മഞ്ഞുമ്മലിൽ നിർധനർക്കുള്ള ഭവന നിര്‍മാണത്തിന് തുടക്കം
1579406
Monday, July 28, 2025 4:37 AM IST
കൊച്ചി: മഞ്ഞുമ്മല്‍ ഇടവകയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ 160 ാം ദര്‍ശന തിരുനാളിനോട് അനുബന്ധിച്ച് നടത്തുന്ന സാമൂഹ്യ സേവനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി, നിര്‍ധനരായ കുടുംബങ്ങള്‍ക്കായി നിര്‍മിച്ചു നല്കുന്ന ഭവനങ്ങളില്‍ ആദ്യത്തേതിന്റെ കല്ലിടല്‍ വികാരി ഫാ. അഗസ്റ്റിന് സ്റ്റീജന്‍ കണക്കശേരി നിര്‍വഹിച്ചു.
ചടങ്ങില്‍ സഹവികാരി ഫാ. ആല്ബിന് തോമസ്, തിരുനാള്‍ സമിതി കണ്‍വീനര്‍ സാന്ററിന് ആന്റണി, സെക്രട്ടറി വിക്ടര്‍ ജോണ്‍, ട്രഷറര്‍ ടി.എ. ഫ്രാന്‍സിസ് തുടങ്ങിയവർ പങ്കെടുത്തു. ഷെല്ലാര്ക്ക് കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയും ഇടവകാംഗവുമായ ബിജു ആന്റണിയാണ് നിര്‍മാണം ഏറ്റെടുത്ത് നടത്തുന്നത്.