ഗതാഗത നിയന്ത്രണം
1580069
Thursday, July 31, 2025 5:00 AM IST
പറവൂർ : പൊതുമരാമത്ത് വകുപ്പ് പറവൂർ അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയത്തിന്റെ പരിധിയിലുള്ള വരാപ്പുഴ ഫെറി റോഡിൽ (ചെട്ടി ഭാഗം മുതൽ മണ്ണം തുരുത്ത് ഫെറി വരെയുള്ള ഭാഗം) അറ്റകുറ്റപ്പണികൾ ഇന്ന് ആരംഭിക്കുന്നതാണ്. പ്രവൃത്തി പൂർത്തീകരിക്കുന്നത് വരെ ഈ റോഡിൽ കൂടിയുള്ള ഗതാഗതം ഭാഗികമായി നിയന്ത്രണം ഉണ്ടായിരിക്കും.
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ മിനി സിവിൽ സ്റ്റേഷന്റെ മുൻവശത്ത് അപകടകരമായി നിൽക്കുന്ന മരത്തിന്റെ ശിഖരങ്ങൾ ഇന്നും നാളെയുമായി രാവിലെ ആറു മുതൽ മുറിച്ചു നീക്കം ചെയ്യുന്നതിനാൽ ഈ വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണമുണ്ടാകുമെന്നും സിവിൽ സ്റ്റേഷൻ വളപ്പിലേയ്ക്ക് വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നതല്ലെന്നും നടമ വില്ലേജ് ഓഫീസർ അറിയിച്ചു.