കൊച്ചി രൂപത അൾത്താര ബാലസംഗമം
1579417
Monday, July 28, 2025 4:53 AM IST
ഫോർട്ടുകൊച്ചി : ചെറുപുഷ്പ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ കൊച്ചി രൂപതയിലെ 250 ലധികം അൾത്താര ബാലകരുടെ സംഗമം സംഘടിപ്പിച്ചു. കുമ്പളങ്ങി പഴങ്ങാട് സെന്റ് ജോർജ് പള്ളിയിൽ നടന്ന സംഗമം രൂപത മൈനർ സെമിനാരി റെക്ടർ ഫാ. സന്തോഷ് വെളുത്തേടത്ത് ഉദ്ഘാടനം ചെയ്തു.
രൂപത പ്രസിഡന്റ് കെ.വി. ജിതിൻ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ഷിനോജ് പുന്നക്കൽ, കെആർഎൽസിസി ചിൽഡ്രൻസ് കമ്മീഷൻ സംസ്ഥാന സെക്രട്ടറി ഫാ. അരുൺ തൈപ്പറമ്പിലും ടീമും ക്ലാസുകൾ നയിച്ചു. റോഡ് ബാൻഡ് സംഗീതപരിപാടികൾ അരങ്ങേറി.
കുമ്പളങ്ങി ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ പുത്തൻപുരക്കൽ ദിവ്യബലിക്ക് മുഖ്യ കാർമികത്വം വഹിച്ചു. ഗായകൻ കൂടിയായ ഫാ. ബിബിൻ ജോർജ്, സോനു നാനാട്ട്, ഡിക്സൺ ജേക്കബ് , കെ.കെ. സൂസൻ, ടി.ജി. ഷിബി, സിസ്റ്റർ ജാസ്മിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.