാ​മ​ത് റോ-​റോ ജ​ങ്കാ​ർ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു. ഇ​തോ​ടെ ഫോ​ർ​ട്ടു​കൊ​ച്ചി-​വൈ​പ്പി​ൻ റൂ​ട്ടി​ലെ ജ​ല​ഗ​താ​ഗ​ത പ്ര​ശ്ന​ങ്ങ​ൾ​ക്കും ഇ​തേ​ത്തു​ട​ർ​ന്നു​ള്ള സ​മ​ര കോ​ല​ഹ​ല​ങ്ങ​ൾ​ക്കും വി​രാ​മ​മാ​യി. കൊ​ച്ചി​ൻ ഷി​പ്‌​യാ​ർ​ഡി​ൽ നി​ന്ന് എ​ത്തി​ച്ച സേ​തു സാ​ഗ​ർ 3 ഇ​ന്ന​ലെ രാ​വി​ലെ ട്ര​യ​ൽ റ​ൺ ന​ട​ത്തി​യി​രു​ന്നു.

ഇ​ന്നു മു​ത​ൽ സ​ർ​വീ​സ് ന​ട​ത്താ​നാ​യി​രു​ന്നു തീ​രു​മാ​നം.
എ​ന്നാ​ൽ ഇ​തി​നി​ടെ സ​ർ​വീ​സ് ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന ര​ണ്ടു ജ​ങ്കാ​റു​ക​ളി​ൽ ഒ​ന്ന് ത​ക​രാ​റി​ലാ​യ​തോ​ടെ സേ​തു സാ​ഗ​ർ 3 ഇ​ന്ന​ലെ ത​ന്നെ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. മ​റ്റു ര​ണ്ട് ജ​ങ്കാ​റു​ക​ളെ പോ​ലെ കി​ൻ​കോ​യെ ത​ന്നെ​യാ​ണ് സ​ർ​വീ​സി​ന് ഏ​ൽ​പി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ട് ജ​ങ്കാ​ർ സ​ർ​വീ​സി​നു​ള്ള​പ്പോ​ൾ മൂ​ന്നാ​മ​തൊ​രു ജ​ങ്കാ​ർ സ്റ്റെ​പ്പി​നി വേ​ണം എ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് പു​തി​യ ജ​ങ്കാ​ർ നി​ർ​മി​ച്ച​ത്.

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി നാ​ല​ര മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് മു​ഖ്യ​മ​ന്ത്രി പു​തി​യ ജ​ങ്കാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തെ​ങ്കി​ലും ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി സ​ർ​വീ​സ് ആ​രം​ഭി​ക്കാ​ൻ കൊ​ച്ചി കോ​ർ​പ​റേ​ഷ​ന് ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

തു​ട​ർ​ന്ന് വൈ​പ്പി​ൻ ജ​ന​കീ​യ കൂ​ട്ടാ​യ്മ, ജ​ങ്കാ​ർ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ സം​യു​ക്ത​മാ​യി ജ​ങ്കാ​ർ ജെ​ട്ടി​യി​ൽ കൗ​ണ്ട് ഡൗ​ൺ ബോ​ർ​ഡ് സ്ഥാ​പി​ച്ച് സ​മ​രം ന​ട​ത്തി.

ഫെ​റി പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​നും എ​ള​ങ്കു​ന്ന​പ്പു​ഴ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ അ​പ്പെ​ക്സ് കൗ​ൺ​സി​ലും സ​മ​ര രം​ഗ​ത്തേ​ക്ക് വ​ന്നു. ഇ​തോ​ടെ കൊ​ച്ചി ന​ഗ​ര​സ​ഭ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൂ​ന്നാം ജ​ങ്ക​ർ സ​ർ​വീ​സി​ന് ഇ​റ​ക്കു​ക​യാ​യി​രു​ന്നു.

Ernakulam

ലൈ​സ​ൻ​സി​ല്ലാ​തെ ബൈ​ക്കിൽ പറന്ന യുവാക്കൾ കുടുങ്ങി

മ​ട്ടാ​ഞ്ചേ​രി: ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​ല്ലാ​തെ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ബൈ​ക്ക് ഓ​ടി​ച്ച മൂ​ന്നു യു​വാ​ക്ക​ൾ​ക്കെ​തി​രെ പ​ള്ളു​രു​ത്തി, തോ​പ്പും​പ​ടി പൊ​ലി​സ് കേ​സെ​ടു​ത്തു.

ഇന്നലെ പു​ല​ർ​ച്ചെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​ത്.

പ​ള്ളു​രു​ത്തി കു​മ്പ​ള​ങ്ങിവ​ഴി ജം​ഗ്ഷ​ന് സ​മീ​പം പു​ല​ർ​ച്ചെ 12.20നാ​യിരുന്നു ആ​ദ്യ സം​ഭ​വം. ബൈ​ക്ക് അ​പ​ക​ട​ക​ര​മാ​യി ഓ​ടി​ച്ച പ​ള്ളു​രു​ത്തി ത​ങ്ങ​ൾ ന​ഗ​ർ സ്വ​ദേ​ശി എ​ൻ.​എ​സ്. മു​ഹ​മ്മ​ദ് സ​മ്റൂ​ദി​ന് (19) ലൈ​സ​ൻ​സി​ല്ലെ​ന്ന് ക​ണ്ടെ​ത്തി. പ​ള്ളു​രു​ത്തി ക​സ​ബ പൊ​ലി​സാ​ണ് കേ​സെ​ടു​ത്ത​ത്.

പു​ല​ർ​ച്ചെ 12.30ന് ​മു​ണ്ടം​വേ​ലി ജം​ഗ്ഷ​നി​ൽ ന​ട​ന്ന വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന ആ​നാ​ട് വി​ജ​യി​നും (23) ലൈ​സ​ൻ​സി​ല്ലെ​ന്ന് ക​ണ്ടെ​ത്തി. തോ​പ്പും​പ​ടി പൊ​ലി​സ് വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കേ​സെ​ടു​ത്തു.

പു​ല​ർ​ച്ചെ 12.45ന് ​ക​ണ്ണ​മാ​ലി സ്റ്റോ​പ്പി​നു സ​മീ​പ​മാ​ണ് മൂ​ന്നാ​മ​ത്തെ സം​ഭ​വം. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന മ​ട്ടാ​ഞ്ചേ​രി ന​സ്ര​ത്ത് സ്വ​ദേ​ശി ലി​ബി​ൻ ജോ​യി​ക്കും (21) ലൈ​സ​ൻ​സി​ല്ലെ​ന്ന് ക​ണ്ടെ​ത്തി. സ​ഹോ​ദ​രി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബൈ​ക്കാ​ണ് ഇ​യാ​ൾ ഓ​ടി​ച്ചി​രു​ന്ന​ത്. യു​വാ​വി​നെ​തി​രെ​യും വാ​ഹ​നം ന​ൽ​കി​യ ഉ​ട​മ​യ്ക്കെ​തി​രെ​യും തോ​പ്പും​പ​ടി പൊ​ലി​സ് കേ​സെ​ടു​ത്തു.

മൂ​ന്നു സം​ഭ​വ​ങ്ങ​ളി​ലു​മാ​യി ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

ലൈ​സ​ൻ​സി​ല്ലാ​ത്ത​വ​ർ​ക്ക് വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കാ​ൻ ന​ൽ​കു​ന്ന​തും നി​യ​മ​ന​ട​പ​ടി​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

Ernakulam

സ്ഥി​രം യാ​ത്ര ചെ​യ്യു​ന്ന ബ​സി​ന്‍റെ മി​നി​യേ​ച്ച​ർ ജീവനക്കാർക്ക് സമ്മാനിച്ച് ആ​ൽ​ബി​ൻ

വൈ​പ്പി​ൻ: സ്കൂ​ൾ വി​ടു​മ്പോ​ൾ വീ​ട്ടി​ലേ​ക്ക് പോ​കാ​ൻ പ​തി​വാ​യി ക​യ​റു​ന്ന ബ​സി​നോ​ടു​ള്ള ഇ​ഷ്ട​ത്താ​ൽ ബ​സി​ന്‍റെ മി​നി​യേ​ച്ച​ർ രൂ​പം നി​ർ​മി​ച്ച് ബ​സ് ജീ​വ​ന​ക്കാ​ർ​ക്ക് സ​മ്മാ​നി​ച്ചു.

എ​ട​വ​ന​ക്കാ​ട് എ​സ്ഡി​പി​വൈ കെ​പി​എം ഹൈ​സ്കൂ​ളി​ലെ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി മു​രു​ക്കും​പാ​ട​ത്ത് താ​മ​സി​ക്കു​ന്ന ഇ​ടു​ക്കി സ്വ​ദേ​ശി ആ​ൽ​ബി​നാ​ണ് ഈ ​സ്നേ​ഹോ​പ​ഹാ​രം ജീ​വ​ന​ക്കാ​ർ​ക്ക് കൈ​മാ​റി​യ​ത്.

വൈ​പ്പി​ൻ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഒ​ലീ​വി​യ ബ​സി​ന്‍റെ മി​നി​യേ​ച്ച​ർ ഹാ​ർ​ഡ് ബോ​ർ​ഡും ഫോം ​ഷീ​റ്റും ഉ​പ​യോ​ഗി​ച്ച് 10 ദി​വ​സം കൊ​ണ്ടാ​ണ് നി​ർ​മി​ച്ച​ത്.

Ernakulam

മ​രം മു​റി​ക്കു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​തം: മ​ര​ത്തി​ല്‍ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി മ​രി​ച്ചു

മൂ​വാ​റ്റു​പു​ഴ: മ​രം മു​റി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് മ​ര​ത്തി​ല്‍ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി മ​രി​ച്ചു. മു​ള​വൂ​ര്‍ കോ​ട്ട​ക്കു​ടി​യി​ല്‍ കെ.​എം. അ​ഫ്‌​സ​ലാ​ണ് (55) ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ മു​ള​വൂ​ര്‍ റോ​ഡി​ല്‍ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പു​ര​യി​ട​ത്തി​ല്‍ മ​രം മു​റി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ ഹൃ​ദ​യാ​ഘാ​ത​ത്തെ​തു​ട​ര്‍​ന്ന് മ​രി​ച്ച​ത്.

പ​രി​സ​ര​വാ​സി​ക​ള്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് മൂ​വാ​റ്റു​പു​ഴ അ​ഗ്‌​നി​ര​ക്ഷാ സേ​ന സ്ഥ​ല​ത്തെ​ത്തി, മ​റ്റ് മ​രം​വെ​ട്ട് തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ താ​ഴെ​യി​റ​ക്കി പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ല്‍​കി. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്ന അ​ഫ്‌​സ​ലി​നെ ഉ​ട​ന്‍​ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ക​ബ​റ​ട​ക്കം നടത്തി. ഭാ​ര്യ: ഉ​മ്മ​ക്കു​ലു​സു. മ​ക്ക​ള്‍: ഷ​ഹ​നാ​സ്, ഷാ​ഹി​ന, മാ​ഹി​ന്‍. മ​രു​മ​ക​ന്‍: സു​ഹൈ​ല്‍അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ കെ.​ഐ. കു​ര്യാ​ക്കോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ൻ​ഡ് റെ​സ്‌​ക്യു ഓ​ഫീ​സ​ര്‍ കെ.​എ ഷം​സു​ദ്ദീ​ന്‍, ഫ​യ​ര്‍ ആ​ൻ​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍​മാ​രാ​യ ടി.​ആ​ര്‍. റെ​നീ​ഷ്, എ​ന്‍.​കെ. അ​ര്‍​ജു​ന്‍, പി. ​ജി​തി​ന്‍, കെ.​കെ. രാ​ജു, ഹോം ​ഗാ​ര്‍​ഡ് എ​സ്.​കെ. ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് അ​ഫ്‌​സ​ലി​നെ മ​ര​ത്തി​ല്‍ നി​ന്ന് താ​ഴെ​യി​റ​ക്കി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്.

Ernakulam

ഗ​വേ​ഷ​ണാ​ധി​ഷ്ഠി​ത​മാ​യി​രി​ക്ക​ണം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം: മു​ഖ്യ​മ​ന്ത്രി

കോ​ത​മം​ഗ​ലം: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം ഗ​വേ​ഷ​ണാ​ധി​ഷ്ഠി​ത​മാ​യി​രി​ക്ക​ണ​മെ​ന്നും കേ​ര​ള​ത്തി​ൽ നി​ല​വി​ലെ സ്ഥി​തി അ​ങ്ങ​നെ​യ​ല്ലെ​ന്നും അ​തി​ൽ മാ​റ്റം വ​ര​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. കോ​ത​മം​ഗ​ലം മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജി​ൽ സ​പ്ത​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​വും പു​തി​യ പ്രോ​ഗ്രാ​മു​ക​ളും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

കു​ട്ടി​ക​ൾ പ​ഠി​ച്ചി​റ​ങ്ങു​മ്പോ​ൾ ത​ന്നെ ജോ​ലി കി​ട്ടു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​ക​ണം. സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കും കോ​ള​ജു​ക​ൾ​ക്കും കൂ​ടു​ത​ൽ സ്വാ​ത​ന്ത്ര്യം ന​ൽ​കാ​ൻ പോ​കു​ക​യാ​ണെ​ന്നും അ​തോ​ടൊ​പ്പം പു​തി​യ കോ​ഴ്സു​ക​ൾ തു​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സ​ർ​ക്കാ​രും എ​ഐ ഉ​പ​യോ​ഗ​ത്തി​ലേ​ക്ക് ക​ട​ക്കാ​ൻ പോ​കു​ക​യാ​ണ്. ഫ​യ​ലു​ക​ൾ തീ​ർ​പ്പാ​ക്കാ​ൻ എ​ഐ സ​ഹാ​യം ഉ​പ​യോ​ഗി​ക്കും. അ​ങ്ങ​നെ​യു​ള്ള സം​വി​ധാ​നം മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ് സ​ജീ​ക​രി​ക്കു​ന്നു​ണ്ട്. ഇ​തി​ലൂ​ടെ തീ​ർ​പ്പാ​ക്കാ​ൻ ബാ​ക്കി​യു​ള്ള ഫ​യ​ലു​ക​ളു​ടെ എ​ണ്ണം അ​ടു​ത്ത വ​ർ​ഷം ഗ​ണ്യ​മാ​യി കു​റ​യ്ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ള​ജി​ൽ പു​തി​യ പ്രോ​ഗ്രാ​മു​ക​ളാ​യ ബി​എ​സ്‌​സി ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ഐ, ആ​ക്‌​ച്ചു​റി​യ​ൽ സ​യ​ൻ​സ്, മൈ​ക്രോ ബ​യോ​ള​ജി, എം​എ​സ്‌​സി ഗ്രീ​ൻ ഹൈ​ഡ്ര​ജ​ൻ എ​ന​ർ​ജി, പു​തി​യ റി​സ​ർ​ച്ച് സെ​ന്‍റ​റു​ക​ളാ​യ സൂ​വോ​ള​ജി, സ്റ്റാ​റ്റി​സ്റ്റി​ക്സ്, ബോ​ട്ട​ണി എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വു​മാ​ണ് ച​ട​ങ്ങി​ൽ നി​ർ​വ​ഹി​ച്ച​ത്.

എം​എ കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​മാ​ത്യൂ​സ് മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് ഉ​ട​ൻ ത​ന്നെ ഒ​രു ക​ല്പി​ത സ​ർ​വ​ക​ലാ​ശാ​ല ആ​യി മാ​റ​ട്ടെ​യെ​ന്ന് അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഡോ. ​വി​ന്നി വ​ർ​ഗീ​സ് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, എം​എ​ൽ എ​മാ​രാ​യ ഷി​ബു തെ​ക്കും​പു​റം, സേ​നാ​പ​തി വേ​ണു, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​മ​ഞ്ജു കു​ര്യ​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​ബി പി. ​വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Ernakulam

ഭ​വ​ൻ​സ് വി​ദ്യാ​മ​ന്ദി​ർ എ​ള​മ​ക്ക​ര​യി​ൽ ന​വീ​ക​രി​ച്ച കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു

എ​ള​മ​ക്ക​ര: ഭ​വ​ൻ​സ് വി​ദ്യാ​മ​ന്ദി​ർ എ​ള​മ​ക്ക​ര​യി​ൽ വി​ദ്യാ​ല​യ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​മ​കൃ​ഷ്ണ ബ്ലോ​ക്ക് എ​ന്ന് പേ​ര് ന​ൽ​കി​യ ആ​ധു​നി​ക​വ​ൽ​ക്ക​രി​ച്ച കെ​ട്ടി​ടം ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ കൊ​ച്ചി കേ​ന്ദ്ര ചെ​യ​ർ​മാ​ൻ സി.​എ വേ​ണു​ഗോ​പാ​ൽ സി. ​ഗോ​വി​ന്ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ണ്ടു നി​ല​ക​ളി​ലാ​യി ന​വീ​ക​രി​ച്ച കെ​ട്ടി​ട​ത്തി​ൽ പ്ര​ധാ​ന​മാ​യും ഓ​ഫീ​സ്, പ്ര​ധാ​ന അ​ദ്ധ്യാ​പ​ക​രു​ടെ മു​റി​ക​ൾ, ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് പു​തി​യ ബ്ലോ​ക്കി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ കൊ​ച്ചി കേ​ന്ദ്ര വൈ​സ് ചെ​യ​ർ​മാ​ൻ സി​എ ജി. ​ഗോ​പി​നാ​ഥ​ൻ, ഡ​യ​റ​ക്ട​ർ ഇ. ​രാ​മ​ൻ​കു​ട്ടി, ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ കൊ​ച്ചി കേ​ന്ദ്ര ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​മാ​രാ​യ കെ. ​സു​രേ​ഷ് (അ​ഡ്മി​നി​സ്ട്രേ​ഷ​ൻ), എ​സ്. സു​നി​ത (അ​ക്കാ​ഡ​മി​ക്സ്), ക​ലാ​ഭാ​ര​തി കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​രാ​ജ്മോ​ഹ​ൻ, എ​ഡ്യൂ​ക്കേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രാ​യ സു​കു​മാ​രി മേ​നോ​ൻ, കെ. ​ഉ​ഷ, എ​ൻ.​എ. വി​ജ​യ​ല​ക്ഷ്മി, ബി​എ​ന്‍​ടി​ടി​സി കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​പി. ഉ​മാ​ദേ​വി, എ​സ്എം​സി ചെ​യ​ർ​മാ​ൻ വി​ജ​യ​ച​ന്ദ്ര​ൻ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​ത്തൃ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 

Ernakulam

അ​നീ​ഷി​ന് യാ​ത്രാ​മൊ​ഴി ന​ൽ​കി മ​ണീ​ട് ഗ്രാ​മം

പി​റ​വം: മ​ലേ​ഷ്യ​യി​ൽ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ അ​ന്ത​രി​ച്ച കെ. ​ബി. അ​നീ​ഷി​ന് മ​ണീ​ട് ഗ്രാ​മം യാ​ത്രാ​മൊ​ഴി ന​ൽ​കി.​വ​ൻ ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യം വീ​ട്ടി​ലും സം​സ്കാ​രം ന​ട​ന്ന ആ​മ്പ​ല്ലൂ​ർ സ്വ​ർ​ഗീ​യം ശ്മ​ശാ​ന​ത്തി​ലു​മു​ണ്ടാ​യി​രു​ന്നു.

മ​ണീ​ട് ചീ​ര​ക്കാ​ട്ടു​പാ​റ കു​ഞ്ഞ​ൻ മ​ല​യി​ൽ കെ.​ബി. അ​നീ​ഷ് (35) ഈ ​മാ​സം ഒ​മ്പ​തി​ന് മ​ലേ​ഷ്യ​യി​ലെ റ​വാ​ങ്ങി​ലു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ലാ​ണ് മ​രി​ച്ച​ത്. മ​ലേ​ഷ്യ സെ​ലാം​ഗൂ​റി​ലെ ജ​ൻ​റോ​ൾ എ​ൻ​ജി​നി​യ​റിം​ഗ് ക​മ്പ​നി​യി​ൽ മെ​ഷ്യ​ൻ ഓ​പ​റേ​റ്റ​റാ​യി​രു​ന്നു.

സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം വി​നോ​ദ​യാ​ത്ര ന​ട​ത്തി​യ​പ്പോ​ഴാ​ണ്‌ അ​പ​ക​ടം. ഏ​ഴ്‌ വ​ർ​ഷ​മാ​യി മ​ലേ​ഷ്യ​യി​ൽ ജോ​ലി​ചെ​യ്യു​ക​യാ​യി​രു​ന്നു. ഒ​രു​മാ​സം മു​മ്പ്‌ സ​ഹോ​ദ​ര​ന്‍റെ ഗൃ​ഹ​പ്ര​വേ​ശ​ന​ത്തി​ന് നാ​ട്ടി​ലെ​ത്തി​യി​രു​ന്നു.

Ernakulam

സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് എ​ഐ ശി​ല്‍​പ​ശാ​ല

മൂ​വാ​റ്റു​പു​ഴ: എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സാ​ധ്യ​ത​ക​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തി​ന് വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ന്‍​ജി​നിയ​റിം​ഗ് കോ​ള​ജി​ലെ കം​പ്യൂ​ട്ട​ർ സ​യ​ന്‍​സ് ആ​ൻ​ഡ് എ​ന്‍​ജി​നീ​യ​റിം​ഗ് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​ന്‍​പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി എ​ഐ ശി​ല്‍​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.

തൊ​ടു​പു​ഴ ക​ലൂ​ര്‍ മേ​രി​ലാ​ന്‍​ഡ് പ​ബ്ലി​ക് സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു. എ​ഐ അ​ധി​ഷ്ഠി​ത ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ എ​ച്ച്റ്റി​എം​എ​ല്‍, സി​എ​സ്എ​സ്, ജാ​വാ സ്‌​ക്രി​പ്റ്റ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ഡി​നോ ഗെ​യിം ഉ​ള്‍​പ്പെ​ടെ​യു​ള്ള 29 പ്രോ​ജ​ക്ടു​ക​ള്‍ ഗൂ​ഗി​ള്‍ ആ​ന്‍റി ഗ്രാ​വി​റ്റി പ്ലാ​റ്റ്‌​ഫോം വ​ഴി വി​ക​സി​പ്പി​ക്കു​ന്ന​തി​നും അ​വ ഗി​റ്റ് ഹ​ബ് വ​ഴി അ​പ്ലോ​ഡ് ചെ​യ്ത് വെ​ര്‍​സെ​ല്‍ ഉ​പ​യോ​ഗി​ച്ച് വെ​ബ്‌​സൈ​റ്റു​ക​ളാ​യി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നു​മു​ള്ള പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ന​ല്‍​കി.

പ്രോ​ജ​ക്ടു​ക​ളു​ടെ ത​ത്സ​മ​യ പ്ര​ദ​ര്‍​ശ​ന​വും എ​ഐ പ​രി​ശീ​ല​ന​വും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ന​വീ​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ നേ​രി​ട്ട് പ​രി​ച​യ​പ്പെ​ടാ​ന്‍ അ​വ​സ​ര​മൊ​രു​ക്കി. കം​പ്യൂ​ട്ട​ർ സ​യ​ന്‍​സ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ആ​ന്‍​ഡ്രൂ​സ് ജോ​സ്, മേ​രി​ലാ​ന്‍​ഡ് പ​ബ്ലി​ക് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യും എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യി​ല്‍ യു​വ ഡെ​വ​ല​പ്പ​റു​മാ​യ റൂ​ബ​ന്‍ ആ​ന്‍​ഡ്രൂ​സ് എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍ ന​യി​ച്ചു. നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി എ​ഐ അ​നു​ബ​ന്ധ​മാ​യ ക്വി​സ് മ​ത്സ​ര​വും മി​നി ഹാ​ക്ക​ത്തോ​ണും സം​ഘ​ടി​പ്പി​ച്ചു.

മ​ത്സ​ര വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​നം ന​ല്‍​കി. ക​ന്പ്യൂ​ട്ട​ർ സ​യ​ന്‍​സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​മ​ല്‍ ഓ​സ്റ്റി​ന്‍, മേ​രി​ലാ​ന്‍​ഡ് പ​ബ്ലി​ക് സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​തോ​മ​സ് ജെ. ​കാ​പ്പ​ന്‍, അ​ധ്യാ​പ​ക​രാ​യ വി.​എ​സ്. സീ​മ, ധ​ന്യ എം. ​രാ​ജ​ന്‍, ലി​ജോ മാ​ത്യു, സി​ജോ മാ​ത്യു എ​ന്നി​വ​രും കം​പ്യൂ​ട്ട​ർ സ​യ​ന്‍​സ് വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ളും പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.

Ernakulam

21 പ്ര​വൃ​ത്തി​ക​ള്‍​ക്ക് ടെ​ന്‍​ഡ​ര്‍

മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ വാ​ലി ജ​ല​സേ​ച​ന പ​ദ്ധ​തി (എം​വി​ഐ​പി) ക​നാ​ലു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് 21 പ്ര​വൃ​ത്തി​ക​ളു​ടെ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ. ടെ​ന്‍​ഡ​ര്‍ മ​റ്റു ന​ട​പ​ടി​ക​ള്‍ ഉ​ട​ന്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു പ്ര​വൃ​ത്തി​ക​ളു​ടെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ത്ര​യും വേ​ഗം ആ​രം​ഭി​ക്കു​മെ​ന്നും എം​എ​ല്‍​എ വ്യ​ക്ത​മാ​ക്കി. 1.36 കോ​ടി​യാ​ണ് 21 പ​ദ്ധ​തി​ക​ള്‍​ക്ക് വേ​ണ്ടി ചെ​ല​വ​ഴി​ക്കു​ന്ന​ത്. മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫു​മാ​യി മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ ന​ട​ത്തി​യ ച​ര്‍​ച്ച​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ദ്ധ​തി​യി​ലെ ആ​കെ 77 പ്ര​വൃ​ത്തി​ക​ള്‍​ക്കാ​യി ആ​റു കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി നേ​ര​ത്തെ ല​ഭി​ച്ചി​രു​ന്ന​ത്. തു​ക അ​നു​വ​ദി​ച്ച​തി​ന് പി​ന്നാ​ലെ സാ​ങ്കേ​തി​കാ​നു​മ​തി വേ​ഗ​ത്തി​ല്‍ ല​ഭ്യ​മാ​ക്കി ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​വാ​ന്‍ എം​എ​ല്‍​എ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​പ്പോ​ള്‍ 1.36 കോ​ടി ചെ​ല​വു വ​രു​ന്ന 21 പ്ര​വൃ​ത്തി​ക​ള്‍ ടെ​ന്‍​ഡ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

കാ​ല​പ്പ​ഴ​ക്കം, പ്ര​ള​യ​ക്കെ​ടു​തി​ക​ള്‍, മ​ണ്ണി​ടി​ച്ചി​ല്‍, ക​ര​യി​ടി​ച്ചി​ല്‍, അ​പ​ര്യാ​പ്ത​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ എ​ന്നി​വ മൂ​ലം പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ക​നാ​ലു​ക​ളും ഉ​പ​ക​നാ​ലു​ക​ളും ഗു​രു​ത​ര​മാ​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ച അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. പ​ല ഭാ​ഗ​ങ്ങ​ളി​ലും ലൈ​നിം​ഗ് ത​ക​ര്‍​ച്ച, ചോ​ര്‍​ച്ച, പൊ​ട്ട​ല്‍, വ​ശ​ങ്ങ​ള്‍ ഇ​ടി​യ​ല്‍, സം​ര​ക്ഷ​ണ​ഭി​ത്തി​ക​ളു​ടെ നാ​ശം, ക്രോ​സ് ഡ്രെ​യ്നേ​ജ് ഘ​ട​ന​ക​ളു​ടെ ജീ​ര്‍​ണാ​വ​സ്ഥ എ​ന്നി​വ മൂ​ലം ജ​ല​വി​ത​ര​ണ​ത്തി​ന്‍റെ കാ​ര്യ​ക്ഷ​മ​ത കാ​ര്യ​മാ​യി കു​റ​ഞ്ഞി​രു​ന്നു. വ​ലി​യ തോ​തി​ല്‍ ജ​ല​ന​ഷ്ടം സം​ഭ​വി​ക്കു​ന്ന ഈ ​സാ​ഹ​ച​ര്യം എം​എ​ല്‍​എ മ​ന്ത്രി​യെ നേ​രി​ട്ട് ധ​രി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ആ​റു​കോ​ടി അ​നു​വ​ദി​ച്ച​ത്. പ്ര​ധാ​ന ക​നാ​ലു​ക​ള്‍, ബ്രാ​ഞ്ച് ക​നാ​ലു​ക​ള്‍, ഡാ​മി​ല്‍ നി​ന്നോ പ്ര​ധാ​ന ക​നാ​ലി​ല്‍ നി​ന്നോ വ​രു​ന്ന വെ​ള്ളം കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് നേ​രി​ട്ട് എ​ത്തി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന ചെ​റി​യ ശാ​ഖാ ക​നാ​ലു​ക​ള്‍, ക്രോ​സ് ഡ്രെ​യ്നേ​ജ് എ​ന്നി​വ​യു​ടെ ന​വീ​ക​ര​ണ​മാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തി​നൊ​പ്പം ക​നാ​ലു​ക​ളു​ടെ അ​ടി​ത്ത​ട്ടി​ല്‍ അ​ടി​ഞ്ഞു​കൂ​ടി സു​ഗ​മ​മാ​യ ജ​ല​വി​ത​ര​ണ​ത്തി​ന് ത​ട​സം സൃ​ഷ്ടി​ക്കു​ന്ന ചെ​ളി​യും മ​ണ്ണും നീ​ക്കം ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ളും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ​ടു​ക്കി, എ​റ​ണാ​കു​ളം, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ കൃ​ഷി​ക്കും കു​ടി​വെ​ള്ള​ത്തി​നും സ്ഥി​ര​മാ​യ ജ​ല​സേ​ച​നം ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച​താ​ണ് മൂ​വാ​റ്റു​പു​ഴ വാ​ലി ജ​ല​സേ​ച​ന പ​ദ്ധ​തി. ഇ​ടു​ക്കി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ മൂ​ല​മ​റ്റം പ​വ​ര്‍ ഹൗ​സി​ല്‍ നി​ന്നു​ള്ള ജ​ല​മാ​ണ് പ്ര​ധാ​ന​മാ​യും ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 323 കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ നി​ര്‍​മി​ച്ച ക​നാ​ലു​ക​ളി​ലൂ​ടെ​യാ​ണ് ക​ര്‍​ഷ​ക​ര്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും ജ​ല​സേ​ച​നം ല​ഭ്യ​മാ​കു​ന്ന​ത്.

തൊ​ടു​പു​ഴ, മൂ​വാ​റ്റു​പു​ഴ, കോ​ത​മം​ഗ​ലം, പി​റ​വം, ക​ടു​ത്തു​രു​ത്തി, ഏ​റ്റു​മാ​നൂ​ര്‍, കോ​ട്ട​യം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഏ​ക​ദേ​ശം 18,173 ഹെ​ക്ട​ര്‍ ഭൂ​മി​യി​ലെ ക​ര്‍​ഷ​ക​രു​ടെ പ്ര​ധാ​ന ആ​ശ്ര​യ​മാ​ണ് ഈ ​പ​ദ്ധ​തി. ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യ 21 പ്ര​വൃ​ത്തി​ക​ളു​ടെ​യും ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ത്ര​യും വേ​ഗം ആ​രം​ഭി​ച്ച് സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ അ​റി​യി​ച്ചു.

Ernakulam

പ​റ​വൂ​ർ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം: എ​സ്‌​എ​ൻ​വി സ്‌​കൂ​ളി​ന് ഓ​വ​റോ​ൾ

പ​റ​വൂ​ർ: പ​റ​വൂ​ർ ഉ​പ​ജി​ല്ലാ സ്‌​കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ 602 പോ​യി​ന്‍റു​മാ​യി ന​ന്ത്യാ​ട്ടു​കു​ന്നം എ​സ്‌​എ​ൻ​വി സം​സ്‌​കൃ​തം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ ഓ​വ​റോ​ൾ ചാ​ന്പ്യ​ന്മാ​രാ​യി. 547 പോ​യി​ന്‍റ് നേ​ടി​യ പു​ല്ലം​കു​ളം ശ്രീ​നാ​രാ​യ​ണ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​നാ​ണ് ര​ണ്ടാം സ്ഥാ​നം. 426 പോ​യി​ന്‍റോ​ടെ മൂ​ത്ത​കു​ന്നം എ​സ്എ​ൻ​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ മൂ​ന്നാം സ്ഥാ​നം നേ​ടി.

കൊ​ട്ടു​വ​ള്ളി​ക്കാ​ട് ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലാ​യി​രു​ന്നു അ​ഞ്ച് ദി​വ​സം നീ​ണ്ട ക​ലാ​മേ​ള. സ​മാ​പ​ന സ​മ്മേ​ള​നം മു​ൻ മ​ന്ത്രി എ​സ്. ശ​ർ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ട​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. സ​നീ​ഷ് അ​ധ്യ​ക്ഷ​നാ​യി.

Ernakulam

യു​വാ​വി​ന്‍റെ കാ​ർ ഡ്രൈ​വിം​ഗ്; ഏ​ഴോ​ളം വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്തു

ഫോ​ർ​ട്ടു​കൊ​ച്ചി: മ​ട്ടാ​ഞ്ചേ​രി​യി​ല്‍ ഭീ​തി​പ​ട​ര്‍​ത്തി യു​വാ​വി​ന്‍റെ കാ​ര്‍ ഡ്രൈ​വിം​ഗ്. നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ ഏ​ഴോ​ളം വാ​ഹ​ന​ങ്ങ​ളെ ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു. ക​ലൂ​ർ സ്വ​ദേ​ശി ഡാ​ൾ​ട്ട​നാ​ണ് കാ​ർ ഓ​ടി​ച്ച് ഭീ​ക​രാ​ന്ത​രീ​ക്ഷം ഉ​ണ്ടാ​ക്കി​യ​ത്. ഒ​രു ഇ​രു​ച​ക്ര വാ​ഹ​ന​ത്തെ മീ​റ്റ​റു​ക​ളോ​ളം വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ടു​പോ​യി.

ചു​ള്ളി​ക്ക​ല്‍ ഭാ​ഗ​ത്ത് ബൈ​ക്കി​നെ ഇ​ടി​ച്ച ശേ​ഷം ഒ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ടു​പോ​യി. പ​ന​യ​പ്പി​ള്ളി ഭാ​ഗ​ത്തു​നി​ന്നാ​ണ് ഇ​രു​ച​ക്ര വാ​ഹ​നം വ​ലി​ച്ചി​ഴ​ച്ച് അ​മി​ത​വേ​ഗ​ത​യി​ല്‍ കാ​ര്‍ വ​രു​ന്ന​ത് ആ​ളു​ക​ളു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്.​ക​പ്പ​ല​ണ്ടി​മു​ക്കി​ല്‍ വെ​ച്ച് ഒ​രു സ്ത്രീ​യെ ഇ​ടി​ച്ച് ഇ​ട്ടു.

ഇ​വി​ടെ നി​ന്ന് കൂ​ന​ന്‍​കു​രി​ശ് പ​ള്ളി എ​ത്തു​ന്ന​ത് വ​രെ ആ​റോ​ളം വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​യാ​ളു​ടെ കാ​ര്‍ ഇ​ടി​ച്ച് ത​ക​ര്‍​ത്ത​ത്.​വ​ഴി​യ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ളും ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു.

റോ​ഡി​ല്‍ നി​ന്ന പ​ല​രും ഇ​ടി​യേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്കാ​ണ്. സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. മ​ട്ടാ​ഞ്ചേ​രി ബ​സാ​ര്‍ റോ​ഡി​ല്‍ കൂ​ന​ന്‍​കു​രി​ശ് പ​ള്ളി​ക്ക് സ​മീ​പ​ത്ത് വെ​ച്ച് നാ​ട്ടു​കാ​ര്‍ ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ള് സ​ഞ്ച​രി​ച്ച കി​യ കാ​റി​ന്‍റെ ചി​ല്ലു​ക​ള്‍ നാ​ട്ടു​കാ​ര്‍ ത​ക​ര്‍​ത്തു. തു​ട​ർ​ന്ന് ഇ​യാ​ളെ മ​ട്ടാ​ഞ്ചേ​രി പൊ​ലി​സെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Ernakulam

വിപിഎ​സ് ലേ​ക്‌​ഷോ​റി​ൽ സ​മ​ഗ്ര മെ​റ്റ​ബോ​ളി​ക് സെ​ന്‍റ​റി​നു തു​ട​ക്കം

കൊ​ച്ചി: ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി​ക​ൾ ത​ട​യാ​ൻ ലേ​ക്‌​ഷോ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് മെ​റ്റ​ബോ​ളി​ക് സെ​ന്‍റ​റി​ന് ക​ഴി​യു​മെ​ന്ന് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. പ്ര​മേ​ഹം, അ​മി​ത​വ​ണ്ണം, ഫാ​റ്റി ലി​വ​ർ തു​ട​ങ്ങി​യ മെ​റ്റാ​ബോ​ളി​ക് രോ​ഗ​ങ്ങ​ളു​ടെ വ​ർ​ധി​ച്ചു​വ​രു​ന്ന വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​തി​ന് ഏ​ഴ് സ്പെ​ഷ്യ​ലൈ​സ്ഡ് വി​ഭാ​ഗ​ങ്ങ​ളെ സ​മ​ന്വ​യി​പ്പി​ച്ച് വിപിഎ​സ് ലേ​ക്‌​ഷോ​ർ ആ​ശു​പ​ത്രി ആ​രം​ഭി​ച്ച ഇ​ന്‍റ​ഗ്രേ​റ്റ​ഡ് മെ​റ്റ​ബോ​ളി​ക് സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ന​ടി നി​ഖി​ല വി​മ​ൽ ച​ട​ങ്ങി​ൽ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. വിപിഎ​സ് ലേ​ക്‌​ഷോ​ർ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എ​സ്.​കെ. അ​ബ്ദു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​റ്റ​വും മി​ക​ച്ച ചി​കി​ത്സ ഒ​രു കു​ട​ക്കീ​ഴി​ൽ ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ആ​ശ​യ​മാ​ണ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് മെ​റ്റ​ബോ​ളി​ക് സെ​ന്‍റ​റി​ന് പി​ന്നി​ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഗ്യാ​സ്ട്രോ​എ​ന്‍റ​റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി​യും സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റു​മാ​യ ഡോ. ​റോ​യ് ജെ. ​മു​ക്ക​ട പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ് ചീ​ഫ് ഡോ. ​മ​റി​യ വ​ർ​ഗീ​സ്, നെ​ഫ്രോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​എ​ബി ഏ​ബ്ര​ഹാം, എ​ൻ​ഡോ​ക്രൈ​നോ​ള​ജി സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് ഡോ. ​വി​വേ​ക് മാ​ത്യു, വി.​പി.​എ​സ് ലേ​ക്‌​ഷോ​ർ ഗ്രൂ​പ്പ് സി​ഒ​ഒ ല​ക്ഷ്മ​ൺ സേ​തു​രാ​മ​ൻ, സി​ഇ​ഒ ജ​യേ​ഷ് വി. ​നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ഏ​ഴു വി​ഭാ​ഗ​ങ്ങ​ളു​ടെ ഏ​കോ​പ​നം

എ​ൻ​ഡോ​ക്രൈ​നോ​ള​ജി, ഗ്യാ​സ്ട്രോ​എ​ൻ​ട്രോ​ള​ജി, കാ​ർ​ഡി​യോ​ള​ജി, നെ​ഫ്രോ​ള​ജി, ന്യൂ​ട്രീ​ഷ​ൻ, ഫി​സി​യോ​തെ​റാ​പ്പി, ഗൈ​ന​ക്കോ​ള​ജി എ​ന്നീ ഏ​ഴ് വി​ഭാ​ഗ​ങ്ങ​ളെ ഏ​കോ​പി​പ്പി​ച്ചു​ള്ള ചി​കി​ത്സാ സം​വി​ധാ​ന​മാ​ണ് പു​തി​യ സെ​ന്‍റ​റി​ൽ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്.


ഓ​രോ രോ​ഗ​ത്തെ​യും പ്ര​ത്യേ​കം ചി​കി​ത്സി​ക്കു​ന്ന​തി​ന് പ​ക​രം, രോ​ഗി​യു​ടെ ആ​കെ​യു​ള്ള മെ​റ്റാ​ബോ​ളി​ക് ആ​രോ​ഗ്യം വി​ല​യി​രു​ത്തി അ​നു​ബ​ന്ധ അ​പ​ക​ട​സാ​ധ്യ​ത​ക​ൾ ക​ണ്ടെ​ത്തു​ക​യും സം​യോ​ജി​ത ചി​കി​ത്സാ പ​ദ്ധ​തി ത​യാ​റാ​ക്കു​ക​യു​മാ​ണ് സെ​ന്‍റ​റി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ആ​ശു​പ​ത്രി​യു​ടെ ഇ​ല​ക്ട്രോ​ണി​ക് മെ​ഡി​ക്ക​ൽ റി​ക്കാ​ർ​ഡ്സ് സം​വി​ധാ​ന​വു​മാ​യി സം​യോ​ജി​പ്പി​ച്ചി​ട്ടു​ള്ള പ്ര​ത്യേ​ക മെ​റ്റ​ബോ​ളി​ക് ഡാ​ഷ്‌​ബോ​ർ​ഡ് സെ​ന്‍റ​റി​ന്‍റെ സ​വി​ശേ​ഷ​ത​യാ​ണ്.

Ernakulam

കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചു

വ​രാ​പ്പു​ഴ: ദേ​ശീ​യ​പാ​ത 66ലെ ​നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ കൂ​ന​മ്മാ​വ് പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടു​ന്ന​തി​ൽ വ​ൻ പ്ര​തി​ഷേ​ധം. കു​ന​മ്മാ​വ് പ്ര​ദേ​ശ​ത്ത് എ​ൻ​എ​ച്ച് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ര​വ​ധി ത​വ​ണ​യാ​ണ് കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടു​ന്ന​തെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
ക​ഴി​ഞ്ഞ​ദി​വ​സം കൂ​ന​മ്മാ​വ് കാ​വി​ൽ​ന​ട​യി​ൽ ദേ​ശീ​യ​പാ​ത​യി​ലെ നി​ർ​മാ​ണ​ത്തി​നി​ടെ മൂ​ന്നു മീ​റ്റ​റോ​ളം കു​ടി​വെ​ള്ള പൈ​പ്പ് ത​ക​ർ​ന്നു. എ​ന്നാ​ൽ ഇ​ത് മ​റ​ച്ചു​വ​ച്ചു​കൊ​ണ്ട് പ്ര​ദേ​ശ​ത്ത് മ​ണ്ണി​ട്ടു മൂ​ടു​ക​യാ​യി​രു​ന്നെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ക്കു​ന്നു.

മേ​ഖ​ല​യി​ൽ ദി​വ​സ​ങ്ങ​ളോ​ളം കു​ടി​വെ​ള്ളം മു​ട​ങ്ങി​യ​തോ​ടെ അ​ന്വേ​ഷി​ച്ചി​റ​ങ്ങി​യ വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​രും നാ​ട്ടു​കാ​രു​മാ​ണ് മ​ണ്ണി​ട്ടു മൂ​ടി​യ പൈ​പ്പ് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് പു​തി​യ പൈ​പ്പ് സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. സ​മാ​ന​രീ​തി​യി​ലാ​ണ് കൂ​ന​മ്മാ​വി​ലെ​യും വ​രാ​പ്പു​ഴ​യി​ലെ​യും പ​ല സ്ഥ​ല​ങ്ങ​ളി​ൽ ഇ​വ​ർ മ​ണ്ണി​ട്ട് മൂ​ടി​വ​യ്ക്കു​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന് കോ​ട്ടു​വ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഷീ​ല ബെ​ന്നി, വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എ​ച്ച്. ജ​മാ​ൽ, വാ​ർ​ഡം​ഗ​ങ്ങ​ളാ​യ അ​നു സു​നി​ൽ, കെ.​ആ​ർ. പ്ര​താ​പ​ൻ, പൗ​ലോ​സ് പു​ളി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Ernakulam

ബ​സ് ജീ​വ​ന​ക്കാ​ര്‍​ക്ക് സ്മാ​ര്‍​ട്ട് ഐ​ഡിയുമായി പൊലിസ്

കൊ​ച്ചി: കൊ​ച്ചി ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ലി​ന് ത​ട​യി​ടാ​നൊ​രു​ങ്ങി പൊ​ലി​സ്. ബ​സ് ജീ​വ​ന​ക്കാ​ർ​ക്ക് പൊ​ലി​സ് ഏ​ര്‍​പ്പെ​ടു​ത്തു​ന്ന സ്മാ​ര്‍​ട്ട് ഐ​ഡി സം​വി​ധാ​നം വൈ​കാ​തെ നി​ല​വി​ല്‍ വ​രു​മെ​ന്ന് കൊ​ച്ചി സി​റ്റി പൊ​ലി​സ് ക​മ്മി​ഷ​ണ​ര്‍ ആ​ര്‍. നി​ശാ​ന്തി​നി പ​റ​ഞ്ഞു.
ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലൊ​ന്നും ഉ​ള്‍​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ (പി​സി​സി) ജീ​വ​ന​ക്കാ​ര്‍​ക്ക് മാ​ത്ര​മാ​കും ഐ​ഡി കാ​ര്‍​ഡ് ന​ല്‍​കു​ക. പി​സി​സി​ക്കാ​യി 1800 അ​പേ​ക്ഷ​ക​ളാ​ണ് ഇ​തു​വ​രെ ല​ഭി​ച്ച​ത്.

ഇ​തി​ല്‍ 760 എ​ണ്ണ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ബ​സ് ഉ​ട​മ​ക​ളു​ടെ യോ​ഗം ചേ​ര്‍​ന്ന് ഈ ​കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം കൈ​കൊ​ള്ളും. റോ​ഡി​ലെ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ പെ​രു​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കി സു​ര​ക്ഷി​ത യാ​ത്ര ഒ​രു​ക്കു​ക​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ചേ​രാ​ന​ല്ലൂ​ര്‍ വാ​ഹ​നാ​പ​ക​ട കേ​സി​ല്‍ പൊ​ലി​സ് അ​വ​രു​ടെ ഡ്യൂ​ട്ടി ചെ​യ്യു​ക മാ​ത്ര​മാ​ണ് ചെ​യ്തി​ട്ടു​ള്ള​ത്. മ​റ്റ് കാ​ര്യ​ങ്ങ​ള്‍ ത​നി​ക്ക​റി​യി​ല്ലെ​ന്നും ക​മ്മി​ഷ​ണ​ര്‍ പ​റ​ഞ്ഞു. എ​റ​ണാ​കു​ളം പ്ര​സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച മീ​റ്റ് ദി ​പ്ര​സ് പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​മ്മി​ഷ​ണ​ര്‍.

ബ​സു​ക​ളി​ല്‍ ക്യുആ​ര്‍ കോ​ഡ് സം​വി​ധാ​നം

നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളെ​പ്പ​റ്റി​യു​ള്ള വി​വ​ര​ങ്ങ​ള്‍ യാ​ത്ര​ക്കാ​ര്‍​ക്ക് അ​ധി​കൃ​ത​രെ അ​റി​യി​ക്കാ​നു​ള്ള വാ​ട്‌​സ്ആ​പ്പ് ന​മ്പ​റ​ട​ങ്ങു​ന്ന ക്യുആ​ര്‍ കോ​ഡ് ബ​സു​ക​ളി​ല്‍ സ്ഥാ​പി​ക്കും. ബ​സി​നു​ള്ളി​ലും പു​റ​ത്തു​മാ​യി മൂ​ന്ന് സ്റ്റി​ക്ക​റു​ക​ള്‍ പ​തി​ക്കും. വി​വ​ര​ങ്ങ​ള്‍ ത​ത്സ​മ​യം അ​റി​യു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നും ഇ​ത് സ​ഹാ​യി​ക്കും.

സ്ത്രീ ​സു​ര​ക്ഷ

സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി നി​ല​വി​ലു​ള്ള പി​ങ്ക് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​യി തു​ട​രും. ഇ​തി​നു പു​റ​മേ സ​ര്‍​ക്കാ​രി​ന്‍റെ സ്പീ​ക്ക് അ​പ് ക്യാ​മ്പ​യി​ന്‍ കൊ​ച്ചി​യി​ല്‍ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കും. ഗാ​ര്‍​ഹി​ക പീ​ഡ​ന​ങ്ങ​ളെ​ക്കു​റി​ച്ച​ട​ക്കം സ്ത്രീ​ക​ളി​ല്‍ അ​വ​ബോ​ധം സൃ​ഷ്ടി​ക്കും. സ്ത്രീ ​സു​ര​ക്ഷ ഏ​റ്റ​വും അ​ത്യാ​വ​ശ്യ​മാ​യി​ട്ടു​ള്ള പൊ​തു​ഇ​ട​ങ്ങ​ളി​ലും സൈ​ബ​റി​ട​ത്തും സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. സൈ​ബ​ര്‍ സു​ര​ക്ഷ​ക്കാ​യി സ​ര്‍​ക്കാ​ര്‍ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള ക്ലി​ക്ക് പ​ദ്ധ​തി പ​ത്ത് ദി​വ​സ​ത്തി​നു​ള്ളി​ല്‍ സ​ജ്ജ​മാ​കും. 18 കോ​ള​ജു​ക​ള്‍ ഇ​തി​നോ​ട​കം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ക്ക​ഴി​ഞ്ഞു.


നൈ​റ്റ് ലൈ​ഫ്

കൊ​ച്ചി​യി​ലെ നൈ​റ്റ് ലൈ​ഫി​ന് കോ​ണ്‍​ഫി​ഡ​ന്‍​സ് കൊ​ടു​ക്കു​ന്ന​തി​നൊ​പ്പം കു​റ്റ​കൃ​ത്യ​ങ്ങ​ളും ത​ട​യു​ക​യാ​ണ് പൊ​ലി​സ് ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കു​ന്ന​തി​നൊ​പ്പം ആ​ളു​ക​ള്‍ കൂ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ പൊ​ലി​സി​ന്‍റെ സാ​ന്നി​ധ്യ​വും ഉ​റ​പ്പാ​ക്കും. കൊ​ച്ചി​യി​ല്‍ ല​ഹ​രി, ചീ​റ്റിം​ഗ്, സൈ​ബ​ര്‍ കേ​സു​ക​ള​ണ് കൂ​ടു​ത​ലാ​യും റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. മി​ക​ച്ച രീ​തി​യി​ല്‍ പൊ​ലി​സിം​ഗ് ന​ട​ത്താ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും ക​മ്മി​ഷ​ണ​ര്‍ പ​റ​ഞ്ഞു.

Ernakulam

റ​വ​ന്യൂ ജി​ല്ലാ ക​ലോ​ത്സ​വം 24 മു​ത​ൽ 28 വ​രെ

കോ​ല​ഞ്ചേ​രി: 37-ാമ​ത് എ​റ​ണാ​കു​ളം റ​വ​ന്യൂ ജി​ല്ലാ ക​ലോ​ത്സ​വം 24 മു​ത​ൽ 28 വ​രെ കോ​ല​ഞ്ചേ​രി​യി​ൽ ന​ട​ക്കും. 16 വേ​ദി​ക​ളി​ലാ​യി 351 ഇ​ന​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം. ര​ജി​സ്ട്രേ​ഷ​ൻ 23ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടു​മു​ത​ൽ വൈ​കി​ട്ട് 4.30 വ​രെ ന​ട​ക്കും. 24ന് ​രാ​വി​ലെ ഒ​ന്പ​തി​ന് ര​ച​നാ മ​ത്സ​ര​ങ്ങ​ൾ. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ക​ലോ​ത്സ​വ വി​ളം​ബ​ര ഘോ​ഷ​യാ​ത്ര വ​ട​വു​കോ​ട് ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ന് മു​ന്നി​ൽ നി​ന്നാ​രം​ഭി​ക്കും. വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ ന​ട​ക്കു​ന്ന ഘോ​ഷ​യാ​ത്ര കോ​ല​ഞ്ചേ​രി സെ​ന്‍റ് പീ​റ്റേ​ഴ്സ് എ​ച്ച്എ​സ്എ​സി​ൽ സ​മാ​പി​ക്കു​മ്പോ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ ജ​ന​റ​ൽ ക​ൺ​വീ​ന​റും എ​റ​ണാ​കു​ളം ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്‌​ട​റു​മാ​യ സു​ബി​ൻ പോ​ൾ പ​താ​ക ഉ​യ​ർ​ത്തും.

സെ​ന്‍റ് പീ​റ്റേ​ഴ്സ് എ​ച്ച്എ​സ്എ​സ് ഓ​പ്പ​ൺ സ്റ്റേ​ജി​ൽ ന​ട​ക്കു​ന്ന ക​ലോ​ത്സ​വ ഉ​ദ്ഘാ​ട​നം സം​സ്ഥാ​ന സ​ർ​ക്കാ​ർ ചീ​ഫ് വി​പ് അ​പു ജോ​ൺ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വി.​പി. സ​ജീ​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ‌ബെ​ന്നി ബ​ഹ​നാ​ൻ എം​പി മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും. ക​ലോ​ത്സ​വ ലോ​ഗോ നി​ർ​മി​ച്ച നോ​ർ​ത്ത് പ​റ​വൂ​ർ ഗ​വ. എ​ച്ച് എ​സ്എ​സ് വി​ദ്യാ​ർ​ഥി​നി പ​വി​ത്ര എം. ​വി​മ​ലി​ന് പു​ര​സ്‌​കാ​രം ന​ൽ​കും. ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, അ​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. 28ന് ​വൈ​കു​ന്നേ​രം 4.30ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വി.​പി. സ​ജീ​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രാ​ജ്യ​സ​ഭ എം​പി മാ​രാ​യ അ​ഡ്വ. ഹാ​രി​സ് ബീ​രാ​ൻ, അ​ഡ്വ. ജെ​ബി മേ​ത്ത​ർ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും. സ​മ്മാ​ന​ദാ​നം മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് നി​ർ​വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ധാ​കൃ​ഷ്ണ​ൻ പ്ര​സം​ഗി​ക്കും.

 

14 ഉ​പ​ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 14,500 മ​ത്സ​രാ​ർ​ഥി​ക​ൾ

14 ഉ​പ ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 14500 മ​ത്സ​രാ​ർ​ഥി​ക​ളാ​ണ് ഇ​ക്കു​റി പ​ങ്കെ​ടു​ക്കു​ന്ന​ത്. സെ​ന്‍റ് പീ​റ്റേ​ഴ്സ് എ​ച്ച് എ​സ് ഗ്രൗ​ണ്ട് ഓ​പ്പ​ൺ സ്റ്റേ​ജ്, സ്പോ​ർ​ട്സ് അ​ക്കാ​ദ​മി ഹാ​ൾ, മി​നി കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ, കോ​ല​ഞ്ചേ​രി പ്ര​സാ​ദം ഓ​ഡി​റ്റോ​റി​യം, സെ​ന്‍റ് പീ​റ്റേ​ഴ്സ് ടി​ടി ഐ ​ഹാ​ൾ, സെ​ന്‍റ് പീ​റ്റേ​ഴ്സ് ബി​എ​ഡ് ഹാ​ൾ, പൂ​തൃ​ക്ക കോ - ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ഹാ​ൾ, കോ​ല​ഞ്ചേ​രി വൈ​എം​സി​എ, സെ​ന്‍റ് പോ​ൾ​സ് പ​ബ്ലി​ക് സ്കൂ​ൾ, വ്യാ​പാ​ര ഭ​വ​ൻ, വ​ട​വു​കോ​ട് ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ, സി​വി​ൽ സ്റ്റേ​ഷ​ൻ കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ, ക​ട​യി​രി​പ്പ് ഗ​വ. എ​ച്ച്എ​സ്എ​സ് ഓ​പ്പ​ൺ സ്റ്റേ​ജ്, ക​ട​യി​രു​പ്പ് ക​മ്യൂ​ണി​റ്റി ഹാ​ൾ, സെ​ന്‍റ് പോ​ൾ​സ് സ്കൂ​ൾ ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ.

ജ​ന​പ്ര​തി​നി​ധി​നി​ധി​ക​ൾ ചെ​യ​ർ​മാ​ൻ​മാ​രും വി​വി​ധ അ​ധ്യാ​പ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ ക​ൺ​വീ​ന​ർ​മാ​രു​മാ​യി സ​ബ് ക​മ്മി​റ്റി​ക​ളും രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ണ്. പൂ​ർ​ണ​മാ​യും ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ പ്ര​കാ​ര​മാ​ണ് അ​ഞ്ചു ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ക​ലോ​ത്സ​വം. ക​ലോ​ത്സ​വ​ത്തി​ൽ മു​ഴു​വ​ൻ പേ​ർ​ക്കും ഭ​ക്ഷ​ണം ന​ൽ​കും. സ്റ്റേ​ജ്, പ​ന്ത​ൽ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കാ​യി പ്ര​ത്യേ​കം ഗ​താ​ഗ​ത സൗ​ക​ര്യം ഒ​രു​ക്കും. വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നാ​യി ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Ernakulam

യൂ​സ്ഡ് കാ​ർ ഷോ​റൂ​മു​ക​ളി​ൽ പ​രി​ശോ​ധ​ന; അ​നു​മ​തി​യി​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി

കാ​ക്ക​നാ​ട്: എ​റ​ണാ​കു​ളം എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റെ ആ​ർ​ടി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ യൂ​സ്ഡ് കാ​ർ ഷോ​റൂ​മു​ക​ളി​ൽ പ​രി​ശോ​ധ​ന. മൂ​ന്ന് സ്ക്വാ​ഡു​ക​ളാ​യാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

14 യൂ​സ്ഡ് കാ​ർ ഷോ​റൂ​മു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മൂ​ന്നെ​ണ്ണ​ത്തി​ന് നി​യ​മ​പ്ര​കാ​ര​മു​ള്ള അം​ഗീ​കാ​ര​മോ അ​നു​മ​തി​യോ ഇ​ല്ലെ​ന്നും ക​ണ്ടെ​ത്തി. അ​ന​ധി​കൃ​ത സ്ഥാ​പ​ന ന​ട​ത്തി​പ്പു​കാ​ർ ആ​ർ​ടി​ഒ മു​മ്പാ​കെ ഇ​നി ഹി​യ​റിം​ഗി​ന് ഹാ​ജ​രാ​ക​ണം.

യൂ​സ്ഡ് വാ​ഹ​ന വി​ല്പ​ന സ്ഥാ​പ​ന​ങ്ങ​ൾ നി​യ​മാ​നു​സൃ​ത​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ളും നി​ബ​ന്ധ​ന​ക​ളും പാ​ലി​ച്ചു​കൊ​ണ്ട് പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ലെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​നു​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം ആ​ർ​ടി​ഒ ബി​ജു ഐ​സ്ക് അ​റി​യി​ച്ചു.\

 

Ernakulam

വ്യാ​പ​ക സൈ​ബ​ര്‍ ത​ട്ടി​പ്പ്: ജാ​ഗ്ര​ത പുലർത്തിയില്ലെ​ങ്കി​ല്‍ പ​ണം പോ​കും

കൊ​ച്ചി: ജി​ല്ല​യി​ല്‍ സൈ​ബ​ര്‍ ത​ട്ടി​പ്പ് വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സൈ​ബ​ര്‍ ക്രൈം ​പൊ​ലി​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു. ഈ ​മാ​സം മാ​ത്രം 1.7 കോ​ടി രൂ​പ​യി​ല്‍ അ​ധി​ക​മാ​ണ് ത​ട്ടി​പ്പു​കാ​ര്‍ കൊ​ച്ചി​യി​ല്‍​നി​ന്നു കൊ​ണ്ടു​പോ​യ​ത്. സാ​ധാ​ര​ണ​ക്കാ​ര്‍ മു​ത​ല്‍ ഡോ​ക്ട​ര്‍​മാ​രും പ്ര​മു​ഖ ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളും വ​രെ പ​ണം ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ പ​ട്ടി​ക​യി​ലു​ണ്ട്.

പ്ര​ധാ​ന ത​ട്ടി​പ്പ് രീ​തി​ക​ള്‍

വ്യാ​ജ ട്രാ​ഫി​ക് ച​ലാ​ന്‍ ലി​ങ്കു​ക​ള്‍. ട്രാ​ഫി​ക് ഫൈ​ന്‍ അ​ട​യ്ക്കാ​നെ​ന്ന പേ​രി​ല്‍ വ​രു​ന്ന സ​ന്ദേ​ശ​ങ്ങ​ളി​ലെ ലി​ങ്കു​ക​ളി​ല്‍ ക്ലി​ക്ക് ചെ​യ്ത് പ​ണം ന​ഷ്ട​പ്പെ​ടു​ന്ന സം​ഭ​വ​ങ്ങ​ള്‍. പ​രി​വാ​ഹ​ന്‍ വെ​ബ്‌​സൈ​റ്റി​ന്‍റെ പേ​രി​ലു​ള്ള വ്യാ​ജ ലി​ങ്കു​ക​ള്‍ വ​ഴി ഫോ​ണ്‍ ഹാ​ക്ക് ചെ​യ്ത് പ​ണം ത​ട്ടു​ന്ന രീ​തി​യും കൊ​ച്ചി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്.


ബാ​ങ്ക്/​ക്രെ​ഡി​റ്റ് കാ​ര്‍​ഡ് ത​ട്ടി​പ്പു​ക​ള്‍: ക്രെ​ഡി​റ്റ് കാ​ര്‍​ഡ് ആ​ക്ടി​വേ​ഷ​ന്‍, കെ​വൈ​സി അ​പ്‌​ഡേ​ഷ​ന്‍, ക​സ്റ്റ​മ​ര്‍ കെ​യ​ര്‍ എ​ന്നീ പേ​രു​ക​ളി​ല്‍ വി​ളി​ച്ച് ഒ​ടി​പി, പി​ന്‍, ബാ​ങ്ക് വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ കൈ​ക്ക​ലാ​ക്കി പ​ണം ത​ട്ടു​ന്നു.

വ്യാ​ജ പോ​പ്പ്അ​പ്പ് സ​ന്ദേ​ശ​ങ്ങ​ളും ട്രേ​ഡിം​ഗ് ആ​പ്പു​ക​ളും: ഫോ​ണ്‍ അ​പ്‌​ഡേ​റ്റ് ചെ​യ്യാ​നും വൈ​റ​സ് നീ​ക്കം ചെ​യ്യാ​നു​മു​ള്ള വ്യാ​ജ പോ​പ്പ്അ​പ്പ് ലി​ങ്കു​ക​ള്‍ വ​ഴി​യും, ഓ​ണ്‍​ലൈ​ന്‍ ട്രേ​ഡിം​ഗ് ആ​പ്പു​ക​ള്‍ വ​ഴി​യും വ​ലി​യ തു​ക​ക​ള്‍ ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്.

മ്യൂ​ള്‍ അ​ക്കൗ​ണ്ടു​ക​ള്‍: ത​ട്ടി​പ്പ് പ​ണം കൈ​മാ​റു​ന്ന​തി​നാ​യി ക​മ്മീ​ഷ​ന്‍ വാ​ഗ്ദാ​നം ചെ​യ്ത് സാ​ധാ​ര​ണ​ക്കാ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന സം​ഘ​ങ്ങ​ള്‍ കൊ​ച്ചി കേ​ന്ദ്രീ​ക​രി​ച്ച് സ​ജീ​വ​മാ​ണ്. ഇ​ത്ത​ര​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച മൂ​ന്ന് പേ​രെ അ​ടു​ത്തി​ടെ കൊ​ച്ചി സി​റ്റി സൈ​ബ​ര്‍ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍

പ​രി​ച​യ​മി​ല്ലാ​ത്ത ന​മ്പ​റു​ക​ളി​ല്‍ നി​ന്നോ സ​ന്ദേ​ശ​ങ്ങ​ളി​ലോ വ​രു​ന്ന ലി​ങ്കു​ക​ളി​ല്‍ ക്ലി​ക്ക് ചെ​യ്യ​രു​ത്.

ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്ന വ്യാ​ജേ​ന വി​ളി​ക്കു​ന്ന​വ​രു​മാ​യി ഒ​ടി​പി, പി​ന്‍, പാ​സ്‌​വേ​ഡ് എ​ന്നി​വ ഒ​രി​ക്ക​ലും പ​ങ്കു​വെ​ക്ക​രു​ത്.

പ​ണ​ത്തി​നാ​യി മ​റ്റു​ള്ള​വ​ര്‍​ക്ക് സ്വ​ന്തം ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ വി​ട്ടു​ന​ല്‍​ക​രു​ത്
എ​വി​ടെ പ​രാ​തി ന​ല്‍​കാം

ത​ട്ടി​പ്പി​നി​ര​യാ​യാ​ല്‍ ഉ​ട​ന്‍ ത​ന്നെ സൈ​ബ​ര്‍ ക്രൈം ​ഹെ​ല്‍​പ്പ്‌​ലൈ​ന്‍ ന​മ്പ​റാ​യ 1930ല്‍ ​വി​ളി​ക്കു​ക​യോ നാ​ഷ​ണ​ല്‍ സൈ​ബ​ര്‍ ക്രൈം ​റി​പ്പോ​ര്‍​ട്ടിം​ഗ് പോ​ര്‍​ട്ട​ലി​ല്‍ പ​രാ​തി ന​ല്‍​കു​ക​യോ ചെ​യ്യു​ക.

 

Ernakulam

 ഉ​ള്ള​തും വെ​ടി തീ​ർ​ന്നു ; വൈ​പ്പി​ൻ-​ഫോ​ർ​ട്ടു​കൊ​ച്ചി റൂ​ട്ടി​ൽ റോ-​റോ ഇ​ല്ലാ​തെ മ​ണി​ക്കൂ​റു​ക​ൾ

വൈ​പ്പി​ൻ: വൈ​പ്പി​ൻ-​ഫോ​ർ​ട്ടു​കൊ​ച്ചി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന ഏ​ക റോ-​റോ സേ​തു സാ​ഗ​ർ 2 കൂ​ടി ത​ക​രാ​റി​ലാ​യ​തോ​ടെ ഇ​ന്ന​ലെ മൂ​ന്നു മ​ണി​ക്കൂ​റോ​ളം സ​ർ​വീ​സ് പൂ​ർ​ണ​മാ​യി മു​ട​ങ്ങി. ഉ​ച്ച​ക്ക് 12ഒാ​ടെ എ​ൻ​ജി​ൻ ത​ക​രാ​റി​നെ​തു​ട​ർ​ന്നാ​ണ് സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ച​ത്. പി​ന്നീ​ട് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചു. ഈ ​സ​മ​യ​മ​ത്ര​യും അ​ക്ക​ര ഇ​ക്ക​രെ പോ​കാ​നു​ള്ള യാ​ത്ര​ക്കാ​രും വാ​ഹ​ന​ങ്ങ​ളും പെ​രു​വ​ഴി​യി​ലാ​യി.

സ്റ്റി​യ​റിം​ഗ് ത​ക​രാ​റി​ലാ​യ സേ​തു സാ​ഗ​ർ 1 ഒ​രാ​ഴ്ച മു​മ്പാ​ണ് സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ച​ത്. ഇ​ത് എ​ന്ന് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ അ​നി​ശ്ചി​ത​ത്വം ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. അ​തേ​സ​മ​യം നാ​ല​ര മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത മൂ​ന്നാ​മ​ത്തെ റോ-​റോ ഇ​തു​വ​രെ സ​ർ​വീ​സ് ആ​രം​ഭി​ക്കാ​തെ കൊ​ച്ചി​ൻ ഷി​പ്‌​യാ​ഡി​ൽ കെ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​ത് എ​ന്ന് സ​ർ​വീ​സി​നി​റ​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ കൊ​ച്ചി​ൻ കോ​ർ​പ​റേ​ഷ​ന് ഇ​പ്പോ​ഴും ഒ​രു തീ​രു​മാ​ന​ത്തി​ലെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​തി​നി​ടെ ഷി​പ്‌​യാ​ഡി​ൽ​നി​ന്നു മാ​റ്റ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​താ​യി അ​റി​യു​ന്നു.

 സേ​തു സാ​ഗ​ർ 3:ഉ​ദ്ഘാ​ട​ന ചെ​ല​വ് 2.95 ല​ക്ഷം

വൈ​പ്പി​ൻ : ഇ​നി​യും സ​ർ​വീ​സ് ആ​രം​ഭി​ക്കാ​തെ കി​ട​ക്കു​ന്ന സേ​തു സാ​ഗ​ർ 3 എ​ന്ന റോ-​റോ​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന് മാ​ത്രം കൊ​ച്ചി​ൻ കോ​ർ​പ​റേ​ഷ​ൻ ചെ​ല​വ​ഴി​ച്ച​ത് 2 ,95,000 രൂ​പ. പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ ജോ​ണി വൈ​പ്പി​ൻ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് കോ​ർ​പ​റേ​ഷ​ൻ ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. വി​വ​രം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ ക​ണ​ക്ക് അ​വി​ശ്വ​സ​നീ​യ​മെ​ന്നാ​ണ് പ​ല​രു​ടെ​യും പ്ര​തി​ക​ര​ണം.

Ernakulam

മ​ദ്യം വാ​ങ്ങി​ത്ത​രാ​നാ​യി നെ​റ്റി​യി​ൽ തോ​ക്കു​വ​ച്ച് വ​ധ​ഭീ​ഷ​ണി; മൂ​ന്ന് ഗു​ണ്ട​ക​ൾ അ​റ​സ്റ്റി​ൽ

ആ​ലു​വ: ബാ​റി​ൽ മ​ദ്യ​പി​ക്കാ​നെ​ത്തി​യ യു​വാ​വി​നെ മ​ദ്യം വാ​ങ്ങി​ത്ത​രാ​നാ​യി നെ​റ്റി​യി​ൽ തോ​ക്കു​വ​ച്ച് വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ കേ​സി​ൽ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ. എ​ട​ത്ത​ല മു​രി​ങ്ങാ​ശേ​രി യൂ​സ​ഫ് (50), ചു​ണ​ങ്ങം​വേ​ലി മ​ന​യി​ൽ ഷ​ഫീ​ഖ് (45), കൊ​ടി​കു​ത്തി​മ​ല കൊ​ട്ടി​യാ​റ വി​ജു​കു​മാ​ർ, (46) എ​ന്നി​വ​രെ​യാ​ണ് എ​ട​ത്ത​ല പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ചു​ണ​ങ്ങം​വേ​ലി​യി​ലെ ബാ​റി​ലാ​യി​രു​ന്നു സം​ഭ​വം. സൗ​ത്ത് ഏ​ഴി​പ്രം സ്വ​ദേ​ശി​യെ​യാ​ണ് മ​ദ്യം വാ​ങ്ങി​ച്ചു കൊ​ടു​ത്തി​ല്ലെ​ങ്കി​ൽ വെ​ടി​വ​ച്ച് കൊ​ല്ലു​മെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. ഷെ​ഫീ​ഖും യൂ​സ​ഫു​മാ​ണ് ബാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. വി​ജു​കു​മാ​റാ​ണ് ഇ​വ​ർ​ക്ക് കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന തോ​ക്ക് ന​ൽ​കി​യ​ത്.

യൂ​സ​ഫി​ന്‍റെ എ​ർ​ട്ടി​ഗ കാ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ സീ​റ്റി​ന​ടി​യി​ൽ നി​ന്ന് വ​ടി​വാ​ളും ക​ണ്ടെ​ടു​ത്തു. കൊ​ച്ചി​ൻ ബാ​ങ്ക് പ​രി​സ​ര​ത്തെ ഗോ​ഡൗ​ണി​ൽ​നി​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്താ​ൻ ഉ​പ​യോ​ഗി​ച്ച തോ​ക്കും പെ​ല്ല​റ്റു​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മൂ​ന്നു പ്ര​തി​ക​ളും ക​വ​ർ​ച്ച​യ​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​രാ​ണ്. യൂ​സ​ഫി​നെ​തി​രേ ആ​ലു​വ, എ​ട​ത്ത​ല , ചേ​രാ​ന​ല്ലൂ​ർ, നെ​ടു​മ്പാ​ശേ​രി സ്റ്റേ​ഷ​നു​ക​ളി​ൽ ഏ​ഴ് കേ​സു​ക​ളു​ണ്ട്. ഷ​ഫീ​ഖി​നെ​തി​രേ എ​ട​ത്ത​ല, കാ​സ​ർ​ഗോ​ഡ് റ​യി​ൽ​വേ, അ​മ്പ​ല​മേ​ട് സ്റ്റേ​ഷ​നു​ക​ളി​ലാ​യി ആ​റു കേ​സു​ക​ളും, വി​ജു​കു​മാ​റി​നെ​തി​രേ നെ​ടു​മ്പാ​ശേ​രി, ആ​ലു​വ സ്റ്റേ​ഷ​നു​ക​ളി​ലാ​യി മൂ​ന്നു കേ​സു​ക​ളു​മു​ണ്ട്.


എ​സ്ഐ​മാ​രാ​യ എ​സ്.​എ​സ്. ശ്രീ​ലാ​ൽ, ഒ.​എം. സെ​യ്തു, എ. ​സ​ജീ​വ്, എ​എ​സ്ഐ കെ.​ബി. സ​ജീ​വ്, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ നി​ഷാ​ദ്, ലി​ജോ ജേ​ക്ക​ബ്, സി​പി​ഒ​മാ​രാ​യ ഫി​റാ​ഷ് , ഭ​വ​ജേ​ഷ്, ഹ​രീ​ഷ് രാ​ജ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Ernakulam

തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞിട്ട് മൂ​ന്നു മാ​സം; നാ​ഥ​നി​ല്ലാ ക​ള​രി​യാ​യി ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി

കാ​ക്ക​നാ​ട്: ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ത​യാ​റാ​ക്കു​ന വി​ക​സ​ന പ​ദ്ധ​തി​ക​ൾ പ​രി​ശോ​ധി​ക്കാ​നും അം​ഗീ​കാ​രം ന​ൽ​കാ​നും ചു​മ​ത​ല​പ്പെ​ട്ട ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി (ഡി​പി​സി) മൂ​ന്ന് മാ​സ​മാ​യി സാ​ങ്കേ​തി​ക കു​രു​ക്കി​ൽ.

മൂ​ന്ന് മാ​സം മു​ൻ​പ് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ ഡി​പി​സി നി​ല​വി​ൽ വ​ന്നെ​ങ്കി​ലും സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ങ്ങാ​ത്ത​തി​നാ​ൽ ഇ​തു​വ​രെ പു​തി​യ സ​മി​തി​ക്ക് ചു​മ​ത​ല​യേ​ൽ​ക്കാ​നാ​യി​ട്ടി​ല്ല. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ധ്യ​ക്ഷ​നും ക​ള​ക്‌​ട​ർ സെ​ക്ര​ട്ട​റി​യു​മാ​യ 12 അം​ഗ സ​മി​തി​യാ​ണ് മൂ​ന്നു​മാ​സം പി​ന്നി​ട്ടി​ട്ടും ചു​മ​ത​ല​യേ​ൽ​ക്കാ​ൻ ക​ഴി​യാ​തെ കാ​ത്തു​നി​ൽ​ക്കു​ന്ന​ത്.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ പ​രി​ശോ​ധി​ച്ച് അം​ഗീ​കാ​രം ന​ൽ​കു​ന്ന​ത് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ക​ള​ക്ട​റും ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫി​സ​റും ഉ​ൾ​പ്പെ​ട്ട മൂ​ന്നം​ഗ അ​ഡ്ഹോ​ക് ക​മ്മി​റ്റി​യാ​ണ്. അം​ഗ​ങ്ങ​ൾ കു​റ​വാ​യ​തി​നാ​ൽ പ​രി​ശോ​ധ​ന​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.

ജി​ല്ല​യി​ലെ 113 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ് ഡി​പി​സി പ​രി​ശോ​ധി​ക്കേ​ണ്ട​ത്. ന​ട​പ്പു​സാ​മ്പ​ത്തി​ക വ​ർ​ഷം ചെ​റു​തും വ​ലു​തു​മാ​യ പ​തി​നാ​യി​ര​ത്തോ​ളം പ​ദ്ധ​തി​ക​ൾ​ക്കാ​ണ് ജി​ല്ല​യി​ലെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ രൂ​പം ന​ൽ​കാ​റു​ള്ള​ത്.

ഇ​ട​യ്ക്കി​ടെ അ​ഡ്ഹോ​ക് ഡി​പി​സി യോ​ഗം ചേ​ർ​ന്ന് ഇ​വ പ​രി​ശോ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ലും വേ​ണ്ട​ത്ര ജാ​ഗ്ര​ത പു​ല​ർ​ത്താ​നാ​കു​ന്നു​ണ്ടോ​യെ​ന്ന കാ​ര്യം സം​ശ​യ​മാ​ണ്. ഒ​ട്ടേ​റെ പ​ദ്ധ​തി​ക​ളു​ടെ ഭേ​ദ​ഗ​തി നി​ർ​ദേ​ശ​ങ്ങ​ളും പ​രി​ശോ​ധി ച്ച് ​അ​നു​മ​തി ന​ൽ​കേ​ണ്ട​ത് ഡി​പി​സി​യാ​ണ്. മൂ​ന്ന് മാ​സം മു​ൻ​പ് വാ​ശി​യേ​റി​യ തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നെ​ങ്കി​ലും സ​ർ​ക്കാ​ർ പ്ര​ത്യേ​ക പ്ര​ത്യേ​ക വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചാ​ൽ മാ​ത്ര​മേ ഇ​വ​ർ​ക്ക് ചു​മ​ത​ല​യേ​ൽ​ക്കാ​ൻ ക​ഴി​യൂ.


ഡി​പി​സി​യി​ലെ 12 പേ​രും യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളാ​ണ്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത പ്ര​തി​നി​ധി​ക​ളി​ൽ​നി​ന്ന് എ​ട്ട് പേ​ർ, കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ​മാ​രി​ൽ​നി​ന്ന് ര​ണ്ട് പേ​ർ, ജി​ല്ല​യി​ലെ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ​മാ​രി​ൽ നി​ന്നും ര​ണ്ട് പേ​ർ എ​ന്ന​താ​ണ് ഡി​പി​സി​യു​ടെ അം​ഗ​ബ​ലം. പു​തി​യ അം​ഗ​ങ്ങ​ൾ​ക്ക് ചു​മ​ത​ല​യേ​ൽ​ക്കാ​ൻ ഇ​നി​യെ​ത്ര​നാ​ൾ കൂ​ടി കാ​ത്തി​രി​ക്ക​ണ​മെ​ന്നാ​ണ് ചോ​ദ്യ​മു​യ​രു​ന്ന​ത്. സ​ർ​ക്കാ ർ ​വി​ജ്ഞാ​പ​നം ഇ​റ​ങ്ങാ​ൻ വൈ​കു​ന്ന​ത​നു​സ​രി​ച്ച് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി ന​ട​ത്തി​പ്പും നീ​ണ്ടു പോ​കാ​നാ​ണ് സാ​ധ്യ​ത.

 

Ernakulam

ദു​ര​ന്ത​മു​ഖ​ങ്ങ​ളി​ൽ സൈ​നി​ക മാ​തൃ​ക​യി​ൽ സേ​വ​ന​മൊ​രു​ക്കാ​ൻ സി​വി​ൽ ഡി​ഫ​ൻ​സും

കാ​ക്ക​നാ​ട്: തി​രു​വ​ന​ന്ത​പു​രം പാ​ങ്ങോ​ട് സൈ​നി​ക ക്യാ​മ്പി​ൽ നി​ന്നും സൈ​നി​ക മാ​തൃ​ക​യി​ൽ ഡി​ഫ​ൻ​സ് മാ​സ്റ്റ​ർ ട്രെ​യി​ന​ർ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ നി​ന്നു​ള്ള നാ​ല് സി​വി​ൽ ഡി​ഫ​ൻ​സ് വ​ള​ന്‍റി​യ​ർ​മാ​ർ ഇ​നി ദു​ര​ന്ത​മു​ഖ​ങ്ങ​ളി​ൽ സേ​വ​നം ന​ൽ​കും.

സി​വി​ൽ ഡി​ഫ​ൻ​സ് ഡെ​പ്യൂ​ട്ടി ഡി​വി​ഷ​ണ​ൽ വാ​ർ​ഡ​ൻ പി.​എം. മാ​ഹി​ൻ​കു​ട്ടി, ആ​ർ. അ​ജ​യ​കു​മാ​ർ, ഇ.​ആ​ർ. റെ​നീ​ഷ്, എ​ൻ.​എ​ൻ. നി​ഖി​ൽ എ​ന്നി​വ​ർ​ക്കാ​ണ് ഇ​ന്ത്യ​ൻ ക​ര​സേ​ന​യു​ടെ 12 മ​ദ്രാ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ട്ടാ​ള മാ​തൃ​ക​യി​ൽ പ​രി​ശീ​ല​നം ല​ഭി​ച്ച​ത്.

സം​സ്ഥാ​ന​ത്തെ 14 ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 50 അം​ഗ​ങ്ങ​ളാ​ണ് തി​രു​വ​ന​ന്ത​പു​രം പാ​ങ്ങോ​ടു​ള്ള സൈ​നി​ക കേ​ന്ദ്ര​ത്തി​ൽ നി​ന്നും പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്.
ഡ്രോ​ൺ ആ​ക്ര​മ​ണ പ്ര​തി​രോ​ധം, രാ​സ-​ജൈ​വ-​ആ​ണ​വ (സി​ബി​ആ​ർ​എ​ൻ) സു​ര​ക്ഷ, അ​ടി​യ​ന്ത​ര ആ​ശ​യ വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ൾ, സൈ​ബ​ർ സു​ര​ക്ഷ, അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം എ​ന്നി​വ​യി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം.

Ernakulam

ലാ​പ്ടോ​പ്പും സൗന്ദര്യവർധക വസ്തുക്കളും മോ​ഷ്ടി​ച്ച​താ​യി പ​രാ​തി

ഉദ​യം​പേ​രൂ​ർ: വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ നി​ന്നും ലാ​പ്ടോ​പ്പും സൗന്ദര്യവർധക വസ്തുക്കളും മോ​ഷ്ടി​ച്ച​താ​യി പ​രാ​തി. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ യു​വ​തി​യാ​ണ് പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

ഉ​ദ​യം​പേ​രൂ​ർ അ​തി​ർ​ത്തി റോ​ഡി​ൽ പ​രാ​തി​ക്കാ​രി​യും മ​റ്റ് മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ളും വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ നി​ന്നും 50,000 രൂ​പ വി​ല​വ​രു​ന്ന ലാ​പ്ടോ​പ്പും 4,000 രൂ​പ വി​ല​വ​രു​ന്ന സൗ​ന്ദ​ര്യ​വ​ർ​ധ​ക വസ്തുക്ക​ളും കൂ​ട്ടു​കാ​രി​യു​ടെ സ്വ​ർ​ണ​ത്തി​ന്‍റെ സ്റ്റ​ഡും ക​ഴി​ഞ്ഞ ഒ​ന്നു മു​ത​ൽ 16 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ മോ​ഷ​ണം പോ​യെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ മു​ള​ന്തു​രു​ത്തി​യി​ലെ ക​മ്പ​നി ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി​ക്കെ​തി​രേ ന​ൽ​കി​യ പ​രാ​തി​യി​ൽ ഉ​ദ​യം​പേ​രൂ​ർ പൊ​ലി​സ് കേ​സെ​ടു​ത്തു.

Ernakulam

വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ​ര​ത്തി​ന് പൂ​ർ​ണ പി​ന്തു​ണ: ആ​ർ. ബി​ന്ദു

കാ​ല​ടി: കാ​ല​ടി സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക​ളു​ടെ നി​രാ​ഹ​ര​സ​മ​ര​ത്തി​ന് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​മെ​ന്ന് മു​ൻ ഉ​ന്ന​ത വി​ദ്യാ​ഭ്യ​സ​മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു. കാ​ല​ടി​യി​ലെ സ​മ​ര​പ​ന്ത​ലി​ൽ വി​ദ്യാ​ഥി​ക​ളെ സ​ന്ദ​ർ​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കാ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ സ​മ​രം ചെ​യ്ത​ത്. നാ​ട​ക​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​തീ​കാ​ത്മ​ക സം​സ്കാ​ര​ച്ച​ട​ങ്ങ് വി​സി​യു​ടെ​താ​ണെ​ന്ന് അ​വ​ർ നു​ണ പ്ര​ച​രി​പ്പി​ച്ചു. ആ ​നു​ണ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യും മു​ഖ്യ​മ​ന്ത്രി​യും ആ​വ​ർ​ത്തി​ച്ചു പ​റ​ഞ്ഞു. നു​ണ കോ​ട​തി ത​ള്ളി​ക്ക​ള​ഞ്ഞ​പ്പോ​ൾ ത​ന്നെ ആ​ക്ര​മി​ച്ചു​വെ​ന്ന് പൊ​ലി​സി​ൽ ക​ള്ള​ക്കേ​സ് ന​ൽ​കി. കു​ട്ടി​ക​ൾ ഒ​രു തെ​റ്റും ചെ​യ​തി​ട്ടി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

സി​പി​എം ആ​ലു​വ എ​രി​യ സെ​ക്ര​ട്ട​റി എ.​പി. കു​മാ​ർ, എ​ൻ.​സി. ഉ​ഷാ​കു​മാ​രി, കെ.​പി. റെ​ജീ​ഷ്, കെ.​കെ. ഷി​ബു, പി.​അ​ശോ​ക​ൻ, എം.​ടി. വ​ർ​ഗീ​സ്, പി.​എ​ൻ. അ​നി​ൽ കു​മാ​ർ, കെ.​എ​സ്. മൈ​ക്കി​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Ernakulam

പോ​ക്സോ കേ​സി​ലെ പ​രാ​തി​ക്കാ​ര​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി; പ്ര​തി​യു​ടെ പി​താ​വ് അ​റ​സ്റ്റി​ൽ

പ​റ​വൂ​ർ: പോ​ക്സോ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി​യി​ൽ വി​ചാ​ര​ണ​യ്ക്കെ​ത്തി​യ പ​രാ​തി​ക്കാ​ര​നെ പ്ര​തി​യു​ടെ പി​താ​വ് ഭീ​ഷ​ണി​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ൽ പോ​ക്സോ പ്ര​തി​യാ​യ മ​ല​പ്പു​റം പൊ​ന്നാ​നി ആ​ലി​ങ്ക​ൽ ഖ​ലീ​ലി​ന്‍റെ പി​താ​വ് ഹ​നീ​ഫ​യെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.

18ന് ​രാ​വി​ലെ 9.45ന് ​പ​റ​വൂ​ർ പോ​ക്സോ കോ​ട​തി​യി​ൽ പ​രാ​തി​ക്കാ​ര​ൻ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ഹ​നീ​ഫ പ​രാ​തി​ക്കാ​ര​നെ സ​മീ​പി​ച്ചു പ്ര​തി​യാ​യ ഖ​ലീ​ലി​നെ ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. വ​ഴ​ങ്ങാ​തി​രു​ന്ന പ​രാ​തി​ക്കാ​ര​ൻ കു​റ്റം ചെ​യ്ത​യാ​ൾ ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നു പ​റ​ഞ്ഞ​തോ​ടെ പ്ര​കോ​പി​ത​നാ​യ ഹ​നീ​ഫ ത​ന്‍റെ മ​ക​ൻ ജ​യി​ലി​ൽ നി​ന്നി​റ​ങ്ങ​ട്ടെ, നി​ന്നെ ശ​രി​യാ​ക്കി​ത്ത​രാ​മെ​ന്നു പ​റ​ഞ്ഞു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു. അ​റ​സ്റ്റി​ലാ​യ ഹ​നീ​ഫ​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്‌​തു.

 

Ernakulam

ബൈ​ക്ക് മ​ര​ത്തി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു; സു​ഹൃ​ത്തി​ന് പ​രി​ക്ക്

പ​റ​വൂ​ർ: പു​ത്ത​ൻ​വേ​ലി​ക്ക​ര ക​ണ​ക്ക​ൻ​ക​ട​വി​ന് സ​മീ​പം ബൈ​ക്ക് മ​ര​ത്തി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. കു​ഴൂ​ർ ആ​ല​മ​റ്റം പാ​റാ​ശേ​രി ആ​ബേ​ലാ​ണ്(19) മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി ഒ​ൻ​പ​തോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ആ​ബേ​ലി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് പാ​റാ​ശേ​രി​ൽ അ​ഭി​ന​വി​ന് പ​രി​ക്കേ​റ്റു. ഇ​യാ​ളെ ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ബേ​ലി​ന്‍റെ മൃ​ത​ദേ​ഹം ചാ​ലാ​ക്ക മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കൂ​ന​മ്മാ​വ് ഐ​ടി​ഐ​യി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് ആ​ബേ​ൽ. ആ​ബേ​ലി​ന്‍റെ പി​താ​വ്: സ​ജി. മാ​താ​വ്: സൗ​മ്യ. സ​ഹോ​ദ​രി: റേ​ച്ച​ൽ.

 

Ernakulam

കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ൽ ര​ണ്ടാ​യി​ര​ത്തോ​ളം പൊ​തു​ടാ​പ്പു​ക​ള്‍ ഒ​ഴി​വാ​ക്കു​ന്നു

കൊ​ച്ചി: കൊ​ച്ചി മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ അ​നാ​വ​ശ്യ​മാ​യ പൊ​തു​ടാ​പ്പു​ക​ള്‍ ഒ​ഴി​വാ​ക്കി സാ​മ്പ​ത്തി​ക ബാ​ധ്യ​ത കു​റ​യ്ക്കാ​നും കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ല്‍ മീ​റ്റ​റിം​ഗ് സം​വി​ധാ​നം ന​ട​പ്പാ​ക്കാ​നു​മു​ള്ള ന​ട​പ​ടി കോ​ര്‍​പ​റേ​ഷ​ന്‍ തു​ട​ങ്ങി. കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ആ​കെ​യു​ള്ള 5,358 പൊ​തു​ടാ​പ്പു​ക​ളി​ല്‍ ര​ണ്ടാ​യി​ര​ത്തോ​ളം പൊ​തു​ടാ​പ്പു​ക​ള്‍ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​ണെ​ന്നും ഇ​വ കാ​ര​ണം കോ​ര്‍​പ​റേ​ഷ​ന് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ അ​ധി​ക ബാ​ധ്യ​ത ഉ​ണ്ടാ​കു​ന്നു​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. കു​ടി​വെ​ള്ള പ്ര​ശ്‌​നം രൂ​ക്ഷ​മാ​യ പ​ശ്ചി​മ​കൊ​ച്ചി മേ​ഖ​ല​യി​ലെ ടാ​പ്പു​ക​ളാ​ണ് കൂ​ടു​ത​ലും നീ​ക്കം ചെ​യ്യു​ന്ന​ത്.

കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ ഫീ​ല്‍​ഡ് സ​ര്‍​വേ പ്ര​കാ​രം ആ​കെ​യു​ള്ള 5,358 ടാ​പ്പു​ക​ളി​ല്‍ 3,304 എ​ണ്ണം മാ​ത്ര​മാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. 1,995 ടാ​പ്പു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​ണ്. ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ങ്കി​ലും ഒ​രു പൊ​തു​ടാ​പ്പി​ന് 5,450 മു​ത​ല്‍ 5,455 രൂ​പ വ​രെ​യാ​ണ് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ഈ​ടാ​ക്കു​ന്ന​ത്. ഒ​രു വ​ര്‍​ഷം ഒ​രു ടാ​പ്പി​ന് ഏ​ക​ദേ​ശം 21,838 രൂ​പ​യോ​ളം ചെ​ല​വ് വ​രും. 5,000ത്തോ​ളം ടാ​പ്പു​ക​ളു​ടെ നി​ര​ക്കും സെ​സും ക​ണ​ക്കാ​ക്കു​മ്പോ​ള്‍ ഇ​തോ​ടെ പൊ​തു​ടാ​പ്പു​ക​ള്‍​ക്കാ​യു​ള്ള കോ​ര്‍​പ​റേ​ഷ​ന്‍റെ ആ​കെ വാ​ര്‍​ഷി​ക ചെ​ല​വ് 11.70 കോ​ടി രൂ​പ​യാ​ണ്. ര​ണ്ട​ര കോ​ടി രൂ​പ​യോ​ളം ബാ​ധ്യ​ത​യാ​ണ് കോ​ര്‍​പ​റേ​ഷ​ന് നേ​രി​ടേ​ണ്ടി വ​രു​ന്ന​ത്.

പ​ല​യി​ട​ങ്ങ​ളി​ലും ടാ​പ്പു​ക​ള്‍ എ​ന്‍​ഡ് ക്യാ​പ്പ് ഇ​ട്ട് അ​ട​ച്ച നി​ല​യി​ലാ​ണ്. സ്വ​ന്ത​മാ​യി വാ​ട്ട​ര്‍ ക​ണ​ക്ഷ​നു​ള്ള വീ​ടു​ക​ളി​ല്‍ പോ​ലും, വീ​ടു​ക​ളി​ലെ ടാ​ങ്കു​ക​ളി​ല്‍ വെ​ള്ളം നി​റ​യ്ക്കു​ന്ന​തി​നാ​യി പ​ബ്ലി​ക് ടാ​പ്പു​ക​ള്‍ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​താ​യി പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി. അ​മൃ​ത് പ​ദ്ധ​തി​യും സി​എ​സ്എം​എ​ല്‍ സ​ഹ​ക​ര​ണ​ത്തോ​ടെ 24 മ​ണി​ക്കൂ​ര്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​യും വ​ഴി സൗ​ജ​ന്യ ക​ണ​ക്ഷ​നു​ക​ള്‍ കോ​ര്‍​പ​റേ​ഷ​ന്‍ ന​ല്‍​കി​യി​ട്ടും പ​ല ഡി​വി​ഷ​നു​ക​ളി​ലും 50 മു​ത​ല്‍ 100 വ​രെ പൊ​തു​ടാ​പ്പു​ക​ള്‍ ഇ​പ്പോ​ഴും നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെ​ന്ന് മേ​യ​ര്‍ വി.​കെ. മി​നി​മോ​ള്‍ പ​റ​ഞ്ഞു.

കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ഈ ​പ​ട്ടി​ക ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ച്ച് അ​ത്യാ​വ​ശ്യ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ മാ​ത്രം പൊ​തു​ടാ​പ്പു​ക​ള്‍ നി​ല​നി​ര്‍​ത്തു​ക​യും, ബാ​ക്കി​യി​ട​ങ്ങ​ളി​ല്‍ സൗ​ജ​ന്യ ഗാ​ര്‍​ഹി​ക ക​ണ​ക്ഷ​ന്‍ ന​ല്‍​കി പൊ​തു​ടാ​പ്പു​ക​ള്‍ ഒ​ഴി​വാ​ക്കാ​നു​മാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍റെ തീ​രു​മാ​നം. പൊ​തു​ടാ​പ്പു​ക​ളു​ടെ ദു​രു​പ​യോ​ഗം ത​ട​യു​ന്ന​തി​നാ​യി പ​ഴ​യ​തു​പോ​ലെ കോ​ണ്‍​ക്രീ​റ്റ് നി​ര്‍​മി​തി​ക​ള്‍ ഒ​രു​ക്കി അ​വ​യി​ല്‍ മീ​റ്റ​റു​ക​ള്‍ ഘ​ടി​പ്പി​ക്കു​മെ​ന്നും മേ​യ​ര്‍ വ്യ​ക്ത​മാ​ക്കി. നി​ല​വി​ലെ രീ​തി മാ​റ്റി ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ള​ത്തി​ന് മാ​ത്രം പ​ണം ന​ല്‍​കു​ന്ന മീ​റ്റ​റിം​ഗ് സി​സ്റ്റം ന​ട​പ്പി​ലാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​മെ​ന്നും മേ​യ​ര്‍ അ​റി​യി​ച്ചു.

ടാ​പ്പു​ക​ള്‍ കൂ​ടു​ത​ല്‍ ഒ​ഴി​വാ​ക്കു​ന്ന​ത് പ​ശ്ചി​മ​കൊ​ച്ചി​യി​ല്‍

കൊ​ച്ചി: ആ​കെ ടാ​പ്പു​ക​ളി​ല്‍ 2,216 എ​ണ്ണ​വും പ​ടി​ഞ്ഞാ​റ​ന്‍ കൊ​ച്ചി മേ​ഖ​ല​യി​ലെ വി​വി​ധ ഡി​വി​ഷ​നു​ക​ളി​ലാ​ണ്. ഇ​തി​ല്‍ 1,623 എ​ണ്ണ​വും പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​ണ്. ഒ​ഴി​വാ​ക്ക​ല്‍ ന​ട​പ​ടി ന​ട​പ്പാ​ക്കു​ന്ന​തോ​ടെ ഈ ​ടാ​പ്പു​ക​ള്‍ ഇ​ല്ലാ​താ​കും.


ഏ​റ്റ​വും കൂ​ടു​ത​ല്‍ പൊ​തു​ടാ​പ്പു​ക​ളു​ള്ള​ത് ഇ​ര​വേ​ലി ഡി​വി​ഷ​നി​ലാ​ണ് (263). ഫോ​ര്‍​ട്ടു​കൊ​ച്ചി (114), ക​ല്‍​വ​ത്തി (189), ഈ​ര​വേ​ലി (263), ക​രി​പ്പാ​ലം (174), ചെ​റ​ളാ​യി (161), മ​ട്ടാ​ഞ്ചേ​രി (215), ച​ക്കാ​മ്മാ​ടം (84), ക​രു​വേ​ലി​പ്പ​ടി (74), തോ​പ്പും​പ​ടി (74), മു​ണ്ടം​വേ​ലി (106), മാ​ന​ശേ​രി (134), മൂ​ലം​കു​ഴി (79), ചു​ള്ളി​ക്ക​ല്‍ (85), ന​സ്റേ​ത്ത് (113), അ​മ​രാ​വ​തി (119), ഫോ​ര്‍​ട്ടു​കൊ​ച്ചി വെ​ളി (110), മു​ണ്ടം​വേ​ലി ഈ​സ്റ്റ് (29) എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ ഡി​വി​ഷ​നു​ക​ളി​ലെ ടാ​പ്പു​ക​ളു​ടെ എ​ണ്ണം. ഇ​വ​യ്ക്കാ​യി മാ​ത്രം പ്ര​തി​വ​ര്‍​ഷം 3.54 കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ് ചെ​ല​വാ​കു​ന്ന​ത്.

Ernakulam

സ​ഭ​യു​ടെ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മൂ​ഹ​ത്തി​നു ബോ​ധ്യ​പ്പെ​ട​ണം: മാ​ർ പാം​പ്ലാ​നി

കൊ​ച്ചി: സ​ഭ​യു​ടെ സാ​മൂ​ഹ്യ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​ത്മാ​ർ​ഥ​മാ​യും സ​ത്യ​സ​ന്ധ​മാ​യും ശ​രി​യാ​യും ചെ​യ്യു​ന്ന​തി​നൊ​പ്പം അ​ങ്ങ​നെ ചെ​യ്യു​ന്നു​വെ​ന്ന് സ​മൂ​ഹ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്താ​നും ക​ഴി​യ​ണ​മെ​ന്ന് എ​റ​ണാ​കു​ളം- അ​ങ്ക​മാ​ലി അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത​ൻ വി​കാ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​തി​രൂ​പ​ത സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ന വി​ഭാ​ഗ​മാ​യ സ​ഹൃ​ദ​യ​യു​ടെ വാ​ർ​ഷി​കയോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഒ​റ്റ​പ്പെ​ട്ടു ജീ​വി​ക്കു​ന്ന വ​യോ​ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ ക​ണ്ട​റി​ഞ്ഞ് ക​രു​ത​ലോ​ടെ സ​ഹാ​യി​ക്കു​വാ​ൻ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ർ കൂ​ടു​ത​ലാ​യി ഇ​ട​പെ​ടേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണ്. എ​ല്ലാ​വ​ർ​ക്കും വാ​സ​യോ​ഗ്യ​മാ​യ ഭ​വ​നം ഉ​റ​പ്പാ​ക്കി ഭ​വ​ന​ര​ഹി​ത​രി​ല്ലാ​ത്ത നാ​ടെ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളി​ലാ​ണ് അ​തി​രൂ​പ​ത. വ​യ​നാ​ട് ചൂ​ര​ൽ​മ​ല ദു​ര​ന്ത​ബാ​ധി​ത​ർ​ക്കാ​യി പു​തി​യ ഭ​വ​ന​ങ്ങ​ൾ അ​തി​രൂ​പ​ത​യി​ലെ ഇ​ട​വ​ക​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വ​ള​രെ വേ​ഗ​ത്തി​ൽ നി​ർ​മി​ച്ചു കൈ​മാ​റാ​ൻ സ​ഹൃ​ദ​യ​യ്ക്ക് സാ​ധി​ച്ച​ത് അ​ഭി​മാ​ന​ക​ര​മെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു.

പു​തി​യ വ​ർ​ഷ​ത്തെ സ​ഹൃ​ദ​യ ഡ​യ​റി​യു​ടെ പ്ര​കാ​ശ​നം അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ഡോ. ജി​മ്മി പൂ​ച്ച​ക്കാ​ട്ട്, ഐ​ക്കോ ഡ​യ​റ​ക്ട​ർ ഫാ. ​ആ​ന്‍റോ ചേ​രാ​ന്തു​രു​ത്തി, ചാ​ൻ​സ​ല​ർ ഫാ. ​ആ​ന്‍റ​ണി വാ​ഴ​ക്കാ​ല, സ​ഹൃ​ദ​യ ഡ​യ​റ​ക്ട​ർ ഫാ. ​ആ​ന്‍റ​ണി പു​തി​യാ​പ​റ​മ്പി​ൽ, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ ഭ​ര​ണി​കു​ള​ങ്ങ​ര, ഫാ. ​ജോ​സ് കൊ​ളു​ത്തു​വെ​ള്ളി​ൽ, ഷൈ​ജു ആ​ന്‍റ​ണി, അ​ഡ്വ. ചാ​ർ​ളി പോ​ൾ, ഡോ. ​കെ.​വി. റീ​ത്താ​മ്മ, സെ​റി​ൻ ഫി​ലി​പ്പ്, റി​ട്ട. ജ​സ്റ്റി​സ് ഏ​ബ്ര​ഹാം മാ​ത്യു, മി​നി പോ​ൾ, ഫാ. ​ആ​ന്‍റ​ണി പ​ര​വ​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Ernakulam

കൂ​വ​പ്പ​ടി സെ​ന്‍റ് ആ​ൻ​സും തി​രു​വാ​ണി​യൂ​ർ സ്റ്റെ​ല്ലാ മേ​രീ​സും ചാ​മ്പ്യ​ന്മാ​ർ

പെ​രു​മ്പാ​വൂ​ർ: കൂ​വ​പ്പ​ടി സെ​ന്‍റ് ആ​ൻ​സ് പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ന്ന സെ​ൻ​ട്ര​ൽ കേ​ര​ള സ​ഹോ​ദ​യ ത്രോ​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കൂ​വ​പ്പ​ടി സെ​ന്‍റ് ആ​ൻ​സും തി​രു​വാ​ണി​യൂ​ർ സ്റ്റെ​ല്ലാ മേ​രീ​സും ചാ​ന്പ്യ​ന്മാ​രാ​യി.

അ​ണ്ട​ർ 19 ആ​ൺ വി​ഭാ​ഗ​ത്തി​ൽ തി​രു​വാ​ണി​യൂ​ർ സ്റ്റെ​ല്ല മേ​രീ​സ് കോ​ൺ​വെ​ന്‍റ് സ്കൂ​ളി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി കൂ​വ​പ്പ​ടി സെ​ന്‍റ് ആ​ന്‍​സ് പ​ബ്ലി​ക് സ്കൂ​ൾ ചാ​മ്പ്യ​ന്മാ​രാ​യി. കോ​ത​മം​ഗ​ലം മാ​ർ​ത്ത മ​റി​യം പ​ബ്ലി​ക് സ്കൂ​ൾ മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ കൂ​വ​പ്പ​ടി സെ​ന്‍റ് ആ​ൻ​സ് പ​ബ്ലി​ക് സ്കൂ​ളി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി തി​രു​വാ​ണി​യൂ​ർ സ്റ്റെ​ല്ല മേ​രീ​സ് കോ​ൺ​വെ​ന്‍റ് സ്കൂ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് നി​ല​നി​ർ​ത്തി. വ​രാ​പ്പു​ഴ ഇ​സ​ബെ​ല്ല ഡി​റോ​സി​സ് കോ​ൺ​വെ​ന്‍റ് സ്കൂ​ളും അ​ങ്ക​മാ​ലി നൈ​പു​ണ്യ പ​ബ്ലി​ക് സ്കൂ​ളും മൂ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു. അ​ണ്ട​ർ 14 ആ​ൺ-​പെ​ൺ വി​ഭാ​ഗ​ത്തി​ൽ തി​രു​വാ​ണി​യൂ​ർ സ്റ്റെ​ല്ലാ മേ​രീ​സ് കോ​ൺ​വെ​ന്‍റ് സ്കൂ​ൾ ചാ​മ്പ്യ​ന്മാ​രും കൂ​വ​പ്പ​ടി സെ​ന്‍റ് ആ​ൻ​സ് പ​ബ്ലി​ക് സ്കൂ​ൾ റ​ണ്ണേ​ഴ്സ് അ​പ്പും നേ​ടി.

ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ കോ​ത​മം​ഗ​ലം മാ​ർ​ത്ത​മ​റി​യം പ​ബ്ലി​ക് സ്കൂ​ളും പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ചാ​ല​ക്കു​ടി സി​എം​ഐ പ​ബ്ലി​ക് സ്കൂ​ളും സെ​ക്ക​ൻ​ഡ് റ​ണ്ണ​റ​പ്പ് നേ​ടി. വി​ജ​യി​ക​ൾ​ക്ക് കൂ​വ​പ്പ​ടി പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ റോ​സ്മേ​രി ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഗ്രേ​സി പോ​ൾ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഫി​ൽ​സി സെ​ബാ​സ്റ്റ്യ​ൻ, ഡോ. ​ഗോ​ഡ്‌​വി​ൻ പോ​ൾ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. അ​ണ്ട​ർ 19 ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ സെ​ന്‍റ് ആ​ൻ​സ് പ​ബ്ലി​ക് സ്കൂ​ളി​ലെ മാ​സ്റ്റ​ർ ജോ​ൺ ബെ​ൻ​ഹ​ർ ശാ​ലു​വും പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ സ്റ്റെ​ല്ലാ മേ​രി സ്കൂ​ളി​ലെ കു​മാ​രി ശ്രീ​പാ​ർ​വ​തി​യും അ​ണ്ട​ർ 14 ആ​ൺ-പെ​ൺ വി​ഭാ​ഗ​ത്തി​ൽ തി​രു​വാ​ണി​യൂ​ർ സ്റ്റെ​ല്ല മേ​രീ​സി​ലെ മാ​സ്റ്റ​ർ ഏ​യ്ഡ​ൻ സി​ജോ​യും കു​മാ​രി നി​യ മാ​ത്യു​വും മി​ക​ച്ച ക​ളി​ക്കാ​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

Ernakulam

വെ​ല്ലിം​ഗ്ട​ൺ ഐ​ല​ൻ​ഡി​ൽ മാ​ലി​ന്യം ത​ള്ളിയ മൂ​ന്ന് പേ​ർ​ക്കെ​തി​രെ കേ​സ്

മ​ട്ടാ​ഞ്ചേ​രി: വെ​ല്ലിം​ഗ്ട​ൺ ഐ​ല​ൻ​ഡി​ൽ റോ​ഡ​രി​കി​ൽ മാ​ലി​ന്യം ത​ള്ളി​യ സം​ഭ​വ​ങ്ങ​ളി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ഹാ​ർ​ബ​ർ പൊ​ലി​സ്. സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പേ​ർ​ക്കെ​തി​രെ പൊ​ലി​സ് കേ​സെ​ടു​ത്തു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 1.45 മു​ത​ൽ മൂ​ന്ന് വ​രെ​യു​ള്ള സ​മ​യ​ത്ത് ജോ​സ്കോ ഓ​ട്ടോ​മൊ​ബൈ​ൽ​സി​ന് സ​മീ​പ​മാ​ണ് മാ​ലി​ന്യം ത​ള്ളി​യ​ത്.

പൊ​ലി​സ് പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് വി​വി​ധ വാ​ഹ​ന​ങ്ങ​ളി​ലാ​യി മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് ക​ണ്ടെ​ത്തി​യ​ത്. ടി​പ്പ​ർ ലോ​റി​യി​ൽ മാ​ലി​ന്യം ത​ള്ളി​യ വ​യ​നാ​ട് വൈ​ത്തി​രി സ്വ​ദേ​ശി പി. ​ക​ബീ​ർ, ടാ​ങ്ക​ർ ലോ​റി​യി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച പ​ള്ളു​രു​ത്തി ത​ങ്ങ​ൾ ന​ഗ​ർ സ്വ​ദേ​ശി പി.​എ​സ് ഷ​മീ​ർ, ടാ​ങ്ക​ർ ലോ​റി​യി​ൽ മാ​ലി​ന്യം ത​ള്ളി​യ മ​ട്ടാ​ഞ്ചേ​രി കൊ​ച്ചു​പ​റ​മ്പ് സ്വ​ദേ​ശി മു​ജീ​ബ് റ​ഹ്മാ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. മൂ​ന്ന് വാ​ഹ​ന​ങ്ങ​ളും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പൊ​തു​സ്ഥ​ല​ത്ത് മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​തി​ന് വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

Ernakulam

കുരീക്കാട് റെയിൽവേ മേൽപാലം സ്ഥലമേറ്റെടുക്കല്‍ അന്തിമ ഘട്ടത്തിലെന്ന് മന്ത്രി അനൂപ് ജേക്കബ്

തി​രു​വാ​ങ്കു​ളം: കു​രീ​ക്കാ​ട് റെ​യി​ല്‍​വേ മേ​ല്‍​പാല​ത്തി​നാ​യു​ള്ള ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്ന് മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് അ​റി​യി​ച്ചു. ഭൂ​മി​യു​ടെ വി​ല നി​ര്‍​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള​ക്ട​റേ​റ്റി​ല്‍ ല​ഭി​ച്ച 17 വി​ശ​ദ​മാ​യ മൂ​ല്യ​നി​ര്‍​ണ​യ റി​പ്പോ​ര്‍​ട്ടു​ക​ള്‍​ക്ക് അം​ഗീ​കാ​രം ന​ല്‍​കി​യി​ട്ടു​ള്ള​താ​യും ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മേ​ല്‍​പ്പാ​ല നി​ര്‍​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ സ്ഥ​ല​മേ​റ്റെ​ടു​ക്കാ​ന്‍ 31.2 കോ​ടി രൂ​പ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് ക​ത്ത് ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

തു​ക ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. 41സ്ഥ​ല​മു​ട​മ​ക​ളി​ല്‍ നി​ന്നാ​ണ് ഭൂ​മി ഏ​റ്റെ​ടു​ക്കേ​ണ്ട​ത്. ഇ​വ​രു​ടെ സ്ഥ​ല​ങ്ങ​ളു​ടെ വി​ശ​ദ​മാ​യ മൂ​ല്യ​നി​ര്‍​ണ​യ സ്റ്റേ​റ്റ്മെ​ന്‍റി​ന് ജി​ല്ലാ ക​ള​ക്ട​ര്‍ അം​ഗീ​കാ​രം ന​ല്‍​കി​യി​ട്ടു​ള്ള​താ​യും ആ​വ​ശ്യ​മാ​യ 31.2 കോ​ടി രൂ​പ ആ​ര്‍​ബി​ഡി​സി ല​ഭ്യ​മാ​ക്കി റ​വ​ന്യൂ വ​കു​പ്പി​ന് കൈ​മാ​റി​യാ​ല്‍ ഒ​ന്ന​ര മാ​സ​ത്തി​ന​കം സ്ഥ​ല​മേ​റ്റെ​ടു​ക്ക​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​നാ​കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ ജി.​പ്രി​യ​ങ്ക അ​റി​യി​ച്ചു.

മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ചേം​ബ​റി​ല്‍ ചേ​ര്‍​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ക​ള​ക്ട​ര്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ചോ​റ്റാ​നി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍.​ഡി. രാ​ജു, സ്‌​പെ​ഷ​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍, കി​ഫ്ബി, ആ​ര്‍​ബി​ഡി​സി ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Ernakulam

പ​ച്ചാ​ള​ത്ത് വൈ​ദ്യു​തി തൂ​ണു​ക​ള്‍ ഡി​സം​ബ​ര്‍ 16ന​കം മാ​റ്റു​മെ​ന്ന് പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ച് ഹൈ​ക്കോ​ട​തി

കൊ​ച്ചി: പ​ച്ചാ​ളം മേ​ഖ​ല​യി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​ക്കു​ന്ന വൈ​ദ്യു​തി തൂ​ണു​ക​ള്‍ ഡി​സം​ബ​ര്‍ 16ന​കം മാ​റ്റു​മെ​ന്ന് പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ച് ഹൈ​ക്കോ​ട​തി. തൂ​ണു​ക​ള്‍ മാ​റ്റാ​നു​ള്ള പ്ലാ​ന്‍ റെ​യി​ല്‍​വേ​ക്ക് കൈ​മാ​റി​യ​താ​യി കെ​എ​സ്ഇ​ബി അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് സൗ​മെ​ന്‍ സെ​ന്‍, ജ​സ്റ്റീ​സ് വി.​എം. ശ്യാം​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ച് പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ച​ത്. തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്ക് ആ​റാ​ഴ്ച സ​മ​യം വേ​ണ​മെ​ന്ന് റെ​യി​ല്‍​വേ ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് പ്ര​ദേ​ശ​വാ​സി​യാ​യ സു​ജി​ത് സി. ​സു​കു​മാ​ര​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി വീ​ണ്ടും ഡി​സം​ബ​ര്‍ 16 ന് ​പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി.

Ernakulam

ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ കാ​ന്‍റീ​ൻ പൂട്ടിയി​ട്ട് ഒ​രു വ​ർ​ഷം; പൗ​രാ​വ​കാ​ശ സ​മി​തി പ്ര​വ​ർ​ത്ത​ക​ർ സൂപ്രണ്ടിനെ ഉ​പ​രോ​ധി​ച്ചു

ആ​ലു​വ: ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ അ​ടി​ച്ചു പൂ​ട്ടി​യ കാ​ന്‍റീ​ൻ എ​ത്ര​യും വേ​ഗം തു​റ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി ടെ​ൻ​ഡ​ർ വി​ളി​ക്കാ​തെ നീ​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ പൗ​രാ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​ർ ഉ​പ​രോ​ധി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന​ല്ല രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​ന്നി​രു​ന്ന കാ​ന്‍റീ​ൻ അ​ട​ച്ചു പൂ​ട്ടി​യി​ട്ട് ഒ​രു വ​ർ​ഷം പി​ന്നി​ട്ടു.
നി​ത്യേ​ന ഒ​പി വി​ഭാ​ഗ​ത്തി​ൽ എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്കും ഡ​യാ​ലി​സി​സി​നെ​ത്തു​ന്ന​വ​ർ , പ്ര​സ​വാ​ന​ന്ത​ര ചി​കി​ത്സ​ക​ൾ​ക്കാ​യി എ​ത്തു​ന്ന​വ​ർ തു​ട​ങ്ങി എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കും ഉ​പ​കാ​ര​പ്ര​ദ​മാ​യി​രു​ന്ന​താ​ണ് കാ​ന്‍റീ​ൻ. എ​ന്നാ​ൽ ടെ​ൻ​ഡ​ർ കാ​ലാ​വ​ധി ക​ഴി​ഞ്ഞ് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന കാ​ന്‍റീ​ൻ പൂ​ട്ടി​പ്പോ​യ​തോ​ടെ ദു​രി​ത​ത്തി​ലാ​യി.

ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ന് ആ​ശു​പ​ത്രി​ക്ക് പു​റ​ത്തു​ള്ള ഹോ​ട്ട​ലു​ക​ളി​ൽ പോ​യി അ​മി​ത​വി​ല കൊ​ടു​ത്ത് വാ​ങ്ങി ക​ഴി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ് ഉ​ള്ള​ത്. ഏ​താ​നും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ പ്ര​ഭാ​ത ഭ​ക്ഷ​ണ​വും ഒ​ഴി​വു ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച ഭ​ക്ഷ​ണ​വും കൊ​ടു​ക്കു​ന്ന​താ​ണ് രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സം.

രോ​ഗി​ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൗ​രാ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ടു​വാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് സെ​ക്ര​ട്ട​റി സാ​ബു പ​രി​യാ​ര​ത്ത് പ​റ​ഞ്ഞു.

എ​ത്ര​യും വേ​ഗം കാ​ന്‍റീ​ൻ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് പൗ​രാ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​ർ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ ഉ​പ​രോ​ധി​ക്കു​ക​യും നി​വേ​ദ​നം ന​ൽ​കു​ക​യും ചെ​യ്തു .

നി​വേ​ദ​ന​ത്തി​ന്‍റെ കോ​പ്പി​ക​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ആ​രോ​ഗ്യ മ​ന്ത്രി, സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ, ജി​ല്ലാ ക​ള​ക്ട​ർ എ​ന്നി​വ​ർ​ക്ക് ന​ൽ​കി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.എ​ത്ര​യും വേ​ഗം അ​നു​യോ​ജ്യ​രാ​യ ആ​ളു​ക​ളെ ക​ണ്ടെ​ത്തി ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ലൂ​ടെ കാ​ന്‍റീ​ൻ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് തു​ട​ർ സ​മ​ര​പ​രി​പാ​ടി​ക​ൾ ന​ട​ത്തു​മെ​ന്നും സ​മി​തി അ​റി​യി​ച്ചു.

Ernakulam

ന​ഗ​ര​സ​ഭ സീ​ൽ ചെ​യ്ത ഹോ​ട്ട​ലി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് 20 ല​ക്ഷത്തിന്‍റെ സാ​ധ​ന​ങ്ങ​ൾ ക​ട​ത്തി​യ​താ​യി പ​രാ​തി

തൃ​പ്പൂ​ണി​ത്തു​റ: തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ സീ​ൽ ചെ​യ്തി​രു​ന്ന ഹോ​ട്ട​ലി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്ത് ക​യ​റി 20 ല​ക്ഷം രൂ​പ​യു​ടെ സാ​ധ​ന സാ​മ​ഗ്രി​ക​ൾ ക​ട​ത്തി​യ​താ​യി പ​രാ​തി. ഇ​രു​മ്പ​നം സീ​പോ​ർ​ട്ട്-​എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ലു​ള്ള എ​ടി​എ​ഫ് അ​ര​മ​ന ഹോ​ട്ട​ലി​ൽ നി​ന്നും അ​ടു​ക്ക​ള സാ​മ​ഗ്രി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ച് ക​ട​ത്തി​യ​താ​യാ​ണ് കെ​ട്ടി​ട ഉ​ട​മ പ​രാ​തി ന​ൽ​കി​യ​ത്.

കെ​ട്ടി​ട​ത്തി​ൽ ഹോ​ട്ട​ൽ ന​ട​ത്തി​യി​രു​ന്ന വ​ട​ക്ക​ൻ പ​റ​വൂ​ർ സ്വ​ദേ​ശി​ക്കെ​തി​രെ​യാ​ണ് പ​രാ​തി. നി​കു​തി​യും മ​റ്റ് കു​ടി​ശി​ക​ക​ളും അ​ട​യ്ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ സീ​ൽ ചെ​യ്തി​രു​ന്ന കെ​ട്ടി​ട​ത്തി​ൽ ക​ഴി​ഞ്ഞ ഏ​പ്രി​ൽ ആ​റി​ന് വൈ​കി​ട്ട് പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്ത് ക​യ​റി ഹോ​ട്ട​ലി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റ് സാ​ധ​ന സാ​മ​ഗ്രി​ക​ളും ക​ട​ത്തി​ക്കൊ​ണ്ടു പോ​യെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. തൃ​പ്പൂ​ണി​ത്തു​റ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഹി​ൽ​പാ​ല​സ് പൊ​ലി​സ് കേ​സെ​ടു​ത്ത​ത്.

Ernakulam

ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ഭ​ര​ണ​നേ​ട്ട​ങ്ങ​ള്‍ ഇ​ന്നും രാ​ജ്യ​ത്തി​ന് വ​ഴി​കാ​ട്ടി: കെ. ​ബാ​ബു

കൊ​ച്ചി: രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​ത്തി​നും അ​ഖ​ണ്ഡ​ത​യ്ക്കും വി​ക​സ​ന​ത്തി​നും നി​ര്‍​ണാ​യ​ക സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി​യ ശ​ക്ത​യാ​യ ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു ഇ​ന്ദി​രാ​ഗാ​ന്ധി​യെ​ന്ന് മു​ന്‍​മ​ന്ത്രി കെ. ​ബാ​ബു. എ​റ​ണാ​കു​ളം ഡി​സി​സി സം​ഘ​ടി​പ്പി​ച്ച ഇ​ന്ദി​രാ​ഗാ​ന്ധി ജ​ന്മ​ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​തി​സ​ന്ധി​ക​ളെ ധൈ​ര്യ​ത്തോ​ടെ നേ​രി​ടാ​നും രാ​ജ്യ​താ​ല്‍​പ​ര്യ​ങ്ങ​ള്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കാ​നും അ​വ​ര്‍ കാ​ണി​ച്ച രാ​ഷ്ട്രീ​യ ഇഛാ​ശ​ക്തി ഇ​ന്നും പ്ര​സ​ക്ത​മാ​ണ്. ദാ​രി​ദ്ര്യ​നി​ര്‍​മാ​ര്‍​ജ​നം, ബാ​ങ്ക് ദേ​ശ​സാ​ല്‍​ക്ക​ര​ണം, ഭ​ക്ഷ്യ​സു​ര​ക്ഷ, ദേ​ശീ​യ സു​ര​ക്ഷ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ ഇ​ന്ദി​രാ​ഗാ​ന്ധി സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ രാ​ജ്യ​ത്തി​ന്‍റെ പു​രോ​ഗ​തി​യി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്. ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ രാ​ഷ്ട്രീ​യ ജീ​വി​ത​വും ഭ​ര​ണ​നേ​ട്ട​ങ്ങ​ളും കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് മാ​ത്ര​മ​ല്ല, രാ​ജ്യ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ ച​രി​ത്ര​ത്തി​ല്‍ വി​ശ്വ​സി​ക്കു​ന്ന എ​ല്ലാ​വ​ര്‍​ക്കും പ്ര​ചോ​ദ​ന​മാ​ണെ​ന്നും കെ. ​ബാ​ബു കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ജ​യ് ത​റ​യി​ല്‍, വി.​പി. സ​ജീ​ന്ദ്ര​ന്‍, ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ, ഡൊ​മി​നി​ക് പ്ര​സ​ന്‍റേ​ഷ​ന്‍, ജ​യ്‌​സ​ണ്‍ ജോ​സ​ഫ്, ദീ​പ്തി മേ​രി വ​ര്‍​ഗീ​സ്, ശ്രീ​നി​വാ​സ​ന്‍ കൃ​ഷ്ണ​ന്‍, ഐ.​കെ. രാ​ജു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Ernakulam

യാ​ത്ര​ക്കാ​രി​യോ​ട് അ​പ​മ​ര്യാ​ദ; സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

കാ​ക്ക​നാ​ട്: യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റെ തൃ​ക്കാ​ക്ക​ര പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ഞ്ഞു​മ്മ​ൽ സ്വ​ദേ​ശി​യാ​യ എ​ൽ​ദോ​യാ​ണ് പി​ടി​യി​ലാ​യ​ത്. കാ​ക്ക​നാ​ട് ഓ​ലി​മു​ക​ൾ പ​ള്ളി​ക്കു​സ​മീ​പ​ത്തെ ബ​സ് സ്റ്റോ​പ്പി​ൽ നി​ന്നും ക​യ​റി​യ യു​വ​തി​യോ​ട് മ​റ്റൊ​രു സ്വ​കാ​ര്യ ബ​സി​ൽ ഡ്രൈ​വ​റാ​യ മ​ഞ്ഞു​മ്മ​ൽ സ്വ​ദേ​ശി എ​ൽ​ദോ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു.

ഈ​മാ​സം ഒ​ന്പ​തി​നാ​ണ് സം​ഭ​വം. ഇ​തി​നെ ചോ​ദ്യം ചെ​യ്ത യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​രോ​പി​ച്ച് യു​വ​തി തൃ​ക്കാ​ക്ക​ര പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ പോ​യ എ​ൽ​ദോ​യെ ബു​ധ​നാ​ഴ്ച​യാ​ണ് തൃ​ക്കാ​ക്ക​ര പൊ​ലി​സ് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Ernakulam

അ​മി​ഷ​യ്ക്ക് അവാർഡ്

വൈ​പ്പി​ൻ : ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ത്‌​ല​റ്റു​ക​ളു​ടെ​യും ഒ​ളി​മ്പ്യ​ന്മാ​രു​ടെ​യും കൂ​ട്ടാ​യ്മ​യാ​യ അ​ത്‌​ല​റ്റ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ(അ​ശ്വ) പ്രോ​മി​സിം​ഗ് അ​ത്‌​ല​റ്റ് അ​വാ​ർ​ഡി​ന് നാ​യ​ര​മ്പ​ലം ഭ​ഗ​വ​തി വി​ലാ​സം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി കെ.​ജെ. അ​മി​ഷ​യെ തെ​ര​ഞ്ഞെ​ടു​ത്തു.

സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗം പെ​ൺ​കു​ട്ടി​ക​ളു​ടെ 600 മീ​റ്റ​ർ ഓ​ട്ട​മ​ത്സ​ര​ത്തി​ൽ അ​മി​ഷ ഗോ​ൾ​ഡ് മെ​ഡ​ൽ നേ​ടി​യി​രു​ന്നു. 10,000 രൂ​പ​യും ഫ​ല​ക​വു​മാ​ണ് അ​വാ​ർ​ഡ്.

അ​ടു​ത്ത​മാ​സം ആ​റി​ന് മൂ​വാ​റ്റു​പു​ഴ ക​ബ​നി പാ​ല​സി​ൽ വെ​ച്ച് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​വാ​ർ​ഡ് സ​മ്മാ​നി​ക്കു​മെ​ന്നും അ​ശ്വ പ്ര​സി​ഡ​ന്‍റ് റോ​യ് വ​ർ​ഗീ​സ് അ​റി​യി​ച്ചു.

Ernakulam

കൂ​ത്താ​ട്ടു​കു​ളം ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ട്: സം​യു​ക്ത സ​ർ​വേയ്ക്ക് തുടക്കം

കൂ​ത്താ​ട്ടു​കു​ളം: ന​ഗ​ര​ത്തി​ലെ രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള പ്രാ​ഥ​മി​ക സ​ർ​വേ ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ന​ഗ​ര​സ​ഭ ജ​ന​പ്ര​തി​നി​ധി​ക​ൾ, വ്യാ​പാ​രി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ടെ സം​യു​ക്ത നേ​തൃ​ത്വ​ത്തി​ലാ​യിരുന്നു ന​ഗ​ര​ത്തി​ലെ പ​രി​ശോ​ധ​ന.

ഗ​വ. യു​പി സ്കൂ​ൾ മു​ത​ൽ എ​സ്ബി​ഐ ബാ​ങ്കി​ന് സ​മീ​പം വ​രെ​യു​ള്ള വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി​രു​ന്നു പ്രാ​ഥ​മി​ക സ​ർ​വേ.ന​ഗ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഓ​ട​ക​ൾ മ​ണ്ണും മാ​ലി​ന്യ​വും നി​റ​ഞ്ഞ് മൂ​ടി​ക്കി​ട​ക്കു​ന്ന​താ​യും റോ​ഡി​ലെ മ​ഴ​വെ​ള്ളം അ​ഴു​ക്കു​ചാ​ലു​ക​ളി​ലേ​ക്ക് സു​ഗ​മ​മാ​യി ഒ​ഴു​കി​യെ​ത്തു​ന്ന​തി​ന് സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ളു​ള്ള​താ​യും ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി. മ​ഴ​ക്കാ​ല​ത്ത് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ വെ​ള്ളം ക​യ​റു​ന്ന​തും ക​ച്ച​വ​ട​ക്കാ​ർ നേ​രി​ടു​ന്ന ദു​രി​ത​ങ്ങ​ളും വ്യാ​പാ​രി പ്ര​തി​നി​ധി​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​രെ നേ​രി​ട്ട് ബോ​ധ്യ​പ്പെ​ടു​ത്തി.

രാ​മ​പു​രം ക​വ​ല, ഓ​ണം​കു​ന്ന് കാ​വി​ന് മു​ൻ​വ​ശം, ജൂ​വ​ൽ ക​വ​ല, ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ന് മു​ൻ​ഭാ​ഗം, എ​സ്ബി​ഐ ബാ​ങ്കി​ന് സ​മീ​പം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധ​ന ന​ട​ന്ന​ത്. മ​ഴ​ക്കാ​ല​ങ്ങ​ളി​ൽ ഏ​റ്റ​വും അ​ധി​കം വെ​ള്ള​ക്കെ​ട്ട് അ​നു​ഭ​വ​പ്പെ​ടു​ന്ന ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി​രി​ക്കും കൂ​ടു​ത​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും മാ​റ്റ​ങ്ങ​ളും ന​ട​പ്പി​ലാ​ക്കു​ക. മൂ​വാ​റ്റു​പു​ഴ മു​ത​ൽ ചോ​ര​ക്കു​ഴി വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ഉ​ട​ൻ ന​ട​ത്താ​നി​രി​ക്കു​ന്ന റോ​ഡ് റീ​ടാ​റിം​ഗ് പ്ര​വൃ​ത്തി​ക​ൾ​ക്കൊ​പ്പം ത​ന്നെ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​നു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് തീ​രു​മാ​നം.

ക​ഴി​ഞ്ഞ ദി​വ​സം ന​ഗ​ര​സ​ഭ​യി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് അ​ടി​യ​ന്ത​ര​മാ​യി സ​ർ​വേ ന​ട​ത്തി​യ​ത്. മൂ​വാ​റ്റു​പു​ഴ പി​ഡ​ബ്ല്യു​ഡി റോ​ഡ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ ജൂ​ലി​യ​ൻ ജോ​സ്, കൂ​ത്താ​ട്ടു​കു​ളം പി​ഡ​ബ്ല്യു​ഡി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നിയ​ർ ടി. ​വി​നീ​ത്, ഓ​വ​ർ​സി​യ​ർ സ​രി​ത ജോ​ഷി എ​ന്നി​വ​ര​ട​ങ്ങു​ന്ന സാ​ങ്കേ​തി​ക സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ റെ​ജി ജോ​ൺ, വി​വി​ധ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​ർ, കൗ​ൺ​സി​ല​ർ​മാ​ർ, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രും സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്തു.

Ernakulam

മൂ​വാ​റ്റു​പു​ഴ​യി​ല്‍ ഹി​ല്‍​ടോ​പ്പ് ടൂ​റി​സം പ​ദ്ധ​തി​ക്ക് അ​നു​മ​തി തേ​ടി എം​എ​ല്‍​എ

മൂ​വാ​റ്റു​പു​ഴ: ആ​ഭ്യ​ന്ത​ര, വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ വ​ന്‍​തോ​തി​ല്‍ ആ​ക​ര്‍​ഷി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട് മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ മൂ​ന്നു പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളെ കോ​ര്‍​ത്തി​ണ​ക്കി പു​തി​യ ടൂ​റി​സം സ​ര്‍​ക്യൂ​ട്ട് പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥി​ന് ക​ത്ത് ന​ല്‍​കി.

മ​ണ്ഡ​ല​ത്തി​ന്‍റെ അ​ന​ന്ത​മാ​യ വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന പ​ദ്ധ​തി​ക​ളാ​ണ് ക​ത്തി​ല്‍ നി​ര്‍​ദേ​ശി​ച്ച​ത്. പ്ര​കൃ​തി​സൗ​ഹൃ​ദ ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് എം​എ​ല്‍​എ മു​ന്നോ​ട്ടു​വ​ച്ച പ്ര​ത്യേ​ക ആ​ശ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​വി​ക​സ​ന നി​ര്‍​ദേ​ശം സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ആ​വോ​ലി, മ​ഞ്ഞ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ച​ക്കി​പ്പാ​റ, പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലെ പോ​യാ​ലി​മ​ല, ആ​ര​ക്കു​ഴ പ​ഞ്ചാ​യ​ത്തി​ലെ കൊ​ടി​കു​ത്തി​പ്പാ​റ എ​ന്നീ മൂ​ന്നു പ്ര​ധാ​ന കു​ന്നി​ന്‍​പ്ര​ദേ​ശ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ച് ഹി​ല്‍​ടോ​പ്പ് ടൂ​റി​സം സ​ര്‍​ക്യൂ​ട്ട് വി​ഭാ​വ​നം ചെ​യ്യാ​നാ​ണ് എം​എ​ല്‍​എ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ന​ഗ​ര​ത്തി​ലെ വെ​ളി​ച്ച​ത്തി​ല്‍ നി​ന്നും മാ​റി​നി​ല്‍​ക്കു​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ല്‍ ആ​കാ​ശ നി​രീ​ക്ഷ​ണ​ത്തി​നും ഏ​റെ അ​നു​യോ​ജ്യ​മാ​യ ഇ​ട​മെ​ന്ന നി​ല​യി​ല്‍ ച​ക്കി​പ്പാ​റ​യി​ല്‍ ടെ​ലി​സ്‌​കോ​പ്പു​ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്ക​ണ​മെ​ന്നാ​ണ് പ​ദ്ധ​തി നി​ര്‍​ദേ​ശം. മൂ​വാ​റ്റു​പു​ഴ ന​ഗ​ര​ത്തി​ല്‍ നി​ന്നും വ​ള​രെ അ​ടു​ത്താ​യി പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ല്‍ ഏ​ക​ദേ​ശം 16 ഏ​ക്ക​റോ​ളം വി​സ്തൃ​തി​യി​ല്‍ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന മൊ​ട്ട​ക്കു​ന്നു​ക​ളും പാ​റ​ക്കെ​ട്ടു​ക​ളും നി​റ​ഞ്ഞ പ്ര​ദേ​ശ​മാ​ണ് പോ​യാ​ലി​മ​ല.

പോ​യാ​ലി മ​ല​യി​ലേ​ക്ക് എ​ത്താ​ന്‍ ക​ഴി​യു​ന്ന രീ​തി​യി​ല്‍ റോ​ഡി​ന്‍റെ നി​ര്‍​മാ​ണം, റോ​പ്‌​വേ സ്ഥാ​പി​ക്ക​ല്‍, മ​ല​മു​ക​ളി​ലെ വ്യൂ ​പോ​യി​ന്‍റു​ക​ളി​ല്‍ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍, വി​ശ്ര​മ കേ​ന്ദ്ര​ങ്ങ​ള്‍, ഉ​ദ്യാ​ന​ങ്ങ​ള്‍, ക​ഫെ​റ്റീ​രി​യ എ​ന്നീ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യാ​ല്‍ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്ക് വ​ര്‍​ധി​ക്കു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു.

ആ​ര​ക്കു​ഴ പ​ഞ്ചാ​യ​ത്തി​ലെ ഉ​യ​ര്‍​ന്ന പാ​റ​ക്കെ​ട്ടാ​ണ് കൊ​ടി​കു​ത്തി​പ്പാ​റ. സ​ഞ്ചാ​രി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് സു​ര​ക്ഷാ വേ​ലി​ക​ള്‍, ന​ട​പ്പാ​ത​ക​ള്‍, വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ള്‍, വ്യൂ​പോ​യി​ന്‍റു​ക​ള്‍ എ​ന്നി​വ ഒ​രു​ക്കു​ന്ന​തി​ലൂ​ടെ ആ​ര​ക്കു​ഴ​യു​ടെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​മാ​യി കൊ​ടി​കു​ത്തി​പ്പാ​റ​യെ മാ​റ്റാ​നാ​കും. ഈ ​മൂ​ന്ന് ഇ​ട​ങ്ങ​ളെ​യും കേ​ന്ദ്രീ​ക​രി​ച്ച് സ​മ​ഗ്ര​മാ​യ ടൂ​റി​സം പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​നു ആ​വ​ശ്യ​മാ​യ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്രാ​ഥ​മി​ക പ​ഠ​ന​ത്തി​നാ​യി ടൂ​റി​സം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ക്ക​ണ​മെ​ന്നും എം​എ​ല്‍​എ മ​ന്ത്രി​യോ​ട് അ​ഭ്യ​ര്‍​ഥി​ച്ചു.

Thrissur

പൊ​തു​ഗ​താ​ഗ​തം മു​ട​ങ്ങി​യ​തോ​ടെ നാ​ട്ടു​കാ​ർ ദു​രി​ത​ത്തി​ൽ

തൃ​ശൂ​ർ: കൊ​ട്ടേ​ക്കാ​ട് മു​ണ്ടൂ​ർ റോ​ഡി​ലെ ചെ​മ്പി​ശേ​രി മേ​ൽ​പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ച​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളും സ്ഥി​രം​യാ​ത്ര​ക്കാ​രും ദു​രി​ത​ത്തി​ലാ​യി. മു​ന്ന​റി​യി​പ്പി​ല്ലാ​തെ പാ​ലം അ​ട​ച്ച​തും സ്വ​കാ​ര്യ ബ​സു​ക​ൾ റൂ​ട്ട് മാ​റ്റി​യ​തു​മാ​ണ് ജ​ന​ങ്ങ​ളെ വ​ല​യ്ക്കു​ന്ന​ത്.
പാ​ല​ത്തി​ന് മു​ക​ളി​ലെ ടാ​റിം​ഗ് പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ച്ച​താ​യും വാ​ഹ​ന​ങ്ങ​ൾ കു​റ്റൂ​ർ എം​എ​ൽ​എ റോ​ഡ് വ​ഴി തി​രി​ഞ്ഞു​പോ​ക​ണ​മെ​ന്നു​മാ​ണ് പു​ഴ​യ്ക്ക​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ര​ത്ത് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​റു​ടെ അ​റി​യി​പ്പ്. എ​ന്നാ​ൽ ഇ​തോ​ടെ പാ​മ്പൂ​ർ, വ​ലി​യ​പ​റ​മ്പ്, ആ​ട്ടോ​ർ മേ​ഖ​ല​ക​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് പൊ​തു​വാ​ഹ​ന സൗ​ക​ര്യം പൂ​ർ​ണ​മാ​യും നി​ഷേ​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. നി​ര​വ​ധി​പേ​രാ​ണ് റോ​ഡ് അ​ട​ച്ചു​കെ​ട്ടി​യ​ത് അ​റി​യാ​തെ ഇ​വി​ടേ​ക്ക് ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന​തും പാ​ലം​വ​രെ വ​ന്ന് മ​ട​ങ്ങി​പ്പോ​കു​ന്ന​തും.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി​യി​ൽ പാ​ല​ത്തി​ലൂ​ടെ ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ടി​രു​ന്നു. നി​ല​വി​ൽ എ​ല്ലാ വാ​ഹ​ന​ങ്ങ​ളും നി​രോ​ധി​ച്ച​ത് ഏ​റെ ബു​ദ്ധി​മു​ട്ടു സൃ​ഷ്ടി​ക്കു​ന്നു​വെ​ന്നാ​ണ് പ​രി​സ​ര​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.
തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള പോ​ക്കും വ​ര​വും സ്വ​കാ​ര്യ ബ​സു​ക​ൾ കു​റ്റൂ​ർ വ​ഴി മാ​ത്ര​മാ​യി ചു​രു​ക്കി​യ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള സാ​ധാ​ര​ണ​ക്കാ​രാ​ണ് ഏ​റ്റ​വു​മ​ധി​കം ക​ഷ്ട​പ്പെ​ടു​ന്ന​ത്. അ​മ​ല ആ​ശു​പ​ത്രി ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള എ​ളു​പ്പ​വ​ഴി​കൂ​ടി​യാ​ണ് ഇ​തോ​ടെ ത​ട​സ​പ്പെ​ട്ട​ത്.

ബ​ദ​ൽ വ​ഴി​ക​ളി​ലും കു​രു​ക്ക്

കു​റ്റൂ​ർ എം​എ​ൽ​എ റോ​ഡി​നു പു​റ​മേ കോ​ല​ഴി പോ​ട്ടോ​ർ വ​ഴി​യും വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ടു​ന്നു​ണ്ടെ​ങ്കി​ലും റെ​യി​ൽ​വേ ഗേ​റ്റി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പ്പെ​ട്ട് സ​മ​യ​വും ഇ​ന്ധ​ന​വും ന​ഷ്ട​മാ​കു​ന്ന​താ​യി യാ​ത്ര​ക്കാ​ർ പ​രാ​തി​പ്പെ​ടു​ന്നു.

മു​ന്പ് പാ​ലം നി​ർ​മാ​ണ​ത്തി​നാ​യി വ​ർ​ഷ​ങ്ങ​ളോ​ളം ഗ​താ​ഗ​തം തി​രി​ച്ചു​വി​ട്ട ഘ​ട്ട​ത്തി​ൽ ബ​സു​ക​ൾ പാ​മ്പൂ​ർ വ​ഴി സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നു. സ​മാ​ന​മാ​യ രീ​തി​യി​ൽ ഇ​പ്പോ​ഴും സ്വ​കാ​ര്യ ബ​സു​ക​ൾ പാ​മ്പൂ​ർ വ​ഴി തി​രി​ച്ചു​വി​ട​ണ​മെ​ന്നും, സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ മാ​ത്രം കു​റ്റൂ​ർ വ​ഴി ക​ട​ത്തി​വി​ട്ടാ​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്നും നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Thrissur

ഭാ​ര​ത​പ്ര​വേ​ശ​ന​തി​രു​നാ​ൾ സ​മാ​പി​ച്ചു

കൊ​ടു​ങ്ങ​ല്ലൂ​ർ: അ​ഴി​ക്കോ​ട് മാ​ർതോ​മാ പൊ​ന്തി​ഫി​ക്ക​ൽ തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ മാ​ർ​തോ​മ​ാശ്ലീ​ഹ​യു​ടെ ഭാ​ര​ത പ്ര​വേ​ശ​ന തി​രു​നാ​ളും മാ​ർ​തോ​മാ​ശ്ലീ​ഹാ​യു​ടെ വ​ല​തു​ക​ര തി​രു​ശേ​ഷി​പ്പ് റോ​മി​ൽ നി​ന്ന് തീ​ർ​ത്ഥ​കേ​ന്ദ്ര​ത്തി​ൽ പ്ര​തി​ഷ്ഠി​ച്ച​തി​ന്‍റെ 73 ാം വാ​ർ​ഷി​ക​വും സം​യു​ക്ത​മാ​യി ആ​ഘോ​ഷി​ച്ചു. പ​ത്ത് ദി​വ​സ​മാ​യി ആ​ഘോ​ഷി​ച്ചു വ​രു​ന്ന തി​രു​നാ​ളി​ന്‍റെ സ​മാ​പ​നദി​ന​മാ​യ ഇ​ന്ന​ലെ പത്തിനു​ള്ള പൊ​ന്തി​ഫി​ക്ക​ൽ സ​മൂ​ഹ​ദി​വ്യ​ബ​ലി​ക്ക് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ മു​ഖ്യ കാ​ർ​മി​ക​നാ​യി സ​ന്ദേ​ശം ന​ൽ​കി.

തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു​ശേ​ഷം ഉ​ച്ചക​ഴി​ഞ്ഞ് രണ്ടിന് മാ​ർ​തോ​മാ​ശ്ലീ​ഹ​ായു​ടെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു കൊ​ണ്ട് പെ​രി​യാ​റി​ലൂ​ടെ ഭാ​ര​ത പ്ര​വേ​ശ​ന ജ​ലഘോ​ഷ​യാ​ത്ര​യും വൈ​കീട്ട് ഏഴിന് ​കൊ​ച്ചി​ൻ വോ​യ്സ് അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള​യും ഉ​ണ്ടാ​യി​രു​ന്നു. 29ന് എ​ട്ടാ​മി​ടം വൈ​കി​ട്ട് 5.30 ന് ​ദി​വ്യ​ബ​ലി​യോ​ടെ തി​രു​നാ​ളി​ന് കൊ​ടി​യി​റങ്ങും.

Thrissur

പു​ലി​യ​ന്നൂ​ർ സ്കൂ​ളി​ന് "സെ​ന്‍റ് തോ​മ​സ്' നാ​മം തി​രി​കെ ല​ഭി​ച്ചതിൽ ആഹ്ലാ​ദപ്ര​ക​ടനം

വേ​ലൂ​ർ: പു​ലി​യ​ന്നൂ​ർ സ്കൂ​ളി​ന്‍റെ "സെ​ന്‍റ്് തോ​മ​സ്' നാ​മം പു​നഃ​സ്ഥാ​പി​ച്ചു ല​ഭി​ച്ച​തി​ൽ ആ ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ചും ഇ​തി​നാ​യി സ​ഹ​ക​രി​ച്ച​വ​ർ​ക്കു ന​ന്ദി അ​റി​യി​ച്ചും ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​ലി​യ​ന്നൂ​ർ സെ​ന്‍റ​റി​ൽ വി​ശ​ദീ​ക​ര​ണ പൊ​തു​യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് പ​ള്ളി​ക്കു​ന്ന​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ത​ണ്ടി​ലം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി അ​ങ്ക​ണ​ത്തി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​ന​ത്തി​ന് ശേ​ഷ മാ​യി​രു​ന്നു യോ​ഗം. ത​ണ്ടി​ലം പ​ള്ളി വി​കാ​രി ഫാ. ​ജോ​ൺ​സ​ൺ അ​ന്തി​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ഐ. ലാ​സ​ർ മാ​സ്റ്റ​ർ, സി.​ഐ. പൗ​ലോ​സ് മാ​സ്റ്റ​ർ, ജോ​സ് ചെ​മ്പി​ശേ​രി, സി.​സി. ജോ​സ്, ജോ​ൺ ക​ള്ളി​യ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നൂ​റു​വ​ർ​ഷം​മു​മ്പ് വേ​ലൂ​ർ പ​ള്ളി​യു​ടെ കീ​ഴി​ലു​ള്ള ക​ത്തോ​ലി​ക്കാ കു​ടും​ബ​ങ്ങ​ൾ സൗ ​ജ​ന്യ​മാ​യി നി​ർ​മി​ച്ചു ന​ൽ​കി​യ സ്കൂ​ളി​ന്‍റെ പേ​ര് 2022-ലാ​ണ് നീ​ക്കം ചെ​യ്ത​ത്. നാ​ലു വ​ർ​ഷ​ത്തി​ല​ധി​കം നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ, നി​ല​വി​ലെ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന് ആ​റു മാ​സ​ത്തി​നു​ള്ളി​ൽ പേ​ര് പു​നഃ​സ്ഥാ​പി​ച്ചു ന​ൽ​കി​യ​തി​ൽ യോ​ഗം ന​ന്ദി രേ​ഖ പ്പെ​ടു​ത്തി.

Thrissur

സെന്‍റ് തോമസ് കോളജിൽ പൂ​ർ​വ​വി​ദ്യാ​ർ​ഥി​സം​ഗ​മം

തൃ​ശൂ​ർ: സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​സം​ഗ​മം ഓ​ർ​മ​ച്ചെ​പ്പ് 2026 പാ​ലോ​ക്കാ​ര​ൻ സ്ക്വ​യ​റി​ൽ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​യും തൃ​ശൂ​ർ ആ​ർ​ച്ച്ബി​ഷ​പ്പു​മാ​യ മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്തി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ​ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് 50 വൃ​ക്ഷ​ത്തെ​ക​ളു​ടെ വി​ത​ര​ണം സ​ഹാ​യ​മെ​ത്രാ​നും കോ​ള​ജ് മാ​നേ​ജ​രു​മാ​യ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് സി.​എ. ഫ്രാ​ൻ​സി​സ്, അ​ഡ്വ. പി. ​പ​ര​മേ​ശ്വ​ര​ൻ ന​ന്പൂ​തി​രി, സി.​സി. ജോ​യ്, ടോ​ണി പി. ​ജോ​ണ്‍, ഇ. ​സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​രെ മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് ആ​ദ​രി​ച്ചു.

യോ​ഗ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. കെ.​എ. മാ​ർ​ട്ടി​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് മാ​നേ​ജ​ർ ഫാ. ​ബി​ജു പാ​ണേ​ങ്ങാ​ട​ൻ, സ്റ്റാ​ർ​സ് സെ​ക്ര​ട്ട​റി ജെ​യിം​സ് മു​ട്ടി​ക്ക​ൽ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എം.​എ. സാ​ജ​ൻ, ട്ര​ഷ​റ​ർ സി.​വി. അ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 107 പേ​ർ​ക്കു സൗ​ജ​ന്യ ഡ​യാ​ലി​സി​സ് ചെ​യ്യാ​നു​ള്ള സം​ഖ്യ ജൂ​ബി​ലി മെ​ഡി​ക്ക​ൽ കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ. ​റെ​ന്നി മു​ണ്ട​ൻ​കു​ര്യ​ന് സ്റ്റാ​ഴ്സ് പ്ര​സി​ഡ​ന്‍റ് സി.​എ. ഫ്രാ​ൻ​സി​സ്, സെ​ക്ര​ട്ട​റി ജെ​യിം​സ് മു​ട്ടി​ക്ക​ൽ എ​ന്നി​വ​ർ ചേ​ർ​ന്നു കൈ​മാ​റി.

Thrissur

കോ​ട്ട​പ്പ​ടി സെ​ന്‍റ് ലാ​സേ​ഴ്‌​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക ദി​നാഘോഷം

ഗു​രു​വാ​യൂ​ർ: കോ​ട്ട​പ്പ​ടി സെ​ന്‍റ് ലാ​സേ​ഴ്‌​സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക ദി​ന​വും മ​ത​ബോ​ധ​ന ദി​ന​വും ആ​ഘോ​ഷി​ച്ചു. അ​തി​രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ ഡ​യ​റ​ക്ട​ർ ഫാ. ​ട്വി​ങ്കി​ൾ വാ​ഴ​പ്പ​ിള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ഫാ. ​ഷാ​ജി കൊ​ച്ചു​പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​നാ​യി.​പാ​ല​യൂ​ർ ഫൊ​റോ​ന കു​ടും​ബ കൂ​ട്ടാ​യ്മ കേ​ന്ദ്ര​സ​മി​തി ഡ​യ​റ​ക്ട​ർ ഫാ.​ഗ്ലാ​ഡ്രി​ൻ വ​ട്ട​ക്കു​ഴി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ബ​ഥ​നി മ​ഠം സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ അ​ൽ​ഫോ​ൻ​സ, കൈ​ക്കാ​ര​ൻ ഇ.​എ​ഫ്. ജോ​ൺ​സ​ൺ, കു​ടും​ബ കൂ​ട്ടാ​യ്മ കേ​ന്ദ്ര​സ​മി​തി ക​ൺ​വീ​ന​ർ ജോ​ൺ​പോ​ൾ പു​റ​ത്തൂ​ർ, ഭ​ക്ത​സം​ഘ​ട​ന ഏ​കോ​പ​ന സ​മി​തി ക​ൺ​വീ​ന​ർ ബി​ജു അ​ന്തി​ക്കാ​ട്ട്, മ​ത​ബോ​ധ​ന ഹെ​ഡ്മാ​സ്റ്റ​ർ എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ, അ​സി. വി​കാ​രി ഫാ. ​വി​ബി പു​റ​ത്തൂ​ക്കാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Thrissur

ഒ​ല്ലൂ​ർ ഫൊ​റോ​ന ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ൻ

ഒ​ല്ലൂ​ർ: തൃ​ശൂ​ർ അ​തി​രൂ​പ​ത ഒ​ല്ലൂ​ർ സെ​ന്‍റ്് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഫൊ​റോ​ന ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ൻ 'കൃ​പാ​ഭി​ഷേ​കം ഡി​സം​ബ​ർ 16 മു​ത​ൽ 20 വ​രെ ന​ട​ക്കും.

ദി​വ​സ​വും ഉ​ച്ച​തി​രി​ഞ്ഞ് 3.30 മു​ത​ൽ രാ​ത്രി ഒ​ന്പ​തു​വ​രെ പ​ള്ളി ഗ്രൗ​ണ്ടി​ൽ വ​ച്ചാ​ണ് ക​ൺ​വെ​ൻ​ഷ​ൻ ന​ട​ക്കു​ന്ന​ത്. അ​ണ​ക്ക​ര മ​രി​യ​ൻ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ഡൊ​മി​നി​ക് വാ​ള​ന്മ​നാ​ലും ടീ​മും ക​ൺ​വെ​ൻ​ഷ​ൻ ന​യി​ക്കും.

അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്, സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ എ​ന്നി​വ​ർ ക​ൺ​വെ​ൻ​ഷ​നി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ക​ൺ​വെ​ൻ​ഷ​ൻ ദി​വ​സ​ങ്ങ​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, ദൈ​വ​വ​ച​ന​ശു​ശ്രൂ​ഷ, വി​ടു​ത​ൽ ശു​ശ്രൂ​ഷ, സൗ​ഖ്യ​ശു​ശ്രൂ​ഷ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

ക​ൺ​വെ​ൻ​ഷ​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി വി​കാ​രി ഫാ. ​വ​ർ​ഗീ​സ് കു​ത്തൂ​ർ ചെ​യ​ർ​മാ​നും സ​ഹ​വി​കാ​രി​മാ​ർ, ഗ​ലീ​ലി മേ​ഖ​ല​യി​ലെ​യും അ​ഞ്ചേ​രി മേ​ഖ​ല​യി​ലെ​യും പ്രീ​സ്റ്റ്-​ഇ​ൻ-​ചാ​ർ​ജ് വൈ​ദി​ക​ർ, ഡീ​ക്ക​ൻ എ​ന്നി​വ​ർ വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യും ന​ട​ത്തു കൈ​ക്കാ​ര​ൻ തോ​മ​സ് കൂ​ള ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യും പ്ര​വ​ർ​ത്തി​ക്കും.

ക​ൺ​വ​ൻ​ഷ​നോ​ടു​നു​ബ​ന്ധി​ച്ചു​ള്ള പ​ന്ത​ലി​ന്‍റെ കാ​ൽ​നാ​ട്ടു​ക​ർ​മം വി​കാ​രി ഫാ. ​വ​ർ​ഗീ​സ് കു​ത്തൂ​ർ, സ​ഹ വി​കാ​രി​മാ​രാ​യ ഫാ. ​ഡേ​വി​സ് പു​ലി​ക്കോ​ട്ടി​ൽ, ഫാ. ​ജി​ജോ ത​റ​യി​ൽ, ഫാ. ​പ്ര​കാ​ശ് പു​ത്തൂ​ർ, ഡീ​ക്ക​ൻ സേ​വി​യ​ർ മു​ല്ല​ശേ​രി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

Thrissur

റെ​യി​ല്‍​വേ അ​വ​ഗ​ണനയ്​ക്കെ​തി​രേ ജ​ന​കീ​യ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കു​ന്നു

കാ​ഞ്ഞ​ങ്ങാ​ട്: കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യു​ടെ വാ​ണി​ജ്യ ത​ല​സ്ഥാ​ന​വും ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ ന​ഗ​ര​സ​ഭ​യും താ​ലൂ​ക്ക് ആ​സ്ഥാ​ന​വു​മാ​യ കാ​ഞ്ഞ​ങ്ങാ​ട്ടെ റെ​യി​ല്‍​വേ സ്റ്റേ​ഷ​നോ​ട് അ​ധി​കാ​രി​ക​ള്‍ കാ​ണി​ക്കു​ന്ന അ​വ​ഗ​ണനയ്​ക്കെ​തി​രേ കാ​ഞ്ഞ​ങ്ങാ​ട്ട് ജ​ന​കീ​യ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കു​ന്നു.

കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ​യും പ​ള്ളി​ക്ക​ര, അ​ജാ​നൂ​ര്‍, പു​ല്ലൂ​ര്‍-​പെ​രി​യ, മ​ടി​ക്കൈ, കോ​ടോം-​ബേ​ളൂ​ര്‍, ക​ള്ളാ​ര്‍, പ​ന​ത്ത​ടി, ബ​ളാ​ല്‍ എ​ന്നീ പ​ഞ്ചാ​യ​ത്തി​ക​ളി​ലെ​യും ക​ര്‍​ണാ​ട​ക​യി​ലെ മ​ടി​ക്കേ​രി, സു​ള്ള്യ, ഭാ​ഗ​മ​ണ്ഡ​ല ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും കു​റ്റി​ക്കോ​ല്‍, ബേ​ഡ​ഡു​ക്ക, ചെ​മ്മ​നാ​ട്, ഉ​ദു​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ള്‍ ഭാ​ഗി​ക​മാ​യും​ആ​ശ്ര​യി​ക്കു​ന്ന റെ​യി​ല്‍​വേ സ്റ്റേ​ഷ​നാ​ണ് കാ​ഞ്ഞ​ങ്ങാ​ട്.

ലോ​ക പ്ര​ശ​സ്ത ടൂ​റി​സം കേ​ന്ദ്ര​മാ​യ ബേ​ക്ക​ല്‍ കോ​ട്ട, റാ​ണി​പു​രം, മ​ടി​ക്കേ​രി, ത​ല​ക്കാ​വേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​മാ​ണ് കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ഠി​ക്കു​ന്ന കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും കൂ​ടാ​തെ പി.​എ​ന്‍. പ​ണി​ക്ക​ര്‍ ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ കോ​ള​ജ്, നി​ത്യാ​ന​ന്ദ എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പ​ത്തോ​ളം ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ലോ​ക പ്ര​ശ​സ്ത ആ​ത്മീ​യ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ന​ന്ദാ​ശ്ര​മം, നി​ത്യാ​ന​ന്ദാ​ശ്ര​മം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള തീ​ര്‍​ഥാ​ട​ക​രും കാ​ഞ്ഞ​ങ്ങാ​ട്ട് സ്ഥി​തി ചെ​യ്യു​ന്ന നി​ര​വ​ധി ജി​ല്ലാ​ത​ല സ​ര്‍​ക്കാ​ര്‍ ഓ​ഫി​സു​ക​ളി​ലെ ജീ​വ​ന​ക്കാ​രും കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.

വ​രു​മാ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ജി​ല്ല​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള​തും പ്ര​തി വ​ര്‍​ഷം 20 കോ​ടി​യി​ല​ധി​കം വ​രു​മാ​ന​മു​ള്ള​തും 50 ല​ക്ഷ​ത്തോ​ളം യാ​ത്ര​ക്കാ​ര്‍ ആ​ശ്ര​യി​ക്കു​ന്ന​തു​മാ​യ കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ട്രെ​യി​നു​ക​ള്‍​ക്ക് സ്റ്റോ​പ്പ് അ​നു​വ​ദി​ക്കു​മ്പോ​ള്‍ അ​ധി​കൃ​ത​ര്‍ വി​വേ​ച​നം കാ​ണി​ക്കു​ന്നു​വെ​ന്നാ​ണ് ആ​ക്ഷേ​പം.

കാ​ഞ്ഞ​ങ്ങാ​ടി​ന്‍റെ മൂ​ന്നി​ലൊ​ന്ന് വ​രു​മാ​നം മാ​ത്ര​മു​ള്ള ചെ​റി​യ സ്റ്റേ​ഷ​നു​ക​ളി​ല്‍ പോ​ലും രാ​മേ​ശ്വ​രം എ​ക്‌​സ്പ്ര​സ് പോ​ലു​ള്ള ദീ​ര്‍​ഘ​ദൂ​ര വ​ണ്ടി​ക​ള്‍​ക്ക് സ്റ്റോ​പ്പ് അ​നു​വ​ദി​ച്ച​പ്പോ​ള്‍ കോ​വി​ഡ് കാ​ല​ത്ത് നി​ര്‍​ത്ത​ലാ​ക്കി​യ എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്കു​ള്ള മം​ഗ​ള എ​ക്സ്പ്ര​സി​ന്‍റെ​യും കോ​യ​മ്പ​ത്തൂ​ര്‍ ജ​ബ​ല്‍​പുര്‍ എ​ക്സ്പ്ര​സി​ന്‍റെ​യും സ്റ്റോ​പ്പ് പോ​ലും കാ​ഞ്ഞ​ങ്ങാ​ട്ട് പു​നഃ​സ്ഥാ​പി​ച്ചി​ട്ടി​ല്ല.
ഈ ​ട്രെ​യി​നു​ക​ളു​ടെ സ്റ്റോ​പ്പ് പു​നഃ​സ്ഥാ​പി​ക്കു​ന്ന​തോ​ടൊ​പ്പം രാ​മേ​ശ്വ​രം എ​ക്സ്പ്ര​സ്, മം​ഗ​ളു​രു നാ​ഗ​ര്‍​കോ​വി​ല്‍ അ​ന്ത്യോ​ദ​യ എ​ക്സ്പ്ര​സ്, പു​ണെ-​എ​റ​ണാ​കു​ളം സൂ​പ്പ​ര്‍ ഫാ​സ്റ്റ് എ​ക്സ്പ്ര​സ്, പു​തു​ച്ചേ​രി -മം​ഗ​ളു​രു എ​ക്സ്പ്ര​സ്, മ​രു​സാ​ഗ​ര്‍ എ​ക്സ്പ്ര​സ് എ​ന്നീ ട്രെ​യി​നു​ക​ള്‍​ക്ക് അ​ടി​യ​ന്ത​ര​മാ​യി കാ​ഞ്ഞ​ങ്ങാ​ട്ട് സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച് രാ​ജ് മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം ​പി യും ​ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ൺ വി.​വി. ര​മേ​ശ​നും കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി​ക്കും ഉ​ന്ന​താ​ധി​കാ​രി​ക​ള്‍​ക്കും നി​വേ​ദ​നം ന​ല്‍​കി​യി​ട്ടു​ണ്ട്. ആ​വ​ശ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് യാ​ത്ര​ക്കാ​രു​ടെ വി​വി​ധ സം​ഘ​ട​ന​ക​ള്‍ വ്യ​ക്ത​മാ​ക്കി. സ​മ​ര പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി 24നു ​കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ല്‍​വേ പ്രൊ​ട്ട​ക്ഷ​ന്‍ ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഏ​ക​ദി​ന നി​രാ​ഹാ​ര​സ​മ​ര​വും ഒ​പ്പു ശേ​ഖ​ര​ണ​വും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

Thrissur

വ​ഴി​യ​രി​കി​ൽ മാ​ലി​ന്യം, തെ​രു​വു​ നാ​യ്ക്ക​ളും; യാ​ത്ര​ക്കാ​ർ ഭീ​തി​യി​ൽ

കൈ​പ്പ​റ​മ്പ്: കൈ​പ്പ​റ​മ്പ് -ത​ല​ക്കോ​ട്ടു​ക​ര റോ​ഡി​ൽ ര​ണ്ടാം വാ​ർ​ഡ് പ​രി​ധി​യി​ലെ റോ​ഡ​രി​കി​ലു​ള്ള പൊ​ന്ത​ക്കാ​ടു​ക​ളി​ൽ മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​കു​ന്നു. ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ, ഇ​റ​ച്ചി മാ​ലി​ന്യ​ങ്ങ​ൾ, സാ​നി​റ്റ​റി നാ​പ്കി​നു​ക​ൾ, ഡ​യ​പ്പ​റു​ക​ൾ എ​ന്നി​വ​യാ​ണ് ദി​വ​സേ​ന ഇ​വി​ടെ ത​ള്ളു​ന്ന​ത്.
മാ​ലി​ന്യം തി​ന്നാ​നെ​ത്തു​ന്ന തെ​രു​വു​നാ​യ്ക്ക​ൾ ഇ​വ റോ​ഡി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ച് ചി​ത​റി​ക്കു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്കും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

ദു​ർ​ഗ​ന്ധ​ത്തി​ന് പു​റ​മെ തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ ഭീ​ഷ​ണി​യും പ്ര​ദേ​ശ​ത്ത് രൂ​ക്ഷ​മാ​ണ്. ഈ ​പ്ര​ശ്ന​ത്തി​ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും എ​ത്ര​യും വേ​ഗം ശാ​ശ്വ​ത പ​രി​ഹാ​ര​മു​ണ്ടാ​ക​ണ​മെ​ന്നും, രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Thrissur

ദൈ​വ​ശ​ബ്ദം ബൈ​ബി​ൾ ക​ണ്‍​വെ​ൻ​ഷ​ന് തു​ട​ക്ക​മാ​യി

തൃ​ശൂ​ർ: ശ​ക്ത​ൻ​ത​ന്പു​രാ​ൻ മാ​ർ​ക്ക​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ മീ​റ്റ് ജീ​സ​സ് പ്രെ​യ​ർ ടീം ​ഒ​രു​ക്കു​ന്ന ദൈ​വ​ശ​ബ്ദം ബൈ​ബി​ൾ ക​ണ്‍​വെ​ൻ​ഷ​ന് തു​ട​ക്ക​മാ​യി. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ഷാ​ജ​ൻ തേ​ർ​മ​ഠം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​റോ​യ് വേ​ള​കൊ​ന്പി​ൽ, ഫാ. ​സി​ന്‍റോ പൊ​ന്തേ​ക്ക​ൻ, ഫാ. ​ഫ്രാ​ൻ​സി​സ് ത​ല​ക്കോ​ട്ടൂ​ർ, ഫാ. ​ജോ​ഷി ക​ണ്ണ​ന്പു​ഴ, പു​ത്ത​ൻ​പ​ള്ളി ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​തോ​മാ​സ് കാ​ക്ക​ശേ​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്തി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. നി​ർ​ധ​ന കു​ടും​ബ​ത്തി​ന് നി​ർ​മി​ച്ചു​ന​ൽ​കു​ന്ന വീ​ടി​ന്‍റെ താ​ക്കോ​ൽ മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് ച​ട​ങ്ങി​ൽ ആ​ശീ​ർ​വ​ദി​ച്ചു​ന​ൽ​കി. ഇ​രി​ട്ടി ആ​വി​ല സ​ദ​ൻ ധ്യാ​ന​കേ​ന്ദ്രം ഫാ. ​റാ​ഫ്സ​ണ്‍ പീ​റ്റ​ർ ഒ​സി​ഡി​യാ​ണ് ക​ണ്‍​വെ​ൻ​ഷ​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ശ​ക്ത​ൻ​ത​ന്പു​രാ​ൻ ന​ഗ​റി​ൽ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ വേ​ദി​യി​ലാ​ണ് 25വ​രെ നീ​ണ്ടു​നി​ൽ​ ക്കു​ന്ന ക​ണ്‍​വെ​ൻ​ഷ​ൻ ന​ട​ക്കു​ന്ന​ത്. ദി​വ​സ​വും രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കീ​ട്ട് നാ​ലു​വ​രെ​യും അ​ഞ്ചു മു​ത​ൽ രാ​ത്രി ഒ​ന്പ​തു വ​രെ​യു​മാ​ണ് ക​ണ്‍​വെ​ൻ​ഷ​ൻ.

Thrissur

ഡിവൈൻ കെയർ സെന്‍റർ കാരുണ്യത്തിന്‍റെ നിശബ്ദ സാക്ഷ്യം: മന്ത്രി റോജി എം. ജോൺ

ചാ​ല​ക്കു​ടി: മാ​ന​സി​കാ​രോ​ഗ്യ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്കും സ​മൂ​ഹ​ത്തി​ന്‍റെ ക​രു​ത​ലും സ്നേ​ഹ​വും ആ​വ​ശ്യ​മു​ള്ള​വ​ർ​ക്കു​മാ​യി ക​ഴി​ഞ്ഞ 25 വ​ർ​ഷ​മാ​യി നി​ശ​ബ്ദ​മാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ഡി​വൈ​ൻ കെ​യ​ർ സെ​ന്‍റ​ർ സാ​ഹോ​ദ​ര്യ സ്നേ​ഹ​ത്തി​ന്‍റെ​യും കാ​രു​ണ്യ​ത്തി​ന്‍റെ​യും നി​ശ​ബ്ദ സാ​ക്ഷ്യ​മാ​ണെ​ന്ന് സം​സ്ഥാ​ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ൺ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മേ​ലൂ​ർ ശാ​ന്തി​പു​ര​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​വൈ​ൻ കെ​യ​ർ സെ​ന്‍റ​റി​ന്‍റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കാ​ൽ​നൂ​റ്റാ​ണ്ടി​ന്‍റെ സേ​വ​ന​പാ​ത പി​ന്നി​ടു​ന്ന മാ​ന​സി​കാ​രോ​ഗ്യ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​രെ ചേ​ർ​ത്തു​പി​ടി​ച്ചും അ​വ​ർ​ക്ക് സ്നേ​ഹ​വും പ​രി​ച​ര​ണ​വും പു​ന​ര​ധി​വാ​സ​വും ഉ​റ​പ്പാ​ക്കി​യും സ്ഥാ​പ​നം ന​ട​ത്തു​ന്ന സേ​വ​നം സ​മൂ​ഹ​ത്തി​ന് വ​ലി​യ മാ​തൃ​ക​യാ​ണെ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സീ​റോ​മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ പ​റ​ഞ്ഞു. മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ദി​വ്യ​ബ​ലി​ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ബെ​ന്നി ബ​ഹ​നാ​ൻ എം​പി, വി​ൻ​സെ​ൻ​ഷ്യ​ൻ സ​ഭ​യു​ടെ അ​സി. സു​പ്പീ​രി​യ​ർ ജ​ന​റ​ൽ ഫാ. ​മാ​ത്യു പോ​ത്താ​ലി​ൽ, മേ​രി​മാ​താ പ്രൊ​വി​ൻ​സി​ന്‍റെ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ റ​വ.​ഡോ. അ​ല​ക്സ് ചാ​ല​ങ്ങാ​ടി, ഫാ. ​മാ​ത്യു നാ​യ്ക്കാം​പ​റ​മ്പി​ൽ, മേ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി പു​ളി​ക്ക​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഷോ​ൺ പെ​ല്ലി​ശേ​രി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം എം.​എ​സ്. ബി​ജു, ഡി​വൈ​ൻ ധ്യാ​ന​കേ​ന്ദ്രം സു​പ്പീ​രി​യ​ർ ഫാ. ​ഡോ. വ​ർ​ഗീ​സ് പാ​റ​പ്പു​റം, ഫാ. ​മാ​ത്യു ത​ട​ത്തി​ൽ, ഫാ. ​ഡോ. ആ​ന്‍റ​ണി വ​ട​ക്കേ​ക്ക​ര, സോ​ഷ്യ​ൽ ജ​സ്റ്റി​സ് ജി​ല്ലാ ഓ​ഫീ​സ​ർ കെ.​ആ​ർ. പ്ര​ദീ​പ്, ഫാ. ​മാ​ർ​ട്ടി​ൻ പാ​ലാ​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Thrissur

മാ​റു​ന്ന കാ​ല​ത്തി​നൊ​പ്പം വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​വും മാ​റ​ണം: മ​ന്ത്രി

കൊ​ര​ട്ടി: സാ​ങ്കേ​തി​ക​വി​ദ്യ​യി​ലും തൊ​ഴി​ൽ​മേ​ഖ​ല​യി​ലും സം​ഭ​വി​ക്കു​ന്ന അ​തി​വേ​ഗ മാ​റ്റ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ത്തി​ലും കാ​ലോ​ചി​ത​മാ​യ പ​രി​ഷ്കാ​ര​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണെ​ന്ന് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ൺ. കൊ​ര​ട്ടി നൈ​പു​ണ്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി​യു​ടെ ആ​ഭി​മു​ഖ്യ ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ‘ലൂ​മി​നാ​ര ’26’ വി​ദ്യാ​ഭ്യാ​സ കോ​ൺ​ക്ലേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ലോ​കം വ​ലി​യ മാ​റ്റ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന സാ​ഹ​ച​ര്യ ത്തി​ൽ അ​ക്കാ​ദ​മി​ക മി​ക​വ് ഉ​റ​പ്പാ​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സ്വ​യം​ഭ​ര​ണാ​ധി​കാ​ര​മു​ള്ള അ​ന്ത​രീ​ക്ഷം ഉ​ണ്ടാ​ക​ണം. ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്വ​യം​ഭ​ര​ണ​ത്തി​ന് നി​ർ​ണാ​യ​ക പ​ങ്കു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

മാ​ർ ആ​ന്‍റ​ണി പ​ടി​യ​റ സ്മാ​ര​ക പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര​യു​ടെ അ​ഞ്ചാം പ​തി​പ്പി​ന്‍റെ ഭാ​ഗ​മാ​യി ‘ഭാ​വി സ​ജ്ജ​മാ​യ കേ​ര​ള​ത്തി​നാ​യി വി​ദ്യാ​ഭ്യാ​സ​ത്തെ പു​ന​ർ​നി​ർ​മി​ക്കു​ക’ എ​ന്ന പ്ര​മേ​യ​ത്തി​ലാ​യി​രു​ന്നു കോ​ൺ​ക്ലേ​വ്. എ​റ​ണാ​കു​ളം - അ​ങ്ക​മാ​ലി അ​തി​രൂ​പ​ത സി​ഞ്ചെ​ല്ലൂ​സ് ഫാ. ​ഡോ. ആ​ന്‍റോ ചേ​രാം​തു​രു​ത്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റും കേ​ര​ള സം​സ്ഥാ​ന ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ മു​ൻ വൈ​സ് ചെ​യ​ർ​മാ​നു​മാ​യ പ്ര​ഫ. ടി.​പി. ശ്രീ​നി​വാ​സ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​ദ്യാ​ഭ്യാ​സ പ​രി​ഷ്ക​ര​ണ​ത്തി​ൽ തൊ​ഴി​ൽ​ക്ഷ​മ​ത​യ്ക്ക് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും അ​ക്കാ​ദ​മി​ക പ​ഠ​ന​ത്തെ മാ​റു​ന്ന തൊ​ഴി​ൽ മേ​ഖ​ല​യു​ടെ ആ​വ​ശ്യ​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇ​ട​പെ​ട​ലു​ക​ളി​ലെ പു​തി​യ പ്ര​വ​ണ​ത​ക​ളും നി​ല​വി​ലെ വി​ദ്യാ​ഭ്യാ​സ സ​മീ​പ​ന​ങ്ങ​ൾ പു​നഃ​പ​രി​ശോ​ധി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.


വി​ദ്യാ​ഭ്യാ​സ ന​യ​ങ്ങ​ൾ, അ​ധ്യാ​പ​ന​രീ​തി​ക​ൾ, അ​ധ്യാ​പ​ക പ​രി​ശീ​ല​നം, നി​ർ​മി​ത​ബു​ദ്ധി​യു​ടെ സാ​ധ്യ​ത​ക​ൾ, ഗ​വേ​ഷ​ണം, സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്വ​യം​ഭ​ര​ണ​വും ഉ​ത്ത​ര​വാ​ദി​ത്ത​വും, തൊ​ഴി​ൽ​ക്ഷ​മ​ത, വ്യ​വ​സാ​യ - അ​ക്കാ​ദ​മി​ക് സ​ഹ​ക​ര​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ വി​ദ​ഗ്ധ​ർ ച​ർ​ച്ച​ക​ൾ ന​യി​ച്ചു. വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്ത പാ​ന​ൽ ച​ർ​ച്ച​യും ന​ട​ന്നു.

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ ഡോ. ​സി.​ഡി. സെ​ബാ​സ്റ്റ്യ​ൻ, ഡോ. ​പ്ര​വീ​ണ കൊ​ടോ​ത്ത്, മ​ദ്രാ​സ് ഐ​ഐ​ടി മു​ൻ പ്ര​ഫ. ഡോ. ​എ​ൽ.​എ​സ്. ഗ​ണേ​ഷ്, ഡോ. ​സാം തോ​മ​സ്, ഡോ. ​ബി​നോ​യ് ജോ​സ​ഫ് എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ക​യും ച​ർ​ച്ച​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്തു. നൈ​പു​ണ്യ പ്രി​ൻ​സി​പ്പ​ലും എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​മാ​യ റ​വ. ഡോ. ​പോ​ള​ച്ച​ൻ കൈ​ത്തോ​ട്ടു​ങ്ങ​ൽ കോ​ൺ​ക്ലേ​വ് ക​ൺ​വീ​ന​റാ​യും വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. ഡി​സ്റ്റോ കു​ഞ്ഞ​ച്ച​ൻ, സെ​ന്‍റ​ർ ഫോ​ർ റി​സ​ർ​ച്ച് ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ആ​ന്‍റ​ണി ജോ​സ് എ​ന്നി​വ​ർ കോ - ​ക​ൺ​വീ​ന​ർ​മാ​രാ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചു.

Thrissur

40 പേ​ർ പ​ക​ർ​ത്തി​യെ​ഴു​തി​യ ബൈ​ബി​ൾ സ​മ​ർ​പ്പി​ച്ചു

അ​ത്താ​ണി: പോ​പ്പ് ജോ​ൺ പോ​ൾ പീ​സ് ഹോ​മി​ന്‍റെ റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി, സ്ഥാ​പ​ന​ത്തി​ൽ വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ ശു​ശ്രൂ​ഷ ചെ​യ്തി​രു​ന്ന സി​സ്റ്റേ​ഴ്സും അ​ന്തേ​വാ​സി​ക​ളും ശു​ശ്രൂ​ഷ​ക​രും ഉ​ൾ​പ്പ​ടെ 40 പേ​ർ ചേ​ർ​ന്ന് കൈ​കൊ​ണ്ട് പ​ക​ർ​ത്തി​യെ​ഴു​തി​യ സ​മ്പൂ​ർ​ണ ബൈ​ബി​ളി​ന്‍റെ സ​മ​ർ​പ്പ​ണം ന​ട​ത്തി.

ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്തി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ച്ച വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലാ​ണ് ബൈ​ബി​ൾ സ​മ​ർ​പ്പ​ണം ന​ട​ന്ന​ത്. പീ​സ് ഹോം ​ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ൺ​സ​ൺ ചാ​ലി​ശേ​രി, ഫാ. ​വ​ർ​ഗീ​സ് ഊ​ക്ക​ൻ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

തു​ട​ർ​ന്നു ന​ട​ന്ന ച​ട​ങ്ങി​ൽ ഫാ. ​ജോ​ൺ​സ​ൺ ചാ​ലി​ശേ​രി ബി​ഷ​പ്പി​നെ പൊ​ന്നാ​ട​യ​ണി​ച്ച് ആ​ദ​രി​ച്ചു. മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ജോ​സ്ഫീ​ന വാ​ഴ​പ്പി​ള്ളി, സി​സ്റ്റ​ർ ലി​ജി, സി​സ്റ്റ​ർ ത്രേ​സ്യാ​മ്മ, സി​സ്റ്റ​ർ ഷീ​ല, സി​സ്റ്റ​ർ എ​ൽ​സി പോ​ൾ, സി​സ്റ്റ​ർ സി​മി, ആ​ന്‍റ​ണി എ​ന്നി​വ​ർ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം​ന​ൽ​കി.

Thrissur

ചെ​ന്നൈ–​കൊ​ല്ലം റൂ​ട്ടി​ൽ ജ​നു​വ​രി വ​രെ പ്ര​തി​വാ​ര പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വീ​സ്

കോ​യ​മ്പ​ത്തൂ​ർ: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ല​ത്തെ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് പ​രി​ഗ​ണി​ച്ച് ചെ​ന്നൈ എ​ഗ്മോ​ർ - ​കൊ​ല്ലം റൂ​ട്ടി​ൽ ദ​ക്ഷി​ണ റെ​യി​ൽ​വേ പ്ര​തി​വാ​ര പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തും. ഇന്നു മു​ത​ൽ 2027 ജ​നു​വ​രി 24 വ​രെ​യാ​ണ് സ​ർ​വീ​സ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ട്രെ​യി​ൻ ന​മ്പ​ർ 06121 ചെ​ന്നൈ എ​ഗ്മോ​റി​ൽ നി​ന്ന് എ​ല്ലാ ശ​നി​യാ​ഴ്ച​യും രാ​ത്രി 11.40ന് ​പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം വൈ​കി​ട്ട് 4.30ന് ​കൊ​ല്ല​ത്തെ​ത്തും. ആ​കെ 10 സ​ർ​വീ​സു​ക​ളാ​ണ് ഈ ​ട്രെ​യി​നി​നു​ണ്ടാ​കു​ക.

മ​ട​ക്ക​യാ​ത്ര​യ്ക്കു​ള്ള ട്രെ​യി​ൻ ന​മ്പ​ർ 06122 എ​ല്ലാ ഞാ​യ​റാ​ഴ്ച​യും വൈ​കി​ട്ട് 6.45ന് ​കൊ​ല്ല​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 11.40ന് ​ചെ​ന്നൈ സെ​ൻ​ട്ര​ലി​ലെ​ത്തും. ഈ ​ട്രെ​യി​നും 10 സ​ർ​വീ​സു​ക​ൾ ന​ട​ത്തും.

ജോ​ലാ​ർ​പേ​ട്ടൈ, സേ​ലം, ഈ​റോ​ഡ്, തി​രു​പ്പൂ​ർ, പോ​ത്ത​ന്നൂ​ർ തു​ട​ങ്ങി​യ സ്റ്റേ​ഷ​നു​ക​ൾ വ​ഴി​യാ​ണ് ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ക. പെ​ര​മ്പൂ​ർ, അ​ര​ക്കോ​ണം, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, എ​റ​ണാ​കു​ളം ടൗ​ൺ, കോ​ട്ട​യം തു​ട​ങ്ങി​യ സ്റ്റേ​ഷ​നു​ക​ളി​ലും സ്റ്റോ​പ്പു​ണ്ടാ​കും. എ​സി, സ്ലീ​പ്പ​ർ ക്ലാ​സ് കോ​ച്ചു​ക​ൾ ട്രെ​യി​നു​ക​ളി​ൽ ഉ​ണ്ടാ​യി​രി​ക്കും.

Thrissur

ദൈ​വ​ശ​ബ്ദം ബൈ​ബി​ൾ ക​ണ്‍​വെ​ൻ​ഷ​ൻ: വെ​ഞ്ച​രി​പ്പ് ഇ​ന്ന്

തൃ​ശൂ​ർ: ദൈ​വ​ശ​ബ്ദം ബൈ​ബി​ൾ ക​ണ്‍​വെ​ൻ​ഷ​നു നാ​ളെ തു​ട​ക്കം. ക​ണ്‍​വെ​ൻ​ഷ​ൻ വെ​ഞ്ച​രി​പ്പ് ഇ​ന്നു രാ​ത്രി ഏ​ഴി​നു ന​ട​ക്കും. ക​രി​സ്മാ​റ്റി​ക് ന​വീ​ക​ര​ണ മു​ന്നേ​റ്റം ഡ​യ​റ​ക്ട​ർ ഫാ. ​റോ​യ് വേ​ള​ക്കൊ​ന്പി​ൽ, ഫാ. ​സി​ന്‍റോ പൊ​ന്തേ​ക്ക​ൻ, ഫാ. ​റാ​ഫ്സ​ണ്‍ പീ​റ്റ​ർ ഒ​സി​ഡി എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

മ​ല​യാ​ള മ​നോ​ര​മ ഓ​ഫി​സി​നു സ​മീ​പം ജോ​ണ്‍​പോ​ൾ ന​ഗ​റി​ൽ ന​ട​ത്തു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ 21ന് ​ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഷം​ഷാ​ബാ​ദ് അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ പ്രി​ൻ​സ് പാ​ണേ​ങ്ങാ​ട​ൻ സ​മാ​പ​ന​സ​ന്ദേ​ശം ന​ൽ​കും. അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

മീ​റ്റ് ജീ​സ​സ് പ്ര​യ​ർ ടീം ​ആ​ത്മീ​യ പി​താ​വ് ഫാ. ​ഷാ​ജ​ൻ തേ​ർ​മ​ഠം, ഡോ​ളേ​ഴ്സ് ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​തോ​മ​സ് കാ​ക്ക​ശേ​രി എ​ന്നി​വ​രും 62 ക​ണ്‍​വീ​ന​ർ​മാ​രും 200 വോ​ള​ന്‍റി​യ​ർ​മാ​രും നേ​തൃ​ത്വം ന​ൽ​കും.

ഇ​രി​ട്ടി ആ​വി​ല സ​ദ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ ഫാ. ​റാ​ഫ്സ​ണ്‍ പീ​റ്റ​ർ ഒ​സി​ഡി ന​യി​ക്കു​ന്ന ക​ണ്‍​വെ​ൻ​ഷ​ൻ 21 മു​ത​ൽ 25 വ​രെ രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ നാ​ലു​വ​രെ​യും വൈ​കി​ട്ട് അ​ഞ്ചു​മു​ത​ൽ ഒ​ന്പ​തു​വ​രെ​യു​മാ​ണ് ന​ട​ക്കു​ക. ഉ​ച്ച​യ്ക്കു 12നും ​വൈ​കി​ട്ട് 5.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന​യു​ണ്ടാ​കും.

Thrissur

അ​ള​വെ​ടു​പ്പു തു​ട​ങ്ങി, നി​വേ​ദ​നം ന​ൽ​കി ഗ്രൗ​ണ്ട് സം​ര​ക്ഷ​ണ​സ​മി​തി

തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ ഫു​ട്ബോ​ൾ ഗ്രൗ​ണ്ട് വെ​ട്ടി​ച്ചു​രു​ക്കി സി​ന്ത​റ്റി​ക് ട്രാ​ക്ക് നി​ർ​മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ള​വെ​ടു​പ്പു തു​ട​ങ്ങി​യ​തോ​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി കോ​ർ​പ​റേ​ഷ​ൻ ഗ്രൗ​ണ്ട് സം​ര​ക്ഷ​ണ​സ​മി​തി.

ഫി​ഫ അം​ഗീ​കാ​ര​മു​ള്ള മ​ത്സ​ര​ങ്ങ​ൾ ന​ട​ത്താ​ൻ ഗ്രൗ​ണ്ടി​ന് ആ​വ​ശ്യ​മാ​യ 115 മീ​റ്റ​ർ നീ​ള​വും 72 മീ​റ്റ​ർ വി​തി​യും നി​ല​നി​ർ​ത്തി​മാ​ത്രം ട്രാ​ക്ക് നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. അ​ല്ലാ​തെ​യു​ള്ള നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ളി​ൽ​നി​ന്നു കോ​ർ​പ​റേ​ഷ​ൻ പി​ൻ​മാ​റ​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ പ്ര​ക്ഷോ​ ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും സം​ര​ക്ഷ​ണ​സ​മി​തി ക​ൺ​വീ​ന​ർ സോ​ളി സേ​വ്യ​ർ, ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഡേ​വി​സ് ആ​ന്‍റോ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കു​ര്യ​ൻ മാ​ത്യു, കെ.​ജി. ര​ഘു​ന​ന്ദ​ൻ, ബാ​ബു കെ.​ആ​ന്‍റോ, കെ.​എ. ഡേ​വി​സ് എ​ന്നി​വ​ർ പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു ഗ്രൗ​ണ്ട് സം​ര​ക്ഷ​ണ​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​നു നി​വേ​ദ​നം ന​ല്കി. ഫു​ട്ബോ​ൾ ഗ്രൗ​ണ്ട് ഇ​ല്ലാ​താ​ക്കി​യു​ള്ള യാ​തൊ​രു നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​നു​വ​ദി​ക്കി​ല്ലെ​ന്നും മേ​യ​റെ അ​റി​യി​ച്ചു.

ഗ്രൗ​ണ്ടി​നു ഫി​ഫ അം​ഗീ​കാ​രം കി​ട്ട​ണ​മെ​ങ്കി​ൽ 105 മീ​റ്റ​ർ നീ​ള​വും 64 മീ​റ്റ​ർ വീ​തി​യും പ്ലേ​യിം​ഗ് ഏ​രി​യ ആ​വ​ശ്യ​മാ​ണ്. കൂ​ടാ​തെ സൈ​ഡ് ലൈ​നി​ൽ മൂ​ന്നു മീ​റ്റ​ർ റ​ൺ ഓ​ഫ് ഏ​രി​യ​യും ഏ​തെ​ങ്കി​ലും ഒ​രു​വ​ശ​ത്തു മൂ​ന്നു മീ​റ്റ​റി​നു​ശേ​ഷം ര​ണ്ടോ മൂ​ന്നോ മീ​റ്റ​ർ ഡ​ഗ് ഔ​ട്ട് ഏ​രി​യ​യും ടെ​ക്നി​ക്ക​ൽ ഏ​രി​യ​യും വേ​ണം. ഗോ​ൾ പോ​സ്റ്റ്, ഔ​ട്ട് ലൈ​ൻ ഏ​രി​യ​യ്ക്കു​ശേ​ഷം അ​ഞ്ചു​മീ​റ്റ​ർ റ​ൺ ഓ​ഫ് ഏ​രി​യ​യും ഉ​ണ്ടെ​ങ്കി​ലേ ഫി​ഫ​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ചു​ള്ള 115 മീ​റ്റ​ർ നീ​ള​വും 72 മീ​റ്റ​ർ വീ​തി​യും ഗ്രൗ​ണ്ടി​നു ല​ഭി​ക്കൂ. ഇ​തു ക​ഴി​ഞ്ഞു​ള്ള ഭാ​ഗ​ത്ത് ട്രാ​ക്ക് വ​രു​ന്ന​തി​ന് ആ​രും എ​തി​ര​ല്ലെ​ന്നു നി​വേ​ദ​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ഇ​തി​നു വി​പ​രീ​ത​മാ​യി ഗ്രൗ​ണ്ടി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി സി​ന്ത​റ്റി​ക് ട്രാ​ക്ക് നി​ർ​മി​ച്ചാ​ൽ തൃ​ശൂ​രി​ൽ സ​ന്തോ​ഷ് ട്രോ​ഫി​പോ​ലു​ള്ള ദേ​ശീ​യ നി​ല​വാ​ര​ത്തി​ലു​ള്ള ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കി​ല്ലെ​ന്നാ​ണു ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

നി​ല​വി​ൽ തൃ​ശൂ​ർ ടൗ​ണി​ല​ല്ലാ​തെ ഇ​ത്ര​യും സൗ​ക​ര്യ​മു​ള്ള മ​റ്റൊ​രു ഫു​ട്ബോ​ൾ സ്റ്റേ​ഡി​യം ജി​ല്ല​യി​ൽ എ​വി​ടെ​യു​മി​ല്ലെ​ന്നാ​ണ് സം​ര​ക്ഷ​ണ​സ​മി​തി പ​റ​യു​ന്ന​ത്. അ​ത്‌​ല​റ്റി​ക്സി​നാ​യി കു​ന്നം​കു​ളം സീ​നി​യ​ർ ഗ്രൗ​ണ്ട് മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളോ​ടെ ല​ഭ്യ​മാ​ണ്. മാ​ത്ര​മ​ല്ല, ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​ൽ നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. തൃ​ശൂ​ർ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ഗ്രൗ​ണ്ട്, മ​ണ്ണു​ത്തി അ​ഗ്രി​ക​ൾ​ച്ച​റ​ൽ യൂ​ണി​വേ​ഴ്സി​റ്റി ഗ്രൗ​ണ്ട്, രാ​മ​വ​ർ​മ​പു​രം പൊ​ലി​സ് അ​ക്കാ​ദ​മി എ​ന്നി​വി​ട​ങ്ങ​ളി​ൽ സി​ന്ത​റ്റി​ക് ട്രൗ​ക്ക് നി​ർ​മാ​ണ​ത്തി​നു സൗ​ക​ര്യ​മു​ണ്ടെ​ന്നും കോ​ർ​പ​റേ​ഷ​ൻ ഗ്രൗ​ണ്ട് സം​ര​ക്ഷ​ണ​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ നി​വേ​ദ​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

Thrissur

ഐ​ടി​യു ബാ​ങ്ക്: ഇ​ട​പെ​ട​ല്‍ ശ​ക്ത​മാ​ക്കി തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ

ഇ​രി​ങ്ങാ​ല​ക്കു​ട: ഐ​ടി​യു ബാ​ങ്ക് വി​ഷ​യ​ത്തി​ല്‍ അ​ടി​യ​ന്ത​ര​പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ. ബാ​ങ്ക് അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​മാ​യി വീ​ണ്ടും ച​ര്‍​ച്ച ന​ട​ത്തി.

ബാ​ങ്കി​ന്‍റെ പ്ര​വ​ര്‍​ത്ത​നം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​കു​ന്ന സാ​ഹ​ച​ര്യം നീ​ണ്ടു​പോ​ക​രു​തെ​ന്നും ഇ​തി​നാ​വ​ശ്യ​മാ​യ പ്രാ​യോ​ഗി​ക ന​ട​പ​ടി​ക​ള്‍ എ​ത്ര​യും വേ​ഗം സ്വീ​ക​രി​ക്ക​ണ​മെ​ന്നും എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു മൂ​ന്നാം ത​വ​ണ​യാ​ണ് അ​ദ്ദേ​ഹം ക​മ്മി​റ്റി അം​ഗ​ങ്ങ​ളു മാ​യി ച​ര്‍​ച്ച ന​ട​ത്തു​ന്ന​ത്.

അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ സി.​ആ​ര്‍. ഗോ​പീ​കൃ​ഷ്ണ​ന്‍, അ​ഡ്വൈ​സ​ര്‍​മാ​രാ​യ കെ. ​മോ​ഹ​നന്‍, ​ഇ.​ജെ. കു​ര്യ​ന്‍, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ എ.​എ​ല്‍. ജോ​ണ്‍ എ​ന്നി​വ​ര്‍ ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​ര്‍​ബി​ഐ കേ​ര​ളം ആ​ന്‍​ഡ് ല​ക്ഷ​ദ്വീ​പ് റീ​ജ​ന​ല്‍ ഡ​യ​റ​ക്ട​ര്‍ പ്ര​വീ​ണ്‍​കു​മാ​ര്‍ വ​സ​ന്ത രാ​മ​ച​ന്ദ്ര​നു​മാ​യി ച​ര്‍​ച്ച ന​ട ത്തി. ​ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ല്‍ ന​ട​ത്തു​മെ​ന്നും എം​എ​ല്‍​എ അ​റി​യി​ച്ചു. നേ​ര​ത്തെ​യും ഇ​ദ്ദേ​ഹ​വു​മാ​യി എം​എ​ല്‍​എ ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു.

Thrissur

പു​ളി​ക്ക​ല​ച്ചി​റ പാ​ല​ത്തി​ന്‍റെ കൈ​വ​രി​യു​ടെ കാ​ലു​ക​ള്‍ വി​ണ്ടു

പ​ടി​യൂ​ര്‍: പൂ​മം​ഗ​ലം, പ​ടി​യൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പു​ളി​ക്ക​ല​ച്ചി​റ പാ​ലം നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ര്‍​മി​ച്ച കൈ​വ​രി​യു​ടെ കാ​ലു​ക​ള്‍ വി​ണ്ടു. ഇ​രു​മ്പു പൈ​പ്പു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ച്ച കൈ​വ​രി​യു​ടെ കാ​ലു​ക​ള്‍ പാ​ല​ത്തി​ലു​റ​പ്പി​ച്ചി​രു​ന്ന ആ​റി​ഞ്ച് ക​ന​ത്തി​ലു​ള്ള ച​തു​ര​ങ്ങ​ളാ​ണ് പാ​ല​ത്തി​ല്‍​നി​ന്നു മു​ക​ളി​ലേ​ക്കു പൊ​ങ്ങി​യി രി​ക്കു​ന്ന​ത്. പാ​ല​ത്തി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്തേ​ക്കി​റ​ങ്ങു​ന്ന ഭാ​ഗ​ത്തെ തൂ​ണു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ പൊ​ങ്ങി​നി​ല്‍​ക്കു​ന്ന​ത്. പൂ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ പാ​യ​മ്മ​ല്‍ പ്ര​ദേ​ശ​ത്തെ​യും പ​ടി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ര്‍​ഡ് കോ​ടം​കു​ളം പ്ര​ദേ​ശ​ത്തെ യും ​ബ​ന്ധി​പ്പി​ക്കു​ന്ന പ​ടി​യൂ​ര്‍ പൂ​മം​ഗ​ലം കോ​ള്‍​പ്പാ​ട​ത്തി​നു ന​ടു​വി​ലൂ​ടെ ക​ട​ന്നു​പോ കു​ന്ന തോ​ടി​നു​കു​റു​കേ​യാ​ണ് പാ​ലം.

1.62 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ഒ​മ്പ​തു​മീ​റ്റ​ര്‍ വീ​തി​യി​ലാ​ണു പാ​ലം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. 2025 മേ​യി​ല്‍ പാ​ല​ത്തി​ന്‍റെ ഫി​ല്ല​ര്‍ കാ​പ്പ് നി​ര്‍​മാ​ണ​ത്തി​ല്‍ അ​പാ​കം ക​ണ്ട​തി​നെ​ത്തു ട​ര്‍​ന്ന് പൊ​തു​മ​രാ​മ​ത്തു​ വ​കു​പ്പ് പാ​ലം നി​ര്‍​മാ​ണം നി​ര്‍​ത്തി​വ​ച്ചി​രു​ന്നു.

പി​ന്നീ​ട് പ​ഴ​യ ക​രാ​ര്‍ റ​ദ്ദാ​ക്കി അ​പാ​കം ക​ണ്ടെ​ത്തി​യ ഭാ​ഗം പൊ​ളി​ച്ച് പു​ന​ര്‍​നി​ര്‍​മി​ക്കാ​ന്‍ പു​തി​യ ടെ​ന്‍​ഡ​ര്‍ വി​ളി​ച്ച് ഫെ​ബ്രു​വ​രി​യി​ലാ​ണ് പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം പു​ന​രാ​രം​ഭി​ച്ച​ത്. പി​ന്നീ​ട് നാ​ല​മ്പ​ല തീ​ര്‍​ഥാ​ട​ന​ത്തി​നു മു​ന്നോ​ടി​യാ​യി പാ​ലം തു​റ​ന്നു​കൊ​ടു​ത്ത​തോ​ടെ നി​ര്‍​മാ​ണം നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

നാ​ല​മ്പ​ല തീ​ര്‍​ഥാ​ട​ന​കാ​ല​ത്ത് ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍ പ്പെ​ടാ​തി​രി​ക്കാ​ന്‍ താ​ത്കാ​ലി​ക​മാ​യി നി​ര്‍​മി​ച്ച കൈ​വ​രി​യാ​ണെ​ന്നും അ​ത് അ​ടു​ത്ത​ദി​വ സം​ത​ന്നെ പൊ​ളി​ച്ചു​നീ​ക്കു​മെ​ന്നും പി​ഡ​ബ്ല്യു​ഡി വ്യ​ക്ത​മാ​ക്കി.

പാ​ല​ത്തി​ന്‍റെ ശേ​ഷി​ക്കു​ന്ന ജോ​ലി​ക​ള്‍ അ​ടു​ത്ത ദി​വ​സം ആ​രം​ഭി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Thrissur

സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വം

മ​ണ്ണാ​ർ​ക്കാ​ട്: പ​രാ​ധീ​ന​ത​ക​ളെ മ​ത്സ​ര​വേ​ദി​ക​ൾ​ക്കു പു​റ​ത്തു​നി​ർ​ത്തി മ​ന​ക്ക​ണ്ണി​ൽ കാ​ഴ്ച​ക​ളു​ടെ​യും ആ​ശ​യ​ങ്ങ​ളു​ടെ​യും ക​ര​സ്പ​ർ​ശ​മൊ​രു​ക്കി സ്പെ​ഷ​ൽ സ്കൂ​ൾ മ​ൽ​സ​രാ​ർ​ഥി​ക​ൾ, മാ​റു​ന്ന കാ​ല​ത്തി​നൊ​പ്പം പു​ത്ത​ൻ ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വ​ച്ചും വി​ശ​ദീ​ക​രി​ച്ചും ഹൈ​സ്കൂ​ൾ വി​ഭാ​ഗം കു​ട്ടി​ശാ​സ്ത്ര​ജ്ഞ​ൻ​മാ​ർ, ക​ണ്ടും പ്രോ​ത്സാ​ഹി​പ്പി​ച്ചും എ​ത്തു​ന്ന​വ​രെ ത​ങ്ങ​ളു​ടെ ആ​ശ​യ​ങ്ങ​ൾ പ​റ​ഞ്ഞു മ​ന​സി​ലാ​ക്കി​ക്കൊ​ടു​ക്കു​ന്ന മ​ത്സ​രാ​ർ​ഥി​ക​ൾ...

സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്രോ​ൽ​സ​വ​ത്തി​ൽ കാ​ഴ്ച​ക​ൾ​ക്കു പ​ഞ്ഞ​മി​ല്ല. റോ​ബോ​ട്ട് മു​ത​ൽ വ​ലി​യ ട​വ​റു​ക​ൾ വ​രെ, പ്ര​കൃ​തി​ക്ക് അ​നു​യോ​ജ്യ​മാ​യ റെ​യി​ലു​ക​ൾ, സ്റ്റൂ​ളു​ക​ളും ക​സേ​ര​ക​ളു​മെ​ല്ലാം ഇ​ത്ര പെ​ട്ടെ​ന്നു നി​ർ​മി​ക്കാ​ൻ ക​ഴി​യു​മോ എ​ന്നു ചി​ന്തി​പ്പി​ച്ചു​പോ​കു​ന്ന ത​ത്സ​മ​യ​പ്ര​വൃ​ത്തി​ക​ൾ. ശാ​സ്ത്ര​മേ​ള​യെ വേ​ഗ​ത​കൊ​ണ്ടും ആ​ശ​യം കൊ​ണ്ടും സ​ന്പ​ന്ന​മാ​ക്കു​ക​യാ​ണു മ​ത്സ​രാ​ർ​ഥി​ക​ൾ.

ഹൈ​സ്കൂ​ൾ വി​ഭാ​ഗം മ​ത്സ​രാ​ർ​ഥി​ക​ളാ​ണ് ഇ​ന്ന​ലെ ത​ങ്ങ​ളു​ടെ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച​തെ​ങ്കി​ൽ തു​ട​ർ​ദി​വ​സ​ങ്ങ​ളി​ൽ ചേ​ട്ട​ൻ​മാ​രു​ടെ ഉൗ​ഴ​മാ​ണ്. ഇ​ന്ന് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ത​ത്സ​മ​യ​മ​ത്സ​ര​ങ്ങ​ൾ ക​ല്ല​ടി എ​ച്ച്എ​സ്എ​സി​ലും എം​ഇ​ടി​എ​ച്ച്എ​സി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം സ്റ്റി​ൽ മോ​ഡ​ൽ, വ​ർ​ക്കിം​ഗ് മോ​ഡ​ലു​ക​ളു​ടെ മ​ത്സ​ര​വും പ്ര​ദ​ർ​ശ​ന​വും ന​ട​ക്കും.


ഇ​ന്ന് ഐ​ടി​മേ​ള​യി​ൽ വെ​ബ് പേ​ജ് ഡി​സൈ​നിം​ഗ്, സ്ക്രാ​ച്ച് പോ​ഗ്രാ​മിം​ഗ്, ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​റി പ്രൊ​ജ​ക്ട്, റോ​ബോ​ട്ടി​ക് വ​ർ​ക്കിം​ഗ് മോ​ഡ​ലു​ക​ൾ, ഇ​ല​ക്ട്രി​ക് വ​ർ​ക്കിം​ഗ് മോ​ഡ​ലു​ക​ൾ എ​ന്നി​വ ന​ട​ക്കും. സ​മാ​പ​ന​ദി​വ​സ​മാ​യ നാ​ളെ ത​ത്സ​മ​യ പ്ര​വൃ​ത്തി​പ​രി​ച​യ​മേ​ള, അ​നി​മേ​ഷ​ൻ, ക്വി​സ് മ​ത്സ​ര​ങ്ങ​ളാ​ണു പ്ര​ധാ​ന​മാ​യും ന​ട​ക്കു​ക.

പ്ര​കൃ​തി​യെ കാ​ക്കാ​ൻ മാ​മോ ഗ്രീ​ൻ റെ​യി​ൽ


ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ ഗ​താ​ഗ​ത​ത്തി​നു മാ​മോ ഗ്രീ​ൻ റെ​യി​ൽ സം​വി​ധാ​നം നി​ർ​ദേ​ശി​ച്ച് സം​സ്ഥാ​ന ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ ഇ​ടു​ക്കി തൊ​ടു​പു​ഴ കാ​ളി​യാ​ർ സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക​ൾ. പ്ര​കൃ​തി​ക്കു കോ​ട്ടം​ത​ട്ടാ​ത്ത ഗ​താ​ഗ​ത​സം​വി​ധാ​ന​മാ​ണി​ത്.

ഇ​ന്ത്യ​ക്കു പു​റ​മേ ജ​ർ​മ​നി, ചൈ​ന, യു​എ​സ്, ജ​പ്പാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലും നി​ല​വി​ൽ ഈ ​സം​വി​ധാ​ന​മു​ണ്ടെ​ന്ന് എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ മാ​ർ​ഗ​ര​റ്റ് റോ​യ്, അ​മ​യ ബി​ബു എ​ന്നി​വ​ർ പ​റ​ഞ്ഞു.

ഹൈ​ഡ്ര​ജ​ൻ ഇ​ന്ധ​ന​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ന്ത്യ​യി​ൽ ക​ണ്ടു​വ​രു​ന്ന ട്രെ​യി​നി​ന്‍റെ മാ​തൃ​ക​യാ​ണ് മ​ണ്ണാ​ർ​ക്കാ​ട് എം​ഇ​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ശാ​സ്ത്ര-​ഐ​ടി മേ​ള​യി​ൽ ഇ​വ​ർ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്.

ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​നാ​യി ഇ​ഞ്ചോ​ടി​ഞ്ച്


മ​ണ്ണാ​ർ​ക്കാ​ട്: സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​നാ​യി മ​ല​പ്പു​റ​വും ക​ണ്ണൂ​രും ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​ൽ. മ​ല​പ്പു​റം 374 പോ​യി​ന്‍റ് നേ​ടി ഒ​ന്നാം​സ്ഥാ​ന​ത്ത് തു​ട​രു​ന്പോ​ൾ 368 പോ​യി​ന്‍റു​മാ​യി ക​ണ്ണൂ​ർ തൊ​ട്ടു​പി​ന്നി​ലു​ണ്ട്. വ​യ​നാ​ട് 363, തൃ​ശൂ​ർ 362, കോ​ഴി​ക്കോ​ട് 360 എ​ന്നി​ങ്ങ​നെ​യാ​ണ് യ​ഥാ​ക്ര​മം മൂ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ സ്ഥാ​ന​ങ്ങ​ളി​ൽ.

സ്കൂ​ളു​ക​ളി​ൽ മാ​ന​ന്ത​വാ​ടി ജി​വി​എ​ച്ച്എ​സ്എ​സ്, ആ​ല​പ്പു​ഴ പു​ങ്കാ​വ് എം​ഐ​എ​ച്ച്എ​സ് എ​ന്നി​വ 43 പോ​യി​ന്‍റ് വീ​തം നേ​ടി ഒ​ന്നാം​സ്ഥാ​നം പ​ങ്കി​ടു​ക​യാ​ണ്. 39 പോ​യി​ന്‍റു​ള്ള ഇ​ടു​ക്കി ഇ​ര​ട്ട​യാ​ർ എ​സ്ടി​എ​ച്ച്എ​സ്എ​സ് ആ​ണ് മൂ​ന്നാം​സ്ഥാ​ന​ത്ത്. കേ​ൾ​വി​പ​രി​മി​ത​രു​ടെ വി​ഭാ​ഗ​ത്തി​ൽ മാ​ണി​ക്യ​മം​ഗ​ലം സെ​ന്‍റ് കെ​യ​ർ ഓ​റ​ൽ സ്കൂ​ൾ ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. കോ​ഴി​ക്കോ​ട് എ​ര​ഞ്ഞി​പ്പാ​ലം ക​രു​ണ സ്പീ​ച്ച് ആ​ൻ​ഡ് ഹി​യ​റിം​ഗ് സ്കൂ​ളാ​ണു ര​ണ്ടാ​മ​ത്. കാ​ഴ്ച​പ​രി​മി​ത​രു​ടെ വി​ഭാ​ഗ​ത്തി​ൽ കോ​ട്ട​യം ഒ​ള​ശ ഗ​വ. സ്കൂ​ളി​ന് ഒ​ന്നാം​സ്ഥാ​ന​വും പാ​ല​ക്കാ​ട് കോ​ട്ട​പ്പു​റം എ​ച്ച്കെ​സി​എം​എം സ്കൂ​ളി​നു ര​ണ്ടാം സ്ഥാ​ന​വും ല​ഭി​ച്ചു.

ക​ളി​മ​ണ്ണി​ൽ ക​ണ്ട​ത് ക​ർ​ഷ​ക​ന്‍റെ ജീ​വി​ത​ക്കാ​ഴ്ച

ക​ർ​ഷ​ക​ന്‍റെ ജീ​വി​ത​ക്കാ​ഴ്ച ക​ളി​മ​ണ്ണു​കൊ​ണ്ടു​നി​ർ​മി​ച്ച് ശ്ര​ദ്ധ​നേ​ടി കോ​ഴി​ക്കോ​ട് എ​ര​ഞ്ഞി​പ്പാ​ലം ക​രു​ണ സ്പീ​ച്ച് ആ​ൻ​ഡ് ഹി​യ​റിം​ഗ് സ്കൂ​ളി​ലെ പ​ത്താം​ക്ലാ​സു​കാ​രി എ.​എം. ദേ​വി​ക. ക​ഴി​ഞ്ഞ​ത​വ​ണ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ദേ​വി​ക ഇ​ത്ത​വ​ണ​യും പ​തി​വു തെ​റ്റി​ച്ചി​ല്ല.

സ്കൂ​ൾ അ​ധ്യാ​പ​ക​ൻ സ​തീ​ഷ് കു​മാ​റി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം. കൊ​ല്ലം കൂ​ട​ല്ലൂ​ർ ക​ട​യ്ക്ക​ൽ ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​യാ​യ അ​നി​ൽ​കു​മാ​ർ-​എ​സ്. മ​റീ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​യ ദേ​വി​ക ക​ളി​മ​ണ്‍ നി​ർ​മാ​ണ​ത്തി​ലാ​ണു ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. എ​ര​ഞ്ഞി​പ്പാ​ല​ത്തെ സ്കൂ​ൾ ഹോ​സ്റ്റ​ലി​ലാ​ണു താ​മ​സം. എ.​എം. മാ​ള​വി​ക ഏ​ക സ​ഹാ​ദ​രി​യാ​ണ്. സ്കൂ​ളി​ൽ​നി​ന്ന് 66 വി​ദ്യാ​ർ​ഥി​ക​ളാ​ണ് വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത്.

 വി​എ​ച്ച്എ​സ്ഇ സ്കി​ൽ ഫെ​സ്റ്റി​നു തു​ട​ക്കം

പൊ​തു​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് വി​എ​ച്ച്എ​സ്ഇ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സ്കി​ൽ ഫെ​സ്റ്റി​വ​ലി​നു തു​ട​ക്കം. വി​ദ്യാ​ർ​ഥി​ക​ളു​ടെ തൊ​ഴി​ൽ​നൈ​പു​ണ്യം, സാ​ങ്കേ​തി​ക​പ​രി​ജ്ഞാ​നം, സം​രം​ഭ​ക​ത്വ​ശേ​ഷി, സ​ർ​ഗാ​ത്മ​ക​ത എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും പ​ഠ​ന​ത്തോ​ടൊ​പ്പം പ്രാ​യോ​ഗി​ക​ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ്കി​ൽ ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പൊ​തു​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പൊ​തു​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ കെ.​വി. മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ. ​സ​ജ്ന മു​ഖ്യാ​തി​ഥി​യാ​യി. വി​എ​ച്ച്എ​സ്ഇ ക​രി​ക്കു​ലം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എം.​എ. അ​സ്ഹ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പൊ​തു​വി​ദ്യാ​ഭ്യാ​സ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ എ. ​അ​ബൂ​ബ​ക്ക​ർ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ കെ.​കെ. അ​ഷ്റ​ഫ്, വി​എ​ച്ച്എ​സ്ഇ എ​ക്സാം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ലി​സി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ന് "ക​വ​ചം’ ത​യാ​ർ

സം​സ്ഥാ​ന ശാ​സ്ത്ര​മേ​ള​യി​ൽ നൂ​ത​ന ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളു​മാ​യി സോ​ഷ്യ​ൽ സ​യ​ൻ​സ് പ്ര​വ​ർ​ത്ത​ന​മാ​തൃ​ക​ക​ൾ. പു​ത്തൂ​ർ ഗ​വ. ഹൈ​സ്കൂ​ളി​ലെ കൃ​ഷ്ണ​തീ​ർ​ഥ​യും ദേ​വി​ക​യും അ​വ​ത​രി​പ്പി​ച്ച ക​വ​ചം പ്രോ​ജ​ക്റ്റ് അ​വ​യി​ൽ വേ​റി​ട്ടു​നി​ന്നു. പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളി​ൽ​നി​ന്നു കൃ​ത്യ​മാ​യ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന ന്ധ​ക​വ​ചം’ ജീ​വ​നും സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്തു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തെ അ​മ​ർ​ദേ​വും ആ​ദി​ൽ റ​ഹ്മാ​നും ചേ​ർ​ന്ന് ഉൗ​ർ​ജ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് അ​വ​ത​രി​പ്പി​ച്ച മാ​തൃ​ക​യും ശ്ര​ദ്ധേ​യ​മാ​യി. പ്ര​പ​ഞ്ച​ത്തി​ലു​ള്ള എ​ല്ലാ​ത്തി​നെ​യും ഉൗ​ർ​ജ​മാ​ക്കി മാ​റ്റാ​ൻ ക​ഴി​യു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ​ത്.

പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി സി​ജി​സി​സി ക​രി​യ​ർ ഫെ​സ്റ്റ്

മ​ണ്ണാ​ർ​ക്കാ​ട്: കേ​ര​ള സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള വി​എ​ച്ച്എ​സ്ഇ സ്കൂ​ൾ സ്കി​ൽ ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യി ക​രി​യ​ർ ഗൈ​ഡ​ൻ​സ് ആ​ൻ​ഡ് കൗ​ണ്‍​സി​ലിം​ഗ് സെ​ൽ (സി​ജി​സി​സി) സം​ഘ​ടി​പ്പി​ച്ച ക​രി​യ​ർ ഫെ​സ്റ്റ് ശ്ര​ദ്ധേ​യ​മാ​യി. പൊ​തു​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.വി​എ​ച്ച്എ​സ്ഇ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ (ജ​ന​റ​ൽ) കെ.​വി. മ​നോ​ജ്, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ (ക​രി​ക്കു​ലം) എം.​എ. അ​സ്ഹ​ർ, സി​ജി​സി​സി സം​സ്ഥാ​ന കോ​ഓ​ർ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ, ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ സ​ക്ക​റി​യ എ​ളേ​റ്റി​ൽ, സി. ​അ​ബ്ദു​ൽ അ​സീ​സ്, സോ​ണി​യ രാ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

"മു​ള​യി​ലേ’ വി​സ്മ​യം

ഞാ​ൻ ഇ​ത്ര​യും പെ​ട്ടെ​ന്നു ചെ​യ്തു​തീ​ർ​ക്കു​മെ​ന്ന് ടീ​ച്ച​ർ ക​രു​തി​യോ... അ​ഞ്ചു​വ​യ​സു​കാ​രി അ​നു​ഗ്ര​ഹ തോ​മ​സി​ന്‍റെ ചോ​ദ്യം​കേ​ട്ട് അ​ധ്യാ​പി​ക സി​സ്റ്റ​ർ പ്രി​ൻ​സി മേ​രി​യു​ടെ മു​ഖ​ത്തു ചി​രി പ​ട​ർ​ന്നു.

മ​ത്സ​ര​സ​മ​യം തീ​രാ​ൻ ഒ​രു മ​ണി​ക്കൂ​റോ​ളം ബാ​ക്കി​യു​ള്ള​പ്പോ​ൾ മു​ള കൊ​ണ്ടു​ള്ള ആ​റ് ഐ​റ്റ​ങ്ങ​ളാ​ണ് അ​നു​ഗ്ര​ഹ തോ​മ​സ് എ​ന്ന കൊ​ച്ചു​മി​ടു​ക്കി നി​ർ​മി​ച്ച​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ള​കെ​ട്ടി അ​സീ​സി ബ്ലൈ​ൻ​ഡ് സ്കൂ​ളി​ലെ ഒ​ന്നാം​ക്ലാ​സു​കാ​രി​യു​ടെ ക​ര​വി​രു​തി​ലും വേ​ഗ​ത​യി​ലും അ​തി​ശ​യി​ക്കു​ക​യാ​ണ് വി​ധി​ക​ർ​ത്താ​ക്ക​ളും. ഒ​ന്നാം സ്ഥാ​ന​വു​മാ​യാ​ണ് അ​നു​ഗ്ര​ഹ ക​ളം​വി​ട്ട​ത്.

ശാ​സ്ത്രോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സ്പെ​ഷ​ൽ സ്കൂ​ൾ പ്ര​വൃ​ത്തി​പ​രി​ച​യ​മേ​ള​യി​ലാ​ണ് അ​നു​ഗ്ര​ഹ തോ​മ​സ് ക​ഴി​വു​തെ​ളി​യി​ച്ച​ത്. ര​ണ്ടു​ദി​വ​സ​ത്തെ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ​യാ​ണ് ഈ ​അ​ഞ്ചു​വ​യ​സു​കാ​രി ക​പ്പും സ്റ്റൂ​ളും മു​ള​പ്പാ​യ​യും പെ​ൻ ബോ​ക്സു​ക​ളും നി​ർ​മി​ക്കാ​ൻ പ​ഠി​ച്ച​ത്. തു​ട​ക്കം​മു​ത​ലേ അ​നു​ഗ്ര​ഹ ഉ​ത്പ​ന്ന​നി​ർ​മാ​ണ​ത്തി​ൽ ഏ​റെ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന​താ​യി സി​സ്റ്റ​ർ പ​റ​യു​ന്നു. അ​ടു​ത്ത​ത​വ​ണ കൂ​ടു​ത​ൽ വൈ​വി​ധ്യ​മാ​ർ​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ ക​ഴി​യു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​മാ​ണ് അ​നു​ഗ്ര​ഹ പ​ങ്കു​വ​യ്ക്കു​ന്ന​ത്. സ്കൂ​ളി​ൽ നി​ന്നു 12 വി​ദ്യാ​ർ​ഥി​ക​ളാ​ണ് വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി പ്ര​വൃ​ത്തി​പ​രി​ച​യ​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത്.

സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത വി​ളി​ച്ചോ​തി എ​ൻ​എ​സ്എ​സ് സ്റ്റാ​ളു​ക​ൾ

സം​സ്ഥാ​ന ശാ​സ്ത്ര​മേ​ള​യോ​ടും സ്റ്റേ​റ്റ് സ്കി​ൽ എ​ക്സ്പോ​യോ​ടും അ​നു​ബ​ന്ധി​ച്ച് നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​രു​ക്കി​യ ര​ണ്ട് വി​ശാ​ല​മാ​യ സ്റ്റാ​ളു​ക​ൾ ശ്ര​ദ്ധേ​യ​മാ​കു​ന്നു. ല​ഹ​രി​വി​രു​ദ്ധ​ബോ​ധ​വ​ൽ​ക്ക​ര​ണം, അ​വ​യ​വ​ദാ​ന​പ്ര​ചാ​ര​ണം, ആ​രോ​ഗ്യ​സം​ര​ക്ഷ​ണം, ജീ​വി​ത​ശൈ​ലീ​രോ​ഗ​പ്ര​തി​രോ​ധം തു​ട​ങ്ങി​യ സാ​മൂ​ഹ്യ​പ്ര​സ​ക്തി​യു​ള്ള വി​ഷ​യ​ങ്ങ​ൾ​ക്കാ​ണ് സ്റ്റാ​ളു​ക​ളി​ൽ പ്രാ​ധാ​ന്യം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ല​ഹ​രി​ക്കെ​തി​രേ ശ​ക്ത​മാ​യ സ​ന്ദേ​ശ​മു​യ​ർ​ത്തു​ന്ന തൂ​ഫാ​ൻ ഗോ​ൾ പോ​സ്റ്റ​ർ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​ണ്.

സ്റ്റാ​ളു​ക​ളു​ടെ ഉ​ദ്ഘാ​ട​നം വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ നി​ർ​വ​ഹി​ച്ചു. കു​റ്റി​പ്പു​റം റീ​ജി​യ​ണ​ൽ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ എ. ​അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

 എ​ൻ​എ​സ്എ​സ് സ്റ്റേ​റ്റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ജ​ഫീ​ഷ്, റീ​ജ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​ഭി​ലാ​ഷ്, കോ​ഴി​ക്കോ​ട് ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ മ​ഹ​ബൂ​ബ്, അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം നൗ​ഷീ​ർ, മ​ല​പ്പു​റം ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​അ​ൻ​വ​ർ സാ​ദി​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Thrissur

ഫു​ട്ബോ​ൾ ഗ്രൗ​ണ്ട് വെ​ട്ടി​ച്ചു​രു​ക്കി സി​ന്ത​റ്റി​ക് ട്രാ​ക്ക് : അ​ള​വെ​ടു​പ്പു തു​ട​ങ്ങി, നി​വേ​ദ​നം ന​ൽ​കി ഗ്രൗ​ണ്ട് സം​ര​ക്ഷ​ണ​സ​മി​തി

തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ ഫു​ട്ബോ​ൾ ഗ്രൗ​ണ്ട് വെ​ട്ടി​ച്ചു​രു​ക്കി സി​ന്ത​റ്റി​ക് ട്രാ​ക്ക് നി​ർ​മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ള​വെ​ടു​പ്പു തു​ട​ങ്ങി​യ​തോ​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി കോ​ർ​പ​റേ​ഷ​ൻ ഗ്രൗ​ണ്ട് സം​ര​ക്ഷ​ണ​സ​മി​തി.

ഫി​ഫ അം​ഗീ​കാ​ര​മു​ള്ള മ​ത്സ​ര​ങ്ങ​ൾ ന​ട​ത്താ​ൻ ഗ്രൗ​ണ്ടി​ന് ആ​വ​ശ്യ​മാ​യ 115 മീ​റ്റ​ർ നീ​ള​വും 72 മീ​റ്റ​ർ വി​തി​യും നി​ല​നി​ർ​ത്തി​മാ​ത്രം ട്രാ​ക്ക് നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. അ​ല്ലാ​തെ​യു​ള്ള നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ളി​ൽ​നി​ന്നു കോ​ർ​പ​റേ​ഷ​ൻ പി​ൻ​മാ​റ​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ പ്ര​ക്ഷോ​ ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും സം​ര​ക്ഷ​ണ​സ​മി​തി ക​ൺ​വീ​ന​ർ സോ​ളി സേ​വ്യ​ർ, ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഡേ​വി​സ് ആ​ന്‍റോ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കു​ര്യ​ൻ മാ​ത്യു, കെ.​ജി. ര​ഘു​ന​ന്ദ​ൻ, ബാ​ബു കെ.​ആ​ന്‍റോ, കെ.​എ. ഡേ​വി​സ് എ​ന്നി​വ​ർ പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു ഗ്രൗ​ണ്ട് സം​ര​ക്ഷ​ണ​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​നു നി​വേ​ദ​നം ന​ല്കി. ഫു​ട്ബോ​ൾ ഗ്രൗ​ണ്ട് ഇ​ല്ലാ​താ​ക്കി​യു​ള്ള യാ​തൊ​രു നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​നു​വ​ദി​ക്കി​ല്ലെ​ന്നും മേ​യ​റെ അ​റി​യി​ച്ചു.

ഗ്രൗ​ണ്ടി​നു ഫി​ഫ അം​ഗീ​കാ​രം കി​ട്ട​ണ​മെ​ങ്കി​ൽ 105 മീ​റ്റ​ർ നീ​ള​വും 64 മീ​റ്റ​ർ വീ​തി​യും പ്ലേ​യിം​ഗ് ഏ​രി​യ ആ​വ​ശ്യ​മാ​ണ്. കൂ​ടാ​തെ സൈ​ഡ് ലൈ​നി​ൽ മൂ​ന്നു മീ​റ്റ​ർ റ​ൺ ഓ​ഫ് ഏ​രി​യ​യും ഏ​തെ​ങ്കി​ലും ഒ​രു​വ​ശ​ത്തു മൂ​ന്നു മീ​റ്റ​റി​നു​ശേ​ഷം ര​ണ്ടോ മൂ​ന്നോ മീ​റ്റ​ർ ഡ​ഗ് ഔ​ട്ട് ഏ​രി​യ​യും ടെ​ക്നി​ക്ക​ൽ ഏ​രി​യ​യും വേ​ണം. ഗോ​ൾ പോ​സ്റ്റ്, ഔ​ട്ട് ലൈ​ൻ ഏ​രി​യ​യ്ക്കു​ശേ​ഷം അ​ഞ്ചു​മീ​റ്റ​ർ റ​ൺ ഓ​ഫ് ഏ​രി​യ​യും ഉ​ണ്ടെ​ങ്കി​ലേ ഫി​ഫ​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ചു​ള്ള 115 മീ​റ്റ​ർ നീ​ള​വും 72 മീ​റ്റ​ർ വീ​തി​യും ഗ്രൗ​ണ്ടി​നു ല​ഭി​ക്കൂ. ഇ​തു ക​ഴി​ഞ്ഞു​ള്ള ഭാ​ഗ​ത്ത് ട്രാ​ക്ക് വ​രു​ന്ന​തി​ന് ആ​രും എ​തി​ര​ല്ലെ​ന്നു നി​വേ​ദ​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ഇ​തി​നു വി​പ​രീ​ത​മാ​യി ഗ്രൗ​ണ്ടി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി സി​ന്ത​റ്റി​ക് ട്രാ​ക്ക് നി​ർ​മി​ച്ചാ​ൽ തൃ​ശൂ​രി​ൽ സ​ന്തോ​ഷ് ട്രോ​ഫി​പോ​ലു​ള്ള ദേ​ശീ​യ നി​ല​വാ​ര​ത്തി​ലു​ള്ള ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കി​ല്ലെ​ന്നാ​ണു ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.


നി​ല​വി​ൽ തൃ​ശൂ​ർ ടൗ​ണി​ല​ല്ലാ​തെ ഇ​ത്ര​യും സൗ​ക​ര്യ​മു​ള്ള മ​റ്റൊ​രു ഫു​ട്ബോ​ൾ സ്റ്റേ​ഡി​യം ജി​ല്ല​യി​ൽ എ​വി​ടെ​യു​മി​ല്ലെ​ന്നാ​ണ് സം​ര​ക്ഷ​ണ​സ​മി​തി പ​റ​യു​ന്ന​ത്. അ​ത്‌​ല​റ്റി​ക്സി​നാ​യി കു​ന്നം​കു​ളം സീ​നി​യ​ർ ഗ്രൗ​ണ്ട് മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളോ​ടെ ല​ഭ്യ​മാ​ണ്. മാ​ത്ര​മ​ല്ല, ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​ൽ നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. തൃ​ശൂ​ർ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ഗ്രൗ​ണ്ട്, മ​ണ്ണു​ത്തി അ​ഗ്രി​ക​ൾ​ച്ച​റ​ൽ യൂ​ണി​വേ​ഴ്സി​റ്റി ഗ്രൗ​ണ്ട്, രാ​മ​വ​ർ​മ​പു​രം പൊ​ലി​സ് അ​ക്കാ​ദ​മി എ​ന്നി​വി​ട​ങ്ങ​ളി​ൽ സി​ന്ത​റ്റി​ക് ട്രൗ​ക്ക് നി​ർ​മാ​ണ​ത്തി​നു സൗ​ക​ര്യ​മു​ണ്ടെ​ന്നും കോ​ർ​പ​റേ​ഷ​ൻ ഗ്രൗ​ണ്ട് സം​ര​ക്ഷ​ണ​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ നി​വേ​ദ​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

സ്റ്റേ​ഡി​യം ത​ക​ർ​ക്കു​ന്ന നി​ർ​മാ​ണ​ത്തി​നു മു​തി​ര​രു​ത്


600 കു​ട്ടി​ക​ൾ പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന ഗ്രൗ​ണ്ടാ​ണ്. അ​തു ന​ശി​പ്പി​ച്ചു​കൊ​ണ്ടു​ള്ള മ​റ്റേ​തു നി​ർ​മാ​ണ​ത്തി​ലേ​ക്കും പോ​കേ​ണ്ട​തു​ണ്ടോ. കോ​ർ​പ​റേ​ഷ​നെ പ​ല​രും തെ​റ്റി​ദ്ധ​രി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഫി​ഫ​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ചു ജൂ​നി​യ​ർ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്താ​ൻ 90 മീ​റ്റ​ർ നീ​ള​വും 60 മീ​റ്റ​ർ വീ​തി​യു​മു​ണ്ടെ​ങ്കി​ൽ ന​ട​ക്കും.

എ​ന്നാ​ൽ സ​ന്തോ​ഷ് ട്രോ​ഫി​പോ​ലു​ള്ള സീ​നി​യ​ർ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്താ​നാ​കി​ല്ല. നി​ല​വി​ൽ കോ​ർ​പ​റേ​ഷ​ൻ മു​ന്നോ​ട്ടു​പോ​കു​ന്ന സം​വി​ധാ​ന​ത്തി​ൽ ചെ​യ്താ​ൽ ഡ​ഗ് ഔ​ട്ട് ട്രാ​ക്കി​ൽ​വ​രും. അ​തു ട്രാ​ക്കി​നെ ന​ശി​പ്പി​ക്കും. ജാ​വ​ലി​ൻ, ഡി​സ്ക​സ് പോ​ലു​ള്ള ത്രോ ​ഇ​വ​ന്‍റു​ക​ൾ ഗ്രൗ​ണ്ടി​ലേ​ക്ക് എ​റി​യു​മെ​ന്നാ​ണു കാ​ണി​ച്ചി​രി​ക്കു​ന്ന​ത്. അ​തു ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്താ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​ക്കും.
ഇ​ന്ത്യ​ൻ ഫു​ട്ബോ​ളി​നു വ​ലി​യ പ്ര​തി​ഭ​ക​ളെ സം​ഭാ​വ​ന ചെ​യ്‌​ത ജി​ല്ല​യാ​ണു തൃ​ശൂ​ർ. അ​വി​ടെ നാ​ഷ​ണ​ൽ ലെ​വ​ൽ മ​ത്സ​രം ന​ട​ത്താ​ൻ ഒ​രു സ്റ്റേ​ഡി​യ​മി​ല്ലാ​താ​കു​ന്ന​തു വ​ലി​യ ദു​ര​ന്ത​മാ​യി​രി​ക്കും.


പ​റ​വ​ട്ടാ​നി സ്റ്റേ​ഡി​യ​ത്തി​ലും ഐ.​എം. വി​ജ​യ​ൻ സ്റ്റേ​ഡി​യ​ത്തി​ലെ ഫു​ട്ബോ​ൾ ഗ്രൗ​ണ്ടി​ലും നാ​ഷ​ണ​ൽ ലെ​വ​ൽ ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്താ​നു​ള്ള സൗ​ക​ര്യ​മി​ല്ല. പാ​ല​സ് ഫു​ട്ബോ​ൾ സ്റ്റേ​ഡി​യ​ത്തെ ത​ക​ർ​ക്കു​ന്ന രീ​തി​യി​ലു​ള്ള പു​ന​ർ നി​ർ​മാ​ണ​ത്തി​നു മു​തി​ര​രു​തെ​ന്നാ​ണ് അ​ഭ്യ​ർ​ഥ​ന.


സോ​ളി സേ​വ്യ​ർ,കോ​ർ​പ​റേ​ഷ​ൻ ഗ്രൗ​ണ്ട് സം​ര​ക്ഷ​ണ​സ​മി​തി
ക​ൺ​വീ​ന​ർ, ഡി​എ​ഫ്എ ട്ര​ഷ​റ​ർ.

 

Thrissur

കാ​ലി​ക്ക​ട്ട് വാഴ്സിറ്റി എ​ന്‍​എ​സ്എ​സ് അ​വാ​ര്‍​ഡി​ല്‍ ക്രൈ​സ്റ്റ് കോ​ള​ജി​ന് അ​ഭി​മാ​നനേ​ട്ടം

ഇ​രി​ങ്ങാ​ല​ക്കു​ട: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ 2024-25 എ​ന്‍​എ​സ്എ​സ് പു​ര​സ്‌​കാ​ര​ങ്ങ​ളി​ല്‍ ക്രൈ​സ്റ്റ് കോ​ള​ജി​ന് അ​ഭി​മാ​നാ​ര്‍​ഹ​മാ​യ നേ​ട്ടം.

കോ​ള​ജി​ന്‍റെ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ് മി​ക​ച്ച എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ് പു​ര​സ്‌​കാ​രം ക​ര​സ്ഥ​മാ​ക്കി. സാ​മൂ​ഹി​ക സേ​വ​ന രം​ഗ​ത്തെ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും സ​ന്ന​ദ്ധ​സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലെ മി​ക​വി​നു​മാ​ണ് ഈ ​അം​ഗീ​കാ​രം ല​ഭി​ച്ച​ത്.
മി​ക​ച്ച എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​റാ​യി വി.​പി. ഷി​ന്‍റോ, മി​ക​ച്ച വോ​ള​ന്‍റി​യ​ര്‍​മാ​രാ​യി പി.​എ. ഹ​രി​ന​ന്ദ​ന്‍, ല​ക്ഷ്മി എ​സ്. കു​മാ​ര്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.


കാ​ഴ്ച​പ​രി​മി​തി​യു​ള്ള കു​ട്ടി​ക​ള്‍​ക്കാ​യി ഓ​ഡി​യോ ബു​ക്കു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന ശ്ര​വ്യം പ​ദ്ധ​തി, ആ​വ​ശ്യ​ക്കാ​ര്‍​ക്ക് വീ​ട് നി​ര്‍​മി​ച്ചുന​ല്‍​കു​ന്ന അ​ഭ​യം പ​ദ്ധ​തി, അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ ശേ​ഖ​രി​ച്ച് പു​സ്ത​കം ഉ​ണ്ടാ​ക്കു​ന്ന എ​ന്‍റെ പു​സ്ത​കം പ​ദ്ധ​തി, ല​ഹ​രി​വി​രു​ദ്ധ കാ​മ്പ​യി​ന്‍ മു​ക്തി പ​ദ്ധ​തി, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​റു​മാ​യി ച​ര്‍​ച്ച​ചെ​യ്ത് തൊ​ട്ട​ടു​ത്തു​ള്ള ഗ്രാ​മ​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത് അ​വി​ടെ കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള പ​ഠ​നം, സ്ത്രീ ​ശാ​ക്തീ​ക​ര​ണം, ക​ണ്ണു പ​രി​ശോ​ധ​ന, സെ​ന്‍​സ​സ് അ​വെ​യ​ര്‍​ന​സ് കാ​മ്പ​യി​ന്‍ തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ക്കു​ന്ന മാ​ന​സ​ഗ്രാ​മം പ​ദ്ധ​തി, പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ പ​ദ്ധ​തി​ക​ള്‍, പ്ലാ​സ്റ്റി​ക് വേ​സ്റ്റു​ക​ളി​ല്‍നി​ന്ന് നാ​ടി​നെ മു​ക്ത​മാ​ക്കാ​ന്‍ സ്‌​നേ​ഹാ​രാ​മം പ​ദ്ധ​തി തു​ട​ങ്ങി ധാ​രാ​ളം പ​ദ്ധ​തി​ക​ള്‍ ക്രൈ​സ്റ്റ് എ​ന്‍​എ​സ് എ​സ് യൂ​ണി​റ്റു​ക​ള്‍ ന​ട​ത്തി വ​രു​ന്നു​ണ്ട്.ഈ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഫ​ല​മാ​യാ​ണ് കോ​ള​ജ് അ​ഭി​മാ​ന​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.

Thrissur

സ​മ​കാ​ലി​ക സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ രാ​ഷ്‌​ട്രീ​യ​ജീ​വി​തം പ്ര​സ​ക്തം: തേ​റ​മ്പി​ൽ

തൃ​ശൂ​ർ: ജ​നാ​ധി​പ​ത്യ​വും മ​തേ​ത​ര​ത്വ​വും ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന സ​മ​കാ​ലി​ക സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ രാ​ഷ്‌​ട്രീ​യ​ജീ​വി​ത​വും നി​ല​പാ​ടു​ക​ളും ഏ​റെ പ്ര​സ​ക്ത​മാ​ണെ​ന്നു മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് തേ​റ​മ്പി​ൽ രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ഡി​സി​സി​യി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ​ൻ ജെ. ​പ​ല്ല​ൻ എം​എ​ൽ​എ, ടി.​വി. ച​ന്ദ്ര​മോ​ഹ​ൻ, ജോ​സ​ഫ് ചാ​ലി​ശേ​രി, കെ.​വി. ദാ​സ​ൻ, സു​നി​ൽ അ​ന്തി​ക്കാ​ട്, ഐ.​പി. പോ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Thrissur

ദൈ​വ​ശ​ബ്ദം ബൈ​ബി​ൾ ക​ണ്‍​വെ​ൻ​ഷ​ൻ: വെ​ഞ്ച​രി​പ്പ് ഇ​ന്ന്

തൃ​ശൂ​ർ: ദൈ​വ​ശ​ബ്ദം ബൈ​ബി​ൾ ക​ണ്‍​വെ​ൻ​ഷ​നു നാ​ളെ തു​ട​ക്കം. ക​ണ്‍​വെ​ൻ​ഷ​ൻ വെ​ഞ്ച​രി​പ്പ് ഇ​ന്നു രാ​ത്രി ഏ​ഴി​നു ന​ട​ക്കും. ക​രി​സ്മാ​റ്റി​ക് ന​വീ​ക​ര​ണ മു​ന്നേ​റ്റം ഡ​യ​റ​ക്ട​ർ ഫാ. ​റോ​യ് വേ​ള​ക്കൊ​ന്പി​ൽ, ഫാ. ​സി​ന്‍റോ പൊ​ന്തേ​ക്ക​ൻ, ഫാ. ​റാ​ഫ്സ​ണ്‍ പീ​റ്റ​ർ ഒ​സി​ഡി എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

മ​ല​യാ​ള മ​നോ​ര​മ ഓ​ഫി​സി​നു സ​മീ​പം ജോ​ണ്‍​പോ​ൾ ന​ഗ​റി​ൽ ന​ട​ത്തു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ 21ന് ​ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഷം​ഷാ​ബാ​ദ് അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ പ്രി​ൻ​സ് പാ​ണേ​ങ്ങാ​ട​ൻ സ​മാ​പ​ന​സ​ന്ദേ​ശം ന​ൽ​കും. അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

മീ​റ്റ് ജീ​സ​സ് പ്ര​യ​ർ ടീം ​ആ​ത്മീ​യ പി​താ​വ് ഫാ. ​ഷാ​ജ​ൻ തേ​ർ​മ​ഠം, ഡോ​ളേ​ഴ്സ് ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​തോ​മ​സ് കാ​ക്ക​ശേ​രി എ​ന്നി​വ​രും 62 ക​ണ്‍​വീ​ന​ർ​മാ​രും 200 വോ​ള​ന്‍റി​യ​ർ​മാ​രും നേ​തൃ​ത്വം ന​ൽ​കും.

ഇ​രി​ട്ടി ആ​വി​ല സ​ദ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ ഫാ. ​റാ​ഫ്സ​ണ്‍ പീ​റ്റ​ർ ഒ​സി​ഡി ന​യി​ക്കു​ന്ന ക​ണ്‍​വെ​ൻ​ഷ​ൻ 21 മു​ത​ൽ 25 വ​രെ രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ നാ​ലു​വ​രെ​യും വൈ​കി​ട്ട് അ​ഞ്ചു​മു​ത​ൽ ഒ​ന്പ​തു​വ​രെ​യു​മാ​ണ് ന​ട​ക്കു​ക. ഉ​ച്ച​യ്ക്കു 12നും ​വൈ​കി​ട്ട് 5.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന​യു​ണ്ടാ​കും.

Thrissur

ജ​ന​കീ​യ സ​ർ​ക്കാ​രി​നെ​തി​രേ സ​മ​ര​ത്തി​ന് ഇ​റ​ങ്ങു​ന്ന​വ​ർ അ​പ​ഹാ​സ്യ​രാ​വും: ടി.​എ​ൻ. പ്ര​താ​പ​ൻ

തൃ​ശൂ​ർ: വി.​ഡി സ​തീ​ശ​ൻ സ​ർ​ക്കാ​രി​നെ​തി​രേ രാ​ഷ്ട്രീ​യ അ​ന്ധ​ത ബാ​ധി​ച്ച് സ​മ​ര​ത്തി​ന് ഇ​റ​ങ്ങു​ന്ന​വ​ർ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ അ​പ​ഹാ​സ്യ​രാ​വു​മെ​ന്ന് എ​ഐ​സി​സി സെ​ക്ര​ട്ട​റി ടി.​എ​ൻ. പ്ര​താ​പ​ൻ പ​റ​ഞ്ഞു.

കൃ​ത്യ​മാ​യ ധ​ന​കാ​ര്യ മാ​നേ​ജ്മെ​ന്‍റി​ന്‍റെ ഫ​ല​മാ​യി സാ​മ്പ​ത്തി​ക സു​സ്ഥി​ര​ത ഉ​റ​പ്പു​വ​രു​ത്തി മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന സ​ർ​ക്കാ​ർ, ജീ​വ​ന​ക്കാ​ർ​ക്ക് ല​ഭ്യ​മാ​ക്കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ളും അ​വ​കാ​ശ​ങ്ങ​ളും കൃ​ത്യ​സ​മ​യ​ത്തു​ത​ന്നെ ന​ൽ​കു​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യി​ട്ടും സ​മ​രാ​ഭാ​സ​ത്തി​നി​റ​ങ്ങു​ന്ന​വ​ർ ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ ഒ​റ്റ​പ്പെ​ടു​മെ​ന്നും കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് യൂ​ണി​യ​ൻ ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ ന​ട​ത്തി​യ സ​ർ​ക്കാ​രി​നു​ള്ള ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡോ. ​സി​ബി അ​ജി​ത്ത് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ടി.​വി ച​ന്ദ്ര​മോ​ഹ​ൻ, കെ​പി​സി​സി സെ​ക്ര​ട്ട​റി സു​നി​ൽ അ​ന്തി​ക്കാ​ട്, ഡെ​പ്യൂ​ട്ടി മേ​യ​ർ എ. ​പ്ര​സാ​ദ്, എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി രാ​ജേ​ഷ്, പി. ​രാ​മ​ച​ന്ദ്ര​ൻ, ജി​ഖി​ൽ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Thrissur

നി​ർ​മാ​ണ​ത്തി​ലു​ള്ള വീ​ട്ടി​ൽ​നി​ന്ന് എ​ട്ടു​ല​ക്ഷ​ത്തി​ന്‍റെ ഇ​ല​ക്‌​ട്രി​ക് വ​യ​ർ മോ​ഷ്ടി​ച്ച​യാ​ൾ പി​ടി​യി​ൽ

തൃ​ശൂ​ർ: അ​വി​ണി​ശേ​രി​യി​ൽ നി​ർ​മാ​ണ​ത്തി​ലു​ള്ള വീ​ടി​ന്‍റെ ഭി​ത്തി പൊ​ളി​ച്ച് എ​ട്ടു​ല​ക്ഷം രൂ​പ​യു​ടെ ഇ​ല​ക്‌​ട്രി​ക് വ​യ​ർ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. ചെ​ർ​പ്പു​ള​ശേ​രി മോ​ളൂ​ർ സ്വ​ദേ​ശി ക​ള​രി​ക്ക​ൽ വീ​ട്ടി​ൽ ര​ഞ്ജി​ത്താ​ണ് (38) അ​റ​സ്റ്റി​ലാ​യ​ത്. ഭി​ത്തി​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന പൈ​പ്പി​ന​ക​ത്തു​നി​ന്നാ​ണ് ഇ​യാ​ൾ വ​യ​ർ മോ​ഷ്ടി​ച്ച​ത്.
ക​ഴി​ഞ്ഞ​മാ​സം 26നാ​യി​രു​ന്നു സം​ഭ​വം. പ്ര​തി​ക്കെ​തി​രേ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഒ​ന്പ​തു ക്രി​മി​ന​ൽ​കേ​സു​ക​ളു​ണ്ടെ​ന്നു പൊ​ലി​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.


നെ​ടു​പു​ഴ എ​സ്ഐ സ​നീ​ഷ്, സി​സി​പി​ഒ ശി​വ​കു​മാ​ർ, മി​നേ​ഷ്, അ​നി​ൽ​കു​മാ​ർ, ബേ​ബി, സി​പി​ഒ അ​ഭീ​ഷ് ആ​ന്‍റ​ണി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Thrissur

ഹോ​ളിഗ്രേ​സി​ൽ അ​ഖി​ല കേ​ര​ള വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്

മാ​ള: ഹോ​ളിഗ്രേ​സ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് കാ​മ്പ​സി​ൽ അ​ഖി​ല കേ​ര​ള ഇ​ന്‍റ​ർ കൊളീ​ജി​യ​റ്റ് വോ​ളി​ബോ​ ൾ ടൂ​ർ​ണ​മെ​ന്‍റ്് തു​ട​ങ്ങി. മാ​ള സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ.​എ​ൻ. സ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.

 ഹോ​ളി ഗ്രേ​സ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ചെ​യ​ർ​മാ​ൻ സാ​നി എ​ടാ​ട്ടു​കാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബെ​ന്നി ജോ​ൺ ഐ​നി​ക്ക​ൽ, ഫി​നാ​ൻ​സ് ഡ​യ​റ​
ക്ട​ർ സി.​വി. ജോ​സ്, ആ​ർ​ട്സ് കോ​ള​ജ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ന്‍റ​ണി മാ​ളി​യേ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ൾ അ​വ​ത​രി​പ്പി​ച്ച ഫ്ലാ​ഷ് മോ​ബ് കാ​ണി​ക​ളെ ആ​ഹ്ലാ​ദ​ഭ​രി​ത​രാ​ക്കി.

എം​ബി​എ കോ​ള​ജ് അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്ട​ർ ഡോ. ​ജി​യോ ബേ​ബി സ്വാ​ഗ​ത​വും ഡോ. ​സു​രേ​ഷ് ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു.വോ​ളി​ബോ​ൾ കോ​ച്ച് സ​ഞ് ജ​യ് ബാ​ലി​ക ടൂ​ർ​ണ​മെ​ന്‍റി​നു നേ​തൃ​ത്വം ന​ൽ​കു​ം.

Thrissur

പു​ളി​ക്ക​ല​ച്ചി​റ പാ​ല​ത്തി​ന്‍റെ കൈ​വ​രി​യു​ടെ കാ​ലു​ക​ള്‍ വി​ണ്ടു

പ​ടി​യൂ​ര്‍: പൂ​മം​ഗ​ലം, പ​ടി​യൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പു​ളി​ക്ക​ല​ച്ചി​റ പാ​ലം നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ര്‍​മി​ച്ച കൈ​വ​രി​യു​ടെ കാ​ലു​ക​ള്‍ വി​ണ്ടു. ഇ​രു​മ്പു പൈ​പ്പു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ച്ച കൈ​വ​രി​യു​ടെ കാ​ലു​ക​ള്‍ പാ​ല​ത്തി​ലു​റ​പ്പി​ച്ചി​രു​ന്ന ആ​റി​ഞ്ച് ക​ന​ത്തി​ലു​ള്ള ച​തു​ര​ങ്ങ​ളാ​ണ് പാ​ല​ത്തി​ല്‍​നി​ന്നു മു​ക​ളി​ലേ​ക്കു പൊ​ങ്ങി​യി രി​ക്കു​ന്ന​ത്.

പാ​ല​ത്തി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്തേ​ക്കി​റ​ങ്ങു​ന്ന ഭാ​ഗ​ത്തെ തൂ​ണു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ പൊ​ങ്ങി​നി​ല്‍​ക്കു​ന്ന​ത്. പൂ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ പാ​യ​മ്മ​ല്‍ പ്ര​ദേ​ശ​ത്തെ​യും പ​ടി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ര്‍​ഡ് കോ​ടം​കു​ളം പ്ര​ദേ​ശ​ത്തെ യും ​ബ​ന്ധി​പ്പി​ക്കു​ന്ന പ​ടി​യൂ​ര്‍ പൂ​മം​ഗ​ലം കോ​ള്‍​പ്പാ​ട​ത്തി​നു ന​ടു​വി​ലൂ​ടെ ക​ട​ന്നു​പോ കു​ന്ന തോ​ടി​നു​കു​റു​കേ​യാ​ണ് പാ​ലം.


1.62 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ഒ​മ്പ​തു​മീ​റ്റ​ര്‍ വീ​തി​യി​ലാ​ണു പാ​ലം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. 2025 മേ​യി​ല്‍ പാ​ല​ത്തി​ന്‍റെ ഫി​ല്ല​ര്‍ കാ​പ്പ് നി​ര്‍​മാ​ണ​ത്തി​ല്‍ അ​പാ​കം ക​ണ്ട​തി​നെ​ത്തു ട​ര്‍​ന്ന് പൊ​തു​മ​രാ​മ​ത്തു​ വ​കു​പ്പ് പാ​ലം നി​ര്‍​മാ​ണം നി​ര്‍​ത്തി​വ​ച്ചി​രു​ന്നു.

പി​ന്നീ​ട് പ​ഴ​യ ക​രാ​ര്‍ റ​ദ്ദാ​ക്കി അ​പാ​കം ക​ണ്ടെ​ത്തി​യ ഭാ​ഗം പൊ​ളി​ച്ച് പു​ന​ര്‍​നി​ര്‍​മി​ക്കാ​ന്‍ പു​തി​യ ടെ​ന്‍​ഡ​ര്‍ വി​ളി​ച്ച് ഫെ​ബ്രു​വ​രി​യി​ലാ​ണ് പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം പു​ന​രാ​രം​ഭി​ച്ച​ത്. പി​ന്നീ​ട് നാ​ല​മ്പ​ല തീ​ര്‍​ഥാ​ട​ന​ത്തി​നു മു​ന്നോ​ടി​യാ​യി പാ​ലം തു​റ​ന്നു​കൊ​ടു​ത്ത​തോ​ടെ നി​ര്‍​മാ​ണം നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

നാ​ല​മ്പ​ല തീ​ര്‍​ഥാ​ട​ന​കാ​ല​ത്ത് ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍ പ്പെ​ടാ​തി​രി​ക്കാ​ന്‍ താ​ത്കാ​ലി​ക​മാ​യി നി​ര്‍​മി​ച്ച കൈ​വ​രി​യാ​ണെ​ന്നും അ​ത് അ​ടു​ത്ത​ദി​വ സം​ത​ന്നെ പൊ​ളി​ച്ചു​നീ​ക്കു​മെ​ന്നും പി​ഡ​ബ്ല്യു​ഡി വ്യ​ക്ത​മാ​ക്കി.
പാ​ല​ത്തി​ന്‍റെ ശേ​ഷി​ക്കു​ന്ന ജോ​ലി​ക​ള്‍ അ​ടു​ത്ത ദി​വ​സം ആ​രം​ഭി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Thrissur

ക്രൈ​സ്റ്റ് വി​ദ്യാ​നി​കേ​ത​ന്‍ സ്‌​കൂ​ള്‍ ര​ജ​ത ജൂ​ബി​ലി: വി​ളം​ബ​ര​ഘോ​ഷ​യാ​ത്ര ന​ട​ത്തി

ക്രൈ​സ്റ്റ് വി​ദ്യാ​നി​കേ​ത​ന്‍ സ്‌​കൂ​ള്‍ ര​ജ​ത ജൂ​ബി​ലി: വി​ളം​ബ​ര​ഘോ​ഷ​യാ​ത്ര ന​ട​ത്തി
ഇ​രി​ങ്ങാ​ല​ക്കു​ട: ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക്രൈ​സ്റ്റ് വി​ദ്യാ​നി കേ​ത​ന്‍ സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ വി​ളം​ബ​ര ഘോ​ഷ​യാ​ത്ര ന​ട​ത്തി. വ​ര്‍​ണാ​ഭ​മാ​യ ജൂ​ബി​ലി വി​ളം​ബ​ര ഘോ​ഷ​യാ​ത്ര കൂ​ട​ല്‍​മാ​ണി​ക്യം ക്ഷേ​ത്ര പ​രി​സ​ര​ത്തു​നി​ന്ന് ആ​രം​ഭി​ച്ച് ഠാ​ണാ ജം​ഗ്ഷ​ന് അ​ടു​ത്തു​ള്ള പൂ​തം​കു​ള​ത്ത് സ​മാ​പി​ച്ചു.

വി​ളം​ബ​ര ജാ​ഥ​യു​ടെ ഫ്ലാ​ഗ് ഓ​ഫ് ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ​എ​സ്പി എം.​കെ. ഷാ​ജി, കൂ​ട​ല്‍​മാ​ണി​ക്യം ദേ​വ​സ്വം ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. സി.​കെ. ഗോ​പി, ക്രൈ​സ്റ്റ് സ്ഥാ​പ​ന​ങ്ങ​ളു​ടെ മാ​നേ​ജ​ര്‍ ഫാ. ​ജോ​യ് പീ​ണി​ക്ക​പ്പ​റ​മ്പി​ല്‍, സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ജോ​യ് ആ​ല​പ്പാ​ട്ട്, ജൂ​ബി​ലി ആ​ഘോ​ഷ​ക​മ്മി​റ്റി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ജെ​യ്‌​സ​ണ്‍ പാ​റേ​ക്കാ​ട​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് നി​ര്‍​വ​ഹി​ച്ചു.

പി​ടി​ഡ​ബ്ല്യൂ​എ പ്ര​സി​ഡ​ന്‍റ് റെ​ജി​ന്‍ പാ​ല​ത്തി​ങ്ക​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഷി​ത എ​ബ്രോ, വിവിധ ക​ണ്‍​വീ​ന​ര്‍മാരായ ഡേ​വി​സ് ഊ​ക്ക​ന്‍, ജോ​സ് ചി​റ്റി​ല​പ്പി​ള്ളി, പ്ര​ഫ. ആ​ന്‍റോ വ​ടാ​ശേ​രി എ​ന്നി​വ​ര്‍ വി​ളം​ബ​രഘോ​ഷ​യാ​ത്രക്കു നേ​തൃ​ത്വം ന​ല്‍​കി.

Thrissur

എം​പി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു​നി​ർ​മി​ച്ച റോ​ഡ് ഉ​ദ്ഘാ​ട​നം ചെയ്തു


പൂ​വ​ത്തും​ക​ട​വ്: ബെ​ന്നി ബ​ഹ​നാ​ൻ എം​പി​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് മ​തി​ല​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡി​ൽ നി​ർ​മി​ച്ച ത്രീ​സ്റ്റാ​ർ റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ബെ​ന്നി ബ​ഹ​നാ​ൻ എം​പി നി​ർ​വ​ഹി​ച്ചു. മ​തി​ല​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​മ​തി സു​ന്ദ​ര​ൻ അ​ധ്യ​ക്ഷ​യാ​യി. വാ​ർ​ഡ് മെ​മ്പ​ർ സു​നി​ൽ പി. ​മേ​നോ​ൻ മു​ഖ്യാ​തി​ഥി​യാ​യി. 600 കി​ലോ​മീ​റ്റ​ർ കേ​ര​ള​ത്തോ​ൺ ഓ​ട്ടം ന​ട​ത്തി​യ സ​ജി​ത്ത് പ്ര​കാ​ശ​നെ യോ​ഗം ആ​ദ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​ സ് പ്ര​സി​ഡ​ന്‍റ് പി.​എം. ആ​ൽ​ഫ, പി.​പി. പ്ര​സീ​ത, സെ​ക്രട്ട​റി കെ.​എ​സ്. രാ​മ​ദാ​സ്, ടി.​ആ​ർ. രേ​ഖ, ഷി​ബു വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Thrissur

കു​ടും​ബ​ശ്രീ ഭൂ​മി​ക ഫു​ഡ്‌​സി​ന്‍റെ കൂ​ട്ടു​പെ​രു​ങ്കാ​യം സം​രം​ഭ​ത്തി​നു പൂ​മം​ഗ​ല​ത്ത് തു​ട​ക്കം

ഇ​രി​ങ്ങാ​ല​ക്കു​ട: കു​ടും​ബ​ശ്രീ തൃ​ശൂ​ര്‍ ജി​ല്ലാ​മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പൂ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ല്‍ ആ​രം​ഭി​ച്ചി​ട്ടു​ള്ള ഭൂ​മി​ക ഫു​ഡ്‌​സ് കൂ​ട്ടു​പെ​രു​ങ്കാ​യം സം​രം​ഭം തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പൂ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ത​മ്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ര്‍​ഡം​ഗം രാ​ജേ​ഷ് തു​മ്പ​ര​ത്തി, പൂ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സ് വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സൗ​പി​ക ര​തീ​ഷ്, കു​ടും​ബ​ശ്രീ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍മാ​രാ​യ ശോ​ ഭു നാ​രാ​യ​ണ​ന്‍, എം.​എ. അ​ജീ​ഷ, ടി.​ആ​ര്‍. ര​മ്യ, പി.​എം. സ്വാ​നി​ധി, പ്രോ ​ഗ്രാം മാ​നേ​ജ​ര്‍ ടി.​ബി. വി​നു, സി​ഡി​എ​സ് അം​ഗം സു​ര​ഭി സ​ഞ്ജ​യ് എ​ന്നി​വ​ര്‍ സം​സാ രി​ച്ചു. സം​രം​ഭ​ക ഡോ. ​എം.​ബി. പ്ര​സി സ്വാ​ഗ​ത​വും എ​ഡി​എ​സ് സെ​ക്ര​ട്ട​റി ബാ​ഷ്പ മൃ​ണാ​ള്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Thrissur

ജോ​സ് പെ​ല്ലി​ശേ​രി നാ​ട​ക​മേ​ള: മി​ക​ച്ച നാ​ട​ക​ത്തി​നു പു​ര​സ്കാ​രം ന​ൽ​കി

ചാ​ല​ക്കു​ടി: ക്രാ​ക്ടും - ന​ഗ​ര​സ​ഭ​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ജോ​സ് പെ​ല്ലി ശേ​രി സ്മാ​ര​ക അ​ഖി​ല കേ​ര​ള നാ​ട​ക​മേ​ള​യി​ലെ ഏ​റ്റ​വും മി​ക​ച്ച നാ​ട​ക​മാ​യി തെ​ര ഞ്ഞെ​ടു​ത്ത "ഈ​ശ്വ​ര​ന്‍റെ തി​ര​ക്ക​ഥ' എ​ന്ന നാ​ട​കം അ​വ​ത​രി​പ്പി​ച്ച ക​ട​യ്ക്കാ​വൂ​ർ എ​സ്. എ​സ്. ന​ട​ന​സ​ഭ നാ​ട​ക​സ​മി​തി​ക്ക് പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു.

5,000 രൂ​പ​യും ശി​ല്പ​വും അ​ട​ങ്ങി​യ ഷാ​ജു ജോ​സ് സ്മാ​ര​ക പു​ര​സ്കാ​രം സെ​ക്ര​ട്ട​റി സ​ലീം സം​ഘ​ക​ല​യ്ക്ക് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ആ​ലീ​സ് ഷി​ബു സ​മ്മാ​നി​ച്ചു. ക്രാ​ക്‌​ട് പ്ര​സി​ഡ​ന്‍റ് പോ​ൾ പാ​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ കെ.​വി. പോ​ൾ, ഷി​ബു വാ​ല​പ്പ​ൻ, ജി​ൽ ആ​ന്‍റ​ണി, പി.​ഡി. ദി​നേ​ശ്, ബീ​ന ഡേ​വി​സ്, സു​ന്ദ​ർ​ദാ​സ്, യു.​എ​സ്. അ​ജ​യ​കു​മാ​ർ, മ​നോ​ജ് പു​ല​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Thrissur

സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് യൂ​ണി​യ​നു പ്രൗ​ഢ​ഗം​ഭീ​ര തു​ട​ക്കം

ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ്് ജോ​സ​ഫ്‌​സ് കോ​ള​ജ് യൂ​ണി​യ​ന്‍ ജ്വാ​ല 2026-27 ന്‍റെ ഉ​ദ്ഘാ​ട​ന​വും ഫൈ​ന്‍ ആ​ര്‍​ട്‌​സ് ക​ലാ​ര​വം 2026 ന്‍റെ ഉ​ദ്ഘാ​ട​ന​വും സം​യു​ക്ത​മാ​യി ന​ട​ന്നു. പ്ര​ശ​സ്ത റേ​ഡി​യോ ജോ​ക്കി​യും അ​വ​താ​ര​ക​നു​മാ​യ മാ​ത്തു​ക്കു​ട്ടി കോ​ള​ജ് യൂ​ണി​യ​ൻ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ബ്ലെ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​യ​ന്‍ അ​ഡൈ്വ​സ​ര്‍ വി​ജി മേ​രി ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ചു. കോ​ള​ജ് യൂ​ണി​യ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സി.​യു. അ​രു​ണി​മ സ്വാ​ഗ​ത​വും ജ​ന​റ​ല്‍ സെ​ക്ര ട്ട​റി വേ​ദ ര​ഞ്ജി​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Thrissur

ഐ​ടി​യു ബാ​ങ്ക്: ഇ​ട​പെ​ട​ല്‍ ശ​ക്ത​മാ​ക്കി തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ

ഇ​രി​ങ്ങാ​ല​ക്കു​ട: ഐ​ടി​യു ബാ​ങ്ക് വി​ഷ​യ​ത്തി​ല്‍ അ​ടി​യ​ന്ത​ര​പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ. ബാ​ങ്ക് അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​മാ​യി വീ​ണ്ടും ച​ര്‍​ച്ച ന​ട​ത്തി.

ബാ​ങ്കി​ന്‍റെ പ്ര​വ​ര്‍​ത്ത​നം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​കു​ന്ന സാ​ഹ​ച​ര്യം നീ​ണ്ടു​പോ​ക​രു​തെ​ന്നും ഇ​തി​നാ​വ​ശ്യ​മാ​യ പ്രാ​യോ​ഗി​ക ന​ട​പ​ടി​ക​ള്‍ എ​ത്ര​യും വേ​ഗം സ്വീ​ക​രി​ക്ക​ണ​മെ​ന്നും എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു മൂ​ന്നാം ത​വ​ണ​യാ​ണ് അ​ദ്ദേ​ഹം ക​മ്മി​റ്റി അം​ഗ​ങ്ങ​ളു മാ​യി ച​ര്‍​ച്ച ന​ട​ത്തു​ന്ന​ത്.

അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ സി.​ആ​ര്‍. ഗോ​പീ​കൃ​ഷ്ണ​ന്‍, അ​ഡ്വൈ​സ​ര്‍​മാ​രാ​യ കെ. ​മോ​ഹ​നന്‍, ​ഇ.​ജെ. കു​ര്യ​ന്‍, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ എ.​എ​ല്‍. ജോ​ണ്‍ എ​ന്നി​വ​ര്‍ ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​ര്‍​ബി​ഐ കേ​ര​ളം ആ​ന്‍​ഡ് ല​ക്ഷ​ദ്വീ​പ് റീ​ജ​ന​ല്‍ ഡ​യ​റ​ക്ട​ര്‍ പ്ര​വീ​ണ്‍​കു​മാ​ര്‍ വ​സ​ന്ത രാ​മ​ച​ന്ദ്ര​നു​മാ​യി ച​ര്‍​ച്ച ന​ട ത്തി. ​ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ല്‍ ന​ട​ത്തു​മെ​ന്നും എം​എ​ല്‍​എ അ​റി​യി​ച്ചു. നേ​ര​ത്തെ​യും ഇ​ദ്ദേ​ഹ​വു​മാ​യി എം​എ​ല്‍​എ ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു.

Thrissur

പാ​ലം നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​കം; ബി​ജെ​പി പ്ര​തി​ഷേ​ധി​ച്ചു

പൂ​മം​ഗ​ലം: മു​ന്‍ മ​ന്ത്രി ആ​ര്‍. ബി​ന്ദു​വി​ന്‍റെ എം​എ​ല്‍​എ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്ന് 1.62 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ര്‍​മാ​ണം ന​ട​ക്കു​ന്ന പു​ളി​ക്ക​ല​ച്ചി​റ പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​ക​ങ്ങ​ള്‍​ക്കെ​തി​രെ ബി​ജെ​പി പൂ​മം​ഗ​ലം, പ​ടി​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു.

പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള അ​പ്രോ​ച്ച് റോ​ഡു​ക​ള്‍ താ​ഴ്ന്ന നി​ല​യി​ലാ​യ​തി​നാ​ല്‍ കൈ​വ​രി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ ഉ​റ​പ്പി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. നി​ര്‍​മാ​ണ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും നി​ല​വി​ലു​ള്ള അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മ​ക്കേ​ടു​ക​ളെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും പ്ര​തി​ഷേ​ധ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ സൗ​ത്ത് സോ​ണ്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ജെ​പി പ​ടി​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ബി​നോ​യ് കോ​ലാ​ന്ത്ര, ബി​ജെ​പി പൂ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജീ​ഷ് വ​ലി​യ​പ​റ​മ്പി​ല്‍, ബി​ജെ​പി ആ​ളൂ​ര്‍ മ​ണ്ഡ ലം ​സെ​ക്ര​ട്ട​റി റി​ജോ​ഷ് കൈ​ത​വ​ള​പ്പി​ല്‍, ബി​ജെ​പി പ​ടി​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി വൈ ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഭാ​ത് വെ​ള്ളാ​പ്പ​ള്ളി, പൂ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ര്‍​ഡം​ഗം അ​ശ്വ​തി ജി​നേ​ഷ്, യു​വ​മോ​ര്‍​ച്ച ആ​ളൂ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​ശ്വ​ജി​ത്ത് അ​ര​യം പ​റ​മ്പി​ല്‍, ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ണി​ലാ​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Thrissur

ഉ​ഴ​വു​കൂ​ലി കി​ട്ടി​യി​ല്ല; ഷൊർണൂർ കൃ​ഷി​ഭ​വ​ൻ ഉ​പ​രോ​ധി​ച്ച് ക​ർ​ഷ​ക​ർ

ഷൊ​ർ​ണൂ​ർ: ഒ​രു വ​ർ​ഷ​മാ​യി ഉ​ഴ​വു​കൂ​ലി കി​ട്ടി​യി​ല്ല, ക​ർ​ഷ​ക​ർ കൃ​ഷി​ഭ​വ​ൻ ഉ​പ​രോ​ധി​ച്ചു. ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ പാ​ട​ശേ​ഖ​ര ഏ​കോ​പ​ന​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഉ​പ​രോ​ധം.

രാ​വി​ലെ പ​ത്ത​ര​യ്ക്കു തു​ട​ങ്ങി​യ സ​മ​രം വൈ​കീ​ട്ട് അ​ഞ്ചു​വ​രെ നീ​ണ്ടു. 2025-26 വ​ർ​ഷ​ത്തെ ര​ണ്ടാം​വി​ള നെ​ൽ​കൃ​ഷി​ക്ക് അ​നു​വ​ദി​ച്ച ഉ​ഴ​വു​കൂ​ലി ആ​നു​കൂ​ല്യം ഒ​രു വ​ർ​ഷ​മാ​യി​ട്ടും കി​ട്ടാ​താ​യ​തോ​ടെ​യാ​ണ് ക​ർ​ഷ​ക​ർ കൃ​ഷി​ഭ​വ​ൻ ഉ​പ​രോ​ധി​ച്ച​ത്.

സ്ഥ​ല​ത്ത് കൃ​ഷി ചെ​യ്ത 650ല​ധി​കം ക​ർ​ഷ​ക​ർ​ക്കാ​ണ് ഇ​തു​വ​രെ ആ​നു​കൂ​ല്യം ല​ഭി​ക്കാ​ത്ത​ത്. ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കേ​ണ്ട ന​ഗ​ര​സ​ഭാ പ​ദ്ധ​തി​യി​ലെ ഉ​ഴ​വു​കൂ​ലി​യും കൃ​ഷി​വ​കു​പ്പി​ന്‍റെ സു​സ്ഥി​ര നെ​ൽ​കൃ​ഷി വി​ക​സ​ന ഫ​ണ്ടും യ​ഥാ​സ​മ​യം വി​ത​ര​ണം ചെ​യ്യു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു സ​മ​ര​ക്കാ​രു​ടെ പ്ര​ധാ​ന ആ​വ​ശ്യം.

തു​ട​ർ​ന്ന് പാ​ല​ക്കാ​ട് ജി​ല്ലാ കൃ​ഷി ഓ​ഫീ​സി​ൽ നി​ന്നു​ള്ള ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​മാ​രാ​യ തോ​മ​സ്, ഗി​രി​ജ, ബി​ന്ദു എ​ന്നി​വ​രും ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭാ കൃ​ഷി ഓ​ഫീ​സ​ർ പി. ​നി​ർ​മ​ല​യും പ​ങ്കെ​ടു​ത്ത ച​ർ​ച്ച ന​ട​ന്നു.

ന​ഗ​ര​സ​ഭ വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ സി.​കെ. സൗ​മ്യ ച​ർ​ച്ച​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. ഒ​രാ​ഴ്ച​യ്ക്ക​കം ഉ​ഴ​വു​കൂ​ലി വി​ത​ര​ണം ചെ​യ്യാ​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.

പാ​ട​ശേ​ഖ​ര ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് വി​ജ​യ​പ്ര​കാ​ശ് ശ​ങ്ക​ർ, സെ​ക്ര​ട്ട​റി കെ. ​അ​ശോ​ക​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം പാ​ട​ശേ​ഖ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ സി. ​ബി​ജു, കെ. ​ജ​യ​പ്ര​കാ​ശ്, പി. ​ഹ​രി​നാ​രാ​യ​ണ​ൻ, കെ. ​രാ​ജ​ൻ, പി. ​പ്ര​സ​ന്ന​ൻ, പി. ​ശ​ശി​ധ​ര​ൻ നാ​യ​ർ, പി. ​രാ​ജ​ൻ, കെ. ​രാ​ഘ​വ​ൻ നാ​യ​ർ, പി. ​ഹ​രി, കെ. ​ച​ന്ദ​ൻ തു​ട​ങ്ങി​യ​വ​ർ സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.

Thrissur

ക്ഷേ​ത്രന​ഗ​രം ഒരുങ്ങി

സു​ര​ക്ഷ​യ്ക്ക് 250 പൊ​ലിസുകാർ

ഗു​രു​വാ​യൂ​ർ: ​ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി ന​ട​ന്നു​വ​ന്ന വി​ള​ക്കാ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​ന​മാ​യി ഏ​കാ​ദ​ശി എ​ത്തുന്നതോ​ടെ നാ​ടും ന​ഗ​ര​വും പ്രഭാപൂരിതം.
ക്ഷേ​ത്ര​വും പ​രി​സ​ര​ത്തെ സ്ഥാ​പ​ന​ങ്ങ​ളും വൈ​ദ്യു​ത ദീ​പപ്ര​ഭ​യി​ലാ​ണ്. ​ഏ​കാ​ദ​ശി വ​ര​വ​റി​യി​ച്ച് ന​ഗ​ര​സ​ഭ​യു​ടെ ക്ഷേ​ത്ര പ്ര​വേ​ശ​ന സ​ത്യ​ഗ്ര​ഹ സ്‌​മാ​ര​ക മൈ​താ​ന​ത്ത് കാ​ർ​ണി​വ​ലും എ​ത്തി.
വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ പ​രി​പാ​ടി​ക​ളും ഏ​കാ​ദ​ശി​ക്ക് മി​ഴി​വേ​കും.​ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നും സാ​മൂ​ഹ്യവി​രു​ദ്ധ ശ​ല്യം ത​ട​യു​ന്ന​തി​നു​മാ​യി ഗു​രു​വാ​യൂ​ർ എ​സി​പി എം.​ സു​രേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 250 പൊലി​സു​കാ​ർ തു​ട​ർ​ച്ച​യാ​യ 54 മ​ണി​ക്കൂ​ർ സേ​വ​ന​ത്തി​നു​ണ്ടാ​കും.

53 മ​ണി​ക്കൂ​ർ തു​ട​ർ​ച്ച​യാ​യ ദ​ർ​ശ​നം

ഗു​രു​വാ​യൂ​ർ: ​ക്ഷേ​ത്ര​ത്തി​ൽ ദ​ശ​മി ദി​വ​സ​മാ​യ നാ​ളെ പു​ല​ർ​ച്ചെ മൂന്നി​ന് തു​റ​ക്കു​ന്ന ക്ഷേ​ത്രന​ട പി​ന്നീ​ട് ദ്വാ​ദ​ശി ദി​ന​മാ​യ ഞായറാഴ്ച രാ​വി​ലെ എ​ട്ടി​നാ​ണ് അ​ട​ക്കു​ന്ന​ത്.​ ഭ​ക്ത​ർ​ക്ക് തു​ട​ർ​ച്ച​യാ​യി 53 മ​ണി​ക്കൂ​ർ ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​കും.

Thrissur

ഇ​ന്ത്യ​ൻ വ്യ​വ​സാ​യ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി​ക​ൾ മു​ഖ്യ​മ​ന്ത്രി വി​ജ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ്‌​യു​മാ​യി ഇ​ന്ത്യ​ൻ വ്യ​വ​സാ​യ കൂ​ട്ടാ​യ്മ​യു​ടെ (സി​ഐ​ഐ) പ്ര​തി​നി​ധി​ക​ൾ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ത​മി​ഴ്‌​നാ​ട്ടി​ലെ വ്യ​വ​സാ​യി​ക വി​ക​സ​നം, നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ൾ, സാ​മ്പ​ത്തി​ക വ​ള​ർ​ച്ചാ ന​യ​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ട്ട് സ​ന്ദ​ർ​ശി​ച്ച​ത്.

ഇ​ന്ന​ലെ ചെ​ന്നൈ​യി​ലെ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ വ്യ​വ​സാ​യ കൂ​ട്ടാ​യ്മ​യു​ടെ പ്ര​സി​ഡ​ന്‍റ് ആ​ർ. മു​കു​ന്ദ​ൻ, ദ​ക്ഷി​ണ മേ​ഖ​ലാ ചെ​യ​ർ​മാ​ൻ പി. ​ര​വി​ച​ന്ദ്ര​ൻ, ദ​ക്ഷി​ണ മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഇ​ന്ദ്ര​നി​ൽ ഘോ​ഷ്, ത​മി​ഴ്നാ​ട് വി​ഭാ​ഗം മേ​ധാ​വി​യും ഡ​യ​റ​ക്ട​റു​മാ​യ പി. ​ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും, സ്വ​കാ​ര്യ നി​ക്ഷേ​പ​ങ്ങ​ൾ ആ​ക​ർ​ഷി​ക്കു​ന്ന​തി​നും, സം​സ്ഥാ​ന​ത്തു​ട​നീ​ളം വ്യ​വ​സാ​യം സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​രും വ്യ​വ​സാ​യ സം​ഘ​ട​ന​ക​ളും ത​മ്മി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ച​ർ​ച്ച​ക​ളു​ടെ ഭാ​ഗ​മാ​ണ് ഈ ​കൂ​ടി​ക്കാ​ഴ്ച. പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റ്റ​ശേ​ഷം വ്യ​വ​സാ​യി​ക വി​പു​ലീ​ക​ര​ണ​ത്തി​നാ​യു​ള്ള സ​ർ​ക്കാ​രി​ന്‍റെ ശ്ര​മ​ങ്ങ​ളും, ദാ​വോ​സി​ലെ വേ​ൾ​ഡ് ഇ​ക്ക​ണോ​മി​ക് ഫോ​റം പോ​ലു​ള്ള വ​രാ​നി​രി​ക്കു​ന്ന ആ​ഗോ​ള ച​ർ​ച്ച​ക​ളും കൂ​ടി​ക്കാ​ഴ്ച‌​യി​ൽ വി​ഷ​യ​ങ്ങ​ളാ​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Thrissur

തൃ​ശൂ​രി​ന്‍റെ വി​ക​സ​ന മു​ര​ടി​പ്പി​ന് പ​രി​ഹാ​രംതേ​ടി പൗ​ര​സ​മൂ​ഹം

തൃ​ശൂ​ർ: പ​തി​റ്റാ​ണ്ടു​ക​ളാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​പ​ദ്ധ​തി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 202 പൗ​ര​ന്മാ​ർ ഒ​പ്പി​ട്ട ഭീ​മ​ഹ​ർ​ജി മു​ഖ്യ​മ​ന്ത്രി​ക്ക് സ​മ​ർ​പ്പി​ച്ചു. ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ങ്ങ​ളും നി​ർ​വ​ഹ​ണ​വും ത​മ്മി​ലു​ള്ള അ​ന്ത​ര​വും, കോ​ർ​പ​റേ​ഷ​ൻ, പൊ​തു​മ​രാ​മ​ത്ത്, പൊ​ലി​സ്, കെ​എ​സ്ഇ​ബി, വാ​ട്ട​ർ അ​ഥോ​റി​റ്റി എ​ന്നി​വ​യു​ടെ ഏ​കോ​പ​ന​മി​ല്ലാ​യ്മ​യു​മാ​ണ് ന​ഗ​ര​ത്തി​ലെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മെ​ന്ന് തൃ​ശൂ​ർ സി​റ്റി​സ​ൺ​സ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന പ​ടി​ഞ്ഞാ​റേ​ക്കോ​ട്ട ജം​ഗ്ഷ​ൻ ന​വീ​ക​ര​ണ​മാ​ണ് പ്ര​ധാ​ന ആ​വ​ശ്യം. ബ​ജ​റ്റി​ൽ മേ​ൽ​പാ​ല​ത്തി​നാ​യി 60 കോ​ടി വ​ക​യി​രു​ത്തി​യെ​ങ്കി​ലും ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യി​ട്ടി​ല്ല. എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ സി​എ​സ്ആ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ജം​ഗ്ഷ​ൻ ന​വീ​ക​രി​ക്കാ​മെ​ന്ന കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യു​ടെ വാ​ഗ്ദാ​ന​ത്തി​ന് അ​ടി​യ​ന്ത​ര ഭ​ര​ണാ​നു​മ​തി ന​ൽ​ക​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള ഏ​കോ​പ​ന​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നും ശാ​സ്ത്രീ​യ ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണ നി​ർ​ദേ​ശ​ങ്ങ​ൾ ത​യാ​റാ​ക്കാ​നും മെ​ട്രോ​മാ​ൻ ഇ. ​ശ്രീ​ധ​ര​ന്‍റെ സേ​വ​നം തേ​ട​ണം. പ​ടി​ഞ്ഞാ​റേ​ക്കോ​ട്ട, സ്വ​രാ​ജ് റൗ​ണ്ട്, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ അ​പ്രോ​ച്ച് റോ​ഡു​ക​ൾ, ബ​സ് ടെ​ർ​മി​ന​ലു​ക​ൾ എ​ന്നി​വ അ​ദ്ദേ​ഹം നേ​രി​ട്ട് സ​ന്ദ​ർ​ശി​ച്ച് നി​ർ​ദേ​ശ​ങ്ങ​ൾ ത​യാ​റാ​ക്ക​ണം. കൂ​ടാ​തെ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ൽ എ​ഐ ട്രാ​ഫി​ക് സി​ഗ്ന​ലു​ക​ൾ, പി​പി​പി മാ​തൃ​ക​യി​ൽ പു​ഴ​യ്ക്ക​ൽ മൊ​ബി​ലി​റ്റി ഹ​ബ്, തൃ​ശൂ​ർ സി​റ്റി റോ​ഡ് ഇം​പ്രൂ​വ്മെ​ന്‍റ് പ​ദ്ധ​തി, ബ്രാ​ൻ​ഡ് തൃ​ശൂ​ർ ടൂ​റി​സം സ​ർ​ക്യൂ​ട്ട് എ​ന്നി​വ​യും വേ​ഗ​ത്തി​ലാ​ക്ക​ണം.

തൃ​ശൂ​ർ സി​റ്റി​സ​ൺ​സ് ഭാ​ര​വാ​ഹി​ക​ളാ​യ ജി. ​ഹ​രീ​ഷ്, സി.​എ. മു​ര​ളീ​ധ​ര​ൻ, ബി​ജു ടി. ​ജോ​സ​ഫ്, വി.​കെ. സോ​മ​രാ​ജ്, ടി.​കെ. ഗ​ണേ​ഷ്, പി.​കെ. ര​ഘു​നാ​ഥ്, എം.​കെ. കൃ​ഷ്ണ​മൂ​ർ​ത്തി, ബാ​ബു ടി. ​ജോ​സ​ഫ്, എം.​ആ​ർ. സ​ജീ​വ് കു​മാ​ർ
തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് 202 പൗ​ര​ന്മാ​ർ ഒ​പ്പി​ട്ട നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച​ത്. കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി, സം​സ്ഥാ​ന മ​ന്ത്രി​മാ​ർ, രാ​ജ​ൻ ജെ. ​പ​ല്ല​ൻ എം​എ​ൽ​എ, മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ, ചീ​ഫ് സെ​ക്ര​ട്ട​റി, ജി​ല്ലാ ക​ള​ക്ട​ർ എ​ന്നി​വ​ർ​ക്കും നി​വേ​ദ​ന​ത്തി​ന്‍റെ പ​ക​ർ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

Thrissur

പൂ​ങ്കു​ന്ന​ത്ത് സ്വ​കാ​ര്യ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 12 പേ​ർ​ക്കു പ​രി​ക്ക്

തൃ​ശൂ​ർ: പൂ​ങ്കു​ന്നം സി​ഗ്ന​ലി​ൽ സ്വ​കാ​ര്യ​ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് യാ​ത്ര​ക്കാ​രാ​യ 12 പേ​ർ​ക്കു പ​രി​ക്ക്.

ഇ​ന്ന​ലെ രാ​വി​ലെ പതിനൊന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.
ഗു​രു​വാ​യൂ​ർ-​ചൊ​വ്വ​ല്ലൂ​ർ​പ​ടി റൂ​ട്ടി​ലോ​ടു​ന്ന പു​തു​കു​ള​ങ്ങ​ര ബ​സും തൃ​ശൂ​ർ-​ചാ​വ​ക്കാ​ട് റൂ​ട്ടി​ലോ​ടു​ന്ന വി​ഘ്നേ​ശ്വ​ര ബ​സു​മാ​ണു കൂ​ട്ടി​യി​ടി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രിയി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രു​ക്ക് ഗു​രു​ത​ര​മ​ല്ല.

Thrissur

കു​ട്ടം​കു​ളം സ​മ​ര​ഭൂ​മി​യി​ല്‍ സ്മാ​ര​കം നി​ര്‍​മി​ക്ക​ണം: കെ. ​രാ​ജ​ന്‍ എം​എ​ല്‍​എ

ഇ​രി​ങ്ങാ​ല​ക്കു​ട: കേ​ര​ള ന​വോ​ഥാ​ന ച​രി​ത്ര​ത്തി​ലെ നി​ര്‍​ണാ​യ​ക അ​ധ്യാ​യ​മാ​യ കു​ട്ടം​കു​ളം സ​മ​ര​ത്തി​ന്‍റെ സ്മ​ര​ണ നി​ല​നി​ര്‍​ത്താ​ന്‍ സ​മ​ര​ഭൂ​മി​യി​ല്‍​ത​ന്നെ സ്മാ​ര​കം നി​ര്‍​മി​ക്ക​ണ​മെ​ന്ന് മു​ന്‍​മ​ന്ത്രി കെ. ​രാ​ജ​ന്‍ എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു.

സി​പി​ഐ ഇ​രി​ങ്ങാ​ല​ക്കു​ട മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സ​മ​ര​സ്മ​ര​ണ സാ​യാ​ഹ്നം ഉ​ദ്ഘാ​ട​നം​ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി.​കെ. ചാ​ത്ത​ന്‍ മാ​സ്റ്റ​റെ അ​ദ്ദേ​ഹം​ന​യി​ച്ച ക​മ്മ്യൂ​ണി​സ്റ്റ് പോ​രാ​ട്ട​ങ്ങ​ളി​ല്‍​നി​ന്ന് വേ​ര്‍​തി​രി​ക്കാ​നാ​വി​ല്ലെ​ന്നും ജാ​തി​വ്യ​വ​സ്ഥ​യ്ക്കും സാ​മൂ​ഹി​ക അ​സ​മ​ത്വ​ങ്ങ​ള്‍​ക്കു​മെ​തി​രേ ന​ട​ന്ന പോ​രാ​ട്ട​ങ്ങ​ളു​ടെ ച​രി​ത്രം വ​ള​ച്ചൊ​ടി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ വി​ല​പ്പോ​വി​ല്ലെ​ന്നും കെ. ​രാ​ജ​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു.

കു​ട്ടം​കു​ളം സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ചാ​ത്ത​ന്‍ മാ​സ്റ്റ​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള സ​മ​ര​നാ​യ​ക​രു​ടെ സ്മ​ര​ണ​യ്ക്കാ​യി സ​ര്‍​ക്കാ​ര്‍ സ്മാ​ര​കം നി​ര്‍​മി​ക്ക​ണ​മെ​ന്ന് സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ജി. ശി​വാ​ന​ന്ദ​നും ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം പി. ​മ​ണി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ടി.​കെ. സു​ധീ​ഷ്, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ​ന്‍.​കെ. ഉ​ദ​യ​പ്ര​കാ​ശ്, കെ. ​ശ്രീ​കു​മാ​ര്‍, അ​ഡ്വ. പി.​ജെ. ജോ​ബി, മി​ഥു​ന്‍ പോ​ട്ട​ക്കാ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Thrissur

നോ​ട്ടു​ക​ൾ ക​ണ്ടെ​ത്തി

എ​സ്എ​ൻ​പു​രം: ശ്രീ​നാ​രാ​യ​ണ​പു​രം ക​ട്ട​ൻ ബ​സാ​റി​ൽ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ നോ​ട്ടു​ക​ൾ ക​ണ്ടെ​ത്തി.

പൊ​ലി​സ് പ​രി​ശോ​ധ​ന​യി​ൽ സി​നി​മാ​ചി​ത്രീ​ക​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന നോ​ട്ടു​ക​ളെ​ന്നാ​ണ് പ്രാ​ഥ​മി​ക​വി​വ​രം. ശ്രീ​നാ​രാ​യ​ണ​പു​രം ക​ട്ട​ൻ ബ​സാ​റി​ലെ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ ക​ള്ള​നോ​ട്ട് ഉ​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് റൂ​റ​ൽ സ്ക്വാ​ഡും മ​തി​ല​കം പൊ​ലി​സും സ്ഥ​ല​ത്തെ​ത്തി​യ​ത്.

കെ​ട്ടി​ട​ത്തി​ന്‍റെ വാ​തി​ൽ തു​റ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 18 ഓ​ളം കാ​ർ​ഡ്ബോ​ർ​ഡ് പെ​ട്ടി​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 500 രൂ​പ​യു​ടെ നോ​ട്ടു​കെ​ട്ടു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ ക​ള്ള​നോ​ട്ടു​ക​ളാ​ണെ​ന്ന സം​ശ​യ​ത്തി​ൽ പൊ​ലി​സ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു. എ​ന്നാ​ൽ ഇ​വ യ​ഥാ​ർ​ഥ ക​റ​ൻ​സി​യ​ല്ലെ​ന്നും സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന ഡ​മ്മി നോ​ട്ടു​ക​ളാ​ണെ​ന്നു​മാ​ണ് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്ന് നോ​ട്ടു​ക​ൾ മ​തി​ല​കം പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​തേ​സ​മ​യം ഇ​ത്ര​യ​ധി​കം സി​നി​മാ നോ​ട്ടു​ക​ൾ എ​ന്തി​നാ​ണ് വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ സൂ​ക്ഷി​ച്ച​തെ​ന്നും ആ​രാ​ണ് ഇ​വ എ​ത്തി​ച്ച​തെ​ന്നും പൊ​ലി​സ് അ​ന്വേ​ഷി​ക്കു​ക​യാ​ണ്.

Thrissur

തൃ​പ്ര​യാ​റി​ൽ പു​തി​യ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ഉ​ട​ൻ; 29.48 കോ​ടി​ക്ക് ക​രാ​ർ ഒ​പ്പി​ട്ടു

തൃ​പ്ര​യാ​ർ: കാ​ത്തി​രി​പ്പി​നു വി​രാ​മ​മി​ട്ട് ചേ​ർ​പ്പ് - തൃ​പ്ര​യാ​ർ റോ​ഡി​ൽ ക​നോ​ലി ക​നാ​ലി​നു കു​റു​കെ നി​ർ​മി​ക്കു​ന്ന പു​തി​യ തൃ​പ്ര​യാ​ർ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ക്ക​രാ​ർ ഒ​പ്പു​വ​ച്ചു. 29.48 കോ​ടി രൂ​പ​യു​ടെ പു​തു​ക്കി​യ സാ​മ്പ​ത്തി​കാ​നു​മ​തി ല​ഭി​ച്ച പ​ദ്ധ​തി​ക്കാ​യി കു​റ​ഞ്ഞ നി​ര​ക്ക് കോ​ട്ട് ചെ​യ്ത എ. ​ആ​ർ.​എ​സ്. ജാ​സ്മി​ൻ ക​ൺ​സ്ട്ര​ക്‌​ഷ​ൻ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​നാ​ണ് ക​രാ​ർ ന​ൽ​കി​യ​ത്.

നാ​ട്ടി​ക നി​യോ​ജ​ക മ​ണ്ഡ​ല ത്തി​ലെ പ്ര​ധാ​ന പ​ദ്ധ​തി​യാ​യ തൃ​പ്ര​യാ​ർ പാ​ലം കി​ഫ്ബി 2016-17 പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണു ന​ട​പ്പാ​ക്കു​ന്ന​ത്. 2016 ഒ​ക്ടോ​ബ​ർ 31ന് 30 ​കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യും 2018 ന​വം​ബ​ർ ഒ​മ്പ​തി​ന് 28.423 കോ​ടി രൂ​പ​യു​ടെ സാ​മ്പ​ത്തി​കാ​നു​മ​തി​യും ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ, തീ​ര​ദേ​ശ പ​രി​പാ​ല​ന അ​ഥോ റി​റ്റി​യു​ടെ അ​നു​മ​തി ല​ഭി​ക്കാ​ൻ കാ​ല​താ​മ​സം നേ​രി​ട്ട​തി​നാ​ൽ ആ​ദ്യം ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. പി​ന്നീ​ട് സി.​ആ​ർ. സെ​ഡ് ക്ലി​യ​റ​ൻ​സ് ല​ഭി​ച്ച​തോ​ടെ 29.48 കോ​ടി രൂ​പ​യു​ടെ പു​തു​ക്കി​യ സാ​മ്പ​ത്തി​കാ​നു​മ​തി നേ​ടി റീ-​ടെ​ൻ​ഡ​ർ ചെ​യ്താ​ണ് ക​രാ​ർ ഉ​റ​പ്പി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം പൊ​തു​മ​രാ​മ​ത്ത് ഡി​സൈ​ൻ വി​ഭാ​ഗ​മാ​യ പി​ഡ​ബ്ല്യൂ​ഡി ഡ്രി​ക് ബോ​ർ​ഡ് ആ​ണ് ആ​ധു​നി​ക രീ​തി​യി​ൽ പാ​ലം രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത്. ആ​കെ ഏ​ഴു സ്പാ​നു​ക​ളാ​ണു പാ​ല​ത്തി​നു​ണ്ടാ​വു​ക. 25 മീ​റ്റ​ർ നീ​ള​മു​ള്ള ആ​റ് സ്പാ​നു​ക​ളും മ​ധ്യ​ഭാ​ഗ​ത്താ​യി 44.18 മീ​റ്റ​ർ നീ​ള​മു​ള്ള ബോ​സ്ട്രിം​ഗ് ആ​ർ​ച്ച് സ്പാ​നു​മാ​ണ് വി​ഭാ​വ​ന ചെ​യ്തി​ട്ടു​ള്ള​ത്.

പാ​ലം നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ കി​ഫ്ബി 1,09,38,302 രൂ​പ ത​ഹ​സി​ൽ​ദാ​ർ​ക്ക് കൈ​മാ​റു​ക​യും ഭൂ​വു​ട​മ​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക വി​ത​ര​ണം ചെ​യ്ത് സ്ഥ​ല​മേ​റ്റെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഗീ​ത ഗോ​പി എം​എ​ൽ​എ​യും ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും നി​ർ​ദി​ഷ്ട സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് അ​വ​ലോ​ക​നം ന​ട​ത്തി.

Thrissur

കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കു ത​ണ​ലാ​യി തൃ​ശൂ​ർ സി​എ​ച്ച് സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം 20ന്

​തൃ​ശൂ​ർ: മു​ള​ങ്കു​ന്ന​ത്തു​കാ​വ് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കാ​ൻ​സ​ർ ചി​കി​ത്സ​ക്കാ​യി എ​ത്തു​ന്ന നി​ർ​ധ​ന​രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും സൗ​ജ​ന്യ താ​മ​സ​വും ഭ​ക്ഷ​ണ​വും ഒ​രു​ക്കു​ന്ന​തി​നാ​യി നി​ർ​മി​ച്ച തൃ​ശൂ​ർ സി​എ​ച്ച് സെ​ന്‍റ​ർ 20ന് ​ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നി​ന് മു​സ്ലിം​ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളും എം.​എ. യൂ​സ​ഫ​ലി​യും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

മെ​ഡി​ക്ക​ൽ കോ​ള​ജി​നു​സ​മീ​പം 41 സെ​ന്‍റി​ൽ അ​ഞ്ചു കോ​ടി​യി​ലേ​റെ രൂ​പ ചെ​ല​വ​ഴി​ച്ച് 14,000 ച​തു​ര​ശ്ര അ​ടി​യി​ലേ​റെ വി​സ്തൃ​തി​യി​ൽ നി​ർ​മി​ച്ച സി​എ​ച്ച് സെ​ന്‍റ​റി​ൽ 24 താ​മ​സ​മു​റി​ക​ൾ ഉ​ൾ​പ്പ​ടെ രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സി.​എ. മു​ഹ​മ്മ​ദ് റ​ഷീ​ദ്, പി.​എം. അ​മീ​ർ, ആ​ർ.​വി. അ​ബ്ദു​ൾ​റ​ഹീം, പി.​കെ ഷാ​ ഹു​ൽ​ഹ​മീ​ദ്, എം.​പി കു​ഞ്ഞി​ക്കോ​യ​ത​ങ്ങ​ൾ, എം.​എ റ​ഷീ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Thrissur

സം​സ്കാ​രം മാ​ന​വി​ക​ത​യെ വ​ള​ർ​ത്തും: മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ

തൃ​ശൂ​ർ: ച​രി​ത്ര​വും മ​ത​ങ്ങ​ളും അ​നു​ഷ്ഠാ​ന​ങ്ങ​ളും പാ​ര​ന്പ​ര്യ​ങ്ങ​ളു​മെ​ല്ലാ​മാ​ണ് ഓ​രോ പ്ര​ദേ​ശ​ത്തേ​യും സം​സ്കാ​ര​ത്തെ രൂ​പ​പ്പെ​ടു​ത്തു​ന്ന​തെ​ന്നും സം​സ്കാ​രം മാ​ന​വി​ക​ത​യെ വ​ള​ർ​ത്തു​മെ​ന്നും തൃ​ശൂ​ർ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ. ക​ലാ​സ​ദ​ൻ സാ​ഹി​ത്യ​വേ​ദി​യും സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ ഹി​സ്റ്റ​റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച സം​സ്കാ​രം ച​രി​ത്ര​ത്തി​ന്‍റെ മാ​റ്റൊ​ലി സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സാ​ഹി​ത്യ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി എം.​പി. സു​രേ​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ലാ​സ​ദ​ൻ പ്ര​സി​ഡ​ന്‍റ് ബാ​ബു ജെ. ​ക​വ​ല​ക്കാ​ട്ട് അ​ധ്യ​ക്ഷ​നാ​യി.

പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. കെ.​എ. മാ​ർ​ട്ടി​ൻ, ക​ലാ​സ​ദ​ൻ സാ​ഹി​ത്യ​വേ​ദി ക​ണ്‍​വീ​ന​ർ ഫ്രാ​ങ്കോ ലൂ​യി​സ്, ഹി​സ്റ്റ​റി വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. ഡാ​ലി​യ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Thrissur

"അ​മ്മ' ദൈ​വം ന​ൽ​കി​യ അ​നു​ഗ്ര​ഹം: മാ​ർ താ​ഴ​ത്ത്

തൃ​ശൂ​ർ: കു​ടും​ബ​ത്തി​നും സ​ഭ​യ്ക്കും സ​മൂ​ഹ​ത്തി​നും ദൈ​വം ന​ൽ​കി​യ ഏ​റ്റ​വും വ​ലി​യ അ​നു​ഗ്ര​ഹ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് അ​മ്മ​യെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്. അ​തി​രൂ​പ​ത മാ​തൃ​വേ​ദി സം​ഘ​ടി​പ്പി​ച്ച മാ​തൃ​സ്പ​ർ​ശം 2026 പ​രി​പാ​ടി​യി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്നേ​ഹ​ത്തി​ന്‍റെ​യും പ്ര​ത്യാ​ശ​യു​ടെ​യും വി​ശ്വാ​സ​ത്തി​ന്‍റെ​യും പ്ര​കാ​ശം മ​റ്റു​ള്ള​വ​രു​ടെ ജീ​വി​ത​ത്തി​ലേ​ക്കു പ​ക​രു​ന്ന​വ​ളാ​ണ് അ​മ്മ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ല​ക്കാ​ട് രൂ​പ​ത ബി​ഷ​പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പൗ​രോ​ഹി​ത്യ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന മാ​ർ താ​ഴ​ത്തി​ന് അ​ദ്ദേ​ഹം ജൂ​ബി​ലി​മം​ഗ​ള​ങ്ങ​ൾ നേ​ർ​ന്നു.

മാ​തൃ​വേ​ദി ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ഡെ​ന്നി താ​ണി​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​തി​രൂ​പ​ത മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ഉ​ജ്വ​ല ബി​ജു അ​ധ്യ​ക്ഷ​യാ​യി. അ​തി​രൂ​പ​ത മാ​തൃ​വേ​ദി ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് ട്വി​ങ്കി​ൾ വാ​ഴ​പ്പി​ള്ളി, അ​തി​രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ജോ​ഷി വ​ട​ക്ക​ൻ, മാ​തൃ​വേ​ദി ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ബീ​ന ജോ​ഷി, സം​ഘ​ട​ന ഏ​കോ​പ​ന​സ​മി​തി ക​ണ്‍​വീ​ന​ർ ഷി​ന്‍റോ മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Thrissur

കൊ​ര​ട്ടി മേ​ൽ​പാ​ലനി​ർ​മാ​ണം ഇ​ഴ​യു​ന്നു; ഡി​സം​ബ​റി​ലെ പ്ര​തീ​ക്ഷ​യും മ​ങ്ങു​ന്നു

കൊ​ര​ട്ടി: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ര​ട്ടി​യി​ൽ നി​ർ​മി​ക്കു​ന്ന മേ​ൽ​പാ​ല​ത്തി​ന്‍റെ പ​ണി ഇ​ഴ​യു​ന്ന​ത് നാ​ട്ടു​കാ​രു​ടെ പ്ര​തീ​ക്ഷ​ക​ൾ​ക്ക് മ​ങ്ങ​ലേ​ൽ​പ്പി​ക്കു​ന്നു. ഡി​സം​ബ​റോ​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യും അ​സ്ത​മി​ക്കു​ക​യാ​ണ്.

മൂ​ന്നു സ്പാ​നു​ക​ളി​ലാ​യി തൂ​ണു​ക​ൾ​ക്കു മു​ക​ളി​ൽ നി​ർ​മി​ക്കു​ന്ന മേ​ൽപാ​ല​ത്തി​ന്‍റെ ജോ​ലി​ക​ൾ ആ​വ​ശ്യ​ത്തി​ന് തൊ​ഴി​ലാ​ളി​ക​ളി​ല്ലാ​ത്ത​തി​നാ​ൽ ഒ​രു​മാ​സ​ത്തി​ലേ​റെ​യാ​യി മ​ന്ദ​ഗ​തി​യി​ലാ​യി​രു​ന്നു. ഇ​പ്പോ​ൾ നേ​രി​യ പു​രോ​ഗ​തി ദൃ​ശ്യ​മാ​ണെ​ങ്കി​ലും നി​ർ​മാ​ണം​പൂ​ർ​ത്തി​യാ​കാ​ൻ ഇ​നി​യും മാ​സ​ങ്ങ​ൾ കാ​ത്തി​രി​ക്കേ​ണ്ടി​വ​രു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ. മ​ധ്യ​ഭാ​ഗ​ത്തെ സ്പാ​ൻ ഒ​ഴി​കെ മ​റ്റു ര​ണ്ടു സ്പാ​നു​ക​ളി​ലും ക​മ്പി​കെ​ട്ടു​ന്ന ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ മ​ധ്യ സ്പാ​നി​ന്‍റെ നി​ർ​മാ​ണ​ത്തി​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ പോ​ലും ഇ​തു​വ​രെ തു​ട​ങ്ങി​യി​ട്ടി​ല്ല.

ഇ​തി​നി​ടെ നി​ർ​മാ​ണ​മേ​ഖ​ല​യി​ലെ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ൾ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് പു​തി​യ ദു​രി​ത​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. സ​ർ​ക്കാ​ർ പ്ര​സി​നും കൊ​ര​ട്ടി പോ​ലിസ് സ്റ്റേ​ഷ​നും സ​മീ​പ​മാ​ണ് നി​ല​വി​ൽ യു ​ടേ​ൺ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ദേ​ശീ​യ​പാ​ത മു​റി​ച്ചു​ക​ട​ക്കാ​ൻ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് സൗ​ക​ര്യ​മൊ​രു​ക്കി​യി​രു​ന്ന​ത് നി​ർ​ദി​ഷ്ട മ​ധ്യ സ്പാ​നി​ന് അ​ടി​യി​ലൂ​ടെ​യാ​യി​രു​ന്നു. എ​ന്നാ​ൽ മു​ന്ന​റി​യി​പ്പി​ല്ലാ​തെ നി​ർ​മാ​ണ​ക്ക​മ്പ​നി ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ഈ ​ഭാ​ഗ​ത്തെ മ​ണ്ണ് പൂ​ർ​ണ​മാ​യും നീ​ക്കം​ചെ​യ്ത​തോ​ടെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് വ​ഴി​യി​ല്ലാ​താ​യി.

തു​ട​ർ​ന്ന് വ​ട​ക്കു​ഭാ​ഗ​ത്തെ സ്പാ​നി​ന് അ​പ്പു​റ​ത്ത് മ​ണ്ണി​ട്ട് താ​ത്കാ​ലി​ക പാ​ത ഒ​രു​ക്കി​യെ​ങ്കി​ലും ഇ​ത് കൂ​ടു​ത​ൽ അ​പ​ക​ട​സാ​ധ്യ​ത സൃ​ഷ്ടി​ച്ചു. വീ​തി​കു​റ​ഞ്ഞ സ​ർ​വീ​സ് റോ​ഡി​ലൂ​ടെ വാ​ഹ​ന​ങ്ങ​ളും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ഒ​രു​പോ​ലെ ക​ട​ന്നു​പോ​കേ​ണ്ട സ്ഥി​തി​യാ​യി.

കൊ​ര​ട്ടി ജം​ഗ്ഷ​നി​ൽ അ​ങ്ക​മാ​ലി ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സ് സ്റ്റോ​പ്പി​ൽ ഇ​റ​ങ്ങു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ദേ​ശീ​യ​പാ​ത മു​റി​ച്ചു​ക​ട​ക്കാ​ൻ നൂ​റു​മീ​റ്റ​റോ​ളം പി​ന്നി​ലേ​ക്ക് ന​ട​ക്കേ​ണ്ടി​വ​ന്നു. കോ​നൂ​ർ ഭാ​ഗ​ത്തു​നി​ന്നു​ള്ള​വ​രും സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും ഇ​തേ വ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ക്കേ​ണ്ടി​വ​രു​ന്ന​ത് അ​പ​ക​ട​ഭീ​ഷ​ണി വ​ർ​ധി​പ്പി​ച്ചു.

റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​മി​റ​ങ്ങി വ​രു​ന്ന വാ​ഹ​ന​ങ്ങ​ളും അ​ങ്ക​മാ​ലി ഭാ​ഗ​ത്തു​നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ളും സം​ഗ​മി​ക്കു​ന്ന ഇ​ടു​ങ്ങി​യ സ​ർ​വീ​സ് റോ​ഡി​ലേ​ക്കാ​ണ് ദേ​ശീ​യ​പാ​ത മു​റി​ച്ചു​ക​ട​ക്കു​ന്ന​വ​രും എ​ത്തി​ച്ചേ​രു​ന്ന​ത്. വാ​ഹ​ന​ത്തി​ര​ക്കേ​റി​യ ഈ ​ഭാ​ഗ​ത്ത് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​തെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ ക​ട​ത്തി​വി​ടു​ന്ന​ത് വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി​വ​യ്ക്കു​മെ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​യി.

