സിഡിഎസ് വാർഷികം
1579632
Tuesday, July 29, 2025 3:34 AM IST
മൂവാറ്റുപുഴ: മാറാടി പഞ്ചായത്തിൽ കുടുംബശ്രീ സിഡിഎസ് വാർഷികം സംഘടിപ്പിച്ചു. വാർഷികാഘോഷത്തിന്റെ ഭാഗമായി ശിങ്കാരിമേളത്തിന്റെയും നിശ്ചല ദൃശ്യങ്ങളുടെയും കലാരൂപങ്ങളുടെയും അകന്പടിയോടെ ഈസ്റ്റ് മാറാടി പള്ളിക്കവലിൽനിന്ന് ആരംഭിച്ച വർണശബളമായ റാലി കെ. കരുണാകരൻ സ്മാരക മന്ദിരത്തിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ടെലിവിഷൻ താരം വിദ്യാ ബാലചന്ദ്രൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ പ്രായം കൂടിയ അയൽക്കൂട്ടം, വയോജന അയൽക്കൂട്ടം അംഗങ്ങൾ, ജില്ലാ പഞ്ചായത്തംഗം ഷാന്റി ഏബ്രഹാം തുടങ്ങിയവരെ ആദരിച്ചു. മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി അധ്യക്ഷത വഹിച്ചു.