ലൈഫ് ഫ്ലാറ്റ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം
1580433
Friday, August 1, 2025 5:00 AM IST
കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലെ ഭൂരഹിത ഭവനരഹിതർക്കായി സംസ്ഥാന സർക്കാരിന്റെ മനസോടെ ഇത്തിരി മണ്ണ് പദ്ധതിയുടെ ഭാഗമായി പ്രവാസി വ്യവസായിയും നെല്ലിക്കുഴി സ്വദേശിയുമായ സമീർ പൂക്കുഴി നിർമിച്ച് നൽകുന്ന ലൈഫ് ഫ്ലാറ്റ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം ആന്റണി ജോണ്‍ എംഎൽഎ നിർവഹിച്ചു.
ചെറുവട്ടൂർ ആശാൻപടിയിൽ വാങ്ങി നൽകിയ 42 സെന്റ് സ്ഥലത്താണ് പഞ്ചായത്തിലെ ഭൂരഹിതരായ കുടുംബങ്ങൾക്ക് സമീർ പൂക്കുഴി സൗജന്യമായി ഫ്ലാറ്റ് നിർമിച്ചു നൽകുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പി.എം. മജീദ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, സമീർ പൂക്കുഴി എന്നിവർ മുഖ്യാതിഥികളായിരുന്നു.
എഫ്ഐടി ചെയർമാൻ ആർ. അനിൽകുമാർ, എംപിഐ ചെയർമാൻ ഇ.കെ. ശിവൻ, ജില്ലാ പഞ്ചായത്തംഗം റഷീദ സലീം, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം.എം. അലി, എൻ.ബി. ജമാൽ, ഏണസ്റ്റ് ലൈഫ് കോ-ഓർഡിനേറ്റർ എസ്. അൻവർ ഹുസൈൻ, വാർഡ് മെന്പർമാരായ ടി.എം. അബ്ദുൾ അസീസ്, കെ.കെ. നാസർ, അരുണ്‍ സി ഗോവിന്ദൻ,മുൻ ജില്ലാ പഞ്ചായത്ത് അംഗം കെ എം പരീത്, സഹീർ കോട്ടപറന്പിൽ, പി.കെ. രാജേഷ് എന്നിവർ പങ്കെടുത്തു.