തു​ട​ർ​ന്ന് കൊ​ര​ട്ടി പൊ​ലി​സ്, പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ഫി​ൻ​സോ ത​ങ്ക​ച്ച​ൻ, കെ.​സി. ജ​യ​രാ​ജ്, സി​പി​എം പ്ര​തി​നി​ധി എം.​ജെ. ബെ​ന്നി എ​ന്നി​വ​ർ നി​ർ​മാ​ണ​ക്ക​മ്പ​നി പ്ര​തി​നി​ധി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ അ​ടി​യ​ന്ത​ര​മാ​യി താ​ൽ​ക്കാ​ലി​ക റോ​ഡ് തെ​ക്കു​ഭാ​ഗ​ത്ത് ഒ​രു​ക്കി.

Palakkad

ശ​മ്പ​ള​പ​രി​ഷ്ക​ര​ണം ഉ​ട​ൻ ന​ട​പ്പി​ലാ​ക്ക​ണം: കെ​എ​സ്എ​സ്പി​എ

അ​ക​ത്തേ​ത്ത​റ: ശ​മ്പ​ള​പ​രി​ഷ്ക​ര​ണം വൈ​കി​പ്പി​ക്ക​രു​തെ​ന്നും ക്ഷാ​മാ​ശ്വാ​സ കു​ടി​ശി​ക ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്നും കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മ​ല​മ്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം വാ​ർ​ഷി​ക സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ശ​ബ​രി ആ​ശ്ര​മ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​ബാ​ല​നും, പ്ര​തി​നി​ധി​സ​മ്മേ​ള​നം ഡി​സി​സി സെ​ക്ര​ട്ട​റി വി. ​രാ​മ​ച​ന്ദ്ര​നും ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ. ​ശി​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി. ​വേ​ലാ​യു​ധ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ബാ​ല​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി കെ.​എം.​എം. റ​ഷീ​ദ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജ​മീ​ലാ റ​ഷീ​ദ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ടി.​പി. ഉ​മ്മ​ൻ, വ​നി​താ ഫോ​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശൈ​ല​ജ ടീ​ച്ച​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Palakkad

അ​ഗ്നി​സു​ര​ക്ഷാ പാ​ഠ​ങ്ങ​ളു​മാ​യി സി​വി​ൽസ്റ്റേ​ഷ​നി​ൽ മോ​ക്ഡ്രി​ൽ

പാ​ല​ക്കാ​ട്: ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സ​ർ​വീ​സ​സ്, കേ​ര​ള പൊ​ലി​സ്, ആ​രോ​ഗ്യ വ​കു​പ്പ്, സി​വി​ൽ ഡി​ഫ​ൻ​സ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സി​വി​ൽ സ്റ്റേ​ഷ​ൻ സ​മു​ച്ച​യ​ത്തി​ൽ ഫ​യ​ർ മോ​ക്ഡ്രി​ൽ സം​ഘ​ടി​പ്പി​ച്ചു. മൂ​ന്ന് നി​ല​ക​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സി​വി​ൽ സ്റ്റേ​ഷ​ൻ സ​മു​ച്ച​യ​ത്തി​ൽ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ജീ​വ​ന​ക്കാ​രെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും സു​ര​ക്ഷി​ത​മാ​യി ഒ​ഴി​പ്പി​ക്കു​ന്ന​തി​നും വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​നം, ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് മോ​ക്ഡ്രി​ൽ ന​ട​ത്തി​യ​ത്.

തീ​പി​ടി​ത്ത​മോ മ​റ്റ് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളോ ഉ​ണ്ടാ​യാ​ൽ സ്വീ​ക​രി​ക്കേ​ണ്ട സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ, കെ​ട്ടി​ട​ത്തി​ൽ​നി​ന്നും ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം, ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​നം എ​ന്നി​വ വി​ല​യി​രു​ത്തു​ന്ന​തി​നാ​ണ് മോ​ക്ഡ്രി​ൽ സം​ഘ​ടി​പ്പി​ച്ച​ത്.

ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സ​ർ​വീ​സ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പം സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ന്‍റി​യ​ർ​മാ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി.
കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​ക​ളി​ൽ​നി​ന്നു​ള്ള റോ​പ്പ് റെ​സ്ക്യൂ, സ്ട്രെ​ച്ച​ർ റെ​സ്ക്യൂ, എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ട്ര​യാ​ജ്, പ്ര​ഥ​മ​ശു​ശ്രൂ​ഷ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​ന രീ​തി​ക​ളും പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​വ​ത​രി​പ്പി​ച്ചു.

പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ക​ള​ക്ട​ർ കെ. ​സു​ധീ​ർ ഫ​യ​ർ എ​ക്സ്റ്റിം​ഗ്വി​ഷ​ർ ഉ​പ​യോ​ഗി​ച്ച് തീ ​അ​ണ​യ്ക്കു​ന്ന രീ​തി നേ​രി​ട്ട് പ്ര​ദ​ർ​ശി​പ്പി​ച്ചു.
തീ​പി​ടി​ത്ത​മു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഫ​യ​ർ എ​ക്സ്റ്റിം​ഗ്വി​ഷ​ർ എ​ങ്ങ​നെ ശ​രി​യാ​യി ഉ​പ​യോ​ഗി​ക്കാ​മെ​ന്നും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സ്വീ​ക​രി​ക്കേ​ണ്ട പ്രാ​ഥ​മി​ക സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ എ​ന്തൊ​ക്കെ​യാ​ണെ​ന്നും ഇ​തി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ത്തി.

ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ ആ​ൻ​ഡ് അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് എ. ​അ​ബ്ദു​ൾ ല​ത്തീ​ഫ്, ഡെ​പ്യൂ​ട്ടി ഇ​ൻ​സി​ഡ​ന്‍റ് ക​മാ​ൻ​ഡ​ർ ആ​ൻ​ഡ് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ എം. ​രാ​മ​ൻ​കു​ട്ടി, ഡി​വൈ​എ​സ്പി സ​ന്തോ​ഷ്കു​മാ​ർ, ഹു​സൂ​ർ ശി​ര​സ്ത​ദാ​ർ പി. ​ഷാ​ജി, ജൂ​നി​യ​ർ സൂ​പ്ര​ണ്ട് വി. ​ഹ​രി​പ്ര​സാ​ദ്, ഹ​സാ​ർ​ഡ് അ​ന​ലി​സ്റ്റ് ലേ​ഖ ചാ​ക്കോ, എ​ൽ​എ​സ്ജി ഡി​എം പ്ലാ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ആ​ഷാ വി.​കെ. മേ​നോ​ൻ, ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ സി. ​ജ്യോ​തി​ഷ്കു​മാ​ർ, ക​ഞ്ചി​ക്കോ​ട് ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ആ​ർ. ഹി​ദേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി​യ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ആ​ൻ​ഡ് സി​വി​ൽ ഡി​ഫ​ൻ​സ് സം​ഘം എ​ന്നി​വ​ർ​ക്കൊ​പ്പം വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

Palakkad

ഊ​ട്ട​റ ആ​ല​മ്പ​ള്ളം മേ​ൽ​പാ​ലം നി​ർ​മാ​ണം ഇ​ഴ​യു​ന്നു; യാ​ത്ര​ക്കാ​ർക്ക് ദുരിതം

കൊ​ല്ല​ങ്കോ​ട്: ഊ​ട്ട​റ ഗാ​യ​ത്രി​പ്പു​ഴ​പ്പാ​ലം നി​ർ​മാ​ണ​പൂ​ർ​ത്തീ​ക​ര​ണം വൈ​കു​ന്ന​തി​നാ​ൽ യാ​ത്ര​ക്ലേ​ശം വ​ർ​ധി​ക്കു​ന്നു. ആ​ധു​നി​ക സാ​ങ്കേ​തി​ക പ​രി​ജ്ഞാ​ന​രീ​തി​യി​ൽ പാ​ലം ആ​റു​മാ​സ​ത്തി​ന​കം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യാ​ണ് ഗോ​വ സ്വ​ദേ​ശി​യാ​യ ക​രാ​റു​കാ​ര​ൻ പ​ണി​ക​ൾ ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും എ​ങ്ങും എ​ത്താ​ത്ത അ​വ​സ്ഥ​യി​ലാ​ണു​ള്ള​ത്.

നി​ല​വി​ൽ പ​ഴ​യ മേ​ൽ​പാ​ല​ത്തി​ൽ ഇ​ടു​ങ്ങി​യ വ​ഴി​യി​ലു​ടെ വാ​ഹ​ന​സ​ഞ്ചാ​രം ഭീ​തി​ജ​ന​ക​മാ​ണ്. നി​ല​വി​ലെ സാ​ഹ​ച​ര്യം ക​ണ​ക്കാ​ക്കി​യാ​ൽ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന് ഇ​നി​യും​ആ​റു​മാ​സം വേ​ണ്ടി വ​രും. രാ​ത്രി​സ​മ​യ​ങ്ങ​ളി​ൽ പ​ഴ​യ പാ​ല​ത്തി​ലു​ടെ വാ​ഹ​ന​ങ്ങ​ൾ നി​ര​ങ്ങി നീ​ങ്ങി​യാ​ണ് മ​റു​വ​ശം എ​ത്തു​ന്ന​ത്. കാ​ൽ​ന​ട ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര അ​പ​ക​ട മു​ന​മ്പി​ലാ​ണ്. ദു​ർ​ബ​ല​മാ​യ കൈ​വ​രി​യും അ​പ​ക​ട​സാ​ധ്യ​ത കൂ​ട്ടു​ക​യാ​ണ്. ഡി​സം​ബ​റി​ൽ ആ​രം​ഭി​ക്കു​ന്ന കൊ​ല്ല​ങ്കോ​ട് അ​യ്യ​പ്പ​ൻ വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​ൽ ടൗ​ണി​ൽ എ​ഴു​ന്നെ​ള്ളി​പ്പ് എ​ത്തി​യാ​ൽ വാ​ഹ​ന സ​ഞ്ചാ​രം പൂ​ർ​ണ​മാ​യും നി​ശ്ച​ല​മാ​വും. ഉ​ത്സ​വ സ​മ​യ​ങ്ങ​ളി​ൽ ആ​ല​മ്പ​ള്ളം നി​ല​മ്പ​തി വ​ഴി​യാ​ണ് വാ​ഹ​ന​ങ്ങ​ൾ മു​ന്പ് തി​രി​ച്ചു വി​ട്ടി​രു​ന്ന​ത്. അ​വി​ടേ​യും മേ​ൽ​പ്പാ​ലം പ​ണി അ​പൂ​ർ​ണ​ത​യി​ലാ​ണ്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണം സ്തം​ഭ​നാ​വ​സ്ഥ​യി​ലാ​ണ്. ഇ​തി​നു​ള്ള തു​ക ക​ണ്ടെ​ത്തി​യാ​ലെ തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വു​ക​യു​ള്ളു എ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ക്കു​ന്ന​ത്. എ​ല​ഞ്ചേ​രി കു​മ്പ​ള​ക്കോ​ട് പാ​ല​വും നി​ർ​ജീ​വാ​വ​സ്ഥ​യി​ലാ​ണു​ള്ള​ത്. പാ​ല​ത്തി​ന്‍റെ അ​ടി​ഭാ​ഗം കോ​ൺ​ക്രീ​റ്റ് ഇ​ള​കി ബ​ല​ക്ഷ​യം ഉ​ണ്ടാ​യി​രി​ക്കു​ക​യാ​ണ്.

ടൗ​ണി​ൽ ഗ​താ​ഗ​ത കു​രു​ക്ക് മു​റു​കി​യാ​ൽ വ്യാ​പാ​ര​മാ​ന്ദ്യം ഉ​ണ്ടാ​കു​ന്ന​താ​യി വ്യാ​പാ​രി​ക​ളും പ​റ​യു​ന്നു. ഗാ​യ​ത്രി​പ്പു​ഴ മേ​ൽ​പ്പാ​ലം പ​ണി പൂ​ർ​ത്തി​യാ​ക്കാ​തെ ആ​ല​മ്പ​ള്ളം പാ​ലം പൊ​ളി​ച്ച് പ​ണി തു​ട​ങ്ങി​യ​ത് തീ​ർ​ത്തും അ​നു​ചി​ത​മാ​യെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

Palakkad

നെ​ൽ​കൃ​ഷി​ക്ക് വെ​ള്ളം എ​ത്തി​ക്ക​ണ​മെ​ന്ന് ആവശ്യം

ആ​ല​ത്തൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ​പ്പെ​ട്ട പു​തു​പ്പാ​ള​യം മു​ത​ൽ തൃ​പ്പാ​ളൂ​ർ വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളാ​യ പേ​ഴും​പ​റ​മ്പ്, പു​തി​യ​ങ്കം, ചെ​റു​ത​റ വേ​ല​ക്ക​ണ്ടം വേ​ട്ട​യ്ക്ക​രു​മേ​ൻ ക്ഷേ​ത്ര​ത്തി​നു മു​ൻ വ​ശം, പൊ​രു​വ​ത്ത​ക്കാ​ട്. തൃ​പ്പാ​ളൂ​ർ,എ​ന്നീ പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ഒ​ന്നാം വ​ളം ഇ​ടാ​ൻ പോ​ലും സാ​ഹ​ച​ര്യ​മി​ല്ലാ​തെ വെ​ള്ള​മി​ല്ലാ​ത്ത കൃ​ഷി​ക​ൾ ഉ​ണ​ങ്ങി കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഏ​ക്ക​ർ ക​ണ​ക്കി​ന് കൃ​ഷി​യി​ടം ത​രി​ശി​ടേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ക​ർ​ഷ​ക​രെ​ന്നും അ​തു​കൊ​ണ്ട് എ​ത്ര​യും പെ​ട്ടെ​ന്ന് മ​ല​മ്പു​ഴ ക​നാ​ൽ അ​ല്ലെ​ങ്കി​ൽ ചേ​രാ​മം​ഗ​ലം പു​ഴ​യി​ലെ വെ​ള്ളം ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ത്തി​ക്കു​വാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​ല​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ലീ​ലാ ശ​ശി ബ​ന്ധ​പ്പെ​ട്ട​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Palakkad

സെ​ന്‍റ് ഡൊ​മി​നി​ക്സി​ൽ ഗ്രീ​ൻ മെ​ട്രി​ക്ക ഡാ​ഷ്ബോ​ർ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു

ശ്രീ​കൃ​ഷ്ണ​പു​രം: സു​സ്ഥി​ര​ത​യി​ലേ​ക്കു​ള്ള സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പു​മാ​യി ശ്രീ​കൃ​ഷ്ണ​പു​രം സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ണ്‍​വ​ന്‍റ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ. സ്കൂ​ളി​ന്‍റെ 45 ാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രി​സ്ഥി​തി സാ​ക്ഷ​ര​ത​ക്കാ​യി വി​ക​സി​പ്പി​ച്ച നൂ​ത​ന​മാ​യ ഗ്രീ​ൻ മെ​ട്രി​ക്ക ഡാ​ഷ്ബോ​ർ​ഡ് അ​നാ​ച്ഛാ​ദ​നം ചെ​യ്തു.

മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍ ഡാ​ഷ്ബോ​ർ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളി​ൽ 100 ശ​ത​മാ​നം പ​രി​സ്ഥി​തി സാ​ക്ഷ​ര​ത കൈ​വ​രി​ക്കു​ക, അ​തി​ന്‍റെ സ്വാ​ധീ​നം സ​മൂ​ഹ​ത്തി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ക എ​ന്ന വ​ലി​യ ല​ക്ഷ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് പു​തി​യ പ​രി​ശ്ര​മം.

പ​ര​ന്പ​രാ​ഗ​ത പ​രി​സ്ഥി​തി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക​പ്പു​റം വി​ദ്യാ​ർ​ഥി​ക​ളെ അ​വ​രു​ടെ സ്വ​ന്തം വീ​ടു​ക​ളി​ൽ ഗ്രീ​ൻ ഓ​ഡി​റ്റ് ന​ട​ത്താ​ൻ പ്രാ​പ്ത​രാ​ക്കു​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ത്യേ​ക​ത. ഐ​പി​സി​സി മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി ത​യ്യാ​റാ​ക്കി​യ കാ​ർ​ബ​ണ്‍ കാ​ൽ​ക്കു​ലേ​റ്റ​ർ ഉ​ൾ​പ്പെ​ടു​ന്ന ഗ്രീ​ൻ മെ​ട്രി​ക്ക ആ​പ്പ് ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ത് സാ​ധ്യ​മാ​ക്കു​ന്ന​ത്.

സ്കൂ​ളി​ന്‍റെ മെ​ന്‍റ​റും ഇ​ക്വ​റ്റോ​ർ ജി​യോ​യു​ടെ എ​ൻ​വെ​യ​ർ​മെ​ന്‍റ് എ​ഡ്യു​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​സ​ജി ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്കൂ​ളി​ൽ ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ പൗ​ളി​ൻ ഒ​പി, ഫാ. ​സ​ജി ജോ​സ​ഫ്, ഗ്രീ​ൻ മെ​ട്രി​ക്ക പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Palakkad

15 വ​ർ​ഷ​മാ​യി​ നി​ർ​ത്തി​യിട്ടിരി​ക്കു​ന്ന കൊ​യ്ത്ത് യ​ന്ത്രം മാ​റ്റ​ണ​മെ​ന്ന് സ്ഥ​ല​മു​ട​മ

ന​ല്ലേ​പ്പി​ള്ളി: ഒ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി ക​ട്ട​പ്പു​റ​ത്ത് സ്ഥ​ലം​ മു​ട​ക്കി​യാ​യി വ​യ​ലി​ൽ​കി​ട​ക്കു​ന്ന കൊ​യ്ത്ത് യ​ന്ത്ര​വും ലോ​റി​യും മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ്ഥ​ലം ഉ​ട​മ​യാ​യ ക​ർ​ഷ​ക​ൻ കൃ​ഷി​ഭ​വ​നെ സ​മീ​പി​ച്ചു.

ന​ല്ലേ​പ്പി​ള്ളി ക​ന്പി​ളി​ച്ചു​ങ്കം വ​ട്ടം​പൊ​റ്റ എം. ​ബാ​ല​കൃ​ഷ്ണ​ന്‍റെ സ്ഥ​ല​ത്താ​ണ് ലോ​റി​യും കൊ​യ്ത്ത് യ​ന്ത്ര​വും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​ട്ടി​രി​ക്കു​ന്ന​ത്.
ന​ല്ലേ​പ്പി​ള്ളി പ​ഞ്ചാ​യ​ത്തി​ലെ പാ​ട​ശേ​ഖ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ളു​ടെ സ്നേ​ഹം കൂ​ട്ടാ​യ്മ​ക്കാ​ണ് 25 ല​ക്ഷം രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്ന യ​ന്ത്രം​കൈ​മാ​റി​യ​ത്.
യ​ന്ത്രം ഓ​ടി​കി​ട്ടി​യ വാ​ട​ക​സം​ഖ്യ ഉ​പ​യോ​ഗി​ച്ച് കൊ​യ്ത്ത് യ​ന്ത്രം ക​യ​റ്റു​ന്ന ഒ​രു​ലോ​റി​യും വാ​ങ്ങി​യി​രു​ന്നു.

കൊ​യ്ത്ത് യ​ന്ത്ര​ത്തി​ന് ചെ​റി​യ കേ​ടു​പാ​ടു സം​ഭ​വി​ച്ച​തോ​ടെ പാ​ട​ശേ​ഖ​ര​സ​മി​തി കൂ​ട്ടാ​യ്മ റി​പ്പ​യ​ർ ചെ​യ്യാ​തെ ക​ട്ട​പ്പു​റ​ത്തു ക​യ​റ്റി​യി​ട്ടു.

കേ​ടി​ല്ലാ​ത്ത ലോ​റി​യും തു​രു​മ്പെ​ടു​ത്തു ന​ശി​ച്ചു​വ​രി​ക​യാ​ണ്.

പാ​ട​ശേ​ഖ​രസ​മി​തി​ക​ളി​ലെ ഉ​ത്പാ​ദ​ന ബോ​ണ​സ് വി​ഹി​ത​ത്തി​ലെ സം​ഖ്യ​യി​ലെ ഗു​ണ​ഭോ​ക്തൃ വി​ഹി​ത​വും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ഹി​ത​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കി​യ​പ​ദ്ധ​തി​യാ​ണ് നാ​ഥ​നി​ല്ലാ​ത്ത അ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന​ത്.

യ​ന്ത്ര​വും ലോ​റി​യും ശ​രി​പ്പെ​ടു​ത്താ​നാ​യി​ല്ലെ​ങ്കി​ൽ സ്ഥ​ല​ത്ത് നി​ന്നും മാ​റ്റി​യി​ടാ​നു​ള്ള സ​ന്മ​ന​സെ​ങ്കി​ലും അ​ധി​കൃ​ത​ർ കാ​ണി​ക്ക​ണ​മെ​ന്നാ​ണ് ബാ​ല​കൃ​ഷ്ണ​ന്‍റെ ആ​വ​ശ്യം.

Palakkad

പു​ത്ത​ൻ​ചി​റ സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ കൂ​ദാ​ശ​ക​ർ​മം നാ​ളെ

മാ​ള: പു​തു​താ​യി നി​ർ​മി​ച്ച പു​ത്ത​ൻ​ചി​റ കി​ഴ​ക്കും​മു​റി സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ശീ​ർ​വാ​ദം നാ​ളെ ന​ട​ക്കും. ഉ​ച്ച​യ്ക്ക് 2.15ന് ​ബി​ഷ​പ്പു​മാ​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കും. തു​ട​ർ​ന്ന് 2.30ന് ​ദേ​വാ​ല​യ വെ​ഞ്ച​രി​പ്പ് ഇ​രി​ങ്ങാ​ല​ക്കു​ട ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ നി​ർ​വ​ഹി​ക്കും. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് പാ​നി​കു​ളം സ​ന്ദേ​ശം​ന​ൽ​കും.

തു​ട​ർ​ന്ന് രാ​ത്രി ഏ​ഴി​നു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​ൻ​മ​ന്ത്രി​മാ​രാ​യ കെ. ​രാ​ജ​ൻ എം​എ​ൽ​എ, ഡോ.​ആ​ർ. ബി​ന്ദു, മു​ൻ എം​എ​ൽ​എ വി.​ആ​ർ. സു​നി​ൽ​കു​മാ​ർ, വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ആ​ന്‍റോ ആ​ല​പ്പാ​ട​ൻ, മ​ദ​ർ ജ​ന​റ​ൽ ഡോ. ​സി​സ്റ്റ​ർ ആ​നി കു​ര്യ​ക്കോ​സ് സി​എ​ച്ച്എ​ഫ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​ൻ. രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

ദേ​വാ​ല​യ വെ​ഞ്ച​രി​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് 22ന് ​രാ​വി​ലെ 7.30ന് ​ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണ​വും വൈ​കി​ട്ട് ആ​റി​ന് പ്ര​വാ​സി സം​ഗ​മ​വും ന​ട​ക്കും.

രാ​ത്രി ഏ​ഴി​ന് നാ​ട​കം. 23ന് ​മ​ത​ബോ​ധ​ന ദി​നാ​ഘോ​ഷം, വൈ​കി​ട്ട് 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. രാ​ത്രി ഏ​ഴി​നു​ള്ള പൊ​തു​സ​മ്മേ​ള​നം വി​കാ​രി ജ​ന​റാ​ൾ മോ​ൺ. വി​ൽ​സ​ൺ ഈ​ര​ത്ത​റ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് മ​ത​ബോ​ധ​ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. ഇ​ട​വ​ക​ദി​ന​മാ​യ 24ന് ​വൈ​കി​ട്ട് 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. രാ​ത്രി ഏ​ഴി​ന് പൊ​തു​സ​മ്മേ​ള​നം വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ് മാ​ളി​യേ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് ക​ലാ​സ​ന്ധ്യ, സ​മ്മാ​ന​ദാ​നം എ​ന്നി​വ ന​ട​ക്കും. 25ന് ​സ​മ​ർ​പ്പി​ത സം​ഗ​മ​ദി​ന​ത്തി​ൽ വൈ​കി​ട്ട് 5.30ന് ​സ​മൂ​ഹ​ബ​ലി, സ​മ​ർ​പ്പി​ത കൂ​ട്ടാ​യ്മ. തു​ട​ർ​ന്ന് രാ​ത്രി ഏ​ഴി​ന് റി​മി ടോ​മി ന​യി​ക്കു​ന്ന ഗാ​ന​മേ​ള.

ഇ​ട​വ​ക ദേ​വാ​ല​യ നി​ർ​മാ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ർ​ഹ​രാ​യ​വ​ർ​ക്ക് അ​ഞ്ചു വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ന്നു​ണ്ട്. ഇ​വ​യി​ൽ ര​ണ്ടെ​ണ്ണം നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് കൈ​മാ​റി. ശേ​ഷി​ക്കു​ന്ന മൂ​ന്നെ​ണ്ണ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ച പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ൺ ക​വ​ല​ക്കാ​ട്ട്, കൈ​ക്കാ​ര​ൻ വി​ൽ​സ​ൺ പ​യ്യ​പ്പി​ള്ളി, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​യ് മു​രി​ങ്ങ​ല​ത്ത്, നി​ർ​മാ​ണ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ലി​ജോ പ​യ്യ​പ്പി​ള്ളി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Palakkad

ഒ​റ്റ​പ്പാ​ലം സ്റ്റേ​ഡി​യം പ​ദ്ധ​തി ഇ​പ്പോ​ഴും അ​നി​ശ്ചി​ത​ത്വ​ത്തി​ൽ

ഒ​റ്റ​പ്പാ​ലം: വ്യാ​ഴ​വ​ട്ട​ക്കാ​ല​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ലും ഒ​റ്റ​പ്പാ​ലം സ്റ്റേ​ഡി​യം പ​ദ്ധ​തി​യി​ലെ അ​നി​ശ്ചി​ത​ത്വം നീ​ങ്ങി​യി​ല്ല. 2013ൽ ​ഉ​യ​ർ​ന്ന ആ​ശ​

യം, 2021- 22 ബ​ജ​റ്റി​ൽ 10 കോ​ടി​രൂ​പ അ​നു​വ​ദി​ച്ചു. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും ന​ട​ത്തി.

എ​ന്നി​ട്ടും താ​ലൂ​ക്കാ​സ്ഥാ​ന​മാ​യ ഒ​റ്റ​പ്പാ​ല​ത്ത് ഭി​ന്ന​ശേ​ഷി​സൗ​ഹൃ​ദ സ്റ്റേ​ഡി​യം എ​ന്ന സ്വ​പ്നം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്. ക​ണ്ണി​യം​മ്പു​റം സ​ർ​ക്കാ​ർ ബ​ധി​ര​സ്കൂ​ൾ അ​ധി​കൃ​ത​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​താ​ണ് പ​ദ്ധ​തി​ക്ക് തി​രി​ച്ച​ടി​യാ​യ​ത്.

ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം വ​രു​ന്ന​തോ​ടെ കു​ട്ടി​ക​ൾ​ക്ക് ക​ളി​ക്കാ​നു​ള്ള സ്ഥ​ലം ന​ഷ്ട​പ്പെ​ടു​മെ​ന്നാ​യി​രു​ന്നു സ്കൂ​ളി​ന്‍റെ പ​രാ​തി.

കു​ട്ടി​ക​ൾ​ക്ക് ക​ളി​ക്കാ​നു​ള്ള സ്ഥ​ലം ആ​ദ്യം ക​ണ്ടെ​ത്തി​യ​ശേ​ഷം മാ​ത്രം നി​ർ​മാ​ണം തു​ട​ങ്ങി​യാ​ൽ മ​തി​യെ​ന്നു ഹൈ​ക്കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ട്ടു.


ഇ​തോ​ടെ പു​തി​യ സ്ഥ​ലം ക​ണ്ടെ​ത്തേ​ണ്ട സ്ഥി​തി​യി​ലാ​ണ് അ​ധി​കൃ​ത​ർ. ആ​ദ്യം ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​മാ​യി​ട്ടാ​യി​രു​ന്നു പ​ദ്ധ​തി.

പി​ന്നീ​ടാ​ണ് ഭി​ന്ന​ശേ​ഷി​സൗ​ഹൃ​ദ ഒ​റ്റ​പ്പാ​ലം സ്റ്റേ​ഡി​യം എ​ന്ന പേ​രി​ൽ പ​ദ്ധ​തി മാ​റ്റി​യ​ത്. 21,000 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​ത്തി​ലു​ള്ള സ്റ്റേ​ഡി​യ​മാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രു​ന്ന​ത്.

ആ​റ് ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ൺ കോ​ർ​ട്ട്, വോ​ളി​ബോ​ൾ- ബാ​സ്ക​റ്റ് ബോ​ൾ കോ​ർ​ട്ടു​ക​ൾ, റാം​പ് സൗ​ക​ര്യം, വ​സ്ത്രം മാ​റാ​നു​ള്ള മു​റി, കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ, ഓ​ഫീ​സ് മു​റി, ഏ​ക​ദേ​ശം 1,000 കാ​ണി​ക​ൾ​ക്ക് ക​ളി കാ​ണാ​നു​ള്ള സൗ​ക​ര്യം, ചു​റ്റു​മ​തി​ൽ, സോ​ളാ​ർ സം​വി​ധാ​നം, പാ​ർ​ക്കിം​ഗ് സൗ​ക​ര്യം എ​ന്നി​വ​യെ​ല്ലാം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു.

കാ​യി​ക​വ​കു​പ്പി​ന് കീ​ഴി​ലു​ള്ള സ്പോ​ർ​ട്സ് ഫൗ​ണ്ടേ​ഷ​ൻ കേ​ര​ള​യ്ക്കാ​യി​രു​ന്നു നി​ർ​മാ​ണ​ച്ചു​മ​ത​ല. എ​ല്ലാ​വി​ധ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി​യാ​ണ് നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്.

എ​ന്നാ​ൽ കോ​ട​തി ഉ​ത്ത​ര​വോ​ടെ കു​ട്ടി​ക​ളു​ടെ ക​ളി​സ്ഥ​ലം എ​ന്ന പ്ര​ശ്നം പ​രി​ഹ​രി​ക്കാ​തെ മു​ന്നോ​ട്ടു​പോ​കാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്. ക​ളി​സ്ഥ​ലം ക​ണ്ടെ​ത്തി​യാ​ൽ മാ​ത്ര​മേ പ​തി​റ്റാ​ണ്ടി​ന്‍റെ സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​കൂ.

Palakkad

നെന്മാറ പഞ്ചായത്ത് കേ​ര​ളോ​ത്സ​വത്തിനു സമാപനം

നെ​ന്മാ​റ: പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വ​ത്തി​ൽ 293 പോ​യി​ന്‍റ് നേ​ടി ബോ​യ്സ് ക്ല​ബ് ചാ​മ്പ്യ​ന്മാ​രാ​യി. 105 പോ​യി​ന്‍റ് നേ​ടി വൈ​എ​സ്എം നെ​ന്മാ​റ ര​ണ്ടാം​സ്ഥാ​നം നേ​ടി. വി​ജ​യി​ച്ച ക​ലാ​കാ​യി​ക പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങ് കെ. ​പ്രേ​മ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​സി. സു​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​ജി. എ​ൽ​ദോ, നാ​രാ​യ​ണ​ൻ തോ​ട്ട​ത്തി​ൽ, എം.​ആ​ർ. നാ​രാ​യ​ണ​ൻ, എ​ൻ. ഗോ​കു​ൽ​ദാ​സ്, സൗ​മ്യ വി​ജ​യ്, എ​സ്. അ​മീ​ർ​ജാ​ൻ, പി.​സി. രാ​ജ​ൻ, എ​ൻ. പ്ര​കാ​ശ​ൻ, സൂ​ഭ​ജ, രാ​ധാ​കൃ​ഷ്ണ​ൻ, മ​നോ​ജ് പ്ര​സം​ഗി​ച്ചു.

Palakkad

ജി​ല്ലാ ക്ഷീ​ര​സം​ഗ​മം ചി​റ്റൂ​രി​ൽ: സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു

ചി​റ്റൂ​ർ: ക്ഷീ​ര വി​ക​സ​ന വ​കു​പ്പി​ന്‍റെ ജി​ല്ലാ ക്ഷീ​ര​സം​ഗ​മം ചി​റ്റൂ​ർ ടൗ​ൺ ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നം.

വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ രൂ​പീ​ക​ര​ണ​ത്തി​നാ​യി പാ​ലാ​ഴി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗം സു​മേ​ഷ് അ​ച്യു​ത​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചി​റ്റൂ​ർ- ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ആ​ർ. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ചി​റ്റൂ​ർ ടൗ​ൺ ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് സി.​ബി. രം​ഗ​നാ​ഥ​ൻ, ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ജി​ല്ലാ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഫെ​മി വി. ​മാ​ത്യു, ജി​ല്ലാ ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​വീ​ണ, ചി​റ്റൂ​ർ ക്ഷീ​ര​വി​ക​സ​ന ഓ​ഫി​സ​ർ ഐ. ​ഫൈ​സ​ൽ, കൊ​ഴി​ഞ്ഞാ​ന്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​മ​കൃ​ഷ്ണ​ൻ, പൊ​ൽ​പ്പു​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്വാ​മി​നാ​ഥ​ൻ, എ​രു​ത്തേ​ന്പ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ, വ​ട​ക​ര​പ്പ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദി​നേ​ശ് പ്ര​സം​ഗി​ച്ചു.

Palakkad

മ​ണ്ണു​ലോ​റി​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ൽ: വാ​ൽ​കു​ള​മ്പി​ൽ പൈ​പ്പ്‌​ലൈ​ൻ ത​ക​ർ​ന്നു

വ​ട​ക്ക​ഞ്ചേ​രി: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​നാ​ണെ​ന്നു പ​റ​ഞ്ഞ് മ​ണ്ണു​ക​ട​ത്തു​ന്ന ലോ​റി​ക​ളു​ടെ പാ​ച്ചി​ലി​ൽ വാ​ൽ​കു​ള​മ്പി​ൽ പൈ​പ്പു​പൊ​ട്ടി നാ​ട്ടു​കാ​രു​ടെ കു​ടി​വെ​ള്ളം മു​ട​ങ്ങി. ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടെ ഓ​ട്ട​ത്തെ തു​ട​ർ​ന്ന് റോ​ഡു​ക​ൾ ത​ക​രു​ന്ന​തി​നൊ​പ്പ​മാ​ണ് കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പു​ക​ളും ത​ക​ർ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ക​ഷ്ട​പ്പാ​ടാ​കു​ന്ന​ത്.
ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​നാ​യി ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ അ​നു​മ​തി​യോ​ടെ​യാ​ണ് മ​ണ്ണു​ക​ട​ത്തെ​ന്ന് പ​റ​യു​ന്നു. എ​ന്നാ​ൽ വ​ട​ക്ക​ഞ്ചേ​രി ഭാ​ഗ​ത്തൊ​ന്നും മ​ണ്ണ് ആ​വ​ശ്യ​മു​ള്ള പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്നു​മി​ല്ല.

ദേ​ശീ​യ​പാ​ത​യ്ക്കെ​ന്നു​പ​റ​ഞ്ഞ് മ​ണ്ണ് ക​ട​ത്തു​ന്ന​ത് മ​റ്റു എ​വി​ടേ​ക്കോ ആ​ണെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. അ​ർ​ധ​രാ​ത്രി സ​മ​യ​ങ്ങ​ളി​ലാ​ണ് മ​ണ്ണു​ക​ട​ത്ത് കൂ​ടു​ത​ലും ന​ട​ക്കു​ന്ന​ത്.

മ​ണ്ണെ​ടു​പ്പി​ന് അ​നു​മ​തി ന​ൽ​കു​മ്പോ​ൾ റോ​ഡു​ക​ളു​ടെ​യും കു​ടി​വെ​ള്ള​വി​ത​ര​ണ സം​വി​ധാ​ന​ത്തി​ന്‍റെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. അ​നു​മ​തി​യു​ടെ മ​റ​വി​ൽ ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ ത​ക​ർ​ക്ക​പ്പെ​ടു​ന്ന​ത് അ​ധി​കൃ​ത​ർ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണ്. ത​ക​ർ​ന്ന റോ​ഡു​ക​ൾ പു​നഃ​സ്ഥാ​പി​ക്കാ​നും പൈ​പ്പ്‌​ലൈ​ൻ അ​ടി​യ​ന്ത​ര​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി കു​ടി​വെ​ള്ള വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കാ​നും ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Palakkad

മ​ണ്ണു​ലോ​റി​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ൽ: വാ​ൽ​കു​ള​മ്പി​ൽ പൈ​പ്പ്‌​ലൈ​ൻ ത​ക​ർ​ന്നു

വ​ട​ക്ക​ഞ്ചേ​രി: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​നാ​ണെ​ന്നു പ​റ​ഞ്ഞ് മ​ണ്ണു​ക​ട​ത്തു​ന്ന ലോ​റി​ക​ളു​ടെ പാ​ച്ചി​ലി​ൽ വാ​ൽ​കു​ള​മ്പി​ൽ പൈ​പ്പു​പൊ​ട്ടി നാ​ട്ടു​കാ​രു​ടെ കു​ടി​വെ​ള്ളം മു​ട​ങ്ങി. ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടെ ഓ​ട്ട​ത്തെ തു​ട​ർ​ന്ന് റോ​ഡു​ക​ൾ ത​ക​രു​ന്ന​തി​നൊ​പ്പ​മാ​ണ് കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പു​ക​ളും ത​ക​ർ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ക​ഷ്ട​പ്പാ​ടാ​കു​ന്ന​ത്.


ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​നാ​യി ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ അ​നു​മ​തി​യോ​ടെ​യാ​ണ് മ​ണ്ണു​ക​ട​ത്തെ​ന്ന് പ​റ​യു​ന്നു. എ​ന്നാ​ൽ വ​ട​ക്ക​ഞ്ചേ​രി ഭാ​ഗ​ത്തൊ​ന്നും മ​ണ്ണ് ആ​വ​ശ്യ​മു​ള്ള പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്നു​മി​ല്ല. ദേ​ശീ​യ​പാ​ത​യ്ക്കെ​ന്നു​പ​റ​ഞ്ഞ് മ​ണ്ണ് ക​ട​ത്തു​ന്ന​ത് മ​റ്റു എ​വി​ടേ​ക്കോ ആ​ണെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. അ​ർ​ധ​രാ​ത്രി സ​മ​യ​ങ്ങ​ളി​ലാ​ണ് മ​ണ്ണു​ക​ട​ത്ത് കൂ​ടു​ത​ലും ന​ട​ക്കു​ന്ന​ത്.

മ​ണ്ണെ​ടു​പ്പി​ന് അ​നു​മ​തി ന​ൽ​കു​മ്പോ​ൾ റോ​ഡു​ക​ളു​ടെ​യും കു​ടി​വെ​ള്ള​വി​ത​ര​ണ സം​വി​ധാ​ന​ത്തി​ന്‍റെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. അ​നു​മ​തി​യു​ടെ മ​റ​വി​ൽ ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ ത​ക​ർ​ക്ക​പ്പെ​ടു​ന്ന​ത് അ​ധി​കൃ​ത​ർ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണ്. ത​ക​ർ​ന്ന റോ​ഡു​ക​ൾ പു​നഃ​സ്ഥാ​പി​ക്കാ​നും പൈ​പ്പ്‌​ലൈ​ൻ അ​ടി​യ​ന്ത​ര​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി കു​ടി​വെ​ള്ള വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കാ​നും ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Palakkad

ജി​ല്ലാ ക്ഷീ​ര​സം​ഗ​മം ചി​റ്റൂ​രി​ൽ: സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു

ചി​റ്റൂ​ർ: ക്ഷീ​ര വി​ക​സ​ന വ​കു​പ്പി​ന്‍റെ ജി​ല്ലാ ക്ഷീ​ര​സം​ഗ​മം ചി​റ്റൂ​ർ ടൗ​ൺ ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നം.
വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ രൂ​പീ​ക​ര​ണ​ത്തി​നാ​യി പാ​ലാ​ഴി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗം സു​മേ​ഷ് അ​ച്യു​ത​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചി​റ്റൂ​ർ- ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ആ​ർ. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചി​റ്റൂ​ർ ടൗ​ൺ ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് സി.​ബി. രം​ഗ​നാ​ഥ​ൻ, ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ജി​ല്ലാ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഫെ​മി വി. ​മാ​ത്യു, ജി​ല്ലാ ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​വീ​ണ, ചി​റ്റൂ​ർ ക്ഷീ​ര​വി​ക​സ​ന ഓ​ഫി​സ​ർ ഐ. ​ഫൈ​സ​ൽ, കൊ​ഴി​ഞ്ഞാ​ന്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​മ​കൃ​ഷ്ണ​ൻ, പൊ​ൽ​പ്പു​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്വാ​മി​നാ​ഥ​ൻ, എ​രു​ത്തേ​ന്പ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ, വ​ട​ക​ര​പ്പ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദി​നേ​ശ് പ്ര​സം​ഗി​ച്ചു.

Palakkad

മേ​രി​യ​ൻ കോ​ള​ജി​ൽ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ്, കോ​ള​ജ് യൂ​ണി​യ​ൻ ഉ​ദ്ഘാ​ട​നം

കൊ​ടു​വാ​യൂ​ർ: മേ​രി​യ​ൻ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ​യും കോ​ള​ജ് യൂ​ണി​യ​ന്‍റെ​യും ഉ​ദ്ഘാ​ട​നം കെ. ​പ്രേ​മ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​പ്രീ​മ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ എ​ൻ​എ​സ്എ​സ് ഡി​സ്ട്രി​ക്ട് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ഹി​മ ക​ർ​മ​പ​ദ്ധ​തി പ്ര​കാ​ശ​നം ചെ​യ്തു. കോ​ള​ജ് യൂ​ണി​യ​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം കൊ​ടു​വാ​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​രു​ക​ദാ​സ് നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് മെം​ബ​ർ ഷി​ഫാ​ന നൗ​ഷാ​ദ്, എ​ൻ​എ​സ്എ​സ് എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ ഗി​രി​ദാ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് രാ​ജ​മ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം കോ- ​ഓ​ർ​ഡി​നേ​റ്റ​റും കൊ​മേ​ഴ്സ് വി​ഭാ​ഗം പ്ര​ഫ​സ​റു​മാ​യ പ്ര​മീ​ള സ്വാ​ഗ​തം പ​റ​ഞ്ഞു. ഇം​ഗ്ലീ​ഷ് വി​ഭാ​ഗം പ്ര​ഫ​സ​ർ ഡോ. ​രാ​ജേ​ശ്വ​രി ന​ന്ദി പ​റ​ഞ്ഞു.

Palakkad

നെന്മാറ പഞ്ചായത്ത് കേ​ര​ളോ​ത്സ​വത്തിനു സമാപനം

നെ​ന്മാ​റ: പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വ​ത്തി​ൽ 293 പോ​യി​ന്‍റ് നേ​ടി ബോ​യ്സ് ക്ല​ബ് ചാ​മ്പ്യ​ന്മാ​രാ​യി. 105 പോ​യി​ന്‍റ് നേ​ടി വൈ​എ​സ്എം നെ​ന്മാ​റ ര​ണ്ടാം​സ്ഥാ​നം നേ​ടി. വി​ജ​യി​ച്ച ക​ലാ​കാ​യി​ക പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങ് കെ. ​പ്രേ​മ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​സി. സു​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​ജി. എ​ൽ​ദോ, നാ​രാ​യ​ണ​ൻ തോ​ട്ട​ത്തി​ൽ, എം.​ആ​ർ. നാ​രാ​യ​ണ​ൻ, എ​ൻ. ഗോ​കു​ൽ​ദാ​സ്, സൗ​മ്യ വി​ജ​യ്, എ​സ്. അ​മീ​ർ​ജാ​ൻ, പി.​സി. രാ​ജ​ൻ, എ​ൻ. പ്ര​കാ​ശ​ൻ, സൂ​ഭ​ജ, രാ​ധാ​കൃ​ഷ്ണ​ൻ, മ​നോ​ജ് പ്ര​സം​ഗി​ച്ചു.

Palakkad

സ​പ്ലൈ​കോ റീ​ജ​ന​ൽ മാ​നേ​ജ​രെ ഉ​പ​രോ​ധി​ച്ച് റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ

പാ​ല​ക്കാ​ട്: താ​ലൂ​ക്ക് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ക​ഞ്ചി​ക്കോ​ട്ടെ എ​ൻ​എ​ഫ്എ​സ്എ ഗോ​ഡൗ​ണി​ലെ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു​വ​രു​ന്ന​ത് ത​ട​സ​പ്പെ​ട്ട ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സ​പ്ലൈ​കോ പാ​ല​ക്കാ​ട് റീ​ജ​ന​ൽ മാ​നേ​ജ​രെ ഉ​പ​രോ​ധി​ച്ചു.

167 റേ​ഷ​ൻ​ക​ട​ക​ൾ​ക്കു​ള്ള ഭ​ക്ഷ്യ​ധാ​ന്യ വി​ത​ര​ണം മു​ട​ങ്ങി​യെ​ന്നാ​രോ​പി​ച്ചാ​ണ് ഓ​ൾ കേ​ര​ള റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ നേ​താ​ക്ക​ൾ ഉ​പ​രോ​ധ​സ​മ​രം ന​ട​ത്തി​യ​ത്. സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം. അ​ബ്ദു​ൾ സ​ത്താ​ർ നേ​തൃ​ത്വം ന​ൽ​കി​യ ഉ​പ​രോ​ധ സ​മ​ര​ത്തി​ൽ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി. ര​ഘു​നാ​ഥ്, താ​ലൂ​ക്ക് സെ​ക്ര​ട്ട​റി എ​ച്ച്. റാ​ഫി, നേ​താ​ക്ക​ളാ​യ പി.​എം. അ​ബ്ദു​ൾ നാ​സ​ർ, എം. ​ര​വീ​ന്ദ്ര​ൻ, പ്രേം​ന​വാ​സ് മ​ങ്ക​ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഉ​ട​ൻ​ത​ന്നെ പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​മെ​ന്ന ഉ​റ​പ്പി​ൻ​മേ​ൽ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.

Palakkad

ക​ണി​യ​മം​ഗ​ല​ത്തെ മ​ര​മി​ല്ലി​ൽ മോ​ഷ​ണം: അ​ഞ്ചു മോ​ട്ടോ​റു​ക​ൾ ക​വ​ർ​ന്നു

വ​ട​ക്ക​ഞ്ചേ​രി: ക​ണി​യ​മം​ഗ​ലം ജം​ഗ്ഷ​ന​ടു​ത്ത് പു​ത്ത​ൻ​പു​ര ജോ​യി (പോ​ൾ കു​രു​വി​ള) യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പാ​പ്പ​ച്ച​ൻ സോ ​മി​ല്ലി​ൽ​നി​ന്ന് ത​ടി മു​റി​ക്കു​ന്ന​തി​നും​മ​റ്റു​മാ​യു​ള്ള അ​ഞ്ച് മോ​ട്ടോ​റു​ക​ൾ മോ​ഷ​ണം പോ​യി.

ക​ഴി​ഞ്ഞ അ​ർ​ധ​രാ​ത്രി​യി​ലാ​ണ് സം​ഭ​വം. മൂ​ന്നു പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യി​ട്ടു​ള്ള​ത്. ഈ ​ദൃ​ശ്യ​ങ്ങ​ൾ മി​ല്ലി​ലെ സി​സി ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ഒ​രു കാ​മ​റ മോ​ഷ്ടാ​ക്ക​ൾ ന​ശി​പ്പി​ച്ചു.

മു​ഖം മ​റ​ച്ചാ​ണ് മോ​ഷ്ടാ​ക്ക​ൾ കൃ​ത്യം ന​ട​ത്തി​യി​ട്ടു​ള്ള​ത്. ചെ​റു​പ്പ​ക്കാ​രാ​ണ് മോ​ഷ​ണ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.മി​ല്ലി​നോ​ട് ചേ​ർ​ന്നു​ത​ന്നെ​യു​ള്ള വീ​ട്ടി​ലാ​ണ് ജോ​യി​യും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന​ത്. എ​ന്നാ​ൽ ജോ​യി​യു​ടെ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വീ​ട്ടു​കാ​ർ മൂ​ന്നു​ദി​വ​സ​മാ​യി സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്നി​ല്ല.


പ​രാ​തി​യെ തു​ട​ർ​ന്ന് മം​ഗ​ലം​ഡാം പോ​ലി​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മി​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രാ​ണ് മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ള്ള​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.

Palakkad

അ​ഴു​ക്കു​ചാ​ൽ മാ​ലി​ന്യ​ത്തെ​ച്ചൊ​ല്ലി ന​ഗ​ര​സ​ഭ- റെ​യി​ൽ​വേ പ​ഴി​ചാ​ര​ൽ

ഷൊ​ർ​ണൂ​ർ: ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ പു​തി​യ രൂ​പ​ത്തി​ലേ​ക്കു മാ​റു​ന്ന ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ തൊ​ട്ട​ടു​ത്ത് ദു​രി​ത​മാ​യി കെ​ട്ടി​ക്കി​ട​ക്കു​ന്ന അ​ഴു​ക്കു​ചാ​ൽ മാ​ലി​ന്യം.

പാ​ർ​ക്കിം​ഗ് ഏ​രി​യ​യോ​ട് ചേ​ർ​ന്നു​ള്ള ഓ​വു​ചാ​ൽ ആ​രാ​ണ് ശു​ചീ​ക​രി​ക്കേ​ണ്ട​ത് എ​ന്ന ത​ർ​ക്ക​ത്തി​ലാ​ണ് റെ​യി​ൽ​വേ​യും ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ​യും.

ഓ​വു​ചാ​ൽ ശു​ചീ​ക​രി​ക്കേ​ണ്ട​ത് ന​ഗ​ര​സ​ഭ​യു​ടെ ചു​മ​ത​ല​യാ​ണെ​ന്നാ​ണ് റെ​യി​ൽ​വേ അ​ധി​കൃ​ത​രു​ടെ നി​ല​പാ​ട്. എ​ന്നാ​ൽ ഇ​തു സം​ബ​ന്ധി​ച്ച് ന​ഗ​ര​സ​ഭ പ​റ​യു​ന്ന​ത് ശു​ചി​ക​ര​ണം റെ​യി​ൽ​വേ ത​ന്നെ ചെ​യ്യ​ണ​മെ​ന്നാ​ണ്. ഉ​ത്ത​ര​വാ​ദി​ത്തം ആ​ർ​ക്കെ​ന്ന ത​ർ​ക്കം തു​ട​രു​മ്പോ​ൾ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത് യാ​ത്ര​ക്കാ​രും സ​മീ​പ​വാ​സി​ക​ളു​മാ​ണ്. കേ​ര​ള​ത്തി​ലെ പ്ര​ധാ​ന റെ​യി​ൽ​വേ ജം​ഗ്ഷ​നു​ക​ളി​ലൊ​ന്നാ​ണ് ഷൊ​ർ​ണൂ​ർ.

പ്ര​തി​ദി​നം ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ ഇ​വി​ടെ വ​ന്നു​പോ​കു​ന്നു​ണ്ട്. സ്റ്റേ​ഷ​ൻ വി​ക​സ​ന​ത്തി​ൽ വ​ലി​യ മു​ന്നേ​റ്റ​മു​ണ്ടാ​യി​ട്ടും അ​തി​നോ​ടു​ചേ​ർ​ന്ന ഓ​വു​ചാ​ലി​ന്‍റെ പ​രി​പാ​ല​ന​ത്തി​ൽ​മാ​ത്രം ഒ​രു മു​ന്നേ​റ്റ​വു​മി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.

ശു​ചീ​ക​രി​ക്കാ​തെ കി​ട​ക്കു​ന്ന ഓ​വു​ചാ​ലി​ൽ നി​ന്നു​ള്ള ദു​ർ​ഗ​ന്ധം പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ്. കൊ​തു​കു​ശ​ല്യ​വും രൂ​ക്ഷ​മാ​ണ്. മ​ഴ​ക്കാ​ല​മാ​യാ​ൽ ഓ​വു​ചാ​ൽ നി​റ​ഞ്ഞ് വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​മോ എ​ന്ന ആ​ശ​ങ്ക​യും സ​മീ​പ​വാ​സി​ക​ൾ​ക്കു​ണ്ട്.

ഓ​വു​ചാ​ൽ സ്ഥി​തി ചെ​യ്യു​ന്ന​ത് ന​ഗ​ര​സ​ഭ​യു​ടെ ഇ​രു​പ​താം വാ​ർ​ഡി​ന്‍റെ പ​രി​ധി​യി​ലാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​തി​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് വാ​ർ​ഡ് കൗ​ൺ​സി​ല​ർ പ​റ​യു​ന്നു.

കൗ​ൺ​സി​ല​ർ എ​ന്ന നി​ല​യി​ൽ വാ​ർ​ഡി​ലെ പൊ​തു​ജ​ന​പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ട്ട് പ​രി​ഹാ​രം കാ​ണാ​ൻ ശ്ര​മി​ക്കു​ന്ന​ത് ത​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​സ​ഭ​യ്ക്ക് ഔ​ദ്യോ​ഗി​ക​മാ​യി പ​രാ​തി​യും ക​ത്തും ന​ൽ​കി​യി​ട്ടു​ണ്ട്. പ​ര​സ്പ​രം പ​ഴി​ചാ​രു​ന്ന​ത് നി​ർ​ത്തി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് പ​രി​പാ​ല​ന ചു​മ​ത​ല ആ​ർ​ക്കാ​ണെ​ന്ന് വ്യ​ക്ത​ത വ​രു​ത്ത​ണം. അ​തി​നു​ശേ​ഷം അ​ടി​യ​ന്ത​ര​മാ​യി ശു​ചീ​ക​ര​ണ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ന​ഗ​ര​സ​ഭാം​ഗം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Palakkad

ഊ​ട്ടി​യി​ൽ ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച; താ​പ​നി​ല 5.9 ഡി​ഗ്രി​യി​ൽ

ഊ​ട്ടി: നീ​ല​ഗി​രി ജി​ല്ല​യി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം​ദി​വ​സ​വും ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച. താ​പ​നി​ല 5.9 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​യി കു​റ​ഞ്ഞു. തേ​യി​ല​ത്തോ​ട്ട​ങ്ങ​ളി​ലും പു​ൽ​മേ​ടു​ക​ളി​ലും വാ​ഹ​ന​ങ്ങ​ളി​ലും മ​ഞ്ഞു​മൂ​ടി.

ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ, റേ​സ് കോ​ഴ്‌​സ്, ത​ല​ക്കു​ന്ത തു​ട​ങ്ങി​യ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് മ​ഞ്ഞു​വീ​ഴ്ച കൂ​ടു​ത​ൽ പ്ര​ക​ട​മാ​യ​ത്. പു​ല​ർ​ച്ചെ​യു​ണ്ടാ​യ അ​തി​ശൈ​ത്യം പ്ര​ദേ​ശ​വാ​സി​ക​ളെ, പ്ര​ത്യേ​കി​ച്ച് തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളെ​യും ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രെ​യും ബു​ദ്ധി​മു​ട്ടി​ലാ​ക്കി.

 

Palakkad

വാ​ൽ​പാ​റ​യി​ൽ ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച് കോൺഗ്രസ് പ്രവർത്തകർ

വാ​ൽ​പാ​റ: മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ജ​ന്മ​ദി​നം വാ​ൽ​പാ​റ ന​ഗ​ര കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. ച​ട​ങ്ങി​ൽ ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ഛായാ​ചി​ത്ര​ത്തി​ൽ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളാ​യ യു. ​ക​റു​പ്പ​യ്യ, ജെ. ​ദേ​വ​കൃ​പ, എം.​വി. ബേ​ബി, ഡോ. ​പോ​ൾ ഹൗ​സ്, കെ.​ആ​ർ. രാ​ജ​ദു​രൈ, മൈ​ക്ക​ൽ​രാ​ജ്, സോ​ഡ സെ​ന്തി​ൽ എ​ന്നി​വ​രു​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Palakkad

യു​വ​ക്ഷേ​ത്ര കോ​ള​ജി​ൽ ഇം​ഗ്ലീ​ഷ് അ​സോ​സി​യേ​ഷ​ൻ ഉ​ദ്ഘാ​ട​നം

മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജ് ഇം​ഗ്ലീ​ഷ് വി​ഭാ​ഗം അ​സോ​സി​യേ​ഷ​ൻ- കോ​ൺ​കോ​ഡി​യ 2കെ26 ​വെ​ള്ളി​നേ​ഴി ക​ലാ​ഗ്രാ​മം ചീ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​റും ഗ്ര​ന്ഥ​കാ​ര​നും ശാ​സ്ത്ര​ജ്ഞ​നു​മാ​യ ഡോ. ​വെ​ള്ളി​നേ​ഴി അ​ച്യു​ത​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടോ​മി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഡ​യ​റ​ക്ട​ർ ഫാ.​ഡോ. മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.

വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ.​ഡോ. ജോ​സ​ഫ് ഓ​ലി​ക്ക​ൽ കൂ​ന​ൽ, ഫാ. ​ഷൈ​ജു പ​രി​യ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മേ​ധാ​വി പ​മീ​ല ജോ​ൺ​സ​ൺ സ്വാ​ഗ​ത​വും അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഗാ​യ​ത്രി നാ​യ​ർ ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് സ​യ​ൻ​സും സാ​ഹി​ത്യ​വും​എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ സെ​മി​നാ​റി​ൽ ഡോ. ​വെ​ല്ലി​നേ​ഴി അ​ച്യു​ത​ൻ​കു​ട്ടി ക്ലാ​സെ​ടു​ത്തു.

Palakkad

തെ​ങ്ങി​ൻ​തോ​ട്ട​ങ്ങ​ളി​ൽ മ​ര​പ്പ​ട്ടിശ​ല്യം: നി​യ​ന്ത്ര​ണ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി അ​മൃ​ത കാ​ർ​ഷി​ക കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ

കോ​യ​ന്പ​ത്തൂ​ർ: നാ​ട്ടി​ൻ​പു​റ കൃ​ഷി​പ​രി​പാ​ല​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ര​സ​ന്പാ​ള​യ​ത്തെ അ​മൃ​ത കാ​ർ​ഷി​ക കോ​ളേ​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ കി​ണ​ത്തു​ക്ക​ട​വ് താ​ലൂ​ക്കി​ലെ ദേ​വ​നാം​പാ​ള​യം ഗ്രാ​മ​ത്തി​ലെ ക​ർ​ഷ​ക​ർ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ൽ​കി.
തെ​ങ്ങി​ൻ തോ​ട്ട​ങ്ങ​ളി​ൽ മ​ര​പ്പ​ട്ടി​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള പ്രാ​യോ​ഗി​ക പ്ര​ദ​ർ​ശ​ന​മാ​യി​രു​ന്നു പ്ര​ധാ​ന​ഇ​നം.

ക​ഴി​ഞ്ഞ ഒ​രു​മാ​സ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ ഗ്രാ​മ​ത്തി​ലെ ക​ർ​ഷ​ക​രു​മാ​യി സം​വ​ദി​ക്കു​ക​യും കൃ​ഷി​യി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്ത് തെ​ങ്ങു​കൃ​ഷി​യി​ൽ നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​ശ്ന​ങ്ങ​ൾ തി​രി​ച്ച​റി​യു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.
ഈ ​ആ​ശ​യ​വി​നി​മ​യ​ങ്ങ​ളി​ലൂ​ടെ​യാ​ണ് മ​ര​പ്പ​ട്ടി​ക​ൾ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളെ​ക്കു​റി​ച്ച് ക​ർ​ഷ​ക​ർ അ​റി​യി​ച്ച​ത്.

ഇ​ളം​തേ​ങ്ങ​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ വ​രു​ത്തു​ന്ന​തി​ലൂ​ടെ ക​ർ​ഷ​ക​ർ​ക്ക് ഗ​ണ്യ​മാ​യ സാ​മ്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​കു​ന്ന​താ​യി​രു​ന്നു പ്ര​ധാ​ന പ്ര​ശ്നം.

തെ​ങ്ങു​ക​ളി​ൽ മ​ര​പ്പ​ട്ടി​ക​ൾ ക​യ​റു​ന്ന​ത് ത​ട​യു​ന്ന​തി​നാ​യി ഗാ​ൽ​വ​നൈ​സ്ഡ് ഇ​രു​മ്പ് ഷീ​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ ക​ർ​ഷ​ക​ർ​ക്കു മു​ന്നി​ൽ പ്രാ​യോ​ഗി​ക പ്ര​ദ​ർ​ശ​നം ന​ട​ത്തി. തെ​ങ്ങി​ൻ ത​ണ്ടി​ന് ചു​റ്റും അ​നു​യോ​ജ്യ​മാ​യ ഉ​യ​ര​ത്തി​ൽ ഷീ​റ്റു​ക​ൾ ഉ​റ​പ്പി​ച്ച് ഘ​ടി​പ്പി​ക്കു​ന്ന രീ​തി​യാ​ണ് അ​വ​ർ ക​ർ​ഷ​ക​ർ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്.

അ​മൃ​ത കാ​ർ​ഷി​ക കോ​ള​ജ് ഡീ​ൻ ഡോ. ​സു​ധീ​ഷ് മ​ണാ​ലി​ലി​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ അ​ക്ഷ​യ്, കീ​ർ​ത്ത​ന, സു​സ്മി​ത, ഗൗ​ത​മി, ആ​മി, ഐ​ശ്വ​ര്യ, ഋ​ഷി​ക, പൂ​ജ, ശീ​ത​ൾ, ശ്രോ​ണി​ത്, വി​സ്രു​ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന വി​ദ്യാ​ർ​ഥി​സം​ഘ​മാ​ണ് ക​ർ​ഷ​ക​ർ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ൽ​കി​യ​ത്.

Palakkad

ഷോ​ള​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വം സ​മാ​പി​ച്ചു


അ​ഗ​ളി: ഷോ​ള​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കേ​ര​ളോ​ത്സ​വം സ​മാ​പി​ച്ചു. അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. അ​ല്ല​ൻ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി.​എ​സ്. ചി​ത്ര അ​ധ്യ​ക്ഷ​യാ​യി. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ വ​നി​താ രാ​ജ​ൻ, അ​ശോ​ക്, വി. ​ഗോ​മ​തി, ഗ​ണേ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​ന​ക​രാ​ജ് സ്വാ​ഗ​ത​വും വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സി​ജി ജോ​സ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

Palakkad

കു​ണ്ടു​വം​പാ​ടം- തൃ​ക്കോ​വി​ല്‍ക്ഷേ​ത്രം റോ​ഡ് സമർപ്പിച്ചു

കോ​ങ്ങാ​ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 18-ാം വാ​ര്‍​ഡ് കു​ണ്ടു​വം​പാ​ടം തൃ​ക്കോ​വി​ല്‍ ക്ഷേ​ത്രം റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം പാ​ല​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ​ദാ​സ് നി​ര്‍​വ​ഹി​ച്ചു.


പാ​ല​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ഞ്ചു​ല​ക്ഷം​രൂ​പ ചെ​ല​വി​ലാ​ണ് റോ​ഡ് നി​ര്‍​മി​ച്ച​ത്. കോ​ങ്ങാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സൂ​ര്യ അ​ധ്യ​ക്ഷ​യാ​യി.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​കാ​ന്ത്, ബ്ലോ​ക്ക് മെം​ബ​ര്‍ തു​ള​സി, വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷ​റ​ഫു​ദ്ദീ​ന്‍, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വ​സ​ന്ത​കു​മാ​രി, വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സി.​സി. അ​യ്യ​പ്പ​ന്‍​കു​ട്ടി, വാ​ര്‍​ഡ് മെം​ബ​റും ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണു​മാ​യ എ​സ്. പ​ത്മ​ജ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Palakkad

പു​ത്ത​ൻ​ചി​റ സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ കൂ​ദാ​ശ​ക​ർ​മം നാ​ളെ

മാ​ള: പു​തു​താ​യി നി​ർ​മി​ച്ച പു​ത്ത​ൻ​ചി​റ കി​ഴ​ക്കും​മു​റി സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ശീ​ർ​വാ​ദം നാ​ളെ ന​ട​ക്കും. ഉ​ച്ച​യ്ക്ക് 2.15ന് ​ബി​ഷ​പ്പു​മാ​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കും. തു​ട​ർ​ന്ന് 2.30ന് ​ദേ​വാ​ല​യ വെ​ഞ്ച​രി​പ്പ് ഇ​രി​ങ്ങാ​ല​ക്കു​ട ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ നി​ർ​വ​ഹി​ക്കും. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് പാ​നി​കു​ളം സ​ന്ദേ​ശം​ന​ൽ​കും.

തു​ട​ർ​ന്ന് രാ​ത്രി ഏ​ഴി​നു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​ൻ​മ​ന്ത്രി​മാ​രാ​യ കെ. ​രാ​ജ​ൻ എം​എ​ൽ​എ, ഡോ.​ആ​ർ. ബി​ന്ദു, മു​ൻ എം​എ​ൽ​എ വി.​ആ​ർ. സു​നി​ൽ​കു​മാ​ർ, വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ആ​ന്‍റോ ആ​ല​പ്പാ​ട​ൻ, മ​ദ​ർ ജ​ന​റ​ൽ ഡോ. ​സി​സ്റ്റ​ർ ആ​നി കു​ര്യ​ക്കോ​സ് സി​എ​ച്ച്എ​ഫ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​ൻ. രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

ദേ​വാ​ല​യ വെ​ഞ്ച​രി​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് 22ന് ​രാ​വി​ലെ 7.30ന് ​ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണ​വും വൈ​കി​ട്ട് ആ​റി​ന് പ്ര​വാ​സി സം​ഗ​മ​വും ന​ട​ക്കും.

രാ​ത്രി ഏ​ഴി​ന് നാ​ട​കം. 23ന് ​മ​ത​ബോ​ധ​ന ദി​നാ​ഘോ​ഷം, വൈ​കി​ട്ട് 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. രാ​ത്രി ഏ​ഴി​നു​ള്ള പൊ​തു​സ​മ്മേ​ള​നം വി​കാ​രി ജ​ന​റാ​ൾ മോ​ൺ. വി​ൽ​സ​ൺ ഈ​ര​ത്ത​റ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് മ​ത​ബോ​ധ​ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. ഇ​ട​വ​ക​ദി​ന​മാ​യ 24ന് ​വൈ​കി​ട്ട് 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. രാ​ത്രി ഏ​ഴി​ന് പൊ​തു​സ​മ്മേ​ള​നം വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ് മാ​ളി​യേ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് ക​ലാ​സ​ന്ധ്യ, സ​മ്മാ​ന​ദാ​നം എ​ന്നി​വ ന​ട​ക്കും. 25ന് ​സ​മ​ർ​പ്പി​ത സം​ഗ​മ​ദി​ന​ത്തി​ൽ വൈ​കി​ട്ട് 5.30ന് ​സ​മൂ​ഹ​ബ​ലി, സ​മ​ർ​പ്പി​ത കൂ​ട്ടാ​യ്മ. തു​ട​ർ​ന്ന് രാ​ത്രി ഏ​ഴി​ന് റി​മി ടോ​മി ന​യി​ക്കു​ന്ന ഗാ​ന​മേ​ള.

ഇ​ട​വ​ക ദേ​വാ​ല​യ നി​ർ​മാ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ർ​ഹ​രാ​യ​വ​ർ​ക്ക് അ​ഞ്ചു വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ന്നു​ണ്ട്. ഇ​വ​യി​ൽ ര​ണ്ടെ​ണ്ണം നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് കൈ​മാ​റി. ശേ​ഷി​ക്കു​ന്ന മൂ​ന്നെ​ണ്ണ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ച പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ൺ ക​വ​ല​ക്കാ​ട്ട്, കൈ​ക്കാ​ര​ൻ വി​ൽ​സ​ൺ പ​യ്യ​പ്പി​ള്ളി, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​യ് മു​രി​ങ്ങ​ല​ത്ത്, നി​ർ​മാ​ണ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ലി​ജോ പ​യ്യ​പ്പി​ള്ളി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Palakkad

ആ​ല​മ്പ​ള്ളം പാ​ലം​ നി​ര്‍​മാ​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ നി​ർ​ദേ​ശം​ ന​ൽ​കി കെ. ​പ്രേ​മ​ന്‍ എം​എ​ല്‍​എ

കൊ​ല്ല​ങ്കോ​ട്: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ല്‍ ആ​ല​മ്പ​ള്ളം പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ഊ​ര്‍​ജി​ത​മാ​ക്ക​ണ​മെ​ന്ന് കെ. ​പ്രേ​മ​ന്‍ എം​എ​ല്‍​എ.

നി​ര്‍​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. അ​വ​ശേ​ഷി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ക​രാ​റു​കാ​ര​നും എം​എ​ല്‍​എ നി​ര്‍​ദേ​ശം ന​ല്‍​കി.

കൊ​ല്ല​ങ്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന ജ​യ​പ്ര​കാ​ശ്, വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷൈ​നി ഹ​രി​ദാ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ന്‍​ജി​നി​യ​ര്‍ ഷി​ജു ച​ന്ദ്ര​ന്‍, അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ന്‍​ജി​നി​യ​ര്‍ ഷി​ജി, വ​ട​വ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജീ​വ്, ക​രാ​റു​കാ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Palakkad

കൊ​ല്ല​ങ്കോ​ട് ബ്ലോ​ക്ക് കേ​ര​ളോ​ത്സ​വം: മ​ത്സ​ര​ങ്ങ​ള്‍ 21 മു​ത​ല്‍

കൊ​ല്ല​ങ്കോ​ട്: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ളോ​ത്സ​വം മ​ത്സ​ര​ങ്ങ​ള്‍ 21 മു​ത​ല്‍ ആ​രം​ഭി​ക്കും. 29 വ​രെ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി കാ​യി​ക, ക​ലാ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കും.

21ന് ​രാ​ജാ​സ് സ്‌​കൂ​ളി​ല്‍ ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ത്തോ​ടെ തു​ട​ക്ക​മാ​കും. 22ന് ​ഇ​തേ വേ​ദി​യി​ല്‍ അ​ത്‌​ല​റ്റി​ക്‌​സ് മ​ത്സ​ര​ങ്ങ​ളും 23ന് ​സ്മാ​ഷേ​ഴ്‌​സ്, പെ​രു​വെ​മ്പ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ബാ​ഡ്മി​ന്‍റ​ണ്‍ മ​ത്സ​ര​ങ്ങ​ളും 24ന് ​അ​ട​വു​മ​ര​ത്ത് ക്രി​ക്ക​റ്റ് മ​ത്സ​ര​വും 25ന് ​സോ​ഫ് ജി​മ്മി​ല്‍ ആം ​റ​സ​ലിം​ഗ് മ​ത്സ​ര​വും ന​ട​ക്കും.

27ന് ​കാ​ക്ക​യൂ​രി​ല്‍ നീ​ന്ത​ല്‍ മ​ത്സ​ര​വും ബ്ലോ​ക്ക് ഓ​ഫീ​സി​ല്‍ ചെ​സ് മ​ത്സ​ര​വും ശ്രീ​വി​ദ്യാ​ല​യ​ത്തി​ല്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ മ​ത്സ​ര​വും 28ന് ​യോ​ഗി​നി​മാ​ത​യി​ല്‍ വോ​ളി​ബോ​ള്‍, ക​ബ​ഡി മ​ത്സ​ര​ങ്ങ​ളും 29ന് ​ബ്ലോ​ക്ക് ഓ​ഫീ​സ്, രാ​ജാ​സ് സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ആ​ര്‍​ട്‌​സ്, വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ളും വൈ​കീ​ട്ട് നാ​ലി​ന് ബ്ലോ​ക്ക് ഓ​ഫീ​സി​ല്‍ സ​മ്മാ​ന​വി​ത​ര​ണ​വും ന​ട​ക്കും.

കേ​ര​ളോ​ത്സ​വം സം​ഘാ​ട​ക​സ​മി​തി യോ​ഗം കെ. ​പ്രേ​മ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന ജ​യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​യാ​യി.

Palakkad

അ​ട്ട​പ്പാ​ടി​യി​ല്‍ ഗ​ര്‍​ഭി​ണി​ക​ള്‍​ക്കാ​യു​ള്ള പോ​ഷ​കാ​ഹാ​ര പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക്ക് തു​ട​ക്കം

അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ലെ ഗ​ര്‍​ഭി​ണി​ക​ള്‍​ക്കാ​യി ന​ട​പ്പാ​ക്കു​ന്ന പോ​ഷ​കാ​ഹാ​ര പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. നീ​തി ആ​യോ​ഗി​ന്‍റെ ആ​സ്പി​രേ​ഷ​ണ​ല്‍ ബ്ലോ​ക്ക്‌​സ് പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്താ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ഉ​ദ്ഘാ​ട​നം കോ​ട്ട​ത്ത​റ എ​ടി​ടി​എ​സ്എ​ച്ച്, പു​തൂ​ര്‍ എ​ഫ്എ​ച്ച്സി, ഷോ​ള​യൂ​ര്‍ എ​ഫ്എ​ച്ച്‌​സി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ന്നു. പോ​ഷ​കാ​ഹാ​ര​ക്കു​റ​വു​ള്ള ഗ​ര്‍​ഭി​ണി​ക​ളു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ക​വ​ഴി ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ ആ​രോ​ഗ്യം ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് പ​ദ്ധ​തി​ല​ക്ഷ്യം. ആ​രോ​ഗ്യ​വ​കു​പ്പ്, ഐ​സി​ഡി​എ​സ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍, പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പ്, കൂ​ടും​ബ​ശ്രീ എ​ന്നി​വ​യു​ടെ ഏ​കോ​പ​ന​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

കോ​ട്ട​ത്ത​റ എ​ടി​ടി​എ​സ്എ​ച്ചി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. അ​ല​ന്‍ അ​ഗ​ളി മേ​ഖ​ല​യി​ലേ​ക്കു​ള്ള ഭ​ക്ഷ​ണം കൈ​മാ​റി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ തു​ള​സി ആ​ന​ന്ദ്, എ​ച്ച്എം​സി അം​ഗം സെ​ന്തി​ല്‍ കു​മാ​ര്‍, ബി​എം​ഒ ഡോ. ​രേ​ഷ്മ, സീ​നി​യ​ര്‍ ന​ഴ്സിം​ഗ് ഓ​ഫീ​സ​ര്‍ അ​മ്പി​ളി, ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍​വൈ​സ​ര്‍ സു​ബൈ​റ, വി​ദ്യ​ശ്രീ, എ​ന്‍​ആ​ര്‍​സി ന്യൂ​ട്രീ​ഷ​നി​സ്റ്റ് മു​ര്‍​ഷി​ദ്, സോ​ഷ്യ​ല്‍ വ​ര്‍​ക്ക​ര്‍ ടോ​ണി, അ​ട്ട​പ്പാ​ടി നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ഷി​ജി​ന്‍ ജോ​ണ്‍ ആ​ളൂ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. പു​തൂ​ര്‍ എ​ഫ്എ​ച്ച്സി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പു​തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ങ്ക​വേ​ല്‍ ഉ​ദ്ഘാ​ട​ന​വും വാ​ഹ​ന​ത്തി​ന്‍റെ ഫ്‌​ളാ​ഗ് ഓ​ഫും നി​ര്‍​വ​ഹി​ച്ചു. ഷോ​ള​യൂ​ര്‍ എ​ഫ്എ​ച്ച്സി​യി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി.​എ​സ്. ചി​ത്ര പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും വാ​ഹ​നം ഫ്‌​ളാ​ഗ് ഓ​ഫും നി​ര്‍​വ​ഹി​ച്ചു.

Palakkad

ജ​ല​സേ​ച​ന ഓ​ഫി​സി​നു​ മു​ന്നി​ൽ സം​യു​ക്ത ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി ധ​ർ​ണ

ചി​റ്റൂ​ർ: ത​മി​ഴ്നാ​ടി​ന്‍റെ ജ​ല​നി​ഷേ​ധ​ത്തി​നെ​തി​രേ സം​യു​ക്ത ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി​ക​ള​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​മ്പാ​ട്ടു​പാ​ള​യം ജ​ല​സേ​ച​ന കാ​ര്യാ​ല​യ​ത്തി​നു മു​ന്നി​ൽ ന​ട​ത്തി ധ​ർ​ണ അ​ഡ്വ.​വി. മു​രു​ക​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഷാ​ജി മു​ള്ള​ൻ​തോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പെ​രു​മാ​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ഷ്, പ​ല്ല​ശ​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​മ​ദാ​സ്, ഭാ​സ്‌​ക​ര​ൻ, സ​ജീ​വ​ൻ, ഗ​ണേ​ശ​ൻ, സു​ദേ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ര​ണ്ടാം​വി​ള​യ്ക്ക് അ​ടി​യ​ന്ത​ര​മാ​യി ആ​ളി​യാ​ർ​വെ​ള​ളം ല​ഭി​ക്കാ​ൻ സം​സ്ഥാ​ന​സ​ർ​ക്കാ​ർ ത​മി​ഴ്നാ​ടു​മാ​യി ഇ​ട​പെ​ട​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ധ​ർ​ണ ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് ചി​റ്റൂ​ർ ഇ​റി​ഗേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നി​യ​ർ കി​ര​ൺ എ​ബ്രാ​ഹം തോ​മ​സു​മാ​യി സ​മ​ര​ക്കാ​ർ ച​ർ​ച്ച​ന​ട​ത്തി.
ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തു​ന​ട​ക്കു​ന്ന അ​ധി​കൃ​ത​രു​ടെ ച​ർ​ച്ച​യി​ലെ തീ​രു​മാ​ന​ങ്ങ​ൾ സ​മ​ര​ക്കാ​രെ അ​റി​യി​ക്കാ​മെ​ന്ന് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.
ച​ർ​ച്ച​യി​ൽ വെ​ള്ളം വി​ട്ടു​ത​രു​ന്ന​തി​നു അ​നു​കൂ​ല തീ​രു​മാ​ന​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​ങ്ങ​ൾ​ക്ക് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യാ​ണ് ക​ർ​ഷ​ക​ർ പി​രി​ഞ്ഞു​പോ​യ​ത്.

Palakkad

"ശി​രു​വാ​ണി​യി​ൽ​നി​ന്ന് വെ​ള്ളം ന​ൽ​കി​ല്ലെ​ന്നു​പ​റ​യാ​ൻ അ​ധി​കാ​രി​ക​ൾ ആ​ർ​ജ​വം കാ​ണി​ക്ക​ണം'

ചി​റ്റൂ​ർ: ആ​ളി​യാ​റി​ൽ ഡാ​മി​ൽ​നി​ന്ന് കേ​ര​ള​ത്തി​ന് വെ​ള്ളം ന​ൽ​കി​ല്ലെ​ന്ന ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രേ ചി​റ്റൂ​രി​ൽ ക​ർ​ഷ​ക​പ്ര​തി​ഷേ​ധം.
പ​റ​മ്പി​ക്കു​ളം- ആ​ളി​യാ​ർ ജ​ല​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​റ്റൂ​ർ അ​ണി​ക്കോ​ട് ജം​ഗ്ഷ​നി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധ ധ​ർ​ണ.

ചി​റ്റൂ​ർ​മേ​ഖ​ല അ​തി​രൂ​ക്ഷ​മാ​യ വ​ര​ൾ​ച്ച​യി​ലേ​ക്ക് നീ​ങ്ങു​മെ​ന്നും വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള​ത്തി​ന് ആ​ളി​യാ​ർ​വെ​ള്ളം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ശി​രു​വാ​ണി​യി​ൽ​നി​ന്ന് ത​മി​ഴ്നാ​ടി​നു വെ​ള്ളം ന​ൽ​കി​ല്ലെ​ന്ന് പ​റ​യാ​നു​ള്ള ആ​ർ​ജ​വം അ​ധി​കാ​രി​ക​ൾ കാ​ണി​ക്ക​ണം.

ചി​റ്റൂ​രി​ന് ല​ഭി​ക്കേ​ണ്ട 7.25 ടി​എം​സി വെ​ള്ളം ഏ​തു സാ​ഹ​ച​ര്യ​ത്തി​ലും ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ക​രാ​റി​ൽ വ്യ​വ​സ്ഥ​യു​ണ്ട്. ആ​വ​ശ്യ​ത്തി​ല​ധി​കം വെ​ള്ള​മു​ണ്ടാ​യി​ട്ടും കേ​ര​ള​ത്തി​ന് വെ​ള്ളം നി​ഷേ​ധി​ക്കു​ന്ന ത​മി​ഴ്നാ​ടി​ന്‍റെ ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.

പ​റ​മ്പി​ക്കു​ളം ആ​ളി​യാ​ർ ജ​ല​സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ർ​മാ​ൻ പി.​സി. ശി​വ​ശ​ങ്ക​ര​ൻ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​മാ​ൻ എ.​കെ. ഓ​മ​ന​ക്കു​ട്ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് പാ​ണ്ടി​യോ​ട് പ്ര​ഭാ​ക​ര​ൻ, ചി​റ്റൂ​ർ- ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ആ​ർ. ബാ​ബു, പ​റ​മ്പി​ക്കു​ളം- ആ​ളി​യാ​ർ ജ​ല​സം​ര​ക്ഷ​ണ സ​മി​തി ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​രാ​യ അ​ബ്ദു​ൾ അ​സീ​സ്, കെ.​കെ. സു​രേ​ന്ദ്ര​ൻ, ദേ​ശീ​യ ക​ർ​ഷ​ക സ​മാ​ജം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ര​വി​ന്ദാ​ക്ഷ​ൻ, ദേ​ശീ​യ ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി സെ​ക്ര​ട്ട​റി ബി​ജു പ്ര​സം​ഗി​ച്ചു.

Palakkad

പൊ​ടി​ശ​ല്യ​ത്തി​ൽ വ​ല​ഞ്ഞ് യാ​ത്രി​ക​ർ

നെ​ന്മാ​റ: നെ​ന്മാ​റ- ഒ​ലി​പ്പാ​റ പാ​ത​യു​ടെ ന​വീ​ക​ര​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളെ വെ​ട്ടി​ലാ​ക്കി റോ​ഡി​ലെ പൊ​ടി​ശ​ല്യം രൂ​ക്ഷ​മാ​യി. ത​ക​ർ​ന്ന റോ​ഡി​ലൂ​ടെ യാ​ത്ര ചെ​യ്യേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് എ​ല്ലാ​വ​രും.

റോ​ഡ് ന​വീ​ക​ര​ണം പു​ന​രാ​രം​ഭി​ക്കു​ന്ന​തു​വ​രെ റോ​ഡി​ൽ നി​ര​ന്ത​രം വെ​ള്ളം ന​ന​ച്ച് പൊ​ടി​ശ​ല്യ​ത്തി​നു പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്നു നെ​ന്മാ​റ- ഒ​ലി​പ്പാ​റ പാ​ത ആ​ക്്ഷ​ൻ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ന​വീ​ക​ര​ണം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന് പു​തി​യ ക​രാ​റു​കാ​ര​നെ അ​ടി​യ​ന്ത​ര​മാ​യി ക​ണ്ടെ​ത്തി ചു​മ​ത​ല​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​തു​വ​രെ ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന പൊ​ടി​ശ​ല്യ​ത്തി​ന് താ​ത്കാ​ലി​ക പ​രി​ഹാ​രം കാ​ണാ​ൻ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഇ​ട​പെ​ട​ണ​മെ​ന്നും ആ​ക്്ഷ​ൻ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. മ​ല​യോ​ര മേ​ഖ​ല​യി​ലെ നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ളെ നെ​ന്മാ​റ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന പാ​ത​യാ​യ​തി​നാ​ൽ റോ​ഡ് ത​ക​ർ​ന്ന​തോ​ടെ യാ​ത്ര​യും ദൈ​നം​ദി​ന ജീ​വി​ത​വും ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. റോ​ഡി​ലെ വാ​ഹ​ന​ഗ​താ​ഗ​ത​ത്തെ തു​ട​ർ​ന്ന് ഉ​യ​രു​ന്ന പൊ​ടി വീ​ടു​ക​ളി​ലേ​ക്കും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും എ​ത്തു​ന്ന​താ​യി സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്നു. സെ​പ്റ്റം​ബ​ർ 30ന് ​നി​ർ​ത്തി​വ​ച്ച റോ​ഡ് ന​വീ​ക​ര​ണം പു​ന​രാ​രം​ഭി​ക്കു​മെ​ന്ന അ​വ​സാ​ന പ്ര​ഖ്യാ​പ​ന​വും ന​ട​പ്പാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​വി സം​ബ​ന്ധി​ച്ച ആ​ശ​ങ്ക ശ​ക്ത​മാ​യ​ത്.

രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളും കെ. ​പ്രേ​മ​ൻ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​ജി. എ​ൽ​ദോ, അ​യി​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി, ആ​ക്ഷ​ൻ ക​മ്മി​റ്റി തു​ട​ങ്ങി​യ​വ​ർ നി​ര​വ​ധി ത​വ​ണ ഇ​ട​പെ​ടു​ക​യും സ​മ​ര​ങ്ങ​ൾ ന​ട​ത്തി​യി​ട്ടും പ്ര​വൃ​ത്തി പു​ന​രാ​രം​ഭി​ക്കാ​നാ​യി​ട്ടി​ല്ല.

Palakkad

ഇ​തു വ​ല്ലാ​ത്തൊ​രു "ബ്യൂട്ടി​ഫു​ൾ' വ​ട​ക്ക​ഞ്ചേ​രി

വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി​യെ പൂ​ന്തോ​ട്ട ന​ഗ​ര​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പ​രി​സ്ഥി​തി​ദി​ന​ത്തി​ൽ ഒ​തു​ങ്ങി​യ​തോ​ടെ പ​ദ്ധ​തി പാ​ളി. എ​ല്ലാ​വ​ർ​ഷ​വും ജൂ​ൺ അ​ഞ്ചി​ന് ബ്യൂ​ട്ടി​ഫു​ൾ വ​ട​ക്ക​ഞ്ചേ​രി എ​ന്ന ആ​ശ​യം ഉ​യ​ർ​ന്നു​വ​രും.

പൊ​തു​സ്ഥ​ല​ത്തൊ​ക്കെ വൃ​ക്ഷ​തൈ​ക​ളും പൂ​ച്ചെ​ടി​ക​ളും ന​ടും. മ​ഴ ല​ഭി​ക്കു​ന്ന​തി​നാ​ൽ ന​ടു​ന്ന ഏ​താ​നും തൈ​ക​ളും ചെ​ടി​ക​ളും ര​ണ്ടോ മൂ​ന്നോ മാ​സം പി​ടി​ച്ചു​നി​ൽ​ക്കും.

വേ​ന​ലാ​കു​മ്പോ​ൾ വെ​ള്ളം​കി​ട്ടാ​തെ എ​ല്ലാം ക​രി​ഞ്ഞു​ണ​ങ്ങും. പി​റ്റേ വ​ർ​ഷ​വും അ​തേ സ്ഥ​ല​ത്തു​ത​ന്നെ വൃ​ക്ഷ​തൈ ന​ടും. ചി​ല​പ്പോ​ൾ വ​ർ​ഷ​ങ്ങ​ളാ​യി ന​ടീ​ൽ ന​ട​ത്തു​ന്ന കു​ഴി​യി​ൽ ത​ന്നെ​യാ​കും പു​തി​യ​വ​ർ​ഷ​ത്തി​ലും തൈ ​ന​ടു​ക.

ബ്യൂ​ട്ടി​ഫു​ൾ വ​ട​ക്ക​ഞ്ചേ​രി എ​ന്ന ആ​ശ​യ​വു​മാ​യി വ​ട​ക്ക​ഞ്ചേ​രി​യെ പൂ​ന്തോ​ട്ട ന​ഗ​ര​മാ​ക്കാ​ൻ 2023 ജൂ​ൺ അ​ഞ്ചി​ന് ലോ​ക പ​രി​സ്ഥി​തി​ദി​ന​ത്തി​ൽ വ​ട​ക്ക​ഞ്ചേ​രി ടൗ​ൺ ബ​സാ​ർ റോ​ഡി​ൽ ആ​മ​ക്കു​ള​ത്ത് തൈ​ന​ട്ടാ​ണ് എം​എ​ൽ​എ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

ത​ങ്കം ജം​ഗ്ഷ​നി​ലും മി​ഷ​ൻ സ്കൂ​ളി​നു പി​റ​കി​ലും പാ​ത​യോ​ര​ത്തും പൂ​ന്തോ​ട്ട​മൊ​രു​ക്കി.

ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ​ക്കൊ​പ്പം മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​ർ​ക്കെ​തി​രെ ശി​ക്ഷാ​ന​ട​പ​ടി​ക​ളും ക​ടു​പ്പി​ച്ചാ​ണ് വ​ട​ക്ക​ഞ്ചേ​രി​യെ മ​നോ​ഹ​ര​മാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ ഈ ​തൈ​ക​ൾ​ക്ക് ക​ടു​ത്ത വേ​ന​ൽ മ​റി​ക​ട​ക്കാ​നാ​യി​ല്ല. ആ​മ​ക്കു​ള​ത്ത് വ​രി ഒ​പ്പി​ച്ച് ന​ട്ട കു​ഞ്ഞു തൈ​ക​ളെ​ല്ലാം ഇ​പ്പോ​ൾ മ​ൺ​മ​റ​ഞ്ഞു. പൂ​ന്തോ​ട്ട ന​ഗ​രി​ക്ക് തു​ട​ക്കം കു​റി​ച്ച പ്ര​ദേ​ശം പി​ന്നെ കാ​ടു​മൂ​ടി​ക്കി​ട​ന്നു. ഇ​പ്പോ​ൾ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന സീ​സ​ണി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് കാ​ട് വെ​ട്ടി തെ​ളി​യി​ച്ച​ത്. എ​ന്നാ​ൽ അ​തി​നു ള്ളി​ലെ പൂ​ചെ​ടി​ക​ളും വൃ​ക്ഷ​തൈ​ക​ളും കാ​ണാ​മ​റ​യ​ത്താ​യി.

Palakkad

വ​ർ​ണാ​ഭം, കോ​യ​മ്പ​ത്തൂ​ർ മേ​ഖ​ല സ​മ്മാ​ന​ദാ​ന​ച്ച​ട​ങ്ങ്

കോ​യ​മ്പ​ത്തൂ​ർ: ദീ​പി​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക​ള​ർ ഇ​ന്ത്യ പെ​യി​ന്‍റിം​ഗ് മ​ത്സ​രം സീ​സ​ൺ- 5ന്‍റെ കോ​യ​മ്പ​ത്തൂ​ർ മേ​ഖ​ലാ ത​ല​ത്തി​ലു​ള്ള സ​മ്മാ​ന​ദാ​ന ച​ട​ങ്ങ് ഉ​ക്ക​ടം ഹോ​ളി ഫാ​മി​ലി കോ​ൺ​വെ​ന്‍റ് മെ​ട്രി​ക്കു​ലേ​ഷ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ത്തി.

​ദീ​പി​ക തൃ​ശൂ​ർ റെ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ജി​യോ തെ​ക്കി​നി​യ​ത്ത് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​മ​നാ​ഥ​പു​രം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ​ഫ് ആ​ല​പ്പാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഹോ​ളി ഫാ​മി​ലി കോ​ൺ​വെ​ന്‍റ് എം​എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​ജീ​സ്മ​രി​യ സി​എ​ച്ച്എ​ഫ് സ്വാ​ഗ​തം പ​റ​ഞ്ഞു.
\

ദീ​പി​ക യൂ​ണി​റ്റ് സ​ർ​ക്കു​ലേ​ഷ​ൻ മാ​നേ​ജ​ർ കെ.​എ​ൽ. ഡേ​വി​സ്, പ്രോ​ഗ്രാം കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ജെ​സ്‌​നി പീ​യൂ​സ്, ദീ​പി​ക പ്ര​മോ​ട്ട​ർ സ​ക്ക​റി​യ ബി​ജു എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. ക​ള​ർ ഇ​ന്ത്യ മ​ത്സ​ര​ത്തി​ൽ ജി​ല്ലാ​ത​ല​ത്തി​ൽ വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെയും, 70 ശ​ത​മാ​ന​ത്തി​നു​മേ​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത സ്കൂ​ളു​ക​ളെയും ആ​ദ​രി​ച്ചു.

ഈ ​വ​ർ​ഷം ക​ള​ർ ഇ​ന്ത്യ മ​ത്സ​ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത കു​നി​യ​മുത്തൂ​ർ നി​ർ​മ​ല മാ​താ മെ​ട്രി​ക്കു​ലേ​ഷ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് പ്ര​ത്യേ​ക പു​ര​സ്കാ​രം ന​ൽ​കി അ​നു​മോ​ദി​ച്ചു.

വി​വി​ധ സ്കൂ​ളു​ക​ളി​ൽ​നി​ന്ന് വി​ദ്യാ​ർ​ഥി​ക​ളും മാ​താ​പി​താ​ക്ക​ളും അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ത്തു. ദീ​പി​ക കോ​യ​മ്പ​ത്തൂ​ർ ഏ​രി​യ മാ​നേ​ജ​ർ ജി. ​സ​ന്തോ​ഷ് ന​ന്ദി പ​റ​ഞ്ഞു.

Palakkad

ലി​സ്യൂ മെ​ട്രി​ക്കു​ലേ​ഷ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ശി​ശു​ദി​നാ​ഘോ​ഷ​വും ക​ലോ​ത്സ​വ​വും

കോ​യ​മ്പ​ത്തൂ​ർ: സാ​യി​ബാ​ബ കോ​ള​നി റോ​ഡി​ലെ ലി​സ്യൂ മെ​ട്രി​ക്കു​ലേ​ഷ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ശി​ശു​ദി​നാ​ഘോ​ഷ​വും ക​ലോ​ത്സ​വ​വും സം​യു​ക്ത​മാ​യി സൂം 2026 ​എ​ന്ന പേ​രി​ൽ ആ​ഘോ​ഷി​ച്ചു.

സാ​യി​ബാ​ബ കോ​ള​നി പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ന്ദ​ർ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. മൊ​ബൈ​ൽ ഫോ​ണി​ന്‍റെ അ​മി​തോ​പ​യോ​ഗം മൂ​ല​മു​ണ്ടാ​കു​ന്ന ദൂ​ഷ്യ​വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം വി​ദ്യാ​ർ​ഥി​ക​ളെ ബോ​ധ​വ​ത്ക​രി​ച്ചു.
സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​സി​ഫി​ൻ ആ​ശം​സ​ക​ൾ നേ​ർ​ന്നു. പ്രി​ൻ​സി​പ്പ​ൽ ഫാ.​ഡോ. ആ​ൻ​സ​ൺ പ​ന​ങ്ങാ​ട​ൻ പ്ര​സം​ഗ​ത്തി​നി​ട​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഗാ​ന​മാ​ല​പി​ച്ച​ത് സ​ദ​സി​ന് വേ​റി​ട്ട അ​നു​ഭ​വ​മാ​യി.

അ​ധ്യാ​പ​ക​രു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടി. ച​ട​ങ്ങി​ൽ സം​സ്ഥാ​ന, ജി​ല്ലാ​ത​ല കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ളെ​യും ക​ലാ​തി​ല​കം, ക​ലാ​പ്ര​തി​ഭ പ​ട്ട​ങ്ങ​ൾ നേ​ടി​യ​വ​രെ​യും ആ​ദ​രി​ച്ചു. കിം​ഗ് ഓ​ഫ് ലി​സ്യൂ , ക്വീ​ൻ ഓ​ഫ് ലി​സ്യൂ കി​രീ​ട​ങ്ങ​ൾ നേ​ടി​യ​വ​രും റ​ണ്ണേ​ഴ്സ് അ​പ്പു​ക​ളും റാം​പ് വാ​ക്കി​ലൂ​ടെ വേ​ദി​യി​ൽ തി​ള​ങ്ങി. തു​ട​ർ​ന്ന് ന​ട​ന്ന സം​ഘ​ഗാ​നം, തീ​മാ​റ്റി​ക് റെ​പ്ര​സ​ന്‍റേ​ഷ​ൻ മ​ത്സ​ര​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

Palakkad

കേ​ര​ക​ർ​ഷ​ക​ർ​ക്ക് ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി അ​മൃ​ത കാ​ർ​ഷി​ക കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ

കോ​യ​മ്പ​ത്തൂ​ർ: ഗ്രാ​മീ​ണ കാ​ർ​ഷി​ക പ്ര​വൃ​ത്തി​പ​രി​ച​യ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി അ​ര​സ​മ്പാ​ള​യ​ത്തു​ള്ള അ​മൃ​ത സ്കൂ​ൾ ഓ​ഫ് അ​ഗ്രി​ക​ൾ​ച്ച​റ​ൽ സ​യ​ൻ​സ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ​ത്താം​ന​മ്പ​ർ മു​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കേ​ര​ക​ർ​ഷ​ക​ർ​ക്കാ​യി കീ​ട- ​രോ​ഗ നി​യ​ന്ത്ര​ണ​ത്തെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

കോ​ള​ജ് ഡീ​ൻ ഡോ. ​സു​ധീ​ഷ് മ​ണ​ലി​ലി​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ ഐ​ശ്വ​ര്യ, അ​ർ​പി​ത, എ. ​ഹൃ​ദ​യ, ശി​വ​ഗ​ണേ​ഷ്, ശി​വാ​നി, ന​ന്ദ​ന, അ​ന​ഘ, ബി. ​അ​നൂ​ജ, എ​സ്. അ​നൂ​ജ, അ​ശ്വി​ൻ, ദേ​വാ​ന​ന്ദ്, പി.​യു. ഹൃ​ദ​യ എ​ന്നി​വ​രാ​ണ് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​യ​ത്.

തെ​ങ്ങു​കൃ​ഷി​യെ ബാ​ധി​ക്കു​ന്ന പ്ര​ധാ​ന കീ​ട​ങ്ങ​ളെ​യും രോ​ഗ​ങ്ങ​ളെ​യും അ​വ​യു​ടെ ഫ​ല​പ്ര​ദ​മാ​യ നി​യ​ന്ത്ര​ണ മാ​ർ​ഗ​ങ്ങ​ളെ​യും​കു​റി​ച്ച് ക​ർ​ഷ​ക​രി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക എ​ന്ന​താ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം. പ്ര​ധാ​ന കീ​ട​ങ്ങ​ളു​ടെ ല​ക്ഷ​ണ​ങ്ങ​ൾ, തി​രി​ച്ച​റി​യ​ൽ രീ​തി​ക​ൾ, നി​യ​ന്ത്ര​ണ മാ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചും ബാ​ധി​ക്കു​ന്ന സാ​ധാ​ര​ണ രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും വി​ദ്യാ​ർ​ഥി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.

Palakkad

റോ​ഡി​ൽ വാ​ഴ​ന​ട്ട് പ്ര​തി​ഷേ​ധം

വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി കു​ന്ന​ങ്കാ​ട് റോ​ഡി​ലെ ചീ​ര​ക്കു​ഴി ഭാ​ഗ​ത്തെ ത​ക​ർ​ന്ന റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു. റോ​ഡി​ലെ കു​ഴി​ക​ളി​ൽ വാ​ഴ ന​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

രാ​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ ടോ​റ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ അ​മി​ത​ഭാ​രം ക​യ​റ്റി ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​താ​ണ് റോ​ഡ് ത​ക​ർ​ച്ച വേ​ഗ​ത്തി​ലാ​ക്കു​ന്ന​ത്. അ​ർ​ധ​രാ​ത്രി സ​മ​യ​ങ്ങ​ളി​ലാ​ണ് മ​ണ്ണു​ക​ട​ത്ത​ലും മ​റ്റും ന​ട​ക്കു​ന്ന​ത്. റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ത​വ​ണ പ​ഞ്ചാ​യ​ത്തി​ലും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലും പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ലെ​ന്ന് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. പ്ര​തി​ഷേ​ധ​ങ്ങ​ൾ ശ​ക്ത​മാ​കു​മ്പോ​ൾ മാ​ത്രം താത്കാ​ലി​ക​മാ​യി ക്വാ​റി മാ​ലി​ന്യം ത​ള്ളി കു​ഴി​ക​ൾ അ​ട​യ്ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നും ഇ​ത് പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കു​ന്നി​ല്ലെ​ന്നും സ​മ​ര​ക്കാ​ർ കു​റ്റ​പ്പെ​ടു​ത്തി.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. ഗോ​പി​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ​ബി​സി മോ​ർ​ച്ച സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ബി. ​ഷി​ബു, ക​ർ​ഷ​ക​മോ​ർ​ച്ച ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ശ​ശി​ധ​ര​ൻ, ഗൗ​തം ബി. ​രാ​ജ്, മ​നു വാ​സു​ദേ​വ് പ്ര​സം​ഗി​ച്ചു.

Palakkad

സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്ര​മേ​ള: വ​ർ​ണാ​ഭ​മാ​യി വി​ളം​ബ​ര​ജാ​ഥ

മ​ണ്ണാ​ർ​ക്കാ​ട്: സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്ര​മേ​ള​യു​ടെ പ്ര​ചാ​ര​ണാ​ർ​ഥം സം​ഘ​ടി​പ്പി​ച്ച വി​ളം​ബ​ര​ജാ​ഥ വ​ർ​ണാ​ഭ​മാ​യി. പൊ​തു​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഘോ​ഷ​യാ​ത്ര മ​ണ്ണാ​ർ​ക്കാ​ട് ജി​എം​യു​പി സ്കൂ​ൾ പ​രി​സ​ര​ത്തു​നി​ന്ന് ആ​രം​ഭി​ച്ച് നെ​ല്ലി​പ്പു​ഴ ഡി​എ​ച്ച്എ​സ്എ​സി​ൽ സ​മാ​പി​ച്ചു.

ക​ല്ല​ടി എ​ച്ച്എ​സ്എ​സ്, എം​ഇ​എ​സ്എ​ച്ച്എ​സ്എ​സ്, കെ​ടി​എം എ​ച്ച്എ​സ്, നെ​ല്ലി​പ്പു​ഴ ഡി​എ​ച്ച്എ​സ്എ​സ്, എം​ഇ​ടി ഇ​എം​എ​ച്ച്എ​സ്എ​സ് എ​ന്നീ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ എ​ൻ​സി​സി, എ​സ്പി​സി, സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ്, എ​ൻ​എ​സ്എ​സ്, ജെ​ആ​ർ​സി കേ​ഡ​റ്റു​ക​ൾ കൂ​ടാ​തെ ഹെ​ഡ്മാ​സ്റ്റേ​ഴ്സ് ഫോ​റം, പ്രി​ൻ​സി​പ്പ​ൽ​മാ​ർ, വി​വി​ധ സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​ർ, രാ​ഷ്ട്രീ​യ- സാ​മൂ​ഹി​ക- സാം​സ്കാ​രി​ക- സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ, ക്ല​ബു​ക​ൾ തു​ട​ങ്ങി 1500ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു. കേ​ര​ള ഫോ​റ​സ്ട്രി ക്ല​ബ്, റോ​ഡ് ആ​ൻ​ഡ് സേ​ഫ്റ്റി ക്ല​ബ് അം​ഗ​ങ്ങ​ളും ഘോ​ഷ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി.

Palakkad

ജില്ലാതല ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം; സംഘാടകസമിതിയായി

പാ​ല​ക്കാ​ട്: കേ​ര​ള സാ​മൂ​ഹ്യ സു​ര​ക്ഷ മി​ഷ​ൻ ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം ഡി​സം​ബ​ർ മൂ​ന്നി​ന് രാ​വി​ലെ ഏ​ഴു​മു​ത​ൽ ധോ​ണി ലീ​ഡ് കോ​ള​ജി​ൽ ആ​ഘോ​ഷി​ക്കും.

ഇ​ല​ക്്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ പി. ​ഷി​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്രാ​യ വി​ഭാ​ഗം, ഭി​ന്ന​ശേ​ഷി വി​ഭാ​ഗം എ​ന്നി​ങ്ങ​നെ ത​രം​തി​രി​ച്ച് ലൈ​റ്റ് മ്യൂ​സി​ക്, ക​വി​താ പാ​രാ​യ​ണം, സിം​ഗി​ൾ ഡാ​ൻ​സ്, ഗ്രൂ​പ്പ് ഡാ​ൻ​സ്, പെ​ൻ​സി​ൽ ഡ്രോ​യിം​ഗ്, പെ​യി​ന്‍റിം​ഗ്, ഫാ​ൻ​സി ഡ്ര​സ്, പ്ര​സം​ഗ മ​ത്സ​രം, മി​മി​ക്രി, 50 മീ​റ്റ​ർ ഓ​ട്ട​മ​ത്സ​രം, ഷോ​ട്ട്പു​ട്ട്, മ്യൂ​സി​ക്ക​ൽ ചെ​യ​ർ തു​ട​ങ്ങി​യ ക​ലാ- കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തും. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സു​ര​ക്ഷ മു​ൻ​നി​ര​ത്തി ജി​ല്ലാ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആം​ബു​ല​ൻ​സോ​ടു​കൂ​ടി​യ മെ​ഡി​ക്ക​ൽ ടീ​മി​നെ നി​യോ​ഗി​ക്കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ന്‍റെ സ്പെ​ഷ​ൽ സ്റ്റാ​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ സേ​വ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള സ്റ്റാ​ളു​ക​ൾ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ​ജ്ജീ​ക​രി​ക്കും. സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​ന്‍റെ യു​ഡി​ഐ​ഡി കാ​ർ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹെ​ൽ​ത്ത് ഡെ​സ്കു​മു​ണ്ടാ​കും.

സം​സ്ഥാ​ന സ​ർ​ക്കാ​ർ ഫ​ണ്ടി​ന് പു​റ​മേ ജി​ല്ല​യി​ലെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ദ്ധ​തി വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ക്കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. ജി​ല്ലാ​ത​ല ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ പ​രി​പാ​ടി​യി​ൽ ആ​യി​ര​ത്തി​യ​ഞ്ഞൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ക്കും.
ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ​ർ കെ.​ജി. രാ​ഗ​പ്രി​യ, സീ​നി​യ​ർ സൂ​പ്ര​ണ്ട് വി.​വി. സ​തീ​ദേ​വി, ജൂ​നി​യ​ർ സൂ​പ്ര​ണ്ട് ആ​ദ​ർ​ശ്, കെ​എ​സ്എ​സ്എം ജി​ല്ലാ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ മൂ​സ പ​തി​യി​ൽ, വി​വി​ധ ഭി​ന്ന​ശേ​ഷി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ, വ​കു​പ്പ് മേ​ധാ​വി​ക​ൾ, ഭി​ന്ന​ശേ​ഷി സ്ഥാ​പ​ന മേ​ധാ​വി​ക​ൾ, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Palakkad

സ​ഹ​ക​ര​ണപ്ര​സ്ഥാ​നം ജ​നാ​ധി​പ​ത്യ​പ​ര​വും ജ​ന​കീ​യ​വു​മാ​ക​ണം: മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ

പാ​ല​ക്കാ​ട്: സ​ഹ​ക​ര​ണ പ്ര​സ്ഥാ​നം ജ​ന​കീ​യ​വും ജ​നാ​ധി​പ​ത്യ​പ​ര​വു​മാ​ക​ണ​മെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ. 73-മ​ത് അ​ഖി​ലേ​ന്ത്യാ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
സം​സ്ഥാ​ന സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ടോ​പ് ഇ​ൻ ടൗ​ൺ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ റോ​ബ​ർ​ട്ട്‌ ഓ​വ​ൻ പു​ര​സ്‌​കാ​ര ജേ​താ​വാ​യ മു​ൻ എം​എ​ൽ​എ കെ.​എ. ച​ന്ദ്ര​നെ വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം.​പി ആ​ദ​രി​ച്ചു. ക​ണ്ണൂ​ർ റി​ട്ട​യേ​ഡ് ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ (ജ​ന​റ​ൽ) ഇ. ​രാ​ജേ​ന്ദ്ര​ൻ കേ​ന്ദ്ര​നി​യ​മ​ങ്ങ​ളും കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ അ​വ​ത​ര​ണം ന​ട​ത്തി. പി.​പി. സു​മോ​ദ് എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി.

അ​ഡ്വ. സു​മേ​ഷ് അ​ച്യു​ത​ൻ എം​എ​ൽ​എ, പാ​ല​ക്കാ​ട്‌ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ (ജ​ന​റ​ൽ) പി. ​ഉ​ദ​യ​ൻ, മ​ണ്ണാ​ർ​ക്കാ​ട്, ചി​റ്റൂ​ർ, ഒ​റ്റ​പ്പാ​ലം, സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ​മ​രാ​യ എം. ​പു​രു​ഷോ​ത്ത​മ​ൻ, എ. ​സു​രേ​ന്ദ്ര​ൻ, എ​ൻ.​പി. വി​ന​യ​കു​മാ​ർ, പാ​ല​ക്കാ​ട്‌ കേ​ര​ള ബാ​ങ്ക് ജ​ന​റ​ൽ മാ​നേ​ജ​ർ പി. ​ജി​നീ​ഷ്, ജെ​ആ​ർ ഓ​ഫി​സ് അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ (പ്ലാ​നിം​ഗ്) എം.​എ​സ്. വി​നോ​ദ്കു​മാ​ർ, മ​റ്റ് ബോ​ർ​ഡ്‌ അം​ഗ​ങ്ങ​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Palakkad

പ​ന്നി​യെ വെ​ല്ലാ​ൻ സാ​രി​യു​ടു​ത്ത് നെ​ൽ​പ്പാ​ട​ങ്ങ​ൾ

വ​ട​ക്ക​ഞ്ചേ​രി: ര​ണ്ടാം​വി​ള കൃ​ഷി​ക്കാ​യി ഒ​രു​ക്കം ന​ട​ക്കു​ന്ന നെ​ൽ​പ്പാ​ട​ങ്ങ​ളി​ലെ​ല്ലാം ഇ​പ്പോ​ൾ പ​ഴ​യ സാ​രി​ക​ളും പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ളും നെ​റ്റു​ക​ളും കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.

വി​ത്തു​പാ​കി അ​തി​നു ചു​റ്റും സാ​രി​ക​ൾ വ​ലി​ച്ചു​കെ​ട്ടി നെ​ൽ​ചെ​ടി​ക​ൾ​ക്ക് സം​ര​ക്ഷ​ണം ഒ​രു​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ക​ർ​ഷ​ക​ർ. ര​ണ്ടാം​വി​ള കൃ​ഷി​ക്കാ​യി ആ​യ​ക്കാ​ട് പാ​ട​ശേ​ഖ​ര​വും സാ​രി​യു​ടു​ത്തും നെ​റ്റു​ക​ൾ കെ​ട്ടി​യും അ​ണി​ഞ്ഞൊ​രു​ങ്ങി​യി​രി​ക്കു​ക​യാ​ണ്.

കാ​ട്ടു​പ​ന്നി​യാ​ണ് ഏ​റെ ശ​ല്യ​ക്കാ​ർ. ഇ​വ കൂ​ട്ട​മാ​യെ​ത്തി ചെ​ളി​ക്ക​ണ്ട​ത്തി​ൽ ഉ​രു​ണ്ടു​ക​ളി​ച്ചും കു​ത്തി​മ​റി​ച്ചും നെ​ൽ​ചെ​ടി​ക​ളെ​ല്ലാം ന​ശി​പ്പി​ക്കും. മ​യി​ലു​ക​ളാ​ണ് മ​റ്റൊ​രു ശ​ല്യ​ക്കാ​ർ. പാ​കി​യ നെ​ല്ല് തി​ന്നു​തീ​ർ​ത്താ​ണ് ഇ​വ ക​ർ​ഷ​ക​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത്.

ദേ​ശാ​ട​ന കൊ​ക്കു​ക​ളു​ടെ വ​ലി​യ പ​ട​യും ക​ർ​ഷ​ക​രെ ദ്രോ​ഹി​ക്കാ​ൻ പാ​ട​ങ്ങ​ളി​ൽ എ​ത്തു​ന്നു​ണ്ട്.

ഇ​ത്ത​ര​ത്തി​ൽ ചു​റ്റും തു​ണി കെ​ട്ടി​യാ​ൽ പ​ന്നി, മ​യി​ൽ എ​ന്നി​വ​യു​ടെ ശ​ല്യ​ത്തി​ന് കു​റ​വു​ണ്ടെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. പ​തി​ന​ഞ്ചും ഇ​രു​പ​തും എ​ണ്ണം വ​രു​ന്ന പ​ന്നി​കൂ​ട്ട​ങ്ങ​ൾ രാ​ത്രി കാ​ല​ങ്ങ​ളി​ൽ പാ​ട​ങ്ങ​ളി​ലെ​ത്തി കൃ​ഷി ന​ശി​പ്പി​ക്കും. പ​റ​മ്പു​ക​ളി​ലും വ​ലി​യ തോ​ട്ട​ങ്ങ​ളി​ലും ഇ​തു ത​ന്നെ​യാ​ണ് സ്ഥി​തി.

Palakkad

തീ​ർ​ഥാ​ട​ക​ർ​ക്ക് ദു​രി​ത​യാ​ത്ര

വ​ട​ക്ക​ഞ്ചേ​രി: ഉ​യ​ർ​ന്ന നി​ര​ക്കി​ൽ ടോ​ൾ കൊ​ടു​ത്ത് യാ​ത്ര ചെ​യ്യേ​ണ്ട വ​ട​ക്ക​ഞ്ചേ​രി- മ​ണ്ണു​ത്തി ആ​റു​വ​രി ദേ​ശീ​യ​പാ​ത​യി​ൽ ഇ​ക്കു​റി​യും ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് ദു​രി​ത​യാ​ത്ര​ത​ന്നെ.

ഒ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി തു​ട​രു​ന്ന സ്ഥി​തി​യാ​ണി​ത്. പേ​രി​ൽ ആ​റു​വ​രി പാ​ത​യാ​ണെ​ങ്കി​ലും 28 കി​ലോ​മീ​റ്റ​ർ വ​രു​ന്ന റോ​ഡ് പ​ല​യി​ട​ത്തും ഒ​റ്റ​വ​രി​യാ​ണ്.
ഏ​തു​സ​മ​യ​വും അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തു​ന്ന വ​ട​ക്ക​ഞ്ചേ​രി​യി​ലേ​യും കു​തി​രാ​നി​ലേ​യും മ​ണ്ണു​ത്തി​യി​ലേ​യും മേ​ൽ​പാ​ല​ങ്ങ​ളി​ലും ഒ​റ്റ​വ​രി​യാ​യി വേ​ണം വാ​ഹ​ന​ങ്ങ​ൾ​ക്ക് തി​ങ്ങി​ഞെ​രു​ങ്ങി പോ​കാ​ൻ.

സം​സ്ഥാ​ന അ​തി​ർ​ത്തി​യാ​യ വാ​ള​യാ​ർ​മു​ത​ൽ തു​ട​ങ്ങും റോ​ഡ് പ​ണി​യു​ടെ മെ​ല്ലേ​പ്പോ​ക്ക്. പാ​ല​ക്കാ​ടും കു​ഴ​ൽ​മ​ന്ദ​വും ആ​ല​ത്തൂ​രും ക​ട​ന്നു വ​ന്നാ​ൽ മം​ഗ​ലം​പാ​ലം എ​ത്തു​ന്ന​തോ​ടെ ഒ​റ്റ​വ​രി ഗ​താ​ഗ​ത​ത്തി​ന്‍റെ ബു​ദ്ധി​മു​ട്ടു​ക​ൾ കൂ​ടും.
മം​ഗ​ലം​പാ​ലം, വ​ട​ക്ക​ഞ്ചേ​രി റോ​യ​ൽ ജം​ഗ്ഷ​ൻ ഭാ​ഗ​ത്ത് സ​ർ​വീ​സ് റോ​ഡി​ന്‍റെ​യും ഡ്രെ​യി​നേ​ജി​ന്‍റെ​യും പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഒ​റ്റ​വ​രി​യ​ല്ലാ​തെ മ​റ്റു വ​ഴി​ക​ളി​ല്ല.

വ​ട​ക്ക​ഞ്ചേ​രി മേ​ൽ​പാ​ല​ത്തി​ൽ തൃ​ശൂ​ർ ലൈ​നു​ക​ളി​ലെ കു​ത്തി​പ്പൊ​ളി​ക്ക​ൽ ത​ത്കാ​ലം നി​ർ​ത്തി​യി​ട്ടു​ണ്ട്. ഇ​ത് എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ആ​രം​ഭി​ക്കും. പാ​ലം ക​ട​ന്നാ​ൽ ഹോ​ട്ട​ൽ ഡ​യാ​ന​ക്കു മു​ന്നി​ൽ കു​രു​ക്കു​ക​ളു​ണ്ട്. മു​ന്നോ​ട്ട് പോ​യാ​ൽ റീ​ടാ​റിം​ഗ് വ​ർ​ക്കു​ക​ളു​ടെ ത​ട​സ​ങ്ങ​ൾ വ​രും. പ​ന്ത​ലാം​പാ​ടം, വാ​ണി​യം​പാ​റ ഭാ​ഗ​ങ്ങ​ളി​ൽ സ​ർ​വീ​സ് റോ​ഡ് നി​ർ​മാ​ണ​വും ഡ്രെ​യി​നേ​ജ് പ​ണി​ക​ളു​മാ​ണ്.
വാ​ണി​യം​പാ​റ​യി​ൽ മേ​ൽ​പാ​ല നി​ർ​മാ​ണ​ത്തി​ന്‍റെ ബ്ലോ​ക്കു​ണ്ടാ​കും. കു​തി​രാ​ൻ, മ​ണ്ണു​ത്തി മേ​ൽ​പ്പാ​ല​ങ്ങ​ളി​ലു​മു​ണ്ട് കു​ത്തി​പ്പൊ​ളി​ച്ചു​ള്ള പ​ണി​ക​ളും ഒ​റ്റ​വ​രി യാ​ത്ര​യും.

തീ​ർ​ഥാ​ട​ക​ർ തി​രി​ച്ചു വ​രു​മ്പോ​ഴും പാ​ല​ക്കാ​ട് ലൈ​നി​ലും ഈ ​വാ​ഹ​ന​ത​ട​സ​ങ്ങ​ളെ​ല്ലാം മ​റി​ക​ട​ന്നു​വേ​ണം അ​വ​രു​ടെ നാ​ടു​ക​ളി​ലെ​ത്താ​ൻ.

കു​തി​രാ​ന​ടു​ത്ത് പാ​ല​ക്കാ​ട് ലൈ​നി​ൽ കൊ​മ്പ​ഴ മ​മ്മ​ദ് പ​ടി​യി​ൽ 150 മീ​റ്റ​റോ​ളം ദൂ​രം ഇ​പ്പോ​ഴും മൂ​ന്നു​വ​രി പാ​ത​യ്ക്കു​പ​ക​രം ര​ണ്ടു​വ​രി പാ​ത​യേ ഉ​ള്ളു. മൂ​ന്നു​വ​രി പാ​ത​യ്ക്കു​ള്ള സ്ഥ​ലം ഏ​റ്റെ​ടു​ത്തി​രു​ന്നെ​ങ്കി​ലും ഒ​രു വ​രി പാ​ത​യു​ടെ നി​ർ​മാ​ണം ഇ​പ്പോ​ഴും ന​ട​ത്തി​യി​ട്ടി​ല്ല.

ഇ​തി​നാ​ൽ തു​ര​ങ്ക​പ്പാ​ത ക​ട​ന്ന് മൂ​ന്നു​വ​രി​യി​ലൂ​ടെ വേ​ഗ​ത്തി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ര​ണ്ടു​വ​രി പാ​ത ക​ണ്ട് പെ​ട്ടെ​ന്ന് ബ്രേ​ക്ക് ചെ​യ്യും. ഇ​ത് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ള്ള അ​പ​ക​ട​പ​ര​മ്പ​ര​ക​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്. മൂ​ന്ന് വ​രി പാ​ത​ക്കാ​യി സ്ഥ​ലം ഏ​റ്റെ​ടു​ത്തി​രു​ന്നെ​ങ്കി​ലും ഒ​രു ലൈ​നി​ന്‍റെ നി​ർ​മാ​ണം ഇ​നി​യും ന​ട​ത്തി​യി​ട്ടി​ല്ല.

Palakkad

റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ച​വ​രു​ടെ ഓ​ർ​മദി​നാ​ച​ര​ണം

പാ​ല​ക്കാ​ട്: റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ മ​ര​ിച്ചവ​രു​ടെ അ​ന്താ​രാ​ഷ്ട്ര ഓ​ർ​മ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പും പാ​ല​ക്കാ​ട് സോ​ണി​ലെ റോ​ട്ട​റി ക്ല​ബു​ക​ളും സം​യു​ക്ത​മാ​യി അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ച്ചു.

മേ​ഴ്സി കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് മ​ന്ത്രി കെ.​എ. തു​ള​സി ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്കേ​റ്റ് നി​സ​ഹാ​യാ​വ​സ്ഥ​യി​ലാ​യ​വ​ർ​ക്ക് സ​മ​ഗ്ര​മാ​യ പു​ന​ര​ധി​വാ​സ സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന ക​രു​ത​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി റോ​ട്ട​റി ക്ല​ബു​ക​ൾ ന​ൽ​കു​ന്ന വീ​ൽ​ചെ​യ​റു​ക​ളു​ടെ വി​ത​ര​ണ​വും ച​ട​ങ്ങി​ൽ മ​ന്ത്രി നി​ർ​വ​ഹി​ച്ചു.

അ​പ​ക​ട​ബാ​ധി​ത​ർ​ക്ക് ച​ല​ന സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ, കൃ​ത്രി​മ അ​വ​യ​വ​ങ്ങ​ൾ, മെ​ഡി​ക്ക​ൽ ചി​കി​ത്സാ സ​ഹാ​യ​ങ്ങ​ൾ എ​ന്നി​വ​യ്ക്കു പു​റ​മെ സ്വ​യം​തൊ​ഴി​ൽ മാ​ർ​ഗ​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ക​യാ​ണ് ക​രു​ത​ൽ പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.
സം​സ്ഥാ​ന​ത്ത് വ​ർ​ധി​ച്ചു​വ​രു​ന്ന റോ​ഡ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ റോ​ഡ് സേ​ഫ്റ്റി മി​ഷ​ൻ രൂ​പീ​ക​രി​ച്ച​താ​യും ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ അ​പ​ക​ട​നി​ര​ക്ക് പ​കു​തി​യാ​യി കു​റ​യ്ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ മ​ന്ത്രി പ​റ​ഞ്ഞു.

ര​മേ​ഷ് പി​ഷാ​ര​ടി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ റോ​ട്ട​റി ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ആ​ർ.​എ​സ്. മാ​രു​തി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ലാ ക​ള​ക്ട​ർ കെ. ​സു​ധീ​ർ, മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ പി. ​സ്മി​തേ​ഷ്, കൗ​ണ്‍​സി​ല​ർ എ​ച്ച്. റ​ഷീ​ദ്, മേ​ഴ്സി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ.​എ​ൻ. ലൗ​ലി, ഡെ​പ്യൂ​ട്ടി ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മി​ഷ​ണ​ർ അ​നൂ​പ് വ​ർ​ക്കി, ആ​ർ​ടി​ഒ സി.​യു. മു​ജീ​ബ്, എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ കെ.​ബി. ര​ഘു, റോ​ട്ട​റി സോ​ണ്‍ ഡി​സ്ട്രി​ക്ട് ഡ​യ​റ​ക്ട​ർ ഡോ.​സി.​ബി. രാം​ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Palakkad

ഊ​രാ​ക്കുടു​ക്കു​ക​ൾ അ​ഴി​ഞ്ഞി​ല്ല

വ​ട​ക്ക​ഞ്ചേ​രി: പൊ​ന്ത​ക്കാ​ട് മൂ​ടി​യ ഈ ​വ​ഴി​യി​ലൂ​ടെ ന​ട​ന്നു​ചെ​ന്നാ​ൽ സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ൽ​നി​ന്ന് എ​ട്ടു​കോ​ടി​യി​ലേ​റെ രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച വ​ലി​യ ര​ണ്ട് കെ​ട്ടി​ട​ങ്ങ​ൾ കാ​ണാം.

സം​സ്ഥാ​ന​ത്തെ ഏ​ക സ​ർ​ക്കാ​ർ ക​മ്യൂ​ണി​റ്റി കോ​ള​ജി​നും സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പി​ന്‍റെ​യും പ​ട്ടി​ക​ജാ​തി- വ​ർ​ഗ വ​കു​പ്പി​ന്‍റെ​യും സം​യു​ക്ത സം​ര​ഭ​മാ​യ ഗ​വ. ഫു​ഡ് ക്രാ​ഫ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​നു​മാ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ളാ​ണി​ത്.

ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ളും വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ലെ വാ​ട​ക​ക്കെ​ട്ടി​ട​ങ്ങ​ളി​ലാ​ണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ക​മ്യൂ​ണി​റ്റി കോ​ള​ജ് ര​ണ്ടു​വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​മി​ല്ല. സാ​ങ്കേ​തി​ക​ത്വ​ത്തി​ന്‍റെ ഊ​രാ​കു​ടു​ക്കു​ക​ളാ​ണ് പു​തി​യ കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്ക് സ്ഥാ​പ​ന​ങ്ങ​ൾ മാ​റാ​ൻ ത​ട​സ​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ബി​ല്ലു​ക​ൾ അ​ട​ക്കാ​നാ​കാ​തെ കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്കു​ള്ള വൈ​ദ്യു​തി ക​ണ​ക്്ഷ​നും ഇ​പ്പോ​ൾ വി​ച്ഛേ​ദി​ച്ചു. പൊ​ന്ത​ക്കാ​ടാ​യി മാ​റി​യ കെ​ട്ടി​ട​ത്തി​നു​ചു​റ്റും കു​റു​ക്ക​ൻ​പ​ട​യും പ​ന്നി​ക്കൂ​ട്ട​ങ്ങ​ളു​മാ​ണ്. ഇ​ത് സ​മീ​പ വാ​സി​ക​ൾ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ട്. വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ൽ​നി​ന്ന് ര​ണ്ടു​കി​ലോ​മീ​റ്റ​ർ മാ​റി ക​ണ​ക്ക​ൻ​തു​രു​ത്തി റോ​ഡി​ൽ മ​ണ്ണാം​പ​റ​മ്പി​ലാ​ണ് റ​വ​ന്യു വ​കു​പ്പ് കൈ​മാ​റി​യ മു​ക്കാ​ൽ ഏ​ക്ക​ർ സ്ഥ​ല​ത്ത് ര​ണ്ടു സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു​ള്ള കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ച്ചി​ട്ടു​ള്ള​ത്.

2025 സെ​പ്റ്റം​ബ​റി​ലാ​യി​രു​ന്നു കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം. മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന പി​ണ​റാ​യി വി​ജ​യ​ൻ സ്ഥ​ല​ത്തെ​ത്തി​യാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

വാ​ട​ക കെ​ട്ടി​ട​ങ്ങ​ളി​ൽ നി​ന്നും സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം ഉ​ട​ൻ പു​തി​യ കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​മെ​ന്നാ​യി​രു​ന്നു അ​ന്ന​ത്തെ പ്ര​ഖ്യാ​പ​നം. 2018 ജൂ​ണി​ൽ ശി​ലാ സ്ഥാ​പ​നം ന​ട​ത്തി ഏ​ഴ് വ​ർ​ഷ​മെ​ടു​ത്തു കെ​ട്ടി​ട​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​രാ​ൻ.

Palakkad

തി​ള​ക്ക​മാ​ർ​ന്ന നേ​ട്ട​വു​മാ​യി പാലക്കാട് സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ൽ സ്കൂ​ൾ

പാ​ല​ക്കാ​ട്: മാ​ള ഹോ​ളി​ഗ്രേ​സ് സ്കൂ​ളി​ൽ ന​ട​ന്ന സ​ഹോ​ദ​യ സം​സ്ഥാ​ന​ത​ല ക​ലോ​ത്സ​വ​ത്തി​ൽ സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ൽ സ്കൂ​ൾ 221 പോ​യി​ന്‍റോ​ടെ സം​സ്ഥാ​ന​ത​ല​ത്തി​ൽ ഇ​രു​പ​ത്തി​നാ​ലാം സ്ഥാ​ന​വും പാ​ല​ക്കാ​ട് സ​ഹോ​ദ​യി​ൽ ഒ​ന്നാം സ്ഥാ​ന​വും നേ​ടി.

ദ​ഫ്മു​ട്ടി​ൽ ര​ണ്ടാം​സ്ഥാ​ന​വും ഗ്രൂ​പ്പ് ഡാ​ൻ​സി​ലും പ​വ​ർ​പോ​യി​ന്‍റ് പ്ര​സ​ന്‍റേ​ഷ​നി​ലും തി​രു​വാ​തി​ര​യി​ലും മൂ​ന്നാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി വി​ദ്യാ​ർ​ഥി​ക​ൾ ക​രു​ത്തു​കാ​ട്ടി.

ഈ​യി​ന​ങ്ങ​ളി​ലെ​ല്ലാം എ ​ഗ്രേ​ഡും സ്വ​ന്ത​മാ​ക്കി. കൂ​ടാ​തെ വി​വി​ധ കാ​റ്റ​ഗ​റി​ക​ളി​ലും കോ​മ​ണ്‍ വി​ഭാ​ഗ​ത്തി​ലു​മാ​യി നി​ര​വ​ധി എ ​ഗ്രേ​ഡു​ക​ൾ നേ​ടി ശ്ര​ദ്ധേ​യ​മാ​യ നേ​ട്ടം കൈ​വ​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ നി​ര​ന്ത​ര​മാ​യ പ​രി​ശീ​ല​ന​വും ക​ഠി​നാ​ധ്വാ​ന​വും ആ​ത്മ​വി​ശ്വാ​സ​വു​മാ​ണ് ഈ ​വി​ജ​യ​ങ്ങ​ൾ​ക്ക് ക​രു​ത്താ​യ​തെ​ന്നും വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച അ​ധ്യാ​പ​ക​രു​ടെ​യും പ​രി​ശീ​ല​ക​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും പി​ന്തു​ണ​യും അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നു സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Palakkad

സേ​ലം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക ദി​നം ആ​ഘോ​ഷി​ച്ചു

സേ​ലം: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക ദി​നം ആ​ഘോ​ഷി​ച്ചു. രാ​മ​നാ​ഥ​പു​രം രൂ​പ​ത മെ​ത്രാ​ൻ മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട് ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ബി​ഷ​പ് വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച​വ​ർ​ക്ക് ച​ട​ങ്ങി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്തി. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്നു​മു​ണ്ടാ​യി​രു​ന്നു. വി​കാ​രി ഫാ. ​സാ​ജ​ൻ ത​റ​യി​ൽ, കൈ​ക്കാ​ര​ന്മാ​ർ, ക​ൺ​വീ​ന​ർ​മാ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Palakkad

"ലാ ​റെ​യ്ന സ്ട്രൈ​ക്കേ​ഴ്സ് ലീ​ഗ്' കാ​രം​സ് ടൂ​ർ​ണ​മെ​ന്‍റ് സ​മാ​പി​ച്ചു

കോ​യ​മ്പ​ത്തൂ​ർ: ഉ​ക്ക​ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി എ​സ്എം​വൈ​എ​മ്മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ലാ ​റെ​യ്ന സ്ട്രൈ​ക്കേ​ഴ്സ് ലീ​ഗ്' കാ​രം​സ് ടൂ​ർ​ണ​മെ​ന്‍റ് സ​മാ​പി​ച്ചു. സ​മാ​പ​ന ച​ട​ങ്ങി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​വ​ർ​ഗീ​സ് പു​ത്ത​ന​ങ്ങാ​ടി സ​ന്നി​ഹി​ത​നാ​യി​രു​ന്നു. ഹോ​ളി ഫാ​മി​ലി കോ​ൺ​വെ​ന്‍റ് മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ഡെ​യ്സി മ​രി​യ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​ജീ​സ് മ​രി​യ, കൈ​ക്കാ​ര​ന്മാ​രാ​യ സി.​ജെ. ജോ​ഫി, എം.​വി. പോ​ൾ​സ​ൺ , പ​വി​ഴം ജ്വ​ല്ല​റി ഉ​ട​മ സി.​സി. സ​ണ്ണി വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

ഉ​ക്ക​ടം, രാ​മ​നാ​ഥ​പു​രം, കു​നി​യ​മു​ത്തൂ​ർ, ഗാ​ന്ധി​പു​രം, കൗ​ണ്ട​പാ​ള​യം, ഇ​ട​യാ​ർ​പാ​ള​യം, സാ​യി​ബാ​ബ കോ​ള​നി, മേ​ട്ടു​പാ​ള​യം, അ​ന്നൂ​ർ തു​ട​ങ്ങി​യ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള കാ​യി​ക​താ​ര​ങ്ങ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ മാ​റ്റു​ര​ച്ചു. അ​ണ്ട​ർ- 18 വി​ഭാ​ഗ​ത്തി​ൽ ഗാ​ന്ധി​പു​രം ഇ​ട​വ​ക ഒ​ന്നാം​സ്ഥാ​നം നേ​ടി. ര​ണ്ടും​മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ഉ​ക്ക​ടം സ്വ​ന്ത​മാ​ക്കി.

അ​ണ്ട​ർ- 30 വി​ഭാ​ഗ​ത്തി​ൽ ഉ​ക്ക​ടം ഇ​ട​വ​ക ഒ​ന്നും ഗാ​ന്ധി​പു​രം ര​ണ്ടും രാ​മ​നാ​ഥ​പു​രം മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. 30 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ൽ സാ​യി​ബാ​ബ കോ​ള​നി ഇ​ട​വ​ക​യ്ക്കാ​ണ് ഒ​ന്നാം സ്ഥാ​നം. ഇ​ട​യാ​ർ​പാ​ള​യം ഇ​ട​വ​ക ര​ണ്ടും ഗാ​ന്ധി​പു​രം ഇ​ട​വ​ക മൂ​ന്നാം​സ്ഥാ​ന​വും നേ​ടി. ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഗാ​ന്ധി​പു​ര​വും ഉ​ക്ക​ട​വും ഓ​വ​റോ​ൾ കി​രീ​ടം നേ​ടി. ഇ​ട​യാ​ർ​പാ​ള​യം ര​ണ്ടും മേ​ട്ടു​പ്പാ​ള​യം മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി.

Malappuram

കാ​റ്റാ​ടി​പ്പാ​ട​ം വി​നോദ സഞ്ചാര വിക​സ​നം: സാ​ധ്യ​ത​ക​ൾ തേ​ടി ജ​ന​പ്ര​തി​നി​ധി​ക​ൾ

രാ​മ​പു​രം: ഗ്രാ​മീ​ണ സൗ​ന്ദ​ര്യ​വും പ്ര​കൃ​തി​ര​മ​ണീ​യ​ത​യും ഒ​ത്തു​ചേ​രു​ന്ന നാ​റാ​ണ​ത്ത് ക​രി​ഞ്ചാ​പ്പാ​ടി​യി​ലെ കാ​റ്റാ​ടി​പ്പാ​ട​ത്തെ പ്ര​ധാ​ന ഗ്രാ​മീ​ണ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി വി​ക​സി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ തേ​ടി കു​റു​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ.

വി​ശാ​ല​മാ​യ വ​യ​ൽ​പ്ര​ദേ​ശ​ങ്ങ​ളും പ​ച്ച​പ്പു​നി​റ​ഞ്ഞ പ്ര​കൃ​തി​ഭം​ഗി​യും ശാ​ന്ത​മാ​യ ഗ്രാ​മീ​ണ അ​ന്ത​രീ​ക്ഷ​വു​മാ​ണ് കാ​റ്റാ​ടി​പ്പാ​ട​ത്തി​​ന്‍റെ പ്ര​ത്യേ​ക​ത. വൈ​കു​ന്നേ​ര​ങ്ങ​ൾ ചെ​ല​വ​ഴി​ക്കാ​നും പ്ര​കൃ​തി​ഭം​ഗി ആ​സ്വ​ദി​ക്കാ​നു​മാ​യി നി​ര​വ​ധി പേ​രാ​ണ് ഇ​വി​ടേ​ക്ക് എ​ത്തു​ന്ന​ത്.

പ്ര​ദേ​ശ​ത്തി​​ന്‍റെ സ്വാ​ഭാ​വി​ക സൗ​ന്ദ​ര്യം നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു​ത​ന്നെ സ​ന്ദ​ർ​ശ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നും കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കു​ന്ന​തി​നു​മു​ള്ള പ​ദ്ധ​തി​ക​ളാ​ണ് പ​ഞ്ചാ​യ​ത്ത് ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്.

മ​ക്ക​ര​പ്പ​റ​മ്പ്, പു​ഴ​ക്കാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന​തും ദേ​ശീ​യ​പാ​ത​യോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന​തു​മാ​യ പ്ര​ദേ​ശ​മാ​ണി​ത്.
പ്ര​കൃ​തി​ഭം​ഗി​ക്ക് കോ​ട്ടം ത​ട്ടാ​ത്ത വി​ധ​ത്തി​ൽ സൗ​ന്ദ​ര്യ​വ​ത്ക​ര​ണം ന​ട​പ്പി​ലാ​ക്കാ​നാ​യാ​ൽ കാ​റ്റാ​ടി​പ്പാ​ടം ജി​ല്ല​യി​ലെ ത​ന്നെ ശ്ര​ദ്ധേ​യ​മാ​യ ടൂ​റി​സം കേ​ന്ദ്ര​മാ​യി മാ​റു​മെ​ന്നാ​ണ് ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​തീ​ക്ഷ.

ഈ​യൊ​രു പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ് പി. ​സ​ലാം , വൈ​സ് പ്ര​സി​ഡ​​ന്‍റ് എം. ​സു​ലൈ​ഖ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

 

Malappuram

ശി​ശു​ദി​ന വാ​രാ​ഘോ​ഷ​ത്തി​ന് സ​മാ​പ​നം; ആ​വേ​ശ​മാ​യി മി​നി മാ​ര​ത്തൺ

മ​ല​പ്പു​റം: ശി​ശു​ദി​ന വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​നും വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ വി​ഭാ​ഗ​വും സം​യു​ക്ത​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി മി​നി മാ​ര​ത്തൺ സം​ഘ​ടി​പ്പി​ച്ചു.

മ​ല​പ്പു​റം ഗ​വ​ണ്‍​മെ​​ന്‍റ് കോ​ള​ജ് മു​ത​ൽ കു​ന്നു​മ്മ​ൽ വ​രെ​യാ​യി​രു​ന്നു കൂ​ട്ട​യോ​ട്ടം. കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​വും ക്ഷേ​മ​വും സ​മൂ​ഹ​ത്തി​​ന്‍റെ കൂ​ട്ടാ​യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന സ​ന്ദേ​ശം പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്ത മി​നി മാ​ര​ത്തണി​​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ്ത്രം മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ പ്ര​കാ​ശ​നം ചെ​യ്തു. ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​യും പ്ര​ത്യേ​ക ജു​വ​നൈ​ൽ പൊ​ലി​സ് വി​ഭാ​ഗം നോ​ഡ​ൽ ഓ​ഫി​സ​റു​മാ​യ മു​ഹ​മ്മ​ദ് ഹ​നീ​ഫ മാ​ര​ത്തൺ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.
‌

ശി​ശു​ദി​ന വാ​രാ​ഘോ​ഷ​ത്തി​​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ അം​ഗം അ​ഡ്വ. പി. ​ഷാ​ജേ​ഷ് ഭാ​സ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ല​സൗ​ഹൃ​ദ സ​മൂ​ഹം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നാ​യി വി​വി​ധ വ​കു​പ്പു​ക​ളും പൊ​തു​സ​മൂ​ഹ​വും കൈ​കോ​ർ​ത്ത് പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തി​​ന്‍റെ ആ​വ​ശ്യ​ക​ത അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. വാ​രാ​ഘോ​ഷ​ത്തി​​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും കാ​യി​ക മ​ത്സ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ജി​ല്ലാ വ​നി​താ ശി​ശു​വി​ക​സ​ന ഓ​ഫി​സ​ർ എ​സ്.​എ​ൽ. ശ്യാം ​ശ​ങ്ക​ർ, ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ ഓ​ഫി​സ​ർ ടി.​എ​ൻ. ധ​ന്യ, മ​ങ്ക​ട ശി​ശു​വി​ക​സ​ന പ​ദ്ധ​തി ഓ​ഫി​സ​ർ ഷൈ​നി, നി​യ​മ-​പ്രൊ​ബേ​ഷ​ൻ ഓ​ഫി​സ​ർ പി. ​ഫ​വാ​സ്, സം​ര​ക്ഷ​ണ ഓ​ഫി​സ​ർ​മാ​രാ​യ എ.​കെ. മു​ഹ​മ്മ​ദ് സാ​ലി​ഹ്, ഫ​സ​ൽ പു​ള്ളാ​ട്ട് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Malappuram

അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്നു; രാ​മ​പു​രം സ്കൂ​ളി​ന് മു​ന്നി​ൽ സീ​ബ്രാ​ലൈ​ൻ വേ​ണ​മെ​ന്ന്


രാ​മ​പു​രം: ദേ​ശീ​യ​പാ​ത​യോ​ട് ചേ​ർ​ന്നു​ള്ള രാ​മ​പു​രം എ​എ​ച്ച്എ​ൽ​പി സ്കൂ​ളി​ന് മു​ന്നി​ൽ സീ​ബ്രാ​ലൈ​ൻ പു​നഃ​സ്ഥാ​പി​ക്കാ​ത്ത​ത് വി​ദ്യാ​ർ​ഥി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. കു​ട്ടി​ക​ൾ ദി​വ​സ​വും റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന ഇ​വി​ടെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​ത്ത​ത് വ​ലി​യ അ​പ​ക​ട​ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. ഇ​രു​വ​ശ​ത്തു​നി​ന്നു വ​ള​വു​ക​ളു​ള്ള​തും ര​ണ്ട് ഗ്രാ​മീ​ണ റോ​ഡു​ക​ൾ വ​ന്നു​ചേ​രു​ന്ന​തു​മാ​യ പ്ര​ധാ​ന ജം​ഗ്ഷ​നാ​ണ് രാ​മ​പു​രം സ്കൂ​ൾ​പ​ടി.

ഇ​വി​ടെ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണ്. സ്കൂ​ളി​ന് മു​ന്നി​ൽ സീ​ബ്രാ​ലൈ​ൻ ഇ​ല്ലാ​ത്ത​തും വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗം നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​ത്ത​തും സ്ഥി​തി കൂ​ടു​ത​ൽ ഗു​രു​ത​ര​മാ​ക്കു​ക​യാ​ണ്. ഈ ​ഭാ​ഗ​ത്ത് അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​ണ്. ര​ണ്ടു​മാ​സം മു​ന്പ് സ്കൂ​ളി​ന് മു​ന്നി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ക​ക്കേ​ങ്ങ​ൽ അ​ബ്ദു​സ​ലാ​മി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. അ​ടി​യ​ന്ത​ര​മാ​യി സീ​ബ്രാ​ലൈ​നും മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും സ്ഥാ​പി​ക്കണമെന്ന ആവശ്യം ശക്തമാണ്.

Malappuram

വൈ​ലാ​ശേ​രി​യി​ൽ സോ​ളാ​ർ വേ​ലി സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി

നി​ല​മ്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ പൊ​ക്കോ​ട് വ​ന​മേ​ഖ​ല​യി​ലെ കാ​ട്ടാ​ന​ക​ളെ പ​ന്തീ​രാ​യി​രം ഉ​ൾ​വ​ന​ത്തി​ലേ​ക്ക് തു​ര​ത്താ​നു​ള്ള വ​നം​വ​കു​പ്പി​ന്‍റെ ദൗ​ത്യം 10 ദി​വ​സം പി​ന്നി​ട്ടി​ട്ടും ഫ​ലം ക​ണ്ടി​ല്ല. ദൗ​ത്യം ഒ​രു മാ​സം വ​രെ തു​ട​രാ​നും ആ​ന​ക​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന വൈ​ലാ​ശേ​രി വ​നാ​തി​ർ​ത്തി​യി​ൽ അ​ടി​യ​ന്ത​ര​മാ​യി സോ​ളാ​ർ വൈ​ദ്യു​ത വേ​ലി സ്ഥാ​പി​ക്കാ​നും വ​നം​വ​കു​പ്പ് തീ​രു​മാ​നി​ച്ചു. ഇ​തി​നാ​യു​ള്ള എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി വ​രി​ക​യാ​ണ്.

കാ​ഞ്ഞി​ര​പ്പു​ഴ വ​നം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ചാ​ത്തും​പു​റാ​യി 2018 തേ​ക്ക് പ്ലാ​ന്‍റേഷ​നി​ൽ പ​ക​ൽ സ​മ​യ​ത്ത് ത​മ്പ​ടി​ക്കു​ന്ന കാ​ട്ടാ​ന​ക​ൾ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വ​ന​പാ​ല​ക​രെ വെ​ട്ടി​ച്ച് വൈ​ലാ​ശേ​രി ഭാ​ഗ​ത്തു​കൂ​ടി​യാ​ണ് പൊ​ക്കോ​ട് മേ​ഖ​ല​യി​ലേ​ക്കും കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കും ഇ​റ​ങ്ങു​ന്ന​ത്. ആ​ന​ക​ളെ ക​ണ്ടെ​ത്താ​ൻ വ​യ​നാ​ട്ടി​ൽനി​ന്ന് ഡ്രോ​ൺ എ​ത്തി​ച്ച് നി​രീ​ക്ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. പ​റ​ക്കു​ന്ന​തി​നി​ടെ പ​ക്ഷി​യി​ടി​ച്ച് ത​ക​ർ​ന്ന ഡ്രോ​ൺ കാ​ട്ടാ​ന​യ്ക്ക് മു​ന്നി​ലാ​ണ് വീ​ണ​ത്. വ​യ​നാ​ട്ടി​ൽനി​ന്നു​ള്ള സം​ഘം ഡ്രോ​ണു​മാ​യി അ​ടു​ത്ത ദി​വ​സം വീ​ണ്ടും തി​ര​ച്ചി​ൽ പു​നരാ​രം​ഭി​ക്കും.

നി​ല​മ്പൂ​ർ നോ​ർ​ത്ത് ഡി​എ​ഫ്ഒ കെ.​കെ. സു​നി​ൽ കു​മാ​റി​​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ചാ​ത്തും​പു​റാ​യി ഭാ​ഗ​ത്ത് കാ​ഞ്ഞി​ര​പ്പു​ഴ വ​നം സ്റ്റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​രും പൊ​ക്കോ​ട് വ​ന​മേ​ഖ​ല​യി​ൽ അ​ക​മ്പാ​ടം വ​നം സ്റ്റേ​ഷ​നി​ലെ വ​ന​പാ​ല​ക​രും തിെര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ 12-നാ​ണ് ഡി​എ​ഫ്ഒ കെ.​കെ. സു​നി​ൽ കു​മാ​റി​​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​ന്നാം ഘ​ട്ട സ്പെ​ഷ്യ​ൽ ഡ്രൈ​വ് തു​ട​ങ്ങി​യ​ത്.
എ​ന്നാ​ൽ 10 ദി​വ​സം പി​ന്നി​ട്ടി​ട്ടും ദൗ​ത്യം വി​ജ​യി​ക്കാ​ത്ത​തും ആ​ന​ക​ൾ പ​തി​വു​പോ​ലെ കൃ​ഷി ന​ശി​പ്പി​ച്ച് മ​ട​ങ്ങു​ന്ന​തും വ​നം​വ​കു​പ്പി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​ട്ടു​ണ്ട്.

രാ​വും പ​ക​ലും വ്യ​ത്യാ​സ​മി​ല്ലാ​തെ ദൗ​ത്യ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന വ​ന​പാ​ല​ക​ർ ക​ടു​ത്ത ക്ഷീ​ണ​ത്തി​ലാ​ണ്. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ട​പെ​ട്ട് ദൗ​ത്യ​ത്തി​നാ​യി കൂ​ടു​ത​ൽ വ​ന​പാ​ല​ക​രെ നി​യ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി​ട്ടു​ണ്ട്.

Malappuram

യാ​ത്ര​യ്ക്കി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം: വീ​ട്ട​മ്മ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് കെ​എ​സ്ആ​ർ​ടി​സി ബ​സ് ജീ​വ​ന​ക്കാ​ർ


ച​ങ്ങ​രം​കു​ളം: യാ​ത്ര​യ്ക്കി​ടെ അ​സ​ഹ്യ​മാ​യ വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട വീ​ട്ട​മ്മ​യെ ആ​ശു​പ​ത്രി​യി​ലെത്തിച്ച് ജീ​വ​ൻ ര​ക്ഷി​ച്ച് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ. ച​ങ്ങ​രം​കു​ള​ത്താ​ണ് സം​ഭ​വം. ഗു​രു​വാ​യൂ​രി​ൽ ക്ഷേ​ത്ര​ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ത​ല​ശേ​രി സ്വ​ദേ​ശി​നി സ്മി​ത​യ്ക്കാ​ണ് (45) യാ​ത്ര​യ്ക്കി​ടെ ക​ടു​ത്ത വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​ത്.

തൃ​ശൂ​രി​ൽനി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ട്ട കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സ് ച​ങ്ങ​രം​കു​ള​ത്ത് എ​ത്തു​ന്ന​തി​ന് തൊ​ട്ടു​മു​മ്പാ​ണ് സ്മി​ത​യ്ക്ക് വേ​ദ​ന കൂ​ടി​യ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ബ​ന്ധു​ക്ക​ൾ ഉ​ട​ൻ വി​വ​രം ക​ണ്ട​ക്‌ട​റെ അ​റി​യി​ച്ചു. തുടർന്ന് ഡ്രൈ​വ​ർ ബ​സ് അ​തി​വേ​ഗം ച​ങ്ങ​രം​കു​ള​ത്തെ സ്വകാര്യ ആ​ശു​പ​ത്രി മു​റ്റ​ത്തേ​ക്ക് ഓ​ടി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു.

ബ​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് വ​രു​ന്ന​ത് ക​ണ്ട് ജീ​വ​ന​ക്കാ​രും പു​റ​ത്തേ​ക്ക് ഓ​ടി​യെ​ത്തി സ്മി​ത​യെ ഉ​ട​ൻ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ഉ​റ​പ്പാ​ക്കി​യ ശേ​ഷ​മാ​ണ് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ മ​റ്റു യാ​ത്ര​ക്കാ​രു​മാ​യി കോ​ഴി​ക്കോ​ട്ടേ​ക്ക് യാ​ത്ര തു​ട​ർ​ന്ന​ത്.

Malappuram

കാ​പ്പ നി​യ​മം ലം​ഘി​ച്ച 19കാ​ര​ൻ പൊ​ന്നാ​നി​യി​ൽ അ​റ​സ്റ്റി​ൽ

പൊ​ന്നാ​നി: കാ​പ്പ നി​യ​മം ലം​ഘി​ച്ച ക്രി​മി​ന​ൽ കേ​സ് പ്ര​തി അ​റ​സ്റ്റി​ൽ. പൊ​ന്നാ​നി വ​ലി​യ ജാ​റ​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ഹാ​ജി​യാ​ര​ക​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ജ​സീ​ലി​നെ​യാ​ണ് (19) പൊ​ന്നാ​നി പൊ​ലി​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ എം.​വി. ജി​ഷ്ണു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.
ജി​ല്ല​യി​ലെ പൊ​ന്നാ​നി, ച​ങ്ങ​രം​കു​ളം, കു​റ്റി​പ്പു​റം പൊ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലാ​യി എ​ട്ടോ​ളം ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ജ​സീ​ൽ. മോ​‌ഷ്‌ടി​ച്ച ആ​ഡം​ബ​ര ബൈ​ക്കി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തു​ന്ന​തി​നി​ടെ പ​ള്ള​പ്ര​ത്ത് ദേ​ശീ​യ​പാ​ത​യി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ ത​ൽ​ക്ഷ​ണം മ​രി​ച്ച സം​ഭ​വ​ത്തി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ്. പ്രാ​യ​പൂ​ർ​ത്തി​യാ​കു​ന്ന​തി​ന് മു​മ്പു​ത​ന്നെ, ല​ഹ​രി ഉ​പ​യോ​ഗി​ച്ച് വാ​ക്കേ​റ്റ​മു​ണ്ടാ​ക്കു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ച്ച പൊ​ന്നാ​നി പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​നെ മ​ർ​ദി​ക്കു​ക​യും മൊ​ബൈ​ൽ ഫോ​ൺ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത കേ​സി​ലും ഇ​യാ​ൾ ഉ​ൾ​പ്പെ​ട്ടി​രു​ന്നു.

