സ്വകാര്യ ബസുകളുടെ മത്സരയോട്ടം: 55 ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി
1580407
Friday, August 1, 2025 4:19 AM IST
കൊച്ചി: എറണാകുളം ജില്ലയിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അപകടകരമായ രീതിയില്‍ വാഹനം ഓടിക്കലുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ 233 സ്വകാര്യ ബസുകളുടെ നിയമലംഘനം കണ്ടെത്തി. 55 ബസ് ഡ്രൈവര്‍മാരുടെ ഡ്രൈവിംഗ് ലൈസന്‍സിനെതിരെ നിയമ നടപടി ആരംഭിച്ചു. സിറ്റി ബസുകള്‍ ഡോര്‍ തുറന്നിട്ട്, അപകടകരമായി ഓടിച്ചതാണ് പ്രധാനമായും പരിശോധിച്ചത്.
ഗതാഗത മന്ത്രിക്കും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്കും പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന ശക്തമാക്കിയത്. പരിശോധന വരുംദിവസങ്ങളിലും തുടരും. ഇതു കൂടാതെ റഡാര്‍ എന്‍ഫോഴ്സ്മെന്റ് സംവിധാനമുള്ള വാഹനം ജില്ലയില്‍ പരിശോധന നടത്തുമെന്നും എറണാകുളം മധ്യമേഖല ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.