റോഡിലെ കുഴിയിൽ വാഴനട്ട് പ്രതിഷേധിച്ചു
1579636
Tuesday, July 29, 2025 3:34 AM IST
മൂവാറ്റുപുഴ: എംസി റോഡിൽ വെള്ളൂർക്കുന്നം ഭാഗത്ത് രൂപപ്പെട്ടിരിക്കുന്ന അപകടകരമായ കുഴികൾ എത്രയും വേഗം അടച്ച് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബിജെപി മൂവാറ്റുപുഴ മുനിസിപ്പൽ സമിതിയുടെ നേതൃത്വത്തിൽ റോഡിലെ കുഴിയിൽ വാഴനട്ട് പ്രതിഷേധിച്ചു.
ബിജെപി മുനിസിപ്പൽ സമിതി പ്രസിഡന്റ് അജി കുന്നേലിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരത്തിൽ മണ്ഡലം വൈസ് പ്രസിഡന്റ് ബി. രമേശ്, ജനറൽ സെക്രട്ടറി രമേശ് നാരായണൻ, ജബാർ, അനൂപ് ശിവരാമൻ, നാരായണൻ, കൃഷ്ണൻകുട്ടി, ജി. ഹരീഷ്, രമണൻ, ചിയാൻ ശ്രീനാഥ് തുടങ്ങിയവർ പങ്കെടുത്തു.