ന​ര​ഹ​ത്യാ​ശ്ര​മം, ഗു​രു​ത​ര​മാ​യി ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്ക​ൽ, മോ​ഷ​ണം തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ളു​ടെ തു​ട​ർ​ച്ച​യാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് കാ​പ്പ നി​യ​മ​പ്ര​കാ​രം ആ​റു​മാ​സ​ത്തേ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ഈ ​വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് പൊ​ലി​സ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Malappuram

മ​ഴക്കു​റ​വ്; ത​ട​യ​ണ നി​ർ​മാ​ണം ഉ​ട​ൻ വേ​ണ​മെ​ന്ന് ആ​വ​ശ്യം

നി​ല​മ്പൂ​ർ: മ​ഴ കു​റ​ഞ്ഞ​തോ​ടെ മേ​ഖ​ല​യി​ൽ ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്നു. പു​ഴ​ക​ളി​ൽ നേ​ര​ത്തേ ത​ട​യ​ണ​ക​ൾ നി​ർ​മി​ച്ചി​ല്ലെ​ങ്കി​ൽ വ​ലി​യ കു​ടി​വെ​ള്ള​ക്ഷാ​മ​മാ​ണ് നേ​രി​ടേ​ണ്ടി​വ​രി​ക. കാ​ല​വ​ർ​ഷ​വും തു​ലാ​വ​ർ​ഷ​വും ച​തി​ച്ച​തോ​ടെ​യാ​ണ് ജി​ല്ല​യു​ടെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ഉ​ൾ​പ്പെ​ടെ കു​ടി​വെ​ള്ള​ക്ഷാ​മം അ​തി​രൂ​ക്ഷ​മാ​കു​മോ എ​ന്ന ആ​ശ​ങ്ക വ​ർ​ധി​ക്കാ​ൻ കാ​ര​ണം.

പു​ഴ​ക​ളെ ആ​ശ്ര​യി​ച്ചാ​ണ് നി​ല​മ്പൂ​ർ മേ​ഖ​ല​യി​ൽ കു​ടി​വെ​ള്ളം പ​മ്പ് ചെ​യ്യു​ന്ന​തും വി​ത​ര​ണം ചെ​യ്യു​ന്ന​തും. അ​തി​നാ​ൽ ഓ​രോ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ത​ങ്ങ​ളു​ടെ മേ​ഖ​ല​യി​ലെ തോ​ടു​ക​ൾ, പു​ഴ​ക​ൾ എ​ന്നീ ജ​ല​സ്രോ​ത​സു​ക​ളി​ൽ വെ​ള്ളം നി​ല​നി​ർ​ത്താ​ൻ കൂ​ടു​ത​ൽ ത​ട​യ​ണ​ക​ൾ നി​ർ​മി​ക്ക​ണം. ഡി​സം​ബ​ർ ആ​ദ്യ​വാ​ര​ത്തോ​ടെ ത​ന്നെ ത​ട​യ​ണ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചാ​ൽ വ​ലി​യ തോ​തി​ൽ ഗു​ണം ചെ​യ്യും. പു​ഴ​ക​ളോ​ട് ചേ​ർ​ന്നു​ള്ള കൃ​ഷി​യി​ട​ങ്ങ​ളും പ​ച്ച​ക്ക​റി​ കൃ​ഷി​ക​ളും സം​ര​ക്ഷി​ക്കാ​നും ഇ​തി​ലൂ​ടെ ക​ഴി​യും. വേ​ന​ൽ ക​ടു​ത്ത​തോ​ടെ വ​ലി​യ ആ​ശ​ങ്ക​യി​ലാ​ണ് മ​ല​യോ​ര ജ​ന​ത.

നി​ല​മ്പൂ​ർ മേ​ഖ​ല​യി​ലെ പ്ര​ധാ​ന പു​ഴ​യാ​യ ചാ​ലി​യാ​റി​ലും കൈ​വ​ഴി​ക​ളാ​യ കു​റു​വ​ൻ​പു​ഴ, കാ​ഞ്ഞി​ര​പ്പു​ഴ, കാ​ര​ക്കോ​ട​ൻ​പു​ഴ, പു​ന്ന​പ്പു​ഴ, ക​രി​മ്പു​ഴ, ചെ​റു​പു​ഴ, കു​തി​ര​പ്പു​ഴ, കോ​ട്ട​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലും കൂ​ടു​ത​ൽ ത​ട​യ​ണ​ക​ൾ നി​ർ​മി​ക്കേ​ണ്ടി​വ​രും. ഇ​ക്കു​റി സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കു​റ​വ് മ​ഴ ല​ഭി​ച്ച​ത് മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ്.

മ​ഴ കു​റ​ഞ്ഞ​ത് ജി​ല്ല​യി​ലെ ഏ​ക ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യാ​യ ആ​ഢ്യ​ൻ​പാ​റ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യി​ലെ വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തെ ഉ​ൾ​പ്പെ​ടെ ബാ​ധി​ച്ചു ക​ഴി​ഞ്ഞു. പു​ഴ​ക​ളി​ൽ വ​ലി​യ തോ​തി​ൽ ജ​ല​വി​താ​നം കു​റ​ഞ്ഞ​തോ​ടെ കി​ണ​റു​ക​ളി​ലും വെ​ള്ളം താ​ഴ്ന്നു തു​ട​ങ്ങി. ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക അ​ക​റ്റാ​നും കു​ടി​വെ​ള്ള വി​ത​ര​ണം ഉ​റ​പ്പു​വ​രു​ത്താ​നും ത​ട​യ​ണ നി​ർ​മാ​ണ​ങ്ങ​ൾ അ​തി​വേ​ഗം ആ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Malappuram

അ​ക​മ്പാ​ടം പെ​ട്രോ​ൾ പ​മ്പ് അ​ട​ച്ചി​ടു​ന്ന​ത് പ​തി​വെ​ന്ന് പ​രാ​തി

നി​ല​മ്പൂ​ർ: അ​ക​മ്പാ​ട​ത്തെ പെ​ട്രോ​ൾ പ​മ്പി​ൽനി​ന്നd ഇ​ന്ധ​നം നി​റ​യ്ക്കാ​ൻ എ​ത്തു​ന്ന​വ​ർ നി​രാ​ശ​രാ​യി മ​ട​ങ്ങു​ന്നു. പ​ല​രും പ​മ്പി​ന് മു​ന്നി​ൽ എ​ത്തു​മ്പോ​ഴാ​ണ് പ​മ്പ് അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​ത് കാ​ണു​ന്ന​ത്. ഇ​ത് ഇ​പ്പോ​ൾ പ​തി​വ് കാ​ഴ്ച​യാ​യി മാ​റു​ക​യാ​ണെ​ന്നാ​ണ് പ​രാ​തി. നി​ര​വ​ധി ആ​ളു​ക​ൾ പ​തി​വാ​യി ഇ​ന്ധ​നം നി​റ​യ്ക്കാ​ൻ എ​ത്തു​ന്ന പ​മ്പാ​ണ് പ​ല​പ്പോ​ഴും അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​ത്.

ഇ​ന്ധ​ന​ക്ഷാ​മം മൂ​ലം മാ​ത്ര​മ​ല്ല, ജീ​വ​ന​ക്കാ​ർ കു​റ​ഞ്ഞ കൂ​ലി​ക്ക് ജോ​ലി ചെ​യ്യാ​ൻ ത​യാ​റാ​കാ​ത്ത​തു​മാ​ണ് പെ​ട്രോ​ൾ പ​മ്പ് പ​ല​പ്പോ​ഴും അ​ട​ച്ചി​ടാ​ൻ ഇ​ട​യാ​ക്കു​ന്ന​തെന്ന് പറയുന്നു. ഇ​ന്ത്യ​ൻ ഓ​യി​ൽ ക​മ്പ​നി​യു​ടെ അ​ക​മ്പാ​ട​ത്തെ പെ​ട്രോ​ൾ പ​മ്പാ​ണ് ഇ​ട​യ്ക്കി​ടെ അ​ട​ച്ചി​ടു​ന്ന​ത്. ഇ​തു​മൂ​ലം വാ​ഹ​ന​യാ​ത്ര​ക്കാ​ർ വ​ല​യു​ക​യാ​ണ്. മു​ന്ന​റി​യി​പ്പി​ല്ലാ​തെ പ​ല ദി​വ​സ​ങ്ങ​ളി​ലും പ​മ്പ് അ​ട​ച്ചി​ടു​ന്ന​തി​നാ​ൽ ഇ​ന്ധ​നം നി​റ​യ്ക്കാ​ൻ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ മ​ട​ങ്ങു​ന്ന​ത് പ​തി​വാ​ണ്. ഇ​ന്ധ​നം ഉ​ണ്ടെ​ങ്കി​ലും പ​ല​പ്പോ​ഴും ജീ​വ​ന​ക്കാ​ർ ഇ​ല്ലാ​തെ പ​മ്പ് അ​ട​ച്ചി​ടു​ന്ന​തും പ​തി​വാ​യി​ട്ടു​ണ്ട്.

നി​ല​മ്പൂ​ർ ഭാ​ഗ​ത്തുനി​ന്ന് ക​ക്കാ​ടം​പൊ​യി​ൽ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​വ​രും അ​ക​മ്പാ​ടം, ഇ​ടി​വ​ണ്ണ, പെ​രു​വ​മ്പാ​ടം, മൂ​ലേ​പ്പാ​ടം, എ​ര​ഞ്ഞി​മ​ങ്ങാ​ട്, ആ​റം​ക്കോ​ട്, ക​ള​ക്കു​ന്ന് ഭാ​ഗ​ങ്ങ​ളി​ൽനി​ന്ന് ഉൾ​പ്പെ​ടെ​യു​ള്ള​വ​രു​മ​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ആ​ശ്ര​യി​ക്കു​ന്ന പെ​ട്രോ​ൾ പ​മ്പാ​ണ് പ​ല ദി​വ​സ​ങ്ങ​ളി​ലും അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​ത്.

പെ​ട്രോ​ൾ പ​മ്പി​ന് മു​ന്നി​ൽ ലൈ​റ്റ് സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ ഇ​വി​ടെ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന സം​ഭ​വ​ങ്ങ​ളു​മു​ണ്ട്. ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന​തി​നു​ള്ള ര​ണ്ട് യൂ​ണി​റ്റു​ക​ളി​ൽ ഒ​ന്ന് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​ട്ട് ദി​വ​സ​ങ്ങ​ളാ​യെ​ങ്കി​ലും അ​ത് പ്ര​വ​ർ​ത്ത​ന​ സ​ജ​മാ​ക്കി​യി​ട്ടി​ല്ല. ബാ​ത്ത്റൂം സൗ​ക​ര്യ​മു​ണ്ടെ​ങ്കി​ലും അ​ത് വൃ​ത്തി​ഹീ​ന​മാ​യി കി​ട​ക്കു​ന്ന​തി​നാ​ൽ ഉ​പ​യോ​ഗ​ശൂ​ന്യ​വു​മാ​ണ്.

പെ​ട്രോ​ൾ പ​മ്പ് എ​ല്ലാ ദി​വ​സ​വും തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും ആ​വ​ശ്യം.

Malappuram

കാ​യി​ക വി​ക​സ​നപ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു; ആ​ദ്യഘ​ട്ട ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി

അ​ങ്ങാ​ടി​പ്പു​റം: കാ​യി​ക വി​ക​സ​ന​ത്തി​ന് കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​​ന്‍റെ ഭാ​ഗ​മാ​യി അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​കു​ന്നു. നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​യ​ള​വി​ൽ പ​ഞ്ചാ​യ​ത്തി​​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി നാ​ല് മൈ​താ​ന​ങ്ങ​ൾ ഒ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​​ന്‍റെ ഭാ​ഗ​മാ​യി ആ​ദ്യ മൈ​താ​നം ത​ട്ടാ​ര​ക്കാ​ട്ട് യാ​ഥാ​ർ​ഥ്യ​മാ​കു​ക​യാ​ണ്.

ത​ട്ടാ​ര​ക്കാ​ട് ടി​വൈ​സി ക്ല​ബ്ബി​​ന്‍റെ നി​വേ​ദ​ന​ത്തെ തു​ട​ർ​ന്ന് വാ​ർ​ഡ് അം​ഗ​വും സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​നു​മാ​യ ആ​റ​ങ്ങോ​ട​ൻ അ​ബ്ദു​ൽ സ​ലാ​മി​​ന്‍റെ നി​ര​ന്ത​ര​മാ​യ ഇ​ട​പെ​ട​ലി​​ന്‍റെ ഫ​ല​മാ​യാ​ണ് യു​വാ​ക്ക​ളു​ടെ ദീ​ർ​ഘ​കാ​ല ആ​വ​ശ്യം ന​ട​പ്പാ​കു​ന്ന​ത്. ഗ്രൗ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യ​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ് ഷ​ബീ​ർ ക​റു​മു​ക്കി​ൽ അ​റി​യി​ച്ചു. 15, 16, 17 വാ​ർ​ഡു​ക​ളി​ലെ യു​വാ​ക്ക​ൾ​ക്കും കാ​യി​ക​പ്രേ​മി​ക​ൾ​ക്കും ഒ​രു​പോ​ലെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ തി​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു ത​ട്ടാ​ര​ക്കാ​ട്ട് ഗ്രൗ​ണ്ട് നി​ർ​മ്മി​ക്കു​ക എ​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ലെ ക്ല​ബ്ബ് ഭാ​ര​വാ​ഹി​ക​ളും യു​വ​ജ​ന കൂ​ട്ടാ​യ്മ​ക​ളും ത​ങ്ങ​ളു​ടെ പ്ര​ദേ​ശ​ങ്ങ​ളി​ലും ഗ്രൗ​ണ്ടു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തു​ക എ​ന്ന വെ​ല്ലു​വി​ളി മ​റി​ക​ട​ന്ന് ഘ​ട്ടം​ഘ​ട്ട​മാ​യി മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലും ഗ്രൗ​ണ്ടു​ക​ൾ ഒ​രു​ക്കു​മെ​ന്ന് പ്ര​സി​ഡ​​ന്‍റ് പ​റ​ഞ്ഞു.

Malappuram

ബ​സ് ദേ​ഹ​ത്ത് ക​യ​റി സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു

മ​ഞ്ചേ​രി: ആ​ന​ക്ക​യം അ​യ​നി​ക്കു​ണ്ടി​ൽ ബ​സ് ദേ​ഹ​ത്ത് ക​യ​റി സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. വെ​ള്ളി​ല കോ​ഴി​പ്പ​റ​മ്പ് ത​യ്യി​ൽ അ​ബ്ദു​ൾ മ​ജീ​ദാ​ണ് (59) മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി 7.15 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മ​ഞ്ചേ​രി​യി​ൽ നി​ന്ന് വെ​ള്ളി​ല ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ സ്കൂ​ട്ട​ർ മ​റി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. റോ​ഡി​ലേ​ക്ക് വീ​ണ അ​ബ്ദു​ൾ മ​ജീ​ദി​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ ബ​സ് ക​യ​റി​യി​റ​ങ്ങി. മൃ​ത​ദേ​ഹം മ​ഞ്ചേ​രി ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ. ഭാ​ര്യ: ആ​മി​ന.

 

Malappuram

ബാ​ങ്കി​ൽ ​നി​ന്നി​റ​ങ്ങി​യ വ്യക്തിയുടെ 6.5 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മം: മൂ​ന്നു​പേ​ർ അ​റ​സ്‌​റ്റി​ൽ

പെ​രി​ന്ത​ൽ​മ​ണ്ണ: അ​ങ്ങാ​ടി​പ്പു​റ​ത്ത് ബാ​ങ്കി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ ആ​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന 6.5 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ മൂ​ന്നു​പേ​ർ അ​റ​സ്‌​റ്റി​ൽ. ഗൂ​ഡ​ല്ലൂ​ർ വ​ണ്ടി​പ്പേ​ട്ട സ്വ​ദേ​ശി വി​ൽ​സ​ൺ (47), നെ​ന്മി​നി മു​ള്ള​ത്ത് വീ​ട്ടി​ൽ റാ​ഷി​ദ് (35), നെ​ന്മി​നി ഒ​റ​ക്കോ​ട്ടി​ൽ അ​മീ​ർ (28) എ​ന്നി​വ​രെ​യാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ സി​ഐ സു​മേ​ഷ് സു​ധാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. കൃ​ഷ്ണ​ഗി​രി സ്വ​ദേ​ശി എ​സ്. സു​ബി​യാ​ഷി​ന്‍റെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.30 -ഓ​ടെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​ങ്ങാ​ടി​പ്പു​റം എ​സ്ബി​ഐ ശാ​ഖ​യി​ൽ​നി​ന്ന് പ​ണം പി​ൻ​വ​ലി​ച്ച് സു​ബി​യാ​ഷ് പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്ത കാ​റി​ൽ​നി​ന്നെ​ത്തി​യ വി​ൽ​സ​ൺ ബാ​ഗ് ത​ട്ടി​പ്പ​റി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ബ​ഹ​ളം കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി പൊ​ലി​സി​ൽ ഏ​ൽ​പ്പി​ച്ച​ത്.

ത​മി​ഴ്നാ​ട്ടി​ലെ ഹൊ​സൂ​രി​ൽ ഡ്രൈ​വ​റാ​ണെ​ന്നും തെ​ങ്കാ​ശി സ്വ​ദേ​ശി നാ​ഗ​രാ​ജു​വി​ന് പു​ത്തൂ​ർ സ്വ​ദേ​ശി റ​ഫീ​ഖ് ന​ൽ​കാ​നു​ള്ള പ​ണം പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ജ​യ​ന്തി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​ച്ച​താ​ണെ​ന്നു​മാ​ണ് സു​ബി​യാ​ഷ് പൊ​ലി​സി​നോ​ട് പ​റ​ഞ്ഞ​ത്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

Malappuram

ദേ​ശീ​യ​പാ​ത​യി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ കാ​റി​ന് തീ​പി​ടി​ച്ചു; യാ​ത്ര​ക്കാ​ര്‍ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

തി​രൂ​ര​ങ്ങാ​ടി: ദേ​ശീ​യ​പാ​ത 66ല്‍ ​കൊ​ള​പ്പു​റ​ത്ത് ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ കാ​ര്‍ തീ​പി​ടി​ച്ച് ന​ശി​ച്ചു. യാ​ത്ര​ക്കാ​ര്‍ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ചെ​റു​മു​ക്ക് ജീ​ലാ​നി ന​ഗ​ര്‍ സ്വ​ദേ​ശി കോ​ഴി​ക്കാ​ട്ടി​ല്‍ ക​രീ​മി​ന്‍റെ ഭാ​ര്യ​യും മ​ക​നും മ​രു​മ​ക​ളു​മാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

പി​ന്നി​ല്‍ വ​രി​ക​യാ​യി​രു​ന്ന കാ​റി​ലു​ള്ള​വ​രാ​ണ് തീ ​പ​ട​രു​ന്ന​ത് ആ​ദ്യം ക​ണ്ട​ത്. ഇ​വ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് യാ​ത്ര​ക്കാ​ര്‍ ഉ​ട​ന്‍ പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി. കൂ​രി​യാ​ട്ടെ സ്വ​കാ​ര്യ വാ​ട്ട​ര്‍ സ​ര്‍​വീ​സ് ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് തീ​യ​ണ​ച്ച​ത്. കാ​ര്‍ പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Malappuram

മാ​ര​ത്ത​ൺ കി​റ്റ് ഏ​റ്റു​വാ​ങ്ങി

മ​ക്ക​ര​പ്പ​റ​മ്പ്: പി​കെ സ്റ്റീ​ൽ-​റോ​ട്ട​റി കൊ​ച്ചി​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റ​ൺ ആ​ൻ​ഡ് റൈ​ഡ് മാ​ര​ത്ത​ണി​ന്‍റെ കി​റ്റ് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളി​ൽ​നി​ന്ന് ഏ​റ്റു​വാ​ങ്ങി മാ​ര​ത്ത​ൺ രം​ഗ​ത്ത് ജി​ല്ല​യു​ടെ അ​ഭി​മാ​ന​താ​ര​മാ​യ വെ​ള്ളാ​ട്ടു​പ​റ​മ്പ് സ്വ​ദേ​ശി റ​ഫീ​ഖ് ത​യ്യി​ൽ കു​ട്ടി​പ്പ.

റോ​ഡ് സു​ര​ക്ഷ ഓ​രോ​രു​ത്ത​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചാ​ണ് റോ​ട്ട​റി ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ​യും റോ​ട്ട​റി കൊ​ച്ചി​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ​യും റോ​ട്ട​റി ഡി​സ്ട്രി​ക്ടി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മാ​ര​ത്ത​ൺ ന​ട​ക്കു​ന്ന​ത്. മ​നോ​ജ്, മാ​ധ​വ​ൻ, വി​ജി, സു​നി​ത എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Malappuram

നൈ​പു​ണ്യ വി​ക​സ​ന കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി എ​ന്‍. ഷം​സു​ദ്ദീ​ൻ

വ​ണ്ടൂ​ര്‍: ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ നാ​ല​ര​ക്കോ​ടി രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ച്ച പു​തി​യ ബ​ഹു​നി​ല കെ​ട്ടി​ടം മ​ന്ത്രി എ​ന്‍. ഷം​സു​ദ്ദീ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി​മാ​ര്‍ ഇ​രു​വ​രും ചേ​ര്‍​ന്ന് ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം​നി​ല നി​ര്‍​മി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സ്‌​കൂ​ളി​ന് ഓ​പ്പ​ണ്‍ ഓ​ഡി​റ്റോ​റി​യം നി​ര്‍​മി​ച്ചു ന​ല്‍​കു​മെ​ന്നും മ​ന്ത്രി​മാ​ര്‍ വ്യ​ക്ത​മാ​ക്കി.

മി​ക​ച്ച പ​ഠ​ന​സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ കു​ട്ടി​ക​ള്‍ വ​ള​ര്‍​ന്നു​വ​രേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ അ​ഭി​രു​ചി​ക​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ന്‍ സ്‌​കൂ​ളു​ക​ളി​ല്‍ നൈ​പു​ണ്യ വി​ക​സ​ന കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി എ​ന്‍. ഷം​സു​ദ്ദീ​ന്‍ വ്യ​ക്ത​മാ​ക്കി. വി​ദ്യാ​ഭ്യാ​സ​ത്തോ​ടൊ​പ്പം സ്ത്രീ​വി​ദ്യാ​ഭ്യാ​സ​ത്തി​നും തു​ല്യ​പ്രാ​ധാ​ന്യം ന​ല്‍​ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ആ​ലി​പ്പ​റ്റ ജ​മീ​ല, കെ.​ടി. അ​ജ്മ​ല്‍, വ​ണ്ടൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​അ​മൃ​ത, വ​ണ്ടൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. ഷം​സു​ദ്ദീ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​കെ. മു​ബ​ഷി​ര്‍, പി. ​ഉ​മ്മ​ര്‍​കു​ട്ടി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം കു​ന്നു​മ്മ​ല്‍, വി​എ​ച്ച്എ​സ്ഇ പ്രി​ന്‍​സി​പ്പ​ല്‍ എം. ​ഐ​ശ്വ​ര്യ, പ്ര​ധാ​നാ​ധ്യാ​പി​ക എ​ന്‍. അ​നീ​സ, വി​വി​ധ ഉ​ദ്യോ​ഗ​സ്ഥ​ര്‍, രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ള്‍, പൊ​തു​ജ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Malappuram

നാ​ല​ര പ​തി​റ്റാ​ണ്ടി​ന്‍റെ ഓ​ർ​മ​ക​ൾ പു​തു​ക്കി പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ ഒ​ത്തു​കൂ​ടി

പെ​രി​ന്ത​ൽ​മ​ണ്ണ: സൗ​ഹൃ​ദ​ത്തി​ന്‍റെ​യും വി​ദ്യാ​ല​യ ഓ​ർ​മ​ക​ളു​ടെ​യും ന​റു​മ​ണം പു​തു​ക്കി താ​ഴെ​ക്കോ​ട് പി​ടി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 1981-82 പ്ര​ഥ​മ എ​സ്എ​സ്എ​ൽ​സി ബാ​ച്ചി​ന്‍റെ പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം "ഓ​ർ​മ​ക്കാ​ലം-​ഗോ​ൾ​ഡ​ൻ ഡെ​യ്സ് 2കെ26' ​പെ​രി​ന്ത​ൽ​മ​ണ്ണ വാ​വാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. പ​ഠി​ച്ചി​റ​ങ്ങി 40 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം 2022-ലാ​ണ് ഇ​വ​ർ ആ​ദ്യ​മാ​യി ഒ​ത്തു​ചേ​ർ​ന്ന​ത്. അ​തി​നു​ശേ​ഷം ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ സം​ഗ​മ​മാ​ണി​ത്. എ.​കെ. നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങ് പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി പി.​എം. ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൂ​ട്ടാ​യ്മ​യ്ക്കു​വേ​ണ്ടി കെ.​എം. അ​ബ്ദു​ള്ള രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത ലോ​ഗോ​യു​ടെ​യും അ​ദ്ദേ​ഹം ത​ന്നെ ര​ചി​ച്ച സം​ഗ​മ​ഗാ​ന​ത്തി​ന്‍റെ​യും കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ളാ​യ ആ​യി​ഷ ക​പ്പൂ​ർ, സ​ലീം നാ​ല​ക​ത്ത് എ​ന്നി​വ​ർ ര​ചി​ച്ച പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​ന​വും ഡി​വൈ​എ​സ്പി നി​ർ​വ​ഹി​ച്ചു. കെ.​സി. റം​ല​ത്ത് ടീ​ച്ച​ർ അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

അ​ഡ്വ. എ.​കെ. മു​ഹ​മ്മ​ദ് കു​ട്ടി, പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളാ​യ എ.​പി. സൈ​ദ്, ടി. ​മു​സ്ത​ഫ, വി.​പി. അ​ബ്ദു​ൾ മ​ജീ​ദ്, കെ.​വി. ഇ​ല്യാ​സ്, രാ​മ​ൻ, ആ​യി​ഷ ബീ​ഗം, അ​ഷ്റ​ഫ് നാ​ല​ക​ത്ത്, യൂ​സ​ഫ് പ​റ​ളി, മു​ഖ്യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ബ്ദു​ൾ ഖാ​ദ​ർ നാ​ല​ക​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഗെ​യി​മു​ക​ളും ക്വി​സ് മ​ത്സ​ര​ങ്ങ​ളും സം​ഗ​മ​ത്തി​ന് മാ​റ്റു​കൂ​ട്ടി.

Malappuram

ബം​ഗ​ളൂ​രു​വി​ലേ​ക്ക് നിലന്പൂരിൽനിന്ന് പു​തി​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് തു​ട​ങ്ങി

നി​ല​മ്പൂ​ർ: നി​ല​മ്പൂ​രി​ൽ നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് പു​തി​യ കെ​എ​സ്ആ​ർ​ടി​സി സെ​മി സ്ലീ​പ്പ​ർ സൂ​പ്പ​ർ ഡീ​ല​ക്സ് ബ​സ് സ​ർ​വീ​സ് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. രാ​വി​ലെ 10ന് ​നി​ല​മ്പൂ​ർ ഡി​പ്പോ​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് നാ​ടു​കാ​ണി, ഗു​ണ്ട​ൽ​പേ​ട്ട്, മൈ​സൂ​രു വ​ഴി വൈ​കു​ന്നേ​രം അ​ഞ്ചി​ന് ബം​ഗ​ളൂ​രു​വി​ലെ​ത്തും, രാ​ത്രി 10-ന് ​ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് രാ​വി​ലെ അ​ഞ്ചി​ന് നി​ല​മ്പൂ​രി​ൽ തി​രി​ച്ചെ​ത്തു​ന്ന ത​ര​ത്തി​ലാ​ണ് സ​ർ​വീ​സ്.

ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ​യു​ടെ ഇ​ട​പെ​ട​ലി​ൽ രാ​ത്രി​യാ​ത്രാ നി​രോ​ധ​ന​മു​ള്ള ബ​ന്ദി​പ്പു​ർ വ​ന​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കാ​നു​ള്ള പ്ര​ത്യേ​ക പാ​സും ഈ ​സ​ർ​വീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ രാ​ത്രി 10-ന് ​നി​ല​മ്പൂ​രി​ൽ​നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള കെ​എ​സ്ആ​ർ​ടി​സി സ്ലീ​പ്പ​ർ ഡീ​ല​ക്സ് ബ​സ് സ​ർ​വീ​സി​ന്‍റെ സ​മ​യം ഉ​ച്ച​യ്ക്ക് ഒ​ന്നി​ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചു. ഈ ​ബ​സ് രാ​ത്രി എ​ട്ടി​ന് ബം​ഗ​ളൂ​രു​വി​ലെ​ത്തും. രാ​ത്രി 11.45-ന് ​ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് പി​റ്റേ​ദി​വ​സം രാ​വി​ലെ 8.30-ന് ​നി​ല​മ്പൂ​രി​ലെ​ത്തും.

ച​ട​ങ്ങി​ൽ നി​ല​മ്പൂ​ർ എ​ടി​ഒ എ. ​എ​മേ​ഴ്സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ കെ​എ​സ്ആ​ർ​ടി​സി ബോ​ർ​ഡ് അം​ഗം വി.​എ. ക​രീം, ന​ഗ​ര​സ​ഭാ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ മും​താ​സ് ബാ​ബു, കൗ​ൺ​സി​ല​ർ കെ. ​കി​ഷോ​ർ​കു​മാ​ർ, പാ​ലോ​ളി മെ​ഹ​ബൂ​ബ്, ട്രാ​ൻ​സ്പോ​ർ​ട്ട് മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​ടി. കു​ഞ്ഞാ​ൻ, എം.​കെ. ബാ​ല​കൃ​ഷ്ണ​ൻ, സൂ​പ്ര​ണ്ട് ആ​ദം​സാ​ലി, വി​ൻ​സെ​ന്‍റ് എ. ​ഗോ​ൺ​സാ​ഗ, ഇ.​ടി. ഗം​ഗാ​ധ​ര​ൻ, ക​ൺ​ട്രോ​ളിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ പി. ​ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Malappuram

പ​ള്ളി​ശേ​രി ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ള്‍ കെ​ട്ടി​ടം നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു

വ​ണ്ടൂ​ര്‍: ഒ​രു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ര്‍​മി​ച്ച പ​ള്ളി​ശേ​രി ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ളി​ന്‍റെ പു​തി​യ കെ​ട്ടി​ടം മ​ന്ത്രി എ​ന്‍. ഷം​സു​ദ്ദീ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​കൂ​ളി​ലെ അ​ടു​ക്ക​ള നി​ര്‍​മാ​ണം, ക​ളി​സ്ഥ​ല ന​വീ​ക​ര​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു​ന​ല്‍​കി. പ്ര​ധാ​നാ​ധ്യാ​പി​ക ജി​ഷ​യെ മ​ന്ത്രി എ​ന്‍. ഷം​സു​ദ്ദീ​ന്‍ ആ​ദ​രി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​മ രാ​ജ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം മു​സ്ത​ഫ അ​ബ്ദു​ല്ല​ത്തീ​ഫ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​അ​ബ്ദു​റ​ഹി​മാ​ന്‍, വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ എ​ന്‍. സ​വാ​ദ്, വാ​ര്‍​ഡ് അം​ഗം പി.​ടി. ഹാ​രി​സ്, ഡി​വി​ഷ​ന്‍ അം​ഗം സു​ബൈ​ദ, ലൈ​ല, വ​ണ്ടൂ​ര്‍ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ര്‍ പി. ​പ്രേം സാ​ഗ​ര്‍, പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗം എ​ക്സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ ഇ​സ്മാ​ഈ​ല്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ബ്ദു​ള്‍ ഷു​ക്കൂ​ര്‍, പൊ​തു​മ​രാ​മ​ത്ത് ഉ​പ​വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ വി​ജു ജോ​സ്, വ​ണ്ടൂ​ര്‍ ബ്ലോ​ക്ക് പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​ബ്ദു​ള്‍ നി​സാ​ര്‍, അ​യ്യൂ​ബ് കു​ട്ട​ശേ​രി, വി​വി​ധ ഉ​ദ്യോ​ഗ​സ്ഥ​ര്‍, രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ള്‍, പൊ​തു​ജ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Malappuram

കാ​ട്ടാ​ന​ക്കൂ​ട്ടം ക​വു​ങ്ങു​ക​ൾ ന​ശി​പ്പി​ച്ചു

പൂ​ക്കോ​ട്ടും​പാ​ടം: ടി​കെ കോ​ള​നി അ​ര​ങ്ങ​ത്ത് ബീ​റ്റ​യു​ടെ തോ​ട്ട​ത്തി​ലെ 350-ഓ​ളം ക​വു​ങ്ങു​ക​ൾ കാ​ട്ടാ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ചു. പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വ​നം​വ​കു​പ്പും സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. അ​ല്ലാ​ത്ത​പ​ക്ഷം പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

Malappuram

മു​ണ്ടേ​രി വി​ത്തു​കൃ​ഷിത്തോ​ട്ടം മി​ക​ച്ച ഫാ​മാ​ക്കു​മെ​ന്ന്

എ​ട​ക്ക​ര: മു​ണ്ടേ​രി വി​ത്തു​കൃ​ഷി തോ​ട്ട​ത്തെ സം​സ്ഥാ​ന​ത്തെ മി​ക​ച്ച ഫാ​മാ​ക്കി മാ​റ്റു​മെ​ന്ന് റ​വ​ന്യു മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​റും കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖും പ​റ​ഞ്ഞു. ഫാം ​സ​ന്ദ​ർ​ശി​ച്ച ശേ​ഷം ചേ​ർ​ന്ന സം​യു​ക്ത യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. ഫാ​മി​​ന്‍റെ വി​ക​സ​ന​ത്തി​ന് ഫ​ണ്ടും കൃ​ഷി മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി.
1258 ഏ​ക്ക​ർ ഭൂ​മി​യു​ള്ള സം​സ്ഥാ​ന​ത്തെ വ​ലി​യ വി​ത്തു​കൃ​ഷി തോ​ട്ട​മാ​യ മു​ണ്ടേ​രി​യി​ൽ നി​ല​വി​ൽ 500 ഏ​ക്ക​റി​ലാ​ണ് കൃ​ഷി ന​ട​ത്തു​ന്ന​ത്.

മു​ഴു​വ​ൻ സ്ഥ​ല​വും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ആ​ദി​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മീ​പ​വാ​സി​ക​ൾ​ക്ക് പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന സ​മ​ഗ്ര മാ​സ്റ്റ​ർ പ്ലാ​നാ​ണ് ത​യാ​റാ​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് റ​വ​ന്യു മ​ന്ത്രി​യു​ടെ ചേംബ​റി​ൽ കൃ​ഷി മ​ന്ത്രി​യും ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ​യും പ്രാ​ഥ​മി​ക ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് മ​ന്ത്രി​മാ​ർ ഇ​ന്ന​ലെ ഫാം ​സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​ത്.

ചാ​ലി​യാ​റി​​ന്‍റെ തീ​ര​ത്തെ ത​ല​പ്പാ​ലി ബ്ലോ​ക്കി​ലെ ഏ​റു​മാ​ട​ത്തി​ലും മ​ന്ത്രി​മാ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി. തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഹ​ണി മി​ഷ​​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ തേ​ൻ​കൃ​ഷി, ഫ്രൂ​ട്സ് മി​ഷ​​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഴ​വ​ർ​ഗ​ കൃ​ഷി, ജൈ​വ​കൃ​ഷി, ഫാം ​ടൂ​റി​സം എ​ന്നി​വ​യ്ക്ക് ക​ർ​മ​പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്.

ഫാ​മി​ൽനി​ന്നു​ള്ള ലാ​ഭ​വി​ഹി​ത​ം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​കു​മെ​ന്നും കൃ​ഷി മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ക​തി​ർ കാ​ർ​ഷി​ക ക്ല​ബ്ബു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള കാ​ർ​ഷി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​ക്കി മു​ണ്ടേ​രി ഫാ​മി​നെ മാ​റ്റും. നി​റ​വ് കാ​ർ​ഷി​ക മേ​ള​യ്ക്ക് റ​വ​ന്യു വ​കു​പ്പി​​ന്‍റെ സ​ഹാ​യ​വും ഉ​റ​പ്പു​ന​ൽ​കി.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​ൻ.​എ. ക​രീം, പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ. ജോ​സ്, വൈ​സ് പ്ര​സി​ഡ​​ന്‍റ് ഷ​റ​ഫു​ന്നീ​സ, പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫി​സ​ർ പി. ​ശ്രീ​ലേ​ഖ, ഫാം ​ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്‌ട​ർ വി.​വി. സു​രേ​ഷ്, അ​സി​സ്റ്റ​​ന്‍റ് ഡ​യ​റ​ക്‌ട​ർ​മാ​രാ​യ കെ.​കെ. അ​ഞ്ജു, കെ. ​ജം​ഷീ​ർ, കൃ​ഷി ഓ​ഫി​സ​ർ​മാ​രാ​യ പി. ​ജു​നൈ​ദ​ത്ത്, കെ.​കെ. ഷ​ഹ​ൽ, തൊ​ഴി​ലാ​ളി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ ടി.​പി. ബോ​ബ​ൻ, ടി.​വി. വി​നോ​ദ് കു​മാ​ർ, സു​മി​ൻ റോ​സ് തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ച്ചു.
മൂ​ന്ന് മ​ണി​ക്കൂ​റി​ലേ​റെ ഫാ​മി​ൽ ചെ​ല​വ​ഴി​ച്ച ശേ​ഷ​മാ​ണ് മ​ന്ത്രി​മാ​ർ മ​ട​ങ്ങി​യ​ത്.

Malappuram

ശ​ങ്ക​രം​കു​ള​ത്ത് പു​ലി​?

എ​ട​ക്ക​ര: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ശ​ങ്ക​രം​കു​ള​ത്ത് പു​ലി​യെ ക​ണ്ട​താ​യു​ള്ള പ്ര​ദേ​ശ​വാ​സി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​നെ​ത്തു​ട​ർ​ന്ന് വ​ന​പാ​ല​ക​ർ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഏ​ഴോ​ടെ വീ​ടി​ന് മു​ക​ളി​ൽ ടെ​റ​സി​ൽ നി​ൽ​ക്കു​മ്പോ​ൾ ചെ​ടി​ക​ൾ​ക്കി​ട​യി​ൽ പു​ലി​യെ ക​ണ്ട​താ​യാ​ണ് ഇ​യാ​ൾ വി​വ​രം ന​ൽ​കി​യ​ത്.
ഇ​തേത്തു​ട​ർ​ന്ന് പോ​ത്തു​ക​ൽ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ർ ഗ​ണേ​ഷ്‌​കു​മാ​ർ, വി​നോ​ദ്, സു​ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം രാ​ത്രി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ സ്ഥ​ല​ത്തെ​ത്തി വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും പു​ലി​യു​ടെ കാ​ൽ​പാ​ടു​ക​ൾ ക​ണ്ടെ​ത്താ​നാ​യി​ല്ല. പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

മ​ണി​മൂ​ളി​യി​ൽ അ​ജ്ഞാ​ത ജീ​വി​യു​ടെ ആ​ക്ര​മ​ണം:കാ​മ​റയിൽ ദൃ​ശ്യ​ങ്ങ​ളി​ല്ല


എ​ട​ക്ക​ര: മ​ണി​മൂ​ളി ര​ണ്ടാം​പാ​ട​ത്ത് അ​ജ്ഞാ​ത ജീ​വി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ കൊ​ല്ല​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് സ്ഥാ​പി​ച്ച കാ​മ​റ ട്രാ​പ്പു​ക​ളി​ൽ ജീ​വി​ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​നാ​യി​ല്ല. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ര​ണ്ടാം​പാ​ടം ക​ല്ലു​കു​ളം കു​ഞ്ഞ തോ​മ​സി​​ന്‍റെ വ​ള​ർ​ത്തു​നാ​യ, അ​യ​ൽ​വാ​സി​യാ​യ പ​ള്ള​ത്ത് ജോ​ൺ​സ​​ന്‍റെ മൂ​ന്ന് താ​റാ​വു​ക​ൾ, ഏ​റാ​ത്ത് പ​റ​മ്പി​ൽ ഷി​ബു​വി​​ന്‍റെ ര​ണ്ട് കോ​ഴി​ക​ൾ എ​ന്നി​വ​യെ​യാ​ണ് തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ അ​ജ്ഞാ​ത ജീ​വി ക​ടി​ച്ചു​കൊ​ന്ന​ത്.
പ​ട്ടി​പ്പു​ലി​യാ​ണ് വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ പി​ടി​കൂ​ടി​യ​തെ​ന്നാ​ണ് വ​നം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ഗ​മ​നം. തു​ട​ർ​ന്ന് നാ​ല് ഇ​ട​ങ്ങ​ളി​ലാ​യി കാ​മ​റ ട്രാ​പ്പു​ക​ൾ സ്ഥാ​പി​ച്ചെ​ങ്കി​ലും ഒ​ന്നി​ലും ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​ല്ല.

നെ​ല്ലി​ക്കു​ത്ത് സെ​ക്‌ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ സാ​യ് ച​ന്ദ്ര​ൻ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ​മാ​രാ​യ കെ. ​അ​ൻ​ഷി​ദ, കെ. ​സ​ലാ​ഹു​ദീ​ൻ, കെ.​എ​സ്. ബി​ജു, വാ​ച്ച​ർ ബ​ഷീ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച​ത്. വ​ന്യ​മൃ​ഗ ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ മേ​ഖ​ല​യി​ൽ രാ​ത്രി​കാ​ല പ​ട്രോ​ളി​ംഗ് ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Malappuram

വി.​വി. പ്ര​കാ​ശ് സ്‌​മ​ര​ണ​യി​ൽ ലോ​ഗോ പ്ര​കാ​ശ​നം

എ​ട​ക്ക​ര: അ​ന്ത​രി​ച്ച കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​വി. പ്ര​കാ​ശി​​ന്‍റെ സ്മ​ര​ണാ​ർ​ഥം രൂ​പീ​ക​രി​ച്ച വി.​വി. പ്ര​കാ​ശ് സ്നേ​ഹ​സ്പ​ർ​ശം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​​ന്‍റെ ലോ​ഗോ മ​ന്ത്രി ടി. ​സി​ദ്ദി​ഖ് പ്ര​കാ​ശ​നം ചെ​യ്തു. എ​ട​ക്ക​ര മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി.​വി. പ്ര​കാ​ശി​​ന്‍റെ വ​സ​തി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​​ന്‍റ് ഇ​ഖ്ബാ​ൽ കാ​ര​ക്കു​ന്ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി.​വി. പ്ര​കാ​ശി​ന്റെ മ​ക​ൾ ന​ന്ദ​ന പ്ര​കാ​ശ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​ൻ.​എ. ക​രീം, കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​​ന്‍റ് ഇ.​കെ. അ​ൻ​ഷി​ദ്, റി​യാ​സ് എ​ട​ക്ക​ര, ബാ​ബു തോ​പ്പി​ൽ, കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, ഹാ​രി​സ് ബാ​ബു ചാ​ലി​യാ​ർ, നി​ഷാ​ദ് മെ​ട്രി​ക്, സു​ലൈ​മാ​ൻ കാ​ട്ടി​പ്പ​ടി, മു​ഹ​മ്മ​ദ് റാ​ഫി, റ​ഹീം വാ​ള​ശേ​രി, വി​ഷ്ണു കാ​വു​ങ്ങ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Malappuram

സ്പെ​ഷ​്യൽ സ്കൂ​ൾ പ്ര​വൃ​ത്തി​ പ​രി​ച​യമേ​ള: വ​ള്ളി​ക്കാ​പ​റ്റ അ​ന്ധ​വി​ദ്യാ​ല​യത്തിന് മി​ക​വ്

മ​ങ്ക​ട: മ​ണ്ണാ​ർ​ക്കാ​ട് ദാ​റു​ന്ന​ജാ​ത്ത് സ്കൂ​ളി​ൽ ന​ട​ന്ന സം​സ്ഥാ​ന സ്പെ​ഷ​ൽ സ്കൂ​ൾ പ്ര​വൃ​ത്തി​പ​രി​ച​യ മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത 12 ഇ​ന​ങ്ങ​ളി​ലും എ ​ഗ്രേ​ഡ് നേ​ടി വ​ള്ളി​ക്കാ​പ​റ്റ കേ​ര​ള സ്കൂ​ൾ ഫോ​ർ ദി ​ബ്ലൈ​ൻ​ഡ് വി​ദ്യാ​ർ​ഥി​ക​ൾ ച​രി​ത്ര​വി​ജ​യം ആ​വ​ർ​ത്തി​ച്ചു.

പു​ൽ​പ്പാ​യ നി​ർ​മാ​ണ​ത്തി​ൽ ഫാ​ത്തി​മ ഫൈ​ഹ​യും ചൂ​ര​ൽ ക​സേ​ര നി​ർ​മാ​ണ​ത്തി​ൽ അം​ജ​ദും ഒ​ന്നാം സ്ഥാ​നം നേ​ടി. കു​ട നി​ർ​മാ​ണ​ത്തി​ൽ ശി​വ​ന്യ ര​ണ്ടാം സ്ഥാ​ന​വും പ്ലാ​സ്റ്റി​ക് കെ​യ്ൻ നി​ർ​മാ​ണ​ത്തി​ൽ സി​യാ ഫാ​ത്തി​മ പ​റ​മ്പി​ൽ, ചോ​ക്ക് നി​ർ​മാ​ണ​ത്തി​ൽ മു​ഹ​മ്മ​ദ് ഷ​ഹീ​ൻ എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.
ഫ​സ ഫാ​ത്തി​മ (വീ​വി​ംഗ്), അ​ന​ശ്വ​ര സ​ന്തോ​ഷ് (ബീ​ഡ്സ് വ​ർ​ക്ക്), ആ​യി​ഷ മി​സ്‌​ന (പേ​പ്പ​ർ ക്രാ​ഫ്റ്റ്), മു​ഹ​മ്മ​ദ് സ്വാ​ലി​ഹ് (ക​യ​ർ ച​വി​ട്ടി നി​ർ​മാ​ണം), അ​ഫ്രി​ൻ (പാ​ൽ ഉ​ൽ​പ​ന്ന നി​ർ​മാ​ണം), ഫാ​ത്തി​മ റി​യ (സ്ട്രോ ​ബോ​ർ​ഡ് വ​ർ​ക്ക്), ച​ന്തു സു​ധാ​ക​ർ (മു​ള​ങ്കൊ​ട്ട നി​ർ​മാ​ണം) എ​ന്നി​വ​രും എ ​ഗ്രേ​ഡ് നേ​ടി.

Malappuram

റോ​ഡി​ൽ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​ണം: യൂ​ത്ത് കോ​ൺ​ഗ്ര​സ്

പു​ഴ​ക്കാ​ട്ടി​രി: അ​ങ്ങാ​ടി​പ്പു​റം-​കോ​ട്ട​ക്ക​ൽ പാ​ത​യി​ലെ അ​ങ്ങാ​ടി​പ്പു​റം-​ചെ​റു​കു​ള​മ്പ് റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗം നി​യ​ന്ത്രി​ക്കു​ന്ന​തി​നും അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നും മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പു​ഴ​ക്കാ​ട്ടി​രി മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​സി​സ്റ്റ​​ന്‍റ് എ​ൻ​ജി​നിയ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി.

മ​തി​യാ​യ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളി​ല്ലാ​ത്ത​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ അ​മി​ത​വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന​ത് തു​ട​ർ​ച്ച​യാ​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു. അ​ങ്ങാ​ടി​ക​ൾ, വി​ദ്യാ​ല​യ​ങ്ങ​ൾ, മ​ദ്ര​സ​ക​ൾ, ഓ​ഫി​സു​ക​ൾ എ​ന്നി​വ സ്ഥി​തി ചെ​യ്യു​ന്ന ഈ ​റോ​ഡി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യി റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ വേ​ഗ​പ​രി​ധി ബോ​ർ​ഡു​ക​ളും അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള വ​ള​വു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും അ​ടി​യ​ന്ത​ര​മാ​യി സ്ഥാ​പി​ക്ക​ണ​മെ​ന്ന് നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Malappuram

ചി​ത്രം സ​ഹി​തം പ​രാ​തി; മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞ കാ​റു​ട​മ​യ്ക്ക് പി​ഴ

അ​ങ്ങാ​ടി​പ്പു​റം: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 24-ാം വാ​ർ​ഡി​ൽ കാ​റി​ൽനി​ന്ന് പ്ലാ​സ്റ്റി​ക് അ​ട​ങ്ങി​യ മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ വാ​ഹ​ന ഉ​ട​മ​യ്ക്ക് പ​ഞ്ചാ​യ​ത്ത് പി​ഴ ചു​മ​ത്തി. മാ​ലി​ന്യം ത​ള്ളു​ന്ന കാ​റി​​ന്‍റെ ചി​ത്രം സ​ഹി​തം ല​ഭി​ച്ച പ​രാ​തി​യെ​ത്തു​ട​ർ​ന്ന് വാ​ഹ​ന ന​മ്പ​ർ പ​രി​ശോ​ധി​ച്ച് ഉ​ട​മ​യെ ക​ണ്ടെ​ത്തി​യ ശേ​ഷ​മാ​ണ് അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ത്ത​ത്.

പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​ർ​ക്കെ​തി​രെ വ​രും​ദി​വ​സ​ങ്ങ​ളി​ലും ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Malappuram

കാ​ട്ടാ​ന​ക​ളെ കാ​ടു​ക​യ​റ്റൽ വിഫലം: ഡ്രോ​ൺ നി​രീ​ക്ഷ​ണവുമായി വ​നം​വ​കു​പ്പ്

നി​ല​മ്പൂ​ർ: ശ​ല്യ​ക്കാ​രാ​യ കാ​ട്ടാ​ന​ക​ളെ കാ​ടു​ക​യ​റ്റാ​നു​ള്ള സ്പെ​ഷ്യ​ൽ ഡ്രൈ​വിന്‍റെ ഒ​ന്നാം ഘ​ട്ടം വ​നം​വ​കു​പ്പ് ഊ​ർ​ജി​ത​മാ​ക്കി. ദൗ​ത്യ​ത്തി​നാ​യി വ​യ​നാ​ട്ടി​ൽ നി​ന്ന് ഡ്രോ​ൺ എ​ത്തി​ച്ച് നി​രീ​ക്ഷ​ണം തു​ട​ങ്ങി. വ്യാ​ഴാ​ഴ്ച്ച വൈ​കീ​ട്ടോ​ടെ ചാ​ലി​യാ​ർ​മു​ക്ക്, പൊ​ക്കോ​ട്, കാ​ന​ക്കു​ത്ത്, ചാ​ത്തും​പു​റാ​യി ഭാ​ഗ​ങ്ങ​ളി​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് നി​രീ​ക്ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ആ​ന​ക​ളെ ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല നി​രീ​ക്ഷ​ണം ഇ​ന്നും തു​ട​രും.

ദൗ​ത്യ​ത്തി​നി​ട​യി​ലും ഇ​ന്ന​ലെ പു​ല​ർ​ച്ചെ ത​ണ്ണി​പൊ​യി​ൽ ഭാ​ഗ​ത്ത് കാ​ട്ടാ​ന​ക​ൾ പ​ന​ക​ൾ ത​ക​ർ​ത്തു. അ​ക​മ്പാ​ടം ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ർ കെ.​പി. അ​ഭി​ലാ​ഷ്, നി​ല​മ്പൂ​ർ ആ​ർ​ആ​ർ​ടി ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ർ രാ​ജേ​ഷ്, കാ​ഞ്ഞി​ര​പ്പു​ഴ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ർ പി.​എ​ൻ. സ​ജീ​വ​ൻ, എ​ട​ക്കോ​ട് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ർ മ​നോ​ജ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 80 പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ദൗ​ത്യ​ത്തി​ലു​ള്ള​ത്.

ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ത്തെത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 12നാ​ണ് നി​ല​മ്പൂ​ർ നോ​ർ​ത്ത് ഡി​എ​ഫ്ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ന്നാം ഘ​ട്ട സ്പെ​ഷ്യ​ൽ ഡ്രൈ​വ് തു​ട​ങ്ങി​യ​ത്. ചാ​ത്തും​പു​റാ​യി 2018 തേ​ക്ക് പ്ലാ​ന്റേ​ഷ​നി​ലും ചാ​ലി​യാ​ർ​മു​ക്കി​ലും ആ​ന​ക​ളെ ക​ണ്ടെ​ത്തി​യി​രു​ന്നെ​ങ്കി​ലും തു​ര​ത്താ​നു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ൾ​ക്കി​ടെ ഇ​വ കാ​ട്ടി​ൽ ഒ​ളി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​ൻ​പ​ത് ദി​വ​സ​മാ​യി വ​ന​പാ​ല​ക​ർ ദൗ​ത്യം തു​ട​രു​ക​യാ​ണ്.

എ​ട​ക്കോ​ട്, മൂ​വാ​യി​രം വ​ന​മേ​ഖ​ല​ക​ളി​ലൂ​ടെ പ​ന്തീ​രാ​യി​രം വ​ന​ത്തി​ലേ​ക്ക് ആ​ന​ക​ളെ ക​യ​റ്റി​വി​ട്ടാ​ലും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​വ മ​ട​ങ്ങി​യെ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക. മ​യ​ക്കു​വെ​ടി വെ​ച്ച് പി​ടി​കൂ​ടി മ​റ്റ് വ​ന​മേ​ഖ​ല​ക​ളി​ലേ​ക്ക് മാ​റ്റി​യാ​ൽ മാ​ത്ര​മേ ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കൂ എ​ന്നും ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്.

Malappuram

പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ എം​ഡി​എം​എ​യു​മാ​യി മൂ​ന്ന് പേ​ർ പി​ടി​യി​ൽ

പെ​രി​ന്ത​ൽ​മ​ണ്ണ: അ​ര​ക്കു​പ​റ​മ്പ് കു​ള​ത്തി​ൽ​പീ​ടി​ക​യി​ൽ എം​ഡി​എം​എ വി​ൽ​പ​ന ന​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മൂ​ന്ന് പേ​രെ പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലി​സും ഡാ​ൻ​സാ​ഫ് സ്ക്വാ​ഡും ചേ​ർ​ന്ന് പി​ടി​കൂ​ടി. ഇ​വ​രി​ൽനി​ന്ന് 68 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു. മ​ങ്ക​ട കൂ​ട്ടി​ൽ സ്വ​ദേ​ശി പ​ട്ടാ​ണി മു​ഹ​മ്മ​ദ് ഫാ​സി​ൽ (30), തൃ​ത്താ​ല പ​ട്ടി​ത്ത​റ സ്വ​ദേ​ശി തെ​ങ്കു​ളം അ​ബു താ​ഹി​ർ (32), തി​രൂ​ർ പു​റ​ത്തൂ​ർ സ്വ​ദേ​ശി പേ​ടൂ​ർ സ​ന​ൽ (33) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ മാ​സം പെ​രി​ന്ത​ൽ​മ​ണ്ണ ടൗ​ണി​ലെ ലോ​ഡ്ജി​ൽനി​ന്ന് 11.63 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്ത കേ​സി​ലെ തു​ട​ര​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്. ഈ ​കേ​സി​ൽ പ്ര​തി​ക​ൾ​ക്ക് ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ചു​ന​ൽ​കി​യ​ത് മു​ഹ​മ്മ​ദ് ഫാ​സി​ൽ ആ​ണെ​ന്ന് പൊ​ലി​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് അ​ര​ക്കു​പ​റ​മ്പ് ഭാ​ഗ​ത്ത് പൊ​ലി​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു.
മു​ഹ​മ്മ​ദ് ഫാ​സി​ൽ അ​യ​ച്ചു​കൊ​ടു​ത്ത ലൊ​ക്കേ​ഷ​ൻ അ​നു​സ​രി​ച്ച് അ​ബു താ​ഹി​റും സ​ന​ലും കാ​റി​ലെ​ത്തി ല​ഹ​രി​മ​രു​ന്ന് കൈ​മാ​റു​ന്ന​തി​നി​ടെ​യാ​ണ് പൊ​ലി​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി​യ​ത്.

പൊ​ലി​സ് അ​ടു​ത്തേ​ക്ക് എ​ത്തി​യ​തോ​ടെ പ്ര​തി​ക​ൾ കാ​ർ മു​ന്നോ​ട്ടെ​ടു​ത്ത് പൊ​ലി​സു​കാ​രെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും സ​മീ​പ​ത്തെ വീ​ടി​​ന്‍റെ മു​റ്റ​ത്തേ​ക്ക് ഓ​ടി​ച്ചു​ക​യ​റ്റു​ക​യും ചെ​യ്തു. ഡോ​ർ തു​റ​ക്കാ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് കാ​റി​​ന്‍റെ ഗ്ലാ​സ് ത​ക​ർ​ത്താ​ണ് മൂ​വ​രെ​യും ബ​ലം​പ്ര​യോ​ഗി​ച്ച് കീ​ഴ്പ്പെ​ടു​ത്തി​യ​ത്.
മു​ഹ​മ്മ​ദ് ഫാ​സി​ലി​​ന്‍റെ പേ​രി​ൽ ര​ണ്ട് എ​ൻ​ഡി​പി​എ​സ് കേ​സു​ക​ളു​ണ്ട്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ ജ​യി​ലി​ൽനി​ന്നി​റ​ങ്ങി​യ ഇ​യാ​ൾ വീ​ണ്ടും ല​ഹ​രി​വി​ൽ​പ​ന​യി​ൽ ഏ​ർ​പ്പെ​ടു​ക​യാ​യി​രു​ന്നു.

അ​ബു താ​ഹി​റി​നെ​തി​രേ അ​ടി​പി​ടി​ക്കേ​സും സ​ന​ലി​നെ​തി​രേ ല​ഹ​രി​ക്കേ​സു​ക​ളും വ​ധ​ശ്ര​മ​ക്കേ​സു​ക​ളും നി​ല​വി​ലു​ണ്ടെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. ല​ഹ​രി​യു​ടെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ചും മ​റ്റ് ക​ണ്ണി​ക​ളെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും ഓപ​റേ​ഷ​ൻ തൂ​ഫാ​​ന്‍റെ ഭാ​ഗ​മാ​യി പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കു​മെ​ന്നും പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി ഗോ​പ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.

ഡി​വൈ​എ​സ്പി ഗോ​പ​കു​മാ​ർ, സി​ഐ സു​മേ​ഷ് സു​ധാ​ക​ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ സ​ജീ​വ്, എ​എ​സ്ഐ​മാ​രാ​യ ബൈ​ജു, സു​രേ​ന്ദ്ര​ബാ​ബു, ഡാ​ൻ​സാ​ഫ് സം​ഘം എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കൊ​ള​ത്തൂ​ർ സി​ഐ സി.​കെ. നൗ​ഷാ​ദി​​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു തു​ട​ർ​ന​ട​പ​ടി​ക​ൾ.

Malappuram

ഭി​ക്ഷാ​ട​നം: നാ​ലു​പേ​രെ പു​നര​ധി​വ​സി​പ്പി​ച്ചു

നി​ല​മ്പൂ​ർ: തെ​രു​വു​ക​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ഭി​ക്ഷാ​ട​ന​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രെ ക​ണ്ടെ​ത്തി സം​ര​ക്ഷ​ണ​വും പു​ന​ര​ധി​വാ​സ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന സ്മൈ​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ല​മ്പൂ​ർ, വ​ണ്ടൂ​ർ മേ​ഖ​ല​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നാ​ല് പേ​രെ ക​ണ്ടെ​ത്തി. നി​ല​മ്പൂ​ർ മാ​രി​യ​മ്മ​ൻ കോ​വി​ൽ പ​രി​സ​രം, നി​ല​മ്പൂ​ർ ബ​സ് സ്റ്റാ​ൻ​ഡ്, വ​ണ്ടൂ​ർ ബ​സ് സ്റ്റാ​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം.

നി​ല​മ്പൂ​ർ മാ​രി​യ​മ്മ​ൻ കോ​വി​ൽ പ​രി​സ​ര​ത്തു​നി​ന്ന് ക​ണ്ടെ​ത്തി​യ കാ​ഴ്ച​പ​രി​മി​തി​യു​ള്ള 75 വ​യ​സ്സു​കാ​രി​യെ പൊ​ലി​സി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ എ​ത്തി കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. ഇ​നി ഭി​ക്ഷാ​ട​ന​ത്തി​ന് വി​ടി​ല്ലെ​ന്നും സം​ര​ക്ഷി​ച്ചു​കൊ​ള്ളാ​മെ​ന്നും കു​ടും​ബാം​ഗ​ങ്ങ​ൾ പൊ​ലി​സി​ൽ ഉ​റ​പ്പു​ന​ൽ​കി. കാ​ലി​ന് ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് ന​ട​ക്കാ​ൻ പ്ര​യാ​സ​മു​ള്ള 55 വ​യ​സു​കാ​രി​യെ​യും നി​ല​മ്പൂ​രി​ൽനി​ന്ന് ക​ണ്ടെ​ത്തി.

നി​ല​മ്പൂ​ർ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​നി​ന്ന് മ​മ്പാ​ട് സ്വ​ദേ​ശി​യാ​യ 70 വ​യ​സു​കാ​ര​നെ​യും വ​ണ്ടൂ​ർ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​നി​ന്ന് ത​മി​ഴ്‌​നാ​ട് സേ​ലം സ്വ​ദേ​ശി​നി​യാ​യ 65 വ​യ​സു​കാ​രി​യെ​യു​മാ​ണ് ക​ണ്ടെ​ത്തി പു​ന​ര​ധി​വാ​സ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്. ആ​രോ​ഗ്യ​പ​രി​ച​ര​ണം, മാ​ന​സി​ക പി​ന്തു​ണ, സു​ര​ക്ഷി​ത താ​മ​സം, തൊ​ഴി​ൽ-​ഉ​പ​ജീ​വ​ന മാ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ അ​ന്ത​സു​ള്ള ജീ​വി​ത​ത്തി​ലേ​ക്ക് ഇ​വ​രെ തി​രി​ച്ചു​കൊ​ണ്ടു​വ​രി​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

കേ​ന്ദ്ര സാ​മൂ​ഹി​ക​നീ​തി ശാ​ക്തീ​ക​ര​ണ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ജി​ല്ലാ നോ​ഡ​ൽ ഓ​ഫി​സ​റും സാ​മൂ​ഹി​ക​നീ​തി ഓ​ഫി​സ​റു​മാ​യ സ​മീ​ർ മ​ച്ചി​ങ്ങ​ലി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ്രോ​ജ​ക്‌ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി. ​ഹ​സ്‌​ന, കൗ​ൺ​സി​ല​ർ സി​ൻ​ഷ മോ​ൾ, ഡ്രൈ​വ​ർ അ​ബ്ദു​ൽ ല​ത്തീ​ഫ്, കെ​യ​ർ​ടേ​ക്ക​ർ സ​ന​ൽ കു​മാ​ർ, ട്രോ​മാ​കെ​യ​ർ വോള​ന്‍റിയ​ർ യൂ​നു​സ് രാ​മ​ൻ​കു​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.
ഭി​ക്ഷാ​ട​ന​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ പ​ദ്ധ​തി പ്ര​തി​നി​ധി​ക​ളെ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്ന് നോ​ഡ​ൽ ഓ​ഫി​സ​ർ അ​ഭ്യ​ർ​ഥി​ച്ചു.

Malappuram

കു​ട്ടി​ക​ളെ കാ​വ​ൽപ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തണം: ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ

മ​ല​പ്പു​റം: നി​യ​മ​വു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ത്ത കു​ട്ടി​ക​ളെ കാ​വ​ൽ പോ​ലു​ള്ള പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി തി​രു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും സാ​മൂ​ഹി​ക അ​വ​ബോ​ധം ന​ൽ​ക​ണ​മെ​ന്നും സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. മ​ല​പ്പു​റം ക​ള​ക്‌​ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന ജി​ല്ലാ ക​ർ​ത്ത​വ്യ വാ​ഹ​ക​രു​ടെ യോ​ഗ​ത്തി​ലാ​ണ് പൊ​ലി​സി​നും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​നു​മാ​യി ഈ ​നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യ​ത്. കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ലം​ഘ​നം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണം ശ​ക്ത​മാ​ക്ക​ണ​മെ​ന്നും, നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന കു​ട്ടി​ക​ൾ​ക്കെ​തി​രെ സാ​മൂ​ഹി​ക പ​ശ്ചാ​ത്ത​ല റി​പ്പോ​ർ​ട്ട് (എ​സ്ബി​ആ​ർ) ര​ജി​സ്റ്റ​ർ ചെ​യ്ത് കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ബോ​ധ​വ​ത്ക​ര​ണം ന​ൽ​ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ നി​ര്‍​ദ്ദേ​ശി​ച്ചു.

ജി​ല്ല​യി​ലെ ട്രൈ​ബ​ൽ മേ​ഖ​ല​യി​ലെ വീ​ടു​ക​ളി​ൽ ന​ട​ക്കു​ന്ന പ്ര​സ​വം, വാ​ക്സി​നേ​ഷ​ൻ എ​ടു​ക്കാ​തെ കു​ട്ടി​ക​ൾ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യ സം​ഭ​വ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ൽ​കി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്ക് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി. വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തി​നും കൂ​ട്ടാ​യ തീ​രു​മാ​ന​ങ്ങ​ൾ​ക്കും ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ നേ​തൃ​ത്വം ന​ൽ​ക​ണ​മെ​ന്നും ക​മ്മി​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ ക​മ്മീ​ഷ​ൻ ആ​ക്ടിം​ഗ് ചെ​യ​ർ​പേ​ഴ്സ​ൺ സി​സി​ലി ജോ​സ​ഫ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ക​മ്മി​ഷ​ൻ അം​ഗം അ​ഡ്വ. പി. ​ഷാ​ജേ​ഷ് ഭാ​സ്ക​ർ അ​വ​ലോ​ക​ന​യോ​ഗം നി​യ​ന്ത്രി​ച്ചു. ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ മ​മ്മു മാ​സ്റ്റ​ർ, ജെ.​ജെ.​ബി അം​ഗം ശ്രീ​ജ പു​ളി​ക്ക​ൽ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ പ്രീ​ത പ്ര​താ​പ​ൻ, ജി​ല്ലാ വ​നി​താ-​ശി​ശു വി​ക​സ​ന ഓ​ഫീ​സ​ർ എ​സ്.​എ​ൽ ശ്യാം ​ശ​ങ്ക​ർ, ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ടി.​എ​ൻ ധ​ന്യ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Malappuram

കാ​ഞ്ഞി​യൂ​ർ-​തെ​ങ്ങി​ൽ റോ​ഡ് പാ​ലം ഇനി അടിപൊളിയാകും

ച​ങ്ങ​രം​കു​ളം: പ്ര​തി​ഷേ​ധ​വും വാ​ർ​ത്ത​ക​ളും ഫ​ലം ക​ണ്ട​തോ​ടെ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ കാ​ഞ്ഞി​യൂ​ർ-​തെ​ങ്ങി​ൽ റോ​ഡി​ലെ പാ​ലം പു​തു​ക്കി​പ്പ​ണി​യാ​ൻ തീ​രു​മാ​ന​മാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഷ്ഹ​ർ പെ​രു​മു​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​റും ജ​ന​പ്ര​തി​നി​ധി​ക​ളു​മ​ട​ങ്ങു​ന്ന സം​ഘം പാ​ലം സ​ന്ദ​ർ​ശി​ച്ചു.

റോ​ഡ് നി​ർ​മാ​ണ​ത്തി​നൊ​പ്പം പാ​ല​വും പൊ​ളി​ച്ചു​പ​ണി​യാ​നാ​ണ് തീ​രു​മാ​നം.
50 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള പാ​ല​ത്തി​ന്‍റെ അ​ടി​ഭാ​ഗ​ത്തെ കോ​ൺ​ക്രീ​റ്റ് ദ്ര​വി​ച്ച് ക​മ്പി​ക​ൾ പു​റ​ത്താ​യ നി​ല​യി​ലാ​ണ്. ച​ങ്ങ​രം​കു​ളം-​എ​ര​മം​ഗ​ലം, ച​ങ്ങ​രം​കു​ളം-​ചെ​റ​വ​ല്ലൂ​ർ, ച​ങ്ങ​രം​കു​ളം-​എ​ട​പ്പാ​ൾ റോ​ഡു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന ബൈ​പാ​സ് റോ​ഡി​ലൂ​ടെ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ദി​നം​പ്ര​തി ക​ട​ന്നു​പോ​കു​ന്ന​ത്. സ​മീ​പ​ത്തെ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് ട്രാ​ക്‌ട​റും കൊ​യ്ത്തു​മെ​തി​ യ​ന്ത്ര​ങ്ങ​ളും ഇ​റ​ക്കു​ന്ന​തും ഇ​തു​വ​ഴി​യാ​ണ്.

റോ​ഡ് പു​ന​ർ​നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക് ഫ​ണ്ട് അ​നു​വ​ദി​ച്ച് പ​ണി തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​തി​നൊ​പ്പം പാ​ല​വും വീ​തി കൂ​ട്ടി നി​ർ​മി​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി.

Malappuram

വീണ്ടും അ​ജ്ഞാ​ത ജീ​വി​ മ​ണി​മൂ​ളി​യി​ല്‍ കോ​ഴി​ക​ളെ​ കൊന്നു

എ​ട​ക്ക​ര: മ​ണി​മൂ​ളി​യി​ല്‍ തു​ട​ര്‍​ച്ച​യാ​യു​ള്ള മൂ​ന്നാം ദി​വ​സ​വും അ​ജ്ഞാ​ത ജീ​വി​യു​ടെ ആ​ക്ര​മ​ണം. ര​ണ്ടാം​പാ​ട​ത്തെ എാ​റാ​ത്ത്പ​റ​മ്പി​ല്‍ ഷി​ബു​വി​ന്‍റെ വീ​ട്ടി​ലെ ര​ണ്ട് കോ​ഴി​ക​ളെ​യാ​ണ് ഇ​ന്ന​ലെ അ​ജ്ഞാ​ത ജീ​വി കൂ​ട് ത​ക​ര്‍​ത്ത് പി​ടി​കൂ​ടി​യ​ത്.
പോ​ത്തു​ക​ല്‍, നെ​ല്ലി​ക്കു​ത്ത് വ​നം സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ നി​ന്നു​ള്ള പ​തി​നെ​ട്ടം​ഗ വ​ന​പാ​ല​ക സം​ഘം രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഷി​ബു​വി​ന്‍റെ കോ​ഴി​ക​ളെ അ​ജ്ഞാ​ത ജീ​വി പി​ടി​കൂ​ടി​യ​ത്. കോ​ഴി​ക്കൂ​ടി​ന് സ​മീ​പ​ത്ത് ആ​ടി​നെ കെ​ട്ടി​യി​രു​ന്നെ​ങ്കി​ലും ആ​ടി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ടാം​പാ​ടം ക​ല്ലു​കു​ളം കു​ഞ്ഞ​മ്മ തോ​മ​സി​ന്‍റെ കൂ​ട്ടി​ല​ച്ച വ​ള​ര്‍​ത്തു​നാ​യ​യു​ടെ ത​ല അ​ജ്ഞാ​ത ജീ​വി ക​ടി​ച്ചെ​ടു​ത്തി​രു​ന്നു. തൊ​ട്ട​ടു​ത്ത ദി​വ​സം ഇ​വ​രു​ടെ അ​യ​ല്‍​വാ​സി​യാ​യ പ​ള്ള​ത്ത് ജോ​ണ്‍​സ​ന്‍റെ മൂ​ന്ന് താ​റാ​വു​ക​ളെ പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വ​രു​ടെ വീ​ടു​ക​ള്‍​ക്ക് സ​മീ​പ​ത്താ​യാ​ണ് ഷി​ബു​വി​ന്‍റെ വീ​ടും.

വ​ള​ര്‍​ത്ത് മൃ​ഗ​ങ്ങ​ളെ​യും പ​ക്ഷി​ക​ളെ​യും പി​ടി​കൂ​ടി​യ​ത് പ​ട്ടി​പ്പു​ലി​യാ​ണെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം വ​ന​പാ​ല​ക​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. വ​ന​പാ​ല​ക​ര്‍ രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി​യി​ട്ടും അ​ജ്ഞാ​ത ജീ​വി​യെ കെ​ണ്ട​ത്താ​നോ ആ​ക്ര​മ​ണം ത​ട​യാ​നോ സാ​ധി​ച്ചി​ട്ടി​ല്ല. ഇ​തി​നി​ടെ വെ​ള്ള​ക്ക​ട്ട അ​ട്ടി ഭാ​ഗ​ത്ത് കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി കൊ​മ്പ​നെ വ​ന​പാ​ല​ക​ര്‍ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തു​ക​യും ചെ​യ്തു.

Malappuram

ശബരിമല തീർഥാടനം: പൊ​ന്നാ​നി​യി​ൽ ഇ​ട​ത്താ​വ​ളം

പൊ​ന്നാ​നി:​ പൊ​ന്നാ​നി​യി​ലെ​ത്തു​ന്ന ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് വി​ശ്ര​മം, അ​ന്ന​ദാ​നം, കു​ടി​വെ​ള്ളം തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന ക​ണ്ട കു​റു​മ്പ​ക്കാ​വ് ഇ​ട​ത്താ​വ​ളം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. കെ.​പി. നൗ​ഷാ​ദ​ലി എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഇ​ട​ത്താ​വ​ള സ​മ്മേ​ള​നം തി​രു​വി​താം​കൂ​ർ രാ​ജ​കു​ടും​ബാം​ഗം പ​ത്മ​നാ​ഭ​ദാ​സ അ​വി​ട്ടം തി​രു​നാ​ൾ ആ​ദി​ത്യ വ​ർ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു.

തി​രു​വി​താം​കൂ​ർ രാ​ജ​കു​ടും​ബാം​ഗ​ത്തെ പ​ഞ്ച​വാ​ദ്യ​ത്തോ​ടു​കൂ​ടി പൂ​ർ​ണ​കും​ഭം ന​ൽ​കി സ്വീ​ക​രി​ച്ചു. ക​ണ്ട കു​റു​മ്പ​ക്കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന് ഊ​ട്ടു​പു​ര ന​ൽ​കി​യ അ​ക്ബ​ർ ട്രാ​വ​ൽ​സ് എം​ഡി ഡോ. ​കെ.​വി. അ​ബ്ദു​ൾ നാ​സ​റി​നെ ആ​ദി​ത്യ വ​ർ​മ്മ ത​മ്പു​രാ​ൻ പൊ​ന്നാ​ട അ​ണി​യി​ച്ചു. യോ​ഗ​ത്തി​ൽ യോ​ഗ​ക്ഷേ​മ അ​ധ്യ​ക്ഷ​ൻ നീ​ല​മ​ന ദാ​മോ​ദ​ര​ൻ ന​മ്പൂ​തി​രി, കാ​ടാ​മ്പു​ഴ ക്ഷേ​ത്രം ത​ന്ത്രി ആ​ണ്ട​ലാ​ടി ഉ​ണ്ണി ന​മ്പൂ​തി​രി​പ്പാ​ട്, ക്ഷേ​ത്രം ഊ​രാ​ള​ൻ ടി.​കെ. നാ​രാ​യ​ണ​രാ​ജ, സി​നി​മാ ന​ട​ൻ ഷൈ​ജു കു​റു​പ്പ്, ര​ഘു രാ​മ നാ​രാ​യ​ണ​ദാ​സ്, ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ, സം​വി​ധാ​യ​ക​ൻ ശ്രീ​കു​മാ​ർ മേ​നോ​ൻ, പി.​ടി. അ​ജ​യ്മോ​ഹ​ൻ, സി. ​ഹ​രി​ദാ​സ്, ടി.​കെ. അ​ഷ​റ​ഫ്, അ​ഷ​റ​ഫ് കോ​ക്കൂ​ർ, എം.​വി. ശ്രീ​ധ​ര​ൻ മാ​സ്റ്റ​ർ, സി. ​മോ​ഹ​ന​ൻ നാ​യ​ർ, കെ. ​രാ​ജീ​വ്, പി. ​ര​ഞ്ജി​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ എ. ​പ​വി​ത്ര​കു​മാ​ർ, സി.​എ. ശി​വ​കു​മാ​ർ, ക​ല്ലൂ​ർ മു​ര​ളീ​ധ​ര​ൻ, പി. ​സ​ദാ​ന​ന്ദ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ പൊ​ന്നാ​നി, ന​ളി​നി സ​രോ​ജം, പു​ന്ന​ക്ക​ൽ സു​രേ​ഷ്, പ്ര​ദീ​പ് കാ​ട്ടി​ലാ​യി​ൽ, കെ.​പി. സോ​മ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അ​യ്യ​പ്പ​ യോ​ഗംഉ​ദ്ഘാ​ട​നം

പൂ​ക്കോ​ട്ടും​പാ​ടം: ശ​ബ​രി​മ​ല അ​യ്യ​പ്പ സേ​വാ​സ​മാ​ജം പൂ​ക്കോ​ട്ടും​പാ​ടം അ​യ്യ​പ്പ യോ​ഗം ഉ​ദ്ഘാ​ട​ന​വും സ​മൂ​ഹ അ​ഷ്ടോ​ത്ത​ര ശ​ത​നാ​മ അ​ർ​ച്ച​ന​യും ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തി​ന് ശ്രീ ​വി​ല്ലു​ത്ത് മ​ഹാ​ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ ന​ട​ക്കും. ഭാ​ര​വാ​ഹി​ക​ൾ വി​ളി​ച്ചു​ചേ​ർ​ത്ത വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.
പൂ​ക്കോ​ട്ടും​പാ​ടം ശ്രീ ​വി​ല്ലൂ​ത്ത് ക്ഷേ​ത്ര ഭ​ര​ണ​സ​മി​തി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടു​കൂ​ടി​യാ​ണ് പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്.

ക്ഷേ​ത്ര​സം​ര​ക്ഷ​ണ സ​മി​തി ജി​ല്ലാ ദേ​വ​സ്വം സെ​ക്ര​ട്ട​റി കെ. ​പി. സു​ബ്ര​ഹ്മ​ണ്യ​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്നും ക്ഷേ​ത്ര സം​ര​ക്ഷ​ണ സ​മി​തി കാ​ളി​കാ​വ് താ​ലൂ​ക്ക് സെ​ക്ര​ട്ട​റി മ​ധു തി​രു​വാ​ലി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​മെ​ന്നും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ന്‍റ് കി​ട​ങ്ങ​യ​ത്ത് ബാ​ല​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​യ​നി​ക്കോ​ട​ൻ മു​ര​ളീ​ധ​ര​ൻ, ഖ​ജാ​ൻ​ജി കെ. ​ബാ​ല​കൃ​ഷ്ണ​ൻ തോ​ട്ട​ക്ക​ര, സെ​ക്ര​ട്ട​റി​മാ​രാ​യ കോ​ൽ​ക്കാ​ട​ൻ ച​ന്ദ്ര​ൻ, പി. ​ആ​ർ. ര​ഘു, നെ​ല്ലേ​ങ്ങ​ര ച​ന്ദ്ര​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Malappuram

പ​രി​വാ​ര്‍ നി​ല​മ്പൂ​ര്‍ ബ്‌​ളോ​ക്ക് പ​ഞ്ചാ​യ​ത്ത് കു​ടും​ബസം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

എ​ട​ക്ക​ര: പ​രി​വാ​ര്‍ നി​ല​മ്പൂ​ര്‍ ബ്‌​ളോ​ക്ക് പ​ഞ്ചാ​യ​ത്ത് കു​ടും​ബ സം​ഗ​മം ചു​ങ്ക​ത്ത​റ മാ​ര്‍​ത്തോ​മ്മാ പാ​രി​ഷ് ഹാ​ളി​ല്‍ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ് പി.​എ. ജ​ബ്ബാ​ര്‍ ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രി​വാ​ര്‍ അം​ഗ​ങ്ങ​ള്‍​ക്ക് ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക പ്രി​വി​ലേ​ജ് കാ​ര്‍​ഡ് ഏ​ര്‍​പ്പെ​ടു​ത്തണമെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
പ​രി​വാ​ര്‍ ബ്‌​ളോ​ക്ക് പ്ര​സി​ഡ​​ന്‍റ്് കെ. ​ഷൗ​ക്ക​ത്ത​ലി, സം​സ്ഥാ​ന മു​ന്‍ വൈ​സ് പ്ര​സി​ഡ​​ന്‍റ് ജാ​ഫ​ര്‍ ചാ​ള​ക്ക​ണ്ടി, ജി​ല്ലാ സാ​മൂ​ഹി​ക നീ​തി ഓ​ഫീ​സ​ര്‍ മ​ച്ചി​ങ്ങ​ല്‍ സ​മീ​ര്‍, നി​ല​മ്പൂ​ര്‍ ബ്‌​ളോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ് ബോ​ബി സി. ​മാ​മ്പ്ര, വൈ​സ് പ്ര​സി​ഡ​​ന്‍റ് സീ​ന​ത്ത് നൗ​ഷാ​ദ്, ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം ജോ​സ്മി തോ​മ​സ്, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ്, വി​വി​ധ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റു​മാ​രാ​യ എം.​എ. ജോ​സ്, ദീ​പ ഹ​രി​ദാ​സ്, സി.​കെ. സു​രേ​ഷ്, ഹ​ഫ്‌​സ​ത്ത് മൂ​ത്തേ​ടം, റം​ല​ത്ത് നെ​യ്ത​ക്കോ​ട​ന്‍, കെ.​പി. അ​നു​ശ്രീ തു​ട​ങ്ങി​യ​വ​ര്‍​പ്ര​സംഗി​ച്ചു.

Malappuram

സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷം സ​മാ​പി​ച്ചു

പെ​രി​ന്ത​ൽ​മ​ണ്ണ: 73-ാമ​ത് സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രാ​ഴ്ച​യാ​യി ന​ട​ന്നു​വ​ന്ന വാ​രാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് സ​മാ​പ​ന​മാ​യി. സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​ഹ​ക​ര​ണ സ​മ്മേ​ള​നം, സെ​മി​നാ​ർ, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു.

സ​ഹ​ക​ര​ണ സ​മ്മേ​ള​നം പെ​രി​ന്ത​ൽ​മ​ണ്ണ മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ എം.​ബി. ഫ​സ​ൽ മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ മെ​മ്പ​ർ പി.​പി. ര​വീ​ന്ദ്ര മേ​നോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ റെ​നി ഏ​ബ്ര​ഹാം മി​ക​ച്ച സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ ആ​ദ​രി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ. ഹാ​രി​സ് വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. അ​സി. ര​ജി​സ്ട്രാ​ർ കെ.​സി​ദ്ദി​ഖ് അ​ക്ബ​ർ, ഇഎംഎ​സ് ആ​ശു​പ​ത്രി ചെ​യ​ർ​മാ​ൻ വി.​പി. അ​നി​ൽ, വി. ​ബാ​ബു​രാ​ജ്, ഇ. ​രാ​ജേ​ഷ്, വി. ​സു​മേ​ഷ്, മോ​ഹ​ന​ൻ പു​ളി​ക്ക​ൽ, പ​ച്ചീ​രി ഫാ​റൂ​ഖ്, കെ. ​വി​നോ​ദി​നി, ടി.​പി. വി​ജ​യ​ൻ, എ.​പി. റോ​ഷ്നി, പി. ​ഗോ​വി​ന്ദ​പ്ര​സാ​ദ്, എം.​കെ. മു​ഹ്സി​ൻ, സു​കു​മാ​ര​ൻ നാ​യ​ർ, സു​രേ​ഷ് മ​ഠ​ത്തി​ൽ, പി.​എം. സാ​വി​ത്രി, കെ. ​യൂ​സ​ഫ്, കെ. ​വി​കാ​സ്, സി.​കെ. അ​ൻ​വ​ർ, അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന സെ​മി​നാ​റി​ൽ ഡോ. ​മു​ഹ​മ്മ​ദ് ഷ​ഹീ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. വി.​കെ. ഹം​സ മോ​ഡ​റേ​റ്റ​റാ​യി. ദാ​മോ​ദ​ര​ൻ, എം.​എം. മു​സ്ത​ഫ, കാ​സിം മു​ഹ​മ്മ​ദ് ബ​ഷീ​ർ, എ​ൻ.​എം. ജോ​ൺ മാ​ത്യു, പി. ​ന​സീം, ഇ.​എ​ൽ. ഏ​ലി​ക്കു​ട്ടി എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും ജീ​വ​ന​ക്കാ​രും അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Malappuram

വെ​ള്ളി​യാ​ർ സാം​സ്കാ​രി​കവേ​ദി ഉ​ദ്ഘാ​ട​നം ചെ​യ്തു

മേ​ലാ​റ്റൂ​ർ: മേ​ലാ​റ്റൂ​രി​ന്‍റെ സ​മ്പ​ന്ന​മാ​യ സാം​സ്കാ​രി​ക പൈ​തൃ​ക​ത്തെ​യും ക​ലാ-​സാ​ഹി​ത്യ പാ​ര​മ്പ​ര്യ​ത്തെ​യും കൂ​ടു​ത​ൽ പ​രി​പോ​ഷി​പ്പി​ക്കു​ക, നാ​ടി​ന്‍റെ സ​ർ​ഗാ​ത്മ​ക​മാ​യ കൂ​ട്ടാ​യ്മ​ക​ൾ​ക്ക് പു​തി​യ ദി​ശാ​ബോ​ധം ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ രൂ​പ​വ​ത്ക​രി​ക്കു​ന്ന വെ​ള്ളി​യാ​ർ സാം​സ്കാ​രി​ക വേ​ദി​യു​ടെ ഉ​ദ്ഘാ​ട​നം ക​വി​യും പ്ര​ഭാ​ഷ​ക​നു​മാ​യ ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ നി​ർ​വ​ഹ​ച്ചു. യോ​ഗ​ത്തി​ൽ വ​ച്ച് അ​ദ്ദേ​ഹം സാം​സ്കാ​രി​ക​വേ​ദി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.​

തു​ട​ർ​ന്ന് ഡോ.​ദേ​വി കൃ​ഷ്ണ​ന്‍റെ "അ​മ്മ മ​ല​യാ​ളം' വി.​കെ റൗ​ഫി​നും സ്വ​പ്ന ഷ​മീ​റി​ന്‍റെ " അ​വ​ൾ​ക്കും പ​റ​യാ​നു​ണ്ട് ഒ​രു​പാ​ട്' എ​ന്ന ക​വി​താ സ​മാ​ഹാ​ര​വും ഗി​ഫു മേ​ലാ​റ്റൂ​രി​ന്‍റെ ന​വ​ര​സ​ക​ഥ​ക​ളും പ്ര​ഫ. ഡോ.​എ​സ് സ​ഞ്ജ​യ്ക്ക് ന​ൽ​കി​യും പ്ര​കാ​ശ​നം ചെ​യ്തു. ആ​ദ​ര​ഭാ​ഷ​ണ​വും പു​സ്ത​ക പ​രി​ച​യ​വും പ്രൊ​ഫ. ഡോ. ​എ​സ്.​സ​ഞ്ജ​യ് ന​ട​ത്തി.

എ​ഴു​ത്തു​കാ​രാ​യ മേ​ലാ​റ്റൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ,ഗി​ഫു മേ​ലാ​റ്റൂ​ർ, സി​നി​മാ സം​വി​ധാ​യ​ക​നാ​യ മേ​ലാ​റ്റൂ​ർ ര​വി​വ​ർ​മ്മ, പാ​ര​മ്പ​ര്യ ക​ലാ​കാ​ര​നാ​യ മേ​ലാ​റ്റൂ​ർ രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​രോ​ടൊ​പ്പം ഉ​ജ്വ​ല​ബാ​ല്യ​പു​ര​സ്കാ​രം നേ​ടി​യ കെ.​ ന​ന്ദ​ന​യെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. കെ. ​സു​ഗു​ണ പ്ര​കാ​ശ് സ്വാ​ഗ​ത​വും വി.​വി ദി​നേ​ശ് ന​ന്ദി​യും പ​റ​ഞ്ഞു.

Malappuram

മ​ങ്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ജൈ​വ​വൈ​വി​ധ്യം: പ​രി​പാ​ല​ന സ​മി​തി യോ​ഗം ചേ​ർ​ന്നു

മ​ങ്ക​ട: മ​ങ്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ജൈ​വ​വൈ​വി​ധ്യ പ​രി​പാ​ല​ന സ​മി​തി യോ​ഗം വൈ​സ് പ്ര​സി​ഡ​ന്‍റ് ന​ഫ്സ​ൽ റ​മീ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ഫാ​ത്തി​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ജൈ​വ വൈ​വി​ധ്യ ബോ​ർ​ഡ് പ്ര​തി​നി​ധി​സ​ഫ്ന പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 2013ൽ ​ത​യാ​റാ​ക്കി​യ 13 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള നി​ല​വി​ലെ ര​ജി​സ്റ്റ​റി​ൽ പു​തി​യ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ര​ണ്ടാം​ഭാ​ഗം ത​യ്യ​റാ​ക്കു​വാ​നും സ​സ്യ​ജാ​ല​ങ്ങ​ൾ, ജീ​വ​ജാ​ല​ങ്ങ​ൾ, അ​പൂ​ർ​വ​യി​നം സ​സ്യ​ങ്ങ​ൾ, പ്ര​കൃ​തി വി​ഭ​വ​ങ്ങ​ൾ, പ​ര​മ്പ​രാ​ഗ​ത കൃ​ഷി​രീ​തി​ക​ൾ, നാ​ട്ട​റി​വു​ക​ൾ, ഭ​ക്ഷ്യ​സ​സ്യ​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​പു​തു​ക്കി ത​യാ​റാ​ക്കു​ന്ന​താ​ണ്.

ക​ഴി​ഞ്ഞ 13 വ​ർ​ഷ​ത്തി​നി​ടെ പ്ര​ദേ​ശ​ത്തെ ജൈ​വ​സ​മ്പ​ത്തും പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളു​ടെ ല​ഭ്യ​ത​യി​ലും വ​ന്ന മാ​റ്റ​ങ്ങ​ൾ ക​ണ്ടെ​ത്തി നി​ല​വി​ലെ സ്ഥി​തി വി​ല​യി​രു​ത്തു​വാ​നും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വി ​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി നാ​ടി​​ന്‍റെ ത​ന​ത് ജൈ​വ​സ​മ്പ​ത്തി​നെ അ​വയു​ടെ സം​ര​ക്ഷ​ണ​ത്തി​ന് ആ​വ ശ്യ​മാ​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കാ​നും ജ​ന​കീ​യ ജൈ​വ​വൈ​വി​ധ്യ​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നും അ​വ​രു​ടെ ആ​ധി​കാ​രി​ക വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തും.

പു​തി​യ വി​വ​ര​ങ്ങ​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി പു​തു​ക്കു​ന്ന​തി​ലൂ​ടെ പ്ര​ദേ​ശ​ത്തെ ജൈ​വ​സ​മ്പ​ത്തി​​ന്‍റെ നി​ല​വി​ലെ അ​വ​സ്ഥ തി​രി​ച്ച​റി​യാ​നും സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ദി​ശാ​ബോ​ധം ന​ൽ​കു​വാ​നും ക​ഴി​യും​വി​ധം ത​യ്യാ​റാ​ക്കും.

യോ​ഗ​ത്തി​ൽ വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ​ഇ​ബ്രാ​ഹിം പി ​ടി, സാ​ദി​ക്ക​ലി വെ​ള്ളി​ല, അ​സി​സ്റ്റ​​ന്‍റ് സെ​ക്ര​ട്ട​റി ഫാ​ത്തി​മ സു​ഹ്റ, മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​​ന്‍റ് ടി.​അ​ബ്ദു​ൽ ക​രീം, പാ​ര​മ്പ​ര്യ​സി​ദ്ധ വൈ​ദ്യ​ർ സ​ഫ്വാ​ൻ, കു​ന്നം തൊ​ടി ഷെ​ഫീ​ഖ്,വി​ബി​ജി റാം ​ജി ആ​ക്രെ​ഡി​റ്റ​ഡ് എ​ൻ​ജി​നിയ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ പി.​കെ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Malappuram

നി​ല​ന്പൂ​ർ താ​ലൂ​ക്കി​ൽ മ​ല​യോ​ര​ ഹ​ർ​ത്താ​ൽ പൂ​ർ​ണം

നി​ല​മ്പൂ​ർ: മ​ല​യോ​ര സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ല​മ്പൂ​ർ താ​ലൂ​ക്കി​ൽ ന​ട​ത്തി​യ മ​ല​യോ​ര ഹ​ർ​ത്താ​ൽ പൂ​ർ​ണം. ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ നി​ല​മ്പൂ​ർ താ​ലൂ​ക്കി​ലെ 11 വി​ല്ലേ​ജു​ക​ളി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചും അ​ടി​യ​ന്ത​ര​മാ​യി ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽനി​ന്നും ഈ ​വി​ല്ലേ​ജു​ക​ളി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ളെ ഒ​ഴി​വാ​ക്ക​ണമെന്നും ആ​വ​ശ്യ​പ്പെ​ട്ടു​മാ​യി​രു​ന്നു മ​ല​യോ​ര ഹ​ർ​ത്താ​ൽ.

മ​ല​യോ​ര സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഹ​ർ​ത്താ​ൽ പൂ​ർ​ണ​മാ​യി​രു​ന്നു. രാ​വി​ലെ ആ​റി​ന് ആ​രം​ഭി​ച്ച ഹ​ർ​ത്താ​ൽ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ അ​വ​സാ​നി​ച്ചു. ചി​ല​യി​ട​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ​തൊ​ഴി​ച്ചാ​ൽ മ​ല​യോ​ര ഹ​ർ​ത്താ​ൽ പൊ​തു​വെ സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു. ക​ട​ക​ൾ പൂ​ർ​ണ​മാ​യി അ​ട​ഞ്ഞു​കി​ട​ന്നി​രു​ന്നു. ഏ​താ​നും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും മാ​ത്ര​മാ​ണ് നി​ര​ത്തി​ലി​റ​ങ്ങി​യ​ത്. സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ലും ഹാ​ജ​ർ കു​റ​വാ​യി​രു​ന്നു. സ്കൂ​ളു​ക​ൾ അ​ട​ഞ്ഞു​കി​ട​ന്നു.​

തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ച ഏ​താ​നും ക​ട​ക​ൾ ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ അ​ട​പ്പി​ച്ചു. സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യി​ല്ല. കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി. അ​ന്ത​ർ​സം​സ്ഥാ​ന സ​ർ​വീ​സു​ക​ൾ ഹ​ർ​ത്താ​ല​നു​കൂ​ലി​ക​ൾ ത​ട​ഞ്ഞി​ല്ല. നി​ല​മ്പൂ​രി​ൽ സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി കെ. ​മോ​ഹ​ന​ൻ, ഏ​രി​യാ ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ ക​ക്കാ​ട​ൻ റ​ഹീം, ടി. ​ഹ​രി​ദാ​സ​ൻ, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി വെ​ട്ടു​മ്മ​ൽ ശ്രീ​ധ​ര​ൻ, ലോ​ക്ക​ൽ ക​മ്മ​റ്റി അം​ഗം പി.​വി. ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. നി​ല​മ്പൂ​രി​ൽ ഹ​ർ​ത്താ​ല​നു​കൂ​ലി​ക​ൾ പ്ര​ക​ട​ന​വും ന​ട​ത്തി. നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ​യി​ലും ചാ​ലി​യാ​ർ, പോ​ത്തു​ക​ൽ, മൂ​ത്തേ​ടം ചു​ങ്ക​ത്ത​റ വ​ഴി​ക​ട​വ് എ​ട​ക്ക​ര, ക​രു​ളാ​യി, അ​മ​ര​മ്പ​ലം, ചോ​ക്കാ​ട്, കാ​ളി​കാ​വ്, ക​രു​വാ​ര​ക്കു​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​ണ് മ​ല​യോ​ര ഹ​ർ​ത്താ​ൽ ന​ട​ത്തി​യ​ത്.

മ​ല​പ്പു​റ​ത്തി​ന്‍റെ മ​ല​യോ​ര മേ​ഖ​ല​യി​ലാ​ണ് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ ഇ​എ​സ്എ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ലെ അ​നി​ശ്ചി​താ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്ന​ത്. ആ​യി​ര​ക​ണ​ക്കി​ന് മ​ല​യോ​ര കു​ടും​ബ​ങ്ങ​ളെ​യാ​ണ് ആ​ശ​ങ്ക​യു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ല​യോ​ര സം​ര​ക്ഷ​ണ സ​മി​തി ന​ട​ത്തി​യ മ​ല​യോ​ര ഹ​ർ​ത്താ​ൽ പൂ​ർ​ണ​മാ​യ​ത്.

എടക്കര സ്തംഭിച്ചു

എ​ട​ക്ക​ര: ടൗ​ണു​ക​ളി​ലും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ട​ക​മ്പോ​ള​ങ്ങ​ള്‍ പൂ​ര്‍​മാ​യി അ​ട​ഞ്ഞു​കി​ട​ന്നു. മ​ഞ്ചേ​രി, പെ​രി​ന്ത​ല്‍​മ​ണ്ണ റൂ​ട്ടു​ക​ളി​ല്‍ ഓ​ടു​ന്ന ചി​ല സ്വ​കാ​ര്യ ബ​സു​ക​ള്‍ ആ​ളു​ക​ളെ ക​യ​റ്റി എ​ത്തി​യെ​ങ്കി​ലും സ​മ​ര​ക്കാ​ര്‍ ബ​സ് ത​ട​ഞ്ഞു. ഓ​രോ കേ​ന്ദ്ര​ങ്ങ​ളി​ലും അ​ല്‍​പ​നേ​രം വാ​ഹ​ന​ങ്ങ​ള്‍ ത​ട​ഞ്ഞി​ട്ട ശേ​ഷ​മാ​ണ് സ​മ​ര​ക്കാ​ര്‍ ക​ട​ത്തി​വി​ട്ട​ത്. എ​ട​ക്ക​ര, പോ​ത്തു​ക​ല്‍, വ​ഴി​ക്ക​ട​വ് സ്റ്റേ​ഷ​നു​ക​ളി​ല്‍നി​ന്നു​ള്ള പൊ​ലി​സ് സം​ഘം വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ല​യു​റ​പ്പി​ച്ചി​രു​ന്നു.

ഹ​ര്‍​ത്താ​ലി​ന് മു​ന്നോ​ടി​യാ​യി മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ര​ണ്ട് പ്ര​ചാ​ര​ണ ജാ​ഥ​ക​ളും മൈ​ക്ക് അ​നൗ​ണ്‍​സ്‌​മെ​ന്‍റും ടൗ​ണു​ക​ളി​ല്‍ പ്ര​ക​ട​ന​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു. ഹ​ര്‍​ത്താ​ല്‍ അ​നു​കൂ​ലി​ക​ള്‍ രാ​വി​ലെ എ​ട​ക്ക​ര, ചു​ങ്ക​ത്ത​റ, വ​ഴി​ക്ക​ട​വ്, കാ​ര​പ്പു​റം, പോ​ത്തു​ക​ല്‍ ടൗ​ണു​ക​ളി​ല്‍ പ്ര​ക​ട​നം ന​ട​ത്തി. എ​ട​ക്ക​ര​യി​ല്‍ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേറി​യറ്റം​ഗം വി.​എം. ഷൗ​ക്ക​ത്ത്, എ​ട​ക്ക​ര ഏ​രി​യാ സെ​ക്ര​ട്ട​റി ടി. ​ര​വീ​ന്ദ്ര​ന്‍, എ​ട​ക്ക​ര ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി സ​നി​ല്‍ പാ​ര്‍​ലി, എ. ​അ​ന​സ്, പി.​കെ. ജി​ഷ്ണു, സോ​മ​ന്‍ പാ​ര്‍​ലി, എ​സ്. ജ​യ​പ്ര​കാ​ശ്, എം. ​ഷാ​ജി, ഒ.​പി. ശ​ഫീ​ഖ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

പൂ​ക്കോ​ട്ടും​പാ​ട​ത്ത് കടകന്പോളങ്ങൾ അടഞ്ഞുകിടന്നു

പൂ​ക്കോ​ട്ടും​പാ​ടം: പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ വി​ജ്ഞാ​പ​നം ന​ട​പ്പാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ പൂ​ക്കോ​ട്ടും​പാ​ട​ത്ത് പൂ​ർ​ണം. രാ​വി​ലെ മു​ത​ൽ ത​ന്നെ ക​ട ക​മ്പോ​ള​ങ്ങ​ൾ അ​ട​ഞ്ഞു കി​ട​ന്നു. വാ​ഹ​ന​ഗ​താ​ഗ​ത്തെ​യും ഹ​ർ​ത്താ​ൽ സാ​ര​മാ​യി ബാ​ധി​ച്ചി​രു​ന്നു.

ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​രെ​യും പാ​ല്, പ​ത്രം, ഹോ​സ്പി​റ്റ​ൽ തു​ട​ങ്ങി​യ മേ​ഖ​ല​യി​ലു​ള്ള​വ​രെ ഹ​ർ​ത്താ​ലി​ൽനി​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്നു. പൂ​ക്കോ​ട്ടും​പാ​ടം അ​ങ്ങാ​ടി​യി​ൽ ഹ​ർ​ത്താ​ലി​ന്‍റെ ഭാ​ഗ​മാ​യി വാ​ഹ​ന​ങ്ങ​ൾ ത​ട​യു​ക​യു​ണ്ടാ​യി. സ്വ​കാ​ര്യ ബ​സു​ക​ളും ഓ​ട്ടോ ഉ​ൾ​പ്പെ​ടെ​യു​ള്ള ടാ​ക്സി വാ​ഹ​ന​ങ്ങ​ളും പൂ​ക്കോ​ട്ടും​പാ​ട​ത്ത് സ​ർ​വീ​സ് ന​ട​ത്തി​യി​ല്ല. തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ ശ്ര​മി​ച്ച ബാ​ങ്ക്, പ​ഞ്ചാ​യ​ത്ത് അ​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ സ​മ​ര​ക്കാ​രെ​ത്തി അ​ട​പ്പി​ക്കു​ക​യു​ണ്ടാ​യി.

പൂ​ക്കോ​ട്ടും​പാ​ട​ത്ത് മ​ല​യോ​ര സം​ര​ക്ഷ​ണ സ​മി​തി നേ​താ​ക്ക​ളാ​യ വി. ​കെ. അ​ന​ന്ത​കൃ​ഷ്ണ​ൻ, പി. ​ശി​വാ​ത്മ​ജ​ൻ, സ​ണ്ണി പു​ലി​കു​ത്തി​യേ​ൽ, രാ​ജ്മോ​ഹ​ൻ, പി. ​സി. ന​ന്ദ​കു​മാ​ർ, പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ബു കൊ​ല്ല​ടി​ക, പി. ​ശ്രീ​ധ​ര​ൻ, വി.​കെ. ച​ന്ദ്ര​ഭാ​നു തു​ട​ങ്ങി​യ​വ​ർ പ്ര​ക​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

ക​രു​വാ​ര​കു​ണ്ടി​ലും പൂ​ർ​ണം

ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​ക്കു​ണ്ടി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ക​ട​ക​മ്പോ​ള​ങ്ങ​ളും അ​ട​ഞ്ഞു​കി​ട​ന്നു. പ്ര​ക​ട​ന​ത്തി​ന് കെ.കെ. ജ​യിം​സ് മാ​സ്റ്റ​ർ, കെ.​യു. തോ​മ​സ്, എ.​കെ സ​ജാ​ദ് ഹു​സൈ​ൻ, ടി.​എം. രാ​ജു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Malappuram

അ​ന​ധി​കൃ​ത പ​ണ​പ്പി​രി​വിനെതിരേ പൊലിസ് അ​ന്വേ​ഷ​ണ​ം

മ​ഞ്ചേ​രി: വീ​ടു​ക​ള്‍ ക​യ​റി അ​ന​ധി​കൃ​ത പ​ണ​പ്പി​രി​വ് ന​ട​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി നി​ര്‍​ദേ​ശം ന​ല്‍​കി.

രോ​ഗി​ക​ളു​ടെ ചി​കി​ത്സ​ക്ക് സ​ഹാ​യം, ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, യ​തീം ഖാ​ന​ക​ള്‍, ട്ര​സ്റ്റു​ക​ള്‍ എ​ന്നി​വ​യു​ടെ പേ​രി​ല്‍ സ​മീ​പ​കാ​ല​ത്ത് വീ​ടു​ക​ളി​ലെ​ത്തി വ്യാ​പ​ക​മാ​യ പി​രി​വു​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്.

എ​ന്നാ​ല്‍ പി​രി​വി​നെ​ത്തു​ന്ന​വ​രു​ടെ തി​രി​ച്ച​റി​യ​ല്‍ കാ​ർ​ഡ്, അ​വ​ര്‍ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന സം​ഘ​ട​ന​ക​ളു​ടെ വി​ശ്വാ​സ്യ​ത, പി​രി​ച്ചെ​ടു​ക്കു​ന്ന പ​ണ​ത്തി​ന്‍റെ വി​നി​യോ​ഗം, പ​ണ​പ്പി​രി​വി​നു​ള്ള നി​യ​മാ​നു​മ​തി എ​ന്നി​വ സം​ബ​ന്ധി​ച്ച് ഒ​രു വ്യ​ക്ത​ത​യു​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​ജ​ന​ത്തി​ന്‍റെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച് ആ​ശ​ങ്ക നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ഇ​ത്ത​രം അ​ന​ധി​കൃ​ത പി​രി​വു​ക​ള്‍ നി​യ​ന്ത്രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗി​ന്ന​സ് ജേ​താ​വും പൊ​തു​പ്ര​വ​ര്‍​ത്ത​ക​നു​മാ​യ പ​ട​വ​ണ്ണ അ​ബ്ദു​ല്‍ സ​ലീം ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ഇ​ത്ത​ര​ത്തി​ലു​ള്ള അ​ന​ധി​കൃ​ത പ​ണ​പ്പി​രി​വ് മോ​ഷ​ണം, സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്, സാ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് ഇ​ട​യാ​ക്കു​മെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പ​രാ​തി പ​രി​ഗ​ണി​ച്ച ജ​ല്ലാ പൊ​ലി​സ് മേ​ധാ​വി ഇ​ക്ക​ഴി​ഞ്ഞ 19ന് ​മ​ല​പ്പു​റം, പെ​രി​ന്ത​ല്‍​മ​ണ്ണ, തി​രൂ​ര്‍, നി​ല​മ്പൂ​ര്‍, കൊ​ണ്ടോ​ട്ടി, താ​നൂ​ര്‍ പോ​ലീ​സ് സ​ബ് ഡി​വി​ഷ​നു​ക​ളി​ലെ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്കാ​യി കൈ​മാ​റു​ക​യാ​യി​രു​ന്നു.

Malappuram

ക​ണ്ടെ​യ്ന​ർ ലോ​റി അ​പ​ക​ട​ത്തി​ൽ​പെ​ട്ടു

അ​ങ്ങാ​ടി​പ്പു​റം: കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ൽ ഓ​രോ​ടം പാ​ല​ത്ത് ക​ണ്ടെ​യ്ന​ർ ലോ​റി അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ക​ണ്ടെ​യ്ന​ർ ലോ​റി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

പാ​ല​ത്തി​ന് സ​മീ​പ​ത്തു​ള്ള ഭി​ത്തി​യി​ൽ ത​ട്ടി നി​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്. സ്ഥി​രം അ​പ​ക​ട മേ​ഖ​ല​യാ​ണ് ഈ ​ഭാ​ഗം.

വീ​തി​കൂ​ടി​യ റോ​ഡി​ൽനി​ന്നു പെ​ട്ടെ​ന്ന് ഇ​ടു​ങ്ങി​യ പാ​ല​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കേ​ണ്ടി വ​രു​ന്ന​ത് ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ട്. ഇ​വി​ടെ ഒ​രു പാ​ലം ഉ​ള്ള​തു​ത​ന്നെ പ​ല​പ്പോ​ഴും ഡ്രൈ​വ​ർ​മാ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടാ​റി​ല്ല.
പ്ര​ദേ​ശ​ത്തെ വ​ള​വും രാ​ത്രി​കാ​ല​ങ്ങ​ളി​ലെ വെ​ളി​ച്ച​ക്കു​റ​വും അ​പ​ക​ട​ങ്ങ​ൾ​ക്ക് പ്ര​ധാ​ന കാ​ര​ണ​മാ​കു​ന്നു. രാ​ത്രി​യി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തും സ​മീ​പ​ത്തെ തോ​ട്ടി​ലേ​ക്ക് വീ​ഴു​ന്ന​തും പ​തി​വാ​ണ്.

അ​പ​ക​ടം ന​ട​ന്ന നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യും ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ലോ​റി അ​പ​ക​ട സ്ഥ​ല​ത്തു​നി​ന്നു മാ​റ്റി.

Malappuram

ചെ​റു​മ​ത്സ്യ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് "ഓ​പ​റേ​ഷ​ൻ പൈ​ത​ൽ' പ​രി​ശോ​ധ​ന ക​ർ​ശ​ന​ം

മ​ല​പ്പു​റം: ക​ട​ൽ​സ​മ്പ​ത്തി​ന്‍റെ സു​സ്ഥി​ര സം​ര​ക്ഷ​ണം ല​ക്ഷ്യ​മി​ട്ട് ഫി​ഷ​റീ​സ് വ​കു​പ്പ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​പ്പാ​ക്കു​ന്ന "ഓ​പ​റേ​ഷ​ൻ പൈ​ത​ൽ' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. വ​ലു​പ്പ​മെ​ത്താ​ത്ത ചെ​റു​മ​ത്സ്യ​ങ്ങ​ളെ പി​ടി​കൂ​ടു​ന്ന​തും വി​പ​ണ​നം ചെ​യ്യു​ന്ന​തും ത​ട​യു​ക, നി​യ​മ​വി​രു​ദ്ധ മ​ത്സ്യ​ബ​ന്ധ​നം നി​യ​ന്ത്രി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ൾ.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഫി​ഷ​റീ​സ് വ​കു​പ്പ് പ്ര​ത്യേ​ക സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ച് ജി​ല്ല​യി​ലെ മ​ത്സ്യ​ബ​ന്ധ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റും പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്. പൊ​ന്നാ​നി, താ​നൂ​ർ, പ​ര​പ്പ​ന​ങ്ങാ​ടി ഹാ​ർ​ബ​റു​ക​ളി​ലും മ​റ്റ് ഫി​ഷ് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​റു​ക​ളി​ലു​മാ​യി ഇ​തി​ന​കം 200-ഓ​ളം യാ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു.

പ​രി​ശോ​ധ​ന​ക​ൾ​ക്കൊ​പ്പം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​യി തു​ട​രു​മെ​ന്ന് ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്‌ട​ർ അ​റി​യി​ച്ചു.

Malappuram

റോ​ഡി​ലെ വൈ​ദ്യു​ത തൂ​ണു​ക​ൾ മാറ്റിയില്ല, ന​വീ​ക​ര​ണമായാൽ ഇങ്ങനെ വേണം...

നി​ല​മ്പൂ​ര്‍: ച​ന്ത​ക്കു​ന്ന് -വെ​ളി​യ​ന്തോ​ട് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡ് ടാ​റിം​ഗ് ന​ട​ത്തി​യ​ത് വൈ​ദ്യു​ത തൂ​ണു​ക​ള്‍ മാ​റ്റാ​തെ. ഗ​താ​ഗ​തക്കു​രു​ക്ക് പ​തി​വാ​യ കെ​എ​ന്‍ജി ​റോ​ഡി​ലാ​ണ് അ​പ​ക​ട​ക​ര​മാ​യ വൈ​ദ്യു​ത തൂ​ണു​ക​ള്‍ മാ​റ്റാ​തെ ടാ​റിം​ഗ് ന​ട​ത്തി​യ​ത്.

ച​ന്ത​ക്കു​ന്ന് ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത​ട​ക്കം റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും തൂ​ണു​ക​ള്‍ മാ​റ്റി​സ്ഥാ​പി​ക്കാ​തെ​യാ​ണ് ടാ​റിം​ഗ് ന​ട​ത്തി​യ​ത്. ഇ​ത് വാ​ഹ​ന​ങ്ങ​ള്‍​ക്കും യാ​ത്ര​ക്കാ​ര്‍​ക്ക് അ​പ​ക​ട ഭീ​ഷ​ണി​യാ​ണ്.

Malappuram

നി​ല​മ്പൂ​രി​ല്‍ ഇ​ന്ന് മ​ല​യോ​ര ഹ​ര്‍​ത്താ​ല്‍

നി​ല​മ്പൂ​ര്‍: ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ല്‍ നി​ല​മ്പൂ​ര്‍ താ​ലൂ​ക്കി​ലെ 11 വി​ല്ലേ​ജു​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചും ജ​ന​വാ​സ മേ​ഖ​ല​ക​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും മ​ല​യോ​ര സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​ല​മ്പൂ​രി​ല്‍ ഇ​ന്ന് മ​ല​യോ​ര ഹ​ര്‍​ത്താ​ല്‍ ആ​ച​രി​ക്കും.
രാ​വി​ലെ ആ​റ് മു​ത​ല്‍ വൈ​കീ​ട്ട് അ​ഞ്ച് വ​രെ​യാ​ണ് ഹ​ര്‍​ത്താ​ല്‍. ക​ട​ക​ള്‍ അ​ട​ച്ചും ബ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍ സ​ര്‍​വീ​സ് നി​ര്‍​ത്തി​വെ​ച്ചും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ അ​ഭ്യ​ര്‍​ഥി​ച്ചു.
നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭ, ക​രു​വാ​ര​കു​ണ്ട്, എ​ട​ക്ക​ര, വ​ഴി​ക്ക​ട​വ്, പോ​ത്തു​ക​ല്ല്, ചു​ങ്ക​ത്ത​റ, ചാ​ലി​യാ​ര്‍, മൂ​ത്തേ​ടം, ചോ​ക്കാ​ട്, അ​മ​ര​മ്പ​ലം, ക​രു​ളാ​യി, കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഹ​ര്‍​ത്താ​ല്‍.

ഹ​ര്‍​ത്താ​ലി​ന് മു​ന്നോ​ടി​യാ​യി നി​ല​മ്പൂ​രി​ല്‍ ഇ​ന്ന​ലെ രാ​ത്രി​യോ​ടെ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. സി​പി​എം നി​ല​മ്പൂ​ര്‍ ഏ​രി​യാ സെ​ക്ര​ട്ട​റി കെ. ​മോ​ഹ​ന്‍, കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം) ​ജി​ല്ലാ വൈ​സ് പ്ര​സി​ഡന്‍റ് സ്‌​ക​റി​യാ ക്‌​നാ​ത്തോ​പ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
സി​പി​എം ഏ​രി​യാ സെ​ന്‍റ​ര്‍ അം​ഗം ക​ക്കാ​ട​ന്‍ റ​ഹീം, ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി വെ​ട്ടു​മ്മ​ല്‍ ശ്രീ​ധ​ര​ന്‍, പി.​വി. ഇ​സ്മാ​യി​ല്‍, പ​ട​വെ​ട്ടി ബാ​ല​കൃ​ഷ്ണ​ന്‍, ടി. ​ഹ​രി​ദാ​സ​ന്‍, സം​ഗീ​ത് കോ​വി​ല​ക​ത്തു​മു​റി, ദീ​പ​ക് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
ഹ​ര്‍​ത്താ​ലി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം; വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ പ്ര​ക​ട​നം
എ​ട​ക്ക​ര: മ​ല​യോ​ര സം​ര​ക്ഷ​ണ സ​മി​തി ആ​ഹ്വാ​നം ചെ​യ്ത മ​ല​യോ​ര ഹ​ര്‍​ത്താ​ലി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് നാ​ടെ​ങ്ങും പ്ര​ക​ട​ന​ങ്ങ​ള്‍ .
മൂ​ത്തേ​ടം കാ​ര​പ്പു​റം അ​ങ്ങാ​ടി​യി​ല്‍ ന​ട​ന്ന പ്ര​ക​ട​ന​ത്തി​ല്‍ മ​ല​യോ​ര സം​ര​ക്ഷ​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ വി.​കെ. ഷാ​ന​വാ​സ്, പ​നോ​ല​ന്‍ ബ​ഷീ​ര്‍, പി. ​രാ​യി​ന്‍, ജെ.​എം. ഷെ​ബീ​ബ്, എ​ന്‍.​പി. മ​ജീ​ദ്, വി.​വൈ. ജം​ഷീ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പോ​ത്തു​ക​ല്ല് അ​ങ്ങാ​ടി​യി​ല്‍ ന​ട​ന്ന പ്ര​ക​ട​ന​ത്തി​ല്‍ സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ മു​സ്ത​ഫ പാ​ക്ക​ട, എ. ​അ​ന​സ്, പി.​വി. രാ​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.​

വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത​ങ്ങാ​ടി​യി​ല്‍ ന​ട​ന്ന പ്ര​ക​ട​ന​ത്തി​ല്‍ ഭാ​ര​വാ​ഹി​ക​ളാ​യ എം.​ടി. അ​ലി, ശ​റ​ഫു​ദ്ദീ​ന്‍ മ​ണി​മൂ​ളി, വി. ​വി​ന​യ​ച​ന്ദ്ര​ന്‍, പി.​ടി. ഉ​ഷ, സി.​എ​സ്. സു​രേ​ഷ്, പി.​സി. നാ​ഗ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മ​രു​ത നാ​രോ​ക്കാ​വി​ല്‍ ന​ട​ന്ന പ്ര​ക​ട​ന​ത്തി​ന് കെ.​ടി. വ​ര്‍​ഗീ​സ്, ടി.​കെ. സ​ക്കീ​ര്‍ ഹു​സൈ​ന്‍, കെ.​എം. മോ​ഹ​ന​ന്‍, എം.​എ​ച്ച്. കി​ഫ്ലി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി പ്ര​സം​ഗി​ച്ചു. മ​ഞ്ച​ക്കോ​ട് ന​ട​ന്ന പ്ര​ക​ട​ന​ത്തി​ന് എം. ​ശി​ഹാ​ബ്, കെ.​കെ. ഗോ​പി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Malappuram

മ​ണി​മൂ​ളി​യി​ല്‍ അ​ജ്ഞാ​ത ജീ​വി​ താ​റാ​വു​ക​ളെ കൊ​ന്നു

എ​ട​ക്ക​ര: മ​ണി​മൂ​ളി ര​ണ്ടാം​പാ​ട​ത്ത് വീ​ണ്ടും അ​ജ്ഞാ​ത ജീ​വി​യു​ടെ ആ​ക്ര​മ​ണം. ര​ണ്ടാം​പാ​ടം പ​ള്ള​ത്ത് ജോ​ണ്‍​സ​​ന്‍റെ വീ​ട്ടി​ല്‍ വ​ള​ര്‍​ത്തി​യ മൂ​ന്ന് താ​റാ​വു​ക​ളെ​യാ​ണ് അ​ജ്ഞാ​ത ജീ​വി കൊ​ന്ന​ത്. ര​ണ്ടെ​ണ്ണ​ത്തി​നെ തി​ന്നു​ക​യും ഒ​രെ​ണ്ണ​ത്തി​നെ കൊ​ന്ന് ഉ​പേ​ക്ഷി​ച്ച നി​ല​യി​ലു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ചൊ​വാ​ഴ്ച രാ​ത്രി 12.30-ഓ​ടെ​യാ​ണ് സം​ഭ​വം.
ക​ഴി​ഞ്ഞ ദി​വ​സം കൂ​ട്ടി​ല​ട​ച്ച വ​ള​ര്‍​ത്തു​നാ​യ​യു​ടെ ത​ല അ​ജ്ഞാ​ത ജീ​വി ക​ടി​ച്ചെ​ടു​ത്ത ക​ല്ലു​കു​ളം കു​ഞ്ഞ​മ്മ തോ​മ​സി​​ന്‍റെ വീ​ടി​ന് സ​മീ​പ​ത്താ​ണ് ജോ​ണ്‍​സ​​ന്‍റെ വീ​ടും. കു​ഞ്ഞ​മ്മ തോ​മ​സി​​ന്‍റെ നാ​യ​യെ പി​ടി​കൂ​ടി​യ​ത് പ​ട്ടി​പ്പു​ലി​യാ​ണെ​ന്ന് വ​ന​പാ​ല​ക​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വീ​ണ്ടും ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സ​മീ​പ പ്ര​ദേ​ശ​മാ​യ ത​ഴ​വ​യ​ലി​ല്‍ കാ​ട്ടാ​ന കൃ​ഷി ന​ശി​പ്പി​ച്ച വ​ട​ക്കേ​ക്കു​റ്റി​യാ​നി​ക്ക​ല്‍ ജോ​ജ​​ന്‍റെ കൃ​ഷി​യി​ട​ത്തി​ല്‍ ആ​റം​ഗ വ​ന​പാ​ല​ക സം​ഘം നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ജോ​ണ്‍​സ​​ന്‍റെ താ​റാ​വു​ക​ളെ പി​ടി​കൂ​ടി​യ​ത്.

നാ​യ​യെ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തെത്തു​ട​ര്‍​ന്ന് നി​ല​മ്പൂ​ര്‍ നോ​ര്‍​ത്ത് ഡി​എ​ഫ്ഒ കെ. ​സു​നി​ല്‍​കു​മാ​ര്‍ സ്ഥ​ല​ത്തെ​ത്തി പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യും ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു. രാ​ത്രി​കാ​ല പ​ട്രോ​ളി​ംഗ് ശ​ക്ത​മാ​ക്കാ​നും നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ച് ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​യ​ക​റ്റാ​നും തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു.
ഇ​തി​​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നേ​ര​ത്തെ സ്ഥാ​പി​ച്ച​തി​ന് പു​റ​മെ മൂ​ന്ന് ട്രാ​പ്പ് കാ​മ​റ​ക​ള്‍ കൂ​ടി സ്ഥ​ല​ത്ത് സ്ഥാ​പി​ച്ചു. താ​റാ​വു​ക​ളെ പി​ടി​കൂ​ടി​യ സ്ഥ​ല​ത്ത് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി. നെ​ല്ലി​ക്കു​ത്ത്, പോ​ത്തു​ക​ല്ല് വ​നം സ്റ്റേ​ഷ​നു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ദേ​ശ​ത്ത് രാ​ത്രി​കാ​ല പ​ട്രോ​ളി​ങ് തു​ട​രും.

Malappuram

ഭ​ക്തിസാ​ന്ദ്ര​മാ​യി കു​ട്ട​ത്തി ശി​വ​ക്ഷേ​ത്ര​ത്തി​ലെ ആ​റാ​ട്ടു​ത്സ​വം

ക​രു​വാ​ര​കു​ണ്ട്: കു​ട്ട​ത്തി അ​മ്പ​ല​ക്കു​ന്ന് ശി​വ​ക്ഷേ​ത്ര​ത്തി​ലെ ആ​റാ​ട്ടു​ത്സ​വം ഭ​ക്തി സാ​ന്ദ്ര​മാ​യി. ആ​റാ​ട്ടു​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂന്നിന് മാ​മ്പ​റ്റ ആ​റാ​ട്ടു​ക​ട​വി​ൽനി​ന്ന് ആ​രം​ഭി​ച്ച തി​രി​ച്ചെ​ഴു​ന്ന​ള്ള​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് താ​ല​പ്പൊ​ലി​യേ​ന്തി​യ അ​മ്മ​മാ​രു​ടെ​യും ഗ​ജ​വീ​ര​ൻ​മാ​രും നൂ​റി​ല​ധി​കം വാ​ദ്യ​മേ​ള​ക്കാ​രും ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളും പ​ങ്കെ​ടു​ത്തു. ആ​റ​ര​യോ​ടെ തി​രി​ച്ചെ​ഴു​ന്ന​ള്ള​ത്ത് കു​ട്ട​ത്തി മ​ഹാ​ശി​വ​ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ു.
ഉ​ച്ച​യ്ക്ക് ആ​റാ​ട്ടു ക​ട​വി​ൽ വ​ച്ച് പ്ര​സാ​ദ ഊ​ട്ടും ന​ട​ന്നു. ഉ​ത്സ​വ​ദി​വ​സ​ങ്ങ​ളി​ൽ ഒ​രു​ക്കി​യ സ​മൂ​ഹ സ​ദ്യ​യി​ൻ നാ​നാ​ജാ​തി മ​ത​സ്ഥ​ർ പ​ങ്കെ​ടു​ത്തു. ഉ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യി അ​ഞ്ച് ദേ​ശ​ങ്ങ​ളി​ൽനി​ന്നും മാ​മ്പ​റ്റ ആ​റാ​ട്ടു​ക​ട​വി​ലേ​ക്ക് ഘോ​ഷ​യാ​ത്ര​യാ​യാ​ണ് ഭ​ക്ത​ജ​ന​ങ്ങ​ൾ എ​ത്തി ചേ​ർ​ന്ന​ത്.​ച​ട​ങ്ങു​ക​ൾ​ക്ക് ക്ഷേ​ത്രം മാ​ർ​ഗ​ദ​ർ​ശി എ​ൻ.​എ​ൻ.​ രാ​ജീ​വ് ജി ​അ​ഗ​സ്ത്യ​മ​ല,പു​തു​മ​ന ഹ​രി​ഹ​ര​ൻ ന​മ്പൂ​തി​രി​പ്പാ​ട്, ക​ണ്ണ​ൻ തി​രു​മേ​നി അ​മ്പ​ല​പ്പു​ഴ, ന​ന്മ​ണ്ട വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Malappuram

വാ​ഗ​ൺ ട്രാ​ജ​ഡി 105-ാം ദി​നാ​ച​ര​ണം; 20ന് ​കു​രു​വ​മ്പ​ല​ത്ത് മ​ന്ത്രി എ​ൻ. ശം​സു​ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും

കു​ള​ത്തൂ​ർ: ഇ​ന്ത്യ​ൻ സാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്ര​ത്തി​ൽ മ​റ​ക്കാ​നാ​വാ​ത്ത ഒ​രു അ​ധ്യാ​യ​മാ​ണ് വാ​ഗ​ൺ ട്രാ​ജ​ഡി ദു​ര​ന്തം. ഈ ​ന​ടു​ക്കു​ന്ന ഓ​ർ​മ​ക​ൾ പു​തു​ത​ല​മു​റ​ക്ക് കൈ​മാ​റു​ന്ന​തി​നാ​യി വാ​ഗ​ൺ ട്രാ​ജ​ഡി സ്മാ​ര​ക സ​മി​തി സം​ഘ​ടി​പ്പി​ക്കു​ന്ന 105-ാം ദി​നാ​ച​ര​ണം 20 ന് ​കു​രു​വ​മ്പ​ല​ത്ത് കേ​ര​ള വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ൻ. ശം​സു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും
മ​ല​ബാ​ര്‍ ക​ലാ​പ​ത്തി​ലെ ഭീ​തി​ത​മാ​യ വാ​ഗ​ൺ ദു​ര​ന്ത​ത്തി​ന് വേ​ദി​യാ​യ​ത് തി​രൂ​രാ​യി​രു​ന്നു​വെ​ങ്കി​ലും വാ​ഗ​ണ്‍ ട്രാ​ജ​ഡി​യെ​ന്ന് ച​രി​ത്രം വി​ളി​ച്ച ഈ ​കൊ​ടും ക്രൂ​ര​ത​യി​ല്‍ ജീ​വ​ന്‍ ബ​ലി​ ന​ല്‍​കി​യ​വ​രി​ൽ പ​കു​തി​യി​ല​ധി​ക​വും മ​ല​പ്പു​റം ജി​ല്ല​യി​ലെ പു​ലാ​മ​ന്തോ​ൾ പ​ഞ്ചാ​യ​ത്തി​ലെ കു​രു​വ​മ്പ​ലം എ​ന്ന കൊ​ച്ചു​ഗ്രാ​മ​ത്തി​ലു​ള്ള​വ​രാ​യി​രു​ന്നു. 41 പേ​രാ​ണ് ഈ ​മ​ഹാ ദു​ര​ന്ത​ത്തി​ൽ ഈ ​ഗ്രാ​മ​ത്തി​ൽ നി​ന്ന് ര​ക്ത​സാ​ക്ഷി​ക​ളാ​യ​ത്.
ദി​നാ​ച​ര​ണ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ എം.​എ​ൽ.​എ ന​ജീ​ബ് കാ​ന്ത​പു​രം അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഡോ: ​പി.​ജെ സി​ൻ​സെ​​ന്‍റ് (പ്രി​ൻ​സി​പ്പാ​ൾ ഗ​വ. ​കോ​ളേ​ജ് മൂ​ന്നാ​ർ) ഉ​സ്മാ​ൻ താ​മ​ര​ത്ത് പെ​രി​ന്ത​ൽ​മ​ണ്ണ എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും
സ്മാ​ര​ക സ​മി​തി ചെ​യ​ർ​മാ​ൻ സ​ലീം കു​രു​വ​മ്പ​ലം അ​ധ്യ​ക്ഷ​നാ​വും. ഭാ​ര​വാ​ഹി​ക​ളാ​യ സ​ലാം മാ​സ്റ്റ​ർ പൂ​മം​ഗ​ലം, ഡോ. ​ഹു​സൈ​ൻ വി, ​ഡോ. അ​ലി നൗ​ഫ​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ക്കും.

ബ്രി​ട്ടീ​ഷു​കാ​ര്‍​ക്കും ബ്രി​ട്ടീ​ഷ് ഭ​ര​ണ​ത്തി​നു​മെ​തി​രേ നി​ല​കൊ​ണ്ട​തി​ന് പ​ക തീ​ര്‍​ക്കാ​ന്‍ വെ​ള്ള​ക്കാ​ര്‍ വേ​ട്ട​യാ​ടി​ക്കൊ​ണ്ടി​രു​ന്ന​ത് മ​ല​ബാ​ര്‍ മാ​പ്പി​ള​മാ​രെ​യാ​യി​രു​ന്നു. അ​വ​രെ പി​ടി​കൂ​ടി അ​ന്ത​മാ​ന്‍, കോ​യ​മ്പ​ത്തൂ​ര്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് നാ​ടു​ക​ട​ത്ത​ൽ പ​തി​വാ​ക്കി​യി​രു​ന്നു. ഇ​പ്ര​കാ​രം നാ​ടു​ക​ട​ത്താ​ന്‍ അ​സൂ​ത്രി​ത​മാ​യി ന​ട​ത്തി​യ ഹീ​ന​ത​ന്ത്ര​മാ​ണ് വാ​ഗ​ണ്‍ ട്രാ​ജ​ഡി എ​ന്ന മ​ഹാ​ദു​ര​ന്ത​ത്തി​ൽ ക​ലാ​ശി​ച്ച​ത്.
1921 ന​വം​ബ​ര്‍ 19ന് ​തി​രൂ​രി​ല്‍നി​ന്ന് കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് പു​റ​പ്പെ​ട്ട എം.​എ​സ്. റെ​യി​ല്‍​വെ​യു​ടെ 77-ാം ന​മ്പ​ര്‍ ട്രൈ​നി​ലെ 1711-ാം ന​മ്പ​ര്‍ ച​ര​ക്ക് വാ​ഗ​ണി​ലാ​ണ് നൂ​റോ​ളം മാ​പ്പി​ള​മാ​രെ കു​ത്തി​നി​റ​ച്ച് യാ​ത്ര ആ​രം​ഭി​ച്ച​ത്. അ​ൻ​പ​ത് പേ​ർ​ക്കു പോ​ലും നി​ൽ​ക്കാ​ൽ സൗ​ക​ര്യ​മി​ല്ലാ​ത്ത ഈ ​വാ​ഗ​ണി​ൽ കു​ത്തി​നി​റ​ക്ക​പ്പെ​ട്ട മാ​പ്പി​ള സ്വാ​ത​ന്ത്ര്യ സ​മ​ര പോ​രാ​ളി​ക​ൾ യാ​ത്ര തു​ട​ങ്ങി ഏ​താ​നും മി​നു​റ്റി​നു​ള്ളി​ൽ ത​ന്നെ ശ്വാ​സം ല​ഭി​ക്കാ​ത്തെ ആ​ർ​ത്ത​ട്ട​ഹ​സി​ച്ച് ക​ര​യാ​ൻ തു​ട​ങ്ങി​യി​രു​ന്നു. പി​ശാ​ചു​ക്ക​ളെ​പ്പോ​ലും നാ​ണി​പ്പി​ക്കു​ന്ന ബ്രി​ട്ടീ​ഷ് സേ​ന ഈ ​അ​ട്ട​ഹാ​സം കേ​ട്ട​ഭാ​വം പോ​ലും ന​ടി​ക്കാ​തെ യാ​ത്ര തു​ട​രു​ക​യും വാ​ഗ​ണി​ലെ എ​ഴു​പ​തോ​ളം പേ​ർ ശ്വാ​സം മു​ടി മ​രി​ക്കു​ക​യും ചെ​യ്തു. ഈ ​മ​രി​ച്ച 70 പേ​രി​ല്‍ 41 പേ​രും കു​രു​വ​മ്പ​ലം എ​ന്ന കൊ​ച്ചു ഗ്രാ​മ​ത്തി​ലു​ള്ള​വ​രാ​ണ്. ഇ​വ​രി​ല്‍ 35 പേ​ര്‍ കു​രു​വ​മ്പ​ല​ത്തു​കാ​രും ആ​റ് ആ​ളു​ക​ള്‍ വ​ള​പു​രം, ചെ​മ്മ​ല​ശ്ശേ​രി പ്ര​ദേ​ശ​ത്തു​ള്ള​വ​രു​മാ​ണ്.

പ​ള്ളി ദ​ര്‍​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​യി​രു​ന്നു ഇ​വ​രി​ൽ അ​ധി​ക​പേ​രും. നാ​ട്ടി​ലെ മ​ത പ​ണ്ഡി​ത​തും പൊ​തു സ്വീ​കാ​ര്യ​നു​മാ​യ വ​ള​പു​രം സ്വ​ദേ​ശി ക​ല്ലെ​ത്തൊ​ടി കു​ഞ്ഞു​ണ്ണീ​ന്‍ മു​സ്‌​ലി​യാ​രെ ബ്രി​ട്ടീ​ഷ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് പെ​രി​ന്ത​ല്‍​മ​ണ്ണ സ​ബ് ജ​യി​ലി​ല​ട​ച്ചി​ട്ടു​ണ്ടെ​ന്ന വി​വ​ര​മ​റി​ഞ്ഞ് പു​ലാ​മ​ന്തോ​ള്‍ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് ഒ​രു​മി​ച്ചു​കൂ​ടി​യ ജ​ന​ങ്ങ​ള്‍ പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലേ​ക്ക് പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി പ്ര​തി​ഷേ​ധി​ക്കു​ക​യും മു​സ്‌ലി​യാ​രെ വി​ട്ട​യ​ക്കാ​തെ പി​രി​ഞ്ഞ് പോ​വു​ക​യി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്ന് കു​ഞ്ഞി​ണ്ണീ​ന്‍ മു​സ്‌​ലി​യാ​രെ പ​ട്ടാ​ളം വി​ട്ട​യ​ക്കു​ക​യും പ്ര​തി​ഷേ​ധ​ക്കാ​രെ മു​ഴു​വ​ന്‍ അ​റ​സ്റ്റ് ചെ​യ്ത് തി​രൂ​രി​ലേ​ക്ക് കൊ​ണ്ട് പോ​വു​ക​യു​മാ​യി​രു​ന്നു.
ഇ​വ​രെ​യാ​ണ് പി​ന്നീ​ട് തി​രൂ​രി​ല്‍നി​ന്ന് കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് കൊ​ണ്ട് പോ​വാ​നാ​യി ഗു​ഡ്സ് വാ​ഗ​ണി​ല്‍ തി​ക്കി​ത്തി​രു​കി ക​യ​റ്റി​യി​രു​ന്ന​ത്. 70 പേ​ര്‍ ശ്വാ​സം മു​ട്ടി മ​രി​ച്ച ഈ ​സം​ഭ​വ​ത്തി​ൽനി​ന്ന് കു​രു​വ​മ്പ​ല​ത്തെ ര​ണ്ടു പേ​ര്‍ വാ​ഗ​ണി​​ന്‍റെ ആ​ണി​പ്പ​ഴു​തി​ലൂ​ടെ ശ്വാ​സ​മെ​ടു​ത്ത് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. വാ​ഴ​യി​ൽ കു​ഞ്ഞ​യ​മ​വും കാ​ളി​യ​റോ​ഡ് കോ​യ​ക്കു​ട്ടി ത​ങ്ങ​ളും.

2005ല്‍ ​മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​വാ​സി​യാ​യ മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ സ​ലീം കു​രു​വ​മ്പ​ല​ത്തി​​ന്‍റെ ശ്ര​മ​ഫ​ല​മാ​യി കു​രു​വ​മ്പ​ല​ത്ത് ഒ​രു സ്മാ​ര​ക മ​ന്ദി​രം നി​ർ​മ്മി​ക്കു​ന്ന​ത് വ​രെ വാ​ഗ​ണ്‍ ര​ക്ത​സാ​ക്ഷി​ക​ളു​ടെ ര​ണ്ടാം ത​ല​മു​റ​ക്ക് ത​ങ്ങ​ളു​ടെ പൂ​ർ​വ്വി​ക​രു​ടെ ഈ ​ത്യാ​ഗ​ത്തി​​ന്‍റെ ഓ​ർ​മ്മ​ക​ൾ വി​സ്മൃ​തി​യി​ലാ​യി​രു​ന്നു. ദു​ര​ന്ത​ത്തി​​ന്‍റെ ഓ​ര്‍​മ​യ്ക്കാ​യി അ​വ​രു​ടെ ജ​ന്മ​നാ​ട്ടി​ൽ ആ​കെ​യു​ള്ള​ത് ഈ ​സ്മാ​ര​കം മാ​ത്ര​മാ​ണ്.
സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്ര​ത്തി​ലെ തു​ല്യ​ത​യി​ല്ലാ​ത്ത ഈ ​ക്രൂ​ര​ത​യു​ടെ ഓ​ർ​മ​ക​ൾ വ​രും ത​ല​മു​റ​യ്ക്ക് കൈ​മാ​റു​ന്ന​തി​ന് വേ​ണ്ടി ഓ​രോ വ​ർ​ഷ​വും കു​രു​വ​മ്പ​ലം വാ​ഗ​ൺ ട്രാ​ജ​ഡി സ്മാ​ര​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യ​ത്യ​സ്ഥ രീ​തി​യി​ൽ വാ​ർ​ഷി​ക ദി​നാ​ച​ര​ണം ന​ട​ത്തി വ​രു​ന്നു​ണ്ട്.

Malappuram

മാ​താ​പു​ഴ​യി​ല്‍നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സ് വേ​ണമെന്ന്

തേ​ഞ്ഞി​പ്പ​ലം: മാ​താ​പ്പു​ഴ​യി​ല്‍നി​ന്ന് ഫ​റോ​ക്ക് വ​ഴി കോ​ഴി​ക്കോ​ട്ടേ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ​ര്‍​വീ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സി​എം​പി സം​യു​ക്ത ബ്രാ​ഞ്ച് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. മാ​താ​പ്പു​ഴ റോ​ഡ് ജം​ഗ്ഷ​നി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് എ​ത്ര​യും വേ​ഗം പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
സി​എം​പി ആ​ലു​ങ്ങ​ല്‍, ചേ​ളാ​രി, ക​ട​ക്കാ​ട്ടു​പാ​റ സം​യു​ക്ത ബ്രാ​ഞ്ച് സ​മ്മേ​ള​നം എം​വി​ആ​ര്‍ ന​ഗ​റി​ല്‍ ഏ​രി​യാ സെ​ക്ര​ട്ട​റി എ.​പി. സു​ധീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി. ​പ്ര​ദീ​പ്കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി. കെ.​സി. ശ്യാ​മ​ള, ടി. ​ബാ​ബു, കെ. ​സു​നി​ത എ​ന്നി​വ​രെ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​രാ​യി തി​ര​ഞ്ഞെ​ടു​ത്തു. കെ. ​സ​ദാ​ശി​വ​ന്‍, ര​മ​ണി, സി. ​ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kozhikode

ക​ട്ടി​പ്പാ​റ​യി​ല്‍ കാ​ട്ടു​പ​ന്നി​ ശല്യം രൂക്ഷം

ക​ട്ടി​പ്പാ​റ: ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ല്‍ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷം. കാ​ട്ടു​പ​ന്നി​ക​ള്‍ വ​ന​മേ​ഖ​ല​യി​ല്‍ നി​ന്ന് ഭ​ക്ഷ​ണം തേ​ടി ക​ര്‍​ഷ​ക​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ല​ക്ക് കൂ​ട്ട​ത്തോ​ടെ വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ക​പ്പ, ചേ​ന, വാ​ഴ, പ​ച്ച​ക്ക​റി തു​ട​ങ്ങി​യ വി​ള​ക​ളെ​ല്ലാം കാ​ട്ടു​പ​ന്നി​ക​ള്‍ ന​ശി​പ്പി​ക്കു​ന്നു​ണ്ട്. ചെ​റു​കി​ട ക​ര്‍​ഷ​ക​ര്‍ വി​വി​ധ ബാ​ങ്കു​ക​ളി​ല്‍ നി​ന്ന് വാ​യ്പ വാ​ങ്ങി​യാ​ണ് ഇ​ട​വി​ള കൃ​ഷി​ക​ള്‍ ചെ​യ്യു​ന്ന​ത്.

വാ​യ്പ തി​രി​ച്ച​ട​ക്കാ​ന്‍ ക​ര്‍​ഷ​ക​ര്‍​ക്ക് സാ​ധി​ക്കു​ന്നി​ല്ല. കാ​ട്ടു​പ​ന്നി​ക​ള്‍ കൃ​ഷി​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന​തു​കൊ​ണ്ട് ഒ​ട്ടേ​റെ ക​ര്‍​ഷ​ക​ര്‍ ഇ​ട​വി​ള കൃ​ഷി​ക​ള്‍ ഉ​പേ​ക്ഷി​ച്ചു.
ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ എം​പാ​ന​ല്‍ ഷൂ​ട്ട​ര്‍​ന്മാ​രെ​യും വേ​ട്ട​നാ​യ്ക്ക​ളെ​യും ഉ​പ​യോ​ഗി​ച്ച് കാ​ടി​ള​ക്കി കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു​കൊ​ല്ലാ​ന്‍ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ന​ട​പ​ടി സ്വി​ക​രി​ക്ക​ണ​മെ​ന്ന് ക​ട്ടി​പ്പാ​റ സം​യു​ക്ത ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

യോ​ഗ​ത്തി​ല്‍ കെ.​വി. സെ​ബാ​സ്റ്റ്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ന്‍ ക​ട്ടി​പ്പാ​റ, രാ​ജു ജോ​ണ്‍, സ​ലിം പു​ല്ല​ടി, എ​ന്‍.​പി. കു​ഞ്ഞാ​ലി​ക്കു​ട്ടി, സെ​ബാ​സ്റ്റ്യ​ന്‍ ഏ​റ​ത്ത്, ജോ​സ് പ​യ്യ​പേ​ല്‍, റ​ജി മ​ണി​മ​ല തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kozhikode

അ​ഭി​മാ​ന​മാ​യി ക​ട്ടി​പ്പാ​റ ന​സ്ര​ത്ത് യു​പി സ്‌​കൂ​ള്‍


ക​ട്ടി​പ്പാ​റ: താ​മ​ര​ശേ​രി ഉ​പ​ജി​ല്ല ക​ലാ​മേ​ള​യി​ല്‍ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച ക​ട്ടി​പ്പാ​റ ന​സ്ര​ത്ത് യു​പി സ്‌​കൂ​ള്‍ നാ​ടി​ന്‍റെ അ​ഭി​മാ​ന​മാ​യി. യു​പി ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ 80 പോ​യി​ന്‍റു​മാ​യാ​ണ് കി​രീ​ടം ചൂ​ടി​യ​ത്. സം​സ്‌​കൃ​തോ​ത്സ​വ​ത്തി​ല്‍ 90 ല്‍ 88 ​പോ​യി​ന്‍റ് നേ​ടി ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

താ​മ​ര​ശേ​രി ഉ​പ​ജി​ല്ല​യി​ലെ വ​ന്‍​കി​ട സ്‌​കൂ​ളു​ക​ളെ പി​ന്ത​ള്ളി​യാ​ണ് ന​സ്ര​ത്തി​ന്‍റെ ക​ലാ​പ്ര​തി​ഭ​ക​ള്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​ല്ലി മോ​ഹ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം രാ​ജേ​ഷ് ജോ​സ്, പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജു താ​ന്നി​ക്കാ​ക്കു​ഴി, താ​മ​ര​ശേ​രി എ​ഇ​ഒ പ്ര​മോ​ദ് എ​ന്നി​വ​ര്‍ ട്രോ​ഫി​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

വി​ജ​യി​ക​ള്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​പ്രി​യേ​ഷ് തേ​വ​ടി​യി​ല്‍, ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി​ന, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രേം​ജി ജെ​യിം​സ്, വാ​ര്‍​ഡ് അം​ഗം ജം​ഷീ​ന അ​സീ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​എം. ബ​ഷീ​ര്‍, എം​പി​ടി​എ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബി​ന്ദു ബൈ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ചേ​ര്‍​ന്ന് ക​ട്ടി​പ്പാ​റ ടൗ​ണി​ല്‍ വി​ജ​യാ​ഹ്ലാ​ദ റാ​ലി ന​ട​ത്തി. പ്ര​ധാ​നാ​ധ്യാ​പി​ക ലി​സ സാ​ല​സ്, അ​ധ്യാ​പ​ക​രാ​യ സി​സ്റ്റ​ര്‍ ബി​ന്‍​സി, കെ.​യു. തോ​മ​സ്, പി.​സു​നി​ത, സി.​ബു​ഷ്‌​റ, കെ.​എം.​എ​ലി​സ​ബ​ത്ത്, ജി​യ ജോ​സ​ഫ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Kozhikode

തേ​ങ്ങ​യ്ക്കു​ള്ളി​ൽ ക​ല്ലു​ക​ൾ

തി​രു​വ​മ്പാ​ടി: പൊ​ട്ടി​ച്ച തേ​ങ്ങ​യി​ൽ നി​റ​യെ ക​ല്ലു​ക​ൾ ക​ണ്ടെ​ത്തി. തി​രു​വ​മ്പാ​ടി ലി​സ ആ​ശു​പ​ത്രി​യി​ലെ കാ​ന്‍റീ​നി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം.
കാ​ന്‍റീ​നി​ലേ​ക്ക് വാ​ങ്ങി​യ തേ​ങ്ങ പൊ​ട്ടി​ച്ച​പ്പോ​ഴാ​ണ് അ​തി​നു​ള്ളി​ൽ ക​ല്ലു​ക​ൾ നി​റ​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്. തേ​ങ്ങ​യ്ക്ക് അ​സാ​ധാ​ര​ണ​മാ​യ ഭാ​രം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. തേ​ങ്ങ​യു​ടെ ക​ണ്ണു​ള്ള ഭാ​ഗ​ത്ത് ദ്വാ​രം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തു​വ​ഴി ക​ല്ലു​ക​ൾ ഉ​ള്ളി​ൽ നി​റ​ച്ച​താ​കാ​മെ​ന്ന് ക​രു​തു​ന്നു. തേ​ങ്ങ​യ്ക്ക് തൂ​ക്കം വ​ർ​ധി​പ്പി​ച്ച് വി​ൽ​പ​ന ന​ട​ത്താ​ൻ കൃ​ത്രി​മം ന​ട​ത്തി​യ​താ​കാ​മെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.

Kozhikode

ഓൺലൈൻ സൈറ്റ് തകരാർ; ഫിറ്റ്നസ് പുതുക്കാനാകാതെ ടാക്സി ഡ്രൈവർമാർ

മു​ക്കം: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ ഓ​ൺ​ലൈ​ൻ സൈ​റ്റി​ലെ സാ​ങ്കേ​തി​ക ത​ക​രാ​ർ മൂ​ലം വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് പു​തു​ക്കാ​നാ​കാ​തെ സം​സ്ഥാ​ന​ത്തെ നൂ​റു​ക​ണ​ക്കി​ന് ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ ദു​രി​ത​ത്തി​ൽ.

2012 മോ​ഡ​ൽ ടൊ​യോ​ട്ട എ​ത്തി​യോ​സ് സെ​ഡാ​ൻ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് പു​തു​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ച​ലാ​ൻ അ​ട​യ്ക്കാ​നാ​കാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. ഓ​ൺ​ലൈ​ൻ സൈ​റ്റി​ൽ പ്ര​സ്തു​ത മോ​ഡ​ൽ വാ​ഹ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കാ​ത്ത​തി​നാ​ൽ ച​ലാ​ൻ അ​ട​യ്ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. ഇ​തോ​ടെ ആ​വ​ശ്യ​മാ​യ എ​ല്ലാ രേ​ഖ​ക​ളും ത​യാ​റാ​ക്കി​യി​ട്ടും ഫി​റ്റ്ന​സ് പു​തു​ക്കാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്.

മു​ക്ക​ത്തെ ടാ​ക്സി ഡ്രൈ​വ​റാ​യ രാ​ജീ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി വാ​ഹ​നം നി​ര​ത്തി​ലി​റ​ക്കാ​നാ​കാ​തെ പ്ര​തി​സ​ന്ധി​യി​ലാ​ണ്. ഇ​ൻ​ഷ്വ​റ​ൻ​സ്, ക്ഷേ​മ​നി​ധി, ജി​പി​എ​സ് തു​ട​ങ്ങി​യ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന​യ്ക്ക് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ​ക്കും അ​നു​ബ​ന്ധ ന​ട​പ​ടി​ക​ൾ​ക്കു​മാ​യി പ​ണം ചെ​ല​വ​ഴി​ച്ച് ത​യാ​റെ​ടു​ത്തെ​ങ്കി​ലും ച​ലാ​ൻ അ​ട​യ്ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ഫി​റ്റ്ന​സ് പു​തു​ക്ക​ൽ മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ആ​ർ​ടി​ഒ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യി​ട്ടി​ല്ലെ​ന്നാ​ണ് ഡ്രൈ​വ​ർ​മാ​രു​ടെ പ​രാ​തി.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന സീ​സ​ണി​ൽ ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ഓ​ട്ടം ല​ഭി​ക്കേ​ണ്ട സ​മ​യ​ത്താ​ണ് ഈ ​പ്ര​തി​സ​ന്ധി. ഫി​റ്റ്ന​സ് കാ​ലാ​വ​ധി പു​തു​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ക്കി​യാ​ൽ പി​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി​വ​രും. ഇ​തോ​ടെ ല​ഭി​ക്കു​ന്ന ഓ​ട്ട​ങ്ങ​ൾ പോ​ലും ഏ​റ്റെ​ടു​ക്കാ​നാ​കാ​തെ വ​രു​മാ​നം നി​ല​ച്ച അ​വ​സ്ഥ​യി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ. അ​ന്ന​ന്ന​ത്തെ വ​രു​മാ​നം കൊ​ണ്ട് കു​ടും​ബം പു​ല​ർ​ത്തു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ ടാ​ക്സി തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​പ​ജീ​വ​ന​ത്തെ ബാ​ധി​ക്കു​ന്ന പ്ര​ശ്ന​ത്തി​ൽ ഗ​താ​ഗ​ത വ​കു​പ്പ് അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഓ​ൺ​ലൈ​ൻ സൈ​റ്റി​ലെ സാ​ങ്കേ​തി​ക ത​ക​രാ​ർ പ​രി​ഹ​രി​ച്ച് ഫി​റ്റ്ന​സ് പു​തു​ക്കു​ന്ന​തി​നും ച​ലാ​ൻ അ​ട​യ്ക്കു​ന്ന​തി​നും ത​ട​സ​മി​ല്ലാ​ത്ത സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നാ​ണ് ഡ്രൈ​വ​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്

Kozhikode

കി​ഡ് ഗ്ലൗ ​പ​ദ്ധ​തി വ്യാ​പി​പ്പി​ക്കും


കോ​ഴി​ക്കോ​ട്: കു​ട്ടി​ക​ളി​ലെ ഡി​ജി​റ്റ​ൽ അ​ഡി​ക്ഷ​ൻ കു​റ​യ്ക്കു​ന്ന​തി​നും സൈ​ബ​ർ ഇ​ട​ങ്ങ​ളി​ൽ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി കേ​ര​ള പോ​ലീ​സ് ന​ട​പ്പാ​ക്കു​ന്ന ‘കി​ഡ് ഗ്ലൗ' ​പ​ദ്ധ​തി ഈ ​വ​ർ​ഷം 15 സ്കൂ​ളു​ക​ളി​ലേ​ക്ക് കൂ​ടി വ്യാ​പി​പ്പി​ക്കു​മെ​ന്ന് കോ​ഴി​ക്കോ​ട് റൂ​റ​ൽ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി മെ​റി​ൻ ജോ​സ​ഫ് പ​റ​ഞ്ഞു.

