മുളവുകാട് മൂന്നു ബോട്ടുജെട്ടികളുടെ ഉദ്ഘാടനം നാളെ
1580424
Friday, August 1, 2025 4:47 AM IST
വൈപ്പിൻ: മുളവുകാട് പഞ്ചായത്തിൽ നിർമാണം പൂർത്തിയായ മൂന്നു ബോട്ടുജെട്ടികളുടെ ഉദ്ഘാടനം നാളെ വൈകിട്ട് മൂന്നിന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുമെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു.
സിസിലി ബോട്ടുജെട്ടി, പോഞ്ഞിക്കര വടക്ക് ബോട്ടുജെട്ടി, ആശുപത്രി ബോട്ടുജെട്ടി എന്നിവയാണ് നാളെ നാടിനു സമർപ്പിക്കുക. ആകെ 123 കോടി രൂപയാണ് നിർമാണത്തിനായി ചെലവായത്. ആശുപത്രി ജെട്ടിക്കു സമീപം നടക്കുന്ന ചടങ്ങിൽ കെ. എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷനാകും.