ഗ്രാൻഡ് പേരന്റ്സ് ഡേ ആഘോഷിച്ചു
1579644
Tuesday, July 29, 2025 3:34 AM IST
അങ്കമാലി: ചുള്ളി സെന്റ് ജോർജ് ഇടവകയിൽ കുടുംബ കൂട്ടായ്മയുടെയും വിശ്വാസ പരിശീലന വിഭാഗത്തിന്റെയും നേതൃത്വത്തിൽ ഗ്രാൻഡ് പേരന്റ്സ് ഡേ ആഘോഷിച്ചു. കുർബാനയ്ക്കു ശേഷം നടന്ന പൊതുസമ്മേളനത്തിൽ വികാരി ഫാ. ഷനു മൂഞ്ഞേലിയും, ഗ്രാൻഡ് പേരന്റ്സ് പ്രതിനിധികളും ചേർന്ന് കേക്ക് മുറിച്ചു. വൈസ് ചെയർമാൻ രാജു ചിറമേൽ, അന്ന സിജോ, വത്സ ഉറുമീസ് എന്നിവർ പ്രസംഗിച്ചു.
കൈക്കാരന്മാരായ രാജു മറ്റത്തി, മനോജ് കാഞ്ഞൂക്കാരൻ, വിശ്വാസ പരിശീലന വിഭാഗം പ്രധാന അധ്യാപകൻ നോബിൾ കിളിയേൽകുടി എന്നിവർ നേതൃത്വം നൽകി. എല്ലാ ഗ്രാൻഡ് പേരന്റ്സിനും സമ്മാനങ്ങൾ കൈമാറി. തുടർന്ന് സ്നേഹവിരുന്നും നടന്നു.