അജ്ഞാതപുരുഷന്റെ മൃതദേഹം പുഴയിൽ
1580311
Thursday, July 31, 2025 10:38 PM IST
പിറവം: പാഴൂരിൽ തൂക്കുപാലത്തിന് സമീപം പുഴയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന്റെ പോക്കറ്റിൽ നിന്ന് ഡ്രൈവിംഗ് ലൈസെൻസും ആധാർ കാർഡും ലഭിച്ചിട്ടുണ്ട്. അതിൽ കെ. പ്രമോദ് (58) ഉണ്ണികൃഷ്ണ റെസ്റ്റ് ഹൗസ്, ചോറ്റാനിക്കര എന്ന വിലാസമാണ്.
ഇങ്ങനെ ഒരാൾ സ്ഥാപനത്തിൽ ഇല്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. റെസ്റ്റ് ഹൗസിൽ നേരത്തെ ജോലി ചെയ്തിരുന്ന പ്രമോദ് അക്കാലത്ത് എടുത്തതാണ് ഈ രേഖകളെന്ന് കരുതുന്നു. അതിനാൽ എവിടുത്തുകാരനാണെന്ന് കണ്ടെത്താനായില്ല.
പാഴൂരിൽ ഹോട്ടലിൽ എത്തിയവരാണ് പുഴയിലൂടെ മൃതദേഹം ഒഴുകുന്നത് കണ്ടത്. പോലീസും അഗ്നി രക്ഷാസേനയുമെത്തിയാണ് മൃതദേഹം കരയ്ക്കെടുത്തത്. പിറവം പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പിറവം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.