ജനസേവന പദ്ധതികളുടെ ഉദ്ഘാടനം
1579424
Monday, July 28, 2025 5:05 AM IST
കൂത്താട്ടുകുളം: ചോരക്കുഴി സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയുടെ ജനസേവന പദ്ധതികളുടെ ഭാഗമായി നടത്തിയ ‘സാന്ത്വനം 2025’ പരിപാടിയുടെ ഉദ്ഘാടനം തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു.
നിർധനരായ കിടപ്പുരോഗികളുടെ ആവശ്യത്തിനായി ഹോസ്പിറ്റൽ ബെഡ്, വീൽ ചെയർ, വാക്കർ, എയർ ബെഡ്, ഓക്സിജൻ കോൺസൻട്രേറ്റർ തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുകയും ആവശ്യം കഴിയുന്ന മുറയ്ക്ക് അവ തിരികെവാങ്ങി മറ്റു രോഗികൾക്ക് നൽകുകയും ചെയ്യുന്ന പദ്ധതിയാണ് ‘സാന്ത്വനം 2025’. ഉപകരണങ്ങളുടെ വിതരണോദ്ഘാടനം അനൂപ് ജേക്കബ് എംഎൽഎ നിർവഹിച്ചു.
കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ, നഗരസഭ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് തുടങ്ങിയവർ ഇടവകയിലെ വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ പുരസ്കാരങ്ങൾ നൽകി. ഫാ. എഡ്വേർഡ് ജോർജ് പുറ്റാനിയിൽ, എം.പി.ജോസ്, കെ.ഐ. ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.