ജാമ്യമെടുത്ത് മുങ്ങിയ പ്രതി 10 വർഷത്തിന് ശേഷം പിടിയിൽ
1579920
Wednesday, July 30, 2025 4:47 AM IST
പള്ളുരുത്തി: ബലാല്‍സംഗ കേസില്‍ കോടതിയില്‍ നിന്ന് ജാമ്യമെടുത്തശേഷം ഒളിവില്‍ കഴിയുകയായിരുന്ന പ്രതി പത്ത് വര്‍ഷത്തിന് ശേഷം പോലീസ് പിടിയിലായി.
മട്ടാഞ്ചേരി ഓടത്തപറമ്പ് വീട്ടില്‍ കലാം ലത്തീഫ് (44) ആണ് പിടിയിലായത്. 2015 ല്‍ പള്ളുരുത്തി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യമെടുത്തശേഷം മലപ്പുറം തിരൂരങ്ങാടി, കൊടിഞ്ഞി ഭാഗത്ത് ഒളിവില്‍ കഴിയവെയാണ് പ്രതിയെ പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.
ജാമ്യമെടുത്തശേഷം പ്രതി വിദേശത്തും കേരളത്തിലെ പല ജില്ലകളിലും ജോലി ചെയ്യുകയായിരുന്നു. പള്ളുരുത്തി എസ്ഐ. അജ്മൽ ഹുസൈന്റെ നേതൃത്വ ത്തിലുള്ള സംഘമാണ് കൊടിഞ്ഞി ഭാഗത്തുനിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.