അപകടകരമായ ഷീറ്റുകൾ ഉടൻ പൊളിക്കണമെന്ന് മന്ത്രി
1579640
Tuesday, July 29, 2025 3:34 AM IST
തിരുമാറാടി: തിരുമാറാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അപകടകരമായി സ്ഥിതി ചെയ്യുന്ന ഷീറ്റുകൾ അടിയന്തരമായി പൊളിച്ചു നീക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഷീറ്റ് പൊളിച്ചു നീക്കാത്തതിനെ തുടർന്നുണ്ടാവുന്ന അപകടങ്ങൾക്ക് പ്രധാനാധ്യാപകൻ, വൊക്കേഷൻ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ, എഇഒ, ഡിഇഒ തുടങ്ങിയവർ മറുപടി പറയേണ്ട വരുമെന്നും മന്ത്രി സൂചിപ്പിച്ചു. സ്കൂളുകളിൽ കാര്യക്ഷമമല്ലാത്ത പിടിഎ പിരിച്ചുവിടണമെന്നും അദ്ദേഹം പറഞ്ഞു.
സ്കൂൾ കെട്ടിടത്തിന്റെ ഷീറ്റ് പുനസ്ഥാപിക്കുന്നതിനായി ജില്ലാ പഞ്ചായത്തിൽനിന്നു 10 ലക്ഷം അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ആശാ സനിൽ അറിയിച്ചു. സ്കൂളിന്റെ മുൻവശത്ത് ഓപ്പണ്‍ സ്റ്റേജിനോട് അനുബന്ധമായി സജ്ജീകരിച്ചിരിക്കുന്ന മേൽക്കൂരയുടെ ഷീറ്റുകളാണ് അപകടാവസ്ഥയിൽ തുടരുന്നത്. കഴിഞ്ഞ മഴയിൽ മേൽക്കൂര തകർന്നു വീണിരുന്നു. തുടർന്ന് പുനർ നിർമിച്ച ഭാഗത്താണ് ഷീറ്റുകൾക്ക് കേടുപാടുകൾ ഉള്ളതായി കണ്ടെത്തിയത്.