വരാപ്പുഴ അതിരൂപത യുവജനസംഗമം
1579419
Monday, July 28, 2025 4:53 AM IST
കൊച്ചി: വരാപ്പുഴ അതിരൂപത യുവജന സംഗമം "ഇലുമിനിറ്റ്' എറണാകുളം സെന്റ് ആല്‍ബര്‍ട്ട്സ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്നു. പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്തു. സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ അധ്യക്ഷത വഹിച്ചു. സിനിമാതാരം സിജോയ് വര്‍ഗീസ് മുഖ്യാതിഥിയായിരുന്നു.
ടി.ജെ. വിനോദ് എംഎല്‍എ, ഫാ. അനൂപ് കളത്തിത്തറ, ഫാ. ജിജു ക്ലീറ്റസ് തിയ്യാടി, ഫാ.യേശുദാസ് പഴമ്പിള്ളി, രാജീവ് പാട്രിക്, അലന് ടൈറ്റസ്, റോജന്‍ എന്നിവര്‍ പ്രസംഗിച്ചു. സിനിമാറ്റിക് ഡാന്‍സ് മത്സരത്തിന്റെ സമ്മാനദാനം അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു കല്ലിങ്കല്‍ നിര്‍വഹിച്ചു.