കേ​ര​ള പൊ​ലി​സി​ന്‍റെ "കി​ഡ് ഗ്ലൗ - 2026' ​സ​മ്മി​റ്റി​ൽ എ​റ​ണാ​കു​ള​ത്ത് പ​ങ്കെ​ടു​ത്ത കോ​ഴി​ക്കോ​ട് റൂ​റ​ൽ മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്കു​ന്ന​തി​നും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നും പ​ദ്ധ​തി​യു​ടെ തു​ട​ർ​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​തി​നു​മാ​യി ജി​ല്ലാ പൊ​ലി​സ് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.
സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കും ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ​ക്കു​മെ​തി​രേ സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളും ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി അ​ഭ്യ​ർ​ഥി​ച്ചു.

സ​ർ​ക്കാ​രി​ന്‍റെ "ക്ലി​ക്ക്' പ​ദ്ധ​തി​യി​ൽ എ​ല്ലാ​വ​രും പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. സ​മ്മി​റ്റി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ ച​ട​ങ്ങി​ൽ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. സൈ​ബ​ർ ക്രൈം ​ഇ​ൻ​സ്‌​പെ​ക്ട​ർ കെ. ​ഉ​മേ​ഷ്, സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ടി.​ബി. ഷൈ​ജു, സൈ​ബ​ർ സെ​ൽ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ. ​ശ്രീ​ജി​ത്ത്, എ​സ്‌​സി​പി​ഒ എം.​കെ. ശ​രേ​ഷ് എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ്ര​സം​ഗി​ച്ചു.

Kozhikode

സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ൽ കൈയാ​ങ്ക​ളി; പൊ​ലി​സ് കേ​സെ​ടു​ത്തു


കോ​ഴി​ക്കോ​ട്: പ​ന്തീ​രാ​ങ്കാ​വ് റൂ​ട്ടി​ലെ സ​ര്‍​വീ​സ് സ​മ​യ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ര്‍​ക്കം മൂ​ത്ത് ര​ണ്ട് സ്വ​കാ​ര്യ ബ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ല്‍ ന​ടു​റോ​ഡി​ല്‍ ഏ​റ്റു​മു​ട്ടി​യ സം​ഭ​വ​ത്തി​ല്‍ പ​ന്തി​ര​ങ്കാ​വ് പൊ​ലി​സ് കേ​സെ​ടു​ത്തു.

ബ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ന്ന​ത​ട​ക്ക​മു​ള്ള നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച വൈ​കി​ട്ട് കോ​ന്ത​നാ​രി സ​ലീ​ന പാ​ല​സി​ന് സ​മീ​പ​മാ​ണ് യാ​ത്ര​ക്കാ​രു​ടെ മു​ന്നി​ല്‍ വ​ച്ച് ജീ​വ​ന​ക്കാ​ര്‍ ഏ​റ്റു​മു​ട്ടി​യ​ത്. പ്ര​കോ​പി​ത​രാ​യ ജീ​വ​ന​ക്കാ​ര്‍ ബ​സി​ന്‍റെ ചി​ല്ലു​ക​ള്‍ ത​ക​ര്‍​ക്കു​ക​യും ചെ​യ്തു. പെ​രു​മ​ണ്ണ റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ഇ​ഷി​ക​മോ​ള്‍, പൊ​ക്കു​ന്ന് റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ഗു​രു​കൃ​പ എ​ന്നീ ബ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​രാ​ണ് പ​ര​സ്പ​രം ഏ​റ്റു​മു​ട്ടി​യ​ത്. ഇ​തി​ന് മു​ന്നോ​ടി​യാ​യി കോ​ട്ട​പ്പ​റ​മ്പ്, ക​ല്ലാ​യി റോ​ഡ്, എം​സി​സി ബാ​ങ്ക് പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ബ​സു​ക​ള്‍ ത​മ്മി​ല്‍ ത​ട്ടി​ക്ക​ലും ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ല്‍ വാ​ക്കേ​റ്റ​വും ന​ട​ന്നി​രു​ന്നു. കോ​ന്ത​നാ​രി​യി​ല്‍ ഗു​രു​കൃ​പ ബ​സ് നി​ര്‍​ത്തി​യ​തോ​ടെ ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ത​മ്മി​ലു​ള്ള ത​ര്‍​ക്കം രൂ​ക്ഷ​മാ​യി.

ഇ​തി​നി​ടെ ബ​സു​ക​ളു​ടെ ചി​ല്ലു​ക​ള്‍ അ​ടി​ച്ചു​ത​ക​ര്‍​ത്തു. നാ​ട്ടു​കാ​ര്‍ ഇ​ട​പെ​ട്ടാ​ണ് സം​ഘ​ര്‍​ഷ​ത്തി​ലേ​ര്‍​പ്പെ​ട്ട​വ​രെ പി​ന്തി​രി​പ്പി​ച്ച​ത്. ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ട​വും ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ലു​ള്ള ത​ര്‍​ക്ക​വും യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷി​ത യാ​ത്ര​യ്ക്കും ഭീ​ഷ​ണി​യാ​കു​ന്ന​താ​യാ​ണ് യാ​ത്ര​ക്കാ​രു​ടെ പ​രാ​തി.

Kozhikode

കേരള സംസ്ഥാന വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ സ​മ്മേ​ള​നം സ​മാ​പി​ച്ചു


പേ​രാ​മ്പ്ര: ര​ണ്ട് ദി​വ​സ​മാ​യി പേ​രാ​മ്പ്ര​യി​ൽ ന​ട​ന്ന കേ​ര​ള സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ സ​മ്മേ​ള​നം സ​മാ​പി​ച്ചു. പൊ​തു സ​മ്മേ​ള​നം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ.​എ​സ്. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി സൂ​ര്യ അ​ബ്ദു​ൾ ഗ​ഫൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി സ​ന്തോ​ഷ്‌ സെ​ബാ​സ്റ്റ്യ​ൻ, ട്ര​ഷ​റ​ർ ഗ​ഫൂ​ർ രാ​ജ​ധാ​നി, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സി.​കെ. വി​ജ​യ​ൻ, കെ.​എം. റ​ഫീ​ഖ്, വ​രു​ൺ ഭാ​സ്ക​ർ, എം.​എം. ബാ​ബു, മ​ധു​സൂ​ദ​ന​ൻ, ടി. ​മ​ര​ക്കാ​ർ, എ.​പി. ശ്രീ​ജ, ബി.​എം. മു​ഹ​മ്മ​ദ്‌ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പേ​രാ​മ്പ്ര ടൗ​ണി​ൽ ആ​യി​ര​ക​ണ​ക്കി​ന് വ്യാ​പാ​രി​ക​ൾ അ​ണി നി​ര​ന്ന ശ​ക്തി പ്ര​ക​ട​ന​വും കോ​ഴി​ക്കോ​ട് നാ​ട​ക സ​ഭ അ​വ​ത​രി​പ്പി​ച്ച റെ​ഡ് ലൈ​റ്റ് എ​ന്ന നാ​ട​ക​വും അ​ര​ങ്ങേ​റി. ഭാ​ര​വാ​ഹി​ക​ൾ: സൂ​ര്യ അ​ബ്ദു​ൾ ഗ​ഫൂ​ർ (പ്ര​സി​ഡ​ന്‍റ്), സ​ന്തോ​ഷ് സെ​ബാ​സ്റ്റ്യ​ൻ (സെ​ക്ര​ട്ട​റി), ഗ​ഫൂ​ർ രാ​ജ​ധാ​നി (ട്ര​ഷ​റ​ർ).

Kozhikode

ചി​കി​ത്സാ സ​ഹാ​യം തേ​ടി വി​ദ്യാ​ർ​ഥി​ക​ൾ രം​ഗ​ത്ത്


കോ​ഴി​ക്കോ​ട്: മാ​വൂ​ർ പ​ട്ട​ക്കു​ള​ങ്ങ​ര ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ൽ അ​ഖ​ണ്ഡ​നാ​മ​യ​ജ്ഞം ന​ട​ക്കു​ന്ന​തി​നി​ടെ എ​സ്എം​എ രോ​ഗം ബാ​ധി​ച്ച കു​രു​ന്നു​ക​ൾ​ക്ക് ചി​കി​ത്സാ സ​ഹാ​യം തേ​ടി വി​ദ്യാ​ർ​ഥി​ക​ൾ രം​ഗ​ത്തി​റ​ങ്ങി.

യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ദി​ഷ് അ​ബീ​ഷ്, റി​ഷി​ക് റി​ജി​ൽ, ദേ​വ​ദ​ത്ത് ര​ജീ​ഷ്, ആ​രോ​ൺ രൂ​പേ​ഷ്, ദ​ക്ഷ​ക് സു​ഹി​ഷ്, റി​ത്തി​ക് ര​ജീ​ഷ്, ആ​ൽ​ബി​ൻ, സി​ദ്ദി​ഖ്, അ​മി​ത്, അ​ദ്വൈ​ത്, അ​ജു​ൽ​ദാ​സ് എ​ന്നി​വ​രാ​ണ് കാ​രു​ണ്യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം മു​ത​ൽ രാ​ത്രി വ​രെ​യാ​ണ് കു​ട്ടി​ക​ൾ സ​ഹാ​യം ശേ​ഖ​രി​ച്ച​ത്. 14,430 രൂ​പ​യാ​ണ് ഇ​വ​ർ സ​മാ​ഹ​രി​ച്ച​ത്. സ്വ​രൂ​പി​ച്ച തു​ക കു​ട്ടി​ക​ൾ നേ​രി​ട്ട് ചി​കി​ത്സാ സ​ഹാ​യ സ​മി​തി ഓ​ഫി​സി​ൽ എ​ത്തി കൈ​മാ​റി.

താ​മ​ര​ശേ​രി: പ്രൈ​വ​റ്റ് ബാ​ങ്കേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ താ​മ​ര​ശേ​രി താ​ലൂ​ക്ക് ക​മ്മി​റ്റി എ​സ്എം​എ ബാ​ധി​ത​രാ​യ കു​ട്ടി​ക​ള്‍​ക്ക് ചി​കി​ത്സാ​സ​ഹാ​യം ന​ല്‍​കി.
തു​ക മു​ക്കം മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണും ധ​ന​സ​മാ​ഹ​ര​ണ ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി​യു​മാ​യ അ​ഡ്വ. കെ.​പി ചാ​ന്ദ്‌​നി, ഡെ​പ്യൂ​ട്ടി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പ്ര​ദീ​പ് കു​മാ​ര്‍ എ​ന്നി​വ​ര്‍​ക്ക് കൈ​മാ​റി. താ​ലൂ​ക്ക് സെ​ക്ര​ട്ട​റി മാ​ത്യൂ​സ് ചെ​മ്പോ​ട്ടി​ക്ക​ല്‍, ട്ര​ഷ​റ​ര്‍ ഷി​ജോ ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് ജോ​സ​ഫ്, എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ സു​നി​ല്‍ കു​മാ​ര്‍, സി​ബി ത​ടി​യി​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് തു​ക കൈ​മാ​റി​യ​ത്.

മു​ക്കം: എ​സ്എം​എ ബാ​ധി​ച്ച മൂ​ന്ന് കു​ട്ടി​ക​ളു​ടെ ചി​കി​ത്സാ ധ​ന​സ​മാ​ഹ​ര​ണ​ത്തി​ലേ​ക്ക് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മു​ക്കം യൂ​ണി​റ്റ് ക​മ്മി​റ്റി സ​മാ​ഹ​രി​ച്ച തു​ക സ​ഹാ​യ ക​മ്മി​റ്റി​ക്കു കൈ​മാ​റി.
മു​ക്കം വ്യാ​പാ​ര​ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി. ​അ​ലി അ​ക്ബ​ർ ചെ​ക്ക് ​സം​ഘാ​ട​ക ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഫാ. ​സി​ബി കി​ളി​യം​പ​റ​മ്പി​ലി​ന് കൈ​മാ​റി. ച​ട​ങ്ങി​ൽ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് റ​ഫീ​ക്ക് മാ​ളി​ക, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ക​പ്പി​യ​ത്ത് ച​ന്ദ്ര​ൻ, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ൽ​സ് പെ​രി​ഞ്ചേ​രി, മ​ണ്ഡ​ലം ട്ര​ഷ​റ​ർ പി.​പി. അ​ബ്ദു​ൽ മ​ജീ​ദ്, യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​പി. അ​നി​സു​ദ്ദീ​ൻ, ട്ര​ഷ​റ​ർ ഡി​റ്റോ തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി.​കെ. ഹാ​രി​സ് ബാ​ബു, ചാ​ലി​യ​ർ അ​ബ്ദു​സ​ലാം, എം.​ടി. അ​സ്‌​ലം തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Kozhikode

ഹൈ​വേ റി​സ​ർ​ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ നി​ർ​ദേ​ശം കാ​ത്ത് തോ​മ​സ്‌


പേ​രാ​മ്പ്ര: മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡി​ന്‍റെ ഉ​യ​ര​മു​ള്ള പാ​ർ​ശ്വ ഭാ​ഗം ഇ​ടി​ച്ച​പ്പോ​ൾ വീ​ട് അ​പ​ക​ട സ്ഥി​തി​യി​ലാ​യ വെ​ട്ടു​ക​ല്ലേ​ൽ തോ​മ​സി​ന്‍റെ പ്ര​ശ്നം പ​രി​ഹാ​ര​മി​ല്ലാ​തെ തു​ട​രു​ന്നു. ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 13 ൽ ​പെ​ട്ട ചെ​മ്പ്ര​യി​ലാ​ണ് തോ​മ​സി​ന്‍റെ വീ​ട്. പെ​രു​വ​ണ്ണാ​മൂ​ഴി - ച​ക്കി​ട്ട​പാ​റ - ചെ​മ്പ്ര മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണ​ത്തി​നി​ടെപാ​ത​യോ​രം കെ​ആ​ർ​എ​ഫ്ബി ഇ​ടി​ച്ച​പ്പോ​ഴാ​ണ് വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​ത്.

പ​ഞ്ചാ​യ​ത്ത്, പൊ​ലി​സ്, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ടെ​യെ​ല്ലാം പ​ക്ക​ൽ പ​രാ​തി ന​ൽ​കി തോ​മ​സ്‌ ന​ട​പ​ടി​യും പ്ര​തീ​ക്ഷി​ച്ച് കാ​ത്തി​രി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് മൂ​ന്ന് മാ​സം പി​ന്നി​ട്ടു. കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​ക്കും പ​രാ​തി ന​ൽ​കി. പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ എ​ടു​ക്കു​ന്ന​തി​ൽ ത​ട​സ​മി​ല്ലെ​ന്നും അ​തി​നു​ള്ള മാ​ർ​ഗ നി​ർ​ദേ​ശ​ത്തി​നു കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ് താ​ലൂ​ക്ക് സ​മി​തി​ക്ക് മ​റു​പ​ടി​യും ന​ൽ​കി.

കേ​ര​ള ഹൈ​വേ റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടാ​ണ് മാ​ർ​ഗ നി​ർ​ദേ​ശം ന​ൽ​കേ​ണ്ട​ത്. കെ​ആ​ർ​എ​ഫ്ബി ഓ​ഗ​സ്റ്റ് പ​ത്തി​ന് ഈ ​സ്ഥാ​പ​ന​ത്തി​ലേ​ക്ക് നി​ർ​ദേ​ശ​ത്തി​നാ​യി ക​ത്ത​യ​ച്ചെ​ങ്കി​ലും ഇ​വ​ർ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ‌മ​ഴ​യ്ക്ക്‌ മു​മ്പ് തോ​മ​സി​ന്‍റെ വീ​ടി​ന്‍റെ മ​ണ്ണി​ടി​യു​ന്ന ഭാ​ഗ​ത്ത് സം​രം​ക്ഷ​ണ ഭി​ത്തി നി​ർ​മി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​ശ്നം കൂ​ടു​ത​ൽ ഗു​രു​ത​ര​മാ​കും. ഇ​തി​നി​ട​യി​ൽ താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി തീ​രു​മാ​ന പ്ര​കാ​രം ത​ഹ​സി​ൽ​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ സം​ഘം വീ​ട് സ​ന്ദ​ർ​ശി​ച്ച് പ​രാ​തി​യു​ടെ ഗൗ​ര​വം നേ​രി​ൽ ബോ​ധ്യ​പ്പെ​ട്ട​താ​ണ്. വീ​ടി​നു റോ​ഡി​ന്‍റെ വ​ശ​ത്ത് നി​ന്ന് സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ക്ക​ണ​മെ​ന്ന​ത് പ​രി​ശോ​ധ​നാ സം​ഘ​വും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Kozhikode

ജീ​വ​ദ്യു​തി ര​ക്ത​ദാ​ന ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു


കോ​ഴി​ക്കോ​ട്: ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം എ​ന്‍​എ​സ്എ​സ്, പൊ​ലി​സ് എ​ന്നി​വ സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന ജീ​വ​ദ്യു​തി - പോ​ള്‍ ബ്ല​ഡ് സേ​റ ര​ക്ത​ദാ​ന ക്യാ​മ്പി​ന്‍റെ സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​നം ദേ​വ​ഗി​രി സാ​വി​യോ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​ല്ലി മോ​ഹ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വഹി​ച്ചു. എ​ന്‍​എ​സ്എ​സ് സം​സ്ഥാ​ന കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​സ​ന്തോ​ഷ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് എ​സി​പി പി.​പ്ര​മോ​ദ്, സാ​വി​യോ സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​പോ​ള്‍ കു​രീ​ക്കാ​ട്ടി​ല്‍ സി​എം​ഐ, ആ​ര്‍​ഡി​ഡി എ​സ്. സു​ധ, മെ​ഡി​ക്ക​ല്‍ കോ​ള​ജ് എ​സ്എ​ച്ച്ഒ ബൈ​ജു കെ ​ജോ​സ്, മു​ഹ​മ്മ​ദ് സി​റാ​ജ്, പി.​കെ. മു​ഹ​മ്മ​ദ് റ​ഹീ​സ്, ഇ.​കെ.​ബ്രി​ജി​ത്ത്, പി.​എ​സ്. ജോ​യ്, സി.​വി.​സാ​ജ​ന്‍, മ​നോ​ജ്കു​മാ​ര്‍, ന​വീ​ന്‍ ആ​ഷ​ര്‍ ബി​ജു, എ​മി​ല്‍ ഡൊ​മി​നി​ക്, സാ​വി​യോ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ടോ​ജ​ന്‍ തോ​മ​സ്, എ​ന്‍​എ​സ്എ​സ് ജി​ല്ലാ കോ -​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​എ​ന്‍. റ​ഫീ​ഖ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Kozhikode

ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന്‍റെ അം​ഗീ​കാ​ര​മു​ണ്ടെ​ന്ന് പ്ര​ച​രി​പ്പി​ച്ച് ക​ള​രി​പ്പ​യ​റ്റ് മ​ത്സ​രം ന​ട​ത്തു​ന്ന​താ​യി പ​രാ​തി

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന്‍റെ അം​ഗീ​കാ​ര​മു​ണ്ടെ​ന്ന് പ്ര​ച​രി​പ്പി​ച്ച് ക​ള​രി​പ്പ​യ​റ്റ് മ​ത്സ​രം ന​ട​ത്തു​ന്ന​താ​യി പ​രാ​തി. കാ​ര്‍​സ​ര്‍​കോ​ട് സ്വ​ദേ​ശി​യും മ​റ്റ് ചി​ല വ്യ​ക്തി​ക​ളും ചേ​ര്‍​ന്ന് വ​ട​ക​ര​യി​ല്‍ ന​ട​ത്തു​ന്ന ക​ള​രി​പ്പ​യ​റ്റ് മ​ത്സ​ര​ത്തി​ന് കോ​ഴി​ക്കോ​ട് ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന്‍റെ​യും കേ​ര​ള ക​ള​രി​പ്പ​യ​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ​യും അം​ഗീ​കാ​ര​മു​ണ്ടെ​ന്ന് സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി​യും മ​റ്റു​ള്ള മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും ജ​ന​പ്ര​തി​നി​ധി​ക​ളെ​യും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണെ​ന്ന് കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​രി​പ്പ​യ​റ്റ് അ​സോ​സി​യേ​ഷ​ന്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു. 68 വ​ര്‍​ഷ​മാ​യി കേ​ര​ള സ്റ്റേ​റ്റ് സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന കേ​ര​ള ക​ള​രി​പ്പ​യ​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വ്യാ​ജ​രേ​ഖ​ക​ള്‍ നി​ര്‍​മി​ച്ചു​ന​ല്‍​കി പു​തു​ക്കി​യ​താ​യും അ​വ​ര്‍ ആ​രോ​പി​ച്ചു.

വ്യാ​ജ രേ​ഖ നി​ര്‍​മി​ച്ച കാ​സ​ര്‍​കോ​ഡ് സ്വ​ദേ​ശി​യു​ടെ​യും ഇ​യാ​ളു​ടെ പി​താ​വി​ന്‍റെ​യും മ​റ്റ് ആ​റു​പേ​രു​ടെ​യും പേ​രി​ല്‍ കേ​സെ​ടു​ക്കാ​ന്‍ തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. ഇ​തു​പ്ര​കാ​രം എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യി അ​സോ​സി​യേ​ഷ​ന്‍ അം​ഗ​ങ്ങ​ള്‍ അ​റി​യി​ച്ചു.

സ്‌​റ്റേ​റ്റ് ക​ള​രി​പ്പ​യ​റ്റ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എം.​കെ. രാ​ജ​ഗോ​പാ​ല​ന്‍, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ന​ന്ദ​ന്‍ ഗു​രു​ക്ക​ള്‍, ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​സി. മു​ര​ളീ​ധ​ര​ന്‍ ഗു​രു​ക്ക​ള്‍, കെ. ​സ​നി​ല്‍​കു​മാ​ര്‍ ഗു​രു​ക്ക​ള്‍, മൂ​സ​ഹാ​ജി തു​ട​ങ്ങി​യ​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Kozhikode

ചാ​ത്ത​മം​ഗ​ലം ലൈ​ഫ് മി​ഷ​ൻ ഫ്ലാ​റ്റ്; നി​ർ​മാ​ണ പ്രവൃത്തിക്ക് വേ​ഗ​ംകൂട്ടും

മു​ക്കം: ചാ​ത്ത​മം​ഗ​ല​ത്ത് 42 കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടൊ​രു​ക്കു​ന്ന​തി​നാ​യി ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ആ​രം​ഭി​ച്ച ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണം നീ​ളു​ന്നു. നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല​വ​ർ​ധ​ന​വ് ചൂ​ണ്ടി​ക്കാ​ട്ടി ക​രാ​റു​കാ​ര​ൻ പ്ര​വൃ​ത്തി​ക​ൾ മ​ന്ദ​ഗ​തി​യി​ലാ​ക്കി​യ​താ​ണ് പ​ദ്ധ​തി വൈ​കാ​ൻ പ്ര​ധാ​ന കാ​ര​ണ​മാ​യ​തെ​ന്ന് ലൈ​ഫ് മി​ഷ​ൻ വ്യ​ക്ത​മാ​ക്കി.
നി​ർ​മാ​ണ പു​രോ​ഗ​തി​യും നി​ല​വി​ലെ ത​ട​സ​ങ്ങ​ളും തു​ട​ർ​ന​ട​പ​ടി​ക​ളും സം​ബ​ന്ധി​ച്ച വി​ശ​ദീ​ക​ര​ണ​ത്തി​ലാ​ണ് ലൈ​ഫ് മി​ഷ​ൻ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നേ​ര​ത്തെ ഈ ​വി​ഷ​യ​ത്തി​ൽ പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ ഷ​രീ​ഫ് മ​ല​യ​മ്മ, നൗ​ഷാ​ദ് തെ​ക്ക​യി​ൽ എ​ന്നി​വ​ർ വി​ജി​ല​ൻ​സി​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. 2020ൽ ​പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് പ​റ​ഞ്ഞ പ്ര​വൃ​ത്തി വ​ർ​ഷ​ങ്ങ​ളാ​യി നീ​ണ്ടു പോ​യ​തോ​ടെ ഇ​വി​ടെ തു​രു​മ്പ് ക​യ​റി താ​മ​സ​യോ​ഗ്യ​മ​ല്ലാ​താ​യി മാ​റി​യ​താ​യി പ​രാ​തി​ക്കാ​ർ പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം എ​ൽ​ജി​എ​സ്എ​ഫ് ,പി​ഇ​ബി സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​ണ് ഫ്ലാ​റ്റ് സ​മു​ച്ച​യം നി​ർ​മി​ക്കു​ന്ന​ത്. ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യ പെ​നാ​ർ ഇ​ൻ​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡു​മാ​യി 2020 ജ​നു​വ​രി 29നാ​ണ് നി​ർ​മാ​ണ​ത്തി​നാ​യി ക​രാ​ർ ഒ​പ്പി​ട്ട​ത്. ചെ​ന്നൈ ഐ​ഐ​ടി പ​രി​ശോ​ധി​ച്ചു​റ​പ്പി​ച്ച ഘ​ട​നാ രൂ​പ​രേ​ഖ​യും ചാ​ത്ത​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി​യും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല വ​ർ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക​രാ​റു​കാ​ര​ൻ പ്ര​വൃ​ത്തി നി​ർ​ത്തി​വ​യ്ക്കു​ക​യും പി​ന്നീ​ട് കു​റ​ച്ച് തൊ​ഴി​ലാ​ളി​ക​ളെ മാ​ത്രം ഉ​പ​യോ​ഗി​ച്ച് മ​ന്ദ​ഗ​തി​യി​ൽ തു​ട​രു​ക​യു​മാ​യി​രു​ന്നു. നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ ലൈ​ഫ് മി​ഷ​ൻ പ​ല​ത​വ​ണ നി​ർ​ദേ​ശം ന​ൽ​കി​യെ​ങ്കി​ലും വി​ല​വ​ർ​ധ​ന​വി​ൽ സ​ർ​ക്കാ​ർ തീ​രു​മാ​നം ല​ഭി​ക്കാ​ത്ത​തി​നാ​ൽ പ്ര​വൃ​ത്തി​ക​ൾ​ക്ക് വേ​ഗം കൈ​വ​രി​ക്കാ​നാ​യി​ല്ലെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

ഇ​തി​നി​ടെ കെ​ട്ടി​ട​ത്തി​ന്‍റെ സ്റ്റെ​യ​ർ​കേ​സ് ഭാ​ഗ​ത്തെ ര​ണ്ട് സ്ലാ​ബു​ക​ളു​ടെ കോ​ൺ​ക്രീ​റ്റ് പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ പ്രീ-​എ​ൻ​ജി​നിയേ​ർ​ഡ് സ്റ്റീ​ൽ ഭാ​ഗ​ങ്ങ​ളി​ൽ തു​രു​മ്പ് ബാ​ധി​ച്ചി​ട്ടു​ണ്ട്. പ​ദ്ധ​തി​യു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി തി​രു​വ​ന​ന്ത​പു​രം ബാ​ർ​ട്ട​ൺ ഹി​ൽ ഗ​വ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ഐ​ടി​സി ആ​ൻ​ഡ് എ​സ്ആ​റി​നാ​ണ് പ​രി​ശോ​ധ​നാ ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മേ​ൽനോ​ട്ട​ത്തി​നാ​യി നേ​ര​ത്തെ ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന തൃ​ശൂ​ർ ജി​ല്ലാ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യെ ഒ​ഴി​വാ​ക്കി. പ​ക​രം കേ​ര​ള ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് അ​ലൈ​ഡ് എ​ൻ​ജി​നിയ​റിം​ഗ് ക​മ്പ​നി ലി​മി​റ്റ​ഡി​നെ (കെ​ൽ) പു​തി​യ പ്രോ​ജ​ക്ട് മാ​നേ​ജ്മെ​ന്‍റ് ക​ൺ​സ​ൾ​ട്ട​ന്‍റാ​യി നി​യ​മി​ച്ചു.​നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല​വ​ർ​ധ​ന​വ് സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന മു​റ​യ്ക്ക് പ്ര​വൃ​ത്തി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ലൈ​ഫ് മി​ഷ​ൻ അ​റി​യി​ച്ചു.

നി​ല​വി​ലെ ക​രാ​റു​കാ​ര​നെ ഒ​ഴി​വാ​ക്കാ​ൻ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​യാ​ൽ ക​രാ​ർ റ​ദ്ദാ​ക്കി പു​തി​യ ക​രാ​റു​കാ​ര​നെ ഏ​ൽ​പ്പി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

42 കു​ടും​ബ​ങ്ങ​ൾ​ക്ക് താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച പ​ദ്ധ​തി വ​ർ​ഷ​ങ്ങ​ളാ​യി നീ​ളു​ന്ന​ത് പ്ര​ദേ​ശ​ത്ത് ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ലൈ​ഫ് മി​ഷ​ന്‍റെ വി​ശ​ദീ​ക​ര​ണം പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

Kozhikode

ചി​കി​ത്സാ സ​ഹാ​യം കൈ​മാ​റി

തി​രു​വ​മ്പാ​ടി: അ​ൽ​ഫോ​ൻ​സ കോ​ള​ജ് ആ​നു​വ​ൽ ഫെ​സ്റ്റ് "ആ​ക്ടി​സ​ൺ 26' ന്‍റെ ഭാ​ഗ​മാ​യി ത​ങ്ങ​ൾ​സ് ഗോ​ൾ​ഡ് സം​ഘ​ടി​പ്പി​ച്ച "ഗോ​ൾ​ഡ് ഹ​ണ്ട്' വ​ഴി ല​ഭി​ച്ച സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ൾ എ​സ്എം​എ ബാ​ധി​ത​രാ​യ കു​ട്ടി​ക​ളു​ടെ ചി​കി​ത്സ​ക്കാ​യി കൈ​മാ​റി വി​ദ്യാ​ർ​ഥി​ക​ൾ മാ​തൃ​ക​യാ​യി.കോ​ളേ​ജ് യൂ​ണി​യ​ൻ അം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം, റോ​സ്‌​ലി​റ്റ് സ​ജി, അ​വി​ഷ്ണ ദാ​സ്, അ​നാ​മി​ക, സെ​ബി​നാ ഷെ​റി, കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് അം​ഗ​ങ്ങ​ളാ​യ അ​ഫ്സ​ൽ ഹ​ക്കീം, മു​ഹ​മ്മ​ദ്‌ അ​ൻ​വ​ർ എ​ന്നി​വ​രാ​ണ് സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ൾ ചി​കി​ത്സാ സ​ഹാ​യ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റി​യ​ത്.

 

Kozhikode

പാ​ട്ടു​പാ​ടി സ​മാ​ഹ​രി​ച്ച പണം സുരേഷ് നൽകിയത് ചി​കി​ത്സാ സ​ഹാ​യ​നി​ധി​യി​ലേ​ക്ക്

മു​ക്കം: ക​ണ്ണു​ക​ൾ​ക്ക് കാ​ഴ്ച​യി​ല്ലെ​ങ്കി​ലും അ​ക​ക്ക​ണ്ണു​കൊ​ണ്ട് മൂ​ന്ന് കു​രു​ന്നു​ക​ളു​ടെ വേ​ദ​ന​യും നി​സ​ഹാ​യാ​വ​സ്ഥ​യും തി​രി​ച്ച​റി​ഞ്ഞ് കാ​രു​ണ്യ​ത്തി​ന്‍റെ വേ​റി​ട്ട മാ​തൃ​ക തീ​ർ​ത്തി​രി​ക്കു​ക​യാ​ണ് കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ മു​രി​ങ്ങം​പു​റാ​യി സ്വ​ദേ​ശി സു​രേ​ഷ്. എ​സ്എം​എ ബാ​ധി​ച്ച് ചി​കി​ത്സ​യ്ക്കാ​യി സ​ഹാ​യം കാ​ത്തി​രി​ക്കു​ന്ന മൂ​ന്ന് കു​ഞ്ഞു​ങ്ങ​ൾ​ക്കാ​യി തെ​രു​വു​ക​ളി​ൽ പാ​ട്ടു​പാ​ടി സ​മാ​ഹ​രി​ച്ച 20,000 രൂ​പ​യാ​ണ് സു​രേ​ഷ് ചി​കി​ത്സാ സ​ഹാ​യ ക​മ്മി​റ്റി​ക്ക് കൈ​മാ​റി​യ​ത്.

സ്വ​ന്തം കു​ടും​ബ​ത്തി​ന്‍റെ അ​ന്ന​ത്തി​നാ​യി കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ വി​വി​ധ അ​ങ്ങാ​ടി​ക​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും പാ​ട്ടു​പാ​ടി ഉ​പ​ജീ​വ​നം ക​ണ്ടെ​ത്തു​ന്ന​യാ​ളാ​ണ് സു​രേ​ഷ്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​ക്ക​ൾ പ​റ​ഞ്ഞു​മാ​ണ് എ​സ്എം​എ ബാ​ധി​ച്ച മൂ​ന്ന് കു​ഞ്ഞു​ങ്ങ​ളു​ടെ ചി​കി​ത്സാ ആ​വ​ശ്യ​വും കു​ടും​ബ​ങ്ങ​ളു​ടെ പ്ര​യാ​സ​ങ്ങ​ളും സു​രേ​ഷ് അ​റി​ഞ്ഞ​ത്. കാ​ഴ്ച​യു​ടെ പ​രി​മി​തി​ക​ൾ​ക്കി​ട​യി​ലും ആ ​കു​ഞ്ഞു​ങ്ങ​ളു​ടെ വേ​ദ​ന മ​ന​സി​ൽ തൊ​ട്ട​തോ​ടെ അ​വ​ർ​ക്കാ​യി എ​ന്തെ​ങ്കി​ലും ചെ​യ്യ​ണ​മെ​ന്ന ആ​ഗ്ര​ഹം സു​രേ​ഷി​ലു​ണ്ടാ​യി.

അ​ങ്ങ​നെ​യാ​ണ് ത​ന്‍റെ ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​യ പാ​ട്ടി​നെ​ത്ത​ന്നെ കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള ഉ​പാ​ധി​യാ​ക്കി​യ​ത്. സു​ഹൃ​ത്താ​യ എം.​ബി. ന​സീ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ​ഞ്ച​രി​ച്ച് സു​രേ​ഷ് പാ​ട്ടു​പാ​ടി.
നാ​ട്ടു​കാ​രി​ൽ​നി​ന്നും പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്നും ല​ഭി​ച്ച സ​ഹാ​യം സ​മാ​ഹ​രി​ച്ച് 20,000 രൂ​പ​യോ​ളം ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ചി​കി​ത്സാ സ​ഹാ​യ ക​മ്മി​റ്റി ഓ​ഫീ​സി​ലെ​ത്തി തു​ക ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു.

 

Kozhikode

കൂ​രാ​ച്ചു​ണ്ട് ഫൊ​റോ​ന പ​ള്ളി​യു​ടെ പു​ന​ർ​കൂ​ദാ​ശ ക​ർ​മം നി​ർ​വ​ഹി​ച്ചു

കൂ​രാ​ച്ചു​ണ്ട്: ന​വീ​ക​രി​ച്ച കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യു​ടെ പു​ന​ർ കൂ​ദാ​ശ ക​ർ​മ​വും കൃ​ത​ജ്ഞ​താ ബ​ലി​യ​ർ​പ്പ​ണ​വും താ​മ​ര​ശേ​രി ബി​ഷ​പ് മാ​ർ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ നി​ർ​വ​ഹി​ച്ചു. വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ഏ​ബ്ര​ഹാം വ​യ​ലി​ൽ, രൂ​പ​ത പ്രൊ​ക്യു​റേ​റ്റ​ർ ഫാ. ​ബെ​ന്നി മു​ണ്ട​നാ​ട്ട് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. ഇ​ട​വ​ക വി​കാ​രി ഫാ. ​വി​ൻ​സെ​ന്‍റ് ക​ണ്ട​ത്തി​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​സെ​ബി​ൻ തോ​ട്ട​മ​റ്റ​ത്തി​ൽ എ​ന്നി​വ​ർ കൂ​ദാ​ശ ക​ർ​മ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള വി​വി​ധ ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കെ​ടു​ത്തു.

രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​വ​ള​ക്കാ​ട്ട്, കു​ള​ത്തു​വ​യ​ൽ സെ​ന്‍റ് ജോ​ർ​ജ് തീ​ർ​ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​കു​ര്യാ​ക്കോ​സ് ഐ​ക്കു​ള​മ്പി​ൽ, മ​രു​തോ​ങ്ക​ര സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​ആ​ന്‍റോ മൂ​ല​യി​ൽ, ഫാ. ​ജോ​ൺ ഒ​റ​വു​ങ്ക​ര, ഫാ. ​ജോ​സ​ഫ് കൂ​നാ​നി​ക്ക​ൽ, ഫാ. ​ജോ​സ് പെ​ണ്ണാ​പ​റ​മ്പി​ൽ, ഫാ. ​സാ​യി പാ​റ​ൻ​കു​ള​ങ്ങ​ര തു​ട​ങ്ങി നി​ര​വ​ധി വൈ​ദി​ക​ർ, സ​ന്യ​സ്ത​ർ, ഇ​ട​വ​ക ജ​നം ഉ​ൾ​പ്പെ​ടെ ഒ​ട്ടേ​റെ വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. ട്ര​സ്റ്റി​മാ​രാ​യ സ​ജി കു​റു​വ​ത്താ​ഴെ, ബി​നു വ​ര​കു​പാ​റ, ബേ​ബി മം​ഗ​ല​ത്ത്, ഷാ​ജു പാ​ല​റ​യ്ക്ക​ൽ, അ​ക്കൗ​ണ്ട​ന്‍റ് തോ​മ​സ് ചേ​നാ​പ​റ​മ്പി​ൽ, നി​ർ​മാ​ണ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ബാ​ബു ചി​ല​മ്പി​ക്കു​ന്നേ​ൽ, പാ​രീ​ഷ് സെ​ക്ര​ട്ട​റി ബോ​ബ​ൻ പു​ത്തൂ​രാ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​വി​ൻ​സെ​ന്‍റ് ക​ണ്ട​ത്തി​ലി​നെ ബി​ഷ​പ് പൊ​ന്നാ​ട​യ​ണി​യി​ച്ചു.

തു​ട​ർ​ന്ന് ട്ര​സ്റ്റി​മാ​രെ​യും പ​ള്ളി ന​വീ​ക​ര​ണ പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്ത് ന​ട​ത്തി​യ ക​രാ​റു​കാ​രെ​യും ബി​ഷ​പ് പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. സ്നേ​ഹ​വി​രു​ന്നും ന​ട​ന്നു.

Kozhikode

മു​ക്ക​ത്ത് ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം

മു​ക്കം: കോ​ഴി​ക്കോ​ടി​ന്‍റെ കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ൽ വ​ന്യ​ജീ​വി ശ​ല്യം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ മു​ക്കം ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം ഇ​റ​ങ്ങി​യ​ത് നാ​ട്ടു​കാ​രി​ൽ ആ​ശ​ങ്ക​യു​യ​ർ​ത്തി. മാ​മ്പ​റ്റ വ​ട്ടോ​ളി​പ്പ​റ​മ്പ് റോ​ഡി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒ​രു കൂ​ട്ടം കാ​ട്ടു​പ​ന്നി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ൽ കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം ഇ​റ​ങ്ങി​യ​ത് യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. പ്ര​ത്യേ​കി​ച്ച് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​ർ അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​ണ്.

നേ​ര​ത്തെ​യും ഇ​തേ സ്ഥ​ല​ത്ത് ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ഒ​രാ​ളു​ടെ മു​ന്നി​ലേ​ക്ക് കാ​ട്ടു​പ​ന്നി ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് അ​പ​ക​ട​മു​ണ്ടാ​വു​ക​യും യാ​ത്ര​ക്കാ​ര​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഇ​തു​വ​ഴി യാ​ത്ര ചെ​യ്ത​വ​രാ​ണ് റോ​ഡി​ലി​റ​ങ്ങി​യ കാ​ട്ടു​പ​ന്നി​ക്കൂ​ട്ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്.

ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് കാ​ട്ടു​പ​ന്നി​ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. കാ​ട്ടു​പ​ന്നി ശ​ല്യം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മു​ക്കം ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എം​പാ​ന​ൽ ഷൂ​ട്ട​ർ​മാ​രെ ഉ​പ​യോ​ഗി​ച്ച് പ​ന്നി​വേ​ട്ട ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ലും ശ​ല്യ​ത്തി​ന് കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

കാ​ട്ടു​പ​ന്നി​ക​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തോ​ടെ ക​ർ​ഷ​ക​രും ക​ടു​ത്ത ദു​രി​ത​ത്തി​ലാ​ണ്. ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലും പൊ​തു​റോ​ഡു​ക​ളി​ലും കാ​ട്ടു​പ​ന്നി​ക​ൾ ഇ​റ​ങ്ങു​ന്ന​ത് മ​നു​ഷ്യ​ജീ​വ​നും സ്വ​ത്തി​നും കൃ​ഷി​ക്കും ഒ​രു​പോ​ലെ ഭീ​ഷ​ണി​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ശ​ല്യം നി​യ​ന്ത്രി​ക്കാ​ൻ അ​ടി​യ​ന്ത​ര​വും ഫ​ല​പ്ര​ദ​വു​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Kozhikode

കൂ​രാ​ച്ചു​ണ്ട് വാ​ത​ക ശ്മ​ശാ​നം: പ്ര​വൃത്തി ആ​രം​ഭി​ക്കാ​ത്തതിൽ പ്ര​തി​ഷേ​ധം

കൂ​രാ​ച്ചു​ണ്ട്: മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​മാ​യ ആ​ധു​നി​ക വാ​ത​ക ശ്മ​ശാ​നം പ​ദ്ധ​തി ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ട് മാ​സ​ങ്ങ​ൾ മാ​സ​ങ്ങ​ൾ പി​ന്നി​ട്ടെ​ങ്കി​ലും പ്ര​വ​ർ​ത്തി ആ​രം​ഭി​ക്കാ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. ജൂ​ൺ മാ​സ​ത്തി​ൽ ടെ​ൻ​ഡ​ർ, എ​ഗ്രി​മെ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​യ​താ​ണ്.

വ​ട്ട​ച്ചി​റ പൊ​ന്നു​ണ്ട​മ​ല​യി​ൽ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച പ​ഞ്ചാ​യ​ത്ത് വ​ക ഭൂ​മി​യി​ലെ 25 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് വാ​ത​ക​ശ്മ​ശാ​നം നി​ർ​മി​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ച​ത്. പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ പാ​റ പൊ​ട്ടി​ച്ചു നീ​ക്കു​ന്ന​തി​നാ​യു​ള്ള സ​ർ​വേ ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇം​പാ​ക്ട് കേ​ര​ള​യ്ക്കാ​യി​രു​ന്നു മേ​ൽ​നോ​ട്ട ചു​മ​ത​ല.

പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​ത്തി​നാ​യി 2.32 കോ​ടി​യോ​ളം രൂ​പ​യാ​ണ് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ പ്ര​വ​ർ​ത്തി ഇ​തു​വ​രെ ആ​രം​ഭി​ച്ചി​ട്ടി​ല്ല. പ​ത്തോ​ളം ഉ​ന്ന​തി​ക​ളി​ലു​ള്ള നി​ര​വ​ധി പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളാ​ണ് ഇ​ത്മൂ​ലം ഉ​റ്റ​വ​രെ സം​സ്ക​രി​ക്കാ​ൻ ഇ​ട​മി​ല്ലാ​തെ പ്ര​യാ​സ​പ്പെ​ടു​ന്ന​ത്. 1984 മു​ത​ൽ പ​ഞ്ചാ​യ​ത്ത് ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ ഫ​ല​ത്തി​ലെ​ത്തി​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​വ​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Kozhikode

മ​ലാ​പ്പ​റ​മ്പ് ക്രി​സ്തു​രാ​ജ പ​ള്ളി തി​രു​നാ​ളി​ന് കൊ​ടി​യേ​റി

കോ​ഴി​ക്കോ​ട്: മ​ലാ​പ്പ​റ​മ്പ് ക്രി​സ്തു​രാ​ജ പ​ള്ളി തി​രു​നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി. വി​കാ​രി ഫാ. ​സോ​ണി തോ​മ​സ് എ​സ്‌​ജെ കൊ​ടി​യേ​റ്റ് നി​ര്‍​വ​ഹി​ച്ചു.
കേ​ര​ള ജ​സ്യൂ​ട്ട് പ്രൊ​വി​ന്‍​ഷ്യ​ല്‍ ഫാ. ​ഹെ​ൻ‌‌​റി പ​ട്ട​രു​മ​ഠ​ത്തി​ല്‍ എ​സ്‌​ജെ., ഇ​ട​വ​ക പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി മാ​ക്‌​സ്വെ​ല്‍ ടൈ​റ്റ​സ്, പാ​രി​ഷ് കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

ഇ​ന്ന് വൈ​കു​ന്നേ​രം 5.30ന് ​കോ​ഴി​ക്കോ​ട് ഫൊ​റോ​ന വി​കാ​രി ഫാ. ​ഡോ. അ​ലോ​ഷ്യ​സ് കു​ള​ങ്ങ​ര​യു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യും തു​ട​ര്‍​ന്ന് തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണ​വും ന​ട​ക്കും.
ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30ന് ​കോ​ഴി​ക്കോ​ട് അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജെ​ന്‍​സ​ണ്‍ പു​ത്ത​ന്‍​വീ​ട്ടി​ലി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ തി​രു​നാ​ള്‍ ദി​വ്യ​ബ​ലി അ​ര്‍​പ്പി​ക്കും. തു​ട​ര്‍​ന്ന് സ്‌​നേ​ഹ​വി​രു​ന്ന്.

Kozhikode

കണയങ്കോട് ലോ​റി​യും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ച് ആ​റ് പേ​ർ​ക്ക് പ​രി​ക്ക്

കൊ​യി​ലാ​ണ്ടി: സം​സ്ഥാ​ന​പാ​ത​യി​ൽ ക​ണ​യ​ങ്കോ​ട് ടി​പ്പ​ർ ലോ​റി​യും ഥാ​ർ ജീ​പ്പും കൂ​ട്ടി​യി​ടി​ച്ച് ആ​റ് പേ​ർ​ക്ക് പ​രി​ക്ക്. ഇ​ത​ര​സം​സ്ഥാ​ന പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​ക​ളാ​യ ബീം (27), ​നീ​ര​ജ് കു​മാ​ർ സിം​ഗ് (38), സ​ഹ​ർ (21), മാ​ഷൂ​ദ് (28), ലാ​ൽ​മാ​ർ ശ​താ​ൻ (25), ഗോ​വി​ന്ദ് കു​മാ​ർ (38) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ക​ണ​യ​ങ്കോ​ട് ബ​സ് സ്റ്റോ​പ്പി​നു മു​ൻ​വ​ശ​ത്താ​യി ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഉ​ള്ള്യേ​രി ഭാ​ഗ​ത്ത് നി​ന്ന് ഹോ​ളോ​ബ്രി​ക്സ് ക​യ​റ്റി വ​ന്ന ടി​പ്പ​ർ ലോ​റി​യും കൊ​യി​ലാ​ണ്ടി ഭാ​ഗ​ത്ത് നി​ന്ന് താ​മ​ര​ശേ​രി ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ജീ​പ്പും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു വാ​ഹ​ന​ങ്ങ​ളു​ടെ​യും മു​ൻ​ഭാ​ഗം ത​ക​ർ​ന്നു. ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ മാ​റ്റു​ക​യാ​യി​രു​ന്നു.
ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രും പൊ​ലി​സും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്നാ​ണ് ര​ക്ഷാ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന് റോ​ഡി​ലേ​ക്ക് പ​ര​ന്നൊ​ഴു​കി​യ ഓ​യ​ൽ അ​ഗ്നി​ര​ക്ഷാ സേ​ന വെ​ള്ളം ഉ​പ​യോ​ഗി​ച്ച് ഒ​ഴി​വാ​ക്കി. പ​രി​ക്കേ​റ്റ​വ​രെ കൊ​യി​ലാ​ണ്ടി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ശേ​ഷം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

Kozhikode

എ​സ്എം​എ ബാ​ധി​ത​രാ​യ കു​ട്ടി​ക​ള്‍​ക്ക് സ​ഹാ​യ​വു​മാ​യി താ​ടി​ക്കാ​ര​ന്‍​മാ​ര്‍

കോ​ഴി​ക്കോ​ട്: താ​ടി​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ കേ​ര​ളാ ബി​യേ​ഡ് സൊ​സൈ​റ്റി​യു​ടെ (കെ​ബി​എ​സ്) നേ​തൃ​ത്വ​ത്തി​ല്‍ ക​ല്ലു​രു​ട്ടി​യി​ലെ എ​സ്എം​എ ബാ​ധി​ത​രാ​യ മൂ​ന്ന് കു​ട്ടി​ക​ള്‍ സ​ഹാ​യം ന​ല്‍​കും.

സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ല്ലാ വ​ര്‍​ഷ​വും ന​ട​ത്തു​ന്ന നോ ​ഷേ​വ് കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തു​ക കൈ​മാ​റു​ന്ന​ത്. 22ന് ​രാ​വി​ലെ 10ന് ​കോ​ഴി​ക്കോ​ട് ടൗ​ണ്‍​ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ കാ​ന്‍​സ​ര്‍ രോ​ഗി​ക​ള്‍​ക്കു​ള്ള ധ​ന​സ​ഹാ​യ വി​ത​ര​ണ​വും കി​ട​പ്പു​രോ​ഗി​ക​ള്‍​ക്കു​ള്ള മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണ​വും ന​ട​ക്കും. ഇ​തോ​ടൊ​പ്പം വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ക​ഴി​വു തെ​ളി​യി​ച്ച​വ​രെ ആ​ദ​രി​ക്കും. ഒ​രു കു​ടും​ബ​ത്തി​ന് വീ​ട് വ​യ്ക്കു​ന്ന​തി​നു സാ​മ്പ​ത്തി​ക സ​ഹാ​യ​വും ന​ല്‍​കും.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മു​ര്‍​ഷി​ദ് സ​ര്‍​ക്കാ​ര്‍, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​നീ​ഷ് മു​ക്കം, ജം​ഷീ​ര്‍ വെ​ള്ള​യി​ല്‍, റാ​ഷി​ദ് താ​മ​ര​ശേ​രി, റാ​ഷി​ദ് ചാ​ര്‍​ളി, ഫാ​സി​ല്‍ പ​ന്തീ​ര​ങ്കാ​വ് തു​ട​ങ്ങി​യ​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Kozhikode

എ ​സോ​ണ്‍ ഷ​ട്ടി​ല്‍: ദേ​വ​ഗി​രി ചാ​മ്പ്യ​ന്‍​മാ​ര്‍

കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല എ ​സോ​ണ്‍ ഷ​ട്ടി​ല്‍ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് ജേ​താ​ക്ക​ളാ​യി. പു​ളി​യാ​വ് നാ​ഷ​ണ​ല്‍ കോ​ള​ജ്, ഫാ​റൂ​ഖ് കോ​ള​ജ് എ​ന്നീ ടീ​മു​ക​ള്‍ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി.

വ്യ​ക്തി​ഗ​ത മ​ത്സ​ര​ത്തി​ല്‍ ദേ​വ​ഗി​രി കോ​ള​ജി​ലെ റൗ​ണ​ക്ക് കൃ​ഷ്ണ് ചാ​മ്പ്യ​നാ​യി. വി​ജ​യി​ക​ള്‍​ക്ക് കോ​ള​ജ് പ്രി​ന്‍​സി​പ​ല്‍ ഫാ. ​ഡോ. ബി​ജു ജോ​സ​ഫ്, എ ​സോ​ണ്‍ ക​ണ്‍​വീ​ന​ര്‍ ഡോ. ​അ​തു​ല്‍ മീ​ത്ത​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ട്രോ​ഫി​ക​ള്‍ സ​മ്മാ​നി​ച്ചു. കോ​ള​ജ് ഫി​സി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ.​ബോ​ണി അ​ഗ​സ്റ്റ്യ​ന്‍, ജി​ല്ലാ ബാ​ഡ്മി​ന്‍റ​ണ്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് കെ. ​ഹ​രി​കൃ​ഷ്ണ​ന്‍, ഡോ. ​രേ​ഖ ജോ​സ്, സു​മേ​ഷ് വ​ര്‍​മ്മ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Kozhikode

കൂ​രാ​ച്ചു​ണ്ടി​ൽ ഗ്രാ​മീ​ണ റോ​ഡു​ക​ൾ ത​ക​ർ​ന്ന് യാ​ത്രാ ദു​രി​തം

കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ലെ ഗ്രാ​മീ​ണ റോ​ഡു​ക​ൾ ത​ക​ർ​ന്ന​ത് യാ​ത്രാ ദു​രി​ത​മാ​യി മാ​റു​ന്നു. പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ർ​ഡ് ക​ണി​യാം​പാ​റ -പ​തി​യി​ൽ റോ​ഡ്, പ​ന്ത്ര​ണ്ടാം വാ​ർ​ഡ് മ​ണ്ണൂ​പ്പൊ​യി​ൽ - കൊ​ല്ലം​കു​ന്നേ​ൽ താ​ഴെ റോ​ഡ്, പ​ന്ത്ര​ണ്ടാം വാ​ർ​ഡ്‌ ആ​ന​കു​ത്തി ക​വ​ല - ഇ​ടി​ഞ്ഞ​കു​ന്ന് റോ​ഡ്, പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് ഓ​ഞ്ഞി​ൽ - കൈ​ത​കൊ​ല്ലി റോ​ഡ്, എ​ട്ടാം വാ​ർ​ഡ് താ​ഴെ പൂ​വ​ത്തും​ചോ​ല - താ​ന്നി​യാം​കു​ന്ന് റോ​ഡ് തു​ട​ങ്ങി​യ റോ​ഡു​ക​ളാ​ണ് കാ​ൽ​ന​ട​യാ​ത്ര പോ​ലും ദു​ഷ്ക​ര​മാ​യ രീ​തി​യി​ൽ ടാ​റിം​ഗ് ത​ക​ർ​ന്ന​ത്.

നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡി​ൽ സ്കൂ​ൾ ബ​സു​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ യാ​ത്ര ചെ​യ്യു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ൾ എ​ന്നി​വ​യെ​ല്ലാം യാ​ത്ര ചെ​യ്യു​മ്പോ​ൾ ഏ​റെ ദു​രി​തം അ​നു​ഭ​വി​ക്കു​ക​യാ​ണ്. കൃ​ത്യ​സ​മ​യ​ങ്ങ​ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്ത​തി​നാ​ലാ​ണ് റോ​ഡു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​തെ​ന്ന് സി​പി​ഐ കൂ​രാ​ച്ചു​ണ്ട് ബ്രാ​ഞ്ച് ക​മ്മി​റ്റി യോ​ഗം ആ​രോ​പി​ച്ചു. ടി.​കെ. ശി​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​കെ. പ്രേ​മ​ൻ, പി.​ടി. തോ​മ​സ് പു​ന്ന​മ​റ്റം, പീ​റ്റ​ർ കി​ങ്ങി​ണി​പ്പാ​റ, വി​നു മ്ലാ​ക്കു​ഴി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kozhikode

കെ​ട്ടി​ടം സു​ര​ക്ഷി​ത​മാ​ക്കു​ക​യോ പൊ​ളി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന് മനുഷ്യാവകാശ കമ്മിഷൻ

കോ​ഴി​ക്കോ​ട്: വ​ലി​യ​ങ്ങാ​ടി കു​റ്റി​ച്ചി​റ റോ​ഡി​ൽ ഹ​ൽ​വ ബ​സാ​ർ റോ​ഡ​രി​കി​ൽ ഗു​രു​ത​ര​മാ​യ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള പ​ഴ​ക്ക​മേ​റി​യ കെ​ട്ടി​ടം അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തി സു​ര​ക്ഷി​ത​മാ​ക്കാ​നോ പൊ​ളി​ച്ചു നീ​ക്കാ​നോ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി.

ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തു​വ​രെ കെ​ട്ടി​ട​ത്തി​ലേ​ക്ക് പൊ​തു​ജ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​നും പ​രി​സ​ര​വാ​സി​ക​ളു​ടെ​യും വ​ഴി​യാ​ത്ര​ക്കാ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ തു​ട​ർ​ന്നും സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ക​മ്മി​ഷ​നി​ൽ സ​മ​ർ​പ്പി​ക്ക​ണം.

കെ​ട്ടി​ടം കേ​ര​ള സം​സ്ഥാ​ന വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള​താ​ണെ​ന്ന് കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി ക​മ്മി​ഷ​നെ അ​റി​യി​ച്ചു. പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം വ​ഖ​ഫ് ബോ​ർ​ഡി​നാ​യി​രി​ക്കു​മെ​ന്നും നോ​ട്ടീ​സി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള​താ​യി സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

എ​ന്നാ​ൽ വ​ഖ​ഫ് ബോ​ർ​ഡ് ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ൾ ഇ​തു​വ​രെ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു. കെ​ട്ടി​ട​ത്തി​ൽ ആ​രും പ്ര​വേ​ശി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സീ​ൽ ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​നു​ശേ​ഷം കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ കെ​ട്ടി​ട​ത്തി​ലെ വൈ​ദ്യു​തി ക​ണ​ക്ഷ​നു​ക​ൾ വിഛേ​ദി​ച്ചി​ട്ടു​ണ്ടെ​ന്ന് കെ​എ​സ്ഇ​ബി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ ക​മ്മി​ഷ​നെ അ​റി​യി​ച്ചു. അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള കെ​ട്ടി​ടം നി​ല​നി​ൽ​ക്കു​ന്ന​ത് പൊ​തു​സു​ര​ക്ഷ​ക്ക് ഭീ​ഷ​ണി​യാ​യി തു​ട​രു​ക​യാ​ണെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

അ​തി​നാ​ൽ കെ​ട്ടി​ട ഉ​ട​മ​യോ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളോ അ​ടി​യ​ന്ത​ര​മാ​യി കെ​ട്ടി​ടം അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തി സു​ര​ക്ഷി​ത​മാ​ക്കു​ക​യോ പൊ​ളി​ച്ചു നീ​ക്കു​ക​യോ ചെ​യ്ത​താ​യി ഉ​റ​പ്പാ​ക്ക​ണം. അ​തി​ന് വീ​ഴ്ച വ​രു​ത്തി​യാ​ൽ കേ​ര​ള മു​ൻ​സി​പ്പാ​ലി​റ്റി നി​യ​മം 1994 ലെ ​പ്ര​സ​ക്ത​മാ​യ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം കോ​ർ​പ​റേ​ഷ​ൻ നേ​രി​ട്ട് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കെ. ​ബൈ​ജു​നാ​ഥ് നി​ർ​ദ്ദേ​ശി​ച്ചു. പ​ന്നി​യ​ങ്ക​ര സ്വ​ദേ​ശി റോ​സ് മ​സൂ​ദ് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

Kozhikode

സൗത്ത് ഇന്ത്യ ഫുട്‌വെയര്‍ എക്സ്പോ കോഴിക്കോട്ട്

കോഴിക്കോട്: ദക്ഷിണേന്ത്യയിലെ ഫുട്‌വെയര്‍ വ്യാപാര-വ്യവസായ മേഖലയ്ക്ക് പുതിയ ഉണര്‍വേകാന്‍ കേരള റീട്ടെയില്‍ ഫുട്‌വെയര്‍ അസോസിയേഷന്‍ (കെആര്‍എഫ്എ) സംഘടിപ്പിക്കുന്ന 'സൗത്ത് ഇന്ത്യ ഫുട്‌വെയര്‍ എക്സ്പോ 2026' നവംബര്‍ 21, 22 തീയതികളില്‍ കാലിക്കട്ട് ട്രേഡ് സെന്‍ററില്‍ നടക്കും.

ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പതിനായിരത്തിലധികം വ്യാപാരികളും വ്യവസായ പ്രമുഖരും സന്ദര്‍ശകരും മേളയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധേയമായ 250-ലധികം പ്രമുഖ ഫുട്‌വെയര്‍ ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങളും ഡിസൈനുകളും വിപണിയിലെ നൂതന ട്രെന്‍ഡുകളും മേളയില്‍ പരിചയപ്പെടുത്തും. പുതിയ മോഡലുകളുടെയും സാങ്കേതികവിദ്യകളുടെയും ലോഞ്ചിംഗും എക്സ്പോയുടെ ഭാഗമായി നടക്കും.

ഫുട്‌വെയര്‍ വ്യാപാര മേഖലയിലെ പുതിയ സാധ്യതകളും വെല്ലുവിളികളും ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക സെഷനുകളും സംവാദങ്ങളും ഒരുക്കിയിട്ടുണ്ട്. വ്യാപാര-വ്യവസായ രംഗത്തെ 30-ലധികം പ്രമുഖ പ്രഭാഷകരും നൂറിലധികം വ്യവസായ വിദഗ്ധരും വിവിധ സെഷനുകളില്‍ പങ്കെടുക്കും.

21ന് രാവിലെ 11ന് പി.കെ. കുഞ്ഞാലിക്കുട്ടി എക്‌സ്‌പോയും ഉച്ചക്ക് 12ന് വ്യാപാരി കണ്‍വെന്‍ഷന്‍ എം.കെ. രാഘവന്‍ എംപിയും ഉദ്ഘാടനം ചെയ്യും.

Kozhikode

പി​ടി​എം ഹൈ​സ്കൂ​ൾ 1,79,215 രൂ​പ കൈ​മാ​റി

മു​ക്കം: എ​സ്എം​എ ബാ​ധി​ച്ച മൂ​ന്ന് പി​ഞ്ചു കു​ഞ്ഞു​ങ്ങ​ളു​ടെ ചി​കി​ത്സ​ക്കാ​യി സ​ഹാ​യ ഹ​സ്ത​വു​മാ​യി കൊ​ടി​യ​ത്തു​ർ പി​ടി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും.

വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും അ​ധ്യാ​പ​ക​രി​ൽ നി​ന്നും ശേ​ഖ​രി​ച്ച 1,79, 215 രൂ​പ ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റി. സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് സി. ​ഫ​സ​ൽ​ബാ​ബു, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ.​പി മു​ഹ​മ്മ​ദ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ക​സ്ന ഹ​മീ​ദ് എ​ന്നി​വ​രി​ൽ നി​ന്ന് ചി​കി​ത്സാ സ​ഹാ​യ ക​മ്മി​റ്റി​ക്കു​വേ​ണ്ടി സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് ജെ​യിം​സ് ജോ​ഷി, സു​ബ്ര​ഹ്‌​മ​ണ്യ​ൻ മു​റ്റൂ​ളി, റ​സാ​ഖ് നാ​യ​ർ​ക്കു​ഴി, ബി​ജു​മാ​ത്യു എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി.

ച​ട​ങ്ങി​ൽ പി​ടി​എ ക​മ്മ്റ്റി അം​ഗ​ങ്ങ​ൾ, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Kozhikode

കൈത്താങ്ങായി നിരവധി പേർ പി​ന്തു​ണ​യു​മാ​യി ഇതരസംസ്ഥാന തൊ​ഴി​ലാ​ളി​ക​ൾ

തി​രു​വ​മ്പാ​ടി: ക​ല്ലു​രു​ട്ടി​യി​ലെ എ​സ്എം​എ രോ​ഗ​ബാ​ധി​ത​രാ​യ മൂ​ന്ന് കു​രു​ന്നു​ക​ളു​ടെ ചി​കി​ത്സ​യ്ക്കാ​യി നാ​ട്ടു​കാ​ർ ന​ട​ത്തു​ന്ന ജ​ന​കീ​യ ധ​ന​സ​മാ​ഹ​ര​ണ യ​ജ്ഞ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി തി​രു​വ​മ്പാ​ടി​യി​ലെ ഇതര സംസ്ഥാന തൊ​ഴി​ലാ​ളി​ക​ളും.
തൊ​ഴി​ലാ​ളി​യാ​യി തി​രു​വ​മ്പാ​ടി​യി​ലെ​ത്തി പി​ന്നീ​ട് നാ​ൽ​പ​തോ​ളം തൊ​ഴി​ലാ​ളി​ക​ളു​ടെ മേ​സ്തി​രി​യാ​യി മാ​റി​യ പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി ജീ​വ​ൻ ഉ​റാ​വാ​ണ് പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.
തി​രു​വ​മ്പാ​ടി ടി​കെ സൗ​ണ്ട്സ് ഉ​ട​മ മു​സ്ത​ഫ​യു​ടെ​യും ടൂ​ൾ​സ് റെ​ന്‍റ​ൽ സ്ഥാ​പ​നം ന​ട​ത്തു​ന്ന സു​മേ​ഷി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സം​ഭാ​വ​ന കൈ​മാ​റ്റ​ച്ച​ട​ങ്ങ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​തി​ൻ പ​ല്ലാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. അ​ജി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ഫി​റോ​സ് ഖാ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗം ബി​ജു എ​ണ്ണാ​ർ​മ​ണ്ണി​ൽ, തി​രു​വ​മ്പാ​ടി മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ബാ​ബു പൈ​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഇതര സംസ്ഥാന തൊ​ഴി​ലാ​ളി​ക​ളാ​യ ജീ​വ​ൻ, പ്ര​കാ​ശ​ൻ, അ​റി​വ്, രോ​ഹി​ണി, യ​ഹി​യ, പു​ന​യ്യ്, അ​ഭി​രാം, ക​ണ്ണാ​ടി, ക​റു​പ്പ, ദേ​വ​ദാ​സ്, ബ​പ്പു​ൺ തു​ട​ങ്ങി​യ​വ​ർ പ​ങ്കാ​ളി​ക​ളാ​യി.

Kozhikode

ജി​ല്ല​യി​ൽ ആ​ന്‍റി​മൈ​ക്രോ​ബി​യ​ല്‍ പ്ര​തി​രോ​ധ വാ​രാ​ച​ര​ണ​ത്തി​ന് തു​ട​ക്കം

കോ​ഴി​ക്കോ​ട്: ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളു​ടെ തെ​റ്റാ​യ ഉ​പ​യോ​ഗ​ത്തി​ന്‍റെ ദോ​ഷ​വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 18 മു​ത​ല്‍ 24 വ​രെ ലോ​ക ആ​ന്‍റി​മൈ​ക്രോ​ബി​യ​ല്‍ പ്ര​തി​രോ​ധ വാ​ര​മാ​യി ആ​ച​രി​ക്കു​ന്നു.
വാ​രാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കു​ന്ന​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. ഫ​സീ​ല നി​ര്‍​വ​ഹി​ച്ചു. കു​ന്ന​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​വി. സം​ജി​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് പ​ട​നി​ലം ദി​നാ​ച​ര​ണ പ്ര​തി​ജ്ഞ ചൊ​ല്ലി​കൊ​ടു​ത്തു.
ന​വ​കേ​ര​ള ക​ര്‍​മ്മ പ​ദ്ധ​തി നോ​ഡ​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​അ​ഖി​ലേ​ഷ് കു​മാ​ര്‍ ദി​നാ​ച​ര​ണ സ​ന്ദേ​ശം ന​ല്‍​കി. എ​എം​ആ​ര്‍ പ്രോ​ഗ്രാം നോ​ഡ​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​സ്മി​ത റ​ഹ്മാ​ന്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു.

കു​ന്ന​മം​ഗ​ലം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​അ​ര്‍​ച്ച​ന, ചെ​റു​വാ​ടി ബ്ലോ​ക്ക് മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​മാ​യ, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ലെ ടെ​ക്‌​നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് എ​ന്‍. സു​രേ​ന്ദ്ര​ന്‍, സ്റ്റോ​ര്‍ വെ​രി​ഫി​ക്കേ​ഷ​ന്‍ ഓ​ഫി​സ​ര്‍ അ​ഷി​ത, ജി​ല്ലാ ന​ഴ്‌​സിം​ഗ് ഓ​ഫി​സ​ര്‍ ഇ​ന്ദി​ര, ജി​ല്ലാ എ​ഡ്യൂ​ക്കേ​ഷ​ന്‍ മീ​ഡി​യ ഓ​ഫി​സ​ര്‍ ഡോ. ​എ​ല്‍. ഭ​വി​ല , ഡെ​പ്യൂ​ട്ടി ജി​ല്ലാ എ​ഡ്യൂ​ക്കേ​ഷ​ന്‍ മീ​ഡി​യ ഓ​ഫി​സ​ര്‍ ഡോ. ​കെ.​ടി. മു​ഹ്‌​സി​ന്‍, കു​ന്ന​മം​ഗ​ലം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സ​ജീ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
24 വ​രെ ജി​ല്ല​യി​ലെ വി​വി​ധ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ആ​ന്‍റി​മൈ​ക്രോ​ബി​യ​ല്‍ റെ​സി​സ്റ്റ​ന്‍​സ് സം​ബ​ന്ധി​ച്ച ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തും.
പൊ​തു​ജ​ന​ങ്ങ​ള്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍, മെ​ഡി​ക്ക​ല്‍ ഷോ​പ്പ് ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍​ക്കു​ള്ള ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍, സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി​യു​ള്ള ബോ​ധ​വ​ത്ക​ര​ണം, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ​യും ആ​യു​ഷ്, ഹോ​മി​യോ വ​കു​പ്പ് സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള ക്ലാ​സു​ക​ള്‍, ആ​ന്‍റി​ബ​യോ​ട്ടി​ക് ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​റി​വ് പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള ഓ​ണ്‍​ലൈ​ന്‍ ക്വി​സ് തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ള്‍ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

 

Kozhikode

കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് പ​ള്ളി ന​വീ​ക​രി​ച്ചു; കൂ​ദാ​ശ​ക​ര്‍​മം 21ന്

കൂ​രാ​ച്ചു​ണ്ട്: ന​വീ​ക​ര​ണ പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​യ കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യു​ടെ പു​ന​ര്‍​കൂ​ദാ​ശ ക​ര്‍​മ​വും കൃ​ത​ജ്ഞ​ത ബ​ലി​യ​ര്‍​പ്പ​ണ​വും 21ന് ​ന​ട​ക്കും.
വൈ​കു​ന്നേ​രം 4.15ന് ​താ​മ​ര​ശേ​രി ബി​ഷ​പ്പ് മാ​ര്‍ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍ കൂ​ദാ​ശ​ക​ര്‍​മം നി​ര്‍​വ​ഹി​ക്കും. 1962ന് ​അ​ന്ന​ത്തെ വി​കാ​രി​യാ​യി​രു​ന്ന മോ​ണ്‍. തോ​മ​സ് മൂ​ല​ക്കു​ന്നേ​ല്‍ ആ​ണ് കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യ്ക്കാ​യി പു​തി​യ പ​ള്ളി നി​ര്‍​മി​ച്ച​ത്.

അ​ന്ന് ത​ല​ശേ​രി ബി​ഷ​പ്പാ​യി​രു​ന്ന മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വ​ള്ളോ​പ്പി​ള്ളി​യാ​യി​രു​ന്നു പ​ള്ളി​യു​ടെ കൂ​ദാ​ശ​ക​ര്‍​മം നി​ര്‍​വ​ഹി​ച്ച​ത്. നി​ല​വി​ലെ വി​കാ​രി ഫാ.​വി​ന്‍​സെ​ന്‍റ് ക​ണ്ട​ത്തി​ല്‍, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ.​സെ​ബാ​സ്റ്റ്യ​ന്‍ തോ​ട്ട​മ​റ്റ​ത്തി​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​റു​മാ​സം സ​മ​യ​മെ​ടു​ത്ത് പ​ള്ളി​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്തി ദ്രു​ത​ഗ​തി​യി​ല്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.

Kozhikode

താ​മ​ര​ശേ​രി​യി​ൽ സ​ഹാ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു

താ​മ​ര​ശേ​രി: ക​ല്ലു​രു​ട്ടി​യി​ലെ എ​സ്എം​എ ബാ​ധി​ച്ച കു​ഞ്ഞു​ങ്ങ​ളു​ടെ ചി​കി​ത്സ​യ്ക്കും തു​ട​ർ​പ​രി​ച​ര​ണ​ത്തി​നും ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളെ​യും പൊ​തു ജ​ന​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി ഫ​ണ്ട് സ​മാ​ഹ​ര​ണം എ​കോ​പി​പ്പി​ക്കു​വാ​ൻ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. യോ​ഗ​ത്തി​ൽ താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ന​വാ​സ് ഈ​ർ​പ്പോ​ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ൻ എം​എ​ൽ​എ ഉ​മ്മ​ർ മാ​സ്റ്റ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ​സി​ന സി​യ​ലി, മേ​രി മാ​താ ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​അ​ഭി​ലാ​ഷ് ചി​ല​മ്പി​കു​ന്നേ​ൽ, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​അ​ര​വി​ന്ദ​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ന​സീ​റ ഷെ​രീ​ഫ്, റി​ട്ട. പൊ​ലി​സ് സൂ​പ്ര​ണ്ട് സി.​ടി. ടോം, ​ബി​ജെ​പി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ഗി​രി​ഷ് തേ​വ​ള്ളി, പ​ഞ്ചാ​യ​ത്ത്‌ മെ​മ്പ​ർ​മാ​രാ​യ ഷീ​ജ ദി​ലീ​പ്, ബി​ന്ദു ആ​ന​ന്ദ്, സൗ​ജ അ​ബ്ദു​റ​ഹ്മാ​ൻ, ബ​ബി​ത, ര​ജി​ന, മു​സ്ലിം ലീ​ഗ് ജി​ല്ല നി​ർ​വ​ഹ​ക സ​മി​തി അം​ഗം ഹ​ഫി​സ് റ​ഹ്‌​മാ​ൻ, ഡി​വൈ​എ​ഫ്ഐ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് സി.​പി. ഷി​നു, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ല സെ​ക്ര​ട്ട​റി ജം​ഷി​ദ്, യു​വ മോ​ർ​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മി​ഥു​ൻ, സ​ണ്ണി കു​ഴ​മ്പാ​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Kozhikode

മ​ഴ​യ​ത്തും വെ​യി​ല​ത്തും മാ​നം നോ​ക്കി നി​ല്‍​ക്കാ​ന്‍ വി​ധി


കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ബ​സ് ടെ​ര്‍​മി​ന​ല്‍ നി​ര്‍​മാ​ണ പ​ദ്ധ​തി ഫ​യ​ലി​ലു​റ​ങ്ങു​മ്പോ​ള്‍ ജ​ന​ങ്ങ​ളു​ടെ ദു​രി​തം വ​ര്‍​ധി​ക്കു​ക​യാ​ണ്. മ​ല​ബാ​റി​ല്‍ നി​ന്നു​ള്ള ജ​ന​ങ്ങ​ള്‍ ആ​ശ്ര​യി​ക്കു​ന്ന പ്ര​ധാ​ന ആ​തു​ര​ശു​ശ്രൂ​ഷാ​കേ​ന്ദ്ര​മാ​യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മ​ഴ​യ​ത്തും വെ​യി​ല​ത്തും സു​ര​ക്ഷി​ത​മാ​യി ബ​സ് കാ​ത്തു​നി​ല്‍​ക്കാ​നൊ​രി​ട​മി​ല്ല. 17 വ​ര്‍​ഷ​മാ​യി​ട്ടും ബ​സ് ടെ​ര്‍​മി​ന​ല്‍ ക​ട​ലാ​സി​ല്‍ ഉ​റ​ങ്ങു​ക​യാ​ണ്. നാ​ല് സ​ര്‍​ക്കാ​രു​ക​ള്‍ മാ​റി മാ​റി വ​ന്നെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ട്ടി​ല്ല. 2009ല്‍ ​അ​ന്ന​ത്തെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​വ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്ന പാ​ലോ​ളി മു​ഹ​മ്മ​ദ് കു​ട്ടി​യാ​ണ് ബ​സ് ടെ​ര്‍​മി​ന​ലി​ന് ത​റ​ക്ക​ല്ലി​ട്ട​ത്. നി​ല​വി​ല്‍ അ​വി​ടം കാ​ടു​മൂ​ടി കി​ട​ക്കു​ക​യാ​ണ്. പ​രി​ണി​ത ഫ​ലം അ​നു​ഭ​വി​ക്കു​ന്ന​താ​ക​ട്ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ ആ​ശ്ര​യി​ക്കു​ന്ന പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍.

ബ​സ് ടെ​ര്‍​മി​ന​ല്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ​രി​സ​ര​ത്ത് രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത കു​രു​ക്കും ബ​സ് പാ​ര്‍​ക്കിം​ഗും വ​ലി​യ ത​ല​വേ​ദ​ന​യാ​യി മാ​റി​യി​ട്ടു​ണ്ട്. വ​യ​നാ​ട്, മാ​വൂ​ര്‍, കു​റ്റി​ക്കാ​ട്ടൂ​ര്‍ തു​ട​ങ്ങി സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ബ​സു​ക​ള്‍ ഈ ​റൂ​ട്ടു​വ​ഴി ക​ട​ന്നു​പോ​കു​ന്നു​ണ്ട്. ബ​സ് ക​യ​റു​ന്ന​തി​നും ഇ​റ​ങ്ങു​ന്ന​തി​നും കൃ​ത്യ​മാ​യ സ്ഥാ​നം ഇ​ല്ലാ​ത്ത​തി​നാ​ല്‍ യാ​ത്ര​ക്കാ​രും ദു​രി​ത​ത്തി​ലാ​ണ്.

ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ അ​നു​മ​തി​ക​ളു​ടെ​യും നി​യ​മ​ന​ട​പ​ടി​ക​ളു​ടെ​യും കു​രു​ക്കി​ല്‍​പ്പെ​ട്ടാ​ണ് ബ​സ് ടെ​ര്‍​മി​ന​ല്‍ നി​ര്‍​മാ​ണം വൈ​കു​ന്ന​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജ്-​മാ​വൂ​ര്‍ റോ​ഡി​ലാ​ണ് നി​ര്‍​ദ്ദി​ഷ്ട പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. പ​ദ്ധ​തി​ക്ക് ത​റ​ക്ക​ല്ലി​ട്ടെ​ങ്കി​ലും അ​തി​ല്‍ നി​ന്ന് ഒ​ര​ടി​പോ​ലും മു​ന്നോ​ട്ട് പോ​യി​ട്ടി​ല്ലെ​ന്ന് യാ​ത്ര​ക്കാ​ര്‍ പ​റ​യു​ന്നു. പ​ദ്ധ​തി​യ്ക്കാ​യി ക​ണ്ടെ​ത്തി​യ ഭൂ​മി​യെ ചൊ​ല്ലി നി​യ​മ​പ്ര​ശ്ന​ങ്ങ​ളും വി​ജി​ല​ന്‍​ല​സ് കേ​സും വ​ന്ന​തോ​ടെ ത​ട​സ്സ​മാ​യി. 2011ല്‍ ​കോ​ട​തി​യി​ല്‍ കേ​സാ​യെ​ങ്കി​ലും 2023ല്‍ ​അ​നു​കൂ​ല വി​ധി വ​ന്നു. എ​ന്നാ​ല്‍ വീ​ണ്ടും പ​ദ്ധ​തി​യ്ക്കു​ള്ള അ​നു​മ​തി വൈ​കു​ക​യും നി​ര്‍​മാ​ണം പാ​തി​വ​ഴി​യി​ലാ​കു​ക​യു​മാ​യി​രു​ന്നു.

ര​ണ്ടേ​മു​ക്കാ​ല്‍ ഏ​ക്ക​ര്‍ സ്ഥ​ല​ത്ത് അ​ഞ്ച് ല​ക്ഷം ച​തു​ര​ശ്ര അ​ടി​യി​ല്‍ വ​ന്‍​കി​ട പ​ദ്ധ​തി​യാ​ണ് ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. പൂ​ര്‍​ണ​മാ​യും സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ബി​ഒ​ഒ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കാ​നാ​യി​രു​ന്നു ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. മി​ന്‍​ഫ്ര സ്ട്ര​ക്ച്ചേ​ഴ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തെ​യാ​ണ് പ​ദ്ധ​തി ഏ​ല്‍​പ്പി​ച്ചി​രു​ന്ന​ത്. ഏ​ക​ദേ​ശം 200 കോ​ടി രൂ​പ​യാ​ണ് ഇ​തി​ന് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ബ​സ് ടെ​ര്‍​മി​ന​ലി​നൊ​പ്പം വ്യാ​പാ​ര​സ​മു​ച്ച​യ​വും വാ​ഹ​ന പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യ​വും ഉ​ള്‍​പ്പെ​ടു​ന്നു.

ചെ​ല​വ് മു​ഴു​വ​ന്‍ സ്വ​കാ​ര്യ ക​മ്പ​നി വ​ഹി​ക്കാ​മെ​ന്നും ല​ഭി​ക്കു​ന്ന തു​ക​യു​ടെ 75 ശ​ത​മാ​നം തു​ക സ​ര്‍​ക്കാ​രി​നും ശേ​ഷി​ക്കു​ന്ന 25 ശ​ത​മാ​നം ക​മ്പ​നി​യ്ക്കു​മെ​ന്ന​താ​യി​രു​ന്നു തീ​രു​മാ​നം. സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ഓ​ഫീ​സി​നു സ​മീ​പ​ത്ത് കൂ​ടെ ബ​സു​ക​ള്‍​ക്ക് എ​ന്‍​ട്രി​യും മാ​വൂ​ര്‍ റോ​ഡ് ഭാ​ഗ​ത്തു കൂ​ടി എ​ക്സി​റ്റു​മാ​യി​രു​ന്നു ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. എ​ന്നാ​ല്‍, സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ഓ​ഫീ​സി​നു സ​മീ​പ​ത്തു​ള്ള ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ​യും കൈ​വ​ശ​മു​ള്ള ആ​റ് സെ​ന്‍റ് സ്ഥ​ലം ബ​സു​ക​ളു​ടെ എ​ന്‍​ട്രി​ക്കാ​യി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ര്‍​ന്നു. കോ​ര്‍​പ്പ​റേ​ഷ​ന്‍ ഇ​വി​ടെ 60 സെ​ന്‍റ് സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ പ​ദ്ധ​തി വെ​ളി​ച്ചം കാ​ണാ​തെ പോ​കു​ക​യാ​യി​രു​ന്നു.

വി.​ഡി. സ​തീ​ശ​ന്‍ സ​ര്‍​ക്കാ​രും ബ​സ് ടെ​ര്‍​മി​ന​ല്‍ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​തു​വ​രെ​യും യാ​തൊ​രു​വി​ധ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് ലോ​ട്ട​റി വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന ര​വി പ​റ​ഞ്ഞു. ബ​സ് ടെ​ര്‍​മി​ന​ല്‍ നി​ര്‍​മാ​ണ​ത്തി​നൊ​പ്പം ഓ​ട്ടോ സ്റ്റാ​ന്‍​ഡ് നി​ര്‍​മാ​ണം, മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ​രി​സ​ര​ത്തെ വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് പ്ര​ത്യേ​ക​മാ​യ സൗ​ക​ര്യം എ​ന്നി​വ​യും വാ​ഗ്ദാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍, ഇ​ക്കാ​ര്യ​ത്തി​ലൊ​ന്നും ഇ​തു​വ​രെ തീ​രു​മാ​ന​മു​ണ്ടാ​യി​ട്ടി​ല്ല.

 

Kozhikode

ക​ള​ക്‌ടറെ അ​ടു​ത്ത​റി​ഞ്ഞ് കു​ട്ടി​ക​ൾ; സൗ​ഹൃ​ദ​സം​വാ​ദ​മാ​യി "കു​ട്ട്യോ​ളും ക​ള​ക്‌ടറും'

കോ​ഴി​ക്കോ​ട്: ഔ​ദ്യോ​ഗി​ക തി​ര​ക്കു​ക​ൾ മാ​റ്റി​വ​ച്ച് കു​ട്ടി​ക​ളി​ലൊ​രാ​ളാ​യി ക​ളി​ച്ചും ചി​രി​ച്ചും വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​ച്ചും ജി​ല്ലാ ക​ള​ക്ട​ർ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി.

ജി​ല്ലാ ഭ​ര​ണ​കൂ​ടം സം​ഘ​ടി​പ്പി​ക്കു​ന്ന "കു​ട്ട്യോ​ളും ക​ള​ക്ട​റും' സൗ​ഹൃ​ദ സം​വാ​ദ​പ​രി​പാ​ടി​യു​ടെ ഏ​ഴാം പ​തി​പ്പി​ലാ​ണ് എ​ളേ​റ്റി​ൽ ജി​എം​യു​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം ക​ള​ക്ട​ർ സ​മ​യം ചെ​ല​വ​ഴി​ച്ച​ത്. അ​ഞ്ച്, ആ​റ്, ഏ​ഴ് ക്ലാ​സു​ക​ളി​ലെ 30 വി​ദ്യാ​ർ​ഥി​ക​ളും ഏ​ഴ് അ​ധ്യാ​പ​ക​രു​മ​ട​ങ്ങി​യ സം​ഘ​മാ​ണ് ക​ള​ക്ട​റു​മാ​യി സം​വ​ദി​ക്കാ​നാ​യി ചേം​ബ​റി​ലെ​ത്തി​യ​ത്. കു​ട്ടി​ക​ളു​മാ​യി സൗ​ഹൃ​ദം പ​ങ്കു​വെ​ച്ച ക​ള​ക്ട​ർ അ​വ​രി​ലൊ​രാ​ളാ​യി മാ​റി വി​വി​ധ ക​ളി​ക​ളി​ലും പ​ങ്കു​ചേ​ർ​ന്നു. ഇ​തോ​ടെ പ​തി​വ് ഗൗ​ര​വം നി​റ​ഞ്ഞ ക​ള​ക്ട​റു​ടെ ചേം​ബ​ർ ക​ളി​ചി​രി​ക​ളാ​ൽ സ​ജീ​വ​മാ​യി.
ദി ​ലി​സ്റ്റ്, ഹ്യൂ​മ​ൻ ഷേ​പ്സ്, വി​സ്പ​ർ റി​ലേ തു​ട​ങ്ങി​യ ര​സ​ക​ര​മാ​യ ഐ​സ് ബ്രേ​ക്കിം​ഗ് സെ​ഷ​നു​ക​ളി​ലൂ​ടെ​യാ​ണ് പ​രി​പാ​ടി ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​മാ​യി നേ​രി​ട്ട് സം​വ​ദി​ച്ച ക​ള​ക്ട​ർ അ​വ​രു​ടെ സം​ശ​യ​ങ്ങ​ൾ​ക്കും ചോ​ദ്യ​ങ്ങ​ൾ​ക്കും മ​ന​സി​ലാ​കു​ന്ന ല​ളി​ത​മാ​യ ഭാ​ഷ​യി​ൽ മ​റു​പ​ടി ന​ൽ​കി.

"കു​ട്ട്യോ​ളും ക​ള​ക്ട​റും' എ​ന്ന പ​രി​പാ​ടി​യു​ടെ ല​ക്ഷ്യ​മെ​ന്തെ​ന്ന കു​ട്ടി​ക​ളു​ടെ ചോ​ദ്യ​ത്തി​ന് വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കി​യ ക​ള​ക്ട​ർ, ഈ ​കൂ​ടി​ക്കാ​ഴ്ച ജീ​വി​ത​ത്തി​ലെ മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​മാ​യി മാ​റു​മെ​ന്നും കു​ട്ടി​ക​ൾ​ക്ക് അ​ത് പ്ര​ചോ​ദ​ന​മാ​കു​മെ​ന്നും പ​റ​ഞ്ഞു.

പ​ഠ​ന​കാ​ല​ത്തെ മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​ങ്ങ​ൾ, കു​ട്ടി​ക​ൾ​ക്കു​ള്ള ഉ​പ​ദേ​ശ​ങ്ങ​ൾ, ജി​ല്ല​യി​ലെ വി​ക​സ​ന കാ​ഴ്ച​പ്പാ​ടു​ക​ൾ, ക​ള​ക്ട​റാ​കാ​ൻ എ​ന്തൊ​ക്കെ പ​ഠി​ക്ക​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും സം​വാ​ദ​ത്തി​ൽ ക​ട​ന്നു​വ​ന്നു. പ​ഠി​ച്ച് ജീ​വി​ത​ത്തി​ൽ ഉ​യ​ര​ങ്ങ​ളി​ലെ​ത്തു​ന്ന​തി​നൊ​പ്പം ചു​റ്റു​മു​ള്ള​വ​രെ​യും ചേ​ർ​ത്തു​പി​ടി​ക്ക​ണ​മെ​ന്നും അ​വ​രു​ടെ പ്ര​യാ​സ​ങ്ങ​ൾ മ​ന​സി​ലാ​ക്കി പി​ന്തു​ണ​യ്ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ കു​ട്ടി​ക​ളോ​ട് പ​റ​ഞ്ഞു. "പ​ഠി​ച്ച് പ​ഠി​ച്ച് ന​ല്ല മ​നു​ഷ്യ​രാ​വു​ക' എ​ന്ന സ​ന്ദേ​ശ​വും അ​വ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കി.

സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എം.​വി. അ​നി​ൽ​കു​മാ​ർ, അ​ധ്യാ​പ​ക​രാ​യ സി.​കെ. അ​ബ്ദു​ൽ അ​മീ​ർ, കെ.​എം. അ​രു​ൺ​ജി​ത്, സ​വി​ത പി. ​മോ​ഹ​ൻ, ടി.​പി. സി​ജി​ല, ഇ. ​ഷീ​ല, കെ.​ജി. പ്ര​ജി​ഷ എ​ന്നി​വ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

 

Kozhikode

ശാ​ന്തി പ്രി​വ​ന്‍റീ​വ് ആ​ൻ​ഡ് ലൈ​ഫ് സ്റ്റൈ​ൽ ക്ലി​നി​ക് ആ​രം​ഭി​ച്ചു

‌തി​രു​വ​മ്പാ​ടി: ഓ​മ​ശേ​രി ശാ​ന്തി ഹോ​സ്പി​റ്റ​ലി​ൽ ശാ​ന്തി പ്രി​വ​ന്‍റീ​വ് ആ​ൻ​ഡ് ലൈ​ഫ് സ്റ്റൈ​ൽ ക്ലി​നി​ക് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഫാ​മി​ലി ഫി​സി​ഷ്യ​ൻ ഡോ. ​നി​ഷാ​ത്ത് റ​ഹി​മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്ലി​നി​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​നം. രോ​ഗ​സാ​ധ്യ​ത​ക​ൾ നേ​ര​ത്തേ തി​രി​ച്ച​റി​ഞ്ഞ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി പി​ന്തു​ട​രു​ന്ന​തി​നും ക്ലി​നി​ക്ക് പ്രാ​ധാ​ന്യം ന​ൽ​കും.

രോ​ഗ​പ്ര​തി​രോ​ധം, ജീ​വി​ത​ശൈ​ലി​യി​ൽ ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ, ദീ​ർ​ഘ​കാ​ല ആ​രോ​ഗ്യ​സം​ര​ക്ഷ​ണം എ​ന്നി​വ​യ്ക്ക് മാ​ർ​ഗ​നി​ർ​ദേ​ശ​വും പ​രി​ച​ര​ണ​വും ഉ​റ​പ്പാ​ക്കു​ക​യാ​ണ് ക്ലി​നി​ക്കി​ന്‍റെ ല​ക്ഷ്യം.

 

Kozhikode

റോ​ഡി​ല്‍ നി​ന്ന് കി​ട്ടി​യ​ത് ആ​റു പ​വ​ന്‍റെ സ്വ​ര്‍​ണ​മാ​ല; ഉ​ട​മ​യ്ക്ക് തി​രി​കെ ന​ല്‍​കി മാ​തൃ​ക​യാ​യി ദ​മ്പ​തി​ക​ൾ

കോ​ഴി​ക്കോ​ട്: വ​ഴി​യി​ൽ നി​ന്ന് കി​ട്ടി​യ ആ​റ് പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല ഉ​ട​മ​യ്ക്ക് തി​രി​കെ ന​ൽ​കി മാ​തൃ​ക​യാ​യി ദ​മ്പ​തി​ക​ൾ. പു​തി​യ​ങ്ങാ​ടി പ​ടി​ഞ്ഞാ​റെ വ​ട്ട​ക്ക​ണ്ടി വി​കാ​സ് ഭ​വ​നി​ൽ സ​ന്ദീ​പ് കു​മാ​റും ഭാ​ര്യ വി​നീ​ത​യു​മാ​ണ് സ​ത്യ​സ​ന്ധ​ത​യി​ലൂ​ടെ നാ​ടി​ന്‍റെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യ​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ ജോ​ലി​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് വെ​സ്റ്റ് ഹി​ൽ ചു​ങ്ക​ത്ത് റോ​ഡി​ൽ സ്വ​ർ​ണ​മാ​ല വീ​ണു​കി​ട​ക്കു​ന്ന​ത് സ​ന്ദീ​പി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.  തു​ട​ർ​ന്ന്  ഭാ​ര്യ വി​നീ​ത​യെ​യും കൂ​ട്ടി ന​ട​ക്കാ​വ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി. റോ​ഡി​ൽ​നി​ന്ന് ല​ഭി​ച്ച സ്വ​ർ​ണ​മാ​ല​യാ​ണെ​ന്ന് അ​റി​യി​ച്ച് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റി.

പൊ​ലി​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സ്വ​ർ​ണ​മാ​ല വെ​സ്റ്റ് ഹി​ൽ ചു​ങ്ക​ത്തു​ള്ള കെ​എ​സ്എ​ഫ്ഇ ജീ​വ​ന​ക്കാ​രി​യും എ​ട​ക്കാ​ട് സ്വ​ദേ​ശി​നി​യു​മാ​യ ഇ​ന്ദു​വി​ന്‍റേ​താ​ണെ​ന്ന സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് ഇ​ന്ദു​വി​നെ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി. സ​ന്ദീ​പും ഭാ​ര്യ വി​നീ​ത​യും മ​ക്ക​ളാ​യ കൃ​ഷ്ണ​ന​ന്ദ, വി​ഷ്ണു എ​ന്നി​വ​രും ചേ​ർ​ന്നാ​ണ് സ്വ​ർ​ണ​മാ​ല ഇ​ന്ദു​വി​ന് കൈ​മാ​റി​യ​ത്.

Kozhikode

ജി​ല്ല​യി​ൽ ആ​ന്‍റി​മൈ​ക്രോ​ബി​യ​ല്‍ പ്ര​തി​രോ​ധ വാ​രാ​ച​ര​ണ​ത്തി​ന് തു​ട​ക്കം

കോ​ഴി​ക്കോ​ട്: ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളു​ടെ തെ​റ്റാ​യ ഉ​പ​യോ​ഗ​ത്തി​ന്‍റെ ദോ​ഷ​വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 18 മു​ത​ല്‍ 24 വ​രെ ലോ​ക ആ​ന്‍റി​മൈ​ക്രോ​ബി​യ​ല്‍ പ്ര​തി​രോ​ധ വാ​ര​മാ​യി ആ​ച​രി​ക്കു​ന്നു.
വാ​രാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കു​ന്ന​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. ഫ​സീ​ല നി​ര്‍​വ​ഹി​ച്ചു. കു​ന്ന​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​വി. സം​ജി​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് പ​ട​നി​ലം ദി​നാ​ച​ര​ണ പ്ര​തി​ജ്ഞ ചൊ​ല്ലി​കൊ​ടു​ത്തു.
ന​വ​കേ​ര​ള ക​ര്‍​മ്മ പ​ദ്ധ​തി നോ​ഡ​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​അ​ഖി​ലേ​ഷ് കു​മാ​ര്‍ ദി​നാ​ച​ര​ണ സ​ന്ദേ​ശം ന​ല്‍​കി. എ​എം​ആ​ര്‍ പ്രോ​ഗ്രാം നോ​ഡ​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​സ്മി​ത റ​ഹ്മാ​ന്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു.
കു​ന്ന​മം​ഗ​ലം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​അ​ര്‍​ച്ച​ന, ചെ​റു​വാ​ടി ബ്ലോ​ക്ക് മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​മാ​യ, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ലെ ടെ​ക്‌​നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് എ​ന്‍. സു​രേ​ന്ദ്ര​ന്‍, സ്റ്റോ​ര്‍ വെ​രി​ഫി​ക്കേ​ഷ​ന്‍ ഓ​ഫി​സ​ര്‍ അ​ഷി​ത, ജി​ല്ലാ ന​ഴ്‌​സിം​ഗ് ഓ​ഫി​സ​ര്‍ ഇ​ന്ദി​ര, ജി​ല്ലാ എ​ഡ്യൂ​ക്കേ​ഷ​ന്‍ മീ​ഡി​യ ഓ​ഫി​സ​ര്‍ ഡോ. ​എ​ല്‍. ഭ​വി​ല , ഡെ​പ്യൂ​ട്ടി ജി​ല്ലാ എ​ഡ്യൂ​ക്കേ​ഷ​ന്‍ മീ​ഡി​യ ഓ​ഫി​സ​ര്‍ ഡോ. ​കെ.​ടി. മു​ഹ്‌​സി​ന്‍, കു​ന്ന​മം​ഗ​ലം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സ​ജീ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
24 വ​രെ ജി​ല്ല​യി​ലെ വി​വി​ധ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ആ​ന്‍റി​മൈ​ക്രോ​ബി​യ​ല്‍ റെ​സി​സ്റ്റ​ന്‍​സ് സം​ബ​ന്ധി​ച്ച ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തും.
പൊ​തു​ജ​ന​ങ്ങ​ള്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍, മെ​ഡി​ക്ക​ല്‍ ഷോ​പ്പ് ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍​ക്കു​ള്ള ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍, സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി​യു​ള്ള ബോ​ധ​വ​ത്ക​ര​ണം, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ​യും ആ​യു​ഷ്, ഹോ​മി​യോ വ​കു​പ്പ് സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള ക്ലാ​സു​ക​ള്‍, ആ​ന്‍റി​ബ​യോ​ട്ടി​ക് ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​റി​വ് പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള ഓ​ണ്‍​ലൈ​ന്‍ ക്വി​സ് തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ള്‍ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

ോ

Kozhikode

പി​ന്തു​ണ​യു​മാ​യി ഇതരസംസ്ഥാന തൊ​ഴി​ലാ​ളി​ക​ൾ

തി​രു​വ​മ്പാ​ടി: ക​ല്ലു​രു​ട്ടി​യി​ലെ എ​സ്എം​എ രോ​ഗ​ബാ​ധി​ത​രാ​യ മൂ​ന്ന് കു​രു​ന്നു​ക​ളു​ടെ ചി​കി​ത്സ​യ്ക്കാ​യി നാ​ട്ടു​കാ​ർ ന​ട​ത്തു​ന്ന ജ​ന​കീ​യ ധ​ന​സ​മാ​ഹ​ര​ണ യ​ജ്ഞ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി തി​രു​വ​മ്പാ​ടി​യി​ലെ ഇതര സംസ്ഥാന തൊ​ഴി​ലാ​ളി​ക​ളും.
തൊ​ഴി​ലാ​ളി​യാ​യി തി​രു​വ​മ്പാ​ടി​യി​ലെ​ത്തി പി​ന്നീ​ട് നാ​ൽ​പ​തോ​ളം തൊ​ഴി​ലാ​ളി​ക​ളു​ടെ മേ​സ്തി​രി​യാ​യി മാ​റി​യ പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി ജീ​വ​ൻ ഉ​റാ​വാ​ണ് പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.
തി​രു​വ​മ്പാ​ടി ടി​കെ സൗ​ണ്ട്സ് ഉ​ട​മ മു​സ്ത​ഫ​യു​ടെ​യും ടൂ​ൾ​സ് റെ​ന്‍റ​ൽ സ്ഥാ​പ​നം ന​ട​ത്തു​ന്ന സു​മേ​ഷി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സം​ഭാ​വ​ന കൈ​മാ​റ്റ​ച്ച​ട​ങ്ങ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​തി​ൻ പ​ല്ലാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. അ​ജി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ഫി​റോ​സ് ഖാ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗം ബി​ജു എ​ണ്ണാ​ർ​മ​ണ്ണി​ൽ, തി​രു​വ​മ്പാ​ടി മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ബാ​ബു പൈ​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഇതര സംസ്ഥാന തൊ​ഴി​ലാ​ളി​ക​ളാ​യ ജീ​വ​ൻ, പ്ര​കാ​ശ​ൻ, അ​റി​വ്, രോ​ഹി​ണി, യ​ഹി​യ, പു​ന​യ്യ്, അ​ഭി​രാം, ക​ണ്ണാ​ടി, ക​റു​പ്പ, ദേ​വ​ദാ​സ്, ബ​പ്പു​ൺ തു​ട​ങ്ങി​യ​വ​ർ പ​ങ്കാ​ളി​ക​ളാ​യി.

Kozhikode

കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് പ​ള്ളി ന​വീ​ക​രി​ച്ചു; കൂ​ദാ​ശ​ക​ര്‍​മം 21ന്

കൂ​രാ​ച്ചു​ണ്ട്: ന​വീ​ക​ര​ണ പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​യ കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യു​ടെ പു​ന​ര്‍​കൂ​ദാ​ശ ക​ര്‍​മ​വും കൃ​ത​ജ്ഞ​ത ബ​ലി​യ​ര്‍​പ്പ​ണ​വും 21ന് ​ന​ട​ക്കും.
വൈ​കു​ന്നേ​രം 4.15ന് ​താ​മ​ര​ശേ​രി ബി​ഷ​പ്പ് മാ​ര്‍ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍ കൂ​ദാ​ശ​ക​ര്‍​മം നി​ര്‍​വ​ഹി​ക്കും. 1962ന് ​അ​ന്ന​ത്തെ വി​കാ​രി​യാ​യി​രു​ന്ന മോ​ണ്‍. തോ​മ​സ് മൂ​ല​ക്കു​ന്നേ​ല്‍ ആ​ണ് കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യ്ക്കാ​യി പു​തി​യ പ​ള്ളി നി​ര്‍​മി​ച്ച​ത്. അ​ന്ന് ത​ല​ശേ​രി ബി​ഷ​പ്പാ​യി​രു​ന്ന മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വ​ള്ളോ​പ്പി​ള്ളി​യാ​യി​രു​ന്നു പ​ള്ളി​യു​ടെ കൂ​ദാ​ശ​ക​ര്‍​മം നി​ര്‍​വ​ഹി​ച്ച​ത്. നി​ല​വി​ലെ വി​കാ​രി ഫാ.​വി​ന്‍​സെ​ന്‍റ് ക​ണ്ട​ത്തി​ല്‍, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ.​സെ​ബാ​സ്റ്റ്യ​ന്‍ തോ​ട്ട​മ​റ്റ​ത്തി​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​റു​മാ​സം സ​മ​യ​മെ​ടു​ത്ത് പ​ള്ളി​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്തി ദ്രു​ത​ഗ​തി​യി​ല്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.

Kozhikode

താ​മ​ര​ശേ​രി​യി​ൽ സ​ഹാ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു

താ​മ​ര​ശേ​രി: ക​ല്ലു​രു​ട്ടി​യി​ലെ എ​സ്എം​എ ബാ​ധി​ച്ച കു​ഞ്ഞു​ങ്ങ​ളു​ടെ ചി​കി​ത്സ​യ്ക്കും തു​ട​ർ​പ​രി​ച​ര​ണ​ത്തി​നും ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളെ​യും പൊ​തു ജ​ന​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി ഫ​ണ്ട് സ​മാ​ഹ​ര​ണം എ​കോ​പി​പ്പി​ക്കു​വാ​ൻ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. യോ​ഗ​ത്തി​ൽ താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ന​വാ​സ് ഈ​ർ​പ്പോ​ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​ൻ എം​എ​ൽ​എ ഉ​മ്മ​ർ മാ​സ്റ്റ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ​സി​ന സി​യ​ലി, മേ​രി മാ​താ ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​അ​ഭി​ലാ​ഷ് ചി​ല​മ്പി​കു​ന്നേ​ൽ, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​അ​ര​വി​ന്ദ​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ന​സീ​റ ഷെ​രീ​ഫ്, റി​ട്ട. പൊ​ലി​സ് സൂ​പ്ര​ണ്ട് സി.​ടി. ടോം, ​ബി​ജെ​പി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ഗി​രി​ഷ് തേ​വ​ള്ളി, പ​ഞ്ചാ​യ​ത്ത്‌ മെ​മ്പ​ർ​മാ​രാ​യ ഷീ​ജ ദി​ലീ​പ്, ബി​ന്ദു ആ​ന​ന്ദ്, സൗ​ജ അ​ബ്ദു​റ​ഹ്മാ​ൻ, ബ​ബി​ത, ര​ജി​ന, മു​സ്ലിം ലീ​ഗ് ജി​ല്ല നി​ർ​വ​ഹ​ക സ​മി​തി അം​ഗം ഹ​ഫി​സ് റ​ഹ്‌​മാ​ൻ, ഡി​വൈ​എ​ഫ്ഐ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് സി.​പി. ഷി​നു, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ല സെ​ക്ര​ട്ട​റി ജം​ഷി​ദ്, യു​വ മോ​ർ​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മി​ഥു​ൻ, സ​ണ്ണി കു​ഴ​മ്പാ​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Kozhikode

കെ​എ​സ്‌​യു നേ​താ​വി​നെ എ​സ്എ​ഫ്‌​ഐ പ്രവർത്തകർ വ​ള​ഞ്ഞി​ട്ട് മ​ര്‍​ദി​ച്ചു

 

കോ​ഴി​ക്കോ​ട്: മാ​ളി​ക്ക​ട​വ് ഗ​വ. ഐ​ടി​ഐ​യ്ക്ക് മു​മ്പി​ല്‍ വ​ച്ച് കെ​എ​സ്‌​യു സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ.​കെ. ജാ​നി​ബി​ന് നേ​രെ ക്രൂ​ര​മാ​യ ആ​ക്ര​മ​ണം. 25 ഓ​ളം എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രാ​ണ് ജാ​നി​ബി​നെ ആ​ക്ര​മി​ച്ച​തെ​ന്ന് കെ​എ​സ്‌​യു ആ​രോ​പി​ച്ചു.
ഐ​ടി​ഐ​യി​ലെ യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നെ​ത്തി​യ കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​രെ എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞ​തി​നെ​ക്കു​റി​ച്ച് കോ​ള​ജ് അ​ധി​കൃ​ത​രോ​ട് അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ജാ​നി​ബ്. പ്രി​ന്‍​സി​പ്പ​ലു​മാ​യി സം​സാ​രി​ച്ച് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ന​ടു​റോ​ഡി​ല്‍ വെ​ച്ച് എ​സ്എ​ഫ്‌​ഐ​ക്കാ​ര്‍ വ​ള​ഞ്ഞി​ട്ട് മ​ര്‍​ദ്ദി​ച്ച​ത്. ബൈ​ക്കി​ന്‍റെ ചാ​വി, ഇ​ടി​വ​ള, ക​രി​ങ്ക​ല്ല് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ജാ​നി​ബി​ന്‍റെ ക​ണ്ണി​നും ചെ​വി​ക്കും ത​ല​യ്ക്കും കൈ​യ്ക്കും ഷോ​ള്‍​ഡ​റി​നും ഉ​ള്‍​പ്പെ​ടെ ഇ​ടി​ച്ച​താ​യും ദേ​ഹ​ത്ത് ച​വി​ട്ടി വീ​ഴ്ത്തി​യ​താ​യും കെ​എ​സ്‌​യു ആ​രോ​പി​ച്ചു.
ക​ണ്ണി​നും ത​ല​യ്ക്കും തോ​ളെ​ല്ലി​നും ചെ​വി​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റ ജാ​നി​ബി​നെ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

അ​ക്ര​മം നി​ഷ്ഠൂ​രം:
മ​ന്ത്രി ടി. ​സി​ദ്ദി​ഖ്

കോ​ഴി​ക്കോ​ട്: കെ​എ​സ്‌​യു സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ.​കെ ജാ​നി​ബി​നെ ആ​ക്ര​മി​ച്ച എ​സ്എ​ഫ്‌​ഐ ന​ട​പ​ടി നി​ഷ്ഠൂ​ര​വും നി​ന്ദ്യ​വു​മാ​ണെ​ന്ന് കൃ​ഷി​മ​ന്ത്രി ടി.​സി​ദ്ദി​ഖ്. അ​ക്ര​മി​ക​ള്‍​ക്കെ​തി​രേ പൊ​ലി​സ് ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. പൊ​തു​സ്ഥ​ല​ത്ത് ഇ​ത്ത​രം അ​ക്ര​മ​ങ്ങ​ള്‍ അ​നു​വ​ദി​ക്കാ​നാ​വി​ല്ല. ക​ലാ​ല​യ​ങ്ങ​ളി​ലെ എ​സ്എ​ഫ്‌​ഐ​യു​ടെ അ​ക്ര​മ​രാ​ഷ്ട്രീ​യ​ത്തി​ന് സി​പി​എം നേ​തൃ​ത്വം ത​ട​യി​ട​ണം.​ക​ലാ​ല​യ​ങ്ങ​ള്‍ ആ​ശ​യ​സം​വാ​ദ​ങ്ങ​ള്‍​ക്കും രാ​ഷ്ട്രീ​യ മൂ​ല്യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ന്ന​തി​നു​മു​ള്ള വേ​ദി​ക​ളാ​ക​ണം. അ​ല്ലാ​തെ അ​ക്ര​മ​ങ്ങ​ള്‍​ക്കും ഗു​ണ്ടാ​യി​സ​ത്തി​നു​മു​ള്ള ഇ​ട​ങ്ങ​ളാ​യി മാ​റ​രു​തെ​ന്നും മ​ന്ത്രി ടി.​സി​ദ്ദി​ഖ് വ്യ​ക്ത​മാ​ക്കി.

Kozhikode

പി​ടി​എം ഹൈ​സ്കൂ​ൾ 1,79,215 രൂ​പ കൈ​മാ​റി

മു​ക്കം: എ​സ്എം​എ ബാ​ധി​ച്ച മൂ​ന്ന് പി​ഞ്ചു കു​ഞ്ഞു​ങ്ങ​ളു​ടെ ചി​കി​ത്സ​ക്കാ​യി സ​ഹാ​യ ഹ​സ്ത​വു​മാ​യി കൊ​ടി​യ​ത്തു​ർ പി​ടി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും.
വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും അ​ധ്യാ​പ​ക​രി​ൽ നി​ന്നും ശേ​ഖ​രി​ച്ച 1,79, 215 രൂ​പ ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റി. സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് സി. ​ഫ​സ​ൽ​ബാ​ബു, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ.​പി മു​ഹ​മ്മ​ദ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ക​സ്ന ഹ​മീ​ദ് എ​ന്നി​വ​രി​ൽ നി​ന്ന് ചി​കി​ത്സാ സ​ഹാ​യ ക​മ്മി​റ്റി​ക്കു​വേ​ണ്ടി സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് ജെ​യിം​സ് ജോ​ഷി, സു​ബ്ര​ഹ്‌​മ​ണ്യ​ൻ മു​റ്റൂ​ളി, റ​സാ​ഖ് നാ​യ​ർ​ക്കു​ഴി, ബി​ജു​മാ​ത്യു എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി.
ച​ട​ങ്ങി​ൽ പി​ടി​എ ക​മ്മ്റ്റി അം​ഗ​ങ്ങ​ൾ, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Kozhikode

കം​പ്യൂ​ട്ട​ർ പ​രി​ശീ​ല​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു

പേ​രാ​മ്പ്ര: പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2026 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പി​ലാ​ക്കു​ന്ന വ​നി​ത​ക​ൾ​ക്കു​ള്ള കം​പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത നൈ​പു​ണ്യ പ​രി​ശീ​ല​ന പ​രി​പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി വ​ട്ട​ക്ക​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​ഴി​ക്കോ​ട് സ്കി​ൽ ഡെ​വ​ല​പ്പ്മെ​ന്‍റ് സെ​ന്‍റ​റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി. ആ​റ് മാ​സ​ത്തെ പ​രി​ശീ​ല​ന പ​രി​പാ​ടി​യ്ക്കു ശേ​ഷം ന​ൽ​കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പി​എ​സ്‌​സി പ​രീ​ക്ഷ​ക്കു​ള്ള യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​വാ​ൻ ക​ഴി​യും. പ​രി​പാ​ടി​യി​ൽ ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​സീ​മ വാ​ഴ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ഹീ​ദ പാ​റേ​മ്മ​ൽ, അം​ഗ​ങ്ങ​ളാ​യ യു. ​അ​നി​ത, ലി​ജി ഷി​ജു, എ​ൻ.​പി. ബാ​ബു, രാ​ജ​ൻ മ​രു​തേ​രി, കെ.​കെ. സു​വ​ർ​ണ്ണ, പി.​പി. സ​മീ​ർ, ബി​ജു സി. ​എ​ര​വ​ട്ടൂ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം സെ​ക്കീ​ന കാ​സിം, വ്യ​വ​സാ​യ ഓ​ഫി​സ​ർ ഇ​ബ്രാ​ഹി​കു​ട്ടി, സ്കി​ൽ ഡെ​വ​ല​പ്പ്മെ​ന്‍റ് ഓ​ഫി​സ​ർ സ്‌​കാ​ലി​ൻ ചി​റ്റി​ല​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Kozhikode

കാ​യ​ണ്ണ​യു​ടെ ജീ​വ ജാ​തി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

പേ​രാ​മ്പ്ര: കാ​യ​ണ്ണ പ​ഞ്ചാ​യ​ത്ത് ഔ​ദ്യോ​ഗി​ക ജീ​വ​ജാ​തി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. മ​ത്സ്യ​ങ്ങ​ളി​ൽ മാ​ന​ത്തു ക​ണ്ണി​യും വൃ​ക്ഷ​ങ്ങ​ളി​ൽ പൂ​വ​വും പൂ​ക്ക​ളി​ൽ കാ​ക്ക​പ്പൂ​വും പ​ക്ഷി​ക​ളി​ൽ മ​ര​ത​ക പ്രാ​വും തു​മ്പി​ക​ളി​ൽ ഓ​ണ​ത്തു​മ്പി​യും പൂ​മ്പാ​റ്റ​ക​ളി​ൽ വി​ലാ​സി​നി​യും മൃ​ഗ​ങ്ങ​ളി​ൽ പു​ള്ളി വെ​രു​കും പാ​മ്പു​ക​ളി​ൽ പ​ച്ചി​ല പാ​മ്പും കാ​യ​ണ്ണ​യു​ടെ ഔ​ദ്യോ​ഗി​ക ജീ​വ​ജാ​തി​ക​ളാ​യി. സം​ര​ക്ഷ​ണ പ്രാ​ധാ​ന്യ​മു​ള്ള ഔ​ദ്യോ​ഗി​ക ജീ​വ ജാ​തി​ക​ളെ പ്രാ​ദേ​ശി​ക ജൈ​വ വൈ​വി​ധ്യ ക​ർ​മ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സം​ര​ക്ഷി​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കു​ന്നു​ണ്ട്.
ഔ​ദ്യോ​ഗി​ക ജീ​വ​ജാ​തി​ക​ളു​ടെ പേ​ര്, ശാ​സ്ത്ര​നാ​മം, പ്ര​ത്യേ​ക​ത​ക​ൾ, സം​ര​ക്ഷ​ണ പ്രാ​ധാ​ന്യം എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി​യ ഫ്ലാ​ഷ് ബോ​ർ​ഡു​ക​ൾ പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും പ്ര​ദ​ർ​ശി​പ്പി​ക്കും. പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ പ​രി​പോ​ഷ​ണ പ​ദ്ധ​തി​യാ​യ "ഇ​ൻ​സ്പെ​യ​ർ ദ ​ഫ്യൂ​ച്ച​ർ' പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കു​ട്ടി​ക​ളെ​യും ഈ ​ജീ​വ ജാ​തി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി വൈ​വി​ധ്യ​മാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

പ​ഞ്ചാ​യ​ത്തി​ൽ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ന്ന പ​രി​ശീ​ല​ന ബോ​ധ​വ​ത്ക​ര​ണ​ങ്ങ​ളി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ളും കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രും വി​ദ്യാ​ർ​ഥി​ക​ളും നി​ർ​ദേ​ശി​ച്ച ജീ​വ ജാ​തി​ക​ളി​ൽ നി​ന്ന് ജൈ​വ വൈ​വി​ധ്യ വി​ദ​ഗ്ധ സ​മി​തി​യാ​ണ് ഔ​ദ്യോ​ഗി​ക ജീ​വ​ജാ​തി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. പ്ര​ശ​സ്ത ശാ​സ്ത്ര​ജ്‌​ഞ​നും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നു​മാ​യ ഡോ. ​എം.​ഡി. ജാ​ഫ​ർ പാ​ലോ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്‌​ധ സ​മി​തി​യാ​ണ് നേ​തൃ​ത്വ​പ​ര​മാ​യ പ​ങ്കു വ​ഹി​ച്ച​ത്. കാ​യ​ണ്ണ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​സി. സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജി​ല്ലാ ജൈ​വ വൈ​വി​ധ്യ പ​രി​പാ​ല​ന സ​മി​തി കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ ​കെ.​പി. മ​ഞ്ജു ജീ​വ ജാ​തി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. ര​ജി​ത, കെ.​കെ. അ​ബൂ​ബ​ക്ക​ർ, അ​ബ്ദു​ൾ ല​ത്തീ​ഫ്, കെ.​വി.​സി. ഗോ​പി, സി. ​ശ​ശി​ധ​ര​ൻ, ടി. ​സ​ത്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

 

Kozhikode

മ​ഴ​യ​ത്തും വെ​യി​ല​ത്തും മാ​നം നോ​ക്കി നി​ല്‍​ക്കാ​ന്‍ വി​ധി

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ബ​സ് ടെ​ര്‍​മി​ന​ല്‍ നി​ര്‍​മാ​ണ പ​ദ്ധ​തി ഫ​യ​ലി​ലു​റ​ങ്ങു​മ്പോ​ള്‍ ജ​ന​ങ്ങ​ളു​ടെ ദു​രി​തം വ​ര്‍​ധി​ക്കു​ക​യാ​ണ്. മ​ല​ബാ​റി​ല്‍ നി​ന്നു​ള്ള ജ​ന​ങ്ങ​ള്‍ ആ​ശ്ര​യി​ക്കു​ന്ന പ്ര​ധാ​ന ആ​തു​ര​ശു​ശ്രൂ​ഷാ​കേ​ന്ദ്ര​മാ​യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മ​ഴ​യ​ത്തും വെ​യി​ല​ത്തും സു​ര​ക്ഷി​ത​മാ​യി ബ​സ് കാ​ത്തു​നി​ല്‍​ക്കാ​നൊ​രി​ട​മി​ല്ല. 17 വ​ര്‍​ഷ​മാ​യി​ട്ടും ബ​സ് ടെ​ര്‍​മി​ന​ല്‍ ക​ട​ലാ​സി​ല്‍ ഉ​റ​ങ്ങു​ക​യാ​ണ്.
നാ​ല് സ​ര്‍​ക്കാ​രു​ക​ള്‍ മാ​റി മാ​റി വ​ന്നെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ട്ടി​ല്ല. 2009ല്‍ ​അ​ന്ന​ത്തെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​വ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്ന പാ​ലോ​ളി മു​ഹ​മ്മ​ദ് കു​ട്ടി​യാ​ണ് ബ​സ് ടെ​ര്‍​മി​ന​ലി​ന് ത​റ​ക്ക​ല്ലി​ട്ട​ത്. നി​ല​വി​ല്‍ അ​വി​ടം കാ​ടു​മൂ​ടി കി​ട​ക്കു​ക​യാ​ണ്. പ​രി​ണി​ത ഫ​ലം അ​നു​ഭ​വി​ക്കു​ന്ന​താ​ക​ട്ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ ആ​ശ്ര​യി​ക്കു​ന്ന പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍.
‌

ബ​സ് ടെ​ര്‍​മി​ന​ല്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ​രി​സ​ര​ത്ത് രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത കു​രു​ക്കും ബ​സ് പാ​ര്‍​ക്കിം​ഗും വ​ലി​യ ത​ല​വേ​ദ​ന​യാ​യി മാ​റി​യി​ട്ടു​ണ്ട്. വ​യ​നാ​ട്, മാ​വൂ​ര്‍, കു​റ്റി​ക്കാ​ട്ടൂ​ര്‍ തു​ട​ങ്ങി സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ബ​സു​ക​ള്‍ ഈ ​റൂ​ട്ടു​വ​ഴി ക​ട​ന്നു​പോ​കു​ന്നു​ണ്ട്. ബ​സ് ക​യ​റു​ന്ന​തി​നും ഇ​റ​ങ്ങു​ന്ന​തി​നും കൃ​ത്യ​മാ​യ സ്ഥാ​നം ഇ​ല്ലാ​ത്ത​തി​നാ​ല്‍ യാ​ത്ര​ക്കാ​രും ദു​രി​ത​ത്തി​ലാ​ണ്.
ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ അ​നു​മ​തി​ക​ളു​ടെ​യും നി​യ​മ​ന​ട​പ​ടി​ക​ളു​ടെ​യും കു​രു​ക്കി​ല്‍​പ്പെ​ട്ടാ​ണ് ബ​സ് ടെ​ര്‍​മി​ന​ല്‍ നി​ര്‍​മാ​ണം വൈ​കു​ന്ന​ത്.
മെ​ഡി​ക്ക​ല്‍ കോ​ള​ജ്-​മാ​വൂ​ര്‍ റോ​ഡി​ലാ​ണ് നി​ര്‍​ദ്ദി​ഷ്ട പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. പ​ദ്ധ​തി​ക്ക് ത​റ​ക്ക​ല്ലി​ട്ടെ​ങ്കി​ലും അ​തി​ല്‍ നി​ന്ന് ഒ​ര​ടി​പോ​ലും മു​ന്നോ​ട്ട് പോ​യി​ട്ടി​ല്ലെ​ന്ന് യാ​ത്ര​ക്കാ​ര്‍ പ​റ​യു​ന്നു. പ​ദ്ധ​തി​യ്ക്കാ​യി ക​ണ്ടെ​ത്തി​യ ഭൂ​മി​യെ ചൊ​ല്ലി നി​യ​മ​പ്ര​ശ്ന​ങ്ങ​ളും വി​ജി​ല​ന്‍​ല​സ് കേ​സും വ​ന്ന​തോ​ടെ ത​ട​സ്സ​മാ​യി. 2011ല്‍ ​കോ​ട​തി​യി​ല്‍ കേ​സാ​യെ​ങ്കി​ലും 2023ല്‍ ​അ​നു​കൂ​ല വി​ധി വ​ന്നു. എ​ന്നാ​ല്‍ വീ​ണ്ടും പ​ദ്ധ​തി​യ്ക്കു​ള്ള അ​നു​മ​തി വൈ​കു​ക​യും നി​ര്‍​മാ​ണം പാ​തി​വ​ഴി​യി​ലാ​കു​ക​യു​മാ​യി​രു​ന്നു.
ര​ണ്ടേ​മു​ക്കാ​ല്‍ ഏ​ക്ക​ര്‍ സ്ഥ​ല​ത്ത് അ​ഞ്ച് ല​ക്ഷം ച​തു​ര​ശ്ര അ​ടി​യി​ല്‍ വ​ന്‍​കി​ട പ​ദ്ധ​തി​യാ​ണ് ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. പൂ​ര്‍​ണ​മാ​യും സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ബി​ഒ​ഒ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കാ​നാ​യി​രു​ന്നു ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. മി​ന്‍​ഫ്ര സ്ട്ര​ക്ച്ചേ​ഴ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തെ​യാ​ണ് പ​ദ്ധ​തി ഏ​ല്‍​പ്പി​ച്ചി​രു​ന്ന​ത്. ഏ​ക​ദേ​ശം 200 കോ​ടി രൂ​പ​യാ​ണ് ഇ​തി​ന് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ബ​സ് ടെ​ര്‍​മി​ന​ലി​നൊ​പ്പം വ്യാ​പാ​ര​സ​മു​ച്ച​യ​വും വാ​ഹ​ന പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യ​വും ഉ​ള്‍​പ്പെ​ടു​ന്നു.

ചെ​ല​വ് മു​ഴു​വ​ന്‍ സ്വ​കാ​ര്യ ക​മ്പ​നി വ​ഹി​ക്കാ​മെ​ന്നും ല​ഭി​ക്കു​ന്ന തു​ക​യു​ടെ 75 ശ​ത​മാ​നം തു​ക സ​ര്‍​ക്കാ​രി​നും ശേ​ഷി​ക്കു​ന്ന 25 ശ​ത​മാ​നം ക​മ്പ​നി​യ്ക്കു​മെ​ന്ന​താ​യി​രു​ന്നു തീ​രു​മാ​നം. സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ഓ​ഫീ​സി​നു സ​മീ​പ​ത്ത് കൂ​ടെ ബ​സു​ക​ള്‍​ക്ക് എ​ന്‍​ട്രി​യും മാ​വൂ​ര്‍ റോ​ഡ് ഭാ​ഗ​ത്തു കൂ​ടി എ​ക്സി​റ്റു​മാ​യി​രു​ന്നു ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. എ​ന്നാ​ല്‍, സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ഓ​ഫീ​സി​നു സ​മീ​പ​ത്തു​ള്ള ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ​യും കൈ​വ​ശ​മു​ള്ള ആ​റ് സെ​ന്‍റ് സ്ഥ​ലം ബ​സു​ക​ളു​ടെ എ​ന്‍​ട്രി​ക്കാ​യി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ര്‍​ന്നു. കോ​ര്‍​പ്പ​റേ​ഷ​ന്‍ ഇ​വി​ടെ 60 സെ​ന്‍റ് സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ പ​ദ്ധ​തി വെ​ളി​ച്ചം കാ​ണാ​തെ പോ​കു​ക​യാ​യി​രു​ന്നു.
വി.​ഡി. സ​തീ​ശ​ന്‍ സ​ര്‍​ക്കാ​രും ബ​സ് ടെ​ര്‍​മി​ന​ല്‍ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​തു​വ​രെ​യും യാ​തൊ​രു​വി​ധ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് ലോ​ട്ട​റി വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന ര​വി പ​റ​ഞ്ഞു. ബ​സ് ടെ​ര്‍​മി​ന​ല്‍ നി​ര്‍​മാ​ണ​ത്തി​നൊ​പ്പം ഓ​ട്ടോ സ്റ്റാ​ന്‍​ഡ് നി​ര്‍​മാ​ണം, മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ​രി​സ​ര​ത്തെ വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് പ്ര​ത്യേ​ക​മാ​യ സൗ​ക​ര്യം എ​ന്നി​വ​യും വാ​ഗ്ദാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍, ഇ​ക്കാ​ര്യ​ത്തി​ലൊ​ന്നും ഇ​തു​വ​രെ തീ​രു​മാ​ന​മു​ണ്ടാ​യി​ട്ടി​ല്ല.

ടോ​യ്‌​ല​റ്റ് സൗ​ക​ര്യ​വും വേ​ണം

രോ​ഗി​ക​ള്‍, കൂ​ട്ടി​രി​പ്പു​കാ​ര്‍, വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍, തൊ​ഴി​ലാ​ളി​ക​ള്‍, ടാ​ക്സി ഡ്രൈ​വ​ര്‍​മാ​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ട​ങ്ങി ഒ​രു ദി​വ​സം ധാ​രാ​ളം ആ​ളു​ക​ളാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി എ​ത്തു​ന്ന​ത്. എ​ന്നാ​ല്‍, ഇ​ത്ര​യ​ധി​കം ആ​ളു​ക​ള്‍​ക്ക് പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റാ​ന്‍ ഇ​വി​ടെ പൊ​തു​ടോ​യ്‌​ല​റ്റ് സൗ​ക​ര്യ​മി​ല്ല.
ബ​സ് ടെ​ര്‍​മി​ന​ല്‍ പോ​ലെ അ​ത്യാ​വ​ശ്യ​മാ​ണ് പൊ​തു ടോ​യ്‌​ല​റ്റ് എ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. മു​മ്പ് ഇ​വി​ടെ ഇ-​ടോ​യ്‌​ല റ്റ് ​സൗ​ക​ര്യ​മു​ണ്ടാ​യി​രു​ന്നു. അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ചെ​യ്യാ​ത്ത​തി​നാ​ല്‍ ഏ​താ​നും നാ​ളു​ക​ള്‍​ക്കു​ള്ളി​ല്‍ അ​ത് ന​ശി​ച്ചു​പോ​യി. വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രും ദൂ​രെ നി​ന്നെ​ത്തു​ന്ന രോ​ഗി​ക​ളു​ള്‍​പ്പെ​ടെ​യു​ള്ള​വ​രും നി​ല​വി​ല്‍ ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലു​ള്ള ടോ​യ്‌​ല​റ്റ് സൗ​ക​ര്യ​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
അ​വി​ടെ വൃ​ത്തി​യി​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ പൊ​തു​സം​വി​ധാ​നം വേ​ണ​മെ​ന്നും ലോ​ട്ട​റി വ്യാ​പാ​രി​യാ​യ പി. ​മോ​ഹ​ന​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. പൊ​തു​ടോ​യ്‌​ല​റ്റ് സൗ​ക​ര്യം വ​ള​രെ അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് വെ​ള്ളി​പ​റ​മ്പ് സ്വ​ദേ​ശി​യാ​യ അ​ബു പ​റ​ഞ്ഞു.

ത​ട​സം നീ​ക്ക​ണം:
സെ​യ്ത​ല​വി പൂ​ക്കാ​ട​ന്‍
പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കേ​ണ്ട അ​ധി​കൃ​ത​ര്‍ ത​ന്നെ മു​ട​ക്കു​ന്ന സ്ഥി​തി വി​ശേ​ഷ​മാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ബ​സ് ടെ​ര്‍​മി​ന​ലി​ന്‍റെ കാ​ര്യ​ത്തി​ലു​ള്ള​തെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മെ​ഡി​ക്ക​ല്‍ കോ​ള​ജ് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സെ​യ്ത​ല​വി പൂ​ക്കാ​ട​ന്‍ പ​റ​ഞ്ഞു. ചെ​റി​യ പ്ര​ശ്ന​ങ്ങ​ളാ​ണ് പ​ദ്ധ​തി​യ്ക്ക് വ​ഴി​മു​ട​ക്കി നി​ല്‍​ക്കു​ന്ന​ത്. അ​ധി​കൃ​ത​ര്‍ ഇ​ട​പെ​ട്ട് ഇ​ക്കാ​ര്യ​ത്തി​ല്‍ വേ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ത്താ​ല്‍ എ​ത്ര​യും പെ​ട്ടെ​ന്ന് ബ​സ് ടെ​ര്‍​മി​ന​ല്‍ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​നാ​വു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ട​പെ​ടും: കെ. ​ജ​യ​ന്ത് എം​എ​ല്‍​എ
വ​ര്‍​ഷ​ങ്ങ​ളാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന പ​ദ്ധ​തി​യാ​ണ​ത്. പു​തി​യ സ​ര്‍​ക്കാ​ര്‍ വ​ന്ന​തി​ന് ശേ​ഷം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ടെ​ര്‍​മി​ന​ല്‍ നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്തി വ​രി​ക​യാ​ണ്. വൈ​കാ​തെ ത​ന്നെ വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടു​ക​യും തീ​രു​മാ​നം എ​ടു​ക്കു​ക​യും ചെ​യ്യു​മെ​ന്ന് കെ. ​ജ​യ​ന്ത് എം​എ​ല്‍​എ പ​റ​ഞ്ഞു.

 

 

 

Kozhikode

ക​ള​ക്‌ടറെ അ​ടു​ത്ത​റി​ഞ്ഞ് കു​ട്ടി​ക​ൾ; സൗ​ഹൃ​ദ​സം​വാ​ദ​മാ​യി കു​ട്ട്യോ​ളും ക​ള​ക്‌ടറും

കോ​ഴി​ക്കോ​ട്: ഔ​ദ്യോ​ഗി​ക തി​ര​ക്കു​ക​ൾ മാ​റ്റി​വ​ച്ച് കു​ട്ടി​ക​ളി​ലൊ​രാ​ളാ​യി ക​ളി​ച്ചും ചി​രി​ച്ചും വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​ച്ചും ജി​ല്ലാ ക​ള​ക്ട​ർ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി.
ജി​ല്ലാ ഭ​ര​ണ​കൂ​ടം സം​ഘ​ടി​പ്പി​ക്കു​ന്ന "കു​ട്ട്യോ​ളും ക​ള​ക്ട​റും' സൗ​ഹൃ​ദ സം​വാ​ദ​പ​രി​പാ​ടി​യു​ടെ ഏ​ഴാം പ​തി​പ്പി​ലാ​ണ് എ​ളേ​റ്റി​ൽ ജി​എം​യു​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം ക​ള​ക്ട​ർ സ​മ​യം ചെ​ല​വ​ഴി​ച്ച​ത്. അ​ഞ്ച്, ആ​റ്, ഏ​ഴ് ക്ലാ​സു​ക​ളി​ലെ 30 വി​ദ്യാ​ർ​ഥി​ക​ളും ഏ​ഴ് അ​ധ്യാ​പ​ക​രു​മ​ട​ങ്ങി​യ സം​ഘ​മാ​ണ് ക​ള​ക്ട​റു​മാ​യി സം​വ​ദി​ക്കാ​നാ​യി ചേം​ബ​റി​ലെ​ത്തി​യ​ത്. കു​ട്ടി​ക​ളു​മാ​യി സൗ​ഹൃ​ദം പ​ങ്കു​വെ​ച്ച ക​ള​ക്ട​ർ അ​വ​രി​ലൊ​രാ​ളാ​യി മാ​റി വി​വി​ധ ക​ളി​ക​ളി​ലും പ​ങ്കു​ചേ​ർ​ന്നു. ഇ​തോ​ടെ പ​തി​വ് ഗൗ​ര​വം നി​റ​ഞ്ഞ ക​ള​ക്ട​റു​ടെ ചേം​ബ​ർ ക​ളി​ചി​രി​ക​ളാ​ൽ സ​ജീ​വ​മാ​യി.
ദി ​ലി​സ്റ്റ്, ഹ്യൂ​മ​ൻ ഷേ​പ്സ്, വി​സ്പ​ർ റി​ലേ തു​ട​ങ്ങി​യ ര​സ​ക​ര​മാ​യ ഐ​സ് ബ്രേ​ക്കിം​ഗ് സെ​ഷ​നു​ക​ളി​ലൂ​ടെ​യാ​ണ് പ​രി​പാ​ടി ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​മാ​യി നേ​രി​ട്ട് സം​വ​ദി​ച്ച ക​ള​ക്ട​ർ അ​വ​രു​ടെ സം​ശ​യ​ങ്ങ​ൾ​ക്കും ചോ​ദ്യ​ങ്ങ​ൾ​ക്കും മ​ന​സി​ലാ​കു​ന്ന ല​ളി​ത​മാ​യ ഭാ​ഷ​യി​ൽ മ​റു​പ​ടി ന​ൽ​കി.
"കു​ട്ട്യോ​ളും ക​ള​ക്ട​റും' എ​ന്ന പ​രി​പാ​ടി​യു​ടെ ല​ക്ഷ്യ​മെ​ന്തെ​ന്ന കു​ട്ടി​ക​ളു​ടെ ചോ​ദ്യ​ത്തി​ന് വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കി​യ ക​ള​ക്ട​ർ, ഈ ​കൂ​ടി​ക്കാ​ഴ്ച ജീ​വി​ത​ത്തി​ലെ മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​മാ​യി മാ​റു​മെ​ന്നും കു​ട്ടി​ക​ൾ​ക്ക് അ​ത് പ്ര​ചോ​ദ​ന​മാ​കു​മെ​ന്നും പ​റ​ഞ്ഞു.
പ​ഠ​ന​കാ​ല​ത്തെ മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​ങ്ങ​ൾ, കു​ട്ടി​ക​ൾ​ക്കു​ള്ള ഉ​പ​ദേ​ശ​ങ്ങ​ൾ, ജി​ല്ല​യി​ലെ വി​ക​സ​ന കാ​ഴ്ച​പ്പാ​ടു​ക​ൾ, ക​ള​ക്ട​റാ​കാ​ൻ എ​ന്തൊ​ക്കെ പ​ഠി​ക്ക​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും സം​വാ​ദ​ത്തി​ൽ ക​ട​ന്നു​വ​ന്നു. പ​ഠി​ച്ച് ജീ​വി​ത​ത്തി​ൽ ഉ​യ​ര​ങ്ങ​ളി​ലെ​ത്തു​ന്ന​തി​നൊ​പ്പം ചു​റ്റു​മു​ള്ള​വ​രെ​യും ചേ​ർ​ത്തു​പി​ടി​ക്ക​ണ​മെ​ന്നും അ​വ​രു​ടെ പ്ര​യാ​സ​ങ്ങ​ൾ മ​ന​സി​ലാ​ക്കി പി​ന്തു​ണ​യ്ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ കു​ട്ടി​ക​ളോ​ട് പ​റ​ഞ്ഞു. "പ​ഠി​ച്ച് പ​ഠി​ച്ച് ന​ല്ല മ​നു​ഷ്യ​രാ​വു​ക' എ​ന്ന സ​ന്ദേ​ശ​വും അ​വ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കി.
സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എം.​വി. അ​നി​ൽ​കു​മാ​ർ, അ​ധ്യാ​പ​ക​രാ​യ സി.​കെ. അ​ബ്ദു​ൽ അ​മീ​ർ, കെ.​എം. അ​രു​ൺ​ജി​ത്, സ​വി​ത പി. ​മോ​ഹ​ൻ, ടി.​പി. സി​ജി​ല, ഇ. ​ഷീ​ല, കെ.​ജി. പ്ര​ജി​ഷ എ​ന്നി​വ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

 

Kozhikode

ശാ​ന്തി പ്രി​വ​ന്‍റീ​വ് ആ​ൻ​ഡ് ലൈ​ഫ് സ്റ്റൈ​ൽ ക്ലി​നി​ക് ആ​രം​ഭി​ച്ചു

തി​രു​വ​മ്പാ​ടി: ഓ​മ​ശേ​രി ശാ​ന്തി ഹോ​സ്പി​റ്റ​ലി​ൽ ശാ​ന്തി പ്രി​വ​ന്‍റീ​വ് ആ​ൻ​ഡ് ലൈ​ഫ് സ്റ്റൈ​ൽ ക്ലി​നി​ക് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
ഫാ​മി​ലി ഫി​സി​ഷ്യ​ൻ ഡോ. ​നി​ഷാ​ത്ത് റ​ഹി​മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്ലി​നി​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​നം. രോ​ഗ​സാ​ധ്യ​ത​ക​ൾ നേ​ര​ത്തേ തി​രി​ച്ച​റി​ഞ്ഞ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി പി​ന്തു​ട​രു​ന്ന​തി​നും ക്ലി​നി​ക്ക് പ്രാ​ധാ​ന്യം ന​ൽ​കും.
രോ​ഗ​പ്ര​തി​രോ​ധം, ജീ​വി​ത​ശൈ​ലി​യി​ൽ ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ, ദീ​ർ​ഘ​കാ​ല ആ​രോ​ഗ്യ​സം​ര​ക്ഷ​ണം എ​ന്നി​വ​യ്ക്ക് മാ​ർ​ഗ​നി​ർ​ദേ​ശ​വും പ​രി​ച​ര​ണ​വും ഉ​റ​പ്പാ​ക്കു​ക​യാ​ണ് ക്ലി​നി​ക്കി​ന്‍റെ ല​ക്ഷ്യം.

 

Wayanad

മൂ​ന്നാ​മ​ത് വ​യ​നാ​ട് സാ​ഹി​ത്യോ​ത്സ​വം ദ്വാ​ര​ക​യി​ല്‍ 19 മു​ത​ല്‍

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് ലി​റ്റ​റ​റി ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വ​യ​നാ​ട് സാ​ഹി​ത്യോ​ത്സ​വം മൂ​ന്നാം പ​തി​പ്പ് ഡി​സം​ബ​ര്‍ 19 മു​ത​ല്‍ 23 വ​രെ ദ്വാ​ര​ക​യി​ല്‍ ന​ട​ത്തും.

അ​ന്ത​രി​ച്ച ജൈ​വ​ക​ര്‍​ഷ​ക​ന്‍ പ​ദ്മ​ശ്രീ ചെ​റു​വ​യ​ല്‍ രാ​മ​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി ന​ട​ത്തു​ന്ന പ്ര​ത്യേ​ക പ​രി​പാ​ടി​യോ​ടെ​യാ​ണ് സാ​ഹി​ത്യോ​ത്സ​വ​ത്തി​ന് തു​ട​ക്കം. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​തി​നു​ശേ​ഷം എ​ഴു​ത്തു​കാ​ര​ന്‍ എ​ന്‍.​ഇ. സു​ധീ​റും മു​ഖ്യ​മ​ന്ത്രി​യും സം​ഭാ​ഷ​ണ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടും. "ആ​ദം നീ ​എ​വി​ടെ ആ​കു​ന്നു’ എ​ന്ന സ്വ​ന്തം പു​സ്ത​ക​ത്തി​ന്‍റെ വി​ശേ​ഷ​ങ്ങ​ള്‍ മു​ഖ്യ​മ​ന്ത്രി പ​ങ്കു​വ​യ്ക്കും. ബു​ക്ക് സൈ​നിം​ഗ് സെ​ഷ​നി​ല്‍ പ​ങ്കെ​ടു​ക്കും.

പ്രി​യ​ങ്ക ഗാ​ന്ധി എം​പി, സി​പി​എം ദേ​ശീ​യ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി, സാ​ഹി​ത്യ​കാ​രാ​യ സാ​റ ജോ​സ​ഫ്, എം. ​മു​കു​ന്ദ​ന്‍, സ​ക്ക​റി​യ, സ​ച്ചി​ദാ​ന​ന്ദ​ന്‍, ച​ല​ച്ചി​ത്ര​താ​ര​ങ്ങ​ളാ​യ പ്ര​കാ​ശ് രാ​ജ്, ഉ​ര്‍​വ​ശി തു​ട​ങ്ങി​യ​വ​ര്‍ വി​വി​ധ ദി​വ​സ​ങ്ങ​ളി​ല്‍ സാ​ഹി​ത്യോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​കും. പ്ര​മു​ഖ പ്ര​സാ​ധ​ക​രു​ടെ ബു​ക്ക് സ്റ്റാ​ളു​ക​ള്‍, ഭ​ക്ഷ്യ​ശാ​ല​ക​ള്‍, ചി​ത്ര​പ്ര​ദ​ര്‍​ശ​നം, കാ​ര്‍​ഷി​ക പ്ര​ദ​ര്‍​ശ​നം, പു​ഷ്പ​മേ​ള, വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലെ മാ​സ്റ്റ​ര്‍ ക്ലാ​സു​ക​ള്‍, ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ അ​ക്കാ​ദ​മി​ക് കോ​ണ്‍​ഫ​റ​ന്‍​സ്, ഹൈ​സ്കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, കോ​ള​ജ്, പൊ​തു​വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് സാ​ഹി​ത്യ ക്വി​സ് തു​ട​ങ്ങി​യ​വ ഉ​ണ്ടാ​കും. ദി​വ​സ​വും സം​ഗീ​ത പ​രി​പാ​ടി അ​ര​ങ്ങേ​റും. പൈ​തൃ​ക ന​ട​ത്തം, ക്യാ​മ്പ് ഫ​യ​ര്‍ വാ​യ​ന തു​ട​ങ്ങി​യ​വ സ​ഹി​ത്യോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. ഡെ​ലി​ഗേ​റ്റ് പാ​സു​ക​ളും ടി​ക്ക​റ്റു​ക​ളും വ​ഴി പ്ര​വേ​ശ​നം നി​യ​ന്ത്രി​ക്കും. ആ​യി​രം രൂ​പ​യു​ടെ ഡെ​ലി​ഗേ​റ്റ് പാ​സ്, ഒ​റ്റ​ത്ത​വ​ണ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന 100 രൂ​പ​യു​ടെ ടി​ക്ക​റ്റ് എ​ന്നി​വ​യാ​ണ് ഉ​ണ്ടാ​കു​ക. പ​തി​നേ​ഴ് വ​യ​സി​ല്‍ താ​ഴെ​യു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ദി​വ​സ ടി​ക്ക​റ്റ് നി​ര​ക്ക് 50 രൂ​പ​യാ​യി​രി​ക്കും.

ഡി​സം​ബ​ര്‍ 10 വ​രെ ഡെ​ലി​ഗേ​റ്റ് പാ​സ് എ​ടു​ക്കു​ന്ന​വ​ര്‍​ക്ക് ഇ​ള​വ് ല​ഭി​ക്കും. ഡെ​ലി​ഗേ​റ്റു​ക​ള്‍​ക്ക് എ​ല്ലാ പ​രി​പാ​ടി​ക​ളി​ലും ഏ​താ​നും സീ​റ്റ് നീ​ക്കി​വ​യ്ക്കും. ബു​ക്ക് സൈ​നിം​ഗ് സെ​ഷ​നി​ല്‍ പ്ര​ത്യേ​ക ക്യൂ ​അ​നു​വ​ദി​ക്കും.

സാ​ഹി​ത്യോ​ത്സ​വം സ്വാ​ഗ​ത​സം​ഘം ഓ​ഫി​സ് ദ്വാ​ര​ക ടൗ​ണി​ന് സ​മീ​പം എ​ട​വ​ക പ​ഞ്ചാ​യ​ത്ത് ബ​സ് ബേ ​കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി. ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി എ​സ്. ദേ​വ​മ​നോ​ഹ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​യ​നാ​ട് സാ​ഹി​ത്യോ​ത്സ​വം സാ​ഹി​ത്യ​വും രാ​ഷ്‌​ട്രീ​യ​വും ക​ലാ​പ​രി​പാ​ടി​ക​ളും ഭ​ക്ഷ്യ​മേ​ള​യും ഉ​ള്‍​ക്കൊ​ള്ളു​ന്ന സാം​സ്കാ​രി​ക പ​രി​പാ​ടി​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫെ​സ്റ്റി​വ​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​വി​നോ​ദ് കെ. ​ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഘാ​ട​ക സ​മി​തി ജ​ന​റ​ല്‍ ക​ണ‍​വീ​ന​ര്‍ പി.​കെ. സു​ധീ​ര്‍, വി​വി​ധ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ ഷാ​ജ​ന്‍ ജോ​സ്, സൂ​പ്പി പ​ള്ളി​യാ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഷി​ല്‍​സ​ണ്‍ മാ​ത്യു, വി​നോ​ദ് തോ​ട്ട​ത്തി​ല്‍, കെ. ​മു​ര​ളീ​ധ​ര​ന്‍, വി.​എം. ഷൈ​ജി​ത്, പി. ​സു​രേ​ഷ് ബാ​ബു, ഷി​ഹാ​ബ് ആ​യാ​ത്ത് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Wayanad

അ​റ​വു​മാ​ലി​ന്യം ത​ള്ളു​ന്ന​ത് വ്യാ​പ​ക​മാ​കു​ന്ന​താ​യി പ​രാ​തി

മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭ​യി​ലെ താ​ഴെ​യ​ങ്ങാ​ടി​യി​ല്‍ അ​റ​വു​മാ​ലി​ന്യം ത​ള്ളു​ന്ന​ത് വ്യാ​പ​ക​മാ​കു​ന്ന​താ​യി പ​രാ​തി. താ​ഴെ​യ​ങ്ങാ​ടി​യി​ലെ ഹോ​സ്റ്റ​ല്‍ പ​രി​സ​ര​ത്തും പ്ര​ധാ​ന റോ​ഡ​രി​കി​ലു​മാ​ണ് സാ​മൂ​ഹി​ക​വി​രു​ദ്ധ​ര്‍ രാ​ത്രി​യു​ടെ മ​റ​വി​ല്‍ മാ​ലി​ന്യം ത​ള്ളു​ന്ന​ത്.

പ്ര​ദേ​ശ​ത്ത് രൂ​ക്ഷ​മാ​യ ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്ന​താ​യും പ​ക​ര്‍​ച്ച​വ്യാ​ധി ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ന്ന​താ​യും നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി മാ​ലി​ന്യം നി​ക്ഷേ​പി​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ഹോ​സ്റ്റ​ലി​ല്‍ താ​മ​സി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്ന കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍​ക്കും ദു​ര്‍​ഗ​ന്ധം കാ​ര​ണം മൂ​ക്കു​പൊ​ത്താ​തെ ന​ട​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. തെ​രു​വു​നാ​യ്കളു​ടെ ശ​ല്യ​വും പ്ര​ദേ​ശ​ത്ത് രൂ​ക്ഷ​മാ​യി​ട്ടു​ണ്ട്.

ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രും ആ​രോ​ഗ്യ​വ​കു​പ്പും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​നും കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ത​യാ​റാ​ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം. മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ ക​ണ്ടെ​ത്താ​ന്‍ പ്ര​ദേ​ശ​ത്ത് സി​സി​ടി​വി കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്നും രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Wayanad

റോഡ് തകർന്നു: പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങി നാ​ട്ടു​കാ​ർ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി-​കു​പ്പാ​ടി–​അ​ന്പ​ലം​റോ​ഡ് ത​ക​ർ​ന്നു​ത​രി​പ്പ​ണ​മാ​യ​തോ​ടെ യാ​ത്രാ​ദു​രി​ത​ത്തി​ൽ വ​ല​ഞ്ഞ് പ്ര​ദേ​ശ​വാ​സി​ക​ൾ. ഏ​ഴു​വ​ർ​ഷം മു​ൻ​പ് ടാ​റിം​ഗ് ന​ട​ത്തി​യ റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ അ​ധി​കൃ​ത​ർ പി​ന്നീ​ട് ത​യാ​റാ​യി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. റോ​ഡി​ലെ കു​ഴി​ക​ളും ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന കോ​ണ്‍​ക്രീ​റ്റ് ഭാ​ഗ​ങ്ങ​ളും വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ ദു​രി​ത​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

ര​ണ്ടു​വ​ർ​ഷം മു​ൻ​പ് ഓ​വു​ചാ​ൽ നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​രാ​റു​കാ​ര​ൻ റോ​ഡി​ലെ സ്ലാ​ബു​ക​ൾ പൊ​ളി​ച്ചു​മാ​റ്റി പു​ന​ർ​നി​ർ​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നു​ശേ​ഷം സ്ലാ​ബി​നു മു​ക​ളി​ൽ കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത​തോ​ടെ റോ​ഡി​ന്‍റെ നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നു. ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം ഏ​റെ ദു​ഷ്ക​ര​മാ​യി. ഇ​പ്പോ​ൾ റോ​ഡും പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. കാ​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ അ​ടി​ഭാ​ഗം റോ​ഡി​ലെ കു​ഴി​ക​ളി​ലും ഉ​യ​ർ​ന്ന കോ​ണ്‍​ക്രീ​റ്റ് ഭാ​ഗ​ങ്ങ​ളി​ലും ത​ട്ടി ത​ക​രു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്. ഈ ​ദു​ര​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് അ​ധി​കൃ​ത​രോ​ട് പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി മു​ൻ കൗ​ണ്‍​സി​ല​ർ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​തു​വ​രെ പ്ര​വൃ​ത്തി ആ​രം​ഭി​ച്ചി​ട്ടി​ല്ല. ന​ഗ​ര​സ​ഭ റോ​ഡ് വി​ക​സ​ന​ത്തി​ന് വേ​ണ്ട​ത്ര പ​രി​ഗ​ണ​ന ന​ൽ​കു​ന്നി​ല്ലെ​ന്നും പ്ര​ദേ​ശ​ത്തെ പ​ല റോ​ഡു​ക​ളി​ലും കാ​ൽ​ന​ട​യാ​ത്ര​പോ​ലും ദു​ഷ്ക​ര​മാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. അ​വ​ഗ​ണ​ന തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച് പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. റോ​ഡ് അ​ടി​യ​ന്ത​ര​മാ​യി ന​വീ​ക​രി​ച്ച് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Wayanad

കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍ ഇ​പ്പോ​ഴും ദു​രി​ത​ത്തി​ല്‍

മേ​പ്പാ​ടി: കാ​രാ​പ്പു​ഴ പ​ദ്ധ​തി​ക്കു​വേ​ണ്ടി കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന ജീ​വി​ത സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​ത്തി​ല്‍ ഇ​പ്പോ​ഴും ദു​രി​ത​ത്തി​ല്‍. ഇ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നാ​യി ആ​വി​ഷ്‌​ക്ക​രി​ച്ച പ​ദ്ധ​തി അ​ശാ​സ്ത്രീ​യ​മാ​യി ന​ട​പ്പാ​ക്കി​യ​തു മൂ​ലം ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്നു​വെ​ന്നാ​ണ് പ​രാ​തി ഉ​യ​രു​ന്ന​ത്.

