കടൽക്ഷോഭം നായരമ്പലത്ത് തകർന്നത് മൂന്നു കിലോമീറ്റർ കടൽ ഭിത്തി
1579661
Tuesday, July 29, 2025 3:35 AM IST
വൈപ്പിൻ: കാലവർഷം പാതിവഴിയിൽ എത്തിയപ്പോഴേക്കും നായരമ്പലം പുത്തൻ കടപ്പുറത്ത് മൂന്നു കിലോമീറ്റർ നീളത്തിൽ കടൽ ഭിത്തി തകർന്നു. ഇത് തീരത്തിന് വൻ ഭീഷണി ഉയർത്തിയിരിക്കുകയാണെന്നാണ് നാട്ടുകാർ പറഞ്ഞു.
ഈ സാഹചര്യത്തിൽ ഇവിടെ അടിയന്തരമായി ജിയോ ബാഗുകൾ നിരത്താൻ ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കണമെന്നും ടെട്രാ പോഡുകൾ ഉപയോഗിച്ചുള്ള കടൽഭിത്തി നിർമാണത്തിന് പദ്ധതി ആവിഷ്കരിക്കുകയും വേണമെന്ന് പഞ്ചായത്തംഗം സി.സി. സിജി ആവശ്യപ്പെട്ടു.
ഇതിനിടെ ഹാച്ചറിക്ക് വടക്ക് വശം കടലേറ്റത്തിൽ തകർന്ന മണൽവാട നായരമ്പലം പഞ്ചായത്ത് പുനർനിർമിച്ചതായും പഞ്ചായത്തംഗം അറിയിച്ചു.