ഓണത്തെ വരവേൽക്കാൻ "ബാലി ദ്വീപ്' ഒരുങ്ങുന്നു
1580066
Thursday, July 31, 2025 4:46 AM IST
കൊച്ചി: ഓണാഘോഷത്തിന് ആവേശം പകരാൻ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ "ബാലിദ്വീപ്" ഒരുങ്ങുന്നു. ഗ്ളോബൽ ഇന്ത്യ എന്റർടെയ്ൻമെന്റ് ആണ് ബാലിദ്വീപ് മോഡൽ വിസ്മയവും ഓണം വിപണന മേളയും ഒരുക്കുന്നത്. ബാലി ദ്വീപ് വിസ്മയത്തോടൊപ്പം അണ്ടർവാട്ടർ ടണൽ അക്വേറിയം, ഫുഡ് കോർട്ട്, കുട്ടികൾക്കായുള്ള വിനോദങ്ങൾ, ഓണം വ്യാപാര മേള എന്നിവയുമുണ്ടാകും.
ഓഗസ്റ്റ് ഒൻപതിന് ആരംഭിക്കുന്ന ഓണം മേളയുടെ പന്തൽ കാൽനാട്ടു കർമം കൊച്ചി നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ പി.ആർ. റെനീഷ്, കൗൺസിലർ ഹെൻറി ഓസ്റ്റിൻ എന്നിവർ ചേർന്ന് നിർവഹിച്ചു.