തു​ട​ക്കം മു​ത​ല്‍ ത​ന്നെ പ​ദ്ധ​തി​യി​ലെ അ​ശാ​സ്ത്രീ​യ​ത പ്ര​ക​ട​മാ​ണെ​ന്ന് പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു. ന​ത്തം​കു​നി, നെ​ല്ലാ​റ​ച്ചാ​ല്‍, മ​ല​യ​ച്ചം​കൊ​ല്ലി, തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ച്ചു​വ​ന്ന ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​ങ്ങ​ളു​ടെ കൈ​വ​ശ​ഭൂ​മി​യും വീ​ടും ഒ​ഴി​ഞ്ഞു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ത​ങ്ങ​ള്‍ ച​തി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു എ​ന്ന യാ​ഥാ​ർ​ഥ്യം വൈ​കി​യാ​ണ​വ​ര്‍ തി​രി​ച്ച​റി​ഞ്ഞ​ത്.

നാ​ല് കു​ടും​ബ​ങ്ങ​ള്‍​ക്ക് ഒ​രു വീ​ട് എ​ന്ന രീ​തി​യി​ലാ​ണ് ഇ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നാ​യി അ​മ്പ​ല​വ​യ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ കൊ​യി​ലോം​കു​ന്ന്, പു​ല്‍​പ്പ​ടി​ക്കു​ന്ന് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 44 വീ​ടു​ക​ള്‍ നി​ര്‍​മി​ച്ച​ത്.

നാ​ല് കു​ടും​ബ​ങ്ങ​ള്‍​ക്ക് ഒ​രു വീ​ട് എ​ന്ന രീ​തി​യി​ലാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ട​ത്. എ​ന്നാ​ല്‍ പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് ര​ണ്ട് കു​ടും​ബ​ങ്ങ​ള്‍​ക്ക് ഒ​രു കെ​ട്ടി​ടം എ​ന്ന രീ​തി​യി​ലേ​ക്ക് പ​ദ്ധ​തി മാ​റ്റു​ക​യാ​യി​രു​ന്നു. 88 കു​ടും​ബ​ങ്ങ​ള്‍​ക്കാ​യി 44 വീ​ടു​ക​ളാ​ണ് നി​ര്‍​മി​ച്ച​ത്. എ​ന്നാ​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​ല്‍ അ​ധി​കൃ​ത​ര്‍ പ​രാ​ജ​യ​പ്പെ​ട്ടു. വീ​ടു​ക​ള്‍​ക്ക് വാ​തി​ല്‍, ജ​നാ​ല​ക​ള്‍ എ​ന്നി​വ ഒ​രു​ക്കി​യി​ല്ല. അ​തി​പ്പോ​ഴും അ​ങ്ങി​നെ​ത​ന്നെ തു​ട​രു​ക​യാ​ണ്. 300 മു​ത​ല്‍ 400 മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് ടോ​യ്‌​ല​റ്റു​ക​ള്‍ നി​ര്‍​മി​ച്ച​ത്.

സ്ത്രീ​ക​ള്‍, കു​ട്ടി​ക​ള്‍, പ്രാ​യ​മാ​യ​വ​ര്‍ എ​ന്നി​വ​ര്‍​ക്കെ​ല്ലാം രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ടോ​യ്‌​ല​റ്റി​ല്‍ പോ​ക​ണ​മെ​ങ്കി​ല്‍ 400 മീ​റ്റ​ര്‍ ദൂ​രം ന​ട​ക്ക​ണ​മെ​ന്ന​ത് ദു​രി​തം വ​ര്‍​ധി​പ്പി​ക്കു​ന്നു.

പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ല്‍ വീ​ടു​ക​ളി​ല്‍ ഏ​റി​യ പ​ങ്കും ഒ​ഴി​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. എ​ട്ട് കു​ടും​ബ​ങ്ങ​ള്‍ മാ​ത്ര​മാ​ണി​വി​ടെ താ​മ​സി​ക്കു​ന്ന​ത്. 2004 ലാ​ണ് വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍ കൈ​മാ​റി​യ​ത്. 22 വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ളേ​ര്‍​പ്പെ​ടു​ത്താ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ല്ലെ​ന്ന ആ​ക്ഷേ​പ​മാ​ണ് ഉ​യ​രു​ന്ന​ത്. ആ​ള്‍ താ​മ​സ​മി​ല്ലാ​ത്ത​തി​നാ​ല്‍ വീ​ടു​ക​ള്‍ മി​ക്ക​തും കാ​ടു​മൂ​ടി ന​ശി​ച്ചു കൊ​ണ്ടി​രി​ക്കു​ന്നു. കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ണ്ട്. പ​ക്ഷേ വൈ​ദ്യു​തി ക​ണ​ക്‌​ഷ​ന്‍ വി​ച്ഛേ​ദി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​ണ് പ​ല വീ​ടു​ക​ളും. വീ​ടു​ക​ള്‍​ക്ക് പു​റ​മേ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍​ക്ക് 75 സെ​ന്‍റ് സ്ഥ​ലം കൂ​ടി അ​നു​വ​ദി​ച്ചി​രു​ന്നു. അ​ത് മൂ​ന്ന കി​ലോ​മീ​റ്റ​ര്‍ ദൂ​രെ ചീ​പ്രം​കു​ന്നി​ലാ​ണ്. സ്ഥ​ലം അ​നു​വ​ദി​ച്ചി​ട​ത്ത് വീ​ടു​ക​ള്‍ നി​ര്‍​മി​ച്ചു ന​ല്‍​കി​യി​ല്ല എ​ന്ന​താ​ണ് പു​ന​ര​ധി​വാ​സ പ​ദ്ധ​തി പാ​ളി​പ്പോ​കാ​ന്‍ കാ​ര​ണം. അ​നു​വ​ദി​ച്ച സ്ഥ​ലം ത​ന്നെ പ​ല​രും പാ​ട്ട​ത്തി​ന് ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. കാ​ര്‍​ഷി​കാ​വ​ശ്യ​ത്തി​നും ജ​ല​സേ​ച​ന​ത്തി​നു​മാ​യി ആ​വി​ഷ്‌​ക്ക​രി​ച്ച പ​ദ്ധ​തി കൃ​ഷി​ക്ക് ഉ​പ​യു​ക്ത​മാ​യി​ല്ല. പ​ക​രം ടൂ​റി​സ​ത്തി​ന് വ​ഴി​മാ​റു​ന്ന കാ​ഴ്ച​യാ​ണ് പി​ന്നീ​ട് ക​ണ്ട​തെ​ന്ന​തും പ​ദ്ധ​തി​യെ വ്യ​ത്യ​സ്ത​മാ​ക്കു​ന്നു.

Wayanad

സ​ത്താ​ര്‍ മാ​യ​ന് സ്വീ​ക​ര​ണം ന​ല്‍​കി

വെ​ള്ള​മു​ണ്ട: നീ​ഡ്‌​സ് വ​യ​നാ​ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഗ​വ. പ്ലീ​ഡ​റാ​യി ചു​മ​ത​ല ഏ​റ്റെ​ടു​ത്ത അ​ഡ്വ. സ​ത്താ​ര്‍ മാ​യ​ന് സ്വീ​ക​ര​ണം ന​ല്‍​കി.

ശി​ശു​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നെ​ഹ്‌​റു​വി​യ​ന്‍ ചി​ന്ത​ക​ളു​ടെ ആ​നു​കാ​ലി​ക പ്ര​സ​ക്തി എ​ന്ന വി​ഷ​യ​ത്തി​ല്‍ ന​ട​ന്ന സെ​മി​നാ​റി​ല്‍ അ​ഡ്വ. എം. ​വേ​ണു​ഗോ​പാ​ല്‍ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. നീ​ഡ്‌​സ് ചെ​യ​ര്‍​മാ​ന്‍ ഷാ​ജി ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഒ.​ടി. മു​ഹ​മ്മ​ദ് ഉ​നൈ​സ്, പി. ​ച​ന്ദ്ര​ന്‍, കെ.​സി. സു​ധാ​ക​ര​ന്‍, പി. ​പ്ര​കാ​ശ​ന്‍, സെ​ബാ​സ്റ്റ്യ​ന്‍ ക​ല്ല​മാ​രി, ലേ​ഖ പു​രു​ഷോ​ത്ത​മ​ന്‍, ടി.​കെ. മ​മ്മൂ​ട്ടി, എ​ന്‍.​കെ. പു​ഷ്പ​ല​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Wayanad

‘സു​ര​ക്ഷി​ത ബാ​ല്യം-​വി​ക​സി​ത​ഭാ​ര​തം’ കാ​മ്പ​യി​ന്‍ ഒ​ന്നാം ഘ​ട്ടം പൂ​ര്‍​ത്തി​യാ​യി

ഏ​ച്ചോം: ദേ​ശീ​യ​ത​ല​ത്തി​ല്‍ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യ്ക്ക് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന ബാ​ല​സു​ര​ക്ഷാ ക​ള​ക്ടീ​വി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ ന​ട​ന്നു​വ​രു​ന്ന സു​ര​ക്ഷി​ത​ബാ​ല്യം-​വി​ക​സി​ത ഭാ​ര​തം വി​വ​ര​ശേ​ഖ​ര​ണ കാ​മ്പ​യി​നി​ന്‍റെ ആ​ദ്യ​ഘ​ട്ടം പൂ​ര്‍​ത്തി​യാ​യി. കു​ട്ടി​ക​ള്‍ അ​തി​ക്ര​മ​ങ്ങ​ള്‍​ക്കും
ചൂ​ഷ​ണ​ങ്ങ​ള്‍​ക്കും അ​വ​ഗ​ണ​ന​യ്ക്കും വി​വേ​ച​ന​ത്തി​നും ഇ​ര​യാ​കാ​നി​ട​യു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ള്‍ മു​ന്‍​കൂ​ട്ടി തി​രി​ച്ച​റി​യു​ക​യും അ​വ ത​ട​യു​ന്ന​തി​ന് ശ​ക്ത​മാ​യ പ്ര​തി​രോ​ധ ശൃം​ഖ​ല സൃ​ഷ്ടി​ക്കു​ക​യു​മാ​ണ് കാ​മ്പ​യി​ന്‍ ല​ക്ഷ്യം.

തെ​ര​ഞ്ഞെ​ടു​ത്ത ഗ്രാ​മീ​ണ-​ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കു​ട്ടി​ക​ളെ​യും മു​തി​ര്‍​ന്ന​വ​രെ​യും ഉ​ള്‍​പ്പ​ടു​ത്തി ക്ലൗ​ഡ് എ​ക്‌​സ​ര്‍​സൈ​സ് എ​ന്ന പ​ങ്കാ​ളി​ത്ത പ്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി​യ​ത്. അ​ന്താ​രാ​ഷ്‌​ട്ര ബാ​ലാ​വ​കാ​ശ ദി​ന​ത്തി​ല്‍​ഏ​ച്ചോം ഗ്രാ​മ​ത്തി​ല്‍ ന​ട​ന്ന വി​വ​ര​ശേ​ഖ​ര​ണ​ത്തി​ല്‍ വി​വി​ധ ഊ​രു​ക​ളി​ല്‍​നി​ന്നു​ള്ള കു​ട്ടി​ക​ളും മു​തി​ര്‍​ന്ന​വ​രും പ​ങ്കാ​ളി​ക​ളാ​യി. തു​ടി നാ​ട്ട​റി​വ് പ​ഠ​ന കേ​ന്ദ്രം, ബാ​ല​സു​ര​ക്ഷാ ക​ള​ക്ടീ​വ് വ​യ​നാ​ട് കേ​ന്ദ്രം, ജോ​യി​ന്‍റ് വോ​ള​ന്‍റ​റി ആ​ക്‌​ഷ​ന്‍ ഫോ​ര്‍ ലീ​ഗ​ല്‍ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ്‌​സ് എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. പി.​വി. സ​തീ​ഷ്‌​കു​മാ​ര്‍, മു​ഹ​മ്മ​ദ് സാ​ലി, അ​രു​ണ്‍​രാ​ജ്, വി.​കെ. ഗൗ​രി, ക​മ​ല എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.​ര​ണ്ടാം​ഘ​ട്ടം വി​വ​ര​ശേ​ഖ​ര​ണം ഡി​സം​ബ​ര്‍ 31ന് ​അ​വ​സാ​നി​ക്കും

Wayanad

‘സാ​വി​ഷ്കാ​ര 26 സ​മാ​പി​ച്ചു; ഓ​വ​റോ​ൾ കി​രീ​ടം ഡി ​പോ​ൾ പ​ബ്ലി​ക് സ്കൂ​ളി​ന്


സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​നി​ൽ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന വ​യ​നാ​ട് സ​ഹോ​ദ​യ ശാ​സ്ത്ര, ഗ​ണി​ത, സാ​ങ്കേ​തി​ക, പ്ര​വൃ​ത്തി​പ​രി​ച​യ മേ​ള "സാ​വി​ഷ്കാ​ര 26’ സ​മാ​പി​ച്ചു. 594 പോ​യി​ന്‍റ് നേ​ടി ക​ൽ​പ്പ​റ്റ ഡി ​പോ​ൾ പ​ബ്ലി​ക് സ്കൂ​ൾ ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി.

557 പോ​യി​ന്‍റു​മാ​യി മാ​ന​ന്ത​വാ​ടി ഹി​ൽ​ബ്ലൂം​സ് സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും 547 പോ​യി​ന്‍റു​മാ​യി സു​ൽ​ത്താ​ൻ ബ​ത്തേ​രി ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ കേ​ന്ദ്രം മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ ക​ൽ​പ്പ​റ്റ ഡി ​പോ​ൾ പ​ബ്ലി​ക് സ്കൂ​ളും ഐ​ടി, ഗ​ണി​ത വി​ഭാ​ഗ​ങ്ങ​ളി​ൽ സു​ൽ​ത്താ​ൻ ബ​ത്തേ​രി ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​നും പ്ര​വൃ​ത്തി​പ​രി​ച​യ വി​ഭാ​ഗ​ത്തി​ൽ മാ​ന​ന്ത​വാ​ടി ഹി​ൽ​ബ്ലൂം​സ് സ്കൂ​ളും സോ​ഷ്യ​ൽ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ മീ​ന​ങ്ങാ​ടി ആ​ൻ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളും ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​മാ​രാ​യി.

കാ​റ്റ​ഗ​റി അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള മ​ത്സ​ര​ങ്ങ​ളി​ൽ കാ​റ്റ​ഗ​റി ഒ​ന്നി​ൽ ബ​ത്തേ​രി ഐ​ഡി​യ​ൽ ഇം​ഗ്ലീ​ഷ് സ്കൂ​ൾ, കാ​റ്റ​ഗ​റി ര​ണ്ടി​ൽ ക​ൽ​പ്പ​റ്റ ഡി ​പോ​ൾ പ​ബ്ലി​ക് സ്കൂ​ൾ, കാ​റ്റ​ഗ​റി മൂ​ന്നി​ൽ സു​ൽ​ത്താ​ൻ ബ​ത്തേ​രി ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ, കാ​റ്റ​ഗ​റി നാ​ലി​ൽ മാ​ന​ന്ത​വാ​ടി ഹി​ൽ​ബ്ലൂം​സ് പ​ബ്ലി​ക് സ്കൂ​ൾ എ​ന്നി​വ​ർ ചാ​ന്പ്യ​ൻ​ഷി​പ്പ് നേ​ടി.

ജി​ല്ല​യി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളാ​ണ് വി​വി​ധ​വി​ഭാ​ഗ​ങ്ങ​ളി​ലെ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​ത്.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ വ​യ​നാ​ട് സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് സീ​റ്റ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ പ്രി​ൻ​സി​പ്പ​ലും സ​ഹോ​ദ​യ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ താ​ര കൃ​ഷ്ണ​ൻ, മ​ക്ലോ​ഡ്സ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ, ഐ​ഡി​യ​ൽ സ്കൂ​ൾ മാ​നേ​ജ​ർ സി.​കെ. ഷെ​മീ​ർ, ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ര​മ ഭാ​യ്, ഹെ​ഡ്മി​സ്ട്ര​സ് യു.​എ​ൻ. വി​ധു​ബാ​ല, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​പി. മ​ധു, ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ അ​ധ്യാ​പി​ക വി.​എ. നി​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Wayanad

ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ നേ​ച്ച​ര്‍ ഫെ​സ്റ്റി​വ​ല്‍ പ്ര​ചാ​ര​ണം ന​ട​ത്തി


വെ​ള്ള​മു​ണ്ട: മാ​ന​ന്ത​വാ​ടി ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ന​ഗ​രി​യി​ലെ വി​സി​റ്റേ​ഴ്‌​സ് പ​വ​ലി​യ​നി​ല്‍ സ്‌​കൂ​ള്‍ സ​യ​ന്‍​സ് ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ നേ​ച്ച​ര്‍ ഫെ​സ്റ്റി​വ​ല്‍ ഓ​ഫ് കേ​ര​ളം (ഐ​എ​ന്‍​എ​ഫ്‌​കെ) പ്ര​ചാ​ര​ണം ന​ട​ത്തി.

മാ​ന​ന്ത​വാ​ടി സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി റേ​ഞ്ച് ഓ​ഫി​സ​ര്‍ റോ​സ് മേ​രി ജോ​സ്, സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് സി.​ടി. ബീ​ന, അ​ധ്യാ​പ​ക​രാ​യ വി.​കെ. പ്ര​സാ​ദ്, അ​ബ്ദു​ള്‍ സ​ലാം, കെ.​എ​ന്‍. ഉ​ഷ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ത​രു​വ​ണ ഡി​വി​ഷ​ന്‍ അം​ഗം മു​ഫീ​ദ ത​സ്‌​നി പ​വ​ലി​യ​ന്‍ സ​ന്ദ​ര്‍​ശി​ച്ച് ആ​ശം​സ അ​റി​യി​ച്ചു. ഫെ​ബ്രു​വ​രി ഏ​ഴ് മു​ത​ല്‍ 12 വ​രെ തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ഫെ​സ്റ്റി​വ​ല്‍.

Wayanad

വി​ദ്യാ​ര്‍​ഥി​ക​ള്‍ ജി​ല്ലാ പോ​ലി​സ് ആ​സ്ഥാ​നം സ​ന്ദ​ര്‍​ശി​ച്ചു


ക​ല്‍​പ്പ​റ്റ: പ​ഠ​ന​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി പ​ന​മ​രം ക്ര​സ​ന്‍റ് പ​ബ്ലി​ക് സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും ജി​ല്ലാ പൊ​ലി​സ് ആ​സ്ഥാ​നം സ​ന്ദ​ര്‍​ശി​ച്ചു. കു​ട്ടി​ക​ള്‍ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി എ​സ്. ദേ​വ​മ​നോ​ഹ​റു​മാ​യി സം​വ​ദി​ച്ചു.
സേ​ന​യു​ടെ പ്ര​വ​ര്‍​ത്ത​ന​രീ​തി, ക്ര​മ​സ​മാ​ധാ​ന പാ​ല​നം, സൈ​ബ​ര്‍ സു​ര​ക്ഷ, ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ കു​ട്ടി​ക​ള്‍ ഉ​ന്ന​യി​ച്ച സം​ശ​യ​ങ്ങ​ള്‍​ക്ക് ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി മ​റു​പ​ടി ന​ല്‍​കി. ഓ​രോ വി​ദ്യാ​ര്‍​ഥി​യും ഉ​ത്ത​മ പൗ​ര​നാ​യി വ​ള​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം ഉ​പ​ദേ​ശി​ച്ചു. മ​ധു​ര​പ​ല​ഹാ​രം വി​ത​ര​ണം ചെ​യ്തു. അ​ധ്യാ​പ​ക​രാ​യ എം.​എ. ഷാ​നി​ബ, എ.​എ. അ​ഫ്‌​സീ​ന, ടി.​സി. അ​ശ്വി​നി, കെ.​എ​സ്. ശ്രു​തി, കെ. ​വൈ​ശാ​ലി, കെ.​ടി. ആ​യി​ഷ, സു​സ്മി​ത മ​ണ്ടേ​ല്‍, ജീ​വ​ന​ക്കാ​ര​ന്‍ റു​ക്‌​നു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ കു​ട്ടി​ക​ളെ അ​നു​ഗ​മി​ച്ചു.

Wayanad

വി​ദ്യാ​ർ​ഥി​കൂ​ട്ടാ​യ്മ​യു​ടെ വാ​ർ​ഷി​കം ന​ട​ത്തി


പു​ൽ​പ്പ​ള്ളി: വി​ജ​യ ഹൈ​സ്കൂ​ൾ 1980 ബാ​ച്ച് വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യാ​യ "മ​ധു​ര​മീ ആ​ക​ല​ന’ ത്തി​ന്‍റെ വാ​ർ​ഷി​ക​ത്തി​ൽ അ​ധ്യാ​പ​ക​രാ​യി​രു​ന്ന വി.​എ​ൻ. ശ​ശി​ധ​ര​നെ​യും ഇ.​കെ. ജ​യ​രാ​ജ​നെ​യും വി​വാ​ഹ​ജീ​വി​ത​ത്തി​ൽ മൂ​ന്നു പ​തി​റ്റാ​ണ്ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ പൂ​ർ​വ​വി​ദ്യാ​ർ​ഥി ദ​ന്പ​തി​ക​ളെ​യും ആ​ദ​രി​ച്ചു.
വി​ജ​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മു​ൻ​പ്രി​ൻ​സി​പ്പ​ൽ വി.​എ​ൻ. ശ​ശി​ധ​ര​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി നോ​ർ​ത്ത് റീ​ജി​യ​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഇ.​കെ. ജ​യ​രാ​ജ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​എം. മോ​ഹ​ൻ​ദാ​സ്, ഡോ.​കെ.​പി. സാ​ജു, കെ.​ജെ. പോ​ൾ, കെ. ​സു​ജാ​ത, കെ.​എം. ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Wayanad

യു​ഡി​എ​ഫി​ന്‍റേത് ആ​ര്‍​എ​സ്എ​സി​ന് കീ​ഴ​ട​ങ്ങു​ന്ന ന​യം: എ. ​വി​ജ​യ​രാ​ഘ​വ​ന്‍

ക​ല്‍​പ്പ​റ്റ: യു​ഡി​എ​ഫി​ന്‍റേ​ത് ആ​ര്‍​എ​സ്എ​സി​ന് കീ​ഴ​ട​ങ്ങു​ന്ന ന​യ​മാ​ണെ​ന്ന് സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എ. ​വി​ജ​യ​രാ​ഘ​വ​ന്‍. പാ​ര്‍​ട്ടി ജി​ല്ലാ റാ​ലി​യോ​ട​നു​ബ​ന്ധി​ച്ച് പു​തി​യ സ്റ്റാ​ന്‍​ഡി​ല്‍ ന​ട​ത്തി​യ പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ഖ്യ​മ​ന്ത്രി​യു​ടെ ക​സേ​ര​യി​ല്‍ ഇ​രു​ന്ന് വി.​ഡി. സ​തീ​ശ​ന്‍ ആ​ര്‍​എ​സ്എ​സി​ന് അ​പ്പം പ​ങ്കു​വ​യ്ക്കു​ക​യാ​ണ്. സം​ഘ​പ​രി​വാ​ര്‍ രാ​ജ്യ​ത്ത് കൂ​ടു​ത​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത് സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലാ​ണ്.

എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ പോ​യ​പ്പോ​ള്‍ സം​സ്ഥാ​ന​ത്തെ സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ ആ​ര്‍​എ​സ്എ​സ് നി​യ​ന്ത്ര​ണ​ത്തി​ലാ​യി. ആ​ര്‍​എ​സ്എ​സ് അ​നു​ഭാ​വ​മു​ള്ള ഗ​വ​ര്‍​ണ​ര്‍ ബി​ജെ​പി​യെ വ​ള​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച ഘ​ട്ട​ങ്ങ​ളി​ല്‍ മു​ട്ടു​വി​റ​യ്ക്കു​ക​യ​ല്ല, ന​ട്ടെ​ല്ല് നി​വ​ര്‍​ത്തി നി​ല്‍​ക്കു​ക​യാ​ണ് എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ചെ​യ്ത​ത്. എ​ല്ലാ വ​ര്‍​ഗീ​യ​ത​യും സ​മ​ന്വ​യി​പ്പി​ച്ച് ഇ​ട​തു​പ​ക്ഷ​ത്തെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തു​ന്ന പ്ര​വ​ര്‍​ത്ത​നം യു​ഡി​എ​ഫ് തു​ട​രു​ക​യാ​ണ്. ഇ​ത് ജ​ന​ങ്ങ​ളു​ടെ മു​ന്നി​ല്‍ തു​റ​ന്നു​കാ​ട്ടി പ്ര​തി​രോ​ധി​ക്കും.പാ​ര്‍​ല​മെ​ന്‍റി​ലെ അം​ഗ​ബ​ല​ത്തി​ല​ല്ല, തെ​രു​വി​ലെ പോ​രാ​ട്ട​ക്ക​രു​ത്തി​ലാ​ണ് നാ​ടി​ന്‍റെ ഭാ​വി​യെ​ന്ന് രാ​ജ്യം തെ​ളി​യി​ക്കു​ക​യാ​ണ്. രാ​ജ്യ​ത്തെ രാ​ഷ്‌​ട്രീ​യ സ​മ​ര​ത്തി​ല്‍ മാ​റ്റ​മു​ണ്ടാ​ക്കാ​ന്‍ സി​പി​എം മു​ന്‍​കൈ​യെ​ടു​ക്കു​ക​യാ​ണ്. ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് തോ​ല്‍​വി​യി​ല്‍ കേ​ര​ള​ത്തി​ലെ ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി ഇ​ല്ലാ​താ​കി​ല്ലെ​ന്ന ച​രി​ത്രം വ​ര്‍​ഗ​ശ​ത്രു​വി​നെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന പോ​രാ​ട്ട​ങ്ങ​ളു​ടെ കാ​ല​മാ​ണ് വ​രു​ന്ന​തെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞു.

സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സി.​കെ. ശ​ശീ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം പി. ​ജ​യ​രാ​ജ​ന്‍, ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​റ​ഫീ​ഖ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ഒ.​ആ​ര്‍. കേ​ളു, ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ പി.​വി. സ​ഹ​ദേ​വ​ന്‍, എ.​എ​ന്‍. പ്ര​ഭാ​ക​ര​ന്‍, വി.​വി. ബേ​ബി, രു​ക്മി​ണി സു​ബ്ര​ഹ്മ​ണ്യ​ന്‍, എം. ​മ​ധു, സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ കെ. ​സു​ഗ​ത​ന്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ വി. ​ഹാ​രി​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Wayanad

സം​ഘം ചേ​ര്‍​ന്ന് ആ​ക്ര​മ​ണം: പൊ​ലി​സ് ന​ട​പ​ടി കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന് ആ​രോ​പ​ണം

ക​ല്‍​പ്പ​റ്റ: യു​വാ​വി​നെ സം​ഘം​ചേ​ര്‍​ന്ന് ഒ​രേ രാ​ത്രി ര​ണ്ടു​ത​വ​ണ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ പൊ​ലി​സ് ന​ട​പ​ടി കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന് ആ​രോ​പ​ണം.
ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ ചു​ള്ളി​യോ​ട് അ​ഞ്ചാം​മൈ​ല്‍ സ്വ​ദേ​ശി അ​ജി​ന്‍ ബേ​ബി(35) പൊ​തു​പ്ര​വ​ര്‍​ത്ത​ക​രാ​യ സി.​പി. റ​ഹീ​സ്, എം.​ജി. പ്ര​ശോ​ഭ് എ​ന്നി​വ​ര്‍​ക്കൊ​പ്പം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​മ്പ​ല​വ​യ​ല്‍ പൊ​ലി​സി​നെ​തി​രേ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. പ്ര​തി​ക​ളെ നി​യ​മ​ത്തി​ന് മു​മ്പി​ല്‍ നി​ര്‍​ത്തു​ന്ന​തി​ല്‍ പൊ​ലി​സ് അ​ലം​ഭാ​വം കാ​ട്ടു​ക​യാ​ണെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ 16ന് ​രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ ബ​ത്തേ​രി ഗാ​ന്ധി ജം​ഗ്ഷ​നു സ​മീ​പ​വും 11.30 ഓ​ടെ ചു​ള്ളി​യോ​ടി​ലു​മാ​ണ് അ​ജി​ന്‍ ബേ​ബി​യെ ഒ​രേ സം​ഘം ആ​ക്ര​മി​ച്ച​ത്. ക​മ്പി​വ​ടി ഉ​ള്‍​പ്പ​ടെ ആ​യു​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ യു​വാ​വ് മൂ​ന്നു ദി​വ​സം ബ​ത്തേ​രി താ​ലൂ​ക്ക് ഗ​വ.​ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഗാ​ന്ധി ജം​ഗ്ഷ​ന് സ​മീ​പം സു​ഹൃ​ത്തി​നെ മ​ര്‍​ദി​ക്കു​ന്ന​ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് പ​ത്തി​ല​ധി​കം പേ​ര​ട​ങ്ങു​ന്ന സം​ഘം ബി​ബി​ന്‍ ബേ​ബി​യെ ആ​ക്ര​മി​ച്ച​ത്. പൊ​ലി​സ് ഇ​ട​പെ​ട്ടാ​ണ് രം​ഗം ശാ​ന്ത​മാ​ക്കി​യ​ത്.
ബ​ത്തേ​രി​യി​ല്‍​നി​ന്നു വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് പി​ന്തു​ട​ര്‍​ന്ന സം​ഘം വീ​ണ്ടും ആ​ക്ര​മി​ച്ച​ത്. ആ​ശു​പ​ത്രി​യി​ല്‍​നി​ന്നു ഇ​ന്‍റി​മേ​ഷ​ന്‍ പോ​യ മു​റ​യ്ക്ക് പൊ​ലി​സ് അ​ജി​ന്‍ ബേ​ബി​യു​ടെ മൊ​ഴി​യെ​ടു​ത്ത് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്‌​തെ​ങ്കി​ലും അ​ക്ര​മി​ക​ളു​ടെ അ​റ​സ്റ്റ് വൈ​കു​ക​യാ​ണ്. നാ​ലു​പേ​രെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തെ​ങ്കി​ലും വി​ട്ട​യ​ച്ചു.

ചു​ള്ളി​യോ​ട്, തൊ​വ​രി​മ​ല ഭാ​ഗ​ങ്ങ​ളി​ലെ ക​ണ്ടാ​ല്‍ അ​റി​യാ​വു​ന്ന​വ​ര​ട​ക്ക​മു​ള്ള സം​ഘ​മാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് അ​ജി​ന്‍ ബേ​ബി പ​റ​ഞ്ഞു. അ​മ്പ​ല​വ​യ​ല്‍ പൊ​ലി​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ക​ഴി​ഞ്ഞ ഏ​ഴ് മാ​സ​ത്തി​നി​ടെ എ​ടു​ത്തു​പ​റ​യ​ത്ത​ക്ക ആ​റ് അ​ക്ര​മ​സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​യെ​ന്നും എ​ന്നി​ട്ടും പൊ​ലി​സ് ഉ​ണ​ര്‍​ന്നു​പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ലെ​ന്നും പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍ കു​റ്റ​പ്പെ​ടു​ത്തി. അ​ജി​ന്‍ ബേ​ബി​യെ ആ​ക്ര​മി​ച്ച​വ​രു​ടെ അ​റ​സ്റ്റ് വൈ​കി​യാ​ല്‍ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ല്‍​കു​മെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു.

Wayanad

മേപ്പാടിയിൽ കുരങ്ങുശല്യം രൂക്ഷം, ക​ർ​ഷ​ക​ർ​ക്ക് ദുരിതം

മേ​പ്പാ​ടി: ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഒന്ന്, രണ്ട്,മൂന്ന്,നാല് വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ന​ത്തം​കു​നി, നെ​ടു​മ്പാ​ല, പ​ള​ളി​ക്ക​വ​ല, ചൂ​രി​ക്കു​നി മു​ത​ലാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ര​ങ്ങ്, കാ​ട്ടു​പ​ന്നി, മാ​ൻ എ​ന്നി​വ​യു​ടെ ശ​ല്യം ക​ർ​ഷ​ക​രെ വ​ല​യ്ക്കു​ന്നു. നാ​ണ്യ വി ​ള​ക​ൾ ധാ​രാ​ള​മാ​യി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന മേ​ഖ​ല​യാ​ണി​വി​ടം.


വി​ള​വെ​ടു​ക്കാ​നാ​കു​മ്പോ​ഴേ​ക്കും വ​ന്യ മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യ​വും രൂ​ക്ഷ​മാ​കു​ന്നു എ​ന്നാ​ണ് ഈ ​പ്ര​ദേ​ശ​ത്തെ കൃ​ഷി​ക്കാ​രു​ടെ വി​ലാ​പം.​ഏ​റ്റ​വും കൂ​ടു​ത​ൽ വി​ള​നാ​ശം വ​രു​ത്തു​ന്ന​ത് കു​ര​ങ്ങു​ക​ളാ​ണ്.​നൂ​റു ക​ണ​ക്കി​ന് കു​ര​ങ്ങു​ക​ൾ കൂ​ട്ട​മാ​യി​ട്ടാ​ണ് കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കെ​ത്തു​ന്ന​ത്. കാ​പ്പി, കു​രു​മു​ള​ക്, അ​ട​യ്ക്ക, തേ​ങ്ങ എ​ന്നി​വ​യൊ​ക്കെ കു​ര​ങ്ങു​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്നു. ഇ​തു മൂ​ലം വി​പ​ണി​യി​ലെ വി​ല വ​ർ​ദ്ധ​ന​യു​ടെ ആ​നു​കൂ​ല്യം ത​ങ്ങ​ൾ​ക്ക് ല​ഭി​ക്കാ​തെ പോ​കു​ന്നു എ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ​രാ​തി.

ന​ശി​പ്പി​ക്ക​പ്പെ​ട്ട​വ​യു​ടെ ബാ​ക്കി മാ​ത്ര​മാ​ണ് ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കു​ക. വ​ർ​ഷ​ങ്ങ​ളാ​യി മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​ശ്ന​മാ​ണി​ത്. വി​ള​വെ​ടു​പ്പ് കാ​ല​മാ​കു​മ്പോ​ൾ കു​ര​ങ്ങു​ക​ൾ അ​ട​ക്ക​മു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളെ തു​ര​ത്തു​ന്ന​തി​ന് വ​നം വ​കു​പ്പ്, കൃ​ഷി വ​കു​പ്പ് എ​ന്നി​വ സം​യു​ക്ത​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Wayanad

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല ഇ​ന്‍റ​ര്‍ കോ​ള​ജ് ക്രി​ക്ക​റ്റ്, ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ ബ​ത്തേ​രി ഡോ​ണ്‍ ബോ​സ്‌​കോ ജേ​താ​ക്ക​ള്‍

സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല ഇ​ന്‍റ​ര്‍ കോ​ള​ജ് ക്രി​ക്ക​റ്റ്, ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ ഡോ​ണ്‍ ബോ​സ്‌​കോ കോ​ള​ജ് ജേ​താ​ക്ക​ള്‍.
ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ല്‍ നി​ല​വി​ലെ പൂ​ള്‍ ചാ​മ്പ്യ​ന്‍​മാ​രാ​യ പി.​കെ. കോ​ള​ജി​നെ 65 റ​ണ്‍​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി

ഡോ​ണ്‍ ബോ​സ്‌​കോ ടീം ​ജേ​താ​ക്ക​ളാ​യി. ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ത്തി​ല്‍ കോ​ഴി​ക്കോ​ട് ഗ​വ.​ഫി​സി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ കോ​ള​ജി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് തോ​ല്‍​പ്പി​ച്ച് പൂ​ള്‍ സി ​കി​രീ​ടം നേ​ടി.
പി.​എ. അ​ഭി​ലാ​ഷാ​ണ് ടീ​മി​നെ പ​രി​ശീ​ലി​പ്പി​ച്ച​ത്.

Wayanad

മാ​ന​ന്ത​വാ​ടി ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ല്‍ നേ​ട്ട​വു​മാ​യി ക​ല്ലോ​ടി സെ​ന്‍റ് ജോ​സ​ഫ്‌​സ്

ക​ല്ലോ​ടി: മാ​ന​ന്ത​വാ​ടി ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ സെ​ന്‍റ് ജോ​സ​ഫ്‌​സ് യു​പി സ്‌​കൂ​ളി​ന് നേ​ട്ടം. എ​ല്‍​പി ജ​ന​റ​ല്‍, അ​റ​ബി​ക് വി​ഭാ​ഗ​ങ്ങ​ളി​ല്‍ ര​ണ്ടാം സ്ഥാ​നം നേ​ടി​യ വി​ദ്യാ​ല​യം യു​പി ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ സെ​ക്ക​ന്‍​ഡ് റ​ണ്ണ​റ​പ്പാ​യി. യു​പി സം​സ്‌​കൃ​തോ​ത്സ​വ​ത്തി​ല്‍ അ​ഞ്ചാം​സ്ഥാ​നം നേ​ടി.

ക​ലോ​ത്സ​വ​ത്തി​ല്‍ 25 കു​ട്ടി​ക​ള്‍ എ​ല്‍​പി ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ലും 13 പേ​ര്‍ എ​ല്‍​പി അ​റ​ബി​ക് വി​ഭാ​ഗ​ത്തി​ലും 37 കു​ട്ടി​ക​ള്‍ യു​പി ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ലും 16 വി​ദ്യാ​ര്‍​ഥി​ക​ള്‍ സം​സ്‌​കൃ​തം വി​ഭാ​ഗ​ത്തി​ലും മ​ത്സ​രി​ച്ചു.

ഹെ​ഡ്മാ​സ്റ്റ​ര്‍ ജോ​സ് പ​ള്ള​ത്ത്, അ​ധ്യാ​പ​ക​രാ​യ ബി​ന്ദു അ​ല​ക്‌​സ്, ആ​ഷ്‌​ന ജോ​സ്,ന​സ്‌​റി​ന്‍ ത​യ്യു​ള്ള​ത്തി​ല്‍, സി.​എ​ഫ്. ജോ​സ്, കെ.​ജെ. മി​നി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​വും മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും സ്റ്റാ​ഫ് അം​ഗ​ങ്ങ​ളു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​വു​മാ​ണ് വി​ദ്യാ​ല​യ​ത്തെ നേ​ട്ട​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. വി​ദ്യാ​ര്‍​ഥി​ക​ളെ പി​ടി​എ​യും മാ​നേ​ജ്‌​മെ​ന്‍റും അ​ഭി​ന​ന്ദി​ച്ചു.

 

Wayanad

കുറുമ്പാലയിൽ പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി വ​നംവ​കു​പ്പി​ന് കൈ​മാ​റി

കു​പ്പാ​ടി​ത്ത​റ: കു​റു​മ്പാ​ല​യി​ല്‍​നി​ന്നു യു​വാ​ക്ക​ള്‍ പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി വ​നം വ​കു​പ്പി​ന് കൈ​മാ​റി.

കെ. ​ജ​വാ​ദ് അ​ബു പു​ല്ല​മ്പി, ത​ല്‍​ഹ​ത്, അ​ഷ്‌​ക​ര്‍, റാ​ഫി, ഗ​ഫൂ​ര്‍ എ​ന്നി​വ​ര​ട​ങ്ങ​ന്ന സം​ഘ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പാ​മ്പി​നെ പി​ടി​ച്ച​ത്. ആ​ഴ്ച​ക​ളാ​യി കു​റു​മ്പാ​ല​യി​ല്‍ പെ​രു​മ്പാ​മ്പി​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ട്. രാ​ത്രി റോ​ഡി​ല്‍ പാ​മ്പി​നെ ക​ണ്ട് ഭ​യ​ന്ന​വ​ര്‍ നി​ര​വ​ധി​യാ​ണ്. മു​മ്പും ഇ​വി​ടെ​നി​ന്ന് പെ​രു​മ്പാ​മ്പു​ക​ളെ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

Wayanad

പി​യോ ഭ​വ​ന്‍ ധ്യാ​ന​കേ​ന്ദ്ര​ത്തി​ല്‍ വാ​ര്‍​ഷി​ക​വും തി​രു​നാ​ളും ആ​ഘോ​ഷി​ച്ചു

ക​ല്‍​പ്പ​റ്റ: പു​ത്തൂ​ര്‍​വ​യ​ല്‍ പി​യോ​ഭ​വ​ന്‍ ധ്യാ​ന​കേ​ന്ദ്ര​ത്തി​ല്‍ പ​തി​നാ​റാം വാ​ര്‍​ഷി​ക​വും വി​ശു​ദ്ധ പാ​ദ്രേ പി​യോ​യു​ടെ തി​രു​നാ​ളും ആ​ഘോ​ഷി​ച്ചു.

കൃ​ത​ജ്ഞ​താ​ബ​ലി​യി​ല്‍ സെ​ന്‍റ് ഫ്രാ​ന്‍​സി​സ് ഓ​ഫ് അ​സീ​സി ക​പ്പു​ച്ചി​ന്‍ പ്രൊ​വി​ന്‍​സ് കേ​ര​ള പ്രൊ​വി​ന്‍​ഷ്യ​ന്‍ മി​നി​സ്റ്റ​ര്‍ ഫാ.​ഡോ.​സ്റ്റാ​ന്‍​ലി വ​ര്‍​ഗീ​സ് ഒ​എ​ഫ്എം മു​ഖ്യ​കാ​ര്‍​മി​ക​നാ​യി. പ്ര​ദ​ക്ഷി​ണം, ആ​രാ​ധ​ന, കൈ​കെ​ട്ടി​യ ഈ​ശോ​യോ​ടു​ള്ള നൊ​വേ​ന, അ​ട​യാ​ള പ്രാ​ര്‍​ഥ​ന, തൈ​ലാ​ഭി​ഷേ​കം എ​ന്നി​വ ന​ട​ന്നു. ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഫാ.​സെ​ബാ​സ്റ്റ്യ​ന്‍ കാ​ക്ക​രി​യി​ല്‍ നേ​തൃ​ത്വം ന​ല്‍​കി.

Wayanad

ക​ലോ​ത്സ​വ വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു

മാ​ന​ന്ത​വാ​ടി: വെ​ള്ള​മു​ണ്ട​യി​ല്‍ ന​ട​ന്ന ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ ദ്വാ​ര​ക എ​യു​പി സ്‌​കൂ​ള്‍ കാ​ഴ്ച​വ​ച്ച​ത് മി​ക​ച്ച പ്ര​ക​ട​നം. എ​ല്‍​പി ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ 65 പോ​യി​ന്‍റോ​ടെ വി​ദ്യാ​ല​യം ഒ​ന്നാം​സ്ഥാ​നം നേ​ടി. 45 പോ​യി​ന്‍റു​മാ​യി​അ​റ​ബി​ക് ക​ലോ​ത്സ​വ​ത്തി​ലും ഒ​ന്നാ​മ​തെ​ത്തി.

യു​പി ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ 78 പോ​യി​ന്‍റോ​ടെ ര​ണ്ടാം സ്ഥാ​ന​വും സം​സ്‌​കൃ​തോ​ത്സ​വ​ത്തി​ല്‍ 76 പോ​യി​ന്‍റോ​ടെ ആ​റാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.
65 കു​ട്ടി​ക​ളാ​ണ് ക​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. വി​ജ​യി​ക​ളെ മാ​നേ​ജ​ര്‍ ഫാ.​മാ​ത്യു മ​ല​യി​ല്‍, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ സി​ജി ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം. ​ഇ​ബ്രാ​ഹിം എ​ന്നി​വ​ര്‍ അ​ഭി​ന​ന്ദി​ച്ചു.

 

Wayanad

കെ​ജി​ഒ​യു ഐ​ക്യ​ദാ​ര്‍​ഢ്യ​സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു

ക​ല്‍​പ്പ​റ്റ: യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം അ​റി​യി​ച്ച് കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫി​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍(​കെ​ജി​ഒ​യു)​ജി​ല്ലാ ക​മ്മി​റ്റി ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്ത് സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. എ​ഐ​സി​സി അം​ഗം എ​ന്‍.​ഡി. അ​പ്പ​ച്ച​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജീ​വ​ന​ക്കാ​രെ ചേ​ര്‍​ത്തു​പി​ടി​ക്കു​ന്ന സ​ര്‍​ക്കാ​രാ​ണ് ഇ​പ്പോ​ള്‍ കേ​ര​ളം ഭ​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ട​ത് സ​ര്‍​വീ​സ് സം​ഘ​ട​ന​ക​ള്‍ സ​ര്‍​ക്കാ​രി​നെ​തി​രേ ന​ട​ത്തു​ന്ന സ​മ​ര​ങ്ങ​ള്‍ കാ​പ​ട്യം നി​റ​ഞ്ഞ​താ​ണ്. എ​ല്‍​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് ജീ​വ​ന​ക്കാ​ര്‍​ക്ക് ന​ഷ്ട​പ്പെ​ട്ട ഓ​രോ ആ​നു​കൂ​ല്യ​വും യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ഘ​ട്ട​ങ്ങ​ളാ​യി പു​നഃ​സ്ഥാ​പി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും അ​പ്പ​ച്ച​ന്‍ പ​റ​ഞ്ഞു. കെ​ജി​ഒ​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​സ​ഫ്‌​വാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


. സെ​ക്ര​ട്ട​റി സി.​ബി. സ​ന്ദേ​ശ്, സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം എ​ന്‍.​ജെ. ഷി​ബു, ജി​ല്ലാ ട്ര​ഷ​റ​ര്‍ ഇ.​എ​സ്. ബെ​ന്നി, എ​ല്‍.​എ​ല്‍. ഭ​വ്യ​ലാ​ല്‍, കാ​ര്‍​ത്തി​ക അ​ന്ന തോ​മ​സ്, കെ. ​ബി​ന്ദു, ഡോ.​ര​ഞ്ജി​ത്ത്, വി.​ഡി. തോ​മ​സ്, പി.​എ​സ്. പ്ര​വീ​ണ്‍, എ. ​സ​ലി​ല്‍, എ​ച്ച്. ഹു​സ്‌​ന, അ​ഫ്‌​സ​ത്ത്, ഇ.​എം. സു​മേ​ഷ്, ടി.​എം. മു​കേ​ഷ്, കെ.​ജി. സു​നി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Wayanad

ആ​റു​മാ​സ​ത്തി​നി​ടെ വി​ത​ര​ണം ചെ​യ്ത​ത് പ​ന്ത്ര​ണ്ടാ​യി​ര​ത്തോ​ളം പ​ട്ട​യം: മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍

ത​ല​പ്പു​ഴ: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​ദ്യ ആ​റു​മാ​സ​ത്തി​നി​ടെ പ​ന്ത്ര​ണ്ടാ​യി​ര​ത്തോ​ളം പ​ട്ട​യം വി​ത​ര​ണം ചെ​യ്ത​താ​യി റ​വ​ന്യു മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ര്‍​മ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ത​വി​ഞ്ഞാ​ലി​ല്‍ നി​ര്‍​മി​ച്ച സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫി​സ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭൂ​മി ത​രം​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​ട്ടി​ക്കി​ട​ന്ന ര​ണ്ട​ര​ല​ക്ഷ​ത്തോ​ളം അ​പേ​ക്ഷ​ക​ളി​ല്‍ 52,000 എ​ണ്ണം തീ​ര്‍​പ്പാ​ക്കി. ത​വി​ഞ്ഞാ​ല്‍ പ്ര​ദേ​ശ​ത്ത് ഭൂ​മി​യു​ടെ ഫെ​യ​ര്‍​വാ​ല്യു അ​മി​ത​മാ​യി വ​ര്‍​ധി​ച്ച​തി​നാ​ല്‍ ഭൂ​മി വി​ല്‍​ക്കു​ന്ന​തി​നും കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​നും പ്ര​യാ​സം നേ​രി​ടു​ന്ന​താ​യി ജ​ന​പ്ര​തി​നി​ധി​ക​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ക്കാ​ര്യം പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

അ​ര്‍​ഹ​രാ​യ​വ​ര്‍​ക്ക് പ​ട്ട​യം ല​ഭ്യ​മാ​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കും. ഭൂ​മി സം​ബ​ന്ധ​മാ​യ സേ​വ​ന​ങ്ങ​ള്‍​ക്ക് ജ​ന​ങ്ങ​ള്‍ നി​ര​ന്ത​രം ഓ​ഫി​സു​ക​ള്‍ ക​യ​റി​യി​റ​ങ്ങേ​ണ്ട സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കും. സ​മ​യ​ബ​ന്ധി​ത​മാ​യും സു​താ​ര്യ​മാ​യും സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ക സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഉ​ഷ വി​ജ​യ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ വി. ​ചെ​ല്‍​സ​സി​നി, എ​ഡി​എം കെ. ​അ​ജീ​ഷ്, സ​ബ് ക​ള​ക്ട​ര്‍ അ​തു​ല്‍ സാ​ഗ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മീ​നാ​ക്ഷി രാ​മ​ന്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ജി. ബി​ജു, വൈ​സ് പ്ര​സി​ഡ​ന്‍റ് റാ​ബി​യ അ​ബ്ബാ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ന്‍ അം​ഗം ലി​സി ജോ​സ്, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ ജോ​സ​ഫ് മ​റ്റ​ത്തി​ലാ​നി, എ​ല്‍​സി ജോ​യി, വി.​കെ. ശ​ശി​കു​മാ​ര്‍, വാ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ ലൈ​ജി തോ​മ​സ്, മു​ജീ​ബ് റ​ഹ്മാ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. എ​സ്എ​എ​സ്‌​സി​ഐ ഫ​ണ്ടി​ല്‍​നി​ന്ന് 45 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പാ​ണ് സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫി​സ് കെ​ട്ടി​ട നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

Wayanad

പു​ല്‍​പ്പ​ള്ളി​യി​ലെ മ​ണ്ണി​ലും ആ​പ്പി​ള്‍ കാ​യ്ക്കും

പു​ല്‍​പ്പ​ള്ളി: ആ​പ്പി​ള്‍ പു​ല്‍​പ്പ​ള്ളി​യി​ലെ മ​ണ്ണി​ലും കാ​യ്ക്കു​മെ​ന്ന് തെ​ളി​യി​ച്ച് യു​വ​ക​ര്‍​ഷ​ക​ന്‍ അ​മ്മാ​വ​ന്‍​മു​ക്ക് മു​ട​ക്കാ​ലി​ല്‍ സി​നീ​ഷ്. ഒ​ന്ന​ര വ​ര്‍​ഷം​മു​മ്പ് സി​നീ​ഷ് വീ​ട്ടു​മു​റ്റ​ത്ത് ന​ട്ട ര​ണ്ട് ആ​പ്പി​ള്‍ തൈ​ക​ളും കാ​യ്ച്ചു. ഒ​രു ചെ​ടി​യി​ല്‍ പ​തി​നൊ​ന്നും മ​റ്റൊ​ന്നി​ല്‍ ര​ണ്ടും ഫ​ല​ങ്ങ​ളാ​ണു​ള്ള​ത്. ഏ​താ​നും മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞാ​ല്‍ വി​ള​വെ​ടു​ക്കാം. ഒ​ന്നി​ന് 350 രൂ​പ വി​ല ന​ല്‍​കി വാ​ങ്ങി​യ ഗ്രാ​ഫ്റ്റ് തൈ​ക​ളാ​ണ് സി​നീ​ഷ് ന​ട്ട​ത്. എ​ല്ലു​പൊ​ടി, വേ​പ്പി​ന്‍ പി​ണ്ണാ​ക്ക്, ചാ​ണ​ക​പ്പൊ​ടി എ​ന്നി​വ ചേ​ര്‍​ത്താ​ണ് തൈ​ക​ള്‍ ന​ടു​ന്ന​തി​ന് കു​ഴി ഒ​രു​ക്കി​യ​ത്.

പി​ന്നീ​ട് ജൈ​വ വ​ള​ങ്ങ​ള്‍ മാ​ത്ര​മാ​ണ് പ്ര​യോ​ഗി​ച്ച​ത്. കൃ​ത്യ​മാ​യ ജ​ല​സേ​ച​ന​വും പ്രൂ​ണിം​ഗും ആ​പ്പി​ള്‍ ചെ​ടി​യു​ടെ വ​ള​ര്‍​ച്ച​യി​ല്‍ പ്ര​ധാ​ന​മ​ണെ​ന്ന് സി​നീ​ഷ് പ​റ​യു​ന്നു. പ്രൂ​ണിം​ഗ് ന​ട​ത്തി​യി​ല്ലെ​ങ്കി​ല്‍ ചെ​ടി ഒ​റ്റ​ത്ത​ണ്ടാ​യി നി​ല്‍​ക്കും. തൈ​ക​ള്‍ ല​ഭ്യ​മാ​ക്കി​യ ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ​യി​ല്‍​പ്പെ​ട്ട​വ​രാ​ണ് പ​രി​പാ​ല​ന​ത്തി​ല്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. കാ​യ്ച്ച ആ​പ്പി​ള്‍ ചെ​ടി​ക​ള്‍ കാ​ണാ​ന്‍ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് വീ​ട്ടി​ലെ​ത്തു​ന്ന​ത്. "ദീ​പി​ക’ കാ​പ്പി​സെ​റ്റ് ഏ​ജ​ന്‍റാ​ണ് സി​നീ​ഷ്.

Wayanad

വ​യ​നാ​ട് ടൂ​റി​സം ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫി​സ് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് ടൂ​റി​സം ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫി​സ് ടൗ​ണി​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി. ബീ ​ക്രാ​ഫ്റ്റ് ചെ​യ​ര്‍​മാ​ന്‍ ഉ​സ്മാ​ന്‍ മ​ദാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​പി. മു​ഹ​മ്മ​ദ് മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ടി. ​മു​ഹ​മ്മ​ദ് നി​യാ​സ്, അ​ബ്ദു​ള്‍ ജ​ലീ​ല്‍, നാ​സ​ര്‍ ടാ​സ്‌​ക്, എം.​എ​സ്. മു​ഹ​മ്മ​ദ്, ഒ.​എ​ച്ച്. ഷ​മീ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ബി ​ടു ബി ​ക​ണ​ക്ട് ശി​ല്‍​പ​ശാ​ല​യ്ക്ക് കെ.​പി. ഫാ​സി​ല്‍ യൂ​സ​ഫ്, കെ. ​ആ​ല്‍​ഫി​ന്‍, എ​ഫ്. പ്ര​ശോ​ഭ് എ​ന്നി​വ​രും മെം​ബ​ര്‍​ഷി​പ് കാ​മ്പ​യി​ന് കെ. ​ര​തീ​ഷ്, കെ. ​ജം​ഷീ​ര്‍ എ​ന്നി​വ​രും നേ​തൃ​ത്വം ന​ല്‍​കി.

Wayanad

"സ്ക്രീ​ന്‍ ലോ​ക്ക്’ ടെ​ലി ഫി​ലിം പ്ര​ദ​ര്‍​ശ​നം ന​ട​ത്തി

കേ​ണി​ച്ചി​റ: യു​വ​പ്ര​തി​ഭാ ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍റെ​യും എ​ക്സൈ​സ് വി​മു​ക്തി മി​ഷ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ സ്ക്രീ​ന്‍, ല​ഹ​രി​വ​സ്തു ആ​സ​ക്തി​ക്കെ​തി​രേ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും "സ്ക്രീ​ന്‍ ലോ​ക്ക്’ ടെ​ലി​ഫി​ലിം പ്ര​ദ​ര്‍​ശ​ന​വും ന​ട​ത്തി. ഗ്ര​ന്ഥാ​ല​യം ഹാ​ളി​ല്‍ വി​മു​ക്തി മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​ന്‍.​സി. സ​ജി​ത്ത്കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ര​ന്ഥാ​ല​യം പ്ര​സി​ഡ​ന്‍റ് എം.​എ​ന്‍. ദി​വാ​ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വ​നി​താ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ബി​ന്ദു മാ​ധ​വ്, കെ.​ജി. സു​കു​മാ​ര​ന്‍, എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ര്‍ പി.​വി. ര​ജി​ത്ത്, വി. ​സ​ന്തോ​ഷ് വ​ര​ദൂ​ര്‍, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​തി​നി​ധി എ​ന്‍.​പി. വേ​ണു​ഗോ​പാ​ല്‍, ലൈ​ബ്രേ​റി​യ​ന്‍ എം.​പി. മു​ര​ളീ​ധ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Wayanad

പി​എ​സ്‌​സി എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍ ധ​ര്‍​ണ ന​ട​ത്തി

ക​ല്‍​പ്പ​റ്റ: കേ​ര​ള പി​എ​സ്‌​സി എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പി​എ​സ്‌​സി ഓ​ഫി​സ് പ​രി​സ​ര​ത്ത് ധ​ര്‍​ണ ന​ട​ത്തി. പി​എ​സ്‌​സി​ക്കെ​തി​രേ സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന രാ​ഷ്ട്രീ​യ നീ​ക്ക​വും ജീ​വ​ന​ക്കാ​രെ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി ജ​യി​ലി​ല്‍ അ​ട​യ്ക്കു​ന്ന​തും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​മ​രം.

യൂ​ണി​യ​ന്‍ മു​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം എം. ​ദേ​വ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എ​ന്‍. വി​നോ​ദ്കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​രു​ണ്‍ ജോ​സ്, കെ. ​ദി​ലീ​പ്കു​മാ​ര്‍, ആ​ര്‍. സു​നി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Wayanad

പ്ര​വാ​സി സം​ഘം ക​ള​ക്ട​റേ​റ്റ് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി

ക​ല്‍​പ്പ​റ്റ: കേ​ര​ള പ്ര​വാ​സി സം​ഘം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ള​ക്ട​റേ​റ്റ് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി. പ്ര​വാ​സി പെ​ന്‍​ഷ​ന്‍ കു​ടി​ശി​ക സ​ഹി​തം വി​ത​ര​ണം ചെ​യ്യു​ക, നോ​ര്‍​ക്ക കെ​യ​ര്‍ ഇ​ന്‍​ഷ്വ​റ​ന്‍​സ് പ്രീ​മി​യം വ​ര്‍​ധ​ന പി​ന്‍​വ​ലി​ക്കു​ക, സാ​ന്ത്വ​ന പ​ദ്ധ​തി​ക​ള്‍ പു​നഃ​സ്ഥാ​പി​ക്കു​ക, ലോ​ക​കേ​ര​ള സ​ഭ പി​രി​ച്ചു​വി​ട്ട ന​ട​പ​ടി റ​ദ്ദു​ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.

എ​സ്‌​കെ​എം​ജെ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ​രി​സ​ര​ത്ത് ആ​രം​ഭി​ച്ച മാ​ര്‍​ച്ചി​ല്‍ നി​ര​വ​ധി പ്ര​വാ​സി​ക​ള്‍ പ​ങ്കെ​ടു​ത്തു. ധ​ര്‍​ണ ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ. സ​രു​ണ്‍ മാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് പി.​ടി. മ​ന്‍​സൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ. ​സ​ജീ​വ്കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ല്‍​പ്പ​റ്റ ഏ​രി​യ സെ​ക്ര​ട്ട​റി അ​ഡ്വ.​പ്ര​മോ​ദ​ന്‍, സം​സ്ഥാ​ന ക​മ്മി​റ്റി മു​ന്‍ അം​ഗം കെ.​കെ. നാ​ണു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Wayanad

ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​വും പോ​സ്റ്റ​ര്‍ പ്ര​കാ​ശ​ന​വും ന​ട​ത്തി

തെ​ക്കും​ത​റ: അ​മ്മ​സ​ഹാ​യം യു​പി സ്‌​കൂ​ളി​ല്‍ സ്‌​പെ​ഷ്യ​ല്‍ എ​ന്‍‌​റി​ച്ച്‌​മെ​ന്‍റ് പ്രോ​ഗ്രാ​മി​ന്‍റെ​യും ദേ​ശീ​യ ഉ​ദ്ഗ്ര​ഥ​ന ദി​നാ​ഘോ​ഷ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​വും പോ​സ്റ്റ​ര്‍ പ്ര​കാ​ശ​ന​വും ന​ട​ത്തി. പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ കെ. ​സ​ത്യ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​പെ​ഷ്യ​ല്‍ എ​ന്‍‌​റി​ച്ച്‌​മെ​ന്‍റ് പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി.​സി. അ​ഖി​ല, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പി.​ഒ. സ്മി​ത, അ​ധ്യാ​പ​ക​രാ​യ കെ.​വി. സം​ഗീ​ത, എം.​കെ. ഷാ​ജി, കെ. ​ധ​ന്യ, കെ. ​വി​ദ്യ, എം. ​ര​ജീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​മു​ക്തി മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​ന്‍.​സി. സ​ജി​ത്ത്കു​മാ​ര്‍ ക്ലാ​സെ​ടു​ത്തു. പോ​സ്റ്റ​ര്‍ പ്ര​കാ​ശ​നം അ​ദ്ദേ​ഹം നി​ര്‍​വ​ഹി​ച്ചു.

Wayanad

ജ​ന​ങ്ങ​ളു​ടെ സ്വൈ​ര ജീ​വി​തം കെ​ടു​ത്തി അ​ന​ധി​കൃ​ത മ​ദ്യ​വി​ല്‍​പ​ന

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ജ​ന​ങ്ങ​ളു​ടെ സ്വൈ​ര ജീ​വി​തം കെ​ടു​ത്തു​ന്ന അ​ന​ധി​കൃ​ത മ​ദ്യ​വി​ല്‍​പ​ന​യ്ക്കെ​തി​രേ തെ​രു​വി​ലി​റ​ങ്ങി നാ​ട്ടു​കാ​ര്‍. നൂ​ല്‍​പ്പു​ഴ ക​ല്ലൂ​ര്‍ 67 പ​ണ​പ്പാ​ടി, തേ​ക്കും​പ​റ്റ പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള​വ​രാ​ണ് അ​ന​ധി​കൃ​ത മ​ദ്യ​വി​ല്‍​പ​ന​യ്ക്കെ​തി​രേ രം​ഗ​ത്തെ​ത്തി​യ​ത്. ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്ക് അ​ട​ക്കം പ​രാ​തി ന​ല്‍​കി​യി​ട്ടും മ​ദ്യ​വി​ല്‍​പ​ന ത​ട​യാ​ന്‍ ന​ട​പ​ടി​യി​ല്ലാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പൊ​ലി​സ് സ്റ്റേ​ഷ​നി​ലേ​ക്കും എ​ക്‌​സൈ​സ് ഓ​ഫി​സി​ലേ​ക്കും മാ​ര്‍​ച്ച് ന​ട​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് നാ​ട്ടു​കാ​ര്‍.

ക​ല്ലൂ​ര്‍ 67 പ​ണ​പ്പാ​ടി, തേ​ക്കും​പ​റ്റ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​പ​ക​ല്‍ വ്യ​ത്യാ​സ​മി​ല്ലാ​തെ​യാ​ണ് മ​ദ്യ​ക്ക​ച്ച​വ​ട​വും ഉ​പ​ഭോ​ഗ​വും. ഇ​ത് നാ​ട്ടു​കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണ്. കു​ട്ടി​ക​ള്‍​ക്കും സ്ത്രീ​ക​ള്‍​ക്കും വ​ഴി​ന​ട​ക്കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റു​ക​ളി​ല്‍​നി​ന്നും ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്നും കൊ​ണ്ടു​വ​രു​ന്ന മ​ദ്യ​മാ​ണ് ഇ​വി​ടെ വി​ല്‍​പ​ന​യ്ക്ക് എ​ത്തു​ന്ന​ത്. ക​ഞ്ചാ​വ്, രാ​സ​ല​ഹ​രി വി​ല്‍​പ​ന​യും ന​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ സം​ശ​യം. ര​ണ്ടു​വ​ര്‍​ഷം​മു​മ്പ് വീ​ട്ട​മ്മ​മാ​ര്‍ സം​ഘ​ടി​ച്ച് അ​ന​ധി​കൃ​ത മ​ദ്യ​വി​ല്‍​പ​ന​ക്കാ​രെ അ​ടി​ച്ചോ​ടി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ മാ​സ​ങ്ങ​ള്‍​ക്കു​ശേ​ഷം ഇ​വ​ര്‍ വീ​ണ്ടും ത​ല​പൊ​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.

അ​ന​ധി​കൃ​ത മ​ദ്യ​വി​ല്‍​പ​ന ത​ട​ഞ്ഞി​ല്ലെ​ങ്കി​ല്‍ സ​മ​രം: സി​പി​എം

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ക​ല്ലൂ​ര്‍ 67 പ​ണ​പ്പാ​ടി, തേ​ക്കും​പ​റ്റ പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത മ​ദ്യ​വി​ല്‍​പ​ന ത​ട​യാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കു​ന്നി​ല്ലെ​ങ്കി​ല്‍ ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് ശ​ക്ത​മാ​യ സ​മ​ര​ത്തി​ന് സി​പി​എം നൂ​ല്‍​പ്പു​ഴ ലോ​ക്ക​ല്‍ ക​മ്മി​റ്റി നേ​തൃ​ത്വം ന​ല്‍​കു​മെ​ന്ന് സെ​ക്ര​ട്ട​റി വി.​എ​സ്. ഷാ​രി​സ് പ​റ​ഞ്ഞു. ജ​ന​ങ്ങ​ള​ടെ സ​മാ​ധാ​നം കെ​ടു​ത്തു​ന്ന അ​ന​ധി​കൃ​ത മ​ദ്യ​വി​ല്‍​പ​ന​യ്‌​ക്കെ​തി​രേ പൊ​ലി​സ്, എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ണ​ര്‍​ന്നു​പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന് ആ​ദി​വാ​സി വ​നി​താ​പ്ര​സ്ഥാ​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​കെ. അ​മ്മി​ണി ആ​വ​ശ്യ​പ്പെ​ട്ടു.

Wayanad

ചി​ല്‍​ഡ്ര​ന്‍​സ് സ​മ്മി​റ്റ് ന​ട​ത്തി

ക​ല്‍​പ്പ​റ്റ: ലോ​ക ശി​ശു​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി​യും സ​ന്ന​ധ സം​ഘ​ട​ന ഗ്രാ​മി​ന്‍ വ​യ​നാ​ടും സം​യു​ക്ത​മാ​യി ടൗ​ണ്‍ ച​ര്‍​ച്ച് ഹാ​ളി​ല്‍ ചി​ല്‍​ഡ്ര​സ് സ​മ്മി​റ്റ്-2​കെ26 സം​ഘ​ടി​പ്പി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ഡി​സ്ട്രി​ക്ട് ആ​ന്‍​ഡ് സെ​ഷ​ന്‍​സ് ജ​ഡ്ജി ഇ. ​അ​യ്യൂ​ബ് ഖാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ് നി​ര്‍​ദേ​ശി​ച്ച 11 വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ര്‍​ഥി​ക​ള്‍, സ​ന്ന​ധ പ്ര​വ​ര്‍​ത്ത​ക​ര്‍, വി​വി​ധ വ​കു​പ്പ് പ്ര​തി​നി​ധി​ക​ള്‍ ഉ​ള്‍​പ്പ​ടെ 300 ഓ​ളം പേ​ര്‍ പ​ങ്കെ​ടു​ത്തു.

കു​ട്ടി​ക​ളു​ടെ ക്ഷേ​മം, സു​ര​ക്ഷ, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍, മെ​ച്ച​പ്പെ​ട്ട സാ​മൂ​ഹി​കാ​ന്ത​രീ​ക്ഷം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ള്‍​ക്ക് ഡി​എ​ല്‍​എ​സ്എ ജി​ല്ലാ സെ​ക്ര​ട്ട​റി​യും സി​വി​ല്‍ ജ​ഡ്ജു​മാ​യ ആ​ര്‍. അ​നി​ത, ഇ​ല​ക്‌​ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ സി. ​ബി​ജു, ന​ര്‍​കോ​ട്ടി​ക് സെ​ല്‍ ആ​ന്‍​ഡ് ജെ​ന്‍​ഡ​ര്‍ ജ​സ്റ്റീ​സ് ഡി​വൈ​എ​സ്പി ആ​ര്‍. മ​നോ​ഹ​ര​ന്‍, റീ​ജ​ണ​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫി​സ​ര്‍ പി.​ആ​ര്‍. സു​മേ​ഷ്, അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ക​മ്മി​ഷ​ണ​ര്‍ സ​ജി​ത്ത് ച​ന്ദ്ര​ന്‍, ആ​ര്‍​സി​എ​ച്ച് ഓ​ഫി​സ​ര്‍ ഡോ. ​എ​ന്‍.​കെ. ഷീ​ജ, ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ ഓ​ഫി​സ​ര്‍ കാ​ര്‍​ത്തി​ക അ​ന്ന തോ​മ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് എ​ന്‍.​എ. ജ​യ​രാ​ജ​ന്‍, ഐ​ടി​ഡി​പി സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് പി.​ആ​ര്‍. രാ​ജേ​ന്ദ്ര​ന്‍, ഗ്രാ​മി​ന്‍ ഡ​യ​റ​ക്ട​ര്‍ റീ​ന വ​ര്‍​ഗീ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന പാ​ന​ല്‍ മ​റു​പ​ടി ന​ല്‍​കി.

കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​നും കോ​ഴി​ക്കോ​ട് മു​ക്കം ഡോ​ണ്‍ ബോ​സ്‌​കോ കോ​ള​ജ് അ​സി. പ്ര​ഫ​സ​റു​മാ​യ വി.​ജെ. ജെ​ന്‍​സ​ണ്‍ വി​ദ്യാ​ര്‍​ഥി-​ഉ​ദ്യോ​ഗ​സ്ഥ സം​വാ​ദം നി​യ​ന്ത്രി​ച്ചു. കു​ട്ടി​ക​ള്‍​ക്ക് സു​ര​ക്ഷി​ത​വും സൗ​ഹാ​ര്‍​ദ​പ​ര​വു​മാ​യ സാ​മൂ​ഹി​കാ​ന്ത​രീ​ക്ഷം ഒ​രു​ക്കു​ന്ന​തി​നു​ള്ള ആ​ശ​യ​ങ്ങ​ളും നി​ര്‍​ദേ​ശ​ങ്ങ​ളും ച​ര്‍​ച്ച ചെ​യ്തു. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു.

Wayanad

ബി​ജു കി​ഴ​ക്കേ​ടം അ​നു​സ്മ​ര​ണം; ഉ​പ​ന്യാ​സ​ര​ച​നാ മ​ത്സ​രം ന​ട​ത്തി

മാ​ന​ന്ത​വാ​ടി: മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്ന ബി​ജു കി​ഴ​ക്കേ​ട​ത്തി​ന്‍റെ അ​നു​സ്മ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​സ്ക്ല​ബ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഉ​പ​ന്യാ​സ ര​ച​നാ​മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. "വാ​ര്‍​ത്ത​ക​ളി​ലെ സ​ത്യ​സ​ന്ധ​ത​യും മാ​ധ്യ​മ ധാ​ര്‍​മി​ക​ത​യും: സ​മ​കാ​ലി​ക വെ​ല്ലു​വി​ളി​ക​ള്‍’​എ​ന്ന വി​ഷ​യ​ത്തി​ല്‍ മേ​രി​മാ​താ ആ​ര്‍​ട്സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജ് ജേ​ണ​ലി​സം വി​ഭാ​ഗ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു മ​ത്സ​രം.

മേ​രി​മാ​താ കോ​ള​ജി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ജി​ല്ല​യി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ല്‍​നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു. പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. ഡോ. ​തോ​മ​സ് മോ​ണോ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​രു​ണ്‍ വി​ന്‍​സ​ന്‍റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​സ്. സ​ജ​യ​ന്‍ "ബി​ജു അ​നു​സ്മ​ര​ണ' പ്ര​ഭാ​ഷ​ണം ന​ട​ത്തി. മേ​രി​മാ​താ കോ​ള​ജ് ജേ​ണ​ലി​സം വി​ഭാ​ഗം മേ​ധാ​വി ഫാ. ​ജെ​റി ജോ​സ​ഫ് ഓ​ണം​പ​ള്ളി, പ്ര​സ്ക്ല​ബ് സെ​ക്ര​ട്ട​റി ജ​സ്റ്റി​ന്‍ ചെ​ഞ്ച​ട്ട​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മ​ത്സ​ര​ത്തി​ല്‍ ഒ​ന്ന് മു​ത​ല്‍ മൂ​ന്നു​വ​രെ സ്ഥാ​നം നേ​ടി​യ​വ​ര്‍​ക്ക് യ​ഥാ​ക്ര​മം 5,000, 3,000, 2,000 രൂ​പ കാ​ഷ് പ്രൈ​സ് ഇ​ന്നു​രാ​വി​ലെ 11.30ന് ​പെ​രു​വ​ക സെ​ന്‍റ് ആ​ന്‍​സ് ഭ​വ​നി​ല്‍ ബി​ജു അ​നു​സ്മ​ര​ണ​ത്തി​ല്‍ വി​ത​ര​ണം ചെ​യ്യും. അ​നു​സ്മ​ര​ണ​യോ​ഗം ഉ​ഷ വി​ജ​യ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Wayanad

ദു​ര​ന്ത നി​വാ​ര​ണ പ​രി​ശീ​ല​ന​വും മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ കൈ​മാ​റ്റ​വും ന​ട​ത്തി

മീ​ന​ങ്ങാ​ടി: ഏ​ഴാം​ചി​റ സ​ഹൃ​ദ​യ ക്ല​ബ്ബി​ന്‍റെ​യും ബ​ത്തേ​രി ശ്രേ​യ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ദു​ര​ന്ത​നി​വാ​ര​ണ പ​രി​ശീ​ല​ന​വും മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ കൈ​മാ​റ്റ​വും ന​ട​ത്തി. സ​ഹൃ​ദ​യ ഗ്ര​ന്ഥ​ശാ​ല​യി​ല്‍ ന​ട​ത്തി​യ പ​രി​ശീ​ല​ന​ത്തി​ന് നാ​ദാ​പു​രം ഫ​യ​ര്‍ ആ​ന്‍​ഡ് സേ​ഫ്റ്റി ഓ​ഫി​സ​ര്‍ എ. ​സ​തീ​ഷ് നേ​തൃ​ത്വം ന​ല്‍​കി. അ​പ​ക​ട​ങ്ങ​ളെ എ​ങ്ങ​നെ ഒ​ഴി​വാ​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. അ​പ​ക​ടം സം​ഭ​വി​ച്ചാ​ല്‍ ന​ല്‍​കേ​ണ്ട പ്ര​ഥ​മ​ശു​ശ്രൂ​ഷ​യി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കി. മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ കൈ​മാ​റ്റം ശ്രേ​യ​സ് എ​ക്‌​സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ഡേ​വി​ഡ് ആ​ലി​ങ്ക​ല്‍ നി​ര്‍​വ​ഹി​ച്ചു.

സ​ഹൃ​ദ​യ ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റും വാ​ര്‍​ഡ് അം​ഗ​വു​മാ​യ അ​നീ​ഷ് കെ. ​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ്രേ​യ​സ് പ്രോ​ജ​ക്ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ മേ​രി നി​ഷ, ക​മ്മ്യൂ​ണി​റ്റി ഫെ​സി​ലി​റ്റേ​റ്റ​ര്‍ കെ.​ജി. ലെ​നീ​ഷ്, റോ​ബി​ന്‍ ജോ​സ​ഫ്, സ​ഹൃ​ദ​യ ക്ല​ബ് സെ​ക്ര​ട്ട​റി എം.​സി. രാ​ജു, എം.​ടി. കു​ര്യ​ന്‍, പി.​എ. സ​ജി, ബീ​ന മേ​രി, കെ. ​സി​ന്ധു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ശ്രേ​യ​സ് നെ​ല്ലി​മാ​ളം യൂ​ണി​റ്റി​ലെ സെ​ലീ​ന സാ​ജു ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

Wayanad

റ​വ​ന്യു ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വം 23 മു​ത​ല്‍; മൂ​വാ​യി​ര​ത്തോ​ളം പ്ര​തി​ഭ​ക​ള്‍ മാ​റ്റു​ര​യ്ക്കും

ക​ല്‍​പ്പ​റ്റ: 45-ാമ​ത് റ​വ​ന്യു ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വം 23 മു​ത​ല്‍ 26 വ​രെ മു​ട്ടി​ല്‍ ഓ​ര്‍​ഫ​നേ​ജ് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ത്തും. ഇ​തി​ന്‍റെ ഒ​രു​ക്കം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ വി.​എ. ശ​ശീ​ന്ദ്ര​വ്യാ​സ്, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ.​പി. അ​ബ്ദു​ള്‍ ജ​ലീ​ല്‍, എം. ​നാ​സ​ര്‍, സ​ഫ്‌​വാ​ന്‍ വെ​ള്ള​മു​ണ്ട, ഇ. ​മു​സ്ത​ഫ, അ​ന്‍​വ​ര്‍ ഗൗ​സ് എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ക​ലോ​ത്സ​വ​ത്തി​ല്‍ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള മൂ​വാ​യി​ര​ത്തോ​ളം ക​ലാ​പ്ര​തി​ഭ​ക​ള്‍ എ​ട്ട് വേ​ദി​ക​ളി​ല്‍ 94 സ്റ്റേ​ജ് ഇ​ത​രം ഉ​ള്‍​പ്പ​ടെ 317 ഇ​ന​ങ്ങ​ളി​ല്‍ മാ​റ്റു​ര​യ്ക്കും. വി​ധി​ക​ര്‍​ത്താ​ക്ക​ളാ​യി ജി​ല്ല​യ്ക്ക് പു​റ​ത്തു​ള്ള 150 പേ​രെ​യാ​ണ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളാ​യ പൂ​ക്കോ​ട്, കാ​ന്ത​ന്‍​പാ​റ, എ​ട​ക്ക​ല്‍, ബാ​ണാ​സു​ര, കാ​രാ​പ്പു​ഴ, കു​റു​വ, ചെ​മ്പ്ര, സൂ​ചി​പ്പാ​റ എ​ന്നീ പേ​രു​ക​ളാ​ണ് വേ​ദി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന​ത്. ആ​റ് വേ​ദി​ക​ള്‍ ഡ​ബ്ല്യു​എം​ഒ കാ​മ്പ​സി​ലും ര​ണ്ട് വേ​ദി​ക​ള്‍ ഡ​ബ്ല്യു​എം​ഒ ഇം​ഗ്ലീ​ഷ് അ​ക്കാ​ദ​മി​യി​ലു​മാ​ണ് സ​ജ്ജ​മാ​ക്കി​യ​ത്.

23ന് ​രാ​വി​ലെ ഒ​മ്പ​തി​ന് വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ വി.​എ. ശ​ശീ​ന്ദ്ര​വ്യാ​സ് പ​താ​ക ഉ​യ​ര്‍​ത്തു​ന്ന​ത്തോ​ടെ മേ​ള​യ്ക്ക് തു​ട​ക്ക​മാ​കും. സ്റ്റേ​ജ് ഇ​ത​ര വി​ഭാ​ഗ​ത്തി​ല്‍ മ​ത്സ​രം അ​ന്ന് പൂ​ര്‍​ത്തി​യാ​കും. 24ന് ​വൈ​കു​ന്നേ​രം നാ​ലി​ന് മേ​ള ഉ​ദ്ഘാ​ട​നം ഉ​ഷ വി​ജ​യ​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും.​സി​നി​മാ​താ​രം സ​ണ്ണി വെ​യ്ന്‍ മു​ഖ്യാ​തി​ഥി​യാ​കും. 26ന് ​വൈ​കു​ന്നേ​രം സ​മാ​പ​ന​സ​മ്മേ​ള​നം ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘ​ധാ​ട​നം ചെ​യ്യും. ജി​ല്ലാ ക​ള​ക്ട​ര്‍ വി. ​ചെ​ല്‍​സ​സി​നി മു​ഖ്യാ​തി​ഥി​യാ​കും. ക​ലോ​ത്സ​വ ന​ട​ത്തി​പ്പി​ന് 13 സ​ബ് ക​മ്മി​റ്റി​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രി​ക​യാ​ണ്. മു​ന്നൂ​റോ​ളം വോ​ള​ന്‍റി​യ​ര്‍​മാ​ര്‍ ന​ഗ​രി​യി​ല്‍ ഉ​ണ്ടാ​കും. ഒ​രേ​സ​മ​യം 500 പേ​ര്‍​ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​വു​ന്ന ഭോ​ജ​ന​ശാ​ല​യാ​ണ് സ​ജ്ജ​മാ​ക്കു​ന്ന​ത്.

ശു​ചി​ത്വ മി​ഷ​ന്‍റെ​യും മു​ട്ടി​ല്‍ പ​ഞ്ചാ​യ​ത്ത് ഹ​രി​ത​ക​ര്‍​മ​സേ​ന​യു​ടെ​യും സേ​വ​നം ന​ഗ​രി​യി​ല്‍ ഉ​ണ്ടാ​കും. ഹ​രി​ത​ച​ട്ടം പാ​ലി​ച്ചാ​ണ് ക​ലോ​ത്സ​വ ന​ട​ത്തി​പ്പ്. മ​ത്സ​ര​ങ്ങ​ളി​ല്‍ ഒ​ന്നാം സ്ഥാ​ന​വും എ ​ഗ്രേ​ഡും നേ​ടു​ന്ന​വ​ര്‍​ക്ക് വ്യ​ക്തി​ഗ​ത ട്രോ​ഫി ന​ല്‍​കും. ഒ​പ്പ​ന മ​ത്സ​ര വി​ജ​യി​ക​ള്‍​ക്ക് നി​സാ​ര്‍ വ​യ​നാ​ട്, ഹി​പ്‌​സ് റ​ഹ്മാ​ന്‍ എ​ന്നി​വ​രു​ടെ സ്മ​ര​ണാ​ര്‍​ഥ​മു​ള്ള ട്രോ​ഫി​ക​ള്‍ സ​മ്മാ​നി​ക്കും. ഇ​തി​നു​മു​മ്പ് 2008ലാ​ണ് മു​ട്ടി​ല്‍ ഓ​ര്‍​ഫ​നേ​ജ് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന് വേ​ദി​യാ​യ​ത്. ക​ലോ​ത്സ​വം വി​ളം​ബ​രം ചെ​യ്ത് ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ട്ടി​ല്‍ ടൗ​ണി​ല്‍​നി​ന്ന് ക​ലോ​ത്സ​വ ന​ഗ​രി​യി​ലേ​ക്ക് വി​ളം​ബ​ര ജാ​ഥ ന​ട​ന്നു. വെ​ള്ള​മു​ണ്ട​യി​ലെ ക​ലാ​കാ​ര​ന്‍ നി​സാ​റാ​ണ് ക​ലോ​ത്സ​വ ലോ​ഗോ രൂ​പ​ക​ല്‍​പ​ന ചെ​യ്ത​ത്.

Wayanad

ലെ​ന്‍​സ്‌​ഫെ​ഡ് ബ​ത്തേ​രി ഏ​രി​യ ക​ണ്‍​വെ​ന്‍​ഷ​ന്‍ ന​ട​ത്തി

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ലൈ​സ​ന്‍​സ്ഡ് എ​ന്‍​ജി​നി​യേ​ഴ്‌​സ് ആ​ന്‍​ഡ് സൂ​പ്പ​ര്‍​വൈ​സേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍ (ലെ​ന്‍​സ്‌​ഫെ​ഡ്) ഏ​രി​യ ക​ണ്‍​വെ​ന്‍​ഷ​ന്‍ ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന ശ​ശീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലെ​ന്‍​സ്‌​ഫെ​ഡ് ഏ​രി​യ പ്ര​സി​ഡ​ന്‍റ് ജി​ന്‍​സ​ണ്‍ കെ. ​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജാ​ഫ​ര്‍ സേ​ട്ട്, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ന്‍, ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​ര​വീ​ന്ദ്ര​ന്‍, ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​എ. റോ​യ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ന​വും തൊ​ഴി​ല്‍ വി​ഷ​യ​ങ്ങ​ളും ച​ര്‍​ച്ച ചെ​യ്തു.

Wayanad

കൃ​പാ​ല​യ സ്‌​പെ​ഷ്യ​ല്‍ സ്‌​കൂ​ളി​ല്‍ സം​യോ​ജി​ത സ​ഹ​വാ​സ ക്യാ​മ്പ് തു​ട​ങ്ങി

പു​ല്‍​പ്പ​ള്ളി: കൃ​പാ​ല​യ സ്‌​പെ​ഷ്യ​ല്‍ സ്‌​കൂ​ളി​ല്‍ ദ്വി​ദി​ന സം​യോ​ജി​ത സ​ഹ​വാ​സ ക്യാ​മ്പ് തു​ട​ങ്ങി. പു​ല്‍​പ്പ​ള്ളി, മു​ള്ള​ന്‍​കൊ​ല്ലി, പൂ​താ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഒ​മ്പ​ത് സ്‌​കൂ​ളു​ക​ളി​ല്‍​നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ്കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ജോ​ഷി പു​ല്‍​പ​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​ഥ​മാ​ധ്യാ​പി​ക സി​സ്റ്റ​ര്‍ ആ​ന്‍​ട്രീ​സ, സി​സ്റ്റ​ര്‍ ടെ​സീ​ന, സി​സ്റ്റ​ര്‍ ആ​ന്‍​സ് മ​രി​യ, സി​സ്റ്റ​ര്‍ ആ​ന്‍​സീ​ന, ബി​ജു അ​രീ​ക്കാ​ട്ട്, മാ​ത്യു മ​ത്താ​യി ആ​തി​ര, ജി​ജി പ്രി​ന്‍​സ്, ജോ​സ​ഫ് ക​രി​ക്കേ​ട​ത്ത്, ടി.​യു. ഷി​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Wayanad

അ​മ്പ​ല​വ​യ​ല്‍ സെ​ന്‍റ് മാ​ര്‍​ട്ടി​ന്‍ പ​ള്ളി​യി​ല്‍ തി​രു​നാ​ള്‍ തു​ട​ങ്ങി

അ​മ്പ​ല​വ​യ​ല്‍: സെ​ന്‍റ് മാ​ര്‍​ട്ടി​ന്‍ ഡി ​പോ​റ​സ് പ​ള്ളി​യി​ല്‍ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ മാ​ര്‍​ട്ടി​ന്‍ ഡി ​പോ​റ​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്റ്റ്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ള്‍ തു​ട​ങ്ങി. 29നാ​ണ് സ​മാ​പ​നം. വി​കാ​രി ഫാ. ​ചാ​ക്കോ മേ​പ്പു​റ​ത്ത് കൊ​ടി​യേ​റ്റി. മാ​ന​ന്ത​വാ​ടി രൂ​പ​ത പ്രൊ​ക്യു​റേ​റ്റ​ര്‍ ഫാ. ​ജോ​സ് കൊ​ച്ച​റ​യ്ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന, വ​ച​ന​സ​ന്ദേ​ശം, ല​ദീ​ഞ്ഞ് എ​ന്നി​വ ന​ട​ന്നു. 26 വ​രെ ദി​വ​സ​വും വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന.

27ന് ​വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, ആ​റി​ന് ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം. 28ന് ​വൈ​കു​ന്നേ​രം 4.30ന് ​ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ര്‍​ബാ​ന, തി​രു​നാ​ള്‍ സ​ന്ദേ​ശം, ടൗ​ണ്‍ ക​പ്പേ​ള​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. 29ന് ​രാ​വി​ലെ 9.30ന് ​ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ര്‍​ബാ​ന, വ​ച​ന​സ​ന്ദേ​ശം, ആ​യി​രം​കൊ​ല്ലി ക​പ്പേ​ള​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശീ​ര്‍​വാ​ദം, നേ​ര്‍​ച്ച​ഭ​ക്ഷ​ണം, കൊ​ടി​യി​റ​ക്ക​ല്‍.

Wayanad

പ​വ​ര്‍ ബ്രി​ഗേ​ഡ് അം​ഗ​ങ്ങ​ള്‍​ക്ക് യൂ​ണി​ഫോം വി​ത​ര​ണം ചെ​യ്തു

ക​ല്‍​പ്പ​റ്റ: എ​സ്‌​കെ​എം​ജെ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ​വ​ര്‍ ബ്രി​ഗേ​ഡ് റോ​ഡ് സേ​ഫ്റ്റി അം​ഗ​ങ്ങ​ള്‍​ക്ക് യൂ​ണി​ഫോം വി​ത​ര​ണം ചെ​യ്തു. നീ​ല ജീ​ന്‍​സും ക​റു​ത്ത ടീ ​ഷ​ര്‍​ട്ടും അ​ഞ്ച് വ്യ​ത്യ​സ്ത നി​റ​ങ്ങ​ളി​ലു​ള്ള തൊ​പ്പി​യു​മാ​ണ് യൂ​ണി​ഫോം. പ്രി​ന്‍​സി​പ്പ​ല്‍ എം. ​വി​വേ​കാ​ന​ന്ദ​ന്‍ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. പ​വ​ര്‍ ബ്രി​ഗേ​ഡ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ. ​ഷാ​ജി, ജോ​യി​ന്‍റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ വി.​ആ​തി​ര, ക​രി​യ​ര്‍ ഗൈ​ഡ് കെ. ​പ്ര​സാ​ദ്, വി​ദ്യാ​ര്‍​ഥി ലീ​ഡ​ര്‍​മാ​രാ​യ ആ​ര്‍. പ്ര​ണേ​ഷ്, ശ്രു​തി കൃ​ഷ്ണ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഇ​തോ​ട​നു​ബ​ന്ധി​ച്ച് ര​ക്ഷി​താ​ക്ക​ള്‍​ക്ക് ന​ട​ത്തി​യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ല്‍ സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ര്‍​ഡ് ജേ​താ​ക്ക​ളാ​യ കെ.​എ​സ്. ശ്യാ​ല്‍, അ​ജി​ത്ത് കാ​ന്തി എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു. പ​വ​ര്‍ ബ്രി​ഗേ​ഡ് അം​ഗ​ങ്ങ​ള്‍ ര​ക്ഷി​താ​ക്ക​ള്‍​ക്ക് ഗ​താ​ഗ​ത നി​യ​മ ബോ​ധ​വ​ത്ക​ര​ണ ക്വി​സ് മ​ത്സ​രം ന​ട​ത്തി. വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

Wayanad

ഉ​ത്പാ​ദ​ന​ക്കു​റ​വും വി​ല​യി​ടി​വും; കാ​ച്ചി​ല്‍ ക​ര്‍​ഷ​ക​ര്‍ പ്ര​തി​സ​ന്ധി​യി​ല്‍

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: കു​മ​ഴി​യി​ലെ കാ​ച്ചി​ല്‍ ക​ര്‍​ഷ​ക​ര്‍ പ്ര​തി​സ​ന്ധി​യി​ല്‍. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​വ​ശ്യ​ക്കാ​രു​ള്ള കാ​ച്ചി​ലാ​ണ് കു​മ​ഴി​യി​ലേ​തേ​ങ്കി​ലും വി​ല​യി​ടി​വും ഉ​ത്പാ​ദ​ന​ക്കു​റ​വു​മാ​ണ് ക​ര്‍​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​വ​ശ്യ​ക്കാ​രു​ള്ള കാ​ച്ചി​ലാ​ണ് നൂ​ല്‍​പ്പു​ഴ​യി​ലെ വ​ന​ഗ്രാ​മ​മാ​യ കു​മ​ഴി​യി​ലേ​ത്. തെ​ക്ക​ന്‍ ജി​ല്ല​ക​ളാ​യ കൊ​ല്ലം, കോ​ട്ട​യം, ആ​ല​പ്പു​ഴ, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലേ​ക്കാ​ണ് ഇ​വി​ടെ നി​ന്ന് കാ​ച്ചി​ല്‍ ക​യ​റി​പോ​കു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ മ​ഴ​യി​ലു​ണ്ടാ​യ ഗ​ണ്യ​മാ​യ​കു​റ​വ് ഉ​ത്പാ​ദ​ന​ത്തെ കാ​ര്യ​മാ​യി ബാ​ധി​ച്ചു. കൂ​ടാ​തെ വി​ള​വെ​ടു​പ്പ് കാ​ല​ത്തു​ണ്ടാ​യി​രി​ക്കു​ന്ന വി​ല​യി​ടി​വും ക​ര്‍​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ല്‍ കാ​ച്ചി​ല്‍ അ​റു​പ​തു​കി​ലോ ചാ​ക്കി​ന് 3000 രൂ​പ​വ​രെ വി​ല ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ 2000 രൂ​പ​യി​ലും താ​ഴേ​ക്ക് വി​ല​കു​റ​ഞ്ഞു. ഇ​തോ​ടെ മു​ട​ക്കു​മു​ത​ല്‍​പോ​ലും തി​രി​ച്ചു​കി​ട്ടു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ര്‍​ഷ​ക​ര്‍. ഒ​രു ഏ​ക്ക​ര്‍ കാ​ച്ചി​ല്‍ കൃ​ഷി​യി​റി​ക്കാ​ന്‍ ക​ര്‍​ഷ​ക​ര്‍​ക്ക് മൂ​ന്ന് ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ് വ​രു​ന്നു​ണ്ട്. മു​ന്‍​പ് കു​മ​ഴി ഗ്രാ​മ​ത്തി​ലെ പാ​ട​ങ്ങ​ളി​ല്‍ നെ​ല്‍​കൃ​ഷി​യാ​യി​രു​ന്നു ചെ​യ്തു​വ​ന്നി​രു​ന്ന​ത്.

ന​ഞ്ച​യും പു​ഞ്ച​യു​മ​ട​ക്കം ചെ​യ്തു​വ​ന്നി​രു​ന്ന ഭൂ​മി​യി​ല്‍ കാ​ട്ടാ​ന, മാ​ന്‍, പ​ന്നി അ​ട​ക്ക​മു​ള്ള​വ​യു​ടെ​യും ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് ക​ര്‍​ഷ​ക​ര്‍ പൊ​തു​വേ വ​ന്യ​മൃ​ഗ​ങ്ങ​ള്‍ ന​ശി​പ്പി​ക്കാ​ത്ത കൃ​ഷി​യാ​യ കാ​ച്ചി​ലി​ലേ​ക്ക് ചു​വ​ട് മാ​റ്റി​യ​ത്. കാ​ച്ചി​ല്‍ വ​ള്ളി​ക​ളെ ഇ​ല​ക​ള്‍​ക്ക് ക​ട്ടി​കൂ​ടു​ത​ലും പൊ​ട്ടി​ച്ചാ​ല്‍ കൊ​ഴു​പ്പു​മു​ള്ള​തി​നാ​ല്‍ കാ​ട്ടാ​ന​ക​ളു​ടെ ശ​ല്യം കു​റ​വാ​ണ്. ഇ​തേ അ​വ​സ്ഥ​യാ​ണ് മാ​ന​ട​ക്ക​മു​ള്ള മൃ​ഗ​ങ്ങ​ള്‍​ക്കും. അ​തി​നാ​ല്‍​ത​ന്നെ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ല്‍ നി​ന്ന് വി​ള​സം​ര​ക്ഷി​ക്കാ​ന്‍ കാ​വ​ല്‍​കി​ട​ക്കേ​ണ്ട അ​വ​സ്ഥ​വ​രു​ന്നി​ല്ല​യെ​ന്ന​തും ക​ര്‍​ഷ​ക​രെ കാ​ച്ചി​ല്‍​കൃ​ഷി​യു​മാ​യി അ​ടു​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Wayanad

പാ​ർ​ല​മെ​ന്‍റ​റി സ​മി​തി വ​നി​ത​ക​ളു​ടെ കൂ​ട്ടാ​യ്മ സ​ന്ദ​ർ​ശി​ച്ചു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ട​ൻ കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് മൂ​ല്യ​വ​ർ​ധ​ന​യി​ലൂ​ടെ പു​തു​വി​പ​ണി​യും രു​ചി​യും ഒ​രു​ക്കു​ക​യാ​ണ് പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ "ന​ൻ​മ’ ഫു​ഡ് പ്രോ​സ​സിം​ഗ് യൂ​ണി​റ്റ്. ക​ർ​ഷ​ക​രി​ൽ​നി​ന്ന് നേ​രി​ട്ട് അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ ശേ​ഖ​രി​ച്ച് 45ലേ​റെ ഇ​നം ചി​പ്സു​ക​ളും അ​ച്ചാ​റു​ക​ളും വി​വി​ധ പ​ല​ഹാ​ര​ങ്ങ​ളു​മാ​ണ് യൂ​ണി​റ്റി​ൽ നി​ർ​മി​ക്കു​ന്ന​ത്.

പി​ണ​ങ്ങോ​ട് സ്വ​ദേ​ശി​ക​ളാ​യ കെ. ​ന​സീ​മ, എ​ൻ. സ​ജ്ന, പി. ​ഷാ​ഹി​ന, കെ. ​ന​സീ​റ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​രം​ഭം മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. കൃ​ഷി​യി​ട​ങ്ങ​ളി​ൽ വി​ള​യു​ന്ന ചേ​ന്പ്, ചേ​ന, ക​പ്പ, മ​ധു​ര​ക്കി​ഴ​ങ്ങ്, പ​പ്പാ​യ തു​ട​ങ്ങി​യ നാ​ട​ൻ കാ​ർ​ഷി​ക വി​ള​ക​ളെ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കി മാ​റ്റു​ക​യാ​ണ് ഈ ​കൂ​ട്ടാ​യ്മ. ക​ർ​ഷ​ക​ർ​ക്ക് മി​ക​ച്ച വി​പ​ണി ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം പ്രാ​ദേ​ശി​ക കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ മൂ​ല്യം ല​ഭി​ക്കാ​നും സം​രം​ഭം വ​ഴി​യൊ​രു​ക്കു​ന്നു. വി​വി​ധ പ​ച്ച​ക്ക​റി​ക​ളി​ൽ​നി​ന്ന് ത​യാ​റാ​ക്കു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന ചി​പ്സു​ക​ളാ​ണ് ന​ൻ​മ​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ചേ​ന്പ്, ചേ​ന, മ​ധു​ര​ക്കി​ഴ​ങ്ങ്, മ​ര​ച്ചീ​നി, പാ​വ​യ്ക്ക, പ​ട​വ​ലം, ബീ​റ്റ്റൂ​ട്ട് തു​ട​ങ്ങി വി​വി​ധ കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന​ത്.

കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി വ​യ​നാ​ട്ടി​ലെ​ത്തി​യ റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ആ​ൻ​ഡ് പ​ഞ്ചാ​യ​ത്തി​രാ​ജ് പാ​ർ​ല​മെ​ന്‍റ​റി സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ക​ഴി​ഞ്ഞ​ദി​വ​സം യൂ​ണി​റ്റ് സ​ന്ദ​ർ​ശി​ച്ചു. ഉ​ത്പാ​ദ​ന​രീ​തി​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നേ​രി​ട്ട് മ​ന​സി​ലാ​ക്കി​യ സം​ഘം വ​നി​ത​ക​ളു​ടെ സം​രം​ഭ​ക​ത്വ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. പ്രാ​ദേ​ശി​ക​മാ​യി ല​ഭി​ക്കു​ന്ന കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ൾ പാ​ഴാ​കാ​തെ സം​സ്ക​രി​ച്ച് വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​തി​ലൂ​ടെ ക​ർ​ഷ​ക​ർ​ക്കും വ​നി​ത​ക​ൾ​ക്കും ഒ​രു​പോ​ലെ വ​രു​മാ​ന​മാ​ർ​ഗം തു​റ​ക്കു​ക​യാ​ണ് ന​ൻ​മ​യു​ടെ ല​ക്ഷ്യം. വ​യ​നാ​ടി​ന്‍റെ കാ​ർ​ഷി​ക സ​ന്പ​ത്തി​നെ ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന ഈ ​സം​രം​ഭം ഗ്രാ​മീ​ണ വ​നി​താ ശ​ക്തീ​ക​ര​ണ​ത്തി​ന്‍റെ​യും മൂ​ല്യ​വ​ർ​ധി​ത കൃ​ഷി​യു​ടെ​യും മി​ക​ച്ച മാ​തൃ​ക​യാ​വു​ക​യാ​ണ്.

Wayanad

സൈ​ബ​ര്‍ സെ​ക്യൂ​രി​റ്റി ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി

പു​ല്‍​പ്പ​ള്ളി: പാ​ടി​ച്ചി​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് എ​യു​പി സ്‌​കൂ​ളി​ല്‍ ടീ ​സ്മാ​ര്‍​ട്ട് ചോ​യ്‌​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സൈ​ബ​ര്‍ സെ​ക്യൂ​രി​റ്റി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.
ഹെ​ഡ് മാ​സ്റ്റ​ര്‍ ബി​ജു മാ​ത്യു പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ളി​ല്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന സ്‌​ക്രീ​ന്‍ അ​ഡി​ക്‌​ഷ​ന്‍, ല​ഹ​രി ഉ​പ​യോ​ഗം, ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലെ മു​ന്‍​ക​രു​ത​ല്‍ എ​ന്നി​വ കു​ട്ടി​ക​ള്‍ തി​രി​ച്ച​റി​യാ​ന്‍ ഇ​ത് സ​ഹാ​യ​ക​മാ​യി.

പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​ജെ. ബി​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്മാ​ര്‍​ട്ട് ചോ​യ്‌​സ് ടീ​മ​ഗം​ങ്ങ​ളാ​യ റെ​ന്നി വെ​സ്ലി, കാ​സ്പി​ന്‍ ഷെ​ല്‍​ബാ​ന്‍, ജി​ന്‍​സ് പി. ​സെ​ബാ​സ്റ്റ്യ​ന്‍, ജോ​മോ​ന്‍, ഷി​ന്‍റോ തോ​മ​സ്, സി​സ്റ്റ​ര്‍ ബി​ജി പോ​ള്‍, സി​സ്റ്റ​ര്‍ ജെ​യ്‌​സി, ജി​ഷ ജോ​ര്‍​ജ്, മെ​ല്‍​ബി സി. ​സാം​സ​ണ്‍, കു​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി ഓ​സ്റ്റീ​ന സോ​വി​നൊ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Wayanad

കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ൾ വി​ല​യി​രു​ത്തി 16 അം​ഗ പാ​ർ​ല​മെ​ന്‍റ​റി സ​മി​തി ജി​ല്ല​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി

ക​ൽ​പ്പ​റ്റ: കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ആ​ൻ​ഡ് പ​ഞ്ചാ​യ​ത്തി​രാ​ജ് പാ​ർ​ല​മെ​ന്‍റ​റി സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

ലോ​ക്സ​ഭാ എം​പി സ​പ്ത​ഗി​രി ശ​ങ്ക​ർ ഉ​ല​ക അ​ധ്യ​ക്ഷ​നാ​യ 16 അം​ഗ സ​മി​തി​യാ​ണ് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. എ​ൻ ഊ​ര് ഗോ​ത്ര പൈ​തൃ​ക ഗ്രാ​മ​ത്തി​ലെ​ത്തി​യ സം​ഘം എ​ൻ ഊ​രി​ന്‍റെ ഭാ​വി വി​ക​സ​ന​ത്തി​നാ​യി ദേ​ശീ​യ ഗ്രാ​മീ​ണ ഉ​പ​ജീ​വ​ന ദൗ​ത്യം (എ​ൻ​ആ​ർ​എ​ൽ​എം) ഫ​ണ്ടി​ന്‍റെ സാ​ധ്യ​ത​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ വി. ​ചെ​ൽ​സാ​സി​നി​യു​മാ​യി ച​ർ​ച്ച ചെ​യ്തു. എ​ൻ ഊ​രി​ലെ പ​ണി​യ നൃ​ത്തം, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ, കാ​ർ​ഷി​ക​വ​ന ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന ശാ​ല​ക​ൾ സം​ഘം സ​ന്ദ​ർ​ശി​ച്ചു.

വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന ഗൃ​ഹ പൈ​തൃ​കം, ഗോ​ത്ര​ക​ലാ പൈ​തൃ​കം, ഗോ​ത്ര വേ​ഷാ​ല​ങ്കാ​ര പ​രി​ച​യം, ഗോ​ത്ര ഭ​ക്ഷ​ണം​സം​ഗീ​ത പൈ​തൃ​കം എ​ന്നി​വ സം​ബ​ന്ധി​ച്ച് സ​മി​തി അം​ഗ​ങ്ങ​ൾ വി​ശ​ദ​മാ​യി ചോ​ദി​ച്ച​റി​ഞ്ഞു. തു​ട​ർ​ന്ന് കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ന​ൻ​മ ഫു​ഡ് പ്രോ​സ​സിം​ഗ് യൂ​ണി​റ്റ് സ​ന്ദ​ർ​ശി​ച്ച സം​ഘം യൂ​ണി​റ്റി​ൽ വി​നി​യോ​ഗി​ച്ച കേ​ന്ദ്ര വി​ഹി​ത ഫ​ണ്ട്, പ്ര​വ​ർ​ത്ത​ന രീ​തി, ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​നം, വി​റ്റു​വ​ര​വ് എ​ന്നി​വ​യെ കു​റി​ച്ച് ചോ​ദി​ച്ച​റി​ഞ്ഞു. ഫു​ഡ് പ്രോ​സ​സിം​ഗ് കേ​ന്ദ്ര​ത്തി​ലെ ഉ​ത്പ​ന്ന​ങ്ങ​ൾ ക​ഴി​ച്ച് സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് സ​മി​തി​യം​ഗ​ങ്ങ​ൾ മ​ട​ങ്ങി​യ​ത്.

മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ത​രി​യോ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ർ​മി​ച്ച ചു​റ്റു​മ​തി​ൽ, പി​എം​എ​വൈ പ​ദ്ധ​തി പ്ര​കാ​രം ത​രി​യോ​ട് പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്പ​താം വാ​ർ​ഡി​ൽ നി​ർ​മി​ച്ച ദേ​വ​യാ​നി സു​കു​മാ​ര​ന്‍റെ വീ​ട്, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ നി​ർ​മി​ച്ച കി​ണ​ർ എ​ന്നി​വ​യും സ​മി​തി സ​ന്ദ​ർ​ശി​ച്ചു. ത​രി​യോ​ട് പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം മൈ​ലി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ നി​ർ​മി​ക്കു​ന്ന മ​ഴ​ക്കു​ഴി സ​ന്ദ​ർ​ശി​ച്ച സം​ഘം തൊ​ഴി​ലാ​ളി​ക​ളു​മാ​യി സം​വ​ദി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി.ജ​നാ​ർ​ദ​ൻ മി​ശ്ര, ക​രം​വീ​ർ സിം​ഗ് ബോ​ദ്, നാ​ഗേ​ന്ദ്ര റാ​യ്, വി​ജ​യ് കു​മാ​ർ ദു​ബെ, ന​ബ ച​ര​ണ്‍ മാ​ജി, ഇ​മ്രാ​ൻ മ​സൂ​ദ്, പി.​ടി. ഉ​ഷ, മി​യാ​ൻ അ​ൽ​താ​ഫ് അ​ഹ​മ​ദ്, ബൈ​ദ്യ​നാ​ഥ് റാം, ​കൃ​ഷ്ണ ദേ​വി പ​ട്ടേ​ൽ, ഭു​മാ​രെ സ​ന്ദീ​പ​ൻ​റാ​വു ആ​സാ​റാം, രാ​ജ​തി, ഭാ​സ്ക​ർ മു​ര​ളീ​ധ​ർ ഭ​ഗാ​രെ, സ​മീ​റു​ൽ ഇ​സ്‌​ലാം, ജു​ഗ​ൽ കി​ഷോ​ർ എ​ന്നി​വ​രാ​യി​രു​ന്നു സ​മി​തി​യി​ലെ മ​റ്റ് എം​പി​മാ​ർ. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് സെ​ക്ര​ട്ട​റി ഡോ. ​എം.​ജി. രാ​ജ​മാ​ണി​ക്യം, കു​ടും​ബ​ശ്രീ എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ വി. ​വി​ഘ്നേ​ശ്വ​രി, ജ​ല്ലാ ക​ള​ക്ട​ർ വി. ​ചെ​ൽ​സാ​സി​നി, പാ​ർ​ല​മെ​ന്‍റ​റി ക​മ്മ​റ്റി എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫി​സ​ർ അ​തു​ൽ സിം​ഗ്, എ​ഡി​എം കെ. ​അ​ജീ​ഷ്, സ​ബ് ക​ള​ക്ട​ർ അ​തു​ൽ സാ​ഗ​ർ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ പി.​സി. മ​ജീ​ദ്, ത​രി​യോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൂ​സി ബാ​ബു, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​മീം പാ​റ​ക്ക​ണ്ടി, ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ർ വി​നീ​ഷ് ബാ​ബു, കാ​ന​റ ബാ​ങ്ക് ജി​എം വി​ജ​യ​ല​ക്ഷ്മി, കു​ടും​ബ​ശ്രീ എ​ഡി​എം​സി കെ.​എം. സ​ലീ​ന, ജ​ന​പ്ര​തി​നി​ധി​ക​ൾ, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ സം​ഘ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Wayanad

തെ​ങ്ങ് വീ​ണ് വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര ത​ക​ര്‍​ന്നു

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: തെ​ങ്ങ് വീ​ണ് വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര ത​ക​ര്‍​ന്നു. ചീ​രാ​ല്‍ വെ​ണ്ടോ​ല്‍ വെ​ള്ളാ​ട് സു​രേ​ഷി​ന്‍റെ വീ​ടാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി പ​ന്ത്ര​ണ്ട​ര​യോ​ടെ ത​ക​ര്‍​ന്ന​ത്.
നാ​ലം​ഗ കു​ടും​ബം ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ടു. വീ​ടി​ന് സ​മീ​പ​ത്തെ പ​റ​മ്പി​ല്‍ നി​ന്നി​രു​ന്ന തെ​ങ്ങ് ക​ട​പു​ഴ​കി സു​രേ​ഷും ഭാ​ര്യ​യും മ​ക്ക​ളും കി​ട​ന്നു​റ​ങ്ങി​യി​രു​ന്ന മു​റി​യു​ടെ മേ​ല്‍​ക്കൂ​ര​യി​ലേ​ക്കാ​ണ് വീ​ണ​ത്.

മേ​ല്‍​ക്കൂ​ര​യു​ടെ ഷീ​റ്റു​ക​ളും തേ​ങ്ങ​ക​ളും വീ​ഴു​ന്ന ശ​ബ്ദം കേ​ട്ട് സു​രേ​ഷും ഭാ​ര്യ​യും മ​ക്ക​ളും പു​റ​ത്തേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഒ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി വീ​ടി​നു​വേ​ണ്ടി പ​ഞ്ചാ​യ​ത്തി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടും കു​ടും​ബ​ത്തി​ന് വീ​ട് ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​തേ​ത്തു​ട​ര്‍​ന്ന് മൂ​ന്നു​മാ​സം മു​മ്പാ​ണ് അ​ന്തി​യു​റ​ങ്ങാ​ന്‍ അ​ട​ച്ചു​റ​പ്പു​ള്ള ഒ​റ്റ​മു​റി നി​ര്‍​മി​ച്ച​ത്. ഇ​തും തെ​ങ്ങ് വീ​ണു ത​ക​ര്‍​ന്ന​തോ​ടെ ആ​ശ​ങ്ക​യി​ലാ​ണ് കു​ടും​ബം.

Wayanad

തോ​ണി​ച്ചാ​ല്‍ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി​യി​ലെ നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ല്‍ മോ​ഷ​ണം

മാ​ന​ന്ത​വാ​ടി: തോ​ണി​ച്ചാ​ല്‍ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി​യു​ടെ നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ല്‍ മോ​ഷ​ണം. പൈ​പ്പു​ക​ള്‍​ക്കു​ള്ളി​ലൂ​ടെ ക​ട​ത്തി​യി​രു​ന്ന ഇ​ല​ക്ട്രി​ക് വ​യ​റു​ക​ളാ​ണ് മോ​ഷ്ടാ​ക്ക​ള്‍ ക​വ​ര്‍​ന്ന​ത്.

ഏ​ക​ദേ​ശം ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. കെ​ട്ടി​ട​ത്തി​ന്‍റെ വ​യ​റിം​ഗ് ജോ​ലി​ക​ള്‍ അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് കെ​ട്ടി​ട​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ല്‍ മോ​ഷ​ണം ന​ട​ന്ന​ത്. പൈ​പ്പു​ക​ള്‍​ക്കു​ള്ളി​ല്‍ നി​ന്നും വ​യ​റു​ക​ള്‍ വ​ലി​ച്ചെ​ടു​ത്ത നി​ല​യി​ലാ​ണ്.

നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​ക​ള്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളി​ല്‍ നി​ന്നു മു​റി​ച്ചെ​ടു​ത്ത വ​യ​റു​ക​ളും മോ​ഷ്ടാ​ക്ക​ള്‍ കൊ​ണ്ടു​പോ​യി​ട്ടു​ണ്ട്. രാ​വി​ലെ നി​ര്‍​മാ​ണ ജോ​ലി​ക​ള്‍​ക്കാ​യി തൊ​ഴി​ലാ​ളി​ക​ള്‍ എ​ത്തി​യ​പ്പോ​ഴാ​ണ് വ​യ​റു​ക​ള്‍ ന​ഷ്ട​പ്പെ​ട്ട വി​വ​രം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. തു​ട​ര്‍​ന്ന് പ​ള്ളി ഭാ​ര​വാ​ഹി​ക​ള്‍ പൊ​ലി​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ മാ​ന​ന്ത​വാ​ടി പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Wayanad

മു​ള്ള​ന്‍​കൊ​ല്ലി–​ശ​ശി​മ​ല നീ​ര്‍​ത്ത​ട പ​ദ്ധ​തി​ക്ക് 15 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു

പു​ല്‍​പ്പ​ള്ളി: മു​ള്ള​ന്‍​കൊ​ല്ലി-​ശ​ശി​മ​ല മേ​ഖ​ല​യി​ലെ രൂ​ക്ഷ​മാ​യ വ​ര​ള്‍​ച്ച പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ന​ട​ത്തി​യ ഇ​ട​പെ​ട​ലി​ന്‍റെ ഭാ​ഗ​മാ​യി നീ​ര്‍​ത്ത​ട പ​ദ്ധ​തി​ക്ക് 15 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.

ന​ബാ​ര്‍​ഡ്-​ആ​ര്‍​ഐ​ഡി​എ​ഫ് ട്രാ​ഞ്ച് 32 പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. മേ​ഖ​ല​യി​ലെ വ​ര​ള്‍​ച്ച ല​ഘൂ​ക​ര​ണം, ജ​ല​സം​ര​ക്ഷ​ണം, ഭൂ​ഗ​ര്‍​ഭ ജ​ല​നി​ര​പ്പ് വ​ര്‍​ധി​പ്പി​ക്ക​ല്‍, കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്ക​ല്‍ എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ വി​ശ​ദ​മാ​യ പ​ദ്ധ​തി രേ​ഖ ത​യാ​റാ​ക്കു​ന്ന​തി​നും തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്കു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​നു​മാ​യി ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ബ​ത്തേ​രി ഗ​സ്റ്റ് ഹൗ​സി​ല്‍ യോ​ഗം ചേ​ര്‍​ന്നു.

മേ​ഖ​ല​യു​ടെ ഭൂ​പ്ര​കൃ​തി​യും ജ​ല​ല​ഭ്യ​ത​യും ക​ണ​ക്കി​ലെ​ടു​ത്ത് ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ല്‍ മ​ണ്ണ്ജ​ല സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ യോ​ഗം ച​ര്‍​ച്ച ചെ​യ്തു. പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും വി​ല​യി​രു​ത്തി.

പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ്കു​മാ​ര്‍, മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി സാ​ബു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വ​ര്‍​ഗീ​സ് മു​രി​യ​ന്‍​കാ​വി​ല്‍, മ​നോ​ജ് ച​ന്ദ​ന​ക്കാ​വ്, പി.​എ. പ്ര​കാ​ശ​ന്‍, മൈ​ന​ര്‍ ഇ​റി​ഗേ​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ കെ.​എ​സ്. ശ്രീ​ജ​ന ഗോ​വി​ന്ദ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, കൃ​ഷി ഓ​ഫി​സ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ജി​ല്ലാ മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫി​സ​ര്‍ എം. ​സി​യൂ​സ്, മീ​ന​ങ്ങാ​ടി മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫി​സ​ര്‍ മു​ജീ​ബു​ര്‍ ഇ.​കെ. റ​ഹ്മാ​ന്‍, മാ​ന​ന്ത​വാ​ടി മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫി​സ് ഓ​വ​ര്‍​സി​യ​ര്‍ സി.​ജെ. ആ​ന്‍റോ, മീ​ന​ങ്ങാ​ടി മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫി​സ് ഓ​വ​ര്‍​സി​യ​ര്‍ എ. ​അ​നി​ല്‍​കു​മാ​ര്‍, വ​യ​നാ​ട് ഹൈ​ടെ​ക് സോ​യി​ല്‍ അ​ന​ല​റ്റി​ക്ക​ല്‍ ലാ​ബ് ഫീ​ല്‍​ഡ് അ​സി​സ്റ്റ​ന്‍റ് പി.​എ​സ്. ഷാ​ജി എ​ന്നി​വ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Wayanad

സ​ഹ​ക​ര​ണ​വാ​രം: ജി​ല്ലാ​ത​ല ആ​ഘോ​ഷം ന​ട​ത്തി

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: എ​ഴു​പ​ത്തി​മൂ​ന്നാ​മ​ത് അ​ഖി​ലേ​ന്ത്യ സ​ഹ​ക​ര​ണ​വാ​രം ജി​ല്ലാ​ത​ല ആ​ഘോ​ഷം അ​ധ്യാ​പ​ക ഭ​വ​നി​ല്‍ സം​ഘ​ടി​പ്പി​ച്ചു. ടൗ​ണി​ല്‍ ഘോ​ഷ​യാ​ത്ര​യ്ക്കു​ശേ​ഷം ചേ​ര്‍​ന്ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ കെ. ​ശ്രീ​വി​ദ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന ശ​ശീ​ന്ദ്ര​ന്‍, സ​ര്‍​ക്കി​ള്‍ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ എം.​എ​സ്. വി​ശ്വ​നാ​ഥ​ന്‍, പ്ലാ​നിം​ഗ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ പി. ​സ​ന്തോ​ഷ് കു​മാ​ര്‍, ഡി.​പി. രാ​ജ​ശേ​ഖ​ര​ന്‍, വി.​വി. ബേ​ബി, കെ.​കെ. വി​ശ്വ​നാ​ഥ​ന്‍, ഇ.​പി. മോ​ഹ​ന്‍​ദാ​സ്, ഗോ​കു​ല്‍​ദാ​സ് കോ​ട്ട​യി​ല്‍, പി.​കെ. ജോ​ര്‍​ജ്, പി.​എ. സു​മേ​ഷ്, സു​ഗ​ത​ന്‍, പു​ഷ്പ​ജ​ന്‍, സി.​എ​സ്. പ്ര​സാ​ദ്, വി.​വി. രാ​ജ​ന്‍, കെ.​കെ. പൗ​ലോ​സ്, പി.​ജെ. പ്രോ​മി​സ​ണ്‍, സു​ധാ​ക​ര​ന്‍, പി.​ആ​ര്‍. സ​തീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. "പു​തു​യു​ഗ​ത്തി​ലെ സ​ഹ​ക​ര​ണ ചി​ന്ത​ക​ള്‍’ എ​ന്ന വി​ഷ​യ​ത്തി​ല്‍ റി​ട്ട. അ​ഡീ​ഷ​ണ​ല്‍ ര​ജി​സ്ട്രാ​ര്‍ അ​ഡ്വ. പി. ​റ​ഹീം ക്ലാ​സെ​ടു​ത്തു.

Wayanad

വ​ടം​വ​ലി മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

മേ​പ്പാ​ടി: റി​പ്പ​ണ്‍ സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ള്ളി കെ​സി​വൈ​എ​മ്മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മാ​ന​ന്ത​വാ​ടി രൂ​പ​ത​യി​ലെ ഇ​ട​വ​കാം​ഗ​ങ്ങ​ള്‍​ക്കാ​യി ല​ഹ​രി വി​രൂ​ദ്ധ സ​ന്ദേ​ശ​മു​യ​ര്‍​ത്തി വ​ടം​വ​ലി മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​കേ​ശ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ പ​രി​പാ​ടി​ക്ക് ആ​ശം​സ​ക​ള​റി​യി​ച്ചു.

ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ല്‍ ടി​ബി​ന്‍ പാ​റ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​ഷി​ജു ഐ​ക്ക​ര​ക്കാ​നാ​യി​ല്‍, അ​നൂ​പ് പാ​റ​ക്ക​ലോ​ടി, സ​ജി കോ​ട്ട​യം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. 14 ടീ​മു​ക​ള്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. റി​പ്പ​ണ്‍ സെ​ന്‍റ് ജോ​സ​ഫ്‌​സ് ലെ​ജ​ന്‍​സ്, സെ​ന്‍റ് ജൂ​ഡ് കു​റു​മ്പാ​ല​ക്കോ​ട്ട, ക​സി​ന്‍​സ് ദീ​പ്തി​ഗി​രി എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി.

Wayanad

ആം​ബു​ല​ന്‍​സ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്താ​തെ ക​ട്ട​പ്പു​റ​ത്താ​യി​ട്ട് ഒ​രു വ​ര്‍​ഷം

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ആം​ബു​ല​ന്‍​സ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്താ​തെ ക​ട്ട​പ്പു​റ​ത്താ​യി​ട്ട് ഒ​രു വ​ര്‍​ഷ​ത്തി​ലേ​റെ​യാ​കു​ന്നു.
ചെ​റി​യ ത​ക​രാ​റു​ക​ള്‍ മാ​ത്രം പ​രി​ഹ​രി​ച്ചാ​ല്‍ നി​ര​ത്തി​ലി​റ​ക്കാ​ന്‍ സാ​ധി​ക്കു​മാ​യി​രു​ന്ന വാ​ഹ​ന​മാ​ണ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ കാ​ര​ണം മാ​സ​ങ്ങ​ളോ​ളം വെ​യി​ലും മ​ഴ​യു​മേ​റ്റ് ന​ശി​ക്കു​ന്ന​ത്.

പ​ഴ​യ സൂ​പ്ര​ണ്ട് ഓ​ഫി​സ് പ​രി​സ​ര​ത്തു​ള്ള ആം​ബു​ല​ന്‍​സി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും തു​രു​മ്പെ​ടു​ത്ത് ദ്ര​വി​ച്ച നി​ല​യി​ലാ​ണ്. തു​ട​ക്ക​ത്തി​ല്‍ ചെ​റി​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ മാ​ത്രം മ​തി​യാ​യി​രു​ന്ന വാ​ഹ​നം കൃ​ത്യ​സ​മ​യ​ത്ത് ന​ന്നാ​ക്കാ​ത്ത​തി​നാ​ല്‍ ഇ​പ്പോ​ള്‍ വ​ന്‍​തു​ക ചെ​ല​വ​ഴി​ച്ചാ​ല്‍ പോ​ലും പൂ​ര്‍​വ​സ്ഥി​തി​യി​ലാ​ക്കാ​ന്‍ ക​ഴി​യാ​ത്ത​വി​ധം ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​താ​ണ് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​കു​ന്ന​ത്.

അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ല്‍ പോ​ലും ആം​ബു​ല​ന്‍​സ് ല​ഭ്യ​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ആം​ബു​ല​ന്‍​സ് തു​രു​മ്പെ​ടു​ത്ത ന​ശി​ക്കു​ന്ന​ത് രോ​ഗി​ക​ളോ​ടു​ള്ള ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണെ​ന്ന് സി​പി​എം ആ​രോ​പി​ച്ചു. വി​ഷ​യ​ത്തി​ല്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും ആം​ബു​ല​ന്‍​സ് അ​ടി​യ​ന്ത​ര​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​ക്ക​ണ​മെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Wayanad

മു​ള്ള​ന്‍​കൊ​ല്ലി–​ശ​ശി​മ​ല നീ​ര്‍​ത്ത​ട പ​ദ്ധ​തി​ക്ക് 15 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു

പു​ല്‍​പ്പ​ള്ളി: മു​ള്ള​ന്‍​കൊ​ല്ലി-​ശ​ശി​മ​ല മേ​ഖ​ല​യി​ലെ രൂ​ക്ഷ​മാ​യ വ​ര​ള്‍​ച്ച പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ന​ട​ത്തി​യ ഇ​ട​പെ​ട​ലി​ന്‍റെ ഭാ​ഗ​മാ​യി നീ​ര്‍​ത്ത​ട പ​ദ്ധ​തി​ക്ക് 15 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.
ന​ബാ​ര്‍​ഡ്-​ആ​ര്‍​ഐ​ഡി​എ​ഫ് ട്രാ​ഞ്ച് 32 പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. മേ​ഖ​ല​യി​ലെ വ​ര​ള്‍​ച്ച ല​ഘൂ​ക​ര​ണം, ജ​ല​സം​ര​ക്ഷ​ണം, ഭൂ​ഗ​ര്‍​ഭ ജ​ല​നി​ര​പ്പ് വ​ര്‍​ധി​പ്പി​ക്ക​ല്‍, കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്ക​ല്‍ എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ വി​ശ​ദ​മാ​യ പ​ദ്ധ​തി രേ​ഖ ത​യാ​റാ​ക്കു​ന്ന​തി​നും തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്കു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​നു​മാ​യി ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ബ​ത്തേ​രി ഗ​സ്റ്റ് ഹൗ​സി​ല്‍ യോ​ഗം ചേ​ര്‍​ന്നു.

മേ​ഖ​ല​യു​ടെ ഭൂ​പ്ര​കൃ​തി​യും ജ​ല​ല​ഭ്യ​ത​യും ക​ണ​ക്കി​ലെ​ടു​ത്ത് ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ല്‍ മ​ണ്ണ്ജ​ല സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ യോ​ഗം ച​ര്‍​ച്ച ചെ​യ്തു. പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും വി​ല​യി​രു​ത്തി.
പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ്കു​മാ​ര്‍, മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി സാ​ബു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വ​ര്‍​ഗീ​സ് മു​രി​യ​ന്‍​കാ​വി​ല്‍, മ​നോ​ജ് ച​ന്ദ​ന​ക്കാ​വ്, പി.​എ. പ്ര​കാ​ശ​ന്‍, മൈ​ന​ര്‍ ഇ​റി​ഗേ​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ കെ.​എ​സ്. ശ്രീ​ജ​ന ഗോ​വി​ന്ദ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, കൃ​ഷി ഓ​ഫി​സ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ജി​ല്ലാ മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫി​സ​ര്‍ എം. ​സി​യൂ​സ്, മീ​ന​ങ്ങാ​ടി മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫി​സ​ര്‍ മു​ജീ​ബു​ര്‍ ഇ.​കെ. റ​ഹ്മാ​ന്‍, മാ​ന​ന്ത​വാ​ടി മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫി​സ് ഓ​വ​ര്‍​സി​യ​ര്‍ സി.​ജെ. ആ​ന്‍റോ, മീ​ന​ങ്ങാ​ടി മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫി​സ് ഓ​വ​ര്‍​സി​യ​ര്‍ എ. ​അ​നി​ല്‍​കു​മാ​ര്‍, വ​യ​നാ​ട് ഹൈ​ടെ​ക് സോ​യി​ല്‍ അ​ന​ല​റ്റി​ക്ക​ല്‍ ലാ​ബ് ഫീ​ല്‍​ഡ് അ​സി​സ്റ്റ​ന്‍റ് പി.​എ​സ്. ഷാ​ജി എ​ന്നി​വ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Kannur

വ​ർ​ത്ത​മാ​ന​കാ​ല​ത്ത് ഗു​രു വ​ച​ന​ങ്ങ​ളു​ടെ പ്ര​സ​ക്തി​യേ​റു​ന്നു: മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്

ത​ല​ശേ​രി: ക​ലാ​പ ക​ലു​ഷി​ത​മാ​യ വ​ർ​ത്ത​മാ​ന​കാ​ല ലോ​ക സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​ഹാ​രം ശ്രീ ​നാ​രാ​യ​ണ ഗു​രു മാ​ന​വ​രാ​ശി​ക്ക് ന​ൽ​കി​യ മ​ത സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും മ​നു​ഷ്യ​സ്നേ​ഹ​ത്തി​ന്‍റെ​യും ദ​ർ​ശ​ന​മാ​ണ് ഏ​ക പോം​വ​ഴി​യെ​ന്ന് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. ഗു​രു​ദേ​വ​ന്‍റെ തി​രു​ശേ​ഷി​പ്പ് അ​ദ്ദേ​ഹം പ്ര​തി​ഷ്ഠ ന​ട​ത്തി​യ ത​ല​ശേ​രി ജ​ഗ​ന്നാ​ഥ ക്ഷേ​ത്ര​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന ഘോ​ഷ​യാ​ത്ര​യു​ടെ സ​മാ​പ​ന ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്.

കേ​ര​ളം ലോ​ക​ത്തി​ന് സ​മ്മാ​നി​ച്ച എ​ക്കാ​ല​ത്തേ​യും വ​ലി​യ ധൈ​ഷ​ണി​ക പ്ര​തി​ഭ​യാ​ണ് ശ്രീ​നാ​രാ​യ​ണ ഗു​രു​വെ​ന്ന് ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി പ​റ​ഞ്ഞു. സ​മൂ​ഹ​ത്തി​ൽ പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​ന്‍റെ ക​ണ്ണു​ക​ളി​ലേ​ക്ക് നോ​ക്കി ഈ​ശ്വ​ര​ൻ നി​ന്നി​ൽ ത​ന്നെ​യു​ണ്ടെ​ന്ന് ഉ​ദ്ബോ​ധി​പ്പി​ച്ച മ​ഹാ​ത്മാ​വാ​ണ് ഗു​രു. ത​ത്വ​മ​സി​ക്ക് പു​തി​യ ഭാ​ഷ്യം ച​മ​ച്ച ഗു​രു അ​രു​വി​പ്പു​റ​ത്ത് ന​ട​ത്തി​യ പ്ര​തി​ഷ്ഠ​യോ​ളം പോ​ന്ന മ​റ്റൊ​രു സാ​മു​ഹ്യ വി​പ്ല​വം മ​റ്റാ​രും ന​ട​ത്തി​യി​ട്ടി​ല്ല. വ​ർ​ണാ​ശ്ര​മ ധ​ർ​മ​ങ്ങ​ളെ അ​തേ​വ​രെ നി​രാ​ക​രി​ക്കാ​തി​രു​ന്ന ഗാ​ന്ധി​ജി ഗു​രു​ദേ​വ​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക്ക് ശേ​ഷ​മാ​ണ് ത​ന്‍റെ ചി​ന്ത​ക​ളെ സ്വ​യം തി​രു​ത്തി​യ​ത്.

അ​രു​വി​പ്പു​റ​ത്ത് ഗു​രു എ​ഴു​തി​വ​ച്ച വാ​ച​ക​ങ്ങ​ൾ ലോ​ക​ത്തി​ന് ഒ​രു ക​വാ​ട​മു​ണ്ടെ​ങ്കി​ൽ അ​വി​ടെ ആ​ലേ​ഖ​നം ചെ​യ്യേ​ണ്ട​താ​ണെ​ന്നും മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി പ​റ​ഞ്ഞു. ശ്രീ ​ജ്ഞാ​നോ​ദ​യ യോ​ഗം പ്ര​സി​ഡ​ന്‍റ് കെ. ​സ​ത്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എ​ൻ​ഡി​പി ദേ​വ​സ്വം സെ​ക്ര​ട്ട​റി അ​ര​യാ​ക്ക​ണ്ടി സ​ന്തോ​ഷ് പ്ര​സം​ഗി​ച്ചു.

 

Kannur

വാ​നി​ല​യ്ക്ക് വി​ല ഉ​യ​രു​ന്നു; ക​ർ​ഷ​ക​ർ​ക്ക് പ്ര​തീ​ക്ഷ

ഇ​രി​ട്ടി: വി​പ​ണി​യി​ൽ വാ​നി​ല​യ്ക്ക് വീ​ണ്ടും വി​ല​യേ​റു​ന്നു. പ​ച്ച വാ​നി​ല​യു​ടെ വി​ല കി​ലോ​യ്ക്ക് 450 രൂ​പ​യ്ക്ക് മു​ക​ളി​ലെ​ത്തി​യ​തോ​ടെ മ​ല​യോ​ര​മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സം. വ​ർ​ഷ​ങ്ങ​ളാ​യി വി​ല​ത്ത​ക​ർ​ച്ച​യും വി​പ​ണി​യി​ലെ അ​നി​ശ്ചി​ത​ത്വ​വും കാ​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്ന വാ​നി​ല കൃ​ഷി​ക്ക് വി​ല​വ​ർ​ധ​ന ഉ​ണ​ർ​വേ​കു​ക​യാ​ണ്.

ഒ​രു​കാ​ല​ത്ത് മ​ല​യോ​ര​ക​ർ​ഷ​ക​രു​ടെ പ്ര​ധാ​ന വ​രു​മാ​ന​മാ​ർ​ഗ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു വാ​നി​ല കൃ​ഷി. റ​ബ​ർ, കു​രു​മു​ള​ക്, നാ​ളി​കേ​രം തു​ട​ങ്ങി​യ വി​ള​ക​ൾ​ക്കൊ​പ്പം തെ​ങ്ങി​ൻ​തോ​പ്പു​ക​ളി​ലും ക​വു​ങ്ങി​ൻ​തോ​ട്ട​ങ്ങ​ളി​ലും ഇ​ട​വി​ള​യാ​യാ​ണ് വാ​നി​ല വ്യാ​പ​ക​മാ​യി കൃ​ഷി ചെ​യ്തി​രു​ന്ന​ത്. കു​റ​ഞ്ഞ സ്ഥ​ല​ത്ത് കൃ​ഷി ചെ​യ്ത് മി​ക​ച്ച വ​രു​മാ​നം നേ​ടാ​മെ​ന്ന​താ​യി​രു​ന്നു ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത.

എ​ന്നാ​ൽ, പി​ന്നീ​ട് വി​പ​ണി​യി​ലു​ണ്ടാ​യ വി​ല​യി​ടി​വ് ക​ർ​ഷ​ക​രെ വാ​നി​ല കൃ​ഷി​യി​ൽ​നി​ന്ന് അ​ക​റ്റി. ഒ​രു​കാ​ല​ത്ത് വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ ന​ട്ടു​പി​ടി​പ്പി​ച്ച വാ​നി​ല​ച്ചെ​ടി​ക​ൾ പ​ല കൃ​ഷി​യി​ട​ങ്ങ​ളി​ലും പ​രി​പാ​ല​ന​മി​ല്ലാ​തെ ന​ശി​ച്ചു​തു​ട​ങ്ങി. വി​പ​ണി​യു​ടെ ത​ക​ർ​ച്ച കാ​ര​ണം പു​തു​താ​യി കൃ​ഷി​യി​റ​ക്കാ​ൻ ക​ർ​ഷ​ക​ർ മ​ടി​ച്ചു​നി​ന്ന​തോ​ടെ വാ​നി​ല ഉ​ത്പാ​ദ​ന​വും ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. ഇ​തി​നി​ട​യി​ലാ​ണ് പ​ച്ച​വാ​നി​ല​യ്ക്ക് വീ​ണ്ടും വി​ല ഉ​യ​രു​ന്ന​ത്. വാ​നി​ല കൃ​ഷി​യി​ൽ മി​ക​ച്ച വി​ള​വ് ല​ഭി​ക്കാ​ൻ കൃ​ത്യ​മാ​യ പ​രി​പാ​ല​നം ആ​വ​ശ്യ​മാ​ണ്. പൂ​ക്ക​ൾ​ക്ക് കൈ​കൊ​ണ്ട് പ​രാ​ഗ​ണം ന​ട​ത്തേ​ണ്ടി​വ​രു​ന്ന​തും വി​ള​വെ​ടു​പ്പി​നും തു​ട​ർ​ന്നു​ള്ള സം​സ്ക​ര​ണ​ത്തി​നും പ്ര​ത്യേ​ക​ശ്ര​ദ്ധ ആ​വ​ശ്യ​മാ​യ​തും കൃ​ഷി​യെ അ​ധ്വാ​ന​മേ​റി​യ​താ​ക്കു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ സ്ഥി​ര​മാ​യ വി​പ​ണി​യും ന്യാ​യ​മാ​യ വി​ല​യും ഉ​റ​പ്പാ​യാ​ൽ മാ​ത്ര​മേ കൂ​ടു​ത​ൽ ക​ർ​ഷ​ക​ർ വാ​നി​ല കൃ​ഷി​യി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ക​യു​ള്ളൂ.

ഗു​ണ​മേ​ന്മ​യു​ള്ള ന​ടീ​ൽ വ​സ്തു​ക്ക​ളും കൃ​ഷി​വ​കു​പ്പി​ന്‍റെ സാ​ങ്കേ​തി​ക സ​ഹാ​യ​വും മി​ക​ച്ച വി​പ​ണ​ന സം​വി​ധാ​ന​വും ഉ​റ​പ്പാ​ക്കാ​നാ​യാ​ൽ വാ​നി​ല​യ്ക്ക് മ​ല​യോ​ര കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ വീ​ണ്ടും നി​ർ​ണാ​യ​ക സ്ഥാ​നം നേ​ടാ​നാ​കു​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ.

Kannur

ല​ഹ​രി​ക്കെ​തി​രേ ക​ണ്ണുകെ​ട്ടി മ​ജീ​ഷ്യന്മാ​രു​ടെ വാ​ഹ​ന റാ​ലി

കാ​ഞ്ഞ​ങ്ങാ​ട്: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ ല​ഹ​രി​വി​രു​ദ്ധ കാ​മ്പ​യി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് മ​ല​യാ​ളി മ​ജീ​ഷ്യ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി​യും കാ​ഞ്ഞ​ങ്ങാ​ട് മ​ര്‍​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​നും കേ​ര​ള പൊ​ലി​സും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ക​ണ്ണു​മൂ​ടി​ക്കെ​ട്ടി വാ​ഹ​ന റാ​ലി ന​ട​ത്തി.

ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ക​ണ്ണു​മൂ​ടി​ക്കെ​ട്ടി അ​പ​ക​ട​ത്തി​ലേ​ക്ക് വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ് എ​ന്ന ശ​ക്ത​മാ​യ സ​ന്ദേ​ശം ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ചാ​യി​രു​ന്നു യാ​ത്ര. ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി പി. ​നി​ധി​ന്‍​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ഞ്ഞ​ങ്ങാ​ട് മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് സി.​കെ. ആ​സി​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​വൈ​എ​സ്പി എം.​വി. അ​നി​ല്‍ കു​മാ​ര്‍ ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

20 പ്ര​ഫ​ഷ​ണ​ല്‍ മ​ജി​ഷ്യ​ന്മാ​ര്‍ വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ച്ച​ത്. മോ​ഹ​ന​ന്‍ അ​നാ​മി​ക, സു​ധീ​ര്‍ മാ​ട​ക്ക​ത്ത്, സി. ​പ്ര​ഭാ​ക​ര​ന്‍, രാ​ജീ​വ​ന്‍ ഒ​ള​വ​റ, ന​വീ​ന്‍ നാ​രാ​യ​ണ്‍, സു​രേ​ഷ് കു​മാ​ര്‍, മി​റാ​ക്കി​ള്‍ സി​ദ്ധാ​ര്‍​ഥ്, ടി.​ജെ. കാ​ര്‍​ത്തി​ക്, രാ​ജീ​വ​ന്‍ ചെ​ല്ല​ന്‍, രാ​ജ​ന്‍ പ്ര​സാ​ദ്, രാ​ജു പ​ട​ന്ന, ജ​യ​ന്‍ നീ​ലേ​ശ്വ​രം, ബാ​ബു ക​ല്യോ​ട്ട്, ഹൃ​ദ​യ്‌​ദേ​വ്, ശി​വ​രാ​ജ്, ശ്രീ​ധ​ര്‍ മ​ട്ടെ, കു​ഞ്ഞി​കൃ​ഷ്ണ​ന്‍, നാ​രാ​യ​ണ​ന്‍ അ​ണ​ച്ചാ​ല്‍, ഉ​സ്മാ​ന്‍ പാ​ട​ല​ടു​ക്ക, സ​ത്യ​കു​മാ​ര്‍ പ​ടി​ച്ചാ​ല്‍ എ​ന്നി​വ​രാ​ണ് സാ​ഹ​സി​ക യാ​ത്ര​യി​ല്‍ അ​ണി​നി​ര​ന്ന​ത്. കോ​ട്ട​ച്ചേ​രി പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തു നി​ന്ന് ആ​രം​ഭി​ച്ച ജാ​ഥ ആ​ലാ​മി​പ്പ​ള്ളി പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് സ​മാ​പി​ച്ചു.

Kannur

15 പ​വ​ന്‍ സ്വ​ര്‍​ണ​വു​മാ​യി ട്രെ​യി​ന്‍ ക​വ​ര്‍​ച്ചാ​സം​ഘ​ത്ത​ല​വ​ന്‍ അ​റ​സ്റ്റി​ല്‍

കാ​സ​ര്‍​ഗോ​ഡ്: സാ​ധാ​ര​ണ യാ​ത്ര​ക്കാ​ര​നെ​ന്ന വ്യാ​ജേ​ന പ്ലാ​റ്റ്ഫോ​മി​ല്‍ കാ​ത്തി​രു​ന്ന അ​ന്ത​ര്‍​സം​സ്ഥാ​ന കു​പ്ര​സി​ദ്ധ ട്രെ​യി​ന്‍ ക​വ​ര്‍​ച്ചാ സം​ഘ​ത്ത​ല​വ​നെ ത​ന്ത്ര​പ​ര​മാ​യി വ​ല​യി​ലാ​ക്കി കാ​സ​ര്‍​ഗോ​ഡ് റെ​യി​ല്‍​വേ പൊ​ലി​സ്. ഹ​രി​യാ​ന ഹി​സാ​ര്‍ ഭ​ട്ടോ​ള്‍​ര​ങ്ക​ര​ന്‍ സ്വ​ദേ​ശി ദി​ല്‍​ബാ​ഗ് (63) ആ​ണ് ഏ​ക​ദേ​ശം 15 പ​വ​നോ​ളം വ​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യി പി​ടി​യി​ലാ​യ​ത്. വി​പ​ണി​യി​ല്‍ ഏ​ക​ദേ​ശം 13.74 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ആ​ഭ​ര​ണ​ങ്ങ​ളാ​ണ് ഇ​യാ​ളി​ല്‍​നി​ന്നു ക​ണ്ടെ​ടു​ത്ത​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് കാ​സ​ര്‍​ഗോ​ഡ് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ ഒ​ന്നാം ന​മ്പ​ര്‍ പ്ലാ​റ്റ്ഫോ​മി​ല്‍ റെ​യി​ല്‍​വേ പൊ​ലി​സും ആ​ര്‍​പി​എ​ഫും സം​യു​ക്ത​മാ​യി ന​ട​ത്തി​വ​ന്ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് കോ​ണ്‍​ക്രീ​റ്റ് ബെ​ഞ്ചി​ല്‍ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ബാ​ഗു​മാ​യി ഇ​രു​ന്ന പ്ര​തി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്.

ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ട​തോ​ടെ പ​രി​ഭ്ര​മി​ച്ച ഇ​യാ​ളെ ത​ട​ഞ്ഞു​നി​ര്‍​ത്തി ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യ മ​റു​പ​ടി​ക​ളാ​ണ് ന​ല്‍​കി​യ​ത്. ബാ​ഗി​ല്‍ വ​സ്ത്ര​ങ്ങ​ള്‍ മാ​ത്ര​മാ​ണെ​ന്ന് പ​റ​ഞ്ഞ് ഒ​ഴി​ഞ്ഞു​മാ​റാ​ന്‍ ശ്ര​മി​ച്ച പ്ര​തി​യു​ടെ ബാ​ഗ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​തോ​ടെ, വ​സ്ത്ര​ങ്ങ​ള്‍​ക്കി​ട​യി​ല്‍ വെ​ള്ള​ത്തു​ണി​യി​ല്‍ പൊ​തി​ഞ്ഞ് ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ മൂ​ന്നു സ്വ​ര്‍​ണ​വ​ള​ക​ള്‍, ര​ണ്ടു മാ​ല​ക​ള്‍, ക​മ്മ​ലു​ക​ള്‍, മോ​തി​രം, മം​ഗ​ല്യ​സൂ​ത്രം എ​ന്നി​വ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ആ​ഭ​ര​ണ​ങ്ങ​ളു​ടെ ഉ​റ​വി​ടം സം​ബ​ന്ധി​ച്ച രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ പ്ര​തി​ക്ക് സാ​ധി​ക്കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​ഴു​ത​ട​ച്ച അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യു​ടെ ഞെ​ട്ടി​ക്കു​ന്ന ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ലം പു​റ​ത്തു​വ​ന്ന​ത്. 2025 ന​വം​ബ​റി​ല്‍ ചെ​ന്നൈ-​മം​ഗ​ളൂ​രു മെ​യി​ലി​ല്‍ യാ​ത്ര​ക്കാ​രു​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ര്‍​ണ-​വ​ജ്രാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന കേ​സു​ക​ളി​ല്‍ ഷൊ​ര്‍​ണൂ​ര്‍, കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ലെ കേ​സി​ലെ ഒ​ന്നാം​പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്ന് വ്യ​ക്ത​മാ​യി. ഇ​തോ​ടെ ക​ണ്ടെ​ടു​ത്ത ആ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ​ണ​മു​ത​ലു​ക​ളാ​ണെ​ന്ന് ഉ​റ​പ്പി​ച്ച പൊ​ലി​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു.
എ​സ്‌​ഐ സി.​എ​സ്. സ​നി​ല്‍​കു​മാ​ര്‍, എ​എ​സ്‌​ഐ ഗം​ഗാ​ധ​ര​ന്‍, സി​വി​ല്‍ പൊ​ലി​സ് ഓ​ഫി​സ​ര്‍ സ​നൂ​പ്, ആ​ര്‍​പി​എ​ഫ് കോ​ണ്‍​സ്റ്റ​ബി​ള്‍ എ​ന്‍. രാ​ജേ​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യു​ടെ കൂ​ട്ടാ​ളി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നും സ്വ​ര്‍​ണ​ത്തി​ന്‍റെ ഉ​റ​വി​ടം സ്ഥി​രീ​ക​രി​ക്കു​ന്ന​തി​നു​മാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Kannur

സ​ഹോ​ദ​ര​ങ്ങ​ൾ ഒ​രു​മി​ച്ച് വൈ​ദി​ക​ശു​ശ്രൂ​ഷ​യി​ലേ​ക്ക്

ചു​ങ്ക​ക്കു​ന്ന്: മാ​ന​ന്ത​വാ​ടി രൂ​പ​താം​ഗ​മാ​യ ഡീ​ക്ക​ൻ ജോ​ബി​ൻ കൈ​പ്പ​ക​ശേ​രി​ൽ, ക​പ്പൂ​ച്ചി​ൻ സ​ഭാം​ഗ​മാ​യ ഡീ​ക്ക​ൻ ജോ​ൺ​സ് കൈ​പ്പ​ക​ശേ​രി​ൽ ഒ​എ​ഫ്എം എ​ന്നീ സ​ഹോ​ദ​ര​ങ്ങ​ൾ ഒ​രു​മി​ച്ച് വൈ​ദി​ക​ശു​ശ്രൂ​ഷ​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്നു. ചു​ങ്ക​ക്കു​ന്ന് സ്വ​ദേ​ശി​ക​ളാ​യ കെ.​ബി. തോ​മ​സ്-​ബി​നു​മോ​ൾ തോ​മ​സ് ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ് ഇ​രു​വ​രും.

ഡീ​ക്ക​ൻ ജോ​ബി​ൻ മാ​ന​ന്ത​വാ​ടി, കോ​ൽ​ക്ക​ത്ത, വ​ട​വാ​തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ സെ​മി​നാ​രി​യി​ലും ഡീ​ക്ക​ൻ ജോ​ൺ​സ് പ​യ്യ​ന്നൂ​ർ, ബ​ത്തേ​രി, ക​ട്ട​പ്പ​ന, മൂ​വാ​റ്റു​പു​ഴ, തൃ​ശൂ​ർ, തെ​ള്ള​കം എ​ന്നി​വി​ട​ങ്ങ​ളി​ലെ സെ​മി​നാ​രി​യി​ലു​മാ​ണ് വൈ​ദി​ക​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഇ​ന്നു രാ​വി​ലെ 9.15-ന് ​ചു​ങ്ക​ക്കു​ന്ന് ഫാ​ത്തി​മ മാ​താ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ലാ​ണ് പൗ​രോ​ഹി​ത്യ സ്വീ​ക​ര​ണ ശു​ശ്രൂ​ഷ​ക​ൾ. മാ​ന​ന്ത​വാ​ടി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പൊ​രു​ന്നേ​ട​ത്തി​ന്‍റെ കൈ​വ​യ്പു​വ​ഴി ഇ​രു​വ​രും പൗ​രോ​ഹി​ത്യ​പ​ട്ടം സ്വീ​ക​രി​ക്കും. തു​ട​ർ​ന്ന് ന​വ​വൈ​ദി​ക​ർ പ്ര​ഥ​മ ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും.

Kannur

പു​ളി​ങ്ങോം-​ബാ​ഗ​മ​ണ്ഡ​ലം പാ​ത​യി​ൽ വീ​ണ്ടും പ്ര​തീ​ക്ഷ

പാ​ലാ​വ​യ​ൽ: പു​ളി​ങ്ങോ​ത്തു​നി​ന്ന് ക​ർ​ണാ​ട​ക​യി​ലെ ബാ​ഗ​മ​ണ്ഡ​ല​ത്തേ​ക്കു​ള്ള ദൂ​രം 18 കി​ലോ​മീ​റ്റ​ർ മാ​ത്ര​മാ​ണ്. കാ​ല​ങ്ങ​ൾ​ക്കു മു​മ്പ് ത​ല​ക്കാ​വേ​രി ക്ഷേ​ത്ര​ത്തി​ലേ​ക്കു കാ​ൽ​ന​ട​യാ​യി പോ​കാ​നും ത​ല​ച്ചു​മ​ടാ​യും ജീ​പ്പി​ലും ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കും മ​ല​ഞ്ച​ര​ക്കു​ക​ൾ എ​ത്തി​ക്കാ​നു​മൊ​ക്കെ ഇ​രു സ്ഥ​ല​ങ്ങ​ൾ​ക്കു​മി​ട​യി​ലു​ള്ള വ​ന​പാ​ത ഉ​പ​യോ​ഗി​ച്ചി​രു​ന്നു. എ​ന്നാ​ൽ കാ​ൽ​നൂ​റ്റാ​ണ്ടു മു​മ്പ് ക​ർ​ണാ​ട​ക വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ ഈ ​പാ​ത അ​ട​ച്ചു. ഇ​തോ​ടെ ഇ​പ്പോ​ൾ പു​ളി​ങ്ങോ​ത്തു നി​ന്നു ബാ​ഗ​മ​ണ്ഡ​ല​ത്തേ​ക്ക് എ​ത്ത​ണ​മെ​ങ്കി​ൽ 80 കി​ലോ​മീ​റ്റ​റി​ല​ധി​കം ചു​റ്റി സ​ഞ്ച​രി​ക്കേ​ണ്ട നി​ല​യാ​ണ്.

കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം 1999 ൽ ​കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ അ​നു​മ​തി​യോ​ടെ ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യി​ൽ നി​ന്നു​തു​ട​ങ്ങി ബം​ഗ​ളൂ​രു വ​രെ എ​ത്താ​വു​ന്ന പു​തി​യ പാ​ത​യ്ക്കാ​യി പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്നു. 2005-07 കാ​ല​ത്ത് കേ​ന്ദ്ര റോ​ഡ് ഫ​ണ്ടി​ൽ നി​ന്ന് അ​ഞ്ചു കോ​ടി​യി​ല​ധി​കം രൂ​പ ചെ​ല​വി​ട്ട് ചെ​റു​പു​ഴ​യി​ൽ നി​ന്ന് റോ​ഡും പു​ളി​ങ്ങോം ടൗ​ണി​ൽ നി​ന്ന് 200 മീ​റ്റ​റോ​ളം അ​ക​ലെ പാ​ല​വും നി​ർ​മി​ച്ചു. എ​ന്നാ​ൽ പാ​ലം​ക​ട​ന്ന് മ​റു​ക​ര​യി​ൽ പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗം ഇ​പ്പോ​ഴും ച​ങ്ങ​ല​യി​ട്ട് അ​ട​ച്ച നി​ല​യി​ലാ​ണ്. ത​ല​ക്കാ​വേ​രി ക്ഷേ​ത്ര​ക​വാ​ട​ത്തി​നു സ​മീ​പം റോ​ഡ് തു​ട​ങ്ങു​ന്ന ഭാ​ഗ​വും ച​ങ്ങ​ല കെ​ട്ടി അ​ട​ച്ചു. ക​ർ​ണാ​ട​ക വ​നം​വ​കു​പ്പി​ന്‍റെ വാ​ഹ​ന​ങ്ങ​ൾ​ക്കു മാ​ത്ര​മാ​ണ് ഇ​തു​വ​ഴി പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത്. ഈ ​വാ​ഹ​ന​ങ്ങ​ളെ​ത്തു​മ്പോ​ൾ ച​ങ്ങ​ല അ​ഴി​ച്ചു​മാ​റ്റു​ക​യും ക​ട​ന്നു​പോ​യ ഉ​ട​ൻ ത​ന്നെ വീ​ണ്ടും കെ​ട്ടു​ക​യു​മാ​ണ്. 20 വ​ർ​ഷ​മാ​യി വെ​റു​തേ​യി​ട്ടി​രി​ക്കു​ന്ന പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ഇ​പ്പോ​ൾ കാ​ടു​ക​യ​റി.ഏ​ഴി​മ​ല - പു​ളി​ങ്ങോം - ബാ​ഗ​മ​ണ്ഡ​ലം പാ​ത യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യി​ലും പെ​രി​ങ്ങോം സി​ആ​ർ​പി​എ​ഫ് കേ​ന്ദ്ര​ത്തി​ലും നി​ന്ന് കു​റ​ഞ്ഞ ദൂ​ര​ത്തി​ൽ ബം​ഗ​ളൂ​രു​വി​ൽ എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യും. കേ​ര​ള​ത്തി​ൽ നി​ന്നു ത​ല​ക്കാ​വേ​രി​യി​ലേ​ക്കും കു​ട​കി​ലേ​ക്കും പോ​കു​ന്ന​വ​ർ​ക്കും ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് കൊ​ട്ടി​യൂ​രി​ലേ​ക്കും ത​ളി​പ്പ​റ​മ്പ് രാ​ജ​രാ​ജേ​ശ്വ​രി ക്ഷേ​ത്ര​വും വി​ള​ക്ക​ന്നൂ​ർ ക്രി​സ്തു​രാ​ജ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​വു​മു​ൾ​പ്പെ​ടെ​യു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും എ​ത്തു​ന്ന​വ​ർ​ക്കും ഇ​ത് ഏ​റെ പ്ര​യോ​ജ​നം ചെ​യ്യും.

ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് കു​റ​ഞ്ഞ ദൂ​ര​ത്തി​ൽ ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ​ത്താ​നും സാ​ധി​ക്കും. ഇ​തോ​ടൊ​പ്പം ചെ​റു​പു​ഴ, പെ​രി​ങ്ങോം-​വ​യ​ക്ക​ര, ഈ​സ്റ്റ് എ​ളേ​രി, വെ​സ്റ്റ്എ​ളേ​രി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​നും വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​യ്ക്കും ഇ​ത് ഏ​റെ ഗു​ണ​ക​ര​മാ​കും.

ഈ ​റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ലോ​ക്‌​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ചി​രു​ന്നു. മ​ല​യോ​ര​മേ​ഖ​ല​യി​ൽ​നി​ന്നു ബം​ഗ​ളൂ​രു​വി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​ക​ളു​ടെ ഇ​ട​യി​ൽ​നി​ന്നും ഈ ​റോ​ഡി​നാ​യി പ​ല​ത​വ​ണ ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ അ​പ്പോ​ഴൊ​ന്നും ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടി​ൽ മാ​റ്റ​മു​ണ്ടാ​യി​ല്ല.

എ​ന്നാ​ൽ ര​ണ്ടു സം​സ്ഥാ​ന​ങ്ങ​ളി​ലും ഒ​രേ​സ​മ​യ​ത്ത് കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രു​ക​ൾ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തോ​ടെ ഈ ​റോ​ഡി​ന്‍റെ കാ​ര്യ​ത്തി​ൽ വീ​ണ്ടും പ്ര​തീ​ക്ഷ​ക​ളു​ണ​രു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​നും ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ഡി.​കെ.​ശി​വ​കു​മാ​റും മി​ക​ച്ച വ്യ​ക്തി​ബ​ന്ധം പു​ല​ർ​ത്തു​ന്ന​വ​രും ദീ​ർ​ഘ​കാ​ല ല​ക്ഷ്യ​ങ്ങ​ളോ​ടെ​യു​ള്ള വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ൽ ഒ​രേ വീ​ക്ഷ​ണം പ​ങ്കി​ടു​ന്ന​വ​രു​മാ​ണ്. വ​യ​നാ​ട് ജി​ല്ല​യി​ൽ ക​ബ​നി ന​ദി​ക്കു കു​റു​കെ സ​മാ​ന​മാ​യ രീ​തി​യി​ൽ മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന ബൈ​ല​ക്കു​പ്പ പാ​ല​ത്തി​ന്‍റെ​യും റോ​ഡി​ന്‍റെ​യും പ​ണി പൂ​ർ​ത്തി​യാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടു​ത്തി​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.

കാ​ഞ്ഞ​ങ്ങാ​ട്-​കാ​ണി​യൂ​ർ റെ​യി​ൽ​പാ​ത​യു​ടെ കാ​ര്യ​ത്തി​ലും വീ​ണ്ടും ച​ർ​ച്ച​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​തു​ലെ ബാ​ഗ​മ​ണ്ഡ​ലം റോ​ഡി​ന്‍റെ കാ​ര്യ​ത്തി​ലും ഇ​രു സ​ർ​ക്കാ​രു​ക​ളും ത​മ്മി​ൽ ച​ർ​ച്ച ന​ട​ത്തി ധാ​ര​ണ​യി​ലെ​ത്ത​ണ​മെ​ന്നാ​ണ് മ​ല​നാ​ടി​ന്‍റെ ആ​വ​ശ്യം.

Kannur

പ​ഴ​ശി​യി​ൽ കു​ടി​വെ​ള്ള പ്ലാ​ന്‍റ് സാ​ധ്യ​ത പ​രി​ശോ​ധി​ക്കും: മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ്

ഇ​രി​ട്ടി: പഴശിയിൽ ജ​ല​വ​ഭ​വ വ​കു​പ്പി​ന് കീ​ഴി​ൽ പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് കു​പ്പി​വെ​ള്ള പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെന്ന് മന്ത്രി മോൻസ് ജോസഫ്. പഴശി പ​ദ്ധ​തി പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഇ​തു​സം​ബ​ന്ധി​ച്ച് യു​ഡി​എ​ഫ് ജി​ല്ലാ ഘ​ട​ക​വും മ​ന്ത്രി സ​ണ്ണി​ജോ​സ​ഫും കേ​ര​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റും നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ വൈ​കാ​തെ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്ത് ടൂ​റി​സം വ​കു​പ്പു​മാ​യി ചേ​ർ​ന്ന് ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ വി​ശ​ദ​മാ​യി പ​ഠ​ന റി​പ്പോ​ർ​ട്ട് (ഡി​പി​ആ​ർ) ത​യാ​റാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

പ​ഴ​ശി പ​ദ്ധ​തി പ്ര​ദേ​ശ​ത്തേ​ക്ക് എ​ത്തു​ന്ന ജ​ല​വി​ഭ​വ വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള റോ​ഡു​ക​ൾ പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​ത്തി​ന് വി​ട്ടു​ന​ൽ​കു​ന്ന​ത് ആ​ലോ​ച​ന​യി​ലു​ണ്ട്. ഇ​ക്കാ​ര്യം സം​ബ​ന്ധി​ച്ച് ബ​ന്ധ​പ്പെ​ട്ട മ​ന്ത്രി​യു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തും. റോ​ഡു​ക​ൾ ന​ന്നാ​ക്കാ​നു​ള്ള വി​ഭ​വ​ശേ​ഷി ജ​ല​സേ​ച​ന വ​കു​പ്പി​ന് ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം. പ​ഴ​ശി ക​നാ​ലു​ക​ൾ ന​വീ​ക​രി​ക്കു​ന്ന​തി​നാ​യി 36 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Kannur

ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ൽ ജീ​വോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു

ത​ല​ശേ​രി: വ​ലി​യ കു​ടും​ബ​ങ്ങ​ളെ പ്രോ​ത്സോ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ​യും ജീ​വ​ന്‍റെ പ്രാ​ധാ​ന്യം ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യി ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ൽ വ​ലി​യ​കു​ടും​ബ​ങ്ങ​ളു​ടെ സ്നേ​ഹ സം​ഗ​മം "ജീ​വോ​ത്സ​വം' സം​ഘ​ടി​പ്പി​ച്ചു. ത​ല​ശേ​രി അ​തി​രൂ​പ​ത അ​മ​ല പ്രോ​ലൈ​ഫ്, ഫാ​മി​ലി അ​പ്പ​സ്തോ​ലേ​റ്റ്, മാ​തൃ​വേ​ദി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ജീ​വോ​ത്സ​വം പരിപാടി ത​ളി​പ്പ​റ​ന്പ് സെ​ന്‍റ് മേ​രീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​രൂ​പ​ത പ്രോ ലൈ​ഫ് പ്ര​സി​ഡ​ന്‍റ് ലോ​റ​ൻ​സ് ക​ടി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

2025 ജ​നു​വ​രി ഒ​ന്നു മു​ത​ൽ നാ​ലോ അ​തി​ൽ കൂ​ടു​ത​ലോ കു​ഞ്ഞു​ങ്ങ​ൾ ജ​നി​ച്ച കു​ടും​ബ​ങ്ങ​ളു​ടെ സം​ഗ​മ​ത്തി​ൽ അ​തി​രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള 30 വ​ലി​യ കു​ടും​ബ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 150 ലേ​റെ പേ​ർ പ​ങ്കെ​ടു​ത്തു. ത​ളി​പ്പ​റ​ന്പ് ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു ആ​ശാ​രി​പ​റ​ന്പി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി കോ​വാ​ട്ട്, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ലി​ന്‍റ് സി​എ​ച്ച്എ​ഫ്, അ​തി​രൂ​പ​ത മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് സി​സി ആ​ന്‍റ​ണി, അ​തി​രൂ​പ​ത ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് വെ​ളി​യ​ത്ത്, കെ​സി​ബി​സി പ്രോ​ലൈ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യിം​സ് ആ​ഴ്ച​ങ്ങാ​ട​ൻ, സ്കി​ൻ​ഗോ പ്രൊ​പ്രൈ​റ്റ​ർ ബി​ജു പെ​രു​മാ​ട്ടി​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഷീ​ബ തെ​ക്കേ​ട​ത്ത് റി​പ്പോ​ർ​ട്ടും ഷൈ​നി ക​ണ്ട​ത്തി​ൽ ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. അ​തി​രൂ​പ​ത പ്രോ​ലൈ​ഫ് ഭാ​ര​വാ​ഹി​ക​ൾ നേ​തൃ​ത്വം ന​ൽ​കി. ജീ​വോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും കാ​ഷ് അ​വാ​ർ​ഡും മെ​മ​ന്‍റോ​യും ഉ​ൾ​പ്പ​ടെ​യു​ള്ള സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.

Kannur

സം​സ്ഥാ​ന​ത്ത് പു​തി​യ ജ​ല​ന​യം രൂ​പീ​ക​രി​ക്കും: മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ്

ക​ണ്ണൂ​ർ: എ​ല്ലാ​വ​ര്‍​ക്കും ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന​ത്ത് പു​തി​യ ജ​ല​ന​യം രൂ​പീ​ക​രി​ക്കു​മെ​ന്ന് ജ​ല​വി​ഭ​വ​മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് പ​റ​ഞ്ഞു. പ​യ്യാ​മ്പ​ലം ഗ​സ്റ്റ് ഹൗ​സി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​പ്ര​തി​നി​ധി​ക​ളു​മാ​യി കണ്ണൂർ ജി​ല്ല​യു​ടെ ജ​ല​വി​ത​ര​ണ സം​വി​ധാ​നം അ​വ​ലോ​ക​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​ല​വി​ഭ​വ വ​കു​പ്പി​ല്‍ നി​ല​വി​ലു​ള്ള​തും കാ​ല​ഹ​ര​ണ​പ്പെ​ട്ട​തു​മാ​യ സം​വി​ധാ​ന​ങ്ങ​ള്‍ പു​നഃ​ക്ര​മീ​ക​രി​ക്കും. എ​ല്ലാ ന്യൂ​ന​ത​ക​ളും പ​രി​ഹ​രി​ച്ചു​കൊ​ണ്ടു​ള​ള സ​മ്പൂ​ര്‍​ണ ജ​ല​ന​യ​മാ​ണ് ല​ക്ഷ്യം. സം​സ്ഥാ​ന ത​ല​ത്തി​ലു​ള്ള വാ​ട്ട​ര്‍ കോ​ൺ​ക്ലേ​വ് ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തും-മ​ന്ത്രി പ​റ​ഞ്ഞു. എ​ല്ലാ ജി​ല്ല​ക​ളി​ലും ഒ​ട്ടേ​റെ പ​ദ്ധ​തി​ക​ള്‍ ജ​ല​വി​ഭ​വ വ​കു​പ്പി​ന് കീ​ഴി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ്രാ​ദേ​ശി​ക​മാ​യി ഏ​റ്റ​വും ആ​വ​ശ്യ​മു​ള്ള​തി​നെ മു​ന്‍​ഗ​ണ​ന ന​ല്‍​കി പ​രി​ഗ​ണി​ക്ക​ണം. ഇ​വ​യെ​ല്ലാം കാ​ല​താ​മ​സ​മി​ല്ലാ​തെ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്ക​ണം. ജ​ല​വി​ഭ​വ വ​കു​പ്പി​ന്‍റെ പ്ര​വ​ര്‍​ത്ത​നം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നാ​യി സ​ബ് ഡി​വി​ഷ​ന്‍ ആ​വ​ശ്യ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ അ​നു​വ​ദി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​ല​വി​ഭ​വ വ​കു​പ്പ് ജ​ന​സേ​വ​ന വ​കു​പ്പാ​യി മാ​റ​ണം. അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ളി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് കു​ടി​വെ​ള്ളം. ഇ​ത് മു​ട​ങ്ങു​മ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന പ്ര​തി​സ​ന്ധി​ക​ള്‍ ചെ​റു​ത​ല്ല. ഈ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ലാ​ണ് ഉ​പ​യോ​ക്താ​ക്ക​ള്‍ ജ​ല അ​ഥോറി​റ്റി​യി​ലേ​ക്ക് വി​ളി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്കി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് ക​ഴി​യ​ണം. ഒ​രു ത​ര​ത്തി​ലു​ള്ള അ​ഴി​മ​തി​യും വ​കു​പ്പി​ല്‍ വച്ചു​പൊ​റു​പ്പി​ക്കി​ല്ല.

സ​ത്പേ​രു​ള്ള വ​കു​പ്പാ​യി ജ​ല​വി​ഭ​വ വ​കു​പ്പി​നെ മാ​റ്റ​ണം അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ജ​ല അ​ഥോ​റി​റ്റി, മേ​ജ​ര്‍ ഇ​റി​ഗേ​ഷ​ന്‍, മൈ​ന​ര്‍ ഇ​റി​ഗേ​ഷ​ന്‍, പ​ഴ​ശി ഇ​റി​ഗേ​ഷ​ന്‍, ഭൂ​ഗ​ര്‍​ഭ ജ​ല​വി​ഭ​വ​കു​പ്പ്, ഹ്രൈ​ഡ്രോ​ള​ജി വി​ഭാ​ഗം, ക്വാ​ളി​റ്റി ടെ​സ്റ്റിം​ഗ് ലാ​ബ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. മ​ണ്ഡ​ലം ത​ല​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി പ​ദ്ധ​തി​ക​ളു​ടെ പു​ന​ര​വ​ലോ​ക​ന യോ​ഗം​ചേ​രു​മെ​ന്നും മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് പ​റ​ഞ്ഞു.

Kannur

പ​യ്യ​ന്നൂ​രിൽ സോ​ഫ, കു​ഷ്യ​ന്‍ നി​ര്‍​മാ​ണ സ്ഥാ​പ​ന​ത്തി​ല്‍ തീ​പി​ടി​ത്തം

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​രി​ലെ സോ​ഫ,കു​ഷ്യ​ന്‍ നി​ര്‍​മാ​ണ സ്ഥാ​പ​ന​ത്തി​ല്‍ തീ​പി​ടി​ത്തം. ബൈ​പാ​സ് റോ​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​ല​പ്പു​റം പൊ​ന്നാ​നി സ്വ​ദേ​ശി സെ​ല്‍​വ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റെ​സ്റ്റ് വെ​ല്‍ കു​ഷ്യ​ന്‍ ആ​ന്‍​ഡ് ക​ര്‍​ട്ട​ന്‍ വ​ര്‍​ക്സി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

മൂ​ന്നു​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ഒ​ന്നേ​കാ​ലോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. സോ​ഫ​ക​ളു​ടെ​യും കു​ഷ്യ​നു​ക​ളു​ടെ​യും നി​ര്‍​മാ​ണ​ത്തി​നു​ള്ള സ്‌​പോ​ഞ്ചും റെ​ക്‌​സി​നും ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ള്‍, മെ​ഷീ​നു​ക​ള്‍, നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ ഉ​ത്പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. തീ​യാ​ളി​പ്പ​ട​രു​ന്ന​ത് ക​ണ്ട് ക​ട​യ്ക്കു​ള്ളി​ല്‍ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന തൊ​ഴി​ലാ​ളി റ​ഷീ​ദ് പു​റ​ത്തേ​ക്ക് ഓ​ടി​യ​തി​നാ​ല്‍ ര​ക്ഷ​പ്പെ​ട്ടു.

വി​വ​ര​മ​റി​ഞ്ഞ് പ​യ്യ​ന്നൂ​ര്‍ ഫ​യ​ര്‍ ആ​ൻ​ഡ് റെ​സ്‌​ക്യു സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ സി.​പി. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ത്തി​യ അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. സ​മീ​പ​ത്തെ മു​റി​യി​ലെ ആ​ര്‍.​ആ​ര്‍. ഇ​ല​ക്‌​ട്രി​ക്ക​ല്‍​സി​ലേ​ക്ക് തീ​പ​ട​രു​ന്ന​ത് ത​ട​യാ​ൻ അ​ഗ്നി​ര​ക്ഷാ സേ​ന​യ്ക്കു ക​ഴി​ഞ്ഞ​തി​നാ​ൽ കൂ​ടു​ത​ല്‍ ന​ഷ്ട​ങ്ങ​ളും ദു​ര​ന്ത​ങ്ങ​ളും ഒ​ഴി​വാ​ക്കി.

മൂ​ന്നു​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് സ്ഥാ​പ​ന​യു​ട​മ സെ​ല്‍​വ​ന്‍ പ​റ​യു​ന്ന​ത്. വൈ​ദ്യു​തി ത​ക​രാ​റ​ല്ല തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​യ വൈ​ദ്യു​തി ജീ​വ​ന​ക്കാ​ര്‍ പ​റ​ഞ്ഞ​താ​യും സെ​ല്‍​വ​ന്‍ പ​റ​ഞ്ഞു. ഇ​തോ​ടെ തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം ദു​രൂ​ഹ​മാ​കു​ക​യാ​ണ്.

സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഓ​ഫി​സ​ര്‍ പി.​വി. ദ​യാ​ല്‍, ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യു ഓ​ഫി​സ​ര്‍​മാ​രാ​യ പി.​പി. ലി​ജു, പി.​വി. ഷൈ​ജു, എം. ​അ​ര്‍​ജു​ന്‍, ബി. ​ക​ണ്ണ​ന്‍, ഹോം ​ഗാ​ര്‍​ഡു​മാ​രാ​യ എം. ​രാ​ജീ​വ​ന്‍, കെ.​എം. ഗോ​വി​ന്ദ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

Kannur

ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലേ​ക്ക് എ​ളു​പ്പ​ത്തി​ലെ​ത്താ​ൻ ന​ട​പ്പാ​ത​യൊ​രു​ങ്ങി

ചെ​മ്പേ​രി: ടൗ​ണി​ന്‍റെ സ​മീ​പം ത​ന്നെ​യു​ള്ള ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലെ​ത്തു​ന്ന പൊ​തു​ജ​ന​ങ്ങ​ളു​ടെ ഏ​റെ​ക്കാ​ല​ങ്ങ​ളാ​യു​ള്ള ആ​ഗ്ര​ഹ​മാ​യി​രു​ന്നു ഓ​ഫി​സ് മു​റ്റ​ത്തേ​ക്ക് എ​ളു​പ്പ​ത്തി​ലെ​ത്തു​ന്ന​ത് സാ​ധ്യ​മാ​കു​മാ​യി​രു​ന്ന ഒ​രു ന​ട​പ്പാ​ത. പ​ഞ്ചാ​യ​ത്ത്‌ ഓ​ഫി​സി​നോ​ടു ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന കൃ​ഷി​ഭ​വ​ൻ, വി​ഇ​ഒ ഓ​ഫി​സ് എ​ന്നി​വ കൂ​ടാ​തെ സ​മീ​പ​ത്താ​യി പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ച് വി​ല്ലേ​ജ് ഓ​ഫി​സും പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി​യ​തോ​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഈ ​ഓ​ഫി​സു​ക​ളി​ലെ​ത്തു​ന്ന​വ​ർ​ക്ക് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക്‌ ചെ​യ്യാ​നി​ട​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു.

വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു ടൗ​ണി​ലേ​ക്കെ​ത്തു​ന്ന റോ​ഡു​ക​ളു​ടെ വ​ശ​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യ ശേ​ഷം വ​യോ​ജ​ന​ങ്ങ​ളും ഭി​ന്ന​ശേ​ഷി​ക്കാ​രും അ​ട​ക്ക​മു​ള്ള​വ​ർ ഏ​റെ ദൂ​രം ന​ട​ന്നാ​ണ് ഓ​ഫി​സു​ക​ളി​ൽ എ​ത്തി​യി​രു​ന്ന​ത്. ഈ ​ദു​രി​താ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​ര​മാ​യി ബ​സി​ലി​ക്ക മൈ​താ​ന​ത്തു​നി​ന്നു​ള്ള ന​ട​പ്പാ​ത​യു​ടെ നി​ർ​ദേ​ശം പ​ല​ത​വ​ണ ഉ​യ​ർ​ന്നെ​ങ്കി​ലും യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല. ഇ​തി​നാ​യി പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന്‍റെ ചു​റ്റു​മ​തി​ലി​നും ചെ​മ്പേ​രി ലൂ​ർ​ദ്മാ​താ ബ​സി​ലി​ക്ക​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വി​ശാ​ല​മാ​യ മൈ​താ​ന​ത്തി​നും ഇ​ട​യി​ലു​ള്ള വീ​തി കു​റ​ഞ്ഞ തോ​ടി​നു കു​റു​കെ ചെ​റി​യൊ​രു ന​ട​പ്പാ​ലം നി​ർ​മി​ക്കാ​ൻ ബ​സി​ലി​ക്ക അ​ധി​കൃ​ത​രു​ടെ അ​നു​മ​തി ആ​വ​ശ്യ​മാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ജോ​സ് പ​ര​ത്ത​നാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ പ​ഞ്ചാ​യ​ത്ത്‌ ഭ​ര​ണ​സ​മി​തി​യു​ടെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്ന് ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​തോ​മ​സ് ത​യ്യി​ൽ അ​നു​മ​തി ന​ൽ​കു​ക​യാ​ണു​ണ്ടാ​യ​ത്.

ഉ​ത്ത​ര​മ​ല​ബാ​റി​ലെ പ്ര​മു​ഖ മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ചെ​മ്പേ​രി ബ​സി​ലി​ക്ക​യി​ൽ എ​ത്തു​ന്ന വി​ശ്വാ​സി​ക​ൾ​ക്കും ടൗ​ണി​ലെ​ത്തു​ന്ന പൊ​തു​ജ​ന​ങ്ങ​ൾ​ക്കും അ​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ ബ​സി​ലി​ക്ക മൈ​താ​ന​ത്ത് സു​ര​ക്ഷി​ത​മാ​യി പാ​ർ​ക്ക്‌ ചെ​യ്യാ​ൻ മു​മ്പ്ത​ന്നെ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള​ത് ഇ​തി​ന​കം ഏ​വ​രു​ടേ​യും പ്ര​ശം​സ നേ​ടി​യി​രു​ന്നു. ഇ​പ്പോ​ൾ മൈ​താ​ന​ത്ത് നി​ന്ന് എ​ളു​പ്പ​വ​ഴി​യാ​യി ന​ട​പ്പാ​ത കൂ​ടി യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ് ഓ​ഫി​സു​ക​ളി​ലെ​ത്തു​ന്ന​വ​ർ​ക്ക് മൈ​താ​ന​ത്ത് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്ത​ശേ​ഷം ഏ​താ​നും ചു​വ​ടു​ക​ൾ മാ​ത്രം ന​ട​ന്നാ​ൽ ഓ​ഫി​സു​ക​ളി​ലെ​ത്താം. സ​മൂ​ഹി​ക ന​ന്മ​യും പൊ​തു​ജ​ന സേ​വ​ന​വും വാ​ക്കു​ക​ളി​ൽ മാ​ത്ര​മ​ല്ലെ​ന്ന് ചെ​മ്പേ​രി ലൂ​ർ​ദ് മാ​താ ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​തോ​മ​സ് ത​യ്യി​ലും ഇ​ട​വ​കാ സ​മൂ​ഹ​വും ഒ​രി​ക്ക​ൽ കൂ​ടി തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ്.

 

 

Kannur

സ്വ​കാ​ര്യ ബ​സി​ന​ടി​യി​ൽ ബൈ​ക്ക് കു​ടു​ങ്ങി അ​പ​ക​ടം

ശ്രീ​ക​ണ്ഠ​പു​രം: ഗാ​ന്ധി സ്ക്വ​യ​റി​ൽ സ്വ​കാ​ര്യ ബ​സി​ന​ടി​യി​ൽ ബൈ​ക്ക് കു​ടു​ങ്ങി അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്രി​ക​ൻ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. പ​യ്യാ​വൂ​ർ ഭാ​ഗ​ത്തു​നി​ന്നു ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ​ബ​സ് ശ്രീ​ക​ണ്ഠ​പു​രം ബ​സ്‌​സ്റ്റാ​ൻ​ഡി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​തി​നാ​യി സി​ഗ്ന​ലി​ൽ​നി​ന്ന് സം​സ്ഥാ​ന പാ​ത​യി​ലേ​ക്കു ക​ട​ക്കു​ന്ന​തി​നി​ടെ ബൈ​ക്കി​നെ മ​റി​ക​ട​ന്നു മു​ന്നി​ൽ ക​യ​റാ​ൻ ശ്ര​മി​ച്ച​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്. പ​ഴ​യ​ങ്ങാ​ടി ഭാ​ഗ​ത്തു​നി​ന്നു ശ്രീ​ക​ണ്ഠ​പു​രം ഭാ​ഗ​ത്തേ​ക്കു പോ​കാ​നാ​യി സി​ഗ്ന​ലി​ൽ പ്ര​വേ​ശി​ച്ച ബൈ​ക്ക് ബ​സി​ന​ടി​യി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്കേ​റ്റു. ത​ല​നാ​രി​ഴ​യ്ക്കാ​ണു വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്.

അ​തേ​സ​മ​യം ഗാ​ന്ധി സ്ക്വ​യ​റി​ലെ സി​ഗ്ന​ൽ സം​വി​ധാ​ന​ത്തി​ലെ ത​ക​രാ​റു​ക​ൾ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യാ​ണ്. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ സി​ഗ്ന​ൽ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​കു​ന്ന​ത് വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ ആ​ശ​യ​ക്കു​ഴ​പ്പ​മാ​ണു സൃ​ഷ്ടി​ക്കു​ന്ന​ത്. ഓ​ഫി​സു​ക​ളും സ്കൂ​ളു​ക​ളും വി​ട്ടെ​ത്തു​ന്ന സ​മ​യ​ത്ത് വാ​ഹ​ന​ത്തി​ര​ക്ക് വ​ർ​ധി​ക്കു​ന്ന​തും സി​ഗ്ന​ൽ ലം​ഘി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​വും അ​പ​ക​ട​സാ​ധ്യ​ത കൂ​ട്ടു​ന്നു.

 

Kannur

ബ്ര​ണ്ണ​ൻ കോ​ള​ജി​ൽ ഒ​രു കോ​ടി ചെ​ല​വ​ഴി​ച്ച് പു​തി​യ പ്ര​വേ​ശ​ന ക​വാ​ടം; ഉ​ദ്ഘാ​ട​നം 27ന്

ത​ല​ശേ​രി: ബ്ര​ണ്ണ​ൻ കോ​ള​ജി​ൽ നെ​ടു​മ്പാ​ശ​രി വി​മാ​ന​ത്താ​വ​ള നി​ർ​മാ​ണ പ​രി​പാ​ല​ന ക​മ്പ​നി​യാ​യ സി​യാ​ലി​ന്‍റെ പൊ​തു​ന​ന്മാ ഫ​ണ്ടി​ൽ നി​ന്നു​ള്ള ഒ​രു കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് നി​ർ​മി​ച്ച പ്ര​വേ​ശ​ന ക​വാ​ടം 27ന് ​നാ​ടി​ന് സ​മ​ർ​പ്പി​ക്കും. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി റോ​ജി എം. ​ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

യൂ​റോ​പ്യ​ൻ സ​ർ​വ​ക​ലാ​ശാ​ല മാ​തൃ​ക​യി​ലാ​ണ് പു​തി​യ ഗേ​റ്റ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. റെ​ഡ് സാ​ൻ​ഡ് സ്റ്റോ​ൺ ഉ​പ​യോ​ഗി​ച്ചാ​ണ് പ​ടി​ക​ൾ പ​ണി​ത​ത്. നി​ല​വി​ലു​ള്ള പ്ര​ധാ​ന ഗേ​റ്റ് ഇ​തി​ന​കം അ​ട​ച്ചു. ഓ​ഡി​റ്റോ​റി​യം ഭാ​ഗ​ത്തെ ചെ​റി​യ പ്ര​വേ​ശ​ന വ​ഴി​യും പു​തു​ക്കി​പ്പ​ണി​തു. അ​ട​ച്ച ഗേ​റ്റി​നും ഓ​ഡി​റ്റോ​റി​യം ഭാ​ഗ​ത്തു​ള്ള ചെ​റി​യ ഗേ​റ്റി​നും ഇ​ട​യി​ലു​ണ്ടാ​യി​രു​ന്ന മ​തി​ൽ പൊ​ളി​ച്ചാ​ണ് റോ​ഡി​ന് അ​ഭി​മു​ഖ​മാ​യി പു​തി​യ ഗേ​റ്റ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

10 വ​ർ​ഷ​ത്തി​നി​ടെ ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജി​ൽ 75.40 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. വൈ​കാ​തെ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യും തു​ട​ങ്ങും. ക​ഴി​ഞ്ഞ സം​സ്ഥാ​ന ബ​ജ​റ്റി​ൽ ഇ​തി​നാ​യി ര​ണ്ടു കോ​ടി രൂ​പ വ​ക​യി​രു​ത്തി. കോ​ള​ജി​ലെ കാ​യി​ക സൗ​ക​ര്യ​ങ്ങ​ളെ റ​സി​ഡ​ൻ​ഷ്യ​ൽ സ്പോ​ർ​ട്സ് അ​ക്കാ​ഡ​മി​യാ​യി ഉ​യ​ർ​ത്തു​ക​യാ​ണ് ല​ക്ഷ്യം. പ്ര​ധാ​ന ഓ​ഡി​റ്റോ​റി​യം ന​വീ​ക​രി​ച്ചി​ട്ടു​ണ്ട്. ശ​തോ​ത്ത​ര ജൂ​ബി​ലി ഹാ​ൾ, ലൈ​ബ്ര​റി കെ​ട്ടി​ടം, പു​രു​ഷ ഹോ​സ്റ്റ​ൽ ന​വീ​ക​ര​ണം, പൈ​തൃ​ക ബ്ലോ​ക്ക് ന​വീ​ക​ര​ണം, കെ​മി​സ്ട്രി, സു​വോ​ള​ജി പ്ര​ധാ​ന ലാ​ബു​ക​ളു​ടെ ന​വീ​ക​ര​ണം, സ്മാ​ർ​ട്ട് ക്ലാ​സ് മു​റി​ക​ൾ, ഗ​ണി​ത ശാ​സ്ത്ര ബ്ലോ​ക്ക്, ശൗ​ചാ​ല​യം, റോ​ഡു​ക​ൾ, പു​തി​യ കാ​ന്‍റീ​ൻ കോം​പ്ള​ക്സ് തു​ട​ങ്ങി​യ​വ​യും പൂ​ർ​ത്തി​യാ​യി.

Kannur

ഭി​ന്ന​ശേ​ഷി​ക്കാ​രെ ചേ​ർ​ത്തു​നി​ർ​ത്തു​ന്ന സ​മീ​പ​നം​ സ​ർ​ക്കാ​രി​ന്: മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്

പേ​രാ​വൂ​ർ: ഭി​ന്ന​ശേ​ഷി​ക്കാ​രെ ചേ​ർ​ത്തു​നി​ർ​ത്തു​ക​യും അ​വ​ർ​ക്ക് അ​ർ​ഹ​മാ​യ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യു​ന്ന സ​മീ​പ​ന​മാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചു​വ​രു​ന്ന​തെ​ന്നും സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ൽ അ​വ​രെ എ​ത്തി​ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ൽ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​മെ​ന്നും മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു. പേ​രാ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഒ​പ്പം ഭി​ന്ന​ശേ​ഷി സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ന്ദി​ര ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബൈ​ജു വ​ർ​ഗീ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ നി​ഷ ബാ​ല​കൃ​ഷ്ണ​ൻ, പി. ​പ്ര​ഹ്ലാ​ദ​ൻ, ത്രേ​സ്യാ​പോ​ൾ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ന​വ്യ സു​രേ​ഷ്, സി​ജ രാ​ജീ​വ​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ നൂ​റു​ദ്ദീ​ൻ മു​ള്ളേ​രി​ക്ക​ൽ, ലി​സ​മ്മ ജോ​സ​ഫ്, ജ​യ്ഷാ ബി​ജു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ദീ​പ ഗി​രീ​ഷ്, ജി​ജി ജോ​യ്, പി. ​യ​ശോ​ദ, എം. ​ഷാ​ജു, ഒ. ​പ്ര​സാ​ദ്, സി. ​ഗോ​പാ​ല​ൻ, പേ​രാ​വൂ​ർ പ​ഞ്ചാ​യ​ത്തം​ഗം ആ​ശ മാ​ത്യു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ടി.​ഡി. തോ​മ​സ്, ശി​ശു വി​ക​സ​ന ഓ​ഫി​സ​ർ വി​ജി ത​ങ്ക​പ്പ​ൻ, സൂ​പ്പ​ർ​വൈ​സ​ർ​മാ​രാ​യ എം.​പി. ആ​ശ, കെ. ​ര​ജി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്ന് സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഭി​ന്ന​ശേ​ഷി ക​ലാ​കാ​ര​ന്മാ​രു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു. മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് ച​ട​ങ്ങി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

Kannur

കാ​യി​ക വി​ക​സ​ന​ത്തി​ന് വി​ദ്യാ​ർ​ഥി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി പ​ദ്ധ​തി: മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്

ക​ണ്ണൂ​ർ: കാ​യി​ക വി​ക​സ​ന​ത്തി​ന് വി​ദ്യാ​ർ​ഥി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ ഏ​റെ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്ന് കാ​യി​ക​മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്. ചേം​ബ​ർ ഹാ​ളി​ൽ ക​ണ്ണൂ​ർ സ്പോ​ർ​ട്ടിം​ഗ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ കാ​യി​ക വി​ക​സ​ന സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഖേ​ലോ കേ​ര​ളം എ​ന്ന പേ​രി​ൽ സ​ർ​ക്കാ​ർ പു​തി​യൊ​രു പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്യു​ന്നു​ണ്ട്. ഈ ​പ​ദ്ധ​തി​യി​ൽ ഏ​ക​ദേ​ശം ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം കു​ട്ടി​ക​ൾ വ​രു​മെ​ന്നാ​ണ് അ​നു​മാ​നി​ക്കു​ന്ന​ത്. സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​കും പ​ദ്ധ​തി. പ​രി​ശീ​ല​നം ന​ൽ​കി അ​വ​രെ സ്പോ​ർ​ട്സ് സ്കൂ​ളി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​വും ന​ട​ത്ത​ണ​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​ത്‌​ല​റ്റി​ക്സി​നെ എ​ല്ലാ​വ​രും മ​റ​ക്കു​ന്ന സ്ഥി​തി​യാ​ണ്. മ​റ്റ് സ്പോ​ർ​ട്സ് ഇ​ന​ങ്ങ​ളു​ടെ പി​റ​കെ​യാ​ണ് എ​ല്ലാ​വ​രും. സ്പോ​ർ​ട്സ് വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ഭൂ​മി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കും, എ​ന്നാ​ൽ പി​ന്നീ​ട് വ​രു​ന്ന സാ​മ്പ​ത്തി​ക ആ​വ​ശ്യ​ത്തി​ന് സ്വ​കാ​ര്യ ഫ​ണ്ട് സ്വീ​ക​രി​ക്കാ​ൻ​ശ്ര​മി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ക​ണ്ണൂ​ർ ജി​ല്ല​യു​ടെ സ​മ്പ​ന്ന​മാ​യ കാ​യി​ക പാ​ര​മ്പ​ര്യം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ആ​ധു​നി​ക കാ​യി​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും യു​വ​ത​ല​മു​റ​യ്ക്ക് കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടു​ള്ള ആ​ശ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും സെ​മി​നാ​റി​ലും ച​ർ​ച്ച​യി​ലും ഉ​യ​ർ​ന്നു. ടി.​ഒ.​മോ​ഹ​ന​ൻ എം​എ​ൽ​എ, മേ​യ​ർ പി. ​ഇ​ന്ദി​ര, ജി​ല്ലാ ക​ള​ക്ട​ർ പി. ​വി​ഷ്ണു​രാ​ജ്, ക​ണ്ണൂ​ർ ഡി​സ്ട്രി​ക്ട് സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് പി. ​അ​ഖി​ല്‍, ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ്, ഡോ. ​പി കെ. ​ജ​ഗ​ന്നാ​ഥ​ൻ, വി.​പി. ര​വീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

Kannur

ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന കൃ​ഷി ന​ശി​പ്പി​ച്ചു; വ​ഴി​യി​ല്ലാ​തെ വ​ല​ഞ്ഞ് ആ​ർ​ആ​ർ​ടി

ഇ​രി​ട്ടി: ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ വ​യ​നാ​ട​ൻ മേ​ഖ​ല​യി​ലെ കു​ട്ട​പ്പ​ൻ ഉ​ന്ന​തി​യി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് മ​നോ​ജ് എ​ന്ന​യാ​ളു​ടെ കൃ​ഷി​യി​ട​ത്തി​ലാ​ണ് കാ​ട്ടാ​ന നാ​ശം വി​ത​ച്ച​ത്. കൃ​ഷി​യി​ട​ത്തി​ൽ ആ​ന ക​യ​റി​യ​ത് വീ​ട്ടു​കാ​ർ ആ​ർ​ആ​ർ​ടി​യെ അ​റി​യി​ച്ചെ​ങ്കി​ലും ഇ​വ​ർ എ​ത്തു​ന്പോ​ഴേ​ക്കും ആ​ന വാ​ഴ​ക​ൾ ന​ശി​പ്പി​ച്ച് കാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു. മേ​ഖ​ല​യി​ലേ​ക്ക് എ​ത്തി​ച്ചേ​രാ​ൻ കൃ​ത്യ​മാ​യി വ​ഴി​യി​ല്ലാ​തി​രു​ന്ന​താ​ണ് എ​ത്താ​ൻ വൈ​കി​യ​തെ​ന്നാ​ണ് ആ​ർ​ആ​ർ​ടി അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​ത്.

ആ​റ​ളം കാ​ർ​ഷി​ക ഫാ​മി​ന്‍റെ കീ​ഴി​ലു​ള്ള ബ്ലോ​ക്ക് എ​ട്ടു വ​ഴി​യു​ള്ള റോ​ഡാ​ണ് ഇ​വി​ടേ​ക്കെ​ത്താ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഫാ​മി​ൽ കാ​ർ​ഷി​ക വി​ള​ക​ൾ സം​ര​ക്ഷി​ക്കാ​നാ​യി ഫെ​ൻ​സിം​ഗ് ചെ​യ്ത​പ്പോ​ൾ റോ​ഡ് ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​തു​കാ​ര​ണം ഇ​വി​ടം വ​രെ എ​ത്തി​യ ആ​ർ​ആ​ർ​ടി സം​ഘം ആ​റ​ളം മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ ന​ട​വ​ഴി​ലൂ​ടെ​യാ​ണ് പി​ന്നി​ട് സ്ഥ​ല​ത്തെ​ത്തി​യ​ത്.

നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ വ​സി​ക്കു​ന്ന പ്ര​ദേ​ശ​ത്ത് എ​ത്താ​ൻ റോ​ഡി​ല്ലെ​ന്നും ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ അ​ടി​യ​ന്തി​ര​മാ​യി ഗ​താ​ഗ​ത യോ​ഗ്യ​മാ​യ റോ​ഡ് നി​ർ​മി​ക്ക​ണ​മെ​ന്ന് താ​മ​സ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. പു​ന​ര​ധി​വാ​സം പൂ​ർ​ത്തി​യാ​യി വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ഴും പ​ല​വീ​ടു​ക​ളി​ലേ​ക്ക് എ​ത്താ​ൻ ന​ട​വ​ഴി​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്. രോ​ഗി​ക​ളാ​യ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നും മ​റ്റും എ​ടു​ത്താ​ണ് റോ​ഡി​ലെ​ത്തി​ക്കു​ന്ന​ത്.

 

Kannur

കാ​ൽ​മു​ട്ട് ശ​സ്ത്ര​ക്രി​യാ രം​ഗ​ത്ത് അ​ത്യ​പൂ​ർ​വ നേ​ട്ട​വു​മാ​യി സെ​ന്‍റ് ജോ​സ​ഫ്സ് ആ​ശു​പ​ത്രി

ക​രു​വ​ഞ്ചാ​ൽ: കാ​ൽ​മു​ട്ട് ശ​സ്ത്ര​ക്രി​യ​യി​ൽ അ​ത്യ​പൂ​ർ​വ നേ​ട്ട​വു​മാ​യി ക​രു​വ​ഞ്ചാ​ൽ സെ​ന്‍റ് ജോ​സ​ഫ്സ് ആ​ശു​പ​ത്രി. രോ​ഗി​യു​ടെ ഇ​രു​കാ​ൽ​മു​ട്ടു​ക​ളും ഒ​രേ സ​മ​യം മാ​റ്റിവ​യ്ക്കു​ന്ന ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​തി​ലൂ​ടെ മു​ട്ടു​മാ​റ്റി​വ​യ്ക്ക​ൽ ചി​കി​ത്സ​യി​ലെ അ​ത്യ​പൂ​ർ​വ നേ​ട്ട​മാ​ണ് ക​രു​വ​ഞ്ചാ​ൽ സെ​ന്‍റ് ജോ​സ​ഫ്സ് ആ​ശു​പ​ത്രി കൈ​വ​രി​ച്ച​ത്.

പാ​ലാ​വ​യ​ൽ സ്വ​ദേ​ശി​നി​യാ​യ എ​ഴു​പ​തി​കാ​രി​യാ​യ വ​ത്സ​മ്മ വ​ഴു​ത​ന​പ്പ​ള്ളി​ലാ​ണ് മു​ട്ടു​മാ​റ്റി വ​യ്ക്ക​ലി​നാ​യി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്. ആ​രോ​ഗ്യ​രം​ഗ​ത്തെ ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​മാ​യാ​ണ് ഈ ​ശ​സ്ത്ര​ക്രി​യ​യെ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ഡോ. ​സ​ന്ദീ​പ്, ഡോ. ​രാ​ഹു​ൽ, ഡോ. ​അ​ർ​ജു​ൻ, ഡോ. ​സെ​ർ​നം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​മാ​ണ് ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​ത്. മ​ല​യോ​ര മേ​ഖ​ല​യി​ലെ ആ​രോ​ഗ്യ​പ​രി​ച​ര​ണ രം​ഗ​ത്തി​ന് അ​ഭി​മാ​ന​മാ​യി മാ​റി​യ ഈ ​നേ​ട്ടം ആ​ശു​പ​ത്രി​യു​ടെ ചി​കി​ത്സാ മി​ക​വി​നും വി​ദ​ഗ്ധ സം​ഘ​ത്തി​ന്‍റെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​നും തെ​ളി​വാ​യി.

Kannur

ബ​യോ​മൗ​ണ്ട​ൻ സ​ന്ദ​ർ​ശി​ക്കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച് ഉ​പ​രാ​ഷ്‌​ട്ര​പ​തി

ഇ​രി​ട്ടി: ക​ർ​ഷ​ക​രു​ടെ കൂ​ട്ടാ​യ്മ​യി​ലൂ​ടെ കാ​ർ​ഷി​ക മേ​ഖ​ല​യി​ലും മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന വി​പ​ണ​ന രം​ഗ​ത്തും ശ്ര​ദ്ധേ​യ​മാ​യ മു​ന്നേ​റ്റം ന​ട​ത്തു​ന്ന ബ​യോ​മൗ​ണ്ട​ൻ ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി സ​ന്ദ​ർ​ശി​ക്കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച് ഉ​പ​രാ​ഷ്‌​ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ.

ക​മ്പ​നി​യു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ബെ​ന്നി നി​ര​പ്പേ​ൽ ഉ​പ​രാ​ഷ്‌​ട്ര​പ​തി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് അ​ദ്ദേ​ഹം ക​ന്പ​നി സ​ന്ദ​ർ​ശി​ക്കാ​നു​ള്ള താ​ത്പ​ര്യ​വും സ​ന്ന​ദ്ധ​ത​യും അ​റി​യി​ച്ച​ത്. ക​ർ​ഷ​ക​ക്ഷേ​മം, കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന നി​ർ​മാ​ണം, വി​പ​ണ​ന സാ​ധ്യ​ത​ക​ൾ, ക​ർ​ഷ​ക​രു​ടെ സാ​മ്പ​ത്തി​ക പു​രോ​ഗ​തി എ​ന്നി​വ ല​ക്ഷ്യ​മാ​ക്കി ബ​യോ​മൗ​ണ്ട​ൻ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫാ.​ഡോ. ബെ​ന്നി നി​ര​പ്പേ​ൽ ഉ​പ​രാ​ഷ്‌​ട്ര​പ​തി​ക്കു മു​ന്പാ​കെ വി​ശ​ദീ​ക​രി​ച്ചു. ഇ​തേ തു​ട​ർ​ന്നാ​ണ് ക​മ്പ​നി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നേ​രി​ട്ട് മ​ന​സ​ലാ​ക്കു​ന്ന​തി​നാ​യി ബ​യോ​മൗ​ണ്ട​ൻ സ​ന്ദ​ർ​ശി​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത ഉ​പ​രാ​ഷ്‌​ട്ര​പ​തി വ്യ​ക്ത​മാ​ക്കി​യ​ത്.

ക​ർ​ഷ​ക​രു​ടെ കൂ​ട്ടാ​യ്മ​യി​ൽ രൂ​പം​കൊ​ണ്ട ബ​യോ​മൗ​ണ്ട​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​പ​രാ​ഷ്‌​ട്ര​പ​തി​യു​ടെ സ​ന്ന​ദ്ധ​ത ദേ​ശീ​യ അം​ഗീ​ക​ര​വും ക​ന്പ​നി​യു​ടെ അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​വു​മാ​ണെ​ന്ന് ചെ​യ​ർ​മാ​ൻ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി, ഫാ. ​ജോ​സ​ഫ് കു​രി​ശും​മൂ​ട്ടി​ൽ,ഫാ. ​ജു​ബി​ൻ ക​ണി​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.

Kannur

ജൂ​ണി​ൽ ഉ​ത്പാ​ദ​നം തു​ട​ങ്ങും

ഇ​രി​ട്ടി: വൈ​ദ്യു​തി പ്ര​തി​സ​ന്ധി​ക്കി​ടെ ആ​ശ്വാ​സ​മേ​കാ​ൻ പ​ഴ​ശി സാ​ഗ​ർ മി​നി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി ജൂ​ൺ ആ​ദ്യ​വാ​ര​ത്തോ​ടെ ഉ​ത്പാ​ദ​നം ആ​രം​ഭി​ക്കും. 7.5 മെ​ഗാ​വാ​ട്ട് ശേ​ഷി​യു​ള്ള പ​ദ്ധ​തി​യു​ടെ 70 ശ​ത​മാ​നം നി​ർ​മാ​ണ ​പ്ര​വൃ​ത്തി​ക​ളും പൂ​ർ​ത്തി​യാ​യി. മേ​യ് 31ന​കം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന വൈ​ദ്യു​തി​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് പ്ര​വൃ​ത്തി​ക​ൾ ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നും അ​ടു​ത്ത കാ​ല​വ​ർ​ഷ​ത്തി​ൽ ഉ​ത്പാ​ദ​നം ആ​രം​ഭി​ക്കു​ന്ന​തി​നു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​മാ​യി ഇ​ന്ന് പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് മ​ന്ത്രി​ത​ല അ​വ​ലോ​ക​ന യോ​ഗം ചേ​രും. വൈ​ദ്യു​ത മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​നൊ​പ്പം ജ​ല​വി​ഭ​വ മ​ന്ത്രി മോ​ൺ​സ് ജോ​സ​ഫും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

നി​ർ​മാ​ണം ഒ​ന്നോ ര​ണ്ടോ മാ​സം വൈ​കി​യാ​ൽ ഒ​രു ഉ​ത്പാ​ദ​ന സീ​സ​ൺ പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ടു​മെ​ന്ന​തി​നാ​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ശ്ര​മം. പ്ര​ധാ​ന തു​ര​ങ്ക​ത്തി​ന്‍റെ​യും മൂ​ന്ന് ഉ​പ​തു​ര​ങ്ക​ങ്ങ​ളു​ടെ​യും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. പ​വ​ർ​ഹൗ​സി​ന്‍റെ 70 ശ​ത​മാ​നം പ്ര​വൃ​ത്തി​ക​ളും ക​ഴി​ഞ്ഞു.

ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് യ​ന്ത്ര​ഭാ​ഗ​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി അ​ടു​ത്ത മാ​സം ആ​രം​ഭി​ക്കും. കാ​ല​വ​ർ​ഷ​ത്തി​ൽ വ​ള​പ​ട്ട​ണം പു​ഴ​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന അ​ധി​ക​ജ​ലം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി​യി​ൽ വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. പ്ര​ധാ​ന തു​ര​ങ്ക​ത്തി​ൽ​നി​ന്ന് മൂ​ന്ന് ഉ​പ തു​ര​ങ്ക​ങ്ങ​ളി​ലൂ​ടെ വെ​ള്ളം ക​ട​ത്തി​വി​ട്ട് 2.5 മെ​ഗാ​വാ​ട്ട് വീ​തം ശേ​ഷി​യു​ള്ള മൂ​ന്ന് ട​ർ​ബൈ​നു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ചാ​ണ് 7.5 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ക.

ജൂ​ൺ മു​ത​ൽ ന​വം​ബ​ർ വ​രെ​യു​ള്ള ആ​റു​മാ​സ​മാ​ണ് പൂ​ർ​ണ​തോ​തി​ൽ വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. വേ​ന​ൽ​ക്കാ​ല​ത്തെ കു​ടി​വെ​ള്ള ആ​വ​ശ്യ​ത്തി​നു​ള്ള ജ​ല​സം​ഭ​ര​ണം നി​ല​നി​ർ​ത്തു​ന്ന​തി​നൊ​പ്പം ഡി​സം​ബ​ർ, ജ​നു​വ​രി മാ​സ​ങ്ങ​ളി​ലും ഉ​ത്പാ​ദ​നം ന​ട​ത്താ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യു​മു​ണ്ട്. ജ​ല​സം​ഭ​ര​ണി​യി​ലെ വെ​ള്ളം 23.5 മീ​റ്റ​ർ നി​ര​പ്പി​ൽ നി​ല​നി​ർ​ത്തി ഉ​ത്പാ​ദ​നം ന​ട​ത്താ​നാ​ണ് പ​ദ്ധ​തി. പ​ദ്ധ​തി​യു​ടെ പ​ര​മാ​വ​ധി സം​ഭ​ര​ണ​നി​ര​പ്പ് 26.52 മീ​റ്റ​റാ​ണ്. തു​ര​ങ്ക​ത്തി​ലെ​യും പ​വ​ർ​ഹൗ​സി​ലെ​യും പ്ര​വൃ​ത്തി​ക​ളെ ബാ​ധി​ക്കാ​തി​രി​ക്കാ​ൻ വെ​ള്ളം തി​രി​ച്ചു​വി​ടു​ന്ന​തി​നു​ള്ള താ​ത്കാ​ലി​ക ബാ​രാ​ജി​ന്‍റെ നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​കു​ക​യാ​ണ്. വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​നു​ശേ​ഷം വെ​ള്ളം വ​ള​പ​ട്ട​ണം പു​ഴ​യി​ലേ​ക്ക് ത​ന്നെ ഒ​ഴു​ക്കി​വി​ടും. കാ​ല​വ​ർ​ഷ​ത്തെ ആ​ശ്ര​യി​ച്ചു​ള്ള പ​ദ്ധ​തി​യാ​യ​തി​നാ​ൽ സ​മ​യ​ബ​ന്ധി​ത​മാ​യ പൂ​ർ​ത്തീ​ക​ര​ണം നി​ർ​ണാ​യ​ക​മാ​ണ്.

Kannur

മ​ല​ബാ​റി​ൽ അ​ന്താ​രാ​ഷ്‌​ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ക​ള​രി അ​ക്കാ​ദ​മി സ്ഥാ​പി​ക്കും: മ​ന്ത്രി ജ​നീ​ഷ്

ച​ന്ദ​ന​ക്കാം​പാ​റ: മ​ല​ബാ​റി​ല്‍ അ​ന്താ​രാ​ഷ്‌ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ക​ള​രി അ​ക്കാ​ദ​മി സ്ഥാ​പി​ക്കു​മെ​ന്നും ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ടു ക​ഴി​ഞ്ഞു​വെ​ന്നും കാ​യി​ക മ​ന്ത്രി ഒ.​ജെ ജ​നീ​ഷ്. ച​ന്ദ​ന​ക്കാം​പാ​റ​യി​ല്‍ ന​ട​ന്ന 27-ാമ​ത് കേ​ര​ള സം​സ്ഥാ​ന ജൂ​നി​യ​ര്‍ വ​ടം​വ​ലി ചാ​മ്പ്യ​ന്‍​ഷി​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ക​ള​രി​പ്പ​യ​റ്റി​ന് കൂ​ടു​ത​ല്‍ പ്രോ​ത്സാ​ഹ​നം ന​ല്‍​കു​ന്ന​തി​നൊ​പ്പം മ​ല​ബാ​റി​ലെ കാ​യി​ക​മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കും. വ​ടം​വ​ലി ചാം​പ്യ​ന്‍​ഷി​പ് ന​ട​ന്ന ചെ​റു​പു​ഷ്പ ഹൈ​സ്‌​കൂ​ളി​ല്‍ ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യം നി​ര്‍​മി​ക്കു​മെ​ന്നും എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കാ​ന്‍ സ്‌​പോ​ര്‍​ട്‌​സ് കേ​ര​ള ഫൗ​ണ്ടേ​ഷ​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.​ കാ​യി​ക​രം​ഗ​ത്ത് മ​ല​ബാ​റി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ വ​ലി​യ സം​ഭാ​വ​ന​ക​ളാ​ണ് ന​ൽ​കു​ന്ന​ത്.

കാ​യി​ക​മേ​ഖ​ല​യി​ല്‍ സ​മ​ഗ്ര​മാ​യ മാ​റ്റ​ങ്ങ​ള്‍ ല​ക്ഷ്യ​മി​ട്ട് പു​തി​യ സ്‌​പോ​ര്‍​ട്‌​സ് ബി​ല്‍ കൊ​ണ്ടു​വ​രും. ന​വം​ബ​ര്‍ അ​വ​സാ​ന​ത്തി​ലോ ഡി​സം​ബ​ര്‍ ആ​ദ്യ​ത്തി​ലോ ചേ​രു​ന്ന പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ല്‍ ബി​ല്‍ അ​വ​ത​രി​പ്പി​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്.

സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. സം​സ്ഥാ​ന വ​ടം​വ​ലി അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് അ​ബി​ന്‍ വ​ര്‍​ക്കി എം​എ​ല്‍ എ,​കേ​ര​ള സ്റ്റേ​റ്റ് വ​ടം​വ​ലി അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ഷാ​ന്‍ മു​ഹ​മ്മ​ദ്, ഇ​രി​ക്കൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. സു​ലേ​ഖ, ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സ്സി ഷി​ജി, ശ്രീ​ക​ണ്ഠ​പു​രം മു​നി​സി​പ്പ​ൽ ചെ​യ​ര്‍​പേ​ഴ്സ​ൺ ഇ.​വി. രാ​മ​കൃ​ഷ്ണ​ന്‍, പ​യ്യാ​വൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ന്ധു ബെ​ന്നി,ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബേ​ബി തോ​ലാ​നി, ഫാ. ​ഡോ.​സോ​ണി വ​ട​ശേ​രി, ചെ​റു​പു​ഷ്പം ഹൈ​സ്കൂ​ൾ മാ​നേ​ജ​ര്‍ ഫാ. ​ഏ​ബ്രാ​ഹം മ​ഠ​ത്തി​മ്യാ​ലി​ല്‍, കേ​ര​ള സ്റ്റേ​റ്റ് ട​ഗ് ഓ​ഫ് വാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. പി. ​ര​ഘു​നാ​ഥ്, വ​ടം​വ​ലി ചാ​മ്പ്യ​ന്‍​ഷി​പ്പ് ഓ​ര്‍​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി പ്ര​വീ​ണ്‍ മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kannur

യൂ​ത്ത് കോ​ൺ​ഗ്ര​സ് പ​ദ​യാ​ത്ര​യ്ക്ക് ക​ണ്ണൂ​രി​ൽ ഉ​ജ്വല സ​മാ​പ​നം

ക​ണ്ണൂ​ർ: യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് ന​യി​ച്ച ജെ​ൻ ഇ​ന്ത്യ മൂ​വ്മെ​ന്‍റ് പ​ദ​യാ​ത്ര​യ്ക്ക് ക​ണ്ണൂ​രി​ൽ ഉ​ജ്വല സ​മാ​പ​നം. ഭ​ര​ണ​ഘ​ട​ന​യാ​ണ് കാ​വ​ൽ, സ​മ​ത്വ​മാ​ണ് രാ​ഷ്ട്രീ​യം, ല​ഹ​രി​യാ​ണ് ശ​ത്രു എ​ന്നീ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യ റാ​ലി​യി​ൽ ആ​യി​ര​ങ്ങ​ൾ അ​ണി​നി​ര​ന്നു.

മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​ൻ സ​മാ​പ​ന പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ​സി​സ്‌​റ്റു​ക​ൾ വാ​ഴേ​ണ്ട നാ​ട​ല്ല ഇ​ന്ത്യെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഇ​ക്ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് കൊ​ല്ല​ത്ത് നി​ന്ന് ആ​രം​ഭി​ച്ച പ​ദ​യാ​ത്ര​യ്ക്കാ​ണ് ക​ണ്ണൂ​രി​ൽ സ​മാ​പ​ന​മാ​യ​ത്.

യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റ് ഉ​ദ​യ് ബാ​നു ചി​ബ്, അ​ബി​ൻ വ​ർ​ക്കി, വി​നു ചു​ള്ളി​യി​ൽ, ജി​ൻ​ഷാ​ദ്, നാ​ഗേ​ഷ്, ജോ​മോ​ൻ ജോ​സ​ഫ് , വി​ജി​ൽ മോ​ഹ​ൻ , വി.​പി. അ​ബ്ദു​ൾ റ​ഷീ​ദ് ഉ​ൾ​പ്പ​ടെ​യു​ള്ള യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ റാ​ലി​യി​ൽ അ​ണി നി​ര​ന്നു. ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ലെ പു​ഷ്പാ​ർ​ച്ച​ന​യ്ക്ക് ശേ​ഷ​മാ​ണ് സ​മ്മേ​ള​നം തു​ട​ങ്ങി​യ​ത്.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഉ​ദ​യ് ബാ​നു ചി​ബ് , എം​എ​ൽ​എ മാ​രാ​യ അ​ബി​ൻ വ​ർ​ക്കി, ടി. ​കെ. ഗോ​വി​ന്ദ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള നേ​താ​ക്ക​ൾ പ്ര​സം​ഗി​ച്ചു.

Kannur

അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ല ആം ​റ​സ്‌​ലിം​ഗ്: ജോ​ഷ്യ​ക്ക് ഇ​ര​ട്ട സ്വ​ർ​ണം

ക​ണ്ണൂ​ർ: മീ​റ​റ്റി​ലെ സ്വാ​മി വി​വേ​കാ​ന​ന്ദ സു​ഭാ​ർ​തി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ന്ന ഓ​ൾ ഇ​ന്ത്യ ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി ആം ​റ​സ്‌​ലിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് വേ​ണ്ടി വി​ള​യാ​ങ്കോ​ട് വി​റാ​സ് കോ​ള​ജി​ലെ എം. ​ജോ​ഷ്യ ഇ​ര​ട്ട സ്വ​ർ​ണം നേ​ടി. 90 പ്ല​സ് കി​ലോ​ഗ്രാം ഇ​ട​തു കൈ, ​വ​ല​തു കൈ ​വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ജോ​ഷ്യ​യു​ടെ നേ​ട്ടം.

ഇ​ട​തു കൈ ​വി​ഭാ​ഗ​ത്തി​ൽ കോ​ട്ട​യം മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കൃ​ഷ്ണ​പ്രി​യ​യെ​യും വ​ല​തു കൈ ​വി​ഭാ​ഗ​ത്തി​ൽ ബാം​ഗ്ലൂ​ർ ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​ർ. ത​നു​ശ്രീ​യെ​യു​മാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. വി​റാ​സ് കോ​ള​ജ് ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ടി.​സി. ജീ​ന​യാ​യി​രു​ന്നു ജോ​ഷ്യ​യു​ടെ ടീം ​മാ​നേ​ജ​ർ.

Kannur

31 പ​വ​ൻ മോ​ഷ്ടി​ച്ച് പ​ക​രം മു​ക്കു​പ​ണ്ടം: മ​ണി​ക്ക​ട​വി​ൽ വീ​ട്ടു​ജോ​ലി​ക്കാ​രി അ​റ​സ്റ്റി​ൽ

ഉ​ളി​ക്ക​ൽ: വീ​ട്ടി​ൽ​നി​ന്ന് 31 പ​വ​ൻ മോ​ഷ്ടി​ച്ച് പ​ക​രം മു​ക്കു​പ​ണ്ടം വ​ച്ച സം​ഭ​വ​ത്തി​ൽ വീ​ട്ടു​ജോ​ലി​ക്കാ​രി അ​റ​സ്റ്റി​ൽ. മ​ണി​ക്ക​ട​വി​ലെ വീ​ട്ടി​ൽ​നി​ന്ന് 31 പ​വ​ൻ സ്വ​ർ​ണം മോ​ഷ്ടി​ച്ച കേ​സി​ൽ വ​യ​നാ​ട് പേ​ര്യ പാ​റ​ത്തോ​ട്ട​ത്തെ ഉ​ച്ച​പ്പ​ള്ളി​ൽ പ്രേ​മ (50) യെ​യാ​ണ് ഉ​ളി​ക്ക​ൽ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​ണി​ക്ക​ട​വി​ലെ ന്യാ​യ​പ്പ​ള്ളി ഈ​പ്പ​ന്‍റെ മ​ക​ൾ നി​മ്മി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ബെ​ഡ്റൂ​മി​ലെ അ​ല​മാ​ര​യി​ലും മേ​ശ​യി​ലും സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ഓ​രോ​ന്നാ​യി കൈ​ക്ക​ലാ​ക്കി പ​ക​രം അ​തേ ഡി​സൈ​നി​ലു​ള്ള മു​ക്കു​പ​ണ്ട​ങ്ങ​ൾ അ​ല​മാ​ര​യി​ൽ തി​രി​ച്ചു​വ​ച്ച് വീ​ട്ടു​കാ​രെ ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഏ​ക​ദേ​ശം 30 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന മാ​ല, വ​ള, നെ​ക്‌‌​ലേ​സ്, മോ​തി​രം, ലോ​ക്ക​റ്റ്, പാ​ദ​സ​രം തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​തി മോ​ഷ്ടി​ച്ച​ത്.

ഈ​പ്പ​നും ഭാ​ര്യ​യ്ക്കും സ​ഹാ​യ​ത്തി​നാ​യി 2023 ലാ​ണ് പ്രേ​മ മ​ണി​ക്ക​ട​വി​ലെ വീ​ട്ടി​ൽ ജോ​ലി​ക്കെ​ത്തി​യ​ത്. വീ​ട്ടു​കാ​രു​ടെ പൂ​ർ​ണ​വി​ശ്വാ​സം നേ​ടി​യെ​ടു​ത്ത​തോ​ടെ ഈ​പ്പ​ന്‍റെ ഭാ​ര്യ മ​രി​ച്ച​ശേ​ഷ​വും പ്ര​തി വീ​ട്ടി​ൽ തു​ട​രു​ക​യാ​യി​രു​ന്നു. ഈ​പ്പ​ന്‍റെ മ​ക​ളും കു​ടും​ബ​വും ബം​ഗ​ളൂ​രു​വി​ലാ​ണ് താ​മ​സം. ഇ​വ​രു​ടെ അ​സാ​ന്നി​ധ്യം മു​ത​ലെ​ടു​ത്താ​യി​രു​ന്നു മോ​ഷ​ണം. സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ട​താ​യി വീ​ട്ടു​കാ​ർ തി​രി​ച്ച​റി​ഞ്ഞെ​ങ്കി​ലും ആ​ദ്യ​മൊ​ന്നും വീ​ട്ടു​ജോ​ലി​ക്കാ​രി​യെ സം​ശ​യി​ച്ചി​ല്ല. നേ​ര​ത്തേ കു​ട്ടി​ക​ളു​ടെ മാ​ല​ക​ളി​ലൊ​ന്ന് കാ​ണാ​താ​യ​താ​യി​രു​ന്നു.

എ​ന്നാ​ൽ, പ​ണ​യം​വ​ച്ച സ്വ​ർ​ണ​ത്തി​നൊ​പ്പം ഉ​ണ്ടാ​കു​മെ​ന്ന ധാ​ര​ണ​യി​ൽ വീ​ട്ടു​കാ​ർ കൂ​ടു​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നി​ല്ല.

പൂ​ജ​യു​ടെ അ​വ​ധി​ക്ക് ഈ​പ്പ​ൻ മ​ക്ക​ൾ​ക്കൊ​പ്പം ബം​ഗ​ളൂ​രു​വി​ൽ പോ​യി​രു​ന്നു. ഈ ​സ​മ​യം പ്ര​തി മാ​ത്ര​മാ​യി​രു​ന്നു വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. തി​രി​ച്ചെ​ത്തി​യ കു​ടും​ബം അ​ല​മാ​ര​യും മേ​ശ​യും തു​റ​ക്കാ​ൻ താ​ക്കോ​ൽ അ​ന്വേ​ഷി​ച്ച​പ്പോ​ൾ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. താ​ക്കോ​ൽ ന​ഷ്ട​പ്പെ​ട്ടെ​ന്നു ക​രു​തി പൂ​ട്ടു​പൊ​ളി​ച്ച് നോ​ക്കി​യ​പ്പ​പ്പോ​ഴാ​ണ് മോ​ഷ​ണം തി​രി​ച്ച​റി​ഞ്ഞ​ത്. വീ​ട്ടു​കാ​ർ യാ​തൊ​രു സം​ശ​യ​വും തോ​ന്നാ​ത്ത​വി​ധം പ്ര​തി​യെ അ​വ​ർ​ക്കൊ​പ്പം നി​ർ​ത്തി. തു​ട​ർ​ന്ന് ത​ന്ത്ര​പ​ര​മാ​യി അ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ൺ പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു.

ഒ​റി​ജി​ന​ൽ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ​ക്ക് സ​മാ​ന​മാ​യ മു​ക്കു​പ​ണ്ട​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി യ​ഥാ​ർ​ഥ ആ​ഭ​ര​ണ​ങ്ങ​ളു​ടെ​യും മു​ക്കു​പ​ണ്ട​ത്തി​ന്‍റെ​യും ചി​ത്ര​ങ്ങ​ൾ ഫോ​ണി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​താ​ണ് കേ​സി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. ഡ്യൂ​പ്ലി​ക്ക​റ്റ് മാ​ല​യി​ലെ ലോ​ക്ക​റ്റു​ക​ൾ മാ​റ്റാ​തി​രു​ന്ന​തും സം​ശ​യ​ത്തി​ന് കാ​ര​ണ​മാ​യി. ഇ​തോ​ടെ​യാ​ണ് വീ​ട്ടു​കാ​ർ പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

നി​മ്മി ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ പൊ​ലി​സ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ടാ​ൻ പൊ​ലി​സ് അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്.

Kannur

ഭ​ർ​ത്താ​വി​നെ ശ്വാ​സം മു​ട്ടി​ച്ചു​കൊ​ന്ന കേ​സി​ൽ ഭാ​ര്യ​യ്ക്കും ആ​ൺ​സു​ഹൃ​ത്തി​നും ജീ​വ​പ​ര്യ​ന്തം

ത​ല​ശേ​രി: പ​യ്യാ​വൂ​ർ പാ​റ​ക്ക​ട​വി​ൽ ഭ​ർ​ത്താ​വി​നെ ക​ഴു​ത്തി​ൽ തോ​ർ​ത്തു​മു​ണ്ട് മു​റു​ക്കി ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ ഭാ​ര്യ​ക്കും ആ​ൺ​സു​ഹൃ​ത്തി​നും ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും 50,000 രൂ​പ വീ​തം പി​ഴ ശി​ക്ഷ​യും.

പ​യ്യാ​വൂ​ർ തോ​ണി​പ്പാ​റ​ക്ക​ൽ വീ​ട്ടി​ൽ ബാ​ബു​വി​നെ (55) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഭാ​ര്യ പ​യ്യാ​വൂ​ർ പാ​റ​ക്ക​ട​വ് സ്വ​ദേ​ശി​നി ജാ​ൻ​സി (ആ​നി ബാ​ബു-47), ജാ​ൻ​സി​യു​ടെ സു​ഹൃ​ത്ത് പ​യ്യാ​വൂ​ർ വെ​മ്പു​വ കു​റ്റി​ക്കാ​ട്ടു​കു​ന്നേ​ൽ ജോ​ബി ജ​യിം​സ് (48), എ​ന്നി​വ​രെ​യാ​ണ് ത​ല​ശേ​രി ഒ​ന്നാം അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജ് സി.​ജെ. ഡെ​ന്നി ശി​ക്ഷി​ച്ച​ത്. ഒ​ന്നാം പ്ര​തി​യാ​യ ജോ​ബി ജ​യിം​സി​ന് ഭ​വ​ന​ഭേ​ദ​നം വ​കു​പ്പി​ൽ നാ​ലു​വ​ർ​ഷം അ​ധി​ക​ത​ട​വും 50,000 രൂ​പ പി​ഴ​യു​മു​ണ്ട്. പി​ഴ​യ​ട​ച്ചാ​ൽ കൊ​ല്ല​പ്പെ​ട്ട ബാ​ബു​വി​ന്‍റെ കു​ടും​ബ​ത്തി​ന് ന​ൽ​ക​ണം. പ്ര​തി​ക​ൾ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ ക​ഴി​ഞ്ഞ കാ​ല​യ​ള​വ് ജ​യി​ൽ ശി​ക്ഷ​യാ​യി പ​രി​ഗ​ണി​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​മെ​ങ്കി​ൽ ഇ​ള​വി​ന് അ​വ​കാ​ശ​മു​ണ്ടാ​കും.

പാ​റ​ക്ക​ട​വ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​ക്കു സ​മീ​പ​ത്തെ വീ​ട്ടി​ലാ​യി​രു​ന്നു ബാ​ബു കൊ​ല്ല​പ്പെ​ട്ട​ത്. 2017 ന​വം​ബ​ർ എ​ട്ടി​ന് രാ​വി​ലെ ഏ​ഴി​ന് ജാ​ൻ​സി​യു​ടെ ക​ര​ച്ചി​ൽ കേ​ട്ടെ​ത്തി​യ അ​യ​ൽ​വാ​സി​ക​ൾ ബാ​ബു​വി​നെ വീ​ട്ടി​ലെ സെ​ൻ​ട്ര​ൽ ഹാ​ളി​ൽ ക​ട്ടി​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ബാ​ബു​വും ജാ​ൻ​സി​യു​മാ​യി​രു​ന്നു ഈ ​വീ​ട്ടി​ൽ താ​മ​സം. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നാ​യി​രു​ന്നു ആ​ദ്യം പൊ​ലി​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്ത ഡോ. ​ഗോ​പാ​ല​കൃ​ഷ്‌​ണ​പി​ള​ള​യു​ടെ റി​പ്പോ​ർ​ട്ടി​ലാ​ണ് മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ഒ​ന്നാം പ്ര​തി ജോ​ബി ജ​യിം​സ് 2009ൽ ​പാ​ണ​ത്തൂ​രി​ലു​ള്ള യു​വ​തി​യെ വി​വാ​ഹം ക​ഴി​ച്ച ശേ​ഷം പ​യ്യാ​വൂ​രി​ൽ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു വ​രു​ന്ന​തി​നി​ട​യി​ലാ​ണ് ര​ണ്ടാം പ്ര​തി ജാ​ൻ​സി​യു​മാ​യി പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ഇ​വ​ർ ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന് ഭ​ർ​ത്താ​വ് ത​ട​സ​മാ​കു​ന്ന​തി​നാ​ൽ ആ​സൂ​ത്രി​ത​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്.

ബാ​ബു​വി​ന്‍റെ സ​ഹോ​ദ​ര​ൻ അ​ഭി​ലാ​ഷ് തോ​മ​സ്, ഫോ​റ​ൻ​സി​ക് സ​ർ​ജ​ൻ ഡോ. ​എ​സ്. ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള, ഡോ. ​കെ.​എ​ൻ. അ​രു​ണ, ഡോ. ​ഷീ​ജ, പൊ​ലി​സ് ഓ​ഫി​സ​ർ​മാ​രാ​യ വി.​വി. ല​തീ​ഷ്, മ​ല്ലി​ക, സി. ​പ്രി​യ, കെ.​കെ. ശ്രീ​ല, കെ.​വി. ഉ​ഷാ​ദേ​വി, പി. ​മ​ണി, സു​നി​ൽ ബാ​ബു, ജോ​സ് ഡൊ​മ​നി​ക്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ഫ്സ​ത്ത്, വി​ല്ലേ​ജ് ഓ​ഫി​സ​ർ ടി.​ജി. രാ​ജേ​ന്ദ്ര​ൻ, ഫിം​ഗ​ർ പ്രി​ന്‍റ് വി​ദ​ഗ്ദ പി. ​സി​ന്ധു, സ​യി​ന്‍റി​ഫി​ക് അ​സി​സ്റ്റ​ന്‍റ് കെ.​എ​സ്. ശ്രു​തി​ലേ​ഖ തു​ട​ങ്ങി​യ​വ​രാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ൻ സാ​ക്ഷി​ക​ൾ.


പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി തു​ട​ക്ക​ത്തി​ൽ അ​ഡ്വ. ഇ. ​ജ​യ​റാം​ദാ​സും നി​ല​വി​ൽ ജി​ല്ല ഗ​വ. പ്ലി​ഡ​ർ അ​ഡ്വ. കെ. ​അ​ജി​ത്ത് കു​മാ​റു​മാ​ണ് ഹാ​ജ​രാ​യ​ത്. പ്ര​തി​ക​ൾ​ക്കു​വേ​ണ്ടി സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​നാ​യ ടി.​പി. ഹ​രീ​ന്ദ്ര​ൻ വാ​ദം ന​ട​ത്തി.

Kannur

ഉ​ഷ​യ്ക്കും മ​ക്ക​ൾ​ക്കും ഇ​തു പു​തു​ജ​ന്മം

ത​ളി​പ്പ​റ​മ്പ്: ഇ​രു​പ​ത്തി​യാ​റ് ദി​വ​സ​ത്തെ ആ​ശു​പ​ത്രി​വാ​സ​ത്തി​നു ശേ​ഷം കു​വോ​ട്ടെ ഉ​ഷ​യും ര​ണ്ട് ആ​ൺ​മ​ക്ക​ളും ഇ​രി​ട്ടി സ്നേ​ഹ​ഭ​വ​ൻ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റി.

സ​ർ​ക്കാ​ർ ഇ​ട​പെ​ട്ടാ​ണ് മൂ​വ​രേ​യും പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​ന്നു ഭ​ക്ഷ​ണ​വും മ​രു​ന്നും ക​ഴി​ക്കാ​ൻ വി​സ​മ്മ​തി​ച്ച്, ആ​രോ​ടും സം​സാ​രി​ക്കാ​തെ നി​ൽ​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ഇ​പ്പോ​ൾ മ​രു​ന്നും ഭ​ക്ഷ​ണ​വും കൃ​ത്യ​മാ​യി ക​ഴി​ക്കു​ക​യും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രോ​ടും സ​ന്ദ​ർ​ശ​ക​രോ​ടും ചി​രി​ച്ചു കൊ​ണ്ട് സം​സാ​രി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ലും മ​രു​ന്ന്, കൗ​ൺ​സ​ലിം​ഗ്, തൊ​ഴി​ൽ പ​രി​ശീ​ല​നം എ​ന്നി​വ ന​ൽ​കും. പൂ​ർ​ണ​മാ​യും സു​ഖം പ്രാ​പി​ച്ച ശേ​ഷം വീ​ട്ടി​ലേ​ക്കു മ​ട​ക്കി​ക്കൊ​ണ്ടു​വ​രും.
പ്രി​ൻ​സി​പ്പ​ൽ​സ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ഡോ​ക്ട​ർ​മാ​രും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് പാ​ട്ട് പാ​ടി​യ​പ്പോ​ൾ ഉ​ഷ​യും മ​ക്ക​ളും കൂ​ടെ പാ​ടി. ഉ​ഷ എ​ല്ലാ​വ​ർ​ക്കും മ​ധു​ര​വും വി​ത​ര​ണം ചെ​യ്തു.

ആ​ശു​പ​ത്രി​യി​ൽ ഉ​ഷ​യ്ക്കും മ​ക്ക​ൾ​ക്കും താ​ങ്ങാ​യി നാ​ട്ടു​കാ​ർ

ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ 26 ദി​വ​സ​വും ഉ​ഷ​യ്ക്കും മ​ക്ക​ൾ​ക്കും എ​ല്ലാ സ​ഹാ​യ​വു​മാ​യി കൂ​ട്ടി​രു​ന്ന​ത് കൂ​വോ​ട് തു​രു​ത്തി​യി​ലെ നാ​ട്ടു​കാ​ർ. വാ​ർ​ഡ് കൗ​ൺ​സി​ല​ർ ധ​ന്യ പ്ര​കാ​ശ്, ആ​ശാ​വ​ർ​ക്ക​ർ എം. ​വ​ന​ജ, അ​യ​ൽ​വാ​സി​ക​ളാ​യ എം. ​സു​രേ​ന്ദ്ര​ൻ, എം. ​ബാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് എ​ല്ലാ ദി​വ​സ​വും ഇ​വ​ർ​ക്ക് കൂ​ട്ടി​രി​ക്കാ​നെ​ത്തി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഇ​രി​ട്ടി സ്നേ​ഹ​ഭ​വ​നി​ലേ​ക്ക് ഇ​വ​രെ കൊ​ണ്ട് ചെ​ന്നാ​ക്കാ​നും ഇ​വ​ർ അ​നു​ഗ​മി​ച്ചു. വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി ക​ഴി​ഞ്ഞാ​ൽ ഇ​വ​രെ തി​രി​ച്ച് നാ​ട്ടി​ലെ​ത്തി​ച്ച് സം​ര​ക്ഷി​ക്കാ​ൻ ത​ന്നെ​യാ​ണ് ഇ​വ​രു​ടെ തീ​രു​മാ​നം.

Kannur

പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്രി​ക​നെ തി​രി​ഞ്ഞു​നോ​ക്കി​യി​ല്ല; ലോ​റി ഡ്രൈ​വ​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണം

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ-​ത​ളി​പ്പ​റ​മ്പ് ദേ​ശീ​യ​പാ​ത​യി​ൽ മാ​ങ്ങാ​ട്ടു​പ​റ​മ്പി​ന് സ​മീ​പം ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്രി​ക​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​തെ ച​ര​ക്കു​മാ​യി സ്ഥ​ലം​വി​ട്ട ലോ​റി ഡ്രൈ​വ​ർ​ക്കെ​തി​രെ പൊ​ലി​സ് അ​ന്വേ​ഷ​ണം.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 6.30ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ സ്വ​കാ​ര്യ വാ​ഹ​ന സ​ർ​വീ​സ് ക​മ്പ​നി മാ​നേ​ജ​ർ പു​ലി​ക്കു​രു​മ്പ സ്വ​ദേ​ശി അ​ജേ​ഷ് ജോ​സ​ഫി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നോ ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ക്കാ​നോ ലോ​റി ഡ്രൈ​വ​ർ ത​യാ​റാ​യി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം. അ​പ​ക​ട​ത്തി​നു​ശേ​ഷം എ​ൽ​പി​ജി വി​ത​ര​ണ വാ​ഹ​ന​വു​മാ​യി ഡ്രൈ​വ​ർ ക​ട​ന്നു ക​ള​ഞ്ഞു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് റോ​ഡി​ൽ കി​ട​ന്ന അ​ജേ​ഷി​നെ അ​തു​വ​ഴി എ​ത്തി​യ ര​ണ്ട് നാ​ട്ടു​കാ​രാ​ണ് ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ച്ച​ത്. കാ​ലി​നും ത​ല​യ്ക്കും ഗു​രു​ത​ര​മാ​യ പ​രി​ക്കേ​ൽ​ക്കു​ക​യും ത​ല​ച്ചോ​റി​ൽ ര​ക്ത​സ്രാ​വം ഉ​ൾ​പ്പെ​ടെ സം​ഭ​വി​ക്കു​ക​യും ചെ​യ്ത​തി​നാ​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ് അ​ജേ​ഷ്. ചി​കി​ത്സ വൈ​കി​യി​രു​ന്നെ​ങ്കി​ൽ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​കു​മാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

എ​ൽ​പി​ജി വി​ത​ര​ണ വാ​ഹ​ന​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ പൊ​ലി​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ഡ്രൈ​വ​റെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ന് വി​ളി​ച്ചു​വ​രു​ത്തു​മെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. തു​ട​ർ​പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ഡ്രൈ​വ​റു​ടെ​യും വാ​ഹ​ന ഉ​ട​മ​യു​ടെ​യും വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

Kannur

കു​ഞ്ഞാ​മി​ന വ​ധം മു​ഖ്യ​പ്ര​തി​യെ 23ന് ​ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും

ക​ണ്ണൂ​ർ: ഇ​രി​ക്കൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ സി​ദ്ദി​ഖ് ന​ഗ​റി​ൽ താ​മ​സി​ച്ചി​രു​ന്ന മെ​ര​ട​ൻ കു​ഞ്ഞാ​മി​ന​യെ (60) കൊ​ല​പ്പെ​ടു​ത്തി സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന കേ​സി​ൽ മു​ഖ്യ​പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ ല​ഭി​ക്കു​ന്ന​തി​നാ​യി ക്രൈം​ബ്രാ​ഞ്ച് നാ​ളെ കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കും.

ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യി റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ഡ​ൽ​ഹി സ്വ​ദേ​ശി അ​ബ്ബാ​സ് അ​ലി​യെ (37) ക​സ്റ്റ​ഡി​യി​ൽ കി​ട്ടു​ന്ന​തി​നാ​യി ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി നാ​രാ​യ​ണ​ൻ ആ​ണ് ക​ണ്ണൂ​ർ കോ​ട​തി​യി​ൽ ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കു​ക. നാ​ളെ ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കി​യ ശേ​ഷം തി​ങ്ക​ളാ​ഴ്ച ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​നാ​ണ് ക്രൈം​ബ്രാ​ഞ്ച് തീ​രു​മാ​നം.

ക്രൈം ​ബ്രാ​ഞ്ച് എ​സ്പി കെ.​വി. വേ​ണു​ഗോ​പാ​ലി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ക്രൈം​ബ്രാ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലി​സാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഡ​ൽ​ഹി​യി​ൽ നി​ന്ന് അ​ബ്ബാ​സ് അ​ലി​യെ അ​റ​സ്റ്റു ചെ​യ്ത​ത്. കൂ​ട്ടു​പ്ര​തി​ക​ളാ​യ ര​ണ്ട് സ്ത്രീ​ക​ൾ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

2016 ഏ​പ്രി​ൽ 30 നാ​ണ് മെ​ര​ട​ൻ കു​ഞ്ഞാ​മി​ന​യെ കൊ​ല​ചെ​യ്യ​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വ​സ്ത്ര വ്യാ​പാ​രി​ക​ളെ​ന്ന വ്യാ​ജേ​ന കു​ഞ്ഞാ​മി​ന​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ച്ചി​രു​ന്നപ്ര​തി​ക​ൾ കു​ഞ്ഞാ​മി​ന​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ക​യും, ശേ​ഷം സ്‌​ക്രൂ​ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ച്ച് അ​തി​ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.
കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം കു​ഞ്ഞാ​മി​ന ധ​രി​ച്ചി​രു​ന്ന പ​ത്ത് പ​വ​നോ​ളം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​ർ​ച്ച ചെ​യ്ത് പ്ര​തി​ക​ൾ ഓ​ട്ടോ​യി​ൽ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Kannur

പാ​നൂ​രി​ൽ ര​ണ്ടു​പേ​രെ കാ​പ്പ​ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു

ക​ണ്ണൂ​ർ: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സി​ൽ പ്ര​തി​ക​ളാ​യ പാ​നൂ​ർ ചെ​ണ്ട​യാ​ട് സ്വ​ദേ​ശി പി.​പി. മി​ഥു​ൻ എ​ന്ന കു​ട്ടാ​പ്പി (29), പാ​നൂ​ർ കൂ​രാ​ര സ്വ​ദേ​ശി കെ. ​യാ​ദ​വ് (26) എ​ന്നി​വ​രെ കാ​പ്പ​ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. ക​ണ്ണൂ​ർ സി​റ്റി പൊ​ലി​സ് ക​മ്മി​ഷ​ണ​റു​ടെ ശി​പാ​ർ​ശ പ്ര​കാ​രം ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​ലാ​ണ് ന​ട​പ​ടി. ഇ​രു​വ​രും സ​ലാ​വു​ദ്ദീ​ൻ വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ളാ​ണ്.

മി​ഥു​ൻ പാ​നൂ​ർ, ക​ണ്ണ​വം, കൊ​ള​വ​ല്ലൂ​ർ, ക​തി​രൂ​ർ, ത​ല​ശേ​രി എ​ന്നീ പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ൽ കൊ​ല​പാ​ത​കം, വ​ധ​ശ്ര​മം, അ​ക്ര​മം തു​ട​ങ്ങി ഒ​മ്പ​തോ​ളം കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. യാ​ദ​വ് പാ​നൂ​ർ, കൊ​ള​വ​ല്ലൂ​ർ, തൃ​ശൂ​ർ, ചേ​ല​ക്ക​ര പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ൽ കൊ​ല​പാ​ത​കം, വ​ധ​ശ്ര​മം, അ​ക്ര​മം തു​ട​ങ്ങി ഒ​മ്പ​തോ​ളം കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.


ക​ണ്ണൂ​ർ സി​റ്റി പൊ​ലി​സ് ക​മ്മി​ഷ​ണ​ർ ബി.​വി. വി​ജ​യ ഭാ​ര​ത് റെ​ഡ്ഡി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം പാ​നൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​ൻ എ​സ്ഐ മ​രി​യ പ്രി​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ര​ജി​ലേ​ഷ്, എ​എ​സ്ഐ നി​വേ​ദ്, എ​സ്‌​സി​പി​ഒ​മാ​രാ​യ സു​ജി​ത്ത്, ഷം​സീ​ർ എ​ന്നി​വ​രും ക​ണ്ണൂ​ർ സി​റ്റി പൊ​ലി​സ് ക​മ്മി​ഷ​ണ​റു​ടെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​വും ചേ​ർ​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

Kannur

സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ ബാ​ഗ് കീ​റി പ​ണം ക​വ​ർ​ന്ന കേ​സ്: നേ​പ്പാ​ൾ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: താ​ഴെ​ചൊ​വ്വ​യി​ലെ നെ​ഹ്തി മ​ന്തി എ​ന്ന സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന ര​ണ്ട് നേ​പ്പാ​ൾ സ്വ​ദേ​ശി​ക​ളു​ടെ ബാ​ഗി​ൽ​നി​ന്ന് പ​ണം ക​വ​ർ​ന്ന കേ​സി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ നേ​പ്പാ​ൾ സ്വ​ദേ​ശി​യെ ക​ണ്ണൂ​ർ ടൗ​ൺ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. നേ​പ്പാ​ൾ കാ​ഠ്മ​ണ്ടു സ്വ​ദേ​ശി അ​മി​ത് ദ​മാ​യി​യാ​ണ് (25) പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ 22നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. നെ​ഹ്തി മ​ന്തി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ര​ണ്ടു​പേ​രു​ടെ ബാ​ഗു​ക​ളി​ൽ​നി​ന്നാ​യി 1,70,000 രൂ​പ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. സ്ഥാ​പ​ന​ത്തി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ബാ​ഗു​ക​ൾ കീ​റി​യാ​ണ് പ്ര​തി പ​ണം മോ​ഷ്ടി​ച്ച​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം പ്ര​തി ഒ​ളി​വി​ൽ പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു.

സ്ഥാ​പ​ന​ത്തി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്.തു​ട​ർ​ന്ന് ക​ണ്ണൂ​ർ ടൗ​ൺ പൊ​ലി​സ് ന​ട​ത്തി​യ പ​ട്രോ​ളിം​ഗി​നി​ടെ കാ​ൽ​ടെ​ക്സ് ഭാ​ഗ​ത്തു​വ​ച്ച് പ്ര​തി​യെ പൊ​ലി​സ് സം​ഘം കാ​ണു​ക​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Kannur

റോ​ഡ് പു​ഴ​യി​ലേ​ക്ക്; താ​ത്കാ​ലി​ക മു​ന്ന​റി​യി​പ്പൊ​രു​ക്കി നാ​ട്ടു​കാ​ർ

ഇ​രി​ട്ടി: വ​ള്ളി​ത്തോ​ട്-​ച​ര​ൾ റോ​ഡി​ൽ മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ക്ക​പ്പെ​ട്ട​തോ​ടെ മു​ട​യ​രി​ഞ്ഞി​യി​ൽ റോ​ഡ് പു​ഴ​യി​ലേ​ക്ക് ഇ​ടി​യു​ന്ന​ത് തു​ട​രു​ന്നു. അ​പ​ക​ടാ​വ​സ്ഥ കൂ​ടു​ത​ൽ രൂ​ക്ഷ​മാ​യി​ട്ടും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. റോ​ഡ് പു​ഴ​യി​ലേ​ക്ക് ഇ​ടി​ഞ്ഞു​തു​ട​ങ്ങി​യി​ട്ട് ര​ണ്ട് മ​ഴ​ക്കാ​ലം ക​ഴി​ഞ്ഞെ​ങ്കി​ലും അ​പ​ക​ടാ​വ​സ്ഥ അ​ധി​കൃ​ത​ർ​ക്ക് ഇ​തു​വ​രെ​യും ക​ണ്ണി​ൽ​പെ​ട്ടി​ട്ടി​ല്ല. ഇ​തോ​ടെ വ​ള്ളി​ത്തോ​ട്-​ആ​ന​പ്പ​ന്തി​ക്ക​വ​ല-​മു​ട​യ​രി​ഞ്ഞി-​ച​ര​ൾ-​പു​ല്ല​ൻ​പാ​റ​ത​ട്ട് റോ​ഡി​ൽ ഗ​താ​ഗ​തം വ​ൻ അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​ണ്.

ര​ണ്ടു വ​ർ​ഷം മു​ന്പ് റോ​ഡ് ഇ​ടി​ഞ്ഞു​തു​ട​ങ്ങി​യ​തു മു​ത​ൽ മാ​ധ്യ​മ​ങ്ങ​ൾ വാ​ർ​ത്ത ചെ​യ്തി​രു​ന്നു. ര​ണ്ട​ര വ​ർ​ഷം പി​ന്നി​ട്ടി​ട്ടും സ്ഥി​തി​ക്ക് മാ​റ്റ​മി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, മ​ണ്ണി​ടി​ച്ചി​ൽ ടാ​റിം​ഗ് വ​രെ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. റോ​ഡി​ൽ നി​ന്ന് ഏ​ക​ദേ​ശം 30 അ​ടി താ​ഴ്ച​യി​ലാ​ണ് പു​ഴ ഒ​ഴു​കു​ന്ന​ത്. ടാ​റിം​ഗി​ലും പ​ല​സ്ഥ​ല​ങ്ങ​ളി​ലും വി​ള്ള​ൽ രൂ​പ​പ്പെ​ട്ടു​ക​ഴി​ഞ്ഞു.

നേ​ര​ത്തേ റോ​ഡി​ൽ മ​ണ്ണി​ടി​ച്ചി​ൽ അ​നു​ഭ​വ​പ്പെ​ട്ട ഭാ​ഗ​ത്ത് അ​ര​ക്കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് കൂ​റ്റ​ൻ പാ​ർ​ശ്വ​ഭി​ത്തി നി​ർ​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​തി​ന് സ​മീ​പ​ത്താ​ണ് വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ൽ തു​ട​രു​ന്ന​ത്. മ​ഴ ശ​ക്ത​മാ​കു​ന്ന​തോ​ടെ റോ​ഡി​ന്‍റെ കൂ​ടു​ത​ൽ ഭാ​ഗം ത​ക​രു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ.

റോ​ഡി​ന്‍റെ അ​പ​ക​ട​സാ​ധ്യ​ത അ​റി​യി​ക്കാ​ൻ നാ​ട്ടു​കാ​ർ ബാ​ര​ലു​ക​ൾ സ്ഥാ​പി​ച്ച് ചു​വ​ന്ന റി​ബ​ൺ കെ​ട്ടി​യ​തു​മാ​ത്ര​മാ​ണ് ആ​ശ്വാ​സം.


നാ​ലു വ​ർ​ഷം മു​ന്പ് 5.4 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്തി​യ 5.8 കി​ലോ​മീ​റ്റ​ർ റോ​ഡാ​ണി​ത്. 3.8 മീ​റ്റ​റാ​യി​രു​ന്ന വീ​തി 5.5 മീ​റ്റ​റാ​യി വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, റോ​ഡി​ന്‍റെ മു​ഴു​വ​ൻ നീ​ള​ത്തി​ലും കോ​ൺ​ക്രീ​റ്റ് ഓ​വു​ചാ​ൽ നി​ർ​മി​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം അ​ന്ന് പ​രി​ഗ​ണി​ച്ചി​ല്ല. എ​സ്റ്റി​മേ​റ്റി​ൽ ആ​വ​ശ്യ​മാ​യ തു​ക വ​ക​യി​രു​ത്തി​യി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

ഓ​വു​ചാ​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ മ​ഴ​വെ​ള്ളം റോ​ഡി​ലൂ​ടെ കു​ത്തി​യൊ​ഴു​കി പു​ഴ​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​ണ്. ഇ​ത് റോ​ഡി​ന്‍റെ അ​രി​കു​ക​ൾ ഇ​ടി​യു​ന്ന​തി​നും മ​ണ്ണൊ​ലി​പ്പി​നും കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. നി​ർ​മാ​ണ​സ​മ​യ​ത്ത് ചൂ​ണ്ടി​ക്കാ​ട്ടി​യ പ്ര​ശ്നം പി​ന്നീ​ട് അ​പ​ക​ട​സാ​ധ്യ​ത​യാ​യി മാ​റി​യി​ട്ടും പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ല. റോ​ഡി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അ​ടി​യ​ന്ത​ര​മാ​യി സം​ര​ക്ഷ​ണ​ഭി​ത്തി​യും ശാ​സ്ത്രീ​യ​മാ​യ ഓ​വു​ചാ​ൽ സം​വി​ധാ​ന​വും ഒ​രു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Kannur

യു​വ സം​രം​ഭ​ക​രും എം​ബി​എ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി മു​ഖാ​മു​ഖം ന​ട​ത്തി

ക​ണ്ണൂ​ർ: കേ​ര​ള സം​സ്ഥാ​ന ചെ​റു​കി​ട വ്യ​വ​സാ​യ അ​സോ​സി​യേ​ഷ​ൻ ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​വ സം​രം​ഭ​ക​രും എം​ബി​എ വി​ദ്യാ​ർ​ഥി​ക​ളും ത​മ്മി​ൽ യു​നോ​വേ​റ്റ് 2026 എ​ന്ന പേ​രി​ൽ മു​ഖാ​മു​ഖം സം​ഘ​ടി​പ്പി​ച്ചു. ക​ണ്ണൂ​ർ നോ​ർ​ത്ത് മ​ല​ബാ​ർ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് ഹാ​ളി​ൽ ജി​ല്ലാക​ള​ക്ട​ർ പി. ​വി​ഷ്ണു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു.

കെ​എ​സ്എ​സ്ഐ​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി. ​അ​ബ്ദു​ൾ ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റേ​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് പൈ​ക​ട വി​ശി​ഷ്ടാ​തി​ഥി​യാ​യി. ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ്പ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​യു. ഫൈ​സ​ൽ, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഇ.​ആ​ർ. നി​തി​ൻ, റൂ​ഡ്സെ​റ്റ് ഡ​യ​റ​ക്ട​ർ ദീ​പ​ക് കൃ​ഷ്ണ​ൻ, കെ​എ​സ്എ​സ്ഐ​എ നോ​ർ​ത്ത് സോ​ൺ സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​പി. സൗ​മ്യ, ജി​ല്ല വ​നി​താ വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച് റ​ഹ്മ​ത്ത്, സെ​ക്ര​ട്ട​റി ടി.​പി. നാ​രാ​യ​ണ​ൻ, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി. ​വി​ജീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ.​പി. ര​വീ​ന്ദ്ര​ൻ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. കെ.​വി​നോ​ദ് നാ​രാ​യ​ണ​ൻ, മൂ​സ​ഷി​ഫ എ​ന്നി​വ​ർ പ​രി​പാ​ടി കോ-​ഓ​ർ​ഡി​നേ​റ്റ് ചെ​യ്തു.

Kannur

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഫ്ലൈ​റ്റ് കാ​ലി​ബ്രേ​ഷ​ൻ ന​ട​ത്തി

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഫ്ലൈ​റ്റ് കാ​ലി​ബ്രേ​ഷ​ൻ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഇ​ൻ​സ്ട്രു​മെ​ന്‍റ് ലാ​ൻ​ഡിം​ഗ് സി​സ്റ്റം, ഡോ​പ്ല​ർ ഓ​മ്നി റേ​ഞ്ച്, ഡി​സ്റ്റ​ൻ​സ് മെ​ഷ​റിം​ഗ് എ​ക്യു​പ്മെ​ന്‍റ്, പ്രി​സി​ഷ​ൻ അ​പ്രോ​ച്ച് പാ​ത്ത് ഇ​ൻ​ഡി​ക്കേ​റ്റ​ർ എ​ന്നീ നാ​വി​ഗേ​ഷ​ൻ സം​വി​ധാ​ന​ങ്ങ​ളു​ടെ കാ​ലി​ബ്രേ​ഷ​നാ​ണ് ന​ട​ത്തി​യ​ത്. ആ​റു മാ​സ​ത്തി​ലൊ​രി​ക്ക​ൽ കാ​ലി​ബ്രേ​ഷ​ൻ ന​ട​ത്തേ​ണ്ട​തു​ണ്ട്.

എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ ഡ​ൽ​ഹി​യി​ലെ ഫ്ലൈ​റ്റ് ഇ​ൻ​സ്പെ​ക്ഷ​ൻ യൂ​ണി​റ്റി​ൽ നി​ന്നു​ള്ള ബീ​ച്ച്ക്രാ​ഫ്റ്റ് 350 കാ​ലി​ബ്രേ​ഷ​ൻ വി​മാ​നം ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കൊ​ച്ചി​യി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലെ​ത്തി. കാ​ലി​ബ്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം വൈ​കു​ന്നേ​രം വി​മാ​നം ഹു​ബ്ലി​യി​ലേ​ക്ക് പോ​യി. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ലും വി​മാ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡ് ചെ​യ്യാ​ൻ സ​ഹാ​യി​ക്കു​ന്ന ഐ​എ​ൽ​എ​സ് സം​വി​ധാ​ന​ത്തി​ലെ ഗ്ലൈ​ഡ് പാ​ത്ത്, ലോ​ക്ക​ലൈ​സ​ർ എ​ന്നി​വ​യു​ടെ സി​ഗ്ന​ൽ കൃ​ത്യ​ത​യും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത​യും പ​രി​ശോ​ധി​ച്ചു.

ക്യാ​പ്റ്റ​ൻ അ​നൂ​പ് ക​ച്ചാ​റു ആ​ണ് വി​മാ​നം പ​റ​ത്തി​യ​ത്. എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ ക​മ‍്യൂ​ണി​ക്കേ​ഷ​ൻ, നാ​വി​ഗേ​ഷ​ൻ ആ​ൻ​ഡ് സ​ർ​വൈ​ല​ൻ​സ് (സി​എ​ൻ​എ​സ്) വി​ഭാ​ഗം ഡ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ മോ​ഹി​ത്ത് കാ​ന്ത് ശ​ർ​മ വി​മാ​ന​ത്തി​നു​ള്ളി​ൽ നി​ന്ന് കാ​ലി​ബ്രേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​എ​ഐ ഓ​ഫി​സ​ർ ഇ​ൻ ചാ​ർ​ജ് സാ​ബു പി. ​നീ​ലാ​ണ്ട​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ ശ്രീ​ലേ​ഷ് ശ്രീ​ധ​ര​ൻ, അ​സി. ജ​ന​റ​ൽ മാ​നേ​ജ​ർ​മാ​രാ​യ ജോ​ൺ​സ​ൺ ജോ​സ​ഫ്, കെ.​ബി. ര​ഞ്ജി​ത്, മാ​നേ​ജ​ർ​മാ​രാ​യ വി.​കെ. രാ​ഹു​ൽ, എ​ൻ.​പി. മ​ൻ​സൂ​ർ, ഐ. ​ബി​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Kannur

റ​ബ​ർ ഗോ​ഡൗ​ൺ ക​ത്തി​ന​ശി​ച്ചു; ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്‌​ടം

മാ​ലൂ​ർ: മാ​ലൂ​രി​ൽ റ​ബ​ർ ഗോ​ഡൗ​ൺ ക​ത്തി​ന​ശി​ച്ചു. മാ​ലൂ​ർ സി​റ്റി​യി​ലെ സി​ൻ​സി​യ​ർ ട്രേ​ഡേ​ഴ്സ് ഉ​ട​മ കു​ണ്ടാ​ഞ്ചേ​രി രാ​ജ​ന്‍റെ റ​ബ​ർ സ്റ്റോ​ക്ക് ഗോ​ഡൗ​ണാ​ണു തീ​പി​ടി​ച്ച് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.
അ​ഞ്ചു​ ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

മ​ട്ട​ന്നൂ​ർ അ​ഗ്നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മ​ണി​ക്കൂ​റു​ക​ളോ​ളം ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ രാ​ത്രി 8.45ഓ​ടെ​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് സ​മീ​പ​ത്തെ വീ​ടു​ക​ളി​ലേ​ക്ക് തീ ​പ​ട​രു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​യി. സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ ര​വീ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​വേ​ദ്, ഷി​ജി​ൻ, മി​ഥു​ൻ, രാ​ജ​ൻ, രാ​ജ്കൃ​ഷ്ണ​ൻ, വി​നീ​ഷ് എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Kannur

ചീ​ക്കാ​ട്-​ന​മ്പ്യാ​ർ​മ​ല മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷം; കൃ​ഷി​നാ​ശം വ്യാ​പ​കം

ഉ​ദ​യ​ഗി​രി: കൃ​ഷി​യി​ട​ങ്ങ​ളി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം ത​മ്പ​ടി​ക്കു​ന്ന​ത് ക​ർ​ഷ​ക​രു​ടെ ജീ​വി​തം ദു​രി​ത​ത്തി​ലാ​ക്കു​ന്നു. കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​മേ​ഖ​ല​യാ​യ ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ലെ ചീ​ക്കാ​ട്-​ന​മ്പ്യാ​ർ​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യ​ത്.

ദി​വ​സ​ങ്ങ​ളാ​യി മേ​ഖ​ല​യി​ൽ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ടം വ്യാ​പ​ക​മാ​യ കൃ​ഷി​നാ​ശ​മാ​ണ് വ​രു​ത്തു​ന്ന​ത്. വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യ വാ​ഴ, ക​മുക്, തെ​ങ്ങ് തു​ട​ങ്ങി കൃ​ഷി​യി​ട​ങ്ങ​ളി​ലെ വി​വി​ധ വി​ള​ക​ൾ ആ​ന​ക​ൾ ച​വി​ട്ടി​മെ​തി​ച്ച് ന​ശി​പ്പി​ക്കു​ക​യാ​ണ്. രാ​ത്രി​യി​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തു​ന്ന ആ​ന​ക്കൂ​ട്ടം പ​ക​ൽ​സ​മ​യ​ത്തും പ്ര​ദേ​ശ​ത്ത് തു​ട​രു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ ഭീ​തി​യേ​റ്റു​ന്നു.

കാ​ട്ടാ​ന​ക​ളെ ഭ​യ​ന്ന് പു​ല​ർ​ച്ചെ റ​ബ​ർ ടാ​പ്പിം​ഗി​ന് ഇ​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ് ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന​ത്. റ​ബ​ർ തോ​ട്ട​ങ്ങ​ളി​ൽ ആ​ന​ക്കൂ​ട്ടം നി​ല​യു​റ​പ്പി​ച്ച​തോ​ടെ ടാ​പ്പിം​ഗ് മു​ട​ങ്ങു​ക​യും വ​രു​മാ​നം നി​ല​യ്ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ക​ർ​ഷ​ക​ർ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യി.

ന​മ്പ്യാ​ർ​മ​ല​യി​ലെ സ​തീ​ഷ് വ​ട​ക്കേ​വീ​ട്ടി​ൽ, രാ​മ​ച​ന്ദ്ര​ൻ മം​ഗ​ല​ത്ത്, അ​നീ​ഷ് ചോ​യി​മ​ഠ​ത്തി​ൽ, ജോ​സ​ഫ് പാ​ല​ത്തി​നാ​ൽ, ടോ​മി പാ​ല​ത്തി​നാ​ൽ, ലൂ​ക്ക ചെ​രു​വി​ൽ, ജ​യ​രാ​ജ​ൻ എ​ടാ​ട്ട്, ര​ഞ്ജി​ത്ത് മു​തി​ര​ക്കാ​ല തു​ട​ങ്ങി നി​ര​വ​ധി ക​ർ​ഷ​ക​ർ​ക്ക് കാ​ട്ടാ​ന​ശ​ല്യ​ത്തി​ൽ ക​ന​ത്ത കൃ​ഷി​നാ​ശം നേ​രി​ട്ടു. ആ​ന​ശ​ല്യം ത​ട​യാ​ൻ അ​ധി​കൃ​ത​ർ ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ​രാ​തി.
പ​ട​ക്കം പൊ​ട്ടി​ച്ചും ശ​ബ്ദ​മു​ണ്ടാ​ക്കി​യും മ​റ്റു​മാ​ണ് നി​ല​വി​ൽ ആ​ന​ക​ളെ തു​ര​ത്തു​ന്ന​ത്. പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് വ​നം​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് ക​ർ​ഷ​ക​ർ.

Kannur

കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം കൃ​ഷി​ വ്യാപകമായി ന​ശി​പ്പി​ക്കു​ന്നു

ചെ​റു​പു​ഴ: കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം കൃ​ഷി​ത്തോ​ട്ട​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​ന്നു. വി​ള​ക്കു​വെ​ട്ട​ത്തെ കു​ന്നും​വീ​ട്ടി​ൽ ര​വീ​ന്ദ്ര​ൻ 15 സെ​ന്‍റ് സ്ഥ​ല​ത്ത് ചേ​മ്പും 10 സെ​ന്‍റ് സ്ഥ​ല​ത്ത് മ​ര​ച്ചീ​നി​യും ന​ട്ട​ത് മു​ഴു​വ​ൻ പ​ന്നി​ക്കൂ​ട്ടം ന​ശി​പ്പി​ച്ചു. വി​ള​വെ​ടു​ക്കാ​നാ​യി ത​യാ​റെ​ടു​ക്കു​മ്പോ​ഴാ​ണു ക​ഴി​ഞ്ഞ രാ​ത്രി കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം വ​ന്ന് മു​ഴു​വ​നാ​യും കു​ത്തി​മ​റി​ച്ചു തി​ന്നു​തീ​ർ​ത്ത​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച 100 ക​മു​ക് ന​ശി​പ്പി​ച്ച തെ​ക്കേ​മ​റ്റം സ​ണ്ണി​യു​ടെ 40 തൈ​ക​ൾ കൂ​ടി ക​ഴി​ഞ്ഞ​ദി​വ​സം ന​ശി​പ്പി​ച്ചു.

കൂ​ടാ​തെ താ​ബോ​റി​ലെ ബേ​ബി കാ​വാ​ലം കൃ​ഷി ചെ​യ്ത പ​ച്ച​ക്ക​റി​ക​ളും പൂ​ർ​ണ​മാ​യും ത​ക​ർ​ത്തു. കൃ​ഷി ചെ​യ്ത് ഒ​ന്നു​പോ​ലും വി​ള​വെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ൽ ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ൾ മാ​ത്ര​മേ ക​ർ​ഷ​ക​ർ​ക്കു പ​റ​യാ​നു​ള്ളൂ​വെ​ന്നും ക​ർ​ഷ​ക​രെ​ല്ലാം കൃ​ഷി​യി​ൽ നി​ന്ന് പി​ന്നോ​ട്ടു​പോ​കു​ക​യാ​ണെ​ന്നും കൃ​ഷി​യി​ടം സ​ന്ദ​ർ​ശി​ച്ച ചെ​റു​പു​ഴ കൃ​ഷി അ​സി​സ്റ്റ​ന്‍റ് സു​രേ​ഷ് കു​റ്റൂ​ർ പ​റ​ഞ്ഞു.

Kannur

സീ​നി​യ​ർ സി​റ്റി​സ​ൺ കോ​ൺ​ഗ്ര​സ് മു​നി​സി​പ്പ​ൽ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു

ശ്രീ​ക​ണ്ഠ​പു​രം: സീ​നി​യ​ർ സി​റ്റി​സ​ൺ കോ​ൺ​ഗ്ര​സ് ശ്രീ​ക​ണ്ഠ​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഇ​ന്ദി​രാ​ഭ​വ​നി​ൽ ന​ട​ന്നു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. ഗം​ഗാ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി ഒ​രു വ​കു​പ്പു ത​ന്നെ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത് വ​യോ​ജ​ന​ങ്ങ​ളോ​ടു​ള്ള ക​രു​ത​ലാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സീ​നി​യ​ർ സി​റ്റി​സ​ൺ കോ​ൺ​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പോ​ൾ മ​ഞ്ച​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മെം​ബ​ർ​ഷി​പ്പ് വി​ത​ര​ണം ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ഒ. ച​ന്ദ്ര​ശേ​ഖ​ര​ൻ നി​ർ​വ​ഹി​ച്ചു. പി.​ടി. കു​ര്യാ​ക്കോ​സ്, എ.​എ​ൻ. പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: ത്രേ​സ്യാ​സാ​മ്മ മാ​ത്യു- പ്ര​സി​ഡ​ന്‍റ്, സാ​ലി മാ​ത്യു, പി. ​മ​മ്മു-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ഇ.​ആ​ർ. പു​രു​ഷോ​ത്ത​മ​ൻ-​ജ​ന​റ​ൽ സെ​ക്ര​ട്ട​റി, എ​ൽ​സ​മ്മ മാ​ത്യു, കെ.​പി. കൃ​ഷ്ണ​ൻ​കു​ട്ടി- സെ​ക്ര​ട്ട​റി​മാ​ർ, അ​ബ്ദു​ൾ സ​ലാം, കാ​ളി​യ​ത്ത് മു​സ്ത​ഫ-​എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ൾ.

Kannur

‘സ്പ​ര്‍​ശം’ കൗ​ണ്‍​സി​ലിം​ഗ് സെ​ന്‍റ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു

പി​ലാ​ത്ത​റ: സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജി​ല്‍ കൗ​ണ്‍​സി​ലിം​ഗ് സെ​ന്‍റ​ർ ആ​രം​ഭി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും പൊ​തു​സ​മൂ​ഹ​ത്തി​നും മാ​ന​സി​ക പി​ന്തു​ണ​യും കൗ​ണ്‍​സി​ലിം​ഗ് സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ക​യാ​ണ് സെ​ന്‍റ​റി​ന്‍റെ ല​ക്ഷ്യം.

കോ​ള​ജി​ലെ വി​പു​ലീ​ക​ര​ണ സേ​വ​ന വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ "സ്പ​ര്‍​ശം' എ​ന്ന പേ​രി​ല്‍ തു​ട​ങ്ങി​യ കൗ​ണ്‍​സി​ലിം​ഗ് സെ​ന്‍റ​ർ കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ഡോ. ​ക്ലാ​ര​ന്‍​സ് പാ​ലി​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ഷാ​ജി​മോ​ന്‍, ജെ​ഇ​എ​സ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ളി അ​ല്‍​ഫോ​ണ്‍​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സൈ​ക്കോ​ള​ജി, സോ​ഷ്യ​ല്‍​വ​ര്‍​ക്ക് വി​ഭാ​ഗ​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

Kannur

ചി​ല്‍​ഡ്ര​ന്‍​സ് ഫാ​ര്‍​മേ​ഴ്‌​സ് ക്ല​ബ് രൂ​പീ​ക​രി​ച്ചു

ചെ​റു​പു​ഴ: കി​സാ​ന്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി അ​ര​വ​ഞ്ചാ​ല്‍ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കു​റു​വേ​ലി വി​ഷ്ണു​ശ​ര്‍​മ എ​എ​ല്‍​പി സ്‌​കൂ​ളി​ല്‍ ചി​ല്‍​ഡ്ര​ന്‍​സ് ഫാ​ര്‍​മേ​ഴ്‌​സ് ക്ല​ബ് രൂ​പീ​ക​രി​ച്ചു. കാ​ങ്കോ​ല്‍ ആ​ല​പ്പ​ട​മ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ടി. ​നാ​രാ​യ​ണ​ന്‍ ചി​ല്‍​ഡ്ര​ന്‍​സ് ഫാ​ര്‍​മേ​ഴ്‌​സ് ക്ല​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​സി പൂ​ക്കു​ള​ത്തേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ജെ​യിം​സ് ഇ​ട​പ്പ​ള്ളി​ല്‍ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. മു​ഖ്യാ​ധ്യാ​പി​ക പി. ​സ​ബി​ത, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എം. ​സ​നൂ​പ്, യൂ​ണി​റ്റ് ട്ര​ഷ​റ​ര്‍ വി.​കെ. ബി​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഫാ​ര്‍​മേ​ഴ്‌​സ് ക്ല​ബി​ലെ അം​ഗ​ങ്ങ​ളാ​യ കു​ട്ടി​ക​ള്‍​ക്ക് പ​ച്ച​ക്ക​റി തൈ​ക​ളും വി​ത്തു​ക​ളും വി​ത​ര​ണം ചെ​യ്യു​ക​യും പ​ച്ച​ക്ക​റി തൈ​ക​ള്‍ ന​ടു​ന്ന​തി​ന് തു​ട​ക്കം കു​റി​ക്കു​ക​യും ചെ​യ്തു.

Kannur

സി​ഐ​ടി​യു വ​ട​ക്ക​ന്‍ മേ​ഖ​ലാ ജാ​ഥ തുടങ്ങി

പ​യ്യ​ന്നൂ​ര്‍: സി​ഐ​ടി​യു നേ​തൃ​ത്വ​ത്തി​ല്‍ ഡി​സം​ബ​ര്‍ ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ല്‍ "ഒ​ക്കു​പൈ ഡ​ല്‍​ഹി സ​മ​രം' സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ പ്ര​ചാ​ര​ണാ​ര്‍​ഥ​മു​ള്ള വ​ട​ക്ക​ന്‍ മേ​ഖ​ല ജാ​ഥ പ​യ്യ​ന്നൂ​രി​ലാ​രം​ഭി​ച്ചു. പ​യ്യ​ന്നൂ​ര്‍ ഷേ​ണാ​യി സ്‌​ക്വ​യ​റി​ല്‍ സി​ഐ​ടി​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​വി. ജ​യ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി.​വി. കു​ഞ്ഞ​പ്പ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ഥാ ലീ​ഡ​ര്‍ എം. ​സു​രേ​ന്ദ്ര​ന്‍, ജാ​ഥാ മാ​നേ​ജ​ര്‍ കെ. ​അ​ശോ​ക​ന്‍, അ​ര​ക്ക​ന്‍ ബാ​ല​ന്‍, സി. ​കൃ​ഷ്ണ​ന്‍, പി. ​സ​ന്തോ​ഷ്, കെ.​കെ. കൃ​ഷ്ണ​ന്‍, കെ.​വി. ഭ​വാ​നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജാ​ഥ 21ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക​ണ്ണൂ​ര്‍ പ​ഴ​യ ബ​സ്‌​സ്റ്റാ​ന്‍​ഡി​ല്‍ സ​മാ​പി​ക്കും.

നാ​ല് ലേ​ബ​ര്‍ കോ​ഡു​ക​ള്‍ പി​ന്‍​വ​ലി​ക്കു​ക, സ്‌​കീം വ​ര്‍​ക്ക​ര്‍​മാ​രെ തൊ​ഴി​ലാ​ളി​ക​ളാ​യി അം​ഗീ​ക​രി​ക്കു​ക, മി​നി​മം വേ​ത​നം 42,000 രൂ​പ​യാ​ക്കു​ക, ക​രാ​ര്‍ തൊ​ഴി​ലാ​ളി​ക​ളെ സ്ഥി​ര​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ന​ട​ത്തു​ന്ന ഒ​ക്കു​പൈ ഡ​ല്‍​ഹി സ​മ​ര​ത്തി​ന്‍റെ സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ല്‍ എ​ത്തി​ക്കു​ന്ന​തി​നാ​യാ​ണ് ജി​ല്ലാ​ടി​സ്ഥാ​ന​ത്തി​ല്‍ വ​ട​ക്ക​ന്‍ മേ​ഖ​ലാ ജാ​ഥ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ചെ​റു​പു​ഴ​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ ആ​ർ.​കെ. പ​ദ്മ​നാ​ഭ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ഥാ ലീ​ഡ​ർ എം. ​സു​രേ​ന്ദ്ര​ൻ, പി.​വി. കു​ഞ്ഞ​പ്പ​ൻ, കെ.​എം. ഷാ​ജി, എം.​പി. ദാ​മോ​ദ​ര​ൻ, കെ.​എ​സ്. ദി​ലീ​ഷ് കു​മാ​ർ, പി. ​കൃ​ഷ്ണ​ൻ, എ.​ടി.​വി. ദാ​മോ​ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തെ​രു​വ് നാ​ട​ക​വും അ​വ​ത​രി​പ്പി​ച്ചു.

Kannur

പ​യ്യ​ന്നൂ​ര്‍ കൊ​റ്റി​യി​ല്‍ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ മോ​ഷ​ണം

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ർ റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പം കൊ​റ്റി​യി​ലെ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ ക​വ​ർ​ച്ച. 60,000 രൂ​പ മോ​ഷ​ണം പോ​യി. മ​മ്പ​ല​ത്തെ ടി. ​ഷാ​ജി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കൊ​റ്റി-​പു​ഞ്ച​ക്കാ​ട് റോ​ഡി​ലെ എ​കെ സ​ണ്‍​സ് മി​നി മാ​ര്‍​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ 1.20നും 1.40 ​നു​മി​ട​യി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ഷ​ട്ട​റി​ന്‍റെ ഒ​രു​ഭാ​ഗ​ത്ത് മാ​ത്രം പൂ​ട്ടി​ട്ടി​രു​ന്ന​തി​നാ​ല്‍ പൂ​ട്ടി​ല്ലാ​ത്ത ഭാ​ഗം ഉ​യ​ര്‍​ത്തി ഇ​തി​നി​ട​യി​ലൂ​ടെ മോ​ഷ്ടാ​ക്ക​ൾ നു​ഴ​ഞ്ഞു​ക​യ​റി​യാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. ഇ​ക്കാ​ര്യ​ങ്ങ​ൾ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

പൂ​ട്ടി​ല്ലാ​ത്ത ഭാ​ഗ​ത്തെ ഷ​ട്ട​ർ അ​ൽ​പം പൊ​ക്കി​യ ശേ​ഷം ആ​ദ്യം കാ​ലു​ക​ളും പി​ന്നീ​ട് ശ​രീ​ര​വും ഷ​ട്ട​റി​ന​ടി​യി​ലൂ​ട തി​രു​കി ക​യ​റ്റി ക​ട​യ്ക്കു​ള്ളി​ൽ ക​യ​റി​യ മോ​ഷ്ടാ​ക്ക​ൾ മൊ​ബൈ​ൽ ഫോ​ൺ വെ​ളി​ച്ച​ത്തി​ൽ കൗ​ണ്ട​റു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ഏ​ക​ദേ​ശം 25 വ​യ​സി​ൽ താ​ഴെ പ്രാ​യം വ​രു​ന്ന പാ​ന്‍റ്സും ഷ​ർ​ട്ടും ധ​രി​ച്ചെ​ത്തി​യ​വ​രാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്.

ബു​ധ​നാ​ഴ്ച സ്ഥാ​പ​ന​ത്തി​ന് അ​വ​ധി​യാ​യി​രു​ന്ന​തി​നാ​ല്‍ ഇ​ന്ന​ലെ തു​റ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം ഉ​ട​മ​യ​റി​യു​ന്ന​ത്. സ്ഥാ​പ​ന​ത്തി​ന്‍റെ ഗ്രി​ൽ​സി​ന് പു​റ​ത്ത് തു​ണി ക​ർ​ട്ട​നി​ട്ട​തി​നാ​ല​ൽ അ​ക​ത്തു​ന​ട​ന്ന മോ​ഷ​ണം റോ​ഡി​ലൂ​ടെ പോ​യ​വ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​രു​ന്നി​ല്ല. ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ഇ​തി​നു സ​മീ​പ​ത്തെ എം​ജി സ്റ്റോ​റി​ലും പു​ഞ്ച​ക്കാ​ടു​ള്ള ക​ട​ക​ളി​ലും മോ​ഷ​ണം ന​ട​ന്നി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ന്ന് ര​ണ്ടി​ട​ങ്ങ​ളി​ലും യു​വാ​ക്ക​ളാ​യി​രു​ന്നു മോ​ഷ്ടാ​ക്ക​ളെ​ന്ന് ബോ​ധ്യ​മാ​യെ​ങ്കി​ലും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

Kannur

വൈ​ഗ ചി​കി​ത്സാ സ​ഹാ​യം തേ​ടു​ന്നു

ആ​ല​ക്കോ​ട്: ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ഒ​റ്റ​ത്തൈ വാ​ർ​ഡി​ൽ താ​മ​സി​ക്കു​ന്ന രാ​ജേ​ഷി​ന്‍റെ മ​ക​ൾ വൈ​ഗ (13) മ​സ്തി​ഷ്കാ​ർ​ബു​ദം ബാ​ധി​ച്ച് ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ചി​കി​ത്സ​യി​ലാ​ണ്. ആ​ല​ക്കോ​ട് എ​ൻ​എ​സ്എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​യ വൈ​ഗ​യ്ക്ക് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി 12 ല​ക്ഷ​ത്തി​ലേ​റെ രൂ​പ ചെ​ല​വ് വ​രും.

സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന കു​ടും​ബ​ത്തി​ന് ഇ​ത്ര​യും വ​ലി​യ തു​ക ക​ണ്ടെ​ത്തു​ക പ്ര​യാ​സ​മാ​യ​തി​നാ​ൽ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ചി​കി​ത്സാ സ​ഹാ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി വൈ​ഗ​യെ മും​ബൈ​യി​ലെ ടാ​റ്റാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം.

സാ​മ്പ​ത്തി​ക പ്ര​യാ​സം മൂ​ലം വൈ​ഗ​യു​ടെ തു​ട​ർ​ചി​കി​ത്സ മു​ട​ങ്ങാ​തി​രി​ക്കാ​നും ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നും സു​മ​ന​സു​ക​ളു​ടെ അ​ക​മ​ഴി​ഞ്ഞ സ​ഹാ​യം ക​മ്മി​റ്റി അ​ഭ്യ​ർ​ഥി​ച്ചു. വൈ​ഗ​യു​ടെ ചി​കി​ത്സ​യ്ക്കാ​യി ക​ഴി​യു​ന്ന​ത്ര സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അം​ഗ​വും ചി​കി​ത്സാ​ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ സു​നോ​ജ് ജോ​സ​ഫ് അ​ഭ്യ​ർ​ഥി​ച്ചു.

വൈ​ഗ ചി​കി​ത്സാ സ​ഹാ​യ ക​മ്മി​റ്റി, അ​ക്കൗ​ണ്ട് ന​മ്പ​ർ: 40461101077285, ഐ​എ​ഫ്എ​സ്‌​സി: KLGB0040461, കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക് ക​രു​വ​ഞ്ചാ​ൽ ശാ​ഖ. G Pay: 8547709211 .

Kannur

കൂ​ട്ടു​പു​ഴ ചെക്ക്പോ​സ്റ്റി​ൽ ഇ​ൻ​സ്പെ​ക്ട​റി​ല്ല; പ​രി​ശോ​ധ​ന താ​ളം​തെ​റ്റു​ന്നു

ഇ​രി​ട്ടി: കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലെ കൂ​ട്ടു​പു​ഴ എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​ൽ ര​ണ്ടു​മാ​സ​മാ​യി ഇ​ൻ​സ്പെ​ക്ട​റി​ല്ല. ഇ​ൻ​സ്പെ​ക്ട​ർ സ്ഥ​ലം​മാ​റി​പ്പോ​യ​തി​നെ തു​ട​ർ​ന്ന് ഒ​ഴി​വു​വ​ന്ന ത​സ്തി​ക​യി​ൽ പ​ക​ര​ക്കാ​ര​നെ നി​യ​മി​ക്കാ​ത്ത​താ​ണ് ചെ​ക്പോ​സ്റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത്.

ഇ​തോ​ടെ അ​തി​ർ​ത്തി ക​ട​ന്നു​ള്ള വാ​ഹ​ന​പ​രി​ശോ​ധ​ന​ക​ളും ല​ഹ​രി​ക​ട​ത്ത് ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ളും താ​ളം​തെ​റ്റു​ക​യാ​ണ്. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ചെ​ക്ക്പോ​സ്റ്റി​ൽ ര​ണ്ട് ഷി​ഫ്റ്റു​ക​ളി​ലാ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ജോ​ലി​ചെ​യ്യു​ന്ന​ത്. ഇ​ൻ​സ്പെ​ക്ട​ർ ഉ​ൾ​പ്പെ​ടെ ഏ​ഴു ജീ​വ​ന​ക്കാ​രാ​ണ് ഒ​രു ഷി​ഫ്റ്റി​ൽ ജോ​ലി​ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ, കു​റ​ഞ്ഞ​ത് ര​ണ്ട് ഇ​ൻ​സ്പെ​ക്ട​ർ​മാ​രെ​ങ്കി​ലും ആ​വ​ശ്യ​മാ​യ ഇ​വി​ടെ വ​ർ​ഷ​ങ്ങ​ളാ​യി ഒ​രാ​ൾ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. പ​ക​രം ഡ്യൂ​ട്ടി ക്ര​മീ​ക​രി​ച്ചാ​ണ് ഇ​തു​വ​രെ പ്ര​വ​ർ​ത്ത​നം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​യി​രു​ന്ന​ത്.

നി​ല​വി​ൽ ഇ​ൻ​സ്പെ​ക്ട​ർ പോ​ലു​മി​ല്ലാ​ത്ത സ്ഥി​തി​യാ​യ​തോ​ടെ ചെ​ക്ക്പോ​സ്റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം പ്ര​തി​സ​ന്ധി​യി​ലാ​യി. ഇ​ൻ​സ്പെ​ക്ട​ർ പ​ദ​വി​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ സാ​ന്നി​ധ്യ​മി​ല്ലാ​തെ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന് ച​ട്ട​പ​ര​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ട്. ഇ​തി​നു​പു​റ​മേ ജീ​വ​ന​ക്കാ​രു​ടെ കു​റ​വും പ​രി​ശോ​ധ​ന​യെ ബാ​ധി​ക്കു​ന്നു. ഇ​ൻ​സ്പെ​ക്ട​റി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മ​റ്റു​ദ്യോ​ഗ​സ്ഥ​രി​ൽ പ​ല​രും അ​വ​ധി​യെ​ടു​ക്കു​ന്ന​തും പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കു​ന്നു​ണ്ട്.

Kannur

പൊ​ട്ടി​ത്ത​ക​ർ​ന്ന് പെ​രു​ന്താ​നം-​നാ​നാ​നി​പ്പൊ​യി​ൽ റോ​ഡ്

കേ​ള​കം: ടാ​റിം​ഗ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന് കു​ഴി​ക​ളും ക​ല്ലു​ക​ളും നി​റ​ഞ്ഞ പെ​രു​ന്താ​നം-​നാ​നാ​നി​പ്പൊ​യി​ൽ റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യി. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ആ​ളു​ക​ൾ ദി​വ​സേ​ന സ​ഞ്ച​രി​ക്കു​ന്ന പാ​ത​യാ​ണ് പൊ​ട്ടി​ത്ത​ക​ർ​ന്നു കി​ട​ക്കു​ന്ന​ത്.

കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട റോ​ഡി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് പ​തി​വാ​ണ്. വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്പോ​ൾ ക​രി​ങ്ക​ൽ​ചീ​ളു​ക​ൾ തെ​റി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും പ​രി​ക്കേ​ൽ​ക്കു​ന്നു​ണ്ട്.

ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പൈ​പ്പി​ടു​ന്ന​തി​നാ​യി വാ​ട്ട​ർ അ​ഥോ​റി​റ്റി റോ​ഡ് കു​ഴി​ച്ച​താ​ണ് ത​ക​ർ​ച്ച​യ്ക്ക് പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പൈ​പ്പി​ട്ട ശേ​ഷം റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ കൃ​ത്യ​മാ​യി ന​ട​ത്തി​യി​ട്ടി​ല്ല. റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് നി​ര​വ​ധി ത​വ​ണ പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Kannur

മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന; ഇ​രി​ട്ടി​യി​ൽ 30 ബ​സു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി

ഇ​രി​ട്ടി: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ 30 ബ​സു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി. 60000 രൂ​പ പി​ഴ ഈ​ടാ​ക്കി. നി​കു​തി അ​ട​യ്ക്കാ​തെ സ​ർ​വീ​സ് ന​ട​ത്തി​യ അ​ന്ത​ർ​സം​സ്ഥാ​ന ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധ​ന​യി​ൽ പി​ടി​യി​ലാ​യി.

എ​യ​ർ​ഹോ​ൺ ഉ​പ​യോ​ഗം, സ്പീ​ഡ് ഗ​വേ​ണ​ർ സം​വി​ധാ​നം വി​ച്ഛേ​ദി​ക്ക​ൽ, ജി​പി​എ​സ് സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കാ​ത്ത​ത് തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ളും ക​ണ്ടെ​ത്തി. കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ഉ​പ​യോ​ഗി​ച്ചു പോ​ന്ന ഡ്രൈ​വ​റെ ക​ണ്ടെ​ത്തി​യും ന​ട​പ​ടി​യെ​ടു​ത്തു.​

ബ​സു​ക​ളു​ടെ അ​മി​ത​വേ​ഗം ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന് പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
ഇ​രി​ട്ടി ജോ​യി​ന്‍റ് ആ​ർ​ടി​ഒ ഓ​ഫി​സ് പ​രി​ധി​യി​ൽ പെ​ടു​ന്ന ഇ​രി​ട്ടി ബ​സ് സ്റ്റാ​ൻ​ഡി​ലും പ​രി​സ​ര​ങ്ങ​ളി​ലും മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം.​പി. റി​യാ​സ്, അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ. ​ബൈ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രും.

Kannur

കു​ര​ങ്ങു​ശ​ല്യ​ത്തി​ൽ പൊ​റു​തി മു​ട്ടി ച​പ്പാ​ര​പ്പ​ട​വ് മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ

ച​പ്പാ​ര​പ്പ​ട​വ്: ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്തി​ലെ പ​ട​പ്പേ​ങ്ങാ​ട്, കൂ​വേ​രി, പൂ​ണം​കോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ര​ങ്ങു​ശ​ല്യം കാ​ര​ണം ക​ർ​ഷ​ക​രും ജ​ന​ങ്ങ​ളും പൊ​റു​തി മു​ട്ടു​ന്നു. കൂ​ട്ട​മാ​യി എ​ത്തു​ന്ന കു​ര​ങ്ങു​ക​ൾ തേ​ങ്ങ​യും ക​രി​ക്കു​ക​ളും ഉ​ൾ​പ്പെ​ടെ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ക​യാ​ണ്.

തേ​ങ്ങ, ക​രി​ക്ക് എ​ന്നി​വ​യ്ക്കു പു​റ​മേ മ​റ്റ് ഇ​ട​വി​ള കൃ​ഷി​ക​ളും ഫ​ല​വൃ​ക്ഷ​ങ്ങ​ളും ന​ശി​പ്പി​ക്കു​ന്നു​ണ്ട്. കു​ര​ങ്ങു​ക​ളെ ഓ​ടി​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ ഇ​വ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്കും വീ​ടു​ക​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ലേ​ക്കും ഇ​റ​ങ്ങു​ന്ന​തും ആ​ക്ര​മ​ണ സ്വ​ഭാ​വം കാ​ട്ടു​ന്ന​തും ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ക്കു​ന്നു​ണ്ട്. കു​ര​ങ്ങു​ശ​ല്യം കാ​ര​ണം കാ​ർ​ഷി​ക മേ​ഖ​ല​യെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന ജ​ന​ങ്ങ​ളു​ടെ വ​രു​മാ​നം പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​യ അ​വ​സ്ഥ​യി​ലാ​ണ്.

കു​ര​ങ്ങു​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ വ​നം​വ​കു​പ്പ് കൂ​ടു​വ​ച്ച് കു​ര​ങ്ങു​ക​ളെ പി​ടി​കൂ​ടി ഉ​ൾ​വ​ന​ത്തി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

വ​ന്യ​മൃ​ഗ​ങ്ങ​ളെ തു​ര​ത്തു​ന്ന​തി​നാ​യി സോ​ളാ​ർ ഫെ​ൻ​സിം​ഗ് പോ​ലു​ള്ള ആ​ധു​നി​ക പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക, കൃ​ഷി​നാ​ശം സം​ഭ​വി​ച്ച ക​ർ​ഷ​ക​ർ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക, കൃ​ഷി​യി​ട​ങ്ങ​ളി​ൽ പ​ട​ക്കം പോ​ലു​ള്ള ശ​ബ്ദ​മു​ണ്ടാ​ക്കു​ന്ന സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ക്കാ​ൻ സ​ബ്സി​ഡി സ​ഹാ​യം അ​നു​വ​ദി​ക്കു​ക, കു​ര​ങ്ങു​ക​ളെ തു​ര​ത്തു​ന്ന​തി​ന് പ്ര​ത്യേ​ക ദ്രു​ത​ക​ർ​മ സേ​ന​യു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും ക​ർ​ഷ​ക​ർ ഉ​ന്ന​യി​ച്ചു. ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി എം​എ​ൽ​എ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കാ​നും ക​ർ​ഷ​ക​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Kannur

പീ​ഡി​യാ​ട്രി​ക് ലൈ​ഫ്‌​സ്റ്റൈ​ൽ ക്ലി​നി​ക്ക് ക​ണ്ണൂ​ർ ആ​സ്റ്റ​ർ മിം​സി​ൽ

ക​ണ്ണൂ​ർ: കു​ട്ടി​ക​ളി​ൽ വ​ർ​ധി​ക്കു​ന്ന ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ൾ പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ ക​ണ്ടെ​ത്തു​ന്ന​തി​നും സ​മ​ഗ്ര​മാ​യ ചി​കി​ത്സ​യി​ലൂ​ടെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു​മാ​യി കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ പീ​ഡി​യാ​ട്രി​ക് ലൈ​ഫ്‌​സ്റ്റൈ​ൽ ക്ലി​നി​ക്ക് ക​ണ്ണൂ​ർ ആ​സ്റ്റ​ർ മിം​സി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബാ​ല​താ​രം ബേ​ബി ന​ക്ഷ​ത്ര ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കു​ട്ടി​ക​ളു​ടെ ജീ​വി​ത​ശൈ​ലീ ക്ര​മീ​ക​ര​ണ​ത്തി​നും രോ​ഗ​പ്ര​തി​രോ​ധ​ത്തി​നു​മാ​യി സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു പ്ര​ത്യേ​ക വി​ഭാ​ഗം സ​ജ്ജ​മാ​കു​ന്ന​ത്.

ആ​ശു​പ​ത്രി​യി​ലെ പീ​ഡി​യാ​ട്രി​ക് വി​ഭാ​ഗ​ത്തി​ലെ വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ത്യാ​ധു​നി​ക ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള ഈ ​പ്ര​ത്യേ​ക ക്ലി​നി​ക്ക് പ്ര​വ​ർ​ത്തി​ക്കു​ക.

മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഭ​ക്ഷ​ണ​രീ​തി​ക​ളും വ്യാ​യാ​മ​ക്കു​റ​വും അ​മി​ത​മാ​യ മൊ​ബൈ​ൽ ഉ​പ​യോ​ഗ​വും മൂ​ലം കു​ട്ടി​ക​ളി​ൽ ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കു​ട്ടി​ക​ൾ​ക്കാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​ത്യേ​ക ക്ലി​നി​ക്ക് സ​ജ്ജീ​ക​രി​ച്ച​ത്.

അ​മി​ത​വ​ണ്ണം, ടൈ​പ്പ്-2 പ്ര​മേ​ഹം, ര​ക്ത​സ​മ്മ​ർ​ദ്ദം, കൊ​ള​സ്ട്രോ​ൾ, ഫാ​റ്റി ലി​വ​ർ, ഉ​റ​ക്ക​മി​ല്ലാ​യ്മ തു​ട​ങ്ങി​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഇ​ന്ന് ചെ​റു​പ്രാ​യ​ത്തി​ൽ ത​ന്നെ കു​ട്ടി​ക​ളെ ബാ​ധി​ക്കു​ന്നു​ണ്ട്.

കൂ​ടാ​തെ കു​ട്ടി​ക​ളി​ലെ അ​മി​ത​മാ​യ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗ​വും അ​തു​മൂ​ല​മു​ണ്ടാ​കു​ന്ന ഓ​ട്ടി​സം, എ​ഡി​എ​ച്ച്ഡി, പെ​രു​മാ​റ്റ വൈ​ക​ല്യ​ങ്ങ​ളും തു​ട​ങ്ങി പ​ഠ​ന വൈ​ക​ല്യ​ങ്ങ​ൾ വ​രെ ഇ​ന്ന് വ​ള​ർ​ന്നു​വ​രു​ന്ന പ്ര​ധാ​ന ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാ​ണ്. ജ​ന​ങ്ങ​ൾ​ക്ക് ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ പ്രാ​ദേ​ശി​ക​മാ​യി ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ല​ക്ഷ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് ക​ണ്ണൂ​ർ ആ​സ്റ്റ​ർ മിം​സ് സി​ഒ​ഒ ഡോ. ​അ​നൂ​പ് ന​മ്പ്യാ​ർ പറഞ്ഞു.

ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പീ​ഡി​യാ​ട്രി​ക് വി​ഭാ​ഗം മേ​ധാ​വി ഡോ. ​എം.​കെ. ന​ന്ദ​കു​മാ​ർ, പീ​ഡി​യാ​ട്രി​ക് വി​ഭാ​ഗം ഡോ. ​കി​ര​ൺ, ഡോ. ​വീ​ണാ​കു​മാ​രി, ഡോ. ​അ​മൃ​താ, എ​ൻ​ഡോ​ക്രൈ​നോ​ള​ജി വി​ഭാ​ഗം ഡോ. ​അ​ർ​ജു​ൻ, നി​യോ​നേ​റ്റോ​ള​ജി വി​ഭാ​ഗം ഡോ. ​ശ്രീ​കാ​ന്ത് സി. ​നാ​യ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Kasaragod

കാ​സ​ര്‍​ഗോ​ഡി​ന് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍​കു​മെ​ന്ന് മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ്

വെ​ള്ള​രി​ക്കു​ണ്ട്: കു​ടി​വെ​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കും ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ള്‍​ക്കും പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യ്ക്ക് ജ​ല​വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക പ​രി​ഗ​ണ​ന ല​ഭി​ക്കു​മെ​ന്ന് ജ​ല​വി​ഭ​വ​മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ്.

കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി വെ​ള്ള​രി​ക്കു​ണ്ടി​ല്‍ ന​ല്‍​കി​യ സ്വീ​ക​ര​ണ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ര​മാ​വ​ധി സ്ഥ​ല​ങ്ങ​ളി​ല്‍ കു​ടി​വെ​ള്ളം എ​ത്തി​ക്കാ​നും കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍, ചെ​ക്ക്ഡാ​മു​ക​ള്‍, സം​ര​ക്ഷ​ണ ഭി​ത്തി​ക​ളു​ടെ നി​ര്‍​മാ​ണം എ​ന്നി​വ ന​ട​പ്പി​ലാ​ക്കാ​നും മു​ന്‍​ഗ​ണ​ന ന​ല്‍​കും.
ഇ​റി​ഗേ​ഷ​ന്‍ ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റി​ന്‍റെ​യും വാ​ട്ട​ര്‍ അ​ഥോ​രി​റ്റി​യു​ടെ​യും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ മു​ത​ല്‍​മു​ട​ക്കോ​ടെ ന​ട​പ്പി​ലാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ആ​ത്മാ​ര്‍​ഥ​മാ​യ പ​രി​ഗ​ണ​ന ന​ല്‍​കു​മെ​ന്നും ജി​ല്ല​യി​ല്‍ ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ സ​ബ്ഡി​വി​ഷ​ന്‍ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ എ​ടു​ക്കു​മെ​ന്നും ഹൗ​സിം​ഗ് ബോ​ര്‍​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളും വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ വ​രു​ന്ന മ​റ്റു വി​ഷ​യ​ങ്ങ​ളും പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

പ്ര​ള​യ​ക്കെ​ടു​തി​യി​ലും മ​റ്റും ത​ക​ര്‍​ച്ച നേ​രി​ട്ട ജി​ല്ല​യി​ലെ പ്ര​ദേ​ശ​ങ്ങ​ള്‍​ക്ക് വി​ക​സ​ന​വും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ല​ഭ്യ​മാ​ക്കാ​ന്‍ വേ​ണ്ട ക​ര്‍​മ​പ​രി​പാ​ടി​ക​ള്‍​ക്ക് രൂ​പം ന​ല്‍​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ​റ്റോ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജോ​സ​ഫ് മു​ള്ള​മ​ട, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ഷൈ​ജി ഓ​ട്ട​പ്പ​ള്ളി, ജോ​ര്‍​ജ് പൈ​നാ​പ്പി​ള്ളി, ക​ണ്ണൂ​ര്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റോ​ജ​സ് സെ​ബാ​സ്റ്റ്യ​ന്‍, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​യു.​മാ​ത്യു, ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വ​ര്‍​ഗീ​സ് വെ​ട്ടി​യാ​ങ്ക​ല്‍, ജോ​യ് മാ​രി​യ​ടി, നി​സാം ഫ​ലാ​ഹ്, ടോ​മി കു​രു​വി​ളാ​നി, ജോ​സ് ജ​യിം​സ് നി​ല​പ്പ​ന, സ​ക്ക​റി​യ വാ​ടാ​ന, പ്രി​ന്‍​സ് ജോ​സ​ഫ്, ബി​നോ​യ് വെ​ള്ളാ​പ്പ​ള്ളി, സ​ന്തോ​ഷ് വ​ലി​യ​പ​റ​മ്പ്, കു​ര്യ​ച്ച​ന്‍ പു​ളി​ക്ക​പ​റ​മ്പി​ല്‍, കെ.​എ. സാ​ലു എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു

Kasaragod

പെ​രു​മ്പാ​മ്പി​ന് കാ​വ​ലി​രു​ന്ന് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ

ബ​ളാ​ൽ: അ​ത്തി​ക്ക​ട​വ് നി​കു​ന്നി​ലെ നാ​രാ​യ​ണ​ന്‍റെ പ​റ​മ്പി​ൽ കാ​ടു വെ​ട്ടി​ത്തെ​ളി​ക്കു​ന്ന​തി​നി​ടെ ക​ണ്ടെ​ത്തി​യ കൂ​റ്റ​ൻ പെ​രു​മ്പാ​മ്പ് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്കു ന​ൽ​കി​യ​ത് ഒ​ന്നൊ​ന്ന​ര പ​ണി.

പാ​മ്പ് എ​ങ്ങോ​ട്ടെ​ങ്കി​ലും ഇ​ഴ​ഞ്ഞു​നീ​ങ്ങി കാ​ഴ്ച​യി​ൽ​നി​ന്ന് മ​റ​ഞ്ഞാ​ൽ പി​ന്നെ നാ​ട്ടു​കാ​ർ​ക്കെ​ല്ലാം പു​റ​ത്തി​റ​ങ്ങാ​ൻ​ത​ന്നെ ആ​ശ​ങ്ക​യാ​കു​മെ​ന്ന അ​വ​സ്ഥ​യി​ൽ അ​വ​ർ മ​ണി​ക്കൂ​റു​ക​ളോ​ള​മാ​ണ് പാ​മ്പി​ന് കാ​വ​ലി​രു​ന്ന​ത്. ഒ​ടു​വി​ൽ മ​രു​തോ​ത്തു​നി​ന്ന് വ​ന​പാ​ല​ക​രെ​ത്തി​യാ​ണ് പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി കൊ​ണ്ടു​പോ​യ​ത്.

ഏ​ക​ദേ​ശം അ​ഞ്ച​ടി നീ​ള​വും അ​തി​നൊ​ത്ത വ​ണ്ണ​വു​മു​ള്ള കൂ​റ്റ​ൻ പെ​രു​മ്പാ​മ്പി​നെ ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. വ​ന​പാ​ല​ക​ർ എ​ത്തും​വ​രെ പാ​മ്പ് എ​ങ്ങും പോ​കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി​യാ​ണ് പൊ​ടി​പ്പ​ള്ള​ത്തെ കാ​ർ​ത്ത്യാ​യ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​രു​പ​തോ​ളം തൊ​ഴി​ലാ​ളി​ക​ൾ അ​വി​ടെ​ത്ത​ന്നെ നി​ല​യു​റ​പ്പി​ച്ച​ത്. പാ​മ്പി​നെ ക​ണ്ട​യു​ട​ൻ മേ​റ്റ് രാ​ധ മ​ധു മു​ഖേ​ന പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ വി​വ​ര​മ​റി​യി​ച്ചി​രു​ന്നു. വാ​ർ​ഡ് മെം​ബ​ർ കൂ​ടി​യാ​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​ല​ത​യും ഉ​ദ്യോ​ഗ​സ്ഥ​രു​മ​ട​ക്കം ഉ​ട​ൻ​ത​ന്നെ സ്ഥ​ല​ത്തെ​ത്തി. പി​ന്നീ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം വ​ന​പാ​ല​ക​രെ​ത്തി പെ​രു​മ്പാ​മ്പി​നെ സു​ര​ക്ഷി​ത​മാ​യി പി​ടി​കൂ​ടി ചാ​ക്കി​ലാ​ക്കി. ഇ​തി​നെ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന​ക​ലെ​യു​ള്ള ഉ​ൾ​ക്കാ​ട്ടി​ൽ കൊ​ണ്ടു​പോ​യി വി​ടു​മെ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

Kasaragod

സോ​ളാ​ർ വേ​ലി ത​ക​ർ​ത്ത് കാ​ട്ടാ​ന കൃ​ഷി​യി​ടം ന​ശി​പ്പി​ച്ചു

പാ​ണ​ത്തൂ​ർ: ക​ല്ല​പ്പ​ള്ളി ദൊ​ഡ​മ​ന​യി​ൽ കാ​ട്ടാ​ന ഇ​റ​ങ്ങി വ്യാ​പ​ക കൃ​ഷി​നാ​ശം. സോ​ളാ​ർ വേ​ലി ത​ക​ർ​ത്താ​ണ് ആ​ന കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് എ​ത്തി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി മേ​ഖ​ല​യി​ലെ ആ​റി​ല​ധി​കം പ​റ​മ്പു​ക​ളി​ലാ​ണ് കാ​ട്ടാ​ന​യെ​ത്തി നാ​ശം വി​ത​ച്ച​ത്. ദൊ​ഡ​മ​ന​യി​ലെ അ​നി​ൽ, ധ​ൻ​രാ​ജ്, സു​രേ​ഷ്, ഗം​ഗാ​ധ​ര​ൻ, ജ​യ​രാ​മ, ച​ന്ദ്ര​ശേ​ഖ​ര എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളാ​ണ് കൂ​ടു​ത​ലാ​യി ന​ശി​പ്പി​ച്ച​ത്.

പ​റ​മ്പു​ക​ളി​ലെ വാ​ഴ, ക​വു​ങ്ങ്, തെ​ങ്ങ്, ജാ​തി​ത്തൈ, കൊ​ക്കോ, കാ​പ്പി തു​ട​ങ്ങി​യ കൃ​ഷി​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു. മു​ന്പ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സോ​ളാ​ർ വേ​ലി അ​ടു​ത്തി​ടെ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യെ​ന്നും ഇ​തു സ​മ​യോ​ചി​ത​മാ​യി ന​ന്നാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​താ​ണ് കാ​ട്ടാ​ന കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങാ​ൻ കാ​ര​ണ​മാ​യ​തെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഓ​രോ തവണയും വ​ന്യ​മൃ​ഗ​ങ്ങ​ളെ​ത്തി നാ​ശ​ന​ഷ്ടം വി​ത​യ്ക്കു​ന്പോ​ളും പ​രി​ശോ​ധ​ന ന​ട​ത്തി തി​രി​ച്ചു​പോ​കു​ന്ന​ത​ല്ലാ​തെ ശാ​ശ്വ​ത​പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​ൻ വ​നം​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തുനി​ന്നും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നും ക​ർ​ഷ​ക​ർ ആ​രോ​പി​ക്കു​ന്നു.

Kasaragod

അ​ജാ​നൂ​ര്‍ ഫി​ഷിം​ഗ് ഹാ​ര്‍​ബ​ര്‍ യാ​ഥാ​ര്‍​ഥ്യ​മാ​ക്കും: മു​ഖ്യ​മ​ന്ത്രി

കാ​ഞ്ഞ​ങ്ങാ​ട്: 150 കോ​ടി രൂ​പ​യു​ടെ അ​ജാ​നൂ​ര്‍ ഫി​ഷിം​ഗ് ഹാ​ര്‍​ബ​ര്‍ യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​മെ​ന്നും ഇ​നി അ​ജാ​നൂ​ര്‍ ക​ട​പ്പു​റ​ത്തു​വ​രു​ന്ന​ത് പ​ദ്ധ​തി​ക്ക് ത​റ​ക്ക​ല്ലി​ടാ​നാ​യി​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍.

ഫി​ഷ​റീ​സ് ഹാ​ര്‍​ബ​ര്‍ എ​ഞ്ചി​നി​യ​റിം​ഗ് വ​കു​പ്പ് മ​ന്ത്രി​യോ​ട് നി​ര്‍​ദേ​ശി​ച്ച​തു​പ്ര​കാ​രം പ​ദ്ധ​തി​യു​ടെ വി​ശ​ദ​മാ​യ പ്രോ​ജ​ക്‌​ട് റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കും.

ന​ബാ​ര്‍​ഡി​ന്‍റെ ഫ​ണ്ട് ആ​വ​ശ്യ​പ്പെ​ടും. അ​തു കി​ട്ടി​യി​ല്ലെ​ങ്കി​ലും പ​ദ്ധ​തി വ​രും. ഏ​റ്റ​വും പ്ര​യാ​സ​പ്പെ​ടു​ന്ന ജ​ന​ത തീ​ര​പ്ര​ദേ​ശ​ത്ത് ജീ​വി​ക്കു​ന്ന​വ​രാ​ണ്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം ദു​ര​ന്ത​മു​ണ്ടാ​ക്കു​ന്നു.

