കാഷ് അവാർഡ് വിതരണം
1579631
Tuesday, July 29, 2025 3:34 AM IST
ആരക്കുഴ: ആരക്കുഴ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് കാഷ് അവാർഡും പഠനോപകരണങ്ങളും വിതരണം ചെയ്തു. ആരക്കുഴ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളി വികാരിയും സെന്റ് മേരീസ് സ്കൂൾ മാനേജരുമായ ഫാ. സെബാസ്റ്റ്യൻ കണിമറ്റത്തിൽ വിതരണോദ്ഘാടനം നിർവഹിച്ചു.
ബാങ്ക് പ്രസിഡന്റ് ജോർജ് തോമസ് ചേറ്റൂർ അധ്യക്ഷത വഹിച്ചു. ഉന്നതവിജയം കരസ്ഥമാക്കിയ 32 കുട്ടികൾക്കാണ് പ്രശസ്തി പത്രവും കാഷ് അവാർഡും നൽകിയത്. ബാങ്കിന്റെ പ്രവർത്തന പരിധിയിലുള്ള 10 സ്കൂളുകളിലേക്കുള്ള പഠനോപകരണ വിതരണവും ചടങ്ങിൽ നടന്നു.
ബാങ്ക് ഭരണ സമിതിയംഗങ്ങളായ ബെന്നി വർഗീസ്, റോയ് വള്ളമറ്റം, പി.കെ. ബാലകൃഷ്ണൻ, ചിന്നമ്മ ഷൈൻ, ഹരി ശ്രീക്കുട്ടൻ, ജിനിൽ മാത്യു, ജോസ് ഇമ്മാനുവൽ, അനൂപ് ശങ്കർ എന്നിവർ പ്രസംഗിച്ചു.