മതസ്വാതന്ത്ര്യ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ച് കെസിവൈഎം
1580059
Thursday, July 31, 2025 4:46 AM IST
കൊച്ചി: ഇന്ത്യയില്‍ ക്രൈസ്തവര്‍ നേരിടുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചു കെസിവൈഎം കൊച്ചി രൂപതയുടെ നേതൃത്വത്തില്‍ പള്ളുരുത്തി കച്ചേരിപ്പടി ജംഗ്ഷനില്‍ ആര്‍ട്ടിക്കിള്‍ 25 മതസ്വാതന്ത്ര്യ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ചു.
ഛത്തീസ്ഗഡില്‍ നടന്നത് പൗരന്മാരുടെ മൗലിക അവകാശങ്ങള്‍ക്ക് എതിരെയുള്ള കടന്നുകയറ്റമാണെന്നും, ഇന്ത്യയുടെ മതേതരത്വവും മതസ്വാതന്ത്ര്യവും സംരക്ഷിക്കണമെന്നും പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തുകൊണ്ട് പെരുമ്പടപ്പ് തിരുകുടുംബ ആശ്രമം സുപ്പീരിയര്‍ ഫാ. ആന്‍ഡ്രൂസ് പുത്തന്‍പറമ്പില്‍ പറഞ്ഞു.
കെസിവൈഎം കൊച്ചി രൂപത പ്രസിഡന്റ് ഡാനിയ ആന്റണി അധ്യക്ഷത വഹിച്ചു. സെന്റ് ഡൊമിനിക് ഇഎംഎച്ച്എസ് പ്രധാന അധ്യാപിക സിസ്റ്റര്‍ ഡാനി സേവ്യര്‍ മുഖ്യപ്രഭാഷണം നടത്തി. രൂപത ഡയറക്ടര്‍ ഫാ. മെല്‍ട്ടസ് കൊല്ലശേരി, മുന്‍ ജോയിന്റ് ഡയറക്ടര്‍ ഫാ. സനീഷ് പുളിക്കപ്പറമ്പില്‍ തുടങ്ങിയവർ പ്രസംഗിച്ചു.