ജിപിഎസ് സൂപ്പര്സ്ലാം നീന്തല്‍ മത്സരം: രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്കൂളിന് ഓവറോള്‍
1580064
Thursday, July 31, 2025 4:46 AM IST
കൊച്ചി: തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്കൂള്‍ സംഘടിപ്പിച്ച ജിപിഎസ് സൂപ്പര്സ്ലാം ജില്ലാതല നീന്തല്‍ മത്സരത്തില്‍ കാക്കനാട് രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.
ഗ്ലോബല്‍ പബ്ലിക് സ്കൂള്‍ ഒന്നാം റണ്ണര്‍ അപ്പായും, ദി ചോയ്സ് രണ്ടാം റണ്ണര്‍ അപ്പായും തെരഞ്ഞെടുക്കപ്പെട്ടു. എറണാകുളം ജില്ലയിലെ 24 സ്കൂളുകളില്‍ നിന്നായി മുന്നൂറോളം വിദ്യാര്‍ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്.
ഫ്രീസ്റ്റൈൽ, ബട്ടര്‍ഫ്ലൈ, ബാക്ക്സ്ട്രോക്ക്, ബ്രെസ്റ്റ്സ്ട്രോക്ക്, റിലേ എന്നിങ്ങനെ വിവിധ ഇനങ്ങളിലായി നാല് ഗ്രൂപ്പുകളിലായിട്ടായിരുന്നു മത്സരങ്ങള്‍. ഗ്ലോബല്‍ പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പലും ഡീനുമായ ദിലീപ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
ഗ്ലോബല്‍ പബ്ലിക് സ്കൂളിന്റെ ഇരുപതാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കുട്ടികള്‍ക്കായി നീന്തല്‍ക്കുളത്തില്‍ രസകരമായ മത്സരങ്ങളും സംഘടിപ്പിച്ചു. വിജയികള്‍ക്ക് പ്രിന്‍സിപ്പല്‍ ദിലീപ് ജോര്‍ജ് ട്രോഫികളും മെഡലുകളും വിതരണം ചെയ്തു.