സ്റ്റുഡന്റ്സ് പോലീസ് പദ്ധതിയുടെ വാർഷികാഘോഷം നാളെ
1580422
Friday, August 1, 2025 4:47 AM IST
ആലുവ: സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതിയുടെ 15-ാം വാർഷികം എറണാകുളം റൂറൽ ജില്ലയിൽ വിപുലമായി നടത്തും. നാളെ രാവിലെ 8ന് ആലുവ കീഴ്മാട് മോഡൽ റസിഡൻഷൽ സ്കൂളിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
പോലീസിലെയും വിവിധ വകുപ്പുകളിലെയും മേലധികാരികളും ചടങ്ങിൽ സംബന്ധിക്കും. നിലവിൽ 52 സ്കൂളുകളിൽ പദ്ധതി വിജയകരമായി നടന്നുവരുന്നുണ്ട്. ഓരോ സ്കൂളിലും രണ്ട് കമ്യൂണിറ്റി പോലീസ് ഓഫീസർമാരും, പരേഡ് പരിശീലിപ്പിക്കുന്ന രണ്ടുപേരും ഉൾപ്പെടെ 104 പേരാണ് ഉള്ളത്. അഡീഷണൽ ജില്ലാ പോലീസ് സൂപ്രണ്ടാണ് പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസർ.