ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു
1580312
Thursday, July 31, 2025 10:38 PM IST
കാലടി: എംസി റോഡിൽ കാലടിക്ക് സമീപം മറ്റൂരിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. കാഞ്ഞൂർ തെക്കേ അങ്ങാടി പുതിയേടം കാച്ചപ്പിള്ളി മാത്യുവിന്റെ മകൻ (ഞാറയ്ക്കൽക്കാരൻ) ഔസേഫ് (72) ആണ് മരിച്ചത്. സാധനങ്ങൾ വാങ്ങുന്നതിനായി കാഞ്ഞൂരിൽനിന്നും മറ്റൂരിലേക്ക് വരുന്ന വഴി ഇന്നലെ രാവിലെ ഒന്പതിനായിരുന്നു അപകടം.
ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: കറുകുറ്റി പൈനാടത്ത് ഫിലോമന. മക്കൾ: സെഫിൽ (ഇലക്ട്രിസിറ്റി ബോർഡ്, കാഞ്ഞൂർ), ജെഫിൽ (സൗദി അറേബ്യ). മരുമക്കൾ: മീതു, മെൽബ (സൗദി).