ടൂറിസ്റ്റ് ബസിൽ കഞ്ചാവ് കടത്തിയ രണ്ട് യുവാക്കൾ പിടിയിൽ
1579918
Wednesday, July 30, 2025 4:47 AM IST
കളമശേരി: ബാംഗളൂരു-എറണാകുളം ടൂറിസ്റ്റ് ബസിൽ കഞ്ചാവു കടത്തിയ രണ്ടു യുവാക്കളെ എക്സൈസ് പിടികൂടി. മണ്ണാർക്കാട് സ്വദേശികളായ എടത്തനാട്ടുകര പൊൻപാറ വീട്ടിൽ റിസ്വാൻ, കോട്ടോപ്പാടം പുളിക്കൽ വീട്ടിൽ റിയാസ് എന്നിവരെയാണ് പിടികൂടിയത്. 5.656 കിലോഗ്രാം കഞ്ചാവ് ഇവരുടെ പക്കൽനിന്ന് പിടിച്ചെടുത്തു. കളമശേരി അപ്പോളോ ടയേഴ്സിന് മുന്നിലാണ് ഇവർ എക്സൈസിന്റെ വലയിൽ കുടുങ്ങിയത്.
എറണാകുളത്തെ സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്പന നടത്തിയിരുന്നതെന്ന് പ്രതികൾ അധികൃതരോട് പറഞ്ഞു. ഒഡീഷയിൽ നിന്ന് കഞ്ചാവ് കൊണ്ടുവരുന്നത്. സംഘത്തിലെ പ്രധാനി സി.പി. അരുണിനെ ഏഴു കിലോ കഞ്ചാവുമായി കഴിഞ്ഞയാഴ്ച വാളയാർ ചെക്ക് പോസ്റ്റിൽ വച്ച് അറസ്റ്റ് ചെയ്തിരുന്നു.
1.150 കിലോഗ്രാം കഞ്ചാവ് കൈവശം വച്ചതിന് ഇയാൾക്കെതിരേആലപ്പുഴ എക്സൈസ് സ്ക്വാഡ് ഓഫീസിൽ കേസുണ്ട് .