ചെറായി ബീച്ച് വികസനത്തിന് 15ഓളം പദ്ധതികൾ അവതരിപ്പിച്ചു
1580423
Friday, August 1, 2025 4:47 AM IST
ചെറായി: ചെറായി ബീച്ചിന്റെ സമഗ്രമായ വികസനത്തിന് ചെറായി ബീച്ച് ഹോട്ടൽസ് ആൻഡ് റിസോർട്സ് ഡവലപ്പ്മെന്റ് ഫോറം വാർഷിക യോഗത്തിൽ 15ഓളം പദ്ധതികൾ പ്രഖ്യാപിച്ചു. ഭക്ഷ്യ ടൂറിസം, ചെറായി അംബാസിഡർ പ്രോഗ്രാം, ‘വോയ്സ് ഓഫ് ചെറായി' ടൂറിസം മാസിക, ചെറായിയെ വൃത്തിയോടും ഹരിതാഭമായും സംരക്ഷിക്കുന്ന ചെറായി ഗ്രീൻ മിഷൻ തുടങ്ങിയവയാണ് പദ്ധതികൾ. കൂടാതെ സഞ്ചാരികൾക്കായി പ്രത്യേകം രൂപകല്പന ചെയ്ത 30 പുതിയ ടൂറിസം പാക്കേജുകളും അവതരിപ്പിച്ചു.
യോഗത്തിൽ മുസരിസ് ഹെറിട്ടേജ് പ്രോജക്ട് എംഡി ഷാരോൺ, കേരള ട്രാവൽ മാർട്ട് പ്രസിഡന്റ് ജോസ് പ്രദീപ്, സെക്രട്ടറി സ്വാമിനാഥൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. ബ്രൈറ്റ് മാത്യു-പ്രസിഡന്റ്, ഷാജു ആൻറണി - സെക്രട്ടറി, ജോൺ പോൾ-ട്രഷറർ എന്നിവരെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.