ഗോശ്രീ സമാന്തര പാലത്തിന്റെ പണികൾ : 25 ദിവസത്തിനുള്ളിൽ തീർക്കും
1580673
Saturday, August 2, 2025 4:47 AM IST
വൈപ്പിൻ: ഒന്നര മാസത്തോളമായി അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരിക്കുന്ന ഗോശ്രീ സമാന്തര പാലത്തിന്റെ പണികൾ 25 ദിവസത്തിനുള്ളിൽ തീർത്ത് ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് നാഷണൽ ഹൈവേ അഥോറിറ്റി അധികൃതർ ഉറപ്പുനൽകി.
അറ്റകുറ്റപ്പണികൾ അനന്തമായി നീളുന്നതിനെ തുടർന്ന് ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഈ സാഹചര്യത്തിൽ കഴിഞ്ഞദിവസം റസിഡൻസ് അസോസിയേഷൻ അപക്സ് സംഘടനയായ ഫ്രാഗ് നടത്തിയ സമരത്തെ തുടർന്ന് ഇന്നലെ കൊച്ചി സിറ്റി അസി. പോലീസ് കമ്മീഷണർ വിളിച്ചുചേർത്ത യോഗത്തിലാണ് ഉറപ്പ് ലഭിച്ചത്.
പാലത്തിന്റെ സ്പാന്‍ ജോയിന്റുകളിലടക്കം റിപ്പയര്‍ ആവശ്യമായതിനാലാണ് ഇത്രയും ദിവസം വേണ്ടിവരുന്നതെന്ന് ഉദ്യോഗസ്ഥര്‍ വിശദികരിച്ചു. പാലം പണി പൂര്‍ത്തിയാവുന്നതുവരെ രാവിലെയും വൈകുന്നേരവും തിരക്കുള്ള സമയങ്ങളിൽ ഇരുവശത്തേക്കുമുള്ള കണ്ടെയ്നര്‍ ലോറി ഗതാഗതം നിയന്ത്രിക്കും.