വയോധികയെ മരിച്ചനിലയിൽ കണ്ടെത്തി
1579529
Monday, July 28, 2025 10:35 PM IST
കാക്കനാട്: വാഴക്കാല മൂലേപ്പാടം റോഡിൽ വീടിനുള്ളിൽ വയോധികയെ മരിച്ചനിലയിൽ കണ്ടത്തി. വാഴക്കാല ആലിങ്ങപറന്പിൽ ഐഷാബീവി (82) ആണ് മരിച്ചത്. ഭർത്താവ്: പരേതനായ മുഹമ്മദ് ഷെരീഫ്. ഇവർക്ക് മക്കളില്ല.
ഇവരുടെ കൂടെ താമസിച്ചിരുന്ന ഭർതൃസഹോദരി ഒരാഴ്ച്ചയായി അസുഖബാധിതയായി ആശുപത്രിയിലായതിനാൽ ഇവർ ഇവിടെ ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. ഇന്നലെ രാവിലെ വാതിൽ തുറക്കാതായതിനെ തുടർന്ന് അയൽവാസികൾ വീടിന്റെ വാതിൽ തകർത്ത് അകത്ത് കയറി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്.
സന്ദർശകമുറിയിൽ നിസ്ക്കാരപായയിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മുഖ പൊള്ളലിന്റെ പാടുകളും ശരീരത്തിൽ മുറിവുകളും കണ്ടതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ വിവരം അറിയിച്ചു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്നു പടമുഗൾ ജുമാ മസ്ജിദിൽ കബറടക്കും.