മ​ത്സ്യ ല​ഭ്യ​ത​യു​ടെ ഗ​ണ്യ​മാ​യ​കു​റ​വ്, തീ​ര​ശോ​ഷ​ണം, ക​ട​ല്‍​ക​യ​റ്റം എ​ന്നി​ങ്ങ​നെ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ ജീ​വി​തം വ​ഴി​മു​ട്ടി നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് തീ​ര​ദേ​ശ ജ​ന​ത അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത്. അ​ങ്ങ​നെ അ​വ​രെ വി​ധി​ക്കു വി​ട്ടുകൊ​ടു​ക്കാ​നാ​വി​ല്ല.

അ​വ​രെ ചേ​ര്‍​ത്തു​പി​ടി​ച്ചു സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ കാ​ഴ്ച​പ്പാ​ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി, എം​എ​ല്‍​എ​മാ​രാ​യ ഗോ​വി​ന്ദ​ന്‍ പ​ള്ളി​ക്കാ​പ്പി​ല്‍, കെ. ​നീ​ല​ക​ണ്ഠ​ന്‍, ജി​ല്ലാ ക​ള​ക്‌​ട​ര്‍ ശ്രീ​ധ​ന്യ സു​രേ​ഷ് എ​ന്നി​വ​ര്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Kasaragod

കൊ​ല​ക്കേ​സ് പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും പി​ഴ​യും

കാ​സ​ര്‍​ഗോ​ഡ്: ത​ള​ങ്ക​ര നു​സ്ര​ത്ത് ന​ഗ​റി​ല്‍ വാ​ട​ക ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ താ​മ​സി​ച്ചി​രു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സ​ജി​ത്തി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി നാ​സ​റി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വും 50,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു.


കാ​സ​ര്‍​ഗോ​ഡ് അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ കോ​ട​തി (ഒ​ന്ന്) ജ​ഡ്ജി ടി.​എ​ച്ച്. ര​ജി​ത​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. 2021 ഒ​ക്ടോ​ബ​ര്‍ 31നു ​രാ​ത്രി 8.30ഓ​ടെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക്വാ​ർ​ട്ടേ​ഴ്‌​സി​ല്‍ താ​മ​സി​ച്ചി​രു​ന്ന ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യു​ടെ പ​ണം കാ​ണാ​ത​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.


സം​ഭ​വ​ദി​വ​സം ക്വാ​ര്‍​ട്ടേ​ഴ്‌​സി​ലെ മ​റ്റൊ​രു താ​മ​സ​ക്കാ​ര​നാ​യ മു​സ​മ്മി​ലി​നൊ​പ്പം പ്ര​തി നാ​സ​ര്‍ ത​ന്‍റെ മു​റി​യി​ല്‍ ചീ​ട്ടു​ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ മു​റി​യി​ലെ​ത്തി​യ സ​ജി​ത്തു​മാ​യി വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​വു​ക​യും പ്ര​കോ​പി​ത​നാ​യ പ്ര​തി തൊ​ട്ട​ടു​ത്ത് ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ള്‍ താ​മ​സി​ച്ചി​രു​ന്ന മു​റി​യി​ല്‍ നി​ന്ന് ക​ത്തി​യെ​ടു​ത്ത് സ​ജി​ത്തി​ന്‍റെ വ​യ​റ്റി​ല്‍ കു​ത്തു​ക​യു​മാ​യി​രു​ന്നു. കു​ത്തേ​റ്റ​തി​നു പി​ന്നാ​ലെ ഓ​ടി​ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ സ​ജി​ത്ത് പി​ന്തു​ട​ര്‍​ന്നെ​ങ്കി​ലും സ​മീ​പ​ത്തെ ഗ്രൗ​ണ്ടി​ല്‍ കു​ഴ​ഞ്ഞു​വീ​ണു. പി​റ്റേ​ന്ന് രാ​വി​ലെ​യാ​ണ് സ​ജി​ത്തി​നെ മ​രി​ച്ച നി​ല​യി​ല്‍ നാ​ട്ടു​കാ​ര്‍ ക​ണ്ടെ​ത്തി​യ​ത്.

കേ​സി​ല്‍ ദൃ​ക്‌​സാ​ക്ഷി​യാ​യ പ്ര​തി​യു​ടെ സു​ഹൃ​ത്ത് മു​സ​മ്മി​ലി​ന്‍റെ മൊ​ഴി കോ​ട​തി നി​ര്‍​ണാ​യ​ക തെ​ളി​വാ​യി സ്വീ​ക​രി​ച്ചു. പ്രോ​സി​ക്യൂ​ഷ​ന്‍ ഭാ​ഗ​ത്തു​നി​ന്നും 18 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 40 രേ​ഖ​ക​ളും ഏ​ഴു തൊ​ണ്ടി​മു​ത​ലു​ക​ളും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു.

കാ​സ​ര്‍​ഗോ​ഡ് പൊ​ലി​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ അ​ന്ന​ത്തെ എ​സ്‌​ഐ എം.​വി. വി​ഷ്ണു​പ്ര​സാ​ദ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും തു​ട​ര​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി. ​അ​ജി​ത് കു​മാ​ര്‍ കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തു.
പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡീ​ഷ​ണ​ല്‍ ഗ​വ. പ്ലീ​ഡ​റും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റു​മാ​യ അ​ഡ്വ. ലോ​ഹി​താ​ക്ഷ​ന്‍ ഇ​ട​യി​ല്ലം ഹാ​ജ​രാ​യി.

Kasaragod

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഇ​വി ചാ​ര്‍​ജിം​ഗ് സ്റ്റേ​ഷ​ന്‍ ഉ​ദ്ഘാ​ട​നം ഇ​ന്ന്

കാ​സ​ര്‍​ഗോ​ഡ്: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് നി​ര്‍​മി​ച്ച ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന ചാ​ര്‍​ജിം​ഗ് സ്റ്റേ​ഷ​ന്‍ ഇ​ന്നു പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കും. രാ​വി​ലെ 10.30നു ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​മ​ന്ത്രി കെ.​എം. ഷാ​ജി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.

സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ഒ​രു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്വ​ന്ത​മാ​യി ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന ചാ​ര്‍​ജിം​ഗ് സ്റ്റേ​ഷ​ന്‍ നി​ര്‍​മി​ക്കു​ന്ന​ത്. 2026-27 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് അ​തി​വേ​ഗ ചാ​ര്‍​ജിം​ഗ് സ്റ്റേ​ഷ​ന്‍ യാ​ഥാ​ര്‍​ഥ്യ​മാ​ക്കി​യ​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് സ​മീ​പ​ത്തെ കാ​ടു​മൂ​ടി​ക്കി​ട​ന്ന സ്ഥ​ലം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് സ്റ്റേ​ഷ​ന്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രേ​സ​മ​യം ര​ണ്ടു കാ​റു​ക​ളും ര​ണ്ട് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും ചാ​ര്‍​ജ് ചെ​യ്യാ​നാ​കും. മ​റ്റു ചാ​ര്‍​ജിം​ഗ് കേ​ന്ദ്ര​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ചാ​ര്‍​ജ് ചെ​യ്യാം. രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി, ക​ല്ല​ട്ര മാ​ഹി​ന്‍ എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം, ജി​ല്ലാ ക​ള​ക്‌​ട​ര്‍ ശ്രീ​ധ​ന്യ സു​രേ​ഷ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ക്കും.

Kasaragod

കാ​ഞ്ഞ​ങ്ങാ​ട്-​കാ​ണി​യൂ​ർ റെ​യി​ൽ​പാ​ത: ഇ​പ്പോ​ഴ​ല്ലെ​ങ്കി​ൽ ഇ​നി​യെപ്പോൾ..?

കാ​ഞ്ഞ​ങ്ങാ​ട്: സാ​ഹ​ച​ര്യ​ങ്ങ​ൾ മു​മ്പെ​ന്ന​ത്തേ​തി​നേ​ക്കാ​ളും അ​നു​കൂ​ല​മാ​യ​തോ​ടെ കാ​ഞ്ഞ​ങ്ങാ​ട്-​പാ​ണ​ത്തൂ​ർ-​കാ​ണി​യൂ​ർ റെ​യി​ൽ​പാ​ത​യെ​ന്ന സ്വ​പ്ന​ത്തി​ന് വീ​ണ്ടും ജീ​വ​ൻ വ​യ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.

ഉ​ത്ത​ര​കേ​ര​ള​ത്തി​ൽ നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് ഏ​റ്റ​വും കു​റ​ഞ്ഞ ദൂ​ര​ത്തി​ൽ എ​ത്താ​ൻ ക​ഴി​യു​ന്ന പാ​ത​യു​ടെ പ്രാ​ഥ​മി​ക സ​ർ​വേ ന​ട​പ​ടി​ക​ൾ വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് പൂ​ർ​ത്തി​യാ​യ​താ​ണ്. ക​ർ​ണാ​ട​ക​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ താ​ത്പ​ര്യ​ക്കു​റ​വി​നെ​ത്തു​ട​ർ​ന്നാ​ണ് പ​ദ്ധ​തി സ്തം​ഭ​നാ​വ​സ്ഥ​യി​ലാ​യ​ത്.

ഇ​പ്പോ​ൾ കേ​ര​ള​ത്തി​ലും ക​ർ​ണാ​ട​ക​യി​ലും ഒ​രേ​സ​മ​യം കോ​ൺ​ഗ്ര​സ് ഭ​ര​ണ​ത്തി​ലാ​വു​ക​യും ര​ണ്ടു മു​ഖ്യ​മ​ന്ത്രി​മാ​രും ത​മ്മി​ൽ മി​ക​ച്ച വ്യ​ക്തി​ബ​ന്ധം പു​ല​ർ​ത്തു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യം പു​തി​യ പാ​ത​യ്ക്ക് ഏ​റ്റ​വും അ​നു​കൂ​ല​മാ​ണ്. ദീ​ർ​ഘ​കാ​ല ല​ക്ഷ്യ​ങ്ങ​ളോ​ടു​കൂ​ടി​യു​ള്ള വി​ക​സ​ന​പ​ദ്ധ​തി​ക​ളു​ടെ കാ​ര്യ​ത്തി​ലും ര​ണ്ടു മു​ഖ്യ​മ​ന്ത്രി​മാ​രും ഒ​രേ വീ​ക്ഷ​ണം പ​ങ്കി​ടു​ന്ന​വ​രാ​ണ്.

നി​ല​വി​ൽ വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നു​ൾ​പ്പെ​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്ന മം​ഗ​ളൂ​രു-​ബം​ഗ​ളൂ​രു റെ​യി​ൽ​പാ​ത​യി​ൽ ഉ​ൾ​പ്പെ​ട്ട സ്ഥ​ല​മാ​ണ് ക​ർ​ണാ​ട​ക​യി​ലെ കാ​ണി​യൂ​ർ. കാ​ഞ്ഞ​ങ്ങാ​ട്ടു നി​ന്ന് കേ​ര​ള​ത്തി​ന്‍റെ അ​തി​ർ​ത്തി​ഗ്രാ​മ​മാ​യ പാ​ണ​ത്തൂ​രി​ലേ​ക്ക് 41 കി​ലോ​മീ​റ്റ​റും അ​വി​ടെ​നി​ന്ന് ക​ർ​ണാ​ട​ക​യി​ലൂ​ടെ ഏ​താ​ണ്ട് 50 കി​ലോ​മീ​റ്റ​റും നീ​ള​ത്തി​ൽ റെ​യി​ൽ​പാ​ത സ്ഥാ​പി​ച്ചാ​ൽ കാ​ണി​യൂ​രു​മാ​യി ബ​ന്ധി​പ്പി​ക്കാ​നാ​കും. കാ​ണി​യൂ​രി​ൽ നി​ന്നു നി​ല​വി​ലു​ള്ള റെ​യി​ൽ​പാ​ത വ​ഴി ഏ​താ​ണ്ട് 250 കി​ലോ​മീ​റ്റ​ർ ദൂ​രം മാ​ത്ര​മാ​ണ് ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള​ത്. പു​തി​യ പാ​ത വ​ന്നാ​ൽ കാ​ഞ്ഞ​ങ്ങാ​ട്ടു നി​ന്ന് ആ​റു മു​ത​ൽ ഏ​ഴു മ​ണി​ക്കൂ​ർ വ​രെ സ​മ​യ​ത്തി​നു​ള്ളി​ൽ ബം​ഗ​ളു​രു​വി​ൽ എ​ത്താ​നാ​കും. നി​ല​വി​ൽ ഈ ​യാ​ത്രാ​സ​മ​യം 12 മ​ണി​ക്കൂ​റാ​ണ്.

മാ​ല​ക്ക​ല്ലി​ലെ റി​ട്ട. എ​ൻ​ജി​നി​യ​റാ​യ ജോ​സ് കൊ​ച്ചി​ക്കു​ന്നേ​ലാ​ണ് ഇ​ങ്ങ​നെ​യൊ​രു റെ​യി​ൽ​പാ​ത​യു​ടെ സാ​ധ്യ​ത ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ച്ച​ത്. റെ​യി​ൽ​വേ​യു​ടെ ത​ത്വ​ത്തി​ലു​ള്ള അം​ഗീ​കാ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് 2008 ലെ ​കേ​ന്ദ്ര റെ​യി​ൽ​വേ ബ​ജ​റ്റി​ൽ സ്ഥാ​നം​പി​ടി​ച്ച പാ​ത​യു​ടെ സ​ർ​വേ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​ത് 2014-15 കാ​ല​ത്താ​ണ്. കാ​ഞ്ഞ​ങ്ങാ​ടി​നും പാ​ണ​ത്തൂ​രി​നു​മി​ട​യി​ൽ പാ​ത ക​ട​ന്നു​പോ​കു​ന്ന കൃ​ത്യ​മാ​യ വ​ഴി​യും അ​ഞ്ചു നി​ർ​ദി​ഷ്ട റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളു​മു​ൾ​പ്പെ​ടെ സ​ർ​വേ​യി​ൽ കൃ​ത്യ​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തി​യി​രു​ന്നു.

സ​മാ​ന​മാ​യ രീ​തി​യി​ൽ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട ത​ല​ശേ​രി-​മൈ​സൂ​രു, നി​ല​മ്പൂ​ർ-​ന​ഞ്ച​ൻ​കോ​ട് പാ​ത​ക​ളെ അ​പേ​ക്ഷി​ച്ച് ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളും വ​ന​മേ​ഖ​ല​ക​ളും പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കി​യാ​ണ് കാ​ണി​യൂ​ർ പാ​ത​യ്ക്കാ​യി സ​ർ​വേ ന​ട​ത്തി​യ​ത്.

കാ​ഞ്ഞ​ങ്ങാ​ടു​നി​ന്ന് തു​ട​ങ്ങി രാ​ജ​പു​രം-​പാ​ണ​ത്തൂ​ർ ഭാ​ഗ​ത്തെ മ​ല​യോ​ര കു​ടി​യേ​റ്റ മേ​ഖ​കെ​യും വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ റാ​ണി​പു​ര​ത്തെ​യും ക​ർ​ണാ​ട​ക​യി​ലെ സു​ള്ള്യ, ജാ​ൽ​സൂ​ർ ടൗ​ണു​ക​ളെ​യും റെ​യി​ൽ​വേ ശൃം​ഖ​ല​യി​ലൂ​ടെ ബ​ന്ധി​പ്പി​ക്കാ​ൻ ഈ ​പാ​ത​യ്ക്ക് ക​ഴി​യും.


യാ​ത്രാ​വ​ണ്ടി​ക​ളു​ടെ​യും ച​ര​ക്കു​ഗ​താ​ഗ​ത​ത്തി​ന്‍റെ​യും സാ​ധ്യ​ത​ക​ൾ പ​രി​ഗ​ണി​ക്കു​മ്പോ​ൾ ഈ ​പാ​ത തി​ക​ച്ചും ലാ​ഭ​ക​ര​മാ​യി​ത്തീ​രു​മെ​ന്ന് സ​ർ​വേ​യി​ൽ വി​ല​യി​രു​ത്തി​യി​രു​ന്നു. 10 വ​ർ​ഷ​ത്തി​നി​പ്പു​റം എ​ല്ലാ മേ​ഖ​ല​ക​ളി​ലെ​യും വി​ക​സ​ന​സാ​ധ്യ​ത​ക​ൾ അ​തി​ലേ​റെ​യാ​യി വ​ള​ർ​ന്നി​ട്ടു​ണ്ട്.

പാ​ത​യു​ടെ നി​ർ​മാ​ണ​ച്ചെ​ല​വ് റെ​യി​ൽ​വേ​യോ​ടൊ​പ്പം കേ​ര​ള-​ക​ർ​ണാ​ട​ക സ​ർ​ക്കാ​രു​ക​ളും തു​ല്യ​മാ​യി വ​ഹി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു അ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശം.
ഈ ​കാ​ര്യ​ത്തി​ലാ​ണ് ക​ർ​ണാ​ട​ക പി​ന്നാ​ക്കം പോ​യ​ത്.

പു​തി​യ പാ​ത​കൊ​ണ്ട് കേ​ര​ള​ത്തി​നു ല​ഭി​ക്കു​ന്ന അ​ത്ര​യും പ്ര​യോ​ജ​നം ക​ർ​ണാ​ട​ക​യ്ക്ക് ല​ഭി​ക്കാ​നി​ല്ലെ​ന്നാ​യി​രു​ന്നു അ​വ​രു​ടെ വി​ല​യി​രു​ത്ത​ൽ. നി​ർ​മാ​ണ​ച്ചെ​ല​വും പു​തി​യ പാ​ത കൊ​ണ്ടു​ണ്ടാ​കു​ന്ന ലാ​ഭ​വും സം​ബ​ന്ധി​ച്ച് ഇ​രു സ​ർ​ക്കാ​രു​ക​ളും ത​മ്മി​ൽ ധാ​ര​ണ​യി​ലെ​ത്തി​യാ​ൽ കേ​ന്ദ്ര​ത്തി​ന്‍റെ പ​ച്ച​ക്കൊ​ടി ല​ഭി​ക്കാ​ൻ പ്ര​യാ​സ​മു​ണ്ടാ​കി​ല്ലെ​ന്നാ​ണ് നി​ഗ​മ​നം.

ബം​ഗ​ളൂ​രു പാ​ത​യി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള​വ​ർ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന​തു മൂ​ല​മു​ള്ള വാ​ണി​ജ്യ​സാ​ധ്യ​ത​ക​ളും ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്കു​ൾ​പ്പെ​ടെ കു​റ​ഞ്ഞ ദൂ​ര​ത്തി​ൽ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്താ​ൻ ക​ഴി​യു​ന്ന​തു​മു​ൾ​പ്പെ​ടെ പു​തി​യ പാ​ത കൊ​ണ്ട് ക​ർ​ണാ​ക​യ്ക്കും നേ​ട്ട​ങ്ങ​ളേ​റെ ഉ​ണ്ടാ​കാ​വു​ന്ന​താ​ണ്.

പു​തി​യ റെ​യി​ൽ​വേ വി​ക​സ​ന​പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ടു​ത്തി​ടെ കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വി​ന് സ​മ​ർ​പ്പി​ച്ച നി​വേ​ദ​ന​ത്തി​ൽ കാ​ണി​യൂ​ർ പാ​ത​യു​ടെ കാ​ര്യം ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. പു​തി​യ പാ​ത​യു​ടെ സാ​ധ്യ​ത​ക​ൾ ച​ർ​ച്ച ചെ​യ്യാ​ൻ നി​ർ​ദി​ഷ്ട പാ​ത ക​ട​ന്നു​പോ​കു​ന്ന വ​ഴി​ക​ളി​ലെ എം​പി​മാ​രു​ടെ​യും എം​എ​ൽ​എ​മാ​രു​ടെ​യും യോ​ഗം വി​ളി​ക്കാ​മെ​ന്നാ​ണ് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന ഉ​റ​പ്പ്.

Kasaragod

മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ഇ​ന്നു ജി​ല്ല​യി​ല്‍

കാ​സ​ര്‍​ഗോ​ഡ്: മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന്‍, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​മ​ന്ത്രി കെ.​എം.​ ഷാ​ജി, സ​ഹ​ക​ര​ണ​മ​ന്ത്രി എം.​ ലി​ജു എ​ന്നി​വ​ര്‍ ഇ​ന്നു ജി​ല്ല​യി​ല്‍ വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും.

മു​ഖ്യ​മ​ന്ത്രി വി.​ഡി.​ സ​തീ​ശ​ന്‍ രാ​വി​ലെ ഒ​ന്‍​പ​തി​ന് എ​ട​നീ​ര്‍ മ​ഠം സ​ന്ദ​ര്‍​ശി​ക്കും, 9.30നു ​ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫി​സ് സ​ന്ദ​ര്‍​ശി​ക്കും. 10നു ​വി​ദ്യാ​ന​ഗ​ര്‍ ചെ​ട്ടും​കു​ഴി റോ​യ​ല്‍ ക​ണ്‍​വെ​ന്‍​ഷ​ന്‍ സെ​ന്‍ററി​ല്‍ യു​ഡി​എ​ഫ് ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ സ്വീ​ക​ര​ണം, 12ന് ​കാ​സ​ര്‍​ഗോ​ഡ് ഗ​സ്റ്റ് ഹൗ​സി​ല്‍ എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​രു​മാ​യി സം​വ​ദി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​കാ​ഞ്ഞ​ങ്ങാ​ട് മു​നി​സി​പ്പ​ല്‍ ടൗ​ണ്‍​ഹാ​ളി​ല്‍ മു​സ്‌ലിം വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി അ​വാ​ര്‍​ഡ് ദാ​നം, 3.45ന് ​അ​ജാ​നൂ​ര്‍ ഹാ​ര്‍​ബ​ര്‍ സ​ന്ദ​ര്‍​ശ​നം, 4.30നു ​തൃ​ക്ക​രി​പ്പൂ​ര്‍ സി​എ​ച്ച് സെ​ന്‍റ​റി​ന്‍റെ പു​തി​യ ഡ​യാ​ലി​സി​സ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം എ​ന്നീ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും.

മ​ന്ത്രി കെ.​എം.​ ഷാ​ജി രാ​വി​ലെ 10നു ​ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഇ​വി ചാ​ര്‍​ജിം​ഗ് സ്റ്റേ​ഷ​ന്‍ ഉ​ദ്ഘാ​ട​നം, 10.30നു ​ചെ​ട്ടും​കു​ഴി റോ​യ​ല്‍ ക​ണ്‍​വെ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ യു​ഡി​എ​ഫ് ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ സ്വീ​ക​ര​ണം, 11നു ​കാ​ഞ്ഞ​ങ്ങാ​ട് പ​ലേ​ഡി​യം ക​ണ്‍​വെ​ന്‍​ഷ​ന്‍ സെ​ന്‍ററി​ല്‍ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷം സെ​മി​നാ​റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും നി​ര്‍​വ​ഹി​ക്കും. മൂ​ന്നി​ന് കാ​ഞ്ഞ​ങ്ങാ​ട് ടൗ​ണ്‍ ഹാ​ളി​ല്‍ മു​സ്‌ലിം വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി അ​വാ​ര്‍​ഡ് ദാ​നം, 4.30നു ​തൃ​ക്ക​രി​പ്പൂ​ര്‍ സി​എ​ച്ച് സെ​ന്‍ററി​ന്‍റെ പു​തി​യ ഡ​യാ​ലി​സി​സ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം എ​ന്നീ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും.

മ​ന്ത്രി എം.​ലി​ജു രാ​വി​ലെ 10നു ​ഹൊ​സ്ദു​ര്‍​ഗ് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഹാ​ളി​ല്‍ കേ​ര​ള ബാ​ങ്ക് എം​പ്ലോ​യീ​സ് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ സ്വീ​ക​ര​ണം, 10.30നു ​കാ​ഞ്ഞ​ങ്ങാ​ട് പ​ലേ​ഡി​യം ക​ണ്‍​വെ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ക്കു​ന്ന അ​ഖി​ലേ​ന്ത്യാ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷം സം​സ്ഥാ​ന​ത​ല സ​മാ​പ​ന സ​മ്മേ​ള​നം എ​ന്നീ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ക​യും 12.30നു ​നീ​ലേ​ശ്വ​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ആം​ബു​ല​ന്‍​സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യും ചെ​യ്യും.

Kasaragod

മാർ തോമസ് ആനിമൂട്ടിലിന് നാ​ളെ രാ​ജ​പു​രം ഫൊ​റോ​ന​യി​ൽ വ​ര​വേ​ൽപ്

രാ​ജ​പു​രം: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ സ​ഹാ​യ മെ​ത്രാ​നാ​യി അ​ഭി​ഷി​ക്ത​നാ​യ മാ​ർ തോ​മ​സ് ആ​നി​മൂ​ട്ടി​ലി​ന് നാ​ളെ രാ​ജ​പു​രം ഫൊ​റോ​ന​യി​ൽ വ​ര​വേ​ൽപ് ന​ൽ​കും.
ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ഒ​ട​യം​ചാ​ലി​ൽ നി​ന്ന് പൊ​തു​സ​മ്മേ​ള​ന​വേ​ദി​യാ​യ രാ​ജ​പു​രം പാ​രി​ഷ് ഹാ​ളി​ലേ​ക്ക് സ്വീ​ക​ര​ണ ഘോ​ഷ​യാ​ത്ര ന​ട​ത്തും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.

രാ​ജ​പു​രം ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ് അ​രീ​ച്ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഗോ​വി​ന്ദ​ൻ പ​ള്ളി​ക്കാ​പ്പി​ൽ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ബി​ന്ദു, ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ര​ജി​ത, പ​ന​ത്ത​ടി ഫൊ​റോ​ന വി​കാ​രി ഫാ. ​ചാ​ക്കോ കു​ടി​പ​റ​മ്പി​ൽ, കെ​സി​സി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ഒ.​സി. ജെ​യിം​സ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും.


1911ൽ ​കോ​ട്ട​യം അ​തി​രൂ​പ​ത സ്ഥാ​പി​ത​മാ​യ​തി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് മ​ല​ബാ​റി​ൽ നി​ന്ന് ഒ​രു സ​ഹാ​യ മെ​ത്രാ​ൻ ഉ​ണ്ടാ​കു​ന്ന​ത്. രാ​ജ​പു​ര​ത്തോ​ടൊ​പ്പം 1943 ൽ ​ക്നാ​നാ​യ കു​ടി​യേ​റ്റം ന​ട​ന്ന മ​ട​മ്പം ഫൊ​റോ​ന​യി​ലെ പ​യ്യാ​വൂ​ർ ഇ​ട​വ​കാം​ഗ​മാ​ണ് മാ​ർ തോ​മ​സ് ആ​നി​മൂ​ട്ടി​ൽ. കോ​ട്ട​യം അ​തി​രൂ​പ​ത​യ്ക്കു കീ​ഴി​ൽ മ​ല​ബാ​ർ മേ​ഖ​ല​യി​ലു​ള്ള വി​ശ്വാ​സ സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ​വും ഭൗ​തി​ക​വു​മാ​യ വ​ള​ർ​ച്ച​യും ക്ഷേ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചു​മ​ത​ല​ക​ളാ​ണ് അ​ദ്ദേ​ഹ​ത്തി​നു ന​ൽ​കി​യി​രി​ക്കു​ന്ന​ത്.


പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ രാ​ജ​പു​രം ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ് അ​രീ​ച്ചി​റ, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ സ​ജി മു​ള​വ​നാ​ൽ, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ ജി​ജി കി​ഴ​ക്കേ പു​റ​ത്ത്, ഫി​ലി​പ്പ് വെ​ട്ടി​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Kasaragod

വി​ര​മി​ച്ച കാ​യി​ക അ​ധ്യാ​പകരുടെ സം​ഗ​മം

കാ​സ​ര്‍​ഗോ​ഡ്: സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍​നി​ന്നും ക​ഴി​ഞ്ഞ 20 വ​ര്‍​ഷ​ത്തി​നി​ടെ വി​ര​മി​ച്ച സീ​നി​യ​ര്‍ ഫി​സി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ അ​ധ്യാ​പ​ക​രു​ടെ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. മു​തി​ര്‍​ന്ന കാ​യി​ക അ​ധ്യാ​പ​ക​ന്‍ നീ​ലേ​ശ്വ​ര​ത്തെ കെ.​എം. കു​ഞ്ഞി​കൃ​ഷ്ണ​ന്‍ ഉ​ദ്ഘ​ട​നം ചെ​യ്തു.

ജി​ല്ലാ സീ​നി​യ​ര്‍ കാ​യി​ക അ​ധ്യാ​പ​ക സം​ഘ​ട​ന ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എം. ബ​ല്ലാ​ള്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ.​വി. ക​ണ്ണ​ന്‍, ഡി.​എം. ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍, എ.​ഡി. സ്‌​ക​റി​യ, എം. ​അ​ച്യു​ത​ന്‍, ഒ. ​ഭാ​ര​തി, അ​മു​ദ ഭാ​യി, ബ​ഷീ​ര്‍ അ​ഹ​മ്മ​ദ്, കെ. ​വി​ജ​യ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​ശോ​ക​ന്‍ ധ​ര്‍​മ​ത്ത​ടു​ക്ക സ്വാ​ഗ​ത​വും കെ. ​സൂ​ര്യ​നാ​രാ​യ​ണ ന​ന്ദി​യും പ​റ​ഞ്ഞു.

Kasaragod

വി​ളം​ബ​ര ഘോ​ഷ​യാ​ത്ര ന​ട​ത്തി

കാ​ഞ്ഞ​ങ്ങാ​ട്:73 -ാമ​ത് സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല സ​മാ​പ​ന​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ല്‍ വി​ളം​ബ​ര ഘോ​ഷ​യാ​ത്ര ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു.

കാ​സ​ര്‍​ഗോ​ഡ് സ​ര്‍​ക്കി​ള്‍ യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ കെ.​ആ​ര്‍. ജ​യാ​ന​ന്ദ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ.​വി. സ​തീ​ഷ്ച​ന്ദ്ര​ന്‍, എം. ​ഉ​ഷ, സി. ​സു​നി​ല്‍​കു​മാ​ര്‍, എ​ന്‍.​ആ​ര്‍. ബി​ന്ദു​മോ​ള്‍, സി. ​വി​നോ​ദ് കു​മാ​ര്‍, ജെ. ​അ​ശോ​ക​ന്‍, വി.​വി. ശ്രീ​വി​ദ്യ, പി.​വി. രാ​ജേ​ഷ്, പി.​കെ. വി​നോ​ദ് കു​മാ​ര്‍, ജോ​ര്‍​ജ് ജോ​സ​ഫ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Kasaragod

അ​ഖി​ലേ​ന്ത്യ പ​ഞ്ച​ഗു​സ്തി: ഇ​ര​ട്ട​സ്വ​ര്‍​ണ​തി​ള​ക്ക​വു​മാ​യി ജോ​ഷ്യ

നീ​ലേ​ശ്വ​രം: മീ​റ​റ്റി​ലെ സ്വാ​മി വി​വേ​കാ​ന​ന്ദ സു​ഭാ​ര്‍​തി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ന​ട​ന്ന അ​ഖി​ലേ​ന്ത്യ അ​ന്ത​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല പ​ഞ്ച​ഗു​സ്തി ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്കു​വേ​ണ്ടി ഇ​ര​ട്ട​സ്വ​ര്‍​ണം ക​ര​സ്ഥ​മാ​ക്കി എം.​ജോ​ഷ്യ.

90 കി​ലോ​ഗ്രാ​മി​ന് മു​ക​ളി​ലു​ള്ള വി​ഭാ​ഗ​ത്തി​ല്‍ ഇ​ട​തു കൈ​യി​ലും വ​ല​തു കൈ​കൊ​ണ്ടും പ​ഞ്ച് പി​ടി​ച്ചാ​ണ് ജോ​ഷ​്യ പൊ​ന്ന​ണി​ഞ്ഞ​ത്. കണ്ണൂ​ര്‍ വി​ള​യ​ങ്കോ​ട് വാ​ദി​ഹു​ദ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് റി​സ​ര്‍​ച്ച് ആ​ന്‍​ഡ് അ​ഡ്വാ​ന്‍​സ്ഡ് സ്റ്റ​ഡീ​സി​ലെ ബി​എ ഇം​ഗ്ലീ​ഷ് ഒ​ന്നാം​വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യാ​ണ്. കാ​ഞ്ഞ​ങ്ങാ​ട് ല​യ​ണ്‍​സ് ജി​മ്മി​ലെ എം.​വി.​പ ്ര​തീ​ഷാ​ണ് പ​രി​ശീ​ല​ക​ന്‍. നീ​ലേ​ശ്വ​രം മു​ണ്ടേ​മ്മാ​ടി​ലെ ബോ​ര്‍​വെ​ല്‍ ഏ​ജ​ന്‍റ് എം.​ പ്ര​കാ​ശ​ന്‍റെ​യും ത​യ്യ​ല്‍ തൊ​ഴി​ലാ​ളി​യാ​യ എ.​ സീ​മ​യു​ടെ​യും മ​ക​ളാ​ണ്. സഹോദരി ജി​ഹ നീ​ലേ​ശ്വ​രം സെ​ന്‍റ് ആ​ന്‍​സ് സ്‌​കൂ​ള്‍ അ​ഞ്ചാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ്.

Kasaragod

കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണം

പാ​ലാ​വ​യ​ൽ: കാ​വും​ത​ല​യി​ൽ നി​ന്ന് പാ​ലാ​വ​യ​ൽ-​ക​ണ്ണി​വ​യ​ൽ-​ചി​റ്റാ​രി​ക്കാ​ൽ വ​ഴി കാ​സ​ർ​ഗോ​ഡ്-​ക​ണ്ണൂ​ർ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ടോ​മി കു​ര്യ​ളാ​നി മു​ഖ്യ​മ​ന്ത്രി​ക്കും ഗ​താ​ഗ​ത​മ​ന്ത്രി​ക്കും കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ​ക്കും നി​വേ​ദ​നം ന​ൽ​കി.

രാ​വി​ലെ ഏ​ഴി​ന് കാ​വും​ത​ല​യി​ൽ നി​ന്നാ​രം​ഭി​ച്ച് മ​ലാം​ക​ട​വ്, പാ​ലാ​വ​യ​ൽ, ക​ണ്ണി​വ​യ​ൽ, ചി​റ്റാ​രി​ക്ക​ൽ, കു​ന്നും​കൈ, നീ​ലേ​ശ്വ​രം, കാ​ഞ്ഞ​ങ്ങാ​ട് വ​ഴി കാ​സ​ർ​ഗോ​ട്ടേ​ക്കും തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത വ​ഴി ക​ണ്ണൂ​രി​ലേ​ക്കും അ​വി​ടെ​നി​ന്ന് പു​റ​പ്പെ​ട്ട് രാ​ത്രി ഏ​ഴി​ന് കാ​വും​ത​ല​യി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന വി​ധ​ത്തി​ലു​മാ​ണ് ബ​സ് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​ത്. കോ​വി​ഡ് കാ​ല​ത്താ​ണ് ഈ ​ബ​സി​ന്‍റെ സ​ർ​വീ​സ് നി​ല​ച്ച​ത്.

Kasaragod

ഉ​ത്ത​ര​മ​ല​ബാ​റി​ന്‍റെ ജ​ല​രാ​ജാ​ക്ക​ന്മാ​രാ​യി വ​യ​ൽ​ക്ക​ര വെ​ങ്ങാ​ട്ട്

നീ​ലേ​ശ്വ​രം: തേ​ജ​സ്വി​നി പു​ഴ​യി​ല്‍ ആ​വേ​ശ​ത്തി​ന്‍റെ ഓ​ള​ങ്ങ​ൾ തീ​ര്‍​ത്ത ഉ​ത്ത​ര​മ​ല​ബാ​ര്‍ ജ​ലോ​ത്സ​വ​ത്തി​ല്‍ വ​യ​ൽ​ക്ക​ര വെ​ങ്ങാ​ട്ട് ജ​ല​രാ​ജാ​ക്ക​ന്മാ​രാ​യി. 25 പേ​ർ തു​ഴ​യു​ന്ന വ​ള്ള​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ഒ​പ്പ​ത്തി​നൊ​പ്പം തു​ഴ​യെ​റി​ഞ്ഞ് കു​തി​ച്ചു​പാ​ഞ്ഞ ന്യൂ​ബ്ര​ദേ​ഴ്‌​സ് മ​യി​ച്ച​യെ വ​ള്ള​പ്പാ​ടു​ക​ൾ​ക്കു മാ​ത്രം പി​ന്നി​ലാ​ക്കി​യാ​ണ് വ​യ​ൽ​ക്ക​ര ടീം ​മ​ഹാ​ത്മാ​ഗാ​ന്ധി ട്രോ​ഫി​യി​ൽ മു​ത്ത​മി​ട്ട​ത്.

വി​ബി​സി കു​റ്റി​വ​യ​ൽ മൂ​ന്നാം സ്ഥാ​നം നേ​ടി. സ​ന്ദീ​പ് വാ​ര്യ​ർ എം​എ​ൽ​എ വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി സ​മ്മാ​നി​ച്ചു. ഒ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് 50,000 രൂ​പ​യും ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 30,000 രൂ​പ​യും പ്രൈ​സ് മ​ണി​യാ​യി ല​ഭി​ച്ചു.

15 പേ​ര്‍ തു​ഴ​യു​ന്ന വ​ള്ള​ങ്ങ​ളി​ൽ പു​രു​ഷ​ന്മാ​രു​ടെ വി​ഭാ​ഗ​ത്തി​ൽ അ​ഴി​ക്കോ​ട​ന്‍ അ​ച്ചാം​തു​രു​ത്തി ജേ​താ​ക്ക​ളാ​യി. വ​യ​ല്‍​ക്ക​ര വെ​ങ്ങാ​ട്ട് ര​ണ്ടാം​സ്ഥാ​ന​വും ന്യൂ ​ബ്ര​ദേ​ഴ്സ് മ​യി​ച്ച മൂ​ന്നാം സ്ഥാ​ന​വും നേ​ടി. വ​നി​ത വി​ഭാ​ഗ​ത്തി​ല്‍ വ​യ​ല്‍​ക്ക​ര വെ​ങ്ങാ​ട്ട് ജേ​താ​ക്ക​ളാ​യി. കൃ​ഷ്ണ​പ്പി​ള്ള കാ​വും​ചി​റ ര​ണ്ടാം​സ്ഥാ​ന​വും പാ​ലി​ച്ചോ​ന്‍ അ​ച്ചാം​തു​രു​ത്തി മൂ​ന്നാം​സ്ഥാ​ന​വും നേ​ടി. ഒ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് 30,000 രൂ​പ​യും ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 20,000 രൂ​പ​യും പ്രൈ​സ് മ​ണി​യാ​യി ല​ഭി​ച്ചു.

കോ​ട്ട​പ്പു​റം ബോ​ട്ട് ടെ​ർ​മി​ന​ലി​ൽ നി​ന്നാ​രം​ഭി​ച്ച മ​ത്സ​ര​ങ്ങ​ൾ സം​ഘാ​ട​ക​സ​മി​തി ചെ​യ​ര്‍​മാ​ന്‍ സ​ന്ദീ​പ് വാ​ര്യ​ര്‍ എം​എ​ല്‍​എ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​യി. വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം, ക​ള​ക്‌​ട​ര്‍ ശ്രീ​ധ​ന്യ സു​രേ​ഷ്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി. ​നി​ധി​ന്‍ രാ​ജ്, നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ പി.​പി. മു​ഹ​മ്മ​ദ് റാ​ഫി, ചെ​റു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​നാ​രാ​യ​ണ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഡോ. ​സ​റീ​ന സ​ലാം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​കെ. പ്ര​ദീ​ഷ്, ഡി​ടി​പി​സി സെ​ക്ര​ട്ട​റി ജെ.​കെ. ജി​ജേ​ഷ് കു​മാ​ർ, ടൂ​റി​സം വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ എം.​എ. ന​സീ​ബ്, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം ​മ​ധു​സൂ​ദ​ന​ന്‍, ബി​ആ​ര്‍​ഡി​സി ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ കെ.​എം. ര​വീ​ന്ദ്ര​ന്‍, ജി​ല്ലാ വ​ള്ളം​ക​ളി അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ടി.​വി. സു​രേ​ഷ് ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kasaragod

ക​രാ​ട്ടെ: സെന്‍റ് മേ​രീ​സ് സ്കൂ​ളി​ന് തി​ള​ക്ക​മാ​ർ​ന്ന നേ​ട്ടം

പ​ന​ത്ത​ടി: കാ​ഞ്ഞ​ങ്ങാ​ട് ന​ട​ന്ന ജി​ല്ലാ ഫു​ൾ കോ​ൺ​ടാ​ക്ട് ഓ​പ്പ​ൺ ക​രാ​ട്ടെ ടൂ​ർ​ണ​മെ​ന്‍റി​ൽ ചെ​റു​പ​ന​ത്ത​ടി സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ന് ഒ​ന്പ​തു മെ​ഡ​ലു​ക​ൾ.

സു​ദ​ക്ഷി​ണ, ഡെ​ൽ​ന, മി​ഷേ​ൽ, ബ്ലെ​സ് മ​രി​യ എ​ന്നി​വ​ർ സ്വ​ർ​ണ​വും റേ​ച്ച​ൽ, ആ​ൽ​ബ​ർ​ട്ട് എ​ന്നി​വ​ർ വെ​ള്ളി​യും ജോ​വാ​ൻ, അ​നു​ഷ്ക, ധ്യാ​ൻ എ​ന്നി​വ​ർ വെ​ങ്ക​ല​വും ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ളെ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​സ് ക​ള​ത്തി​പ്പ​റ​മ്പി​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ര​വി ച​ന്ദ്ര, ക​രാ​ട്ടെ പ​രി​ശീ​ല​ക​ൻ റെ​ൻ​ഷി ഷാ​ജി ജോ​സ​ഫ് എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

Kasaragod

ക​രാ​ട്ടെ​യി​ല്‍ മെ​ഡ​ല്‍ വാ​രി ഉ​ര്‍​സു​ലൈ​ന്‍ സ്‌​കൂ​ള്‍

കാ​ഞ്ഞി​ര​ടു​ക്കം: ജി​ല്ലാ ഫു​ള്‍ കോ​ണ്ടാ​ക്ട് ക​രാ​ട്ടെ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ഒ​മ്പ​തു മെ​ഡ​ലു​ക​ളു​മാ​യി കാ​ഞ്ഞി​ര​ടു​ക്കം ഉ​ര്‍​സു​ലൈ​ന്‍ പ​ബ്ലി​ക് സ്‌​കൂ​ള്‍.

സെ​മി​ന്‍, ഋ​ഷി​കേ​ശ്, ലാ​വി​ത്ത്, അ​ബി​ന​സ് എ​ന്നി​വ​ര്‍ സ്വ​ര്‍​ണ​വും ആ​ദി​ല്‍, ആ​യു​ഷ്, യ​ദു​ന​ന്ദ​ന്‍ എ​ന്നി​വ​ര്‍ വെ​ള്ളി​യും റ​യാ​ന്‍, ആ​ഗ്നേ​യ് എ​ന്നി​വ​ര്‍ വെ​ങ്ക​ല​വും ക​ര​സ്ഥ​മാ​ക്കി. ഷാ​ജി പൂ​വ​ക്കു​ള​മാ​ണ് പ​രി​ശീ​ല​ക​ന്‍. വി​ജ​യി​ക​ളെ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഷീ​ബ അ​ല​ക്‌​സ് അ​ഭി​ന​ന്ദി​ച്ചു.

Kasaragod

മാ​വു​ള്ളാ​ല്‍ തീ​ര്‍​ഥാ​ട​ന പള്ളിയില്‍ തി​രു​നാ​ള്‍ ആ​ഘോ​ഷം നാ​ളെ മു​ത​ല്‍

വെ​ള്ള​രി​ക്കു​ണ്ട്: കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ പ്ര​മു​ഖ തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​മാ​യ മാ​വു​ള്ളാ​ല്‍ വി​ശു​ദ്ധ യൂ​ദാ ത​ദേ​വൂ​സി​ന്‍റെ തീ​ര്‍​ഥാ​ട​ന പള്ളിയില്‍ ന​വ​നാ​ള്‍ തി​രു​ക്ക​ര്‍​മ​ങ്ങ​ളും തി​രു​നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ളും നാ​ളെ മു​ത​ല്‍ 29 വ​രെ ന​ട​ക്കും.

ഇ​ന്നു വൈ​കു​ന്നേ​രം 5.30നു ​പു​തി​യ കൊ​ടി​മ​ര​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പ് ക​ര്‍​മം ഫാ.​ഡോ. ജോ​സ​ഫ് വാ​ര​ണ​ത്ത് നി​ര്‍​വ​ഹി​ക്കും. നാ​ളെ പു​ല​ര്‍​ച്ചെ 5.45ന് ​വെ​ള്ള​രി​ക്കു​ണ്ട് ഫൊ​റോ​ന വി​കാ​രി ഫാ. ​ഡോ. ജോ​ണ്‍​സ​ണ്‍ അ​ന്ത്യാം​കു​ളം തി​രു​നാ​ള്‍ ആ​ഘോ​ഷ​ത്തി​ന് കൊ​ടി​യേ​റ്റും. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 6.00, 8.00, 11.00, ഉ​ച്ച​ക​ഴി​ഞ്ഞ് 2.30, വൈ​കു​ന്നേ​രം 7.00 എ​ന്നി​ങ്ങ​നെ​യാ​ണ് തി​രു​നാ​ള്‍ തി​രു​ക്ക​ര്‍​മ​ങ്ങ​ളു​ടെ സ​മ​യ​ക്ര​മം. വി​വി​ധ ദി​വ​സ​ങ്ങ​ളി​ലെ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് ഫാ. ​ജേ​ക്ക​ബ് കാ​ശാം​കാ​ട്ടി​ല്‍, ഫാ. ​ദേ​വ​സ്യ പൊ​ട്ട​ക്കു​ള​ത്തി​ല്‍, ഫാ. ​വി​നോ​ദ് ഇ​ട്ടി​യ​പ്പാ​റ, ഫാ. ​ജോ​ര്‍​ജ് വ​ള്ളി​മ​ല, ഫാ.​മാ​ത്യു പൂ​വ​ശേ​രി​ല്‍, ഫാ. ​ജോ​സ​ഫ് പൗ​വ്വ​ത്ത്, ഫാ. ​ഷാ​ജി ക​ണി​യാം​പ​റ​മ്പി​ല്‍, ഫാ. ​ജി​ന്‍​സ് പ്ലാ​വു​നി​ല്‍​ക്കും​പ​റ​മ്പി​ല്‍, ഫാ. ​റ്റി​ന്‍​സ​ണ്‍ കാ​ന​ക്കാ​ട്ട്, ഫാ. ​ജ്യോ​തി​സ് കോ​ട്ട​യി​ല്‍, മോ​ണ്‍. മാ​ത്യു ഇ​ളം​തു​രു​ത്തി​പ്പ​ട​വി​ല്‍, ഫാ. ​ഏ​ലി​യാ​സ് എ​ടൂ​ക്കു​ന്നേ​ല്‍, ഫാ. ​നി​ഖി​ല്‍ ജോ​ണ്‍ ആ​ട്ടു​കാ​ര​ന്‍, ഫാ.​ജോ​ണ്‍ മു​ള്ള​ന്‍​കു​ഴി​യി​ല്‍, ഫാ.​അ​ജി​ത് പെ​രി​ങ്ങ​ല്ലൂ​ര്‍, ഫാ. ​ഡോ. തോ​മ​സ് മേ​ല്‍​വെ​ട്ടം, ഫാ. ​തോ​മ​സ് പാ​ണാ​കു​ഴി​യി​ല്‍, ഫാ. ​മാ​ത്യു കാ​യാ​മ്മാ​ക്ക​ല്‍, ഫാ. ​ചാ​ക്കോ കു​ടി​പ്പ​റ​മ്പി​ല്‍, ഫാ. ​ജോ​ബി വ​ട്ട​മ​ല, ഫാ. ​തോ​മ​സ് വ​ള്ളി​യി​ല്‍, ഫാ. ​ജോ​സ​ഫ് പാ​ല​ക്കീ​ല്‍, ഫാ. ​ജോ​സ​ഫ് കൊ​ട്ടാ​രം, ഫാ. ​വ​ര്‍​ഗീ​സ് ക​ള​പ്പു​ര​യ്ക്ക​ല്‍, ഫാ. ​പോ​ള്‍ മു​ണ്ട​യ്ക്ക​ല്‍, ഫാ. ​ഐ​സ​ക്ക് മ​റ്റ​ത്തി​ല്‍, ഫാ. ​ബി​ജു ഇ​ളം​പ​ച്ചം​വീ​ട്ടി​ല്‍, ഫാ. ​മൈ​ക്കി​ള്‍ മ​ഞ്ഞ​ക്കു​ന്നേ​ല്‍, ഫാ. ​ജ​യിം​സ് മു​ന്നാ​ന​പ്പ​ള്ളി, ഫാ. ​ജോ​യ്‌​സ് കാ​രി​ക്കാ​ത​ട​ത്തി​ല്‍, ഫാ. ​ജ​യിം​സ് പു​ത്ത​ന്‍​ന​ട, ഫാ. ​ഡോ. സ​ന്തോ​ഷ് നെ​ടു​ങ്ങാ​ട്ട്, ഫാ. ​സു​നീ​ഷ് പു​തു​ക്കു​ള​ങ്ങ​ര, ഫാ. ​ജോ​സ​ഫ് തൈ​ക്കു​ന്നും​പു​റം എ​ന്നി​വ​ര്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

തി​രു​നാ​ള്‍​ദി​ന​മാ​യ 29നു ​രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് ത​ല​ശേ​രി ആ​ര്‍​ച്ച് ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി കാ​ര്‍​മി​ക​ത്വം​വ​ഹി​ക്കും. ഉ​ച്ച​യ്ക്കു 12നു ​കൂ​രാം​കു​ണ്ട് ഗ്രോ​ട്ടോ​യി​ലേ​ക്ക് ന​ഗ​രി കാ​ണി​ക്ക​ല്‍ പ്ര​ദ​ക്ഷി​ണം. തു​ട​ര്‍​ന്ന് മാ​വു​ള്ളാ​ല്‍ പ​ള്ളി​യി​ല്‍ തി​രു​ശേ​ഷി​പ്പ് ആ​ശീ​ര്‍​വാ​ദം, പാ​ച്ചോ​ര്‍ നേ​ര്‍​ച്ച. തി​രു​നാ​ള്‍ ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ 7.30 മു​ത​ല്‍ ഉ​ച്ച​യ്ക്കു 12.30 വ​രെ​യും ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 മു​ത​ല്‍ വൈ​കു​ന്നേ​രം ഏ​ഴു​വ​രെ​യും കു​മ്പ​സാ​രി​ക്കു​ന്ന​തി​ന് സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. 25, 26, 27 തീ​യ​തി​ക​ളി​ല്‍ വൈ​കു​ന്നേ​രം നാ​ലു മു​ത​ല്‍ ഏ​ഴു വ​രെ പ​രി​യാ​രം മ​ദ​ര്‍ ഹോം ​ധ്യാ​ന​കേ​ന്ദ്രം ന​യി​ക്കു​ന്ന ബൈ​ബി​ള്‍ ക​ണ്‍​വെ​ന്‍​ഷ​ന്‍ ഉ​ണ്ടാ​യി​രി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ഫാ.​ഡോ. ജോ​ണ്‍​സ​ണ്‍ അ​ന്ത്യാം​കു​ളം, ജോ​സ് വ​ട​ക്കേ​പ​റ​മ്പി​ല്‍, ജോ​സ​ഫ് കു​മ്മി​ണി​യി​ല്‍, ടോ​മി ചോ​രേ​ട്ട്, മാ​ത്യു മ​ണി​യം​മാ​ക്ക​ല്‍, മാ​ത്യു ക​ള​ത്തൂ​ര്‍, ജോ​സ് സെ​ബാ​സ്റ്റ്യ​ന്‍ ന​രി​ക്കു​ഴി, അ​ഡ്വ. ബി​ജോ ത​ണ്ണി​പ്പാ​റ, ത​ങ്ക​ച്ച​ന്‍ കു​ന്നും​പു​റം എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

Kasaragod

ബെ​സ് വൈ​ദ്യു​തി​നി​ല​യം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ

പൊ​യി​നാ​ച്ചി: ബാ​റ്റ​റി​ക്ക് ക്ഷാ​മ​മു​ണ്ടാ​വു​ക​യും വി​ല കൂ​ടു​ക​യും ചെ​യ്ത​തോ​ടെ മൈ​ലാ​ട്ടി​യി​ലെ ബെ​സ് വൈ​ദ്യു​തി​നി​ല​യ​ത്തി​ന്‍റെ നി​ർ​മാ​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ.

പ്ര​തി​ദി​നം അ​ഞ്ചു​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി സം​ഭ​രി​ക്കാ​ൻ ക​ഴി​യു​ന്ന 108 ബാ​റ്റ​റി എ​ന​ർ​ജി സ്റ്റോ​റേ​ജ് സി​സ്റ്റം (ബെ​സ്) യൂ​ണി​റ്റു​ക​ളാ​ണ് ഇ​വി​ടെ ആ​വ​ശ്യ​മു​ള്ള​ത്. ഇ​വ ചൈ​ന​യി​ൽ​നി​ന്ന് എ​ത്തി​ക്കാ​നാ​ണ് പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​വ​യ്ക്ക് വി​ല കൂ​ടി​യ​തോ​ടെ ചൈ​ന​യി​ൽ​നി​ന്ന് ബാ​റ്റ​റി എ​ത്തി​ക്കാ​ൻ ക​രാ​ർ എ​ടു​ത്ത​വ​ർ പി​ന്നോ​ക്കം പോ​യ​താ​ണ് പ​ദ്ധ​തി​ക്ക് തി​രി​ച്ച​ടി​യാ​യ​ത്.

മ​ണി​ക്കൂ​റി​ൽ 125 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ല​ഭ്യ​മാ​ക്കാ​ൻ ശേ​ഷി​യു​ള്ള മൈ​ലാ​ട്ടി​യി​ലെ ബെ​സ് നി​ല​യം സം​സ്ഥാ​ന​ത​ല​ത്തി​ൽ ത​ന്നെ ഏ​റ്റ​വും വ​ലി​യ ബെ​സ് നി​ല​യ​ങ്ങ​ളി​ലൊ​ന്നാ​യാ​ണ് വി​ഭാ​വ​നം ചെ​യ്തി​രു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​ക്‌​ടോ​ബ​റോ​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​നാ​ണ് ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. മ​റ്റെ​ല്ലാ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ളും പൂ​ർ​ത്തി​യാ​യെ​ങ്കി​ലും നേ​ര​ത്തേ നി​ശ്ച​യി​ച്ചി​രു​ന്ന വി​ല​യ്ക്ക് ബാ​റ്റ​റി കി​ട്ടാ​തെ വ​ന്ന​താ​ണ് പ്ര​ശ്ന​മാ​യ​ത്.

പ​ക​ൽ​സ​മ​യ​ത്ത് കൂ​ടു​ത​ലാ​യി ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന സൗ​രോ​ർ​ജ​വൈ​ദ്യു​തി ബാ​റ്റ​റി​ക​ളി​ൽ സം​ഭ​രി​ച്ച് രാ​ത്രി​കാ​ല​ത്തെ പീ​ക്ക് സ​മ​യ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി ല​ഭ്യ​മാ​ക്കു​ക​യാ​ണ് ബെ​സ് നി​ല​യ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം. സം​സ്ഥാ​ന​ത്ത് നി​ർ​മാ​ണം തു​ട​ങ്ങി​യ ബെ​സ് നി​ല​യ​ങ്ങ​ളി​ൽ 15 മെ​ഗാ​വാ​ട്ട് ശേ​ഷി​യു​ള്ള മു​ള്ളേ​രി​യ​യി​ലെ നി​ല​യം മാ​ത്ര​മാ​ണ് ഇ​തു​വ​രെ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി​ട്ടു​ള്ള​ത്. ഇ​വി​ടേ​ക്ക് ആ​വ​ശ്യ​മാ​യ കു​റ​ഞ്ഞ എ​ണ്ണം ബാ​റ്റ​റി​ക​ൾ ക്ഷാ​മ​വും വി​ല​ക്ക​യ​റ്റ​വും വ​രു​ന്ന​തി​നു​മു​മ്പേ ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നു.

തു​ട​ർ​ച്ച​യാ​യി നാ​ലു മ​ണി​ക്കൂ​ർ വ​രെ​യാ​ണ് ബെ​സ് നി​ല​യ​ങ്ങ​ളി​ൽ​നി​ന്ന് വൈ​ദ്യു​തി ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യു​ക. ഇ​ത്ത​ര​ത്തി​ൽ മു​ള്ളേ​രി​യ​യി​ലെ നി​ല​യ​ത്തി​ൽ നി​ന്ന് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ 60 മെ​ഗാ​വാ​ട്ട് വ​രെ വൈ​ദ്യു​തി സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ കെ​എ​സ്ഇ​ബി​യു​ടെ വി​ത​ര​ണ സം​വി​ധാ​ന​ത്തി​ലേ​ക്ക് ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യു​ന്നു​ണ്ട്. മൈ​ലാ​ട്ടി​യി​ലെ നി​ല​യം പൂ​ർ​ത്തി​യാ​യി​രു​ന്നെ​ങ്കി​ൽ 500 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ജി​ല്ല​യി​ലു​ട​നീ​ള​മു​ള്ള വി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ളി​ലേ​ക്ക് ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്ന​ത്.

ക​രാ​ർ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം ഒ​രു യൂ​ണി​റ്റി​ന് 4.61 രൂ​പ എ​ന്ന നി​ര​ക്കി​ലാ​ണ് ബെ​സ് നി​ല​യ​ങ്ങ​ളി​ൽ നി​ന്ന് കെ​എ​സ്ഇ​ബി​ക്ക് വൈ​ദ്യു​തി ല​ഭ്യ​മാ​ക്കു​ക. യൂ​ണി​റ്റി​ന് 10 രൂ​പ വ​രെ ന​ൽ​കി​യാ​ണ് ഇ​പ്പോ​ൾ പീ​ക്ക് സ​മ​യ​ങ്ങ​ളി​ൽ പു​റ​ത്തു​നി​ന്ന് വൈ​ദ്യു​തി വാ​ങ്ങു​ന്ന​ത്. ബെ​സ് നി​ല​യ​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ൻ വൈ​കു​ന്ന​തോ​ടെ ഇ​ത്ത​ര​ത്തി​ൽ കോ​ടി​ക​ളു​ടെ ന​ഷ്ട​മാ​ണ് കെ​എ​സ്ഇ​ബി​ക്ക് ഉ​ണ്ടാ​വു​ക. വേ​ന​ൽ ശ​ക്തി​പ്രാ​പി​ക്കു​മ്പോ​ഴും ബെ​സ് നി​ല​യം പൂ​ർ​ത്തി​യാ​യി​ല്ലെ​ങ്കി​ൽ വൈ​ദ്യു​തി​ക്ഷാ​മ​വും ന​ഷ്ട​വും ഇ​തി​ലേ​റെ​യാ​കും.

ചൈ​ന​യി​ൽ​നി​ന്ന് ല​ഭ്യ​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്തു​ത​ന്നെ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ബാ​റ്റ​റി​ക​ൾ പ​ദ്ധ​തി​ക്കാ​യി എ​ത്തി​ക്കാ​നും ആ​ലോ​ച​ന​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​വ​യു​ടെ വി​ല കൂ​ടു​ത​ലാ​യ​തി​നാ​ൽ നി​ർ​മാ​ണ​ച്ചെ​ല​വ് ഗ​ണ്യ​മാ​യി കൂ​ടു​മെ​ന്ന​താ​ണ് ക​രാ​ർ ക​മ്പ​നി​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്നം. അ​തേ​സ​മ​യം ചൈ​നീ​സ് ബാ​റ്റ​റി​ക​ളേ​ക്കാ​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത ന​മ്മു​ടെ ബാ​റ്റ​റി​ക​ൾ​ക്കു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. ഇ​തി​ന​നു​സ​രി​ച്ച് നി​ർ​മാ​ണ​ച്ചെ​ല​വി​ലും വൈ​ദ്യു​തി വി​ല​യി​ലും ചെ​റി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​യാ​ൽ ഇ​ന്ത്യ​ൻ ബാ​റ്റ​റി​ക​ൾ ത​ന്നെ ഉ​പ​യോ​ഗി​ച്ച് പ​ദ്ധ​തി പെ​ട്ടെ​ന്ന് പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ പ​റ​യു​ന്നു.

Kasaragod

ക​ലോ​ത്സ​വ​ന​ഗ​രി​യെ വ​ര്‍​ണാ​ഭ​മാ​ക്കി ക​ലാ​ല​യ വ​ര്‍​ണ​ങ്ങ​ള്‍

പെ​രി​യ: പെ​രി​യ ജി​എ​ച്ച്എ​സ്എ​സി​ല്‍ 24 മു​ത​ല്‍ 28 വ​രെ ന​ട​ക്കു​ന്ന റ​വ​ന്യു ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​നു മു​ന്നോ​ടി​യാ​യി മീ​ഡി​യ ആ​ന്‍​ഡ് പ​ബ്ലി​സി​റ്റി ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളും ചി​ത്ര​ക​ലാ​അ​ധ്യാ​പ​ക​രും ചേ​ര്‍​ന്ന് ക​ലോ​ത്സ​വ ന​ഗ​രി​യെ വ​ര്‍​ണാ​ഭ​മാ​ക്കു​ന്ന ക​ലാ​ല​യ വ​ര്‍​ണ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​വി. രാ​ധി​ക ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി​ന്ധു പ​ത്മ​നാ​ഭ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ്‌​കൂ​ളി​ലെ മു​ന്‍ ചി​ത്ര​ക​ലാ​അ​ധ്യാ​പ​ക​ന്‍ ടി.​കെ. ഓ​മ​ന​ക്കു​ട്ട​ന്‍ മു​ഖ്യാ​തി​ഥി​യാ​യി. മു​ഖ്യാ​ധ്യാ​പി​ക പി. ​സു​മ​തി, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ത്യ​ന്‍ മ​ഠ​ത്തി​ല്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി വി.​എം. ഹ​രി​പ്രി​യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ചി​ത്ര​ക​ല അ​ധ്യാ​പ​ക​രാ​യ ടി.​കെ. ബി​നു, എ. ​മു​ര​ളീ​കൃ​ഷ്ണ​ന്‍, വി​നീ​ത്, പ്ര​സാ​ദ് കാ​ന​ത്തു​ങ്കാ​ല്‍, ആ​ദ​ര്‍​ശ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. എം. ​അ​നൂ​പ് സ്വാ​ഗ​ത​വും എം.​ടി. ക​ലാ​ധ​ര​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Kasaragod

കെ​എ​സ്ആ​ര്‍​ടി​സി ബ​ജ​റ്റ് ടൂ​റി​സം യാ​ത്ര​ക​ള്‍

കാ​ഞ്ഞ​ങ്ങാ​ട്: കെ​എ​സ്ആ​ര്‍​ടി​സി ബ​ജ​റ്റ് ടൂ​റി​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 21 മു​ത​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ഡി​പ്പോ​യി​ല്‍​നി​ന്ന് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് യാ​ത്ര​ക​ള്‍ സം​ഘ​ടി​പ്പി​ക്കും.

21നു ​രാ​വി​ലെ 5.30നു ​പു​റ​പ്പെ​ടു​ന്ന വ​യ​നാ​ട് യാ​ത്ര ബാ​ണാ​സു​ര സാ​ഗ​ര്‍, എ​ന്നൂ​ര് പൈ​തൃ​ക വി​ല്ലേ​ജ്, പൂ​ക്കോ​ട് ത​ടാ​കം, ഹ​ണി മ്യൂ​സി​യം, ജം​ഗി​ള്‍ സ​ഫാ​രി എ​ന്നി​വ സ​ന്ദ​ര്‍​ശി​ച്ച് 22നു ​രാ​വി​ലെ അ​ഞ്ചി​ന് തി​രി​ച്ചെ​ത്തും. 21നു ​രാ​വി​ലെ ആ​റി​ന് പൈ​ത​ല്‍​മ​ല, ഏ​ഴ​ര​ക്കു​ണ്ട് വെ​ള്ള​ച്ചാ​ട്ടം, പാ​ല​ക്ക​യം​ത​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും സ​ര്‍​വീ​സു​ണ്ടാ​കും.

25നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് പു​റ​പ്പെ​ടു​ന്ന നെ​ല്ലി​യാ​മ്പ​തി യാ​ത്ര​യി​ല്‍ പോ​ത്തു​ണ്ടി ഡാം, ​സീ​താ​ര്‍​കു​ണ്ട് വ്യൂ ​പോ​യി​ന്‍റ്, കേ​ശ​വ​ന്‍​പാ​റ വ്യൂ ​പോ​യി​ന്‍റ്, ഓ​റ​ഞ്ച് ഫാം, ​നെ​ല്ലി​യാ​മ്പ​തി ഓ​ഫ് റോ​ഡ് യാ​ത്ര, അ​ഹ​ല്യ ഹെ​റി​റ്റേ​ജ് വി​ല്ലേ​ജ്, മു​ത​ല​മ​ട, ക​ല്‍​പാ​ത്തി ത​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച് 28ന് ​രാ​വി​ലെ ആ​റി​ന് തി​രി​ച്ചെ​ത്തും. 26നു ​വൈ​കു​ന്നേ​രം 4.30നു ​പു​റ​പ്പെ​ടു​ന്ന ഗ​വി യാ​ത്ര ഗ​വി, അ​ട​വി, പ​രു​ന്തും​പാ​റ, കു​മ​ളി, ക​മ്പം, ഒ​ട്ട​ക​ത്ത​ല​മേ​ട്, പാ​ണ്ടി​ക്കു​ഴി, സ​സ് ഗാ​ര്‍​ഡ​ന്‍, രാ​മ​ക്ക​ല്‍​മേ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച് 29നു ​രാ​വി​ലെ ഏ​ഴി​ന് തി​രി​ച്ചെ​ത്തും.

27നു ​രാ​ത്രി എ​ട്ടി​ന് പു​റ​പ്പെ​ടു​ന്ന നി​ല​മ്പൂ​ര്‍ യാ​ത്ര​യി​ല്‍ ക​നോ​ലി പ്ലോ​ട്ട്, ഫോ​റ​സ്റ്റ് ബം​ഗ്ലാ​വ്, തേ​ക്ക് മ്യൂ​സി​യം, ക​ക്കാ​ടം​പൊ​യി​ല്‍, ഫോ​ഗ്ഗി മൗ​ണ്ട​ന്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച് 29നു ​പു​ല​ര്‍​ച്ചെ അ​ഞ്ചി​ന് തി​രി​ച്ചെ​ത്തും. 29നു ​രാ​വി​ലെ ഏ​ഴി​ന് പു​റ​പ്പെ​ടു​ന്ന മ​ല്ലം യാ​ത്ര​യി​ല്‍ മ​ല്ലം ദു​ര്‍​ഗാ പ​ര​മേ​ശ്വ​രി ക്ഷേ​ത്രം, മ​ധൂ​ര്‍ സി​ദ്ധി വി​നാ​യ​ക ക്ഷേ​ത്രം, അ​ന​ന്ത​പു​രം ത​ടാ​ക​ക്ഷേ​ത്രം എ​ന്നി​വ സ​ന്ദ​ര്‍​ശി​ക്കും. ഫോ​ണ്‍: 9446088378.

Kasaragod

ഗ്രാ​ന്‍റ് വി​ക്ട​റി ഡേ ​ആ​ഘോ​ഷി​ച്ചു

പാ​ലാ​വ​യ​ൽ: സെ​ന്‍റ് ജോ​ൺ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ വി​ക്ടോ​റ 2026 ഗ്രാ​ന്‍റ് വി​ക്ട​റി ഡേ ​ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു:

ക​ല, കാ​യി​ക, ശാ​സ്ത്ര മേ​ഖ​ല​ക​ളി​ല്‍ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച വി​ദ്യാ​ര്‍​ഥി​ക​ളെ സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കി ആ​ദ​രി​ച്ചു. പാ​ലാ​വ​യ​ൽ പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജോ​യ് ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ് മ​ണി​ക്ക​ത്താ​ഴെ അ​നു​ഗ്ര​ഹ പ്രഭാ​ഷ​ണം ന​ട​ത്തി. കാ​യി​കാ​ധ്യാ​പ​ക​ന്‍ നി​ധി​ന്‍ ജോ​സ​ഫി​നെ​യും നീ​ന്ത​ല്‍ പ​രി​ശീ​ല​ക​ന്‍ ബി​ജു മാ​ത്ത​ശേ​രി​യെ​യും ആ​ദ​രി​ച്ചു.

Kasaragod

പ​തി​ന​ഞ്ചാം പ​ദ്ധ​തി: ജി​ല്ല​യു​ടെ വി​ക​സ​ന ച​ര്‍​ച്ച​ക​ള്‍​ക്ക് തു​ട​ക്കം

ബേക്കൽ: പ​തി​ന​ഞ്ചാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യു​ടെ വി​ക​സ​ന മു​ൻ​ഗ​ണ​ന​ക​ൾ നി​ശ്ച​യി​ക്കു​ന്ന​തി​നും വി​വി​ധ മേ​ഖ​ല​ക​ളി​ലെ വി​ക​സ​ന സാ​ധ്യ​ത​ക​ളും വെ​ല്ലു​വി​ളി​ക​ളും ച​ർ​ച്ച ചെ​യ്യു​ന്ന​തി​നു​മു​ള്ള ച​ര്‍​ച്ച​ക​ള്‍​ക്ക് തു​ട​ക്ക​മാ​യി. ബേ​ക്ക​ൽ ബീ​ച്ച് പാ​ർ​ക്കി​ല്‍ ന​ട​ന്ന ജി​ല്ലാ​ത​ല ആ​ശ​യ-​അ​ഭി​പ്രാ​യ രൂ​പീ​ക​ര​ണ യോ​ഗം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി കെ.​എം. ഷാ​ജി ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ മാ​തൃ​കാ​പ​ര​മാ​യ ആ​സ്തി​ക​ൾ ഉ​ണ്ടാ​ക്ക​ണ​മെ​ന്നും സ്വ​യം തൊ​ഴി​ൽ​ദാ​താ​ക്ക​ളാ​യി മാ​റ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ കേ​ന്ദ്ര​സ​ർ​ക്കാ​ർ കേ​ര​ള​ത്തെ ഒ​രു ന​ഗ​ര സം​സ്ഥാ​ന​മാ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ല​ഭി​ക്കു​ന്ന കേ​ന്ദ്ര​വി​ഹി​ത​ത്തെ ഫ​ല​പ്ര​ദ​മാ​യി വി​നി​യോ​ഗി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് രൂ​പം ന​ൽ​ക​ണം.

കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​ക​ണം. മാ​ലി​ന്യ​സം​സ്ക​ര​ണം ഉ​ൾ​പ്പ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ൽ മാ​തൃ​കാ പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ണ്ടാ​ക​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കെ. ​നീ​ല​ക​ണ്ഠ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ കെ.​എം. ച​ന്ദ്ര​ശേ​ഖ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. രാ​ജ് മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി മു​ഖ്യാ​തി​ഥി​യാ​യി. എം​എ​ൽ​എ​മാ​രാ​യ എ.​കെ.​എം. അ​ഷ്‌​റ​ഫ്, ക​ല്ല​ട്ര മാ​ഹി​ൻ, ഗോ​വി​ന്ദ​ൻ പ​ള്ളി​ക്കാ​പ്പി​ൽ, ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി ചെ​യ​ർ​മാ​നാ​യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം, ക​ള​ക്‌​ട​ർ ശ്രീ​ധ​ന്യ സു​രേ​ഷ്, മു​ൻ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ മ​ന്ത്രി സി.​ടി. അ​ഹ​മ്മ​ദ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും വി​വി​ധ വ​കു​പ്പു​ക​ളി​ലെ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​രും വി​വി​ധ മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധ​ർ, ഗ​വേ​ഷ​ക​ർ, സം​രം​ഭ​ക​ർ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​രും ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വ​ച്ചു.

Kasaragod

കു​ട്ട​മ​ത്ത് ജി​എ​ച്ച്എ​സ്എ​സ് ജേ​താ​ക്ക​ൾ

തൃ​ക്ക​രി​പ്പൂ​ർ: ചെ​റു​വ​ത്തൂ​ർ ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ 424 പോ​യി​ന്‍റോ​ടെ കു​ട്ട​മ​ത്ത് ജി​എ​ച്ച്എ​സ്എ​സ് ചാ​ന്പ്യ​ന്മാ​രാ​യി. പി​ലി​ക്കോ​ട് ജി​എ​ച്ച്എ​സ്എ​സ് (385) ര​ണ്ടും ചീ​മേ​നി ജി​എ​ച്ച്എ​സ്എ​സ് ( 353) മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

സെ​ന്‍റ് പോ​ൾ​സ് എ​യു​പി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മാ​പ​ന​സ​മ്മേ​ള​നം രാ​ജ് മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​ര​ജീ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ജി​ദ സ​ഫ​റു​ള്ള, ര​മേ​ശ​ൻ പു​ന്ന​ത്തി​രി​യ​ൻ, ഫാ. ​മാ​ത്യു തൈ​ക്ക​ൽ, പി. ​മി​നി, ടി.​എ​സ്. ന​ജീ​ബ്, എം.​കെ. പ്ര​സ​ന്ന, അ​ഷ്റി​ഫ ജാ​ബി​ർ, ക​രീം ച​ന്തേ​ര, പി.​കെ.​ മു​ര​ളി​കൃ​ഷ്ണ​ൻ, കെ.​കെ. സ​ജി​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kasaragod

സ​നോ​ജി​ന് സ്വ​പ്ന​വീ​ട് കൈ​മാ​റി

എ​ണ്ണ​പ്പാ​റ: ജോ​ലി​ക്കി​ട​യി​ല്‍ ടെ​റ​സി​ല്‍ നി​ന്ന് വീ​ണ് അ​ര​യ്ക്ക് താ​ഴെ ച​ല​ന​മ​റ്റു പോ​യ എ​ണ്ണ​പ്പാ​റ പേ​രി​യ​യി​ലെ സ​നോ​ജ് മാ​ധ​വ​ന് നാ​ട്ടു​കാ​ര്‍ നി​ര്‍​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ല്‍ കൈ​മാ​റി.

എ​ണ്ണ​പ്പാ​റ ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​യ്സ് ക​രി​ക്കാ​ത്ത​ട​ത്തി​ലും പേ​രി​യ​കാ​വ് പ്ര​സി​ഡ​ന്‍റ് യു. ​നാ​രാ​യ​ണ​ന്‍ നാ​യ​രും ചേ​ര്‍​ന്ന് താ​ക​കോ​ല്‍ കൈ​മാ​റി. നി​ര്‍​മാ​ണ​ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സ​ജി​ത ശ്രീ​കു​മാ​ര്‍, ശ്രീ​ജി​ത് പ​റ​ക്ക​ളാ​യി, ഹ​സി​നാ​ര്‍, പി. ​കു​ഞ്ഞി​ക്ക​ണ്ണ​ന്‍, ശ​ശി നീ​ലാ​യി, സ​ന്തോ​ഷ്, ഉ​ഷ പേ​രി​യ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. നി​ര്‍​മാ​ണ​ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ ക​പി​ല്‍​കു​മാ​ര്‍ സ്വാ​ഗ​ത​വും ശ്രീ​ജ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Kasaragod

ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ൾ​ക്കെ​തി​രേ താ​യ​ന്നൂ​രി​ന്‍റെ മാ​തൃ​ക

താ​യ​ന്നൂ​ർ: ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ൾ​ക്കെ​തി​രാ​യ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​കാ​ല​ത്ത് ദൈ​നം​ദി​ന ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന ക​ളി​യി​ട​ത്തെ തി​രി​ച്ചു​പി​ടി​ക്കു​ക​യാ​ണ് താ​യ​ന്നൂ​രു​കാ​ർ. പു​തി​യ കാ​ല​ത്തെ കു​ട്ടി​ക​ളും യു​വാ​ക്ക​ളും സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ​ക്കും ല​ഹ​രി​മ​രു​ന്നു​ൾ​ക്കും അ​ടി​മ​പ്പെ​ടു​ക​യാ​ണെ​ന്ന പ​രാ​തി​ക​ൾ​ക്കി​ട​യി​ലാ​ണ് താ​യ​ന്നൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൈ​താ​ന​ത്ത് രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ക​ളി​ക്കൂ​ട്ട​വും നാ​ട്ടു​കൂ​ട്ടാ​യ്‌​മ​ക​ളു​മൊ​രു​ങ്ങു​ന്ന​ത്.

രാ​വി​ലെ അ​ഞ്ച​ര​യോ​ടെ ത​ന്നെ സ്കൂ​ൾ മൈ​താ​ന​ത്ത് ആ​ളു​ക​ൾ എ​ത്തി​ത്തു​ട​ങ്ങും. പ്ര​ഭാ​ത ന​ട​ത്ത​ത്തി​നു​ശേ​ഷം സ്കൂ​ൾ മൈ​താ​ന​ത്ത് ഒ​ത്തു​കൂ​ടി വ്യാ​യാ​മ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് ഇ​പ്പോ​ൾ ഇ​വി​ട​ത്തു​കാ​രു​ടെ പു​തി​യ ജീ​വി​ത​ശൈ​ലി​യാ​യി. ഫു​ട്ബോ​ൾ ക​ളി​യും പ​രി​ശീ​ല​ന​വു​മാ​ണ് മൈ​താ​ന​ത്തെ പ​തി​വു കാ​ഴ്ച​ക​ളി​ലൊ​ന്ന്. പ്രാ​യ​ത്തി​ന്‍റെ​യോ ക്ല​ബു​ക​ളു​ടെ​യോ അ​തി​ർ​വ​ര​മ്പു​ക​ളി​ല്ലാ​തെ​യാ​ണ് പ​ല​രും ഫു​ട്ബോ​ൾ ക​ളി​ക്കാ​നെ​ത്തു​ന്ന​ത്. എ​ട്ടു​ വ​യ​സു​ള്ള കു​ട്ടി​ക​ൾ മു​ത​ൽ 80 തി​ക​ഞ്ഞ​വ​ർ വ​രെ ഈ ​മൈ​താ​ന​ത്ത് എ​ത്തു​ന്നു​ണ്ടെ​ന്ന് ഫു​ട്ബോ​ൾ താ​ര​വും പ​രി​ശീ​ല​ക​നു​മാ​യ കു​ഞ്ഞി​കൃ​ഷ്ണ​ൻ താ​യ​ന്നൂ​ർ പ​റ​യു​ന്നു.

Kasaragod

ക​ട​ലാ​ടി​പ്പാ​റ​യി​ൽ വ​രു​ന്ന​ത് എ​ബി​സി കേ​ന്ദ്രം

ക​രി​ന്ത​ളം: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ൽ ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം തു​ട​ങ്ങാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കി​യ ക​ട​ലാ​ടി​പ്പാ​റ​യി​ൽ അ​തി​നു പ​ക​രം തു​ട​ങ്ങാ​ൻ പോ​കു​ന്ന​ത് തെ​രു​വു​നാ​യ്ക്ക​ളു​ടെ വ​ന്ധ്യം​ക​ര​ണ​ത്തി​നാ​യു​ള്ള എ​ബി​സി കേ​ന്ദ്രം.

മു​ളി​യാ​റി​ൽ നാ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പു​മൂ​ലം പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​യ്ക്കേ​ണ്ടി​വ​ന്ന എ​ബി​സി കേ​ന്ദ്രം ക​ട​ലാ​ടി​പ്പാ​റ​യി​ലേ​ക്ക് പ​റി​ച്ചു​ന​ടാ​നാ​ണ് പ​ദ്ധ​തി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം കി​നാ​നൂ​ർ-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​സം​ഘം ക​ഴി​ഞ്ഞ​ദി​വ​സം ക​ട​ലാ​ടി​പ്പാ​റ​യി​ലെ​ത്തി സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി.

കാ​ഴ്ച​ക​ളു​ടെ സൗ​ന്ദ​ര്യ​വും പാ​രി​സ്ഥി​തി​ക പ്രാ​ധാ​ന്യ​വും ഒ​ത്തി​ണ​ങ്ങി​യ ക​ട​ലാ​ടി​പ്പാ​റ​യി​ൽ ജൈ​വ​വൈ​വി​ധ്യ പാ​ർ​ക്കും ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​വും സ്ഥാ​പി​ക്കാ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്താ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. ഇ​വി​ടു​ത്തെ കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ക്കാ​നെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്കാ​യി കോ​ട്ടേ​ജു​ക​ളും ന​ട​പ്പാ​ത​യും കു​ട്ടി​ക​ൾ​ക്കു​ള്ള ക​ളി​സ്ഥ​ലം, ഓ​പ്പ​ൺ ഓ​ഡി​റ്റോ​റി​യം, ആം​ഫി തി​യ​റ്റ​ർ, ഭ​ക്ഷ​ണ​ശാ​ല തു​ട​ങ്ങി​യ​വ​യും ഒ​രു​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. എ​ബി​സി കേ​ന്ദ്രം സ്ഥാ​പി​ച്ച് സ​ദാ​സ​മ​യ​വും തെ​രു​വു​നാ​യ്ക്ക​ളു​ടെ ഒ​ച്ച​യും ബ​ഹ​ള​വും ദു​ർ​ഗ​ന്ധ​വും മ​ലി​നീ​ക​ര​ണ​പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ടാ​കു​ന്ന​ത് ഈ ​സ്ഥ​ല​ത്തി​ന്‍റെ വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ളെ​ത്ത​ന്നെ ബാ​ധി​ക്കു​മെ​ന്നാ​ണ് ആ​ശ​ങ്ക.

വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ക​ട​ലാ​ടി​പ്പാ​റ​യി​ലെ റ​വ​ന്യു ഭൂ​മി ബോ​ക്സൈ​റ്റ് ഖ​ന​ന​ത്തി​നാ​യി ഗു​ജ​റാ​ത്ത് ആ​സ്ഥാ​ന​മാ​യ ആ​ശാ​പു​ര ക​മ്പ​നി​ക്ക് പാ​ട്ട​ത്തി​നു ന​ൽ​കാ​നു​ള്ള നീ​ക്കം ജ​ന​ങ്ങ​ളു​ടെ വ്യാ​പ​ക​മാ​യ എ​തി​ർ​പ്പി​നെത്തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ച്ചി​രു​ന്നു. സ​മാ​ന​മാ​യ പ്ര​തി​ഷേ​ധ​ത്തി​നാ​ണ് ഇ​പ്പോ​ൾ വീ​ണ്ടും അ​ര​ങ്ങൊ​രു​ങ്ങു​ന്ന​ത്.

അ​പൂ​ർ​വ​യി​നം സ​സ്യ​ങ്ങ​ളും പൂ​ക്ക​ളും ചി​ത്ര​ശ​ല​ഭ​ങ്ങ​ളു​മ​ട​ക്ക​മു​ള്ള ജൈ​വ​വൈ​വി​ധ്യ​ങ്ങ​ൾ കൊ​ണ്ട് സ​മ്പ​ന്ന​മാ​ണ് ക​ട​ലാ​ടി​പ്പാ​റ. പ്ര​കൃ​തി​പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഇ​വി​ടെ​യെ​ത്താ​റു​ണ്ട്. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ സൂ​ര്യാ​സ്ത​മ​യ​ത്തി​ന്‍റെ കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ക്കാ​നും വീ​ഡി​യോ​ക​ൾ ചി​ത്രീ​ക​രി​ക്കാ​നും നി​ര​വ​ധി പേ​ർ എ​ത്തു​ന്നു​ണ്ട്. വ​ട​ക്കി​ന്‍റെ നീ​ല​ക്കു​റി​ഞ്ഞി​യാ​യി വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ക​ണ്ണെ​ത്താ ദൂ​ര​ത്തോ​ളം പ​ര​ന്നു​കി​ട​ക്കു​ന്ന കാ​ക്ക​പ്പൂ​ക്ക​ളും വി​വി​ധ​യി​നം ഓ​ർ​ക്കി​ഡു​ക​ളും ഇ​ര​പി​ടി​യ​ൻ സ​സ്യ​ങ്ങ​ളും അ​പൂ​ർ​വ ചി​ത്ര​ശ​ല​ഭ​ങ്ങ​ളു​മ​ക്കം ഇ​വി​ടെ കാ​ഴ്ച​യു​ടെ വ​സ​ന്ത​മൊ​രു​ക്കു​ന്നു. നീ​ലേ​ശ്വ​രം പു​ഴ​യു​ടെ പ്ര​ധാ​ന കൈ​വ​ഴി​ക​ൾ ഉ​ത്ഭ​വി​ക്കു​ന്ന​തും ഇ​വി​ടെ​നി​ന്നാ​ണ്.

Kasaragod

സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷം: ഫ്‌​ളാ​ഷ് മോ​ബ് ന​ട​ത്തി

കാ​സ​ര്‍​ഗോ​ഡ്: അ​ഖി​ലേ​ന്ത്യ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷം സം​സ്ഥാ​ന​ത​ല സ​മാ​പ​ന​ത്തി​ന്‍റെ പ്ര​ച​ര​ണാ​ര്‍​ഥം നീ​ലേ​ശ്വ​രം സ​ഹ​ക​ര​ണ​ പ​രി​ശീ​ല​ന കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഫ്‌​ളാ​ഷ് മോ​ബ് ട​ത്തി.

കാ​സ​ര്‍​ഗോ​ഡ് പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് ക​ല്ല​ട്ര മാ​ഹി​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ര്‍​ക്കി​ള്‍ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​ആ​ര്‍. ജ​യാ​ന​ന്ദ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

കെ. ​നീ​ല​ക​ണ്ഠ​ന്‍ എം​എ​ല്‍​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സ​ഹ​ക​ര​ണ​സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ കെ.​വി. സ​തീ​ഷ് ച​ന്ദ്ര​ന്‍, പ​ബ്ലി​സി​റ്റി ആ​ന്‍​ഡ് മീ​ഡി​യ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പി.​കെ. വി​നോ​ദ്കു​മാ​ര്‍, സ​ഹ​ക​ര​ണ പ​രി​ശീ​ല​ന കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ പി.​വി. രാ​ജേ​ഷ്, സ​ഹ​ക​ര​ണ​സം​ഘം അ​സി. ര​ജി​സ്ട്രാ​ര്‍​മാ​രാ​യ സി. ​സു​നി​ല്‍​കു​മാ​ര്‍, സി. ​വി​നോ​ദ് കു​മാ​ര്‍, ജെ. ​അ​ശോ​ക​ന്‍, സ​ഹ​കാ​രി​ക​ളാ​യ കെ. ​ശ്രീ​ധ​ര​ന്‍, എം. ​സ​ദാ​ശി​വ, പി.​കെ. പ്ര​കാ​ശ് കു​മാ​ര്‍, ജി. ​മ​ധു​സൂ​ദ​ന​ന്‍, സി.​വി. ഭാ​വ​ന​ന്‍, ബി. ​മോ​ഹ​ന​ന്‍, കെ.​വി. സ​ജേ​ഷ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Kasaragod

പ​ള്ളി​പ്പാ​ടം നീ​ർ​ത്ത​ട വി​ക​സ​ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി

പി​ലി​ക്കോ​ട്: സം​സ്ഥാ​ന മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന പ​ള്ളി​പ്പാ​ടം സൂ​ക്ഷ്മ നീ​ർ​ത്ത​ട വി​ക​സ​ന പ​ദ്ധ​തി സ​ന്ദീ​പ് ജി. ​വാ​ര്യ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എം. മീ​നാ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​യ്യൂ​ർ-​ചീ​മേ​നി, പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യാ​ണ് പ​ള്ളി​പ്പാ​ടം നീ​ർ​ത്ത​ടം സ്ഥി​തി​ചെ​യ്യു​ന്ന​ത്. നീ​ർ​ത്ത​ട​ങ്ങ​ളി​ലെ മ​ണ്ണ്, ജ​ലം, ജൈ​വ​സ​മ്പ​ത്ത് എ​ന്നി​വ സം​ര​ക്ഷി​ക്കു​ക​യും പ​രി​പോ​ഷി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നും സു​സ്ഥി​ര പ​രി​പാ​ല​ന​ത്തി​നും പ​ദ്ധ​തി പ്രാ​ധാ​ന്യം ന​ൽ​കു​ന്നു.

ക​യ്യൂ​ർ-​ചീ​മേ​നി പ​ഞ്ചാ​യ​ത്തി​ലെ 13-ാം വാ​ർ​ഡും പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ആ​റ്, ഏ​ഴ്, എ​ട്ട് വാ​ർ​ഡു​ക​ളു​ടെ ഭാ​ഗ​ങ്ങ​ളു​മാ​ണ് നീ​ർ​ത്ത​ട പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഇ​തി​ൽ ശൂ​ലാ​പ്പ് കാ​വി​നോ​ടു ചേ​ർ​ന്നു​ള്ള മു​ക​ൾ​ഭാ​ഗ​ത്തെ 60 ഹെ​ക്‌ടർ പ്ര​ദേ​ശ​ത്താ​ണ് ഒ​ന്നാം​ഘ​ട്ട​ത്തി​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഇ​തി​നാ​യി 20 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. തു​ട​ർ​വ​ർ​ഷ​ങ്ങ​ളി​ൽ നീ​ർ​ത്ത​ട​ത്തി​ലെ മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും പ​ദ്ധ​തി വ്യാ​പി​പ്പി​ക്കും.

ശൂ​ലാ​പ്പ് കാ​വി​ൽ​നി​ന്നു​ള്ള നീ​രു​റ​വ​യു​ടെ സം​ര​ക്ഷ​ണം, ചെ​റു​ത​ട​യ​ണ​ക​ളു​ടെ നി​ർ​മാ​ണം, ഭൂ​ജ​ല പ​രി​പോ​ഷ​ണ​ത്തി​നാ​യു​ള്ള കു​ഴി​ക​ൾ, മേ​ൽ​ക്കൂ​ര​യി​ൽ നി​ന്നു​ള്ള മ​ഴ​വെ​ള്ള​ത്തി​ന്‍റെ സം​ഭ​ര​ണ​വും ഭൂ​ജ​ല പ​രി​പോ​ഷ​ണ​വും, ക​ല്ലു​ക​യ്യാ​ല നി​ർ​മാ​ണം, ത​ട്ടു​തി​രി​ക്ക​ൽ, ഫ​ല​വൃ​ക്ഷ​ത്തൈ വി​ത​ര​ണം, ക​ർ​ഷ​ക പ​രി​ശീ​ല​നം തു​ട​ങ്ങി​യ​വ​യാ​ണ് ഒ​ന്നാം​ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൃ​ഷി​യി​ട​ങ്ങി​ലെ മ​ണ്ണ് പ​രി​ശ​ധി​ച്ച് സോ​യി​ൽ ഹെ​ൽ​ത്ത് കാ​ർ​ഡ് ന​ൽ​കു​ന്ന​തി​നു​ള്ള ക്യാ​മ്പും ക​ർ​ഷ​ക​ർ​ക്ക് വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ​രി​ശീ​ല​ന ക്ലാ​സു​ക​ളും സം​ഘ​ടി​പ്പി​ച്ചു. മാ​റു​ന്ന കാ​ലാ​വ​സ്ഥ; മാ​റ​ണം ന​മ്മ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ജി​ല്ലാ മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ വി.​വി. പ്ര​കാ​ശ​നും മ​ണ്ണി​നെ​യ​റി​ഞ്ഞ് കൃ​ഷി എ​ന്ന വി​ഷ​യ​ത്തി​ൽ കൃ​ഷി​വ​കു​പ്പ് റി​ട്ട. അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ആ​ർ. വീ​ണാ​റാ​ണി​യും മ​ണ്ണി​നെ അ​റി​യാം മൊ​ബൈ​ലി​ലൂ​ടെ എ​ന്ന വി​ഷ​യ​ത്തി​ൽ മ​ണ്ണ് പ​ര്യ​വേ​ഷ​ണ ഓ​ഫീ​സ​ർ സി.​കെ. ശ്രീ​ഷ്‌​മ​യും ക്ലാ​സു​ക​ൾ ന​യി​ച്ചു. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത ക​ർ​ഷ​ക​ർ​ക്ക് ഡോ​ള​മൈ​റ്റും പ​ച്ച​ക്ക​റി വി​ത്ത് പാ​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു.

പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ. ​കു​ഞ്ഞി​രാ​മ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ ഒ​ക്ലാ​വ് കൃ​ഷ്‌​ണ​ൻ, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സം സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ എം. ​മ​നു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സി.​ടി. ശ്രീ​ല​ത, കൃ​ഷി ഓ​ഫീ​സ​ർ​മാ​രാ​യ ഇ.​എ​ൻ. ശി​ൽ​പ, കെ.​ നാ​ണു​ക്കു​ട്ട​ൻ, മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ രാ​ജി​ത് ആ​ർ. ച​ന്ദ്ര​ൻ, ശൂ​ലാ​പ്പ് കാ​വ് സം​ര​ക്ഷ​ണ സ​മി​തി സെ​ക്ര​ട്ട​റി എ.​എം. ബാ​ല​കൃ​ഷ്ണ​ൻ, പാ​ടി​ക്കീ​ൽ ഗ​വ.​ യു.​പി സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ കെ. ​സു​ഗ​ത​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Kasaragod

കാ​റ്റാം​ക​വ​ല പ​ള്ളി​യി​ൽ തി​രു​നാ​ളി​ന് തു​ട​ക്കം

കാ​റ്റാം​ക​വ​ല: വി​ശു​ദ്ധ യൂ​ദാ ത​ദേ​വൂ​സി​ന്‍റെ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ ന​വ​നാ​ൾ തി​രു​ക​ർ​മ​ങ്ങ​ൾ​ക്കും തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ൾ​ക്കും വി​കാ​രി ഫാ.​ജോ​സ​ഫ് മ​ട​പ്പാം​തോ​ട്ടു​കു​ന്നേ​ൽ കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യും വ​ച​ന​സ​ന്ദേ​ശ​വും ന​ട​ന്നു.

ന​വ​നാ​ൾ ദി​ന​ങ്ങ​ളി​ൽ 3.30ന് ​ആ​രം​ഭി​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​ജോ​സ​ഫ് തു​രു​ത്തേ​ൽ, ഫാ. ​പോ​ൾ മു​ണ്ട​യ്ക്ക​ൽ, ഫാ. ​ജോ​ൺ മു​ള്ള​ങ്കു​ഴി, ഫാ. ​മാ​ർ​ട്ടി​ൻ പാ​ഴൂ​പ​റ​മ്പി​ൽ, ഫാ. ​ജോ​മി തൊ​ട്ടി​യി​ൽ, ഫാ. ​ജോ​ബി വ​ട്ട​മ​ല, ഫാ. ​ടി​ൻ​സ​ൺ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

തി​രു​നാ​ൾ ദി​ന​മാ​യ 22ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, ജ​പ​മാ​ല. നാ​ലി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം, നൊ​വേ​ന. കാ​ർ​മി​ക​ൻ ഫാ.​അ​രു​ൺ കു​ര്യാ​ളാ​നി​ക്ക​ൽ. ആ​റി​ന് വി​ശ്വാ​സ പ്ര​ഘോ​ഷ​ണ റാ​ലി. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്ന്.

Kasaragod

കാ​സ​റ​കോ​ടും ബേ​ക്ക​ല​വും!

കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ ആ​സ്ഥാ​ന​മാ​യ കാ​സ​ർ​ഗോ​ഡ് ന​ഗ​ര​ത്തി​ന്‍റെ പേ​ര് മ​ല​യാ​ള​ത്തി​ലു​ള്ള ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളി​ൽ കാ​സ​ർ​ഗോ​ഡ് എ​ന്നും കാ​സ​ർ​കോ​ട് എ​ന്നും എ​ഴു​താ​റു​ണ്ട്.

ക​ന്ന​ഡ ഭാ​ഷ​യി​ൽ നി​ന്നു​ള്ള യ​ഥാ​ർ​ഥ പ്ര​യോ​ഗം കാ​സ​ർ​ഗോ​ഡ് എ​ന്നാ​ണെ​ന്നും അ​തി​നെ മ​ല​യാ​ള​ത്തി​ന്‍റെ ശൈ​ലി​യി​ലേ​ക്കു മാ​റ്റു​മ്പോ​ൾ അ​ത് കാ​സ​ർ​കോ​ട് ആ​യി മാ​റു​മെ​ന്നു​മാ​ണ് ഭാ​ഷാ​വി​ദ​ഗ്ധ​രു​ടെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ ഇ​ത് ര​ണ്ടു​മ​ല്ലാ​തെ പു​തി​യൊ​രു രീ​തി​യി​ലാ​ണ് കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ലെ ബ​സ് ബേ​യി​ൽ ന​ഗ​ര​സ​ഭ സ്ഥാ​പി​ച്ച ബോ​ർ​ഡി​ൽ സ്ഥ​ല​പ്പേ​രു​ക​ൾ എ​ഴു​തി​യി​രി​ക്കു​ന്ന​ത്.

കാ​സ​റ​കോ​ട് എ​ന്നാ​ണ് മ​ല​യാ​ള​ത്തി​ലു​ള്ള ബോ​ർ​ഡി​ൽ ജി​ല്ലാ ആ​സ്ഥാ​ന​ത്തി​ന്‍റെ പേ​രെ​ഴു​തി​യി​ട്ടു​ള്ള​ത്. തൊ​ട്ടു​താ​ഴെ ബേ​ക്ക​ൽ എ​ന്ന പേ​രി​ൽ ലോ​ക​പ്ര​ശ​സ്ത​മാ​യ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ത്തി​ന്‍റെ പേ​ര് ബേ​ക്ക​ലം എ​ന്നും എഴുതുയിട്ടു​ണ്ട്.

ഉ​ച്ചാ​ര​ണ​ശൈ​ലി​യി​ൽ കാ​സ​റ​കോ​ട് എ​ന്നും ബേ​ക്ക​ലം എ​ന്നു​മൊ​ക്കെ പ​റ​ഞ്ഞാ​ലും ന​ഗ​ര​സ​ഭ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥാ​പി​ച്ച ബോ​ർ​ഡി​ൽ അ​ങ്ങ​നെ​യൊ​ക്കെ എ​ഴു​തു​ന്ന​ത് ശ​രി​യാ​ണോ​യെ​ന്ന ചോ​ദ്യ​മാ​ണ് ഉ​യ​രു​ന്ന​ത്. സ്ഥ​ല​പ​രി​ച​യ​മി​ല്ലാ​തെ മ​റ്റി​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​ർ ഈ ​ബോ​ർ​ഡ് ക​ണ്ടാ​ൽ അ​തി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത് കാ​സ​ർ​ഗോ​ഡി​നെ​യും ബേ​ക്ക​ലി​നെ​യും കു​റി​ച്ചു​ത​ന്നെ​യാ​ണോ​യെ​ന്ന് സം​ശ​യി​ക്കാ​നി​ട​യു​ണ്ട്. യാ​ത്ര​ക്കാ​ർ​ക്ക് വ​ഴി​കാ​ട്ടു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭ ബോ​ർ​ഡ് സ്ഥാ​പി​ക്കു​മ്പോ​ൾ അ​തി​ൽ സ്ഥ​ല​പ്പേ​രു​ക​ൾ കൃ​ത്യ​മാ​യി​ത്ത​ന്നെ രേ​ഖ​പ്പെ​ടു​ത്തു​ന്ന കാ​ര്യ​മെ​ങ്കി​ലും ശ്ര​ദ്ധി​ക്കേ​ണ്ട​ത​ല്ലേ എ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ചോ​ദ്യം.

Kasaragod

യു​വാ​വേ​ശ​മാ​യി ജെ​ന്‍ ഇ​ന്ത്യ മൂ​വ്‌​മെ​ന്‍റ്

കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ടി​നെ മൂ​വ​ര്‍​ണ​ക​ട​ലാ​ക്കി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും യു​വ​ജ​ന​ക്ഷേ​മ മ​ന്ത്രി​യു​മാ​യ ഒ.​ജെ.​ജ​നീ​ഷ് ന​യി​ച്ച ജെ​ന്‍ ഇ​ന്ത്യ മൂ​വ്മെ​ന്‍റ്പ​ദ​യാ​ത്ര.

മാ​ണി​ക്കോ​ത്ത്നി​ന്ന് ആ​രം​ഭി​ച്ച പ​ദ​യാ​ത്ര രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. ന​രേ​ന്ദ്ര​മോ​ദി​യും കൂ​ട്ട​രും ന​ട​ത്തു​ന്ന വോ​ട്ട് ചോ​രി​ക്കെ​തി​രേ രാ​ജ്യ​മാ​ക​മാ​നം ഉ​യ​രു​ന്ന പ്ര​തി​ഷേ​ധ ജ്വാ​ല​യെ ത​ട​ഞ്ഞു​നി​ര്‍​ത്താ​ന്‍ സം​ഘ​പ​രി​വാ​റി​ന് ഇ​നി സാ​ധി​ക്കി​ല്ലെ​ന്ന് ഉ​ണ്ണി​ത്താ​ന്‍ പ​റ​ഞ്ഞു. ജ​നാ​ധി​പ​ത്യം സം​ര​ക്ഷി​ക്കാ​നു​ള​ള നി​ര​ന്ത​ര​മാ​യ പോ​രാ​ട്ട​മാ​ണ് ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സും യൂ​ത്ത് കോ​ണ്‍​ഗ്ര​സും രാ​ജ്യ​ത്ത് ന​ട​ത്തു​ന്ന​തെ​ന്നും സം​ഘ​പ​രി​വാ​റി​ന്‍റെ മു​ന്നി​ല്‍ മു​ഖം ര​ക്ഷി​ക്കാ​ന്‍ അ​വി​ടെ​യും ഇ​വി​ടെ​യും പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന കും​ബി​ഡി സ്വാ​മി​യു​ടെ വേ​ഷ​മാ​ണ് സി​പി​എം ആ​ടു​ന്ന​തെ​ന്നും മ​ന്ത്രി ജ​നീ​ഷ് പ​റ​ഞ്ഞു. ആ​യി​ര​ങ്ങ​ള്‍ അ​ണി​നി​ര​ന്ന പ​ദ​യാ​ത്ര പു​തി​യ​കോ​ട്ട​യി​ല്‍ സ​മാ​പി​ച്ചു. മാ​ന്തോ​പ്പ് മൈ​താ​നി​യി​ല്‍ ന​ട​ന്ന സ​മാ​പ​ന​സ​മ്മേ​ള​നം കെ.​ സു​ധാ​ക​ര​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഈ ​നാ​ടി​ന്‍റെ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ന്ന നേ​തൃ​ത്വ​മാ​ണ് രാ​ജ്യ​ത്തി​നാ​വ​ശ്യ​മെ​ന്നും കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​വേ​ശം രാ​ജ്യ​മെ​ങ്ങും അ​ല​യ​ടി​ക്കു​ക​യാ​ണെ​ന്നും ഈ ​സ​മ​രം ഒ​രു പു​തു​യു​ഗ​ത്തി​ന് വേ​ണ്ടി​യു​ള്ള സം​ഘ​ടി​ക്ക​ലാ​യി മാ​റ്റ​ണ​മെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ.​ഫൈ​സ​ല്‍, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് കെ.​ആ​ര്‍.​ കാ​ര്‍​ത്തി​കേ​യ​ന്‍, സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് വി.​പി.​ അ​ബ്ദു​ള്‍ റ​ ഷീ​ദ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​മോ​ന്‍ ജോ​സ്, വി​നോ​ദ് ചു​ള്ളി​യി​ല്‍, സ​ന്ദീ​പ് വാ​ര്യ​ര്‍ എം​എ​ല്‍​എ, കെ.​ നീ​ല​ക​ണ്ഠ​ന്‍ എം​എ​ല്‍​എ, ഷ​മീം റാ​വു​ത്ത​ര്‍, മി​ഥു​ന്‍ മ​യൂ​രം, എ.​കെ.​ഷാ​നി​ദ്, ഉ​നൈ​സ് ബേ​ഡ​കം, ഹ​ക്കീം കു​ന്നി​ല്‍, ര​മേ​ശ​ന്‍ ക​രു​വാ​ച്ചേ​രി, ബി.​പി.​ പ്ര​ദീ​പ്കു​മാ​ര്‍, പി.​കെ.​ ഫി​റോ​സ്, മീ​നാ​ക്ഷി ബാ​ല​കൃ​ഷ്ണ​ന്‍, എം.​സി. പ്ര​ഭാ​ക​ര​ന്‍, പി.​വി.​ സു​രേ​ഷ്, കെ.​വി.​ ശ​ശി​ധ​ര​ന്‍, രാ​ജ​ന്‍ പെ​രി​യ, കെ.​പി.​ പ്ര​കാ​ശ​ന്‍, ധ​ന്യ സു​രേ​ഷ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Kasaragod

ആശാവർക്കർമാർ മാ​ര്‍​ച്ച് ന​ട​ത്തി

കാ​ഞ്ഞ​ങ്ങാ​ട്: വ​ര്‍​ധി​പ്പി​ച്ച ഇ​ന്‍​സെ​ന്‍റീ​വ് മു​ന്‍​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ക, പ്ര​ഖ്യാ​പി​ച്ച 21,000 ഓ​ണ​റേ​റി​യം അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ആ​ശാ വ​ര്‍​ക്കേ​ഴ്‌​സ് യൂ​ണി​യ​ന്‍ (സി​ഐ​ടി​യു) ജി​ല്ലാ​ക​മ​മി​റ്റി ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യം ഡി​എം​ഒ ഓ​ഫി​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി.

സി​ഐ​ടി​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​നാ​രാ​യ​ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​വി. പ്ര​സ​ന്ന​കു​മാ​രി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എം. ​മ​ഞ്ജു​ഷ, ടി.​കെ. സ​വി​ത​കു​മാ​രി, ബി​ന്ദു കൃ​ഷ്ണ​ന്‍, പ്രീ​ത മ​ടി​ക്കൈ, ഇ. ​ര​മ​ണി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Kasaragod

ചെ​മ്മ​നാ​ട് വീ​ടി​ന്‍റെ ഗേ​റ്റ് മോഷണം ​പോ​യി

കാ​സ​ർ​ഗോ​ഡ്: ക​ള്ള​ന്മാ​ർ വ​രാ​തി​രി​ക്കാ​ൻ വീ​ടി​ന്‍റെ ഗേ​റ്റ​ട​ച്ചു​പൂ​ട്ടി സു​ര​ക്ഷി​ത​മാ​ക്കു​ന്ന​വ​രാ​ണ് ന​മ്മ​ളി​ലേ​റെ​യും. പ​ക്ഷേ ഗേ​റ്റു​ത​ന്നെ ക​ള്ള​ൻ​മാ​ർ എ​ടു​ത്തു​കൊ​ണ്ടു​പോ​യാ​ൽ എ​ന്തു​ചെ​യ്യു​മെ​ന്ന ചോ​ദ്യ​മാ​ണ് ചെ​മ്മ​നാ​ട് കൂ​വ​ത്തൊ​ട്ടി​യി​ൽ നി​ന്നു കേ​ൾ​ക്കു​ന്ന​ത്.

കൂ​വ​ത്തൊ​ട്ടി​യി​ലെ വി.​കെ. ജ​യ​നാ​രാ​യ​ണ​ൻ ന​മ്പ്യാ​രു​ടെ വീ​ടി​ന്‍റെ ചെ​റി​യ ഗേ​റ്റാ​ണ് ക​ള്ള​ൻ​മാ​ർ എ​ടു​ത്തു​കൊ​ണ്ടു​പോ​യ​ത്. വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​തി​നു​ള്ള വ​ലി​യ ഗേ​റ്റി​നൊ​പ്പം ആ​ളു​ക​ൾ​ക്ക് ക​ട​ന്നു​വ​രാ​ൻ​വേ​ണ്ടി മാ​ത്രം സ്ഥാ​പി​ച്ച ഗേ​റ്റാ​യി​രു​ന്നു ഇ​ത്. ക​ഴി​ഞ്ഞ ഒ​ക്‌ടോ​ബ​ർ 27ന് ​വൈ​കി​ട്ട് ഗേ​റ്റ​ട​യ്ക്കാ​നാ​യി ചെ​ന്ന​പ്പോ​ഴാ​ണ് ഗേ​റ്റു​ത​ന്നെ അ​വി​ടെ​യി​ല്ലെ​ന്നു ക​ണ്ട​ത്. അ​ടു​ത്തു​ള്ള വീ​ട്ടി​ലെ സി​സി​ടി​വി കാ​മ​റ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഗേ​റ്റ് ര​ണ്ടു​പേ​ർ ചേ​ർ​ന്ന് ഒ​രു സ്കൂ​ട്ട​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യം കി​ട്ടി. ഈ ​ദൃ​ശ്യം സ​ഹി​തം വീ​ട്ടു​കാ​ർ മേ​ൽ​പ​റ​മ്പ് പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

ദൃ​ശ്യ​ത്തി​ൽ കാ​ണു​ന്ന ആ​ളു​ക​ളു​ടെ വി​വ​ര​മോ വാ​ഹ​ന ന​മ്പ​റോ ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്നാ​ണ് സൂ​ച​ന.

Kasaragod

ഡി​ജി​റ്റ​ൽ അ​ഡി​ക്‌​ഷ​നെ​തി​രേ കു​ട്ടി​ക​ളു​ടെ ബോ​ധ​വ​ത്ക​ര​ണ റാ​ലി

വെ​ള്ള​രി​ക്കു​ണ്ട്: കു​ട്ടി​ക​ളി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ഡി​ജി​റ്റ​ൽ അ​ഡി​ക്‌​ഷ​നെ​തി​രേ ജി​ല്ലാ പൊ​ലി​സ് സോ​ഷ്യ​ൽ ഡി​വി​ഷ​നും വെ​ള്ള​രി​ക്കു​ണ്ട് ജ​ന​മൈ​ത്രി പൊ​ലി​സും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി മി​ക​ച്ച ജ​ന​പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ഡി​ജി​റ്റ​ൽ പ്രൊ​ട്ട​ക്‌​ഷ​ൻ റാ​ലി​യും തു​ട​ർ​ന്ന് യ​ഷു​വ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ കൗ​മാ​ര​ക്കാ​ർ​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കു​മാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു.

ഡി​ജി​റ്റ​ൽ പ്രൊ​ട്ട​ക്‌​ഷ​ൻ മ​തി​ലാ​യി അ​ണി​നി​ര​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും കാ​സ​ർ​ഗോ​ഡ് അ​ഡീ​ഷ​ണ​ൽ എ​സ്‌​പി പി.​പി. ക​രു​ണാ​ക​ര​ൻ തൂ​ഫാ​ൻ പ്ര​തി​ജ്ഞ​യും നാ​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്‌​പി ഡോ. ​വി. ബാ​ല​കൃ​ഷ്ണ​ൻ ഡി​ജി​റ്റ​ൽ സി​റ്റി​സ​ൺ പ്ര​തി​ജ്ഞ​യും ചൊ​ല്ലി​ക്കൊ​ടു​ത്തു.

കി​നാ​നൂ​ർ-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​രാ​ജ​ൻ റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ല​ത, വൈ​സ് പ്ര​സി​ഡ​ന്റ് രാ​ജു ക​ട്ട​ക്ക​യം, ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ ഷോ​ബി ജോ​സ​ഫ്, വെ​ള്ള​രി​ക്കു​ണ്ട് ഫൊ​റോ​ന വി​കാ​രി ഫാ. ​ഡോ. ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ളം, ക​ക്ക​യം ശ്രീ ​ചാ​മു​ണ്ഡേ​ശ്വ​രി ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് ന​ന്ദ​കു​മാ​ർ, ക​ല്ല​ഞ്ചി​റ ജു​മാ മ​സ്ജി​ദ് ഖ​ത്തീ​ബ് ഹാ​ഫി​സ് മു​ഹ​മ്മ​ദ് ഹു​നൈ​ഫ് സ​ഖാ​ഫി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

മാ​ലോ​ത്ത് ക​സ​ബ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വ​ള്ളി​ക്ക​ട​വ് സെ​ന്‍റ് സാ​വി​യോ, വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജൂ​ഡ്സ്, ബ​ളാ​ൽ, പ​ര​പ്പ, ബാ​നം ഗ​വ. സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള എ​സ്‌​പി​സി, എ​ൻ​എ​സ്എ​സ്, റോ​വ​ർ, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്‌​സ് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തു. വി​വി​ധ റോ​ട്ട​റി, ല​യ​ൺ​സ് ക്ല​ബു​ക​ൾ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി കൊ​ന്ന​ക്കാ​ട്, മാ​ലോം, വെ​ള്ള​രി​ക്കു​ണ്ട്, ബ​ളാ​ൽ, പ​ര​പ്പ യൂ​ണി​റ്റു​ക​ൾ, വെ​ള്ള​രി​ക്കു​ണ്ട് ടൗ​ണി​ലെ ഓ​ട്ടോ-​ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് പി​ന്തു​ണ​യു​മാ​യി അ​ണി​നി​ര​ന്നു.

തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം നാ​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്‌​പി ഡോ. ​വി. ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡീ​ഷ​ണ​ൽ എ​സ്‌​പി പി.​പി. ക​രു​ണാ​ക​ര​ൻ, ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം,
പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷൈ​ല​ജ കൃ​ഷ്ണ, ജോ​മോ​ൻ മാ​ത്യു, ടി.​എ​ൻ. ബാ​ബു, ഷാ​ജ​ൻ പൈ​ങ്ങോ​ട്ട്, സി.​വി. ശ്രീ​ധ​ര​ൻ, ടി.​വി. ച​ന്ദ്ര​ൻ, മി​നി ആ​ന്‍റ​ണി, സി. ​ധ​ന്യ, എം. ​ല​ക്ഷ്മി, കു​ഞ്ഞി​രാ​മ​ൻ, സ​നോ​ജ് മാ​ത്യു, റോ​സി​ലി​ൻ സി​ബി, ജോ​സ് മാ​ത്യു, എം. ​ശ്രീ​ജ, എ.​വി. ശ്യാ​മ​ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ ഡി​ജി​റ്റ​ൽ ഉ​പ​യോ​ഗം സു​ര​ക്ഷി​ത​വും നി​യ​ന്ത്രി​ത​വു​മാ​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റി​ൽ ഫാ.​ഡോ. ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ള​വും കാ​സ​ർ​ഗോ​ഡ് സൈ​ബ​ർ സെ​ല്ലി​ലെ പി.​ആ​ർ. ശ്രീ​നാ​ഥും ക്ലാ​സു​ക​ൾ ന​യി​ച്ചു.

Kasaragod

സ​നോ​ജി​ന്‍റെ സ്‌​നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ല്‍​ദാ​നം നാ​ളെ

എ​ണ്ണ​പ്പാ​റ: ജോ​ലി​ക്കി​ടെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്ന് വീ​ണ് അ​ര​യ്ക്ക് താ​ഴെ ത​ള​ര്‍​ന്ന് കി​ട​പ്പി​ലാ​യ എ​ണ്ണ​പ്പാ​റ പേ​രി​യ​യി​ലെ സ​നോ​ജ് മാ​ധ​വ​ന് നാ​ട്ടു​കാ​ര്‍ നി​ര്‍​മി​ച്ചു​ന​ല്‍​കി​യ സ്‌​നേ​ഹ​വീ​ടി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി.

താ​ക്കോ​ല്‍​ദാ​നം നാ​ളെ രാ​വി​ലെ 11.30ന് ​എ​ണ്ണ​പ്പാ​റ ഹോ​ളി സ്പി​രി​റ്റ് പ​ള്ളി വി​കാ​രി ഫാ. ​ജോ​യി​സ് കാ​രി​ക്കാ​ത്ത​ട​ത്തി​ല്‍, ഭ​വ​ന​നി​ര്‍​മാണ​ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി യു. ​നാ​രാ​യ​ണ​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ ചേ​ർ​ന്ന് നി​ർ​വ​ഹി​ക്കും. ക​ഴി​ഞ്ഞ ഒ​മ്പ​തു വ​ര്‍​ഷ​മാ​യി കി​ട​പ്പി​ലാ​യി, ഒ​രു കു​ഞ്ഞു​വീ​ടെ​ന്ന സ്വ​പ്ന​വും​ക​ണ്ട് ജീ​വി​ച്ച യു​വാ​വി​ന് ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കു​ള്ള പെ​ന്‍​ഷ​ന്‍ മാ​ത്ര​മാ​ണ് വ​രു​മാ​നം. പേ​രി​യ ജം​ഗ​ഷ്നി​ല്‍ ന​ല്ല മാ​ര്‍​ക്ക​റ്റ് വി​ല​യു​ള്ള അ​ഞ്ചു​സെ​ന്‍റ് സ്ഥ​ലം ഉ​ഷ എ​ന്ന വീ​ട്ട​മ്മ ദാ​നം ചെ​യ്യാ​ന്‍ ത​യാ​റാ​യ​തോ​ടെ​യാ​ണ് സ​നോ​ജി​ന് വീ​ടൊ​രു​ക്കാ​ന്‍ നാ​ട് രം​ഗ​ത്തി​റ​ങ്ങി​യ​ത്. എ​ണ്ണ​പ്പാ​റ ഹോ​ളി സ്പി​രി​റ്റ് ച​ര്‍​ച്ച് വി​കാ​രി ഫാ. ​ജോ​യി​സ് കാ​രി​ക്കാ​ത്ത​ട​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ട​വ​ക കൂ​ട്ടാ​യ്മ വീ​ടി​ന്‍റെ ത​റ നി​ര്‍​മി​ച്ചു​ന​ല്‍​കി​യ​തോ ടെ‍ പി​ന്നീ​ടെ​ല്ലാം വേ​ഗ​ത്തി​ലാ​യി.

സ​നോ​ജി​ന്‍റെ ക്ലാ​സ്‌​മേ​റ്റ് കൂ​ട്ടാ​യ്മ, പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി, ജി​വ​ന​ക്കാ​ര്‍ എ​ന്നി​വ​രും വി​വി​ധ സം​ഘ​ട​ന​ക​ളും കൂ​ട്ടാ​യ്മ​ക​ളും ന​ന്മ മ​ന​സി​നൊ​പ്പം നി​ന്നു. 740 ച​തു​ര​ശ്ര​മീ​റ്റ​റി​ല്‍ ര​ണ്ടു ബാ​ത്ത് അ​റ്റാ​ച്ച്ഡ് ബെ​ഡ്റൂം, ഹാ​ള്‍, അ​ടു​ക്ക​ള, വ​ര്‍​ക്ക് ഏ​രി​യ എ​ന്ന​ിവ​യ​ട​ങ്ങി​യ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​യ മ​നോ​ഹ​ര​മാ​യ വീ​ടൊ​രു​ങ്ങി.

കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ര്‍ സ്വ​കാ​ര്യ റോ​ഡ​രി​കു​വ​ഴി മൂ​ന്നു വൈ​ദ്യു​ത​തൂ​ണു​ക​ൾ സ്ഥാപിച്ചാണ് വൈ​ദ്യു​തി എ​ത്തി​ച്ച​ത്. ഭൂ​മി ദാ​നം ചെ​യ്ത വീ​ട്ടു​കാ​ര്‍ താ​ത്കാ​ലി​ക​മാ​യി കു​ടി​വെ​ള്ള സൗ​ക​ര്യ​മൊ​രു​ക്കി​ന​ല്‍​കി. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ കു​ഴ​ല്‍​കി​ണ​ര്‍ നി​ര്‍​മി​ച്ച് സ​നോ​ജി​ന് കൂ​ടി​വെ​ള്ള സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ര്‍.

Kasaragod

കാ​നാ​യി നി​ര്‍​മി​ച്ച ശി​ല്പ​ങ്ങ​ള്‍ നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു

കാ​സ​ര്‍​ഗോ​ഡ്: വി​ഖ്യാ​ത ശി​ല്പി കാ​നാ​യി കു​ഞ്ഞി​രാ​മ​ന്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​ത്തി​ല്‍ നി​ര്‍​മി​ച്ച ശി​ല്പ​ങ്ങ​ള്‍ നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു. എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​രു​ടെ ന​ടു​ക്കു​ന്ന ഓ​ര്‍​മ​ക​ള്‍ വി​ളി​ച്ചോ​തു​ന്ന വി​ക്‌​ടിം​സ്, അ​തി​ജീ​വ​ന​ത്തി​ന്‍റെ പ്ര​തീ​ക​മാ​യ ഫ്രീ​ഡം എ​ന്നീ ശി​ല്‍​പ​ങ്ങ​ളാ​ണ് കാ​നാ​യി ത​യാ​റാ​ക്കി​യ​ത്.

ജ​ന്മ​നാ​ട്ടി​ല്‍ കാ​നാ​യി നി​ര്‍​മി​ച്ച ഏ​ക ശി​ല്പ​മാ​ണി​ത്. 40 അ​ടി ഉ​യ​ര​മു​ള്ള ശി​ല്പം കാ​നാ​യി ശി​ല്പ​ങ്ങ​ളി​ല്‍ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ​താ​ണ്. രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ല്ല​ട്ര മാ​ഹി​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

എം​എ​ല്‍​എ​മാ​രാ​യ എ.​കെ.​എം.​ അ​ഷ​റ​ഫ്, കെ.​ നീ​ല​ക​ണ്ഠ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം, ജി​ല്ലാ ക​ള​ക്‌ടര്‍ ശ്രീ​ധ​ന്യ സു​രേ​ഷ്, ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി പി.​ നി​ധി​ന്‍​രാ​ജ്, മു​ന്‍ എം​പി പി. ​ക​രു​ണാ​ക​ര​ന്‍, മു​ന്‍ എം​എ​ല്‍​എ കെ. ​കു​ഞ്ഞി​രാ​മ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് കെ.കെ.​ സോ​യ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ബ്ദു​ള്ള​ക്കു​ഞ്ഞി ചെ​ര്‍​ക്ക​ള, യു.​കെ. സെ​യ്ഫു​ള്ള ത​ങ്ങ​ള്‍, സി. ​ബാ​ല​ന്‍, കെ. ​സു​ജാ​ത, സി. ​ബി​ന്ദു, സി.​എം. മീ​നാ​കു​മാ​രി, ചെ​ങ്ക​ള പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​സ​ന്ത​ന്‍ അ​ജ​ക്കോ​ട്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഇ​ര്‍​ഫാ​ന ഇ​ക്ബാ​ല്‍, ഒ​ക്ലാ​വ് കൃ​ഷ്ണ​ന്‍, എം. ​മ​നു, റീ​ന തോ​മ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​ബി. ഷ​ഫീ​ഖ്, ഹ​ര്‍​ഷാ​ദ് വൊ​ര്‍​ക്കാ​ടി കെ. ​സ​ബീ​ഷ്, രാ​മ​പ്പ മ​ഞ്ചേ​ശ്വ​ര, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് കെ.​ബി. മു​ഹ​മ്മ​ദ്കു​ഞ്ഞി, വി​വി​ധ രാ​ഷ്‌​ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ളാ​യ പി.​കെ. ഫൈ​സ​ല്‍, ഹ​രീ​ഷ് ബി.​ന​മ്പ്യാ​ര്‍, അ​ഹ​മ്മ​ദ​ലി കു​മ്പ​ള, ജെ​റ്റോ ജോ​സ​ഫ്, നാ​ഷ​ണ​ല്‍ അ​ബ്ദു​ള്ള, ഷി​നോ​ജ് ചാ​ക്കോ, വി.​കെ. ര​വീ​ന്ദ്ര​ന്‍, മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം.​വി. ബാ​ല​കൃ​ഷ്ണ​ന്‍, ഇ. ​പ​ത്മാ​വ​തി, എ.​ജി.​സി. ബ​ഷീ​ര്‍, പി.​പി. ശ്യാ​മ​ളാ​ദേ​വി, ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​സ്. ബി​ജു റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. കാ​നാ​യി കു​ഞ്ഞി​രാ​മ​ന്‍റെ പ​ത്‌​നി ന​ളി​നി കാ​നാ​യി, ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര ജേ​താ​വ് രൂ​പ​ശ്രീ വോ​ര്‍​ക്കാ​ടി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

Kasaragod

മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് ന​യി​ക്കു​ന്ന ജെ​ന്‍ ഇ​ന്ത്യ മൂ​വ്മെ​ന്‍റ് പ​ദ​യാ​ത്ര ഇ​ന്ന്

കാ​ഞ്ഞ​ങ്ങാ​ട്: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും യു​വ​ജ​ന​ക്ഷേ​മ മ​ന്ത്രി​യു​മാ​യ ഒ.​ജെ. ജ​നീ​ഷ് ന​യി​ക്കു​ന്ന ജെ​ന്‍ ഇ​ന്ത്യ മൂ​വ്മെ​ന്‍റ് പ​ദ​യാ​ത്ര ഇ​ന്നു കാ​ഞ്ഞ​ങ്ങാ​ട്ട് ന​ട​ക്കും.

ഭ​ര​ണ​ഘ​ട​ന​യാ​ണ് കാ​വ​ല്‍, സ​മ​ത്വ​മാ​ണ് രാ​ഷ്‌​ട്രീ​യം, ല​ഹ​രി​യാ​ണ് ശ​ത്രു എ​ന്ന സ​ന്ദേ​ശ​വു​മാ​യാ​ണ് പ​ദ​യാ​ത്ര. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മാ​ണി​ക്കോ​ത്ത് രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി യാ​ത്ര ഫ്‌​ലാ​ഗ് ഓ​ഫ് ചെ​യ്യും. പു​തി​യ​കോ​ട്ട മാ​ന്തോ​പ്പ് മൈ​താ​നി​യി​ല്‍ ജാ​ഥ സ​മാ​പി​ക്കും. തു​ട​ര്‍​ന്നു ന​ട​ക്കു​ന്ന പൊ​തു​യോ​ഗം കെ. ​സു​ധാ​ക​ര​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ് എം​എ​ല്‍​എ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. എം​എ​ല്‍​എ​മാ​രാ​യ കെ. ​നീ​ല​ക​ണ്ഠ​ന്‍ സ​ന്ദീ​പ് വാ​ര്യ​ര്‍, ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ല്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. കാ​ര്‍​ത്തി​കേ​യ​ന്‍, ര​തീ​ഷ് കാ​ട്ടു​മാ​ടം, ദീ​പു ക​ല്യോ​ട്ട്, വി​നോ​ദ ക​പ്പി​ത്താ​ന്‍, ഷി​ബി​ന്‍ ഉ​പ്പി​ലി​ക്കൈ, എ​ച്ച്.​ആ​ര്‍. വി​നീ​ത് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

Kasaragod

ഉ​ജ്വ​ല​ബാ​ല്യം പു​ര​സ്‌​കാ​രം നേടി ജില്ലയിൽനിന്നു മൂ​ന്നു​ പ്രതിഭകൾ

കാ​സ​ര്‍​ഗോ​ഡ്: വ​നി​താ​ശി​ശു​വി​ക​സ​ന​വ​കു​പ്പി​ന്‍റെ ഉ​ജ്വ​ല​ബാ​ല്യം പു​ര​സ്‌​കാ​രം ജി​ല്ല​യി​ലെ മൂ​ന്നു പ്ര​തി​ഭ​ക​ള്‍​ക്ക്. ആ​റു മു​ത​ല്‍ 11 വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ പൊ​തു​വി​ഭാ​ഗ​ത്തി​ല്‍ വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് എ​ലി​സ​ബ​ത്ത് കോ​ണ്‍​വെ​ന്‍റ് സ്‌​കൂ​ളി​ലെ എ​യ്ബ​ല്‍ ജി​ന്‍​സ് പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍​ഹ​നാ​യി.

ആ​റാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ എ​യ്ബ​ല്‍ പ​ഠ​ന-​പാ​ഠ്യേ​ത​ര​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഒ​രു​പോ​ലെ മി​ക​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്. ശി​ശു​ക്ഷേ​മ​സ​മി​തി​യു​ടെ ഈ ​വ​ര്‍​ഷ​ത്തെ ശി​ശു​ദി​ന​റാ​ലി​യി​ലും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പാ​ര്‍​ല​മെ​ന്‍റി​ലും എ​യ്ബ​ലി​നെ​യാ​ണ് കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. പ്ലാ​ക്ക​ല്‍ ജി​ന്‍​സ് ജോ​സ​ഫി​ന്‍റെ​യും ജി​ന്‍​സി​യു​ടെ​യും മ​ക​നാ​ണ്.

12 മു​ത​ല്‍ 18 വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ പൊ​തു​വി​ഭാ​ഗ​ത്തി​ല്‍ കു​ണി​യ എ​മി​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​ലെ മു​ഹ​മ്മ​ദ് ബി​ന്‍ മൊ​യ്തീ​ന്‍ ജേ​താ​വാ​യി. ഒ​മ്പ​താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ മു​ഹ​മ്മ​ദ് ശാ​സ്ത്ര-​ഗ​ണി​ത​ശാ​സ്ത്ര​മേ​ഖ​ല​ക​ളി​ലും പ്ര​സം​ഗി​ത്തി​ലും ചെ​സി​ലും ക​രാ​ട്ടെ​യി​ലു​മെ​ല്ലാം മി​ക​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ വി​ദ്യാ​ര്‍​ഥി വി​ജ്ഞാ​ന്‍ മ​ന്ഥ​ന്‍ സ​യ​ന്‍​സ് ടാ​ല​ന്‍റ് സെ​ര്‍​ച്ചി​ല്‍ സൗ​ത്ത് സോ​ണി​ല്‍ ഒ​ന്നാം റാ​ങ്ക്, ടെ​ക്‌​ഫെ​സ്റ്റ് സീ​റോ കോ​ഡ് സോ​ണ​ല്‍ ജേ​താ​വ്, ഇ​ന്ന​വി​സ്റ്റ ഹാ​ക്ക​ത്ത​ണി​ല്‍ ദ​ക്ഷി​ണേ​ന്ത്യ ത​ല​ത്തി​ല്‍ ര​ണ്ടാം​സ്ഥാ​നം എ​ന്നി​വ പ്ര​ധാ​ന നേ​ട്ട​ങ്ങ​ളാ​ണ്. കാ​സ​ര്‍​ഗോ​ഡ് ത​ള​ങ്ക​ര തെ​രു​വ​ത്തെ മു​ന്‍ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ മൊ​യ്തീ​ന്‍റെ​യും നി​ല​വി​ലെ കൗ​ണ്‍​സി​ല​ര്‍ ഷ​ക്കീ​ന മൊ​യ്തീ​ന്‍റെ​യും മ​ക​നാ​ണ്.

ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് ജി​എ​ച്ച്എ​സ്എ​സി​ലെ കെ.​ മു​സ്ത​ഫ പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍​ഹ​നാ​യി. പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ മു​സ്ത​ഫ കാ​ഴ്ച​പ​രി​മി​തി​യു​ള്ള​വ​രു​ടെ അ​ണ്ട​ര്‍-15 ചെ​സ് ടൂ​ര്‍​ണ​മെ​ന്‍റി​ലെ സം​സ്ഥാ​ന ചാ​മ്പ്യ​നാ​ണ്. കാ​ഴ്ച​പ​രി​മി​തി​യു​ള്ള​വ​രു​ടെ ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ക​ഴി​ഞ്ഞ​വ​ര്‍​ഷം ജേ​താ​ക്ക​ളാ​യ​പ്പോ​ള്‍ മാ​ന്‍ ഓ​ഫ് ദ ​സീ​രി​സും ഫ​ന​ലി​ലെ മാ​ന്‍ ഓ​ഫ് ദ ​മാ​ച്ചും മു​സ്ത​ഫ​യാ​യി​രു​ന്നു. ബോ​വി​ക്കാ​നം മു​ത​ല​പ്പാ​റ​യി​ലെ അ​ബ്ദു​ള്‍ ഖാ​ദ​റി​ന്‍റെ​യും ബി.​എം.​സ​മീ​ന​യു​ടെ​യും മ​ക​നാ​ണ്. ഓ​രോ കു​ട്ടി​ക്കും 25,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം. നാ​ളെ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന സം​സ്ഥാ​ന​ത​ല ശി​ശു​ദി​നാ​ഘോ​ഷ ച​ട​ങ്ങി​ല്‍ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യും.

Kasaragod

സ്വ​യം​തൊ​ഴി​ല്‍ പ​രി​ശീ​ല​നം ന​ല്‍​ക​ണം: ക​ള​ക്‌​ട​ര്‍

കാ​സ​ര്‍​ഗോ​ഡ്: എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത ബാ​ധി​ത​രാ​യ കു​ട്ടി​ക​ളു​ടെ അ​മ്മ​മാ​ര്‍​ക്ക് അ​വ​രു​ടെ നൈ​പു​ണ്യ​ത്തി​ന് അ​നു​സൃ​ത​മാ​യി ചി​ട്ട​പ്പെ​ടു​ത്തി​യ പ്ര​ത്യേ​ക സ്വ​യം​തൊ​ഴി​ല്‍ പ​രി​ശീ​ല​നം ന​ല്‍​ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്‌​ട​ര്‍ ശ്രീ​ധ​ന്യ സു​രേ​ഷ് നി​ര്‍​ദേ​ശി​ച്ചു.


ഗ്രാ​മീ​ണ സ്വ​യം​തൊ​ഴി​ല്‍ സം​രം​ഭ​ക​ത്വ വി​ക​സ​ന പ​രി​ശീ​ല​ന സ്ഥാ​പ​ന​മാ​യ വെ​ള്ളി​ക്കോ​ത്ത് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് റൂ​റ​ല്‍ എ​ന്‍റ​ര്‍​പ്ര​ണ​ര്‍​ഷി​പ്പ് ഡെ​വ​ല​പ്മെ​ന്‍റി​ന്‍റെ (ആ​ര്‍-​സെ​റ്റി) ര​ണ്ടാം​പാ​ദ വാ​ര്‍​ഷി​ക അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ക​ള​ക്‌​ട​ർ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. സ​ഹ​ജീ​വ​നം സ്നേ​ഹ​ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ അ​മ്മ​മാ​ര്‍​ക്കാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം, എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ സെ​ല്‍, ന​ബാ​ര്‍​ഡ് എ​ന്നി​വ​യു​ടെ സം​യു​ക്ത സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ക.

വെ​ള്ളി​ക്കോ​ത്ത് പ​രി​ശീ​ല​ന​കേ​ന്ദ്രം വ​ഴി ഇ​തു​വ​രെ 424 പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളി​ലാ​യി 10,471 പേ​രാ​ണ് പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ഇ​തി​ല്‍ 6,257 പേ​ര്‍ വി​വി​ധ സ്വ​യം​തൊ​ഴി​ല്‍-​സം​രം​ഭ​ക മേ​ഖ​ല​ക​ളി​ലേ​ക്ക് പ്ര​വേ​ശി​ച്ചു. നി​ല​വി​ല്‍ 32 പേ​ര്‍ കേ​ന്ദ്ര​ത്തി​ല്‍ ത​യ്യ​ല്‍ പ​രി​ശീ​ല​നം നേ​ടി​വ​രു​ന്നു​ണ്ട്. ത​യ്യ​ല്‍ പ​രി​ശീ​ല​നം, മൊ​ബൈ​ല്‍ ഫോ​ണ്‍ റി​പ്പ​യ​റിം​ഗ് ആ​ന്‍​ഡ് സ​ര്‍​വീ​സിം​ഗ്, ഫാ​സ്റ്റ് ഫു​ഡ് സ്റ്റാ​ള്‍, അ​ച്ചാ​ര്‍-​പ​പ്പ​ടം-​ക​റി പൗ​ഡ​ര്‍ നി​ര്‍​മാ​ണം, ബ്യൂ​ട്ടീ​ഷ​ന്‍ കോ​ഴ്സ്, സി​സി​ടി​വി ഇ​ന്‍​സ്റ്റാ​ളേ​ഷ​ന്‍ ആ​ന്‍​ഡ് സ​ര്‍​വീ​സിം​ഗ്, ഫോ​ട്ടോ​ഗ്ര​ഫി ആ​ന്‍​ഡ് വീ​ഡി​യോ​ഗ്ര​ഫി, ജ്വ​ല്ല​റി മേ​ക്കിം​ഗ്, പേ​പ്പ​ര്‍ ക​വ​ര്‍-​എ​ന്‍​വ​ല​പ്പ് ആ​ന്‍​ഡ് ഫ​യ​ല്‍ മേ​ക്കിം​ഗ്, ജ​ന​റ​ല്‍ ഇ​ഡി​പി, മ്യൂ​റ​ല്‍ പെ​യി​ന്‍റിം​ഗ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ് കേ​ന്ദ്രം പ്ര​ധാ​ന​മാ​യും പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്. വ​രു​ന്ന പാ​ദ​വ​ര്‍​ഷ​ത്തി​ല്‍ പ​പ്പ​ടം, അ​ച്ചാ​ര്‍, മ​സാ​ല​പ്പൊ​ടി നി​ര്‍​മാ​ണം, ഫാ​സ്റ്റ് ഫു​ഡ് സ്റ്റാ​ള്‍, സി​സി​ടി​വി കാ​മ​റ-​സെ​ക്യൂ​രി​റ്റി അ​ലാം ഇ​ന്‍​സ്റ്റാ​ളേ​ഷ​ന്‍ ആ​ന്‍​ഡ് സ​ർ​വി​സ്, പൊ​തു സം​രം​ഭ​ക​ത്വ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍ തു​ട​ങ്ങി വി​വി​ധ കോ​ഴ്സു​ക​ള്‍ സം​ഘ​ടി​പ്പി​ക്കും.


ജി​ല്ലാ ക​ല​ക്‌​ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേം​ബ​റി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ആ​ര്‍​സെ​റ്റി ഡ​യ​റ​ക്‌ടര്‍ ജോ​സ് സെ​ബാ​സ്റ്റ്യ​ന്‍, ന​ബാ​ര്‍​ഡ് ഡി​ഡി​എം കെ.​എ​സ്. ഷാ​രോ​ണ്‍​വാ​സ്, കാ​സ​ര്‍​ഗോ​ഡ് ടി​ഡി​ഒ കെ. ​മ​ധു​സൂ​ധ​ന​ന്‍, ഡി​ഐ​സി അ​സി. ഡ​യ​റ​ക്‌​ട​ര്‍ ഹ​രി​കൃ​ഷ്ണ​ന്‍, കെ. ​ദീ​പ​ക്, ഫാ​ക്ക​ല്‍​റ്റി​മാ​രാ​യ ലി​ന്‍​ഡ ലൂ​യി​സ്, കെ.​വി. പ്ര​തീ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Kasaragod

പൂ​ര്‍​ണ എ​ക്‌​സ്പ്ര​സി​നും രാ​മേ​ശ്വ​രം എ​ക്‌​സ്പ്ര​സി​നും നീ​ലേ​ശ്വ​ര​ത്ത് സ്റ്റോ​പ്പ്

നീ​ലേ​ശ്വ​രം: നീ​ലേ​ശ്വ​ര​ത്തി​ന്‍റെ ദീ​ര്‍​ഘ​കാ​ല​മാ​യു​ള്ള യാ​ത്രാ​പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​ര​മാ​യി ര​ണ്ടു പ്ര​ധാ​ന പ്ര​തി​വാ​ര എ​ക്‌​സ്പ്ര​സ് ട്രെ​യി​നു​ക​ള്‍​ക്ക് കൂ​ടി നീ​ലേ​ശ്വ​രം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ച് റെ​യി​ല്‍​വേ ബോ​ര്‍​ഡ് ഉ​ത്ത​ര​വി​റ​ക്കി.

11097/11098 പൂ​നെ- എ​റ​ണാ​കു​ളം ജം​ഗ്ഷ​ന്‍ പൂ​ര്‍​ണ എ​ക്‌​സ്പ്ര​സ്, 16621/16622 രാ​മേ​ശ്വ​രം - മം​ഗ​ളു​രു സെ​ന്‍​ട്ര​ല്‍ എ​ക്‌​സ്പ്ര​സ് എ​ന്നീ ട്രെ​യി​നു​ക​ള്‍​ക്കാ​ണ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ പു​തു​താ​യി സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ല്‍ രാ​മേ​ശ്വ​രം എ​ക്‌​സ്പ്ര​സ് കാ​സ​ര്‍​ഗോ​ഡ് വി​ട്ടു ക​ഴി​ഞ്ഞാ​ല്‍ ഇ​നി നീ​ലേ​ശ്വ​ര​ത്ത് മാ​ത്ര​മാ​ണ് സ്റ്റോ​പ്പ് ഉ​ള്ള​ത്.

ക​ണ്ണൂ​ര്‍-​കാ​സ​ര്‍​ഗോ​ഡ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍​ക്കി​ട​യി​ല്‍ നീ​ലേ​ശ്വ​ര​ത്ത് മാ​ത്ര​മാ​ണ് ഈ ​ട്രെ​യി​നി​ന് സ്റ്റോ​പ്പ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. പൂ​ര്‍​ണ എ​ക്‌​സ്പ്ര​സി​ന് കാ​സ​ര്‍​ഗോ​ഡ്, കാ​ഞ്ഞ​ങ്ങാ​ട്, പ​യ്യ​ന്നൂ​ര്‍, ക​ണ്ണൂ​ര്‍, ത​ല​ശേ​രി, കോ​ഴി​ക്കോ​ട്, തി​രൂ​ര്‍, ഷൊ​ര്‍​ണൂ​ര്‍ ജം​ഗ്ഷ​ന്‍, തൃ​ശൂ​ര്‍, ആ​ലു​വ, എ​റ​ണാ​കു​ളം ടൗ​ണ്‍, എ​റ​ണാ​കു​ളം ജം​ഗ്ഷ​ന്‍ എ​ന്നി​വ​യ്ക്ക് പു​റ​മെ​യാ​ണ് നീ​ലേ​ശ്വ​ര​ത്ത് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. രാ​മേ​ശ്വ​രം എ​ക്‌​സ്പ്ര​സി​ന് പാ​ല​ക്കാ​ട് ജം​ഗ്ഷ​ന്‍, ഷൊ​ര്‍​ണൂ​ര്‍ ജം​ഗ്ഷ​ന്‍, തി​രൂ​ര്‍, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് എ​ന്നീ പ്ര​ധാ​ന സ്റ്റോ​പ്പു​ക​ള്‍​ക്ക് ഒ​പ്പ​മാ​ണ് നീ​ലേ​ശ്വ​ര​ത്തും സ്റ്റോ​പ്പ് ല​ഭി​ക്കു​ന്ന​ത്.

Kasaragod

അ​ഞ്ചു നി​യോ​ജ​ക​ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ക​ര​ട് വോ​ട്ട​ര്‍​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു

കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ അ​ഞ്ചു നി​യ​മ​സ​ഭാ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും ക​ര​ട് വോ​ട്ട​ര്‍ പ​ട്ടി​ക മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു. മ​ഞ്ചേ​ശ്വ​രം, കാ​സ​ര്‍​ഗോ​ഡ്, ഉ​ദു​മ, കാ​ഞ്ഞ​ങ്ങാ​ട്, തൃ​ക്ക​രി​പ്പൂ​ര്‍ എ​ന്നീ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ട​ര്‍ പ​ട്ടി​ക​യാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.
ക​ര​ട് വോ​ട്ട​ര്‍ പ​ട്ടി​ക ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​റാ​യ ജി​ല്ലാ ക​ള​ക്‌​ട​ര്‍ ശ്രീ​ധ​ന്യ സു​രേ​ഷ് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ ഇ​ല​ക്‌​ട​റ​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഓ​ഫി​സ​ര്‍​മാ​ര്‍​മാ​ര്‍​ക്ക് കൈ​മാ​റി. വി​വി​ധ രാ​ഷ്‌​ട്രീ​യ ക​ക്ഷി​പ്ര​തി​നി​ധി​ക​ള്‍​ക്ക് ഇ​ആ​ര്‍​ഒ ക​ര​ട് വോ​ട്ട​ര്‍​പ​ട്ടി​ക ല​ഭ്യ​മാ​ക്കും. അ​വ​കാ​ശ​വാ​ദ​ങ്ങ​ളും എ​തി​ര്‍​പ്പു​ക​ളും ഇ​ന്നു മു​ത​ല്‍ ഡി​സം​ബ​ര്‍ 11 വ​രെ സ്വീ​ക​രി​ക്കും. ഡി​സം​ബ​ര്‍ 28നു ​തീ​ര്‍​പ്പാ​ക്കും. 2027 ജ​നു​വ​രി നാ​ലി​ന് അ​ന്തി​മ വോ​ട്ട​ര്‍ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും.


അ​ഞ്ചു നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ആ​കെ 11,12,316 വോ​ട്ട​ര്‍​മാ​രാ​ണ് ക​ര​ട് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​ത്.​ഇ​തി​ല്‍ 5,49,034 പേ​ര്‍ പു​രു​ഷ​ന്മാ​രും 5,63,272പേ​ര്‍ സ്ത്രീ​ക​ളും 10 പേ​ര്‍ ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍​മാ​രു​മാ​ണ്.

ഇ​തി​ല്‍ മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ല്‍ ആ​കെ 2,32,256 വോ​ട്ട​ര്‍​മാ​രാ​ണു​ള്ള​ത്. ഇ​തി​ല്‍ 1,16,901 പു​രു​ഷ​ന്മാ​രും 1,15,355 സ്ത്രീ​ക​ളു​മു​ണ്ട്. കാ​സ​ര്‍​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ല്‍ ആ​കെ 2,12,456 വോ​ട്ട​ര്‍​മാ​രാ​ണു​ള്ള​ത്. 1,06,354 പു​രു​ഷ​ന്മാ​രും 1,06,102 സ്ത്രീ​ക​ളും പ​ട്ടി​ക​യി​ലു​ണ്ട്. ഉ​ദു​മ മ​ണ്ഡ​ല​ത്തി​ല്‍ 2,30,156 വോ​ട്ട​ര്‍​മാ​രാ​ണു​ള്ള​ത്. 1,13,039 പു​രു​ഷ​ന്മാ​രും 1,17,115 സ്ത്രീ​ക​ളും ര​ണ്ട് ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ വോ​ട്ട​ര്‍​മാ​രും പ​ട്ടി​ക​യി​ലു​ണ്ട്. കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ല്‍ ആ​കെ 2,25,875 വോ​ട്ട​ര്‍​മാ​രാ​ണു​ള്ള​ത്. ഇ​തി​ല്‍ 1,09,936 പു​രു​ഷ​ന്മാ​രും 1,15,933 സ്ത്രീ​ക​ളും ആ​റു ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ വോ​ട്ട​ര്‍​മാ​രു​മു​ണ്ട്. തൃ​ക്ക​രി​പ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ ആ​കെ 2,11,573 വോ​ട്ട​ര്‍​മാ​രാ​ണു​ള്ള​ത്. ഇ​തി​ല്‍ 1,02,804 പു​രു​ഷ​ന്മാ​രും 1,08,767 സ്ത്രീ​ക​ളും ര​ണ്ടു ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ വോ​ട്ട​ര്‍​മാ​രു​മു​ണ്ട്.

Kasaragod

മു​റ്റ​ത്ത് മൂ​ന്നു മു​രി​ങ്ങ പ​ദ്ധ​തി​യു​മാ​യി നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ

നീ​ലേ​ശ്വ​രം: നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ അ​യ്യ​ങ്കാ​ളി ന​ഗ​ര​തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി ന​ട​പ്പി​ലാ​ക്കു​ന്ന മു​റ്റ​ത്ത് മൂ​ന്നു മു​രി​ങ്ങ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കു​ന്ന 35,000 മു​രി​ങ്ങ തൈ​ക​ളു​ട വ​ള്‍​ച്ച​യും പ​രി​പാ​ല​ന​വും വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പി.​പി. മു​ഹ​മ്മ​ദ് റാ​ഫി, പ​ട​ന്ന​ക്കാ​ട് കാ​ര്‍​ഷി​ക കോ​ള​ജ് ഡീ​ന്‍ ഡോ.​ബി. ര​മേ​ശ് എ​ന്നി​വ​ര്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി പു​രോ​ഗ​തി വി​ല​യി​രു​ത്തി.

ന​ഗ​ര​സ​ഭ​യി​ലെ 34 വാ​ര്‍​ഡു​ക​ളി​ലെ 12,000 വീ​ടു​ക​ളി​ല്‍ പോ​ഷ​ക സ​മൃ​ദ്ധ​മാ​യ മു​രി​ങ്ങ​യു​ടെ ല​ഭ്യ​ത ഉ​റ​പ്പ് വ​രു​ത്തു​ക, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ കൂ​ടു​ത​ല്‍ തൊ​ഴി​ല്‍ ദി​ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പി.​എം. സ​ന്ധ്യ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഷ​മീ​ന മു​ഹ​മ്മ​ദ്, കെ.​സ​തീ​ശ​ന്‍, കൗ​ണ്‍​സി​ല​ര്‍ പി.​വി.​സ​തീ​ശ​ന്‍, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി അ​നു​പ​മ സ​ദാ​ന​ന്ദ​ന്‍, ഫാം ​ഓ​ഫി​സ​ര്‍ ശി​ല്പ, അ​സോ​സി​യേ​റ്റ് പ്ര​ഫ. എ​ന്‍.​കെ. ബി​നി​ത, അ​യ്യ​ങ്കാ​ളി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ഓ​വ​ര്‍​സി​യ​ര്‍ എ​ന്‍.​പി. അ​ന​ഘ, അ​ക്കൗ​ണ്ട​ന്‍റ് കെ.​വി. നീ​തു എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Kasaragod

ചെ​റു​വ​ത്തൂ​ർ ഉ​പ​ജി​ല്ല ക​ലോ​ത്സ​വം: സ്റ്റേജി​ന മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി

തൃ​ക്ക​രി​പ്പു​ർ: ചെ​റു​വ​ത്തൂ​ർ ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വം വ​ത്തി​ൻ്റെ സ്റ്റേ​ജി​ന മ​ൽ​സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. തൃ​ക്ക​രി​പ്പു​ർ ജി​വി​എ​ച്ച്എ​സ്എ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​ന്ദീ​പ് വാ​ര്യ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജി​ദ സ​ഫ​റു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ര​മേ​ശ​ൻ പു​ന്ന​ത്തി​രി​യ​ൻ, സി.​എം. മീ​നാ​കു​മാ​രി, പി.​സി. സു​ബൈ​ദ, എം. ​മ​നു, പി. ​ശ​ശി​ധ​ര​ൻ, വി.​പി. താ​ജു​ദീ​ൻ, എം. ​ര​ജീ​ഷ് ബാ​ബു, എ.​ജി.​സി. ബ​ഷീ​ർ, സ​ത്താ​ർ വ​ട​ക്കു​മ്പാ​ട്, യു.​പി. ഷെ​രീ​ഫ്, ടി.​എ.​ഷ​ർ​മി​ള, വി.​എം. ശ്രീ​ധ​ര​ൻ, വി.​വി. അ​ബ്ദു​ള്ള, എം. ​രാ​മ​ച​ന്ദ്ര​ൻ, ടി.​വി.​ഷി​ബി​ൻ, ഇ. ​ബാ​ല​കൃ​ഷ്ണ​ൻ, എം.​പി. ബി​ജീ​ഷ്, വി.​കെ. ര​തീ​ശ​ൻ, പി. ​ര​വീ​ന്ദ്ര​ൻ, പി. ​സ​ന​ൽ, ഇ.​കെ. ബൈ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kasaragod

125 തൊഴിൽ ദിനങ്ങൾ: ദമ്പതികൾക്ക് ആദരം

വെ​ള്ള​രി​ക്കു​ണ്ട്: 125 തൊ​ഴി​ൽ ദി​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ഞ​ള്ള​മ​ല വീ​ട്ടി​ൽ പൊ​ന്ന​പ്പ​ൻ നാ​യ​രെ​യും (68) വി​ജ​യ​മ്മ​യെ​യും (63) ആ​ദ​രി​ച്ച് ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത്. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി തൊ​ഴി​ൽ സ്ഥ​ല​ത്തെ​ത്തി കേ​ക്ക് മു​റി​ച്ചാ​ണ് അ​വ​രെ ആ​ദ​രി​ച്ച​ത്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ. ​ല​ത അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഷോ​ബി ജോ​സ​ഫ്, മി​നി മാ​ത്യു, അ​സി.​സെ​ക്ര​ട്ട​റി എ.​മ​ധു, തൊ​ഴി​ലു​റ​പ്പ് എ​ൻ​ജി​നി​യ​ർ പി.​സി.​റോ​ബി​ൻ, ടി.​എ.​ജോ​ണി ജോ​സ​ഫ്, ഓ​വ​ർ​സി​യ​ർ​മാ​രാ​യ പി.​കെ.​മേ​രി, എം.​കീ​ർ​ത്ത എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Corehub Up