നിഷ ഡേവിസ് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ
1579906
Wednesday, July 30, 2025 4:36 AM IST
കോതമംഗലം: നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷയായി യുഡിഎഫിലെ നിഷ ഡേവിസിനെ തെരഞ്ഞെടുത്തു. മുൻ അധ്യക്ഷൻ സിപിഎം അംഗമായിരുന്ന കെ.വി. തോമസ് പോക്സോ കേസിൽപ്പെട്ട് കൗണ്‍സിലർ സ്ഥാനം രാജിവച്ച ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് യുഡിഎഫ് വിജയിച്ചത്.
കൗണ്‍സിൽ ഹാളിൽ ചേർന്ന അനുമോദന യോഗം നഗരസഭ പ്രതിപക്ഷ നേതാവ് എ.ജി. ജോർജ് ഉദ്ഘാടനം ചെയ്തു. ഷമീർ പനയ്ക്കൽ, സിജു ഏബ്രഹാം, ഷിബു കുര്യാക്കോസ്, ഭാനുമതി രാജു, ലിസി പോൾ, ബബിത മത്തായി, പ്രവീണ ഹരീഷ് എന്നിവർ പ്രസംഗിച്ചു.