ടോറസ് ലോറി തലയിലൂടെ കയറിയിറങ്ങി സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം
1580409
Friday, August 1, 2025 4:19 AM IST
മൂവാറ്റുപുഴ: കരിങ്കല്ല് കയറ്റിവന്ന ടോറസ് ലോറി തലയിലൂടെ കയറിയിറങ്ങി സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. വെള്ളൂര്‍ക്കുന്നം തൃക്ക മാരിയില്‍ കെ.എന്‍. ജയനാ(റിട്ട. സബ് രജിസ്ട്രാര്‍-67)ണ് അപകടത്തില്‍ മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ മൂവാറ്റുപുഴ നെഹ്റു പാര്ക്കിന് സമീപമായിരുന്നു അപകടം. കച്ചേരിത്താഴത്ത് നിന്ന് വെള്ളൂര്ക്കുന്നത്തേക്ക് പോവുകയായിരുന്നു ജയന്.
പിന്നാലെ എത്തിയ ടോറസ് ലോറി സ്കൂട്ടറിനെ മറികടക്കുന്നതിനിടെ ഹാൻഡിലില്‍ തട്ടി സ്കൂട്ടര്‍ മറിയുകയും ലോറിക്ക് അടിയില്‍പ്പെട്ട ജയന്റെ തലയിലൂടെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു. ജയന് തത്ക്ഷണം മരിച്ചു. മൂവാറ്റുപുഴ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
സംസ്കാരം പിന്നീട്. ഭാര്യ: എന്‍. ഹേമ (മൂവാറ്റുപുഴ ജനറല്‍ അശുപത്രി മുന്‍ ജീവനക്കാരി). മക്കള്‍: യമുന, വിജയ് (ഇരുവരും കാനഡ), അഞ്ജന (ഡല്‍ഹി).