എച്ച 1 എന്‍ 1 : കുസാറ്റ് അടച്ചു
1580410
Friday, August 1, 2025 4:19 AM IST
കളമശേരി: വിദ്യാര്‍ഥികള്‍ക്ക് എച്ച് 1 എന്‍ 1 ബാധിച്ചതിനെ തുടര്‍ന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) അടച്ചു. ഇന്ന് മുതല്‍ അഞ്ചു വരെ ഓണ്‍ലൈനായി ക്ലാസുകള്‍ നടക്കും.
വിദ്യാര്‍ഥികളില്‍ ചിലര്‍ക്ക് എച്ച്1 എന്‍1 ഉം ചിക്കന്‍പോക്സും ബാധിച്ചതിനെ തുടര്‍ന്നാണ് കുസാറ്റ് അടച്ചത്. ഹോസ്റ്റലുകളും അടച്ചിടും. ആറ് മുതല്‍ റെഗുലര്‍ ക്ലാസുകള്‍ നടക്കുമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.