അഗ്നിരക്ഷാസേന ലൈഫ് ബോയ സ്ഥാപിച്ചു
1579648
Tuesday, July 29, 2025 3:35 AM IST
വൈപ്പിൻ: നിരവധി പേർ മുങ്ങിമരിച്ചിട്ടുള്ള എളങ്കുന്നപ്പുഴ ക്ഷേത്രക്കുളത്തിന്റെ സമീപത്ത് അഗ്നിരക്ഷാസേന ലൈഫ് ബോയ സ്ഥാപിച്ചു. വൈപ്പിൻ സ്റ്റേഷൻ ഓഫീസർ സുധീർ ലാലിൽനിന്ന് ദേവസ്വം ബോർഡ് ഓഫീസർ രാജീവ് ആണ് ബോയ ഏറ്റുവാങ്ങി സ്ഥാപിച്ചത്.
ജലസുരക്ഷയുടെ ഭാഗമായി ഇവിടെ മോക്ഡ്രില്ലും സംഘടിപ്പിച്ചു. വൈപ്പിൻ അഗ്നിരക്ഷാ നിലയത്തിന്റെയും, സിവിൽ ഡിഫൻസ് വാളണ്ടിയർമാരുടെയും നേതൃത്വത്തിൽ നടന്ന മോക്ഡ്രില്ലിൽ പി.ആർ. വിശാഖ്, കെ.ജെ. രാജേഷ്, മിഥുൻരാജ്, ബാലഗോപാൽ, ഹരീഷ്, ഷാൻമോൻ എന്നിവർ പങ്കെടുത്തു.