രണ്ടു കിലോ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ
1580067
Thursday, July 31, 2025 5:00 AM IST
ഫോർട്ടുകൊച്ചി : കൊച്ചിയിൽ നടന്ന വന്‍ലഹരി വേട്ടയിൽ രണ്ട് കിലോ ഹാഷിഷ് ഓയിലുമായി യുവാവിനെ പിടികൂടി. വിപണിയില്‍ നാല്പത് ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി ഇന്നലെ വൈകിട്ട് നാലോടെയാണ് ഫോര്‍ട്ട്കൊച്ചി കല്‍വത്തി തൈ പറമ്പില്‍ നസീഫ് റഹ്മാനെ(25) പിടികൂടിയത്.
ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ലഹരി പിടിച്ചെടുത്തത്. ലഹരി എത്തിച്ചു എന്ന് പറയുന്ന മട്ടാഞ്ചേരി ചെർളായി കടവ് സ്വദേശി ജാസിം റഫീഖ് എന്നയാളെ പിടികൂടുന്നതിന് എക്സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.