കെഎല്‍സിഎ പ്രതിഷേധിച്ചു
1580060
Thursday, July 31, 2025 4:46 AM IST
കൊച്ചി: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീമാരെ അന്യായമായി കേസില്‍പ്പെടുത്തി അറസ്റ്റു ചെയ്തതില്‍ കെഎല്‍സിഎ സെന്റ് ലൂയീസ് മുണ്ടംവേലി യൂണിറ്റ് പ്രതിഷേധിച്ചു.
ഇന്ത്യന്‍ ഭരണഘടനയ്ക്കെതിരായ വര്‍ഗീയവാദികളുടെ നീക്കം രാജ്യത്തിനു തന്നെ വളരെ ആപത്താണെന്നും കേന്ദ്ര സര്‍ക്കാര്‍ ശക്തമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. കൊച്ചി രൂപത ഡയറക്ടര്‍ ഫാ. ആന്റണി കുഴിവേലില്‍ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് ജോര്‍ജ് പെന്‍സണ്‍ അധ്യക്ഷത വഹിച്ചു. ഫാ. ജിതിന് പാലക്കത്തറ, ഫാ.ഫാബിന്, പ്രേം ജോസ്, സിസ്റ്റര്‍ പ്രിന്‍സി തുടങ്ങിയവർ പ്രസംഗിച്ചു.