യുവ മെക്കാനിക്കൽ എൻജിനീയർ ഒഡീഷയിൽ അപകടത്തിൽ മരിച്ചു
1580313
Thursday, July 31, 2025 10:38 PM IST
ആരക്കുന്നം: പുളിയ്ക്കമാലി പുത്തൻപുരയിൽ കെ.പി. രാജുവിന്റെ മകൻ ആൽബിൻ രാജു (29) ഒഡീഷയിലുണ്ടായ അപകടത്തിൽ മരിച്ചു.
സ്റ്റീൽ പ്ലാന്റ് കന്പനിയായ ഏരീസ് ഗ്രൂപ്പ് ഓഫ് കന്പനീസിലെ മെക്കാനിക്കൽ എൻജിനീയറായിരുന്നു. കന്പനിയുടെ ഗുജറാത്ത് പ്ലാന്റിൽനിന്നും കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്ഥലം മാറ്റം ലഭിച്ച് ഒഡീഷയിലെ പ്ലാന്റിലെ ക്വാർട്ടേഴ്സിൽ എത്തിയത്.
മുകൾ നിലയിൽനിന്നും ചൊവ്വാഴ്ച വെളുപ്പിന് 1.30ന് താഴെ വീഴുകയും തത്ക്ഷണം മരിക്കുകയുമായിരുന്നു. മൃതദേഹം പോലീസ് നടപടികൾക്കുശേഷം ഇന്ന് രാവിലെ എട്ടിന് പുളിയ്ക്കമാലിയിലെ വസതിയിൽ കൊണ്ടുവരും.
സംസ്കാരം ഇന്ന് ഒന്നിന് പാന്പ്ര സെന്റ് ജോർജ് സിറിയൻ സിംഹാസന പള്ളിയിൽ. മാതാവ്: മിനി പാന്പ്ര കറുകയിൽ കുടുംബാംഗം. സഹോദരി: അബിയ രാജു (യുഎസ്). സഹോദരി ഭർത്താവ്: റിനോയ് (യുഎസ്).