നവകേരള സദസ്; ജില്ലയില്‍ 98 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം
1580087
Thursday, July 31, 2025 5:18 AM IST
കൊച്ചി: നവകേരള സദസിലൂടെ ലഭിച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിനായി ജില്ലയില്‍ 98 കോടിയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം. വിവിധ മണ്ഡലങ്ങളിലായി 24 പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഓരോ മണ്ഡലത്തിലും പരമാവധി ഏഴു കോടിയുടെ വികസന പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്.
മണ്ഡലം, പദ്ധതി, തുക- പെരുമ്പാവൂര്‍: ഓണങ്കുളം ഊട്ടിമറ്റം റോഡ് (നാല് കോടി), അങ്കമാലി: കറുകുറ്റി-മുഴിക്കുളം റോഡ് (മൂന്ന് കോടി). ആലുവ: ഗവ. ബോയ്സ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ ഓഡിറ്റോറിയം (3.5 കോടി), തോട്ടുമുഖം തടിയിട്ടപറമ്പ് റോഡ് പുനരുദ്ധാരണം (70 ലക്ഷം). കളമശേരി: കാരിപ്പുഴ പാലം പുനര്‍നിര്‍മാണം (ആറ് കോടി). ഓഞ്ഞിതോട്ടിലെ എക്കലും പായലും നീക്കം ചെയ്യല്‍ (ഒരു കോടി).
പറവൂര്‍: കച്ചേരി മൈതാനത്തിനം റോഡ് നവീകരണം (രണ്ടുകോടി), താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം (അഞ്ചു കോടി). വൈപ്പിന്‍: കടമക്കുടി ആയുര്‍വേദ ആശുപത്രിക്ക് മൂന്നു നില കെട്ടിട നിര്‍മാണം (3.71 കോടി) ആര്‍എംപി തോട് പാര്‍ശ്വഭിത്തി നിര്‍മാണം (2.29). കൊച്ചി: അഗസ്റ്റിന് ജോസഫ് ഭാഗവതര്‍ റോഡ് നവീകരണം (94 ലക്ഷം), വാലുമ്മേല്‍ കോണ്‍വെന്റ് റോഡ് നവീകരണം (6.06 കോടി). തൃപ്പൂണിത്തുറ: മരട് മാങ്കായില്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിന് പുതിയ കെട്ടിടം (ഏഴു കോടി).
എറണാകുളം: ഇടപ്പള്ളി-അമൃത ഹോസ്പിറ്റല്‍ റോഡ് കാന നിര്‍മാണം (ഒരു കോടി). ചിറ്റൂര്‍ ഡിവിഷനില്‍ ഓവര്‍ ഹെഡ് വാട്ടര്‍ ടാങ്ക് നിര്‍മ്മാണം (ആറുകോടി). തൃക്കാക്കര: ഗവ ടിടിഐ ഇടപ്പള്ളി പുതിയ കെട്ടിട നിര്‍മാണം (മൂന്നു കോടി). ഇടപ്പള്ളി-അര്ക്കകടവ് റോഡ് നവീകരണം (നാലുകോടി).
കുന്നത്തുനാട്: തിരുവാണിയൂര്‍ പഞ്ചായത്ത് മിനി സിവില്സ്റ്റേഷന് നിര്‍മാണം (3.50 കോടി), കടമ്പ്രയാര്‍ പ്രോജക്ട് (3.50 കോടി). പിറവം: ആനമുന്തി മിന്പാറ റോഡ്, പാമ്പാക്കുട കീഴ്മുറി റോഡ് നിര്‍മാണം (5.50 കോടി), പുളിക്കമാലി ഗവ. ഹൈസ്ക്കൂളിന് പുതിയ കെട്ടിടം (1.50 കോടി). മൂവാറ്റുപുഴ: നീറമ്പുഴ കലൂര്‍ റോഡില്‍ ചെയിനേജ് മുതല്‍ റോഡ് നിര്‍മാണം (6.50 കോടി), അടുപ്പറമ്പ് കിഴക്കേക്കര റോഡിലെ വെള്ളക്കെട്ട് പരിഹാരം (50 ലക്ഷം). കോതമംഗലം: മുനിസിപ്പല്‍ ടൗണ്‍ഹാള്‍ നിര്‍മാണം (ഏഴ് കോടി).