ഫാക്ട് ജീവനക്കാരൻ ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു
1579653
Tuesday, July 29, 2025 3:35 AM IST
ഏലൂർ: ഇടുക്കി കീരിത്തോട് സ്വദേശിയും ഫാക്ട് ക്വാട്ടേഴ്സിൽ താമസക്കാരനും ഫാക്ട് ആസിഡ് പ്ലാന്റ് ജീവനക്കാരനുമായ വിപിൻ (35) ഇലഞ്ഞിക്കൽ ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു. ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം.
ദിവസവും ഈ ക്ഷേത്രക്കുളത്തിലാണ് വിപിൻ കുളിച്ചിരുന്ന ത്. ഇന്നലെ ഭാര്യയും കുട്ടിയുമൊത്താണ് കുളിക്കാൻ ഇവിടെ എത്തിയത്. ഭാര്യയും കുട്ടിയും വീട്ടിലേക്ക് മടങ്ങിയെങ്കിലും വിപിൻ നീന്തുകയായിരുന്നു.
അടുത്ത് നിന്നെത്തിയ യുവാക്കളാണ് വിപിൻ കുളത്തിൽ മുങ്ങിത്താഴുന്നത് കണ്ടത്. ഉടൻ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. ഉടൻ അഗ്നിരക്ഷാ സംഘമെത്തി വിപിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ: ശിവാസ്. അമ്മ: രാധാമണി. ഭാര്യ: ആസ്പിൻ. മകൻ: അവ്യക്ത്.