കുടുംബശ്രീ ഹോംഷോപ്പിന് 15 വയസ് : സംസ്ഥാനതല സംഗമം കളമശേരിയില്‍
1580667
Saturday, August 2, 2025 4:37 AM IST
കൊച്ചി: കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് സാമൂഹ്യാധിഷ്ഠിത വിപണനവിതരണ സംവിധാനം ഒരുക്കുന്നതിനായി ആരംഭിച്ച കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി 15 വര്‍ഷം പൂര്‍ത്തിയാക്കി. സംരംഭകര്‍, ഹോംഷോപ്പ് ഓണേഴ്സ്, മാനേജ്മെന്റ് ടീം എന്നിങ്ങനെ മൂന്നു ഘടകങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഹോംഷോപ്പ് കമ്യൂണിറ്റി മാര്‍ക്കറ്റിംഗ് നെറ്റ്വര്‍ക്കാണ്.
സംരംഭകരില്‍ നിന്ന് ഉത്പന്നങ്ങള്‍ ശേഖരിച്ച് കുടുംബശ്രീ അംഗങ്ങളായ ഹോംഷോപ്പ് ഓണേഴ്സുകള് ഉപഭോക്താക്കളിലെത്തിക്കുകയാണ് ചെയ്യുന്നത്. വിപണനവും ഭരണവും മാനേജ്മെന്റ് ടീം മുഖേനയാണ് നടക്കുന്നത്. നിലവില്‍ 51 മാനേജ്മെന്റ് ടീമുകള്‍ക്ക് കീഴില്‍ 7000ല്‍ കൂടുതല്‍ ഹോംഷോപ്പ് ഓണേഴ്സുകളും 1000-ല്‍പരം സംരംഭകരും പ്രവര്‍ത്തിക്കുന്നു.
പദ്ധതിയുടെ 15ാം വാര്‍ഷികത്തിന്റെ ഭാഗമായി സംസ്ഥാനതല സംഗമം 2025 ഓഗസ്റ്റ് നാലിന് രാവിലെ 10 മണിക്ക് കളമശേരി സമ്രാ കണ്വെന്ഷന് സെന്ററില്‍ നടക്കും. മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും.കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്. ഹൈബി ഈഡന് എംപി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന് തുടങ്ങിയവര്‍ പങ്കെടുക്കും.
കുടുംബശ്രീ ഉല്‍പ്പങ്ങള്‍ ഓണ്‍ലൈനിലൂടെ ലഭ്യമാകുന്ന പോക്കറ്റ് മാര്‍ട്ട് എന്ന മൊബൈല്‍ ആപ്പിലൂടെയുള്ള ആദ്യ വിപണന ഉദ്ഘാടനവും ഓണം ഗിഫ്റ്റ് ഹാമ്പര്‍ വിതരണവും ചടങ്ങില്‍ നടക്കും.