ഗ്രാന്റ് പേരന്റിനെ ആദരിച്ചു
1579630
Tuesday, July 29, 2025 3:34 AM IST
കോതമംഗലം: ഗ്രാന്റ്പേരന്റിനെ ആദരിച്ച് ശോഭന ഇംഗ്ലീഷ് മീഡിയം സ്കൂൾ. പുതിയ തലമുറയ്ക്ക് മുതിർന്നവരോടുള്ള ആദരവും സ്നേഹവും വളർത്തേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന രീതിയിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. സ്കൂൾ മാനേജർ സിസ്റ്റർ ലിൻസി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ സിജി അഗസ്റ്റിൻ, മദർ സിസ്റ്റർ ജിസ്മിൻ, കിൻഡർ ഗാർട്ടൻ ഇൻ ചാർജ് സിസ്റ്റർ മെൽബി എന്നിവർ പ്രസംഗിച്ചു. ലക്കി പേരന്റ് നറുക്കെടുപ്പിൽ വിജയിയായ സാറാമ്മ വർഗീസിനെ സ്കൂൾ മാനേജർ സിസ്റ്റർ ലിൻസി പൊന്നാടയണിയിച്ച് ആദരിച്ചു.