എളങ്കുന്നപ്പുഴ സ്കൂളിൽ‘കോലുമിഠായി’
1580677
Saturday, August 2, 2025 4:47 AM IST
വൈപ്പിൻ: ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ‘കോലുമിഠായി’ പദ്ധതിയുടെ ഭാഗമായി എളങ്കുന്നപ്പുഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥാപിച്ച കിയോസ്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നിർവഹിച്ചു. കുടുംബശ്രീയുടെ മേൽനോട്ടത്തിൽ നടത്തുന്ന കിയോസ്കിൽ നിന്നും കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങളും മധുര പലഹാരങ്ങളും പാനീയങ്ങളും ലഭിക്കും.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.ജി. ഡോണോ, പഞ്ചായത്ത് പ്രസിഡന്റ് രസികല, എം.ബി. ഷൈനി, ലിഗേഷ് സേവ്യർ, സമ്പത്ത് കുമാർ, ഇസൻഷ്യ, പ്രിൻസിപ്പൽ ദേവി കെ. എസ്, പ്രധാനാധ്യാപിക എം.കെ. സീന, സുഗദ എന്നിവർ പ്രസംഗിച്ചു.