പള്ളുരുത്തി സെന്റ് ലോറൻസ് പള്ളി കൂദാശ ഇന്ന്: കൊടിയേറ്റ് നാളെ
1580068
Thursday, July 31, 2025 5:00 AM IST
ഫോർട്ടുകൊച്ചി: കൊച്ചി രൂപതയിൽപ്പെട്ട പള്ളുരുത്തിയിലെ നവീകരിച്ച സെന്റ് ലോറൻസ് പള്ളിയുടെ കൂദാശ കർമം ഇന്ന് നടക്കും. രാവിലെ 10 ന് അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് ഡോ. ജെയിംസ് ആനാപറമ്പിൽ കൂദാശ കർമം നിർവഹിക്കും.
നാളെ വിശുദ്ധന്റെ തിരുനാളിന് കൊടിയേറും. ബിഷപ്പ് ഡോ. ജോസഫ് കരിയിൽ കൊടി ആശീർവദിക്കും. റവ. ഡോ. ഗാസ്പർ കടവിപ്പറമ്പിലിന്റെ പ്രസംഗവും ഉണ്ടാകുമെന്ന് വികാരി ഫാ. വർഗീസ് പള്ളിപറമ്പിൽ അറിയിച്ചു.
ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ, ഫാ. ആന്റണി കാട്ടിപ്പറമ്പിൽ, ഫാ. ജോഷി മയ്യാറ്റിൽ എന്നിവർ തിരുനാൾ ദിനങ്ങളിൽ പ്രസംഗിക്കും. സമാപന ദിനമായ 10 ന് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ തിരുനാൾ ദിവ്യബലിക്ക് മുഖ്യകാർമികനാകും. അഗസ്റ്റിൻ കോച്ചേരിയാണ് പ്രസുദേന്തി.