കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
1580671
Saturday, August 2, 2025 4:47 AM IST
പെരുമ്പാവൂർ : കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി. ആസാം സ്വദേശി വഹാബൂർ റഹ്മാൻ (25) ആണ് പിടിയിലായത്. പെരുന്പാവൂർ മത്സ്യമാർക്കറ്റിന് സമീപം നടത്തിയ പരിശോധനയിലാണ് 10 ഗ്രാം കഞ്ചാവുമായി ഇയാൾ പിടിയിലായത്.
അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ടി.വി.ജോൺസൺ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ജസ്റ്റിൻ ചർച്ചിൽ, അൻവർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.