കൊച്ചി മെട്രോ വിമാനത്താവളത്തിലേക്ക് നീട്ടണം: ബെന്നി ബഹനാൻ എംപി
1580425
Friday, August 1, 2025 4:47 AM IST
കൊച്ചി: കൊച്ചി മെട്രോ സർവീസ് നെടുന്പാശേരി വിമാനത്താവളത്തിലേക്കും അങ്കമാലിയിലേക്കും നീട്ടണമെന്ന് ബെന്നി ബഹാനൻ എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു. ആലുവ മുതൽ അങ്കമാലിയിലൂടെ വിമാനത്താവളത്തിലെത്തുന്ന മെട്രോ പാത കൊച്ചി നഗരത്തിന്റെ ഗതാഗത ഭാരം കുറയ്ക്കും.
രാജ്യാന്തര നിലവാരമുള്ള യാത്രാ സൗകര്യമാണ് ഇതിലൂടെ സാധ്യമാകുന്നത്. ഇതിലൂടെ വിമാനം, റെയിൽ, മെട്രോ, ഹൈവേ എന്നിവയുടെ സംയുക്ത കണക്ടിവിറ്റി കേരളത്തിലെ ഗതാഗതരംഗത്ത് വിപ്ലവം സൃഷ്ടിക്കും. കേന്ദ്രസർക്കാരും നഗരവികസന മന്ത്രാലയവും പദ്ധതിയുടെ സാധ്യതാ പഠനം ഉടൻ ആരംഭിക്കണമെന്നും പദ്ധതിക്ക് തുടക്കം കുറിക്കണമെന്നും എംപി ആവശ്യപ്പെട്ടു.