ആലുവ ജലശുദ്ധീകരണശാലയ്ക്ക് സമീപം സംശയാസ്പദമായ യുവാവ് പിടിയിൽ
1579418
Monday, July 28, 2025 4:53 AM IST
ആലുവ: ജലശുദ്ധീകരണശാലയുടെ പമ്പിംഗ് സ്റ്റേഷൻ പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ അന്യസംസ്ഥാനക്കാരനെ പിടികൂടി വിട്ടയച്ചു. അസാം സ്വദേശി നിർമ്മൽ ബിശ്വാസ് ശർമ (28)നെയാണ് പിടികൂടിയത്.
ഇന്നലെ രാവിലെ 11 ഓടെയാണ് ജലശുദ്ധീകരണശാലയിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന ഭാഗത്ത് പെരിയാറിൽ ഇയാളെ ജീവനക്കാർ കണ്ടെത്തിയത്.
തുടർന്ന് ആലുവ ടൗൺ പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിച്ചു. ഫയർഫോഴ്സ് സ്കൂബാ ടീം പുഴയിലിറങ്ങിയാണ് ഇയാളെ പിടികൂടിയത്.
എന്നാൽ പിന്നീടു നടന്ന അന്വേഷണത്തിൽ ഇയാൾ നിരപരാധിയാണെന്നു കണ്ട് വിട്ടയയ്ക്കുകയായിരുന്നു.