സിപിഐയില്‍ വിഭാഗീയത പരിഹരിച്ചെന്ന് എന്‍. അരുണ്‍
1579654
Tuesday, July 29, 2025 3:35 AM IST
കൊച്ചി: ജില്ലയിലെ സിപിഐ കമ്മിറ്റികളില്‍ വിഭാഗീയത അവസാനിച്ചെന്നും അത്തരം കാര്യങ്ങള്‍ ഇനി ആവര്‍ത്തിക്കപ്പെടില്ലെന്നും സിപിഐ ജില്ലാ സെക്രട്ടറി എന്‍. അരുണ്‍.
പാര്‍ട്ടി അച്ചടക്കത്തിനാണ് മുന്‍ഗണന. പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിക്കുന്നതും അച്ചടക്ക നടപടി സ്വീകരിക്കുന്നതുമെല്ലാം സ്വഭാവികമാണ്. അന്വേഷണം നടത്തുന്നത് പുറത്താക്കാനും നടപടിയെടുക്കാനുമല്ല. അച്ചടക്കം നിലനിര്‍ത്തുകയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ ജില്ലാ സെക്രട്ടറി പി. രാജുവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടഞ്ഞ അധ്യായമാണ്. രാജുവിന്റെ കുടുംബവുമായി നല്ല ബന്ധമാണ്. തെറ്റിദ്ധരിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളായിരുന്നു അവിടെയുണ്ടായത്. കെ.ഇ. ഇസ്മയിലിനെതിരെയുള്ള നടപടിക്ക് രാജു വിഷയവുമായി ബന്ധമില്ല.
സംഘപരിവാര്‍ നല്ലവാക്കും ചിരിയുമായി കടന്നുവരുന്നത് മതനന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താനാണ്. ഈ ബോധ്യം ബന്ധപ്പെട്ടവര്‍ക്കുണ്ടാകണം. വിദ്യാഭ്യാസ മേഖലയില്‍ സംഘപരിവാര്‍ കടന്നുകയറ്റം അനുവദിക്കില്ല.
യുവ എംഎല്‍എക്ക് എതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഷയത്തില്‍ വ്യക്തമായ വിവരം ലഭിച്ച ശേഷം പ്രതികരിക്കാമെന്നും അരുണ്‍ പറഞ്ഞു.